Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാട്ടുവിശേഷം

Thrissur

മു​ണ്ടൂ​ർ- പ​ഞ്ഞ​ൻ​മൂ​ല റോ​ഡ്: പ​ഴി​ചാ​രി അ​ധി​കൃ​ത​ർ; പ​ണി നാ​ട്ടു​കാ​ർ​ക്ക്

കൈ​പ്പ​റ​ന്പ്: ‘മ​ഴ​യൊ​ന്നു തോ​ര​ട്ടെ, റോ​ഡ് ക​ണ്ണാ​ടി പോ​ലെ​യാ​ക്കാം!’. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് കൈ​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നാ​ട്ടു​കാ​ർ​ക്കു ന​ൽ​കി​യ വാ​ഗ്ദാ​ന​മാ​ണി​ത്. വാ​ഗ്ദാ​ന​ങ്ങ​ൾ കു​ത്തി​യൊ​ലി​ച്ചു​പോ​യ​ത​ല്ലാ​തെ റോ​ഡ് ന​ന്നാ​യി​ല്ല.

ഒ​രു​കാ​ല​ത്ത് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു രോ​ഗി​ക​ളു​മാ​യി കു​തി​ച്ച ആം​ബു​ല​ൻ​സു​ക​ൾ​പോ​ലും കു​ഴി​ക​ൾ നി​റ​ഞ്ഞ മു​ണ്ടൂ​ർ-​പ​ഞ്ഞ​ൻ​മൂ​ല റോ​ഡ് ഒ​ഴി​വാ​ക്കി​യാ​ണു സ​ഞ്ച​രി​ച്ച​ത്.

തൃ​ശൂ​ർ- കു​റ്റി​പ്പു​റം സം​സ്ഥാ​ന​പാ​ത​യി​ൽ കേ​ച്ചേ​രി, കൈ​പ്പ​റ​ന്പ്, പ​റ​പ്പൂ​ർ തു​ട​ങ്ങി മ​ല​യോ​ര-​തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള രോ​ഗി​ക​ൾ​ക്കു ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കെ​ത്താ​നു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണു മു​ണ്ടൂ​ർ- പ​ഞ്ഞ​ൻ​മൂ​ല റോ​ഡ്.
മു​ണ്ടൂ​ർ സെ​ന്‍റ​റി​ലെ കു​പ്പി​ഴ​ക്ക​ഴു​ത്തി​ൽ കു​ടു​ങ്ങാ​തെ, ഓ​രോ സെ​ക്ക​ൻ​ഡി​ലും വി​ല​പ്പെ​ട്ട ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ആം​ബു​ല​ൻ​സു​ക​ൾ ആ​ശ്ര​യി​ച്ച​ത് ഈ ​വ​ഴി​യാ​ണ്. റോ​ഡി​ൽ കു​ഴി​ക​ൾ നി​റ​ഞ്ഞ​തോ​ടെ മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം അ​ധി​കം സ​ഞ്ച​രി​ച്ചു കു​രു​ക്കി​ൽ​പെ​ട്ടു വ​ള​ഞ്ഞു​തി​രി​ച്ചു​പോ​കേ​ണ്ട സ്ഥി​തി.

​പ​രി​ഹാ​രം ക്വാ​റി വേ​സ്റ്റ് !

അ​ഞ്ചു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന റോ​ഡി​നോ​ടു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കാ​ട്ടു​ന്ന ‘ക​രു​ത​ൽ’ വി​ചി​ത്ര​മാ​ണ്. പ്ര​തി​ഷേ​ധ​ങ്ങ​ൾ മു​റു​കു​ന്പോ​ൾ കു​ഴി​ക​ളി​ലേ​ക്കു ക്വാ​റി​മാ​ലി​ന്യം ത​ട്ടും. മ​ഴ പെ​യ്യു​ന്ന​തോ​ടെ മെ​റ്റ​ൽ​ചീ​ളു​ക​ൾ റോ​ഡി​ൽ പ​ര​ന്ന് ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് അ​പ​ക​ട​മേ​ഖ​ല​യാ​കും. പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ക​ലു​ങ്ക് നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു വാ​ർ​ഡ് മെം​ബ​ർ പ​ഞ്ചാ​യ​ത്തി​നു നി​ര​ന്ത​രം പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യാ​യി​ല്ല.

കൈ​മ​ല​ർ​ത്തി പ​ഞ്ചാ​യ​ത്ത്

റോ​ഡ് ത​ക​ർ​ച്ച​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചാ​ൽ കൈ​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു മ​റു​പ​ടി​യി​ല്ല. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്തു ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ന്നു പ്ര​സി​ഡ​ന്‍റ് പ്ര​മീ​ള സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​യു​ന്നു. നോ​ട്ടീ​സ് അ​യ​ച്ച് കൈ​യൊ​ഴി​യു​ന്ന​ത​ല്ലാ​തെ, റീ-​ടെ​ൻ​ഡ​ർ വി​ളി​ക്കാ​ൻ എ​ന്തു​കൊ​ണ്ടു ത​യാ​റാ​കു​ന്നി​ല്ല എ​ന്ന ചോ​ദ്യ​ത്തി​നു മാ​ത്രം ഉ​ത്ത​ര​മി​ല്ല.

മു​ന്പു​ചെ​യ്ത പ്ര​വൃ​ത്തി​ക​ളു​ടെ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ കു​ടി​ശി​ക​യു​ണ്ടെ​ന്നാ​ണു ക​രാ​റു​കാ​ര​ന്‍റെ നി​ല​പാ​ട്. പ​ഞ്ചാ​യ​ത്ത് ക​രാ​റു​കാ​ര​നെ​യും ക​രാ​റു​കാ​ര​ൻ പ​ഞ്ചാ​യ​ത്തി​നെ​യും പ​ഴി​ചാ​രി ഒ​ഴി​യു​ന്പോ​ൾ ദു​രി​തം സ​ഹി​ക്കേ​ണ്ടി​വ​രു​ന്ന​തു നാ​ട്ടു​കാ​രും. അ​നാ​സ്ഥ​യ്ക്കെ​തി​രേ ജ​ന​കീ​യ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ തു​ട​ങ്ങാ​നാ​ണു നാ​ട്ടു​കാ​രു​ടെ​യും വി​വി​ധ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ കൂ​ട്ടാ​യ്മ​ക​ളു​ടെ​യും തീ​രു​മാ​നം.

പ്രതികരണം

ടെ​ൻ​ഡ​ർ ഉ​റ​പ്പി​ച്ച ക​രാ​റു​കാ​ര​ൻ ടാ​റി​നു വി​ല​കൂ​ടി​യെ​ന്നു​പ​റ​ഞ്ഞു പ​ണി ഏ​റ്റെ​ടു​ക്കാ​ൻ കൂ​ട്ടാ​ക്കു​ന്നി​ല്ല. പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു ര​ണ്ടു ത​വ​ണ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടും തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ല.

പ്ര​മീ​ള സു​ബ്ര​ഹ്മ​ണ്യ​ൻ, കൈ​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

മു​ന്പ് പ​ഞ്ചാ​യ​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ൽ ചെ​യ്ത പ്ര​വൃ​ത്തി​യു​ടെ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ കി​ട്ടാ​നു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ഏ​റ്റെ​ടു​ത്ത തു​ക​യ്ക്ക് ഇ​ന്ന​ത്തെ വി​പ​ണി നി​ല​വാ​ര​ത്തി​ൽ പ​ണി ന​ട​ത്താ​നും ക​ഴി​യി​ല്ല.

ടാ​റി​ന്‍റെ വി​ല ഇ​ര​ട്ടി​യാ​യി. നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ളു​ടെ വി​ല​യും തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യും ഉ​യ​ർ​ന്നു. പ​ഴ​യ നി​ര​ക്കി​ൽ റോ​ഡ് ന​ന്നാ​ക്കി​യാ​ൽ ബാ​ധ്യ​ത​യാ​കും. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ കെ​ട്ടി​യ​തി​ന്‍റെ 10 ല​ക്ഷം രൂ​പ ഇ​തു​വ​രെ കി​ട്ടി​യി​ട്ടി​ല്ല. ജ​ൽ​ജീ​വ​ൻ, അ​ദാ​നി പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി​ക​ൾ​ക്കാ​യി കു​ഴി​ച്ച ഓ​ട​ക​ൾ മൂ​ടി​യി​ട്ടി​ല്ല. ഈ ​അ​വ​സ്ഥ​യി​ൽ എ​ങ്ങ​നെ​യാ​ണു ടാ​റിം​ഗ് ന​ട​ത്തു​ക.

ഷോ​ബി, പേ​രാ​മം​ഗ​ലം ക​രാ​റു​കാ​ര​ൻ

Thrissur

മാ​രാ​ത്തു​കു​ന്നിൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി; വ്യാ​പ​ക കൃ​ഷി​നാ​ശം

വ​ട​ക്കാ​ഞ്ചേ​രി: മാ​രാ​ത്തു​കു​ന്ന് ആ​ണി ക​മ്പ​നി​ക്ക് സ​മീ​പം വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഭീ​തി​വി​ത​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് കാ​ട്ടാ​ന​ക​ളി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി​ന​ശി​പ്പി​ച്ച​ത്.

പ്ര​ദേ​ശ​ത്ത് ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം തെ​ങ്ങ്, വാ​ഴ, ക​വു​ങ്ങ്, പ​ന തു​ട​ങ്ങി​യ കാ​ർ​ഷി​ക​വി​ള​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചു. കാ​ട്ടാ​ന എ​ത്തി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ വ​ലി​യ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​രെ​ത്തി​യാ​ണ് കാ​ട്ടാ​ന​ക​ളെ തു​ര​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പി​നോ​ടും അ​ധി​കാ​രി​ക​ളോ​ടും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Thrissur

ദേ​ശീ​യ​പാ​ത​യോ​ര​ത്തെ നി​ർ​മാ​ണ​നി​യ​ന്ത്ര​ണം: സു​പ്രീം കോ​ട​തി വി​ധി തി​രു​ത്താ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം

ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കെ​ട്ടി​ട​നി​ർ​മാ​ണ നി​രോ​ധ​ന ദൂ​ര​പ​രി​ധി സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി വി​ധി സൃ​ഷ്ടി​ക്കു​ന്ന ക​ടു​ത്ത പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലും തി​രു​ത്ത​ൽ ഹ​ർ​ജി​യും ആ​വ​ശ്യ​പ്പെ​ട്ട് അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ ഐ​ക​ക​ണ്ഠ്യേ​ന അം​ഗീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ എ. ​എ​ച്ച്. അ​ക്ബ​ർ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​യ​തീ​ന്ദ്ര​ദാ​സ് പി​ന്തു​ണ​ച്ചു. നി​ല​വി​ലെ തീ​ര​ദേ​ശ പ​രി​പാ​ല​ന​നി​യ​മ​പ്ര​കാ​രം കെ​ട്ടി​ട നി​ർ​മാ​ണ​മോ, മ​റ്റു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ ന​ട​ത്താ​ൻ​ക​ഴി​യാ​ത്ത നി​ല​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​പ്രീം കോ​ട​തി​യു​ടെ പു​തി​യ വി​ധി.

ഇ​തു​വ​ലി​യ പ്ര​ത്യാ​ഘാ​ത​മാ​ണ് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ചാ​വ​ക്കാ​ട്. ഏ​ക​ദേ​ശം 3.5 കി​ലോ​മീ​റ്റ​ർ വീ​തി​യും 4.5 കി​ലോ​മീ​റ്റ​ർ നീ​ള​വും മാ​ത്ര​മു​ള്ള ന​ഗ​ര​സ​ഭ​യി​ലൂ​ടെ 4.5 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്.

Thrissur

വി​വ​രം ല​ഭി​ക്കു​ക മൗ​ലി​കാ​വ​കാ​ശം: വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ

തൃ​ശൂ​ർ: വി​വ​രം ല​ഭി​ക്കു​ക​യെ​ന്ന​തു പൗ​ര​ന്‍റെ മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്നും ഓ​ഫീ​സു​ക​ളി​ൽ​നി​ന്നു സ​മ​യ​ബ​ന്ധി​ത​മാ​യി വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ ടി.​കെ. രാ​മ​കൃ​ഷ്ണ​ൻ. തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ സി​റ്റിം​ഗി​നു​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഓ​ഫീ​സു​ക​ളി​ലെ ഫ​യ​ലു​ക​ൾ സൂ​ചി​ക​യി​ട്ടും പ​ട്ടി​ക തി​രി​ച്ചും എ​ളു​പ്പം ല​ഭി​ക്കു​ന്ന രീ​തി​യി​ൽ സൂ​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ണ്ട്. ഫ​യ​ൽ പ​രി​പാ​ല​ന​ത്തി​ന്‍റെ​യും ര​ജി​സ്റ്റ​റു​ക​ൾ കാ​ലാ​നു​സൃ​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന്‍റെ​യും പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഓ​ഫീ​സ് മേ​ധാ​വി​ക​ൾ​ക്കു​ണ്ട്. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഫ​യ​ലു​ക​ൾ ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ൽ സൂ​ക്ഷി​ച്ചു​വ​യ്ക്ക​ണം.

വി​വ​രം കൈ​മാ​റു​ക എ​ന്ന​ത് പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രു​ടെ മാ​ത്രം ചു​മ​ത​ല​യ​ല്ല. ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ക്ക​ലാ​ണെ​ങ്കി​ൽ അ​തു ചോ​ദി​ച്ചു​വാ​ങ്ങാ​നു​ള്ള അ​ധി​കാ​രം സ്റ്റേ​റ്റ് പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്കു​ണ്ട്. ഒ​ന്നാം അ​പ്പീ​ൽ അ​ധി​കാ​രി​ക​ൾ അ​പ്പീ​ലു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​പ്പാ​ക്ക​ണം. ഓ​ഫീ​സു​ക​ളി​ലെ വി​വ​രാ​വ​കാ​ശ ബോ​ർ​ഡു​ക​ളും ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ളും പു​തി​യ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പ​രി​ഷ്ക​രി​ക്ക​ണം. ഇ​വ ജ​ന​ങ്ങ​ൾ​ക്കു പ്രാ​പ്യ​മാ​യ പ്ര​ധാ​ന വി​വ​ര​സ്രോ​ത​സു​ക​ളാ​യി മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന സി​റ്റിം​ഗി​ൽ 15 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു. ര​ണ്ടു പ​രാ​തി​ക​ളി​ൽ ക​ക്ഷി​ക​ൾ ഹാ​ജ​രാ​യി​ല്ല.

Thrissur

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

വ​ട​ക്കാ​ഞ്ചേ​രി: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ഓ​പ്പ​റേ​ഷ​ൻ തു​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ന്നം​കു​ളം സ്വ​ദേ​ശി കോ​ത്തോ​ട്ടി​ൽ​വീ​ട്ടി​ൽ അ​രു​ൺ​ദാ​സി​നെ​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ഗ​സ്റ്റ് ഒ​മ്പ​തി​ന് രാ​വി​ലെ വോ​ൾ​വോ ടൂ​റി​സ്റ്റ് ബ​സി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 150 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കു​ന്നം​കു​ളം സ്വ​ദേ​ശി ശ​ര​ത്തി​നെ പൊ​ലി​സ് പി​ടി​ച്ചി​രു​ന്നു. ശ​ര​ത്തി​നെ ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് മു​ഖ്യ​പ്ര​തി​യാ​യ അ​രു​ൺ​ദാ​സി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Thrissur

ദേ​ശാ​ട​ന​ക്കി​ളി​ക​ൾ ശ​ല്യ​ക്കാ​രാ​യി ...

തൃ​ശൂ​ർ: അ​തി​ഥി ദേ​വോ ഭ​വഃ എ​ന്നാ​ണു നാ​ട്ടു​ന​ട​പ്പെ​ങ്കി​ലും ജി​ല്ല​യു​ടെ ത​ന്നെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ അ​യ്യ​ന്തോ​ളി​ലെ ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ ഈ ​വി​രു​ന്നു​കാ​ർ ന​ൽ​കി​യ​തു മു​ട്ട​ൻ പ​ണി​യാ​ണ്. ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ലും പ​രി​സ​ര​ത്തെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ലു​മു​ള്ള മ​ര​ങ്ങ​ളി​ൽ താ​വ​ള​മ​ടി​ച്ച ദേ​ശാ​ട​ന​ക്കി​ളി​ക​ളു​ടെ ശ​ല്യം കാ​ര​ണം പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണു ജ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​രും.

ത​ല​യി​ൽ പേ​പ്പ​റി​ട്ടോ​ളൂ...

ക​ള​ക്ട​റേ​റ്റ് ക​വാ​ടം ഒ​ന്നു ക​ട​ന്നു​കി​ട്ട​ണ​മെ​ങ്കി​ൽ ത​ല​യി​ൽ പേ​പ്പ​റോ തു​ണി​യോ ഇ​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ഇ​വി​ടേ​ക്കെ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ. ഒ​പ്പം മൂ​ക്കും പൊ​ത്ത​ണം. മു​ക​ളി​ൽ​നി​ന്നു​ള്ള കി​ളി​കാ​ഷ്ഠ​ത്തി​ന്‍റെ അ​റ്റാ​ക്ക് ഏ​ൽ​ക്കാ​തെ താ​ഴെ​ക്കൂ​ടി ന​ട​ന്നു​പോ​വു​ക​യെ​ന്ന​ത് ഇ​പ്പോ​ൾ വ​ലി​യൊ​രു ക​ട​ന്പ​യാ​യി മാ​റി. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു പാ​കി​യ ഫു​ട്പാ​ത്തി​ലെ ചു​വ​ന്ന ടൈ​ലു​ക​ളും മ​തി​ലു​ക​ളു​മെ​ല്ലാം ഇ​പ്പോ​ൾ കാ​ഷ്ഠം വീ​ണു പൂ​ർ​ണ​മാ​യും വെ​ള്ള​നി​റ​ത്തി​ലാ​ണ്. ന​ട​ന്നു​പോ​കു​ന്ന​വ​രു​ടെ ദേ​ഹ​ത്തും വാ​ഹ​ന​ങ്ങ​ളി​ലും കാ​ഷ്ഠം പ​തി​ക്കു​ന്ന​തു പ​തി​വു​കാ​ഴ്ച​യാ​യി. മ​ര​ത്തി​ന​ടി​യി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്തു​പോ​യാ​ൽ പ​ണി​കി​ട്ടി​യെ​ന്ന​ർ​ഥം. അ​ൽ​പ​സ​മ​യ​ത്തി​ന​കം വാ​ഹ​ന​ത്തി​നു മു​ക​ളി​ൽ കാ​ഷ്ഠാ​ഭി​ഷേ​കം ന​ട​ക്കും.

അ​സു​ഖം ബാ​ധി​ച്ചു ച​ത്തു​ചീ​ഞ്ഞ പ​ക്ഷി​ക്കു​ഞ്ഞു​ങ്ങ​ളു​ടെ ജ​ഡ​ങ്ങ​ൾ വ​ഴി​യ​രി​കി​ൽ കി​ട​ക്കു​ന്ന​തു ക​ടു​ത്ത ദു​ർ​ഗ​ന്ധ​ത്തി​നാ​ണു വ​ഴി​തു​റ​ക്കു​ന്ന​ത്. ഉ​ണ​ങ്ങി​യ കാ​ഷ്ഠ​ത്തി​ന്‍റെ പൊ​ടി പ​ട​രു​ന്ന​ത് ഗു​രു​ത​ര ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്. മ​ഴ പെ​യ്താ​ൽ കാ​ഷ്ഠം ന​ന​ഞ്ഞു​ണ്ടാ​കു​ന്ന ദു​ർ​ഗ​ന്ധ​വും അ​സ​ഹ്യ​മാ​കും. നി​ല​വി​ൽ ക​ടു​ത്ത ഉ​ച്ച​വെ​യി​ല​ത്തും റെ​യി​ൻ​കോ​ട്ട് ധ​രി​ച്ചാ​ണ് കോ​ർ​പ​റേ​ഷ​ൻ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ടെ വൃ​ത്തി​യാ​ക്കു​ന്ന​ത്.

ന​ട​പ​ടി പാ​തി​വ​ഴി​യി​ൽ; പ​രി​ഹാ​രം വേ​ണം

ക​ഴി​ഞ്ഞ​വ​ർ​ഷം പ​രാ​തി ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സും വ​നം​വ​കു​പ്പും ഹെ​ൽ​ത്ത് ഓ​ഫി​സ​റും ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഏ​താ​നും പാ​ഴ്മ​ര​ച്ചി​ല്ല​ക​ൾ മാ​ത്രം മു​റി​ച്ചു​മാ​റ്റി അ​ധി​കൃ​ത​ർ കൈ​ക​ഴു​കി​യ​താ​ണു നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം.
ക​ള​ക്ട​റേ​റ്റി​ലും സ​മീ​പ​ത്തെ കോ​ട​തി​ക​ളി​ലും എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ, അ​ഭി​ഭാ​ഷ​ക​ർ, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, വ്യാ​പാ​രി​ക​ൾ, ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​ർ നേ​രി​ടു​ന്ന ദു​രി​ത​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​യ്യ​ന്തോ​ൾ ജ​ന​കീ​യ​സ​മി​തി ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കി.

വി​ഷ​യ​ത്തി​ൽ വി​ദ​ഗ്ധ​രെ​ക്കൊ​ണ്ടു പ​ഠ​നം ന​ട​ത്തി ശാ​സ്ത്രീ​യ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു സ​മി​തി ക​ണ്‍​വീ​ന​ർ ജെ​യിം​സ് മു​ട്ടി​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്കു നീ​ങ്ങാ​നാ​ണു നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

Thrissur

പു​ന്ന​ത്തൂ​ർ കോ​വി​ല​കം ന​വീ​ക​ര​ണം

6.40 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി

ഗു​രു​വാ​യൂ​ര്‍: പു​ന്ന​ത്തൂ​ര്‍ കോ​വി​ല​കം പു​തു​ക്കി​പ്പ​ണി​യു​ന്ന​തു​ള്‍​പ്പെ​ടെ ആ​ന​ക്കോ​ട്ട​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നാ​യി 6.40 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​ന​ൽ​കി. വൈ​കാ​തെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളു​ണ്ടാ​കും. കോ​വി​ല​ക​ത്തി​ന്‍റെ ത​നി​മ നി​ല​നി​ർ​ത്തി​ക്കൊ​ണ്ടാ​കും കോ​വി​ല​കം പു​ന​ര്‍​നി​ര്‍​മി​ക്കു​ക. ആ​ന​ക​ള്‍​ക്കു​ള്ള മി​ക​ച്ച ചി​കി​ത്സാ​കേ​ന്ദ്ര​വും മു​ഖ്യ​പ​രി​ഗ​ണ​ന​യി​ലാ​ണ്. ആ​ന​പ്പി​ണ്ടം ഉ​ള്‍​പ്പ​ടെ മാ​ലി​ന്യം​സം​സ്‌​ക​രി​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലാ​ണ്.

ഇ​തെ​ല്ലാം പൂ​ര്‍​ത്തി​യാ​യാ​ല്‍ ആ​ന​ക്കോ​ട്ട​യു​ടെ മു​ഖം​ത​ന്നെ മാ​റു​മെ​ന്ന് ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ എ.​വി. ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നി​യ​മ​ത​ട​സം മാ​റി​യാ​ല്‍ പു​തി​യ ആ​ന​ക​ളെ ന​ട​യി​രു​ത്തു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​കും. ഗു​രു​വാ​യൂ​രി​ല്‍ ആ​ന​ക​ളെ ന​ട​യി​രു​ത്താ​ന്‍ ഏ​താ​നും​പേ​ര്‍ സ​ന്ന​ദ്ധ​രാ​ണെ​ന്ന് ദേ​വ​സ്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ചു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ആ​ന​ക്കോ​ട്ട​യി​ലും വേ​ങ്ങാ​ട് ഗോ​ശാ​ല​യി​ലും ആ​രം​ഭി​ക്കും. വേ​ങ്ങാ​ട് 70 കോ​ടി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചു.

Thrissur

എ​റി​യാ​ട്ടെ രാ​സ​മാ​ലി​ന്യ​പ്ര​ശ്നംസ​മ​ര​സ​മി​തി അ​നി​ശ്ചി​ത​കാ​ല പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

എ​റി​യാ​ട്: ബി​നാ​നി സി​ങ്ക് ക​ന്പ​നി​യി​ൽ നി​ന്നു​ള്ള രാ​സ​മാ​ലി​ന്യം എ​റി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മാ​ലി​ന്യം നീ​ക്കം​ചെ​യ്യു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ സ​മ​ര​സ​മി​തി അ​നി​ശ്ചി​ത​കാ​ല പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്.

പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മ​പ്ര​കാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നി​വാ​ര്യ ചു​മ​ത​ല​ക​ളി​ൽ​പ്പെ​ട്ട​താ​ണ് മാ​ലി​ന്യ​സം​സ്ക​ര​ണം. എ​ന്നാ​ൽ, എ​റി​യാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന രാ​സ​മാ​ലി​ന്യം മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും നീ​ക്കം ചെ​യ്യാ​ത്ത​തു ഭ​ര​ണ​സ​മി​തി​യു​ടെ ഗു​രു​ത​ര​വീ​ഴ്ച​യാ​ണെ​ന്ന് ജ​ന​കീ​യ സ​മ​ര​സ​മി​തി ആ​രോ​പി​ച്ചു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

രാ​സ​മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യ​ഥാ​ർ​ഥ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജു​ഡീ​ഷ്യ​ൽ അ​ധി​കാ​ര​മു​ള്ള അ​ന്വേ​ഷ​ണ​സ​മി​തി​യെ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. രാ​സ​മാ​ലി​ന്യം ക​ല​ർ​ന്ന മ​ണ്ണി​ൽ കാ​ല​വ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന​തോ​ടെ ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​ലും രാ​സ​മാ​ലി​ന്യ​ത്തി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യം ഗു​രു​ത​ര​മാ​യ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന​താ​യി സ​മ​ര​സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ദേ​ശ​വാ​സി​ക​ൾ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​സ്രോ​ത​സു​ക​ൾ മ​ലി​ന​മാ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

രാ​സ​മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ഴു​വ​ൻ ജ​ല​സ്രോ​ത​സു​ക​ളി​ൽ​നി​ന്നും സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. വി​ഷ​യ​ത്തി​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ പു​ല​ർ​ത്തു​ന്ന ഉ​ദാ​സീ​ന​ത ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​രാ​സ​മാ​ലി​ന്യ​ങ്ങ​ൾ എ​റി​യാ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നു​വേ​ണ്ടി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ നാ​മ​മാ​ത്ര​മാ​യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​തു​വ​രെ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത് വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന​നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ന​കീ​യ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ വി.​എം. ഷൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​ബി. മൊ​യ്തു, എ​റി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് പി.​കെ. മു​ഹ​മ്മ​ദ്, അ​ഴീ​ക്കോ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​പി. ജോ​ണ്‍, ജ​ന​കീ​യ സ​മ​ര​സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി.​എ. മു​ഹ​മ്മ​ദ് സ​ഗീ​ർ, കെ ​എ​സ്എ​സ്പി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. കു​ഞ്ഞു​മൊ​യ്തീ​ൻ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ബ​ഷീ​ർ കൊ​ണ്ടാ​ന്പി​ള്ളി, സി.​പി. ത​ന്പി, പി.​എ. ക​രു​ണാ​ക​ര​ൻ, സി​ദ്ദി​ഖ് പേ​ബ​സാ​ർ, എ​റി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ. സ​ജീ​വ​ൻ, അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം. സാ​ദ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Thrissur

പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം നടത്തി

തൃ​ശൂ​ർ: തി​രൂ​ർ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ​നി​ന്ന് 53 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് പ​ത്താം​ക്ലാ​സ് പ​ഠി​ച്ചി​റ​ങ്ങി​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം ന​ട​ത്തി. 1973ൽ ​എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തി​വ​രു​ടെ സം​ഗ​മ​മാ​ണു ന​ട​ത്തി​യ​ത്.

ഹി​ൽ​വാ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ​ഴു​പ​തോ​ളം​പേ​ർ പ​ങ്കെ​ടു​ത്തു. എ​ഴു​പ​തു വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രെ ആ​ദ​രി​ച്ചു. അ​ഡ്വ. പി.​എ​സ്. ഈ​ശ്വ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് എം.​കെ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി കെ.​വി. ഓ​മ​ന, ട്ര​ഷ​റ​ർ അ​റ​യ്ക്ക​ൽ തോ​മ​സ്, സി.​എ. ഫ്രാ​ൻ​സി​സ്, കെ.​എം. ഭാ​സി, ഒൗ​സേ​പ്പ് ചു​ങ്ക​ത്ത്, സി.​വി. അ​ന്ന​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Thrissur

മ​ഹാ​ജൂ​ബി​ലി ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം

 വ​ട​ക്കാ​ഞ്ചേ​രി: മു​ള്ളൂ​ർ​ക്ക​ര മ​ഹാ​ജൂ​ബി​ലി ട്രെ​യി​നിം​ഗ് കോ​ള​ജി​ലെ ബി​എ​ഡ് 2026–28 ബാ​ച്ചി​ന്‍റെ കോ​ള​ജ് യൂ​ണി​യ​ൻ, വി​വി​ധ ക്ല​ബ്ബു​ക​ൾ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു.

അ​സി. മാ​നേ​ജ​ർ ഫാ.ഡോ. ​ഷി​ജു ചി​റ്റി​ല​പ്പി​ള്ളി കോ​ള​ജ് യൂ​ണി​യ​ന്‍റെ ഉ​ദ്ഘാ​ട​ന​വും കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ലെ കൂ​ടി​യാ​ട്ടം ക​ലാ​കാ​രി ക​ലാ​മ​ണ്ഡ​ലം സം​ഗീ​ത ആ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.

സ്റ്റെ​ഫി ജ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ചാ​ക്കോ ചി​റ​മ്മ​ൽ, പി.​ഒ. റെ​മ്യ, ബ്രി​ന്‍റോ എം. ​ജോ​സ​ഫ്, കെ. ​ദി​വ്യ, അ​ലീ​ന റോ​സ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് കോ​ള​ജി​ന്‍റെ സി​ൽ​വ​ർ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Thrissur

അ​മ​ല​യി​ൽ ഫാ​ർ​മ​ക്കോ​ള​ജി ശി​ൽ​പ​ശാ​ല

തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ഫാ​ർ​മ​ക്കോ​ള​ജി വി​ഭാ​ഗം ന​ട​ത്തി​യ ശി​ൽ​പ​ശാ​ല റി​നൈ​സെ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി പെ​രി​ഞ്ചേ​രി നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​റ്റ്സി തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ദീ​പ്തി രാ​മ​കൃ​ഷ്ണ​ൻ, ഫാ​ർ​മ​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി.​കെ. പ്ര​തി​ഭ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​ബോ​ണി രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള​ത്തി​ലെ വി​വി​ധ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ​നി​ന്ന് പി​ജി വി​ദ്യാ​ർ​ഥി​ക​ളും ഡോ​ക്ട​ർ​മാ​രും അ​ട​ക്കം ഇ​രു​ന്നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു

Thrissur

ഗു​രു​വാ​യൂ​രി​ൽ ഞാ​യ​റാ​ഴ്ച 409 വി​വാ​ഹ​ങ്ങ​ൾ; വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ

ഗു​രു​വാ​യൂ​ർ: ചി​ങ്ങ​ത്തി​ലെ അ​വ​സാ​ന ഞാ​യ​റാ​ഴ്ച ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ക നാ​നൂ​റി​ലേ​റെ വി​വാ​ഹ​ങ്ങ​ൾ. തി​ര​ക്കു പ​രി​ഗ​ണി​ച്ച് ക്ഷേ​ത്ര​ത്തി​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ.​വി. ഗോ​പി​നാ​ഥ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​സ്. ഹ​രി​ഗോ​പാ​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച​ത്തേ​ക്ക് 409 വി​വാ​ഹ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ വ​രെ ശീ​ട്ടാ​ക്കി​യി​ട്ടു​ള്ള​ത്. റി​ക്കാ​ർ​ഡ് വി​വാ​ഹ​ങ്ങ​ൾ ന​ട​ന്ന ചി​ങ്ങ​ത്തി​ലെ ആ​ദ്യ ഞാ​യ​റാ​ഴ്ച​ത്തെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ത​ന്നെ തു​ട​രാ​നാ​ണ് ദേ​വ​സ്വം തീ​രു​മാ​നം. പു​ല​ർ​ച്ചെ നാ​ലു​മു​ത​ൽ ആ​റു വി​വാ​ഹ​മ​ണ്ഡ​പ​ങ്ങ​ളി​ലു​മാ​യി വി​വാ​ഹ​ങ്ങ​ൾ തു​ട​ങ്ങും. ഓ​രോ വി​വാ​ഹ​സം​ഘ​ത്തി​നും ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 24 പേ​രെ​യാ​ണ് മ​ണ്ഡ​പ​ത്തി​ലേ​ക്കു പ്ര​വേ​ശി​പ്പി​ക്കാ​നാ​വു​ക. ഇ​ന്ന​ർ-​ഒൗ​ട്ട​ർ റിം​ഗ് റോ​ഡു​ക​ളി​ൽ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല. വ​ണ്‍​വേ സം​വി​ധാ​നം ക​ർ​ശ​ന​മാ​ക്കും. നി​ല​വി​ലെ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ​ക്കു​പു​റ​മെ ശ്രീ​കൃ​ഷ്ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ദേ​വ​സ്വം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ എ​ന്നി​വ​യും പാ​ർ​ക്കിം​ഗി​നാ​യി തു​റ​ന്നു​കൊ​ടു​ക്കും.

സി​സി​ടി​വി നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​കും. ദ​ർ​ശ​ന​ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക്ഷേ​ത്ര​ത്തി​ൽ പ്ര​ദ​ക്ഷി​ണം, അ​ടി​പ്ര​ദ​ക്ഷി​ണം, ശ​യ​ന​പ്ര​ദ​ക്ഷി​ണം എ​ന്നി​വ അ​നു​വ​ദി​ക്കി​ല്ല. കി​ഴ​ക്കേ​ന​ട​പ്പ​ന്ത​ലി​ൽ ഭ​ക്ത​ർ​ക്ക് വ​ണ്‍​വേ സം​വി​ധാ​നം ന​ട​പ്പാ​ക്കും. ഭ​ക്ത​ർ ദേ​വ​സ്വം ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടു സ​ഹ​ക​രി​ക്ക​ണ​മെ​ന്നു ചെ​യ​ർ​മാ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

ഗു​രു​വാ​യൂ​രി​ൽ ആ​ചാ​ര​ലം​ഘ​നം; ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ദേ​വ​സ്വം

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​ചാ​ര​ലം​ഘ​നം ന​ട​ത്തി അ​ശു​ദ്ധി ഉ​ണ്ടാ​കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ.​വി. ഗോ​പി​നാ​ഥ് അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​വ​സ്വം ഭ​ര​ണ​സ​മി​തി ര​ണ്ട് ഓ​തി​ക്ക​ൻ​മാ​രെ ആ​റു മാ​സ​ത്തേ​ക്കു ജോ​ലി​യി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്തി. ഇ​വ​രി​ൽ​നി​ന്ന് 40000 രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

അ​ഷ്ട​മി​രോ​ഹി​ണി ദി​നം ഉ​ൾ​പ്പെ​ടെ അ​ടു​ത്ത​ടു​ത്ത ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ആ​ചാ​ര​ലം​ഘ​നം ന​ട​ന്ന​തി​നാ​ൽ മ​ണി​ക്കൂ​റു​ക​ൾ ശു​ദ്ധി​ച്ച​ട​ങ്ങു​ക​ൾ വേ​ണ്ടി​വ​ന്നി​രു​ന്നു. ഇ​തു ഭ​ക്ത​ർ​ക്കു ദ​ർ​ശ​ന​ത​ട​സ​മു​ണ്ടാ​ക്കി.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു ദേ​വ​സ്വം ക​ർ​ശ​ന​ന​ട​പ​ടി​യെ​ടു​ത്ത​ത്. ക്ഷേ​ത്ര​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ചാ​ര​ങ്ങ​ൾ ശ​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

Thrissur

എം.​കെ. ഗാ​ർ​മെ​ന്‍റ്സ് ഉ​ദ്ഘാ​ട​നം

ചേ​ർ​പ്പ്: സൂ​ര്യ​ഭാ​ര​തി ഗ്രൂ​പ്പി​ന്‍റെ എം.​കെ. ഗാ​ർ​മെ​ന്‍റ്സ് നാ​ടി​നു സ​മ​ർ​പ്പി​ച്ചു. ചേ​ർ​പ്പ് സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ച ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം സൂ​ര്യ​ഭാ​ര​തി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ കെ.​പി. മ​നോ​ജ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ൽ പെ​റ്റാ​ക്കാ​ട്ട് ആ​ദ്യ വി​ൽ​പ​ന നി​ർ​വ​ഹി​ച്ചു. ബൈ​ജു കാ​ല​ടി, ര​തീ​ഷ് ആ​ർ. നാ​യ​ർ, ബി​ജു വ​രാ​പു​റ​ത്ത്, സ​ന്തോ​ഷ് കു​മാ​ർ, കെ.​വി. മ​ധു, ചി​ന്തു സ​തീ​ശ​ൻ, ബാ​ല​ൻ ക​ണി​മം​ഗ​ല​ത്ത്, ബി​ജു ആ​ട്ടോ​ർ, സി.​വി. പ്രേ​മ​കു​മാ​ർ, കെ. ​കേ​ശ​വ​ദാ​സ്, താ​ര അ​തി​യേ​ട​ത്ത്, പി.​വി. സ​ജീ​വ്, ര​ഞ്ജി​ത്ത് ലാ​ൽ, അ​നി​ൽ കു​മാ​ർ, എം.​കെ. നാ​സ​ർ, മ​നാ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് 50 ശ​ത​മാ​നം വി​ല​ക്കു​റ​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Thrissur

ക്രൈ​സ്റ്റ് കോ​ള​ജ് റോ​ഡ് ത​രി​പ്പ​ണം; ദു​രി​തം

ക​ല്ലു​തെ​റി​ച്ചു പ​രി​ക്കേ​ൽ​ക്കു​ന്ന​തും പ​തി​വ്...

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഗ​താ​ഗ​ത മേ​ഖ​ല​യാ​യ ക്രൈ​സ്റ്റ് കോ​ള​ജ് ജം​ഗ്ഷ​ൻ റോ​ഡ് ത​ക​ർ​ന്നു. ഉ​പ​രി​ത​ല​ത്തി​ലെ മെ​റ്റ​ലു​ക​ൾ ഇ​ള​കി​ത്തെ​റി​ച്ചു പ​ല​യി​ട​ങ്ങ​ളി​ലും കു​ഴി​ക​ൾ നി​റ​ഞ്ഞു. മാ​പ്രാ​ണം ഭാ​ഗ​ത്തു​നി​ന്നു സ്വ​കാ​ര്യ ബ​സു​ക​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​വ​ഴി​യെ​ത്തു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ ക​ല്ലു​ക​ൾ തെ​റി​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക​ട​ക്കം പ​രി​ക്കേ​ൽ​ക്കു​ന്ന​തും പ​തി​വ്. കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന സ​മ​യ​ത്ത് ആ​ഴം തി​രി​ച്ച​റി​യാ​നും ക​ഴി​യി​ല്ല.

ക്രൈ​സ്റ്റ് കോ​ള​ജ്, ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​ൻ, ക്രൈ​സ്റ്റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളും സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും പ്ര​തി​ദി​നം നി​ര​വ​ധി​യാ​ളു​ക​ൾ എ​ത്തു​ന്ന മേ​ഖ​ല​യാ​ണി​ത്. ദൈ​നം​ദി​ന യാ​ത്ര​യ്ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് ഇ​തു​ണ്ടാ​ക്കു​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

കു​ഴി​ക​ളി​ൽ മെ​റ്റ​ൽ​നി​റ​ച്ച് താ​ത്കാ​ലി​ക​മാ​യി അ​ട​യ്ക്കു​ന്ന​തി​നു പ​ക​രം, ത​ക​ർ​ച്ച​യു​ടെ കാ​ര​ണം ക​ണ്ടെ​ത്തി ശാ​സ്ത്രീ​യ രീ​തി​യി​ൽ റോ​ഡ് പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. മ​ഴ​ക്കാ​ല​ത്തു ഡ്രെ​യി​നേ​ജ് സം​വി​ധാ​നം ഉ​റ​പ്പാ​ക്കു​ക​യും റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം പു​ന​ർ​നി​ർ​മി​ക്കു​ക​യു​മാ​ണു പ​രി​ഹാ​രം. അ​ല്ലാ​ത്ത​പ​ക്ഷം, ഓ​രോ മ​ഴ​യ്ക്കും റോ​ഡി​ന്‍റെ ത​ക​ർ​ച്ച കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കും.

ഈ ​അ​നാ​സ്ഥ മ​നു​ഷ്യ​ജീ​വ​ന് വി​ല​യി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വ്

ര​ണ്ടു വ​ർ​ഷ​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ക്രൈ​സ്റ്റ് കോ​ള​ജ് റോ​ഡ് അ​നാ​സ്ഥ​യു​ടെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ്. ഫ​യ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്ന് എ​പ്പോ​ഴും ഫ​യ​ർ എ​ൻ​ജി​നു​ക​ൾ ക​ട​ന്നു​വ​രു​ന്ന ഈ ​വ​ഴി ഇ​ത്ര ദു​ർ​ഘ​ട​മാ​യി​രി​ക്കു​ന്ന​ത് അ​ധി​കൃ​ത​ർ ജീ​വ​ന് എ​ന്തു​മാ​ത്രം വി​ല​ക​ൽ​പ്പി​ക്കു​ന്നു എ​ന്ന​തി​നു തെ​ളി​വാ​ണ്.
നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ് ഈ ​റോ​ഡ്. റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്താ​തെ ആ ​കു​ഴി​ക​ളി​ൽ ഇ​ട​ക്കി​ടെ ക്വാ​റി വേ​സ്റ്റ് ഇ​ടു​ന്ന​ത് റോ​ഡ് കൂ​ടു​ത​ൽ ഇ​ടി​യു​ന്ന​തി​നും ക്വാ​റി വേ​സ്റ്റി​ലെ ക​ല്ലു​ക​ൾ തെ​റി​ച്ച് അ​പ​ക​ട​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്നു​ണ്ട്.
വേ​ന​ൽ​ക്കാ​ല​ത്ത് ടാ​ർ ചെ​യ്യാ​തെ കാ​ല​വ​ർ​ഷ​മാ​കു​ന്പോ​ൾ വ​ലി​യ തു​ക​യ്ക്കു ക​രാ​റു​കാ​ർ​ക്ക് കോ​ണ്‍​ക്രീ​റ്റ് റോ​ഡു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് അ​വ​സ​രം ഒ​രു​ക്കു​ന്ന നി​ല​പാ​ടാ​ണ് അ​ധി​കാ​രി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്.

തോം​സ​ണ്‍ ചി​രി​യ​ങ്ക​ണ്ട​ത്ത് -ക്രൈ​സ്റ്റ് ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി

അ​ധി​കാ​രി​ക​ൾ ക​ണ്ണു​തു​റ​ക്ക​ണം

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളി​ലൊ​ന്നാ​യ ക്രൈ​സ്റ്റ് കോ​ള​ജ് റോ​ഡി​ന്‍റെ ഇ​ന്ന​ത്തെ അ​വ​സ്ഥ അ​തീ​വ ദ​യ​നീ​യ​മാ​ണ്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്ന റോ​ഡ് ഇ​ത്ര​കാ​ലം അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഈ ​റോ​ഡി​ൽ കു​ഴി​ക​ളും പൊ​ടി​യും വെ​ള്ള​ക്കെ​ട്ടും ഗ​താ​ഗ​ത​ക്കു​രു​ക്കും​മൂ​ലം യാ​ത്ര​ക്കാ​രു​ടെ ദു​രി​തം മാ​ത്ര​മാ​ണു കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഏ​റ്റ​വും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും അ​തീ​വ ബു​ദ്ധി​മു​ട്ടാ​ണ്.

മ​ഴ​ക്കാ​ല​ത്ത് കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്പോ​ൾ ആ​ഴം പോ​ലും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. പ​രാ​തി വ​ന്നാ​ൽ പ​രി​ശോ​ധി​ക്കാം, പി​ന്നീ​ട് നോ​ക്കാം എ​ന്ന രീ​തി​യി​ലു​ള്ള സ​മീ​പ​നം ഇ​നി മ​തി​യാ​കി​ല്ല. ജ​ന​ങ്ങ​ൾ നി​കു​തി അ​ട​യ്ക്കു​ന്ന​തു റോ​ഡി​ൽ സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​നാ​ണ്. ന​ഗ​ര​സ​ഭ​യി​ലെ ത​ക​ർ​ന്നു കി​ട​ക്കു​ന്ന മു​ഴു​വ​ൻ റോ​ഡു​ക​ളും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ശ​രി​യാ​ക്കേ​ണ്ട​തു​ണ്ട്.

സി.​സി. ഷി​ബി​ൻ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ

Ernakulam

പാ​ച​ക​വാ​ത​ക​ക്ഷാ​മം തീ​ർ​ന്നി​ട്ടും ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തി​ന് പൊ​ള്ളും​വി​ല

കൊ​ച്ചി: പാ​ച​ക വാ​ത​ക ല​ഭ്യ​ത​യി​ലെ പ്ര​തി​സ​ന്ധി കു​റ​ഞ്ഞി​ട്ടും പ​ഴ​യ നി​ല​യി​ലേ​ക്ക് മ​ട​ങ്ങാ​തെ കൊ​ച്ചി​യി​ലെ ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ​വി​ല. ചാ​യ​യ്ക്കും ചെ​റു​ക​ടി​ക​ൾ​ക്കും മാ​ത്ര​മ​ല്ല, ഉ​ച്ച​യൂ​ണി​നും ബി​രി​യാ​ണി​ക്കു​മൊ​ക്കെ വ​ലി​യ​തോ​തി​ൽ കൂ​ട്ടി​യ വി​ല ഇ​പ്പോ​ഴും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ ത​ന്നെ​യാ​ണ്. ഗ്യാ​സ് പ്ര​ശ്നം പ​രി​ഹ​രി​ച്ചെ​ങ്കി​ലും വാ​ണി​ജ്യ​സി​ലി​ണ്ട​ർ വി​ല കൂ​ടി​യ​തും സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​വു​മാ​ണ് ഇ​പ്പോ​ൾ ഹോ​ട്ട​ലു​ട​മ​ക​ൾ നി​ര​ത്തു​ന്ന ന്യാ​യീ​ക​ര​ണം.

പാ​ച​ക വാ​ത​ക​ക്ഷാ​മം വ​രു​ന്ന​തി​ന് മു​മ്പ് 1750 മു​ത​ല്‍ 1800 വ​രെ​യാ​യി​രു​ന്നു വാ​ണി​ജ്യ​സി​ലി​ണ്ട​റി​ന് വി​ല. ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ വി​ല 3000ന് ​മു​ക​ളി​ലാ​യി. ക്ഷാ​മം മാ​റി​യെ​ങ്കി​ലും സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ല്‍ കാ​ര്യ​മാ​യ കു​റ​വ് ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​ന് പി​ന്നാ​ലെ അ​രി, പ​ഞ്ച​സാ​ര, വെ​ളി​ച്ചെ​ണ്ണ, പ​ച്ച​ക്ക​റി, മ​ത്സ്യം, ഇ​റ​ച്ചി എ​ന്നി​വ​യു​ടെ വി​ല കൂ​ടു​ക​യും ചെ​യ്ത​തോ​ടെ ഹോ​ട്ട​ലു​ക​ളു​ടെ ചെ​ല​വും വ​ര്‍​ധി​ച്ചെ​ന്ന് കൊ​ച്ചി​യി​ലെ ഒ​രു പ്ര​മു​ഖ റ​സ്റ്റ​റ​ന്‍റ് ഉ​ട​മ പ​റ​യു​ന്നു.

150 രൂ​പ​യാ​യി​രു​ന്ന ബി​രി​യാ​ണി​ക്കി​പ്പോ​ൾ 180ന് ​മു​ക​ളി​ലാ​ണ് . ഊ​ണി​ന് 80 മു​ത​ൽ 150 വ​രെ​യാ​യി. ഊ​ണി​നൊ​പ്പം സ്‌​പെ​ഷ്യ​ല്‍ ആ​യി മീ​നോ ഇ​റ​ച്ചി​ക്ക​റി​യോ വാ​ങ്ങു​ക​യാ​ണെ​ങ്കി​ല്‍ 200ന് ​മു​ക​ളി​ലേ​ക്ക് റേ​റ്റ് ഉ​യ​രും. വീ​ട്ടി​ലൂ​ണ് പോ​ലു​ള്ള സം​രം​ഭ​ങ്ങ​ളി​ലും വി​ല കൂ​ടു​ത​ലാ​ണ്. 60-80 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന ഊ​ണി​ന് 100 ക​ട​ന്നു.

ഗ്യാ​സ് ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് വ​ർ​ധി​പ്പി​ച്ച ചാ​യ​യു​ടെ​യും ചെ​റു​ക​ടി​ക​ളു​ടെ​യും വി​ല അ​തേ നി​ല​യി​ൽ തു​ട​രു​ക​യാ​ണ്. അ​ഞ്ച് രൂ​പ​യാ​ണ് ചാ​യ​യ്ക്കും കാ​പ്പി​ക്കും കൂ​ടി​യ​ത്. പ​ല​ഹാ​ര​ങ്ങ​ള്‍​ക്ക് അ​ഞ്ചു മു​ത​ല്‍ 10 രൂ​പ വ​രെ കൂ​ടി. 12 രൂ​പ​യു​ണ്ടാ​യി​രു​ന്ന ചാ​യ​യ്ക്ക് ഇ​പ്പോ​ള്‍ 15 ഉം ​കാ​പ്പി​ക്ക് 20 മു​ത​ൽ 25 രൂ​പ വ​രെ​യു​മാ​ണ്. ബൂ​സ്റ്റ്, ഹോ​ര്‍​ലി​ക്‌​സ് എ​ന്നി​വ​യ്ക്ക് 40 - 50 രൂ​പ വ​രെ​യാ​യി. മ​റ്റ് ബേ​ക്ക​റി വി​ഭ​വ​ങ്ങ​ൾ​ക്ക് കൂ​ട്ടി​യ നി​ര​ക്കും പി​ന്നീ​ട് കു​റ​ച്ചി​ട്ടി​ല്ല.

ചാ​യ​യോ കാ​പ്പി​യോ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ചി​റ​ങ്ങാ​ൻ കു​റ​ഞ്ഞ​ത് നൂ​റു രൂ​പ​യെ​ങ്കി​ലും പോ​ക്ക​റ്റി​ൽ​നി​ന്ന് പോ​കും. നേ​ര​ത്തെ 15 രൂ​പ​യാ​യി​രു​ന്ന പ്ര​ഭാ​ത വി​ഭ​വ​ങ്ങ​ൾ​ക്ക് 20 രൂ​പ​യ​ക്കു മേ​ലെ​യാ​യി. ക​റി​ക​ളു​ടെ വി​ല​യി​ലും 20 മു​ത​ൽ 30 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്.
ജ്യൂ​സു​ക​ളു​ടെ വി​ല അ​ധി​കം വ​ര്‍​ധി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ലൈം ​ജ്യൂ​സി​ന് വി​ല കൂ​ടി​യി​ട്ടു​ണ്ട്. ഫ്ര​ഷ് ലൈ​മി​ന് 35ന് ​മു​ക​ളി​ലേ​ക്കാ​ണ് വി​ല. ചെ​റു​നാ​ര​ങ്ങ വി​ല കി​ലോ​യ്ക്ക് 280 എ​ന്ന നി​ല​യി​ലേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ് ലൈ​മി​നും വി​ല കൂ​ടി​യ​ത്.

സ​മൃ​ദ്ധി​യി​ലും ര​ക്ഷ​യി​ല്ല

ചു​ട്ടു​പൊ​ള്ളു​ന്ന ഹോ​ട്ട​ൽ ഭ​ക്ഷ​ണ വി​ല​യി​ൽ നി​ന്ന് ആ​ശ്വാ​സ​മാ​കു​മെ​ന്ന് ക​രു​തി​യ കു​ടും​ബ​ശ്രീ​യു​ടെ സ​മൃ​ദ്ധി​യി​ലും ഇ​പ്പോ​ൾ തീ ​വി​ല​യാ​ണ്. ഊ​ണി​ന് 20 രൂ​പ ത​ന്നെ​യാ​ണെ​ങ്കി​ലും കാ​പ്പി​യും ചാ​യ​യും പ​ല​ഹാ​ര​ങ്ങ​ളും ക​ഴി​ക്ക​ണ​മെ​ങ്കി​ല്‍ കൈ​പൊ​ള്ളും. 10 രൂ​പ​യു​ണ്ടാ​യി​രു​ന്ന ചാ​യ​യ്ക്ക് 13 രൂ​പ​യും കാ​പ്പി​ക്ക് 20 രൂ​പ​യു​മാ​ണ് . ബ​ജി​ക​ള്‍​ക്കും പ​ല​ഹാ​ര​ങ്ങ​ള്‍​ക്കും അ​ഞ്ച് മു​ത​ൽ 10 രൂ​പ​വ​രെ കൂ​ടി​യി​ട്ടു​ണ്ട്. ക​ഞ്ഞി​ക്ക് 10 രൂ​പ​യും ബി​രി​യാ​ണി​ക്ക് 20 രൂ​പ​യും വ​ര്‍​ധി​പ്പി​ച്ചു. ഊ​ണൊ​ഴി​കെ​യു​ള്ള വി​ഭ​വ​ങ്ങ​ൾ​ക്ക് ഹോ​ട്ട​ലു​ക​ളി​ലെ അ​തേ വി​ല ത​ന്നെ​യാ​യി​രി​ക്കു​ക​യാ​ണ് സ​മൃ​ദ്ധി​യി​ലും.

‘സി​ലി​ണ്ട​റി​ന് വി​ല കു​റ​ഞ്ഞാ​ല്‍ ഭ​ക്ഷ​ണ​ത്തി​നും കു​റ​യ്ക്കാം’

ഗ്യാ​സ് സി​ലി​ണ്ട​റി​ന് 1000 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. അ​തി​ന്‍റെ വി​ല കു​റ​ച്ചി​ട്ടി​ല്ല. അ​ത് കു​റ​യ്ക്കു​ക​യാ​ണെ​ങ്കി​ല്‍ മാ​ത്ര​മേ സ​മൃ​ദ്ധി​യി​ലെ ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ല കു​റ​യ്ക്കാ​ന്‍ പ​റ്റു​ക​യു​ള്ളൂ. ഹോ​ട്ട​ലു​ക​ളി​ലെ വി​ല വ​ര്‍​ധ​ന​യി​ല്‍ തീ​രു​മാ​നം എ​ടു​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന് അ​ധി​കാ​ര​മി​ല്ല. അ​തി​ല്‍ സ​ര്‍​ക്കാ​ര്‍ ത​ന്നെ​യാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.

വി.​കെ.​മി​നി​മോ​ൾ , മേ​യ​ര്‍ കൊ​ച്ചി

"വി​ല കൂ​ട്ടാ​തെ പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​വി​ല്ല'

ഗ്യാ​സ് സി​ലി​ണ്ട​റി​ന് വി​ല കൂ​ട്ടി​യ​തോ​ടെ​യാ​ണ് ഹോ​ട്ട​ലു​ക​ള്‍ വി​ല കൂ​ട്ടി​യ​ത്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ചു. അ​രി​ക്ക് 20 രൂ​പ കൂ​ടി. സ​വോ​ള വി​ല മൂ​ന്നി​ര​ട്ടി​യാ​യി. പാ​ലി​ന് നാ​ല് രൂ​പ വ​ര്‍​ധി​ച്ചു. ഇ​റ​ച്ചി​ക്കും വി​ല കൂ​ടു​ത​ലാ​ണ്. ഈ ​രീ​തി​യി​ല്‍ പോ​യാ​ല്‍ ഒ​ന്നു​കൂ​ടി വി​ല കൂ​ട്ടാ​തെ പി​ടി​ച്ചു നി​ല്‍​ക്കാ​നാ​വി​ല്ല.

ജി. ​ജ​യ​പാ​ൽ, പ്ര​സി​ഡ​ന്‍റ് കെ​എ​ച്ച്ആ​ര്‍​എ

 

 

 

Thrissur

എ​ലി​ഞ്ഞി​പ്ര പ​ള്ളി​യി​ൽ ഊട്ടുതി​രു​നാ​ൾ

എ​ലി​ഞ്ഞി​പ്ര (ചൗക്ക): പ​രി​ശു​ദ്ധ ലൂ​ർ​ദ്മാ​താ​വി​ന്‍റെ പ​ള്ളി​യി​ൽ ഊ​ട്ടു​തി​രു​ന്നാ​ൾ 13ന് ​ആ​ഘോ​ഷി​ക്കും. 13ന് ഒമ്പതിന് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റു ആ​ല​പ്പാ​ട​ൻ പ്ര​സു​ദേ​ന്തി​മാ​രെ വാ​ഴി​ച്ച് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​ക്ക് ഫാ.​സി​ബു ക​ള്ളാംപ​റ​മ്പി​ൽ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. രണ്ടുവ​രെ ഊ​ട്ടുനേ​ർ​ച്ച ഉ​ണ്ടാ​യി​രി​ക്കും. 4.30ന് ​വിശുദ്ധ​കു​ർ​ബാ​ന​യ്ക്കു ശേ​ഷം സെ​ന്‍റ് ആ​ന്‍റണീസ് ​ക​പ്പേ​ള​യി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ഏഴിന് ​മാ​ന​ത്ത് മ​ഴ​വി​ല്ല​ഴ​ക്, 7.30ന് ​ലൂ​ർ​ദ് ആ​ർ​ട്സ് ചൗ​ക്ക അ​വ​ത​രി​പ്പി​ക്കു​ന്ന "ആ​ർ​സി​ന്‍റെ കാ​വ​ൽ​ക്കാ​ര​ൻ’ എ​ന്ന നൃ​ത്ത സം​ഗീ​ത ച​രി​ത്രനാ​ട​കം ഉ​ണ്ടാ​യി​രി​ക്കും.
പ്ര​സു​ദേ​ന്തി​മാ​രാ​യ അ​മ്മ​മാ​ർ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​വ​ക​യി​ൽ ഈ ​വ​ർ​ഷം പ​ണി​തു​ന​ൽ​കു​ന്ന നാല് കാ​രു​ണ്യ ഭ​വ​ന​ങ്ങ​ളി​ൽ ഒ​രു ഭ​വ​നം നി​ർ​മി​ച്ച് ന​ൽ​കും.

വി​കാ​രി ഫാ.​ആ​ന്‍റോ ക​രി​പ്പാ​യി, അ​സി. വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ ക​ള​ത്തി​ൽ​പ​റ​മ്പി​ൽ കൈ​ക്കാ​ര​ന്മാ​രാ​യ ഷാ​ജു പ​ടി​ഞ്ഞാ​ക്ക​ര, ജോ​സ് പെ​രേ​പ്പാ​ട​ൻ, ഷാ​ജു മാ​ഞ്ഞൂ​രാ​ൻ, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ഷാ​ലി ബി​ജു ഞ​ർ​ളേ​ലി, തി​രു​ന്നാ​ൾ പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ റി​ൻ​സ​ൺ മ​ണ​വാ​ള​ൻ എ​ന്നി​വ​ർ പ​ത്രസ​മ്മേള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Thrissur

49-ാം രൂ​പ​താ​ദി​നാ​ഘോ​ഷ​ങ്ങ​ള്‍ ഇ​ന്ന്

ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത​യു​ടെ 49-ാം രൂ​പ​താ​ദി​നാ​ഘോ​ഷ​ങ്ങ​ള്‍ ഇ​ന്ന് രാ​വി​ലെ പത്തിന് ​ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍ സ​മൂ​ഹ​ബ​ലി​യോ​ടെ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് ക​ത്തീ​ഡ്ര​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം കാ​യി​ക യു​വ​ജ​ന​ക്ഷേ​മ ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​രാ​വ​സ്തു വ​കു​പ്പ് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

എം​എം​ബി പ്രൊ​വി​ന്‍​ഷ്യ​ല്‍ ബ്ര​ദ​ര്‍ ജോ​സ് ചു​ങ്ക​ത്ത് എം​എം​ബി, ഹോം ​ച​ല​ഞ്ച് സ്ഥാ​പ​ക സി​സ്റ്റ​ര്‍ ലി​സി ച​ക്കാ​ല​ക്ക​ല്‍ എ​ഫ്എം​എം, ന​വ​ജീ​വ​ന്‍ ട്ര​സ്റ്റ് സ്ഥാ​പ​ക​ന്‍ പി.​യു. തോ​മ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് കാ​രു​ണ്യ​വ​ര്‍​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും. സു​വ​ര്‍​ണ​ഗേ​ഹ പ​ദ്ധ​തി​യു​ടെ താ​ക്കോ​ല്‍​ദാ​നം, ബി​എ​ല്‍​എം ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ​യും സ്‌​പെ​ര​ന്‍​സാ ഹോം​സ് ഫോ​ര്‍ സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സി​ന്‍റേയും അ​ടി​സ്ഥാ​ന ശി​ല​ക​ളു​ടെ ആ​ശീ​ര്‍​വാ​ദം, രൂ​പ​ത ഹെ​റി​റ്റേ​ജ് സെ​ന്‍റര്‍ മ്യൂ​സി​യം ഉ​ദ്ഘാ​ട​നം എ​ന്നി​വ ന​ട​ക്കും. രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍ സ്വാ​ഗ​ത​വും വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വി​ല്‍​സ​ന്‍ ഈ​ര​ത്ത​റ ന​ന്ദി​യും പ​റ​യും.

Thrissur

മ​റ്റ​ത്തൂ​ർ സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ന് ഇ​നി എ​ഐ റോ​ബോ​ട്ട് സ്വ​ന്തം

തൃ​ശൂ​ർ: സ​ഹൃ​ദ​യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ പ​രി​ശീ​ലി​പ്പി​ക്കാ​ൻ ജോ​സ​ഫ് എ​ന്ന എ​ഐ റോ​ബോ​ട്ട് ഇ​നി​മു​ത​ൽ മ​റ്റ​ത്തൂ​ർ സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ൽ. നെ​ക്സോ​റ 2കെ26 ​എ​ന്നു പേ​രി​ട്ട പ​രി​പാ​ടി​യി​ൽ, റോ​ബോ​ട്ടി​ന്‍റെ ലോ​ഞ്ചിം​ഗും സ്കൂ​ൾ വെ​ബ്സൈ​റ്റി​ന്‍റെ​യും ക​ലാ​മേ​ള റി​തം 2കെ26 ​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ധ്യാ​പ​ക​ദി​നാ​ച​ര​ണ​വും സം​യു​ക്ത​മാ​യി ആ​ച​രി​ച്ചു. സ​ഹൃ​ദ​യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​ണു റോ​ബോ​ട്ട് നി​ർ​മി​ച്ച​ത്.

സ​ഹൃ​ദ​യ കോ​ള​ജ് ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​അ​നി​ൽ പു​തു​ശേ​രി റോ​ബോ​ട്ടി​ന്‍റെ ലോ​ഞ്ചിം​ഗും ഇ​രി​ങ്ങാ​ല​ക്കു​ട കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ൻ ഏ​ജ​ൻ​സി മാ​നേ​ജ​ർ ഫാ. ​സി​ജോ ഇ​രു​ന്പ​ൻ സ്കൂ​ൾ വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ചാ​ല​ക്കു​ടി ഉ​പ​ജി​ല്ലാ ഓ​ഫീ​സ​ർ പി.​ബി. നി​ഷ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു.

മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ജോ​സ് അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. ഫാ. ​അ​ഖി​ൽ ത​ണ്ടി​യേ​ക്ക​ൽ, സ്കൂ​ൾ ഹെ​ഡ് മി​സ്ട്ര​സ് സി​സ്റ്റ​ർ ടോം​സി, ഉ​ണ്ണി​മേ​രി തോ​മ​സ്, എ.​വി. വി​ജ​യ​ൻ, നി​ഷ മാ​ത്യു, ടി. ​വി​വേ​ക്, ലി​റ്റി ഷോ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Ernakulam

വൈ​ദ്യു​താ​ഘാ​ത​മേ​റ്റു കു​ട്ടി​യാ​ന ച​രി​ഞ്ഞു

കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി വ​ട​ക്കും​ഭാ​ഗ​ത്ത് പ്ര​ദേ​ശ​വാ​സി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് കു​ട്ടി​യാ​ന ച​രി​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​ത്രി ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ത​ള്ളി​മ​റി​ച്ച റ​ബ​ർ മ​രം വീ​ണാ​ണു വൈ​ദ്യു​തി​ലൈ​ൻ പൊ​ട്ടി​യ​ത്. ഇ​തു കു​ട്ടി​യാ​ന​യു​ടെ ദേ​ഹ​ത്ത് പ​തി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ വ​ട​ക്കും​ഭാ​ഗ​ത്ത് പു​തു​ക്കു​ന്ന​ത്ത് ജോ​ണ്‍​സ​ന്‍റെ റ​ബ​ര്‍​തോ​ട്ട​ത്തി​ലാ​ണ് കു​ട്ടി​ക്കൊ​മ്പ​ൻ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ച​രി​ഞ്ഞ​ത്. ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ബ​ഹ​ളം കേ​ട്ട പ്ര​ദേ​ശ​വാ​സി​ക​ൾ, പു​ല​ർ​ച്ചെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. തോ​ട്ട​ത്തി​നു​ള്ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​തി ലൈ​ന്‍ പൊ​ട്ടി​വീ​ണു കു​ട്ടി​യാ​ന​യു​ടെ ശ​രീ​ര​ത്തി​ല്‍ ചു​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ഒ​രു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​കൊ​മ്പ​നാ​ണ് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ത​ള്ള​യാ​ന​യു​ള്‍​പ്പ​ടെ​യു​ള്ള ആ​ന​ക്കൂ​ട്ടം ഏ​റെ​നേ​രം പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ച​ശേ​ഷ​മാ​ണ് കാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സാ​ധാ​ര​ണ​യാ​യി ഫെ​ന്‍​സിം​ഗ് ത​ക​ര്‍​ക്കാ​നാ​ണ് ആ​ന​ക​ള്‍ മ​ര​ങ്ങ​ള്‍ മ​റി​ച്ചി​ടാ​റു​ള്ള​ത്. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് ഫെ​ന്‍​സിം​ഗ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ വ്യ​ക്ത​മാ​ക്കി.

റ​ബ​ര്‍​തോ​ട്ട​ത്തി​ന്‍റെ ഉ​ട​മ ജോ​ണ്‍​സ​ണും കു​ടും​ബ​വും, നി​ര​ന്ത​ര​മു​ള്ള ആ​ന​ശ​ല്യ​ത്തെ​ത്തു​ട​ര്‍​ന്നു നേ​ര​ത്തെ വ​ടാ​ശേ​രി​യി​ലേ​ക്കു താ​മ​സം മാ​റ്റി​യി​രു​ന്നു. ച​രി​ഞ്ഞ കു​ട്ടി​യാ​ന​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്നു ന​ട​ത്തി​യ​ശേ​ഷം സം​സ്ക​രി​ക്കു​മെ​ന്നു വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 ആ​ന​യ്ക്കു ഷോ​ക്ക് ര​ണ്ടു വ​ർ​ഷം മു​മ്പും !

കോ​ട്ട​പ്പ​ടി​യ്ക്കു സ​മീ​പ​ത്തെ ഉ​പ്പു​ക​ണ്ടം ഭാ​ഗ​ത്ത് ര​ണ്ടു വ​ര്‍​ഷം മു​മ്പു സ​മാ​ന​രീ​തി​യി​ല്‍ വൈ​ദ്യു​തി​ലൈ​ന്‍ പൊ​ട്ടി​വീ​ണ​തി​നേ​തു​ട​ര്‍​ന്ന് ഒ​രു കൊ​മ്പ​ന്‍ ക്ഷോ​ക്കേ​റ്റു ച​രി​ഞ്ഞി​രു​ന്നു. കൃ​ഷി​യി​ട​ത്തി​ലെ വൈ​ദ്യു​തി ക​ണ​ക്ഷ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് ആ​ന​യു​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. 

Thrissur

150 കി​ലോ​യു​ടെ ജ​ന്മ​ദി​ന കേ​ക്ക്; മാ​താ​വി​ന്‍റെ തി​രു​നാ​ള്‍ ഭ​ക്തി​സാ​ന്ദ്രം

ഇ​രി​ങ്ങാ​ല​ക്കു​ട: പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക​യി​ല്‍ സി​എ​ല്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ള്‍ ഭ​ക്തി​സാ​ന്ദ്ര​മാ​യി.

തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ 150 കി​ലോ തൂ​ക്ക​മു​ള്ള ഭീ​മ​ന്‍ ജ​ന്മ​ദി​ന കേ​ക്ക് ശ്ര​ദ്ധേ​യ​മാ​യി. 40 അ​ടി നീ​ള​വും മൂ​ന്ന് അ​ടി വീ​തി​യു​മു​ള്ള കേ​ക്കാ​ണ് സി​എ​ല്‍​സി പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​രു​ക്കി​യ​ത്. മാ​താ​വി​ന്‍റെ വി​വി​ധ രൂ​പ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും കേ​ക്കി​ല്‍ മ​നോ​ഹ​ര​മാ​യി രൂ​പ​ക​ല്‍​പ​ന ചെ​യ്തി​രു​ന്നു. വി​ശ്വാ​സ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും സ്‌​നേ​ഹ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി മാ​റി​യ കേ​ക്ക് മു​റി​ക്ക​ല്‍ തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ നി​റ​പ്പ​കി​ട്ടേ​കി.

വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ന്ന ല​ദീ​ഞ്ഞ്, നൊ​വേ​ന, ദി​വ്യ​ബ​ലി എ​ന്നി​വ​യ്ക്ക് ആ​ലു​വ റൊ​ഗേ​ഷ​നി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ റെ​ക്ട​ര്‍ ഫാ. ​അ​മ​ല്‍ ആ​ന്‍റ​ണി മാ​ളി​യേ​ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. വ​ട​ക്കും​ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ.​ഡോ. ജി​ജോ വാ​ക​പ്പ​റ​മ്പി​ല്‍ തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കി. ദി​വ്യ​ബ​ലി​ക്ക് ശേ​ഷം ന​ട​ന്ന ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ഭ​ക്തി​നി​ര്‍​ഭ​ര​മാ​യി ഗ്രോ​ട്ടോ​യി​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍​ന്ന് വ​ര്‍​ണ​മ​ഴ​യും സ്‌​നേ​ഹ​വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു.

ഇ​ട​വ​ക​യി​ലെ മാ​ലാ​ഖ കൂ​ട്ടം അ​വ​ത​രി​പ്പി​ച്ച ദൃ​ശ്യാ​വി​ഷ്‌​കാ​രം ശ്ര​ദ്ധേ​യ​മാ​യി. വി​കാ​രി ഫാ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, പ്ര​ഫ​ഷ​ണ​ല്‍ സി​എ​ല്‍​സി പ്ര​സി​ഡ​ന്‍റ് ഫ്രാ​ന്‍​സി​സ് കോ​ക്കാ​ട്ട്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എ.​ടി. ജോ​യ് എ​ന്നി​വ​ര്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Ernakulam

ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 22 പ​ത്രി​ക​ക​ൾ ല​ഭി​ച്ചു

കൊ​ച്ചി: നാ​ലു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ർ​ഡു​ക​ളി​ൽ 28 ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ഇ​തു​വ​രെ 22 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ ല​ഭി​ച്ചു. 13 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത‌്.

കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ (ജ​ന​റ​ൽ) അ​യ്യ​പ്പ​ൻ​കാ​വ് ഡി​വി​ഷ​നി​ലേ​ക്ക് ര​ണ്ടും വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഒ​ൻ​പ​താം വാ​ർ​ഡി​ലേ​ക്ക് നാ​ലും പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ലേ​ക്ക് എ​ട്ടും, പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ലേ​ക്ക് എ​ട്ടും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളാ​ണ് ല​ഭി​ച്ച​ത്. പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള സ​മ​യ​പ​രി​ധി ഇ​ന്ന് അ​വ​സാ​നി​ക്കും.

Thrissur

59 കേ​ക്കു​ക​ള്‍ കോ​ര്‍​ത്ത് ഭീ​മ​ന്‍ ജ​പ​മാ​ലയൊരു​ക്കി ക​രു​വ​ന്നൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക

ക​രു​വ​ന്നൂ​ര്‍: പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളി​ല്‍ അ​മ്മ​യ്‌​ക്കൊ​രു ജ​ന്മ​ദി​ന കേ​ക്ക് ഒ​രു​ക്കി ക​രു​വ​ന്നൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക. 59 കേ​ക്കു​ക​ള്‍ കോ​ര്‍​ത്തി​ണ​ക്കി 50 അ​ടി നീ​ള​ത്തി​ല്‍ ജ​പ​മാ​ല​യു​ടെ രൂ​പ​ത്തി​ല്‍ ഒ​രു​ക്കി​യ ഭീ​മ​ന്‍ കേ​ക്ക് തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മ​ധു​ര​മേ​കി.

സി​എ​ല്‍​സി​യു​ടെ​യും മാ​തൃ​വേ​ദി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വേ​റി​ട്ട ആ​ശ​യ​ത്തി​ല്‍ കേ​ക്ക് ഒ​രു​ക്കി​യ​ത്. ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ. ​ഡേ​വീ​സ് ക​ല്ലി​ങ്ക​ല്‍ ജ​ന്മ​ദി​ന കേ​ക്ക് മു​റി​ച്ചു. തു​ട​ര്‍​ന്ന് വി​ശ്വാ​സ​സ​മൂ​ഹം കേ​ക്കി​ന്‍റെ മ​ധു​രം പ​ങ്കി​ട്ടു. സി​എ​ല്‍​സി അം​ഗ​ങ്ങ​ളു​ടെ മ​നോ​ഹ​ര​മാ​യ നൃ​ത്ത​വി​രു​ന്നും അ​ര​ങ്ങേ​റി.

Ernakulam

വി​മാ​നം താ​ഴ്ന്നു പ​റ​ന്നു; സ്കൂ​ളി​ന്‍റെ ഓ​ടു​ക​ളും പ​റ​ന്നു

പെ​രു​മ്പാ​വൂ​ർ: വി​മാ​നം താ​ഴ്ന്നു പ​റ​ന്ന​തു​കൊ​ണ്ടാ​ണെ​ന്നു പ​റ​യു​ന്നു, ഒ​ക്ക​ൽ ശ്രീ​നാ​രാ​യ​ണ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പ​ഴ​യ ബി​ൽ​ഡിം​ഗി​ന്‍റെ കെ​ട്ടി‌​ത്തി​ന്‍റെ മേ​ച്ചി​ൽ ഓ​ടു​ക​ൾ ക​ഴി​ഞ്ഞ രാ​ത്രി പ​റ​ന്നു പോ​യി. ഗ​വ. എ​ൽ​പി സ്കൂ​ളി​നോ​ട് ചേ​ർ​ന്നു​ള്ള ശ്രീ​നാ​രാ​യ​ണ സ്കൂ​ളി​ന്‍റെ ഭാ​ഗ​ത്തെ ഓ​ടു​ക​ളാ​ണ് ക്ലാ​സ് റൂ​മി​ലേ​ക്കും മ​റ്റു​മാ​യി വീ​ണി​ട്ടു​ള്ള​ത് .ഇ​വി​ടെ സാ​ധാ​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്താ​റി​ല്ല. നെ​ടു​മ്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് പോ​കു​ന്ന ഫ്ലൈ​റ്റ് രാ​ത്രി​യി​ൽ താ​ഴ്ന്ന് പ​റ​ന്ന​ത് കൊ​ണ്ടാ​യി​രി​ക്കും ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. രാ​ത്രി​യാ​യ​തി​നാ​ലും സ്കൂ​ളി​ൽ കു​ട്ടി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​ത് കൊ​ണ്ടും വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.

സ​മാ​ന രീ​തി​യി​ൽ ഒ​ക്ക​ലി​ൽ നി​ര​വ​ധി വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​യി​ലെ ഓ​ടു​ക​ളും മു​മ്പ് പ​റ​ന്നു​പോ​യ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഏ​താ​നും മാ​സം മു​മ്പ് ന​മ്പി​ളി ക​വ​ല​യി​ലു​ള്ള എം.​വി. ജോ​യി​യു​ടെ വീ​ടി​ന്‍റെ ഓ​ടും ഇ​തു​പോ​ലെ പ​റ​ന്നു പോ​യി​രു​ന്നു.

Thrissur

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ല്ലു​ക​ടി

വി.​ഒ. പൈ​ല​പ്പ​നെ​തി​രേ ഷി​ബു വാ​ല​പ്പ​ൻ

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ 24-ാം വാ​ർ​ഡി​ലേ​ക്കു ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​ഒ. പൈ​ല​പ്പ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പാ​ർ​ട്ടി​ക്കു ദോ​ഷ​ക​ര​മാ​കു​മെ​ന്നു യു​ഡി​എ​ഫ് ന​ഗ​ര​സ​ഭാ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് ഷി​ബു വാ​ല​പ്പ​ൻ. ക​ഴി​ഞ്ഞ മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​​ജയ​പ്പെ​ട്ട പൈ​ല​പ്പ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത് കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​തെ​യാ​ണ്.

വാ​ർ​ഡി​ൽ​നി​ന്നു​ള്ള​വ​ർ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണു പ്ര​വ​ർ​ത്ത​ക​ർ വാ​ർ​ഡ് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ, പ്ര​സി​ഡ​ന്‍റി​നെ കൂ​ടി​യാ​ലോ​ച​ന​യി​ല്ലാ​തെ മാ​റ്റി. എം​പി, എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രെ​യെ​ല്ലാം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ നേ​രി​ട്ടും ക​ത്ത് മു​ഖേ​ന​യും ബോ​ധ്യ​പ്പെ​ടു​ത്തി​യ​താ​ണ്.

ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​ത്തി​നെ​തി​രേ ക​ടു​ത്ത വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ന്നെ​ന്നും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്നെ​ന്നും ഷി​ബു വാ​ല​പ്പ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Thiruvananthapuram

നേ​മം റെ​യി​ല്‍​വേ വി​ക​സ​നം - ഒന്നാം ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​സം​ബ​റി​ൽ

പു​തി​യ പാ​ത​യി​ലൂ​ടെ ട്രെ​യി​ൻ ഓ​ടി തു​ട​ങ്ങി

നേ​മം: നേ​മം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു​വ​രു​ന്ന സ്റ്റേ​ഷ​ൻ മ​ന്ദി​ര​ത്തി​ന്‍റെ ഒ​രു ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​സം​ബ​റി​ൽ ന​ട​ക്കും. മൂ​ന്നു നി​ല​ക​ളു​ള്ള പു​തി​യ സ്റ്റേ​ഷ​ന്‍ മ​ന്ദി​ര​ത്തി​ന്‍റെ​യും പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ​യും അ​ടി​പ്പാ​ത​യു​ടെ​യും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.

കെ​ട്ടി​ട​ത്തി​ല്‍ മൊ​ത്തം നാ​ലു ബ്ലോ​ക്കു​ക​ളാ​ണ് ഉ​ണ്ടാ​വു​ക. സ്റ്റേ​ഷ​ന്‍ മ​ന്ദി​ര നി​ര്‍​മാ​ണ​ത്തി​നു പു​റ​മെ ഒ​ന്നും ര​ണ്ടും പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ കൂ​ടി വ​രു​ന്ന​തോ​ടെ നി​ല​വി​ലു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കും. സ്റ്റേ​ഷ​ന്‍ മ​ന്ദി​ര​ത്തി​നു പു​റ​കി​ലാ​യാ​ണ് പാ​ര്‍​ക്കിം​ഗ് സ്ഥ​ലം. അ​വി​ടെ നി​ന്നും യാ​ത്ര​ക്കാ​ര്‍​ക്ക് അ​ടി​പ്പാ​ത​യി​ലൂ​ടെ ര​ണ്ടാം പ്ലാ​റ്റ്‌​ഫോ​മി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ടെ​ര്‍​മി​ന​ലി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​ണി പൂ​ര്‍​ത്തി​യാ​യ ര​ണ്ടു പി​റ്റ് ലൈ​നു​ക​ളി​ല്‍ പാ​ള​ങ്ങ​ള്‍ ഇ​ട്ടു​തു​ട​ങ്ങി. അ​ഞ്ച് പി​റ്റ്‌​ലൈ​നു​ക​ളി​ല്‍ ര​ണ്ടെ​ണ്ണ​മാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. നേ​മം റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​യാ​ല്‍ തി​രു​വ​ന​ന്ത​പു​രം- ക​ന്യാ​കു​മാ​രി റൂ​ട്ടി​ലെ മ​റ്റു പ​ല സ്റ്റേ​ഷ​നു​ക​ള്‍​ക്കും ഇ​തു​കൊ​ണ്ടു​ള്ള പ്ര​യോ​ജ​ന​മു​ണ്ടാ​കും. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ലെ ദു​രി​ത​ത്തി​നും പ​രി​ഹാ​ര​മാ​കും. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ല്‍ സ്റ്റേ​ഷ​ന്‍ വി​ക​സ​നം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള ടെ​ര്‍​മി​ന​ല്‍ നേ​മ​ത്താ​ണു വ​രു​ന്ന​ത്.

പാ​ത ഇ​ര​ട്ടി​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പു​തി​യ പാ​ത​യി​ലൂ​ടെ ട്രെ​യി​നു​ക​ൾ ഓ​ടി തു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം - ക​ന്യാ​കു​മാ​രി പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​മം മു​ത​ല്‍ സ്റ്റു​ഡി​യോ റോ​ഡ് വ​രെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​യ പു​തി​യ പാ​ള​ത്തി​ലൂ​ടെ​യാ​ണ് ട്രെ​യി​നു​ക​ൾ ഓ​ടി​യ​ത്. പ​ഴ​യ പാ​ള​ത്തി​ന്‍റെ ഉ​യ​രം ക്ര​മീ​ക​രി​ക്കു​ന്ന ജോ​ലി​ക​ളും ന​ട​ന്നു​വ​രി​ക​യാ​ണ്. പ​ണി​ക​ള്‍ ന​ട​ന്നി​ട​ത്ത് റെ​യി​ല്‍​വേ​യു​ടെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് ട്രെ​യി​നു​ക​ൾ ഓ​ടി​ത്തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ള്‍ മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണം ന​ട​ന്നു​വ​രു​ന്ന എ​സ്റ്റേ​റ്റ് വ​രെ പാ​ത ഇ​ര​ട്ടി​പ്പി​നു​ള്ള പ​ണി​ക​ളും ന​ട​ക്കു​ന്നു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ നേ​മം വ​രെ അ​ഞ്ചി​ല​ധി​കം മേ​ല്‍​പ്പാ​ല​ങ്ങ​ളു​ണ്ട്. തി​രു​വ​ന​ന്ത​പു​രം -നേ​മം, നേ​മം -നെ​യ്യാ​റ്റി​ന്‍​ക​ര, നെ​യ്യാ​റ്റി​ന്‍​ക​ര - പാ​റ​ശാ​ല എ​ന്നി​ങ്ങ​നെ മൂ​ന്നു റീ​ച്ചാ​യാ​ണ് ഭൂ​മി ഏ​റ്റെ​ടു​ത്തു​ള്ള വി​ക​സ​ന പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

Thiruvananthapuram

മ​റ്റു​ള്ള​വ​ര്‍​ക്ക് പു​തു​ജീ​വൻ നൽകിയവരുടെ കു​ടും​ബ​ങ്ങ​ള്‍ മാ​തൃ​ക: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍

ഉ​ള്ളൂ​ര്‍: സ്വ​ന്തം കു​ടും​ബാം​ഗ​ത്തി​ന്‍റെ വി​യോ​ഗം തീ​ര്‍​ത്ത തീ​രാ​വേ​ദ​ന​യി​ലും മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ന് വെ​ളി​ച്ച​മേ​കാ​ന്‍ ത​യാ​റാ​യ അ​വ​യ​വ​ദാ​താ​ക്ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍ കാ​ട്ടി​യ​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍.

സം​സ്ഥാ​ന​ത്തെ മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​താ​ക്ക​ളെ അ​നു​സ്മ​രി​ക്കു​ന്ന​തി​നും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​തി​നു​മാ​യി കേ​ര​ള സ്റ്റേ​റ്റ് ഓ​ര്‍​ഗ​ന്‍ ആ​ന്‍​ഡ് ടി​ഷ്യു ട്രാ​ന്‍​സ്പ്ലാ​ന്‍റ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സ്മൃ​തി വ​ന്ദ​നം 2026 സം​സ്ഥാ​ന​ത​ല പ​രി​പാ​ടി തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്തി​ര തി​രു​നാ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​യി​ലെ അ​ച്യു​ത മേ​നോ​ന്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ഹെ​ല്‍​ത്ത് സ​യ​ന്‍​സ​സ് സ്റ്റ​ഡീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. 2025 ഓ​ഗ​സ്റ്റ് മു​ത​ല്‍ 2026 ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ മ​ര​ണാ​ന​ന്ത​രം അ​വ​യ​വ​ദാ​നം നി​ര്‍​വ​ഹി​ച്ച 39 പേ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ല്‍ മ​ന്ത്രി ആ​ദ​രി​ച്ചു.

ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഷ​ര്‍​മി​ള മേ​രി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​വ​യ​വ-​ടി​ഷ്യു ദാ​ന ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും സാ​മൂ​ഹി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍​ക്ക് ലി​വ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ഓ​ഫ് കേ​ര​ള, ഓ​ര്‍​ഗ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ ഓ​ഫ് കേ​ര​ള, ലൂ​ര്‍​ദ് മെ​ട്രോ​പൊ​ളി​റ്റ​ന്‍ ക​ത്തീ​ഡ്ര​ല്‍ സീ​നി​യ​ര്‍ സി​എ​ല്‍​സി, സൊ​സൈ​റ്റി ഓ​ഫ് സെ​ന്‍റ് വി​ന്‍​സ​ന്‍റ് ഡി ​പോ​ള്‍ മൂ​ഴി​ക്കു​ളം ഏ​രി​യ കൗ​ണ്‍​സി​ല്‍, സൊ​സൈ​റ്റി ഓ​ഫ് സെ​ന്‍റ് വി​ന്‍​സ​ന്‍റ് ഡി ​പോ​ള്‍ സെ​ന്‍റ് മേ​രീ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ചെ​ങ്ങാ​ലൂ​ര്‍, പൗ​ലോ​സ് താ​ഴേ​ക്കാ​ട് നേ​ത്ര​ദാ​ന ഫോ​റം എ​ന്നീ സം​ഘ​ട​ന​ക​ളെ​യും വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ല്‍ കെ.​എ. അ​ഗ​സ്റ്റി​ന്‍, കു​മാ​രി വ​ന്ദ​ന ശ്രീ​നി​വാ​സ​ന്‍ എ​ന്നി​വ​രെ​യു​മാ​ണ് ആ​ദ​രി​ച്ച​ത്. കെ-​സോ​ട്ടോ​യു​ടെ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ട് പ്ര​കാ​ശ​ന​വും പു​തി​യ ടോ​ള്‍​ഫ്രീ ന​മ്പ​റാ​യ 1800-425-0048-ന്‍റെ ലോ​ഞ്ചിം​ഗും ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ വി. ​മീ​നാ​ക്ഷി നി​ര്‍​വ​ഹി​ച്ചു.

ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ഓ​ഫ് പൊ​ലി​സ് ദീ​പ​ക് ധ​ന്‍​ഖ​ര്‍, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ പി.​കെ. ജ​ബ്ബാ​ര്‍, ശ്രീ​ചി​ത്തി​ര തി​രു​നാ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി ഡ​യ​റ​ക്ട​ര്‍ സ​ഞ്ജ​യ് ബെ​ഹാ​രി, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ബി​ന്ദു മോ​ഹ​ന്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ര​ഞ്ജു ര​വീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Thiruvananthapuram

ത​ല​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ ആ​രോ​ഗ്യവി​ഭാ​ഗ​ത്തി​ന്‍റെ റെ​യ്ഡ്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ ത്രീ​സ്റ്റാ​ർ, ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ൽ കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ​ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. ഇവിടെനിന്നു പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്തു.

കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗം ഒ​രേ സ​മ​യ​മാ​ണ് പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഫ്രീ​സ​റു​ക​ളി​ൽ നോ​ണ്‍ വെ​ജ്, വെ​ജ് ഫു​ഡു​ക​ൾ ഒ​രു​മി​ച്ച് സൂ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും കൃ​ത്യ​മാ​യ താ​പ​നി​ല​യി​ല്ലാ​തെ​യാ​ണു സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ലെ നൂ​റി​ൽ​പ​രം ഉ​ദ്യോ​ഗ​സ്ഥ​ർ പ​തി​നാ​ല് സ്ക്വാ​ഡു​ക​ളാ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പി​ടി​ച്ചെ​ടു​ത്ത ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് കൊ​ണ്ടുപോ​യി. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ച്ചു.

ന​ഗ​ര​ത്തി​ലെ വ​ൻ​കി​ട ഹോ​ട്ട​ലു​ക​ൾ വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു കാ​ട്ടി നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ ൻ തീ​രു​മാ​നി​ച്ച​ത്. കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം നേ​ര​ത്തെ ത​ട്ടു​ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും നി​ര​വ​ധി ത​ട്ടു​ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​രോ​ധി​ച്ചി​രു​ന്നു. വ​ലി​യ ഹോ​ ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​തെ ത​ട്ടു​ക​ട​ക്കാ​രെ മാ​ത്രം ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​വെ​ന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

ഭക്ഷണത്തിനു തീവില

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​ക്ക​റ്റ് വീ​ർ​പ്പി​ക്ക​ണം, തീ ​വി​ല​യാ​ണ് ഓ​രോ ദി​വ​സ​വും ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ​ക്ക് ഈ​ടാ​ക്കു​ന്ന​ത്.

ഇ​റാ​ൻ- അ​മേ​രി​ക്ക യു​ദ്ധ​ത്തി​ന്‍റെ പേ​രി​ൽ പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധി​പ്പി​ച്ചെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ വി​ല ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ച്ച​ത്. എ​ന്നാ​ൽ ഓ​രോ ദി​വ​സം ക​ഴി​യും​തോ​റും ചാ​യ, ഇ​ഡ്ഡ​ലി, ച​പ്പാ​ത്തി, മ​സാ​ല​ദോ​ശ, നെ​യ്യ് റോ​സ്റ്റ്, വെ​ജി​റ്റ​ബി​ൾ ബി​രി​യാ​ണി, ഉൗ​ണ്, മീ​ൻ ഫ്രൈ, ​ചി​ക്ക​ൻ ബി​രി​യാ​ണി, മ​ട്ട​ൻ​ബി​രി​യാ​ണി എ​ന്നി​വ​യു​ടെ വി​ല വ​ർ​ധി​ച്ച് വ​രി​ക​യാ​ണ്.

ചാ​യ​ക്ക് പ​ന്ത്ര​ണ്ട് മു​ത​ൽ പ​തി​നെ​ട്ട് രൂ​പ​വ​രെ​യും ഇ​ഡ്ഡ​ലി​ക്ക് 13 മു​ത​ൽ 17 രൂ​പ​വ​രെ​യും മ​സാ​ല ദോ​ശ​ക്ക് 45 മു​ത​ൽ 65 രൂ​പ​വ​രെ​യും നെ​യ്യ് റോ​സ്റ്റി​ന് 65 മു​ത​ൽ 85 രൂ​പ​വ​രെ​യും ബി​രി​യാ​ണി​ക്ക് 150 മു​ത​ൽ 275 രൂ​പ​വ​രെ​യും ഉൗ​ണി​ന് 90 മു​ത​ൽ 120 രൂ​പ​വ​രെ​യു​മാ​ണ് ഓ​രോ ഹോ​ട്ട​ലു​ക​ളി​ലും ഈ​ടാ​ക്കു​ന്ന​ത്.

നേ​ര​ത്തെ 10 രൂ​പ​യാ​യി​രു​ന്ന ചാ​യ വ​ലി​യ വ​ർ​ധ​ന​വോ​ടെ 15 രൂ​പ​യാ​ക്കു​ക​യാ​യി​രു​ന്നു. പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വി​ൽ കു​റ​വ് വ​രു​ത്തി​യെ​ങ്കി​ലും ഹോ​ട്ട​ലു​ട​മ​ക​ൾ വ​ർ​ധി​പ്പി​ച്ച വി​ല​യി​ൽ കു​റ​വും വ​രു​ത്താ​തെ നി​ർ​ബാ​ധം കച്ചവടം തു​ട​രു​ക​യാ​ണെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല ഏ​കീ​ക​ര​ണം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​യി​ട്ടി​ല്ല.

സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വി​ശ​പ്പ​ട​ക്ക​ണ​മെ​ങ്കി​ൽ വ​ലി​യ വി​ല ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് ഓ​രോ ദി​വ​സ​വും ക​ട​ന്ന് പോ​കു​ന്ന​ത്. വൈ​കു​ന്നേ​ര​ത്തെ ചാ​യ​ത​ട്ടു​ക​ളിലും ത​ട്ടു​ക​ട​ക ളിലും വ​ലി​യ വി​ല ഈ​ടാ​ക്കാ​ത്ത​തുകാ​ര​ണം വി​ദ്യാ​ർ​ഥിക​ളും യു​വാ​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇവിടെനിന്നാണു ഭ​ക്ഷ​ണം ക​ഴി​യ്ക്കു​ന്ന​ത്.

Thiruvananthapuram

​കണ്ണൂ​രി​ൽ ഒ​ഴുക്കി​ൽ​പ്പെ​ട്ട് മ​രി​ച്ച രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യധനം കൈമാറി

നേ​മം: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ചെ​റു​പു​ഴ​യി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ അ​ക​പ്പെ​ട്ട​യാ​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു മ​രി​ച്ച ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​നാ​യ രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് ക​ണ്ണൂ​ർ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് സ്വ​രൂ​പി​ച്ച 5.72 രൂ​പ ല​ക്ഷം കൈ​മാ​റി.
കോ​വ​ളം എം​എ​ൽ​എ അ​ഡ്വ. എം ​വി​ൻ​സ​ന്‍റ്, പ​യ്യ​ന്നൂ​ർ എം​എ​ൽ​എ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു തു​ക രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തി​നു കൈ​മാ​റി​യ​ത്. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി, കെ​പി​സി​സി സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. ആ​ഗ്ന​സ്റാ​ണി, വാ​ർ​ഡ് മെ​മ്പ​ർ കെ. ​മ​ഹേ​ഷ്, ജ​യ​ൻ പെ​രി​ങ്ങ​മ്മ​ല, റാ​ണ എ​സ്. സു​കു​മാ​ർ, ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Thiruvananthapuram

ചിറയിൻകീഴിലെ പ്രശ്നങ്ങൾ നി​രീ​ക്ഷി​ച്ചുവരുന്നു: മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ര​​​​മ്യ ഹ​​​​രി​​​​ദാ​​​​സ് എം​​​​എ​​​​ൽ​​​​എ​​​​യും ചി​​​​റ​​​​യി​​​​ൻ​​​​കീ​​​​ഴി​​​​ലെ കോ​​​​ണ്‍​ഗ്ര​​​​സ് പ്രാ​​​​ദേ​​​​ശി​​​​ക നേ​​​​തൃ​​​​ത്വ​​​​വും ത​​​​മ്മി​​​​ലു​​​​ള്ള സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ പാ​​​​ർ​​​​ട്ടി ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കാ​​​​ര്യ​​​​ങ്ങ​​​​ൾ പാ​​​​ർ​​​​ട്ടി നി​​​​രീ​​​​ക്ഷി​​​​ച്ചു വ​​​​രി​​​​ക​​​​യാ​​​​ണ്.

പാ​​​​ർ​​​​ട്ടി​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​കാ​​​​തെ​​​​യു​​​​ള്ള നി​​​​ല​​​​പാ​​​​ട​​​​ണ​​​​ല്ലോ ര​​​​മ്യ ഹ​​​​രി​​​​ദാ​​​​സ് സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​ന് ഇ​​​​ത്ത​​​​രം കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ പാ​​​​ർ​​​​ട്ടി ഒ​​​​രു വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യു​​​​മി​​​​ല്ലാ​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​യാ​​​​കും സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ശ​​​​ബ​​​​രി​​​​മ​​​​ല സീ​​​​സ​​​​ണ്‍ തു​​​​ട​​​​ങ്ങാ​​​​ൻ പോ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ അ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കാ​​​​ര്യ​​​​ങ്ങ​​​​ൾ തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ച്ച് യോ​​​​ഗ​​​​ങ്ങ​​​​ൾ ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശം കൊ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​ജ​​​​യ​​​​കു​​​​മാ​​​​റി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ അ​​​​തൃ​​​​പ്തി​​​​യു​​​​ണ്ടോ​​​​യെ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന് ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡുമായി കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ച്ചു തീ​​​​ർ​​​​ഥാ​​​​ട​​​​നം സു​​​​ഗ​​​​മ​​​​മാ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മം ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്ന​​​​താ​​​​യും വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

Thiruvananthapuram

‎‎നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ൽ ‎ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷം

‎നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ൽ ‎ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷം. ക​ഴി​ഞ്ഞ ദി​വ​സം ‎വൈ​കു​ന്നേ​രം  ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചു യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. ‎
എ​ൽ​ഐ​സി​ക്ക് സ​മീ​പ​വും പ​തി​നൊ​ന്നാം ക​ല്ലി​ലും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി റോ​ഡ്, ഗേ​ൾ​സ് സ്കൂ​ൾ റോ​ഡ്, തി​രു​വ​ന​ന്ത​പു​രം-​തെ​ങ്കാ​ശി പാ​ത എ​ന്നി​വ പൂ​ർ​ണമാ​യും നി​ശ്ച​ല​മാ​യി. ‎

വൈ​കുന്നേരം തു​ട​ങ്ങി​യ കു​രു​ക്ക് രാ​ത്രി വൈ​കി​യാ​ണ് പ​രി​ഹ​രി​ച്ചത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്കുപോ​യ ആം​ബു​ല​ൻ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഗ​താ​ഗ​ത കു​രു​ക്കിൽപ്പെട്ടു. വാ​ഹ​ന​ങ്ങ​ളു​ടെ നി​ര നീ​ണ്ടു​പോ​യ​തോ​ടെ തു​ട​ക്ക​ത്തി​ൽ നാ​ട്ടു​കാ​ർ ത​ന്നെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ഒ​ടു​വി​ൽ ട്രാ​ഫി​ക് പൊ ലിസ് സ്ഥ​ല​ത്തെ​ത്തി വ​ൻ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് രാ​ത്രി​യോ​ടെ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ച​ത്.

വ​ഴ​യി​ല-​പ​ഴ​കു​റ്റി നാ​ലുവ​രിപ്പാ​ത നി​ർമാ ണം തു​ട​ങ്ങി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു വി​ടു​ന്ന​തു നി​യ​ന്ത്രി​ക്കാ​ൻ പ​ല​പ്പോ​ഴും പൊ ലിസിനു കഴിയുന്നില്ല. വാ​ളി​ക്കോ​ട്, നാ​ലുമു​ക്ക്, പ​തി​നൊ​ന്നം ക​ല്ല് എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത കു​രു​ക്കി​ൽ പ്പെ​ടു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്.

Thiruvananthapuram

‎അ​രു​വി​ക്ക​ര ഡാ​മി​ലെ സം​ര​ക്ഷ​ണ​വേ​ലി ന​ശി​ക്കു​ന്നു

നെ​ടു​മാ​ങ്ങാ​ട്: അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി കോ​ടി​ക​ൾ മു​ട​ക്കി സ്ഥാ​പി​ച്ച സം​ര​ക്ഷ​ണ​വേ​ലി പ​ല ഭാ​ഗ​ത്തും കാ​ടു​മൂ​ടി ന​ശി​ച്ച​നി​ല​യി​ൽ. സു​ര​ക്ഷാ വേ​ലി​ക​ൾ പ​ല ഭാ​ഗ​ത്തും അ​റു​ത്തു​മാ​റ്റി സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ റി​സ​ർ​വോ​യ​റി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

‎‎വേ​ലി​ക​ൾ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ക്കു​ന്ന​വ​ർ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ഡാ​മി​ൽ വ​ലി​ച്ചെ​റി​യു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് സം​ര​ക്ഷ​ണ വേ​ലി സ്ഥാ​പി​ച്ച​ത്. ഡാം ​പ​രി​സ​ര​ത്ത് ആ​വ​ശ്യ​ത്തി​നു സു​ര​ക്ഷാ കാ​മ​റ​ക​ളും തെ​രു​വി​ള​ക്കു​ക​ളും ഇ​ല്ലാ​ത്ത​തും തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്.

നി​ര​ന്ത​രം പ​രാ​തി ന​ൽ​കി​യി​ട്ടും വാ​ട്ട​ർ അ​ഥോ​റി​റ്റി​യും പൊ​ലി​സും അ​റി​ഞ്ഞ​ഭാ​വം ന​ടി​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഡാ​മി​ലെ വെ​ള്ളം ശു​ദ്ധീ​ക​രി​ച്ചാ​ണ് ന​ൽ​കു​ന്ന​തെ​ങ്കി​ലും തു​ട​ർ​ച്ച​യാ​യി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​തു ഭാ​വി​യി​ൽ വ​ലി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും കു​ടി​വെ​ള്ള വി​ത​ര​ണ ത​ട​സ​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യും ശ​ക്ത​മാ​ണ്.

Thiruvananthapuram

ബൈ​പാ​സ് ജം​ഗ്ഷ​നു​ക​ളി​ൽ അ​പ​ക​ട​ങ്ങ​ൾ തുടർക്കഥയാകുന്നു

പൂ​വാ​ർ : കോ​വ​ളം - കാ​രോ​ട് ബൈ​പാ​സ് റോ​ഡി​ലെ കാ​ഞ്ഞി​ രം​കു​ളം, പു​റു​ത്തി​വി​ള ജം​ഗ്ഷ​നു​ക​ളി​ൽ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗ് മൂ​ലം അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​കു​ന്നു.​സ​ർ​വീ​സ് റോ​ഡു​ക​ളി​ലും ജം​ഗ്ഷ​നു​ക​ളി​ലും നി​ര​ത്തി​യി​ട്ടി​രി​ക്കു​ന്ന കൂ​റ്റ​ൻ ലോ​റി​ക​ളും മ​റ്റു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​മാ​ണു യാ​ത്ര​ക്കാ​രു​ടെ കാ​ഴ്ച മ​റ​ച്ച് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്.

പ്ര​ധാ​ന റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ടു​ന്ന​തു​മൂ​ലം എ​തി​ർ​ദി​ശ​യി​ൽ​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. സ​മീ​പ​കാ​ല​ത്താ​ യി ഇ​വി​ടെ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. നി​ര​വ​ധി​പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞ സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വെ​ളി​ച്ച​ക്കു​റ​വ് കൂ​ടി​യാ​കു​ന്ന​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രും ജീ​വ​ൻ പ​ണ​യം​വ​ച്ചാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.

ജം​ഗ്ഷ​നു​ക​ളി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ നാ​ട്ടു​കാ​ർ പ​ല​ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല. കാ​ഞ്ഞി​രം​കു​ളം, പൂ​വാ​ർ പൊ​ലി​സി​ന്‍റെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും പാ​ർ​ക്കിം​ഗ് നി​രോ​ധി​ത മേ​ഖ​ല​ക​ളി​ൽ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Thiruvananthapuram

യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേസ്; പ്ര​തി അ​റ​സ്റ്റി​ൽ

 ക​ഴ​ക്കൂ​ട്ടം: യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ അ​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം ക​ഠി​നം​കു​ളം പൊ​ലി​സ് അ​റ​സ്റ്റു​ചെ​യ്തു. പു​ത്ത​ൻ​തോ​പ്പ് ക​നാ​ൽ പു​റ​മ്പോ​ക്ക് ശാ​ന്തി ഹൗ​സി​ൽ സു​നി​ൽ (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

2021ൽ ​പ​ട്ടി​ക​ജാ​തി യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം നാ​ട്ടി​ൽ​നി​ന്ന് മു​ങ്ങി​യി​രു​ന്നു. പ്ര​തി ത​മി​ഴ്നാ​ട്ടി​ൽ ഉ​ണ്ടെ​ന്നു വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു ക​ഠി​നം​കു​ളം എ​സ്ഐ എം.​ എ​ൽ. അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘം ത​മി​ഴ്നാ​ട്ടി​ലെ​ത്തി പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.

Thiruvananthapuram

യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച എ​ട്ടം​ഗ​സം​ഘ​ത്തി​ലെ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

പേ​രൂ​ര്‍​ക്ക​ട: യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്ക​ല്‍​പ്പി​ച്ച എ​ട്ടം​ഗ​സം​ഘ​ത്തി​ലെ ഒ​രാ​ളെ വ​ട്ടി​യൂ​ര്‍​ക്കാ​വ് എ​സ്ഐ ആ​ര്‍.​എ​സ്. വി​പി​ന്‍, എ​സ് ഐ ദി​നേ​ഷ്, എ​സ്സി​പി​ഒ മു​ജീ​ബ്, സി​പി​ഒ ഷി​ബു എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു പി​ടി​കൂ​ടി. മു​ട്ട​ത്ത​റ സ്വ​ദേ​ശി സെ​യ്ദ​ലി (35) ആ​ണ് മ​ണ​ക്കാ​ടു ഭാ​ഗ​ത്തു​നി​ന്ന് പി​ടി​യി​ലാ​യ​ത്.

ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു​പേ​ര്‍ ഉ​ള്‍​പ്പെ​ടെ ബാ​ക്കി​യു​ള്ള ഏ​ഴു​പേ​ര്‍​ക്കാ​യി പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി. വി​ള​പ്പി​ല്‍ പ​ള്ളി​മു​ക്ക് അ​ന്‍​സ് മ​ന്‍​സി​ലി​ല്‍ അ​ന്‍​സു​മോ​നെ (39) യാ​ണ് സം​ഘം ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.

ഓ​ഗ​സ്റ്റ് 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. വ​ട്ടി​യൂ​ര്‍​ക്കാ​വ് പി​ടി​പി ന​ഗ​ര്‍ സ​ര​സ്വ​തി വി​ദ്യാ​ല​യ​ത്തി​ന്‍റെ സ​മീ​പ​ത്തു​കൂ​ടി കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന അ​ന്‍​സു​മോ​നെ ബൈ​ക്കി​ലെ​ത്തി​യ എ​ട്ടാം​ഗ​സം​ഘം ത​ട​ഞ്ഞു​നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ലെ ഒ​രാ​ള്‍ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ഡ്രൈ​വ​ര്‍ സീ​റ്റി​ന്‍റെ ഭാ​ഗ​ത്തെ ഗ്ലാ​സ് അ​ടി​ച്ചു പൊ​ട്ടി​ക്കു​ക​യും അ​ൻ​സു​മോ​നെ അ​ടി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ചെ​റു​ത്തു​നി​ന്ന അ​ന്‍​സു​മോ​ന്‍റെ വ​ല​തു കൈ​വെ​ള്ള​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു.

വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​യ സ​ബീ​ര്‍, ഷ​ഫീ​ഖ്, റി​യാ​സ്, റി​യാ​സി​ന്‍റെ​പി​താ​വ്, അ​ഫ്‌​സ​ല്‍, ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു​പേ​ര്‍ എ​ന്നി​വ​രെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ന്‍​സു​മോ​ന്‍ ചി​കി​ത്സ തേ​ടി. ഇ​യാ​ള്‍ ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സെ​യ്ദ​ലി മ​ണ​ക്കാ​ടു ഭാ​ഗ​ത്തു​നി​ന്ന് പി​ടി​യി​ലാ​യ​ത്.

Thiruvananthapuram

കൊ​ട​വി​ളാ​കം ജി​എ​ല്‍​പി സ്കൂ​ളി​ൽ വാ​യ​നോ​ത്സ​വം പദ്ധതി തുടങ്ങി

പാ​റ​ശാ​ല: പാ​റ​ശാ​ല ബി​ആ​ര്‍​സി​യു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന എ​ല്‍​പി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​ഷാ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി വാ​യ​നോ​ത്സ​വം പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. കൊ​ട​വി​ളാ​കം ജി​എ​ല്‍​പി സ്കൂ​ളി​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ന്‍ നി​ർ​വ​ഹി​ച്ചു.

വാ​ര്‍​ഡ് മെ​മ്പ​ര്‍ സു​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​പി​സി പ​ന​വൂ​ര്‍ നി​സാ​മു​ദീ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​പി​ഒ അ​നി​ല്‍, എ​ച്ച്എം പ്ര​ദീ​പ, ബ്ലോ​ക്ക് അം​ഗം വി​ന​ത​കു​മാ​രി, ജ​യ​ച​ന്ദ്ര​ന്‍, സാം​രാ​ജ്, വി​നു​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ബി​ആ​ര്‍​സി​യി​ലെ പ​രി​ശീ​ല​ക​ർ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ 11 പേ​രും ബി​പി​സി പ​ദ്മ​ജ​യു​മാ​ണ് പ​ദ്ധ​തി​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Thiruvananthapuram

അ​ധ്യാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു

മാ​റ​ന​ല്ലൂ​ർ: ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു. എ​ഴു​ത്തു​കാ​രി​യും ലാ​ന്‍റ് റ​വ​ന്യൂ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​മാ​യ സി. ​ക​ബ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​പോ​ൾ മ​ങ്ങാ​ട് സി​ഐ​സ്റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ഷി ചീ​രാം​കു​ഴി വി​ശി​ഷ്ടാ​തി​ഥി​ക്കു സ്നേ​ഹോ​പ​ഹാ​രം സ​മ്മാ​നി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​സാം​ജി വ​ട​ക്കേ​ടം സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു പു​ത്ത​ൻ​പു​ര​ക്ക​ൽ സി​എം​ഐ, അ​ക്കാ​ഡ​മി​ക് കോ-​ഓ​ഡി​നേ​റ്റ​ർ വി.​വി. സു​ചി​ത്ര, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി. ​ല​ക്ഷ്മി, കെ​ജി ഇ​ൻ ചാ​ർ​ജ് ല​ളി​ത​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

Thiruvananthapuram

തി​രു​പു​റം പ​ഞ്ചാ​യ​ത്ത് പ​ഴ​യ​ക​ട വാ​ർ​ഡ് ഉ​പ​തെര​ഞ്ഞെ​ടു​പ്പ് 28ന്

​വി​ഴി​ഞ്ഞം: തി​രു​പു​റം പ​ഞ്ചാ​യ​ത്തി​ലെ സം​വ​ര​ണ വാ​ർ​ഡാ​യ പ​ഴ​യ​ക​ട ‌ടൗ​ൺ വാ​ർ​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 28 ന് ​ന​ട​ക്കും. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ അ​വ​സാ​നം ഇ​ന്നാ​യി​രി​ക്കെ സി​പി​എം, ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഇ​ന്ന് പത്രിക സ​മ​ർ​പ്പി​ക്കും. കോ​ൺ​ഗ്ര​സ് അം​ഗ​മാ​യി​രു​ന്ന സു​രേ​ഷ്‌ കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. കോ​ൺ​ഗ്ര​സിനുവേ​ണ്ടി സി.എസ്. സു​നി​ലും എ​ൽ​ഡി​എ​ഫി​നുവേണ്ടി അ​ജി​യും ബി​ജെ​പി​ക്കാ​യി വി​ജ​യ​കു​മാ​റു​മാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ആ​കെ 15 സീ​റ്റു​ള്ള പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സി​ന് പ​ത്തും സി​പി​എ​മ്മി​നു മൂ​ന്നും സിപിഐ​ക്ക് ഒ​ന്നുമാണ് നി​ല​വി​ലെ കക്ഷിനില. പ​ഴ​യ​ക​ട കൈവി​ട്ടു പോ​യാ​ലും ഭ​ര​ണം ന​ഷ്ട​മാ​കി​ല്ലെ​ങ്കി​ലും കോ​ൺ​ഗ്ര​സി​ന്‍റെ അ​ഭി​മാ​ന പ്ര​ശ്‌​ന​മാ​ണ് പ​ഴ​യ​ക​ട​യി​ലെ വി​ജ​യം. ഇ​ട​തു​പ​ക്ഷ​ത്തി​നു മു​ൻ​തൂ​ക്ക​മു​ള്ള വാ​ർ​ഡി​ൽ ക​ഴി​വ് തെ​ളി​യി​ക്കാ​നു​റ​ച്ച് ഇ​ക്കു​റി ബി​ജെ​പി​യും സ്ഥാ​നാ​ർ​ഥിയെ നി​ർ​ത്തിയിട്ടുണ്ട്. ‌

പഴ​യ​ക​ട വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന എ​ൻ​ഡി​എ സ്ഥാ​നാ​ർഥി എ​സ്. വി​ജ​യ​കു​മാ​ർ ഇ​ന്ന​ലെ വ​ര​ണാ​ധി​കാ​രി ജ​യ​പ്ര​കാ​ശി​നു മു​ൻ​പാ​കെ പ​ത്രി​ക കൈ​മാ​റി. പ​ഴ​യ​ക​ട ജം​ഗ്ഷ​നി​ൽനിന്നു നേ​താ​ക്ക​ളു​ടെ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ക​മ്പ​ടി​യോ​ടെ പ്ര​ക​ട​ന​മാ​യാ​ണ് സ്ഥാ​നാ​ർ​ഥി പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​നാ​യി എ​ത്തി​യ​ത്.​ബി​ജെ​പി സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡന്‍റ് മു​ക്കം​പാ​ലം​മൂ​ട് ബി​ജു, നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ഇ​രു​മ്പി​ൽ രാ​ജീ​വ്, വി.​എ​ൻ.​ മ​ധു​കു​മാ​ർ, ആ​ർ.​ ന​ട​രാ​ജ​ൻ, മ​ഞ്ച​ത്ത​ല സു​രേ​ഷ്, എ​സ്.കെ. ​ജ​യ​കു​മാ​ർ, എ​ൻ.പി. ​ഹ​രി, വെ​ങ്ങാ​നൂ​ർ ഗോ​പ​ൻ, മു​ര​ളീ​ധ​ര​ൻ നാ​യ​ർ, മാ​ങ്കൂ​ട്ടം സു​രേ​ഷ് തുടങ്ങിയവരും വിജയകുമാറിനെ അനുമഗിച്ചു.

Thiruvananthapuram

‎അ​ഴി​ക്കോ​ട് ഗ​വ. യു​പി സ്കൂ​ളി​ന് പു​തി​യ ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യം‎

‎നെ​ടു​മ​ങ്ങാ​ട്: അ​ഴി​ക്കോ​ട് ഗ​വ. യു​പി സ്കൂ​ളി​ൽ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 39 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ഡ്വ. ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ‎ നി​ർ​വ​ഹി​ച്ചു. ‎

പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​മീ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഗീ​താ​ഞ്ജ​ലി, അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ജി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ നാ​യ​ർ, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ര​ഞ്ജി​ത, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Thiruvananthapuram

പേ​രു​മ​ല ഗ​വ. എ​ൽ​പി​ സ്കൂളിന് പു​തി​യ ബ​സ്

വെ​ഞ്ഞാ​റ​മൂ​ട്: വി​ദ്യാ​ർ​ഥി​ക​ളു​ടെ ദീ​ർ​ഘ നാ​ള​ത്തെ യാ​ത്രാ ക്ലേ​ശ​ത്തി​നു പ​രി​ഹാ​ര​മാ​യി പേ​രു​മ​ല ഗ​വ. എ​ൽ​പി​എ​സി​ന് പു​തി​യ ബ​സ് ല​ഭി​ച്ചു. സു​ധീ​ർ​ഷാ പാ​ലോ​ട് എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് കേ​ര​ള സ്റ്റേ​റ്റ് പ​വ​ർ ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ഫി​നാ​ൻ​സ് കോ​ർ​പ്പ​റേ​ഷ​നാ​ണ് സി​എ​സ്ആ​ർ ഫ​ണ്ടു​പ​യോ​ഗി​ച്ച് സ്കൂ​ളി​നു ബ​സ് വാ​ങ്ങി​ന​ൽ​കി​യ​ത്. സ്കൂ​ൾ കാ​മ്പ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സു​ധീ​ർ​ഷാ പാ​ലോ​ട് എം​എ​ൽ​എ ബ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു.

പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, കെ​എ​സ്പി​ഐ​എ​ഫ്സി മാ​നേ​ജിം​ങ് ഡ​യ​റ​ക്ട​ർ ആ​ർ. ബി​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​വി. രാ​ജേ​ഷ്, എ​ച്ച്എം ബി​ന്ദു കു​മാ​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കോ​ണ​ത്ത് ര​മേ​ശ​ൻ നാ​യ​ർ, ബി. ​സ​ന്ധ്യ, നൗ​ഷാ​ദ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി​ജി, പി​ച്ചി​മം​ഗ​ലം നാ​സ​ർ, എം. ​മി​നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Thiruvananthapuram

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​നം:  അ​ങ്ക​ണ​വാ​ടി ഉ​ത്സ​വ് സംഘടിപ്പിച്ചു

‎നെ​ടു​മ​ങ്ങാ​ട്: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ബി​ജെ​പി ആ​നാ​ട് ഏ​രി​യ ക​മ്മി​റ്റി​യു​ടെ​യും മ​ഹി​ളാ​മോ​ർ​ച്ച ആ​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ങ്ക​ണ​വാ​ടി ഉ​ത്സ​വ് സം​ഘ​ടി​പ്പി​ച്ചു. ആ​നാ​ട് നെ​ട്ട​റ​ക്കോ​ണം വാ​ർ​ഡി​ലെ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യെ​യും ഹെ​ൽ​പ്പ​റെ​യും ആ​ദ​രി​ക്കു​ക​യും കു​ട്ടി​ക​ൾ​ക്ക് മ​ധു​രം ന​ൽ​കു​ക​യും ചെ​യ്തു.

ബി​ജെ​പി ആ​നാ​ട് ഏ​രി​യ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് ആ​നാ​ട്, മ​ഹി​ളാ​മോ​ർ​ച്ച പാ​ലോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൽ.​എ​സ്. ശാ​ലി​നി, ബി​ജെ​പി ആ​നാ​ട് ഏ​രി​യ ക​മ്മി​റ്റി അം​ഗം ജ​യ​ശ്രീ, സി​ന്ദൂ​ർ അ​ക്ഷ​യ ശ്രീ ​പ്ര​സി​ഡ​ന്‍റ് സ​ജു വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Thiruvananthapuram

കാ​രോ​ട് - ക​ന്യാ​കു​മാ​രി ബൈ​പാ​സ് നി​ര്‍​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

നെ​യ്യാ​റ്റി​ന്‍​ക​ര : കാ​രോ​ട് - ക​ന്യാ​കു​മാ​രി ബൈ​പാ​സി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ദ്രു​ത​ഗ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു. ഈ ​വ​ര്‍​ഷം​ത​ന്നെ പാ​ത പൂ​ര്‍​ണ​മാ​യും ഗ​താ​ഗാ​ത​ത്തി​നു തു​റ​ന്നു ന​ല്‍​കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ഷ​ണ​ല്‍ ഹൈ​വേ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ കാ​രോ​ട് മു​ത​ല്‍ ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ 54 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​ത്തി​ലു​ള്ള നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ളാ​ണ് അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ണി​ക​ളാ​ണ് ഇ​നി പൂ​ര്‍​ത്തി​യാ​കാ​നു​ള്ള​ത്. പാ​ത​യി​ലെ ഫ്ലൈ ​ഓ​വ​റു​ക​ളു​ടെ പ​ണി കാ​ര്യ​ക്ഷ​മ​മാ​യി പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. അ​തേ സ​മ​യം, എ​ര്‍​ത്ത് ഫി​ല്ലിം​ഗ് പ​ണി​ക​ള്‍ ന​ട​ക്കു​ന്ന ഇ​ര​ണി​യ​ല്‍ ഭാ​ഗ​ത്ത് പ്ര​വൃ​ത്തി​ക​ള്‍ സാ​വ​ധാ​ന​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നു നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. പാ​ത പൂ​ര്‍​ണ​മാ​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​കു​ന്ന​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ക​ന്യാ​കു​മാ​രി​യി​ലെ​ത്താ​ന്‍ ര​ണ്ടു മ​ണി​ക്കൂ​റി​ല്‍ താ​ഴെ സ​മ​യം മാ​ത്ര​മേ വേ​ണ്ടി​വ​രി​ക​യു​ള്ളൂ.

Thiruvananthapuram

നി​റ​യെ ശി​ഖ​ര​ങ്ങ​ളു​ള്ള മ​ര​ച്ചീ​നി കൗ​തു​ക​മാ​കു​ന്നു

നെ​യ്യാ​റ്റി​ന്‍​ക​ര : പ​ന്ത്ര​ണ്ട​ടി​യി​ല​ധി​കം ഉ​യ​ര​ത്തി​ല്‍ നി​റ​യെ ശി​ഖ​ര​ങ്ങ​ളു​മാ​യി വ​ള​ര്‍​ന്നു പ​ന്ത​ലി​ച്ച മ​ര​ച്ചീ​നി നാ​ട്ടു​കാ​ര്‍​ക്ക് കൗ​തു​ക​മാ​കു​ന്നു. പെ​രു​ങ്ക​ട​വി​ള മ​ണ്ണ​റ​ക്കോ​ണ​ത്തെ ശ്രീ​കു​മാ​ർ കാ​വ​ല്ലൂ​രി​ൽ പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്യു​ന്ന സ്ഥ​ല​ത്തെ ‘ഉ​ള്ളി ചു​വ​പ്പ​ൻ’ ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​ര​ച്ചീ​നി​യാ​ണ് കാ​ഴ്ച​ക്കാ​രി​ല്‍ വി​സ്മ​യ​മു​ണ​ർ​ത്തു​ന്ന​ത്. നി​ല​വി​ല്‍ കൃ​ഷി​യി​ട​ത്തി​ലു​ള്ള മ​ര​ച്ചീ​നി​ക്ക് 20 മാ​സം പ്രാ​യ​മു​ണ്ട്. വി​വി​ധ​യി​നം കൃ​ഷി​ക​ൾ​ക്കി​ട​യി​ൽ പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ൽ​കി വ​ള​ർ​ത്തി​യ​താ​ണ് ഈ ​മ​ര​ച്ചീ​നി​യെ​ന്ന് ശ്രീ​കു​മാ​ര്‍ പ​റ​യു​ന്നു.

എ​ട്ടു​മാ​സം മു​ത​ൽ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​തും ന​ല്ല രു​ചി​യും മി​ക​ച്ച വി​ള​വും ല​ഭി​ക്കു​ന്ന​തു​മാ​ണ് ‘ഉ​ള്ളി ചു​വ​പ്പ​ൻ’ മ​ര​ച്ചീ​നി​യി​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വൈ​ഗ കാ​ർ​ഷി​ക മേ​ള​യി​ൽ 30 കി​ലോ​യോ​ളം ഭാ​ര​മു​ള്ള മ​ര​ച്ചീ​നി പ്ര​ദ​ർ​ശി​പ്പി​ച്ചും അ​ദ്ദേ​ഹം ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.

അ​നേ​കം ജൈ​വ​ക​ർ​ഷ​ക പു​ര​സ്കാ​ര​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. നാ​ട്ടി​ന്‍​പു​റ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഇ​ത്ത​രം വേ​റി​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വി​ജ​യ​ക​ര​മാ​യ മാ​തൃ​ക​ക​ൾ കൂ​ടു​ത​ൽ ക​ർ​ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഓ​ര്‍​മി​പ്പി​ച്ചു.

Thiruvananthapuram

രേ​ഖ​ക​ളി​ല്ലാ​തെ തേ​ക്ക് ത​ടി​ക​ൾ ക​ട​ത്തി​യ മൂ​ന്നു​പേ​ർ പി​ടി​യി​ൽ

കു​റ്റി​ച്ച​ൽ : പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നും വെ​ള്ള​റ​ട വ​ഴി നാ​ഗ​ർ​കോ​വി​ലേ​ക്കു രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്താ​ൻ ശ്ര​മി​ച്ച തേ​ക്കു ത​ടി​ക​ൾ പ​രു​ത്തി​പ്പ​ള്ളി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ന്നു പേ​രെ അ​റ​സ്റ്റ് ചെ​യ്തു.ആ​ര്യ​ങ്കോ​ട് മ​ഞ്ചം​കോ​ട് ഇ​ട​ക്കോ​ട് കി​ഴ​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ പി.​എ​സ്. ഷാ​ജു (43), അ​മ്പൂ​രി കോ​വ​ല്ലൂ​ർ ക​ണ്ണൂ​രി​ൽ റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ ഷൈ​ജു (39), കാ​ട്ടാ​ക്ക​ട കു​ള​ത്തു​മ്മ​ൽ കു​ള​ങ്ങ​ര സ​തീ​ഷ് കു​മാ​ർ (53) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ കു​ള​പ്പ​ട ഭാ​ഗ​ത്തു​വ​ച്ചാ​ണ് പ്ര​തി​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 46 തേ​ക്ക് ത​ടി​ക​ളും ടോ​റ​സ് ലോ​റി​യും അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്. പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച് ഓ​ഫി​സ​ർ വി. ​വി​പി​ൻ ച​ന്ദ്ര​ൻ, എ​സ്.​എ​ഫ്. ജി​ജി​മോ​ൻ, ബി​എ​ഫ്ഒ ര​മ്യ, ഡ്രൈ​വ​ർ രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​യും അ​റ​സ്റ്റും. പ്ര​തി​ക​ളെ നെ​ടു​മ​ങ്ങാ​ട് വ​നം കോ​ട​തി മ​ജി​സ്ട്രേ​റ്റി​നു മു​മ്പാ​കെ ഹാ​ജ​രാ​ക്കും. മു​ൻ​പും ഇ​ത്ത​രം ത​ടി​ക​ട​ത്ത​ലു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നു റേ​ഞ്ച് ഓ​ഫി​സ​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ലെ തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ​നി​ന്നും തേ​ക്ക് അ​ട​ക്ക​മു​ള്ള ഉ​രു​ള​ൻ ത​ടി​ക​ൾ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വ്യാ​പ​ക​മാ​യി ക​ട​ത്തു​ന്നു​ണ്ട്. വെ​ള്ള​റ​ട വ​ഴി നാ​ഗ​ർ​കോ​വി​ലി​ലേ​ക്കും ആ​ര്യ​ങ്കാ​വ് വ​ഴി ചെ​ങ്കോ​ട്ട​യി​ലേ​ക്കു​മാ​ണു പ്ര​ധാ​ന​മാ​യും ത​ടി​ക​ൾ ക​ട​ത്തു​ന്ന​ത്.
ഇ​തി​നെ​തി​രേ സോ​മി​ൽ ഓ​ണേ​ഴ്സ് മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള ഈ ​ത​ടി​യൊ​ഴു​ക്ക് കാ​ര​ണം കേ​ര​ള​ത്തി​ൽ ത​ടി​യു​ടെ അ​ഭാ​വ​വും വി​ല​ക്ക​യ​റ്റ​വും രൂ​ക്ഷ​മാ​ണ്. ഇ​തു കേ​ര​ള​ത്തി​ലെ ത​ടി വ്യ​വ​സാ​യ​ത്തെ​യും സം​രം​ഭ​ങ്ങ​ളെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

Thiruvananthapuram

ഭാ​ര്യ​യെ മർദിച്ച പരാതിയിൽ യുവാവ് അറസ്റ്റിൽ


കോ​വ​ളം: കോ​ട​തി സം​ര​ക്ഷ​ണ ഉ​ത്ത​ര​വ് മ​റി​ക​ട​ന്നു ഭാ​ര്യ​യെ ന​ടു​റോ​ഡി​ൽ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച യു​വാ​വി​നെ കോ​വ​ളം പൊ ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളാ​ർ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​നു സ​മീ​പം രാ​കേ​ന്ദു വീ​ട്ടി​ൽ ആ​തി​ര (33) യെ ​യാ​ണ് ഭ​ർ​ത്താ​വ് രാ​ഹു​ൽ ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ച്ച​ത്. വെ​ള്ളാ​ർ ക്രാ​ഫ്റ്റ് വി​ല്ല​യി​ൽ ജോ​ലി​ക്കു പോ​കു​ന്ന​തി​നി​ടെ ഗു​രു​പ്ര​കാ​ശ് ആ​യു​ർ​വേ​ദി​ക് സെ​ന്‍റ​റി​നു സ​മീ​പ​ത്തു​വ​ച്ചു പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യ രാ​ഹു​ൽ ആ​തി​ര​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് രാ​ഹു​ലി​നെ​തി​രേ നി​ല​നി​ൽ​ക്കു​ന്ന​താ​യും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ള്ള​താ​യും കോ​വ​ളം പൊ​ലി​സ് അ​റി​യി​ച്ചു.

Thiruvananthapuram

ജ​നാ​ര്‍​ദ​ന​പു​രം എച്ച്എസ് സ്കൂളിൽ ശാ​സ്ത്ര​മേ​ള


വെ​ള്ള​റ​ട: ജ​നാ​ര്‍​ദ​ന​പു​രം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ശാ​സ്ത്ര​മേ​ള "വി​ന്‍​ഡോ ഓ​ഫ് വ​ണ്‍​ഡേ​ഴ്‌​സ്' ശാ​സ്ത്ര​ജ്ഞ​നും മി​ന​റ​ല്‍​സ് ആ​ൻ​ഡ് മെ​റ്റീ​രി​യ​ല്‍​സ് ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​യ ഡോ. ​ശി​വ​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ള്‍ ര​ക്ഷാ​ധി​കാ​രി അ​ഡ്വ. ജെ. ​വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ അ​ഡ്വ. എ​സ്. ശ്രീ​കു​മാ​രി​യ​മ്മ, ഹെ​ഡ്മാ​സ്റ്റ​ര്‍ എം.​എ​സ്. ആ​ദ​ര്‍​ശ് കു​മാ​ര്‍, പ്രി​ന്‍​സി​പ്പ​ൽ ഷീ​ബ ജ​പ​മ​ല​ര്‍, എ​സ്.​എ. സ​ന​ല്‍​കു​മാ​ര്‍, എ​സ്.​എ​സ്. അ​ഖി​നേ​ത്, പ്ര​ദീ​ജ സി.​എ​സ്. നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ശാ​സ്ത്ര-​സാ​മൂ​ഹ്യ​ശാ​സ്ത്ര-​ഗ​ണി​ത​ശാ​സ്ത്ര പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ല്‍ കു​ട്ടി​ക​ള്‍ വി​വി​ധ ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു.

Thiruvananthapuram

യു​വാ​വി​നെ ആ​ക്ര​മി​ച്ചു പരിക്കേൽപ്പിച്ചു


പൂ​വ​ച്ച​ൽ: പൂ​വ​ച്ച​ൽ ജം​ഗ്ഷ​നി​ൽ യു​വാ​വി​നെ അ​ഞ്ചോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘം ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പൂ​വ​ച്ച​ൽ കൊ​ണ്ണി​യൂ​ർ പ്ലാ​ങ്കാ​ല​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ന​ദീ​റി(37)​നാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്കു പ​രി​ക്കേ​റ്റ ന​ദീ​റി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്നു വെ​ള്ള​നാ​ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ല​ഹ​രി മാ​ഫി​യാ സം​ഘ​ങ്ങ​ളാ​ണെ​ന്നു പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ശേ​ഷം പ്ര​തി​ക​ൾ സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​വ​രി​ൽ ഒ​രാ​ളെ കാ​ട്ടാ​ക്ക​ട പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പൂ​വ​ച്ച​ൽ ജം​ഗ്ഷ​നി​ലെ ഒ​രു ക​ട​യി​ലെ​ത്തി​യ​താ​യി​രു​ന്നു ന​ദീ​ർ. ക​ട​യു​ടെ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ളി​ൽ ഒ​രാ​ളോ​ട് അ​ക​ത്തേ​ക്കു പ്ര​വേ​ശി​ക്കാ​ൻ സ്ഥ​ലം ചോ​ദി​ച്ച​താ​ണ് ത​ർ​ക്ക​ത്തി​നു കാ​ര​ണ​മാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. തു​ട​ർ​ന്നു വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും സം​ഘ​ർ​ഷ​ത്തി​ലേ​ക്കു മാ​റു​ക​യു​മാ​യി​രു​ന്നു.

Thiruvananthapuram

ക​ഠി​നം​കു​ളം എം​ഡി​എം​എ കേ​സ്: ഒ​രു പ്ര​തികൂ​ടി അ​റ​സ്റ്റി​ൽ

ക​ഠി​നം​കു​ളം: ചേ​ര​മാ​ൻ തു​രു​ത്തി​ൽ​നി​ന്നും എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ലെ മ​റ്റൊ​രു പ്ര​തി കൂ​ടി അ​റ​സ്റ്റി​ലാ​യി. വെ​ഞ്ഞാ​റ​മൂ​ട് വെ​ട്ടി​യോ​ട് ശാ​ന്തി ഭ​വ​നി​ൽ വി​ഷ്ണു (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം ചേ​ര​മാ​ൻ തു​രു​ത്ത് സ്വ​ദേ​ശി​യാ​യ അ​സ്‌​ജ​റി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സാ​ഫ് സം​ഘം 90 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യി​രു​ന്നു. ജീ​പ്പി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ പൊ​ലി​സി​നെ​വെ​ട്ടി​ച്ച് അ​സ്ജ​ർ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.

അ​സ്ജ​റി​നു​വേ​ണ്ട സ​ഹാ​യം ചെ​യ്തു​വ​ന്നി​രു​ന്ന​ത് വി​ഷ്ണു​വാ​ണെ​ന്ന് പൊ​ലി​സ് ക​ണ്ടെ​ത്തി. അ​സ്ജ​റി​നെ പി​ന്നീ​ട് അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി. അ​സ്‌​ജ​റു​മാ​യു​ള്ള വി​ഷ്ണു​വി​ന്‍റെ ല​ഹ​രി ഇ​ട​പാ​ടു​ക​ളു​ടെ കൂ​ടു​ത​ൾ തെ​ളി​വു​ക​ളും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ല​യി​ൽ ഫ്രൂ​ട്സ് മൊ​ത്ത ക​ച്ച​വ​ടം ന​ട​ത്തു​ന്ന വി​ഷ്ണു​വി​നെ​ക്കു​റി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നു ല​ഭി​ച്ചി​രു​ന്ന​ത്. നേ​ര​ത്തെ​യും നി​ര​വ​ധി കേ​സു​ക​ളി​ൽ​പ്പെ​ട്ട് ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ് വി​ഷ്ണു.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ബി.​കെ. പ്ര​ശാ​ന്ത​ൻ കാ​ണി​ക്കു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി അ​ജി​കു​മാ​ര​ൻ നാ​യ​ർ, ചി​റ​യി​ൻ​കീ​ഴ് പൊ​ലി​സ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​ഭി​ലാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

Thiruvananthapuram

എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ല്‍

പാ​റ​ശാ​ല: എം​ഡി​എം​എ​യു​മാ​യി നി​യ​മ​വി​ദ്യാ​ര്‍​ഥി​യെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. മ​ല​യം സ്വ​ദേ​ശി ജി​നേ​ഷ് ജ​യ​ന്‍ (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ല്‍​നി​ന്ന് 4.575 ഗ്രാം ​എം​ഡി​എം​എ​യും ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ക്‌​സൈ​സ് വ​കു​പ്പ് ന​ട​ത്തി​വ​രു​ന്ന 'ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍' സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍​ച്ചെ 2.30നാ​യി​രു​ന്നു അ​റ​സ്റ്റ്.

എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. ല​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ കു​ടു​ങ്ങി​യ​ത്. എ​ക്‌​സൈ​സ് എ​ന്‍​ഡി​പി​എ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ര്‍ ആ​ർ. അ​ജി​ത്, പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ര്‍ കെ.​ആ​ർ. ര​ജി​ത്ത്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഷി​ന്‍റോ ഏ​ബ്ര​ഹാം, ആ​ർ.​ജെ. ര​ഞ്ജി​ത്ത്, ആ​ർ. ജി​നേ​ഷ്, ഡ്രൈ​വ​ർ ആ​ന്‍റെ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Thiruvananthapuram

കേ​ര​ള പൊലിസ് സ്പോ​ർ​ട്സ് മീ​റ്റ്: ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ന് വ​ര​വേ​ൽ​പ്പ്

ആ​റ്റി​ങ്ങ​ൽ: കേ​ര​ള പൊലിസ് സ്പോ​ർ​ട്സ് മീ​റ്റ് മാ​രത്തൺ ദീ​പ​ശി​ഖാപ്ര​യാ​ണ​ത്തി​ന് ത​ല​സ്ഥാ​ന ജി​ല്ല​യി​ലേ​ക്ക് വരവേൽപ്പു നൽകി. കാ​സ​ർ​കോ​ട് നി​ന്നും ആ​രം​ഭി​ച്ച ദീ​പ​ശി​ഖാ റാ​ലിക്താണ് ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ക​ട​മ്പാ​ട്ടു​കോ​ണ​ത്തു സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്​പി ബി.​കെ. പ്ര​ശാ​ന്ത​ൻ കാ​ണി ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​യ​ദ​ർ​ശി​നി, മു​ൻ എം​എ​ൽ​എ വ​ർ​ക്ക​ല ക​ഹാ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ല സ​ഹ ​ഭാ​ര​വാ​ഹി ജോ​ഷി ബ​സു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ദീ​പ​ശി​ഖ​യു​മാ​യു​ള്ള മാ​രത്തൺ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ക​ല്ല​മ്പ​ലം ആ​ലം​കോ​ട് വ​ഴി ആ​റ്റി​ങ്ങ​ലി​ലെത്തി.

മാ​മ​ത്ത് ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗം ഒ.​എ​സ്.​ അം​ബി​ക എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ.​സു​രേ​ഷ്കു​മാ​ർ, കൗ​ൺ​സി​ല​ർ കി​ര​ൺ കൊ​ല്ല​മ്പു​ഴ, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ആ​റ്റി​ങ്ങ​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ക​ണ്ണ​ൻ ച​ന്ദ്ര പ്ര​സ്, ആ​റ്റി​ങ്ങ​ൽ സി​ഐ. ശ്രീ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Thiruvananthapuram

മാ​രാ​യ​മു​ട്ടം പൊലിസ് സ്റ്റേഷ​നി​ല്‍ ഉ​ദ്യോ​ഗ​സ്ഥ ക്ഷാ​മം രൂ​ക്ഷം


വെ​ള്ള​റ​ട: വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ ആ​വ​ശ്യ​ത്തി​ന് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​തെ മാ​രാ​യ​മു​ട്ടം പൊ​ലി​സ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം താ​ളം​തെ​റ്റു​ന്നു വെ​ന്ന് ആ​ക്ഷേ​പം. 18 ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ പൊ​ലി​സ് സ്റ്റേ​ഷ​നി​ലു​ള്ള​ത്.

സ്റ്റേ​ഷ​ന്‍റെ പൂ​ര്‍​ണ ചു​മ​ത​ല​യു​ള്ള സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ്ഥ​ലം​മാ​റി​പ്പോ​യി. വെ​ള്ള​റ​ട സ്റ്റേ​ഷ​നി​ലെ സി​ഐ​ക്കാ​ണ് മാ​രാ​യ​മു​ട്ട​ത്ത അ​ധി​ക ചു​മ​ത​ല ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ്രി​ന്‍​സി​പ്പ​ല്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഔ​ദ്യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ലു​മാ​ണ്. മേ​ഖ​ല​യി​ല്‍ വി​വി​ധ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ്, പ​രാ​തി​ക​ളി​ലെ ത​ത്സ​മ​യ അ​ന്വേ​ഷ​ണം എ​ന്നി​വ ന​ട​ത്താ​ന്‍ മ​തി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. സ്റ്റേ​ഷ​നി​ലേ​ക്കു കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Thiruvananthapuram

അ​ല​ത്ത​റ​യ്ക്ക​ല്‍ റോ​ഡ് ശോ​ച​്യാ​വ​സ്ഥ​യി​ൽ

നെ​യ്യാ​റ്റി​ന്‍​ക​ര: പാ​ത​യി​ല്‍ പ​ല​യി​ട​വും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ല്‍, ഒ​രുവ​ശം ക​നാ​ലും നി​റ​യെ കാ​ടും പ​ട​ര്‍​പ്പും. തെ​രു​വു വി​ള​ക്കു​ക​ളി​ല്‍ പ​ല​തും തെ​ളി​യാ​റി​ല്ല. അ​ല​ത്ത​റ​യ്ക്ക​ല്‍ റോ​ഡി​ന്‍റെ ഈ ​ദു​ര്‍​ഘ​ടാ​വ​സ്ഥ​യ്ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം അ​ധി​കൃ​ത​ര്‍ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം.

ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര വാ​ര്‍​ഡി​ലാ​ണ് ഈ ​ഗ്രാ​മീ​ണപാ​ത സ്ഥി​തി ചെ​യ്യു​ന്ന​ത്. കൊ​റ്റാ​മ​ത്തു നി​ന്നും ആ​റ​യൂ​ര്‍ - സി​വി​ആ​ര്‍ പു​ര​ത്തേ​യ്ക്കു​ള്ള റോ​ഡി​ല്‍നി​ന്നും വാ​ര്‍​ഡി​ലെ അ​യ​ത്തി​ക്കു​ള​ത്തി​നു സ​മീ​പം വ​രെ ദൈ​ര്‍​ഘ്യ​മു​ള്ള പാ​ത​യി​ല്‍ പ​ല​പ്പോ​ഴാ​യി ചി​ല അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ ഒ​രി​ക്ക​ല്‍പോ​ലും പ​ണി പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടി​ല്ലാ​യെ​ന്ന​താ​ണ് വാ​സ്ത​വം. പാ​ത​യോ​ര​ത്തെ ക​നാ​ലി​നെ മ​റ​ച്ചു വ​ള​ര്‍​ന്ന കാ​ടും പ​ട​ര്‍​പ്പും കാ​ല്‍​ന​ട യാ​ത്ര​ക്കാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ ത​ല​വേ​ദ​ന​യാ​ണ്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ പാ​ത​യോ​ര​ത്തെ കാ​ടും പ​ട​ല​വും വെ​ട്ടി തെ​ളി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ള്‍ പ​ഞ്ചാ​യ​ത്തും തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലാ​യെ​ന്നാ​ണ് പ​രാ​തി. ‍

Thiruvananthapuram

സ​ഹ​പാ​ഠി സം​ഗ​മ​വും ച​രി​ത്ര​രേ​ഖ പു​സ്‌​ത​ക പ്ര​ദ​ർ​ശ​ന​വും

ആ​റ്റി​ങ്ങ​ൽ: കൂ​ന്ത​ള്ളൂ​ർ പ്രേം​ന​സീ​ർ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ "കൊ​ടി​ക്ക​കം​പ​ള്ളി​ക്കൂ​ടം സൗ​ഹൃ​ദ​വേ​ദി"​യു​ടെ സ​ഹ​പാ​ഠി സം​ഗ​മ​വും ച​രി​ത്ര​രേ​ഖ പു​സ്ത​ക പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു.ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ രാ​ധാ​കൃ​ഷ്ണ​ൻ കു​ന്നും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​രാ​വ​സ്തു​വ​കു​പ്പ് മു​ൻ ഡ​യ​റ​ക്ട​ർ പി. ​ബി​ജു അ​ധ്യ​ക്ഷ​നാ​യി.

സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സു​ബി​ൻ മു​ട​പു​രം പ്ര​സം​ഗി​ച്ചു. മ​ണി​ക​ണ്ഠ​ൻ നാ​യ​ർ സ്വാ​ഗ​ത​വും സാ​ദി​ക്ക് ന​ന്ദി​യും പ​റ​ഞ്ഞു. മ​ഹി​ബാ​ല​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഉ​ന്ന​ത വി​ജ​യി​ക​ളെ ആ​ദ​രി​ക്ക​ൽ, ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ, പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം എ​ന്നി​വ​യും ന​ട​ന്നു.

Thiruvananthapuram

പ​ട്ട​ത്തി​ന്‍റെ ച​ര​ടി​ൽ കു​ടു​ങ്ങി​യ മൈ​ന​യെ ര​ക്ഷ​പ്പെ​ടു​ത്തി

പേ​രൂ​ർ​ക്ക​ട: പ​ട്ട​ത്തി​ന്‍റെ ച​ര​ടി​ൽ കു​ടു​ങ്ങി​യ മൈ​ന​യെ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ ത​മ്പാ​നൂ​ർ എ​സ്.​എ​സ്. കോ​വി​ൽ റോ​ഡി​ൽ ബ്രി​ല്ലി​യ​ൻ​സ് കോ​ള​ജി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

കോ​ള​ജി​ന​ടു​ത്തു​ള്ള തെ​ങ്ങി​ൽ ഒ​രു പ​ട്ടം കു​രു​ങ്ങി​ക്കി​ട​ന്നി​രു​ന്നു. ഇ​തി​ന്‍റെ നൂ​ലാ​ണ് അ​ബ​ദ്ധ​ത്തി​ൽ മൈ​ന​യു​ടെ കാ​ലി​ൽ കു​ടു​ങ്ങി​യ​ത്. പ​റ​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ നൂ​ലി​ൽ ചു​റ്റി​യ കാ​ലു​മാ​യി മൈ​ന ത​ല​കീ​ഴാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു. വാ​യു​വി​ൽ കി​ട​ന്നു ചി​റ​ക​ടി​ക്കു​ന്ന ശ​ബ്ദം കേ​ട്ടാ​ണ് കോ​ള​ജ് ഭാ​ര​വാ​ഹി​ക​ൾ വി​വ​രം ഫ​യ​ർ​ഫോ​ഴ്സി​ൽ അ​റി​യി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം നി​ല​യ​ത്തി​ൽ​നി​ന്ന് ഗ്രേ​ഡ് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി​യാ​ണ് മൈ​ന​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ ക​യ​റി​യ​ശേ​ഷം മു​ള​ന്ത​ണ്ട് ഉ​പ​യോ​ഗി​ച്ച് മൈ​ന​യെ ര​ക്ഷ​പ്പെ​ടു​ത്തി താ​ഴേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. പ​ട്ട​ത്തി​ന്‍റെ നൂ​ലി​ൽ കു​ടു​ങ്ങി മൈ​ന ഒ​രു മ​ണി​ക്കൂ​റോ​ളം ത​ല​കീ​ഴാ​യി കി​ട​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു.

കാ​ലി​നു ചെ​റി​യ​തോ​തി​ൽ പ​രി​ക്കേ​റ്റ മൈ​ന​യ്ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം സ്വ​ത​ന്ത്ര​മാ​ക്കി. ഒ​രാ​ഴ്ച മു​മ്പ് പ്ര​ദേ​ശ​ത്ത് ചി​ല​ർ പ​റ​ത്തി​യി​രു​ന്ന പ​ട്ട​മാ​ണ് ച​ര​ട് പൊ​ട്ടി തെ​ങ്ങി​ന്‍റെ ഓ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​ത്.

Thiruvananthapuram

പ​ട്ടി​ക​ജാ​തി സ​ബ്സി​ഡി തു​ക ത​ട്ടി​പ്പ്: ഒ​രു പ്ര​തികൂ​ടി വി​ജി​ല​ൻ​സ് പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​നി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ വ​നി​ത​ക​ൾ​ക്കു​ള്ള സ്വ​യം തൊ​ഴി​ൽ സം​രം​ഭ പ​ദ്ധ​തി​യി​ൽ വാ​യ്പ തു​ക​യു​ടെ സ​ബ്സി​ഡി അ​നു​വ​ദി​ച്ച​തി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി 1.26 കോ​ടി​യു​ടെ ഫ​ണ്ട് ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്രതിയായ തി​രു​വ​ന​ന്ത​പു​രം തി​രു​വ​ല്ലം സ്വ​ദേ​ശി​നി​ എ​ൽ. ബി​ന്ദു​വി​നെ (47) വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ടി​ക​ളു​ടെ സ​ബ്സി​ഡി ത​ട്ടി​യ കേ​സി​ൽ ആ​റാ​മ​താ​യി അ​റ​സ്റ്റി​ലാ​കു​ന്ന ആ​ളാ​ണ് ബി​ന്ദു.

കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ മു​ൻ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​വീ​ണ്‍​രാ​ജ്, മു​ൻ എ​സ്‌​സി പ്ര​മോ​ട്ട​ർ​മാ​രാ​യ എ​സ്.​സി​ന്ധു, അ​ജി​ത, പ​ട്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ മാ​നേ​ജ​ർ സോ​ണി, ആ​ധാ​രം എ​ഴു​ത്തു​കാ​ര​നാ​യ സു​രേ​ഷ് ബാ​ബു എ​ന്നി​വ​രെ നേ​ര​ത്തെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

2020-2021 സാ​ന്പ​ത്തി​ക വ​ർ​ഷം തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ വ​നി​ത​ക​ളു​ടെ സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ​ക്കാ​യി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​ടെ വാ​യ്പ​ക​ൾ​ക്കു​ള്ള സ​ബ്സി​ഡി അ​നു​വ​ദി​ച്ച​തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​ൽ വി​ജി​ല​ൻ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

സം​രം​ഭ​ക ഗ്രൂ​പ്പു​ക​ൾ​ക്ക് സ​ബ്സി​ഡി​യാ​യി അ​നു​വ​ദി​ച്ച 1.26 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്ത​താ​യി വ്യാ​ജ രേ​ഖ​ക​ളു​ണ്ടാ​ക്കി​യ ശേ​ഷം യ​ഥാ​ർ​ഥ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​നു​കൂ​ല്യം ന​ൽ​കാ​തെ തു​ക ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്താ​ണ് ഫ​ണ്ട് ത​ട്ടി​യെ​ടു​ത്ത​ത്. ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ 8-ാം പ്ര​തി​യാ​യ ബി​ന്ദു മ​റ്റ് പ്ര​തി​ക​ളു​മാ​യി ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​താ​യും 36 ല​ക്ഷം രൂ​പ ബി​ന്ദു​വി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​താ​യും വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ്കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Thiruvananthapuram

കു​ന്ന​ത്തു​കാ​ൽ സ​ര്‍​വീ​സ് സ​ഹ. ബാ​ങ്കി​നെ​തി​രേ റ​വ​ന്യൂ റി​ക്ക​വ​റി

വെ​ള്ള​റ​ട: പി​രി​ച്ചു​വി​ട​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ത​ട​ഞ്ഞു​വ​ച്ച കേ​സി​ല്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി കു​ന്ന​ത്തു​കാ​ൽ സ​ര്‍​വീ​സ് സ​ഹ. ബാ​ങ്കി​നെ​തി​രേ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നോ​ട്ടീ​സ് റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബാ​ങ്ക് അ​ധി​കൃ​ത​ര്‍​ക്ക് ന​ല്‍​കാ​നെ​ത്തി. മു​ന്‍ ജീ​വ​ന​ക്കാ​ര​നാ​യ വ​റ​ട്ട​യം സു​കു​മാ​ര​ന്‍ നാ​യ​ർ​ക്കെ​തി​രേ ബാ​ങ്ക് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ൾ ഹൈ​ക്കോ​ട​തി ത​ള്ളി. തൊ​ഴി​ലാ​ളി​ക്ക് അ​നു​കൂ​ല​മാ​യി ലേ​ബ​ര്‍ കോ​ട​തി​യും ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ട്രൈ​ബ്യൂ​ണ​ലും പു​റ​പ്പെ​ടു വി​ച്ച ഉ​ത്ത​ര​വു​ക​ള്‍ ശ​രി​വ​ച്ച സിം​ഗി​ള്‍ ബെ​ഞ്ച് വി​ധി​യ്ക്കെ​തി​രേ ബാ​ങ്ക് ന​ല്‍​കി​യ അ​പ്പീ​ലു​ക​ളാ​ണ് ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് ബ​സ​ന്ത് ബാ​ലാ​ജി എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് പൂ​ര്‍​ണ​മാ​യും നി​ര​സി​ച്ച​ത്.
2004ല്‍ ​ബാ​ങ്ക് ന​ല്‍​കി​യ ഒ​രു ഭേ​ദ​ഗ​തി അ​പേ​ക്ഷ ട്രൈ​ബ്യൂ​ണ​ല്‍ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന സാ​ങ്കേ​തി​ക വാ​ദ​മാ​ണ് ബാ​ങ്ക് ഉ​ന്ന​യി​ച്ച​ത്.

എ​ന്നാ​ല്‍ ഈ ​അ​പേ​ക്ഷ ബാ​ങ്ക് അ​ക്കാ​ല​ത്ത് കോ​ട​തി​യി​ല്‍ കൃ​ത്യ​മാ​യി ഫ​യ​ല്‍ ചെ​യ്യു​ക​യോ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി ക​ണ്ടെ​ത്തി. കു​ന്ന​ത്തു​കാ​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യു​ടെ തൊ​ഴി​ലാ​ളി​വി​രു​ദ്ധന​ട​പ​ടി​ക്കെ​തി​രേ​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി​യെ​ന്നു മു​ന്‍ ജീ​വ​ന​ക്കാ​ര​ന്‍ സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ്ര​തി​ക​രി​ച്ചു. 1998 ജ​നു​വ​രി 10 നാ​ണ് സു​കു​മാ​ര​ന്‍ നാ​യ​രെ ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട​ത്. ഇ​തി​നെ​തി​രേ അ​ദ്ദേ​ഹം നി​യ​മ​പോ​രാ​ട്ടം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

പി​രി​ച്ചു​വി​ട്ട ന​ട​പ​ടി തെ​റ്റാ​ണെ​ന്നും സ​ര്‍​വീ​സി​ല്‍ തു​ട​രു​ന്ന​താ​യി ക​ണ​ക്കാ​ക്കി ആ​റു ശ​ത​മാ​നം പ​ലി​ശ സ​ഹി​തം മു​ഴു​വ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ട്രൈ​ബ്യൂ​ണ​ലും കൊ​ല്ലം ലേ​ബ​ര്‍ കോ​ട​തി​യും വി​ധി​ച്ചി​രു​ന്ന​ത്. ഈ ​വി​ധി​ക​ള്‍​ക്കെ​തി​രേ​യാ​ണ് ഭ​ര​ണ​സ​മി​തി ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി​യി​രു​ന്ന​ത്.

Thiruvananthapuram

ജ​യി​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേസ്: പ്ര​തി അ​റ​സ്റ്റി​ൽ

പേ​രൂ​ർ​ക്ക​ട: പൂ​ജ​പ്പു​ര ജ​യി​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ ഫോ​ർ​ട്ട് സി​ഐ ആ​ർ.​എ​സ്. ശ്രീ​കാ​ന്തും സം​ഘ​വും ചേ​ർ​ന്നു പി​ടി​കൂ​ടി. ക​ര​മ​ന കി​ള്ളി​പ്പാ​ലം സ്വ​ദേ​ശി ആ​ശി​ഷ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ജൂ​ലൈ 18ന് ​പ​ക​ൽ​സ​മ​യ​ത്താ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഭാ​ര്യ​ക്കൊ​പ്പം ചാ​ല മാ​ർ​ക്ക​റ്റി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ ക​ഴ​ക്കൂ​ട്ടം മേ​നം​കു​ളം സ്വ​ദേ​ശി പ്ര​ജി​ത്ത് (33) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ആ​ശി​ഷ്.

ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഇ​യാ​ൾ ത​ട​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് ജ​യി​ലി​ലെ അ​സി​സ്റ്റ​ന്‍റ് പ്രി​സ​ൺ ഓ​ഫി​സ​റാ​യി​രു​ന്നു പ്ര​ജി​ത്ത്. ജ​യി​ൽ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​നും സ്വ​ഭാ​വ​ദൂ​ഷ്യ​ത്തി​നും ആ​ശി​ഷി​നെ​തി​രേ പ്ര​ജി​ത്ത് സൂ​പ്ര​ണ്ടി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഈ ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു​ള്ള കാ​ര​ണം.‌ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഒ​രു ഡോ​ക്ട​റെ അ​ക്ര​മി​ച്ച കേ​സി​ലും വ​ഞ്ചി​യൂ​ർ കോ​ട​തി​ ഉ​ദ്യോ​ഗ​സ്ഥ​യെ ആ​ക്ര​മി​ച്ച കേ​സി​ലും പ്ര​തി​യാ​ണ്.

Thiruvananthapuram

പ​ന​ച്ച​മൂ​ട് മേഖലയിൽ പ​രി​ശോ​ധ​ന: 246 ചാ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: പ​ന​ച്ച​മൂ​ടി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള സ്വ​കാ​ര്യ ഗോ​ഡൗ​ണു​ക​ളി​ല്‍ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ 246 ചാ​ക്ക് റേ​ഷ​ന്‍ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ പി​ടി​ച്ചെടുത്തു.

ഇന്നലെ അ​ർ​ധ​രാ​ത്രി വ​രെ നീ​ണ്ട പ​രി​ശോ​ധ​ന​യി​ല്‍ പ​ന​ച്ച​മൂ​ട് അ​ല്‍ അ​മീ​ന്‍ ട്രേ​ഡേ​ഴ്‌​സ് കോ​മ്പൗ​ണ്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ ലോ​റി​യി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച 101 ചാ​ക്ക് (5,050 കി​ലോ​ഗ്രാം) പു​ഴു​ങ്ങല്ലരി, 25 ചാ​ക്ക് (1,250 കി​ലോ​ഗ്രാം) കു​ത്ത​രി, 55 ചാ​ക്ക് (2,750 കി​ലോ​ഗ്രാം) ഗോ​ത​മ്പ് എ​ന്നി​വ​യാ​ണു സി​വി​ല്‍​ സപ്ലൈസ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി​യ​ത്.

പി​ടി​ച്ചെ​ടു​ത്ത ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും ലോ​റി​യും മ​ഹ​സ​ര്‍ റി​പ്പോ​ര്‍​ട്ട് സ​ഹി​തം വെ​ള്ള​റ​ട പൊ​ലി​സി​നു കൈ​മാ​റി. പ​ന​ച്ച​മൂ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു സ​മീ​പ​മു​ള്ള എ​സ്എ​ന്‍​എ​സ് ഗ്രോ​സ​റി ട്രേ​ഡിം​ഗ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ റേ​ഷ​ന്‍ അ​രി അ​ന​ധി​കൃ​ത​മാ​യി സം​ഭ​രി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ട​മു​റി​യു​ടെ ഷ​ട്ട​ര്‍ താ​ഴ്ത്തി പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

സ്ഥാ​പ​ന ഉ​ട​മ​യു​മാ​യി നി​ര​ന്ത​രം ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് ക​ട​മു​റി തു​റ​ന്നു​ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഉ​ട​മ ത​യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് വാ​ര്‍​ഡ് മെ​മ്പ​ര്‍ ശ​ശി​ധ​ര​ന്‍, വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പൂ​ട്ടുപൊ​ളി​ച്ച് ക​ട​മു​റി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ 142 ചാ​ക്ക് പു​ഴു​ങ്ങല്ല രി, 15 ചാ​ക്ക് കു​ത്ത​രി, എട്ടു ചാ​ക്ക് ഗോ​ത​മ്പ് എ​ന്നി​വ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ സൂ​ക്ഷി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന ചാ​ക്കു​ക​ളി​ല്‍ പ​ല​തും കാ​ലി​ത്തീ​റ്റ, രാ​സ​വ​ളം തു​ട​ങ്ങി​യ​വ​യു​ടെ പ​ഴ​യ ചാ​ക്കു​ക​ളാ​ണെ​ന്നും ക​ണ്ടെ​ത്തി. ഇ​വി​ടെ നി​ന്നും 6750 രൂ​പ​യും ക​ണ്ടെ​ത്തി.

പി​ടി​ച്ചെ​ടു​ത്ത ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ തു​ട​ര്‍​ സം​ര​ക്ഷ​ണ​ത്തി​നാ​യി അ​മ​ര​വി​ള​യി​ലെ സ​പ്ലൈ​കോ എ​ന്‍​എ​ഫ്എ​സ്എ ഗോ​ഡൗ​ണി​ല്‍ സൂ​ക്ഷി​ക്കാ​ന്‍ കൈ​മാ​റി. അ​വ​ശ്യ​സാ​ധ​ന നി​യ​മം പ്ര​കാ​രം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ല​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.
റേ​ഷ​നി​ംഗ് ക​ണ്‍​ട്രോ​ള​ര്‍ സി.​വി. മോ​ഹ​ന്‍​കു​മാ​ര്‍, ദ​ക്ഷി​ണ മേ​ഖ​ല ഡെ​പ്യൂ​ട്ടി റേ​ഷ​നി​ംഗ് ക​ണ്‍​ട്രോ​ള​ര്‍ എ. ​സ​ജാ​ദ്, ജി​ല്ലാ സ​പ്ലൈ ഓ​ഫി​സ​ര്‍ എ​സ്.​ആ​ര്‍.​സ് മി​ത എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Thiruvananthapuram

റേ​ഷ​ന്‍ തി​രി​മ​റി ന​ട​ത്തി​യാ​ല്‍ ക​ര്‍​ശ​ന​ന​ട​പ​ടി: മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ലൂ​ടെ വി​ത​ര​ണം ചെ​യ്യേ​ണ്ട റേ​ഷ​ന്‍ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ക​രി​ഞ്ച​ന്ത​യി​ല്‍ മ​റി​ച്ചു​വി​ല്‍​ക്കു​ന്ന​വ​ര്‍​ക്കും തി​രി​മ​റി ന​ട​ത്തു​ന്ന​വ​ര്‍​ക്കു​മെ​തി​രേ ക​ര്‍​ശ​ന​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് അ​റി​യി​ച്ചു. റേ​ഷ​ന്‍ ദു​രു​പ​യോ​ഗം, അ​ന​ധി​കൃ​ത സം​ഭ​ര​ണം, ക​ട​ത്ത് എ​ന്നി​വ ത​ട​യാ​നാ​യി സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. മി​ന്ന​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ തു​ട​ര്‍​ന്നും ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

റേ​ഷ​ന്‍ വി​ഹി​ത​ത്തി​ല്‍ കു​റ​വ് വ​രു​ത്തു​ക, പൂ​ഴ്ത്തി​വയ്​ക്കു​ക, ക​രി​ഞ്ച​ന്ത​യി​ല്‍ മ​റി​ച്ചു വി​ല്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക എ​ന്നി​വ ക​ണ്ടെ​ത്തി​യാ​ല്‍ റേ​ഷ​ന്‍ ക​ട​യു​ടെ ലൈ​സ​ന്‍​സ് അ​ടി​യ​ന്ത​ര​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യോ സ്ഥി​ര​മാ​യി റ​ദ്ദാ​ക്കു​ക​യോ ചെ​യ്യും. റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ തി​രി​മ​റി ചെ​യ്യു​ന്ന​ത് അ​വ​ശ്യ​സാ​ധ​ന നി​യ​മ​പ്ര​കാ​രം ജാ​മ്യ​മി​ല്ലാ കു​റ്റ​മാ​ണ്. കു​റ്റ​ക്കാ​ര്‍​ക്ക് ഏഴുവ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ​യും വ​ലി​യ തു​ക പി​ഴ​യും ല​ഭി​ക്കാം. പ​രി​ശോ​ധ​ന​ക​ളി​ല്‍ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യാ​ല്‍ ക്രി​മി​ന​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യും.

Thiruvananthapuram

സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ളജി​ൽ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം ന​ട​ത്തി

ക​ഴ​ക്കൂ​ട്ടം : തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് കോ​ള​ജി​ലെ എ​ൻ​സി​സി നേ​വ​ൽ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ സ​മ​ർ​പ്പ​ണ​ത്തി​നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും ന​ന്ദി​യും ആ​ദ​ര​വും പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നാ​യി "അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം' സം​ഘ​ടി​പ്പി​ച്ചു.

അ​ധ്യാ​പ​ക​രോ​ടു​ള്ള സ്നേ​ഹാ​ദ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശം​സാ കാ​ർ​ഡു​ക​ളും പൂ​ക്ക​ളും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും അ​ധ്യാ​പ​ക​ർ​ക്ക് സ​മ്മാ​നി​ച്ചു. ആ​ൽ​ഫ്ര​ഡ് സു​നി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ​ന്നാം വ​ർ​ഷ, ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കി​റ്റു​ക​ളും നൃ​ത്ത​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ ​തോ​മ​സ് സ്ക​റി​യ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ​ബ് ല​ഫ്. എം. ​രാ​ജേ​ഷ്, അ​ക്കാ​ദ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ഡോ. ഷി​ബു ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​ഡോ. ബി​ജു ജോ​യി തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

Thiruvananthapuram

പ​ഴ​വ​ങ്ങാ​ടി​യി​ൽ നാ​ലുനി​ല കെ​ട്ടി​ടം നി​ർ​മാണം ത​ട​ഞ്ഞ് കോർപറേഷൻ

തി​രു​വ​ന​ന്ത​പു​രം : അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്കെ​തി​രേ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചു.ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് പ​ഴ​വ​ങ്ങാ​ടി​യി​ൽ അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​വ​ന്നി​രു​ന്ന നാ​ലു​നി​ല കെ​ട്ടി​ട നി​ർ​മാ​ണ​മാ​ണ് ഇ​ന്ന​ലെ ടൗ​ൺ പ്ലാ​നിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​റ്റൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, വ​ർ​ക്സ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി.​എ​സ്. മ​ഞ്ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ത​ട​ഞ്ഞ​ത്. ര​ണ്ടു ത​വ​ണ ന​ഗ​ര​സ​ഭ ടൗ​ൺ പ്ലാ​നിം​ഗ് സ്‌​ക്വാ​ഡ് സ്റ്റോ​പ് മെ​മ്മോ കൊ​ടു​ത്ത് ത​ട​ഞ്ഞ കെ​ട്ടി​ട​മാ​ണു ര​ഹ​സ്യ​മാ​യി പ​ണി തു​ട​ർ​ന്ന​ത്.

നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന പ​ഴ​യ ഓ​ടി​ട്ട കെ​ട്ടി​ട​ത്തി​ൽ അ​ഞ്ചു ക​ട​മു​റി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​കെ​ട്ടി​ടം ഇ​ടി​ച്ച ശേ​ഷ​മാ​ണ് നാ​ലു​നി​ല​യു​ള്ള കെ​ട്ടി​ടം നി​ർ​മാ​ണ ച​ട്ട​ങ്ങ​ളെ​ല്ലാം ലം​ഘി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി​ക​ളൊ​ന്നും ഇ​ല്ലാ​തെ പ​ണി​തു​യ​ർ​ത്തി​യ​ത്. ഹെ​റി​റ്റേ​ജ് സോ​ൺ കൂ​ടി​യാ​ണ് ഈ ​സ്ഥ​ലം.


അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യാ​ൻ ന​ഗ​ര​സ​ഭാ ടൗ​ൺ പ്ലാ​നിം​ഗ് വി​ഭാ​ഗ​ത്തി​നൊ​പ്പം പൊ​ലി​സി​ന്‍റെ കൂ​ടി കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ൽ ഉ​റ​പ്പാ​ക്കു​മെ​ന്നും അ​നു​മ​തി ഇ​ല്ലാ​ത്ത ഇ​ത്ത​രം നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു ക​ള​യാ​ൻ നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നും ടൗ​ൺ പ്ലാ​നിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​റ്റൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭാ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​മാ​രാ​യ സാം, ​ടി. ആ​ർ. വി​ദ്യാ​നാ​ഥ്, ബി. ​ബി​ജു, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ പി. ​കൃ​ഷ്‌​ണ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ എ.​വി. ഗ്രീ​ഷ്‌​മ,ബി​ൽ​ഡിം​ഗ്‌ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. ആ​ർ. സു​ചി​ത്ര എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഫോ​ർ​ട്ട് പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

Thiruvananthapuram

മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ം: സ്കൂ​ൾ​ത​ല ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആരംഭിച്ചു

തി​രു​വ​ന​ന്ത​പു​രം: മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നെ​തി​രേ അ​ല​യ​ൻ​സ് സ​ർ​വീ​സ​സ് ഇ​ന്ത്യ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്കൂ​ൾ​ത​ല ഫു​ട് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കാ​യി​ക-​യു​വ​ജ​ന​ക്ഷേ​മ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ച​ട​ങ്ങി​ൽ സ​ന്നി​ഹ​ത​നാ​യി​രു​ന്നു. ഫോ​ർ​ത്ത് വേ​വ് ഫൗ​ണ്ടേ​ഷ​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​ല​യ​ൻ​സ് ന​ട​ത്തു​ന്ന സി​എ​സ്ആ​ർ സം​രം​ഭ​മാ​യ വേ​ണ്ട ക​പ്പ്, കാ​യി​ക മേ​ഖ​ല​യു​ടെ പ്രാ​തി​നി​ധ്യ​ത്തോ​ടെ കു​ട്ടി​ക​ളെ​യും ചെ​റു​പ്പ​ക്കാ​രെ​യും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ൽനി​ന്ന് സം​ര​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന സം​സ്ഥാ​ന​ത​ല ടൂ​ർ​ണ​മെ​ന്‍റാ​ണ്.

തി​രു​വ​ന​ന്ത​പു​രം ജി​മ്മി ജോ​ർ​ജ് സ്പോ​ർ​ട്സ് ഹ​ബ്ബി​ലാ​ണ് മ​ത്സ​രം. 14 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 160 സ്കൂ​ൾ ടീ​മു​ക​ളി​ലെ 800 ആ​ൺ​കു​ട്ടി​ക​ളും 800 പെ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 1,600 ക​ളി​ക്കാ​രാ​ണ് വേ​ണ്ട ക​പ്പ് 2026-ൽ ​പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ണ്ണൂ​ർ, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം എ​ന്നി​ങ്ങ​നെ നാ​ലു സോ​ണു​ക​ളാ​യി തി​രി​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സോ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​ക്ടോ​ബ​ർ 23, 24 തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ള​ത്ത് സം​സ്ഥാ​ന​ത​ല ചാ​മ്പ്യ​ൻ​ഷി​പ്പ് പോ​രാ​ട്ട​ങ്ങ​ൾ ന​ട​ക്കും.

Thiruvananthapuram

"ഇ​ത് കാ​ലം മാ​യ്ക്കാ​ത്ത വ​ര്‍​ണ​ങ്ങ​ള്‍'


വെ​ള്ള​റ​ട: കാ​ര​ക്കോ​ണം പ​ര​മു​പി​ള്ള മെ​മ്മോ​റി​യ​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍ നി​ന്നും 1988ല്‍ ​പ​ത്താം ക്ലാ​സ് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ 38 വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഒ​ത്തു​ചേ​ര്‍​ന്നു. കാ​ലം മാ​യ്ക്കാ​ത്ത വ​ര്‍​ണ​ങ്ങ​ള്‍ എ​ന്ന പേ​രി​ലാ​യി​രു​ന്നു സം​ഗ​മം. ല​ക്ഷ്മീ​കാ​ന്ത​ന്‍, വി​ജ​യ​കു​മാ​ര്‍, രാ​ധാ​മ​ണി, നൊ​വോ​മി, അ​നി​ത, വി​ജ​യ​മ്മ, ലീ​ലാ​ഭാ​യി, സു​കു​മാ​രി, സു​ശീ​ല ത​ങ്ക​ച്ചി, അം​ബി​ക, വ​സ​ന്ത​കു​മാ​രി, ച​ന്ദ്രി​ക എ​ന്നീ അ​ധ്യാ​പ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. രോ​ഗ​ബാ​ധി​ത​രാ​യ സ​ഹ​പാ​ഠി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി ഓ​ണ​ക്കോ​ടി​ക​ള്‍ കൈ​മാ​റി​യ കൂ​ട്ടാ​യ്മ, സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കും രൂ​പം ന​ല്‍​കി​യി​ട്ടു​ണ്ട്.

Thiruvananthapuram

നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ൺ​സ് സ്കൂളിൽ സാ​ഹി​ത്യ​സ​മാ​ജം


തി​രു​വ​ന​ന്ത​പു​രം: ക​ല​യും സം​സ്കാ​ര​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​ക വ​ള​ർ​ച്ച​യ്ക്കും വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നും അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ആർകിടെക്ട് ശ​ങ്ക​ർ പ്ര​സ്താ​വി​ച്ചു. നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ൺ​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സാ​ഹി​ത്യ സ​മാ​ജ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ബി​ജു കെ. ​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​ട്സ് ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള ല​ളി​ത​ക​ല അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​ൻ നേ​മം പു​ഷ്പ​രാ​ജ് നി​ർ​വ​ഹി​ച്ചു. ബ​ർ​സാ​ർ ഫാ. ​നി​തീ​ഷ് വ​ല്ല്യ​യ്യ​ത്ത്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ർ.​സി. അ​ജീ​ഷ് കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ഏ​യ്ഞ്ച​ലോ മാ​ത്യു, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ജു​മോ​ൻ വ​ർ​ഗീ​സ്, റി​നി ജോ​ൺ, ബി​ന്നി സാ​ഹി​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Thiruvananthapuram

ദേശീയപാതയിൽ ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ൾ ബ​സും കൂ​ട്ടി​യി​ടി​ച്ചു

ക​ല്ല​മ്പ​ലം: ദേ​ശീ​യ​പാ​ത​യി​ൽ കെ​ടി​സി​ടി ആ​ശു​പ​ത്രി​ക്കു സ​മീ​പം സ്കൂ​ൾ ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റു. കാ​ലി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​ർ മേ​വ​ർ​ക്ക​ൽ ചോ​ലോ​ട്ടു​വി​ള വീ​ട്ടി​ൽ ബി​ജു​വി​നെ ആ​റ്റി​ങ്ങ​ൽ വ​ലി​യ കു​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ല്ല​മ്പ​ലം ഭാ​ഗ​ത്തേ​യ്ക്കു പോ​കു​ക​യാ​യി​രു​ന്ന ബ​സും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​യു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. ഓ​ട്ടോ​യ്ക്കു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ ഡ്രൈ​വ​റെ ആ​റ്റി​ങ്ങ​ൽ ഫ​യ​ർ​ഫോ​ഴ്സെ​ത്തി ഹൈ​ഡ്രോ​ളി​ക് ക​ട്ട​റും ജാ​ക്കി​യും ഉ​പ​യോ​ഗി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​സാ​ര പ​രു​ക്കേ​റ്റ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Thiruvananthapuram

ജൈ​വ​വൈ​വി​ധ്യ കോ​ൺ​ഗ്ര​സ്: നേ​മം ഗ​വ. യു​പി​എ​സി​ന് മി​ക​ച്ച നേ​ട്ടം


നേ​മം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച ജൈ​വ​വൈ​വി​ധ്യ കോ​ൺ​ഗ്ര​സി​ൽ നേ​മം ഗ​വ. യു​പി എ​സി​ന് മി​ക​ച്ച നേ​ട്ടം. പ്രോ​ജ​ക്ട് അ​വ​ത​ര​ണം, പ്ര​ശ്നോ​ത്ത​രി, ചി​ത്ര​ര​ച​ന എ​ന്നി​വ​യി​ലാ​ണ് നേ​മം ഗ​വ. യു​പി​എ​സി​ലെ കു​ട്ടി​ക​ൾ നേ​ട്ടം കൊ​യ്ത​ത്. പ്ര​ധാ​ൻ മ​ന്ത്രി കൃ​ഷി സി​ഞ്ചാ​യി യോ​ജ​ന​യു​ടെ​യും ജൈ​വ വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ജൈ​വ​വൈ​വി​ധ്യ കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്ന് 80 സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​ജോ​ഷി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഷ​ൺ​മു​ഖ​ൻ അ​ധ്യ​ക്ഷ​നാ​യി. വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ള​ജ് അ​സി. ഫ്ര​ഫ​സ​ർ ഡോ. ​ചി​ഞ്ചു രാ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് ഡോ. ​തോ​മ​സ് ജോ​ർ​ജ് സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

Thiruvananthapuram

‎നെ​ടു​മ​ങ്ങാ​ട്ടെ റിംഗ് റോ​ഡു​ക​ള്‍ ത​ക​ര്‍​ന്നു; യാ​ത്ര ദുരിതപൂർണം


‎‎നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട റി​ംഗ് റോ​ഡു​ക​ള്‍ ത​ക​ര്‍​ന്നു. കു​ഴി​ക​ൾ നി​റ​ഞ്ഞ റോ​ഡു​ക​ളി​ലൂടെയു ള്ള യാ​ത്ര ദുഷ്കരം. മു​ക്കോ​ല​യ്ക്ക​ല്‍ കു​ട്ടി​ക​ളു​ടെ കൊ​ട്ടാ​രം മു​ത​ല്‍ ക​ല്ലി​ങ്ക​ല്‍ വ​രെ​യു​ള്ള റോ​ഡാണ് വിവിധ ഇടങ്ങളിൽ പൊ​ട്ടി​പ്പൊ​ളി​ഞ്ഞിരിക്കുന്നത്. അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ടെ മൂ​ന്നു തവണ ഈ ​റോ​ഡ് ടാ​ര്‍ ചെ​യ്‌​തെ​ങ്കി​ലും പിന്നെയും തകർന്നു തരിപ്പണമാവുകയായിരുന്നു. ‎ ഓ​ട​ക​ള്‍ ഇ​ല്ലാ​ത്ത​താ​ണ് റോ​ഡ് ത​ക​രു​ന്ന​തിനു പ്രധാനകാര ണമായി നാട്ടുകാർ ചൂണ്ടി ക്കാണിക്കുന്നത്.

ക​ല്ലി​ങ്ക​ല്‍ റോ​ഡി​ല്‍ ചെ​ന്നു ചേ​രു​ന്ന ഭാ​ഗ​ത്തും വ​ലി​യ അ​പ​ക​ട​കു​ഴി​ക​ള്‍ ഉ​ണ്ട്. ചെ​റി​യ മ​ഴ​യി​ല്‍ പോ​ലും റോ​ഡു നി​റ​യെ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ കു​ഴി​യെ അ​റി​യാ​തെ എ​ത്തു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ അ​പ​ക​ട ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. ‎പ​ഴ​കു​റ്റി​യി​ല്‍​നി​ന്നു​സ​ത്രം മു​ക്കു​വ​ഴി ടൗ​ണി​ല്‍ എ​ത്തേ​ണ്ട റോ​ഡി​ലെ ര​ണ്ടി​ട​ങ്ങ​ളി​ല്‍ വ​ലി​യ കു​ഴി​ക​ളു​ണ്ട്. വെ​യ​ര്‍​ഹൗ​സി​നു സ​മീ​പ​ത്ത് വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട​തു അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു ണ്ട്. ​മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞ​തോ​ടെ ടൗ​ണി​ലും അ​നു​ബ​ന്ധ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ട​റോ​ഡു​ക​ളും പ്ര​ധാ​ന​പാ​ത​യും ഒ​രു​പോ​ ലെ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

Thiruvananthapuram

മാ​ർ​ത്തോ​മ്മാ കോ​ള​ജ് അ​ലും​മ്നി കു​ടും​ബ സം​ഗ​മം

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ കോ​ള​ജ് അ​ലും​മ്നി അ​സോ​സി​യേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം ടെ​ക്നോ​ള​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി​സ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​പ്റ്റ​ർ ര​ക്ഷാ​ധി​കാ​രി പ്ര​ഫ. ബാ​ബു സ​ഖ​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ക്കോ​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ മു​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജോ​ർ​ജി പി. ​മാ​ത്യു, ഷെ​വ​ലി​യാ​ർ ഡോ. ​കോ​ശി എം. ​ജോ​ർ​ജ്, ജേ​ക്ക​ബ് ജോ​ർ​ജ്, കേ​ണ​ൽ ജോ​സ് തോ​മ​സ്, മാ​ത്യു എം. ​ജോ​ർ​ജ്, അ​ല​ക്സ് ജോ​ർ​ജ്, ഡോ. ​കെ.​ടി. ചെ​റി​യാ​ൻ പ​ണി​ക്ക​ർ, തോ​മ​സ് ലൂ​ക്ക്, ദീ​പ സോ​മ​ൻ, സി​മി സാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Thiruvananthapuram

തീരമേഖലയിൽ സുനാമി മോക്ഡ്രിൽ: അന്പരന്ന് ജനം


വി​ഴി​ഞ്ഞം: തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ദു​ര​ന്ത​നി​വാ​ര​ണ സ​ന്ന​ദ്ധ​ത വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ക​രും​കു​ളം പ​ഞ്ചാ​യ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ വ​ക സു​നാ​മി മോ​ക്ക്ഡ്രി​ൽ. എ ന്നാൽ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കി​യ മു​ന്ന​റി​യി​പ്പിൽ ഭീതിയോടെ ജനം.മു​ന്ന​റി​യി​പ്പി​ല്ലാ​തെ പാ​ഞ്ഞെ​ത്തി​യ ആം​ബു​ല​ൻ​സു​ക​ളും ഫ​യ​ർ ഫോ​ഴ്‌​സ് വാ​ഹ​ന​ങ്ങ​ളും പൊലിസ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കൃ​ത​രു​ടെ വാ​ഹ​ന വ്യൂ​ഹ​ങ്ങ​ളും​ക​ണ്ട തീ​ര​ദേ​ശ​വാ​സി​ക​ൾ ഒ​രു നി​മി​ഷം ഞെ​ട്ടി.

തീ​ര​ത്തു നി​ന്നു​ള്ള ആ​ൾ​ക്കാ​രെ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി തൊ​ട്ട​ടു​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​രു​ന്ന സു​ര​ക്ഷാ കേ​ന്ദ്ര​ത്തി​ലേ​ക്കു പെ​ട്ടെ​ന്നു മാ​റ്റു​ന്ന​തി​നി​ട​യി​ൽ വീ​ട്ടി​ൽ നി​ന്നു​ള്ള മ​റ്റു​ള്ള​വ​രു​ടെ ര​ക്ഷ​യെ​ക്കു​റി​ച്ച് അ​ധി​കൃ​ത​രു​ടെ മു​ന്നി​ൽ പ​ല​രും ആ​ശ​ങ്ക​യ​റി​യി​ച്ച​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ട​താ​യി വി​ല​യി​രു​ത്ത​ലു​ണ്ടാ​യ​ത്. ഒ​ടു​വി​ൽ ജ​ന​ത്ത​യെ​ല്ലാം പ​റ​ഞ്ഞു സ​മാ​ധാന പ്പെ​ടു​ത്തേ​ണ്ട​താ​യും വ​ന്നു.

ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​ര​ദേ​ശ​ത്ത് സു​നാ​മി മോ​ക്ക് ഡ്രി​ൽ ന​ട​ത്തി​യ​ത്. സ്ഥി​തി​ഗ​തി​ക​ൾ കൈ​വി​ട്ടു​പോ​കു​മെ​ന്ന ഘ​ട്ട​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും പൊലിസും വ​ന്ന് ഇ​തു വ്യാ​ജ പ​രി​ശീ​ല​നം മാ​ത്ര​മാ​ണെ​ന്ന് ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ആ​ശ​ങ്ക​യൊ​ഴി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 8.30 ഓ​ടെ കി​ളി​ത്ത​ട്ട്, പു​തി​യ​തു​റ വാ​ർ​ഡു​ക ളി​ലാ​യി​രു​ന്നു മോ​ക്ഡ്രി​ൽ.

Thiruvananthapuram

കേ​ര​ള പൊലിസ് സ്പോ​ർ​ട്സ് മീ​റ്റ്: ക്രി​ക്ക​റ്റ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

കാ​ട്ടാ​ക്ക​ട: കേ​ര​ള പൊലിസ് 47-ാമ​ത് സ്പോ​ർ​ട്സ് മീ​റ്റിന്‍റെ ഭാ​ഗ​മാ​യി കാ​ട്ടാ​ക്ക​ട സ​ബ് ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് മ​ത്സ​രം വീ​ര​ണ​കാ​വ് മാ​ർ​വ​ൽ​സ് ട​ർ​ഫി​ൽ കാ​ട്ടാ​ക്ക​ട ഡിവൈ​എ​സ്​പി ജി. ​ബി​നു ഉദ്ഘാടനം ചെയ്തു. മ​ത്സ​ര​ത്തി​ൽ ആ​ര്യ​നാ​ട് സ​ർ​ക്കി​ൾ ടീം ​ജേ​താ​ക്ക​ളാ​യി.

കാ​ട്ടാ​ക്ക​ട സ​ർ​ക്കി​ൾ ടീം ​ര​ണ്ടാം സ്ഥാ​ന​വും മാ​റ​ന​ല്ലൂ​ർ സ​ർ​ക്കി​ൾ ടീം ​മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ളാ​യ ആ​ര്യ​നാ​ട് സ​ർ​ക്കി​ൾ ടീ​മി​നു​വേ​ണ്ടി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വച്ച ആ​ര്യ​നാ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ൻ ലൂ​യി​സ്, ഡി​വൈ​എ​സ്​പി ജി. ബി​നു​വി​ൽനി​ന്നും വി​ജ​യ ട്രോ​ഫി ഏ​റ്റു​വാ​ങ്ങി. "യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്' എന്ന എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ന​ട​ക്കു​ന്ന കേ​ര​ള പൊലിസ് സ്പോ​ർ​ട്സ് മീ​റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് മ​ത്സ​രം ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വും ഉ​യ​ർ​ത്തി.

കേ​സ​രി - എ​സ്.എ​ൽ. ശ്യാം ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സീ​സ​ണ്‍ ത്രീ മ​ത്സ​ര​ങ്ങ​ൾ
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യും കേ​സ​രി സ്മാ​ര​ക ജേ​ണ​ലി​സ്റ്റ് ട്ര​സ്റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കേ​സ​രി - എ​സ്.​എ​ൽ.​ശ്യാം ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സീ​സ​ണ്‍ മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു മു​ത​ൽ.
പു​രു​ഷ വി​ഭാ​ഗം ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നു മു​ത​ൽ 12 വ​രെ ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ്ര​ധാ​ന മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കും. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു കാ​യി​ക - യു​വ​ജ​ന​കാ​ര്യ മ​ന്ത്രി ഒ.ജെ. ജ​നീ​ഷ് ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ല്ല​ർ സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​നാ​കും. ജി​ല്ലാ സെ​ക്ര​ട്ട​റി അ​നു​പ​മ ജി.​നാ​യ​ർ സ്വാ​ഗ​ത​വും ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​രാ​ജ ന​ന്ദി​യും പ​റ​യും.

Thiruvananthapuram

ല​ഹ​രി​ക്കെ​തി​രേ റസിഡന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ രം​ഗ​ത്തി​റ​ങ്ങ​ണം: പി. ​സ്റ്റെ​ല്ല​സ്


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നും ല​ഹ​രി മാ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മെ​തി​രേ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​സ്റ്റെ​ല്ല​സ് ആ​വ​ശ്യ​പ്പെ​ട്ടു.

മു​ട്ട​ത്ത​റ പ്ര​ത്യാ​ശ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മേ​രി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ, ബിഎ​സ്എ​ഫ് ക​മാ​ൻ​ഡി​ംദ് ഓ​ഫിസ​ർ സു​രേ​ന്ദ്ര​ൻ, ഫാ. ​അ​ലോ​ഷ്യ​സ്, വ​ലി​യ​തു​റ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.എ​ൽ. സു​ധീ​ഷ്, അ​ബ്ദു​ൽ റ​ഹ്മാ​ൻ, ഷാ​ബു, മേ​ട്ടി​ൽ, ജ​സ്റ്റി​ൻ, സ്മി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kollam

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും കൂ​ടി​യ ചൂ​ട് ഇ​ന്നലെയും പു​ന​ലൂ​രി​ല്‍

കൊ​ല്ലം: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ തു​ട​ര്‍​ന്ന് കാ​ല​വ​ര്‍​ഷം ദു​ര്‍​ബ​ല​മാ​യ​തോ​ടെ പു​ന​ലൂ​രി​ല്‍ ഇ​ന്ന​ലെ​യും സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ന്ന​ലെ 35.2 ഡി​ഗ്രി ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം 36.2 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് ചൂ​ടാ​യി​രു​ന്നു. ചൂ​ടി​നൊ​പ്പം അ​ന്ത​രീ​ക്ഷ ഈ​ര്‍​പ്പം കൂ​ടി നി​ല്‍​ക്കു​ക​യാ​ണ്.

കൊ​ല്ലം ജി​ല്ല​യോ​ടു ചേ​ര്‍​ന്ന തി​രു​വ​ന​ന്ത​പു​ര​ത്ത് 33.6 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് ചൂ​ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍ പാ​ള​യം​കോ​ട്ട​യി​ല്‍ 39.4 ഉം ​തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലും വെ​ല്ലൂ​രി​ലും 40 ഡി​ഗ്രി​യു​മാ​യി ചൂ​ട് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. സമീ​പ ജി​ല്ല​യാ​യ തി​രു​നെ​ല്‍​വേ​ലി​യി​ല്‍ 37 ഡി​ഗ്രി ചൂ​ടു​വ​രെ ഉ​ച്ച സ​മ​യ​ത്തു​ണ്ടാ​യി. ത​മി​ഴ്‌​നാ​ട്ടി​ല്‍ ചൂ​ട് കൂ​ടി​യ​തോ​ടെ ഉ​ണ്ടാ​യ ചൂ​ട് വാ​യു പ്ര​വാ​ഹം പൂ​ന​ലൂ​രി​നെ സം​സ്ഥാ​ന​ത്തെ ഉ​യ​ര്‍​ന്ന ചൂ​ടി​നു കാ​ര​ണ​മാ​യി.

കാ​ല​വ​ര്‍​ഷം ദു​ര്‍​ബ​ല​മാ​യ​തോ​ടെ ആ​കാ​ശം തെ​ളി​യു​ക​യും സൂ​ര്യ​ര​ശ്മി​ക​ള്‍ നേ​രി​ട്ട് പ​തി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്. അ​തേ​സ​മ​യം അ​ടു​ത്ത​യാ​ഴ്ച​യോ​ടെ ക​ന്നി​മാ​സം എ​ത്തു​ക​യാ​ണ്. ക​ന്നി​യി​ല്‍ ക​ട​ല്‍ വ​റ്റെ വെ​റി​ക്കു​മെ​ന്നാ​ണ് പ​ഴ​മൊ​ഴി. മ​ഴ പെ​യ്തി​ല്ലെ​ങ്കി​ല്‍ ചൂ​ടു കൂ​ടാ​നാ​ണ് സാ​ധ്യ​ത. മ​ഴ മേ​ഘ​ങ്ങ​ള്‍ എ​ത്തി​യാ​ല്‍ ഭൂ​മി​യി​ലേ​ക്ക് വെ​യി​ല്‍ നേ​രി​ട്ടു പ​തി​ക്കു​ന്ന​ത് ഒ​ഴി​വാ​കു​ക​യും ചൂ​ട് കു​റ​യു​ക​യും ചെ​യ്യും.

വ​രും ദി​വ​സ​ങ്ങ​ളി​ലും അ​ന്ത​രീ​ക്ഷ ഈ​ര്‍​പ്പം കൂ​ടു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റിയും മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.
സം​സ്ഥാ​ന​ത്ത് ഉ​യ​ര്‍​ന്ന താ​പ​നി​ല സാ​ധാ​ര​ണ​യേ​ക്കാ​ള്‍ മൂ​ന്നു മു​ത​ല്‍ നാ​ലു ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്.

സെ​പ്റ്റം​ബ​റി​ല്‍ കേ​ര​ള​ത്തി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ഇ​താ​ദ്യ​മ​ല്ലെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ല്‍​നി​നോ വ​ര്‍​ഷ​മാ​യ ഇ​ത്ത​വ​ണ സെ​പ്റ്റംബ​റി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ ഉ​യ​ര്‍​ന്ന താ​പ​നി​ല 36.2 ഡി​ഗ്രി​യാ​ണ് (പു​ന​ലൂ​ര്‍). എ​ന്നാ​ല്‍ ന്യൂ​ട്ര​ല്‍ വ​ര്‍​ഷ​മാ​യ 2024 ല്‍ ​വെ​ള്ളാ​നി​ക്ക​ര​യി​ലും പ്ര​ള​യ വ​ര്‍​ഷ​മാ​യ (ന്യൂ​ട്ര​ല്‍) 2018 ല്‍ ​പു​ന​ലൂ​രി​ലും 36.2 ഡി​ഗ്രി താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കൂ​ടാ​തെ, എ​ല്‍​നി​നോ വ​ര്‍​ഷ​മാ​യ 2015
ല്‍ ​ആ​ല​പ്പു​ഴ​യി​ല്‍ 36.7 ഡി​ഗ്രി വ​രെ​യും മ​റ്റൊ​രു എ​ല്‍​നി​നോ വ​ര്‍​ഷ​മാ​യ 2023 ആ​ഗ​സ്റ്റി​ല്‍ 36.5 ഡി​ഗ്രി​യും താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി. എ​ല്‍​നി​നോ പ്ര​തി​ഭാ​സം മാ​ത്ര​മ​ല്ല താ​പ​നി​ല ഉ​യ​രാ​ന്‍ കാ​ര​ണം.

കാ​ല​വ​ര്‍​ഷം ദു​ര്‍​ബ​ല​മാ​കു​മ്പോ​ള്‍ തെ​ളി​ഞ്ഞ ആ​കാ​ശ​വും സൂ​ര്യ​ന്‍റെ നി​ല​വി​ലെ സ്ഥാ​ന​മ​നു​സ​രി​ച്ച് സൂ​ര്യ​ര​ശ്മി​ക​ള്‍ നേ​രി​ട്ട് പ​തി​ക്കു​ന്ന​തും താ​പ​നി​ല വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് വി​ദ​ഗ്ദ്ധ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു.
ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ള്‍

രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം മു​ന്നു​വ​രെ നേ​രി​ട്ട് ശ​രീ​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ദാ​ഹ​മി​ല്ലെ​ങ്കി​ലും പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക. നി​ര്‍​ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ ചെ​റി​യ കു​പ്പി​യി​ല്‍ വെ​ള്ളം ക​രു​തു​ക.

മ​ദ്യം, കാ​പ്പി, ചാ​യ, കാ​ര്‍​ബ​ണേ​റ്റ​ഡ് സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ള്‍ തു​ട​ങ്ങി​യ​വ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക. അ​യ​ഞ്ഞ, ഇ​ളം നി​റ​ത്തി​ലു​ള്ള കോ​ട്ട​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കാ​നും കു​ട​യോ തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കാ​നും ശ്ര​ദ്ധി​ക്കു​ക. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക, ഒ​ആ​ര്‍​എ​സ് ലാ​യ​നി, സം​ഭാ​രം എ​ന്നി​വ ശീ​ല​മാ​ക്കു​ക. കി​ട​പ്പു​രോ​ഗി​ക​ള്‍, പ്രാ​യ​മാ​യ​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍, കു​ട്ടി​ക​ള്‍ എ​ന്നി​വ​ര്‍ പ​ക​ല്‍ നേ​രി​ട്ട് വെ​യി​ല്‍ ഏ​ല്‍ക്ക​രു​ത്.

Kollam

ഗ്യാ​സ് അ​ദാ​ല​ത്ത്; വി​ത​ര​ണ​ത്തി​ലെ കാ​ല​താ​മ​സം നാ​ല് ആ​ഴ്ച​യ്ക്ക​കം പ​രി​ഹ​രി​ക്കു​മെ​ന്ന്

 കൊ​ല്ലം: ഗ്യാ​സ് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കൊ​ല്ലം ക​ളക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഗ്യാ​സ് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു. അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് എ​സ്.സ​ജീ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന അ​ദാ​ല​ത്തി​ല്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ പ​രി​ഹ​രി​ക്കാ​വു​ന്ന പ​രാ​തി​ക​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടു. ശേ​ഷി​ക്കു​ന്ന പ​രാ​തി​ക​ളി​ല്‍ വേ​ഗ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സെ​യി​ല്‍​സ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് എ​ഡി​എം നി​ര്‍​ദേ​ശം ന​ല്‍​കി.

ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ ഗ്യാ​സ് ബു​ക്കി​ംഗിനു​ള്ള ഇ​ട​വേ​ള 45 ദി​വ​സ​ത്തി​ല്‍ നി​ന്ന് 25 ദി​വ​സ​മാ​യി കു​റ​ച്ച​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​ദി​ന റി​ഫി​ല്‍ ബു​ക്കിംഗില്‍ വ​ര്‍​ധ​ന​യു​ണ്ടാ​യ​താ​ണ് വി​ത​ര​ണ​ത്തി​ല്‍ ചെ​റി​യ കാ​ല​താ​മ​സ​ത്തി​ന് കാ​ര​ണ​മെ​ന്ന് സെ​യി​ല്‍​സ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ള്‍ നാ​ല് ആ​ഴ്ച​യ്ക​ള്‍​ക്ക​കം പ​രി​ഹ​രി​ക്കാ​നുള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി എ​ഡി​എം പ​റ​ഞ്ഞു.

അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന ഗ്യാ​സ് ഏ​ജ​ന്‍​സി ഉ​ട​മ​ക​ള്‍​ക്ക് നോ​ട്ടി​സ് ന​ല്‍​കി വി​ശ​ദീ​ക​ര​ണം തേ​ടാ​നും എ ​ഡി എം ​നി​ര്‍​ദേ​ശി​ച്ചു. ഗ്യാ​സ് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ, താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ല്‍ സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ച് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ കെ.വി.സി​ന്ധു അ​റി​യി​ച്ചു. പ​രാ​തി​ക​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി വീ​ഴ്ച ക​ണ്ടെ​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​മാ​ര്‍, ഓ​യി​ല്‍ ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍, ഉ​പ​ഭോ​ക്തൃ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, ഗ്യാ​സ് ഏ​ജ​ന്‍​സി ഉ​ട​മ​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

 

Kollam

ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ് ജെ​റോം മ​രി​യ ഫെ​ര്‍​ണാ​ണ്ട​സി​ന്‌റെ ജ​ന്മ​ദി​ന അ​നു​സ്മ​ര​ണ​വും ക​ഥാ​പ്ര​സം​ഗ​വും

കൊ​ല്ലം: ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ് ജെ​റോം മ​രി​യ ഫെ​ര്‍​ണാ​ണ്ട​സി​ന്‍റെ 125 മ​ത് ജ​ന്മ​ദി​ന അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​മു​ല്ല​വാ​രം സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് ഇ​ട​വ​ക​യി​ല്‍​ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇ​ര​വി​പു​രം എം​എ​ല്‍​എ അ​ഡ്വ​ക്കേ​റ്റ് വി​ഷ്ണു മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​താ​ക ഉ​യ​ര്‍​ത്തു​ക​യും ബി​ഷ​പ് ജെ​റോ​മി​ന്‍റെ ഛായാ ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തു​ക​യും ചെ​യ്തു.

ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ് ജെ​റോം സാ​മൂ​ഹി​ക ന​വോത്ഥാ​ന​ത്തി​നും ആ​തു​ര ശു​ശ്രൂ​ഷ രം​ഗ​ത്തും അ​തി​ലു​പ​രി വി​ദ്യാ​ഭ്യാ​സ പ​രി​ഷ്‌​ക​ര​ണ​ത്തി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​ലും നി​ര്‍​ണാ​യ​ക​മാ​യ പ​ങ്കു​വ​ഹി​ച്ചു​വെ​ന്ന് വി​ഷ്ണു മോ​ഹ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

ഭാ​ര​ത സം​സ്‌​കാ​ര​ത്തെ ആ​ത്മീ​യ ചൈ​ത​ന്യ​മാ​യി ഉ​ള്‍​ക്കൊ​ണ്ടു​കൊ​ണ്ട് ഭാ​ര​ത രാ​ജ്ഞി മാ​താ​വി​ന്‍റെ ചി​ന്ത കൊ​ണ്ടു​വ​രു​വാ​നും ഭാ​ര​ത രാ​ജ്ഞി ഇ​ട​വ​ക സ്ഥാ​പി​ക്കു​വാ​നും ബി​ഷ​പ്പ് ബെ​ന്‍​സി​ഗ​ര്‍ ഹോ​സ്പി​റ്റ​ല്‍ ഫാ​ത്തി​മാ​ത നാ​ഷ​ണ​ല്‍ കോ​ള​ജ് തു​ട​ങ്ങി അ​നേ​ക സ്ഥാ​പ​ന​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​നും അ​തു​വ​ഴി ജാ​തി​മ​ത​ഭേ​ദ​മ​ന്യേ വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന​തി​നും ബി​ഷ​പ് ജെ​റോ​മി​ന് സാ​ധി​ച്ചു.

അ​ദ്ദേ​ഹം സ്ഥാ​പി​ച്ച കൊ​ല്ലം രൂ​പ​ത​യു​ടെ ക​ലാ​ല​യ​ങ്ങ​ളും കോ​ള​ജു​ക​ളും ന​ല്‍​കു​ന്ന പൊ​ന്‍​വെ​ളി​ച്ച​ത്തി​ല്‍ പ​ഠി​ച്ചു​വ​ള​രു​വാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും തി​രു​മു​ല്ല​വാ​രം സെന്‍റ് ജോ​ണ്‍ യു​പി​എ​സി​ല്‍ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി​യ ഇ​ര​വി​പു​രം എം​എ​ല്‍​എ അ​ഡ്വ​ക്കേ​റ്റ് വി​ഷ്ണു​മോ​ഹ​ന്‍ പ​റ​ഞ്ഞു.

ഇ​ട​വ​ക വി​കാ​രി ഫാ​. ജോ​ളി എ​ബ്ര​ഹാം യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ശ​സ്ത കാ​ഥി​ക​ന്‍ അ​ഡ്വ​. വി ​വി ജോ​സ് ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ്പ് ജെ​റോം എ​ന്ന ക​ഥാ​പ്ര​സം​ഗ ആ​വി​ഷ്‌​കാ​രം അ​വ​ത​രി​പ്പി​ച്ചു. ഇ​ട​വ​ക കൈ​ക്കാ​ര​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ഇ​ട​വ​ക കോ​-ഓർഡി​നേ​റ്റ​ര്‍ മാ​ത്യു, തി​രു​മ​ല്ല​വാ​രം സെ​ന്‍റ് ജോ​ണ്‍ യു​പി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ മോ​ണി​ക്ക മേ​രി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Kollam

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ ലോ​ക്ഭ​വ​ന്‍ മാ​ര്‍​ച്ച് ന​ട​ത്തും

കൊ​ട്ടി​യം: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 17 ന് ​ന​ട​ക്കു​ന്ന ലോ​ക് ഭ​വ​ന്‍ മാ​ര്‍​ച്ചും ധ​ര്‍​ണ​യും വി​ജ​യി​പ്പി​ക്കാ​ന്‍ യൂ​ണി​യ​ന്‍ മൈ​ല​ക്കാ​ട് മേ​ഖ​ലാ യോ​ഗം തീ​രു​മാ​നി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി വ​ര്‍​ധി​പ്പി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഇ​എ​സ്‌​ഐ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കു​ക, വി​ബി​ജി റാം ​ജി പ​ദ്ധ​തി​യി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. പ​ഞ്ചാ​യ​ത്ത് അം​ഗ​വും, യൂ​ണി​യ​ന്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ട്ര​ഷ​റ​റു​മാ​യ ആ​ര്‍. ക​ല​ജ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍​എ​സ്പി ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം പ്ലാ​ക്കാ​ട് ടി​ങ്കു ഉ​ദ്ഘാ​ട​നം ചെ​യ്തു.

Kollam

യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച എ​ട്ടം​ഗ​സം​ഘ​ത്തി​ലെ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

പേ​രൂ​ര്‍​ക്ക​ട: യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്ക​ല്‍​പ്പി​ച്ച എ​ട്ടം​ഗ​സം​ഘ​ത്തി​ലെ ഒ​രാ​ളെ വ​ട്ടി​യൂ​ര്‍​ക്കാ​വ് എ​സ്ഐ ആ​ര്‍.​എ​സ്. വി​പി​ന്‍, എ​സ് ഐ ദി​നേ​ഷ്, എ​സ്‌സിപി​ഒ മു​ജീ​ബ്, സി​പി​ഒ ഷി​ബു എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു പി​ടി​കൂ​ടി. മു​ട്ട​ത്ത​റ സ്വ​ദേ​ശി സെ​യ്ദ​ലി (35) ആ​ണ് മ​ണ​ക്കാ​ടു ഭാ​ഗ​ത്തു​നി​ന്ന് പി​ടി​യി​ലാ​യ​ത്.
ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു​പേ​ര്‍ ഉ​ള്‍​പ്പെ​ടെ ബാ​ക്കി​യു​ള്ള ഏ​ഴു​പേ​ര്‍​ക്കാ​യി പൊ​ലി​

സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജിത​മാ​ക്കി. വി​ള​പ്പി​ല്‍ പ​ള്ളി​മു​ക്ക് അ​ന്‍​സ് മ​ന്‍​സി​ലി​ല്‍ അ​ന്‍​സു​മോ​നെ (39) യാ​ണ് സം​ഘം ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ഓ​ഗ​സ്റ്റ് 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

വ​ട്ടി​യൂ​ര്‍​ക്കാ​വ് പി​ടി​പി ന​ഗ​ര്‍ സ​ര​സ്വ​തി വി​ദ്യാ​ല​യ​ത്തി​ന്‍റെ സ​മീ​പ​ത്തു​കൂ​ടി കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന അ​ന്‍​സു​മോ​നെ ബൈ​ക്കി​ലെ​ത്തി​യ എ​ട്ടാം​ഗ​സം​ഘം ത​ട​ഞ്ഞു​നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ലെ ഒ​രാ​ള്‍ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ഡ്രൈ​വ​ര്‍ സീ​റ്റി​ന്‍റെ ഭാ​ഗ​ത്തെ ഗ്ലാ​സ് അ​ടി​ച്ചു പൊ​ട്ടി​ക്കു​ക​യും അ​ൻ​സു​മോ​നെ അ​ടി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

ചെ​റു​ത്തു​നി​ന്ന അ​ന്‍​സു​മോ​ന്‍റെ വ​ല​തു കൈ​വെ​ള്ള​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​യ സ​ബീ​ര്‍, ഷ​ഫീ​ഖ്, റി​യാ​സ്, റി​യാ​സി​ന്‍റെ​പി​താ​വ്, അ​ഫ്‌​സ​ല്‍, ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു​പേ​ര്‍ എ​ന്നി​വ​രെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്.

Kollam

സി​സി​ടി​വി കാമറ കണ്ടു: മാ​ലി​ന്യ നി​ക്ഷേ​പ​ക​രെ കൈയോടെ പൊ​ക്കി

അ​ഞ്ച​ല്‍: മാ​ലി​ന്യം ത​ള്ളി​യ​വ​ർ സി​സി​ടി​വി​യി​ൽ കു​ടു​ങ്ങി. ഇ​ട​മു​ള​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടു​വാ​മു​ക്ക് വേ​ളൂ​ര്‍ റോ​ഡി​ലാ​ണ് രാ​ത്രി​യു​ടെ മ​റ​വി​ല്‍ വ​ന്‍​തോ​തി​ല്‍ അ​ഴു​കി​യ​ മീ​ന്‍ മാ​ലി​ന്യം ഉൾപ്പെടെയുള്ളവ ത​ള്ളി​യ​ത്. മാലിന്യം ത​ള്ളി​യ​താ​ക​ട്ടെ പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച കാ​മ​റ​ക്ക് മു​ന്നി​ലും. അ​ടു​ത്ത ദി​വ​സം രാ​വി​ലെ ത​ന്നെ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു.

അ​ര്‍​ധരാ​ത്രി​യോ​ടെ ര​ണ്ടു​പേ​ര്‍ അ​ട​ങ്ങു​ന്ന സം​ഘം പി​ക്ക​പ്പി​ല്‍ എ​ത്തി മാ​ലി​ന്യം ത​ള്ളു​ന്ന​ത് ക​ണ്ടെ​ത്തി. ഉ​ട​ന്‍ പൊലിസി​ല്‍ പ​രാ​തി ന​ല്കി. ഒ​പ്പം ദൃ​ശ്യ​ങ്ങ​ളി​ല്‍​നി​ന്നു ല​ഭി​ച്ച പി​ക്ക​പ്പ് ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​രെ വി​ളി​ച്ചു​വ​രു​ത്തി നാ​ട്ടു​കാ​ര്‍ പ്ര​ദേ​ശം ക്ലീ​ന്‍ ചെ​യ്യി​ച്ചു.

നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച ഉ​ണ്ടാ​കി​ല്ല​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജു ആ​ലു​വി​ള വ്യ​ക്ത​മാ​ക്കി. പ​ഞ്ച​ായ​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ ഉ​ള്‍​പ്പ​ടെ വ​ലി​യ അ​ള​വി​ല്‍ മാ​ലി​ന്യം ത​ള്ളി​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ല്ലാം സി​സി​ടി​വി കാമ​റ​ക​ള്‍ സ്ഥാ​പി​ച്ച​ത്.

Kollam

പാ​രി​പ്പ​ള്ളി മെ​ഡി​. കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ആരോഗ്യമന്ത്രി വീണ്ടുമെത്തുന്പോൾ

നടപ്പാക്കാൻ ഇനിയുമേറെ...

പാ​രി​പ്പ​ള്ളി : ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന് വീ​ണ്ടും ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ എ​ത്തും. ക​ഴി​ഞ്ഞ ജൂ​ലൈ ആ​റി​നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​യ​ത്. എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​യു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്നാ​ണ് ര​ണ്ട് മാ​സം​മു​മ്പ് അ​ദ്ദേ​ഹം ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ച്ച​ത്.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച് ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ലം ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​പ്പോ​ഴും ബാ​ലാ​രി​ഷ്ട​ത​ക​ളി​ലും ശൈ​ശ​വ​ദ​ശ​യി​ലു​മാ​ണ്. മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്ക് രോ​ഗി​ക​ളെ​യും അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​ല്ക്കു​ന്ന​വ​രെ​യും റ​ഫ​ര്‍ ചെ​യ്യു​ന്ന ആ​ശു​പ​ത്രി​യാ​യി മാ​ത്രമാണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഈ ​ആ​ശു​പ​ത്രി​യു​ടെ ദ​യ​നീ​യാ​വ​സ്ഥ ക​ണ്ടു മ​ന​സി​ലാ​ക്കാ​നും അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​നു​മാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല​യ്ക്ക് ക്ഷ​ണി​ച്ച​ത്.

ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കൊ​പ്പം അ​ദ്ദേ​ഹം ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ക്കു​ക​യും അ​ഭി​പ്രാ​യ​ങ്ങ​ള്‍ കേ​ള്‍​ക്കു​ക​യും ചെ​യ്തു. ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​യും ന​ഴ്‌​സു​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എ​ന്‍​യു​വും അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ല്‍ ന​ട​പ്പാ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് മ​ന്ത്രി​ക്ക് നി​വേ​ദ​ന​ങ്ങ​ളും ന​ല്‍​കി. മ​ന്ത്രി​സ​ഭ​യു​ടെ 100 ദി​ന ക​ര്‍​മ പ​രി​പാ​ടി​യി​ല്‍​പ്പെ​ടു​ത്തി അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു പ​റ​ഞ്ഞു.

മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ലാ​യി. ഒ​ഴി​ഞ്ഞു​കി​ട​ന്ന അ​സി​സ്റ്റ​ന്‍റ് പ്രഫ​സ​ര്‍ ത​സ്തി​ക​യി​ല്‍ ഡോ​ക്ട​റെ നി​യ​മി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നു​ള്ള ഡോ. ​പ്ര​ശോ​ഭ് , ര​ണ്ട് സീ​നി​യ​ര്‍ റെ​സി​ഡ​ന്‍റുമാ​ര്‍ എ​ന്നി​വ​രെ​യാ​ണ് നി​യ​മി​ച്ച​ത്. ര​ണ്ടു സീ​നി​യ​ര്‍ റെ​സി​ഡ​ന്‍റുമാ​രെ​ക്കൂ​ടി പി​ന്നീ​ട് നി​യ​മി​ച്ചു.

ര​ണ്ട് അ​സി​സ്റ്റ​ന്‍റ് പ്രഫ​സ​ര്‍ ത​സ്തി​ക​ക​ളും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​കാ​ര​ണം ടി​എം​ടി ടെ​സ്റ്റ് ന​ട​ത്താ​ന്‍ രോ​ഗി​ക​ള്‍​ക്ക് ഒ​രു​വ​ര്‍​ഷം ക​ഴി​ഞ്ഞു​ള്ള തീ​യ​തി​യാ​ണ് ന​ല്‍​കി​യി​രു​ന്ന​ത്. മി​ക്ക ടെ​സ്റ്റു​ക​ള്‍​ക്കും മാ​സ​ങ്ങ​ള്‍ കാ​ത്തി​രി​ക്കേ​ണ്ട സ്ഥി​തി യു​ണ്ടാ​യി​രു​ന്നു. പു​തി​യ നി​യ​മ​നം ന​ട​ന്ന​തോ​ടെ കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ചു തു​ട​ങ്ങി.

എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​നി​ലും ഒ​രു അ​സി. പ്രഫ​സ​റെ നി​യ​മി​ച്ചി​ട്ടു​ണ്ട്. ഒ​രു ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റെ ഉ​ട​ന്‍ നി​യ​മി​ക്കും. 21 സ്റ്റാ​ഫ് ന​ഴ്സു​മാ​രു​ടെ നി​യ​മ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ളും തു​ട​ങ്ങി. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂ​പ്ര​ണ്ടി​നെ​യും ര​ണ്ടു ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടു​മാ​രെ​യും പ്രി​ന്‍​സി​പ്പ​ലി​നെ​യും നി​യ​മി​ച്ചു.

നി​ല​വി​ല്‍ ആ​വ​ശ്യ​മാ​യ​തി​ന്‍റെപ​കു​തി ജീ​വ​ന​ക്കാ​ര്‍ പോ​ലു​മി​ല്ല. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ​യും ന​ഴ്‌​സു​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും കൂ​ടു​ത​ല്‍ ത​സ്തി​ക സൃ​ഷ്ടി​ക്കു​മെ​ന്നും നി​യ​മ​നം ന​ട​ത്തു​മെ​ന്നും മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ യോ​ഗ​ത്തി​ല്‍ ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു. പ​ക്ഷേ നി​യ​മ​ന ന​ട​പ​ടി​ക​ളൊ​ന്നു​മാ​യി​ട്ടി​ല്ല.
എം​ആ​ര്‍​ഐ സ്ലാ​നിം​ഗ് യ​ന്ത്രം സെ​പ്റ്റം​ബ​ര്‍ 15-ന് ​സ്ഥാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ഉ​റ​പ്പ്. സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് എം​ആ​ര്‍​ഐ സ്കാ​നിം​ഗ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. യ​ന്ത്രം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള മു​റി​യു​ടെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഇ​തി​ന് ഇ​നി​യും ഒ​രു മാ​സ​മെ​ങ്കി​ലും താ​മ​സ​മു​ണ്ടാ​കും.

24 മ​ണി​ക്കൂ​റും അ​ള്‍​ട്രാ​സൗ​ണ്ട് സ്കാനിം​ഗ് സൗ​ക​ര്യ​ത്തി​നു​ള്ള ന​ട​പ​ടി​ക​ളൊ​ന്നു​മാ​യി​ട്ടി​ല്ല. ഇ​തു​കൂ​ടി ഉ​ണ്ടാ​യാ​ലേ മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ല​വാ​ര​ത്തി​ലേ​ക്ക് പാ​രി​പ്പ​ള്ളി ഗ​വ. മെഡി​ക്ക​ല്‍ കോ​ള​ജ് എ​ത്തു​ക​യു​ള്ളൂ.

അ​ടി​യ​ന്തര​മാ​യി ചെ​യ്യാ​നു​ള്ള​ത്

സൂ​പ്പ​ര്‍ സ്‌​പെ​ഷ്യാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളാ​യ ന്യൂ​റോ​ള​ജി, ന്യൂ​റോ സ​ര്‍​ജ​റി, പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ല​വി​ല്‍ ഓ​രോ ഡോ​ക്ട​ര്‍​മാ​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്. ഈ ​വി​ഭാ​ഗ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്ത​ണം. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ 24 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ യൂ​ണി​റ്റി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഇ​തി​ലേ​യ്ക്ക് കൂ​ടു​ത​ല്‍ സ്‌​പെ​ഷ്യാ​ലി​റ്റി ഡോ​ക്ട​ര്‍​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്ക​ണം.

നേ​ത്ര രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ ഓ​പ്പ​റേ​റ്റിം​ഗ് മൈ​ക്രോ​സ്‌​കോ​പ്പി​ല്ലാ​ത്ത​തി​നാ​ല്‍ ചി​കി​ത്സ മു​ട​ങ്ങു​ന്നു. മു​ഴു​വ​ന്‍ തു​ക​യും അ​നു​വ​ദി​ച്ച് ഓ​പ്പ​റേ​റ്റിം​ഗ് മൈ​ക്രോ​സ്‌​കോ​പ്പ് വാ​ങ്ങ​ണം. ട്രോ​മാ കെ​യ​ര്‍ യൂ​ണി​റ്റ് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണം. ഇ​തി​ന് കെ​ട്ടി​ടം പ​ണി​യു​ന്ന​തി​നു​ള്ള പ​ദ്ധ​തി സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ചി​ട്ട് കാ​ല​മേ​റെ​യാ​യി. സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം നീ​ണ്ടു പോ​കു​ന്നു.

സെ​ന്‍​ട്ര​ലൈ​സ്എ​സി​യു​ടെ പ്ര​വ​ര്‍​ത്ത​നം ഇ​പ്പോ​ഴും ക​ട​ലാ​സി​ലാ​ണ്. ഇ​ത് പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്ക​ണം. നി​ല​വി​ല്‍ 29 ഏ​ക്ക​റി​ലാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 21 ഏ​ക്ക​ര്‍ ഭൂ​മി കൂ​ടി വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​രി​ല്‍ കു​രു​ങ്ങി കി​ട​ക്കു​ക​യാ​ണ്.

ഈ ​ഭൂ​മി സ്വ​ന്ത​മാ​യാ​ല്‍ ഇ​തി​ല്‍ ട്രോ​മാ​കെ​യ​ര്‍ യൂ​ണി​റ്റ് സ്ഥാ​പി​ക്കാ​നാ​കും. ആ​വ​ശ്യ​മു​ള്ള​തി​ന്‍റെ പ​കു​തി പോ​ലും ജീ​വ​ന​ക്കാ​ര്‍ ഇ​വി​ടെ​യി​ല്ല.
ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ച് ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണം.

Kollam

ഓ​ട​യി​ലേ​ക്ക് സ്‌​കൂ​ള്‍ ബ​സ് ച​രി​ഞ്ഞു

ച​വ​റ: വി​ദ്യാ​ര്‍​ഥി​ക​ളെ ക​യ​റ്റാ​നാ​യി​പ്പോ​യ ബ​സ് മേ​ല്‍ മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ലേ​ക്ക് ച​രി​ഞ്ഞു. ബ​സി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി. തേ​വ​ല​ക്ക​ര കു​ന്നേ​മു​ക്കി​ന് തെ​ക്കു​വ​ശ​ത്തെ പാ​ത​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.

എ​തി​രേ വ​ന്ന വാ​ഹ​ന​ത്തി​ന് പോ​കാ​നാ​യി ഒ​ഴി​ഞ്ഞ് കൊ​ടു​ത്ത​പ്പോ​ള്‍ മേ​ല്‍ മൂ​ടി​യി​ല്ലാ​ത്ത ഒ​രു മീ​റ്റ​ര്‍ താ​ഴ്ച​യു​ള്ള ഓ​ട​യി​ലേ​ക്ക് ബ​സ് ച​രി​യു​ക​യാ​യി​രു​ന്നു.
പ്ര​ദേ​ശ​ത്തെ ഓ​ട​യ്ക്ക് മേ​ല്‍മൂ​ടി​ല്ലാ​ത്ത​ത് പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ന് വ​ഴി വ​യ്ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

Kollam

കുളത്തൂപ്പുഴയിൽ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​ക​ള്‍ക്ക് തു​ട​ക്ക​മാ​യി

കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വി​ല്ലേ​ജു​ക​ളെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​തി​ജീ​വ​ന​സ​ഭ എ​ന്ന പേ​രി​ല്‍ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​ക​ള്‍ക്ക് തു​ട​ക്ക​മാ​യി.

പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​ഭാ​ഗം ജ​ന​വാ​സ മേ​ഖ​ല​ക​ളും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ ഗ്രാ​മ​സ​ഭ​യി​ല്‍ ജ​ന​ങ്ങ​ള്‍ ഒ​ന്ന​ട​ങ്കം പി​ന്തു​ണ​ച്ച് പ്ര​മേ​യം പാ​സാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്തി​ലെ അ​മ്പ​ലം വാ​ര്‍​ഡി​ല്‍ സം​ഘ​ടി​പ്പി​ച്ച ഗ്രാ​മ​സ​ഭ​യി​ലാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. നി​ല​വി​ല്‍ കു​ള​ത്തു​പ്പു​ഴ വി​ല്ലേ​ജ് പൂ​ര്‍​ണ​മാ​യും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ലാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ബ​ഫ​ര്‍ സോ​ണു​ക​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണ് ക​ര​ടു​പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ള്ള​തെ​ന്നും പ്ര​ദേ​ശ​ത്ത് ത​ല​മു​റ​ക​ളാ​യി കൃ​ഷി​ചെ​യ്തും മ​റ്റു തൊ​ഴി​ലു​ക​ള്‍ ചെ​യ്തും ക​ഴി​ഞ്ഞു​വ​രു​ന്ന ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ലി​നെ​യും നി​ത്യ​ജീ​വി​ത​ത്തെ​യും ബാ​ധി​ക്കു​ന്ന​ത​ര​ത്തി​ലു​ള്ള ഏ​തൊ​രു നീ​ക്ക​ത്തെ​യും ചെ​റു​ക്കു​മെ​ന്നും ഈ ​വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ജ​ന​ങ്ങ​ളു​ടെ​ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കു​ള​ത്തൂ​പ്പു​ഴ ശാ​സ്താ​ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന ഗ്രാ​മ​സ​ഭ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സൈ​ന​ബാ ബീ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ്് സാ​ബു​എ​ബ്ര​ഹാം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​ചൊ​ല്ലി​ക്കൊ​ടു​ത്തു.

Kollam

പ​ള്ളി​ത്തോ​ട്ടം പൊ​ലിസ് സ്റ്റേ​ഷ​ന് കെ​ട്ടി​ടം നി​ര്‍​മി​ക്കും

കൊ​ല്ലം: തു​റ​മു​ഖ വ​കു​പ്പി​ല്‍ നി​ന്ന് വാ​ട​ക​യ്‌​ക്കെ​ടു​ത്ത പ​ഴ​യ പോ​ര്‍​ട്ട് ഓ​ഫിസി​ല്‍ സെ​ല്‍ ത​യാ​റാ​കു​ന്ന​തോ​ടെ പ​ള്ളി​ത്തോ​ട്ടം പൊ​ലിസ് സ്റ്റേ​ഷ​ന്‍ ഒ​രു മാ​സ​ത്തി​ന​കം അ​വി​ടേ​ക്ക് മാ​റ്റും. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് നി​ര്‍​മി​ച്ച പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച് പു​തി​യ​ത് നി​ര്‍​മി​ക്കാ​നാ​ണ് പ്ര​വ​ര്‍​ത്ത​നം മാ​റ്റു​ന്ന​ത്.

മു​മ്പ് തു​റ​മു​ഖ വ​കു​പ്പി​ന്‍റെ ഗോ​ഡൗ​ണാ​യി​രു​ന്ന ഓ​ട് പാ​കി​യ കെ​ട്ടി​ട​ത്തി​ലാ​ണ് പ​ള്ളി​ത്തോ​ട്ടം സ്റ്റേ​ഷ​ന്‍ ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. വാ​ട​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ ഇ​ത് പൊ​ളി​ക്കും. ക​ഴു​ക്കോ​ല​ട​ക്കം ചി​ത​ല​രി​ച്ച നി​ല​യി​ലാ​ണ് ഈ ​കെ​ട്ടി​ടം.

വാ​തി​ലു​ക​ള്‍​ക്കും ജ​നാ​ല​ക​ള്‍​ക്കും ഉ​റ​പ്പി​ല്ല. ആ​യു​ധ​ങ്ങ​ളും രേ​ഖ​ക​ളും സൂ​ക്ഷി​ക്കാ​ന്‍ സു​ര​ക്ഷി​ത സൗ​ക​ര്യ​വു​മി​ല്ല. ഓ​ടു​ക​ള്‍ പ​ലേ​ട​ത്തും പൊ​ട്ടി​യി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ല്‍ മ​ഴ​ക്കാ​ല​ത്ത് സ്റ്റേ​ഷ​നി​ല്‍ കു​ട​പി​ടി​ച്ച് ഇ​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.
സെ​ല്ലി​ന് ഉ​റ​പ്പി​ല്ലാ​ത്ത​തി​നാ​ല്‍ കൂ​ടു​ത​ല്‍ പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മ്പോ​ള്‍ വെ​സ്റ്റ് സ്റ്റേ​ഷ​നി​ലെ സെ​ല്ലി​ലേ​ക്കാ​ണ് മാ​റ്റു​ന്ന​ത്. വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വി​ശ്ര​മി​ക്കാ​ന്‍ ഇ​ട​മി​ല്ല. ഇ​ങ്ങ​നെ പ​രാ​തി​ക​ള്‍ ഏ​റെ​യു​ണ്ട്.

സ്റ്റെ​യ​ര്‍ റൂം ​സ​ഹി​തം ഒ​രു​നി​ല കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ എം. ​മു​കേ​ഷ് എം​എ​ല്‍​എ ആ​യി​രി​ക്കെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ രൂ​പ​രേ​ഖ​യ്ക്ക് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചീ​ഫ് എ​ന്‍​ജി​നി​യ​റു​ടെ അം​ഗീ​കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്.

തു​റ​മു​ഖ വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഈ ​സ്ഥ​ലം പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​നാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. എ​സ്എ​ച്ച്ഒ​യ്ക്കും ലാ ​ആ​ന്‍​ഡ് ഓ​ര്‍​ഡ​ര്‍ എ​സ്‌​ഐ​ക്കും പ്ര​ത്യേ​ക മു​റി​ക​ള്‍ പു​തി​യ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​കും.

റി​സ​പ്ഷ​ന്‍ ഏ​രി​യ, ശൗ​ചാ​ല​യ​ങ്ങ​ള്‍, പു​രു​ഷ, വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ്ര​ത്യേ​കം വി​ശ്ര​മ മു​റി​ക​ള്‍, ക​മ്പ്യൂ​ട്ട​ര്‍, ക്രൈം ​റെ​ക്കോ​ര്‍​ഡ്‌​സ്, ആം​സ് റൂ​മു​ക​ള്‍, പു​രു​ഷ, വ​നി​ത, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സെ​ല്ലു​ക​ള്‍ എ​ന്നി​വ പു​തി​യ രൂ​പ​രേ​ഖ​യി​ലു​ണ്ട്.

Kollam

അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ്: ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി ആ​ര്‍​ടി​ഒ

കു​ണ്ട​റ : തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ഉ​ണ്ടാ​യ ദാ​രു​ണ​മാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍, ദേ​ശീ​യ​പാ​ത 66-ല്‍ ​ഗ​താ​ഗ​ത​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡി​ല്‍ അ​ന​ധി​കൃ​ത​മാ​യും അ​ശ്ര​ദ്ധ​മാ​യും പാ​ര്‍​ക്ക് ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​ര്‍​ടി​ഒ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെനേ​തൃ​ത്വ​ത്തി​ല്‍ ശ​ക്ത​മാ​ക്കി.

റോ​ഡി​ന്‍റെ സു​ര​ക്ഷി​ത​മാ​യ ഉ​പ​യോ​ഗ​ത്തി​നും ഗ​താ​ഗ​ത ത​ട​സ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി ദേ​ശീ​യ​പാ​ത​യു​ടെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ലും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും പാ​ര്‍​ക്ക് ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കു​ന്ന​തി​നും റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ എ.​കെ.ദി​ലു അ​റി​യി​ച്ചു.

Kollam

ഹാ​ര്‍​ബ​റി​ലെ ടോ​ള്‍ നി​ര​ക്ക് കൂ​ട്ടി​യ​തി​ല്‍ പ്ര​തി​ഷേ​ധം

കൊ​ല്ലം: പോ​ര്‍​ട്ട് കൊ​ല്ലം ഹാ​ര്‍​ബ​റി​ല്‍ മ​ത്സ്യം എ​ടു​ക്കാ​നെ​ത്തു​ന്ന ക​ച്ച​വ​ട​ക്കാ​രി​ല്‍ നി​ന്ന് ഹാ​ര്‍​ബ​ര്‍ എ​ന്‍​ജി​നി​യ​റിം​ഗ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ടോ​ള്‍ തു​ക കൂ​ട്ടി​യ​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി.

ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഇ​ട​പെ​ട്ട് ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ടോ​ള്‍ നി​ര​ക്കി​ലെ വ​ര്‍​ധ​ന താ​ത്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചു. പോ​ര്‍​ട്ട് കൊ​ല്ലം ഹാ​ര്‍​ബ​റി​ലെ ടോ​ള്‍ പി​രി​വി​ന്‍റെ ക​രാ​ര്‍ നാ​ല് മാ​സം മു​ന്‍​പ് അ​വ​സാ​നി​ച്ചി​രു​ന്നു. പു​തി​യ ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ക്കാ​ത്ത​തി​നാ​ല്‍ പ​ഴ​യ ക​രാ​റു​കാ​ര​ന് ആ​ദ്യം മൂ​ന്ന് മാ​സ​വും പി​ന്നീ​ട് ഒ​രു​മാ​സ​വും നീ​ട്ടി​ന​ല്‍​കി. വീ​ണ്ടും നീ​ട്ടാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ട് പി​രി​വ് ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. 2025 ഫെ​ബ്രു​വ​രി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ടോ​ള്‍ നി​ര​ക്ക് ഉ​യ​ര്‍​ത്തി​യി​രു​ന്നെ​ങ്കി​ലും പ​ഴ​യ ക​രാ​റു​കാ​ര​ന്‍ അ​ത്ര​യും തു​ക പി​രി​ച്ചി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ട് ന​ട​ത്തി​യ ടോ​ള്‍ പി​രി​വി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള ഉ​യ​ര്‍​ന്ന ടോ​ള്‍ ഈ​ടാ​ക്കി​യ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. ടോ​ള്‍ പി​രി​വി​നു​ള്ള ടെ​ന്‍​ഡ​ര്‍ വ​ലി​യ പ്ര​ചാ​ര​ണ​ത്തോ​ടെ ക്ഷ​ണി​ച്ച് കൂ​ടു​ത​ല്‍ പേ​രെ പ​ങ്കെ​ടു​പ്പി​ച്ച് മ​ത്സ​രം ഉ​റ​പ്പാ​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ര്‍, ഹാ​ര്‍​ബ​ര്‍ എ​ന്‍​ജി​നി​യ​റിം​ഗ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത് ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ധാ​ര​ണ​യാ​യി.

Kollam

ത​ത്സ​മ​യ മ​ത്സ്യ വി​പ​ണി​ക്ക് കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ തു​ട​ക്കം

 കു​ള​ത്തൂ​പ്പു​ഴ: ഗു​ണ​മേ​ന്മ​യു​ള്ള ന​ല്ല​യി​നം ക​ട​ല്‍ മ​ത്സ്യ​ങ്ങ​ള്‍ കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ത്സ്യ​ക്കൂ​ടാ​രം എ​ന്ന പേ​രി​ല്‍ ത​ത്സ​മ​യ മ​ത്സ്യ വി​പ​ണി​ക്ക് കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ തു​ട​ക്ക​മാ​യി. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന ലൈ​വ് ഫി​ഷ് മാ​ര്‍​ക്ക​റ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച സം​ര​ഭ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സൈ​ന​ബാ ബീ​വി നി​ര്‍​വ​ഹി​ച്ചു.

കൊ​ല്ലം വാ​ടി, നീ​ണ്ട​ക​ര​ക​ട​പു​റ​ത്ത് നി​ന്നും നേ​രി​ട്ട് മ​ത്സ്യം ശേ​ഖ​രി​ച്ചെ​ത്തി​ച്ച് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തിയു​ടെ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​നാ​യി. ഇ.​കെ. സു​ധീ​ര്‍, വൈ​ശാ​ഖ്. സി. ​ദാ​സ്, നി​സാം, ജു​മാ​മ​സ്ജി​ദ് പ്ര​സി​ഡ​ന്‍റ് എം. ​ജാ​ഫ​ര്‍, വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, പു​ളി​ന്തി​ട്ട പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ.​എ​സ്. നി​സാം, ച​ന്ദ്ര​കു​മാ​ര്‍, സു​നി​ല്‍​കു​മാ​ര്‍, ഷ​ബ്‌​നാ അ​ന്‍​വ​ര്‍, കു​ള​ത്തൂ​പ്പു​ഴ സ​ലിം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Kollam

ന​ല്ലി​ല ത​രം​ഗി​ണി ജൂ​ബി​ലി ആ​ഘോ​ഷം

കു​ണ്ട​റ : ന​ല്ലി​ല ത​രം​ഗി​ണി ക​ലാ - കാ​യി​ക സ​മി​തി സി​ല്‍​വ​ര്‍ ജൂ​ബി​ലി​യോ​ടും ഓ​ണാ​ഘോ​ഷ​ത്തോ​ടും അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക ല​തി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം ജേ​ക്ക​ബ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ല​ച്ചി​ത്ര താ​രം അ​ശ്വ​തി ച​ന്ദ് കി​ഷോ​ര്‍ പ്ര​തി​ഭ​ക​ള്‍​ക്ക് ആ​ദ​ര​വ് ന​ല്‍​കി. നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന ന​സി​മു​ദീ​ന്‍ ല​ബ്ബ ക​ലാ-​കാ​യി​ക മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന ദാ​നം നി​ര്‍​വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ലാ​വ​ണ്യ സ​ജീ​വ്, പ​ഞ്ചാ​യ​ത്ത് അം​ഗം വി​ഷ്ണു ദാ​സ്, ന​വം സാം​സ്‌​കാ​രി​കോ​ത്സ​വം ചെ​യ​ര്‍​മാ​ന്‍ സു​രേ​ഷ് സി​ദ്ധാ​ര്‍​ഥ , ന​ല്ലി​ല ഗ​വ.​യു​പി സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ് ജി​ഷാ അ​നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സി ജോ​ണ്‍, സെ​ക്ര​ട്ട​റി അ​ന​ന്തു കൃ​ഷ്ണ​ന്‍, ട്ര​ഷ​റ​ര്‍ ടി​ന്‍റു തോ​മ​സ്, ക​ണ്‍​വീ​ന​ര്‍ ജോ​ണ്‍​സ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി​ല്‍​വ​ര്‍ ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് 25 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തി. ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ര്‍​ക്ക് ആ​ദ​ര​വ്, ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റ്, ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ്, ബാ​ഡ്മി​ന്‍റണ്‍ ടൂ​ര്‍​ണ​മെ​ന്‍റ്, ചി​കി​ത്സ സ​ഹാ​യ വി​ത​ര​ണം, ക​ലാ-​കാ​യി​ക മത്സര​ങ്ങ​ള്‍ എ​ന്നി​വ ന​ട​ന്നു.

 

Kollam

കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണം സ​ര്‍​ക്കാ​രി​ന്‍റെ മു​ഖ്യ​ലക്ഷ്യം: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

കൊ​ല്ലം: അ​ങ്ക​ണ​വാ​ടി​ക​ളു​ടെ ഭൗ​തി​ക വി​ക​സ​ന​ത്തോ​ടൊ​പ്പം കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക-​മാ​ന​സി​ക വ​ള​ര്‍​ച്ച​യും ആ​രോ​ഗ്യ​വും ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് വ​നി​താ ശി​ശു​വി​ക​സ​ന മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ. സ​ര്‍​ക്കാ​രി​ന്‍റെ 100 ദി​ന ക​ര്‍​മ​പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന 'ബാ​ല്യ​സ്പ​ന്ദ​നം' പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ദേ​ശീ​യ പോ​ഷ​കാ​ഹാ​ര മാ​സാ​ച​ര​ണ​മാ​യ 'പോ​ഷ​ണ്‍ മാ​ഹ്' ന്‍റെ ​സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും കൊ​ല്ല​ത്ത് ജ​യ​ന്‍ മെ​മ്മോ​റി​യ​ല്‍ ഹാ​ളി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​രോ​ഗ്യ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ള്‍​ക്കാ​യി 'ബാ​ല്യ​സ്പ​ന്ദ​നം' ത്രൈ​മാ​സ ആ​രോ​ഗ്യ പ​രി​ശോ​ധ​ന സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ന​മ്മു​ടെ അ​ങ്ക​ണ​വാ​ടി, ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്തം എ​ന്ന സ​ന്ദേ​ശ​മു​യ​ര്‍​ത്തി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ പോ​ഷ​ണ്‍ മാ​ഹ് ആ​ച​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ ജീ​വി​ത​ത്തി​ലെ ആ​ദ്യ 1,000 ദി​ന​ങ്ങ​ള്‍ ശാ​രീ​രി​ക-​മാ​ന​സി​ക വ​ള​ര്‍​ച്ച​യി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണ്. ഈ ​കാ​ല​യ​ള​വി​ലെ വി​ള​ര്‍​ച്ച, ജ​ന​ന​സ​മ​യ​ത്തെ ഭാ​ര​ക്കു​റ​വ് എ​ന്നി​വ പ​രി​ഹ​രി​ക്കാ​ന്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തും. ഭ​ക്ഷ​ണ​ക്ര​മം മെ​ച്ച​പ്പെ​ടു​ത്തു​ക, അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ വൃ​ത്തി​യു​ള്ള​തും പോ​ഷ​ക​സ​മൃ​ദ്ധ​വു​മാ​യ ചൂ​ടു​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ക, അ​ങ്ക​ണ​വാ​ടി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ത​ദ്ദേ​ശീ​യ കൂ​ട്ടാ​യ്മ​ക​ളെ സ​ജീ​വ​മാ​ക്കു​ക, മാ​തൃ​വ​ന്ദ​ന യോ​ജ​ന വ​ഴി ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍​ക്കും സ​മ​ഗ്ര പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ള്‍.

സം​സ്ഥാ​ന​ത്തെ 33,120 അ​ങ്ക​ണ​വാ​ടി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു. പ​ത്ത് അ​മ്മ​മാ​രു​ടെ സ്ഥാ​ന​ത്തു​നി​ന്നാ​ണ് അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍ കു​ഞ്ഞു​ങ്ങ​ളെ പ​രി​ച​രി​ക്കു​ന്ന​ത്. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജീ​വ​ന​ക്കാ​രു​ടെ പെ​ന്‍​ഷ​ന്‍ കു​ടി​ശി​ക പൂ​ര്‍​ണ​മാ​യും വി​ത​ര​ണം ചെ​യ്തു.  വേ​ത​ന​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ല​താ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി.​സ​ര​സ്വ​തി, ഡി​എം​ഒ എ. ​എ​ല്‍. ഷീ​ജ, എ​ഡി​എം എ​സ്. സ​ജീ​ദ്, ജോ. ​ഡ​യ​റ​ക്ട​ര്‍ എ​സ്.​എ​ന്‍. ശി​വ​ന്യ, അ​സി. ഡ​യ​റ​ക്ട​ര്‍ എ​ല്‍ ഷീ​ബ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kollam

‘പോ​ഷ​ന്‍ മാ 2026' ​സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇന്ന്

കൊ​ല്ലം: പോ​ഷ​ന്‍ അ​ഭി​യാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ‘പോ​ഷ​ന്‍ മാ 2026' ​സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ ‘ബാ​ല്യ​സ്പ​ന്ദ​നം' പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 11ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ജ​യ​ന്‍ സ്മാ​ര​ക ഹാ​ളി​ല്‍ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ല​താ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കു​ട്ടി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, പാ​ലൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍, കൗ​മാ​ര​ക്കാ​ര്‍ എ​ന്നി​വ​രു​ടെ പോ​ഷ​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യാ​ണ് പോ​ഷ​ന്‍ മാ 2026 ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

പോ​ഷ​കാ​ഹാ​ര പ്ര​ദ​ര്‍​ശ​നം, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, ആ​രോ​ഗ്യ പ​രി​ശോ​ധ​ന, പാ​ച​ക മ​ത്സ​രം, റാ​ലി തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ നേ​ര​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ തു​ട​ര്‍​പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യ ആ​രം​ഭി​ച്ച ത്രൈ​മാ​സ ആ​രോ​ഗ്യ പ​രി​ശോ​ധ​നാ പ​ദ്ധ​തി​യാ​യ ബാ​ല്യ​സ്പ​ന്ദ​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.

ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, വ​നി​താ ശി​ശു​വി​ക​സ​നം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്താ​ലാ​ണ് പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്. മേ​യ​ര്‍ എ.​കെ. ഹ​ഫീ​സ്, ക​ള​ക്‌ടർ‍ ആ​നി ജൂ​ല തോ​മ​സ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍, കു​ട്ടി​ക​ള്‍, ര​ക്ഷി​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും.

 

Kollam

‘മീ​ഡി​യേ​ഷ​ന്‍ ഫോ​ര്‍ ദ ​നേ​ഷ​ന്‍ 3.0' ദേ​ശീ​യ മ​ധ്യ​സ്ഥ​താ കാ​മ്പ​യി​ന്‍ ഒ​ക്‌ടോബ​ര്‍ ഒ​ന്ന് മു​ത​ല്‍

കൊ​ല്ലം: കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സു​ക​ള്‍ സൗ​ഹാ​ര്‍​ദ​പ​ര​മാ​യും വേ​ഗ​ത്തി​ലും പ​രി​ഹ​രി​ക്കു​ന്നു. ഒ​ക്ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ഡി​സം​ബ​ര്‍ 31 വ​രെ​യാ​ണ് കാ​മ്പ​യി​ന്‍. കോ​ട​തി​ക​ളി​ല്‍ കേ​സ് നീ​ണ്ടു​പോ​കു​ന്ന​ത് മൂ​ല​മു​ള്ള സ​മ​യ​ന​ഷ്‌ടവും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും മാ​ന​സി​ക സ​മ്മ​ര്‍​ദ​വും ഒ​ഴി​വാ​ക്കി ഇ​രു​ക​ക്ഷി​ക​ള്‍​ക്കും സ്വീ​കാ​ര്യ​മാ​യ പ​രി​ഹാ​ര​ത്തി​ലെ​ത്താ​ന്‍ മ​ധ്യ​സ്ഥ​ത​യി​ലൂ​ടെ സാ​ധി​ക്കും. മ​ധ്യ​സ്ഥ​താ സേ​വ​ന​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​ണ്.

\മ​ധ്യ​സ്ഥ​ത​യി​ലൂ​ടെ കേ​സ് തീ​ര്‍​പ്പാ​ക്കു​ക​യാ​ണെ​ങ്കി​ല്‍ കോ​ട​തി ഫീ​സ് തി​രി​കെ ല​ഭി​ക്കും. വി​വാ​ഹ ത​ര്‍​ക്ക​ങ്ങ​ള്‍, മോ​ട്ടോ​ര്‍ അ​പ​ക​ട ക്ലെ​യി​മു​ക​ള്‍, ഗാ​ര്‍​ഹി​ക പീ​ഡ​നം, ചെ​ക്ക് ബൗ​ണ്‍​സ്, വാ​ണി​ജ്യ ത​ര്‍​ക്ക​ങ്ങ​ള്‍, സ​ര്‍​വീ​സ് കാ​ര്യ​ങ്ങ​ള്‍, കോ​മ്പൗ​ണ്ട​ബി​ള്‍ ക്രി​മി​ന​ല്‍ കേ​സു​ക​ള്‍, ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​ങ്ങ​ള്‍, വി​ഭ​ജ​ന കേ​സു​ക​ള്‍, കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍, ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ കേ​സു​ക​ള്‍, മ​റ്റ് സി​വി​ല്‍ ത​ര്‍​ക്ക​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ജു​ഡീ​ഷ്യ​ല്‍ ഓ​ഫിസ​ര്‍​മാ​ര്‍, അ​ഭി​ഭാ​ഷ​ക​ര്‍, മ​ധ്യ​സ്ഥ​ര്‍, നി​യ​മ​സേ​വ​ന സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ട​ത്തു​ന്ന​ത്. മ​ധ്യ​സ്ഥ​ത​യി​ലൂ​ടെ ത​ര്‍​ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ കോ​ട​തി കോം​പ്ല​ക്സു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മീ​ഡി​യേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളു​മാ​യോ, ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോറി​റ്റി​യു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ ആ​ന്‍​ഡ് സെ​ഷ​ന്‍​സ് ജ​ഡ്ജ് ക​മ​നീ​സ് അ​റി​യി​ച്ചു.

Kollam

ക​ട​ലി​ല്‍ കു​ടു​ങ്ങി​യ 11 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ ര​ക്ഷ​പ്പെ​ടു​ത്തി

കൊ​ല്ലം: ത​ങ്ക​ശേ​രി ഭാ​ഗ​ത്ത് ക​ട​ലി​ല്‍ എ​ന്‍​ജി​ന്‍ ത​ക​രാ​റി​ലാ​യി കു​ടു​ങ്ങി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടും അ​തി​ലു​ണ്ടാ​യി​രു​ന്ന 11 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ റെ​സ്‌​ക്യൂ ടീം ​ര​ക്ഷ​പ്പെ​ടു​ത്തി.

ത​ങ്ക​ശേ​രി ഭാ​ഗ​ത്ത് ‘അ​നു​മോ​ള്‍ ബോ​ട്ട് എ​ന്‍​ജി​ന്‍ ത​ക​രാ​റി​ലാ​യി കി​ട​ക്കു​ന്ന​ത്. ഫി​ഷ​റീ​സ് അ​സി​. ഡ​യ​റ​ക്‌ടറു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഫി​ഷ​റീ​സ് റെ​സ്‌​ക്യൂ ബോ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ബോ​ട്ടി​നെ​യും അ​തി​ലു​ണ്ടാ​യി​രു​ന്ന 11 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും സു​ര​ക്ഷി​ത​മാ​യി ശ​ക്തി​കു​ള​ങ്ങ​ര ഹാ​ര്‍​ബ​റി​ല്‍ എ​ത്തി​ച്ചു. ജി​എ​എ​സ്‌​ഐ പ്ര​ദീ​പ്, ലൈ​ഫ് ഗാ​ര്‍​ഡു​മാ​രാ​യ റോ​യ്, തോ​മ​സ്, സീ ​ഗാ​ര്‍​ഡ് ജോ​ബി​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

 

Kollam

മു​ന്‍​സി​ഫ് കോ​ട​തി​ക​ളി​ല്‍ ഗ​വ. പ്ലീ​ഡ​ര്‍ നി​യ​മ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി, ശാ​സ്താം​കോ​ട്ട, പ​ര​വൂ​ര്‍ മു​ന്‍​സി​ഫ് കോ​ട​തി​ക​ളി​ല്‍ 'പ്ലീ​ഡ​ര്‍ ടു ​ഡു ഗ​വ. വ​ര്‍​ക്ക്' ത​സ്തി​ക​ക​ളി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി യോ​ഗ്യ​രാ​യ അ​ഭി​ഭാ​ഷ​ക​രി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബാ​ര്‍ കൗ​ണ്‍​സി​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കു​റ​ഞ്ഞ​ത് അ​ഞ്ചു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള, 60 വ​യ​സ് പൂ​ര്‍​ത്തി​യാ​കാ​ത്ത അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം.

