സി​നി​മാ ഗാ​ന​ത്തി​നൊ​പ്പം ചു​വ​ടു​വ​ച്ച് അ​റു​പ​ത്തി​മൂ​ന്നു​കാ​രി!
Sunday, July 11, 2021 2:34 AM IST
സി​നി​മ ഗാ​ന​ത്തി​നൊ​പ്പം ചു​വ​ടു​വ​യ്ക്കു​ന്ന അ​റു​പ​ത്തി​മൂ​ന്നു​കാ​രി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ഡാ​ൻ​സി​ങ് ദാ​ദി എ​ന്ന ചെ​ല്ല​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ര​വി ബാ​ല ശ​ർ​മ​യു​ടെ വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. നേ​ര​ത്തേ​യും നി​ര​വ​ധി ഗാ​ന​രം​ഗ​ങ്ങ​ൾ​ക്ക് ചു​വ​ടു​വ​ച്ചി​ട്ടു​ള്ള ര​വി ബാ​ല ശ​ർ​മ ഇ​ക്കു​റി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത് ബാ​ജി​റാ​വ്‌ മ​സ്താ​നി എ​ന്ന സി​നി​മ​യി​ലെ മോ​ഹ് രം​ഗ് ദോ ​എ​ന്ന ഗാ​ന​ത്തി​ന്‍റെ നൃ​ത്താ​വി​ഷ്കാ​ര​മാ​ണ്.

ര​വി ബാ​ല ശ​ർ​മ ഡ​ൽ​ഹി​യി​ലെ ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ലെ സം​ഗീ​ത അ​ധ്യാ​പി​ക​യാ​ണ്. കു​ട്ടി​ക്കാ​ല​ത്ത് അ​ച്ഛ​നി​ൽ നി​ന്ന് ക​ഥ​ക് പ​ഠി​ച്ചി​രു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​ക്കു പി​ന്നാ​ലെ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ര​വി ബാ​ല ശ​ർ​മ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നൃ​ത്ത വീ​ഡി​യോ​ക​ൾ പ​ങ്കു​വെ​ച്ചു തു​ട​ങ്ങി​യ​ത്. വി​വി​ധ ഡാ​ൻ​സ് വീ​ഡി​യോ​ക​ൾ ര​വി ബാ​ല സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. നി​ര​വ​ധി പേ​രാ​ണ് ര​വി ബാ​ല ശ​ർ​മ​യെ അ​ഭി​ന​ന്ദി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.