കേരളം മുഴുവൻ ബംപർ വിജയികൾ; സോഷ്യൽമീഡിയയിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നു
Thursday, September 19, 2019 4:03 PM IST
കേരള സർക്കാരിന്റെ ഓണം ബംപർ ലോട്ടറി സമ്മാനർഹരെന്ന് അവകാശപ്പെട്ടുള്ള വ്യാജവാർത്തകൾ വ്യാപകമായി പ്രചരിക്കുന്നു. TM 160869 എന്ന നമ്പരിലുള്ള ലോട്ടറിക്കാണ് 12 കോടിയുടെ സമ്മാനമടിച്ചത്. എന്നാൽ സമ്മാനർഹരാണെന്ന് അവകാശപ്പെട്ട് നിരവധിയാളുകളുടെ ചിത്രമുൾപ്പടെ പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കരുനാഗപ്പള്ളിയിലെ ജൂവല്ലറി ജീവനക്കാരായ റോണി, വിവേക്, രതീഷ്, സുബിൻ, റംജിം, രാജീവൻ എന്നീ സുഹൃത്തുക്കളാണ് 12 കോടിയുടെ ഓണം ബംപർ വിജയികൾ. കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. കായകുളം ശ്രീമുരുക ലോട്ടറി ഏജന്റ് ശിവൻകുട്ടി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.