Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - ജി​ബി​ന്‍ കു​ര്യ​ന്‍

ജി​ബി​ന്‍ കു​ര്യ​ന്‍

1 ARTICLE

Written Articles

Kerala

പാറേല്‍ പള്ളി കേരളത്തിന്‍റെ വിസ്മയം: മുഖ്യമന്ത്രി വി.ഡി. സതീശന്‍
ച​ങ്ങ​നാ​ശേ​രി: കേ​ര​ള​ത്തി​ന്‍റെ വി​സ്മ​യ​മാ​യ പാ​റേ​ല്‍ പ​ള്ളി നൂ​റ്റാ​ണ്ടു​ക​ള്‍ നി​ല​നി​ല്‍ക്കാ​ന്‍ പോ​കു​ന്ന അ​ദ്ഭു​ത​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. പാ​റേ​ല്‍ പ​ള്ളി​യി​ല്‍ ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ഇ​ന്നു ക​ണ്ട​പ്പോ​ള്‍ അ​ദ്ഭു​ത​ത്തോ​ടെ​യാ​ണ് പ​ള്ളി വീ​ക്ഷി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പാ​റേ​ല്‍ ഇ​ട​വ​ക​യ്‌​ക്കോ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യ്‌​ക്കോ വേ​ണ്ടി മാ​ത്ര​മു​ള്ള നി​ര്‍മി​തി​യ​ല്ലി​ത്. ലോ​ക​ത്തി​നു മു​മ്പി​ല്‍ ഷോ​കേ​സ് ചെ​യ്യാ​നു​ള്ള​താ​ണ്. ബി​ഷ​പ് അ​നു​മ​തി ന​ല്‍കി​യാ​ല്‍ പാ​റേ​ല്‍ പ​ള്ളി​യെ ഒ​രു ടൂ​റി​സ്റ്റ് ഡെ​സ്റ്റി​നേ​ഷ​നാ​ക്കാ​മെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം മൂ​ല​ക്ക​ല്ല് റോ​മി​ല്‍ കൊ​ണ്ടു​പോ​യി ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ​യെ​കൊ​ണ്ട് ആ​ശീ​ര്‍വ​ദി​ച്ചു കൊ​ണ്ടു​വ​ന്ന​താ​ണ്. യ​ഥാ​ര്‍ഥ​ത്തി​ല്‍ ഈ ​ദേ​വാ​ല​യ​ത്തി​ന്‍റെ മൂ​ല​ക്ക​ല്ല് ക്രി​സ്തു​വി​ന്‍റെ മൂ​ല​ക്ക​ല്ലാ​ണ്. അ​തി​രൂ​പ​ത​യി​ലെ 82,000 കു​ടും​ബ​ങ്ങ​ള്‍ ദേ​വാ​ല​യ നി​ര്‍മാ​ണ​ത്തി​ല്‍ സ​ഹ​ക​രി​ച്ചു എ​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ്. ഇ​തി​നു നേ​തൃ​ത്വം ന​ല്‍കി​യ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​നെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പ​യു​ടെ എ​ല്ലാ ഇ​ട​യലേ​ഖ​ന​വും ഞാ​ന്‍ വാ​യി​ച്ച​താ​ണ്. ക്രി​സ്തു ജീ​വി​ക്കു​ന്നു എ​ന്ന 2019ലെ ​പ്ര​ബോ​ധ​നരേ​ഖ വാ​യി​ച്ച​പ്പോ​ൾ ക​ണ്ണു നി​റ​ഞ്ഞു​പോ​യി. വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ഈ ​പ്ര​ബോ​ധ​നരേ​ഖ ന​ല്‍കു​ന്ന​തെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി​ക​ളു​ണ്ടാ​കു​മ്പോ​ള്‍ പി​ന്തി​രി​ഞ്ഞ് ഓ​ടാ​തെ, ത​ള​ര്‍ന്നു വീ​ഴാ​തെ മു​ന്നോ​ട്ടു​ പോ​കാ​നു​ള്ള ഉ​റ​പ്പും ധൈ​ര്യ​വു​മാ​ണ് ദൈ​വ​വ​ച​നം ന​മു​ക്ക് പ​ക​ര്‍ന്നു ത​രു​ന്ന​ത്. നാം ​പ്ര​ത്യാ​ശ​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ദൈ​വ​വ​ച​ന​ത്തി​ലൂ​ടെ ദൈ​വം ന​മു​ക്ക് ന​ല്‍കു​ന്ന ഉ​റ​പ്പ്. നാ​ലു ചു​വ​രും മേ​ല്‍ക്കൂ​ര​യും ഉ​ണ്ടെ​ങ്കി​ല്‍ കെ​ട്ടി​ടമു​ണ്ടാ​ക്കാം. എ​ന്നാ​ല്‍, ദേ​വാ​ല​യം ഉ​ണ്ടാ​ക്കാ​ന്‍ പ​റ്റി​ല്ല. അ​വി​ടെ വ​ന്ന് വി​ശ്വാ​സി​ക​ള്‍ തീ​ക്ഷ്ണ​മാ​യി പ്രാ​ര്‍ഥി​ക്കു​മ്പോ​ഴാ​ണ് ചൈ​ത​ന്യം ഉ​ണ്ടാ​കു​ന്ന​ത്. കു​ഞ്ഞു​ങ്ങ​ള്‍ക്ക് ചെ​റു​പ്പം മു​ത​ലേ ആ​ത്മീ​യ​ത പ​ക​ര്‍ന്നുന​ല്‍കി​യാ​ല്‍ അ​വ​ര്‍ വ​ഴി​തെ​റ്റി​പ്പോ​കി​ല്ലെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി, കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലെ സു​ദൃ​ഡ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ ആ​ത്മീ​യ​ത​യ്ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും ഓ​ര്‍മി​പ്പി​ച്ചു. ഏ​തു പ്ര​തി​സ​ന്ധി വ​ന്നാ​ലും ദൈ​വം ന​മ്മോ​ടൊ​പ്പ​മു​ണ്ടെ​ന്ന ആ​ത്മ​വി​ശ്വാ​സം പ്ര​തി​സ​ന്ധി​യെ അ​തി​മ​നോ​ഹ​ര​മാ​യി മ​റി​ക​ട​ക്കാ​നും ഏ​തു പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെയും അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യാ​ക്കി മാ​റ്റാ​നും സ​ഹാ​യി​ക്കും. വി​ദ്വേ​ഷ​ത്തി​ന്‍റെ​യും മ​ത​പ​ര​മാ​യ സ്പ​ര്‍ധ​യു​ടെ​യും കാ​ല​ത്ത് ആ​വ​ശ്യ​മി​ല്ലാ​തെ മ​നു​ഷ്യ​ന്‍ സം​ഘ​ര്‍ഷ​ത്തി​ലേ​ക്ക് പോ​കു​മ്പോ​ള്‍ ദൈ​വ​സ്‌​നേ​ഹ​ത്തി​ന്‍റെ, കാ​രു​ണ്യ​ത്തി​ന്‍റെ, ചേ​ര്‍ത്തുനി​ര്‍ത്ത​ലി​ന്‍റെ സ​ന്ദേ​ശ​മാ​ണ് നാം ​പ​ക​രേ​ണ്ട​ത്. ഈ ​സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തെ മ​നോ​ഹ​ര​മാ​ക്കു​ന്ന​തും സ​മ്മേ​ള​നം ന​ല്‍കു​ന്ന സ​ന്ദേ​ശ​വും ഇ​താ​ണ്. ദേ​വാ​ല​യ​ കൂ​ദാ​ശ​യു​ടെ സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ശ​രി​ക്കും അ​ര്‍ഥ​വ​ത്താ​യി​രി​ക്കു​ക​യാ​ണ്. ദൈ​വ​വി​ശ്വാ​സം മ​നു​ഷ്യ​രെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള​ത​ല്ല, അ​തു സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​താ​ണ്, സ്‌​നേ​ഹ​ത്തി​ന്‍റെ​താ​ണ്. ഒ​രു​പാ​ട് പേ​ര്‍ക്ക് ആ​ശ്വാ​സ​വും ത​ണ​ലും അ​ത്താ​ണി​യും ലോ​ക​ത്തി​ന്‍റെ കൗ​തു​ക​വു​മാ​യി പാ​റേ​ല്‍ പ​ള്ളി മാ​റ​ട്ടേ​യെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ ആ​ശം​സി​ച്ചു.
November 25, 2026
Corehub Up