ബ​യോ​ഡേ​റ്റ​യും വ​യ​സ്, യോ​ഗ്യ​ത, എ​ൻറോ​ള്‍​മെ​ന്‍റ്, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ളും അ​പേ​ക്ഷ​യോ​ടൊ​പ്പം ഉ​ള്ള​ട​ക്കം ചെ​യ്യ​ണം. മൂ​ന്ന് കോ​ട​തി​ക​ളി​ലേ​ക്കു​മാ​യി പൊ​തു​വാ​യ ഒ​രു പാ​ന​ലാ​ണ് ത​യാ​റാ​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക കോ​ട​തി​യി​ലേ​ക്ക് മാ​ത്രം അ​പേ​ക്ഷി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ അ​ത് അ​പേ​ക്ഷ​യി​ല്‍ വ്യ​ക്ത​മാ​ക്ക​ണം. അ​പേ​ക്ഷ​ക​ള്‍ 20ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ ക​ള​ക്‌ടറു​ടെ കാ​ര്യാ​ല​യം, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, കൊ​ല്ലം - 691013' വി​ലാ​സ​ത്തി​ല്‍ ല​ഭ്യ​മാ​ക​ണം. ഫോ​ണ്‍: 0474-2793473.

Kollam

ജി​ല്ലാ സ്‌​കൂ​ള്‍ ഗെ​യിം​സ് 2026: ഷൂ​ട്ടിം​ഗ് മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന്

കൊ​ല്ലം: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യു​ള്ള ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ലെ ഷൂ​ട്ടിം​ഗ് മ​ത്സ​ര​ങ്ങ​ള്‍ ഇന്ന് ന​ട​ക്കും. ആ​ശ്രാ​മം ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ലെ ജി​ല്ലാ റൈ​ഫി​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കൊ​ല്ലം ഇ​ന്‍​ഡോ​ര്‍ ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള കാ​യി​ക​താ​ര​ങ്ങ​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ഇ​തി​ല്‍ യോ​ഗ്യ​ത നേ​ടു​ന്ന​വ​ര്‍ ഒ​ക്‌ടോ​ബ​ര്‍ 25 മു​ത​ല്‍ 31 വ​രെ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കും. മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ കാ​യി​ക​താ​ര​ങ്ങ​ള്‍ എ​ലി​ജി​ബി​ലി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യു​ടെ പ​ക​ര്‍​പ്പ് (ആ​ധാ​ര്‍) എ​ന്നി​വ സ​ഹി​തം രാ​വി​ലെ 9.30ന് ​ആ​ശ്രാ​മം ഡ്രാക്ക് ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ള്‍​ക്ക്: ഗോ​കു​ല്‍ യു (​ക​ണ്‍​വീ​ന​ര്‍, കൊ​ല്ലം ജി​ല്ലാ കാ​യി​ക​മേ​ള, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്) - 8921536881, വി​ഘ്നു രാ​ജ് (സെ​ക്ര​ട്ട​റി, ജി​ല്ലാ റൈ​ഫി​ള്‍ അ​സോ​സി​യേ​ഷ​ന്‍, കൊ​ല്ലം) 9496468201, 9446794470.

Kollam

ഈ ​കാ​ല​ഘ​ട്ടം പ്ര​തി​ക​രി​ക്കു​ന്ന​ത് തൂ​ഫാ​നി​ലൂ​ടെ: യൂ​ഹാ​നോ​ന്‍ മാ​ര്‍ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത

കു​ണ്ട​റ : ഈ ​കാ​ല​ഘ​ട്ടം പ്ര​തി​ക​രി​ക്കു​ന്ന​ത് തൂ​ഫാ​നി​ലൂ​ടെ​യാ​ണെ​ന്ന് ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. നെ​ടു​മ്പാ​യി​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലെ എ​ട്ടു നോ​മ്പ് പെ​രു​ന്നാ​ളി​ന്‍റെ സ​മാപ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ കു​ര്‍​ബാ​ന മ​ധ്യേ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും മ​റ്റ് ല​ഹ​രി​യു​ടെ​യും അ​ധി​ക്യ​ത്തി​ലൂ​ടെ​യാ​ണ് ഇ​ന്ന​ത്തെ സ​മൂ​ഹം പ്ര​തി​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ദൈ​വ​മാ​താ​വ് ന​ല്‍​കു​ന്ന മാ​തൃ​ക അ​ങ്ങ​നെ ആ​യി​രു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​മി​ത്തേ​രി കു​രി​ശി​ന്‍ സൗ​ധ​ത്തി​ല്‍ ന​ട​ന്ന ധൂ​പ പ്രാ​ര്‍​ഥ​ന, പ​ള്ളി​പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്, നേ​ര്‍​ച്ച എ​ന്നി​വ​യോ​ടെ പെ​രു​ന്നാ​ള്‍ സ​മാ​പി​ച്ചു.

 

Kollam

ചാത്തന്നൂർ ​ഗ​വ. വി​എ​ച്ച്എ​സ്എ​സി​നു മു​ന്നി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാകുന്നു

ചാ​ത്ത​ന്നൂ​ര്‍: ചാ​ത്ത​ന്നൂ​ര്‍ ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നു മു​ന്നി​ല്‍ വീ​ണ്ടും മാ​ലി​ന്യം ത​ള്ളു​ന്നു. സ്‌​കൂ​ള്‍ ക​വാ​ട​ത്തി​നു സ​മീ​പം ത​ള്ളി​യ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലെ മാ​ലി​ന്യം തെ​രു​വു​നാ​യള്‍ ക​ടി​ച്ചു​കീ​റി റോ​ഡി​ലാ​കെ പ​ര​ത്തി​യ​തോ​ടെ പ്ര​ദേ​ശം രൂ​ക്ഷ​മാ​യ ദു​ര്‍​ഗ​ന്ധ​ത്തി​ലും ആ​രോ​ഗ്യ​ഭീ​ഷ​ണി​യി​ലു​മാ​ണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് വ​ന്‍​തോ​തി​ല്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​വും അ​റ​വു​മാ​ലി​ന്യ​വും അ​ട​ങ്ങി​യ ചാ​ക്കു​ക​ള്‍ ത​ള്ളി​യ​തെ​ന്നാ​ണ് സൂ​ച​ന. പു​ല​ര്‍​ച്ചെ​യോ​ടെ തെ​രു​വു​നാ​യകള്‍ ഇ​വ റോ​ഡി​ലേക്ക് വലിച്ചിട്ടു. ഇ​തു​മൂ​ലം കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മൂ​ക്കു​പൊ​ത്താ​തെ ഈ ​വ​ഴി ന​ട​ന്നു പോ​കാ​ന്‍ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്.

സ്‌​കൂ​ളി​ലേ​ക്കു വ​രു​ന്ന​വ​ര്‍​ക്ക് തെ​രു​വു​നാ​യകളു​ടെ ഭീ​ഷ​ണി​യും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.
പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം ത​ള്ള​ല്‍ പ​തി​വാ​യി​ട്ടും പ​ഞ്ചാ​യ​ത്തോ അ​ധി​കൃ​ത​രോ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

പ്ര​ധാ​ന റോ​ഡ​രി​കി​ലു​ള്ള സ്‌​കൂ​ളി​നു മു​ന്നി​ല്‍ സി​സിടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന സ​മ​യ​ത്ത് പ​രി​സ​രം ശു​ചീ​ക​രി​ക്ക​ണ​മെ​ന്നും മാ​ലി​ന്യം ത​ള്ളി​യ സ​മൂ​ഹ​വി​രു​ദ്ധ​രെ ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Kollam

സ്റ്റു​ഡ​ന്‍റ് പൊലിസ് കേ​ഡ​റ്റു​ക​ള്‍ നാ​ളെ​യു​ടെ മി​ക​ച്ച പൗ​ര​ന്മാ​ര്‍: എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി

കൊ​ട്ടി​യം: സ​മൂ​ഹ​ത്തി​ലെ എ​ല്ലാ ന​ല്ല കാ​ര്യ​ങ്ങ​ളി​ലും മു​ന്‍​പ​ന്തി​യി​ല്‍ നി​ല്‍​ക്കേ​ണ്ട ഇ​ന്ന​ത്തെ കേ​ഡ​റ്റു​ക​ളാ​ണ് നാ​ളെ​യു​ടെ മി​ക​ച്ച പൗ​ര​ന്മാ​രാ​കു​ന്ന​തെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി. നി​ത്യ​സ​ഹാ​യ മാ​താ ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍ എ​സ്പി​സി നാ​ലാ​മ​ത് ബാ​ച്ചി​ന്‍റെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ല്‍ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​രേ​ഡി​ല്‍ ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​നോ​ക്കി എ​ഡ്വേ​ര്‍​ഡ്, ചാ​ത്ത​ന്നൂ​ര്‍ എ​സി​പി രാ​കേ​ഷ്, കൊ​ട്ടി​യം സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ഭി​ജി​ത്ത്, സ്‌​കൂ​ള്‍ ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ ഫാ. ​ടോ​മി ക​മ്മാ​ന്‍​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രി​യ, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് കെ.​ആ​നി എ​ന്നി​വ​ര്‍ കേ​ഡ​റ്റു​ക​ളു​ടെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു. സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​ധാ​ന അ​ധ്യാ​പി​ക വൈ. ​ജൂ​ഡി​ത് ല​ത പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വൈ. ​സാ​ബു, ഡെ​പ്യൂ​ട്ടി എ​ച്ച്എം ജി​സ്മി ഫ്രാ​ങ്ക്‌​ലി​ന്‍, സി​പി​ഒ മാ​രാ​യ പ്ര​ഭ അ​ന്‍ മേ​രി, അ​നി​ല, ഡി.​ഐ. ര​മ്യ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

 

Kollam

കേ​ര പ​ദ്ധ​തി: റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍​ക്ക് പ​രി​ശീ​ല​നം ന​ട​ത്തി

കൊ​ട്ടാ​ര​ക്ക​ര: കൃ​ഷി വ​കു​പ്പ് ലോ​ക ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന കേ​ര പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റ​ബ​ര്‍ പു​ന​ര്‍ ന​ടീ​ലി​നാ​യു​ള്ള ക​ര്‍​ഷ​ക​ര്‍​ക്ക് പ​രി​ശീ​ല​ന​വും ര​ജി​സ്ട്രേ​ഷ​നും സം​ഘ​ടി​പ്പി​ച്ചു.

സ​ദാ​ന​ന്ദ​പു​രം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ല്‍ റ​ബ​ര്‍ ബോ​ര്‍​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പ​രി​പാ​ടി വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​ന്ദു ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ര്‍​ഷി​ക ഉ​ന്ന​തി ല​ക്ഷ്യ​മാ​ക്കി ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രി​ട്ട് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ലൂ​ടെ കേ​ര പ​ദ്ധ​തി മാ​തൃ​കാ​പ​ര​മാ​യ വ​ഴി​കാ​ട്ടി​യാ​വു​ക​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

വെ​ട്ടി​ക്ക​വ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി അ​നി​മോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര പ​ദ്ധ​തി സം​സ്ഥാ​ന പ്രൊ​ക്യൂ​ര്‍​മെ​ന്‍റ് ഓ​ഫിസ​ര്‍ സു​രേ​ഷ് സി. ​ത​മ്പി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു പ്ര​സാ​ദ് പ്ര​സം​ഗി​ച്ചു. റ​ബ​ര്‍ ബോ​ര്‍​ഡ് ഡെ​പ്യൂ​ട്ടി റ​ബ​ര്‍ പ്രൊ​ഡ​ക്ഷ​ന്‍ ക​മ്മി​ഷ​ണ​ര്‍ എ. ​ഗോ​പ​കു​മാ​ര്‍ പു​ന​ര്‍ ന​ടീ​ലി​ന്‍റെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു ക്ലാ​സെ​ടു​ത്തു. കേ​ര പ​ദ്ധ​തി സം​സ്ഥാ​ന പ്ലാ​ന്റേ​ഷ​ന്‍ സ്‌​പെ​ഷ​ലി​സ്റ്റ് ആ​ര്‍.​എ​സ്.​അ​ഞ്ജി​ത്ത് സ്വാ​ഗ​ത​വും പ്രൊ​ജ​ക്റ്റ് മാ​നേ ജ്മെന്‍റ് ക​ണ്‍​സ​ല്‍​ട്ട​ന്‍റ് വി.​കെ. ശ്രീ​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.130 ക​ര്‍​ഷ​ക​ര്‍ പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും പു​ന​ര്‍ ന​ടീ​ലി​നാ​യു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

 

 

Kollam

ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ലെ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട്: വീ​ടു​ക​ളി​ലെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​ച്ചു

കു​ണ്ട​റ : വെ​ള്ളി​മ​ണ്‍ നേ​താ​ജി ജം​ഗ്ഷ​നി​ല്‍ ഇന്നലെ ഉ​ച്ച​യോ​ടെ പ്ര​കാ​ശ് ക​ട്ട ക​മ്പ​നി ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ന്‍റെ ന്യൂ​ട്ര​ല്‍ ലീ​ക്കാ​യി ഇ​രു​പ​തോ​ളം വീ​ടു​ക​ളി​ലെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ കേ​ടാ​യി.

വീ​ടു​ക​ളി​ലെ ഫാ​ന്‍, ലൈ​റ്റ്, ടി​വി, എ​സി, ഫ്രി​ഡ്ജ്, മു​ത​ലാ​യ​വ കേ​ടാ​യി. ഉ​ച്ച​യോ​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​ച്ചെ​ങ്കി​ലും ഓ​രോ​രു​ത്ത​രും സ്വ​ന്തം വീ​ട്ടി​ലെ പ്ര​ശ്‌​ന​മാ​ണെ​ന്നു ക​രു​തി.  എ​ല്ലാ വീ​ടു​ക​ളി​ലും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ കേ​ടാ​യ​താ​യി അ​റി​ഞ്ഞ​തോ​ടെ​യാ​ണ് വൈ​ദ്യു​തി ഓ​ഫീ​സി​ലെ​ത്തി​യ​ത്.

ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഫീ​സു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ച് കേ​ബി​ളു​ക​ള്‍ ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Kollam

കൊ​ബ്രി​യ തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു

കൊ​ല്ലം: കു​ള​ങ്ങ​ര ഭാ​ഗം പ​രി​ശു​ദ്ധ വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലെ കൊ​ബ്രി​യ തി​രു​നാ​ള്‍ ബി​ഷ​പ് എ​മി​ര​റ്റ​സ് സ്റ്റാ​ന്‍​ലി റോ​മ​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷി​ച്ചു. ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ് ജെ​റോം മ​രി​യ ഫെ​ര്‍​ണാ​ണ്ട​സി​ന്‍റെ 125-ാമ​ത് അ​നു​സ്മ​ര​ണ ജ​ന്മ​ദി​ന ആ​ഘോ​ഷ​വും പ​രി​ശു​ദ്ധ ക​ന്യ​കാ മാ​താ​വി​ന്‍റെ ജ​ന​ന തി​രു​നാ​ളും കേ​ക്ക് മു​റി​ച്ചു ആ​ഘോ​ഷി​ച്ചു.

ദി​വ്യ​ബ​ലി മ​ധ്യേ ഫാ. ​ജാ​ക്‌​സ​ണ്‍ ജെ​യിം​സ് വ​ച​ന സ​ന്ദേ​ശം ന​ല്‍​കി. ഫാ. ​ജോ​ളി ഏ​ബ്ര​ഹാം, ഫാ. ​ഷാ​ജ​ന്‍, ഫാ. ​അ​ജ​യ് കു​മാ​ര്‍, ഫാ. ​നി​ക്കോ​ളാ​സ് തു​ട​ങ്ങി​യ വൈ​ദി​ക​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

കൊ​ബ്രി​യ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി വ​ച​ന പ്ര​തി​ഷ്ഠ​യും പു​ഷ്പാ​ര്‍​ച്ച​ന​യും ന​ട​ത്തി. പ്ര​സി​ദ്ധേ​ന്തി പി. ​സേ​വ്യ​ര്‍, മേ​രി ഡ​ല്‍​നാ എ​ന്നി​വ​ര്‍ ച​ട​ങ്ങു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

 

Kollam

മാ​താ​വി​ന്‍റെ​യും ബി​ഷ​പ് ജെ​റോ​മി​ന്‍റെ​യും പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ച്ച് തൂ​യം വേ​ളാ​ങ്ക​ണ്ണി തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം

കൊ​ല്ലം: വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ തി​രു​നാ​ള്‍ സ​മാ​പ​ന​വും ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ് ജെ​റോം മ​രി​യ ഫെ​ര്‍​ണാ​ണ്ട​സി​ന്‍റെ പി​റ​ന്നാ​ളും ഒ​രു​മി​ച്ച് ആ​ഘോ​ഷി​ച്ചു തൂ​യം വേ​ളാ​ങ്ക​ണ്ണി തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​റാൾ മോ​ണ്‍. ഡോ. ​ബൈ​ജു ജൂ​ലി​യാ​ന്‍ നി​ര്‍​വ​ഹി​ച്ചു.

കൊ​ല്ലം രൂ​പ​ത​യി​ലെ വി​ശ്വാ​സ​സ​മൂ​ഹ​ത്തി​നി​ട​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തോ​ടു​ള്ള ഭ​ക്തി ജ്വ​ലി​പ്പി​ച്ചു നി​ര്‍​ത്തി​യ പു​ണ്യ​പ​രു​ഷ​നാ​യി​രു​ന്നു ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ് ജെ​റോ​മെ​ന്ന് മോ​ണ്‍. ഡോ. ​ബൈ​ജു ജൂ​ലി​യാ​ന്‍ പ​റ​ഞ്ഞു. പ​രി​ശു​ദ്ധ മ​റി​യ​ത്തോ​ടു​ള്ള അ​ഗാ​ധ​മാ​യ ഭ​ക്തി​യു​ണ്ടാ​യി​രു​ന്ന ബി​ഷ​പ് ജെ​റോ​മി​ന്‍റെ പി​റ​ന്നാ​ള്‍ മാ​താ​വി​ന്‍റെ പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍​ത്ത​ന്നെ ആ​യ​ത് ദൈ​വീ​ക പ​രി​പാ​ല​ന​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണെ​ന്നും അ​നു​സ്മ​ര​ണ പ്ര​സം​ഗ​ത്തി​ല്‍ ഡോ. ​ബൈ​ജു ജൂ​ലി​യാ​ന്‍ പ​റ​ഞ്ഞു. പി​താ​വി​ന്‍റെ ശ​ക്ത​മാ​യ അ​ഗ്‌​നി​ഷു​ശ്രൂ​ഷ​യു​ടെ അ​ട​യാ​ള​ങ്ങ​ളാ​ണ് ഇ​ന്ന് കൊ​ല്ല​ത്തി​ന്റെ സാ​മൂ​ഹ്യ​മു​ന്നേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ആ​ശു​പ​ത്രി​യു​മെ​ന്നും കൊ​ല്ല​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ല്‍ സ്വ​യം സ​മ​ര്‍​പ്പി​ത​രാ​യ വി​ര​ലി​ലെ​ണ്ണാ​വു​ന്ന വ്യ​ക്തി​ക​ളി​ല്‍ ജെ​റോം പി​താ​വി​ന് മു​ഖ്യ​സ്ഥാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വൈ​ദി​ക​രു​ടെ​യും സി​സ്റ്റേ​ഴ്‌​സി​ന്‍റെയും നൂ​റു​ക​ണ​ക്കി​ന് അ​ല്‍​മാ​യ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ദി​വ്യ​ബ​ലി​യും കേ​ക്ക് മു​റി​ക്ക​ലും ജെ​റോം ബി​ഷ​പിന്‍റെ ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യു​മൊ​ക്കെ​യാ​യി ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ല്‍ തൂ​യം ഇ​ട​വ​ക വി​കാ​രി ഫാ. ​ബോ​സ് ആ​ന്‍റണി, ജ്യോ​തി നി​കേ​ത​ന്‍ കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ.​അ​ഭി​ലാ​ഷ് ഗ്രി​ഗ​റി, ഫാ.ടൈ​റ്റ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Kollam

പു​റ്റിം​ഗ​ല്‍ വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ക്കേ​സ്: വി​ചാ​ര​ണ​യ്ക്ക് ഇ​ട​ക്കാ​ല സ്റ്റേ

​കൊ​ല്ലം : പ​ര​വൂ​ര്‍ പു​റ്റിം​ഗ​ല്‍ ക്ഷേ​ത്ര വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ക്കേ​സി​ന്റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍​ക്ക് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല സ്റ്റേ ​അ​നു​വ​ദി​ച്ചു.

കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലെ വി​ചാ​ര​ണാ ന​ട​പ​ടി​ക​ളാ​ണ് കേ​സി​ല്‍ പ​ബ്ലി​ക് പ്രൊ​സി​ക്യൂ​ട്ട​റെ മാ​റ്റി​യ ന​ട​പ​ടി ചോ​ദ്യം ചെ​യ്തു സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യെ​ത്തു​ട​ര്‍​ന്ന് ത​ട​ഞ്ഞ​ത്.

വ്യ​ക്ത​മാ​യ കാ​ര​ണ​മി​ല്ലാ​തെ പ്രോസി​ക്യൂ​ട്ട​റെ മാ​റ്റി​യെ​ന്ന ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചു​ള്ള ഹ​ര്‍​ജി​യി​ല്‍ മ​റു​പ​ടി ന​ല്‍​കാ​നും തീ​രു​മാ​ന​ത്തി​ന്‍റെ ഫ​യ​ല്‍ ഹാ​ജ​രാ​ക്കാ​നും സ​ര്‍​ക്കാ​രി​നോ​ട് കോ​ട​തി സാ​വ​കാ​ശം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 2016 ഏ​പ്രി​ല്‍ 10ന് ​ന​ട​ന്ന ദു​ര​ന്ത​ത്തി​ല്‍ 112 പേ​ര്‍ മ​ര​ണ​പ്പെ​ടു​ക​യും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ന്‍റെ വി​ചാ​ര​ണ​യാ​ണ് നി​ല​വി​ലെ കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ താ​ത്കാ​ലി​ക​മാ​യി നി​ല​ച്ചി​രി​ക്കു​ന്ന​ത്.

Kollam

മ​ദ്യ​പാ​ന​ത്തെ തു​ട​ര്‍​ന്ന് യു​വാ​വി​നെ ആ​ക്ര​മി​ച്ച പ്ര​തി പിടിയിൽ

കൊ​ല്ലം: ത​ട്ടാ​ര്‍​ക്കോ​ണം വ​ഞ്ചി​മു​ക്കി​ന് സ​മീ​പ​ത്തെ വീ​ട്ടി​ല്‍ മ​ദ്യ​പാ​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ യു​വാ​വി​നെ വെ​ട്ടു​ക​ത്തി കൊ​ണ്ട് മാ​ര​ക​മാ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍.

കൊ​റ്റ​ങ്ക​ര പേ​രൂ​ര്‍ ത​ട്ടാ​ര്‍​ക്കോ​ണം മ​ന​ക്ക​ര മേ​ലൂ​ട്ട് കാ​വ് വ​യ​ലി വീ​ട്ടി​ല്‍ ചി​ത​ല്‍ മ​ണി​ക​ണ്ഠ​ന്‍ എ​ന്ന സാ​ബു (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​റി​നു വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ രാ​ജീ​വും പ്ര​തി​യും രാ​ജീ​വി​ന്‍റെ വീ​ട്ടി​ല്‍ മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും തു​ട​ര്‍​ന്ന് പ്ര​തി അ​ടു​ക്ക​ള​യി​ല്‍​നി​ന്ന് വെ​ട്ടു​ക​ത്തി എ​ടു​ത്ത് രാ​ജീ​വി​നെ പി​ന്തു​ട​ര്‍​ന്ന് മാ​ര​ക​മാ​യി ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

കി​ളി​കൊ​ല്ലൂ​ര്‍ പൊലിസ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യാ​യ സാ​ബു മു​ന്‍​പും നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.

കൊ​ട്ടാ​ര​ക്ക​ര പൊലിസ് സ്റ്റേ​ഷ​നി​ലും ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. പ്ര​തി​യു​ടെ മു​ന്‍​കാ​ല ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ലം പ​രി​ഗ​ണി​ച്ച് കാ​പ്പ ചു​മ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെയ്തു.

 

Kollam

യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച ര​ണ്ടു​പേ​ര്‍ റിമാന്‍റിൽ

കൊ​ല്ലം: മു​ണ്ട​യ്ക്ക​ല്‍, പാ​പ​നാ​ശ​ത്തെ ബാ​ര്‍ ഹോ​ട്ട​ലി​ല്‍ വാ​ക്കു​ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് ര​ണ്ട് യു​വാ​ക്ക​ളെ മാ​ര​ക​മാ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​രെ കൊ​ല്ലം ഈ​സ്റ്റ് പൊലിസ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം താ​മ​ര​ക്കു​ളം പു​ക​യി​ല പ​ണ്ട​ക​ശാ​ല​യി​ല്‍ ഇ​സ​ഹാ​ക്ക് (38), പ​ള്ളി​ത്തോ​ട്ടം എ​ച്ച് ആ​ന്‍​ഡി സി ​കോ​മ്പൗ​ണ്ടി​ല്‍ ഫെ​യ്സ​ല്‍ (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മാ​സം 24ന് ​ഇ​സ​ഹാ​ക്കും ഫെ​യ്സ​ലും മ​റ്റ് ര​ണ്ട് പ്ര​തി​ക​ളും ചേ​ര്‍​ന്ന് പാ​പ​നാ​ശ​ത്തെ ബാ​ര്‍ ഹോ​ട്ട​ലി​ല്‍ മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഫു​ട്ബോ​ള്‍ ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ളു​മാ​യി വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് യു​വാ​ക്ക​ള്‍ പാ​ര്‍​ല​റി​ല്‍​നി​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ പ്ര​തി​ക​ള്‍ ഇ​വ​രെ പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല്ലം ഈ​സ്റ്റ് പൊലി​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ല​ഭ്യ​മാ​യ തെ​ളി​വു​ക​ളും സാ​ക്ഷി​മൊ​ഴി​ക​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് പ്ര​തി​ക​ളാ​യ ഇ​സ​ഹാ​ക്കി​നെ​യും ഫെ​യ്സ​ലി​നെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ര​ഹ​ത്യ​ശ്ര​മം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ ഇ​സ​ഹാ​ക്ക്. ഇ​യാ​ളു​ടെ മു​ന്‍​കാ​ല ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ലം പ​രി​ഗ​ണി​ച്ച് സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യി കാ​പ്പ ചു​മ​ത്താ​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.

 

Kollam

യു​വാ​വി​നെ​യും മാ​താ​വി​നെ​യും ആ​ക്ര​മി​ച്ച കേ​സ്: ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ല്ലം: മു​ന്‍​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ല്‍ വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക​യും യു​വാ​വി​നെ​യും മാ​താ​വി​നെ​യും ക​ല്ലു​കൊ​ണ്ട് ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​രെ കൊ​ല്ലം ഈ​സ്റ്റ് പൊലി​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ഞ്ച​ല്‍, ച​ണ്ണ​പ്പേ​ട്ട, താ​ഴെ മീ​ന്‍​കു​ളം വ​ട​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ സ​ന​ല്‍ (26), കി​ളി​മാ​നൂ​ര്‍, ക​ണ്ണ​ങ്കോ​ട്, കാ​യാ​ട്ടു​കോ​ണം പ​റ​ങ്കി​മാ​വി​ള വീ​ട്ടി​ല്‍ സു​ധീ​ഷ് (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ണ്ട​യ്ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ യു​വാ​വി​നെ​യും മാ​താ​വി​നെ​യു​മാ​ണ് ഇ​വ​ര്‍ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.

കഴിഞ്ഞ ആ​റി​ന് വൈ​കു​ന്നേ​രം 4.30ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മു​ന്‍​വി​രോ​ധം നി​മി​ത്തം യു​വാ​വി​ന്റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി​ക​ള്‍ യു​വാ​വി​നെ​യും മാ​താ​വി​നെ​യും ക​ല്ലു​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. തു​ട​ര്‍​ന്ന് മാ​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ കൊ​ല്ലം ഈ​സ്റ്റ് പൊലിസ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.

 

Kollam

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചയാൾ അ​റ​സ്റ്റി​ല്‍

കൊ​ല്ലം: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. പ​ള്ളി​ത്തോ​ട്ടം എ​ച്ച് ആ​ന്‍​ഡ് സി ​കോ​മ്പൗ​ണ്ടി​ല്‍ ഗാ​ന്ധി ന​ഗ​ര്‍-17​ല്‍ ‍ ഷ​ഹ​നാ​സ് (28) ആ​ണ് പ​ള്ളി​ത്തോ​ട്ടം പൊലിസി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ്ര​തി മു​മ്പും ഭാ​ര്യ​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചി​രു​ന്നു, ഇ​തേ​ത്തു​ട​ര്‍​ന്ന് യു​വ​തി കോ​ട​തി​യു​ടെ സം​ര​ക്ഷ​ണ ഉ​ത്ത​ര​വ് നേ​ടി​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കെ, ക​ഴി​ഞ്ഞ​മാ​സം 31ന് ​പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വ​തി​യെ പ്ര​തി ചീ​ത്ത​വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും യു​വ​തി​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ഷാ​ള്‍ ക​ഴു​ത്തി​നോ​ട് ചേ​ര്‍​ത്ത് വ​ലി​ച്ചു​മു​റു​ക്കി ശ്വാ​സ​ത​ട​സ്സ​മു​ണ്ടാ​ക്കി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് യു​വ​തി പ​ള്ളി​ത്തോ​ട്ടം പൊലിസി​ല്‍ പ​രാ​തി ന​ല്‍​കി. തു​ട​ര്‍​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

പ​ള്ളി​ത്തോ​ട്ടം സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ പ്ര​തി​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ മാ​രാ​യ നി​ര​ഞ്ജ​ന, സു​നി​ല്‍, എ​എ​സ്‌​ഐ പ്ര​ശാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ പൊലിസ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

 

Kollam

സം​സ്ഥാ​ന പൊലിസ് സ്‌​പോ​ര്‍​ട്‌​സ് മീ​റ്റി​ന് അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ച് സി​റ്റി പൊലിസ്

കൊ​ല്ലം: കേ​ര​ള പൊലിസ് 47-ാമ​ത് സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ് അ​ത്‌​ല​റ്റി​ക് മീ​റ്റ് 2026-ന്‍റെ ​പ്ര​ചാ​ര​ണാ​ര്‍​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന ദീ​പ​ശി​ഖാ റാ​ലി​ക്കും മാ​ര​ത്തോ​ണി​നും സി​റ്റി പൊ ലി​സ് സ്വീ​ക​ര​ണം ന​ല്‍​കി. റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഫോ​ഴ്‌​സ് ക​മാ​ന്‍​ഡ​ന്‍റ് ശ​ക്തി സിം​ഗ് ആ​ര്യ ഐ​പി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​സ​ര്‍​ഗോ​ഡ്‌​ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ഈ ​ദീ​പ​ശി​ഖാ മാ​ര​ത്തണ്‍ പ​ര്യ​ട​നം ന​ട​ക്കു​ന്ന​ത്. അ​ഞ്ചി​ന് കാ​സ​ര്‍​ഗോ​ഡ്‌​ നി​ന്ന് ആ​രം​ഭി​ച്ച മാ​ര​ത്തണ്‍ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ സ​മാ​പി​ക്കു​ന്ന​തി​ന്‍റഎ ഭാ​ഗ​മാ​യാ​ണ് കൊ​ല്ലം സി​റ്റി പൊലിസി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്. ഇന്നലെ രാ​വി​ലെ കൊ​ല്ലം ചി​ന്ന​ക്ക​ട​യി​ല്‍​നി​ന്ന് വി. ​പാ​ര്‍​ക്കി​ലേ​ക്ക് വ​ര്‍​ണാ​ഭ​മാ​യ ദീ​പ​ശി​ഖാ റാ​ലി സം​ഘ​ടി​പ്പി​ച്ചു.

സ്‌​കൂ​ള്‍ ബാ​ന്‍​ഡ്, സ്റ്റു​ഡ​ന്‍റ് പൊലി​സ് കേ​ഡ​റ്റു​ക​ള്‍, റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് ടീം, ​സൈ​ക്ലിം​ഗ് ഗ്രൂ​പ്പ് എ​ന്നി​വ​രു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ദീ​പ​ശി​ഖാ റാ​ലി ന​ട​ന്ന​ത്. ദീ​പ​ശി​ഖാ റാ​ലി വി. ​പാ​ര്‍​ക്കി​ല്‍ സ​മാ​പി​ച്ച​തി​നോ​ട​നു​ബ​ന്ധി​ച്ച് ക​ള​രി​പ്പ​യ​റ്റ് പ്ര​ദ​ര്‍​ശ​ന​വും ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​മു​യ​ര്‍​ത്തി​യ ഫ്ലാഷ് മോ​ബു​ക​ളും അ​ര​ങ്ങേ​റി.
ജി​ല്ല​യി​ലെ പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി യാ​ത്ര തി​രി​ച്ച ദീ​പ​ശി​ഖാ റാ​ലി രാ​വി​ലെ 10ഓ​ടെ കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം അ​തി​ര്‍​ത്തി​യാ​യ ക​ട​മ്പാ​ട്ടു​കോ​ണ​ത്ത് തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ പൊലിസി​ന് കൈ​മാ​റി.

പ​രി​പാ​ടി​യി​ല്‍ എം​പി എ​ന്‍.കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍, ഇ​ര​വി​പു​രം എം​എ​ല്‍​എ വി​ഷ്ണു മോ​ഹ​ന്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, പൊലിസ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, കാ​യി​ക​പ്രേ​മി​ക​ള്‍ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള നി​ര​വ​ധിപേ​ര്‍ പ​ങ്കെ​ടു​ത്തു.
കഴിഞ്ഞ ആ​റി​ന് വൈ​കു​ന്നേ​രം 4.30ന് ​കൊ​ല്ലം ബീ​ച്ചി​ല്‍ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​മു​യ​ര്‍​ത്തി സം​ഘ​ടി​പ്പി​ച്ച ‘ബീ​ച്ച് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ്’ സി​റ്റി പൊലി​സ് ക​മ്മിഷ​ണ​ര്‍ ടീം ​പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ വി​ജ​യി​ച്ചി​രു​ന്നു.

കഴിഞ്ഞ ഏ​ഴി​നു രാ​ത്രി ആ​ല​പ്പു​ഴ​യിൽ നി​ന്ന് ഓ​ച്ചി​റ​യി​ലെ​ത്തി​ച്ചേ​ര്‍​ന്ന ദീ​പ​ശി​ഖ​യെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പൊലി​സി​ന്‍റെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ മാ​ര​ത്തോ​ണാ​യി ആ​ന​യി​ച്ച് കൊ​ല്ലം സി​റ്റി, കൊ​ല്ലം റൂ​റ​ല്‍ പൊലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​യു​ക്ത​മാ​യി ഏ​റ്റു​വാ​ങ്ങി.

 

Kollam

പു​സ്ത​ക പ്ര​കാ​ശ​നം

കൊ​ല്ലം: മ​നു മാ​നു​വ​ല്‍ ര​ചി​ച്ച ‘മൊ​ബൈ​ല്‍ ഫോ​ണ്‍: ഉ​ല്പ​ത്തി​യും പ​രി​ണാ​മ​വും' എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. ബി​ഷ​പ് ബെ​ന്‍​സി​ഗ​ര്‍ കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ഷാ​നി ഫ്രാ​ന്‍​സി​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ​സി​സ്റ്റ​ര്‍ ഡോ. ആ​ന്‍​സി ജോ​സ​ഫി​നു ന​ല്‍​കി പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം കോ​-ഓര്‍​ഡി​നേ​റ്റ​റു​മാ​യ പ്രി​ന്‍​സ് ക്രി​സ്റ്റ​ഫ​റും കോ​ള​ജി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Kollam

കൊ​ട്ടി​യം മൈ​ത്രി നെ​ടു​മ്പ​ന ഗാ​ന്ധി​ഭ​വ​ന്‍ സ്‌​നേ​ഹാ​ല​യ​ത്തി​ന് ഫ്രീ​സ​ര്‍ ന​ല്‍​കി

കൊ​ല്ലം: നെ​ടു​മ്പ​ന ഗാ​ന്ധി​ഭ​വ​ന്‍ സ്‌​നേ​ഹാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​പ​രി​ച​ര​ണ​ത്തി​നും ക്ഷേ​മ​ത്തി​നു​മാ​യി കൊ​ട്ടി​യം മൈ​ത്രി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ധു​നി​ക ഫ്രീ​സ​ര്‍ റ​ഫ്രി​ജ​റേ​റ്റ​ര്‍ ന​ല്‍​കി. മ​രു​ന്നു​ക​ളും ആ​രോ​ഗ്യ​പ​രി​ച​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ളും സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന് ഫ്രീ​സ​ര്‍ ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും.

കൊ​ട്ടി​യ​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും വി​വി​ധ ജ​ന​കീ​യ പ്ര​ശ്‌​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന സം​ഘ​ട​ന​യു​ടെ കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച കൂ​ടി​യാ​ണി​ത്. മൈ​ത്രി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് കൊ​ട്ടി​യം താ​ഹ കു​ഞ്ഞ്, സ്‌​നേ​ഹാ​ല​യം ഡ​യ​റ​ക്ട​ര്‍ പ്ര​സ​ന്ന രാ​മ​ച​ന്ദ്ര​ന് ഫ്രീ​സ​ര്‍ കൈ​മാ​റി.

വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു സൂ​ര്യ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൈ​ത്രി സം​ഘ​ട​ന സെ​ക്ര​ട്ട​റി പ്ര​കാ​ശ്, ബ്ര​ഹ്‌​മോ​സ് റി​ട്ട​യേ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​സ്. മു​ഹ​മ്മ​ദ് സു​ഹൈ​ല്‍, മൈ​ത്രി ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്തോ​ഷ് കു​മാ​ര്‍, അ​സ​ര്‍ ബ്രൈ​റ്റ്, സ്‌​നേ​ഹാ​ല​യം സ്റ്റാ​ഫ് അ​ഞ്ജു​ഷ എ​ന്നി​വ​ര്‍ പ്ര​സംഗി​ച്ചു.

Kollam

അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ളി​ല്‍ മെ​റി​റ്റ് ഡേ ​ന​ട​ന്നു

അ​ഞ്ച​ല്‍ : സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ളി​ല്‍ ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ര്‍​ഷം 10, 12 ക്ലാ​സു​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി മെ​റി​റ്റ് ഡേ ​ആ​ഘോ​ഷം ന​ട​ന്നു. അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ ഉദ്ഘാടനം ചെയ്തു. പ്രി​ന്‍​സി​പ്പ​ല്‍ മേ​രി പോ​ത്ത​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബോ​വ​സ് മാ​ത്യു, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. മാ​ത്യു, അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്‌ടര്‍ പി​ടി. ആ​ന്‍റണി, പ്രോ​ഗ്രാം കോ - ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആർ.റാ​ണി, സ്‌​കൂ​ള്‍ പ്രി​ഫെ​ക്‌ട് ആർ.അ​നി​രു​ദ്ധ്്‍, സ്പീ​ക്ക​ര്‍ പാ​ര്‍​വ​തി എ​സ്. അ​ജ​യ​ന്‍, വൈ​സ് പ്രി​ഫെ​ക്‌ട് ബി. ​അ​ഭി​ല​ക്ഷ്മി, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ക്രി​സ്റ്റീ​ന സാ​ജ​ന്‍ പ​ണി​ക്ക​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്‌​കൂ​ള്‍ ന​ല്ല​പാ​ഠ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​റ​ന്മു​ള​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്ത ഓ​ണ​ക്കി​റ്റി​ന് അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ ന​ന്ദി പ​റ​ഞ്ഞു.

Kollam

ഭാര്യയെ മർദിച്ചയാൾ അ​റ​സ്റ്റി​ല്‍

ചാ​ത്ത​ന്നൂ​ര്‍: ഭ​ര്‍​ത്താ​വി​ന്‍റെ മ​ര്‍​ദ​നം സ​ഹി​ക്കാ​നാ​വാ​തെ ചാ​ത്ത​ന്നൂ​ര്‍ പൊലിസ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഭാ​ര്യ​യ്ക്ക് പി​ന്നാ​ലെ എ​ത്തി​യ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ലാ​യി. തി​രു​വ​ന​ന്ത​പു​രം കോ​രാ​ണി കെ.​കെ. ഭ​വ​നി​ല്‍ സ​ന​ല്‍ കു​മാ​ര്‍ (51)ആ​ണ് ചാ​ത്ത​ന്നൂ​ര്‍ പൊലിസി​ന്‍റെ പി​ടി​യി​ലാ​യ​ത്.

സ​ന​ല്‍ കു​മാ​റി​നെ​തി​രെ പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ ഭാ​ര്യ​യ്ക്ക് പി​ന്നാ​ലെ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ സ​ന​ല്‍ കു​മാ​റും ചാ​ത്ത​ന്നൂ​ര്‍ പൊലിസ് സ്റ്റേ​ഷ​നി​ലെ​ത്തി.സ​ന​ലി​ന്‍റെ അ​സ്വാ​ഭാ​വി​ക പെ​രു​മാ​റ്റം ക​ണ്ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പോ​ക്ക​റ്റി​ല്‍​നി​ന്ന് എം​ഡി​എം​എ പി​ടി​കൂ​ടി. ക​ത്തി​യും ക​ണ്ടെ​ടു​ത്തു.


ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് സ​ന​ല്‍​കു​മാ​റും ഭാ​ര്യ​യും ചാ​ത്ത​ന്നൂ​രി​ല്‍ എ​ത്തി​യ​ത്. ച​ട​ങ്ങു​ക​ള്‍​ക്ക് ശേ​ഷം ദ​മ്പ​തി​ക​ള്‍ ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി. സ​ന​ല്‍​കു​മാ​ര്‍ ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു.പ​രാ​തി ന​ല്‍​കാ​നാ​യി ഭാ​ര്യ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ചാ​ത്ത​ന്നൂ​ര്‍ പൊ​ലിസ് സ്റ്റേ​ഷ​നി​ലേ​ക്ക് തി​രി​ച്ചു.


ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ഭാ​ര്യ​യെ പി​ന്തു​ട​ര്‍​ന്ന് സ​ന​ല്‍​കു​മാ​റും സ്റ്റേ​ഷ​നി​ലെ​ത്തി.അ​ക്ര​മാ​സ​ക്ത​നാ​യ സ​ന​ല്‍​കു​മാ​റി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യാ​ണ് പൊ​ലിസ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒ​രു ഗ്രാ​മി​ലേ​റെ എം​ഡി​എം​എ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പൊ​ലിസ് അ​റി​യി​ച്ചു.എം​ഡി​എം​എ​യു​മാ​യി സ്റ്റേ​ഷ​നി​ല്‍ വ​ന്ന് ക​യ​റി പി​ടി​യി​ലാ​യ പ്ര​തി​യു​ടെ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് ചാ​ത്ത​ന്നൂ​ര്‍ പൊ​ലിസ് അ​റി​യി​ച്ചു.

 

Kollam

തെ​രു​വു​നായക​ള്‍ റോ​ഡു​ക​ൾ കൈ​യേ​റു​ന്നു

കൊ​ല്ലം : ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളിൽ തെരുവുനായ ശല്യം രൂക്ഷം. ക​ഴി​ഞ്ഞ ദി​വ​സം ഉ​ളി​യ​ക്കോ​വി​ല്‍- നാ​യേ​ഴ്സ് റോ​ഡി​ല്‍ ആ​റു​പേ​രെ​യാ​ണ് തെ​രു​വു​നാ​യ ക​ടി​ച്ച​ത്. ഉ​ളി​യ​ക്കോ​വി​ല്‍ ക​ണ്ണ​മ​ത്ത് ക്ഷേ​ത്ര​ത്തി​ല്‍ തൊ​ഴാ​നെ​ത്തി​യ നാ​ലു​പേ​രെ നാ​യ ക​ടി​ച്ചു. ഇ​തേ നാ​യ കാ​വ​ടി​പ്പു​റം ഷാ​പ്പി​നു സ​മീ​പ​ത്തെ​ത്തി ര​ണ്ടു​പേ​രെ ക​ടി​ച്ചു. ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്കേ​റ്റു.

അ​ക്ര​മ​കാ​രി​യാ​യ നാ​യ​യെ പി​ന്നീ​ട് കൗ​ണ്‍​സി​ല​ര്‍ ടി.​ആ​ര്‍. അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ര്‍​പറേ​ഷ​ന്‍ ഡോ​ഗ് കാ​ച്ച​ര്‍​മാ​രെ​ത്തി പി​ടി​കൂ​ടി. നി​രീ​ക്ഷ​ണ​ത്തി​നാ​യി ഇ​തി​നെ അ​ഞ്ചാ​ലും​മൂ​ട്ടി​ലെ എ​ബി​സി സെ​ന്‍ററി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

തേ​വ​ള്ളി മാ​ര്‍​ക്ക​റ്റ് പ​രി​സ​ര​ത്ത് നാ​യ​ശ​ല്യം രൂ​ക്ഷ​മാ​ണ്. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ന​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്. മാ​ര്‍​ക്ക​റ്റ് അ​ടു​ത്താ​യ​തി​നാ​ല്‍ നാ​യകള്‍ റോ​ഡ​രി​കി​ല്‍ കൂ​ട്ട​മാ​യി കി​ട​ക്കു​ക​യാ​ണ് പ​തി​വ്. ക​ഴി​ഞ്ഞ​യാ​ഴ്ച വൈ​ദ്യ ഫ്ലാറ്റി​ലേ​ക്കു​ള്ള റോ​ഡി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ നാ​യ ക​ടി​ച്ചി​രു​ന്നു. ക​ടി​ച്ച നാ​യ​യെ പി​ടി​ച്ചു​കൊ​ണ്ടു​പോ​യി. എ​ന്നാ​ല്‍ നാ​ട്ടു​കാ​ര്‍ ഇ​പ്പോ​ഴും ഭീ​തി​യി​ലാ​ണ്. മാ​ര്‍​ക്ക​റ്റി​ല്‍ അ​റ​വു​ശാ​ല പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ലാ​ണ് നാ​യ്ക്ക​ള്‍ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. രാ​ത്രി​യി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്.

മൈ​താ​ന​ങ്ങ​ളി​ലേ​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും സ്ഥി​തി സ​മാ​ന​മാ​ണ്. പ്ര​ഭാ​ത​സ​വാ​രി​ക്കും വ്യാ​യാ​മ​ത്തി​നാ​യി ദി​വ​സേ​ന ഒ​ട്ടേ​റെ ആ​ളു​ക​ളാ​ണ് ആ​ശ്രാ​മം മൈ​താ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്.

സ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ മൈ​താ​ന​ത്തെ കാ​ടു​പി​ടി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ളും അ​റ​വു​മാ​ലി​ന്യ​വും കൊ​ണ്ടി​ടു​ന്ന​തു​മൂ​ലം ഇ​വി​ടം നാ​യകളു​ടെ​ വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.രാ​ത്രി​യാ​യാ​ല്‍ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​യ​റാ​നാ​കി​ല്ല. ചി​ന്ന​ക്ക​ട, കോ​ണ്‍​വെ​ന്‍റ് ജം​ഗ്ഷ​ന്‍, ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​ന്‍ തു​ട​ങ്ങി ന​ഗ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും ന​ട​പ്പാ​ത​യും ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ങ്ങ​ളും നാ​യകളുടെ താ​വ​ള​മാ​യി മാ​റു​ക​യാ​ണ്.

Kollam

വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു

കൊ​ട്ടി​യം: കോ​ണ്‍​ഗ്ര​സ് കൊ​ട്ടി​യം ഈ​സ്റ്റ് മ​ണ്ഡ​ലം മൂ​ന്നാം വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു. എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തി​യ ത​ല​മു​റ​യി​ലെ കു​ട്ടി​ക​ള്‍ തൊ​ഴി​ല്‍ അ​ന്വേ​ഷ​ക​രാ​യി മാ​റാ​തെ തൊ​ഴി​ല്‍ ദാ​താക്ക​ളാ​യി മാ​റ​ണ​മെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​യ്സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഫ​യ്‌​സ​ല്‍ കു​ള​പ്പാ​ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ​ജി സാ​മു​വ​ല്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ കെ.ഷെ​രീ​ഫ്, ജ​യ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​ങ്ങ​ളാ​യ പ്ലാ​ക്കാ​ട് ടി​ങ്കു, ഡൈ​നീ​ഷ്യ റോ​യ്സ​ണ്‍, അ​നി​ല്‍ മൈ​ക്കി​ള്‍, സു​ദ​ര്‍​ശ​ന​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷാ​ജി ലു​ക്കോ​സ്, ബി​ന്ദു ധ​ര്‍​മ​ന്‍ , ഫ്ര​ഡി​ന​ന്‍റ്, ജോ​ണ്‍​സ​ന്‍, അ​ബ്ദു​ള്‍ ജ​ബാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Kollam

ജാ​പ്പ​നീ​സ് റോ​ബോ​ക്കോ​ണി​ല്‍ തി​ള​ങ്ങി അ​മൃ​ത​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍


കൊ​ല്ലം: ജ​പ്പാ​നി​ലെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ് ടോ​ക്കി​യോ​യി​ല്‍ ന​ട​ന്ന 36-ാമ​ത് ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ഡി​സൈ​ന്‍ കോ​ണ്ടെ​സ്റ്റ് റോ​ബോ​ക്കോ​ണ്‍ 2026 മ​ത്സ​ര​ത്തി​ല്‍ അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം അ​മൃ​ത​പു​രി കാ​മ്പ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മി​ക​ച്ച വി​ജ​യം.

ഇ​ല​ക്‌ട്രോണി​ക്‌​സ് ആ​ൻഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട ടീ​മു​ക​ള്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളും മി​ക​ച്ച ഡി​സൈ​നു​ള്ള പു​ര​സ്‌​കാ​ര​വും സ്വ​ന്ത​മാ​ക്കി. അ​മൃ​ത​യി​ല്‍​നി​ന്നു​ള്ള ഫൈ​ന​ല്‍ ഇ​യ​ര്‍ ഇ​സി​ഇ വി​ദ്യാ​ര്‍​ഥി കെ. ​കാ​ര്‍​ത്തി​ക് ന​യി​ച്ച ടീം ​ഒ​ന്നാം സ​മ്മാ​ന​വും തേ​ര്‍​ഡ് ഇ​യ​ര്‍ ഇ​സി​ഇ വി​ദ്യാ​ര്‍​ഥി ജെ. ​ആ​ര്‍. പ്ര​സ​ന്ന ഹ​രി​വീ​രേ​ഷ് ന​യി​ച്ച ടീം ​ര​ണ്ടാം സ​മ്മാ​ന​വും ഫൈ​ന​ല്‍ ഇ​യ​ര്‍ ഇ​സി​ഇ വി​ദ്യാ​ര്‍​ഥി കോ​ശി പ്ര​ശാ​ന്ത് ന​യി​ച്ച ടീം ​മി​ക​ച്ച ഡി​സൈ​നു​ള്ള പു​ര​സ്‌​കാ​ര​വും നേ​ടി. അ​മൃ​ത​പു​രി കാ​മ്പ​സി​ലെ ഇ ​സി ഇ ​വി​ഭാ​ഗം​പ്രെ​ഫ​സ​റും ഹ​ട്ട് ലാ​ബ്‌​സ് ഡ​യ​റ​ക്‌ടറു​മാ​യ പ്ര​ഫ. രാ​ജേ​ഷ് ക​ണ്ണ​ന്‍ മേ​ഘ​ലിം​ഗ​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്.

 

Kollam

ക്ഷ​യരോ​ഗ നി​ര്‍​മാ​ര്‍​ജ​നം: നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ന് സ്വ​ര്‍​ണ മെ​ഡ​ല്‍

ച​വ​റ : ക്ഷ​യരോ​ഗ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന് ജി​ല്ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച വ​ച്ച നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്ത് സ്വ​ര്‍​ണ മെ​ഡ​ലി​ന് അ​ര്‍​ഹ​മാ​യി. മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യി​ല്‍ നി​ന്ന് നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ശി​വ​ലാ​ല്‍ സ്വ​ര്‍​ണ മെ​ഡ​ല്‍ ഏ​റ്റു​വാ​ങ്ങി.ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ യ​മു​ന, നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ.​എ​സ്. അ​നി​ലാ മേ​രി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജ​യി​ന്‍ ജോ​ണി, ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെക്​ടർ ഷെ​മീ​മ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Kollam

വാ​ന​ര​ക്കൂ​ട്ടം നാ​ട്ടി​ലി​റ​ങ്ങി; നാ​ട്ടു​കാ​ര്‍ ദുരിതത്തിൽ

കൊ​ല്ലം : വാ​ന​ര​ന്മാ​ര്‍ നാ​ട്ടി​ലി​റ​ങ്ങി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​യി. നാ​ട്ടി​ലി​റ​ങ്ങി വാ​ഴ​ക്കു​ല, മാ​ങ്ങ, ച​ക്ക തു​ട​ങ്ങി​യ​വ എ​ല്ലാം പ​റി​ച്ചെ​ടു​ക്കു​ന്നു. പ​റ​മ്പു​ക​ളെ​ല്ലാം വാ​ന​രന്മാ​ര്‍ കാ​ലി​യാ​ക്കു​ന്നു. വാ​ന​ര​പ്പ​ട ഒ​ന്നും ബാ​ക്കി​വ​യ്ക്കി​ല്ല. കൃ​ഷി​ക​ളെ​ല്ലാം കാ​ലി​യാ​ക്കു​ന്നു.

ക​ത​ക്, ജ​നാ​ല എ​ന്നി​വ തു​റ​ന്നി​ട്ടാ​ല്‍ അ​ടു​ക്ക​ള​യി​ല്‍ ക​യ​റി ആ​ഹാ​ര സാ​ധ​ന​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി സ്ഥ​ലം വി​ടും.തെ​ങ്ങി​ല്‍ നി​ന്നു വെ​ള്ള​യ്ക്ക പോ​ലും പ​റി​ച്ചെ​റി​യു​ന്നു. ഏ​താ​നും വ​ര്‍​ഷം മു​ന്‍​പു​വ​രെ മ​ല​മേ​ല്‍ പാ​റ​യി​ല്‍ മാ​ത്ര​മാ​യി​രു​ന്നു വാ​ന​ര​ന്‍​മാ​ര്‍ ത​മ്പ​ടി​ച്ചി​രു​ന്ന​ത്. പെ​റ്റു​പെ​രു​കി​യ​തോ​ടെ തീ​റ്റ തി​ക​യാ​താ​യി. ഇ​പ്പോ​ള്‍ അ​വ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലി​റ​ങ്ങു​ക​യാ​ണ്. ത​ടി​ക്കാ​ട്, ത​ണ്ണി​ച്ചാ​ല്‍, അ​റ​യ്ക്ക​ല്‍, വാ​ള​കം, പെ​രു​മ​ണ്ണൂ​ര്‍, ഇ​ട​യം, മ​ര​ങ്ങാ​ട്ടു​കോ​ണം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം കു​ര​ങ്ങു​ക​ള്‍ പ​തി​വു കാ​ഴ്ച​യാ​യി.

ഒ​റ്റ​യ്ക്കും കൂ​ട്ട​മാ​യും സ​ഞ്ച​രി​ക്കു​ന്ന വാ​ന​ര​ക്കൂ​ട്ട​ത്തെ തു​ര​ത്തി​യോ​ടി​ക്കു​ക എ​ളു​പ്പ​മ​ല്ല. അ​ബ​ദ്ധ​ത്തി​ല്‍ മു​ന്നി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​പ​ദ്ര​വി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കു​ട്ടി​ക​ളെ വീ​ടി​നു പു​റ​ത്തു​വി​ടാ​നും നാ​ട്ടു​കാ​ര്‍ ഭ​യ​ക്കു​ന്നു. ഉ​പ​ദ്ര​വ​കാ​രി​യാ​യ വാ​ന​ര​ന്മാ​രെ ഉ​പ​ദ്ര​വി​ക്കു​ക​യോ കൊ​ല്ലു​ക​യോ ചെ​യ്താ​ല്‍ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ക്കും. നാ​ട്ടു​കാ​ര്‍ ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത നി​സ​ഹാ​യാ​വ​സ്ഥ​യി​ലാ​ണ്.

മ​ല​മേ​ല്‍ പാ​റ​യി​ലെ വാ​ന​ര​ന്മാ​ര്‍​ക്ക് തീ​റ്റ ന​ല്‍​കാ​ന്‍ ഇ​ട​മു​ള​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ത​യാ​റാ​ക്കി​യെ​ങ്കി​ലും ന​ട​പ്പാ​ക്കി​യി​ല്ല. നാ​ട്ടു​കാ​ര്‍​ക്ക് ഉ​പ​ദ്ര​വ​മാ​യി നാ​ട്ടി​ല്‍ മേ​ഞ്ഞു ന​ട​ക്കു​ന്ന വാ​ന​ര​ക്കൂട്ട​ത്തെ പി​ടി​കൂ​ടി ഉ​ള്‍​ക്കാ​ട്ടി​ല്‍ വി​ടു​ക​മാ​ത്ര​മാ​കും ഏ​ക പോം​വ​ഴി. ഇ​തി​നാ​യി വ​നംവ​കു​പ്പാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കേ​ണ്ട​ത്.

 

Kollam

ഭാ​ര​തീ​യ സം​സ്‌​കാ​ര​ത്തി​ന്‍റെ ആ​ത്മീ​യ പാ​ര​മ്പ​ര്യം നി​ല​നി​ര്‍​ത്തി​യ ഗു​രു​വ​ര്യ​നാ​യി​രു​ന്നു ബി​ഷ​പ് ജെ​റോം: മോ​ണ്‍.ഡോ. ​ബൈ​ജു ജൂ​ലി​യാ​ന്‍

കൊ​ല്ലം: ഭാ​ര​തീ​യ സം​സ്‌​കാ​ര​ത്തി​ന്‍റെ ആ​ത്മീ​യ പാ​ര​മ്പ​ര്യം നി​ല​നി​ര്‍​ത്തി​യ വ്യ​ക്തി​ത്വ​മാ​ണ് ബി​ഷ​പ് ജെ​റോം മ​രി​യ ഫെ​ര്‍​ണാ​ണ്ട​സി​ന്‍റേ​തെ​ന്ന് കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍. ഡോ. ബൈ​ജു ജൂ​ലി​യാ​ന്‍.

ആ ​പാ​ര​മ്പ​ര്യം നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ടു​ത​ന്നെ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും മാ​താ​പി​താ​ക്ക​ളു​മാ​യി ന​ല്ല ബ​ന്ധ​മു​ള്ള ചെ​റി​യൊ​രു ഗു​രു​കു​ലം സ്ഥാ​പി​ക്കു​ക​യു​ണ്ടാ​യി.അ​താ​ണ് ഇ​ന്ന് മൂ​വാ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന ട്രി​നി​റ്റി ലൈ​സി​യം എ​ന്ന മി​ക​ച്ച വി​ദ്യാ​ല​യ​മാ​യി മാ​റി​യ​തെ​ന്നും മോ​ണ്‍. ബൈ​ജു ജൂ​ലി​യ​ാന്‍ പ​റ​ഞ്ഞു.

ദൈ​വ​ദാ​സ​ന്‍ ബി​ഷ​പ് ജെ​റോം മ​രി​യ ഫെ​ര്‍​ണാ​ണ്ട​സി​ന്‍റെ 125-ാം പി​റ​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ട്രി​നി​റ്റി ലൈ​സി​യം സ്‌​കൂ​ളി​ല്‍ ന​ട​ന്ന ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. ജാ​ക്‌​സ​ന്‍ ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ രൂ​പ​ത അ​സോ​സി​യേ​റ്റ് പിആ​ര്‍ഒ ​ജോ​ര്‍​ജ് എ​ഫ്. സേ​വ്യ​ര്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ലീ​ന ജോ​സ​ഫ്, അ​ധ്യാ​പ​ക​രാ​യ നി​ഷ ആ​ന്‍റണി, ദി​വ്യ ബി​ജു, എസ്.ജ്യോ​തി, പി. ആ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Kollam

എ​ട്ടു​നോ​ന്പ് പെ​രു​ന്നാ​ൾ സ​മാ​പ​നം ഇ​ന്ന്


കു​ണ്ട​റ : ആ​റു​മു​റി​ക്ക​ട സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ലെ എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ള്‍ ഇ​ന്ന് സ​മാ​പി​ക്കും.ഇ​ന്ന​ലെ വൈ​കുന്നേരം 6.30ന് ​വിശുദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സൂ​നോ​റോ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ റാ​സ​യും സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് രാ​വി​ലെ 7.30ന് ​വിശുദ്ധ അ​ഞ്ചി​ന്മേല്‍ കു​ര്‍​ബാ​ന​യും സ​ന്ധ്യ​യ്ക്ക് 6.30ന് ​അ​റോ​റ എ​ന്ന പേ​രി​ല്‍ ന​ട​ക്കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി ഇ​ട​വ​ക വി​കാ​രി ഫാ. ​ബേ​സി​ല്‍ ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്‌ടര്‍ ആ​നി ജൂ​ല തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​ങ്ക​മാ​ലി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഗ​ബ്രി​യേ​ല്‍ മോ​ര്‍ ഗ്രീ​ഗോ​റി​യോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​ട​വ​ക​യി​ലെ മു​ന്‍ ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​ക്കും. യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍​സെ​ക്ര​ട്ട​റി അ​ല​ന്‍ റെ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് ഫി​ലി​പ്പ്, ട്ര​സ്റ്റി സ​ജി​ന്‍ മാ​ത്യു, യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍ അ​ഖി​ല മ​ല​ങ്ക​ര അ​ല്‍​മാ​യ വൈ​സ് പ്ര​സി​ഡ​ന്റ ജ​യ​സ് ജോ​ണ്‍, ഇ​ട​വ​ക ട്ര​സ്റ്റി സ​ന്തോ​ഷ് പി ​ജോ​ര്‍​ജ്, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.തു​ട​ര്‍​ന്ന് ക്രി​സ്ത്യ​ന്‍ ഭ​ജ​ന്‍, ക്രി​സ്ത്യ​ന്‍ ഗ്രൂ​പ്പ് ഡാ​ന്‍​സ്, മ്യൂ​സി​ക്ക​ല്‍ ഡ്രാ​മ, നി​ഴ​ല്‍ നാ​ട​കം ന​സ്രാ​യ​ന്‍ എ​ന്നി​വ​യും ന​ട​ക്കും.

 

Kollam

മ​ന​സു​നി​റ​ച്ച് വ​ന്ദേ ഭാ​ര​ത് യാ​ത്ര; ഇ​ഞ്ച​വി​ള വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അ​മ്മ​മാ​ര്‍​ക്ക് സ്വ​പ്ന​സാ​ഫ​ല്യം

കൊ​ല്ലം: നാ​ലു ചു​വ​രു​ക​ള്‍​ക്കു​ള്ളി​ല്‍ ഒ​തു​ങ്ങി​പ്പോ​യ ജീ​വി​ത​ത്തി​ല്‍​നി​ന്ന് സ്വ​പ്ന​ങ്ങ​ളു​ടെ ചി​റ​കി​ലേ​റി വ​ന്ദേഭാ​ര​ത് എ​ക്‌​സ്പ്ര​സി​ന്‍റെ വേ​ഗ​ത്തി​ലേ​ക്ക്. അ​വി​ടെ​നി​ന്ന് കൊ​ച്ചി​യു​ടെ മ​നോ​ഹ​ര​മാ​യ കാ​യ​ല്‍​ക്കാ​ഴ്ച​ക​ളി​ലേ​ക്കും സ്‌​നേ​ഹ​സൗ​ഹൃ​ദ​ങ്ങ​ളു​ടെ പു​തു​ലോ​ക​ത്തി​ലേ​ക്കും ഒ​രു യാ​ത്ര.

ഇ​ഞ്ച​വി​ള സ​ര്‍​ക്കാ​ര്‍ വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അ​മ്മ​മാ​ര്‍​ക്ക് ഇ​ത് കേ​വ​ല​മൊ​രു വി​നോ​ദ​യാ​ത്ര​യാ​യി​രു​ന്നി​ല്ല, കാ​ല​ങ്ങ​ളാ​യി മ​ന​സി​ല്‍ സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്ന ഒ​രു വ​ലി​യ ആ​ഗ്ര​ഹ​ത്തി​ന്‍റെ സാ​ക്ഷാ​ത്കാ​ര​വും ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ഓ​ര്‍​മ​ക​ളു​ടെ സ​മ്മാ​ന​വു​മാ​യി​രു​ന്നു.

ഓ​ണ​ക്കാ​ല​ത്ത് സ്‌​നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെയും നി​റ​വി​ല്‍, കൊ​ല്ലം ഡി​സ്ട്രി​ക്ട് വി​മ​ന്‍​സ് കൗ​ണ്‍​സി​ലും വൈ​സ് മെ​ന്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലും സം​യു​ക്ത​മാ​യാ​ണ് അ​മ്മ​മാ​ര്‍​ക്കാ​യി ഈ ​അ​പൂ​ര്‍​വ സൗ​ഹൃ​ദ​യാ​ത്ര ഒ​രു​ക്കി​യ​ത്.


‘അ​മ്മ​മാ​ര്‍​ക്കൊ​പ്പം ഒ​രു പ​ക​ല്‍' എ​ന്ന പേ​രി​ല്‍ ന​ഗ​ര​ക്കാ​ഴ്ച​ക​ള്‍ കാ​ണാ​നും സി​നി​മ ആ​സ്വ​ദി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി. തു​ട​ര്‍​ന്ന് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്ന അ​വ​രു​ടെ ആ​ഗ്ര​ഹ​വും സ​ഫ​ല​മാ​ക്കി.

രാ​വി​ലെ 5.50ന് ​കൊ​ല്ലം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​ന​ട​ന്ന ച​ട​ങ്ങി​ല്‍ ഡി​സ്ട്രി​ക്‌ട് വി​മ​ന്‍​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ക​ള​ക്‌ടര്‍ ആ​നി ജൂ​ല തോ​മ​സ് യാ​ത്ര ഫ്ലാഗ് ഓ​ഫ് ചെ​യ്തു.

 

Kollam

ക​ഞ്ചാ​വു​മാ​യി നാ​ലം​ഗ സം​ഘം പി​ടി​യി​ൽ

കോ​വ​ളം: ഒ​ഡി​ഷ​യി​ൽ നി​ന്നെ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി ഓ​ട്ടോ റി​ക്ഷ​യി​ൽ സ​ഞ്ച​രി​ച്ച നാ​ലം​ഗ സം​ഘ​ത്തെ സി​റ്റി ഡാ​ൻ​സാ​ഫ് സം​ഘം വി​ഴി​ഞ്ഞം ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി​ക്ക് സ​മീ​പം ബൈ​പാ​സി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു പ​രി​ശോ​ധ​ന ന​ട​ത്തി പി​ടി​കൂ​ടി.

ബീ​മാ​പ്പ​ള്ളി പു​തു​വ​ൽ പു​ര​യി​ട​ത്തി​ൽ നൗ​ഷാ​ദ് (40), മ​ണ​ക്കാ​ടു​നി​ന്നു തി​രു​വ​ല്ലം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ജാ​ന​കി ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​നു പു​റ​കു​വ​ശ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഷ​ഫീ​ഖ് (51), ബീ​മാ​പ്പ​ള്ളി പു​തു​വ​ൽ പു​ര​യി​ട​ത്തി​ൽ സൈ​താ​ലി (33) മാ​ണി​ക്യ​വി​ളാ​കം പു​തു​വ​ൽ പു​ര​യി​ട​ത്തി​ൽ സു​ൽ​ഫി​ക്ക​ർ (37) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ​യും 3.5 കി​ലോ ക​ഞ്ചാ​വും ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​ച്ചെ​ടു​ത്തു.

നാ​ർ​ക്കോ​ട്ടി​ക് വി​ഭാ​ഗം എ ​സി​പി ഗോ​പ​കു​മാ​റി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​വ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ ടെ ​ബൈ​പാ​സി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു പ​രി​ശോ​ധ​ന ന​ട​ത്തി ക​ഞ്ചാ​വ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ളി​ൽ മൂ​ന്നു പേ​ർ ഒ​ഡീ​ഷ​യി​ൽ​നി​ന്നു വി​ല​യ്ക്കു വാ​ങ്ങി​യ ക​ഞ്ചാ​വു​മാ​യി ബ​സി​ൽ ത​മി​ഴ്നാ​ട് വ​ഴി ക​ളി​യി​ക്ക​വി​ള​യി​ൽ എ​ത്തി​യ ശേ​ഷം പ്ര​തി​ക​ളി​ലൊ​രാ​ളും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ സു​ൽ​ഫി​ക്ക​റി​ന്‍റെ ഓ​ട്ടോ വി​ളി​ച്ചു വ​രു​ത്തി അ​തി​ൽ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു വ​രു​ന്പോ​ഴാ യി​രു​ന്നു ഡാ​ൻ​സാ​ഫി​ന്‍റെ പി​ടി​യി​ൽ ആ​യ​തെ​ന്നു തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ വി​ഴി​ഞ്ഞം സി​ഐ ഹേ​മ​ന്ദ് കു​മാ​ർ പ​റ​ഞ്ഞു.

Pathanamthitta

കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം: കാ​ര്‍​ഷി​ക മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ല്‍

പ​ത്ത​നം​തി​ട്ട: വേ​ന​ലി​ന് സ​മാ​ന​മാ​യ ക​ടു​ത്ത ചൂ​ടും മ​ഴ​യു​ടെ​അ​ഭാ​വ​വും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​യെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ല്‍ ഇ​റ​ക്കി​യ കൃ​ഷി​ക​ള്‍ ഭൂ​രി​ഭാ​ഗ​വും മ​ഴ ല​ഭി​ക്കാ​തെ ഉ​ണ​ങ്ങി ന​ശി​ച്ചു. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ലെ അ​സ​ഹ്യ​മാ​യ ചൂ​ടി​നൊ​പ്പം രാ​ത്രി​യി​ലും താ​പ​നി​ല ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന​ത് കാ​ര്‍​ഷി​ക വി​ള​ക​ളെ​യും ക​ര്‍​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ളെ​യും ക​രി​ക്കു​ക​യാ​ണ്.
ചൂ​ടു​വ​ര്‍​ധി​ച്ച​തോ​ടെ ചെ​ടി​ക​ളി​ലും വി​ള​ക​ളി​ലും വി​വി​ധ​ത​രം രോ​ഗ​ബാ​ധ​ക​ളു​ടെ തീ​വ്ര​ത​യും ഇ​ര​ട്ടി​യാ​യി​ട്ടു​ണ്ട്. പ​ന്ത​ളം, തി​രു​വ​ല്ല പ്ര​ദേ​ശ​ങ്ങ​ളി​ലെ നെ​ല്‍​കൃ​ഷി​യെ​യും കോ​ഴ​ഞ്ചേ​രി, റാ​ന്നി, മ​ല്ല​പ്പ​ള്ളി മേ​ഖ​ല​ക​ളി​ലെ കി​ഴ​ങ്ങു​വ​ർ​ഗ കൃ​ഷി​ക​ളെ​യും വ​ര​ള്‍​ച്ച സാ​ര​മാ​യി ബാ​ധി​ച്ചു. ജി​ല്ല​യു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​മാ​യ റ​ബ​ര്‍​മേ​ഖ​ല​യും ത​ള​ര്‍​ച്ച​യി​ലാ​ണ്.

ക​ടു​ത്ത ചൂ​ടു​മൂ​ലം റ​ബ​ര്‍ മ​ര​ങ്ങ​ള്‍ ഇ​ല​പൊ​ഴി​ക്കു​ക​യും പാ​ല്‍ ഉ​ത്പാ​ദ​നം വ​ന്‍​തോ​തി​ല്‍ കു​റ​യു​ക​യും ചെ​യ്ത​തോ​ടെ പ​ല​യി​ട​ത്തും ടാ​പ്പിം​ഗ് താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വച്ചി​രി​ക്കു​ക​യാ​ണ്. മ​ഴ പ്ര​തീ​ക്ഷി​ച്ച് നെ​ല്ല് വി​ത​യ്ക്കാ​ന്‍ കാ​ത്തി​രു​ന്ന​വ​രും പ്ര​തി​സ​ന്ധി​യി​ലാ​യി. കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ മാ​റ്റം ഉ​ത്പാ​ദ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും. ഇ​തു ക​ര്‍​ഷ​ക​രു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ളെ​യാ​ണ് ത​കി​ടം മ​റി​ക്കു​ന്ന​ത്.

വ​ര്‍​ധി​ച്ച ചൂ​ടും കു​ടി​വെ​ള്ള ക്ഷാ​മ​വും ക്ഷീ​ര​മേ​ഖ​ല​യെ​യും ബ​ധി​ച്ചു. അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ര്‍​ന്ന​തോ​ടെ പ​ശു​ക്ക​ളു​ടെ പാ​ല്‍ ഉ​ത്പാ​ദ​നം കു​ത്ത​നെ ഇ​ടി​ഞ്ഞു. കോ​ന്നി, അ​രു​വാ​പ്പു​ലം, കൊ​ടു​മ​ണ്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ തീ​റ്റ​പ്പു​ല്ലി​ന്‍റെ ക്ഷാ​മ​വും രോ​ഗ​ബാ​ധ​യും മൂ​ലം ക​ടു​ത്ത​ദു​രി​ത​ത്തി​ലാ​ണ്. ഉ​ത്പാ​ദ​ന​ച്ചെ​ല​വ് പോ​ലും ല​ഭി​ക്കാ​തെ വ​ന്‍​ക​ട​ക്കെ​ണി​യി​ലാ​ണ് ജി​ല്ല​യി​ലെ ക​ര്‍​ഷ​ക സ​മൂ​ഹം. വാ​ഴ​കൃ​ഷി​യി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​രാ​ണ് അ​ധി​ക​വും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം ഉ​ണ്ടാ​യ മ​ഴ​യി​ല്‍ വാ​ഴ​ക​ര്‍​ഷ​ക​ര്‍​ക്ക് വ​ന്‍ ന​ഷ്‌​ടം സം​ഭ​വി​ച്ചി​രു​ന്നു. മ​ഴ​യി​ല്‍ സം​ര​ക്ഷി​ച്ചു നി​ര്‍​ത്തി​യ വാ​ഴ കൊ​ടും​ചൂ​ടി​ല്‍ ക​രി​ഞ്ഞു​ണ​ങ്ങു​ക​യാ​ണ്.

മ​ഴ​ക്കാ​ലം പ്ര​തീ​ക്ഷി​ച്ച് ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വാ​ഴ​കൃ​ഷി ന​ട​ത്തി​യ പ​ല​ര്‍​ക്കും വ​ലി​യ നഷ്‌​ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഉ​ത്പാ​ദ​ന ശേ​ഷി​യു​ള്ള ക​മു​ക്, ജാ​തി തു​ട​ങ്ങി​യ​വ ന​ട്ടു​പി​ടി​പ്പ​ിച്ചവ​രും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ഴ കു​റ​യു​ക​യാ​ന്നെ​ങ്കി​ല്‍ കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ​മാ​യി മാ​റും.

വാ​ഴ​കൃ​ഷി ഒ​ഴി​വാ​ക്കേ​ണ്ടി വ​രും

അ​പ്ര​തീ​ക്ഷി​ത വേ​ന​ല്‍ ക​ര്‍​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ബാ​ങ്കി​ല്‍ നി​ന്നും കു​ടും​ബ​ശ്രീ​യി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്താ​ണ് ജൂ​ണ്‍ മാ​സ​ത്തി​ല്‍ പ​ല​രും​കൃ​ഷി​യി​റ​ക്കി​യ​ത്. മ​ഴ പെ​യ്യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ വ​ള​വും വി​ത്തും ഇ​റ​ക്കി. എ​ന്നാ​ല്‍ മ​ഴ തീ​രെ കി​ട്ടാ​തെ വ​ന്ന​തോ​ടെ കൃ​ഷി​യെ​ല്ലാം ക​രി​ഞ്ഞു​ണ​ങ്ങി. ടാ​പ്പിം​ഗ് നി​ര്‍​ത്തി​ച്ചെ​തോ​ടെ ദി​വ​സേ​ന​യു​ള്ള വ​രു​മാ​ന​വും മു​ട​ങ്ങി. ക​ടം എ​ങ്ങ​നെ വീ​ട്ടു​മെ​ന്ന​റി​യി​ല്ല. നാ​ശ​ന​ഷ്‌​ടം സം​ഭ​വി​ച്ച വി​ള​ക​ള്‍​ക്കു​ണ്ടാ​യ ചെ​ല​വു​ക​ള്‍ എ​ങ്ങ​നെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നുകൂടി പ​ല​ര്‍​ക്കും അ​റി​യി​ല്ല. വാ​ഴ​പോ​ലെ വെ​ള്ളം ധാ​രാ​ളം വേ​ണ്ടു​ന്ന കൃ​ഷി​യി​ല്‍ നി​ന്നും ക​ര്‍​ഷ​ക​ര്‍ മാ​റി നി​ല്‍​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യം.

- വി​വേ​ക് കാ​ര്‍​മ​ല, യു​വ ക​ര്‍​ഷ​ക​ന്‍

Pathanamthitta

ശ​ബ​രി​മ​ല റോ​ഡി​ൽ ക​ണ​മ​ല ഇ​റ​ക്ക​ത്തി​ന് സു​ര​ക്ഷ കൂ​ട്ടു​ന്നു

ക​ണ​മ​ല: ശ​ബ​രി​മ​ല റോ​ഡി​ലെ ക​ണ​മ​ല ഇ​റ​ക്ക​ത്തി​ന് സു​ര​ക്ഷ കൂ​ട്ടു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ​മ​ല ഇ​റ​ക്ക​ത്തി​ലെ അ​തീ​വ അ​പ​ക​ട മേ​ഖ​ല​യാ​യ അ​ട്ടി​വ​ള​വി​ൽ കോ​ൺ​ക്രീ​റ്റ് ഭി​ത്തി​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. 24 മീ​റ്റ​ർ നീ​ള​ത്തി​ൽ 3.60 മീ​റ്റ​ർ ഉ​യ​ര​ത്തോ​ടെ​യാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ നി​ർ​മാ​ണം. 22 ല​ക്ഷം രൂ​പ​യോ​ള​മാ​ണ് ഇ​തി​ന് ഫ​ണ്ട് ചെ​ല​വി​ടു​ന്ന​ത്.

അ​ട്ടി​വ​ള​വി​ൽ ഏ​തെ​ങ്കി​ലും വാ​ഹ​നം നി​യ​ന്ത്ര​ണം തെ​റ്റി​യാ​ൽ ക്രാ​ഷ് ബാ​രി​യ​ർ ത​ക​ർ​ത്തു കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു വീ​ഴ​രു​ത് എ​ന്ന​താ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ൽ അ​ട്ടി​വ​ള​വി​ൽ ക്രാ​ഷ് ബാ​രി​യ​റു​ണ്ട്. പ​ക്ഷെ ഓ​രോ സീ​സ​ണി​ലും തു​ട​ർ​ച്ച​യാ​യി വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച​തു​മൂ​ലം ക്രാ​ഷ് ബാ​രി​യ​ർ ദു​ർ​ബ​ല​മാ​ണ്. ഈ ​ക്രാ​ഷ് ബാ​രി​യ​റി​ന്‍റെ പി​ന്നി​ൽ പ​ഴ​യ ക​രി​ങ്ക​ൽ​ക്കെ​ട്ടു​ള്ള​ത് അ​പ​ക​ട​ങ്ങ​ളി​ൽ പ​ല​പ്പോ​ഴാ​യി ത​ക​ർ​ന്നു. ഇ​തി​ന് പ​ക​ര​മാ​ണ് ബ​ല​വ​ത്താ​യ കോ​ൺ​ക്രീ​റ്റ് സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന ന​വം​ബ​ർ ആ​ദ്യം ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കും. ഇ​തോ​ടൊ​പ്പം ഇ​റ​ക്ക​ത്തി​ൽ കൂ​ടു​ത​ൽ ബ്ലി​ങ്കിം​ഗ് ലൈ​റ്റു​ക​ളും വാ​ഹ​ന വേ​ഗം കു​റ​യ്ക്കു​ന്ന സ്റ്റ​ഡു​ക​ളും ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ഉ​ൾ​പ്പ​ടെ വി​വി​ധ ഭാ​ഷ​ക​ളി​ൽ അ​പ​ക​ട സൂ​ച​ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും രാ​ത്രി​യി​ൽ വെ​ളി​ച്ച​വും അ​പ​ക​ട സു​ര​ക്ഷ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Pathanamthitta

പ​ള്ളി​യോ​ട​ങ്ങ​ള്‍​ക്ക് സ്വീ​ക​ര​ണം

അ​യി​രൂ​ര്‍: ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള​യി​ല്‍ ബി ​ബാ​ച്ചി​ല്‍ തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം വി​ജ​യ​ത്തോ​ടെ ഹാ​ട്രി​ക് നേ​ടി മ​ന്നം ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി​യ കോ​റ്റാ​ത്തൂ​ര്‍ കൈ​ത​ക്കോ​ടി പ​ള്ളി​യോ​ട​ത്തി​നും എ ​ബാ​ച്ചി​ല്‍ ആ​റാം സ്ഥാ​ന​ത്ത് എ​ത്തി​യ അ​യി​രൂ​ര്‍ പ​ള്ളി​യോ​ട​ത്തി​നും അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ചാ​ര​പ​ര​മാ​യ സ്വീ​ക​ര​ണം ന​ല്‍​കി. ര​ണ്ട് പ​ള്ളി​യോ​ട​ങ്ങ​ളി​ലെയും ക്യാ​പ്റ്റ​ന്‍​മാ​ര്‍​ക്കും പ്ര​തി​നി​ധി​ക​ള്‍​ക്കും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ദ​രം ന​ല്‍​കി.

അ​നു​മോ​ദ​ന സ​മ്മേ​ള​നം പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴി​വേ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രീ​ത ബി. ​നാ​യ​ര്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ സ​ന്തോ​ഷ് ജോ​സ​ഫ് കൊ​ച്ചു​പ​റ​മ്പി​ല്‍, ശ്രീ​ക​ല ഹ​രി​കു​മാ​ര്‍, സാം​കു​ട്ടി അ​യ്യ​ക്കാ​വി​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​സി. മ​ഞ്ജു​ഷ, സു​ജാ​ത സ​ന്തോ​ഷ്, ബോ​ബ​ന്‍ താ​ഴ​മ​ണ്‍, അ​ഭി​നു മ​ത്താ​യി, സു​ലേ​ഖ ച​ന്ദ്ര​ശേ​ഖ​ര​ന്‍, അ​ജ​യ് ഗോ​പി​നാ​ഥ്, സ്മി​ത സോ​മ​ശേ​ഖ​ര​ന്‍, രേ​ണു​ക സ​ജി​കു​മാ​ര്‍, ലി​സി ശാ​മു​വേ​ല്‍, അ​മ്പി​ളി പ്ര​ഭാ​ക​ര​ന്‍ നാ​യ​ര്‍, അ​നി​ത കു​റു​പ്പ്, അ​യി​രൂ​ര്‍ വി​ല്ലേ​ജ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി പ്ലാ​ച്ചേ​രി എ​ന്‍​എ​സ്എ​സ് പ്രാ​ദേ​ശി​ക യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് കൈ​ലാ​ത്ത്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി.​എ​സ്. സ​ജീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Pathanamthitta

പൊലിസിനെതിരേ വെ​ല്ലു​വി​ളി പ്ര​സം​ഗം വി​വാ​ദ​ത്തി​ല്‍

അ​ടൂ​ര്‍: പൊ​ലി​സു​കാ​രു​ടെ​യും അ​വ​രു​ടെ മ​ക്ക​ളു​ടെയും ജ​ന​നേ​ന്ദ്രി​യം ത​ക​ർ​ക്കാ​ൻ ക​ഴി​യു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ങ്ങ​ള്‍​ക്കൊ​പ്പ​മു​ണ്ടെ​ന്ന് സി​പി​എം നേ​താ​വും പി​കെ​എ​സ് ജി​ല്ലാ ട്ര​ഷ​റ​റു​മാ​യ എ.​ആ​ര്‍. അ​ജീ​ഷ് കു​മാ​ർ.

പൊ​ലി​സ് മ​ര്‍​ദ​ന​ത്തി​ല്‍ യു​വാ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം ത​ക​ര്‍​ന്നു​വെ​ന്നാ​രോ​പി​ച്ച് പി​കെ​എ​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടൂ​ര്‍ ഡ​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ലാ​ണ് വി​വാ​ദ പ്ര​സം​ഗം ന​ട​ത്തി​യ​ത്.

പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​യാ​യ സ​ഹോ​ദ​ര​നെ അ​ന്വേ​ഷി​ച്ചെ​ത്തി​യ പൊ​ലി​സ് സം​ഘം യു​വാ​വി​നെ കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി മ​ണി​ക്കൂ​റു​ക​ളോ​ളം മ​ർ​ദി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം.

സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​പി.​ഉ​ദ​യ​ഭാ​നു​വും പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ രൂ​ക്ഷ​വി​മ​ര്‍​ശ​ന​മാ​ണ് പൊ​ലി​സി​നെ​തി​രെ ഉ​ന്ന​യി​ച്ച​ത്.

Pathanamthitta

ഹെ​ൽ​ത്ത് സ്ക്വാ​ഡ് പ​രി​ശോ​ധ​നയിൽ പ​ഴ​കി​യ എ​ണ്ണ പി​ടി​കൂ​ടി

അ​ടൂ​ർ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ത​ട്ടു​ക​ട​ക​ൾ, പൊ​രി​പ്പു​ക​ട​ക​ൾ, ചി​പ്സ് ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ടൂ​ർ ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. പ​റ​ക്കോ​ട് മു​ത​ൽ അ​ടൂ​ർ വ​രെ​യു​ള്ള ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പ​രി​ശോ​ധ​ന​യി​ൽ അ​ടൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​ബാ​ർ ചി​പ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 40 കി​ലോ​ഗ്രാം പ​ഴ​കി​യ​തും ഉ​പ​യോ​ഗ​ശൂ​ന്യ​വു​മാ​യ എ​ണ്ണ പി​ടി​ച്ചെ​ടു​ത്തു. എം​ജി ബേ​ക്ക​റി ആ​ൻ​ഡ് ചി​പ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 35 കി​ലോ​ഗ്രാം പ​ഴ​കി​യ​തും ഉ​പ​യോ​ഗ​ശൂ​ന്യ​വു​മാ​യ എ​ണ്ണ​പി​ടി​ച്ചെ​ടു​ത്തു.

ക്ലീ​ൻ​സി​റ്റി മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹെ​ൽ​ത്ത് സ്ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​രാ​യ സി​നി, ക​വി​ത, അ​മ​ൽ, മി​നി എ​ന്നി​വ​രും ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രാ​യ യോ​ഹ​ന്നാ​ൻ, അ​നീ​ഷ്, മാ​ത്യൂ​സ്, മാ​ത്യൂ​സ് കു​ട്ടി തു​ട​ങ്ങി​യ​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Pathanamthitta

നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍​ക്ക് തീ ​വി​ല; കു​ടും​ബ ബ​ജ​റ്റു​ക​ള്‍ താ​ളം​തെ​റ്റു​ന്നു

കോ​ഴ​ഞ്ചേ​രി: സ​വാ​ള​യു​ടെ​യും ചെ​റി​യ ഉ​ള്ളി​യു​ടെ​യും വി​ല​യി​ല്‍ പൊ​ള്ള​ലേ​റ്റ് വീ​ട്ട​മ്മ​മാ​ര്‍. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ സ​വാ​ള​യു​ടെ വി​ല​യി​ല്‍ 27രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 67 മു​ത​ല്‍ 70 രൂ​പ വ​രെ നി​ര​ക്കി​ലാ​ണ് വി​പ​ണി​യി​ല്‍ ഇ​പ്പോ​ള്‍ വി​ല ഈ​ടാ​ക്കു​ന്ന​ത്. മൊ​ത്ത ക​ച്ച​വ​ട​ക്കാ​ര്‍​ 62 രൂ​പ​യ്ക്കാ​ണ് ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ന​ല്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ര്‍ ഉ​ള്ളി വാ​ങ്ങു​മ്പോ​ള്‍ ഇ​ത് 80 രൂ​പ​യ്ക്ക് മു​ക​ളി​ലെ​ത്തു​ന്നു.

മു​ന്തി​യ ഇ​നം ചെ​റി​യ ഉ​ള്ളി​ക്ക് 100 മു​ത​ല്‍ 120 രൂ​പ വ​രെ​യാ​ണ് വി​ല. 50 രൂ​പ​യി​ല്‍ നി​ന്നാ​ണ് 100 രൂ​പ​യാ​യി വ​ര്‍​ധി​ച്ച​ത്. സ​വാ​ള​യു​ടെ വി​ല​യി​ലും വ​ന്‍ വ​ര്‍​ധ​ന​വാ​ണ്. ഇ​തോ​ടൊ​പ്പം പ​ഞ്ച​സാ​ര​യു​ടെ വി​ല​യും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ചി​ല്ല​റ വി​പ​ണി​യി​ല്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ഒ​രു കി​ലോ സ​വാ​ള​യ്ക്ക് 100 രൂ​പ വ​രെ ഉ​യ​രാ​മെ​ന്ന് കോ​ഴ​ഞ്ചേ​രി - തെ​ക്കേ​മ​ല​യി​ലെ മൊ​ത്ത പ​ച്ച​ക്ക​റി വ്യാ​പാ​രി​യാ​യ ജി. ​അ​ജീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ പൂ​നെ​യി​ലാ​ണ് വ​ന്‍​തോ​തി​ല്‍ സ​വാ​ള കൃ​ഷി ചെ​യ്യു​ന്ന​ത്. ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും സ​വാ​ള കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ക​ന​ത്ത മ​ഴ​യും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി കൂ​ടു​ത​ല്‍ ന​ട​ക്കു​ന്ന​തു​മാ​ണ് വി​ല​ക്ക​യ​റ്റം ഇ​ത്ര രൂ​ക്ഷ​മാ​കാ​ന്‍ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

സ​വാ​ള​യു​ടെ​യും മ​റ്റും വി​ള​വെ​ടു​പ്പുസ​മ​യ​ത്തു​ണ്ടാ​യ മ​ഴ​മൂ​ലം ഉ​ള്ളി ചീ​ഞ്ഞു​പോ​കു​ക​യും വി​പ​ണി​യി​ലേ​ക്ക് ഉ​ള്ളി​യു​ടെ വ​ര​വ് കു​റ​യു​ക​യും ചെ​യ്തു. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ​ത​ന്നെ നാ​സി​ക്കി​ലും ഉ​ള്ള പ്ര​മു​ഖ സ​വാ​ള മൊ​ത്ത​വ്യാ​പാ​രി​ക​ളി​ല്‍ നി​ന്നാ​ണ് സ​വാ​ള ഇ​വി​ടെ എ​ത്തു​ന്ന​ത്. പൊ​തു​വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളാ​യ മാ​വേ​ലി, ത്രി​വേ​ണി സ്റ്റോ​റു​ക​ളി​ല്‍ സ​വാ​ള ഇ​ല്ലാ​ത്ത​തും വി​ല​വ​ര്‍​ധ​ന​യ്ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പൊ​തു​വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ സ​വാ​ള​യും ചെ​റി​യ ഉ​ള്ളി​യും വി​ല്‍​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യം. പ​ച്ച​ക്ക​റി​യു​ടെ വി​ല കൂ​ടി​യ​തും വീ​ട്ട​മ്മ​മാ​രെ അ​ട​ക്കം വ​ല​യ്ക്കു​ക​യാ​ണ്.

ഉ​ള്ളി ക​ര​യി​ക്കും

ഉ​ള്ളി​യു​ടെ വി​ല​വ​ര്‍​ധ​ന വീ​ട്ട​മ്മ​മാ​രെ​യാ​ണ് ഏ​റെ ബാ​ധി​ക്കു​ക. അ​ടു​ക്ക​ള​യി​ല്‍ ഉ​ള്ളി ഒ​ഴി​ച്ചു നി​ര്‍​ത്താ​നാ​കി​ല്ല. ഇ​തു​കാ​ര​ണം സ​വാ​ള​യും ചെ​റി​യ ഉ​ള്ളി​യും ന്യാ​യ​വി​ല​യ്ക്കു ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ കു​ടം​ബ​ബ​ജ​റ്റി​ന്‍റെ താ​ളം​തെ​റ്റി​ക്കും. ഉ​ള്ളി അ​ട​ക്കം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധ​ന ത​ട​ഞ്ഞു​നി​ര്‍​ത്താ​നു​ള്ള ന​ട​പ​ടി സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണം.

മി​നി ശ്യാം ​മോ​ഹ​ന്‍, കോ​ഴ​ഞ്ചേ​രി.

കാ​റ്റ​റിം​ഗ് മേ​ഖ​ല​യി​ലും പ്ര​തി​സ​ന്ധി

ഉ​ള്ളി അ​ട​ക്കം സാ​ധ​ന​ങ്ങ​ളു​ടെ വി​ല അ​ടി​ക്ക​ടി കൂ​ടു​ന്ന​ത് കാ​റ്റ​റിം​ഗ് മേ​ഖ​ല​യെ സാ​ര​മാ​യി ബാ​ധി​ക്കും. 250 പേ​രു​ടെ സ​ദ്യ ഒ​രു​ക്കു​ന്ന​തി​ന് 15 കി​ലോ സ​വാ​ള​യും എ​ട്ടു കി​ലോ ചെ​റി​യ ഉ​ള്ളി​യും ആ​വ​ശ്യ​മാ​യി വ​രും. വി​ല​വ​ര്‍​ധ​ന ഇ​ത്ത​ര​ത്തി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​തി​നാ​ല്‍ സ​ദ്യ​ക​ളു​ടെ ന​ട​ത്തി​പ്പും പ്ര​തി​സ​ന്ധി​യി​ലാ​ണ്. പ​ച്ച​ക്ക​റി​ക​ള്‍​ക്കു​ണ്ടാ​യ വി​ല വ​ര്‍​ധ​ന​യും സ​ദ്യ ന​ല്ല രീ​തി​യി​ല്‍ ത​യാ​റാ​ക്കു​ന്ന​തി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​നി​ല്‍ കു​മാ​ര്‍, ന​യ​ന കാ​റ്റ​റിം​ഗ്, ആ​റ​ന്മു​ള

Pathanamthitta

അ​ന​സ്‌​തേ​ഷ്യ മെ​ഷീ​ന്‍ ത​ക​രാ​റി​ല്‍; ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍ മു​ട​ങ്ങി

കോ​ഴ​ഞ്ചേ​രി: അ​ന​സ്‌​തേ​ഷ്യ മെ​ഷീ​ന്‍ ത​ക​രാ​റി​ലാ​യ​തോ​ടെ കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍ ത​ട​സ​പ്പെ​ട്ടു. സി​സേ​റി​യ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്താ​ന്‍ ക​ഴി​യാ​താ​യ​താ​ടെ ഗ​ര്‍​ഭി​ണി​ക​ളും ബു​ദ്ധി​മു​ട്ടി. ഇ​തോ​ടെ പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ സ്ത്രീ​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി മാ​റ്റേ​ണ്ടി​വ​ന്നു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി​യി​ലെ അ​ന​സ്‌​തേ​ഷ്യ മെ​ഷീ​ന് ത​ക​രാ​ര്‍ സം​ഭ​വി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളെ അ​ധി​കൃ​ത​ര്‍ സ്ഥി​തി​ഗ​തി​ക​ള്‍ അ​റി​യി​ച്ചി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലും പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ത്ത​തി​നേ തു​ട​ര്‍​ന്ന് ചി​ല രോ​ഗി​ക​ളോ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റാ​ന്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ച​പ്പോ​ഴാ​ണ് മെ​ഷീ​ന്‍ ത​ക​രാ​റി​ന്‍റെ വി​വ​രം അ​ഡ്മി​റ്റ് ആ​യ​വ​ര്‍ അ​റി​യു​ന്ന​ത്. കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും ഉ​പ​ക​ര​ണം എ​ത്തി​ച്ച് സി​സേ​റി​യ​ന്‍ ന​ട​ത്താ​ന്‍ ശ്ര​മ​മു​ണ്ടാ​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഉ​പ​യോ​ഗി​ക്കാ​തെ​യി​രു​ന്ന പു​തി​യ മെ​ഷീ​നാ​ണ് എ​ത്തി​ച്ച​തെ​ങ്കി​ലും ഇ​തും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ലാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന നാ​ലു പേ​രെ ഇ​തി​നോ​ട​കം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​ന​സ്‌​തേ​ഷ്യ സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​തെ പ്ര​സ​വ​വി​ഭാ​ഗ​ത്തി​ലെ സേ​വ​ന​ങ്ങ​ള്‍ സാ​ധാ​ര​ണ നി​ല​യി​ല്‍ പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ള്‍​ക്ക് സം​ഭ​വി​ച്ച പ്ര​തി​സ​ന്ധി​യി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്. ത​ക​രാ​റി​ലാ​യ ഉ​പ​ക​ര​ണം എ​ത്ര​യും വേ​ഗം പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കി പ്ര​സ​വ-​ശ​സ്ത്ര​ക്രി​യാ സേ​വ​ന​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഷൈ​റ​ക്‌​സ് ക​മ്പ​നി​യു​ടേ​താ​ണ് അ​ന​സ്‌​തേ​ഷ്യ മെ​ഷീ​ന്‍. ക​മ്പ​നി​യെ വി​വ​രം ധ​രി​പ്പി​ച്ച​തി​നേ​ത്തു​ട​ര്‍​ന്ന് ടെ​ക്‌​നീ​ഷ​ന്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ എ​ത്തി​യ​താ​യും ശ​സ്ത്ര​ക്രി​യ​ക​ള്‍ ഇ​ന്നു സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ന്‍ ചാ​ര്‍​ജ് അ​റി​യി​ച്ചു. രാ​ത്രി​യോ​ടെ ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

Pathanamthitta

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​കോ​പി​ത​നാ​യി പി​ണ​റാ​യി

ചെ​ങ്ങ​ന്നൂ​ർ: സി​എം​ആ​ർ​എ​ൽ എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടി​ൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) ക​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​കോ​പി​ത​നാ​യി പി​ണ​റാ​യി വി​ജ​യ​ൻ. ചെ​ങ്ങ​ന്നൂ​ർ ഗ​സ്റ്റ് ഹൗ​സി​ലാ​യി​രു​ന്നു സം​ഭ​വം.

ച​ങ്ങ​നാ​ശേ​രി​യി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി​യ പി​ണ​റാ​യി​യോ​ട് ഇ​ഡി റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ, -പു​റ​ത്തു നി​ൽ​ക്ക​ടോ അ​ങ്ങോ​ട്ട്, നി​ങ്ങ​ളെ​ന്താ ബാ​ത്ത്റൂ​മി​ലേ​ക്ക് വ​രി​ക​യാ​ണോ? ഇ​വി​ടെ വ​ന്ന​ത് ബാ​ത്ത്റൂ​മി​ൽ പോ​കാ​നാ​ണ്, നി​ങ്ങ​ളെ കാ​ണാ​ന​ല്ല- എ​ന്ന് അ​ദ്ദേ​ഹം ക​യ​ർ​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, വി​ഷ​യം ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്നു​ണ്ടെ​ന്നും നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മേ കേ​സി​ൽ തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കൂ എ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. തെ​ളി​വു​ക​ൾ വ്യ​ക്ത​മാ​യി പ​രി​ശോ​ധി​ച്ച് നി​യ​മ​പ​ര​മാ​യ വ​ഴി​യി​ലൂ​ടെ മാ​ത്ര​മേ മു​ന്നോ​ട്ടു​പോ​കൂ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദു​ബാ​യി​ലേ​ക്ക് പ​ണം ക​ട​ത്തി​യെ​ന്ന് ആ​രോ​പ​ണം

സി​എം​ആ​ർ​എ​ൽ എ​ക്സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ൽ പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കേ മ​ക​ൾ വീ​ണ തൈ​ക്ക​ണ്ടി​യി​ൽ വ​ഴി 3.28 കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് ഇ​ഡി ക​ണ്ടെ​ത്ത​ൽ. ഈ ​പ​ണം കൈ​പ്പ​റ്റാ​നും വീ​ണ​യും സു​ഹൃ​ത്തു​ക്ക​ളും വ​ഴി ദു​ബാ​യി​ലേ​ക്ക് ക​ട​ത്താ​നും മു​ൻ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നേ​തൃ​ത്വം ന​ൽ​കി​യെ​ന്നും സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ ഇ​ഡി വ്യ​ക്ത​മാ​ക്കു​ന്നു.

അ​ഴി​മ​തി​പ്പ​ണം കൈ​മാ​റാ​നു​ള്ള വ​ഴി​യാ​യാ​ണ് വീ​ണ​യു​ടെ ഐ​ടി ക​മ്പ​നി​യാ​യ എ​ക്സാ​ലോ​ജി​ക് സൊ​ലൂ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നെ ഉ​പ​യോ​ഗി​ച്ച​ത്. ക​രി​മ​ണ​ൽ ക​മ്പ​നി​യാ​യ കൊ​ച്ചി​ൻ മി​ന​റ​ൽ​സ് ആ​ൻ​ഡ് റൂ​ടൈ​ൽ ലി​മി​റ്റ​ഡി​ൽ (സി​എം​ആ​ർ​എ​ൽ) നി​ന്ന് യാ​തൊ​രു സേ​വ​ന​വും ന​ൽ​കാ​തെ​യാ​ണ് വ​ലി​യ തു​ക ല​ഭി​ച്ച​ത്. വീ​ണ​യു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി​യ പ​ണ​ത്തി​ന്‍റെ വ​ഴി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് യ​ഥാ​ർ​ഥ ഗു​ണ​ഭോ​ക്താ​ക്ക​ൾ പി​ണ​റാ​യി വി​ജ​യ​നും മു​ൻ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സു​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ‌

സി​എം​ആ​ർ​എ​ൽ എം​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത ന​ൽ​കി​യ കൈ​ക്കൂ​ലി​പ്പ​ണം എം​പ​വ​ർ ഇ​ന്ത്യ ക്യാ​പ്പി​റ്റ​ൽ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് വ​ഴി​യാ​ണ് കൈ​മാ​റി​യ​ത്. പി. ​സു​രേ​ഷ് കു​മാ​ർ, ഷൈ​ജ​ൽ മു​ഹ​മ്മ​ദ്, പി. ​നി​ഖി​ൽ, ഹ​സ​ൻ വാ​രി​സ്, പി.​വൈ. ഫൈ​ജാ​സ്, എം. ​ന​ന്ദു​ലാ​ൽ തു​ട​ങ്ങി​യ​വ​രാ​ണ് പ​ണം കൈ​മാ​റാ​ൻ സ​ഹാ​യി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.​സി​എം​ആ​ർ​എ​ൽ എം​ഡി ഉ​ൾ​പ്പെ​ടെ 13 പേ​ർ​ക്കെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ള്ള​പ്പ​ണ നി​രോ​ധ​ന നി​യ​മ​ത്തി​ലെ(​പി​എം​എ​ൽ​എ) 66(2) വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ഇ​ഡി ഡി​ജി​പി​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്. ഡി​ജി​പി​ക്കു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലെ ഒ​ന്നാ​മ​ത്തെ പേ​ര് പി​ണ​റാ​യി വി​ജ​യ​ൻ്റേ​താ​ണ്. കേ​സി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും.

Pathanamthitta

ച​ന്ദ​ന​പ്പ​ള്ളി പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​പൂ​ര്‍​ണം

കൊടു​മ​ണ്‍: പു​തു​ക്കി​പ്പ​ണി​ത ച​ന്ദ​ന​പ്പ​ള്ളി പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ഇ​ള​കി ക​മ്പി​ക​ള്‍ പു​റ​ത്തേ​ക്ക് ത​ള്ളി നി​ല്‍​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​ത​മാ​കു​ന്നു.

കൊ​ടു​മ​ണ്‍ - ആ​ന​യ​ടി - കൂ​ട​ല്‍ റോ​ഡി​ലെ ച​ന്ദ​ന​പ്പ​ള്ളി പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ട് ഏ​റെ നാ​ളാ​കു​ന്നു. മൂ​ന്നു​വ​ര്‍​ഷം മു​ന്‍​പ് പു​തു​ക്കി​പ്പ​ണി​ത പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ഇ​ള​കി ക​മ്പി​ക​ള്‍ പു​റ​ത്തേ​ക്ക് ത​ള്ളി വാ​ഹ​ന​ങ്ങ​ള്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പാ​ല​വും റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഭാ​ഗ​ത്തെ കോ​ണ്‍​ക്രീ​റ്റും ടാ​റിം​ഗും ഇ​ള​കി മാ​റി കു​ഴി രൂ​പ​പ്പെ​ട്ട് വെ​ള്ളം കെ​ട്ടി നി​ല്‍​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ ഈ ​കു​ഴി​യി​ല്‍ ചാ​ടി അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്നു. ആ​ന​യ​ടി-​കൂ​ട​ല്‍ റോ​ഡി​ന്‍റെ നി​ര്‍​മാ​ണ സ​മ​യ​ത്ത് വീ​തി കു​റ​ഞ്ഞ പാ​ലം ഇ​ള​ക്കി വീ​തി​കൂ​ട്ടി പു​തു​ക്കി​പ്പ​ണി​ത​താ​ണ്. ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച പാ​ലം മൂ​ന്നു വ​ര്‍​ഷം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ത​ക​ര്‍​ച്ച​യി​ലാ​യി. പാ​ല​ത്തി​ലൂ​ടെ രാ​ത്രി സ​ഞ്ച​രി​ക്കാ​നും ക​ഴി​യി​ല്ല. തെ​രു​വു​വി​ള​ക്ക് ഇ​ല്ലെ​ങ്കി​ല്‍ ദു​രി​തം ഇ​ര​ട്ടി​ക്കും. ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ച​മി​ല്ലാ​ത്ത​തു കാ​ര​ണം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​തും പ​തി​വാ​യി. ബി​എം​ബി​സി പ്ര​കാ​രം ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ പ​ണി​ത റോ​ഡാ​ണി​ത്.

ആ​ദ്യ​ഘ​ട്ട നി​ര്‍​മാ​ണം മാ​ത്ര​മാ​ണ് റോ​ഡി​ല്‍ ന​ട​ന്ന​ത്. ര​ണ്ടാം ഘ​ട്ട നി​ര്‍​മാ​ണം ഇ​തേ​വ​രെ ന​ട​ന്നി​ട്ടി​ല്ല. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​വും ഇ​ള​കി​ത്തു​ട​ങ്ങി. കൂ​ടാ​തെ ഓ​ട​യു​ടെ നി​ര്‍​മാ​ണ​വും പ​ല​യി​ട​ത്തും മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.​പ​ല ഭാ​ഗ​ങ്ങ​ളും കാ​ടു​ക​യ​റി ദു​രി​തം ഉ​ണ്ടാ​കു​ന്നു.

Pathanamthitta

ക​ന​ക​പ്പ​ലം-വെ​ച്ചൂ​ച്ചി​റ റോ​ഡ് ഹ​രി​താ​ഭ​മാ​ക്കും

റാ​ന്നി: മാ​ര്‍ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ന്‍റെ ഹ​രി​തം അ​ര​ണ്യ​കം പ​ദ്ധ​തി​യി​ല്‍ മൂ​ന്നു വ​ര്‍​ഷം മു​മ്പ് മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത് സു​ന്ദ​ര​മാ​ക്കി​യ ക​ന​ക​പ്പ​ലം - വെ​ച്ചൂ​ച്ചി​റ റോ​ഡ​രി​കി​ല്‍ വീ​ണ്ടും ചെ​ടി​ക​ള്‍ ന​ടു​ന്ന പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ക​രും വെ​ച്ചൂ​ച്ചി​റ ഗ​വ​ണ്മെ​ന്‍റ് പോ​ളി​ടെ​ക്ക്‌​നി​ക് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റും കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സും ചെ​ടി ന​ടീ​ലി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ലു​കി​ലോ​മീ​റ്റ​ര്‍ റോ​ഡ​രി​കി​ലെ 52 ട​ണ്‍ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ത​രം​തി​രി​ച്ച് സം​സ്‌​ക​രി​ച്ച ശേ​ഷ​മാ​ണ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ കാ​ടു​ക​ള്‍ നീ​ക്കം ചെ​യ്ത് ചെ​ടി​ക​ള്‍ ന​ട്ട​ത്. എ​രു​മേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വ​നം​വ​കു​പ്പ് എ​രു​മേ​ലി റേ​ഞ്ചി​ന്‍റെ​യും പൂ​ര്‍​ണ സ​ഹ​ക​ര​ണം പ​ദ്ധ​തി​ക്കു ല​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും സ്ഥാ​പി​ച്ച് വ​നം വ​കു​പ്പി​നെ ഏ​ല്പി​ച്ചു. മ​ഴ​ക്കാ​ല​ത്ത് കാ​ടു​ക​ള്‍ വ​ള​ര്‍​ന്നു ക​യ​റി ചെ​ടി​ക​ള്‍ ന​ശി​ക്കാ​തെ​യി​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി കാ​ടു​തെ​ളി​ക്ക​ല്‍ ന​ട​ന്നു.

ന​ഷ്‌​ട​പ്പെ​ട്ട ചെ​ടി​ക​ള്‍​ക്ക് പ​ക​രം പു​തി​യ ചെ​ടി​ക​ള്‍​വ​ച്ച് പാ​ത​യോ​രം സു​ന്ദ​ര​മാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ണു​ന്ന​തി​നും പി​ന്തു​ണ അ​റി​യി​ക്കു​ന്ന​തി​നും ധാ​രാ​ളം പേ​ര്‍ എ​ത്തി​യി​രു​ന്നു.

ചെ​ടി ന​ടീ​ല്‍ ജോ​ലി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഹ​രി​തം അ​ര​ണ്യ​കം പ​ദ്ധ​തി​യു​ടെ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മേ​ജ​ര്‍ എം. ​ജി. വ​ര്‍​ഗീ​സ് നി​ര്‍​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ടി. ​കെ. സാ​ജു, സെ​ക്ര​ട്ട​റി ജോ​ണ്‍ സാ​മു​വേ​ല്‍, ജോ​ണ്‍ വി. ​തോ​മ​സ്, എ​ന്‍​എ​സ്്എ​സ്് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ബി. ​ജ്യോ​തി ബ​സു, വ​ത്സ​മ്മ ജോ​ണ്‍, ജ്യോ​തി​ക രാ​ജേ​ഷ്, ബേ​ബി വ​ല്യാ​ന്‍റ​പ​റ​മ്പി​ല്‍, എ​സ്. അ​മൃ​ത്, ശ്രീ​ശ്യാം, ഹെ​വ​ന്‍ സി. ​ടി​ജോ, സോ​ള​മ​ന്‍ വെ​ള്ളാം​കു​ഴി​യി​ല്‍, ദാ​മോ​ദ​ര​ന്‍, വി​ബി​ന്‍ സു​രേ​ഷ്, എ​ന്‍ സ​ന്തോ​ഷ്, മു​ഹ​മ്മ​ദ് ബാ​സിം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Pathanamthitta

ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ വേ​ണം; പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച് നി​യ​മ​സ​ഭാ സ​മി​തി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​മ​സ​ഭ​യു​ടെ പ​രി​സ്ഥി​തി സം​ബ​ന്ധി​ച്ച സ​മി​തി പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നും കെ​ടു​തി​ക​ൾ കു​റ​യ്ക്കാ​നും ഉ​ത​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യാ​ണ് സ​മി​തി പ്ര​ധാ​ന​മാ​യും ചെ​യ്ത​ത്.

രാ​വി​ലെ പ​ത്ത​നം​തി​ട്ട ക​ള​ക്‌​ട​റേ​റ്റി​ലെ​ത്തി​യ സ​മി​തി​യം​ഗ​ങ്ങ​ൾ ആ​സൂ​ത്ര​ണ​സ​മി​തി സെ​ക്ര​ട്ടേ​റി​യ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ശേ​ഷ​മാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ത്.

ചെ​യ​ര്‍​മാ​ന്‍ സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എം​എ​ൽ​എ മാ​രാ​യ വ​ർ​ഗീ​സ് മാ​മ്മ​ൻ, കെ. ​രാ​ജ​ൻ, ഫൈ​സ​ൽ ബാ​ബു, റ്റി. ​എം. ശ​ശി എ​ന്നി​വ​രാ​ണ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യും പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​ത്.

‌സ​മി​തി അം​ഗ​ങ്ങ​ളെ ജി​ല്ലാ ക​ള​ക്‌​ട​ർ എ. ​നി​സാ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.
പ്ര​ള​യം ഉ​ണ്ടാ​കാ​ൻ ഇ​ട​യാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ, ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ വ്യാ​പ്തി, ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​റി​യി​പ്പ് ന​ൽ​കു​ന്ന​ത്, പ​ഞ്ചാ​യ​ത്തു​ത​ല ജാ​ഗ്ര​താ സ​മി​തി, മ​ഴ​ക്കെ​ടു​തി​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി ത​ട​യു​ന്ന​തി​ന് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ, ദു​രി​താ​ശ്വാ​സ ധ​ന​സ​ഹാ​യ വി​ത​ര​ണം, കൃ​ഷി നാ​ശ​ന​ഷ്‌​ടം, ക​ർ​ഷ​ക​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം, മ​ഴ​ക്കെ​ടു​തി​യി​ൽ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ൾ​ക്കും പാ​ല​ങ്ങ​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും ഉ​ണ്ടാ​യ നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ, വ​ന​ത്തി​നു​ള്ളി​ൽ ന​ദി​യി​ൽ മ​ര​ത്ത​ടി​ക​ൾ ഒ​ഴു​കി​യെ​ത്തു​ന്ന​ത്, മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലി​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വ​ന​പ്ര​ദേ​ശ​ത്തി​നു സ​മീ​പം അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ, ന​ദി, തോ​ട്, ചാ​ലു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കി​നെ ത​ട​സ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ങ്ങ​ൾ, കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന​ത് തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന വി​ഷ​യ​ങ്ങ​ൾ സ​മി​തി പ്ര​ത്യേ​കം ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കി ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടി. പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച സ​മി​തി​യം​ഗ​ങ്ങ​ൾ പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചു. ഭാ​വി​യി​ൽ ഇ​വ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​നു ശേ​ഷം ജ​ന​പ്ര​തി​നി​ധി​ക​ൾ, പൊ​തു പ്ര​വ​ർ​ത്ത​ക​ർ, സം​ഘ​ട​ന​ക​ൾ വ്യ​ക്തി​ക​ൾ എ​ന്നി​വ​രി​ൽ നി​ന്നും പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ സ​ജീ​വ് ജോ​സ​ഫ് എം​എ പ​റ​ഞ്ഞു.

സ​മി​തി ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളും ക​ണ്ടെ​ത്ത​ലു​ക​ളെ​യും അ​ടി​സ്ഥാ​ന​മാ​ക്കി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കു​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​മി​തി മു​മ്പാ​കെ സ​മ​ർ​പ്പി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളും പ​രാ​തി​ക​ളും ഉ​ണ്ടെ​ങ്കി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ, പ​രി​സ്ഥി​തി സം​ബ​ന്ധി​ച്ച സ​മി​തി, നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​യേ​റ്റ്, വി​കാ​സ് ഭ​വ​ൻ പി.​ഒ, തി​രു​വ​ന​ന്ത​പു​രം എ​ന്ന വി​ലാ​സ​ത്തി​ൽ അ​റി​യി​ക്കാ​മെ​ന്നും ചെ​യ​ർ​മാ​ൻ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.

അ​ഞ്ചിടങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം

പ്ര​ള​യം, വ​ന്യ​ജീ​വി സം​ഘ​ർ​ഷം എ​ന്നി​വ ബാ​ധി​ച്ച ജി​ല്ല​യി​ലെ അ​ഞ്ച് വ്യ​ത്യ​സ്ഥ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച നി​യ​മ​സ​ഭാ പ​രി​സ്ഥി​തി സ​മി​തി​യം​ഗ​ങ്ങ​ൾ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കോ​ന്നി താ​ലൂ​ക്കി​ൽ വ​ന്യ​ജീ​വി സം​ഘ​ർ​ഷം ഉ​ണ്ടാ​യ കൂ​ട​ല്‍, കു​ള​ത്തു​മ​ണ്‍, പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളാ​യ റാ​ന്നി ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ന്‍​ഡി​ൽ നാ​ശ​ന​ഷ്‌​ടം സം​ഭ​വി​ച്ച വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, തി​രു​വ​ല്ല കു​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച സ്ഥ​ല​ങ്ങ​ൾ, ക​ട​പ്ര, നി​ര​ണം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​കൃ​തി​ക്ഷോ​ഭം സം​ഭ​വി​ച്ച പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ​മി​തി അം​ഗ​ങ്ങ​ൾ സ​ന്ദ​ര്‍​ശി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

ക​ള​ക്‌​ട്രേ​റ്റി​ൽ ന​ട​ന്ന തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച നി​യ​മ​സ​ഭാ സ​മി​തി​യെ കാ​ത്ത് ഓ​രോ സ്ഥ​ല​ത്തും നി​ര​വ​ധി ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​ജ​ന​ങ്ങ​ളം സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മു​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​ർ​ക്കും പ​റ​യാ​നു​ള്ള​ത് കേ​ട്ട്, പ​രാ​തി​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും എ​ഴു​തി വാ​ങ്ങി​യാ​ണ് സ​മി​തി ഓ​രോ പ്ര​ദേ​ശ​ത്തു നി​ന്നും മ​ട​ങ്ങി​യ​ത്.

കു​ള​ത്തു​മ​ണ്ണി​ൽ ഭീ​തി​ജ​ന​ക​മാ​യ സ്ഥി​തി

കോ​ന്നി കു​ള​ത്തു​മ​ണ്ണി​ൽ വ​ന്യ​ജീ​വി സം​ഘ​ർ​ഷം മൂ​ല​മു​ള്ള ഭീ​തി​ജ​ന​ക​മാ​യ സാ​ഹ​ച​ര്യം പ​രി​സ്ഥി​തി സ​മി​തി​യം​ഗ​ങ്ങ​ൾ മു​ന്പാ​കെ പ്ര​ദേ​ശ​വാ​സി​ക​ൾ വി​വ​രി​ച്ചു. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

നി​യ​മ​സ​ഭാ പ​രി​സ്ഥി​തി സ​മി​തി ചെ​യ​ർ​മാ​ൻ സ​ജീ​വ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എം​എ​ൽ​എ​മാ​ർ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും വി​വ​രം തേ​ടി. കോ​ന്നി ഡി​എ​ഫ്ഒ ആ​യു​ഷ് കു​മാ​ർ കോ​റി, ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രി​ൽ നി​ന്നും സ​മി​തി​യം​ഗ​ങ്ങ​ൾ വി​വ​രം തേ​ടി. ക​ല​ഞ്ചൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ഷ് അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും വി​വ​ര​ങ്ങ​ൾ കൈ​മാ​റി.

ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​ലും പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലും തെ​ളി​വെ​ടു​പ്പ്

റാ​ന്നി ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ സ​മി​തി സ​ന്ദ​ർ​ശി​ച്ചു. മ​ഴ​ക്കെ​ടു​തി​യി​ൽ വെ​ള്ളം ക​യ​റി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ വി​ല​യി​രു​ത്തി. വെ​ള്ളം ക​യ​റി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ന​ഷ്‌​ട​പ​രി​ഹാ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള​വി​ഷ​ങ്ങ​ളി​ൽ വ്യാ​പാ​രി​ക​ളു​ടെ പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ചു. പ​ഴ​കു​ളം മ​ധു എം​എ​ൽ​എ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

കു​റ്റൂ​ർ ത​ല​യാ​ർ വ​ഞ്ചി​മു​ക്ക് ക്ഷേ​ത്ര​ത്തി​ൽ സ​മീ​പം മ​ഴ​ക്കെ​ടു​തി​യി​ൽ വെ​ള്ളം ക​യ​റി​യ വ​ര​ട്ടാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ സ​മി​തി സ​ന്ദ​ർ​ശി​ച്ചു. ആ​റ്റു​തീ​ര​ത്തെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തും മ​ണ്ണും ചെ​ളി​യും അ​ടി​ഞ്ഞു​കൂ​ടി​യ​ത് നീ​ക്കം ചെ​യ്ത് വീ​തി കൂ​ട്ടു​ന്ന ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ ച​ർ​ച്ച ചെ​യ്തു.

പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ​മി​തി യോ​ഗം ചേ​ർ​ന്നു. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ പ്ര​ദേ​ശ​ത്തു​ണ്ടാ​യ നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ, സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ തു​ട​ങ്ങി​യ സം​ബ​ന്ധി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ളി​ൽ നി​ന്ന് നി​വേ​ദ​നം സ്വീ​ക​രി​ച്ചു. നി​ര​ണം പ​ള്ളി​പ്പാ​ല​ത്ത് കോ​ല​റ​യാ​റി​ന്റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളും സ​മി​തി സ​ന്ദ​ർ​ശി​ച്ചു. ആ​റ്റി​ൽ അ​ടി​ഞ്ഞു കൂ​ടി​യി​ട്ടു​ള്ള മ​ണ​ലും ചെ​ളി​യും നീ​ക്കി ആ​ഴം കൂ​ട്ടു​ന്ന​തും ജ​ല​ത്തി​ൻ​റെ സ്വാ​ഭാ​വി​ക​മാ​യ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

വ​ര​ട്ടാ​റി​ന്‍റെ സ്ഥി​തി​യും പ​രി​ശോ​ധി​ച്ചു

ര​ണ്ട് പ​തി​റ്റാ​ണ്ട് മു​ന്പ് മ​റ്റൊ​രു നി​യ​മ​സ​ഭ പ​രി​സ്ഥി​തി സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ന​രു​ജ്ജീ​വ​നം ന​ട​ത്തി​യ വ​ര​ട്ടാ​റി​ന്‍റെ നി​ല​വി​ലെ ശോ​ച​നീ​യാ​വ​സ്ഥ​യും സ​മി​തി​യം​ഗ​ങ്ങ​ൾ ന​രി​ൽ​ക​ണ്ട് ബോ​ധ്യ​പ്പെ​ട്ടു.

വ​ര​ട്ടാ​റി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ഉ​ട​ന​ടി ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ റ​വ​ന്യു അ​ധി​കൃ​ത​ർ​ക്ക് പ​രി​സ്ഥി​തി ക​മ്മി​റ്റി നി​ർ​ദ്ദേ​ശം ന​ൽ​കി. ചെ​യ​ർ​മാ​ൻ സ​ജീ​വ് ജോ​സ​ഫ്, വ​ർ​ഗീ​സ് മാ​മ്മ​ൻ, ഫൈ​സ​ൽ ബാ​ബു, ടി. ​എം. ശ​ശി എ​ന്നീ എം​എ​ൽ​എ​മാ​ർ ത​ല​യാ​ർ വ​ഞ്ചി​മൂ​ട്ടി​ൽ ക്ഷേ​ത്ര​ക്ക​ട​വി​ലാ​ണ് വ​ര​ട്ടാ​റി​ന്‍റെ ദു​ര​വ​സ്ഥ കാ​ണാ​നെ​ത്തി​യ​ത്.

പ​മ്പ​യു​ടെ കൈ​വ​രി​യാ​യ വ​ര​ട്ടാ​ർ- കോ​യി​പ്രം, ഇ​ര​വി​പേ​രൂ​ർ, കു​റ്റൂ​ർ, തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് അ​ട​ക്കം ഇ​ട​യ്ക്കി​ടെ രൂ​ക്ഷ​മാ​യ വെ​ള്ള​പ്പൊ​ക്കം നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സൃ​ഷ്‌​ടി​ക്കു​ന്നു. മ​ഴ മാ​റു​ന്ന​തി​നോ​ടൊ​പ്പം വെ​ള്ള​വും മ​ലി​ന​മാ​കു​ന്ന​തു മാ​ത്ര​മ​ല്ല സ​മീ​പ​സ്ഥ​ല​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലെ കു​ടി​വെ​ള്ള​വും മ​ലി​ന​മാ​കു​ന്ന​താ​യി നി​യ​മ​സ​ഭ പ​രി​സ്ഥി​തി ക​മ്മി​റ്റി​ക്ക് ബോ​ധ്യ​പ്പെ​ട്ടു.

വ​ര​ട്ടാ​റി​ന്‍റെ നി​ല​വി​ലെ ദു​രി​താ​വ​സ്ഥ​യെ​പ്പ​റ്റി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സാം ​ഈ​പ്പ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ൻ കു​ര്യ​ൻ, ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, പ്ര​സ​ന്ന സ​തീ​ഷ്, ഏ​ബ്ര​ഹാം കു​ന്നു​ക​ണ്ട​ത്തി​ൽ,അ​ജി​ത് പ്ര​സാ​ദ് ത​ല​യാ​ർ, വി. ​ആ​ർ. രാ​ജേ​ഷ്, ബി​നു കു​രു​വി​ള, സു​രേ​ഷ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, കു​ഞ്ഞു​മോ​ൻ മു​ള​മൂ​ട്ടി​ൽ, കെ. ​എ​സ്. ഏ​ബ്ര​ഹാം, പോ​ൾ തോ​മ​സ്, രാ​ജ​ല​ക്ഷ്മി, രാ​ജ​ൻ ഏ​ബ്ര​ഹാം എ​ന്നി​വ വി​ശീ​ക​രി​ച്ചു.

തി​രു​വ​ല്ല സ​ബ് ക​ള​ക്‌​ട​ർ പാ​ർ​വ​തി ഗോ​പ​കു​മാ​ർ, അ​ടൂ​ർ ആ​ർ​ഡി​ഒ ബി​നു​രാ​ജ്, ത​ഹ​സി​ൽ​ദാ​ർ ജോ​ബി​ൻ കെ ​ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ റെ​ജി​മോ​ൾ, എ​ബി ബാ​ബു, ഡി​വൈ​എ​സ്പി സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Pathanamthitta

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി 3.86 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

റാ​ന്നി: റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ എ​ത്ര​യും​ വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​നം. മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ശ​ബ​രി​മ​ല അ​പ്പാ​ച്ചി​മേ​ട്, നീ​ലി​മ​ല ടോ​പ്പ്, നീ​ലി​മ​ല ബോ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ വാ​ട്ട​ർ ടാ​ങ്കു​ക​ൾ തീ​ർ​ഥാ​ട​ന​കാ​ല​ത്തി​നു മു​ന്പാ​യി പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് 3.86 കോ​ടി രൂ​പ മ​ന്ത്രി അ​നു​വ​ദി​ച്ചു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ള സം​വി​ധാ​ന​ങ്ങ​ൾ പോ​ലും അ​വ​താ​ള​ത്തി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നേത്തു​ട​ർ​ന്നാ​ണ് മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി തു​ക അ​നു​വ​ദി​ക്കാ​ൻ ചീ​ഫ് എ​ൻ​ജി​നി​യ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

റാ​ന്നി പ​ഴ​വ​ങ്ങാ​ടി, മ​ല്ല​പ്പ​ള്ളി, കോ​ട്ടാ​ങ്ങ​ൽ, പെ​രു​മ്പാ​റ തു​ട​ങ്ങി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ സ്‌​ട്രെ​ഫ ക​മ്പ​നി ഏ​റ്റെ​ടു​ത്ത് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന എ​ല്ലാ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ​യും പു​രോ​ഗ​തി ചീ​ഫ് എ​ൻ​ജി​നി​യ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​രാ​റു​കാ​ര​നെ വി​ളി​ച്ചു​വ​രു​ത്തി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

വ​ട​ശേ​രി​ക്ക​ര, വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് മ​ണി​യാ​ർ സം​ഭ​ര​ണി​യി​ൽനി​ന്ന് ജ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. വ​ട​ശേ​രി​ക്ക​ര​യി​ൽ നി​ല​വി​ലു​ള്ള പ​മ്പ് ഹൗ​സി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്താ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

‌കേ​ന്ദ്ര​സ​ഹാ​യ​ത്തോ​ടെ 2024-ൽ ​പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ടി​യി​രു​ന്ന ചെ​റു​കോ​ൽ - നാ​ര​ങ്ങാ​നം, കൊ​റ്റ​നാ​ട് - അ​ങ്ങാ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി കാ​ര്യ​മാ​യ ഒ​രു​ശ്ര​മ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

കോ​ട്ടാ​ങ്ങ​ൽ കു​ന്നാ​ലോ​ണി, പെ​രു​നാ​ട്, അ​ട്ട​ത്തോ​ട്, മ​ഞ്ഞ​ത്തോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് സ്ഥാ​പി​ച്ച ചെ​റി​യ വ്യാ​സ​മു​ള്ള പൈ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ മ​ല​മ്പാ​റ സ്കീ​മി​ലെ ടാ​ങ്കി​ൽ വെ​ള്ളം എ​ത്തി​ക്കാ​ൻ 18 മ​ണി​ക്കൂ​ർ വ​രെ എ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പൈ​പ്പ് വാ​ങ്ങി ന​ൽ​കി​യി​ട്ടും സ്‌​ട്രെ​ഫ ക​മ്പ​നി​യു​ടെ അ​നാ​സ്ഥ മൂ​ലം പ്ര​വൃ​ത്തി മു​ന്നോ​ട്ടു​പോ​കു​ന്നി​ല്ല.
സ്‌​ട്രെ​ഫ ക​മ്പ​നി ടെ​ൻ​ഡ​ർ ഏ​റ്റെ​ടു​ത്ത പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പ​ടു​മ്പോ​ൾ ചീ​ഫ് സെ​ക്ര​ട്ട​റി ത​ല​ത്തി​ലു​ള്ള ചി​ല​ർ ക​മ്പ​നി​ക്ക് അ​നു​കൂ​ല​മാ​യി ഇ​ട​പെ​ടു​ന്ന​താ​യി എം​എ​ൽ​എ ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

എ​ഴു​മ​റ്റൂ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി: സ്ഥ​ല​മെ​ടു​പ്പ് ത​ർ​ക്കം ഉ​ട​ൻ പ​രി​ഹ​രി​ക്കും

ഏ​ഴു​മ​റ്റൂ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ൽ​ക്കു​ന്ന ത​ർ​ക്കം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലെ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത പ​ക്ഷം എ​ഴു​മ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശി​ക്കു​ന്ന കു​റ​ഞ്ഞ ചെ​ല​വി​ൽ കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്ര​ദ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും മ​ന്ത്രി അം​ഗീ​ക​രി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ഏ​ക​ദേ​ശം 300 കോ​ടി രൂ​പ​യു​ടെ ഈ ​പ​ദ്ധ​തി സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ത​ർ​ക്ക​ത്തെത്തു​ട​ർ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി വൈ​കു​ക​യാ​ണെ​ന്ന് എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി. സ്ഥ​ല​മെ​ടു​പ്പി​നാ​യി 8.5 കോ​ടി രൂ​പ വാ​ട്ട​ർ അ​ഥോറി​റ്റി റ​വ​ന്യു വ​കു​പ്പി​ൽ കെ​ട്ടി​വ​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ലു​ള്ള സ്ഥ​ല​ത്തി​നു പ​ക​രം ഏ​ക​ദേ​ശം 2.5 കോ​ടി രൂ​പ ചെ​ല​വി​ൽ അ​തി​നേ​ക്കാ​ൾ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ്ത് പ്ര​സി​ഡ​ന്റ് രാ​മ​ച​ന്ദ്ര​ൻ നാ​യ​രും എ​ഴു​മ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പൈ​ക്ക​ര​യും യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

വ​ൻ തു​ക​യ്ക്ക് ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന​തി​ന് പു​റ​മെ നി​ലം നി​ക​ത്താ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന ഭൂ​വു​ട​മ​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​രു​തെ​ന്നും​ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി 300 കോ​ടി​യു​ടെ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി ന​ഷ്ട​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.

പെ​രു​ന്തേ​ന​രു​വി ഡാ​മി​ലെ മ​ണ​ൽ നീ​ക്കം ചെ​യ്യും

വെ​ച്ചൂ​ച്ചി​റ​യി​ലും കൊ​ല്ല​മു​ള​യി​ലും നി​ല​വി​ലു​ള്ള കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി പെ​രു​ന്തേ​ന​രു​വി ഡാ​മി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ൽ നീ​ക്കം ചെ​യ്യു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.

കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ വീ​ണ്ടും അ​വ​ലോ​ക​നം ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു. റാ​ന്നി​യി​ലെ​യും ശ​ബ​രി​മ​ല​യി​ലെ​യും കു​ടി​വെ​ള്ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് വി​ല​യി​രു​ത്തു​ന്ന​തി​നാ​യി പ​മ്പ​യി​ൽ പ്ര​ത്യേ​ക യോ​ഗം ചേ​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​കെ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (കോ​യി​പ്രം), സോ​ണി​യ മ​നോ​ജ് (റാ​ന്നി) തു​ട​ങ്ങി​യ​വ​രും വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ്രീ​ദേ​വി, അ​നി​ൽ പൈ​ക്ക​ര, അ​ജീ​ന ന​ജീ​ബ്, സു​ര​ഷ് കു​ഴി​വേ​ലി, സു​രേ​ഷ് അ​ങ്ങാ​ടി, ശ​ശി​ക​ല രാ​ജ​ശേ​ഖ​ര​ൻ, ഉ​ഷ കേ​ശ​വ​ൻ, ഗി​രി​ജ മ​ധു, സു​നി​ൽ​കു​മാ​ർ, പ്ര​മോ​ദ് മ​ന്ദ​മ​രു​തി, ര​മാ​ദേ​വി, ബി​ന്ദു സ​ജി , ചീ​ഫ് എ​ൻ​ജി​നി​യ​ർ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Pathanamthitta

നാ​റാ​ണം​മൂ​ഴി ഇ​ട​ത്താ​വ​ളം: നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു

റാ​ന്നി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ക്കു​ന്ന ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2026–27 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വി​വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.

ഇ​ട​ത്താ​വ​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും വൃ​ത്തി​യാ​ക്കി ലോക്ക്​ക​ട്ട​ക​ൾ പാ​കു​ന്ന ജോ​ലി​ക​ളാ​ണ് നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ക്കാ​ൻ ഇ​നി ഏ​ക​ദേ​ശം 65 ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​ത്.

ഇ​ട​ത്താ​വ​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന ടോ​യ്‌​ല​റ്റ് കോം​പ്ല​ക്സി​ന്‍റെ​യും വി​ശ്ര​മ​മു​റി​ക​ളു​ടെ​യും എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി എ​ത്ര​യും വേ​ഗം നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ശ്ര​മം. എ​ന്നാ​ൽ ശേ​ഷി​ക്കു​ന്ന കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ഈ ​ര​ണ്ട് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ലും പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു​ കൊ​ണ്ടു​പോ​കു​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ശ​ബ​രി​മ​ല ഹെ​ൽ​പ് ഡെ​സ്ക്, ഇ​ട​ത്താ​വ​ള​ത്തി​ലെ വെ​ളി​ച്ച സം​വി​ധാ​നം, ക​ട​വ് നി​ർ​മാ​ണം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തീ​ർ​ഥാ​ട​ന​ത്തി​നു മു​മ്പാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

വ​രു​ന്ന തീ​ർ​ഥാ​ട​നകാ​ല​ത്ത് നാ​റാ​ണം​മൂ​ഴി ഇ​ട​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സൗ​ജ​ന്യ ല​ഘു​ഭ​ക്ഷ​ണം, 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ൽ സേ​വ​നം, ഭ​ക്ഷ​ണ​ശാ​ല എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നും പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്നു.

Pathanamthitta

മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത; മൂ​ഴി​യാ​ർ-ഗ​വി റോ​ഡ് തു​റ​ക്കാ​ൻ വൈ​കും

പ​ത്ത​നം​തി​ട്ട: മൂ​ഴി​യാ​ര്‍ - ഗ​വി റോ​ഡി​ല്‍ വാ​ല്‍​വ് ഹൗ​സി​ന് സ​മീ​പം വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത​യെ​ന്ന് വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് റോ​ഡ് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

മ​ണ്ണു​പ​ര്യ​വേ​ഷ​ണ​വി​ഭാ​ഗം, പൊ​തു​മ​രാ​മ​ത്ത്, ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ന​ത്ത മ​ഴ​യി​ല്‍ ക​ഴി​ഞ്ഞ​മാ​സം കൂ​റ്റ​ന്‍ മ​ണ്‍​കൂ​ന ഇ​ടി​ഞ്ഞു​വീ​ണ ഭാ​ഗ​ത്ത് വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നോ​ടൊ​പ്പം ചോ​ര​ക​ക്കി ഭാ​ഗ​ത്തും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​താ​യി വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​രു​ടെ ജീ​വ​നും സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ഴി​യാ​ര്‍ - ഗ​വി റൂ​ട്ടി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​ണ്ണ് നീ​ക്കം ചെ​യ്തു​വെ​ങ്കി​ലും യാ​ത്ര പു​ന​രാ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ല്കി​യി​ട്ടി​ല്ല.

കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് ന​ല്‍​കി​വ​രു​ന്ന മു​ന്ന​റി​യി​പ്പും നി​രോ​ധ​ന​ത്തി​ന് മ​റ്റൊ​രു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​തോ​ടെ മൂ​ഴി​യാ​ര്‍ - ഗ​വി റോ​ഡി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സ​ഞ്ച​രി​ക്കാ​ന്‍ ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി വ​രും. നി​ല​വി​ല്‍ ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും മാ​ത്ര​മാ​ണ് ഇ​തു​വ​ഴി ഗ​താ​ഗ​തം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ജൂ​ലൈ 31ന് ​രാ​ത്രി​യാ​ണ് ക​ന​ത്ത മ​ഴ​യേ​ത്തു​ട​ര്‍​ന്ന് മൂ​ഴി​യാ​ര്‍ നാ​ല്‍​പ്പ​തേ​ക്ക​ര്‍ കോ​ള​നി​യി​ല്‍ നി​ന്നും ഏ​ഴു​കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​യി കൂ​റ്റ​ന്‍ മ​ണ്‍​കൂ​ന ഇ​ടി​ഞ്ഞു​വീ​ഴു​ക​യും റോ​ഡി​ന്‍റെ ഒ​രു​ഭാ​ഗം ഒ​ലി​ച്ചു​പോ​യ​തും. തു​ട​ര്‍​ന്ന് ഈ ​ഭാ​ഗ​ത്തെ മ​ണ്ണ് പൊ​തു​മ​രാ​മ​ത്ത് ളാ​ഹ ഉ​പ​ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്തി​രു​ന്നു.

ഗ​വി റൂ​ട്ടി​ലൂ​ടെ കെ​എ​സ്ആ​ര്‍​ടി​സി ന​ട​ത്തി​യി​രു​ന്ന മു​ന്നു സ​ര്‍​വീ​സു​ക​ള്‍ ഇ​പ്പോ​ള്‍ ങാ​ഗീ​ക​മാ​യി മാ​ത്ര​മാ​ണ് ഓ​ടു​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നും ന​ട​ത്തി​യി​രു​ന്ന സ​ര്‍​വീ​സു​ക​ള്‍ മൂ​ഴി​യാ​ര്‍ വ​രെ പോ​യി നി​ല​വി​ല്‍ സ​ര്‍​വീ​സു​ക​ളു​ണ്ടാ​യി​രു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ തി​രി​കെ മ​ട​ങ്ങും. കു​മ​ളി ഡി​പ്പോ​യി​ല്‍ നി​ന്നും ന​ട​ത്തി​യി​രു​ന്ന സ​ര്‍​വീ​സ് ഗ​വി​യി​ലെ​ത്തി മ​ട​ങ്ങും. ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്. ഗ​വി ടൂ​റി​സം ല​ക്ഷ്യ​മി​ട്ട് കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തി​വ​ന്ന സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.
മൂ​ഴി​യാ​റി​ൽ നി​ന്നും സ​ഞ്ചാ​രി​ക​ളെ​യും ഗ​വി​യി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്നി​ല്ല.

Pathanamthitta

മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷം

റാ​ന്നി: സ​ഭ​യു​ടെ ആ​ത്മീ​യവ​ള​ർ​ച്ച​യ്ക്കൊ​പ്പം സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​വും കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ഭ​യു​ടെ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്ന വി​ശാ​ല​മാ​യ കാ​ഴ്ച​പ്പാ​ടോ​ടു​കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ട​യ​ശ്രേ​ഷ്ഠ​നാ​ണ് ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്തയെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. ഡോ ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ 78 - ാമ​തു ജ​ന്മ ദി​നാഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ഴ​കു​ളം മ​ധു എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, സ​ഭാ സെ​ക്ര​ട്ട​റി റ​വ. ദാ​നി​യേ​ൽ വ​ർ​ഗീ​സ്, റ​വ.​തോ​മ​സ് കെ. ​ജേ​ക്ക​ബ്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ൽ, ട്ര​ഷ​റ​ർ അ​നു ഫി​ലി​പ്പ്, റ​വ.​സാം ടി ​കോ​ശി, റ​വ.​ജോ​തി​ഷ് സാം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​വി​ലെ റാ​ന്നി ക്രി​സ്ത്തോ​സ് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ മാ​ർ ബ​ർ​ണ​ബാ​സ് കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും വൈ​ദി​ക​രും പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

Pathanamthitta

ഹോ​ട്ട​ൽ ഭ​ക്ഷ​ണ നിരക്ക് ഏ​കീ​ക​ര​ണ​മി​ല്ല; വി​ല തോ​ന്നും​പ​ടി

പ​ത്ത​നം​തി​ട്ട: ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തി​നു ജി​ല്ല​യി​ൽ വി​ല തോ​ന്നും​പ​ടി. നി​ര​ക്ക് ഏ​കീ​ക​ര​ണ​മി​ല്ല. പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല കൂ​ട്ടി​യ​തി​നു പി​ന്നാ​ലെ ജി​ല്ല​യൊ​ട്ടാ​കെ ഹോ​ട്ട​ലു​ക​ളും ത​ട്ടു​ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും ഭ​ക്ഷ​ണ, പാ​നീ​യ​ങ്ങ​ളി​ൽ വി​ല കൂ​ട്ടി​യി​രു​ന്നു. പി​ന്നാ​ലെ പാ​ൽ, പ​ഞ്ച​സാ​ര, മ​റ്റ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ഇ​വ​യി​ൽ വ​ർ​ധ​ന​യു​ണ്ടാ​യെ​ന്ന പേ​രി​ൽ മ​റ്റൊ​രു വ​ർ​ധ​ന കൂ​ടി വ​ന്നു. ഇ​തോ​ടെ വി​ല​യി​ൽ ഏ​കീ​ക​ര​ണം ന​ഷ്‌​ട​പ്പെ​ട്ടു.

ചാ​യ​യ്ക്കും കാ​പ്പി​ക്കും പ​ത്തു​ രൂ​പ​യി​ൽനി​ന്ന് 12 രൂ​പ​യാ​ക്കി​യാ​യി​രു​ന്നു തു​ട​ക്കം. ഇ​തി​പ്പോ​ൾ 20 രൂ​പ​വ​രെ എ​ത്തി​യി​ട്ടു​ണ്ട്. 12, 13, 15, 17, 20 എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത നി​ര​ക്കി​ലാ​ണ് വി​ല്പ​ന. ചി​ല ക​ട​ക​ളി​ൽ ഓ​രോ​ ദി​വ​സ​വും ഓ​രോ വി​ല​യാ​ണ് വാ​ങ്ങു​ന്ന​തെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​യു​ന്നു. ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ലും സ​മാ​ന​മാ​യ വ​ർ​ധ​ന വ​രു​ത്തി. ഊ​ണി​ന് 70 രൂ​പ​യി​ൽനി​ന്ന് 100 രൂ​പ​യും 110 രൂ​പ​യും ആ​ക്കി​യി​ട്ടു​ണ്ട്. ചി​ല ക​ട​ക​ളി​ൽ 90 രൂ​പ​യ്ക്കും ന​ൽ​കു​ന്നു​ണ്ട്. മ​ത്സ്യം സ്പെ​ഷ്യ​ലാ​യി​ട്ടു​ണ്ടെ​ങ്കി​ൽ നി​ര​ക്ക് 200 ക​ട​ക്കും. അ​പ്പം, പൊ​റോ​ട്ട, ച​പ്പാ​ത്തി, ചെ​റു​ക​ടി​ക​ൾ എ​ന്നി​വ​യു​ടെ വി​ല​യി​ലും ഏ​കീ​ക​ര​ണ​മി​ല്ല. പാ​ച​ക വാ​ത​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ചെ​ങ്കി​ലും കൂ​ട്ടി​യ വി​ല ആ​രും കു​റ​യ്ക്കാ​റി​ല്ല. പാ​ലി​ന്‍റെ​യും പ​ഞ്ച​സാ​ര​യു​ടെ​യും വി​ല കൂ​ട്ടി​യ​തി​ന്‍റെ പേ​രി​ൽ മ​റ്റൊ​രു വ​ർ​ധ​ന കൂ​ടി അ​ടി​ച്ചേ​ല്പി​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്.

വി​ല​വി​വ​ര​പ്പ​ട്ടി​ക​യില്ല

പ​ല ഹോ​ട്ട​ലു​ക​ളി​ലും വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടി​ല്ല. ജി​ല്ലാ ഭ​ര​ണ​കൂ​ടം അം​ഗീ​ക​രി​ച്ച് പു​റ​ത്തി​റ​ക്കു​ന്ന വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ മു​ന്പ് നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്തു മാ​ത്ര​മാ​ണ് ഹോ​ട്ട​ലു​ക​ൾ ബാ​ധ​ക​മാ​ക്കു​ക. മ​റ്റ് അ​വ​സ​ര​ങ്ങ​ളി​ൽ വി​ലനി​യ​ന്ത്ര​ണ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ടാ​റി​ല്ല. വി​ല നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം ത​ങ്ങ​ൾ​ക്കാ​ണെ​ന്ന് ഹോ​ട്ട​ലുട​മ​ക​ൾ പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ കോ​ട​തിവി​ധി​യും ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ഉ​ട​മ​ക​ളു​ടെ വാ​ദം. ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്കെ​ത്താ​റു​ണ്ടെ​ങ്കി​ലും വി​ല​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടാ​റി​ല്ല.

നി​കു​തി​യി​ല്ലെ​ങ്കി​ലും ത​ട്ടു​ക​ട​ക​ളി​ൽ ഇ​ള​വി​ല്ല

യാ​തൊ​രു​വി​ധ നി​കു​തി​ക​ളോ വാ​ട​ക​യോ ന​ൽ​കാ​തെ വ​ഴി​യോ​ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലെ നി​ര​ക്കി​നു സ​മാ​ന​മാ​ണ്. വാ​ട​ക​യും നി​കു​തി​യും ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളും മ​റ്റു ഭ​ക്ഷ​ണവി​ല്പ​ന​ശാ​ല​ക​ളും വി​ല കൂ​ട്ടു​ന്പോ​ൾ സ​മാ​ന​മാ​യ ത​ര​ത്തി​ൽ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ ത​ട്ടു​ക​ട​ക​ളും ശ്ര​മി​ക്കു​ക​യാ​ണ്. ത​ട്ടു​ക​ട​കി​ലെ ഭ​ക്ഷ​ണവി​ല​യെ സം​ബ​ന്ധി​ച്ചും യാ​തൊ​രു നി​യ​ന്ത്ര​ണ​വും അ​ധി​കൃ​ത​ർ​ക്കി​ല്ല.

Pathanamthitta

സി​വി​ൽ സ​ർ​വീ​സ് കാ​യി​ക​മേ​ള 15ന്

പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ സ​ർ​വീ​സ് കാ​യി​ക​മേ​ള 17നു ​ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ ന​ട​ത്തും.

കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ലേ​ക്ക് 200 രൂ​പ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഒ​ടു​ക്കി അ​പേ​ക്ഷാ​ഫോ​റം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഓ​ഫീ​സി​ൽനി​ന്നും നേ​രി​ട്ടെ​ത്തി കൈ​പ്പ​റ്റ​ണം. ആ​യ​ത് വ​കു​പ്പു മേ​ധാ​വി​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തി 16നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഓ​ഫീ​സി​ൽ ന​ൽ​ക​ണം.

അ​ത്‌​ല​റ്റി​ക്സ്, ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ, ബാ​സ്ക​റ്റ്ബോ​ൾ, കാ​രം​സ്, ചെ​സ്, ക്രി​ക്ക​റ്റ്, ഫു​ട്ബോ​ൾ, ഹോ​ക്കി, ക​ബ​ഡി, ഖോ ​ഖോ, ലോ​ൺ ടെ​ന്നീ​സ്, പ​വ​ർ ലി​ഫ്റ്റിം​ഗ്, വെ​യ്റ്റ് ലി​ഫ്റ്റിം​ഗ്, ബെ​സ്റ്റ് ഫി​സി​ക്ക്, നീ​ന്ത​ൽ, ടേ​ബി​ൾ ടെ​ന്നീ​സ്, വോ​ളി​ബോ​ൾ, ഗു​സ്തി, യോ​ഗ എ​ന്നി​വ​യാ​ണ് മ​ത്സ​ര ഇ​ന​ങ്ങ​ൾ. അ​ത് ല​റ്റി​ക്സ് മ​ത്സ​ര ഇ​ന​ങ്ങ​ളി​ൽ ഒ​രു കാ​യി​ക​താ​ര​ത്തി​ന് മൂ​ന്ന് വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും റി​ലേ മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കാം. വൈ​കി​വ​രു​ന്ന അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കി​ല്ല, കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9895435656, 8086963927 എ​ന്ന ടെ​ലി​ഫോ​ൺ ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.

Pathanamthitta

കു​ടും​ബ​ശ്രീ ഹോം​ഷോ​പ്പ് മാ​നേ​ജ്മെ​ന്‍റ് ടീം ​തെ​ര​ഞ്ഞെ​ടു​പ്പ്

പ​ത്ത​നം​തി​ട്ട: കു​ടും​ബ​ശ്രീ സം​രം​ഭ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് നേ​രി​ട്ടെ​ത്തി​ക്കു​ന്ന​തി​നു​മാ​യി ന​ട​പ്പാ​ക്കി​വ​രു​ന്ന കു​ടും​ബ​ശ്രീ ഹോം​ഷോ​പ്പ് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി മാ​നേ​ജ്മെ​ന്‍റ് ടീം ​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

കു​ടും​ബ​ശ്രീ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ​യും വി​പ​ണ​നരം​ഗ​ത്ത് പ്രാ​വീ​ണ്യ​വും പ്ര​വൃ​ത്തി​പ​രി​ച​യ​വു​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ടീ​മു​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. കു​ടും​ബ​ശ്രീ ഹോം​ഷോ​പ്പ് പ​ദ്ധ​തി സം​സ്ഥാ​ന​ത്തെ മ​റ്റു ജി​ല്ല​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന മാ​നേ​ജ്മെ​ന്‍റ് ടീ​മു​ക​ൾ​ക്കും അ​പേ​ക്ഷ സ​മ​പ്പി​ക്കാ​നാ​കും. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: പ്ല​സ്ടു. മാ​ർ​ക്ക​റ്റിം​ഗ്, സെ​യി​ൽ​സ്, വി​ത​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഹോം​ഷോ​പ്പ് ന​ട​ത്തി​പ്പ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ഉ​ണ്ടാ​യി​രി​ക്കും. അ​പേ​ക്ഷ​ക​ൾ നേ​രി​ട്ടോ ത​പാ​ൽ മു​ഖേ​ന​യോ ജി​ല്ലാ മി​ഷ​ൻ ഓ​ഫീ​സ്, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ, പ​ത്ത​നം​തി​ട്ട എ​ന്ന വി​ലാ​സ​ത്തി​ൽ 17നു ​മു​ന്പ് ല​ഭി​ക്ക​ണം

Pathanamthitta

ക്രൈ​സ്റ്റ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ച​ല​ഞ്ച് ട്രോ​ഫി ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 11 മു​ത​ൽ

തി​രു​വ​ല്ല: തി​രു​വ​ല്ല മു​ത്തൂ​ർ ക്രൈ​സ്റ്റ് സെ​ൻ​ട്ര​ൽ സ്കൂൾ സ്ഥാ​പ​ക​രി​ലൊ​രാ​ളാ​യ ഫാ. ​കു​ര്യ​ൻ മു​ക്കോ​ച്ചേ​രി​ൽ സി​എം​ഐ​യു​ടെ സ്മ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക്രൈ​സ്റ്റ് ച​ല​ഞ്ച് ട്രോ​ഫി ബാ​സ്‌​ക​റ്റ്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 11 മു​ത​ൽ 14 വ​രെ ന​ട​ക്കു​മെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ജ​യിം​സ് മു​ല്ല​ശേ​രി സി​എം​ഐ അ​റി​യി​ച്ചു.
നാ​ലു​ദി​വ​സ​ങ്ങ​ളി​ലാ​യി നോ​ക്കൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കു​ന്ന ഫ്ല​ഡ്‌​ലൈ​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം 11ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കേ​ര​ള പൊ​ലി​സ് അ​ന്താ​രാ​ഷ്‌​ട്ര താ​രം കെ.​എ​സ്. പൂ​ജാ​മോ​ൾ നി​ർ​വ​ഹി​ക്കും.

ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് എ​ഫ്രേം​സ് മാ​ന്നാ​നം, സെ​ന്‍റ് ജോ​സ​ഫ് പു​ളി​ങ്കു​ന്ന്, ജി​ബി​എ​ച്ച്എ​സ്എ​സ് മ​ല​പ്പു​റം, സി​ൽ​വ​ർ ഹി​ൽ​സ് കാ​ലി​ക്ക​ട്ട്, ഗി​രി​ദീ​പം കോ​ട്ട​യം, ജ്യോ​തി​നി​കേ​ത​ൻ ആ​ല​പ്പു​ഴ, കെ​ഇ സ്കൂ​ൾ മാ​ന്നാ​നം, സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ത്ത​നാ​പു​രം, എ​സ്എ​ച്ച് കി​ളി​മ​ല, എ​സ്എ​ച്ച് ച​ങ്ങ​നാ​ശേ​രി, സെ​ന്‍റ് ആ​ൻ​സ് കു​ര്യ​നാ​ട്, ആ​തി​ഥേ​യ​രാ​യ ക്രൈ​സ്റ്റ് സെ​ൻ​ട്ര​ൽ തി​രു​വ​ല്ല. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പ്രൊ​വി​ഡ​ൻ​സ് കാ​ലി​ക്ക​റ്റ്, മൗ​ണ്ട് കാ​ർ​മ​ൽ കോ​ട്ട​യം, സി​ൽ​വ​ർ ഹി​ൽ​സ് കാ​ലി​ക്ക​ട്ട്, ജ്യോ​തി​നി​കേ​ത​ൻ ആ​ല​പ്പു​ഴ, മൗ​ണ്ട് ടാ​ബോ​ർ പ​ത്ത​നാ​പു​രം, എ​സ്എ​ച്ച് ച​ങ്ങ​നാ​ശേ​രി, എ​സ്എ​ച്ച് കി​ളി​മ​ല, ക്രൈ​സ്റ്റ് തി​രു​വ​ല്ല. കി​ഡ്സ് ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ ക്രൈ​സ്റ്റ് തി​രു​വ​ല്ല, സോ​ഫി​യ മ​ല്ല​പ്പ​ള്ളി, എം​എം​എ​ആ​ർ ചെ​ങ്ങ​ന്നൂ​ർ, മു​ള​മൂ​ട്ടി​ൽ കോ​ഴ​ഞ്ചേ​രി.

Pathanamthitta

സ്ത്രീ​വി​രു​ദ്ധ​ത പ​റ​യു​ന്ന​വ​ര്‍ ഇ​രു​ണ്ട കാ​ല​ഘ​ട്ട​ത്തി​ന്‍റെ വ​ക്താ​ക്ക​ള്‍: സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍

പ​ത്ത​നം​തി​ട്ട: സ്ത്രീ​വി​രു​ദ്ധ​ത പ​റ​യു​ക​യും പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ര്‍ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​വ​ര്‍ ഇ​രു​ണ്ട കാ​ല​ഘ​ട്ട​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​ണെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍. കേ​ര​ള പ്ര​ദേ​ശ് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​വ​ര്‍​ത്ത​ക സ​മ്മേ​ള​ന​വും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നൂ​റ്റാ​ണ്ടു​ക​ളാ​യി അ​ടി​ച്ച​മ​ര്‍​ത്ത​പ്പെ​ട്ട് അ​സ​മ​ത്വ​ങ്ങ​ള്‍​ക്ക് ഇ​ര​ക​ളാ​യി​രു​ന്ന സ്ത്രീ​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ നി​യ​മ​ങ്ങ​ളും സാ​മൂ​ഹ്യ പ​രി​വ​ര്‍​ത്ത​ന പ്ര​സ്ഥാ​ന​ങ്ങ​ളും ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ ഇ​ല്ലാ​താ​ക്കാ​നാ​ണ് ചി​ല​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും വ​ര്‍​ത്ത​മാ​ന​കാ​ല സ​മൂ​ഹം ഇ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ജ​നി പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ, സി.​വി. ശാ​ന്ത​കു​മാ​ര്‍ എം​എ​ല്‍​എ, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി എ​ക്‌​സ് എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ലീ​ല രാ​ജ​ന്‍, എ​ലി​സ​ബ​ത്ത് അ​ബു, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, അ​ന്ന​മ്മ ഫി​ലി​പ്പ്, സു​ജാ​ത മോ​ഹ​ന്‍, മേ​ഴ്‌​സി പാ​ണ്ഡ്യ​ത്ത്, സി​ന്ധു അ​നി​ല്‍, മ​ഞ്ജു വി​ശ്വ​നാ​ഥ്, ആ​ശ ത​ങ്ക​പ്പ​ന്‍, എം. ​അ​നി​ലാ ദേ​വി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Pathanamthitta

കേ​ര​ള പൊ​ലി​സ് കാ​യി​ക​മേ​ള: മാ​ര​ത്ത​ണി​ന് ജി​ല്ല​യി​ല്‍ വ​ര​വേ​ല്പ്

പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന 47-ാമ​ത് കേ​ര​ള പൊ​ലി​സ് കാ​യി​കമേ​ള 2026-ന്‍റെ ഭാ​ഗ​മാ​യി യേ​സ് ടു ​സ്‌​പോ​ര്‍​ട്‌​സ്, നോ ​ടു ഡ്ര​ഗ്‌​സ് എ​ന്ന സ​ന്ദേ​ശ​മു​യ​ര്‍​ത്തി​ക്കൊ​ണ്ട് കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള പൊ​ലി​സ് മാ​ര​ത്ത​ണി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.

കാ​സ​ര്‍​ഗോ​ഡു​നി​ന്ന് ആ​രം​ഭി​ച്ച മാ​ര​ത്ത​ണ്‍ വി​വി​ധ ജി​ല്ല​ക​ള്‍ പി​ന്നി​ട്ട് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ തി​രു​വ​ല്ല ഇ​ടി​ഞ്ഞി​ല്ല​ത്ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ച്ചു. തു​ട​ര്‍​ന്ന് തി​രു​വ​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി നീ​രേ​റ്റു​പു​റം വ​ഴി ആ​ല​പ്പു​ഴ ജി​ല്ല​യി​ലേ​ക്ക് ക​ട​ന്നു. ജി​ല്ല​യി​ലേ​ക്ക് എ​ത്തി​ച്ചേ​ര്‍​ന്ന മാ​ര​ത്ത​ണി​നെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദ് സ്വീ​ക​രി​ച്ചു. പൊ​ലി​സ് അ​ത്‌ല​റ്റു​ക​ള്‍, സ്റ്റു​ഡ​ന്‍റ്സ് പൊ​ലി​സ് കേ​ഡ​റ്റു​ക​ള്‍, യു​വ​ജ​ന​ങ്ങ​ള്‍ , കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍, വി​വി​ധ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ള്‍, ബൈ​ക്ക് റൈ​ഡേ​ഴ്‌​സ്, റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് ടീം, ​ഡ്രൈ​വേ​ഴ്‌​സ് യൂ​ണി​യ​ന്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പെ​ട്ട​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടിയാണ് മാ​ര​ത്ത​ണ്‍ ജി​ല്ല​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തി​യ​ത്.

തി​രു​വ​ല്ല എ​സ്‌​സി​എ​സ് ഗ്രൗ​ണ്ടി​ല്‍ വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര​ത്ത​ണി​നെ സ്വീ​ക​രി​ച്ചു. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദ്, തി​രു​വ​ല്ല ത​ഹ​സി​ല്‍​ദാ​ര്‍ ജോ​ബി​ന്‍ ജോ​ര്‍​ജ് പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ല്‍ എ​സ്പി ആ​ര്‍. ജ​യ​രാ​ജ്, തി​രു​വ​ല്ല ഡി​വൈ​എ​സ്പി പി.​ആ​ര്‍. സ​ന്തോ​ഷ്, പ​ത്ത​നം​തി​ട്ട ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍​ഡി​വൈ​എ​സ്പി റെ​ജി ഏ​ബ്ര​ഹാം, തി​രു​വ​ല്ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രും കാ​യി​ക​താ​ര​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക,സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രും സ്വീ​ക​ര​ണച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Pathanamthitta

കു​റ്റ​പ്പു​ഴ സെ​ൻ​ട്ര​ൽ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കം

തി​രു​വ​ല്ല: കു​റ്റ​പ്പു​ഴ സെ​ൻ​ട്ര​ൽ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ന്‍റെ​യും തി​രു​വ​ല്ല - മ​ല്ല​പ്പ​ള്ളി- ചേ​ല​ക്കൊ​മ്പ് റോ​ഡി​ന്‍റെ​യും വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ് ഡോ.​എ.​പി. ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​നു ജോ​ർ​ജ് , ര​ക്ഷാ​ധി​കാ​രി തോ​മ​സ് പി. ​അ​ത്യാ​ൽ, സെ​ക്ര​ട്ട​റി പ്ര​സാ​ദ് ചെ​റി​യാ​ൻ, ട്ര​ഷ​റാ​ർ പി.​ഐ. ഇ​ട്ടി​ച്ചെ​റി​യ, എ.​വി.​ജോ​ർ​ജ് ,ഫോ​ർ​ട്ട് സെ​ക്ര​ട്ട​റി സി.​പി.​ജോ​ൺ , ഷീ​ബ കോ​ശി, ഷേ​ബ മേ​രി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

80 വ​യ​സ് പൂ​ർ​ത്തീ​ക​രി​ച്ച​വ​രെ ആ​ദ​രി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി.
തി​രു​വ​ല്ല​യി​ലെ ദീ​പാ ജം​ഗ്ഷ​ൻ മു​ത​ൽ കു​രി​ശു​ക​വ​ല വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഡി​വൈ​ഡ​റു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ന​ഗ​ര​സ​ഭാ റോ​ഡു​ക​ളു​ടെ റീ​ടാ​റിം​ഗ് എ​ത്ര​യും വേ​ഗം ന​ട​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Pathanamthitta

കോ​ന്നി ക​ൾ​ച്ച​റ​ൽ ഫോ​റം ഓ​ണാ​ഘോ​ഷം

കോ​ന്നി: ക​ൾ​ച്ച​റ​ൽ ഫോ​റം സം​ഘ​ടി​പ്പി​ച്ച കോ​ന്നി ഓ​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൾ​ച്ച​റ​ൽ ഫോ​റം ചെ​യ​ർ​മാ​ൻ റോ​ബി​ൻ പീ​റ്റ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഫോ​റം വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. സ​ന്തോ​ഷ് കു​മാ​ർ ഓ​ണസ​ന്ദേ​ശം ന​ൽ​കി.

കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ജി ഏ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സു​ലേ​ഖ വി. ​നാ​യ​ർ, ഫോ​റം ക​ൺ​വീ​ന​ർ ബി​നു​മോ​ൻ ഗോ​വി​ന്ദ​ൻ, കോ​ന്നി ഓ​ണം കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​ബി. മാ​ത്യു, കോ​ന്നി ഓ​ണം ക​ൺ​വീ​ന​ർ ജ​യ​ൻ, പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ, ഐ​വാ​ൻ വ​ക​യാ​ർ, ജി. ​ശ്രീ​കു​മാ​ർ, എ​ലി​സ​ബ​ത്ത് അ​ബു, പ്ര​ദീ​പ് കു​മാ​ർ, അ​ഭി​ലാ​ഷ്, ചി​ത്ര രാ​മ​ച​ന്ദ്ര​ൻ, ന​വീ​ൻ കോ​ശി, ബി​ജു വ​ട്ട​ക്കു​ള​ഞ്ഞി, ടി. ​ലി​ജ, അ​രു​ൺ​കു​മാ​ർ, സു​ജാ​ത മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Pathanamthitta

ഏ​ഴം​കു​ളം ജം​ഗ്ഷ​നി​ലെ ഓ​ട​ക​ള്‍​ക്ക് മൂ​ടി​യി​ല്ല

അ​ടൂ​ര്‍: മൂ​ടി​യി​ല്ലാ​ത്ത ഓ​ട കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ടഭീ​ഷ​ണി​യാ​കു​ന്നു. കെ​പി റോ​ഡ​രി​കി​ല്‍ ഏ​ഴം​കു​ളം ജം​ഗ്ഷ​നു സ​മീ​പം നി​ര്‍​മി​ച്ച ഓ​ട​ക​ള്‍​ക്കാ​ണ് മൂ​ടി ഇ​ല്ലാ​ത്ത​ത്. ര​ണ്ടു​മാ​സ​മാ​യി ഓ​ടപ​ണി പൂ​ര്‍​ത്തി​യാ​യി​ട്ട്. ഉ​യ​ര​മി​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ല്‍ കെ​ട്ടി ഉ​യ​ര്‍​ത്തി​യി​രു​ന്നു. ഏ​ഴം​കു​ളം ജം​ഗ്ഷ​ന് പ​ടി​ഞ്ഞാ​റ് പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​വും കി​ഴ​ക്കോ​ട്ട് മാ​റി​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് ഓ​ട​ക​ള്‍​ക്ക് മൂ​ടി​യി​ല്ലാ​ത്ത​ത്. പു​തു​താ​യി പ​ണി​ത​തി​ല്‍ കു​റെ ഭാ​ഗ​ത്ത് മൂ​ടി​ക​ള്‍ ഇ​ട്ടി​ട്ടു​ണ്ട്. നേ​ര​ത്തെ​യു​ള്ള മൂ​ടി​യി​ല്ലാ​ത്ത ഓ​ട​ക​ള്‍​ക്കുമു​ക​ളി​ല്‍ പ​ല​യി​ട​ത്തും കാ​ട് വ​ള​ര്‍​ന്നുകി​ട​ക്കു​ക​യാ​ണ്. കാ​ടു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ ഓ​ട ശ്ര​ദ്ധ​യി​ല്‍ പെ​ടി​ല്ല. ഇ​ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് വ​ലി​യ അ​പ​ക​ടഭീഷണി​യാ​ണ്.

മു​ന്‍​പ് ഈ ​പ്ര​ദേ​ശ​ത്ത് നി​യ​ന്ത്ര​ണം വി​ട്ട് ഇ​രു​ച​ക്ര വാ​ഹ​നം ഓ​ട​യി​ല്‍ വീ​ണ സം​ഭ​വംമുണ്ടാ​യി​ട്ടു​ണ്ട്. റോ​ഡി​ന് വീ​തി​ കു​റ​വു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യാ​ണ് വ​ലി​യ അ​പ​ക​ട സാ​ധ്യ​ത. ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ഓ​ട​ക​ള്‍​ക്ക് മു​ഴു​വ​ന്‍ മൂ​ടി സ്ഥാ​പി​ച്ച് അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Pathanamthitta

പു​ഷ്പ​ഗി​രി​യി​ൽ ഫി​സി​യോ​തെ​റാ​പ്പി ദി​നാ​ച​ര​ണം

തി​രു​വ​ല്ല: പ​ക്ഷാഘാതത്തെ ത്തുട​ർ​ന്നു​ണ്ടാ​കു​ന്ന ശാ​രീ​രി​ക​ പ​രി​മി​തി​ക​ൾ മ​റി​ക​ട​ക്കു​ന്ന​തി​ൽ ഫി​സി​യോ​തെ​റാ​പ്പി​യു​ടെ പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​ക്കാ​ട്ടി പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ലോ​ക ഫി​സി​യോ​തെ​റാ​പ്പി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.

ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​വി​ജ​യ​ല​ക്ഷ്മി​യും സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഓ​ഫ് ഫി​സി​യോ​തെ​റാ​പ്പി​യി​ലെ പ്ര​ഫ​സ​ർ ഡോ. ​സ്വ​പ്ന മേ​രി​യും ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ന്ന സ​മ്മേ​ള​നം വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​മാ​ത്യു തു​ണ്ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫി​സി​യോ​തെ​റാ​പ്പി​യു​ടെ​യും സ്ട്രോ​ക്ക് റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍റെ​യും വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ഐ​എ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ശ്രീ​ജി​ത്ത് ന​മ്പൂ​തി​രി​യും പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി ന്യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റെ​ജി തോ​മ​സും പ്ര​സം​ഗി​ച്ചു. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഫി​സി​യോ​തെ​റാ​പ്പി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സി. ഷി​ബു ജോ​ർ​ജ് സ്വാ​ഗ​ത​വും ഡോ. ​ക്രി​സ്റ്റീ​ന തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Pathanamthitta

അ​ധ്യാ​പ​ക ദി​നാ​ച​ര​ണ​വും ക​വി​യ​ര​ങ്ങും

അ​ടൂ​ർ: ക​ഴി​ഞ്ഞ ത​ല​മു​റ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മൂ​ല്യ​ങ്ങ​ൾ പു​തി​യ ത​ല​മു​റ​യി​ലെ അ​ധ്യാ​പ​ക​ർ പി​ന്തു​ട​ര​ണ​മെ​ന്ന് മാ​ർ​ത്തോ​മ്മാ സ​ഭ അ​ടൂ​ർ–​മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം എ​പ്പി​സ്കോ​പ്പ. കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​സം​സ്കാ​രവേ​ദി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ​യും ക​വി​യ​ര​ങ്ങി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ടൂ​ർ ഗാ​ന്ധി​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്കാ​രവേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റെ ഡോ. ​വ​ർ​ഗീ​സ് പ്ലാ​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റെ ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, സാ​ഹി​ത്യ​കാ​ര​ൻ ഏ​ഴം​കു​ളം മോ​ഹ​ൻ​കു​മാ​ർ, ക​വി അ​ടൂ​ർ രാ​മ​കൃ​ഷ്ണ​ൻ, പ്ര​ഫ. മോ​നി തോ​മ​സ്, പ്ര​ഫ. ജോ​സ് വി. ​കോ​ശി, പ്ര​ഫ. ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, സാം​സ​ൺ സാ​മു​വ​ൽ, എ.​ജി. മാ​ത്യൂ​സ്, കെ. ​സു​ധാ​മ​ണി, വി.​ജി. സി​നി, സു​ഗ​ത പ്ര​മോ​ദ്, സു​മ രാ​ജ​ശേ​ഖ​ര​ൻ, തോ​മ​സ് പേ​ര​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Pathanamthitta

സ്‌​നേ​ഹാ​ക്ഷ​രം പ​ദ്ധ​തി ഉ​ദ്‌​ലാ​ട​നം ചെ​യ്തു

മൈ​ല​പ്ര: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളു​ടെ ലൈ​ബ്ര​റി ന​വീ​ക​ര​ണ​ത്തി​നാ​യി എ​സ്എ​ച്ച് സ്‌​കൂ​ള്‍ എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​സ്ത​ക​ങ്ങ​ള്‍ ന​ല്‍​കു​ന്ന സ്‌​നേ​ഹാ​ക്ഷ​രം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കു​മ്പ​ഴ വ​ട​ക്ക് എ​സ്എ​ന്‍​വി സ്‌​കൂ​ളി​ല്‍ റെ​ജി മ​ല​യാ​ല​പ്പു​ഴ നി​ര്‍​വ​ഹി​ച്ചു.

സ്‌​കൂ​ളു​ക​ള്‍ ത​മ്മി​ലു​ള്ള സൗ​ഹൃ​ദം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വാ​യ​നാ​ച​ര്‍​ച്ച​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും ഉ​ദ്ദേ​ശി​ച്ചു​ള്ള പ​ദ്ധ​തി​യി​ല്‍ ഒ​രുവ​ര്‍​ഷംകൊ​ണ്ടു ശേ​ഖ​രി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സു​ജ​യ സു​കു, ഷാ​നി തോ​മ​സ്, റേ​ച്ച​ല്‍ വ​ര്‍​ഗീ​സ്, എ​സ്. ചി​ത്ര, ആ​ദി​ല മ​സൂ​ദ്, പാ​ര്‍​വ​ണ, എ​യ്ഞ്ച​ല്‍, അ​ജീ​ജ, അ​ലീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Pathanamthitta

പ​ക​ല്‍​ച്ചൂ​ടി​നു കാ​ഠി​ന്യ​മേ​റി; ജി​ല്ല​യി​ല്‍ ആ​റ് ശ​ത​മാ​നം മ​ഴ​ക്കു​റ​വ്


പ​ത്ത​നം​തി​ട്ട: അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ന്നെ​ത്തി​യ ഉ​ഷ്ണ​ത​രം​ഗ​ത്തി​ല്‍ ഉ​ല​യു​ക​യാ​ണ് പ​ത്ത​നം​തി​ട്ട​യും. സം​സ്ഥാ​ന​ത്തു ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ക്കു​ക​യും ഒ​രു​മാ​സം മു​മ്പ് പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ക​യും ചെ​യ്ത പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ജൂ​ണ്‍ മു​ത​ല്‍ ഇ​ന്ന​ലെ വ​രെ​യു​ള്ള ക​ണ​ക്കി​ല്‍ ആ​റു ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വ്. 1372.6 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ പ്ര​തീ​ക്ഷി​ച്ച സ്ഥാ​ന​ത്ത് 1294 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ചു. സം​സ്ഥാ​ന​ത്തെ മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് പ​ത്തു​ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ മ​ഴ​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ ര​ണ്ട് ജി​ല്ല​ക​ളി​ലൊ​ന്നാ​ണ് പ​ത്ത​നം​തി​ട്ട. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ അ​ഞ്ച് ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വ് മാ​ത്ര​മേ​യു​ള്ളൂ.

പ​ത്ത​നം​തി​ട്ട​യി​ല്‍ ഏ​റ്റ​വു​മ​ധി​കം മ​ഴ ഈ ​സീ​സ​ണി​ല്‍ ല​ഭി​ച്ച​താ​ക​ട്ടെ ജൂ​ലൈ അ​വ​സാ​ന​വാ​ര​വും ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​ര​വു​മാ​ണ്. 2018ലേ​തി​നു സ​മാ​ന​മാ​യ പ്ര​ള​യ​സാ​ഹ​ച​ര്യം ഇ​ക്കാ​ല​യ​ള​വി​ല്‍ ജി​ല്ല നേ​രി​ടു​ക​യു​മു​ണ്ടാ​യി. എ​ന്നാ​ല്‍ അ​തി​നു​ശേ​ഷം മ​ഴ തീ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ഓ​ണ​ക്കാ​ല​ത്തു മ​ഴ പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും താ​പ​നി​ല ഉ​യ​രു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പു​വ​രെ ഇ​ട​വി​ട്ട് മ​ഴ ല​ഭി​ച്ചി​രു​ന്ന​ത് നേ​രി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഓ​ണം ക​ഴി​ഞ്ഞ​തോ​ടെ കൊ​ടും​വ​ര​ള്‍​ച്ച​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. പ​ക​ല്‍​ച്ചൂ​ടി​ന്‍റെ കാ​ഠി​ന്യം ശ​ക്ത​മാ​ണ്. രാ​വി​ലെ പ​ത്തു​മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ​യു​ള്ള സ​മ​യ​ത്ത് പ​ല​യി​ട​ത്തും 35 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ജ​ല​സ്രോ​ത​സു​ക​ള്‍വ​റ്റു​ന്നു
ചൂ​ടി​ന്‍റെ കാ​ഠി​ന്യം ഏ​റി​യ​തോ​ടെ ജ​ല​സ്രോ​ത​സു​ക​ള്‍ വേ​ഗ​ത്തി​ല്‍ വ​ര​ളു​ക​യാ​ണ്. കി​ണ​റു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് പൊ​ടു​ന്ന​നെ താ​ഴ്ന്നു. ഭൂ​ഗ​ര്‍​ഭ ജ​ല​നി​ര​പ്പ് താ​ഴേ​ക്ക് പോ​യ​തോ​ടെ​യാ​ണി​ത്. ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പി​ലും ഇ​തു പ്ര​ക​ട​മാ​ണ്. ഓ​ണ​ക്കാ​ല​ത്തു​വ​രെ ജ​ല​സ​മ്പു​ഷ്ട​മാ​യ പ​മ്പാ​ന​ദി വേ​ഗ​ത്തി​ലാ​ണ് വ​ര​ളു​ന്ന​ത്. പ​മ്പാ​ന​ദി​യി​ലൂ​ടെ ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​യ്ക്കാ​യി എ​ത്തു​ന്ന പ​ള്ളി​യോ​ട ക​ര​ക്കാ​ര്‍ ഓ​രോ​ദി​വ​സ​ത്തെ​യും ജ​ല​നി​ര​പ്പ് കൃ​ത്യ​മാ​യി വീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. മ​ണി​മ​ല, അ​ച്ച​ന്‍​കോ​വി​ല്‍ ന​ദി​ക​ളി​ലും ജ​ല​നി​ര​പ്പ് കു​റ​ഞ്ഞു തു​ട​ങ്ങി. ന​ദി​ക​ളി​ലും തോ​ടു​ക​ളി​ലും വെ​ള്ളം കു​റ​യു​ന്ന​തോ​ടെ കി​ണ​റു​ക​ളും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളും വ​റ്റി​ത്തു​ട​ങ്ങും. ഇ​പ്പോ​ള്‍ ത​ന്നെ ജി​ല്ല​യു​ടെ പ​ല മേ​ഖ​ല​ക​ളി​ലും ടാ​ങ്ക​ര്‍ വെ​ള്ള​ത്തെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ളു​ടെ പോ​രാ​യ്മ​ക​ളാ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണം.

സം​ഭ​ര​ണി​ക​ളി​ലുംവെ​ള്ളം കു​റ​യു​ന്നു
പ്ര​ധാ​ന വൈ​ദ്യു​തോ​ത്പാ​ദ​ന കേ​ന്ദ്ര​മാ​യ ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ക​ക്കി - ആ​ന​ത്തോ​ട്, പ​മ്പ സം​ഭ​ര​ണി​ക​ളി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ണ്. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ജ​ല​നി​ര​പ്പ് 60 ശ​ത​മാ​നം വെ ​എ​ത്തി​യി​രു​ന്നു. സാ​ധാ​ര​ണ​നി​ല​യി​ല്‍ വ​ര്‍​ഷ​കാ​ല​ത്ത് ജ​ല​നി​ര​പ്പ് 80 ശ​ത​മാ​ന​ത്തി​ലെ​ത്തേ​ണ്ട​താ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ​യു​ടെ കു​റ​വ് ഗ​ണ്യ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. പ​മ്പ സം​ഭ​ര​ണി​യി​ല്‍ 30 ശ​ത​മാ​നം മാ​ത്ര​മാ​ണ് ജ​ല​നി​ര​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ശ​ബ​രി​ഗി​രി​യി​ലെ ഉ​ത്പാ​ദ​ന​ശേ​ഷം പു​റ​ന്ത​ള്ളു​ന്ന വെ​ള്ളം സം​ഭ​രി​ക്കു​ന്ന മൂ​ഴി​യാ​റി​ല്‍ 45 ശ​ത​മാ​നം വെ​ള്ള​മു​ണ്ട്.

Pathanamthitta

ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മി​ല്ല; തി​രു​വ​ല്ല ടൗ​ണി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​തം

തി​രു​വ​ല്ല: ടൗ​ണി​ലെ പ്ര​ധാ​ന സി​രാ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ എ​സ്‌​സി​എ​സ് ജം​ഗ്ഷ​നു സ​മീ​പം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് മ​ല്ല​പ്പ​ള്ളി, മാ​വേ​ലി​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന ബ​സു​ക​ള്‍​ക്കാ​യി യാ​ത്ര​ക്കാ​ര്‍ കാ​ത്തു​നി​ല്‍​ക്കു​ന്ന പ്ര​ധാ​ന ഇ​ട​മാ​ണി​ത്. എ​ന്നാ​ല്‍ ഇ​വി​ടെ യാ​ത്ര​ക്കാ​ര്‍​ക്ക് കാ​ത്തു​നി​ല്‍​ക്കാ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് വ​ലി​യ ദു​രി​ത​മാ​ണ്.

ബ​സ് എ​ത്തു​ന്ന​തു​വ​രെ റോ​ഡ​രി​കി​ല്‍ വെ​യി​ലും മ​ഴ​യും ഏ​റ്റു​വാ​ങ്ങി​യാ​ണ് യാ​ത്ര​ക്കാ​ര്‍ കാ​ത്തു​നി​ല്‍​ക്കു​ന്ന​ത്. സ്ത്രീ​ക​ള്‍, കു​ട്ടി​ക​ള്‍, വ​യോ​ധി​ക​ർ, രോ​ഗി​ക​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. തി​ര​ക്കേ​റി​യ ടൗ​ണ്‍ മേ​ഖ​ല​യാ​യ​തി​നാ​ല്‍ ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ബ​സ് കാ​ത്തു​നി​ല്‍​ക്കേ​ണ്ട സാ​ഹ​ച​ര്യ​വും അ​പ​ക​ട​സാ​ധ്യ​ത ഉ​യ​ര്‍​ത്തു​ന്ന​താ​യി യാ​ത്ര​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ത​ണ​ല്‍​മ​രം മു​റി​ച്ചു​മാ​റ്റി​യ​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​രു​ടെ ദു​രി​തം കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​യ​ത്. നേ​ര​ത്തേ മ​ര​ത്തി​ന്‍റെ ത​ണ​ലി​ല്‍ കാ​ത്തു​നി​ല്‍​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ള്‍ അ​തി​നും സൗ​ക​ര്യ​മി​ല്ല. ശ​ക്ത​മാ​യ വെ​യി​ലി​ല്‍ ഏ​റെ നേ​രം നി​ല്‍​ക്കേ​ണ്ടി​വ​രു​ന്നു. മ​ഴ​ക്കാ​ല​ത്ത് ന​ന​ഞ്ഞു​കൊ​ണ്ട് ബ​സ് കാ​ത്തു​നി​ല്‍​ക്കേ​ണ്ട സ്ഥി​തി​യു​മാ​ണ്.

തി​രു​വ​ല്ല ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ബ​സ് യാ​ത്രാ മേ​ഖ​ല​യാ​യ എ​സ്‌​സി​എ​സ് ജം​ഗ്ഷ​നു സ​മീ​പം അ​ടി​യ​ന്ത​ര​മാ​യി സു​ര​ക്ഷി​ത​മാ​യ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. ന​ഗ​ര​സ​ഭ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രും വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Pathanamthitta

ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്ന് സ്വ​ര്‍​ണ നെ​ക്ല​സും പ​ണ​വും മോ​ഷ്ടി​ച്ച​വ​ര്‍ അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: ബാ​ര്‍ ഹോ​ട്ട​ലി​ന്‍റെ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡാ​ഷ് ബോ​ര്‍​ഡ് കു​ത്തി​ത്തു​റ​ന്ന് അ​തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണ നെ​ക്ല​സും 30000 രൂ​പ​യും ക​വ​ര്‍​ന്ന ര​ണ്ടു​പേ​രെ ഇ​ല​വും​തി​ട്ട പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

ഓ​മ​ല്ലൂ​ര്‍ മ​ഞ്ഞി​നി​ക്ക​ര കോ​യി​ക്ക​കു​ന്നി​ല്‍ സി​ജോ സു​നി​ല്‍ (20), ഇ​ല​വും​തി​ട്ട മെ​ഴു​വേ​ലി ച​ന്ദ​ന​ക്കു​ന്ന് കു​റ​വ​ന്‍​പ്രാ​ക്ക​ല്‍ ച​ന്ദ്ര​മം​ഗ​ലം വീ​ട്ടി​ല്‍ ശ്രീ​രാ​ഗ് (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സെ​പ്റ്റം​ബ​ര്‍ നാ​ലി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഇ​വ​രു​ടെ വീ​ട്ടി​ല്‍ നി​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും ക​ണ്ടെ​ടു​ത്തു. ഇ​ല​വും​തി​ട്ട എ​സ്‌​ഐ കെ. ​ആ​ർ. രാ​ജേ​ഷ്‌​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ എ​ന്‍. ന​വീ​ന്‍, ആ​ര്‍. വി​ഷ്ണു​രാ​ജ്, എ​സ്. അ​ന​ന്ദു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.

Pathanamthitta

പ്ര​ള​യ​സ​മ​യ​ത്തെ വി​വാ​ദ പി​ഴചു​മ​ത്ത​ൽ; അ​ര​ല​ക്ഷം രൂ​പ അ​ഭി​ഭാ​ഷ​ക കൂ​ട്ടാ​യ്മ കൈ​മാ​റി

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ൽ പ്ര​ള​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി​യ ജീ​പ്പി​ന് എം​വി​ഡി ചു​മ​ത്തി​യ 50,000 രൂ​പ പി​ഴ വാ​ഹ​ന ഉ​ട​മ​ക​ളാ​യ ദ​മ്പ​തി​ക​ൾ​ക്ക് ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക കൂ​ട്ടാ​യ്മ കൈ​മാ​റി. പ്ര​ള​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏർ​പ്പെ​ട്ട ജീ​പ്പി​ന് പി​ഴ​യി​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ന​ട​പ​ടി യു​ടെ ഉ​ദ്ദേ​ശ്യശു​ദ്ധി സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​ര​മു​ണ്ടാ​യ പ്ര​ള​യ സ​മ​യ​ത്ത് ആ​റ​ന്മു​ള​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ മെ​ഴു​വേ​ലി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ ഥാ​ർ ജീ​പ്പി​ന് എം​വി​ഡി ഉ​ദ്യാ​ഗ​സ്ഥ​ൻ പി​ഴ ഇ​ട്ട​തി​നേ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും തു​ട​ർ​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യു​മാ​യി​രു​ന്നു. കോ​ട​തി എം​വി​ഡി യു ​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​ക​യും പി​ഴ തു​ക 5000 ൽ ​നി​ന്ന് 50000 ആ​യി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു.

പ്ര​ള​യ​മു​ണ്ടാ​യ ദി​വ​സം ഹൈ​ക്കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ ന​ട​ത്തി​യ വ​ള്ള​സ​ദ്യ ആ​റ​ൻ​മു​ള​യി​ൽ ന​ട​ന്നി​രു​ന്നു. വ​ള്ള​സ​ദ്യ സ​മ​യ​ത്ത് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ഹൈ​ക്കോ​ട​തി​യി​ലെ ഉ​ന്ന​ത​ര​ട​ക്ക​മു​ള്ള​വ​രെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഓ​ഫ് റോ​ഡ് വാ​ഹ​ന​ങ്ങ​ളി​ൽ സു​ര​ക്ഷി​ത സ്ഥാ​ന​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ന്‍റെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക കൂ​ട്ടാ​യ്മ പി​ഴ​ത്തു​ക വാ​ഹ​ന ഉ​ട​മ​ക്ക് ന​ൽ​കാ​ൻ മു​ന്നോ​ട്ടു വ​ന്ന​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ യു​ടെ ഓ​ഫീ​സി​ൽ വ​ച്ച് പി​ഴ​ത്തു​ക​യാ​യ 50000 രൂ​പ വാ​ഹ​ന ഉ​ട​മ​ക​ളാ​യ ദ​മ്പ​തി​ക​ൾ​ക്ക് കൈ​മാ​റി.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ന്നാ​ട്ടു വ​ന്ന വാ​ഹ​ന ഉ​ട​മ​ക​ളാ​യ ദ​മ്പ​തി​ക​ൾ​ക്കൊ​പ്പ​മാ​ണ് താ​നെ​ന്ന് അ​ബി​ൻ വ​ർ​ക്കി വ്യ​ക്ത​മാ​ക്കി. എം​വി​ഡി​യു​ടെ നി​യ​മ​പ​ര​മാ​യ ഏ​തെ​ങ്കി​ലും ന​ട​പ​ടി​യെ അ​ല്ല വി​മ​ർ​ശി​ച്ച​തെ​ന്നും, ജി​ല്ല​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളും പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ സ​മ​യ​ത്ത് വെ​ള്ളം ക​യ​റാ​ത്ത ജി​ല്ല​യി​ലെ ഏ​ക ടൗ​ണാ​യ അ​ടൂ​രി​ൽ ആ ​ദി​വ​സം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ ഉ​ദ്ദേ​ശ്യശു​ദ്ധി​യെ​യാ​ണ് വി​മ​ർ​ശി​ച്ച​തെ​ന്നും അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു.

മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടു​ക​ൾ റോ​ഡി​ൻ ഓ​ടി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. അ​തേ​പോ​ലെ ജെ​സി​ബി ട്രാ​ക്ട​ർ എ​ന്നി​വ​യി​ൽ ആ​ളു​ക​ളെ ക​യ​റ്റു​ന്ന​തും അ​നു​വ​ദ​നീ​യ​മ​ല്ല. എ​ന്നാ​ൽ പ്ര​ള​യ സ​മ​യ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടു​ക​ൾ റോ​ഡി​ൽ ഓ​ടി​ക്കു​ക​യും ട്രാ​ക്ട​ർ, ജെ​സി​ബി, ടി​പ്പ​ർ പോ​ലു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തെ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ എം​വി​ഡി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ അ​നൗ​ചി​ത്യ​ത്തെ​യാ​ണ് വി​മ​ർ​ശി​ച്ച​തെ​ന്ന് എം​ൽ​എ പ​റ​ഞ്ഞു. വാ​ഹ​ന ഉ​ട​മ​ക​ൾ പ്ര​ള​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ​താ​ണെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ, നി​ങ്ങ​ളെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങാ​ൻ ആ​രെ​ങ്കി​ലും നി​ർ​ബ​ന്ധി​ച്ചോ എ​ന്ന ചോ​ദ്യ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​ത്. ഇ​തും സം​ശ​യ​ത്തി​ന് ഇ​ട​വ​രു​ത്തു​ന്നു​വെ​ന്ന് അ​ബി​ൻ വ​ർ​ക്കി ചൂ​ണ്ടി​ക്കാ​ട്ടി.

Pathanamthitta

ജി​ല്ല​യി​ല്‍ മൂ​ന്ന് ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് കൂ​ടി ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ആ​രോ​ഗ്യ​രം​ഗ​ത്ത് മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ച കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ണി​ൽ, മാ​ന്തു​ക, എ​ന്നീ ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍​ക്കും ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വ​ള്ളം​കു​ളം ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നും ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം എ​ന്‍​ക്യു​എ​എ​സ് ല​ഭി​ച്ചു.

പാ​ണി​ല്‍ ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്രം ശ​ത​മാ​നം സ്‌​കോ​റും, വ​ള്ളം​കു​ളം ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്രം 91.65 ശ​ത​മാ​നം സ്‌​കോ​റും മാ​ന്തു​ക ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്രം 89.77 ശ​ത​മാ​നം സ്‌​കോ​റും നേ​ടി​യാ​ണ് അം​ഗീ​കാ​രം ക​ര​സ്ഥ​മാ​ക്കി​യ​ത്.

സ​ര്‍​വീ​സ് പ്രൊ​വി​ഷ​ൻ, പേ​ഷ്യ​ന്‍റ് റൈ​റ്റ്സ്, ഇ​ന്‍​പു​ട്ട്സ്, സ​പ്പോ‍​ട്ടീ​വ് സ​ര്‍​വീ​സ​സ്, ക്ലി​നി​ക്ക​ല്‍ സ​ര്‍​വീ​സ​സ്, ഇ​ന്‍​ഫെ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ൾ, ക്വാ​ളി​റ്റി മാ​നേ​ജ് മെ​ന്‍റ്, ഔ​ട്ട്കം വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 70 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍ സ്‌​കോ​ര്‍ ല​ഭി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സ്റ്റാ​ന്‍​ഡേ​ര്‍​ഡ് സ് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ആ​രോ​ഗ്യ​കേ​ര​ള​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ഒ​ത്തൊ​രു​മി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി​ട്ടാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. ആ​ശു​പ​ത്രി​ക​ളു​ടെ ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ, സം​സ്ഥാ​ന, ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള പ്ര​ത്യേ​ക ഗു​ണ​നി​ല​വാ​ര സ​മി​തി ന​ട​ത്തു​ന്ന വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ള്‍​ക്കു ശേ​ഷ​മാ​ണ് അം​ഗീ​കാ​രം തീ​രു​മാ​നി​ക്കു​ന്ന​ത്.

Pathanamthitta

കെ​സി​സി അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു

പ​ത്ത​നം​തി​ട്ട: കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ​യും സോ​ണി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗു​രു​വ​ന്ദ​നം 2026 അ​ധ്യാ​പ​ക ദി​നാ​ച​ര​ണ​വും അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ന്ന സ​മ്മേ​ള​ന​വും ന​ട​ന്നു.

പ​ത്ത​നം​തി​ട്ട പ്ര​കാ​ശ​ധാ​ര ഡി​ഫ​റ​ന്‍റലിഎ​ബി​ള്‍​ഡ് സ്‌​കൂ​ളി​ല്‍ ന​ട​ന്ന സമ്മേ​ള​നം ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ന്‍ അ​ഡോ. ഏ​ബ്ര​ഹാം മാ​ര്‍ എ​പ്പി​ഫാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​കാ​ശ​ധാ​ര സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രെ മെ​ത്രാ​പ്പോ​ലീ​ത്ത പൊ​ന്നാ​ട അ​ണി​ച്ച് ആ​ദ​രി​ച്ചു.

കെ​സി​സി പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ന്‍ ക​ല്ലി​ട്ട​തി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ കെ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​ബ്ര​ഹാം ഇ​ഞ്ച​ക്ക​ലോ​ടി കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, ഫാ. ​ബി​ജു മാ​ത്യു, റ​വ എം ​സി സാ​മു​വേ​ൽ, ഫാ. ​ബെ​ന്യാ​മി​ന്‍ ശ​ങ്ക​ര​ത്തി​ൽ, റ​വ. ഷാ​ജി കെ. ​ജോ​ര്‍​ജ്, ഫ.​എ​ബി ടി. ​സാ​മു​വേ​ൽ, ഫാ. ​റോ​യി സൈ​മ​ൺ, ഫാ. ​ഗ്രി​ഗ​റി വ​ര്‍​ഗീ​സ്, ഫാ. ​ഷൈ​ജു കു​ര്യ​ൻ, ഫാ. ​അ​ബി​മോ​ന്‍, ഡോ. ​കെ. മാ​ത്യു, ജി​ല്ലാ സെ​ക്ര​ട്ട​റി അ​നീ​ഷ് തോ​മ​സ്, ഡെ​ന്നീ​സ് സാം​സ​ണ്‍, അ​നി കി​ഴ​ക്കു​പു​റം, മാ​ത്യു പി. ​വ​ര്‍​ഗീ​സ്, ബാ​ബു വെ​ണ്‍​മേ​ലി, ഡെ​യി​സി ഷാ​ജ​ന്‍, ലി​ഡ ഗ്രീ​ഗ​റി ജോ​ബി, ബെ​ന്നി, റി​ബാ ഷി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Pathanamthitta

വി​ര​മി​ച്ച ഗു​രു​ക്ക​ന്മാ​രു​ടെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍

ക​ട​മ്മ​നി​ട്ട: ക​ട​മ്മ​നി​ട്ട ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഗു​രു​വ​ഴി എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ സ്‌​കൂ​ളി​ലെ പൂ​ര്‍​വാ​ധ്യാ​പ​ക​രാ​യ 15 പേ​രെ വീ​ട്ടി​ലെ​ത്തി കു​ട്ടി​ക​ള്‍ ആ​ദ​രി​ച്ചു.ക​ട​മ്മ​നി​ട്ട സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ത്തി​ലെ ഏ​റ്റ​വും മു​തി​ര്‍​ന്ന അ​ധ്യാ​പി​ക​യാ​യ 98 വ​യ​സു​ള്ള കാ​ട്ടു​ക​ല്ലി​ല്‍ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ, മു​ന്‍ പ്രി​ന്‍​സി​പ്പാ​ള്‍ എം.​ടി. ഏ​ലി​യാ​മ്മ, സം​ഗീ​താ​ധ്യാ​പി​ക​യാ​യി​രു​ന്ന ജ​യ​മോ​ള്‍ കോ​ശി, പ്ര​ഥ​മാ​ധ്യാ​പ​ക​രാ​യി​രു​ന്ന യോ​ഹ​ന്നാ​ൻ, ലീ​ലാ​മ്മ, വി​മ​ലാ​ദേ​വി, ദി​വാ​ക​ര​പ്പ​ണി​ക്ക​ർ, ഒ.​സി. മ​റി​യാ​മ്മ, പൊ​ന്ന​മ്മ, ഗ്ര​ന്ഥ​കാ​ര​നും പാ​വ​നാ​ട​ക​ക​ലാ​കാ​ര​നു​മാ​യ എം.​എം. ജോ​സ​ഫ് മേ​ക്കൊ​ഴൂ​ര്‍ തു​ട​ങ്ങി​യ ഗു​രു​ശ്രേ​ഷ്ഠ​രു​ടെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും അ​ധ്യാ​പ​ന​ത്തി​ന്‍റെ സു​വ​ര്‍​ണ​സ്മൃ​തി​ക​ള്‍ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു.

അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ക എ​ന്ന​തി​ലു​പ​രി​യാ​യി ക​ട​മ്മ​നി​ട്ട ഗ്രാ​മ​ത്തി​ന്‍റെ നാ​ട്ടു​ച​രി​ത്ര​വും ഭൂ​മി​ശാ​സ്ത്ര​വും തി​രി​ച്ച​റി​യാ​നു​ള​ള യാ​ത്ര കൂ​ടി​യാ​യി​രു​ന്നു ഗു​രു​വ​ഴി. പൂ​ര്‍​വാ​ധ്യാ​പ​ക​രു​ടെ ഓ​ര്‍​മ്മ​ക​ളി​ല്‍ നി​റ​യു​ന്ന ഭൂ​ത​കാ​ല​ത്തി​ന്‍റെ ഉ​പ്പും മ​ധു​ര​വും കു​ട്ടി​ക​ള്‍​ക്കു കൗ​തു​ക​മാ​യി.

സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പി​ക ആ​ർ. ശ്രീ​ല​ത ഗു​രു​വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​ത്ത 30 ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഗു​രു​വ​ഴി​യു​ടെ ഭാ​ഗ​മാ​യി. സ്‌​കൂ​ള്‍ വി​ക​സ​ന​സ​മി​തി അം​ഗം ബി​ജു മ​ല​യി​ൽ, അ​ധ്യാ​പ​ക​രാ​യ പ്ര​സ​ന്ന​കു​മാ​ര്‍, ലി​നി കൃ​ഷ്ണ​ന്‍, ര​ഘു, അ​ഖി​ല്‍, മി​നി, സി​ജി, ശ്രീ​ല​ക്ഷ്മി, താ​ര എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Pathanamthitta

സാ​ന്പ​ത്തി​ക ത​ട്ടി​പ്പ്; വി​ഇ​ഒ സ​സ്പെ​ൻ​ഷ​നി​ൽ

പ​ത്ത​നം​തി​ട്ട: മൂ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്ന് ലൈ​ഫ് മി​ഷ​ൻ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി ഗു​ണ​ഭോ​ക്തൃ​വി​ഹി​തം അ​ട​ക്കം ല​ക്ഷ​ങ്ങ​ൾ ത​ട്ടി എ​ടു​ത്ത​തി​ന് അ​റ​സ്റ്റി​ലാ​യ ഗ്രാ​മ​സേ​വി​ക റാ​ണി ല​ക്ഷ്മി​യെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. ജി​ല്ലാ ഇ​ന്‍റേ​ണ​ൽ​വി​ജി​ല​ൻ​സ് ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​രണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​രാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ത​ട്ടി​പ്പു​സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ റാ​ണി ല​ക്ഷ്മി​യെ ക​ഴി​ഞ്ഞ​യാ​ഴ്ച പൊ​ലിസ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ത​ണ്ണി​ത്തോ​ട്, ചി​റ്റാ​ർ പൊലിസ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഇ​വ​ർ​ക്കെ​തി​രേ നി​ല​വി​ൽ കേ​സു​ക​ളു​ള്ള​ത്.

ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പ​വും, സാ​മ്പ​ത്തി​ക തി​രി​മ​റി​യും, ധ​നാ​പ​ഹ​ര​ണ​വും ക​ണ്ടെ​ത്തി​യ​താ​യി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഇ​ന്‍റേ​ണ​ൽ​വി​ജി​ല​ൻ​സ് ഓ​ഫീ​സ​ർ കൂ​ടാ​തെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റും ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. വി​ഇ​ഒ​യു​ടെ സ​സ്പെ​ൻ​ഷ​നു പി​ന്നാ​ലെ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ങ്ങി​യേ​ക്കും. പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ​ക്കും ചി​ല മെം​ബ​ർ​മാ​ർ​ക്കും ത​ട്ടി​പ്പി​ൽ പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

സീ​ത​ത്തോ​ട്, ത​ണ്ണി​ത്തോ​ട്, അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ലൈ​ഫ് ഭ​വ​ന​നി​ർ​മാ​ണം, വീ​ട് അ​റ്റ​കു​റ്റ​പ്പ​ണി, ഈ​സി കി​ച്ച​ൻ, ശു​ചു​മു​റി നി​ർ​മാ​ണം തു​ട​ങ്ങി​യ​വ​യു​ടെ ഗു​ണ​ഭോ​ക്തൃ​വി​ഹി​ത​മാ​ണ് വ്യാ​ജ രേ​ഖ​ച​മ​ച്ചും മ​റ്റും ബ​ന്ധു​ക്ക​ളു​ടെ പേ​രി​ലേ​ക്ക് വി​ഇ​ഒ മാ​റ്റി​യ​ത്. ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ മു​മ്പ് ജോ​ലി ചെ​യ്തി​രു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ റാ​ണി ല​ക്ഷ്മി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

സ​മാ​ന​മാ​യ ത​ട്ടി​പ്പു​ക​ൾ മ​റ്റു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ​ദ്ധ​തി​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ച്ചാ​ൽ അ​നാ​യാ​സം ത​ട്ടി​പ്പ് ന​ട​ത്താം എ​ന്നാ​ണ് റാ​ണി ല​ക്ഷ്മി​യു​ടെ ന​ട​പ​ടി​ക​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​ർ ന​ട​ത്തി​യി​രു​ന്ന ത​ട്ടി​പ്പാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വ​ന്ന​ത്. 60 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​രു​ക്കു​ന്ന​ത്. റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന വി​ഇ​ഒ​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യും തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യും ചെ​യ്യും. ഇ​തി​നു​ള്ള അ​പേ​ക്ഷ ഇ​ന്ന് കോ​ട​തി​യി​ൽ പൊ​ലി​സ് ന​ൽ​കി​യേ​ക്കും.

ത​ട്ടി​പ്പി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​ലേ​ക്ക്പ്ര​ത്യേ​ക പൊ​ലി​സ് സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്. ക്ര​മ​ക്കേ​ടു​ക​ളി​ലൂ​ടെ കൈ​ക്ക​ലാ​ക്കി​യ പ​ണം ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ ആ​ഡം​ബ​ര ജീ​വി​തം ന​യി​ച്ചി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു. റാ​ണി ല​ക്ഷ്മി ഇ​ക്കാ​ല​യ​ള​വി​ൽ ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ൽ ടോ​റ​സ് ലോ​റി അ​ട​ക്കം വാ​ങ്ങി ന​ൽ​കി​യ​ത് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി.

ത​ട്ടി​പ്പ് കൂ​ടു​ത​ലും സീ​ത​ത്തോ​ട്ടി​ൽ

സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ 51.23 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഗ​വി നി​വാ​സി​ക​ൾ​ക്കു വേ​ണ്ടി ഭൂ​മി വാ​ങ്ങി സീ​ത​ത്തോ​ട്ടി​ൽ വീ​ട് വ​യ്ക്കാ​ൻ ന​ട​ത്തി​യ പ​ദ്ധ​തി​യി​ലാ​ണ് റാ​ണി ല​ക്ഷ്മി​യും ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഈ ​പ​ദ്ധ​തി നേ​ര​ത്തേത​ന്നെ ഏ​റെ വി​വാ​ദ​മാ​യ​താ​ണ്.

സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ 2024 ഡി​സം​ബ​ർ ആ​റു​മു​ത​ലാ​ണ് റാ​ണി ല​ക്ഷ്മി വി​ഇ​ഒ​യാ​യി പ്ര​വ​ർ​ത്തി​ച്ച​ത്.. പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​ണ​ഭോ​ക്തൃ വി​ഹി​തം ന​ൽ​കു​ന്ന​തി​ൽ കാ​ല​താ​മ​സം ക​ണ്ട​തി​നേ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഇ​ട​പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി. പ​ട്ടി​ക പ​രി​ശോ​ധി​ച്ച​പ്പോ​ൾ വി​ഇ​ഒ‍​യു​ടെ മാ​താ​വ്, ഭ​ർ​ത്താ​വ്, ഭ​ർ​ത്തൃ പി​താ​വ്, സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ പ​ട്ടി​ക​യി​ൽ ക​ണ്ടെ​ത്തി. ഇ​വ​രു​ടെ പേ​രി​ൽ പ​ല​ത​വ​ണ പ​ണാ​പ​ഹ​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു

ത​ണ്ണി​ത്തോ​ട്ടി​ൽ പ്രാ​ഥ​മി​ക​മാ​യി ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ക​ണ്ട​ത്. ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ ബ​ന്ധു​ക്ക​ളു​ടെ പേ​രു​ക​ൾ തി​രു​കി​ക്ക​യ​റ്റി ഇ​വ​രു​ടെ പേ​രി​ൽ വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ചാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്തു​വ​ന്ന​ത്.

ത​ണ്ണി​ത്തോ​ട്ടി​ലും സ​മാ​ന സംഭവങ്ങ​ളു​ണ്ടാ​യ​പ്പോ​ൾ പ​രാ​തി ന​ല്കി. ഇ​തി​നി​ടെ ത​ട്ടി​പ്പ് പി​ടി​ക്ക​പ്പെ​ടു​മെ​ന്നാ​യ​പ്പോ​ൾ പ​ണം തി​രി​കെ​യ​ട​ച്ച് ത​ല​യൂ​രാ​ൻ റാ​ണി ല​ക്ഷ്മി ശ്ര​മം ന​ട​ത്തി. ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഗു​ണ​ഭോ​ക്താ​വാ​യ സി​നു​മോ​നു ല​ഭി​ക്കേ​ണ്ട പ​ണം അ​ടൂ​രി​ലെ മ​റ്റൊ​രു സി​നു​വി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പോ​യ​ത്.

ത​ട്ടി​പ്പി​നു പി​ന്നി​ലു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ളെ​യും പു​റ​ത്തു​കൊ​ണ്ടു​വ​ര​ണം: ഡി​സി​സി പ്ര​സി​ഡ​ന്‍റ്

കോ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ല പ​രി​ധി​യി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യു​ടെ പേ​രി​ലു​ണ്ടാ​യി​ട്ടു​ള്ള സാ​ന്പ​ത്തി​ക തി​രി​മ​റി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ ആ​ളു​ക​ളെ​യും പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ. ത​ണ്ണി​ത്തോ​ട്ടി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​എ. കു​ട്ട​പ്പ​ൻ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ത​ട്ടി​പ്പി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രു​ടെ സ്ഥാ​ന​മോ പ​ദ​വി​യോ നോ​ക്കാ​തെ ന​ട​പ​ടി​യു​ണ്ടാ​കും. ഏ​തെ​ങ്കി​ലും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ത​ട്ടി​പ്പി​ൽ പ​ങ്കു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ പ​റ​ഞ്ഞു.

മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ ജോ​യി​ക്കു​ട്ടി ചേ​ടി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി​ച്ച​ൻ എ​ഴി​ക്ക​ക​ത്ത്, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ർ. ദേ​വ​കു​മാ​ർ, അ​ജ​യ​ൻ​പി​ള്ള അ​നി​യ​ക്ക​നാ​ട്ട്, കെ.​എ​ൻ. സോ​മ​രാ​ജ​ൻ, കെ.​വി. ശ​മു​വേ​ൽ, സി.​ടി. ജോ​യി, കെ.​ആ​ർ. ഉ​ഷ, ബെ​സി ഡാ​നി​യേ​ൽ, ജോ​ൺ കി​ഴ​ക്കേ​തി​ൽ, എ​ൽ.​എം. മ​ത്താ​യി, കെ.​വി. അ​നീ​ഷ്‌, ഇ​ടി​ച്ചാ​ണ്ടി മാ​ത്യു, എ.​ഒ. ക​ണ്ണ​ൻ, ജോ​യി​ക്കു​ട്ടി, ശ​ശി​മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Pathanamthitta

ജി​ല്ലാ ജൂ​നി​യ​ർ അ​ത്‌ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ്: ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് അ​ക്കാ​ദ​മി ചാ​ന്പ്യ​ൻ​മാ​ർ

കൊ​ടു​മ​ൺ: പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ജി​ല്ലാ ജൂ​നി​യ​ർ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പ് കൊ​ടു​മ​ൺ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ സ​മാ​പി​ച്ചു.

202 പോ​യി​ന്‍റ് നേ​ടി ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 173 പോ​യി​ന്‍റു​മാ​യി തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ൾ ര​ണ്ടാ​മ​തും 122 പോ​യി​ന്‍റ് നേ​ടി കു​റി​യ​ന്നൂ​ർ മാ​ർ​ത്തോ​മ്മാ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി മൂ​ന്നാ​മ​തു​മെ​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് ടി. ​ജോ​ൺ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്. മോ​ഹ​ന​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ണ​ൽ മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ സ്നേ​ഹ മ​റി​യം വി​ൽ​സ​ൺ, അ​മാ​നി​ക, ഭൂ​മി​ക സ​ഞ്ജീ​വ്, എ​ന്നി​വ​രെ​യും ജി​ല്ല​യി​ലെ മി​ക​ച്ച കോ​ച്ചു​ക​ളാ​യ റി​ജി​ൻ മാ​ത്യു ഏ​ബ്ര​ഹാം, ഡോ. ​അ​നീ​ഷ് തോ​മ​സ്, അ​മ​ൽ സ​ന്തോ​ഷ് ജോ​സ​ഫ് എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ജി. ഗീ​താ​ദേ​വി, അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ​പി​ള്ള എ​ന്നി​വ​ർ മ​ൽ​സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

സ​മാ​പ​ന യോ​ഗ​ത്തി​ൽ ഏ​ബ്ര​ഹാം കെ. ​ജോ​സ​ഫ് , ഡോ. ​സി​മി മ​റി​യം ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Pathanamthitta

കു​ട്ടി​വ​ന​ത്തി​ൽ മാ​ലി​ന്യം ത​ള്ളാ​ൻ പ​ഞ്ചാ​യ​ത്ത്

പെ​രു​നാ​ട്: ശ​ബ​രി​മ​ല പാ​ത​യി​ലെ പെ​രു​നാ​ട് പു​തു​ക്ക​ട കു​ട്ടി​വ​ന​ത്തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് വി​വാ​ദ​ത്തി​ൽ. വ​ൻ​തോ​തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ഉ‍​യ​ർ​ന്ന​പ്പോ​ൾ റ​വ​ന്യു​ഭൂ​മി​യി​ലാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തെ​ന്ന വാ​ദ​വു​മാ​യി പ​ഞ്ചാ​യ​ത്തും രം​ഗ​ത്തെ​ത്തി.

പെ​രു​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​മാ​ണ് വ​ന​ത്തി​ൽ കൊ​ണ്ടി​ടു​ന്ന​ത്. ര​ഹ​സ്യ​മാ​യാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​തെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​നം വ​ന്നു​പോ​കു​ന്ന​ത് സ​മീ​പ​വാ​സി​ക​ളും യാ​ത്ര​ക്കാ​രും പ​ല​ത​വ​ണ ക​ണ്ടി​രു​ന്നു. പ​രി​സ്ഥി​തി​ക്ക് ഹാ​നി​ക​ര​മാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടു ത​ന്നെ കു​ട്ടി​വ​ന​ത്തി​ൽ മാ​ലി​ന്യം ത​ള്ളു​ക​യും ക​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​ത് പു​റ​ത്ത​റി​ഞ്ഞ​തോ​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. വാ​ഹ​ന​ത്തി​ലാ​ണ് മാ​ലി​ന്യം എ​ത്തി​ക്കു​ന്ന​ത്. സ​മീ​പ​വാ​സി​ക​ളു​ടെ പ​ശു​ക്ക​ളെ കു​ട്ടി​വ​ന​ത്തി​ൽ മേ​യാ​ൻ വി​ടാ​റു​ണ്ട്. മാ​ലി​ന്യം പ​ശു​ക്ക​ൾ ആ​ഹാ​ര​മാ​ക്കു​ന്ന​തും പ​തി​വാ​യി. ഉ​പ്പു​ര​സം കൂ​ടു​ത​ലു​ള്ള പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ഉ​ൾ​പ്പെ​ട​യു​ള്ള​വ​യാ​ണ് ഇ​വ ഭ​ക്ഷ​ണ​മാ​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ അ​ട​ക്കം മാ​ലി​ന്യം തേ​ടി എ​ത്താ​റു​ണ്ട്.

ജൈ​വ മാ​ലി​ന്യം കു​ട്ടി​വ​ന​ത്തി​ൽ കു​ഴി​ച്ചി​ട്ട​ശേ​ഷം മ​ണ്ണി​ട്ട് മൂ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ കെ​ട്ടി​യ മാ​ലി​ന്യ​മാ​ണ് ഇ​വി​ടെ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. മാ​ലി​ന്യം കൂ​ന​പോ​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി കൂ​ടി​ക്കി​ട​ക്കു​ക​യു​മാ​ണ്. കു​ഴി​യു​ണ്ടെ​ങ്കി​ലും മൂ​ടാ​റി​ല്ല. മാ​ലി​ന്യം ക​ത്തി​ച്ച​തി​നേ​ത്തു​ട​ർ​ന്നു​ള്ള ക​രി​യും കാ​ണാം. മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തി​നെ​തി​രേ സ​മീ​പ​വാ​സി​ക​ൾ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു. മാ​ലി​ന്യം ക​ത്തി​ക്കു​മ്പോ​ൾ സ​മീ​പ​ത്തെ വ​നം​വ​കു​പ്പി​ന്റെ തേ​ക്കു കൂ​പ്പി​ലേ​ക്ക് തീ ​പ​ട​രാ​നും സാ​ധ്യ​ത​യു​ണ്ട്.

വ​ന​മ​ല്ല, റ​വ​ന്യു​ഭൂ​മി​യെ​ന്ന് പ​ഞ്ചാ​യ​ത്ത്

കു​ട്ടി​വ​നം റ​വ​ന്യു ഭൂ​മി​യാ​ണെ​ന്ന് പെ​രു​നാ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ. ര​ണ്ടു മാ​സ​ത്തി​ലൊ​രി​ക്ക​ൽ മാ​ലി​ന്യം കു​ഴി​ച്ചു മൂ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മാ​റ്റാ​രെ​ങ്കി​ലും മാ​ലി​ന്യം കു​ട്ടി​വ​ന​ത്തി​ൽ ത​ള്ളു​ന്നു​ണ്ടോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, മാ​ലി​ന്യ​വു​മാ​യി ദി​വ​സ​വും വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​ങ്ങു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ൾ കു​ട്ടി​വ​ന​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ലു​ണ്ട്.

മാ​ലി​ന്യം ക​ത്തി​ക്കാ​റി​ല്ലെ​ന്നും മ​റ്റാ​രെ​ങ്കി​ലും അ​തി​ക്ര​മി​ച്ചു ക​ട​ന്ന് മാ​ലി​ന്യം ത​ള്ളി​യ​ശേ​ഷം ക​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ പ​റ​ഞ്ഞു. സ്ഥ​ല​ത്തേ​ക്കു​ള്ള വ​ഴി ച​ങ്ങ​ല​കെ​ട്ടി അ​ട​യ്ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Pathanamthitta

ടി​ഇ​സി ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട​ത് ഭ​ര​ണ​കൂ​ട​ ഭീ​ക​ര​ത: പി.​കെ. ബി​ജു

പ​ത്ത​നം​തി​ട്ട: റി​സ​ർ​വ് ബാ​ങ്ക് നി​യ​ന്ത്ര​ണ​മു​ള്ള​തും രാ​ജ്യ​ത്തെ​ത​ന്നെ ഏ​റ്റ​വും മി​ക​ച്ച​തു​മാ​യ തി​രു​വ​ല്ല ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ​ടി ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യു​ടെ ഭാ​ഗ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​കെ. ബി​ജു. ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട​തി​നെ​തി​രേ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷം എ​ൽ​ഡി​എ​ഫ് ഗ​വ​ൺ​മെ​ന്‍റ് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​വ​ന്ന ക​രു​ത​ലും പ്രോ​ത്സാ​ഹ​ന​വും ചെ​റു​ത​ല്ല, 2000 കോ​ടി​യി​ൽ അ​ധി​കം നി​ക്ഷേ​പ​മാ​ണ് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ര​ള​ത്തി​ലു​ള്ള​തെ​ന്ന് ബി​ജു ചൂ​ണ്ടി​ക്കാ​ട്ടി. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ചി​റ്റ​യം ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ല​ക്സ് ക​ണ്ണ​മ​ല , കെ. ​പി. ഉ​ദ​യ​ഭാ​നു രാ​ജു ഏ​ബ്ര​ഹാം, സ​ജി അ​ല​ക്സ്, മ​നു വാ​സു​ദേ​വ് , സു​മേ​ഷ് ഐ​ശ്വ​ര്യ, മാ​ത്തൂ​ർ സു​രേ​ഷ്, ബി. ​ഷാ​ഹു​ൽ ഹ​മീ​ദ്, നി​സാ​ർ നൂ​ർ മ​ഹ​ൽ, രാ​ജു നെ​ടു​വം​പു​റം, എ.​പി. ജ​യ​ൻ, ഡി. ​സ​ജി, ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, എം. ​വി. സ​ഞ്ജു, ഫി​ലി​പ്പോ​സ് തോ​മ​സ്, ജോ​ർ​ജ് കു​രു​വി​ള, ജേ​ക്ക​ബ് ജോ​ർ​ജ്, ചെ​റി​യാ​ൻ ജോ​ർ​ജ് ത​മ്പു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Pathanamthitta

വ​നാ​ന്ത​ര​ങ്ങ​ളി​ൽ പ്ര​തീ​ക്ഷ​യു​ടെ വി​ത്തു​ക​ളും തൈ​ക​ളും

റാ​ന്നി: കാ​ടി​ന്‍റെ നി​ശ​ബ്‌​ദ​ത​യെ കീ​റി​മു​റി​ച്ച് യു​വാ​ക്ക​ളു​ടെ കാ​ലൊ​ച്ച​ക​ൾ. കൈ​ക​ളി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും വി​ത്തു​ക​ളും. കാ​ടി​ന്‍റെ അ​വ​കാ​ശി​ക​ളാ​യ വ​ന്യ​ജീ​വി​ക​ൾ​ക്കാ​യി ഭ​ക്ഷ​ണ​ത്തോ​ട്ടം ഒ​രു​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം.

വ​ന്യ​ജീ​വി​ക​ൾ​ക്ക് അ​വ​രു​ടെ സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ ത​ന്നെ ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നും വ​നം, വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​നും ല​ക്ഷ്യ​മി​ട്ട് ന​ട​പ്പാ​ക്കു​ന്ന വ​ന്യ​ജീ​വി ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ളാ​ഹ വ​ന​മേ​ഖ​ല​യി​ലെ ഉ​ൾ​വ​ന​ങ്ങ​ളി​ൽ ന​ട​ന്ന​ത് വ്യ​ത്യ​സ്ത​മാ​യൊ​രു ഹ​രി​ത ദൗ​ത്യ​മാ​യി​രു​ന്നു.

വ​നം​വ​കു​പ്പി​ന്‍റെ​യും മാ​ർ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ 5000 ഫ​ല​വൃ​ക്ഷ വി​ത്തു​ക​ളും 750 ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും വ​നാ​ന്ത​ര​ങ്ങ​ളി​ൽ ന​ട്ടു​പി​ടി​പ്പി​ച്ചു.  ഞാ​വ​ൽ, പേ​ര, പ്ലാ​വ്, ആ​ഞ്ഞി​ലി, ആ​ത്ത, നെ​ല്ലി, വേ​പ്പ്, മാ​വ് തു​ട​ങ്ങി​യ ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ വി​ത്തു​ക​ളും തൈ​ക​ളു​മാ​ണ് കാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട്ട​ത്. ഇ​വ നാ​ളെ വ​ന്യ​ജീ​വി​ക​ളു​ടെ ഭ​ക്ഷ​ണ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​വാ​ക്ക​ൾ മ​ട​ങ്ങി​യ​ത്.

20 പേ​ര​ട​ങ്ങി​യ മാ​ർ​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യം സം​ഘ​ത്തെ വ​നാ​ന്ത​ര​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ച​ത് ളാ​ഹ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും മാ​ർ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി കൊ​പ്പാ​റ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ലും ഷി​ജി​ൻ വ​ർ​ഗീ​സും മ​ഞ്ഞ​ത്തോ​ട് ആ​ദി​വാ​സി ഉ​ന്ന​തി​യി​ലെ മൂ​പ്പ​ൻ രാ​ജു​വും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ്.

ദു​ർ​ഘ​ട​മാ​യ വ​ന​പാ​ത​ക​ളും ഭൂ​പ്ര​ദേ​ശ​ങ്ങ​ളും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും യു​വാ​ക്ക​ളു​ടെ ആ​വേ​ശ​ത്തി​ന് ത​ട​സ​മാ​യി​ല്ല. മ​നു​ഷ്യ​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മാ​ത്രം പ്ര​കൃ​തി​യെ ഉ​പ​യോ​ഗി​ക്കു​ന്ന സ​മീ​പ​ന​ത്തി​ൽ​നി​ന്നു​മാ​റി, പ്ര​കൃ​തി​ക്ക് ആ​വ​ശ്യ​മാ​യ​ത് തി​രി​ച്ചു​ന​ൽ​കു​ക എ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. വ​ന​മേ​ഖ​ല​ക​ളി​ൽ സ്വാ​ഭാ​വി​ക​മാ​യി ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ കു​റ​വ് പ​ല​പ്പോ​ഴും വ​ന്യ​ജീ​വി​ക​ളെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കാ​റു​ണ്ടെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സ്വാ​ഭാ​വി​ക ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ വ്യാ​പ​നം വ​ന്യ​ജീ​വി​ക​ൾ​ക്ക് കാ​ട്ടി​നു​ള്ളി​ൽ ത​ന്നെ ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന മാ​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ്.


ഇ​ന്ന് വി​ത്ത്, നാ​ളെ കാ​ടി​ന്‍റെ ഭ​ക്ഷ​ണ​ശാ​ല

ഒ​രു വി​ത്ത് ന​ട്ട​തോ​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​ക്കു​ന്നി​ല്ല. അ​തി​ന്‍റെ വ​ള​ർ​ച്ച​യും സം​ര​ക്ഷ​ണ​വും തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. കേ​ര​ള​ത്തി​ലെ വി​വ​ധ ജി​ല്ല​ക​ളി​ലെ വ​ന​മേ​ഖ​ല​ക​ളി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് പ​ദ്ധ​തി തു​ട​രു​മെ​ന്ന് മാ​ർ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി കൊ​പ്പാ​റ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ലും പ​റ​ഞ്ഞു.

മാ​ർ​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. ബൈ​ജു തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി റ​വ. മി​ഥു​ൻ ചാ​ക്കോ, റ​വ. കെ. ​എ​സ്. റോ​ജി​ൻ, അ​നു കെ. ​അ​ല​ക്സ്, ഏ​ബ​ൽ കു​ര്യ​ൻ സാ​ജ​ൻ, മാ​ർ​ത്തോ​മ്മാ വി​ക​സ​ന സം​ഘം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി മ​നോ​ജ് ഡേ​വി​ഡ് കോ​ശി, ഷി​ജി​ൻ വ​ർ​ഗീ​സ്, സാം ​മു​ള്ളും​കാ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Pathanamthitta

പ​മ്പ​യും സ​ന്നി​ധാ​ന​വും മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ന്‍ ക്ലീ​ന്‍​കേ​ര​ള ക​മ്പ​നി

പ​ത്ത​നം​തി​ട്ട: പ​മ്പ​യി​ലെ​യും സ​ന്നി​ധാ​ന​ത്തെ​യും അ​ജൈ​വ പാ​ഴ് വ​സ്തു നീ​ക്കാ​ന്‍ ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​യു​ടെ ശു​ചി​ത്വ​ദൗ​ത്യം.

സ​ന്നി​ധാ​ന​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​ജൈ​വ​മാ​ലി​ന്യം ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​നു​മ​തി പ്ര​കാ​രം ശാ​സ്ത്രീ​യ​മാ​യി നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​കു​ന്നു. ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​ലി​ന്യ​ശേ​ഖ​ര​ണ​വും തു​ട​ര്‍​ന​ട​പ​ടി​ക​ളും. അ​ജൈ​വ​മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​മ്പ​യി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും.

ശ​ബ​രി​മ​ല​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ശേ​ഖ​രി​ച്ചി​ട്ടു​ള്ള അ​ജൈ​വ​മാ​ലി​ന്യം ഘ​ട്ടം​ഘ​ട്ട​മാ​യി നീ​ക്കം ചെ​യ്ത് ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ ശു​ചി​ത്വ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. മാ​ലി​ന്യം ഉ​റ​വി​ട​ത്തി​ല്‍​ത്ത​ന്നെ ത​രം​തി​രി​ച്ച് ശേ​ഖ​രി​ക്കു​ക​യും പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന​വ പ​ര​മാ​വ​ധി വീ​ണ്ടെ​ടു​ക്കു​ക​യും ശേ​ഷി​ക്കു​ന്ന​വ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് പ്ര​വ​ര്‍​ത്ത​നം. ഫോ​ണ്‍ : 9446551627.

Pathanamthitta

മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ൽ സ​മ​ഗ്ര പ്ര​മേ​ഹ​രോ​ഗ പാ​ക്കേ​ജ്

കോ​ഴ​ഞ്ചേ​രി: ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തി കൃ​ത്യ​മാ​യ പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക ഡ​യ​ബ​റ്റി​ക് കെ​യ​ർ പാ​ക്കേ​ജ്. 1,200 രൂ​പ നി​ര​ക്കി​ൽ ല​ഭ്യ​മാ​കു​ന്ന സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​ശോ​ധ​നാ പാ​ക്കേ​ജ് 30 വ​രെ ല​ഭ്യ​മാ​ണ്.

പ്ര​മേ​ഹ ബാ​ധി​ത​ർ​ക്കും പ്ര​മേ​ഹ സാ​ധ്യ​ത​യു​ള്ള​വ​ർ​ക്കും അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം കൃ​ത്യ​മാ​യി വി​ല​യി​രു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ഇ​രു​പ​ത്തി​ര​ണ്ടോ​ളം പ​രി​ശോ​ധ​ന​ക​ളാ​ണ് പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ഹൃ​ദ​യാ​രോ​ഗ്യ നി​ർ​ണ​യ​ത്തി​നാ​യി ഫാ​സ്റ്റിം​ഗ് ലി​പി​ഡ് പ്രൊ​ഫൈ​ൽ, ഇ​സി​ജി എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ന്നു.

ജ​ന​റ​ൽ മെ​ഡി​സി​ൻ, ഒ​ഫ്താ​ൽ​മോ​ള​ജി, ഡ​യ​റ്റീ​ഷ്യ​ൻ, ഡെ​ന്‍റൽ ആ​ൻ​ഡ് മാ​ക്സി​ലോ​ഫേ​ഷ്യ​ൽ സ​ർ​ജ​റി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ഡോ​ക്‌​ട​ർ​മാ​രു​ടെ ക​ൺ​സ​ൾ​ട്ടേ​ഷ​നും ഈ ​പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ക്കും. ബുക്കിംഗിന് ഫോൺ: 99461 60000.

Pathanamthitta

ത​ണ്ണി​ത്തോ​ടു​കാ​ര്‍​ക്ക് ജീ​വി​ക്കാ​നാ​കാ​ത്ത സ്ഥി​തി

ത​ണ്ണി​ത്തോ​ട്: വ​ന​ത്തോ​ടു ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ ക​ണ്ണീ​രി​നു പ​രി​ഹാ​ര​മി​ല്ല. 435 ച​തു​ര​ശ്ര കി​ലോ​മീ​റ്റാ​ണ് പ​ഞ്ചാ​യ​ത്തി​നു​ള്ള​ത്. ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​നു​ശേ​ഷം ക​ച്ചാ​പ​ട്ട​യം ന​ല്‍​കി ഭ​ക്ഷ്യോ​ത്പാ​ദ​ന​ത്തി​നാ​യി താ​മ​സി​പ്പി​ച്ചു​വ​ന്ന കു​ടും​ബ​ങ്ങ​ളു​ടെ പി​ന്തു​ട​ര്‍​ച്ച​ക്കാ​രാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്. ഭ​ക്ഷ്യോ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് കൃ​ഷി ചെ​യ്തു നാ​ടി​നെ പോ​റ്റി​വ​ള​ര്‍​ത്തി​യ​വ​​രാ​ണ് ഇ​ന്നി​പ്പോ​ള്‍ വീ​ണ്ടും കാ​ടാ​യി മാ​റു​ന്ന ഭൂ​മി​യെ ഓ​ര്‍​ത്ത് വി​ല​പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​രു വ്യാ​ഴ​വ​ട്ട​മാ​യി മേ​ഖ​ല​യാ​കെ ഭീ​തി​യി​ലാ​ണ്. കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​മാ​ണ് പ്ര​ധാ​ന പ്ര​ശ്‌​നം. ഒ​രു കൃ​ഷി​യും ചെ​യ്യാ​നാ​കാ​ത്ത സാ​ഹ​ച​ര്യം. മ​ണ്ണി​ന​ടി​യി​ല്‍ ന​ട്ടാ​ല്‍ പ​ന്നി എ​ടു​ക്കും. ഭൂ​മി​ക്കു മു​ക​ളി​ലു​ള്ള​ത് ആ​ന​യും ന​ശി​പ്പി​ക്കും എ​ന്ന​താ​ണ് സ്ഥി​തി. ക​ടു​വ, പു​ലി തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം മ​റ്റൊ​രു വ​ഴി​ക്കും ഉ​ണ്ടാ​കും.
ത​ണ്ണി​ത്തോ​ട് പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ എ​സ്റ്റേ​റ്റി​ല്‍ മൂ​ന്നു​വ​ര്‍​ഷം മു​മ്പ് ഒ​രു ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യെ ക​ടു​വ പി​ടി​ച്ചു. 2024ല്‍ ​ക​ല്ലേ​ലി ആ​റ്റി​ല്‍ മ​റ്റൊ​രാ​ളെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു കൊ​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം തൂ​മ്പാ​ക്കു​ള​ത്ത് റോ​ഡി​ല്‍ കി​ട​ന്ന പാ​മ്പി​നെ ക​ണ്ടു വെ​ട്ടി​ച്ച ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് ര​ണ്ട് കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വവു​മു​ണ്ടാ​യി. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്കും ര​ക്ഷ​യി​ല്ലെ​ന്നാ​യി. തൂ​മ്പാ​ക്കു​ളം, ആ​വോ​ലി​ക്കു​ഴി മേ​ഖ​ല​ക​ളി​ല്‍ പ​ശു, ആ​ട് എ​ന്നി​വ​യെ വ്യാ​പ​ക​മാ​യി ന​ഷ്‌​ട​പ്പെ​ട്ടു. രാ​ത്രി​യി​ല്‍ പ​തി​യി​രു​ന്ന് വ​ന്യ​മൃ​ഗ​ങ്ങ​ള്‍ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യാ​ണ്. നേ​രം പു​ലു​മ്പോ​ഴേ​ക്കും ഇ​വ​യു​ടെ ജ​ഡം വി​ദൂ​ര​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്ത​പ്പെ​ടു​ന്നു​ണ്ട്. ടാ​പ്പിം​ഗ് ന​ട​ത്തി​യും പ​ശു​വി​നെ വ​ള​ര്‍​ത്തി​യും ഉ​പ​ജീ​വ​നം ന​ട​ത്തി​വ​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ പ​ട്ടി​ണി​യി​ലാ​യി. ര​ണ്ടു ജോ​ലി​ക​ളും ന​ട​ത്താ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ട്. ഇ​തോ​ടെ സാ​മ്പ​ത്തി​ക മേ​ഖ​ല ത​ക​ര്‍​ന്നു. കു​ടും​ബ​ങ്ങ​ളു​ടെ വ​രു​മാ​നം കു​ത്ത​നെ ഇ​ടി​ഞ്ഞു.

ആ​ന​യും പ​ന്നി​യും മാ​ത്ര​മ​ല്ല, കു​ര​ങ്ങും മ​യി​ലും മ​ല​യ​ണ്ണാ​നും കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ചേ​ക്കേ​റി​യി​രി​ക്കു​ക​യാ​ണ്. മ​ല​യോ​ര മേ​ഖ​ല​യി​ല്‍ സ്വ​ന്തം ആ​വ​ശ്യ​ത്തി​നു​പോ​ലും കൃ​ഷി ചെ​യ്യാ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്കാ​കു​ന്നി​ല്ല. തെ​ങ്ങ് ന​ട്ടാ​ല്‍ കു​ര​ങ്ങ് പൂ​ര്‍​ണ​മാ​യി ന​ശി​പ്പി​ക്കും. ക​രി​ക്ക് മു​ത​ല്‍ തേ​ങ്ങ​വ​രെ ന​ഷ്‌​ട​മാ​ക്കും. പ്ലാ​വി​ല്‍ ച​ക്ക വി​രി​യു​മ്പോ​ള്‍ ത​ന്നെ കാ​ട്ടാ​ന എ​ത്തും. തേ​ക്കു​തോ​ട്, തൂ​മ്പാ​ക്കു​ളം, പൂ​ച്ച​ക്കു​ളം, മൂ​ര്‍​ത്തി​മ​ണ്‍, ഏ​ഴാം​ത​ല എ​ന്നീ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ര​ന്ത​രം ആ​ന​ശ​ല്യം ഉ​ണ്ടാ​കു​ന്നു​ണ്ട്. തേ​ക്കു​തോ​ട് ജം​ഗ്ഷ​ന്‍​വ​രെ​യും ആ​ന എ​ത്തു​ന്ന സ്ഥി​തി​യു​ണ്ട്.

പ്ര​കൃ​തി​യോ​ടും വ​ന്യ​മൃ​ഗ​ത്തോ​ടും പ​ട​വെ​ട്ടി ഒ​രു​കാ​ല​ത്ത് പൊ​ന്നു​വി​ള​യി​ച്ച ഭൂ​പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഇ​ന്നി​പ്പോ​ള്‍ കാ​ടു​ക​യ​റി കി​ട​ക്കു​ന്ന​ത്. ക​ര്‍​ഷ​ക​രു​ടെ ദു​രി​ത​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണാ​നു​ള്ള ഇ​ട​പെ​ട​ലാ​ണ് വേ​ണ്ട​തെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി​ക്കു​ട്ടി ചേ​ടി​യ​ത്ത് പ​റ​ഞ്ഞു.

അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ൾ കാ​ട്ടി​ൽനി​ന്ന് നീ​ക്കം ചെ​യ്യ​ണം

ത​ണ്ണി​ത്തോ​ട്, കൊ​ക്കാ​ത്തോ​ട് മേ​ഖ​ല​യി​ലെ മ​ല​യോ​ര ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും നേ​രി​ടു​ന്ന അ​തി​രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ ഭീ​ഷ​ണി പ​രി​ഹ​രി​ക്കാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ പ്ര​ത്യേ​ക ഫ​ണ്ട് നീ​ക്കി​വ​യ്ക്കും. ത​ക​ർ​ന്ന സോ​ളാ​ർ വേ​ലി​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ലും അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ൾ കാ​ട്ടി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന​തി​ലും വ​നം​വ​കു​പ്പി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് വേ​ഗ​ത്തി​ലു​ള്ള പ്ര​തി​ക​ര​ണം ഉ​ണ്ടാ​ക​ണം. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി ക​ർ​ഷ​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

റോ​ബി​ൻ പീ​റ്റ​ർ, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്.

നാ​ട്ടി​ലു​ള്ള​ത് കാ​ട്ടു​പ​ന്നി​ക​ള​ല്ല

കാ​ടു​വി​ട്ട് നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ​ത്തി​യ പ​ന്നി​ക​ൾ​ക്ക് കാ​ട്ടു​പ​ന്നി​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​തി​ല്ല. സ​ന്ധ്യ മ​യ​ങ്ങി​യാ​ൽ ആ​ളു​ക​ൾ​ക്ക് വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് കോ​ന്നി​യി​ലെ പ​ല വാ​ർ​ഡു​ക​ളി​ലു​മു​ള്ള​ത്. റോ​ഡി​ൽ പ​ന്നി​ക​ൾ എ​ത്തും. അ​തു​മ്പും​കു​ളം പ​യ്യ​നാ​മ​ൺ പോ​ലെ​യു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും കാ​ടി​നെ​യും വേ​ർ​തി​രി​ക്കു​ന്ന ഫ​ല​പ്ര​ദ​മാ​യ ഫെ​ൻ​സിം​ഗോ ആ​ന​ക്കി​ട​ങ്ങു​ക​ളോ നി​ർ​മി​ക്കാ​ൻ വ​നം വ​കു​പ്പ് ഉ​ട​ൻ ത​യാ​റാ​ക​ണം. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും വീ​ടു​ക​ൾ​ക്കും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം തു​ട​ർ​ന്നാ​ൽ ജ​ന​ങ്ങ​ൾ പ്ര​തീ​ക​രി​ക്കും . അ​വ​ർ​ക്ക് ഒ​പ്പം നി​ന്ന് നാ​ടി​നെ സം​ര​ക്ഷി​ക്കും.

പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ, കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം.

പ്ര​കൃ​തി​ദ​ത്ത ആ​വാ​സ​വ്യ​വ​സ്ഥ ത​ക​ർ​ന്ന​ത് പ്ര​ധാ​ന കാ​ര​ണം

വ​ന​മേ​ഖ​ല​യി​ലെ പ്ര​കൃ​തി​ദ​ത്ത​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ ത​ക​ർ​ന്ന​താ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും മ​നു​ഷ്യ​ൻ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളു​ടെ മൂ​ല​കാ​ര​ണം. കാ​ടി​നു​ള്ളി​ൽ മൃ​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണ​വും വെ​ള്ള​വും ല​ഭി​ക്കു​ന്നി​ല്ല. സ്വാ​ഭാ​വി​ക കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റി മു​ന്പ് വ​ച്ച​പി​ടി​പ്പി​ച്ച തേ​ക്ക്, യൂ​ക്കാ​ലി​പ്റ്റ​സ് തോ​ട്ട​ങ്ങ​ളും അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളു​മാ​ണ് മൃ​ഗ​ങ്ങ​ളെ നാ​ട്ടി​ലേ​ക്ക് ത​ള്ളു​ന്ന​ത്. കേ​വ​ലം സോ​ളാ​ർ വേ​ലി​ക​ളോ ആ​ന​ക്കി​ട​ങ്ങു​ക​ളോ കെ​ട്ടി​യ​തു​കൊ​ണ്ട് ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കി​ല്ല. കാ​ടി​ന്‍റെ ജൈ​വ​വൈ​വി​ധ്യം വീ​ണ്ടെ​ടു​ക്കു​ന്ന ശാ​സ്ത്രീ​യ വ​ന​വ​ത്ക​ര​ണം മാ​ത്ര​മാ​ണ് പ​രി​ഹാ​രം.

കെ.​ആ​ർ. പ്ര​സാ​ദ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ.

നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും ര​ക്ഷ​യി​ല്ല

വ​ർ​ഷ​ങ്ങ​ളാ​യി അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ കൃ​ഷി​മു​ഴു​വ​ൻ കാ​ട്ടു​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ക്കു​മ്പോ​ൾ നോ​ക്കി​നി​ൽ​ക്കേ​ണ്ടി വ​രു​ന്ന ക​ർ​ഷ​ക​ന്‍റെ വേ​ദ​ന ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന് ക​ഴി​യി​ല്ല. വ​ന്യ​മൃ​ഗ​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ​ക്ക് വി​പ​ണി വി​ല​യ്ക്ക് അ​നു​സൃ​ത​മാ​യ ന​ഷ്‌​ട​പ​രി​ഹാ​രം ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണം. കൂ​ടാ​തെ, ബാ​ങ്ക് വാ​യ്പ കു​ടി​ശി​ക​ക​ൾ പൂ​ർ​ണ​മാ​യും എ​ഴു​തി​ത്ത​ള്ളി ക​ർ​ഷ​ക​രെ ക​ട​ക്കെ​ണി​യി​ൽ നി​ന്ന് ര​ക്ഷി​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്.

ബി​ജു ടി. ​അ​ല​ക്സ്, വ്യ​വ​സാ​യി.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം

വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്നു​ള്ള ഗ്രാ​മ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യെ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ്രാ​ഥ​മി​ക ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. വ​ന​ത്തി​നു​ള്ളി​ലെ അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് കാ​ടി​ന്‍റെ സ്വാ​ഭാ​വി​ക അ​ന്ത​രീ​ക്ഷം വീ​ണ്ടെ​ടു​ക്കാ​നും, പാ​ട്ട​ക്കാ​ലാ​വ​ധി അ​വ​സാ​നി​ച്ച വ​ൻ​കി​ട എ​സ്റ്റേ​റ്റു​ക​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് വ​ന​വ​ത്ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ശ​ക്ത​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം. വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ ഫ​ല​പ്ര​ദ​മാ​യ ശാ​ശ്വ​ത പ​ദ്ധ​തി​ക​ൾ​ക്കാ​യി അ​ടി​യ​ന്ത​ര ഭ​ര​ണ​ത​ല ഇ​ട​പെ​ട​ൽ ഉ​റ​പ്പാ​ക്ക​ണം‌.

വി. ​ഷാ​ബു, എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി, പ​ത്ത​നം​തി​ട്ട.

Pathanamthitta

പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യ പെ​ൺ​കു​ട്ടി മ​രി​ച്ച​തി​നു പി​ന്നാ​ലെ യു​വാ​വി​നെ ട്രെ​യി​ൻ ത​ട്ടി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ന്നി: പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ യു​വാ​വി​നെ ട്രെ​യി​ൻ ത​ട്ടി​മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി. എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ കു​പ്പ​ക്ക​ര വീ​ട്ടി​ൽ പ​രേ​ത​നാ​യ പ്ര​കാ​ശി​ന്‍റെ​യും മ​ഞ്ജു​വി​ന്‍റെ​യും മ​ക​ൾ പ്ര​വീ​ണ (17), പ്ലാങ്കൂ​ട്ട​ത്തി​ൽ പ്ര​കാ​ശ്, സി​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ പ്ര​വീ​ൺ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പ്ര​വീ​ണ​യെ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ എ​ലി​മു​ള്ളും​പ്ലാ​ക്ക​ലി​ലെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ കാ​ണാ​താ​യ പ്ര​വീ​ണി​നെ ഞാ​യ​റാ​ഴ്ച രാ​ത്രി 12.30 ഓ​ടെ എ​റ​ണാ​കു​ള​ത്ത് പ​ച്ചാ​ളം ഓ​വ​ർ ബ്രി​ഡ്ജി​ന് സ​മീ​പം റ​യി​ൽ​വേ ട്രാ​ക്കി​ൽ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി. ഇ​രു​വ​രും അ​യ​ൽ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളു​മാ​ണ്.

കാ​ക്ക​നാ​ട്ടെ സെ​ക്യൂ​രി​റ്റി സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു പ്ര​വീ​ൺ. എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു പ്ര​വീ​ണ. മൃ​ത​ദേ​ഹം കോ​ന്നി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോർ​ട്ടം നടത്തി എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ള​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച​ശേ​ഷം സം​സ്കാ​രം ന​ട​ത്തി. പ്ര​വീ​ണി​ന്‍റെ മൃ​ത​ദേ​ഹം കൊ​ച്ചി​യി​ൽ നി​ന്ന് ഇ​ന്ന് വീ​ട്ടി​ൽ എ​ത്തി​ച്ച​ശേ​ഷം സം​സ്കാ​രം ന​ട​ത്തും.

കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി മ​രി​ച്ചു

കോ​ന്നി: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ലെ കോ​ന്നി ചൈ​ന ജം​ഗ്ഷ​നി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ച്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി മ​രി​ച്ചു. ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി വി​ള​വ​ൻ​കോ​ട് പ​നം​തോ​പ്പ്, 17/15 ലൈ​നി​ലെ ശ്രീ​ദേ​വി ഭ​വ​നി​ൽ സി​മി കാ​ർ​ത്തി​ക് (35) ആ​ണ് മ​രി​ച്ച​ത്. കൊ​ച്ചി​യി​ലെ വ​ണ്ട​ർ​ലാ സ​ന്ദ​ർ​ശി​ച്ച ശേ​ഷം തി​രി​കെ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ ശ​നി​യാ​ഴ്ച രാ​ത്രി 11നാ​ണ് അ​പ​ക​ടം . മൂ​ന്ന് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ കാ​റി​ലു​ണ്ടാ​യി​രു​ന്നു.

