നവജാത ശിശുവിനെ കണ്ടശേഷമുള്ള പൂച്ചയുടെ പ്രതികരണം; വീഡിയോ
Saturday, November 19, 2022 2:03 PM IST
സമൂഹ മാധ്യമങ്ങളില്‍ ദിവസേന നിരവധി രസകരമായ വീഡിയോകള്‍ എത്താറുണ്ട്. മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ മിക്കപ്പോഴും വൈറലാകാറുമുണ്ട്.

അത്തരത്തിലൊരു വീഡിയോ ആണ് റോസി എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു നവജാത ശിശുവിനെ കണ്ട പൂച്ചയുടെ പ്രതികരണമാണുള്ളത്.

ദൃശ്യങ്ങളില്‍ ഒരു കുഞ്ഞിന്‍റെ അടുത്തായി നില്‍ക്കുന്ന പൂച്ചയെ കാണാം. പൂച്ച ഈ കുട്ടിയെ മണത്ത് നോക്കുകയാണ്. പിന്നീട് ഈ പൂച്ച നടന്നകലുകയാണ്. മറ്റൊരു മുറിയിലെത്തിയ ശേഷം പൂച്ച വിമ്മിഷ്ടപ്പെട്ട ഛര്‍ദിക്കുകയാണ്.

എന്തുകൊണ്ടാണ് പൂച്ച ഇത്തരത്തില്‍ ഛര്‍ദിച്ചതെന്നറിയില്ലെങ്കിലും വീഡിയോ വെെറലായി. ഒരുപക്ഷെ കുഞ്ഞിന്‍റെ മണമാകാം പൂച്ച ഛര്‍ദിച്ചതിന് പിന്നിലെന്ന് ചിലര്‍ കമന്‍റുകളില്‍ പറയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.