അ​യോ​ധ്യ​യി​ൽ ചാ​യ​യും ബ്രെ​ഡ് ടോ​സ്റ്റും ക​ഴി​ച്ചു; 250 രൂ​പ​യു​ടെ ബി​ൽ!
Thursday, February 1, 2024 11:39 AM IST
രാ​മ​ക്ഷേ​ത്ര​ത്തി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠ ക​ഴി​ഞ്ഞ​തോ​ടെ അ​യോ​ധ്യ​യി​ലെ തി​ര​ക്കു വ​ർ​ധിച്ചിരിക്കുന്നു. ബാ​ല​ക​രാ​മ​ന്‍റെ ദ​ർ​ശ​ന​ത്തി​നാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു ഭ​ക്ത​രാ​ണ് ദി​വ​സ​വും അ​യോ​ധ്യ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ 19 ല​ക്ഷ​ത്തി​ന​ടു​ത്ത് ആ​ളു​ക​ൾ എ​ത്തി​യെ​ന്നാ​ണു ക​ണ​ക്ക്. ക​ന​ത്ത സു​ര​ക്ഷ​യും തീ​ർ​ഥാ​ട​ക​ർ​ക്കാ​യി അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​മെ​ല്ലാം ക്ഷേ​ത്ര​ന​ഗ​രി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​തി​നി​ടെ അ​യോ​ധ്യ​യി​ലെ ഹോ​ട്ട​ലു​കാ​രും ക​ച്ച​വ​ട​ക്കാ​രും തീ​ർ​ഥാ​ട​ക​രെ ത​ട്ടി​പ്പി​നി​ര​യാ​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നു. ക​ഴി​ഞ്ഞദി​വ​സം അ​യോ​ധ്യ​യി​ലെ ഒ​രു റ​സ്റ്റ​റ​ന്‍റി​ൽ ര​ണ്ടു ചാ​യ​യ്ക്കും ര​ണ്ടു ബ്രെ​ഡ് ടോ​സ്റ്റി​നു​മാ​യി ഈ​ടാ​ക്കി​യ​ത് 250 രൂ​പ.

രാ​മ​ക്ഷേ​ത്ര​ത്തോ​ടു ചേ​ർ​ന്നു​ള്ള അ​രു​ന്ധ​തി ഭ​വ​ൻ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ലെ റ​സ്റ്റ​റ​ന്‍റി​ലാ​ണ് സം​ഭ​വം. രാ​മ​ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള തെ​ഹ്രി ബ​സാ​റി​ൽ അ​യോ​ധ്യ ഡെ​വ​ല​പ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി നി​ർ​മി​ച്ച​താ​ണ് അ​രു​ന്ധ​തി ഭ​വ​ൻ. ബ​ജ​റ്റ് വി​ഭാ​ഗ​ത്തി​ലാ​ണ് ഭ​ക്ഷ​ണ​ശാ​ല​യ്ക്കു ക​രാ​ർ കൊ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ ന​ട​ത്തി​പ്പു​കാ​ർ ക​ഴു​ത്ത​റ​പ്പ​ൻ വി​ല ഈ​ടാ​ക്കു​ക​യാ​യി​രു​ന്നു.

ക​രാ​ർ പ്ര​കാ​രം 10 രൂ​പ​യാ​ണ് ചാ​യ​യു​ടെ വി​ല. ബ്രെ​ഡ് ടോ​സ്റ്റി​നും ഇ​തേ വി​ല​യാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ര​ണ്ടു ചാ​യ​യ്ക്ക് 110 രൂ​പ​യും ര​ണ്ടു ടോ​സ്റ്റി​ന് 130 രൂ​പ​യു​മാ​ണ് റ​സ്റ്റ​റ​ന്‍റി​ൽ ഈ​ടാ​ക്കി​യ​ത്!

ജി​എ​സ്ടി കൂ​ടി കൂ​ട്ടി​യ​പ്പോ​ൾ 250 രൂ​പ​യാ​യി. പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ അ​യോ​ധ്യ ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി റ​സ്റ്റ​റ​ന്‍റ് ന​ട​ത്തി​പ്പു​കാ​ര​നു നോ​ട്ടീ​സ് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.