"ഒരു പൊട്ടച്ചെക്കൻ എന്തോ വിവരക്കേട് എഴുതി; ഒന്നു വിരട്ടിവിട്ടാൽ തീരുന്ന കാര്യമേയുള്ളു'
Sunday, April 25, 2021 11:50 PM IST
സമൂഹമാധ്യമങ്ങിലൂടെ പോലീസിനെതിരേ കലാപം ആഹ്വാനം നടത്തിയെന്ന പേരിൽ യുവാവിനെ അറസ്റ്റ് ചെയ്തതിലെ ധാർമികതയെ ചോദ്യം ചെയ്തുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു പൊട്ടച്ചെക്കൻ എന്തോ വിവരക്കേട് എഴുതി. അത് വായിച്ചിട്ട് പോലീസുകാരുടെ മക്കളുടെ മേൽ വണ്ടികേറ്റാൻ മാത്രം വിവരദോഷിയായ ഒരു മലയാളിപോലുമുണ്ടാകില്ല. ചെക്കനെ ഒന്നു വിരട്ടിവിട്ടാൽ തീരുന്ന കാര്യമേയുള്ളുവെന്നാണ് സോഷ്യൽ മീഡിയയിലെ കുറിപ്പിൽ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ ഒത്തിരിപ്പേരുടെ ഇടി വാങ്ങിയിട്ടുണ്ട്. എന്നാൽ ആർക്കിട്ടും തിരിച്ചുകൊടുക്കാൻ കഴിഞ്ഞിട്ടില്ല, അതിനുള്ള കഴിവ് ഉണ്ടായിരുന്നില്ല. അങ്ങനെയൊരു ദിവസം ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ പരീക്ഷാക്കാലം വന്നു.
പരീക്ഷാഹോളിൽ തൊട്ടടുത്തിരിക്കുന്നത് ഒരു ആറാം ക്ലാസ്സുകാരനാണ്. വലിയ കാര്യമുള്ള കാര്യമൊന്നുമല്ലായിരുന്നു എന്നാലും അവന്റെയടുത്ത് എന്റെ കൈയ്യൂക്ക് കാണിക്കണമെന്ന് ഒരാഗ്രഹം. കുനിച്ചുനിർത്തി രണ്ടിടി കൊടുത്തു. പാവം ചെക്കൻ കുറേ മോങ്ങി. പിന്നീടാണ് (ഇന്നും) അതിനേക്കുറിച്ചോർത്ത് എന്നോടുതന്നെ എനിക്ക് പുച്ഛം തോന്നുന്നത്.
ദുർബലന്റെ മേൽ മെക്കിട്ടുകേറി എന്റെ കഴിവ് തെളിയിച്ച ഊതിവീർപ്പിച്ച എന്റെ അഹംബോധത്തെയോർത്ത്. ഏതാണ്ട് ഇതേ ലൈനിലാ കേരളാപോലീസും. ഒരു പൊട്ടച്ചെക്കൻ എന്തോ വിവരക്കേട് എഴുതി. അത് വായിച്ചിട്ട് പോലീസുകാരുടെ മക്കളുടെ മേൽ വണ്ടികേറ്റാൻ മാത്രം വിവരദോഷിയായ ഒരു മലയാളിപോലുമുണ്ടാകില്ല. ചെക്കനെ ഒന്നു വിരട്ടിവിട്ടാൽ തീരുന്ന കാര്യമേയുള്ളു. എന്നിട്ട് വലിയ എതോ കൊടുംഭീകരനെ പിടിച്ചുവെന്ന പ്രതീതി ജനിപ്പിക്കും വിധം ഇന്നുതന്നെ കേരളാപോലീസിന്റെ ഒഫീഷ്യൽ പേജിൽ രണ്ട് പോസ്റ്റുകൾ.
കഴിഞ്ഞ ദിവസം കള്ളന്റെ ATM കാർഡ് അടിച്ചുമാറ്റി 50000രൂപ കട്ടെടുത്തതിന് ഒരു CIയെ സസ്പെന്റ് ചെയ്തതോ, രാഷ്ട്രീയപാർട്ടികൾക്ക് ഒത്താശ ചെയ്തതിന് രണ്ട് സീനിയർ പോലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെന്റ് ചെയ്തതോ ഒന്നും ഒഫീഷ്യൽ പെയ്ജിൽ കണ്ടതുമില്ല. കഷ്ടം തന്നെ സാറേ!
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ ഒത്തിരിപ്പേരുടെ ഇടി വാങ്ങിയിട്ടുണ്ട്. എന്നാൽ ആർക്കിട്ടും തിരിച്ചുകൊടുക്കാൻ...
Posted by Jijo Kurian on Sunday, 25 April 2021