ഐ​പാ​ഡി​ല്‍ ക്ലാ​സി​ക്ക​ല്‍ സം​ഗീ​തം വാ​യി​ക്കു​ന്ന ആ​ള്‍; അ​വി​ശ്വ​സ​നീ​യ​മെ​ന്ന് നെ​റ്റി​സ​ണ്‍
Saturday, March 16, 2024 10:40 AM IST
സം​ഗീ​തം ഇ​ഷ്ട​മി​ല്ലാ​ത്ത​വ​ര്‍ ആ​രും​ത​ന്നെ ഉ​ണ്ടാ​കാ​നി​ട​യി​ല്ല. മ​നു​ഷ്യ​മ​ന​സു​ക​ളെ മാ​ത്ര​മ​ല്ല ഈ ​പ്ര​കൃ​തി​യെ​ത​ന്നെ ച​ലി​പ്പി​ക്കാ​നും നി​ശ്ച​ല​മാ​ക്കു​വാ​നും ഈ ​സം​ഗീ​ത​ത്തി​നാ​കു​ന്നു. ക​ണ്ഠ​നാ​ദ​ങ്ങ​ളി​ല്‍ നി​ന്നു​മാ​ത്ര​മ​ല്ല ദ​ല​ങ്ങ​ളി​ല്‍ നി​ന്നും നി​ര്‍​മി​ക്ക​പ്പെ​ടു​ന്ന വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളി​ല്‍ നി​ന്നും സം​ഗീ​തം ഉ​ള​വാ​കു​ന്നു.

എ​ന്നാ​ല്‍ ആ​ധു​നി​ക കാ​ല​ത്ത് അ​പ്ര​തീ​ക്ഷി​ത​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍ നി​ന്നും വേ​റി​ട്ട സം​ഗീ​തം ഉ​ണ്ടാ​ക്കു​വാ​ന്‍ ക​ഴി​യു​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഒ​രാ​ള്‍. എ​ക്‌​സി​ലെ​ത്തി​യ വീ​ഡി​യോ പ്ര​കാ​രം ഐ​പാ​ഡി​ല്‍ നി​ന്നാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സം​ഗീ​തം ഉ​ള​വാ​ക്കു​ന്ന​ത്.

മ​ഹേ​ഷ് രാ​ഘ​വ​ന്‍ എ​ന്ന സം​ഗീ​ത​ജ്ഞ​ന്‍ ആ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഐ​പാ​ഡി​ല്‍ നി​ന്ന് ഇ​ന്ത്യ​ന്‍ ക്ലാ​സി​ക്ക​ല്‍ സം​ഗീ​തം സൃ​ഷ്ടി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ല്‍ ഇ​ദ്ദേ​ഹം ഐ​പാ​ഡ് ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​ന്‍ ശാ​സ്ത്രീ​യ സം​ഗീ​തം പ്ലേ ​ചെ​യ്യു​ക​യാ​ണ്.

വ്യ​വ​സാ​യ പ്ര​മു​ഖ​ന്‍ ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യ​ട​ക്ക​മു​ള്ളവര്‍ ഈ ​പ്ര​ക​ട​ന​ത്തി​ല്‍ അ​ദ്ഭു​തം കൂ​റി. "ക്ലാ​സി​ക്ക​ല്‍ സം​ഗീ​ത​ത്തി​നൊ​പ്പം സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സം​യോ​ജ​നം; അ​വി​ശ്വ​സ​നീ​യ​മാ​ണ്' എ​ന്നാണൊരാ​ള്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ക​മന്‍റിട്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.