Pathanamthitta

എം.​ജി. ഗീ​ത​മ്മ​യെ ആ​ദ​രി​ച്ചു

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് ക​ട​മ്മ​നി​ട്ട എം​ടി​എ​ൽ​പി സ്‌​കൂ​ൾ അ​ധ്യാ​പി​ക​യും ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ എം. ​ജി. ഗീ​ത​മ്മ​യെ ഡി​സി​സി നേ​തൃ​സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി എം. ​ലി​ജു ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

കെ​പി​സി​സി കോ​ർ​ക​മ്മി​റ്റി അം​ഗം പ്ര​ഫ. പി ​ജെ കു​ര്യ​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ൻ​രാ​ജ്, എം​എ​ൽ​എ​മാ​രാ​യ അ​ബി​ൻ വ​ർ​ക്കി, സി. ​വി. ശാ​ന്ത​കു​മാ​ർ, മു​ൻ എം​എ​ൽ​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, എ. ​ഷം​സു​ദീ​ൻ, ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, ദീ​നാ​മ്മ റോ​യി, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, മാ​ത്യു കു​ള​ത്തു​ങ്ക​ൽ, തേ​ര​ക​ത്ത് മ​ണി, റോ​ബി​ൻ പീ​റ്റ​ർ, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, വെ​ട്ടൂ​ർ ജ്യോ​തി പ്ര​സാ​ദ്, എ. ​സു​രേ​ഷ്‌​കു​മാ​ർ, അ​നി​ൽ തോ​മ​സ്, സ​ജി കൊ​ട്ട​ക്കാ​ട്, കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, കെ. ​ജാ​സിം​കു​ട്ടി, ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ചി​മൂ​ട്ടി​ൽ, സു​രേ​ഷ് കോ​ശി, റെ​ജി തോ​മ​സ്, തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, കെ. ​കെ. റോ​യി​സ​ൺ, സു​നി​ൽ എ​സ്. ലാ​ൽ, ജി. ​സ​തീ​ഷ് ബാ​ബു, എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Pathanamthitta

താ​യ്‌​ക്വാ​ണ്ടാ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഹോ​ളി ഏ​ഞ്ച​ൽ​സ് സ്കൂ​ളി​ന് മി​ക​ച്ച നേ​ട്ടം

അ​ടൂ​ർ: പ്ര​മാ​ടം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന റ​വ​ന്യു ജി​ല്ലാത​ല താ​യ്‌​ക്വാ​ണ്ടാ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​ടൂ​ർ ഹോ​ളി ഏ​ഞ്ച​ൽ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചു. 11 സ്വ​ർ​ണ മെ​ഡ​ലു​ക​ളും ആ​റ് വെ​ള്ളി മെ​ഡ​ലു​ക​ളു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.

ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ക്ലി​ൻ പ​രു​ക്കൂ​ർ, പ്രി​ൻ​സി​പ്പൽ ഫ്രാ​ൻ​സി​സ് സാ​ല​സ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Pathanamthitta

അധ്യാപകദി​നാ​ച​ര​ണം

 റാ​ന്നി: കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​സാം​സ്കാ​ര​വേ​ദി റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ അ​ധ്യാ​പ​ക ദി​നാ​ച​ര​ണ​ത്തി​ൽ കു​മ്പ​ള​ന്താ​നം കെ​വി​എം എ​ൽ​പി സ്കൂ​ൾ റി​ട്ട. പ്ര​ഥ​മാ​ധ്യാ​പി​ക മേ​രി ലി​സി തോ​മ​സി​നെ ആ​ദ​രി​ച്ചു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി വി.​ മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം പാ​ർ​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം മ​നോ​ജ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. പി. ​എ ഉ​മ്മ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ഴു​മ​റ്റൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ജി പി. ​ഏ​ബ്ര​ഹാം, സം​സ്ഥാ​ന ക​മ്മ​ിറ്റി അം​ഗം ബ​ഹ​നാ​ൻ ജോ​സ​ഫ്, കു​ര്യ​ൻ ഉ​മ്മ​ൻ, മ​റി​യാ​മ്മ ചെ​റി​യാ​ൻ, സു​നി ഏ​ബ്ര​ഹാം, ത്രേ​സ്യാ​മ്മ ജോ​ൺ, ഡേ​വി​ഡ് മാ​ത്യു, സി.​ഒ. കോ​ശി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ത്തി​ക്ക​യം: അ​ധ്യാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്, വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന ഒ​രു പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സ്നേ​ഹാ​ദ​രം ന​ൽ​കി.

നാ​റാ​ണം​മൂ​ഴി പൂ​പ്പ​ള്ളി (തോ​ണി​ക്ക​ട​വ് ) ഗ്രാ​മ​പ്ര​ദേ​ശ​ത്തു സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ച്ച മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ൽ എ​ത്തി ആ​ദ​രിച്ചു. പ്ര​ദേ​ശ​ത്തെ ഏ​റ്റ​വും മു​തി​ർ​ന്ന അ​ധ്യാ​പ​ക​നാ​യ പി. ​കെ. സു​കു​മാ​ര​ന് ആ​ദ​രം അ​ർ​പ്പി​ക്കു​ന്ന ച​ട​ങ്ങ് റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ണി​യ മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു തോ​ണി​ക്ക​ട​വി​ൽ, വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എം. ​പി. സു​രേ​ന്ദ്ര​ൻ,ടി ​ഡി എ ​ഫ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പോ​ൾ​സ​ൺ ജോ​സ​ഫ്, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ , സാം ​ടി. മാ​ത്യു, കെ. ​അ​നി​ൽ കു​മാ​ർ, ഷി​ന്‍റോ പി. ​ഐ​പ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ്ര​ഫ. കെ. ​എം. ജോ​സ്, ടി. ​ജെ. തോ​മ​സ്, ലൈ​ല തോ​മ​സ്, റെ​മി തോ​മ​സ്, കെ.​ജി. സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് ആ​ദ​രം സ്വീ​ക​രി​ച്ച​ത്.

Idukki

റാ​ങ്കു​ക​ളു​ടെ തി​ള​ക്ക​ത്തി​ൽ രാ​ജാ​ക്കാ​ട് സാ​ൻ​ജോ കോ​ള​ജ്

 രാ​ജാ​ക്കാ​ട്: റാ​ങ്കു​ക​ളു​ടെ തി​ള​ക്ക​ത്തി​ൽ രാ​ജാ​ക്കാ​ട് സാ​ൻ​ജോ കോ​ള​ജ്. എം​ജി സ​ർ​വ​ക​ലാ​ശാ​ല എം​എ​സ് ഡ​ബ്ല്യു പ​രീ​ക്ഷ​യി​ലാ​ണ് കോ​ള​ജി​ലെ മൂ​ന്ന് മി​ടു​ക്കി​ക​ൾ റാ​ങ്ക് നേ​ടി​യ​ത്. അ​ഞ്ജ​ന ജോ​ൺ​സ​ൺ ര​ണ്ടാം റാ​ങ്കും ആ​ര്യ ഷാ​ന്‍റി അ​ഞ്ചാം റാ​ങ്കും പി.​പി. ജ്യോ​തി​ക പ​ത്താം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി.

ബാ​ച്ചി​ലെ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളും ഉ​ന്ന​ത വി​ജ​യം നേ​ടി. റാ​ങ്ക് ജേ​താ​ക്ക​ളെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ജോ ഇ​ണ്ടി​പ്പ​റ​മ്പി​ൽ, മാ​നേ​ജ​ർ ഫാ. ​ജോ​ബി​ൻ പേ​ണാ​ട്ടു​കു​ന്നേ​ൽ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.

Idukki

എ​സ്ഡി ശ​താ​ബ്ദി: ആ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​ന്നാം​ഘ​ട്ട ഉ​ദ്ഘാ​ട​നം ന​ട​ത്തി

കോ​ത​മം​ഗ​ലം: അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ (എ​സ്ഡി) ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് കോ​ത​മം​ഗ​ലം കോ​ഴി​പ്പി​ള്ളി സെ​ന്‍റ് വി​ന്‍​സെ​ന്‍റ് പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സി​ല്‍ കാ​രു​ണ്യ​ത്തി​ന്‍റെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഒ​ന്നാം​ഘ​ട്ട ഉ​ദ്ഘാ​ട​നം ന​ട​ത്തി. പ്രൊ​വി​ന്‍​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള വി​വി​ധ അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ലെ വ​യോ​ജ​ന​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണ് ആ​ഘോ​ഷം ന​ട​ന്ന​ത്.

ചാ​പ്പ​ലി​ല്‍ ഒ​രു​മി​ച്ചു​ള്ള പ്രാ​ര്‍​ഥ​ന​യ്ക്കു ശേ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍, സ​മ്മാ​ന​വി​ത​ര​ണം, സ്‌​നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു.

എ​സ്ഡി സ​ന്യാ​സ സ​മൂ​ഹ​ത്തി​ന് അ​സ്ഥി​ത്വം ന​ല്‍​കു​ന്ന യ​ജ​മാ​ന​ന്മാ​രാ​ണു ത​ങ്ങ​ളി​ല്‍ ദൈ​വം ഭ​ര​മേ​ല്‍​പ്പി​ച്ച അ​ഗ​തി​ക​ളെ​ന്ന ബോ​ധ്യ​മാ​ണ് ഓ​രോ സ​ന്യാ​സി​നി​യെ​യും ന​യി​ക്കു​ന്ന​തെ​ന്നു പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ മ​ദ​ര്‍ കൊ​ച്ചു​റാ​ണി സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ര​ണ്ടാം ഘ​ട്ട​മാ​യി 27ന് ​പ്രൊ​വി​ന്‍​സി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ശു​ശ്രൂ​ഷ സ്വീ​ക​രി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും മാ​ന​സി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ​യും സം​ഗ​മം ന​ട​ത്തും. ന​വം​ബ​ര്‍ 21നാ​ണു ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം.

Idukki

ചി​കി​ത്സാ​ധ​ന​സ​ഹാ​യം കൈ​മാ​റി മു​ഖ്യ​മ​ന്ത്രി വാ​ക്കു​പാ​ലി​ച്ചു

ചെ​റു​തോ​ണി: കൗ​മാ​ര​ക്കാ​രി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി തു​ക കൈ​മാ​റി മു​ഖ്യ​മ​ന്ത്രി വാ​ക്കു​പാ​ലി​ച്ചു. ഒ​മാ​നി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ പൊ​ള്ള​ലേ​റ്റ ചു​രു​ളി - ആ​ൽ​പാ​റ തെ​ങ്ങോ​ട്ടു​വി​ള​യി​ൽ ബി​നു​വി​ന്‍റെ​യും ക്രി​സ്‌​റ്റീ​ന​യു​ടെ​യും മ​ക​ൾ ഐ​റി​ന്‍റെ മു​ഴു​വ​ൻ ചി​കി​ത്സാ ചെ​ല​വും വ​ഹി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു. 2026 ജൂ​ലൈ 26ന് ​രാ​ത്രി 12ന് ​എ​സി​യി​ൽ​നി​ന്നു തീ ​പ​ട​ർ​ന്ന് പൊ​ള്ള​ലേ​റ്റ് മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട പ​ത്തു വ​യ​സു​കാ​രി​യു​ടെ ചി​കി​ത്സ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ത്ത​ത്.

ആ​ദ്യ ഗ​ഡു​വാ​യി മൂ​ന്നു ല​ക്ഷം രൂ​പ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന​നു​വ​ദി​ച്ച​ത്. ഐ​റി​ൻ ഉ​ൾ​പ്പെ​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​ർ​ക്കും പൊ​ള്ള​ലേ​റ്റി​രു​ന്നു. കൂ​ടു​ത​ൽ പൊ​ള്ള​ലേ​റ്റ​ത് ഐ​റി​നാ​യി​രു​ന്നു.

ഒ​മാ​നി​ൽ അ​ഞ്ചു​പേ​രു​ടെ​യും ചി​കി​ത്സ​യ്ക്കാ​യി വ​ൻ തു​ക ചെ​ല​വാ​യെ​ങ്കി​ലും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഐ​റി​നെ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണ​മെ​ങ്കി​ൽ ഭീ​മ​മാ​യ തു​ക വേ​ണ​മെ​ന്നു വ​ന്ന​തോ​ടെ ഇ​വ​രു​ടെ അ​യ​ൽ​വാ​സി​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്ന ബി​നോ​യി വ​ർ​ക്കി ഇ​ട​പ്പെ​ട്ട് ഈ ​കു​ടും​ബ​ത്തെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ മു​മ്പി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​മാ​യി സം​സാ​രി​ച്ചു. സ​ർ​ക്കാ​ർ ചെ​ല​വി​ൽ ചി​കി​ത്സി​ക്കാ​മെ​ന്നും ഇ​തി​നെ​ന്തെ​ങ്കി​ലും ത​ട​സ​മു​ണ്ടാ​യാ​ൽ മു​ഴു​വ​ൻ തു​ക​യും സ്വ​ന്തം ചെ​ല​വി​ൽ വ​ഹി​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി ചി​കി​ത്സ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ആ​ദ്യ ഗ​ഡു​വാ​യ മൂ​ന്നു ല​ക്ഷം രൂ​പ​യാ​ണ് ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്ന​നു​വ​ദി​ച്ച​ത്.

Idukki

ബ​ഥേ​ൽ പ്ലാ​ന്‍റേ​ഷ​ൻ സ്ഥ​ലത​ർ​ക്കം; സം​ഘ​ട്ട​ന​ത്തി​ൽ നാ​ലു പേ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു

വ​ണ്ടി​പ്പെ​രി​യാ​ർ: ബ​ഥേ​ൽ പ്ലാ​ന്‍റേ​ഷ​ൻ സ്ഥ​ലത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ൽ നാ​ല് പേ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഘ​ട്ട​ന​മു​ണ്ടാ​യ​ത്. വ​ണ്ടി​പ്പെ​രി​യാ​ർ ത​ങ്ക​മ​ല എ​സ്റ്റേ​റ്റി​ൽ താ​മ​സ​ക്കാ​ര​നാ​യ എം.​എ​സ്. കു​ട്ടി (75), ഭാ​ര്യ​അം​ബു​ജം (70), മ​ക​ൻ ര​മേ​ഷ് (45), അ​യ​ൽ​വാ​സി നാ​ഗ​രാ​ജ് (49 )എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ആ​ർ​ബി​ടി ക​ന്പ​നി​യി​ൽ​നി​ന്നു 2008ൽ 1.6 ​ഏ​ക്ക​ർ സ്ഥ​ലം എം.​എ​സ്. കു​ട്ടി വി​ല​യ്ക്കു​വാ​ങ്ങി കൃ​ഷി​ക​ൾ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. അ​ടു​ത്ത കാ​ല​ത്താ​യി

ത​ങ്ക​മ​ല എ​സ്റ്റേ​റ്റി​നോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ലം എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ മു​റി​ച്ച് വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​യു​ടെ സ്ഥ​ല​വും വി​ല്പ​ന ന​ട​ത്താ​ൻ തോ​ട്ടം ഉ​ട​മ ശ്ര​മം ന​ട​ത്തി. ഇ​ത് ചോ​ദ്യം ചെ​യ്ത​തി​ൽ പ്ര​കോ​പി​ത​രാ​യ എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ ഗു​ണ്ട​ക​ളു​മാ​യി എ​ത്തി ഇ​വ​രു​ടെ സ്ഥ​ല​ത്തെ ഏ​ലം കൃ​ഷി ന​ശി​പ്പി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നു കു​ട്ടി പ​റ​യു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Idukki

സ്‌​പോ​ര്‍​ട്‌​സ് റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ല്‍ ചി​കി​ത്സ​തേ​ടി സു​ഡാ​ന്‍ താ​രം

തൊ​ടു​പു​ഴ: ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യു​ടെ സ്‌​പോ​ര്‍​ട്‌​സ് മെ​ഡി​സി​ന്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ല്‍ ചി​കി​ത്സ​തേ​ടി ദ​ക്ഷി​ണ സു​ഡാ​ന്‍ ദേ​ശീ​യ കാ​യി​ക​താ​രം. ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ താ​ര​മാ​യ വി​ല്യം വോ​ള്‍ വോ​ളാ​ണ് വ​ല​തു കാ​ല്‍ മു​ട്ടി​ന്‍റെ ലി​ഗ്‌​മ​ന്‍റി​നേ​റ്റ പ​രി​ക്ക് ചി​കി​ത്സി​ക്കാ​ന്‍ എ​ത്തി​യ​ത്. ന​ട​ക്കാ​ന്‍​പോ​ലും ബു​ദ്ധി​മു​ട്ടു​ന്ന കോ​ണ്‍​ട്രോ​മ​ലേ​ഷ്യ പെ​റ്റ​ല്ല എ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ക​ള​മ​ശേ​രി രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍​സി​ലെ ഒ​ന്നാം​വ​ര്‍​ഷ എം​സി​എ വി​ദ്യാ​ര്‍​ഥി​യാ​യ വി​ല്ല്യ​ത്തി​ന് ഒ​രു​മാ​സം മു​മ്പാ​ണ് പ​രി​ക്കേ​റ്റ​ത്. കോ​ള​ജി​ലെ കാ​യി​കാ​ധ്യാ​പ​ക​ന്‍ ഡോ. ​ജെ സ​ന്തോ​ഷി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ചി​കി​ത്സ തൊ​ടു​പു​ഴ​യി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. ഒ​രാ​ഴ്ച​യാ​യി ഇ​വി​ടെ ചി​കി​ത്സ​യി​ലാ​ണ്.
നാ​ട്ടി​ലേ​ക്കാ​ള്‍ കേ​ര​ള​ത്തി​ല്‍ ചൂ​ട് കൂ​ടു​ത​ലു​ണ്ടെ​ങ്കി​ലും പൂ​ര്‍​ണ സ​ന്തോ​ഷ​വാ​നാ​ണ് വി​ല്യം.

ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള പ​രി​ച​ര​ണ​മാ​ണ് ഇ​വി​ടെ ല​ഭി​ക്കു​ന്ന​ത്. വ​ന്ന​പ്പോ​ഴു​ള്ള​തി​നേ​ക്കാ​ള്‍ പ​രി​ക്ക് ഏ​റെ ഭേ​ദ​മാ​യി. എ​ത്ര​യും വേ​ഗം കോ​ര്‍​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വോ​ളി​ബോ​ളി​ലാ​ണ് തു​ട​ക്ക​മെ​ങ്കി​ലും ഇ​പ്പോ​ള്‍ ബാ​സ്‌​ക​റ്റ്ബോ​ളി​ലാ​ണ് ശ്ര​ദ്ധ​യെ​ന്ന് വി​ല്യം പ​റ​ഞ്ഞു. ഉ​ഗാ​ണ്ട​യി​ല്‍ ന​ട​ന്ന വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ സു​ഡാ​നു​വേ​ണ്ടി സ്വ​ര്‍​ണ​മ​ണി​ഞ്ഞ ടീം ​അം​ഗ​മാ​യ വി​ല്യം ബാ​സ്‌​ക​റ്റ്ബോ​ളി​ലും ദേ​ശീ​യ സ്വ​ര്‍​ണ മെ​ഡ​ല്‍ ജേ​താ​വാ​ണ്.

വി​ല്യ​ത്തി​ന് 12 ദി​വ​സ​ത്തെ ചി​കി​ത്സ​യാ​ണ് വേ​ണ്ടി​വ​രി​ക​യെ​ന്ന് ആ​ശു​പ​ത്രി​യി​ലെ ഡോ. ​അ​നു​പ്രി​യ പി. ​മ​ണി പ​റ​ഞ്ഞു. ഇ​വി​ടെ​യെ​ത്തു​ന്ന താ​ര​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് ന​ഷ്ട​മാ​കാ​തെ എ​ത്ര​യും വേ​ഗം അ​വ​രു​ടെ മൈ​താ​ന​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങാ​നാ​കു​ന്ന ത​ര​ത്തി​ലാ​ണ് ചി​കി​ത്സ. റി​പ്പ​യ​ര്‍ ആ​ന്‍​ഡ് റീ​ഹാ​ബ് എ​ന്ന രീ​തി​യാ​ണ് പി​ന്തു​ട​രു​ന്ന​തെ​ന്നു ഡോ​ക്ട​ര്‍ പ​റ​ഞ്ഞു.

അ​ടു​ത്ത​യാ​ഴ്ച​യോ​ടെ വി​ല്യം വീ​ണ്ടും പ​ഠ​ന​ത്തി​ലേ​ക്കും കോ​ര്‍​ട്ടി​ലേ​ക്കും മ​ട​ങ്ങും. കേ​ര​ള​ത്തി​ലെ​ത​ന്നെ മി​ക​ച്ച സ്‌​പോ​ര്‍​ട്‌​സ് മെ​ഡി​സി​ന്‍ കേ​ന്ദ്ര​മാ​യ തൊ​ടു​പു​ഴ​യി​ല്‍ നി​ര​വ​ധി കാ​യി​ക താ​ര​ങ്ങ​ളാ​ണ് ചി​കി​ത്സ​യ്‌​ക്കെ​ത്തു​ന്ന​ത്. ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സെ​ന്‍റ​ര്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷ​മാ​ണ് പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റി​യ​ത്.

Idukki

യം​ഗ് ലീ​ഡേ​ഴ്‌​സ് ഡ​യ​ലോ​ഗ് ര​ജി​സ്‌​ട്രേ​ഷ​ന്‍

തൊ​ടു​പു​ഴ: സ്വാ​മി വി​വേ​കാ​ന​ന്ദ ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന യു​വ​ജ​ന ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ക​സി​ത് ഭാ​ര​ത് യം​ഗ് ലീ​ഡേ​ഴ്‌​സ് ഡ​യ​ലോ​ഗി​ലേ​ക്ക് ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. 15നും 29​നും മ​ധ്യേ പ്രാ​യ​മു​ള്ള യു​വ​തീ-​യു​വാ​ക്ക​ള്‍​ക്ക് മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാം. ക്വി​സ്, ഉ​പ​ന്യാ​സം, പ്ര​സം​ഗം, നാ​ടോ​ടി​നൃ​ത്തം, നാ​ട​ന്‍​പാ​ട്ട്, ക​വി​താ​ര​ച​ന, ഡി​സൈ​നിം​ഗ്, സാ​ങ്കേ​തി​ക ക​ണ്ടു​പി​ടി​ത്തം, സ്റ്റാ​ര്‍​ട്ട​പ് ആ​ശ​യ​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള മൈ ​ഭാ​ര​ത് പ്ലാ​റ്റ്‌​ഫോം വ​ഴി​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. വി​ജ​യി​ക​ള്‍​ക്ക് ദേ​ശീ​യ ത​ല​ത്തി​ല്‍ മ​ത്സ​രി​ക്കാ​നും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി സം​വ​ദി​ക്കാ​നു​മു​ള്ള അ​വ​സ​ര​മു​ണ്ട്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ മൈ​ഭാ​ര​ത് ഇ​ടു​ക്കി യൂ​ത്ത് ഓ​ഫീ​സ​ര്‍ പ്രി​യ​ങ്ക രാ​ജീ​വ് പ​ങ്കെ​ടു​ത്തു. ഫോ​ൺ: 04862222670, 9446442756.

Idukki

പ​ട്ട​യഭൂ​മി​യി​ലെ മ​ര​ങ്ങ​ള്‍ മു​റി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണമെന്ന്

വ​ണ്ണ​പ്പു​റം: പ​ട്ട​യ ഭൂ​മി​യി​ല്‍ ക​ര്‍​ഷ​ക​രും ആ​ദി​വാ​സി​ക​ളും ന​ട്ടു പ​രി​പാ​ലി​ച്ചു വ​ള​ര്‍​ത്തി​യ മ​ര​ങ്ങ​ള്‍ മു​റി​ക്കു​ന്ന​തി​നു വ​നം വ​കു​പ്പ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​രം മു​റി​ക്കാ​നു​ള്ള അ​വ​കാ​ശം ന​ല്‍​ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് റ​വ​ന്യു, വ​നം മ​ന്ത്രി​മാ​ര്‍​ക്കു വ​ണ്ണ​പ്പു​റം യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി നി​വേ​ദ​നം ന​ല്‍​കി. പ​ട്ട​യ ഭൂ​മി​യി​ല്‍ ക​ര്‍​ഷ​ക​രും ആ​ദി​വാ​സി​ക​ളും ന​ട്ടു​പി​ടി​പ്പി​ച്ച് പ​രി​പാ​ലി​ച്ച മ​ര​ങ്ങ​ള്‍ വെ​ട്ടാ​ന്‍ വ​നം വ​കു​പ്പ് അ​നു​വ​ദി​ക്കു​ന്നി​ല്ല.

1964, 1993ലെ​യും ഭൂ​മി പ​തി​വ് ച​ട്ട​പ്ര​കാ​രം പ​ട്ട​യം ല​ഭി​ച്ച ക​ര്‍​ഷ​ക​രെ​യാ​ണു വ​നം വ​കു​പ്പ് വ​ല​യ്ക്കു​ന്ന​ത്. പ​ട്ട​യ​ത്തി​ലെ ചി​ല നി​ബ​ന്ധ​ന​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ​നം വ​കു​പ്പി​ന്‍റെ അ​നാ​വ​ശ്യ ന​ട​പ​ടി.

ലാ​ന്‍​ഡ് അ​സൈ​ന്‍​മെ​ന്‍റ് നി​യ​മ​ങ്ങ​ളി​ലെ അ​വ്യ​ക്ത​ത​ക​ള്‍ നീ​ക്കി, ക​ര്‍​ഷ​ക​ര്‍​ക്ക് ത​ങ്ങ​ളു​ടെ ഭൂ​മി​യി​ലെ മ​ര​ങ്ങ​ളി​ല്‍ പൂ​ര്‍​ണ അ​വ​കാ​ശം ന​ല്‍​കു​ന്ന രീ​തി​യി​ല്‍ നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ര​ണ​മെ​ന്നും പ​ട്ട​യ ഭൂ​മി​യി​ലെ മ​ര​ങ്ങ​ളു​ടെ​മേ​ലു​ള്ള വ​നം വ​കു​പ്പി​ന്‍റെ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ളും സ​ങ്കീ​ര്‍​ണ​മാ​യ അ​നു​മ​തി ന​ട​പ​ടി​ക​ളും ഒ​ഴി​വാ​ക്ക​ണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇ​തു മൂ​ലം സാ​ധാ​ര​ണ​ക്കാ​രാ​യ ക​ര്‍​ഷ​ക​രും ആ​ദി​വാ​സി​ക​ളു​മാ​ണ് ഏ​റെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.

ത​ങ്ങ​ള്‍ ന​ട്ടു വ​ള​ര്‍​ത്തി​യ മ​ര​ങ്ങ​ള്‍ ആ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ മു​റി​ച്ച് വി​ല്‍​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​ത് ക​ര്‍​ഷ​ക​രെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്കും നി​രാ​ശ​യി​ലേ​ക്കും ത​ള്ളി​വി​ടു​ന്നു​ണ്ട്. നി​ര​വ​ധി​ത​വ​ണ പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​ട്ടും ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​ന് യു​ഡി​എ​ഫ് നി​വേ​ദ​നം ന​ല്‍​കി​യ​ത്. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫി​നൊ​പ്പം യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ബേ​ബി വ​ട്ട​ക്കു​ന്നേ​ല്‍, സ​ണ്ണി ക​ള​പ്പു​ര, പി.​എം. ഇ​ല്യാ​സ്, രാ​ജീ​വ് ഭാ​സ്‌​ക​ര​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്.

Idukki

ചെ​ണ്ടു​മ​ല്ലി വി​ള​വെ​ടു​ത്ത് കു​മാ​ര​മം​ഗ​ല​ത്തെ കു​ടും​ബ​ശ്രീ

തൊ​ടു​പു​ഴ: ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ചെ​ണ്ടു​മ​ല്ലി പ്രാ​ദേ​ശി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച് കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍. കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​ധി​ക​വ​രു​മാ​ന​വും ഭ​ക്ഷ്യ​സ്വ​യം​പ​ര്യാ​പ്ത​തയും ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. കു​ടും​ബ​ശ്രീ സി​ഡി​എ​സും കൃ​ഷി​ഭ​വ​നും ചേ​ര്‍​ന്ന് ന​ട​പ്പാ​ക്കി​യ ഓ​ണ​ക്ക​ണി നി​റ​പ്പൊ​ലി​മ ബ​ന്തി​പ്പൂ കൃ​ഷി പ​ദ്ധ​തി​യു​ടെ വി​ള​വെ​ടു​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ബി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നെ തു​ട​ര്‍​ന്ന് കൃ​ഷി​യു​ടെ വ​ള​ര്‍​ച്ച​യി​ലും വി​ള​വെ​ടു​പ്പി​ലും കാ​ല​താ​മ​സം നേ​രി​ട്ട​തോ​ടെ ഓ​ണ​ത്തി​ന് പൂ​ക്ക​ള്‍ കാ​ര്യ​മാ​യി വി​പ​ണി​യി​ലെ​ത്തി​ക്കാ​നാ​യി​ല്ല.

എ​ന്നാ​ല്‍ വൃ​ന്ദാ​വ​ന്‍ ജെ​എ​ല്‍​ജി അം​ഗ​ങ്ങ​ളാ​യ ബി​ന്ധു, മി​നി ,കു​മാ​രി ശ്യാ​മ​ള എ​ന്നി​വ​രു​ടെ ശ്ര​മ ഫ​ല​മാ​യി വി​ള​വെ​ടു​പ്പ് സാ​ധ്യ​മാ​ക്കു​ക​യാ​യി​രു​ന്നു. വൈ​കി വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ​തു​കൊ​ണ്ട് മു​ട​ക്കു​മു​ത​ല്‍ തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു പ്ര​ദ​ര്‍​ശ​ന​ത്തി​നു തു​റ​ന്നു കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍ മ​നോ​ഹ​ര​മാ​യ പൂ​ന്തോ​ട്ടം.

വ​രും വ​ര്‍​ഷ​ങ്ങ​ളി​ലും കൂ​ടു​ത​ല്‍ പേ​രെ സം​ഘ​ടി​പ്പി​ച്ച് കു​മാ​ര​മം​ഗ​ല​ത്തെ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​യു​ടെ​യും പൂ​ക്കൃ​ഷി​യു​ടെ​യും മാ​തൃ​കാ പ​ഞ്ചാ​യ​ത്താ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​മെ​ന്നു കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​എ. ആ​ബി​ദ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഫ​സ​ല്‍ സു​ലൈ​മാ​ന്‍, ജി​ഷ ഷൈ​സ​ണ്‍, അ​ബ്ദു​ള്‍ ക​രീം, മെം​ബ​ര്‍​മാ​രാ​യ സ​ന്ധ്യ ജോ​ജി, ലൈ​ല ക​രീം, കൃ​ഷി അ​സി​സ്റ്റ​ന്‍റ് വി.​എം. സി​ദ്ധി​ഖ് , രാ​ഖി രാ​ജ​ന്‍, ബോ​ബി​നി വി​പി​ന്‍, അ​ഷി​ത അ​സീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Idukki

പ്ര​ഫ. ജ​യിം​സ് വി. ​ജോ​ര്‍​ജ് മെ​മ്മോ​റി​യ​ല്‍ ഫു​ട്‌​ബോ​ള്‍ ഇ​ന്ന്

തൊ​ടു​പു​ഴ: പ്ര​ഫ. ജ​യിം​സ് വി. ​ജോ​ര്‍​ജ് മെ​മ്മോ​റി​യ​ല്‍ സം​സ്ഥാ​ന ഇ​ന്‍റ​ര്‍ കോ​ള​ജ് ഫു​ട്‌​ബോ​ള്‍ മ​ത്സ​രം തൊ​ടു​പു​ഴ സോ​ക്ക​ര്‍ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കും. ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് നി​ര്‍​വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍, തൊ​ടു​പു​ഴ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും. കേ​ര​ള​ത്തി​ലെ 14 പ്ര​മു​ഖ കോ​ള​ജ് ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. വി​ജ​യി​ക​ള്‍​ക്ക് 10,000 രൂ​പ കാ​ഷ് അ​വാ​ര്‍​ഡും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍​ക്ക് 5,000 രൂ​പ​യും ട്രോ​ഫി​യും ന​ല്‍​കും.

സ​മാ​പ​ന സ​മ്മേ​ള​നം 12ന് ​വൈ​കു​ന്നേ​രം 4.30ന് ​ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ന്‍​ഷാ​ദ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. തൊ​ടു​പു​ഴ സോ​ക്ക​ര്‍ സ്‌​കൂ​ള്‍, അ​ല്‍ അ​സ്ഹ​ര്‍ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ്, ഫു​ജി ഗം​ഗ എ​ന്നി​വ​രാ​ണ് സം​ഘാ​ട​ക​രെ​ന്നു സോ​ക്ക​ര്‍ സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ പി.​എ. സ​ലിം കു​ട്ടി അ​റി​യി​ച്ചു.

Idukki

തൊ​മ്മ​ന്‍​കു​ത്ത് പാ​ലം: ച​പ്പാ​ത്ത് നി​ല​നി​ര്‍​ത്തി പു​തി​യ പാ​ല​ത്തി​നാ​യി ആ​വ​ശ്യം ശ​ക്തം

തൊ​ടു​പു​ഴ: റീ ​ബി​ല്‍​ഡ് കേ​ര​ള​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജ​ര്‍​മ​ന്‍ സ​ഹാ​യ​ത്തോ​ടെ 144 കോ​ടി വാ​യ്പ​യെ​ടു​ത്ത് നി​ര്‍​മി​ക്കു​ന്ന നെ​യ്യ​ശേ​രി-​തോ​ക്കു​മ്പ​ന്‍​സാ​ഡി​ല്‍ റോ​ഡ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട തൊ​മ്മ​ന്‍​കു​ത്ത് പാ​ല​ത്തി​ന്‍റെ​യും 40 ഏ​ക്ക​റി​ലെ ക​ലു​ങ്കി​ന്‍റെ​യും നി​ര്‍​മാ​ണ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്നു റോ​ഡ് വി​ക​സ​ന സ​മി​തി, മൂ​വാ​റ്റു​പു​ഴ-​തേ​നി സെ​ന്‍​ട്ര​ല്‍ ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ച​പ്പാ​ത്ത് നി​ല​നി​ര്‍​ത്തി പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ക, ആ​റു​മാ​സം മാ​ത്രം ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന താ​ത്കാ​ലി​ക പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​നു വേ​ണ്ടി​വ​രു​ന്ന സാ​മ്പ​ത്തി​ക ന​ഷ്ടം ഒ​ഴി​വാ​ക്കു​ക, 40 ഏ​ക്ക​റി​ലെ ക​ലു​ങ്ക് ര​ണ്ടു​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തി പു​ന​ര്‍​നി​ര്‍​മി​ക്കു​ക, കോ​ട്ട​റോ​ഡി​ന്‍റെ​യും നെ​യ്യ​ശേ​രി-​തോ​ക്കു​മ്പ​ന്‍​സാ​ഡി​ല്‍ റോ​ഡി​ന്‍റെ​യും സ​ര്‍​വേ സം​ബ​ന്ധി​ച്ച ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പാ​ക്കി വി​ക​സ​നം ഉ​റ​പ്പാ​ക്കു​ക ഇ​തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും സം​സ്ഥാ​ന സ​ര്‍​ക്കാ​രും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഭാ​ര​വാ​ഹി​ക​ള്‍ ഉ​ന്ന​യി​ച്ചു. ച​പ്പാ​ത്ത് പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു വേ​ണ്ടി​വ​രു​ന്ന ചെ​ല​വും താ​ത്കാ​ലി​ക പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​ന് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന 50 ല​ക്ഷം രൂ​പ​യും ഇ​തി​ലൂ​ടെ ലാ​ഭി​ക്കാ​നാ​കും.

ഈ ​തു​ക പു​തി​യ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യും. 40 ഏ​ക്ക​റി​ല്‍ നി​ല​വി​ല്‍ നി​ര്‍​മി​ച്ചു​വ​രു​ന്ന ക​ലു​ങ്ക് ക​ന​ത്ത​മ​ഴ​യി​ല്‍ മു​ങ്ങി​യി​രു​ന്നു. ക​ലു​ങ്ക് ര​ണ്ടു​മീ​റ്റ​റെ​ങ്കി​ലും ഉ​യ​ര്‍​ത്തി നി​ര്‍​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഇ​തി​നു ത​യാ​റാ​യി​ല്ല.

റോ​ഡ് നി​ര്‍​മാ​ണ​ത്തി​ല്‍ പ​ല​യി​ട​ത്തും അ​പാ​ക​ത​ക​ളു​ണ്ട്. സ​മി​തി​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍​ന്ന് പ​ല​ഭാ​ഗ​ങ്ങ​ളി​ലും ക​ലു​ങ്ക് നി​ര്‍​മി​ക്കാ​നും പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്കാ​നും ഒ​രു പ​രി​ധി​വ​രെ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​ജോ​സ് കി​ഴ​ക്കേ​ല്‍, ജാ​സി​ല്‍ കെ. ​ഫി​ലി​പ്പ്, സാ​ബു സെ​ബാ​സ്റ്റ്യ​ന്‍, പി.​ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Idukki

കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു

ഭാ​ര്യ മ​ദ്യ​പി​ച്ചെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സം​ഭ​വം

മൂ​ന്നാ​ർ: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ഭാ​ര്യ​യെ ഭ​ർ​ത്താ​വ് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. മൂ​ന്നാ​ർ കോ​ള​നി സ്വ​ദേ​ശി​യാ​യ സ​തീ​ഷാ​ണ് ഭാ​ര്യ​യെ വെ​ട്ടി​യ​ത്. മ​ദ്യ​പി​ച്ച് വീ​ട്ടി​ൽ എ​ത്തി​യ ഭാ​ര്യ​യെ സ​തീ​ഷ് ക​ത്തി​കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ൽ നാ​ളു​കളാ​യി അ​ഭി​പ്ര​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​വ​ർ ത​മ്മി​ൽ ക​ല​ഹം കു​ടു​ന്ന​തും പ​തി​വാ​യി​രു​ന്നു.

സാ​ര​മാ​യ പ​രി​ക്കേ​റ്റ യു​വ​തി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്നാ​ർ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Idukki

മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്നു എ​ന്ന പ​രാ​തി​യി​ൽ വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

അ​ടി​മാ​ലി: ടൗ​ണി​ലെ ക​ട​യി​ൽ​നി​ന്നു മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്നെ​ന്ന പ​രാ​തി​യി​ൽ വ​യോ​ധി​ക​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത്
അ​ടി​മാ​ലി ബ​സ് സ്റ്റാ​ൻ​ഡി​ലെ മൊ​ബൈ​ൽ ഫോ​ൺ ക​ട​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്നു എ​ന്ന പ​രാ​തി​യി​ലാ​ണ് മാ​ങ്കു​ളം മു​നി​പാ​റ ക​ല്ലു​ങ്ക​ൽ സോ​മ​ൻ ഭാ​സ്ക​ര​നെ (67) അ​ടി​മാ​ലി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മൊ​ബൈ​ൽ ക​ട​യി​ൽ ക​യ​റി വി​ല​പി​ടി​പ്പു​ള്ള മൊ​ബൈ​ൽ ഫോ​ണും മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 10,000 രൂ​പ​യും ഇ​യാ​ൾ ക​വ​ർ​ന്ന​ത്. മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. മോ​ഷ​ണ​ക്കേ​സി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് നാ​ലു മാ​സം മു​ൻ​പാ​ണ് ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്. പാ​ല​ക്കാ​ട്, മൂ​ന്നാ​ർ സ്റ്റേ​ഷ​നു​ക​ളി​ലും ഇ​യാ​ൾ​ക്കെ​തി​രേ കേ​സു​ണ്ടെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

Idukki

ടോ​യ്‌​ല​റ്റ് ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു

പൈ​ങ്കു​ളം: സെ​ന്‍റ് റീ​ത്താ​സ് ഹൈ​സ്‌​കൂ​ളി​ല്‍ തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ശു​ചി​ത്വ​മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ആ​റു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച ലേ​ഡീ​സ് ടോ​യ്‌​ല​റ്റ് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബീ​മ അ​ന​സ് നി​ര്‍​വ​ഹി​ച്ചു.

മാ​നേ​ജ​ര്‍ ഫാ. ​ജോ​ര്‍​ജ് വ​ള്ളോം​കു​ന്നേ​ലി​ന്‍റ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ബി മാ​ത്യു, മു​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു ഷാ​ജി, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ സൗ​മ്യ മൈ​ക്കി​ള്‍, മു​ന്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ സോ​ണി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ഷി മാ​ത്യു, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നി​മോ​ള്‍ ജോ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​ഗി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Idukki

എ​ട്ടു​നോ​മ്പ് തി​രു​നാ​ള്‍ സ​മാ​പ​നം


രാ​ജ​കു​മാ​രി: പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ രാ​ജ​കു​മാ​രി ദൈ​വ​മാ​ത പ​ള​ളി​യി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​നും പ​രി​ശു​ദ്ധ അ​മ്മ​യു​ടെ പി​റ​വി​ത്തി​രു​നാ​ളി​നും സ​മാ​പ​ന​മാ​യി. അ​മ്മ​യു​ടെ അ​നു​ഗ്ര​ഹം തേ​ടി ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് രാ​ജ​കു​മാ​രി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.

എ​ട്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു​വ​ന്ന തി​രു​നാ​ളി​ലെ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ഘോ​ര​ക്പൂ​ർ രൂ​പ​ത മെ​ത്രാ​ൻ മാ​ർ മാ​ത്യു നെ​ല്ലി​ക്കു​ന്നേ​ൽ , തൃ​ശൂ​ർ അ​തി​രൂ​പ​ത മെ​ത്രാ​ൻ മാ​ർ ആ​ൻ​ഡ്രൂസ് താ​ഴ​ത്ത്, ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ, വി​ജ​യ​പു​രം രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജ​സ്റ്റി​ൻ മ​ഠ​ത്തി​ൽ​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

മ​ല​ങ്ക​ര റീ​ത്തി​ലും ല​ത്തീ​ൻ റീ​ത്തി​ലും ത​മി​ഴ് റീ​ത്തി​ലു​മു​ള​ള കു​ർ​ബാ​ന​ക​ൾ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു. അ​ഞ്ചി​ന് രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജാ ഫൊ​റോ​ന പ​ള്ളി​യി​ൽ​നി​ന്നു രാ​ജ​കു​മാ​രി ദൈ​വ​മാ​ത പ​ള്ളി​യി​ലേ​ക്ക് ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​റാ​മ​ത് ഇ​ടു​ക്കി രൂ​പ​ത മ​രി​യ​ൻ തീ​ർ​ഥാ​ട​നം ഭ​ക്തി സാ​ന്ദ്ര​മാ​യി​രു​ന്നു.

വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് മ​രി​യ​ൻ ഭ​ക്ത​ർ തീ​ർ​ഥാ​ട​ന​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു. പ്ര​ധാ​ന ദി​ന​മാ​യ ഇ​ന്ന​ലെ ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു സ​ന്ദേ​ശ​വും ന​ൽ​കി. പ്ര​സു​ദേ​ന്തി വാ​ഴ്ച, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യ്ക്കു​ശേ​ഷം സ​മാ​പ​നാ​ശീ​ർ​വാ​ദ​ത്തോ​ടെ തി​രു​നാ​ൾ സ​മാ​പി​ച്ചു.

15ന് ​എ​ട്ടാ​മി​ടം തി​രു​നാ​ൾ ന​ട​ക്കും. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​കാ​രി മോ​ൺ. ജോ​സ് ന​രി​തൂ​ക്കി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ബി മാ​താ​ളി​ക്കു​ന്നേ​ൽ, ഫാ. ​ജെ​യി​ൻ മാ​ട്ടേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

രാ​ജാ​ക്കാ​ട്: പ​ഴ​യ​വി​ടു​തി സെ​ന്‍റ് മേ​രീ​സ് സു​നോ​റോ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ന​ട​ന്നു വ​ന്ന എ​ട്ടു​നോ​മ്പാ​ച​ര​ണം സ​മാ​പി​ച്ചു. ഇ​ന്ന​ലെ യാ​ക്കോ​ബ് മോ​ർ അ​ന്തോ​ണി​യോ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലും ഫാ. ​എ​ൽ​ദോ​മോ​ൻ ന​ട​പ്പേ​ൽ, ഫാ. ​സാ​ജ​ൻ കൊ​ട്ടാ​ര​ത്തി​ൽ, ഫാ. ​എ​ബി​ൻ കാ​രി​യേ​ലി​ൽ, ഫാ ​ജോം ജോ​ർ​ജ് എ​ന്നി​വ​രു​ടെ സ​ഹ​ക​ർ​മി​ക​ത്വ​ത്തി​ലും വി​ശു​ദ്ധ അ​ഞ്ചി​ന്മേ​ൽ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച​സ​ദ്യ​യും ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ൽ​ദോ​സ് മേ​നോ​ത്തു​മാ​ലി​ൽ പെ​രു​ന്നാ​ളി​ന് നേ​തൃ​ത്വം ന​ൽ​കി.

Idukki

നെ​ടു​ങ്ക​ണ്ടം ബി​എ​ഡ് കോ​ള​ജി​ല്‍ നാ​ട​ക​ക്ക​ള​രി സം​ഘ​ടി​പ്പി​ച്ചു


നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ബി​എ​ഡ് കോ​ള​ജി​ല്‍ നാ​ട​ക​ക്ക​ള​രി സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ജെ. സ​തീ​ഷ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പാ​യി​പ്പാ​ട് ബി​എ​ഡ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലും സാ​ഹി​ത്യ​കാ​ര​നു​മാ​യ ഡോ. ​രാ​ജി​വ് പു​ലി​യൂ​ര്‍ ക​ള​രി ന​യി​ച്ചു. അ​ധ്യാ​പ​ക​രാ​യ ഡോ. ​വി. കു​മാ​ര്‍, ഷെ​ല്‍​ജ എം. ​ഷാ​ജി. വി​ദ്യാ​ര്‍​ഥി പ്ര​ധി​നി​ധി ജോ​ര്‍​ജി ബെ​ന്നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നാ​ട​ക അ​വ​ത​ര​ണ​ത്തോ​ടെ ക​ള​രി സ​മാ​പി​ച്ചു.

Idukki

ജോ​സ് കു​റ്റി​യാ​നി​ക്ക് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി

തൊ​ടു​പു​ഴ: ജി​ല്ല​യുടെ പ്ര​ഥ​മ ഡി​സി​സി പ്ര​സി​ഡ​ന്‍റും മു​ന്‍ എം​എ​ല്‍​എ​യു​മാ​യി​രു​ന്ന ജോ​സ് കു​റ്റി​യാ​നി​ക്ക് ആ​ദ​രാ​ഞ്ജ​ലി​യു​മാ​യി ജ​ന​പ്ര​വാ​ഹം. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ള്‍​പ്പടെ​യു​ള്ള​വ​ര്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ന്യൂ​മാ​ന്‍ കോ​ള​ജ് മൈ​താ​ന​ത്ത് ഹെ​ലി​കോ​പ്റ്റ​റി​ല്‍ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി തൊ​ടു​പു​ഴ​യി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച​ത്.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റും മ​ന്ത്രി​യു​മാ​യ സ​ണ്ണി ജോ​സ​ഫ്, കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ .ജോ​സ​ഫ്, ചീ​ഫ് വിപ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്, മു​ന്‍​മ​ന്ത്രി കെ.​സി. ജോ​സ​ഫ്, രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു, എ​സ്. അ​ശോ​ക​ന്‍, ഐ.​കെ. രാ​ജു, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ര്‍, ഇ.​എം. ആ​ഗ​സ്തി, എം​പി​മാ​രാ​യ ബെ​ന്നി ബ​ഹ​നാ​ന്‍, ഡീ​ന്‍ കു​ര്യാ​ക്കോ​സ്, എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍, റോ​യി കെ.​ പൗ​ലോ​സ്, എ​ഫ്. രാ​ജ, സേ​നാ​പ​തി വേ​ണു, സി​റി​യ​ക് തോ​മ​സ്, ഷി​ബു തെ​ക്കും​പു​റം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല സ്റ്റീ​ഫ​ന്‍, ജി​ല്ലാ പൊലിസ് മേ​ധാ​വി ഡോ.​എ. ന​സീം, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്‍​ഷാ​ദ് മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു.

മ​ന്ത്രി​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, എ.​പി. അ​നി​ല്‍​കു​മാ​ര്‍, സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, മുതിർന്ന നേതാവ് വി.​എം. സു​ധീ​ര​ന്‍ എ​ന്നി​വ​രും‍ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

Idukki

ഉ​പ്പു​ത​റ ല​യ​ണ്‍​സ് ക്ല​ബ്ബിന്‍റെ ന​ന്മ​ഭ​വ​നം പ​ദ്ധ​തി​ക്ക് തു​ട​ക്കം

ഉ​പ്പു​ത​റ: ല​യ​ണ്‍​സ് ക്ല​ബ് നി​ര്‍​മി​ക്കു​ന്ന ആ​ദ്യ ന​ന്മ​ഭ​വ​ന​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു. കാ​ക്ക​ത്തോ​ട്ടി​ലാ​ണ് ആ​ദ്യ ഭ​വ​നം നി​ര്‍​മി​ക്കു​ന്ന​ത്. ച​ട​ങ്ങി​ല്‍ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ലാ​ല്‍ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റീ​ജ​ണ​ല്‍ ചെ​യ​ര്‍​മാ​ന്‍ അ​മ​ല്‍ മാ​ത്യു, സോ​ണ്‍ ചെ​യ​ര്‍​മാ​ന്‍ സ​ജി​ന്‍ സ്‌​ക​റി​യ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ത​റ​ക്ക​ല്ലി​ടീ​ല്‍ നി​ര്‍​വ​ഹി​ച്ചു. ല​യ​ണ്‍​സ് ലീ​ഡേ​ഴ്‌​സാ​യ ജോ​ര്‍​ജ് തോ​മ​സ്, റെ​ജി ജോ​സ​ഫ് വ​ര​കു​കാ​ല, ജോ​സ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ടെ പ​തി​നൊ​ന്നു വീ​ടു​ക​ള്‍ നി​ര്‍​മി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് കൈ​മാ​റി​യ ശേ​ഷ​മാ​ണ് ഉ​പ്പു​ത​റ ല​യ​ണ്‍​സ് ക്ല​ബ് ഈ ​വ​ര്‍​ഷ​ത്തെ ന​ന്മ​ഭ​വ​ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​ത്തി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ന്ന​ത്. ഈ ​വ​ര്‍​ഷ​വും നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വീ​ടു​ക​ള്‍ നി​ര്‍​മി​ക്കാ​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

Idukki

കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച ക​ട​നാ​ട് സ്വ​ദേ​ശി​ക്കെ​തി​രേ കേ​സ്

തൊ​ടു​പു​ഴ: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ണ്ട​ക്ട​റെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ട​നാ​ട് സ്വ​ദേ​ശി എ​ബി​ന്‍ ജോ​ര്‍​ജി​ന്‍റെ പേ​രി​ല്‍ പൊ​ലി​സ് കേ​സെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30ന് ​തൊ​ടു​പു​ഴ -മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ല്‍ വെ​ങ്ങ​ല്ലൂ​രി​ലാ​യി​രു​ന്നു സം​ഭ​വം. പാ​ല​ക്കാ​ട് - കു​മ​ളി റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന കു​മ​ളി ഡി​പ്പോ​യി​ലെ ബ​സി​ലെ ക​ണ്ട​ക്ട​ര്‍ സാം ​ഒ​ലി​വ​ര്‍ ജ​സ്റ്റി​നെ (48) യാ​ണ് എ​ബി​ന്‍ ആ​ക്ര​മി​ച്ച​ത്.

സ്ത്രീ​ക​ളു​ടെ സീ​റ്റി​ല്‍​നി​ന്ന് ര​ണ്ടു യാ​ത്ര​ക്കാ​രെ മാ​റ്റി​യി​രു​ത്തി​യ​തി​നു പി​ന്നാ​ലെ എ​ബി​ന്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. മു​ഖ​ത്ത് പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് സാം ​ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഇ​തേ​ത്തു​ട​ര്‍​ന്ന് മ​റ്റൊ​രു ക​ണ്ട​ക്ട​റെ തൊ​ടു​പു​ഴ​യി​ല്‍​നി​ന്ന് അ​യ​ച്ചാ​ണ് സ​ര്‍​വീ​സ് തു​ട​ര്‍​ന്ന​ത്. എ​ബി​ന്‍റെ പേ​രി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി തൊ​ടു​പു​ഴ പൊ​ലി​സ് അ​റി​യി​ച്ചു.

Idukki

കോ​ലാ​നി ക്ഷേ​ത്ര​മോ​ഷ​ണം: ഒ​രു പ്ര​തികൂ​ടി പി​ടി​യി​ല്‍


തൊ​ടു​പു​ഴ: കോ​ലാ​നി അ​മ​രം​കാ​വ് ദേ​വീ ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ ഒ​രാ​ളെക്കൂ​ടി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. കേ​സി​ലെ പ്ര​ധാ​ന​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ പ​ശ്ചി​മ​ബം​ഗാ​ള്‍ മൂ​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി അ​യ്‌​നു​ള്‍ അ​സ​ദു​ള്‍ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി.

പെ​രു​മ്പാ​വൂ​രി​ല്‍ താ​മ​സി​ക്കു​ന്ന അ​സം സ്വ​ദേ​ശി അ​മീ​ര്‍ ഹം​സ (26), ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി ഡ്രൈ​വ​റാ​യ ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് കൂ​ട്ടു​മു​ഖം വ​ലി​യ​വ​ള​പ്പി​ല്‍ ഉ​ബൈ​ദ് (38), മോ​ഷ​ണ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ എ​റ​ണാ​കു​ളം ത​മ്മ​നം ന​ന്ദാ​ന​ത്തു​പ​റ​മ്പി​ല്‍ റ​സാ​ഖ് (അ​ന​സ് 54) എ​ന്നി​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യി​രു​ന്നു.

പെ​രു​മ്പാ​വൂ​രി​ല്‍​നി​ന്ന് ഇ​ന്ന​ലെ​യാ​ണ് അ​യ്‌​നു​ള്‍ അ​സ​ദു​ള്‍ പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തേ കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണ​സം​ഘം എ​ത്തി​യ​പ്പോ​ള്‍ ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പെ​രു​മ്പാ​വൂ​രി​ലെ ഒ​ളി​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പൊ​ലി​സ് ഇ​വി​ടെ​യെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍​നി​ന്നു മോ​ഷ​ണ മു​ത​ല്‍ വാ​ങ്ങി​യ പ​ട്ടാ​മ്പി​സ്വ​ദേ​ശി​യെ ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലി​സ് ചോ​ദ്യം​ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു.

നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ ത​മ്മ​നം സ്വ​ദേ​ശി റ​സാ​ഖി​ല്‍​നി​ന്ന് ഇ​യാ​ളാ​ണ് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി​യെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ല്‍ വീ​ണ്ടും ചോ​ദ്യം​ചെ​യ്യു​മെ​ന്നും തൊ​ടു​പു​ഴ സി​ഐ കെ.​പി. മ​നേ​ഷ് പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി​യി​ലെ​ത്തി ക്ഷേ​ത്ര​ത്തി​ല്‍​നി​ന്നു ര​ണ്ടു ത​വ​ണ മോ​ഷ​ണം ന​ട​ത്തി​യാ​ണ് പ​ണ​വും ക്ഷേ​ത്ര സാ​മ​ഗ്രി​ക​ളും ക​വ​ര്‍​ന്ന​ത്. നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ മൂ​ന്നു പേ​രും റി​മാ​ന്‍​ഡി​ലാ​ണ്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍​നി​ന്ന് മോ​ഷ​ണം പോ​യ സാ​ധ​ന​ങ്ങ​ള്‍ ത​മ്മ​ന​ത്തു​ള്ള അ​ന​സി​ന്‍റെ ക​ട​യി​ല്‍​നി​ന്ന് പൊ​ലി​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Idukki

നെ​ടു​ങ്ക​ണ്ടം, പാ​മ്പാ​ടും​പാ​റ, ക​രു​ണാ​പു​രം, ഉ​ടു​മ്പ​ന്‍​ചോ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്രകൃതിസൗന്ദര്യം ലോകമറിയട്ടെ...

നെ​ടു​ങ്ക​ണ്ടം: മൂ​ന്നാ​റും തേ​ക്ക​ടി​യും കേ​ന്ദ്രീ​ക​രി​ച്ച് ഇ​ടു​ക്കി​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​കൃ​തി​യു​ടെ മ​നോ​ഹാ​രി​ത​യി​ലേ​ക്കു ജാ​ല​കം തു​റ​ന്ന് ഉ​ൾ​നാ​ട​ൻ ഗ്രാ​മ​ങ്ങ​ൾ. നെ​ടു​ങ്ക​ണ്ടം, പാ​മ്പാ​ടും​പാ​റ, ക​രു​ണാ​പു​രം, ഉ​ടു​മ്പ​ന്‍​ചോ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മ​ല​നി​ര​ക​ളും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും വ്യൂ ​പോ​യി​ന്‍റുക​ളും ഏ​ലം, കാ​പ്പി, കു​രു​മു​ള​ക് തോ​ട്ട​ങ്ങ​ളും ഗ്രാ​മീ​ണ ജീ​വി​ത​വും ചേ​ര്‍​ത്താ​ല്‍ വ്യ​ത്യ​സ്ത​മാ​യൊ​രു ടൂ​റി​സം സ​ര്‍​ക്യൂ​ട്ട്ത​ന്നെ ഒ​രു​ക്കാ​നാ​കും.

പ്ര​കൃ​തി​യെ ന​ശി​പ്പി​ക്കാ​തെ പ്രാ​ദേ​ശി​ക ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ടൂ​റി​സം വി​ക​സ​നം സാ​ധ്യ​മാ​ക്കാ​മെ​ന്ന​താ​ണ് പ്ര​ദേ​ശ​ങ്ങ​ളു​ടെ സാ​ധ്യ​ത. ഓ​രോ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ്ര​ത്യേ​ക​ത​ക​ള്‍ ക​ണ്ടെ​ത്തി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യാ​ല്‍ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​യ്‌​ക്കൊ​പ്പം നാ​ട്ടു​കാ​ര്‍​ക്ക് പു​തി​യ ജീ​വി​ത​മാ​ർ​ഗ​വും തു​റ​ക്കാ​നാ​കും.

നെ​ടു​ങ്ക​ണ്ടം: പ്ര​കൃ​തി​യും വി​നോ​ദ​വുംകൈ​കോ​ര്‍​ക്കു​ന്ന ഇ​ട​ത്താ​വ​ളം
തേ​ക്ക​ടി - മൂ​ന്നാ​ര്‍ വി​നോ​ദ​സ​ഞ്ചാ​ര പാ​ത​യി​ലെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യി മാ​റാ​ന്‍ ശേ​ഷി​യു​ള്ള പ്ര​ദേ​ശ​മാ​ണ് നെ​ടു​ങ്ക​ണ്ടം. പ​പ്പി​നി​മെ​ട്ടി​ലെ സ​ഹ്യ​ദ​ര്‍​ശ​ന്‍ പാ​ര്‍​ക്ക് ന​വീ​ക​ര​ണ​ത്തി​നു​ശേ​ഷം വീ​ണ്ടും തു​റ​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍​ക്ക് പു​തി​യ ഉ​ണ​ര്‍​വ് ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ല്ലാ​ര്‍ മേ​ഖ​ല​യി​ലെ പ്ര​കൃ​തി​ഭം​ഗി, വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍, മ​ല​നി​ര​ക​ള്‍, പു​ഴ​യോ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ കോ​ര്‍​ത്തി​ണ​ക്കി നേ​ച്ച​ര്‍ ടൂ​റി​സം പ​ദ്ധ​തി ഒ​രു​ക്കാ​നാ​കും.

നി​ല​വി​ലു​ള്ള കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് പു​റ​മേ ടൂ​റി​സം സാ​ധ്യ​ത​ക​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ ക​ണ്ടെ​ത്തി വ്യൂ ​പോ​യി​ന്‍റു​ക​ളാ​യി വി​ക​സി​പ്പി​ക്ക​ണം. സ​ഞ്ചാ​രി​ക​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യി എ​ത്താ​ന്‍ ക​ഴി​യു​ന്ന റോ​ഡു​ക​ള്‍, പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ങ്ങ​ൾ, ശു​ചി​മു​റി​ക​ള്‍, കു​ടി​വെ​ള്ളം, ഇ​രി​പ്പി​ട​ങ്ങ​ള്‍, മാ​ലി​ന്യ​സം​സ്‌​ക​ര​ണം, ദി​ശാ​സൂ​ച​ക ബോ​ര്‍​ഡു​ക​ള്‍ എ​ന്നി​വ ഒ​രു​ക്ക​ണം. സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍​ക്കും പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​ക​ണം.

പാ​മ്പാ​ടും​പാ​റ കൃ​ഷി​ത്തോ​ട്ട​ങ്ങ​ള്‍ ആ​ക​ർ​ഷ​ണീ​യം
പ്ര​കൃ​തി​യോ​ടൊ​പ്പം കൃ​ഷി​യും ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് പാ​മ്പാ​ടും​പാ​റ. ഏ​ലം, കു​രു​മു​ള​ക്, കാ​പ്പി തു​ട​ങ്ങി​യ വി​ള​ക​ളു​ടെ തോ​ട്ട​ങ്ങ​ള്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് പു​തി​യ അ​നു​ഭ​വ​മാ​ക്കാ​ന‍ാ​കും. അ​ഗ്രോ ടൂ​റി​സ​മാ​ണ് പാ​മ്പാ​ടും​പാ​റ​യ്ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സാ​ധ്യ​ത​ക​ളി​ലൊ​ന്ന്.

തോ​ട്ട​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ്ര​കൃ​ത ന​ട​ത്തം, കൃ​ഷി​രീ​തി​ക​ള്‍ പ​രി​ച​യ​പ്പെ​ടാ​നു​ള്ള അ​വ​സ​രം, പ്രാ​ദേ​ശി​ക ഭ​ക്ഷ​ണം, ക​ര്‍​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നേ​രി​ട്ടു​ള്ള വി​പ​ണ​നം എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ല്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വം ന​ല്‍​കാ​നാ​കും. മ​ല​മു​ക​ളി​ലെ കാ​ഴ്ച​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സ​ണ്‍​റൈ​സ്‌, സ​ണ്‍​സെ​റ്റ് പോ​യി​ന്റു​ക​ളും പ്ര​കൃ​തി ന​ട​ത്ത​ത്തി​നു​ള്ള പാ​ത​ക​ളും ഫോ​ട്ടോ പോ​യി​ന്‍റു​ക​ളും ഒ​രു​ക്കാം. ഗ്രാ​മീ​ണ ജീ​വി​ത​വും കാ​ര്‍​ഷി​ക സം​സ്‌​കാ​ര​വും ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ന്ന​തി​ലൂ​ടെ ക​ര്‍​ഷ​ക​ര്‍​ക്കും നേ​രി​ട്ട് വ​രു​മാ​നം ല​ഭി​ക്കും.

ക​രു​ണാ​പു​രം അ​തി​ര്‍​ത്തിഗ്രാ​മ​ങ്ങ​ള്‍​ക്ക് ടൂ​റി​സ​ത്തി​ന്‍റെ പു​തി​യ മു​ഖം
കേ​ര​ള - ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യോ​ടു ചേ​ര്‍​ന്നു​ള്ള ക​രു​ണാ​പു​ര​ത്തി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത ത​ന്നെ ടൂ​റി​സം സാ​ധ്യ​ത​യാ​ണ്. രാ​മ​ക്ക​ല്‍​മേ​ട് കു​റ​വ​ന്‍ കു​റ​ത്തി ശി​ല്‍​പം, കാ​റ്റാ​ടി​പ്പാ​ടം, ആ​മ​പ്പാ​റ, മ​റ്റ് മ​ല​നി​ര​ക​ള്‍, അ​തി​ര്‍​ത്തി​പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ഴ്ച​ക​ള്‍, കാ​ര്‍​ഷി​ക​മേ​ഖ​ല​ക​ള്‍, ഗ്രാ​മീ​ണ ജീ​വി​തം എ​ന്നി​വ ചേ​ര്‍​ത്തു​കൊ​ണ്ട് ബോ​ര്‍​ഡ​ര്‍ ടൂ​റി​സം എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കാ​നാ​കും. ക​മ്പം​മെ​ട്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് വ്യൂ ​പോ​യി​ന്‍റുക​ള്‍ ക​ണ്ടെ​ത്തു​ക​യും പ്ര​കൃ​തി സ​ഞ്ചാ​ര​പാ​ത​ക​ള്‍ വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യാം.
ഏ​ലം, കാ​പ്പി, കു​രു​മു​ള​ക് ത​ട്ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തോ​ടൊ​പ്പം പ്രാ​ദേ​ശി​ക ഭ​ക്ഷ​ണ​വും കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളും സ​ഞ്ചാ​രി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താം. ഹോം​സ്റ്റേ​ക​ള്‍​ക്ക് പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ക​യും പ്രാ​ദേ​ശി​ക യു​വാ​ക്ക​ള്‍​ക്ക് ടൂ​റി​സ്റ്റ് ഗൈ​ഡ് പ​രി​ശീ​ല​നം ന​ല്‍​കു​ക​യും ചെ​യ്താ​ല്‍ ടൂ​റി​സ​ത്തി​ന്റെ പ്ര​യോ​ജ​നം കൂ​ടു​ത​ല്‍ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​കും.

ഉ​ടു​മ്പ​ന്‍​ചോ​ല ഏ​ല​ത്തി​ന്‍റെ പ​റു​ദീ​സ
ഏ​ലം ഉ​ള്‍​പ്പെ​ടെ​യു​ള്ള സു​ഗ​ന്ധ​വ്യ​ഞ്ജ​ന കൃ​ഷി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ഉ​ടു​മ്പ​ന്‍​ചോ​ല​യ്ക്കു സ്‌​പൈ​സ് ടൂ​റി​സം രം​ഗ​ത്ത് വേ​റി​ട്ട ഇ​ടം നേ​ടാ​നാ​കും. ഏ​ലം, കാ​പ്പി, കു​രു​മു​ള​ക് തോ​ട്ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നും വി​ള​വെ​ടു​പ്പ്, സം​സ്‌​ക​ര​ണം തു​ട​ങ്ങി​യ​വ നേ​രി​ല്‍ കാ​ണാ​നും സ​ഞ്ചാ​രി​ക​ള്‍​ക്ക് അ​വ​സ​രം ഒ​രു​ക്കാം.

കൃ​ഷി​യി​ട​ങ്ങ​ളോ​ട് ചേ​ര്‍​ന്ന് ചെ​റി​യ താ​മ​സ​സൗ​ക​ര്യ​ങ്ങ​ളും പ്രാ​ദേ​ശി​ക ഭ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളും ഒ​രു​ക്കി​യാ​ല്‍ ഗ്രാ​മീ​ണ ടൂ​റി​സ​ത്തി​നും സാ​ധ്യ​ത​യേ​റും. മ​ല​നി​ര​ക​ളി​ലെ വ്യൂ ​പോ​യി​ന്‍റുക​ള്‍ ക​ണ്ടെ​ത്തി വി​ക​സി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ട്രെ​ക്കിം​ഗ് പാ​ത​ക​ളും പ്ര​കൃ​തി ന​ട​ത്ത​വും ജീ​പ്പ് സ​ഫാ​രി​യും പോ​ലു​ള്ള നി​യ​ന്ത്രി​ത വി​നോ​ദ​സ​ഞ്ചാ​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്യാം.

നാ​ലു പ​ഞ്ചാ​യ​ത്ത്; ഒ​രു ടൂ​റി​സം സ​ര്‍​ക്യൂ​ട്ട്
നെ​ടു​ങ്ക​ണ്ടം, പാ​മ്പാ​ടും​പാ​റ, ക​രു​ണാ​പും, ഉ​ടു​മ്പ​ന്‍​ചോ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ പ്ര​ത്യേ​കം വി​ക​സി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ഒ​റ്റ ടൂ​റി​സം സ​ര്‍​ക്യൂ​ട്ടാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് കൂ​ടു​ത​ല്‍ പ്ര​യോ​ജ​ന​ക​രം. സ​ഹ്യ​ദ​ര്‍​ശ​ന്‍ പാ​ര്‍​ക്ക്, ക​ല്ലാ​ര്‍, വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍, മ​ല​നി​ര​ക​ള്‍, അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ള്‍, ഏ​ലം, കാ​പ്പി, കു​രു​മു​ള​ക് തോ​ട്ട​ങ്ങ​ള്‍ ബ​ന്ധി​പ്പി​ച്ച് ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തെ ടൂ​ര്‍ പാ​ക്കേ​ജു​ക​ള്‍ ത​യാ​റാ​ക്കാം.

നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും അ​റി​യ​പ്പെ​ടാ​ത്ത പ്ര​കൃ​തി കേ​ന്ദ്ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി സ​മ​ഗ്ര ടൂ​റി​സം മാ​പ്പ് ത​യ്യാ​റാ​ക്കു​ക​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ചെ​യ്യേ​ണ്ട​ത്. തു​ട​ര്‍​ന്ന് ഓ​രോ കേ​ന്ദ്ര​ത്തി​ന്‍റെ​യും സാ​ധ്യ​ത​യും പ​രി​സ്ഥി​തി പ്രാ​ധാ​ന്യ​വും പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണം.​റോ​ഡ്, പാ​ര്‍​ക്കിം​ഗ് , ശു​ചി​മു​റി, കു​ടി​വെ​ള്ളം, വൈ​ദ്യു​തി,മൊ​ബൈ​ല്‍ ക​ണ​ക്ടി​വി​റ്റി, മാ​ലി​ന്യ​സം​സ്‌​ക​ര​ണം, സു​ര​ക്ഷ, അ​ടി​യ​ന്ത​ര ചി​കി​ത്സാ​സം​വി​ധാ​നം എ​ന്നി​വ ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​തെ പു​തി​യ കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ക്ക​രു​തെ​ന്നും വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ്ര​കൃ​തി​സൗ​ന്ദ​ര്യം ഇ​വി​ടെ​യു​ണ്ട്; ഇ​നി വേ​ണ്ട​ത് അ​തി​നെ തി​രി​ച്ച​റി​ഞ്ഞ് സം​ര​ക്ഷി​ച്ചു​കൊ​ണ്ട് ലോ​ക​ത്തി​ന് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള കാ​ഴ്ച​പ്പാ​ടാ​ണ്. നെ​ടു​ങ്ക​ണ്ടം മു​ത​ല്‍ ഉ​ടു​മ്പ​ന്‍​ചോ​ല വ​രെ​യു​ള്ള ഈ ​മ​ല​നി​ര​ക​ള്‍ ഒ​രു​മി​ച്ചു​ണ​ര്‍​ന്നാ​ല്‍ ഹൈ​റേ​ഞ്ചി​ന്‍റെ ടൂ​റി​സം ഭൂ​പ​ട​ത്തി​ല്‍ പു​തി​യൊ​രു അ​ധ്യാ​യം തു​റ​ക്കാ​നാ​കും.

Idukki

വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യ മ​ണ്ണു​മാ​ന്തി​ യ​ന്ത്ര​ങ്ങ​ൾ രാ​ത്രി​യി​ൽ ക​ട​ത്താ​ൻ ശ്ര​മിച്ച നാ​ലു​പേ​ർ പി​ടി​യി​ൽ

നെ​ടു​ങ്ക​ണ്ടം: അ​ന​ധി​കൃ​ത മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം​വ​കു​പ്പ് പി​ടി​കൂ​ടി സ്ഥ​ല​ത്തു സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടു മ​ണ്ണു​മാ​ന്തി​യ​ന്ത്രം രാ​ത്രി​യി​ൽ ലോ​റി​യി​ൽ ക​ട​ത്താ​ൻ ശ്ര​മം. നെ​ടു​ങ്ക​ണ്ടം ച​തു​രം​ഗ​പാ​റ​യി​ലെ സ്വ​കാ​ര്യ ഏ​ല​ത്തോ​ട്ട​ത്തി​ൽ​നി​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി.

രാ​ജ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​ൻ​കു​ള​ങ്ങ​ര​യി​ൽ ബേ​സി​ൽ, പ​ട​യാ​റ്റി​ൽ ഷാ​ൽ​ബി​ൻ, ബൈ​സ​ൺ​വാ​ലി സ്വ​ദേ​ശി മ​ര​ത്തുവാൻ​പ​റ​മ്പി​ൽ ബി​പി​ൻ, കു​രു​വി​ളാ​സി​റ്റി സ്വ​ദേ​ശി എ​ടാ​ട്ട് അ​ജി​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ച​തു​രം​ഗ​പ്പാ​റ​യി​ലെ സ്വ​കാ​ര്യ ഏ​ല​ത്തോ​ട്ട​ത്തി​ൽ മ​രം മു​റി​ക്കാ​നും പി​ഴു​തെ​ടു​ക്കാ​നും ഉ​പ​യോ​ഗി​ച്ച ര​ണ്ടു മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യി​രു​ന്നു.

കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്തു​ത​ന്നെ ബ​ന്ധി​ച്ച് വ​നം വ​കു​പ്പ് കാ​വ​ലി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന യ​ന്ത്ര​ങ്ങ​ളാ​ണ് സീ​ൽ ത​ക​ർ​ത്ത് രാ​ത്രി​യി​ൽ ലോ​റി​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗി​നി​ടെ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് വാ​ഹ​ന​ങ്ങ​ൾ കാ​ണാ​താ​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു മ​ണ്ണു​മാ​ന്തി യ​ന്ത്രം ലോ​റി​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​കു​ന്ന​ത് ക​ണ്ടെ​ത്തി ത​ട​യു​ക​യാ​യി​രു​ന്നു.

വ​നം​വ​കു​പ്പ് ഒ​രു വാ​ഹ​നം പി​ടി​കൂ​ടി​യ വി​വ​രം അ​റി​ഞ്ഞ​തോ​ടെ ര​ണ്ടാ​മ​ത്തെ മ​ണ്ണു​മാ​ന്തി യ​ന്ത്രം പ്ര​തി​ക​ൾ​ത​ന്നെ സ്ഥ​ല​ത്ത് തി​രി​കെ എ​ത്തി​ച്ചു. പി​ടി​കൂ​ടി​യ മ​ണ്ണു​മാ​ന്തി​ യ​ന്ത്ര​വും ലോ​റി​യും വ​നം​വ​കു​പ്പ് ഉ​ടു​മ്പ​ഞ്ചോ​ല പൊ​ലിസി​ന് കൈ​മാ​റി. ദേ​വി​കു​ളം ഫോ​റ​സ്റ്റ് റേ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ൻ​മു​ടി, തേ​വാ​രം​മെ​ട്ട് സെ​ക്‌​ഷ​ൻ ഓ​ഫിസു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Idukki

ക​ഞ്ഞി​ക്കു​ഴി​യി​ലെ ജ​ന​കീ​യ​ പ്ര​ശ്ന​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യെ ധ​രി​പ്പി​ക്കും: റോ​യി കെ. ​പൗ​ലോ​സ്

ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി​യി​ലെ ജ​ന​കീ​യ​പ്ര​ശ്ന​ങ്ങ​ൾ 25ന് ​ജി​ല്ല​യി​ലെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​യെ ധ​രി​പ്പി​ച്ച് പ​രി​ഹാ​രം തേ​ടു​മെ​ന്ന് റോ​യി കെ. ​പൗ​ലോ​സ് എം​എ​ൽ​എ അ​റി​യി​ച്ചു. ക​ഞ്ഞി​ക്കു​ഴി​യി​ലെ ക​ർ​ഷ​ക​രു​ടെ കൈ​വ​ശ ഭൂ​മി​യി​ലേ​ക്കും മ​റ്റു റ​വ​ന്യു ഭൂ​മി​ക​ളി​ലേ​ക്കും വ​നം​വ​കു​പ്പി​ന്‍റെ ക​ട​ന്നു​ക​യ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

24ന് ​ജി​ല്ല​യി​ലെ​ത്തു​ന്ന റ​വ​ന്യു വ​കു​പ്പ് മ​ന്ത്രി നി​ര​വ​ധി ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം വി​ത​ര​ണ ചെ​യ്യും. വ​ന​ഭൂ​മി​യും ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​ഭൂ​മി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളു​ടെ അ​തി​ർ​ത്തി നി​ർ​ണ​യി​ച്ച് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നാ​യി ഫെ​ൻ​സിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ല്ലാം വി​ശ​ദ​മാ​യ ച​ർ​ച്ച​യ്ക്ക് വി​ധേ​യ​മാ​ക്കും. വ​നം വ​കു​പ്പ് മ​ന്ത്രി​യു​മാ​യും ഇ​ക്കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ൽ​നി​ന്ന് അ​നു​കൂ​ല​മാ​യ സ​മീ​പ​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ക​ഞ്ഞി​ക്കു​ഴി​യി​ലെ ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്ക് സ​ർ​ക്കാ​ർ പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​മെ​ന്നും യോ​ഗ​ത്തി​ൽ എം​എ​ൽ​എ ഉ​റ​പ്പു ന​ൽ​കി.

ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കോ​മ​ളം മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ന്ദ്ര​മോ​ൾ ജി​ന്നി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​യി​മോ​ൻ സ​ണ്ണി, ബ്ലോ​ക്ക്, മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ഗ​സ്തി അ​ഴ​ക​ത്ത്, ക​ർ​ഷ​ക​സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ സി​ബി ആ​ർ​ക്കാ​ട്ട്, വ​ർ​ഗീ​സ് സ​ക്ക​റി​യ, ടി​ജോ പി. ​ജോ​യി, രാ​ഷ്‌ട്രീയ​ക​ക്ഷി നേ​താ​ക്ക​ളാ​യ ജോ​ബി ചാ​ലി​ൽ, ഷി​ന്‍റോ ജോ​സ​ഫ് ഉ​ൾ​പ്പടെ നി​ര​വ​ധി​പേ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Idukki

സ​ബ്‌​സി​ഡി അ​രി​യി​ല്ല; ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍

തൊ​ടു​പു​ഴ: സ​ബ്‌​സി​ഡി നി​ര​ക്കി​ലു​ള്ള അ​രി​വി​ത​ര​ണം നി​ര്‍​ത്തി​യ​തോ​ടെ ജി​ല്ല​യി​ലെ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ പ​ല​യി​ട​ത്തും ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​യ്ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. പൊ​തു വി​പ​ണി​യി​ല്‍​നി​ന്ന് വ​ലി​യ വി​ല​യ്ക്ക് അ​രി​വാ​ങ്ങി ഉ​പ​യോ​ഗി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് മ​ല​യോ​ര​ത്തും ലോ​റേ​ഞ്ചി​ലു​മു​ള്ള സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ആ​ശ്ര​യ​മാ​യ കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍.

ജി​ല്ല​യി​ല്‍ 21 ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 58 കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്നാ​ണ് ഇ​വ ന​ട​ത്തി വ​രു​ന്ന​ത്. ഇ​തി​ല്‍ 18 ഹോ​ട്ട​ലു​ക​ളാ​ണ് സ​ബ്‌​സി​ഡി അ​രി വാ​ങ്ങി​യി​രു​ന്ന​ത്. നി​ല​വി​ല്‍ ഒ​ന്നു​പോ​ലും പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും പ്ര​തി​സ​ന്ധി​യാ​യ​തി​നാ​ല്‍ ഇ​തി​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍.

മാ​ര്‍​ച്ച് 31 വ​രെ​യാ​ണ് ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍​ക്ക് സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ അ​രി ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. പി​ന്നീ​ട് സ​ബ്‌​സി​ഡി പെ​ര്‍​മി​റ്റ് പു​തു​ക്കി കി​ട്ടി​യി​ട്ടി​ല്ല. പൊ​തു​വി​പ​ണി​യി​ല്‍​നി​ന്ന് കൂ​ടി​യ വി​ല​യ്ക്ക് അ​രി​വാ​ങ്ങി ചെ​റി​യ നി​ര​ക്കി​ല്‍ ഊ​ണ് ന​ല്‍​കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് സം​രം​ഭ​ക​ര്‍ പ​റ​യു​ന്നു.പാ​ച​ക​വാ​ത​ക വി​ല​വ​ര്‍​ധ​ന​യും ല​ഭ്യ​ത​യി​ല്ലാ​യ്മ​യും ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍​ക്ക് ഇ​രു​ട്ട​ടി​യാ​യി മാ​റി​യി​രു​ന്നു. ജ​ന​കീ​യ ഹോ​ട്ട​ലാ​യ​തി​നാ​ല്‍ വി​ല​കൂ​ട്ടി വി​ല്‍​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​വു​മ​ല്ല.

വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യി​ല്‍ 2020-21 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ ആ​രം​ഭി​ച്ച​ത്. ഒ​രു ത​ദ്ദേ​ശ സ്ഥാ​പ​ന പ​രി​ധി​യി​ല്‍ ഒ​രെ​ണ്ണ​മെ​ങ്കി​ലും ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ട​ത്. 20 രൂ​പ​യ്ക്ക് ഊ​ണ് ന​ല്‍​കി തു​ട​ങ്ങി​യ​ത് സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി മാ​റി​യി​രു​ന്നു.

ഇ​തി​നി​ടെ പ​ല ഹോ​ട്ട​ലു​ക​ളും പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​കാ​തെ നി​ര്‍​ത്ത​ലാ​ക്കി. നി​ല​വി​ല്‍ വ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ദി​നം ശ​രാ​ശ​രി 2500 രൂ​പ​യു​ടെ എ​ങ്കി​ലും കു​റ​വു വ​രു​ന്നു​ണ്ടെ​ങ്കി​ലും പ​ര​മാ​വ​ധി പി​ടി​ച്ചു​നി​ന്നു മു​ന്നോ​ട്ടു​പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ന​ട​ത്തി​പ്പു​കാ​ര്‍ പ​റ​യു​ന്നു.

Idukki

ഇ​രു​മ്പു​പാ​ല​ത്ത് ആ​ന​ക്കൊ​ന്പു​മാ​യി ര​ണ്ടുപേ​ർ പി​ടി​യി​ൽ


അ​ടി​മാ​ലി: ഇ​രു​മ്പു​പാ​ല​ത്ത് ആ​ന​ക്കൊ​ന്പു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ. ഇ​രു​മ്പു​പാ​ല​ത്ത് ആ​ന​ക്കൊ​മ്പ് വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ടു പേ​രെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. അ​ടി​മാ​ലി മ​ച്ചി​പ്ലാ​വ് സ്വ​ദേ​ശി​ക​ളാ​യ ബ്രി​ജി​ത്ത് (18), സു​നീ​ഷ് (30) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ടി​ച്ചെ​ടു​ത്ത ആ​ന​ക്കൊ​മ്പും കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച മാ​രു​തി ആ​ൾ​ട്ടോ കാ​റും ക​സ്റ്റ​സി​യി​ലെ​ടു​ത്തു.

ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ് വി​ഭാ​ഗം പ്രാ​രം​ഭ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ച് നേ​ര്യ​മം​ഗ​ലം റേ​ഞ്ച് വാ​ള​റ സ്റ്റേ​ഷ​നി​ലേ​ക്ക് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​ക​ളെ കൈ​മാ​റി.നേ​ര്യ​മം​ഗ​ലം റേ​ഞ്ച് ഓ​ഫീ​സ​റു​ടെ​യും വാ​ള​റ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​റു​ടെ​യും ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​വും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Idukki

കു​മാ​ര​മം​ഗ​ലം പീ​ഡ​നം: ഒ​ന്നാം പ്ര​തിക്ക് 25 വ​ര്‍​ഷം ക​ഠി​നത​ട​വ്

തൊ​ടു​പു​ഴ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ സം​ഘം ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​ന്നാം പ്ര​തി​ക്ക് 25 വ​ര്‍​ഷം ക​ഠി​ന ത​ട​വും 90,000 രൂ​പ പി​ഴ​യും. കു​മാ​ര​മം​ഗ​ലം മം​ഗ​ല​ത്ത് ര​ഘു എ​ന്ന ബേ​ബി​യെ ആ​ണ് തൊ​ടു​പു​ഴ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി ആ​ഷ് കെ. ​ബാ​ല്‍ ശി​ക്ഷി​ച്ച​ത്. അ​തി​ജീ​വി​ത​യ്ക്ക് നാ​ലു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​നും പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യ്ക്ക് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. അ​തി​ജീ​വി​ത​യു​ടെ അ​മ്മ​യു​ള്‍​പ്പെ​ടെ കേ​സി​ല്‍ പ്ര​തി​ക​ളാ​യി​രു​ന്നു. കേ​സി​ല്‍ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളു​ടെ വി​ധി ക​ഴി​ഞ്ഞ​മാ​സം 18ന് ​പ​റ​യാ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍, ര​ണ്ടാം പ്ര​തി​യാ​യ പാ​ലാ കു​റി​ഞ്ഞി കോ​ഡൂ​ര്‍ ത​ങ്ക​ച്ച​ന്‍ അ​ന്നു ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വി​ധി പ​റ​യു​ന്ന​ത് മാ​റ്റി വ​ച്ചു. പി​ന്നീ​ട് ക​ഴി​ഞ്ഞ 22ന് ​ഇ​യാ​ളെ വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​ചാ​ര​ണ അ​വ​സാ​നി​ക്കാ​റാ​യ സ​മ​യ​ത്ത് അ​തി​ജീ​വി​ത​യു​ടെ അ​മ്മ​യും മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

പ്രോ​സി​ക്യൂ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് 43 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 111 രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. മെ​ഡി​ക്ക​ല്‍, ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.
കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വി​വി​ധ​യി​ട​ങ്ങ​ളി​ലെ​ത്തി​ച്ച് സം​ഘം ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

2017 മു​ത​ല്‍ 2022 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പീ​ഡ​നം ന​ട​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ടു​പു​ഴ പൊ​ലി​സ് 28 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ 25ഓ​ളം പ്ര​തി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഓ​രോ കേ​സി​ലും പ്ര​ത്യേ​കം കു​റ്റ​പ​ത്ര​വും പൊ​ലി​സ് സ​മ​ര്‍​പ്പി​ച്ചു. ര​ണ്ടു കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളെ ശി​ക്ഷി​ച്ചി​രു​ന്നു.

തൊ​ടു​പു​ഴ പൊ​ലി​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​സി. വി​ഷ്ണു​കു​മാ​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. പ​യ​സ് മാ​ത്യു, അ​ഡ്വ. ഫ്രാ​ന്‍​സീ​സ് പ​യ​സ്, അ​ഡ്വ. നീ​ര​ജ് അ​ക്ക​ര എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

Idukki

അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​വും സം​ഗ​മ​വും


തൊ​ടു​പു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൂ​ര്‍​വാ​ധ്യാ​പ​ക -അ​ന​ധ്യാ​പ​ക സം​ഗ​മ​വും ആ​ദ​രി​ക്ക​ലും ന​ട​ത്തി. മു​ന്‍ പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ ജ​യിം​സ് ടി. ​മാ​ളി​യേ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് പൊ​തൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ര്‍ സ​ജി മാ​ത്യു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി​ഷ ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ല​യ​ത്തി​ല്‍ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ സേ​വ​നം ചെ​യ്ത പൂ​ര്‍​വ അ​ധ്യാ​പ​ക​രു​ടെ​യും അ​ന​ധ്യാ​പ​ക​രു​ടെ​യും പേ​രു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ ഓ​ര്‍​മ​മ​രം ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു.

അ​റ​ക്കു​ളം : സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സി​ല്‍ അ​ധ്യാ​പ​ക ദി​നം ആ​ച​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫ്രാ​ന്‍​സി​സ് ക​രി​മ്പാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ അ​സി. മാ​നേ​ജ​ര്‍ ഫാ. ​ജോ​ര്‍​ജ് ഞാ​റ്റു​തൊ​ട്ടി​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ന്‍​സി​പ്പ​ല്‍ അ​വി​രാ ജോ​സ​ഫ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ദി​നേ​ശ് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Idukki

കെ​സി​എ​സ്എ​ൽ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം

വാ​ഴ​വ​ര: കെ​സി​എ​സ്എ​ൽ ഇ​ടു​ക്കി രൂ​പ​ത അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം വാ​ഴ​വ​ര സെ​ന്‍റ് മേ​രി​സ് ഹൈ​സ്കൂ​ളി​ൽ ക​ട്ട​പ്പ​ന മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​എ​സ്എ​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​എ​സ്എ​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​ജോ മ​ണ്ണു​ക്കു​ള​ത്ത്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് തൈ​ച്ചേ​രി​ൽ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് കൊ​ച്ചു​റാ​ണി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി മ​ണ്ണി​പ്ലാ​ക്ക​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് റെ​ൻ​സി കൊ​ല്ല​ക്കൊ​മ്പി​ൽ, കെ​സി​എ​സ്എ​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ധ​ന്യ എ​ഫ്സി​സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ചു.

Idukki

അം​ഗ​പ​രി​മി​ത​നെ മ​ർ​ദി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

ചെ​റു​തോ​ണി: ബ​ധി​ര​നും മൂ​ക​നു​മാ​യ ആളെ ക​മ്പി​വ​ടി​ക്ക് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​യെ ക​ഞ്ഞി​ക്കു​ഴി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ർ പ​റ​പ്പു​ക്ക​ര സ്വ​ദേ​ശി പു​ളി​ക്ക​ൻ യ​ദു​കൃ​ഷ്ണ​നെ (30)യാ​ണ് ക​ഞ്ഞി​ക്കു​ഴി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 30ന് ​രാ​ത്രി ക​ഞ്ഞി​ക്കു​ഴി ബ​സ് സ്റ്റാ​ൻ​ഡി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നയാളെ ക​മ്പി​വ​ടി​ക്ക് ത​ല​യ്ക്ക് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ട്ട​പ്പ​ന - കോ​ഴി​മ​ല​യി​ലു​ള്ള ഭാ​ര്യ​വീ​ട്ടി​ൽ​നി​ന്നാ​ണ് പ്ര​തി​യെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യു​ടെ പേ​രി​ൽ മൂ​ന്നോ​ളം അ​ബ്കാ​രി കേ​സു​ക​ളും നി​ല​വി​ലു​ണ്ട്.

നി​ര​വ​ധി സി​സി​ടി​വി​യും മൊ​ബൈ​ൽ ട​വ​റു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി പ്ര​തി​യെ പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. എ​സ്ഐ മാ​രാ​യ എം.​കെ. ശ്യാം, ​സ​ജീ​വ് മാ​ത്യു, സി​പി​ഒ​മാ​രാ​യ മാ​ത്യു സ്റ്റീ​ഫ​ൻ, താ​ജു​ദീ​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Idukki

പ്ര​ധാ​ന​മ​ന്ത്രി​യെ അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി വ​നി​താ ഗ്രേ​ഡ് എ​സ്‌​ഐ​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു

തൊ​ടു​പു​ഴ: പ്ര​ധാ​ന​മ​ന്ത്രി​യെ അ​പ​മാ​നി​ക്കു​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റ് പ​ങ്കു​വ​ച്ച വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു സ​സ്‌​പെ​ന്‍​ഷ​ന്‍. ഇ​ടു​ക്കി ക്രൈം​ബ്രാ​ഞ്ചി​ലെ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ജി​ത സ​ലീ​മി​നെ​യാ​ണ് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ഡോ.​എ. ന​സീ​മി​ന്‍റെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം എ​റ​ണാ​കു​ളം റേ​ഞ്ച് ക്രൈം​ബ്രാ​ഞ്ച് ഐ​ജി എ​സ്. ശ്യാം​സു​ന്ദ​ര്‍ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​ര്‍​വീ​സി​ല്‍​നി​ന്നു സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. തു​ട​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി എ​റ​ണാ​കു​ളം ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എ. ​പ്ര​സാ​ദി​നെ നി​യ​മി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യെ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ നി​ര​ന്ത​രം അ​വ​ഹേ​ളി​ക്കു​ക​യും വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​വെ​ന്നു കാ​ട്ടി സ​ജി​ത സ​ലി​മി​നെ​തി​രേ യു​വ​മോ​ര്‍​ച്ച ഇ​ടു​ക്കി നോ​ര്‍​ത്ത് ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് തൊ​ടു​പു​ഴ സി​ഐ​ക്കു പ​രാ​തി ന​ല്‍​കി​യ​ത്.

Idukki

പ്രി​സ്‌​കി​ല്ല​യു​ടെ ക​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി


ക​ട്ട​പ്പ​ന: 101 വി​ഭ​വ​ങ്ങ​ളൊ​രു​ക്കി ശ്ര​ദ്ധേ​യ​മാ​യ ഓ​ണ​സ​ദ്യ സം​ഘ​ടി​പ്പി​ച്ച കാ​ഞ്ചി​യാ​ര്‍ ഗ​വ. ട്രൈ​ബ​ല്‍ എ​ല്‍​പി സ്‌​കൂ​ളി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​നം. സ്‌​കൂ​ളി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി​യെ ക്ഷ​ണി​ച്ച് നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി പ്രി​സ്‌​കി​ല്ല പ്ര​വീ​ൺ അ​യ​ച്ച ക​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ആ​ശം​സാ​ക്ക​ത്ത് അ​യ​ച്ച​ത്. കു​ട്ടി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക​ത​യും സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​വും വ​ള​ര്‍​ത്തു​ന്ന ഇ​ത്ത​രം മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

ഓ​ഗ​സ്റ്റ് 21നാ​ണ് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ചേ​ര്‍​ന്ന് സ്‌​കൂ​ളി​ല്‍ 101 വി​ഭ​വ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ഓ​ണ​സ​ദ്യ ഒ​രു​ക്കി​യ​ത്. തു​ട​ര്‍​ന്ന് സ​ദ്യ​യു​ടെ വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ചും ആ​ഘോ​ഷ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചും പ്രി​സ്‌​കി​ല്ല മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​യ്ക്കു​ക​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഒ​പ്പു​വ​ച്ച മ​റു​പ​ടി​ക്ക​ത്ത് സ്‌​കൂ​ളി​ല്‍ എ​ത്തി​യ​തോ​ടെ പ്രി​സ്‌​കി​ല്ല​യും സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും ആ​ഹ്ലാ​ദ​ത്തി​ലാ​ണ്. പ്ര​ധാ​നാ​ധ്യാ​പി​ക ലി​ന്‍​സി ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​അ​ഭി​ന​ന്ദ​നം.

Idukki

കെ​എ​സ്ആ​ര്‍​ടി​സി തൊ​ടു​പു​ഴ - ബം​ഗ​ളൂ​രു സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു


തൊ​ടു​പു​ഴ: കോ​യ​മ്പ​ത്തൂ​ര്‍ വ​ഴി ബം​ഗ​ളൂ​രു​വി​ലേ​ക്ക് തൊ​ടു​പു​ഴ​യി​ല്‍​നി​ന്നു പു​തി​യ കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ് ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. സ​ര്‍​വീ​സി​ന്‍റെ ഫ്‌​ളാ​ഗ് ഓ​ഫ് കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ ഗ​വ. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു.

ആ​ഴ്ച​യി​ല്‍ ര​ണ്ടു സ​ര്‍​വീ​സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4. 45 ന് ​തൊ​ടു​പു​ഴ​യി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട് പു​ല​ര്‍​ച്ചെ നാ​ലി​ന് ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തും. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 2.45 ന് ​ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട് രാ​ത്രി ര​ണ്ടി​ന് തൊ​ടു​പു​ഴ​യി​ല്‍ എ​ത്തും. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 4. 45ന് ​തൊ​ടു​പു​ഴ​യി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട് പു​ല​ര്‍​ച്ചെ നാ​ലി​ന് ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തും. വെ​ള്ളി​യാ​ഴ്ച രാ​ത്രി 8 .45ന് ​ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ ഏ​ഴി​ന് തൊ​ടു​പു​ഴ​യി​ല്‍ എ​ത്തും.

ടി​ക്ക​റ്റ് നി​ര​ക്ക് 828 രൂ​പ​യാ​ണ്. വൈ​കാ​തെ​ത​ന്നെ പു​തി​യ എ​സി ബ​സ് അ​നു​വ​ദി​ക്കാ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണ്‍ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​പു ജോ​ണ്‍ ജോ​സ​ഫ് പ​റ​ഞ്ഞു. എ​സ്ടി​എ മെം​ബ​ര്‍ കെ. ​സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ടി​ഒ എം.​ജി. രാ​ജീ​വ്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ആ​തി​ര ജോ​ഷി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Idukki

കാ​റി​നെ ഓ​വ​ർ​ടേ​ക് ചെ​യ്ത​തി​ന്‍റെ പേ​രി​ൽ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കു മ​ർ​ദ​നം

നെ​ടു​ങ്ക​ണ്ടം: കാ​റി​നെ ബ​സ് ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​തി​നെ​ച്ചൊ​ല്ലി ബ​സ് ജീ​വ​ന​ക്കാ​രെ സം​ഘം ചേ​ർ​ന്നു മ​ർ​ദി​ച്ച​താ​യി പ​രാ​തി. കൈ​ലാ​സം–​മാ​വ​ടി–​നെ​ടു​ങ്ക​ണ്ടം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ആ​ശ്ര​യ ബ​സി​ന്‍റെ ഡ്രൈ​വ​ർ ര​ൺ​ജി​ഷ്, ക​ണ്ട​ക്ട​ർ മോ​ൻ​സ് എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ക​ൽ​ക്കൂ​ന്ത​ൽ ഭാ​ഗ​ത്തു​വ​ച്ച് ബ​സ് കാ​റി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ​രാ​തി.

​ബ​സ് നെ​ടു​ങ്ക​ണ്ടം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​പ്പോ​ൾ കാ​റു​മാ​യി എ​ത്തി​യ സം​ഘം അ​സ​ഭ്യം പ​റ​ഞ്ഞ് ര​ൺ​ജി​ഷി​നെ മ​ർ​ദി​ച്ചു. ക​ണ്ണി​ൽ ഇ​ടി​ക്കു​ക​യും അ​ടി​ക്കു​ക​യും ച​വി​ട്ടു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യു​ണ്ട്. മ​ർ​ദ​നം ത​ട​യാ​നെ​ത്തി​യ മോ​ൻ​സി​നെ​യും സം​ഘം ത​ട​ഞ്ഞു​വ​ച്ച് മ​ർ​ദി​ക്കു​ക​യും കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യും പ​റ​യു​ന്നു.
പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ജീ​വ​ന​ക്കാ​ർ ചി​കി​ത്സ​യി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് ബ​സ് സ​ർ​വീ​സ് മു​ട​ങ്ങി. നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്ന് മാ​വ​ടി​യി​ലേ​ക്കു​ള്ള ഏ​ക ബ​സ് സ​ർ​വീ​സാ​ണി​ത്. സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന ഏ​ഴു പേ​ർ​ക്കെ​തി​രേ നെ​ടു​ങ്ക​ണ്ടം പൊ​ലി​സ് കേ​സെ​ടു​ത്തു. മാ​വ​ടി​യി​ലെ പൊ​തു ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 2014ൽ ​ആ​ശ്ര​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ൽ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.

Idukki

വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യ വ​ർ​ണ​വ​സ​ന്തം പൂ​പ്പാ​ടം ശ്ര​ദ്ധേ​യ​മാ​യി

ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യ - വ​ർ​ണ​വ​സ​ന്തം പൂ​പ്പാ​ട​ത്തി​ന്‍റെ വി​ള​വെ​ടു​പ്പ് ന​ട​ന്നു. സ്കൂ​ൾ കാ​മ്പ​സി​ൽ ഒ​രു​ക്കി​യ മ​നോ​ഹ​ര​മാ​യ പൂ​പ്പാ​ടം വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ർ​ഷി​ക അ​ഭി​രു​ചി​യു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും മി​ക​ച്ച മാ​തൃ​ക​യാ​യി.

കൃ​ഷി​യെ​ക്കു​റി​ച്ചു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​റി​വും താ​ത്പ​ര്യ​വും വ​ർ​ധി​പ്പി​ക്കു​ക, പ്ര​കൃ​തി​യോ​ടും മ​ണ്ണി​നോ​ടും കൂ​ടു​ത​ൽ അ​ടു​പ്പം വ​ള​ർ​ത്തു​ക, കൃ​ഷി​യി​ലൂ​ടെ അ​ധ്വാ​ന​ത്തി​ന്‍റെ​യും സ്വ​യം​പ​ര്യാ​പ്ത​ത​യു​ടെ​യും പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് വ​ർ​ണ​വ​സ​ന്തം പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. വി​ത്തു പാ​കു​ന്ന​തു മു​ത​ൽ ചെ​ടി​ക​ളു​ടെ പ​രി​പാ​ല​ന​വും വി​ള​വെ​ടു​പ്പും വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

വി​ള​വെ​ടു​പ്പ് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തം​ഗം ടി​ന്‍റു സു​ബാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​മി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സ്മി​ത, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ ആ​ഷി​മ സി​ബി, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ.​എം. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ഴ​ത്തോ​പ്പ് ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ ഒ​രു​ക്കി​യ വ​ർ​ണ​വ​സ​ന്തം പൂ​പ്പാ​ട​ത്തി​ന്‍റെ വി​ള​വെ​ടു​പ്പ് പ​ഞ്ചാ​യ​ത്തം​ഗം ടി​ന്‍റു സു​ബാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

Idukki

ല​ഹ​രി​ക്കെ​തി​രേ കൂ​ട്ടാ​യ്മ​യു​ടെ ക​രു​ത്തു​മാ​യി ജി​ല്ലാ പൊ​ലി​സി​ന്‍റെ മാ​ര​ത്ത​ണ്‍

തൊ​ടു​പു​ഴ: നാ​ടി​ന്‍റെ നെ​ഞ്ച​കം പി​ള​ര്‍​ക്കു​ന്ന ല​ഹ​രി​വി​പ​ത്തി​നെ​തി​രേ​യു​ള്ള ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്‌​പോ​ര്‍​ട്‌​സി​നോ​ടു കൈ​കോ​ര്‍​ക്കാം, ല​ഹ​രി​യോ​ടു നോ ​പ​റ​യാം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി ജി​ല്ലാ പൊ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ മാ​ര​ത്ത​ണ്‍ ന​ഗ​ര​വീ​ഥി​യി​ല്‍ പു​തു​ച​ല​ന​മാ​യി.

മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ആ​രം​ഭി​ച്ച മാ​ര​ത്ത​ണ്‍ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍, മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ. സ​ലിം​കു​ട്ടി, വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജി​ന്‍​സ് പ​ടി​ഞ്ഞാ​റ​യി​ല്‍ സി​എം​ഐ, പൈ​ങ്കു​ളം എ​സ്എ​ച്ച് ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ഷോ​ളി, ഡി​വൈ​എ​സ്പി സ​ജി മ​ര്‍​ക്കോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ടു​ക്കി എ​സ്പി ഡോ.​എ. ന​സീം ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വ്യാ​പാ​രി​ക​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍, രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹി​ക - സാം​സ്‌​കാ​രി​ക നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പ​ടെ പ​ങ്കെ​ടു​ത്ത മാ​ര​ത്ത​ണ്‍ മ​ങ്ങാ​ട്ടു​ക​വ​ല ബ​സ് സ്റ്റാ​ൻ​ഡി​ല്‍ സ​മാ​പി​ച്ചു.
തു​ട​ര്‍​ന്നു ന​ട​ന്ന യോ​ഗ​ത്തി​ല്‍ വി​ജ​യി​ക​ള്‍​ക്ക് ചീ​ഫ് വി​പും എം​പി​യും ചേ​ര്‍​ന്നു സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. പൈ​ങ്കു​ളം എ​സ്എ​ച്ച് ആ​ശു​പ​ത്രി, വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി കോ​ള​ജ്, പെ​രു​മ്പി​ള്ളി​ച്ചി​റ അ​ല്‍ അ​സ്ഹ​ര്‍ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ല​ഹ​രി​ക്കെ​തി​രേ അ​വ​ത​രി​പ്പി​ച്ച ഫ്ലാ​ഷ് മോ​ബും കാ​ണി​ക​ളു​ടെ കൈ​യ​ടി നേ​ടി.

ല​ഹ​രി​ക്കെ​തി​രേ ഒ​രു ഗോ​ള്‍ കാ​മ്പ​യി​നും ഇ​ടു​ക്കി​യി​ല്‍​നി​ന്നെ​ത്തി​ച്ച പൊ​ലി​സ് ഡോ​ഗ് ഷോ​യും ശ്ര​ദ്ധേ​യ​മാ​യി. തു​ട​ര്‍​ന്ന് അ​ല്‍ അ​സ്ഹ​ര്‍ കോ​ള​ജ് ട​ര്‍​ഫി​ല്‍ ഇ​ടു​ക്കി പ്ര​സ് ക്ല​ബ്, പൊ​ലി​സ്, എ​ക്‌​സൈ​സ്, മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നീ ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​വും അ​ര​ങ്ങേ​റി. അ​ല്‍ അ​സ്ഹ​ര്‍ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​എം. മി​ജാ​സ് കി​ക്ക് ഓ​ഫ് ചെ​യ്തു. പൊ​ലി​സ് ടീം ​മ​ല്‍​സ​ര​ത്തി​ല്‍ ജേ​താ​ക്ക​ളാ​യി.

Idukki

 ല​ഹ​രി​വ്യാ​പ​നം; ന​ഗ​രം പ​ഴു​ത​ട​ച്ച പൊ​ലി​സ്  നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക്


തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണ​ങ്ങ​ളും ല​ഹ​രി​വ്യാ​പ​ന​വും ത​ട​യു​ന്ന​തി​നാ​യി ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി തൊ​ടു​പു​ഴ പൊ​ലി​സ്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ല​ഹ​രി സം​ഘ​ങ്ങ​ളു​ടെ​യും സാ​മൂ​ഹ്യ​വി​രു​ദ്ധരുടെയും ശ​ല്യ​ം വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ട്രോ​ളിം​ഗ് ശ​ക്തി​പ്പെ​ടു​ത്താ​നും ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നു​മാ​ണ് തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ത്രി​യി​ല്‍ നി​ശ്ചി​ത സ​മ​യ​ത്തി​നു ശേ​ഷം ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. ചി​ല രാ​ത്രി​കാ​ല ക​ട​ക​ള്‍ ല​ഹ​രി​സം​ഘ​ങ്ങ​ളും മ​റ്റും താ​വ​ള​മാ​ക്കു​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

അ​ടു​ത്തി​ടെ തൊ​ടു​പു​ഴ​യി​ലെ ഏ​താ​നും ക്ഷേ​ത്ര​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ന്നി​രു​ന്നു. ര​ണ്ടു മോ​ഷ​ണ​ങ്ങ​ളി​ല്‍ പ്ര​തി​ക​ളെ ഉ​ട​ന്‍​ത​ന്നെ പി​ടി​കൂ​ടാ​നാ​യ​ത് പൊ​ലി​സി​ന്‍റെ മി​ക​വാ​യി. കോ​ലാ​നി അ​മ​രം​കാ​വ്, കാ​ഞ്ഞി​ര​മ​റ്റം ഗു​രു​ദേ​വ മ​ന്ദി​രം, കാ​രി​ക്കോ​ട് ഭ​ഗ​വ​തി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ന്ന​ത്. ഇ​തി​നു പു​റ​മേ പെ​രു​മ്പ​ള്ളി​ച്ചി​റ​യി​ലും മു​ത​ല​ക്കോ​ടം പ​ഴ​യ​രി ഭാ​ഗ​ത്തും മോ​ഷ​ണം ന​ട​ന്നു.

പെ​രു​മ്പി​ള്ളി​ച്ചി​റ​യി​ല്‍​നി​ന്നു കാ​റും പ​ഴ​യ​രി ഭാ​ഗ​ത്തെ വീ​ട്ടി​ല്‍​നി​ന്നു പ​ണ​വു​മാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. ഈ ​കേ​സി​ല്‍ ക​ണ്ണൂ​ര്‍ പ​ട്ടു​വം സ്വ​ദേ​ശി ഇ​സ്മ​യി​ലാ​ണ് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. യൂ​ബ​ര്‍ ടാ​ക്‌​സി ഡ്രൈ​വ​റാ​ണ് പ്ര​തി. കോ​ലാ​നി അ​മ​രം​കാ​വി​ല്‍ ര​ണ്ടു ത​വ​ണ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ മൂ​ന്നു പ്ര​തി​ക​ളും പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

ഇ​തി​നു പു​റ​മേ ന​ഗ​ര​വും പ​രി​സ​ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​ക്ക​ച്ച​വ​ട​വും വ്യാ​പ​ക​മാ​യി ന​ട​ന്നു​വ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം എം​ഡി​എം​എ​യു​മാ​യി ര​ണ്ടു പ്ര​തി​ക​ള്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഒ​ട്ടേ​റെ ല​ഹ​രി​ക്കേ​സു​ക​ള്‍ പൊ​ലി​സ് പി​ടി​കൂ​ടി​യെ​ങ്കി​ലും ഇ​പ്പോ​ഴും രാ​സ​ല​ഹ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ വി​ല്‍​പ​ന ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​തി​നു പു​റ​മേ ന​ഗ​ര​ത്തി​ന്‍റെ പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും ഭി​ക്ഷാ​ട​ന​ത്തി​ന്‍റെ മ​റ​വി​ല്‍ ല​ഹ​രി​ക്ക​ച്ച​വ​ട​വും മ​റ്റ് അ​തി​ക്ര​മ​ങ്ങ​ളും ന​ട​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ര്‍​ക്ക് പ​രാ​തി​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച് രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ന്‍ പൊ​ലി​സ് തീ​രു​മാ​നി​ച്ച​ത്.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചി​ല ക​ട​ക​ള്‍ പൊ​ലി​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​സ​മ​യ​ങ്ങ​ളി​ലും മ​റ്റും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് എ​ത്തു​ന്ന​താ​യി പൊ​ലി​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ള്‍ ല​ഹ​രി​ക്ക​ച്ച​വ​ട​ത്തി​ന്‍റെ ഇ​ട​ത്താ​വ​ള​ങ്ങ​ളാ​യി മാ​റു​ന്നു​ണ്ടോ​യെ​ന്നാ​ണ് പൊ​ലി​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല ക​ട​ക​ള്‍ നി​ശ്ചി​ത സ​മ​യ​ത്തി​നു ശേ​ഷം പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ കൂ​ടി​യാ​ലോ​ച​ന​യ്ക്കു ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ഡോ.​എ. ന​സീം വ്യ​ക്ത​മാ​ക്കി.

Idukki

വി​ട​പ​റ​ഞ്ഞ​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ജി​ല്ല​യി​ലെ മു​ന്‍ അ​മ​ര​ക്കാ​ര​ന്‍

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ കോ​ണ്‍​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ഡി​സി​സി പ്ര​സി​ഡ​ന്‍റും ഇ​ടു​ക്കി​യി​ലെ മു​ന്‍ എം​എ​ല്‍​എ​യും എ​ഐ​സി​സി അം​ഗ​വു​മാ​യി​രു​ന്ന ജോ​സ് കു​റ്റി​യാ​നി (87) വി​ട​ചൊ​ല്ലി. കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ 11നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. 1972ല്‍ ​ഇ​ടു​ക്കി ജി​ല്ല രൂ​പീ​ക​രി​ച്ച​തോ​ടെ അ​ന്ന് കെ​പി​സി​സി അം​ഗ​മാ​യി​രു​ന്ന ഇ​ദ്ദേ​ഹം ആ​ദ്യ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ പ​ദ​യാ​ത്ര​ക​ള്‍ സം​ഘ​ടി​പ്പി​ച്ച് പാ​ര്‍​ട്ടി​ക്ക് ക​രു​ത്തു​പ​ക​ര്‍​ന്നു.

ഇ​ടു​ക്കി​യി​ല്‍ ഡി​സി​സി​ക്ക് സ്വ​ന്ത​മാ​യി ഓ​ഫീ​സ് നി​ര്‍​മി​ച്ച​തും ഇ​ദ്ദേ​ഹം ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​യ​ള​വി​ലാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ സം​ഘ​ട​നാ രം​ഗ​ത്തെ​ത്തി. വി​മോ​ച​ന സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ര​ണ്ടാ​ഴ്ച പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 1980ല്‍ ​ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി. 1982-ലും ​വി​ജ​യം ആ​വ​ര്‍​ത്തി​ച്ചു. 1983ല്‍ ​മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന് എ​തി​രേയു​ള്ള അ​വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ച്ച് കെ.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, സി​റി​യ​ക് ജോ​ണ്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നു പു​റ​ത്താ​യി. തു​ട​ര്‍​ന്ന് പ്ര​ത്യേ​ക പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ചു.

1984ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ​ര്‍​കാ​ട് മൈ​ക്കി​ള്‍ ജോ​സ​ഫി​നെ ഇ​ടു​ക്കി​യി​ല്‍ മ​ത്സ​രി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് കോ​ണ്‍​ഗ്ര​സി​ല്‍ മ​ട​ങ്ങി​യെ​ത്തി​യെ​ങ്കി​ലും 2006ല്‍ ​നേ​തൃ​ത്വ​ത്തെ വി​മ​ര്‍​ശി​ച്ച് പു​റ​ത്താ​യി. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും വ​ഹി​ച്ചു. തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സി​ല്‍ മ​ട​ങ്ങി​യെ​ത്തി.

1939 ന​വം​ബ​ര്‍ 11ന് ​കു​റ്റി​യാ​നി​ക്ക​ല്‍ ജോ​സ​ഫി​ന്‍റെ​യും മ​ണ്ണാ​റാ​ത്ത് മ​റി​യാ​മ്മ​യു​ടെ​യും മ​ക​നാ​യാ​ണ് ജ​ന​നം. ക​വീ​ക്കു​ന്ന്, മു​ട്ടം, തു​ട​ങ്ങ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍​നി​ന്ന് പി​യു​സി​യും തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​ല്‍​നി​ന്ന് ബി​എ​സ്‌​സി​യും എ​റ​ണാ​കു​ളം ലോ ​കോ​ളേ​ജി​ല്‍​നി​ന്ന് നി​യ​മ​ബി​രു​ദ​വും നേ​ടി. ലോ ​കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​നാ​യി​രു​ന്നു. 1975 മു​ത​ല്‍ 1981 വ​രെ ഇ​ടു​ക്കി ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, മാ​ര്‍​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍, നാ​ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍, കി​സ്‌​കോ വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​ന്‍​സി​എ​ച്ച്എ​ഫ് ചെ​യ​ര്‍​മാ​ന്‍ തു​ട​ങ്ങി​യ പ​ദ​വി​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. സം​സ്‌​കാ​രം ഇ​ന്നു ര​ണ്ടി​ന് മു​ട്ടം സി​ബി​ഗി​രി പ​ള്ളി​യി​ല്‍.

Idukki

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം കാ​ര്‍​ഷി​കമേ​ഖ​ല​യ്ക്ക് ആ​ഘാ​തം: മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

തൊ​ടു​പു​ഴ: മാ​താ-​പി​താ-​ഗു​രു-​ദൈ​വം എ​ന്ന​തി​നൊ​പ്പം അ​ന്നം ത​രു​ന്ന ക​ര്‍​ഷ​ക​രെ​യും ഇ​തോ​ടൊ​പ്പം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ്. കേ​ര​ള അ​ഗ്രി​ക​ള്‍​ച്ച​ര്‍ ഡ​വ​ല​പ്‌​മെ​ന്‍റ് ആ​ൻ​ഡ് സ​സ്റ്റെ​യി​ന​ബി​ള്‍ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി ലി​മി​റ്റ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ ക​ര്‍​ഷ​ക ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്കും ക​ര്‍​ഷ​ക​രു​ടെ ക്ഷേ​മ​ത്തി​നും ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും സ​ര്‍​ക്കാ​ര്‍ ന​ല്‍​കും. ആ​ഗോ​ള​താ​പ​ന​വും ഇ​തു​മൂ​ല​മു​ണ്ടാ​യ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും വ​ലി​യ​വെ​ല്ലു​വി​ളി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​തു മു​ന്നി​ല്‍​ക്ക​ണ്ട് കാ​ര്‍​ഷി​ക​ന​യം രൂ​പീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ വ​ന്‍ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​കും. നെ​ല്ല് സം​ഭ​രി​ച്ച​തി​ന്‍റെ മു​ഴു​വ​ന്‍ തു​ക​യും ക​ര്‍​ഷ​ക​ര്‍​ക്കു ന​ല്‍​കി​ക്ക​ഴി​ഞ്ഞു. കാ​ന്ത​ല്ലൂ​രി​ലെ ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കി​സാ​ന്‍ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ മു​ന്‍ മ​ന്ത്രി പി.​ജെ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.നേ​ര​ത്തേ വി​ശി​ഷ്ടാ​തി​ഥി​ക​ള്‍ ചേ​ര്‍​ന്ന് നി​ല​വി​ള​ക്ക് തെ​ളി​ച്ചാ​ണ് യോ​ഗം ആ​രം​ഭി​ച്ച​ത്. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഓ​ണ​സ​ന്ദേ​ശം ന​ല്‍​കി. കാ​ഡ്‌​സ് പി​സി​എ​ലി​ന്‍റെ പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണോ​ത്ഘാ​ട​നം മ​ന്ത്രി ചീ​ഫ് വി​പ് അ​പു ജോ​ണ്‍ ജോ​സ​ഫി​ന് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു.

റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ മു​ന്‍​കാ​ല ഡ​യ​റ​ക്ട​ര്‍​മാ​രെ മെ​മ​ന്‍റോ ന​ല്‍​കി ആ​ദ​രി​ച്ചു. ഓ​ണ​സ​ദ്യ, ക​ലാ​വി​രു​ന്ന്, ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്ക​ല്‍, പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം, പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം എ​ന്നി​വ​യും ന​ട​ത്തി. സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ര്‍​ക്കും കാ​ഡ്‌​സ് സ​മൃ​ദ്ധി ന​ഴ്‌​സ​റി​യു​ടെ പ്ലാ​വി​ല്‍​തൈ​ക​ളും വി​ത​ര​ണം ചെ​യ്തു. കാ​ഡ്‌​സ് പി​സി​എ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജീ​സ് ജോ​സ​ഫ് പ്ര​സം​ഗി​ച്ചു. ക​മ്പ​നി​യു​ടെ ഭാ​വി​പ​ദ്ധ​തി​ക​ളും അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചു.

ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ നേ​രി​ട്ട് സം​ഭ​രി​ച്ച് മി​ക​ച്ച വി​പ​ണി ഉ​റ​പ്പാ​ക്കു​ക, കാ​ഡ്‌​സ് സ്വ​ദേ​ശി സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വി​പു​ലീ​ക​രി​ക്കു​ക, ഡ്ര​യ​ര്‍–​മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ക, ഗു​ണ​മേ​ന്മ​യു​ള്ള വി​ത്തു​ക​ളും വ​ള​ങ്ങ​ളും ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​ക്കു​ക, കാ​ഡ്‌​സ് ഫ്രാ​ഞ്ചൈ​സി ഷോ​പ്പു​ക​ള്‍ ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

യോ​ഗ​ത്തി​ല്‍ പ്ര​ഥ​മ ക​ര്‍​ഷ​ക പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് അ​ര്‍​ഹ​രാ​യ ജി​ജി മാ​ത്യു, എ.​എം. ജു​ബൈ​രി​യ, രാ​ജി ജോ​സ​ഫ് തെ​രു​വം​കു​ന്നേ​ല്‍, വി​ഷ്ണു സ​തീ​ഷ്, ജ​യിം​സ് പ​ള്ളി​ക്ക​മ്യാ​ലി​ല്‍, രാ​ജു ത​ര​ണി​യി​ല്‍, സു​നി​ല്‍ ടി.​സു​ലൈ​മാ​ന്‍, ഉ​ണ്ണി താ​ന​ത്താ​ളി​ല്‍ എ​ന്നി​വ​രെ മ​ന്ത്രി മെ​മ​ന്‍റോ ന​ല്‍​കി ആ​ദ​രി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ബീ​റ ജ​ലീ​ല്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​ക്, എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി പ്ര​ഫ​സ​റും ബി​സി​ന​സ് ഇ​ന്നൊ​വേ​ഷ​ന്‍ ആ​ൻ​ഡ് ഇ​ന്‍​ക്യു​ബേ​ഷ​ന്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ഇ.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടോ​ണി തോ​മ​സ്, ന​ഗ​ര​സ​ഭാം​ഗം സ​ജി മൈ​ലാ​ടി, അ​ല്‍​അ​സ​ര്‍ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​എം. മി​ജാ​സ്, കാ​ഡ്‌​സ് പി​സി​എ​ല്‍ ഡ​യ​റ​ക്ട​ര്‍ ബെ​ന്ന​റ്റ് ജേ​ക്ക​ബ്, കെ.​എം.​എ.​ഷു​ക്കൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ നി​ഷ സോ​മ​ന്‍, ലി​റ്റി റോ​ബി​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സു​കു​ട്ടി ജോ​സ​ഫ്, മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ. സ​ലിം​കു​ട്ടി, പീ​രു​മേ​ട് ഡ​വ​ല​പ്‌​മെ​ന്‍റ് സോ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ ഫാ. ​ദി​പു തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.
സാ​ബു ആ​ര​ക്കു​ഴ ആ​ൻ​ഡ് ടീ​മി​ന്‍റെ ക​ലാ​വി​രു​ന്നും ഓ​ണ​സ​ദ്യ​യും ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി. ക​ര്‍​ഷ​ക ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ആ​ദ​ര​സൂ​ച​ന​യാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഞാ​റ്റു​വേ​ല ത​റ​യി​ല്‍ റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ തൈ​ന​ടീ​ല്‍ നി​ര​വ​ഹി​ച്ചു.

Idukki

പ്ര​ധാ​ന​മ​ന്ത്രി​യെ അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തിയിൽ വ​നി​താ ഗ്രേ​ഡ് എ​സ്‌​ഐ​ക്കെ​തി​രേ ന​ട​പ​ടി

തൊ​ടു​പു​ഴ: സ​മൂ​ഹ്യ മാ​ധ്യ​മ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലിസ് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് പു​റ​പ്പെ​ടു​വി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ലെ വ​നി​താ പൊ​ലിസ് ഉ​ദ്യോ​ഗ​സ്ഥ​യ്‌​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ പൊ​ലിസ് മേ​ധാ​വി ഡോ.​ എ. ന​സിം അ​റി​യി​ച്ചു. ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ലെ ഗ്രേ​ഡ് എ​എ​സ്‌​ഐ സ​ജി​ത സ​ലി​മി​നെ​തി​രേയാ​ണ് വ​കു​പ്പു​ത​ല ന​ട​പ​ടി വ​രു​ന്ന​ത്.

സ​ജി​ത സ​ലി​മി​ന്‍റെ ഫേ​സ്ബു​ക്ക് അ​ട​ക്ക​മു​ള്ള ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലെ കു​റി​പ്പു​ക​ളും പോ​സ്റ്റു​ക​ളും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഉ​ട​ന്‍ ത​ന്നെ ഇ​വ​ര്‍​ക്കെ​തി​രേ ക്രൈം​സ് എ​ഡി​ജി​പി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പൊ​ലിസ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി. മു​ന്‍​പ് പെ​രു​മ്പാ​വൂ​ര്‍ സ്റ്റേ​ഷ​നി​ലാ​യി​രു​ന്ന സ​ജി​ത സ​ലിം പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചി​ലേ​ക്ക് മാ​റു​ക​യും തു​ട​ര്‍​ന്നാ​ണ് ഡി​ജി​ഒ പ്ര​കാ​രം ഇ​ടു​ക്കി ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ലേ​ക്ക് എ​ത്തു​ക​യും ചെ​യ്ത​ത്. അ​തി​നാ​ല്‍ വി​ഷ​യ​ത്തി​ല്‍ എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ലാ പൊലിസ് മേ​ധാ​വി​ക്കും റി​പ്പോ​ര്‍​ട്ട് കൈ​മാ​റി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് എ​ഡി​ജി​പി​ക്ക് അ​ന്തി​മ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​യ്‌​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും എ​സ്പി അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യെ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ നി​ര​ന്ത​രം അ​വ​ഹേ​ളി​ക്കു​ക​യും വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​വെ​ന്നുകാ​ട്ടി സ​ജി​ത സ​ലി​മി​നെ​തി​രേ യു​വ​മോ​ര്‍​ച്ച ഇ​ടു​ക്കി നോ​ര്‍​ത്ത് ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് തൊ​ടു​പു​ഴ സി​ഐ​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

Idukki

തൊ​മ്മ​ന്‍​കു​ത്തി​നോ​ട് കെ​എ​സ്ആ​ര്‍​ടി​സിക്ക് എ​ന്തി​നി​ത്ര അ​വ​ഗ​ണ​ന?

വ​ണ്ണ​പ്പു​റം: കാ​ല്‍ നൂ​റ്റാ​ണ്ടാ​യി മൂ​വാ​റ്റു​പു​ഴ​യി​ല്‍നി​ന്നു വ​ണ്ണ​പ്പു​റം വ​ഴി തൊ​മ്മ​ന്‍​കു​ത്തുവ​രെ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി​യി​ട്ട് ആ​റു വ​ര്‍​ഷം. അ​ന്നു മു​ത​ല്‍ സ​ര്‍​വീ​സ് പു​നഃരാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ അ​ധി​കൃ​ത​ര്‍​ക്കു മു​ന്നി​ല്‍ ക​യ​റി​യി​റ​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും ഇ​തുവ​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ഒ​ടു​വി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കുവ​രെ പ​രാ​തി ന​ല്‍​കി കാ​ത്തി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ര്‍. ഇ​തേ ബ​സ് സ​മ​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്താ​തെ വ​ണ്ണ​പ്പു​റംവ​രെ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. വ​ണ്ണ​പ്പു​റ​ത്തുനി​ന്ന് അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ മാ​ത്രം ദൂ​ര​മു​ള്ള തൊ​മ്മ​ന്‍​കു​ത്തുവ​രെ​യു​ള്ള സ​ര്‍​വീ​സാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ഉ​പേ​ക്ഷി​ച്ച​ത്.

കോ​വി​ഡ് കാ​ല​ത്താ​ണ് കെ​എ​സ്ആ​ര്‍​ടി​സി ഈ ​സ​ര്‍​വീ​സ് നി​ര്‍​ത്തി​യ​ത്. പി​ന്നീ​ട് സ​ര്‍​വീ​സ് പു​നഃ​രാ​രം​ഭി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ര്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണ്.

തൊ​മ്മ​ന്‍​കു​ത്തി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് രാ​വി​ലെ വ​ണ്ണ​പ്പു​റ​ത്തി​ന് പോ​കാ​നു​ള്ള ഏ​ക ബ​സാ​യി​രു​ന്നു ഇ​ത്. രാ​വി​ലെ 6.30ന് ​തൊ​മ്മ​ന്‍​കു​ത്തി​ല്‍നി​ന്ന് പു​റ​പ്പെ​ടും. വ​ണ്ണ​പ്പു​റ​ത്തെ​ത്തി​യ ശേ​ഷം മൂ​വാ​റ്റു​പു​ഴ, കോ​ല​ഞ്ചേ​രി, പു​ത്ത​ന്‍​കു​രി​ശ്, കാ​ക്ക​നാ​ട് വ​ഴി ക​ലൂ​ര്‍​ക്കാ​യി​രു​ന്നു സ​ര്‍​വീ​സ്. നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളും വി​ദ്യ​ര്‍​ഥി​ക​ളു​മാ​ണ് ബ​സി​നെ ആ​ശ്ര​യി​ച്ച് യാ​ത്ര ചെ​യ്തി​രു​ന്ന​ത്. സ​ര്‍​വീ​സ് നി​ല​ച്ച​തോ​ടെ ഇ​വ​രെ​ല്ലാം മ​റ്റു മാ​ര്‍​ഗ​ങ്ങ​ള്‍ തേ​ടേ​ണ്ട അ​വ​സ്ഥ​യാ​യി.

പ​രാ​തി​യു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ടു​മ്പോ​ള്‍ ജീ​വ​ന​ക്കാ​രി​ല്ലെ​ന്നാ​ണ് മ​റു​പ​ടി​യെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ വ​ണ്ണ​പ്പു​റം വ​രെ ഇ​തേ ബ​സ് ഓ​ടു​ന്ന​ത് ജീ​വ​ന​ക്കാ​ര്‍ ഇ​ല്ലാ​തെ​യാ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ധി​കൃ​ത​ര്‍​ക്ക് മ​റു​പ​ടി​യി​ല്ല. ജീ​വ​ന​ക്കാ​രു​ടെ ക​ടും​പി​ടിത്ത​മാ​ണ് സ​ര്‍​വീ​സ് വെ​ട്ടി​ക്കു​റ​യ്ക്കാ​നി​ട​യാ​ക്കി​യ​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക​യോ ഡി​പ്പോ അ​ധി​കൃ​ത​ര്‍​ക്ക് ജീ​വ​ന​ക്കാ​രെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ക​യോ ചെ​യ്താ​ല്‍ ബ​സ് സ​ര്‍​വീ​സ് തു​ട​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് മൂ​വാ​റ്റു​പു​ഴ എ​ടി​എ പ​റ​യു​ന്ന​ത്.

Idukki

ഭ​ക്തി​സാ​ന്ദ്ര​മാ​യി കു​ഞ്ഞു​മി​ഷ​ന​റി​മാ​രു​ടെ ജൂ​ബി​ലി മ​രി​യ​ൻ തീ​ർ​ഥാ​ട​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​റോമ​ല​ബാ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​നകേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യി​ലേ​ക്ക് ജൂ​ബി​ലി മ​രി​യ​ൻ തീ​ർ​ഥാ​ട​നം ന​ട​ത്തി.

സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ രാ​വി​ലെ 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ൽ ലോ​റേ​ഞ്ചി​ലെ എ​ട്ട് ഫൊ​റോ​ന​ക​ളി​ൽനി​ന്നു​ള്ള ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം മി​ഷ​ൻ​ലീ​ഗ് കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ മി​ഷ​ൻ​ലീ​ഗ് പ​താ​ക കൈ​മാ​റി ജ​പ​മാ​ല റാ​ലി ആ​രം​ഭി​ച്ചു.

സ​മാ​പ​ന​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ പ​ഴ​യ​പ​ള്ളി​യി​ൽ തീ​ർ​ഥാ​ട​ന സ​ന്ദേ​ശം ന​ൽ​കി. വി​ശു​ദ്ധി​യി​ൽ വ​ള​ർ​ന്ന്, മാ​തൃ​കാ​പ​ര​മാ​യ ജീ​വി​ത​ത്തി​ലൂ​ടെ ദൈ​വ​മാ​താ​വി​നെ അ​നു​ക​രി​ക്കു​ന്ന​വ​രാ​ക​ണം മി​ഷ​ണ​റി​മാ​രെ​ന്ന് മാ​ർ ജോ​സ് പു​ളി​ക്ക​ൽ പ​റ​ഞ്ഞു. തു​ട​ർ​ന്ന് നേ​ർ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടെ തീ​ർ​ഥാ​ട​നം സ​മാ​പി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും ആ​ർ​ച്ച്പ്രീ​സ്റ്റു​മാ​യ ഫാ.​ഡോ. കു​ര്യ​ൻ താ​മ​ര​ശോ​രി, വി​ശ്വാ​സ​ജീ​വി​ത പ​രി​ശീ​ല​ന വി​ഭാ​ഗം, ചെ​റു​പു​ഷ്‌​പ മി​ഷ​ൻ​ലീ​ഗ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് വാ​ള​ൻ​മ​നാ​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ഇ​ല​വ​നാ​മു​ക്ക​ട, ഫാ. ​ജ​സ്റ്റി​ൻ മ​ണി​മ​ല, ഫാ. ​ജി​ജോ വ​ട​ക്കേ​ക​രി​ക്കാ​ട്ടി​ൽ, വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ കൊ​ച്ചു​റാ​ണി എ​സ്എ​ച്ച്, ബ്ര​ദ​ർ ജീ​വ​ൻ ഞ​ള്ളി​യി​ൽ, ഫൊ​റോ​ന ഡ​യ​റ​ക്ട​ർ​മാ​ർ, വൈ​സ് ഡ​യ​റ​ക്ട​ർ​മാ​ർ, രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, ഓ​ർ​ഗ​നൈ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Idukki

എ​ട്ടു​നോ​മ്പാ​ച​ര​ണം

​നാ​ക​പ്പു​ഴ പ​ള്ളി​യി​ല്‍ ഇ​ന്ന്

നാ​ക​പ്പു​ഴ: തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ നാ​ക​പ്പു​ഴ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ 5.30നും ​ഏ​ഴി​നും വി​ശു​ദ്ധ ​കു​ര്‍​ബാ​ന, നൊ​വേ​ന. 8.30ന് ​വി​ശു​ദ്ധ​ കു​ര്‍​ബാ​ന, നൊ​വേ​ന-​ഫാ.​ മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ല്‍,

10ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​ കു​ര്‍​ബാ​ന, സ​ന്ദേ​ശം-​ഫാ.​ ജോ​ര്‍​ജ് വ​ള്ളോം​കു​ന്നേ​ല്‍, 11.30ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, നൊ​വേ​ന. 12.30​ന് വി​ശു​ദ്ധ​ കു​ര്‍​ബാ​ന, നൊ​വേ​ന-​ഫാ.​ ജയിം​സ് പ​ന​ച്ചി​ക്ക​ല്‍, ര​ണ്ടി​ന് വി​ശു​ദ്ധ​ കു​ര്‍​ബാ​ന, നൊ​വേ​ന-​ഫാ.​ ഏ​ബ്ര​ഹാം പാ​റ​യ്ക്ക​ല്‍, 3.30ന് ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്, നൊ​വേ​ന. 4.15ന് ​പൊ​ന്തി​ഫി​ക്ക​ല്‍ കു​ര്‍​ബാ​ന, സ​ന്ദേ​ശം -കോട്ടയം ആർച്ച്ബിഷപ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട്, ആ​റി​ന് പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് സ​മാ​പ​നാ​ശീര്‍​വാ​ദം, ഒ​ന്‍​പ​തു മു​ത​ല്‍ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, അ​ഖ​ണ്ഡ ജ​പ​മാ​ല-​ഫാ. ജോ​ര്‍​ജ് ചേ​റ്റൂ​ര്‍, എ​സ്എ​ബി​എ​സ് സി​സ്‌​റ്റേ​ഴ്‌​സ്.

നെ​ടി​യ​ശാ​ല പ​ള്ളി​യി​ല്‍ ഇ​ന്ന്

നെ​ടി​യ​ശാ​ല: മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ നെ​ടി​യ​ശാ​ല പ​ള്ളി​യി​ല്‍ എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു രാ​വി​ലെ 5.30ന് ​ആ​രാ​ധ​ന, ആ​റി​ന് വി​ശു​ദ്ധ​ കു​ര്‍​ബാ​ന, നൊ​വേ​ന. 9.30ന് ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്, 10ന് ​വി​ശു​ദ്ധ​ കു​ര്‍​ബാ​ന, നൊ​വേ​ന-​ഫാ.​ സെ​ബാ​സ്റ്റ്യന്‍ ക​ണി​മ​റ്റം. മൂ​ന്നി​നു ജ​പ​മാ​ല, ല​ദീ​ഞ്ഞ്, നൊ​വേ​ന. നാ​ലി​ന് പൊ​ന്തി​ഫി​ക്ക​ല്‍ കു​ര്‍​ബാ​ന-​പാലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. തു​ട​ര്‍​ന്നു പ്ര​ദ​ക്ഷി​ണം, പി​ടി​നേ​ര്‍​ച്ച.

Idukki

പാ​ന്‍​മ​സാ​ല ക​ട​ക​ള്‍ പൂ​ട്ടി​ച്ചു

ക​ട്ട​പ്പ​ന: ന​ഗ​ര​ത്തി​ല്‍ ഇ​ത​രസം​സ്ഥാ​ന​ക്കാ​ര്‍ ന​ട​ത്തി​വ​ന്ന പാ​ന്‍​മ​സാ​ല ക​ട​ക​ള്‍ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം പൂ​ട്ടി​ച്ചു. ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍ ആ​റ്റ്‌​ലി പി. ​ജോ​ണും സം​ഘ​വു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​ല്‍​പ​നകേ​ന്ദ്ര​ങ്ങ​ളും പൊ​ളി​ച്ചു​നീ​ക്കി. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന ടാ​റ്റൂ കേ​ന്ദ്ര​ങ്ങ​ളും ഒ​ഴി​പ്പി​ച്ചു. ഇ​വ​രു​ടെ പ​ക്ക​ല്‍​നി​ന്ന് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ ത​ങ്ങു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ പാ​ന്‍​മ​സാ​ല, പു​ക​യി​ല ഉ​ത്പ​ന്ന വി​ല്‍​പന വ്യാ​പ​ക​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​യെത്തു​ട​ര്‍​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. കു​ന്ത​ളം​പാ​റ റോ​ഡ്, മാ​ര്‍​ക്ക​റ്റ്, ഇ​ട​ശേ​രി ജം​ഗ്ഷ​ൻ, പു​തി​യ ബ​സ്‌സ്റ്റാ​ന്‍​ഡ് തു​ട​ങ്ങി​യ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും മാ​ട​ക്ക​ട​ക​ള്‍ പൊ​ളി​ച്ചു​നീ​ക്കു​ക​യും ചെ​യ്ത​ത്. വ​ഴി​യോ​ര​ങ്ങ​ളി​ലെ ടാ​റ്റൂ കേ​ന്ദ്ര​ങ്ങ​ളും ഒ​ഴി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണ് ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​ത്. ഇ​വ​ര്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി കൂ​ട്ടം​കൂ​ടു​ന്ന​തും മ​ദ്യ​ല​ഹ​രി​യി​ല്‍ ത​മ്മി​ല​ടി​ക്കു​ന്ന​തും പ​തി​വാ​ണ്. പൊ​തു ഇ​ട​ങ്ങ​ള്‍ കൈ​യേ​റി അ​ന​ധി​കൃ​ത വ്യാ​പാ​ര​വും ന​ട​ത്തു​ന്നു​ണ്ട്. ഇ​വ​രു​ടെ പ​ക്ക​ല്‍​നി​ന്ന് കു​ട്ടി​ക​ളും സ്ത്രീ​ക​ളും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രാ​യ ബി​ബി​ന്‍ തോ​മ​സ്, മ​നു, ബി​ജു മാ​ത്യു എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

Idukki

അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം

തൊ​ടു​പു​ഴ: കേ​ര​ള റി​ട്ട.​ ടീ​ച്ചേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി.​ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. 80 വ​യ​സ് പൂ​ര്‍​ത്തി​യാ​യ അ​ധ്യാ​പ​ക​രെ ച​ട​ങ്ങി​ല്‍ റോ​യി കെ.​ പൗ​ലോ​സ് എം​എ​ല്‍​എ പൊ​ന്നാ​ടയണി​യി​ച്ച് ആ​ദ​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ഹി​ത്യ​കാ​ര​ന്‍ ജോ​സ് കോ​നാ​ട്ട് അ​ധ്യാ​പ​ക​ദി​ന സ​ന്ദേ​ശം ന​ല്‍​കി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എം.​ ഫി​ലി​പ്പ​ച്ച​ന്‍, കെ​പി​എ​സ്ടി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​ നാ​സ​ര്‍, ജാ​ഫ​ര്‍ ഖാ​ന്‍ മു​ഹ​മ്മ​ദ്, ചാ​ര്‍​ലി ആ​ന്‍റ​ണി, സ​ജീ​വ് മു​ണ്ട​യ്ക്ക​ല്‍, സു​നി​ല്‍ ടി.​ തോ​മ​സ്, എ​സ്.​ വി​ല്‍​സ​ണ്‍, കു​ര്യ​ന്‍ പി.​ ജോ​യ്, ഫ്രാ​ന്‍​സി​സ് സാ​ല​സ്, ടോ​മി ഫി​ലി​പ്പ്, യു.​കെ. റെ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തൊ​ടു​പു​ഴ: അ​ധ്യാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​എ​സ്എ​സ്പി​യു ക​രി​മ​ണ്ണൂ​ര്‍ ഈ​സ്റ്റ്, വെ​സ്റ്റ് യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​ന്‍ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സി​ല്‍ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി​രു​ന്ന കു​ന്ന​പ്പ​ള്ളി​ല്‍ കെ.​എ. പൈ​ലി, സം​ഗീ​താ​ധ്യാ​പ​ക​ന്‍ തി​രു​വി​ഴ സു​രേ​ന്ദ്ര​നാ​ഥ​ന്‍​എ​ന്നി​വ​രെ വീ​ടു​ക​ളി​ലെ​ത്തി ആ​ദ​രി​ച്ചു.​
കെ​എ​സ്എ​സ്പി​യു ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​വി.​ ദേ​വ​സ്യ, ക​രി​മ​ണ്ണൂ​ര്‍ ഈ​സ്റ്റ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എ​ലി​സ​ബ​ത്ത് ജോ​സ്, സെ​ക്ര​ട്ട​റി പി.​കെ. ശ്രീ​കു​മാ​ര്‍, പി.​പി. സ​ജീ​വ​ന്‍, എ.​എ​സ്.​ ഇ​ന്ദി​ര, കെ.​കെ.​ സു​ന, ജോ​സ​ഫ് കു​രു​വി​ള, എ.​എം.​ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

സ്വ​രാ​ജ്: അ​ധ്യാ​പ​ക​ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​രാ​ജ് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ധ്യാ​പ​ക സേ​വ​ന​ത്തി​ൽനി​ന്ന് വി​ര​മി​ച്ച കെ.​ജി. സു​ഗ​ത​കു​മാ​ർ, സ​ണ്ണി മ​മ്പ​റ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. റെ​ജി കൂ​നാ​നി അ​ധ്യാ​പ​ക​ദി​ന സ​ന്ദേ​ശം ന​ൽ​കി.
ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ബേ​ബി​ച്ച​ൻ കി​ഴ​ക്കേ​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ബ റെ​ൻ​സോ, എം.​വി. മ​നോ​ജ്, പ്രി​ൻ​സ് മ​റ്റ​പ്പ​ള്ളി, പി.​ടി. സ​ജി​കു​മാ​ർ, സ​ണ്ണി ക​ക്കു​ഴി, കെ.​കെ. മാ​ണി, സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ്, വി​ൽ​സ​ൺ തോ​മ​സ്, സി​റി​ൽ തോ​മ​സ്, പാ​ലോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​ല​മ​റ്റം: സം​സ്‌​കാ​ര വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശീ​യ അ​ധ്യാ​പ​കദി​നം ആ​ഘോ​ഷി​ച്ചു. നേ​പ്പാ​ളി​ല്‍ ന​ട​ന്ന ലോ​ക മി​ക്‌​സ് ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​ക്ക് നാ​ല് സ്വ​ര്‍​ണ​മു​ള്‍​പ്പെ​ടെ എ​ട്ട് മെ​ഡ​ലു​ക​ള്‍ നേ​ടാ​ന്‍ പ​രി​ശീ​ല​നം ന​ല്‍​കി​യ അ​ജി​ത്ത് പി. ​രാ​ജു​വി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. സെ​ന്‍റ് ജോ​ര്‍​ജ് യു​പി സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ഗ്രെ​യി​സ് എ​സ്എ​ച്ച് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​യ് ജെ.​ ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ്രാ​ന്‍​സിസ് ക​രി​മ്പാ​നി, ടോ​മി നാ​ട്ടു​നി​ലം, സി​ബി മാ​ളി​യേ​ക്ക​ല്‍, ജൂ​ബി കെ.​ ബേ​ബി, ഷീ​ബ ജോ​സ്, എ​സ്.​ അ​ഞ്ജ​ലി, വി. ​പ്രി​യ​ങ്ക, എ​ബീ​ന ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Idukki

ഉ​ടു​മ്പ​ൻ​ചോ​ല ഗ​വ. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്ത്രീ​രോ​ഗ നി​ർ​ണ​യ​ത്തി​ന് പു​തി​യ സൗ​ക​ര്യം

നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ൻ​ചോ​ല ഗ​വ. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സ്ത്രീ​രോ​ഗ നി​ർ​ണ​യ​ത്തി​നും ചി​കി​ത്സ​യ്ക്കു​മാ​യി പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി.

കാ​ശ്യ​പി ആ​യു​ർ​വേ​ദ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ആ​ൻ​ഡ് ഒ​ബ്സ്റ്റ​ട്രി​ഷ്യ​ൻ​സ് ഫൗ​ണ്ടേ​ഷ​നാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സ്ക്രീ​നിം​ഗ് കം ​മി​നി പ്രൊ​സീ​ജ​ർ റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സൗ​ജ​ന്യ സ്ത്രീ​രോ​ഗ നി​ർ​ണ​യ-​ചി​കി​ത്സാ ക്യാ​മ്പും ന​ട​ന്നു.​
ആ​ശു​പ​ത്രി ഒ​പി ബ്ലോ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സേ​നാ​പ​തി വേ​ണു എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നാ​ഗ​ജ്യോ​തി ഭാ​സ്‌​ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ശ ശ്രീ​ധ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സു​നി​ൽ ജോ​ണി​ന് കൈ​മാ​റി.​സ്ക്രീ​നിം​ഗ് റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പി.​ആ​ർ. ഇ​ന്ദു​ക​ല നി​ർ​വ​ഹി​ച്ചു.

ഡോ. ​പി.​ബി. സൂ​ര്യ​ല​ക്ഷ്മി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്‌ട്രീയ​ക​ക്ഷി നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ സ്ത്രീ​രോ​ഗ നി​ർ​ണ​യ​വും ചി​കി​ത്സ​യും ല​ഭ്യ​മാ​ക്കി. ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. നി​ര​വ​ധി പേ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.

Idukki

ജോ​സ​ഫ് തോ​മ​സ് ഹാ​പ്പി; കൃ​ഷി​യി​ട​ത്തി​ല്‍ 33 ഇ​നം വി​ള​ക​ള്‍

തൊ​ടു​പു​ഴ: കേ​ര​ള​ത്തി​ന്‍റെ ക​ല്‍​പ്പ​വൃക്ഷ​മെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന തെ​ങ്ങും ഇ​ത​ര കാ​ര്‍​ഷി​ക വി​ള​ക​ളും നെ​ഞ്ചോ​ടു ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന ക​ര്‍​ഷ​ക​നാ​ണ് ജോ​സ​ഫ് തോ​മ​സ് കു​ള​ത്തി​നാ​ല്‍. ഗു​ണ​മേ​ന്മ​യു​ള്ള തെ​ങ്ങി​ന്‍തൈ ​വാ​ങ്ങാ​ന്‍ മ​ധു​ര​യ്ക്ക് പോ​യ ച​രി​ത്ര​മാ​ണ് ഈ ​ക​ര്‍​ഷ​ക​ന്‍റെ ജീ​വി​ത​ത്തെ വേ​റി​ട്ട​താ​ക്കു​ന്ന​ത്. കൃ​ഷി​യും കാ​ര്‍​ഷി​ക സം​സ്‌​കാ​ര​വും ജോ​സ​ഫി​ന് ഉ​ണ​ര്‍​ത്തു​പാ​ട്ടാ​ണ്.

അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ന്‍പ​ള്ളി ജം​ഗ്ഷ​നി​ലാ​ണ് ജോ​സ​ഫി​ന്‍റെ കൃ​ഷി​യി​ടം. ഒ​ന്ന​ര​യേ​ക്ക​റി​ല്‍ ഹൈ​ബ്രിഡ് ഇ​ന​മാ​യ ഡിx​ടി തെ​ങ്ങാ​ണ് കൃ​ഷി​ചെ​യ്തി​രി​ക്കു​ന്ന​ത്. കാ​യ്ഫ​ലം ന​ല്‍​കു​ന്ന അ​ഞ്ചു​വ​ര്‍​ഷ​മാ​യ നൂ​റോ​ളം തെ​ങ്ങാ​ണ് തോ​ട്ട​ത്തി​ല്‍ ത​ഴ​ച്ചു വ​ള​ര്‍​ന്നുനി​ല്‍​ക്കു​ന്ന​ത്. മൂ​ന്നാം വ​ര്‍​ഷം മു​ത​ല്‍ കാ​യ്ഫ​ലം ല​ഭി​ച്ചുതു​ട​ങ്ങി. തെ​ങ്ങി​ന്‍റെ ഓ​ല​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​മു​ട്ടാ​തെ സൂ​ര്യ​പ്ര​കാ​ശം ന​ന്നാ​യി​ ല​ഭി​ക്കാ​ന്‍ എ​ട്ടു മീ​റ്റ​ര്‍ അ​ക​ല​ത്തി​ലാ​ണ് തൈ​ക​ള്‍ ന​ട്ടി​രി​ക്കു​ന്ന​ത്.

ന​ടീ​ലും പ​രി​ച​ര​ണ​വും

കൃ​ഷി​വ​കു​പ്പി​ന്‍റെ നി​ര്‍​ദേശമ​നു​സ​രി​ച്ച് ശാ​സ്ത്രീ​യ​മാ​യ തൈ​ ന​ടീ​ലും പ​രി​ച​ര​ണ മാ​ര്‍​ഗ​ങ്ങ​ളു​മാണ് ഇ​ദ്ദേ​ഹം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു മീ​റ്റ​ര്‍ സ​മ​ച​തു​ര​ത്തി​ലു​ള്ള കു​ഴി​യി​ലാ​ണ് തൈ ​ന​ടു​ന്ന​ത്. ഇ​ല​ക​ള്‍​ക്ക് ക​ന​വും മു​ള​ക്ക​രു​ത്തു​മു​ള്ള തൈ​ക​ളാ​ണ് ന​ടാ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളാ​ണ് ന​ടീ​ല്‍കാ​ലം. ന​ട്ട ശേ​ഷം ത​ണ​ലും ന​ന​യും ന​ല്‍​കും.

മ​ണ്ണുപ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം സൂ​ക്ഷ്മ​മൂ​ല​ക​ങ്ങ​ള്‍ ഉ​ള്‍​പ്പടെ​യു​ള്ള വ​ള​പ്ര​യോ​ഗ​മാ​ണ് ന​ട​ത്തു​ന്ന​ത്. നൈ​ട്ര​ജ​ന്‍, ഫോ​സ്ഫ​റ​സ്, പൊ​ട്ടാ​ഷ് എ​ന്നി​വ​യ​ട​ങ്ങി​യ കൂ​ട്ടു​വ​ളം വ​ര്‍​ഷ​ത്തി​ല്‍ ര​ണ്ടു ​പ്രാ​വ​ശ്യം ഇ​ടും. ഇ​തി​നു പു​റ​മേ മ​ഗ്‌​നീ​ഷ്യം 250 ഗ്രാം, ​ബോ​റോ​ണ്‍ 100 ഗ്രാം, ​സി​ങ്ക് സ​ള്‍​ഫേ​റ്റ് 50 ഗ്രാം ​എ​ന്നി​വ​യും മ​ണ്ണി​ല്‍ ചേ​ര്‍​ത്തുന​ല്‍​കും. മ​ച്ചി​ങ്ങ പൊ​ഴി​ച്ചി​ല്‍ ഇ​ല്ലാ​താ​ക്കാ​നും തേ​ങ്ങ​യ്ക്ക് വ​ലി​പ്പം കി​ട്ടു​ന്ന​തി​നു​മാ​ണ് ബോ​റോ​ണും സി​ങ്ക് സ​ള്‍​ഫേ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പ്ര​തി​രോ​ധ​മാ​ര്‍​ഗം

കീ​ട​ബാ​ധ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി തെ​ങ്ങി​ന്‍റെ ചു​വ​ട്ടി​ലും ക​വി​ളി​ലും വേ​പ്പി​ന്‍പി​ണ്ണാ​ക്ക് ഇ​ട്ടുകൊ​ടു​ക്കും. ഫെ​റോ​ണ്‍ കെ​ണി​യും കീ​ട​ങ്ങ​ളെ ചെ​റു​ക്കാന്‍ ഉ​പ​യോ​ഗി​ച്ചുവ​രു​ന്നു. ഇ​തു​വ​ഴി, കൊ​മ്പ​ന്‍​ചെ​ല്ലി, ചെ​മ്പ​ന്‍ചെ​ല്ലി എ​ന്നി​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍നി​ന്ന് ഒ​രു പ​രി​ധി​വ​രെ തെ​ങ്ങി​നെ സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ടെ​ന്ന് ജോ​സ​ഫ് പ​റ​യു​ന്നു. തോ​ട്ടം ന​ന​യ്ക്കു​ന്ന​തി​നാ​യി സ്പ്രിം​ഗ്ല​ര്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

വി​പ​ണ​നം

കി​ലോ​യ്ക്ക് 45 രൂ​പ​നി​ര​ക്കി​ല്‍ പ്രാ​ദേ​ശി​ക മാ​ര്‍​ക്ക​റ്റി​ലാ​ണ് തേ​ങ്ങ​ വി​ല്‍​ക്കു​ന്ന​ത്. അ​ടു​ത്ത വ​ര്‍​ഷം മു​ത​ല്‍ ക​രി​ക്ക് വി​ല്‍​പ്പ​ന​യും ആ​രം​ഭി​ക്കും. വി​നോ​ദ​സ​ഞ്ചാ​രകേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​രി​ക്കി​ന് ന​ല്ല ഡി​മാ​ന്‍റു​ള്ള​തി​നാ​ല്‍ ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. സ​മീ​പ​കാ​ല​ത്താ​യി തെ​ങ്ങി​ന്‍റെ ചി​ര​ട്ട​യ്ക്കും ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യാ​ണ്. കി​ലോ​യ്ക്ക് 25-30 രൂ​പ​യ്ക്കാ​ണ് ചി​ര​ട്ട​ വി​ല്‍​ക്കു​ന്ന​ത്.

ഇ​ട​വി​ള​ക്കൃ​ഷി

തെ​ങ്ങി​ന്‍തോ​ട്ട​ത്തി​ല്‍ ഇ​ട​വി​ള​യാ​യി ക​മു​കും കൊ​ക്കോ​യും കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്‍റ​ര്‍​മം​ഗ​ള ഇ​ന​ത്തി​ല്‍​പെ​ട്ട 100 ക​മു​കാ​ണ് തോ​ട്ട​ത്തി​ലു​ള്ള​ത്. ഇ​തി​നു പു​റ​മേ 100 കൊ​ക്കോ​യും കൃ​ഷി​ചെ​യ്തി​ട്ടു​ണ്ട്. മ​ണി​മ​ല​യി​ല്‍നി​ന്നാ​ണ് കൊ​ക്കോതൈ​ക​ള്‍ വാ​ങ്ങി​യ​ത്. തോ​ട്ട​ത്തി​ന്‍റെ അ​തി​രി​ലാ​യി വാ​ഴ​ക്കൃ​ഷി​യു​മു​ണ്ട്. സ്ഥ​ലം അ​ല്‍​പംപോ​ലും പാ​ഴാ​ക്കാ​തെ പ​ര​മാ​വ​ധി വ​രു​മാ​നം നേ​ടു​ന്ന​തി​നാ​ണ് ഇ​ട​വി​ളക്കൃ​ഷി ചെ​യ്യു​ന്ന​ത്.

ഇ​ത​ര​വി​ള​ക​ള്‍

വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള ര​ണ്ട​ര​യേ​ക്ക​റി​ല്‍ സ​മ്മി​ശ്ര കൃ​ഷി​യാ​ണ് ന​ട​ത്തു​ന്ന​ത്. റം​ബു​ട്ടാ​ന്‍, ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ട്, അ​വ​ക്കാ​ഡോ, ചെ​റി, വി​വി​ധ​യി​നം മ​ള്‍​ബ​റി, പേ​ര, ചാ​മ്പ, ചെ​റു​നാ​ര​കം, മ​ധു​ര​നാ​ര​കം, അ​ബി​യൂ, സീ​ത​പ്പ​ഴം, പ​പ്പാ​യ, സി​ന്ദൂ​രം, ജെ 33, ​വി​യ്റ്റ​നാം ഏ​ര്‍​ലി ഇ​ന​ത്തി​ല്‍​പ്പെ​ട്ട പ്ലാ​വു​ക​ള്‍, വി​വി​ധ​യി​നം മാ​വ്, ജം​ബോ​ട്ടി​ക്ക, ലോം​ഗ​ന്‍, പു​ലാ​സാ​ന്‍, ജാ​തി, റോ​ബ​സ്റ്റ ഇ​നം കാ​പ്പി എന്നി​വ​യാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​തി​നു പു​റ​മേ ത​ന്നാ​ണ്ടു​വി​ള​ക​ളാ​യ ചേ​ന, ചേ​മ്പ്, കാ​ച്ചി​ല്‍, ചെ​റു​കി​ഴ​ങ്ങ്, ഇ​ഞ്ചി, മ​ഞ്ഞ​ള്‍, മ​ത്ത​ന്‍, മ​ര​ച്ചീ​നി എ​ന്നി​വ​യും സ​മൃ​ദ്ധ​മാ​യ വി​ള​വ് ന​ല്‍​കു​ന്നു. ഇ​തോ​ടൊ​പ്പം മ​ത്സ്യ​കൃ​ഷി​യും ചെ​റു​തേ​ന്‍ കൃ​ഷി​യു​മു​ണ്ട്. ഗൗ​ര, തി​ലാ​പ്പി​യ എ​ന്നീ ജ​ന​ങ്ങ​ളി​ല്‍​പ്പെ​ട്ട മു​ന്നൂ​റോ​ളം മ​ത്സ്യ​ങ്ങ​ള്‍ കു​ള​ത്തി​ലു​ണ്ട്. പെ​രു​മ്പാ​വൂ​രി​ല്‍നി​ന്നാ​ണ് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങി​യ​ത്. പെ​ല്ല​റ്റി​നു പു​റ​മേ, ചേ​മ്പി​ല, മു​രി​ങ്ങ​യി​ല, അ​ടു​ക്ക​ള​യി​ലു​ണ്ടാ​ക്കു​ന്ന വി​വി​ധ​ ഭ​ക്ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് തീ​റ്റ​യാ​യി ന​ല്‍​കു​ന്ന​ത്. കു​ടും​ബ​സ്വ​ത്താ​യി മൂ​ല​മ​റ്റ​ത്ത് ഏ​ഴ് ഏ​ക്ക​റി​ല്‍ റ​ബ​ര്‍ കൃ​ഷി​യു​മു​ണ്ട്. അ​ടു​ത്ത​ വ​ര്‍​ഷം തോ​ട്ടം റീ​പ്ലാ​ന്‍റ് ചെ​യ്യു​മ്പോ​ള്‍ റ​ബ​റി​നു​പ​ക​രം സ​മ്മി​ശ്ര​കൃ​ഷി​ന​ട​ത്തു​ന്ന​തി​നാ​ണ് ജോ​സ​ഫ് തോ​മ​സി​ന്‍റെ ആ​ലോ​ച​ന.
ഭാ​ര്യ മേ​ഴ്‌​സി, മ​ക്ക​ളാ​യ അ​നു, ടോം, ​ജെ​റി​ന്‍ എ​ന്നി​വ​രു​ടെ പ്രോ​ത്സാ​ഹ​ന​വും മ​ണ്ണി​ല്‍ പൊ​ന്നു​വി​ള​യി​ക്കാ​ന്‍ ഈ ​ക​ര്‍​ഷ​ക​ന് പു​ത്ത​ന്‍ ക​രു​ത്തും പ്ര​ചോ​ദ​ന​വും പ​ക​രു​ന്നു. നാ​ടി​ന്‍റെ കാ​ര്‍​ഷി​ക​ സം​സ്‌​കാ​ര​വും ജൈ​വ​വൈ​വി​ധ്യവും കൈ​മോ​ശം​വ​രാ​തെ കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹം.

Idukki

യൂ​ബ​ര്‍ ടാ​ക്‌​സി​യി​ല്‍ ക​റ​ങ്ങി ക​വ​ര്‍​ച്ച: മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍

തൊ​ടു​പു​ഴ: യൂ​ബ​ര്‍ ടാ​ക്‌​സി​യി​ല്‍ ക​റ​ങ്ങി ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തിവ​ന്നി​രു​ന്ന സം​ഘം പൊ​ലിസി​ന്‍റെ പി​ടി​യി​ലാ​യി. ആ​ദ്യ​മാ​യാ​ണ് യൂ​ബ​ര്‍ ടാ​ക്‌​സി​യി​ല്‍ സ​ഞ്ച​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘം പി​ടി​യി​ലാ​കു​ന്ന​തെ​ന്ന് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ഡോ.​ എ.​ ന​സീം പ​റ​ഞ്ഞു.

ജി​ല്ല​യ്ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി മോ​ഷ​ണം ന​ട​ത്തി​വ​ന്ന സം​ഘ​ത്തെ​യാ​ണ് തൊ​ടു​പു​ഴ പൊ​ലിസും ഷാ​ഡോ സം​ഘ​വും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. അ​സം സ്വ​ദേ​ശി​യും പെ​രു​മ്പാ​വൂ​രി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ അ​മീ​ര്‍ ഹം​സ (26), യൂ​ബ​ര്‍ ഡ്രൈ​വ​റാ​യ ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് കൂ​ട്ടു​മു​ഖം സ്വ​ദേ​ശി വ​ലി​യ​വ​ള​പ്പി​ല്‍ ഉ​ബൈ​ദ് (38), മോ​ഷ​ണ​മു​ത​ലു​ക​ള്‍ വാ​ങ്ങി​യ എ​റ​ണാ​കു​ളം ത​മ്മ​നം ന​ന്ദാ​ന​ത്ത് പ​റ​മ്പി​ല്‍ അ​ന​സ് എ​ന്ന് വി​ളി​ക്കു​ന്ന റ​സാ​ഖ് (54) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഘ​ത്തി​ല്‍​പ്പെ​ട്ട ബം​ഗാ​ള്‍ സ്വ​ദേ​ശി സു​മീ​ര്‍ എ​ന്ന​യാ​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ഇ​വി​ടെ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ രീ​തി.

തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പു​രാ​ത​ന​മാ​യ കോ​ലാ​നി അ​മ​രം​കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന ര​ണ്ടു മോ​ഷ​ണ​ങ്ങ​ളി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. മേ​യ് 31ന് ​അ​ര്‍​ധ​രാ​ത്രി​ക്കും ജൂ​ണ്‍ ഒ​ന്നി​ന് പു​ല​ര്‍​ച്ച​യ്ക്കു​മി​ട​യി​ലാ​ണ് ആ​ദ്യമോ​ഷ​ണം ന​ട​ന്ന​ത്. ക്ഷേ​ത്ര​ത്തി​ലെ ഫ്യൂ​സ് ഊ​രി​വച്ചശേ​ഷം, സി​സി​ടി​വി കാ​മ​റ​ക​ള്‍ ത​ക​ര്‍​ത്ത് ഡി​വി​ആ​ര്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി. തു​ട​ര്‍​ന്ന് മൂ​ന്ന് ഭ​ണ്ഡാ​ര​ക്കു​റ്റി​ക​ളു​ടെ താ​ഴ് ത​ല്ലി​പ്പൊ​ട്ടി​ച്ച് 15,000 രൂ​പ​യോ​ളം ക​വ​ര്‍​ന്നു. തു​ട​ര്‍​ന്ന് ഈ ​മാ​സം മൂ​ന്നി​ന് ക്ഷേ​ത്ര​ത്തി​ല്‍ വീ​ണ്ടും ക​വ​ര്‍​ച്ച ന​ട​ന്നു. ക്ഷേ​ത്ര​ത്തി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 60 നി​ല​വി​ള​ക്കു​ക​ള്‍, ര​ണ്ട് ഉ​രു​ളി​ക​ള്‍, ര​ണ്ട് തൂ​ക്കു​വിള​ക്കു​ക​ള്‍ തു​ട​ങ്ങി 70,000 രൂ​പ വി​ല​മ​തി​ക്കു​ന്ന വ​സ്തു​ക്ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്.
ഇ​തി​നു പു​റ​മേ എ​റ​ണാ​കു​ള​ത്തെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലും ഇ​വ​ര്‍ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. കാ​ക്ക​നാ​ട് പ​ള്ളി​യി​ലും മോ​ഷ​ണം ന​ട​ത്തി​യ​താ​യി പ്ര​തി​ക​ള്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍നി​ന്ന് മോ​ഷ​ണം പോ​യ മു​ഴു​വ​ന്‍ സാ​ധ​ന​ങ്ങ​ളും ത​മ്മ​ന​ത്തു​ള്ള അ​ന​സി​ന്‍റെ ക​ട​യി​ല്‍നി​ന്ന് പൊലിസ് റി​ക്ക​വ​റി ചെ​യ്തു. ഇ​വ​ര്‍ മോ​ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ട്ടാ​മ്പി സ്വ​ദേ​ശി​യാ​യ വ്യ​ക്തി​യാ​ണ് മു​ഴു​വ​ന്‍ മോ​ഷ​ണ​മു​ത​ലു​ക​ളും വാ​ങ്ങി​യി​രു​ന്ന​ത്. ഇ​യാ​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

തു​ട​ര്‍​ച്ച​യാ​യ മോ​ഷ​ണ​ങ്ങ​ളെത്തു​ട​ര്‍​ന്ന് എ​ഡി​ജി​പി പി.​ വി​ജ​യ​ന്‍റെ ഇ​ട​പെ​ട​ലോ​ടെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​എ. ന​സീ​മി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചു. ഷാ​ഡോ ടീ​മി​നെ നി​യോ​ഗി​ക്കു​ക​യും നൈ​റ്റ് പട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. മോ​ഷ​ണം ന​ട​ന്ന ഭാ​ഗ​ങ്ങ​ളി​ലെ​യും തൊ​ട്ട​ടു​ത്ത ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ​യും വീ​ടു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ ര​ണ്ടു കാ​റു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഒ​രു വാ​ഹ​നം സ്ഥി​ര​മാ​യി യൂ​ബ​റി​നുവേ​ണ്ടി ഓ​ടു​ന്ന കാ​റാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ അ​ന്വേ​ഷ​ണം ഡ്രൈ​വ​റായ ഉ​ബൈ​ദി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് എ​റ​ണാ​കു​ള​ത്തു​നി​ന്ന് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി സ​ജി മാ​ര്‍​ക്കോ​സ്, ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​പി. മ​നേ​ഷ്, എ​സ്‌​ഐ​മാ​രാ​യ ജി​ബി​ന്‍ തോ​മ​സ്, അ​രു​ണ്‍ ച​ന്ദ്ര​ന്‍, അ​ന​ന്തു ശേ​ഖ​ര്‍, ഷം​സ്, സീ​നി​യ​ര്‍ സി​വി​ല്‍ പൊലി​സ് ഓ​ഫി​സ​ര്‍​മാ​രാ​യ ബി​ജു, ജോ​യ്, സി​വി​ല്‍ പൊ​ലിസ് ഓ​ഫി​സ​ര്‍​മാ​രാ​യ ജോ​യ് തോ​മ​സ്, അ​ജീ​ഷ് ത​ങ്ക​പ്പ​ന്‍, ബാ​ബു​ക്കു​ട്ട​ന്‍, അ​ജി​മോ​ന്‍, ബാ​ബു സു​രേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളെ കൂ​ടു​ത​ല്‍ തെ​ളി​വെ​ടു​പ്പി​നാ​യി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​മെ​ന്നും മ​റ്റ് മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നും പൊ​ലിസ് അ​റി​യി​ച്ചു.

രാ​ത്രിക​ട​ക​ള്‍​ക്ക് പൂ​ട്ടി​ടാ​നൊ​രു​ങ്ങി പൊ​ലിസ്

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ല്‍ അ​ര്‍​ധ​രാ​ത്രി​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ട​ക​ള്‍​ക്ക് പൂ​ട്ടി​ടാ​നൊ​രു​ങ്ങി പൊലിസ്. തൊ​ടു​പു​ഴ മേ​ഖ​ല​യി​ലെ മോ​ഷ​ണ​വും ല​ഹ​രിവ്യാ​പ​ന​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് രാ​ത്രി 11 നു ​ശേ​ഷം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​നും നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞാ​ല്‍ ഇ​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്താ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ പൊ​ലിസ് മേ​ധാ​വി ഡോ.​ എ.​ ന​സീം പ​റ​ഞ്ഞു.

തൊ​ടു​പു​ഴ​യി​ല്‍ രാ​ത്രികാ​ല​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചി​ല സ്ഥാ​പ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ ല​ഹ​രി​ക്ക​ച്ച​വ​ട​ത്തി​ന്‍റെ ഇ​ട​ത്താ​വ​ള​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​താ​യും സം​ശ​യ​മു​ണ്ട്. ഇ​തി​നാ​ലാ​ണ് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​നും രാ​ത്രികാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ച​തെ​ന്നും എ​സ്പി അ​റി​യി​ച്ചു.

Alappuzha

ക​​ട​​ൽ​​യാ​​ത്ര ഉ​ൾ​പ്പ​ടെ ഉ​​ല്ലാ​​സ​​യാ​​ത്ര പാ​​ക്കേ​​ജു​​മാ​​യി കെ​​എ​​സ്ആ​​ര്‍​ടി​​സി എ​​ട​​ത്വ ഡി​​പ്പോ

എ​​ട​​ത്വ: ക​​ട​​ൽ​​യാ​​ത്ര​​യും തീ​​ർ​​ഥാ​​ട​​ന​​വും ഉ​​ൾ​​പ്പ​​ടെ വി​​വി​​ധ ഉ​​ല്ലാ​​സ​​യാ​​ത്ര പാ​​ക്കേ​​ജു​​മാ​​യി കെ​​എ​​സ്ആ​​ര്‍​ടി​​സി എ​​ട​​ത്വ ഡി​​പ്പോ. വി​​നോ​​ദ​​യാ​​ത്ര​​ക​​ൾ​​ക്കൊ​​പ്പം സ​​ഞ്ചാ​​രി​​ക​​ളു​​ടെ ഇ​​ഷ്ട പാ​​ക്കേ​​ജാ​​യ ക​​പ്പ​​ല്‍ യാ​​ത്ര​​യും ഭ​​ക്ത​​ര്‍​ക്കാ​​യി തീ​​ര്‍​ഥാ​​ട​​ന​​യാ​​ത്ര​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ത്തി മി​​ത​​മാ​​യ നി​​ര​​ക്കി​​ലാ​​ണ് കെ​​എ​​സ്ആ​​ര്‍​ടി​​സി എ​​ട​​ത്വ ഡി​​പ്പോ​​യു​​ടെ ബ​​ജ​​റ്റ് ടൂ​​റി​​സം സെ​​ൽ യാ​​ത്ര സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

മൂ​​ന്നാ​​ര്‍, ഗ​​വി, വാ​​ഗ​​മ​​ണ്‍, പൊ​​ന്മു​​ടി എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ലേ​​ക്ക് വി​​നോ​​ദ​​യാ​​ത്ര​​യും ഭ​​ക്ത​​ര്‍​ക്കാ​​യി പ​​ഞ്ച​​പാ​​ണ്ഡ​​വ ക്ഷേ​​ത്രം, ശ്രീ​​പ​​ത്മ​​നാ​​ഭ സ്വാ​​മി ക്ഷേ​​ത്രം, ഗു​​രു​​വാ​​യൂ​​ര്‍, വ​​ട​​ക്കും​​നാ​​ഥ​​ന്‍ എ​​ന്നീ തീ​​ര്‍​ഥാ​​ട​​ന​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കു​​മാ​​ണ് യാ​​ത്ര​​ക​​ള്‍ ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്.

പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ തു​​ട​​ങ്ങി​​യ ഉ​​ല്ലാ​​സ​​യാ​​ത്ര​​ക​​ള്‍ വ​​ള​​രെ വേ​​ഗ​​ത്തി​​ല്‍ ഹി​​റ്റാ​​യി മാ​​റു​​ക​​യാ​​യി​​രു​​ന്നു. 2021-ലാ​​ണ് ടി​​ക്ക​​റ്റി​​ത​​ര വ​​രു​​മാ​​നം ല​​ക്ഷ്യ​​മാ​​ക്കി കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​ജ​​റ്റ് ടൂ​​റി​​സം പ​​ദ്ധ​​തി വി​​പു​​ല​​മാ​​ക്കു​​ന്ന​​ത്.

ഫോ​​ണ്‍: 7034042576, 9188933752.

Alappuzha

ഇ​ഡി ക​ത്തി​ലെ ചോ​ദ്യ​ങ്ങ​ൾ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​കോ​പി​ത​നാ​യി പി​ണ​റാ​യി

ചെ​ങ്ങ​ന്നൂ​ർ: സി​എം​ആ​ർ​എ​ൽ എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടി​ൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) ക​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​കോ​പി​ത​നാ​യി പി​ണ​റാ​യി വി​ജ​യ​ൻ.

ചെ​ങ്ങ​ന്നൂ​ർ ഗ​സ്റ്റ് ഹൗ​സി​ലാ​യി​രു​ന്നു സം​ഭ​വം. ച​ങ്ങ​നാ​ശേ​രി​യി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി​യ പി​ണ​റാ​യി​യോ​ട് ഇ​ഡി റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ, -പു​റ​ത്തു നി​ൽ​ക്ക​ടോ അ​ങ്ങോ​ട്ട്, നി​ങ്ങ​ളെ​ന്താ ബാ​ത്ത്റൂ​മി​ലേ​ക്ക് വ​രി​ക​യാ​ണോ? ഇ​വി​ടെ വ​ന്ന​ത് ബാ​ത്ത്റൂ​മി​ൽ പോ​കാ​നാ​ണ്, നി​ങ്ങ​ളെ കാ​ണാ​ന​ല്ല- എ​ന്ന് അ​ദ്ദേ​ഹം ക​യ​ർ​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, വി​ഷ​യം ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്നു​ണ്ടെ​ന്നും നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മേ കേ​സി​ൽ തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കൂ എ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. തെ​ളി​വു​ക​ൾ വ്യ​ക്ത​മാ​യി പ​രി​ശോ​ധി​ച്ച് നി​യ​മ​പ​ര​മാ​യ വ​ഴി​യി​ലൂ​ടെ മാ​ത്ര​മേ മു​ന്നോ​ട്ടു​പോ​കൂ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദു​ബാ​യി​ലേ​ക്ക് പ​ണം ക​ട​ത്തി​യെ​ന്ന് ആ​രോ​പ​ണം

സി​എം​ആ​ർ​എ​ൽ എ​ക്സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ൽ പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കേ മ​ക​ൾ വീ​ണ തൈ​ക്ക​ണ്ടി​യി​ൽ വ​ഴി 3.28 കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് ഇ​ഡി ക​ണ്ടെ​ത്ത​ൽ. ഈ ​പ​ണം കൈ​പ്പ​റ്റാ​നും വീ​ണ​യും സു​ഹൃ​ത്തു​ക്ക​ളും വ​ഴി ദു​ബാ​യി​ലേ​ക്ക് ക​ട​ത്താ​നും മു​ൻ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നേ​തൃ​ത്വം ന​ൽ​കി​യെ​ന്നും സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ ഇ​ഡി വ്യ​ക്ത​മാ​ക്കു​ന്നു.

അ​ഴി​മ​തി​പ്പ​ണം കൈ​മാ​റാ​നു​ള്ള വ​ഴി​യാ​യാ​ണ് വീ​ണ​യു​ടെ ഐ​ടി ക​മ്പ​നി​യാ​യ എ​ക്സാ​ലോ​ജി​ക് സൊ​ലൂ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നെ ഉ​പ​യോ​ഗി​ച്ച​ത്. ക​രി​മ​ണ​ൽ ക​മ്പ​നി​യാ​യ കൊ​ച്ചി​ൻ മി​ന​റ​ൽ​സ് ആ​ൻ​ഡ് റൂ​ടൈ​ൽ ലി​മി​റ്റ​ഡി​ൽ (സി​എം​ആ​ർ​എ​ൽ) നി​ന്ന് യാ​തൊ​രു സേ​വ​ന​വും ന​ൽ​കാ​തെ​യാ​ണ് വ​ലി​യ തു​ക ല​ഭി​ച്ച​ത്. വീ​ണ​യു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി​യ പ​ണ​ത്തി​ന്‍റെ വ​ഴി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് യ​ഥാ​ർ​ഥ ഗു​ണ​ഭോ​ക്താ​ക്ക​ൾ പി​ണ​റാ​യി വി​ജ​യ​നും മു​ൻ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സു​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

സി​എം​ആ​ർ​എ​ൽ എം​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത ന​ൽ​കി​യ കൈ​ക്കൂ​ലി​പ്പ​ണം എം​പ​വ​ർ ഇ​ന്ത്യ ക്യാ​പ്പി​റ്റ​ൽ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് വ​ഴി​യാ​ണ് കൈ​മാ​റി​യ​ത്. പി. ​സു​രേ​ഷ് കു​മാ​ർ, ഷൈ​ജ​ൽ മു​ഹ​മ്മ​ദ്, പി. ​നി​ഖി​ൽ, ഹ​സ​ൻ വാ​രി​സ്, പി.​വൈ. ഫൈ​ജാ​സ്, എം. ​ന​ന്ദു​ലാ​ൽ തു​ട​ങ്ങി​യ​വ​രാ​ണ് പ​ണം കൈ​മാ​റാ​ൻ സ​ഹാ​യി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.​

സി​എം​ആ​ർ​എ​ൽ എം​ഡി ഉ​ൾ​പ്പെ​ടെ 13 പേ​ർ​ക്കെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ള്ള​പ്പ​ണ നി​രോ​ധ​ന നി​യ​മ​ത്തി​ലെ(​പി​എം​എ​ൽ​എ) 66(2) വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ഇ​ഡി ഡി​ജി​പി​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്. ഡി​ജി​പി​ക്കു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലെ ഒ​ന്നാ​മ​ത്തെ പേ​ര് പി​ണ​റാ​യി വി​ജ​യ​ൻ്റേ​താ​ണ്. കേ​സി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും.

Alappuzha

അ​ര്‍​ത്തു​ങ്ക​ല്‍ മ​രി​യ​പു​രം വേ​ളാ​ങ്ക​ണ്ണി മാ​താ ചാ​പ്പ​ലി​ല്‍ തി​രു​നാ​ൾ

ചേ​ര്‍​ത്ത​ല: അ​ര്‍​ത്തു​ങ്ക​ല്‍ മ​രി​യ​പു​രം വേ​ളാ​ങ്ക​ണ്ണി​മാ​താ ചാ​പ്പ​ലി​ല്‍ പ​രി​ശു​ദ്ധ വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ തി​രു​നാ​ള്‍ 11 മു​ത​ല്‍ 13 വ​രെ ആ​ഘോ​ഷി​ക്കും. 11ന് ​വൈ​കു​ന്നേ​രം ആ​റി​നു ന​ട​ക്കു​ന്ന തി​രു​നാ​ള്‍ കൊ​ടി​യേ​റ്റി​ന് അ​ര്‍​ത്തു​ങ്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി വി​കാ​രി ഫാ. ​ജോ​പ്പ​ന്‍ അ​ണ്ടി​ശേ​രി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ര്‍​ന്ന് സ​മൂ​ഹ​ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, പ​രി​ശു​ദ്ധ കു​ര്‍​ബാ​നാ​യു​ടെ ആ​ശീ​ര്‍​വാ​ദം-​ഫാ.​സോ​ജ​ന്‍ പ​ന​ഞ്ചി​ക്ക​ൽ. സ​ന്ദേ​ശം-​ഫാ.​ഫ്രാ​ന്‍​സീ​സ് ഡി​റ്റോ ആ​ട്ട​പ്പ​റ​മ്പി​ൽ. 12നു ​വൈ​കു​ന്നേ​രം ആ​റി​നു ജ​പ​മാ​ല, സ​മൂ​ഹ​ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, വാ​ഴ്ച, വേ​സ്പ​ര, പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം. 13നു ​വൈ​കു​ന്നേ​രം 3.30നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ സ​മൂ​ഹ​ദി​വ്യ​ബ​ലി-​ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ പ​ന​ഞ്ചി​ക്ക​ൽ. സ​ന്ദേ​ശം-​ഫാ.​അ​നൂ​പ് ബ്ലാം​പ​റ​മ്പി​ല്‍. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം.

Alappuzha

ഫാ. ​ഗി​ൽ​ബ​ർ​ട്ട് അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും

ആ​ല​പ്പു​ഴ: കാ​ർ​മ​ൽ അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ന്‍റെ 38-ാമ​ത് ഫാ. ​ഗി​ൽ​ബ​ർ​ട്ട് അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും 14ന് ​കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. ബെ​ൻ​ബ്രൈ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ളജ് ചെ​യ​ർ​മാ​ൻ ഫാ. ​പോ​ൾ തു​ണ്ടു​പ​റ​മ്പി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​സി​മോ​വ് റോ​ബോ​ട്ടി​ക്സ് സ്ഥാ​പ​ക​ൻ ടി. ​ജ​യ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ഓ​വ​റോ​ൾ ഫ​സ്റ്റ് റാ​ങ്ക് ജേ​താ​വ് എ​സ്. കൃ​ഷ്ണ​പ്രി​യ​യ്ക്ക് ഫാ. ​ഗി​ൽ​ബ​ർ​ട്ട് മെ​മ്മോ​റി​യ​ൽ ഗോ​ൾ​ഡ് മെ​ഡ​ൽ സ​മ്മാ​നി​ക്കും.

യു​എ​ഇ എ​ലൈ​റ്റ് ഗ്രൂ​പ്പ് മാ​നേ​ജ​ർ ആ​ർ. ഹ​രി​കു​മാ​ർ റാ​ങ്ക് ജേ​താ​ക്ക​ൾ​ക്ക് ഗോ​ൾ​ഡ് കോ​യി​നു​ക​ൾ വി​ത​ര​ണം ചെ​യ്യും. കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ആ​ന്‍റ​ണി വാ​ലേ​ക്ക​ളം, ഫാ. ​ജേ​ക്ക​ബ് കു​ര്യ​ൻ, ചെ​റി​യാ​ൻ ജേ​ക്ക​ബ്, ഷ​മീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും. ടോം ​ജോ​സ​ഫ് സ്വാ​ഗ​ത​വും ജെ​ഫി​ൻ ചാ​ക്കോ ന​ന്ദി​യും പ​റ​യും.

Alappuzha

സ്‌​കൂ​ട്ട​റി​ല്‍ ബ​സി​ടി​ച്ച് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

മാ​വേ​ലി​ക്ക​ര: സ്‌​കൂ​ട്ട​റി​ല്‍ ബ​സി​ടി​ച്ച് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ചെ​ട്ടി​കു​ള​ങ്ങ​ര കൈ​ത തെ​ക്ക് ശ​ശി ഭ​വ​ന​ത്തി​ല്‍ പ്ര​സാ​ദി​ന്‍റെ​യും ക​ണ്ണ​മം​ഗ​ലം സൗ​ത്ത് ജി​യു​പി​എ​സി​ലെ അ​ധ്യാ​പി​ക ശ​ശി​ക​ല​യു​ടെ​യും മ​ക​നാ​യ പി. ​പ​ര​മേ​ശ്വ​ര്‍ (18) ആ​ണ് മ​രി​ച്ച​ത്. ചെ​ങ്ങ​ന്നൂ​ര്‍ കൊ​ഴു​വ​ല്ലൂ​ര്‍ സെ​ന്‍റ് തോ​മ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഒ​ന്നാം​വ​ര്‍​ഷ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു.

കാ​യം​കു​ളം- തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യി​ല്‍ ചെ​ട്ടി​കു​ള​ങ്ങ​ര ക്ഷേ​ത്ര ജം​ഗ്ഷ​ന് വ​ട​ക്ക് ഭാ​ഗ​ത്ത്, ഇ​ന്ന​ലെ രാ​വി​ലെ 8.20 നാ​യി​രു​ന്നു അ​പ​ക​ടം. കോ​ള​ജി​ലേ​ക്ക് പോ​കാ​നാ​യി പ​ര​മേ​ശ്വ​ര്‍ സ്‌​കൂ​ട്ട​റി​ല്‍ ചെ​ട്ടി​കു​ള​ങ്ങ​ര​യി​ല്‍ നി​ന്ന് പോ​കു​മ്പോ​ള്‍ കാ​യം​കു​ളം ഭാ​ഗ​ത്തേ​ക്ക് വ​ന്ന സ്വ​കാ​ര്യ​ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​ര​മേ​ശ്വ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തുത​ന്നെ മ​രി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ തെ​റി​ച്ചു​പോ​യ സ്‌​കൂ​ട്ട​ര്‍ പി​ന്നാ​ലെ വ​ന്ന ബൈ​ക്കി​ലി​ടി​ച്ചു.

ബൈ​ക്ക് യാ​ത്രി​ക​നാ​യ തി​രു​വ​ന​ന്ത​പു​രം മ​ല​യി​ന്‍​കീ​ഴ് സ്വ​ദേ​ശി സ​ന്തോ​ഷി​ന് പ​രി​ക്കേ​റ്റു. ഇ​യാ​ള്‍ ത​ട്ടാ​ര​മ്പ​ല​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ചെ​ട്ടി​കു​ള​ങ്ങ​ര നി​ര്‍​മി​തി കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് സ​ന്തോ​ഷ്. പ​ര​മേ​ശ്വ​റി​ന്‍റെ സ​ഹോ​ദ​രി: ഗൗ​രിപ്രി​യ. മൃ​ത​ദേ​ഹം മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ൽ. സം​സ്‌​കാ​രം പി​ന്നീ​ട്.

Alappuzha

സാ​ഗ​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ സൂ​പ്പ​ര്‍ സ്പെ​ഷ്യാ​ലി​റ്റി​യാ​യി ഉ​യ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കും: ഡോ.​കെ.​എ​സ്. മ​നോ​ജ്

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര സാ​ഗ​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ച്ച് സൂ​പ്പ​ര്‍ സ്പെ​ഷ്യാ​ലി​റ്റി​യാ​യി ഉ​യ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് മു​ന്‍ എം​പി ഡോ. ​കെ.​എ​സ്. മ​നോ​ജ്. പു​ന്ന​പ്ര സാ​ഗ​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ​യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ​ബ​ജ​റ്റി​ൽ ത​ന്നെ എ​ട്ട് നി​ല​ക​ളു​ള്ള പു​തി​യ കെ​ട്ടി​ടം വ​ക​യി​രു​ത്തി​യ​തോ​ടെ ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക് കു​തി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് ആ​ദ്യ​ബ​ജ​റ്റി​ല്‍ ത​ന്നെ  കെ​ട്ടി​ട​ത്തി​നാ​യി 25 കോ​ടി രൂ​പ  ഉ​ൾ​പ്പെ​ടു​ത്താ​നാ​യ​ത്. 

2010​ൽ ജി. ​സു​ധാ​ക​ര​ൻ സ​ഹ​ക​ര​ണ മ​ന്ത്രി​യാ​യി​രി​ക്കെ മു​ൻ​കൈ എ​ടു​ത്താ​ണ് കേ​പ്പി​ന്‍റെ കീ​ഴി​ൽ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ദി​വ​സം 80 ഓ​ളം പേ​ർ​ക്ക് ഡ​യാ​ലി​സ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഉ​ള്ള​തെ​ങ്കി​ലും നി​ല​വി​ൽ 96 പേ​ർ​ക്ക് ചി​കി​ത്സ ന​ൽ​കി​വ​രു​ന്നു​ണ്ട്. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഒ​രു മെ​ഗാ ഡ​യാ​ലി​സ് സെ​ന്‍റ​ർ, ഗാ​സ്ട്രോ വി​ഭാ​ഗ​ത്തി​ന് എ​ൻ​ഡോ സ്കോ​പ്പി​ക് ലാ​ബ്, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ പ്ര​ത്യേ​ക പാ​ക്കേ​ജ്, ഓ​ങ്കോ​ള​ജി വി​ഭാ​ഗം, വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മു​ള്ള ഐ​സി​യു ആം​ബു​ല​ൻ​സ് എ​ന്നീ പോ​രാ​യ്മ​ക​ൾ കൂ​ടി പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ട്.

ഇ​തെ​ല്ലാം പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തും. ​സ​ഹ​ക​ര​ണ മ​ന്ത്രി എം. ​ലി​ജു​വി​ന്‍റെ​യും കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി​യു​ടെ​യും ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ആ​ശു​പ​ത്രി​യെ സൂ​പ്പ​ര്‍ സ്പെ​ഷ്യാ​ലി​റ്റി​യാ​യി ഉ​യ​ര്‍​ത്താ​ന്‍ ക​ഴി​യും.  ആ​രോ​ഗ്യ പ​രി​ര​ക്ഷ സം​വി​ധാ​നം നി​ര്‍​ത്തി​വെ​ക്കാ​നു​ണ്ടാ​യ കാ​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​ശേ​ഷം പു​ന​രാ​രം​ഭി​ക്കാ​നു​ള​ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തും. പു​തി​യ എ​ട്ട് നി​ല കെ​ട്ടി​ടം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ വി​ഭാ​ഗ​ങ്ങ​ളും കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്ക് വേ​ണ്ട പ​രി​ച​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​വാ​ൻ വ​യോ​ജ​ന ക്ലി​നി​ക്ക് ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Alappuzha

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ-​അ​ര്‍​ത്തു​ങ്ക​ല്‍ റോ​ഡി​ല്‍ പൂ​ങ്കാ​വ് ജം​ഗ്ഷ​നി​ൽ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ, ഭാ​ഗി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി.​എ​ഞ്ചി​നി​യ​ര്‍ അ​റി​യി​ച്ചു. വ​ട​ക്കു ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ചെ​ട്ടി​കാ​ട് ജം​ഗ്ഷ​നി​ല്‍ നി​ന്നും കി​ഴ​ക്കോ​ട്ടു നാ​ഷ​ണ​ല്‍ ഹൈ​വേ വ​ഴി​യും തെ​ക്കു ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ തു​മ്പോ​ളി പ​ള്ളി ജം​ഗ്ഷ​നി​ല്‍ നി​ന്നും കി​ഴ​ക്കോ​ട്ടു നാ​ഷ​ണ​ല്‍ ഹൈ​വേ വ​ഴി​യും പോ​ക​ണം.

Alappuzha

ജ​ല​വി​ത​ര​ണം മു​ട​ങ്ങും

ആ​ല​പ്പു​ഴ: നാ​ളെ മു​ത​ൽ പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ അം​ബേ​ദ്‌​ക​ർ സ്കൂ​ളി​ന് എ​തി​ർ​വ​ശം പ്ര​ധാ​ന പൈ​പ്പ് ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നാ​ൽ ക​രു​മാ​ടി വാ​ട്ട​ർ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് പ​രി​ധി​യി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല​വി​ത​ര​ണം മു​ട​ങ്ങും. ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളാ​യ മ​ണ്ണ​ഞ്ചേ​രി, ആ​ര്യാ​ട്, മാ​രാ​രി​ക്കു​ളം തെ​ക്ക്, അ​മ്പ​ല​പ്പു​ഴ തെ​ക്ക്, അ​മ്പ​ല​പ്പു​ഴ വ​ട​ക്ക്, പു​ന്ന​പ്ര തെ​ക്ക്, പു​ന്ന​പ്ര വ​ട​ക്ക്, പു​റ​ക്കാ​ട്, ത​ക​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലും ജ​ല​വി​ത​ര​ണം മു​ട​ങ്ങു​മെ​ന്നു ജ​ല അ​ഥോ​റി​റ്റി അ​സി.​ എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

Alappuzha

മ​ര​ണ​ക്കെ​ണി​യൊ​രു​ക്കി ദേ​ശീ​യ​പാ​ത​യി​ലെ പാ​ർ​ക്കിം​ഗ്

തു​റ​വൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ അ​രൂ​ർ മു​ത​ൽ തു​റ​വൂ​ർ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് വ്യാ​പ​കം. ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന മേ​ഖ​ല​യാ​യ​തി​നാ​ൽ സ്ഥ​ല​പ​രി​മി​തി രൂ​ക്ഷ​മാ​ണ്. റോ​ഡ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ഗ​താ​ഗ​ത സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​താ​യി യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും പ​രാ​തി​പ്പെ​ടു​ന്നു.

അ​രൂ​ർ, ച​ന്തി​രൂ​ർ, എ​ര​മ​ല്ലൂ​ർ മേ​ഖ​ല​ക​ളി​ലാ​ണ് അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് വ്യാ​പ​കം. ച​ന്തി​രൂ​രി​ലെ വി​വി​ധ സ്റ്റോ​റേ​ജ് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ച​ര​ക്കു​മാ​യി എ​ത്തു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. ഇ​തു​മൂ​ലം ഇ​ട​റോ​ഡു​ക​ളി​ൽ നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ഴ്ച ത​ട​സ​മു​ണ്ടാ​കു​ക​യും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ച​ന്തി​രൂ​ർ ഹൈ​സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ​യും എ​ര​മ​ല്ലൂ​ർ-​ആ​ല​പ്പു​ഴ റൂ​ട്ടി​ലെ​യും ബ​സ് സ്റ്റോ​പ്പു​ക​ൾ ബ​സ് ബേ​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

അ​തേ​സ​മ​യം, ച​ന്തി​രൂ​ർ പ​ഴ​യ റോ​ഡി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന ഭാ​ഗ​ത്തെ കാ​ന നി​ർ​മാ​ണം നി​ല​ച്ചു​കി​ട​ക്കു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ത​ട​യു​ന്ന​തി​നും റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പൊ​ലി​സ്, ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്ത ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ഭി​പ്രാ​യ​മു​യ​രു​ന്നു.

Alappuzha

ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ൾ അ​പ​ക​ട​ക്കെ​ണി​ക​ൾ

കാ​യം​കു​ളം: ദേ​ശീ​യ​പാ​ത 66 ൽ ​കാ​യം​കു​ളം മു​ത​ൽ ഓ​ച്ചി​റ വ​രെ​യു​ള്ള ഭാ​ഗ​ത്തെ കു​ഴി​ക​ൾ അ​പ​ക​ട​ക്കെ​ണി​ക​ളാ​കു​ന്നു. കാ​യം​കു​ളം ഒ​എ​ൻ​കെ ജം​ഗ്ഷ​നും ഓ​ച്ചി​റ കെ​എ​സ്ആ​ർ​ടി​സി​ക്കും ഇ​ട​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡ് ത​ക​ർ​ന്ന അ​വ​സ്ഥ​യാ​ണ്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രും ജീ​വ​ൻ പ​ണ​യം​വ​ച്ചാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. റോ​ഡ് ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ പൊ​ടി​ശ​ല്ല്യ​വും രൂ​ക്ഷ​മാ​ണ്. ഇ​ട​റോ​ഡു​ക​ളി​ൽ നി​ന്നും സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളും അ​ടി​പ്പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളും ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്.

നി​യ​മ​ങ്ങ​ൾ എ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് ക​രാ​ർ ക​മ്പ​നി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​തെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ഇ​തു​മൂ​ലം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ സം​ഭ​വി​ക്കു​ന്ന​ത്. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഇ​നി​യും നീ​ളു​മെ​ന്ന​തി​നാ​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

പ്രതികരണം

ദേ​ശീ​യ​പാ​ത​യി​ലെ യാ​ത്ര മ​നു​ഷ്യ​രു​ടെ ജീ​വ​ന് ത​ന്നെ ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​രും കാ​ൽ ന​ട​യാ​ത്ര​ക്കാ​രു​മാ​ണ് ഏ​റെ ദു​രി​തം സ​ഹി​ക്കേ​ണ്ടി വ​രു​ന്ന​ത്. ക​രാ​റു​കാ​രു​ടെ അ​നാ​സ്ഥ മൂ​ലം അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​മ്പോ​ഴും ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി ഉ​റ​ക്കം ന​ടി​ക്കു​ക​യാ​ണ്.

സ​ജീ​ർ കു​ന്നു​ക​ണ്ടം (പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ )

ദേ​ദേ​ശീ​യ​പാ​ത​യി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ക​രാ​ർ ക​മ്പ​നി​യു​ടേ​യും ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ​യും അ​നാ​സ്ഥ​യ്‌​ക്കെ​തി​രെ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം. കു​ഴി​ക​ൾ അ​ട​യ്ക്കാ​നു​ള്ള ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

പി. ​സ​നൂ​ജ് (ജി​ല്ലാ സെ​ക്ര​ട്ട​റി ഐ​എ​ൻ​ടി​യു​സി)

Alappuzha

ചേ​പ്പാ​ട്–​വ​ന്ദി​ക​പ്പ​ള്ളി റോ​ഡ് പ​ണി ഉ​ട​ൻ; സ​മ​രം പി​ൻ​വ​ലി​ച്ചു

ഹ​രി​പ്പാ​ട്: ര​ണ്ട് വ​ർ​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ന്ന ചേ​പ്പാ​ട്–​വ​ന്ദി​ക​പ്പ​ള്ളി റോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കാ​ൻ ജി​ല്ലാ ക​ള​ക്‌​ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം പി​ൻ​വ​ലി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ൺ തോ​മ​സ് അ​റി​യി​ച്ചു.

മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ 11.30ന് ​ക​ള​ക്‌​ട​റു​ടെ ചേം​ബ​റി​ലാ​ണ് എ​ൽ​എ​സ്ജി​ഡി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും റോ​ഡ് നി​ർ​മാ​ണ ക​രാ​റു​കാ​ര​ന്‍റെ​യും യോ​ഗം ചേ​ർ​ന്ന​ത്. റോ​ഡ് പ​ണി അ​ടു​ത്ത ദി​വ​സം ത​ന്നെ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ക​രാ​റു​കാ​ര​ൻ യോ​ഗ​ത്തി​ൽ ഉ​റ​പ്പു​ന​ൽ​കി. തീ​രു​മാ​ന​ത്തി​ന് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ ക​രാ​റു​കാ​ര​നെ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തു​മെ​ന്നും ഇ​തു​വ​രെ ചെ​യ്ത ജോ​ലി​ക​ൾ​ക്ക് ന​ൽ​കി​യ തു​ക തി​രി​ച്ചു​പി​ടി​ക്കാ​ൻ റ​വ​ന്യു റി​ക്ക​വ​റി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്‌​ട​ർ ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സി​എം​എ​ൽ​ആ​ർ​ആ​ർ​പി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം ആ​രം​ഭി​ച്ച പാ​ത പാ​തി​വ​ഴി​യി​ൽ നി​ല​ച്ച​തോ​ടെ​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ ഓ​ഫി​സി​ന് മു​ന്നി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്താ​ൻ ജോ​ൺ തോ​മ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

Alappuzha

ജെസി​ഐ 777-ാം വാ​രാ​ച​ര​ണം

അ​മ്പ​ല​പ്പു​ഴ: യു​വ​ത​ല​മു​റ​യി​ൽ നേ​തൃ​ഗു​ണ​വും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​വും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജെ​സി​ഐ പു​ന്ന​പ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​വ​സ്പ​ർ​ശം 26 എ​ന്ന പേ​രി​ൽ 777-ാം ജെ​സി​ഐ വാ​രാ​ച​ര​ണം 15 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്നു.

സു​സ്ഥി​ര വി​ക​സ​നം, ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള പൗ​ര​ത്വം, നൈ​പു​ണ്യ വി​ക​സ​നം, വ്യ​ക്തി​ത്വ വി​ക​സ​നം, നേ​തൃ​പ​രി​ശീ​ല​നം, സം​രം​ഭ​ക​ത്വ പ്രോ​ത്സാ​ഹ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണ​വും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.​

യു​വ​ജ​ന​ങ്ങ​ൾ​ക്ക് സ​മൂ​ഹ​ത്തി​ൽ ക്രി​യാ​ത്മ​ക​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​നും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ മു​ന്നേ​റാ​നും അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് യു​വ​സ്പ​ർ​ശം 26ന്‍റെ ല​ക്ഷ്യ​മെ​ന്ന് ജെ​സി​ഐ പു​ന്ന​പ്ര പ്ര​സി​ഡ​ന്‍റ് റി​സാ​ൻ എ. ​ന​സീ​ർ അ​റി​യി​ച്ചു.

Alappuzha

ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​ക​ളെ പൊ​ലി​സ് സം​ര​ക്ഷി​ക്കു​ന്ന​താ​യി പ​രാ​തി

മാ​ന്നാ​ർ: കാ​രാ​ഴ്മ ഉ​ല​ച്ചി​ക്കാ​ട് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ദി​ന​ത്തി​ൽ രാ​ത്രി എ​ട്ടി​ന് ശേ​ഷം ന​ട​ന്ന ഉ​റി​യ​ടി മ​ഹോ​ത്സ​വം അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. ക​ഞ്ചാ​വ് കേ​സി​ൽ പ്ര​തി​ക​ളാ​യി​ട്ടു​ള്ള​വ​രാ​ണ് അ​ല​ങ്കോ​ലപ്പെടു​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്നും മാ​ന്നാ​ർ പൊലിസ് ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഉ​ല​ച്ചി​ക്കാ​ട് ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ രം​ഗ​ത്തുവ​ന്നു.

ഉ​ത്സ​വം അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​വ​രി​ൽ പ​ല​ർ​ക്കു​മെ​തി​രേ മാ​ന്നാ​ർ പൊലിസ് സ്റ്റേ​ഷ​നി​ൽ നി​ല​വി​ൽ കേ​സു​ക​ളു​ള്ള​താ​ണ്. ഉ​ത്സ​വം അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ​ത് ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ്ര​തി​രോ​ധി​ക്കു​ക​യും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യാ​യ വ്യ​ക്തി​യു​ടെ സ​ഹോ​ദ​രി​ ഇ​തി​നി​ട​യി​ൽ ക​യ​റു​ക​യും സം​ഘ​ർ​ഷ​ത്തി​ൽ മ​ർ​ദ​ന​മേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. പു​റ​മേനി​ന്ന് എ​ത്തി​യ​വ​രാ​ണ് ഇ​വ​രെ മ​ർ​ദി​ച്ച​തെ​ന്ന് മൊ​ബൈ​ൽ ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​പ​ദേ​ശ​ക സ​മി​തി അ​ടു​ത്ത ദി​വ​സം ത​ന്നെ മാ​ന്നാ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് ഈ ​ക്രി​മി​ന​ൽ സം​ഘം പ്ര​സ്തു​ത പെ​ൺ​കു​ട്ടി​യെ കൊ​ണ്ട് ഉ​പ​ദേ​ശ​ക സ​മി​തി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ക​ള്ള​ക്കേ​സ് ന​ൽ​കി​യ​തെ​ന്നും ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ പ​രാ​തി​യി​ൽ ഒ​രാ​ളെ​പ്പോ​ലും ക​സ്റ്റ​ഡി യി​ൽ എ​ടു​ക്കാ​തെ പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി മാ​ത്രം രേ​ഖ​പ്പെ​ടു​ത്തി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള​ള​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി ആ​രോ​പി​ക്കു​ന്ന​ത്.

പെ​ൺ​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ളാ​യി​ട്ടു​ള്ള​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പു​ല​ർ​ച്ചെ വീ​ടു​ക​ളി​ൽ ക​യ​റി പൊ​ലി​സ് അ​തി​ക്ര​മം കാ​ട്ടി​യ​താ​യും സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യും ഇ​വ​ർ ആ​രോ​പി​ച്ചു.

ഉ​പ​ദേ​ശ​ക സ​മി​തി പ​രാ​തി ന​ൽ​കി​യി​ട്ടും ഉ​ത്സ​വം അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ​വ​രെ എ​ന്തു​കൊ​ണ്ട് പി​ടി​കൂ​ടി​യി​ല്ലെ​ന്ന് ഉ​ല​ച്ചി​ക്കാ​ട് ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചോ​ദി​ച്ചു. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് പി. ​പ്ര​ശാ​ന്ത്, സെ​ക്ര​ട്ട​റി ബി.​പ്ര​കാ​ശ്, പ്ര​ണ​വം, ട്ര​ഷ​റ​ർ വി​ക്ര​മ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Alappuzha

ആ​ശ്ര​യ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം 13ന്

മാ​ന്നാ​ർ: സേ​വാ​ഭാ​ര​തി ചെ​ന്നി​ത്ത​ല​യി​ൽ നി​ർ​മി​ച്ച പു​തി​യ ആ​ശ്ര​യ​കേ​ന്ദ്രം 13ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 10ന് ​ആ​ര്‍​എ​സ്എ​സ് ദ​ക്ഷി​ണ​കേ​ര​ളം കാ​ര്യ​കാ​ര്യ സ​ദ​സ്യ​ന്‍ എ​സ്. സേ​തു​മാ​ധ​വ​ന്‍ ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

കെ. ​ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന സാ​ന്ത്വ​ന സ്പ​ര്‍​ശം കെ. ​ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ന്‍ ജോ. ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ര്‍ ബി. ​ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൗ​ണ്ടേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ര്‍ ഡോ. ​ജോ​ര്‍​ജ് സ്ലീ​ബ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സേ​വാ​ഭാ​ര​തി ചെ​ന്നി​ത്ത​ല പ്ര​സി​ഡ​ന്‍റ് വി​ഷ്ണു ന​മ്പൂ​തി​രി അ​ധ്യ​ക്ഷ​നാ​കും.

Alappuzha

കു​പ്ര​സി​ദ്ധ ഗു​ണ്ട ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ

കാ​യം​കു​ളം: മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കാ​ര​നാ​യ കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ കാ​പ്പ ചു​മ​ത്തി ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി കൃ​ഷ്ണ​പു​രം കാ​പ്പി​ൽ മേ​ക്ക് മു​റി​യി​ൽ ച​ന്ദ്രാ​ല​യം വീ​ട്ടി​ൽ അ​ക്ഷ​യ് ച​ന്ദ്ര​ൻ (ക​ണ്ണ​ൻ -29) നെ ​ആ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് ആ​റ് മാ​സ​ക്കാ​ല​ത്തേ​ക്ക് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.
കാ​പ്പി​ൽ കു​റ്റി​പ്പു​റ​ത്ത് വെ​ച്ച് അ​മ്പാ​ടി എ​ന്ന യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ അ​ക്ഷ​യ് ച​ന്ദ്ര​ൻ കാ​യം​കു​ളം പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക ശ്ര​മം, മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന, അ​ടി​പി​ടി, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്ക​ൽ മു​ത​ലാ​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രെ 2020, 2025 വ​ർ​ഷ​ങ്ങ​ളി​ൽ കാ​പ്പാ നി​യ​മ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ജൂ​ൺ 24 ന് 1.50 ​ഗ്രാം എം​ഡി​എം​യു​മാ​യി ഇ​യാ​ൾ പൊ​ലി​സി​ന്റെ പി​ടി​യി​ലാ​യി​രു​ന്നു. വേ​സ്റ്റ് ടാ​ങ്ക​ർ ഡ്രൈ​വ​റാ​യ അ​ക്ഷ​യ് ച​ന്ദ്ര​ൻ അ​തിന്‍റെ മ​റ​വി​ലാ​ണ് മ​യ​ക്കു മ​രു​ന്ന് വി​പ​ണ​നം ന​ട​ത്തി വ​രു​ന്ന​ത്.

Alappuzha

മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി പോ​കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നാ​മ​നും മ​രി​ച്ചു

ആ​ല​പ്പു​ഴ: മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ക​ട​ക്കു​ന്ന​തി​നി​ടെ ആ​ല​പ്പു​ഴ കൈ ​ചൂ​ണ്ടി ജം​ഗ്ഷ​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്നാ​മ​നും മ​രി​ച്ചു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 19 -ാം വാ​ര്‍​ഡ് കു​ന്ന​പ്പ​ള്ളി മോ​ഴൂ​പു​റ​ത്ത് ഷാ​ന​വാ​സി​ന്‍റെ മ​ക​ന്‍ ഷി​ജാ​സ് (18) ആ​ണ് മ​രി​ച്ച​ത്.

ഈ ​മാ​സം മൂ​ന്നി​ന് പു​ല​ര്‍​ച്ചെ 3.20ന് ​ആ​ല​പ്പു​ഴ-​ത​ണ്ണീ​ര്‍​മു​ക്കം റോ​ഡി​ല്‍ കൈ​ചൂ​ണ്ടി ജം​ഗ്ഷ​ന് തെ​ക്കു​വ​ശം ഗോ​ള്‍​ഡ​ന്‍ ചി​പ്സ് ക​ട​യ്ക്കു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​വു​മാ​യി മ​ണ്ണ​ഞ്ചേ​രി​യി​ല്‍ നി​ന്ന് ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് മൂ​വ​ര്‍ സം​ഘം അ​മി​ത വേ​ഗ​ത​യി​ല്‍ തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ ബൈ​ക്ക് പാ​യി​ക്കു​ക​യും തെ​രു​വ് നാ​യ​യെ ഇ​ടി​ച്ച് നീ​യ​ന്ത്ര​ണം തെ​റ്റി എ​തി​ര്‍ ദി​ശ​യി​ല്‍ വ​ന്ന മ​റ്റൊ​രു ബൈ​ക്കി​ലി​ടി​ച്ച് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഷി​ജാ​സി​ന് ഗു​രു​ത​ര പ​രു​ക്ക് ഏ​ല്‍​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ര്‍ ആം​ബു​ല​ന്‍​സി​ല്‍ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത് മു​ത​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ മൂ​വ​ര്‍ സം​ഘ​ത്തി​ലെ മ​റ്റു ര​ണ്ടു പേ​രാ​യ മു​ഹ​മ്മ​ദ് സ​ബീ​ല്‍ (17), റി​ന്‍​ഷാ​ദ് റ​ഷീ​ദ് (20) അ​പ​ക​ട​ത്തി​ല്‍ ത​ല്‍​ക്ഷ​ണം മ​രി​ച്ചി​രു​ന്നു.

റി​ന്‍​ഷാ​ദ് റ​ഷീ​ദാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. മ​ക​ന്‍റെ അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞ് ദു​ബൈ​യി​ലാ​യി​രു​ന്ന ഷി​ജാ​സി​ന്‍റെ മാ​താ​വ് സു​ബി​ന ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. സ​ഹോ​ദ​രി​മാ​ർ: ഷ​ഹ​ന, ഐ​ഷ, സ​ന. മ​ണ്ണ​ഞ്ചേ​രി പ​ടി​ഞ്ഞാ​റെ മ​ഹ​ല്ല് ഖ​ബ​ര്‍​സ്ഥാ​നി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ ഖ​ബ​റ​ട​ക്കം ന​ട​ത്തി.

Alappuzha

ലോ​ക ഫി​സി​യോ​തെ​റാ​പ്പി ദി​നാ​ഘോ​ഷം

ചേ​ര്‍​ത്ത​ല: കെ​വി​എം കോ​ള​ജ് ഓ​ഫ് ഫി​സി​യോ​തെ​റാ​പ്പി​യി​ൽ ലോ​ക ഫി​സി​യോ​തെ​റാ​പ്പി ദി​നം വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​ഘോ​ഷി​ച്ചു.

പ്ര​ഫ.​എം.​കെ. രാ​ജി​ല, പ്ര​ഫ.​ആ​ർ. രേ​ജീ​ഷ്കു​മാ​റും, മേ​ഘ എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ൽ ഫി​സി​യോ​തെ​റാ​പ്പി​യു​ടെ പ​ങ്ക് എ​ന്ന പ്ര​മേ​യ​ത്തി​ല്‍ വി​വി​ധ ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ന്നു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി കാ​ർ​ഡി​യാ​ക് ഫി​റ്റ്ന​സ് പ്രോ​ഗ്രാ​മും സം​ഘ​ടി​പ്പി​ച്ചു.

Alappuzha

വഴിയോരക്കച്ചവട പുനരധിവാസ നടപടി പുനഃപരിശോധിക്കണം: രാജു അപ്സര

ആ​ല​പ്പു​ഴ: മു​ല്ല​ക്ക​ൽ- കൈചൂ​ണ്ടി റോ​ഡി​ലെ വ​ഴി​യോ​ര വാ​ണി​ഭ പു​നര​ധി​വാ​സ വി​ഷ​യ​ത്തി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ തീ​രു​മാ​നം പു​ന​ഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​മ്പി​ൽ വ​ഴി​യോ​ര വാ​ണി​ഭ​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ വ​ൻ പ്ര​തി​ഷേ​ധം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ടൗ​ൺ കോ​ഓർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ന​ഗ​ര​സ​ഭാ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ള​രെ ലാ​ഘ​വ​ത്തോ​ടെ കൗ​ൺ​സി​ലി​ൽ പാ​സാ​ക്കി​യ ഈ ​വി​ഷ​യ​ത്തി​ന്‍റെ എ​ല്ലാ വ​ശ​ങ്ങ​ളും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്ക​ണം. വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് ഏ​കോ​പ​ന സ​മി​തി എ​തി​ര​ല്ല.

എ​ന്നാ​ൽ ന​ഗ​ര​ഹൃ​ദ​യ​മാ​യ മു​ല്ല​ക്ക​ൽ സീ​റോ ജം​ഗ്ഷ​ൻ മു​ത​ൽ കൈചൂ​ണ്ടി ജം​ഗ്ഷ​ൻ വ​രെ മേ​ജ​ർ ഡി​സ്ട്രി​ക് റോ​ഡും സം​സ്ഥാ​ന ഹൈ​വേ​യു​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ്. ഏ​ഴ് മീ​റ്റ​റി​ൽ താ​ഴെ മാ​ത്രം വീ​തി​യു​ള്ള​ ഈ ​റോ​ഡി​ലാ​ണ് വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ പോ​കു​ന്ന​ത്. നീ​തി തേ​ടി സു​പ്രീംകോ​ട​തി വ​രെ പോ​കു​മെ​ന്നും രാ​ജു അ​പ്സ​ര പ​റ​ഞ്ഞു.

എ​ല്ലാവി​ധ ലൈ​സ​ൻ​സു​ക​ളു​മെ​ടു​ത്ത് ജി​എ​സ്‌​ടി, ഇ​ൻ​കം ടാ​ക്‌​സ് എ​ന്നി​വ ന​ൽ​കി വ്യാ​പാ​രം ന​ട​ത്തു​ന്ന വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​മ്പി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം എ​ന്ത് വി​ല കൊ​ടു​ത്തും എ​തി​ർ​ക്കു​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​സ​ബി​ൽ​രാ​ജ് പ​റ​ഞ്ഞു.

Alappuzha

കൊ​ല​പാ​ത​കശ്ര​മം: ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി പി​ടി​യി​ൽ

ആ​ല​പ്പു​ഴ: സു​ഹൃ​ത്തി​നെ വി​ളി​ച്ചുവ​രു​ത്തി വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി പി​ടി​യി​ൽ. മാ​രാ​രി​ക്കു​ളം പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്താ​ണ് ആ​ല​പ്പു​ഴ നോ​ർ​ത്ത് പൊലിസിന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 29ന് ​രാ​ത്രി 11:30ന് ​സു​ഹൃ​ത്ത് അ​നി​ലി​നെ ഫോ​ണി​ലൂ​ടെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

പാ​തി​രപ്പ​ള്ളി പ​ടി​ഞ്ഞാ​റെ ജം​ഗ്ഷ​ന് തെ​ക്കു​വ​ശ​മു​ള്ള ഇ​റ​ച്ചി​ക്ക​ട​യു​ടെ പ​ടി​ഞ്ഞാ​റു​വ​ശം ഇ​ട​വ​ഴി​യി​ൽ വെ​ച്ച് അ​നി​ലി​നെ അ​സ​ഭ്യം വി​ളി​ക്കു​ക​യും കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി പോ​ലു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്കും ഇ​ട​തു തോളിനും വെ​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ പ്ര​തി ഒ​ളി​വി​ൽ പോ​യി.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ അ​ഭി​ജി​ത്തി​നെ, വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ന്നാ​ർ പൊലിസ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ നോ​ർ​ത്ത് എ​സ്ഐ ദേ​വി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലിസ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ സി​ദ്ധി​ക്, വി​ന​യ​ൻ, ആ​ന്‍റ​ണി ര​തീ​ഷ്, സി​പി​ഒ​മാ​രാ​യ ഗി​രീ​ഷ്, സു​ജി​ത്ത്, പ്ര​ണ​വ്, ഹ​രി​പ്പാ​ട് സ്റ്റേ​ഷ​നി​ലെ പൊലിസ് ഓ​ഫീ​സ​ർ ഹ​രി എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Alappuzha

ഒ​ന്നാ​യി പാ​ടാം പ​ദ്ധ​തി​ക്ക് തു​ട​ക്കം

മാ​വേ​ലി​ക്ക​ര: ഒ​ന്നി​ച്ചി​രു​ന്ന് സം​സാ​രി​ക്കാ​നും പാ​ടാ​നും അ​വ​സ​രം ഒ​രു​ക്കു​ന്ന, ഒ​ന്നാ​യി പാ​ടാം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട് തെ​ക്കേ​ക്ക​ര പ​ല്ലാ​രി​മം​ഗ​ലം കൊ​ക്കാ​ട്ട് ജി. ​കൃ​ഷ്ണ​പി​ള്ള ഗ്ര​ന്ഥ​ശാ​ല. എ​ല്ലാ മാ​സ​വും ഏ​തെ​ങ്കി​ലും ഒ​രു ദി​വ​സം എ​ല്ലാ​വ​ർ​ക്കും ഒ​ത്തു​ചേ​രാ​നു​ള്ള പ​ദ്ധ​തി, സാ​ഹി​ത്യ​കാ​ര​ൻ ബെ​ന്യാ​മി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് കെ. ​മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ന്ദു ടീ​ച്ച​ർ, പ്ര​ഭ രാ​ജേ​ഷ്, പ്ര​ഫ.​ടി.​എം. സു​കു​മാ​ര ബാ​ബു, ഗോ​പ​കു​മാ​ർ വാ​ത്തി​കു​ളം, ശ്രീ​കു​മാ​ർ ഓ​ല​കെ​ട്ടി, ബീ​ന ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ച അ​ച്യു​ത​ൻ ചാ​ങ്കൂ​ർ, പ​ങ്ക​ജാ​ക്ഷി, അ​നി​ൽ ശ്രീ​രം​ഗം, വി​ജ​യ​കു​മാ​ർ, എ. ​ശ​ശി​ധ​ര​മേ​നോ​ൻ, ശി​വ​ൻ​പി​ള്ള, പ​ങ്ക​ജാ​ക്ഷി​യ​മ്മ, ജാ​ന​കി, ജി. ​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, എം.​വി. സു​ശീ​ല​ൻ, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, വ​സ​ന്ത​കു​മാ​രി, സ​ര​ള​കു​മാ​രി, ജി. ​ത​ങ്ക​ച്ച​ൻ, ശി​വ​രാ​മ​പി​ള്ള, മാ​വേ​ലി​ക്ക​ര ബാ​ല​ച​ന്ദ്ര​ൻ, ഗീ​ത വാ​സു​ദേ​വ​ൻ, വി​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

Alappuzha

കു​​ട്ട​​നാ​​ട്ടി​​ൽ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന നെ​​ല്ലി​​ന് പ്ര​​ത്യേ​​ക താ​​ങ്ങു​​വി​​ല വേ​​ണ​​മെ​​ന്ന് ക​​ർ​​ഷ​​ക​​ർ

 ച​​മ്പ​​ക്കു​​ളം: കേ​​ര​​ള​​ത്തി​​ലെ മ​​റ്റ് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ​​നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ നെ​​ൽ​​കൃ​​ഷി ന​​ട​​ത്തു​​ന്ന കു​​ട്ട​​നാ​​ട്ടി​​ൽ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന നെ​​ല്ലി​​ന് പ്ര​​ത്യേ​​ക താ​​ങ്ങു​​വി​​ല അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​കു​​ന്നു. കു​​ട്ട​​നാ​​ട്ടി​​ൽ നെ​​ൽ​​കൃ​​ഷി പി​​ന്നോ​​ട്ട് പോ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക​​ർ​​ഷ​​ക​​രെ നെ​​ൽ​​കൃ​​ഷി​​യി​​ൽ നി​​ല​​നി​​ർ​​ത്താ​​ൻ ഇ​​ത് അ​​ത്യാ​​വ​​ശ്യ​​മെ​​ന്നാ​​ണ് ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്ന​​ത്. കൃ​​ഷി വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഇ​​ക്കാ​​ര്യ​​ത്തി​​ൽ ക​​ർ​​ഷ​​ക​​ർ​​ക്ക് അ​​നു​​കൂ​​ല​​മാ​​യ റി​​പ്പോ​​ർ​​ട്ട് ന​​ൽകി സ​​ർ​​ക്കാ​​രി​​ൽ​​നി​​ന്ന് അ​​നു​​കൂ​​ല​​മാ​​യ തീ​​രു​​മാ​​നം ഉ​​ണ്ടാ​​ക്ക​​ണ​​മെ​​ന്നും അ​​വ​​ർ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു.

മ​​റ്റ് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ​​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി 60 മു​​ത​​ൽ 80 ശ​​ത​​മാ​​നം​​വ​​രെ കൃ​​ഷി ചെ​​ല​​വു​​ക​​ൾ കൂ​​ടു​​ത​​ലാ​​യ കു​​ട്ട​​നാ​​ട്ടി​​ൽ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന നെ​​ല്ലും മ​​റ്റ് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന നെ​​ല്ലും ഒ​​രു​​പോ​​ലെ​​യാ​​ണ് പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ഐ​​ക്യ​​രാ​​ഷ്‌​​ട്ര​​സ​​ഭ ആ​​ഗോ​​ള കാ​​ർ​​ഷി​​ക പൈ​​തൃ​​ക പ​​ദ​​വി ന​​ല്കി​​യി​​രി​​ക്കു​​ന്ന, സ​​മു​​ദ്ര​​നി​​ര​​പ്പി​​ന് താ​​ഴെ നെ​​ൽ​​കൃ​​ഷി ചെ​​യ്യു​​ന്ന കു​​ട്ട​​നാ​​ടി​​ന് വേ​​ണ്ട പ്ര​​ത്യേ​​ക പ​​രി​​ഗ​​ണ​​ന ഇ​​പ്പോ​​ഴും ന​​ല്കു​​ന്നി​​ല്ല. 50,000 ഹെ​​ക്‌​​ട​​ർ നി​​ല​​ത്തി​​ൽ​​നി​​ന്ന് പ്ര​​തി​​വ​​ർ​​ഷം നി​​ല​​വി​​ലെ വി​​ല അ​​നു​​സ​​രി​​ച്ച് 500 കോ​​ടി രൂ​​പ​​യു​​ടെ നെ​​ല്ലാ​​ണ് കു​​ട്ട​​നാ​​ട് കേ​​ര​​ള​​ത്തി​​ന്‍റെ ഭ​​ക്ഷ്യസു​​ര​​ക്ഷ​​യ്ക്കാ​​യി ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​ത്.

കേ​​ര​​ള​​ത്തി​​ലെ നെ​​ല്ല് ഉ​​ത്പാ​​ദ​​ന​​ത്തി​​ന്‍റെ 60 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​ക​​വും ര​​ണ്ട് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ നി​​ന്നാ​​ണ്. കു​​ട്ട​​നാ​​ട്ടി​​ൽ ഉ​​ത്പാ​​ദി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന​​തി​​ന്‍റെ ഏ​​ക​​ദേ​​ശം ഇ​​ര​​ട്ടി​​യോ​​ളം നെ​​ല്ല് പാ​​ല​​ക്കാ​​ട്ട് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്നു​​ണ്ട്. കൃ​​ഷി​​ഭൂ​​മി​​യു​​ടെ വി​​സ്തൃ​​തി​​യി​​ലും പാ​​ല​​ക്കാ​​ട് മു​​ന്നി​​ട്ട് നി​​ൽക്കു​​ന്നു.

വി​​രി​​പ്പ്, മു​​ണ്ട​​ക​​ൻ, പു​​ഞ്ച എ​​ന്നി​​ങ്ങ​​നെ പാ​​ല​​ക്കാ​​ട്ട് വ​​ർ​​ഷ​​ത്തി​​ൽ മൂ​​ന്ന് കൃ​​ഷി ചെ​​യ്യു​​മ്പോ​​ൾ കു​​ട്ട​​നാ​​ട്ടി​​ൽ പു​​ഞ്ച, ര​​ണ്ടാം കൃ​​ഷി എ​​ന്ന ത​​ര​​ത്തി​​ൽ ര​​ണ്ട് കൃ​​ഷി​​യാ​​ണ് ന​​ട​​ത്തു​​ന്ന​​ത്. ഉ​​ത്പാ​​ദ​​ന​​ക്ഷ​​മ​​ത​​യി​​ൽ ദേ​​ശീ​​യ ശ​​രാ​​ശ​​രി​​യാ​​യ ഹെ​​ക‌്ട​​റി​​ന് 2,659 കി​​ലോ എ​​ന്ന​​തി​​ൽ​​നി​​ന്ന് കു​​ട്ട​​നാ​​ട്ടി​​ലേ​​ത് 2,920 ആ​​യി ​ഉ​​യ​​ർ​​ന്നു നി​​ൽ​​ക്കു​​ന്നു. ഇ​​തി​​ലും കൂ​​ടേ​​ണ്ടി​​യി​​രു​​ന്ന കു​​ട്ട​​നാ​​ട്ടി​​ലെ ഉ​​ത്പാ​​ദ​​ന​​ക്ഷ​​മ​​ത ഇ​​ങ്ങ​​നെ​​യാ​​കാ​​ൻ കാ​​ര​​ണം ക​​ർ​​ഷ​​ക​​രു​​ടെ കു​​റ​​വും കൃ​​ഷി​​നാ​​ശ​​ത്തി​​ന്‍റെ വ്യാ​​പ്‌​​തി​​യു​​മാ​​ണ്. എ​​ന്നി​​രു​​ന്നാ​​ലും ദേ​​ശീ​​യ ശ​​രാ​​ശ​​രി​​യേ​​ക്കാ​​ൾ വ​​ലി​​യ ഉ​​യ​​ര​​ത്തി​​ലാ​​ണ് കു​​ട്ട​​നാ​​ടി​​ന്‍റെ ഉ​​ത്പാ​​ദ​​ന​​ക്ഷ​​മ​​ത എ​​ന്ന​​ത് പ്ര​​ത്യേ​​കം പ​​രി​​ഗ​​ണി​​ക്കേ​​ണ്ട​​യൊ​​രു വ​​സ്തു​​ത​​യാ​​ണ്.

ഉ​​യ​​ർ​​ന്ന കൃ​​ഷിച്ചെ​​ല​​വു​​ക​​ൾ

കു​​ട്ട​​നാ​​ട്ടി​​ൽ കൃ​​ഷിച്ചെ​​ല​​വു​​ക​​ൾ കൂ​​ടാ​​ൻ കാ​​ര​​ണ​​ങ്ങ​​ൾ നി​​ര​​വ​​ധി​​യാ​​ണ്. ​പാ​​ല​​ക്കാ​​ട് പോ​​ലെ​​യു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ലെ​​യും കു​​ട്ട​​നാ​​ട്ടി​​ലെ​​യും കൃ​​ഷി​​രീ​​തി​​ക​​ൾ തി​​ക​​ച്ചും വ്യ​​ത്യ​​സ്ത​​മാ​​ണ്. മ​​റ്റു സ്ഥ​​ല​​ങ്ങ​​ളി​​ൽ നെ​​ൽ​​വ​​യ​​ലു​​ക​​ളി​​ലേ​​ക്ക് വെ​​ള്ളം പ​​മ്പ് ചെ​​യ്ത് കൃ​​ഷി ന​​ട​​ത്തു​​മ്പോ​​ൾ കു​​ട്ട​​നാ​​ട്ടി​​ൽ കൃ​​ഷി​​യി​​ട​​ത്തി​​ലെ വെ​​ള്ളം വ​​റ്റി​​ച്ച് കൃ​​ഷി ഇ​​റ​​ക്കു​​ന്നു. ​മ​​റ്റു​​ള്ള​​വ​​ർ ഞാ​​റ് കി​​ളി​​ർ​​പ്പി​​ച്ച് ന​​ടു​​മ്പോ​​ൾ കു​​ട്ട​​നാ​​ട്ടി​​ൽ ചേ​​റ്റി​​ൽ വി​​ത​​ച്ച് ഞാ​​റ് കി​​ളി​​ർ​​പ്പി​​ക്കു​​ന്നു. ന​​ടീ​​ൽ രീ​​തി കു​​ട്ട​​നാ​​ട്ടി​​ൽ അ​​പൂ​​ർ​​വ​​മാ​​യി മാ​​ത്ര​​മേ നി​​ല​​വി​​ലു​​ള്ളൂ. സ​​മു​​ദ്ര നി​​ര​​പ്പി​​ൽ​​നി​​ന്ന് ഒ​​ന്പ​​ത് അ​​ടി​​യോ​​ളം താ​​ഴ്ച​​യി​​ൽ വെ​​ള്ളക്കെ​​ട്ടു​​ള്ള ചേ​​റ് നി​​റ​​ഞ്ഞ നി​​ല​​ത്തി​​ലാ​​ണ് കു​​ട്ട​​നാ​​ട്ടി​​ൽ കൃ​​ഷി ന​​ട​​ത്തു​​ന്ന​​ത്. ഇ​​ത് കു​​ട്ട​​നാ​​ട​​ൻ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലെ യ​​ന്ത്ര​​വ​​ത്ക​​ര​​ണ​​ത്തെ പി​​ന്നോ​​ട്ട​​ടി​​ക്കു​​ന്നു.

കു​​ട്ട​​നാ​​ട്ടി​​ൽ പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ വെ​​ള്ളം വ​​റ്റി​​ച്ച് നി​​ലം കൃ​​ഷിയോ​​ഗ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​യി മ​​റ്റ് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​തി​​നേ​​ക്കാ​​ൾ 15 മു​​ത​​ൽ 20 ശ​​ത​​മാ​​നം വ​​രെ കൂ​​ടു​​ത​​ൽ ചെ​​ല​​വ് വ​​രു​​ന്നു. പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ ജ​​ലാം​​ശം കൂ​​ടു​​ത​​ലാ​​യ​​തി​​നാ​​ൽ ക​​ള​​ക​​ൾ വ​​ള​​രാ​​നു​​ള്ള സാ​​ധ്യ​​ത​​യും ഇ​​വി​​ടെ മ​​റ്റ് പ്ര​​ദേ​​ശ​​ങ്ങ​​ളേ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​ണ്.

വി​​ള​​വെ​​ടു​​പ്പി​​ന്‍റെ സ​​മ​​യ​​ത്ത് യ​​ഥാ​​സ​​മ​​യം യ​​ന്ത്ര​​ങ്ങ​​ൾ ഇ​​റ​​ക്കി കൊ​​യ്യു​​ന്ന​​തി​​നും ഇ​​ത് ത​​ട​​സം സൃ​​ഷ്ടി​​ക്കു​​ന്നു​​ണ്ട്. മ​​റ്റ് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ​​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി കു​​ട്ട​​നാ​​ട്ടി​​ലെ കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ൽ യ​​ന്ത്ര​​ക്കൊ​​യ്ത്ത് ന​​ട​​ത്താ​​ൻ 40 മു​​ത​​ൽ 50 ശ​​ത​​മാ​​നം വ​​രെ കൂ​​ടു​​ത​​ൽ സ​​മ​​യ​​മെ​​ടു​​ക്കാ​​റു​​ണ്ട്. ഇ​​ത് കൃ​​ഷിച്ചെ​​ല​​വ് വീ​​ണ്ടും വ​​ർ​​ധി​​പ്പി​​ക്കും.

കു​​ട്ട​​നാ​​ട്ടി​​ൽ കൊ​​യ്തെ​​ടു​​ക്കു​​ന്ന നെ​​ല്ല് അ​​പ്പ​​പ്പോ​​ൾത​​ന്നെ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽനി​​ന്നെ​​ടു​​ത്ത് മാ​​റ്റി സം​​ഭ​​രി​​ക്ക​​പ്പെ​​ട്ടി​​ല്ലെ​​ങ്കി​​ൽ അ​​വ ന​​ശി​​ച്ചുപോ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​ണ് നി​​ല​​വി​​ലു​​ള്ള​​ത്. എ​​ന്നാ​​ൽ, മ​​റ്റി​​ട​​ങ്ങ​​ളി​​ൽ നെ​​ല്ല് കൊ​​യ്ത് കൃ​​ഷി​​യി​​ട​​ത്തി​​ൽത​​ന്നെ ആ​​ഴ്ച​​ക​​ളോ​​ളം സൂ​​ക്ഷി​​ക്കാ​​നു​​ള്ള സാ​​ഹ​​ച​​ര്യം നി​​ല​​വി​​ലു​​ണ്ട്. കൂ​​ടാ​​തെ, കു​​ട്ട​​നാ​​ട്ടി​​ലെ ഭൗ​​തി​​ക സാഹച​​ര്യ​​ത്തി​​ൽ നെ​​ല്ലി​​ന് ഈ​​ർ​​പ്പം കൂ​​ടു​​ത​​ലാ​​കു​​ന്ന​​ത് അ​​രി​​യു​​ടെ രു​​ചി വ​​ർ​​ധി​​പ്പി​​ക്കു​​മെ​​ങ്കി​​ലും സം​​ഭ​​ര​​ണ സ​​മ​​യ​​ത്ത് ഇ​​ത് ക​​ർ​​ഷ​​ക​​ർ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​കുന്നു​​ണ്ട്. കു​​ട്ട​​നാ​​ട്ടി​​ൽ കൂ​​ലി​​ച്ചെ​​ല​​വും കൂ​​ടു​​ത​​ൽ മ​​നു​​ഷ്യാ​​ധ്വാ​​ന​​വും നെ​​ൽ​​കൃ​​ഷി​​ക്ക് ആ​​വ​​ശ്യ​​മാ​​യി വ​​രു​​ന്നു.

Alappuzha

നീ​രേ​റ്റു​പു​റം പ​മ്പാ ജ​ല​മേ​ള 13ന്; ​ വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ന്ന്

എ​ട​ത്വ: നീ​രേ​റ്റു​പു​റം പ​മ്പാ ജ​ല​മേ​ള 13ന് ​നീ​രേ​റ്റു​പു​റം പ​മ്പാ വാ​ട്ട​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. ജ​ല​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. സി​ബി​എ​ല്‍ മ​ത്സ​ര​ത്തി​ന് അ​ര്‍ഹ​ത നേ​ടി​യി​ട്ടു​ള​ള വ​ള്ള​ങ്ങ​ളും ടീ​മു​ക​ളു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​റ് ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളും വെ​പ്പ്, ഓ​ടി ചു​രു​ള​ന്‍ ഉ​ള്‍പ്പ​ടെ 25ഓ​ളം ക​ളി​വ​ള്ള​ങ്ങ​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ന്ന് വൈ​കി​ട്ട് നാ​ലു വ​രെ​യും വ​ള്ള​ങ്ങ​ളു​ടെ ജോ​ഡി തി​രി​ച്ചു​ള്ള ന​റു​ക്കെ​ടു​പ്പ് 10ന് ​രാ​വി​ലെ 10നും ​ന​ട​ക്കു​മെ​ന്ന് ചെ​യ​ര്‍മാ​ന്‍ റെ​ജി ഏ​ബ്ര​ഹാം, ക​ണ്‍വീ​ന​ര്‍ ബി​ജു പാ​ല​ത്തി​ങ്ക​ല്‍, ത​ല​വ​ടി നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബാ​ബു വ​ലി​യ​വീ​ട​ന്‍, കെ. ​ബാ​ല​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Alappuzha

വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ് - എം

​എ​ട​ത്വ: മ​ട​വീ​ണ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കും വെ​ള്ളം ക​യ​റി വീ​ടു​ക​ൾ ത​ക​ർ​ന്ന​വ​ർ​ക്കും ക​രകൃ​ഷി ന​ഷ്‌​ട​മാ​യ​വ​ർ​ക്കു​മു​ള്ള ന​ഷ്‌​ട​പ​രി​ഹാ​ര​ത്തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വൈ​കു​ന്ന​തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​പ്ര​തി​ഷേ​ധി​ച്ചു. വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ​ത്തി​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ ത​ല അ​ന്വേ​ഷ​ണ​ങ്ങ​ൾ പോ​ലും ആ​രം​ഭി​ച്ചി​ട്ടി​ല്ല. അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​നു​ള്ള സ​മ​യ​ക്ര​മ​ങ്ങ​ൾ നി​ശ്ച​യി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ യ​ഥാ​സ​മ​യ​ത്ത് ല​ഭ്യ​മാ​കാൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ലം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു.

ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​രന​ട​പ​ടി​ക​ളു​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​മു​ന്നി​ട്ടി​റ​ങ്ങും. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​വും നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ്കു​ട്ടി തു​രു​ത്തേ​ൻ, ഷി​ബു ലൂ​ക്കോ​സ്, ടോ​മി​ച്ച​ൻ മേ​പ്പു​റം, ബി​നോ​യ് ഒ​ല​ക്ക​പ്പാ​ടി, സ​ണ്ണി അ​ഞ്ചി​ൽ, ജോ​സ് മാ​മ്മു​ട​ൻ, ബി​നീ​ഷ് തെ​ക്കേ​പ​റ​മ്പ്, ജേ​ക്ക​ബ് മാ​ത്യു മു​ട്ടാ​ർ, സാ​ബു മാ​ത്യു പ​ള്ളി​ക്ക​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Alappuzha

ച​മ്പ​ക്കു​ളം പാ​ല​ം: അ​പ്രോ​ച്ച് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ചു


ച​മ്പ​ക്കു​ളം: ച​മ്പ​ക്കു​ളം ബ​സി​ലി​ക്ക​യു​ടെ സ​മീ​പ​ത്ത് പ​മ്പ​യാ​റി​ന് കു​റു​കെ നി​ർ​മി​ച്ചി​രി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ഇ​ടി​ഞ്ഞു താ​ഴു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ അ​റ്റു​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ചു. ഇ​രു​വ​ശ​ങ്ങ​ളി​ലും ക​മ്പിവ​ല​യ്ക്കു​ള്ളി​ൽ ക​രി​ങ്ക​ല്ല് അ​ടു​ക്കി ബ​ല​പ്പെ​ടു​ത്തി സ​മീ​പ​നപാ​ത​യും പാ​ല​വും ചേ​രു​ന്ന ഇ​ടം ഉ​യ​ർ​ത്തി ടാ​ർ ചെ​യ്യു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ൾ ആ​രം​ഭി​ച്ച​ത്.

പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നുകൊ​ടു​ത്ത​പ്പോ​ൾ മു​ത​ൽ സ​മീ​പന​പാ​ത ഇ​ടി​ഞ്ഞു താ​ഴ്ന്നി​രു​ന്നു. ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​ത്തി​നി​ട​യി​ൽ നി​ര​വ​ധി ത​വ​ണ ഇ​വി​ടെ അ​റ്റു​കു​റ്റപ്പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും സ​മീ​പ​നപാ​ത ഇ​ടി​ഞ്ഞു താ​ഴു​ക​യും പാ​ല​വും പാ​ത​യും ചേ​രു​ന്ന സ്ഥ​ല​ത്ത് കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ക​യും ചെ​യ്യു​ക പ​തി​വാ​യി​രു​ന്നു.

ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​പാ​ലം വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യെ​പ്പ​റ്റി ദീ​പി​ക ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​ക​ൾ വ​രു​മ്പേ​ൾ താ​ത്കാ​ലി​ക അ​റ്റു​കു​റ്റപ്പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്നു. കു​ട്ട​നാ​ട് എം​എ​ൽ​എ​യു​ടെ നി​ർദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് താ​ത്കാ​ലി​ക അ​റ്റു​കു​റ്റപ്പ​ണി ഒ​ഴി​വാ​ക്കി നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Alappuzha

സ്കൂ​ളി​നുസ​മീ​പം വാ പിളർന്ന് ഓ​ട


മാ​ന്നാ​ർ: ഗ​താ​ഗ​ത തി​ര​ക്കേ​റെ​യു​ള്ള മാ​ന്നാ​റി​ലെ സം​സ്ഥാ​ന പാ​ത​യി​ൽ മൂ​ടി​യി​ല്ലാ​തെ കി​ട​ക്കു​ന്ന ഓ​ട അ​പ​ക​ടം വി​ളി​ച്ചുവ​രു​ത്തു​ന്നു.​ മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം ഗേ​ൾ​സ് സ്കൂ​ളി​ന്‍റെ മ​തി​ലി​നോ​ട് ചേ​ർ​ന്ന് ക​ട​ന്നു​പോ​കു​ന്ന പൊ​തു​മ​രാ​മ​ത്ത്‌ വ​കു​പ്പി​ന്‍റെ ഓ​ട​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ട​ക്കം അ​പ​ക​ടഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്.

നാ​യ​ർസ​മാ​ജം ഹ​യ​ർ​ സെ​ക്ക​ൻ​റ​റി സ്കൂ​ൾ, ബോ​യ്സ് ഹൈ​സ്കൂ​ൾ, ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, ടിടി​ഐ, ഗ​വ.​എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ നൂ​റുക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാപ​ക​രും മ​റ്റ് യാ​ത്ര​ക്കാ​രും ക​ട​ന്നുപോ​കു​ന്ന വ​ഴി​യി​ലാ​ണ് മൂ​ടി​ക​ളി​ല്ലാ​ത്ത ഓ​ട സ്ഥി​തി ചെ​യ്യു​ന്ന​ത്. കാ​ൽ​ന​ട​യാ​യും സൈ​ക്കി​ളി​ലു​മാ​യി എ​ത്തു​ന്ന വി​ദ്യാ​ർ​ഥിക​ൾ വ​ലി​യവാ​ഹ​ന​ങ്ങ​ൾ ക​ണ്ട് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ അ​പ​ക​ട​ത്തി​ൽപ്പെടു​ന്ന​ത് പ​തി​വാ​ണ്.

തി​രു​വ​ല്ല-മാ​വേ​ലി​ക്ക​ര സം​സ്ഥാ​ന പാ​ത​യി​ൽ മാ​ന്നാ​ർ കു​റ്റി​യി​ൽ​മു​ക്ക് പെ​ട്രോ​ൾ​പ​മ്പി​ന് തെ​ക്ക്ഭാ​ഗം മു​ത​ൽ സ്കൂ​ൾ​ ക​വാ​ടം വ​രെ ഏ​ക​ദേ​ശം നൂ​റു​മീ​റ്റ​ർ വ​രെ നീ​ള​ത്തി​ലു​ള്ള ഓ​ട​യു​ടെ ഭാ​ഗം മൂ​ടി​ക​ളി​ല്ലാ​തെ കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​തി​നോ​ട് ചേ​ർ​ന്നു​ള്ള പാ​ത​യോ​രം ഉ​യ​ർ​ത്തി ഇന്‍റ​ർ​ലോ​ക്ക് ചെ​യ്ത് വീ​തി കൂ​ട്ടി​യ​തോ​ടെ ഓ​ട​യു​ടെ​ ഭാ​ഗം റോ​ഡ് നി​ര​പ്പി​ൽനി​ന്നും താ​ഴ്ന്നു.

ഇ​തോ​ടെ​യാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മാ​യ​ത്. ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​യി​ൽ കു​ടി​വെ​ള്ള​ത്തി​നാ​യി പൈ​പ്പി​ട്ട കു​ഴി​ക​ൾ അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യ​തോ​ടെ പ​രി​ഹാ​ര​മാ​യി​ട്ടാ​യി​രു​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്തു വി​ഭാ​ഗം മാ​ന്നാ​ർ സെ​ക‌്ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പാ​ത​യോ​ര​ത്ത് ഇ​ന്‍റർ​ലോ​ക്ക് പ്ര​വൃ​ത്തി​ക​ൾ ചെ​യ്ത​ത്.

തി​രു​വ​ല്ല- മാ​വേ​ലി​ക്ക​ര സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് മാ​ന്നാ​ർ കു​ട്ട​മ്പേ​രൂ​ർ കോ​യി​ക്ക​ൽ ജം​ഗ്ഷ​ന് തെ​ക്കു​മു​ത​ൽ പ​ന്നാ​യി ​പാ​ലം​വ​രെ​യു​ള്ള മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ അ​ങ്ങും ഇ​ങ്ങും തൊ​ടാ​തെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കാ​തെ നി​ർ​മി​ച്ചി​ട്ടു​ള്ള ഓ​ട​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ത്ത​തി​നാ​ൽ മ​ഴ​ക്കാ​ല​ത്ത് പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി പ​രാ​തി​ക​ൾ മു​മ്പ് ത​ന്നെ​യു​ണ്ട്.

ഇ​തി​ൻ​മേ​ലു​ള്ള കോ​ൺ​ക്രീ​റ്റ് മൂ​ടി​ക​ൾ കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ബ​ല​ക്ഷ​യ​ത്തി​ലും മി​ക്ക​തി​ന്‍റെയും വ​ശ​ങ്ങ​ൾ അ​ട​ർ​ന്ന​നി​ല​യി​ലു​മാ​ണ്.സ്റ്റോ​ർ മു​ക്കി​ൽ മാ​ത്രം കു​റ​ച്ചു​ദൂ​രം പു​തി​യ ഓ​ട നി​ർ​മി​ച്ചെ​ങ്കി​ലും പ​ഴ​യ ഓ​ട​ക​ൾ റോ​ഡി​നേ​ക്കാ​ൾ താ​ഴ്ന്ന​തും വീ​തി​യും ആ​ഴ​വും കു​റ​ഞ്ഞ​തു​മാ​ണ്.

പ​രു​മ​ല​ക്ക​ട​വ് മു​ത​ൽ പോ​സ്റ്റ് ഓ​ഫീസ് വ​രെ​യു​ള്ള ഭാ​ഗ​ത്തെ ഓ​ട​ക​ളു​ടെ മേ​ൽമൂ​ടി​ക​ൾ കാ​ൽ​ന​ട, ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് എ​ന്നും അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ്. യാ​ത്ര​ക്കാ​ർ ഇ​തി​നു മു​ക​ളി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ കാ​ലു​ക​ൾ സ്ലാ​ബു​ക​ൾ​ക്കി​ട​യി​ലെ വ​ട​വി​ൽ കു​ടു​ങ്ങി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​വാ​റു​ണ്ട്.

ത​ക​ർ​ന്നുകി​ട​ന്ന ചി​ല​യി​ട​ങ്ങ​ളി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നാ​ളു​ക​ൾ​ക്ക് മു​മ്പ് മൂ​ടി​ക​ൾ നേ​രെ​യാ​ക്കി കോ​ൺ​ക്രീ​റ്റ് ചെ​യ്തെ​ങ്കി​ലും അ​പ​ക​ട​ര​മാ​യ ഭാ​ഗ​ങ്ങ​ൾ ഇ​നി​യും ബാ​ക്കി​യാ​ണ്.

Alappuzha

ആ​റാ​ട്ടു​പു​ഴ​യി​ൽ ശാ​സ്ത്രീ​യ ക​ട​ൽ​ഭി​ത്തി; എ​ഡി​ബി സം​ഘം സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തി

ഹ​രി​പ്പാ​ട്: ക​ട​ലാ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ തീ​ര​സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​മാ​യി എ​ഡി​ബി സം​ഘം ആ​റാ​ട്ടു​പു​ഴ​യി​ൽ. ഏ​ഷ്യ​ൻ വി​ക​സ​ന ബാ​ങ്കി​ന്‍റെ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ന​ട​പ്പാ​ക്കു​ന്ന പു​തി​യ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​ത്തി​ന്‍റെ സാ​ങ്കേ​തി​ക പ​ഠ​ന​ത്തി​നാ​യി ജ​ല​സേ​ച​ന വ​കു​പ്പി​ലെ​യും എ​ഡി​ബി​യി​ലെ​യും ഉ​ന്ന​ത ശാ​സ്ത്ര​ജ്ഞ​രും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് തീ​ര​മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച​ത്.

മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. അ​ടു​ത്ത​വ​ർ​ഷം ആ​ദ്യ​ത്തോ​ടെ പ​ദ്ധ​തി​യു​ടെ ഗ്രൗ​ണ്ട് വ​ർ​ക്കു​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

മി​ഷ​ൻ ഡ​യ​റ​ക്ട​ർ അ​ല​ക്സ് വ​ർ​ഗീ​സ്, എ​ഡി​ബി ക​ൺ​സ​ൽ​ട്ട​ന്‍റ് ജോ​സ​ഫ് മാ​ത്യു, എം.​ഡി. കു​ടാ​ലെ, തീ​ര​ദേ​ശ വി​ദ​ഗ്ധ​ൻ കെ.​വി. തോ​മ​സ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മൈ​മൂ​ന​ത്ത് ഫ​ഹ​ദ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്.​ ശ്യാം​കു​മാ​ർ, അം​ഗ​ങ്ങ​ളാ​യ ല​താ തു​ള​സീ​ദാ​സ്, ഷൈ​മാ സ​ജ​ൻ, ല​ക്ഷ്മി എ​ന്നി​വ​ർ സ്ഥി​തി​ഗ​തി​ക​ൾ സം​ഘ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തി.

Alappuzha

കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് പു​തി​യ സിടി സ്‌​കാ​നും ക്ലി​നി​ക്ക​ൽ ല​ബോ​റ​ട്ട​റി​യും

കാ​യം​കു​ളം: ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​യം​കു​ളം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും രാ​ജീ​വ് ഗാ​ന്ധി സെന്‍റർ ഫോ​ർ ബ​യോ​ടെ​ക്നോ​ള​ജി മു​ഖേ​ന ആ​ധു​നി​ക ഇ​മേ​ജിം​ഗ് സം​വി​ധാ​ന​ങ്ങ​ളും അ​ഡ്വാ​ൻ​സ്ഡ് ഡ​യ​ഗ്നോ​സ്റ്റി​ക് ല​ബോ​റ​ട്ട​റി സേ​വ​ന​ങ്ങ​ളും ആ​രം​ഭി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സിടി സ്കാ​ൻ ആ​ൻ​ഡ് ക്ലി​നി​ക്ക​ൽ ല​ബോ​റ​ട്ട​റി സ്ഥാ​പി​ക്കു​മെ​ന്ന് മ​ന്ത്രി എം. ​ലി​ജു അ​റി​യി​ച്ചു. രോ​ഗി​ക​ൾ​ക്ക് ആ​ധു​നി​ക പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്കു​ക, രോ​ഗ​നി​ർ​ണ​യം നേ​ര​ത്തെ​യാ​ക്കു​ക, മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക, സ്വ​കാ​ര്യ ഡ​യ​ഗ്നോ​സ്റ്റി​ക് കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നും ഇ​ത് സ​ഹാ​യ​ക​ര​മാ​കും. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ ന​ൽ​കി​യ ശി​പാ​ർ​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​നു​മ​തി. രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റർ ഫോ​ർ ബ​യോ​ടെ​ക്നോ​ള​ജി​യും ബ​ന്ധ​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ളും ത​മ്മി​ൽ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. കെ​ട്ടി​ട​ത്തി​ന്‍റെ വാ​ട​ക, വൈ​ദ്യു​തി, വെ​ള്ളം, ഉ​പ​ക​ര​ണ പ​രി​പാ​ല​നം, ഇ​ന്‍റർ​നെ​റ്റ്, മ​റ്റ് പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വു​ക​ൾ എ​ന്നി​വ ആ​ർ​ജി​സി​ബി വ​ഹി​ക്കും. സേ​വ​ന​ങ്ങ​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ന്‍റെ 20 ശ​ത​മാ​നം ബ​ന്ധ​പ്പെ​ട്ട ആ​ശു​പ​ത്രി വി​ക​സ​ന മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക്ക് ന​ൽ​കും.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കും എ​പി​എ​ൽ വി​ഭാ​ഗ​ത്തി​നും സി.​ജി.​എ​ച്ച്.​എ​സ് നി​ര​ക്കി​ലും ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ശ്ച​യി​ച്ച നി​ര​ക്കി​ലും സേ​വ​നം ല​ഭ്യ​മാ​ക്കും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ ശി​പാ​ർ​ശ പ്ര​കാ​രം പ്ര​തി​ദി​നം കൈ​കാ​ര്യം ചെ​യ്യു​ന്ന കേ​സു​ക​ളു​ടെ പ​ര​മാ​വ​ധി അ​ഞ്ചു ശ​ത​മാ​നം വ​രെ സൗ​ജ​ന്യ സേ​വ​നം ന​ൽ​കാ​നും വ്യ​വ​സ്ഥ​യു​ണ്ട്. സേ​വ​ന​ങ്ങ​ൾ 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ക്കും.

അ​ടി​യ​ന്ത​ര കേ​സു​ക​ളു​ടെ റി​പ്പോ​ർ​ട്ട് ഉ​ട​ൻ ന​ൽ​കു​ക​യും മ​റ്റ് കേ​സു​ക​ളു​ടെ റി​പ്പോ​ർ​ട്ട് 24 മ​ണി​ക്കൂ​റി​ന​കം ന​ൽ​കു​ക​യും ചെ​യ്യും. ആ​ശു​പ​ത്രി​ക​ളി​ൽ നി​ല​വി​ൽ നേ​രി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ എ​ച്ച്എംസി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ ആ​യ ല​ബോ​റ​ട്ട​റി​ക​ളി​ലെ പ​രി​ശോ​ധ​ന​ക​ൾ ആ​ർജിസിബി ല​ബോ​റ​ട്ട​റി​ക​ൾ ഏ​റ്റെ​ടു​ക്കി​ല്ല.

ആ​ധു​നി​ക രോ​ഗ​നി​ർ​ണ​യ സൗ​ക​ര്യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ഗു​ണ​മേന്മ​യു​ള്ള ഡ​യ​ഗ്നോ​സ്റ്റി​ക സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നും പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് മ​ന്ത്രി എം. ​ലി​ജു പ​റ​ഞ്ഞു.

Alappuzha

തി​രു​നാ​ൾ സ​മാ​പി​ച്ചു

ചാ​രും​മൂ​ട്: ക​രി​മു​ള​യ്ക്ക​ൽ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക തി​രു​നാ​ൾ സ​മാ​പി​ച്ചു.​ റാ​സ ദേ​വാ​ല​യ​ത്തി​ൽനി​ന്നും ആ​രം​ഭി​ച്ച് ക​രി​മു​ള​യ്ക്ക​ൽ, മാ​മ്മൂ​ട് കു​രി​ശ​ടി​ക​ളി​ലെ ധൂ​പ പ്രാ​ർ​ഥ​ന​ക​ൾ​ക്കുശേ​ഷം ക​ണ്ണ​നാ​കു​ഴി ക​ളി​ത്ത​ട്ട് ജം​ഗ്‌​ഷ​ൻ, കു​ഴി​വി​ള, തു​രു​ത്തി​യി​ൽ ജം​ഗ്‌​ഷ​ൻ വ​ഴി തി​രി​കെ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

ജ​പ​മാ​ല, വി​ശു​ദ്ധ സ​മൂ​ഹബ​ലി എ​ന്നി​വ​യും ന​ട​ന്നു. ഇ​ട​വ​ക പ​ട്ട​ക്കാ​രാ​യ ഫാ. ​തോ​മ​സ് പ​ണി​ക്ക​ർ, ഫാ. ​ഉ​മ്മ​ൻ പ​ടി​പ്പു​ര​യ്ക്ക​ൽ, ഡോ. ​സാ​മു​വേ​ൽ പാ​യി​ക്കാ​ട്ടേ​ത്ത് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.​ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് കു​റ​ത്തി​കാ​ട് സെ​ന്‍റ് ജോ​ൺ​സ് ക​ത്തോ​ലി​ക്ക ദേ​വാ​ല​യ വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് തി​രു​വാ​ലി​ൽ നേ​തൃ​ത്വം ന​ൽ​കി.​ തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്കും നേ​ർ​ച്ച​വി​ള​മ്പും ന​ട​ന്നു.

Alappuzha

ജി.​ സു​ധാ​ക​ര​ൻ എം​എ​ൽ​എ​ക്കെ​തി​രേ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി എ​ച്ച്.​ സ​ലാ​മി​ന്‍റെ പോ​സ്റ്റ്

അ​മ്പ​ല​പ്പു​ഴ: ജി.​ സു​ധാ​ക​ര​ൻ എം​എ​ൽ​എ​ക്കെ​തി​രേ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി സി​പി​എം നേ​താ​വ് എ​ച്ച്. ​സ​ലാ​മി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. വാ​യും കൈ​യും പോ​യ കോ​ടാ​ലി​യാ​യി മാ​റ​രു​തെ​ന്ന ത​ല​ക്കെ​ട്ടോ​ടു കൂ​ടിയുള്ള പോ​സ്റ്റി​ൽ തെ​രഞ്ഞെ​ടു​പ്പു ഫ​ണ്ട് തി​രു​മ​റി​യ​ട​ക്കം ഗു​രു​ത​ര​മാ​യ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ നി​ര​ത്തു​ന്നു.

പാ​ർ​ട്ടി​ക്കുവേ​ണ്ടി രാ​പ​ക​ൽ അ​ധ്വാ​നി​ക്കു​ന്ന​വ​രെ സു​ധാ​ക​ര​ൻ നി​ര​ന്ത​രം ആ​ക്ഷേ​പി​ക്കു​ന്നു.​ സ​ജി ചെ​റി​യാ​ൻ, സി.​എ​സ് സു​ജാ​ത, സി.​ബി. ച​ന്ദ്ര​ബാ​ബു തു​ട​ങ്ങി​യ നേ​താ​ക്ക​ളെ വ്യ​ക്തി അ​ധി​ക്ഷേ​പം ന​ട​ത്തി. ക​മ്യു​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ പി​രി​വി​നോ​ട് ഇ​പ്പോ​ൾ ജി.​ സു​ധാ​ക​ര​ന് പു​ച്ഛ​മാ​ണ്. എ​ന്നാ​ൽ, ഒ​രു നാ​ര​ങ്ങാ വെ​ള്ളം പോ​ലും കു​ടി​ക്കാ​തെ കൃ​ത്യ​മാ​യി പാ​ർ​ട്ടി​യെ ഏ​ൽ​പ്പി​ക്കു​ന്ന ഫ​ണ്ടി​ൽനി​ന്നാ​ണ് താ​ങ്ക​ൾ യാ​ത്ര ചെ​യ്ത​തും ഭ​ക്ഷ​ണം ക​ഴി​ച്ച​തും.

ക​ഴി​ഞ്ഞ പാ​ർ​ല​മെന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ ആ​രിഫി​നെ ജ​യി​പ്പി​ക്കാ​നെ​ന്ന് പ​റ​ഞ്ഞു പ്ര​സം​ഗി​ക്കാ​ൻ പോ​യ​തിന്‍റെ ക​ണ​ക്കെ​ഴു​തി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫി​സി​ൽ നി​ന്ന് ആ​യി​ര​ങ്ങ​ൾ വാ​ങ്ങി കൊ​ണ്ടു​പോ​യ​തും സാ​ധ​ര​ണ സ​ഖാ​ക്ക​ൾ പി​രി​ച്ച​താ​ണ്. താ​നും സി.​ബി ച​ന്ദ്ര​ബാ​ബു​വും ആ​വ​ർ​ത്തി​ച്ചു ചോ​ദി​ച്ചി​ട്ടും 2021ൽ ​സ്ഥാ​നാ​ർ​ഥി​യാ​യ ത​ന്‍റെയും ​പാ​ർ​ട്ടി​യു​ടെ​യും ​പേ​രി​ൽ പി​രി​ച്ച ല​ക്ഷ​ങ്ങ​ളു​ടെ ക​ണ​ക്ക് എ​ന്തേ പ​റ​യാ​ത്ത​ത്.

പ​റ​വൂ​രി​ൽ സ്കൂ​ളി​നു സ​മീ​പ​മു​ള്ള ല​ക്ഷ​ങ്ങ​ൾ വി​ലവ​രു​ന്ന ഭൂ​മി ഏ​താ​നും മാ​സം മു​മ്പ് വാ​ങ്ങി​യ​ത് ഏ​ത് പ​ണ​മു​പ​യോ​ഗി​ച്ചാ​ണ് എ​ന്ന​ട​ക്കം നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ളാ​ണ് എ​ച്ച്. സ​ലാം ത​ന്‍റെ ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി​യി​ൽനി​ന്ന് പ​തി​റ്റാ​ണ്ടു​ക​ളാ​യി നേ​ടാ​വു​ന്ന​തെ​ല്ലാം നേ​ടി​യി​ട്ടും ഇ​നി​യൊ​ന്നും കി​ട്ടാ​നി​ല്ലാ​ത്ത​തി​നാ​ൽ വ​ർ​ഗ​ത്തെ വ​ഞ്ചി​ച്ചുപോ​യ​ താങ്ക​ൾ സി​പി​എ​മ്മി​നെ ന​ന്നാ​ക്കാ​ൻ വ​രേ​ണ്ടെ​ന്നും സ​ലാം പ​റ​യു​ന്നു.

Alappuzha

മ​ദ​ർ​തെ​രേ​സ​യു​ടെ ആ​ശ​യ​ങ്ങ​ൾ​ക്ക് ‌ പ്ര​സ​ക്തി​യേ​റു​ന്നു: മ​ന്ത്രി എം. ​ലി​ജു​

കാ​യം​കു​ളം: ജീ​വ​കാ​രു​ണ്യ​ത്തി​ന്‍റെയും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും ഉ​ദാ​ത്ത മാ​തൃ​ക​യാ​യ മ​ദ​ർ​തെ​രേ​സ മു​ന്നോ​ട്ടുവ​ച്ച ആ​ശ​യ​ത്തി​ന് വ​ർ​ത്ത​മാ​ന​കാ​ല​ത്ത് പ്ര​സ​ക്തി വ​ർ​ധിക്കു​ന്ന​താ​യി സ​ഹ​ക​ര​ണമ​ന്ത്രി എം. ​ലി​ജു. മ​ദ​ർ തെ​രേ​സ​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​ഗ​തി-അ​നാ​ഥ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​യം​കു​ളം ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​ത മു​ട്ടാ​ണി​ക്ക​ൽ അ​ധ്യ​ക്ഷ​യാ​യി. സി​സ്റ്റ​ര്‍ മ​രി​യ ജോ​ൺ, സ്നേ​ഹാ​ല​യം മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി മ​ന​ക്കോ​ടം,കാ​യം​കു​ളം ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷനേ​താ​വ് എ​സ്.​ കേ​ശു​നാ​ഥ്‌, കൗ​ൺ​സി​ല​ർ എ.​ ന​സീ​ർ, ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് മെ​മ്പ​ർ എം.​ആ​ർ. രാ​ജേ​ഷ് കു​മാ​ർ, ഓ​ർ​ഫ​നേ​ജ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ വി. ​അ​ശ്വ​തി സ്വാ​ഗ​ത​വും സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് എം.​വി. സ്മി​ത കൃ​ത​ഞ്ജ​ത​യും പ​റ​ഞ്ഞു.

Alappuzha

ദേ​ശീ​യ​പാ​ത​യി​ലെ സു​ര​ക്ഷ: പ​രി​ശോ​ധ​ന തു​ട​ങ്ങി

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ദേ​ശീ​യ​പാ​ത മേ​ഖ​ല​യു​ടെ സു​ര​ക്ഷ വി​ല​യി​രു​ത്താ​നു​ള്ള പ​രി​ശോ​ധ​ന മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പിന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി മൂ​ന്ന് സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ് ഇ​ന്ന​ലെ തു​ട​ങ്ങി. ആ​ദ്യ സ്ക്വാ​ഡ് അ​രൂ​ർ മു​ത​ൽ മാ​രാ​രി​ക്കു​ളം വ​രെ 60 സ്ഥ​ല​ങ്ങ​ളി​ലും ര​ണ്ടാം സ്ക്വാ​ഡ് ഓ​ച്ചി​റ മു​ത​ൽ കൊ​റ്റം​കു​ള​ങ്ങ​ര വ​രെ​യും മൂ​ന്നാ​മ​ത്തെ സ്ക്വാ​ഡ് അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ കൊ​മ്മാ​ടി മു​ത​ൽ ക​ളി​ത്ത​ട്ട് വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ്ഥി​ര​മാ​യു​ള്ള അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്, ഡി​വൈ​ഡ​ർ അ​ട​യ്ക്കു​ന്ന​തും തു​റ​ക്കു​ന്ന​തും മൂ​ല​മു​ള്ള ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ലെ അ​സ്ഥി​ര​ത, റോ​ഡ് പ്ര​വൃ​ത്തി മൂ​ലം അ​തത് സ​മ​യ​ങ്ങ​ളി​ലു​ള്ള നി​യ​മ​ലം​ഘ​നം, റോ​ഡ് കൈ​യേറ്റം, വ​ർ​ക്‌ഷോ​പ്പി​ന് സ​മീ​പ​മു​ള്ള അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് എ​ന്നി​വ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ദ്യദി​നം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ അ​ധി​കൃ​ത​ർ അ​വ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ഇന്നു മു​ത​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം വ​ഴി നോ​ട്ടീ​സ് ന​ൽ​കും. എ​ന്നി​ട്ടും പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ 48 മ​ണി​ക്കൂ​റി​നു​ശേ​ഷം ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

പ​രി​ശോ​ധ​ന​യ്ക്കുശേ​ഷ​മു​ള്ള റി​പ്പോ​ർ​ട്ട്‌ ഓ​രോ സ്ക്വാ​ഡും നാളെ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്ന് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ആ​ദ്യ സ്ക്വാ​ഡി​നെ ചേ​ർ​ത്ത​ല എം​വി​ഐ താ​ഹി​റു​ദ്ദീ​നും ര​ണ്ടാം സ്ക്വാ​ഡി​നെ എം​വി​ഐ വാ​ഗീ​ശ്വ​ര​നും മൂ​ന്നാ​മ​ത്തെ സ്ക്വാ​ഡി​നെ എം​വി​ഐ (എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ്) ടി.എ. സ്റ്റാ​ൻ​ലി​യു​മാ​ണ് ന​യി​ക്കു​ന്ന​ത്.

വി​വി​ധ സ്ക്വാ​ഡു​ക​ളു​ടെ ഏ​കോ​പ​ന ചു​മ​ത​ല എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ.​ടി. ജെ​ർ​സ​ണാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ​പാ​ത സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​മാ​ണ് സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

Alappuzha

ത​ണ്ണീ​ര്‍​മു​ക്ക​ത്തെ കൊ​ല​പാ​ത​കം: പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ള്‍ ഒ​ളി​വി​ല്‍

ചേ​ര്‍​ത്ത​ല: ഒ​റ്റ​യ്ക്കു താ​മ​സി​ച്ചി​രു​ന്ന​യാ​ളെ വീ​ട്ടി​ല്‍ ക​യ​റി അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ള്‍ ഒ​ളി​വി​ല്‍. ഇ​യാ​ളെ ക​ണ്ടെ​ത്താ​ന്‍ ചേ​ര്‍​ത്ത​ല, മു​ഹ​മ്മ പൊ​ലി​സ് സ്റ്റേഷ​നു​ക​ളി​ലെ എ​സ്ഐമാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നു സം​ഘ​ങ്ങ​ളാ​യി തി​രി​ച്ച് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു​ണ്ട്. ഇ​യാ​ള്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്ത് 14-ാം വാ​ര്‍​ഡ് വെ​റു​ങ്ങ​ന്‍​ച്ചു​വ​ട് പ​ടി​ഞ്ഞാ​റ് വേ​ലി​ക്ക​ക​ത്ത് വീ​ട്ടി​ല്‍ സ​ന്തോ​ഷ് (53) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് ത​ല​യി​ലും മു​ഖ​ത്തു​മ​ട​ക്കം മു​റി​വേ​റ്റ പാ​ടു​ക​ളോ​ടെ​യും ര​ക്തം വാ​ര്‍​ന്ന നി​ല​യി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ക്ര​മ​ത്തി​നി​ടെ ത​ല​യ്ക്ക് അ​ടി​യേ​റ്റ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ മു​റി​വാ​ണ് മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.

അ​ക്ര​മി അ​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്നു ക​രു​തു​ന്ന മു​ള​വ​ടി ഒ​ടി​ഞ്ഞ നി​ല​യി​ല്‍ വീ​ട്ടി​ല്‍നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ളോ​ട് അ​ക​ന്നു ക​ഴി​ഞ്ഞി​രു​ന്ന സ​ന്തോ​ഷ് പ​ല​കേ​സു​ക​ളി​ലും ഉ​ള്‍​പ്പെ​ട്ടി​രു​ന്നു. കൊ​ല്ല​പ്പെ​ടു​ന്ന​തി​നു ര​ണ്ടു​ദി​വ​സം മു​മ്പ് ഇ​യാ​ള്‍ പ്ര​ദേ​ശ​ത്തെ കൊ​ച്ചു​കു​ട്ടി​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നു വീ​ട്ടു​കാ​ര്‍ മു​ഹ​മ്മ പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

തു​ട​ര്‍​ന്ന് ശ​നി​യാ​ഴ്ച സ​ന്തോ​ഷി​നെ പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ചെ​ങ്കി​ലും എ​ത്തി​യി​രു​ന്നി​ല്ല. ഇ​തേ തു​ട​ര്‍​ന്നു പൊ​ലി​സ് തി​ര​ക്കി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ളെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യെ കു​റി​ച്ചു പൊ​ലി​സി​നു ഏ​ക​ദേ​ശ സൂ​ച​ന ല​ഭി​ച്ചി​രു​ന്നു.

സം​ശ​യ നി​ഴ​ലി​ലാ​യ ഇ​യാ​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യെ​ങ്കി​ലും മു​ങ്ങി​യ​താ​യാ​ണ് വി​വ​രം. ഇ​യാ​ളെ ക​ണ്ടെ​ത്താ​ന്‍ പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്താ​ല്‍ മാ​ത്ര​മേ സം​ഭ​വ​ത്തെ​പ​റ്റി വ്യ​ക്ത​ത വ​രു​ത്താ​നാ​കു​ക​യു​ള്ളൂ​വെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്.

Alappuzha

ആ​ൽ​മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞു​വീ​ണു; ആ​ൽ​ത്ത​റ​യി​ലി​രു​ന്ന​വ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ഹ​രി​പ്പാ​ട്: വെ​ട്ടി​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്കു​വ​ശ​മു​ള്ള ആ​ൽ​ത്ത​റ​യി​ൽനി​ന്ന കൂ​റ്റ​ൻ ആ​ൽ​മ​ര​ത്തി​ന്‍റെ വ​ലി​യ ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണ് ഒ​രാ​ൾ​ക്കു പ​രി​ക്ക്. ആ​ൽ​ത്ത​റ​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ചേ​പ്പാ​ട് കാ​വ​ട​വീ​ട്ടി​ൽ മാ​ത്യു ഫി​ലി​പ്പി​നാ​ണ് (ബി​ജോ​യ്-48) പ​രി​ക്കേ​റ്റ​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ ഉ​ൾ​പ്പെ​ടെ മൂ​വ​രും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വ​ന്ദി​ക​പ്പ​ള്ളി-ചേ​പ്പാ​ട് റോ​ഡി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം. മ​രം വീ​ഴു​ന്ന​ത് ക​ണ്ട് ഭ​യ​ന്നോ​ടു​ന്ന​തി​നി​ടെ റോ​ഡി​ൽ ഉ​രു​ണ്ടു​വീ​ണാ​ണ് ബി​ജോ​യി​ക്കു പ​രി​ക്കേ​റ്റ​ത്.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ആ​ൽ​ത്ത​റ​യി​ലെ മ​ര​ത്തി​ന്‍റെ വ​ട​ക്കു​വ​ശ​ത്തെ ഉ​ണ​ങ്ങി ദ്ര​വി​ച്ച ശാ​ഖ​യാ​ണ് വ​ൻ ശ​ബ്ദ​ത്തോ​ടെ റോ​ഡി​ലേ​ക്ക് പ​തി​ച്ച​ത്. റോ​ഡി​ന് കു​റു​കെ വീ​ണ മ​ര​ച്ചി​ല്ല ത​ട്ടി ഒ​രു ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ഒ​ടി​യു​ക​യും 11 കെവി ലൈ​നു​ക​ളും തെ​രു​വി​ള​ക്ക് വ​യ​റു​ക​ളും ത​ക​രു​ക​യും ചെ​യ്തു. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തിബ​ന്ധ​വും ഗ​താ​ഗ​ത​വും പൂ​ർ​ണ​മാ​യി നി​ല​ച്ചു.

വി​വ​ര​മ​റി​ഞ്ഞ് വാ​ർ​ഡ് മെ​മ്പ​ർ മ​ധു​കു​ട്ട​ൻ, ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ്, ഹ​രി​പ്പാ​ട് ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘം എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. റോ​ഡി​ൽ കു​റു​കെ വീ​ണ ത​ടി​ക​ൾ മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തിനി​ന്ന മ​ര​ത്തി​ന്‍റെ മ​റ്റ് ഉ​ണ​ങ്ങി​യ ശാ​ഖ​ക​ളും ഫ​യ​ർ​ഫോ​ഴ്‌​സ് വെ​ട്ടി​മാ​റ്റി സു​ര​ക്ഷി​ത​മാ​ക്കി. തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ചു.

Alappuzha

ബാ​ങ്ക് രേ​ഖ​ക​ള്‍ ച​മ​ച്ച് ത​ട്ടി​പ്പ്: റി​മാ​ന്‍​ഡി​ലാ​യ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ കി​ട്ടാ​ന്‍ പൊ​ലി​സ് നീ​ക്കം


ചേ​ര്‍​ത്ത​ല: പൊ​തു​മേ​ഖ​ലാ ബാ​ങ്കി​ന്‍റെ രേ​ഖ​ക​ള്‍ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ മു​ന്‍ ക​രാ​ര്‍ ജീ​വ​ന​ക്കാ​രി ശ്രീ​ജ(38)യെ ​ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ നീ​ക്ക​വു​മാ​യി അ​ന്വേ​ഷ​ണ സം​ഘം. വ്യാ​ഴാ​ഴ്ച​യോ​ടെ കോ​ട​തി​യി​ല്‍ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കും. വാ​ര​നാ​ട് സ്വ​ദേ​ശി​യാ​യ ശ്രീ​ജ​യെ ഞാ​യ​റാ​ഴ്ച​യാ​ണ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ര്‍ വ്യാ​ജ​മാ​യി ബാ​ങ്ക് രേ​ഖ​ക​ള്‍ ത​യാ​റാ​ക്കി​യ സ്ഥാ​പ​നം ക​ണ്ടെ​ത്തു​ക, ത​ട്ടി​പ്പി​ലൂ​ടെ സ​മാ​ഹ​രി​ച്ച പ​ണം ക​ണ്ടെ​ത്തു​ക, ത​ട്ടി​പ്പി​ല്‍ മ​റ്റാ​രെ​ങ്കി​ലും പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ടോ​യെ​ന്നു തു​ട​ങ്ങി നി​ര​വ​ധി ക​ട​മ്പ​ക​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ലു​ണ്ട്. ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം​ ചെ​യ്താ​ല്‍ മാ​ത്ര​മേ ഇ​തി​നെ​ല്ലാം ഉ​ത്ത​ര​മാ​കു​ക​യു​ള്ളു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ല​പാ​ട്.

പൊ​ലി​സ് ക​ണ്ടെ​ത്തി​യ ഇ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ 368 രൂ​പ ​മാ​ത്ര​മാ​ണു​ള്ള​ത്. പ​ണം എ​വി​ടെ​യെ​ന്ന​തി​ല്‍ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ മ​റു​പ​ടി​യാ​ണ് ഇ​വ​ര്‍ പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​ല്‍ ന​ല്‍​കി​യ​ത​ത്രേ. തീ​ര്‍​ത്തും ദ​രി​ദ്ര​മാ​യ ചു​റ്റു​പാ​ടി​ലാ​ണ് ഇ​വ​രു​ടെ ജീ​വി​തം.


അ​തി​നാ​ല്‍ ത​ന്നെ ത​ട്ടി​പ്പു ന​ട​ത്തി​യ പ​ണം എ​വി​ടെ​യെ​ന്ന​ത് ക​ണ്ടെ​ത്തു​ക പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​ണ്. പൊ​ലി​സ് ഇ​തു സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും.ഒ​രു താ​ത്കാ​ലി​ക​ ജി​വ​ന​ക്കാ​രി ര​ണ്ടു​കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ല്‍ ബാ​ങ്കി​ലെ മ​റ്റ് ജീ​വ​ന​ക്കാ​ര്‍​ക്കും പ​ങ്കു​ണ്ടോ​യെ​ന്നും പൊ​ലി​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Alappuzha

അ​മ്പ​ല​പ്പു​ഴ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യി​നിം​ഗ് സെ​ന്‍ററിൽ ഫാ​ർ​മ​സി തുറക്കുന്നില്ലെന്ന്

അ​മ്പ​ല​പ്പു​ഴ: ആ​ശു​പ​ത്രി​യി​ലു​ള്ള ര​ണ്ട് ഫാ​ർ​മ​സി കൗ​ണ്ട​റു​ക​ളി​ൽ ഒ​ന്ന് പ​തി​വാ​യി തു​റ​ക്കാ​റി​ല്ലെ​ന്ന് പ​രാ​തി. തു​റ​ക്കു​ന്ന ദി​വ​സം വൈ​കി തു​റ​ക്കു​ന്നു. വയോധികരായ രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ. ആ​വ​ശ്യ​ത്തി​ന് മ​രു​ന്നി​ല്ലാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​തി​ഷേ​ധം. അ​മ്പ​ല​പ്പു​ഴ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യി​നിം​ഗ് സെ​ന്‍ററി​ലെ രോ​ഗി​ക​ളാ​ണ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.​


ഇ​വി​ടെ പ്ര​തി​ദി​നം ഒപി​യി​ൽ നൂ​റുക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. കൂ​ടു​ത​ലും തീ​ര പ്ര​ദേ​ശ​ത്തെ സാ​ധാ​ര​ണ​ക്കാ​രാ​ണ് ഇ​വി​ടെ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വ​ലി​യ തി​ര​ക്കി​ൽനി​ന്ന് ര​ക്ഷ​പെ​ടാ​നാ​ണ് രോ​ഗി​ക​ൾ ഈ ​ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​വി​ടെ​യു​ള്ള ര​ണ്ട് ഫാ​ർ​മ​സി കൗ​ണ്ട​റു​ക​ളി​ൽ ഒ​ന്ന് പ​തി​വാ​യി തു​റ​ക്കാ​റി​ല്ലെ​ന്നും അ​ഥ​വാ തു​റ​ന്നാ​ൽ വൈ​കി​യേ തു​റ​ക്കു എ​ന്നു​മാ​ണ് രോ​ഗി​ക​ളു​ടെ പ​രാ​തി.​


ഇ​ന്ന​ലെ രാ​വി​ലെ നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ഡോ​ക്ട​റെ ക​ണ്ട ശേ​ഷം മ​രു​ന്ന് വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ഴും ഇ​തു ത​ന്നെ​യാ​യി​രു​ന്നു അ​വ​സ്ഥ. ഒ​ടു​വി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ രാ​വി​ലെ 11ന് ​ഒ​രു ജീ​വ​ന​ക്കാ​രി​യെ​ത്തി അ​ടു​ത്ത കൗ​ണ്ട​ർ കൂ​ടി തു​റ​ക്കു​ക​യാ​യി​രു​ന്നു.​ പ​ല അ​വ​ശ്യമ​രു​ന്നു​ക​ളും ഇ​വി​ടെ​യി​ല്ലെ​ന്നും രോ​ഗി​ക​ൾ പ​റ​ഞ്ഞു. പു​തി​യ സ​ർ​ക്കാ​രും ആ​രോ​ഗ്യ വ​കു​പ്പും മ​ന്ത്രി​യു​മൊ​ക്കെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തു​മ്പോ​ഴും താ​ഴെ​ത്ത​ട്ടി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ ഇ​പ്പോ​ഴും മ​രു​ന്ന് ക്ഷാ​മം മൂ​ലം വ​ല​യു​ക​യാ​ണ്.

Alappuzha

കാത്തിരിക്കുന്നു കാ​ക്ക​ത്തു​രു​ത്ത് സ​ഞ്ചാ​രി​ക​ളെ ഇ​തി​ലേ...​ഇ​തി​ലേ

   തു​റ​വൂ​ർ: വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ മാ​ടി​വി​ളി​ച്ച് ലോ​ക വി​നോ​ദ സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ സു​ന്ദ​ര​തീ​രം എ​ന്ന വി​ശേ​ഷ​ണ​മു​ള്ള കാ​ക്ക​ത്തു​രു​ത്തെ​ന്ന സു​ന്ദ​ര​ദ്വീ​പ്. എ​റ​ണാ​കു​ളം-ആ​ല​പ്പു​ഴ അ​തി​ർ​ത്തി​യി​ൽ, ന​ഗ​ര​ങ്ങ​ളു​ടെ തി​ര​ക്കും ബ​ഹ​ള​വും മാ​റ്റിവ​ച്ച് വെ​റും 45 മി​നി​റ്റ് സ​ഞ്ച​രി​ച്ചാ​ൽ എ​ത്തി​ച്ചേ​രു​ന്ന ഒ​രു കൊ​ച്ചുലോ​ക​മു​ണ്ട് -വെ​ള്ള​ത്താ​ൽ നാ​ലു​വ​ശ​വും ചു​റ്റ​പ്പെ​ട്ട കാ​ക്ക​ത്തു​രു​ത്ത്. കാ​ലം നി​ശ​ബ്ദ​മാ​യി നി​ൽ​ക്കു​ന്നു​വെ​ന്ന തോ​ന്ന​ലു​ണ്ടാ​ക്കു​ന്ന ഈ ​ഗ്രാ​മം ഇ​ന്നും കേ​ര​ള​ത്തി​ന്‍റെ ആ​ത്മാ​വി​നെ സൂ​ക്ഷി​ച്ചു​വ​ച്ചി​രി​ക്കു​ന്ന അ​പൂ​ർ​വ ഇ​ട​മാ​ണ്. പാ​ട​വ​ര​മ്പു​ക​ളും നാ​ട്ടു​വ​ഴി​ക​ളും ത​ഴ​ച്ചു​നി​ൽ​ക്കു​ന്ന കൈ​ത​ച്ചോ​ല​ക​ളും വെ​ള്ള​ത്തി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന ആ​കാ​ശ​വും ചേ​ർ​ന്ന് കാ​ക്ക​ത്തു​രു​ത്തി​നെ ഒ​രു ജീ​വ​നു​ള്ള ചി​ത്ര​മാ​ക്കി മാ​റ്റു​ന്നു.

40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് കേ​ര​ള ഗ്രാ​മ​ങ്ങ​ളി​ൽ ക​ണ്ടി​രു​ന്ന ഗ്രാ​മ​ഭം​ഗി ഇ​ന്നും ഇ​വി​ടെ അ​തേ​പ​ടി അ​നു​ഭ​വി​ക്കാം. തു​മ്പി​ക​ളും പൂ​മ്പാ​റ്റ​ക​ളും കു​രു​വി​ക​ളും ദേ​ശാ​ട​നപ​ക്ഷി​ക​ളും ഈ ​ദ്വീ​പി​ന്‍റെ സ്ഥി​രം കൂ​ട്ടു​കാ​ർ. പു​ല​ർ​ച്ചെ മു​ത​ൽ സ​ന്ധ്യവ​രെ പ​ക്ഷി​ക​ളു​ടെ ചി​റ​ക​ടി​യും വെ​ള്ള​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ ച​ല​ന​വും മാ​ത്ര​മാ​ണ് ഇ​വി​ടെ കേ​ൾ​ക്കു​ക.ഗ്രാ​മ​ത്തി​ന്‍റെ രാ​ത്രി മ​റ്റൊ​രു ലോ​ക​മാ​ണ്. മി​ന്നാ​മി​നു​ങ്ങു​ക​ൾ പാ​ട​വ​ര​മ്പു​ക​ളി​ൽ ന​ക്ഷ​ത്ര​ങ്ങ​ളാ​യി തെ​ളി​യും. ചീ​വീ​ടി​ന്‍റെയും മൂ​ങ്ങ​യു​ടെ​യും പു​ള്ളു​ക​ളു​ടെ​യും ശ​ബ്ദ​ങ്ങ​ൾ രാ​ത്രി​ക്ക് താ​ള​മി​ടും.

ന​ഗ​ര​ങ്ങ​ളി​ൽ ന​ഷ്ട​പ്പെ​ട്ടു​പോ​യ ശാ​ന്ത​ത ഇ​വി​ടെ ഇ​ന്നും ജീ​വി​ച്ചി​രി​ക്കു​ന്നു. തീ​ർ​ച്ച​യാ​യും ഇ​ത് പ​ഴ​മ​യി​ലേ​ക്കു​ള്ള ഒ​രു യാ​ത്രത​ന്നെ​യാ​ണ്.പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ നാ​ട്ടു​വ​ഴി​ക​ളി​ലൂ​ടെ ന​ട​ന്നു പോ​കാം, പാ​ട​വ​ര​മ്പ​ത്ത് ചൂ​ണ്ട​യി​ട്ടോ വ​ല​വീ​ശി​യോ മീ​ൻപി​ടി​ക്കാം. ചെ​റുവ​ഞ്ചി​യി​ലോ ച​ങ്ങാ​ട​ത്തി​ലോ വെ​ള്ള​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കാം. കാ​യ​ലി​ൽ സൂ​ര്യാ​സ്ത​മ​നം കാ​ണാ​ൻ ശി​ക്കാ​രാ ബോ​ട്ടി​ൽ പോ​കു​മ്പോ​ൾ, ചു​വ​പ്പും ഓ​റ​ഞ്ചും ക​ല​ർ​ന്ന ആ​കാ​ശം വെ​ള്ള​ത്തി​ൽ പ​തി​യു​ന്ന കാ​ഴ്ച ജീ​വി​ത​കാ​ലം മു​ഴു​വ​ൻ മ​ന​സി​ൽ പ​തി​ഞ്ഞു​നി​ൽ​ക്കും.നാ​ട​ൻ ഭ​ക്ഷ​ണ​ത്തി​ന്‍റെ രു​ചി​യും കാ​ക്ക​ത്തു​രു​ത്തി​ന്‍റെ മ​റ്റൊ​രു മു​ഖ​മാ​ണ്.

വെ​ളി​ച്ചെ​ണ്ണ​യി​ൽ പാ​കം ചെ​യ്ത ക​രി​മീ​ൻ, നാ​ര​ൻ ചെ​മ്മീ​ൻ, ക​ക്ക, ഞ​ണ്ട്, താ​റാ​വ്, ബീ​ഫ് വി​ഭ​വ​ങ്ങ​ൾ, മീ​ൻ​ക​റി, സാ​മ്പാ​ർ, അ​വി​യ​ൽ, ചോ​റ് എ​ല്ലാം സ്നേ​ഹ​ത്തോ​ടെ വി​ള​മ്പു​ന്ന രു​ചി​ക​ൾ. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ചൂ​ടു​ചാ​യ​യും പ​ഴം​പൊ​രി​യും ഈ ​അ​നു​ഭ​വ​ത്തി​ന് നി​റം​കൂ​ട്ടും.നാ​ഷ​ണ​ൽ ജി​യോ​ഗ്രാ​ഫി​ക് ട്രാ​വ​ൽ മാ​ഗ​സി​ൻ ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ 24 സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തോ​ടെ, ഈ ​കൊ​ച്ചുഗ്രാ​മം ലോ​ക ടൂ​റി​സം ഭൂ​പ​ട​ത​തി​ലും ഇ​ടം നേ​ടി. എ​ന്നാ​ൽ, കാ​ക്ക​ത്തു​രു​ത്തി​ന്‍റെ യ​ഥാ​ർ​ഥ സൗ​ന്ദ​ര്യം പു​ര​സ്കാ​ര​ങ്ങ​ളി​ല​ല്ല മറിച്ച് അ​തി​ന്‍റെ നി​ശ​ബ്ദ​തി​ലും മ​നു​ഷ്യ​രി​ലും പ്ര​കൃ​തി​യി​ലു​മാ​ണ്.

എ​ര​മ​ല്ലൂ​രി​ന​ടു​ത്തു​ള്ള ബോ​ട്ട് ജെ​ട്ടി​യി​ൽനി​ന്ന് ചെ​റു​ബോ​ട്ടി​ൽ ദ്വീ​പി​ലേ​ക്കു​ള്ള യാ​ത്ര ത​ന്നെ ഒ​ര​നു​ഭ​വ​മാ​ണ്. കാ​ക്ക​ത്തു​രു​ത്ത് വെ​റും ഒ​രു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മ​ല്ല, ഗ്രാ​മീ​ണ ജീ​വി​ത​ത്തി​ന്‍റെ ആ​ത്മാ​വി​നെ ഇ​ന്നും ജീ​വ​നോ​ടെ സൂ​ക്ഷി​ക്കു​ന്ന ഒ​രു ദ്വീ​പാ​ണ്. ന​ഗ​ര​ത്തി​ന്‍റെ തി​ര​ക്കു​ക​ളി​ൽനി​ന്ന് മാ​റി​നി​ൽ​ക്കാ​ൻ ആഗ്ര ഹിക്കുന്നവരെ വെ​ള്ള​ത്തി​നു​ള്ളി​ൽ വി​രി​യു​ന്ന അ​തിമ​നോ​ഹ​ര​ ഗ്രാമമായ കാ​ക്ക​ത്തു​രു​ത്ത് കാ​ത്തി​രി​ക്കു​ന്നു.    

Alappuzha

​ക​ള​ർ​കോ​ട് നാ​ൽ​ക്ക​വ​ല ; തീ​രു​മാ​നം ആ​ത്മ​ഹ​ത്യാ​പ​ര​മെ​ന്ന് ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ

അ​മ്പ​ല​പ്പു​ഴ:​ ക​ള​ർ​കോ​ട് നാ​ൽ​ക്ക​വ​ല അ​ട​ച്ചുകെ​ട്ടാ​നു​ള്ള നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം ആ​ത്മ​ഹ​ത്യാ​പ​ര​മെ​ന്ന് ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ.
പ​ഴ​യ ന​ട​ക്കാ​വ് റോ​ഡി​ന് സ​മാ​ന്ത​ര​മാ​യു​ള്ള ഈ ​നാ​ഷ​ണ​ൽ ഹൈ​വേ ഭാ​ഗം അ​ട​ച്ചാ​ൽ ഉ​ണ്ടാ​കു​ന്ന ഭ​വി​ഷ​ത്ത് ഗു​രു​ത​ര​മാ​യി​രി​ക്കും. പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി പ​രി​ഗ​ണി​ച്ച് എം​എ​ൽ​എ എ​ന്ന നി​ല​യി​ലു​ള്ള അ​ഭി​പ്രാ​യം ജി​ല്ലാ ക​ള​ക്ട​റെ​യും നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​ധി​കാ​രി​ക​ളെ​യും രേ​ഖാ​മൂ​ലം അ​റി​യി​ച്ചു.

ക​ള​ർ​കോ​ട് നാ​ൽ​ക്ക​വ​ല അ​ട​ച്ചുകെ​ട്ടാ​തെ എ​ഡി​എ​മ്മി​നെ നി​യോ​ഗി​ച്ച്, നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ്ഥ​ലം പ​രി​ശോ​ധി​ച്ച് ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന പ്ര​യാ​സം പ​രി​ഹ​രി​ക്ക​ണം. നി​ല​വി​ലെ തീ​രു​മാ​ന​പ്ര​കാ​രം ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന നി​ർ​മാ​ണ​ത്തി​ൽനി​ന്ന് പി​ന്മാ​റ​ണ​മെ​ന്നും എം​എ​ൽ​എ ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

 

Alappuzha

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യിലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​മൊ​ഴി​പ്പി​ക്ക​ൽ വി​വാ​ദ​ത്തി​ലേ​ക്ക്

ആ​ല​പ്പു​ഴ:  ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​വ​രു​ന്ന അ​ന​ധി​കൃ​ത ക​ച്ച​വ​ട സ്ഥാ​പ​ന​മൊ​ഴി​പ്പി​ൽ ന​ട​പ​ടി വി​വാ​ദ​ത്തി​ലേ​ക്ക്. കു​ടി​യൊ​ഴി​പ്പി​ച്ച ക​ച്ച​വ​ട​ക്കാ​രെ മു​ല്ല​ക്ക​ൽ സ്ട്രീ​റ്റ് മു​ത​ൽ കൈ​ചൂ​ണ്ടി ജം​ഗ്‌​ഷ​ൻ വ​രെ​യു​ള്ള സം​സ്ഥാ​ന പാ​ത​യി​ൽ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ന​ഗ​ര​സ​ഭ ന​ട​ത്തു​ന്ന നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെ​ന്നു കാ​ട്ടി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി ടൗ​ൺ കോ​-ഓർ​ഡി​നേ​ഷ​ൻ ക​മ്മ​ി റ്റി രം​ഗ​ത്തെ​ത്തി. 

മു​നി​സി​പ്പ​ൽ അ​ധി​കൃത​രു​ടെ അ​പ​ക്വ​മാ​യ ഈ ​തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം. അ​തി​നു മു​ന്നോ​ടി​യാ​യി നാ​ളെ രാ​വി​ലെ 10 ന് ​ന​ഗ​ര​സ​ഭ​യി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും. നാ​ളെ ഒ​ന്നുവ​രെ ന​ഗ​ര​ത്തി​ലെ എ​ല്ലാ വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടും.  

എ​ന്നാ​ൽ, അ​ന്യാ​യ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ അ​വ​സാ​നി​പ്പി​ക്കു​ക, സ​ർ​വേ ന​ട​ത്തി ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഐ​ഡി കാ​ർ​ഡും ലൈ​സ​ൻ​സും അ​നു​വ​ദി​ക്കു​ക, അ​ന​ധി​കൃ​ത​മാ​യി നീ​ക്കം ചെ​യ്ത ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ- സി​ഐ​ടി​യു ആ​ല​പ്പു​ഴ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലേ​ക്ക് ഇ​ന്ന​ലെ  മാ​ർ​ച്ച് ന​ട​ത്തി. സ​മ​ര​ത്തി​നുശേ​ഷം യൂ​ണി​യ​ൻ നേ​താ​ക്ക​ൾ മു​നി​സി​പ്പ​ൽ അ​ധി​കാ​രി​ക​ളു​മാ​യി സം​സാ​രി​ച്ചെ​ന്നും ഒ​ഴി​പ്പി​ക്ക​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച്  വീ​ണ്ടും വെ​ൻ​ഡിം​ഗ് ക​മ്മി​റ്റി കൂ​ടി പ​രി​ശോ​ധി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ഉ​റ​പ്പുന​ൽ​കി​യ​താ​യും  യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

കു​ടി​യൊ​ഴി​പ്പി​ക്ക​ലും പു​ന​ര​ധി​വാ​സ​വും വി​വാ​ദ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്പോ​ൾ 

ക​ണ്ണ​ൻ​വ​ർ​ക്കി പാ​ല​ത്തി​ലും അ​പ്രോ​ച്ച് റോ​ഡി​ലു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന 13 അ​ന​ധി​കൃ​ത ക​ട​ക​ൾ ന​ഗ​ര​സ​ഭ പൊ​ളി​ച്ചു​നീ​ക്കി. ടൗ​ൺ വെ​ൻ​ഡിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​ത്തി​ലെ നോ​ൺ-​വെ​ൻ​ഡിം​ഗ് സോ​ണു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലും ഘ​ട്ടം​ഘ​ട്ട​മാ​യി നീ​ക്കം ചെ​യ്യാ​നാ​ണ്  ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം. പാ​ല​ങ്ങ​ളി​ലും അ​പ്രോ​ച്ച് റോ​ഡു​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്.

ഓ​ണ​ത്തി​ന് മു​മ്പു ത​ന്നെ ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ സ്ഥാ​പ​ന​ങ്ങ​ൾ സ്വമേ​ധ​യാ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ന​ഗ​ര​സ​ഭ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​നി​ർ​ദേശം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണ് ന​ഗ​ര​സ​ഭ നേ​രി​ട്ട് ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.ന​ഗ​ര​ത്തി​ലെ പൊ​തു​ഗ​താ​ഗ​ത​ത്തി​നും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ത​ട​സം സൃ​ഷ്ടി​ക്കു​ന്ന അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രേ വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യും നീ​ക്കം ചെ​യ്യ​ലും തു​ട​രു​മെ​ന്ന് ന​ഗ​ര​സ​ഭ വ്യ​ക്ത​മാ​ക്കു​ന്നു. പ്ര​ത്യേ​കി​ച്ച് പാ​ല​ങ്ങ​ൾ​ക്ക് സ​മീ​പ​മു​ള്ള നോ​ൺ-​വെ​ൻ​ഡിം​ഗ് സോ​ണു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ അ​ന​ധി​കൃ​ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യു​മെ​ന്നും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

2014 ലെ ​സ്ട്രീ​റ്റ് വെ​ൻ​ഡിം​ഗ് ആ​ക്ട് പ്ര​കാ​രം നി​ര​ത്തു​ക​ളി​ൽ തോ​ന്നി​യ​തു പോ​ലെ ക​ച്ച​വ​ടം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ടൗ​ൺ കോ​-ഓർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പ​റ​യു​ന്ന​ത്. വെ​ൻഡിം​ഗ് സോ​ണാ​യി തി​രി​ച്ചി​ട്ടു​ള്ള സ്ഥ​ല​ത്തു മാ​ത്രം വീ​ൽ ഘ​ടി​പ്പി​ച്ച ഉ​ന്തു​വ​ണ്ടി​ക​ളി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നു മാ​ത്ര​മാ​ണ് അ​നു​വാ​ദം. ദേ​ശീ​യ​പാ​ത​ക​ളി​ൽ മാ​ത്ര​മ​ല്ല, സം​സ്ഥാ​നപാ​ത​ക​ളി​ലും സ്ട്രീ​റ്റ് വെ​ൻഡിം​ഗ് നി​യ​മ​വി​രു​ദ്ധ​മാ​ണ്.

സം​സ്‌​ഥാ​ന​പാ​ത​യ്ക്ക് തു​ല്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സീ​റോ ജം​ഗ്ഷ​ൻ മു​ത​ൽ ജി​ല്ലാകോ​ട​തി പാ​ലം വ​രെ​യു​ള്ള മേ​ജ​ർ ഡി​സ്ട്രി​ക് റോ​ഡും സം​സ്ഥാ​ന പാ​ത​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ലാ കോ​ട​തി പാ​ലം മു​ത​ൽ കൈ​ചൂ​ണ്ടി ജം​ഗ്ഷ​ൻ വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ലും സ്ട്രീ​റ്റ് വെ​ൻഡിംഗ് നി​യ​മ​പ​ര​മാ​യി പാ​ടു​ള്ള​ത​ല്ല. എ​ന്നാ​ൽ, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ ഏ​താ​നും ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും രാ​ഷ്ട്രീ​യ​ക്കാ​രു​ടെ​യും ഒ​ത്താ​ശ​യോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന പ​രി​പാ​ടി ഏ​കോ​പ​നസ​മി​തി​യു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പ് മൂ​ലം മാ​റ്റിവച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ അ​വ​രെ സ്വാ​ധീ​നി​ച്ച് എ​ൽ​ഡി​എ​ഫ് ഇ​ത് സൂ​ത്ര​ത്തി​ൽ പാ​സാ​ക്കി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. 

റോ​ഡി​ന്‍റെ ന​ട​പ്പാ​ത​യി​ലും പാ​ർ​ക്കിം​ഗ് സ്‌​ഥ​ല​ത്തും ചി​ല​ർ​ക്ക് സ്ഥി​ര​മാ​യ ബ​ങ്കു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കാ​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ നീ​ക്കം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.  വ​ൻ​തു​ക വാ​ട​ക ന​ൽ​കി വ്യാ​പാ​രം ചെ​യ്യു​ന്ന വ്യാ​പാ​ര സ്‌​ഥാ​പ​ന​ങ്ങ​ളി​ൽ വ​രു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പോ​ലും പാ​ർ​ക്ക് ചെ​യ്യാ​ൻ സ്‌​ഥ​ല​പ​രി​മി​തി മൂ​ലം ക​ഴി​യു​ന്നി​ല്ല. ന​ഗ​ര​സ​ഭ​യു​ടെ ഈ ​നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടു​ക​ളു​മാ​യി മു​ന്നോ​ട്ടുപോ​കാ​നാ​ണ് ഏ​കോ​പ​നസ​മി​തി തീ​രു​മാ​നം.

ന​ഗ​ര​സ​ഭാ കൗ​ൺ​സി​ലി​ൽ ബ​ഹ​ളം

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ന​ധി​കൃ​ത​വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ​യോ​ഗ​ത്തി​ൽ ബ​ഹ​ളം. എ​ൽ​ഡി​എ​ഫി​ലേ​യും യു​ഡി​എ​ഫി​ലേ​യും ചി​ല കൗ​ൺ​സി​ല​ർ​മാ​രാ​ണ് വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. വ​ൻ​കി​ട​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​തെ സാ​ധാ​ര​ണ​ക്കാ​രെ മാ​ത്രം തി​ര​ഞ്ഞു​പി​ടി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്ന് ചി​ല​ർ കു​റ്റ​പ്പെ​ടു​ത്തി.

എ​ൽ​ഡി​എ​ഫി​ലെ പി.​കെ. ​ഫൈ​സ​ൽ, എ​സ്.​ ഫൈ​സ​ൽ, യു​ഡി​എ​ഫി​ലെ എം.​കെ.​ നി​സാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ലി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യ​ത്. ടൗ​ൺ വെ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ങ്ങ​ൾ അ​ട്ടി​മ​റി​ച്ചാ​ണ് കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തെ​ന്നും ഒ​രു​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ളെ ബാ​ധി​ച്ചെ​ന്നും ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

വ​ലി​യ ക​ച്ച​വ​ട​ക്കാ​രും കൈ​യേ​റ്റം ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​വ​രെ തൊ​ട്ടി​ട്ടി​ല്ല. റോ​ഡി​ടം വാ​ട​ക​യ്ക്ക് പോ​ലും ന​ൽ​കു​ന്ന സം​ഭ​വ​ങ്ങ​ളു​ണ്ട്. ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ർ​ക്കും പ​രി​ഗ​ണ​ന​ക​ൾ ന​ൽ​കി​ല്ല. കൈ​യേ​റ്റ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​പ്പി​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് കൗ​ൺ​സി​ൽ പി​രി​ഞ്ഞ​ത്. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ അ​ജ​ണ്ട​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷ​മാ​യി​രു​ന്നു വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളു​ണ്ടാ​യ​ത്. വ​ഴി​യോ​ര കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​നാ​യ​ത് ജ​ന​ങ്ങ​ളി​ൽ വ​ലി​യ മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്നു മ​റ്റു കൗ​ൺ​സി​ല​ർ​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​ഗ​ര​ത്തി​ലെ തെ​രു​വു​നാ​യ്ക്ക​ളെ ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ പു​ന​ര​ധി​വ​സി​പ്പി​ക്കു​മെ​ന്ന് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ​ൻ എ.​എം.​ നൗ​ഫ​ൽ പ​റ​ഞ്ഞു. ഇ​തി​നാ​യി സ്ഥ​ലം ക​ണ്ടെ​ത്തി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വ​ള​ർ​ത്തു നാ​യ്ക്ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി ടാ​ഗ് ഉ​ൾ​പ്പെ​ടെ​യാ​യി ലൈ​സ​ൻ​സ് ന​ൽ​കി ന​ഗ​ര​ത്തി​ലെ തെ​രു​വു​നാ​യ പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഒ​രു വാ​ർ​ഡി​ൽ മു​ൻ​പു​ള്ള സ്പി​ൽ ഓ​വ​റാ​യ 10 ല​ക്ഷം രൂ​പ​യു​ടെ​യും നി​ല​വി​ൽ 12 ല​ക്ഷം രൂ​പ​യു​ടെ ടൈ​ഡ് പ​ദ്ധ​തി​ക​ളും 13 ല​ക്ഷം രൂ​പ​യു​ടെ പ്ലാ​ൻ ഫ​ണ്ട് പ​ദ്ധ​തി​യും ഉ​ൾ​പ്പെ​ടെ ആ​കെ 35 ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃത്തി​ക​ളാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ മോ​ളി ജേ​ക്ക​ബ് അ​റി​യി​ച്ചു. ഇ​തു​വ​ച്ച് നാ​ലു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്ക​ണ​മെ​ന്നും അ​വ​ർ കൗ​ൺ​സി​ല​ർ​മാ​രോ​ടു ആ​വ​ശ്യ​പ്പെ​ട്ടു. യുഡിഎ​ഫ് ക​ക്ഷിനേ​താ​വ് ആ​ർ.​ആ​ർ.​ ജോ​ഷി​രാ​ജ്, ജോ​സുകു​ട്ടി സി. ​പൂ​ണി​യി​ൽ, ടി.​ആ​ർ.​ രാ​ജേ​ഷ്, എ​ൽ.​ മാ​യാ രാ​ജേ​ന്ദ്ര​ൻ, സി.​ ജ്യോ​തി​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

പ്രതികരണം

പ്ര​ത്യേ​ക സ്ഥ​ലം ക​ണ്ടെ​ത്തി വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് സ​മി​തി എ​തി​ര​ല്ല. എ​ന്നാ​ൽ, ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വാ​ട​ക കൊ​ടു​ത്ത് ന​ഗ​ര​സ​ഭ​യ്ക്ക് നി​കു​തി​യും ന​ൽ​കി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഇ​വ​ർ​ക്കും മാ​ന്യ​മാ​യി തൊ​ഴി​ൽ ചെ​യ്യാ​നു​ള്ള അ​വ​സ​രം ന​ഗ​ര​സ​ഭ ഒ​രു​ക്ക​ണം.

സു​നീ​ർ ഇ​സ്മ​യി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി.

ഹൈ​ക്കോ​ട​തി വി​ധി വ​ന്നി​ട്ട് തീ​രു​മാ​നി​ക്കാം എ​ന്നാ​ണ് ന​ഗ​ര​സ​ഭ പ​റ​യു​ന്ന​ത്. ക​ച്ച​വ​ട​ക്കാ​രു​ടേ​ത് ഭീ​ഷ​ണി​യു​ടെ സ്വ​ര​മ​ല്ല. പു​ന​ര​ധി​വാ​സ​വു​മാ​യി മു​ന്നോ​ട്ടുനീ​ങ്ങി​യാ​ൽ നി​ല​വി​ൽ മു​ല്ല​യ്ക്ക​ൽ മു​ത​ൽ കൈ ചൂ​ണ്ടി വ​രെ ക​ച്ച​വ​ടം ന​ട​ത്തു​ന്ന, സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളും മു​ന്നോ​ട്ട് ക​ട ക​യ​റ്റിവ​ച്ച് ക​ച്ച​വ​ടം ന​ട​ത്തി പ്ര​തി​ഷേ​ധി​ക്കേ​ണ്ടിവ​രും.

വി. ​സ​ബി​ൽ രാ​ജ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി.

ന​ഗ​ര​ത്തി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ ത​ട്ടു​ക​ട​ക​ൾ ന​ട​ത്തു​ന്ന​വ​രു​ണ്ട്. എ​ന്നാ​ൽ, ത​ട്ടു​ക​ട​ക​ളി​ൽ നി​ൽ​ക്കു​ന്ന​വ​ർ കൂ​ലി​ക്കാ​രാ​ണ്. ഉ​ട​മ​ക​ൾ വേ​റെ​യും. ഇ​ത്ത​രത്തിൽ ന​ട​ക്കു​മ്പോ​ൾ ന​ഗ​ര​സ​ഭ​യ്ക്ക് നി​കു​തി കൊ​ടു​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​രു​ടെ സ്ഥി​തി എ​ന്താ​വും.

പ്ര​വീ​ൺ രാ​മ​ഭ​ദ്ര​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി.

 

Alappuzha

സ​പ്ത​തി ആ​ഘോ​ഷ​ സ​മാ​പ​നം ഇ​ന്ന്

ഈ​ര: ലൂ​ര്‍​ദ്മാ​താ പ​ള്ളിയു​ടെ ഒ​രു വ​ര്‍​ഷം നീ​ണ്ടുനി​ന്ന സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ഇ​ന്ന് ന​ട​ക്കും. 4.30ന് ​ഇ​ട​വ​ക​യി​ലെ മു​ന്‍ വി​കാ​രി​മാ​രു​ടെ മു​ഖ്യകാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ന്ദി പ്ര​കാ​ശ​ന ബ​ലി​യും ആ​റി​നു പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും. ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​നം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ര്‍​ദിനാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും റ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ ഇ​ട​വ​ക​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ച​ല​ച്ചി​ത്രതാ​രം ജോ​ണി ആ ന്‍റണി ലൂ​ര്‍​ദ്ദി​യ​ന്‍ ക​ള്‍​ച്ച​റ​ല്‍ ക്ല​ബ്ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്കും. വി​കാ​രി ഫാ. ​ജി​ബി​ന്‍ കേ​ഴ​പ്ലാ​ക്ക​ല്‍, തു​രു​ത്തി ഫൊ​റോ​ന വി​കാ​രി ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ല്‍, നീ​ലം​പേ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. വി​ന​യ​ച​ന്ദ്ര​ന്‍, മെം​ബ​ര്‍ രാ​ജി ഷാ​ജി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സോ​ജ​ന്‍ ഇ​ട​യ്ക്കാ​ട്, ട്ര​സ്റ്റി ടോ​മി​ച്ച​ന്‍ കൈ​താ​രം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

ഇ​ട​വ​ക​യി​ല്‍നി​ന്നും വി​വാ​ഹ ജീ​വി​ത​ത്തി​ന്‍റെ 25, 50 വ​ര്‍​ഷ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ദ​മ്പ​തി​കളെ​യും ഈ ​വ​ര്‍​ഷം 70 വ​യ​സ് പൂ​ര്‍​ത്തി​യാ​ക്കി ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​വ​രെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച് അം​ഗീ​കാ​രം ല​ഭി​ച്ച​വ​രേ​യും മെ​മ​ന്‍റോ ന​ല്‍​കി ആ​ദ​രി​ക്കും. തു​ട​ര്‍​ന്ന് മ്യൂ​സി​ക്ക​ല്‍ നൈ​റ്റും സ്‌​നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

Alappuzha

എ​ട്ടു​നോ​മ്പ് ആ​ച​ര​ണം

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യോ​സ് പള്ളി​യി​ൽ എ​ട്ടു​നോ​മ്പ് ആ​ച​ര​ണം സ​മാ​പ​നം ഇ​ന്ന്. വൈ​കു​ന്നേ​രം മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​നസ​ന്ദേ​ശം, മാ​താ​വി​ന്‍റെ കു​രി​ശ​ടി​യി​ലേ​ക്കു​ള്ള ജ​പ​മാ​ല റാ​ലി എ​ന്നി​വ​യ്ക്കുശേ​ഷം നേ​ർ​ച്ച വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

വി​കാ​രി ഫാ. ​ചെ​റി​യാ​ൻ കാ​രി​ക്കൊമ്പി​ൽ, ഫാ. ​മാ​ത്യു മു​ല്ല​ശേ​രി, ഫാ. ​ടി​ജോ പ​താ​ലി​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ ക​ർ​മങ്ങ​ൾ​ക്ക് പ​ങ്കാ​ളി​ക​ളാ​കും. ട്ര​സ്റ്റി​മാ​രാ​യ ഫി​ലി​പ്പ് ആ​ഞ്ഞി​ലി​പ്പ​റ​മ്പി​ൽ, സൈ​റ​സ് മ​ച്ചു​ങ്ക​ൽ, ഡോ. ​മി​നി​ക് ക​വ​ല​യ്ക്ക​ൽ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.

ആ​ല​പ്പു​ഴ: കൈ​ത​വ​ന വി​മ​ല ഹൃ​ദ​യ​നാ​ഥ പ​ള്ളി​യി​ലെ എ​ട്ടു​നോ​മ്പാ​ച​ര​ണ സ​മാ​പ​ന​വും പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളും ഇ​ന്ന് ആ​ച​രി​ക്കും. വൈ​കി​ട്ട് 4.30ന് ​ല​ദീ​ഞ്ഞ്, മധ്യസ്ഥ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം- ഫാ. ​ബി​ജോ മ​റ്റ​പ്പറ​മ്പി​ൽ. ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം- ഫാ. ​ദ​മി​യാ​നോ​സ് കോ​ച്ചേ​രി, തു​ട​ർ​ന്ന് നേ​ർ​ച്ചവി​ത​ര​ണം.

Alappuzha

ഗൂ​ഢാലോ​ച​ന​യ്ക്കു പി​ന്നി​ൽ സ​മ്പ​ന്ന​രാ​യ വ്യ​വ​സാ​യി​ക​ളെ​ന്ന്

ആ​ല​പ്പു​ഴ: ര​ജി​സ്‌​ട്രേ​ഷ​നു​ള്ള വ​ഴി​യോ​രക്കച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യ്ക്കു പി​ന്നി​ൽ കോ​ർ​പ്പ​റേ​റ്റ് മാ​ളു​ക​ളു​ടെ​യും സ​മ്പ​ന്ന​രാ​യ വ്യ​വ​സാ​യി​ക​ളു​ടെ​യും സ​മ്മ​ർ​ദമാ​ണെ​ന്നും ഇ​തി​നെ ശ​ക്ത​മാ​യി ചെ​റു​ക്കു​മെ​ന്നും എ​ഐ​ടിയു​സി സം​സ്ഥാ​ന പ്ര​സി​ഡന്‍റ് ടി.​ജെ. ആ​ഞ്ച​ലോ​സ്. വ​ഴി​യോ​രക്ക​ച്ച​വ​ട തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​നി​ന്നു അ​ദ്ദേ​ഹം.

പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ വ​ഴി​യോ​രക്ക​ച്ച​വ​ട തൊ​ഴി​ലാ​ളി നി​യ​മ​ത്തി​ന് വി​ധേ​യ​മാ​യി രൂ​പീ​ക​രി​ച്ച വെ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യെ നോ​ക്കു​കു​ത്തി​യാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​പ്റ്റം​ബ​ർ 1 മു​ത​ൽ ഒ​ക്ടോ​ബ​ർ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ ക​ച്ച​വ​ട​ക്കാ​രു​ടെ സ​ർ​വേ ന​ട​ത്തി​യശേ​ഷം അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നും നോ​ൺ വെ​ഡിം​ഗ് സോ​ണി​ൽ ക​ച്ച​വ​ടം ചെ​യ്യു​ന്ന ഐ​ഡി കാ​ർ​ഡുള്ള​വ​രെ വെ​ൻ​ഡിം​ഗ് സോ​ണി​ലേ​ക്ക് പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​മാ​ണ് വെ​ൻ​ഡിം​ഗ് ക​മ്മിറ്റി തീ​രു​മാ​നം.

ഇ​തി​ന് വി​രു​ദ്ധ​മാ​യി​ട്ടാ​ണ് ബാ​ഹ്യസ​മ്മ​ർ​ദത്തി​ന് വി​ധേ​യ​മാ​യി ന​ഗ​ര​സ​ഭാ ഭ​ര​ണാ​ധി​കാ​രി​ക​ൾ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് ഇ​റ​ങ്ങി തി​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. ഫെ​ഡ​റേ​ഷ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി.​ ന​സീ​ർ അധ്യക്ഷ​ത വ​ഹി​ച്ചു.

Alappuzha

ഒ​രു ല​ക്ഷം രൂ​പ​യു​ടെ ഹെ​റോ​യി​നു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

ചെ​ങ്ങ​ന്നൂ​ർ: ട്രെ​യി​ൻ മാ​ർ​ഗ​മെ​ത്തി​ച്ച ഒ​രു ല​ക്ഷം രൂ​പ​യു​ടെ 26 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ചെ​ങ്ങ​ന്നൂ​ർ എ​ക്സൈ​സ് റേ​ഞ്ച് സം​ഘം പി​ടി​കൂ​ടി. ബം​ഗാ​ൾ മാ​ൾ​ഡ സ്വ​ദേ​ശി​യാ​യ നൂ​ർ ആ​ലം (25) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

ചെ​ന്നൈ മെ​യി​ലി​ൽ എ​ത്തി​യ ഇ​യാ​ളെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ല​ഹ​രി​വി​രു​ദ്ധ പ​ട്രോ​ളിം​ഗി​ന്‍റെയും ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ​യും ഭാ​ഗ​മാ​യി കു​റ​ച്ചു​നാ​ളു​ക​ളാ​യി എ​ക്സൈ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

അ​സി​. ഇ​ൻ​സ്പെ​ക്ട​ർ ബി​ജു പ്ര​കാ​ശ്, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​ആ​ർ. ബി​നോ​യ്, എ​ച്ച്. മു​സ്ത​ഫ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.പി. അ​മ​ൽ, എം. ​ആ​ർ. റെ​നീ​ഷ്, ജി. ​പ്ര​വീ​ൺ, വ​നി​താ ഓ​ഫീ​സ​ർ​മാ​രാ​യ വി​ജ​യ​ല​ക്ഷ് മി, ബ​ബി​ത, ഡ്രൈ​വ​ർ എ​സ്. ശ്രീ​ജി​ത്ത് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Alappuzha

പൊ​തു​മേ​ഖ​ലാ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി ര​ണ്ടുകോ​ടി ത​ട്ടി​യ സം​ഭ​വം: സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ പൊ​തു​മേ​ഖ​ലാ ബാ​ങ്കി​ലെ ഹൗ​സ് കീ​പ്പിം​ഗ് ജീ​വ​ന​ക്കാ​രി ഇ​ട​പാ​ടു​കാ​രെ ക​ബ​ളി​പ്പി​ച്ച് ര​ണ്ടു കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​സ്ബിഐ ഹൗ​സ് കീ​പ്പിം​ഗ് ആ​ൻ​ഡ് മെ​യി​ന്‍റന​ൻ​സ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​രമ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

‌ഒ​രു താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​ക്ക് ഒ​റ്റ​യ്ക്ക് ര​ണ്ടു​കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണം.

ആ​രോ​പ​ണ​വി​ധേ​യ​യാ​യ ജീ​വ​ന​ക്കാ​രി ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തെതു​ട​ർ​ന്ന് വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബാ​ങ്കി​ന്‍റെ പ​രാ​തി​യി​ൽ പൊ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ബാ​ങ്കു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വും വ​ർ​ധിച്ചു​വ​രു​ന്ന ജോ​ലി​ഭാ​ര​വും കാ​ര​ണം ക്ല​ർ​ക്ക്, കാ​ഷ്യ​ർ, സ​ബ് സ്റ്റാ​ഫ് ത​സ്തി​ക​ക​ളി​ൽ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​പ്പോ​ൾ താ​ത്കാ​ലി​ക, ക​രാ​ർ ജീ​വ​ന​ക്കാ​രെ ക്ല​റി​ക്ക​ൽ ജോ​ലി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ൽ​പ്പി​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണം. ഹൗ​സ് കീ​പ്പിം​ഗ് ആ​ൻ​ഡ് മെ​യി​ന്‍റന​ൻ​സ് ജീ​വ​ന​ക്കാ​രെ ചെ​ക്കു​ക​ൾ മാ​റ്റു​ന്ന​തി​നോ കൗ​ണ്ട​ർ സ​ഹാ​യി​ക​ളാ​യി ഇ​രു​ത്തു​ന്ന​തി​നോ നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​തി​നോ ചു​മ​ത​ല​പ്പെ​ടു​ത്ത​രു​തെ​ന്നും യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ മാ​ത്യു വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Alappuzha

ബ​സ് കാ​ത്തുനി​ന്ന അ​മ്മ​യ്ക്കും മ​ക​നും കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റു

ചേ​ര്‍​ത്ത​ല: ഗ​വ. ഗേ​ള്‍​സ് ഹൈ​സ്‌​കൂള്‍ ജം​ഗ്ഷ​നു സ​മീ​പം ബ​സ് കാ​ത്തുനി​ന്ന അ​മ്മ​യ്ക്കും മ​ക​നും നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റു. ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി വാ​ര​നാ​ട് പു​റം​തോ​ട​ത്ത് ചി​റ സു​ചി​ത്ര (42), മ​ക​നും ചേ​ര്‍​ത്ത​ല ഗ​വ. ടൗ​ണ്‍ എ​ല്‍​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യു​മാ​യ അ​ക്ഷ​യ് (ഒ​മ്പ​ത്) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രു​ടെ​യും കാ​ലു​ക​ള്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു.

ഇന്നലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വ​ട​ക്കു ഭാ​ഗ​ത്തുനി​ന്ന് വ​ന്ന കാ​ര്‍ ജം​ഗ്ഷ​നി​ല്‍നി​ന്ന് കി​ഴ​ക്കോ​ട്ട് തി​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​രു​വ​രെ​യും ആ​ദ്യം ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Alappuzha

ദേ​ശീ​യ​പാ​ത​യി​ലെ സു​ര​ക്ഷ: സം​യു​ക്ത പ​രി​ശോ​ധ​ന ഇ​ന്നുമു​ത​ൽ

ആ​ല​പ്പു​ഴ: തൃ​ശൂ​ർ ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ ദേ​ശീ​യ​പാ​ത മേ​ഖ​ല​യു​ടെ സു​ര​ക്ഷ വി​ല​യി​രു​ത്താ​ൻ ഇ​ന്നുമു​ത​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സൂ​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ഇന്നു രാ​വി​ലെ 9 മു​ത​ൽ മൂ​ന്നു ഇ​ട​ങ്ങ​ളി​ൽനി​ന്ന് ക​ർ​മസേ​ന​ക​ളു​ടെ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ചു. ആ​ദ്യ ടീം ​അ​രൂ​ർ മു​ത​ൽ തെ​ക്കോ​ട്ടും ര​ണ്ടാ​മ​ത്തെ ടീം ​തോ​ട്ട​പ്പ​ള്ളി മു​ത​ൽ വ​ട​ക്കോ​ട്ടും മൂ​ന്നാ​മ​ത്തെ ടീം ​ഓ​ച്ചി​റ മു​ത​ൽ വ​ട​ക്കോ​ട്ടും പ​രി​ശോ​ധ​ന ന​ട​ത്തും.

എ​ല്ലാ ആ​ഴ്ച​യും വി​വി​ധ വ​കു​പ്പു​ക​ള​ട​ങ്ങു​ന്ന ടാ​സ്ക് ഫോ​ഴ്സ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ അ​റി​യി​ച്ചു. സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം രൂ​പീ​ക​രി​ച്ച ടാ​സ്ക് ഫോ​ഴ്‌​സു​ക​ളും ഇ​ൻ​സ്‌​പെ​ക്ഷ​ൻ സം​ഘ​ങ്ങ​ളും ചേ​ർ​ന്ന് അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്, കൈ​യേ​റ്റ​ങ്ങ​ൾ, നി​ർ​മാ​ണ​ത്തി​നുശേ​ഷ​വും നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന ബാ​രി​ക്കേ​ഡു​ക​ൾ എ​ന്നി​വ ക​ണ്ടെ​ത്തി ഉ​ട​ൻ മാ​റ്റു​മെ​ന്നും നി​ല​വി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. മാ​സ​ത്തി​ലൊ​രി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് യോ​ഗ​വും ചേ​രും.

ജി​ല്ല​യി​ൽ ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന 94 കി​ലോ​മീ​റ്റ​റി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. ചേ​ർ​ത്ത​ല, അ​മ്പ​ല​പ്പു​ഴ, കാ​ർ​ത്തി​ക​പ്പ​ള്ളി എ​ന്നീ താ​ലൂ​ക്കു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മൂന്നു ടാ​സ്ക് ഫോ​ഴ്‌​സു​ക​ൾ രൂ​പീ​ക​രി​ച്ചു. ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റാ​ണ് ടാ​സ്ക് ഫോ​ഴ്‌​സു​ക​ളു​ടെ ക​ൺ​വീ​ന​ർ. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ദേ​ശീ​യ​പാ​ത പ്രോ​ജ​ക്റ്റ് ഡ​യ​റ​ക്ട​ർ, മൂ​ന്ന് താ​ലൂ​ക്കു​ക​ളി​ലെ​യും ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​ർ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ്, കെ​എ​സ്ഇബി എ​ന്നീ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ടാ​സ്ക് ഫോ​ഴ്സി​ൽ അം​ഗ​ങ്ങ​ളാ​കും.

സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ

ദി​ശാ​സൂ​ച​ക ബോ​ർ​ഡു​ക​ൾ, ആ​വ​ശ്യ​മാ​യ പ്ര​കാ​ശ​സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ക​യും ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​പ​ക​ട​നി​വാ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

അ​പ​ക​ടമേ​ഖ​ല​ക​ളി​ലും പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും കൂ​ടു​ത​ൽ ദി​ശാ​സൂ​ച​ക ബോ​ർ​ഡു​ക​ളും വേ​ഗ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കും. സ​ർ​വീ​സ് റോ​ഡു​ക​ളി​ലും ദേ​ശീ​യ​പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത ഭ​ക്ഷ്യ​വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള എ​ല്ലാ കൈ​യേ​റ്റ​ങ്ങ​ളും ഒ​ഴി​പ്പി​ക്കും.

കൊ​മ്മാ​ടി ബൈ​പാ​സ്, കൃ​പാ​സ​നം, ക​ള​ർ​കോ​ട് അ​ണ്ട​ർ​പാ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. മ​റ്റി​ട​ങ്ങ​ളി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ വാ​ഹ പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കും.

നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ താ​ത്കാ​ലി​ക പ്ര​കാ​ശ സം​വി​ധാ​നം ഒ​രു​ക്കാ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണവ​കു​പി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ​ണം ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ന​ൽ​കും.

അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യാ​ൽ ദു​ര​ന്ത​നി​വാ​ര​ണം കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​മാ​യി ചേ​ർ​ന്ന് പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കാ​നും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ നി​രീ​ക്ഷ​ണ സം​വി​ധാ​നം ഏ​ർ​പെ​ടു​ത്താ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

എ​ഡി​എം സി. ​പ്രേം​ജി, സ​ബ് ക​ള​ക്ട​ർ ഡോ. ​സി. ശി​വ ശ​ക്തി​വേ​ൽ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, ദേ​ശീ​യ പാ​ത അ​ഥോ​റി​ട്ടി​യു​ടെ ഉ​ന്ന​ത അ​ധി​കാ​രി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kottayam

കൊതവറ പാലം പുനർനിർമിക്കണമെന്ന് ആവശ്യം

വൈക്കം: ത​ല​യാ​ഴം ഉ​ല്ല​ല-മൂ​ത്തേ​ട​ത്തു​കാ​വ്-വൈ​ക്കം റോ​ഡി​ൽ ഉ​ല്ല​ല മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തെ അ​പ​ക​ടനി​ല​യി​ലാ​യ​ പാ​ലം പു​ന​ർനി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പാ​ലം ജീ​ർ​ണാ​വ​സ്ഥ​യി​ലാ​ണ്. പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്ന് ക​മ്പി​ക​ൾ തെ​ളി​ഞ്ഞു. വീ​തി കു​റ​ഞ്ഞ പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തെ​യും കൈ​വ​രി​ക​ൾ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു​ത​ക​ർ​ന്നു. പാ​ല​ത്തി​ന്‍റെ ഇ​രുഭാ​ഗ​ത്തും ബിഎംബി​സി ​നി​ല​വാ​ര​ത്തി​ൽ എ​ട്ടു മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് പു​ന​ർ​നി​ർ​മി​ച്ചു. എ​ന്നാ​ൽ പാ​ല​ത്തി​ന് മൂ​ന്ന് മീ​റ്റ​റോ​ളം വീ​തി​യാ​ണു​ള്ള​ത്.

പാ​ല​ത്തി​ന്‍റെ സ​മീ​പ റോ​ഡിന്‍റെ ഉ​യ​ര​ക്കൂ​ടു​ത​ൽ മൂ​ലം പാ​ല​ത്തി​ലേ​ക്ക് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ തൊ​ട്ടു മു​ന്നി​ലെ​ത്തു​മ്പോ​ഴാ​ണ് എ​തി​രേ വ​രു​ന്ന വാ​ഹ​ന​ത്തി​ലു​ള്ള​വ​ർ കാ​ണു​ന്ന​ത്. ഇ​ത് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പാ​ലം പു​ന​ർനി​ർ​മിക്ക​ണ​മെ​ന്ന് ഏ​റെ​ക്കാ​ല​മാ​യി ജ​നം ആ​വ​ശ്യ​മു​ന്ന​യി​ച്ചു​ വ​രി​ക​യാ​യി​രു​ന്നു. ത​ല​യാ​ഴം, വെ​ച്ചൂ​ർ ഭാ​ഗ​ത്തുനി​ന്ന് വൈ​ക്ക​ത്തേ​ക്ക് ഇ​തു​വ​ഴി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

വൈ​ക്കം വെ​ച്ചൂ​ർ റോ​ഡ് വീ​തി​കൂ​ട്ടി പു​ന​ർ​നി​ർ​മി​ക്കു​മ്പോ​ൾ സ​മാ​ന്ത​ര റോ​ഡാ​യി വൈ​ക്കം-മൂ​ത്തേ​ട​ത്തു​കാ​വ് കൊ​ത​വ​റ-ഉ​ല്ല​ല റോ​ഡ് മാ​റും. പാ​ലം പു​ന​ർനി​ർ​മി​ച്ച് ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. പാ​ലം വീ​തി​കൂ​ട്ടി പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്നും ഉ​ട​ൻ ത​ന്നെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ക്കു​മെ​ന്നും കെ.​ ബി​നി​മോ​ൻ എംഎ​ൽഎ ​പ​റ​ഞ്ഞു.

കൊ​ത​വ​റ പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തോ​ടെ ഗ​താ​ഗ​തം സു​ഗ​മ​മാ​കും

പാ​ല​ത്തി​ന്‍റെ വീ​തി​ക്കു​റവാ​ണ് ഇ​പ്പോ​ൾ ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​കു​ന്ന​ത്. പാ​ലം വീ​തി​കൂ​ട്ടി പു​ന​ർ​നി​ർ​മി​ക്കു​ന്ന​തോ​ടെ ഗ​താ​ഗ​ത​കു​രു​ക്ക് ഒ​ഴി​വാ​കും.

ലി​ജി​സ​ല​ഞ്ച് രാ​ജ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ത​ല​യാ​ഴം

ഏ​റെ​ക്കാ​ല​ത്തെ സ്വ​പ്ന​മാ​ണ് സ​ഫ​ല​മാ​കു​ന്ന​ത്

കൊ​ത​വ​റ പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാവ​ശ്യ​ത്തി​ന് ഏ​റെ​ക്കാ​ല​ത്തെ പ​ഴ​ക്ക​മു​ണ്ട്. പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് ടെ​ണ്ട​ർ ന​ട​പ​ടി പൂ​ർ​ത്തീക​രി​ച്ച് നി​ർ​മാ​ണം ഉ​ട​ൻ തു​ട​ങ്ങു​മെ​ന്ന​ത് ഏ​റെ ആ​ഹ്ലാ​ദ​ക​ര​മാ​ണ്.

ബി​ജു പ​റ​പ്പ​ള്ളി, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ

Kottayam

റോ​ഡി​ൽ രൂ​പ​പ്പെ​ട്ട ഗ​ർ​ത്തം അ​പ​ക​ടഭീ​തിയുയർത്തുന്നു

ടി​വി​പു​രം: വൈ​ക്കം-ടി​വി​പു​രം റോ​ഡി​ൽ ടി​വി​പു​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡി​ൽ രൂ​പ​പ്പെ​ട്ട ഗ​ർ​ത്തം അ​പ​ക​ട ഭീതിയുയർ ത്തുന്നു. ​കു​ഴി​യി​ൽ വാ​ഴ വ​ച്ച് നാ​ട്ടു​കാ​ർ അ​പ​ക​ട മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും രാ​ത്രി വെ​ളി​ച്ച​മി​ല്ലാ​ത്ത ഇ​വി​ടെ വാ​ഹ​ന യാ​ത്രി​ക​ർ അ​പ​ക​ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ജ​ല​വി​ത​ര​ണ പൈ​പ്പി​ലെ ചോ​ർ​ച്ച നീ​ക്കി കു​ഴി​യ​ട​ച്ച് ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Kottayam

പ​​ക​​ൽ പൊ​​ള്ളു​​ന്നു; പു​​റ​​ത്തി​​റ​​ങ്ങാ​​ന്‍ മ​​ടി​​ച്ച് ജ​​നം‍

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ പ​​ക​​ല്‍​ച്ചൂ​​ട് വ​​ര്‍​ധി​​ച്ച​​തോ​​ടെ പു​​റ​​ത്തി​​റ​​ങ്ങാ​​ന്‍ മ​​ടി​​ച്ച് ജ​​ന​​ങ്ങ​​ള്‍. ക​​ഴി​​ഞ്ഞ ര​​ണ്ടു ദി​​വ​​സ​​മാ​​യി ജി​​ല്ല​​യു​​ടെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ പ​​ക​​ല്‍ സ​​മ​​യ​​ത്ത് 34 ഡി​​ഗ്രി സെ​​ല്‍​ഷ്യ​​സ് ചൂ​​ടാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. ചൂ​​ട് വ​​ര്‍​ധി​​ക്കു​​ന്ന​​തു കൃ​​ഷി​​ക​​ളെ​​യും ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ച്ചു​​തു​​ട​​ങ്ങി. പ​​ല ക​​ര്‍​ഷ​​ക​​രും പ​​ച്ച​​ക്ക​​റി ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള കൃ​​ഷി​​ക​​ള്‍ ന​​ന​​ച്ചു തു​​ട​​ങ്ങി. പ​​ടി​​ഞ്ഞാ​​റ​​ന്‍ മേ​​ഖ​​ല​​ക​​ളി​​ല്‍ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ വെ​​ള്ള​​പ്പൊ​​ക്ക കെ​​ടു​​തി​​ക​​ള്‍ മാ​​റി​​വ​​രു​​മ്പോ​​ഴാ​​ണ് ക​​ടു​​ത്ത ചൂ​​ട് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്.
രാ​​വി​​ലെ ഒ​​മ്പ​​തുമു​​ത​​ല്‍ ചൂ​​ടി​​ന്‍റെ കാ​​ഠി​​ന്യം വ​​ര്‍​ധി​​ക്കും. വൈ​​കു​​ന്നേ​​രം മൂ​​ന്നു​​ക​​ഴി​​ഞ്ഞാ​​ലും ചൂ​​ടി​​നു കു​​റ​​വു​​ണ്ടാ​​കാ​​ത്ത സ്ഥി​​തി​​യാ​​ണ്. അ​​ന്ത​​രീ​​ക്ഷ താ​​പ​​നി​​ല​​യി​​ല്‍ ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളാ​​യി ര​​ണ്ടു മു​​ത​​ല്‍ നാ​​ലു ഡി​​ഗ്രി സെ​​ല്‍​ഷ്യ​​സ് വ​​രെ വ​​ര്‍​ധ​​ന​​യു​​ണ്ടാ​​കു​​ന്നു​​ണ്ട്. എ​​ല്‍ നി​​നോ പ്ര​​തി​​ഭാ​​സ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ തു​​ട​​ര്‍​ന്നു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ല്‍ നേ​​രി​​യ തോ​​തി​​ല്‍ മ​​ഴ ല​​ഭി​​ക്കു​​മെ​​ങ്കി​​ലും ചൂ​​ട് വ​​ര്‍​ധി​​ക്കാ​​നാ​​ണു സാ​​ധ്യ​​ത.
ചൂ​​ടി​​നൊ​​പ്പം അ​​ന്ത​​രീ​​ക്ഷ ഈ​​ര്‍​പ്പ​​വും ഉ​​യ​​ര്‍​ന്നു​​നി​​ല്‍​ക്കു​​ന്ന​​തി​​നാ​​ല്‍ യ​​ഥാ​​ര്‍​ഥ താ​​പ​​നി​​ല​​യെ​​ക്കാ​​ള്‍ കൂ​​ടു​​ത​​ല്‍ ചൂ​​ട് അ​​നു​​ഭ​​വ​​പ്പെ​​ടും. തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ന്‍ മ​​ണ്‍​സൂ​​ണ്‍ ദു​​ര്‍​ബ​​ല​​മാ​​യ​​താ​​ണ് താ​​പ​​നി​​ല ഉ​​യ​​രാ​​ന്‍ പ്ര​​ധാ​​ന കാ​​ര​​ണ​​മെ​​ന്നും നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യം ഉ​​ഷ്ണ​​ത​​രം​​ഗ​​മാ​​യി ക​​ണ​​ക്കാ​​ക്കു​​ന്നി​​ല്ലെ​​ന്നും കാ​​ലാ​​വ​​സ്ഥാ വ​​കു​​പ്പ് വ്യ​​ക്ത​​മാ​​ക്കു​​ന്നു.

ജ​​ല​​നി​​ര​​പ്പ് കൂ​​ടു​​ത​​ൽ താ​​ഴ്ന്നു

പ​​ക​​ല്‍ സ​​മ​​യ​​ത്ത് ചൂ​​ടി​​നു തീ​​വ്ര​​ത കൂ​​ടു​​ത​​ലാ​​ണ്. എ​​ന്നാ​​ല്‍ രാ​​ത്രി​​യാ​​യ​​ല്‍ അ​​സ​​ഹ​​നീ​​യ​​മാ​​യ പു​​ക​​ച്ചി​​ലാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. പു​​ല​​ര്‍​ച്ചെ​​യോ​​ടെ ചെ​​റി​​യ ആ​​ശ്വാ​​സം തോ​​ന്നു​​മെ​​ങ്കി​​ലും രാ​​വി​​ലെ ഏ​​ഴോ​​ടെ സൂ​​ര്യ​​കി​​ര​​ണ​​ങ്ങ​​ള്‍ പ​​തി​​ച്ചു തു​​ട​​ങ്ങു​​ന്ന​​തോ​​ടെ ചൂ​​ട് തു​​ട​​ങ്ങും. ക​​ഴി​​ഞ്ഞ മാ​​സ​​ത്തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ മ​​ഴ ല​​ഭി​​ച്ച ജി​​ല്ല​​ക​​ളു​​ടെ ലി​​സ്റ്റി​​ല്‍ കോ​​ട്ട​​യ​​വു​​മു​​ണ്ടാ​​യി​​രു​​ന്നു. പ​​ക്ഷേ മ​​ഴ മാ​​റു​​മ്പോ​​ള്‍ ചൂ​​ട് കൂ​​ടു​​ന്ന സ​​വി​​ശേ​​ഷ കാ​​ലാ​​വ​​സ്ഥ​​യാ​​ണ് ഇ​​പ്പോ​​ള്‍ അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ല്‍ ജ​​ല​​നി​​ര​​പ്പ് വ​​ലി​​യ തോ​​തി​​ല്‍ താ​​ഴ്ന്നു. മീ​​ന​​ച്ചി​​ലാ​​റി​​ലും മ​​ണി​​മ​​ല​​യാ​​റി​​ലും വ​​ലി​​യ തോ​​തി​​ലാ​​ണ് ജ​​ല​​നി​​ര​​പ്പ് താ​​ഴ്ന്ന​​ത്. ഒ​​പ്പം മ​​ണ്ണി​​ന്‍റെ ന​​ന​​വും ന​​ഷ്ട​​പ്പെ​​ട്ടു. ഇ​​താ​​ണ് പ​​ച്ച​​ക്ക​​റി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള കൃ​​ഷി​​ക​​ള്‍ ഉ​​ണ​​ങ്ങാ​​ന്‍ കാ​​ര​​ണ​​മാ​​കു​​ന്ന​​ത്. പ​​ടി​​ഞ്ഞാ​​റ​​ന്‍ മേ​​ഖ​​ല​​ക​​ളി​​ലും മ​​ണ്ണി​​ന്‍റെ അ​​വ​​സ്ഥ ഇ​​തു ത​​ന്നെ​​യാ​​ണ്.

ജാ​​ഗ്ര​​താ നി​​ര്‍​ദേ​​ശം

അ​​ടു​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ല്‍ താ​​പ​​നി​​ല ഉ​​യ​​രാ​​ന്‍ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ൽ കാ​​ലാ​​വ​​സ്ഥാ വ​​കു​​പ്പ് ജാ​​ഗ്ര​​താ നി​​ര്‍​ദേ​​ശം ന​​ല്‍​കി​​യി​​രി​​ക്കു​​ക​​യാ​​ണ്. ഉ​​യ​​ര്‍​ന്ന ചൂ​​ട് സൂ​​ര്യാ​​ഘാ​​തം, നി​​ര്‍​ജ​​ലീ​​ക​​ര​​ണം തു​​ട​​ങ്ങി​​യ ആ​​രോ​​ഗ്യ​​പ്ര​​ശ്‌​​ന​​ങ്ങ​​ള്‍​ക്ക് കാ​​ര​​ണ​​മാ​​യേ​​ക്കാം. രാ​​വി​​ലെ 11 മു​​ത​​ല്‍ മൂ​​ന്നു വ​​രെ​​യു​​ള്ള സ​​മ​​യ​​ത്ത് നേ​​രി​​ട്ട് സൂ​​ര്യ​​പ്ര​​കാ​​ശം ഏ​​ൽ​​ക്കു​​ന്ന​​ത് പ​​ര​​മാ​​വ​​ധി ഒ​​ഴി​​വാ​​ക്ക​​ണം. ദാ​​ഹ​​മി​​ല്ലെ​​ങ്കി​​ലും ഇ​​ട​​യ്ക്കി​​ടെ വെ​​ള്ളം കു​​ടി​​ക്ക​​ണം. മ​​ദ്യം, കാ​​പ്പി, ചാ​​യ, കാ​​ര്‍​ബ​​ണേ​​റ്റ​​ഡ് സോ​​ഫ്റ്റ് ഡ്രി​​ങ്കു​​ക​​ള്‍ തു​​ട​​ങ്ങി​​യ നി​​ര്‍​ജ​​ലീ​​ക​​ര​​ണ​​ത്തി​​ന് കാ​​ര​​ണ​​മാ​​കു​​ന്ന പാ​​നീ​​യ​​ങ്ങ​​ള്‍ പ​​ക​​ല്‍ സ​​മ​​യ​​ത്ത് ഒ​​ഴി​​വാ​​ക്ക​​ണം. അ​​സ്വ​​സ്ഥ​​ത അ​​നു​​ഭ​​വ​​പ്പെ​​ട്ടാ​​ല്‍ ഉ​​ട​​ന്‍ വി​​ശ്ര​​മി​​ക്കു​​ക​​യും വൈ​​ദ്യ​​സ​​ഹാ​​യം തേ​​ടു​​ക​​യും വേ​​ണം.

വെ​​യി​​ലി​​നൊ​​പ്പം പ​​നി​​യും

ജി​​ല്ല​​യി​​ല്‍ ചൂ​​ട് കൂ​​ടി​​യ​​തോ​​ടെ പ​​നി, ജ​​ല​​ദോ​​ഷം ചു​​മ, തൊ​​ണ്ട​​വേ​​ദ​​ന തു​​ട​​ങ്ങി​​യ ശ്വാ​​സ​​കോ​​ശ രോ​​ഗ​​ങ്ങ​​ളും പ​​ക​​ര്‍​ച്ച വ്യാ​​ധി​​ക​​ളും കൂ​​ടു​​ത​​ലാ​​യി റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തു തു​​ട​​ങ്ങി. ഈ​​ര്‍​പ്പം, വെ​​ള്ള​​ക്കെ​​ട്ട്, കൊ​​തു​​ക് വ​​ള​​രാ​​നു​​ള്ള സാ​​ഹ​​ച​​ര്യം തു​​ട​​ങ്ങി​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍ കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് രോ​​ഗ​​ങ്ങ​​ള്‍ പെ​​രു​​കു​​ന്ന​​ത്. മ​​ഴ​​ക്കാ​​ല​​ത്ത് കൊ​​തു​​കു​​ക​​ള്‍ പെ​​രു​​കി​​യ​​തി​​നാ​​ല്‍ ഡെ​​ങ്കി​​പ്പ​​നി, ചി​​ക്ക​​ന്‍ ഗു​​നി​​യ തു​​ട​​ങ്ങി​​യ​​വ​​യും വ​​ര്‍​ധി​​ക്കാ​​ന്‍ ഇ​​ട​​യാ​​ക്കും. അ​​തി​​നാ​​ല്‍ ജ​​ന​​ങ്ങ​​ള്‍ ജാ​​ഗ്ര​​ത പു​​ല​​ര്‍​ത്ത​​ണ​​മെ​​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രും പ​​റ​​യു​​ന്നു.

ഇ​​ക്ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ പ​​നി​​യെ​​തു​​ട​​ര്‍​ന്നു​​ള്ള വി​​ട്ടു​​മാ​​റാ​​ത്ത ചു​​മ, ക​​ഫ​​ക്കെ​​ട്ട്, ക്ഷീ​​ണം തു​​ട​​ങ്ങി​​യ ആ​​രോ​​ഗ്യ പ്ര​​ശ്‌​​ന​​ങ്ങ​​ളു​​മാ​​യി കു​​ട്ടി​​ക​​ളും മു​​തി​​ര്‍​ന്ന​​വ​​രു​​മ​​ട​​ക്കം നി​​ര​​വ​​ധി രോ​​ഗി​​ക​​ളാ​​ണ് വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ചി​​കി​​ത്സ തേ​​ടി​​യെ​​ത്തി​​യ​​ത്.

പ​​വ​​ര്‍​ക​​ട്ടി​​ല്‍ വി​​യ​​ര്‍​ത്ത് ജി​​ല്ല; പ​​ല​​യി​​ട​​ത്തും ക​​ട്ട് ഒ​​ന്ന​​ര മ​​ണി​​ക്കൂ​​റി​​ല​​ധി​​കം

ജി​​ല്ല​​യി​​ല്‍ രാ​​ത്രി​​യി​​ലു​​ണ്ടാ​​കു​​ന്ന വൈ​​ദ്യു​​തി നി​​യ​​ന്ത്ര​​ണ​​ത്തി​​ല്‍ വി​​യ​​ര്‍​ത്ത് സാ​​ധാ​​ര​​ണ​​ക്കാ​​ര്‍. ക​​ഴി​​ഞ്ഞ തി​​ങ്ക​​ളാ​​ഴ്ച മു​​ത​​ല്‍ ജി​​ല്ല​​യി​​ലു​​ടെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ രാ​​ത്രി 6.30നും 12.30​​നും ഇ​​ട​​യി​​ല്‍ ഒ​​ന്ന​​ര മ​​ണി​​ക്കൂ​​റോ​​ള​​മാ​​ണ് വൈ​​ദ്യു​​തി മു​​ട​​ങ്ങി​​യ​​ത്. മു​​ന്‍​കു​​ട്ടി അ​​റി​​യി​​ക്കാ​​തെ​​യു​​ണ്ടാ​​കു​​ന്ന വൈ​​ദ്യു​​തി മു​​ട​​ക്ക​​മാ​​ണ് പ്ര​​തി​​സ​​ന്ധി സൃ​​ഷ്ടി​​ക്കു​​ന്ന​​ത്. ചി​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ വോ​​ള്‍​ട്ടേ​​ജ് ക്ഷാ​​മ​​വും അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്നു​​ണ്ട്. ചി​​ല സ്ഥ​​ല​​ങ്ങ​​ളി​​ല്‍ രാ​​വി​​ലെ ആ​​റു​​മു​​ത​​ല്‍ ഏ​​ട്ടു വ​​രെ​​യു​​ള്ള സ​​മ​​യ​​ങ്ങ​​ളി​​ലും വൈ​​ദ്യു​​തി മു​​ട​​ങ്ങു​​ന്ന​​താ​​യി പ​​രാ​​തി​​യു​​ണ്ട്.

ജി​​ല്ല​​യി​​ലെ ചി​​ല സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ഇ​​ന്ന​​ലെ രാ​​ത്രി പ​​ല​​പ്പോ​​ഴാ​​യി ഒ​​ന്ന​​ര മ​​ണി​​ക്കൂ​​റി​​ലേ​​റെ വൈ​​ദ്യു​​തി മു​​ട​​ങ്ങി. മ​​ഴ കു​​റ​​ഞ്ഞ​​തോ​​ടെ രാ​​ത്രി​​യി​​ലും അ​​പാ​​ര ചൂ​​ടാ​​ണ്. ഇ​​തു വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗ​​വും വ​​ലി​​യ തോ​​തി​​ല്‍ വ​​ര്‍​ധി​​പ്പി​​ച്ചു.

അ​​തേ​​സ​​മ​​യം രാ​​ത്രി 6.30നും 12.30​​നു​​മി​​ട​​യി​​ല്‍ എ​​പ്പോ​​ള്‍ വേ​​ണ​​മെ​​ങ്കി​​ലും വൈ​​ദ്യു​​തി മു​​ട​​ങ്ങാ​​വു​​ന്ന സ്ഥി​​തി​​യാ​​ണ്. കൃ​​ത്യ​​മാ​​യ സ​​മ​​യം പ​​റ​​യാ​​നാ​​വി​​ല്ലെ​​ന്നും കേ​​ര​​ള​​ത്തി​​നു പു​​റ​​ത്തു​​നി​​ന്നു​​ള്ള വൈ​​ദ്യു​​തി​​യു​​ടെ ല​​ഭ്യ​​ത കു​​റ​​യു​​മ്പോ​​ഴാ​​ണ് ക​​ട്ട് വേ​​ണ്ടി വ​​രു​​ന്ന​​തെ​​ന്നു​​മാ​​ണ് കെ​​എ​​സ്ഇ​​ബി ന​​ല്കു​​ന്ന വി​​ശ​​ദീ​​ക​​ര​​ണം.

Kottayam

ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യ്ക്കു​​വേ​​ണ്ടി ​​ മണ​​ര്‍​കാ​​ട് പള്ളിയിൽ 101 കു​​ര്‍​ബാ​​ന​​പ്പ​​ണം ന​​ല്‍​കി

മ​​ണ​​ര്‍​കാ​​ട്: ല​​ഹ​​രി​​മ​​രു​​ന്നി​​നെ​​തി​​രേ സം​​സ്ഥാ​​ന​​വ്യാ​​പ​​ക​​മാ​​യി സ​​ര്‍​ക്കാ​​ര്‍ ന​​ട​​പ്പാ​​ക്കു​​ന്ന തൂ​​ഫാ​​ന്‍ യ​​ജ്ഞം 100 ദി​​വ​​സം പൂ​​ര്‍​ത്തി​​യാ​​കു​​ന്ന വേ​​ള​​യി​​ല്‍ പ​​ദ്ധ​​തി​​യു​​ടെ അ​​മ​​ര​​ക്കാ​​ര​​നാ​​യ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യ്ക്ക് ആ​​യു​​രാ​​രോ​​ഗ്യ ആ​​ശം​​സ​​ക​​ള്‍ നേ​​ര്‍​ന്ന് മ​​ണ​​ര്‍​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി ക​​ത്തീ​​ഡ്ര​​ലി​​ല്‍ മു​​ന്‍ പ​​ഞ്ചാ​​യ​​ത്തം​​ഗ​​വും ബ്ലോ​​ക്ക് കോ​​ണ്‍​ഗ്ര​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ജി​​ജി മ​​ണ​​ര്‍​കാ​​ട് 101 കു​​ര്‍​ബാ​​ന​​പ്പ​​ണം ന​​ല്‍​കി.

Kottayam

ചങ്ങനാശേരിയിൽ ആധുനിക അറവുശാല ഇനിയും അകലെ

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യി​ല്‍ ആ​ധു​നി​ക അ​റ​വു​ശാ​ല എ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഇ​ത് വെ​റു​മൊ​രു മാം​സാ​ഹാ​ര വി​ഷ​യ​മ​ല്ല. മ​റി​ച്ച് പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന്‍റെയും ഭ​ക്ഷ്യ​സു​ര​ക്ഷ​യു​ടെ​യും ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണ്.
ച​ങ്ങ​നാ​ശേ​രി​യി​ല്‍ ആ​ളു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന മാം​സ​ത്തി​ന്‍റെ അ​ള​വ് എ​ത്ര, അ​ത് എ​വി​ടെ​യാ​ണ് ക​ശാ​പ്പു ചെ​യ്യു​ന്ന​ത്, അ​റക്കുന്നതിന് മു​ന്‍​പ് മൃ​ഗ​ങ്ങ​ളെ വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടോ, അ​റത്ത​ശേ​ഷം മാം​സം ഉ​പ​ഭോ​ഗ​യോ​ഗ്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ടോ, മാ​ലി​ന്യ​ങ്ങ​ളും ര​ക്ത​വും എ​ങ്ങ​നെ​യാ​ണ് സം​സ്‌​ക​രി​ക്കു​ന്ന​ത്: ഇ​തി​നൊ​ന്നും അ​ധി​കാ​രി​ക​ള്‍​ക്ക് വ്യ​ക്ത​മാ​യ മ​റു​പ​ടി​യി​ല്ല.
ഫാ​ത്തി​മാ​പു​ര​ത്ത് അ​പ​രി​ഷ്‌​കൃ​ത​വും മാ​ലി​ന്യ​പൂ​രി​ത​വു​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന അ​റ​വു​ശാ​ല കാ​ല്‍​നൂ​റ്റാ​ണ്ടു​ മു​മ്പ് ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെയും കോ​ട​തി ഇ​ട​പെ​ട​ലി​നെയും തു​ട​ര്‍​ന്ന് അ​ട​ച്ചുപൂട്ടിയിരുന്നു.

ഇതേത്തുടർന്ന് ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ ര​ണ്ട് കോ​ടി​യോ​ളം രൂ​പ മു​ട​ക്കി സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​യാ​യ സി​ല്‍​ക്കി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ആ​ധു​നി​ക അ​റ​വു​ശാ​ല സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചെ​ങ്കി​ലും സ്ഥ​ലം ല​ഭ്യ​മാ​കാതി​രു​ന്ന​തു​മൂ​ലം മാ​റി​മാ​റി​വ​ന്ന ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​ക​ള്‍​ക്ക് അ​റ​വു​ശാ​ല എ​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യി​ല്ല.

ക​ശാ​പ്പ് ന​ട​ത്തു​ന്ന​ത് വൃ​ത്തി​ഹീ​ന സാ​ഹ​ച​ര്യ​ത്തി​ല്‍; വി​ല നി​ശ്ച​യി​ക്കു​ന്ന​ത് ക​ച്ച​വ​ട​ക്കാ​ര​ന്‍

ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് പ​രി​ധി​യി​ല്‍ അ​റ​വു​ശാ​ല​യി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​റ​ച്ചി സ്റ്റാ​ളു​ക​ളോ​ടു ചേ​ര്‍​ന്നും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ടു​ക​ളെ ക​ശാ​പ്പു​ചെ​യ്താ​ണ് താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഇ​റ​ച്ചി സ്റ്റാ​ളു​ക​ളി​ല്‍ വി​ല്പന ന​ട​ത്തു​ന്ന​ത്.

അ​റ​വു​മാ​ടു​ക​ളു​ടെ ല​ഭ്യ​തക്കു​റ​വ് പ​റ​ഞ്ഞ് ഇ​റ​ച്ചി​ക്ക​ട​ക്കാ​ര്‍ ഇ​ഷ്ടാ​നു​സ​ര​ണം വി​ല വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ്. ച​ങ്ങ​നാ​ശേ​രി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രു​കി​ലോ ഇ​റ​ച്ചി​വി​ല 500 രൂ​പ​യാ​ണ്. മൂ​ന്നു​ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഇ​റ​ച്ചി​വി​ല ഏ​കീ​ക​രി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തെ​ങ്കിലും ന​ട​പ്പാ​യി​ല്ല.

കേ​ര​ള മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ 2018-19 ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം കോ​ട്ട​യം ജി​ല്ല​യി​ല്‍ മാ​ത്രം പ്ര​തി​വ​ര്‍​ഷം ഏ​ക​ദേ​ശം 4,659 ട​ണ്‍ എ​രു​മ​ മാം​സം, 1,173 ട​ണ്‍ പ​ന്നി​യി​റ​ച്ചി, 13,847 ട​ണ്‍ കോ​ഴി​യി​റ​ച്ചി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ​ക്കാ​ക്കു​ന്നു. 2011-ലെ ​ജ​ന​സം​ഖ്യാ ക​ണ​ക്കു​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ല്‍ ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കി​ന്‍റെ ജ​ന​സം​ഖ്യ കോ​ട്ട​യം ജി​ല്ല​യു​ടെ ഏ​ക​ദേ​ശം 11.5 ശ​ത​മാ​ന​മാ​ണ്.
ഈ ​അ​നു​പാ​ത​ത്തി​ല്‍ ക​ണ​ക്കാ​ക്കി​യാ​ല്‍ ച​ങ്ങ​നാ​ശേ​രി മേ​ഖ​ല​യി​ലെ എ​രു​മ, പ​ന്നി, കോ​ഴി മാം​സ​ത്തി​ന്‍റെ വാ​ര്‍​ഷി​ക ഉ​പ​ഭോഗം 2,200 ട​ണ്ണി​ല​ധി​കം വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​താ​യ​ത് പ്ര​തി​ദി​നം ശ​രാ​ശ​രി ആ​റ് ട​ണ്ണി​ല​ധി​കം. ജി​ല്ലാ​ത​ല ക​ണ​ക്കു​ക​ളി​ല്‍ നി​ന്നു​ള്ള ഒ​രു ഏ​ക​ദേ​ശ വി​ല​യി​രു​ത്ത​ല്‍ മാ​ത്ര​മാ​ണിത്.

ആ​ധു​നി​ക അ​റ​വു​ശാ​ല​യു​ടെ മാ​ന​ദ​ണ്ഡം

ഒ​രു ആ​ധു​നി​ക അ​റ​വു​ശാ​ല സാ​ധാ​ര​ണ അ​റ​വു​കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണ്. മൃ​ഗ​ത്തെ അ​റക്കു​ന്ന​തി​ന് മു​ന്‍​പ് ആ​ന്‍റി​മോ​ര്‍​ട്ടം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​തോ മ​നു​ഷ്യ ഉ​പ​ഭോ​ഗ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തോ ആ​യ മൃ​ഗ​ങ്ങ​ളെ ഇ​തി​ലൂ​ടെ ക​ണ്ടെ​ത്താം.

അ​റത്ത​ശേ​ഷം പോ​സ്റ്റ്മോ​ര്‍​ട്ടം മീ​റ്റ് ഇ​ന്‍​സ്‌​പെ​ക്‌ഷനും ന​ട​ത്തു​ന്നു. മാം​സ​വും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ക, രോ​ഗ​ബാ​ധി​ത​മാ​യ മാം​സം ഭ​ക്ഷ്യ​ശൃം​ഖ​ല​യി​ല്‍ എ​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നി​വ​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം.

ഇ​തി​നു​പു​റ​മേ, ശു​ചി​ത്വ​മു​ള്ള അ​റ​വുരീ​തി​ക​ള്‍, ശീ​തീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍, ര​ക്ത​ത്തി​ന്‍റെയും മ​റ്റ് അ​റ​വ് മാ​ലി​ന്യ​ങ്ങ​ളു​ടെ​യും ശാ​സ്ത്രീ​യ സം​സ്‌​ക​ര​ണം, മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ് എ​ന്നി​വ​യും അ​റ​വു​ശാ​ല​യി​ലു​ണ്ടാ​കും. ഭ​ക്ഷ്യ​സു​ര​ക്ഷ, പൊ​തു​ജ​നാ​രോ​ഗ്യം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, മൃ​ഗ​ക്ഷേ​മം എ​ന്നി​വ ഒ​രു​പോ​ലെ പ​രി​ഗ​ണി​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. ഈ ​പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തേ​ണ്ട​ത് സ​ര്‍​ക്കാ​ര്‍ നി​യ​യോ​ഗി​ച്ച ഒ​രു വെ​റ്റ​റി​ന​റി ഡോ​ക്ട​റാ​യി​രി​ക്ക​ണം.
ആ​ധു​നി​ക അ​റ​വു​ശാ​ല​യി​ല്ലാ​ത്ത​തി​നാ​ല്‍ ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ​ത്തെ മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഈ ​നി​ബ​ന്ധ​ന​ക​ളൊ​ന്നും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല.

ക​ശാ​പ്പ് ചെ​യ്യു​ന്ന ഉ​രു​ക്ക​ളെയും മാം​സ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​വും പ​രി​ശോ​ധി​ക്ക​ണം

കേ​ര​ള​ത്തി​ലെ അ​റ​വു​ശാ​ല നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും മൃ​ഗ​ങ്ങ​ളു​ടെ​യും മാം​സ​ത്തി​ന്‍റെയും വെ​റ്റ​റി​ന​റി പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കു​ന്നു​ണ്ട്. ക​ശാ​പ്പി​നു മു​മ്പും ശേ​ഷ​വു​മു​ള്ള പ​രി​ശോ​ധ​ന​ക​ളി​ല്‍ യോ​ഗ്യ​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തു​ന്ന മാം​സം പി​ടി​ച്ചെ​ടു​ക്കാ​നും ന​ശി​പ്പി​ക്കാ​നും നി​യ​മ​ത്തി​ല്‍ വ്യ​ക്ത​മാ​യ വ്യ​വ​സ്ഥ​ക​ളു​ണ്ട്.

ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ലും പ​രി​സ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ശാ​പ്പു ചെ​യ്യു​ന്ന ക​ന്നു​കാ​ലി​ക​ളു​ടെ പ​രി​ശോ​ധ​ന​യും ശു​ചി​ത്വ​പാലനവും മാ​ലി​ന്യ​സം​സ്‌​ക​ര​ണ​വും മാം​സ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉറപ്പുവരു ത്തലും എ​ത്ര​ത്തോ​ളം കാ​ര്യ​ക്ഷ​മ​മാ​ണെ​ന്ന് പ​രി​ശോ​ധി​ക്ക​പ്പെ​ട​ണം. 2014-ല്‍ ​കേ​ര​ള​ത്തി​ലെ ചി​ല ഒ​ന്നാം ക്ലാ​സ് ന​ഗ​ര​സ​ഭ​ക​ളി​ല്‍ നി​ല​വി​ലു​ള്ള അ​റ​വു​ശാ​ല​ക​ള്‍ ആ​ധു​നി​ക​വ​ത്കരിക്കു​ന്ന​തി​നും പു​തി​യ​വ നി​ര്‍​മിക്കു​ന്ന​തി​നു​മാ​യി ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യി​ല്‍ ച​ങ്ങ​നാ​ശേ​രി​യും ഉ​ള്‍​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും പ​ന്ത്ര​ണ്ട് വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും പ​ദ്ധ​തി എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.

അ​ജ​യ്കുമാർ ഗം​ഗോ​ത്രി മു​ൻ‍​ പ്ര​വാ​സി, ച​ങ്ങ​നാ​ശേ​രി

ആ​ധു​നി​ക അ​റ​വു​ശാ​ല​യ്ക്കുള്ള അ​നു​യോ​ജ്യ സ്ഥ​ലം ക​ണ്ടെ​ത്തും

ആ​ധു​നി​ക അ​റ​വു​ശാ​ല ച​ങ്ങ​നാ​ശേ​രി​ക്ക് അ​ത്യാ​വ​ശ്യ​മാ​ണ്. ശു​ചി​യായ തും ഗു​ണ​നി​ല​വാ​ര​വു​മു​ള്ളതുമായ മാം​സം ലഭ്യമാകുക എ​ന്ന​ത് ഓ​രോ ഉ​പ​ഭോ​ക്താ​വി​ന്‍റെയും അ​വ​കാ​ശ​മാ​ണ്.അ​റ​വു​ശാ​ല​യ്ക്കായി ആ​ള്‍​പാര്‍​പ്പ് കു​റ​ഞ്ഞ​തും അ​നു​യോ​ജ്യ​വു​മാ​യ സ്ഥ​ലം ക​ണ്ടെ​ത്താ​ന്‍ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​തി​ന് ജ​ന​ങ്ങ​ളു​ടെ പി​ന്തുണയും സ​ഹ​ക​ര​ണ​വും അ​നി​വാ​ര്യ​മാ​ണ്.

കു​ഞ്ഞു​മോ​ന്‍ പു​ളി​മൂ​ട്ടി​ല്‍ ആ​രോ​ഗ്യ​ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍, ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ

Kottayam

വ്യ​​വ​​സാ​​യ ലൈ​​സ​​ന്‍​സ്: 26 അ​​പേ​​ക്ഷ​​ക​​ള്‍ തീ​​ര്‍​പ്പാ​​ക്കി

കോ​​ട്ട​​യം: ജി​​ല്ലാ​​ത​​ല ഏ​​ക​​ജാ​​ല​​ക ക്ലി​​യ​​റ​​ന്‍​സ് ബോ​​ര്‍​ഡി​​ന്‍റെ ജി​​ല്ലാ​​ത​​ല പ​​രാ​​തി പ​​രി​​ഹാ​​ര ക​​മ്മി​​റ്റി സം​​യു​​ക്ത യോ​​ഗ​​ത്തി​​ല്‍ ലൈ​​സ​​ന്‍​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട 26 അ​​പേ​​ക്ഷ​​ക​​ള്‍ തീ​​ര്‍​പ്പാ​​ക്കി. വ്യ​​വ​​സാ​​യ സം​​രം​​ഭ​​ക​​രു​​ടെ 35 അ​​പേ​​ക്ഷ​​ക​​ളാ​​ണ് ക​​മ്മി​​റ്റി​​ക്ക് ല​​ഭി​​ച്ച​​ത്. ബാ​​ക്കി അ​​പേ​​ക്ഷ​​ക​​ള്‍ ന്യൂ​​ന​​ത​​ക​​ള്‍ പ​​രി​​ഹ​​രി​​ച്ചു ന​​ല്‍​കാ​​ന്‍ സം​​രം​​ഭ​​ക​​ര്‍​ക്കും സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി തു​​ട​​ര്‍​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ന്‍ വ​​കു​​പ്പു​​ക​​ള്‍​ക്കും നി​​ര്‍​ദേ​​ശം ന​​ല്‍​കി.

ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വ്യ​​വ​​സാ​​യ​​കേ​​ന്ദ്രം ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍, ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണം, ന​​ഗ​​രാ​​സൂ​​ത്ര​​ണം, ഫാ​​ക്ട​​റീ​​സ് ആ​​ന്‍​ഡ് ബോ​​യി​​ലേ​​ഴ്സ്, മൈ​​നിം​​ഗ് ആ​​ന്‍​ഡ് ജി​​യോ​​ള​​ജി, റ​​വ​​ന്യു, കൃ​​ഷി എ​​ന്നീ വ​​കു​​പ്പു​​ക​​ളു​​ടെ​​യും കെ​​എ​​സ്ഇ​​ബി​​യു​​ടെ​​യും മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ ബോ​​ര്‍​ഡി​​ന്‍റെ​​യും ജി​​ല്ലാ​​മേ​​ധാ​​വി​​ക​​ള്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

വ്യ​​വ​​സാ​​യ സം​​രം​​ഭ​​ങ്ങ​​ള്‍​ക്ക് സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി ലൈ​​സ​​ന്‍​സ് ല​​ഭി​​ക്കു​​ന്ന​​തി​​ന് ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചെ​​യ​​ര്‍​മാ​​നാ​​യും ജി​​ല്ലാ വ്യ​​വ​​സാ​​യ കേ​​ന്ദ്രം ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍ ക​​ണ്‍​വീ​​ന​​റാ​​യും പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന സ​​ര്‍​ക്കാ​​ര്‍ സം​​വി​​ധാ​​ന​​മാ​​ണ് ഏ​​ക​​ജാ​​ല​​ക ക്ലി​​യ​​റ​​ന്‍​സ് ബോ​​ര്‍​ഡ്. ലൈ​​സ​​ന്‍​സ് അ​​പേ​​ക്ഷ​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വ്യ​​വ​​സാ​​യ സം​​രം​​ഭ​​ക​​രു​​ടെ പ​​രാ​​തി പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നു​​ള്ള​​താ​​ണ് ജി​​ല്ലാ​​ത​​ല പ​​രാ​​തി പ​​രി​​ഹാ​​ര ക​​മ്മി​​റ്റി. അ​​പേ​​ക്ഷ സ​​മ​​ര്‍​പ്പി​​ക്കു​​ന്ന​​തി​​ന് ജി​​ല്ലാ വ്യ​​വ​​സാ​​യ കേ​​ന്ദ്ര​​വു​​മാ​​യും താ​​ലൂ​​ക്ക് വ്യ​​വ​​സാ​​യ ഓ​​ഫീ​​സു​​ക​​ളു​​മാ​​യു​​മാ​​ണ് ബ​​ന്ധ​​പ്പെ​​ടേ​​ണ്ട​​ത്.

Kottayam

മ​​കം പ​​ട​​യ​​ണി ഇ​​ന്ന്, പൂ​​രം പ​​ട​​യ​​ണി നാ​​ളെ

നീ​​ലം​​പ​​രൂ​​ര്‍: പ​​ള്ളി ഭ​​ഗ​​വ​​തി ക്ഷേ​​ത്ര​​ത്തി​​ല്‍ ഇ​​ന്ന് പൂ​​രം പ​​ട​​യ​​ണി​​ക്ക് തു​​ട​​ക്കം കു​​റി​​ച്ച് മ​​കം പ​​ട​​യ​​ണി അ​​ര​​ങ്ങേ​​റും. ഇ​​ന്ന​​ലെ പ​​ട​​യ​​ണി​​ക​​ള്‍​ക്ക് കാ​​വ​​ലാ​​യി പ​​ട​​യ​​ണി​​ക്ക​​ള​​ത്തി​​ല്‍ കാ​​വ​​ല്‍ പി​​ശാ​​ച് എ​​ത്തി. രാ​​ത്രി പ​​ത്തി​​ന് ചേ​​ര​​മാ​​ന്‍ പെ​​രു​​മാ​​ള്‍ കോ​​വി​​ലി​​ല്‍ പോ​​യി അ​​നു​​വാ​​ദം വാ​​ങ്ങി​​യ ശേ​​ഷ​​മാ​​ണ് ച​​ട​​ങ്ങു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​ത്.

ഇ​​ന്ന് ഗ​​ന്ധ​​ര്‍​വ ന​​ഗ​​ര​​ത്തി​​ല്‍ ക​​ണ്ട ക്ഷേ​​ത്ര​​ദ​​ര്‍​ശ​​ന​​ത്തി​​ന്‍റെ കാ​​ഴ്ച​​യാ​​യ അ​​മ്പ​​ല​​ക്കോ​​ട്ട എ​​ഴു​​ന്ന​​ള്ളും. പ​​തി​​ന​​ഞ്ചു ദി​​വ​​സ​​ത്തെ പ​​ട​​യ​​ണി ച​​ട​​ങ്ങു​​ക​​ളി​​ല്‍ പ​​തി​​നാ​​ലാം ദി​​വ​​സ​​മാ​​ണ് മ​​കം പ​​ട​​യ​​ണി. മ​​കം പ​​ട​​യ​​ണി​​യി​​ല്‍ അ​​ടി​​യ​​ന്ത​​ര കോ​​ല​​മാ​​യി എ​​ഴു​​ന്നെ​​ള്ളു​​ന്ന​​ത് അ​​മ്പ​​ല​​ക്കോ​​ട്ട​​യാ​​ണ്. നെ​​ല്ലി​​ന്‍റെ നാ​​ളാ​​യ മ​​കം നാ​​ളി​​ലാ​​ണ് മ​​കം പ​​ട​​യ​​ണി ക്ഷേ​​ത്ര​​മു​​റ്റ​​ത്ത് ന​​ട​​ത്തു​​ന്ന​​ത്. രാ​​വി​​ലെ 9 മു​​ത​​ല്‍ ചി​​റ​​മ്പു​​കു​​ത്ത് ആ​​രം​​ഭി​​ക്കും. രാ​​ത്രി 11ന് ​​കു​​ടം​​പൂ​​ജ​​ക​​ളി, തോ​​ത്താ​​ക​​ളി, വേ​​ല​​ക​​ളി എ​​ന്നി​​വ ന​​ട​​ക്കും. തു​​ട​​ര്‍​ന്ന് വേ​​ല​​യ​​ന്ന​​ങ്ങ​​ളും അ​​മ്പ​​ല​​ക്കോ​​ട്ട​​യും എ​​ഴു​​ന്നെ​​ള്ളും.

നാ​​ളെ പ്ര​​സി​​ദ്ധ​​മാ​​യ പൂ​​രം പ​​ട​​യ​​ണി ന​​ട​​ക്കും. നൂ​​റു​​ക​​ണ​​ക്കി​​നാ​​ളു​​ക​​ളു​​ടെ ആ​​ര്‍​പ്പു​​വി​​ളി​​ക​​ളു​​ടെ​​യും ആ​​ര​​വ​​ങ്ങ​​ളു​​ടെ​​യും അ​​ക​​മ്പ​​ടി​​യി​​ല്‍ ഒ​​രു വ​​ല്യ​​ന്ന​​വും ര​​ണ്ട് ഇ​​ട​​ത്ത​​രം അ​​ന്ന​​ങ്ങ​​ളും പു​​ത്ത​​ന​​ന്ന​​ങ്ങ​​ളും കൂ​​ടാ​​തെ അ​​വി​​ട്ടം നാ​​ളി​​ല്‍ ചൂ​​ട്ടു​​വ​​ച്ച് ആ​​രം​​ഭി​​ച്ച കോ​​ല​​ങ്ങ​​ളും പൂ​​രം പ​​ട​​യ​​ണി​​യി​​ല്‍ ഒ​​ന്നി​​ച്ച് വ​​ല്യ​​ന്ന​​ത്തി​​ന് കൂ​​ട്ടാ​​യി പ​​ട​​യ​​ണി​​ക്ക​​ള​​ത്തി​​ല്‍ എ​​ത്തും. അ​​ന്ന​​ങ്ങ​​ളു​​ടെ​​യും കോ​​ല​​ങ്ങ​​ളു​​ടെ​​യും അ​​വ​​സാ​​ന ഘ​​ട്ട പ​​ണി​​യി​​ല്‍ സ​​ജീ​​വ​​മാ​​ണ് ക്ഷേ​​ത്ര​​പ​​രി​​സ​​രം, പു​​ത്ത​​ന്‍ അ​​ന്ന​​ങ്ങ​​ളു​​ടെ വ​​രി​​ച്ചി​​ല്‍ ജോ​​ലി​​ക​​ളാ​​ണ് പ്ര​​ധാ​​ന​​മാ​​യും ന​​ട​​ക്കു​​ന്ന​​ത്.

Kottayam

എ​​ക്സ്റേ ഫി​​ലി​​മി​​ല്ല; മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ രോ​​ഗി​​ക​​ൾ വ​​ല​​യു​​ന്നു

ഗാ​​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ എ​​ക്സ്റേ യൂ​​ണി​​റ്റി​​ൽ എ​​ക്സ്റേ ഫി​​ലി​​മി​​ല്ലാ​​ത്ത​​ത് രോ​​ഗി​​ക​​ളെ വ​​ല​​യ്ക്കു​​ന്നു. വാ​​ർ​​ഡു​​ക​​ളി​​ൽ കി​​ട​​ക്കു​​ന്ന രോ​​ഗി​​ക​​ളാ​​ണ് ഇ​​തു​​മൂ​​ലം ഏ​​റെ ബു​​ദ്ധി​​മു​​ട്ടു​​ന്ന​​ത്. ഫി​​ലിം ഇ​​ല്ലാ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന് രോ​​ഗി​​ക​​ളു​​ടെ​​യോ കൂ​​ട്ടി​​രി​​പ്പു​​കാ​​രു​​ടെ​​യോ ഫോ​​ണി​​ൽ എ​​ക്സ്റേ ഫ​​ലം ഡി​​ജി​​റ്റ​​ലാ​​യി കൊ​​ടു​​ത്തു​​വി​​ടു​​ക​​യാ​​ണ്. എ​​ന്നാ​​ൽ, ഫോ​​ണി​​ല്ലാ​​ത്ത രോ​​ഗി​​ക​​ളാ​​ണെ​​ങ്കി​​ൽ വ​​ലി​​യ പ്ര​​തി​​സ​​ന്ധി​​യാ​​കും. ഫോ​​ണി​​ല്ലാ​​ത്ത രോ​​ഗി​​ക​​ളു​​ടെ ഫ​​ലം ത​​ങ്ങ​​ളു​​ടെ ഫോ​​ണി​​ൽ കോ​​പ്പി​​ചെ​​യ്തു വാ​​ർ​​ഡി​​ൽ കൊ​​ണ്ടു​​വ​​ന്ന് ഡോ​​ക്ട​​റെ കാ​​ണി​​ക്കേ​​ണ്ട ഗ​​തി​​കേ​​ടി​​ലാ​​ണ് എ​​ക്സ്റേ യൂ​​ണി​​റ്റി​​ലെ ജീ​​വ​​ന​​ക്കാ​​ർ.

ഓ​​ർ​​ത്തോ, സ​​ർ​​ജ​​റി, മെ​​ഡി​​സി​​ൻ തു​​ട​​ങ്ങി​​യ ഒ​​പി​​ക​​ളി​​ൽ വ​​രു​​ന്ന രോ​​ഗി​​ക​​ൾ​​ക്ക് എ​​ക്സ്റേ വേ​​ണ്ടി വ​​രു​​മ്പോ​​ൾ യൂ​​ണി​​റ്റി​​ൽ​​നി​​ന്നു ഡി​​ജി​​റ്റ​​ൽ എ​​ക്സ്റേ റി​​സ​​ൾ​​ട്ട് ഈ ​​ഒ​​പി​​ക​​ളി​​ലെ കം​​പ്യൂ​​ട്ട​​റി​​ലേ​​ക്ക് അ​​യ​​ച്ചു കൊ​​ടു​​ക്കും. എ​​ന്നാ​​ൽ, കം​​പ്യൂ​​ട്ട​​ർ സം​​വി​​ധാ​​ന​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ യൂ​​റോ​​ള​​ജി, ഇ​​എ​​ൻ​​ടി തു​​ട​​ങ്ങി​​യ ഒ​​പി​​ക​​ളി​​ലെ രോ​​ഗി​​ക​​ളും ഫോ​​ണി​​ൽ റി​​സ​​ൾ​​ട്ട് എ​​ടു​​ത്തു​​കൊ​​ണ്ട് പോ​​കു​​ക​​യാ​​ണ്.

അ​​തേ​​സ​​മ​​യം, എ​​ക്സ്റേ ഫി​​ലിം എ​​ത്തി​​ക്കു​​ന്ന ഏ​​ജ​​ൻ​​സി​​ക്ക് പ​​ണം​​കൊ​​ടു​​ക്കാ​​നി​​ല്ലെ​​ന്നും എ​​ജ​​ൻ​​സി​​യു​​ടെ കൈ​​വ​​ശം ഫി​​ലിം സ്റ്റോ​​ക്കി​​ല്ലാ​​ത്ത​​താ​​ണ് ഇ​​പ്പോ​​ഴ​​ത്തെ അ​​പ​​ര്യാ​​പ്ത​​ത​​യ്ക്കു കാ​​ര​​ണ​​മെ​​ന്നും ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ. ​​ടി​​ജി തോ​​മ​​സ് ജേ​​ക്ക​​ബ് പ​​റ​​ഞ്ഞു.

Kottayam

ബി​​ഷ​​പ് വ​​യ​​ലി​​ല്‍ വോ​​ളി: പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ഫൈ​​ന​​ലി​​ല്‍

പാ​​ലാ: സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് പാ​​ലാ (ഓ​​ട്ടോ​​ണ​​മ​​സ്) ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന 45-ാമ​​ത് ബി​​ഷ​​പ് വ​​യ​​ലി​​ല്‍ ഓ​​ള്‍ കേ​​ര​​ള ഇ​​ന്‍റ​​ര്‍ കൊ​​ളീ​​ജി​​യ​​റ്റ് വോ​​ളി​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ല്‍ പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ചു.

ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ മൂ​​ന്നാം​​ദി​​ന​​ത്തി​​ല്‍ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ലെ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് സ്‌​​പോ​​ര്‍​ട്‌​​സ് കോം​​പ്ല​​ക്‌​​സ് ഇ​​ന്‍​ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ഇ​​ന്ന​​ലെ ന​​ട​​ന്ന ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഡീ​​പോ​​ള്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് അ​​ങ്ക​​മാ​​ലി, ശ്രീ​​നാ​​രാ​​യ​​ണ കോ​​ള​​ജ് ചേ​​ള​​ന്നൂ​​രി​​നെ ഒ​​ന്നി​​നെ​​തി​​രെ മൂ​​ന്ന് സെ​​റ്റു​​ക​​ള്‍​ക്ക് കീ​​ഴ​​ട​​ക്കി സെ​​മി ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ചു. സ്‌​​കോ​​ര്‍ 25-22, 20-25, 28-26, 25-20.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ന​​ട​​ന്ന പു​​രു​​ഷ വി​​ഭാ​​ഗം സെ​​മി ഫൈ​​ന​​ലി​​ല്‍ കോ​​ഴി​​ക്കോ​​ട് സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് കോ​​ള​​ജ് ദേ​​വ​​ഗി​​രി​​യെ അ​​ഞ്ച് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ല്‍ ര​​ണ്ടി​​നെ​​തി​​രേ മൂ​​ന്ന് സെ​​റ്റു​​ക​​ള്‍​ക്ക് കീ​​ഴ​​ട​​ക്കി​​യാ​​ണ് ആ​​തി​​ഥേ​​യ​​രാ​​യ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്. സ്‌​​കോ​​ര്‍ 25-14, 18-25, 23-25, 25-12, 15-9.

ഇ​​ന്ന് ഉ​​ച്ച​​യ്ക്ക് 12ന് ​​ന​​ട​​ക്കു​​ന്ന ര​​ണ്ടാം സെ​​മി ഫൈ​​ന​​ലി​​ല്‍ ഡീ ​​പോ​​ള്‍ അ​​ങ്ക​​മാ​​ലി ക്രൈ​​സ്റ്റ് കോ​​ള​​ജ് ഇ​​രി​​ങ്ങാ​​ല​​ക്കു​​ട​​യെ നേ​​രി​​ടും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നു ന​​ട​​ക്കു​​ന്ന ര​​ണ്ടാം വ​​നി​​താ സെ​​മി ഫൈ​​ന​​ലി​​ല്‍ പാ​​ലാ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജ് ഇ​​രി​​ങ്ങാ​​ല​​ക്കു​​ട സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് കോ​​ള​​ജി​​നെ നേ​​രി​​ടും.

പു​​രു​​ഷ-​​വ​​നി​​താ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ ഫൈ​​ന​​ല്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ നാ​​ളെ ന​​ട​​ക്കും.

Kottayam

മോ​ണ്‍.​ സി​റി​യ​ക് ക​ണ്ട​ങ്ക​രി ക്വി​സ് മത്സരം നാളെ

ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് ജോ​സ​ഫ്‌​സ് ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ 23-ാമ​ത് അ​ഖി​ല കേ​ര​ള മോ​ണ്‍. സി​റി​യ​ക് ക​ണ്ട​ങ്ക​രി സ്മാ​ര​ക ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ജ​ന​റ​ല്‍ ക്വി​സ് മ​ത്സ​രം നാ​ളെ രാ​വി​ലെ 10ന് ​സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തും.
ഒ​രു സ്‌​കൂ​ളി​ല്‍നി​ന്ന് ര​ണ്ടു ടീ​മു​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ പ്രി​ന്‍​സി​പ്പ​ലി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​വു​മാ​യി നാ​ളെ രാ​വി​ലെ 9.30ന് ​മു​മ്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്. വി​ശ​ദ​ വി​വ​ര​ങ്ങ​ള്‍​ക്ക് ബ​ന്ധ​പ്പെ​ടുക. ഫോൺ: 9447277797.

Kottayam

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം, പൊ​ലിസ് എ​യ്ഡ് പോ​സ്റ്റ് വേ​ണം

പാ​ലാ: കെ.​എം.​ മാ​ണി മെ​മ്മോ​റി​യ​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം വ​ര്‍​ധി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ മോ​ഷ​ണ​വും പ​രി​സ​ര​ത്ത് സം​ഘ​ര്‍​ഷ​ങ്ങ​ളും പ​തി​വാ​യി. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം അ​വ​ശ​നി​ല​യി​ലു​ള്ള ഭാ​ര്യ​യു​മാ​യി എ​ത്തി​യ യു​വാ​വി​നെ ചി​ല​ര്‍ ക​യ്യേ​റ്റം ചെ​യ്തി​രു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.

കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി ആ​ശു​പ​ത്രി​യി​ല്‍ മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യ​വു​മു​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടും കാ​ഷ് കൗ​ണ്ട​ര്‍ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ലെ സ്റ്റീ​ല്‍ പൈ​പ്പു​ക​ളും അ​ഗ്‌​നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍നി​ന്നു​ള്ള നോ​സി​ലു​ക​ളും നി​ര​ന്ത​ര​മാ​യി മോ​ഷ​ണം പോ​കു​ന്നു. മ​ദ്യ​പ​രു​ടെ​യും ഗു​ണ്ട​ക​ളു​ടെയും ശ​ല്യം ആ​ശു​പ​ത്രി​യി​ല്‍ നി​ര​ന്ത​ര​മാ​യി ഉ​ണ്ടാ​കു​ന്നു. കാ​ഷ്വാ​ലി​റ്റി​യി​ല്‍വ​രെ മ​ദ്യ​പ​ന്മാ​രു​ടെ​യും ഗു​ണ്ട​ക​ളു​ടെ​യും അ​ക്ര​മം വ​ര്‍​ധി​ച്ചു​വ​രു​ന്ന​തി​നാ​ല്‍ ഡ്യൂ​ട്ടി​യി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ ജീ​വ​നും സ്വ​ത്തി​നും ക​ടു​ത്ത ഭീ​ഷ​ണി നേ​രി​ടു​ന്നു.

പൊ​ലിസ് എ​യ്ഡ് പോ​സ്റ്റ് വേ​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് മു​ഖേ​ന ജി​ല്ലാ പൊലി​സ് മേ​ധാ​വി​ക്ക് ക​ത്ത​യ​ച്ച​താ​യി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ മാ​യാ രാ​ഹു​ല്‍. ഈ ​ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ഇ​തി​നു​മു​ന്‍​പും ജി​ല്ലാ പൊ​ലിസ് മേ​ധാ​വി​ക്ക് ക​ത്തു​ക​ള്‍ അ​യ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം വ്യ​ക്ത​മാ​ക്കി​യ​തി​നാ​ല്‍ പൊലിസ് എയ്ഡ് പോസ്റ്റ് അ​നു​വ​ദി​ച്ചു കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

മാ​യാ രാ​ഹു​ല്‍, ​ നഗരസഭാ ചെ​യ​ര്‍​പേ​ഴ​സ​ണ്‍, പാലാ

നി​ല​വി​ല്‍ ആ​ശു​പ​ത്രി​യി​ലെ സാ​ഹ​ച​ര്യം ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ ജീ​വ​ന​ക്കാ​രു​ടെ​യും രോ​ഗി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ല്‍ പൊലിസ് എ​യ്ഡ് പോ​സ്റ്റ് അ​നു​വ​ദി​ച്ചു ന​ല്‍​ക​ണം.

​ജോ​സു​കു​ട്ടി പൂ​വേ​ലി, ​പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍

പാ​ലാ ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ലി​ല്‍ പൊ​ലിസ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. നി​ര​വ​ധി ത​വ​ണ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മിറ്റി ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഫ്രാ​ന്‍​സിസ് ജോ​ര്‍​ജ് എം​പി മു​ഖേ​ന ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്. അ​നു​കൂ​ല​മാ​യ നി​ല​പാ​ട് ഉ​ണ്ടാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

പീ​റ്റ​ര്‍ പ​ന്ത​ലാ​നി (​ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​ അം​ഗം)

Kottayam

അ​ന്ത്യാ​ളം പ​ള്ളി​യി​ല്‍ വി​ശു​ദ്ധ മ​ത്താ​യി ശ്ലീ​ഹാ​യു​ടെ തി​രു​നാ​ള്‍ ഇ​ന്ന് ആ​രം​ഭി​ക്കും

അ​ന്ത്യാ​ളം: 135 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കു​ന്ന അ​ന്ത്യാ​ളം വി​ശു​ദ്ധ മ​ത്താ​യി ശ്ലീഹാ​യു​ടെ പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍ ഇ​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് വി​കാ​രി ഫാ.​ ജോ​സ​ഫ് ചെ​റു​ക​ര​ക്കു​ന്നേ​ല്‍ അ​റി​യി​ച്ചു. 10 മു​ത​ല്‍ 17 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്.

13ന് ​രാ​വി​ലെ 6.45നും 9.30​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. 18ന് ​വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. 19ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. 6.45ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. സ്‌​നേ​ഹ​വി​രു​ന്ന്.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 20ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്ത്. മ​ത്താ​യി ശ്ലീ​ഹാ​യു​ടെ തൂ​ലി​ക​യാ​യ തൂ​വ​ല്‍ ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തു​ന്ന അ​പൂ​ര്‍​വ പള്ളിക​ളി​ല്‍ ഒ​ന്നാ​ണി​ത്. 3.30ന് ​മ​ത്താ​യി നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന-​മാ​ര്‍ ജേ​ക്ക​ബ് മു​രി​ക്ക​ന്‍. ആ​റി​ന് പ്ര​ദ​ക്ഷി​ണം. 7.30ന് ​ഗാ​ന​മേ​ള.

എ​ഴു​ത്തി​നി​രു​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും മ​ത്താ​യി നാ​മ​ധാ​രി സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രും 6282156412 എ​ന്ന ഫോ​ണ്‍ ന​മ്പ​രി​ല്‍ ബു​ക്ക് ചെ​യ്യ​ണ​മെ​ന്ന് വി​കാ​രി അ​റി​യി​ച്ചു.

Kottayam

മാ​ന്‍​ഹോ​ളി​നു ചു​റ്റു​മു​ള്ള കു​ഴി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കും കാ​ല്‍​ന​ട​ക്കാ​ര്‍​ക്കും കെ​ണി​

ച​ങ്ങ​നാ​ശേ​രി: ഏ​റെ തി​ര​ക്കു​ള്ള മു​നി​സി​പ്പ​ല്‍ ജം​ഗ്ഷ​നി​ല്‍ സ്വ​കാ​ര്യ​കേ​ബി​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മാ​ന്‍​ഹോ​ളി​നു ചു​റ്റു​മു​ള്ള കു​ഴി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കും കാ​ല്‍​ന​ട​ക്കാ​ര്‍​ക്കും അ​പ​ക​ട​ക്കെ​ണി.

ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളും കാ​ല്‍​ന​ട​ക്കാ​രും ക​ട​ന്നു​പോ​കു​ന്ന ജം​ഗ്ഷ​നി​ലെ മാ​ന്‍​ഹോ​ളി​നു ചു​റ്റും റോ​ഡ് ഇ​ടി​ഞ്ഞു​പൊ​ളി​ഞ്ഞാ​ണ് കു​ഴി രൂ​പ​പ്പെ​ട്ട​ത്.
ഈ ​റോ​ഡ് എ​ന്‍​എ​ച്ച് 183​യു​ടെ പ​രി​ധി​യി​ലാ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഇ​ട​പെ​ട്ട് റോ​ഡി​ലെ അ​പ​ക​ടാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Kottayam

പൂ​വ​ത്തി​ള​പ്പുവ​ഴി വൈ​റ്റി​ല ഹ​ബ്ബിലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ്

പൂ​വ​ത്തി​ള​പ്പ്: പ​ള്ളി​ക്ക​ത്തോ​ട്, അ​ക​ല​ക്കു​ന്നം, കൊ​ഴു​വ​നാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​​ലെ ജ​ന​ങ്ങ​ളുടെ ​ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​ത്തി​ന് പ​രി​ഹാ​രം. പൂ​വ​ത്തി​ള​പ്പുവ​ഴി വൈ​റ്റി​ല ഹ​ബ്ബി​ലേ​ക്ക് കെ​എസ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സി​ന് തു​ട​ക്കം.

എം​എ​ൽ​എ​മാ​രാ​യ ചാ​ണ്ടി ഉ​മ്മ​ൻ, റോ​ണി കെ. ​ബേ​ബി, അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ൽ തോ​മ​സ്, പൂ​വ​ത്തി​ള​പ്പ് വാ​ർ​ഡം​ഗം ഷി​ന്‍റോ കൊ​ച്ചു​പു​ര​യ്ക്ക​ൽ എ​ന്നി​വ​രു​ടെ ഇ​ട​പെ​ടലിലാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്.

റാ​ന്നി​യി​ൽ​നി​ന്ന് രാ​വി​ലെ 6.30ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് മ​ണി​മ​ല, പ​ള്ളി​ക്ക​ത്തോ​ട്, പൂ​വ​ത്തി​ള​പ്പ്, കൊ​ഴു​വ​നാ​ൽ, പാ​ലാ, രാ​മ​പു​രം, കൂ​ത്താ​ട്ടു​കു​ളം, പി​റ​വംവ​ഴി രാ​വിലെ 10​ന് വൈ​റ്റി​ല ഹ​ബ്ബി​ലെത്തും. ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വൈ​റ്റില​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് ഇ​തേ റൂ​ട്ടി​ൽ രാ​ത്രി 8.30ന് ​റാ​ന്നി​യി​ലെത്തും. ​പൂ​വ​ത്തി​ള​പ്പി​ൽ രാ​വി​ലെ 7.10നും ​രാ​ത്രി 7.30നും ​ബ​സ് എ​ത്തും.

Kottayam

അ​വാ​ര്‍​ഡ് വി​ത​ര​ണം നാളെ

​പാ​ലാ: മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് സ​ഹ​ക​ര​ണ കാ​ര്‍​ഷി​ക ഗ്രാ​മവി​ക​സ​ന ബാ​ങ്കി​ന്‍റെ പ്ര​ഥ​മ വൈ​സ് പ്ര​സി​ഡ​ന്‍റായി​രു​ന്ന കെ.​എം. മാ​ണി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി ബാ​ങ്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​ഞ്ചാ​മ​ത് ക​ര്‍​ഷ​ക, ക​ര്‍​ഷ​കത്തൊ​ഴി​ലാ​ളി അ​വാ​ര്‍​ഡ് വി​ത​ര​ണം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 കോ -ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല​റി​യി​ച്ചു.

ബാ​ങ്കി​ല്‍നി​ന്നു വാ​യ്പയെടു​ത്ത കൃ​ഷി​ക്കാ​രി​ല്‍നി​ന്നു​മാ​ണ് മി​ക​ച്ച ക​ര്‍​ഷ​ക​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​തോ​ടൊ​പ്പം ക​ര്‍​ഷ​കത്തൊ​ഴി​ലാ​ളി അ​വാ​ര്‍​ഡും അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ല്‍നി​ന്നു പ​ഠ​ന​ത്തി​ല്‍ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​ര്‍​ക്കു​ള്ള അ​വാ​ര്‍​ഡു​ക​ളും വി​ത​ര​ണം ചെ​യ്യും.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഔ​സേ​പ്പ​ച്ച​ന്‍ വാ​ളി​പ്ലാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മി​റ്റി അം​ഗം ഫി​ല്‍​സ​ണ്‍ മാ​ത്യൂ​സ് ക​ര്‍​ഷ​ക അ​വാ​ര്‍​ഡ് വി​ത​ര​ണ​വും കെ.​എം. മാ​ണി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ക​ര്‍​ഷ​കത്തൊ​ഴി​ലാ​ളി അ​വാ​ര്‍​ഡ് കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം ജോ​സ് ടോ​മും വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡു​ക​ള്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മാ​യാ രാ​ഹു​ലും വി​ത​ര​ണം ചെ​യ്യും.

മീ​ന​ച്ചി​ല്‍ സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍​സ​ണ്‍ പു​ളി​ക്ക​ല്‍, ഇ-​നാ​ട് യു​വ​ജ​ന സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് സ​ജേ​ഷ് ശ​ശി, ന​ഗ​ര​സ​ഭ വി​ക​സ​ന​മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ ബി​ജു പാ​ലൂ​പ​ട​വി​ല്‍, കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ഡി​ന്‍ കി​ഴ​ക്കേ​ത​ല​ക്ക​ല്‍, സം​സ്ഥാ​ന കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്ക് റീ​ജണ​ല്‍ ഡ​യ​റ​ക്ട​ര്‍ ജോ​സ​ഫ് തോ​മ​സ്, വാ​ര്‍​ഡ് കൗ​ണ്‍​സില​ര്‍ ബി​ജി ജോ​ജോ, മീ​ന​ച്ചി​ല്‍ കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്ക് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ എ.​കെ. സ​ജി​നി കു​മാ​രി, മു​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​സ​ഫ്, ഭ​ര​ണ​സ​മി​തി അം​ഗം ടി.​ജി. ബാ​ബു, സെ​ക്ര​ട്ട​റി ജോ ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ഔ​സേ​പ്പ​ച്ച​ന്‍ വാ​ളി​പ്ലാ​ക്ക​ല്‍, സെ​ക്ര​ട്ട​റി ജോ ​പ്ര​സാ​ദ് കു​ളി​രാ​നി, ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ കെ.​പി. ജോ​സ​ഫ്, പെ​ണ്ണ​മ്മ ജോ​സ​ഫ്, ല​തി​ക അ​ജി​ത്, ടി.​ജി. ബാ​ബു, ബെ​ന്നി തെ​രു​വ​ത്ത് ടോ​മി, വാ​ഴം​പ്ലാ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kottayam

പണിതിട്ടും പണിതിട്ടും പണിതീരാതെ ആറുമാനൂർ പാറേക്കടവ് പാലം

11 വ​ർ​ഷ​ത്തി​നി​ടെ നി​ർ​മി​ച്ച​ത് അ​ഞ്ച് തൂ​ണു​ക​ൾ മാ​ത്രം

അ​​യ​​ർ​​ക്കു​​ന്നം:പ​​ഞ്ചാ​​യ​​ത്തി​​ലെ ആ​​റു​​മാ​​നൂ​​ർ - പാ​​റേ​​ക്ക​​ട​​വ് പാ​​ല​​ത്തി​​ന് ഇ​​ങ്ങ​​നെ നി​​ൽ​​ക്കാ​​നാ​​ണോ വി​​ധി​യെ​ന്ന് നാ​ട്ടു​കാ​ർ ചോ​ദി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷം 11ആ​യി. 2015ൽ ​ഉ​​മ്മ​​ൻ ചാ​​ണ്ടി​​യു​​ടെ കാ​​ല​​ത്ത് തു​​ട​​ങ്ങി​​ വച്ച പാ​​ലം നി​ർ​മാ​ണം 2026ലും ​​അ​​ഞ്ചു തൂ​​ണു​​ക​​ളി​​ൽ മാ​​ത്ര​​ം ഒ​തു​ങ്ങി​​ നി​​ൽ​​ക്കു​​ന്നു.

അ​​യ​​ർ​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ലെ ആ​​റു​​മാ​​നൂ​​ർ ക​​ര​​യെ​​യും ഏ​​റ്റു​​മാ​​നൂ​​ർ ക​​ര​​യെയും ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​താ​​ണ് ഈ ​​പാ​​ലം. പാ​​റേ​​ക്ക​​ട​​വ്-​​ന​​ന്ത്യാ​​ട്ട് ക​​ട​​വ് എ​​ന്നാ​​ണ് ഈ ​​പ്ര​​ദേ​​ശം അ​​റി​​യപ്പെ​​ടു​​ന്ന​​ത്. അ​​യ​​ർ​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ൽ കു​​റ​​ച്ചു വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു മു​​മ്പു​​വ​​രെ ക​​ട​​ത്തു​​കാ​​ര​​ൻ ഉ​​ണ്ടാ​​യി​​രു​​ന്ന ക​​ട​​വാ​​ണ് പാ​​റേ​​ക്ക​​ട​​വ്-​​ന​​ന്ത്യാ​​ട്ട് ക​​ട​​വ്. ക​​ട​​ത്തു​​കാ​​ര​​ൻ പെ​​ൻ​​ഷ​​ൻ പ​​റ്റി​​യാ​​ൽ പു​​തി​​യ ക​​ട​​ത്തു​​കാ​​ര​​നെ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന നി​​യ​​മ​​പ്ര​​കാ​​രം ഈ ​​ത​​സ്തി​​ക പി​​ന്നീ​​ട് ഇ​​ല്ലാ​​താ​​യി. ഇ​​തോ​ടെ​​യാ​​ണ് പാ​​ലം നി​​ർ​​മി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്.​

റ​​വ​​ന്യു വ​​കു​​പ്പി​​ന്‍റെ റി​​വ​​ർ മാ​​നേ​​ജ്മെ​​ന്‍റെ ഫ​​ണ്ടി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ണ് പാ​​ലം നി​​ർ​​മാ​​ണം ആ​​രം​​ഭി​​ച്ച​​ത്. സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ ഒ​​ൻ​​പ​​തു പാ​​ല​​ങ്ങ​​ൾ​​ക്കാ​​യി 32 കോ​​ടി രൂ​​പ​​യാ​​ണ് അ​ന്ന് വ​​ക​​യി​​രു​​ത്തി​​യ​​ത്. നാ​​ലു കോ​​ടി രൂ​​പ​​യാ​​ണ് ആ​​റു​​മാ​​നൂ​​ർ പാ​​ല​​ത്തി​​നാ​​യി അ​​നു​​വ​​ദി​​ച്ച​​ത്. നി​​ർ​​മി​​തി കേ​​ന്ദ്ര​​ത്തി​നാ​യി​രു​ന്നു നി​ർ​മാ​ണ​ചു​മ​ത​ല.

ക​ട​ത്തുനി​ന്നു, പാ​ല​വും വ​ന്നി​ല്ല

ആ​​റു​​മാ​​നൂ​​ർ പ്ര​​ദേ​​ശ​​ത്തു​​ള്ള​​വ​​ർ​​ക്കു വേ​​ഗ​​ത്തി​​ൽ ഏ​​റ്റു​​മാ​​നൂ​​രി​​ലെ വി​​വി​​ധ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ എ​​ത്താ​​ൻ സാ​​ധി​​ക്കു​​ന്ന എ​​ളു​​പ്പ​​വ​​ഴി കൂ​​ടി​​യാ​​യി​​രു​​ന്നു ഇ​​ത്. മു​​ന്പ് ക​​ട​​ത്ത് ഉ​​ണ്ടാ​​യി​​രു​​ന്ന​​പ്പോ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഉ​​ൾ​​പ്പടെ ഇ​​തി​​നെ ആ​​ശ്ര​​യി​​ച്ചി​​രു​​ന്നു. നി​​ല​​വി​​ൽ ക​​ട​​ത്തും പാ​​ല​​വും ഇ​​ല്ലാ​​ത്ത സ്ഥി​തി​യാ​ണ്. പാ​ലം നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ ന​ട​ന്നെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല.

അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണം

പാ​​ല​​ത്തി​​ന്‍റെ തൂ​​ണു​​ക​​ൾ നി​​ർ​​മി​​ച്ചി​​ട്ട് വ​​ർ​​ഷ​​ങ്ങ​​ളാ​​യി. മ​​റ്റു നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഇ​​തു​​വ​​രെ ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. പാ​​ലം നി​​ർ​​മാ​​ണ​​ത്തി​​ൽ അ​​ധി​​കാ​​രി​​ക​​ളു​​ടെ അ​​ടി​​യ​​ന്ത​​ര ശ്ര​​ദ്ധ ഉ​​ണ്ടാ​​ക​​ണം.

ജി​​ന്‍റോ ജോ​​ർ​​ജ് ,ക​​ള​​വ​​ച്ച​​തു​​ണ്ട​​ത്തി​​ൽ, ആ​​റു​​മാ​​നൂ​​ർ

ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കും

കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ലു​​ള്ള​​വ​​ർ​​ക്ക് ഏ​​റ്റു​​മാ​​നൂ​​ർ, മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്, എംജി സ​​ർ​​വ​​ക​​ലാ​​ശാ​​ല, പേ​​രൂ​​ർ, നീ​​ണ്ടൂ​​ർ തു​​ട​​ങ്ങി​​യ ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് പോ​​കാ​​നു​​ള്ള എ​​ളു​​പ്പവ​​ഴി​​യാ​​ണി​​ത്. അ​​യ​​ർ​​ക്കു​​ന്നം റോ​​ഡി​​ലെ ഗ​​താ​​ഗ​​തക്കുരു​​ക്കി​​ന് പാ​​ലം പൂ​​ർ​​ത്തി​​യാ​​യാ​​ൽ പ​​രി​​ഹാ​​ര​​മാ​​കും.‌

ജോ​​യി കൊ​​റ്റം, അ​യ​ർ​ക്കു​ന്നം പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്

പ്ര​യോ​ജ​ന​മാ​കും

പാ​​ലം പ​​ണി പൂ​ർ​ത്തി​യാ​​യാ​​ൽ നി​​ര​​വ​​ധി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ്ര​​യോ​​ജ​​ന​​മാ​​കും. എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി, ഏ​​റ്റു​​മാ​​നൂ​​ർ, പേ​​രൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്ക് വേ​​ഗ​​ത്തി​​ൽ എ​​ത്താം.

വൈ​​ഷ്ണ​​വ്, വി​​ദ്യാ​​ർ​​ഥി, കൊ​​ങ്ങാ​​ണ്ടൂ​​ർ

Kottayam

ഇ​ല​ഞ്ഞി​ത്ത​റ​യി​ലെ വ​യ​ലാ​ര്‍ വ​ര്‍​ത്ത​മാ​ന​ങ്ങ​ള്‍ ശ്ര​ദ്ധേ​യ​മാ​യി

പാ​താ​മ്പു​ഴ: പാ​താ​മ്പു​ഴ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ 50-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു തു​ട​ക്കം കു​റി​ച്ച പ്ര​തി​മാ​സ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളി​ല്‍ ആ​ദ്യ​ത്തേ​ത് പാ​താ​മ്പു​ഴ ഇ​ല​ഞ്ഞി​ത്ത​റ​യി​ല്‍ സം​ഘ​ടി​പ്പി​ച്ചു. വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ​യു​ടെ 50-ാം വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​ലാ​ര്‍ വ​ര്‍​ത്ത​മാ​ന​ങ്ങ​ളാ​ണ് ഇ​ല​ഞ്ഞി​ത്ത​റ​യി​ല്‍ ന​ട​ത്തി​യ​ത്.

എ​ഴു​ത്തു​കാ​ര​നും ചി​ന്ത​ക​നു​മാ​യ ഡോ. ​റോ​യി തോ​മ​സ്, പി.എം. മു​ഹ്‌​സി​ന്‍ എ​ന്നി​വ​ര്‍ വ​യ​ലാ​ര്‍ അ​നു​സ്മ​ര​ണം ന​ട​ത്തി. അ​ബ്ദു​ല്‍ മ​നാ​ഫ് എ​ഴു​തി​യ അ​റു​പ​ത് തി​രി​യി​ട്ട നി​ല​വി​ള​ക്ക് എ​ന്ന ക​വി​താ സ​മാ​ഹാ​ര​വും മെ​ഹ്റു​ന്നീ​സാ പ്ര​മോ​ദ് എ​ഴു​തി​യ ജ​ല​ജാ​ല​കം തു​റ​ന്ന് ആ​കാ​ശ​ത്തെ വി​ളി​ക്കു​ന്നു എ​ന്ന ക​വി​താ സ​മാ​ഹാ​ര​വും ര​ച​യി​താ​ക്ക​ള്‍ ഇ​ല​ഞ്ഞി​ത്ത​റ​യി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തി ക​വി​ത അ​വ​ത​രി​പ്പി​ച്ചു. ഇ​രു​വ​രും പു​സ്ത​ക​ങ്ങ​ള്‍ വ​ഴി​യോ​ര വാ​യ​ന​മൂ​ല​യി​ലേ​ക്ക് കൈ​മാ​റി.

പി.​എ​സ്. ഹാ​ഷിം, വി.​പി.​ റ​ഷീ​ദ്, പി.​പി. മാ​ഹി​ന്‍, മി​നി​മോ​ള്‍ ബി​ജു, റെ​ജി ഷാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു . ലൈ​ബ്ര​റി യു​വ​ത റോ​ഡി​ന്‍ റി​വ​ര്‍ യൂ​ത്ത് അം​ഗ​ങ്ങ​ളും ലൈ​ബ്ര​റി​യു​ടെ വ​നി​താ​ക്ഷ​രം വ​നി​താ​വേ​ദി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എ​ബി ഇ​മ്മാ​നു​വ​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ആ​ര്‍.​ പ്ര​സ​ന്ന​കു​മാ​ര്‍, ലൈ​ബ്രേ​റി​യ​ന്‍ ജോ​സ് കാ​ഞ്ഞി​ര​ത്തു​ങ്ക​ല്‍, കെ.​എ​സ്. മ​നു, ഇ.​ആ​ര്‍. ര​തീ​ഷ് , മ​നു ക​ര്യാ​പു​ര​യി​ടം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Kottayam

ആരോഗ്യ ബോധവത്കരണ സെമിനാർ

പു​തു​വേ​ലി: കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ​യും കോ​ട്ട​യം അ​തി​രൂ​പ​ത ഹെ​ല്‍​ത്ത് ക​മ്മീ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പു​തു​വേ​ലി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യു​ടെ​യും കെ​സി​സി, കെ​സി​ഡ​ബ്ല്യു​എ, കെ​സി​വൈ​എ​ല്‍ സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ "ക​രു​ത​ല്‍ കൂ​ടു​ത​ല്‍ ക​രു​ത്തോ​ടെ' എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ പു​തു​വേ​ലി സെ​ന്‍റ് ജോ​സ​ഫ്‌​സ് ക്‌​നാ​നാ​യ കാ​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍ ന​ട​ത്തി.

കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ല്‍ പാ​സ്റ്റ​റ​ല്‍ കെ​യ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു ക​ണ്ണാ​ല​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തു​വേ​ലി സെ​ന്‍റ് ജോ​സ​ഫ്‌​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി വി​കാ​രി ഫാ. ​ജേ​ക്ക​ബ് ത​ട​ത്തി​ല്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ പ്രാ​ധാ​ന്യം രോ​ഗി​ക​ള്‍​ക്കും കു​ടും​ബ​ങ്ങ​ള്‍​ക്കും ആ​വ​ശ്യ​മാ​യ ക​രു​ത​ല്‍, കാ​ന്‍​സ​ര്‍ രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം, കാ​ന്‍​സ​ര്‍ പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍, ആ​രോ​ഗ്യ സം​ര​ക്ഷ​ണം തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കു​ക​യും സ​മൂ​ഹ​ത്തി​ല്‍ ആ​രോ​ഗ്യ​പ​രി​ച​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ള​ര്‍​ത്തു​ക​യും ചെ​യ്ത പ​രി​പാ​ടി​ക്ക് ഡോ. ​ജോ​സ് ജോം ​തോ​മ​സ് നേ​തൃ​ത്വം ന​ല്‍​കി.

Kottayam

കി​റ്റുക​ളു​ടെ വി​ത​ര​ണവും ​ര​ക്ത​ദാ​ന ക്യാ​മ്പും

മേ​ലു​കാ​വ്: മോ​ഡ​ൽ ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് അ​ടൂ​ർ എ​മി​റേ​റ്റ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​ലു​കാ​വ് ഹെ​ൻ​റി ബേ​ക്ക​ർ കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും എ​ൻ​എ​സ്എ​സി​ന്‍റെ​യും പാ​ലാ ബ്ല​ഡ് ഫോ​റ​ത്തി​ന്‍റെ​യും മേ​രി​ഗി​രി ഐ​എ​ച്ച്എം ബ്ല​ഡ് ബാ​ങ്കിന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ, ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പും സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു വി​ത​ര​ണ​വും ഡ​യാ​ലി​സി​സ് കി​റ്റു വി​ത​ര​ണം ന​ട​ത്തി.

ഹെ​ൻ​‌റി ബേ​ക്ക​ർ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​ഗി​രീ​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ​എം.ജെ. ​സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽഎ ​ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും ല​യ​ൺ​സ് ജി​ല്ലാ ചീ​ഫ് പ്രോ​ഗ്രാം കോ​-ഓർ​ഡി​നേ​റ്റ​റു​മാ​യ സി​ബി മാ​ത്യു പ്ലാ​ത്തോ​ട്ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​സ്റ്റാ​ലി​ൻ കെ. ​തോ​മ​സ് ച​ട​ങ്ങി​ൽ മു​ഖ്യ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

എം​ജി യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​​ഫ. ഡോ. ​ജി.​എ​സ്.​ ഗി​രീ​ഷ് കു​മാ​റി​നെ​യും എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എയെ​യും പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പാ​ലാ ബ്ല​ഡ് ഫോ​റം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​ബു തെ​ക്കേ​മ​റ്റം, അ​ലു​മ​്നി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ മാ​ത്യു, ഡോ. ​ഉ​മാ​റാ​ണി, ജ​സ്റ്റി​ൻ ജോ​സ​ഫ്, ദേ​വി​ക, ദേ​വ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kottayam

സ്പീ​ക്കേ​ഴ്‌​സ് എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു

ക​​ഠി​​നാ​​ധ്വാ​​നം ജീ​​വി​​തവി​​ജ​​യ​​ത്തി​​ലേ​​ക്കു​​ള്ള വ​​ഴി: എ​​ഡി​​ജി​​പി പി. ​​വി​​ജ​​യ​​ന്‍

കോ​​ട്ട​​യം: ക​​ഠി​​നാ​​ധ്വാ​​ന​​മാ​​ണ് ജീ​​വി​​ത വി​​ജ​​യ​​ത്തി​​ലേ​​ക്കു​​ള്ള വ​​ഴി​​യെ​​ന്ന് എ​​ഡി​​ജി​​പി പി. ​​വി​​ജ​​യ​​ന്‍. കോ​​ട്ട​​യം ഗി​​രി​​ദീ​​പം ബ​​ഥ​​നി ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച കോ​​ട്ട​​യം നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ എ​​സ്എ​​സ്എ​​ല്‍​സി, പ്ല​​സ്ടു പ​​രീ​​ക്ഷ​​ക​​ളി​​ല്‍ മി​​ക​​ച്ച വി​​ജ​​യം നേ​​ടി​​യ സ്‌​​കൂ​​ളു​​ക​​ളെ​​യും വി​​ദ്യാ​​ര്‍​ഥി​​ക​​ളെ​​യും അ​​നു​​മോ​​ദി​​ക്കു​​ന്ന സ്പീ​​ക്കേ​​ഴ്‌​​സ് എ​​ക്‌​​സ​​ല​​ന്‍​സ് അ​​വാ​​ര്‍​ഡ് ച​​ട​​ങ്ങി​​ല്‍ മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു പി. ​​വി​​ജ​​യ​​ന്‍.

ലോ​​ക നേ​​താ​​ക്ക​​ളെ​​ല്ലാം ല​​ക്ഷ്യ​​ത്തി​​ല്‍ ഉ​​റ​​ച്ചുനി​​ന്ന​​വ​​രാ​​ണ്. ജീ​​വി​​ത​​ത്തി​​ന് ഒ​​രു ല​​ക്ഷ്യ​​മു​​ണ്ടാ​​കു​​ക എ​​ന്ന​​ത് പ​​ര​​മ പ്ര​​ധാ​​ന​​മാ​​ണ്. നി​​താ​​ന്ത പ​​രി​​ശ്ര​​മ​​ത്തി​​ലൂ​​ടെ ല​​ക്ഷ്യം നേ​​ടാ​​നാ​​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ല​​ഹ​​രി​​ക്കെ​​തി​​രേ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ ശ​​ക്ത​​മാ​​യി പ്ര​​തി​​രോ​​ധം ന​​ട​​ത്ത​​ണ​​മെ​​ന്നും എ​​ഡി​​ജി​​പി കൂ​ട്ടി​ചേ​ർ​ത്തു. ച​​ല​​ച്ചി​​ത്ര​​താ​​രം ജോ​​ണി ആ​​ന്‍റ​​ണി മു​​ഖ്യാ​​തി​​ഥി​​യാ​​യി​.

സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, ജി​​ല്ലാ പൊലിസ് മേ​ധാ​വി കെ.​​എം. സാ​​ബു മാ​​ത്യു, ഗി​​രി​​ദീ​​പം സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ഡ​​യ​​റ​​ക്‌​ട​ര്‍ ഫാ. ​​മാ​​ത്യു ഏ​​ബ്ര​​ഹാം മോ​​ഡി​​യി​​ല്‍ ഒ​​ഐ​​സി, ഗി​​രി​​ദീ​​പം ബ​​ഥ​​നി എ​​ച്ച്എ​​സ്എ​​സ് സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ. ​​സൈ​​ജു കു​​ര്യ​​ന്‍ ഒ​​ഐ​​സി, ഗി​​രി​​ദീ​​പം കോ​​ള​​ജ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​റോ​​ബി​​ന്‍ ഈ​​ട്ടി​​ത്ത​​ട​​ത്തി​​ല്‍ ഒ​​ഐ​​സി, ഫാ. ​​ഡേ​​വി​​ഡ് ച​​രു​​വി​​ള​​യി​​ല്‍ ഒ​​ഐ​​സി, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ എം.​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ല​​താ​​കു​​മാ​​രി സ​​ലി​​മോ​​ന്‍, വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് ഷൈ​​നി വ​​ര്‍​ക്കി, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ഗ്രേ​​സി ക​​രി​​മ്പ​​ന്നൂ​​ര്‍, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം മി​​ഥു​​ന്‍ ജി. ​​തോ​​മ​​സ്, പ​​ഞ്ചാ​​യ​​ത്തം​​ഗം ര​​ജ​​നി സ​​ന്തോ​​ഷ് എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ 33 സ്‌​​കൂ​​ളു​​ക​​ളി​​ല്‍ നി​​ന്നാ​​യി 800ഓ​ളം കു​​ട്ടി​​ക​​ള്‍അ​​വാ​​ര്‍​ഡ് ഏ​​റ്റു​​വാ​​ങ്ങി.

Kottayam

റോ​ഡി​ല്‍ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധം

ഭ​ര​ണ​ങ്ങാ​നം: പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് വാ​ര്‍​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന നാ​യ്ക്കാ​ന- കാ​ഞ്ഞി​ര​മ​റ്റം- വേ​ഴാ​ങ്ങാ​നം റോ​ഡ് ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി പൊ​ട്ടിപ്പൊ​ളി​ഞ്ഞ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​തായി. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ര്‍ റോ​ഡി​ല്‍ വാ​ഴ ന​ട്ടു. നി​ര​ന്ത​രം പ​രാ​തി​ക​ള്‍ കൊ​ടു​ത്തി​ട്ടും അ​ധി​കാ​രി​ക​ള്‍ യാ​തൊ​രു അ​നു​കൂ​ല ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്. കാ​ല്‍​ന​ടയാ​ത്ര പോ​ലും ബു​ദ്ധി​മു​ട്ടാ​യ സ്ഥി​തി​യി​ലാ​ണ് റോ​ഡി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ.

ഒ​രു വ​ര്‍​ഷം മു​മ്പ് ടാ​റിം​ഗി​നാ​ണെ​ന്ന് പ​റ​ഞ്ഞ് 20 വീ​പ്പ​ക​ളി​ലാ​യി കെ​മി​ക്ക​ല്‍ അ​ട​ങ്ങി​യ പ​ശ റോ​ഡി​ന്‍റെ സൈ​ഡി​ല്‍ ഇ​റ​ക്കി​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​ത് പൊ​ട്ടി​യൊ​ഴു​കി കാ​ഞ്ഞി​ര​മ​റ്റം തോ​ട്ടി​ൽ പരക്കു​ക​യാ​ണ്. ഈ ​തോ​ടി​ന്‍റെ സൈ​ഡി​ലാ​ണ് ജ​ല​നി​ധി​യു​ടെ കി​ണ​ര്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ള്‍ ഈ ​ജ​ല​മാ​ണ് കു​ടി​ക്കാ​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ആ​ളു​ക​ളു​ടെ ജീ​വ​നു​ത​ന്നെ ഭീ​ഷണി​യാ​ണ് ഇ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ള്‍ ഇ​ട​പെ​ട്ട് എ​ത്ര​യും പെ​ട്ടെ​ന്നു​ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​നു​കൂ​ല ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ സ​മ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്നു നാ​ട്ടു​കാ​ര്‍ മു​ന്ന​റി​പ്പ് ന​ല്‍​കി.

Kottayam

പൂ​വ​ത്തി​ള​പ്പ് വ​ഴി വൈ​റ്റി​ല ഹ​ബിലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ്

പള്ളിക്കത്തോട്: പൂ​​വ​​ത്തി​​ള​​പ്പ് പ​​ള്ളി​​ക്ക​​ത്തോ​​ട്, അ​​ക​​ല​​ക്കു​​ന്നം, കൊ​​ഴു​​വ​​നാ​​ൽ പ​​ഞ്ചാ​​യ​​ത്തു​​ക​​ളിലെ​ ജ​​ന​​ങ്ങ​​ളുടെ ​​ദീ​​ർ​​ഘ​​കാ​​ല ആ​​വ​​ശ്യ​​ത്തി​​ന് പ​​രി​​ഹാ​​രം. പൂ​​വ​​ത്തി​​ള​​പ്പ് വ​​ഴി വൈ​​റ്റി​​ല ഹ​​ബി​​ലേ​​ക്ക് കെ​​എസ്ആ​​ർ​​ടി​​സി ബ​​സ് സ​​ർ​​വീ​​സി​​ന് തു​​ട​​ക്കം.
റാ​​ന്നി​​യി​​ൽ​നി​​ന്ന് രാ​​വി​​ലെ 6.30ന് ​​പു​​റ​​പ്പെ​​ടു​​ന്ന ബ​​സ് മ​​ണി​​മ​​ല, പ​​ള്ളി​​ക്ക​​ത്തോ​​ട്, പൂ​​വ​​ത്തി​​ള​​പ്പ്, കൊ​​ഴു​​വ​​നാ​​ൽ, പാ​​ലാ, രാ​​മ​​പു​​രം, കൂ​​ത്താ​​ട്ടു​​കു​​ളം, പി​​റ​​വം വ​​ഴി രാ​​വി ലെ 10​​ന് വൈ​​റ്റി​​ല ഹ​​ബ്ബിലെ​ത്തും. ​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വൈ​​റ്റി​ല​​യി​​ൽ​​നി​​ന്ന് പു​​റ​​പ്പെ​​ട്ട് ഇ​​തേ റൂ​ട്ടി​​ൽ രാ​​ത്രി 8.30ന് ​​റാ​​ന്നി​​യി​​ലെ​ത്തും. ​പൂ​​വ​​ത്തി​​ള​​പ്പി​​ൽ രാ​​വി​​ലെ 7.10നും ​​രാ​​ത്രി 7.30നും ​​ബ​​സ് എ​​ത്തും.

എം​​എ​​ൽ​​എ​​മാ​​രാ​​യ ചാ​ണ്ടി ഉ​​മ്മ​​ൻ, റോ​​ണി കെ. ​​ബേ​​ബി, അ​​ക​​ല​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സു​​നി​​ൽ തോ​​മ​​സ്, പൂ ​​വ​​ത്തി​​ള​​പ്പ് വാ​​ർ​​ഡം​​ഗം ഷി​​ന്‍റോ കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ എ​​ന്നി​​വ​​രു​​ടെ ഇ​​ട​​പെ​​ടി​​ലാ​​ണ് സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

Kottayam

സൗ​ഖ്യാ​നു​ഗ്ര​ഹ ക​ണ്‍​വ​ന്‍​ഷ​ൻ

അ​​തി​​ര​​മ്പു​​ഴ: സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ നാ​​ളെ രാ​​വി​​ലെ 10മു​​ത​​ല്‍ ര​​ണ്ടു വ​​രെ സൗ​​ഖ്യാ​​നു​​ഗ്ര​​ഹ ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ന​​ട​​ത്തും. ജ​​പ​​മാ​​ല, വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം, ദി​​വ്യ​​കാ​​രു​​ണ്യാ​​രാ​​ധ​​ന, വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, കു​​രി​​ശി​​ന്‍റെ വ​​ഴി, തി​​രു​​ശേ​​ഷി​​പ്പ് വ​​ണ​​ക്ക​പ്രാ​​ര്‍​ഥ​​ന, വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ നൊ​​വേ​​ന എ​​ന്നി ശു​​ശ്രൂ​​ഷ​​ക​​ള്‍ ന​ട​ക്കും. ഫാ. ​​ടോം​​സ് ക​​ള​​പ്പു​​ര കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.

ദി​​വ്യ​​കാ​​രു​​ണ്യാ​​ഗ്നി ക​​ൺ​​വൻ​​ഷ​​ൻ

അ​​യ​​ർ​​ക്കു​​ന്നം: ആ​​റു​​മാ​​നൂ​​ർ മം​​ഗ​​ള​​വാ​​ർ​​ത്താ ച​​ർ​​ച്ചി​​ൽ ദി​​വ്യ​​കാ​​രു​​ണ്യാ​​ഗ്‌​​നി ക​​ൺ​​വ​​ൻ​​ഷ​​ൻ നാ​​ളെ ന​​ട​​ക്കും. ഫാ. ​​ജോ​​ർ​​ജ് നു​​ഴാ​​യി​​ത്ത​​ടം മു​​ഖ്യ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. രാ​​വി​​ലെ 9.30 ന് ​​ജ​​പ​​മാ​​ല. തു​​ട​​ർ​​ന്ന് വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം, ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന, 11.15 ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന,തു​​ട​​ർ​​ന്ന് കൈ​​വ​​യ്പു ശു​​ശ്രൂ​​ഷ

Kottayam

ലോ​ക ഹൃ​ദ​യ​ദി​നം: ശ്രി​തം പ​ദ്ധ​തി​യു​മാ​യി എ​സ്. എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റർ

 

കോ​​ട്ട​​യം: ലോ​​ക ഹൃ​​ദ​​യ ദി​​ന​​ത്തോ​​ട് അ​​നു​​ബ​​ന്ധി​​ച്ചു കോ​​ട്ട​​യം എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ ഒ​​രു​​ക്കു​​ന്ന അ​​വ​​ബോ​​ധ​​ന പ​​ദ്ധ​​തി​​യാ​​യ ശ്രി​​തം 2026 ലോ​​ഗോ പ്ര​​കാ​​ശ​​നം കോ​​ട്ട​​യം ജി​​ല്ലാ ക​​ള​​ക്ട​​ർ ചേ​​ത​​ൻ കു​​മാ​​ർ മീ​​ണ നി​​ർ​​വ​​ഹി​​ച്ചു.

പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി 29 വ​​രെ അ​​ർ​​ഹ​​രാ​​യ​​വ​​ർ​​ക്ക് സൗ​​ജ​​ന്യ കാ​​ർ​​ഡി​​യോ​​ള​​ജി ക​​ൺ​​സ​​ൾ​​ട്ടേ​​ഷ​​ൻ, ഫ്ലാ​​ഷ് മോ​​ബ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​വി​​ധ ഹൃ​​ദ​​യ ആ​​രോ​​ഗ്യ അ​​വ​​ബോ​​ധ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ, മെ​​ഡി​​ക്ക​​ൽ ക്യാ​​മ്പു​​ക​​ൾ, വാ​​ക്ക​​ത്തോ​​ണു​​ക​​ൾ നി​​ര​​ക്കി​​ള​​വു​​ക​​ളോ​​ടെ പ്ര​​ത്യേ​​ക ഹെ​​ൽ​​ത്ത് ചെ​​ക്ക​​പ്പ് പാ​​ക്കേ​​ജു​​ക​​ൾ എ​​ന്നി​​വ​​യും ല​​ഭ്യ​​മാ​​കും.
ലോ​​ക ഹൃ​​ദ​​യ​​ദി​​ന​​മാ​​യ 29ന് ​​കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​​മു​​ഖ​​ർ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ർ സി​​സ്റ്റ​​ർ ജീ​​നാ റോ​​സ് എ​​സ്എ​​ച്ച്, അ​​സോ​​സി​​യേ​​റ്റ് ഡ​​യ​​റ​​ക്ട​​ർ സി​​സ്റ്റ​​ർ ലി​​റ്റി​​ൽ ഫ്ള​​വ​​ർ എ​​സ്എ​​ച്ച്, സീ​​നി​​യ​​ർ ഇ​​ന്‍റ​​ർ​​വെ​​ൻ​​ഷ​​ണ​​ൽ കാ​​ർ​​ഡി​​യോ​​ള​​ജി​​സ്റ്റ് ഡോ. ​​കെ. ജ​​യ​​പ്ര​​കാ​​ശ്, സി.​​ഒ.​​ഒ ഡോ. ​​ജി​​ഷ ടി.​​യു., റി​​ലേ​​ഷ​​ൻ​​സ് മാ​​നേ​​ജ​​ർ സൗ​​മ്യ ന​​വീ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Kottayam

ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍

പു​​തു​​വേ​​ലി: കാ​​രി​​ത്താ​​സ് ഹോ​​സ്പി​​റ്റ​​ലി​​ന്‍റെ​യും കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത ഹെ​​ല്‍​ത്ത് ക​​മ്മീ​​ഷ​​ന്‍റെ​യും നേ​​തൃ​​ത്വ​​ത്തി​​ല്‍ പു​​തു​​വേ​​ലി സെ​​ന്‍റ് ജോ​​സ​​ഫ് ​ക്നാ​​നാ​​യ കാ​​ത്തോ​​ലി​​ക്ക പ​​ള്ളി​​യി​​ല്‍ ക​​രു​​ത​​ല്‍ കൂ​​ടു​​ത​​ല്‍ ക​​രു​​ത്തോ​​ടെ എ​​ന്നപേ​​രി​​ല്‍ ആ​​രോ​​ഗ്യ ബോ​​ധ​​വ​​ത്ക​​ര​​ണ സെ​​മി​​നാ​​ര്‍ ന​​ട​​ത്തി.

കാ​​രി​​ത്താ​​സ് ഹോ​​സ്പി​​റ്റ​​ല്‍ പാ​​സ്റ്റ​​റ​​ല്‍ കെ​​യ​​ര്‍ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​മാ​​ത്യു ക​​ണ്ണാ​​ല​​യി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പു​​തു​​വേ​​ലി സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് പ​​ള്ളി വി​​കാ​​രി ഫാ. ​​ജേ​​ക്ക​​ബ് ത​​ട​​ത്തി​​ല്‍ സ​​ന്നി​​ഹി​​ത​​നാ​​യി​​രു​​ന്നു. പാ​​ലി​​യേ​​റ്റീ​​വ് കെ​​യ​​റി​ന്‍റെ പ്രാ​​ധാ​​ന്യം,കാ​​ന്‍​സ​​ര്‍ അ​​വ​​ബോ​​ധം, പ്ര​​തി​​രോ​​ധ മാ​​ര്‍​ഗ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ ബോ​​ധ​​വ​​ത്ക​​ര​​ണം ന​ട​ത്തി. ഡോ. ​​ജോ​​സ് ജോം ​​തോ​​മ​​സ് നേ​​തൃ​​ത്വം ന​​ല്‍​കി.

Kottayam

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത നൂ​റു​മേ​നി സീ​സ​ണ്‍-4 സ​മാ​പ​ന​സ​മ്മേ​ള​നം 12ന്

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത കു​​ടും​​ബ​​കൂ​​ട്ടാ​​യ്മ, ബൈ​​ബി​​ള്‍ അ​​പ്പൊ​​സ്ത​​ലേ​​റ്റ് എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വ​​ച​​ന​​പ​​ഠ​​ന സം​​ഗ​​മ​​മാ​​യ നൂ​​റു​​മേ​​നി സീ​​സ​​ണ്‍-4 സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​വും ഗ്രാ​​ന്‍​ഡ് ഫി​​നാ​​ലെ​​യും നാ​​ളെ​​യും പ​​ന്ത്ര​​ണ്ടി​​നു​​മാ​​യി എ​​സ്ബി കോ​​ള​​ജ് കാ​​വു​​കാ​​ട്ട് ഹാ​​ളി​​ല്‍ ന​​ട​​ക്കു​​മെ​​ന്ന് അ​​തി​​രൂ​​പ​​ത വി​​കാ​​രി​​ജ​​ന​​റാ​​ള്‍ മോ​​ണ്‍. ആ​​ന്‍റ​​ണി എ​​ത്ത​​യ്ക്കാ​​ട്ട്, ബൈ​​ബി​​ള്‍ അ​​പ്പൊ​​സ്ത​​ലേ​​റ്റ് അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​​ഡോ. കു​​ര്യ​​ന്‍ മൂ​​ല​​യി​​ല്‍, നൂ​​റു​​മേ​​നി ചെ​​യ​​ര്‍​മാ​​ന്‍ സ​​ണ്ണി തോ​​മ​​സ് ഇ​​ടി​​മ​​ണ്ണി​​ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​റി​​യി​​ച്ചു.

12ന് ​​രാ​​വി​​ലെ ഒ​​മ്പ​​തി​​ന് അ​​തി​​രൂ​​പ​​ത മു​​ഖ്യ​​വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ആ​​ന്‍റ​​ണി എ​​ത്ത​​യ്ക്കാ​​ട്ടി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​രു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കെ​​സി​​ബി​​സി ബൈ​​ബി​​ള്‍ ക​​മ്മീ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി ഫാ.​​ഡോ. ജോ​​ജു കോ​​ക്കാ​​ട്ട് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

നൂ​​റു​​മേ​​നി ചെ​​യ​​ര്‍​മാ​​ന്‍ സ​​ണ്ണി തോ​​മ​​സ് ഇ​​ടി​​മ​​ണ്ണി​​ക്ക​​ല്‍, ബൈ​​ബി​​ള്‍ അ​​പ്പൊ​​സ്ത​​ലേ​​റ്റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​​ഡോ. കു​​ര്യ​​ന്‍ മൂ​​ല​​യി​​ല്‍, സം​​സ്ഥാ​​ന ബാ​​ലാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ന്‍ ആ​​ക്ടിം​​ഗ് ചെ​​യ​​ര്‍​പേ​​ഴ്സ​​ണ്‍ സി​​സി​​ലി ജോ​​സ​​ഫ്, ഫാ.​​ഡോ. ജോ​​ര്‍​ജ് ഇ​​ല​​ഞ്ഞി​​ക്ക​​ല്‍, സി​​സ്റ്റ​​ര്‍ ജെ​​യ്സ​​ലി, നൂ​​റു​​മേ​​നി ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍​മാ​​രാ​​യ പ്ര​​ഫ. ജോ​​സ​​ഫ് ടി​​റ്റോ, ഡോ. ​​ജോ​​ബി​​ന്‍ എ​​സ്. കൊ​​ട്ടാ​​രം, ബൈ​​ബി​​ള്‍ അ​​പ്പൊ​​സ്ത​​ലേ​​റ്റ് ക​​ണ്‍​വീ​​ന​​ര്‍ ഡോ.​​പി.​​സി അ​​നി​​യ​​ന്‍​കു​​ഞ്ഞ്, പാ​​സ്റ്റ​​റ​​ല്‍​കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി പ്ര​​ഫ.​​ജോ​​ച്ച​​ന്‍ ജോ​​സ​​ഫ്, ന​​വ​​ജീ​​വ​​ന്‍​ട്ര​​സ്റ്റ് ഡ​​യ​​റ​​ക്ട​​ര്‍ പി.​​യു. തോ​​മ​​സ്, ടോ​​മി​​ച്ച​​ന്‍ കൈ​​ത​​ക്ക​​ളം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

ഡോ. ​​റൂ​​ബി​​ള്‍ രാ​​ജ് ഗ്രാ​​ന്‍​ഡ് ഫി​​നാ​​ലെ​​യ്ക്ക് നേ​​തൃ​​ത്വം ന​​ല്‍​കും. നൂ​​റു​​മേ​​നി മൂ​​ന്ന് സീ​​സ​​ണു​​ക​​ള്‍​ക്ക് നേ​​തൃ​​ത്വം ന​​ല്‍​കി​​യ ഫാ. ​​ജോ​​ര്‍​ജ് മാ​​ന്തു​​രു​​ത്തി​​ലി​​നെ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ആ​​ദ​​രി​​ക്കും. ജോ​​ബി​​ന്‍ എ​​സ്. കൊ​​ട്ടാ​​രം, പ്ര​​ഫ. ജോ​​സ​​ഫ് ടി​​റ്റോ, ജോ​​സു​​കു​​ട്ടി കു​​ട്ടം​​പേ​​രൂ​​ര്‍, സൈ​​ബി അ​​ക്ക​​ര, ലാ​​ലി ഇ​​ള​​പ്പു​​ങ്ക​​ല്‍, മ​​റി​​യം പൊ​​ട്ട​​ന്‍​ക​​ളം, ടോ​​മി​​ച്ച​​ന്‍ കൈ​​ത​​ക്ക​​ളം, സി.​​സി. സ്‌​​ക​​റി​​യ എ​​ന്നി​​വ​​രും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

സി​​സ്റ്റ​​ര്‍ മാ​​ര്‍​ഗ​​ര​​റ്റ് മ​​രി​​യ​​യും ബി​​ജി ജോ​​സ​​ഫും വ​​ച​​ന​​താ​​ര​​ങ്ങ​​ള്‍

ക​​ന്യാ​​സ്ത്രീ​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ സി​​സ്റ്റ​​ര്‍ മാ​​ര്‍​ഗ​​ര​​റ്റ് മ​​രി​​യ സി​​എം​​സി 391 വ​​ച​​ന​​ങ്ങ​​ളും അ​​ല്മാ​​യ​​രു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ ബി​​ജി ജോ​​സ​​ഫ് പു​​ഷ്പ​​ക​​ത്തു​​കാ​​ലാ​​യി​​ല്‍ ഏ​​റ്റു​​മാ​​നൂ​​ര്‍ 315 വ​​ച​​ന​​ങ്ങ​​ളും എ​​ഴു​​തി നൂ​​റു​​മേ​​നി വ​​ച​​ന​​താ​​ര​​ങ്ങ​​ളാ​​യി. നൂ​​റു​​മേ​​നി​​യി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ അം​​ഗ​​ങ്ങ​​ളെ പ​​ങ്കെ​​ടു​​പ്പി​​ച്ച ചെ​​ത്തി​​പ്പു​​ഴ, പാ​​റേ​​ല്‍ ഇ​​ട​​വ​​ക​​ക​​ള്‍​ക്ക് പ്ര​​ത്യേ​​ക അ​​വാ​​ര്‍​ഡ് ന​​ല്‍​കും. തീ​​ര്‍​ഥാ​​ട​​ക​​സ​​ങ്കീ​​ര്‍​ത്ത​​നം മ​​നഃ​​പാ​​ഠ​​മാ​​ക്കി​​യ 798 വി​​ദ്യാ​​ര്‍​ഥി​​ക​​ളെ സ്‌​​കോ​​ള​​ര്‍​ഷി​​പ്പ് ന​​ല്‍​കി ആ​​ദ​​രി​​ക്കും.

ഗ്രാ​​ൻ​​ഡ് ഫി​​നാ​​ലെ മ​​ത്സ​​ര​​ങ്ങ​​ള്‍ നാ​​ളെ രാ​​വി​​ലെ പ​​ത്തി​​നാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. ലി​​സ​​മ്മ ജോ​​സ​​ഫ് നൂ​​റ്റെ​​ട്ടി​​ല്‍ ആ​​ന്‍​ഡ് ടീം (​​കു​​ട്ട​​നാ​​ട് റീ​​ജി​​യ​​ന്‍), വ​​ര്‍​ഗീ​​സ് കു​​രു​​വി​​ള കു​​ന്നും​​പു​​റ​​ത്ത് ആ​​ന്‍​ഡ് ടീം (​​കോ​​ട്ട​​യം റീ​​ജി​​യ​​ന്‍), കാ​​ര്‍​മ​​ല്‍ ജോ​​സ് മാ​​റാ​​ട്ടു​​ക​​ളം ആ​​ന്‍​ഡ് ടീം (​​ച​​ങ്ങ​​നാ​​ശേ​​രി റീ​​ജി​​യ​​ന്‍), ജി​​സാ ജോ​​ര്‍​ജ് കൂ​​രി​​ക്കാ​​ട് ആ​​ന്‍​ഡ് ടീം (​​നെ​​ടും​​കു​​ന്നം റീ​​ജി​​യ​​ന്‍), എ​​ന്‍.​​എ​​ഫ്. ഫ്രാ​​ന്‍​സി​​സ് നാ​​ഞ്ഞി​​ല​​ത്ത് (തി​​രു​​വ​​ന​​ന്ത​​പു​​രം റീ​​ജി​​യ​​ന്‍) എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.

Kottayam

ഡി​ജി​റ്റ​ല്‍ ആ​ര്‍​ക്കൈ​വ് നി​ര്‍​മാ​ണ​ത്തി​ന് തു​ട​ക്കം

കോ​​ട്ട​​യം: പു​​സ്ത​​ക​​ങ്ങ​​ളു​​ടെ ഡി​​ജി​​റ്റൈ​​സേ​​ഷ​​ന്‍റെ പ്ര​​യോ​​ജ​​നം അ​​ടു​​ത്ത ത​​ല​​മു​​റ​​ക​​ള്‍​ക്കും ല​​ഭി​​ക്കു​​മെ​​ന്ന് സി​​എ​​സ്‌​​ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക ബി​​ഷ​​പ്പും സി​​എം​​എ​​സ് കോ​​ള​​ജ് മാ​​നേ​​ജ​​രു​​മാ​​യ ബി​​ഷ​​പ് ഡോ. ​​മ​​ല​​യി​​ല്‍ സാ​​ബു കോ​​ശി ചെ​​റി​​യാ​​ന്‍.
കോ​​ളി​​ന്‍​സ് ലൈ​​ബ്ര​​റി​​യും ഇ​​ന്‍​ഡി​​ക് ഡി​​ജി​​റ്റ​​ല്‍ ആ​​ര്‍​ക്കൈ​​വി​​സും (ഗ്ര​​ന്ഥ​​പ്പു​​ര) സം​​യു​​ക്ത​​മാ​​യി സി​​എം​​എ​​സ് കോ​​ള​​ജി​​ലെ പു​​സ്ത​​ക​​ങ്ങ​​ള്‍ ഡി​​ജി​​റ്റൈ​​സ് ചെ​​യ്യു​​ന്ന പ​​ദ്ധ​​തി ഉ​​ദ്ഘാ​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ഉ​​ദ്ഘാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ടന്ന പൊ​​തു​​ച​​ര്‍​ച്ച ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ര്‍ ഫാ.​​ഡോ. ജോ​​ര്‍​ജ് കു​​ടി​​ലി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ്രി​​ന്‍​സി​​പ്പ​​ല്‍ അ​​ഞ്ജു ശോ​​ശ​​ന്‍ ജോ​​ര്‍​ജ്, വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​റീ​​നു ജേ​​ക്ക​​ബ്, എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ബെ​​ഞ്ച​​മി​​ന്‍ ബെ​​യ്‌​​ലി ചെ​​യ​​ര്‍ പ്ര​​ഫ.​​ഡോ. ബാ​​ബു ചെ​​റി​​യാ​​ന്‍, സി​​എ​​സ്‌​​ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക ട്ര​​ഷ​​റ​​ര്‍ റ​​വ. ജി​​ജി ജോ​​ണ്‍ ജേ​​ക്ക​​ബ്, ഷി​​ജു അ​​ല​​ക്‌​​സ്, ജി​​സോ ജോ​​സ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്ത പ്ര​​മു​​ഖ​​ര്‍ ത​​ങ്ങ​​ളു​​ടെ പ​​ക്ക​​ലു​​ള്ള പു​​സ്ത​​ക​​ങ്ങ​​ളും ഡി​​ജി​​റ്റൈ​​സേ​​ഷ​​നാ​​യി കൈ​​മാ​​റും. പു​​തി​​യ പ​​ദ്ധ​​തി​​യി​​ലൂ​​ടെ ച​​രി​​ത്ര പ്രാ​​ധാ​​ന്യ​​മു​​ള്ള സി​​എം​​എ​​സ് കോ​​ള​​ജി​​ല്‍ വി​​പു​​ല​​മാ​​യ ഡി​​ജി​​റ്റ​​ല്‍ ആ​​ര്‍​ക്കൈ​​വ് നി​​ര്‍​മാ​​ണ​​ത്തി​​നാ​​ണ് തു​​ട​​ക്ക​​മാ​​കു​​ന്ന​​ത്.​​ആ​​ദ്യ​​ഘ​​ട്ട​​മാ​​യി കോ​​ള​​ജി​​ലെ പു​​സ്ത​​ക​​ങ്ങ​​ളാ​​ണ് ഡി​​ജി​​റ്റൈ​​സ് ചെ​​യ്യു​​ന്ന​​ത്.

Kottayam

അ​ധ്യാ​പ​ക ദി​നാ​ച​ര​ണം

അ​​യ​​ര്‍​ക്കു​​ന്നം : പു​​ന്ന​​ത്തു​​റ സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് ഹൈ​​സ്‌​​കൂ​​ളി​​ല്‍ അ​​ധ്യാ​​പ​​ക ദി​​നാ​​ച​​ര​​ണം സം​​ഘ​​ടി​​പ്പി​​ച്ചു. സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ ഫാ. ​​അ​​നി​​ല്‍ ക​​രി​​പ്പി​​ങ്ങാ​​പ്പു​​റം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഹെ​​ഡ്മി​​സ്‌​​ട്ര​സ് ജി​​ന്‍​സി സേ​​വ്യ​​ർ അ​​ധ്യ​​ക്ഷ​​ത​ വ​ഹി​ച്ചു.
വി​​ര​​മി​​ച്ച അ​​ധ്യാ​​പ​​ക​​രാ​​യ മെ​​ര്‍​ലി​​ന്‍ ജോ​​സ​​ഫ്, ഡാ​​ന്‍റി തോ​​മ​​സ് എ​​ന്നി​​വ​​രെ ച​​ട​​ങ്ങി​​ല്‍ ആ​​ദ​​രി​​ച്ചു.

സ്റ്റാ​​ഫ് സെ​​ക്ര​​ട്ട​​റി അ​​ശ്വി​​ന്‍ ജെ. ​​പ​​ടി​​ഞ്ഞാ​​റേ​​ക്ക​​ര, അ​​ധ്യാ​​പ​​ക​​രാ​​യ മ​​രി​​യ ജോ​​സ​​ഫ്, അ​​ല​​ന്‍ ആ​​ന്‍റ​ണി, സാ​​നി​​മോ​​ള്‍ മാ​​ത്യു, അ​​ക്ഷ​​യ് മാ​​ത്യു, സി​​റി​​ല്‍ ജോ​​ര്‍​ജ്, ബി​​നി​​ജ ജോ​​സ​​ഫ്, വി​​ദ്യാ​​ര്‍​ഥി പ്ര​​തി​​നി​​ധി​​ക​​ളാ​​യ അ​​ര്‍​പ്പി​​ത വി​​നീ​​ഷ്, അ​​നു​​മോ​​ള്‍ മ​​നു, അ​​ന​​ന്യ​​മോ​​ള്‍ അ​​നീ​​ഷ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Kottayam

റോ​ഡി​ൽ മാ​ലി​ന്യ​ത്തി​ന് ഫു​ൾ​സ്റ്റോ​പ്പ്‌: തെ​രു​വു​നാ​യ​ശ​ല്യം ഒ​ഴി​ഞ്ഞു

എ​രു​മേ​ലി: റോ​ഡ​രി​കി​ൽ സ്ഥി​ര​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ തെ​രു​വു​നാ​യ​ക​ളു​ടെ ശ​ല്യ​വും ഒ​ഴി​ഞ്ഞു. പ​തി​വാ​യി മാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്ന് ഭ​ക്ഷ​ണ​മാ​ക്കി​യി​രു​ന്ന നാ​യ​ക​ളാ​ണ് മ​റ്റു മാ​ലി​ന്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് സ്ഥ​ലം വി​ട്ട​ത്. എ​രു​മേ​ലി സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫി​സി​ന് മു​ന്നി​ൽ റോ​ഡ​രി​കി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ പ​തി​വാ​യി കു​മി​ഞ്ഞി​രു​ന്ന​ത്.

ക​ഴി​ഞ്ഞ മ​ണ്ഡ​ല​കാ​ല​ത്ത് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഇ​ടു​ന്ന​തി​ന് ഇ​വി​ടെ പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ ബി​ൻ സ്ഥാ​പി​ച്ചി​രു​ന്നു. പാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ​ക്ക് പു​റ​മേ ജൈ​വ​മാ​ലി​ന്യ​ങ്ങ​ളും ബി​ന്നി​ലും പ​രി​സ​ര​ങ്ങ​ളി​ലും ആ​ളു​ക​ൾ ത​ള്ളി​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശം തെ​രു​വു​നാ​യ്ക്ക​ൾ കൈ​യ​ട​ക്കി​യ​ത്. ഇ​ത് ത​ട​യാ​ൻ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡും നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും സ്ഥാ​പി​ച്ചി​ട്ടും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല.

മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി മ​ടു​ത്ത പ​ഞ്ചാ​യ​ത്ത്‌ ഒ​ടു​വി​ൽ ക​ഴി​ഞ്ഞ​യി​ടെ ബി​ന്നു​ക​ൾ എ​ടു​ത്തു​മാ​റ്റി​യ ശേ​ഷം വ​ലി​യ ബോ​ർ​ഡി​ൽ മു​ന്ന​റി​യി​പ്പ് സ്ഥാ​പി​ച്ചു. ഇ​തോ​ടെ ഇ​വി​ടെ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് ഇ​ല്ലാ​താ​യി. ഇ​തോ​ടെ തെ​രു​വു​നാ​യ​ക​ളു​ടെ ശ​ല്യ​വും കു​റ​ഞ്ഞെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ വേ​ണം. ശേ​ഖ​ര​ണം, സം​സ്ക​ര​ണം, ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ​യെ​ല്ലാം ചേ​ർ​ത്ത് ഒ​റ്റ പ​ദ്ധ​തി​യി​ലൂ​ടെ പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ സം​സ്ക​ര​ണം ന​ട​പ്പാ​ക്ക​ണം. പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന സാ​മൂ​ഹ്യ ഓ​ഡി​റ്റിം​ഗ് ഉ​ണ്ടെ​ങ്കി​ൽ പോ​രാ​യ്മ​ക​ൾ ത​ത്സ​മ​യം ത​ന്നെ പ​രി​ഹ​രി​ക്ക​പ്പെ​ടും.

ബി​നോ ജോ​ൺ ചാ​ല​ക്കു​ഴി (കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി)

പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത്‌ വ​യ്ക്കു​ന്ന ഉ​പാ​ധി​ക​ളി​ൽ എ​ല്ലാ മാ​ലി​ന്യ​ങ്ങ​ളും ത​ള്ളു​ന്ന ശീ​ലം മാ​റി​യാ​ൽ ത​ന്നെ തെ​രു​വു​നാ​യ്ക്ക​ൾ ഒ​ഴി​യും. ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ വ​ള​മാ​ക്കി മാ​റ്റി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വ​രു​മാ​നം ക​ണ്ടെ​ത്തി​യാ​ൽ മാ​ലി​ന്യ​സം​സ്കാ​ര​ണം സു​ഗ​മ​മാ​കും.

എം.​എം. ബാ​ബു (സി​പി​ഐ എ​രു​മേ​ലി ലോ​ക്ക​ൽ ക​മ്മി​റ്റി മു​ൻ സെ​ക്ര​ട്ട​റി)

മാ​ലി​ന്യ പ​രി​പാ​ല​ന നി​യ​മം വി​ദേ​ശ​ത്ത് കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​കു​മ്പോ​ൾ ന​മ്മു​ടെ നാ​ട്ടി​ൽ മാ​ത്രം ക​ട​ലാ​സി​ൽ ഒ​തു​ങ്ങി. ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ മാ​ലി​ന്യം എ​വി​ടെ​യും ഇ​ടാ​മെ​ന്ന സ്ഥി​തി​യു​ണ്ടാ​കും. തോ​ടു​ക​ളി​ൽ മാ​ലി​ന്യ​വാ​ഹി​നി​ക​ളാ​യി. വൈ​കാ​തെ ന​മ്മു​ടെ തോ​ടു​ക​ൾ അ​ഴു​ക്കു​ചാ​ലു​ക​ളാ​യി മാ​റും.

എ​ബി മാ​ത്യു, മ​ണ​പ്പ​റ​മ്പി​ൽ എ​രു​മേ​ലി

Kottayam

മു​ന്ന​റി​യി​പ്പി​ല്ലാ​തെ വൈ​ദ്യു​തി മു​ട​ക്കം, ജ​നം വ​ല​യു​ന്നു

പൊ​ൻ​കു​ന്നം: ദി​വ​സ​ങ്ങ​ളാ​യി പ​ക​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ന്ന​തി​നാ​ൽ പൊ​ൻ​കു​ന്ന​ത്ത് ജ​നം ദു​രി​ത​ത്തി​ൽ. ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പാ​രി​ക​ളും വീ​ട്ടു​കാ​രും ഇ​തു​മൂ​ലം വ​ല​യു​ക​യാ​ണ്. ഇ​ൻ​വെ​ർ​ട്ട​ർ, ജ​ന​റേ​റ്റ​ർ സൗ​ക​ര്യ​മി​ല്ലാ​ത്ത സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​ണ്. പ​ക​ൽ ക​ടു​ത്ത​ചൂ​ടി​ൽ വൈ​ദ്യു​തി വി​ത​ര​ണ​മി​ല്ലാ​താ​കു​ന്ന​തോ​ടെ ഓ​ഫി​സ് പ്ര​വ​ർ​ത്ത​ന​വും താ​റു​മാ​റാ​കു​ന്നു​ണ്ട്.
രാ​ത്രി പ​ല​വ​ട്ടം വൈ​ദ്യു​തി മു​ട​ക്ക​മു​ണ്ട്. അ​തും നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ അ​ല്ലാ​ത്ത​തും ബു​ദ്ധി​മു​ട്ടാ​യി. വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ന്ന സ​മ​യം മു​ൻ​കൂ​ട്ടി അ​റി​യി​ച്ചാ​ൽ മു​ൻ​ക​രു​ത​ൽ എ​ടു​ക്കാ​ൻ സൗ​ക​ര്യ​മാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും പ​റ​ഞ്ഞു.

Kottayam

നീ​ന്ത​ൽ, സൈ​ക്കി​ളിം​ഗ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​രീ​രി​ക, മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​നാ​യി ത​മ്പ​ല​ക്കാ​ട് എ​ൻ​എ​സ്എ​സ് യു​പി സ്കൂ​ളി​ൽ നീ​ന്ത​ൽ, സൈ​ക്കി​ളിം​ഗ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്തുത​ന്നെ ആ​ദ്യ​മാ​യി​ട്ടാ​ണ് സ​ർ​ക്കാ​ർ എ​യ്ഡ​ഡ് സ്കൂ​ളി​ൽ സ്ഥി​ര​മാ​യി ക്ലാ​സി​നൊ​പ്പം നീ​ന്ത​ൽ, സൈ​ക്കി​ളിം​ഗ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​നാധ്യാ​പി​ക​യാ​യ ലേ​ഖ ജി. ​നാ​യ​ർ പ​റ​യു​ന്നു.

ദി​വ​സ​വും മു​ക്കാ​ൽ മ​ണി​ക്കൂ​ർ വീ​ത​മാ​യി യു​പി വി​ഭാ​ഗ​ത്തി​ലെ ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ് നി​ല​വി​ൽ പ​രി​ശീ​ല​നം ന​ൽ​കിവ​രു​ന്ന​ത്. ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ ന​ൽ​കി​യ സ​മ്മ​ത​പ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 25 വി​ദ്യാ​ർ​ഥി​ക​ളാ​ണ് നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.
സൈ​ക്കി​ൾ പ​ഠ​ന​ത്തി​നാ​യി സ്‌​കൂ​ളി​ലെ എ​ൽ​പി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പെ​ൺ​കു​ട്ടി​ക​ൾ​ക്കും നീ​ന്ത​ൽ പ​രി​ശീ​ല​നം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് സ്‌​കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന സം​സ്ഥാ​ന സ്‌​കൂ​ൾ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ ചാ​ന്പ്യ​നാ​യ കാ​ർ​ത്തി​ക് കൃ​ഷ്ണ​ദാ​സ് ഈ ​സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. കാ​ർ​ത്തി​കി​ന്‍റെ വി​ജ​യം സ്‌​കൂ​ളി​ന് പ്ര​ചോ​ദ​ന​മാ​കു​ക​യാ​യി​രു​ന്നു. ത​മ്പ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ച​ന്ദ്ര​മോ​ഹ​ൻ നാ​യ​രാ​ണ് ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Kottayam

കോ​രു​ത്തോ​ടി​ന് പ്രി​യ​ദ​ർ​ശി​നി ബ​സ് സ​ർ​വീ​സ്

കോ​രു​ത്തോ​ട്: കോ​രു​ത്തോ​ട് നി​വാ​സി​ക​ളു​ടെ നി​ര​ന്ത​ര അ​ഭ്യ​ർ​ഥ​ന​ മാ​നി​ച്ച് പ്ര​ദേ​ശ​ത്തേ​ക്ക് കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്രി​യ​ദ​ർ​ശി​നി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. പൊ​ൻ​കു​ന്നം എ​ടി​ഒ​യു​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​രു​ത്തോ​ട് ഡി​വി​ഷ​ൻ മെം​ബ​ർ ബി​നു മ​റ്റ​ക്ക​ര ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

കോ​ട്ട​യ​ത്തുനി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.45ന് ​ആ​രം​ഭി​ച്ച് മു​ണ്ട​ക്ക​യ​ത്തെ​ത്തി കോ​രു​ത്തോ​ട്, കു​ഴി​മാ​വ് കാ​ള​കെ​ട്ടി, മൂ​ക്ക​ൻ​പെ​ട്ടി, ക​ണ​മ​ല വ​ഴി എ​രു​മേ​ലി​യി​ൽ എ​ത്തി​ച്ചേ​രു​ന്ന നി​ല​യി​ലാ​ണ് സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കോ​രു​ത്തോ​ട് പ​ള്ളി​പ്പ​ടി ജം​ഗ്ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​തു​താ​യി സ​ർ​വീ​സ് ആ​രം​ഭി​ച്ച പ്രി​യ​ദ​ർ​ശി​നി ബ​സി​ന് സ്വീ​ക​ര​ണം ന​ൽ​കി.

കെ​എ​സ്ആ​ർ​ടി​സി പ്രി​യ​ദ​ർ​ശി​നി ബ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ബ്ലോ​ക്ക് മെം​ബ​ർ ബി​നു മ​റ്റ​ക്ക​ര നി​ർ​വ​ഹി​ച്ചു. സി.​എ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kottayam

സ്പേ​സ് പ​ദ്ധ​തി എ​രു​മേ​ലി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ വി​ജ​യി​ച്ചി​ല്ല

എ​രു​മേ​ലി: സം​സ്ഥാ​ന​ത്തെ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ൾ കേ​സു​ക​ളി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ ശ​വ​പ്പ​റ​മ്പു​ക​ളാ​ക​രു​ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ർ​ക്കാ​ർ തു​ട​ങ്ങി​യ സ്പേ​സ് പ​ദ്ധ​തി എ​രു​മേ​ലി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ വി​ജ​യി​ച്ചി​ല്ല. പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. ലേ​ലം ചെ​യ്ത് ഇ​വ നീ​ക്കി​യി​ട്ടി​ല്ല. തു​രു​മ്പെ​ടു​ത്ത് ജീ​ർ​ണി​ച്ച് പ​ഴ​കി ദ്ര​വി​ച്ച വാ​ഹ​ന​ങ്ങ​ൾ ഏ​റെ​യാ​ണ്. ഇ​തൊ​ക്കെ ആ​ക്രി വി​ല​യി​ലാ​ണെ​ങ്കി​ൽ വി​ൽ​ക്കാ​ൻ പ​റ്റു​മെ​ന്നി​രി​ക്കേ ന​ട​പ​ടി ഇ​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

അ​തേ​സ​മ​യം വി​വി​ധ കേ​സു​ക​ളി​ലാ​യി പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നീ​ക്കം ചെ​യ്യ​ൽ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു. എ​ന്നാ​ൽ, മാ​സ​ങ്ങ​ളാ​യി​ട്ടും വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യ​തി​നാ​ൽ എ​രു​മേ​ലി​യി​ൽ തീ​ർ​ഥാ​ട​ന കാ​ല​ത്തുണ്ടാ​കു​ന്ന ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, അ​പ​ക​ട​ങ്ങ​ൾ എ​ന്നി​വ​യി​ൽ​പ്പെ​ട്ട് ഒ​ട്ടേ​റെ വാഹനങ്ങൾ പി​ടി​ച്ചെ​ടു​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്. അ​ബ്കാ​രി - ല​ഹ​രി കേ​സു​ക​ളു​ടെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ട​ത്ത്, ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ക​ട​ത്ത് എ​ന്നി​വ​യ്ക്ക് ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ളു​മു​ണ്ട്.

കോ​ട്ട​യം ജി​ല്ലാ പൊ​ലി​സ് ചീ​ഫി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​രു​മേ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്റ്റേ​ഷ​നു​ക​ളി​ലെ കേ​സു​ക​ളി​ൽപ്പെ​ടാ​ത്ത​തും അ​വ​കാ​ശി​ക​ളി​ല്ലാ​ത്ത​തു​മാ​യ വാ​ഹ​ന​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ ലി​സ്റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട​ന്ന് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എം​എ​സ്ടി​സി​യു​ടെ ഇ-​ലേ​ലം പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് ലേ​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ എ​രു​മേ​ലി സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് തു​ട​രു​ന്ന സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നാ​ണ് ആ​ക്ഷേ​പം.

Kottayam

ശ​ബ​രി​മ​ല റോ​ഡി​ൽ ക​ണ​മ​ല ഇ​റ​ക്ക​ത്തി​ന് സു​ര​ക്ഷ കൂ​ട്ടു​ന്നു

ക​ണ​മ​ല: ശ​ബ​രി​മ​ല റോ​ഡി​ലെ ക​ണ​മ​ല ഇ​റ​ക്ക​ത്തി​ന് സു​ര​ക്ഷ കൂ​ട്ടു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ​മ​ല ഇ​റ​ക്ക​ത്തി​ലെ അ​തീ​വ അ​പ​ക​ട മേ​ഖ​ല​യാ​യ അ​ട്ടി​വ​ള​വി​ൽ കോ​ൺ​ക്രീ​റ്റ് ഭി​ത്തി​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. 24 മീ​റ്റ​ർ നീ​ള​ത്തി​ൽ 3.60 മീ​റ്റ​ർ ഉ​യ​ര​ത്തോ​ടെ​യാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ നി​ർ​മാ​ണം. 22 ല​ക്ഷം രൂ​പ​യോ​ള​മാ​ണ് ഇ​തി​ന് ഫ​ണ്ട് ചെ​ല​വി​ടു​ന്ന​ത്.

അ​ട്ടി​വ​ള​വി​ൽ ഏ​തെ​ങ്കി​ലും വാ​ഹ​നം നി​യ​ന്ത്ര​ണം തെ​റ്റി​യാ​ൽ ക്രാ​ഷ് ബാ​രി​യ​ർ ത​ക​ർ​ത്തു കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു വീ​ഴ​രു​ത് എ​ന്ന​താ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ൽ അ​ട്ടി​വ​ള​വി​ൽ ക്രാ​ഷ് ബാ​രി​യ​റു​ണ്ട്. പ​ക്ഷെ ഓ​രോ സീ​സ​ണി​ലും തു​ട​ർ​ച്ച​യാ​യി വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച​തു​മൂ​ലം ക്രാ​ഷ് ബാ​രി​യ​ർ ദു​ർ​ബ​ല​മാ​ണ്. ഈ ​ക്രാ​ഷ് ബാ​രി​യ​റി​ന്‍റെ പി​ന്നി​ൽ പ​ഴ​യ ക​രി​ങ്ക​ൽ​ക്കെ​ട്ടു​ള്ള​ത് അ​പ​ക​ട​ങ്ങ​ളി​ൽ പ​ല​പ്പോ​ഴാ​യി ത​ക​ർ​ന്നു. ഇ​തി​ന് പ​ക​ര​മാ​ണ് ബ​ല​വ​ത്താ​യ കോ​ൺ​ക്രീ​റ്റ് സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന ന​വം​ബ​ർ ആ​ദ്യം ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കും. ഇ​തോ​ടൊ​പ്പം ഇ​റ​ക്ക​ത്തി​ൽ കൂ​ടു​ത​ൽ ബ്ലി​ങ്കിം​ഗ് ലൈ​റ്റു​ക​ളും വാ​ഹ​ന വേ​ഗം കു​റ​യ്ക്കു​ന്ന സ്റ്റ​ഡു​ക​ളും ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ഉ​ൾ​പ്പ​ടെ വി​വി​ധ ഭാ​ഷ​ക​ളി​ൽ അ​പ​ക​ട സൂ​ച​ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും രാ​ത്രി​യി​ൽ വെ​ളി​ച്ച​വും അ​പ​ക​ട സു​ര​ക്ഷ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kottayam

രാ​ജ്യ​ത്തി​ന്‍റെ പി​ന്നോ​ക്കാ​വ​സ്ഥ​യ്ക്ക് കാ​ര​ണം വി​ഭ​വ വി​ത​ര​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത: പ്ര​ഫ. റോ​യി സ്ക​റി​യ

അ​രു​വി​ത്തു​റ: രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​ത് വി​ഭ​വ വി​ത​ര​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത ആ​ണെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നും ഗ്ര​ന്ഥ​കാ​ര​നും ടി.​എം. ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് മ​ണി​മ​ല​ക്കു​ന്ന് പ്രി​ൻ​സി​പ്പാ​ളു​മാ​യ പ്ര​ഫ.​ഡോ. റോ​യി സ്ക്ക​റി​യ.

അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ഇ​ക്ക​ണോ​മി​ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ള​ജ് പ്രി​ൻ​സി​പ്പാൾ ​പ്ര​ഫ.ഡോ. ​സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ​ർ​സാ​ർ റ​വ.​ഫാ. ബി​ജു കു​ന്ന​യ്ക്കാ​ട്ട്, ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം മേ​ധാ​വി ലി​ഡി​യ ജോ​ർ​ജ്, അ​ധ്യാ​പ​ക​രാ​യ​ ജോ​സി​യ ജോ​ൺ, ഡോ​ൺ ജോ​സ​ഫ്, അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡോ​ണ ബി​നോ​യ്, ഡോ​ണാ ബി​ജു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് ചെ​ല​വി​ന്‍റെ സാ​മ്പ​ത്തി​ക​ശാ​സ്ത്രം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഫ.ഡോ ​റോ​യി സ്ക​റി​യ ക്ലാ​സ് ന​യി​ച്ചു.

Kottayam

റെ​യി​ല്‍​വേ സ്റ്റേഷനി​ല്‍നി​ന്നു നാ​ഗ​മ്പ​ടം സ്റ്റാ​ന്‍​ഡി​ലേ​ക്ക് വേണം, നടപ്പാത

കോ​​ട്ട​​യം: കോ​​ട്ട​​യം റെ​​യി​​ല്‍​വേ സ്‌​​റ്റേ​​ഷ​​നി​​ല്‍ നി​​ന്നു നാ​​ഗ​​മ്പ​​ടം ബ​​സ് സ്റ്റാ​​ന്‍​ഡി​​ലേ​​ക്കു​ള്ള കാ​​ല്‍​ന​​ട​​യാ​​ത്ര​​ക്കാ​​രു​ടെ ദു​രി​ത​ത്തി​ന് ഇ​നി​യും പ​രി​ഹാ​ര​മാ​യി​ല്ല. റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ല്‍ നി​​ന്നു നേ​​രി​​ട്ടു സ്റ്റാ​​ന്‍​ഡി​​ലേ​​ക്ക് ന​​ട​​പ്പാ​​ത വേ​​ണ​​മെ​​ന്ന​​ത് വ​​ര്‍​ഷ​​ങ്ങ​​ളാ​​യു​​ള്ള ആ​​വ​​ശ്യ​​മാ​​ണെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

നി​​ല​​വി​​ല്‍ നാ​​ഗ​​മ്പ​​ടം സ്റ്റാ​​ന്‍​ഡി​​ല്‍ നി​​ന്നു ഒ​​രു ന​​ട​​പ്പാ​​ത ഉ​​ണ്ടെ​​ങ്കി​​ലും അ​​ത് റെ​​യി​​ല്‍​വേ സ്‌​​റ്റേ​​ഷ​​നു സ​​മീ​​പ​​ത്തെ ഗു​​ഡ്‌​​ഷെ​​പേ​​ർഡ് റോ​​ഡി​​ലേ​​ക്കാ​​ണ് ബ​​ന്ധി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
ഗു​​ഡ്‌​​ഷെ​​പേ​​ർഡ് റോ​​ഡി​​ല്‍ നി​​ന്നു റെ​​യി​​ല്‍​വേ സ്‌​​റ്റേ​​ഷ​​നി​​ലേ​​ക്ക് ക​​യ​​റ​​ണ​​മെ​​ങ്കി​​ല്‍ ട്രാ​​ക്കി​​ലൂ​​ടെ ന​​ട​​ക്ക​​ണം. പ​​ല​​രും ട്രാ​​ക്കി​​ലൂ​​ടെ ന​​ട​​ക്കു​​ക​​യും ബ​​സ് സ്റ്റാ​​ന്‍​ഡി​​നും റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നും ഇ​​ട​​യി​​ലു​​ള്ള മ​​തി​​ല്‍ ചാ​​ടി​​ക്ക​​ട​​ക്കു​​ക​​യും ചെ​​യ്താ​​ണ് യാ​​ത്ര എ​​ളു​​പ്പ​​മാ​​ക്കു​​ന്ന​​ത്.

റെയിൽവേ കനിയണം

ശ​​ബ​​രി​​മ​​ല സീ​​സ​​ണ്‍ ആ​​രം​​ഭി​​ക്കു​​ന്ന​​തോ​​ടെ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് തീ​​ര്‍​ഥാ​​ട​​ക​​രാ​​ണ് കോ​​ട്ട​​യം റെ​​യി​​ല്‍​വേ സ്‌​​റ്റേ​​ഷ​​നി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. ഇ​​ങ്ങ​​നെ തി​​ര​​ക്കു​​ള്ള സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ല്‍ സ്ഥി​​ര​​മാ​​യ യാ​​ത്ര​​ക്കാ​​രും അ​​ല്ലാ​​ത്ത​​വ​​രും റെ​​യി​​ല്‍​വേ സ്‌​​റ്റേ​​ഷ​​നി​​ല്‍ നി​​ന്നു ബ​​സ് സ്റ്റാ​​ന്‍​ഡി​​ലേ​​ക്കെ​​ത്താ​​ന്‍ ഏ​​റെ പ്ര​​യാ​​സ​​പ്പെ​​ടും. റെ​​യി​​ല്‍​വേ​​യു​​ടെ അ​​ധി​​കാ​​ര പ​​രി​​ധി​​യി​​ല്‍ വ​​രു​​ന്ന കാ​​ര്യ​​മാ​​യ​​തി​​നാ​​ല്‍ സം​​സ്ഥാ​​ന​​ത്തി​​നോ ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​നോ ഒ​​ന്നും ചെ​​യ്യാ​​നും സാ​​ധി​​ക്കു​​ന്നി​​ല്ല.

മു​​ഖ്യ​​മ​​ന്ത്രി​​ക്ക് പ​​രാ​​തി ന​​ല്‍​കും

മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​ല്ലാം പൊ​​തു​​ഗ​​താ​​ഗ​​ത കേ​​ന്ദ്ര​​ങ്ങൾ പ​​ര​​സ്പ​​രം ബ​​ന്ധി​​പ്പി​​ക്കു​​ന്ന സം​​വി​​ധാ​​ന​​ങ്ങ​​ളു​​ണ്ട്. കേ​​ര​​ള​​ത്തി​​ല്‍ ഇ​​ത് ത​​ഴ​​യ​​പ്പെ​​ടു​​ക​​യാ​​ണ്. ഇ​​തു സം​​ബ​​ന്ധി​​ച്ച് മു​​ഖ്യ​​മ​​ന്ത്രി​​ക്ക് പ​​രാ​​തി ന​​ല്‍​കാ​​നൊ​​രു​​ങ്ങു​​ക​​യാ​​ണ്.

എ​​ബി ഐ​​പ്പ്, പൊ​​തുപ്രവർത്തകൻ

ന​​ട​​പ്പാ​​ത അ​​ത്യാ​​വ​​ശ്യം

റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ല്‍ നി​​ന്നു നാ​​ഗ​​മ്പ​​ടം ബ​​സ് സ്റ്റാ​​ന്‍​ഡി​​ലേ​​ക്ക് ഒ​​രു ന​​ട​​പ്പാ​​ത അ​​ത്യാ​​വ​​ശ്യ​​മാ​​ണ്. ​ വൈ​​കി എ​​ത്തു​​ന്ന സ​​മ​​യ​​ങ്ങ​​ളി​​ലാ​​ണ് ഏ​​റെ പ്ര​​യാ​​സം.

വി​​ന​​യ പി​​ള്ള, എംഎ വി​​ദ്യാ​​ര്‍​ഥി​​നി, സി​​എം​​എ​​സ് കോ​​ള​​ജ്

Kottayam

പബ്ലിക് ലൈബ്രറി സാംസ്കാരിക കൂട്ടായ്മകളുടെ ഇടമാക്കും

കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യു​​ടെ പ്ര​​സി​​ഡ​ന്‍റാ​​യി ചു​​മ​​ത​​ല​​യേ​​റ്റ വി.​​ബി. ബി​​നു ചെ​​യ്യാ​ നാ​​ഗ്ര​​ഹി​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ൾ പ​​ങ്കു​​വ​​യ്ക്കു​​ന്നു.

പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യെ​​ക്കു​​റി​​ച്ചു​​ള്ള സ്വ​​പ്‌​​നം ?

പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യെ സം​​സ്ഥാ​​ന​​ത്തെത​​ന്നെ ഏ​​റ്റ​​വും മി​​ക​​ച്ച സാം​​സ്‌​​കാ​​രി​​ക ഇ​​ട​​മാ​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം. വാ​​യ​​ന​​യ്ക്ക് കൂ​​ടു​​ത​​ല്‍ പ്രോ​​ത്സാ​​ഹ​​നം ന​​ല്‍​കു​​ന്ന​​തി​​നൊ​​പ്പം സാം​​സ്‌​​കാ​​രി​​ക ഒ​​ത്തുചേ​​ര​​ലു​​ക​ൾ​ക്കു​ള്ള ഇ​​ട​​മാ​​യി മാ​​റ്റി​​യെ​​ടു​​ക്കും.

യു​​വ​​ജ​​ന​​ങ്ങ​​ള്‍​ക്കാ​​യി എ​​ന്തെ​​ങ്കി​​ലും പ​​ദ്ധ​​തി​​ക​​ള്‍?

വാ​​യി​​ക്കു​​ന്ന ധാ​​രാ​​ളം പേ​​ര്‍ ഇ​​പ്പോ​​ഴ​​ത്തെ ത​​ല​​മു​​റ​​യി​​ലു​​ണ്ട്. പ​​ഴ​​യ പു​​സ്ത​​ക​​ങ്ങ​​ളു​​ടെ ഡി​​ജി​​റ്റൈ​​സേ​​ഷ​​ന്‍ ഏ​​ക​​ദേ​​ശം പൂ​​ര്‍​ത്തി​​യാ​​കാ​​റാ​​യി. ലൈ​​ബ്ര​​റി​​യി​​ല്‍ എ​​ത്തി​​യി​​ല്ലെ​​ങ്കി​​ലും വാ​​യി​​ക്കാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍​ക്ക് ഡി​​ജി​​റ്റൈ​​സ് ചെ​​യ്ത പു​​സ്ത​​ക​​ങ്ങ​​ള്‍ ഓ​​ണ്‍​ലൈ​​നാ​​യി വാ​​യി​​ക്കാം.

കു​​ട്ടി​​ക​​ളു​​ടെ ലൈ​​ബ്ര​​റി ന​​വീ​​ക​​ര​​ണം?

കു​​ട്ടി​​ക​​ള്‍​ക്കാ​​യി ലൈ​​ബ്ര​​റി​​യും പാ​​ര്‍​ക്കു​​മു​​ണ്ട്. പാ​​ര്‍​ക്കി​​ന്‍റെ ന​​വീ​​ക​​ര​​ണ​​വും ഉ​​ട​​ൻ പൂ​​ര്‍​ത്തി​​യാ​​കും. കു​ട്ടി​ക​ളെ വാ​​യ​​ന​​യി​​ലേ​​ക്കും സാം​​സ്‌​​കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ളി​​ലേ​​ക്കും ആ​​ക​​ര്‍​ഷി​​ക്കു​​ക എ​​ന്ന​​ത് പ്ര​​ധാ​​ന ല​​ക്ഷ്യ​​മാ​​ണ്.

ബീ​​ഥോ​​വ​​ന്‍ മ്യൂ​​സി​​ക് അ​​ക്കാ​​ദ​​മി ഉ​​ട​​നെ യാ​​ഥാ​​ര്‍​ഥ്യ​​മാ​​കു​​മോ?

എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യു​​മാ​​യി ചേ​​ര്‍​ന്ന് പാ​ശ്ചാ​ത്യ​സം​ഗീ​ത പ​​ഠ​​ന​​ത്തി​​നാ​​യു​​ള്ള ബീ​​ഥോ​​വ​​ന്‍ മ്യൂ​​സി​​ക് അ​​ക്കാ​​ദ​​മി ഉ​​ട​​നെ പ്ര​​വ​​ര്‍​ത്ത​​ന​​മാ​​രം​​ഭി​​ക്കും. ഫാ. ​പ്ര​​ഫ. എം.​​പി. ജോ​​ര്‍​ജി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​കും അ​​ക്കാ​​ദ​​മി പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്.

Kottayam

വീ​ണ്ടു​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക് മീ​ന​ടം

മീ​​ന​​ടം: മീ​​ന​​ടം പ​​ഞ്ചാ​​യ​​ത്ത് വാ​​ർ​​ഡ് 1 ചീ​​രം​​കു​​ള​​ത്ത് (പ​​ട്ടി​​ക​​ജാ​​തി സം​​വ​​ര​​ണം), വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​പ്പ് കാ​​ഹ​​ളം. വി​​ജ​​യി​​ച്ച ശേ​​ഷം ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ മ​​ര​​ണ​​മ​​ട​​ഞ്ഞ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് പ്ര​​സാ​​ദ് നാ​​രാ​​യ​​ണ​​ന്‍റെ ഒ​​ഴി​​വി​​ലേ​​ക്കാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്. പ്ര​​സാ​​ദ് നാ​​രാ​​യ​​ണ​​ന്‍റെ ഭാ​​ര്യ പ്രീ​​ത പ്ര​​സാ​​ദ് ആ​​ണ് കോ​​ൺ​​ഗ്ര​​സ്‌ സ്ഥാ​​നാ​​ർ​​ഥി. ഇ​​ട​​ത് മു​​ന്ന​​ണി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി സി​​പി​​എ​​മ്മി​​ലെ ച​​ന്ദ്രു നാ​​രാ​​യ​​ണ​​ൻ മ​​ത്സ​​രി​​ക്കു​​ന്നു. എ​​ൻ​​ഡി​​എ​​യ്ക്കു വേ​​ണ്ടി ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി ഗൗ​​രി ശ​​ങ്ക​​റും മ​​ത്സ​​രി​​ക്കു​​ന്നു. യു​​ഡി​​എ​​ഫി​​ന് വ്യ​​ക്ത​​മാ​​യ ഭൂ​​രി​​പ​​ക്ഷം ഉ​​ള്ള​​തി​​നാ​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ലം പ​​ഞ്ചാ​​യ​​ത്ത്‌ ഭ​​ര​​ണ​​ത്തെ ബാ​​ധി​​ക്കി​​ല്ല.

പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

പാ​​മ്പാ​​ടി: ഉ​​പ​​തെ​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന പാ​​മ്പാ​​ടി പ​​ഞ്ചാ​​യ​​ത്ത് വാ​​ർ​​ഡ് പ​​ത്ത് (കു​​മ്പ​​ന്താ​​നം) എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി സ​​ണ്ണി വ​​ർ​​ഗീ​​സ് നാ​​മ​​നി​​ർ​​ദ്ദേ​​ശ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചു. ചൊ​​വ്വാ​​ഴ്ച രാ​​വി​​ലെ പ​​തി​​നൊ​​ന്ന​​ര​​യോ​​ടെ​​യാ​​ണ് വ​​ര​​ണാ​​ധി​​കാ​​രി​​യാ​​യ പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി പി.​​റ്റി. ബി​​നോ​​യി മു​​ൻ​​പാ​​കെ അ​​ദ്ദേ​​ഹം മൂ​​ന്ന് സെ​​റ്റ് പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ച​​ത്.

Kottayam

മാ​താ​വി​ന്‍റെ ജീ​വി​തം വി​ശ്വാ​സി​ക​ൾ​ക്ക് വ​ഴി​കാ​ട്ടി: ഐ​സ​ക് മാ​ർ ഒ​സ്താ​ത്തി​യോ​സ്

കോ​​ട്ട​​യം: വി​​ശു​​ദ്ധ ദൈ​​വ​​മാ​​താ​​വി​​ന്‍റെ ജീ​​വി​​ത മാ​​തൃ​​ക​​യും പു​​ണ്യ​​ങ്ങ​​ളും ഉ​​ൾ​​ക്കൊ​​ണ്ട് ജീ​​വി​​ക്കാ​​ൻ വി​​ശ്വാ​​സി​​സ​​മൂ​​ഹം ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് ഐ​​സ​​ക് മാ​​ർ ഒ​​സ്താ​​ത്തി​​യോ​​സ് മെ​ത്രാ​പോ​ലീ​ത്ത. ‌മ​​ണ​​ർ​​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി ക​​ത്തീ​​ഡ്ര​​ലി​​ലെ എ​​ട്ടു​​നോ​​മ്പ് പെ​​രു​​ന്നാ​​ളി​​ന്‍റെ പ്ര​​ധാ​​ന​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ക​​ത്തീ​​ഡ്ര​​ലി​​ൽ വി​​ശു​​ദ്ധ മൂ​​ന്നി​​ന്മേ​​ൽ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ച​​ശേ​​ഷം വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു പെ​​രു​​ന്നാ​​ളി​​ന് സ​​മാ​​പ​​നം കു​​റി​​ച്ചു​​കൊ​​ണ്ട് ക​​രോ​​ട്ടെ പ​​ള്ളി​​യി​​ലേ​​ക്കു​​ള്ള റാ​​സ ന​​ട​​ന്നു. ഫാ. ​​ഗീ​​വ​​ർ​​ഗീ​​സ് ന​​ടു​​മു​​റി​​യി​​ൽ, ഫാ. ​​കു​​ര്യ​​ൻ മാ​​ത്യും വ​​ട​​ക്കേ​​പ​​റ​​മ്പി​​ൽ, ഫാ. ​​സ​​നോ​​ജ് ക​​രോ​​ട്ടേ​​ക്കു​​റ്റ് എ​​ന്നി​​വ​​ർ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. റാ​​സ​​യ്ക്കു ശേ​​ഷം നേ​​ർ​​ച്ച വി​ത​ര​ണം ന​ട​ന്നു. തു​​ട​​ർ​​ന്ന് പൂ​ർ​വി​ക പാ​ര​മ്പ​ര്യ​മ​നു​സ​രി​ച്ച് പ​​ള്ളി​​ക്ക് ചു​​റ്റു​​മു​​ള്ള വ​​ട്ട​​പ്പാ​​ട്ടും ത​​ളി​​ക എ​​ടു​​ക്ക​​ലും ന​​ട​​ന്നു.

Kottayam

കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കു​​മ​​ര​​കം: ക​​ഴി​​ഞ്ഞ ദി​​വ​​സം പു​​ല​​ർ​​ച്ചെ കാ​​ണാ​​താ​​യ വീ​​ട്ട​​മ്മ​​യു​​ടെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. കു​​മ​​ര​​കം കൃ​​ഷ്ണ​​വി​​ലാ​​സം തോ​​പ്പി​​ൽ ഫ​​ൽ​​ഗു​​ന​​ന്‍റെ ഭാ​​ര്യ പൊ​​ന്ന​​മ്മ (67) യു​​ടെ മൃ​​ത​​ദേ​​ഹ​​മാ​​ണ് ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ഒ​​ന്നോ​​ടെ സൂ​​രി ഹോ​​ട്ട​​ലി​​ന് സ​​മീ​​പം കാ​​യ​​ലി​​ൽ​ മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

സം​​സ്കാ​​രം ന​​ട​​ത്തി. മ​​ക്ക​​ൾ ധ​​ന്യ, ദി​​വ്യ. മ​​രു​​മ​​ക്ക​​ൾ അ​​ജി (പ​​ള്ളം) വി​​ജ​​യ​​കു​​മാ​​ർ (ചി​​റ്റാ​​ർ). പ​​രേ​​ത ആ​​ർ​​പ്പൂ​​ക്ക​​ര പ​​രു​​ത്തി​​യ​​കം കു​​ടും​​ബാ​​ഗ​​മാ​​ണ്.

Kottayam

ഒ​രേ​ സ്ഥ​ലം പ​ല വി​ല

ഗാ​​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി കോ​​മ്പൗ​​ണ്ടു​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കു​​ടും​​ബ​​ശ്രീ ക​​ഫേ​ക​​ളി​​ൽ സാ​​ധ​​ന​​ങ്ങ​​ൾ​​ക്ക് അ​​മി​​ത വി​​ല​​യി​​ടാ​​ക്കു​​ന്ന​​താ​​യി പ​​രാ​​തി. അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗം, ഒ​​പി ടി​​ക്ക​​റ്റ് കൗ​​ണ്ട​​ർ, ബ്ല​​ഡ് ക​​ള​​ക്ഷ​​ൻ സെ​​ന്‍റ​​ർ, കാ​​ർ​​ഡി​​യോ​​ള​​ജി, പു​​തി​​യ സ​​ർ​​ജി​​ക്ക​​ൽ ബ്ലോ​​ക്ക്, ഗൈ​​ന​​ക്കോ​​ള​​ജി എ​​ന്നി​​വ​​ട​​ങ്ങ​​ളു​​ടെ സ​​മീ​​പ​​ത്താ​​യി 12 കു​​ടും​​ബ​​ശ്രീ ക​​ഫേ​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്.​ഈ ​ക​​ഫേ​​ക​​ളി​​ൽ ചാ​​യ​​്ക്കും ചെ​​റു​ക​​ടി​​ക​​ൾ​​ക്കും പ​​ല വി​​ല​​ക​​ൾ ഈ​​ടാ​​ക്കു​​ന്ന​​താ​​യി പ​​രാ​​തി ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.

മെ​​ഷീ​​ൻ ചാ​​യ​​്ക്ക് ചി​​ല ക​​ഫേ​​ക​​ളി​​ൽ 12 രൂ​​പ​​യാ​​ണെ​​ങ്കി​​ൽ ചി​​ല​​യി​​ട​​ത്ത് 15 രൂ​​പ​​യാ​​ണ് വാ​​ങ്ങു​​ന്ന​​ത്. ആ​​ശു​​പ​​ത്രി​​ക്ക് വെ​​ളി​​യി​​ലു​​ള്ള ഹോ​​ട്ട​​ലു​​ക​​ളി​​ൽ ചാ​​യ​​ക്ക് 15 രൂ​​പ​​യാ​​ണ് വാ​​ങ്ങു​​ന്ന​​ത്. ക​​ഴി​​ഞ്ഞ മാ​​സം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യ​​പ്പെ​​ട്ട കു​​ടും​​ബ​​ശ്രീ ക​​ഫേ​​യി​​ൽ മു​​ട്ട​​ക്ക​​റി​​ക്ക് 50 രൂ​​പ​​യും ഇ​​റ​​ച്ചി ഫ്രൈ​​ക്ക് 200 രൂ​​പ​​യും വാ​​ങ്ങു​​മ്പോ​​ൾ സ്വ​​കാ​​ര്യ ഹോ​​ട്ട​​ലു​​കാ​​ർ ​മു​​ട്ട​​ക്ക​​റി​​ക്ക് 30, 40 രൂ​​പ​​യും ഇ​​റ​​ച്ചി ഫ്രൈ​​ക്ക് 150 രൂ​​പ​​യു​​മാ​​ണ് വാ​​ങ്ങു​​ന്ന​​ത്. ആ​​ശു​​പ​​ത്രി കോ​​മ്പൗ​​ണ്ടി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഇ​​ന്ത്യ​​ൻ കോ​​ഫി ഹൗ​​സി​​ലും സ്വ​​കാ​​ര്യ ഹോ​​ട്ട​​ലു​​ക​​ളി​​ലെ ചാ​​ർ​​ജാ​​ണ് ഈ​​ടാ​​ക്കു​​ന്ന​​ത്.

പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന്

രോ​​ഗി​​കളും കൂ​​ട്ടി​​രി​​പ്പു​​കാ​​രും ആ​​ശ്ര​​യി​​ക്കു​​ന്ന ക​​ഫേ​​ക​​ളി​​ൽ ഈ​​ടാ​​ക്കു​​ന്ന അ​​മി​​ത​​വി​​ല നി​​യ​​ന്ത്രി​​ക്കു​​വാ​​നും ഏ​​കീ​​കൃ​​ത വി​​ല ഈ​​ടാ​​ക്കു​​വാ​​നും ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ ഇ​​ട​​പെ​​ട​​ണ​​മെ​​ന്നാ​​ണ് ചി​​കി​​ത്സ​​യ്ക്ക് എ​​ത്തു​​ന്ന​​വ​​രു​​ടെ ആ​​വ​​ശ്യം. കൂ​​ടാ​​തെ ഒ​​രു കു​​ടും​​ബ ശ്രീ ​​യൂ​​ണി​​റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ നി​​ര​​വ​​ധി ക​​ഫേ​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​താ​​യും ആ​​ക്ഷേ​​പ​​മു​​ണ്ട്. ഇ​​ത് സം​​ബ​​ന്ധി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നും ആ​​വ​​ശ്യം ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.

Kottayam

പ്രിൻസ് ലൂക്കോസ് അനുസ്മരണം

കോ​​ട്ട​​യം: പ്രി​​ന്‍​സ് ലൂ​​ക്കോ​​സി​​ന്‍റെ സ്മ​​ര​​ണാ​​ര്‍​ഥം കോ​​ള​​ജ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യി ന​​ട​​ത്തിയ അ​​ഖി​​ല​​കേ​​ര​​ള പ്ര​​സം​​ഗ മ​​ത്സ​​രം ചീ​​ഫ് വി​​പ്പ് അ​​പു ജോ​​ണ്‍ ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജി​​ല്ല പ്ര​​സി​​ഡ​​ന്‍റ് ജ​​യ്‌​​സ​​ണ്‍ ജോ​​സ​​ഫ് ഒ​​ഴു​​ക​​യി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

വി​​വി​​ധ ജി​​ല്ല​​ക​​ളി​​ല്‍ നി​​ന്നു​​മാ​​യി 45 ഓളം വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പ്ര​​സം​​ഗ മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു. പാ​​ര്‍​ട്ടി ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി അം​​ഗ​​ങ്ങ​​ളാ​​യ ബി​​നു ചെ​​ങ്ങ​​ളം, എ.​​കെ. ജോ​​സ​​ഫ്, സ​​ന്തോ​​ഷ് കാ​​വു​​കാ​​ട്ട്, ജോ​​യ് ചെ​​ട്ടി​​ശേ​​രി, അ​​നി​​ല്‍ വി. ​​ത​​യ്യ​​ല്‍, മ​​നു വി. ​​വാ​​ര​​പ്പ​​ള്ളി, കു​​ഞ്ഞ് ക​​ള​​പ്പു​​ര, ജോ​​ര്‍​ജ് ജോ​​സ​​ഫ്, സി​​ബി കൊ​​ച്ചു​​പു​​ര​​യ്ക്ക​​ല്‍, പ്ര​​ഫ. ഐ​​സ​​ണ്‍ വി. ​​വ​​ഞ്ചി​​പ്പു​​ര​​യ്ക്ക​​ല്‍, പ്ര​​ഫ. മേ​​ജോ കു​​ര്യാ​​ക്കോ​​സ്, എ​​ബി പൊ​​ന്നാ​​ട്ട്, ഡി​​ജു സെ​​ബാ​​സ്റ്റ്യ​​ന്‍, പ്രി​​ന്‍​സ് കു​​ഴി​​ച്യാ​​ലി, സ​​ജി ചെ​​മ്പേ​​ട്ട്, കാ​​ളി​​ദാ​​സ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Kottayam

പാ​ലാ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​ ഏ​ഴാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ള്‍ 11ന്

​കോ​ട്ട​യം: പാ​ലാ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ ഏ​ഴാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ള്‍ 11ന് ​ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ആ​ശു​പ​ത്രി​യു​ടെ ഏ​ഴാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ള്‍, അ​ന​ക്‌​സ് ഒ​ന്ന് ബ്ലോ​ക്കി​ലേ​ക്കു മാ​റി​യ ഗാസ്‌​ട്രോ സ​യ​ന്‍​സ​സ് ആ​ന്‍​ഡ് പ​ള്‍​മ​ണ​റി ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം, ഗാ​സ്‌​ട്രോ​സ​യ​ന്‍​സ​സ് വി​ഭാ​ഗം - സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്‌​സ​ല​ന്‍​സ് പ്ര​ഖ്യാ​പ​നം, വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​യ 150 പേ​രു​ടെ സം​ഗ​മം എ​ന്നി​വ ന​ട​ത്തും. മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി, എം​എ​ല്‍​എ​മാ​രാ​യ മാ​ണി സി. ​കാ​പ്പ​ന്‍, നാ​ട്ട​കം സു​രേ​ഷ്, എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍, പ്ര​ഫ. റോ​ണി കെ. ​ബേ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

സ​മ്പൂ​ര്‍​ണ കാ​ന്‍​സ​ര്‍ ചി​കി​ത്സാ കേ​ന്ദ്രം

സ​മ്പൂ​ര്‍​ണ കാ​ന്‍​സ​ര്‍ ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മാ​ര്‍ സ്ലീ​വാ കാ​ന്‍​സ​ര്‍ കെ​യ​ര്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​റും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഏ​ഴു മി​നി​റ്റി​നു​ള്ളി​ല്‍ കാ​ന്‍​സ​ര്‍ രോ​ഗ​നി​ര്‍​ണ​യം സാ​ധ്യ​മാ​കു​ന്ന ഡി​ജി​റ്റ​ല്‍ പെ​റ്റ് സി​ടി, ഗാ​മ​കാ​മ​റ സ്‌​പെ​ക്റ്റ് സം​വി​ധാ​ന​ങ്ങ​ള്‍, റേ​ഡി​യേ​ഷ​ന്‍ ചി​കി​ത്സ​യ്ക്കാ​യി അ​ത്യാ​ധു​നി​ക ലീ​നി​യ​ര്‍ ആ​ക്‌​സി​ല​റേ​റ്റ​ര്‍ സം​വി​ധാ​നം, ബോ​ണ്‍ മാ​രോ ട്രാ​ന്‍​സ്പ്ലാ​ന്‍റ്, 35 ബെ​ഡ് കീ​മോ​തെ​റാ​പ്പി സം​വി​ധാ​നം തു​ട​ങ്ങി​യ​വ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ലെ പ്ര​ത്യേ​ക​ത​യാ​ണ്. ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളാ​യ കാ​ര്‍​ഡി​യാ​ക് സ​യ​ന്‍​സ​സ്, ഓ​ര്‍​ത്തോ​പീ​ഡി​ക്‌​സ്, ന്യൂ​റോ​സ​യ​ന്‍​സ​സ്, നെ​ഫ്രോ​ള​ജി, യൂ​റോ​ള​ജി, കാ​ന്‍​സ​ര്‍ കെ​യ​ര്‍ സെ​ന്‍റ​ര്‍, എ​മ​ര്‍​ജ​ന്‍​സി ആ​ന്‍​ഡ് ട്രോ​മാ​കെ​യ​ർ, ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ മെ​ഡി​സി​ന്‍ ആ​ന്‍​ഡ് എ​ക്‌​മോ, ഗാ​സ്‌​ട്രോ​സ​യ​ന്‍​സ​സ് എ​ന്നി​വ രോ​ഗീ​പ​രി​ച​ര​ണ​ത്തി​ല്‍ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ണ്.

