"മാമനോട് ഒന്നും തോന്നല്ലേ'; നിയമപരമായും കായികപരമായും നടപടിയെടുക്കും
Thursday, April 22, 2021 8:28 PM IST
മാസ്ക് ശരിയായി ധരിക്കാത്തവർക്കെതിരേയും കൂട്ടം കൂടുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ്. ട്രോളിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘ഇനിയും പിടിച്ചില്ലേല്‍ കയ്യേല് നിക്കത്തില്ല. അതോണ്ടാ, മാമനോട് ഒന്നും തോന്നല്ലേ’ എന്നാണ് ട്രോളിന് നൽകിയിരിക്കുന്ന അടിക്കുറിപ്പോടെയാണ് ട്രോൾ പങ്കുവച്ചിരിക്കുന്നത്.
ഇപ്പോഴും മാസ്ക് ഇടാതെയും താടിക്ക് മാസ്ക് വച്ചും ആവശ്യമില്ലാതെ കൂട്ടം കൂടുന്നവരെയും കറങ്ങാനിറങ്ങുന്നവരെയും ശ്രദ്ധയില്‍പ്പെടുന്നുണ്ട്. അത്തരക്കാര്‍ക്കെതിരെ നിയമപരമായും ആവശ്യമെങ്കില്‍ കായികപരമായും ഞങ്ങള്‍ നടപടി സ്വീകരിക്കുന്നതാണെന്നായിരുന്നു ട്രോൾ. സംസ്ഥാനത്ത് 26,995 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയും ട്രോളിലുണ്ട്.