നായ മുടന്തി; ഉടമയ്ക്കു നഷ്ടം 30,000 രൂപ: ഒടുവിൽ ആ രഹസ്യമറിഞ്ഞപ്പോൾ കണ്ണുനിറഞ്ഞു
Monday, January 18, 2021 11:38 PM IST
നായകൾക്ക് യജമാനോടുള്ള സ്നേഹത്തിന്റെ കഥ നേരത്തെയും വൈറലായിട്ടുണ്ട്. അപകടങ്ങളിൽ നിന്ന് യജമാനനെ രക്ഷിക്കുന്ന നായകൾ മുന്പും സോഷ്യൽ മീഡിയകളിൽ താരമായിട്ടുണ്ട്. യജമാനനെ പറ്റിച്ച നായയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ലണ്ടൻ സ്വദേശിയായ റൂസെൽ ജോൺസാണ് പറ്റിക്കപ്പെട്ട യജമാനൻ. റൂസെൽ കാലിൽ അപകടം പറ്റിയതിനെത്തുടർന്ന് പ്ലാസ്റ്റർ ഇട്ടിരിക്കുകയായിരുന്നു. ക്രച്ചസിന്റെ സഹായത്തോടെ മുടന്തിയാണ് റൂസെൽ നടന്നിരുന്നത്. ഇതുകണ്ട റൂസെലിന്റെ വളർത്തുനായയും മുടന്തി നടക്കാൻ തുടങ്ങുകയായിരുന്നു.
ഒടുവിൽ നായയ്ക്ക് എന്തെങ്കിലും പറ്റിയതാണെന്ന് കരുതി ഡോക്ടറുടെ അടുത്തേക്ക് മുടന്തി പോകുന്ന റൂസെലിന്റെയും നായയുടെയും വീഡിയോ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഡോക്ടറുടെ പരിശോധനയിലാണ് നായയുടെ അഭിനയം കണ്ടുപിടിച്ചത്.
നായയുടേത് അഭിനയമായിരുന്നെന്നും എക്സ്റേ എടുത്ത വകയിൽ തനിക്ക് 300 പൗണ്ട് നഷ്ടപ്പെട്ടെന്നും റൂസെൽ പിന്നീട് വെളിപ്പെടുത്തുകയായിരുന്നു. ഏതായാലും നായയുടെ യജമാനസ്നേഹം സോഷ്യൽ മീഡിയയിൽ വൈറലാണ്.