ഗാ​സ്‌​ട്രോ​ സ​യ​ന്‍​സ​സ് വി​ഭാ​ഗം

ആ​ധു​നി​ക രീ​തി​യി​ല്‍ ന​വീ​ക​രി​ച്ച ഗാ​സ്‌​ട്രോ​സ​യ​ന്‍​സ​സ് വി​ഭാ​ഗ​ത്തി​ല്‍ എ​ന്‍​ഡോ​സ്‌​കോ​പ്പി, കൊ​ളോ​ണോ​സ്‌​കോ​പ്പി സ്യൂ​ട്ടു​ക​ള്‍, മാ​നോ​മെ​ട്രി, ബ്ര​ത്ത് അ​ന​ലൈ​സ​ര്‍, ഫൈ​ബ്രോ​സ്‌​കാ​ന്‍ തു​ട​ങ്ങി​യ വി​വി​ധ സം​വി​ധാ​ന​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. ക​ര​ള്‍​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്കു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ശ്വാ​സ​കോ​ശ രോ​ഗ​വി​ഭാ​ഗ​ത്തി​ല്‍ ക്ര​യോ​ആ​പ്ലി​ക്കേ​ഷ​ന്‍, ട്വി​ന്‍ അ​ള്‍​ട്ര​തി​ന്‍ ബ്രോ​ങ്കോ​സ്‌​കോ​പ്പ് ഉ​ള്‍​പ്പെ​ടെ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും ല​ഭ്യ​മാ​ണ്. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ആ​ര്‍​ത്രോ​സ്‌​കോ​പ്പി സ്‌​കി​ല്‍ ലാ​ബ് കൂ​ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​ര്‍​ത്തോ​പീ​ഡി​ക്‌​സ് വി​ഭാ​ഗ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ കാ​ര്‍​ട്ടി​ലേ​ജ് ബോ​ണ്‍ കോം​പ്ല​ക്‌​സ് മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍ ഉ​ൾ​പ്പടെ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി. മു​ട്ടു​മാ​റ്റി​വ​യ്ക്ക​ലി​നു​ള്‍​പ്പെ​ടെ റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ​ക​ളും ന​ട​ക്കു​ന്നു.

ദേ​ശീ​യ-​അ​ന്ത​ര്‍​ദേ​ശീ​യ പുരസ്കാരങ്ങൾ

മി​ക​ച്ച ഗു​ണ​നി​ല​വാ​ര​ത്തി​നും ന​ഴ്സിം​ഗ് എ​ക്സ​ല​ന്‍​സി​നു​മു​ള്ള എ​ന്‍​എ​ബി​എ​ച്ച് അ​ക്ര​ഡി​റ്റേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ ദേ​ശീ​യ-​അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ത്തി​ലു​ള്ള ഒ​ട്ടേ​റെ അം​ഗീ​കാ​ര​ങ്ങ​ളും അ​വാ​ര്‍​ഡു​ക​ളും ഇ​തി​ന​കം മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​ക്ക് ല​ഭി​ച്ചു. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ത്യാ​ഹി​ത വി​ഭാ​ഗം, 12 ഐ​സി​യു യൂ​ണി​റ്റു​ക​ളാ​യി 140 കി​ട​ക്ക​ക​ള്‍, സു​സ​ജ്ജ​മാ​യ 10 ശ​സ്ത്ര​ക്രി​യാ തി​യ​റ്റ​റു​ക​ള്‍, ഒ​സി​ടി​യോ​ടു കൂ​ടി​യ ആ​ധു​നി​ക കാ​ത്ത് ലാ​ബ്, എ​ക്‌​മോ സം​വി​ധാ​നം, ബേ​ണ്‍ ഐ​സി​യു, 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​മ്പൂ​ര്‍​ണ ട്രോ​മാ​കെ​യ​ര്‍ വി​ഭാ​ഗം, സ​മ്പൂ​ര്‍​ണ ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ വി​ഭാ​ഗം, സ​മ്പൂ​ര്‍​ണ സ്‌​ട്രോ​ക് കെ​യ​ര്‍ വി​ഭാ​ഗം, റേ​ഡി​യോ​ള​ജി വി​ഭാ​ഗം, സി​ആ​ര്‍​ആ​ര്‍​ടി സം​വി​ധാ​ന​ത്തോ​ടു കൂ​ടി​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ള്‍, ബ്ല​ഡ് സെ​ന്‍റ​ര്‍ തു​ട​ങ്ങി​യ​വ​യും ആ​ശു​പ​ത്രി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ആ​ധു​നി​ക​ചി​കി​ത്സ​ക​ള്‍​ക്കൊ​പ്പം ആ​യു​ഷ് വ​കു​പ്പി​നു കീ​ഴി​ല്‍ സ​മ്പൂ​ര്‍​ണ ആ​യു​ര്‍​വേ​ദ ചി​കി​ത്സാ​വി​ഭാ​ഗം, നാ​ച്ചു​റോ​പ്പ​തി, സി​ദ്ധ, ഹോ​മി​യോ വി​ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

250ല്‍​പ്പ​രം വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​ര്‍

പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തി​ലാ​ണ് സ​മ്പൂ​ര്‍​ണ ചി​കി​ത്സാ​കേ​ന്ദ്ര​മാ​യി 2019 സെ​പ്റ്റം​ബ​ര്‍ 14ന് ​ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. 690 കി​ട​ക്ക​ക​ള്‍, 60ല്‍​പ്പ​രം ചി​കി​ത്സാ​വി​ഭാ​ഗ​ങ്ങ​ള്‍, 250ല്‍​പ്പ​രം വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​ര്‍, 19 സൂ​പ്പ​ര്‍ സ്‌​പെ​ഷ്യാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ള്‍, 42 സ്‌​പെ​ഷ്യാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ള്‍, മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യ ഒ​ന്‍​പ​തു ചി​കി​ത്സാ​വി​ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വ മെ​ഡി​സി​റ്റി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. 650 ന​ഴ്സിം​ഗ് സ്റ്റാ​ഫു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ടാ​യി​ര​ത്തി അ​ഞ്ഞൂ​റി​ല്‍​പ്പ​രം പേ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​ത്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ന്‍​ഡ് സി​ഇ​ഒ ഫാ. ​മാ​ത്യു തെ​ക്കേ​ല്‍, ബ്രാ​ന്‍​ഡിം​ഗ് ആ​ന്‍​ഡ് ഹെ​ല്‍​ത്ത്‌​കെ​യ​ര്‍ പ്ര​മോ​ഷ​ന്‍​സ്, ഐ​ടി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു തു​രു​ത്തി​പ്പ​ള്ളി​ല്‍, ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് എ​യ​ര്‍​കോ​മ​ഡോ​ര്‍ ഡോ. ​പോ​ളി​ന്‍ ബാ​ബു, ഗ്യാ​സ്‌​ട്രോ എ​ന്‍​ട്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം. ര​മേ​ശ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kottayam

ഭ​​ക്ത​​ജ​​ന തി​​ര​​ക്കി​​ൽ മ​​ണ​​ർ​​കാ​​ട്; ന​​ട അ​​ട​​യ്ക്ക​​ൽ ശു​​ശ്രൂ​​ഷ 14ന്

​​മ​​ണ​​ർ​​കാ​​ട്: ആ​​ഗോ​​ള മ​​രി​​യ​​ൻ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ സെ​​ന്‍റ് മേ​​രീ​​സ് യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി ക​​ത്തീ​​ഡ്ര​​ലി​​ൽ ഭ​​ക്ത​​ജ​​ന​​ത്തി​​ര​​ക്ക്. പ്ര​​ധാ​​ന പെ​​രു​​ന്നാ​​ൾ ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ക​​ത്തീ​​ഡ്ര​​ലി​​ൽ അ​​ത്യ​​പൂ​​ർ​​വ​​മാ​​യ തി​​ര​​ക്കാ​​യി​​രു​​ന്നു അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. പെ​​രു​​ന്നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു വ​​ർ​​ഷ​​ത്തി​​ലൊ​​രി​​ക്ക​​ൽ മാ​​ത്രം വി​​ശ്വാ​​സി​​ക​​ൾ​​ക്ക് ദ​​ർ​​ശ​​ന​​ത്തി​​നാ​​യി തു​​റ​​ക്കു​​ന്ന വി​​ശു​​ദ്ധ ദൈ​​വ​​മാ​​താ​​വി​​ന്‍റെ​​യും ഉ​​ണ്ണി​​യേ​​ശു​​വി​​ന്‍റെ​​യും ഛായാ​​ചി​​ത്രം ദ​​ർ​​ശി​​ക്കു​​ന്ന​​തി​​നു നാ​​നാ​​ജാ​​തി​​മ​​ത​​സ്ഥ​​രാ​​യ വി​​ശ്വാ​​സി​​ക​​ൾ നാ​​ടി​​ന്‍റെ നാ​​നാ​​ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്ന് എ​​ത്തി​​യി​​രു​​ന്നു.

സ്ലീ​​ബാ പെ​​രു​​ന്നാ​​ൾ ദി​​ന​​മാ​​യ 14 വ​​രെ വി​​ശ്വാ​​സി​​ക​​ൾ​​ക്ക് ദൈ​​വ​​മാ​​താ​​വി​​ന്‍റെ​​യും ഉ​​ണ്ണി​​യേ​​ശു​​വി​​ന്‍റെ​​യും ഛായാ​​ചി​​ത്രം ദ​​ർ​​ശി​​ക്കു​​ന്ന​​തി​​ന് അ​​വ​​സ​​ര​​മു​​ണ്ടാ​​യി​​രി​​ക്കും. 14ന് ​​സ​​ന്ധ്യാ​​പ്രാ​​ർ​​ഥ​​ന​​യെ​​ത്തു​​ട​​ർ​​ന്നാ​​ണ് ന​​ട അ​​ട​​യ്ക്ക​​ൽ ശു​​ശ്രൂ​​ഷ ന​​ട​​ക്കു​​ക. 14 വ​​രെ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്ക് സ​​ഭ​​യി​​ലെ വി​​വി​​ധ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​മാ​​ർ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ഇ​​ന്ന് രാ​​വി​​ലെ ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്ക് അ​​ങ്ക​​മാ​​ലി ഭ​​ദ്രാ​​സ​​ന​​ത്തി​​ലെ മൂ​​വാ​​റ്റു​​പു​​ഴ മേ​​ഖ​​ല മെ​​ത്രാ​​പ്പോ​​ലീ​​ത്ത ഗ​​ബ്രി​​യേ​​ല്‍ മാ​​ര്‍ ഗ്രി​​ഗോ​​റി​​യോ​​സും നാ​​ളെ രാ​​വി​​ലെ ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്ക് അ​​ങ്ക​​മാ​​ലി ഭ​​ദ്രാ​​സ​​ന​​ത്തി​​ലെ ഹൈ​​റേ​​ഞ്ച്, കോ​​ത​​മം​​ഗ​​ലം മേ​​ഖ​​ലാ​​ധി​​പ​​ൻ ഏ​​ലി​​യാ​​സ് മാ​​ര്‍ യൂ​​ലി​​യോ​​സും 11ന് ​​രാ​​വി​​ലെ ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്ക് തൃ​​ശൂ​​ര്‍ ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ കു​​റി​​യാ​​ക്കോ​​സ് മാ​​ര്‍ ക്ലീ​​മി​​സും 12ന് ​​രാ​​വി​​ലെ ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്ക് ക​​ണ്ട​​നാ​​ട് ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ മാ​​ത്യൂ​​സ് മാ​​ര്‍ ഈ​​വാ​​നി​​യോ​​സും പ്ര​​ധാ​​ന കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. 13ന് ​​രാ​​വി​​ലെ 8.30ന് ​​വി​​ശു​​ദ്ധ മൂ​​ന്നി​​ന്മേ​​ല്‍ കു​​ര്‍​ബാ​​ന​​യ്ക്ക് ഹോ​​ണോ​​വ​​ര്‍ മി​​ഷ​​ന്‍ മെ​​ത്രാ​​പ്പോ​​ലീ​​ത്ത യാ​​ക്കോ​​ബ് മാ​​ര്‍ അ​​ന്തോ​​ണി​​യോ​​സും പ്ര​​ധാ​​ന കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.

സ്ലീ​​ബാ പെ​​രു​​ന്നാ​​ള്‍ ദി​​ന​​മാ​​യ 14ന് ​​രാ​​വി​​ലെ ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്ക് ക്‌​​നാ​​നാ​​യ അ​​തി​​ഭ​​ദ്രാ​​സ​​നം റാ​​ന്നി മേ​​ഖ​​ലാ​​ധി​​പ​​ൻ കു​​ര്യാ​​ക്കോ​​സ് മാ​​ര്‍ ഈ​​വാ​​നി​​യോ​​സ് മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് സ​​ന്ധ്യാ​​പ്രാ​​ർ​​ഥ​​ന​​യ്ക്കും തു​​ട​​ർ​​ന്നു​​ള്ള ന​​ട​​യ​​ട​​യ്ക്ക​​ൽ ശു​​ശ്രൂ​​ഷ​​യ്ക്കും കു​​ര്യാ​​ക്കോ​​സ് മാ​​ര്‍ ഈ​​വാ​​നി​​യോ​​സ് മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.

Kottayam

സ​​ഭ​​യോ​​ട് ചേ​​ർ​​ന്ന് സ​​മു​​ദാ​​യ​​ത്തെ വ​​ള​​ർ​​ത്ത​​ണം: മാ​​ർ ക​​ല്ല​​റ​​ങ്ങാ​​ട്ട്

കു​​റ​​വി​​ല​​ങ്ങാ​​ട്: സ​​ഭ​​യോ​​ട് ചേ​​ർ​​ന്ന് സ​​മു​​ദാ​​യ​​ത്തെ വ​​ള​​ർ​​ത്ത​​ണ​​മെ​​ന്നും സ​​മു​​ദാ​​യ​​ത്തെ അ​​നാ​​വ​​ശ്യ​​മാ​​യി സ​​ഭ​​യി​​ൽ നി​​ന്ന് വേ​​ർ​​പെ​​ടു​​ത്ത​​രു​​തെ​​ന്നും പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു. കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്‌​​കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ൻ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ പ​​രി​​ശു​​ദ്ധ ദൈ​​വ​​മാ​​താ​​വി​​ന്‍റെ പി​​റ​​വി​​ത്തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ്.

പൈ​​തൃ​​ക​​ങ്ങ​​ളു​​ടെ ശ​​ബ്ദ​​താ​​രാ​​വ​​ലി സൃ​​ഷ്ടി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന കു​​റ​​വി​​ല​​ങ്ങാ​​ട് വി​​പു​​ല​​മാ​​യ പാ​​ര​​മ്പ​​ര്യ സ​​മൃ​​ദ്ധി​​യു​​ള്ള നാ​​ടാ​​ണ്. കു​​റ​​വി​​ല​​ങ്ങാ​​ടി​​ന്‍റെ ഉ​​ള്ള​​റ​​ക​​ൾ ഇ​​നി​​യും ഖ​​ന​​നം ചെ​​യ്യ​​ണം. സാ​​ർ​​വ​​ത്രി​​ക സ​​ഭ​​യ്ക്ക് ഈ ​​പ്രാ​​ദേ​​ശി​​ക സ​​ഭ​​യി​​ൽ നി​​ന്ന് ഏ​​റെ പ​​ഠി​​ക്കാ​​ൻ ക​​ഴി​​യും. ആ​​ദ്യ​​നൂ​​റ്റാ​​ണ്ടി​​ലെ മ​​രി​​യ ഭ​​ക്തി​​യു​​ടെ ഉ​​ട​​മ​​സ്ഥ​​രാ​​ണ് കു​​റ​​വി​​ല​​ങ്ങാ​​ടെ​​ന്നും ബി​​ഷ​​പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

മ​​ദ്യ​​പാ​​നം സ്വ​​യം പി​​ശാ​​ചി​​നെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​ണെ​​ന്നും മ​​യ​​ക്കു​​മ​​രു​​ന്ന് സ​​ക​​ല ദു​​ഷ്ട​​ത​​ക​​ളു​​ടെ​​യും ഉ​​റ​​വി​​ട​​മാ​​ണെ​​ന്നും ബി​​ഷ​​പ് ഉ​​ദ്‌​​ബോ​​ധി​​പ്പി​​ച്ചു.

Ernakulam

പാ​ച​ക​വാ​ത​ക​ക്ഷാ​മം തീ​ർ​ന്നി​ട്ടും ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തി​ന് പൊ​ള്ളും​വി​ല

കൊ​ച്ചി: പാ​ച​ക വാ​ത​ക ല​ഭ്യ​ത​യി​ലെ പ്ര​തി​സ​ന്ധി കു​റ​ഞ്ഞി​ട്ടും പ​ഴ​യ നി​ല​യി​ലേ​ക്ക് മ​ട​ങ്ങാ​തെ കൊ​ച്ചി​യി​ലെ ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ​വി​ല. ചാ​യ​യ്ക്കും ചെ​റു​ക​ടി​ക​ൾ​ക്കും മാ​ത്ര​മ​ല്ല, ഉ​ച്ച​യൂ​ണി​നും ബി​രി​യാ​ണി​ക്കു​മൊ​ക്കെ വ​ലി​യ​തോ​തി​ൽ കൂ​ട്ടി​യ വി​ല ഇ​പ്പോ​ഴും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ ത​ന്നെ​യാ​ണ്. ഗ്യാ​സ് പ്ര​ശ്നം പ​രി​ഹ​രി​ച്ചെ​ങ്കി​ലും വാ​ണി​ജ്യ​സി​ലി​ണ്ട​ർ വി​ല കൂ​ടി​യ​തും സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​വു​മാ​ണ് ഇ​പ്പോ​ൾ ഹോ​ട്ട​ലു​ട​മ​ക​ൾ നി​ര​ത്തു​ന്ന ന്യാ​യീ​ക​ര​ണം.

പാ​ച​ക വാ​ത​ക​ക്ഷാ​മം വ​രു​ന്ന​തി​ന് മു​മ്പ് 1750 മു​ത​ല്‍ 1800 വ​രെ​യാ​യി​രു​ന്നു വാ​ണി​ജ്യ​സി​ലി​ണ്ട​റി​ന് വി​ല. ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ വി​ല 3000ന് ​മു​ക​ളി​ലാ​യി. ക്ഷാ​മം മാ​റി​യെ​ങ്കി​ലും സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ല്‍ കാ​ര്യ​മാ​യ കു​റ​വ് ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​ന് പി​ന്നാ​ലെ അ​രി, പ​ഞ്ച​സാ​ര, വെ​ളി​ച്ചെ​ണ്ണ, പ​ച്ച​ക്ക​റി, മ​ത്സ്യം, ഇ​റ​ച്ചി എ​ന്നി​വ​യു​ടെ വി​ല കൂ​ടു​ക​യും ചെ​യ്ത​തോ​ടെ ഹോ​ട്ട​ലു​ക​ളു​ടെ ചെ​ല​വും വ​ര്‍​ധി​ച്ചെ​ന്ന് കൊ​ച്ചി​യി​ലെ ഒ​രു പ്ര​മു​ഖ റ​സ്റ്റ​റ​ന്‍റ് ഉ​ട​മ പ​റ​യു​ന്നു.

150 രൂ​പ​യാ​യി​രു​ന്ന ബി​രി​യാ​ണി​ക്കി​പ്പോ​ൾ 180ന് ​മു​ക​ളി​ലാ​ണ് . ഊ​ണി​ന് 80 മു​ത​ൽ 150 വ​രെ​യാ​യി. ഊ​ണി​നൊ​പ്പം സ്‌​പെ​ഷ്യ​ല്‍ ആ​യി മീ​നോ ഇ​റ​ച്ചി​ക്ക​റി​യോ വാ​ങ്ങു​ക​യാ​ണെ​ങ്കി​ല്‍ 200ന് ​മു​ക​ളി​ലേ​ക്ക് റേ​റ്റ് ഉ​യ​രും. വീ​ട്ടി​ലൂ​ണ് പോ​ലു​ള്ള സം​രം​ഭ​ങ്ങ​ളി​ലും വി​ല കൂ​ടു​ത​ലാ​ണ്. 60-80 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന ഊ​ണി​ന് 100 ക​ട​ന്നു.

ഗ്യാ​സ് ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് വ​ർ​ധി​പ്പി​ച്ച ചാ​യ​യു​ടെ​യും ചെ​റു​ക​ടി​ക​ളു​ടെ​യും വി​ല അ​തേ നി​ല​യി​ൽ തു​ട​രു​ക​യാ​ണ്. അ​ഞ്ച് രൂ​പ​യാ​ണ് ചാ​യ​യ്ക്കും കാ​പ്പി​ക്കും കൂ​ടി​യ​ത്. പ​ല​ഹാ​ര​ങ്ങ​ള്‍​ക്ക് അ​ഞ്ചു മു​ത​ല്‍ 10 രൂ​പ വ​രെ കൂ​ടി. 12 രൂ​പ​യു​ണ്ടാ​യി​രു​ന്ന ചാ​യ​യ്ക്ക് ഇ​പ്പോ​ള്‍ 15 ഉം ​കാ​പ്പി​ക്ക് 20 മു​ത​ൽ 25 രൂ​പ വ​രെ​യു​മാ​ണ്. ബൂ​സ്റ്റ്, ഹോ​ര്‍​ലി​ക്‌​സ് എ​ന്നി​വ​യ്ക്ക് 40 - 50 രൂ​പ വ​രെ​യാ​യി. മ​റ്റ് ബേ​ക്ക​റി വി​ഭ​വ​ങ്ങ​ൾ​ക്ക് കൂ​ട്ടി​യ നി​ര​ക്കും പി​ന്നീ​ട് കു​റ​ച്ചി​ട്ടി​ല്ല.

ചാ​യ​യോ കാ​പ്പി​യോ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ചി​റ​ങ്ങാ​ൻ കു​റ​ഞ്ഞ​ത് നൂ​റു രൂ​പ​യെ​ങ്കി​ലും പോ​ക്ക​റ്റി​ൽ​നി​ന്ന് പോ​കും. നേ​ര​ത്തെ 15 രൂ​പ​യാ​യി​രു​ന്ന പ്ര​ഭാ​ത വി​ഭ​വ​ങ്ങ​ൾ​ക്ക് 20 രൂ​പ​യ​ക്കു മേ​ലെ​യാ​യി. ക​റി​ക​ളു​ടെ വി​ല​യി​ലും 20 മു​ത​ൽ 30 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്.
ജ്യൂ​സു​ക​ളു​ടെ വി​ല അ​ധി​കം വ​ര്‍​ധി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ലൈം ​ജ്യൂ​സി​ന് വി​ല കൂ​ടി​യി​ട്ടു​ണ്ട്. ഫ്ര​ഷ് ലൈ​മി​ന് 35ന് ​മു​ക​ളി​ലേ​ക്കാ​ണ് വി​ല. ചെ​റു​നാ​ര​ങ്ങ വി​ല കി​ലോ​യ്ക്ക് 280 എ​ന്ന നി​ല​യി​ലേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ് ലൈ​മി​നും വി​ല കൂ​ടി​യ​ത്.

സ​മൃ​ദ്ധി​യി​ലും ര​ക്ഷ​യി​ല്ല

ചു​ട്ടു​പൊ​ള്ളു​ന്ന ഹോ​ട്ട​ൽ ഭ​ക്ഷ​ണ വി​ല​യി​ൽ നി​ന്ന് ആ​ശ്വാ​സ​മാ​കു​മെ​ന്ന് ക​രു​തി​യ കു​ടും​ബ​ശ്രീ​യു​ടെ സ​മൃ​ദ്ധി​യി​ലും ഇ​പ്പോ​ൾ തീ ​വി​ല​യാ​ണ്. ഊ​ണി​ന് 20 രൂ​പ ത​ന്നെ​യാ​ണെ​ങ്കി​ലും കാ​പ്പി​യും ചാ​യ​യും പ​ല​ഹാ​ര​ങ്ങ​ളും ക​ഴി​ക്ക​ണ​മെ​ങ്കി​ല്‍ കൈ​പൊ​ള്ളും. 10 രൂ​പ​യു​ണ്ടാ​യി​രു​ന്ന ചാ​യ​യ്ക്ക് 13 രൂ​പ​യും കാ​പ്പി​ക്ക് 20 രൂ​പ​യു​മാ​ണ് . ബ​ജി​ക​ള്‍​ക്കും പ​ല​ഹാ​ര​ങ്ങ​ള്‍​ക്കും അ​ഞ്ച് മു​ത​ൽ 10 രൂ​പ​വ​രെ കൂ​ടി​യി​ട്ടു​ണ്ട്. ക​ഞ്ഞി​ക്ക് 10 രൂ​പ​യും ബി​രി​യാ​ണി​ക്ക് 20 രൂ​പ​യും വ​ര്‍​ധി​പ്പി​ച്ചു. ഊ​ണൊ​ഴി​കെ​യു​ള്ള വി​ഭ​വ​ങ്ങ​ൾ​ക്ക് ഹോ​ട്ട​ലു​ക​ളി​ലെ അ​തേ വി​ല ത​ന്നെ​യാ​യി​രി​ക്കു​ക​യാ​ണ് സ​മൃ​ദ്ധി​യി​ലും.

‘സി​ലി​ണ്ട​റി​ന് വി​ല കു​റ​ഞ്ഞാ​ല്‍ ഭ​ക്ഷ​ണ​ത്തി​നും കു​റ​യ്ക്കാം’

ഗ്യാ​സ് സി​ലി​ണ്ട​റി​ന് 1000 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. അ​തി​ന്‍റെ വി​ല കു​റ​ച്ചി​ട്ടി​ല്ല. അ​ത് കു​റ​യ്ക്കു​ക​യാ​ണെ​ങ്കി​ല്‍ മാ​ത്ര​മേ സ​മൃ​ദ്ധി​യി​ലെ ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ല കു​റ​യ്ക്കാ​ന്‍ പ​റ്റു​ക​യു​ള്ളൂ. ഹോ​ട്ട​ലു​ക​ളി​ലെ വി​ല വ​ര്‍​ധ​ന​യി​ല്‍ തീ​രു​മാ​നം എ​ടു​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന് അ​ധി​കാ​ര​മി​ല്ല. അ​തി​ല്‍ സ​ര്‍​ക്കാ​ര്‍ ത​ന്നെ​യാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.

വി.​കെ.​മി​നി​മോ​ൾ , മേ​യ​ര്‍ കൊ​ച്ചി

"വി​ല കൂ​ട്ടാ​തെ പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​വി​ല്ല'

ഗ്യാ​സ് സി​ലി​ണ്ട​റി​ന് വി​ല കൂ​ട്ടി​യ​തോ​ടെ​യാ​ണ് ഹോ​ട്ട​ലു​ക​ള്‍ വി​ല കൂ​ട്ടി​യ​ത്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ചു. അ​രി​ക്ക് 20 രൂ​പ കൂ​ടി. സ​വോ​ള വി​ല മൂ​ന്നി​ര​ട്ടി​യാ​യി. പാ​ലി​ന് നാ​ല് രൂ​പ വ​ര്‍​ധി​ച്ചു. ഇ​റ​ച്ചി​ക്കും വി​ല കൂ​ടു​ത​ലാ​ണ്. ഈ ​രീ​തി​യി​ല്‍ പോ​യാ​ല്‍ ഒ​ന്നു​കൂ​ടി വി​ല കൂ​ട്ടാ​തെ പി​ടി​ച്ചു നി​ല്‍​ക്കാ​നാ​വി​ല്ല.

ജി. ​ജ​യ​പാ​ൽ, പ്ര​സി​ഡ​ന്‍റ് കെ​എ​ച്ച്ആ​ര്‍​എ

 

 

 

Ernakulam

ബാ​ർ ജീ​വ​ന​ക്കാ​രു​ടെ മ​ർ​ദ​ന​മേ​റ്റ് മ​ര​ണം: മൂ​ന്നാം പ്ര​തി​യും പി​ടി​യി​ൽ

മ​ര​ട്: കു​ണ്ട​ന്നൂ​രി​ൽ ബാ​റി​ലെ ജീ​വ​ന​ക്കാ​രു​ടെ മ​ർ​ദ​ന​മേ​റ്റ് നെ​ട്ടൂ​ർ സ്വ​ദേ​ശി എം.​എ.​പു​ഷ്പ​ൻ (54) മ​രി​ച്ച കേ​സി​ൽ മൂ​ന്നാം പ്ര​തി പൊ​ലി​സ് പി​ടി​യി​ലാ​യി. പ​ന​ങ്ങാ​ട് ച​ങ്ങ​നാ​ട്ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പൂ​ണി​ത്തു​റ തൈ​ക്കൂ​ടം ക​നാ​ൽ റോ​ഡി​ൽ ഈ​ശ​യി​ൽ വീ​ട്ടി​ൽ ത​രു​ൺ സു​രേ​ന്ദ്ര​ൻ (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ത​രു​ൺ. ഞാ​യ​റാ​ഴ്‌​ച കു​ണ്ട​ന്നൂ​ർ ഓ​ജീ​സ് കാ​ന്താ​രി ബാ​റി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും പു​ഷ്പ​നു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു ത​രു​ൺ. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് സം​ഭ​വ​ത്തി​ൽ ത​രു​ണി​ന്‍റെ പ​ങ്കാ​ളി​ത്തം ക​ണ്ടെ​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​യ കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി സു​രേ​ഷ്കു​മാ​ർ (46), ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി റോ​സ് ല​യ​ന​ൽ (37) എ​ന്നി​വ​രെ കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ത​രു​ണി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

 

Ernakulam

17 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ

തൃ​പ്പൂ​ണി​ത്തു​റ: 17 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​രെ പൊ​ലി​സ് പി​ടി​കൂ​ടി. പോ​ണേ​ക്ക​ര പ​റ​പ്പ​ത്തു​പ​റ​മ്പി​ൽ വീ​ട്ടി​ൽ പി.​വൈ. ഷ​ഹീ​ർ (23), ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി മെ​ഹ​ബൂ​ബ് മു​ർ​ഷി​ദ് (18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ റി​ഫൈ​ന​റി റോ​ഡി​ൽ ചോ​യ്‌​സ് ട​വ​റി​ന് സ​മീ​പ​ത്തു​ള്ള കാ​ർ സ​ർ​വീ​സ് സ്റ്റേ​ഷ​ൻ റോ​ഡി​ൽ നി​ന്നാ​ണ് സ്വി​ഫ്റ്റ് കാ​റി​ൽ നി​ന്ന് 16.895 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. ഷെ​ഹീ​ർ ഡ്രൈ​വ​റാ​ണ്. പു​ല​ർ​ച്ചെ പൊ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്. ആ​ലു​വ ചൊ​വ്വ​ര ഭാ​ഗ​ത്തു നി​ന്നാണ് ഇ​വ​ർ എ​ത്തി​യ​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

എ​സ്ഐ​മാ​രാ​യ വി.​ആ​ർ. രേ​ഷ്‌​മ, ശി​വ​കു​മാ​ർ, ഉ​മേ​ഷ് കെ. ​ചെ​ല്ല​പ്പ​ൻ, എ​സ്‌​സി​പി​ഒ സ​ൽ​മോ​ൻ, ഷ​മ​ൽ, എ​സ്. ശ​ര​ത്ത്, റി​നു മു​ര​ളി, ശ്യാം ​ആ​ർ. മേ​നോ​ൻ, ശ്യാം​ലാ​ൽ തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

 

Ernakulam

ശ്രീകുമാറിനു വേണം, സുമനസുകളുടെ സഹായം

പ​റ​വൂ​ർ: ജോ​ലി​ക്കി​ടെ ഷോ​ക്കേ​റ്റ് ര​ണ്ടു മാ​സ​ത്തി​ല​ധി​ക​മാ​യി അ​ബോ​ധ​വാ​സ്ഥ​യി​ൽ ക​ഴി​യു​ന്ന ഇ​ല​ക്ട്രീ​ഷ്യ​ൻ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. പ​റ​വൂ​ർ കു​മാ​ര​മം​ഗ​ലം പ​റ​വൂ​ത്ത​റ തു​രു​ത്തു​മ്മ​ൽ പ​രേ​ത​നാ​യ ഹേ​മ​ച​ന്ദ്ര​ന്‍റെ മ​ക​ൻ എ​ച്ച്. ശ്രീ​കു​മാ​റി​നാ​ണ് (49) ക​ഴി​ഞ്ഞ ജൂ​ലൈ ആ​റി​ന് മാ​ഞ്ഞാ​ലി​യി​ലെ വീ​ട്ടി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​ക്കി​ടെ ഷോ​ക്കേ​റ്റ​ത്. അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ അ​ങ്ക​മാ​ലി അ​പ്പോ​ളോ അ​ഡ്ല​ക്സ് ആ​ശ്രു​പ​ത്രി​യി​ലും പി​ന്നീ​ട് എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

അ​ബോ​ധാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന ശ്രീ​കു​മാ​ർ ഇ​പ്പോ​ൾ ചാ​ലാ​ക്ക ശ്രീ​നാ​രാ​യ​ണ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​മ്മ​യും ഭാ​ര്യ​യും ഒ​രു മ​ക​നു​മു​ള്ള കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​ണ് ശ്രീ​കു​മാ​ർ. ര​ണ്ട് വ​ർ​ഷം മു​മ്പ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം ഏ​താ​നും മാ​സം മു​മ്പാ​ണ് ജോ​ലി​ക്ക് പോ​യി തു​ട​ങ്ങി​യ​ത്. ഇ​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ ചി​കി​ത്സ​യ്ക്ക് ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​യി.

അ​ബോ​ധാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന ശ്രീ​കു​മാ​റി​ന് വി​ദ​ഗ്ധ ചി​കി​ത്സ​യും ദീ​ർ​ഘ​നാ​ള​ത്തെ ആ​ശു​പ​ത്രി​വാ​സ​വും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. സാ​മ്പ​ത്തി​ക​മാ​യി ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ചി​കി​ത്സ​ക്കാ​യി സ​ഹാ​യ സ​മി​തി രൂ​പീ​ക​രി​ച്ചു.

ഭാ​ര്യ സൗ​മ്യ​മോ​ൾ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​ന്നി​വ​രു​ടെ പേ​രി​ൽ ബാ​ങ്കി​ൽ ജോ​യി​ന്‍റ് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. അ​ക്കൗ​ണ്ട് ന​മ്പ‌​ർ: 40548101066748. ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ്: KLGB0040548, കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് നോ​ർ​ത്ത് പ​റ​വൂ​ർ ശാ​ഖ. ഫോ​ൺ: 9048342780.

Ernakulam

കാ​ര്‍ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു

കോ​ത​മം​ഗ​ലം: കീ​രം​പാ​റ - ഭൂ​ത​ത്താ​ന്‍​കെ​ട്ട് റോ​ഡി​ല്‍ പൂ​ച്ച​കു​ത്ത് ഭാ​ഗ​ത്ത് കാ​ര്‍ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ഡ്രൈ​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30നാ​ണ് അ​പ​ക​ടം. വ​ള​വ് വീ​ശി​യെ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്‌​ട​പ്പെ​ട്ട കാ​ർ റോ​ഡ​രി​കി​ലെ വീ​ടി​ന്‍റെ ഗേ​റ്റി​നോ​ട് ചേ​ര്‍​ന്ന് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. വ​ടാ​ട്ടു​പാ​റ സ്വ​ദേ​ശി​യു​ടേ​താ​ണ് വാ​ഹ​നം.

ഓ​ട്ട​ത്തി​നി​ടെ ച​ക്രം സ്ട്ര​ക്കാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം എ​ന്നാ​ണ് വാ​ഹ​ന ഉ​ട​മ പ​റ​ഞ്ഞ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. റോ​ഡി​ല്‍ ബ്രേ​ക്കി​ട്ട പോ​ലെ ട​യ​ര്‍ ഉ​ര​സി​യ പാ​ടും കാ​ണാം. അ​പ​ക​ടശേ​ഷം കാ​ര്‍ ഉ​ട​മ ബ​സി​ല്‍ ക​യ​റി​പോ​യി.

Ernakulam

കാ​ട്ടാ​ന​പ്പേ​ടി മാ​റാ​തെ‌ കോ​ട്ട​പ്പ​ടി

കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ പ​തി​വാ​യി കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങു​ന്ന​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ദു​ര​ന്ത​മാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റു കു​ട്ടി​യാ​ന ച​രി​ഞ്ഞ സം​ഭ​വം. കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ൾ ഇ​വി​ടെ നാ​ശം വി​ത​യ്ക്കു​ന്ന​തു പ​തി​വാ​യി​ട്ടും അ​തി​നെ​തി​രെ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

കോ​ട്ട​പ്പാ​റ പ്ലാ​ന്‍റേ​ഷ​നി​ല്‍ നി​ന്നു​ള്ള കാ​ട്ടാ​ന​ക​ളാ​ണ് ഈ ​മേ​ഖ​ലി​യി​ലി​റ​ങ്ങി നാ​ശം വി​ത​യ്ക്കു​ന്ന​ത്. ദി​വ​സ​വും വൈ​കു​ന്നേ​ര​ത്തോ​ടെ ആ​ന​ക​ള്‍ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലെ​ത്തു​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നേ​രം​പു​ല​രു​ന്ന​തോ​ടെ​യാ​ണ് ഇ​വ മ​ട​ങ്ങു​ന്ന​ത്. മു​മ്പ് ഒ​രു മോ​ഴ​യാ​ന പ​ക​ലും ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്ന് മ​ട​ങ്ങി​പ്പോ​കാ​തെ ത​മ്പ​ടി​ച്ചി​രു​ന്നു. നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര പ​രാ​തി​യെ​തു​ട​ർ​ന്ന് പ​രി​ക്കു​പ​റ്റി​യ ഈ ​ആ​ന​യെ വ​ന​പാ​ല​ക​ർ മ​യ​ക്കു​വെ​ടി വ​ച്ച് റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ച്ചെ​ങ്കി​ലും ആ​ന പി​റ്റേ​ന്ന് ച​രി​ഞ്ഞു.

നാ​ളു​ക​ളാ​യി മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​ണ് കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്ത്. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ കാ​ട്ടാ​ന​യു​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ൾ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ങ്ങ​ളും നി​ര​വ​ധി​യാ​ണ്. കൃ​ഷി​നാ​ശ​വും പ​തി​വാ​ണ്. കൃ​ഷി നാ​ശ​ത്തി​ന് നാ​മ​മാ​ത്ര​മെ​ങ്കി​ലും ന​ഷ്‌​ട പ​രി​ഹാ​രം ല​ഭി​ക്കാ​തെ കാ​ത്തി​രി​ക്കു​ന്ന ക​ർ​ഷ​ക​രും നി​ര​വ​ധി​യാ​ണ്. പ്ര​ദേ​ശ​ത്ത് വ​ന്യ​മ്യ​ഗ സം​ഘ​ർ​ഷം ത​ട​യാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. കോ​ട്ട​പ്പ​ടി​യി​ലെ ഫെ​ൻ​സിം​ഗ് നി​ർ​മാ​ണ​ത്തി​ലെ പോ​രാ​യ്മ​യും പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഹാം​ഗിം​ഗ് ഫെ​ൻ​സിം​ഗ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണം

കോ​ട്ട​പ്പ​ടി മേ​ഖ​ല​യി​ൽ സോ​ളാ​ർ ഹാം​ഗിം​ഗ് ഫെ​ൻ​സിം​ഗ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​തു വ​ന്യ​ജീ​വി​ക​ൾ യ​ഥേ​ഷ്‌​ടം ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്താ​ൻ ഇ​ട​യാ​ക്കു​ന്നു​ണ്ട്. ഫെ​ൻ​സിം​ഗ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ ഒ​രു പ​രി​ധി വ​രെ വ​ന്യ​ജീ​വി​ക​ളെ വ​ന​ത്തി​ന​ക​ത്ത് ത​ട​ഞ്ഞു നി​ർ​ത്താ​നും ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ വേ​ലി ത​ക​ർ​ത്താ​ൽ ത​ന്നെ ആ ​മേ​ഖ​ല​യി​ൽ പ്ര​ത്യേ​ക മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​നും സാ​ധി​ക്കും. ഫെ​ൻ​സിം​ഗ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ അ​വ അ​ങ്ങി​ങ്ങാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്.

വ​ന​ത്തി​നു​ള്ളി​ൽ​ത​ന്നെ കാ​ട്ടാ​ന​ക​ൾ​ക്കും വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ വെ​ള്ള​വും ആ​ഹാ​ര​വും ക്ര​മീ​ക​രി​ച്ച് പ്ര​ത്യേ​ക ഇ​ട​ങ്ങ​ൾ ഒ​രു​ക്കി​യാ​ൽ അ​വ നാ​ട്ടി​ലേ​ക്കി​റ​ങ്ങു​ന്ന​തു നി​യ​ന്ത്രി​ക്കാ​നാ​വും. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വാ​ച്ച​ർ​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ഇ​തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി ആ​രം​ഭി​ച്ചാ​ൽ ഘ​ട്ടം ഘ​ട്ട​മാ​യെ​ങ്കി​ലും കാ​ട്ടാ​ന ശ​ല്യം പ​രി​ഹ​രി​ക്കാം.
‌ആ​ന​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി പെ​രു​കി​യ​തോ​ടെ ആ​ഹാ​ര​ത്തി​നും വെ​ള്ള​ത്തി​നും വേ​ണ്ടി​യാ​ണ് പ്ര​ധാ​ന​മാ​യും ആ​ന​ക​ൾ കാ​ടു വി​ട്ട് നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്.

ബി​നി​ൽ യെ​ൽ​ദോ,  പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ

ജീ​വി​ത​വും കൃ​ഷി​യും

പ്ര​തി​സ​ന്ധി​യി​ൽ കാ​ട്ടാ​ന ശ​ല്യം​മൂ​ലം കോ​ട്ട​പ്പ​ടി മേ​ഖ​ല​യി​ൽ ജീ​വി​ക്കാ​നോ കൃ​ഷി ചെ​യ്യാ​നോ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. സ​ന്ധ്യ​യാ​കു​മ്പോ​ഴേ​ക്കും കാ​ട്ടാ​ന​ക​ൾ വ​നാ​തി​ർ​ത്തി​ക്കു സ​മീ​പം എ​ത്തും. രാ​ത്രി​യോ​ടെ ജ​ന​വാ​സ​മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങും. പ​ണ്ടൊ​ക്കെ പൈ​നാ​പ്പി​ൾ, വാ​ഴ തെ​ങ്ങ്, പ്ലാ​വ് തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​യി​രു​ന്നു ആ​ന​ക​ൾ പ്ര​ധാ​ന​മാ​യും ന​ശി​പ്പി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ൾ ടാ​പ്പ് ചെ​യ്യു​ന്ന റ​ബ​റും ആ​ന​ക​ൾ ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ നേ​രെ​യും പ​ല​പ്പോ​ഴും കാ​ട്ടാ​ന ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

എം.​കെ എ​ൽ​ദോ​സ്, കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് മെ​മ്പ​ർ

നെ​ൽ​കൃ​ഷി കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു

ക​ഴി​ഞ്ഞ വ​ർ​ഷം നെ​ല്ല് പാ​ക​മാ​യ​പ്പോ​ൾ ത​ന്നെ ആ​ന​ക​ൾ തി​ന്ന് മ​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. രാ​ത്രി കാ​വ​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ന​ക​ളെ ത​ടു​ക്കാ​ൻ അ​തൊ​ന്നും പ​ര്യാ​പ്ത​മ​ല്ല. കോ​ട്ട​പ്പ​ടി​യി​ൽ ഇ​ത്ര​ത്തോ​ളം ആ​ന​ക​ളു​ടെ ശ​ല്യം തു​ട​ങ്ങി​യി​ട്ട് 10 വ​ർ​ഷം മാ​ത്ര​മേ ആ​യി​ട്ടു​ള്ളൂ. ഈ ​വ​ർ​ഷം നെ​ൽ​കൃ​ഷി ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും ക​ന​ത്ത ന​ഷ്ടം നേ​രി​ടു​മോ എ​ന്ന ഭ​യ​മാ​ണ്. ക​ർ​ഷ​ക​ർ പ​ല​രും കൃ​ഷി ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്.

എ​ൽ​ദോ​സ് വ​ർ​ഗീ​സ്, അ​റാ​ക്കു​ടി, വ​ട​ക്കും​ഭാ​ഗം,ക​ർ​ഷ​ക​ൻ

കൃ​ഷി ചെ​യ്താ​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ക്കും

മാ​സ​ങ്ങ​ൾ മു​മ്പ് എ​ന്‍റെ വീ​ടി​ന്‍റെ അ​ടു​ത്ത് കൃ​ഷി ചെ​യ്തി​രു​ന്ന ക​പ്പ കാ​ട്ടാ​ന തി​ന്നു​തീ​ർ​ക്കു​ന്ന​തു നി​സ​ഹാ​യ​യോ​ടെ നോ​ക്കി നി​ൽ​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. രാ​ത്രി ശ​ബ്ദം കേ​ട്ട് വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ മു​ന്നി​ൽ ക​ണ്ട​ത് ക​പ്പ തി​ന്നു​ന്ന കാ​ട്ടാ​ന​യെ ആ​ണ്. വാ​തി​ലി​ൽ ശ​ക്ത​മാ​യി ത​ട്ടി ശ​ബ്ദം ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും ഒ​രു കൂ​സ​ലു​മി​ല്ലാ​തെ ആ​ന ക​പ്പ തീ​റ്റ തു​ട​ർ​ന്നു.

നാ​ട്ടു​കാ​ർ ക​പ്പ​ക്കൊ​മ്പ​ൻ എ​ന്ന് പേ​രി​ട്ട കാ​ട്ടാ​ന പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ കൃ​ഷി​ചെ​യ്ത ക​പ്പ മു​ഴു​വ​ൻ തേ​ടി​പ്പി​ടി​ച്ച് തി​ന്നൊ​ടു​ക്കി. വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് അ​റു​തി​യാ​യി​ല്ലെ​ങ്കി​ൽ ഇ​വി​ടെ കൃ​ഷി അ​സാ​ധ്യ​മാ​കു​ന്ന സ്ഥി​തി​യാ​ണ്.

അ​യ്യ​പ്പ​ൻ​കു​ട്ടി, മേ​ച്ചേ​രി, വാ​വേ​ലി, ക​ർ​ഷ​ക​ൻ

ഫെ​ൻ​സിം​ഗ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണം

കോ​ട്ട​പ്പാ​റ വ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ ത​ട​യാ​ൻ കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ൽ 1.5 കി. ​മീ​റ്റ​റും, പ​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ൽ 4.5 കി.​മീ​റ്റ​റു​മാ​ണ് ഫെ​ൻ​സിം​ഗ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് പൂ​ർ​ണ​മാ​യും ന​ശി​ച്ച് ഉ​പ​യോ​ഗ​ശൂ​ന്യ​വു​മാ​ണ്.

ഫെ​ൻ​സിം​ഗി​ന് ചേ​ർ​ന്ന് 30 മീ​റ്റ​ർ വീ​തി​യി​ൽ ആ​ന​ക​ൾ ത​ള്ളി​യി​ടാ​ൻ സാ​ധ്യ​ത​യു​ള്ള മ​ര​ങ്ങ​ളും കാ​ടും വ​ള്ളി​പ​ട​ർ​പ്പും പൂ​ർ​ണ​മാ​യി വെ​ട്ടി​മാ​റ്റ​ണം. ആ​വ​ശ്യ​മാ​യ അ​ള​വി​ൽ കൃ​ത്യ​മാ​യി ഫെ​ൻ​സിം​ഗി​ൽ വൈ​ദ്യു​തി പ്ര​വ​ഹി​പ്പി​ക്കാ​നും പ​രി​പാ​ലി​ക്കാ​നും ന​ട​പ​ടി വേ​ണം. ഇ​തി​നു പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ല്ലാ സ​ഹ​ക​ര​ണ​വും ഉ​റ​പ്പാ​ക്കും.

ഉ​മേ​ഷ് ശി​വ​കു​മാ​ർ, പ്ര​സി​ഡ​ന്‍റ്, കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്ത്

Ernakulam

ത​ങ്ക​ളം-കാ​ക്ക​നാ​ട് നാ​ലു​വ​രി​പ്പാ​ത: പ​ഴ​യ അ​ലൈ​ൻ​മെ​ന്‍റ് പ്ര​കാ​രം നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കും: ഷി​ബു തെ​ക്കു​പു​റം

കോ​ത​മം​ഗ​ലം: ത​ങ്ക​ളം-​കാ​ക്ക​നാ​ട് നാ​ലു​വ​രി​പ്പാ​ത​യു​ടെ നി​ർ​മാ​ണം പ​ഴ​യ അ​ലൈ​ൻ​മെ​ന്‍റ് പ്ര​കാ​രം പു​ന​ർ നി​ർ​മി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​താ​യി ഷി​ബു തെ​ക്കു​പു​റം എം​എ​ൽ​എ അ​റി​യി​ച്ചു.​ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി 16ന് ​എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​ആ​ർ​എ​ഫ്ബി, കി​ഫ്ബി എ​ന്നി​വ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കും. ഗ്രേ​ഡി​യ​ന്‍റ് പ്ര​ശ്ന​മു​ള്ള സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശ​ന​ത്തി​ൽ ക​ണ്ടെ​ത്തി മാ​ർ​ക്ക് ചെ​യ്ത് കി​ഫ്ബി​യു​ടെ ഡി​സൈ​ൻ വിം​ഗി​ന് കൈ​മാ​റും.

തു​ട​ർ​ന്ന് ആ​വ​ശ്യ​മാ​യി വ​രു​ന്ന ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന്‍റെ അ​ള​വ്, അ​തി​നു​ള്ള ചെ​ല​വ്, റോ​ഡ് നി​ർ​മാ​ണ​ച്ചെ​ല​വ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കും. ഈ ​എ​സ്റ്റി​മേ​റ്റ് മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ കി​ഫ്ബി ബോ​ർ​ഡ് യോ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ച്ച് ആ​വ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും തി​രു​വ​ന​ന്ത​പു​രം കി​ഫ്ബി ഓ​ഫീ​സി​ൽ എം​എ​ൽ​എ ഷി​ബു തെ​ക്കും​പു​റ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യെ കൊ​ച്ചി​യു​മാ​യി കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ഭാ​വ​നം ചെ​യ്ത 27.35 കി​ലോ​മീ​റ്റ​ർ ത​ങ്ക​ളം-​കാ​ക്ക​നാ​ട് പാ​ത നാ​ലു​വ​രി​പ്പാ​ത​യാ​യി ത​ന്നെ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് യോ​ഗ​ത്തി​ൽ എം​എ​ൽ​എ മു​ന്നോ​ട്ടു​വ​ച്ച​ത്. പു​തി​യ അ​ലൈ​ൻ​മെ​ന്‍റ് സ്വീ​ക​രി​ച്ചാ​ൽ കോ​ത​മം​ഗ​ല​ത്തു​നി​ന്ന് കാ​ക്ക​നാ​ട്ടേ​ക്കു​ള്ള ദൂ​രം വ​ർ​ധി​ക്കു​ക​യും ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം കു​റ​യു​ക​യും ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
പ​ഴ​യ അ​ലൈ​ൻ​മെ​ന്‍റി​ൽ നി​ന്ന് പി​ന്നോ​ട്ടു​പോ​കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ഗ്രേ​ഡി​യ​ന്‍റ് പ്ര​ശ്ന​മു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി നി​ർ​മാ​ണം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​വ​ശ്യ​മാ​യ വ്യ​വ​സ്ഥ​ക​ൾ വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി സാ​മ്പ​ത്തി​ക അ​നു​മ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

വ്യ​വ​സാ​യ–​ടൂ​റി​സം വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് 2006–07ലെ ​ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​ണി​ത്. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി​യും ഫ​ണ്ടും അ​നു​വ​ദി​ച്ചി​രു​ന്നു. ത​ങ്ക​ളം ഭാ​ഗ​ത്ത് ഏ​ക​ദേ​ശം 1.25 കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ​യും പെ​രി​യാ​ർ​വാ​ലി ക​നാ​ലി​ന് കു​റു​കെ​യു​ള്ള ചെ​റി​യ പാ​ല​ത്തി​ന്‍റെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നും നേ​ര​ത്തെ തു​ക അ​നു​വ​ദി​ച്ചി​രു​ന്നു. പ​ദ്ധ​തി കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​ഴ​യ അ​ലൈ​ൻ​മെ​ന്‍റി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഗ്രേ​ഡി​യ​ന്‍റ് ഐ​ആ​ർ​സി മാ​ന​ദ​ണ്ഡ്ര​കാ​രം അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ലാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ബ​ദ​ൽ അ​ലൈ​ൻ​മെ​ന്‍റ് പ​രി​ഗ​ണി​ച്ച​ത്.

കി​ഫ്ബി-​ടി​ആ​ർ​സി പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മേ​ലെ​പ്പീ​ടി​ക, ചെ​റു​വ​ട്ടൂ​ർ, പ​ള്ളി​ച്ചി​റ​ങ്ങ​ര വ​ഴി ത​ങ്ക​ളം മു​ത​ൽ വീ​ട്ടൂ​ർ വ​രെ​യു​ള്ള 11.816 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തേ​ക്ക് പു​തി​യ അ​ലൈ​ൻ​മെ​ന്‍റും നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ പു​തി​യ അ​ലൈ​ൻ​മെ​ന്‍റ് സ്വീ​ക​രി​ക്കു​ന്ന​ത് പ​ദ്ധ​തി​യു​ടെ അ​ടി​സ്ഥാ​ന ല​ക്ഷ്യ​ത്തെ ബാ​ധി​ക്കു​മെ​ന്ന നി​ല​പാ​ടാ​ണ് യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന​ത്. ദൂ​രം വ​ർ​ധി​ക്കു​ന്ന​തി​നൊ​പ്പം ഹൈ​റേ​ഞ്ചി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​യെ​ന്ന പ​ദ്ധ​തി​യു​ടെ പ്ര​സ​ക്തി​യും കു​റ​യു​മെ​ന്ന് എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.

ത​ങ്ക​ളം-​കാ​ക്ക​നാ​ട് നാ​ലു​വ​രി​പ്പാ​ത വേ​ഗ​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന എം​എ​ൽ​എ​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് പ​ഴ​യ അ​ലൈ​ൻ​മെ​ന്‍റി​ൽ ത​ന്നെ പ​ദ്ധ​തി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, മി​നി ആ​ന്‍റ​ണി, കെ​ആ​ർ​എ​ഫ്ബി-​പി​എം​യു പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ, പി​ഡ​ബ്ല്യു​ഡി ഡി​സൈ​ൻ വിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ, കെ​ആ​ർ​എ​ഫ്ബി-​പി​എം​യു എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, ഡി​സൈ​ൻ എ​ൻ​ജി​നി​യ​ർ ജോ​സ് കെ. ​വ​ർ​ക്കി തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Ernakulam

റേ​ഷ​ന​രി​യി​ൽ വീ​ണ്ടും പു​ഴു​ക്ക​ൾ

വാ​ഴ​ക്കു​ളം: പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​ച്ച അ​രി​യി​ൽ വീ​ണ്ടും പു​ഴു​ക്ക​ൾ. വാ​ഴ​ക്കു​ള​ത്ത് ടൗ​ണി​ൽ ക​ല്ലൂ​ർ​ക്കാ​ട് വ​ഴി​യി​ലു​ള്ള റേ​ഷ​ൻ ക​ട​യി​ലേ​ക്ക് ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ എ​ത്തി​ച്ച അ​രി​യി​ലാ​ണ് പു​ഴു​ക്ക​ളെ ക​ണ്ട​ത്.

മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, കു​ന്ന​ത്തു​നാ​ട് താ​ലൂ​ക്കു​ക​ളി​ൽ വി​ത​ര​ണം ചെ​യ്ത റേ​ഷ​ൻ അ​രി​യി​ൽ പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വി​ത​ര​ണം ചെ​യ്ത അ​രി മു​ഴു​വ​ൻ തി​രി​ച്ചെ​ടു​ത്ത് തൃ​ക്ക​ള​ത്തൂ​ർ എ​ൻ​എ​ഫ്എ​സ്എ ഗോ​ഡൗ​ണി​ൽ തി​രി​കെ എ​ത്തി​ച്ചി​രു​ന്നു. നി​ല​വാ​രം കു​റ​ഞ്ഞ 20 ട​ൺ അ​രി ഭ​ക്ഷ്യ ക​മ്മിഷ​ന്‍റെ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്ന് വി​ത​ര​ണം ചെ​യ്യേ​ണ്ടെ​ന്നും തീ​രു​മാ​നി​ച്ചു. തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും വാ​ഴ​ക്കു​ള​ത്ത് എ​ത്തി​ച്ച അ​രി​യി​ലും പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫിസ​റും പൊ​ലി​സും സ്ഥ​ല​ത്തെ​ത്തി അ​രി പ​രി​ശോ​ധി​ച്ചു.
ചൊ​വ്വാ​ഴ്ച വാ​ഴ​ക്കു​ള​ത്ത് അ​രി എ​ത്തി​ച്ച വാ​ഹ​ന​ത്തി​ൽ ത​ന്നെ​യാ​ണ് ഇ​ന്ന​ലെ​യും അ​രി എ​ത്തി​ച്ച​ത്.

ചൊ​വ്വാ​ഴ്ച തി​രി​ച്ച​യ​ച്ച വാ​ഹ​ന​ത്തി​ൽ നി​ന്ന് അ​രി നീ​ക്കം ചെ​യ്തി​രു​ന്നെ​ങ്കി​ലും ഗോ​ത​മ്പ്, പ​ച്ച​രി, ആ​ട്ട തു​ട​ങ്ങി​യ​വ തി​രി​ച്ചി​റ​ക്കി വാ​ഹ​നം ശു​ചീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​ന്ന​ലെ മ​റ്റൊ​രു വി​ഭാ​ഗ​ത്തി​ലെ അ​രി പ​രി​ശോ​ധി​ച്ച് ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി​യാ​ണ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. വാ​ഹ​ന​ത്തി​ൽ നി​ന്നോ ഇ​ത​ര ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ നി​ന്നോ ആ​വാം ഇ​ന്ന​ലെ എ​ത്തി​ച്ച അ​രി​യി​ൽ പു​ഴു​ക്ക​ൾ വ്യാ​പി​ച്ച​തെ​ന്നാ​ണ് സം​ശ​യം. വാ​ഴ​ക്കു​ള​ത്ത് ചാ​ക്കു തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ചാ​ക്കി​നു​ള്ളി​ൽ പു​ഴു​ക്ക​ളെ ക​ണ്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ളു​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ എ​ത്തി​ച്ച അ​രി​യും ഇ​റ​ക്കാ​തെ തി​രി​ച്ച​യ​ച്ചു. മു​ൻ എം​എ​ൽ​എ എ​ൽ​ദോ ഏ​ബ്ര​ഹാം, സി​പി​എം ലോ​ക്ക​ൽ സെ​ക​ട്ട​റി എം.​കെ. മ​ധു തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധി​ച്ചു.

ഇ​ട​പെ​ട്ട് ഭ​ക്ഷ്യ​ക​മ്മി​ഷ​ൻ

മൂ​വാ​റ്റു​പു​ഴ: ക​ല്ലൂ​ര്‍​ക്കാ​ട് 251-ാം ന​മ്പ​ര്‍ റേ​ഷ​ന്‍ ക​ട​യി​ലും വാ​ഴ​ക്കു​ളം 280-ാം ന​മ്പ​ര്‍ റേ​ഷ​ന്‍ ക​ട​യി​ലും വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച അ​രി​യി​ല്‍ പു​ഴു​വി​നെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന ഭ​ക്ഷ്യ​ക​മ്മി​ഷ​ന്‍ അം​ഗം കെ.​എ​ന്‍. സു​ഗ​ത​ന്‍ തൃ​ക്ക​ള​ത്തൂ​രി​ലെ എ​ന്‍​എ​ഫ്എ​സ്എ ഗോ​ഡൗ​ണി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ പു​ഴു​ക്ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ 835 ചാ​ക്ക് അ​രി വി​ത​ര​ണ ക​മ്പ​നി​ക​ളോ​ട് തി​രി​ച്ചെ​ടു​ക്കാ​നും 1,400 ചാ​ക്ക് അ​രി സി​വി​ല്‍ സ​പ്ലൈ​സ് ക്വാ​ളി​റ്റി ക​ൺ​ട്രോ​ള്‍ വി​ഭാ​ഗ​ത്തി​ന്‍റെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം മാ​ത്രം വി​ത​ര​ണം ചെ​യ്താ​ല്‍ മ​തി​യെ​ന്നും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ അ​രി ഒ​രു​ത​ര​ത്തി​ലും വി​ത​ര​ണം ചെ​യ്യ​രു​തെ​ന്നും ഭ​ക്ഷ്യ​ക​മ്മി​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

ജൂ​ലൈ മാ​സ​ത്തി​ല്‍ ക​മ്പ​നി​ക​ള്‍ ന​ല്‍​കി​യ അ​രി​യി​ലാ​ണ് പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്. മ​ഴ കാ​ര​ണം വേ​ണ്ട​ത്ര ഉ​ണ​ക്ക് ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ടു​ണ്ടാ​യ ഈ​ര്‍​പ്പ​ക്കൂ​ടു​ത​ലാ​ണ് പു​ഴു ക​ട​ന്നു​കൂ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. ഇ​തു സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ഭ​ക്ഷ്യ​ക​മ്മിഷ​ന്‍ മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബി​ന് ന​ല്‍​കി. ജി​ല്ലാ സ​പ്ലൈ ഓ​ഫി​സ​ര്‍ വി.​ആ​ര്‍. ഷാ​ജി, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീി​സ​ര്‍ കെ.​പി. എ​ബി എ​ന്നി​വ​രും മ​റ്റു​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

സ​മ​ഗ്ര പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ

മൂ​വാ​റ്റു​പു​ഴ: വാ​ഴ​ക്കു​ളം റേ​ഷ​ന്‍ ക​ട​യി​ലേ​ക്ക് വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച അ​രി​യി​ല്‍ തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു​ദി​വ​സം പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ടി​യ​ന്ത​ര​വും ഗൗ​ര​വ​ക​ര​വു​മാ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​പ്ലൈ ഓ​ഫീ​സ​റെ​യും അ​സി​സ്റ്റ​ന്‍റ് സ​പ്ലൈ ഓ​ഫീ​സ​റെ​യും നേ​രി​ല്‍​ക​ണ്ടാ​ണ് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കേ​ണ്ട​ത് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. വാ​ഴ​ക്കു​ളം റേ​ഷ​ന്‍ ക​ട​യി​ലേ​ക്ക് എ​ത്തി​യ അ​രി​യു​ടെ ഗു​ണ​നി​ല​വാ​രം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​രി ഏ​ത് ഗോ​ഡൗ​ണി​ല്‍ നി​ന്നാ​ണ് എ​ത്തി​ച്ച​തെ​ന്നും വി​ത​ര​ണ​ത്തി​ന് മു​മ്പ് ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നോ​യെ​ന്നും ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഡി​വൈ​എ​ഫ്‌​ഐ ആ​വ​ശ്യ​പ്പെ​ട്ടു.

ഭാ​വി​യി​ല്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ഡി​വൈ​എ​ഫ്‌​ഐ ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഫെ​ബി​ന്‍ പി. ​മൂ​സ, പ്ര​സി​ഡ​ന്‍റ് അ​ഖി​ല്‍ പ്ര​കാ​ശ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എം. അ​ബൂ​ബ​ക്ക​ര്‍, ക​മ്മി​റ്റി​യം​ഗം അ​മ​ല്‍ റെ​ജി, എ​സ്എ​ഫ്‌​ഐ ഏ​രി​യ പ്ര​സി​ഡ​ന്‍റ് എ​സ്. കാ​ര്‍​ത്തി​ക് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​ര​ിക്കണം: എ​ല്‍​ദോ ഏ​ബ്ര​ഹാം

മൂ​വാ​റ്റു​പു​ഴ: സാ​ധാ​ര​ണ​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്ന റേ​ഷ​ന്‍ അ​രി​യി​ല്‍ പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത് അ​തീ​വ ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണെ​ന്നും ഇ​തി​ന് കാ​ര​ണ​ക്കാ​രാ​യ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ന്‍ എം​എ​ല്‍​എ എ​ല്‍​ദോ ഏ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ക്ഷ്യ​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ ക​ടു​ത്ത അ​നാ​സ്ഥ​യും അ​ശ്ര​ദ്ധ​യും ജാ​ഗ്ര​ത​ക്കു​റ​വു​മാ​ണ് ഇ​തി​ലൂ​ടെ വെ​ളി​വാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Ernakulam

പൊടിയിൽ മുങ്ങി കല്ലൂർക്കാട് ടൗൺ

ക​ല്ലൂ​ർ​ക്കാ​ട്: ക​ല്ലൂ​ർ​ക്കാ​ട് ടൗ​ണി​ൽ പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​താ​യി പ​രാ​തി. കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി റോ​ഡ​രി​കി​ൽ കു​ഴി​യെ​ടു​ത്ത് മൂ​ടു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ടൗ​ണി​ൽ ന​ട​ത്തു​ക​യാ​ണ്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പു​വ​രെ ഇ​ട​യ്ക്കി​ടെ മ​ഴ​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്നി​ല്ല.​എ​ന്നാ​ൽ ഇ​പ്പോ​ൾ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യ​താ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.
പ​ക​ൽ സ​മ​യ​ത്ത് ന​ട​ത്തു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന ഇ​ട​പാ​ടു​കാ​രേ​യും ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണ്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് റോ​ഡി​ന്‍റെ വ​ശം കു​ഴി​ക്കു​ന്ന​ത് മൂ​ലം ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വ​ഴി ത​ട​സ​പ്പെ​ടു​ക​യാ​ണ്.

വ​ലി​യ തോ​തി​ൽ ഉ​യ​രു​ന്ന പൊ​ടി​പ​ട​ല​ങ്ങ​ൾ വ്യാ​പാ​ര​ശാ​ല​ക​ൾ​ക്ക് ക​ന​ത്ത ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. ഭ​ക്ഷ​ണ വി​ത​ര​ണ ശാ​ല​ക​ൾ​ക്കും തു​ണി​ക്ക​ട​ക​ൾ​ക്കും മ​റ്റും ഏ​റെ ദു​രി​ത​മാ​ണ് വ​രു​ത്തു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ഴും സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്ക് വ​ൻ​തോ​തി​ൽ പൊ​ടി ക​യ​റു​ന്ന​ത് ക​ച്ച​വ​ട​ത്തെ​യും ആ​രോ​ഗ്യ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. വ്യാ​പാ​ര​ശാ​ല​ക​ൾ അ​ട​ച്ചി​ടേ​ണ്ട ദു​ര​വ​സ്ഥ​യും ഉ​ട​മ​ക​ൾ​ക്കു​ണ്ടാ​യി​ട്ടു​ണ്ട്.

പൈ​പ്പ് സ്ഥാ​പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന്നു​ള്ള ജോ​ലി​ക​ൾ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ത​ട​സ​മാ​കാ​തെ ഞാ​യ​റാ​ഴ്ച​ക​ളി​ലോ രാ​ത്രി സ​മ​യ​ങ്ങ​ളി​ലോ മാ​ത്രം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​രോ​ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​ടി​ശ​ല്യം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി മ​തി​യാ​യ വി​ധ​ത്തി​ൽ ന​ന​യ്ക്ക​ണ​മെ​ന്നും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് ജ​ല വി​ഭ​വ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ, പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

വ്യാ​പാ​രി​ക​ൾ​ക്ക് തീ​രാ​ദു​രി​തം

കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്ക​ൽ അ​ത്യാ​വ​ശ്യ​മാ​ണ്. ഒ​പ്പം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ദു​രി​ത​മു​ണ്ടാ​കാ​നും പാ​ടി​ല്ല. ക​ല്ലൂ​ർ​ക്കാ​ട് ടൗ​ണി​ലെ റോ​ഡ​രി​കു കു​ഴി​ച്ച് പൈ​പ്പു സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു.

പൊ​തു​വേ ക​ച്ച​വ​ടം കു​റ​വാ​ണ്. അ​തി​നി​ട​യി​ലെ പൊ​ടി​ശ​ല്യം ആ​ളു​ക​ളെ ക​ട​ക​ളി​ൽ നി​ന്ന് അ​ക​റ്റു​ന്നു. വ്യാ​പാ​ര വ​സ്തു​ക്ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്നു. സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് പൊ​ടി​ശ​ല്യം ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​ണ്ട്.

ഞാ​യ​റാ​ഴ്ച​ക​ളി​ലോ രാ​ത്രി സ​മ​യ​ത്തോ നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ത്തു​ക, മ​ണ്ണ് ഇ​ള​ക്കി​യ ഭാ​ഗ​ങ്ങ​ൾ മ​തി​യാ​യ അ​ള​വി​ൽ ന​ന​യ്ക്കു​ക, പൈ​പ്പു സ്ഥാ​പി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ ഉ​ട​ൻ ത​ന്നെ ടാ​റിം​ഗ് ന​ട​ത്തു​ക എ​ന്നി​വ​യാ​ണ് പോം​വ​ഴി.
ജോ​യി തോ​മ​സ്, പ്ര​സി​ഡ​ന്‍റ്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ക​ല്ലൂ​ർ​ക്കാ​ട്.

Ernakulam

ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി

പാ​ല​ക്കു​ഴ: ഗു​രു​ത​ര രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ഭി​ന​വ് സ​ന്തോ​ഷി​ന്‍റെ ചി​കി​ത്സാ ഫ​ണ്ടി​ലേ​ക്ക് പാ​ല​ക്കു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി. ബാ​ങ്ക് ഓഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് പി.​കെ. ജോ​ൺ ചി​കി​ത്സാ​സ​ഹാ​യ ധ​നം അ​ഭി​ന​വി​ന്‍റെ പി​താ​വി​ന് ന​ൽ​കി.

ച​ട​ങ്ങി​ൽ ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ഷാ​ജു ജേ​ക്ക​ബ്, ജെ​യ്സ​ൺ ജോ​ർ​ജ്, വി.​എം. വ​ർ​ഗീ​സ്, എ​ൻ.​എം. ജോ​ർ​ജ്, ബാ​ങ്ക് സെ​ക്ര​ട്ട​റി, മ​റ്റ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​ഭി​ന​വി​ന്‍റെ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി നാ​ടി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും മി​ക​ച്ച പി​ന്തു​ണ​യാ​ണ് ല​ഭി​ച്ചു​വ​രു​ന്ന​ത്.

Ernakulam

പെ​രു​ന്പാ​വൂ​ർ വെ​ജി​റ്റ​ബി​ള്‍ മാ​ര്‍​ക്ക​റ്റ് കോം​പ്ല​ക്‌​സി​ലെ വൈ​ദ്യു​ത പാ​ന​ല്‍ ബോ​ര്‍​ഡു​ക​ള്‍ ത​ക​രാ​റി​ല്‍

പെ​രു​മ്പാ​വൂ​ര്‍: ന​ഗ​ര​സ​ഭ​യു​ടെ അ​ഭി​മാ​ന​മാ​യി​രു​ന്ന വെ​ജി​റ്റ​ബ​ള്‍ മാ​ര്‍​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ല്‍ പാ​ന​ല്‍ ബോ​ര്‍​ഡു​ക​ള്‍ ത​ക​രാ​റി​ലാ​യി​ട്ട് മാ​സ​ങ്ങ​ള്‍. വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ കോം​പ്ല​ക്‌​സി​ലെ മു​റി​ക​ളി​ല്‍ ഏ​റെ​യും വാ​ട​ക​യ്ക്ക് എ​ടു​ക്കാ​ന്‍ ആ​ളി​ല്ലാ​തെ അ​ട​ഞ്ഞു​കി​ട​ക്കു​ന്നു.

ന​ഗ​ര ഹൃ​ദ​യ​ഭാ​ഗ​ത്ത് നാ​ലു​നി​ല​ക​ളി​ലാ​യി നി​ർ​മി​ച്ച വ്യാ​പാ​ര സ​മു​ച്ച​യ​മാ​ണ് മു​നി​സി​പ്പ​ല്‍ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​കൊ​ണ്ട് ആ​ളൊ​ഴി​ഞ്ഞ ഇ​ട​മാ​യി മാ​റി​യ​ത്. വ​ലി​യ തു​ക അ​ഡ്വാ​ന്‍​സാ​യും വാ​ട​ക​യാ​യും ന​ല്‍​കി​യാ​ണ് ഇ​വി​ടെ ആ​ളു​ക​ള്‍ മു​റി​ക​ള്‍ ഏ​റ്റെ​ടു​ത്ത​ത്. എ​ന്നാ​ല്‍ കോം​പ്ല​ക്‌​സി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പോ​ലു​മി​ല്ലാ​ത്ത​തി​നാ​ല്‍ പ​ല​രും മു​റി​ക​ളൊ​ഴി​ഞ്ഞ് പോ​യി. ഇ​വ​രി​ല്‍ പ​ല​ര്‍​ക്കും അ​ഡ്വാ​ന്‍​സാ​യി വാ​ങ്ങി​യ തു​ക ന​ഗ​ര​സ​ഭ മ​ട​ക്കി​ക്കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നും പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് പ​ല​രും കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നി​ടെ​യാ​ണ് പാ​ന​ല്‍​ബോ​ര്‍​ഡു​ക​ള്‍ ത​ക​രാ​റാ​യ​തി​നെ തു​ട​ര്‍​ന്ന് പ​ല​മു​റി​ക​ളി​ലും വൈ​ദ്യു​തി മു​ട​ങ്ങി​യ​ത്. ഇ​തോ​ടെ ആ​വ​ശ്യ​ക്കാ​രു​ണ്ടാ​യി​ട്ടും മു​റി​ക​ള്‍ വാ​ട​ക​യ്ക്ക് ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി. ഇ​തി​നി​ട​യി​ല്‍ മു​റി​ക​ള്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത​വ​രാ​ക​ട്ടെ വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ സ്ഥാ​പ​നം തു​റ​ക്കാ​ന്‍ ക​ഴി​യാ​തെ വെ​ട്ടി​ലു​മാ​യി.

സ​മു​ച്ച​യ​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ത്തു​മു​ള്ള മു​റി​ക​ളി​ലാ​ണ് പാ​ന​ല്‍ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​വി​ടെ നി​ന്ന് മീ​റ്റ​റു​ക​ള്‍ ഉ​ള്‍​പ്പ​ടെ മോ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്ന് സ​മു​ച്ച​യ​ത്തി​ലെ സ്ഥാ​പ​ന​മു​ട​മ​ക​ള്‍ പ​റ​യു​ന്നു. പു​തി​യ പാ​ന​ല്‍ ബോ​ര്‍​ഡ് സ്ഥാ​പി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും മാ​സ​ങ്ങ​ളാ​യി ന​ട​പ​ടി​ക​ളൊ​ന്നു​മി​ല്ല.

 

Ernakulam

തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യു​ടെ അ​ക്കൗ​ണ്ട് മാ​റ്റാ​നു​ള്ള നീ​ക്കം പാ​സാ​യി​ല്ല 

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യു​ടെ പേ​രി​ൽ എ​സ്ബി​ഐ, ഫെ​ഡ​റ​ൽ ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള 11 കോ​ടി​യു​ടെ അ​ക്കൗ​ണ്ട് ഐ​ഡി​ബി​ഐ ബാ​ങ്കി​ലേ​യ്ക്ക് മാ​റ്റാ​നു​ള്ള ന​ഗ​ര​സ​ഭ ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​മം പ്ര​തി​പ​ക്ഷ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് പ​രാ​ജ​യ​പ്പെ​ട്ടു. കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​ജ​ണ്ട​യാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ അ​ക്കൗ​ണ്ട് മാ​റ്റ​ൽ, പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പി​ൻ​വ​ലി​ക്കേ​ണ്ടി വ​രി​ക​യാ​യി​രു​ന്നു.

കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​ജ​ണ്ട വാ​യി​ച്ച ഉ​ട​ൻ ത​ന്നെ ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് യു. ​മ​ധു​സൂ​ദ​ന​ൻ അ​ജ​ണ്ട​യി​ൽ നി​ന്നും ഇ​ത് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യു​ടെ തീ​രു​മാ​ന പ്ര​കാ​ര​മാ​യി​രു​ന്നു ഭ​ര​ണ​ക​ക്ഷി നേ​താ​വ് അ​ജ​ണ്ട പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. തു​ട​ർ​ന്ന് സം​സാ​രി​ച്ച എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളും അ​ക്കൗ​ണ്ട് മാ​റ്റ​ത്തെ എ​തി​ർ​ത്തു. അ​ക്കൗ​ണ്ട് മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലൂ​ടെ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഴി​മ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ചു

അ​ക്കൗ​ണ്ട് മാ​റ്റം മൂ​ലം മു​നി​സി​പ്പാ​ലി​റ്റി​ക്ക് പ​ലി​ശ​യി​ന​ത്തി​ൽ ഒ​രു വ​ർ​ഷം 11 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ടു​മെ​ന്നും ഇ​ത് സി​പി​എം-​ബി​ജെ​പി കൂ​ട്ടു​കെ​ട്ടി​ലൂ​ടെ​യു​ള്ള അ​ഴി​മ​തി​യാ​ണെ​ന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ അ​ജ​ണ്ട പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം കൗ​ൺ​സി​ൽ കൈ​ക്കൊ​ണ്ടു.

ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളെ പോ​ലും സി​പി​എം വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ

തൃ​പ്പൂ​ണി​ത്തു​റ: സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് അ​ക്കൗ​ണ്ടു​ക​ൾ മാ​റ്റാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും അ​ത്താ​ഘോ​ഷ സ​മി​തി ക​ൺ​വീ​ന​റാ​യി​രു​ന്ന സി​പി​എ​മ്മി​ന്‍റെ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​നാ​ണ് അ​ടി​യ​ന്ത​ര കൗ​ൺ​സി​ൽ വി​ളി​ച്ചു​കൂ​ട്ടി അ​ക്കൗ​ണ്ടു​ക​ൾ ഐ​ഡി​ബി​ഐ ബാ​ങ്കി​ലേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ പി.​എ​ൽ. ബാ​ബു പ​റ​ഞ്ഞു. കൗ​ൺ​സി​ലി​ലും ഏ​ക​ക​ണ്ഠ​മാ​യി ത​ന്നെ തീ​രു​മാ​നി​ക്ക​ണ​മെ​ന്ന ചെ​യ​ർ​പേ​ഴ്സ​ന്‍റെ​യും വൈ​സ് ചെ​യ​ർ​പേ​ഴ്സ​ന്‍റെ​യും തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ക്കൗ​ണ്ടു​ക​ളുടെ ത​ൽ​സ്ഥി​തി തു​ട​ര​ട്ടെ​യെ​ന്നും കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചതെ​ന്നും പി.​എ​ൽ. ബാ​ബു പ​റ​ഞ്ഞു.

Ernakulam

വൈ​റ്റി​ല​യി​ൽ കു​രു​ക്ക​ഴി​ക്ക​ൽ പ​ദ്ധ​തി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണം: ക​മ്മി​ഷ​ൻ

കൊ​ച്ചി: വൈ​റ്റി​ല ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കേ​ര​ള റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി അ​നു​വ​ദി​ച്ച ഒ​ന്ന​ര​കോ​ടി​യു​ടെ പ​ദ്ധ​തി എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്. ​

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ​ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് ഡ​യ​റ്ക​ട​ർ യ​ഥാ​സ​മ​യം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​ഹാ​യം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. 

സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ എ​ക്സി​ക്യൂട്ടീ​വ് എ​ൻ​ജി​നീ​യ​ർ ക​മ്മിഷ​നെ അ​റി​യി​ക്ക​ണം. ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി ​തു​ക അ​നു​വ​ദി​ച്ച​ത്.  ക​മ്മി​ഷ​ൻ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗം ചേ​ർ​ന്നി​രു​ന്നു.  തു​ട​ർ​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. 

ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​റും ക​മ്മി​ഷ​നെ അ​റി​യി​ച്ചു.

Ernakulam

അ​ന​ധി​കൃ​ത ലേ​ബ​ർ ക്യാ​ന്പ് ന​ഗ​ര​സ​ഭ പൊ​ളി​ച്ചു നീ​ക്കി

കാ​ക്ക​നാ​ട്: സ്വ​കാ​ര്യ വ്യ​ക്തി അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വാ​ട​ക​യ്ക്കു ന​ൽ​കി​യ ലേ​ബ​ർ​ക്യാ​ന്പ് പൊ​ളി​ച്ചു​നീ​ക്കി. ഇ​വി​ടെ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും മ​ലി​ന​ജ​ല​വും മൂ​ലം ദു​രി​ത​ത്തി​ലാ​യ അ​ടു​ക്ക​ത്ത് ലൈ​നി​ൽ രാ​ജ​മ്മ ബാ​ബു​വി​ന്‍റെ ഒ​റ്റ​യാ​ൾ സ​മ​ര​ത്തെ തു​ട​ർ​ന്നാ​ണി​ത്. കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട ങ്ങ​ൾ ലം​ഘി​ച്ച് നി​ർ​മി​ച്ച മു​റി​ക​ളും ക​ക്കൂ​സു​ക​ളും തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ പൊ​തു​മ​രാ​മ​ത്ത് ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന് ഇ​ന്ന​ലെ പൊ​ളി​ച്ചു നീ​ക്കി.

ഏ​ഴു മാ​സ​മാ​യി വീ​ട്ട​മ്മ പ​രാ​തി​യു​മാ​യി തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ ക​യ​റി​യി​റ​ങ്ങി​യി​ട്ടും പ​രി​ഹാ​രം ഇ​ല്ലാ​താ​യ​തോ​ടെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പാ​യും ത​ല​യി​ണ​യു​മാ​യി ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ലെ​ത്തി അ​വി​ടെ കി​ട​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യി​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നാ​ലു മാ​സം മു​ൻ​പ് പൊ​തു​മ​രാ​മ​ത്തു വി​ഭാ​ഗം ഓ​വ​ർ​സി​യ​ർ​ക്കു ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ല്ല. തു​ട​ർ​ന്നാ​ണ് വീ​ട്ട​മ്മ കി​ട​പ്പു​സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​ന്ന​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ചു നീ​ക്കാ​മെ​ന്ന് വീ​ട്ട​മ്മ​യ്ക്ക് ചെ​യ​ർ​പേ​ഴ്സ​ൺ റാ​ഷി​ദ് ഉ​ള്ളം​പി​ള്ളി ഉ​റ​പ്പു​ന​ൽ​കി. ഇ​ന്ന​ലെ സ്ഥ​ല​ത്തെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ചു നീ​ക്കു​ക​യാ​യി​രു​ന്നു .

Ernakulam

അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​രം

കാ​ല​ടി: പ്രോ​ഗ്ര​സീ​വ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട് സൊ​സൈ​റ്റി നീ​ലീ​ശ്വ​രം ഇ​രു​പ​ത്തി​യൊ​ന്നാ​മ​ത് അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​രം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി​നു ജോ​ൺ ചി​റ്റു പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

\24 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ​മ്മാ​ന​മാ​യ ജോ​മോ​ൻ ജോ​സ​ഫ് എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സും തൃ​ശൂ​ർ യു​വ​ധാ​ര പൗ​ണ്ട് സ്വ​ന്ത​മാ​ക്കി. ശി​ശി​ര ഡി​സൈ​ൻ​സ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ര​ണ്ടാം​സ​മ്മാ​നം ക​ണ്ണൂ​ർ യു​വ​ധാ​ര ന​ടു​വി​ൽ നേ​ടി. വ​നി​ത​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ സി.​ജെ. ജോ​ൺ ചി​റ്റു പ​റ​മ്പി​ൽ ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സും കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് സ്വ​ന്ത​മാ​ക്കി. ര​ണ്ടാം സ​മ്മാ​ന​മാ​യ താ​ണി​ക്ക​പ​റ​മ്പി​ൽ കു​ഞ്ഞൗ​സേ​പ്പ് എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സും കാ​ല​ടി മോ​ണിം​ഗ് സ്റ്റാ​ർ കോ​ള​ജും നേ​ടി.

 

Ernakulam

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ലോ​റി പോ​സ്റ്റി​ലും വാ​ഹ​ന​ങ്ങ​ളി​ലും ഇ​ടി​ച്ചു


ക​ള​മ​ശേ​രി: അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ലോ​റി ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളും വാ​ഹ​ന​ങ്ങ​ളും ഇ​ടി​ച്ചു​ത​ക​ർ​ത്തു. ലോ​റി ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു.
സൗ​ത്ത് ക​ള​മ​ശേ​രി ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ലെ ക​മ്പ​നി​യി​ൽ ലോ​ഡി​റ​ക്കി​യ ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ടെ ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ ക​വേ​ർ​ഡ് ഏ​ഷ​ർ ലോ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. വാ​ഹ​നം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. നോ​ർ​ത്ത് ക​ള​മ​ശേ​രി പ​ത്താം പി​യൂ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ക​വാ​ട​ത്തി​ന് മു​ന്നി​ൽ ലോ​റി ഒ​തു​ക്കി​നി​ർ​ത്തി​യ ഡ്രൈ​വ​ർ കാ​ബി​ൻ അ​ക​ത്തു​നി​ന്ന് ലോ​ക്ക് ചെ​യ്ത് പു​റ​ത്തി​റ​ങ്ങാ​തെ ഇ​രു​ന്ന​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.
പോ​ലീ​സും നാ​ട്ടു​കാ​രും ഏ​റെ ശ്ര​മി​ച്ചി​ട്ടും ഡ്രൈ​വ​ർ ഡോ​ർ തു​റ​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. വ​ർ​ക്ക്ഷോ​പ്പി​ൽ നി​ന്നും മെ​ക്കാ​നി​ക്ക് എ​ത്തി ഡോ​ർ തു​റ​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര​മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ഡ്രൈ​വ​റെ പു​ത്തി​റ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഡ്രൈ​വ​ർ മ​ദ്യ​ല​ഹ​രി​യി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ലു​ള്ളതാണ് ലോ​റി​.

സ്വ​കാ​ര്യ ബ​സി​ടി​ച്ച് പോ​സ്റ്റ് ത​ക​ർ​ന്നു

പ​ള്ളു​രു​ത്തി: ഇ​ട​ക്കൊ​ച്ചി​യി​ൽ കോ​ഴി​ക്കൂ​ട് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം സ്വ​കാ​ര്യ ബ​സി​ടി​ച്ച് ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ത​ക​ർ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന സു​ധി​ന് പ​രി​ക്കു​ണ്ട്. ഇ​യാ​ളെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ടി​യു​ടെ അ​ഘാ​ത​ത്തി​ൽ ഇ​രു​മ്പി​ന്‍റെ ഇ​ല​ക്ട്രി​ക് പോ​സ്റ്റ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പ്ര​ദേ​ശ​ത്ത് ര​ണ്ട് മ​ണി​ക്കൂ​റോ​ളം വൈ​ദ്യു​തി ബ​ന്ധ​വും ഏ​റെ നേ​രം ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.

 

Ernakulam

അ​യ്യ​പ്പ​ൻ​കാ​വി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ ക​ള​ത്തി​ൽ

കൊ​ച്ചി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ലെ അ​യ്യ​പ്പ​ൻ​കാ​വ് ഡി​വി​ഷ​നി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ച​ര​ണം ശ​ക്ത​മാ​ക്കി.

യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റി​ൽ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ഭാ​ര​വാ​ഹി എ.​കെ. അ​ജി​ത്കു​മാ​റാ​ണ് സ്ഥാ​നാ​ർ​ഥി. എ​ൽ​ഡി​എ​ഫി​നാ​യി പി.​കെ. ഉ​സ്മാ​നും എ​ൻ​ഡി​എ​ക്കാ​യി കെ.​ഡി. ബി​ജോ​യു​മാ​ണ് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ. ആ​രു ജ​യി​ച്ചാ​ലും കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​ത്തി​ൽ മാ​റ്റം ഉ​ണ്ടാ​യേ​ക്കി​ല്ല​ങ്കി​ലും പ്ര​തി​പ​ക്ഷ ക​രു​ത്ത് തെ​ളി​യി​ക്കാ​ൻ എ​ൽ​ഡി​എ​ഫി​നും ബി​ജെ​പി​ക്കും ജ​യം അ​നി​വാ​ര്യ​മാ​ണ്.

എ​ൽ​ഡി​എ​ഫ്, ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ കോ​ർ​പ​റേ​ഷ​ൻ ആ​സ്ഥാ​ന​ത്തെ​ത്തി അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന കോ​ർ​പ​റേ​ഷ​ൻ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​റു​ടെ മു​മ്പാ​കെ ഇ​ന്ന​ലെ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന് പ​ത്രി​ക സ​മ​ർ​പ്പി​ക്കും. മൂ​ന്നു പേ​രും അ​യ്യ​പ്പ​ൻ​കാ​വ് ഡി​വി​ഷ​നി​ലെ വോ​ട്ട​ർ​മാ​രാ​ണ്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലെ കൗ​ൺ​സി​ല​റും ഡെ​പ്യൂ​ട്ടി മേ​യ​റു​മാ​യി​രു​ന്ന ദീ​പ​ക് ജോ​യ് നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഡി​വി​ഷ​നി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്ന​ത്.

76 അം​ഗ കൗ​ൺ​സി​ലി​ൽ ഒ​രു സ്വ​ത​ന്ത്ര​ൻ ഉ​ൾ​പ്പെ​ടെ 47 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ നി​ല​വി​ൽ യു​ഡി​എ​ഫി​നു​ണ്ട്. എ​ൽ​ഡി​എ​ഫി​ന് 22 ഉം ​ബി​ജെ​പി​ക്ക് ആ​റും സീ​റ്റു​ക​ളാ​ണു​ള്ള​ത്.

Ernakulam

ഹെ​ൽ​ത്തി ഏ​ജിം​ഗ് പ​ദ്ധ​തി​ക്ക് തു​ട​ക്കം

വൈ​പ്പി​ൻ: വൈ​പ്പി​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഹെ​ൽ​ത്തി ഏ​ജിം​ഗ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും വ​യോ​ജ​ന കൂ​ട്ടാ​യ്മ​ക​ൾ​ക്ക് രൂ​പം ന​ൽ​കി.

ഡോ​ക്ട​ർ​മാ​ർ, മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ദ​ർ, ഫി​സി​യോ തെ​റാ​പ്പി​സ്റ്റു​ക​ൾ എ​ന്നി​വ​രു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ക​യും പ​രി​ശീ​ല​നം ല​ഭി​ച്ച വോ​ള​ന്‍റി​യ​ർ​മാ​ർ മു​ഖേ​ന ആ​രോ​ഗ്യ പ​രി​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് പ​ദ്ധ​തി.

രാ​ജ​ഗി​രി ആ​ശു​പ​ത്രി കാ​രു​ണ്യ ട്ര​സ്റ്റി​ന്‍റെ​യും വൈ​പ്പി​ൻ പെ​ൻ​ഷ​നേ​ഴ്സ് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി അ​യ്യ​മ്പി​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ടോ​ണി ച​മ്മ​ണി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​കെ . ജോ​ഷി അ​ധ്യ​ക്ഷ​നാ​യി.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഷെ​ന്നി ഫ്രാ​ൻ​സി​സ്, രാ​ജ​ഗി​രി ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ് കി​ളി​ക്കു​ന്നേ​ൽ, ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​ഷി​ബു ബാ​ല​കൃ​ഷ്ണ​ൻ, ഡോ. ​കെ.​എ​സ്. പു​രു​ഷ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Ernakulam

തി​രു​നാ​ളിന് കൊടിയേറി

മു​ന​മ്പം: മു​ന​മ്പം ബീ​ച്ച് പാ​ഷ​നി​സ്റ്റ് വേ​ളാ​ങ്ക​ണ്ണി​മാ​താ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. വ​രാ​പ്പു​ഴ സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യി​ൽ ഡോ​ൺ ബോ​സ്കോ ആ​ശു​പ​ത്രി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷാ​ബു കു​ന്ന​ത്തൂ​ർ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. തി​രു​നാ​ൾ ദി​ന​മാ​യ 13ന് ​രാ​വി​ലെ 10.30ന് ​കോ​ട്ട​പ്പു​റം വി​കാ​രി ജ​ന​റാ​ൾ മോ​ൺ. റോ​ക്കി റോ​ബി ക​ള​ത്തി​ൽ ദി​വ്യ​ബ​ലി​യി​ൽ മു​ഖ്യ കാ​ർ​മി​ക​നാ​കും. വ​ച​ന​പ്ര​ഘോ​ഷ​ണം ഫാ. ​അ​നി​ൽ സാ​ൻ​ജോ​സ്.

വൈ​പ്പി​ൻ: ഞാ​റ​ക്ക​ൽ സെ​ന്‍റ് മേ​രി​സ് പ​ള്ളി​യി​ൽ​പു​ത്ത​രി തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ആ​ന്‍റ​ണി ഇ​ര​വി​മം​ഗ​ലം കൊ​ടി​യേ​റ്റി. 12ന് ​വൈ​കി​ട്ട് 4.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി.​തു​ട​ർ​ന്ന് പ​ട്ട​ണ പ്ര​ദ​ക്ഷി​ണം. 13നാ​ണ് തി​രു​നാ​ൾ. വൈ​കി​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ഷാ​ജി തെ​ക്കേ​ക്ക​ര മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.

Ernakulam

കേ​ൾ​ക്കാ​ൻ ഒ​രി​ടം കേ​ന്ദ്രം ആ​രം​ഭി​ച്ചു

ആ​ലു​വ: ഭാ​ര​ത ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ സ​മി​തി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ന്‍റ​ൽ ഹെ​ൽ​ത്ത് മി​നി​സ്ട്രി​യു​ടെ ഭാ​ഗ​മാ​യി ആ​ലു​വ സെ​ന്‍റ് ഡൊ​മി​നി​ക്സ് പ​ള്ളി​യോ​ട് ചേ​ർ​ന്ന് "കേ​ൾ​ക്കാ​ൻ ഒ​രി​ടം ആ​രം​ഭി​ച്ചു'. ആ​ലു​വ ഡി​വൈ​എ​സ്പി ബൈ​ജു പൗ​ലോ​സ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ള്ളി വി​കാ​രി ഫാ. ​ജോ​യി ച​ക്യ​ത്ത്, ഫാ. ​വ​ർ​ഗീ​സ് ഇ​ട​ശേ​രി, ഫാ. ​ബി​ജു, ലെ​സ്‌​ലി ജോ​സ​ഫ്, ഷി​നി തോ​മ​സ്, പ്ര​വി​ൻ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​നഃ​ശാ​സ്ത്ര​ത്തി​ൽ ഉ​പ​രി​പ​ഠ​ന​വും കൗ​ൺ​സി​ലിം​ഗി​ൽ പ​രി​ശീ​ല​ന​വും നേ​ടി​യ 10 പേ​ര​ട​ങ്ങു​ന്ന ഒ​രു ടീം ​ലി​സ​ണിം​ഗ് കോ​ർ​ണ​റി​ൽ സ​ഹാ​യ​ത്തി​ന് ഉ​ണ്ടാ​കും. എ​ല്ലാ വ്യാ​ഴാ​ഴ്ച​യും രാ​വി​ലെ 10 മു​ത​ൽ 12 വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം. ഫോ​ൺ: 9288113318.

Ernakulam

ഏ​വി​യേ​ഷ​ൻ, ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ഡി​ഗ്രി ഫ്ര​ഷേ​ഴ്‌​സ് ഡേ

​കൊ​ച്ചി: ചാ​വ​റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ഏ​വി​യേ​ഷ​ൻ, ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ഡി​ഗ്രി, ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ളു​ടെ ഫ്ര​ഷേ​ഴ്‌​സ് ഡേ ​സി​യാ​ൽ എ​യ​ർ​പോ​ർ​ട്ട്‌ ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ മ​നു ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ ഫാ. ​ബി​നോ​യ് ഇ​ല​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​അ​നി​ൽ ഫി​ലി​പ്പ്, റ​മ​ദാ ഇ​ൻ​കോ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​കെ.​ആ​ർ. ബാ​ലാ​ജി, ജ​യി​ൻ യൂ​ണി​വേ​ഴ്സി​റ്റി ബി ​വോ​ക് വി​ഭാ​ഗം റീ​ജ​ണ​ൽ ഹെ​ഡ് കെ. ​ന​ന്ദ​കു​മാ​ർ, ഇ​ൻ​ഡ​സ്ട്രി എ​ൻ​ഗേ​ജ്മെ​ന്‍റ് മേ​ധാ​വി ഡോ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ണ്ണി, സെ​ന്‍റ് ജോ​സ​ഫ് ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​മാ​ത്യു കോ​യി​ക്ക​ര, ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​എ​മി​ൽ പു​ള്ളി​ക്കാ​ട്ടി​ൽ, ചാ​വ​റ മാ​ട്രി​മോ​ണി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജോ​ൺ​സ​ൺ സി. ​ഏ​ബ്ര​ഹാം, ചാ​വ​റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്രി​ൻ​സി​പ്പ​ൽ ആ​ർ. ഹ​രി​കൃ​ഷ്ണ​ൻ, ഏ​വി​യേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ടി​യ തോ​മ​സ്, ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി ജ​യ്മോ​ൾ മേ​രി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Ernakulam

ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണമെന്ന്

മൂ​വാ​റ്റു​പു​ഴ: കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​ച്ച് ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ത്തേ​ക്ക് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് നി​വേ​ദ​നം. തൊ​മ്മ​ൻ​കു​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച് വ​ണ്ണ​പ്പു​റം മൂ​വാ​റ്റു​പു​ഴ, കോ​ല​ഞ്ചേ​രി, പു​ത്ത​ന്‍​കു​രി​ശ്, കാ​ക്ക​നാ​ട് വ​ഴി ക​ലൂ​ര്‍​ക്ക് ന​ട​ത്തി​യി​രു​ന്ന ബ​സ് സ​ർ​വീ​സ് തൊ​മ്മ​ൻ​കു​ത്ത് ഒ​ഴി​വാ​ക്കി​യ​താ​യാ​ണ് പ​രാ​തി.
കാ​ല്‍ നൂ​റ്റാ​ണ്ടാ​യി രാ​വി​ലെ 6.30 ന് ​തൊ​മ്മ​ൻ​കു​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ചി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി​യി​ട്ട് ആ​റു വ​ര്‍​ഷ​മാ​യി. നി​ല​വി​ൽ വ​ണ്ണ​പ്പു​റ​ത്തു നി​ന്ന് ആ​രം​ഭി​ക്കു​ന്ന ബ​സ് അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ മാ​ത്രം ദൂ​ര​ത്തു​ള്ള തൊ​മ്മ​ന്‍​കു​ത്തു സ​ര്‍​വീ​സാ​ണ് ഉ​പേ​ക്ഷി​ച്ച​ത്. സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ അ​ധി​കൃ​ത​ര്‍​ക്കു നി​ര​വ​ധി പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.

കോ​വി​ഡ് കാ​ല​ത്താ​ണ് കെ​എ​സ്ആ​ര്‍​ടി​സി ഈ ​സ​ര്‍​വീ​സ് നി​ര്‍​ത്ത​ലാ​ക്കി​യ​ത്.
തൊ​മ്മ​ന്‍​കു​ത്തി​ൽ നി​ന്നു​ള്ള​വ​ര്‍​ക്ക് രാ​വി​ലെ വ​ണ്ണ​പ്പു​റ​ത്തി​നും എ​റ​ണാ​കു​ളം വ​ഴി​യും പോ​കാ​നു​ള്ള ഏ​ക മാ​ർ​ഗ​മാ​യി​രു​ന്നു ഇ​ത്. നി​ര​വ​ധി ജോ​ലി​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും വി​ദ്യ​ര്‍​ഥി​ക​ളു​മാ​ണ് ബ​സി​നെ ആ​ശ്ര​യി​ച്ച് യാ​ത്ര ചെ​യ്തി​രു​ന്ന​ത്. സ​ര്‍​വീ​സ് നി​ല​ച്ച​തോ​ടെ ഇ​ത​ര മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.
നി​യ​മ​പ്ര​കാ​രം ജീ​വ​ന​ക്കാ​രെ പു​ന​ർ​വി​ന്യ​സി​പ്പി​ക്കു​ക​യോ പു​തി​യ നി​യ​മ​നം ന​ട​ത്തു​ക​യോ ഡി​പ്പോ അ​ധി​കൃ​ത​ര്‍​ക്ക് ജീ​വ​ന​ക്കാ​രെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ക​യോ ചെ​യ്താ​ല്‍ ബ​സ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​ക്കി മു​ഖ്യ​മ​ന്ത്രി​യ്ക്ക് പ​രാ​തി ന​ല്‍​കി കാ​ത്തി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ര്‍.

Ernakulam

പൊ​തു​വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച അ​രി​യി​ൽ പു​ഴു​ക്ക​ൾ

വാ​ഴ​ക്കു​ളം: പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച അ​രി​യി​ൽ പു​ഴു​ക്ക​ളെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ലോ​ഡി​റ​ക്കാ​തെ തി​രി​ച്ച​യ​ച്ചു. വാ​ഴ​ക്കു​ള​ത്ത് ക​ല്ലൂ​ർ​ക്കാ​ട് ക​വ​ല​യി​ലു​ള്ള റേ​ഷ​ൻ ക​ട​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം എ​ത്തി​ച്ച കു​ത്ത​രി​യി​ലാ​ണ് പു​ഴു​വി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ട​ത്. അ​രി ഇ​റ​ക്കു​ന്ന​തി​നി​ടെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളാ​ണ് പു​ഴു​വി​ന്‍റെ സാ​ന്നി​ധ്യം ക​ട​യു​ട​മ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്.

ഏ​താ​നും ചാ​ക്കു​ക​ൾ വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ക്കി​യി​രു​ന്നു. അ​രി താ​ഴെ വീ​ഴു​ന്ന​ത് നീ​ക്കം ചെ​യ്യാ​നാ​യി വി​രി​ച്ചി​ട്ട പ്ലാ​സ്റ്റി​ക് ഷീ​റ്റി​ൽ പു​ഴു അ​രി​ക്കു​ന്ന​ത് ക​ണ്ടാ​ണ് ചാ​ക്കു​ക​ളും വാ​ഹ​ന​വും പ​രി​ശോ​ധി​ച്ച​ത്. തു​റ​ന്നു പ​രി​ശോ​ധി​ച്ച ചാ​ക്കു​ക​ളി​ലും പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി. ഗു​ണ​നി​ല​വാ​ര​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ഇ​റ​ക്കി​യ ലോ​ഡ് ഉ​ൾ​പ്പടെ തി​രി​കെ ക​യ​റ്റി​വി​ടു​ക​യാ​യി​രു​ന്നു.

വാ​ഴ​ക്കു​ള​ത്തും വേ​ങ്ങ​ച്ചു​വ​ട്ടി​ലെ പൊ​തു വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലും വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു മൂ​വാ​റ്റു​പു​ഴ എ​ൻ​എ​സ്എ​ഫ്എ ഗോ​ഡൗ​ണി​ൽ നി​ന്ന് അ​രി എ​ത്തി​ച്ച​ത്‌.

Ernakulam

ഇ​ഞ്ച​ത്തൊ​ട്ടി​യെ മി​ക​ച്ച ടൂ​റി​സ്റ്റ് ഡെ​സ്റ്റി​നേ​ഷ​നാ​ക്കും: എം​എ​ൽ​എ

കോ​ത​മം​ഗ​ലം: ഇ​ഞ്ച​ത്തൊ​ട്ടി​യെ മി​ക​ച്ച ടൂ​റി​സ്റ്റ് ഡെ​സ്റ്റി​നേ​ഷ​നാ​ക്കി മാ​റ്റു​മെ​ന്ന് ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ. കീ​രം​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ഇ​ഞ്ച​ത്തൊ​ട്ടി തൂ​ക്കു​പാ​ലം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു എം​എ​ൽ​എ. ന​വം​ബ​റി​ൽ ഇ​ഞ്ച​ത്തൊ​ട്ടി​യി​ൽ ക​യാ​ക്കിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​നും സ​ഞ്ചാ​രി​ക​ൾ​ക്കാ​യി മ​നോ​ഹ​ര​മാ​യ പാ​ർ​ക്ക് ഒ​രു​ക്കു​ന്ന​തി​നും പു​തി​യ പാ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. തൂ​ക്കു​പാ​ല​വും പെ​രി​യാ​റി​ന്‍റെ മ​നോ​ഹാ​രി​ത​യും ഉ​ൾ​പ്പെ​ടെ ഇ​ഞ്ച​ത്തൊ​ട്ടി​യു​ടെ പ്ര​കൃ​തി​സൗ​ന്ദ​ര്യം വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കാ​യി മി​ക​ച്ച രീ​തി​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കു​മെ​ന്നും പ​റ​ഞ്ഞു.

ക​യാ​ക്കിം​ഗ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഇ​ഞ്ച​ത്തൊ​ട്ടി​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​കു​മെ​ന്നും സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര രം​ഗ​ത്ത് പ്ര​ദേ​ശ​ത്തി​ന് പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ഇ​ഞ്ച​ത്തൊ​ട്ടി​യു​ടെ വി​ക​സ​ന​ത്തി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ടൂ​റി​സം വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി​ക​ൾ ഏ​കോ​പി​പ്പി​ച്ച് ന​ട​പ്പാ​ക്കും. സ​ഞ്ചാ​രി​ക​ൾ​ക്കൊ​പ്പം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ത​ര​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. പു​തി​യ പാ​ല​ത്തി​നാ​യു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.

ഇ​ഞ്ച​ത്തൊ​ട്ടി​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ നേ​രി​ട്ട് വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​ൽ ഡി​ടി​പി​സി സെ​ക്ര​ട്ട​റി ലി​ജോ ജോ​സ്, കീ​രം​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റീ​ന ജോ​ഷി, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് സി. ​പു​ല്ല​ൻ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ എം​എ​ൽ​എ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Ernakulam

ല​ഹ​രി​ക്കെ​തി​രെ പൊ​തുസ​മൂ​ഹം ഉ​ണ​ര​ണം: കേ​ര​ള മ​ദ്യവി​രു​ദ്ധ ഏ​കോ​പ​ന സ​മി​തി

കോ​ത​മം​ഗ​ലം: കേ​ര​ള​ത്തി​ലെ പു​തു​ത​ല​മു​റ​യെ ല​ഹ​രി​യി​ല്‍ നി​ന്നും സ​മ്പൂ​ര്‍​ണ​മാ​യി ര​ക്ഷി​ക്കു​ന്ന​തി​ന് പൊ​തു​സ​മൂ​ഹം ഉ​ണ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും അ​ക്ര​മ​ണ​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളും വാ​ഹ​ന അ​പ​ക​ട​ങ്ങ​ളും മ​റ്റു സാ​മൂ​ഹ്യ​തി​ന്മ​ക​ളും ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് ജാ​ഗ്ര​ത​യോ​ടെ​യു​ള്ള ഇ​ട​പെ​ട​ല്‍ അ​നി​വാ​ര്യ​മെ​ന്നും കേ​ര​ള മ​ദ്യ​വി​രു​ദ്ധ ഏ​കോ​പ​ന സ​മി​തി കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗം.
‌‌

തൂ​ഫാ​ൻ, ത​ണ്ട​ര്‍ പ​ദ്ധ​തി​ക​ള്‍​ക്ക് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ​യോ​ഗം അ​ഭ്യ​ര്‍​ഥി​ച്ചു. കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ല്‍ ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗം കേ​ര​ള മ​ദ്യ​വി​രു​ദ്ധ ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ​യിം​സ് കോ​റ​മ്പേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി പ​ട​യാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണി ക​ണ്ണാ​ട​ന്‍, ബി​ജു വെ​ട്ടി​ക്കു​ഴ, കെ.​എ​ച്ച്. സ​ലിം, ശ​ശി കു​ഞ്ഞു​മോ​ന്‍, ജോ​യി പ​ന​യ്ക്ക​ല്‍, പോ​ള്‍ കൊ​ങ്ങാ​ട​ന്‍, റെ​ജി വാ​രി​ക്കാ​ട്ട്, ര​മ​ണി കൃ​ഷ്ണ​ന്‍​കു​ട്ടി, സാ​ബു കു​രി​ശി​ങ്ക​ല്‍, സാ​ജ​ന്‍ അ​മ്പാ​ട്ട്, മാ​ര്‍​ട്ടി​ന്‍ കീ​ഴേ​മാ​ട​ന്‍, കെ.​വി. ഏ​ണ​സ്റ്റ്, ജോ​സ് കൈ​ത​മ​ന, മാ​ത്യു ആ​ന്‍റോ, തോ​മ​സ് ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പു​തി​യ താ​ലൂ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യി ബി​ജു വെ​ട്ടി​ക്കു​ഴ പ്ര​സി​ഡ​ന്‍റ്, ജോ​യി പ​ന​യ്ക്ക​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ജോ​യി പ​ട​യാ​ട്ടി​ല്‍ ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Ernakulam

മു​ൻ എം​എ​ൽ​എ എം.​ജെ. ജേ​ക്ക​ബി​ന് ഇ​ല​ഞ്ഞി വി​സാ​റ്റ് കോ​ള​ജി​ന്‍റെ ആ​ദ​രം

കൂ​ത്താ​ട്ടു​കു​ളം: ലോ​ക മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ ഇ​ന്ത്യ​യ്ക്കു​വേ​ണ്ടി ര​ണ്ട് സ്വ​ർ​ണ​മെ​ഡ​ലും ര​ണ്ട് വെ​ങ്ക​ല​വും നേ​ടി​യ മു​ൻ എം​എ​ൽ​എ എം.​ജെ. ജേ​ക്ക​ബി​ന് ഇ​ല​ഞ്ഞി വി​സാ​റ്റ് കോ​ള​ജി​ന്‍റെ ആ​ദ​ര​വ്. വി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി.​വി. ബി​ജു, വി​സാ​റ്റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബോ​സ് ടോം ​എ​ന്നി​വ​ർ ചേ​ർ​ന്ന് പൊ​ന്നാ​ട അ​ണി​യി​ച്ചു.

86 വ​യ​സു​കാ​ര​നാ​യ എം.​ജെ. ജേ​ക്ക​ബ് ഇ​തി​നോ​ട​കം നി​ര​വ​ധി ത​വ​ണ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ നി​ര​വ​ധി മെ​ഡ​ലു​ക​ൾ വാ​രി​കൂ​ട്ടി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യ്ക്ക് ഇ​ത്ത​വ​ണ ല​ഭി​ച്ച മൂ​ന്ന് സ്വ​ർ​ണ മെ​ഡ​ലു​ക​ളി​ൽ ര​ണ്ടെ​ണ്ണ​വും എം.​ജെ. ജേ​ക്ക​ബാ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്. പി​റ​വ​ത്തി​ന്‍റെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ൽ ഇ​ന്നും നി​റ​സാ​ന്നി​ധ്യ​മാ​യി നി​ൽ​ക്കു​ന്ന ഇ​ദ്ദേ​ഹം വ​ള​ർ​ന്നു വ​രു​ന്ന ത​ല​മു​റ​യ്ക്ക് ഒ​രു ധീ​ര മാ​തൃ​ക ആ​ണ് എ​ന്ന് അ​നു​മോ​ദ​ന പ്ര​സം​ഗ​ത്തി​ൽ വി​സാ​റ്റ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ അ​ഡ്വ. ഡോ. ​ഏ​ബ്ര​ഹാം ചെ​ട്ടി​ശേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Ernakulam

കി​സാ​ന്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ആ​ഴ്ച​ച്ച​ന്ത​യ്ക്കും പു​തി​യ ഓ​ഫിസി​നും തു​ട​ക്ക​മാ​യി

മ​ഴു​വ​ന്നൂ​ര്‍: ക​ര്‍​ഷ​ക​ര്‍​ക്ക് മി​ക​ച്ച വി​പ​ണി ഒ​രു​ക്കു​ന്ന​തി​നും വി​ഷ​ര​ഹി​ത കാ​ര്‍​ഷി​ക ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നു​മാ​യി കി​സാ​ന്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി മ​ഴു​വ​ന്നൂ​ര്‍ യൂ​ണി​റ്റ് ആ​രം​ഭി​ച്ച ആ​ഴ്ച​ച്ച​ന്ത​യ്ക്കും പു​തി​യ ഓ​ഫിസി​നും തു​ട​ക്ക​മാ​യി.

കെ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ന​വീ​ക​രി​ച്ച ഓ​ഫിസ് ഉ​ദ്ഘാ​ട​നം മ​ഴു​വ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​വി. ജോ​യി നി​ര്‍​വ​ഹി​ച്ചു. കെ​എ​സ്എ​സ് അം​ഗ​ങ്ങ​ള്‍ സ്വ​ന്തം കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ഉ​ത്പാ​ദി​പ്പി​ച്ച ജൈ​വ പ​ച്ച​ക്ക​റി​ക​ള്‍ ര​ക്ഷാ​ധി​കാ​രി ജോ​സ​ഫ് ക​യ്യാ​ണി​ക്ക​ലി​ന് ന​ല്‍​കി വാ​ര്‍​ഡം​ഗം ധ​ന്യ ജ​യ​ശേ​ഖ​ര്‍ ആ​ഴ്ച​ച്ച​ന്ത​യു​ടെ ആ​ദ്യ​വി​ല്‍​പ്പ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് നേ​രി​ട്ട് ഗു​ണ​മേ​ന്മ​യു​ള്ള കാ​ര്‍​ഷി​ക ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ളി​ലെ​ത്തി​ക്കു​ക, ജൈ​വ​കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കെ​എ​സ്എ​സ് യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ല്‍​ദോ നാ​രി​യേ​ലി​ല്‍, സെ​ക്ര​ട്ട​റി ഗ്രേ​സി ഫി​ലി​പ്പ്, പ​ഞ്ചാ​യ​ത്തം​ഗം മെ​റി​ന്‍ പൗ​ലോ​സ്, ഏ​ലി​യ​മ്മ വ​ര്‍​ഗീ​സ്, ട്ര​ഷ​റ​ര്‍ പി.​ഡി. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Ernakulam

എം​എ കോ​ള​ജി​ൽ സ​ത്വ ഫെ​സ്റ്റ് ന​ട​ത്തി

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം, മാ​ർ അ​ത്ത​നേ​ഷ്യ​സ് ( ഓ​ട്ടോ​ണ​മ​സ് ) കോ​ള​ജി​ൽ സ​ത്വ ഫെ​സ്റ്റ് 2026 സം​ഘ​ടി​പ്പി​ച്ചു. ദ ​ഹി​സ്റ്റ​റി മാ​ൻ ഓ​ഫ് ഇ​ന്ത്യ ടൈ​റ്റി​ൽ ജേ​താ​വും അ​തി​വേ​ഗ​ചി​ത്ര​ര​ച​ന​യി​ലെ ലോ​ക റി​ക്കാ​ർ​ഡ് ഉ​ട​മ​യും ആ​റു​കോ​ടി​യി​ലേ​റെ പ്രേ​ക്ഷ​ക​രെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നേ​ടി​യ പ്ര​മു​ഖ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ ഡോ. ​ജി​തേ​ഷ്ജി സ​ത്വ 2026 ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്ജു കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ബി പി. ​വ​ർ​ഗീ​സ്,ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​മി​ന്നു ജെ​യിം​സ്, എ​സ്ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റേ​ഴ്സ് ആ​ൽ​ഫി ജീ​വ​ൻ, എ​സ്. അ​ർ​ച്ച​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫെ​സ്റ്റി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജി​ലെ വ​കു​പ്പു​ക​ൾ വി​വി​ധ ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ൾ ഒ​രു​ക്കി. വി​നോ​ദ​മ​ത്സ​ര​വേ​ദി​ക​ളും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും ഉ​ണ്ടാ​യി​രു​ന്നു. സ​ത്വ​യി​ലെ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ​ക്ക് 1.75 ല​ക്ഷം രൂ​പ​യാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. 21 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 350 വി​ദ്യാ​ർ​ഥി​ക​ൾ സ​ത്വ 2026ൽ ​പ​ങ്കെ​ടു​ത്തു. മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ സ്കൂ​ളി​നു​ള്ള അ​ത്ത​നേ​ഷ്യ​സ് എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി 110 പോ​യി​ന്‍റ് നേ​ടി​യ അ​ങ്ക​മാ​ലി സെ​ന്‍റ് പാ​ട്രി​ക്സ് അ​ക്കാ​ഡ​മി സ്‌​കൂ​ളി​ന് ല​ഭി​ച്ചു.

Ernakulam

ക്രി​ക്ക​റ്റ് മ​ത്സ​രം

മൂ​വാ​റ്റു​പു​ഴ: ഉ​പ​ജി​ല്ലാ ഗെ​യിം​സി​നോ​ട​നു​ബ​ന്ധി​ച്ച് വാ​ള​കം മാ​ര്‍​സ്റ്റീ​ഫ​ന്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ക്രി​ക്ക​റ്റ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. വാ​ള​കം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജോ പാ​പ്പാ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ പി.​എ​ന്‍. സ​ജി​മോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ പ്ര​ധാ​ന​ധ്യാ​പ​ക​ന്‍ റെ​ജി പി. ​പൗ​ലോ​സ്, എ​ല്‍​ദോ കു​ര്യാ​ക്കോ​സ്, ജി​നു ഏ​ലി​യാ​സ്, മാ​ത്യു ഐ​സ​ക്, കെ.​പി. അ​സീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​ബ് ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ വാ​ള​കം മാ​ര്‍ സ്റ്റീ​ഫ​ന്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളും, ജൂ​നി​യ​ര്‍, സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ മ​ണ്ണൂ​ര്‍ ഗാ​ര്‍​ഡി​യ​ന്‍ എ​യ്ഞ്ച​ല്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളും ചാ​മ്പ്യ​ന്മാ​രാ​യി. ര​ണ്ടാം സ്ഥാ​നം മാ​ര്‍ സ്റ്റീ​ഫ​ന്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളും, മൂ​ന്നാം സ്ഥാ​നം ത​ര്‍​ബി​യ​ത്ത് ട്ര​സ്റ്റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളും നേ​ടി.

Ernakulam

പ​ഞ്ച​സാ​ര കൈ​മാ​റ്റം; ഏ​ഴു സ​പ്ലൈ​കോ ജീ​വ​ന​ക്കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

കൊ​ച്ചി: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​പ്ലൈ​കോ പു​റ​ത്തി​റ​ക്കി​യ ഗി​ഫ്റ്റ് കാ​ര്‍​ഡു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്ത് സ്വ​കാ​ര്യ ക​മ്പ​നി​ക്ക് പ​ഞ്ച​സാ​ര കൈ​മാ​റി​യ സം​ഭ​വ​ത്തി​ല്‍ ഏ​ഴു ജീ​വ​ന​ക്കാ​ര്‍​ക്കുകൂ​ടി സ​സ്‌​പെ​ന്‍​ഷ​ന്‍. ഭ​ക്ഷ്യ​മ​ന്ത്രി അ​നു​പ് ജേ​ക്ക​ബി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണു ന​ട​പ​ടി. സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സ്വ​കാ​ര്യ ക​മ്പ​നി​ക്കാ​ണു പെ​രു​മ്പാ​വൂ​ര്‍ ഡി​പ്പോ​യി​ല്‍ നി​ന്ന് സ​ബ്‌​സി​ഡി​യി​ത​ര പ​ഞ്ച​സാ​ര കൈ​മാ​റി​യ​ത്. പെ​രു​മ്പാ​വൂ​ര്‍ ഡി​പ്പോ​യി​ലെ മാ​വേ​ലി ക​സ്റ്റോ​ഡി​യ​ന്‍ ര​ജീ​ഷ് ര​വീ​ന്ദ്ര​നെ നേ​ര​ത്തെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

സ​പ്ലൈ​കോ ഹെ​ഡ് ഓ​ഫീ​സി​ലെ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍ സ​ജീ​വ് പോ​ള്‍, അ​റ​ക്ക​പ്പ​ടി മാ​വേ​ലി സ്റ്റോ​ര്‍ ഔ​ട്ട്‌​ലെ​റ്റ് ഇ​ന്‍ ചാ​ര്‍​ജ് അ​ഞ്ജു വി​ജ​യ​ന്‍, തു​റ​വൂ​ര്‍ മാ​വേ​ലി സ്റ്റോ​ര്‍ ഔ​ട്ട്‌​ലെ​റ്റ് ഇ​ന്‍ ചാ​ര്‍​ജ് എ.​എ​സ്. സ​ന്ധ്യ, പാ​ലി​ശേ​രി മാ​വേ​ലി സ്റ്റോ​റി​ലെ എം.​ആ​ര്‍. ദി​വ്യ, പോ​ഞ്ഞാ​ശേ​രി വി​ല്പ​ന​ശാ​ല​യി​ലെ എ​സ്. സൗ​മി​നി, ക​റു​കു​റ്റി മാ​വേ​ലി സ്റ്റോ​റി​ലെ മ​ഞ്ജു ആ​ന്‍റ​ണി, ശ്രീ​മൂ​ല​ന​ഗ​രം മാ​വേ​ലി സ്റ്റോ​റി​ലെ എ. ​ബേ​സി​ല്‍ എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ഇ​ത്ത​രം ക്ര​മ​ക്കേ​ടു​ക​ള്‍ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും ആ​രാ​യാ​ലും മു​ഖം​നോ​ക്കാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സ​പ്ലൈ​കോ​യു​ടെ ഓ​ണം ഗി​ഫ്റ്റ് കാ​ര്‍​ഡ് പ​ദ്ധ​തി പ്ര​കാ​രം സ്വ​കാ​ര്യ ക​മ്പ​നി​ക്ക് 1000 രൂ​പ​യു​ടെ 1000 കൂ​പ്പ​ണു​ക​ള്‍ ന​ല്‍​കി​യി​രു​ന്നു.  ഈ ​കൂ​പ്പ​ണു​ക​ളു​ടെ മു​ഴു​വ​ന്‍ തു​ക​യ്ക്കും സ​ബ്‌​സി​ഡി​യി​ത​ര പ​ഞ്ച​സാ​ര മാ​ത്രം ന​ല്‍​കു​ന്ന​തി​നാ​യി മാ​വേ​ലി ക​സ്റ്റോ​ഡി​യ​ന്‍ ര​ജീ​ഷ് ര​വീ​ന്ദ്ര​ന്‍ ഡി​പ്പോ​യി​ല്‍ നി​ന്നും തു​റ​വൂ​ര്‍, പാ​ലി​ശേ​രി, ക​റു​കു​റ്റി, ശ്രീ​മൂ​ല​ന​ഗ​രം, പോ​ഞ്ഞാ​ശേ​രി, അ​റ​യ്ക്ക​പ്പ​ടി എ​ന്നീ സ​പ്ലൈ​കോ വി​ൽപ​ന​ശാ​ല​ക​ളി​ലേ​ക്ക് പ​ഞ്ച​സാ​ര ഇ​ഷ്യൂ ചെ​യ്യു​ക​യും തു​ട​ര്‍​ന്ന് ഈ ​ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ നി​ന്ന് പ​ഞ്ച​സാ​ര ബി​ല്ല​ടി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ ബി​ല്ല​ടി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​ഞ്ച​സാ​ര മേ​ല്‍​പ്പ​റ​ഞ്ഞ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലേ​ക്ക് കൈ​മാ​റി​യ​താ​യി രേ​ഖ​ക​ളി​ല്‍ മാ​ത്ര​മാ​ണ് കാ​ണി​ച്ച​ത്. യ​ഥാ​ര്‍​ഥ സ്റ്റോ​ക്ക് ഡി​പ്പോ​യി​ല്‍ സൂ​ക്ഷി​ച്ച​താ​യും സ​പ്ലൈ​കോ വി​ജി​ല​ന്‍​സ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

വി​പ​ണി​യി​ല്‍ പ​ഞ്ച​സാ​ര വി​ല​യി​ല്‍ വ​ലി​യ വ്യ​ത്യാ​സ​മു​ള്ള സ​മ​യ​ത്ത് സ്വ​കാ​ര്യ ക​മ്പ​നി​ക്ക് വ​ന്‍​തോ​തി​ല്‍ പ​ഞ്ച​സാ​ര വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​നും സ്‌​റ്റോ​ക്ക് ക്ര​മ​വി​രു​ദ്ധ​മാ​യി കൈ​കാ​ര്യം ചെ​യ്ത​തി​നു​മാ​ണു വി​ല്പ​ന​ശാ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

പ​ഞ്ച​സാ​ര​യ്ക്ക് വി​പ​ണി​യി​ല്‍ വ​ലി​യ വി​ല വ്യ​ത്യാ​സം ഉ​ള്ള​പ്പോ​ള്‍ വ​ന്‍​തോ​തി​ല്‍ സ്റ്റോ​ക്ക് കൈ​മാ​റ്റം ചെ​യ്യാ​ന്‍ കീ​ഴ്ജീ​വ​ന​ക്കാ​രെ പ്രേ​രി​പ്പി​ക്കു​ക​യും ഇ​തെ​ല്ലാം സ​പ്ലൈ​കോ കേ​ന്ദ്ര കാ​ര്യാ​ല​യ​ത്തി​ലെ മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വോ​ടെ​യാ​ണെ​ന്ന തെ​റ്റാ​യ സ​ന്ദേ​ശം കൈ​മാ​റു​ക​യും ചെ​യ്ത​തി​നാ​ലാ​ണു ഡെ​പ്യൂ​ട്ടി മാ​നേ​ജ​രാ​യ സ​ജീ​വ് പോ​ളി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​തെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Ernakulam

സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് ഐ​ഡി കാ​ര്‍​ഡ് നി​ര്‍​ബ​ന്ധം

കൊ​ച്ചി: സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും സ​ഹാ​യി​ക​ള്‍​ക്കും ഇ​നി മു​ത​ല്‍ പ്ര​ത്യേ​ക ഐ​ഡി കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​ം. സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ്‌​കു​മാ​ര്‍ വി​ളി​ച്ചു ചേ​ര്‍​ത്ത വി​വി​ധ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഡ്രൈ​വ​ര്‍​മാ​രു​ടെ​യും മ​റ്റ് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് പൊലിസി​ന്‍റെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷ​മാ​കും ഐ​ഡി കാ​ര്‍​ഡു​ക​ള്‍ ന​ല്‍​കു​ക. ഇ​ത്ത​ര​ത്തി​ല്‍ വെ​രി​ഫി​ക്കേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി കാ​ര്‍​ഡ് ല​ഭി​ച്ച​വ​ര്‍​ക്ക് മാ​ത്ര​മേ വാഹ നം ഓ​ടി​ക്കാ​ന്‍ അ​നു​വാ​ദ​മു​ണ്ടാ​കൂ. ഈ ​ന​ട​പ​ടി​ക​ള്‍ 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ക​മ്മി​ഷ​ണ​ര്‍ അ​റി​യി​ച്ചു.

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യും ജീ​വ​ന​ക്കാ​രു​ടെ കൃ​ത്യ​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​വും ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന​താ​ണ് ഈ ​പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ രീ​തി​ക​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ര​ണ്ടു ദി​വ​സ​ത്തെ പ്ര​ത്യേ​ക ഓ​റി​യ​ന്‍റേ​ഷ​ന്‍ ക്ലാ​സു​ക​ളും ശി​ല്പ​ശാ​ല​ക​ളും സം​ഘ​ടി​പ്പി​ക്കും. പൊ​തു​ജ​ന​ങ്ങ​ളോ​ടു​ള്ള പെ​രു​മാ​റ്റം ഉ​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലാ​കും ഇ​തി​ല്‍ പ്ര​ധാ​ന​മാ​യും ഊ​ന്ന​ല്‍ ന​ല്‍​കു​ക.

ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​ത്ത രീ​തി​യി​ല്‍ ബ​സു​ക​ള്‍ പാ​ട്ട​ത്തി​നെ​ടു​ത്ത് ഓ​ടി​ക്കു​ന്ന പ്ര​വ​ണ​ത​യ്‌​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. പ​ല​പ്പോ​ഴും ബ​സ് ഓ​ടി​ക്കു​ന്ന ആ​ളും അ​തി​ന്‍റെ യ​ഥാ​ര്‍​ഥ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ആ​ളും ത​മ്മി​ല്‍ ബ​ന്ധ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

ഇ​ത്ത​രം ബ​സു​ക​ള്‍ ക​ണ്ടെ​ത്തി ക​ര്‍​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ബ​സു​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​ര​യോ​ട്ടം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി മു​ന്‍​പു​ണ്ടാ​യി​രു​ന്ന പ​ഞ്ചിം​ഗ് രീ​തി പ​രി​ഷ്‌​ക​രി​ച്ച് ഡി​ജി​റ്റ​ല്‍ പ​ഞ്ചിം​ഗ് സം​വി​ധാ​നം ന​ട​പ്പാ​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

Ernakulam

കുന്പളം ടോ​ൾ പ്ലാ​സ​യി​ലും ബ​സ് ജീ​വ​ന​ക്കാ​ര​ന്‍റെ അ​തി​ക്ര​മം

പ​ന​ങ്ങാ​ട്: കു​മ്പ​ളം ടോ​ൾ പ്ലാ​സ​യി​ൽ ബ​സ് ജീ​വ​ന​ക്കാ​ര​ന്‍റെ അ​തി​ക്ര​മം. ഇ​ട​പ്പ​ള്ളി-​അ​രൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സു​ൽ​ത്താ​ൻ ബ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ടോ​ൾ​പ്ലാ​സ​യി​ൽ അ​തി​ക്ര​മം കാ​ണി​ച്ച​ത്.

ടോ​ൾ പ്ലാ​സ ക​ട​ന്നു​പോ​കാ​ൻ മു​ന്നി​ലു​ണ്ടാ​യ കാ​റി​ന് താ​മ​സം നേ​രി​ട്ട​തോ​ടെ തൊ​ട്ടു പി​ന്നാ​ലെ​യു​ണ്ടാ​യി​രു​ന്ന ബ​സി​ൽ നി​ന്ന് ജീ​വ​ന​ക്കാ​ര​ൻ ചാ​ടി പു​റ​ത്തി​റ​ങ്ങി സെ​ൻ​സ​ർ ഘ​ടി​പ്പി​ച്ച ടോ​ൾ ബാ​രി​യ​ർ ത​ട്ടി​ത്തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ടോ​ൾ പ്ലാ​സ ജീ​വ​ന​ക്കാ​ര​നെ അ​സ​ഭ്യ​വും പ​റ​ഞ്ഞ ശേ​ഷം ഇ​യാ​ൾ ബ​സി​ൽ ക​യ​റി​പ്പോ​യി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞ​തോ​ടെ ബ​സ് ജീ​വ​ന​ക്കാ​ര​നെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണു​യ​രു​ന്ന​ത്. മു​ൻ​പ് യാ​ത്ര​ക്കാ​ര​ന്‍റെ മൂ​ക്കി​ലി​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ സു​ൽ​ത്താ​ൻ ബ​സി​ലെ ജീ​വ​ന​ക്കാ​ർ നി​യ​മ​ന​ട​പ​ടി നേ​രി​ട്ടി​രു​ന്നു.

Ernakulam

അ​മി​ത​ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി; 6.04 ല​ക്ഷം രൂ​പ പി​ഴ​യി​ട്ടു

കൊ​ച്ചി: അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ല്‍ കൂ​ടു​ത​ല്‍ ച​ര​ക്ക് ക​യ​റ്റി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ എ​റ​ണാ​കു​ളം റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​റു​ടെ (എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്) നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ രാ​ത്രി​കാ​ല മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി സ​ര്‍​വീ​സ് ന​ട​ത്തി​യ 20 വാ​ഹ​ന​ങ്ങ​ള്‍​ക്ക് ചെ​ല്ലാ​ന്‍ ന​ല്‍​കു​ക​യും 6,04,000 രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കു​ക​യും ചെ​യ്തു.

ആ​ര്‍​ടി​ഒ ബി​ജു ഐ​സ​ക്കി​ന്‍റെ നേ​രി​ട്ടു​ള്ള മേ​ല്‍​നോ​ട്ട​ത്തി​ല്‍ നാ​ലു പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​യി​രു​ന്നു പ​രി​ശോ​ധ​ന. ജി​ല്ല​യി​ലെ പ്ര​ധാ​ന വ്യ​വ​സാ​യ-​ച​ര​ക്കു​നീ​ക്ക കേ​ന്ദ്ര​ങ്ങ​ളാ​യ മൂ​വാ​റ്റു​പു​ഴ, കൂ​ത്താ​ട്ടു​കു​ളം, പെ​രു​മ്പാ​വൂ​ര്‍, അ​ങ്ക​മാ​ലി, എ​റ​ണാ​കു​ളം മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഡ്രൈ​വ്.

ഓ​വ​ര്‍ ലോ​ഡിം​ഗി​ന് പു​റ​മെ മ​റ്റ് ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. വാ​ഹ​നം നി​കു​തി അ​ട​യ്ക്കാ​തെ ഓ​ടി​ക്ക​ല്‍, സാ​ധു​വാ​യ പെ​ര്‍​മി​റ്റ് ഇ​ല്ലാ​തി​രി​ക്ക​ല്‍, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത​വ​ര്‍ വാ​ഹ​നം ഓ​ടി​ക്ക​ല്‍ എ​ന്നി​വ​യ്‌​ക്കെ​തി​രെ​യും ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ത്തു.

കൂ​ടാ​തെ, നി​രോ​ധി​ച്ച എ​യ​ര്‍ ഹോ​ണു​ക​ളു​ടെ ഉ​പ​യോ​ഗം, വാ​ഹ​ന​ങ്ങ​ളു​ടെ ബോ​ഡി​യി​ല്‍ വ​രു​ത്തി​യ അ​ന​ധി​കൃ​ത മാ​റ്റ​ങ്ങ​ള്‍, വാ​ഹ​ന​ത്തി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് അ​പ​ക​ട​ക​ര​മാ​യ ത​ള്ളി​നി​ല്‍​ക്കു​ന്ന വി​ധ​ത്തി​ല്‍ ലോ​ഡ് ക​യ​റ്റു​ക, പ​ര​സ്യ ഫീ​സ് അ​ട​യ്ക്കാ​തെ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വാ​ഹ​ന​ങ്ങ​ളി​ല്‍ പ​ര​സ്യം പ​തി​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍​ക്കും പി​ഴ ചു​മ​ത്തി.

വ​രും ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും റോ​ഡ് നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത വാ​ഹ​ന ഉ​ട​മ​ക​ള്‍​ക​കും ഡ്രൈ​വ​ര്‍​മാ​ര്‍​ക്കു​മെ​തി​രെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​യു​ള്ള ക​ടു​ത്ത നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ആ​ര്‍​ടി​ഒ (എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്) അ​റി​യി​ച്ചു.

അ​മി​ത ഭാ​രം ബ്രേ​ക്കിം​ഗ് സം​വി​ധാ​നം ത​ക​രാ​റി​ലാ​ക്കും

അ​മി​ത ഭാ​രം ക​യ​റ്റു​മ്പോ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ ബ്രേ​ക്കിം​ഗ് സം​വി​ധാ​നം പെ​ട്ടെ​ന്ന് ത​ക​രാ​റി​ലാ​കാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്യു​മ്പോ​ള്‍ വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യാ​ന്‍ ഇ​ട​യാ​ക്കും.
അ​മി​ത ഭാ​ര​വും അ​തി​വേ​ഗ​ത​യി​ലു​ണ്ടാ​കു​ന്ന ഘ​ര്‍​ഷ​ണ​വും കാ​ര​ണം രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ട​യ​റു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ച് വ​ന്‍ അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കാം. അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ല്‍ ഭാ​ര​വു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​ര​ണം റോ​ഡു​ക​ളി​ല്‍ വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ടു​ക​യും റോ​ഡി​ന്‍റെ നി​ര്‍​മാ​ണ ആ​യു​സ് ഗ​ണ്യ​മാ​യി കു​റ​യു​ക​യും ചെ​യ്യും.

വ​ള​വു​ക​ളു​ള്ള റോ​ഡു​ക​ളി​ലും ക​യ​റ്റ​ങ്ങ​ളി​ലും വാ​ഹ​ന​ത്തി​ന്‍റെ സ്റ്റി​യ​റിം​ഗ് ബാ​ല​ന്‍​സ് ന​ഷ്ട​പ്പെ​ട്ട് വാ​ഹ​നം പു​റ​കി​ലേ​ക്ക് ഇ​റ​ങ്ങാ​നും മ​റി​യാ​നും അ​മി​ത​ഭാ​രം കാ​ര​ണ​മാ​കു​മെ​ന്നും ആ​ര്‍​ടി​ഒ അ​റി​യി​ച്ചു.

Ernakulam

ദേ​ശീ​യപാ​തയി​ലെ കൈ​യേ​റ്റ​ങ്ങ​ള്‍​ കണ്ടെത്താൻ പ്രത്യേക സംഘം

കൊ​ച്ചി: ദേ​ശീ​യപാ​ത​യി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ പ്ര​ത്യേ​ക സം​ഘം എ​ത്തു​ന്നു. റ​വ​ന്യൂ, പി​ഡ​ബ്ല്യു​ഡി, എ​ന്‍​എ​ച്ച്, പൊ​ലി​സ്, എം​വി​ഡി എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി അ​ഞ്ച് ടീ​മു​ക​ളാ​കും ഇ​തി​നാ​യി രം​ഗ​ത്തി​റ​ങ്ങു​ക. പ​രി​ശോ​ധ​നാ സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഉ​ട​ന​ടി ആ​രം​ഭി​ക്കും. ദേ​ശീ​യ​പാ​ത​യി​ലെ റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം.

മൂ​ത്ത​കു​ന്നം-​ഇ​ട​പ്പ​ള്ളി (എ​ന്‍​എ​ച്ച് 66), ഇ​ട​പ്പ​ള്ളി-​അ​രൂ​ര്‍ (എ​ന്‍​എ​ച്ച് 66), കൊ​ച്ചി-​മൂ​ന്നാ​ര്‍ (എ​ന്‍​എ​ച്ച് 85), ഐ​സി​ടി​ടി വ​ല്ലാ​ര്‍​പാ​ടം (എ​ന്‍​എ​ച്ച് 966), അ​ങ്ക​മാ​ലി-​കു​ണ്ട​ന്നൂ​ര്‍ (എ​ന്‍​എ​ച്ച് 544) എ​ന്നീ റൂ​ട്ടു​ക​ളി​ലാ​ണ് ത​ഹ​സി​ല്‍​ദാ​ര്‍​മാ​രു​ടെ​യും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ങ്ങ​ളെ വി​ന്യ​സി​ക്കു​ന്ന​ത്.

പ​രി​ശോ​ധ​നാ സം​ഘ​ങ്ങ​ള്‍​ക്കു​ള്ള വാ​ഹ​ന​വും ഡ്രൈ​വ​റെ​യും എ​ന്‍​എ​ച്ച്എ​ഐ ല​ഭ്യ​മാ​ക്കും. ദേ​ശീ​യ​പാ​ത​ക​ളി​ലെ അ​പ​ക​ട​സാ​ധ്യ​താ മേ​ഖ​ല​ക​ള്‍, ത​ട​സ​ങ്ങ​ള്‍, അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ള്‍, വ​ന്‍​കി​ട​ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​മ​വി​രു​ദ്ധ​മാ​യ പാ​ര്‍​ക്കിം​ഗ് എ​ന്നി​വ ക​ണ്ടെ​ത്തി അ​ടി​യ​ന്ത​ര റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ക​യാ​ണ് പ്ര​ത്യേ​ക സം​ഘ​ങ്ങ​ളു​ടെ പ്ര​ധാ​ന ചു​മ​ത​ല.

പാ​ത​യോ​ര​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളും നി​ര്‍​മാ​ണ​ങ്ങ​ളും ക​ണ്ടെ​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി നീ​ക്കം ചെ​യ്യും. ഓ​രോ വ​കു​പ്പി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ കൃ​ത്യ​മാ​യി നി​ശ്ച​യി​ച്ച് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഏ​കീ​ക​രി​ച്ച് സ​ര്‍​ക്കാ​രി​ലേ​ക്ക് സ​മ​ര്‍​പ്പി​ക്കാ​നു​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. പ​രി​ശോ​ധ​ന​യും പ​ട്രോ​ളിം​ഗും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ഓ​പ്പ​റേ​റ്റിം​ഗ് പ്രൊ​സീ​ജി​യ​ര്‍ (എ​സ്ഒ​പി) ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വൈ​കാ​തെ ആ​രം​ഭി​ക്കും.

യോ​ഗ​ത്തി​ല്‍ എ​ഡി​എം കെ. ​മ​നോ​ജ്, റൂ​റ​ല്‍ എ​എ​സ്പി ടി.​ബി. വി​ജ​യ​ന്‍, കൊ​ച്ചി എ​സി​പി (ട്രാ​ഫി​ക് വെ​സ്റ്റ്) സാ​ജു ജോ​ര്‍​ജ്, ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ സി.​ടി. അ​രു​ണ്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, എ​ന്‍​എ​ച്ച്എ​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍, ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍, പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Ernakulam

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച കേ​സ്: പ്ര​തി​ക്ക് ഏ​ഴു വ​ര്‍​ഷം ത​ട​വ്

മൂ​വാ​റ്റു​പു​ഴ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ പ​ല്ലാ​രി​മം​ഗ​ലം അ​ടി​വാ​ട് പു​ലി​ക്കു​ന്നേ​പ​ടി കൊ​ച്ചു​തു​ണ്ട​യി​ല്‍ ര​ഘു​വി​ന് (61) മൂ​വാ​റ്റു​പു​ഴ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി എ. ​സ​മീ​ര്‍ ഏ​ഴു വ​ര്‍​ഷം ത​ട​വും ഒ​ന്നേ​മു​ക്കാ​ല്‍ ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. 2022 ഓ​ഗ​സ്റ്റ് 21നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് ഭാ​ര​വാ​ഹി​യാ​യ മൂ​വാ​റ്റു​പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ല്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള​ള റി​ഹേ​ഴ്‌​സ​ല്‍ ഇ​ര​യു​ടെ വീ​ട്ടി​ല്‍ ന​ട​ക്കു​മ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ള്‍ ഉ​പ​ദ്ര​വി​ച്ച​ത്. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ത്താ​നി​ക്കാ​ട് പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​തോ​ടെ പ്ര​തി ര​ഘു ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര മാ​സ​ത്തി​നു ശേ​ഷ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​ത്.
പോ​ത്താ​നി​ക്കാ​ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ​മാ​രാ​യി​രു​ന്ന എം.​സി. എ​ല്‍​ദോ​സ്, ടി.​കെ. സു​ധീ​ര്‍, പി.​എ​ച്ച്. സ​മീ​ഷ്, സീ​നി​യ​ര്‍ വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ടി.​പി. അ​മീ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി.​ആ​ര്‍. ജ​മു​ന ഹാ​ജ​രാ​യി.

Ernakulam

ആ​ലു​വ​യി​ൽ തു​ണി​ക്ക​ട​യി​ൽ തീ​പി​ടു​ത്തം: ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം

ആ​ലു​വ: ആ​ലു​വ പ്രൈ​വ​റ്റ് ബ​സ്‌​സ്റ്റാ​ൻ​ഡ് പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പ​ത്തെ തു​ണി​ക്ക​ട​യി​ൽ വ​ൻ തീ​പി​ടു​ത്തം. ദീ​ൻ ഇ​ൻ എ​ന്ന വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് തീ​പിടുത്തം ഉ​ണ്ടാ​യ​ത്. ക​ട പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ എ​ൻ​ജി​നു​ക​ളെ​ത്തി തീ ​കെ​ടു​ത്തി​യെ​ങ്കി​ലും ക​ട​യി​ലു​ണ്ടാ​യി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ, എ​സി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പു​ല​ർ​ച്ചെ ആ​റോ​ടെ ക​ട​യ്ക്കു​ള്ളി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. ഈ ​സ​മ​യം ക​ട​യി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.

അ​തേ കെ​ട്ടി​ട​ത്തി​ൽ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും തീ ​പ​ട​രാ​തെ നി​യ​ന്ത്രി​ക്കാ​നാ​യി. ആ​ലു​വ സ്വ​ദേ​ശി​യാ​യ റി​യാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണി​ത്. വ​സ്ത്ര​ങ്ങ​ൾ​ക്ക് പു​റ​മെ ലേ​ഡീ​സ് ടെ​യ്‌​ല​റിം​ഗ്, പെ​ർ​ഫ്യൂ​മു​ക​ൾ, ഇ​സ്ലാ​മി​ക് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ഇ​വി​ടെ വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ട്.

Ernakulam

മോ​ട്ടോ​റു​ക​ൾ മാ​റ്റേ​ണ്ട സ​മ​യ​മാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ ജ​ല​സേ​ച​ന​വ​കു​പ്പ്

പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ സ്‌​കീ​മി​ന്‍റെ പ​തി​നെ​ട്ട് പ​ദ്ധ​തി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗം മോ​ട്ടോ​റു​ക​ളും മാ​റ്റേ​ണ്ട സ​മ​യ​മാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ ജ​ല​സേ​ച​ന​വ​കു​പ്പ്. ഭൂ​രി​ഭാ​ഗം സ്‌​കീ​മു​ക​ളു​ടേ​യും ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ളും ലോ​ഡ് താ​ങ്ങു​ന്നി​ല്ല. പ​ദ്ധ​തി​ക​ള്‍ പു​ന​ര്‍​നി​ര്‍​മി​ക്ക​ണ​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​മ്പോ​ള്‍ ഫ​ണ്ടി​ല്ല എ​ന്ന സ്ഥി​രം മ​റു​പ​ടി​യും. ക​നാ​ലു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് പ​കു​തി​യി​ലേ​റെ താ​ഴെ പോ​യ​തു​കൊ​ണ്ട് പ​റ​മ്പു​ക​ള്‍ ന​ന​യ്ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല.

നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കൂ​വ​പ്പ​ടി, ഒ​ക്ക​ല്‍, വേ​ങ്ങൂ​ര്‍, വെ​ങ്ങോ​ല, പെ​രു​മ്പാ​വൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ​തി​നെ​ട്ട് മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ സ്‌​കീ​മു​ക​ളു​ണ്ട്. ചേ​രാ​ന​ല്ലൂ​ര്‍, ഒ​ക്ക​ല്‍, ചേ​ലാ​മ​റ്റം, വ​ല്ലം, ഇ​ട​വൂ​ര്‍​ക​ര, പെ​രു​മ​റ്റം, ക​പ്രി​ക്കാ​ട്, പാ​ണി​യേ​ലി, കൂ​ടാ​ല​പ്പാ​ട്, ഈ​സ്റ്റ് ഒ​ക്ക​ല്‍, പെ​രു​മാ​നി, വെ​ള്ളാ​റം​മു​ക​ള്‍, വാ​ഴ​ക്കു​ളം​ചി​റ, പെ​യി​ന്‍​കി​മ​ല, ക​ണ്ടു​മ​ന, ക​ണ്ണം​കു​ളം, ഓ​ണം​വേ​ലി, പ​ന്തി​രാ​ഴി​പ്പാ​റ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് മോ​ട്ടോ​റു​ക​ള്‍ ഉ​ള്ള​ത്. ഇ​തി​ല്‍ ഒ​ന്നാം പ​ഞ്ച​വ​ത്സ​ര​പ​ദ്ധ​തി​യി​ലും, ര​ണ്ടാം പ​ഞ്ച​വ​ത്സ​ര​പ​ദ്ധ​തി​യി​ല്‍ പെ​ട്ട സ്‌​കീ​മു​ക​ളു​മാ​ണ് ഉ​ള്ള​ത്.

മോ​ട്ടോ​റു​ക​ള്‍ മാ​റ്റേ​ണ്ട സ​മ​യ​മാ​യി​ട്ടും മാ​റ്റാ​ത്ത​ത് 1950 മു​ത​ല്‍ 2002 വ​രെ മോ​ട്ടോ​റു​ക​ള്‍ സ്ഥാ​പി​ച്ച​പ്പോ​ള്‍ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച ട്രാ​ന്‍​സ്‌​ഫോ​മ​റു​ക​ളാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്. അ​ന്ന് നാ​മ​മാ​ത്ര​മാ​യ ക​ണ​ക്ഷ​നു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പി​ല്‍​ക്കാ​ല​ത്ത് വൈ​ദ്യു​തി ക​ണ​ക്ഷ​നു​ക​ള്‍ കൂ​ടു​ക​യും ചെ​യ്തു. മോ​ട്ടോ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നു​ള്ള വൈ​ദ്യു​തി ഇ​തു​മൂ​ലം തി​ക​യി​ല്ലാ എ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ന​ല്‍​കി​യെ​ങ്കി​ലും പ​ക​രം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല.

മേ​ജ​ര്‍ സ്‌​കീ​മു​ക​ളു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ക​പ്പാ​സി​റ്റി​യു​ള്ള മി​നി സ​ബ് സ്റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള ആ​വ​ശ്യ​വും മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ ഇ​ല​ക്ട്രി​ക് സെ​ക്ഷ​ന്‍റെ റി​പ്പോ​ര്‍​ട്ടു​ക​ളും ത​ള്ളു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​രു​പ​ത് മ​ണി​ക്കൂ​ര്‍ പ​മ്പിം​ഗ് സ​മ​യം പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​ര്‍ ആ​ക്കി​യ​തും ക​ര്‍​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. ക​നാ​ലി​ല്‍ നി​ന്നും വെ​ള്ളം തി​രി​ച്ച് ന​ന​ച്ചി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം മോ​ട്ടേ​റു​ക​ള്‍ വ​യ്‌​ക്കേ​ണ്ടി വ​ന്നി​രി​ക്കു​ന്നു. ഇ​ത് വൈ​ദ്യു​തി ഉ​പ​യോ​ഗം വ​ര്‍​ധി​പ്പി​ക്കു​വാ​ന്‍ കാ​ര​ണ​മാ​കു​ന്നു.
മോ​ട്ടോ​റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ത്താ​ത്ത​തും പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​കു​ന്നു. ഇ​തു​മൂ​ലം പെ​രു​മ്പാ​വൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​കു​തി​യോ​ളം സ്ഥ​ല​ത്തെ കൃ​ഷി​ക്കും, കു​ടി​വെ​ള്ള​ത്തി​നും ആ​വ​ശ്യ​മാ​യ വെ​ള്ളം കി​ട്ടാ​ത്ത​തി​നാ​ൽ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

പ​ഴ​ക്കം ചെ​ന്ന മ​ട്ടോ​റു​ക​ളും ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ളും മാ​റ്റി സ്ഥാ​പി​ച്ച് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി നോ​ര്‍​ത്ത് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ല്‍​കു​മാ​ര്‍, സെ​ക്ര​ട്ട​റി അ​രു​ണ്‍ കോ​ട​നാ​ട്, ന്യൂ​ന​പ​ക്ഷ​മോ​ര്‍​ച്ച നോ​ര്‍​ത്ത് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദേ​വ​ച്ച​ന്‍ പ​ട​യാ​ട്ടി​ല്‍, പെ​രു​മ്പാ​വൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ഷ രാ​ജേ​ഷ്, മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​സ​ജീ​വ്എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ല​സേ​ച​ന വ​കു​പ്പി​ന് പ​രാ​തി ന​ല്‍​കി.

Ernakulam

കോണ​ത്ത് പു​ഴ പു​ന​രു​ജ്ജീ​വ​നം: കൈ​യേ​റ്റം ക​ണ്ടെ​ത്താൻ സം​യു​ക്ത പ​രി​ശോ​ധ​ന

കൊ​ച്ചി: കോ​ണ​ത്ത് പു​ഴ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൈ​യേ​റ്റം ക​ണ്ടെ​ത്തി ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് 22 മു​ത​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​മെ​ന്ന് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് കെ. ​മ​നോ​ജ്. ക​ള​ക്ട​റേ​റ്റി​ല്‍ എ​ഡി​എ​മ്മി​ന്‍റെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

പു​ത്ത​ന്‍​കാ​വ് മു​ത​ല്‍ വെ​ട്ടു​വേ​ലി​ക്ക​ട​വ് വ​രെ​യു​ള്ള 17 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലു​ള്ള കോ​ണോ​ത്ത് പു​ഴ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ ഹ​രി​ത​ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​റി​ഗേ​ഷ​ന്‍, സ​ര്‍​വേ, വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​രും വാ​ര്‍​ഡ് മെ​മ്പ​റും അ​ട​ങ്ങു​ന്ന സം​ഘ​മാ​യി​രി​ക്കും പ​രി​ശോ​ധ​ന ന​ട​ത്തു​ക.

തീ​ര​ത്തി​ന്‍റെ സ​ര്‍​വേ​യ്ക്ക് ശേ​ഷം ല​ഭി​ച്ച സ്‌​കെ​ച്ച് ഉ​പ​യോ​ഗി​ച്ച് സം​ഘം കൈ​യേ​റ്റ​ത്തി​ന്‍റെ വ്യാ​പ്തി പ​രി​ശോ​ധി​ക്കും. പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൈ​യേ​റി​യ ഭൂ​മി​ക​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി ഒ​ഴി​പ്പി​ക്ക​ല്‍ പോ​ലെ​യു​ള്ള തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് എ​ഡി​എം യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

ബ​ണ്ട് നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ഴ​യി​ല്‍ നി​ന്നും ഖ​ന​നം ചെ​യ്‌​തെ​ടു​ത്ത മ​ണ്ണ്, പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം ബാ​ക്കി വ​രു​ന്ന​ത് സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി വ​ഴി ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വി​ല്‍​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ എ​ഡി​എം നി​ര്‍​ദേ​ശി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ മു​നി​സി​പ്പാ​ലി​റ്റി, ചോ​റ്റാ​നി​ക്ക​ര, മു​ള​ന്തു​രു​ത്തി, ആ​മ്പ​ല്ലൂ​ര്‍ എ​ന്നീ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന ഇ​ട​ങ്ങ​ളി​ല്‍ ക​ട​വു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന പ്ര​വൃ​ത്തി​യും പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. യോ​ഗ​ത്തി​ല്‍ വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍, പാ​ട​ശേ​ഖ​ര സ​മി​തി എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Ernakulam

തൃ​ക്കാ​ക്ക​ര​യി​ലെ അ​ല​മാ​ര കു​ത്തി​പ്പൊളി​ക്ക​ൽ; പ​രാ​തി പി​ൻ​വ​ലി​ച്ച് ന​ഗ​ര​സ​ഭ

കാ​ക്ക​നാ​ട്: അ​വ​ധി ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ മ​ന്ദി​ര​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ അ​ഞ്ച് അ​ല​മാ​ര​ക​ൾ ക​ള്ള​ന്മാ​ർ കു​ത്തിപ്പൊ​ളി​ച്ച സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ തൃ​ക്കാ​ക്ക​ര പൊ​ലി​സി​ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ൽ​കി​യ പ​രാ​തി ഉ​ച്ച​യോ​ടെ പി​ൻ​വ​ലി​ച്ചു.

നി​ർ​ണാ​യ​ക​മാ​യ ഫ​യ​ലു​ക​ൾ പ​ല​തും കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നും ക​മ്പി​പ്പാ​ര പോ​ലെ​യു​ള്ള ഏ​തോ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് അ​ല​മാ​ര​ക​ൾ കു​ത്തി​ത്തു​റ​ന്ന​താ​യി സം​ശ​യം ഉ​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി​യ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പി​ന്നീ​ട് പൊ​ലി​സി​നു മു​ൻ​പി​ൽ മ​ല​ക്കം മ​റി​ഞ്ഞു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ റാ​ഷി​ദ് ഉ​ള്ളംപി​ള്ളി​യും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റും ചേ​ർ​ന്ന് ന​ൽ​കി​യ പ​രാ​തി ചെ​യ​ർ​മാ​ന്‍റെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​ർ സ്റ്റേ​ഷ​നി​ലെ​ത്തി പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നുവത്രേ.

മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ല​മാ​ര​ക​ളു​ടെ ഡി​സൈ​ൻ കു​ത്തി​പ്പൊ​ളി​ച്ച​ മാ​തി​രി തോ​ന്നു​ന്ന​താ​ണെ​ന്നും ഉ​ള്ള വി​ചി​ത്ര​മാ​യ മ​റു​പ​ടി​യാ​ണ് ഇ​വ​ർ പൊ​ലി​സി​നു ന​ൽ​കി​യ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് അ​ല​മാ​ര​ക​ൾ കു​ത്തിത്തുറ​ന്ന​തത്രേ. സം​ഭ​വം തി​ങ്ക​ളാ​ഴ്ച ശ്ര​ദ്ധ​യി​ൽപ്പെ​ട്ടി​ട്ടും സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​ല്ല. എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ എ​യ​ർ ക​ണ്ടീ​ഷ​ണ​റു​ക​ൾ ഫി​റ്റു​ചെ​യ്യു​ന്ന ജോ​ലി​ക​ൾ ന​ട​ന്ന ഞാ​യ​റാ​ഴ്ച​യാ​ണ് അ​ല​മാ​ര​ക​ളും പൊ​ളി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​രെ ചോ​ദ്യം ചെ​യ്താ​ൽ ഞാ​യ​റാ​ഴ്ച ഓ​ഫീ​സി​ൽ എ​ത്തി​യ ജീ​വ​ന​ക്കാ​രെ തി​രി​ച്ച​റി​യാം. ന​ഗ​ര​സ​ഭ​യി​ലെ സി​സി​ടി​വി​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കി​യാ​ണ് അ​ല​മാ​ര​ക​ൾ പൊ​ളി​ച്ച​തെ​ന്നും സൂ​ച​ന​യു​ണ്ട് പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ തൃ​ക്കാ​ക്ക​ര പൊ​ലി​സ് കേ​സി​ൽ എ​ഫ്ഐ​ആ​ർ ഇ​ട്ടി​ട്ടി​ല്ല. ഇ​തും കൂ​ടു​ത​ൽ ദു​രൂ​ഹ​ത​യ്ക്ക് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന കേ​സുക​ളി​ൽ നി​ർ​ണാ​യ​ക തെ​ളി​വു ന​ൽ​കു​ന്ന പ്ര​ധാ​ന ഫ​യ​ലു​ക​ളാ​ണ് ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും ഇ​പ്പോ​ൾ കാ​ണാ​താ​യി​ട്ടു​ള്ള​ത്.

Ernakulam

തേ​വ​ര എ​സ്എ​ച്ചി​ൽ അ​ട​ൽ ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്‌​മെ​ന്‍റ് പ്രോ​ഗ്രാം

കൊ​ച്ചി: അ​ധ്യാ​പ​ന​രീ​തി​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​മാ​യി അ​ട​ൽ ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്‌​മെ​ന്‍റ് പ്രോ​ഗ്രാ​മി​ന് തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ന്‍റെ ഈ​സ്റ്റ് കാ​മ്പ​സി​ൽ തു​ട​ക്ക​മാ​യി. സി​ക്സ് സി​ഗ്മ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ദ്ധ​തി, എ​ഐ​സി​ടി​ഇ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

എം​ജി, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ. ​ഗ​ബ്രി​യേ​ൽ സൈ​മ​ൺ ത​ട്ടി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജെ. ഫ്രാ​ങ്ക്ളി​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി.​എ​സ്. ഫ്രാ​ൻ​സി​സ്, ഈ​സ്റ്റ് കാ​മ്പ​സ് കൊ​മേ​ഴ്‌​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി.​എ​സ്. സു​ലീ​ന, മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് വി​ഭാ​ഗം മേ​ധാ​വി ര​ഘു​ന​ന്ദ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Ernakulam

കു​ടി​വെ​ള്ള​ക്ഷാ​മം: വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു

മ​ര​ട്: മ​ര​ട് ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തൃ​പ്പൂ​ണി​ത്തു​റ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റെ ഉ​പ​രോ​ധി​ച്ചു. ച​ർ​ച്ച​ക​ളെ തു​ട​ർ​ന്ന് പാ​ഴൂ​ർ പ​മ്പ് ഹൗ​സി​ൽ നി​ന്നും പ​മ്പിം​ഗ് പു​ന​രാ​രം​ഭി​ച്ച​തോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ​മ​ര​ത്തി​ന് എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി എ.​യു. വി​ജു, കൗ​ൺ​സി​ല​ർ​മാ​രാ​യ ദി​ഷ പ്ര​താ​പ​ൻ, എം.​പി. സു​നി​ൽ​കു​മാ​ർ,എം.​വി. ഉ​ല്ലാ​സ്, സി​റി​യ​ക്ക് ഷാ​ൽ​ബി, എം.​കെ. മു​ര​ളീ​ധ​ര​ൻ, ജി​ഷ പ്ര​മോ​ദ്, ലേ​ഖ സു​കു​മാ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Ernakulam

എ​സ്ഡി ശ​താ​ബ്‌​ദി: ആ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​ന്നാം​ഘ​ട്ട ഉ​ദ്ഘാ​ട​നം ന​ട​ത്തി

കോ​ത​മം​ഗ​ലം: അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​രു​ടെ സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ (എ​സ്ഡി) ശ​താ​ബ്‌​ദി​യോ​ട​നു​ബ​ന്ധി​ച്ച് കോ​ത​മം​ഗ​ലം കോ​ഴി​പ്പി​ള്ളി സെ​ന്‍റ് വി​ൻ​സെ​ന്‍റ് പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ കാ​രു​ണ്യ​ത്തി​ന്‍റെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഒ​ന്നാം​ഘ​ട്ട ഉ​ദ്ഘാ​ട​നം ന​ട​ത്തി. പ്രൊ​വി​ൻ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള വി​വി​ധ അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ലെ വ​യോ​ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ആ​ഘോ​ഷം ന​ട​ന്ന​ത്.

ചാ​പ്പ​ലി​ൽ ഒ​രു​മി​ച്ചു​ള്ള പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷം വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ, സ​മ്മാ​ന​വി​ത​ര​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു.

എ​സ്ഡി സ​ന്യാ​സ സ​മൂ​ഹ​ത്തി​ന് അ​സ്ഥി​ത്വം ന​ൽ​കു​ന്ന യ​ജ​മാ​ന​ന്മാ​രാ​ണു ത​ങ്ങ​ളി​ൽ ദൈ​വം ഭ​ര​മേ​ൽ​പ്പി​ച്ച അ​ഗ​തി​ക​ളെ​ന്ന ബോ​ധ്യ​മാ​ണ് ഓ​രോ സ​ന്യാ​സി​നി​യെ​യും ന​യി​ക്കു​ന്ന​തെ​ന്നു പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ മ​ദ​ർ കൊ​ച്ചു​റാ​ണി സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ര​ണ്ടാം ഘ​ട്ട​മാ​യി 27ന് ​പ്രൊ​വി​ൻ​സി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശു​ശ്രൂ​ഷ സ്വീ​ക​രി​ക്കു​ന്ന ഭി​ന്ന ശേ​ഷി​ക്കാ​രു​ടെ​യും മാ​ന​സി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും സം​ഗ​മം ന​ട​ത്തും. ന​വം​ബ​ർ 21നാ​ണു ശ​താ​ബ്‌​ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം.

Ernakulam

എ​സ്ബി​ഐ പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മം

കൊ​ച്ചി: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പെ​ൻ​ഷ​നേ​ഴ്സ് ആ​ൻ​ഡ് റി​ട്ട​യ​റീ​സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള, ജി​ല്ല കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും എ​റ​ണാ​കു​ളം ടൗ​ൺ ഹാ​ളി​ൽ ന​ട​ന്നു.

ബാ​ങ്ക് ഡ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രാ​യ വി​ന​യ​കു​മാ​ർ, സ​ന്തോ​ഷ്‌ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി ക​ന​ക​രാ​ജ്, ബാ​ങ്ക് റീ​ജ​ണ​ൽ മാ​നേ​ജ​ർ ര​ഞ്ജി​നി, അ​ഖി​ലേ​ന്ത്യ ഫെ​ഡ​റേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പാ​ല​ക്ക​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ അ​രു​ണാ​ച​ലം, പി.​പി. ഫ്രാ​ൻ​സി​സ്, ബീ​ന കെ. ​ര​വി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​ജെ. പാ​പ്പ​ച്ച​ൻ, ഷാ​ജു തോ​മ​സ്, ട്ര​ഷ​റ​ർ ടി.​വി. രാ​ജാ​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ജി. രാ​ജ​ഗോ​പാ​ൽ ജി​ല്ലാ വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ഒ. ജോ​ൺ ജി​ല്ലാ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് സ്പോ​ർ​ട്സ് ഫോ​റം ഉ​ദ‌്ഘാ​ട​നം ചെ​യ്തു.

സോ​പാ​ന സം​ഗീ​തം, തി​രു​വാ​തി​ര, ഓ​ണ​പ്പാ​ട്ട്, സം​ഘ​ഗാ​നം, നാ​ട​ൻ​പാ​ട്ട്, ശാ​സ്ത്രീ​യ നൃ​ത്തം, തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ, സി​നി​മ​പ്ര​ദ​ർ​ശ​നം എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു.

Ernakulam

നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ​റി​ക്ഷ കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞു

ക​ള​മ​ശേ​രി: നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ 25 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞു. ഡ്രൈ​വ​റും യാ​ത്ര​ക്കാ​ര​നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.15 ന് ​ക​ള​മ​ശേ​രി എ​ച്ച്എം​ടി ജം​ഗ്ഷ​നി​ൽ ആ​യി​രു​ന്നു അ​പ​ക​ടം.

താ​ഴ്ച​യി​ലേ​ക്ക് പ​തി​ച്ച ഓ​ട്ടോ​റി​ക്ഷ സ​മീ​പ​ത്തെ മ​ര​ത്തി​ൽ ത​ങ്ങി​നി​ന്ന​ത് ദു​ര​ന്തം ഒ​ഴി​വാ​ക്കി. സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​രും പൊ​ലി​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​ര​നെ​യും ഏ​റെ​നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ൽ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്തു. അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​ര​നെ​യും തൊ​ട്ട​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Ernakulam

പ​ള്ളി​യു​ടെ നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം

ആ​ല​ങ്ങാ​ട്: കാ​രു​കു​ന്ന് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യു​ടെ നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം. പ​ള്ളി​യു​ടെ പു​റ​ത്തെ മ​തി​ലി​നോ​ടു ചേ​ർ​ന്നു​ള്ള രൂ​പ​ക്കൂ​ടി​ന്‍റെ സ​മീ​പ​ത്താ​യി സ്ഥാ​പി​ച്ചി​രു​ന്ന നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​പ്പൊ​ളി​ച്ചാ​ണു ക​വ​ർ​ച്ച ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.
ഇ​ന്ന​ലെ രാ​വി​ലെ പ​ള്ളി​യി​ൽ കൈ​ക്കാ​ര​ൻ എ​ത്തി​യ​പ്പോ​ഴാ​ണു സം​ഭ​വം അ​റി​യു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് കൈ​ക്കാ​ര​ൻ ഷി​ജു ക​രോ​ട്ടു​കു​ന്നേ​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ ടോ​ണി ച​ക്യ​ത്ത് എ​ന്നി​വ​ർ ആ​ല​ങ്ങാ​ട് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. പാ​ര ഉ​പ​യോ​ഗി​ച്ചാ​ണു കു​ത്തി​പ്പൊ​ളി​ച്ചി​രി​ക്കു​ന്ന​ത്.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഒ​ട്ടേ​റെ മോ​ഷ​ണ​ങ്ങ​ളാ​ണ് ആ​ല​ങ്ങാ​ട്, ക​രു​മാ​ലൂ​ർ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ക്കു​ന്ന​ത്. അ​ടി​ക്ക​ടി മോ​ഷ​ണം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ കേ​സ് അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Thrissur

മു​ണ്ടൂ​ർ- പ​ഞ്ഞ​ൻ​മൂ​ല റോ​ഡ്: പ​ഴി​ചാ​രി അ​ധി​കൃ​ത​ർ; പ​ണി നാ​ട്ടു​കാ​ർ​ക്ക്

കൈ​പ്പ​റ​ന്പ്: ‘മ​ഴ​യൊ​ന്നു തോ​ര​ട്ടെ, റോ​ഡ് ക​ണ്ണാ​ടി പോ​ലെ​യാ​ക്കാം!’. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് കൈ​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നാ​ട്ടു​കാ​ർ​ക്കു ന​ൽ​കി​യ വാ​ഗ്ദാ​ന​മാ​ണി​ത്. വാ​ഗ്ദാ​ന​ങ്ങ​ൾ കു​ത്തി​യൊ​ലി​ച്ചു​പോ​യ​ത​ല്ലാ​തെ റോ​ഡ് ന​ന്നാ​യി​ല്ല.

ഒ​രു​കാ​ല​ത്ത് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു രോ​ഗി​ക​ളു​മാ​യി കു​തി​ച്ച ആം​ബു​ല​ൻ​സു​ക​ൾ​പോ​ലും കു​ഴി​ക​ൾ നി​റ​ഞ്ഞ മു​ണ്ടൂ​ർ-​പ​ഞ്ഞ​ൻ​മൂ​ല റോ​ഡ് ഒ​ഴി​വാ​ക്കി​യാ​ണു സ​ഞ്ച​രി​ച്ച​ത്.

തൃ​ശൂ​ർ- കു​റ്റി​പ്പു​റം സം​സ്ഥാ​ന​പാ​ത​യി​ൽ കേ​ച്ചേ​രി, കൈ​പ്പ​റ​ന്പ്, പ​റ​പ്പൂ​ർ തു​ട​ങ്ങി മ​ല​യോ​ര-​തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള രോ​ഗി​ക​ൾ​ക്കു ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കെ​ത്താ​നു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണു മു​ണ്ടൂ​ർ- പ​ഞ്ഞ​ൻ​മൂ​ല റോ​ഡ്.
മു​ണ്ടൂ​ർ സെ​ന്‍റ​റി​ലെ കു​പ്പി​ഴ​ക്ക​ഴു​ത്തി​ൽ കു​ടു​ങ്ങാ​തെ, ഓ​രോ സെ​ക്ക​ൻ​ഡി​ലും വി​ല​പ്പെ​ട്ട ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ആം​ബു​ല​ൻ​സു​ക​ൾ ആ​ശ്ര​യി​ച്ച​ത് ഈ ​വ​ഴി​യാ​ണ്. റോ​ഡി​ൽ കു​ഴി​ക​ൾ നി​റ​ഞ്ഞ​തോ​ടെ മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം അ​ധി​കം സ​ഞ്ച​രി​ച്ചു കു​രു​ക്കി​ൽ​പെ​ട്ടു വ​ള​ഞ്ഞു​തി​രി​ച്ചു​പോ​കേ​ണ്ട സ്ഥി​തി.

​പ​രി​ഹാ​രം ക്വാ​റി വേ​സ്റ്റ് !

അ​ഞ്ചു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന റോ​ഡി​നോ​ടു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കാ​ട്ടു​ന്ന ‘ക​രു​ത​ൽ’ വി​ചി​ത്ര​മാ​ണ്. പ്ര​തി​ഷേ​ധ​ങ്ങ​ൾ മു​റു​കു​ന്പോ​ൾ കു​ഴി​ക​ളി​ലേ​ക്കു ക്വാ​റി​മാ​ലി​ന്യം ത​ട്ടും. മ​ഴ പെ​യ്യു​ന്ന​തോ​ടെ മെ​റ്റ​ൽ​ചീ​ളു​ക​ൾ റോ​ഡി​ൽ പ​ര​ന്ന് ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് അ​പ​ക​ട​മേ​ഖ​ല​യാ​കും. പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ക​ലു​ങ്ക് നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു വാ​ർ​ഡ് മെം​ബ​ർ പ​ഞ്ചാ​യ​ത്തി​നു നി​ര​ന്ത​രം പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യാ​യി​ല്ല.

കൈ​മ​ല​ർ​ത്തി പ​ഞ്ചാ​യ​ത്ത്

റോ​ഡ് ത​ക​ർ​ച്ച​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചാ​ൽ കൈ​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു മ​റു​പ​ടി​യി​ല്ല. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്തു ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ന്നു പ്ര​സി​ഡ​ന്‍റ് പ്ര​മീ​ള സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​യു​ന്നു. നോ​ട്ടീ​സ് അ​യ​ച്ച് കൈ​യൊ​ഴി​യു​ന്ന​ത​ല്ലാ​തെ, റീ-​ടെ​ൻ​ഡ​ർ വി​ളി​ക്കാ​ൻ എ​ന്തു​കൊ​ണ്ടു ത​യാ​റാ​കു​ന്നി​ല്ല എ​ന്ന ചോ​ദ്യ​ത്തി​നു മാ​ത്രം ഉ​ത്ത​ര​മി​ല്ല.

മു​ന്പു​ചെ​യ്ത പ്ര​വൃ​ത്തി​ക​ളു​ടെ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ കു​ടി​ശി​ക​യു​ണ്ടെ​ന്നാ​ണു ക​രാ​റു​കാ​ര​ന്‍റെ നി​ല​പാ​ട്. പ​ഞ്ചാ​യ​ത്ത് ക​രാ​റു​കാ​ര​നെ​യും ക​രാ​റു​കാ​ര​ൻ പ​ഞ്ചാ​യ​ത്തി​നെ​യും പ​ഴി​ചാ​രി ഒ​ഴി​യു​ന്പോ​ൾ ദു​രി​തം സ​ഹി​ക്കേ​ണ്ടി​വ​രു​ന്ന​തു നാ​ട്ടു​കാ​രും. അ​നാ​സ്ഥ​യ്ക്കെ​തി​രേ ജ​ന​കീ​യ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ തു​ട​ങ്ങാ​നാ​ണു നാ​ട്ടു​കാ​രു​ടെ​യും വി​വി​ധ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ കൂ​ട്ടാ​യ്മ​ക​ളു​ടെ​യും തീ​രു​മാ​നം.

പ്രതികരണം

ടെ​ൻ​ഡ​ർ ഉ​റ​പ്പി​ച്ച ക​രാ​റു​കാ​ര​ൻ ടാ​റി​നു വി​ല​കൂ​ടി​യെ​ന്നു​പ​റ​ഞ്ഞു പ​ണി ഏ​റ്റെ​ടു​ക്കാ​ൻ കൂ​ട്ടാ​ക്കു​ന്നി​ല്ല. പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു ര​ണ്ടു ത​വ​ണ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടും തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ല.

പ്ര​മീ​ള സു​ബ്ര​ഹ്മ​ണ്യ​ൻ, കൈ​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

മു​ന്പ് പ​ഞ്ചാ​യ​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ൽ ചെ​യ്ത പ്ര​വൃ​ത്തി​യു​ടെ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ കി​ട്ടാ​നു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ഏ​റ്റെ​ടു​ത്ത തു​ക​യ്ക്ക് ഇ​ന്ന​ത്തെ വി​പ​ണി നി​ല​വാ​ര​ത്തി​ൽ പ​ണി ന​ട​ത്താ​നും ക​ഴി​യി​ല്ല.

ടാ​റി​ന്‍റെ വി​ല ഇ​ര​ട്ടി​യാ​യി. നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ളു​ടെ വി​ല​യും തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യും ഉ​യ​ർ​ന്നു. പ​ഴ​യ നി​ര​ക്കി​ൽ റോ​ഡ് ന​ന്നാ​ക്കി​യാ​ൽ ബാ​ധ്യ​ത​യാ​കും. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ കെ​ട്ടി​യ​തി​ന്‍റെ 10 ല​ക്ഷം രൂ​പ ഇ​തു​വ​രെ കി​ട്ടി​യി​ട്ടി​ല്ല. ജ​ൽ​ജീ​വ​ൻ, അ​ദാ​നി പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി​ക​ൾ​ക്കാ​യി കു​ഴി​ച്ച ഓ​ട​ക​ൾ മൂ​ടി​യി​ട്ടി​ല്ല. ഈ ​അ​വ​സ്ഥ​യി​ൽ എ​ങ്ങ​നെ​യാ​ണു ടാ​റിം​ഗ് ന​ട​ത്തു​ക.

ഷോ​ബി, പേ​രാ​മം​ഗ​ലം ക​രാ​റു​കാ​ര​ൻ

Thrissur

മാ​രാ​ത്തു​കു​ന്നിൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി; വ്യാ​പ​ക കൃ​ഷി​നാ​ശം

വ​ട​ക്കാ​ഞ്ചേ​രി: മാ​രാ​ത്തു​കു​ന്ന് ആ​ണി ക​മ്പ​നി​ക്ക് സ​മീ​പം വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഭീ​തി​വി​ത​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് കാ​ട്ടാ​ന​ക​ളി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി​ന​ശി​പ്പി​ച്ച​ത്.

പ്ര​ദേ​ശ​ത്ത് ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം തെ​ങ്ങ്, വാ​ഴ, ക​വു​ങ്ങ്, പ​ന തു​ട​ങ്ങി​യ കാ​ർ​ഷി​ക​വി​ള​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചു. കാ​ട്ടാ​ന എ​ത്തി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ വ​ലി​യ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​രെ​ത്തി​യാ​ണ് കാ​ട്ടാ​ന​ക​ളെ തു​ര​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പി​നോ​ടും അ​ധി​കാ​രി​ക​ളോ​ടും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Thrissur

ദേ​ശീ​യ​പാ​ത​യോ​ര​ത്തെ നി​ർ​മാ​ണ​നി​യ​ന്ത്ര​ണം: സു​പ്രീം കോ​ട​തി വി​ധി തി​രു​ത്താ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം

ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കെ​ട്ടി​ട​നി​ർ​മാ​ണ നി​രോ​ധ​ന ദൂ​ര​പ​രി​ധി സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി വി​ധി സൃ​ഷ്ടി​ക്കു​ന്ന ക​ടു​ത്ത പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലും തി​രു​ത്ത​ൽ ഹ​ർ​ജി​യും ആ​വ​ശ്യ​പ്പെ​ട്ട് അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ ഐ​ക​ക​ണ്ഠ്യേ​ന അം​ഗീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ എ. ​എ​ച്ച്. അ​ക്ബ​ർ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​യ​തീ​ന്ദ്ര​ദാ​സ് പി​ന്തു​ണ​ച്ചു. നി​ല​വി​ലെ തീ​ര​ദേ​ശ പ​രി​പാ​ല​ന​നി​യ​മ​പ്ര​കാ​രം കെ​ട്ടി​ട നി​ർ​മാ​ണ​മോ, മ​റ്റു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ ന​ട​ത്താ​ൻ​ക​ഴി​യാ​ത്ത നി​ല​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​പ്രീം കോ​ട​തി​യു​ടെ പു​തി​യ വി​ധി.

ഇ​തു​വ​ലി​യ പ്ര​ത്യാ​ഘാ​ത​മാ​ണ് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ചാ​വ​ക്കാ​ട്. ഏ​ക​ദേ​ശം 3.5 കി​ലോ​മീ​റ്റ​ർ വീ​തി​യും 4.5 കി​ലോ​മീ​റ്റ​ർ നീ​ള​വും മാ​ത്ര​മു​ള്ള ന​ഗ​ര​സ​ഭ​യി​ലൂ​ടെ 4.5 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്.

Thrissur

വി​വ​രം ല​ഭി​ക്കു​ക മൗ​ലി​കാ​വ​കാ​ശം: വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ

തൃ​ശൂ​ർ: വി​വ​രം ല​ഭി​ക്കു​ക​യെ​ന്ന​തു പൗ​ര​ന്‍റെ മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്നും ഓ​ഫീ​സു​ക​ളി​ൽ​നി​ന്നു സ​മ​യ​ബ​ന്ധി​ത​മാ​യി വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ ടി.​കെ. രാ​മ​കൃ​ഷ്ണ​ൻ. തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ സി​റ്റിം​ഗി​നു​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഓ​ഫീ​സു​ക​ളി​ലെ ഫ​യ​ലു​ക​ൾ സൂ​ചി​ക​യി​ട്ടും പ​ട്ടി​ക തി​രി​ച്ചും എ​ളു​പ്പം ല​ഭി​ക്കു​ന്ന രീ​തി​യി​ൽ സൂ​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ണ്ട്. ഫ​യ​ൽ പ​രി​പാ​ല​ന​ത്തി​ന്‍റെ​യും ര​ജി​സ്റ്റ​റു​ക​ൾ കാ​ലാ​നു​സൃ​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന്‍റെ​യും പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഓ​ഫീ​സ് മേ​ധാ​വി​ക​ൾ​ക്കു​ണ്ട്. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഫ​യ​ലു​ക​ൾ ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ൽ സൂ​ക്ഷി​ച്ചു​വ​യ്ക്ക​ണം.

വി​വ​രം കൈ​മാ​റു​ക എ​ന്ന​ത് പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രു​ടെ മാ​ത്രം ചു​മ​ത​ല​യ​ല്ല. ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ക്ക​ലാ​ണെ​ങ്കി​ൽ അ​തു ചോ​ദി​ച്ചു​വാ​ങ്ങാ​നു​ള്ള അ​ധി​കാ​രം സ്റ്റേ​റ്റ് പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്കു​ണ്ട്. ഒ​ന്നാം അ​പ്പീ​ൽ അ​ധി​കാ​രി​ക​ൾ അ​പ്പീ​ലു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​പ്പാ​ക്ക​ണം. ഓ​ഫീ​സു​ക​ളി​ലെ വി​വ​രാ​വ​കാ​ശ ബോ​ർ​ഡു​ക​ളും ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ളും പു​തി​യ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പ​രി​ഷ്ക​രി​ക്ക​ണം. ഇ​വ ജ​ന​ങ്ങ​ൾ​ക്കു പ്രാ​പ്യ​മാ​യ പ്ര​ധാ​ന വി​വ​ര​സ്രോ​ത​സു​ക​ളാ​യി മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന സി​റ്റിം​ഗി​ൽ 15 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു. ര​ണ്ടു പ​രാ​തി​ക​ളി​ൽ ക​ക്ഷി​ക​ൾ ഹാ​ജ​രാ​യി​ല്ല.

Thrissur

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

വ​ട​ക്കാ​ഞ്ചേ​രി: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ഓ​പ്പ​റേ​ഷ​ൻ തു​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ന്നം​കു​ളം സ്വ​ദേ​ശി കോ​ത്തോ​ട്ടി​ൽ​വീ​ട്ടി​ൽ അ​രു​ൺ​ദാ​സി​നെ​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ഗ​സ്റ്റ് ഒ​മ്പ​തി​ന് രാ​വി​ലെ വോ​ൾ​വോ ടൂ​റി​സ്റ്റ് ബ​സി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 150 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കു​ന്നം​കു​ളം സ്വ​ദേ​ശി ശ​ര​ത്തി​നെ പൊ​ലി​സ് പി​ടി​ച്ചി​രു​ന്നു. ശ​ര​ത്തി​നെ ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് മു​ഖ്യ​പ്ര​തി​യാ​യ അ​രു​ൺ​ദാ​സി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Thrissur

ദേ​ശാ​ട​ന​ക്കി​ളി​ക​ൾ ശ​ല്യ​ക്കാ​രാ​യി ...

തൃ​ശൂ​ർ: അ​തി​ഥി ദേ​വോ ഭ​വഃ എ​ന്നാ​ണു നാ​ട്ടു​ന​ട​പ്പെ​ങ്കി​ലും ജി​ല്ല​യു​ടെ ത​ന്നെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ അ​യ്യ​ന്തോ​ളി​ലെ ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ ഈ ​വി​രു​ന്നു​കാ​ർ ന​ൽ​കി​യ​തു മു​ട്ട​ൻ പ​ണി​യാ​ണ്. ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ലും പ​രി​സ​ര​ത്തെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ലു​മു​ള്ള മ​ര​ങ്ങ​ളി​ൽ താ​വ​ള​മ​ടി​ച്ച ദേ​ശാ​ട​ന​ക്കി​ളി​ക​ളു​ടെ ശ​ല്യം കാ​ര​ണം പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണു ജ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​രും.

ത​ല​യി​ൽ പേ​പ്പ​റി​ട്ടോ​ളൂ...

ക​ള​ക്ട​റേ​റ്റ് ക​വാ​ടം ഒ​ന്നു ക​ട​ന്നു​കി​ട്ട​ണ​മെ​ങ്കി​ൽ ത​ല​യി​ൽ പേ​പ്പ​റോ തു​ണി​യോ ഇ​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ഇ​വി​ടേ​ക്കെ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ. ഒ​പ്പം മൂ​ക്കും പൊ​ത്ത​ണം. മു​ക​ളി​ൽ​നി​ന്നു​ള്ള കി​ളി​കാ​ഷ്ഠ​ത്തി​ന്‍റെ അ​റ്റാ​ക്ക് ഏ​ൽ​ക്കാ​തെ താ​ഴെ​ക്കൂ​ടി ന​ട​ന്നു​പോ​വു​ക​യെ​ന്ന​ത് ഇ​പ്പോ​ൾ വ​ലി​യൊ​രു ക​ട​ന്പ​യാ​യി മാ​റി. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു പാ​കി​യ ഫു​ട്പാ​ത്തി​ലെ ചു​വ​ന്ന ടൈ​ലു​ക​ളും മ​തി​ലു​ക​ളു​മെ​ല്ലാം ഇ​പ്പോ​ൾ കാ​ഷ്ഠം വീ​ണു പൂ​ർ​ണ​മാ​യും വെ​ള്ള​നി​റ​ത്തി​ലാ​ണ്. ന​ട​ന്നു​പോ​കു​ന്ന​വ​രു​ടെ ദേ​ഹ​ത്തും വാ​ഹ​ന​ങ്ങ​ളി​ലും കാ​ഷ്ഠം പ​തി​ക്കു​ന്ന​തു പ​തി​വു​കാ​ഴ്ച​യാ​യി. മ​ര​ത്തി​ന​ടി​യി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്തു​പോ​യാ​ൽ പ​ണി​കി​ട്ടി​യെ​ന്ന​ർ​ഥം. അ​ൽ​പ​സ​മ​യ​ത്തി​ന​കം വാ​ഹ​ന​ത്തി​നു മു​ക​ളി​ൽ കാ​ഷ്ഠാ​ഭി​ഷേ​കം ന​ട​ക്കും.

അ​സു​ഖം ബാ​ധി​ച്ചു ച​ത്തു​ചീ​ഞ്ഞ പ​ക്ഷി​ക്കു​ഞ്ഞു​ങ്ങ​ളു​ടെ ജ​ഡ​ങ്ങ​ൾ വ​ഴി​യ​രി​കി​ൽ കി​ട​ക്കു​ന്ന​തു ക​ടു​ത്ത ദു​ർ​ഗ​ന്ധ​ത്തി​നാ​ണു വ​ഴി​തു​റ​ക്കു​ന്ന​ത്. ഉ​ണ​ങ്ങി​യ കാ​ഷ്ഠ​ത്തി​ന്‍റെ പൊ​ടി പ​ട​രു​ന്ന​ത് ഗു​രു​ത​ര ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്. മ​ഴ പെ​യ്താ​ൽ കാ​ഷ്ഠം ന​ന​ഞ്ഞു​ണ്ടാ​കു​ന്ന ദു​ർ​ഗ​ന്ധ​വും അ​സ​ഹ്യ​മാ​കും. നി​ല​വി​ൽ ക​ടു​ത്ത ഉ​ച്ച​വെ​യി​ല​ത്തും റെ​യി​ൻ​കോ​ട്ട് ധ​രി​ച്ചാ​ണ് കോ​ർ​പ​റേ​ഷ​ൻ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ടെ വൃ​ത്തി​യാ​ക്കു​ന്ന​ത്.

ന​ട​പ​ടി പാ​തി​വ​ഴി​യി​ൽ; പ​രി​ഹാ​രം വേ​ണം

ക​ഴി​ഞ്ഞ​വ​ർ​ഷം പ​രാ​തി ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സും വ​നം​വ​കു​പ്പും ഹെ​ൽ​ത്ത് ഓ​ഫി​സ​റും ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഏ​താ​നും പാ​ഴ്മ​ര​ച്ചി​ല്ല​ക​ൾ മാ​ത്രം മു​റി​ച്ചു​മാ​റ്റി അ​ധി​കൃ​ത​ർ കൈ​ക​ഴു​കി​യ​താ​ണു നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം.
ക​ള​ക്ട​റേ​റ്റി​ലും സ​മീ​പ​ത്തെ കോ​ട​തി​ക​ളി​ലും എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ, അ​ഭി​ഭാ​ഷ​ക​ർ, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, വ്യാ​പാ​രി​ക​ൾ, ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​ർ നേ​രി​ടു​ന്ന ദു​രി​ത​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​യ്യ​ന്തോ​ൾ ജ​ന​കീ​യ​സ​മി​തി ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കി.

വി​ഷ​യ​ത്തി​ൽ വി​ദ​ഗ്ധ​രെ​ക്കൊ​ണ്ടു പ​ഠ​നം ന​ട​ത്തി ശാ​സ്ത്രീ​യ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു സ​മി​തി ക​ണ്‍​വീ​ന​ർ ജെ​യിം​സ് മു​ട്ടി​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്കു നീ​ങ്ങാ​നാ​ണു നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

Thrissur

പു​ന്ന​ത്തൂ​ർ കോ​വി​ല​കം ന​വീ​ക​ര​ണം

6.40 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി

ഗു​രു​വാ​യൂ​ര്‍: പു​ന്ന​ത്തൂ​ര്‍ കോ​വി​ല​കം പു​തു​ക്കി​പ്പ​ണി​യു​ന്ന​തു​ള്‍​പ്പെ​ടെ ആ​ന​ക്കോ​ട്ട​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നാ​യി 6.40 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​ന​ൽ​കി. വൈ​കാ​തെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളു​ണ്ടാ​കും. കോ​വി​ല​ക​ത്തി​ന്‍റെ ത​നി​മ നി​ല​നി​ർ​ത്തി​ക്കൊ​ണ്ടാ​കും കോ​വി​ല​കം പു​ന​ര്‍​നി​ര്‍​മി​ക്കു​ക. ആ​ന​ക​ള്‍​ക്കു​ള്ള മി​ക​ച്ച ചി​കി​ത്സാ​കേ​ന്ദ്ര​വും മു​ഖ്യ​പ​രി​ഗ​ണ​ന​യി​ലാ​ണ്. ആ​ന​പ്പി​ണ്ടം ഉ​ള്‍​പ്പ​ടെ മാ​ലി​ന്യം​സം​സ്‌​ക​രി​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലാ​ണ്.

ഇ​തെ​ല്ലാം പൂ​ര്‍​ത്തി​യാ​യാ​ല്‍ ആ​ന​ക്കോ​ട്ട​യു​ടെ മു​ഖം​ത​ന്നെ മാ​റു​മെ​ന്ന് ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ എ.​വി. ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നി​യ​മ​ത​ട​സം മാ​റി​യാ​ല്‍ പു​തി​യ ആ​ന​ക​ളെ ന​ട​യി​രു​ത്തു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​കും. ഗു​രു​വാ​യൂ​രി​ല്‍ ആ​ന​ക​ളെ ന​ട​യി​രു​ത്താ​ന്‍ ഏ​താ​നും​പേ​ര്‍ സ​ന്ന​ദ്ധ​രാ​ണെ​ന്ന് ദേ​വ​സ്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ചു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ആ​ന​ക്കോ​ട്ട​യി​ലും വേ​ങ്ങാ​ട് ഗോ​ശാ​ല​യി​ലും ആ​രം​ഭി​ക്കും. വേ​ങ്ങാ​ട് 70 കോ​ടി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചു.

Thrissur

എ​റി​യാ​ട്ടെ രാ​സ​മാ​ലി​ന്യ​പ്ര​ശ്നംസ​മ​ര​സ​മി​തി അ​നി​ശ്ചി​ത​കാ​ല പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

എ​റി​യാ​ട്: ബി​നാ​നി സി​ങ്ക് ക​ന്പ​നി​യി​ൽ നി​ന്നു​ള്ള രാ​സ​മാ​ലി​ന്യം എ​റി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മാ​ലി​ന്യം നീ​ക്കം​ചെ​യ്യു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ സ​മ​ര​സ​മി​തി അ​നി​ശ്ചി​ത​കാ​ല പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്.

പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മ​പ്ര​കാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നി​വാ​ര്യ ചു​മ​ത​ല​ക​ളി​ൽ​പ്പെ​ട്ട​താ​ണ് മാ​ലി​ന്യ​സം​സ്ക​ര​ണം. എ​ന്നാ​ൽ, എ​റി​യാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന രാ​സ​മാ​ലി​ന്യം മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും നീ​ക്കം ചെ​യ്യാ​ത്ത​തു ഭ​ര​ണ​സ​മി​തി​യു​ടെ ഗു​രു​ത​ര​വീ​ഴ്ച​യാ​ണെ​ന്ന് ജ​ന​കീ​യ സ​മ​ര​സ​മി​തി ആ​രോ​പി​ച്ചു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

രാ​സ​മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യ​ഥാ​ർ​ഥ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജു​ഡീ​ഷ്യ​ൽ അ​ധി​കാ​ര​മു​ള്ള അ​ന്വേ​ഷ​ണ​സ​മി​തി​യെ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. രാ​സ​മാ​ലി​ന്യം ക​ല​ർ​ന്ന മ​ണ്ണി​ൽ കാ​ല​വ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന​തോ​ടെ ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​ലും രാ​സ​മാ​ലി​ന്യ​ത്തി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യം ഗു​രു​ത​ര​മാ​യ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന​താ​യി സ​മ​ര​സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ദേ​ശ​വാ​സി​ക​ൾ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​സ്രോ​ത​സു​ക​ൾ മ​ലി​ന​മാ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

രാ​സ​മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ഴു​വ​ൻ ജ​ല​സ്രോ​ത​സു​ക​ളി​ൽ​നി​ന്നും സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. വി​ഷ​യ​ത്തി​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ പു​ല​ർ​ത്തു​ന്ന ഉ​ദാ​സീ​ന​ത ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​രാ​സ​മാ​ലി​ന്യ​ങ്ങ​ൾ എ​റി​യാ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നു​വേ​ണ്ടി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ നാ​മ​മാ​ത്ര​മാ​യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​തു​വ​രെ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത് വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന​നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ന​കീ​യ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ വി.​എം. ഷൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​ബി. മൊ​യ്തു, എ​റി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് പി.​കെ. മു​ഹ​മ്മ​ദ്, അ​ഴീ​ക്കോ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​പി. ജോ​ണ്‍, ജ​ന​കീ​യ സ​മ​ര​സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി.​എ. മു​ഹ​മ്മ​ദ് സ​ഗീ​ർ, കെ ​എ​സ്എ​സ്പി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. കു​ഞ്ഞു​മൊ​യ്തീ​ൻ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ബ​ഷീ​ർ കൊ​ണ്ടാ​ന്പി​ള്ളി, സി.​പി. ത​ന്പി, പി.​എ. ക​രു​ണാ​ക​ര​ൻ, സി​ദ്ദി​ഖ് പേ​ബ​സാ​ർ, എ​റി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ. സ​ജീ​വ​ൻ, അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം. സാ​ദ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Thrissur

പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം നടത്തി

തൃ​ശൂ​ർ: തി​രൂ​ർ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ​നി​ന്ന് 53 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് പ​ത്താം​ക്ലാ​സ് പ​ഠി​ച്ചി​റ​ങ്ങി​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം ന​ട​ത്തി. 1973ൽ ​എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തി​വ​രു​ടെ സം​ഗ​മ​മാ​ണു ന​ട​ത്തി​യ​ത്.

ഹി​ൽ​വാ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ​ഴു​പ​തോ​ളം​പേ​ർ പ​ങ്കെ​ടു​ത്തു. എ​ഴു​പ​തു വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രെ ആ​ദ​രി​ച്ചു. അ​ഡ്വ. പി.​എ​സ്. ഈ​ശ്വ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് എം.​കെ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി കെ.​വി. ഓ​മ​ന, ട്ര​ഷ​റ​ർ അ​റ​യ്ക്ക​ൽ തോ​മ​സ്, സി.​എ. ഫ്രാ​ൻ​സി​സ്, കെ.​എം. ഭാ​സി, ഒൗ​സേ​പ്പ് ചു​ങ്ക​ത്ത്, സി.​വി. അ​ന്ന​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Thrissur

മ​ഹാ​ജൂ​ബി​ലി ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം

 വ​ട​ക്കാ​ഞ്ചേ​രി: മു​ള്ളൂ​ർ​ക്ക​ര മ​ഹാ​ജൂ​ബി​ലി ട്രെ​യി​നിം​ഗ് കോ​ള​ജി​ലെ ബി​എ​ഡ് 2026–28 ബാ​ച്ചി​ന്‍റെ കോ​ള​ജ് യൂ​ണി​യ​ൻ, വി​വി​ധ ക്ല​ബ്ബു​ക​ൾ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു.

അ​സി. മാ​നേ​ജ​ർ ഫാ.ഡോ. ​ഷി​ജു ചി​റ്റി​ല​പ്പി​ള്ളി കോ​ള​ജ് യൂ​ണി​യ​ന്‍റെ ഉ​ദ്ഘാ​ട​ന​വും കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ലെ കൂ​ടി​യാ​ട്ടം ക​ലാ​കാ​രി ക​ലാ​മ​ണ്ഡ​ലം സം​ഗീ​ത ആ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.

സ്റ്റെ​ഫി ജ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ചാ​ക്കോ ചി​റ​മ്മ​ൽ, പി.​ഒ. റെ​മ്യ, ബ്രി​ന്‍റോ എം. ​ജോ​സ​ഫ്, കെ. ​ദി​വ്യ, അ​ലീ​ന റോ​സ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് കോ​ള​ജി​ന്‍റെ സി​ൽ​വ​ർ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Thrissur

അ​മ​ല​യി​ൽ ഫാ​ർ​മ​ക്കോ​ള​ജി ശി​ൽ​പ​ശാ​ല

തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ഫാ​ർ​മ​ക്കോ​ള​ജി വി​ഭാ​ഗം ന​ട​ത്തി​യ ശി​ൽ​പ​ശാ​ല റി​നൈ​സെ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി പെ​രി​ഞ്ചേ​രി നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​റ്റ്സി തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ദീ​പ്തി രാ​മ​കൃ​ഷ്ണ​ൻ, ഫാ​ർ​മ​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി.​കെ. പ്ര​തി​ഭ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​ബോ​ണി രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള​ത്തി​ലെ വി​വി​ധ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ​നി​ന്ന് പി​ജി വി​ദ്യാ​ർ​ഥി​ക​ളും ഡോ​ക്ട​ർ​മാ​രും അ​ട​ക്കം ഇ​രു​ന്നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു

Thrissur

ഗു​രു​വാ​യൂ​രി​ൽ ഞാ​യ​റാ​ഴ്ച 409 വി​വാ​ഹ​ങ്ങ​ൾ; വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ

ഗു​രു​വാ​യൂ​ർ: ചി​ങ്ങ​ത്തി​ലെ അ​വ​സാ​ന ഞാ​യ​റാ​ഴ്ച ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ക നാ​നൂ​റി​ലേ​റെ വി​വാ​ഹ​ങ്ങ​ൾ. തി​ര​ക്കു പ​രി​ഗ​ണി​ച്ച് ക്ഷേ​ത്ര​ത്തി​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ.​വി. ഗോ​പി​നാ​ഥ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​സ്. ഹ​രി​ഗോ​പാ​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച​ത്തേ​ക്ക് 409 വി​വാ​ഹ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ വ​രെ ശീ​ട്ടാ​ക്കി​യി​ട്ടു​ള്ള​ത്. റി​ക്കാ​ർ​ഡ് വി​വാ​ഹ​ങ്ങ​ൾ ന​ട​ന്ന ചി​ങ്ങ​ത്തി​ലെ ആ​ദ്യ ഞാ​യ​റാ​ഴ്ച​ത്തെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ത​ന്നെ തു​ട​രാ​നാ​ണ് ദേ​വ​സ്വം തീ​രു​മാ​നം. പു​ല​ർ​ച്ചെ നാ​ലു​മു​ത​ൽ ആ​റു വി​വാ​ഹ​മ​ണ്ഡ​പ​ങ്ങ​ളി​ലു​മാ​യി വി​വാ​ഹ​ങ്ങ​ൾ തു​ട​ങ്ങും. ഓ​രോ വി​വാ​ഹ​സം​ഘ​ത്തി​നും ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 24 പേ​രെ​യാ​ണ് മ​ണ്ഡ​പ​ത്തി​ലേ​ക്കു പ്ര​വേ​ശി​പ്പി​ക്കാ​നാ​വു​ക. ഇ​ന്ന​ർ-​ഒൗ​ട്ട​ർ റിം​ഗ് റോ​ഡു​ക​ളി​ൽ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല. വ​ണ്‍​വേ സം​വി​ധാ​നം ക​ർ​ശ​ന​മാ​ക്കും. നി​ല​വി​ലെ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ​ക്കു​പു​റ​മെ ശ്രീ​കൃ​ഷ്ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ദേ​വ​സ്വം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ എ​ന്നി​വ​യും പാ​ർ​ക്കിം​ഗി​നാ​യി തു​റ​ന്നു​കൊ​ടു​ക്കും.

സി​സി​ടി​വി നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​കും. ദ​ർ​ശ​ന​ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക്ഷേ​ത്ര​ത്തി​ൽ പ്ര​ദ​ക്ഷി​ണം, അ​ടി​പ്ര​ദ​ക്ഷി​ണം, ശ​യ​ന​പ്ര​ദ​ക്ഷി​ണം എ​ന്നി​വ അ​നു​വ​ദി​ക്കി​ല്ല. കി​ഴ​ക്കേ​ന​ട​പ്പ​ന്ത​ലി​ൽ ഭ​ക്ത​ർ​ക്ക് വ​ണ്‍​വേ സം​വി​ധാ​നം ന​ട​പ്പാ​ക്കും. ഭ​ക്ത​ർ ദേ​വ​സ്വം ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടു സ​ഹ​ക​രി​ക്ക​ണ​മെ​ന്നു ചെ​യ​ർ​മാ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

ഗു​രു​വാ​യൂ​രി​ൽ ആ​ചാ​ര​ലം​ഘ​നം; ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ദേ​വ​സ്വം

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​ചാ​ര​ലം​ഘ​നം ന​ട​ത്തി അ​ശു​ദ്ധി ഉ​ണ്ടാ​കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ.​വി. ഗോ​പി​നാ​ഥ് അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​വ​സ്വം ഭ​ര​ണ​സ​മി​തി ര​ണ്ട് ഓ​തി​ക്ക​ൻ​മാ​രെ ആ​റു മാ​സ​ത്തേ​ക്കു ജോ​ലി​യി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്തി. ഇ​വ​രി​ൽ​നി​ന്ന് 40000 രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

അ​ഷ്ട​മി​രോ​ഹി​ണി ദി​നം ഉ​ൾ​പ്പെ​ടെ അ​ടു​ത്ത​ടു​ത്ത ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ആ​ചാ​ര​ലം​ഘ​നം ന​ട​ന്ന​തി​നാ​ൽ മ​ണി​ക്കൂ​റു​ക​ൾ ശു​ദ്ധി​ച്ച​ട​ങ്ങു​ക​ൾ വേ​ണ്ടി​വ​ന്നി​രു​ന്നു. ഇ​തു ഭ​ക്ത​ർ​ക്കു ദ​ർ​ശ​ന​ത​ട​സ​മു​ണ്ടാ​ക്കി.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു ദേ​വ​സ്വം ക​ർ​ശ​ന​ന​ട​പ​ടി​യെ​ടു​ത്ത​ത്. ക്ഷേ​ത്ര​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ചാ​ര​ങ്ങ​ൾ ശ​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

Thrissur

എം.​കെ. ഗാ​ർ​മെ​ന്‍റ്സ് ഉ​ദ്ഘാ​ട​നം

ചേ​ർ​പ്പ്: സൂ​ര്യ​ഭാ​ര​തി ഗ്രൂ​പ്പി​ന്‍റെ എം.​കെ. ഗാ​ർ​മെ​ന്‍റ്സ് നാ​ടി​നു സ​മ​ർ​പ്പി​ച്ചു. ചേ​ർ​പ്പ് സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ച ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം സൂ​ര്യ​ഭാ​ര​തി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ കെ.​പി. മ​നോ​ജ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ൽ പെ​റ്റാ​ക്കാ​ട്ട് ആ​ദ്യ വി​ൽ​പ​ന നി​ർ​വ​ഹി​ച്ചു. ബൈ​ജു കാ​ല​ടി, ര​തീ​ഷ് ആ​ർ. നാ​യ​ർ, ബി​ജു വ​രാ​പു​റ​ത്ത്, സ​ന്തോ​ഷ് കു​മാ​ർ, കെ.​വി. മ​ധു, ചി​ന്തു സ​തീ​ശ​ൻ, ബാ​ല​ൻ ക​ണി​മം​ഗ​ല​ത്ത്, ബി​ജു ആ​ട്ടോ​ർ, സി.​വി. പ്രേ​മ​കു​മാ​ർ, കെ. ​കേ​ശ​വ​ദാ​സ്, താ​ര അ​തി​യേ​ട​ത്ത്, പി.​വി. സ​ജീ​വ്, ര​ഞ്ജി​ത്ത് ലാ​ൽ, അ​നി​ൽ കു​മാ​ർ, എം.​കെ. നാ​സ​ർ, മ​നാ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് 50 ശ​ത​മാ​നം വി​ല​ക്കു​റ​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Thrissur

ക്രൈ​സ്റ്റ് കോ​ള​ജ് റോ​ഡ് ത​രി​പ്പ​ണം; ദു​രി​തം

ക​ല്ലു​തെ​റി​ച്ചു പ​രി​ക്കേ​ൽ​ക്കു​ന്ന​തും പ​തി​വ്...

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഗ​താ​ഗ​ത മേ​ഖ​ല​യാ​യ ക്രൈ​സ്റ്റ് കോ​ള​ജ് ജം​ഗ്ഷ​ൻ റോ​ഡ് ത​ക​ർ​ന്നു. ഉ​പ​രി​ത​ല​ത്തി​ലെ മെ​റ്റ​ലു​ക​ൾ ഇ​ള​കി​ത്തെ​റി​ച്ചു പ​ല​യി​ട​ങ്ങ​ളി​ലും കു​ഴി​ക​ൾ നി​റ​ഞ്ഞു. മാ​പ്രാ​ണം ഭാ​ഗ​ത്തു​നി​ന്നു സ്വ​കാ​ര്യ ബ​സു​ക​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​വ​ഴി​യെ​ത്തു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ ക​ല്ലു​ക​ൾ തെ​റി​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക​ട​ക്കം പ​രി​ക്കേ​ൽ​ക്കു​ന്ന​തും പ​തി​വ്. കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന സ​മ​യ​ത്ത് ആ​ഴം തി​രി​ച്ച​റി​യാ​നും ക​ഴി​യി​ല്ല.

ക്രൈ​സ്റ്റ് കോ​ള​ജ്, ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​ൻ, ക്രൈ​സ്റ്റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളും സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും പ്ര​തി​ദി​നം നി​ര​വ​ധി​യാ​ളു​ക​ൾ എ​ത്തു​ന്ന മേ​ഖ​ല​യാ​ണി​ത്. ദൈ​നം​ദി​ന യാ​ത്ര​യ്ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് ഇ​തു​ണ്ടാ​ക്കു​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

കു​ഴി​ക​ളി​ൽ മെ​റ്റ​ൽ​നി​റ​ച്ച് താ​ത്കാ​ലി​ക​മാ​യി അ​ട​യ്ക്കു​ന്ന​തി​നു പ​ക​രം, ത​ക​ർ​ച്ച​യു​ടെ കാ​ര​ണം ക​ണ്ടെ​ത്തി ശാ​സ്ത്രീ​യ രീ​തി​യി​ൽ റോ​ഡ് പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. മ​ഴ​ക്കാ​ല​ത്തു ഡ്രെ​യി​നേ​ജ് സം​വി​ധാ​നം ഉ​റ​പ്പാ​ക്കു​ക​യും റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം പു​ന​ർ​നി​ർ​മി​ക്കു​ക​യു​മാ​ണു പ​രി​ഹാ​രം. അ​ല്ലാ​ത്ത​പ​ക്ഷം, ഓ​രോ മ​ഴ​യ്ക്കും റോ​ഡി​ന്‍റെ ത​ക​ർ​ച്ച കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കും.

ഈ ​അ​നാ​സ്ഥ മ​നു​ഷ്യ​ജീ​വ​ന് വി​ല​യി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വ്

ര​ണ്ടു വ​ർ​ഷ​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ക്രൈ​സ്റ്റ് കോ​ള​ജ് റോ​ഡ് അ​നാ​സ്ഥ​യു​ടെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ്. ഫ​യ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്ന് എ​പ്പോ​ഴും ഫ​യ​ർ എ​ൻ​ജി​നു​ക​ൾ ക​ട​ന്നു​വ​രു​ന്ന ഈ ​വ​ഴി ഇ​ത്ര ദു​ർ​ഘ​ട​മാ​യി​രി​ക്കു​ന്ന​ത് അ​ധി​കൃ​ത​ർ ജീ​വ​ന് എ​ന്തു​മാ​ത്രം വി​ല​ക​ൽ​പ്പി​ക്കു​ന്നു എ​ന്ന​തി​നു തെ​ളി​വാ​ണ്.
നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ് ഈ ​റോ​ഡ്. റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്താ​തെ ആ ​കു​ഴി​ക​ളി​ൽ ഇ​ട​ക്കി​ടെ ക്വാ​റി വേ​സ്റ്റ് ഇ​ടു​ന്ന​ത് റോ​ഡ് കൂ​ടു​ത​ൽ ഇ​ടി​യു​ന്ന​തി​നും ക്വാ​റി വേ​സ്റ്റി​ലെ ക​ല്ലു​ക​ൾ തെ​റി​ച്ച് അ​പ​ക​ട​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്നു​ണ്ട്.
വേ​ന​ൽ​ക്കാ​ല​ത്ത് ടാ​ർ ചെ​യ്യാ​തെ കാ​ല​വ​ർ​ഷ​മാ​കു​ന്പോ​ൾ വ​ലി​യ തു​ക​യ്ക്കു ക​രാ​റു​കാ​ർ​ക്ക് കോ​ണ്‍​ക്രീ​റ്റ് റോ​ഡു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് അ​വ​സ​രം ഒ​രു​ക്കു​ന്ന നി​ല​പാ​ടാ​ണ് അ​ധി​കാ​രി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്.

തോം​സ​ണ്‍ ചി​രി​യ​ങ്ക​ണ്ട​ത്ത് -ക്രൈ​സ്റ്റ് ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി

അ​ധി​കാ​രി​ക​ൾ ക​ണ്ണു​തു​റ​ക്ക​ണം

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളി​ലൊ​ന്നാ​യ ക്രൈ​സ്റ്റ് കോ​ള​ജ് റോ​ഡി​ന്‍റെ ഇ​ന്ന​ത്തെ അ​വ​സ്ഥ അ​തീ​വ ദ​യ​നീ​യ​മാ​ണ്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്ന റോ​ഡ് ഇ​ത്ര​കാ​ലം അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഈ ​റോ​ഡി​ൽ കു​ഴി​ക​ളും പൊ​ടി​യും വെ​ള്ള​ക്കെ​ട്ടും ഗ​താ​ഗ​ത​ക്കു​രു​ക്കും​മൂ​ലം യാ​ത്ര​ക്കാ​രു​ടെ ദു​രി​തം മാ​ത്ര​മാ​ണു കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഏ​റ്റ​വും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും അ​തീ​വ ബു​ദ്ധി​മു​ട്ടാ​ണ്.

മ​ഴ​ക്കാ​ല​ത്ത് കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്പോ​ൾ ആ​ഴം പോ​ലും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. പ​രാ​തി വ​ന്നാ​ൽ പ​രി​ശോ​ധി​ക്കാം, പി​ന്നീ​ട് നോ​ക്കാം എ​ന്ന രീ​തി​യി​ലു​ള്ള സ​മീ​പ​നം ഇ​നി മ​തി​യാ​കി​ല്ല. ജ​ന​ങ്ങ​ൾ നി​കു​തി അ​ട​യ്ക്കു​ന്ന​തു റോ​ഡി​ൽ സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​നാ​ണ്. ന​ഗ​ര​സ​ഭ​യി​ലെ ത​ക​ർ​ന്നു കി​ട​ക്കു​ന്ന മു​ഴു​വ​ൻ റോ​ഡു​ക​ളും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ശ​രി​യാ​ക്കേ​ണ്ട​തു​ണ്ട്.

സി.​സി. ഷി​ബി​ൻ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ

Thrissur

എ​ലി​ഞ്ഞി​പ്ര പ​ള്ളി​യി​ൽ ഊട്ടുതി​രു​നാ​ൾ

എ​ലി​ഞ്ഞി​പ്ര (ചൗക്ക): പ​രി​ശു​ദ്ധ ലൂ​ർ​ദ്മാ​താ​വി​ന്‍റെ പ​ള്ളി​യി​ൽ ഊ​ട്ടു​തി​രു​ന്നാ​ൾ 13ന് ​ആ​ഘോ​ഷി​ക്കും. 13ന് ഒമ്പതിന് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റു ആ​ല​പ്പാ​ട​ൻ പ്ര​സു​ദേ​ന്തി​മാ​രെ വാ​ഴി​ച്ച് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​ക്ക് ഫാ.​സി​ബു ക​ള്ളാംപ​റ​മ്പി​ൽ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. രണ്ടുവ​രെ ഊ​ട്ടുനേ​ർ​ച്ച ഉ​ണ്ടാ​യി​രി​ക്കും. 4.30ന് ​വിശുദ്ധ​കു​ർ​ബാ​ന​യ്ക്കു ശേ​ഷം സെ​ന്‍റ് ആ​ന്‍റണീസ് ​ക​പ്പേ​ള​യി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ഏഴിന് ​മാ​ന​ത്ത് മ​ഴ​വി​ല്ല​ഴ​ക്, 7.30ന് ​ലൂ​ർ​ദ് ആ​ർ​ട്സ് ചൗ​ക്ക അ​വ​ത​രി​പ്പി​ക്കു​ന്ന "ആ​ർ​സി​ന്‍റെ കാ​വ​ൽ​ക്കാ​ര​ൻ’ എ​ന്ന നൃ​ത്ത സം​ഗീ​ത ച​രി​ത്രനാ​ട​കം ഉ​ണ്ടാ​യി​രി​ക്കും.
പ്ര​സു​ദേ​ന്തി​മാ​രാ​യ അ​മ്മ​മാ​ർ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​വ​ക​യി​ൽ ഈ ​വ​ർ​ഷം പ​ണി​തു​ന​ൽ​കു​ന്ന നാല് കാ​രു​ണ്യ ഭ​വ​ന​ങ്ങ​ളി​ൽ ഒ​രു ഭ​വ​നം നി​ർ​മി​ച്ച് ന​ൽ​കും.

വി​കാ​രി ഫാ.​ആ​ന്‍റോ ക​രി​പ്പാ​യി, അ​സി. വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ ക​ള​ത്തി​ൽ​പ​റ​മ്പി​ൽ കൈ​ക്കാ​ര​ന്മാ​രാ​യ ഷാ​ജു പ​ടി​ഞ്ഞാ​ക്ക​ര, ജോ​സ് പെ​രേ​പ്പാ​ട​ൻ, ഷാ​ജു മാ​ഞ്ഞൂ​രാ​ൻ, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ഷാ​ലി ബി​ജു ഞ​ർ​ളേ​ലി, തി​രു​ന്നാ​ൾ പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ റി​ൻ​സ​ൺ മ​ണ​വാ​ള​ൻ എ​ന്നി​വ​ർ പ​ത്രസ​മ്മേള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Thrissur

49-ാം രൂ​പ​താ​ദി​നാ​ഘോ​ഷ​ങ്ങ​ള്‍ ഇ​ന്ന്

ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത​യു​ടെ 49-ാം രൂ​പ​താ​ദി​നാ​ഘോ​ഷ​ങ്ങ​ള്‍ ഇ​ന്ന് രാ​വി​ലെ പത്തിന് ​ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍ സ​മൂ​ഹ​ബ​ലി​യോ​ടെ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് ക​ത്തീ​ഡ്ര​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം കാ​യി​ക യു​വ​ജ​ന​ക്ഷേ​മ ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​രാ​വ​സ്തു വ​കു​പ്പ് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

എം​എം​ബി പ്രൊ​വി​ന്‍​ഷ്യ​ല്‍ ബ്ര​ദ​ര്‍ ജോ​സ് ചു​ങ്ക​ത്ത് എം​എം​ബി, ഹോം ​ച​ല​ഞ്ച് സ്ഥാ​പ​ക സി​സ്റ്റ​ര്‍ ലി​സി ച​ക്കാ​ല​ക്ക​ല്‍ എ​ഫ്എം​എം, ന​വ​ജീ​വ​ന്‍ ട്ര​സ്റ്റ് സ്ഥാ​പ​ക​ന്‍ പി.​യു. തോ​മ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് കാ​രു​ണ്യ​വ​ര്‍​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും. സു​വ​ര്‍​ണ​ഗേ​ഹ പ​ദ്ധ​തി​യു​ടെ താ​ക്കോ​ല്‍​ദാ​നം, ബി​എ​ല്‍​എം ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ​യും സ്‌​പെ​ര​ന്‍​സാ ഹോം​സ് ഫോ​ര്‍ സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സി​ന്‍റേയും അ​ടി​സ്ഥാ​ന ശി​ല​ക​ളു​ടെ ആ​ശീ​ര്‍​വാ​ദം, രൂ​പ​ത ഹെ​റി​റ്റേ​ജ് സെ​ന്‍റര്‍ മ്യൂ​സി​യം ഉ​ദ്ഘാ​ട​നം എ​ന്നി​വ ന​ട​ക്കും. രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍ സ്വാ​ഗ​ത​വും വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വി​ല്‍​സ​ന്‍ ഈ​ര​ത്ത​റ ന​ന്ദി​യും പ​റ​യും.

Thrissur

മ​റ്റ​ത്തൂ​ർ സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ന് ഇ​നി എ​ഐ റോ​ബോ​ട്ട് സ്വ​ന്തം

തൃ​ശൂ​ർ: സ​ഹൃ​ദ​യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ പ​രി​ശീ​ലി​പ്പി​ക്കാ​ൻ ജോ​സ​ഫ് എ​ന്ന എ​ഐ റോ​ബോ​ട്ട് ഇ​നി​മു​ത​ൽ മ​റ്റ​ത്തൂ​ർ സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ൽ. നെ​ക്സോ​റ 2കെ26 ​എ​ന്നു പേ​രി​ട്ട പ​രി​പാ​ടി​യി​ൽ, റോ​ബോ​ട്ടി​ന്‍റെ ലോ​ഞ്ചിം​ഗും സ്കൂ​ൾ വെ​ബ്സൈ​റ്റി​ന്‍റെ​യും ക​ലാ​മേ​ള റി​തം 2കെ26 ​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ധ്യാ​പ​ക​ദി​നാ​ച​ര​ണ​വും സം​യു​ക്ത​മാ​യി ആ​ച​രി​ച്ചു. സ​ഹൃ​ദ​യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​ണു റോ​ബോ​ട്ട് നി​ർ​മി​ച്ച​ത്.

സ​ഹൃ​ദ​യ കോ​ള​ജ് ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​അ​നി​ൽ പു​തു​ശേ​രി റോ​ബോ​ട്ടി​ന്‍റെ ലോ​ഞ്ചിം​ഗും ഇ​രി​ങ്ങാ​ല​ക്കു​ട കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ൻ ഏ​ജ​ൻ​സി മാ​നേ​ജ​ർ ഫാ. ​സി​ജോ ഇ​രു​ന്പ​ൻ സ്കൂ​ൾ വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ചാ​ല​ക്കു​ടി ഉ​പ​ജി​ല്ലാ ഓ​ഫീ​സ​ർ പി.​ബി. നി​ഷ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു.

മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ജോ​സ് അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. ഫാ. ​അ​ഖി​ൽ ത​ണ്ടി​യേ​ക്ക​ൽ, സ്കൂ​ൾ ഹെ​ഡ് മി​സ്ട്ര​സ് സി​സ്റ്റ​ർ ടോം​സി, ഉ​ണ്ണി​മേ​രി തോ​മ​സ്, എ.​വി. വി​ജ​യ​ൻ, നി​ഷ മാ​ത്യു, ടി. ​വി​വേ​ക്, ലി​റ്റി ഷോ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Thrissur

150 കി​ലോ​യു​ടെ ജ​ന്മ​ദി​ന കേ​ക്ക്; മാ​താ​വി​ന്‍റെ തി​രു​നാ​ള്‍ ഭ​ക്തി​സാ​ന്ദ്രം

ഇ​രി​ങ്ങാ​ല​ക്കു​ട: പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക​യി​ല്‍ സി​എ​ല്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ള്‍ ഭ​ക്തി​സാ​ന്ദ്ര​മാ​യി.

തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ 150 കി​ലോ തൂ​ക്ക​മു​ള്ള ഭീ​മ​ന്‍ ജ​ന്മ​ദി​ന കേ​ക്ക് ശ്ര​ദ്ധേ​യ​മാ​യി. 40 അ​ടി നീ​ള​വും മൂ​ന്ന് അ​ടി വീ​തി​യു​മു​ള്ള കേ​ക്കാ​ണ് സി​എ​ല്‍​സി പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​രു​ക്കി​യ​ത്. മാ​താ​വി​ന്‍റെ വി​വി​ധ രൂ​പ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും കേ​ക്കി​ല്‍ മ​നോ​ഹ​ര​മാ​യി രൂ​പ​ക​ല്‍​പ​ന ചെ​യ്തി​രു​ന്നു. വി​ശ്വാ​സ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും സ്‌​നേ​ഹ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി മാ​റി​യ കേ​ക്ക് മു​റി​ക്ക​ല്‍ തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ നി​റ​പ്പ​കി​ട്ടേ​കി.

വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ന്ന ല​ദീ​ഞ്ഞ്, നൊ​വേ​ന, ദി​വ്യ​ബ​ലി എ​ന്നി​വ​യ്ക്ക് ആ​ലു​വ റൊ​ഗേ​ഷ​നി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ റെ​ക്ട​ര്‍ ഫാ. ​അ​മ​ല്‍ ആ​ന്‍റ​ണി മാ​ളി​യേ​ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. വ​ട​ക്കും​ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ.​ഡോ. ജി​ജോ വാ​ക​പ്പ​റ​മ്പി​ല്‍ തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കി. ദി​വ്യ​ബ​ലി​ക്ക് ശേ​ഷം ന​ട​ന്ന ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ഭ​ക്തി​നി​ര്‍​ഭ​ര​മാ​യി ഗ്രോ​ട്ടോ​യി​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍​ന്ന് വ​ര്‍​ണ​മ​ഴ​യും സ്‌​നേ​ഹ​വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു.

ഇ​ട​വ​ക​യി​ലെ മാ​ലാ​ഖ കൂ​ട്ടം അ​വ​ത​രി​പ്പി​ച്ച ദൃ​ശ്യാ​വി​ഷ്‌​കാ​രം ശ്ര​ദ്ധേ​യ​മാ​യി. വി​കാ​രി ഫാ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, പ്ര​ഫ​ഷ​ണ​ല്‍ സി​എ​ല്‍​സി പ്ര​സി​ഡ​ന്‍റ് ഫ്രാ​ന്‍​സി​സ് കോ​ക്കാ​ട്ട്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എ.​ടി. ജോ​യ് എ​ന്നി​വ​ര്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Thrissur

59 കേ​ക്കു​ക​ള്‍ കോ​ര്‍​ത്ത് ഭീ​മ​ന്‍ ജ​പ​മാ​ലയൊരു​ക്കി ക​രു​വ​ന്നൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക

ക​രു​വ​ന്നൂ​ര്‍: പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളി​ല്‍ അ​മ്മ​യ്‌​ക്കൊ​രു ജ​ന്മ​ദി​ന കേ​ക്ക് ഒ​രു​ക്കി ക​രു​വ​ന്നൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക. 59 കേ​ക്കു​ക​ള്‍ കോ​ര്‍​ത്തി​ണ​ക്കി 50 അ​ടി നീ​ള​ത്തി​ല്‍ ജ​പ​മാ​ല​യു​ടെ രൂ​പ​ത്തി​ല്‍ ഒ​രു​ക്കി​യ ഭീ​മ​ന്‍ കേ​ക്ക് തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മ​ധു​ര​മേ​കി.

സി​എ​ല്‍​സി​യു​ടെ​യും മാ​തൃ​വേ​ദി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വേ​റി​ട്ട ആ​ശ​യ​ത്തി​ല്‍ കേ​ക്ക് ഒ​രു​ക്കി​യ​ത്. ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ. ​ഡേ​വീ​സ് ക​ല്ലി​ങ്ക​ല്‍ ജ​ന്മ​ദി​ന കേ​ക്ക് മു​റി​ച്ചു. തു​ട​ര്‍​ന്ന് വി​ശ്വാ​സ​സ​മൂ​ഹം കേ​ക്കി​ന്‍റെ മ​ധു​രം പ​ങ്കി​ട്ടു. സി​എ​ല്‍​സി അം​ഗ​ങ്ങ​ളു​ടെ മ​നോ​ഹ​ര​മാ​യ നൃ​ത്ത​വി​രു​ന്നും അ​ര​ങ്ങേ​റി.

Thrissur

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ല്ലു​ക​ടി

വി.​ഒ. പൈ​ല​പ്പ​നെ​തി​രേ ഷി​ബു വാ​ല​പ്പ​ൻ

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ 24-ാം വാ​ർ​ഡി​ലേ​ക്കു ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​ഒ. പൈ​ല​പ്പ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പാ​ർ​ട്ടി​ക്കു ദോ​ഷ​ക​ര​മാ​കു​മെ​ന്നു യു​ഡി​എ​ഫ് ന​ഗ​ര​സ​ഭാ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് ഷി​ബു വാ​ല​പ്പ​ൻ. ക​ഴി​ഞ്ഞ മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​​ജയ​പ്പെ​ട്ട പൈ​ല​പ്പ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത് കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​തെ​യാ​ണ്.

വാ​ർ​ഡി​ൽ​നി​ന്നു​ള്ള​വ​ർ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണു പ്ര​വ​ർ​ത്ത​ക​ർ വാ​ർ​ഡ് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ, പ്ര​സി​ഡ​ന്‍റി​നെ കൂ​ടി​യാ​ലോ​ച​ന​യി​ല്ലാ​തെ മാ​റ്റി. എം​പി, എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രെ​യെ​ല്ലാം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ നേ​രി​ട്ടും ക​ത്ത് മു​ഖേ​ന​യും ബോ​ധ്യ​പ്പെ​ടു​ത്തി​യ​താ​ണ്.

ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​ത്തി​നെ​തി​രേ ക​ടു​ത്ത വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ന്നെ​ന്നും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്നെ​ന്നും ഷി​ബു വാ​ല​പ്പ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Thrissur

യുവാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍

കാ​ട്ടൂ​ര്‍: യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 19ന് ​ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നു മ​ണി​യോ​ടെ വ​ള​വ​ന​ങ്ങാ​ടി ക​ള്ള് ഷാ​പ്പി​ന് സ​മീ​പം വെ​ച്ച്, കോ​ണ​ത്തു​കു​ന്ന് സ്വ​ദേ​ശി മു​ട​വ​ന്‍​കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ഹാ​ദി ജ​ഹാ​ന്‍ (17), സു​ഹൃ​ത്തു​ക്ക​ളാ​യ അ​ബു താ​ഹി​ര്‍, ശ്രീ​ഹ​രി എ​ന്നി​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ വേ​ഗ​ത​യി​ല്‍ ഓ​ടി​ച്ചു​പോ​യ​തി​ലു​ള്ള വൈ​രാ​ഗ്യ​ത്താ​ല്‍ കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി കാ​റി​ന്‍റെ താ​ക്കോ​ല്‍ ഊ​രി​യെ​ടു​ത്ത് ഹാ​ദി ജ​ഹാ​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ പ​ടി​യൂ​ര്‍ വ​ള​വ​ന​ങ്ങാ​ടി സ്വ​ദേ​ശി വ​ള്ളോം​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​രു​ണ്‍ പോ​ള്‍ (32) എ​ന്ന​യാ​ളെ കാ​ട്ടൂ​ര്‍ പൊലി​സും ക്രൈം ​സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് പി​ടി​കൂ​ടി. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

കാ​ട്ടൂ​ര്‍ പൊലിസ് സ്റ്റേ​ഷ​ന്‍ എ​സ്‌​ഐ പി. ​ബാ​ബു ജോ​ര്‍​ജ്, ജി​എ​സ്‌​ഐ ഫ്രാ​ന്‍​സി​സ്, ക്രൈം ​സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ജി​എ​സ്‌​സി​പി​ഒ വി. ​കൃ​ഷ്ണ​ദാ​സ്, സി​പി​ഒ പി.​എ​സ്. മി​ഥു​ന്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Thrissur

അയ​ല്‍​വാ​സി​യെ ഇ​രു​മ്പുപൈ​പ്പു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ല്‍

ഇ​രി​ങ്ങാ​ല​ക്കു​ട: അ​യ​ല്‍​വാ​സി​യെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൊ​റ​ത്തി​ശേ​രി തേ​ല​പ്പി​ള്ളി കൂ​ടാ​രം വീ​ട്ടി​ല്‍ സു​ധീ​ഷ് (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഈ ​മാ​സം ആ​റി​ന് ഉ​ച്ച​യ്ക്ക് 1.45ഓ​ടെ അ​യ​ല്‍​വാ​സി​യാ​യ കൂ​ടാ​രം വീ​ട്ടി​ല്‍ മ​ണി​ക​ണ്ഠ​ന്‍റെ (48) വീ​ട്ടു​മു​റ്റ​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി ത​ന്‍റെ മെ​മ്മ​റികാ​ര്‍​ഡ് എ​ടു​ത്തോ എ​ന്ന് ചോ​ദി​ച്ച് ത​ര്‍​ക്ക​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. താ​ന്‍ എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് മ​ണി​ക​ണ്ഠ​ന്‍ മ​റു​പ​ടി ന​ല്‍​കി​യ​തി​ലു​ള​ള വൈ​രാ​ഗ്യ​ത്താ​ല്‍ വീ​ടി​ന്‍റെ ചു​മ​രി​ല്‍ ചാ​രിവെ​ച്ചി​രു​ന്ന അ​ടു​ക്ക​ള​യി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഇ​രു​മ്പ് പൈ​പ്പ് എ​ടു​ത്ത് ത​ല​യ്ക്ക​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്എ​ച്ച്ഒ കെ.​ഒ. പ്ര​ദീ​പ്, എ​സ്‌​ഐ എ​ബി​ന്‍, എ​സ്‌​ഐ സൗ​മ്യ, ജി​എ​സ്‌​സി​പി​ഒ മാ​രാ​യ ഗി​രീ​ഷ്, വി​ജോ​ഷ്, ജി​ജി​ല്‍, ഉ​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Thrissur

20 ഗ്രാം ​രാ​സ​ല​ഹ​രിയുമായി‍ അ​റ​സ്റ്റി​ല്‍

കാ​ട്ടൂ​ര്‍: കാ​ട്ടൂ​രി​ല്‍ 20 ഗ്രാം ​അ​തി​മാ​ര​ക രാ​സ​ല​ഹ​രി​യാ​യ എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ റൂ​റ​ല്‍ ഡാ​ന്‍​സാ​ഫ് ടീ​മും കാ​ട്ടൂ​ര്‍ പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​യ്പ​മം​ഗ​ലം കാ​ള​മു​റി പ​ടി​ഞ്ഞാ​റ് ഭാ​ഗം മ​ഠ​ത്തി​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​ബീ​ഷ് (36) പി​ടി​യി​ലാ​യ​ത്. കാ​ട്ടൂ​ര്‍ എ​ട​തി​രി​ഞ്ഞി വ​ട​ക്കു​മു​റി കാ​ഞ്ഞി​ര​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ മി​ഥു​ന്‍റെ (29) വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ദ്യം എം​ഡി​എം​എ ഉ​ള്‍​പ്പ​ടെ​യു​ള്ള വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി​യ​ത്.

20 ഗ്രാം ​എം​ഡി​എം​എ, ഇ​ല​ക്ട്രോ​ണി​ക് ത്രാ​സ്, ചി​ല്ല​റ വി​ല്‍​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 56 ചെ​റി​യ സി​പ്പ് ലോ​ക്ക് ക​വ​റു​ക​ള്‍, എം​ഡി​എം​എ വി​ല്‍​പ്പ​ന​യി​ലൂ​ടെ അ​ന​ധി​കൃ​ത​മാ​യി സ​മ്പാ​ദി​ച്ച​തെ​ന്ന് ക​രു​തു​ന്ന 1,36,700 രൂ​പ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മി​ഥു​ന് എം​ഡി​എം​എ എ​ത്തി​ച്ചി​രു​ന്ന​ത് കാ​ട്ടൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ റൗ​ഡി ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട എ​ട​തി​രി​ഞ്ഞി പോ​ത്താ​നി സ്വ​ദേ​ശി എ​ട​ച്ചാ​ലി വീ​ട്ടി​ല്‍ അ​ന​ന്ത​കൃ​ഷ്ണ​ന്‍ (25) ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. അ​ന​ന്ത​കൃ​ഷ്ണ​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മി​ഥു​നെ​യും അ​ന​ന്ത​കൃ​ഷ്ണ​നെ​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

കാ​ട്ടൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ. ​വി​നോ​ജ്, ജി​എ​സ്‌​ഐ​മാ​രാ​യ എ.​പി. ഫ്രാ​ന്‍​സി​സ്, പി.​എ. മി​നി, ജി​എ​സ്‌​സി​പി​ഒ​മാ​രാ​യ കെ.​ജി. അ​ജി​ത്കു​മാ​ര്‍, വി.​എ​സ്. ശ്യാം, ​തൃ​ശൂ​ര്‍ റൂ​റ​ല്‍ ഡാ​ന്‍​സാ​ഫ് ടീം ​എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കേ​സി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നും ല​ഹ​രി​യു​ടെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Thrissur

15കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി; ഇതരസംസ്ഥാന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

മാ​ള: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഇ​ത​ര സം​സ്ഥാ​ന പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ ഇതരസംസ്ഥാന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ദീ​പ​ക് മൊ​ണ്ടാ​ലി​നെ​യാ​ണ് (29) മാ​ള പൊ​ലിസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ 20 മു​ത​ൽ 25 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 15-കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പൊലിസ് കേ​സെ​ടു​ത്ത​ത്.

മാ​ള സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ.​എ​ൻ. ഷാ​ജു, എ​സ്എ​ച്ച്ഒ ​വി​ശാ​ഖ് കെ. ​വി​ശ്വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ​ബാ​ബു, ഗ്രേ​ഡ് എ​സ്ഐ ​അ​ശോ​ക​ൻ, എഎ​സ്ഐ ​ഷീ​ബ, സിപിഒ ​ജോ​യ് ഡെ​ന്നി​സ്, ഹോം​ഗാ​ർ​ഡ് വി​നോ​ദ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന പൊലിസ് സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Thrissur

ട്രെ​യി​നി​ടി​ച്ച് മ​രി​ച്ച നി​ല​യി​ൽ

ചാ​ല​കു​ടി: റി​ട്ട​യേ​ർ​ഡ് പ്ര​ഫ​സ​റെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ള പൂ​വ​ത്തു​ശേ​രി പു​ളി​ക്ക​ൻ വീ​ട്ടി​ൽ സു​രേ​ഷ് ബാ​ബു(70)​വി​നെ​യാ​ണ് ചാ​ല​ക്കു​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ ഓ​ട്ടോ​റി​ക്ഷ​യി​ൽ മാ​ള​യി​ലെ​ത്തി​യ സു​രേ​ഷ് ബാ​ബു ഒ​രു ക​വ​ർ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ ഏ​ൽ​പ്പി​ക്കു​ക​യും അ​ത് ഭാ​ര്യ​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ക​വ​ർ വീ​ട്ടി​ലെ​ത്തി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ മാ​ള പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ചാ​ല​ക്കു​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം സു​രേ​ഷ് ബാ​ബു​വി​ന്‍റേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു.

Thrissur

ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു

പു​ന്ന​യൂ​ർ​ക്കു​ളം: ബൈ​ക്ക​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രു​ക്കു​പ​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. എ​ര​മം​ഗ​ലം താ​ഴ​ത്തേ​ൽ​പ്പ​ടി​ക്കു സ​മീ​പം കാ​രി​യോ​ട​ത്ത് അ​ബ്ദു​ള്ള​യു​ടെ ഭാ​ര്യ ഫാ​ത്തിമ(56) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം എ​ര​മം​ഗ​ലം സെ​ന്‍റ​റി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പെ​രു​ന്പ​ട​പ്പ് പൊ​ലി​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: ഹ​ക്കീം (സു​ഫി​ക​ഫെ, എ​ര​മം​ഗ​ലം), സ​ബീ​ന, ഹ​സീ​ന. മ​രു​മ​ക്ക​ൾ: ന​വാ​സ്, നൗ​ഫ​ൽ, ഷ​ഫ്ന.

Thrissur

പാ​ൽ വി​ത​ര​ണ​ത്തി​നി​ടെ ക്ഷീ​ര​ക​ർ​ഷ​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ആ​ല​പ്പാ​ട്: സ്കൂ​ട്ട​റി​ൽ വീ​ടു​ക​ളി​ൽ പാ​ൽ എ​ത്തി​ച്ച് വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ ക്ഷീ​ര​ക​ർ​ഷ​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ആ​ല​പ്പാ​ട് സ്വ​ദേ​ശി ത​ച്ച​ന്ത്ര വീ​ട്ടി​ൽ പ​ര​മേ​ശ്വ​ര​ൻ(64) ആ​ണ് മ​രി​ച്ച​ത്.

പാ​ൽ ചാ​ഴൂ​ർ ഭാ​ഗ​ത്തെ വീ​ടു​ക​ളി​ൽ ന​ൽ​കാ​ൻ സ്കൂ​ട്ട​റി​ൽ പോ​യ​താ​യി​രു​ന്നു. ഒ​രു വീ​ട്ടി​ൽ പാ​ൽ കൊ​ടു​ത്ത​യു​ട​നെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണ് ബോ​ധ​ര​ഹി​ത​നാ​യി. തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ്ര​തി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ജ​യ​ന്തി. മ​ക്ക​ൾ: ശ്യാം, ​ര​ജീ​ഷ്, ര​ജീ​ഷ. മ​രു​മ​ക്ക​ൾ: ചി​ത്തി​ര, സാ​ന്ദ്ര, അ​ജേ​ഷ്.

Thrissur

അ​ജ്ഞാ​ത മൃ​ത​ദേ​ഹം

വ​ട​ക്കാ​ഞ്ചേ​രി: അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ​ട​ക്കാ​ഞ്ചേ​രി ഗ​വ​ൺ​മെ​ന്‍റ് ഗേ​ൾ​സ് സ്കൂ​ളി​നു സ​മീ​പ​മു​ള്ള വാ​ട​ക​വി​ടി​ന്‍റെ വ​രാ​ന്ത​യി​ലാ​ണ് മ​ധ്യ​വ​യ്സ​ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

തി​രു​വ​ന​ന്ത​പു​രം കാ​ട്ട​ക്ക​ട സ്വ​ദേ​ശി​യാ​യ മ​ണി(50)​യു​ടെ മൃ​ത​ദേ​ഹ​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​യാ​ളെ​കു​റി​ച്ചോ ബ​ന്ധു​ക്ക​ളെ​ക്കു​റി​ച്ചോ എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ക​യാ​ണ​ങ്കി​ൽ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Thrissur

പ​രാ​തി​ക​ളി​ൽ ന​ട​പ​ടി​യി​ല്ല; സ​മ​ര​ത്തി​നൊ​രു​ങ്ങി വീ​ട്ട​മ്മ​യും കു​ടും​ബ​വും

തൃ​ശൂ​ർ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തു​ട​ർ​ച്ച​യാ​യി അ​പ​മാ​നി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ തു​ട​ർ​ച്ച​യാ​യി പ​രാ​തി ന​ൽ​കി​യി​ട്ടും പൊ​ലി​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി വീ​ട്ട​മ്മ​യും കു​ടും​ബ​വും. മ​രോ​ട്ടി​ച്ചാ​ൽ സ്വ​ദേ​ശി​നി​യാ​ണ് ഒ​ല്ലൂ​ർ പൊ​ലി​സി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.

ത​ന്‍റെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളു​ടേ​യും മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​രോ​ട്ടി​ച്ചാ​ൽ സ്വ​ദേ​ശി നി​ര​ന്ത​രം ശ​ല്യം ചെ​യ്യു​ന്ന​താ​യാ​ണു പ​രാ​തി. ബ​ന്ധു​ക്ക​ളാ​യ ചി​ല​രു​ടെ​യ​ട​ക്കം പി​ന്തു​ണ ഇ​തി​നു​ണ്ട്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഒ​ല്ലൂ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

തു​ട​ർ​ന്ന് റൂ​റ​ൽ എ​സ്പി​ക്കു പ​രാ​തി ന​ൽ​കി. ഈ ​പ​രാ​തി ഒ​ല്ലൂ​ർ എ​സി​പി​ക്കു കൈ​മാ​റി​യെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത മാ​സം 12 മു​ത​ൽ ഒ​ല്ലൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നു​മു​ന്നി​ൽ കു​ടും​ബ​സ​മേ​തം നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​മെ​ന്നും അ​റി​യി​ച്ചു.
ഇ​വ​ർ​ക്കൊ​പ്പം എ​ച്ച്ആ​ർ​പി​എം ചെ​യ​ർ​മാ​ൻ ജോ​ണ്‍​സ​ൻ പു​ല്ലു​ത്തി, ആ​ദ​ർ​ശ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Thrissur

മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി യൂ​ണി​വേ​ഴ്സി​റ്റി; സെ​യി​ൽ​സ് സെ​ന്‍റ​ർ ഹി​റ്റ്; മൂ​ന്നു​കോ​ടി വി​റ്റു​വ​ര​വ്


തൃ​ശൂ​ർ: മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഫാം ​ഫ്ര​ഷ് ആ​ട്ടി​ൻ​പാ​ലും വി​ൽ​പ​ന​യ്ക്ക്. കാ​ന്പ​സി​ലെ ടെ​ക്നോ​ള​ജി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് സെ​യി​ൽ​സ് സെ​ന്‍റ​റി​ലാ​ണ് (ടി​ഐ​എ​സ്‌​സി) ശീ​തീ​ക​രി​ച്ച പാ​ൽ ല​ഭി​ക്കു​ക. ലി​റ്റ​റി​നു 110 രൂ​പ​യാ​ണു വി​ല. വി​ൽ​പ​ന​യു​ടെ ഉ​ദ്ഘാ​ട​നം യൂ​ണി​വേ​ഴ്സി​റ്റി ഷീ​പ് ആ​ൻ​ഡ് ഗോ​ട്ട് ഫാം ​മേ​ധാ​വി ഡോ.​എ. പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. ടി​ഐ​എ​സ്‌​സി ഇം​പ്ലി​മെ​ന്‍റിം​ഗ് ഓ​ഫീ​സ​ർ ഡോ.​എ. ഇ​ർ​ഷാ​ദ്, ഷീ​പ് ആ​ൻ​ഡ് ഗോ​ട്ട് ഫാം ​അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​ലാ​ലി എ​ഫ്. ആ​ന​ന്ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

2025-26 സാ​ന്പ​ത്തി​ക​വ​ർ​ഷം മൂ​ന്നു​കോ​ടി​യു​ടെ വി​ൽ​പ​ന​യാ​ണു സെ​ന്‍റ​ർ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 3,71,596 പാ​യ്ക്ക​റ്റ് പ​ശു​വി​ൻ​പാ​ൽ, 9,396 പാ​ക്ക​റ്റ് എ​രു​മ​പ്പാ​ൽ, 7,244 പാ​ക്ക​റ്റ് പ​നീ​ർ, 15,756 പാ​ക്ക​റ്റ് തൈ​ര്, 2.27 ല​ക്ഷം മു​ട്ട​ക​ൾ എ​ന്നി​വ ഉ​പ​ഭോ​ക്താ​ക്ക​ളി​ലെ​ത്തി. 5,281 കി​ലോ ബീ​ഫ്, 5,725 പാ​ക്ക​റ്റ് (500 ഗ്രാം) ​ബീ​ഫ് ക​റി ക​ട്ട്, 6,196 കി​ലോ പോ​ർ​ക്ക്, 3,679 പാ​ക്ക​റ്റ് (500 ഗ്രാം) ​പോ​ർ​ക്ക് ക​റി ക​ട്ട്, 2,479 കി​ലോ ബ്രോ​യി​ല​ർ ചി​ക്ക​ൻ, 5,905 പാ​ക്ക​റ്റ് (500 ഗ്രാം) ​ചി​ക്ക​ൻ ക​റി ക​ട്ട് എ​ന്നി​വ​യ്ക്കൊ​പ്പം മ​ട്ട​ൺ, എ​രു​മ​യി​റ​ച്ചി, താ​റാ​വ്, മു​യ​ൽ, കാ​ട, ട​ർ​ക്കി, വീ​ൽ തു​ട​ങ്ങി​യ വി​വി​ധ മാം​സ​ങ്ങ​ളും വി​ല്പ​ന ന​ട​ത്തി. കട്‌ലറ്റ്, സോ​സേ​ജ്, ന​ഗ​റ്റ്സ്, ടി​ക്ക, അ​ച്ചാ​ർ, ഫ്രൈ, ​സ​മൂ​സ, ലോ​ലി​പോ​പ്, റെ​ഡി-​ടു-​കു​ക്ക് ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കും മി​ക​ച്ച സ്വീ​കാ​ര്യ​ത ല​ഭി​ച്ചു.

മ​ണ്ണി​ര​ക്ക​ന്പോ​സ്റ്റ്, പ​ഞ്ച​ഗ​വ്യം, ജീ​വാ​മൃ​തം, സ​ന്പു​ഷ്ട ചാ​ണ​ക​പ്പൊ​ടി, ഫി​ഷ് അ​മി​നോ ആ​സി​ഡ്, നീം ​ഓ​യി​ൽ ഗാ​ർ​ലി​ക് എ​മ​ൽ​ഷ​ൻ, ബെ​ന​ഫി​ഷ്യ​ൽ മൈ​ക്രോ​ഫ്ളോ​റ സൊ​ല്യൂ​ഷ​ൻ തു​ട​ങ്ങി​യ പ​രി​സ്ഥി​തി സൗ​ഹൃ​ദ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളും ജൈ​വ​വ​ള​ങ്ങ​ളും പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും ടി​ഐ​എ​സ്‌​സി​യി​ൽ ല​ഭ്യ​മാ​ണ്.തി​ങ്ക​ൾ​മു​ത​ൽ ശ​നി​വ​രെ രാ​വി​ലെ 9.30 മു​ത​ൽ വൈ​കീ​ട്ട് 5.30 വ​രെ​യും ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യും മ​ണ്ണു​ത്തി കാന്പസി​ലെ ടി​ഐ​എ​സ്‌​സി പ്ര​വ​ർ​ത്തി​ക്കും.

Thrissur

ദേ​ശീ​യ​പാ​ത 66 ക​രാ​ർ ന​ട​പ്പാ​ക്കു​ന്ന​തി​ൽ പി​ഴ​വ്: സ​മി​തി റി​പ്പോ​ർ​ട്ട്

ക​യ്പ​മം​ഗ​ലം: ദേ​ശീ​യ​പാ​ത 66ൽ ​അ​പ​ക​ട​ങ്ങ​ൾ​ക്കും ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ​ക്കും കാ​ര​ണം ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ത്ത​തെ​ന്നു റി​പ്പോ​ർ​ട്ട്. പ​ന​ന്പി​ക്കു​ന്നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ തീ​ര​ദേ​ശ വി​ക​സ​ന സ​മി​തി എം​എ​ൽ​എ​യ്ക്കും പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റി​നും സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് പി​ഴ​വു​ക​ൾ എ​ണ്ണി​പ്പ​റ​യു​ന്ന​ത്.

സ​ർ​വീ​സ് റോ​ഡു​ക​ൾ, ബ​ദ​ൽ റോ​ഡു​ക​ൾ, ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട​ൽ, സി​ഗ്ന​ലു​ക​ൾ, മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ, ബാ​രി​ക്കേ​ഡു​ക​ൾ, ലൈ​റ്റിം​ഗ്, റോ​ഡ് അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ എ​ന്നി​വ ക​രാ​റു​കാ​ര​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ഇ​വ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​ത്ത​തും സാ​ങ്കേ​തി​ക മേ​ൽ​നോ​ട്ടം ഉ​റ​പ്പാ​ക്കാ​ത്ത​തു​മാ​ണു പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണം.

സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ പ​രി​പാ​ല​നം, വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്ക​ൽ എ​ന്നി​വ​യി​ലെ വീ​ഴ്ച​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ പ​രി​ശോ​ധി​ക്ക​ണം. ക​രാ​റു​കാ​രു​ടെ​യും ഉ​പ​ക​രാ​റു​കാ​രു​ടെ​യും സാ​ങ്കേ​തി​ക യോ​ഗ്യ​ത, ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​നം, ഗു​ണ​നി​ല​വാ​ര നി​യ​ന്ത്ര​ണം എ​ന്നി​വ​യും വി​ല​യി​രു​ത്ത​ണം. പി​ഡ​ബ്ല്യൂ​ഡി, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, എ​ൻ​എ​ച്ച്എ​ഐ, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ സം​യു​ക്ത​മാ​യി ക​രാ​ർ വ്യ​വ​സ്ഥ​ക​ളും നി​ർ​മാ​ണ നി​ല​വാ​ര​വും പ​രി​ശോ​ധി​ക്ക​ണം.

ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ ഉ​ത്ത​ര​വാ​ദി​ത്വം നി​ശ്ച​യി​ച്ചു സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പ​രി​ഹാ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.പി​ഡ​ബ്ല്യൂ​ഡി, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, എ​ൻ​എ​ച്ച്എ​ഐ, ത​ദ്ദേ​ശ​സ്ഥാ​പ​നം, ക​രാ​ർ ക​ന്പ​നി, ക​ണ്‍​സ​ൾ​ട്ട​ൻ​സി എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സം​യു​ക്ത റോ​ഡ് സു​ര​ക്ഷാ ദൗ​ത്യ​സം​ഘം രൂ​പീ​ക​രി​ക്ക​ണം. സം​ഘം അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ൾ നി​ര​ന്ത​രം പ​രി​ശോ​ധി​ക്ക​ണം.

ഏ​ഴു ദി​വ​സ​ത്തി​ന​കം സം​യു​ക്ത സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി വീ​ഴ്ച​ക​ൾ പ​രി​ഹ​രി​ക്ക​ണം. 30 ദി​വ​സ​ത്തി​ന​കം ന​ട​പ​ടി പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തെ എ​തി​ർ​ക്ക​ല​ല്ല ല​ക്ഷ്യ​മെ​ന്നും ക​രാ​ർ വ്യ​വ​സ്ഥ​ക​ളും നി​ർ​മാ​ണ​നി​ല​വാ​ര​വും പാ​ലി​ച്ച് ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യാ​ണു വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തെ​ന്നും കെ.​കെ. വ​ത്സ​രാ​ജ് എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്കു സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

ക​രാ​ർ ക​മ്പ​നി​യു​ടേ​ത് വ​ലി​യ അ​നാ​സ്ഥ​യെ​ന്ന്
സം​യു​ക്ത പ​രി​ശോ​ധ​നാ സം​ഘം
ക​യ്പ​മം​ഗ​ലം: പ​ന​മ്പി​ക്കു​ന്നി​ൽ എ​ട്ടു​പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​നു​പി​ന്നാ​ലെ ദേ​ശീ​യ​പാ​ത 66ൽ ​സം​യു​ക്ത പ​രി​ശോ​ധ​ന​യു​മാ​യി സ​ർ​ക്കാ​ർ. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പൊ​ലി​സ്, നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​രെ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി റോ​ഡ് സു​ര​ക്ഷാ വി​ദ​ഗ്ധ​ൻ ഉ​പേ​ന്ദ്ര​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ക​യ്പ​മം​ഗ​ലം ദേ​ശീ​യ​പാ​ത 66ൽ ​അ​പ​ക​ടം സം​ഭ​വി​ച്ച ഭാ​ഗ​ത്ത് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഘം എ​ത്തി​യ​ത്. നി​ർ​മാ​ണ ക​ന്പ​നി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള വീ​ഴ്ച​ക​ൾ സം​ഘം പ​രി​ശോ​ധി​ച്ച​റി​ഞ്ഞു. സൂ​ച​ന​ക​ൾ​ക്കാ​യു​ള്ള ചു​വ​പ്പ്, മ​ഞ്ഞ റി​ഫ്ല​ക്ട​ർ സ്റ്റി​ക്ക​റു​ക​ൾ​പോ​ലും ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​വ​യാ​ണ് ക​ന്പ​നി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പ​ല​തും ദൂ​രെ​നി​ന്ന് കാ​ണാ​ൻ ക​ഴി​യാ​ത്ത​വ​യാ​ണ്. ദേ​ശീ​യ​പാ​ത​യി​ലെ സൂ​ച​നാ ബോ​ർ​ഡു​ക​ൾ കൃ​ത്യ​മാ​ക്കു​ക, റി​ഫ്ല​ക്ട​റു​ക​ൾ ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ള​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി​യാ​കും സം​ഘം ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക.


ദേ​ശീ​യ​പാ​ത​യി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ട്ട​പ്പു​റം മു​ത​ൽ ചേ​റ്റു​വ വ​രെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ എ​ത്തി​യി​രു​ന്നു.അ​നാ​സ്ഥ​ക​ളാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നും കാ​ര്യ​ങ്ങ​ൾ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രെ​യും ക​രാ​ർ ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​രെ​യും കൃ​ത്യ​സ​മ​യ​ത്ത് അ​റി​യി​ച്ചാ​ലും യാ​തൊ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കാ​റി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

അ​ത്യാ​വ​ശ്യ​കാ​ര്യം പ​റ​യാ​ൻ വി​ളി​ച്ചാ​ൽ​പോ​ലും ശി​വാ​ല​യ ക​രാ​ർ ക​മ്പ​നി പ്ര​തി​നി​ധി ഫോ​ൺ എ​ടു​ക്കാ​റി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ചു. ക​യ്പ​മം​ഗ​ലം പൊ​ലി​സ് ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ക​രാ​ർ ക​മ്പ​നി ജീ​വ​ന​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്.

കു​ടി​വെ​ള്ള വി​ഷ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​ന് മ​റു​പ​ടി പ​റ​യാ​തെ എ​ൻ​എ​ച്ച്എ​ഐ- ക​രാ​ർ ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തു​നി​ന്നു പോ​യ​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.

Thrissur

ഉ​ള്ളി​ൽ ‘തീ’​യാ​ണു വ​ണ്ടീ!


തൃ​ശൂ​ർ: യാ​ത്ര​ക്കാ​രെ വ​ല​ച്ച് എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ വൈ​കി​യോ​ട്ടം തു​ട​രു​ന്നു. എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു ജോ​ലി​ക്കും പ​ഠ​ന​ത്തി​നും മ​റ്റു​മാ​യി പ്ര​തി​ദി​നം യാ​ത്ര ചെ​യ്യു​ന്ന​വ​ർ ആ​ശ്ര​യി​ക്കു​ന്ന 56313 ന​ന്പ​ർ ഗു​രു​വാ​യൂ​ർ - എ​റ​ണാ​കു​ളം പാ​സ​ഞ്ച​റാ​ണു വൈ​കി​യോ​ട്ടം പ​തി​വാ​ക്കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നു​പേ​രാ​ണു ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഈ ​ട്രെ​യി​നി​നെ ആ​ശ്ര​യി​ച്ച് എ​റ​ണാ​കു​ളം ജി​ല്ല​യി​ലേ​ക്കു പ​ഠ​ന​ത്തി​നും തൊ​ഴി​ലി​നു​മാ​യി പോ​കു​ന്ന​ത്. 18 കോ​ച്ചു​ക​ളു​മാ​യി രാ​വി​ലെ 6.50നു ​ഗു​രു​വാ​യൂ​രി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് ഒ​ന്പ​തി​ന് എ​റ​ണാ​കു​ളം ടൗ​ണി​ൽ എ​ത്തു​ന്ന ട്രെ​യി​ൻ ഏ​റെ ആ​ശ്വാ​സ​മാ​യി​രു​ന്നു.

എ​ന്നാ​ൽ, ഏ​താ​നും ആ​ഴ്ച​ക​ളാ​യി തൃ​ശൂ​രി​ൽ​നി​ന്നു കൃ​ത്യ​സ​മ​യ​ത്തു പു​റ​പ്പെ​ട്ടാ​ലും 20 മി​നി​റ്റോ​ളം വൈ​കി​യാ​ണ് എ​റ​ണാ​കു​ളം ടൗ​ണ്‍ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​ത്.എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ സ്റ്റേ​ഷ​നി​ലെ​ത്തു​ന്പോ​ൾ പി​ന്നെ​യും വൈ​കും. വൈ​കി​യോ​ടു​ന്ന മ​റ്റ് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ​ക്കാ​യി സ്റ്റേ​ഷ​നു​ക​ളി​ൽ പി​ടി​ച്ചി​ടു​ന്ന​തും പ​തി​വാ​ണ്. അ​ത്ത​രം ദി​വ​സ​ങ്ങ​ളി​ൽ മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം വൈ​കും.

വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും സ​മ​യ​ത്തി​നെ​ത്താ​നു​ള്ള പ​രാ​ക്ര​മ​മാ​ണ് ഓ​രോ സ്റ്റേ​ഷ​നി​ലും. 18 കോ​ച്ചു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ​ത​ന്നെ തി​ങ്ങി​നി​റ​ഞ്ഞി​രു​ന്ന ട്രെ​യി​നി​ൽ നി​ല​വി​ൽ 15-16 കോ​ച്ചു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. തൃ​ശൂ​രി​ൽ എ​ത്തു​ന്പോ​ൾ തി​ര​ക്കേ​റും. ചാ​ല​ക്കു​ടി​യെ​ത്തു​ന്പോ​ൾ ക​യ​റാ​ൻ​പോ​ലും ബു​ദ്ധി​മു​ട്ടാ​കും.

എ​വി​ടെ നി​ർ​ത്തും‍?ആ​ർ​ക്ക​റി​യാം!
24 കോ​ച്ചു​ക​ൾ​ക്കു സ്ഥാ​ന​മു​ള്ള തൃ​ശൂ​രി​ലെ പ്ലാ​റ്റ്ഫോ​മി​ൽ എ​ൻ​ജി​ൻ എ​വി​ടെ നി​ർ​ത്തു​മെ​ന്ന​തും ആ​ർ​ക്കും പ​റ​യാ​ൻ ക​ഴി​യി​ല്ല. ഓ​രോ ദി​വ​സ​വും വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ലാ​ണു നി​ർ​ത്തു​ക. മു​ന്നി​ലും പി​ന്നി​ലും ക​യ​റാ​ൻ നി​ൽ​ക്കു​ന്ന​വ​ർ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഓ​ടു​ന്ന​തും സ്ഥി​രം കാ​ഴ്ച​യാ​ണ്. പാ​സ​ഞ്ച​റി​ൽ 18 കോ​ച്ചു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും വൈ​കി​യോ​ടു​ന്ന മ​റ്റു ട്രെ​യി​നു​ക​ൾ​ക്കാ​യി പി​ടി​ച്ചി​ട​രു​തെ​ന്നും തൃ​ശൂ​ർ റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ലാ​റ്റ്ഫോ​മി​ൽ സ്ഥി​രം സ്ഥാ​നം അ​ട​യാ​ള​പ്പെ​ടു​ത്ത​ണം. ട്രെ​യി​ൻ 16 കോ​ച്ചു​ള്ള മെ​മു​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്.

Thrissur

ഒ​ല്ലൂ​ർ മേ​രി​മാ​ത ദേ​വാ​ല​യ​ത്തി​ൽ ഒ​ല്ലൂ​ർ മേ​രി​മാ​ത ദേ​വാ​ല​യ​ത്തി​ൽ ഊ​ട്ടുതി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

ഒല്ലൂർ: മേ​രി​മാ​ത ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ മേ​രി​മാ​താ​വി​ന്‍റെ ജ​ന​നത്തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.  ഇന്നലെരാ​വി​ലെ കു​ർ​ബാ​ന​യ്ക്കുശേ​ഷം  ഫാ. ​സാ​ൽ​വി​ൻ ക​ണ്ണ​നാ​യ്ക്ക​ൽ മേ​രി​മാ​താ​വി​ന്‍റെ രൂ​പം എ​ഴു​ന്നള്ളി​ച്ചു. വൈ​കീ​ട്ടു​ള്ള ആ​ഘോ​ഷ​മാ​യ  തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ കാ​ർ​മി​ക​ത്വംവ​ഹി​ച്ചു. ഇ​ട​വ​ക​യി​ലെ അ​മ്മ​മാ​രു​ടെ സ​മ​ർ​പ്പ​ണ​വും പ്ര​ദ​ക്ഷ​ിണവും ഉൗ​ട്ടുനേ​ർ​ച്ച​യുമു​ണ്ടാ​യി​രു​ന്നു. ഉൗ​ട്ടുനേ​ർ​ച്ച ഫാ. ​റി​നാ​ൾ​ഡ് പു​ലി​ക്കോ​ട​ൻ ആ​ശി​ർ​വ​ദി​ച്ചു. പ​തി​നാ​യി​ര​ത്തി​ലേ​റെ ഭ​ക്ത​ർ  ഉൗ​ട്ടുനേ​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. വി​കാ​രി ഫാ. ​ജോ​യ് ചി​റ്റി​ല​പ്പി​ള്ളി​, കൈ​ക്കാ​ര​ൻ​മാ​രാ​യ റി​ജോ കു​റ്റി​ക്കാ​ട​ൻ, റാ​ഫി തൈ​വ​ള​പ്പി​ൽ, ജെ​യ്സ​ണ്‍ പു​ത്തൂ​ക്കാ​ര​ൻ, സോ​ണി തെ​ക്കൂ​ട​ൻ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക്  നേ​തൃ​ത്വംന​ൽ​കി. 

Thrissur

തി​രു​ശേ​ഷി​പ്പ് പ്ര​യാ​ണ​വും പ്ര​തി​ഷ്ഠ​യും ന​ട​ത്തി


ചേ​ർ​പ്പ്: സെ​ന്‍റ് ആ​ന്‍റണീ​സ് ദേവാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠി​ച്ചു. ഇ​റ്റ​ലി​യി​ലെ പാ​ദു​വാ​യി​ൽ വി​ശു​ദ്ധ​ന്‍റെ ക​ബ​റി​ട​പ്പ​ള്ളി​യി​ൽനി​ന്നു കൊ​ണ്ടു​വ​ന്ന അ​ഴു​കാ​ത്ത നാ​വ് അ​ട​ക്ക​മു​ള്ള തി​രു​ശേ​ഷി​പ്പാ​ണ് പ്ര​തി​ഷ്ഠി​ച്ച​ത്.

ഫൊ​റോ​ന വി​കാ​രി ഫാ. ജോ​ബ് വ​ട​ക്ക​ൻ ആ​ശീ​ർ​വ​ദി​ച്ചു. പ​ടി​ഞ്ഞാ​ട്ടു​മു​റി ഇ​ട​വ​ക അ​തി​ർ​ത്തി​യി​ൽ​നി​ന്ന് 100ഓ​ളം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ തി​രു​ശേ​ഷി​പ്പ് എ​ത്തി​ച്ചേ​ർന്നു. ചേ​ർ​പ്പ് ലൂ​ർ​ദ്മാ​താ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ബാ​ൻ​ഡ് വാ​ദ്യ​ത്തോ​ടെ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി. ഇ​ട​വ​ക​യി​ലെ അ​മ്മ​മാ​രും കു​ട്ടി​ക​ളുംചേ​ർ​ന്നുന​ട​ത്തി​യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ തി​രു​ശേ​ഷി​പ്പ് ദേ​വാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ച്ചു.

അ​മ്മാ​ടം സെന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ട​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠി​ച്ചു. ദി​വ്യ​ബ​ലി​ക്കുശേ​ഷം ഇ​ട​വ​ക​യി​ലെ അ​ന്തോ​ണീ​സ് - മേ​രി നാ​മ​ധാ​രി​ക​ളെ ആ​ദ​രി​ച്ചു. വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് കു​ത്തൂ​ർ, കൈ​കാ​ര​ൻ​മാ​രാ​യ ജോ​മി കു​ന്നം​ക​ട, മാ​ർ​ട്ടി​ൻ ജോ​സ്, സാ​ജു ഫ്രാ​ൻ​സി​സ്, ഫ്രാ​ങ്കോ കു​ന്ന​ത്ത്. ലോ​ബി​ൻ ലോ​ന​പ്പ​ൻ, മാ​ത്യു ഇ​ഞ്ചോ​ടി​ക്കാ​ര​ൻ, സ ​സ്റ്റി​ൻസ​ൻ ക​രി​പ്പേ​രി, ബേ​ബി​വി​ന്നി​എ​ന്നി​വ​ർ നേ​തൃ​ത്വംന​ൽ​കി

Thrissur

കു​റു​മ​ല ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥാ​നാ​ർ​ഥി​ചി​ത്രം തെ​ളി​ഞ്ഞു

ചേ​ല​ക്ക​ര: 16 -ാം വാ​ർ​ഡ് കു​റു​മ​ല ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ്ഥാ​നാ​ർ​ഥി​ചി​ത്രം തെ​ളി​ഞ്ഞു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ര​ജി​ത, ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി ര​ഞ്ജി​ത്ത് അ​ള്ള​ന്നൂ​ർ എ​ന്നി​വ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

വ​ർ​ഷ​ങ്ങ​ളാ​യി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ പ​ങ്കാ​ളി​യാ​ണ് എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ.16 വ​ർ​ഷ​മാ​യി വാ​ർ​ഡി​ൽ ആ​ശാ​വ​ർ​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ജി​ത കു​ടും​ബ​ശ്രീ​യി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വും എ​ഡി​എ​സ് അം​ഗ​വു​മാ​ണ്. അ​തേ സ​മ​യം ര​ഞ്ജി​ത്ത് അ​ള്ള​ന്നൂ​രി​ന് ഇ​ത് ര​ണ്ടാ​മൂ​ഴ​മാ​ണ്.

ക​ഴി​ഞ്ഞ ത്രി​ത​ല പ​ഞ്ചാ​യ​ത്ത്‌ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1323 വോ​ട്ടി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി 539, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി 440, ബി​ജെ​പി സ്ഥാ​നാ​ർ​ഥി 344 വോ​ട്ടു​ക​ളും നേ​ടി. വി​ജ​യി​ച്ച എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൂ​റു​മാ​റി വോ​ട്ടു​ചെ​യ്ത് രാ​ജി​വ​ച്ച സ്ഥാ​ന​ത്തേ​ക്കാ​ണ് ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

Thrissur

ത​ളി ഡി​വി​ഷ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

എ​രു​മ​പ്പെ​ട്ടി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ളി ഡി​വി​ഷ​നി​ലെ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി ര​വീ​ന്ദ്ര​ൻ തി​ച്ചൂ​രി​നെ​യും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ.​എ. വി​ജ​യ​വ​ത്സ​ല​നെ​യു​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

വ​ര​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 12,13,14,15,16 അ​ഞ്ച് വാ​ർ​ഡു​ക​ളും എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് മൂന്നും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ത​ളി ഡി​വി​ഷ​ൻ. ത​ളി ഡി​വി​ഷ​നി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജാ​ഫ​ർ രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മെ​മ്പ​റാ​യ ജാ​ഫ​ർ കൂ​റു​മാ​റി എ​ൽഡിഎ​ഫി​ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഭ​ര​ണം എ​ൽ​ഡി​എ​ഫി​ന് ല​ഭി​ച്ച​ത്.

മു​സ്ലിം ലീ​ഗി​ന്‍റെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് ജാ​ഫ​ർ മ​ത്സ​രി​ച്ച് ജ​യി​ച്ച​ത്. ജാ​ഫ​റി​ന്‍റെ കൂ​റു​മാ​റ്റ​ത്തി​നെ​തി​രേ യു​ഡി​എ​ഫി​ണെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​യാ​ൾ രാ​ജി​വ​ച്ച​ത്.​തൃ​ശൂ​രി​ൽ ന​ട​ന്ന യു​ഡി​എ​ഫ് യോ​ഗ​ത്തി​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.


2005 മു​ത​ൽ 2015 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വ​ര​വൂ​ർ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, പ്ര​തി​പ​ക്ഷ​നേ​താ​വ് എ​ന്നീ നി​ല​ക​ളി​ൽ ര​വീ​ന്ദ്ര​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ കെ.​എ. വി​ജ​യ​വ​ത്സ​ല​ൻ ബി​കോം ബി​രു​ദ​ധാ​രി​യും സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ അ​ധ്യാ​പ​ക​നു​മാ​ണ്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ​ന്നു​രാ​വി​ലെ 11ന് ​വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ വ​ര​ണാ​ധി​കാ​രി​ക്ക് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്ഥാ​നാ​ർ​ഥി ഗൃ​ഹ​സ​ന്ദ​ർ​ശ​നം ആ​രം​ഭി​ച്ചു. 28നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. 29ന് ​വോട്ടെണ്ണ​ൽ ന​ട​ക്കും.

Thrissur

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നി​ല​ച്ചു; ത​ക​ർ​ന്ന് റോ​ഡു​ക​ൾ

വ​ട​ക്കാ​ഞ്ചേ​രി: വ​ട​ക്കാ​ഞ്ചേ​രി​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും റോ​ഡു​ക​ൾ ത​ക​ർ​ന്നി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു മ​ടി​ച്ച് അ​ധി​കൃ​ത​ർ.വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നും കാ​ൽ​ന​ട​യാ​ത്ര​യ്ക്കും ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ലെ മ​ങ്ക​ര എ​ച്ച്എം​സി ന​ഗ​ർ മു​ത​ൽ മാ​രാ​ത്തു​കു​ന്നു​വ​രെ​യു​ള്ള റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്.


ന​ഗ​ര​സ​ഭ​യി​ലെ മു​ണ്ട​ത്തി​ക്കോ​ട് ര​ണ്ടാം ഡി​വി​ഷ​ൻ അ​യ്യ​പ്പ​ൻ​കാ​വ് എം​എ​ൽ​എ റോ​ഡ് ത​ക​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും സ​മ​ര​ത്തി​നി​റ​ങ്ങി​യി​രു​ന്നു. തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ ഒ​ട്ടു​മി​ക്ക റോ​ഡു​ക​ളും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​വും ഹോ​മി​യോ ആ​ശു​പ​ത്രി​യും ഈ ​റോ​ഡി​ലാ​ണു സ്ഥി​തി​ചെ​യ്യു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സി​ന്‍റെ വീ​ട്ടി​ലേ​ക്കും ഈ ​വ​ഴി​യാ​ണു പോ​കേ​ണ്ട​ത്. അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ നി​ര​ന്ത​രം പ​തി​യു​ന്ന ഇ​ട​മാ​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

റോ​ഡ് ത​ക​ർ​ന്ന​തോ​ടെ രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ യാ​ത്ര ദു​രി​ത​ത്തി​ലാ​യി.
പ​ഞ്ചാ​യ​ത്തി​ലെ പു​ന്നം​പ​റ​ന്പ് - തെ​ക്കും​ക​ര റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ബ​സു​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന മ​ച്ചാ​ട് പ​ള്ളി​ക്കു​മു​ന്നി​ലെ റോ​ഡി​ന്‍റെ സ്ഥി​തി പ​രി​താ​പ​ക​ര​മാ​ണ്. വി​വി​ധ സം​ഘ​ട​ന​ക​ളും പൊ​തു​ജ​ന​ങ്ങ​ളും സ​മ​ര​പ​ര​ന്പ​ര ത​ന്നെ ന​ട​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Thrissur

കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്ക് ഭീ​ഷ​ണി​യാ​യി ദേ​ശീ​യ​പാ​ത​യി​ലെ ത​ക​ർ​ന്ന സ്ലാ​ബ്

വാ​ടാ​ന​പ്പ​ിള്ളി: ദേ​ശീ​യ​പാ​ത 66 ചേ​റ്റു​വ ജു​മാ​മ​സ്ജി​ദി​ന് സ​മീ​പം മാ​സ​ങ്ങ​ളാ​യി ന​ട​പ്പാ​ത​യി​ലെ സ്ലാ​ബ് ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.

ഇ​തു​മൂ​ലം രാ​ത്രി​യി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ കു​ഴി​യി​ൽ ചാ​ടി വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. ദേ​ശീ​യ​പാ​ത ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​ർ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന സ്ലാ​ബ് ക​ണ്ടി​ട്ടും കാ​ണാ​ത്ത മ​ട്ടാ​ണ്.ത​ക​ർ​ന്ന സ്ലാ​ബി​ന്‍റെ കൂ​ർ​ത്ത ക​മ്പി​ക​ൾ ത​ള്ളി​നി​ൽ​ക്കു​ന്ന​തും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി ത​ക​ർ​ന്ന സ്ലാ​ബ് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ​യും വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ ല​ത്തീ​ഫ് കെ​ട്ടു​മ്മ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Thrissur

സഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ല്‍ സൈ​ക്കോ​ള​ജി അ​സോ​സി​യേ​ഷ​ന്‍ ഉ​ദ്ഘാ​ട​ന​ം

കൊ​ട​ക​ര: സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ലെ സൈ​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൈ​ക്കോ​ള​ജി അ​സോ​സി​യേ​ഷ​ന്‍ ഉ​ദ്ഘാ​ട​ന​വും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ദി ​ആ​ര്‍​ട്ട് ഓ​ഫ് തെ​റാ​പ്യൂ​ട്ടി​ക് എ​ന്‍​ഗേ​ജ്‌​മെ​ന്‍റ്് എ​ന്ന വി​ഷ​യ​ത്തി​ല്‍ തൃ​ശൂ​ര്‍ മൈ​ന്‍​ഡ് ഹോ​സ്പി​റ്റ​ലി​ലെ ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് ജെ​ന്യ ഷാ​ജി അ​സോ​സി​യേ​ഷ​ന്‍ ഉ​ദ്ഘാ​ട​ന​വും വി​ഷ​യാ​വ​ത​ര​ണ​വും നി​ര്‍​വ​ഹി​ച്ചു.

കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ജോ​ജി ക​ല്ലി​ങ്ങ​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ. എ​ല്‍.​ജോ​യ് , വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​ക​രു​ണ , സൈ​ക്കോ​ള​ജി ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ഭാ​ഗം മേ​ധാ​വി എ. ​കെ.​സു​രേ​ഷ് , ഡോ. ​സി​സ്റ്റ​ര്‍ ജെ​സി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Thrissur

മരം​മു​റി വി​വാ​ദം: പ​ഞ്ചാ​യ​ത്ത് മി​നിറ്റ്സി​ൽ ക്ര​മ​ക്കേ​ടെ​ന്ന് ആ​രോ​പ​ണം; യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു

മേ​ലൂ​ർ: കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ലെ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മി​നിറ്റ്സി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ക​മ്മി​റ്റി യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​ന​മി​ല്ലാ​തെ​യും ട്രീ ​ക​മ്മി​റ്റി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യും സോ​ഷ്യ​ൽ ഫോ​റ​സ്റ്റ​റി​യു​ടെ വി​ല​നി​ർ​ണ​യ​മോ ലേ​ല ന​ട​പ​ടി​ക​ളോ ന​ട​ത്താ​തെ​യു​മാ​ണ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ 21 മ​ര​ങ്ങ​ൾ മു​റി​ച്ചുക​ട​ത്തി​യ​തെ​ന്നാ​ണ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ ആ​രോ​പ​ണം. അ​പ​ക​ട​ക​ര​മാ​യ ചി​ല്ല​ക​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​തി​ന്‍റെ മ​റ​വി​ൽ ത​ടി​ക​ൾ ഉ​ൾ​പ്പെ​ടെ മു​റി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​യെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു.

മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ൻ​സ്, പോ​ലീ​സ്, വ​നം വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ സം​ഭ​വ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി മി​നിറ്റ്സി​ൽ കൃ​ത്രി​മം ന​ട​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യും യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. മ​രം​മു​റി​ച്ച് ലേ​ലം ചെ​യ്ത് വി​ൽ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ച​താ​യി പി​ന്നീ​ട് മി​നിറ്റ്സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

ജൂ​ലൈ 14ലെ ​ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ അ​ജ​ൻഡ​യി​ൽ ഉ​ൾ​പ്പെ​ടാ​തി​രു​ന്ന വി​ഷ​യം പി​ന്നീ​ട് സ​ർ​ക്കാ​ർ ക​ത്തു​ക​ളും ഉ​ത്ത​ര​വു​ക​ളും എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ അ​റി​യി​ക്കാ​തെ മി​നിറ്റ്സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മി​നിറ്റ്സി​ലെ രേ​ഖ​ക​ൾ ദു​രൂ​ഹ​മാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ അ​ഭ്യ​ർ​ത്ഥ​ന പ്ര​കാ​ര​മാ​ണ് മ​രം​മു​റി​ച്ച​തെ​ന്ന് സ്ഥാ​പി​ക്കാ​ൻ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റി​ൽ​നി​ന്ന് ക​ത്ത് വാ​ങ്ങി അ​വ​രെ വി​ഷ​യ​ത്തി​ൽ ബ​ലി​യാ​ടാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​താ​യും അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.

യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍ററി പാ​ർ​ട്ടി ലീ​ഡ​ർ എം.​ടി. ഡേ​വീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് പൈ​നാ​ട​ത്ത്, ലി​ൻ​സ​ൺ ആ​ന്‍റണി, റി​ൻ​സി രാ​ജേ​ഷ്, ഷീ​ജ പോ​ളി, ജാ​ൻ​സി ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Thrissur

ടെ​ക്‌​ഫെ​സ്റ്റ് ‘സെ​ഫി​റ​സ് 8.0' ശ്ര​ദ്ധേ​യ​മാ​യി

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ടെ​ക്‌​ഫെ​സ്റ്റ് സെ​ഫി​റ​സ് 8.0 ശ്ര​ദ്ധേ​യ​മാ​യി.വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സാ​ങ്കേ​തി​ക മി​ക​വും സ​ര്‍​ഗാ​ത്മ​ക​ത​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യാ​ണ് ടെ​ക് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ ശി​ഖാ സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.


വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സാ​ങ്കേ​തി​ക​വി​ദ്യ, കൃ​ത്രി​മ​ബു​ദ്ധി, പ്രോ​ഗ്രാ​മിം​ഗ്്, ഡി​ജി​റ്റ​ല്‍ മേ​ഖ​ല​ക​ള്‍ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ മ​ത്സ​ര​ങ്ങ​ളും പ​രി​പാ​ടി​ക​ളും ടെ​ക് ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.

Thrissur

കു​ഞ്ഞാ​ലി​പ്പാ​റ​യു​ടെ ടൂ​റി​സം സ്വ​പ്‌​ന​ങ്ങ​ള്‍ ചി​റ​കുവി​രി​ക്കു​ന്നു

മ​റ്റ​ത്തൂ​ര്‍: കോ​ടശേ​രി താ​ഴ്‌വര​യി​ലെ പ്ര​കൃ​തിര​മ​ണീ​യ​മാ​യ കു​ഞ്ഞാ​ലി​പ്പാ​റ​ കു​ന്നു​ക​ള്‍ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​മാ​കു​ന്നു. വ​ന​മേ​ഖ​ല​യോ​ടുചേ​ര്‍​ന്നു​ള്ള ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ പ്ര​കൃ​തി സൗ​ന്ദ​ര്യ​വും പ​രി​സ്ഥി​തി പ്ര​ധാ​ന്യ​വും സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള പ​ദ്ധ​തി​യാ​ണ് ഇ​വി​ടെ ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

വ​ലി​യൊ​രു കോ​ട്ട​പോ​ലെ ഉ​യ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന കോ​ട​ശേ​രി​മ​ല​യോ​ടു ചേ​ര്‍​ന്നാ​ണ് മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​തു​ങ്ങ​ല്‍ പ്ര​ദേ​ശ​ത്ത് പാ​റ​ക്കെ​ട്ടു​ക​ള്‍ നി​റ​ഞ്ഞ മ​നോ​ഹ​ര​മാ​യ കു​ഞ്ഞാ​ലി​പ്പാ​റ​കു​ന്ന് സ്ഥി​തി ചെ​യ്യു​ന്ന​ത്. സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​ ലൊ​ക്കേ​ഷ​നാ​യ ഇ​വി​ടം പ്രാ​ദേ​ശി​ക വി​നോ​ദസ​ഞ്ചാ​ര​കേ​ന്ദ്ര​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​മ്പു​ത​ന്നെ ഉ​യ​ര്‍​ന്നി​രു​ന്നു.

2024ലാ​ണ് ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ ഡെ​സ്റ്റി​നേ​ഷ​ന്‍ ച​ല​ഞ്ചി​ലു​ള്‍​പ്പെ​ടു​ത്തി മ​റ്റ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ഡി​ടി​പി​സി​യും ചേ​ര്‍​ന്ന് കു​ഞ്ഞാ​ലി​പ്പാ​റ ടൂ​റി​സംപ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കി​യ​ത്. ടൂ​റി​സം വ​കു​പ്പും മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തും ചേ​ര്‍​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കു​ഞ്ഞാ​ലി​പ്പാ​റ​യെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് കാ​ല്‍​ന​ട പാ​ലം, ടി​ക്ക​റ്റ് കൗ​ണ്ട​ര്‍, ബ​യോ ടോ​യ്‌​ല​റ്റു​ക​ള്‍, കു​ന്നി​ന്‍റെ താ​ഴ​ത്തെ ഭാ​ഗ​ത്ത് കു​ട്ടി​ക​ള്‍​ക്കാ​യി ക​ളി​സ്ഥ​ലം, റ​സ്റ്ററന്‍റ്്, ക​ഫേ, പാ​ര്‍​ക്കിം​ഗ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ പ​ദ്ധ​തി​യി​ലൂ​ടെ സ​ജ്ജ​മാ​ക്കാ​നു​ള്ള പ്രോ​ജക്ട് നേ​ര​ത്തെ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

കു​ന്നി​ന്‍റെ വൈ​വി​ധ്യ​മാ​ര്‍​ന്ന ഭൂ​പ്ര​കൃ​തി​ക്ക​നു​സ​രി​ച്ചു​ള​ള ഉ​യ​ര്‍​ന്ന മ​ല​ക​യ​റ്റ​ങ്ങ​ള്‍, റോ​പ്പ്‌​വേ മു​ത​ലാ​യ​വ​യാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നു​ദ്ദേ​ശി​ച്ച​ത്. കു​ഞ്ഞാ​ലി​പ്പാ​റ​യു​ടെ പ്രാ​ദേ​ശി​ക ച​രി​ത്ര​വും ഭൂ​മി​ശാ​സ്ത്ര വി​വ​ര​ങ്ങ​ളും കാ​ണി​ക്കു​ന്ന ടൂ​റി​സ്റ്റ് ഇ​ന്‍റ​ര്‍​പ്രെ​ട്ടേ​ഷ​ന്‍ സെ​ന്‍റ​റും ഇ​വി​ടെ സ്ഥാ​പി​ക്കാ​ന്‍ ല​ക്ഷ്യ​മു​ണ്ട്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കെ.​കെ.​രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. 2024ല്‍ ​അ​ന്ന​ത്തെ ക​ള​ക്ട​ര്‍ വി.​ആ​ര്‍.​ കൃ​ഷ്ണ​തേ​ജ​യും 2025 ഓ​ഗ​സ്റ്റി​ല്‍ ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​സി.​ പ്രേം​ഭാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും കു​ഞ്ഞാ​ലി​പ്പാ​റ സ​ന്ദ​ര്‍​ശി​ച്ച് ടൂ​റി​സം പ​ദ്ധ​തി​യു​ടെ സാ​ധ്യ​ത​ക​ള്‍ വി​ല​യി​രു​ത്തി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ്ര​വേ​ശ​ന ക​വാ​ടം, പാ​ര്‍​ക്കി​ംഗ് സൗ​ക​ര്യം, ക​ഫ്ത്തീ​രി​യ, ടോ​യ്‌​ല​റ്റ് ബ്ലോ​ക്ക് എ​ന്നി​വ​യാ​ണ് ഇ​വി​ടെ ഒ​രു​ക്കു​ന്ന​ത്. ഒ​രു കോ​ടി​രൂ​പ​യോ​ളം ചെ​ല​വു​വ​രു​ന്ന പ​ദ്ധ​തി​യു​ടെ ക​ര​ടു​രൂ​പം ഡി​ടി​പി​സി ത​യ്യാ​റാ​ക്കി ജി​ല്ല ക​ളക്ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ര​യേ​ക്ക​ര്‍ ഭൂ​മി പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ക്ക​പ്പെ​ട്ടു.

മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​തു​ങ്ങ​ല്‍ പ്ര​ദേ​ശ​ത്ത് കോ​ട​ശേ​രി വി​ല്ലേ​ജി​ല്‍ സ​ര്‍​വേ​ന​മ്പ​ര്‍ 951 ല്‍ ​പെ​ട്ട 50 സെന്‍റ് ഭൂ​മി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം റ​വ​ന്യു വ​കു​പ്പി​ല്‍ നി​ക്ഷി​പ്ത​മാ​ണ്.ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ടൂ​റി​സം, റ​വ​ന്യൂ വ​കു​പ്പു​ക​ളും മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തും ചേ​ര്‍​ന്നു​ള്ള ജോ​യി​ന്‍റ് വേരി​ഫി​ക്കേ​ഷ​ന്‍ സ​ര്‍​വേ കു​ഞ്ഞാ​ലി​പ്പാ​റ​യി​ല്‍ ന​ട​ന്നി​രു​ന്നു. അ​നു​വ​ദി​ക്ക​പ്പെ​ട്ട സ്ഥ​ല​ത്ത് സ​ര്‍​വേ പൂ​ര്‍​ത്തി​യാ​ക്കി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി ടൂ​റി​സം വ​കു​പ്പി​ന് കൈ​മാ​റി.ഏ​റെ​ക്കാ​ല​മാ​യി കാ​ത്തി​രി​ക്കു​ന്ന ടൂ​റി​സം പ​ദ്ധ​തി വൈ​കാ​തെ യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മ​റ്റ​ത്തൂ​രി​ലെ ജ​ന​ങ്ങ​ള്‍.

Thrissur

ദേശീ​യ​പാ​ത​യി​ലെ അ​പ​ക​ട​ങ്ങ​ൾ: കൊ​ര​ട്ടി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി

കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത​യി​ൽ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി ജെ. ​കു​ര്യാ​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘം കൊ​ര​ട്ടി മേ​ഖ​ല​യി​ൽ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കൊ​ര​ട്ടി​ക്കുപു​റ​മെ പു​തു​ക്കാ​ട്, കൊ​ട​ക​ര, ചാ​ല​ക്കു​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​രി​ങ്ങൂ​രി​ലെ​യും ചി​റ​ങ്ങ​ര​യി​ലെ​യും അ​ടി​പ്പാ​ത നി​ർ​മാ​ണ​വും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. കൊ​ര​ട്ടി മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ൻ​എ​ച്ച്എ​ഐ എ​ൻ​ജി​നിയ​ർ അ​ര​വി​ന്ദ്, കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ. ശ്രീ​ല​ത, മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ജി തോ​മ​സ്, സു​ൽ​ഫീ​ക്ക​ർ, ചാ​ല​ക്കു​ടി സി​ഐ കെ.​സി. ര​തീ​ഷ്, കൊ​ര​ട്ടി എ​സ്എ​ച്ച്ഒ വി​ഷ്ണു രാ​മ​ച​ന്ദ്ര​ൻ, നി​ർ​മാ​ണ ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

മു​രി​ങ്ങൂ​രി​ലെ​യും ചി​റ​ങ്ങ​ര​യി​ലെ​യും ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത​ക​ളി​ൽ രാ​ത്രി​കാ​ല​ത്ത് വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് സം​ഘം നി​ർ​ദേ​ശി​ച്ചു. മൂ​ന്ന് വ​രി​ക​ളു​ള്ള മേ​ൽ​പ്പാ​ത​യി​ൽ നി​ന്ന് ലാ​ൻ​ഡിം​ഗി​ലെ​ത്തി ര​ണ്ട് വ​രി​യാ​യി ചേ​രു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും മേ​ൽ​പ്പാ​ത​യി​ൽ​നി​ന്ന് സ​ർ​വീ​സ് റോ​ഡി​ലേ​ക്കും തി​രി​ച്ചും പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ സൂ​ച​നാ ബോ​ർ​ഡു​ക​ളി​ല്ലാ​ത്ത​തും ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.

കൊ​ര​ട്ടി ജം​ഗ്ഷ​നി​ലെ ബ​സ് സ്റ്റോ​പ്പ് മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വ​ത്തി​ൽ ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കും. ഹൈ​വേ അ​ധി​കൃ​ത​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.ദേ​ശീ​യ​പാ​ത​യി​ൽ സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ്റ​മ​റ്റ രീ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ല​ക്ഷ്യം.

Palakkad

ആ​ശ​ങ്ക​യി​ൽ പാ​ല​ക്ക​യം ജ​ന​ത

ഇഎസ്എ വിഷയം ചർച്ചചെയ്ത് പ്രത്യേക ഗ്രാമസഭായോഗം

പാ​ല​ക്ക​യം: ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ട് പ്ര​കാ​രം പ​രി​സ്ഥി​തി ലോ​ലപ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട പാ​ല​ക്ക​യം വി​ല്ലേ​ജി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും തോ​ട്ട​ങ്ങ​ളും ഒ​ഴി​വാ​ക്കി മാ​ത്ര​മേ അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കാ​വൂ എ​ന്ന് സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ത​ച്ച​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ 7, 8, 9, പ​ത്ത് വാ​ർ​ഡു​ക​ളി​ലെ സം​യു​ക്ത സ്പെ​ഷ​ൽ ഗ്രാ​മ​സ​ഭ ചേ​ർ​ന്നു.

പാ​ല​ക്ക​യം സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ത​ച്ച​മ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ല​ക്ക​യം സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ബി​നു പൊ​ൻ​കാ​ട്ടി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തു മു​ത​ൽ കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും തോ​ട്ട​ങ്ങ​ളെ​യും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ല്ലെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് നി​ര​ന്ത​രം ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഈ ​വി​ഷ​യ​ത്തി​ൽ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​കാ​തെ അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്. ഇ​തു പാ​ല​ക്ക​യം വി​ല്ലേ​ജി​ലെ ക​ർ​ഷ​ക​രു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും സ്വൈ​ര​ജീ​വി​ത​ത്തി​നും ഉ​പ​ജീ​വ​ന​ത്തി​നും ക​ടു​ത്ത ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

യു​നെ​സ്കോ പൈ​തൃ​ക​പ​ദ​വി​യു​ടെ മ​റ​വി​ൽ ജ​ന​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​ൻ വ​ന്യ​ജീ​വി​ശ​ല്യം ത​ട​യാ​തി​രി​ക്കു​ന്ന വ​നം​വ​കു​പ്പി​ന്‍റെ നി​ല​പാ​ടും ക​ർ​ഷ​ക​രെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.

മെ​ഴു​കും​പാ​റ മു​ത​ൽ കാ​ഞ്ഞി​ക്കു​ളം വ​ട​ക്ക​ന്‍റെ​കാ​ട് വ​രെ നീ​ണ്ടു​കി​ട​ക്കു​ന്ന പാ​ല​ക്ക​യം വി​ല്ലേ​ജി​നെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യും ജ​ന​വാ​സ സ്വ​ഭാ​വ​മ​നു​സ​രി​ച്ചും പു​ന​ർ​വി​ഭ​ജി​ക്കു​ക. ജ​ന​വാ​സ മേ​ഖ​ല​ക​ൾ, കൃ​ഷി​യി​ട​ങ്ങ​ൾ, തോ​ട്ട​ങ്ങ​ൾ എ​ന്നി​വ മാ​ത്ര​മാ​യി പ്ര​ത്യേ​ക വി​ല്ലേ​ജാ​യി രൂ​പീ​ക​രി​ച്ച് അ​വ​യെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക.

പാ​ല​ക്ക​യം വി​ല്ലേ​ജി​ലെ ജ​ന​വാ​സ- കാ​ർ​ഷി​ക മേ​ഖ​ല​ക​ളെ തൊ​ട്ട​ടു​ത്തു​ള്ള പൊ​റ്റ​ശേ​രി, ത​ച്ച​മ്പാ​റ, ക​രി​മ്പ, ക​ല്ല​ടി​ക്കോ​ട് എ​ന്നീ വി​ല്ലേ​ജു​ക​ളി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ച് ചേ​ർ​ത്ത് പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ക. ഒ​മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു രാ​ജ്യ​ങ്ങ​ൾ ചെ​യ്ത​തു​പോ​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ​ശ്ചി​മ​ഘ​ട്ട​ഭാ​ഗ​ങ്ങ​ളെ യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക​പ​ട്ടി​ക​യി​ൽ​നി​ന്ന് പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക.

വി​ല്ലേ​ജി​ലെ ഏ​തെ​ങ്കി​ലും ഒ​രു പ്ര​ദേ​ശം പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ ആ ​വി​ല്ലേ​ജി​നെ മു​ഴു​വ​നാ​യും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​രു​ത് തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ട്ടു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ലീ​ന, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ഉ​ണ്ണി വേ​ങ്ങ​ശേ​രി, റെ​ജി കു​റ്റി​ക്ക​ൽ, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബെ​റ്റി ലോ​റ​ൻ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബീ​ന ത​ക​ര​പ്പ​ള്ളി​ൽ, കു​ഞ്ഞു​മോ​ൻ, പു​ഷ്പ​ല​ത, പ്ര​കാ​ശ്, ത​ച്ച​മ്പാ​റ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു. വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തോ​ളം​പേ​ർ ഗ്രാ​മ​സ​ഭ​യി​ൽ പ​ങ്കെ​ടു​ത്തു.

പ്രതികരണം

ക​സ്തൂ​രി​രം​ഗ​ൻ സ​മി​തി ശാ​സ്ത്രീ​യ​മാ​യ ഭൂ​ത​ല പ​രി​ശോ​ധ​ന ന​ട​ത്താ​തെ ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളേ​യും റി​മോ​ട്ട് സെ​ൻ​സിം​ഗി​നെ​യും മാ​ത്രം ആ​ശ്ര​യി​ച്ചാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. ഇ​തി​ന്‍റെ ഫ​ല​മാ​യി ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളും തോ​ട്ട​ങ്ങ​ളും നി​ബി​ഡ​വ​ന​ങ്ങ​ളാ​യി രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ക​യും ചെ​യ്തു. വി​ല്ലേ​ജാ​ണ് അ​ടി​സ്ഥാ​ന യൂ​ണി​റ്റെ​ന്ന് സു​പ്രീം കോ​ട​തി​യും ദേ​ശീ​യ​ഹ​രി​ത ട്രൈ​ബ്യൂ​ണ​ലും വ്യ​ക്ത​മാ​ക്കി​യി​ട്ടും വി​ല്ലേ​ജു​ക​ളെ വി​ഭ​ജി​ച്ച് ജ​ന​വാ​സ​മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്കാ​ൻ ഭ​ര​ണ​കൂ​ട​ങ്ങ​ൾ താ​ത്പ​ര്യം കാ​ട്ടു​ന്നി​ല്ല. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ല്ലേ​ജു​ക​ൾ പു​ന​ർ​വി​ഭ​ജി​ച്ച് ജ​ന​വാ​സ മേ​ഖ​ല​ക​ൾ, കൃ​ഷി​സ്ഥ​ല​ങ്ങ​ൾ, തോ​ട്ട​ങ്ങ​ൾ എ​ന്നി​വ​യെ ഇ​എ​സ്എ പ​രി​ധി​യി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​വാ​ക്ക​ണം.

അ​ഡ്വ. ബോ​ബി ബാ​സ്റ്റ്യ​ൻ,
ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത പ്ര​സി​ഡ​ന്‍റ്

യ​ഥാ​ർ​ഥ വ​ന​ഭൂ​മി​യും കൃ​ഷി​ഭൂ​മി​യും വേ​ർ​തി​രി​ച്ച് വ്യ​ക്ത​മാ​യ അ​തി​ർ​ത്തി​ക്ക​ല്ലു​ക​ൾ സ്ഥാ​പി​ച്ച് ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്ക​ണം. പ​ട്ടി​ണി കി​ട​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​രു​മി​ച്ചും കാ​ടു​വെ​ട്ടി​ത്തെ​ളി​ച്ച് കൃ​ഷി​യി​റ​ക്കി കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വി​ള​വെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ കൃ​ഷി​ഭൂ​മി പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ലാ​യി​പ്ര​ഖ്യാ​പി​ച്ച് ഇ​റ​ക്കി​വി​ടാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി എ​ന്തു വി​ല​കൊ​ടു​ത്തും തോ​ൽ​പ്പി​ക്കും. പ്ര​ദേ​ശ​ത്തെ സ്ത്രീ​ക​ളെ നി​ര​ത്തി ശ​ക്ത​മാ​യ പ്ര​തി​ക്ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​നും മ​ടി​ക്കി​ല്ല.

ഡാ​നി സ​ണ്ണി നെ​ടു​മ്പു​റം,
മാ​തൃ​വേ​ദി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, പാ​ല​ക്ക​യം.

2012 മു​ത​ൽ മാ​റി​മാ​റി​വ​ന്ന സ​ർ​ക്കാ​രു​ക​ൾ ജ​ന​വാ​സ- കാ​ർ​ഷി​ക മേ​ഖ​ല​ക​ളെ ഇ​എ​സ്എ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി കൈ​വ​ശം വ​ച്ചു​പോ​രു​ന്ന ഭൂ​മി​യി​ൽ സാ​ങ്കേ​തി​ക​ത്വം​പ​റ​ഞ്ഞ് കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്കം അ​പ​ല​നീ​യ​മാ​ണ്. പ​ട്ട​യ​വും ആ​ധാ​ര​വും ത​ണ്ട​പ്പേ​രു​മു​ള്ള ഭൂ​മി പ​രി​സ്ഥി​തി​യു​ടെ പേ​രി​ൽ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്കം ശ​ക്ത​മാ​യി നേ​രി​ടും. പ​ര​മ്പ​രാ​ഗ​ത സ്വ​ത്ത് കൈ​വി​ടാ​ൻ ത​യാ​റ​ല്ല.

സാ​ജ​ൻ ജോ​ർ​ജ് അ​മ്മോ​ട്ടു​കു​ന്നേ​ൽ,
ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ, പാ​ല​ക്ക​യം.

 

Palakkad

നെ​ന്മാ​റ റോ​ട്ട​റി ക്ല​ബി​ന്‍റെ എ​ർ​ത്ത് ഡൊ​ടെ​ക്‌​സ് പ്രോ​ഗ്രാം

നെ​ന്മാ​റ: പ​രി​സ്ഥി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നെ​ന്മാ​റ റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ർ​ത്ത് ഡൊ​ടെ​ക്‌​സ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കി​ട​യി​ലും ക​ളി​ക​ളി​ലൂ​ടെ പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി കോ​ണി​യും​പാ​മ്പും​ക​ളി​യു​ടെ മാ​തൃ​ക​യി​ൽ ക​ളി​ക്ക​ളം രൂ​പ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. റോ​ട്ട​റി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​എം. രാ​മ​കൃ ഷ്‌​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ണി​യും​പാ​മ്പും ക​ളി​ക്ക​ള​മു​ണ്ടാ​ക്കു​ക​യും പേ​റ്റ​ന്‍റ് നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സ്‌​കൂ​ളു​ക​ളി​ലും വി​വി​ധ ക്ല​ബു​ക​ളി​ലു​മാ​യി ഏ​ഴാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു നെ​ന്മാ​റ റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​തി​നാ​യി ത​യാ​റാ​ക്കി​യ ക​ളി​ക്ക​ള​ത്തി​ന്‍റെ മാ​തൃ​ക നെ​ന്മാ​റ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി. ​രാ​മ​ദാ​സ്, സെ​ക്ര​ട്ട​റി എം. ​റ​ഫീ​ഖ്, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​എം. രാ​മ​കൃ​ഷ്ണ‌​ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു. ച​ട​ങ്ങി​ൽ വി. ​പ്ര​കാ​ശ്, കെ. ​കേ​ശ​വ​ൻ, ഇ.​പി. അ​ന​ന്ത​നാ​രാ​യ​ണ​ൻ, കെ.​വി. മ​ണി​ക​ണ്‌​ഠ​ൻ, എ​ൻ. ര​വി​ച​ന്ദ്ര​ൻ പ്ര​സം​ഗി​ച്ചു.

Palakkad

ദേ​ശീ​യ​പാ​ത പ​ന്ത​ലാം​പാ​ട​ത്ത് അ​ഞ്ച് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത പ​ന്ത​ലാം​പാ​ടം പെ​ട്രോ​ള്‍​പ​മ്പി​നു​സ​മീ​പം അ​ഞ്ച് കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു.​അ​പ​ക​ട​ത്തി​ൽ ഒ​രു കാ​ർ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​യാ​ളെ ആ​ല​ത്തൂ​ർ ഇ​ര​ട്ട​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ദേ​ശീ​യ​പാ​ത​യി​ലെ ഡി​വൈ​ഡ​റി​ല്‍ പു​ല്ലു​ക​ള്‍ വെ​ട്ടു​ന്ന ജോ​ലി​ക്കാ​യി മൂ​ന്നു​വ​രി​പ്പാ​ത​യി​ലെ സ്പീ​ഡ് ലൈ​നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബാ​രി​ക്കേ​ഡു​ക​ളാ​ണ് വി​ല്ല​നാ​യ​ത്. പാ​ല​ക്കാ​ട് ലൈ​നി​ലൂ​ടെ വ​ന്നി​രു​ന്ന ആ​ദ്യ​കാ​ര്‍ ബാ​രി​ക്കേ​ഡു​ക​ണ്ട് പെ​ട്ടെ​ന്ന് വേ​ഗ​ത കു​റ​ച്ച​പ്പോ​ൾ പി​ന്നാ​ലെ വ​ന്നി​രു​ന്ന മ​റ്റു നാ​ലു കാ​റു​ക​ളും ഒ​ന്നി​നു പി​റ​കെ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

കാ​റു​ക​ൾ​ക്ക് വേ​ഗ​ത കു​റ​വാ​യി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. വ​ട​ക്ക​ഞ്ചേ​രി, കു​തി​രാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ മേ​ൽ​പാ​ല​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി ന​ട​ക്കു​ന്ന അ​റ്റ​കു​റ്റ​പ​ണി​ക​ൾ, വാ​ണി​യം​പാ​റ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ത്ത് ന​ട​ക്കു​ന്ന പു​തി​യ മേ​ൽ​പാ​ല നി​ർ​മാ​ണം,ഡി​വൈ​ഡ​റി​ലെ പു​ല്ലു​വെ​ട്ട​ൽ തു​ട​ങ്ങി​യ​വ​ക്കെ​ല്ലാം ദേ​ശീ​യ​പാ​ത​യി​ലു​ട​നീ​ളം ബാ​രി​ക്കേ​ഡു​ക​ളാ​ണ്.

കോ​ൺ​ക്രീ​റ്റ് ബാ​രി​ക്കേ​ഡു​ക​ൾ​വ​ച്ച് വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​താ​ണ് വ​ലി​യ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത​പ്പോ​ലെ​യു​ള്ള പാ​ത​ക​ളി​ൽ നി​ശ്ചി​ത ദൂ​ര​ത്തു നി​ന്നു​ത​ന്നെ ത​ട​സ​ങ്ങ​ൾ കാ​ണി​ക്കു​ന്ന ബാ​രി​ക്കേ​ഡു​ക​ളോ മു​ന്ന​റി​യി​പ്പു സൂ​ച​ക​ങ്ങ​ളോ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. എ​ന്നാ​ൽ ദേ​ശീ​യ​പാ​ത​യി​ൽ ഇ​തു ചെ​യ്യാ​ത്ത​തി​നാ​ൽ നി​ര​ന്ത​ര​മാ​യി അ​പ​ക​ട​ങ്ങ​ളും പെ​രു​കു​ക​യാ​ണ്.

Palakkad

പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ് നാ​ട്ടു​കാ​ർ

ഒ​റ്റ​പ്പാ​ലം: അ​ധി​കാ​രി​ക​ളു​ടെ ഉ​റ​പ്പു​ക​ൾ പാ​ഴ്‌​വാ​ക്കു​ക​ളാ​യി. സ​ഹി​കെ​ട്ട് ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി. ദീ​ർ​ഘ​കാ​ല​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷ​വും ഒ​റ്റ​പ്പാ​ലം- ചെ​ർ​പ്പു​ള​ശ്ശേ​രി റോ​ഡി​ന്‍റെ ദു​രി​താ​വ​സ്ഥ​ക്ക് പ​രി​ഹാ​ര​മി​ല്ലാ​തെ വ​ന്ന​പ്പോ​ഴാ​ണ് ജ​ന​ങ്ങ​ൾ നേ​രി​ട്ടു പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. അ​ന​ങ്ങ​ന​ടി​യി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ ത​ട​ഞ്ഞു​വ​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

റോ​ഡി​ലെ രൂ​ക്ഷ​മാ​യ പൊ​ടി​ശ​ല്യം മൂ​ല​മാ​ണ് സ​ഹി​കെ​ട്ട ജ​നം പ്ര​തി​ക​രി​ക്കാ​നി​റ​ങ്ങി​യ​ത്. പി​ഡ​ബ്ല്യൂ​ഡി അ​ധി​കൃ​ത​രെ​യും ക​രാ​ർ ജീ​വ​ന​ക്കാ​രെ​യും തെ​രു​വി​ൽ ത​ട​ഞ്ഞാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. പേ​രി​നു​മാ​ത്രം റോ​ഡ് ന​ന​യ്ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സ് പ​രി​സ​രം ക​ഴി​ഞ്ഞാ​ൽ അ​ന​ങ്ങ​ന്ന​ടി പ്ര​ദേ​ശ​ത്ത് ന​ന​യ്ക്ക​ൽ ന​ട​ക്കു​ന്നി​ല്ല​ന്നു പ്ര​തി​ഷേ​ധ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
ഒ​റ്റ​പ്പാ​ലം പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Palakkad

ക​ർ​ഷ​ക​ക്ഷേ​മം ക​ട​ലാ​സി​ൽ; ട്രാ​ക്ട​ർ ക​ട്ട​പ്പു​റ​ത്തു​ത​ന്നെ!

നെ​ന്മാ​റ: ഉ​ഴ​വു​കൂ​ലി​യും കാ​ർ​ഷി​ക​യ​ന്ത്ര​ങ്ങ​ളു​ടെ വാ​ട​ക​യും കു​ത്ത​നെ ഉ​യ​ർ​ന്ന് നെ​ൽ​ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നി​ടെ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കേ​ണ്ട ട്രാ​ക്ട​ർ വ​ർ​ഷ​ങ്ങ​ളാ​യി നെ​ന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ ഷെ​ഡി​ൽ​ത​ന്നെ.
സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ക​ർ​ഷ​ക​ക്ഷേ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​ങ്ങി​യ ട്രാ​ക്ട​റാ​ണ് ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​പോ​ലും ന​ട​ത്താ​തെ ക​ട്ട​പ്പു​റ​ത്താ​യി​രി​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2017-18 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​സ്ഥാ​ന​സ​ർ​ക്കാ​ർ​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ട്രാ​ക്ട​ർ വാ​ങ്ങി​യ​ത്. എ​വ​ർ​ഗ്രീ​ൻ വ​നി​താ ലേ​ബ​ർ ബാ​ങ്ക് എ​ന്ന തൊ​ഴി​ൽ​സേ​ന മു​ഖേ​ന 9.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ട്രാ​ക്ട​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

ഇ​തി​ൽ തൊ​ഴി​ൽ​സേ​ന അം​ഗ​ങ്ങ​ളു​ടെ വി​ഹി​ത​മാ​യി 2.25 ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. കൃ​ഷി​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ പേ​രി​ലാ​ണ് ട്രാ​ക്ട​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

വാ​ങ്ങി​യ​തി​നു പി​ന്നാ​ലെ ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് സേ​വ​നം എ​ത്തി​ക്കാ​ൻ വ​നി​താ ലേ​ബ​ർ ബാ​ങ്ക് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
എ​ന്നാ​ൽ ര​ണ്ടോ മൂ​ന്നോ വ​ർ​ഷ​ത്തി​നു​ള്ളി​ൽ തൊ​ഴി​ൽ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ ട്രാ​ക്ട​റും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. തു​ട​ർ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ ഷെ​ഡി​ലേ​ക്ക് മാ​റ്റി​യ ട്രാ​ക്ട​ർ വ​ർ​ഷ​ങ്ങ​ളാ​യി അ​വി​ടെ​ത്ത​ന്നെ കി​ട​ക്കു​ക​യാ​ണ്.

ക​ർ​ഷ​ക​ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി വാ​ങ്ങി​യ നി​ര​വ​ധി കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​തെ കെ​ട്ടി​ക്കി​ട​ന്ന് തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ന്ന​താ​യി നേ​ര​ത്തെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​ട്ടേ​റെ കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ പാ​ല​ക്കാ​ട് ഈ​സ്റ്റ് വു​മ​ൻ ലേ​ബ​ർ ബാ​ങ്ക് ഫെ​ഡ​റേ​ഷ​ൻ മു​ഖേ​ന എ​രി​മ​യൂ​രി​ലെ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

അ​ധി​കം പ​ഴ​ക്ക​മി​ല്ലാ​ത്ത ട്രാ​ക്ട​റും ടി​ല്ല​റും മാ​ത്ര​മാ​ണ് നെ​ന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ ഷെ​ഡി​ൽ അ​വ​ശേ​ഷി​ച്ച​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന ട്രാ​ക്ട​റി​ന്‍റെ കാ​ര്യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ച​ർ​ച്ച​യും ന​ട​ന്നി​രു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ട്രാ​ക്ട​ർ വാ​ങ്ങു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച എ​വ​ർ​ഗ്രീ​ൻ വ​നി​താ ലേ​ബ​ർ ബാ​ങ്കി​ലെ അം​ഗ​ങ്ങ​ളെ വി​ളി​ച്ചു​കൂ​ട്ടി വി​ഷ​യം പ​രി​ഹ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ​നി​ന്ന് പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Palakkad

ആ​യ​ക്കാ​ട്ടെ പാ​ട​ത്ത് ഇ​ക്കു​റി കു​ഞ്ഞാ​റ്റ​ക​ൾ കു​റ​വ്

ക​ന്നി​ക്കൊ​യ്ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് ക​രി​മ്പ​ന​പ്പ​ട്ട​ക​ളി​ൽ കി​ളി​ക്കൂ​ടു​ക​ൾ

വ​ട​ക്ക​ഞ്ചേ​രി: നെ​ല്ല​റ​യി​ലെ നെ​ൽ​പാ​ട​ങ്ങ​ൾ ക​തി​ര​ണി​ഞ്ഞ് മ​ഞ്ഞ​പ്പ​ട്ട​ണി​യു​മ്പോ​ൾ ഒ​പ്പം കൂ​ടൊ​രു​ക്കി കൂ​ട്ടു​കൂ​ടാ​ൻ തൂ​ക്ക​ണാം​കു​രു​വി (കു​ഞ്ഞാ​റ്റ​ക്കി​ളി​ക​ൾ) ക​ളും നി​റ​ഞ്ഞു​തു​ട​ങ്ങി. വ​യ​ൽ​വ​ര​മ്പു​ക​ളി​ലെ ക​രി​മ്പ​ന​ക​ളി​ലും തെ​ങ്ങു​ക​ളി​ലും കൂ​ടു​നി​ർ​മാ​ണ തി​ര​ക്കു​ക​ളി​ലാ​ണ് ഈ ​ചെ​റു​പ​ക്ഷി​ക​ൾ.

നെ​ൽ​പ്പാ​ട​ങ്ങ​ൾ കു​റ​ഞ്ഞ​തും കാ​ല​ഭേ​ദ​ങ്ങ​ളി​ലെ താ​ളം​തെ​റ്റ​ലു​ക​ളും ഈ ​പ​ക്ഷി​ക​ളു​ടെ വ​ര​വി​ന് ത​ട​സ​മാ​യി​ട്ടി​ല്ല. എ​ങ്കി​ലും പ​ക്ഷി​ക്കൂ​ട്ട​ങ്ങ​ൾ മു​മ്പ​ത്തേ​ക്കാ​ൾ കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നു പാ​ട​വ​ര​മ്പു​ക​ളി​ലെ ക​രി​മ്പ​ന​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് കൂ​ടു​ക​ളു​ണ്ടാ​കാ​റു​ള്ള ആ​യ​ക്കാ​ട്ടെ ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

കി​ളി​ക​ളു​ടെ ഹ​രി​ത​ഭൂ​മി​ക​യി​ൽ പാ​ല​ക്കാ​ട്ടെ നെ​ല്ല​റ​യ്ക്ക് ഇ​ന്നും സ്ഥാ​ന​മു​ണ്ട്. ശേ​ഷി​ക്കു​ന്ന നെ​ൽ​പാ​ട​ങ്ങ​ളി​ലെ ഗ്രാ​മ​ഭം​ഗി കൂ​ടി​യാ​ണ് പ്ര​കൃ​തി​യി​ലെ നെ​യ്ത്തു​കാ​രാ​യ ഈ ​പ​ക്ഷി​ക്കൂ​ട്ട​ങ്ങ​ൾ.

മ​നു​ഷ്യ​നു സ​ങ്ക​ൽ​പ്പി​ക്കാ​ൻ​പോ​ലും ക​ഴി​യാ​നാ​കാ​ത്ത​വി​ധം അ​ത്ര​യും മ​നോ​ഹ​ര​മാ​ണ് ഇ​വ​യു​ടെ കൂ​ടു​നി​ർ​മാ​ണം. ചെ​റു​പ​ക്ഷി​ക​ൾ അ​വ​യു​ടെ കു​ഞ്ഞു​കൊ​ക്കു​ക​ൾ​കൊ​ണ്ട് നി​ർ​മി​ക്കു​ന്ന വി​സ്മ​യ​ങ്ങ​ളാ​ണ് ഓ​രോ കൂ​ടും.

നേ​രി​യ നാ​രു​ക​ൾ​കൊ​ണ്ട് ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് കൂ​ടു​ണ്ടാ​ക്കു​ന്ന​ത്. വാ​യു​വി​ൽ ചി​റ​ക​ടി​ച്ചു നി​ന്നാ​ണ് കൂ​ടു​നി​ർ​മാ​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക​ഘ​ട്ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക. ഒ​രു കൂ​ട് നി​ർ​മി​ക്കാ​ൻ ആ​യി​ര​ത്തോ​ളം നാ​രു​ക​ൾ വേ​ണം. അ​റ​ക​ളും സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള കൂ​ടു​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത് വ​ലി​യ അ​ധ്വാ​ന​ത്തി​ലൂ​ടെ​യാ​ണ്.
കു​ഞ്ഞു​കൊ​ക്കു​ക​ൾ കൊ​ണ്ടു​ത​ന്നെ​വേ​ണം ഇ​തെ​ല്ലാം രൂ​പ​പ്പെ​ടു​ത്താ​ൻ. ര​ണ്ടോ മൂ​ന്നോ മാ​സ​ത്തെ താ​മ​സ​ത്തി​നാ​ണ് കു​ഞ്ഞാ​റ്റ​ക​ൾ കൂ​ടു​ണ്ടാ​ക്കു​ന്ന​ത്.

നെ​ൽ​പാ​ട​ങ്ങ​ളി​ലെ പു​ഴു​ക്ക​ൾ, പ്രാ​ണി​ക​ൾ, കീ​ട​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഇ​വ​യു​ടെ പ്ര​ധാ​ന ഭ​ക്ഷ​ണം. ഇ​തി​നാ​ൽ കു​ഞ്ഞാ​റ്റ​ക​ൾ ക​ർ​ഷ​ക​രു​ടെ മി​ത്ര​ങ്ങ​ളാ​ണ്. പ്രാ​ദേ​ശി​ക ദേ​ശാ​ട​ന​പ​ക്ഷി​ക​ളാ​യ ഇ​വ കാ​ലാ​വ​സ്ഥ, ആ​ഹാ​ര​ല​ഭ്യ​ത, ധാ​ന്യ​ങ്ങ​ൾ വി​ള​യു​ന്ന കാ​ലം എ​ന്നി​വ നി​രീ​ക്ഷി​ച്ചാ​ണ് ഓ​രോ സ്ഥ​ല​ങ്ങ​ളി​ലും കൂ​ടൊ​രു​ക്കി ചേ​ക്കേ​റു​ക. സീ​സ​ൺ ക​ഴി​യു​ന്ന​തോ​ടെ പു​ൽ​മേ​ടു​ക​ളി​ലേ​ക്കും ചെ​റി​യ പൊ​ന്ത​ക്കാ​ടു​ക​ളി​ലേ​ക്കും ഇ​വ​യു​ടെ ആ​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ മാ​റും.

Palakkad

ക്വാ​റി​ക്കെ​തി​രേ ഉ​പ​രോ​ധസ​മ​രം എ​ട്ടാംദി​വ​സ​ത്തി​ലേ​ക്ക്

പാ​ല​ക്കാ​ട്: മാ​ന്പ​റ​യി​ലെ ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നെ​തി​രേ പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഉ​പ​രോ​ധ​സ​മ​രം എ​ട്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. ക്വാ​റി​ക്ക് അ​നു​വ​ദി​ച്ച ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തു​വ​രെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നു സ​മ​ര​സ​മി​തി അ​റി​യി​ച്ചു. ക്വാ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ ജി​യോ​ള​ജി വി​ഭാ​ഗ​വും മ​റ്റു ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്തി. നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​താ​യാ​ണ് സ​മ​ര​സ​മി​തി പ​റ​യു​ന്ന​ത്. പ​രി​ശോ​ധ​ന​ക​ൾ​ക്ക് പി​ന്നാ​ലെ ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​വി​ൽ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ ക​ഴി​ഞ്ഞ​ദി​വ​സം വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​രും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും സ്ഥ​ല​ത്തെ​ത്തി പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞ​താ​യി സ​മ​ര​സ​മി​തി അ​റി​യി​ച്ചു. ക്വാ​റി​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ലൈ​സ​ൻ​സാ​ണ് പ്ര​ധാ​ന പ്ര​തി​ഷേ​ധ​വി​ഷ​യം.

പ​ഞ്ചാ​യ​ത്തി​ലെ 24 വാ​ർ​ഡു​ക​ളി​ലേ​യും ജ​ന​പ്ര​തി​നി​ധി​ക​ൾ വി​ഷ​യ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സ​മ​ര​സ​മി​തി​യു​ടെ ആ​രോ​പ​ണം. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഗ​ണി​ച്ച് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി 23, 24 വാ​ർ​ഡു​ക​ളി​ൽ ജ​ന​കീ​യ പ്ര​ചാ​ര​ണ​വും തു​ട​രു​ക​യാ​ണ്. ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും നി​യ​മ​പ​ര​മാ​യും ജ​ന​കീ​യ​മാ​യും മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സ​മ​ര​സ​മി​തി വ്യ​ക്ത​മാ​ക്കി. ക്വാ​റി വി​ഷ​യ​ത്തി​ലെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് അ​ഡ്വ. ജോ​ണ്‍ ജോ​ണ്‍ നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​യും സ​മ​ര​സ​മി​തി അ​റി​യി​ച്ചു.

Palakkad

ജൈ​വ കീ​ട​നി​യ​ന്ത്ര​ണ സാ​ങ്കേ​തി​കവി​ദ്യ വി​ജ​യ​ക​രം

കൊ​ല്ല​ങ്കോ​ട്: എ​വ​ർ​ഗ്രീ​ൻ ഫാ​ർ​മേ​ഴ്സ് ക്ല​ബ് കൊ​ല്ല​ങ്കോ​ടി​ൽ പാ​ട്ട​ത്തി​നെ​ടു​ത്തു കൃ​ഷി​ചെ​യ്യു​ന്ന പ​ന്ത്ര​ണ്ട് ഏ​ക്ക​ർ നെ​ൽ​പ്പാ​ട​ത്ത് കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കി​യ ജൈ​വ​കീ​ട​നി​യ​ന്ത്ര​ണ സാ​ങ്കേ​തി​ക​വി​ദ്യ വി​ജ​യ​ക​ര​മെ​ന്നു വി​ല​യി​രു​ത്ത​ൽ.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ക​ദേ​ശം 250 മു​ട്ട​ക്കാ​ർ​ഡു​ക​ൾ പാ​ട​ത്ത് സ്ഥാ​പി​ച്ച് ജൈ​വ​കീ​ട​നി​യ​ന്ത്ര​ണ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി. മു​ട്ട​ക്കാ​ർ​ഡു​ക​ളു​ടെ സ​മ​യ​ബ​ന്ധി​ത​മാ​യ വി​ന്യാ​സ​ത്തി​ലൂ​ടെ നെ​ല്ലി​ന്‍റെ പ്ര​ധാ​ന കീ​ട​ങ്ങ​ളാ​യ ഇ​ല​ചു​രു​ട്ടി​പ്പു​ഴു, ത​ണ്ടു​തു​ര​പ്പ​ൻ​പു​ഴു എ​ന്നി​വ​യു​ടെ ആ​ക്ര​മ​ണം ഗ​ണ്യ​മാ​യി നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ച്ചതാ​യി ക​ർ​ഷ​ക​ർ വി​ല​യി​രു​ത്തി. വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ലെ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ഇ​സ്രാ​യേ​ൽ തോ​മ​സും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ.​പി.​കെ. സ​ജീ​ഷ് എ​ന്നി​വ​രാ​ണ് ഈ ​ശാ​സ്ത്രീ​യ കൃ​ഷി​രീ​തി​യു​ടെ ഉ​പ​ദേ​ഷ്ടാ​ക്ക​ൾ.

Palakkad

ഡോ​റോ റോ​യ​ൽ മ​ണ്ണാ​ർ​ക്കാ​ട് എ​ഫ്സി ഫു​ട്ബോ​ൾടീം ​ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​ണ്ണാ​ർ​ക്കാ​ട്: അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട്ബോ​ൾ രം​ഗ​ത്തേ​ക്ക് മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ സ്വ​ന്തം​പേ​രി​ൽ ഒ​രു പു​തി​യ ഫു​ട്ബോ​ൾ​ടീം. ഡോ​റോ റോ​യ​ൽ മ​ണ്ണാ​ർ​ക്കാ​ട് എ​ഫ്സി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​രാ​നി​രി​ക്കു​ന്ന സീ​സ​ണ്‍​മു​ത​ൽ കേ​ര​ള​ത്തി​ലെ അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ടൂ​ർ​ണ​മെ​ന്‍റ് മൈ​താ​ന​ങ്ങ​ളി​ൽ ഇ​നി മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ സ്വ​ന്തം​പേ​രി​ൽ പ​ന്തു​രു​ളും. ടീ​മി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ലോ​ഗോ അ​നാഛാ​ദ​ന​വും കോ​ട​തി​പ്പ​ടി ഡോ​റോ കോ​ർ​ട്ട് യാ​ർ​ഡി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ നി​ർ​വ​ഹി​ച്ചു. ഫു​ട്ബോ​ൾ​രം​ഗ​ത്ത് സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വി​വി​ധ താ​ര​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

എ​എ​സ്എ​ഫ്എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ചെ​റൂ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മു​ൻ കേ​ര​ള ടീം ​ക്യാ​പ്റ്റ​ൻ ആ​സി​ഫ് സ​ഹീ​ർ മു​ഖ്യാ​തി​ഥി​യാ​യി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​സ​ജ്ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നീ​തു ശ​ങ്ക​ർ, ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​ർ, വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, എ​എ​സ് എ​ഫ്എ ഭാ​ര​വാ​ഹി​ക​ളാ​യ ഹ​ബീ​ബ്, യൂ​സ​ഫ് ഏ​മാ​ട​ൻ, ഫി​റോ​സ് ബാ​ബു, ന​സീ​ർ എ​ട​ത്ത​നാ​ട്ടു​ക​ര, രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ, കാ​യി​ക​രം​ഗ​ത്തെ പ്ര​മു​ഖ​രും എ​എ​സ്എ​ഫ്എ സം​സ്ഥാ​ന, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളും വി​വി​ധ ക്ല​ബ് പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

Palakkad

ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം

ക​ല്ല​ടി​ക്കോ​ട്: മാ​തൃ​കാ വാ​ട​ക​നി​യ​മം ന​ട​പ്പാ​ക്ക​ണം, അ​ശാ​സ്ത്രീ​യ നി​കു​തി​വ​ർ​ധ​ന​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ക​രി​മ്പ പ​ഞ്ചാ​യ​ത്ത് യൂ​ണി​റ്റ് ജ​ന​റ​ൽ​ബോ​ഡി യോ​ഗം ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ലി​ക്കു​ഞ്ഞ് കൊ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ജോ അ​ഗ​സ്റ്റി​ൻ മ​ഞ്ഞാ​ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റീ​ഗ​ൽ മു​സ്ത​ഫ, ജി​ല്ലാ വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് ക​രി​മ്പ​ന​ക്ക​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹം​സ ഹാ​ജി പാ​റ​ക്കാ​ട​ൻ, അ​ബ്ദു​ള്ള​ക്കു​ട്ടി പ​ട്ടാ​മ്പി, കെ. ​ഇ​ഖ്ബാ​ൽ, കെ,. ​ബ​ഷീ​ർ, അ​ല​യി​ൽ അ​ബ്ദു, സ​ണ്ണി ഫ്രാ​ൻ​സി​സ് പ്ര​സം​ഗി​ച്ചു.

Palakkad

പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളും കാ​ഴ്ച​സ​മ​ർ​പ്പ​ണ​വും

പാ​ല​ക്കാ​ട്: പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് സാ​ൻ​ജോ ട​വ​റി​ലെ സെ​ഹി​യോ​ൻ ടൗ​ണ്‍ മി​നി​സ്ട്രീ​സ് ചാ​പ്പ​ലി​ൽ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കി.

മ​നു​ഷ്യ​ജീ​വ​ന്‍റെ വി​ളി​യും മാ​തൃ​ത്വ​ത്തി​ന്‍റെ പ്ര​ത്യു​ത്ത​ര​വും അ​ടി​സ്ഥാ​ന​മാ​ക്കി പ​രി​ശു​ദ്ധ അ​മ്മ​യോ​ട് ആ​ധു​നി​ക സ​മൂ​ഹം സ​മ​ന്വ​യ​പ്പെ​ടാ​ൻ ബി​ഷ​പ് ആ​ഹ്വാ​നം ചെ​യ്തു. സ​ഭ​യ്ക്കും വൈ​ദി​ക​ർ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും കൂ​ടും​ബ​ങ്ങ​ൾ​ക്കും ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ പ്ര​ത്യേ​ക​നി​യോ​ഗ​ങ്ങ​ൾ​ക്കു​മാ​യി വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ കാ​ഴ്ച​വ​ച്ച മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം ജ​പ​മാ​ല​ക​ളും പ്ര​ത്യേ​ക​പ്രാ​ർ​ഥ​ന​ക​ളും മാ​താ​വ് വ​ഴി പ​രി​ശു​ദ്ധ ബ​ലി​യോ​ടൊ​പ്പം കാ​ഴ്ച​വ​ച്ചു. തു​ട​ർ​ന്ന് കേ​ക്കു​മു​റി​ച്ച് ജ​ന​ന​ത്തി​രു​നാ​ൾ ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി.

Palakkad

വാ​റ്റു​ചാ​രാ​യ​വു​മാ​യി മു​ൻ അ​ബ്കാ​രി കേ​സ് പ്ര​തി പി​ടി​യി​ൽ

അ​ഗ​ളി: മൂ​ന്ന​ര​ലി​റ്റ​ർ വാ​റ്റു​ചാ​രാ​യം സ​ഹി​തം ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യെ അ​ഗ​ളി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. അ​ട്ട​പ്പാ​ടി കോ​ട്ട​ത്ത​റ വീ​ട്ടി​ക്കു​ണ്ട് ഉ​ന്ന​തി​യി​ലെ വെ​ള്ളി​ങ്കി​രി​യു​ടെ ഭാ​ര്യ തു​ള​സി (55) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ​ക്കെ​തി​രേ അ​ബ്കാ​രി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

വാ​റ്റു​ചാ​രാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റൊ​രു അ​ബ്കാ​രി കേ​സ് ഇ​വ​ർ​ക്ക് നി​ല​വി​ലു​ള്ള​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ഷി​ബു, പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ർ പ്ര​മോ​ദ്, പ്ര​ദീ​പ്, സി​ഇ​ഒ​മാ​രാ​യ അ​ബ്ദു​ൾ​റ​ഹ്‌​മാ​ൻ, ഭോ​ജ​ൻ, വ​നി​ത സി​ഇ​ഒ ഷ​ബ്‌​ന ഉ​മ്മ​ർ എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Palakkad

സൗ​ത്ത് സോ​ൺ ഷൂ​ട്ടിം​ഗി​ൽ വൈ​ഭ​വി​ന് വെള്ളി​ മെ​ഡ​ൽ

ചി​റ്റൂ​ർ: നാ​ഷ​ണ​ൽ റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സൗ​ത്ത് സോ​ൺ റൈ​ഫി​ൾ ഷൂ​ട്ടിം​ഗി​ൽ ജൂ​നി​യ​ർ മെ​ൻ​സ് 50 മീ​റ്റ​ർ പൊ​സി​ഷ​ൻ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ച്ച ആ​ർ. വൈ​ഭ​വ് ര​ണ്ടാം​സ്ഥാ​നം നേ​ടി.

ചി​റ്റൂ​ർ വി​ജ​യ​മാ​ത കോ​ൺ​വെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. കോ​ച്ച് ലെ​നു ക​ണ്ണ​ൻ, സ​ഹോ​ദ​രി​യും നാ​ഷ​ണ​ൽ ഷൂ​ട്ട​റു​മാ​യ അ​ന​ഘ എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ർ. പെ​രു​വെ​ന്പ് സ്വ​ദേ​ശി​ക​ളാ​യ ര​മേ​ശ് നാ​രാ​യ​ണ​ൻ- ജി​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് വൈ​ഭ​വ്.

Palakkad

മ​ണ്ണാ​ർ​ക്കാ​ട്ട് ഒ​യി​സ്ക ചാ​പ്റ്റ​ർ തു​ട​ങ്ങി

മ​ണ്ണാ​ർ​ക്കാ​ട്: ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​രം​ഗ​ത്ത് വി​വി​ധ ക​ർ​മ​പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ച് മ​ണ്ണാ​ർ​ക്കാ​ട്ട് ഒ​യി​സ്ക ചാ​പ്റ്റ​റി​നു തു​ട​ക്കം. മ​ന്ത്രി അ​ഡ്വ.​എ​ൻ. ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജ് ബോ​ട്ട​ണി പ​ഠ​ന​വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച് കോ​ള​ജി​ലെ ടാ​ഗോ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ നോ​ർ​ത്ത് കേ​ര​ള പ്ര​സി​ഡ​ന്‍റ് ഡോ. ​കൃ​ഷ്ണ​ദാ​സ് മ​ണ്ണാ​ർ​ക്കാ​ട് ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ൾ​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ബി. ​അ​ജി​ത്- പ്ര​സി​ഡ​ന്‍റ്, പൊ​ൻ​പാ​റ കോ​യ​ക്കു​ട്ടി- വൈ​സ് പ്ര​സി​ഡ​ന്‍റ്, വി​ജ​യ​ല​ക്ഷ്മി- സെ​ക്ര​ട്ട​റി, മു​ഹ​മ്മ​ദ​ലി പോ​ത്തു​കാ​ട​ൻ- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഹ​സ​ന​ത്ത്- ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണ് പ്ര​ഥ​മ ഭാ​ര​വാ​ഹി​ക​ൾ.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് എ.​എം. ശി​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ സു​ജീ​വ​നം ബ​ഷീ​റി​നെ കേ​ര​ള സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ പി.​പി. രാം​ദാ​സ് ആ​ദ​രി​ച്ചു. ഒ​യി​സ്ക സൗ​ത്ത് ഇ​ന്ത്യ എ​ൻ​വ​യോ​ൺ​മെ​ന്‍റ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പ്ര​ഫ.​കെ. സു​രേ​ഷ് ബാ​ബു, മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി്ന്‍റ് നീ​തു ശ​ങ്ക​ർ, മ​ണ്ണാ​ർ​ക്കാ​ട് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ കെ.​സി. അ​ബ്ദു​റ​ഹി​മാ​ൻ, കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗം മേ​ധാ​വി എം.​കെ. ന​സീ​മ പ്ര​സം​ഗി​ച്ചു.

Palakkad

നാ​ട​കാ​വി​ഷ്കാ​ര​വും സെ​മി​നാ​റും

 പാ​ല​ക്കാ​ട്: എം​ടി​യു​ടേ​യും മാ​ധ​വി​ക്കു​ട്ടി​യു​ടേ​യും ക​ഥ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​ര​ങ്ങി​ൽ നി​റ​ഞ്ഞാ​ടി​യ​തു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പു​ത്ത​ൻ​കാ​ഴ്ച​യാ​യി. മേ​ഴ്സി കോ​ള​ജ് ഭാ​ഷാ​വി​ഭാ​ഗ​വും ക​ലാ​ക്ഷേ​ത്ര​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക​ഥ​യ​ര​ങ്ങ് നാ​ട​കാ​വി​ഷ്കാ​ര​വും സെ​മി​നാ​റും വി​ഖ്യാ​ത​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ടു​ത്ത​റി​യാ​നു​ള്ള വേ​ദി​യാ​യി.

മേ​ഴ്സി കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ന​മി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ.​സി. രാ​ജേ​ശ്വ​രി സെ​മി​നാ​ർ ന​യി​ച്ചു. ഹി​സ്റ്റ​റി വി​ഭാ​ഗം മേ​ധാ​വി സി​സ്റ്റ​ർ ഡോ.​ഇ.​ടി. ഷൈ​നി പ്ര​സം​ഗി​ച്ചു. ഡോ.​പി.​സി. ഏ​ലി​യാ​മ്മ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ആ​റു നാ​ട​ക​ങ്ങ​ളാ​ണ് അ​ര​ങ്ങി​ലെ​ത്തി​യ​ത്.

Palakkad

കെ​എ​സ്ടി​എ ഓ​ഫീ​സ് തു​റ​ന്നു

മ​ണ്ണാ​ർ​ക്കാ​ട്: കെ​എ​സ്ടി​എ മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റേ​യും പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ന്‍റേ​യും ഉ​ദ്ഘാ​ട​നം കെ​എ​സ്ടി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. അ​രു​ൺ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് സ​ബ്ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ര​ജ​നീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി. ഭ​ക്ത​ഗി​രീ​ഷ്, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ.​കെ. മ​ണി​ക​ണ്ഠ​ൻ, ജി.​എ​ൻ. ഹ​രി​ദാ​സ്, മി​നി ജോ​ൺ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി. ​ഉ​ഷാ​ദേ​വി പ്ര​സം​ഗി​ച്ചു.

Palakkad

പാ​ല​ക്കാ​ട് ഫോ​ർ​ട്ട് ജെ​സി​ഐ വാ​രാ​ഘോ​ഷ​ത്തി​നു തു​ട​ക്കം

പാ​ല​ക്കാ​ട്: യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​വി​ക​സ​ന​ത്തി​നും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​ക്കും ഊ​ന്ന​ൽ​ന​ൽ​കി ജെ​സി​ഐ പാ​ല​ക്കാ​ട് ഫോ​ർ​ട്ട് 15 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന ജെ​സി​ഐ വാ​രാ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി.

ആ​ദ്യ​ദി​ന പ​രി​പാ​ടി​യാ​യി ജെ​സി​ഐ മേ​ഖ​ല 28 ന്‍റെ വാ​രാ​ഘോ​ഷ ഉ​ദ്ഘാ​ട​ന​വും കു​ടി​വെ​ള്ള​ത്തി​ന് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളു​ടെ ഉ​പ​യോ​ഗം പ​ടി​പ​ടി​യാ​യി കു​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജെ​സി​ഐ ഇ​ന്ത്യ ന​ട​പ്പാ​ക്കു​ന്ന സ​സ്റ്റെ​യി​ന​ബി​ൾ സി​പ്പിം​ഗ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ​ക്ക് ആ​യു​ഷ് കെ​യ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 250 സ്റ്റീ​ൽ കു​പ്പി​ക​ൾ വി​ത​ര​ണം ചെ​യ്തു.

പി​ന്ന​ണി ഗാ​യ​ക​നും ന​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​നു​മാ​യ പ്ര​ണ​വം ശ​ശി മു​ഖ്യാ​തി​ഥി​യാ​യി. ജെ​സി​ഐ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് പി. ​സ​ന്തോ​ഷ് കു​മാ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ അ​ഭ​യ് അ​ല​ക്സ് ന​ന്ദി പ​റ​ഞ്ഞു. വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ൽ നേ​തൃ​ത്വ, നൈ​പു​ണ്യ വി​ക​സ​ന പ​രി​ശീ​ല​നം, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​സം​ഗ മ​ത്സ​രം, ബി​സി​ന​സ് നെ​റ്റ് വ​ർ​ക്കിം​ഗ്, വി​ക​സ​ന പ​രി​പാ​ടി​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ കാ​ന്പ​യി​ൻ, കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഫാ​മി​ലി ബോ​ണ്ടിം​ഗ് ഡേ, ​സ​ല്യൂ​ട്ട് ദി ​സൈ​ല​ന്‍റ് സ്റ്റാ​ർ, ഔ​ട്ട് സ്റ്റാ​ൻ​ഡിം​ഗ് യം​ഗ് പേ​ഴ്സ​ണ്‍, ക​മ​ൽ​പ​ത്ര പു​ര​സ്കാ​ര​ങ്ങ​ളു​ടെ വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും. വാ​രാ​ഘോ​ഷ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ർ​ഷാ​ദ് മു​ഹ​മ്മ​ദ് നേ​തൃ​ത്വം ന​ൽ​കും.

Palakkad

വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​ന്പ​തി​ല​ധി​കം​പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ

ശ്രീ​കൃ​ഷ്ണ​പു​രം: മ​ണ്ണ​മ്പ​റ്റ​യി​ൽ അ​മ്പ​തി​ല​ധി​കം​പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മ​ണ്ണ​മ്പ​റ്റ​യി​ലെ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വൈ​കീ​ട്ട് ന​ട​ന്ന വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ​ത്.

ഇ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ൺ​പ​തോ​ളം​പേ​ർ​ക്കും വ​യ​റി​ള​ക്ക​വും ഛർ​ദി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​സു​ഖ​ങ്ങ​ളും മ​റ്റു ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ​ഓ​ഫീ​സി​ൽ നി​ന്നു​ള്ള എ​പ്പി​ഡെ​മി​യോ​ള​ജി​സ്റ്റും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ശ്രീ​കൃ​ഷ്ണ​പു​രം, ക​ട​മ്പ​ഴി​പ്പു​റം മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും എ​ച്ച്ഐ, ജെ​എ​ച്ച്ഐ തു​ട​ങ്ങി​യ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രും പ്ര​ദേ​ശ​ത്ത് നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

വി​വാ​ഹ​സ​ൽ​ക്കാ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ മീ​നും ചി​ക്ക​നും പാ​ല​ക്കാ​ട്ടു​നി​ന്നാ​ണ് വാ​ങ്ങി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗ​ത്തി​ന് ഔ​ദ്യോ​ഗി​ക​മാ​യി റി​പ്പോ​ർ​ട്ട് കൈ​മാ​റി.

ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് സം​ഘം നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഇ​വി​ടെ ഉ​പ​യോ​ഗി​ച്ച വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ലാ​ബി​ലേ​ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
വി​വാ​ഹ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ ഉ​ട​ൻ ത​ന്നെ ശ്രീ​കൃ​ഷ്ണ​പു​രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ് അ​റി​യി​ച്ചു.

ക​ട​മ്പ​ഴി​പ്പു​റം ബ്ലോ​ക്ക് സി​എ​ച്ച്സി പ​രി​ധി​യി​ൽ​വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ ​വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ഭ​ക്ഷ​ണം ക​ഴി​ച്ച ആ​ർ​ക്കെ​ങ്കി​ലും ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ​ത​ന്നെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Palakkad

എ​ട്ടു​നോ​മ്പ് തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

പാ​ല​ക്കാ​ട്: കൊ​ടു​ന്തി​ര​പ്പു​ള്ളി വി​മ​ല​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ എ​ട്ടു​നോ​മ്പാ​ച​ര​ണം പൂ​ർ​ത്തി​യാ​ക്കി പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ പി​റ​വി​ത്തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ലീ​രാ​സ് പ​തി​യാ​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​അ​ശ്വി​ൻ ക​ണി​വ​യ​ലി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ട് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ന​ട​ത്തി.
രാ​ത്രി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഊ​ട്ടു​നേ​ർ​ച്ച​യു​മു​ണ്ടാ​യി​രു​ന്നു. വി​കാ​രി ഫാ. ​ജൈ​ജു കൊ​ഴു​പ്പ​ക്ക​ളം, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​യ് നാ​രം​വേ​ലി​ൽ, മാ​ർ​ട്ടി​ൻ കു​റു​ങ്ങാ​ട​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ബ് ക​ണി​വ​യ​ലി​ൽ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ റോ​സ്‌​ലി ജോ​യ് ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

ലൂ​ർ​ദ്മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ
വ​ട​ക്ക​ഞ്ചേ​രി: മ​രി​യ​ൻ തീ​ർ​ഥ​കേ​ന്ദ്ര​മാ​യ വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളും എ​ട്ടു​നോ​മ്പാ​ച​ര​ണ​വും സ​മാ​പി​ച്ചു. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​ന്നാം​തീ​യ​തി മു​ത​ൽ ദി​വ​സ​വും വൈ​കീ​ട്ട് അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, പ്ര​സം​ഗം, നൊ​വേ​ന, ല​ദീ​ഞ്ഞ് നേ​ർ​ച്ച​വി​ത​ര​ണം എ​ന്നി​വ​യു​ണ്ടാ​യി.
തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന​ലെ വ​ണ്ടാ​ഴി സാ​ൻ​പി​യോ ആ​ശ്ര​മ​ത്തി​ലെ ഫാ. ​ഫ്രാ​ങ്കോ വ​ട​ക്ക​ൻ കാ​ർ​മി​ക​ത്വം വ​ഹി​ച്ച് സ​ന്ദേ​ശം ന​ൽ​കി. സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.
ഫാ. ​ആ​ശി​ഷ് പെ​രും​പു​ഴ​യി​ൽ, ഫാ. ​മെ​ൽ​വി​ൻ ചി​റ​മേ​ൽ, ഫാ. ​സൈ​മ​ൺ കൊ​ള്ള​ന്നൂ​ർ, ഫാ. ​ബെ​ർ​ണാ​ഡോ കു​റ്റി​ക്കാ​ട​ൻ, ഫാ.​ബ്രി​ന്‍റെ മ​ന​യ​ത്ത്, ഫാ. ​ആ​ന്‍റ​ണി പു​ത്തൂ​ർ, ഫാ. ​ജി​ബി​ൻ ക​ണ്ട​ത്തി​ൽ എ​ന്നീ വൈ​ദി​ക​ർ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി ഫാ.​അ​ഡ്വ. റെ​ജി പെ​രു​മ്പി​ള്ളി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സാ​ൻ​ജോ ചി​റ​യ​ത്ത്, കൈ​ക്കാ​ര​ന്മാ​രാ​യ സ​ണ്ണി ന​ട​യ​ത്ത്, ബാ​ബു തെ​ങ്ങും​പ​ള്ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.

വ​ച​ന​ഗി​രി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ
വ​ട​ക്ക​ഞ്ചേ​രി: ക​ണ​ച്ചി​പ​രു​ത വ​ച​ന​ഗി​രി സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​നും ജ​ന​ന​ത്തി​രു​നാ​ളി​നും സ​മാ​പ​ന​മാ​യി.
ഫാ. ​ഗി​ൽ​ബ​ർ​ട്ട് എ​ട്ടൊ​ന്നി​ൽ കൊ​ടി​യേ​റ്റി​യാ​യി​രു​ന്നു തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യ​ത്. വി​കാ​രി ഫാ. ​ഹെ​ൽ​ബി​ൻ മീ​മ്പ​ള്ളി​ൽ, ഇ​ട​വ​കാം​ഗം ഫാ.​സി​ജു​കോ​ൽ​ത്താ​മ്പ്ര​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഫാ. ​സാ​ൻ​ജോ ചി​റ​യ​ത്ത്, ഫാ. ​ലീ​രാ​സ് പ​തി​യാ​ൻ, ഫാ. ​ജോ​യ്സ​ൺ ആ​ക്ക​പ​റ​മ്പി​ൽ, ഫാ. ​ബി​ജു കു​മ്മം​കോ​ട്ടി​ൽ, ഫാ. ​ജോ​ൺ മ​രി​യ വി​യാ​നി ഒ​ല​ക്കേ​ങ്കി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ള​മ്പാ​ട​ൻ എ​ന്നി​വ​ർ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന​ലെ റോ​മി​ലെ ഗ്രി​ഗോ​റി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​റും മു​ൻ വി​കാ​രി​യു​മാ​യ ഫാ. ​ജോ​ബി കു​ന്ന​ത്തേ​ട്ട് തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ദി​വ​സ​വും വൈ​കീ​ട്ട് ജ​പ​മാ​ല തു​ട​ർ​ന്ന് ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്,നേ​ർ​ച്ച എ​ന്നി​വ​യു​ണ്ടാ​യി. തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് വി​കാ​രി ഫാ. ​ഹെ​ൽ​ബി​ൻ മീ​മ്പ​ള്ളി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ബെ​ന്നി ക​ള​മ്പു​കാ​ട്ട്, ബോ​ബി മു​ണ്ട​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചാ​ലി​ശേ​രി പ​ള്ളി​യി​ൽ
കൂ​റ്റ​നാ​ട്: ചാ​ലി​ശ്ശേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ൾ സ​മാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ന്ന പ്ര​സി​ദ്ധ​മാ​യ എ​ട്ടു​നോ​മ്പ് റാ​സ​യി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യ്ക്ക് തു​മ്പ​മ​ൺ ഭ​ദ്രാ​സ​നാ​ധി​പ​ൻ മോ​ർ മി​ലി​ത്തി​യോ​സ് യൂ​ഹ​നോ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

Palakkad

യേ​ശു​വി​ന്‍റെ അ​മ്മ​യെ​പ്പോ​ലെ സ​ഹാ​യി​ക്കാ​നും പ​രി​ച​രി​ക്കാ​നും സാ​ധി​ക്ക​ണം: മാ​ർ പീറ്റര്‌ കൊ​ച്ചു​പു​ര​യ്ക്ക​ൽ

ക​ല്ല​ടി​ക്കോ​ട്: മ​റ്റു​ള്ള​വ​രി​ലെ ന​ന്മ​ക​ണ്ട യേ​ശു​വി​ന്‍റെ അ​മ്മ​യെ​പ്പോ​ലെ സ​ഹാ​യി​ക്കാ​നും പ​രി​ച​രി​ക്കാ​നും ന​മു​ക്ക് ഓ​രോ​രു​ത്ത​ർ​ക്കും സാ​ധി​ക്ക​ണ​മെ​ന്നു പാ​ല​ക്കാ​ട് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ.മാ​തൃ​ത്വം ദൈ​വ​ദാ​ന​മാ​ണെ​ന്നും സ്ത്രീ​ക​ൾ ദൈ​വ​ത്തി​ന്‍റെ സ​ഹ​കാ​രി​ക​ളാ​ണെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

ഓ​രാ​ഴ്ച​യാ​യി ആ​ഘോ​ഷി​ച്ചു​വ​ന്ന മൈ​ല​മ്പു​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ എ​ട്ടു​നോ​മ്പ് ആ​ച​ര​ണ​ത്തി​ന്‍റേ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​ന്‍റേ​യും സ​മ​പ​ന​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

ബി​ഷ​പി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാന, തി​രു​നാ​ൾ സ​ന്ദേ​ശം, ല​ദീ​ഞ്ഞ് എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. ജൂ​ബി​ലി സ്മാ​ര​ക സു​വ​നീ​റും ബി​ഷ​പ് പ്ര​കാ​ശ​നം ചെ​യ്തു.
ടാ​ബ്ലോ​യും സ്നേ​ഹ​വി​രു​ന്നു​മു​ണ്ടാ​യി​രു​ന്നു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് തെ​രു​വ​ൻ​കു​ന്നേ​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ർ​ജ് ചെ​ന്ന​ക്കാ​ട്ടു​കു​ന്നേ​ൽ, കു​ര്യാ​ക്കോ​സ് ആ​ലു​ങ്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Palakkad

ഉപതെരഞ്ഞെടുപ്പ് മുന്നൊരുക്ക അവലോകനം; പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​നം ത​ട​യാ​ൻ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും: ജി​ല്ലാ ക​ള​ക്ട​ർ

പാ​ല​ക്കാ​ട്: ഈ​മാ​സം 28ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വാ​ർ​ഡു​ക​ളി​ൽ പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​നം ത​ട​യാ​ൻ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ കെ. ​സു​ധീ​ർ നി​ർ​ദേ​ശം ന​ൽ​കി.

തെ​രെ​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ സു​താ​ര്യ​മാ​യും സ​മാ​ധാ​ന​പ​ര​മാ​യും പൂ​ർ​ത്തി​യാ​ക്ക​ണം.
അ​തി​നാ​യി ഏ​ഴു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​റ​ക്കാ​ട്ടു​ച​ള്ള, ക​രി​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ടം, ശ്രീ​കൃ​ഷ്ണ​പു​ര​ത്തെ രാ​ഗം​കോ​ർ​ണ​ർ, ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ലെ പ​രു​ത്തി​ക്കാ​വ് , മ​ല​മ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഹേ​മാം​ബി​ക​ന​ഗ​ർ, ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ അ​ത്തി​പ്പൊ​റ്റ, പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ പ​ല്ല​ശ്ശ​ന എ​ന്നീ വാ​ർ​ഡു​ക​ളി​ലേ​ക്കും ഡി​വി​ഷ​നു​ക​ളി​ലേ​ക്കു​മു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ക്കു​ന്ന​ത്.

സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഈ​മാ​സം പ​ത്തു​വ​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന 11ന് ​ന​ട​ക്കും. ജി​ല്ലാ​ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ർ സി.​എം. അ​ബ്ദു​ൽ മ​ജീ​ദ്, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ പ​ങ്കെ​ടു​ത്തു.

Palakkad

അരികിലൂടെ പോ​യാ​ൽ ഷോ​ക്ക് ഉ​റ​പ്പ്; കാ​ടു​ക​യ​റി ട്രാ​ൻ​സ്ഫോ​ർ​മ​ർ

ക​ല്ല​ടി​ക്കോ​ട്: കെ​എ​സ്ഇ​ബി മു​ണ്ടൂ​ർ സെ​ക്്ഷ​നു കീ​ഴി​ൽ വ​രു​ന്ന ക​ല്ല​ടി​ക്കോ​ട് ഭാ​ഗ​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ള​ട​ക്ക​മു​ള്ള വൈ​ദ്യു​തി​ലൈ​നു​ക​ൾ കാ​ടു​ക​യ​റി അ​പ​ക​ടാ​വ​സ്ഥ​യി​ൽ.
ക​ല്ല​ടി​ക്കോ​ട് കീ​രി​പ്പാ​റ ഭാ​ഗ​ത്തു​ള്ള 110 കെ​വി ലൈ​നി​ന്‍റെ ട്രാ​ൻ​സ്ഫോ​ർ​മ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ലൈ​നു​ക​ളി​ലാ​ണ് കാ​ടു​ക​ളും വ​ള്ളി​യും​ക​യ​റി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പു​ഴ പ്ര​ധാ​ന ക​നാ​ലി​നോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന വൈ​ദ്യു​തി​ക്കാ​ലി​ൽ ചെ​ടി​ക​ൾ ക​യ​റി​യ​തോ​ടെ സ​മീ​പ​ത്തു​കൂ​ടെ ന​ട​ക്കു​ന്ന​തു​പോ​ലും അ​പ​ക​ട​ക​ര​മാ​ണ്.

ഇ​ല​ക​ളി​ൽ തൊ​ട്ടാ​ൽ ഷോ​ക്ക​ടി​ക്കു​മെ​ന്നു പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു.ക​ല്ല​ടി​ക്കോ​ട് വാ​ക്കോ​ട് ക​നാ​ൽ​റോ​ഡി​ലെ വൈ​ദ്യു​തി ലൈ​നു​ക​ളി​ലും ഇ​തേ അ​വ​സ്ഥ​യാ​ണ്. മീ​ൻ​വ​ല്ലം ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യി​ലൂ​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി വാ​ക്കോ​ട് സ​ബ് സ്റ്റേ​ഷ​നി​ലൂ​ടെ കെ​എ​സ്ഇ​ബി ലൈ​നി​ലേ​യ്ക്കാ​ണ് ക​യ​റ്റി​വി​ടു​ന്ന​ത്. അ​തി​നാ​ൽ ഈ ​ലൈ​നി​ൽ എ​പ്പോ​ഴും ഉ​യ​ർ​ന്ന വോ​ൾ​ട്ടേ​ജി​ൽ വൈ​ദ്യു​തി​യു​ണ്ടാ​കും.

കാ​ടും​വ​ള്ളി​യും ക​യ​റി മൂ​ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ പ്ര​സ​ര​ണ ന​ഷ്ട​വു​മു​ണ്ടാ​കും.കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ രാ​വി​ലേ​യും വൈ​കു​ന്നേ​ര​വും ഈ ​ക​നാ​ൽ റോ​ഡി​ലൂ​ടെ​യാ​ണ്‌ ന​ട​ന്നു പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം മേ​യാ​ൻ​വി​ട്ട ആ​ടി​നു ഈ ​പോ​സ്റ്റി​ൽ ചു​റ്റി​ക്ക​യ​റി​യ വ​ള്ളി ക​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഷോ​ക്കേ​റ്റി​രു​ന്നു.കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന​തി​നു​മു​മ്പ് കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ച് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Palakkad

പാ​ലൂ​രി​ൽ പ​ശു​ക്കു​ട്ടി​യെ പു​ലി കൊ​ന്നു​തി​ന്നു; കാളയെ കാട്ടുപോത്ത് ആക്രമിച്ചു

അ​ഗ​ളി: അ​ട്ട​പ്പാ​ടി പു​തു​ർ പ​ഞ്ചാ​യ​ത്തി​ൽ പാ​ലൂ​ർ ഊരിൽ മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള പ​ശു​ക്കു​ട്ടി​യെ പു​ലി കൊ​ന്നു​തി​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പു​തൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ബി​എ​ഫ്ഒ നി​തി​നും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം മ​തി​യാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തോ​ടെ മു​ഴു​വ​ൻ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യും ന​ൽ​കു​മെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.
പാ​ലൂ​ർ ഊരിലെ ​ത​ന്നെ മു​രു​ക​ൻ ക​ക്കി​യു​ടെ തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന കാ​ള​യ്ക്ക് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Palakkad

ഒ​ന്നാം​വി​ള ഉ​ണ​ക്കു​ഭീ​ഷ​ണി​യി​ൽ; മം​ഗ​ലം​ഡാ​മി​ൽ​നി​ന്ന് ഇടതുകര ക​നാ​ലി​ലേ​ക്ക് വെ​ള്ളം തു​റ​ന്നു

മം​ഗ​ലം​ഡാം: ക​ന​ത്ത​ചൂ​ടി​ൽ നെ​ൽ​പ്പാ​ട​ങ്ങ​ൾ ഉ​ണ​ക്ക​ഭീ​ഷ​ണി​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് മം​ഗ​ലം​ഡാ​മി​ൽ നി​ന്നു​ള്ള വെ​ള്ളം കി​ഴ​ക്ക​ഞ്ചേ​രി വ​ഴി​യു​ള്ള ഇ​ട​തു​ക​ര ക​നാ​ലി​ലേ​ക്ക് വി​ട്ടു. വ​ക്കാ​ല, ചെ​റു​കു​ന്നം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം​വ​റ്റി ക​തി​രു​വ​രു​ന്ന നെ​ല്ല് ഉ​ണ​ക്ക ഭീ​ഷ​ണി​യി​ലാ​ണെ​ന്ന ക​ർ​ഷ​ക​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് വെ​ള്ളം വി​ട്ടി​ട്ടു​ള്ള​ത്.

മൂ​ന്നു​ദി​വ​സം വെ​ള്ളം വി​ടാ​നാ​ണ് ഇ​പ്പോ​ൾ തീ​രു​മാ​ന​മെ​ന്നും പാ​ട​ങ്ങ​ളി​ൽ വെ​ള്ള​മാ​യി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ​ദി​വ​സം വെ​ള്ളം​വി​ടു​മെ​ന്നും ഇ​റി​ഗേ​ഷ​ൻ മം​ഗ​ലം​ഡാം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ഗോ​കു​ൽ പ​റ​ഞ്ഞു. ക​നാ​ലു​ക​ളി​ൽ പൊ​ന്ത​ക്കാ​ടും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ വെ​ള്ളം ഒ​ഴു​കാ​ൻ പ്ര​യാ​സ​മു​ണ്ട്.


വെ​ള്ളം ആ​വ​ശ്യ​മു​ള്ള വ​ക്കാ​ല​പ്ര​ദേ​ശം ഡാ​മി​ൽ​നി​ന്നു ര​ണ്ടു​കി​ലോ​മീ​റ്റ​റി​നു​ള്ളി​ലാ​യ​തി​നാ​ൽ ക​നാ​ലി​ലെ പൊ​ന്ത​ക്കാ​ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ ഒ​ഴു​കി വെ​ള്ളം പാ​ട​ങ്ങ​ളി​ലെ​ത്തും. സെ​പ്റ്റം​ബ​ർ ആ​ദ്യ​ത്തി​ൽ ഒ​ന്നാം​വി​ള കൃ​ഷി​ക്കാ​യി ഡാ​മി​ൽ​നി​ന്നു ക​നാ​ലി​ലേ​ക്ക് വെ​ള്ളം വി​ടേ​ണ്ടി​വ​രു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. മ​ഴ​യി​ല്ലാ​തെ പ​ക​ൽ തു​ട​രു​ന്ന ക​ന​ത്ത ചൂ​ട് മ​റ്റു കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും വ​ലി​യ ദോ​ഷ​മാ​ണു​ണ്ടാ​ക്കു​ന്ന​ത്. മ​ഴ​ക്കു​റ​വി​ൽ പാ​ൽ ഇ​ല്ലാ​തെ റ​ബ​ർ​ക​ർ​ഷ​ക​രും ദു​രി​ത​ത്തി​ലാ​ണി​പ്പോ​ൾ.

Palakkad

കെ. ​അ​ച്യു​ത​ൻ ശ​രി​യാ​യ നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു​നി​ന്ന ജ​ന​പ്ര​തി​നി​ധി: ഷാ​ഫി പ​റ​മ്പി​ൽ എം​പി

ചി​റ്റൂ​ർ: നി​ല​പാ​ടു​ക​ളി​ൽ വി​ട്ടു​വീ​ഴ്ചയി​ല്ലാ​ത്ത നേ​താ​വാ​യി​രു​ന്നു കെ. ​അ​ച്യു​ത​നെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി. ത​ത്ത​മം​ഗ​ല​ത്തു ന​ട​ന്ന സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ തെ​റ്റു​ചെ​യ്താ​ലും അ​ത് തെ​റ്റാ​ണെ​ന്നു പ​റ​യാ​നും ശ​രി​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച് സം​ര​ക്ഷി​ക്കു​ന്ന അ​ച്ചു​വേ​ട്ട​ൻ എ​ല്ലാ​വ​ർ​ക്കും പ്രി​യ​ങ്ക​ര​നാ​യി​രു​ന്നെ​ന്നും എം​പി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ച്ചി​താ​ന​ന്ദ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​തി​ർ​ചേ​രി​ക്കാ​ർ​പോ​ലും ഏ​റെ ബ​ഹു​മാ​നി​ക്കു​ക​യും നേ​താ​വേ എ​ന്നു​വി​ളി​ക്കു​ക​യും ചെ​യ്യു​ന്ന വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു അ​ച്ചു​വേ​ട്ട​നെ​ന്ന് സി​പി​എം ചി​റ്റൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി ആ​ർ. ശി​വ​പ്ര​കാ​ശ് പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ർ. ബാ​ബു, മു​ൻ എം​എ​ൽ​എ​മാ​രാ​യ ക​ള​ത്തി​ൽ അ​ബ്ദു​ള്ള, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ ഏ.​കെ. ഓ​മ​ന​ക്കു​ട്ട​ൻ, ഷാ​ജ​ഹാ​ൻ, മ​ഹേ​ഷ്, കെ.​എ​സ്. ത​നി​കാ​ച​ലം, ആ​ർ. സ​ദാ​ന​ന്ദ​ൻ, മു​ര​ളി ത​റ​ക്ക​ളം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. ഫെ​ബി​ൻ, പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശി​വ​ദാ​സ്, പി. ​ശി​വാ​ന​ന്ദ​ൻ, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ചി​റ്റൂ​ർ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് പി. ​അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Palakkad

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല; ആ​ശ​ങ്ക ച​ർ​ച്ച​ചെ​യ്യാ​ൻ കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ ​പ്ര​ത്യേ​ക ഗ്രാ​മ​സ​ഭാ യോ​ഗ​ങ്ങ​ൾ


വ​ട​ക്ക​ഞ്ചേ​രി: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള ആ​ശ​ങ്ക​ക​ൾ ച​ർ​ച്ചചെ​യ്യു​ന്ന​തി​നും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ​ക്കു​മാ​യി കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ക്കു​ഴി, വാ​ൽ​കു​ള​മ്പ് എ​ന്നീ വാ​ർ​ഡു​ക​ളി​ൽ നാളെയും 14നും സ്പെ​ഷ​ൽ ഗ്രാ​മ​സ​ഭ​ക​ൾ ചേ​രും.

അ​ടി​യ​ന്തര​മാ​യി പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​ക​ൾ വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ജ​ന​ങ്ങ​ളെ അ​നാ​വ​ശ്യ​മാ​യി ബു​ദ്ധി​മു​ട്ടി​ക്കു​ന്ന യാ​തൊ​രു ന​ട​പ​ടി​യും അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് യോ​ഗ​ത്തി​നു ശേ​ഷം പ്ര​സി​ഡ​ന്‍റ് പി.​എം. ക​ലാ​ധ​ര​ൻ പ​റ​ഞ്ഞു.പ്ര​ശ്ന​ബാ​ധി​ത​മാകാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു ജ​ന​ങ്ങൾ ഒ​പ്പി​ട്ടു ന​ൽ​കു​ന്ന നി​വേ​ദ​ന​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ അ​താ​ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് കൈ​മാ​റേ​ണ്ട​തു​ണ്ട്.

എ​ന്നാ​ൽ മാ​ത്ര​മേ സ്പെ​ഷ​ൽ ഗ്രാ​മ​സ​ഭ വി​ളി​ച്ചു​കൂ​ട്ട​ലും വി​ഷ​യം ച​ർ​ച്ച​ചെ​യ്ത് പ്ര​മേ​യം പാ​സാ​ക്കു​ന്ന ന​ട​പ​ടി​ക​ളു​മു​ണ്ടാ​കൂ. ഈ ​മാ​സം 27ന​കം പ​രാ​തി​ക​ളും പ്ര​മേ​യ​ങ്ങ​ളും കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശ​മു​ള്ള​ത്.

ജൂ​ലൈ 27ന് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച, അ​തി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ൽ, തീ​രു​മാ​ന​ങ്ങ​ൾ പ്ര​മേ​യ​മാ​യി അ​വ​ത​രി​പ്പി​ച്ച് അം​ഗീ​ക​രി​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​യി​ൽ അ​ജ​ണ്ട​യാ​യി നി​ർ​ദേ​ശി​ക്കു​ന്ന​ത്.

ജി​ല്ല​യി​ൽ മാ​ത്രം 13 വി​ല്ലേ​ജു​ക​ളാ​ണ് പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​സ്ഥി​തി​ലോ​ല​പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.13 വി​ല്ലേ​ജു​ക​ളി​ലാ​യി നൂ​റ്റന്പ​തോ​ളം വാ​ർ​ഡു​ക​ൾ പ്ര​ശ്ന​സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ണ്ട്.

Palakkad

റെ​യി​ൽ​വേ ഡി​വി​ഷ​ൻ വി​ഭ​ജ​ന​ത്തി​നെ​തി​രേ ഡി​വൈ​എ​ഫ്ഐ നി​വേ​ദ​നം ന​ൽ​കി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ൻ വി​ഭ​ജി​ച്ച് മം​ഗ​ളൂ​രു മേ​ഖ​ല മൈ​സൂ​രു​വി​ൽ ല​യി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​വി​ജി​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ പാ​ല​ക്കാ​ട് റെ​യി​ൽ​വെ ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

വി​ഭ​ജ​നം പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍റെ സാ​ന്പ​ത്തി​ക ഭ​ദ്ര​ത, പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത, വി​ക​സ​ന​സാ​ധ്യ​ത​ക​ൾ എ​ന്നി​വ​യേ​യും കേ​ര​ള​ത്തി​ന്‍റേ​യും മ​ല​ബാ​ർ​മേ​ഖ​ല​യു​ടേ​യും ദീ​ർ​ഘ​കാ​ല താ​ത്പ​ര്യ​ങ്ങ​ളേ​യും ബാ​ധി​ക്കു​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ പ​റ​ഞ്ഞു.പു​തി​യ വി​ഭ​ജ​നം പാ​ല​ക്കാ​ട് ഡി​വി​ഷ​നെ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​ക്കു​മെ​ന്നും നി​വേ​ദ​ന​ത്തി​ലു​ണ്ട്.

ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. ജ​യ​ദേ​വ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​പി. ഷ​ഫീ​ക്ക്, ജി​ല്ലാ ട്ര​ഷ​റ​ർ എം.​എ. ജി​തി​ൻ രാ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ഷൈ​ജു, എ.​എ​ൻ. നീ​ര​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ശ്രീ​രാ​ജ്, എ. ​മു​ഹ​മ്മ​ദ് മു​നീ​ർ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​പി. ഐ​ശ്വ​ര്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Palakkad

പാ​ല​ന ആ​ശു​പ​ത്രി​യി​ൽ സ്ത്രീ​യു​ടെ വ​യ​റ്റി​ൽ​നി​ന്ന് ര​ണ്ടു​കി​ലോ ഭാ​ര​മു​ള്ള മു​ഴ നീ​ക്കം​ചെ​യ്തു

പാ​ല​ക്കാ​ട്: പാ​ല​ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ 48 വ​യ​സു​ള്ള സ്ത്രീ​യു​ടെ വ​യ​റ്റി​ൽ ക​ണ്ടെ​ത്തി​യ ഏ​ക​ദേ​ശം ര​ണ്ടു​കി​ലോ​ഗ്രാം ഭാ​ര​മു​ള്ള അ​പൂ​ർ​വ​വും ഭീ​മാ​കാ​ര​വു​മാ​യ റെ​ട്രോ​പെ​റി​റ്റോ​ണി​യ​ൽ സി​സ്റ്റി​ക് മു​ഴ സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പൂ​ർ​ണ​മാ​യി നീ​ക്കം​ചെ​യ്തു.

ഇ​ട​ത് കി​ഡ്നി, യൂ​റീ​റ്റ​ർ, പ്ര​ധാ​ന ര​ക്ത​ക്കു​ഴ​ലു​ക​ൾ, കു​ട​ൽ, പാ​ൻ​ക്രി​യാ​സ് എ​ന്നി​വ​യു​ടെ വ​ള​രെ അ​ടു​ത്താ​യി​രു​ന്നു മു​ഴ എ​ന്ന​തി​നാ​ൽ ശ​സ്ത്ര​ക്രി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. വ​യ​ർ​തു​റ​ന്ന് ന​ട​ത്തി​യ സൂ​ക്ഷ്മ​മാ​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മു​ഴ പൂ​ർ​ണ​മാ​യി നീ​ക്കം​ചെ​യ്തു. ഹി​സ്റ്റോ​പ​ത്തോ​ള​ജി പ​രി​ശോ​ധ​ന​യി​ൽ അ​ർ​ബു​ദ​സ്വ​ഭാ​വ​മി​ല്ലാ​ത്ത മു​ഴ എ​ന്നാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഡോ.​എ.​എ​സ്. ദി​ലീ​ഷ്, ഡോ.​കെ.​എ. അ​രു​ണ്‍, ഡോ.​കെ.​കെ. അ​ശ്വി​ൻ, ഡോ. ​ദ​ച്ചി​നേ​ശ്വ​ർ, ഡോ. ​സാ​യി​തേ​ജ എ​ന്നി​വ​ര​ട​ങ്ങി​യ ജ​ന​റ​ൽ ആ​ൻ​ഡ് ലാ​പ​റോ​സ്കോ​പി​ക് സ​ർ​ജ​റി വി​ഭാ​ഗ​മാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

യൂ​റോ​ള​ജി, ഗൈ​ന​ക്കോ​ള​ജി, റേ​ഡി​യോ​ള​ജി, അ​ന​സ്തേ​ഷ്യ, ഒ​ടി ടീ​മു​ക​ളു​ടെ സം​യോ​ജി​ത പ്ര​വ​ർ​ത്ത​ന​വും ശ​സ്ത്ര​ക്രി​യ​യു​ടെ വി​ജ​യ​ത്തി​ന് സ​ഹാ​യ​ക​മാ​യി. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം രോ​ഗി സു​ഖം​പ്രാ​പി​ച്ച് ആ​ശു​പ​ത്രി വി​ട്ടു.

Palakkad

മീ​ൻ​വ​ല്ലം പ്ര​ദേ​ശ​ത്തെ അ​പ​ക​ട​ങ്ങ​ൾ ; പ​രി​ഹാ​രം​തേ​ടി സ​ർ​വ​ക​ക്ഷി​യോ​ഗം


ക​ല്ല​ടി​ക്കോ​ട്: തു​ട​ർ​ച്ച​യാ​യി ദു​ര​ന്ത​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന മീ​ൻ​വ​ല്ലം പ്ര​ദേ​ശ​ത്ത് അ​പ​ക​ട​മ​ര​ണ​ങ്ങ​ൾ ത​ട​യാ​ൻ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു സ​ർ​വ​ക​ക്ഷി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ക​രി​മ്പ പ​ഞ്ചാ​യ​ത്തി​ന്‍റേ​യും വ​നം​സം​ര​ക്ഷ​ണ സ​മി​തി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത വി​വി​ധ വ​കു​പ്പ് ത​ല​വ​ന്മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ആ​വ​ശ്യ​മു​യ​ർ​ന്ന​ത്.
മൂ​ന്നേ​ക്ക​ർ മു​ത​ൽ മീ​ൻ​വ​ല്ലം വ​രെ​യു​ള്ള മൂ​ന്നു​കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ വ​ശ​ത്തു​കൂ​ടെ ഒ​ഴു​കു​ന്ന തു​പ്പ​നാ​ട് പു​ഴ​യ്ക്ക് സം​ര​ക്ഷ​ണ​വേ​ലി നി​ർ​മി​ക്ക​ണ​മെ​ന്നും വ​നം, പൊ​ലി​സ്, പ​ഞ്ചാ​യ​ത്ത്, അ​ഗ്നി​ശ​മ​ന​സേ​ന, റ​വ​ന്യു വ​കു​പ്പു​ക​ൾ ഊ​ർ​ജി​ത​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ യൂ​ണി​ഫോ​മി​ട്ട വ​നം, പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ദേ​ശ​ത്ത് പ​ട്രോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്നും അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും സ​ന്ദ​ർ​ശ​ക​രെ നി​യ​ന്ത്രി​ക്കാ​ൻ വ​നം​സം​ര​ക്ഷ​ണ​സ​മി​ക്കു കൂ​ടു​ത​ൽ അ​ധി​കാ​രം ന​ൽ​ക​ണ​മെ​ന്നും കൂ​ടു​ത​ൽ സ്റ്റാ​ഫി​നെ നി​യ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

അ​പ​ക​ട​ക​ര​മാ​യ ഇ​രു​ട്ടു​കു​ഴി ഭാ​ഗ​ത്തെ ഗു​ഹ​ക​ൾ മ​ണ്ണി​ട്ട് നി​ക​ത്ത​ണ​മെ​ന്നും പു​ഴ​യു​ടെ ഭൂ​മി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി ആ​ളു​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും വാ​ർ​ഡ് അം​ഗം ത​ങ്ക​ച്ച​ൻ മാ​ത്യൂ​സ് ആ​വ​ശ്യ​പ്പെ​ട്ടു. പു​ഴ​യു​ടെ തീ​ര​ത്ത് മീ​ൻ​വ​ല്ലം റോ​ഡ​രി​കി​ൽ ക​മ്പി​വേ​ലി നി​ർ​മി​ക്ക​ണ​മെ​ന്നും വൈ​ദ്യു​തി​വേ​ലി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു.

ക​രി​മ്പ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ല​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബീ​ന ജോ​യി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മു​ഹ​മ്മ​ദ് ന​വാ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ത​ങ്ക​ച്ച​ൻ മാ​ത്യൂ​സ്, ഷ​ക്കീ​ല, സി.​കെ. മു​ഹ​മ്മ​ദ് മു​സ്ത​ഫ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, അ​ജേ​ഷ് പു​ല്ലാ​യി​ൽ, അ​ഗ്നി​ശ​മ​ന​സേ​ന കോ​ങ്ങാ​ട് ഓ​ഫിസ​ർ എ​ൻ.​കെ. ഷാ​ജി, ആ​ർ​എ​ഫ്ഒ ആ​ർ. സ​ജീ​വ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ഷാ​ജി കെ. ​ആ​ൻ​ഡ്രൂ​സ്, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​ബി. രാ​ജേ​ഷ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​സാ​ലീം, ആ​ർ. ശ​ശി​ഭൂ​ഷ​ൺ, കെ. ​അ​ബ്ബാ​സ് അ​ലി, ടി.​ആ​ർ. ര​തീ​ഷ്, കെ. ​മു​ര​ളീ​ധ​ര​ൻ, ഷാ​ജി കി​നാ​ക്കു​ഴി, ജോ​ണി​ക്കു​ട്ടി സാം, ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ. ​അ​സീ​സ്, ടി.​ആ​ർ. ര​മേ​ഷ്, തോ​മാ​ച്ച​ൻ കൂ​നം​പാ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്രോ​ട്ടോ​കോ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ പ​രി​മി​തി​ക​ളു​ണ്ടെ​ന്നും ഈ​മാ​സം 28ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഉ​ചി​ത​മാ​യ തീ​രു​മാ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ക​രി​മ്പ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ല​ത പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​ട്ടു​കു​ഴി ക​യ​ത്തി​ൽ മു​ങ്ങി​മ​രി​ച്ച അ​ഹ​മ്മ​ദ് ഇ​സ​യു​ടെ മൃ​ത​ദേ​ഹം മു​ങ്ങി​യെ​ടു​ത്ത പ്ര​ദേ​ശ​വാ​സി​ക​ളേ​യും നേ​തൃ​ത്വം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​രേ​യും അ​നു​മോ​ദി​ച്ചു.

Palakkad

അ​ച്ചു​വേ​ട്ട​ന്‍റെ വി​യോ​ഗം ചി​റ്റൂ​രി​നു തീ​രാ​ന​ഷ്ടം

ചി​റ്റൂ​ർ: നാ​ട്ടു​കാ​രു​ടെ അ​ച്ചു​വേ​ട്ട​നായ മു​ൻ എം​എ​ൽ​എ കെ. ​അ​ച്യുത​ന്‍റെ വി​യോ​ഗം കോ​ൺ​ഗ്ര​സി​നും ചി​റ്റൂ​രു​കാ​ർ​ക്കും നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ടം. ദീ​ർ​ഘ​കാ​ലം ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നും പി​ന്നീ​ട് 20 വ​ർ​ഷ​ക്കാ​ലം ചി​റ്റൂ​ർ എം​എ​ൽ​എ​യു​മാ​യി ന​ൽ​കി​യ സേ​വ​നം ചി​റ്റൂ​രു​കാ​ർ​ക്ക് മ​റ​ക്കാ​നാ​കി​ല്ല.

ത​ത്ത​മം​ഗ​ല​ത്തെ ചാ​ല​ക്ക​ള​ത്തെ കെ. ​അച്യുത​ന്‍റെ വി​ട് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സി​നു സ​മാ​ന​മാ​യ പ്ര​ശ്‌​ന​പ​രി​ഹാ​ര വേ​ദി​യാ​യി​രു​ന്നു. രാ​വി​ലെ എ​ട്ടാ​കു​ന്പേ​ാഴേ​ക്കും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി​പേ​ർ ഇ​വി​ടെ തി​ങ്ങി​നി​റ​യു​മാ​യി​രു​ന്നു. വ​ന്ന​വ​രി​ൽ വ്യ​ത്യ​സ്ത രാ​ഷ്ട്രീ​യ​ക്കാ​രു​ണ്ടാ​യി​രു​ന്നു എ​ന്ന​താ​ണ് അ​ച്യുത​ൻ എ​ന്ന വ്യ​ക്തി​ത്വ​ത്തെ​യും ജ​ന​പ്ര​തി​നി​ധി​യെ​യും വേ​റി​ട്ടു​നി​ർ​ത്തു​ന്ന​ത്. 1998ൽ ​അ​ണി​ക്കോ​ട് ന​ട​ത്തി​യ 12 ദി​വ​സം​നീ​ണ്ട ഉ​പ​വാ​സ​സ​മ​രം ത​മി​ഴ്നാ​ടി​നെ​തി​രാ​യ പ്ര​ത്യ​ക്ഷ സ​മ​ര​മാ​യി​രു​ന്നു.

പ​റ​ന്പി​ക്കു​ളം- ആ​ളി​യാ​ർ വി​ഷ​യം നി​യ​മ​സ​ഭ​യി​ലെ​ന്ന പോ​ലെ പൊ​തു​ജ​ന​ത്തി​നൊ​പ്പം സ്വ​ന്തം​നാ​ട്ടി​ൽ സ​മ​ര​വി​ഷ​യ​മാ​ക്കി മാ​റ്റാ​നും പ്ര​തി​വി​ധി​യു​ണ്ടാ​ക്കാ​നും അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു.


ഈ ​ഉ​പ​വാ​സ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് മു​ൻ​പ് കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന ശ​ര​ദ് പ​വാ​ർ നേ​രി​ട്ടെ​ത്തി​യി​രു​ന്നു എ​ന്ന​തും ചി​റ്റൂ​രു​കാ​ർ ഓ​ർ​ക്കു​ന്നു. 2016 ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു ശേ​ഷം ആ​രോ​ഗ്യം ക​ണ​ക്കി​ലെ​ടു​ത്ത് പൊ​തു​രം​ഗ​ത്തു​നി​ന്നു മാ​റി​നി​ന്നെ​ങ്കി​ലും ചാ​ല​ക്ക​ള​ത്തെ വീ​ട് അ​പ്പോ​ഴും സ​ജീ​വ​മാ​യി​രു​ന്നു, ചി​റ്റൂ​രു​കാ​ർ​ക്കു​വേ​ണ്ടി...

Palakkad

പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ ത​ട​ഞ്ഞ് ജ​ന​കീ​യ പ്ര​തി​ഷേ​ധം 15ന്

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി- മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ൽ പ​ന്നി​യ​ങ്ക​ര​യി​ലെ ടോ​ൾ​ക​മ്പ​നി​യു​ടെ വാ​ക്കും പ്ര​വൃ​ത്തി​യും ര​ണ്ടു​ത​ട്ടി​ൽ​ത​ന്നെ.പ്ര​ദേ​ശ​വാ​സി​ക​ളെ വ​ല​യ്ക്കു​ന്ന ടോ​ൾ​ക​മ്പ​നി​യു​ടെ നി​ല​പാ​ടു മാ​റ്റ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് 15ന് ​ടോ​ൾ​പി​രി​വ് ത​ട​സ​പ്പെ​ടു​ത്തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ ഇ​ന്ന​ലെ വൈ​കീ​ട്ട് ന​ട​ന്ന സം​യു​ക്ത​സ​മ​ര​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.

ക​ഴി​ഞ്ഞ മാ​സ​മാ​ദ്യം പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​റും എം​പി, എം​എ​ൽ​എ​മാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ടോ​ൾ​ക​മ്പ​നി ത​യാ​റാ​ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം തു​ട​ർ​ച്ച​യാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ടോ​ൾ​പ്ലാ​സ​യി​ൽ ന​ട​ത്തു​മെ​ന്നു സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഏ​ഴ​ര​കി​ലോ​മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ലെ അ​ഞ്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​മ​സ​ക്കാ​ർ​ക്ക് പു​തു​താ​യി വാ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് വാ​ഹ​ന​ങ്ങ​ൾ​ക്കും നി​യ​മാ​നു​സൃ​ത​മാ​യി പ​ന്നി​യ​ങ്ക​ര​യി​ൽ സൗ​ജ​ന്യ ടോ​ൾ​പാ​സ് താ​മ​സം​കൂ​ടാ​തെ അ​നു​വ​ദി​ക്ക​ണം. മാ​സ​പാ​സ് എ​ടു​പ്പി​ക്കാ​ൻ സൗ​ജ​ന്യ പാ​സ് ന​ട​പ​ടി​ക​ൾ മെ​ല്ലേ​പോ​ക്കി​ലാ​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല. നി​ല​വി​ൽ സൗ​ജ​ന്യ ടോ​ൾ​പാ​സ് ല​ഭി​ച്ചി​ട്ടു​ള്ള വാ​ഹ​ന​ഉ​ട​മ​ക​ൾ മൂ​ന്നു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ പാ​സ് പു​തു​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യും ഒ​ഴി​വാ​ക്ക​ണം. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഒ​റ്റ​ത​വ​ണ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യെ​ന്ന തീ​രു​മാ​ന​വും ന​ട​പ്പി​ൽ വ​രു​ത്ത​ണം.

നാ​ലു​ച​ക്ര വി​ഭാ​ഗ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ളെ​യും സാ​ധാ​ര​ണ ഓ​ട്ടോ​റി​ക്ഷ​ക​ളാ​യി പ​രി​ഗ​ണി​ച്ച് സൗ​ജ​ന്യ​പാ​സ് ന​ൽ​ക​ണം.ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും മു​സ്ലീം ക്രി​സ്ത്യ​ൻ പ​ള്ളി​യു​മു​ള്ള പ​ന്ത​ലാം​പാ​ടം സ്കൂ​ൾ സ്റ്റോ​പ്പി​ൽ മി​നി അ​ണ്ട​ർ​പാ​സ് നി​ർ​മി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.


നി​ല​വി​ൽ ഇ​വി​ടെ​യു​ള്ള ഫു​ട്ഓ​വ​ർ ബ്രി​ഡ്ജ് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മ​ല്ലെ​ന്നും ഓ​ട്ടോ​റി​ക്ഷ, കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ​വി​ധം അ​ണ്ട​ർ​പാ​സ് സ്ഥ​ല​ത്ത് അ​നി​വാ​ര്യ​മാ​ണ്. ദേ​ശീ​യ​പാ​ത മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.ജോ​ർ​സി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​സി. സു​രേ​ന്ദ്ര​ൻ, സ​യോ ചെ​റു​നി​ലം, വി. ​ഗം​ഗാ​ധ​ര​ൻ, പി.​ജെ. ജോ​സ്, വി. ​ശി​വ​ദാ​സ്, സി​ൽ​വി​ൻ ചെ​റു​നി​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Palakkad

പ​ഠി​താ​ക്ക​ൾ​ക്ക് ആ​വേ​ശംപ​ക​ർ​ന്ന് ജെ​എ​സ്എ​സ് സ്കി​ൽ കോ​ണ്‍​വൊ​ക്കേ​ഷ​ൻ


പാ​ല​ക്കാ​ട്: കേ​ന്ദ്ര നൈ​പു​ണ്യ വി​ക​സ​ന​സം​രം​ഭ​ക​ത്വ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ജ​ൻ​ശി​ക്ഷ​ണ്‍ സ​ൻ​സ്ഥാ​ന്‍ പാ​ല​ക്കാ​ടി​ന്‍റെ (ജെ​എ​സ്എ​സ്) നേ​തൃ​ത്വ​ത്തി​ൽ മു​ന്നൂ​റി​ലേ​റെ പ​ഠി​താ​ക്ക​ളു​ടെ സ്കി​ൽ കോ​ണ്‍​വൊ​ക്കേ​ഷ​ൻ ച​ക്കാ​ന്ത​റ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്നു.
മാ​തൃ​സം​ഘ​ട​ന​യാ​യ പീ​പ്പി​ൾ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജെ​എ​സ്എ​സ് പാ​ല​ക്കാ​ട് സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

തൊ​ഴി​ൽ​തേ​ടി അ​ല​യു​ന്ന​വ​ർ​ക്കും ജീ​വി​ത​മാ​ർ​ഗം ക​ണ്ടെ​ത്താ​നാ​കാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്കും പു​തി​യ സ​ഞ്ചാ​ര​പ​ഥ​ങ്ങ​ൾ തു​റ​ന്നു​ന​ൽ​കു​ന്ന​തി​ൽ ജെ​എ​സ്എ​സ് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നു വ​ലി​യ സം​ഭാ​വ​ന​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

19 വ​ർ​ഷം​മു​ന്പ് ആ​രം​ഭി​ച്ച ജെ​എ​സ്എ​സ് പാ​ല​ക്കാ​ട് ഇ​തി​നോ​ട​കം 50,000ത്തി​ലേ​റെ വ്യ​ക്തി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ മാ​റ്റ​ത്തി​ന്‍റെ തി​ല​ക​ക്കു​റി ചാ​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ സ്വ​യം​തൊ​ഴി​ലി​ലേ​ക്കും തൊ​ഴി​ൽ മേ​ഖ​ല​യി​ലേ​ക്കും നി​ര​വ​ധി പേ​രെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ സ്ഥാ​പ​ന​ത്തി​ന് സാ​ധി​ച്ചു​വെ​ന്നും ബി​ഷ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​രി​ശീ​ല​ന​രം​ഗ​ത്ത് മി​ക​വു​തെ​ളി​യി​ച്ച മൂ​ന്ന് പ​രി​ശീ​ല​ക​ർ​ക്കു​ള്ള കൗ​ശ​ലാ​ചാ​ര്യ അ​വാ​ർ​ഡു​ക​ൾ ച​ട​ങ്ങി​ൽ ജെ​എ​സ്എ​സ് ടീ​ച്ച​ർ​മാ​രാ​യ ആ​തി​ര, പ്ര​ഭ, സ്മി​ത എ​ന്നി​വ​ർ​ക്ക് സ​മ്മാ​നി​ച്ചു.ജെ​എ​സ്എ​സ് ചെ​യ​ർ​മാ​ൻ ഫാ. ​സീ​ജോ കാ​രി​ക്കാ​ട്ടി​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​എ​സ്എ​സ് ബോ​ർ​ഡ് മെം​ബ​ർ നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ, ജി​ല്ലാ ഡ​യ​റ​ക്ട​ർ സി​ജു മാ​ത്യു, ജ​യ​മാ​ത കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ഗി​സ​ല്ല ജോ​ർ​ജ്, വ​നി​താ പ്രൊ​ട്ട​ക്്ഷ​ൻ ഓ​ഫീ​സ​ർ ഇ. ​ജി​ഷി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.വി​ര​മി​ക്കു​ന്ന ടി.​ജെ. ഷാ​ജി, ജോ​യ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ളും സ​മ്മാ​നി​ച്ചു.

Palakkad

ക​രി​മ്പ പ​ഞ്ചാ​യ​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും നി​ർ​ണാ​യ​കം


ക​ല്ല​ടി​ക്കോ​ട്: ക​രി​മ്പ പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ഒ​രു​പോ​ലെ നി​ർ​ണാ​യ​കം.യു​ഡി​എ​ഫി​ന്‌ ഭ​ര​ണം നി​ല​നി​ർ​ത്താ​നും എ​ൽ​ഡി​എഫി​ന്‌ 10 വ​ർ​ഷ​മാ​യി ന​ഷ്ട​പ്പെ​ട്ട ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കാ​നു​മു​ള്ള പോ​രാ​ട്ട​മാ​യി മാ​റും.
നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​സ്ലിം​ലീ​ഗി​ലെ യൂ​സ​ഫ് പാ​ല​ക്ക​ൽ മ​ന്ത്രി കെ.​എ. തു​ള​സി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫാ​യി നി​യ​മി​ത​നാ​യി പ​ഞ്ചാ​യ​ത്ത് അം​ഗ​ത്വം ര​ജി​വ​ച്ച​തോ​ടെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.


ക​രി​മ്പ പ​ഞ്ചാ​യ​ത്തി​ലെ 18 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫ്- 9, എ​ൽ​ഡി​എ​ഫ്- 8, എ​ൻ​ഡി​എ- 2 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ഷി​നി​ല. യൂ​സ​ഫ് രാ​ജി​വ​ച്ച​തോ​ടെ നി​ല​വി​ൽ എ​ട്ടം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യാ​ണ്‌ ഭ​ര​ണ​ക​ക്ഷി​യാ​യ യു​ഡി​എ​ഫി​നി​നു​ള്ള​ത്.അ​തി​നാ​ൽ ഈ​മാ​സം 28 ന്‌ ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും വി​ജ​യം ഉ​റ​പ്പാ​ക്കി​യേ മ​തി​യാ​കൂ. വെ​ട്ടം വാ​ർ​ഡി​ലെ വ്യ​ക്തി​യ​ട​ക്കം മൂ​ന്നു​പേ​രാ​ണ് ലീ​ഗി​ന്‍റെ സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക​യി​ലു​ള്ള​ത്.
തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ൽ യു​ഡി​എ​ഫി​ന്‍റേ​താ​യി പൊ​തു​സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​നും ആ​ലോ​ച​ന​യു​ണ്ട്.


എ​ൽ​ഡി​എ​ഫി​ൽ സി​പി​എം ര​ണ്ട് മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ​യും പ്ര​ദേ​ശ​ത്തെ ഒ​രു വ്യാ​പാ​രി​യേ​യും പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന​ക​ൾ.ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച 327 വോ​ട്ടി​ന്‍റെ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​തീ​ക്ഷ. വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ജ​യി​ച്ച​ശേ​ഷം രാ​ജി​വ​ച്ച് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നി​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​വും പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ളും ച​ർ​ച്ച​യാ​ക്കി സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് എ​ൽ​ഡി​എ​ഫ് നീ​ക്കം.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ട് വെ​ട്ടം വാ​ർ​ഡി​ൽ ഒ​തു​ങ്ങാ​തെ ക​രി​മ്പ പ​ഞ്ചാ​യ​ത്തി​നും പു​റ​ത്തേ​യ്ക്കു​പോ​കും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.നി​ല​വി​ൽ ര​ണ്ടു സീ​റ്റ് നേ​ടി​യി​ട്ടു​ള്ള എ​ൻ​ഡി​എ​യും ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്.സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഈ​മാ​സം പ​ത്തു​വ​രെ നോ​മി​നേ​ഷ​ൻ ന​ൽ​കാം. 28ന് ​വോ​ട്ടെ​ടു​പ്പും 29ന് ​വോ​ട്ടെ​ണ്ണ​ലും ന​ട​ക്കും.

Palakkad

ദേ​വാ​ല​യ ശു​ശ്രൂ​ഷാ​രം​ഗ​ത്ത് 16വ​ർ​ഷം പി​ന്നി​ട്ട് സി​സി​ലി ബേ​ബി


മം​ഗ​ലം​ഡാം: പൊ​തു​വെ പു​രു​ഷ​മേ​ധാ​വി​ത്വ​മു​ള്ള പ​രി​പാ​വ​ന​മാ​യ ദേ​വാ​ല​യ ശു​ശ്രൂ​ഷാ​രം​ഗ​ത്ത് 16വ​ർ​ഷ​ത്തെ സേ​വ​നം പി​ന്നി​ടു​ക​യാ​ണ് ഓ​ടം​തോ​ട് സെ​ന്‍റ് ജൂ​ഡ്സ് ദേ​വാ​ല​യ​ത്തി​ലെ ദേ​വാ​ല​യ ശു​ശ്രൂ​ഷി സി​സി​ലി ബേ​ബി.ഏതാനും പ​ള്ളി​ക​ളി​ലൊ​ഴി​ച്ചാ​ൽ ദേ​വാ​ല​യ ശു​ശ്രൂ​ഷാ​രം​ഗ​ത്ത് ഒ​രു അ​മ്മ​യു​ടെ സാ​ന്നി​ധ്യം വ​ള​രെ അ​പൂ​ർ​വ​മാ​ണ്. ഓ​ടം​തോ​ട് പ​ട​ങ്ങി​ട്ട​തോ​ട് പാ​റ​പ്പു​റ​ത്ത് ബേ​ബി ജോ​സ​ഫി​ന്‍റെ ഭാ​ര്യ​യാ​ണ് 68 വ​യ​സു​ള്ള സി​സി​ലി ബേ​ബി.

ദൈ​വ​ത്തോ​ട് കൂ​ടു​ത​ൽ അ​ടു​ത്തു​നി​ൽ​ക്കാ​ൻ ദേ​വാ​ല​യ ശു​ശ്രൂ​ഷി എ​ന്ന ദൗ​ത്യ​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്ന വ​ലി​യ വി​ശ്വാ​സ​മാ​ണ് സി​സി​ലി ബേ​ബി​ക്കു​ള്ള​ത്. ഈ ​വി​ശ്വാ​സ തീ​ഷ്ണ​ത​യി​ലാ​ണ് ഓ​രോ പ്ര​ഭാ​ത​ബ​ലി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളും ഇ​വ​ർ ന​ട​ത്തി​വ​രു​ന്ന​ത്.പ​ള്ളി​യി​ൽ​നി​ന്നു അ​ര​കി​ലോ​മീ​റ്റ​റി​ല​ധി​കം മാ​റി​യു​ള്ള വീ​ട്ടി​ൽ​നി​ന്നു പു​ല​ർ​ച്ചെ അ​ഞ്ച​ര​യ്ക്ക് ശു​ശ്രൂ​ഷ​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി പു​റ​പ്പെ​ടും. 6.15ന് ​ക​രു​ണ​യു​ടെ കൊ​ന്ത ആ​രം​ഭി​ക്കും മു​മ്പ് അ​ൾ​ത്താ​ര​യി​ലും കു​ർ​ബാ​ന​യ്ക്കു​മു​ള്ള ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്ക​ണം.

വ്യാ​ഴാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​നാ​ണ് കു​ർ​ബാ​ന​യും യൂ​ദാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​ന​യും ആ​രാ​ധ​ന​യു​മു​ണ്ടാ​വു​ക. പു​റ​മെ​നി​ന്നു കൂ​ടു​ത​ൽ വി​ശ്വാ​സി​ക​ൾ എ​ത്തു​ന്ന ദി​വ​സ​മാ​ണ് വ്യാ​ഴാ​ഴ്ച.പ​ള്ളി​യി​ൽ എ​ത്തു​ന്ന മ​റ്റു സ്ത്രീ​ക​ളും അ​മ്മ​മാ​രു​മൊ​ക്കെ സി​സി​ലി ചേ​ച്ചി​യു​ടെ സ​ഹാ​യ​ത്തി​നു​ണ്ടാ​കും.​ഇ​പ്പോ​ഴ​ത്തെ വി​കാ​രി​യ​ച്ച​ൻ ഫാ. ​സെ​ബി​ൻ തോ​മ​സ് ക​രു​ത്തി ഉ​ൾ​പ്പെ​ടെ​യു​ള്ള വൈദിക​ർ ഏ​റെ പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്ന് സി​സി​ലി ചേ​ച്ചി പ​റ​ഞ്ഞു. ദി​വ്യ​ബ​ലി​ക്ക് അ​ൾ​ത്താ​ര ബാ​ല​ന്മാ​ർ ഇ​ല്ലെ​ങ്കി​ൽ അ​തും സി​സി​ലി ചേ​ച്ചി​യാ​കും.

ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ റോ​ളി​ലും പ​ല​പ്പോ​ഴും സി​സി​ലി ചേ​ച്ചി​യെ കാ​ണാം. മാ​മോ​ദീ​സ, ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം, ക​ല്യാ​ണം, മൃത സംസ്്കാരം, വീ​ട് വെ​ഞ്ചരി​പ്പ്, വാ​ഹ​ന വെ​ഞ്ച​രി​പ്പ് എന്നിങ്ങനെ എ​ല്ലാ ശു​ശ്രൂ​ഷ​ക​ൾ​ക്കും അ​ച്ച​നൊ​പ്പം സി​സി​ലി ചേ​ച്ചി​യു​ണ്ടാ​കും.

സേ​വ​ന​ങ്ങ​ൾ​ക്കെ​ല്ലാം പ​ല​രും പ്ര​തി​ഫ​ലം ന​ൽ​കാ​നെ​ത്തു​മ്പോ​ൾ ചേ​ച്ചി സ്നേ​ഹ​ത്തോ​ടെ അ​വ​രോ​ടു​പ​റ​യും- എ​ത്ര തു​ക​യാ​ണോ നി​ങ്ങ​ൾ ക​രു​തി​യി​ട്ടു​ള്ള​ത് അ​ത് നേ​ർ​ച്ച​പ്പെ​ട്ടി​യി​ൽ ഇ​ട്ടാ​ൽ​മ​തി​യെ​ന്ന്. പ​ള്ളി​ക​ളി​ലെ​ല്ലാം ദേ​വാ​ല​യ ശു​ശ്രൂ​ഷി​ക​ൾ​ക്ക് ചെ​റി​യ പ്ര​തി​ഫ​ല​മു​ണ്ട്.

ചേ​ച്ചി​യും പ്ര​തി​ഫ​ലം കൈ​പ്പ​റ്റ​ണ​മെ​ന്ന് മാ​റി​വ​രു​ന്ന വ​കാ​രി​യ​ച്ച​ന്മാ​ർ പ​റ​യു​മ്പോ​ഴൊ​ക്കെ ജീ​വി​ക്കാ​നു​ള്ള വ​ക ദൈ​വം ത​ന്നി​ട്ടു​ണ്ടെ​ന്നു​പ​റ​ഞ്ഞ് ചേ​ച്ചി ഒ​ഴി​ഞ്ഞു​മാ​റു​മെ​ന്ന് ഇ​പ്പോ​ഴ​ത്തെ വി​കാ​രി ഫാ. ​സി​ബി​ൻ തോ​മ​സ് ക​രു​ത്തി പ​റ​ഞ്ഞു.

ദൈ​വം അ​നു​വ​ദി​ക്കു​ന്ന കാ​ല​ത്തോ​ളം ഈ ​ശു​ശ്രൂ​ഷാ​സേ​വ​നം തു​ട​ര​ണ​മെ​ന്നാ​ണ് സി​സി​ലി ചേ​ച്ചി​യു​ടെ ആ​ഗ്ര​ഹം. ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ വ​ലി​യ പി​ന്തു​ണ​യും ആ​ദ​ര​വു​മു​ണ്ടെ​ന്നും അ​താ​ണ് സേ​വ​ന​ത്തി​നു​ള്ള യ​ഥാ​ർ​ഥ പ്ര​തി​ഫ​ല​മെ​ന്നു​മാ​ണ് സി​സി​ലി ചേ​ച്ചി പ​റ​യു​ന്ന​ത്. 1985ൽ ​പാ​ലാ​യി​ൽ​നി​ന്നു മം​ഗ​ലം​ഡാ​മി​ലേ​ക്ക് കു​ടി​യേ​റു​മ്പോ​ൾ ദി​വ​സ​വും പ​ള്ളി​യി​ൽ​പോ​കാ​ൻ അ​ടു​ത്ത് പ​ള്ളി വേ​ണ​മെ​ന്നു മാ​ത്ര​മാ​യി​രു​ന്നു ഭാ​ര്യ​യു​ടെ നി​ർ​ബ​ന്ധ​മെ​ന്നു ബേ​ബി ജോ​സ​ഫ് പ​റ​യു​ന്നു.

ആ​ദ്യ​മെ​ത്തി​യ ക​വി​ളു​പ്പാ​റ എ​ന്ന സ്ഥ​ലം പ​ള്ളി​യി​ൽ​നി​ന്നു കു​റ​ച്ചു ദൂ​ര​മാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് പ​ള്ളി​ക്ക​ടു​ത്ത് ഓ​ടം​തോ​ട്ടി​ലേ​ക്കു മാ​റി​യ​ത്. 33 വ​ർ​ഷ​മാ​യി ദേ​വാ​ല​യ​ത്തി​ലെ വേ​ദ​പാ​ഠം അ​ധ്യാ​പി​ക കൂ​ടി​യാ​ണ് ഇ​വ​ർ. ഇ​പ്പോ​ഴും അ​ധ്യാ​പ​ന​സേ​വ​നം തു​ട​രു​ന്നു​ണ്ട്.
വ​ട​ക്ക​ഞ്ചേ​രി ദൃ​ശ്യ മാ​ർ​ബി​ൾ​സി​ൽ ജോ​ലി​ചെ​യ്യു​ന്ന ജോ​സ് അ​ഗ​സ്റ്റി​നാ​ണ് ഇ​വ​രു​ടെ ഏ​ക മ​ക​ൻ. മ​ക്ക​ളു​ടെ പ​ഠ​ന​സൗ​ക​ര്യ​ത്തി​നും ജോ​ലി​ക്ക് പോ​കാ​നു​മാ​യി വ​ള്ളി​യോ​ട് ലൂ​ർ​ദ് ന​ഗ​റി​ലാ​ണ് ജോ​സും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്.

എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് ജോ​സും ഭാ​ര്യ ഷീ​മ​യും മ​ക്ക​ളാ​യ റ​യോ​ണും റി​യ ജോ​സ് മ​രി​യ​യും ഓ​ടം​തോ​ട്ടി​ലെ വീ​ട്ടി​ലെ​ത്തി വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കും.ഇ​പ്പോ​ൾ വ​ള്ളി​യോ​ട് താ​മ​സി​ക്കു​ന്ന പു​ളി​ക്ക​ൽ കു​ട്ടി​ച്ച​ന്‍റെ ഭാ​ര്യ ഉ​ഷ, പു​ളി​ക്ക​കു​ന്നേ​ൽ മാ​ത്യു​വി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ, എ​ട​കു​ളം സെ​ലി​ൻ ജോ​സ്, പ​രി​യം​കു​ളം വ​ത്സ​മ്മ വ​ക്ക​ച്ച​ൻ, വാ​ക്ക​ണ്ട​ത്തി​ൽ ബേ​ബി​യു​ടെ ഭാ​ര്യ പ​രേ​ത​യാ​യ വ​ത്സ​മ്മ എ​ന്നി​വ​രും ഓ​ടം​തോ​ട് പ​ള്ളി​യി​ൽ ദേ​വാ​ല​യ ശു​ശ്രൂ​ഷാ​രം​ഗ​ത്ത് സേ​വ​നം ചെ​യ്തി​രു​ന്ന​വ​രാ​ണ്.

Palakkad

ചൂ​ടി​ന്‍റെ കാ​ഠി​ന്യം വ​ർ​ധി​ക്കും; ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി

പാ​ല​ക്കാ​ട്: വ​രു​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ ചൂ​ടി​ന്‍റെ കാ​ഠി​ന്യം വ​ർ​ധി​ക്കു​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പ്. ചു​രു​ങ്ങി​യ​തു ര​ണ്ടു​ദി​വ​സ​മെ​ങ്കി​ലും ജി​ല്ല​യി​ൽ ചൂ​ട് വ​ർ​ധി​ച്ചേ​ക്കും.

തൃ​ത്താ​ല​യി​ല്‍ സ്ഥാ​പി​ച്ച അ​ള്‍​ട്രാ​വ​യ​ല​റ്റ് സെ​ന്‍​സ​റി​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​നു അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക ഒ​ന്പ​ത് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
ഉ​യ​ര്‍​ന്ന ചൂ​ട് സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നി​ര്‍​ജ​ലീ​ക​ര​ണം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​തി​നാ​ല്‍ പാ​ലി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

* പ​ക​ല്‍ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ​യു​ള്ള സ​മ​യ​ത്ത് നേ​രി​ട്ട് ശ​രീ​ര​ത്തി​ല്‍ കൂ​ടു​ത​ല്‍​സ​മ​യം തു​ട​ര്‍​ച്ച​യാ​യി സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
* ദാ​ഹ​മി​ല്ലെ​ങ്കി​ലും വെ​ള്ളം കു​ടി​ക്കു​ന്ന​ത് തു​ട​രു​ക. പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക.
* നി​ര്‍​ജ​ലീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന മ​ദ്യം, കാ​പ്പി, ചാ​യ, കാ​ര്‍​ബ​ണേ​റ്റ​ഡ് സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ള്‍ തു​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ള്‍ പ​ക​ല്‍​സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക.
* അ​യ​ഞ്ഞ, ഇ​ളം നി​റ​ത്തി​ലു​ള്ള കോ​ട്ട​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.
* പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ പാ​ദ​ര​ക്ഷ​ക​ള്‍ ധ​രി​ക്കു​ക. കു​ട​യോ തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഉ​ചി​തം.
* പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക. ഒ​ആ​ര്‍​എ​സ് ലാ​യ​നി, സം​ഭാ​രം തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക.
* മാ​ര്‍​ക്ക​റ്റു​ക​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍, മാ​ലി​ന്യ​ശേ​ഖ​ര​ണ- നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ള്‍ (ഡം​പിം​ഗ് യാ​ര്‍​ഡ്) തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ തീ​പി​ടു​ത്ത​ങ്ങ​ള്‍ വ​ര്‍​ധി​ക്കാ​നും വ്യാ​പി​ക്കാ​നു​മു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഫ​യ​ര്‍ ഓ​ഡി​റ്റ് ന​ട​ത്തേ​ണ്ട​തും കൃ​ത്യ​മാ​യ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. ഇ​വ​യോ​ടു​ചേ​ര്‍​ന്ന് താ​മ​സി​ക്കു​ന്ന​വ​രും സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​രും പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്കു​ക.
* ചൂ​ട് അ​ധി​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ട്ടു​തീ വ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍​ന്ന് താ​മ​സി​ക്കു​ന്ന​വ​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം. കാ​ട്ടു​തീ ഉ​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണം. വ​നം​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം.
* വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ശു​ദ്ധ​മാ​യ കു​ടി​വെ​ള്ള​വും ക്ലാ​സ് മു​റി​ക​ളി​ല്‍ വാ​യു സ​ഞ്ചാ​ര​വും ഉ​റ​പ്പാ​ക്ക​ണം. പ​രീ​ക്ഷാ​ക്കാ​ല​മാ​ണെ​ങ്കി​ല്‍ പ​രീ​ക്ഷാ​ഹാ​ളു​ക​ളി​ലും ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം.
* വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും പ്ര​ത്യേ​ക​ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണം. കു​ട്ടി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ വെ​യി​ലേ​ല്‍​ക്കു​ന്ന അ​സം​ബ്ലി​ക​ളും മ​റ്റ് പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കു​ക​യോ സ​മ​യ​ക്ര​മീ​ക​ര​ണം ന​ട​ത്തു​ക​യോ ചെ​യ്യ​ണം.
* അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ള്‍​ക്ക് ചൂ​ടേ​ല്‍​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ന്‍ ജീ​വ​ന​ക്കാ​രും അ​താ​ത് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.
* കി​ട​പ്പു​രോ​ഗി​ക​ള്‍, പ്രാ​യ​മാ​യ​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍, കു​ട്ടി​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള്ള അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ള്‍ മേ​ല്‍​പ്പ​റ​ഞ്ഞ സ​മ​യ​ത്ത് നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കാ​തെ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഇ​ത്ത​രം വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് എ​ളു​പ്പ​ത്തി​ല്‍ സൂ​ര്യാ​ഘാ​തം ഏ​ല്‍​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പ്ര​ത്യേ​ക​ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണം.
* ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ര്‍ പ​ക​ല്‍​സ​മ​യ​ത്ത് സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​താ​ത് സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. അ​വ​ര്‍​ക്കു ചൂ​ട് ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ ഉ​ത​കു​ന്ന രീ​തി​യി​ലു​ള്ള വ​സ്ത്ര​ധാ​ര​ണം ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും, അ​തു​പോ​ലെ, ആ​വ​ശ്യ​മെ​ങ്കി​ല്‍ യാ​ത്ര​ക്കി​ട​യി​ല്‍ അ​ല്പ​സ​മ​യം വി​ശ്ര​മി​ക്കാ​നു​ള്ള അ​നു​വാ​ദം ന​ല്‍​കു​ക​യും ചെ​യ്യ​ണം.
* പൊ​തു​പ​രി​പാ​ടി​ക​ള്‍, സ​മ്മേ​ള​ന​ങ്ങ​ള്‍ എ​ന്നി​വ ന​ട​ത്തു​മ്പോ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം, ത​ണ​ല്‍ എ​ന്നി​വ ല​ഭ്യ​മാ​ണെ​ന്ന് സം​ഘാ​ട​ക​ര്‍ ഉ​റ​പ്പു​വ​രു​ത്തു​ക. പ​ക​ല്‍ 11മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ ക​ഴി​വ​തും സ​മ്മേ​ള​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക.
* യാ​ത്ര​യി​ലേ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ ആ​വ​ശ്യ​മാ​യ വി​ശ്ര​മ​ത്തോ​ടെ യാ​ത്ര തു​ട​രു​ന്ന​താ​കും ഉ​ചി​തം. വെ​ള്ളം കൈ​യി​ല്‍ ക​രു​തു​ക.
* നി​ര്‍​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ള്‍, ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍, വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര്‍, മ​റ്റേ​തെ​ങ്കി​ലും കാ​ഠി​ന്യ​മു​ള്ള ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ ജോ​ലി​സ​മ​യം ക്ര​മീ​ക​രി​ക്കു​ക. ആ​വ​ശ്യ​മാ​യ വി​ശ്ര​മം ഉ​റ​പ്പാ​ക്കു​ക.
* ഉ​ച്ച​വെ​യി​ലി​ല്‍ ക​ന്നു​കാ​ലി​ക​ളെ മേ​യാ​ന്‍ വി​ടു​ന്ന​തും മ​റ്റു വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ വെ​യി​ല​ത്ത് കെ​ട്ടി​യി​ടു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. മൃ​ഗ​ങ്ങ​ള്‍​ക്കും പ​ക്ഷി​ക​ള്‍​ക്കും ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക.
* കു​ട്ടി​ക​ളെ​യോ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യോ പാ​ര്‍​ക്കു​ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​രു​ത്തി​പ്പോ​ക​രു​ത്.
* അ​സ്വ​സ്ഥ​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍ ഉ​ട​നെ വി​ശ്ര​മി​ക്കു​ക​യും വൈ​ദ്യ​സ​ഹാ​യം തേ​ടു​ക​യും ചെ​യ്യു​ക.
* കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റേ​യും ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ​യും മു​ന്ന​റി​യി​പ്പു​ക​ള്‍ അ​നു​സ​രി​ക്കു​ക​.

Palakkad

പ​ന്ത​ലാം​പാ​ടം നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷം സ​മാ​പി​ച്ചു


വ​ട​ക്ക​ഞ്ചേ​രി: പ​ന്ത​ലാം​പാ​ടം നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യു​ടെ​സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യി. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​ക്ക​ലി​ന്‍റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ജൂ​ബി​ലി​യു​ടെ കൃ​ത​ജ്ഞ​താ​ബ​ലി​യ​ർ​പ്പ​ണം ന​ട​ന്നു.

തു​ട​ർ​ന്നു​ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ബി​ഷ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന വി​കാ​രി ഫാ.​അ​ഡ്വ. റെ​ജി പെ​രു​മ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പി.​പി. സു​മോ​ദ് എം​എ​ൽ​എ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വി​ജ​യ​കു​മാ​രി, വാ​ർ​ഡ് മെം​ബ​ർ കു​ഞ്ഞ​മ്മ പീ​റ്റ​ർ, വി​കാ​രി ഫാ. ​ആ​ൻ​സ​ൺ മേ​ച്ചേ​രി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജെ​യിം​സ് പ​ട​മാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ദ​രി​ക്ക​ൽ, സ​മ്മാ​ന​ദാ​നം, ക​ലാ​പ​രി​പാ​ടി​ക​ൾ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യു​ണ്ടാ​യി.

ബി​ഷ​പ് എമിരറ്റസ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ഒ​രാ​ഴ്ച​നീ​ളു​ന്ന ജൂ​ബി​ലി സ​മാ​പ​ന പ​രി​പാ​ടി​ക​ളു​ടെ കൊ​ടി​യേ​റ്റ് ക​ഴി​ഞ്ഞ 30 ന് ​നി​ർ​വ​ഹി​ച്ചി​രു​ന്നു.ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി മാ​തൃ​സം​ഗ​മം, പി​തൃ​സം​ഗ​മം, യു​വ​ജ​ന​സം​ഗ​മം, പൂ​ർ​വി​ക​രു​ടെ അ​നു​സ്മ​ര​ണം, സ​മ​ർ​പ്പി​ത സം​ഗ​മം തു​ട​ങ്ങി​യ​വ ന​ട​ത്തി. വി​കാ​രി ഫാ. ​ആ​ൻ​സ​ൺ മേ​ച്ചേ​രി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജെ​യിം​സ് പ​ട​മാ​ട​ൻ, കൈ​ക്കാ​ര​ന്മാ​രാ​യ തോ​മ​സ് ആ​ന​മ​ല​യി​ൽ, ബി​നു ചെ​റു​നി​ലം, സ​ബ് ക​മ്മി​റ്റി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ജൂ​ബി​ലി പ​രി​പാ​ടി​ക​ൾ.

Palakkad

കാ​രാകു​റി​ശി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ജീ​പ്പ് മ​റി​ഞ്ഞ് ആ​റു​പേ​ർ​ക്കു പ​രി​ക്ക്


ക​ല്ല​ടി​ക്കോ​ട്: സം​സ്കാ​രം​ക​ഴി​ഞ്ഞ് തി​രി​കേ വ​രു​മ്പോ​ൾ നി​യ​ന്ത്ര​ണം​വി​ട്ട ജീ​പ്പ് മ​റി​ഞ്ഞ് ആ​റു​പേ​ർ​ക്ക്.
കാ​രാ​കു​ർ​ശി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ചു​ള്ളി​യാം​കു​ള​ത്ത് ക​ല്ലം​തോ​ട്ടി​ൽ മ​രി​ച്ച പ്ര​മോ​ദി​ന്‍റെ സം​സ്കാ​രം പു​ല്ലി​ശേ​രി​യി​ലെ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി തി​രി​ച്ചു​വ​രു​മ്പോ​ഴാ​ണ് ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ടു​മ​റി​ഞ്ഞ​ത്.
പാ​സ്റ്റ​ർ പ​യ​സ്, റെ​ജി ജോ​ൺ, ജോ​ജി, സ​ജി, സു​രേ​ഷ്, സു​ജി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ മ​ണ്ണാ​ർ​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചു.
ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. നി​യ​ന്ത്ര​ണം​വി​ട്ട ജീ​പ്പ് സ​മീ​പ​ത്തെ മ​തി​ലി​ലി​ടി​ച്ച് റോ​ഡി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.

Palakkad

കേ​ന്ദ്ര തൊ​ഴി​ൽ​ന​യ​ങ്ങ​ൾ തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​ക്കും: മു​ൻ​മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി

ചി​റ്റൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ പു​തി​യ തൊ​ഴി​ൽ ന​യ​ങ്ങ​ളും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​നി​ല​പാ​ടും തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​ക്കു​ക​യും രാ​ജ്യ​ത്തെ ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യും ചെ​യ്യു​മെ​ന്ന് മു​ൻ​മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി.

ചി​റ്റൂ​രി​ൽ ന​ട​ന്ന എ​ച്ച്എം​എ​സ് പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തെ ദ​ശ​ല​ക്ഷ​ണ​ക്കി​നു യു​വാ​ക്ക​ൾ ഇ​ന്ന് തൊ​ഴി​ൽ​ര​ഹി​ത​രാ​ണ്.
വി​ക​ല​മാ​യ കേ​ന്ദ്ര​ന​യം കാ​ർ​ഷി​ക മേ​ഖ​ല​യേ​യും ഏ​റെ ബാ​ധി​ച്ചു തു​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​കെ. പ​ത്മ​നാ​ഭ​ൻ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ച്ച്എം​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​രാ​മ​ച​ന്ദ്ര​ൻ, എ​സ്. വി​നോ​ദ് ബാ​ബു- ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ, കെ. ​ത​ങ്ക​വേ​ലു- ജ​ന​ത ക​ൺ​സ്ട്ര​ക്്ഷ​ൻ ആ​ൻ​ഡ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ), ആ​ർ, സു​ന്ദ​ര​ൻ- ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ, മ​ധു- ബ​സ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ, സി. ​മ​ധു (ചെ​ത്തു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ ക്ഷേ​മ​നി​ധി​യി​ൽ​നി​ന്നു അം​ഗ​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ കു​ടി​ശി​ക​സ​ഹി​തം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം, ആ​ശാ​വ​ർ​ക്ക​ർ, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ, ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ക​ൺ​വെ​ൻ​ഷ​ൻ വി​വി​ധ പ്ര​മേ​യ​ങ്ങ​ൾ വ​ഴി സ​ർ​ക്കാ​റി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

Palakkad

യൂ​ണി​വേ​ഴ്സ​ൽ ഷോ​ട്ടോ​ക്കാ​ൻ ക​രാ​ട്ടെ യൂ​ണി​യ​ൻ സെ​മി​നാ​ർ

പാ​ല​ക്കാ​ട്: യൂ​ണി​വേ​ഴ്സ​ൽ ഷോ​ട്ടോ​ക്കാ​ൻ ക​രാ​ട്ടെ യൂ​ണി​യ​ൻ അ​ഴി​യ​ന്നൂ​ർ യു​പി സ്കൂ​ളി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ല സ്പോ​ർ​ട്സ് ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജി​മ്മി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ദ് ആ​ലു​വ സ്വാ​ഗ​തം പ​റ​ഞ്ഞു. ക​ട​ന്പ​ഴി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ബീ​ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ല​ക്കാ​ട് റെ​യി​ൽ​വേ പൊ​ലി​സ് അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​കൃ​ഷ്ണ​കു​മാ​ർ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ ആ​ർ​ടി​ഒ വി.​കെ. സ​മീ​ർ വ്യ​ക്തി​ത്വ വി​ക​സ​നം, റോ​ഡ് സു​ര​ക്ഷ എ​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.

കെ​എ​സ്കെ​യു സം​സ്ഥാ​ന ചീ​ഫ് ഇ​ൻ​സ്ട്ര​ക്ട​ർ സ​ജി കാ​രി​ക്ക​ൻ ക​ണ്ണൂ​ർ ബെ​ൽ​റ്റ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി. പ​രി​പാ​ടി​ക്ക് ക​ട​ന്പ​ഴി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെം​ബ​ർ സ​ച്ചി​ദാ​ന​ന്ദ​ൻ, ഗോ​പ​കു​മാ​ർ കോ​യ​ന്പ​ത്തൂ​ർ, അ​ഡ്വ. ജി​യോ​ൾ പാ​ല​ക്കാ​ട്, നി​മി​യ എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. ര​മേ​ഷ് പാ​ല​ക്കാ​ട് ന​ന്ദി പ​റ​ഞ്ഞു.

Palakkad

മൈ​ല​മ്പു​ള്ളി പ​ള്ളി​യി​ലെ ജ​ന​ന​ത്തി​രു​നാ​ൾ ആ​ഘോ​ഷം ഇ​ന്നു സ​മാ​പി​ക്കും

ക​ല്ല​ടി​ക്കോ​ട്: ഒ​രാ​ഴ്ച്ച​യാ​യി ആ​ഘോ​ഷി​ച്ചു വ​ന്ന മൈ​ല​മ്പു​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​നും പ​രി​ശു​ദ്ധ ക​ന്യ​കാ മ​റി​യ​ത്തി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​നും ഇ​ന്ന് സ​മാ​പ​ന​മാ​കും.

ജ​ന​ന​ത്തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്നു​വൈ​കു​ന്നേ​രം 4.30 ന്‌ ​പാ​ല​ക്കാ​ട് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ര​ത്വ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​നാ​ൾ സ​ന്ദേ​ശം, ല​ദീ​ഞ്ഞ് എ​ന്നി​വ​യു​ണ്ടാ​കും.


ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് തെ​രു​വ​ൻ​കു​ന്നേ​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ർ​ജ് ചെ​ന്ന​ക്കാ​ട്ടു​കു​ന്നേ​ൽ, കു​ര്യാ​ക്കോ​സ് ആ​ലു​ങ്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.ജൂ​ബി​ലി സ്മാ​ര​ക സു​വ​നീ​റും ബി​ഷ​പ് പ്ര​കാ​ശ​നം ചെ​യ്യും. തു​ട​ർ​ന്ന് ടാ​ബ്ലോ​യും സ്നേ​ഹ​വി​രു​ന്നു​മു​ണ്ടാ​കും. ഇ​ന്ന​ലെ ഫാ. ​ജോ​ർ​ജ് ഒ​എ​സ്ബി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള ദി​വ്യ​ബ​ലി, സ​ന്ദേ​ശം നേ​ർ​ച്ച എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു.

Palakkad

"ആ​ശാ​കി​ര​ണം' കേ​ശ​ദാ​ന​വു​മാ​യി പി​എ​സ്എ​സ്പി

പാ​ല​ക്കാ​ട്: പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ടി​ന്‍റെ (പി​എ​സ്എ​സ്പി) നേ​തൃ​ത്വ​ത്തി​ൽ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വി​ഗ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ‘ആ​ശാ​കി​ര​ണം കേ​ശ​ദാ​ന പ​രി​പാ​ടി’ സം​ഘ​ടി​പ്പി​ച്ചു.

പാ​ല​ക്കാ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള പീ​പ്പി​ൾ​സ് കെ​യ​ർ ഫി​സി​യോ​തെ​റാ​പ്പി സെ​ന്‍റ​റി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. പ​രി​പാ​ടി​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചോ​ളം​പേ​ർ കേ​ശ​ദാ​നം ന​ട​ത്തി. പി​എ​സ്എ​സ്പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ പി. ​ബോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​സീ​ജോ കാ​രി​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രോ​ജ​ക്ട് മാ​നേ​ജ​ർ കെ.​ഡി. ജോ​സ​ഫ്, ജെ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ സി​ജു മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ആ​ശാ​കി​ര​ണം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യ് അ​റ​യ്ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. സ്മി​ത ടീ​ച്ച​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​കേ​ശം​മു​റി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
കേ​ശ​ദാ​നം ന​ട​ത്തി​യ എ​ല്ലാ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

പി​എ​സ്എ​സ്പി ന​ട​പ്പി​ലാ​ക്കു​ന്ന കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു​ള്ള സ​ഹാ​യ​പ​ദ്ധ​തി​യാ​യ ആ​ശാ​കി​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ശ​ദാ​നം ചെ​യ്യു​ന്ന​തി​നും കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി കേ​ശം ല​ഭ്യ​മാ​കു​ന്ന​തി​നും അ​വ​സ​ര​മു​ണ്ട്.

Palakkad

മ​ര​ണ​ക്കെണിയാ​ക​രു​ത് ദേ​ശീ​യ​പാ​ത

വ​ട​ക്ക​ഞ്ചേ​രി: വ​ലി​യൊ​രു ദു​ര​ന്ത​ത്തി​നു കാ​തോ​ർ​ക്കു​ക​യാ​ണോ വ​ട​ക്ക​ഞ്ചേ​രി - മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത? അ​പ​ക​ട​ങ്ങ​ളും അ​പ​ക​ട​മ​ര​ണ​ങ്ങ​ളു​മെ​ല്ലാം ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​യി ക​രു​തു​ന്ന അ​ധി​കാ​രി​ക​ൾ ത​ന്നെ​യ​ല്ലേ വ​ലി​യ ദു​ര​ന്ത​ത്തെ വീ​ണ്ടും മാ​ടി​വി​ളി​ക്കു​ന്ന​ത്?.

ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ർ ക​യ്പ​മം​ഗ​ല​ത്ത് ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ എ​ട്ടു​പേ​രു​ടെ അ​പ​ക​ട​മ​ര​ണം ഇ​വി​ട​ത്തെ അ​ധി​കാ​രി​ക​ളെ​യും ഇ​രു​ത്തി​ച്ചി​ന്തി​പ്പി​ക്കു​മോ? - ചോ​ദ്യ​ങ്ങ​ൾ അ​ന​വ​ധി​യാ​ണ്.

ക​യ്പ​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്കു​ചെ​യ്തി​രു​ന്ന ച​ര​ക്കു​ലോ​റി​ക്കു പി​ന്നി​ൽ കാ​റി​ടി​ച്ചു​ക​യ​റി​യാ​ണ് ത​മി​ഴ്നാ​ട് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ എ​ട്ടു​വി​ദ്യാ​ർ​ഥി​ക​ൾ അ​തി​ദാ​രു​ണ​മാ​യി മ​രി​ച്ച​ത്.

എ​ന്നാ​ൽ സ​മാ​ന ദു​ര​ന്ത​സാ​ധ്യ​ത​യു​ണ്ടാ​കും​വി​ധ​മാ​ണ് ഏ​റെ വാ​ഹ​ന​ത്തി​ര​ക്കേ​റി​യ വ​ട​ക്ക​ഞ്ചേ​രി- മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ലും ച​ര​ക്കു​ലോ​റി​ക​ൾ അ​ന​ധി​കൃ​ത​മാ​യി നി​ർ​ത്തി​യി​ടു​ന്ന​ത്.

ലോ​റി​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന മ​ര​ണ​സം​ഖ്യ ഇ​വി​ടെ​യു​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും ലോ​റി​ക​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മൂ​ലം ദേ​ശീ​യ​പാ​ത​യി​ൽ ഇ​ട​യ്ക്കി​ടെ ഒ​റ്റ​പ്പെ​ട്ട അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും തു​ട​രു​ക​യാ​ണ്.

വ​ഴി​പാ​ടാ​യി അ​ന്വേ​ഷ​ണ​ങ്ങ​ൾ

വ​ലി​യ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​മ്പോ​ൾ നാ​ലു​ദി​വ​സം അ​ന്വേ​ഷ​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും ന​ട​ക്കും. പി​ന്നീ​ട് അ​തെ​ല്ലാം ഇ​ല്ലാ​താ​കും. അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചു കൊ​ണ്ടേ​യി​രി​ക്കും. നാ​ലു​വ​ർ​ഷം മു​മ്പ് ദേ​ശീ​യ​പാ​ത അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് ടൂ​റി​സ്റ്റ്ബ​സ് കെ​എ​സ്ആ​ർ​ടി​സി ബ​സി​ലി​ടി​ച്ചു​മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ഒ​മ്പ​തു​പേ​ർ മ​രി​ച്ച​പ്പോ​ഴും കു​റെ പ്ര​ഖ്യാ​പ​ന​ങ്ങ​ളെ​ല്ലാം ജ​ന​ങ്ങ​ൾ കേ​ട്ട​താ​ണ്.

കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ എ​ല്ലാം പ​ഴ​യ​പ​ടി​യി​ലാ​യി. ഇ​പ്പോ​ഴും മം​ഗ​ല​ത്ത് ദേ​ശീ​യ​പാ​ത​യി​ലാ​ണ് ബ​സു​ക​ൾ​നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തും ഇ​റ​ക്കു​ന്ന​തും. മു​ന്നി​ൽ പോ​കു​ന്ന ബ​സ് പെ​ട്ടെ​ന്ന് റോ​ഡി​ൽ നി​ർ​ത്തു​ന്ന​തു മൂ​ലം പി​ന്നി​ൽ വേ​ഗ​ത​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തു തു​ട​ർ​ക്ക​ഥ​യാ​ണ്.

എ​ന്നി​ട്ടും ഈ ​തെ​റ്റ് ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്നു. ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട അ​ധി​കാ​രി​ക​ൾ ആ​രും ഒ​ന്നും മി​ണ്ടു​ന്നി​ല്ല. ബ​സു​ക​ളെ​ല്ലാം സ​ർ​വീ​സ് റോ​ഡ് വ​ഴി പോ​യാ​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാം. പ​ക്ഷെ, അ​തു ചെ​യ്യു​ന്നി​ല്ല. ഒ​രു അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ കു​റ​ച്ചു ദി​വ​സം സ​ർ​വീ​സ് റോ​ഡ് വ​ഴി പോ​കും.​പ്ര​തി​ഷേ​ധ​വും രോ​ഷ​വും ത​ണു​ക്കു​മ്പോ​ൾ പി​ന്നെ​യെ​ല്ലാം പ​ഴ​യ​പ​ടി ത​ന്നെ.

ടോ​ൾ​പ്ലാ​സ​യ​ല്ല, പാ​ർ​ക്കിം​ഗ് പ്ലാ​സ

പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ​യു​ടെ ഇ​രു​ഭാ​ഗ​ത്തു​മാ​ണ് മൂ​ന്നു​വ​രി റോ​ഡി​ലെ ഒ​രു​വ​രി റോ​ഡ് പൂ​ർ​ണ​മാ​യും ച​ര​ക്കു​ലോ​റി​ക​ൾ കൈ​യ​ട​ക്കു​ന്ന​ത്.ഇ​വി​ടത്തെ ഹോ​ട്ട​ലു​ക​ൾ​ക്കു​മു​ന്നി​ലും ചി​പ്സ് ക​ട​ക​ൾ​ക്കു മു​ന്നി​ലു​മാ​ണ് ലോ​റി​ക​ൾ നി​ർ​ത്തി​യി​ടു​ക. ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​വ​രെ​ല്ലാം ഇ​തെ​ല്ലാം കാ​ണു​ന്നു​ണ്ടെ​ങ്കി​ലും എ​ല്ലാം ക​ണ്ണ​ട​യ്ക്കു​ന്ന​ത് എ​ന്തൊ​ക്കെ​യോ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, ക​മ്പ്യൂ​ട്ട​ർ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സ് റോ​ഡി​ലു​ള്ള പ്ര​വേ​ശ​ന ഭാ​ഗ​ത്തും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന ഏ​റെ അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. റോ​ഡ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​മാ​യി മൂ​ന്നു​വ​ർ​ഷം​മു​മ്പ് ന​ട​പ്പാ​ക്കി​യെ​ന്നു പ​റ​യു​ന്ന ലൈ​യി​ൻ ട്രാ​ഫി​ക് ഇ​നി​യും ന​ട​പ്പി​ലാ​കു​ന്നി​ല്ല. പ​ല ഭാ​ഗ​ത്താ​യി മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത​ല്ലാ​തെ മ​റ്റൊ​ന്നും സം​ഭ​വി​ച്ചി​ല്ല. ഇ​തി​നാ​ൽ വ​ട​ക്ക​ഞ്ചേ​രി- മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത​യി​ലെ രാ​ത്രി​യാ​ത്ര അ​പ​ക​ട മു​ന​മ്പി​ലാ​ണ്.

കീ​പ്പ് ലെ​ഫ്റ്റ്, എ​പ്പോ​ഴും...

എ​ല്ലാ റോ​ഡു​ക​ളി​ലും കീ​പ്പ് ലെ​ഫ്റ്റ് ന​ട​പ്പി​ലാ​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്നാ​യി​രു​ന്നു മൂ​ന്നു​വ​ർ​ഷം​മു​മ്പ് പ​ന്നി​യ​ങ്ക​ര​യി​ൽ ലൈ​യി​ൻ ട്രാ​ഫി​ക് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞി​രു​ന്ന​ത്. വേ​ഗ​ത കു​റ​ഞ്ഞ വാ​ഹ​ന​ങ്ങ​ൾ പാ​ത​യു​ടെ ഇ​ട​തു ഭാ​ഗ​ത്തെ ലൈ​നി​ലൂ​ടെ​യും വേ​ഗ​ത കൂ​ടി​യ​വ വ​ല​ത് ട്രാ​ക്കി​ലൂ​ടെ​യും പോ​ക​ണം.

സ്പീ​ഡ് ലൈ​ൻ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക്ക​ട​ക്കാ​ൻ​മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക എ​ന്ന​താ​യി​രു​ന്നു നി​ർ​ദേ​ശം. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ​ത​ന്നെ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ദേ​ശീ​യ പാ​ത​യി​ൽ ന​ട​പ്പി​ലാ​ക്കൂ തു​ട​ങ്ങി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പ​ല​തു​മു​ണ്ടാ​യി.ഇ​പ്പോ​ഴും വേ​ഗ​ത​കു​റ​ഞ്ഞ ച​ര​ക്കു ലോ​റി​ക​ൾ സ്പീ​ഡ് ലൈ​നി​ലൂ​ടെ​യാ​ണ് പോ​കു​ന്ന​ത്.

ലൈ​ൻ കീ​പ്പ് ചെ​യ്ത് വാ​ഹ​നം ഓ​ടി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ങ്ങ​ളും പാ​ത​ക​ളി​ൽ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല.ച​ര​ക്കു​ലോ​റി​ക​ൾ ഏ​തു​സ​മ​യ​വും വെ​ട്ടി​ച്ച് ട്രാ​ക്ക് മാ​റി വ​രാ​മെ​ന്ന സ്ഥി​തി​യു​ള്ള​തി​നാ​ൽ കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് ഓ​വ​ർ ടേ​ക്കിം​ഗ് ഭീ​തി​ത​ര​മാ​ണ്. സ്വ​കാ​ര്യ​ബ​സു​ക​ളും പ​ല​പ്പോ​ഴും ര​ണ്ടു​പാ​ത​ക​ളി​ലൂ​ടെ​യാ​ണ് പോ​കു​ന്ന​ത്.

ലൈ​ൻ ട്രാ​ഫി​ക് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള വ​ട​ക്ക​ഞ്ചേ​രി വ​ഴി​യു​ള്ള വാ​ള​യാ​ർ- ചേ​ർ​ത്ത​ല പാ​ത​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്കാ​യി ഇ​ട​യ്ക്ക് ല​ഘു​ലേ​ഖ​ക​ളെ​ങ്കി​ലും വി​ത​ര​ണം ചെ​യ്താ​ൽ കു​റ​ച്ചെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ ലൈ​ൻ ട്രാ​ഫി​ക്കും കീ​പ്പ് ലെ​ഫ്റ്റും പാ​ലി​ച്ചു​പോ​കു​മാ​യി​രു​ന്നു. അ​തു​മു​ണ്ടാ​കു​ന്നി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

Palakkad

സു​ര​ക്ഷി​ത​ത്വ​വും നി​യ​ന്ത്ര​ണ​ങ്ങ​ളു​മി​ല്ല; ഭ​യ​പ്പാ​ടാ​യി മീ​ൻ​വ​ല്ലം ഇ​രു​ട്ടു​കു​ഴി

ക​ല്ല​ടി​ക്കോ​ട്: ക​ല്ല​ടി​ക്കോ​ട​ൻ മ​ല​യോ​ര​ത്തെ മീ​ൻ​വ​ല്ലം പ​വ​ർ​ഹൗ​സി​നു താ​ഴെ​യാ​യി ഇ​രു​ട്ടു​കു​ഴി ഉ​ള്ളം​ക​യം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു മാ​ത്ര​മ​ല്ല നാ​ട്ടു​കാ​ർ​ക്കും ഭ​യ​മാ​ണ്. പു​റ​ത്തേ​യ്ക്കു കാ​ണാ​നാ​കാ​ത്ത​വി​ധം മ​ൺ​തി​ട്ട​ക്ക​ടി​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന പു​ഴ ദു​രൂ​ഹ​ത​ക​ൾ നി​റ​ഞ്ഞ​താ​ണ്.

പു​റ​മേ​യ്ക്ക് ശാ​ന്ത​വും ക​ല്ലു​ക​ൾ​നി​റ​ഞ്ഞ് തെ​ളി​ഞ്ഞ പു​ഴ​യാ​ണ്‌ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. ക​ല്ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ താ​ഴേ​യ്ക്കി​റ​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം മ​ന​സി​ലാ​ക്കാ​നാ​വു​ക. അ​പ്പോ​ഴേ​ക്കും ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കു​ഴി​യി​ലേ​യ്ക്കു പോ​യി​ട്ടു​ണ്ടാ​കും.

ക​ഴി​ഞ്ഞ​ദി​വ​സം ച​ന്ദ്ര​ന​ഗ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി അ​ക​പ്പെ​ട്ട​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. മീ​ൻ​വ​ല്ലം വെ​ള്ള​ച്ചാ​ട്ടം സ​ന്ദ​ർ​ശി​ക്കാ​ൻ പാ​സ് വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് ന​ൽ​കു​ക. അ​ഞ്ചി​നു​ശേ​ഷം ആ​രേ​യും ക​ട​ത്തി​വി​ടി​ല്ല. എ​ന്നാ​ൽ മൂ​ന്നേ​ക്ക​റി​ലെ വ​നം​സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ ഓ​ഫീ​സും വെ​ള്ള​ച്ചാ​ട്ട​വും ത​മ്മി​ൽ മൂ​ന്നു​കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ണ്ട്.

ഇ​തി​നി​ട​യി​ൽ സ​ന്ദ​ർ​ശ​ക​ർ പു​ഴു​യു​ടെ വ​ശ​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യാ​ൽ ആ​രും​അ​റി​യി​ല്ല. പ​രി​സ​ര​ത്തു വീ​ടു​ക​ളും കു​റ​വാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ വൈ​കു​ന്നേ​ര​ത്തോ​ടെ കാ​ടി​റ​ങ്ങു​ന്ന​തും സ​ന്ദ​ശ​ക​ർ​ക്കു ഭീ​ഷ​ണി​യാ​ണ്.

മീ​ൻ​വ​ല്ലം വെ​ള്ള​ച്ചാ​ട്ട​ത്തി​നു​സ​മീ​പം സം​ര​ക്ഷ​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ സം​ര​ക്ഷ​ണ​മു​ണ്ടെ​ങ്കി​ലും അ​തി​നു​പു​റ​മേ യാ​തൊ​രു​വി​ധ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​മി​ല്ല. വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു​ശേ​ഷം വൈ​കു​ന്നേ​രം ആ​റോ​ടു​കൂ​ടി പെ​ൻ​സ്റ്റോ​ക്ക് പൈ​പ്പി​ലെ വെ​ള്ളം തു​റ​ന്നു​വി​ടാ​റു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് പെ​ട്ടെ​ന്ന് വ​ർ​ധി​ച്ച​തും അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​താ​യി പ​റ​യു​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​ല​വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ സു​ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ളോ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളോ സ്ഥാ​പി​ച്ചി​ട്ടി​ല്ല.നാ​ലു​കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന ഈ ​ റോ​ഡി​ലും തെ​രു​വു​വി​ള​ക്കു​ക​ളോ സു​ര​ക്ഷാ ബോ​ർ​ഡു​ക​ളോ ഇല്ല. ദൂ​ര​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​വ​രു​ന്ന സ​ഞ്ചാ​രി​ക​ൾ പ​രി​ച​യ​ക്കു​റ​വു​മൂ​ലം അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​തു പ​തി​വാ​ണ്.

വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു​ശേ​ഷം വെ​ള്ളം പു​ഴ​യി​ലേ​യ്ക്ക് തു​റ​ന്നു​വി​ടു​ന്ന​തി​നു അ​ര​മ​ണി​ക്കൂ​ർ​മു​മ്പ് അ​പാ​യ സൈ​റ​ൺ മു​ഴ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്. വ​നം​വ​കു​പ്പും ജി​ല്ലാ പ​ഞ്ചാ​യ​ത്തും ക​രി​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും മു​ൻ​കൈ​യെ​ടു​ത്ത് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടേ​യും ആ​വ​ശ്യം.

Palakkad

മൂ​ല​ങ്കോ​ട് ജ​ന​കീ​യ വാ​യ​ന​ശാ​ല അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളെ ആ​ദ​രി​ച്ചു

വ​ട​ക്ക​ഞ്ചേ​രി: മൂ​ല​ങ്കോ​ട് ജ​ന​കീ​യ വാ​യ​ന​ശാ​ല ആ​ൻ​ഡ് ക​ലാ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.അ​ധ്യാ​പ​ക ദ​മ്പ​തി​മാ​രാ​യ പി. ​മോ​ഹ​ന​ൻ മാ​സ്റ്റ​ർ, ല​ത ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു.

ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ യു. ​അ​ഷ​റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ സു​രേ​ന്ദ്ര​ൻ, ക​രു​ണ രാ​ജേ​ഷ്, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ. ​മോ​ഹ​ൻ​ദാ​സ്, നേ​തൃ​സ​മി​തി ക​ൺ​വീ​ന​ർ പി. ​വി​ജ​യ​ൻ, ക​ലാ​സ​മി​തി പ്ര​സി​ഡ​ന്‍റ് എം.​ജി. ലെ​നി​ൻ, ക​ലാ​സ​മി​തി ട്ര​ഷ​റ​ർ അ​റ​യ്ക്ക​ൽ ശ​ശി, എം.​കെ. ശ​ശി, പ്ര​സാ​ദ് മാ​സ്റ്റ​ർ, ലൈ​ബ്രേ​റി​യ​ൻ സി.​പി. മാ​ധ​വ​ൻ, എ.​ടി. ത​മ്പു, പി. ​രാ​മ​കൃ​ഷ്ണ​ൻ മ​റ്റു ഗ്ര​ന്ധ​ശാ​ല പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

Malappuram

തെ​രു​വ്‌​നാ​യ ശ​ല്യം രൂ​ക്ഷം: ആ​ശ​ങ്ക​യി​ലാ​യി നാ​ട്ടു​കാ​ര്‍

അ​ങ്ങാ​ടി​പ്പു​റം : വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രെ ആ​ശ​ങ്ക​യി​ലാ​ക്കി അ​ങ്ങാ​ടി​പ്പു​റ​ത്ത് തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷം.

അ​ങ്ങാ​ടി​പ്പു​റം, വൈ​ലോ​ങ്ങ​ര ആ​ശാ​രി​പ​ടി, പ​തി​മൂ​ന്നാം വാ​ര്‍​ഡി​ലെ ഗാ​ന്ധി​ന​ഗ​ര്‍, റെ​യി​ല്‍​വേ​സ്റ്റേ​ഷ​ന്‍ ഭാ​ഗ​ങ്ങ​ളി​ലാ​ണ് തെ​രു​വ് നാ​യ​ക​ളു​ടെ വി​ള​യാ​ട്ടം. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്നാം വാ​ര്‍​ഡ് ഐ​എ​ച്ച്ആ​ര്‍​ഡി റോ​ഡി​ല്‍ മൗ​ലാ​നാ ന​ഴ്‌​സിം​ഗ് കോ​ള​ജ് , ഐ​എ​ച്ച്ആ​ര്‍​ഡി എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍, പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​രെ തെ​രു​വ്‌​നാ​യ ശ​ല്യം ബാ​ധി​ച്ചി​ട്ടു​ണ്ട്.അ​തി​രാ​വി​ലെ വീ​ടു​ക​ളി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍, മ​ദ്ര​സ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രും ആ​ശ​ങ്ക​യി​ലാ​ണ്.

കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന നാ​യ​ക​ള്‍ വ​ഴി​യാ​ത്ര​ക്കാ​രെ ഓ​ടി​ക്കു​ന്ന​തും ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. എ​ന്നാ​ല്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു വി​ധ ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​രു​ടെ പ​രാ​തി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​നും നാ​യ​ക​ളെ വ​ന്ധ്യം​ക​രി​ക്കു​ന്ന​തി​നു​ള്ള എ​ബി​സി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ത്ത​തും തെ​രു​വ്‌​നാ​യ ശ​ല്യം കൂ​ടാ​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ശ്‌​നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ തീ​രു​മാ​നം.

Malappuram

മാ​തൃ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

മു​ക്കം: മാ​താ​വി​ന്‍റെ ജ​ന​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് തോ​ട്ടു​മു​ക്കം സീ​റോ മ​ല​ബാ​ർ മാ​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​മ്മ​യ്ക്ക് അ​രി​കെ എ​ന്ന പേ​രി​ൽ മാ​തൃ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

തി​രു​നാ​ൾ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കെ​സി​വൈ​എം രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജ്യോ​തി​സ് ചെ​റു​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​ട്ടു​മു​ക്കം ഫൊ​റോ​ന വി​കാ​രി ഫാ. ​ബെ​ന്നി കാ​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തോ​ട്ടു​മു​ക്കം മാ​തൃ​വേ​ദി​യൊ​രു​ക്കു​ന്ന തൊ​ഴി​ൽ സം​രം​ഭ​മാ​യ മ​രി​യ​ൻ സ്റ്റി​ച്ചിം​ഗ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ച​ട​ങ്ങി​ൽ ഫാ. ​ബെ​ന്നി കാ​ര​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു.

മി​ക​ച്ച വ​നി​താ ക​ർ​ഷ​ക​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മി​നി കു​ഴി​വേ​ലി​ൽ, ത്രേ​സി​യാ​മ്മ ചെ​ങ്ങ​ളം​ത​ക​ടി​യി​ൽ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ​വ​ർ​ക്കു​ള്ള കാ​ഷ് പ്രൈ​സും ന​ൽ​കി.
ഡി​ക്ക​ൻ മെ​ൽ​വി​ൻ, പാ​രി​ഷ് സെ​ക്ര​ട്ട​റി ബെ​ന്നി ത​ട്ടും​പു​റം, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ആ​ലീ​സ്, പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു, സെ​ക്ര​ട്ട​റി ഷാ​ന്‍റി ടോ​മി, സെ​ലി​ൻ പു​ര​യി​ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് അ​മ്മ​മാ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു.

Malappuram

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്ന് വീ​ണു; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

കു​റ്റി​പ്പു​റം: നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്ന് വീ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ബു​ധ​നാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

പ​ക​ര​നെ​ല്ലൂ​ർ ജു​മാ​മ​സ്ജി​ദി​ന് സ​മീ​പ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രു​ന്ന സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കെ​ട്ടി​ട​മാ​ണ് പി​റ​കി​ലെ ക്വാ​റി​യി​ലേ​ക്ക് ത​ക​ർ​ന്ന് വീ​ണ​ത്.

സം​ഭ​വ സ​മ​യ​ത്ത് തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​പ​ക​ടം മ​ന​സി​ലാ​ക്കി​യ തൊ​ഴി​ലാ​ളി​ക​ൾ ഉ​ട​നെ പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. നി​ര​വ​ധി കു​ട്ടി​ക​ൾ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ കു​ളി​ക്കാ​നെ​ത്തു​ന്ന ക്വാ​റി​യി​ലേ​ക്കാ​ണ് കെ​ട്ടി​ടം ഇ​ടി​ഞ്ഞ് വീ​ണ​ത്. സം​ഭ​വ​സ​മ​യ​ത്ത് കു​ട്ടി​ക​ൾ ഇ​വി​ടെ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്ത​മൊ​ഴി​വാ​യി.

വി​വ​രം അ​റി​ഞ്ഞ് കു​റ്റി​പ്പു​റം പൊ​ലി​സും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥ​ല​ത്ത് എ​ത്തി. സു​ര​ക്ഷാ മു​ൻ​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ത്തി​ന് ചു​റ്റു​ഭാ​ഗം വ​ടം കെ​ട്ടി അ​ട​ച്ചി​ട്ടു​ണ്ട്.

നി​ർ​മാ​ണ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണോ പ്ര​വൃ​ത്തി ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു,

Malappuram

ക്ഷീ​ര ക​ർ​ഷ​ക മൈ​ത്രി സം​ഗ​മം നടത്തി

നി​ല​ന്പൂ​ർ: അ​ക​ന്പാ​ടം ക്ഷീ​ര സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ഷീ​ര ക​ർ​ഷ​ക മൈ​ത്രി സം​ഗ​മം ന​ട​ത്തി. ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സ​ഹി​ൽ അ​ക​ന്പാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ. ​മൈ​മൂ​ന, ചാ​ലി​യാ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​കാ​വ്യ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ, സു​നി​ത, റ​ഷീ​ദ് ക​ല്ലി​ങ്ങ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നി​ല​ന്പൂ​ർ ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഓ​ഫി​സ​ർ മു​ഹ​മ്മ​ദ് അ​ർ​ഷ​ത് ക്ഷീ​ര വി​ക​സ​ന വ​കു​പ്പ്, ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ കു​റി​ച്ചും ശു​ദ്ധ​മാ​യ പാ​ലു​ത്പാ​ദ​നം സം​ബ​ന്ധി​ച്ചും ക്ലാ​സെ​ടു​ത്തു.

Malappuram

മ​ത​നി​ര​പേ​ക്ഷ കേ​ര​ള​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ ജ​നം അ​ണി​നി​ര​ക്ക​ണം: എ. ​വി​ജ​യ​രാ​ഘ​വ​ന്‍

പെ​രി​ന്ത​ല്‍​മ​ണ്ണ: മ​ത​നി​ര​പേ​ക്ഷ​ത ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്കെ​തി​രേ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ന്‍.

സി​പി​എം പെ​രി​ന്ത​ല്‍​മ​ണ്ണ മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ട​തി​പ​ടി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച രാ​ഷ്‌​ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​ഘ​പ​രി​വാ​ര്‍ രാ​ഷ്‌​ട്രീ​യ​ത്തി​ന് വ​ഴ​ങ്ങു​ന്ന നി​ല​പാ​ടാ​ണ് യു​ഡി​എ​ഫ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും, മ​ത​നി​ര​പേ​ക്ഷ​ത സം​ര​ക്ഷി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​നാ​ണ് വ​ല​തു​പ​ക്ഷ ശ​ക്തി​ക​ള്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി മൂ​ന്ന് ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ടൗ​ണി​ല്‍ വ​ന്‍ പ്ര​ക​ട​നം ന​ട​ന്നു. നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ണി​നി​ര​ന്ന പ്ര​ക​ട​നം കോ​ട​തി​പ​ടി​യി​ല്‍ സ​മാ​പി​ച്ചു. ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​ര്‍ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ഇ. ​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ വി. ​ശ​ശി​കു​മാ​ര്‍, ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം.​പി. അ​ല​വി, സി. ​ദി​വാ​ക​ര​ന്‍, എം.​കെ. ശ്രീ​ധ​ര​ന്‍, എം.​എം. മു​സ്ത​ഫ, പി. ​ഷാ​ജി, ടി.​കെ. ജ​യ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Malappuram

ക​ട​ന്ന​ല്‍ കു​ത്തേ​റ്റ് അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്


നി​ല​മ്പൂ​ര്‍: വ​ഴി​ക്ക​ട​വി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ക​ട​ന്ന​ല്‍ കു​ത്തേ​റ്റു.

വ​ഴി​ക്ക​ട​വ് പൂ​വ​ത്തി​പൊ​യി​ല്‍ സ്വ​ദേ​ശി​ക​ളാ​യ മാ​ന്‍​പ്ര സേ​വ്യ​ര്‍ (63), ഞാ​ലി​യി​ല്‍ ഗ്രേ​യ്‌​സ​മ്മ (62), സി​ദീ​ഖ് ചേ​ലം​ന്പാ​ട​ന്‍ (60), ആ​ച്ചി​പ്ര ആ​സ്മാ​ബി(60), ആ​സ്യ ആ​ച്ചി​പ്ര (53) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ത​ല​ക്കും പു​റ​ത്തും ക​ഴു​ത്തി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ വ​ഴി​ക്ക​ട​വ് മു​ണ്ട കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും തു​ട​ര്‍​ന്ന് നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

മേ​റ്റു​മാ​രാ​യ ആ​യി​ഷ, സ​ക്കീ​ന അ​ട​ക്ക​മു​ള്ള​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​ഴി​ക്ക​ട​വ് പു​ഞ്ച​ക്കൊ​ല്ലി ന​ഗ​റി​ലെ റോ​ഡി​ന് ഇ​രു​വ​ശ​വു​മു​ള്ള കാ​ട് വെ​ട്ടു​ന്ന​തി​നി​ട​യി​ലാ​ണ് ക​ട​ന്ന​ല്‍ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

Malappuram

വ​നം​വ​കു​പ്പ് വാ​ഗ്ദാ​നം ന​ട​പ്പാ​യി​ല്ല; പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി ക​ര്‍​ഷ​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും

നി​ല​മ്പൂ​ര്‍: ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലും നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും നാ​ശം വി​ത​യ്ക്കു​ന്ന കാ​ട്ടാ​ന​ക​ളെ ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ള്‍ എ​ങ്ങു​മെ​ത്തി​യി​ല്ല. ഇ​തോ​ടെ വ​നം​വ​കു​പ്പി​ന്‍റെ നി​ഷ്‌​ക്രി​യ​ത്വ​ത്തി​നെ​തി​രേ ക​ര്‍​ഷ​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ ജൂ​ലൈ 28-ന് ​നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​എ​ഫ്ഒ പി. ​ധ​നേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​നോ​ലി പ്ലോ​ട്ടി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍, ശ​ല്യ​ക്കാ​രാ​യ കാ​ട്ടാ​ന​ക​ളെ പ​ന്തീ​രാ​യി​രം ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ടു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും തു​ട​ർ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

നോ​ര്‍​ത്ത് ഡി​എ​ഫ്ഒ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു മാ​സ​ത്തേ​ക്ക് മാ​റി​നി​ന്ന​തോ​ടെ വ​നം​വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ലു​ക​ള്‍ പൂ​ര്‍​ണ​മാ​യും നി​ല​ച്ച മ​ട്ടാ​ണ്.
നി​ല​മ്പൂ​ര്‍ റെ​യ്ഞ്ചി​ലെ കാ​ഞ്ഞി​ര​പ്പു​ഴ, വ​ല്ലു​വ​ശേ​രി സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലും എ​ട​വ​ണ്ണ റെ​യ്ഞ്ചി​ലെ എ​ട​ക്കോ​ട്, അ​ക​മ്പാ​ടം സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലു​മാ​ണ് കാ​ട്ടാ​ന​ശ​ല്യം ഏ​റ്റ​വും രൂ​ക്ഷം. ഒ​റ്റ​യാ​ന്മാ​രും മോ​ഴ​യാ​ന​ക​ളു​മ​ട​ക്കം 12-ല​ധി​കം കാ​ട്ടാ​ന​ക​ളാ​ണ് ഈ ​മേ​ഖ​ല​ക​ളി​ല്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ക്കോ​ട്, കാ​ന​ക്കു​ത്ത്, പെ​രു​വ​മ്പാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കൃ​ഷി​യി​ട​ങ്ങ​ളോ​ട് ചേ​ര്‍​ന്ന് എ​ത്ര ആ​ന​ക​ളു​ണ്ടെ​ന്ന​തി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് പോ​ലും വ​നം​വ​കു​പ്പ് ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടി​ല്ല.

‘ഉ​റ​പ്പ് ഉ​ട​ന​ടി പാ​ലി​ക്ക​ണം’

കാ​ട്ടാ​ന​ശ​ല്യം മൂ​ലം ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ജീ​വി​തം പൂ​ര്‍​ണ​മാ​യും ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്. വ​നം​വ​കു​പ്പ് ന​ല്‍​കി​യ ഉ​റ​പ്പ് ഉ​ട​ന​ടി പാ​ലി​ക്ക​ണം. ഇ​തി​ന് പു​റ​മെ അ​ക​മ്പാ​ടം വി​ല്ലേ​ജ് ഇ​എ​സ്എ പ​രി​ധി​യി​ല്‍ ഉ​ള്‍​പെ​ട്ട​തോ​ടെ ജ​ന​ങ്ങ​ള്‍ ഇ​ര​ട്ട പ്ര​ഹ​ര​ത്തി​ലാ​ണ്.

സ​ഹി​ല്‍ അ​ക​മ്പാ​ടം (ചാ​ലി​യാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ്)

‘അ​ധി​കൃ​ത​രു​ടെ വാ​ക്കു​ക​ളി​ല്‍ വി​ശ്വാ​സ​മി​ല്ല’

വ​നം​വ​കു​പ്പി​ന്‍റെ വാ​ക്കു​ക​ള്‍ ഇ​നി വി​ശ്വ​സി​ക്കാ​നാ​കി​ല്ല. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ 10 ത​വ​ണ​യാ​ണ് കാ​ട്ടാ​ന​ക​ള്‍ എ​ന്‍റെ കൃ​ഷി ന​ശി​പ്പി​ച്ച​ത്. ഒ​മ്പ​ത് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടും ഒ​രു രൂ​പ പോ​ലും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​യി​ട്ടി​ല്ല.

നാ​ല​ക​ത്ത് സി​ദ്ദി​ഖ് (ക​ര്‍​ഷ​ക​ന്‍, മ​തി​ല്‍​മൂ​ല)

ആ​ര് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ലും കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ന്‍ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല.

സാ​ബു പൊ​ന്‍​മേ​ലി​ല്‍ (പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍)

ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി ജ​ന​ങ്ങ​ള്‍ ഭീ​തി​യി​ലാ​ണ് ക​ഴി​യു​ന്ന​ത്. ഇ​തി​നൊ​രു ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ങ്കി​ല്‍ ശ​ല്യ​ക്കാ​രാ​യ ആ​ന​ക​ളെ പ​ന്തീ​രാ​യി​രം ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് ത​ന്നെ തു​ര​ത്ത​ണം.

ബ​ഷീ​ര്‍ കാ​ട്ടു​മു​ണ​ട (ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം)

ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ ആ​ന​ക​ള്‍ ത​മ്പ​ടി​ച്ചി​ട്ടും വ​നം​വ​കു​പ്പ് അ​ന​ങ്ങു​ന്നി​ല്ല. ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ അ​നി​വാ​ര്യ​മാ​ണ്.

സ​ലാം ആ​ലു​ങ്ങ​ത്തി​ല്‍ (ക​ര്‍​ഷ​ക​ന്‍)

 

 

Malappuram

തൊ​ഴി​ലാ​ളി​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച പ്ര​ദേ​ശം ക​ർ​ഷ​ക സം​ഘം സ​ന്ദ​ർ​ശി​ച്ചു

എ​ട​ക്ക​ര: ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച പ്ര​ദേ​ശം ക​ർ​ഷ​ക സം​ഘം ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

ചോ​ള​മു​ണ്ട ചു​ള്ളി​ക്കു​ള​വ​ൻ റ​ഫീ​ഖി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. പ്ര​ദേ​ശ​ത്ത് നി​ര​ന്ത​ര​മാ​യി വ​ന്യ​ജീ​വി ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ വ​നം വ​കു​പ്പ് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ർ​ഷ​ക സം​ഘം ജി​ല്ല എ​ക്സി​ക്യൂ​ട്ടീ​വ് എ.​ടി. റെ​ജി, ഏ​രി​യ സെ​ക്ര​ട്ട​റി വി.​കെ. ഷാ​ന​വാ​സ്, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി.​എ. ച​ന്ദ്ര​ൻ, വി.​ജെ. ജോ​സ​ഫ്, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പ​നോ​ല​ൻ ബ​ഷീ​ർ, വി.​വൈ. ജം​ഷീ​ർ, കെ. ​വേ​ണു​ഗോ​പാ​ൽ, ടി. ​ശ​റ​ഫു​ദീ​ൻ എ​ന്നി​വ​രാ​ണ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.

Malappuram

ഐ​റ്റി​ഡി​പി ഓ​ഫി​സ് ഉ​പ​രോ​ധി​ച്ച് എ​സ്എ​ഫ്‌​ഐ

നി​ല​മ്പൂ​ര്‍: പു​തി​യ മെ​ന്‍റ​ര്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ത്ത​തി​നാ​ല്‍ ആ​ദി​വാ​സി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങി​യെ​ന്ന് ആ​രോ​പി​ച്ച് എ​സ്എ​ഫ്ഐ നി​ല​മ്പൂ​ര്‍ ഐ​റ്റി​ഡി​പി ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു.

നി​ല​മ്പൂ​ര്‍ ഐ​ജി​എം​എം​ആ​ര്‍ സ്‌​കൂ​ളി​ലെ​യും ഞെ​ട്ടി​ക്കു​ളം എ​യു​പി സ്‌​കൂ​ളി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മെ​ന്‍റ​ര്‍ അ​ധ്യാ​പ​ക​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ പ​ഠ​നം നി​ര്‍​ത്തി​യ​ത്. ഇ​തോ​ടെ എ​സ്എ​ഫ്‌​ഐ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​രോ​ധ സ​മ​ര​ത്തി​നി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഐ​ജി​എം​എം​ആ​ര്‍ സ്‌​കൂ​ളി​ല്‍ 163 കു​ട്ടി​ക​ളും ഞെ​ട്ടി​ക്കു​ളം എ​യു​പി സ്‌​കൂ​ളി​ല്‍ 19 കു​ട്ടി​ക​ളു​മാ​ണ് പ​ഠ​നം നി​ര്‍​ത്തി​യ​ത്. ഇ​വ​രെ സ്‌​കൂ​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​ന് അ​ധ്യാ​പ​ക​രെ അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. ആ​ദി​വാ​സി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് ത​ട​യു​ന്ന​തി​നും പ​ഠ​ന​പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച 17 ഗോ​ത്ര​വി​ഭാ​ഗം മെ​ന്‍റ​ര്‍ അ​ധ്യാ​പ​ക​രെ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പി​രി​ച്ചു​വി​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​യ​തെ​ന്നും സ​മ​ര​ക്കാ​ര്‍ ആ​രോ​പി​ച്ചു.

ആ​ദി​വാ​സി കു​ട്ടി​ക​ള്‍​ക്ക് അ​വ​രു​ടെ ഭാ​ഷ​യി​ല്‍ പ​ഠ​നം എ​ളു​പ്പ​മാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പ​ഠ​ന​പി​ന്തു​ണ ന​ല്‍​കു​ന്ന​തി​നു​മാ​ണ് മെ​ന്‍റ​ര്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ച്ച​ത്. സൗ​ജ​ന്യ​വും സാ​ര്‍​വ​ത്രി​ക​വു​മാ​യ വി​ദ്യാ​ഭ്യാ​സം ആ​ദി​വാ​സി കു​ട്ടി​ക​ള്‍​ക്കും ഉ​റ​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം മു​ട​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി. സ​മ​രം എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​എം. സ​ഫ്‌​വാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ഫ്‌​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഡാ​നി​ഷ് അ​ബ്ദു​ള്ള, എ​സ്എ​ഫ്‌​ഐ നി​ല​മ്പൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​വി. മു​ഹ​മ്മ​ദ് അ​ദ്‌​നാ​ന്‍ , എം. ​സ​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Malappuram

അ​സൗ​ക​ര്യ​ങ്ങ​ളി​ല്‍ വീ​ര്‍​പ്പു​മു​ട്ടി ആ​ലം​കോ​ട് വി​ല്ലേ​ജ് ഓ​ഫി​സ്

ച​ങ്ങ​രം​കു​ളം: ഭ​ര​ണം മാ​റി​യി​ട്ടും ആ​ലം​കോ​ട് വി​ല്ലേ​ജ് ഓ​ഫി​സി​ന് ശാ​പ​മോ​ക്ഷ​മാ​യി​ല്ല.

ച​ങ്ങ​രം​കു​ളം ഹൈ​വെ ജം​ഗ്ഷ​നി​ല്‍ കോ​ടി​ക​ള്‍ വി​ല മ​തി​ക്കു​ന്ന റ​വ​ന്യു ഭൂ​മി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ആ​ലം​കോ​ട് വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ടം ത​ക​ര്‍​ച്ചാ ഭീ​ഷ​ണി​യി​ലാ​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലെ ക​ട​മു​റി​യി​ലേ​ക്ക് താ​ല്‍​കാ​ലി​ക​യാ​യി വി​ല്ലേ​ജ് ഓ​ഫി​സ് മാ​റ്റി​യ​ത്. റ​വ​ന്യൂ​ഭൂ​മി ത​ദ്ദേ​ശ​വ​കു​പ്പി​ന് കൈ​മാ​റി വി​ല്ലേ​ജ് ഓ​ഫി​സി​ന് കെ​ട്ടി​ടം നി​ര്‍​മി​ച്ച് ന​ല്‍​കാ​നു​ള്ള ധാ​ര​ണ ഉ​ണ്ടാ​യെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ത്തി​നി​ട​യി​ല്‍ മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് വി​ല്ലേ​ജി​ന് സ്വ​ന്തം ഭൂ​മി​യി​ല്‍ ത​ന്നെ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.

ടെ​ന്‍​ഡ​റെ​ടു​ത്ത വ്യ​ക്തി മ​രി​ച്ച​തി​നാ​ല്‍ പ്ര​വൃ​ത്തി തു​ട​ങ്ങി​യ​തു​മി​ല്ല. നി​ല​വി​ല്‍ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലെ വാ​ട​ക മു​റി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ല്ലേ​ജ് ഓ​ഫി​സി​ലേ​ക്ക് എ​ത്താ​ന്‍ ജ​ന​ങ്ങ​ള്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

ഓ​ഫി​സി​ന​ക​ത്ത് കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ് ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​രി​ക്കാ​ന്‍ ക​സേ​ര പോ​ലും ഇ​ടാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം നി​കു​തി അ​ട​ക്കാ​ന്‍ എ​ത്തി​യ പ​ന്താ​വൂ​ര്‍ സ്വ​ദേ​ശി സു​ബൈ​റി​ന്‍റെ കാ​ലി​ന് വി​ല്ലേ​ജ് ഓ​ഫി​സി​ന് അ​ക​ത്തു​ള്ള കു​ഴി​യി​ല്‍ വീ​ണ് പ​രി​ക്കേ​റ്റ​തോ​ടെ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

കാ​ലി​ന് പ​രി​ക്കേ​റ്റ സു​ബൈ​ര്‍ ചി​കി​ത്സ തേ​ടി വി​ശ്ര​മ​ത്തി​ലാ​ണ്. ഇ​ടു​ങ്ങി​യ മു​റി​യി​ല്‍ സു​പ്ര​ധാ​ന ഫ​യ​ലു​ക​ള്‍ പോ​ലും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. അ​തി​നാ​ല്‍ ഓ​ഫി​സ് സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Malappuram

മ​ല​പ്പു​റ​ത്ത് തൊ​ഴി​ൽ മേ​ള 14 ന്

​മ​ല​പ്പു​റം: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചും എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റും സം​യു​ക്ത​മാ​യി 14 ന് ​രാ​വി​ലെ പ​ത്തു മു​ത​ൽ ഉ​ച്ച​ക്ക് 1.30 വ​രെ തൊ​ഴി​ൽ മേ​ള സം​ഘ​ടി​പ്പി​ക്കും.

ബി​കോം അ​ല്ലെ​ങ്കി​ൽ എം​കോം യോ​ഗ്യ​ത​യും ടാ​ലി പ​രി​ജ്ഞാ​ന​വു​മു​ള്ള ടീ​ച്ച​ർ​മാ​ർ, മാ​ർ​ക്ക​റ്റിം​ഗ് അ​സോ​സി​യ​റ്റ്, ടെ​ലി​കോ​ള​ർ, ഓ​ഫി​സ് സ്റ്റാ​ഫ് തു​ട​ങ്ങി​യ ത​സ്തി​ക​യി​ലാ​ണ് ഒ​ഴി​വു​ക​ൾ.

കൂ​ടാ​തെ 45 വ​യ​സ് വ​രെ​യു​ള്ള എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​ഐ​ടി, പോ​ളി​ടെ​ക്നി​ക്, ബി​കോം, ബി​ബി​എ യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും തൊ​ഴി​ൽ മേ​ള​യി​ൽ അ​വ​സ​ര​ങ്ങ​ളു​ണ്ട്. മു​ന്പ് എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ്, ബ​യോ​ഡാ​റ്റ (അ​ഞ്ച് കോ​പ്പി) എ​ന്നി​വ സ​ഹി​തം മ​ല​പ്പു​റം എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്/ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0483 2734737, 8078428570.

Malappuram

മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ ആ​ൾ അ​റ​സ്റ്റി​ൽ

വ​ണ്ടൂ​ർ: ര​ണ്ട് ബാ​ങ്കു​ക​ളി​ലാ​യി മൂ​ന്ന് ത​വ​ണ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ളെ വ​ണ്ടൂ​ർ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.
 ഏ​മ​ങ്ങാ​ട് സ്വ​ദേ​ശി ക​റു​ത്തേ​ട​ത്ത് ഹൗ​സി​ൽ അ​സ്ക​ർ (49) ആ​ണ് പി​ടി​യി​ലാ​യ​ത്.

പൂ​ക്കോ​ട്ടും​പാ​ട​ത്തെ സ്വ​കാ​ര്യ​ബാ​ങ്കി​ലും വ​ണ്ടൂ​രി​ലെ ഫെ​ഡ​റ​ൽ ബാ​ങ്കി​ലു​മാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ആ​ദ്യം പൂ​ക്കോ​ട്ടും​പാ​ട​ത്തെ സ്വ​കാ​ര്യ​ബാ​ങ്കി​ൽ വ​ള പ​ണ​യം വ​ച്ച് ര​ണ്ടു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്തു.തു​ട​ർ​ന്ന് വ​ണ്ടൂ​ർ ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​യി ര​ണ്ടു​ത​വ​ണ​യാ​യി ര​ണ്ട് അ​ക്കൗ​ണ്ടു​ക​ളി​ലാ​യി വീ​ണ്ടും 11 ഗ്രാം ​തൂ​ക്കം വ​രു​ന്ന വ​ള പ​ണ​യം വ​ച്ച് ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി. സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ പൂ​ക്കോ​ട്ടും​പാ​ട​ത്തെ സ്വ​കാ​ര്യ​ബാ​ങ്ക് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. പ്ര​തി​യെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

 

Malappuram

ഖൊ-​ഖൊ മ​ത്സ​ര​ത്തി​ൽ പാ​ങ്ങ് സ്കൂ​ൾ ജേ​താ​ക്ക​ൾ

പാ​ങ്ങ് : മ​ങ്ക​ട ഉ​പ​ജി​ല്ല ഖൊ-​ഖൊ ആ​ണ്‍, പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ലെ ജി​ല്ലാ ടീ​മി​നെ പാ​ങ്ങ് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളും ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളും ന​യി​ക്കും.

മ​ക്ക​ര​പ്പ​റ​ന്പ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ഖൊ-​ഖൊ മ​ത്സ​ര​ത്തി​ൽ സ​ബ് ജൂ​നി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പാ​ങ്ങ് ജി​എ​ച്ച്എ​സ്എ​സി​നെ 3-2 ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി പാ​ങ്ങ് ജി​യു​പി സ്കൂ​ൾ ജേ​താ​ക്ക​ളാ​യി.

ഹം​ന, അ​തു​ല്യ, സി​യ, സ​ന​ഫാ​ത്തി​മ, ഷെ​ൻ​സ (ജി​യു​പി​എ​സ് പാ​ങ്ങ്), ഫാ​ത്തി​മ സ​ന,അ​നാ​മി​ക, സി​ൻ​ഷ, ഫാ​ത്തി​മ ത​സ്നി (ജി​എ​ച്ച്എ​സ്എ​സ് പാ​ങ്ങ്), ഫി​ദ​മൗ​ഷി​ദ (എ​ൻ​സി​ടി മ​ങ്ക​ട), അ​ഹ​ല്യ (ജി​വി​എ​ച്ച്എ​സ്എ​സ് മ​ക്ക​ര​പ്പ​റ​ന്പ) എ​ന്നി​വ​രെ ജി​ല്ലാ ടീ​മി​ലേ​ക്ക് സെ​ല​ക്ട് ചെ​യ്തു. ഉ​പ​ജി​ല്ല​യി​ലെ 11 ടീ​മു​ക​ളി​ൽ ര​ണ്ടാം സ്ഥാ​നം ജി​എ​ച്ച്എ​സ്എ​സ് പാ​ങ്ങ്, മൂ​ന്നാം സ്ഥാ​നം ജി​വി​എ​ച്ച്എ​സ്എ​സ് മ​ക്ക​ര​പ്പ​റ​ന്പ.ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സ​ഡ​ൻ​ഡെ​ത്തി​ൽ ജി​യു​പി​എ​സ് പാ​ങ്ങ് ജേ​താ​ക്ക​ളാ​യി. ര​ണ്ടാം സ്ഥാ​നം ജി​എ​ച്ച്എ​സ്എ​സ് പാ​ങ്ങ്, മൂ​ന്നാം സ്ഥാ​നം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് പ​രി​യാ​പു​രം.വി. ​അ​ഭി​ഷേ​ക്, മു​ഹ​മ്മ​ദ് ലെ​സി​ൻ, മു​ഹ​മ്മ​ദ് ഹാ​ദി​ൻ, കെ. ​മു​ഹ​മ്മ​ദ് ഷാ​മി​ൽ (ജി​യു​പി​എ​സ് പാാ​ങ്ങ്), എ​സ്. സ്വാ​സ്തി​ക്, മു​ഹ​മ്മ​ദ് അ​സ്‌​ലം, മു​ഹ​മ്മ​ദ് റി​ഹാ​ൻ, മു​ഹ​മ്മ​ദ് നി​ഹാ​ൽ (ജി​എ​ച്ച്എ​സ്എ​സ് പാ​ങ്ങ്), മു​ഹ​മ്മ​ദ് ഇ​ഹാ​ൻ (ജി​വി​എ​ച്ച്എ​സ്എ​സ് മ​ക്ക​ര​പ്പ​റ​ന്പ), ക്രി​സ്റ്റി (സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് പ​രി​യാ​പു​രം), ആ​ദി​ദേ​വ് (ജി​എ​ച്ച്എ​സ്എ​സ് ക​ടു​ങ്ങ​പു​രം), വി​ഷ്ണു (എം​പി​ജി​യു​പി​എ​സ് വ​ട​ക്കാ​ങ്ങ​ര) എ​ന്നി​വ​ർ ജി​ല്ലാ ടീ​മി​ലേ​ക്ക് സെ​ല​ക്ട് ചെ​യ്തു.

Malappuram

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡോ​ക്ട​ർ​മാ​രെ മാ​റ്റു​ന്ന​തി​ൽ പ്ര​തി​ഷേ​ധം

മ​ഞ്ചേ​രി: ജി​ല്ല​ക​ളി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ സ്പെ​ഷാ​ലി​റ്റി ചി​കി​ത്സ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡോ​ക്ട​ർ​മാ​രെ മാ​റ്റു​ന്ന​തി​നെ​തി​രേ മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ക​ണ്ട് പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു.

മ​റ്റു ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി മ​ഞ്ചേ​രി​യി​ലെ ഡോ​ക്ട​ർ​മാ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ സൂ​പ്ര​ണ്ടി​നെ അ​റി​യി​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള സീ​നി​യ​ർ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് മ​തി​യാ​യ ചി​കി​ത്സ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ക്സ് റേ ​എ​ടു​ക്കു​ന്ന​തി​നാ​യി രോ​ഗി​ക​ൾ​ക്ക് വെ​യി​ലും മ​ഴ​യും കൊ​ണ്ട് ആ​ശു​പ​ത്രി​ക്ക് പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച എം​ആ​ർ​ഐ യ​ന്ത്ര​ത്തി​ന്‍റെ സേ​വ​നം രോ​ഗി​ക​ൾ​ക്ക് പെ​ട്ടെ​ന്ന് ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​സി​ഡ​ന്‍റ് കൊ​ട​ക്കാ​ട​ൻ ബാ​വ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ജാ​സ് വ​ല്ലാ​ഞ്ചി​റ, ട്ര​ഷ​റ​ർ സു​ഹൈ​ൽ തു​റ​ക്ക​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​സി. നൗ​ഷാ​ദ്, മു​ഹ​മ്മ​ദ​ലി വീ​ന്പൂ​ർ, നാ​സ​ർ തോ​ട്ടു​പൊ​യി​ൽ, റി​യാ​സ് കു​രി​ക്ക​ൾ, ഹ​ക്കീം ചെ​ര​ണി, സി​ദീ​ഖ് വ​ട്ട​പ്പാ​റ, ഷ​മീം തോ​ളൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Malappuram

ബാ​ല്യ​സ്പ​ന്ദ​നം പ​ദ്ധ​തി​ക്ക് തു​ട​ക്കം

എ​ട​ക്ക​ര: അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ബാ​ല്യ​സ്പ​ന്ദ​നം പ​ദ്ധ​തി​ക്ക് മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്കം. പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ടി.​കെ. ഹ​ഫ്സ​ത്ത് നി​ര്‍​വ​ഹി​ച്ചു.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​ഷ​ന്‍ 2031-ന്‍റെ ഭാ​ഗ​മാ​യി വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ച​ട​ങ്ങി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. അ​ബ്ദു​റ​ഹ്‌​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മൂ​ത്തേ​ടം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ടി.​കെ. ജാ​ബി​ദ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ എം. ​റ​സി​യ മോ​ള്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ര​മി​ത സു​ബ്ര​ഹ്‌​മ​ണ്യ​ന്‍, ടി.​സി. ഹ​രി​ദാ​സ​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ എം. ​ഷ​മീ​ല്‍ ബാ​ബു, എ​എ​ല്‍​എം​സി അം​ഗ​ങ്ങ​ളാ​യ അ​ല​വി​ക്കു​ട്ടി പാ​റ​ത്തൊ​ടി, ശ​ര​ത് ക​ല്ലി​ങ്ങ​ല്‍, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ എ.​ആ​ര്‍. ര​ജി​ത്ര, അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍ വി. ​ഫാ​ത്തി​മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജെ​എ​ച്ച്ഐ പി.​ബി. അ​നി​ല്‍ കു​മാ​ര്‍, എം​എ​ല്‍​എ​ച്ച്പി മാ​രാ​യ ദി​വ്യ ബേ​ബി, ഫി​ലോ​ഷ്യ നീ​തു പോ​ള്‍, ആ​ര്‍​ബി​എ​സ്‌​കെ ന​ഴ്സ് എം.​ഇ. ജെ​യ്സി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Malappuram

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ബ്ലോ​ക്ക് : മ​ണ്ണ് നീ​ക്ക​ൽ ആ​രം​ഭി​ച്ചു

മ​ഞ്ചേ​രി: പ്ര​തി​സ​ന്ധി​ക​ൾ നീ​ങ്ങി, മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ബ്ലോ​ക്ക് നി​ർ​മാ​ണം ഇ​നി അ​തി​വേ​ഗം പൂ​ർ​ത്തി​യാ​കും. കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്നു​ള്ള മ​ണ്ണ് നീ​ക്കം ചെ​യ്യാ​നു​ള്ള അ​നു​മ​തി ക​ള​ക്ട​ർ ന​ൽ​കി​യ​തോ​ടെ മാ​സ​ങ്ങ​ളാ​യി നീ​ണ്ടു​പോ​യ ത​ട​സ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ണ്ണ് നീ​ക്ക​ൽ ആ​രം​ഭി​ച്ച​ത്.

വൈ​കു​ന്നേ​ര​ത്തോ​ടെ അ​ന്പ​ത് ലോ​ഡ് മ​ണ്ണ് നീ​ക്കി. 12 ലോ​റി​ക​ളും നാ​ല് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​ത്. കെ​ട്ടി​ടം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​യി​രു​ന്നെ​ങ്കി​ലും 4000 ക്യൂ​ബി​ക് മീ​റ്റ​ർ മ​ണ്ണ് മാ​റ്റാ​ൻ ക​ഴി​യാ​ത്ത​ത് പ്ര​വൃ​ത്തി​യെ ബാ​ധി​ച്ചി​രു​ന്നു. മു​റ്റം, പാ​ർ​ക്കിം​ഗ് ഏ​രി​യ, ക​ക്കൂ​സ് ടാ​ങ്ക് നി​ർ​മാ​ണം എ​ന്നി​വ ത​ട​സ​പ്പെ​ട്ടു. മ​ണ്ണ് നീ​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​തി​ൽ റ​വ​ന്യു, ജി​യോ​ള​ജി വ​കു​പ്പു​ക​ൾ കാ​ണി​ച്ച നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​ത്തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ നേ​രി​ട്ട് ഇ​ട​പെ​ട്ട് അ​നു​മ​തി ന​ൽ​കി​യ​ത്. ബ്ലോ​ക്ക് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗം പു​തി​യ ബ്ലോ​ക്കി​ലേ​ക്ക് മാ​റ്റാ​നാ​കും. മ​ല​പ്പു​റം ജി​ല്ല​യു​ടെ ആ​രോ​ഗ്യ​മേ​ഖ​ല​ക്ക് കൂ​ടു​ത​ൽ ഊ​ർ​ജം പ​ക​രു​ന്ന പ​ദ്ധ​തി​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ബ്ലോ​ക്ക്.

2021-ൽ ​ആ​രോ​ഗ്യ​വ​കു​പ്പ് അ​നു​വ​ദി​ച്ച 23 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് 45,000 ച​തു​ര​ശ്ര അ​ടി​യി​ൽ നാ​ലു​നി​ല കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. പി​എം ആ​യു​ഷ്മാ​ൻ ഭാ​ര​ത് ഹെ​ൽ​ത്ത് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​നൊ​പ്പം മ​റ്റ് പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ സ​മ​യ​ത്ത് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡാ​യും ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ക്ര​മീ​ക​ര​ണം. മേ​ജ​ർ, മൈ​ന​ർ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ൾ, ഐ​സി​യു, ഹൈ ​ഡി​പെ​ൻ​ഡ​ൻ​സി ബെ​ഡു​ക​ൾ, ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്, ലേ​ബ​ർ റൂം, ​ല​ബോ​റ​ട്ട​റി തു​ട​ങ്ങി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​വി​ടെ​യൊ​രു​ങ്ങു​ന്ന​ത്. ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം, കു​ട്ടി​ക​ളി​ലെ അ​പ​സ്മാ​രം തു​ട​ങ്ങി അ​ടി​യ​ന്ത​ര ഐ​സി​യു ചി​കി​ത്സ​യ്ക്ക് വ​ന്നാ​ൽ ഇ​ത് വ​ലി​യ ആ​ശ്വാ​സ​മാ​കും. നി​ല​വി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഭൂ​രി​ഭാ​ഗം പേ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​ണ് പ​തി​വ്. പു​തി​യ ബ്ലോ​ക്ക് തു​റ​ക്കു​ന്ന​തോ​ടെ ജി​ല്ല​യി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ സ്വ​ന്തം നാ​ട്ടി​ൽ ത​ന്നെ ല​ഭ്യാ​കും.

Malappuram

എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​ന് സ​മാ​പ​നം

പാ​ലേ​മാ​ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ

എ​ട​ക്ക​ര: പാ​ലേ​മാ​ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​ന് സ​മാ​പ​ന​മാ​യി. രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് പ​രു​ന്ത​നോ​ലി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ർ​ന്ന് ജ​പ​മാ​ല, ഗ്രോ​ട്ടോ​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ന്നു. മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജോ​ണ്‍​സി ജോ​ർ​ജ് ക​ണ്ണം​ക​ൽ, ബേ​ബി എ​ട​പ്പ​ള്ളി​പ്പു​ള്ളി, ആ​ന്‍റ​ണി ത​ല​ച്ചി​റ, അ​നീ​ഷ് മാ​ളി​യേ​ക്ക​ൽ, ഷി​ഷോ​ർ മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി​യി​ൽ

വ​ഴി​ക്ക​ട​വ്: മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​തി​രു​നാ​ളും ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​വും ന​ട​ത്തി. വി​കാ​രി ഫാ. ​ബെ​ന്നി മു​തി​ര​ക്കാ​ല​യി​ൽ, ഫാ.​അ​നൂ​പ് കേ​ച്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Malappuram

ക​നി​വ് ബ​ഡ്സി​ൽ പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് സ​മൃ​ദ്ധം

എ​ട​പ്പാ​ൾ: കൃ​ഷി​യി​ലൂ​ടെ അ​റി​വും അ​ധ്വാ​ന​ത്തി​ലൂ​ടെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യി ക​നി​വ് ബ​ഡ്സ് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ. കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് പ​രി​പാ​ലി​ച്ച പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ലെ വി​ള​വെ​ടു​പ്പ് വ​ട്ടം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി​മോ​ൾ നി​ർ​വ​ഹി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് തൊ​ഴി​ൽ പ​രി​ച​യ​വും ജീ​വി​ത​നൈ​പു​ണി​ക​ളും സ്വ​യം​പ​ര്യാ​പ്ത​ത​യും നേ​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. വി​ത്തി​ട​ൽ മു​ത​ൽ വി​ള​വെ​ടു​പ്പ് വ​രെ​യു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. ല​ഭി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നൊ​പ്പം അ​ധി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യാ​നും പ​ദ്ധ​തി​യു​ണ്ട്.

ത​ക്കാ​ളി, വെ​ണ്ട, വ​ഴു​ത​ന, പ​യ​ർ, ചേ​ന, കു​ന്പ​ളം, മ​ത്ത​ൻ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ൾ​ക്കൊ​പ്പം ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ, വാ​ഴ, ക​പ്പ, പൈ​നാ​പ്പി​ൾ, ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട്, അ​സോ​ള എ​ന്നി​വ​യും ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ജൈ​വ​വ​ള​ങ്ങ​ൾ കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​യാ​റാ​ക്കു​ന്നു. സ്കൂ​ളി​നോ​ട് ചേ​ർ​ന്ന സ്ഥ​ല​ത്ത് വി​പു​ല​മാ​യി കൃ​ഷി വ്യാ​പി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, അ​ധ്യാ​പ​ക​ർ, ജീ​വ​ന​ക്കാ​ർ, കു​ട്ടി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​യി​രി​ക്കും കാ​ർ​ഷി​കോ​ദ്യാ​നം ഒ​രു​ക്കു​ക. വി​ള​വെ​ടു​പ്പ് ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ന​ജീ​ബ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ക​ഴു​ങ്ങി​ൽ മ​ജീ​ദ്, സു​ഭി​ത, വാ​ർ​ഡ് മെം​ബ​ർ പ്ര​വി​ജ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ജേ​ഷ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സു​രേ​ഷ്, മെം​ബ​ർ​മാ​രാ​യ കു​ട്ട​ൻ, അ​ഹ​മ്മ​ദ് മൂ​ദൂ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബ​ഡ്സ് സ്കൂ​ൾ എ​ച്ച്എം ഗി​രി​ജ, റ​ജീ​ന, അ​ധ്യാ​പ​ക​ർ, ജീ​വ​ന​ക്കാ​ർ, കു​ട്ടി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Malappuram

ക​ലാ​ല​യ​ങ്ങ​ൾ സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളാ​ക​ണം: മ​ന്ത്രി എ​ൻ. ഷം​സു​ദീ​ൻ

തി​രൂ​ര​ങ്ങാ​ടി: ല​ക്ഷ്യ​ബോ​ധ​മു​ള്ള പു​തു​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളാ​യി ക​ലാ​ല​യ​ങ്ങ​ൾ മാ​റ​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദീ​ൻ. സ്കൂ​ൾ, കോ​ള​ജ് ലൈ​ബ്ര​റി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ എ​ഴു​ത്തി​ന്‍റെ​യും വാ​യ​ന​യു​ടെ​യും ന​ല്ല സം​സ്കാ​രം രൂ​പ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കും. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച "വോ​ട്ടു​ച​രി​തം 2026’ പു​സ്ത​കം തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജ് ലൈ​ബ്ര​റി​ക്ക് സ​മ്മാ​നി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ച​ട​ങ്ങി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​പി. ജം​ഷീ​ദ് പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. എ​ഡി​എം പി.​ഒ. സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ മ​ന്ത്രി പി.​കെ. അ​ബ്ദു​റ​ബ്ബ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഹ​നീ​ഫ മു​ന്നി​യൂ​ർ, തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എം. ​അ​ബ്ദു​റ​ഹി​മാ​ൻ​കു​ട്ടി, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ പി. ​റ​ഷീ​ദ് ബാ​ബു, കോ​ള​ജ് മാ​നേ​ജ​ർ എം.​കെ. ബാ​വ, കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക വ​കു​പ്പ് മേ​ധാ​വി ഡോ. ​വി.​പി. സ​ക്കീ​ർ ഹു​സൈ​ൻ, ഗാ​യ​ക​ൻ ഫി​റോ​സ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് തീ​ർ​ഥ സ​ത്യ​ന്‍റെ സം​ഗീ​ത വി​രു​ന്നും ചെ​ന്നൈ ക​ലാ​ക്ഷേ​ത്ര​യി​ലെ ശ്രീ​ല​ക്ഷ്മി​യു​ടെ ഭ​ര​ത​നാ​ട്യ​വും അ​ര​ങ്ങേ​റി.

Malappuram

സെ​ക്‌​ഷ​ൻ മാ​റ്റം​പോ​ലും സ്ഥ​ലം​മാ​റ്റ ഭീ​ക​ര​ത​യാ​ക്കി ചിത്രീകരിക്കുന്നു

മ​ഞ്ചേ​രി: ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സ്ഥ​ലം​മാ​റ്റ ഭീ​ക​ര​ത​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ ഇ​പ്പോ​ൾ ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലേ​ക്ക് സെ​ക്‌​ഷ​ൻ മാ​റ്റു​ന്ന​തു​പോലും സ്ഥ​ലം​മാ​റ്റ ഭീ​ക​ര​ത​യാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ക​രേ​ക്കാ​ട്. അ​സോ​സി​യേ​ഷ​ൻ ബ്രാ​ഞ്ച് പ്ര​വ​ർ​ത്ത​ക ക​ണ്‍​വെ​ൻ​ഷ​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൻ​ജി​ഒ യൂ​ണി​യ​നും ജോ​യി​ന്‍റ് കൗ​ണ്‍​സി​ലും എ​ന്നു​മു​ത​ലാ​ണ് മാ​ന​ദ​ണ്ഡ സ്ഥ​ലം​മാ​റ്റ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​യ​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്‍​വെ​ൻ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​വി​ഷ്ണു​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച​വ​രും സ്ഥ​ലം​മാ​റി പോ​യ​വ​രു​മാ​യ മു​ൻ ബ്രാ​ഞ്ച് നേ​താ​ക്ക​ളെ ആ​ദ​രി​ച്ച ച​ട​ങ്ങി​ൽ അം​ഗ​ത്വ വി​ത​ര​ണ​വും ന​ട​ന്നു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ബ്ബാ​സ് പി. ​പാ​ണ്ടി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷ​ബീ​ർ അ​ലി മു​ക്ക​ട്ട, ട്ര​ഷ​റ​ർ ഹ​ബീ​ബ് തോ​ണി​ക്ക​ട​വ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി.​കെ. കൃ​ഷ്ണ​പ്ര​സാ​ദ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ഗോ​വി​ന്ദ​ൻ ന​ന്പൂ​തി​രി, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സ​ന്തോ​ഷ് മാ​ത്യു, സ​ലീ​ഖ് പി. ​മോ​ങ്ങം, പി. ​ബി​നീ​ഷ്, എ.​പി. അ​ബ്ബാ​സ്, വി.​എ​ൽ. വി​പി​ൻ​രാ​ജ് പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​വി. നൗ​ഫ​ൽ-​പ്ര​സി​ഡ​ന്‍റ്, പി. ​റി​യാ​സ് ബാ​ബു-​സെ​ക്ര​ട്ട​റി, എം. ​വി​ഷ്ണു​പ്ര​സാ​ദ്-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Malappuram

ബ​സ് ലോ​റി​യി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 15 പേ​ർ​ക്ക് പ​രി​ക്ക്

ത​വ​നൂ​ർ: ന​രി​പ​റ​ന്പി​ൽ സ്വ​കാ​ര്യ​ബ​സ്, മീ​ൻ ക​യ​റ്റി​വ​ന്ന ലോ​റി​യി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് ന​രി​പ്പ​റ​ന്പ് സെ​ന്‍റ​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​റ്റി​പ്പു​റ​ത്ത് നി​ന്ന് പൊ​ന്നാ​നി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഹു​വൈ​സ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സ്കൂ​ൾ സ​മ​യ​മാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു ബ​സ് യാ​ത്ര​ക്കാ​രി​ൽ കൂ​ടു​ത​ലു​മു​ണ്ടാ​യി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ ലോ​റി​യു​ടെ ഡീ​സ​ൽ​ടാ​ങ്ക് പൊ​ട്ടി ഡീ​സ​ൽ റോ​ഡി​ലൊ​ഴു​കി​യ​ത് ആ​ശ​ങ്ക പ​ര​ത്തി. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​ർ പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. പൊ​ന്നാ​നി പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Malappuram

ജെ​എ​ൽ​ജി ഗ്രൂ​പ്പു​ക​ൾ​ക്ക് പ​ച്ച​ക്ക​റി ത​ക​ൾ ന​ൽ​കി

എ​ട​ക്ക​ര: എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജെ​എ​ൽ​ജി ഗ്രൂ​പ്പു​ക​ൾ​ക്കു​ള്ള പ​ച്ച​ക്ക​റി തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പ ഹ​രി​ദാ​സ് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​പു​ഷ്പ​വ​ല്ലി, അ​ഖി​ൽ, ദേ​വ​യാ​നി, ഉ​നൈ​സ്, ഷെ​മി​ർ, സു​ലൈ​മാ​ൻ, കൃ​ഷി ഓ​ഫി​സ​ർ എ​ബി​ത ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫി​സ​ർ സ​ന്ധ്യ, പി.​എ​ൻ. അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലാ​ണ് തൈ​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ത​ക്കാ​ളി, വ​ഴു​ത​ന, വെ​ണ്ട, പ​ച്ച​മു​ള​ക് എ​ന്നീ തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

Malappuram

അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു

പൂ​ക്കോ​ട്ടും​പാ​ടം: സീ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പൂ​ക്കോ​ട്ടും​പാ​ടം, ഭി​ന്ന​ശേ​ഷി വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രെ​യും ആ​യ​മാ​രെ​യും ആ​ദ​രി​ച്ചു. അ​ധ്യാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ആ​ദ​ര​വ് സം​ഘ​ടി​പ്പി​ച്ച​ത്. അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ ബ​ഡ്സ് സ്കൂ​ൾ, ഹോം ​സ്പെ​ഷ്യ​ൽ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രെ​യും ആ​യ​മാ​രെ​യു​മാ​ണ് ആ​ദ​രി​ച്ച​ത്. ച​ട​ങ്ങു​ക​ളി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ജി​തീ​ഷ് പ​ച്ചാ​ത്ത്, ട്ര​ഷ​റ​ർ പ്ര​ജീ​ഷ്, ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​പ്ര​ദീ​പ് കു​മാ​ർ, വി.​കെ. ബി​നു, ടെ​റ​ൻ​സ് ഡി​ൽ​സ​ണ്‍, രാ​ജീ​വ് പെ​രു​ന്പ്രോ​ൽ, അ​ധ്യാ​പ​ക​രാ​യ നു​ഫീ​ല റ​സാ​ക്ക്, സ​ലൂ​ഫ, ജി​ൻ​ഷാ രാ​ജ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ധു​രം വി​ത​ര​ണം ചെ​യ്തു.

Malappuram

സി​വി​ൽ സ​ർ​വീ​സ​സ് കാ​യി​ക​മേ​ള 17 മു​ത​ൽ

മ​ല​പ്പു​റം: ഈ ​വ​ർ​ഷ​ത്തെ ജി​ല്ലാ സി​വി​ൽ സ​ർ​വീ​സ​സ് കാ​യി​ക​മേ​ള 17,18,19 തീ​യ​തി​ക​ളി​ൽ മ​ല​പ്പു​റ​ത്തും മ​ഞ്ചേ​രി​യി​ലു​മാ​യി ന​ട​ക്കും. 17ന് ​ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍, 18ന് ​ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ൾ, 19ന് ​അ​ത്‌​ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ന​ട​ക്കും. മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​പേ​ക്ഷാ ഫോ​മു​ക​ൾ സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ൽ നി​ന്ന് ല​ഭി​ക്കും. ഓ​രോ മ​ത്സ​ര ഇ​ന​ത്തി​നും പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

പൂ​രി​പ്പി​ച്ച ഫോ​മി​ൽ പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ പ​തി​ക്ക​ണം. ഡ​ബി​ൾ​സ് ഇ​ന​ങ്ങ​ളി​ൽ ടീം ​പാ​ർ​ട്ണ​റു​ടെ വി​വ​ര​ങ്ങ​ൾ ഫോം 2-​ൽ സ​മ​ർ​പ്പി​ക്ക​ണം. (പാ​ർ​ട്ണ​ർ ഫോം 1 ​പ്ര​ത്യേ​കം ന​ൽ​ക​ണം). പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 15ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം "സെ​ക്ര​ട്ട​റി, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ, സി​വി​ൽ സ്റ്റേ​ഷ​ൻ, മ​ല​പ്പു​റം - 676505’ എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണം. ഫോ​ണ്‍: 9495243423, 9895587321, 9496841575.

Malappuram

കാ​ർ​ഷി​ക സ​മൃ​ദ്ധി​ക്കാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ "പെ​പ്പ​ർ മി​ത്ര’പ​ദ്ധ​തി

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ കാ​ർ​ഷി​ക വി​പ്ല​വ​ത്തി​ന് തു​ട​ക്ക​മി​ടാ​ൻ "പെ​പ്പ​ർ മി​ത്ര’ പ​ദ്ധ​തി​യു​മാ​യി ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ. മ​ണ്ഡ​ല​ത്തി​ലെ പ​ഴ​യ​കാ​ല കാ​ർ​ഷി​ക സ​മൃ​ദ്ധി​യും പാ​ര​ന്പ​ര്യ​വും വീ​ണ്ടെ​ടു​ക്കു​ന്ന​തി​നൊ​പ്പം സാ​ന്പ​ത്തി​ക സു​സ്ഥി​ര​ത​യു​ള്ള കാ​ർ​ഷി​ക സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ മു​ഖ്യ​ല​ക്ഷ്യം. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മു​പ്പ​തി​നാ​യി​രം ക​ർ​ഷ​ക​രെ പ​ങ്കാ​ളി​ക​ളാ​ക്കും. ക​ർ​ഷ​ക​ർ​ക്ക് ഏ​റ്റ​വും മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള ഒ​ന്പ​ത് ല​ക്ഷം കു​രു​മു​ള​ക് തൈ​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കൃ​ഷി വ​കു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഏ​കോ​പ​ന​ത്തി​നാ​യി മ​ണ്ഡ​ല​ത്തി​ലെ ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും കൃ​ഷി ഓ​ഫി​സ​ർ​മാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യോ​ഗ​ങ്ങ​ളും പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​ക​ളും വി​ളി​ച്ചു​ചേ​ർ​ക്കും.

കൃ​ഷി​യെ ലാ​ഭ​ക​ര​മാ​യ ജീ​വി​ത​മാ​ർ​ഗ​മാ​ക്കി പെ​രി​ന്ത​ൽ​മ​ണ്ണ മോ​ഡ​ൽ നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ക​യാ​ണ് പെ​പ്പ​ർ മി​ത്ര​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ പ​റ​ഞ്ഞു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഹു​സ​യി​ൻ ക​ള​പ്പാ​ട​ൻ, ആ​യി​ശ മേ​ക്കോ​ട്ടി​ൽ, സു​ധ പൊ​ട്ടി​പ്പാ​റ, സു​ലൈ​ഖ ക​രി​ന്പ​ന, ഷ​ഹീ​ന മോ​ൾ, റം​സീ​ന മു​ജീ​ബ്, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ. ​റ​ജീ​ന, ആ​ഷി​ഖ്, ഐ​ശ്വ​ര്യ, സ​ലീ​ന, മു​ഫീ​ദ, മു​ർ​ഷി​ദ, ന​സ്റി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Malappuram

ഫു​ട്ബോ​ൾ അ​ക്കാ​ദ​മി സെ​ല​ക്‌​ഷ​ൻ ട്ര​യ​ൽ​സ് 12ന്

മ​ല​പ്പു​റം: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യി​ലേ​ക്ക് 2026 വ​ർ​ഷ​ത്തേ​ക്കു​ള്ള കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. 2012, 2013, 2014, 2015 വ​ർ​ഷ​ങ്ങ​ളി​ൽ ജ​നി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​ണ് അ​വ​സ​രം. 12ന് ​രാ​വി​ലെ എ​ട്ടി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ സെ​ല​ക്‌​ഷ​ൻ ട്ര​യ​ൽ​സ് ന​ട​ക്കും. താ​ൽ​പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ ഫു​ട്ബോ​ൾ കി​റ്റ്, പ്രാ​യം തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം രാ​വി​ലെ എ​ട്ടി​ന് അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്ത​ണം.​

സെ​ല​ക്‌​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളും ഫോ​ണ്‍ ന​ന്പ​റു​ക​ളും: കോ​ട്ട​പ്പ​ടി ഫു​ട്ബോ​ൾ അ​ക്കാ​ദ​മി (9746986053), താ​നൂ​ർ ഉ​ണ്ണ്യാ​ൽ ഫി​ഷ​റീ​സ് സ്റ്റേ​ഡി​യം (9747701578),ജി​എ​ച്ച്എ​സ്എ​സ് എ​ട​പ്പാ​ൾ (7907942967), പെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം കോ​ള​ജ് (9947421893), അ​രീ​ക്കോ​ട് തെ​ര​ട്ട​മ്മ​ൽ സ്റ്റേ​ഡി​യം (9746412541), വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് മി​നി സ്റ്റേ​ഡി​യം (9037363560).

Malappuram

പ​ഠ​ന​ത്തി​നെ​ന്ത് പ്രാ​യം? 74 കാ​ര​നാ​യ തു​ല്യ​താ പ​ഠി​താ​വി​ന് ആ​ദ​രം

പ​ട്ടി​ക്കാ​ട്: കാ​ഴ്ച മ​ങ്ങി​യി​ട്ടും ത​ള​രാ​ത്ത മ​ന​സു​മാ​യി ഉ​ന്ന​ത പ​ഠ​നം എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ഠി​ന​പ്ര​യ​ത്നം ന​ട​ത്തു​ന്ന 74 കാ​ര​നാ​യ തു​ല്യ​താ പ​ഠി​താ​വി​നെ ആ​ദ​രി​ച്ചു. ഡി​ഗ്രി അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ പ​ട്ടി​ക്കാ​ട് ക​ണ്ണ്യാ​ല സ്വ​ദേ​ശി മ​ഠ​ത്തി​ങ്ങ​ൽ അ​ബ്ദു​ൾ ഖാ​ദ​റി​നെ സാ​ക്ഷ​ര​താ​ദി​ന​ത്തി​ലാ​ണ് ആ​ദ​രി​ച്ച​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. മൂ​സ​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ​ഫ്ര അ​സീ​സ്, വാ​ർ​ഡ് മെം​ബ​ർ റാ​ബി​യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​സീ​സ് പ​ട്ടി​ക്കാ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ജ്മു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ ബ്രെ​യി​ലി സാ​ക്ഷ​ര​ത പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് അ​ബ്ദു​ൾ​ഖാ​ദ​ർ സാ​ക്ഷ​ര​താ മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​രെ സ​മീ​പി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് നാ​ലാം​ത​ര​വും ഏ​ഴാം ത​ര​വും പ​ത്താം ത​ര​വും തു​ല്യ​താ പ​രീ​ക്ഷ പാ​സാ​യി.

തു​ട​ർ​ന്ന് സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത​യും ജ​യി​ച്ച് ഇ​പ്പോ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം കോ​ള​ജി​ൽ ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ൽ ബി​എ അ​ഫ്സ​ൽ ഉ​ല​മ ഡി​ഗ്രി​യി​ൽ നാ​ല് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കി അ​വ​സാ​ന വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. സ്ക്രൈ​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ദ്ദേ​ഹം പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്.

Malappuram

പാ​ങ്ങ് സ്കൂ​ളി​ൽ ഇം​ഗ്ലീ​ഷ് പ​രി​ജ്ഞാ​നം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​എ​ൽ​ഇ​പി പ​ദ്ധ​തി

പാ​ങ്ങ്: വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇം​ഗ്ലീ​ഷ് ഭാ​ഷാ പ്രാ​വീ​ണ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇം​ഗ്ലീ​ഷ് ഭാ​ഷ​യോ​ടു​ള്ള ആ​ത്മ​വി​ശ്വാ​സ​വും താ​ൽ​പ​ര്യ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് എ​ൻ​റീ​ച്ച്മെ​ന്‍റ് പ്രോ​ഗ്രാം (ഇ​എ​ൽ​ഇ​പി) പാ​ങ്ങ് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. മ​ങ്ക​ട ഉ​പ​ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ക​ളി​ക​ൾ, സം​ഭാ​ഷ​ണ​ങ്ങ​ൾ, ക​ഥ​ക​ൾ, പാ​ട്ടു​ക​ൾ, പ്ര​വ​ർ​ത്ത​നാ​ധി​ഷ്ഠി​ത പ​ഠ​നം, ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ആ​ശ​യ​വി​നി​മ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക് ഇം​ഗ്ലീ​ഷ് പ​ഠ​നം കൂ​ടു​ത​ൽ ര​സ​ക​ര​വും സ്വാ​ഭാ​വി​ക​വു​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. സം​സാ​ര​ശേ​ഷി, ആ​ശ​യ​വി​നി​മ​യ​ശേ​ഷി, വാ​യ​ന, എ​ഴു​ത്ത്, കേ​ൾ​വി തു​ട​ങ്ങി​യ ഭാ​ഷാ​നൈ​പു​ണ്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടും.

ച​ട​ങ്ങി​ൽ കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ ​വ​ർ​ഷ​ത്തെ സ്കൂ​ൾ ക​ലോ​ത്സ​വം മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ജു​വൈ​രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​യി​ക​താ​ര​ങ്ങ​ൾ​ള്ള പു​തി​യ ജേ​ഴ്സി​യു​ടെ ലോ​ഞ്ചിം​ഗ് കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ലൈ​ഖ മോ​ഴി​ക്ക​ൽ നി​ർ​വ​ഹി​ച്ചു. അ​ക്കാ​ദ​മി​ക മാ​സ്റ്റ​ർ പ്ലാ​ൻ മ​ങ്ക​ട ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ ജോ​സ്മി ജോ​സ​ഫ് പ​ട്ട​രു​ക​ണ്ടം നി​ർ​വ​ഹി​ച്ചു. വി​ക​സ​ന സ്ഥി​രം സ​മി​തി​ചെ​യ​ർ​മാ​ൻ എം. ​ഷാ​ക്കി​ർ, ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​മും​ത​സ്, കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ബൂ​ബ​ക്ക​ർ പാ​റ​യി​ൽ, കെ. ​മു​ബ​ഷി​ർ, ഉ​മ്മു​ഹ​ബീ​ബ, കെ.​പി. ഹ​രി​ദാ​സ​ൻ, ടി.​കെ. മു​ഹ്സി​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Malappuram

മ​ന്പാ​ട് ടൗൺ-​പു​ളി​ക്ക​ലോ​ടി റോ​ഡ് വീ​തി കൂ​ട്ടു​ന്നു

നി​ല​ന്പൂ​ർ: മ​ന്പാ​ട് ടൗൺ മു​ത​ൽ പു​ളി​ക്ക​ലോ​ടി ജം​ഗ്ഷ​ൻ വ​രെ​യു​ള്ള റോ​ഡി​ന്‍റെ വീ​തി​കൂ​ട്ട​ൽ ന​ട​പ​ടി​ക്ക് തു​ട​ക്ക​മാ​യി. ഒ​ന്പ​ത് മീ​റ്റ​ർ വീ​തി​യാ​യി​രി​ക്കും ഇ​നി റോ​ഡി​നു​ണ്ടാ​കു​ക. റോ​ഡി​നി​രു​വ​ശ​വും ശാ​സ്ത്രീ​യ രീ​തി​യി​ലു​ള്ള ഡ്രൈ​നേ​ജും നി​ർ​മി​ക്കും. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ഇ​ട​പെ​ട​ലാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഈ ​റോ​ഡി​ന് വീ​തി കു​റ​വാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ വ​ലി​യ പ്ര​യാ​സ​മാ​ണ് അ​നു​ഭ​വി​ച്ചി​രു​ന്ന​ത്.

മ​ന്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​മീ​ന കാ​ഞ്ഞി​രാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ഈ ​ഭാ​ഗ​ത്തെ കെ​ട്ടി​ട ഉ​ട​മ​ക​ൾ, സ്ഥ​ലം ഉ​ട​മ​ക​ൾ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ റോ​ഡ് വി​ക​സ​ന​ത്തി​ന് ഭൂ​മി വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​യ​തോ​ടെ​യാ​ണ് ഏ​റെ കാ​ല​ത്തെ റോ​ഡ് വി​ക​സ​നം എ​ന്ന ആ​വ​ശ്യം യാ​ഥാ​ർ​ഥ്യ​മാ​യ​ത്. ഡ്രൈ​നേ​ജ് വി​ഷ​യം മൂ​ലം റോ​ഡി​ലേ​ക്ക് വെ​ള്ളം ക​യ​റി യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ച്ചി​രു​ന്ന യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​യി ശാ​സ്ത്രീ​യ രീ​തി​യി​ലു​ള്ള ഡ്രൈ​നേ​ജും നി​ർ​മി​ക്കും. ഇ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ന​ട​പാ​ത​യു​മാ​കും. സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്കും തു​ട​ക്ക​മാ​യി.

എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്ഥ​ല​ങ്ങ​ൾ അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​മീ​ന കാ​ഞ്ഞി​രാ​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഷാ​ദ് പാ​ലോ​ളി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. ഷാ​ജി, വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​മു​ഹ​മ്മ​ദാ​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റ​സാ​ഖ്, ശ്രീ​ധ​ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ഷ​റ​ഫ് ടാ​ണ, കെ. ​സ​ഫീ​ന, മു​സ്ത​ഫ ന​ടു​വ​ക്കാ​ട്, ഷാ​ജി കു​ഞ്ഞാ​റ്റ, ഓ​മ​ന വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Malappuram

മ​ല​പ്പു​റം സ​ഹോ​ദ​യ ബാ​ഡ്മി​ന്‍റ​ണ്‍ ആ​രം​ഭി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് വേ​ങ്ങ​ര പീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. അ​ണ്ട​ർ 10, 12, 14, 17,19 വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും മ​ത്സ​ര​ങ്ങ​ളു​ണ്ട്. ജി​ല്ലാ ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ എ.​കെ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹോ​ദ​യ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ജി​ല്ല​യി​ലെ 35 സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ നി​ന്ന് 800 ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്നു​ണ്ട്. പ​റ​പ്പൂ​ർ പ​ഞ്ചാ​യ​ത്തം​ഗം കെ. ​സ​ഫി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഹോ​ദ​യ സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​റും പീ​സ് പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ ജാ​സ്മീ​ർ ഫൈ​സ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ശി​ബി​ലി, സി​സ്റ്റ​ർ ആ​ൻ​സി​ല ജോ​ർ​ജ്, ഹ​ഫ്സ കാ​രാ​ട​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സൈ​മ സീ​മാ​മു, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഖ​മ​റു​സ​മാ​ൻ, എം. ​യാ​സി​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ​ഹോ​ദ​യ മ​ല​പ്പു​റം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൾ നാ​സ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും

Malappuram

കാ​രാ​ട് പാ​ട​ത്ത് ന​ടീ​ൽ ഉ​ത്സ​വം

പാ​ങ്ങ്: കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ​യും പാ​ങ്ങ് പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പാ​ങ്ങ് പ​ള്ളി​പ്പ​റ​ന്പി​ലെ കാ​രാ​ട് പാ​ട​ത്ത് നെ​ൽ​കൃ​ഷി​ക്ക് തു​ട​ക്കം. മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​അ​ബ്ദു​ൾ​സ​ലാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എം. ​ശാ​ക്കി​ർ, ബ്ലോ​ക്ക് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ടി. ​ഷു​ഹൈ​ബ്, കു​റു​വ കൃ​ഷി ഓ​ഫി​സ​ർ ഡോ. ​എ. ദീ​പ​ശ്രീ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഇ.​കെ. ഉ​മ്മു​ഹ​ബീ​ബ, കെ.​പി. മു​ബ​ഷി​ർ, ഹ​രി​ദാ​സ​ൻ, കെ. ​സു​ലൈ​ഖ ക​ന്പ​ക്കോ​ട​ൻ, മു​ഹ്സി​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Malappuram

മൃ​ഗാ​ശു​പ​ത്രി​യി​ലെ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വ്

വ​ണ്ടൂ​ർ: വ​ണ്ടൂ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലെ പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് ശ്ര​ദ്ധേ​യ​മാ​യി. ആ​ശു​പ​ത്രി​യി​ലെ അ​റ്റ​ൻ​ഡ​ർ കെ. ​പ്ര​ഭാ​ക​ര​ൻ വി​ള ഇ​റ​ക്കി​യ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വാ​ണ് ല​ഭി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​മൃ​ത വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​ന്ന​ര​മാ​സം മു​ന്പ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യ​രി​കി​ലും തൊ​ട്ട​ടു​ത്തു​മാ​യി പ​ത്ത് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്ത​ത്.

പ​യ​ർ, വ​ഴു​ത​ന, മ​ത്ത​ൻ, ചെ​ര​ങ്ങ, കു​ന്പ​ളം, വെ​ള്ള​രി, പ​ട​വ​ലം, പ​ച്ച​മു​ള​ക്, വെ​ണ്ട തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളാ​ണ് വി​ള​വെ​ടു​ത്ത​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷം​സു​ദീ​ൻ, വാ​ർ​ഡം​ഗം ടി. ​ഉ​മ്മ​ർ​കു​ട്ടി, ബി​ഡി​ഒ പാ​ർ​വ​തി, ബ്ലോ​ക്ക് അ​ഗ്രി​ക​ൾ​ച്ച​റ​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​ഞ്ജ​ലി, കൃ​ഷി ഓ​ഫി​സ​ർ ടി. ​ഉ​മ്മ​ർ​കോ​യ, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​കെ. രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വി​ള​വെ​ടു​ത്ത പ​ച്ച​ക്ക​റി​ക​ൾ ലേ​ല​ത്തി​ലൂ​ടെ വി​ൽ​പ​ന ന​ട​ത്തി.

Malappuram

ബ​സ് വ്യ​വ​സാ​യം ത​ക​ര്‍​ച്ച​യി​ല്‍: ഏ​കോ​പ​ന​മി​ല്ലാ​ത്ത​ത് തി​രി​ച്ച​ടി

മ​ഞ്ചേ​രി: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ലാ​ളു​ക​ളു​ടെ ഉ​പ​ജീ​വ​ന മാ​ര്‍​ഗ​ങ്ങ​ളി​ലൊ​ന്നാ​യ ബ​സ് വ്യ​വ​സാ​യം ത​ക​ര്‍​ച്ച​യി​ല്‍ നി​ല്‍​ക്കെ ഏ​കോ​പ​ന​മി​ല്ലാ​യ്മ തി​രി​ച്ച​ടി. ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചു​കൊ​ണ്ടു​ള്ള സ​മ​ര പ്ര​ഖ്യാ​പ​ന​വു​മാ​യി ഒ​രു​വി​ഭാ​ഗം മു​ന്നോ​ട്ടു വ​രു​മ്പോ​ള്‍ ഇ​ത് അ​പ​ഹാ​സ്യ​മാ​ണെ​ന്നാ​ണ് മ​റ്റൊ​രു സം​ഘ​ട​ന​യു​ടെ പ്ര​തി​ക​ര​ണം. പ്രി​യ​ദ​ര്‍​ശി​നി സൗ​ജ​ന്യ​യാ​ത്ര കാ​ര​ണം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ബ​സു​ട​മ​ക​ള്‍​ക്ക് മി​നി​മം ചാ​ര്‍​ജോ, കി​ലോ​മീ​റ്റ​ര്‍ ചാ​ര്‍​ജോ വ​ര്‍​ധി​പ്പി​ച്ച​തു​കൊ​ണ്ട് ന​ഷ്ടം നി​ക​ത്താ​ന്‍ ക​ഴി​യി​ല്ല. അ​തി​നാ​ല്‍ ഈ ​സ​മ​ര​വു​മാ​യി സ​ഹ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ നി​ല​പാ​ട്.

ഏ​താ​നും ചി​ല ജി​ല്ല​ക​ളി​ല്‍ അ​ഞ്ച് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ അം​ഗ​ങ്ങ​ള്‍ മാ​ത്ര​മു​ള്ള സം​ഘ​ട​ന​ക്ക് സ​മ​ര പ്ര​ഖ്യാ​പ​നം ഹോ​ബി​യാ​ണെ​ന്നും സ​മ​രം ന​ട​ക്കാ​റി​ല്ലെ​ന്നും ഫെ​ഡ​റേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​രി​ഹ​സി​ക്കു​ന്നു. 1961 ല്‍ ​രൂ​പീ​കൃ​ത​മാ​യ ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ എ​ന്ന സം​ഘ​ട​ന​യി​ലാ​ണ് സം​സ്ഥാ​ന​ത്തെ 90 ശ​ത​മാ​ന​ത്തി​ല​ധി​കം ബ​സു​ട​മ​ക​ളും മെം​ബ​ര്‍​ഷി​പ്പ് എ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും ഇ​വ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. എ​ന്നാ​ല്‍ വി​ഷ​യ​ത്തി​ല്‍ ഏ​തു രീ​തി​യി​ല്‍ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും സ​മ​ര​മു​റ​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്ക​ണ​മെ​ന്നും ധാ​ര​ണ​യി​ല്ലാ​തെ ഇ​വ​രും മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്.

Malappuram

വി​ദേ​ശ മ​ദ്യ വി​ല്‍​പ​ന; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

മ​ങ്ക​ട: സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ച് മ​ദ്യ​വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ല്‍.10 ലി​റ്റ​ര്‍ വി​ദേ​ശ മ​ദ്യ​വു​മാ​യി ഞാ​റ​ക്കാ​ട് ജ​യ​നാ​ണ് പൊ​ലി​സ് പി​ടി​യി​ലാ​യ​ത്. അ​ന​ധി​കൃ​ത വി​ല്‍​പ​ന​യ്ക്കാ​യി മ​ല​പ്പു​റം ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ല്‍ നി​ന്ന് പ​തി​വാ​യി മ​ദ്യം എ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു പൊ​ലി​സ് പ​രി​ശോ​ധ​ന.

മ​ങ്ക​ട എ​സ്‌​ഐ ഉ​ദ​യ​ന്‍, എ​എ​സ്‌​ഐ​മാ​രാ​യ സ​ബി​ത്, സു​രേ​ഷ് ബാ​ബു, എ​സ്‌​സി​പി​ഒ​മാ​രാ​യ സ​ക്കീ​ര്‍ ഹു​സൈ​ന്‍, അ​നൂ​പ്, സി​പി​ഒ ഷെ​ഫീ​ഖ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Malappuram

ഭി​ന്ന​ശേ​ഷി പു​ന​ര​ധി​വാ​സ ഗ്രാ​മം: 5.32 കോ​ടി രൂ​പ​യു​ടെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക്ക് തു​ട​ക്കം

മ​ല​പ്പു​റം: സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന് കീ​ഴി​ല്‍ ജി​ല്ല​യി​ല്‍ ഒ​രു​ങ്ങു​ന്ന സ​മ​ഗ്ര ഭി​ന്ന​ശേ​ഷി പു​ന​ര​ധി​വാ​സ ഗ്രാ​മ​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക്ക് തു​ട​ക്കം. ആ​ത​വ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ന​ത്താ​ണി ചു​ങ്ക​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ര്‍ 5.32 കോ​ടി രൂ​പ​യു​ടെ ആ​ദ്യ​ഘ​ട്ട നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ​മ​ഗ്ര പു​ന​ര​ധി​വാ​സ​വും സാ​മൂ​ഹി​ക ഉ​ള്‍​ച്ചേ​ര​ലും ല​ക്ഷ്യ​മി​ട്ട് 65 കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വി​ല്‍ വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​നാ​ണ് തു​ട​ക്ക​മാ​യ​ത്. ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ന​കം ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​ക്കും.

പു​ത്ത​ന​ത്താ​ണി ചു​ങ്ക​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ട്ടു​ന​ല്‍​കി​യ അ​ഞ്ചേ​ക്ക​റി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ത്യാ​ധു​നി​ക അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്ക്, ഓ​ഫി​സ്, കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍, തൊ​ഴി​ല്‍ നൈ​പു​ണ്യ പ​രി​ശീ​ല​ന കേ​ന്ദ്രം, ഡേ​കെ​യ​ര്‍ സെ​ന്‍റ​ര്‍, ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ പാ​ര്‍​ക്ക്, റോ​ഡു​ക​ള്‍, മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റ് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും. കു​റു​ക്കോ​ളി മൊ​യ്തീ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ജ​ബ്ബാ​ര്‍ ഹാ​ജി, ജി​ല്ലാ ക​ള​ക്ട​ര്‍ വി​ന​യ് ഗോ​യ​ല്‍, ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​റും തി​രൂ​ര്‍ സ​ബ് ക​ള​ക്ട​റു​മാ​യ കെ. ​ദി​ലീ​പ് കൈ​നി​ക്ക​ര എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. കു​റ്റി​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി. ആ​സാ​ദ് അ​ജ​യ്, ആ​ത​വ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ആ​സാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജി​ത പു​ന്ന​ക്കാ​ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വെ​ട്ടം ആ​ലി​ക്കോ​യ, വ​സീ​മ വേ​ളേ​രി, കു​റ്റി​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​പി. വ​ഹീ​ദ, വി.​കെ. അ​ഷ്‌​റ​ഫ്, വാ​ര്‍​ഡ് അം​ഗം കെ.​പി. മ​റി​യാ​മു, ഭി​ന്ന​ശേ​ഷി ലോ​ക്ക​ല്‍ ലെ​വ​ല്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ടി.​എം. താ​ലീ​സ്, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​രു​ണ്‍ എ​സ്. നാ​യ​ര്‍, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫി​സ​ര്‍ സ​മീ​ര്‍ മ​ച്ചി​ങ്ങ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​രെ സ്വ​യം​പ​ര്യാ​പ്ത​രാ​ക്കു​ക സ​ര്‍​ക്കാ​രി​ന്‍റെ മു​ഖ്യ​ല​ക്ഷ്യം: മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ര്‍

മ​ല​പ്പു​റം: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ ആ​രോ​ഗ്യ​പ​ര​മാ​യും സാ​മൂ​ഹി​ക​മാ​യും സാ​മ്പ​ത്തി​ക​പ​ര​മാ​യും ശ​ക്തീ​ക​രി​ച്ച് സ്വ​യം​പ​ര്യാ​പ്ത​രാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി വി. ​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ര്‍.

ആ​ത​വ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ന​ത്താ​ണി ചു​ങ്ക​ത്ത് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന് കീ​ഴി​ല്‍ നി​ര്‍​മി​ക്കു​ന്ന മാ​തൃ​കാ ഭി​ന്ന​ശേ​ഷി പു​ന​ര​ധി​വാ​സ ഗ്രാ​മ​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ല ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളി​ലും രാ​ജ്യ​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യ കേ​ര​ളം, ഭി​ന്ന​ശേ​ഷി പു​ന​ര​ധി​വാ​സ രം​ഗ​ത്തും ച​രി​ത്രം കു​റി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ കാ​ല​ശേ​ഷം ഈ ​കു​ട്ടി​ക​ളു​ടെ ഭാ​വി എ​ന്താ​കു​മെ​ന്ന​ത് ഓ​രോ ര​ക്ഷി​താ​വി​ന്‍റെ​യും ഉ​ള്ളു​ല​യ്ക്കു​ന്ന വ​ലി​യ ആ​ശ​ങ്ക​യാ​ണ്.

ആ ​ഭ​യ​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ക​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ വെ​ല്ലു​വി​ളി​ക​ള്‍ ക​ണ്ടെ​ത്തു​ന്ന ഏ​ര്‍​ലി ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ന്‍ മു​ത​ല്‍ സ​ര്‍​ജി​ക്ക​ല്‍ ക​റ​ക്‌​ഷ​ന്‍, വി​ദ​ഗ്ധ തെ​റാ​പ്പി​ക​ള്‍, തു​ട​ര്‍​വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ല്‍ പ​രി​ശീ​ല​ന​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം ഒ​രൊ​റ്റ കു​ട​ക്കീ​ഴി​ല്‍ ല​ഭ്യ​മാ​ക്കി ഭി​ന്ന​ശേ​ഷി​ക്കാ​രെ സ്വ​യം​പ​ര്യാ​പ്ത ജീ​വി​ത​ത്തി​ലേ​ക്ക് ന​യി​ക്കും.

ഇ​തി​നൊ​പ്പം, കു​ട്ടി​ക​ളെ​യും കൂ​ട്ടി ഡേ ​കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ എ​ത്തു​ന്ന ര​ക്ഷി​താ​ക്ക​ള്‍​ക്ക് കൂ​ടി തൊ​ഴി​ല്‍ നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ല്‍​കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഇ​വി​ടെ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​ള്ള ജി​ല്ല എ​ന്ന പ​രി​ഗ​ണ​ന ന​ല്‍​കി​യാ​ണ് സ​ര്‍​ക്കാ​ര്‍ മ​ല​പ്പു​റ​ത്തെ ആ​ദ്യ കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ഈ ​പ​ദ്ധ​തി​ക്ക് പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​ര​ത്തും സ​മാ​ന മാ​തൃ​ക​യി​ല്‍ ഡി​സ​ബി​ലി​റ്റി വി​ല്ലേ​ജ് സ്ഥാ​പി​ക്കും. ഇ​തി​ന്‍റെ ഡി​പി​ആ​ര്‍ പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. തു​ട​ര്‍​ന്ന് മ​റ്റ് ര​ണ്ട് ജി​ല്ല​ക​ളി​ലേ​ക്ക് കൂ​ടി പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Malappuram

മി​നി ബൈ​പാ​സ് റോ​ഡ് ത​ക​ര്‍​ച്ച; അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​മാ​യി അ​ധി​കൃ​ത​ര്‍

നി​ല​മ്പൂ​ര്‍: മി​നി ബൈ​പാ​സ് റോ​ഡി​ല്‍ ഗ​ര്‍​ത്തം രൂ​പ​പ്പെ​ട്ട​തി​നാ​ല്‍ യാ​ത്ര അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന ദീ​പി​ക വാ​ര്‍​ത്ത​യെ തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍. എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി.

നി​ല​മ്പൂ​ര്‍ മി​നി ബൈ​പാ​സ് റോ​ഡ് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി ന​ഗ​ര​സ​ഭ 20 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ചാ​ല്‍ ഉ​ട​ന്‍ പ്ര​വൃ​ത്തി തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. റോ​ഡി​ലെ കു​ഴി​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​യ്ക്കു​മെ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വ്യ​ക്ത​മാ​ക്കി.

മി​നി ബൈ​പാ​സി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ ഗ​ര്‍​ത്ത​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ക​യും റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​മ്പി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പു​റ​ത്തേ​ക്ക് ത​ള്ളി​നി​ല്‍​ക്കു​ന്ന അ​വ​സ്ഥ​യാ​യ​തും അ​പ​ക​ട സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​ണ്. ബ​സു​ക​ളു​ടെ അ​ട​ക്കം ട​യ​റു​ക​ള്‍ പൊ​ട്ടു​ന്ന​തും പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്. റോ​ഡ് ത​ക​ര്‍​ന്ന​തി​നാ​ല്‍ നി​ല​മ്പൂ​ര്‍ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ല്‍ നി​ന്ന് ബ​സു​ക​ള്‍ മി​നി ബൈ​പാ​സ് വ​ഴി ജ്യോ​തി​പ്പ​ടി കെ​എ​ന്‍​ജി റോ​ഡി​ലേ​ക്ക് എ​ത്തു​ന്ന​ത് മു​ട​ങ്ങി​യി​ട്ടു​ണ്ട്. വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഷൗ​ക്ക​ത്ത​ലി കൂ​മ​ഞ്ചേ​രി.

സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ സു​രേ​ഷ് പാ​ത്തി​പ്പാ​റ, മും​താ​സ് ബാ​ബു. മേ​രീ​സ് ഷി​ബു, സ്മി​താ മോ​ള്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഫ്രാ​ന്‍​സി​സ് അ​മ്പ​ല​ത്തി​ങ്ങ​ല്‍. ശി​ഹാ​ബ് ഇ​ണ്ണി, അ​ടു​ക്ക​ത്ത് ഇ​സ​ഹാ​ഖ്, എ.​നാ​ണി എ​ന്നി​വ​രാ​ണ് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച​ത്.

Malappuram

ഹാ​ൻ​ഡ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്: പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ന് ഇ​ര​ട്ട കി​രീ​ടം

അ​ങ്ങാ​ടി​പ്പു​റം: ചെ​റു​കു​ള​ന്പ് കെ​എ​സ്കെ​എം യു​പി സ്കൂ​ൾ മൈ​താ​ന​ത്ത് ന​ട​ന്ന മ​ങ്ക​ട ഉ​പ​ജി​ല്ലാ ഹാ​ൻ​ഡ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഇ​ര​ട്ട കി​രീ​ടം. സ​ബ് ജൂ​നി​യ​ർ (ആ​ണ്‍) വി​ഭാ​ഗ​ത്തി​ൽ 2-1ന് ​ചെ​റു​കു​ള​ന്പ് കെ​എ​സ്കെ​എം സ്കൂ​ളി​നെ​യും സീ​നി​യ​ർ (ആ​ണ്‍) വി​ഭാ​ഗ​ത്തി​ൽ 4 - 2ന് ​മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ​യും ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ജേ​താ​ക്ക​ളാ​യ​ത്.

ആ​രോ​ണ്‍ അ​ജീ​ഷ് (ക്യാ​പ്റ്റ​ൻ), എ​ൻ. ഹി​ര​ണ്‍​ദേ​വ്, ഏ​ബ​ൽ ടോം ​ഷാ​ജ​ൻ, പി.​ഹ​നിം, എം.​പി. മു​ഹ​മ്മ​ദ് ഹി​ഷാം കെ.​വി. ശ​ര​ണ്‍, ജ​യി​ൻ പോ​ൾ, എ.​ജോ​ഷ്വ, ക്രി​സ്റ്റി തോ​മ​സ്, ജോ​ഷ്വ ഷി​നു, എം. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ, പി. ​നി​ഹാ​ദ്, ടി.​പി. അ​ശ്വി​ൻ, അ​ലോ​ണ്‍ രാ​ജേ​ഷ്, കെ. ​കെ. അ​ജ്‌​വാ​ദ് എ​ന്നി​വ​ർ സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും ആ​ൽ​ഡ്രി​ൻ ബെ​ന്നി (ക്യാ​പ്റ്റ​ൻ), കെ.​വി. അ​ർ​ജു​ൻ, എ.​കെ. മു​ഹ​മ്മ​ദ് അ​സ്ജ​ൽ, പി. ​മു​ഹ​മ്മ​ദ് അം​ജ​ദ്, കെ.​ടി. അ​ർ​ജു​ൻ, കെ. ​മു​ഹ​മ്മ​ദ് നി​ഹാ​ൽ, കെ. ​അം​ജ​ദ്, കെ. ​മു​ഹ​മ്മ​ദ് ഹാ​ഷിം, എം. ​മു​ഹ​മ്മ​ദ് നി​ഹാ​ൽ, കെ. ​അ​ർ​ജു​ൻ, മു​ഹ​മ്മ​ദ് സി​നാ​ൻ, ടി. ​അ​ബ്ദു​ൾ മാ​ജി​ദ് എ​ന്നി​വ​ർ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും പ​രി​യാ​പു​ര​ത്തി​നാ​യി ജ​ഴ്സി​യ​ണി​ഞ്ഞു. കാ​യി​കാ​ധ്യാ​പ​ക​രാ​യ കെ.​എ​സ്. സി​ബി, എ​ഡ്വി​ൻ തോ​മ​സ് എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ർ.

 

Malappuram

സു​ബ്ര​തോ ക​പ്പ്; ഹ​നാ​ന്‍ ഫാ​ത്തി​മ​ക്ക് ആ​ദ​രം

മ​ങ്ക​ട: കേ​ര​ള അ​ണ്ട​ര്‍-17 സു​ബ്ര​തോ ക​പ്പ് ഫു​ട്‌​ബോ​ള്‍ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ങ്ക​ട​യു​ടെ അ​ഭി​മാ​ന​താ​രം ഹ​നാ​ന്‍ ഫാ​ത്തി​മ ഖ​ലീ​ല്‍​റ​ഹ്‌​മാ​ന്‍ കി​ളി​യ​മ​ണ്ണി​ലി​നെ യു​ണൈ​റ്റ​ഡ് എ​ഫ്സി മ​ങ്ക​ട ആ​ദ​രി​ച്ചു. ക്ല​ബ് ചെ​യ​ര്‍​മാ​ന്‍ പി.​ടി. അ​ബ്ദു​സ​ലാം ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഷാ​ജി ആ​ല​ങ്ങാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി സു​രേ​ന്ദ്ര​ന്‍ മ​ങ്ക​ട ഹ​നാ​ന്‍ ഫാ​ത്തി​മ​യ്ക്ക് ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​അ​ബ്ദു​സ​മ​ദ്, ഹാ​രി​സ് പ​റ​ച്ചി​ക്കോ​ട​ന്‍, അ​ബൂ​ബ​ക്ക​ര്‍ സി​ദ്ധീ​ഖ്, വി. ​സൈ​താ​ലി കു​ന്നു​മ്മ​ല്‍, കെ.​അ​ശോ​ക​ന്‍, സി.​പി. ഷ​ഫീ​ഖ്, ജി​ജോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തി​രൂ​ര്‍​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ ഹ​നാ​ന്‍ ഫാ​ത്തി​മ, കി​ളി​യ​മ​ണ്ണി​ല്‍ ഖ​ലീ​ല്‍ റ​ഹ്‌​മാ​ന്‍റെ​യും സു​ഫൈ​റ​യു​ടെ​യും മ​ക​ളാ​ണ്.

കേ​ര​ള അ​ണ്ട​ര്‍-17 ടീ​മി​ലേ​ക്ക് ഇ​ടം നേ​ടി​യ ഹ​നാ​ന്‍ ഫാ​ത്തി​മ​യു​ടെ നേ​ട്ടം മ​ങ്ക​ട​യി​ലെ കാ​യി​ക​പ്രേ​മി​ക​ള്‍​ക്കും ഫു​ട്‌​ബോ​ള്‍ മേ​ഖ​ല​യ്ക്കും വ​ലി​യ അ​ഭി​മാ​ന​മാ​ണ്. ദേ​ശീ​യ​ത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് കേ​ര​ള​ത്തി​നും മ​ങ്ക​ട​യ്ക്കും കൂ​ടു​ത​ല്‍ അ​ഭി​മാ​ന​നേ​ട്ട​ങ്ങ​ള്‍ സ​മ്മാ​നി​ക്കാ​ന്‍ ഹ​നാ​ന് ക​ഴി​യ​ട്ടേ​യെ​ന്ന് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ ആ​ശം​സി​ച്ചു.​

യു​ണൈ​റ്റ​ഡ് എ​ഫ്സി മ​ങ്ക​ട​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ടി​ന്‍റെ ഫു​ട്‌​ബോ​ള്‍ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി വ​ള​ര്‍​ത്തു​ന്ന​തി​നും യു​വ​താ​ര​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ പ്രോ​ത്സാ​ഹ​ന​വും പി​ന്തു​ണ​യും ന​ല്‍​കു​ന്ന​തി​നു​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

Malappuram

മ​ല​പ്പു​റം സ​ഹോ​ദ​യ ക​ലോ​ത്സ​വം: മാ​ന്വ​ൽ പ്ര​കാ​ശ​നം ചെ​യ്തു

പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ ന​ട​ത്തു​ന്ന ജി​ല്ലാ ക​ലോ​ത്സ​വം ഒ​ക്ടോ​ബ​ർ 14,15 തീ​യ​തി​ക​ളി​ൽ പു​ഴ​ക്കാ​ട്ടി​രി പി​ഇ​എ​സ് ഗ്ലോ​ബ​ൽ സ്കൂ​ളി​ലും ജി​ല്ലാ സ​ർ​ഗോ​ത്സ​വ​വും ഐ​ടി മേ​ള​യും ഒ​ക്ടോ​ബ​ർ 10, 11 തീ​യ​തി​ക​ളി​ൽ വ​ളാ​ഞ്ചേ​രി ഡോ. ​എ​ൻ. കെ. ​മു​ഹ​മ്മ​ദ് മെ​മ്മോ​റി​യ​ൽ എം​ഇ​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലും സം​ഘ​ടി​പ്പി​ക്കും. ക​ലോ​ത്സ​വ ടീം ​മാ​നേ​ജ​ർ​മാ​രു​ടെ യോ​ഗം പു​ഴ​ക്കാ​ട്ടി​രി പി​ഇ​എ​സ് ഗ്ലോ​ബ​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.

ക​ലോ​ത്സ​വ മാ​ന്വ​ൽ പ്ര​കാ​ശ​നം ചെ​യ്തു. സ​ഹോ​ദ​യ മ​ല​പ്പു​റം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൾ നാ​സ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഡോ. ​വി.​എ. അ​ജ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലെ 62 സി​ബി​എ​സ്ഇ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 2500 ൽ​പ​രം ക​ലാ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കും. ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് ന​വം​ബ​റി​ൽ തൃ​ശൂ​ർ മാ​ള ഹോ​ളി ഗ്രെ​യ്സ് അ​ക്കാ​ഡ​മി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ജൗ​ഹ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ സി​ബി​എ​സ്ഇ സി​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ഹ​രി​ദാ​സ്, ഡോ.​ശി​ബി​ലി, ന​ട​രാ​ജ​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​റും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ വി​നീ​ത വി. ​നാ​യ​ർ, പി. ​സ​ലീ​ന, നി​ള, പി. ​ര​മ്യ, ഷീ​ജ, സു​രേ​ഷ് തി​രു​വാ​ലി, പ്ര​ശാ​ന്ത്, ഷി​ജി​ൻ, ഡോ. ​ഷാ​ഹി​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ലോ​ത്സ​വ ലോ​ഗോ മ​ത്സ​രം

ക​ലോ​ത്സ​വ​ത്തി​ന് ലോ​ഗോ ത​യാ​റാ​ക്കാ​ൻ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. സ​ഹോ​ദ​യ അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ഒ​രു സ്കൂ​ളി​ൽ നി​ന്ന് അ​ഞ്ച് ലോ​ഗോ വ​രെ രൂ​പ​ക​ൽ​പ​ന ചെ​യ്യാം. കു​ട്ടി​ക​ൾ സ്വ​യം രൂ​പ​ക​ൽ​പ​ന ചെ​യ്ത ലോ​ഗോ പ്ര​ൻ​സി​പ്പ​ൽ​മാ​രു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടൊ​പ്പം സെ​പ്റ്റം​ബ​ർ 15 ന​കം [email protected] ഇ ​മെ​യി​ലി​ൽ അ​യ​യ്ക്ക​ണം. വി​ജ​യി​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും.

Malappuram

മ​ല​പ്പു​റം സ​ഹോ​ദ​യ ക​ലോ​ത്സ​വം: മാ​ന്വ​ൽ പ്ര​കാ​ശ​നം ചെ​യ്തു

പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ ന​ട​ത്തു​ന്ന ജി​ല്ലാ ക​ലോ​ത്സ​വം ഒ​ക്ടോ​ബ​ർ 14,15 തീ​യ​തി​ക​ളി​ൽ പു​ഴ​ക്കാ​ട്ടി​രി പി​ഇ​എ​സ് ഗ്ലോ​ബ​ൽ സ്കൂ​ളി​ലും ജി​ല്ലാ സ​ർ​ഗോ​ത്സ​വ​വും ഐ​ടി മേ​ള​യും ഒ​ക്ടോ​ബ​ർ 10, 11 തീ​യ​തി​ക​ളി​ൽ വ​ളാ​ഞ്ചേ​രി ഡോ. ​എ​ൻ. കെ. ​മു​ഹ​മ്മ​ദ് മെ​മ്മോ​റി​യ​ൽ എം​ഇ​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലും സം​ഘ​ടി​പ്പി​ക്കും. ക​ലോ​ത്സ​വ ടീം ​മാ​നേ​ജ​ർ​മാ​രു​ടെ യോ​ഗം പു​ഴ​ക്കാ​ട്ടി​രി പി​ഇ​എ​സ് ഗ്ലോ​ബ​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.

ക​ലോ​ത്സ​വ മാ​ന്വ​ൽ പ്ര​കാ​ശ​നം ചെ​യ്തു. സ​ഹോ​ദ​യ മ​ല​പ്പു​റം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൾ നാ​സ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഡോ. ​വി.​എ. അ​ജ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലെ 62 സി​ബി​എ​സ്ഇ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 2500 ൽ​പ​രം ക​ലാ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കും. ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് ന​വം​ബ​റി​ൽ തൃ​ശൂ​ർ മാ​ള ഹോ​ളി ഗ്രെ​യ്സ് അ​ക്കാ​ഡ​മി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ജൗ​ഹ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ സി​ബി​എ​സ്ഇ സി​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ഹ​രി​ദാ​സ്, ഡോ.​ശി​ബി​ലി, ന​ട​രാ​ജ​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​റും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ വി​നീ​ത വി. ​നാ​യ​ർ, പി. ​സ​ലീ​ന, നി​ള, പി. ​ര​മ്യ, ഷീ​ജ, സു​രേ​ഷ് തി​രു​വാ​ലി, പ്ര​ശാ​ന്ത്, ഷി​ജി​ൻ, ഡോ. ​ഷാ​ഹി​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ലോ​ത്സ​വ ലോ​ഗോ മ​ത്സ​രം

ക​ലോ​ത്സ​വ​ത്തി​ന് ലോ​ഗോ ത​യാ​റാ​ക്കാ​ൻ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. സ​ഹോ​ദ​യ അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ഒ​രു സ്കൂ​ളി​ൽ നി​ന്ന് അ​ഞ്ച് ലോ​ഗോ വ​രെ രൂ​പ​ക​ൽ​പ​ന ചെ​യ്യാം. കു​ട്ടി​ക​ൾ സ്വ​യം രൂ​പ​ക​ൽ​പ​ന ചെ​യ്ത ലോ​ഗോ പ്ര​ൻ​സി​പ്പ​ൽ​മാ​രു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടൊ​പ്പം സെ​പ്റ്റം​ബ​ർ 15 ന​കം [email protected] ഇ ​മെ​യി​ലി​ൽ അ​യ​യ്ക്ക​ണം. വി​ജ​യി​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും.

Malappuram

സ്‌​കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ‌ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ള്‍ പ​രി​ഷ്‌​ക​രി​ക്ക​ണം

മ​ഞ്ചേ​രി: സ്‌​കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ള്‍ പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന് ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. ഫി​റോ​സ് ആ​വ​ശ്യ​പ്പെ​ട്ടു. സ്‌​കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​ണ്‍​വെ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ച​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് മ​ന്ത്രി​മാ​ര്‍​ക്കും മ​റ്റ് അ​ധി​കാ​രി​ക​ള്‍​ക്കും യൂ​ണി​യ​ന്‍ നി​വേ​ദ​നം ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​ണി​യ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ. ​ഹ​ബീ​ബ് സേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് മ​ന്ത്രി​ത​ല ച​ര്‍​ച്ച ന​ട​ത്തി പ്ര​ഖ്യാ​പി​ച്ച തീ​രു​മാ​ന​ങ്ങ​ള്‍ ഇ​നി​യും ന​ട​പ്പാ​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ന​ല്‍​കി ഇ​തു പ​രി​ഹ​രി​ക്ക​ണം. എ​ഴു​കോ​ണ്‍ സ​ന്തോ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബാ​ബു മ​ണി, യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ ഉ​ണ്ണീ​സ്, റു​ഖി​യ, സു​ശീ​ല നി​ല​മ്പൂ​ര്‍, സാ​ബി​റ വ​ണ്ടൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​ക​ള്‍​ക്ക് ക​ണ്‍​വെ​ന്‍​ഷ​ന്‍ രൂ​പം ന​ല്‍​കി.

 

Malappuram

കാട്ടാന ആക്രമണം: ​ടാപ്പിം​ഗി​ന് പോ​യ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മൂ​ലേ​പ്പാ​ട​ത്ത് കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ലേ​പ്പാ​ടം-​അ​ര​യാ​ട് എ​സ്റ്റേ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​യ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ട്ടു. തു​ട​ർ​ന്ന് ബൈ​ക്കി​ൽ നി​ന്നി​റ​ങ്ങി ഓ​ടി​യാ​ണ് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്.

മൂ​ലേ​പ്പാ​ട​ത്തെ പ​ട​വി​ൽ ജോ​ഷി​യു​ടെ വീ​ടി​ന് സ​മീ​പ​മു​ള്ള കൃ​ഷി​യി​ട​ത്തി​ലെ നൂ​റി​ലേ​റെ വാ​ഴ​ക​ൾ കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. നി​ല​ന്പൂ​ർ-​നാ​യാ​ടം​പൊ​യി​ൽ മ​ല​യോ​ര റോ​ഡി​ലാ​ണ് പു​ല​ർ​ച്ചെ കാ​ട്ടാ​ന ഭീ​തി പ​ര​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പെ​രു​വ​ന്പാ​ടം ന​ഗ​റി​ലെ ആ​ദി​വാ​സി​യാ​യ ഗി​രീ​ഷി​നെ പ​ട്ടാ​പ്പ​ക​ൽ ആ​ക്ര​മി​ച്ച മോ​ഴ​യാ​ന​യാ​ണ് വീ​ണ്ടു​മെ​ത്തി​യ​ത്. നി​ര​വ​ധി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്. പെ​രു​വ​ന്പാ​ടം വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് കു​റു​വ​ൻ​പു​ഴ ക​ട​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ എ​ത്തി​യ കാ​ട്ടാ​ന രാ​വി​ലെ ആ​റോ​ടെ​യാ​ണ് റോ​ഡി​ലൂ​ടെ 300 മീ​റ്റ​റി​ലേ​റെ സ​ഞ്ച​രി​ച്ച​ശേ​ഷം കു​റു​വ​ൻ​പു​ഴ ക​ട​ന്ന് പെ​രു​വ​ന്പാ​ടം വ​ന​ത്തി​ലേ​ക്ക് ത​ന്നെ മ​ട​ങ്ങി​യ​ത്.

മോ​ഴ​യാ​ന ഉ​ൾ​പ്പെ​ടെ നാ​ല് ആ​ന​ക​ളാ​ണ് പെ​രു​വ​ന്പാ​ടം വ​ന​ത്തി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ന്തീ​രാ​യി​രം, മൂ​വാ​യി​രം വ​ന​മേ​ഖ​ല​ക​ൾ, എ​ട​ക്കോ​ട് തേ​ക്ക് പ്ലാ​ന്‍റേ‍​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ മൂ​ലേ​പ്പാ​ടം ഭാ​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. നൂ​റി​ലേ​റെ കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ താ​മ​സി​ക്കു​ന്ന മൂ​ലേ​പ്പാ​ടം, ത​റ​മു​റ്റം ഭാ​ഗ​ങ്ങ​ളി​ലെ​യും പെ​രു​വ​ന്പാ​ട​ത്തെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നൂ​റ്റ​ന്പ​തി​ലേ​റെ കു​ടും​ബ​ങ്ങ​ളും കാ​ട്ടാ​ന ഭീ​തി​യി​ലാ​ണ്. ശ​ല്യ​ക്കാ​രാ​യ ആ​ന​ക​ളെ വ​നം​വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി പ​ന്തീ​രാ​യി​രം ഉ​ൾ​വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ട്ടാ​ൽ മാ​ത്ര​മേ ഈ ​മേ​ഖ​ല​യി​ലെ കാ​ട്ടാ​ന ഭീ​തി​ക്ക് പ​രി​ഹാ​ര​മാ​കൂ. ന​ട​പ​ടി​യാ​ണാ​വ​ശ്യം.

Malappuram

ചെ​ണ്ടു​മ​ല്ലി കൃ​ഷി​യി​ല്‍ വി​ജ​യ​ഗാ​ഥ ര​ചി​ച്ച് വീ​ട്ട​മ്മ​മാ​ര്‍

മ​ഞ്ചേ​രി: ഒ​രേ​ക്ക​ര്‍ ഭൂ​മി​യി​ലെ ചെ​ണ്ടു​മ​ല്ലി കൃ​ഷി​യി​ല്‍ വി​ജ​യം കൊ​യ്ത് വീ​ട്ട​മ്മ​മാ​ര്‍. എ​ള​ങ്കൂ​ര്‍ കു​ട്ട​ശേ​രി കാ​ര്‍​ഗി​ലി​ലാ​ണ് സ​രോ​ജി​നി ച​ന്ദ്ര​ന്‍, നി​ഷ പ്ര​ഭാ​ക​ര​ന്‍, ദീ​പാ രാ​ജ​ന്‍, ഇ.​പി. ഉ​മ്മു​സ​ല്‍​മ എ​ന്നീ കൂ​ട്ടു​കാ​രാ​യ വീ​ട്ട​മ്മ​മാ​ര്‍ ചെ​ണ്ടു​മ​ല്ലി കൃ​ഷി​യി​ല്‍ വി​ജ​യം ക​ണ്ട​ത്. അ​യ​ല്‍​ക്കൂ​ട്ട​ത്തി​ല്‍ നി​ന്ന് ല​ഭി​ച്ച വി​ത്തു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ ഈ ​വി​ത്തു​ക​ള്‍ മ​തി​യാ​കാ​തെ വ​ന്ന​തോ​ടെ പെ​ണ്‍ സം​ഘം ആ​യി​രം തൈ​ക​ള്‍ പു​റ​ത്തു​നി​ന്ന് വാ​ങ്ങു​ക​യാ​യി​രു​ന്നു. കൃ​ഷി​ക്ക് വേ​ണ്ടി നി​ല​മൊ​രു​ക്കാ​ന്‍ ട്രാ​ക്ട​ര്‍ പു​റ​ത്തു​നി​ന്ന് വി​ളി​ച്ച​തൊ​ഴി​ച്ചാ​ല്‍ ബാ​ക്കി പ​ണി​ക​ളെ​ല്ലാം ഒ​രു​ക്കി​യ​ത് നാ​ല്‍​വ​ര്‍ സം​ഘം ത​ന്നെ. ഇ​ക്ക​ഴി​ഞ്ഞ തി​രു​വോ​ണ​ത്തി​ന് വി​ള​വെ​ടു​ക്കാ​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ​യെ​ങ്കി​ലും പൂ​ക്ക​ള്‍ മു​ഴു​വ​നും സ​മ​യ​ത്ത് വി​രി​യാ​ത്ത​തി​നാ​ല്‍ ആ ​പ്ര​തീ​ക്ഷ അ​ല്‍​പം പാ​ളി.

എ​ങ്കി​ലും ഓ​ണ​നാ​ളു​ക​ളി​ല്‍ ആ​റ് ക്വി​ന്‍റ​ലോ​ളം വി​ല്‍​പ​ന ന​ട​ത്താ​ന്‍ ഇ​വ​ര്‍​ക്കാ​യി. പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ഓ​ണ ച​ന്ത​ക​ളി​ലും പൂ​ക്ക​ളു​ടെ വി​ല്‍​പ​ന​ശാ​ല​ക​ളി​ലൂ​ടെ​യും ഇ​വ​ര്‍ വി​പ​ണ​നം ന​ട​ത്തി. ഇ​തോ​ടെ മു​ട​ക്കു​മു​ത​ല്‍ തി​രി​ച്ചു കി​ട്ടി​യ​താ​യി ഇ​വ​ര്‍ പ​റ​യു​ന്നു. ഓ​ണം ക​ഴി​ഞ്ഞ് വി​രി​ഞ്ഞ പൂ​ക്ക​ള്‍ ഒ​രു മാ​സ​ത്തോ​ളം നി​ല​നി​ല്‍​ക്കു​മെ​ന്നും ഈ ​കാ​ല​യ​ള​വി​ല്‍ വി​ല്‍​പ​ന ന​ട​ത്താ​മെ​ന്നും ഇ​വ​ര്‍ ക​രു​തു​ന്നു. ഇ​തി​നി​ടെ ചെ​റി​യ ഫീ​സി​ല്‍ പു​ഷ്പ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യും ഫോ​ട്ടോ​യെ​ടു​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കി​യും വ​രു​മാ​ന​മു​ണ്ടാ​ക്കാ​മെ​ന്നും ഇ​വ​ര്‍ ക​ണ​ക്കു​കൂ​ട്ടു​ന്നു. പൂ​ക്ക​ള്‍ വി​രി​ഞ്ഞു നി​ല്‍​ക്കു​ന്ന​ത് കാ​ണാ​നും ഫോ​ട്ടോ പ​ക​ര്‍​ത്താ​നു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ദി​വ​സ​വും എ​ത്തു​ന്ന​ത്.

Malappuram

പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി നി​റ​വി​ല്‍ ഫാ. ​ഡെ​യ്‌​സ​ണ്‍ വെ​ട്ടി​യാ​ട​ന്‍; ആ​ഘോ​ഷം‍ ഇ​ന്ന്

നി​ല​മ്പൂ​ര്‍: വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ല്‍ മി​ക​വു​റ്റ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ ഫാ. ​ഡെ​യ്‌​സ​ണ്‍ വെ​ട്ടി​യാ​ട​ന്‍ പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി നി​റ​വി​ല്‍. പൗ​രോ​ഹി​ത്യ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ഇ​ന്ന് നി​ല​മ്പൂ​ര്‍ ഡി ​പോ​ള്‍ കോ​ള​ജി​ല്‍ ന​ട​ക്കും.

2001 ഡി​സം​ബ​ര്‍ 30ന് ​മാ​ര്‍ മാ​ത്യു വാ​ണി​യ​ക്കി​ഴ​ക്ക​ന്‍ പി​താ​വി​ല്‍ നി​ന്നാ​ണ് അ​ദ്ദേ​ഹം പൗ​രോ​ഹി​ത്യ സീ​ക​ര​ണം ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന് വി​ന്‍​സെ​ന്‍​ഷ​ന്‍ സ​ഭ​യു​ടെ​യും വി​വി​ധ പ്രേ​ഷി​ത-​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​മ​ര​ക്കാ​ര​നാ​യി ശ്ര​ദ്ധേ​യ​മാ​യ സേ​വ​ന​ങ്ങ​ള്‍ അ​നു​ഷ്ഠി​ച്ചു. ചൂ​ണ്ട​ല്‍ ഡി ​പോ​ള്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഫി​നാ​ന്‍​സ് ഡ​യ​റ​ക്ട​ര്‍, അ​ങ്ക​മാ​ലി ഡി​സ്റ്റ് ഡി ​പോ​ള്‍ കം​പ്യൂ​ട്ട​ര്‍ അ​ക്കാ​ദ​മി ഫി​നാ​ന്‍​സ് ഡ​യ​റ​ക്ട​ര്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍, പ്രി​ന്‍​സി​പ്പ​ല്‍, ഡി​വൈ​ന്‍ ടി​വി​യു​ടെ ഫി​നാ​ന്‍​സ് ഡ​യ​റ​ക്ട​ര്‍, ടെ​ക്‌​നി​ക്ക​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍, ഡി ​പോ​ള്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി, കൊ​ച്ചി​ന്‍ ഗി​ഫ്റ്റ് സ്ഥാ​പ​ക ഡ​യ​റ​ക്ട​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ അ​ദ്ദേ​ഹം മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് കാ​ഴ്ച​വ​ച്ച​ത്. നി​ല​വി​ല്‍ നി​ല​മ്പൂ​ര്‍ ഡി​സാ​റ്റ് സ്ഥാ​പ​ക ഡ​യ​റ​ക്ട​റാ​യും പ്രി​ന്‍​സി​പ്പ​ലാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​ണ് ഫാ. ​ഡെ​യ്‌​സ​ണ്‍ വെ​ട്ടി​യാ​ട​ന്‍.

രാ​വി​ലെ 6.30ന് ​കൃ​ത​ജ്ഞ​താ ബ​ലി അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ല്‍ വി​ന്‍​സെ​ന്‍​ഷ്യ​ന്‍ സ​ഭ മേ​രി​മാ​താ പ്രൊ​വി​ന്‍​സ് പ്രൊ​വി​ന്‍​ഷ്യാ​ൾ ഫാ. ​അ​ല​ക്‌​സ് ചാ​ല​ങ്ങാ​ടി, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സി​ന്‍​ഡി​ക്ക​റ്റം​ഗം ടി.​ജെ. മാ​ര്‍​ട്ടി​ന്‍, നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

Kozhikode

കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

കോ​ഴി​ക്കോ​ട്: ന​ല്ല​ളം മോ​ഡേ​ണ്‍ ബ​സാ​ര്‍ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് ഫു​ഡ് പാ​ല​സ് ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​ന് ഗുരുതര പരിക്ക്. ബി​ഹാ​ര്‍ സ്വ​ദേ​ശി ഹ​സീ​ബി (48)ന് ​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റത്.

ഇ​വി​ടെ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളും ത​ക​ര്‍​ന്നു. ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​രു കാ​ലു​ക​ള്‍​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​സീ​ബ് കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മീ​ഞ്ച​ന്ത ഭാ​ഗ​ത്തു നി​ന്ന് രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ത്തേ​ക്ക് അ​മി​ത വേ​ഗ​ത​യി​ല്‍ വ​ന്ന കാ​ര്‍ ഹോ​ട്ട​ലി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ട നാ​ലു ബൈ​ക്കു​ക​ള്‍ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു.

തു​ട​ര്‍​ന്ന് ഹോ​ട്ട​ലി​ന് മു​ന്നി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ഹ​സീ​ബി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ സ​മീ​പ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു കാ​റി​ലും ഇ​ടി​ച്ചു.​അ​പ​ക​ട​ത്തി​ന്‍റെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​പ​ക​ടം സൃ​ഷ്ടി​ച്ച കാ​ര്‍ ഓ​ടി​ച്ച​ത് യു​വ​തി​യാ​ണെ​ന്ന് പൊ​ലി​സ് ക​ണ്ടെ​ത്തി.

Kozhikode

വൈ​എം​സി​എ ക്വി​സ് മ​ത്‌​സ​രം സംഘടിപ്പിച്ചു

മു​ക്കം: മു​ക്കം വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ജ​ന​റ​ല്‍ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ പി​ടി​എം ഹൈ​സ്‌​കൂ​ളി​ലെ എ​സ്.​ജെ.​ദേ​വ​ര്‍​ഷ്-​എം. ന​വാ​സ് ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി.

ചേ​ന്ന​മം​ഗ​ലൂ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം-​റ​സീം ഇ​ബ്രാ​ഹിം ടീം ​ര​ണ്ടാം സ്ഥാ​ന​വും തി​രു​വ​മ്പാ​ടി എ​ച്ച്എ​സ്എ​സി​ലെ ഷോ​ണ്‍ സെ​ബാ​സ്റ്റി​യ​ന്‍ - എം. ​ശ്രീ​ദേ​വ് ടീം ​മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. ഒ​ന്നാം​സ്ഥാ​ന​ക്കാ​ര്‍​ക്ക് വൈ​എം​സി​എ ട്രോ​ഫി​യും 5000 രൂ​പ​യും ന​ല്‍​കി. സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ എം.​എ​ന്‍. കാ​ര​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​ണ്‍, സെ​ക്ര​ട്ട​റി തോ​മ​സ് അ​ല​ക്‌​സ്, ട്ര​ഷ​റ​ര്‍ സി​ബി ജേ​ക്ക​ബ്, ക​ണ്‍​വീ​ന​ര്‍ കെ.​എം. സ​ണ്ണി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. മു​ക്കം സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റണി കാ​രി​ക്കു​ന്നേ​ല്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു.

Kozhikode

ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ ഡൈ​നിം​ഗ് ഹാ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു

കോ​ഴി​ക്കോ​ട്: ആ​ൾ ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ഉ​പ​ഹാ​ര​മാ​യി കോ​ഴി​ക്കോ​ട് ബീ​ച്ച് ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ലെ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് എ​ൽ​ഐ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ കോ​ഴി​ക്കോ​ട് ഡി​വി​ഷ​ൻ നി​ർ​മ്മി​ച്ച ഡൈ​നിം​ഗ് ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ബീ​ച്ച് ഹോ​സ്പി​റ്റ​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ഴി​ക്കോ​ട് മേ​യ​ർ ഒ. ​സ​ദാ​ശി​വ​ൻ ഹാ​ള്‍ ആ​ശു​പ​ത്രി​ക്ക് കൈ​മാ​റി.​ഡൈ​നിം​ഗ് ഹാ​ളി​ന്‍റെ താ​ക്കോ​ൽ കോ​ഴി​ക്കോ​ട് ബീ​ച്ച് ഹോ​സ്പി​റ്റ​ൽ സൂ​പ്ര​ണ്ട് ഡോ.​കെ.​എം.​സ​ച്ചി​ൻ ബാ​ബു ഏ​റ്റു​വാ​ങ്ങി. ബീ​ച്ച് ഹോ​സ്പി​റ്റ​ൽ ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് പി.​ഷീ​ബ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ സ​ഫ​റി വെ​ള്ള​യി​ൽ, എ​ൽ​ഐ​സി കോ​ഴി​ക്കോ​ട് ഡി​വി​ഷ​ൻ സീ​നി​യ​ർ ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ അ​ജു മാ​ത്യൂ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Kozhikode

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

പെ​രു​വ​ണ്ണാ​മൂ​ഴി: പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ക്കു​ന്ന അ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

വാ​ർ​ഡ് അം​ഗം കെ.​കെ. ഷീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. പേ​രാ​മ്പ്ര എ​സ്റ്റേ​റ്റ്‌ മാ​നേ​ജ​ർ അ​രു​ൺ പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​രാ​മ്പ്ര ബ്ലോ​ക്ക്‌ എ​സ്‌​സി ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ടി. ​അ​സീ​സ് ക്ലാ​സ് ന​യി​ച്ചു. വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ കെ. ​സ​ന്ധ്യ, ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഇ​ൻ ചാ​ർ​ജ് എ​ൻ.​ആ​ർ. ടി​നു മോ​ൾ, ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ പി.​ജെ. റെ​ജി, കെ.​പി. പ്രേം​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kozhikode

ഇ​എ​സ്എ​യി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

താ​മ​ര​ശേ​രി: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല (ഇ​എ​സ്എ) ക​ര​ട് വി​ജ്ഞാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ 10 വി​ല്ലേ​ജു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി കേ​ര​ള പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ

‌ക​ണ്ട​പ്പോ​ഴാ​യി​രു​ന്നു അ​ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും, കേ​ന്ദ്ര വി​ദ​ഗ്ധ സ​മി​തി​യു​മാ​യി മു​ഖ്യ​മ​ന്ത്രി​യും, മ​ന്ത്രി​മാ​രും ഈ ​വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തു​ക​യും പൊ​തു സ​മൂ​ഹ​ത്തി​ന് യാ​തൊ​രു ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ൽ ഈ ​വി​ഷ​യ​ത്തി​ന് കൃ​ത്യ​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നും ഉ​റ​പ്പു ന​ല്കി.

എം​എ​ൽ​എ​മാ​രാ​യ സി.​കെ. കാ​സിം, വി.​ടി. സൂ​ര​ജ് എ​ന്നി​വ​രോ​ടൊ​പ്പം പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു താ​ന്നി​ക്കാ​കു​ഴി, പ്രേം​ജി ജെ​യിം​സ്, ജി​തേ​ഷ് മു​തു​കാ​ട്, അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി, മ​നോ​ജ് വാ​ഴേ​പ​റ​മ്പി​ൽ എ​ന്നി​വ​രാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്. ഇ​തോ​ടൊ​പ്പം സം​സ്ഥാ​ന പ​രി​സ്ഥി​തി മ​ന്ത്രി അ​ഡ്വ. സ​ണ്ണി ജോ​സ​ഫി​നെ​യും കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖി​നെ​യും ക​ണ്ട് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ അ​റി​യി​ച്ചു. ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി​ക്കും, കേ​ര​ള പ​രി​സ്ഥി​തി മ​ന്ത്രി​ക്കും കൈ​മാ​റു​ക​യും ചെ​യ്തു.

തി​രു​ത്ത​ണ​മെ​ന്ന് ടി.​എം ജോ​സ​ഫ്

കൂ​രാ​ച്ചു​ണ്ട്: ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലെ അ​തി​ർ​ത്തി​നി​ർ​ണ​യ​വും ഭൂ​പ​ട​ങ്ങ​ളും ശാ​സ്ത്രീ​യ​മാ​യി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും വി​ല്ലേ​ജു​ക​ളു​ടെ വ്യ​ക്ത​മാ​യ മാ​പ്പ് കേ​ര​ള ബ​യോ ഡ​യ​വേ​ഴ്സി​റ്റി ബോ​ർ​ഡി​ന്‍റെ സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. വ​ന​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ത​ല​മു​റ​ക​ളാ​യി കൃ​ഷി ചെ​യ്ത് ജീ​വി​ക്കു​ന്ന ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് നീ​തി​യു​ക്ത​മ​ല്ല. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റാ​ൻ ത​യാ​റാ​ക​ണം.

ഇ​എ​സ്എ​വി​രു​ദ്ധ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​കൂ​രാ​ച്ചു​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ 56,825.7 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം പ​രി​സ്ഥി​തി​ലോ​ല​മേ​ഖ​ല​യാ​യി നി​ർ​ദേ​ശി​ക്കു​ന്ന ക​ര​ട് വി​ജ്ഞാ​പ ന​ത്തി​ൽ കേ​ര​ള​ത്തി​ലെ 131 വി​ല്ലേ​ജു​ക​ളി​ലാ​യി 9,993.7 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​മാ​ണ് ഉ​ൾ​പ്പെ​ടു ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​തെ​റ്റു തി​രു​ത്താ​ൻ കേ​ര​ള സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

ഒ​രു വി​ല്ലേ​ജി​നെ മു​ഴു​വ​നാ​യി ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന രീ​തി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ടി. ​എം. ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി പൂ​വ​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ.​കെ. നാ​രാ​യ​ണ​ൻ, ഷാ​ജു പ്ലാ​ത്തോ​ട്ടം, വി​നോ​ദ് കി​ഴ​ക്ക​യി​ൽ, വി​ൽ​സ​ൺ പാ​ത്തി​ച്ചാ​ലി​ൽ, രാ​ഘ​വ​ൻ ക​ല്ലാ​നോ​ട്, എം.​സി. ജോ​യി, ഇ.​ടി. സ​നീ​ഷ്, സി​നി ഷി​ജോ, കെ.​കെ. സ​ന്തോ​ഷ്, എ​ൻ.​പി. ഗോ​പി, ടോം ​ത​ട​ത്തി​ൽ, സ്റ്റീ​ഫ​ൻ ഇ​ല​വു​ങ്ക​ൽ, വി​ൽ​സ​ൺ വാ​ത​ൽ​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചെ​മ്പ​നോ​ട​യി​ൽ ക​ർ​ഷ​ക​ർ ക​ത്ത​യ​ച്ചു

പേ​രാ​മ്പ്ര: ഇ​എ​സ്എ​യു​ടെ മ​റ​വി​ൽ വ​ന നി​യ​മം അ​ടി​ച്ചേ​ൽ​പ്പി​ച്ച് മ​ല​യോ​ര ജ​ന​ത​യു​ടെ സ്വ​ത്ത് പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്കം ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ മ​ണ്ണി​ൽ പൊ​ന്നു വി​ള​യി​ച്ച​വ​രോ​ടു​ള്ള വെ​ല്ലു വി​ളി​യാ​ണെ​ന്ന് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ്‌.

ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല വ​ന​ത്തി​നു​ള്ളി​ൽ ത​ന്നെ നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് കേ​ന്ദ്ര​ത്തി​ന് ക​ത്തു​ക​ള​യ​ക്കു​ന്ന ജ​ന​കീ​യ കൂ​ട്ടാ​യ്‌​മ​യു​ടെ പ​രി​പാ​ടി ചെ​മ്പ​നോ​ട പോ​സ്റ്റോ​ഫീ​സി​നു സ​മീ​പം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്. ആ​ദ്യ ക​ത്ത് പ്ര​സി​ഡ​ന്‍റ് ത​ന്നെ ത​പാ​ൽ പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ച്ചു.

ചോ​ര നീ​രാ​ക്കി വ​രും ത​ല​മു​റ​ക്ക് കൈ​മാ​റാ​നു​ള്ള പൂ​ർ​വീ​ക സ്വ​ത്ത് ഇ​എ​സ്എ​യു​ടെ പേ​രി​ൽ ന​ഷ്ട​പ്പെ​ടു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മ​ല​യോ​ര ജ​ന​ത​യെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​ഡൊ​മി​നി​ക് മു​ട്ട​ത്തു കു​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ന നി​യ​മ​ങ്ങ​ൾ ക​രി നി​യ​മ​ങ്ങ​ളാ​ക്കി ജ​ന​ങ്ങ​ളു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്ക​രു​തെ​ന്ന് അ​ദ്ദേ​ഹം അ​ധി​കാ​രി​ക​ളെ ഓ​ർ​മ​പ്പെ​ടു​ത്തി. ചെ​മ്പ​നോ​ട​യും ച​ക്കി​ട്ട​പാ​റ​യു​മ​ട​ക്കം ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ പ്ര​ശ്‌​ന ബാ​ധി​ത പ്ര​ദേ​ശ​ത്തു​ള്ള​വ​രെ​യും ഇ​എ​സ്എ പ​രി​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ത​യാ​റാ​വ​ണ​മെ​ന്നും ഫാ. ​ഡൊ​മി​നി​ക് മു​ട്ട​ത്തു കു​ടി​യി​ൽ അ​ഭ്യ​ർ​ത്ഥി​ച്ചു.

മ​ല​യോ​ര ജ​ന​ത വ​ന​ത്തി​ന്‍റെ ശ​ത്രു​ക്ക​ള​ല്ലെ​ന്നും മി​ത്ര​ങ്ങ​ളാ​ണെ​ന്നും പ​രി​പാ​ടി​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ പൂ​ഴി​ത്തോ​ട് അ​മ​ലോ​ത്ഭ​വ മാ​താ പ​ള്ളി വി​കാ​രി ഫാ. ​മൈ​ക്കി​ൾ നീ​ലം​പ​റ​മ്പി​ൽ പ​റ​ഞ്ഞു. ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​രം​ക്ഷി​ക്കാ​ൻ യോ​ജി​ച്ചു​ള്ള ജ​ന​കീ​യ മു​ന്നേ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. ജോ​സ് കു​ട്ടി, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ലി​ജി തു​ണ്ട​ത്തി കു​ന്നേ​ൽ, ജി​ൻ​സി മ​നോ​ജ്, ജി​നീ​ഷ് ക​ല്ലും​പു​റ​ത്ത്, പൂ​ഴി​ത്തോ​ട്ടി​ലെ ക​ർ​ഷ​ക​ൻ ബോ​ബ​ൻ വെ​ട്ടി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ർ​ഷ​ക​രാ​യ ജോ​സ് മ​ല​യാ​റ്റൂ​ർ, ജോ​ബി ഇ​ട​ച്ചേ​രി​ൽ, ജോ​സു​കു​ട്ടി തോ​ട്ടു​ങ്ക​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​നി​ത​ക​ള​ട​ക്ക​മു​ള്ള ഒ​ട്ട​നേ​കം ക​ർ​ഷ​ക​ർ കേ​ന്ദ്ര പ​രി​സ്ഥി​തി ഓ​ഫീ​സി​ലേ​ക്കു​ള്ള ക​ത്ത​യ​ക്ക​ൽ പ​രി​പാ​ടി​യി​ൽ പ​ങ്ക് ചേ​ർ​ന്നു.

ക​ത്തു​ക​ള​യ​ച്ച് പ്ര​തി​ഷേ​ധി​ച്ചു

തി​രു​വ​മ്പാ​ടി: പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല (ഇ​എ​സ്എ) സം​ബ​ന്ധി​ച്ച് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് തി​രു​വ​മ്പാ​ടി ഫൊ​റോ​ന​യും വി​വി​ധ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും. ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും ഒ​ഴി​വാ​ക്കാ​തെ​യു​ള്ള ക​ര​ട് വി​ജ്ഞാ​പ​നം മ​ല​യോ​ര ജ​ന​ത​യി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് 700 ഓ​ളം പ്ര​തി​ഷേ​ധ ക​ത്തു​ക​ളാ​ണ് അ​യ​ച്ച​ത്.

ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​സാ​വി​യോ മ​ല​മ്പേ​ൽ, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് തി​നം​പ​റ​മ്പി​ൽ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പു​ല​ക്കു​ടി​യി​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ചെ​മ്പ​കം, വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി ച​ക്കി​ട്ട​മു​റി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി തോ​മാ​ച്ച​ൻ പു​ത്ത​ൻ​പു​ര​യി​ൽ, ട്ര​ഷ​റ​ർ സ​ണ്ണി പു​തു​പ​റ​മ്പി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ത​ങ്ക​ച്ച​ൻ മു​ട്ട​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

 

Kozhikode

കു​ട്ട്യോ​ളും ക​ള​ക്‌ടറും സം​വാ​ദ പ​രി​പാ​ടി​ക്ക് തു​ട​ക്കം

കോ​ഴി​ക്കോ​ട്: ക​ളി​യും ചി​രി​യും ഗൗ​ര​വ​മേ​റി​യ ചോ​ദ്യ​ങ്ങ​ളു​മെ​ല്ലാം ഉ​ള്‍​ച്ചേ​ര്‍​ന്ന് ജി​ല്ലാ ക​ള​ക്്ടറുടെ ‘കു​ട്ട്യോ​ളും ക​ള​ക്്ടറും' സം​വാ​ദ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി.

ന​ടു​വ​ണ്ണൂ​ര്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഏ​ഴ്, എ​ട്ട് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളാ​ണ് ആ​ദ്യ പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ ക​ള​ക്്ടര്‍ എം.​എ​സ് .മാ​ധ​വി​ക്കു​ട്ടി​ക്കൊ​പ്പം ക​ള​ക്്ടറു​ടെ ചേം​ബ​റി​ല്‍ ചെ​ല​വി​ട്ട​ത്.​ക​ള​ക്ട​റാ​വാ​ന്‍ വേ​ണ്ട ത​യാ​റെ​ടു​പ്പു​ക​ള്‍ എ​ന്തെ​ല്ലാ​മാ​ണ്, സ്‌​കൂ​ളു​ക​ള്‍ കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി സൗ​ഹൃ​ദ​മാ​ക്കാ​ന്‍ എ​ന്തെ​ല്ലാം ന​ട​പ​ടി​യെ​ടു​ക്കാ​നാ​കും, അ​ടു​ത്ത കാ​ല​ത്ത് ലോ​ക​ത്ത് വ​രാ​ന്‍ പോ​കു​ന്ന മാ​റ്റ​ങ്ങ​ള്‍ എ​ന്തെ​ല്ലാ​മാ​കും, എ​ഐ യു​ഗ​ത്തി​ലെ സാ​ധ്യ​ത​ക​ള്‍ എ​ന്തൊ​ക്കെ​യാ​ണ്, കു​ട്ടി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​ന്‍ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ക്കും, ജി​ല്ല​യി​ല്‍ എ​ന്തെ​ല്ലാം മാ​റ്റം കൊ​ണ്ടു​വ​രാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്, ക​ള​ക്്ടറാ​യി​രി​ക്കെ​യു​ള്ള മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ള്‍, കോ​ഴി​ക്കോ​ട്ടെ ഏ​റ്റ​വും ഇ​ഷ്ട​മാ​യ സ്ഥ​ല​ങ്ങ​ള്‍, പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​വാ​ത്ത സ്വ​പ്ന​ങ്ങ​ള്‍...​എ​ന്നി​ങ്ങ​നെ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ളാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​യ​ര്‍​ത്തി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കെ​ല്ലാം ക​ള​ക്ട​ര്‍ മ​റു​പ​ടി ന​ല്‍​കി.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം വി​വി​ധ ഗെ​യി​മു​ക​ളി​ലും പ​ങ്കാ​ളി​യാ​യ ക​ള​ക്്ടര്‍ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ള്‍​ക്കെ​ല്ലാം പു​സ്ത​ക​ങ്ങ​ളും സ​മ്മാ​നി​ച്ചു. സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രും സം​ബ​ന്ധി​ച്ചു. എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലും വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി ക​ള​ക്്ടര്‍ സം​വ​ദി​ക്കു​ന്ന പ​രി​പാ​ടി​യാ​ണ് ‘കു​ട്ട്യോ​ളും ക​ള​ക്്ടറും'. കു​ട്ടി​ക​ളി​ല്‍ ആ​ത്മ​വി​ശ്വാ​സ​വും സ​ഹ​ക​ര​ണ മ​നോ​ഭാ​വ​വു​മെ​ല്ലാം വ​ള​ര്‍​ത്തു​ക​യാ​ണ് പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Kozhikode

ഷാ​ഫി പ​റ​മ്പി​ല്‍ എം​പി​യു​ടെ സ​ത്യാ​ഗ്ര​ഹം 21ന്

​വ​ട​ക​ര: പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ല്‍ നി​ന്നു മം​ഗ​ലാ​പു​ര​ത്തെ വേ​ര്‍​പെ​ടു​ത്തി​കൊ​ണ്ട് മ​ല​ബാ​റി​ന്‍റെ​യും കേ​ര​ള​ത്തി​ന്‍റെ​യും റ​യി​ല്‍​വേ വി​ക​സ​നം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന കേ​ന്ദ്ര ന​ട​പ​ടി​ക്കെ​തി​രെ ഷാ​ഫി പ​റ​മ്പി​ല്‍ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 21ന് ​വ​ട​ക​ര റ​യി​ല്‍​വേ സ്റ്റേ​ഷ​നു മു​മ്പി​ല്‍ സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തും.

ഇ​തേ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ന്‍ യു​ഡി​എ​ഫി​ന്‍റെ അ​ടി​യ​ന്ത​ര യോ​ഗം 12ന് ​മൂ​ന്നി​ന് വ​ട​ക​ര ക്രി​സ്റ്റ​ല്‍ ടൂ​റി​സ്റ്റ് ഹോ​മി​ല്‍ ചേ​രും.​യോ​ഗ​ത്തി​ല്‍ നാ​ദാ​പു​രം, കു​റ്റ്യാ​ടി, വ​ട​ക​ര, പേ​രാ​മ്പ്ര, കൊ​യി​ലാ​ണ്ടി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ മ​ണ്ഡ​ലം, മു​നി​സി​പ്പ​ല്‍, പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍, ക​ണ്‍​വീ​ന​ര്‍, ഘ​ട​ക ക​ക്ഷി ഭാ​ര​വാ​ഹി​ക​ള്‍, ജ​ന പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍വി.​ഡി. ജോ​സ​ഫ്, ക​ണ്‍​വീ​ന​ര്‍ അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Kozhikode

മാ​തൃസം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

മു​ക്കം: മാ​താ​വി​ന്‍റെ ജ​ന​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് തോ​ട്ടു​മു​ക്കം സീ​റോ മ​ല​ബാ​ർ മാ​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​മ്മ​യ്ക്ക് അ​രി​കെ എ​ന്ന പേ​രി​ൽ മാ​തൃ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

തി​രു​നാ​ൾ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കെ​സി​വൈ​എം രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജ്യോ​തി​സ് ചെ​റു​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​ട്ടു​മു​ക്കം ഫൊ​റോ​ന വി​കാ​രി ഫാ. ​ബെ​ന്നി കാ​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​ട്ടു​മു​ക്കം മാ​തൃ​വേ​ദി​യൊ​രു​ക്കു​ന്ന തൊ​ഴി​ൽ സം​രം​ഭ​മാ​യ മ​രി​യ​ൻ സ്റ്റി​ച്ചിം​ഗ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ച​ട​ങ്ങി​ൽ ഫാ. ​ബെ​ന്നി കാ​ര​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു.മി​ക​ച്ച വ​നി​താ ക​ർ​ഷ​ക​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മി​നി കു​ഴി​വേ​ലി​ൽ, ത്രേ​സി​യാ​മ്മ ചെ​ങ്ങ​ളം​ത​ക​ടി​യി​ൽ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ​വ​ർ​ക്കു​ള്ള കാ​ഷ് പ്രൈ​സും ന​ൽ​കി. ഡി​ക്ക​ൻ മെ​ൽ​വി​ൻ, പാ​രി​ഷ് സെ​ക്ര​ട്ട​റി ബെ​ന്നി ത​ട്ടും​പു​റം, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ആ​ലീ​സ്, പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു, സെ​ക്ര​ട്ട​റി ഷാ​ന്‍റി ടോ​മി, സെ​ലി​ൻ പു​ര​യി​ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് അ​മ്മ​മാ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു.

Kozhikode

മ​ത അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു

കോ​ഴി​ക്കോ​ട്:​ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് എ​കെ​സി​സി ദേ​വ​ഗി​രി യൂ​ണി​റ്റ് ദേ​വ​ഗി​രി ഇ​ട​വ​ക​യി​ലെ മ​ത അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു.​ഡ​യ​റ​ക്ട​റാ​യ വി​കാ​രി ഫാ.​പോ​ൾ കു​രീ​ക്കാ​ട്ടി​ലി​ന് എ​കെ​സി​സി പാ​റോ​പ്പ​ടി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് പൊ​ട്ട​നാ​നി​ക്ക​ലും അ​സി. ഡ​യ​റ​ക്ട​റാ​യ അ​സി. വി​കാ​രി ഫാ. ​അ​ജോ മ​റ്റ​പ്പ​ള്ളി​ക്ക് എ​കെ​സി​സി ദേ​വ​വ​ഗി​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ചു​ങ്ക​പ്പു​ര​ക്ക​ലും പൂ​ച്ചെ​ണ്ട് ന​ൽ​കി.​

മ​താ​ധ്യാ​പ​ന​ത്തി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ റ​ജി ചോ​തി​ര​ക്കു​ന്നേ​ലി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. 24 അ​ധ്യാ​പ​ക​ർ​ക്ക് മൊ​മ​ന്‍​ഡോ ന​ല്‍​കി.​എ​കെ​സി​സി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കെ.​സി. സെ​ബാ​സ്റ്റ്യ​ൻ, ട്ര​ഷ​റ​ർ സ​ജി കു​ന്നും​പു​റ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ണ്ണി പു​ളി​ക്ക​ൽ, ഷി​ജി തു​മ്പ​മ​റ്റ​ത്തി​ൽ, പാ​രി​ഷ് സെ​ക്ര​ട്ട​റി തോ​മ​സ് മാ​റാ​ട്ടി​ൽ,വി.​വി. സെ​ബാ​സ്റ്റ്യ​ൻ, എ​ബി​ൻ കു​ന്ന​ത്ത്, ഷി​ജി പോ​ത്ത​നാ​മ​ല ,ഹെ​ഡ്മി​സ്ട്ര​സ് വി​ൻ​സി പു​തി​യാ​പ​റ​മ്പി​ൽ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kozhikode

പേ ​വി​ഷ​ബാ​ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

കൊ​ടി​യ​ത്തൂ​ർ: സം​സ്ഥാ​ന മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ്, പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സി​എ​ഡ​ബ്ല്യു​എ, മി​ഷ​ൻ റാ​ബി​സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ര​ക്കു​റ്റി ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പേ​വി​ഷ ബാ​ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

"പേ​വി​ഷ മു​ക്ത കേ​ര​ളം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​ഷം​ലൂ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ റോ​ബി​ൻ സി. ​ബാ​ബു ക്ലാ​സ് ന​യി​ച്ചു. പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ, പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ, മൃ​ഗ​ങ്ങ​ളു​ടെ ക​ടി​യേ​റ്റാ​ൽ ഉ​ട​ന​ടി ചെ​യ്യേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ​ക​ൾ, വാ​ക്സി​നേ​ഷ​ന്‍റെ പ്രാ​ധാ​ന്യം എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. തെ​രു​വ് നാ​യ്ക്ക​ളി​ൽ നി​ന്നും വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും സ്വ​യം പ​രി​ര​ക്ഷ രീ​തി​ക​ളെ​പ്പ​റ്റി കു​ട്ടി​ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നും ക്ലാ​സ് ഉ​പ​ക​രി​ച്ചു. ച​ട​ങ്ങി​ൽ സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക ഷൈ​ജ, അ​ധ്യാ​പ​ക​രാ​യ ധ​ധ്യ​ശ്രീ, സ​ഫി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു

Kozhikode

10 കി​ലോ എ​ല്‍​പി​ജി റീ​ഫി​ല്‍ ബു​ക്കിം​ഗ് ഇ​ട​വേ​ള കു​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

കോ​ഴി​ക്കോ​ട്: 10 കി​ലോ എ​ല്‍​പി​ജി സി​ലി​ണ്ട​ര്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കു​ള്ള റീ​ഫി​ല്‍ ബു​ക്കിം​ഗ് ഇ​ട​വേ​ള കു​റ​യ്ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഗു​ണ​ഭോ​ക്താ​ക്ക​ള്‍.

മു​മ്പ് 14.6 കി​ലോ ഗാ​ര്‍​ഹി​ക എ​ല്‍​പി​ജി സി​ലി​ണ്ട​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബു​ക്കിം​ഗി​നി​ട​യി​ലു​ള്ള ഇ​ട​വേ​ള​യും സി​ലി​ണ്ട​റി​ന്‍റെ ഉ​പ​യോ​ഗ​ദൈ​ര്‍​ഘ്യ​വും താ​ര​ത​മ്യേ​ന അ​നു​യോ​ജ്യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ നി​ല​വി​ല്‍ ചി​ല ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് 10 കി​ലോ ശേ​ഷി​യു​ള്ള സി​ലി​ണ്ട​റു​ക​ള്‍ ല​ഭ്യ​മാ​ക്കി​യി​ട്ടും, 14.6 കി​ലോ സി​ലി​ണ്ട​ര്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കു​ള്ള​തു​പോ​ലെ ത​ന്നെ ബു​ക്കിം​ഗ് ഗ്യാ​പ് ബാ​ധ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.

10 കി​ലോ സി​ലി​ണ്ട​റി​ല്‍ പാ​ച​ക​വാ​ത​ക​ത്തി​ന്റെ അ​ള​വ് കു​റ​വാ​യ​തി​നാ​ല്‍ ഒ​രു കു​ടും​ബ​ത്തി​ന് അ​ത് 25 ദി​വ​സ​ത്തേ​ക്ക് തി​ക​യി​ല്ല. പ​ല കു​ടും​ബ​ങ്ങ​ളി​ലും 10 കി​ലോ ഗ്യാ​സ് 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ തീ​ര്‍​ന്നു​പോ​കു​ന്നു. അ​ടു​ത്ത റീ​ഫി​ല്‍ ബു​ക്ക് ചെ​യ്യാ​ന്‍ 25 ദി​വ​സ​ത്തെ ഇ​ട​വേ​ള പാ​ലി​ക്കേ​ണ്ടി വ​രു​മ്പോ​ള്‍, ശേ​ഷി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ പാ​ച​ക​ത്തി​നു​ള്ള ഇ​ന്ധ​നം ക​ണ്ടെ​ത്തു​ന്ന​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി മാ​റു​ന്നു​ണ്ട്.

പ്ര​ത്യേ​കി​ച്ച് ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ര​മ്പ​രാ​ഗ​ത അ​ടു​പ്പ്, വി​റ​ക് തു​ട​ങ്ങി​യ മ​റ്റ് പാ​ച​ക ഇ​ന്ധ​ന മാ​ര്‍​ഗ​ങ്ങ​ള്‍ എ​ളു​പ്പ​ത്തി​ല്‍ ല​ഭ്യ​മ​ല്ല. ജോ​ലി ചെ​യ്യു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​കി​ച്ച് മെ​ഡി​ക്ക​ല്‍ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക്, സ​മ​യ​ക്കു​റ​വ് മൂ​ലം മ​റ്റു സം​വി​ധാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം ഇ​ട​പെ​ട​ണ​മെ​ന്നും കോ​ഴി​ക്കോ​ട് ചേ​വാ​യൂ​രി​ലെ പോ​ത്ത​ന്‍​പ​റ​മ്പി​ല്‍ പി.​എ​ല്‍. തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

10 കി​ലോ സി​ലി​ണ്ട​ര്‍ ന​ല്‍​കു​ക​യും അ​തേ​സ​മ​യം 14.6 കി​ലോ സി​ലി​ണ്ട​റി​ന് സ​മാ​ന​മാ​യ ബു​ക്കിം​ഗ് ഇ​ട​വേ​ള നി​ര്‍​ബ​ന്ധ​മാ​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ളെ അ​നാ​വ​ശ്യ​മാ​യ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യാ​ണ്. ഇ​തി​നു പ​രി​ഹാ​ര​മാ​യി 10 കി​ലോ സി​ലി​ണ്ട​ര്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കു​ള്ള റീ​ഫി​ല്‍ ബു​ക്കിം​ഗ് ഗ്യാ​പ്പ് പ​ര​മാ​വ​ധി 15 ദി​വ​സ​മാ​യി കു​റ​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

10 കി​ലോ സി​ലി​ണ്ട​ര്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് 14.6 കി​ലോ സി​ലി​ണ്ട​റി​ന്‍റെ പ​ഴ​യ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റാ​നു​ള്ള അ​വ​സ​രം ന​ല്‍​കു​ക​യോ അ​ല്ലെ​ങ്കി​ല്‍ 10 കി​ലോ സി​ലി​ണ്ട​റി​ന്‍റെ കു​റ​ഞ്ഞ ശേ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ പ്ര​ത്യേ​ക ബു​ക്കിം​ഗ്,റീ​ഫി​ല്‍ ന​യം ന​ട​പ്പി​ലാ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.

Kozhikode

ജി​ല്ലയിൽ ഒ​രാ​ഴ്ച​യാ​യി ക​ന​ത്ത ചൂ​ട്

കോ​ഴി​ക്കോ​ട്: ഒ​രാ​ഴ്ച​യാ​യി ജി​ല്ല​യി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് ക​ന​ത്ത ചൂ​ട്. 33.4 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് തി​ങ്ക​ളാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ താ​പ​നി​ല.

സെ​പ്റ്റം​ബ​ര്‍ ഒ​ന്ന് 33.4, ര​ണ്ട്– 32.8, മൂ​ന്ന്, നാ​ല്– 33.4, അ​ഞ്ച്– 34.3, ആ​റ്– 33.8,ഏ​ഴ് -32.0, ഇ​ന്ന​ലെ 33.0 എ​ന്നി​ങ്ങ​നെ​യാ​ണ് താ​പ​നി​ല. അ​തേ​സ​മ​യം, അ​ന്ത​രീ​ക്ഷ​ത്തി​ലെ ഈ​ര്‍​പ്പം കാ​ര​ണം 43 ഡി​ഗ്രി​ക്ക് മു​ക​ളി​ൽ വ​രെ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. താ​പ​നി​ല കു​റ​ഞ്ഞാ​ലും ഉ​യ​ര്‍​ന്ന ഈ​ര്‍​പ്പം ഉ​ള്ള​തി​നാ​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ട് കൂ​ടു​ത​ലാ​യി​രി​ക്കും.​ഒ​രാ​ഴ്ച​യാ​യി ന​ഗ​ര​ത്തി​ൽ മ​ഴ പെ​യ്തി​ട്ടി​ല്ല.വ​രും​ദി​വ​സ​ങ്ങ​ളി​ൽ മ​ഴ പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഒ​ക്ടോ​ബ​റി​ല്‍ ആ​രം​ഭി​ക്കു​ന്ന തു​ലാ​വ​ര്‍​ഷ​ത്തി​ലെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഉ​യ​ർ​ന്ന ചൂ​ട് സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നി​ർ​ജ​ലീ​ക​ര​ണം തു​ട​ങ്ങി നി​ര​വ​ധി ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

പ​ക​ൽ 11 മു​ത​ല്‍ 3.00 വ​രെ​യു​ള്ള സ​മ​യ​ത്ത് നേ​രി​ട്ട് ശ​രീ​ര​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം തു​ട​ർ​ച്ച​യാ​യി സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, നി​ർ​ജ​ലീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന മ​ദ്യം, കാ​പ്പി, ചാ​യ, കാ​ർ​ബ​ണേ​റ്റ​ഡ് സോ​ഫ്റ്റ് ഡ്രി​ങ്ക്‌​സ് എ​ന്നി​വ ഒ​ഴി​വാ​ക്കു​ക,പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക. ഒ​ആ​ർ​എ​സ് ലാ​യ​നി, സം​ഭാ​രം തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ന​ല്‍​കി​യി​ട്ടു​ണ്ട്.

Kozhikode

കാ​ട്ടു​പ​ന്നി​ ആ​ക്ര​മ​ണം തു​ട​രു​ന്നു

ക​ട്ടി​പ്പാ​റ: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന പി​ലാ​ക്ക​ണ്ടി പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണം തു​ട​ർ​ച്ച​യാ​യി രൂ​ക്ഷ​മാ​കു​ന്ന​താ​യി പ​രാ​തി.
പ്ര​ദേ​ശ​വാ​സി​ക​ൾ ഏ​റെ പ​ണം മു​ട​ക്കി പ​രി​പാ​ലി​ച്ചു​വ​രു​ന്ന കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി ഇ​റ​ങ്ങി കൃ​ഷി​ക​ൾ കു​ത്തി​ന​ശി​പ്പി​ക്കു​ന്ന​ത്. വാ​ഴ, ക​പ്പ, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി വി​വി​ധ വി​ള​ക​ളാ​ണ് കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ന​ശി​ക്കു​ന്ന​ത്.

കൃ​ഷി​യി​ലൂ​ടെ വ​രു​മാ​നം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ത് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നും ഭീ​തി​യു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.​കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും പ്ര​ദേ​ശ​ത്ത് തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന കൃ​ഷി​നാ​ശം ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പി​ലാ​ക്ക​ണ്ടി പ്ര​ദേ​ശം ഉ​ൾ​പ്പെ​ടു​ന്ന പ്രൗ​ഡ് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്തു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​യി സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എം​പാ​ന​ൽ ഷൂ​ട്ട​ർ​മാ​രെ പ്ര​ദേ​ശ​ത്തേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി അ​യ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ വ​കു​പ്പു​ക​ൾ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. ക​ർ​ഷ​ക​രു​ടെ കൃ​ഷി​യും ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

 

 

Kozhikode

കു​രി​ശു​പ​ള്ളി തി​രു​നാ​ള്‍

കോ​ഴി​ക്കോ​ട്: ബാ​ങ്ക് റോ​ഡി​ലെ അ​ത്ഭു​ത കു​രി​ശു പ​ള്ളി​യി​ല്‍ കു​രി​ശി​ന്‍റെ മ​ഹ​ത്വ​വ​ത്ക​ര​ണ തി​രു​നാ​ളി​ന് 11ന് ​വൈ​കു​ന്നേ​രം 4.45ന് ​മ​ദ​ര്‍ ഓ​ഫ് ഗോ​ഡ് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ഡോ. അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര കൊ​ടി​യേ​റ്റും.

മ​ല​പ്പു​റം ഫൊ​റോ​ന വി​കാ​രി മോ​ണ്‍. വി​ന്‍​സെ​ന്‍റ് അ​റ​യ്ക്ക​ല്‍ ദി​വ്യ​ബ​ലി​ക്കു മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 12ന് ​കോ​ഴി​ക്കോ​ട് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഡോ. ​ജെ​ന്‍​സ​ന്‍ പു​ത്ത​ന്‍​വീ​ട്ടി​ലും 13ന് ​കു​രി​ശി​ന്‍റെ തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട് ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ലും ദി​വ്യ​ബ​ലി​ക്കു മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

Kozhikode

പു​ലി​പ്പേ​ടി​യി​ല്‍ നാ​ട്ടു​കാ​ര്‍

ആ​യ​ഞ്ചേ​രി :ആ​യ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ര്‍​ഡ് മം​ഗ​ലാ​ട് പ്ര​ദേ​ശ​ത്ത് അ​രൂ​റ മ​ല​യു​ടെ താ​ഴ്‌​വാ​ര​ത്ത് പു​ലി​യാ​ണെ​ന്ന് തോ​ന്നി​ക്കു​ന്ന മൃ​ഗ​ത്തി​ന്‍റെ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​ര്‍ ഭീ​തി​യി​ല്‍.

ഞാ​യ​റാ​ഴ്ച രാ​ത്രി ഈ ​ഭാ​ഗ​ത്ത് പു​ലി​യെ​പ്പോ​ലെ തോ​ന്നി​ക്കു​ന്ന മൃ​ഗ​ത്തെ ക​ണ്ട​താ​യി പ്ര​ച​ര​ണ​മു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സ്ഥ​ല​ത്ത് കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​ര്‍ പ​രി​ഭ്രാ​ന്തി​യി​ലാ​യി. വാ​ര്‍​ഡ് മെ​മ്പ​ര്‍ അ​ക്ക​രോ​ല്‍ അ​ബ്ദു​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ വ​നം വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ചു.​വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഘം പ്ര​ദേ​ശം മു​ഴു​വ​ന്‍ പ​രി​ശോ​ധി​ക്കു​ക​യും കാ​ല്‍​പ്പാ​ടു​ക​ളു​ടെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.

Kozhikode

തു​ഷാ​ര​ഗി​രി മ​ഞ്ഞു​മ​ല റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തെ കാ​ടു​ക​ൾ വെ​ട്ടി വൃ​ത്തി​യാ​ക്കി

കോ​ട​ഞ്ചേ​രി:​തു​ഷാ​ര​ഗി​രി മ​ഞ്ഞു​മ​ല റോ​ഡി​ന് ഇ​രു​വ​ശ​വും കാ​ടു​ക​ൾ ക​യ​റി സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​ത്ത വി​ധം കി​ട​ന്നി​രു​ന്ന ഭാ​ഗം മ​ഞ്ഞു​മ​ല ഫ്ര​ണ്ട്സ് ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ടു​ക​ൾ വെ​ട്ടി വൃ​ത്തി​യാ​ക്കി.

ബി​ജു ചാ​ക്കും​മൂ​ട്ടി​ൽ, ടോ​ണി പ​ന്ത​ലാ​ടി, അ​ബി​ൻ ച​ക്കും​മൂ​ട്ടി​ൽ, ജോ​ജോ മാ​ട​വ​ന, ജി​ന്റോ ആ​ന​ത്താ​ര, ബേ​ബി ക​രി​മ്പീ​ച്ചി​യി​ൽ, ജീ​ൻ​സ് മ​ല​യ​പ്പ​റ​മ്പി​ൽ, ബി​ജോ അ​രി​മ​ണ്ണി​ൽ, ച​ന്തു ക​മ്പി​ളി​പാ​റ, ജോ​സ് കാ​രൂ​പ്പാ​റ, ജോ​ബി​ൻ മ​ണ്ഡ​പ​ത്തി​ൽ,ലാ​ലു മാ​ട​വ​ന. അ​ശ്വി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് റോ​ഡി​ന് ഇ​രു വ​ശ​ത്തെ​യും കാ​ടു​ക​ൾ വെ​ട്ടി വൃ​ത്തി​യാ​ക്കി​യ​ത്.

Kozhikode

റിക്കാര്‍​ഡു​ക​ളി​ലേ​ക്ക് ന​ട​ന്നു​ക​യ​റി ര​ണ്ട​ര വ​യ​സു​കാ​രി

കോ​ഴി​ക്കോ​ട്: ര​ണ്ട​ര വ​യ​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബു​ക്ക് ഓ​ഫ് റിക്കാർ​ഡും ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റിക്കാർ​ഡും സ്വ​ന്ത​മാ​ക്കി കോ​ഴി​ക്കോ​ട് നി​ന്നു​ള്ള കൊ​ച്ചു​മി​ടു​ക്കി ല​ക്ഷ്മി കൃ​ഷ്ണ യ​ഷ്വാ​ൻ. 33 നി​ല​ക​ളി​ലാ​യി 6,25 പ​ടി​ക​ൾ വെ​റും 14 മി​നി​റ്റ് 7 സെ​ക്ക​ൻ​ഡി​ൽ നി​ർ​ത്താ​തെ ക​യ​റി​യാ​ണ് പെ​രു​മ​ണ്ണ ദി ​വൈ​റ്റ് സ്കൂ​ൾ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ലെ പ്രീ ​കെ​ജി വി​ദ്യാ​ര്‍​ഥി​നി​യാ​യ ല​ക്ഷ്മി റിക്കാർ​ഡ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 2 വ​യ​സും 6 മാ​സ​വും 6 ദി​വ​സ​വും എ​ന്ന കു​ഞ്ഞു​പ്രാ​യ​ത്തി​ൽ ഹൈ​ലൈ​റ്റ് ഒ​ളി​മ്പ​സ് ട​വ​റി​ന്‍റെ എ​ല്ലാ പ​ടി​ക​ളും ന​ട​ന്നു​ക​യ​റി​യാ​ണ് ല​ക്ഷ്മി നി​ല​വി​ലെ റിക്കാർ​ഡ ്പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്.
കോ​ഴി​ക്കോ​ട് വെ​ള്ളി​പ്പ​റ​മ്പ് കീ​ഴ്മാ​ട് സ്വ​ദേ​ശി​ക​ളാ​യ വൈ​റ്റ് സ്കൂ​ൾ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ലെ കാ​യി​കാ​ധ്യാ​പ​ക​നും ആ​ക്ടി​വി​റ്റീ​സ് ഹെ​ഡു​മാ​യ പി.​കെ.​ഹ​രി​കൃ​ഷ്ണ​ന്‍റെ​യും ടാ​റ്റൂ ആ​ർ​ട്ടി​സ്റ്റ് എം.​ആ​ര്‍. ആ​ര​തി​യു​ടെ​യും ഇ​ള​യ മ​ക​ളാ​ണ് ല​ക്ഷ്മി.

 

Kozhikode

ഇ​എ​സ്എ: ഒ​പ്പ് ശേ​ഖ​ര​ണ​വു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍

ച​ക്കി​ട്ട​പാ​റ: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല നി​ർ​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ര്‍​ഥി​ക​ൾ ഒ​പ്പു ശേ​ഖ​ര​ണം ന​ട​ത്തി.

അ​സി. സ്കൂ​ൾ ലീ​ഡ​ർ ജോ​വീ​റ്റ ജി​ജോ പ്ര​ധാ​ന അ​ധ്യാ​പി​ക ദീ​പ മാ​ത്യു​വി​ന് ഒ​പ്പം ശേ​ഖ​ര​ണ രേ​ഖ കൈ​മാ​റി.​ഇ​എ​സ്എ പ്ര​ശ്നം സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ന്ന​തി​നും പ​രി​സ്ഥി​തി​യെ​യും ജ​ന ജീ​വി​ത​ത്തെ​യും സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം സ​മൂ​ഹ​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നു​മാ​ണ് ഒ​പ്പു ശേ​ഖ​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.

അ​ധ്യാ​പ​ക​രാ​യ ഇ.​പി.​നു​സ്ര​ത്ത്, അ​ല​ൻ റോ​യ്, പി. ​ശി​ൽ​പ, മെ​റി​ൻ ജോ​ർ​ജ്, സി​സ്റ്റ​ർ ദീ​പ,ആ​ൻ ലി​സ ജോ​ർ​ജ്,ടെ​സ്സ സ​ജി,അ​തു​ല്യ ജോ​ർ​ജ്, ഫ്രെ​ഡി​ന സെ​ബാ​സ്റ്റ്യ​ൻ, ബി​പി​ൻ ജോ​ർ​ജ്,അ​ലോ​ണ ജോ​ൺ​സ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Kozhikode

അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു

കൂ​ട​ര​ഞ്ഞി : ബ​ത്തേ​രി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ ക്ഷേ ​പ്ര​സ്ഥാ​ന​മാ​യ ശ്രേ​യ​സ് കൂ​ട​ര​ഞ്ഞി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക ദി​നം ആ​ച​രി​ച്ചു. കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 56 ശ്രേ​യ​സ് സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളി​ലെ 22 അ​ധ്യാ​പ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ശ്രേ​യ​സ് കൂ​ട​ര​ഞ്ഞി യൂ​ണി​റ്റി​ൽ ന​ട​ന്ന അ​ധ്യാ​പ​ക ദി​നാ​ച​ര​ണ പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ്കു​ട്ടി ക​ക്കാ​ടം​പൊ​യി​ൽ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രേ​യ​സ് കോ​ഴി​ക്കോ​ട് മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മ​ണ്ണി​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തി​രു​വ​മ്പാ​ടി അ​ൽ​ഫോ​ൻ​സാ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷൈ​ജു ഏ​ലി​യാ​സ് അ​ധ്യാ​പ​ക​ദി​ന സ​ന്ദേ​ശം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് അം​ഗം റോ​യ് ആ​ക്കേ​ൽ, ശ്രേ​യ​സ് കൂ​ട​ര​ഞ്ഞി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​നു നി​ര​പ്പേ​ൽ, സെ​ക്ര​ട്ട​റി സ​ജി പു​ളി​ക്ക​ക്ക​ണ്ടം, സ​ജി പെ​ണ്ണാ​പ​റ​മ്പി​ൽ, യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ജു കോ​യി​നി​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
​ഷൈ​നി ക​ണ്ടം​പ്ല​ക്ക​ൽ, ജോ​മാ സു​രേ​ഷ്, മി​നി മാ​ത്യു, യു.​ഡി.​ഒ. ജോ​സ് കു​റൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Kozhikode

യാ​ത്ര മാ​ർ​ഗ​മി​ല്ലാ​തെ നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ

മു​ക്കം: എ​ല്ലാ വ​ർ​ക്കും ശു​ദ്ധ​ജ​ല​മെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​രം​ഭി​ച്ച അ​മൃ​ത് - ര​ണ്ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച​തോ​ടെ സു​ര​ക്ഷി​ത​മാ​യ യാ​ത്ര മാ​ർ​ഗ​മി​ല്ലാ​തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ.

മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ കു​റ്റി​പ്പാ​ല - പ​മ്പ് ഹൗ​സ് - മാ​മ്പൊ​യി​ൽ റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്ന നൂ​റി​ൽ പ​രം കു​ടും​ബ​ങ്ങ​ളാ​ണ് ക​ടു​ത്ത യാ​ത്രാ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.
എ​ട്ട് മാ​സം മു​മ്പ് പൊ​ളി​ച്ചി​ട്ട റോ​ഡി​ൽ ഓ​രോ ദി​വ​സം ക​ഴി​യും​തോ​റും അ​പ​ക​ട സാ​ധ്യ​ത​യും വ​ർ​ധി​ക്കു​ന്നു. നി​ല​വി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​ട​ക്കം മ​റി​ഞ്ഞ് അ​പ​ക​ടം നി​ത്യ സം​ഭ​വ​മാ​ണി​വി​ടെ.​പു​ഴ​യോ​രം റ​സി​ഡ​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ൾ അ​റി​യി​ച്ചി​ട്ടും വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല.

കൊ​യി​ലാ​ണ്ടി - എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​യ​തി​നാ​ൽ മെ​യി​ൽ റോ​ഡി​ൽ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യാ​ൽ യാ​ത്ര​ക്കാ​ർ ബൈ​പാ​സാ​യി ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡു​കൂ​ടി​യാ​ണി​ത്.

700 മീ​റ്റ​ർ നീ​ള​ത്തി​ലും നാല് മീ​റ്റ​ർ വീ​തി​യി​ലു​മുള്ള റോ​ഡ് പ​ല ഭാ​ഗ​ത്തും മു​ഴു​വ​നാ​യും ചി​ല സ്ഥ​ല​ങ്ങ​ളി​ൽ പ​കു​തി​യി​ല​ധി​കം ഭാ​ഗ​വും വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.
ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളും ജീ​വ​ന​ക്കാ​രും താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ ഈ ​ഭാ​ഗ​ത്തു​ണ്ട്. സ​ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ്ര​ഭാ​ത​സ​വാ​രി​ക്കാ​രാ​യി ഉ​ണ്ടാ​യി​രു​ന്ന​ങ്കി​ലും റോ​ഡി​ലെ അ​പ​ക​ടാ​വ​സ്ഥ മൂ​ലം അ​തും നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​ശ്ന പ​രി​ഹാ​ര​മാ​യി​ല്ല​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Kozhikode

മാ​നാ​ഞ്ചി​റ-​മ​ലാ​പ​റ​മ്പ് ഫു​ട്പാ​ത്തി​ന് താ​ഴെ സ്ഥാ​പി​ച്ച പൈ​പ്പു​ക​ൾ പ​രി​ശോ​ധി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മിഷ​ൻ

കോ​ഴി​ക്കോ​ട് : മാ​നാ​ഞ്ചി​റ-​മ​ലാ​പ​റ​മ്പ് റോ​ഡി​ലെ ഫു​ട്പാ​ത്തി​ന് താ​ഴെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പു​തി​യ കു​ടി​വെ​ള്ള പൈ​പ്പു​ക​ളി​ൽ സ​മീ​പ കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം ക​ല​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​രാ​തി​യു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ.

മ​ലി​ന​ജ​ല​വു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടോ​യെ​ന്നും പൈ​പ്പു​ക​ളി​ൽ ചോ​ർ​ച്ച​യോ മ​റ്റ് സാ​ങ്കേ​തി​ക അ​പാ​ക​ത​ക​ളോ നി​ല​വി​ലു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​മ്മി​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് വാ​ട്ട​ർ അ​തോ​റി​റ്റി എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നും ജീ​വ​നും ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മി​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു.

ഫു​ട്പാ​ത്തി​ന് താ​ഴെ​യു​ള്ള നി​ല​വി​ലെ ഡ​ക്ടി​ൽ നി​ന്നും കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ ശാ​സ്ത്രീ​യ​വും സു​ര​ക്ഷി​ത​വു​മാ​യ രീ​തി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി പു​ന:​സ്ഥാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ വാ​ട്ട​ർ അ​തോ​റി​റ്റി എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.​പ​രാ​തി ക​മ്മീ​ഷ​ൻ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച് പ​ത്ര​വാ​ർ​ത്ത​ക​ളും ക​മ്മി​ഷ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ളി​ലെ ചോ​ർ​ച്ച​യോ ത​ക​രാ​റു​ക​ളോ കാ​ര​ണം മ​ലി​ന​ജ​ലം പൈ​പ്പു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ വീ​ടു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Kozhikode

കാ​റി​ൽ എം​ഡി​എം​എ, മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

നാ​ദാ​പു​രം :തൂ​ണേ​രി സം​സ്ഥാ​ന പാ​ത​യി​ൽ യു​വാ​ക്ക​ൾ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കാ​റി​ൽ നി​ന്നും എം​ഡി​എം​എ പി​ടി​കൂ​ടി.​മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

​കോ​ട​ഞ്ചേ​രി സ്വ​ദേ​ശി പ​ടി​ക്ക​ല​ക്ക​ണ്ടി അ​ജ്മ​ൽ (28) ,എ​ട​ച്ചേ​രി സ്വ​ദേ​ശി ക​ണ്ട​ൻ​കു​ള​ങ്ങ​ര ജ​സീ​ൽ (28) ,പു​റ​മേ​രി സ്വ​ദേ​ശി കു​ള​ങ്ങ​ര​ത്ത് മീ​ത്ത​ലെ​ത്തൈ​യു​ള്ള​തി​ൽ ഷാ​ഹി​ദ് ഇ​ർ​ഫാ​ൻ (26) എ​ന്നി​വ​രെ​യാ​ണ് നാ​ദാ​പു​രം അ​ഡീ​ഷ​ണ​ൽ എ​സ്ഐ കെ ​കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.​കാ​റി​ൽ നി​ന്നും 0.18 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​രു​മ​ണി​യോ​ടെ പെ​രി​ങ്ങ​ത്തൂ​രി​ൽ നി​ന്നും നാ​ദാ​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​ൽ 18 യു 22 ​ന​മ്പ​ർ കാ​ർ തൂ​ണേ​രി വേ​റ്റു​മ്മ​ൽ ജം​ഗ്ഷ​നി​ൽ ബ​സ്റ്റോ​പ്പി​ന് സ​മീ​പം പൊ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്.​കാ​ർ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Kozhikode

ജി​ല്ലാ സ​ബ് ജൂ​നിയ​ര്‍ ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ് ആ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട്:​കോ​ഴി​ക്കോ​ട് ജി​ല്ലാ ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ സ​ബ് ജൂ​നിയ​ര്‍ ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ് എ​ളേ​റ്റി​ൽ എം.​ജെ. ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ​ൽ ഡോ. ​പി.​പി. മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ ചാ​മ്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം എം.​പി. മു​ഹ​മ്മ​ദ്‌ ഇ​സ്ഹാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ഇ.​കെ. സാ​ബി​റ, എ.​കെ കൗ​സ​ർ, ഷ​ബീ​ർ ചു​ഴ​ലി​ക്ക​ര, ഒ. ​മു​ഹ​മ്മ​ദ്‌ ഇ​ല്ല്യാ​സ്, ടി. ​ഷാ​നി​ഫ്, സി.​സി. മു​ഹ​മ്മ​ദ്‌ ഹം​റാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kozhikode

ബാ​ല്യ​സ്പ​ന്ദ​നം പ​ദ്ധ​തി​ക്ക് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്കം

കൂ​രാ​ച്ചു​ണ്ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റ 100 ദി​ന ക​ർ​മ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വ​നി​താ- ശി​ശു വി​ക​സ​ന വ​കു​പ്പ്, ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ വ​കു​പ്പ്, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ബാ​ല്യ​സ്പ​ന്ദ​നം പ​ദ്ധ​തി​ക്ക് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി.

പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം കൂ​രാ​ച്ചു​ണ്ട് അ​ങ്ക​ണ​വാ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ എ.​സി. അ​ര​വി​ന്ദ​ൻ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ഉ​ദ​യ ജോ​യി എ​ന്നി​വ​ർ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ 3 മു​ത​ൽ 6 വ​രെ വ​യ​സു​ള്ള കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡാ​ർ​ളി അ​ബ്രാ​ഹം പു​ല്ലം​കു​ന്നേ​ൽ, ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ ജോ​സ​ഫ് അ​റ​യ്ക്ക​ൽ, മെ​മ്പ​ർ​മാ​രാ​യ ജ​ലീ​ൽ കു​ന്നും​പു​റ​ത്ത്, ജോ​സ് വെ​ളി​യ​ത്ത്, റ​സീ​ന യൂ​സ​ഫ്, ബി​ന്ദു കു​ര്യ​ൻ ആ​നി​ക്കാ​ട്ട്, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക ഹാ​ജി​റ പു​ള്ളു​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kozhikode

5.965 കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

തി​രു​വ​മ്പാ​ടി : തി​രു​വ​മ്പാ​ടി ടൗ​ണി​ൽ നി​ന്ന് കൂ​ട​ര​ഞ്ഞി റോ​ഡി​ലേ​ക്കു​ള്ള ബൈ​പാ​സ് റോ​ഡി​ൽ ന​ട​ത്തി​യ എ​ക്സൈ​സ് പ​രി​ശോ​ധ​ന​യി​ൽ 5.965 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ലാ​യി.

പ​ശ്ചി​മ ബം​ഗാ​ളി​ലെ സൗ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ കാ​നിം​ഗ് ഹ​ൽ​ദ​ർ​പാ​റ സ്വ​ദേ​ശി ബു​ദ്ധീ​ശ്വ​ർ സ​ർ​ദാ​ർ (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി​യോ​ടെ 1യാ​ണ് സം​ഭ​വം. താ​മ​രേ​ശ​രി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘ​വും കോ​ഴി​ക്കോ​ട് എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ സ്പെ​ഷ്യ​ൽ സ്ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്.​പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kozhikode

പൂ​ര്‍​വ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ച് കാ​റ്റു​ള്ള​മ​ല നി​ര്‍​മ​ല യു​പി​എ​സ്

കാ​റ്റു​ള്ള​മ​ല: കാ​റ്റു​ള്ള​മ​ല നി​ര്‍​മ​ല യു.​പി. സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ല്‍ പൂ​ര്‍​വ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് പെ​ണ്ണാ​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ വി.​ടി. സൂ​ര​ജ് എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​സി. സ​ന്തോ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു ക​ട്ട​ക്ക​ല്‍, വാ​ര്‍​ഡ് അം​ഗം ഫെ​റി​ന്‍ സേ​വ്യ​ര്‍, അ​തു​ല്യ ഷി​ബു, മു​ന്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി വ​ട​ക്കേ​കു​ന്ന​ന്‍, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ജെ.​ആ​ര്‍. അ​ലീ​ക്ഷ്യ​മി​ത്ര എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സ്‌​കൂ​ളി​ല്‍ ദീ​ര്‍​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച പൂ​ര്‍​വ്വ അ​ധ്യാ​പ​ക​രാ​യ ലീ​ലാ​മ്മ, അ​ന്ന​മ്മ, മേ​രി​ക്കു​ട്ടി, സെ​ലി​ന്‍, ജോ​ണി, ഏ​ലി​ക്കു​ട്ടി, ലാ​ലി, ത​ങ്ക​ച്ച​ന്‍, മു​ന്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി വ​ട​ക്കേ​ക്കു​ന്നേ​ല്‍, കാ​ര്‍​ത്യാ​യ​നി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

Kozhikode

ലൈ​ബ്ര​റി​യും റീ​ഡിം​ഗ് റൂ​മും ഉ​ദ്ഘാ​ട​നം ചെ​യ്തു

ന​ടു​വ​ണ്ണൂ​ർ: ന​ടു​വ​ണ്ണൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജ​ന​കീ​യ ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡിം​ഗ് റൂം ​ഉ​ദ്ഘാ​ട​നം വി.​ടി. സൂ​ര​ജ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ കെ.​നി​ഷി​ത് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി. സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ​ഴു​ത്തു​കാ​ര​ൻ സോ​മ​ൻ ക​ട​ലൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ മു​ര​ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സു​ജ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ ഷാ​ന​വാ​സ് ,വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സാ​ജി​റ അ​ന​സ്, പ്രി​ൻ​സി​പ്പ​ല്‍ എം. ​ശ്യാ​മി​നി,എ​സ്എം​സി ചെ​യ​ർ​മാ​ൻ ഇ. ​വി​നോ​ദ് ,മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​പി. ദാ​മോ​ദ​ര​ൻ, ബാ​ല​ച​ന്ദ്ര​ൻ പാ​റ​ച്ചോ​ട്ടി​ൽ, എ​ൻ.​ആ​ലി, കെ ​ടി കെ ​റ​ഷീ​ദ്, കാ​സിം പു​തു​ക്കു​ടി, സു​നി​ൽ​കു​മാ​ർ ക​ല്ല​റ​ക്കു​റ്റി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​ഭി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

 

Kozhikode

പു​ളി​യോ​ട്ട് മു​ക്കി​ൽ സി​സി​ടി​വി​യും പൊ​തു ഗ്രൗ​ണ്ടും വേ​ണമെന്ന്

പേ​രാ​മ്പ്ര : പു​ളി​യോ​ട്ട് മു​ക്ക് അ​ങ്ങാ​ടി​യി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും ക​ലാ-​കാ​യി​ക പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ ആ​വ​ശ്യ​മാ​യ പൊ​തു ഗ്രൗ​ണ്ട് നി​ർ​മി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പു​ളി​യോ​ട്ട് മു​ക്ക് യൂ​ണി​റ്റ് സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഏ​രി​യ സെ​ക്ര​ട്ട​റി ബി.​എം. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​പി. ഹ​രി​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബാ​ബു കൈ​ത​ക്ക​ൽ സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഇ. ​കെ. അ​ശോ​ക​ൻ, കെ. ​സു​നി​ത, ഇ.​കെ. ഷ​ബ്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ടി.​പി. ഹ​രി​ദാ​സ​ൻ (പ്ര​സി​ഡ​ന്റ്), ഇ.​കെ. ച​ന്ദ്ര​ൻ (സെ​ക്ര​ട്ട​റി), കെ. ​സു​നി​ത (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Kozhikode

കോ​ഴി​ക്കോ​ട് സാ​മൂ​തി​രി രാ​ജ പി.​കെ. കേ​ര​ള​വ​ര്‍​മ അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സാ​മൂ​തി​രി രാ​ജ പി.​കെ. കേ​ര​ള​വ​ര്‍​മ (90) അ​ന്ത​രി​ച്ചു. ഫാ​ര്‍​മ​ക്കോ​ള​ജി വി​ദ​ഗ്ധ​നും മി​ക​ച്ച എ​ക്‌​സ്‌​പോ​ര്‍​ട്ട​ര്‍​ക്കു​ള്ള കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ അ​വാ​ര്‍​ഡ് ജേ​താ​വു​മാ​ണ്. ഗാ​ന്ധി​ജി​യു​ടെ കോ​ഴി​ക്കോ​ട് സ​ന്ദ​ര്‍​ശ​ന​വേ​ള​യി​ല്‍ കൈ​യി​ലെ സ്വ​ര്‍​ണ​വ​ള അ​ദ്ദേ​ഹ​ത്തി​ന് ഊ​രി​ന​ല്‍​കി സ്വാ​ത ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ മു​ന്‍ അ​മ്പാ​ടി കോ​വി​ല​കം ശ്രീ​ദേ​വി​വ​ര്‍​മ​യു​ടെ​യും തി​രു​വ​ല്ല നെ​ടു​മ്പ്ര​ത്ത് കൊ​ട്ടാ​ര​ത്തി​ലെ ബാ​ല​രാ​മ​വ​ര്‍​മ​യു​ടെ​യും മ​ക​നാ​ണ്.

ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഒ​ട്ടേ​റെ മ​രു​ന്നു​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ലൂ​ടെ​യും ക​യ​റ്റു​മ​തി​യി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​മാ​യ നാ​ര്‍​ണ്യാ​ട്ട് ഫാ​ര്‍​മ​സ്യൂ​ട്ടി ക്ക​ല്‍​സ് സ്ഥാ​പ​ക​നാ​ണ്. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ല​ക്ഷ​ദ്വീ​പി​ല്‍ മ​ന്തു​രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ സം​സ്ഥാ​ന​സ​ര്‍​ക്കാ​രി​ന്‍റെ ഫൈ​ലേ​റി​യാ​സി​സ് റി​സ​ര്‍​ച്ച് സെ​ന്‍റ​റു​മാ​യി ചേ​ര്‍​ന്ന് മ​രു​ന്ന് ക​ല​ര്‍​ത്തി​യ ക​റി​യു​പ്പ് വി​ത​ര​ണം ചെ​യ്ത് മാ​തൃ​കാ പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ സം​ഘ​ത്തി​ലെ അം​ഗ​വു​മാ​യി​രു ന്നു ​കേ​ര​ള​വ​ര്‍​മ.

സാ​മൂ​തി​രി കോ​ള​ജി​ല്‍​നി​ന്ന് ഇ​ന്‍റ​ര്‍​മീ​ഡി​യ​റ്റ് പൂ​ര്‍​ത്തി​യാ​ക്കി അ​ഹ​മ്മ​ദാ​ബാ​ദി​ലെ എ​ല്‍​എം ഫാ​ര്‍​മ​സി കോ​ള​ജി​ല്‍ നി​ന്ന് ഫാ​ര്‍​മ​സി ബി​രു​ദം നേ​ടി. ശേ​ഷം മും​ബൈ​യി​ല്‍ ജ​ര്‍​മ​ന്‍ റെ​മ​ഡീ​സി​ന്‍റെ ഫാ​ക്ട​റി​യി​ല്‍ ജോ​ലി​ചെ​യ്തു. പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഫാ​ര്‍​മ​സി വി​ഭാ​ഗ​ത്തി​ല്‍ നോ​ണ്‍ മെ​ഡി​ക്ക​ല്‍ ട്യൂ​ട്ട​റാ​യി ര​ണ്ടു​വ​ര്‍​ഷം പ്ര​വ​ര്‍​ത്തി​ച്ചു.

കോ​ഴി​ക്കോ​ട്ടെ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റ് മാ​നു​ഫാ​ക്ചേ​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്, ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ന്‍ എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു. ഓ​സ്‌​ട്രേ​ലി​യ ഉ​ള്‍​പ്പെ​ടെ ഒ​മ്പ​ത് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യ​വ​സാ​യ വി​ക​സ​ന​സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ കേ​ന്ദ്ര എ​ക്‌​സ്‌​പോ​ര്‍​ട്ട് പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ നി​ശ്ച​യി​ച്ച സ​മി​തി​യി​ല്‍ അം​ഗ​മാ​യി​രു​ന്നു. കോ​ട്ട​യ്ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല, ഔ​ഷ​ധി, വൈ​ദ്യ​മ​ഠം എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫാ​ര്‍​മ​ക്കോ​ള​ജി ഉ​പ​ദേ​ശ​ക​ന്‍ എ​ന്ന നി​ല​യി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ണ്ണൂ​ര്‍ പു​തി​യ​കോ​വി​ല​ക​ത്ത് തെ​ക്കെ​കെ​ട്ട് താ​വ​ഴി അം​ഗ​മാ​ണ്. ഭാ​ര്യ: തി​രു​വ​ല്ല നെ​ടു​മ്പ്രം കൊ​ട്ടാ​ര​ത്തി​ലെ ജ​യ​ശ്രീ​വ​ര്‍​മ. മ​ക്ക​ള്‍: സു​നീ​തി രാ​ജ (വി​വ​ര്‍​ത്ത​ക, ബു​ക്ക് എ​ഡി​റ്റ​ര്‍, ഡ​ല്‍​ഹി), ഡോ. ​കെ. സു​ജി​ത്ത് വ​ര്‍​മ (പ്രി​ന്‍​സി​പ്പ​ല്‍, നാ​ഷ​ണ​ല്‍ കോ​ള​ജ് ഓ​ഫ് ഫാ​ര്‍​മ​സി, കെ​എം​സി​ടി). മ​രു​മ​ക്ക​ള്‍: കെ.​സി. ര​വീ​ന്ദ്ര​ന്‍​രാ​ജ (കേ​ന്ദ്ര പ​രി​സ്ഥി​തി​മ​ന്ത്രാ​ല​യം, ഉ​ദ്യോ​ഗ​സ്ഥ​ന്‍), ആ​ര്‍. ദി​വ്യ (അ​ധ്യാ​പി​ക, കൊ​യി​ലാ​ണ്ടി ഗ​വ. എം​വി ഹൈ​സ്‌​കൂ​ള്‍).

 

Kozhikode

എ​ഴു​ത്തു​കാ​രി ഡോ. ​ടി. അ​നി​ത​കു​മാ​രി അന്തരിച്ചു

കോ​ഴി​ക്കോ​ട്: എ​ഴു​ത്തു​കാ​രി​യും അ​ധ്യാ​പി​ക​യു​മാ​യി​രു​ന്ന ഡോ. ​ടി. അ​നി​ത​കു​മാ​രി (63) അ​ന്ത​രി​ച്ചു. അ​ര്‍​ബു​ദ​രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ കോ​ഴി​ക്കോ​ട്ടാ​യി​രു​ന്നു അ​ന്ത്യം. കാ​ലി​ക്ക​ട്ട് വാ​ഴ്‌​സി​റ്റി​യി​ല്‍ കൊ​മേ​ഴ്‌​സ് വി​ഭാ​ഗം അ​സി. പ്ര​ഫ​സ​റാ​യ മ​ക​ള്‍ ഡോ. ​അ​പ​ര്‍​ണ​യോ​ടൊ​പ്പം വാ​ഴ്‌​സി​റ്റി​ക്കു സ​മീ​പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 11.30ന് ​തി​രു​വ​ന​ന്ത​പു​രം ശാ​ന്തി​ക​വാ​ട​ത്തി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ സ​ജീ​വ് ര​വി (നാ​ഷ​ണ​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് ഡെ​വ​ല​പ്പിം​ഗ് ഓ​ഫീ​സ​ര്‍). അ​ധ്യാ​പ​ന-​ഗ​വേ​ഷ​ണ മേ​ഖ​ല​യി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച മ​ല​യാ​ളം പ്ര​ഫ​സ​റാ​യി​രു​ന്നു അ​നി​ത​കു​മാ​രി.

കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ള​ജ്, ചേ​ര്‍​ത്ത​ല, ചാ​ത്ത​ന്നൂ​ര്‍, ചേ​ള​ന്നൂ​ര്‍, ക​ണ്ണൂ​ര്‍ എ​സ്എ​ന്‍. കോ​ള​ജു​ക​ളി​ല്‍ ദീ​ര്‍​ഘ​കാ​ലം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. തു​ട​ര്‍​ന്ന് തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന്‍ മ​ല​യാ​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​ഫ​സ​റാ​യും സാ​ഹി​ത്യ ഫാ​ക്ക​ല്‍​റ്റി ഡീ​നാ​യും പ്ര​വ​ര്‍​ത്തി​ച്ചു.

ച​ല​ച്ചി​ത്ര സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് അം​ഗ​വു​മാ​യി​രു​ന്നു. മ​ല​യാ​ള തി​ര​ക്ക​ഥാ ച​രി​ത്ര​പ​ഠ​ന​ത്തി​ന് യു​ജി​സി​യു​ടെ പോ​സ്റ്റ്-​ഡോ​ക്ട​റ​ല്‍ അ​വാ​ര്‍​ഡും ഫെ​ലോ​ഷി​പ്പും നേ​ടി​യി​ട്ടു​ണ്ട്. പൂ​ന ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്ന് ഫി​ലിം അ​പ്രി​സി​യേ​ഷ​ന്‍ കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കി.

മി​ക​ച്ച അ​ധ്യാ​പി​ക​യ്ക്കു​ള്ള പു​ര​സ്‌​കാ​രം, കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ന്‍ ചെ​റു​ക​ഥാ പു​ര​സ്‌​കാ​രം (നാ​ലു​ത​വ​ണ), ഡോ. ​കെ.​എം. ജോ​ര്‍​ജ് സ്മാ​ര​ക ഗ​വേ​ഷ​ണ പു​ര​സ്‌​കാ​രം-2007, മി​ക​ച്ച ച​ല​ച്ചി​ത്ര ഗ്ര​ന്ഥ​ത്തി​നു​ള്ള ഫി​ലിം ക്രി​ട്ടി​ക്‌​സ് അ​വാ​ര്‍​ഡ്-2007, കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ന്‍ താ​യാ​ട്ട് അ​വാ​ര്‍​ഡ്-1987, കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ന്‍ നോ​വ​ല്‍ അ​വാ​ര്‍​ഡ്-1987 എ​ന്നി​വ​യ്ക്ക് അ​ര്‍​ഹ​യാ​യി​ട്ടു​ണ്ട്. സൂ​സ​ന്ന​യ്ക്ക് പ​റ​യാ​നു​ള്ള​ത്, ഒ​രു ഫെ​മി​നി​സ്റ്റി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ, സാ​ന്ത്വ​ന​ത്തി​ന്‍റെ സ​ന്ധ്യ, പ​ദ്മ​രാ​ജ​ന്‍: സി​നി​മ, സാ​ഹി​ത്യം, ജീ​വി​തം, ഭ്ര​മാ​ത്മ​ക​ത​യു​ടെ വ​സ​ന്ത​ങ്ങ​ള്‍ എ​ന്നീ കൃ​തി​ക​ള്‍ ര​ചി​ച്ചി​ട്ടു​ണ്ട്.

Kozhikode

വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം, സൗ​ജ​ന്യ​മാ​യി കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്ക​ണം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ മ​ള്‍​ട്ടി​പ്ല​ക്സ് തി​യ​റ്റ​റു​ക​ളി​ലെ ക​ഫേ​ക​ളി​ല്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, സി​വി​ല്‍ സ​പ്ലൈ​സ്, ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്നെ​ന്ന പ​രാ​തി​യി​ല്‍ ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ്-​ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് മ​ന്ത്രി​യു​ടെ​യും ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ക​ണ്‍​ട്രോ​ള​റു​ടെ​യും നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന.

സ്റ്റോ​ര്‍ റൂ​മി​ല്‍ കൃ​ത്യ​മാ​യ താ​പ​നി​ല​യി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ക്കാ​തി​രി​ക്ക​ല്‍, വി​ല്‍​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ഭ​ക്ഷ്യ വ​സ്തു​ക്ക​ളി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തി​രി​ക്ക​ല്‍,സ്ഥാ​പ​ന​ത്തി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രു​ടെ​യും മെ​ഡി​ക്ക​ല്‍ ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​തി​രി​ക്ക​ല്‍ എ​ന്നി​വ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് നോ​ട്ടീ​സ് ന​ല്‍​കി. വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നും തി​യ​റ്റ​റി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​നും സി​വി​ല്‍ സ​പ്ലൈ​സ് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​യി​ല്ല.

പ​രി​ശോ​ധ​ന​യി​ല്‍ ജി​ല്ലാ സി​വി​ല്‍ സ​പ്ലൈ​സ് ഓ​ഫീ​സ​ര്‍ എം.​എം. പ്ര​ജു​ല, കോ​ഴി​ക്കോ​ട് ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ര്‍​മാ​രാ​യ കെ.​കെ. നാ​സ​ര്‍, ബി​നു ബാ​ല​ക്, സി​വി​ല്‍ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​ഇ. സീ​ന, പി.​പ്ര​മോ​ദ്, ടി.​കെ. ബൈ​ജു, പി.​കെ. സു​മേ​ഷ്, കെ.​പ​വി​ത, ഭ​ക്ഷ്യ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ല​സി​ക, ര​ജി​ത, ഗി​രീ​ഷ്, മൊ​യ്തീ​ന്‍ കോ​യ, ഷി​ബി​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Kozhikode

ഓ​ട​യ്ക്ക് മു​ക​ളി​ല്‍ താ​ത്‍​കാ​ലി​ക​മാ​യിയിട്ട സ്‌​ളാ​ബ് അ​പ​ക​ട ഭീ​ഷ​ണിയാകുന്നു

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ മാ​വൂ​റോ​ഡ് ജം​ഗ്ഷ​നി​ലെ ഖ​ത്ത​ർ ബ​സാ​റി​ന്ന് സ​മീ​പം ഓ​ട​യ്ക്ക് മു​ക​ളി​ല്‍ താ​ത്കാ​ലി​ക​മാ​യി ഇ​ട്ട സ്‌​ളാ​ബ് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു. സ്‌​ളാ​ബ് ഉ​യ​ര്‍​ന്നു​കി​ട​ക്കു​ന്ന​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍ താ​ഴോ​ട്ടി​റ​ങ്ങി ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ര്‍ ഇ​ത് മാ​റ്റാ​ന്‍ ത​യ്യാ​റാ​യി​ട്ടി​ല്ല.

സ്ലാ​ബ് ത​ട​ഞ്ഞു​വീ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ്ത്രീ​ക്കും കു​ട്ടി​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. എ​ന്നി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​വി​ടെ ട്രാ​ഫി​ക് പൊ​ലീ​സി​നെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഇ​തു​വ​രെ പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

Kozhikode

ഈ ​വ​ര്‍​ഷം ആ​യി​രം നി​ര​ക്ഷ​ര​രെ സാ​ക്ഷ​ര​രാ​ക്കും: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

കോ​ഴി​ക്കോ​ട്: ലോ​ക സാ​ക്ഷ​ര​താ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​ര്‍​ഷം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഉ​ന്ന​തി​ക​ളി​ലും ക​ട​ലോ​ര മേ​ഖ​ല​യി​ലു​മാ​യി ആ​യി​രം നി​ര​ക്ഷ​ര​രെ​കൂ​ടി സാ​ക്ഷ​ര​രാ​ക്കി സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ന്‍ കൊ​ട്ടാ​ര​ത്തി​ല്‍ സാ​ക്ഷ​ര​താ ദി​ന സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.

1990-91ലെ ​സ​മ്പൂ​ര്‍​ണ സാ​ക്ഷ​ര​താ യ​ജ്ഞ​ത്തി​ല്‍ പ​ങ്ക​ടു​ത്ത് ജി​ല്ല​ക്ക് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ള്‍ സ​മ്മാ​നി​ച്ച മു​ന്‍​കാ​ല സാ​ക്ഷ​ര​താ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ദ​ര​വും അ​റി​യി​ച്ചു. പു​തി​യ 100 സാ​ക്ഷ​ര​താ ക്ലാ​സു​ക​ള്‍ ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ല്‍ ആ​രം​ഭി​ക്കും.

അ​തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍റെ​യും സാ​ക്ഷ​ര​താ പ്രേ​ര​കു​മാ​രു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും പൂ​ര്‍​ണ പി​ന്തു​ണ​യു​ണ്ടാ​കും. ഈ ​ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യു​ണ്ടാ​ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​ഭ്യ​ര്‍​ഥി​ച്ചു. ലോ​ക സാ​ക്ഷ​ര​താ ദി​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ദ​രി​ക്കു​ന്ന സാ​ക്ഷ​ര​താ പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ജി​ല്ല​യി​ല്‍​നി​ന്ന് ഉ​ള്‍​പ്പെ​ട്ട തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് മു​ന്‍ ജ​ന​പ്ര​തി​നി​ധി​യും നാ​ലാം​ത​രം തു​ല്യ​താ പ​ഠി​താ​വു​മാ​യ 72കാ​ര​ന്‍ ചൂ​ല​ന്‍​കു​ട്ടി, അ​ഞ്ച് വ​ര്‍​ഷം കൊ​ണ്ട് 760 മു​തി​ര്‍​ന്ന​വ​രെ സാ​ക്ഷ​ര​ത-​തു​ല്യ​ത ക്ലാ​സു​ക​ളി​ല്‍ എ​ത്തി​ച്ച കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ നോ​ഡ​ല്‍ പ്രേ​ര​ക് സാ​ബി​റ​യെ​യും പ്ര​സി​ഡ​ന്‍റ് അ​ഭി​ന​ന്ദി​ച്ചു.

Kozhikode

സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി: സാം​സ്‌​കാ​രി​ക സം​ഗ​മം 10ന്

​കോ​ഴി​ക്കോ​ട്: ഈ ​മാ​സം 13 മു​ത​ല്‍ 15 വ​രെ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന സി​പി​എം വി​പു​ലീ​കൃ​ത സം​സ്ഥാ​ന​ക​മ്മ​റ്റി​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട്ടെ സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഗ​മം 10ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കെ.​പി.​കേ​ശ​വ​മേ​നോ​ന്‍ ഹാ​ളി​ല്‍ ന​ട​ക്കും.

കോ​ഴി​ക്കോ​ട്ടെ എ​ഴു​ത്തു​കാ​ര്‍, പ്ര​ഭാ​ഷ​ക​ര്‍, ക​വി​ക​ള്‍, സി​നി​മ- നാ​ട​ക ക​ലാ​കാ​ര​ന്മാ​ര്‍, പാ​ട്ടു​കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ണി​ചേ​രും.

ഫാ​സി​സം, സം​സ്‌​കാ​രം, പ്ര​തി​രോ​ധം എ​ന്ന പ്ര​മേ​യ​ത്തെ മു​ന്‍​നി​ര്‍​ത്തി​യാ​ണ് സാം​സ്‌​കാ​രി​ക സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സം​ഗ​മ​ത്തി​ല്‍ കെ.​പി.​രാ​മ​നു​ണ്ണി, പി.​കെ.​പാ​റ​ക്ക​ട​വ്, ഇ​ന്ദു​മേ​നോ​ന്‍, ഡോ.​കെ.​എം.​അ​നി​ല്‍, കെ.​ഇ.​എ​ന്‍, ഷീ​ല ടോ​മി, പി.​കെ.​സു​നി​ല്‍​കു​മാ​ര്‍, ഒ.​പി.​സു​രേ​ഷ്, സു​നി​ല്‍ അ​ശോ​ക​പു​രം, ഡോ.​പി.​കെ.​പോ​ക്ക​ര്‍, പു​രു​ഷ​ന്‍ ക​ട​ലു​ണ്ടി, വി​മീ​ഷ് മ​ണി​യൂ​ര്‍, ജാ​ന​മ്മ കു​ഞ്ഞു​ണ്ണി, ഐ​സ​ക് ഈ​പ്പ​ന്‍, വി​ല്‍​സ​ണ്‍ സാ​മു​വ​ല്‍, കെ.​ആ​ര്‍.​മോ​ഹ​ന്‍​ദാ​സ്, ജ​യ​പ്ര​കാ​ശ് കാ​ര്യാ​ല്‍, ടി.​സു​രേ​ഷ്ബാ​ബു, സ​തീ​ഷ് കെ. ​സ​തീ​ഷ്, കെ.​സ​ലാം, വി​ജ​യ​ന്‍ കോ​വൂ​ര്‍, എ.​ര​ത്നാ​ക​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എം. ​മെ​ഹ​ബൂ​ബ് അ​റി​യി​ച്ചു.

Kozhikode

കൂ​ട​ത്താ​യിപാ​ലം നി​ര്‍​മാ​ണ​ത്തി​ന് 6.20 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി

താ​മ​ര​ശേ​രി: ഓ​മ​ശേ​രി -താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ സം​സ്ഥാ​ന​പാ​ത​യി​ലെ കൂ​ട​ത്താ​യി പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​ന് 6.20 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി പി.​കെ. ഫി​റോ​സ് എം​എ​ല്‍​എ അ​റി​യി​ച്ചു.

കൂ​ട​ത്താ​യി പാ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ളെ തു​ട​ര്‍​ന്ന് കേ​ര​ള ഹൈ​വേ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ​ഗ്ധ​സം​ഘം പാ​ല​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

‌പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​ല​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 17 ല​ക്ഷം രൂ​പ​യു​ടെ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
ഇ​തി​നു​പു​റ​മെ, നി​ല​വി​ലു​ള്ള പാ​ല​ത്തി​ന് പ​ക​ര​മാ​യി പു​തി​യ പാ​ലം നി​ര്‍​മ്മി​ക്കു​ന്ന​തി​നാ​ണ് ഇ​പ്പോ​ള്‍ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

മൂ​ന്ന് സ്പാ​നു​ക​ളി​ലാ​യി ആ​കെ 54.90 മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ക. പാ​ല​ത്തി​ന് 11 മീ​റ്റ​ര്‍ വീ​തി​യു​ണ്ടാ​കും. ഇ​തി​ല്‍ 7.5 മീ​റ്റ​ര്‍ കാ​രേ​ജ് വേ​യും ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 1.5 മീ​റ്റ​ര്‍ വീ​തി​യു​ള്ള ന​ട​പ്പാ​ത​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള രീ​തി​യി​ലാ​ണ് പാ​ലം നി​ര്‍​മാ​ണം ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

Kozhikode

പേ​രാ​മ്പ്ര​യി​ൽ ഭ​ക്ഷ​ണ ശാ​ല​ക​ളി​ലെ വി​ല​ക്കൊ​ള്ള; സ​ർ​വക​ക്ഷി യോ​ഗം ചേ​ർ​ന്നു

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ഹോ​ട്ട​ലു​ക​ൾ, റ​സ്‌​റ്റോ​റ​ന്‍റു​ക​ൾ, ബേ​ക്ക​റി​ക​ൾ, കൂ​ൾ ബാ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഈ​ടാ​ക്കു​ന്ന തോ​ന്നി​യ വി​ല സാ​ധാ​ര​ണ​ക്കാ​ര​ന് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണെ​ന്ന വ്യാ​പ​ക പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പേ​രാ​മ്പ്ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഇ​ന്ന​ലെ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് ആ​ക്ഷേ​പ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.
ഒ​രേ ഭ​ക്ഷ​ണ സാ​ധ​ന​ത്തി​ന് പ​ല വി​ല ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് പ്ര​ധാ​ന​മാ​യി പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്‌​ച ന​ട​ന്ന കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ലും പ്ര​ശ്നം ചി​ല​ർ രേ​ഖാ​മൂ​ലം പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. ഭ​ക്ഷ​ണ നി​ര​ക്ക് വ​ര്‍​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ര്‍​ത്ത ദീ​പി​ക ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ല​തി​ക വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ, ഹോ​ട്ട​ൽ ആ​ന്‍റ് റ​സ്റ്റോ​റ​ന്‍റ് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യം - ഫു​ഡ് സേ​ഫ്റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. പ്ര​ശ്ന​ത്തി​ൽ പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് പൊ​തു ആ​വ​ശ്യ​മു​യ​ർ​ന്നു. അ​തേ സ​മ​യം ഉ​യ​ർ​ന്ന ഇ​ന്ധ​ന വി​ല​യും ചെ​ല​വു​ക​ളും ഭ​ക്ഷ​ണ ശാ​ല​ക​ൾ​ക്ക് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ല​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​യ​തെ​ന്ന് വ്യാ​പാ​രി-​ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് പ്ര​തി​നി​ധി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

ഭൗ​തിക സാ​ഹ​ച​ര്യ​വും ഗു​ണ മേ​ൻ​മ​യും നി​ല നി​ർ​ത്തു​ന്ന​തി​ലും പ​രിര​ക്ഷി​ക്കു​ന്ന​തി​ലും ചെ​ല​വു​ക​ൾ കൂ​ടു​മ്പോ​ൾ സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടാ​തെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​ണ് വി​ല നി​ര​ക്ക് ഉ​യ​ർ​ത്തേ​ണ്ടി വ​രു​ന്ന​തെ​ന്ന് വ്യാ​പാ​രി-​റ​സ്റ്റോ​റ​ന്‍റ് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ബാ​ബു കൈ​ലാ​സ്, സ​ലാം, ച​ന്ദ്ര​ൻ വി​ജ​യ, നി​ർ​മ്മ​ല സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ്യാ​പാ​രി​ക​ളും ഹോ​ട്ട​ൽ ന​ട​ത്തി​പ്പു​കാ​രും ആ​ലോ​ച​ന ന​ട​ത്തി വി​ഷ​യ​ത്തി​ൻ മേ​ലു​ള്ള തീ​രു​മാ​നം ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​റി​യി​ക്കും. ഇ​തി​ന​നു​സ​രി​ച്ച് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് യോ​ഗ​ത്തി​ലു​യ​ർ​ന്ന ധാ​ര​ണ.

 

Kozhikode

മി​യാ​വാ​ക്കി സൂ​ക്ഷ്മ​വ​നം ഒ​രു​ങ്ങി

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പാ​രി​സ്ഥി​തി​കം- പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ളാ​ണ്ടി​ത്താ​ഴം ദ​ര്‍​ശ​നം സാം​സ്‌​കാ​രി​ക​വേ​ദി സ്ഥാ​പി​ക്കു​ന്ന മി​യാ​വാ​ക്കി മാ​തൃ​ക സൂ​ഷ്മ​വ​നം മേ​യ​ര്‍ ഒ.​ സ​ദാ​ശി​വ​ന്‍ വൃ​ക്ഷ​തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ര്‍​പ​റേ​ഷ​ന്‍ മാ​നാ​ഞ്ചി​റ അ​ന്‍​സാ​രി​പാ​ര്‍​ക്കി​ല്‍ അ​നു​വ​ദി​ച്ച ഒ​രു സെ​ന്‍റ് സ്ഥ​ല​ത്താ​ണ് സൂ​ക്ഷ്മ​വ​നം സ്ഥാ​പി​ച്ച​ത്. വി.​കെ ഫൈ​സ​ല്‍ ബാ​ബു​എം​എ​ല്‍​എ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജോ​ണ്‍ സി. ​മാ​ത്യു, ഡോ. ​പി.​ആ​ര്‍. അ​രു​ണ്‍, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ നി​ധി​ന്‍, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ഡോ. ​എ​സ്.​ജ​യ​ശ്രീ, പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​എ. ജോ​ണ്‍​സ​ണ്‍, കെ.​കെ.​സ​ഹീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kozhikode

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ

കൂ​രാ​ച്ചു​ണ്ട് : യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​ഷ​ഹി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​സാം ക​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ബാ​ലു​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഭി​ജി​ത് ഉ​ണ്ണി​കു​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​തി​യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി ദീ​പു കി​ഴ​ക്കേ​ന​ക​ത്ത്ചു​മ​ത​ല​യേ​റ്റു.​കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജു കാ​ര​ക്ക​ട, കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ അ​റ​യ്ക്ക​ൽ, ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​രു​ൺ ജോ​സ്, കെ​എ​സ്‌​യു നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബി​ൻ കൊ​ച്ചു​വീ​ട്ടി​ൽ, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി കു​ര്യ​ൻ ചെ​മ്പ​നാ​നി, കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ജെ​റി​ൻ കു​ര്യാ​ക്കോ​സ്, സ​രീ​ഷ് ഹ​രി​ദാ​സ്, യു​ഡി​വൈ​എ​ഫ് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ, കെ​എ​സ്‌​യു കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഷാ​രോ​ൺ കൊ​ച്ചു​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kozhikode

ച​ക്രസ്തം​ഭ​ന സ​മ​രം ന​ട​ത്തി

പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​ണ്ണാ​മൂ​ഴി മു​തു​കാ​ട് പൊ​തു​മ​രാ​മ​ത്ത് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ഐ​ടി​യു നേ​ത്യ​ത്വ​ത്തി​ൽ മു​തു​കാ​ട് അ​ങ്ങാ​ടി​യി​ൽ ച​ക്രസ്തം​ഭ​ന സ​മ​രം ന​ട​ത്തി.

സി​ഐ​ടി​യു പേ​രാ​മ്പ്ര ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​സു​നി​ൽ ഉ​ദ്ഘാ​ട​നംചെ​യ്തു.
യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​കെ.​ശ​ശി. വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ പി.​സി. സു​രാ​ജ​ൻ, ബി​ന്ദു വ​ത്സ​ൻ, ലോ​ക്ക​ൽ ക​മ്മി​റ്റി മെ​മ്പ​ർ​മാ​രാ​യ ജെ​യിം​സ്, സു​ജി മാ​ത്യു, യൂ​ണി​യ​ൻ ഏ​രി​യ ക​മ്മി​റ്റി​യം​ഗം കെ. ​കെ. മാ​ധ​വ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​സി. ബൈ​ജു, എ​സ്. പു​രു​ഷു, സി. ​കെ. പ്ര​മോ​ദ്, കെ. ​അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kozhikode

ബാ​ല്യ​സ്പ​ന്ദ​നം കൂ​ട​ര​ഞ്ഞി​യി​ല്‍ തു​ട​ങ്ങി

കൂ​ട​ര​ഞ്ഞി :അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര ആ​രോ​ഗ്യ​സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ത്രൈ​മാ​സ ആ​രോ​ഗ്യ​പ​രി​ശോ​ധ​നാ പ​ദ്ധ​തി​യാ​യ ‘ബാ​ല്യ​സ്പ​ന്ദ​നം’ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ചു.

താ​ഴെ കൂ​ട​ര​ഞ്ഞി അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ന്ന പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഷി​ബു നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജു​കു​ട്ടി ക​ക്കാ​ടം​പൊ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മൂ​ന്ന് മു​ത​ൽ ആ​റ് വ​യ​സു​വ​രെ​യു​ള്ള അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളു​ടെ ഉ​യ​രം, ഭാ​രം, ശ​രീ​ര അ​ള​വു​ക​ൾ, വ​ള​ർ​ച്ച, പോ​ഷ​ക​നി​ല എ​ന്നി​വ മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ൽ പ​രി​ശോ​ധി​ച്ച് ആ​രോ​ഗ്യ​നി​ല വി​ല​യി​രു​ത്തു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളോ പോ​ഷ​കാ​ഹാ​ര​ക്കു​റ​വോ ക​ണ്ടെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ തു​ട​ർ​ചി​കി​ത്സ​യും പോ​ഷ​കാ​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ളും ഉ​റ​പ്പാ​ക്കും.

മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി. കെ. ​ദി​വ്യ ‘ബാ​ല്യ​സ്പ​ന്ദ​നം’ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.​നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​പ്‌​റ്റോ​മെ​ട്രി​സ്റ്റ് പി. ​അ​ജീ​ഷ് നേ​ത്രാ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​യ്യാ​റാ​ക്കി​യ പോ​സ്റ്റ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​റ്റു​വാ​ങ്ങി. നേ​ത്ര​ദാ​ന സ​മ്മ​ത​പ​ത്രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഷി​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജു​കു​ട്ടി ക​ക്കാ​ടം​പൊ​യി​ൽ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ​യിം​സ് വേ​ള​ശ്ശേ​രി എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റി.​ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ആ​യി​ഷാ​ബി ഷി​യാ​സ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ​യിം​സ് വേ​ള​ശ്ശേ​രി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ബി. ശ്രീ​ജി​ത്ത്, ജൂ​ണി​യ​ര്‍ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷി​ജു പി. ​ജേ​ക്ക​ബ്, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് കെ. ​ബേ​ബി, ഐ​സി​ഡി​എ​സ്. സൂ​പ്പ​ർ​വൈ​സ​ർ പി. ​സ​ബ്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kozhikode

നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​നി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്നു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​നി​ൽ നി​ല​വി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട് പു​തി​യ നി​യ​മ​നം ന​ട​ത്താ​ന്‍ തീ​രു​മാ​നം.

1300ഓ​ളം ക​രാ​ര്‍ ജീ​വ​ന​ക്കാ​രും 30 ദി​വ​സ വേ​ത​ന​ക്കാ​രു​മാ​ണ്‌ ജി​ല്ല​യി​ലു​ള്ള​ത്‌.30 താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ​യും ക​രാ​ര്‍ പു​തു​ക്കി​യി​ട്ടി​ല്ല. ക്ലീ​നിം​ഗ്, ഡ്രൈ​വ​ര്‍, ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ത​സ്‌​തി​ക​ക​ളി​ലാ​ണ് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ള്ള​ത്. 15 വ​ര്‍​ഷം സ​ര്‍​വീ​സു​ള്ള​വ​ര്‍​ക്ക് ഉ​ൾ​പ്പെ​ടെ​യാ​ണ് ജോ​ലി ന​ഷ്ട​പ്പെ​ടു​ക. ത​സ്തി​ക​ക​ളി​ലേ​ക്ക് പു​തി​യ ആ​ളു​ക​ളെ നി​യ​മി​ക്കാ​ൻ​അ​ഭി​മു​ഖ​വും വ​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​രു​ക​ൾ മാ​റി​വ​രു​മ്പോ​ൾ ജീ​വ​ന​ക്കാ​രു​ടെ കാ​ലാ​വ​ധി ഓ​രോ വ​ർ​ഷ​വും മാ​ന​ദ​ണ്ഡ​പ്ര​കാ​രം പു​തു​ക്കി ന​ൽ​കു​ക​യാ​ണ്‌ പ​തി​വെ​ന്ന് ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തേ​സ​മ​യം ക​രാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന കാ​ലാ​വ​ധി ര​ണ്ട് മാ​സ​ത്തേ​ക്കാ​ണ്‌ ആ​രോ​ഗ്യ​വ​കു​പ്പ് നീ​ട്ടി ന​ൽ​കി​യ​ത്. ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ 15നു​ള്ളി​ൽ ന​ൽ​കു​ന്ന റി​പ്പോ​ര്‍​ട്ട​നു​സ​രി​ച്ചാ​യി​രി​ക്കും ക​രാ​ര്‍ ജീ​വ​ന​ക്കാ​രി​ൽ ആ​രൊ​ക്കെ തു​ട​ര​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​കു​ക. ഡോ​ക്ട​ര്‍​മാ​ര്‍ മു​ത​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് വ​രെ​യു​ള്ള​വ​ര്‍ ക​രാ​റി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞ​വ​രു​ൾ​പ്പെ​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം ഇ​ല്ലാ​താ​കു​ന്ന​തി​ന്‍റെ ആ​ശ​ങ്ക​യി​ലാ​ലാ​ണ് ഉ​ള്ള​ത്.

Kozhikode

തേ​ങ്ങ മോ​ഷ​ണം; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​ർ ഉ​ൾ​പ്പെട്ട സം​ഘം പി​ടി​യി​ല്‍

നാ​ദാ​പു​രം : തേ​ങ്ങ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​ർ ഉ​ൾ​പ്പ​ടെ നാ​ല് പേ​ർ ക​സ്റ്റ​ഡി​യി​ൽ. ഒ​രാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പ​ടു​ത്തി.​

ഞാ​യ​റാ​ഴ്ച്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. നി​ടും പ​റ​മ്പ് സ്വ​ദേ​ശി പ​ന​ങ്ങാ​ട് ച​ന്ദ്ര​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.​തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ ച​ന്ദ്ര​ൻ നാ​ളീ​കേ​ര സൂ​ക്ഷി​പ്പ് കേ​ന്ദ്ര​ത്തി​ൽ വെ​ള്ള കാ​റി​ലെ​ത്തി​യ ഒ​രു സം​ഘം തേ​ങ്ങ മോ​ഷ്ടി​ക്കു​ന്ന​ത് ക​ണ്ട​തോ​ടെ ബ​ഹ​ളം വ​ച്ചു.

ഇ​തോ​ടെ മോ​ഷ്ടാ​ക്ക​ള്‍ സ്ഥ​ലം വി​ട്ടു.​തു​ട​ർ​ന്ന് വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സി​സി​ടി​വി. കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.​ഇ​വ​ർ മോ​ഷ്ടി​ച്ച മൂ​ന്ന് ചാ​ക്ക് തേ​ങ്ങ വാ​ണി​മേ​ലി​ലെ ക​ട​യി​ൽ നി​ന്ന് പെ​ലി​സ് ക​ണ്ടെ​ടു​ത്തു.

Kozhikode

‘ ഫ​യ​ല്‍ മു​ക്കേ​ണ്ട’ മു​ന്ന​റി​യി​പ്പു​മാ​യി വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ണ​ര്‍

കോ​ഴി​ക്കോ​ട്: വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കാ​തെ ഫ​യ​ല്‍ മു​ക്കി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ണ​ര്‍ ടി.​കെ. രാ​മ​കൃ​ഷ്ണ​ന്‍. കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തി​യ സി​റ്റിം​ഗി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഫ​യ​ല്‍ കാ​ണു​ന്നി​ല്ല, ഫ​യ​ല്‍ ല​ഭ്യ​മ​ല്ല തു​ട​ങ്ങി​യ മ​റു​പ​ടി​ക​ളാ​ണ് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​ത്. ഫ​യ​ലു​ക​ള്‍ സൂ​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ആ ​കാ​ര്യാ​ല​യ​ത്തി​ലെ പൊ​തു അ​ധി​കാ​രി​ക​ള്‍​ക്കാ​ണ്.

ഫ​യ​ല്‍ കാ​ണാ​താ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്. ഓ​രോ ഫ​യ​ലി​നും ക​സ്റ്റോ​ഡി​യ​ന്‍ ഉ​ണ്ടാ​യി​രി​ക്ക​ണം. ഫ​യ​ല്‍ ആ​രി​ല്‍​നി​ന്നാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ക​ണ്ടു​പി​ടി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പോ​സി​റ്റീ​വാ​യി ക​ണ്ട് വി​വ​ര​ങ്ങ​ള്‍ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ ന​ല്‍​ക​ണം. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തെ കു​റി​ച്ച് അ​വ​ബോ​ധ​മു​ണ്ടാ​ക്കാ​ന്‍ അ​ടു​ത്ത മാ​സം ജി​ല്ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ക​മ്മി​ഷ​ണ​ര്‍ അ​റി​യി​ച്ചു.​കാ​ര​ന്തൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ല്‍ ക​ലാം ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഫ​യ​ല്‍ ക​ണ്ടെ​ത്തി വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ കു​ന്ന​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ വി​വ​രാ​വ​കാ​ശ ഓ​ഫീ​സ​ര്‍​ക്ക് ക​മീ​ഷ​ണ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

ഫീ​സ് അ​ട​ച്ചി​ട്ടും വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പും ന​ല്‍​കാ​ത്ത കോ​ഴി​ക്കോ​ട് ഗ​വ. എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ എ​സ്പി​ഐ​ഒ​ക്ക് താ​ക്കീ​ത് ന​ല്‍​കി. വി​വ​ര​ങ്ങ​ള്‍ ഉ​ട​ന്‍ സ്പീ​ഡ് പോ​സ്റ്റ് വ​ഴി പ​രാ​തി​ക്കാ​രി​ക്ക് അ​യ​ച്ചു ന​ല്‍​കാ​നും നി​ര്‍​ദേ​ശി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ന​ല്‍​കാ​തി​രു​ന്ന നാ​ദാ​പു​രം പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ എ​സ്പി​ഐ​ഒ​യോ​ട് ദൃ​ശ്യ​ങ്ങ​ള്‍ ഉ​ട​ന്‍ ന​ല്‍​കാ​ന്‍ ക​മ്മി​ഷ​ണ​ര്‍ നി​ര്‍​ദേ​ശി​ച്ചു. വി​വ​രം ക്രോ​ഡീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് വി​വ​രം ന​ല്‍​കാ​തി​രു​ന്ന മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് എ​സ്പി​ഐ​ഒ​യോ​ട് വി​വ​രം ന​ല്‍​കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി. ഹി​യ​റിം​ഗി​ല്‍ 15 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി.

Kozhikode

മ​രം​ന​ടീ​ല്‍ പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ട്: ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ അ​ന്വേ​ഷ​ണം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര - വെ​ങ്ങ​ളം ബൈ​പാ​സ് ആ​റു​വ​രി​യാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​റി​ച്ചു​മാ​റ്റി​യ മ​ര​ങ്ങ​ള്‍​ക്ക് പ​ക​രം തൈ​ക​ള്‍ ന​ട്ടു​പ​രി​പാ​ലി​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ അ​ഴി​മ​തി ന​ട​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം. അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ എം. ​ജോ​ഷി​ന്‍, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ വി. ​ബി​ജേ​ഷ് കു​മാ​ര്‍, റി​ട്ട. റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എം. ​പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം. സൈ​ല​ന്‍റ് വാ​ലി വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ ജി.​ഹ​രി​കൃ​ഷ്ണ​ന്‍ നാ​യ​രാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍. അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് മൂ​ന്നു മാ​സ​ത്തി​ന​കം സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്ക​ണം.
ചാ​ണ​കം വാ​ങ്ങു​ന്ന​തി​ന് വി​പ​ണി വി​ല​യേ​ക്കാ​ള്‍ അ​ഞ്ച് ഇ​ര​ട്ടി​യി​ല​ധി​കം തു​ക ന​ല്‍​ക​ല്‍, ഒ​രേ പ്ര​വൃ​ത്തി​ക്ക് ര​ണ്ടി​ര​ട്ടി തു​ക രേ​ഖ​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്ക​ല്‍, സൈ​റ്റ് സ്‌​പെ​സി​ഫി​ക് പ്ലാ​ന്‍ ത​യ്യാ​റാ​ക്കാ​തി​രി​ക്ക​ല്‍ എ​ന്നി​വ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ഉ​യ​ര്‍​ന്ന പ്ര​ധാ​ന ആ​രോ​പ​ണ​ങ്ങ​ള്‍.

ആ​റു​വ​രി ബൈ​പ്പാ​സ് വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2354 മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു മാ​റ്റി​യ​ത്. ഇ​തി​നു പ​ക​ര​മാ​യി 26,000 തൈ​ക​ര്‍ ന​ട്ടു​പ​രി​പാ​ലി​ക്കു​ന്ന പ​ദ്ധ​തി​യി​ലാ​ണ് അ​ഴി​മ​തി ന​ട​ന്ന​താ​യി ആ​രോ​പ​ണ​മു​യ​ര്‍​ന്ന​ത്. പ​രാ​തി​യെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡ് ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ വി​ഷ​യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​പി​ച്ചി​രു​ന്നു. റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​ര്‍​ക്ക് വ​നം​വ​കു​പ്പ് കു​റ്റ​പ​ത്രം ന​ല്‍​കി​യി​രു​ന്നു. മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രും കു​റ്റം നി​ഷേ​ധി​ച്ചു​കൊ​ണ്ടാ​ണ് നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍​കി​യ​ത്. എം. ​പ​ത്മ​നാ​ഭ​ന്‍ സ​ര്‍​വീ​സി​ല്‍ നി​ന്നു വി​ര​മി​ച്ച​തി​നാ​ല്‍ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ​യു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി ച​ട്ട​ങ്ങ​ള്‍ പ്ര​കാ​രം തു​ട​രും. കു​റ്റാ​രോ​പി​ത​രാ​യ മ​റ്റ് ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ കേ​ര​ള സി​വി​ല്‍ സ​ര്‍​വീ​സ​സ് ച​ട്ട​പ്ര​കാ​ര​മു​ള്ള ശി​ക്ഷ​യ്ക്കു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

Wayanad

കാ​പ്പ കേ​സ് പ്ര​തി സ്‌​കൂ​ട്ട​ര്‍ മോ​ഷ​ണ​ക്കേ​സി​ല്‍ പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍​പെ​ട്ട കാ​പ്പ പ്ര​തി സ്‌​കൂ​ട്ട​ര്‍ മോ​ഷ​ണ​ക്കേ​സി​ല്‍ പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി. പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ്‌​സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​ച്ച് സ്‌​കൂ​ട്ട​ര്‍ മോ​ഷ​ണം ന​ട​ത്തി​യ പെ​രി​ങ്ങ​ളം സ്വ​ദേ​ശി അ​റ​പ്പു​ഴ​യി​ല്‍ വീ​ട്ടി​ല്‍ മു​ജീ​ബി(40)​നെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

ഈ ​മാ​സം ഒ​ന്നി​ന് വൈ​കു​ന്നേ​രം പ​ന്തീ​രാ​ങ്കാ​വ് പ്രീ​തി ടെ​ക്‌​സ്‌​റ്റൈ​യി​ല്‍​സ് ഷോ​പ്പി​നു മു​ന്‍​വ​ശം നി​ര്‍​ത്തി​യി​ട്ട കൈ​മ്പാ​ലം സ്വ​ദേ​ശി​നി​യാ​യ പ്ര​മീ​ള​യു​ടെ പേ​രി​ലു​ള്ള സ്‌​കൂ​ട്ട​റാ​ണ് മോ​ഷ്ടി​ച്ച​ത്. സം​ഭ​വ സ്ഥ​ല​ത്തെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. കോ​ഴി​ക്കോ​ട് റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് നി​ന്നും ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കു​ന്ന​മം​ഗ​ലം പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ അ​റി​യ​പ്പെ​ടു​ന്ന റൗ​ഡി​യാ​ണ് മു​ജീ​ബ്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ കൊ​ണ്ടോ​ട്ടി, ക​രി​പ്പൂ​ര്‍ അ​രീ​ക്കോ​ട്, എ​ട​ച്ചേ​രി, കൊ​ടു​വ​ള്ളി, അ​ത്തോ​ളി, കു​ന്ന​മം​ഗ​ലം, പ​ന്തീ​ര​ങ്കാ​വ്, ടൗ​ണ്‍, ന​ട​ക്കാ​വ്, വെ​ള്ള​യി​ല്‍ തു​ട​ങ്ങി​യ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി മോ​ഷ​ണ​ത്തി​നും, പി​ടി​ച്ചു​പ​റി​ക്കും മ​റ്റു​മാ​യി ഇ​രു​പ​ത്ത​ഞ്ചോ​ളം ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. തു​ട​ര്‍​ച്ച​യാ​യി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് കാ​പ്പ ചു​മ​ത്ത​പ്പെ​ട്ട് ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ആ​യി​രു​ന്നു. അ​വി​ടെ​നി​ന്ന് ഇ​റ​ങ്ങി​യ ശേ​ഷം ഇ​ക്ക​ഴി​ഞ്ഞ ജൂ​ണി​ല്‍ മാ​നാ​ഞ്ചി​റ​ക്ക് സ​മീ​പം നി​ര്‍​ത്തി​യി​ട്ട ചെ​ല​വൂ​ര്‍ സ്വ​ദേ​ശി​യാ​യ ര​ഞ്ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ക്ടീ​വ സ്‌​കൂ​ട്ട​ര്‍ മോ​ഷ​ണം ന​ട​ത്തി​യ​തി​ന് പി​ടി​യി​ലാ​യി​രു​ന്നു. ഈ ​കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം വീ​ണ്ടും മോ​ഷ​ണ കേ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​ന്തീ​രാ​ങ്കാ​വ് പൊ​ലി​സ് സ്റ്റേ​ഷ​ന്‍ സ​ബ്ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ നി​ധി​ന്‍, വി​നോ​ദ്, സി​വി​ല്‍ പൊ​ലി​സ് ഓ​ഫീ​സ​ര്‍ അ​ര്‍​ഷാ​ദ്, സി​റ്റി ക്രൈം ​സ​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ഹ്‌​മാ​ന്‍, ഹാ​ദി​ല്‍ കു​ന്നു​മ്മ​ല്‍, അ​നീ​ഷ് മൂ​സേ​ന്‍​വീ​ട്, ഷാ​ഫി പ​റ​മ്പ​ത്ത്, ഷ​ഹീ​ര്‍ പെ​രു​മ​ണ്ണ, ജി​നേ​ഷ് ചൂ​ലൂ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Wayanad

നൂ​ല്‍​പ്പു​ഴ ഓ​ട​പ്പ​ള്ള​ത്ത് ക​ടു​വ സാ​ന്നി​ധ്യം; നി​രീ​ക്ഷ​ണ​ത്തി​ന് കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: നൂ​ല്‍​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഓ​ട​പ്പ​ള്ള​ത്ത് ക​ടു​വ സാ​ന്നി​ധ്യം.
പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​ന്‍ യോ​ഹ​ന്നാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ക​ടു​വ​യെ ക​ണ്ടു. അ​ടു​ത്തു​ള്ള മ​ര​ണ​വീ​ട്ടി​ല്‍​നി​ന്നു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍​നി​ന്നു ഇ​റ​ങ്ങി റോ​ഡ് മു​റി​ച്ച് സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് പോ​കു​ന്ന ക​ടു​വ അ​തു​വ​ഴി വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. അ​ടു​ത്ത​ദി​വ​സം ഓ​ട​പ്പ​ള്ളം തോ​ര​മം​ഗ​ലം ഭാ​ഗ​ത്ത് ക​ടു​വ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​ത് കു​ട്ടി​ക​ള​ട​ക്കം ക​ണ്ടു.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ തോ​ര​മം​ഗ​ലം രാ​ജ​ന്‍​ലാ​ലി​ന്‍റെ തൊ​ഴു​ത്തി​ല്‍ ക​ടു​വ എ​ത്തി​യ​താ​യി സം​ശ​യ​മു​ണ്ട്. ബ​ഹ​ളം​കേ​ട്ട് വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്നെ​ത്തി​യ​പ്പോ​ഴേ​ക്കും തൊ​ഴു​ത്തി​ല്‍​നി​ന്നു ജീ​വി ക​ട​ന്നു​ക​ള​ഞ്ഞ​തി​നാ​ല്‍ ക​ടു​വ​യാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​യി​ല്ല. പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ വ​ന​സേ​ന കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ക​ടു​വ സാ​ന്നി​ധ്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ വ​നം ജീ​വ​ന​ക്കാ​ര്‍ എ​ത്തി​യാ​ണ് കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി സ്‌​കൂ​ളി​ലേ​ക്ക് വി​ട്ട​ത്. ക​ടു​വ​യെ പേ​ടി​ച്ച് പ​ക​ല്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഓ​ട​പ്പ​ള്ളം ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന പു​ലി​യെ വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ ക​ണ്ടി​രു​ന്നു. ഈ ​ഭാ​ഗ​ത്ത് വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

 

Wayanad

പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണം: എ​കെ​പി​സി

പു​ല്‍​പ്പ​ള്ളി: പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പെ​യി​ന്‍റ് ക​മ്പ​നി​ക​ള്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഓ​ള്‍ കേ​ര​ള പെ​യി​ന്‍റേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ശ​രീ​ര​ത്തി​ന് ഹാ​നി​ക​ര​മാ​യ വി​ഷ​വ​സ്തു​ക്ക​ള്‍ ചേ​ര്‍​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പെ​യി​ന്‍റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മൂ​ലം തൊ​ഴി​ലാ​ളി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ക​മ്പ​നി​ക​ള്‍ മ​ന​സി​ലാ​ക്കു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​ത്യേ​കം ക്ഷേ​മ​നി​ധി ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ഷി കു​രീ​ക്കാ​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. ബേ​ബി, റോ​ബി​ന്‍ ജേ​ക്ക​ബ്, കെ.​കെ. ഷി​ജു, സ​ജീ​ര്‍ കാ​ഞ്ഞി​ര​പ്പ​ള്ളി, ഷാ​ജി കു​ര്യാ​ക്കോ​സ്, ജോ​ണ്‍​സ​ണ്‍ പു​തു​പ്പ​ള്ളി, നാ​രാ​യ​ണ​ന്‍ മൂ​വാ​റ്റു​പു​ഴ, സി​റാ​ജു​ദ്ദീ​ന്‍ തൃ​ക്കാ​ക്ക​ര, മു​ഹ​മ്മ​ദ് സ​ലിം പെ​രു​മ്പാ​വൂ​ര്‍, അ​ഫ്‌​സ​ല്‍ ആ​ല​പ്പു​ഴ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി ത​ങ്ക​ച്ച​ന്‍ മാ​ന​ന്ത​വാ​ടി-​പ്ര​സി​ഡ​ന്‍റ്, ഷി​നോ​യ് പു​ല്‍​പ്പ​ള്ളി-​വൈ​സ് പ്ര​സി​ഡ​ന്‍റ ബി​നോ​യ് സീ​താ​മൗ​ണ്ട്-​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ബി​ജു തൊ​ണ്ട​ര്‍​നാ​ട്-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ബെ​ന്നി പ​ന​മ​രം-​ജി​ല്ലാ എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സം​സ്ഥാ​ന എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നു. ഭാ​ര​വാ​ഹി​ക​ളാ​യി മ​നോ​ജ് കാ​പ്പാ​ട്-​വൈ​സ് പ്ര​സി​ഡ​ന്‍റ്, സ​ന​ല്‍ സ​ജി എ​റ​ണാ​കു​ളം-​മീ​ഡി​യ സെ​ല്‍ ചെ​യ​ര്‍​മാ​ന്‍, ജി​ജോ ത​ല​പ്പു​ഴ, സു​രേ​ഷ് കാ​ഞ്ഞി​ര​പ്പ​ള്ളി-​എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Wayanad

ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ: പ്ര​ത്യേ​ക ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മാ​ന​ന്ത​വാ​ടി: ഒ​ക്ടോ​ബ​ര്‍ 12 മു​ത​ല്‍ 17 വ​രെ ന​ട​ക്കു​ന്ന ഒ​ന്നാം വ​ര്‍​ഷ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്കു മു​ന്നോ​ടി​യാ​യി വി​എ​ച്ച്എ​സ്‌​സി​യി​ല്‍ പ്ര​ത്യേ​ക പ​ഠ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ഒ​ന്നാം വ​ര്‍​ഷ, ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന സ​മ​യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഫോ​ണ്‍ ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​നും ര​ക്ഷി​താ​ക്ക​ള്‍ വൈ​കി വീ​ട്ടി​ലെ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തു​മാ​ണ് പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. മു​നി​സി​പ്പ​ല്‍ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​വി.​എ​സ്. മൂ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ മൊ​യ്തൂ​ട്ടി അ​ണി​യാ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ കെ.​കെ. ജി​ജി, പി.​സി. തോ​മ​സ്, കെ.​കെ. സു​രേ​ഷ്, എം.​കെ. അ​ര്‍​ച്ച​ന, എ.​യു. ധ​ന്യ, വി. ​മു​ജീ​ബ്, ബി​നേ​ഷ് രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു.

Wayanad

വ​നം​വ​കു​പ്പി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു

ഗൂ​ഡ​ല്ലൂ​ര്‍: നീ​ല​ഗി​രി ജി​ല്ല​യി​ലെ ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ലാ​റ​സ്റ്റ​നി​ല്‍ ഭീ​തി പ​ര​ത്തു​ന്ന ന​ര​ഭോ​ജി ക​ടു​വ​യെ ഇ​നി​യും പി​ടി​കൂ​ടാ​നാ​യി​ല്ല.

വ​നം​വ​കു​പ്പി​നെ​തി​രേ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. 19-ാം ദി​വ​സ​വും ക​ടു​വ​യ്ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. വ​നം​വ​കു​പ്പി​ന്‍റെ സം​വി​ധാ​ന​ങ്ങ​ള്‍ എ​ല്ലാം ഉ​പ​യോ​ഗി​ച്ചി​ട്ടും ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ഈ ​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍ ഇ​പ്പോ​ഴും ഭീ​തി​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. മൂ​ന്ന് ആ​ഴ്ച​യാ​യി ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് ജോ​ലി​ക്ക് പോ​കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

കു​ട്ടി​ക​ളെ വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ലാ​ണ് സ്‌​കൂ​ളു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ല്‍​പോ​ലും കാ​ട്ടു​മൃ​ഗ​ങ്ങ​ളെ ഭ​യ​ന്ന് ജീ​വി​ക്കേ​ണ്ട ദു​ര​വ​സ്ഥ​യാ​ണ് ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ള്‍​ക്കു​ള്ള​ത്. നീ​ല​ഗി​രി എം​പി എ. ​രാ​ജ ഒ​രു മാ​സ​ത്തെ ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ ഇ​വി​ട​ത്തെ കു​ടും​ബ​ങ്ങ​ള്‍​ക്ക് വി​ത​ര​ണം ചെ​യ്തി​രു​ന്നു. അ​ത് ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്. ക​ടു​വ​യെ വെ​ടി​വ​ച്ചു കൊ​ല്ല​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ക​ടു​വ​യെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി 170 കാ​മ​റ​ക​ളാ​ണ് പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. 13 കൂ​ടു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഡ്രോ​ണ്‍ കാ​മ​റ​ക​ള്‍ വ​ഴി​യും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ബാ​ല​വാ​ടി, കാ​മ​രാ​ജ്, ഗ​വി​പ്പാ​റ തു​ട​ങ്ങി​യ പ​രി​സ​ര ഗ്രാ​മ​ങ്ങ​ളി​ലും കും​കി​യാ​ന​ക​ളെ ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ല്‍ ക​ടു​വ ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്തു ത​ന്നെ​യാ​ണ്.

ആ​ടി​നെ ക​ടു​വ കൊ​ന്നു

ഗൂ​ഡ​ല്ലൂ​ര്‍: ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ബാ​ല​വാ​ടി​യി​ല്‍ ആ​ടി​നെ ക​ടു​വ കൊ​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​വാ​സി​യാ​യ രാ​ജ​ന്‍റെ ആ​ടി​നെ​യാ​ണ് ക​ടു​വ കൊ​ന്ന​ത്.

വീ​ടി​ന് സ​മീ​പ​ത്തെ കൂ​ട്ടി​ല്‍ നി​ന്നാ​ണ് ആ​ടി​നെ ആ​ക്ര​മി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് വ​നം​വ​കു​പ്പി​ന് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Wayanad

വൈ​ത്തി​രി​യി​ല്‍ പ​രി​സ​ര സം​ര​ക്ഷ​ണ കാ​മ്പ​യി​ന്‍ ന​ട​ത്തു​ന്നു

വൈ​ത്തി​രി: കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ "വൈ​ത്തി​രി​യെ കാ​ക്ക​ണം തെ​ളി​മ​യോ​ടെ' എ​ന്ന പേ​രി​ല്‍ പ​രി​സ​ര സം​ര​ക്ഷ​ണ കാ​മ്പ​യി​ന്‍ ന​ട​ത്തു​ന്നു.

ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ല്‍ ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ള്‍, രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. കാ​ലാ​വ​സ്ഥ​യി​ലെ സ​വി​ശേ​ഷ​ത​ക​ളും ജൈ​വ​വൈ​വി​ധ്യ സ​മൃ​ദ്ധി​യും ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന വൈ​ത്തി​രി​യി​ല്‍ ടൂ​റി​സം മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച തൊ​ഴി​ല​വ​സ​ര​ങ്ങ​ളും പു​രോ​ഗ​തി​യും കൊ​ണ്ടു​വ​രു​ന്നു​ണ്ട്. എ​ങ്കി​ലും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ ഉ​പ​യോ​ഗം ഗു​ര​ത​ര ഭീ​ഷ​ണി​ക​ള്‍ സൃ​ഷ്ടി​ക്കു​ക​യാ​ണ്. നാ​ടി​ന്‍റെ​യും ഭാ​വി​ത​ല​മു​റ​യു​ടെ​യും നി​ല​നി​ല്‍​പി​നും ടൂ​റി​സം മേ​ഖ​ല​യെ കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്വ പൂ​ര്‍​ണ​മാ​ക്കു​ന്ന​തി​നും പ്ര​കൃ​തി​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​ത​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​മ്പ​യി​ന്‍ ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് പ​രി​ഷ​ത്ത് യൂ​ണി​റ്റ് പ്ര​സി​ഡ​ന്റ് വി. ​ജ​യ​കു​മാ​ര്‍, സെ​ക്ര​ട്ട​റി എ​സ്. പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

 

Wayanad

സ​ഹോ​ദ​യ സി​ബി​എ​സ്ഇ ജി​ല്ലാ ക​ലോ​ത്സ​വം: 1,500 വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​റ്റു​ര​യ്ക്കും

ക​ല്‍​പ്പ​റ്റ: സ​ഹോ​ദ​യ സി​ബി​എ​സ്ഇ 29-ാമ​ത് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം മ​ത്സ​ര​ങ്ങ​ള്‍ 10,11 തീ​യ​തി​ക​ളി​ല്‍ മേ​പ്പാ​ടി മൗ​ണ്ട് താ​ബോ​ര്‍ സ്‌​കൂ​ളി​ലും ര​ണ്ടാം​ഘ​ട്ടം 18നും 19​നും ബ​ത്തേ​രി ഗ്രീ​ന്‍ ഹി​ല്‍​സ് സ്‌​കൂ​ളി​ലും ന​ട​ക്കും.

\ജി​ല്ല​യി​ലെ 29 സി​ബി​എ​സ്ഇ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍​നി​ന്നാ​യി 1,500 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​റ്റു​ര​യ്ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ന് ഒ​രു​ക്കം പൂ​ര്‍​ത്തി​യാ​യ​താ​യി സ​ഹോ​ദ​യ വ​യ​നാ​ട് പ്ര​സി​ഡ​ന്‍റ് സീ​റ്റ ജോ​സ്, സെ​ക്ര​ട്ട​റി ഡോ. ​ഗീ​ത ത​മ്പി, മൗ​ണ്ട് താ​ബോ​ര്‍ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ശ​ലോ​മി, പ്രി​ന്‍​സി​പ്പ​ല്‍ രാ​കേ​ഷ് നൊ​ട്ട​ങ്ക​ണ്ട​ത്ത്, ഗ്രീ​ന്‍ ഹി​ല്‍​സ് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി.​ജെ. ചാ​ക്കോ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ 81 ഉം ​ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 67 ഉം ​ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ഒ​രു വി​ദ്യാ​ര്‍​ഥി​ക്ക് അ​ഞ്ച് വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും ര​ണ്ട് ഗ്രൂ​പ്പ് ഇ​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കാം. ഒ​ന്നാം​ഘ​ട്ട മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 10ന് ​രാ​വി​ലെ 10ന് 2010 ​ഐ​ഡി​യ സ്റ്റാ​ര്‍ സിം​ഗ​ര്‍ വി​ജ​യി ജോ​ബി ജോ​ണും ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റേ​ത് 18ന് ​രാ​വി​ലെ 10ന് ​മോ​ഹി​നി​യാ​ട്ടം പ്ര​ഫ. ഡോ. ​കെ.​എം. അ​ബു​വും നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ​ത​ല ക​ലോ​ത്സ​വ വി​ജ​യി​ക​ള്‍ സം​സ്ഥാ​ത​ല മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടും.

Wayanad

അ​ക്വാ​ഫി​റ്റ് നീ​ന്ത​ല്‍ പ​രി​ശീ​ല​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന അ​ക്വാ​ഫി​റ്റ് നീ​ന്ത​ല്‍ പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സെ​ന്‍റ് ജോ​സ​ഫ്‌​സ് ഇ​എ​ച്ച്എ​സ്എ​സി​ല്‍ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

പ​ഠ​ന​ത്തോ​ടൊ​പ്പം കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ,കാ​യി​ക, മാ​ന​സി​ക ഉ​ന്മേ​ഷം ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് അ​ക്വാ​ഫി​റ്റ് നീ​ന്ത​ല്‍ പ​രി​ശീ​ല​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റ​സീ​ന അ​ബ്ദു​ള്‍​ഖാ​ദ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഹം​സ, വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ല്‍​മ മോ​യി​ന്‍, ന​ഗ​ര​സ​ഭാ ക​ലാ​കാ​യി​ക വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷെ​റീ​ന അ​ബ്ദു​ള്ള, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​കെ. ഷി​ഫാ​ന​ത്ത്, ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​എം. സെ​ബാ​സ്റ്റ്യ​ന്‍, സ​ര്‍​വ​ജ​ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ നാ​സ​ര്‍, പ്ര​ധാ​ന​ധ്യാ​പ​ക​ന്‍ ബി​ജി വ​ര്‍​ഗീ​സ്, ഫാ. ​ജോ​ര്‍​ജ് കോ​ടാ​ന്നൂ​ര്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ രാ​ധ ബാ​ബു, ഭാ​നു പു​ളി​ക്ക​ല്‍, ഫൗ​സി​യ, പ്രീ​ത, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ ബി.​ജെ. ഷി​ജി​ത, മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍ ബി​ജി വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Wayanad

ക​രി​മാ​നി​യി​ല്‍ പ​രി​ശു​ദ്ധ അ​മ്മ​യു​ടെ ജ​ന​ന​ത്തി​രു​നാ​ള്‍ ആ​ഘോ​ഷം സ​മാ​പി​ച്ചു

മാ​ന​ന്ത​വാ​ടി: ക​രി​മാ​നി ഉ​ണ്ണീ​ശോ ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന എ​ട്ടു​നോ​മ്പ് ആ​ച​ര​ണ​വും പ​രി​ശു​ദ്ധ അ​മ്മ​യു​ടെ ജ​ന​ന​ത്തി​രു​നാ​ള്‍ ആ​ഘോ​ഷ​വും സ​മാ​പി​ച്ചു.
ക​രി​മാ​നി ക​പ്പേ​ള​യി​ല്‍ തി​രു​ക​ര്‍​മ​ങ്ങ​ളി​ല്‍ ഫാ. ​റി​ന്‍​സ​ണ്‍ നെ​ല്ലി​മ​ല കാ​ര്‍​മി​ക​നാ​യി.
വി​കാ​രി ഫാ. ​ജോ​ര്‍​ജ് നെ​ല്ലു​വേ​ലി​ല്‍, ഫാ. ​ജ​യിം​സ് പു​റ​ത്തേ​ല്‍, ഷാ​ജി വ​ള്ളി​കാ​വു​ങ്ക​ല്‍, ഷി​ബി തെ​ങ്ങ​ട​യി​ല്‍, ജോ​ണി പാ​റ​ക്ക​ന്‍, തോ​മ​സ് ക​വ​ള​നാ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Wayanad

ആ​റാം വ​യ​സി​ല്‍ ഏ​ഷ്യ​ന്‍ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്സി​ല്‍ ഇ​ടം നേ​ടി വൈ​ഗ ല​ക്ഷ്മി

മേ​പ്പാ​ടി: ല​ളി​താ​സ​ഹ​സ്ര​നാ​മം 183 സ്തോ​ത്ര​ങ്ങ​ള്‍ 19 മി​നി​റ്റി​ന​കം കാ​ണാ​പാ​ഠം ഉ​രു​വി​ട്ട് ഏ​ഷ്യ​ന്‍ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്സി​ല്‍ ഇ​ടം നേ​ടി ആ​റു​വ​യ​സു​കാ​രി.

നെ​ടു​മ്പാ​ല കാ​ളി​ക്കു​ന്നു​മ്മേ​ല്‍ ല​തീഷ് വി​ജി​ത ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ള്‍ വൈ​ഗ ല​ക്ഷ്മി​യു​ടേ​താ​ണ് നേ​ട്ടം. അ​ഞ്ച് വ​യ​സു​ള്ള​പ്പോ​ള്‍ ല​ളി​താ​സ​ഹ​സ്ര​നാ​മം 183 സ്തോ​ത്ര​ങ്ങ​ള്‍ മ​നഃ​പാ​ഠ​മാ​ക്കി 19 മി​നി​റ്റി​ല്‍ ചൊ​ല്ലി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്സി​ല്‍ ഇ​ടം നേ​ടി​യ വൈ​ഗ ല​ക്ഷ്മി​യെ 2026 മാ​ര്‍​ച്ച് ഒ​മ്പ​തി​ന് "ഗോ​ത്ര​പ​ര്‍​വം’ ഉ​ദ്ഘാ​ട​ന​ത്തി​ന് ജി​ല്ല​യി​ലെ​ത്തി​യ ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര ആ​ര്‍​ലേ​ക്ക​ര്‍ അ​നു​മോ​ദി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ഏ​ഷ്യ​ന്‍ ബു​ക്ക് ഓ​ഫ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ്സി​ലേ​ക്ക് നോ​മി​നേ​ഷ​നും തു​ട​ര്‍​ന്ന് അം​ഗീ​കാ​ര​വും ല​ഭി​ച്ച​ത്.

സ്തോ​ത്ര​ങ്ങ​ള്‍ മ​നഃ​പാ​ഠ​മാ​ക്കി ഉ​ച്ചാ​ര​ണ ശു​ദ്ധി​യോ​ടെ ജ​പി​ക്കു​ന്ന​തി​ലെ അ​സാ​ധാ​ര​ണ മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് വൈ​ഗ ല​ക്ഷ്മി​യു​ടെ നേ​ട്ടം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. മു​ട്ടി​ല്‍ ഡ​ബ്ല്യു​എം​ഒ. ഇം​ഗ്ലീ​ഷ് അ​ക്കാ​ദ​മി​യി​ല്‍ ഒ​ന്നാം ക്ലാ​സ്‌​ വി​ദ്യാ​ര്‍​ഥി​യാ​ണ് വൈ​ഗ.

Wayanad

കു​ടും​ബ​സം​ഗ​മം ന​ട​ത്തി


ക​ല്‍​പ്പ​റ്റ: വി​ദ്യാ​ന​ഗ​ര്‍ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ശ്രീ​ശ​ങ്ക​ര വി​ദ്യാ​ല​യ​ത്തി​ല്‍ കു​ടും​ബ സം​ഗ​മം ന​ട​ത്തി. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ പി. ​വി​ശ്വ​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ജി. ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ.​വി. ദീ​പ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ. ​പ്ര​കാ​ശ​ന്‍, എ​ന്‍.​വി. ജ​യ​ച​ന്ദ്ര​ന്‍, എം.​എ. രാ​ജേ​ഷ്, എ.​ഡി. യ​ശോ​ധ​ര​ന്‍, വി​മു​ക്ത​ഭ​ട​ന്‍ മ​ഹേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ല്‍ ക​ഴി​ഞ്ഞ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ര്‍, രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ സൂ​ര്യ​ന​ന്ദ​ന്‍ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. സീ​നി​യ​ര്‍ അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.

Wayanad

ബാ​ല​ശാ​സ്ത്ര പ​രീ​ക്ഷ​യ്ക്ക് തു​ട​ക്ക​മാ​യി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സോ​ഷ്യ​ല്‍ ആ​ക്‌​ഷ​ന്‍ ഗ്രൂ​പ്പ്(​ശാ​സ്ത്ര), പൊ​തു​വി​ദ്യ​ഭ്യാ​സ വ​കു​പ്പ്, മ​ല​യാ​ളം മി​ഷ​ന്‍, കാ​ന്‍​ഫെ​ഡ്, പി​ടി​ബി. സ്മാ​ര​ക ട്ര​സ്റ്റ് എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന 37-ാമ​ത് പി​ടി​ബി സ്മാ​ര​ക ആ​ഗോ​ള ബാ​ല​ശാ​സ്ത്ര പ​രീ​ക്ഷ ആ​രം​ഭി​ച്ചു.
ആ​രോ​ടും ചോ​ദി​ക്കാം, ഏ​ത് പു​സ്ത​ക​വും വാ​യി​ക്കാം, എ​വി​ടെ​നി​ന്നും ഉ​ത്ത​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാം എ​ന്ന രീ​തി​യി​ല്‍ ഒ​രു മാ​സം കൊ​ണ്ട് ഉ​ത്ത​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി ത​യാ​റാ​ക്കേ​ണ്ട പ​രീ​ക്ഷ​യി​ല്‍ യു​പി, ഹൈ​സ്‌​കൂ​ള്‍, മ​ല​യാ​ളം മി​ഷ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി പ​ങ്കെ​ടു​ക്കാം. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഗ​വ. സ​ര്‍​വ​ജ​ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഡ​യ​റ്റ് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​പി. ല​ക്ഷ്മ​ണ​ന്‍ നി​ര്‍​വ​ഹി​ച്ചു.

ഫാ. ​ഡോ. മ​ത്താ​യി അ​തി​ര​മ്പു​ഴ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. സൗ​ദാ​ബി, ടി.​ഐ. ജ​യിം​സ്, പി. ​ഉ​മേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Wayanad

വി​ദ്യാ​ല​യ​ത്തി​ന് അ​ധ്യാ​പ​ക​ന്‍ ല​ക്ച​ര്‍ സ്റ്റാ​ന്‍​ഡ് ന​ല്‍​കി

ക​ല്‍​പ്പ​റ്റ: സ​ര്‍​വീ​സി​ല്‍​നി​ന്നു വി​ര​മി​ക്കു​ന്ന വ​ര്‍​ഷം എ​സ്‌​കെ​എം​ജെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് ഹാ​ള്‍ ന​വീ​ക​രി​ച്ച് ല​ക്ച​ര്‍ സ്റ്റാ​ന്‍​ഡ് ന​ല്‍​കി അ​ധ്യാ​പ​ക​ന്‍ പി.​പി. അ​ജി​ത്ത് മാ​തൃ​ക​യാ​യി. പ്രി​ന്‍​സി​പ്പ​ല്‍ എം. ​വി​വേ​കാ​ന​ന്ദ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​നീ​ത്കു​മാ​ര്‍ സ്റ്റാ​ന്‍​ഡ് ഏ​റ്റു​വാ​ങ്ങി. മു​നി​സി​പ്പ​ല്‍ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​നി സ​തീ​ഷ് , സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് എം.​പി. ജ​ഷീ​ന, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി.​ജി. വി​ശ്വേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Wayanad

കോ​ട​തി വി​ധി​യു​ടെ മ​റ​വി​ല്‍ 10 ഏ​ക്ക​റോ​ളം വ​ന​ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​ക്ക് വി​ട്ടു​ന​ല്‍​കി: വ​നം വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

മാ​ന​ന്ത​വാ​ടി: കോ​ട​തി വി​ധി​യു​ടെ മ​റ​വി​ല്‍ 10 ഏ​ക്ക​ര്‍ വ​ന​ഭൂ​മി ച​ട്ട​വി​രു​ദ്ധ​മാ​യി ഡീ​നോ​ട്ടി​ഫൈ ചെ​യ്ത് സ്വ​കാ​ര്യ​വ്യ​ക്തി​ക്ക് വി​ട്ടു ന​ല്‍​കി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് വ​നം വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

2022 ലെ ​ഹൈ​ക്കോ​ട​തി വി​ധി​യു​ടെ ഭാ​ഗ​മാ​യി പേ​ര്യ വി​ല്ലേ​ജി​ല്‍ 2024ല്‍ 10 ​ഏ​ക്ക​ര്‍ വ​ന​ഭൂ​മി വി​ട്ടു​ന​ല്‍​കി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. പേ​ര്യ വി​ല്ലേ​ജി​ലെ റീ​സ​ര്‍​വേ ന​മ്പ​ര്‍ 8/1എ1​എ2​ല്‍ പ്പെ​ട്ട 6.0720 ഹെ​ക്ട​ര്‍ ഭൂ​മി പ​രി​സ്ഥി​തി ലോ​ല ഭൂ​മി​യാ​യി വ​നം വ​കു​പ്പ് ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​തി​ല്‍ 4.7884 ഹെ​ക്ട​ര്‍ ഭൂ​മി നേ​ര​ത്തെ നോ​ട്ടി​ഫൈ ചെ​യ്ത​തും 1.2836 ഹെ​ക്ട​ര്‍ ഭൂ​മി പു​തു​താ​യി സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ല്‍ നി​ന്നും ഏ​റ്റെു​ത്ത​തു​മാ​യി​രു​ന്നു. ഇ​തി​നെ​തി​രേ സ്വ​കാ​ര്യ വ്യ​ക്തി ന​ല്‍​കി​യ അ​പ്പീ​ല്‍ ഇ ​എ​ഫ് കോ​ട​തി ത​ള്ളി. തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ 2011 ല്‍ ​ന​ല്‍​കി​യ അ​പ്പീ​ല്‍ 2022 ല്‍ ​സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍​ക്ക​നു​കൂ​ല​മാ​യി വി​ധി​വ​ന്നു. ഇ​വ​രു​ടെ കൈ​വ​ശ​ഭൂ​മി​യി​ല്‍ നി​ന്നും ന​ഷ്ട​പ്പെ​ട്ട ഭൂ​മി തി​രി​ച്ചു ന​ല്‍​കാ​നാ​യി​രു​ന്നു കോ​ട​തി വി​ധി.

എ​ന്നാ​ല്‍ ഇ​ത് പ്ര​കാ​രം തി​രി​കെ ന​ല്‍​കേ​ണ്ടി​യി​രു​ന്ന 1.2836 ഹെ​ക്ട​ര്‍ ഭൂ​മി​ക്ക് പ​ക​രം നേ​ര​ത്തെ വ​നം​വ​കു​പ്പ് കൈ​വ​ശം വ​ച്ചി​രു​ന്ന 4.7884 ഹെ​ക്ട​ര്‍ ഭൂ​മി ഉ​ള്‍​പ്പെ​ടെ 6.0720 ഹെ​ക്ട​ര്‍ ഭൂ​മി 2024ല്‍ ​സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍​ക്ക് ന​ല്‍​കി​യ​താ​യാ​ണ് ഇ​പ്പോ​ള്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ത് പ്ര​കാ​രം 10 ഏ​ക്ക​റോ​ളം വ​ന​ഭൂ​മി ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് പ്രാ​ഥ​മി​ക​റി​പ്പോ​ര്‍​ട്ട് വ​നം​വ​കു​പ്പ് നോ​ര്‍​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ന് ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഭൂ​മി തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​രം​ഭി​ച്ച​താ​യി നോ​ര്‍​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ പ​റ​ഞ്ഞു.

Wayanad

പ​രി​സ്ഥി​തി​ലോ​ല​മേ​ഖ​ല നി​ര്‍​ണ​യം: അ​ഖി​ലേ​ന്ത്യാ കി​സാ​ന്‍ സ​ഭ സ​മ​ര​ത്തി​ലേ​ക്ക്

ക​ല്‍​പ്പ​റ്റ: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​ക​ള്‍ നി​ശ്ച​യി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​നം ജ​ന​ദ്രോ​ഹ​പ​ര​മെ​ന്ന് അ​ഖി​ലേ​ന്ത്യ കി​സാ​ന്‍ സ​ഭ.
ജി​ല്ല​യി​ലെ 13 വി​ല്ലേ​ജു​ക​ളി​ലെ ക​ര്‍​ഷ​ക​ര്‍ അ​ട​ക്ക​മു​ള്ള ജ​ന​വി​ഭാ​ഗം നി​ര​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് വി​ധേ​യ​രാ​കേ​ണ്ടി വ​രും. അ​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. ജി​ല്ല​യി​ലെ 665 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ ആ​ണ് ഇ​എ​സ്എ പ​രി​ധി​യി​ല്‍ വ​രു​ന്ന​ത്.

ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യു​ള്ള ഭൂ​പ​ടം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ലെ ആ​ശ​യ​ക്കു​ഴ​പ്പം പ​രി​ഹ​രി​ക്കാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റു​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ ശ​ക്ത​മാ​യി ഉ​ണ്ടാ​ക​ണ​മെ​ന്ന് കി​സാ​ന്‍ സ​ഭ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് കി​സാ​ന്‍ സ​ഭ സൂ​ച​ന സ​മ​രം എ​ന്ന നി​ല​യി​ല്‍ ബ​ത്തേ​രി കി​ട​ങ്ങ​നാ​ട് വി​ല്ലേ​ജ് ഓ​ഫി​സി​ലേ​ക്ക് 15ന് ​രാ​വി​ലെ 10ന് ​മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തും. ര​ണ്ടാം ഘ​ട്ടം എ​ന്ന നി​ല​യി​ല്‍ പ്ര​ശ്‌​ന​ബാ​ധി​ത വി​ല്ലേ​ജു​ക​ളി​ല്‍ ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് രൂ​പം ന​ല്‍​കും.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി.​കെ. ശ​ശി​ധ​ര​ന്‍, ഡോ. ​അം​ബി ചി​റ​യി​ല്‍, കെ.​പി. അ​സൈ​നാ​ര്‍, വി. ​ദി​നേ​ശ് കു​മാ​ര്‍, ടി.​സി. ഗോ​പാ​ല​ന്‍, തൂ​ലി​ക ജോ​ര്‍​ജ്, ജി. ​മു​ര​ളീ​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Wayanad

മാ​ന​ന്ത​വാ​ടി​യി​ല്‍ വ​ണ്‍​വേ സ​മ​യം രാ​വി​ലെ എ​ട്ട് മു​ത​ല്‍ രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​ക്കു​ന്നു

മാ​ന​ന്ത​വാ​ടി: ന​ഗ​ര​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ വ​ണ്‍​വേ സ​മ​യം രാ​വി​ലെ എ​ട്ട് മു​ത​ല്‍ രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​ക്കു​ന്നു.

പ​ത്ത് മു​ത​ല്‍ സ​മ​യ ക്ര​മീ​ക​ര​ണം പ്ര​ബ​ല്യ​ത്തി​ല്‍ വ​രും. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ജോ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം. വ​ണ്‍​വേ സ​മ​യം ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് പൊ​ലി​സി​ന്‍റെ സ​ഹാ​യം തേ​ടി​യ​താ​യി ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചു.

ക്ല​ബ്കു​ന്നി​ലു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ 14 മു​ത​ല്‍ ന​ഗ​ര​സ​ഭ ഓ​ഫി​സ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന സ​ഹ​ച​ര്യ​ത്തി​ല്‍ തി​ര​ക്കേ​റി​യ​തും വീ​തി കു​റ​ഞ്ഞ​തു​മാ​യ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ് റോ​ഡി​ല്‍ താ​ത്കാ​ലി​ക​മാ​യി വ​ണ്‍​വേ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. ന​ട​പ്പാ​ത​ക​ളി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കും.

Wayanad

ക​ത്തു​ന്ന ചൂ​ടി​ലേ​ക്ക് വ​യ​നാ​ട്; പ​ക​ലും രാ​ത്രിയും ചൂ​ട് ഉ​യ​രു​ന്നു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ഴ​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ വ​യ​നാ​ട് വീ​ണ്ടും ചൂ​ടി​ന്‍റെ പി​ടി​യി​ലേ​ക്ക്.

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല​യി​ൽ മൂ​ന്ന് മു​ത​ൽ നാ​ല് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്ന കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ ജി​ല്ല​യി​ലും പ​ക​ൽ​ച്ചൂ​ട് ശ​ക്ത​മാ​യി. അ​ന്ത​രീ​ക്ഷ ഈ​ർ​പ്പം കൂ​ടി​യ​തോ​ടെ രേ​ഖ​പ്പെ​ടു​ത്തു​ന്ന താ​പ​നി​ല​യേ​ക്കാ​ൾ കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും.

ഈ ​മാ​സം ആ​റി​ന് അ​ന്പ​ല​വ​യ​ൽ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ 27.9 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​യി​രു​ന്നു കൂ​ടി​യ താ​പ​നി​ല. കു​റ​ഞ്ഞ താ​പ​നി​ല 17.6 ഡി​ഗ്രി​യും. മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല. ആ​റു മ​ണി​ക്കൂ​റി​ല​ധി​കം സൂ​ര്യ​പ്ര​കാ​ശ​വും ല​ഭി​ച്ചു. എ​ന്നാ​ൽ ജി​ല്ല​യു​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ചൂ​ടി​ന്‍റെ കാ​ഠി​ന്യം കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ട്ടു. പു​ൽ​പ്പ​ള്ളി​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് താ​പ​നി​ല 30 ഡി​ഗ്രി​യോ​ട​ടു​ത്ത് എ​ത്തി​യ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ട്ട ചൂ​ട് 31 ഡി​ഗ്രി​യോ​ള​മാ​യി​രു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ ചൂ​ട് ശ​ക്ത​മാ​യി​രു​ന്നു. ഈ ​മാ​സം ആ​റി​ന് ന​ഗ​ര​പ്ര​ദേ​ശ​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ ഉ​യ​ർ​ന്ന താ​പ​നി​ല 29 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നോ​ട് അ​ടു​ത്താ​യി​രു​ന്നു. എ​ന്നാ​ൽ ഈ​ർ​പ്പം കൂ​ടി​യ​തി​നാ​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ട് അ​തി​ലും കൂ​ടു​ത​ലാ​യി​രു​ന്നു. അ​ടു​ത്ത ദി​വ​സ​ത്തേ​ക്ക് 30 ഡി​ഗ്രി​ക്ക് മു​ക​ളി​ലേ​ക്ക് ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യും വി​വി​ധ പ്രാ​ദേ​ശി​ക പ്ര​വ​ച​ന​ങ്ങ​ളി​ൽ കാ​ണു​ന്നു.

മാ​ന​ന്ത​വാ​ടി​യി​ലും സ​മാ​ന​മാ​യ സ്ഥി​തി​യാ​ണ്. പ​ക​ൽ താ​പ​നി​ല 27-28 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​യി​രു​ന്നെ​ങ്കി​ലും അ​ന്ത​രീ​ക്ഷ​ത്തി​ലെ ഉ​യ​ർ​ന്ന ഈ​ർ​പ്പം കാ​ര​ണം ചൂ​ട് കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ കു​റ​ഞ്ഞാ​ൽ പ​ക​ൽ താ​പ​നി​ല വീ​ണ്ടും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. ക​ൽ​പ്പ​റ്റ​യി​ലും പ​ക​ൽ ചൂ​ട് സാ​ധാ​ര​ണ നി​ല​യി​ൽ​നി​ന്ന് ഉ​യ​ർ​ന്ന അ​നു​ഭ​വ​മാ​ണ്. ഈ ​മാ​സം ആ​റി​ന് ക​ൽ​പ്പ​റ്റ​യി​ൽ 28 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് സ​മീ​പം താ​പ​നി​ല​യും ഏ​ക​ദേ​ശം 30 ഡി​ഗ്രി​യോ​ളം അ​നു​ഭ​വ​ച്ചൂ​ടും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ണ്‍​സൂ​ണ്‍ ദു​ർ​ബ​ല​മാ​യ​തും മ​ഴ​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തു​മാ​ണ് ഇ​പ്പോ​ഴ​ത്തെ അ​സാ​ധാ​ര​ണ ചൂ​ടി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. അ​ന്ത​രീ​ക്ഷ​ത്തി​ലെ ഈ​ർ​പ്പം ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന​തി​നാ​ൽ ശ​രീ​ര​ത്തി​ന് അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന യ​ഥാ​ർ​ഥ താ​പ​നി​ല​യേ​ക്കാ​ൾ കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

മ​ഴ​യു​ടെ ഇ​ട​വേ​ള നീ​ളു​ന്ന​തോ​ടെ വ​യ​നാ​ട്ടി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലും ആ​ശ​ങ്ക ശ​ക്ത​മാ​കു​ക​യാ​ണ്. പ​ച്ച​ക്ക​റി, നെ​ല്ല്, വാ​ഴ, കാ​പ്പി, കു​രു​മു​ള​ക് തു​ട​ങ്ങി​യ വി​ള​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഈ​ർ​പ്പം നി​ല​നി​ർ​ത്താ​ൻ കൂ​ടു​ൽ ജ​ല​സേ​ച​നം വേ​ണ്ടി​വ​രു​ന്നു. കി​ണ​റു​ക​ളി​ലും ജ​ല​സ്രോ​ത​സു​ക​ളി​ലും ജ​ല​നി​ര​പ്പ് താ​ഴ്ന്നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലെ പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കാം.

ചൂ​ട് ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് മൂ​ന്ന് വ​രെ നേ​രി​ട്ടു​ള്ള വെ​യി​ൽ ഒ​ഴി​വാ​ക്കാ​നും ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്കാ​നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്നു. വ​യോ​ധി​ക​ർ, കു​ട്ടി​ക​ൾ, ക​ർ​ഷ​ക​ർ, നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ർ പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം. മ​ഴ ല​ഭ്യ​ത ഇ​നി​യും കു​റ​ഞ്ഞു​നി​ൽ​ക്കു​ക​യും വ​രും ദി​വ​സ​ങ്ങ​ളി​ലെ താ​പ​നി​ല വ​ർ​ധി​ക്കു​ക​യും ചെ​യ്താ​ൽ വ​യ​നാ​ട്ടി​ലെ പ​തി​വ് ത​ണു​ത്ത കാ​ലാ​വ​സ്ഥ​യ്ക്ക് പ​ക​രം ചൂ​ടും വ​ര​ൾ​ച്ച​യും നി​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യി​ലേ​ക്ക് ജി​ല്ല നീ​ങ്ങു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്.

Wayanad

ചൂടായി... ഇനി അൽപം ജ്യൂസാകാം

വൈ​ത്തി​രി: തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ മ​ണ്‍​സൂ​ണ്‍ കാ​ല​ത്ത് സാ​ധാ​ര​ണ​യാ​യി മ​ഴ ന​ന്നാ​യി ല​ഭി​ക്കേ​ണ്ട സ​മ​യ​മാ​ണ്. ജൂ​ണ്‍ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ​യാ​ണ് പ്ര​ധാ​ന മ​ഴ​ക്കാ​ലം. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​വും അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ചൂ​ട് കൂ​ടി നി​ല്‍​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ലും വേ​ന​ല്‍ കാ​ല​ത്തി​നു സ​മാ​ന​മാ​ണി​പ്പോ​ള്‍.

വേ​ന​ല്‍​ച്ചൂ​ട് ക​ടു​ത്ത​തോ​ടെ യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​മേ​കി ചു​ണ്ടേ​ല്‍-​ചേ​ലോ​ട് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഇ​ള​നീ​ര്‍, ക​രി​മ്പ് ജ്യൂ​സ് തു​ട​ങ്ങി​യ പാ​നീ​യ വി​പ​ണി​ക​ള്‍ സ​ജീ​വ​മാ​യി. ഉ​ഷ്ണ​ത്തി​ന് കു​റ​വി​ല്ലാ​ത്ത​താ​ണ് വ​ഴി​യാ​ത്ര​ക്കാ​രെ​യും പ്ര​ദേ​ശി​ക​വാ​സി​ക​ളെ​യും ഇ​ത്ത​ര​ത്തി​ലു​ള്ള ത​ണു​ത്ത പാ​നീ​യ​ക്ക​ട​ക​ളി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന​ത്.

ക​ന​ത്ത വെ​യി​ലി​ല്‍ ദീ​ര്‍​ഘ​ദൂ​ര യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്കും റോ​ഡ​രി​കി​ലെ ഈ ​ചെ​റു​ത​ട്ടു​ക​ട​ക​ള്‍ വ​ലി​യൊ​രു ആ​ശ്വാ​സ​കേ​ന്ദ്ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് വ​രി​വ​രി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഈ ​ക​ട​ക​ളി​ല്‍ രാ​വി​ലെ​യോ​ടെ ത​ന്നെ ക​ച്ച​വ​ടം സ​ജീ​വ​മാ​കാ​റു​ണ്ട്. പ്ര​കൃ​തി​ദ​ത്ത​മാ​യ ഇ​ള​നീ​ര്‍ വെ​ള്ള​വും ഉ​ന്‍​മേ​ഷം ന​ല്‍​കു​ന്ന ക​രി​മ്പ് ജ്യൂ​സു​മാ​ണ് ഭൂ​രി​ഭാ​ഗം പേ​രും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ത​ല്‍​ക്ഷ​ണം ത​യാ​റാ​ക്കി ന​ല്‍​കു​ന്ന വി​വി​ധ​ത​രം ജ്യൂ​സു​ക​ള്‍​ക്കും നാ​ര​ങ്ങാ​വെ​ള്ള​ത്തി​നും വ​ന്‍ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കൃ​ത്രി​മ പാ​നീ​യ​ങ്ങ​ളേ​ക്കാ​ള്‍ ആ​രോ​ഗ്യ​മു​ള്ള പ്ര​കൃ​തി​ദ​ത്ത പാ​നീ​യ​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ള്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പാ​നീ​യ ക​ട​ക​ളി​ലെ തി​ര​ക്ക് ഇ​നി​യും വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Wayanad

വ​യോ​ജ​ന പീ​ഡ​ന​ത്തി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി

പു​ല്‍​പ്പ​ള്ളി: വ​യോ​ജ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന വി​വി​ധ ത​ര​ത്തി​ലു​ള്ള പീ​ഡ​ന​ങ്ങ​ളും അ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി പ​ഴ​ശി​രാ​ജ കോ​ള​ജി​ല്‍ വ​യോ​ജ​ന പീ​ഡ​ന​ത്തി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

പ​ഴ​ശി​രാ​ജ കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മാ​ന​ന്ത​വാ​ടി ക​മ്യൂ​ണി​റ്റി റേ​ഡി​യോ മാ​റ്റൊ​ലി സ്‌​റ്റേ​ഷ​ന്‍ ഡ​യ​റ​ക്ട​റും ന്യൂ​മാ​ന്‍​സ് കോ​ള​ജ് മാ​നേ​ജ​രു​മാ​യ ഫാ. ​ബി​ജോ തോ​മ​സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍​കി. വ​യോ​ജ​ന പീ​ഡ​ന​ത്തി​ന്‍റെ വി​വി​ധ രൂ​പ​ങ്ങ​ള്‍, വ​യോ​ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍, സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ള്‍, സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ളി​ലും യു​വ​ജ​ന​ങ്ങ​ളി​ലും വ​യോ​ജ​ന​ങ്ങ​ളോ​ടു​ള്ള ക​രു​ത​ലും ബ​ഹു​മാ​ന​വും വ​ള​ര്‍​ത്തു​ന്ന​തി​നും വ​യോ​ജ​ന പീ​ഡ​നം ത​ട​യു​ന്ന​തി​ല്‍ സ​മൂ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ​രി​പാ​ടി.

എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍​മാ​രാ​യ കെ.​പി. വി​മ്യ, ഡോ. ​സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ​രി​പാ​ടി​യു​ടെ ഏ​കോ​പ​നം നി​ര്‍​വ​ഹി​ച്ചു. എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രും വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

Wayanad

മു​ള്ള​ന്‍​കൊ​ല്ലി ടൗ​ണി​ല്‍ ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കി

പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ മു​ള്ള​ന്‍​കൊ​ല്ലി ടൗ​ണ്‍, പാ​ടി​ച്ചി​റ, ക​ബ​നി​ഗി​രി, പെ​രി​ക്ക​ല്ലൂ​ര്‍ ടൗ​ണു​ക​ളി​ല്‍ ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കി​യ​താ​യി ട്രാ​ഫി​ക് അ​ഡൈ്വ​സ​റി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​സം ചേ​ര്‍​ന്ന ട്രാ​ഫി​ക് അ​ഡൈ്വ​സ​റി ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് നാ​ല് ടൗ​ണു​ക​ളി​ല്‍ ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണം കൊ​ണ്ടു​വ​ന്ന​ത്. പൊ​ലി​സി​ന്‍റേ​യും വ്യാ​പാ​രി​ക​ളു​ടേ​യും ടാ​ക്‌​സി ഡ്രൈ​വേ​ഴ്‌​സ് യൂ​ണി​യ​ന്‍റേ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണം നി​ശ്ച​യി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നു ക​ച്ചി​റ​യി​ല്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മി​നി ജ​യിം​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എ. പ്ര​കാ​ശ​ന്‍, സ​ജി കൊ​ച്ചു​കു​ടി​യി​ല്‍, സി​നി ആ​ന്റ​ണി, വ്യാ​പാ​രി​ക​ളാ​യ സ​ണ്ണി മ​ണ്ഡ​പ​ത്തി​ല്‍, സു​ധീ​പ് തോ​മ​സ്, ജി​ല്‍​സ് മ​ണി​യ​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Wayanad

അ​ധ്യാ​പ​ക ദി​ന​ത്തി​ല്‍ സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ക്ലാ​സെടു​ത്തു

പു​ല്‍​പ്പ​ള്ളി: അ​ധ്യാ​പ​ക ദി​ന​ത്തി​ലെ കു​ട്ടി​ടീ​ച്ച​ര്‍ കു​ട്ടി​ക​ള്‍​ക്ക് കൗ​തു​കം ആ​യി. ച​ണ്ണോ​ത്തു കൊ​ല്ലി ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലാ​ണ് അ​ധ്യാ​പ​ക ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യും സ്‌​കൂ​ള്‍ ലീ​ഡ​റു​മാ​യ ആ​രാ​ധ്യ ദി​നേ​ഷ് അ​ധ്യാ​പി​ക​യാ​യ​ത്. കു​ട്ടി​ക​ള്‍​ക്ക് ഇ​തൊ​രു പു​തി​യ അ​നു​ഭ​വം ആ​യി​രു​ന്നു.

പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നു ക​ച്ചി​റ​യി​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി സോ​ജ​ന്‍, പ്ര​ധാ​നാ​ധ്യാ​പി​ക ബി​ന്ദു അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Wayanad

മെം​ബ​ര്‍​ഷി​പ് വി​ത​ര​ണം ചെ​യ്തു

കോ​റോം: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ കീ​ഴി​ല്‍ പ്ര​വൃ​ത്തി​ക്കു​ന്ന യു​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ ജാ​ക്കൊ​ബൈ​റ്റ് സി​റി​യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍ (ജെ​എ​സ്ഒ​വൈ​എ) മ​ല​ബാ​ര്‍ ഭ​ദ്രാ​സ​നം മെം​ബ​ര്‍​ഷി​പ് വി​ത​ര​ണം ആ​രം​ഭി​ച്ചു.

കൊ​റോം സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സൂ​നോ​റോ പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ദൈ​വ മാ​താ​വി​ന്‍റെ എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ മേ​ഖ​ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ട​വ​ക വി​കാ​രി ഫാ. ​സോ​ജ​ന്‍ വാ​ണാ​ക്കു​ടി നി​ര്‍​വ​ഹി​ച്ചു. ട്ര​സ്റ്റി എ​ന്‍.​പി. ജോ​സ​ഫ് നെ​ടു​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി കെ.​പി. എ​ല്‍​ദോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ന​ന്ത​വാ​ടി മേ​ഖ​ല സെ​ക്ര​ട്ട​റി മ​നോ​ജ് ക​ല്ല​രി​ക്കാ​ട്ട്, മീ​ന​ങ്ങാ​ടി മേ​ഖ​ല സെ​ക്ര​ട്ട​റി മ​നു അ​രി​മു​ള, ജെ​എ​സ്ഒ വൈ​എ കോ​റോം യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ദാ​ന്‍ ബേ​സി​ല്‍, ബേ​സി​ല്‍ ജോ​സ്, ബേ​സി​ല്‍ കെ. ​ജോ​ര്‍​ജ്, എ​ല്‍​ദോ പോ​ള്‍, അ​ല​ന്‍ മാ​ത്യു, ജി​ന്‍​സ​ണ്‍ പ​ല​മ​ല, മ​ഞ്ജു ബേ​സി​ല്‍ കു​ഴി​വേ​ലി, എ​ല്‍​ദോ ജോ​സ് വാ​ഴ​ക്കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Wayanad

ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി സൂ​നോ​റോ പ​ള്ളി​യി​ല്‍ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ബ​ത്തേ​രി ബ്ല​ഡ് ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ള്ളി ഹാ​ളി​ലാ​ണ് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഈ ​ക്യാ​മ്പ് ന​ട​ന്ന​ത്. ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ര​ക്തം ദാ​നം ചെ​യ്ത് മ​ല​ബാ​ര്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഗീ​വ​ര്‍​ഗീ​സ് മോ​ര്‍ സ്‌​തേ​ഫാ​നോ​സ് നി​ര്‍​വ​ഹി​ച്ചു.

ക്യാ​മ്പി​ല്‍ നി​ര​വ​ധി പേ​ര്‍ ര​ക്തം ദാ​നം ചെ​യ്തു. പ​രി​പാ​ടി​ക​ള്‍​ക്ക് വി​കാ​രി ഫാ. ​ഡോ. മ​ത്താ​യി അ​തി​രം​പു​ഴ​യി​ല്‍, സ​ഹ വി​കാ​രി ഫാ. ​സ​ജി ചൊ​ള്ളാ​ട്ട്, ട്ര​സ്റ്റി ജോ​സ് വി. ​ത​ണ്ണി​ക്കോ​ട്ട്, സെ​ക്ര​ട്ട​റി മേ​രീ​സ് മ​ത്താ​യി ഓ​ണ​ശേ​രി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ല്‍​ദോ​സ് നി​ര​വ​ത്തു​ക​ണ്ട​ത്തി​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​ണി കാ​ണി​യാ​ട്ട്, ക​ണ്‍​വീ​ന​ര്‍ സോ​ബി ഏ​ബ്ര​ഹാം ഓ​ല​പ്പു​ര​ക്ക​ല്‍, സ്വ​പ്ന സി. ​ക​ല്ല​പ്പാ​റ, അ​നു ബി​നോ​യി പു​ല്യാ​ട്ടേ​ല്‍, അ​ബി​ന്‍ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Wayanad

വ​യ​ലാ​ര്‍ ഗാ​ന​ങ്ങ​ളു​ടെ ത​ണ​ലി​ല്‍ വി​ശ്ര​മ​കേ​ന്ദ്രം; ന​മ്പി​ക്കൊ​ല്ലി​യി​ല്‍ സു​ഹൃ​ത്തു​ക്ക​ളു​ടെ വേ​റി​ട്ട കൂ​ട്ടാ​യ്മ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ന​മ്പി​ക്കൊ​ല്ലി​യി​ലെ പ്ര​കൃ​തി​യു​ടെ മ​നോ​ഹാ​രി​ത​യ്‌​ക്കൊ​പ്പം വ​യ​ലാ​ര്‍ ഗാ​ന​ങ്ങ​ളു​ടെ മ​ധു​ര​വും ആ​സ്വ​ദി​ച്ച് അ​ല്‍​പ​നേ​രം വി​ശ്ര​മി​ക്കാം.

ന​മ്പി​ക്കൊ​ല്ലി പു​ഴ​യോ​ര​ത്ത് ഞാ​വ​ല്‍​മ​ര​ത്ത​ണ​ലി​ല്‍ വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ​യു​ടെ ഓ​ര്‍​മ​ക​ള്‍​ക്ക് സ​മ​ര്‍​പ്പി​ച്ച് ഒ​രു​ക്കി​യ വി​ശ്ര​മ​കേ​ന്ദ്ര​മാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ ശ്ര​ദ്ധ നേ​ടു​ന്ന​ത്. വ​യ​ലാ​റി​ന്‍റെ തീ​വ്ര ആ​രാ​ധ​ക​രാ​യ സു​ഹൃ​ത്തു​ക്ക​ളാ​യ ജോ​ര്‍​ജ് വ​ലി​യ​കു​ന്നും എ​ല്‍​ഐ​സി ബി​ജു​വും ചേ​ര്‍​ന്നാ​ണ് വേ​റി​ട്ട ആ​ശ​യം യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​ത്. പു​ഴ​യോ​ര​ത്തെ പ​ച്ച​പ്പും വ​യ​ലു​ക​ളും ഗ്രാ​മീ​ണ കാ​ഴ്ച​ക​ളും ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് വ​യ​ലാ​ര്‍ ഗാ​ന​ങ്ങ​ളു​ടെ ശാ​ന്ത​താ​ള​ത്തി​നൊ​പ്പം ഇ​വി​ടെ വി​ശ്ര​മി​ക്കാം. പ്ര​ണ​യ​വും പ്ര​കൃ​തി​യും വി​പ്ല​വ​വു​മെ​ല്ലാം നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന വ​യ​ലാ​ര്‍ ഗാ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ അ​ന്ത​രീ​ക്ഷ​ത്തി​ന് സം​ഗീ​ത​സാ​ന്നി​ധ്യ​മാ​കു​ന്ന​ത്.

ദി​വ​സ​വും രാ​വി​ലെ എ​ട്ടു​മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് ഗാ​ന​ങ്ങ​ള്‍ ഇ​വി​ടെ അ​ല​യ​ടി​ക്കു​ന്ന​ത്. വ​യ​ലാ​റി​ന്‍റെ നി​ത്യ​ഹ​രി​ത ഗാ​ന​ങ്ങ​ളോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഒ​രു​ക്കി​യ ഇ​രി​പ്പി​ടം ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി പേ​രെ ആ​ക​ര്‍​ഷി​ച്ചു തു​ട​ങ്ങി. പ്ര​കൃ​തി​യും സം​ഗീ​ത​വും ഒ​ത്തു​ചേ​രു​ന്ന ഈ ​ഇ​ടം ന​മ്പി​ക്കൊ​ല്ലി​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി മാ​റു​ക​യാ​ണ്.

Wayanad

വ​യ​നാ​ട് റ​വ​ന്യു ജി​ല്ലാ അ​ധ്യാ​പ​ക ക​ലോ​ത്സ​വം: സെ​ന്‍റ് ജോ​സ​ഫ്‌​സ് ടി​ടി​ഐ മാ​ന​ന്ത​വാ​ടി​ക്ക് ക​ലാ​കി​രീ​ടം

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​യ​നാ​ട് ഡ​യ​റ്റി​ല്‍ ന​ട​ന്ന 30-ാമ​ത് വ​യ​നാ​ട് റ​വ​ന്യു ജി​ല്ലാ പി​പി​ടി​ടി​ഐ, ഐ​ടി​ഇ അ​ധ്യാ​പ​ക ക​ലോ​ത്സ​വ​ത്തി​ല്‍ മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​സ​ഫ് ടി​ടി​ഐ​യ്ക്ക് ക​ലാ​കി​രീ​ടം.

106 പോ​യി​ന്‍റ് നേ​ടി​കൊ​ണ്ടാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. 98 പോ​യി​ന്‍റു​ള്ള പ​ന​മ​രം ഗ​വ. ടി​ടി​ഐ​യ്ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. 126 അ​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി​ക​ളും 76 അ​ധ്യാ​പ​ക​രു​മ​ട​ക്കം 202 പേ​രാ​ണ് മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

ഡി​എ​ല്‍​എ​ഡ് അ​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി മോ​ണോ ആ​ക്ട്, മ​ല​യാ​ളം പ​ദ്യം​ചൊ​ല്ല​ല്‍, പ്ര​സം​ഗം, ല​ളി​ത​ഗാ​നം, സം​ഘ​ഗാ​നം, മാ​പ്പി​ള​പ്പാ​ട്ട്, പ്ര​ഭാ​ഷ​ണം എ​ന്നീ ഏ​ഴ് ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. അ​ധ്യാ​പ​ക​ര്‍​ക്കാ​യി ക​വി​യ​ര​ങ്ങ്, ല​ളി​ത​ഗാ​നം, സം​ഘ​ഗാ​നം എ​ന്നീ മൂ​ന്ന് ഇ​ന​ങ്ങ​ളി​ലും മ​ത്സ​രം ന​ട​ന്നു.
രാ​വി​ലെ വ​യ​നാ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ് പ​താ​ക ഉ​യ​ര്‍​ത്തി​യ​തോ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല്‍​സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ര്‍ 17ന് ​തൃ​ശൂ​രി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല ക​ലോ​ത്സ​വ​ത്തി​ല്‍ വ​യ​നാ​ടി​നെ പ്ര​തി​നി​ധീ​ക​രി​ക്കും.

Wayanad

ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കൂ​ടി, വി​ല കു​റ​ഞ്ഞു; അ​ച്ചൂ​രി​ലും ആ​റാം മൈ​ലി​ലും തേ​യി​ല​കൃഷി ക​ടു​ത്ത ന​ഷ്ട​ത്തി​ൽ

വൈ​ത്തി​രി: അ​ച്ചൂ​ർ, ആ​റാം മൈ​ൽ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ തേ​യി​ല കൃ​ഷി പ്ര​തി​സ​ന്ധി​യി​ൽ.

വ​യ​നാ​ടി​ന്‍റെ സ​ന്പ​ദ് വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​യി​രു​ന്ന തേ​യി​ല കൃ​ഷി ഇ​ന്ന് ക​ർ​ഷ​ക​ർ​ക്കും തോ​ട്ട​മു​ട​മ​ക​ൾ​ക്കും ക​ന​ത്ത ബാ​ധ്യ​ത​യാ​യി മാ​റി​യി​രി​ക്കു​ന്നു. ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ലെ വ​ർ​ധ​ന​യും വി​പ​ണി​യി​ലെ വി​ല​യി​ടി​വു​മാ​ണ് ഈ ​മേ​ഖ​ല​യെ പ്ര​ധാ​ന​മാ​യും ത​ള​ർ​ത്തു​ന്ന​ത്. ഒ​രു കി​ലോ പ​ച്ചി​ല നു​ള്ളി​യെ​ടു​ക്കാ​ൻ വ​ലി​യ തു​ക കൂ​ലി​യാ​യും വ​ള​ത്തി​നും കീ​ട​നാ​ശി​നി​ക്കു​മാ​യി ചെ​ല​വാ​കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​തി​ന​നു​സ​രി​ച്ചു​ള്ള തു​ക ലേ​ല​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നോ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നോ തേ​യി​ല​യ്ക്ക് ല​ഭി​ക്കു​ന്നി​ല്ല.
തേ​യി​ല പ​ച്ചി​ല വി​ല

ഫാ​ക്ട​റി​ക​ളി​ലും സൊ​സൈ​റ്റി​ക​ളി​ലും കൊ​ടു​ക്കു​ന്ന പ​ച്ചി​ല​യ്ക്ക് കി​ലോ​യ്ക്ക് ശ​രാ​ശ​രി 12 മു​ത​ൽ 18 വ​രെ​യാ​ണ് നി​ല​വി​ലെ മാ​ർ​ക്ക​റ്റ് വി​ല. സം​സ്ക​രി​ച്ച തേ​യി​ല​പ്പൊ​ടി​യു​ടെ റീ​ട്ടെ​യി​ൽ വി​ല കി​ലോ​യ്ക്ക് 180 മു​ത​ൽ 250 വ​രെ​യു​ണ്ട്.

സാ​ധാ​ര​ണ രീ​തി​യി​ൽ ഒ​രു വ​ലി​യ ചാ​ക്കി​ൽ ഏ​ക​ദേ​ശം 25 കി​ലോ മു​ത​ൽ 35 കി​ലോ വ​രെ പ​ച്ചി​ല കൊ​ള്ളും. തോ​ട്ടം മേ​ഖ​ല​യി​ലെ നി​ല​വി​ലെ സ​ർ​ക്കാ​ർ/​യൂ​ണി​യ​ൻ വേ​ത​ന നി​ര​ക്ക് പ്ര​കാ​രം ഒ​രു ദി​വ​സ​ത്തേ​ക്ക് 500 മു​ത​ൽ 600 ആ​ണ് അ​ടി​സ്ഥാ​ന കൂ​ലി. ചെ​റി​യ തോ​ട്ട​ങ്ങ​ളി​ൽ പ​റി​ക്കു​ന്ന ഇ​ല​യു​ടെ ആ​കെ തൂ​ക്ക​മ​നു​സ​രി​ച്ച് കി​ലോ​യ്ക്ക് എ​ട്ട് മു​ത​ൽ 10 വ​രെ​യാ​ണ് ല​ഭി​ക്കു​ക. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലു​ണ്ടാ​യ വ്യ​തി​യാ​ന​ങ്ങ​ളും ക​യ​റ്റു​മ​തി​യി​ലെ കു​റ​വും തി​രി​ച്ച​ടി​യാ​യ​തോ​ടെ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും തേ​യി​ല​യ്ക്ക് പ്ര​തീ​ക്ഷി​ച്ച വ​ല ല​ഭി​ക്കാ്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണ് തേ​യി​ല ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന മ​റ്റൊ​രു പ്ര​ധാ​ന വെ​ല്ലു​വി​ളി. ക്ര​മം തെ​റ്റി​യെ​ത്തു​ന്ന മ​ഴ​യും ദീ​ർ​ഘ​നാ​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന വ​ര​ൾ​ച്ച​യും തേ​യി​ല​ച്ചെ​ടി​ക​ളു​ടെ വ​ള​ർ​ച്ച​യേ​യും ഉ​ത്പാ​ദ​ന​ത്തെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. മു​ൻ​പ് കൃ​ത്യ​മാ​യി ല​ഭി​ച്ചി​രു​ന്ന വി​ള​വ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​കു​ന്ന താ​പ​നി​ല വ്യ​തി​യാ​ന​ങ്ങ​ൾ കാ​ര​ണം ഇ​ല​പ്പേ​ൻ, തേ​യി​ല​ക്കൊ​തു​ക് തു​ട​ങ്ങി​യ കീ​ട​ങ്ങ​ളു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​കു​ക​യും ചെ​യ്യു​ന്നു. ഇ​വ​യെ പ്ര​തി​രോ​ധി​ക്കാ​ൻ വ​ൻ തു​ക ചെ​ല​വ​ഴി​ച്ച് മ​രു​ന്നു​ക​ൾ ത​ളി​ക്കേ​ണ്ടി വ​രു​ന്ന​ത് ക​ർ​ഷ​ക​ന്‍റെ സാ​ന്പ​ത്തി​ക ഭാ​രം വീ​ണ്ടും വ​ർ​ധി​പ്പി​ക്കു​ന്നു. കൂ​ടാ​തെ പു​ലി, ക​ടു​വ, കാ​ട്ടാ​ന, കാ​ട്ടു​പോ​ത്ത് തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ളു​ടെ ശ​ല്യം കാ​ര​ണം പ​ല തോ​ട്ട​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​മ​യ​ത്തി​ന് ജോ​ലി​ക്ക് ഇ​റ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യു​മു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്ച​യും അ​ച്ചൂ​രി​ലെ തേ​ട്ട​ത്തി​ൽ പു​ലി ഇ​റ​ങ്ങി​യ​താ​തി തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി ക്ഷാ​മം

പ​ര​ന്പ​രാ​ഗ​ത​മാ​യി ഈ ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന പ്രാ​ദേ​ശി​ക തൊ​ഴി​ലാ​ളി​ക​ൾ മ​റ്റ് മേ​ഖ​ല​ക​ളി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു.​എ​ന്നാ​ൽ ഇ​വ​രു​ടെ നൈ​പു​ണ്യ​ക്കു​റ​വും കൃ​ത്യ​സ​മ​യ​ത്ത് ആ​ളെ കി​ട്ടാ​ത്ത​തും വി​ള​വെ​ടു​പ്പി​നെ ബാ​ധി​ക്കു​ന്നു​ണ്ട്.

യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള വി​ള​വെ​ടു​പ്പി​ലേ​ക്ക് പ​ല​രും മാ​റാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വ​യ​നാ​ട്ടി​ലെ കു​ത്ത​നെ​യു​ള്ള മ​ല​ഞ്ചെ​രി​വു​ക​ളി​ൽ യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ളു​പ്പ​മ​ല്ല. ചെ​റു​കി​ട തേ​യി​ല​ക്ക​ർ​ഷ​ക​രാ​ണ് ഈ ​പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ അ​നു​ഭ​വി​ക്കു​ന്ന​ത്. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ചി​ല ന്യാ​യ​മാ​യ വി​ല​യ്ക്ക് വി​ൽ​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രു​ന്ന​ത് ഇ​വ​രു​ടെ ജീ​വി​ത​മാ​ർ​ഗം ത​ന്നെ അ​ട​യ്ക്കു​ന്നു. ഫാ​ക്ട​റി​ക​ൾ നി​ശ്ച​യി​ക്കു​ന്ന കു​റ​ഞ്ഞ വി​ല​യ്ക്ക് പ​ച്ചി​ല ന​ൽ​കേ​ണ്ടി വ​രു​ന്ന​ത് പ​ല​രും കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്ന​തി​ലേ​ക്കും ന​യി​ച്ചി​ട്ടു​ണ്ട്.

സ​ർ​ക്കാ​ർ ത​ല​ത്തി​ൽ നി​ന്നു​ള്ള സ​ബ്സി​ഡി​ക​ളും പി​ന്തു​ണ​യും കൃ​ത്യ​മാ​യി ല​ഭി​ക്കാ​ത്ത​തും പ്ര​തി​സ​ന്ധി​യു​ടെ ആ​ഴം കൂ​ട്ടു​ന്നു. വ​യ​നാ​ട​ൻ തേ​യി​ല​യു​ടെ ഗു​ണ​മേ​ൻ​മ വ​ർ​ധി​പ്പി​ച്ച് സ്വ​ന്ത​മാ​യി ബ്രാ​ൻ​ഡ് ചെ​യ്ത് വി​പ​ണി​യി​ലെ​ത്തി​ക്കാ​നും ടീ ​ടൂ​റി​സം പോ​ലു​ള്ള ബ​ദ​ൽ വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ൾ തോ​ട്ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി വി​ക​സി​പ്പി​ക്കാ​നും സാ​ധി​ച്ചാ​ൽ മാ​ത്ര​മേ ഈ ​ത​ക​ർ​ച്ച​യി​ൽ നി​ന്ന് തേ​യി​ല മേ​ഖ​ല​യ്ക്ക് തി​രി​ച്ചു​വ​രാ​ൻ സാ​ധി​ക്കൂ എ​ന്നാ​ണ് അ​ച്ചൂ​രി​ലെ​യും ആ​റാം മൈ​ലി​ലെ​യും തേ​യി​ല ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

Wayanad

സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി -മ​ല​വ​യ​ൽ- അ​ന്പു​കു​ത്തി റോ​ഡു​ക​ളി​ലെ സ​മാ​ന്ത​ര സ​ർ​വീ​സു​ക​ൾ മൂ​ലം സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യ​താ​യി ബ​സ് ഉ​ട​മ​ക​ൾ.

പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കു​ന്ന​ത​ട​ക്ക​മു​ള്ള ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ് ഉ​ട​മ​ക​ൾ. സ​മാ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്കെ​തി​രേ നി​ര​വ​ധി ത​വ​ണ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ബ​സ് ഉ​ട​മ​ക​ളു​ടെ ആ​രോ​പ​ണം. പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലാ​ത്ത​ത് സ​മാ​ന്ത​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സ​വും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കു​ന്ന​താ​യും ഉ​ട​മ​ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​വും സ​മാ​ന്ത​ര സ​ർ​വീ​സ് ന​ട​ത്തി​യ വാ​ഹ​നം സ്വ​കാ​ര്യ ബ​സി​ന്‍റെ മു​ന്നി​ൽ ത​ട​സം സൃ​ഷ്ടി​ച്ച സം​ഭ​വ​മു​ണ്ടാ​യി​ട്ടും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത് നി​യ​മാ​നു​സൃ​ത​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ് ഉ​ട​മ​ക​ളി​ലും ജീ​വ​ന​ക്കാ​രി​ലും ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. സ​മാ​ന്ത​ര സ​ർ​വീ​സു​ക​ൾ നി​യ​ന്ത്രി​ക്കാ​തെ ഇ​ത്ത​ര​ത്തി​ൽ തു​ട​രു​ക​യാ​ണെ​ങ്കി​ൽ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ൾ സാ​ന്പ​ത്തി​ക​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്നും ഉ​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി, മ​ല​വ​യ​ൽ, അ​ന്പു​കു​ത്തി എ​ന്നി​വി​ട​ങ്ങ​ളോ​ടൊ​പ്പം ഗോ​വി​ന്ദ​മൂ​ല, അ​ന്പു​കു​ത്തി, എ​ട​യ്ക്ക​ൽ ഗ്രാ​മീ​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ർ​ക്കാ​ണ് കൂ​ടു​ത​ൽ ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രി​ക​യെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ർ, മു​തി​ർ​ന്ന​വ​ർ തു​ട​ങ്ങി​യ നി​ര​വ​ധി പേ​ർ ദൈ​നം​ദി​ന യാ​ത്ര​ക​ൾ​ക്കാ​യി സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. ബ​സ് സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം താ​ളം തെ​റ്റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​ശ​ങ്ക. സ​മാ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്കെ​തി​രേ നി​യ​മാ​നു​സൃ​ത​വും ശ​ക്ത​വു​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച് സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ പൊ​തു​ഗ​താ​ഗ​തം നി​ല​നി​ർ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും ബ​സ് ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

 

Wayanad

എ​ല്‍​പി​ജി സി​ലി​ണ്ട​ര്‍ ബു​ക്കിം​ഗി​ലെ നി​യ​ന്ത്ര​ണ​ത്തി​ല്‍ ഇ​ള​വ്

മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന​ത്ത് ഗാ​ര്‍​ഹി​ക എ​ല്‍​പി​ജി സി​ലി​ണ്ട​ര്‍ ബു​ക്കിം​ഗി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ള​വ് വ​രു​ത്തി.
 ഇ​നി മു​ത​ല്‍ ന​ഗ​ര-​ഗ്രാ​മ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും 25 ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ല്‍ അ​ടു​ത്ത സി​ലി​ണ്ട​ര്‍ ബു​ക്ക് ചെ​യ്യാം.

പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തെ തു​ട​ര്‍​ന്ന് ആ​ഗോ​ള ഊ​ര്‍​ജ വി​പ​ണി​യി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി​യും എ​ല്‍​പി​ജി ഇ​റ​ക്കു​മ​തി​യി​ലു​ണ്ടാ​യ സ​മ്മ​ര്‍​ദ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് 2026 മാ​ര്‍​ച്ച് 12 മു​ത​ല്‍ ഗാ​ര്‍​ഹി​ക സി​ലി​ണ്ട​ര്‍ ബു​ക്കിം​ഗി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര മേ​ഖ​ല​ക​ളി​ല്‍ 25 ദി​വ​സ​വും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ 45 ദി​വ​സ​വു​മാ​യി​രു​ന്നു ബു​ക്കിം​ഗു​ക​ള്‍​ക്കി​ട​യി​ലെ ഇ​ട​വേ​ള. ഇ​പ്പോ​ഴ​ത്തെ ഇ​ള​വോ​ടെ 45 ദി​വ​സ​ത്തെ ഇ​ട​വേ​ള ഒ​ഴി​വാ​ക്കി എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും 25 ദി​വ​സ​ത്തി​ന് ശേ​ഷം റീ​ഫി​ല്‍ സി​ലി​ണ്ട​ര്‍ ബു​ക്ക് ചെ​യ്യാ​ന്‍ സാ​ധി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ളാ​യ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍, ഭാ​ര​ത് പെ​ട്രോ​ളി​യം, ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം എ​ന്നി​വ​യ്ക്ക് കേ​ന്ദ്ര പെ​ട്രോ​ളി​യം-​പ്ര​കൃ​തി​വാ​ത​ക മ​ന്ത്രാ​ല​യം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം പു​തി​യ ഗ്യാ​സ് ക​ണ​ക്‌​ഷ​നു​ക​ളും അ​ധി​ക സി​ലി​ണ്ട​റു​ക​ളും അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഇ​തോ​ടെ 45 ദി​വ​സ​ത്തെ ബു​ക്കിം​ഗ് നി​യ​ന്ത്ര​ണം മൂ​ലം ഉ​പ​ഭോ​ക്താ​ക്ക​ള്‍ നേ​രി​ട്ടി​രു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്ക് ആ​ശ്വാ​സ​മാ​കും.

 

Wayanad

കാ​ല​വ​ർ​ഷം ക​നി​ഞ്ഞി​ല്ല; നെ​ൽ​കൃ​ഷി തു​ട​ങ്ങി​യ നാ​ൾ മു​ത​ൽ വെ​ല്ലു​വി​ളി​ക​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യ​തോ​ടെ ജി​ല്ല​യി​ലെ നെ​ൽ​ക്ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. കൃ​ഷി​യി​റ​ക്കി​യ നാ​ൾ മു​ത​ൽ തു​ട​ർ​ച്ച​യാ​യ വെ​ല്ലു​വി​ളി​ക​ളാ​ണ് ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന​ത്. മു​ൻ​വ​ർ​ഷ​ത്തെ​പ്പോ​ലെ കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് വി​ത്തു​പാ​കി ഞാ​റാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് ആ​വ​ശ്യ​ത്തി​ന് മ​ഴ ല​ഭി​ക്കാ​ത്ത​ത് കൃ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

ഞാ​റ് പ​റി​ച്ച് പാ​ട​ത്തി​റ​ക്കേ​ണ്ട സ​മ​യ​ത്ത് ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ പ​ല ക​ർ​ഷ​ക​ർ​ക്കും പാ​ക​മാ​യ ഞാ​റ് ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു. തു​ട​ർ​ന്ന് പു​തി​യ നെ​ൽ​വി​ത്ത് വി​ത​ച്ച് വീ​ണ്ടും കൃ​ഷി​യി​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലും മ​ഴ ല​ഭി​ക്കാ​ത്ത​ത് ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി. ഞാ​റ് പ​റി​ച്ചു​ന​ട്ട പാ​ട​ങ്ങ​ളി​ൽ ക​ള​പ​റി​ക്കാ​നും വ​ള​പ്ര​യോ​ഗം ന​ട​ത്താ​നും ആ​വ​ശ്യ​മാ​യ വെ​ള്ളം ല​ഭി​ക്കാ​ത്ത​തും ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ജി​ല്ല​യി​ലെ പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളും വെ​ള്ള​മി​ല്ലാ​തെ വി​ണ്ടു​കീ​റി​ത്തു​ട​ങ്ങി. വ​രും​ദി​വ​സ​ങ്ങ​ളി​ലും മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഈ ​വ​ർ​ഷ​ത്തെ നെ​ൽ​കൃ​ഷി ത​ന്നെ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.
ജി​ല്ല​യി​ൽ ഏ​റ്റ​വും കു​റ​വ് മ​ഴ ല​ഭി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​തി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ നെ​ൽ​കൃ​ഷി​യാ​ണ് ജ​ല​സേ​ച​ന സൗ​ക​ര്യ​മി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ന​ന്പി​ക്കൊ​ല്ലി, മാ​ത​മം​ഗ​ലം, ക​ണ്ണ​ങ്കോ​ട് തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ജ​ല​സേ​ച​ന​ത്തി​നാ​യി പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ച്ചി​രു​ന്ന ക​ല്ലൂ​ർ പു​ഴ​യി​ലും ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്.

പു​ഴ​യി​ൽ​നി​ന്ന് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നാ​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ജ​ല​മെ​ത്തി​ക്കു​ന്ന​തും പ്ര​യാ​സ​ക​ര​മാ​യി. പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും സ്വ​ന്ത​മാ​യി മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ർ​ഷ​ക​ർ ഇ​പ്പോ​ൾ ജ​ല​സേ​ച​നം ന​ട​ത്തു​ന്ന​ത്. ഇ​തോ​ടെ നെ​ൽ​കൃ​ഷി​യു​ടെ ചെ​ല​വ് ഇ​ര​ട്ടി​യാ​യി. ഇ​ന്ധ​ന​ച്ചെ​ല​വും വൈ​ദ്യു​തി ചെ​ല​വും കൂ​ടാ​തെ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​ന്പു​ചെ​യ്യു​ന്ന​തി​നു​ള്ള അ​ധി​ക ചെ​ല​വും ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. ഇ​നി​യും മ​ഴ ല​ഭി​ക്കാ​തെ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ജ​ല​സേ​ച​നം ന​ട​ത്തി കൃ​ഷി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യാ​ൽ വ​ൻ സാ​ന്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഒ​ട്ടേ​റെ ക​ർ​ഷ​ക​ർ നെ​ൽ​കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു​മു​ണ്ട്. ഇ​പ്പോ​ൾ ക​ള​പ​റി​ക്ക​ലും വ​ള​യോ​ഗ​വും ന​ട​ത്തേ​ണ്ട നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണ് നെ​ൽ​കൃ​ഷി.
ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കാ​തെ ഇ​വ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​പ​ക്ഷം പാ​ട​ങ്ങ​ളി​ൽ ക​ള​ക​യ​റി നെ​ച്ചെ​ടി​ക​ൾ ന​ശി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​കും. മ​ഴ​യു​ടെ കു​റ​വി​നൊ​പ്പം ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ക​യാ​ണ്.

കൃ​ഷി​യു​ടെ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം ആ​വ​ശ്യ​മാ​യ ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കാ​നും സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. കൃ​ഷി​വ​കു​പ്പും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ചേ​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ വ​യ​നാ​ട്ടി​ലെ പ​ര​ന്പ​രാ​ഗ​ത നെ​ൽ​കൃ​ഷി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​കും. കാ​ല​വ​ർ​ഷ​ത്തി​ന്‍റെ കു​റ​വ് തു​ട​ർ​ന്നാ​ൽ നി​ല​വി​ലെ കൃ​ഷി​യെ മാ​ത്ര​മ​ല്ല അ​ടു​ത്ത കൃ​ഷി​യി​റ​ക്ക​ലി​നെ​യും ഇ​ത് ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ക​ർ​ഷ​ക​ർ​ക്കു​ണ്ട്. വെ​ള്ള​മി​ല്ലാ​തെ പാ​ട​ങ്ങ​ൾ വ​ര​ണ്ടു​ണ​ങ്ങു​ന്ന സാ​ഹ​ച​ര്യം തു​ട​ർ​ന്നാ​ൽ ക​ർ​ഷ​ക​ർ കൃ​ഷി​യി​ൽ​നി​ന്ന് പി​ൻ​മാ​റാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്നും അ​വ​ർ പ​റ​യു​ന്നു.

Wayanad

കൃ​പാ​ല​യ സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു

പു​ല്‍​പ്പ​ള്ളി: അ​ധ്യാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ല്‍​പ്പ​ള്ളി കൃ​പാ​ല​യ സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രെ വ​യ​നാ​ട് യൂ​ത്ത് സ​ര്‍​വീ​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു.

പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​ബി കൈ​നി​ക്കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​ന്‍​ട്രീ​സ, സി​സ്റ്റ​ര്‍ ആ​ന്‍​സീ​ന, സി​സ്റ്റ​ര്‍ ടെ​സി​ന്‍, ടി.​യു. ഷി​ബു, സി​സ്റ്റ​ര്‍ ഡെ​യ്‌​സി, സി​സ്റ്റ​ര്‍ ദി​യ, സി.​ഡി. ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ന​ട​വ​യ​ല്‍: സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഗു​രു​സ്മൃ​തി 2026 പി​ടി​എ​യും വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ളി​ലെ 71 അ​ധ്യാ​പ​ക​രെ​യാ​ണ് ഗു​രു​സ്മൃ​തി​യി​ല്‍ ആ​ദ​രി​ച്ച​ത്. ക​ത്തി​ച്ച മെ​ഴു​കു​തി​രി​യും നെ​ല്ലി​ക്ക​യും ന​ല്‍​കി​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ധ്യാ​പ​ക​രെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ആ​ര്‍​ച്ച് പ്രീ​സ്റ്റ് ഫാ. ​വി​ന്‍​സ​ന്‍റ് ക​ള​പ്പു​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രി​ന്‍​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി ജോ​ര്‍​ജ്, ബി​ജു ഈ​സി, ടെ​സാ ടോം, ​സ്‌​നേ​ഹാ സാ​യി, മു​ഹ​മ്മ​ദ്, ജ​യിം​സ് പോ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക ദി​ന​ത്തി​ന്‍റെ ഓ​ര്‍​മ​യ്ക്കാ​യി അ​ധ്യാ​പ​ക​ര്‍​ക്ക് പൂ​ച്ചെ​ടി​ക​ളും ന​ല്‍​കി.

Wayanad

കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം; കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷം

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: കാ​ലാ​വ​സ്ഥ​യി​ലെ അ​സാ​ധാ​ര​ണ മാ​റ്റം ജി​ല്ല​യി​ല്‍ കാ​ര്‍​ഷി​ക​മേ​ഖ​ല​യെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. കാ​ല​വ​ര്‍​ഷം ദു​ര്‍​ബ​ല​മാ​കു​ക​യും ചി​ങ്ങ​ത്തി​ല്‍ ക​ഠി​ന​മാ​യ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത് കാ​പ്പി, കു​രു​മു​ള​ക് ഉ​ള്‍​പ്പെ​ടെ നാ​ണ്യ​വി​ള​ക​ള്‍​ക്കും ഇ​ഞ്ചി, ചേ​ന തു​ട​ങ്ങി​യ കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ള്‍​ക്കും നെ​ല്‍​കൃ​ഷി​ക്കും തി​രി​ച്ച​ടി​യാ​യി.
താ​ലൂ​ക്കി​ല്‍ മ​ഴ കു​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്.

ര​ണ്ടാം​ഘ​ട്ട വ​ള​സേ​ച​നം ന​ട​ത്തേ​ണ്ട സ​മ​യം മ​ഴ ല​ഭി​ക്കാ​ത്ത​ത് നെ​ല്‍​ക​ര്‍​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി.

ക​ള​നീ​ക്ക​ത്തി​നും വ​ള​പ്ര​യോ​ഗ​ത്തി​നും ആ​വ​ശ്യ​മാ​യ വെ​ള്ളം പാ​ട​ങ്ങ​ളി​ല്‍ ഇ​ല്ല. വി​ള​വെ​ടു​പ്പി​ന് മാ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ കാ​പ്പി​യും കു​രു​മു​ള​കും പാ​ക​മാ​കാ​ന്‍ ആ​വ​ശ്യ​മാ​യ മ​ഴ ല​ഭി​ക്കാ​ത്ത് വ​ലി​യ​തോ​തി​ലു​ള്ള ഉ​ത്പാ​ദ​ന ന​ഷ്ട​ത്തി​നി​ട​യാ​ക്കു​മെ​ന്ന് ആ​കു​ല​ത​യി​ലാ​ണ് കൃ​ഷി​ക്കാ​ര്‍. ക​വു​ങ്ങി​ന്‍​തോ​ട്ട​ങ്ങ​ളി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. മ​ഴ​യു​ടെ കു​റ​വു​മൂ​ലം പ​ല തോ​ട്ട​ങ്ങ​ളി​ലും അ​ട​യ്ക്കാ​പ്പൂ​ങ്കു​ല​ക​ള്‍ ഉ​ണ​ങ്ങി​വീ​ഴു​ക​യാ​ണ്.

സാ​ധാ​ര​ണ സെ​പ്റ്റം​ബ​ര്‍, ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ കാ​പ്പി, കു​രു​മു​ള​ക്, ക​വു​ങ്ങ് തോ​ട്ട​ങ്ങ​ള്‍ പാ​ട്ട​ത്തി​നെ​ടു​ക്കു​ന്ന മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര്‍ ഇ​ത്ത​വ​ണ തോ​ട്ട​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​ത് ക​ര്‍​ഷ​ക​രു​ടെ വാ​ര്‍​ഷി​ക​വ​രു​മാ​ന​ത്തെ ബാ​ധി​ച്ചു. ദൈ​നം​ദി​ന ചെ​ല​വി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കും പ​ണം ക​ണ്ടെ​ത്തി​യി​രു​ന്ന​ത് ഇ​ത്ത​രം പാ​ട്ട​ത്തി​ലൂ​ടെ​യാ​യി​രു​ന്നു.

 നെ​ല്‍​പാ​ട​ങ്ങ​ള്‍ വി​ണ്ടു​കീ​റു​ന്നു

ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യാ​ണ് നെ​ല്‍​ക​ര്‍​ഷ​ക​രു​ടെ പ്ര​ധാ​ന പ്ര​തി​സ​ന്ധി. ജി​ല്ല​യി​ല്‍ ഭൂ​രി​ഭാ​ഗം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ജ​ല​സേ​ച​ന സൗ​ക​ര്യം പ​രി​മി​ത​മാ​ണ്. മ​ഴ തു​ട​ര്‍​ന്നും ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​കേ​ണ്ട നെ​ല്ല് ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​ശ​ങ്ക. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും നെ​ല്‍​വ​യ​ലു​ക​ള്‍ ഇ​തി​ന​കം വി​ണ്ടു​കീ​റി​ത്തു​ട​ങ്ങി. പ​തി​വി​ലും ഇ​ര​ട്ടി​യോ​ളം മു​ത​ല്‍​മു​ട​ക്കി​ലാ​ണ് ഇ​ത്ത​വ​ണ പ​ല​രും നെ​ല്‍​കൃ​ഷി​യി​റ​ക്കി​യ​ത്. പാ​ട​ങ്ങ​ളി​ല്‍ ജ​ല​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ക്ക​ണെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

ക്ഷീ​ര​മേ​ഖ​ല​യി​ല്‍ വ​രു​മാ​നം കു​റ​ഞ്ഞു

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്‍റെ തി​ക്ത​ഫ​ല​ങ്ങ​ള്‍ ക്ഷീ​ര മേ​ഖ​ല​യി​ലും പ്ര​ക​ട​മാ​ണ്. ക്ഷീ​ര​വൃ​ത്തി​യി​ല്‍​നി​ന്നു​ള്ള വ​രു​മാ​ന​വും കു​റ​ഞ്ഞ​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ക്ഷീ​ര​വൃ​ത്തി മു​ഖ്യ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​യി സ്വീ​ക​രി​ച്ച​വ​ര്‍ താ​ലൂ​ക്കി​ല്‍ നി​ര​വ​ധി​യാ​ണ്. കാ​ര്‍​ഷി​ക, ക്ഷീ​ര മേ​ഖ​ല​ക​ള്‍ ഒ​രേ​സ​മ​യം പ്ര​തി​സ​ന്ധി​യി​ലാ​യ​ത് ഗ്രാ​മീ​ണ കു​ടും​ബ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ര്‍​ക്കു​ക​യാ​ണ്

ഇ​ഞ്ചി കൃ​ഷി​യി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷം

ഇ​ഞ്ചി കൃ​ഷി​യി​ലും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണ്. ഫം​ഗ​സ് ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. വാ​ഴ കൃ​ഷി​യി​ലും സ്ഥി​തി മെ​ച്ച​മ​ല്ല. രോ​ഗ​ബാ​ധ​യ്ക്കു പു​റ​മേ വി​ല​യി​ടി​വും ക​ര്‍​ഷ​ക​രെ പി​ന്നോ​ട്ട​ടി​പ്പി​ക്കു​ന്നു. നേ​ന്ത്ര​വാ​ഴ​യ്ക്ക് താ​ങ്ങു​വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ പ​ല​ത​വ​ണ സ​ര്‍​ക്കാ​രി​നെ സ​മീ​പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. അ​മ്മാ​യി​പ്പാ​ല​ത്തെ പ​ഴം-​പ​ച്ച​ക്ക​റി സം​സ്‌​ക​ര​ണ യൂ​ണി​റ്റി​ലെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ വി​ല​മ​തി​ക്കു​ന്ന യ​ന്ത്ര​സാ​മ​ഗ്രി​ക​ള്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി ന​ശി​ക്കു​മ്പോ​ഴും ക​ര്‍​ഷ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍ സം​ഭ​രി​ക്കാ​നും വി​പ​ണ​നം ഉ​റ​പ്പാ​ക്കാ​നും ഫ​ല​പ്ര​ദ​മാ​യ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കു​ന്നി​ല്ല.

കാ​ലി​ത്തീ​റ്റ​യ്ക്ക് സ​ബ്‌​സി​ഡി അ​നു​വ​ദി​ക്ക​ണം

ചീ​രാ​ല്‍: കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ലെ വ​ര്‍​ധ​ന​വും ക്ഷീ​ര​മേ​ഖ​ല​യി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ലി​ത്തീ​റ്റ​യ്ക്ക് സ​ബ്‌​സി​ഡി അ​നു​വ​ദി​ക്ക​ണം. വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​ല്‍​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. വേ​ന​ല്‍ ക​ടു​ക്കു​ന്ന​തോ​ടെ പ​ച്ച​പ്പു​ല്ലി​ന്‍റെ ല​ഭ്യ​ത കു​റ​യു​ന്ന​ത് പാ​ല്‍ ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ക്കു​ക​യാ​ണ്. പ​ച്ച​പ്പു​ല്ല് ല​ഭി​ക്കു​ന്ന കാ​ല​ത്ത് ചെ​ല​വ് കു​റ​ച്ചെ​ങ്കി​ലും നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു. പു​റ​ത്തു​നി​ന്ന് തീ​റ്റ വാ​ങ്ങേ​ണ്ടി​വ​രു​ന്ന​തി​നാ​ല്‍ ചെ​ല​വ് വ​ലി​യ തോ​തി​ല്‍ വ​ര്‍​ധി​ക്കു​ക​യാ​ണ്. പാ​ലി​ന്‍റെ വി​ല​യ്ക്ക​നു​സ​രി​ച്ച് നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത​ല്ല ഉ​ത്പാ​ദ​ന​ച്ചെ​ല​വ്. ക്ഷീ​ര​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ ദീ​ര്‍​ഘ​കാ​ല പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്ക​ണം.

എ.​പി. ഷാ​ജി ന​മ്പ്യാ​ര്‍​കു​ന്ന് (​ക്ഷീ​ര​ക​ര്‍​ഷ​ക​ന്‍).

വ​യ​ലു​ക​ളി​ല്‍ ജ​ല​സേ​ച​ന സൗ​ക​ര്യം ഒ​രു​ക്ക​ണം

ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പാ​ട​ങ്ങ​ളി​ലും ജ​ല​സേ​ച​ന​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​ത്യേ​ക ശ്ര​ദ്ധ പ​തി​യ​ണം. ക​ള​നീ​ക്ക​ത്തി​നും വ​ള​പ്ര​യോ​ഗ​ത്തി​നും ആ​വ​ശ്യ​മാ​യ വെ​ള്ള​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ര്‍ പാ​ട​ത്ത് നെ​ല്‍​കൃ​ഷി പ്ര​തി​സ​ന്ധി​യി​ലാ​ണ്. മ​ഴ​യെ മാ​ത്രം ആ​ശ്ര​യി​ച്ച് നെ​ല്‍​കൃ​ഷി മു​മ്പോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​കി​ല്ല.

കെ.​വി. അ​രു​ണ്‍, നെ​ല്‍​ക​ര്‍​ഷ​ക​ന്‍, മാ​ത​മം​ഗ​ലം

സ​ര്‍​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണം

ക​ര്‍​ഷ​ക​രെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം. കാ​ല​വ​ര്‍​ഷ​ത്തി​ന്‍റെ അ​ള​വി​ല്‍ വ​ന്‍ കു​റ​വു​ണ്ടാ​യ​തോ​ടെ വ​യ​നാ​ട് വ​ര​ള്‍​ച്ചാ​ഭീ​ഷ​ണി​യി​ലാ​ണ്. മ​ഴ​ക്കു​റ​വ് കാ​ര്‍​ഷി​ക മേ​ഖ​ല​യെ ബാ​ധി​ച്ചു. വി​ള​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന കു​റ​വ് ക​ര്‍​ഷ​ക​രു​ടെ ഉ​പ​ജീ​വ​നം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കും. പ​ലേ​ട​ത്തും പാ​ട​ങ്ങ​ള്‍ ഉ​ണ​ങ്ങി കൃ​ഷി ന​ശി​ക്കു​ക​യാ​ണ്.​കു​ടി​വെ​ള്ള ല​ഭ്യ​ത​യി​ലും സ്ഥി​തി ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.

എ.​സി. തോ​മ​സ്, ചെ​യ​ര്‍​മാ​ന്‍ ഫാ​ര്‍​മേ​ഴ്‌​സ് റി​ലീ​ഫ് ഫോ​റം വ​യ​നാ​ട്‌

Wayanad

വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ള്‍ സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന്

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ള്‍ സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​വ​ര്‍​ത്ത​ക ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ഒ​രു സീ​നി​യ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റെ നി​യ​മി​ക്കു​ക​യും പി​ആ​ര്‍​ഒ മാ​രു​ടെ​സേ​വ​നം ജ​ന​കീ​യ​മാ​ക്കു​ക​യും ല​ബോ​റ​ട്ട​റി, സ്‌​കാ​നിം​ഗ്, എ​ക്‌​സ്‌​റേ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ണ്‍​വെ​ന്‍​ഷ​ന്‍ ജി​ല്ല കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക്ക് ഉ​ദ്‌​ലാ​ട​നം ചെ​യ്തു. ഉ​ഷാ വി​ജ​യ​ന്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത ജി​ന്‍​സ് ഫാ​ന്‍റ​സി​ക്ക് ചു​മ​ത​ല ന​ല്‍​കി.

സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ബി​നീ​ഷ് പു​ത്ത​ന്‍​പു​ര, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി കെ.​എം. മ​ത്താ​യി, യൂ​ന​സ് പി​ലാ​ക്കാ​വ്, അ​ന്‍​ഷാ​ദ് മാ​ട്ടു​മ്മ​ല്‍-​ട്ര​ഷ​റ​ര്‍ എ​ന്നി​വ​ര്‍​ക്ക് ചു​മ​ത​ല ന​ല്കി. പി.​വി. ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​കെ. ജ​യ​ല​ക്ഷ്മി, എ​ന്‍.​കെ. വ​ര്‍​ഗീ​സ്, എം.​ജി. ബി​ജു, എ.​എം. നി​ഷാ​ന്ത്, ജി​ല്‍​സ​ണ്‍ തൂ​പ്പു​ങ്ക​ര, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ന്‍, പി.​എം. ബെ​ന്നി, പ്ര​ദീ​പ്, ഷി​ബു കെ. ​ജോ​ര്‍​ജ്, സ​ജി കൂ​ട്ടു​ക​ല്‍, ജോ​ഷി വാ​ണാ​ക്കു​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Wayanad

​ഭ​ക്ഷ​ണോ​ത്പ​ന്ന നി​ർ​മാ​ണ പ​രി​ശീ​ല​നം: അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു

മീ​ന​ങ്ങാ​ടി: ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക പി​ന്തു​ണ​യോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന എം​എ​ൽ​ഡി​പി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മീ​ന​ങ്ങാ​ടി "സ്റ്റെ​ർ​ക്’ സം​ഘ​ടി​പ്പി​ക്കു​ന്ന 15 ദി​വ​സ​ത്തെ സൗ​ജ​ന്യ ഭ​ക്ഷ​ണോ​ത്പ​ന്ന നി​ർ​മാ​ണ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

ജി​ല്ല​യി​ലെ മീ​ന​ങ്ങാ​ടി, അ​ന്പ​ല​വ​യ​ൽ, പൂ​താ​ടി, നൂ​ൽ​പ്പു​ഴ, നെ​ൻ​മേ​നി, മു​ട്ടി​ൽ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലും സ്ഥി​ര​താ​മ​സ​മു​ള്ള 21നും 56​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ആ​കെ​യു​ള്ള 30 സീ​റ്റു​ക​ളി​ൽ 25 എ​ണ്ണം ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ലും അ​ഞ്ച് എ​ണ്ണം വ്യ​ക്തി​ഗ​ത​വു​മാ​യാ​ണ് ന​ൽ​കു​ന്ന​ത്. ഒ​രു ഗ്രൂ​പ്പി​ൽ നി​ന്ന് ര​ണ്ട് മു​ത​ൽ മൂ​ന്നു പേ​രെ വ​രെ തെ​ര​ഞ്ഞെ​ടു​ക്കും. ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​പേ​ക്ഷ​ക​ർ​ക്കും വ​നി​താ സം​രം​ഭ​ക​ർ​ക്കും മു​ൻ​ഗ​ണ​ന ല​ഭി​ക്കും.

അ​രി, ചെ​റു​ധാ​ന്യ​ങ്ങ​ൾ, ബേ​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ൾ, മ​സാ​ല​ക്കൂ​ട്ടു​ക​ൾ, ക്ഷീ​രോ​ത്പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. തി​യ​റി ക്ലാ​സു​ക​ൾ​ക്ക് പു​റ​മേ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം, അ​ഗ്രി ബി​സി​ന​സ് യൂ​ണി​റ്റ് സ​ന്ദ​ർ​ശ​നം, യാ​ത്രാ​പ്പ​ടി, സ്റ്റൈ​പ്പ​ൻ​ഡ് എ​ന്നി​വ​യും സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം സ്വ​ന്ത​മാ​യി സം​രം​ഭം ആ​രം​ഭി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം പ​ങ്കാ​ളി​ക​ൾ.
താ​ത്പ​ര്യ​മു​ള്ള​വ​ർ നി​ശ്ചി​ത ഫോ​റ​ത്തി​ലു​ള്ള അ​പേ​ക്ഷ 10ന് ​മു​ൻ​പാ​യി മീ​ന​ങ്ങാ​ടി പി​ബി​എം കോ​ന്പൗ​ണ്ടി​ലു​ള്ള സ്റ്റെ​ർ​ക് ഓ​ഫി​സി​ൽ സ​മ​ർ​പ്പി​ക്ക​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9946309151 എ​ന്ന ന​ന്പ​റി​ൽ ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Wayanad

റ​വ​ന്യു ജി​ല്ലാ പി​പി​ടി​ടി​ഐ, ടി​ടി​ഐ ക​ലോ​ത്സ​വം ബ​ത്തേ​രി​യി​ല്‍ ഇ​ന്ന്

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 30-ാമ​ത് റ​വ​ന്യു ജി​ല്ലാ പി​പി​ടി​ടി​ഐ, ടി​ടി​ഐ ക​ലോ​ത്സ​വം ഇ​ന്ന് ഡ​യ​റ്റി​ല്‍ ന​ട​ക്കും.

126 അ​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി​ക​ളും 76 അ​ധ്യാ​പ​ക​രു​മ​ട​ക്കം 202 പേ​ര്‍ ക​ലോ​ത്സ​വ​ത്തി​ല്‍ മാ​റ്റു​ര​യ്ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്, കെ.​എം. സെ​ബാ​സ്റ്റ്യ​ന്‍, എ.​ബി. നി​സ്തു​ല, കെ.​കെ. സൗ​മ്യ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. അ​ധ്യാ​പ​ക​രു​ടെ​യും അ​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ക​ലാ​സാ​ഹി​ത്യ അ​ഭി​രു​ചി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ​ര്‍​ഗാ​ത്മ​ക​ത​യും സൗ​ഹൃ​ദ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് ക​ലോ​ത്സ​വം.

ഡി​എ​ല്‍​എ​ഡ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മോ​ണോ ആ​ക്ട്, മ​ല​യാ​ളം പ​ദ്യം ചൊ​ല്ല​ല്‍, പ്ര​സം​ഗം, ല​ളി​ത​ഗാ​നം, സം​ഘ​ഗാ​നം, മാ​പ്പി​ള​പ്പാ​ട്ട്, പ്ര​ഭാ​ഷ​ണം എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. അ​ധ്യാ​പ​ക​ര്‍​ക്ക് ക​വി​യ​ര​ങ്ങ്, ല​ളി​ത​ഗാ​നം, സം​ഘ​ഗാ​നം എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​രം ഉ​ണ്ടാ​കും. എ​ട​ക്ക​ല്‍, ബ്ര​ഹ്മ​ഗി​രി, ചെ​മ്പ്ര, ബാ​ണാ​സു​ര എ​ന്നി​ങ്ങ​നെ പേ​രി​ട്ട നാ​ല് വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍.

രാ​വി​ലെ ഒ​മ്പ​തി​ന് ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും. 9.15ന് ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ് പ​താ​ക ഉ​യ​ര്‍​ത്തും. 9.30ന് ​മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങും. 10.30ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റ​സീ​ന അ​ബ്ദു​ള്‍ ഖാ​ദ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​സ​മാ​പ​ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ന​ഗ​ര​സ​ഭാ ക​ലാ​കാ​യി​ക-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷെ​റീ​ന അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ല്‍​മ മോ​യി​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ സ​മ്മാ​ന​വി​ത​ര​ണം നി​ര്‍​വ​ഹി​ക്കും.

ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​എം. സെ​ബാ​സ്റ്റ്യ​ന്‍ സ്വാ​ഗ​തം പ​റ​യും. ഓ​ഫ്‌​സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ള്‍ ഓ​ഗ​സ്റ്റ് 18ന് ​പൂ​ര്‍​ത്തി​യാ​യി. ഇ​തി​ല്‍ 35 പേ​ര്‍ പ​ങ്കെ​ടു​ത്തു. ഓ​രോ ഇ​ന​ത്തി​ലും ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ര്‍ 17ന് ​തൃ​ശൂ​രി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല ക​ലോ​ത്സ​വ​ത്തി​ല്‍ ജി​ല്ല​യെ പ്ര​തി​നി​ധാ​നം ചെ​യ്യും.

Wayanad

കൃ​ഷി​യും പൂ​ന്തോ​ട്ട പ​രി​പാ​ല​ന​വും ല​ഹ​രി​യാ​ക്കി വെ​ങ്ങ​പ്പ​ള്ളി ആ​ർ​സി എ​ൽ​പി സ്കൂ​ൾ

വെ​ങ്ങ​പ്പ​ള്ളി: അ​വ​ധി​ദി​ന​ത്തി​ൽ മ​ണ്ണി​ലി​റ​ങ്ങി വി​ത്തി​റ​ക്കി​യും പൂ​ന്തോ​ട്ട​മൊ​രു​ക്കി​യും വെ​ങ്ങ​പ്പ​ള്ളി ആ​ർ​സി എ​ൽ​പി സ്കൂ​ളി​ലെ പി​ടി​എ അം​ഗ​ങ്ങ​ൾ മാ​തൃ​ക​യാ​യി.

സ്കൂ​ൾ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യാ​ന പ​രി​പാ​ല​ന​വും പ​ച്ച​ക്ക​റി​ത്തൈ ന​ടീ​ലും സം​ഘ​ടി​പ്പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ മ​താ​രി പ​ച്ച​ക്ക​റി​ത്തൈ ന​ട്ട് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ള​ക്, വ​ഴു​ത​ന, പ​യ​ർ, ത​ക്കാ​ളി തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളും ചെ​ണ്ടു​മ​ല്ലി, ഡാ​ലി​യ, റോ​സ് തു​ട​ങ്ങി​യ പൂ​ച്ചെ​ടി​ക​ളു​മാ​ണ് സ്കൂ​ൾ മു​റ്റ​ത്ത് പ​രി​പാ​ലി​ക്കു​ന്ന​ത്. എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​സി. സ​ജി​ത്കു​മാ​ർ പ​രി​പാ​ടി​യി​ൽ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. ച​ട​ങ്ങി​ൽ പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. വി​പി​ൻ ദാ​സ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​പി. ലാ​ലി, എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ എം.​സി. ര​മ, എ​സ. ഡി​ന്നു, ശ്രു​തി, ഏ​യ്ഞ്ച​ൽ മ​രി​യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Wayanad

കു​ഞ്ഞു​ചി​ന്ത​ക​ള്‍​ക്ക് ചി​റ​കേ​കി മു​ള്ള​ന്‍​കൊ​ല്ലി സെ​ന്‍റ് തോ​മ​സ് എ​യു​പി സ്‌​കൂ​ള്‍ ശാ​സ്ത്ര​മേ​ള

മു​ള്ള​ന്‍​കൊ​ല്ലി: അ​റി​വി​ന്‍റെ കൗ​തു​ക​ങ്ങ​ളും സ​ര്‍​ഗാ​ത്മ​ക​ത​യു​ടെ പു​തു​മ​ക​ളും ഒ​രേ​വേ​ദി​യി​ല്‍ അ​ണി​നി​ര​ത്തി സെ​ന്‍റ് തോ​മ​സ് എ​യു​പി സ്‌​കൂ​ളി​ല്‍ "ഡി​സ്‌​ക​വ​ര്‍ 2കെ26' ​എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​വൃ​ത്തി​പ​രി​ച​യ, ശാ​സ്ത്ര, ഗ​ണി​ത​ശാ​സ്ത്ര, സാ​മൂ​ഹി​ക​ശാ​സ്ത്ര മേ​ള ശ്ര​ദ്ധേ​യ​മാ​യി.

"കാ​ണാം, അ​റി​യാം, ചെ​യ്തു​പ​ഠി​ക്കാം' എ​ന്ന ആ​ശ​യ​ത്തെ അ​ന്വ​ര്‍​ഥ​മാ​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു മേ​ള​യി​ലെ ഓ​രോ കാ​ഴ്ച​യും. പാ​ഴ്‌​വ​സ്തു​ക്ക​ള്‍​ക്ക് പു​തു​ജീ​വ​ന്‍ ന​ല്‍​കു​ന്ന ക​ര​കൗ​ശ​ല സൃ​ഷ്ടി​ക​ളും കൗ​തു​ക​മു​ണ​ര്‍​ത്തു​ന്ന ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ളും മാ​തൃ​ക​ക​ളും പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യെ സ​മ്പ​ന്ന​മാ​ക്കി. ഗ​ണി​ത​ത്തെ ര​സ​ക​ര​വും ല​ളി​ത​വു​മാ​ക്കു​ന്ന മാ​തൃ​ക​ക​ളും ക​ളി​ക​ളും ഗ​ണി​ത ശാ​സ്ത്ര​മേ​ള​യു​ടെ ആ​ക​ര്‍​ഷ​ണ​മാ​യി. ച​രി​ത്ര​വും ഭൂ​മി​ശാ​സ്ത്ര​വും സാ​മൂ​ഹി​ക​ജീ​വി​ത​വും കു​ട്ടി​ക​ളു​ടെ കാ​ഴ്ച​പ്പാ​ടി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച സാ​മൂ​ഹി​ക ശാ​സ്ത്ര പ്ര​ദ​ര്‍​ശ​നം ശ്ര​ദ്ധ നേ​ടി. സ്‌​കൂ​ള്‍ ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ക​ബ​നി​ഗി​രി നി​ര്‍​മ​ല ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ എം.​എം. ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളി​ല്‍ അ​ന്വേ​ഷ​ണ​ത്വ​ര​യും നി​രീ​ക്ഷ​ണ​പാ​ട​വ​വും പ്രാ​യോ​ഗി​ക അ​റി​വും വ​ള​ര്‍​ത്തു​ന്ന​തി​ല്‍ ശാ​സ്ത്ര​മേ​ള​യ്ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹെ​ഡ്മി​സ്ട്ര​സ് മി​നി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ ജോ​യി​സി ജോ​ര്‍​ജ്, സി​സ്റ്റ​ര്‍ എം.​ജെ. ബി​ന്ദു, കെ.​എം. നൗ​ഫ​ല്‍, റോ​ണി ജോ​ര്‍​ജ്, ധ​ന്യ സ​ഖ​റി​യാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Wayanad

മെ​ഗാ മെ​ഡി​ക്കല്‍ ക്യാ​മ്പ് ന​ട​ത്തി

പു​ല്‍​പ്പ​ള്ളി: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മ​ര​കാ​വ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ര​കാ​വ് സെ​ന്‍റ് തോ​മ​സ് പാ​രി​ഷ് ഹാ​ളി​ല്‍ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി. ഫാ​ത്തി​മ മാ​ത മി​ഷ​ന്‍ ആ​ശു​പ​ത്രി​യു​ടേ​യും അ​ഹ​ല്യ ഫൗ​ണ്ടേ​ഷ​ന്‍റേ​യും സ്റ്റാ​ര്‍​സ് കോ​ഴി​ക്കോ​ടി​ന്‍റേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ക്യാ​മ്പ്.

മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ര​കാ​വ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ക​ള​പ്പു​ര നി​ര്‍​വ​ഹി​ച്ചു. ഫാ​ത്തി​മ മാ​ത മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലെ സി​സ്റ്റ​ര്‍ ഡോ. ​ജ​യ എ​ഫ്‌​സി​സി, സി​സ്റ്റ​ര്‍ ഡോ. ​ലി​സി എ​ഫ്‌​സി​സി, ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍, ഡോ. ​റ്റീ​ന, ഡോ. ​പ്ര​ദീ​പ്, അ​ഹ​ല്യ ഫൗ​ണ്ടേ​ഷ​നി​ലെ ഡോ. ​ബി​ഹാ​ഗ് എ​ന്നി​വ​ര്‍ ക്യാ​മ്പി​ല്‍ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷി ചാ​രു​വേ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ര്‍​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​ര്‍​ജ് കൊ​ല്ലി​യി​ല്‍, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​പി. സാ​ജു, ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍, ബി​ജു ഞ്യാ​യ​പ്പി​ള്ളി​ല്‍, സി.​പി. ജോ​യി, സ​ജി വി​ത​യ​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ബീ​ന കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍, വി​ജി​ഷ ച​ക്കി​ട്ട​ക്കു​ടി, ഷെ​റി​ന്‍ നാ​മ​റ്റ​ത്തി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Wayanad

വ​ർ​ണ​വൈ​വി​ധ്യം വി​രി​യു​ന്ന നെ​ൽ​പ്പാ​ടം; പ്ര​സീ​ദ് കു​മാ​റി​ന്‍റെ പാ​ട​ത്ത് നൂ​റോ​ളം നെ​ല്ലി​ന​ങ്ങ​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ​ച്ച​യും ക​റു​പ്പും വ​യ​ല​റ്റും ലൈ​റ്റ് വ​യ​ല​റ്റും തു​ട​ങ്ങി വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ൽ വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന ഞാ​റ്റ​ടി​ക​ൾ.

കാ​ഴ്ച​യി​ൽ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന​തി​നൊ​പ്പം നെ​ൽ​വി​ത്തു​ക​ളു​ടെ വൈ​വി​ധ്യ​വും പാ​ര​ന്പ​ര്യ​വും വി​ളി​ച്ചോ​തു​ന്ന​താ​ണ് ബ​ത്തേ​രി ന​ന്പി​ക്കൊ​ല്ലി സ​മീ​പ​ത്തെ പ്ര​സീ​ദ് കു​മാ​റി​ന്‍റെ നെ​ൽ​പ്പാ​ടം. പ​ത്തേ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് നാ​ട​ൻ നെ​ൽ​വി​ത്തു​ക​ളു​ടെ സം​ര​ക്ഷ​ണ​വും ജൈ​വ​കൃ​ഷി​യും ഒ​രു​മി​ച്ച് ന​ട​ക്കു​ന്ന​ത്.

കൃ​ഷ്ണ​കാ​മോ​ദ്, ന​സ​ർ​ബാ​ത്ത്, ഡാ​ബ​ർ ശാ​ല, ക​ല്യാ​ണി, വ​യ​ല​റ്റ്, കു​ഞ്ഞ​ൻ തൊ​ണ്ടി, വ​ലി​ച്ചൂ​രി, അ​ടു​ക്ക​ൻ, രാം​ലി, ചെ​റു​പെ​ണ്ണ് തു​ട​ങ്ങി​യ പാ​ര​ന്പ​ര്യ നെ​ല്ലി​ന​ങ്ങ​ൾ​ക്കൊ​പ്പം ക​റു​പ്പ്, വ​യ​ല​റ്റ്, ലൈ​റ്റ് വ​യ​ല​റ്റ്, പ​ച്ച തു​ട​ങ്ങി​യ നി​റ​ങ്ങ​ളി​ലു​ള്ള ഇ​ന​ങ്ങ​ളും ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. കാ​ലാ​വ​തി, കാ​ലാ​പ​ത്തി, കാ​ലാ​ബ​ട്ടി, ആ​ത്മീ​ക തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളും പ്ര​സീ​ദി​ന്‍റെ നെ​ൽ​വൈ​വി​ധ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. നൂ​റോ​ളം വ്യ​ത്യ​സ്ത നെ​ല്ലി​ന​ങ്ങ​ളാ​ണ് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി അ​ദ്ദേ​ഹം മു​ള​പ്പി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്.

ജൈ​വ​രീ​തി​യി​ൽ പ​ത്തേ​ക്ക​റി​ൽ കൃ​ഷി

പൂ​ർ​ണ​മാ​യും രാ​സ​വ​ള​ങ്ങ​ളും കീ​ട​നാ​ശി​നി​ക​ളും ഒ​ഴി​വാ​ക്കി​യാ​ണ് പ​ത്തേ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി ന​ട​ത്തു​ന്ന​ത്. 100 ദി​വ​സം മു​ത​ൽ 150 ദി​വ​സം വ​രെ മൂ​പ്പു​ള്ള ഇ​ന​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി​യി​ലു​ള്ള​ത്. മൂ​പ്പെ​ത്തു​ന്ന കാ​ല​യ​ള​വി​ലെ വ്യ​ത്യാ​സം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഘ​ട്ടം​ഘ​ട്ട​മാ​യി പ​രി​പാ​ല​ന​വും വി​ള​വെ​ടു​പ്പും ന​ട​ത്താ​നാ​കും. കൃ​ഷി​യി​റ​ക്കി ഏ​ക​ദേ​ശം 30 ദി​വ​സം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി വി​വി​ധ ഇ​ന​ങ്ങ​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി വി​ള​വെ​ടു​ക്കാ​നാ​ണ് പ​ദ്ധ​തി.

പാ​ര​ന്പ​ര്യ നെ​ൽ​വി​ത്തു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നൊ​പ്പം ജൈ​വ​കൃ​ഷി​രീ​തി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വും ഇ​തി​നു പി​ന്നി​ലു​ണ്ട്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും കൃ​ഷി​ച്ചെ​ല​വി​ലെ വ​ർ​ധ​ന​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും നാ​ട​ൻ വി​ത്തു​ക​ളു​ടെ സം​ര​ക്ഷ​ണം വ​രും​ത​ല​മു​റ​യ്ക്കാ​യി തു​ട​ര​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് പ്ര​സീ​ദ്.

പാ​ട​ത്ത് മാ​ത്ര​മ​ല്ല, മ്യൂ​സി​യ​ത്തി​ലും നെ​ൽ​വൈ​വി​ധ്യം

വി​ത്തു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ലു​ള്ള പ്ര​സീ​ദി​ന്‍റെ താ​ത്പ​ര്യ​മാ​ണ് ചു​ങ്ക​ത്തി​ന​ടു​ത്ത് ഒ​രു​ക്കി​യി​ട്ടു​ള്ള "റൈ​സ് മ്യൂ​സി​യ’​ത്തി​ന് പി​ന്നി​ൽ. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും ശേ​ഖ​രി​ച്ച അ​പൂ​ർ​വ നെ​ല്ലി​ന​ങ്ങ​ൾ ഇ​വി​ടെ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ചൈ​ന​യി​ൽ ഏ​റെ പ്ര​ചാ​ര​ത്തി​ലു​ള്ള ബ്ലാ​ക്ക് റൈ​സ്, രാ​ജ​കു​ടും​ബ​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ത്തി​ൽ ഇ​ടം​നേ​ടി​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന കൃ​ഷ്ണ​കാ​മോ​ദ്, ര​ക്ത​ശാ​ലി, ന​വ​ര, അ​ഘോ​രി ബോ​റ, സോ​നാ മ​സൂ​രി, മു​ള​ൻ കൈ​മ, ഗ​ന്ധ​ക​ശാ​ല തു​ട​ങ്ങി​യ 25 ഓ​ളം അ​രി​യി​ന​ങ്ങ​ൾ മ്യൂ​സി​യ​ത്തി​ൽ വി​ൽ​പ​ന​യ്ക്കാ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​വ​യി​ൽ പ​ല​തി​നും ഔ​ഷ​ധ​ഗു​ണ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് പ്ര​സീ​ദ് പ​റ​യു​ന്ന​ത്. സൗ​ന്ദ​ര്യ​വും യൗ​വ​ന​വും നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ലും ചി​ല പാ​ര​ന്പ​ര്യ അ​രി​യി​ന​ങ്ങ​ൾ പ​ഴ​യ​കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്ന് പ്ര​സീ​ദ് പ​റ​യു​ന്നു.

വി​ത്തു​ക​ൾ​ക്ക് ദീ​ർ​ഘ​കാ​ല ആ​യു​സ്

ശ​രി​യാ​യ രീ​തി​യി​ൽ സൂ​ക്ഷി​ച്ചാ​ൽ 25 വ​ർ​ഷ​ത്തി​ലേ​റെ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന നെ​ൽ​വി​ത്തു​ക​ളു​ണ്ടെ​ന്ന് പ്ര​സീ​ദ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി വി​വി​ധ പ​ര​ന്പ​രാ​ഗ​ത നെ​ൽ​വി​ത്തു​ക​ൾ ശേ​ഖ​രി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും കൈ​മാ​റു​ക​യും ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം. വി​ത്തു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം അ​വ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​വും ഇ​തി​നൊ​പ്പ​മു​ണ്ട്.

"പാ​ടി​ആ​ർ​ട്ടും’ പ്ര​സീ​ദി​ന്‍റെ പ്ര​ത്യേ​ക​ത

നെ​ല്ലി​ന​ങ്ങ​ളു​ടെ വൈ​വി​ധ്യം മാ​ത്ര​മ​ല്ല പാ​ട​ത്ത് വ്യ​ത്യ​സ്ത രൂ​പ​ങ്ങ​ൾ തീ​ർ​ത്ത് ഒ​രു​ക്കു​ന്ന "പാ​ടി​ആ​ർ​ട്ട്’ കൂ​ടി​യാ​ണ് പ്ര​സീ​ദി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള നെ​ൽ​ച്ചെ​ടി​ക​ൾ ഉ​പ​യോ​ഗി​ച്ച് പാ​ട​ത്ത് രൂ​പ​ങ്ങ​ൾ സൃ​ഷ്ടി​ച്ച​ത് കാ​ണാ​ൻ വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും എ​ത്താ​റു​ണ്ട്. കൃ​ഷി​യി​ടം ഒ​രു വി​നോ​ദ​സ​ഞ്ചാ​ര കൗ​തു​ക​കേ​ന്ദ്ര പോ​ലെ മാ​റു​ന്ന​തി​നൊ​പ്പം നെ​ല്ലി​ന്‍റെ​യും വി​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഇ​ട​മാ​യും ഇ​ത് മാ​റു​ന്നു.

നെ​ൽ​വി​ത്തു​ക​ളു​ടെ ശേ​ഖ​രം ഇ​നി​യും വി​പു​ല​മാ​ക്കാ​നാ​ണ് പ്ര​സീ​ദി​ന്‍റെ ആ​ഗ്ര​ഹം

ചൈ​ന, ജ​പ്പാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ല​ഭ്യ​മാ​യ കൂ​ടു​ത​ൽ നി​റ​ങ്ങ​ളി​ലു​ള്ള​തും അ​പൂ​ർ​വ​വു​മാ​യ നെ​ല്ലി​ന​ങ്ങ​ളു​ടെ വി​ത്തു​ക​ൾ വി​ദേ​ശ​ത്തു​ള്ള മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ൾ വ​ഴി എ​ത്തി​ച്ചു​ന​ൽ​ക​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭ്യ​ർ​ഥ​ന.

നെ​ല്ലി​ന്‍റെ നി​റ​ങ്ങ​ളി​ലും രൂ​പ​ങ്ങ​ളി​ലും മാ​ത്ര​മ​ല്ല ഓ​രോ വി​ത്തി​നു​മു​ള്ള ച​രി​ത്ര​ത്തി​ലും പാ​ര​ന്പ​ര്യ​ത്തി​ലും കൃ​ഷി​രീ​തി​യി​ലും ഒ​ളി​ഞ്ഞി​രി​ക്കു​ന്ന അ​റി​വ് അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റു​ക​യാ​ണ് ഈ ​ക​ർ​ഷ​ക​ന്‍റെ ല​ക്ഷ്യം. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​സീ​ദി​ന്‍റെ പ​ത്തേ​ക്ക​ർ പാ​ടം ഇ​ന്ന് ഒ​രു നെ​ൽ​വ​യ​ൽ മാ​ത്ര​മ​ല്ല വി​ത്തു​ക​ളു​ടെ വൈ​വി​ധ്യ​വും പാ​ര​ന്പ​ര്യ കൃ​ഷി​യു​ടെ ഓ​ർ​മ​ക​ളും ഒ​രു​മി​ച്ച് സം​ര​ക്ഷി​ക്കു​ന്ന ജീ​വ​നു​ള്ള നെ​ൽ​മ്യൂ​സി​യം കൂ​ടി​യാ​ണ്.

Wayanad

അ​ധ്യാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു

മാ​ന​ന്ത​വാ​ടി:​ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ കെ.​കെ. സു​രേ​ഷ്‌​കു​മാ​ര്‍ കേ​ക്ക് മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ന​സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​സ​ണ്‍ ദേ​വ​സ്യ, കെ. ​പ്ര​ദീ​പ്, ശ്രീ​ജി​ഷ, ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഈ ​വ​ര്‍​ഷം വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ വാ​സു​ദേ​വ​ന്‍, സ​ക്ക​റി​യ, ജി​ജോ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി.

മാ​ന​ന്ത​വാ​ടി: അ​ധ്യാ​പ​ക ദി​ന​ത്തി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗ​വ. യു​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രെ അ​ദ​രി​ച്ചു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ഡ്വ. സി​ന്ധു സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യാ​പ​ക​രെ പൊ​ന്നാ​ട അ​ണി​യി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​വി.​എ​സ്. മൂ​സ, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ വി.​യു. ജോ​യി, മ​നോ​ജ് ഗോ​പാ​ല​ന്‍, കൗ​സ​ല്യ അ​ച്ച​പ്പ​ന്‍, ഷെ​ല്ലി ജി​ല്‍​സ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

മാ​ന​ന്ത​വാ​ടി: അ​ധ്യാ​പ​ക ദി​ന​ത്തി​ല്‍ ജി​യു​പി സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധ്യാ​പ​ക​ര്‍​ക്ക് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. "സാ​ങ്കേ​തി​ക​വി​ദ്യ​യും ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സും' എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി, വൈ​ത്തി​രി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​ക​ളി​ല്‍​നി​ന്നാ​യി 35 അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ത്തു. "വാ​ക്ക് റോ ​ഫൗ​ണ്ടേ​ഷ​ന്‍' ആ​ണ് റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍​മാ​രെ ല​ഭ്യ​മാ​ക്കി​യ​ത്. അ​ധ്യാ​പ​ന​ത്തി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ ഈ ​പ​രി​ശീ​ല​നം സ​ഹാ​യ​ക​മാ​യെ​ന്ന് പ​ങ്കെ​ടു​ത്ത അ​ധ്യാ​പ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പു​ല്‍​പ്പ​ള്ളി: സി.​കെ. രാ​ഘ​വ​ന്‍ മെ​മ്മോ​റി​യ​ല്‍ ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​നി​ലെ അ​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ള്ള​ന്‍​കൊ​ല്ലി ബ​ഡ്‌​സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളോ​ടൊ​പ്പം അ​ധ്യാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു. മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ബ​ഡ്‌​സ് സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക സ്മി​ജ​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്കു​ക​യും ചെ​യ്തു. സി​കെ​ആ​ര്‍​എം ഐ​ടി​ഇ പ്രി​ന്‍​സി​പ്പ​ല്‍ ഷൈ​ന്‍ പി. ​ദേ​വ​സ്യ അ​ധ്യാ​പ​ക​ദി​ന സ​ന്ദേ​ശം ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നു ക​ച്ചി​റ​യി​ല്‍, മെം​ബ​ര്‍​മാ​രാ​യ ജോ​സ് ക​ണ്ടം​തു​രു​ത്തി​യി​ല്‍, സ​ണ്ണി ജോ​സ​ഫ്, ലി​ബി​ന്‍, സി​നി ആ​ന്‍റ​ണി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി.​ടി. ഗി​രീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മാ​ന​ന്ത​വാ​ടി: അ​ധ്യാ​പ​ക​നെ അ​ധ്യാ​പ​ക​ദി​ന​ത്തി​ല്‍ ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ വ​സ​തി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ച് ആ​ദ​രി​ച്ചു. 24 വ​ര്‍​ഷ​മാ​യി അ​ധ്യാ​പ​ന​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​നും ഉ​പ​ജി​ല്ലാ എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ്രൈ​വ​റ്റ് പ്രൈ​മ​റി അ​ധ്യാ​പ​ക അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ ജോ​സ് പ​ള്ള​ത്തി​ലി​നെ​യാ​ണ് എ​ട​വ​ക പാ​തി​രി​ച്ചാ​ലി​ലെ വീ​ട്ടി​ലെ​ത്തി ബൊ​ക്കെ ന​ല്‍​കി​യും ഷാ​ള്‍ അ​ണി​യി​ച്ചും ആ​ദ​രി​ച്ച​ത്. ജോ​സ് പ​ള്ള​ത്തി​ന്‍റെ മാ​താ​വ് മ​റി​യ​ത്തെ​യും ഷാ​ള്‍ അ​ണി​യി​ച്ചു. 35 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യി വി​ര​മി​ച്ച സി.​കെ. ശാ​ന്തി, 32 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വി​ര​മി​ച്ച എ​ച്ച്.​ബി. പ്ര​ദീ​പ് എ​ന്നി​വ​രെ​യും എം​എ​ല്‍​എ ആ​ദ​രി​ച്ചു. ജോ​സ് പ​ള്ള​ത്തി​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു ഇ​വ​ര്‍​ക്ക് ആ​ദ​രം.

Wayanad

മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ര്‍​മാ​ണ പ്ര​വൃത്തി ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം: ഐ​എ​ന്‍​ടി​യു​സി

മാ​ന​ന്ത​വാ​ടി: ടൗ​ണി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന പാ​ത​യാ​യ മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ര്‍​മാ​ണ പ്ര​വൃ വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തി​ല്‍ മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (ഐ​എ​ന്‍​ടി​യു​സി) താ​ലൂ​ക്ക് ക​ണ്‍​വ​ന്‍​ഷ​ന്‍ പ്ര​തി​ഷേ​ധി​ച്ചു.

ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ നി​ത്യേ​ന ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ധാ​ന റോ​ഡി​ന്‍റെ നി​ര്‍​മാ​ണം ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി ഏ​റ്റെ​ടു​ത്തി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​തു​വ​രെ പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത​ത് ജ​ന​ങ്ങ​ള്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍​ക്കും വ​ലി​യ​തോ​തി​ലു​ള്ള പ്ര​യാ​സ​ങ്ങ​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് ഐ​എ​ന്‍​ടി​യു​സി ദേ​ശീ​യ വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി മെം​ബ​ര്‍ ടി.​എ. റെ​ജി കു​റ്റ​പ്പെ​ടു​ത്തി. പാ​ത​യോ​ര​ങ്ങ​ളി​ലെ കാ​ടു​ക​ള്‍ വെ​ട്ടി​നീ​ക്കി റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ യ​ഥാ​സ​മ​യം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്നും ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ ചാ​ര്‍​ജ് വ​ര്‍​ധ​ന ന​ട​പ്പാ​ക്ക​ണ​മെ​ന്നും ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​പി. ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ജെ. രാ​ജേ​ഷ്, ടി. ​ബാ​ബു, സാ​ല്‍​വി ജോ​സ്, കെ.​ജെ. ജോ​യ്, എ​സ്. സ​ജീ​വ​ന്‍, റ​ഹീം തൃ​ശി​ലേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Wayanad

വ​യ​നാ​ട് ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റ്: പു​ഷ്‌​പോ​ത്സ​വ​ത്തി​ന് ഒ​രു​ങ്ങി

മാ​ന​ന്ത​വാ​ടി: ഡി​സം​ബ​ര്‍ 20 മു​ത​ല്‍ 23 വ​രെ ദ്വാ​ര​ക​യി​ല്‍ ന​ട​ക്കു​ന്ന വ​യ​നാ​ട് ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പു​ഷ്‌​പോ​ത്സ​വ​ത്തി​ന് ഒ​രു​ക്കം തു​ട​ങ്ങി.
എ​ട​വ​ക കൃ​ഷി ഓ​ഫി​സ​ര്‍ കെ.​ജി. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ​വ. കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. ഫെ​സ്റ്റി​വ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​വി​നോ​ദ് കെ. ​ജോ​സ്, ലോ​ജി​സ്റ്റി​ക്‌​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഷി​ല്‍​സ​ണ്‍ കോ​ക്ക​ണ്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കൃ​ഷി വ​കു​പ്പി​ന്‍റെ​യും അ​മ്പ​ല​വ​യ​ല്‍ മേ​ഖ​ല കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഫ്‌​ള​വ​ര്‍ ഷോ ​ന​ട​ത്തു​ന്ന​ത്.

Wayanad

പു​ല്‍​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ലി​ല്‍ എ​ട്ടു​നോ​മ്പ് ആ​ച​ര​ണം

പു​ല്‍​പ്പ​ള്ളി: സെ​ന്‍റ് ജോ​ര്‍​ജ് സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ലി​ല്‍ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള എ​ട്ടു​നോ​മ്പാ​ച​ര​ണ​വും പെ​രു​ന്നാ​ള്‍ ശു​ശ്രൂ​ഷ​ക​ളും നാ​ളെ സ​മാ​പി​ക്കും.

ഇ​ന്നും നാ​ളെ​യു​മാ​ണ് പ്ര​ധാ​ന പെ​രു​ന്നാ​ള്‍ ശു​ശ്രൂ​ഷ​ക​ള്‍. ഇ​ന്ന് വൈ​കു​ന്നേ​രം 6.30ന് ​മാ​ര​പ്പ​ന്‍​മൂ​ല കു​രി​ശി​ന്‍​തൊ​ട്ടി​യി​ല്‍ സ​ന്ധ്യാ​പ്രാ​ര്‍​ഥ​ന, തു​ട​ര്‍​ന്ന് വ​ച​ന​ശു​ശ്രൂ​ഷ, നേ​ര്‍​ച്ച എ​ന്നി​വ ന​ട​ക്കും. നാ​ളെ രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന​യും എ​ട്ടി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യും സെ​ന്‍റ് ജോ​ര്‍​ജ് സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ക്കും.

തു​ട​ര്‍​ന്ന് 9.30ന് ​പ്ര​സം​ഗം, 10ന് ​പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. പ്ര​ദ​ക്ഷി​ണ​ത്തി​നു​ശേ​ഷം 10.30ന് ​നേ​ര്‍​ച്ച ഭ​ക്ഷ​ണ​വു​മു​ണ്ടാ​കും. ഉ​ച്ച​യ്ക്ക് 12.30ന് ​കൊ​ടി​യി​റ​ക്ക​ലോ​ടെ പെ​രു​ന്നാ​ള്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് സ​മാ​പ​ന​മാ​കും. ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ഫാ. ​ഡോ. കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ല്‍, ഫാ. ​അ​നൂ​പ് ചാ​ത്ത​നാ​ട്ടു​കു​ടി, ട്ര​സ്റ്റി ജോ​ബി​ഷ്, സെ​ക്ര​ട്ട​റി കെ.​വൈ. എ​ല്‍​ദോ​സ്, ബേ​ബി കൈ​നി​ക്കു​ടി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

Wayanad

ചീ​യ​മ്പം പെ​രു​ന്നാ​ള്‍: ബു​ക്ക്‌​ലെ​റ്റ് പ്ര​കാ​ശ​നം ചെ​യ്തു

പു​ല്‍​പ്പ​ള്ളി: സ​ര്‍​വ​മ​ത തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ ചീ​യ​മ്പം മോ​ര്‍ ബ​സേ​ലി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബു​ക്ക്‌​ലെ​റ്റ് പ്ര​കാ​ശ​നം ചെ​യ്തു. വി​കാ​രി ഫാ. ​ബേ​സി​ല്‍ ക​ര​നി​ല​ത്ത് പ്ര​കാ​ശ​ന ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു.

ദേ​വാ​ല​യ ട്ര​സ്റ്റി സി​ജു പൗ​ലോ​സ്, സെ​ക്ര​ട്ട​റി എ.​കെ. ഏ​ലി​യാ​സ്, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എ.​ടി. റെ​ജി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. 24 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ മൂ​ന്ന് വ​രെ​യാ​ണ് പെ​രു​ന്നാ​ള്‍.

Wayanad

ജ​പ്തി ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സ്ഥ​ല​ത്തെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്

മാ​ന​ന്ത​വാ​ടി: കാ​ർ​ഷി​ക സ​ബ്സി​ഡി വാ​യ്പ ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് വ്യാ​ജ രേ​ഖ​ക​ളി​ലൂ​ടെ കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​പ്തി ന​ട​പ​ടി​ക്കാ​യി സ്ഥ​ല​ത്തെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ജ​നീ വ​ർ​ഗീ​സ് എ​ന്ന വ്യ​ക്തി ത​ങ്ങ​ളു​ടെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ ഭൂ​മി​യു​ടെ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വാ​യ്പ​യെ​ടു​ത്തെ​ന്നാ​രോ​പി​ച്ച് കാ​ട്ടി​ക്കു​ളം പൂ​വ​ത്തി​ങ്ക​ൽ പി.​പി. തോ​മ​സ്, റോ​യി മാ​ത്യു പ​ന​മ​രം, പ​ടി​ഞ്ഞാ​റെ കൂ​ഞ്ഞി​പ്ര​യി​ൽ പി. ​പി. ബി​നോ​യി എ​ന്നി​വ​ർ 2022ൽ ​രം​ഗ​ത്തു​വ​ന്നി​രു​ന്നു.

ക്രെ​ഡി​റ്റ് സ്കോ​ർ കു​റ​വാ​യ​തി​നാ​ൽ വാ​യ്പ ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത്, പ​രി​ച​യ​ക്കാ​ര​ൻ മു​ഖേ​ന ജ​നീ വ​ർ​ഗീ​സ് ഇ​വ​രെ സ​മീ​പി​ക്കു​ക​യും കോ​ഴി​ഫാം ന​ട​ത്തി​പ്പി​നാ​യി സ​ർ​ക്കാ​ർ സ​ബ്സി​ഡി​യോ​ടു​കൂ​ടി​യ 50 ല​ക്ഷം രൂ​പ വാ​യ്പ ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ജ​നീ വ​ർ​ഗീ​സി​ന്‍റെ ഏ​ജ​ൻ​സി മു​ഖേ​ന പ​രാ​തി​ക്കാ​ര​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് 30 ല​ക്ഷം രൂ​പ ന​ൽ​കു​ക​യും പി​ന്നീ​ട് വാ​ഗ്ദാ​നം ചെ​യ്ത വാ​യ്പ ല​ഭ്യ​മാ​ക്കാ​നെ​ന്ന വ്യാ​ജേ​ന ഇ​വ​രു​ടെ ആ​ധാ​രം ത​ന്ത്ര​പൂ​ർ​വം ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ജ​പ്തി നോ​ട്ടീ​സ് ല​ഭി​ച്ച​തോ​ടെ​യാ​ണ് ഇ​വ​ർ ത​ട്ടി​പ്പി​നി​ര​യാ​യ​തെ​ന്ന് മ​ന​സി​ലാ​യ​ത്.

ഇ​വ​രു​ടെ ആ​ധാ​രം വ​ച്ച് ഇ​യാ​ൾ എ​റ​ണാ​കു​ളം എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ൽ നി​ന്നും 27 കോ​ടി രൂ​പ​യാ​ണ് വാ​യ്പ എ​ടു​ത്ത​ത്. എ​ന്നാ​ൽ ഇ​വ​രു​ടെ പ​രി​മി​ത​മാ​യ സ്വ​ത്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വാ​യ്പ എ​ങ്ങ​നെ അ​നു​വ​ദി​ച്ചു​വെ​ന്നും രേ​ഖ​ക​ളും ഗ്യാ​ര​ന്‍റി രേ​ഖ​ക​ളും എ​ങ്ങ​നെ ത​യാ​റാ​ക്കി​യെ​ന്നും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​ർ ആ​വ​ശ്യ​പ്പ​ടു​ന്നു​ത്.
ഇ​തി​നി​ടെ തോ​മ​സ്കു​ട്ടി എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലേ​ക്ക് ജ​പ്തി ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നോ​ട്ടീ​സ് പ​തി​ക്കാ​ൻ എ​ത്തി​യ ബാ​ങ്ക് ജീ​വ​ന​ക്കാ​രെ ക​ർ​ഷ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. സം​ഭ​വ​ത്തി​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഉ​ൾ​പ്പെ​ടെ പ​ങ്കു​ള്ള​താ​യും യാ​തൊ​രു ത​ര​ത്തി​ലു​ള്ള ജ​പ്തി ന​ട​പ​ടി​ക​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലാ​യെ​ന്നും ക​ർ​ഷ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഈ ​മാ​സം ഒ​മ്പ​താം തീ​യ​തി ബാ​ങ്കി​ന്‍റെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

Kannur

പ്ര​ള​യ​ക്കെ​ടു​തി​ക്ക് സ്പെ​ഷ​ൽ പാ​ക്കേ​ജ് അ​നി​വാ​ര്യം; വീ​ണ്ടും ഓ​ർ​മി​പ്പി​ച്ച് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

ചെ​റു​പു​ഴ: ദു​രി​ത ബാ​ധി​ത​രാ​യ മ​ല​യോ​ര ജ​ന​ത​യ്ക്കൊ​പ്പം ത​ല​ശേ​രി അ​തി​രൂ​പ​ത എ​ന്നു​മു​ണ്ടാ​കു​മെ​ന്നും മ​ല​യോ​ര​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി സ്പെ​ഷ​ൽ പാ​ക്കേ​ജ് അ​നി​വാ​ര്യ​മാ​ണെ​ന്നും ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. ഇ​ക്കാ​ര്യം സ​ർ​ക്കാ​രി​നോ​ട് ഒ​രി​ക്ക​ൽ കൂ​ടി ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്നും ആ​ർ​ച്ച് ബി​ഷ​പ് പ​റ​ഞ്ഞു. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​തം നേ​രി​ട്ട​വ​ർ​ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത ന​ൽ​കു​ന്ന ദു​രി​താ​ശ്വാ​സ​സ​ഹാ​യ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​ജ​ഗി​രി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ​ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഠി​ന​മാ​യ ദുഃ​ഖ​ത്തി​ലൂ​ടെ​യും ഒ​റ്റ​പ്പെ​ട​ലി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന മ​ല​യോ​ര​ജ​ന​ത വ​ലി​യ നി​രാ​ശ​യി​ലാ​ണ്. അ​വ​രു​ടെ ജീ​വി​ത​ത്തി​ന് പ്ര​കാ​ശം പ​ര​ത്താ​നും ദി​ശാ​ബോ​ധം ന​ൽ​കാ​നും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു സ​ത്വ​ര ഇ​ട​പെ​ട​ൽ അ​ത്യാ​വ​ശ്യ​മാ​ണ്. അ​തി​നാ​ൽ ത​ന്നെ സ്പെ​ഷ​ൽ പാ​ക്കേ​ജ് എ​ന്ന​ത് ഈ ​യോ​ഗ​ത്തി​ന്‍റെ ആ​വ​ശ്യ​മാ​യി വീ​ണ്ടും സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ക​യാ​ണ്. മ​ല​യോ​ര​ജ​ന​ത​യു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സ​ർ​ക്കാ​രി​നെ ഈ ​അ​വ​സ​ര​ത്തി​ൽ അ​റി​യി​ക്കു​ന്നു. സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തു​വ​രെ ത​ല​ശേ​രി അ​തി​രൂ​പ​ത ദു​രി​ത​ബാ​ധി​ത​രെ ചേ​ർ​ത്തു​പി​ടി​ച്ച് അ​വ​ർ​ക്കൊ​പ്പം​നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

ചെ​റു​പു​ഴ, ഉ​ദ​യ​ഗി​രി, ഈ​സ്റ്റ്- എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നാ​യി ല​ഭി​ച്ച 75 അ​പേ​ക്ഷ​ക​ർ​ക്കാ​യി 50 ല​ക്ഷം രൂ​പ​യാ​ണ് സ​ഹാ​യ​ധ​ന​മാ​യി വി​ത​ര​ണം ചെ​യ്ത​ത്. ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ 203 ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​മാ​യി ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ നി​ർ​ലോ​ഭ​മാ​യ സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ഫ​ണ്ട് സ​മാ​ഹ​രി​ച്ച​ത്. ജാ​തി-​മ​ത​ഭേ​ത​മ​ന്യേ അ​ർ​ഹ​രാ​യ എ​ല്ലാ​വ​ർ​ക്കും അ​വ​ർ​ക്കു​ണ്ടാ​യ ന​ഷ്ട​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് തു​ക അ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ൽ​കു​ക​യാ​ണ് അ​തി​രൂ​പ​ത ചെ​യ്ത​ത്.

ച​ട​ങ്ങി​ൽ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ൽ, എ​കെ​സി​സി ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ, ചാ​ൻ​സ​ല​ർ ഫാ. ​ഡോ. ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ, ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട്, എ​കെ​സി​സി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത്, അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ത​യ്യി​ൽ, സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി​പോ​ൾ സൊ​സൈ​റ്റി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സ്, അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ സെ​ക്ര​ട്ട​റി സി​ബി​ക്കു​ട്ടി മ്ലാ​മ​ല​പ​താ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

സ​ർ​ക്കാ​രി​ന് നി​സം​ഗ​ത

"" മ​ല​യോ​ര​ത്തെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളെ പ​ഴ​യ രീ​തി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ മു​ന്നി​ൽ സ്പെ​ഷ​ൽ പാ​ക്കേ​ജ് എ​ന്ന ആ​വ​ശ്യം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ വാ​ക്കാ​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞ​ത​ല്ലാ​തെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന​ത് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ നി​സം​ഗ​ത​യാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ''

Kannur

ച​ന്ദ​നം മു​റി​ച്ചു ക​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ വനംവകുപ്പിന്‍റെ പി​ടി​യി​ൽ

ത​ളി​പ്പ​റ​മ്പ്: ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്തു​ന്ന​തി​നി​ടെ മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ. തി​മി​രി വി​ല്ലേ​ജി​ൽ​പെ​ട്ട ത​ല​വി​ൽ - ല​ഡാ​ക്ക് റോ​ഡ് പ​രി​സ​ര​ത്തുനി​ന്നും ച​ന്ദ​ന​മ​രം മു​റി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ത​ല​വി​ൽ വി​ള​യാ​ർ​കോ​ട് സ്വ​ദേ​ശി​ക​ളാ​യ പി.​വി. സു​നി​ൽ (49), ഇ.​വി. ​മോ​ഹ​ന​ൻ (38)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ളി​പ്പ​റ​മ്പ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫിസ​ർ സ​നൂ​പ് കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്.

ഇ​വ​രി​ൽനി​ന്നും 87 കി​ലോ​ഗ്രാം ച​ന്ദ​ന​ക്ക​ഷ​ണ​ങ്ങ​ളും മു​റി​ക്കു​വാ​ൻ ഉ​പ​യോ​ഗി​ച്ച കൈ​വാ​ൾ, ക​ത്തി​വാ​ൾ, ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച് ജൂ​പ്പി​റ്റ​ർ സ്കൂ​ട്ട​ർ എ​ന്നി​വ ക​സ്റ്റ​ടി​യി​ലെ​ടു​ത്തു.

ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ​ എം. ര​ഞ്ജി​ത്ത്, സി.​പി. ര​ജ​നീ​ഷ്, മ​നോ​ജ് വ​ർ​ഗീ​സ്, മു​ഹ​മ്മ​ദ് ഷാ​ഫി, ജി​ജേ​ഷ്, അ​രു​ൺ, വാ​ച്ച​ർ​മാ​രാ​യ അ​ജീ​ഷ്, ബി​നു എ​ന്നി​വ​രും പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

 

Kannur

കോ​ണ്‍​ക്രീ​റ്റി​നി​ട​യി​ല്‍ സ​ണ്‍​ഷേ​ഡ് ത​ക​ര്‍​ന്ന് ഒ​ന്പ​തു​പേ​ര്‍​ക്കു പ​രി​ക്ക്

പ​യ്യ​ന്നൂ​ര്‍: കോ​ണ്‍​ക്രീ​റ്റ് ജോ​ലി​ക്കി​ടെ സ​ണ്‍​ഷേ​ഡ് ത​ക​ര്‍​ന്നു​വീ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ഒ​ന്പ​തു​പേ​ർ​ക്കു പ​രി​ക്ക്. ക​വ്വാ​യി മ​റി​യം മ​സ്ജി​ദി​നു സ​മീ​പ​ത്തെ എ.​ടി. മു​ഹ​മ്മ​ദ് കു​ഞ്ഞി​യു​ടെ നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രു​ന്ന വീ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

തൃ​ക്ക​രി​പ്പൂ​രി​ല്‍ താ​മ​സി​ച്ച് നി​ര്‍​മാ​ണ ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടു​വ​രു​ന്ന കോ​ൽ​ക്ക​ത്ത നാ​ദി​യ ജി​ല്ല​ക്കാ​രാ​യ ഷു​ക്കൂ​ര്‍ (38), ഫു​കും (35), താ​ജും (34), സ്വി​ച്ചി​ന്‍ (38), അ​സ​ദു​ള്‍ (32), ജാ​ഹി​ര്‍ (38), സ​ക്കീ​ര്‍ (49), റാം (26), ​ഹാ​ദി​യ​ര്‍ (35) എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

‌ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ടാം​നി​ല​യു​ടെ കോ​ണ്‍​ക്രീ​റ്റ് പ്ര​വൃ​ത്തി​ക​ള്‍​ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന്‍ ത​ന്നെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ര​ണ്ടാം​നി​ല​യി​ലെ സി​റ്റൗ​ട്ട് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള ത​ട്ടി​നെ താ​ങ്ങി​നി​ര്‍​ത്തു​ന്ന​തി​നാ​യി നി​ല​ത്തു​നി​ന്നും ഉ​യ​ര്‍​ത്തി​യി​രു​ന്ന ഇ​രു​മ്പ് പോ​സ്റ്റ് തെ​ന്നി നീ​ങ്ങി​യ​തി​നെ​ത്തുട​ര്‍​ന്ന് ഷ​ണ്‍​ഷേ​ഡ് താ​ഴേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം കോ​ണ്‍​ക്രീ​റ്റ് പ​ണി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഇ​വ​രി​ല്‍ അ​സ​ദു​ള്‍, റാം, ​സ്വി​ച്ചി​ന്‍ എ​ന്നി​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

 

Kannur

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ കോ​ള​ജ് ബാ​ഡ്മി​ന്‍റ​ൺ; പ​യ്യ​ന്നൂ​ർ കോ​ള​ജ് ചാ​മ്പ്യ​ന്മാ​ർ

ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ കോ​ള​ജ് ബാ​ഡ്മി​ന്‍റ​ൺ പു​രു​ഷ വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ പ​യ്യ​ന്നൂ​ർ കോ​ള​ജ് ജേ​താ​ക്ക​ളാ​യി. സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ര​ണ്ടാം​സ്ഥാ​ന​വും സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് പി​ലാ​ത്ത​റ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ. പ്ര​വീ​ൺ നി​ർ​വ​ഹി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക വി​ഭാ​ഗം ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ജോ. ​ജോ​സ​ഫ്, ഡോ. ​കെ.​വി. അ​നൂ​പ്, ഡോ. ​കെ. അ​ബ്ദു​റ​ഹ്മാ​ൻ, പി. ​ര​ഘു​നാ​ഥ്, ഡോ. ​കെ.​വി. മ​ഹേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ് ആ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്ന സൗ​ത്ത് സോ​ൺ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ടീ​മി​നെ നാ​ളെ ന​ട​ക്കു​ന്ന സെ​ല​ക്‌ഷൻ ട്ര​യ​ൽ​സി​ൽ തെ​ര​ഞ്ഞെ​ടു​ക്കും.

 

Kannur

മ​ഞ്ഞ​ളി​പ്പും കൂ​ന്പു ചീ​യ​ലും; മലയോരത്ത് ക​മു​ക് കൃ​ഷി നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ

ആ​ല​ക്കോ​ട്/മ​ട​ന്പം: മ​ഞ്ഞ​ളി​പ്പും കൂ​മ്പ് ചീ​യ​ൽ രോ​ഗ​ബാ​ധ​യും കാ​ര​ണം മ​ല​യോ​ര​ത്തെ ക​മു​ക് കൃ​ഷി നാശത്തിന്‍റെ വ​ക്കി​ൽ. മ​ഞ്ഞ​ളി​പ്പ് ബാ​ധി​ച്ച് മ​ണ്ട പോ​യ ക​മു​കു​ക​ള്‍ വ്യാ​പ​ക​മാ​യി മു​റി​ച്ചു മാ​റ്റു​ക​യാ​ണ് ക​ർ​ഷ​ക​ർ. ഒ​രു​കാ​ല​ത്ത് ദീ​ര്‍​ഘ​കാ​ല വി​ള​ക​ളി​ല്‍ ഏ​റെ ലാ​ഭ​ക​ര​മാ​യി​രു​ന്നു ക​മു​കെ​ങ്കി​ൽ ഇ​ന്ന് സ്ഥി​തി മാ​റി. മ​ല​യോ​ര​ത്തെ വ്യാ​പ​ക​മാ​യി​രു​ന്ന ക​മു​കി​ൻ തോ​ട്ടം ഇ​ന്ന് മ​റ്റ് കൃ​ഷി​ക്ക് വ​ഴി​മാ​റി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ച​പ്പാ​ര​പ്പ​ട​വ്, ന​ടു​വി​ൽ, എ​രു​വേ​ശി, ആ​ല​ക്കോ​ട്, ഉ​ദ​യ​ഗി​രി, ചെ​റു​പു​ഴ പ​യ്യാ​വൂ​ർ, ഉ​ളി​ക്ക​ൽ, ഇ​രി​ക്കൂ​ർ, ചെ​ങ്ങ​ളാ​യി, ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഏ​ക്ക​റു​ക​ണ​ക്കി​ന് തോ​ട്ട​ങ്ങ​ളി​ലാ​ണ് മ​ഞ്ഞ​ളി​പ്പ്, കൂ​മ്പ് ചീ​യ​ൽ രോ​ഗം പ​ട​ർ​ന്നു​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യും വെ​ള്ള​ക്കെ​ട്ടും മൂ​ലം മ​ണ്ണി​ന്‍റെ ഘ​ട​ന​യി​ലു​ണ്ടാ​യ മാ​റ്റ​വും ക​മു​കി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​തു​മാ​ണ് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ഇ​ല​യു​ടെ അ​ഗ്ര​ഭാ​ഗ​ത്താ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് അ​ഗ്ര​ഭാ​ഗ​ത്ത് മ​ഞ്ഞ​നി​റം പ​ട​രു​ക​യും ഇ​ല​യു​ടെ ന​ടു​വി​ലൂ​ടെ ത​വി​ട്ടു​നി​റ​ത്തി​ലു​ള്ള വ​ര​ക​ൾ തെ​ളി​യു​ക​യും ചെ​യ്യും. ക്ര​മേ​ണ ഇ​ല​ക​ൾ മു​ഴു​വ​ൻ മ​ഞ്ഞ​നി​റ​മാ​കു​ക​യും ക​രി​ഞ്ഞു​ണ​ങ്ങു​ക​യും ചെ​യ്യും. ഓ​ല​ക​ളു​ടെ ഹ​രി​ത​കം ന​ഷ്ട​പ്പെ​ടു​ന്ന​താ​ണ് മ​ഞ്ഞ​ളി​പ്പി​ന് കാ​ര​ണം.

രോ​ഗം ബാ​ധി​ക്കു​ന്ന​തോ​ടെ ത​ന്നെ അ​ട​യ്ക്ക ഉ​ത്പാ​ദ​ന​ത്തി​ന്‍റെ അ​ള​വ് കു​റ​ഞ്ഞു തു​ട​ങ്ങും. ശോ​ഷി​ച്ചു കു​ല​യ്ക്കു​ന്ന പൂ​ങ്കു​ല​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന അ​ട​യ്ക്ക​ക​ളു​ടെ എ​ണ്ണ​വും കു​റ​വാ​യി​രി​ക്കും. ഇ​വ മൂ​പ്പെ​ത്തു​ന്ന​തി​ന് മു​ന്പേ കൊ​ഴി​ഞ്ഞു പോ​കു​ക​യും ചെ​യ്യും. രോ​ഗ​ബാ​ധ കാ​ര​ണം വ​ര്‍​ഷ​ങ്ങ​ളാ​യി മ​ല​യോ​ര മേ​ഖ​ല​യി​ൽ അ​ട​യ്ക്ക ഉ​ത്പാ​ദ​ന​ത്തി​ന്‍റെ തോ​ത് കു​റ​ഞ്ഞു കു​റ​ഞ്ഞു വ​രി​ക​യാ​ണ്. ഒ​രു ക​മു​കി​ൽ നി​ന്ന് വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ അ​ടു​ത്ത​തി​ലേ​ക്ക് രോ​ഗം വ്യാ​പി​ക്കും. നേ​ര​ത്തെ ഭേ​ദ​പ്പെ​ട്ട വി​ല ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി ക​ർ​ഷ​ക​ർ ക​മു​ക് കൃ​ഷി​യി​ലേ​ക്ക് മാ​റി​യി​രു​ന്നു. രോ​ഗ​വ്യാ​പ​നം ഇ​വ​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്.​

ശ്രീ​ക​ണ്ഠ​പു​രം മേ​ഖ​ല​യി​ൽ മ​ട​മ്പം,അ​ല​ക്സ് ന​ഗ​ർ,കാ​ഞ്ഞി​ലേ​രി,പ്ടാ​രി,കൈ​ത​പ്രം,ചു​ണ്ട​ക്കു​ന്ന്, സാ​ൻ​ജോ​സ്, പാ​റ​ക്ക​ട​വ്,ക​ടു​തോ​ടി​ൽ ഭാ​ഗ​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ആ​റ​ളം ഫാ​മി​ൽ നി​ന്ന് വി​ത​ര​ണം ചെ​യ്ത അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള രോ​ഗ​പ്ര​തി​രോ​ധ​മു​ള്ള ക​മു​കു​ക​ൾ വ​രെ രോ​ഗം വ​ന്നു ന​ശി​ക്കു​ന്നു​ണ്ട്. രോ​ഗ​ബാ​ധ​യ്ക്കൊ​പ്പം വി​ല​യി​ലെ അ​സ്ഥി​ര​ത​യും ക​ർ​ഷ​ക​രെ മാ​റി ചി​ന്തി​പ്പി​ക്കു​ക​യാ​ണ്. തോ​ട്ട​ങ്ങ​ളി​ലെ ക​മു​കി​ൻ ത​ടി​ക​ൾ കി​ട്ടി​യ വി​ല​യ്ക്ക് വെ​ട്ടി മാ​റ്റി വാ​ഴ​കൃ​ഷി​ക്കു​ള്ള താ​ങ്ങു​കാ​ലാ​യി ന​ൽ​കു​ന്ന ഗ​തി​കേ​ടി​ലേ​ക്ക് വ​രെ​യാ​ണ് ക​ർ​ഷ​ക​ർ എ​ത്തി നി​ൽ​കു​ന്ന​ത്. 70 രൂ​പ നി​ര​ക്കി​ലാ​ണ് ക​ർ​ഷ​ക​ർ ക​മു​കി​ൻ ത​ടി​ക​ൾ ഇ​ത്ത​ര​ത്തി​ൽ മു​റി​ച്ചു ന​ൽ​കു​ന്ന​ത്.

ടാ​സ്ക് ഫോ​ഴ്‌​സ് രൂ​പീ​ക​രി​ച്ചി​ട്ടും ഫ​ല​മി​ല്ല!

രോ​ഗം നി​യ​ന്ത്രി​ക്കാ​നും രോ​ഗം ബാ​ധി​ച്ച ക​മു​കു​ക​ളെ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​നു​മാ​യി കാ​ർ​ഷി​ക വ​കു​പ്പ് ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും രോ​ഗ​ബാ​ധ ത​ട​യാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. രോ​ഗം ബാ​ധി​ച്ചവയെ ഒ​രു വ​ർ​ഷം വ​രെ നി​ല​നി​ർ​ത്തി ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ന​ൽ​കി​യാ​ൽ ഭൂ​രി​ഭാ​ഗ​വും സം​ര​ക്ഷി​ക്കാ​നാ​കു​മെ​ന്നാ​ണ് കൃ​ഷി​വ​കു​പ്പ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച ആ​വ​ശ്യ​മാ​യ അ​റി​വും നി​ർ​ദേ​ശ​ങ്ങ​ളും ക​ർ​ഷ​ക​രി​ലേ​ക്ക് യ​ഥാ​സ​മ​യം എ​ത്തു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. കൃ​ഷി സം​ര​ക്ഷി​ക്കു​ന്ന​തി​നും ന​ശി​ച്ച ക​മു​കു​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നും അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

ആ​റ​ള​ത്തെ ക​മു​ക് ച​തി​ക്കി​ല്ലെ​ന്ന​തും പാ​ഴ്‌​വാ​ക്ക്

“ഒ​രു​കാ​ല​ത്ത് ക​മു​ക് ക​ർ​ഷ​ക​ർ മ​ത്സ​ര​ബു​ദ്ധി​യോ​ടു കൂ​ടി​യാ​ണ് ആ​റ​ളം കൃ​ഷി​ഫാ​മി​ൽ നി​ന്നു​ള്ള ക​മു​കി​ൻ തൈ​ക​ൾ വാ​ങ്ങി ന​ട്ടു​വ​ള​ർ​ത്തി​യ​ത്. തെ​ങ്ങ് ച​തി​ക്കി​ല്ലെ​ന്ന് പ​റ​യു​ന്ന​തു പോ​ലെ ആ​റ​ളം ക​മു​കും ച​തി​ക്കി​ല്ലെ​ന്ന​ത് ക​ർ​ഷ​ക​ർ​ക്കി​ട​യി​ലെ വി​ശ്വാ​സ​മാ​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ അ​തും ഇ​ല്ലാ​താ​യി. ആ​റ​ളം ക​മു​കി​ൻ തൈ​ക​ൾ ന​ട്ടു​വ​ള​ർ​ത്തി ഏ​ഴു വ​ർ​ഷ​മാ​യി വ​ള​മു​ൾ​പ്പ​ടെ​യു​ള്ള​വ ന​ൽ​കി പ​രി​പാ​ലി​ച്ച​വ പോ​ലും രോ​ഗ​ത്തി​ന് കീ​ഴ്പ്പെ​ടു​ക​യാ​ണ്. കൃ​ഷി ഓ​ഫീ​സ​ർ​മാ​ർ​ക്കും രോ​ഗ​ബാ​ധ എ​ങ്ങി​നെ ത​ട​യ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​തി​യി​ല്ല. ക​മു​കി​ന് രോ​ഗം പ​ട​രു​ന്ന​ത് പ​ഠി​ക്കാ​ൻ ഇ​നി ആ​ര് വ​രും ‍? മ​ടു​ത്തു​പോ​യി.”

ജോ​സ് ക​ടു​തോ​ടി​ൽ (ക​ർ​ഷ​ക​ൻ)

Kannur

കെ​ൽ​ട്രോ​ൺ നോ​ള​ജ് സെ​ന്‍റ​റി​ൽ സൗ​ജ​ന്യ അ​ക്കൗ​ണ്ടിം​ഗ് വ​ർ​ക്ക്ഷോ​പ്പ്

ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പ് കെ​ൽ​ട്രോ​ൺ നോ​ള​ജ് സെ​ന്‍റ​റി​ൽ ഈ​മാ​സം 11 ന് ​പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ ഇ​ൻ ഇ​ന്ത്യ​ൻ ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കൗ​ണ്ടിം​ഗ് (എ​ഡി​ഐ​ഐ​എ) കോ​ഴ്സി​ന്‍റെ സൗ​ജ​ന്യ വ​ർ​ക്ക്ഷോ​പ്പ് ന​ട​ത്തു​ന്നു. വ​ർ​ക്ക്ഷോ​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ക.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 9072592412, 9495642722 എ​ന്നീ ഫോ​ൺ ന​മ്പ​റു​ക​ളി​ലോ കെ​ൽ​ട്രോ​ൺ നോ​ള​ജ് സെ​ന്‍റ​ർ, ര​ണ്ടാം​നി​ല, മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് ബി​ൽ​ഡിം​ഗ്, ത​ളി​പ്പ​റ​മ്പ് എ​ന്ന വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Kannur

പ്ര​ള​യ​ക്കെ​ടു​തി: അ​ടി​യ​ന്ത​ര സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം

ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നി​വേ​ദ​നം ന​ൽ​കി. ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണൊ​ലി​പ്പി​ലും വ​ൻ​നാ​ശ​ന​ഷ്ട​മാ​ണ് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ജോ​സ്ഗി​രി, രാ​ജ​ഗി​രി, മീ​ന്തു​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ​ത്. ത​ക​ർ​ന്ന റോ​ഡു​ക​ളും പാ​ല​ങ്ങ​ളും വീ​ടു​ക​ളും നി​ര​വ​ധി​യാ​ണ്. വ്യാ​പ​ക കൃ​ഷി നാ​ശ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​തി​ജീ​വ​ന​ത്തി​നാ​യി അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ട​ത്.

വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്ത​ക​പ്പ​ള്ളി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ലീ​ന വി​ല്യം, ല​ളി​ത ബാ​ബു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​പി. ച​ന്ദ്ര​ൻ, പ്രി​ൻ​സ് വെ​ള്ള​ക്ക​ട, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ആ​ല​യി​ൽ ബാ​ല​കൃ​ഷ്ണ​ൻ, മ​ഹേ​ഷ് കു​ന്നു​മ്മ​ൽ, മ​നോ​ജ് വ​ട​ക്കേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

Kannur

വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി ശി​ൽ​പ​ശാ​ല

ച​പ്പാ​ര​പ്പ​ട​വ്: ത​ളി​പ്പ​റ​മ്പ് നോ​ർ​ത്ത് ഉ​പ​ജി​ല്ല വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ​വേ​ദി പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും നാ​ട​ൻ​പാ​ട്ട് ശി​ൽ​പ​ശാ​ല​യും ച​പ്പാ​ര​പ്പ​ട​വ് എ​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി. ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ന​സീ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് കെ.​പി. സു​നി​ൽ​കു​മാ​ർ മു​ഖ്യ​ഭാ​ഷ​ണം ന​ട​ത്തി. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ കെ. ​മ​നോ​ജ് പ്ര​വ​ർ​ത്ത​ന ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. ഐ. ​ആ​ശാ​ല​ക്ഷ്മി, പി.​എം. അ​ബ്ദു​ൾ​ല​ത്തീ​ഫ്, കെ.​കെ. ശ്രീ​രാ​ജ്, മു​ഖ്യാ​ധ്യാ​പി​ക പി.​പി. സാ​യി​ദ, കെ.​വി. മെ​സ്മ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ട​ൻ പാ​ട്ട് ക​ലാ​കാ​ര​ൻ എം. ​ബാ​ല​കൃ​ഷ്ണ​ൻ, എം.​ബി. ആ​വ​ണി എ​ന്നി​വ​ർ ശി​ൽ​പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

Kannur

110 കെ​വി സ​ബ്സ്റ്റേ​ഷ​ൻ അ​നു​വ​ദി​ക്ക​ണം; വൈ​ദ്യു​തി മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

ആ​ല​ക്കോ​ട്: ഉ​ദ​യ​ഗി​രിയിലെ വോ​ൾ​ട്ടേ​ജ് ക്ഷാ​മ​ത്തി​നും വൈ​ദ്യു​തി ല​ഭ്യ​ത​ക്കു​റ​വി​നും പ​രി​ഹാ​രം കാ​ണാ​ൻ കാ​ർ​ത്തി​ക​പു​രം കേ​ന്ദ്ര​മാ​ക്കി 110 കെ​വി സ​ബ്സ്റ്റേ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന് നി​വേ​ദ​നം ന​ൽ​കി. കാ​ർ​ത്തി​ക​പു​ര​ത്ത് സ​ബ്സ്റ്റേ​ഷ​ൻ സ്ഥാ​പി​ച്ചാ​ൽ ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ വൈ​ദ്യു​തി ക്ഷാ​മ​ത്തി​ന് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കു​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ആ​വ​ശ്യ​മാ​യ സ്ഥ​ലം ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് സ​ബ്സ്റ്റേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി നി​വേ​ദ​ക സം​ഘം അ​റി​യി​ച്ചു.

സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ, ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ആ​ലും​മൂ​ട്ടി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​ൻ. പ്ര​സ​ന്ന​കു​മാ​ർ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ് പൂ​വ​നാ​ട്ട്, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ തോ​മ​സ് വ​ക്ക​ത്താ​നം, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി​ച്ച​ൻ പ​ള്ളി​യാ​ലി​ൽ എ​ന്നി​വ​രാ​ണു മ​ന്ത്രി​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.

Kannur

ബീ​ക്ക​ൺ ടൗ​ൺ സം​ഘാ​ട​ക സ​മി​തി രൂ​പീക​ര​ണ​വും ബേ​യ്സ് ലൈ​ൻ സ​ർ​വേ​യും ന​ട​ത്തി

ഒ​ടു​വ​ള്ളി: ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് ഒ​ടു​വ​ള്ളി ടൗ​ണി​നെ ബീ​ക്ക​ൺ ടൗ​ണാ​യി തെ​ര​ഞ്ഞെ​ടു​ത്തു കൊ​ണ്ട് സം​ഘാ​ട​ക​സ​മി​തി​യോ​ഗ​വും ബേ​യ്സ് ലൈ​ൻ സ​ർ​വേ​യും ന​ട​ത്തി. ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശു​ചി​ത്വ മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ സു​ജി​ന പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എം.​പി. ഗോ​പി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ, പി. ​പ്രേ​മ​ല​ത, പ്ര​മീ​ള രാ​ജ​ൻ, വി​ല്ലേ​ജ് ഓ​ഫി​സ​ർ രാ​ജേ​ഷ്, എ​ച്ച്ഐ സ​ജി​ത്ത്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം പി.​പി. സു​ഭാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kannur

സ​ബ് ജി​ല്ലാ ക​ബ​ഡി; മ​ണ​ക്ക​ട​വ് ശ്രീ​പു​രം ഗ​വ. എ​ച്ച്എ​സ്എ​സ് ചാ​മ്പ്യ​ൻ​മാ​ർ

ആ​ല​ക്കോ​ട്: ത​ളി​പ്പ​റ​മ്പ് നോ​ർ​ത്ത് സ​ബ് ജി​ല്ലാ ക​ബ​ഡി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യും മ​ണ​ക്ക​ട​വ് ശ്രീ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി. മാ​ങ്ങാ​ട്ടു​പ​റ​മ്പ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ ബോ​യ്സ്, സീ​നി​യ​ർ ഗേ​ൾ​സ്, ജൂ​നി​യ​ർ ഗേ​ൾ​സ്, സ​ബ് ജൂ​നി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ശ്രീ​പു​രം ഒ​ന്നാം സ്ഥാ​നം നേ​ടി. ജൂ​നി​യ​ർ ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം​സ്ഥാ​ന​വും സ​ബ് ജൂ​നി​യ​ർ ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ജി​ല്ലാ സ്കൂ​ൾ ക​ബ​ഡി ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യി ശ്രീ​പു​രം സ്കൂ​ളി​ലെ 35 താ​ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഈ​മാ​സം 11, 12 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​ർ മു​ണ്ട​യാ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ജി​ല്ലാ ചാ​മ്പ്യ​ൻ​ഷി​പ്പ് ന​ട​ക്കു​ന്ന​ത്.

Kannur

ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട് നി​ർ​മി​ച്ച ക​ലു​ങ്കി​ൽ അ​പ​ക​ടം പ​തി​വ്

ഇ​രി​ട്ടി: 41.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ക​ലു​ങ്ക് പു​ന​ർ​നി​ർ​മി​ച്ചി​ട്ടും മാ​ട​ത്തി​ൽ-കീ​ഴ്പള്ളി റോ​ഡി​ൽ അ​ത്തി​ക്ക​ലി​ലെ അ​പ​ക​ട​ഭീ​ഷ​ണി​ക്ക് പ​രി​ഹാ​ര​മാ​കു​ന്നി​ല്ല. ക​ലു​ങ്കി​ന്‍റെ സ്ലാ​ബും നി​ല​വി​ലെ റോ​ഡും ചേ​രു​ന്ന ഭാ​ഗത്ത് റോ​ഡ് താ​ഴ്ന്ന് വ​ലി​യ​തി​ട്ട് രൂ​പ​പ്പെ​ട്ട​താ​ണ് അ​പ​ക​ടക്കെ​ണി​യാ​കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണംവി​ട്ട് അ​പ​ക​ട​ത്തി​ലാ​കു​ന്ന​ത് പ​തി​വാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ക​ലു​ങ്ക് പു​ന​ർ​നി​ർ​മാ​ണ​ത്തി​നു ശേ​ഷം റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം ഉ​യ​ർ​ത്തി നി​ല​വി​ലെ റോ​ഡു​മാ​യി ശ​രി​യാ​യ നി​ല​യി​ൽ ബ​ന്ധി​പ്പി​ക്കാ​ത്ത​താ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണം. ജി​എ​സ്ബി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​ത്ത​റ ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ ഒ​രു​ക്കാ​തെ ഉ​പ​രി​ത​ലം കോ​ൺ​ക്രീ​റ്റ് ചെ​യ്ത​തും താ​ഴ്ച​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽപ്പെടു​ന്ന​ത്.

ന​ട​വ​ഴി​യും കാ​ണാ​താ​യി

റോ​ഡി​ൽ​നി​ന്ന് താ​ഴെ​യു​ള്ള വീ​ടു​ക​ളി​ലേ​ക്കും പ്ര​ദേ​ശ​ത്തേ​ക്കും പോ​കാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി നാ​ട്ടു​കാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ന​ട​വ​ഴി​യും ക​ലു​ങ്ക് പു​ന​ർ​നി​ർ​മാ​ണ​ത്തി​നി​ടെ ഇ​ല്ലാ​താ​യി. ഇ​തോ​ടെ നാ​ട്ടു​കാ​ർ സ്വ​ന്തം നി​ല​യി​ൽ മ​ണ്ണും മ​റ്റും ഉ​പ​യോ​ഗി​ച്ച് താ​ത്കാ​ലി​ക ന​ട​വ​ഴി ഒ​രു​ക്കു​ക​യാ​ണ്. പ​ഴ​യ ന​ട​വ​ഴി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും നി​ർ​മാ​ണ​ത്തി​നാ​യി നീ​ക്കി​യ മ​ണ്ണും ക​ലു​ങ്കി​നോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്ത് മാ​റ്റാ​തെ കി​ട​ക്കു​ക​ന്നു​ണ്ട്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും നി​ർ​മാ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ റോ​ഡ​രി​കി​ൽ ത​ന്നെ​യാ​ണു​ള്ള​ത്. മ​ഴ പെ​യ്താ​ൽ ഇ​വ സ​മീ​പ​ത്തെ നീ​രൊ​ഴു​ക്കി​ലേ​ക്കും റോ​ഡി​ലേ​ക്കും ഒ​ഴു​കി​യെ​ത്താ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

സം​ര​ക്ഷ​ണ​ഭി​ത്തി​ പാ​തിവ​ഴി​യി​ൽ

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 24നു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ അ​ത്തി​ക്ക​ലി​ലെ ക​ലു​ങ്കി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യും സ​മീ​പ​ത്തെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സിന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യും തോ​ട്ടി​ലേ​ക്ക് ഇ​ടി​ഞ്ഞി​രു​ന്നു. അ​പ​ക​ട​ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ക്വാ​ർ​ട്ടേ​ഴ്സി​ലെ അ​ഞ്ച് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് ക​ലു​ങ്കി​ന്‍റെ​യും സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ​യും പു​ന​ർ​നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ​ക്കാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റ നോ​ൺ പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്ന് 41.5 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്. ഇ​ടി​ഞ്ഞ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​തു​വ​രെ​യും പൂ​ർ​ണ​യും പു​ന​ർ​നി​ർ​മി​ച്ചി​ട്ടി​ല്ല.

റോ​ഡി​ൽ രൂ​പ​പ്പെ​ട്ട തി​ട്ട് അ​ടി​യ​ന്തര​മാ​യി നി​ക​ത്തി വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും ന​ട​വ​ഴി പു​ന​ർ​നി​ർ​മി​ച്ച് നി​ർ​മാ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.അ​തേ​സ​മ​യം ഭൂ​മി​യു​ടെ പ്ര​ത്യേ​ക​ത മൂ​ല​മാ​ണ് റോ​ഡ് അ​മ​ർ​ന്ന് തി​ട്ട് ഉ​ണ്ടാ​യ​തെ​ന്നാ​ണ് ക​രാ​റു​കാ​ര​നാ​യ വി.​ഡി. മ​ത്താ​യി പ​റ​യു​ന്ന​ത്. മി​ക്സിം​ഗ് റീ​ടാ​റിം​ഗ് ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന പ്ര​വൃ​ത്തി ഉടൻ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സ്ഥ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​വും നെ​ൽ​വ​യ​ലാ​ണ്. സാ​ധാ​ര​ണ​യാ​യി ക​ലു​ങ്കി​ന്‍റെ ഇ​രു​വ​ശ​ത്തും 1.5 മീ​റ്റ​റോ​ളം മ​ണ്ണ് മാ​റ്റി​യാ​ൽ മ​തി​യാ​കു​മ്പോ​ൾ ഇ​വി​ടെ നി​ർ​മാ​ണ​ത്തി​നി​ടെ ആ​റു മീ​റ്റ​റോ​ളം ഭാ​ഗം ഇ​ടി​ഞ്ഞ് മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​ൾ​പ്പെ​ടെ തോ​ട്ടി​ലേ​ക്ക് വീ​ണി​രു​ന്നു.

മ​ണ്ണും ജി​എ​സ്ബി​യും ഉ​പ​യോ​ഗി​ച്ച് നി​റ​ച്ചി​രു​ന്നെ​ങ്കി​ലും വീ​ണ്ടും താ​ഴ്ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്നും ക​രാ​റു​കാ​ര​ൻ വ്യ​ക്ത​മാ​ക്കി.

Kannur

ബാ​ങ്ക് ലോ​ൺ അ​ദാ​ല​ത്ത്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ താ​ലൂ​ക്ക് പ​രി​ധി​യി​ലെ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച കേ​സു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി 23, 24, 25 തീ​യ​തി​ക​ളി​ലാ​യി ബാ​ങ്ക് ലോ​ൺ അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു.

ക​ണ്ണ​പു​രം, ചെ​റു​കു​ന്ന്, പാ​പ്പി​നി​ശേ​രി, ക​ല്യാ​ശേ​രി, മാ​ട്ടൂ​ൽ വി​ല്ലേ​ജു​ക​ൾ 23 ന് ​ക​ണ്ണ​പു​രം സ​ർ​വീ​സ് കോ- ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ലും വ​ലി​യ​ന്നൂ​ർ, കാ​ഞ്ഞി​രോ​ട്, മ​ക്രേ​രി, അ​ഞ്ച​ര​ക്ക​ണ്ടി, ഇ​രി​വേ​രി, ചേ​ലോ​റ, എ​ട​ക്കാ​ട്, ചെ​മ്പി​ലോ​ട്, ക​ട​മ്പൂ​ർ, മാ​വി​ലാ​യി, മു​ഴ​പ്പി​ല​ങ്ങാ​ട് വി​ല്ലേ​ജു​ക​ൾ 24ന് ​എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യം, ചാ​ല​യി​ലും, ക​ണ്ണൂ​ർ 1, ക​ണ്ണൂ​ർ 2, പു​ഴാ​തി, പ​ള്ളി​ക്കു​ന്ന്, ചി​റ​ക്ക​ൽ, വ​ള​പ​ട്ട​ണം, അ​ഴീ​ക്കോ​ട് നോ​ർ​ത്ത്, അ​ഴീ​ക്കോ​ട് സൗ​ത്ത്, ക​ണ്ണാ​ടി​പ്പ​റ​മ്പ്, നാ​റാ​ത്ത്, എ​ള​യാ​വൂ​ർ, മു​ണ്ടേ​രി വി​ല്ലേ​ജു​ക​ൾ 25 ന് ​ക​ണ്ണൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലും അ​ദാ​ല​ത്ത് ന​ട​ത്തും.

Kannur

സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി ഉ​ളി​ക്ക​ൽ ബ​സ്‌സ്റ്റാ​ൻ​ഡ്

ഉ​ളി​ക്ക​ൽ: ഉ​ളി​ക്ക​ൽ ബ​സ്‌സ്റ്റാ​ൻ​ഡും പ​രി​സ​ര​വും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ​യും മ​ദ്യ​പ​സം​ഘ​ങ്ങ​ളു​ടെ​യും താ​വ​ള​മാ​കു​ന്ന​താ​യി പ​രാ​തി. പ​ക​ലെ​ന്നോ രാ​ത്രി​യെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ ബ​സ്‌സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് മ​ദ്യ​പ​സം​ഘ​ങ്ങ​ൾ ത​മ്പ​ടി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ​യും വ്യാ​പാ​രി​ക​ളെ​യും നാ​ട്ടു​കാ​രെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

ബ​സ്‌സ്റ്റാ​ൻ​ഡി​നു പി​ൻ​വ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെറ്റി​ൽനി​ന്ന് മ​ദ്യം വാ​ങ്ങു​ന്ന സം​ഘ​ങ്ങ​ളാ​ണ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ത​മ്പ​ടി​ച്ച് മ​ദ്യ​പി​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. മ​ദ്യ​പാ​ന​ത്തി​നു​ശേ​ഷം വാ​ക്കു​ത​ർ​ക്ക​വും ഏ​റ്റു​മു​ട്ട​ലും പ​തി​വാ​യ​തോ​ടെ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം ഭീ​തി​യി​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സ​വും മ​ദ്യ​പ​സം​ഘ​ങ്ങ​ൾ ത​മ്മി​ൽ രൂ​ക്ഷ​മാ​യ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കെ പ​ര​സ്പ​രം അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​തോ​ടെ യാ​ത്ര​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ഭീ​തി​യി​ലാ​യി.

സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രെ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​തും അ​സ​ഭ്യ​വ​ർ​ഷ​വും ന​ട​ത്തു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​ളി​ക്ക​ൽ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും താ​ത്കാ​ലി​ക ന​ട​പ​ടി​ക​ളി​ൽ ഒ​തു​ങ്ങു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മു​മ്പ് ബ​സ് സ്റ്റാ​ൻ​ഡി​ൽ പൊ​ലി​സി​നെ പോ​ലും മ​ദ്യ​പാ​നി ആ​ക്ര​മി​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ എ​സ്ഐ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പൊ​ലി​സ് സാ​ന്നി​ധ്യം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും സി​സി​ടി​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ക്ര​മി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

“ബ​സ്‌സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​വ​റേ​ജ് ഔ​ട്ട‌്‌ലെറ്റിനോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​കു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​തി​ക്ര​മ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ പൊ​ലി​സി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു. പൊ​ലി​സു​മാ​യി ച​ർ​ച്ച​ചെ​യ്ത് സാ​ധി​ക്കു​മെ​ങ്കി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ മു​ഴു​വ​ൻ സ​മ​യ പൊ​ലീ​സ് പോ​സ്റ്റ് സ്ഥാ​പി​ക്കു​ന്ന​തു ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ പ​ഞ്ചാ​യ​ത്ത് ആ​ലോ​ചി​ച്ചു വ​രി​ക​യാ​ണ് .”

-ഷി​ജി സ​ണ്ണി (ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്)

“ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെറ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര​ണം സാ​ധാ​ര​ണ​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും സ്വൈ​ര​മാ​യി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. മ​ദ്യ​പ​സം​ഘ​ങ്ങ​ളു​ടെ അ​ക്ര​മ​വും വ​ഴ​ക്കും കാ​ര​ണം നാ​ട്ടു​കാ​ർ ഭ​യ​ന്നാ​ണ് ക​ഴി​യു​ന്ന​ത്. നി​ര​വ​ധി ത​വ​ണ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ശ​ക്ത​മാ​യ പൊ​ലി​സ് പ​ട്രോ​ളിം​ഗും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കും.”

-എ​ബി​ൻ കു​ര്യാ​ക്കോ​സ് കു​മ്പു​ക്ക​ൽ (പ​ഞ്ചാ​യ​ത്തം​ഗം)-

 

Kannur

ചാ​ണ​പ്പാ​റ സ്റ്റേ​ഡി​യം ന​വീ​ക​രി​ക്കു​ന്നു

ക​ണി​ച്ചാ​ർ: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ ചാ​ണ​പ്പാ​റ മി​നി സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​നൊ​രു​ങ്ങു​ന്നു. വ​രു​ന്ന മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ്റ്റേ​ഡി​യ​ത്തെ ട​ർ​ഫ് മാ​തൃ​ക​യി​ൽ നി​ല​വാ​ര​മു​ള്ള കാ​യി​ക​വേ​ദി​യാ​ക്കി മാ​റ്റു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ആ​ദ്യ​ഘ​ട്ട ന​വീ​ക​ര​ണ​ത്തി​നാ​യി അ​ഞ്ച് ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും.

മൂ​ന്നു വ​ർ​ഷ​ത്തി​ന​കം സ്റ്റേ​ഡി​യ​ത്തെ മ​ല​യോ​ര കാ​യി​ക​മേ​ഖ​ല​യ​ക്ക് പു​ത്ത​ൻ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന രീ​തി​യി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പ​റ​ഞ്ഞു. നി​ല​വി​ൽ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും നേ​രി​ട്ടെ​ത്തി സ്റ്റേ​ഡി​യ​ത്തി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

Kannur

വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ലാ​പ്ടോ​പ്പും സൗ​ണ്ട് സി​സ്റ്റ​വും കൈ​മാ​റി

ഇ​രി​ട്ടി: ന​ഗ​ര​സ​ഭ​യി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ലാ​പ്ടോ​പ്പും സൗ​ണ്ട് സി​സ്റ്റ​വും കൈ​മാ​റു​ന്ന ച​ട​ങ്ങ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ വി. ​വി​നോ​ദ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​സോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി10 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ചാ​വ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സൗ​ണ്ട് സി​സ്റ്റം, ലാ​പ്ടോ​പ്പ്, ഉ​ളി​യി​ൽ ഗ​വ. യു​പി സ്കൂ​ളി​ന് ലാ​പ് ടോ​പ്പ് എ​ന്നി​വ വി​ത​ര​ണം ചെ​യ്ത​ത്.

വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​രാ​ജ​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ സി.​എം. ര​മ്യ, സി. ​ര​ജീ​ഷ്, പി. ​സീ​ന​ത്ത്, വി. ​രാ​ജീ​വ​ൻ, ഷ​ബ്നാ​സ് അ​ഷ്റ​ഫ്, കെ. ​അ​നി​ത, സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് എ​ൻ. ര​മേ​ശ്കു​മാ​ർ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ മ​ൻ​സൂ​ർ കി​ണാ​കൂ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kannur

പ്ര​വേ​ശ​നോ​ത്സ​വ​വും ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു

ഇ​രി​ട്ടി: പു​ഷ്പാ​രം ഐ​ടി​ഐ​യി​ൽ പു​തി​യ ബാ​ച്ചി​ന്‍റെ പ്ര​വേ​ശ​നോ​ത്സ​വ​വും ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. സി​എ​സ്ടി കോ​ൺ​ഗ്രി​ഗേ​ഷ​ൻ കോ​ഴി​ക്കോ​ട് വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ജി​നോ പെ​രി​ഞ്ചേ​രി​ൽ സി​എ​സ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ​വ. ഐ​ടി​ഐ പ​ടി​യൂ​ർ റി​ട്ട. പ്രി​ൻ​സി​പ്പ​ൽ നാ​രാ​യ​ണ​ൻ കു​ഞ്ഞി​ക്ക​ണ്ണോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ഷ്പാ​രം ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​യ്സ​ൺ ക​ണ്ട​ത്തി​ക്കു​ടി​യി​ൽ സി​എ​സ്ടി, ഇ​ല​ക്‌​ട്രീ​ഷ്യ​ൻ ട്രെ​യി​നി റോ​യ​ൽ റോ​യ്, പു​ഷ്പാ​രം ആ​ശ്ര​മം പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ജോ​ർ​ജ് മു​ള്ളു​കോ​ട്ടി​ക്ക​ൽ സി​എ​സ്ടി, ഇ​ല​ക്‌​ട്രീ​ഷ്യ​ൻ ഇ​ൻ​സ്ട്ര​ക്ട​ർ കെ. ​ദി​വ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് പു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

Kannur

വി​ശ്വാ​സ് ഇ​ന്ത്യ ക​ണ്ണൂ​ർ ചാ​പ്റ്റ​ർ രൂ​പി​ക​രി​ച്ചു

ക​ണ്ണൂ​ർ: കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഇ​ര​ക​ളു​ടെ​യും അ​തി​ജീ​വി​ത​രു​ടെ​യും ക്ഷേ​മ​ത്തി​ന് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​യ വി​ശ്വാ​സ് ഇ​ന്ത്യ​യു​ടെ ക​ണ്ണൂ​ർ ചാ​പ്റ്റ​ർ രൂ​പീ​ക​രി​ച്ചു. ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ശ്വാ​സ് ഇ​ന്ത്യ സെ​ക്ര​ട്ട​റി ജ​ന​റ​ലും മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നു​മാ​യ അ​ഡ്വ. പി. ​പ്രേം​നാ​ഥ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ സ്വാ​തി, മു​ൻ ഡ​പ്യൂ​ട്ടി ലേ​ബ​ർ ക​മ്മി​ഷ​ണ​ർ പി.​സി. വി​ജ​യ​രാ​ജ​ൻ, എം. ​വി​നോ​ദ് കു​മാ​ർ, സി.​വി. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സു​ര​ക്ഷ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള നി​യ​മാ​വ​ബോ​ധ സെ​മി​നാ​റു​ക​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് -പ്ര​സി​ഡ​ന്‍റ്, പി.​സി. വി​ജ​യ​രാ​ജ​ൻ, അ​ഡ്വ ടി.​വി.​പി. ത​സ്‌​ലി​ന-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, എം. ​വി​നോ​ദ് കു​മാ​ർ- സെ​ക്ര​ട്ട​റി, സി. ​വി​ജ​യ​ച​ന്ദ്ര​ൻ- ട്ര​ഷ​റ​ർ, അ​ഡ്വ. ടി.​പി. ജെ​ൽ​ന, കെ.​പി.​ടി. ജ​ലീ​ൽ -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

Kannur

മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ വി​ല്ലേ​ജി​നെ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. കൊ​ട്ടി​യൂ​ർ ടൗ​ണി​ൽ അ​ഖി​ലേ​ന്ത്യാ കി​സാ​ൻ കൗ​ൺ​സി​ലി​ൽ അം​ഗം കെ.​കെ. രാ​ഗേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​സം​ഘം പേ​രാ​വൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​പി. സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജോ​സ​ഫ്, സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം എം. ​രാ​ജ​ൻ, വി.​ജി. പ​ദ്മ​നാ​ഭ​ൻ, കെ. ​ശ​ശീ​ന്ദ്ര​ൻ, ഒ.​എം. കു​ര്യാ​ച്ച​ൻ, ശൈ​ല​ജ ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​രി​ട്ടി: ഇ​എ​സ്എ പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ഐ​കെ​എ​സ് ആ​റ​ളം വി​ല്ലേ​ജ് ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ധ​ർ​ണ ക​ർ​ഷ​ക​സം​ഘം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​സി. പ​വി​ത്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​കെ​എ​സ് നേ​താ​വ് ഇ.​പി. ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും പു​ന​ര​ധി​വാ​സ മേ​ഖ​ല​യും ഒ​ഴി​വാ​ക്കി വ​ന​ഭൂ​മി മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ൻ.​ടി. റോ​സ​മ്മ, പി. ​റോ​സ, എ.​ഡി. ബി​ജു, കെ. ​ജ​നാ​ർ​ദ​ന​ൻ, കെ.​എ​ൻ. രാ​ജീ​വ​ൻ, എ​ബ്ര​ഹാം, കെ.​എ. ദാ​സ​ൻ , കെ.​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, എ​ൻ. അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kannur

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നി​ല​പാ​ട് മാ​റ്റം രാ​ഷ്‌ട്രീയ ​പ്രേ​രി​തം: കെ​യു​ടി​സി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മ​ല​യാ​ള വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​പ്രി​യാ​ വ​ർ​ഗീ​സി​ന്‍റെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ,വ​സ്‌​തു​ത​ക​ളി​ലോ സാ​ഹ​ച​ര്യ​ങ്ങ​ളി​ലോ മാ​റ്റ​മൊ​ന്നു​മു​ണ്ടാ​കാ​തി​രു​ന്നി​ട്ടും സ​ർ​വ​ക​ലാ​ശാ​ല മു​ൻ നി​ല​പാ​ട് മാ​റ്റു​ന്ന​ത് വ​ല​തു​രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി​യെ​ന്ന്‌ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​ച്ചേ​ർ​സ് ക​ള​ക്റ്റീ​വ് (കെ​യു​ടി​സി).

നി​യ​മ​ന​ത്തി​നെ​തി​രാ​യു​ള്ള ത​ട​സ​വാ​ദ​ങ്ങ​ളൊ​ന്നും നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ച് വി​ധി​ച്ച​തി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രി​യാ​വ​ർ​ഗീ​സി​ന്‍റെ നി​യ​മ​നം. ഇ​ക്കാ​ര്യ​ത്തി​ൽ നീ​തി​യു​ക്ത​വും നി​ഷ്‌​പ​ക്ഷ​വു​മാ​യ സ​മീ​പ​നം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്‌ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്‌​സി​റ്റി ടി​ച്ചേ​ഴ്‌​സ് സ​മീ​പ​നം ക​ള​ക്ടീ​വ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ങ്ങ​ൾ സൂ​ചി​പ്പി​ച്ച്‌ സം​ഘ​ട​ന വൈ​സ് ചാ​ൻ​സ​ല​ർ​ക്ക്‌ ക​ത്തും​ന​ൽ​കി.

Kannur

ബൈ​ക്ക​പ​ക​ട​ത്തിൽ പരിക്കേറ്റ വ്യാ​പാ​രി മ​രി​ച്ചു

പ​യ്യ​ന്നൂ​ർ: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ്യാ​പാ​രി മ​രി​ച്ചു. കാ​ങ്കോ​ല്‍ ടൗ​ണി​ലെ ആ​കാ​ശ് എ​ന്‍റ​ര്‍​പ്രൈ​സ​സ് ഫ​ര്‍​ണി​ച്ച​ര്‍ ഷോ​പ്പു​ട​മ സ്വാ​മി​മു​ക്കി​ലെ കെ. ​സ​തീ​ശ​നാ​ണ് (56) മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് കാ​ങ്കോ​ലി​ൽ​നി​ന്ന് സ്വാ​മി​മു​ക്കി​ലെ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ എ​തി​രേ​വ​ന്ന മ​റ്റൊ​രു ബൈ​ക്കു​മാ​യി ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സി​പി​എം ആ​ല​പ്പ​ട​മ്പ് വെ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു. ഇ​ന്ന് 8.15ന് ​കാ​ങ്കോ​ൽ, ഒ​ന്പ​തി​ന് ഏ​റ്റു​കു​ടു​ക്ക കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക മ​ന്ദി​രം, 9.30ന് ക​ക്കി​രി​യാ​ട് പൊ​തു​ജ​ന വാ​യ​ന​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലും തു​ട​ര്‍​ന്ന് സ്വാ​മി​മു​ക്കി​ലെ വീ​ട്ടി​ലും പൊ​തു​ദ​ര്‍​ശ​നത്തിനു വച്ച ശേഷം 10.30 ന് ​പു​ല്ലാ​മ​ണ്ണി പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ സംസ്കരിക്കും. ഭാ​ര്യ: ശ്രീ​വി​ദ്യ (അ​ധ്യാ​പി​ക, വ​ലി​യ​ചാ​ല്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ൾ). മ​ക്ക​ൾ: അ​ന​ശ്വ​ര (എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി, റ​ഷ്യ), ആ​കാ​ശ് (ബി​ബി​എ വി​ദ്യാ​ര്‍​ഥി, ബം​ഗ​ളൂ​രു). സ​ഹോ​ദ​ര​ങ്ങ​ൾ: സ​തീ​ദേ​വി (കു​റു​വേ​ലി), പൂ​മ​ണി (കു​റു​ക്കൂ​ട്ടി), ഗീ​ത (കു​ണ്ടു​വാ​ടി), അ​നി​ത കു​മാ​രി (അ​ധ്യാ​പി​ക, കൊ​ഴു​മ്മ​ല്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ൾ).

Kannur

ഓ​പ്പ​റേ​ഷ​ൻ ഗ​ജ​മു​ക്തി കൊ​ന്പ​നെ തു​ര​ത്തി; പിടി കൊടുക്കാതെ പിടിയാനകൾ

ഇ​രി​ട്ടി: ഗ​ജ​മു​ക്തി തു​ട​ർ​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​റ​ളം ഫാ​മി​ലെ വ​യ​നാ​ട​ൻ വ​ന​മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ചി​രു​ന്ന കൊ​മ്പ​നാ​ന​യെ വ​ന​പാ​ല​ക സം​ഘം ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് തു​ര​ത്തി.

ഹെ​ലി​പ്പാ​ട്-​താ​ളി​പ്പാ​റ-​കോ​ട്ട​പ്പാ​റ വ​ഴി​യാ​ണ് കൊ​ന്പ​നെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യ​ത്. ഉ​ച്ച​യ്ക്കു​ശേ​ഷം കോ​ട്ട​പ്പാ​റ മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ചി​രു​ന്ന മൂ​ന്ന് പി​ടി​യാ​ന​ക​ളെ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് തു​ര​ത്താ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം ശ്ര​മി​ച്ചെ​ങ്കി​ലും ആ​ന​ക​ൾ പ്ര​ദേ​ശ​ത്തു​നി​ന്ന് നീ​ങ്ങാ​ൻ ത​യാ​റാ​യി​ല്ല.

ആ​ന​ക​ൾ ഫെ​ൻ​സിം​ഗ് ക​ട​ക്കാ​തെ കോ​ട്ട​പ്പാ​റ മേ​ഖ​ല​യി​ൽ ത​ന്നെ നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തോ​ടെ തു​ര​ത്ത​ൽ ദൗ​ത്യം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കു​ന്പോ​ൾ ദൗ​ത്യം തു​ട​രു​മെ​ന്ന് വ​ന​പാ​ല​ക​സം​ഘം അ​റി​യി​ച്ചു.

കൊ​ട്ടി​യൂ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ നി​ധി​ൻ രാ​ജ്, ക​ണ്ണൂ​ർ റാ​പി​ഡ് റെ​സ്‌​പോ​ൺ​സ് ടീം (​ആ​ർ​ആ​ർ​ടി), ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​ന്നു തു​ര​ത്തി​ൽ ദൗ​ത്യം. ക​ണ്ണൂ​ർ ആ​ർ​ആ​ർ​ടി, മ​ണ​ത്ത​ണ, ഇ​രി​ട്ടി, കീ​ഴ്പ്പ​ള്ളി, ആ​റ​ളം സ്റ്റേ​ഷ​നു​ക​ളി​ലെ വ​ന​പാ​ല​ക​രും വാ​ച്ച​ർ​മാ​രും ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Kannur

റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് സ​ബ്‌​സി​ഡി ല​ഭ്യ​മാ​ക്ക​ണം: റ​ബ​ർ ക​ർ​ഷ​ക സ​മ്മേ​ള​നം

ഉ​ളി​ക്ക​ൽ: വി​പ​ണി​യി​ൽ റ​ബ​ർ വി​ല താ​ഴു​മ്പോ​ൾ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 250 രൂ​പാ അ​ടി​സ്ഥാ​ന വി​ല​യി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നെ​ല്ലി​ക്കാം​പൊ​യി​ലി​ൽ ചേ​ർ​ന്ന റ​ബ​ർ ക​ർ​ഷ​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. റ​ബ​റി​ന് 300 രൂ​പ അ​ടി​സ്ഥാ​ന വി​ല​യാ​യി നി​ശ്ച​യി​ക്ക​ണം എ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നെ​ല്ലി​ക്കാം​പൊ​യി​ൽ റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റ് ടോ​മി വെ​ട്ടി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ശ്രീ​ക​ണ്ഠ​പു​രം ഡ​പ്യൂ​ട്ടി ആ​ർ​പി​സി തോ​മ​സ് സ​ഖ​റി​യാ​സ്, ഫീ​ൽ​ഡ് ഓ​ഫീ​സ​ർ സു​ൽ​ത്താ​ന, ബി​ജു കാ​ഞ്ഞി​ര​ത്താം കു​ന്നേ​ൽ, ഗ​ർ​വ്വാ​സീ​സ് വ​ലി​യ കു​ള​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kannur

ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ സ​മാ​പ​ന സ​മ്മേ​ള​നം

ക​ണ്ണൂ​ർ: ഓ​ഗ​സ്റ്റ് 25ന് തുടങ്ങിയ ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ ത​ല സ​മാ​പ​ന സ​മ്മേ​ള​നം ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ എ​ൻ​സി​ഡി നോ​ഡ​ൽ ഓ​ഫി​സ​ർ ഡോ. ​സി.​പി. ബി​ജോ​യ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

25 മു​ത​ൽ എ​ട്ടു വ​രെ​യാ​ണ് ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണം. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​സി. അ​ബൂ​ബ​ക്ക​ർ നേ​ത്ര​ദാ​ന പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. അ​ഖി​ല കേ​ര​ള മാ​രാ​ർ ക്ഷേ​മ സ​മി​തി പ​ള്ളി​ക്കു​ന്ന് യൂ​ണി​റ്റി​ന്‍റെ നേ​ത്ര​ദാ​ന സ​മ്മ​ത പ​ത്രം സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​നി​ൽ നി​ന്ന് ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ ഏ​റ്റു​വാ​ങ്ങി. അ​തോ​ടൊ​പ്പം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ അ​മ്പ​ത് ജീ​വ​ന​ക്കാ​രു​ടെ നേ​ത്ര​ദാ​ന സ​മ്മ​ത പ​ത്രം സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി കെ.​സി. സെ​മി​ലി എം​എ​ൽ​എ യ്ക്ക് ​കൈ​മാ​റി.

Kannur

മ​ട്ട​ന്നൂ​ർ മു​നി​സി​പ്പ​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: പ​ത്രി​കാ സ​മ​ർ​പ്പ​ണം ആ​രം​ഭി​ച്ചു

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ മു​നി​സി​പാ​ലി​റ്റി​യി​ലെ ഉ​രു​വ​ച്ചാ​ൽ വാ​ർ​ഡി​ൽ 28ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം ആ​രം​ഭി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ല​ത്തീ​ഫ് പ​ഴ​ശി​യാ​ണ് ആ​ദ്യ​ദി​വ​സം ആ​ദ്യ​പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ഇ​ന്ന​ലെ മ​റ്റാ​രും പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. ഉ​പ​വാ​ര​ണ​ധി​കാ​രി​യാ​യ മു​നി​സി​പ്പ​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ മു​ന്പാ​കെ ഒ​രു സെ​റ്റ് പ​ത്രി​ക​യാ​ണ് ല​ത്തീ​ഫ് സ​മ​ർ​പ്പി​ച്ച​ത്.

ഈ ​മാ​സം പ​ത്ത് വ​രെ​യാ​ണ് പ​ത്രി​ക സ്വീ​ക​രി​ക്കു​ക. 11ന് ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ക്കും. 14 നാ​ണ് സ്ഥാ​നാ​ർ​ഥിത്വം പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. 28ന് ​രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. 29 ന് ​രാ​വി​ലെ 10നു ​വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും. വാ​ർ​ഡ് കൗ​ൺ​സി​ല​റാ​യി​രു​ന്ന സി​പി​എ​മ്മി​ലെ കെ.​കെ. അ​ഭി​മ​ന്യു മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സം​ജാ​ദ​മാ​യ​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും ഒ​ടു​വി​ലാ​യി രൂ​പീ​ക​രി​ച്ച മു​നി​സി​പാ​ലി​റ്റി​യാ​യ​തി​നാ​ൽ മ​റ്റു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ട്ട​ന്നൂ​ർ ഉ​ൾ​പ്പ​ട്ടി​രു​ന്നി​ല്ല. നി​ല​വി​ലെ ഭ​ര​ണ സ​മി​തി​യു​ടെ കാ​ലാ​വ​ധി അ​ടു​ത്ത സെ​പ്റ്റം​ബ​റി​ലാ​ണ് പൂ​ർ​ത്തി​യാ​വു​ക.

Kannur

ഫൊ​റോ​ന മാ​തൃ​സം​ഗ​മ​വും സ​മ്പൂ​ർ​ണ മാ​തൃ​വേ​ദി പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി

ഉ​ളി​ക്ക​ൽ: നെ​ല്ലി​ക്കാം​പൊ​യി​ൽ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ മാ​തൃ​സം​ഗ​മ​വും സ​മ്പൂ​ർ​ണ മാ​തൃ​വേ​ദി പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി. മാ​തൃ​വേ​ദി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി കോ​വാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ല്ലി​ക്കാം​പൊ​യി​ൽ മേ​ഖ​ല -യൂ​ണി​റ്റ് മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജ​യ​മോ​ൾ പു​തി​യ​കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് ബോ​ധ​വ​ത്കര​ണ ക്ലാ​സ്, വി​ശു​ദ്ധ കു​ർ​ബാ​ന, കാ​ഴ്ച​സ​മ​ർ​പ്പ​ണം, അം​ഗ​ത്വ സ്വീ​ക​ര​ണം, അം​ഗ​ത്വ ന​വീ​ക​ര​ണം മാ​തൃ​വേ​ദി ഗാ​നാ​ലാ​പ​ന​വും എ​ന്നി​വ ന​ട​ന്നു. ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു മു​ള​യോ​ലി​ൽ, മാ​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് കൊ​ളു​ത്തു​പ്പ​ള്ളി, അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജോ​ബി മ​രി​യ സി​എം​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്നേ​ഹ​വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

Kannur

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗം; സ്‌​ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക്ക് 91 ല​ക്ഷം വ​ക​യി​രു​ത്തി

ക​ണ്ണൂ​ർ: മാ​ങ്ങാ​ട്ടു​പ​റ​മ്പി​ലെ ഇ.​കെ. നാ​യ​നാ​ർ സ്‌​മാ​ര​ക സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യു​ടെ അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 91 ല​ക്ഷം​രൂ​പ വ​ക​യി​രു​ത്തി. ആ​ശു​പ​ത്രി​യു​ടെ ന​ട​ത്തി​പ്പ്‌ ചു​മ​ത​ല ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‌ കൈ​മാ​റി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. നാ​ലു പ്രോ​ജ​ക്ടു​ക​ളി​ലൂ​ടെ മ​രു​ന്നു​ക​ൾ, അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, ദൈ​നം​ദി​ന ചെ​ല​വു​ക​ൾ എ​ന്നി​വ​യ്‌​ക്കാ​യാ​ണ് തു​ക വ​ക​യി​രു​ത്തി​യ​ത്‌. ആ​ശു​പ​ത്രി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള സ​ന്ന​ദ്ധ​ത​തേ​ടി ആ​രോ​ഗ്യ​വ​കു​പ്പ്‌ നേ​ര​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് ക​ത്ത​യ​ച്ചി​രു​ന്നു.

ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ തു​ക സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ൽ ഏ​റ്റെ​ടു​ക്കാ​മെ​ന്ന്‌ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മ​റു​പ​ടി ന​ൽ​കി​യ​തു​പ്ര​കാ​ര​മാ​ണ് ആ​ശു​പ​ത്രി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‌ കൈ​മാ​റി​ക്കൊ​ണ്ട് സ​ർ​ക്കാ​ർ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യ​ത്‌.

ഇ​തു​പ്ര​കാ​രം നി​ല​വി​ൽ ക​ള​ക്ട​ർ ചെ​യ​ർ​പേ​ഴ്സ​ണാ​യ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി(​എ​ച്ച്‌​ഡി​സി)​ക്ക്‌ പ​ക​രം പു​തി​യ ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി (എ​ച്ച് എം ​സി) രൂ​പീ​ക​രി​ക്കാ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ബി​നോ​യ്‌​കു​ര്യ​നാ​ണ്‌ പു​തി​യ എ​ച്ച് എം​സി ചെ​യ​ർ​പേ​ഴ്സ​ൺ. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​ര​വീ​ന്ദ്ര​ൻ വൈ​സ്‌​ചെ​യ​ർ​പേ​ഴ്സ​ണാ​കും.

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്‌ വൈ​സ്‌​പ്ര​സി​ഡ​ന്‍റ് ടി ​ഷ​ബ്‌​ന, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​പ്ര​ദീ​പ​ൻ, അം​ഗ​ങ്ങ​ളാ​യ പി.​വി ജ​യ​ശ്രീ, ടി.​ഷി​മ, ജോ​ജി വ​ർ​ഗീ​സ്‌, ആ​ന്തൂ​ർ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ കെ.​പി. മോ​ഹ​ന​ൻ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്‌ ഡോ. ​അ​നീ​റ്റ ജ​യിം​സ്‌ എ​ന്നി​വ​രും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്‌​ട്രീ​യ പാ​ർ​ടി പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്‌ എ​ച്ച് എം ​സി രൂ​പീ​ക​രി​ച്ച​ത്‌.

സ​മി​തി​യു​ടെ ആ​ദ്യ​യോ​ഗം 17ന് ​ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചേ​രും. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‌ കീ​ഴി​ലെ സ​യ​ൻ​സ്‌ പാ​ർ​ക്ക്‌ ഡ​യ​റ​ക്ട​റു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നാ​ൽ പു​തി​യ ആ​ളെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മം ആ​രം​ഭി​ക്കാ​നും യോ​ഗം നി​ർ​ദേ​ശി​ച്ചു.2026-27 പ​ദ്ധ​തി​യി​ലെ വാ​ർ​ഷി​ക പ​ദ്ധ​തി ധ​ന​കാ​ര്യ​ക​മ്മി​ഷ​ൻ ഗ്രാ​ന്‍റ് ഉ​ൾ​പ്പെ​ടു​ത്തി പ​രി​ഷ്ക​രി​ക്കു​ന്ന​തി​നും ജി​ല്ല​യി​ലെ 85 റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക്‌ 15 കോ​ടി​രൂ​പ അ​നു​വ​ദി​ക്കാ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗം തീ​രു​മാ​നി​ച്ചു.

Kannur

ജി​ല്ലാ ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കും

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കു​മെ​ന്ന് ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ. ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ നി​ല​വി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍, പ​രി​മി​തി​ക​ള്‍, ഭാ​വി വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി ആ​ശു​പ​ത്രി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. ആ​രോ​ഗ്യ മ​ന്ത്രി താ​മ​സി​യാ​തെ ജി​ല്ലാ ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ക്കും.

നി​ല​വി​ല്‍ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ജി​ല്ലാ ആ​ശു​പ​ത്രി നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്‌​ന​മാ​ണ് സ്ഥ​ല പ​രി​മി​തി. പാ​ർ​ക്കിം​ഗി​നും മ​റ്റും സ്ഥ​ലം ഇ​നി​യും ആ​വ​ശ്യ​മാ​ണ്. ഇ​തു ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​ന് എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

ട്രോ​മ​കെ​യ​ര്‍ സം​വി​ധാ​ന​ത്തി​ന്‍റെ വി​പു​ലീ​ക​ര​ണം തു​ട​ങ്ങി​യ​വ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ല​ക്ഷ്യ​മാ​ണെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ഷ​ബ്‌​ന, എ​ന്‍​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ സി.​അ​ബൂ​ബ​ക്ക​ര്‍, ആ​ര്‍​സി​എ​ച്ച് ഡി​എം​ഒ ജി.​അ​ശ്വി​ന്‍, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ഷാ​ജ്, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ.​ ഗ്രി​ഫ്രി​ന്‍ സു​രേ​ന്ദ്ര​ന്‍, ആ​ര്‍​എം​ഒ ഡോ. ​സു​മി​ന്‍​മോ​ഹ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ള്‍, എ​ച്ച്എം​സി അം​ഗ​ങ്ങ​ള്‍, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​രി​ല്‍ നി​ന്നും യോ​ഗം അ​ഭി​പ്രാ​യ​ങ്ങ​ള്‍ തേ​ടി. ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​നാ​യി വി​ശ​ദ​മാ​യ രൂ​പ​രേ​ഖ​യു​ണ്ടാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

Kannur

ദേ​ശീ​യ​പാ​തയിലെ യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കാ​ൻ ജി​ല്ലാ​ത​ല ടാ​സ്‌​ക് ഫോ​ഴ്‌​സ് രൂ​പീ​ക​രി​ച്ചു

ക​ണ്ണൂ​ർ: ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​ അ​പ​ക​ട​ര​ഹി​ത സു​ര​ക്ഷി​ത​യാ​ത്ര ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ലാ ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​പേ​ഴ്സ​ണാ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ക​ൺ​വീ​ന​റു​മാ​യു​ള്ള ഡി​സ്ട്രി​ക്ട് ഹൈ​വേ സേ​ഫ്റ്റി ടാ​സ്ക് ഫോ​ഴാ​സാ​ണ് രൂ​പീ​ക​രി​ച്ച​ത്. എ​ഡി​എം, നാ​ഷ​ണ​ല്‍ ഹൈ​വേ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍, ആ​ര്‍​ടി​ഒ, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ർ​ടി​ഒ, എ​ല്‍​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ് ടാ​സ്‌​ക് ഫോ​ഴ്‌​സ്. ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ ക​ണ്‍​വീ​ന​ര്‍​മാ​രാ​യു​ള്ള താ​ലൂ​ക്ക്ത​ല ടാ​സ്‌​ക് ഫോ​ഴ്‌​സു​ക​ളും ഇ​തോ​ടൊ​പ്പം ദേ​ശീ​യ പാ​ത​യി​ലെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കും.

ജി​ല്ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ​പാ​ത 66 ലെ ​അ​പ​ക​ട​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ക​യും സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. അ​പ​ക​ട​സാ​ധ്യ​ത​ക​ളു​ള്ള സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. നി​ല​വി​ലെ ദേ​ശീ​യ​പാ​ത​യി​ല്‍ ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം സൂ​ച​ക ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കും.

പ്ര​കാ​ശ സം​വി​ധാ​ന​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ല്ലാം പ​രി​ശോ​ധി​ച്ച് 13 ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​വി​ഷ്ണു​രാ​ജ് ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി. ദേ​ശീ​യ പാ​ത റോ​ഡ് സു​ര​ക്ഷ​യു​മാ​യ ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ് ഏ​കോ​പി​പ്പി​ക്കും. ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ള്‍, അ​പ​ക​ട സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ ക​ണ്ടെ​ത്ത​ല്‍, ഉ​ട​ന​ടി പ​രി​ഹാ​രം കാ​ണ​ല്‍, വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​യു​ള്ള കൈ​യേ​റ്റം ത​ട​യ​ൽ, മ​റ്റു ത​ട​സ​ങ്ങ​ള്‍ നീ​ക്ക​ല്‍ എ​ന്നി​വ​യെ​ല്ലാം ടാ​സ്‌​ക് ഫോ​ഴ്‌​സ് നി​രീ​ക്ഷി​ക്കും. ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ് യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്യും.

ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ടാ​സ്ക്ഫോ​ഴ്സ് രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ന് ക​ള​ക്ട​ർ പി.​വി​ഷ്ണു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ എ​സ്.​സ്വാ​തി, സി​റ്റി പൊ​ലി​സ് ക​മ്മീ​ഷ​ണ​ര്‍ വി​ജ​യ് ഭാ​ര​ത് റെ​ഡ്ഢി, റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ഉ​മേ​ഷ് ഗോ​യ​ല്‍, ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍, വി​വി​ധ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kannur

രജിസ്ട്രാർ ജോ​ബി കെ. ​ജോ​സ് പ​ടി​യി​റ​ങ്ങു​ന്നു


ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ജോ​ബി കെ ​ജോ​സ് ചു​മ​ത​ല​യൊ​ഴി​ഞ്ഞു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സി​ലെ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് പ​ഠ​ന വ​കു​പ്പി​ലെ പ്ര​ഫ​സ​റാ​യ ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ക്കാ​ല​മാ​യി സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റി​യ നി​ര​വ​ധി പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല വ​ഹി​ച്ച ഇ​ദ്ദേ​ഹം ര​ജി​സ്ട്രാ​ർ​ക്കു പു​റ​മെ പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ, റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ, എം​എം​ടി​ടി​സി ഡ​യ​റ​ക്ട​ർ തു​ട​ങ്ങി​യ അ​ധി​ക ചു​മ​ത​ല​ക​ളും ഈ ​കാ​ല​യ​ള​വി​ൽ വ​ഹി​ച്ചി​ട്ടു​ണ്ട്.

പി​എം ഉ​ഷ പ​ദ്ധ​തി​യി​ലൂ​ടെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല100 കോ​ടി​യും കി​ഫ്‌​ബി പ​ദ്ധ​തി​ക്ക് കീ​ഴി​ൽ വി​വി​ധ പ്രോ​ജെ​ക്ടു​ക​ൾ​ക്ക് അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കാ​നും ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ക​ഴി​ഞ്ഞു. നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​പ്പി​ലാ​കു​ന്ന​തി​നൊ​പ്പം അ​തി​ന്‍റെ സം​സ്ഥാ​ന ത​ല​മോ​ണി​റ്റ​റിം​ഗ് സ​മി​തി​യു​ടെ ക​ൺ​വീ​ന​റാ​യും ജോ​ബി കെ ​ജോ​സ് പ്ര​വ​ർ​ത്തി​ച്ചു. സ​മ​ഗ്ര​മാ​യ പ​രീ​ക്ഷ ന​ട​ത്തി​പ്പ് സോ​ഫ്റ്റ്‌​വെ​യ​ർ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​പ്പി​ലാ​കു​ന്ന​തി​നും നേ​തൃ​ത്വം ന​ൽ​കി.

പ​രീ​ക്ഷാ ക​ൺ​ട്രോ​ള​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​മ്പോ​ഴാ​ണ് ഓ​ൺ​ലൈ​ൻ ചോ​ദ്യ ബാ​ങ്ക് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​പ്പി​ലാ​കു​ന്ന​ത്. മാ​ത്ത​മാ​റ്റി​ക്സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ലെ അ​ധ്യാ​പ​ക​നാ​യ മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ സ​ർ​വ​കാ​ല​ശാ​ല സ്വ​ന്ത​മാ​യി നി​ർ​മി​ച്ച​താ​ണ് ഈ ​ചോ​ദ്യ ബാ​ങ്ക്.

സം​സ്ഥാ​ന ഇ-​ഗ​വേ​ർ​ണ​ൻ​സ് അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ല​ഭി​ച്ചു. ആ​റു വി​ദ്യാ​ർ​ഥി​ക​ൾ ഇ​ദ്ദേ​ഹ​ത്തി​ന് കീ​ഴി​ൽ ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി. എ​ട്ടു പേ​ർ ഇ​പ്പോ​ൾ ഗ​വേ​ഷ​ണം ചെ​യ്തു​വ​രു​ന്നു.40 അ​ന്ത​ർ​ദേ​ശീ​യ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച ഇ​ദ്ദേ​ഹം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി നി​ര​വ​ധി കോ​ൺ​ഫ്ര​ൻ​സു​ക​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും നി​ര​വ​ധി ഗ​വേ​ഷ​ണ പ്രോ​ജ​ക്ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു.

Kannur

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യ സ​ന്പ്ര​ദാ​യം പ​രി​ഷ്ക​രി​ക്കാൻ പ്ര​ത്യേ​ക ക​മ്മി​റ്റി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യ സ​ന്പ്ര​ദാ​യം പ​രി​ഷ്ക​രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന് സി​ൻ​ഡി​ക്കേ​റ്റ യോ​ഗം തീ​രു​മാ​നി​ച്ചു. സ​ർ​വ​ക​ലാ ശാ​ല​യി​ലെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ൾ ഏ​കോ​പി​ക്കു​ന്ന​തി​നാ​യി സി​ൻ​ഡി​ക്ക​റ്റ് ത​ല ക​മ്മി​റ്റി​ക്കും യോ​ഗം രൂ​പം ന​ല്കി.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ പ്ര​ഫ. ഡോ. ​ജോ​ബി കെ. ​ജോ​സ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്നതി​നു​മു​ന്പ് പ​ദ​വി​യി​ൽ​നി​ന്നും മാ​റി. ര​ജി​സ​ട്രാ​റു​ടെ ചു​മ​ത​ല ഫി​നാ​ൻ​സ് ഓ​ഫി​സ​ർ എ​സ്. സു​നി​ൽ കു​മാ​റി​നു ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.

സു​പ്രീം കോ​ട​തി​യി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന അ​ഡ്വ. സു​ഭാ​ഷ്ച​ന്ദ്ര​നെ മാ​റ്റി അ​ഡ്വ. പി.​എ​സ്. സു​ൾ​ഫി​ക്ക​ർ അ​ലി​യെ വൈ​സ്ചാ​ൻ​സ​ല​ർ പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് ത​ത്‌​സ്ഥാ​ന​ത്ത് നി​യ​മി​ച്ച ന​ട​പ​ടി സി​ൻ​ഡി​ക്ക​റ്റ് അം​ഗീ​ക​രി​ച്ചു.
എ​ൻ​സി​സി/​എ​ൻ​എ​സ്എ​സ്/ സ്പോ​ർ​ട്സ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​താ​തു സ​മ​യ​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പെ​ഷ​ൽ പ​രീ​ക്ഷ ന​ട​ത്താ​നും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ മേ​ഴ്സി ചാ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രീ​ക്ഷ ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

പി.​എം. ഉ​ഷ ഇ​ന​ത്തി​ൽ വി​വി​ധ ഫ​ണ്ടു​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി. വി​വി​ധ കോ​ള​ജു​ക​ളി​ലെ 11 അ​ധ്യാ​പ​ക​ർ​ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി.
എ​ൻ​ഐ​എ ക​ട​വ​ത്തൂ​ർ, സ​ർ സ​യ്യി​ദ് കോ​ള​ജ് ത​ളി​പ്പ​റ​മ്പ എ​ന്നീ കോ​ള​ജു​ക​ളി​ൽ പു​തു​താ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച അ​ധ്യാ​പ​ക​രു​ടെ നി​യ​മ​ന​വും യോ​ഗം അം​ഗീ​ക​രി​ച്ചു.

Kannur

റെയിൽവേ പാ​ല​ത്തി​ന്‍റെ തൂ​ണി​ൽ വി​ള്ള​ൽ

ചെ​റു​വ​ത്തൂ​ർ: മ​യി​ച്ച​യി​ലെ പ​ഴ​യ പാ​ല​ത്തി​ന്‍റെ തൂ​ണി​ൽ ചെ​റി​യ വി​ള്ള​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നെത്തുട​ർ​ന്ന് ചെ​റു​വ​ത്തൂ​രി​നും നീ​ലേ​ശ്വ​ര​ത്തി​നു​മി​ട​യി​ൽ ട്രെ​യി​നു​ക​ൾ​ക്ക് വേ​ഗ​താ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. റെ​യി​ൽ​വേ​യു​ടെ സാ​ങ്കേ​തി​ക വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി വി​ള്ള​ൽ അ​ട​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ട​ച്ച ഭാ​ഗം ശ​രി​യാ​യി ഉ​റ​ക്കു​ന്ന​തി​നും വീ​ണ്ടും വി​ള്ള​ൽ വീ​ഴു​ന്നു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​തി​നു​മാ​യാ​ണ് വേ​ഗ​താ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

കാ​ര്യ​ങ്കോ​ട് പു​ഴ​യ്ക്കു കു​റു​കെ​യു​ള്ള റെ​യി​ൽ​വേ പാ​ല​ത്തി​നു സ​മീ​പ​ത്തു​ള്ള നീ​ളം കു​റ​ഞ്ഞ പാ​ല​മാ​ണ് മ​യി​ച്ച പാ​ലം. ആ​ഴ്ച​ക​ൾ​ക്കു മു​മ്പാ​ണ് പാ​ല​ത്തി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള തൂ​ണി​ന്‍റെ ക​ല്ല് മു​ന്നോ​ട്ട് ത​ള്ളി​വ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് തൂ​ണി​ൽ വി​ള്ള​ലു​ള്ള​താ​യി ക​ണ്ട​ത്. തു​ട​ർ​ന്നാ​ണ് വി​ള്ള​ൽ അ​ട​ച്ച് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. പാ​ല​ത്തി​ന്‍റെ ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലും അ​പ​ക​ടാ​വ​സ്ഥ സൂ​ചി​പ്പി​ച്ചു​ള്ള ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ​ത്തി​നുശേ​ഷം പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ങ്കി​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി ട്രെ​യി​നു​ക​ളു​ടെ വേ​ഗം വീ​ണ്ടും കൂ​ട്ടാ​നാ​ണ് തീ​രു​മാ​നം.

Kannur

അ​തി​ജീ​വ​ന കു​ടി​യേ​റ്റ ക​ഥ​യു​മാ​യി "കാ​നാ​ൻ' അ​ര​ങ്ങി​ലെ​ത്തി

ത​ളി​പ്പ​റ​മ്പ്: മ​ല​ബാ​ർ കു​ടി​യേ​റ്റ​ത്തി​ന്‍റെ തീ​ക്ഷ്ണ​മാ​യ അ​നു​ഭ​വ​ങ്ങ​ളു​ടെ ക​ഥ​പ​റ​യു​ന്ന സി​നി​മാ​റ്റി​ക് ഡി​ജി​റ്റ​ൽ ഡ്രാ​മ "കാ​നാ​ൻ' അ​ര​ങ്ങി​ലെ​ത്തി. ക​ണ്ണൂ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ​ടെ ഒ​രു​ക്കി​യ നാ​ട​ക​ത്തി​ന്‍റെ ആ​ദ്യാ​വ​ത​ര​ണ​മാ​ണ് ത​ളി​പ്പ​റ​ന്പ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന​ത്. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഒ​രു ജ​ന​ത എ​പ്ര​കാ​രം ഇ​ങ്ങ​നെ അ​തി​ജീ​വ​നം ന​ട​ത്തി എ​ന്നു​ള്ള​തി​ന്‍റെ നാ​ൾ​വ​ഴി​യെ വി​ശ്വ​സ്ത​ത​യോ​ടെ തി​രി​ച്ച​റി​യാ​നും ക​ണ്ടെ​ത്താ​നും അ​വ​ർ ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​തി​നാ​ൽ ത​ന്നെ​യാ​ണ് നാ​ട​ക​ത്തി​ന് കാ​നാ​ൻ എ​ന്നു പേ​രി​ട്ട​തെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു. കാ​നാ​ൻ എ​ന്ന​ത് ഓ​രോ വി​ശ്വാ​സി​യു​ടെ​യും ഹൃ​ദ​യ​ര​ക്ത​ത്തി​ൽ അ​ലി​ഞ്ഞു​ചേ​ർ​ന്ന പ​ദ​മാ​ണ്,

അ​തി​ന്‍റെ അ​ർ​ഥം തീ​ക്ഷ്ണ​ത എ​ന്നാ​ണ്. ഈ ​മ​ണ്ണ് ഒ​രി​ക്ക​ലും ച​തി​ക്കി​ല്ല എ​ന്ന് ന​മ്മു​ടെ പൂ​ർ​വി​ക​രെ ദൈ​വം ബോ​ധ്യ​പ്പെ​ടു​ത്തി. ആ ​ബോ​ധ്യ​ത്തി​ൽ ഊ​ന്നി അ​വ​ർ ന​ട​ത്തി​യ ഐ​തി​ഹാ​സി​ക​മാ​യ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യാ​ണ് മ​ല​ബാ​ർ കു​ടി​യേ​റ്റം. കു​ടി​യേ​റ്റ​ത്തി​ന്‍റെ നൂ​റാം വ​ർ​ഷ​ത്തി​ലെ അ​തി​രൂ​പ​ത​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ എ​ല്ലാ കു​ടി​യേ​റ്റ കേ​ന്ദ്ര​ങ്ങ​ളി​ലും കാ​നാ​ൻ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു. ക​ണ്ണൂ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ര​ക്ഷാ​ധി​കാ​രി ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യ മ​ല​ബാ​ർ കു​ടി​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​രി​ത്ര വി​വ​ര​ങ്ങ​ൾ ആ​ധു​നിക ഡി​ജി​റ്റി​ൽ സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ന്നി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നൊ​പ്പം വി​ദേ​ശ​ത്തേ​ക്കു​ള്ള മൂ​ന്നാം കു​ടി​യേ​റ്റ​ത്തി​ന്‍റെ വി​ഹ്വ​ല​ത​ക​ളും സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളും നാ​ട​കം ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്. ദീ​ർ​ഘ​കാ​ലം നാ​ട​ക​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ അ​നു​ഭ​വ പ​ശ്ചാ​ത്ത​ല​മു​ള്ള ക​ണ്ണൂ​ർ സെ​ബാ​സ്റ്റ്യ​ൻ, സാം​സ്കാ​രി​ക സാ​ഹി​ത്യ​രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ഷാ​ജു ജോ​ൺ, സ്റ്റേ​ജ് ആ​ർ​ട്ടി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യാ​യ ടി. ​ഗോ​പ​കു​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് നാ​ട​ക​ത്തി​ന്‍റെ അ​ണി​യ​റ​യി​ൽ.
തോ​മ​സ് മൂ​ന്നു​പീ​ടി​ക​യാ​ണ് ര​ച​യി​താ​വ്. എ

​ഴു​പ​തി​ലേ​റെ നാ​ട​ക​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്ത വൈ​ക്കം വി​നു​വാ​ണ് സം​വി​ധാ​യ​ക​ൻ. 14 പ്ര​ഫ​ഷ​ണ​ൽ ക​ലാ​കാ​ര​ന്മാ​രും അ​ഞ്ചു സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും അ​ട​ങ്ങു​ന്ന​താ​ണ് നാ​ട​ക ടീം.​ത​ല​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ത​യ്യി​ൽ, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ അ​ഡ്വ. ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kannur

പാ​ണ​ത്തൂ​ർ പ​രി​യാ​ര​ത്ത് വീ​ണ്ടും പു​ലി​ഭീ​തി

പാ​ണ​ത്തൂ​ർ: പ​രി​യാ​ര​ത്തെ വീ​ട്ടു​മു​റ്റ​ത്ത് ച​ങ്ങ​ല​യി​ൽ കെ​ട്ടി​യി​ട്ട നാ​യ​യെ പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​രി​യാ​രം​ത​ട്ടി​ലെ നാ​രാ​യ​ണ​ന്‍റെ വ​ള​ർ​ത്തു​നാ​യ​യെ​യാ​ണ് കൊ​ന്നു​തി​ന്ന​ത്. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് വീ​ണ്ടും പു​ലി​ഭീ​തി പ​ട​ർ​ന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ത്ത് ഒ​രു പു​ലി​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​വും സ്ഥ​ല​ത്ത് പു​ലി​സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക ഇ​തോ​ടെ ശ​രി​യെ​ന്നു തെ​ളി​ഞ്ഞു. കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തി​നൊ​പ്പം ജ​ന​ങ്ങ​ളു​ടെ ഭീ​തി​യ​ക​റ്റാ​ൻ പ്ര​ദേ​ശ​ത്ത് രാ​ത്രി​കാ​ല നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് വ​നംവ​കു​പ്പ് അ​റി​യി​ച്ചു.

Kannur

മ​രി​ച്ചെ​ന്ന് ക​രു​തി​യ പി​താ​വി​നെ മ​ക്ക​ള്‍ ക​ണ്ടെ​ത്തി; 40 വ​ര്‍​ഷ​ത്തി​നു​ശേ​ഷം

കാ​ഞ്ഞ​ങ്ങാ​ട്: നാ​ലു പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​മ്പ് വീ​ടു​വി​ട്ടി​റ​ങ്ങി​യ അ​ച്ഛ​നെ 40 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം മ​ക്ക​ള്‍​ക്ക് തി​രി​ച്ചു​കി​ട്ടി. മ​ടി​ക്കൈ മ​ല​പ്പ​ച്ചേ​രി ന്യൂ ​മ​ല​ബാ​ര്‍ പു​ന​ര​ധി​വാ​സ​കേ​ന്ദ്രം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ അ​ധി​കൃ​ത​രു​ടെ നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് കൊ​ല്ലം ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​യാ​യ ലീ​ന്‍ അ​ഗ​സ്റ്റി​ന്‍ (75) കു​ടും​ബ​വു​മാ​യി വീ​ണ്ടും ഒ​ന്നി​ച്ച​ത്.
മു​പ്പ​ത്തി​യ​ഞ്ചാം വ​യ​സി​ല്‍ വീ​ടു​വി​ട്ടി​റ​ങ്ങി​യ ലീ​ന്‍ അ​ഗ​സ്റ്റി​ന്‍ ജീ​വി​ത​ത്തി​ന്‍റെ പ​രു​ക്ക​ന്‍ വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ഒ​ടു​വി​ല്‍ 16 വ​ര്‍​ഷം മു​മ്പാ​ണ് മ​ല​പ്പ​ച്ചേ​രി​യി​ലെ ന്യൂ ​മ​ല​ബാ​ര്‍ പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ അ​ന്തേ​വാ​സി​യാ​യി എ​ത്തു​ന്ന​ത്. പി​താ​വി​നെ കാ​ണാ​താ​യ​തി​നെത്തുട​ര്‍​ന്ന് മ​ക്ക​ളാ​യ ശോ​ഭ​യും ഉ​ഷ​യും വ​ര്‍​ഷ​ങ്ങ​ളോ​ളം പ​ല സ്ഥ​ല​ങ്ങ​ളി​ലും അ​ന്വേ​ഷി​ച്ചി​രു​ന്നെ​ങ്കി​ലും യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​രു​ന്നി​ല്ല. അ​തോ​ടെ അ​ച്ഛ​ന്‍ മ​ര​ണ​പ്പെ​ട്ടി​രി​ക്കാ​മെ​ന്നാ​ണ് ആ ​കു​ടും​ബം ക​രു​തി​യി​രു​ന്ന​ത്.

പ്രാ​യാ​ധി​ക്യ​വും രോ​ഗാ​വ​സ്ഥ​യും കൂ​ടി​യ​തോ​ടെ ത​ന്‍റെ കു​ടും​ബ​ത്തെ ഒ​രി​ക്ക​ല്‍​കൂ​ടി കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹം അ​ദ്ദേ​ഹം പു​ന​ര​ധി​വാ​സ കേ​ന്ദ്രം അ​ധി​കൃ​ത​ര്‍​ക്ക് മു​ന്നി​ല്‍ പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സ്ഥാ​പ​ന അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ലീ​ന്‍ അ​ഗ​സ്റ്റി​ന്‍റെ കു​ടും​ബ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഏ​താ​ണ്ട് മൂ​ന്നു​മാ​സ​ത്തോ​ള​മാ​ണ് പ്രി​യ​പ്പെ​ട്ട​വ​ര്‍​ക്കു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ന്യൂ ​മ​ല​ബാ​ര്‍ പു​ന​ര​ധി​വാ​സ​കേ​ന്ദ്രം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ അ​ഡ്മി​നി​സ്‌​ട്രേ​റ​റ്റ​ര്‍ സു​സ്മി​ത എം. ​ചാ​ക്കോ പ​റ​ഞ്ഞു. മ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും പി​താ​വ് ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​ത്തോ​ള​മാ​യി ആ​രോ​രു​മി​ല്ലാ​ത്ത​വ​ര്‍​ക്കും കു​ടും​ബ​ത്തി​ല്‍ നി​ന്ന് അ​ക​ന്നു​പോ​യ​വ​ര്‍​ക്കും സം​ര​ക്ഷ​ണ​വും അ​ഭ​യ​വും ന​ല്‍​കി​വ​രു​ന്ന സ്ഥാ​പ​ന​മാ​ണ് ന്യൂ ​മ​ല​ബാ​ര്‍ പു​ന​ര​ധി​വാ​സ കേ​ന്ദ്രം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ്. നി​ല​വി​ല്‍ ഏ​ക​ദേ​ശം 120 അ​ച്ഛ​ന​മ്മ​മാ​ര്‍​ക്ക് സ്ഥാ​പ​നം അ​ഭ​യ​വും പ​രി​ച​ര​ണ​വും ന​ല്‍​കി​വ​രു​ന്നു. സു​മ​ന​സു​ക​ളാ​യ വ്യ​ക്തി​ക​ളു​ടെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും സ​ഹാ​യ​ത്താ​ലാ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

Kannur

പ്ര​ണ​യ വി​വാ​ഹം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭാ​ര്യാസ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം മൂ​ന്നു​പേ​ർ കു​റ്റ​ക്കാ​ർ

ത​ളി​പ്പ​റ​മ്പ്: സ​ഹോ​ദ​രി​യെ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച വി​രോ​ധ​ത്തി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ മൂ​ന്നു പേ​ർ കു​റ്റ​ക്കാ​രെ​ന്ന് ത​ളി​പ്പ​റ​ന്പ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ക​ണ്ടെ​ത്തി. പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെത്തുട​ർ​ന്ന് ഇ​വ​രെ ജി​ല്ലാ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു. പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ ഇ​ന്ന് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് കെ.​എ​ൻ. പ്ര​ശാ​ന്ത് വി​ധി​ക്കും.

കാ​സ​ർ​ഗോ​ഡ് ഒ​ള​വ​റ ഉ​ടു​മ്പു​ന്ത​ല സ്വ​ദേ​ശി പു​ത്ത​ൻ​പു​ര യി​ൽ വീ​ട്ടി​ൽ ഫ​സ​ൽ മു​ഹ​മ്മ​ദി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭാ​ര്യാ സ​ഹോ​ദ​ര​ങ്ങ​ളാ​യ പ​ന്നി​യൂ​ർ പ​ള്ളി​വ​യ​ലി​ലെ ബി. ​മു​ബാ​റ​ക് (37), സ​ഹോ​ദ​ര​ൻ ബി. ​അ​ബ്ദു​ള്ള (44) എ​ന്നി​വ​രും ഇ​വ​രെ സഹാ​യി​ച്ച പ​ള്ളി​വ​യ​ലി​ലെ പി. ​ഇ​ബ്രാ​ഹിം എ​ന്ന ഉ​മ്പാ​യി (44) എ​ന്നി​യാ​ളു​മാ​ണ് കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്.

2019 ജ​നു​വ​രി 20നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഫ​സ​ൽ മു​ഹ​മ്മ​ദും ഭാ​ര്യ ഷാ​ഹി​ന​യും സ്കൂ​ട്ട​റി​ൽ പ​യ്യാ​ന്പ​ലം ബീ​ച്ചി​ൽ പോ​യി തി​രി​ച്ചു വ​രു​ന്ന​തി​നി​ടെ ധ​ർ​മ​ശാ​ല​യി​ൽ എ​ത്തി​യ​പ്പോ​ൾ ചി​ല​ർ പി​ന്തു​ട​ർ​ന്നി​രു​ന്നു. ഇ​തേത്തുട​ർ​ന്ന് തൃ​ച്ചം​ബ​ര​ത്തുനി​ന്ന് മ​ന്ന വ​ഴി പു​ഷ്പ​ഗി​രി​യി​ലെ​ത്തു​ക​യും ഭാ​ര്യ​യെ ഒ​മാ​ൻ ന​ഗ​ർ പ​ള്ളി​യി​ൽ നി​സ്ക‌ാ​ര​ത്തി​ന​യ​ച്ചു. തു​ട​ർ​ന്നു സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഫ​സ​ൽ മു​ഹ​മ്മ​ദി​നെ വൈ​കു​ന്നേ​രം 6.30ഓ​ടെ അ​ബ്ദു​ള്ള​യും മ​റ്റു​ള്ള​വ​രും ത​ട​ഞ്ഞു വ​ച്ച് മ​ർ​ദി​ക്കു​ക​യും മു​ബാ​റ​ക് നി​ല​ത്തു വീ​ണു കി​ട​ക്കു​ക​യാ​യി​രു​ന്ന ഫ​സ​ൽ മു​ഹ​മ്മ​ദി​ന്‍റെ കൈ​യിലൂടെ ബൈ​ക്ക് ഓ​ടി​ച്ചു ക​യ​റ്റു​ക​യും ചെ​യ്തു.

ഫ​സ​ൽ മു​ഹ​മ്മ​ദി​നെ ബൈ​ക്കി​ൽ പി​ടി​ച്ചു ക​യ​റ്റി പ​ന്നി​യൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ലെ മെ​ഷി​ൻ പു​ര​യി​ലെ​ത്തി​ച്ച് ഏ​ഴുപേ​ർ ചേ​ർ​ന്ന് ഇ​രു​ന്പ് വ​ടി. മ​ര​വ​ടി എ​ന്നി​വ​യു​പ​യോ​ഗി​ച്ച് മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​ൽ കാ​ൽ​മു​ട്ടി​ന്‍റെ ചി​ര​ട്ട ത​ക​രു​ക​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത ഫ​സ​ൽ മു​ഹ​മ്മ​ദി​നെ പി​ന്നീ​ട് ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ലും പ​രി​യാ​ര​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നു കാ​ണി​ച്ചാ​യി​രു​ന്നു കേ​സെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം പ്ര​തി​ക​ളു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന പ​രാ​തി​ക്കാ​ര​നെ കൊ​ല്ല​ണ​മെ​ന്നാ​യി​രു​ന്നെ​ങ്കി​ൽ അ​പ്പോ​ൾ ചെ​യ്യാ​മെ​ന്നി​രി​ക്കെ അ​തു​ണ്ടാ​യി​ല്ലെ​ന്ന​തി​നാ​ൽ വ​ധ​ശ്ര​മ കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

അ​തേ​സ​മ​യം സ​ദാ​ചാ​ര പോ​ലീ​സ് ച​മ​യാ​ൻ ആ​ർ​ക്കും അ​വ​ർ സ​ഹോദ​ര​ങ്ങ​ളാ​യാ​ൽ പോ​ലും അ​വ​കാശ​മി​ല്ലെ​ന്ന് ജ​ഡ്‌​ജി എ​ടു​ത്തു​പ​റ​ഞ്ഞു. പ്ര​ണ​യ വി​വാ​ഹ​ത്തി​നോ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന​തി​നോ കു​ടും​ബ​ക്കാ​രു​ടെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. കേ​സി​ൽ ആ​ദ്യം ഏ​ഴു​പേ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു കേ​സെ​ടു​ത്ത​തെ​ങ്കി​ലും പി​ന്നീ​ട് നാ​ലു​പേ​രെ പ്ര​തി പ​ട്ടി​ക​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി. വ​ധ​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു ക​ൾ ചേ​ർ​ത്താ​ണ് പൊ​ലി​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. യു. ​ര​മേ​ശ​ൻ ഹാ​ജ​രാ​യി.

Kannur

യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന് മ​ർ​ദ​ന​മേ​റ്റു

ക​ണ്ണൂ​ർ: മ​യ്യി​ലി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന് മ​ർ​ദ​ന​മേ​റ്റു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​മ​ൽ കു​റ്റ്യാ​ട്ടൂ​രി​രി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഡി​വൈ​എ​ഫ്ഐ- എ​സ്എ​ഫ് ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.
മു​ഖ​ത്താ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. മ​യ്യി​ൽ ഐ​ടി​എം കോ​ള​ജ് ക​വാ​ട​ത്തി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. മ​യ്യി​ൽ പൊ​ലി​സ് വി​ളി​ച്ചു​ചേ​ർ​ത്ത രാ​ഷ്‌‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പോ​കു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മെ​ന്നു പ​റ​യു​ന്നു.

Kannur

വ​ധ​ശ്ര​മ​ക്കേ​സി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി 29 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ

ക​ണ്ണൂ​ർ: വ​ധ​ശ്ര​മ​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന് 29 വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി. അ​ഴീ​ക്കോ​ട് മീ​ൻ​കു​ന്ന് സ്വ​ദേ​ശി താ​യ​ക​ത്ത് ഫ​സ​ൽ (51) ആ​ണ് ക​ണ്ണൂ​രി​ൽ പി​ടി​യി​ലാ​യ​ത്.

1997 ജ​നു​വ​രി മൂ​ന്നി​ന് അ​ഴീ​ക്കോ​ട് മീ​ൻ​കു​ന്ന് ലൈ​റ്റ് ഹൗ​സി​ന് സ​മീ​പം അ​ഴീ​ക്കോ​ട് സ്വ​ദേ​ശി സു​നി​ൽ​കു​മാ​റി​നെ മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ്. സം​ഭ​വ​ത്തെത്തുട​ർ​ന്ന് വ​ള​പ​ട്ട​ണം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.
വ​ർ​ഷ​ങ്ങ​ളോ​ളം ദു​ബാ​യി​യി​ൽ ക​ഴി​ഞ്ഞ ഫ​സ​ൽ പി​ന്നീ​ട് പോ​ള​ണ്ടി​ലും ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി അ​യ​ർ​ല​ൻഡിലും ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെത്തു ട​ർ​ന്ന് 2002 ൽ ​കോ​ട​തി ഫ​സ​ലി​നെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ക​ണ്ണൂ​ർ റേ​ഞ്ച് ഡി​ഐ​ജി കെ. ​കാ​ർ​ത്തി​കി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ വി​ജ​യ് ഭ​ര​ത് റെ​ഡ്‌​ഢി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യും കു​ടും​ബ​വും സം​ഭ​വം ന​ട​ന്ന കാ​ല​യ​ള​വി​ൽ താ​മ​സി​ച്ചി​രു​ന്ന വീ​ടും സ്ഥ​ല​വും വി​റ്റ് മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റി​യ​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പ്ര​തി​യു​ടെ പു​തി​യ താ​മ​സ​സ്ഥ​ലം ക​ണ്ടെ​ത്തു​ക​യും വ​ർ​ഷ​ങ്ങ​ളാ​യി വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു.

ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​നി​ടെ പ്ര​തി നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ സം​ഘം നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് ആ​റി​ന് അ​യ​ർ​ല​ൻഡിൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ ഫ​സ​ലി​നെ ക​ണ്ണൂ​രി​ൽ​വ​ച്ച് അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ എ​സി​പി എം.​പി. ആ​സാ​ദ്, വ​ള​പ​ട്ട​ണം സി​ഐ വി​ജേ​ഷ്, എ​സ്ഐ ​ വി​പി​ൻ, സി​റ്റി ക​മ്മി​ഷ​ണ​ർ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്ഐ​മാ​രാ​യ വി​നോ​ദ്, ഷാ​ജി, എ​എ​സ്ഐ​മാ​രാ​യ രാ​ജീ​വ​ൻ, സ്നേ​ഹേ​ഷ്, സ​ജി​ത്ത്, ലെ​വ​ൻ, സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ​മാ​രാ​യ നാ​സ​ർ, അ​നൂ​പ്, ഷം​സീ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Kannur

കു​ടി​വെ​ള്ള പൈ​പ്പുപൊ​ട്ടലും; റോ​ഡ് ത​ക​രലും തകൃതി


കേ​ള​കം: ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ന​വീ​ക​രി​ച്ച കേ​ള​കം-​അ​ട​യ്ക്കാ​ത്തോ​ട് മെ​ക്കാ​ഡം റോ​ഡി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി റോ​ഡ് ത​ക​രു​ന്നു. റോ​ഡി​ന്‍റെ ന​ടു​വി​ലൂ​ടെ കു​ടി​വെ​ള്ളം ഒ​ഴു​കി പാ​ഴാ​യി​ട്ടും ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​നോ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നോ ന​ട​പ​ടി​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് വാ​ഹ​ന​യാ​ത്ര​യ്ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്നു​ണ്ട്.തു​ട​ർ​ച്ച​യാ​യ ജ​ല​ചോ​ർ​ച്ച റോ​ഡി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ന് കൂ​ടു​ത​ൽ നാ​ശം വ​രു​ത്തു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. റോ​ഡ് ത​ക​ർ​ന്ന ഭാ​ഗം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും പൈ​പ്പ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ജ​ല അ​ഥോ​റി​റ്റി​യും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Kannur

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡു​ക​ള്‍ ദ​സ​റ​യ്ക്കു മു​മ്പ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കുമെന്ന്


ക​ണ്ണൂ​ർ: ടാ​റി​ന്‍റെ വി​ല വ​ർ​ധി​ച്ച​തോ​ടെ ക​രാ​റു​കാ​ർ ടെ​ൻ​ഡ​ർ എ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ റോ​ഡു​ക​ൾ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. പ്ര​സ്തു​ത റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി ദ​സ​റ​യ്ക്ക് മു​മ്പ് പൂ​ര്‍​ത്തീ​ക​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​മെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ യോ​ഗം. പ​രി​ഷ്ക​രി​ച്ച പു​തി​യ ഷെ​ഡ്യൂ​ൾ നി​ര​ക്കി​ൽ അ​ട​ങ്ക​ൽ തു​ക​യ്ക്ക് വ്യ​ത്യാ​സം വ​രാ​തെ അ​ട​ങ്ക​ൽ പ​രി​ഷ്ക​രി​ച്ച് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മേ​യ​ർ പി. ​ഇ​ന്ദി​ര അ​റി​യി​ച്ചു.

ടാ​റി​ന്‍റെ വി​ല കൂ​ടി​യ​തി​നാ​ല്‍ ക​രാ​റു​കാ​ര്‍ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച​തി​നാ​ലാ​ണ് പ്ര​വൃ​ത്തി നീ​ണ്ടു​പോ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക​രാ​റു​കാ​രും എ​ൻ​ജി​നി​യ​ര്‍​മാ​രും കൗ​ണ്‍​സി​ല​ര്‍​മാ​രും ചേ​ര്‍​ന്നും ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.

എം​എ​ല്‍​എ ഫ​ണ്ട് വ​ച്ച പ​ദ്ധ​തി​ക​ള്‍ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കെ.​പി. താ​ഹി​ര്‍ പ​റ​ഞ്ഞു. അ​ട​ങ്ക​ലി​ല്‍ നി​ന്നു​കൊ​ണ്ട് ത​ന്നെ പ്ര​വൃ​ത്തി ന​ട​ത്തു​മ്പോ​ള്‍ റോ​ഡി​ന്‍റെ അ​ള​വി​ല്‍ വ്യ​ത്യാ​സം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ചെ​റി​യ റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കാ​ന്‍ ക​രാ​റു​കാ​ര്‍ വി​സ​മ്മ​തി​ക്കും. അ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ല്‍ ക​രാ​റു​കാ​രെ ചെ​റി​യ റോ​ഡു​ക​ള്‍ എ​റ്റെ​ടു​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്ക​ണ​മെ​ന്ന് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. കൗ​ൺ​സി​ൽ​മാ​രാ​യ വി.​കെ. പ്ര​കാ​ശി​നി, റി​ജി​ൽ മാ​ക്കു​റ്റി, ശി​ബി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

 

Kannur

അ​നാ​ഥ അ​ഗ​തി ദി​നാ​ച​ര​ണം


ക​ണ്ണൂ​ർ: മ​ദ​ർ തെ​രേ​സ ജ​ന്മ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രും സാ​മൂ​ഹ്യ നീ​തി​വ​കു​പ്പും സം​ഘ​ടി​പ്പി​ച്ച അ​നാ​ഥ അ​ഗ​തി ദി​നാ​ച​ര​ണം വ​ലി​യ​ന്നൂ​രി​ലെ ഹോ​ളി​മൗ​ണ്ട് സൈ​ക്കോ സോ​ഷ്യ​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ ടി.​ഒ. മോ​ഹ​ന​ൻ എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബോ​ർ​ഡ് ഓ​ഫ് ക​ൺ​ട്രോ​ൾ ഫോ​ർ ഓ​ർ​ഫ​നേ​ജ​സ് ആ​ൻ​ഡ് അ​ദ​ർ ചാ​രി​റ്റ​ബി​ൾ ഹോം​സ് കേ​ര​ളം ചെ​യ​ർ​മാ​ൻ എ​ൻ. അ​ലി അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​ബി​ഷ​പ് അ​ല​ക്സ് വ​ട​ക്കും​ത​ല മ​ദ​ർ തെ​രേ​സ അ​നു​സ്‌​മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.ഓ​ൾ ഇ​ന്ത്യാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ർ​ഫ​നേ​ജ​സ് പ്ര​സി​ഡ​ന്‍റ് എം.​ജെ. സ്റ്റീ​ഫ​ൻ , ഓ​ർ​ഫ​നേ​ജ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ടി.​കെ. സ​ജി, ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ർ പി. ​ബി​ജു, ഹോ​ളി​മൗ​ണ്ട് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ജോ പി. ​ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രു​ടെ ക​ല​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

Kannur

ഇ​എ​സ്എ വി​ജ്ഞാ​പ​നം: ആ​റ​ള​ത്ത് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു


ഇ​രി​ട്ടി: ആ​റ​ളം വി​ല്ലേ​ജി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​ഭൂ​മി​യും പ​ട്ടി​ക​വ​ർ​ഗ പു​ന​ര​ധി​വാ​സ മേ​ഖ​ല​യു​മെ​ല്ലാം ഇ​എ​സ്എ (പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല) പ​രി​ധി​യി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി വ​ന​ഭൂ​മി മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ശോ​ഭ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം.

കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ജൂ​ലൈ 27ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് യോ​ഗം ച​ർ​ച്ച ചെ​യ്തു. തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ​രി​ച​യ​സ​മ്പ​ന്ന​രേ​യും വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ർ​ഡു​ക​ളി​ലും പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​ക​ൾ വി​ളി​ച്ചു​ചേ​ർ​ത്ത് ഇ​എ​സ്എ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളും തീ​രു​മാ​ന​ങ്ങ​ളും പ്ര​മേ​യ​മാ​യി അ​വ​ത​രി​പ്പി​ക്കാ​നും യോ​ഗം നി​ർ​ദേ​ശി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​മ്മി അ​ന്തി​നാ​ട്ട്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ റൈ​ഹാ​ന​ത്ത് സു​ബി, ര​ജി​ത മാ​വി​ല, ജോ​ർ​ജ് ആ​ലം​പ​ള്ളി, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ. ​വേ​ലാ​യു​ധ​ൻ, ക​രി​ക്കോ​ട്ട​ക്ക​രി ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ക​ള​രി​ക്ക​ൽ, ഉ​സ്താ​ദ് സ​യ്യി​ദ് ഫൈ​സി, വി.​ടി. തോ​മ​സ്, കെ.​കെ. ജ​നാ​ർ​ദ​ന​ൻ, പി. ​റോ​സ, ഷി​ജി ന​ടു​പ​റ​മ്പി​ൽ, കെ.​ബി. ഉ​ത്ത​മ​ൻ, റോ​യി വെ​ച്ചൂ​ർ, ജി​ന​ച​ന്ദ്ര​ൻ, ഹെ​ഡ് ക്ലാ​ർ​ക്ക് പി.​വി. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kannur

തെ​രു​വു​നാ​യകൾ കൂ​ട്ട​ത്തോ​ടെ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; മ​നു​ഷ്യാ​വ​കാ​ശ കൂ​ട്ടാ​യ്മ​യു​ടെ പ​രാ​തി​യി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ

ക​ണ്ണൂ​ർ: ന​ഗ​ര​പ​രി​സ​ര​ങ്ങ​ളി​ൽ തെ​രു​വു​നാ​യക​ൾ കൂ​ട്ട​ത്തോ​ടെ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ കൂ​ട്ടാ​യ്മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ളി​ൽ നി​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​യും റി​പ്പോ​ർ​ട്ടും ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ. ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, ജി​ല്ലാ ഓ​ഫി​സ​ർ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് മ​നു​ഷ്യാ​വ​കാ​ശ കൂ​ട്ടാ​യ്മ​യു​ടെ പ​രാ​തി കൈ​മാ​റി​ക്കൊ​ണ്ട് പ​രാ​തി​യി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് റി​പ്പോ​ർ​ട്ട് മൂ​ന്ന് ദി​വ​സ​ത്തി​ന​കം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടി​ട്ടു​ള്ള​ത്.

ജി​ല്ലാ ക​ള​ക്ട​ർ​ക്ക് വേ​ണ്ടി എ​ഡി​എം പി.​എ​ൻ. പു​രു​ഷോ​ത്ത​മ​നാ​ണ് ഉ​ത്ത​ര​വി​ൽ ഒ​പ്പി​ട്ടി​ട്ടു​ള്ള​ത്. ഓ​ഗ​സ്റ്റ് 19 നാ​ണ് ക​ണ്ണൂ​ർ ന​ഗ​ര പ​രി​സ​ര​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ മ​രി​ച്ചു​കി​ട​ക്കു​ന്ന​താ​യി കാ​ണ​പ്പെ​ട്ട വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട 50 നും 100​നും ഇ​ട​യി​ൽ വ​രു​ന്ന നാ​യ്ക്ക​ളു​ടെ ജ​ഡം കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ നി​യ​മ​പ്ര​കാ​ര​മു​ള്ള പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി കു​ഴി​ച്ചു​മൂ​ടി​യ​താ​യി മ​നു​ഷ്യാ​വ​കാ​ശ കൂ​ട്ടാ​യ്മ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

വ്യ​ക്തി​ക​ൾ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ എ​ത്തി​ച്ച ഏ​താ​നും നാ​യ്ക്ക​ളു​ടെ പ​രി​ശോ​ധ​ന​യി​ൽ ആ​സൂ​ത്രി​ത​മാ​യ കൂ​ട്ട​ക്കൊ​ല​യാ​ണ് ന​ട​ന്നി​ട്ടു​ള്ള​തെ​ന്നും കൂ​ട്ട വി​ഷ​പ്ര​യോ​ഗ​മാ​ണ് മ​ര​ണ​കാ​ര​ണ മെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക​മാ​യി തെ​ളി​ഞ്ഞി​ട്ടു​ള്ള​ത്. ഗു​രു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യം സം​ബ​ന്ധി​ച്ച് നി​യ​മാ​നു സൃ​ത ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും കോ​ർ​പ​റേ​ഷ​ൻ കു​ഴി​ച്ചു​മൂ​ടി​യ നാ​യ്ക്ക​ളു​ടെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി മ​ര​ണ​കാ​ര​ണം നി​യ​മ​പ​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്നും സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ​കൂ​ട്ടാ​യ്മ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Kannur

അ​മ്പാ​യ​ത്തോ​ട് -ബോ​യ്സ്ടൗ​ൺ ചു​രം റോ​ഡ്; ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി


അ​മ്പാ​യ​ത്തോ​ട്: അ​മ്പാ​യ​ത്തോ​ട് - ബോ​യ്സ്ടൗ​ൺ ചു​രം റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വ്യ​ക്തി​ക​ളു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് അ​മ്പാ​യ​ത്തോ​ട് ഭാ​ഗ​ത്തു​നി​ന്ന് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളു​ടെ മ​തി​ലു​ക​ൾ ഉ​ൾ​പ്പെ​ടെ പൊ​ളി​ച്ച മാ​റ്റി​യാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യി 0.46 ഹെ​ക്ട​ർ വ​ന​ഭൂ​മി​യും ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

കി​ഫ്ബി വ​ഴി അ​നു​വ​ദി​ച്ച 41.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. 5.76 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള റോ​ഡ് 12 മീ​റ്റ​ർ വീ​തി​യി​ലാ​ണ് വി​ക​സി​പ്പി​ക്കു​ന്ന​ത്. നി​ല​വി​ൽ 5.5 മീ​റ്റ​ർ മാ​ത്ര​മു​ള്ള ടാ​റിം​ഗ് വീ​തി എ​ട്ടു മീ​റ്റ​റാ​ക്കും. 18 മാ​സ​മാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ കാ​ലാ​വ​ധി. ഓ​രോ കി​ലോ​മീ​റ്റ​ർ വീ​ത​മു​ള്ള റീ​ച്ചു​ക​ളാ​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക. റോ​ഡ് നി​ർ​മാ​ണ സ​മ​യ​ത്ത് പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ നാ​ണ് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം.

Kannur

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്‌​ട​ർ​മാ​രെ ഉ​ട​ൻ നി​യ​മി​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി


ഇ​രി​ട്ടി: ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ർ​ധ​ന ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ശ്ര​യ കേ​ന്ദ്ര​മാ​യ ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്‌​ട​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഇ​രി​ട്ടി ഏ​രി​യാ സ​മ്മേ​ള​നം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.


വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന സ​മി​തി​യം​ഗം സി.​കെ. വി​ജ​യ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ക​ര​ൻ പു​തു​ക്ക​ളം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കൊ​ളം​ബോ​യി​ൽ ന​ട​ന്ന യോ​ഗാ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ പി. ​സ്നേ​ഹി​ൽ, ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് നേ​ടി​യ ജം​ഷീ​ർ തി​ല്ല​ങ്കേ​രി, സം​സ്ഥാ​ന ദൃ​ശ്യ​മാ​ധ്യ​മ പു​ര​സ്കാ​ര ജേ​താ​വ് ഉ​ന്മേ​ഷ് പാ​യം എ​ന്നി​വ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​നോ​യ് കു​ര്യ​ൻ അ​നു​മോ​ദി​ച്ചു. കാ​ല​വ​ർ​ഷ​ത്തി​ൽ നാ​ഷ​ന​ഷ്ടം നേ​രി​ട്ട കീ​ഴൂ​ർ, മാ​ട്ട​റ, ഉ​ളി​ക്ക​ൽ മേ​ഖ​ല​യി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. മു​തി​ർ​ന്ന വ്യാ​പാ​രി​ക​ളേ​യും ആ​ദ​രി​ച്ചു. ക​ലാ​കാ​യി​ക മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

സെ​ക്ര​ട്ട​റി ഒ. ​വി​ജേ​ഷ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ അ​ബ്ദു​ൾ റ​സാ​ഖ് വ​ര​വ്-​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ഇ​രി​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ വി. ​വി​നോ​ദ് കു​മാ​ർ, ഇ​രി​ട്ടി ഡി​വൈ​എ​സ്പി പി.​കെ. ധ​ന​ഞ്ജ​യ ബാ​ബു, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സു​മേ​ഷ്, കെ.​പി. അ​ബ്ദു​ൾ റ​ഹ്മാ​ൻ, പി.​കെ. ബാ​ബു, കെ.​വി. സ​ക്കീ​ർ ഹു​സൈ​ൻ, സ​ത്യ​ൻ കൊ​മ്മേ​രി, ഇ​ബ്രാ​ഹിം മു​ണ്ടേ​രി, വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ്, ഡോ. ​ജി. ശി​വ​രാ​മ​കൃ​ഷ്ണ​ൻ, ടി.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി പി. ​പ്ര​ഭാ​ക​ര​ൻ- പ്ര​സി​ഡ​ന്‍റ്, ഒ. ​വി​ജേ​ഷ്- സെ​ക്ര​ട്ട​റി, അ​ബ്ദു​ൾ റ​സാ​ഖ് ഉ​ളി​ക്ക​ൽ- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Kannur

യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം: ഭ​ർ​ത്താ​വി​നും കു​ടും​ബ​ത്തി​നു​മെ​തി​രേ പ്രേ​ര​ണാകു​റ്റം ചു​മ​ത്തി


കൂ​ത്തു​പ​റ​മ്പ്: സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ പീ​ഡി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്യാ​നി​ട​യാ​യെ​ന്ന കേ​സി​ൽ ഭ​ർ​ത്താ​വി​ന്‍റേ​യും ര​ണ്ട് സ​ഹോ​ദ​രി​മാ​രു​ടെ​യും പേ​രി​ൽ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി പൊ​ലി​സ് കേ​സെ​ടു​ത്തു. മാ​ങ്ങാ​ട്ടി​ട​ത്തെ പു​തി​യ​പ​റ​മ്പ​ത്ത് കെ. ​ജ്യോ​തി​ഷ (24) യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് പാ​തി​രി​യാ​ട് കു​ഴി​യി​ൽ​പീ​ടി​ക​യി​ലെ പു​ത്ത​ൻ പു​ര​യി​ൽ കെ.​സി. സ​ജി​ൽ (37), ഭ​ർ​തൃ​സ​ഹോ​ദ​രി​മാ​രാ​യ കെ.​സി. ച​ന്ദ്രി (55), ജു​ന (39)എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പി​ണ​റാ​യി പൊ​ലി​സ് കേ​സെ​ടു​ത്ത​ത്
2022 ന​വ​മ്പ​ർ 20 നാ​യി​രു​ന്നു ജ്യോ​തി​ഷ​യു​ടെ​യും സ​ജി​ലി​ന്‍റേ​യും വി​വാ​ഹം.

തു​ട​ർ​ന്ന് ഭ​ർ​തൃ വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​ര​വെ സ്ത്രീ​ധ​ന​ത്തി​നും മ​റ്റു​മാ​യി നി​ര​ന്ത​രം പീ​ഡി​പ്പി​ച്ച​ത് കാ​ര​ണം 2026 മാ​ർ​ച്ച് എ​ട്ടി​ന് ജ്യോ​തി​ഷ ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്നാ​ണ് കേ​സ്. ഇ​തു സം​ബ​ന്ധി​ച്ച് ജ്യോ​തി​ഷ​യു​ടെ സ​ഹോ​ദ​ര​ൻ ത​ല​ശേ​രി കോ​ട​തി​യി​ൽ ന​ൽ​കി​യ സ്വ​കാ​ര്യ അ​ന്യാ​യ​പ്ര​കാ​രം കോ​ട​തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പി​ണ​റാ​യി പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

Kasaragod

പാ​ർ​ക്കിം​ഗ് പ്ര​ശ്ന​ത്തി​ൽ പ​ര​പ്പ​യി​ൽ ബ​സ് സ​മ​രം; ച​ർ​ച്ച​യി​ൽ ഇ​ട​ക്കാ​ല ധാ​ര​ണ

പ​ര​പ്പ: ടൗ​ണി​ലെ പാ​ർ​ക്കിം​ഗ് പ്ര​ശ്ന​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കെ​തി​രെ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ര​പ്പ​യി​ൽ ബ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ തു​ട​ങ്ങി​യ അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ​ൻ ഇ​ട​പെ​ട്ട് ആ​ർ​ടി​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലു​ണ്ടാ​യ ഇ​ട​ക്കാ​ല ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.
പ​ര​പ്പ​യി​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ കാ​ല​ങ്ങ​ളാ​യി റോ​ഡ​രി​കി​ലാ​ണ് ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളു​ൾ​പ്പെ​ടെ നി​ർ​ത്തി​യി​ടു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് താ​ഴെ പ​ര​പ്പ​യി​ലു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​ച്ച​വ​ട​ത്തെ ബാ​ധി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സം ആ​ർ​ടി​ഒ ഇ​ട​പെ​ട്ട് ത​ട​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബ​സു​ക​ൾ താ​ഴെ പ​ര​പ്പ​യി​ലേ​ക്കു പോ​കാ​തെ മു​ക​ളി​ലെ പ​ര​പ്പ ജം​ഗ്ഷ​നി​ൽ ത​ന്നെ നി​ർ​ത്തി​യി​ടാ​ൻ തു​ട​ങ്ങി. എ​ന്നാ​ൽ ഇ​വി​ടെ ബ​സു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് അ​ന​ധി​കൃ​ത​മാ​ണെ​ന്നാ​രോ​പി​ച്ച് പൊ​ലി​സ് എ​ല്ലാ ബ​സു​കാ​ർ​ക്കും 1000 രൂ​പ വീ​തം പി​ഴ ചു​മ​ത്തി. ഇ​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ ബ​സ് മേ​ഖ​ല​യെ വ്യാ​പാ​രി​ക​ളും നി​യ​മ​പാ​ല​ക​രു​മെ​ല്ലാം ഒ​രു​പോ​ലെ ദ്രോ​ഹി​ക്കു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബ​സ് ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്. ഇ​ന്നു മു​ത​ൽ പ​ര​പ്പ​യി​ലേ​ക്കു​ള്ള മു​ഴു​വ​ൻ ബ​സു​ക​ളും സ​ർ​വീ​സ് നി​ർ​ത്തി​വെ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.
നാ​ളെ വീ​ണ്ടും റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗം ചേ​രു​ന്ന​തു​വ​രെ താ​ഴെ പ​ര​പ്പ​യി​ൽ ബ​സു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന നി​ല​വി​ലെ സ്ഥി​തി ത​ന്നെ തു​ട​രാ​നാ​ണ് ബ​സ് ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളു​മാ​യി ഇ​ന്ന​ലെ ന​ട​ന്ന ച​ർ​ച്ച​യി​ലു​ണ്ടാ​യ ധാ​ര​ണ. ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ബ​സു​ക​ളു​ടെ പാ​ർ​ക്കിം​ഗി​ന് എ​ന്തെ​ങ്കി​ലും ഇ​ട​ക്കാ​ല സം​വി​ധാ​ന​മു​ണ്ടാ​ക്കു​ന്ന കാ​ര്യം റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കും. ഏ​ഴു വ​ർ​ഷം മു​ൻ​പ് അ​നു​മ​തി ല​ഭി​ച്ചി​ട്ടും പ​ര​പ്പ​യി​ൽ ബ​സ്‌ സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം യാ​ഥാ​ർ​ഥ്യ​മാ​കാ​ത്ത​താ​ണ് എ​ല്ലാ പ്ര​തി​സ​ന്ധി​ക്കും കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 80 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​നി​യെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് എ​ല്ലാ​വ​രു​ടെ​യും ആ​വ​ശ്യം.

“കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ള്ള സ്ഥ​ല​മാ​ണ് പ​ര​പ്പ. എ​ന്നാ​ൽ ഓ​ട്ടോ-​ടാ​ക്സി വാ​ഹ​ന​ങ്ങ​ളും ബ​സു​ക​ളു​മെ​ല്ലാം എ​ല്ലാ​സ​മ​യ​വും നി​ർ​ത്തി​യി​ടു​ന്ന​ത് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്നി​ലാ​ണ്. ഇ​ത് വ്യാ​പാ​രി​ക​ൾ​ക്ക് ക​ച്ച​വ​ടം ചെ​യ്യു​ന്ന​തി​ന് വ​ള​രെ​യ​ധി​കം ത​ട​സ​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​ന്നു. പ​ല​പ്പോ​ഴും ജ​ന​ങ്ങ​ൾ​ക്ക് ക​ട​ക​ളി​ലേ​ക്ക് ക​യ​റി​വ​രാ​ൻ​പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​ത്ത​ര​ണ​മെ​ന്ന വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം ന്യാ​യ​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്തി​നും മ​റ്റ് അ​ധി​കാ​രി​ക​ൾ​ക്കും ബോ​ധ്യ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് ബ​സു​ക​ളു​ടെ പാ​ർ​ക്കിം​ഗ് നി​യ​ന്ത്രി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്.”

വി.​നാ​രാ​യ​ണ​ൻ , പ്ര​സി​ഡ​ന്‍റ്,വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​ര​പ്പ യൂ​ണി​റ്റ്.

Kasaragod

കെ​സി​എ​ല്‍ തൂ​ക്കി അ​സ്ഹ​റു​ദ്ദീ​ന്‍

കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ല്‍ (കെ​സി​എ​ല്‍) കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍റെ കൊ​ല​ത്തൂ​ക്ക്. കെ​സി​എ​ല്‍ മൂ​ന്നാം എ​ഡി​ഷ​നി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നും മി​ക​ച്ച ബാ​റ്റ​റും അ​സ്ഹ​റു​ദ്ദീ​നാ​ണ്. ആ​ല​പ്പി റി​പ്പി​ള്‍​സ് ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​നാ​യ ഈ ​ഓ​പ്പ​ണിം​ഗ് ബാ​റ്റ​ര്‍ 11 മാ​ച്ചു​ക​ളി​ല്‍ നി​ന്നാ​യി 596 റ​ണ്‍​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. മൂ​ന്നു വീ​തം സെ​ഞ്ചു​റി​യും അ​ര്‍​ധ​സെ​ഞ്ചു​റി​യും നേ​ടി. 85.14 ആ​ണ് ശ​രാ​ശ​രി. സ്‌​ട്രൈ​ക്ക് റേ​റ്റ് 193.51. ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഏ​റ്റ​വു​മ​ധി​കം സി​ക്‌​സ​റു​ക​ള്‍ നേ​ടി​യ​തും അ​സ്ഹ​റു​ദ്ദീ​നാ​ണ്. 48 എ​ണ്ണം. 31 ബൗ​ണ്ട​റി​ക​ളും നേ​ടി. ഇ​തോ​ടെ കെ​സി​എ​ല്ലി​ല്‍ ആ​യി​രം റ​ണ്‍​സ് തി​ക​യ്ക്കു​ന്ന ആ​ദ്യ ബാ​റ്റ​റെ​ന്ന നേ​ട്ട​വും അ​സ്ഹ​റു​ദ്ദീ​ന് സ്വ​ന്ത​മാ​യി. മ​ത്സ​രം കാ​ണാ​നെ​ത്തി​യ മും​ബൈ ഇ​ന്ത്യ​ന്‍ സ്‌​കൗ​ട്ട് പ്ര​വീ​ണ്‍ ആം​റെ അ​സ്ഹ​റു​ദ്ദീ​ന്‍റെ പ്ര​ക​ട​ന​ത്തെ വാ​നോ​ളം പു​ക​ഴ്ത്തി. കെ​സി​എ​ല്ലി​ലെ ഉ​ജ്വ​ല പ്ര​ക​ട​നം ഐ​പി​എ​ല്‍ ലേ​ല​ത്തി​ൽ അ​സ്ഹ​റു​ദ്ദീ​ന്‍റെ മൂ​ല്യം വ​ര്‍​ധി​പ്പി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലും ട്വ​ന്‍റി-20 ഒ​രു​പോ​ലെ മി​ക​വു​പു​ല​ര്‍​ത്തു​ന്ന താ​ര​മാ​ണ് അ​സ്ഹ​റു​ദ്ദീ​ന്‍. 2024ല്‍ ​കേ​ര​ളം ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ര​ഞ്ജി ട്രോ​ഫി ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​പ്പോ​ള്‍ നി​ര്‍​ണാ​യ​ക​മാ​യ​ത് അ​സ്ഹ​റു​ദ്ദീ​ന്‍റെ പ്ര​ക​ട​ന​മാ​ണ്. ആ​റാ​മ​തും ഏ​ഴാ​മ​തും ഒ​ക്കെ​യാ​യി ഇ​റ​ങ്ങി ക്രീ​സി​ലി​റ​ങ്ങി​യ അ​സ്ഹ​റു​ദ്ദീ​ന്‍ ഒ​രു സെ​ഞ്ചു​റി​യും നാ​ല് അ​ര്‍​ധ​സെ​ഞ്ചു​റി​ക​ളു​മാ​ണ് ആ ​ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ അ​ടി​ച്ചെ​ടു​ത്ത​ത്. ഈ ​പ്ര​ക​ട​ന​മി​ക​വ് ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ ദു​ലീ​പ് ട്രോ​ഫി​യി​ല്‍ ദ​ക്ഷി​ണ​മേ​ഖ​ല​യു​ടെ ക്യാ​പ്റ്റ​ന്‍ സ്ഥാ​നം അ​സ്ഹ​റു​ദ്ദീ​ന് നേ​ടി​ക്കൊ​ടു​ത്തു. 2021ലെ ​സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ല്‍ ക​രു​ത്ത​രാ​യ മും​ബൈ​ക്കെ​തി​രെ അ​വ​രു​ടെ ഹോം​ഗ്രൗ​ണ്ടാ​യ വാ​ങ്ക​ഡെ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ 11 സി​ക്‌​സ​റും ഒ​മ്പ​തു ഫോ​റും അ​ട​ക്കം 54 പ​ന്തി​ല്‍ 137 റ​ണ്‍​സ് നേ​ടി ച​രി​ത്രം സൃ​ഷ്ടി​ച്ച അ​സ്ഹ​റു​ദ്ദീ​ന്‍റെ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​നം ക്രി​ക്ക​റ്റ് പ്രേ​മി​ക​ള്‍ ആ​രും മ​റ​ക്കാ​നി​ട​യി​ല്ല.

കാ​സ​ര്‍​ഗോ​ഡ് ത​ള​ങ്ക​ര ക​ട​വ​ത്തെ പ​രേ​ത​രാ​യ ബി.​കെ.​മൊ​യ്തു​വി​ന്‍റെ​യും ന​ഫീ​സ​യു​ടെ​യും എ​ട്ട് ആ​ണ്‍​മ​ക്ക​ളി​ല്‍ ഏ​റ്റ​വും ഇ​ള​യ​വ​നാ​യ അ​സ്ഹ​റു​ദ്ദീ​ന്‍ ത​ന്‍റെ 10-ാം വ​യ​സ് മു​ത​ല്‍ ത​ള​ങ്ക​ര താ​സ് ക്ല​ബി​നു​വേ​ണ്ടി ക​ളി​ച്ചു​തു​ട​ങ്ങി​യ​താ​ണ്. 11-ാം വ​യ​സി​ല്‍ അ​ണ്ട​ര്‍ -13 ജി​ല്ലാ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പി​ന്നീ​ട് ക്യാ​പ്റ്റ​നാ​യി. അ​ണ്ട​ര്‍- 15 ടീ​മി​നെ​യും ന​യി​ച്ചു. 2013ല്‍ ​അ​ണ്ട​ര്‍ -19 കേ​ര​ള ടീ​മി​ല്‍ ഇ​ടം​നേ​ടി. ര​ണ്ടു​വ​ര്‍​ഷ​ത്തി​നു​ശേ​ഷം അ​ണ്ട​ര്‍- 23 ടീ​മി​ലും സീ​നി​യ​ര്‍ ടീ​മി​ലും ഇ​ടം നേ​ടി. 2015 ന​വം​ബ​ര്‍ 14നു ​ഗോ​വ​യ്ക്കെ​തി​രെ ര​ഞ​ജി അ​ര​ങ്ങേ​റ്റം കു​റി​ച്ച അ​സ്ഹ​റു​ദ്ദീ​ന്‍ ടീ​മി​ലെ സ്ഥി​രാം​ഗ​മാ​യി മാ​റി.

Kasaragod

ഹൊ​സ്ദു​ര്‍​ഗ് ഉ​പ​ജി​ല്ല കാ​യി​ക​മേ​ള: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

നീ​ലേ​ശ്വ​രം: ഹൊ​സ്ദു​ര്‍​ഗ് ഉ​പ​ജി​ല്ലാ സ്കൂ​ള‍ കാ​യി​ക​മേ​ള​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ഡി​സ്‌​ക​സ് ത്രോ ​ജൂ​നി​യ​ര്‍ ഏ​ഷ്യ​ന്‍ മെ​ഡ​ല്‍ ജേ​താ​വ് കെ.​സി.​സ​ര്‍​വാ​ന്‍ നി​ര്‍​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി മു​ഖ്യാ​തി​ഥി​യാ​യി. നീ​ലേ​ശ്വ​രം സെ​ന്‍റ് ആ​ന്‍​സ് എ​യു​പി​എ​സ് പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​സ​ജി​ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹൊ​സ്ദു​ര്‍​ഗ് എ​ഇ​ഒ. കെ.​സു​രേ​ന്ദ്ര​ന്‍, നീ​ലേ​ശ്വ​രം പ്ര​സ്‌​ഫോ​റം വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി. ഭ​ര​ത​ന്‍, മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ജെ​സി ജോ​ര്‍​ജ്, ശ്രു​തി ജോ​ണ്‍​സ​ണ്‍, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​നീ​തു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ​യ്യ​ന്നൂ​ര്‍ കോ​ള​ജി​ലെ മൂ​ന്നാം​വ​ര്‍​ഷ ബി​കോം വി​ദ്യാ​ര്‍​ഥി കെ.​വി.​ദേ​വാം​ഗ് രൂ​പ​ക​ല്‍​പ​ന ചെ​യ്ത ലോ​ഗോ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. സെ​ന്‍റ് ആ​ന്‍​സ് എ​യു​പി സ്‌​കൂ​ള്‍ ആ​തി​ഥ്യ​മ​രു​ളു​ന്ന മേ​ള ഒ​ക്ടോ​ബ​ര്‍ ഏ​ഴു മു​ത​ല്‍ 10 വ​രെ നീ​ലേ​ശ്വ​രം ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും.

Kasaragod

ചാ​യ്യോ​ത്ത് സ്കൂ​ളി​ല്‍ കെ​എ​സ്‌യു ​ക​ണ്‍​വെ​ന്‍​ഷ​നു​നേ​രെ ആക്ര​മണം; ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നു പ​രി​ക്ക്

ചാ​യ്യോ​ത്ത്: ചാ​യ്യോ​ത്ത് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ കെ​എ​സ്‌​യു യൂ​ണി​റ്റ് ക​ൺ​വെ​ൻ​ഷ​ൻ ന​ട​ന്നു​കൊ​ണ്ടി​രി​ക്കേ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും പു​റ​ത്തു​നി​ന്നു​ള്ള​വ​രും ഹാ​ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി അ​ക്ര​മം ന​ട​ത്തി​യ​താ​യി പ​രാ​തി.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​വാ​ദ് പു​ത്തൂ​രി​നെ​യും ര​ണ്ടു കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ​യും കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജ​വാ​ദി​ന്‍റെ കാ​ർ ആ​ക്ര​മി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ ത​ക​ർ​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യു​ണ്ട്.

ഇ​ന്ന​ലെ ഉ​ച്ച ര​ണ്ടു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്‌​കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞ​ടു​പ്പി​നു മു​ന്നോ​ടി​യാ​യാ​ണ് കെ​എ​സ്‌​യു യൂ​ണി​റ്റ് ക​ൺ​വെ​ൻ​ഷ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത​ത്. എ​ന്നാ​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും പു​റ​ത്തു​നി​ന്നു​ള്ള ഡി​വൈ​എ​ഫ്ഐ, സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​രും ഹാ​ളി​ൽ ക​യ​റി കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രാ​യ അ​തു​ൽ റാം, ​റാ​സി​ക് എ​ന്നി​വ​രെ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ഇ​തു ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ജ​വാ​ദി​നെ ആ​ക്ര​മി​ച്ച​ത്. സ്‌​കൂ​ളി​നു സ​മീ​പ​ത്തെ മ​സ്‌​ജി​ദി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ച ജ​വാ​ദി​നെ പി​ന്തു​ട​ർ​ന്നെ​ത്തി​യ സം​ഘം അ​വി​ടെ​വ​ച്ചും മ​ർ​ദി​ച്ച​താ​യി പ​രാ​തി​യു​ണ്ട്. ഇ​തോ​ടൊ​പ്പ​മാ​ണ് കാ​റി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ക്കു​ക​യും ഫോ​ൺ പി​ടി​ച്ചു വാ​ങ്ങി എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യും ചെ​യ്ത​ത്.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ, വൈ​സ് പ്ര​സി​ഡ​ണ്ട് ബി.​പി. പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ര​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി പ്ര​വ​ർ​ത്ത​ക​രെ സ​ന്ദ​ർ​ശി​ച്ചു. നീ​ലേ​ശ്വ​രം പൊ​ലി​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ക്കേ​റ്റ​വ​രു​ടെ മൊ​ഴി​യെ​ടു​ത്തു.

 

Kasaragod

മ​ത്സ്യ​ഫെ​ഡ് വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു

കാ​സ​ര്‍​ഗോ​ഡ്: മ​ത്സ്യ​ഫെ​ഡ് ജി​ല്ലാ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്കാ​യു​ള്ള മി​ക​വ് വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡ് വി​ത​ര​ണം ഫി​ഷ​റീ​സ് മ​ന്ത്രി മ​ന്ത്രി വി.​ഇ.​അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ​തു. കാ​സ​ര്‍​ഗോ​ഡ് ക​സ​ബ​ക​ട​പ്പു​റം ഫി​ഷ​റീ​സ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷാ​ഹി​ന സ​ലീം അ​പ​ക​ട ഇ​ന്‍​ഷു​റ​ന്‍​സ് ധ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി.

മ​ത്സ്യ​ഫെ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഇ​ന്‍​ചാ​ര്‍​ജ് അ​ജി​ത് കൊ​ള​ശേ​രി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ​ന്‍. ആ​ര്‍.​വി​ദ്യ​ശ്രീ, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എ​സ്.​രേ​ഷ്മ, കെ.​എ​ന്‍.​ഉ​മേ​ശ​ന്‍, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി.​കെ.​ഷൈ​നി, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ആ​ര്‍. ഗം​ഗാ​ധ​ര​ന്‍. കെ.​കെ. ബാ​ബു, കാ​റ്റാ​ടി കു​മാ​ര​ന്‍, എം.​എ​ച്ച്.​ഹാ​രി​സ്, കെ.​വി.​ബാ​ബു, ദി​നേ​ശ് ബം​ബ്രാ​ണ, ധീ​വ​ര​സ​ഭ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ര്‍, ഉ​മേ​ശ് ബാ​ബു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. മ​ത്സ്യ​ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ ടി. ​മ​നോ​ഹ​ര​ന്‍ സ്വാ​ഗ​ത​വും ജി​ല്ലാ മാ​നേ​ജ​ര്‍ കെ.​എ​ച്ച്.​ഷെ​രീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

 

Kasaragod

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ക​ണ്ട​റി​ഞ്ഞ് പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കും: മ​ന്ത്രി അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍

കാ​സ​ര്‍​ഗോ​ഡ്: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം മ​ത്സ്യ​മേ​ഖ​ല​യി​ലു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​നം തു​ട​ങ്ങി ഏ​റ്റ​വും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടേ​ണ്ട വി​വി​ധ മേ​ഖ​ല​ള സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ ക​ണ്‍​സെ​പ്റ്റ് ഓ​ടു​കൂ​ടി മു​ന്നോ​ട്ടു​പോ​കേ​ണ്ട​തു​ണ്ടെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക​മാ​യി യോ​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​വ​രി​ക​യാ​ണെ​ന്നും ഫി​ഷ​റീ​സ് മ​ന്ത്രി വി.​ഇ. അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍. കാ​സ​ര്‍​ഗോ​ഡ് ഹാ​ര്‍​ബ​ര്‍ എ​ന്‍​ജി​നി​യ​റിം​ഗ് എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ചേ​ര്‍​ന്ന വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വ​ലി​യ തു​ക​ക​ള്‍ മു​ട​ക്കി നി​ര്‍​മി​ച്ച പ​ല കെ​ട്ടി​ട​ങ്ങ​ളും ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​തെ കി​ട​ക്കു​ന്ന സ്ഥി​തി സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ത് അ​നു​വ​ദി​ച്ചു കൊ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. മ​ഞ്ചേ​ശ്വ​രം തു​റ​മു​ഖം വ​ലി​യ തു​ക ഉ​പ​യോ​ഗി​ച്ച് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യെ​ങ്കി​ലും അ​തി​ന്‍റെ ല​ക്ഷ്യ​പ്രാ​പ്തി​യി​ലേ​ക്ക് എ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ഈ ​വി​ഷ​യം പ​രി​ഗ​ണി​ച്ച് എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​ശ്ന​പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത് മു​ത​ല്‍ സ്റ്റെ​യി​ക്ക് ഹോ​ള്‍​ഡ​ര്‍​മാ​രെ കൂ​ടി പ​രി​ഗ​ണി​ച്ച് മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ക​ണ്ട​റി​ഞ്ഞ് പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക്ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ​ര്‍​ധി​ച്ചു​വ​രു​ന്ന ക​ട​ലാ​ക്ര​മ​ണ​ങ്ങ​ളും ക​ട​ല്‍​ത്തീ​ര ശോ​ഷ​ണ​വും ജി​ല്ല​യി​ല്‍ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​റി​ഗേ​ഷ​ന്‍ വി​ഭാ​ഗ​വു​മാ​യി ചേ​ര്‍​ന്ന് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​ണ​മെ​ന്നും ക​ല്ല​ട്ര മ​ഹി​ന്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ലെ സു​നാ​മി ഉ​ന്ന​തി, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഉ​ന്ന​തി എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. 294 കു​ടും​ബ​ങ്ങ​ളാ​ണ് കു​ടും​ബ​ങ്ങ​ളാ​ണ് സു​നാ​മി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഉ​ന്ന​തി​ക​ളി​ലാ​യി ഉ​ള്ള​തെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. ക​ല്ലു​മ്മ​ക്കാ​യ ക​ര്‍​ഷ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ റെ​സ്‌​ക്യൂ ബോ​ട്ടു​ക​ള്‍ ആ​വ​ശ്യ​മാ​ണെ​ന്നും ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി.​കെ. ഷൈ​നി അ​റി​യി​ച്ചു.

ജി​ല്ല​യി​ല്‍ 70 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള ക​ട​ല്‍​ത്തീ​ര​മാ​ണു​ള്ള​ത്. 17 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഗ്രാ​മ​ങ്ങ​ളി​ലാ​യി 8339 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. 10093 ര​ജി​സ്റ്റ​ര്‍ ചെ​യ്ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ജി​ല്ല​യി​ലു​ണ്ട്. 27 മ​ത്സ്യ തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ള്‍, മൂ​ന്നു മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ള്‍, 11 ഫി​ഷ് ലാ​ന്‍​ഡിം​ഗ് സെ​ന്‍റ​റു​ക​ള് എ​ന്നി​വ​യാ​ണു​ള്ള​ത്.

ന​ബാ​ര്‍​ഡി​ന്‍റെ ഫ​ണ്ടി​ല്‍ 200 കോ​ടി വ​ക​യി​രു​ത്തി​യ അ​ജാ​നൂ​ര്‍ തു​റ​മു​ഖം, കാ​സ​ര്‍​ഗോ​ഡ് മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, മ​ഞ്ചേ​ശ്വ​രം ഹാ​ര്‍​ബ​റി​ലെ പ്ര​ശ്ന​ങ്ങ​ള്‍ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു. ഐ​സ് പ്ലാ​ന്‍റ്, കോ​ള്‍​ഡ് സ്റ്റോ​റേ​ജ്, ഐ​സ് ക്ര​ഷ് യൂ​ണി​റ്റ്, കോ​മ്പൗ​ണ്ട് വാ​ള്‍, ഡീ​സ​ല്‍, പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍, ബോ​ട്ട് റി​പ്പ​യ​ര്‍ യാ​ര്‍​ഡ് തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഹാ​ര്‍​ബ​ര്‍ എ​ൻ​ജി​നി​യ​റിം​ഗ് എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ കെ.​കെ. രൂ​പേ​ഷ് അ​റി​യി​ച്ചു.

ഇ​ത​ര​സം​സ്ഥാ​ന​ത്തി​ല്‍ നി​ന്നും ചെ​റി​യ തു​ക ഈ​ടാ​ക്കി മ​ണ്ണെ​ണ്ണ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​തി​നെ​തി​രേ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ ആ​വ​ശ്യ​മാ​ണെ​ന്നും മ​ത്സ്യ​ഫെ​ഡ് ജി​ല്ലാ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം ഉ​ണ്ടെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചു.

Kasaragod

ക്ഷേ​മ​പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും ഓ​ണാ​ഘോ​ഷ​വും

മാ​ലോം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മാ​ലോം യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​യി വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ളും ഓ​ണാ​ഘോ​ഷ​വും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ്ഘ​ട​നം ചെ​യ്തു. ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടോ​മി​ച്ച​ൻ കാ​ഞ്ഞി​ര​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് ന​ട​പ്പി​ലാ​ക്കു​ന്ന ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജെ. സ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ളി​ച്ചാ​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​ട്ട​ക്കാ​ട്ട്, കൊ​ന്ന​ക്കാ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജോ വ​ർ​ണം, ബേ​ബി, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് കാ​ഞ്ഞി​ര​മ​റ്റ​ത്തി​ൽ, വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ് ജി​ജി ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kasaragod

പ്ര​ള​യ ദു​രി​ത ബാ​ധി​ത​​ർ​ക്ക് ശ്രേ​യ​സി​ന്‍റെ കൈ​ത്താ​ങ്ങ്

പാ​ലാ​വ​യ​ൽ: ബ​ത്തേ​രി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ശ്രേ​യ​സും കാ​രി​ത്താ​സ് ഇ​ന്ത്യ​യും ചേ​ർ​ന്ന് പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച ത​യ്യേ​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് റി​ലീ​ഫ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രേ​യ​സ് മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​റെ​നി മു​ട​മ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ഡേ​വി​ഡ് ആ​ലി​ങ്ക​ൽ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ സോ​ണി​യ വേ​ലാ​യു​ധ​ൻ, ജോ​ൺ തോ​മ​സ് പേ​ണ്ടാ​നം, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ നാ​യ്ക്കം​പ​റ​മ്പി​ൽ, ശ്രേ​യ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ കെ.​പി. ഷാ​ജി, പ്രോ​ഗ്രാം മാ​നേ​ജ​ർ കെ.​എം. ഷാ​ജി, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് ആ​ർ​പ്പി​ൽ, മേ​ഖ​ല പ്രോ​ഗ്രാം ഓ​ഫി​സ​ർ ഷാ​ജി മാ​ത്യു, സി​ഡി​ഒ വി​ലാ​സി​നി ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kasaragod

മ​ണ​ൽ വാ​രു​ന്ന​തി​നി​ടെ പൊ​ലി​സി​നെ ക​ണ്ട് പു​ഴ​യി​ൽ ചാ​ടി​യ യു​വാ​വി​നെ കാ​ണാ​താ​യി

കു​മ്പ​ള: മ​ണ​ൽ വാ​രു​ന്ന​തി​നി​ടെ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ പൊ​ലി​സ് സം​ഘ​ത്തെ ക​ണ്ട് പു​ഴ​യി​ൽ ചാ​ടി​യ യു​വാ​വി​നെ കാ​ണാ​താ​യി. ആ​രി​ക്കാ​ടി ക​ട​വ​ത്തെ ഇ​ബ്രാ​ഹി​മി​നെ​യാ​ണ് (35) ഷി​റി​യ പു​ഴ​യി​ൽ കാ​ണാ​താ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ണ​ൽ വാ​രു​ന്ന​തി​നാ​യി തോ​ണി​യി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു​പേ​രും പു​ഴ​യി​ൽ ചാ​ടി​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. ഇ​ബ്രാ​ഹി​മി​നെ ക​ണ്ടെ​ത്താ​ൻ തീ​ര​ദേ​ശ പൊ​ലി​സി​ന്‍റെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​ബോ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.

Kasaragod

ബാ​ല്യ​സ്പ​ന്ദ​നം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

കാ​സ​ര്‍​ഗോ​ഡ്: അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ആ​രോ​ഗ്യ​പ​രി​ശോ​ധ​നാ പ​ദ്ധ​തി​യാ​യ ബാ​ല്യ​സ്പ​ന്ദ​നം പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. ആ​രോ​ഗ്യ​സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പും ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് ബാ​ല്യ​സ്പ​ന്ദ​നം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ 1348 അ​ങ്ക​ണ​വാ​ടി​ക​ളി​ലൂ​ടെ സേ​വ​നം ല​ഭി​ച്ചു​വ​രു​ന്ന മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും സ​മ​യ​ബ​ന്ധി​ത​മാ​യി ആ​രോ​ഗ്യ പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്കു​ക​യും ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ തു​ട​ര്‍​ചി​കി​ത്സ​യും നി​രീ​ക്ഷ​ണ​വും ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഈ ​ത്രൈ​മാ​സ ആ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

ബാ​ല്യ​സ്പ​ന്ദ​നം പ​ദ്ധ​തി​യി​ലൂ​ടെ കു​ട്ടി​ക​ളു​ടെ വ​ള​ര്‍​ച്ച​യും ആ​രോ​ഗ്യ​നി​ല​യും നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ക, വ​ള​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളും മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ ക​ണ്ടെ​ത്തു​ക. ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സേ​വ​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്കു​ക, തു​ട​ര്‍​ചി​കി​ത്സ​യും നി​രീ​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ചെ​ങ്ക​ള സ​ദ്ഭാ​വ​ന ഹാ​ളി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല പ​രി​പാ​ടി ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​സ​ന്ത​ന്‍ അ​ജ​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഇ​ക്ബാ​ല്‍ ചേ​രൂ​ര്‍, ഷു​ക്ക​ർ ചെ​ര്‍​ക്ക​ള, അം​ഗ​ങ്ങ​ളാ​യ ഹാ​രി​സ് താ​യ​ല്‍, ഹ​മീ​ദ് നെ​ക്രാ​ജെ, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​ടി. രേ​ഖ, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ധ​ന്യ ദ​യാ​ന​ന്ദ​ന്‍, ജി​ല്ലാ​ത​ല ഐ​സി​ഡി​എ​സ് സെ​ല്‍ പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ എ.​കെ. ജം​ല​റാ​ണി, കാ​സ​ര്‍​ഗോ​ഡ് അ​ഡീ​ഷ​ണ​ല്‍ വി​ക​സ​ന പ​ദ്ധ​തി ഓ​ഫി​സ​ര്‍ സി.​കെ. ശ്രീ​ല​ത, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഗോ​പി​നാ​ഥ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kasaragod

ഓ​പ്പ​റേ​ഷ​ന്‍ സൈ-​ഹ​ണ്ട്: 27 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു

കാ​സ​ര്‍​ഗോ​ഡ്: സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ പൊ​ലി​സ് ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യാ​യ ഓ​പ്പ​റേ​ഷ​ന്‍ സൈ-​ഹ​ണ്ട് 4.0 ല്‍ ​വ്യാ​പ​ക ന​ട​പ​ടി​ക​ള്‍. ജി​ല്ല​യി​ലെ വി​വി​ധ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 27 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ഫോ​ണു​ക​ളും ലാ​പ്‌​ടോ​പ്പു​ക​ളും അ​ട​ക്കം 18 ഉ​പ​ക​ര​ണ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.

സൈ​ബ​ര്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തും ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം വി​നി​മ​യം ന​ട​ത്തു​ന്ന അ​ക്കൗ​ണ്ടു​ക​ളും പ​ണം പി​ന്‍​വ​ലി​ച്ച​വ​ര്‍ ഇ​തി​ന്റെ ഒ​ക്കെ ഇ​ട​നി​ല​ക്കാ​രെ​യും മ​റ്റും കേ​ന്ദ്രി​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത​ത​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. പ​ണ​ത്തി​നു വേ​ണ്ടി വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ക്കൗ​ണ്ടു​ക​ള്‍ ഇ​ത്ത​രം ത​ട്ടി​പ്പു​കാ​ര്‍​ക്ക് കൈ​മാ​റു​ന്ന​ത് വ​ര്‍​ധി​ച്ചു​വ​രു​ന്നു​ണ്ട്. ര​ക്ഷി​താ​ക്ക​ള്‍ ഇ​തു​വ​ള​രെ ഗൗ​ര​വ​ത്തോ​ടെ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​നി​ധി​ന്‍​രാ​ജി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് അ​ഡീ​ഷ​ണ​ൽ എ​സ്പി​യു​ടെ ചു​മ​ത​ല​യു​ള്ള ഡി​വൈ​എ​സ്പി ടി. ​ഉ​ത്തം​ദാ​സ്, സ​ബ് ഡി​വി​ഷ​ണ​ല്‍ ഓ​ഫി​സ​ര്‍​മാ​രാ​യ അ​ച്യു​ത് അ​ശോ​ക് (കാ​സ​ര്‍​ഗോ​ഡ്), കെ. ​വി​നോ​ദ്കു​മാ​ര്‍ (ബേ​ക്ക​ല്‍), എം.​വി. അ​നി​ല്‍​കു​മാ​ര്‍ (കാ​ഞ്ഞ​ങ്ങാ​ട്) , സൈ​ബ​ര്‍ ക്രൈം ​ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ജീ​വ​ന്‍, എ​സ്‌​ഐ ഷി​നു, ജി​ല്ലാ സൈ​ബ​ര്‍ സെ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ന​ങ്ങ​ള്‍ രൂ​പീ​ക​രി​ച്ചു. സൈ​ബ​ര്‍ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രും.

Kasaragod

കൃ​പാ​ല​യം ധ്യാനകേന്ദ്രം 32-ാംവാ​ർ​ഷി​കാഘോഷം

ചെ​റു​പു​ഴ: ചെ​റു​പു​ഴ കൃ​പാ​ല​യ​ം ധ്യാനകേന്ദ്രത്തിന്‍റ 32 -ാമ​ത് വാ​ർ​ഷി​ക​വും വ​ച​ന​പ്ര​ഘോ​ഷ​ണ​വും ന​ട​ന്നു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണു വാ​ർ​ഷി​ക​ത്തി​ലും വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​ലും പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​എ​ബി​ൻ മ​ങ്കു​ഴി​യി​ൽ ബൈ​ബി​ൾ പ്ര​തി​ഷ്ഠ ന​ട​ത്തി.

തു​ട​ർ​ന്നു ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ആ​രാ​ധ​ന, ജ​പ​മാ​ല സ​മ​ർ​പ്പ​ണം എ​ന്നീ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​ത്തി​നും വി​ടു​ത​ൽ ശു​ശ്രൂ​ഷ​യ്ക്കും ബ്ര​ദ​ർ റെ​ജി കൊ​ട്ടാ​ര​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കി. ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട്, സി​സ്റ്റ​ർ നി​മി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Kasaragod

മ​ഞ്ചേ​ശ്വ​രം ഹാ​ര്‍​ബ​റി​ലെ ന​വീ​ക​ര​ണ​ത്തി​ന് 54 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ള്‍: ഫി​ഷ​റീ​സ് മ​ന്ത്രി

മ​ഞ്ചേ​ശ്വ​രം: മ​ഞ്ചേ​ശ്വ​രം ഹാ​ര്‍​ബ​റി​ലെ ന​വീ​ക​ര​ണ​ത്തി​ന് 54 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്ക് ഈ​യാ​ഴ്ച ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി മ​ന്ത്രി വി.​ഇ. അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍. നൂ​റു​ദി​ന ക​ര്‍​മ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ സ​മ്പ​ദ് യോ​ജ​ന​യു​ടെ ഭാ​ഗ​മാ​യി സം​യോ​ജി​ത ആ​ധു​നി​ക തീ​ര​ദേ​ശ മ​ത്സ്യ ഗ്രാ​മ പ​ദ്ധ​തി​യി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മ​ഞ്ചേ​ശ്വ​രം തു​റ​മു​ഖം പൂ​ര്‍​ണ തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന​തി​നാ​യി 39 കോ​ടി രൂ​പ​യു​ടെ പ്ര​പ്പോ​സ​ല്‍ ത​യാ​റാ​യി​ട്ടു​ണ്ട്. ഹാ​ര്‍​ബ​റി​ല്‍ അ​നി​വാ​ര്യ​മാ​യ പാ​ല​വും ചെ​റു​ബോ​ട്ടു​ക​ള്‍​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കു​ന്ന രീ​തി​യി​ലു​ള്ള ബോ​ട്ട് ലോ ​ലെ​വ​ല്‍ ജെ​ട്ടി ഉ​ള്‍​പ്പ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ക. മൂ​ന്നു​മാ​സ​ത്തി​ന​കം പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

മ​ഞ്ചേ​ശ്വ​രം ഹാ​ര്‍​ബ​ര്‍ പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ എ.​കെ.​എം. അ​ഷ്‌​റ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ഫു​ള്ള ത​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ര്‍ ക​നി​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഇ​ര്‍​ഫാ​ന ഇ​ക്ബാ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജ​മീ​ല സി​ദ്ദി​ഖ്, എ​ന്‍. നാ​ഗേ​ഷ്, കെ.​എം.​കെ. അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍ ഹാ​ജി, സു​മ​യ്യ റ​ഫീ​ഖ്, ര​ത്‌​നാ​ക​ര​ന്‍, കെ.​സി.​വൈ. ഗാ​യ, മ​ത്സ്യ​ഫെ​ഡ് ജി​ല്ലാ മാ​നേ​ജ​ര്‍ കെ.​എ​ച്ച്. ഷ​രീ​ഫ് , രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ടി.​എ. മൂ​സ, ഡി.​എം.​കെ. മു​ഹ​മ്മ​ദ്, കെ.​ആ​ര്‍. ജ​യാ​ന​ന്ദ , രാ​മ​കൃ​ഷ്ണ ക​ട​മ്പാ​ര്‍, മ​ണി​ക​ണ്ഠ​റാ​യി, രാ​ഘ​വ ചേ​ര​ല്‍, കെ.​പി. മു​നീ​ര്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ അ​ബ്ദു​ള്‍ ക​രീം, കെ.​കെ. ബാ​ബു, കാ​റ്റാ​ടി കു​മാ​ര​ന്‍, കെ.​പി. ശ​ശി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗോ​ള്‍​ഡ​ന്‍ അ​ബ്ദു​റ​ഹ്‌​മാ​ന്‍, ഫി​ഷ​റീ​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സ​ജി എം. ​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kasaragod

ആ​റു​മാ​സ​ത്തി​ന​കം സം​രം​ഭം തു​ട​ങ്ങാ​ത്ത ഭൂ​മി തി​രി​ച്ചെ​ടു​ക്ക​ണം: നി​യ​മ​സ​ഭാ സ​മി​തി

കാ​സ​ര്‍​ഗോ​ഡ്: വ്യ​വ​സാ​യ പാ​ര്‍​ക്കു​ക​ളെ റി​യ​ല്‍ എ​സ്റ്റേ​റ്റ് പോ​ലെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്ക​രു​തെ​ന്ന് പ​തി​നാ​റാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ യു​വ​ജ​ന​ക്ഷേ​മ​വും യു​വ​ജ​ന​കാ​ര്യ​വും സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​നീ​ഷ്‌​കു​മാ​ര്‍ ജോ​സ​ഫ് എം​എ​ല്‍​എ. വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഭൂ​മി അ​നു​വ​ദി​ച്ച് ആ​റു​മാ​സ​ത്തി​ന​കം സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​സ്തു​ത ഭൂ​മി വ്യ​വ​സാ​യ വ​കു​പ്പ് തി​രി​ച്ചെ​ടു​ത്ത് പു​തി​യ യു​വ​സം​രം​ഭ​ക​ര്‍​ക്ക് ന​ല്‍​ക​ണം. സം​രം​ഭ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​മ്പോ​ള്‍ യു​വ​ജ​ന​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്നും ജി​ല്ല​യി​ലെ വ്യ​വ​സാ​യ പാ​ര്‍​ക്കു​ക​ളി​ലെ വി​ശ​ദ​മാ​യ സ്ഥി​തി​വി​വ​ര റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന നി​യ​മ​സ​ഭാ സ​മി​തി​യു​ടെ ജി​ല്ലാ​ത​ല സി​റ്റിം​ഗി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളുംനി​ര്‍​ദേ​ശ​ങ്ങ​ളും
യു​വ​ജ​ന​ങ്ങ​ള്‍​ക്ക് വ്യ​വ​സാ​യം തു​ട​ങ്ങാ​ന്‍ കൂ​ടു​ത​ല്‍ ഭൂ​മി​യും പ​ലി​ശ​ര​ഹി​ത വാ​യ്പ​ക​ളും ല​ഭ്യ​മാ​ക്കു​ക, സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍​ക്ക് പ്ര​ത്യേ​ക പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ക, ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ലെ അ​ധി​ക​ഭൂ​മി യു​വ​ജ​ന​ങ്ങ​ളു​ടെ സം​രം​ഭ​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നോ​ട് ശു​പാ​ര്‍​ശ ചെ​യ്യു​ക.

ഇ​ത​ര ജി​ല്ല​ക​ളി​ല്‍ നി​ന്നെ​ത്തു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​യി കാ​സ​ര്‍​ഗോ​ട്ട് യൂ​ത്ത് ഹോ​സ്റ്റ​ല്‍ നി​ര്‍​മി​ക്കു​ക​യും അ​തി​നോ​ട​നു​ബ​ന്ധി​ച്ച് യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് കാ​ര്യാ​ല​യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ക.

പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റു​ക​ളി​ലെ ഒ​ഴി​വു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി നി​ക​ത്തു​ക, നാ​ഷ​ണ​ല്‍ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റു​ക​ള്‍ വ​ഴി പ​രി​ശീ​ല​ന​വും തൊ​ഴി​ലും ഉ​റ​പ്പാ​ക്കു​ക, എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കു​ക, മ​ഞ്ചേ​ശ്വ​ര​ത്ത് പി​എ​സ്‌​സി കോ​ച്ചിം​ഗ് സെ​ന്‍റ​ര്‍ ആ​രം​ഭി​ക്കു​ക.

ആ​യ​ങ്ക​ട​വി​ല്‍ സാ​ഹ​സി​ക കാ​യി​ക കേ​ന്ദ്രം സ്ഥാ​പി​ക്കു​ക, താ​ളി​പ്പ​ടു​പ്പ് പി​ങ്ക് സ്റ്റേ​ഡി​യം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക, തൃ​ക്ക​രി​പ്പൂ​ര്‍ രാ​ജീ​വ് ഗാ​ന്ധി സ്റ്റേ​ഡി​യം കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് തു​റ​ന്നു​കൊ​ടു​ക്കു​ക, കാ​ഞ്ഞ​ങ്ങാ​ട് ഫി​ഷ​റീ​സ് സ്‌​കൂ​ളി​ന് ക​ളി​സ്ഥ​ല​മൊ​രു​ക്കു​ക, പി​ലി​ക്കോ​ട്ടും കാ​ഞ്ഞ​ങ്ങാ​ട്ടും നി​ല​വി​ലു​ള്ള റ​വ​ന്യു ഭൂ​മി​യി​ലെ ക​ളി​സ്ഥ​ല​ങ്ങ​ള്‍ ന​വീ​ക​രി​ക്കു​ക, കേ​ര​ളോ​ത്സ​വം മാ​നു​വ​ല്‍ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്‌​ക​രി​ക്കു​ക.

ന​ട​ക്കാ​വ് സ്റ്റേ​ഡി​യംനി​ര്‍​മാ​ണ​ത്തി​ലെ വീ​ഴ്ച​ക​ള്‍പ​രി​ശോ​ധി​ക്കും
തൃ​ക്ക​രി​പ്പൂ​ര്‍: സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് വി​ക​സ​ന​ത്തി​ന് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളി​ലെ വീ​ഴ്ച​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്നും തൃ​ക്ക​രി​പ്പൂ​ര്‍ ന​ട​ക്കാ​വി​ലെ സ്റ്റേ​ഡി​യം നി​ര്‍​മാ​ണ​ത്തി​ലെ വീ​ഴ്ച​ക​ള്‍ സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും യു​വ​ജ​ന ക്ഷേ​മം യു​വ​ജ​ന​കാ​ര്യ നി​യ​മ​സ​ഭാ​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​നീ​ഷ് കു​മാ​ര്‍ ജോ​സ​ഫ് എം​എ​ല്‍​എ. തൃ​ക്ക​രി​പ്പൂ​ര്‍ ന​ട​ക്കാ​വ് സ്റ്റേ​ഡി​യം സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​ദ്ഘാ​ട​നം ചെ​യ്‌​തെ​ങ്കി​ലും സ്റ്റേ​ഡി​യം ഇ​നി​യും കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് തു​റ​ന്നു കൊ​ടു​ത്തി​ട്ടി​ല്ല. നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച ഉ​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക​മാ​യി മ​ന​സ്സി​ലാ​കു​ന്ന​തെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഏ​ര്‍​പ്പെ​ടു​ത്താ​തെ​യാ​ണ് സ്റ്റേ​ഡി​യം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നും നി​യ​മ​സ​ഭ സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​റ​ഞ്ഞു.സ്റ്റേ​ഡി​യ​ത്തി​ന​ക​ത്തു​ള്ള പ​ഞ്ചാ​യ​ത്ത് ട​ര്‍​ഫ് കോ​ര്‍​ട്ട് എം​എ​ല്‍​എ ആ​സ്തി വി​ക​സ​ന​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ക്കു​മെ​ന്ന് സ​മി​തി അം​ഗം കൂ​ടി​യാ​യ സ​ന്ദീ​പ് വാ​ര്യ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

നി​ല​വി​ല്‍ സ്റ്റേ​ഡി​യ​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. അ​ഗ്നിശ​മ​നസേ​ന സു​ര​ക്ഷാ അ​നു​മ​തി​യും ല​ഭി​ച്ചി​ട്ടി​ല്ല. കെ​ട്ടി​ടം സ​ര്‍​ക്കാ​രി​ലേ​ക്ക് കൈ​മാ​റി കി​ട്ടി​യി​ട്ടി​ല്ലെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് സ്റ്റേ​ഡി​യം തു​റ​ന്നു​കൊ​ടു​ത്ത് മി​ക​ച്ച മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​ക്കാ​രി​ന്‍റെ നി​കു​തി പ​ണം പാ​ഴാ​കാ​തി​രി​ക്കാ​ന്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സ​മി​തി അം​ഗം ടി.​പി. അ​ഷ​റ​ഫ​ലി പ​റ​ഞ്ഞു.

സ്‌​പോ​ര്‍​ട്‌​സ് വി​ക​സ​ന​ത്തി​ന് ല​ക്ഷ്യ​മി​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ്റ്റേ​ഡി​യം നി​ര്‍​മാ​ണ​ത്തി​ലെ വീ​ഴ്ച​ക​ള്‍ പ​രി​ശോ​ധി​ച്ച് കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കും. സ്റ്റേ​ഡി​യം സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​മി​തി​യു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കും. മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ക്യാ​പ്റ്റ​ന്‍ എം. ​സു​രേ​ഷ്, ദേ​ശീ​യ ഫു​ട്‌​ബോ​ള്‍ താ​രം മു​ഹ​മ്മ​ദ് റാ​ഫി, സെ​പക്‌താക്രോ‍ ദേ​ശീ​യ ടീം ​അം​ഗം ശ്രേ​യ, കേ​ര​ള ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി റ​ഫീ​ഖ്, ഹെ​ഡ് കോ​ച്ച് കെ.​വി. ഗോ​പാ​ല​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജി​ത സ​ഫ​റു​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ര​ജീ​ഷ് ബാ​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kasaragod

അ​ന​ന്ത​പു​രം മ​ലി​ന​ജ​ല പ്ര​ശ്‌​നം സം​യു​ക്ത പ​രി​ശോ​ധ​ന​യ്ക്ക് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്


ക​സ​ര്‍​ഗോ​ഡ്: അ​ന​ന്ത​പു​രം വ്യ​വ​സാ​യ എ​സ്‌​റ്റേ​റ്റി​ലെ ഫാ​ക്ട​റി​ക​ളി​ലെ മ​ലി​ന​ജ​ലം സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലേ​ക്ക് ഒ​ഴു​കി എ​ത്തു​ന്ന​താ​യു​ള്ള സ​മീ​പ വാ​സി​ക​ളു​ടെ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ദ​ഗ്ധ ഉ​ദ്യോ​ഗ​സ്ഥ സം​ഘം സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

കു​ടി​വെ​ള്ള പ്ര​ശ്‌​നം നേ​രി​ടു​ന്ന​വ​ര്‍​ക്ക് ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കാ​ന്‍ ജി​ല്ലാ​ക​ള​ക്ട​ര്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് അ​ടി​യ​ന്ത​ര നി​ര്‍​ദേ​ശം ന​ല്‍​കി ക​ഴി​ഞ്ഞ മെ​യ് മാ​സ​ത്തി​ല്‍ അ​ന​ന്ത​പു​ര​ത്തെ ഒ​രു ഫാ​ക്ട​റി​യെ​ക്കു​റി​ച്ച് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​തി​ന് ജി​ല്ലാ ക​ല​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്രാ​ദേ​ശി​ക​മാ​യി ചേ​ര്‍​ന്ന യോ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തു​ന്ന​തി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​തി​നു​ശേ​ഷ​മാ​ണ് വീ​ണ്ടും ജ​ല മ​ലി​നീ​ക​ര​ണ പ​രാ​തി ല​ഭി​ച്ച​ത്.

നി​ല​വി​ല്‍ ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വെ​ക്കാ​നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.​ശ​നി​യാ​ഴ്ച വ്യ​വ​സാ​യ വ​കു​പ്പ് ജി​ല്ലാ മാ​നേ​ജ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ണ്‍​വ​യ​ണ്‍​മെ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ മലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് എ​ന്‍​ജി​നി​യ​ര്‍ കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി എ​ക്സി.​എ​ന്‍​ജി​നി​യ​ര്‍ കു​മ്പ​ള, പു​ത്തി​ഗെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Kasaragod

കാ​ഞ്ഞ​ങ്ങാ​ട് മ​ഹാ​ശി​ലാ​യു​ഗ​ത്തി​ലെ ചെ​ങ്ക​ല്ല​റ ക​ണ്ടെ​ത്തി


കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ നി​ട്ട​ടു​ക്ക​ത്ത് ര​ണ്ടാ​യി​രം വ​ർ​ഷം മു​മ്പ് മ​ഹാ​ശി​ലാ കാ​ല​ഘ​ട്ട​ത്തി​ൽ ജ​ന​ങ്ങ​ൾ അ​ധി​വ​സി​ച്ചി​രു​ന്ന​തി​ന്‍റെ തെ​ളി​വാ​യ ചെ​ങ്ക​ല്ല​റ ക​ണ്ടെ​ത്തി. വി​പ്രോ ഉ​ദ്യോ​ഗ​സ്ഥ​നാ​യ നി​ട്ട​ടു​ക്കം ചി​ത്തി​ര​യി​ലെ എ​ൻ.​സ​ജി​ത് കു​മാ​റി​ന്‍റെ വീ​ട്ടു​പ​റ​മ്പി​ലാ​ണ് മ​ഹാ​ശി​ലാ കാ​ല​ഘ​ട്ട​ത്തി​ൽ ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മ്മി​ച്ച​തെ​ന്ന് ക​രു​തു​ന്ന ചെ​ങ്ക​ല്ല​റ ക​ണ്ടെ​ത്തി​യ​ത്.

സ​ജി​ത് കു​മാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ച​രി​ത്ര ഗ​വേ​ഷ​ക​നും കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജ് ച​രി​ത്ര വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ.​ന​ന്ദ​കു​മാ​ർ കോ​റോ​ത്ത് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ല്ലു​കൊ​ണ്ട് അ​ട​ച്ചു​വെ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഗു​ഹ മ​ഹാ​ശി​ല കാ​ല​ഘ​ട്ട​ത്തി​ന്‍റെ ച​രി​ത്ര ശേ​ഷി​പ്പാ​യ ചെ​ങ്ക​ല്ല​റ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ശ​വ​സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭ​സ്മ​വും അ​സ്ഥി​ക​ളും മ​റ്റു വ​സ്തു​ക്ക​ളും നി​ക്ഷേ​പി​ച്ച മ​ൺ​പാ​ത്ര​ങ്ങ​ളും ഇ​രു​മ്പാ​യു​ധ​ങ്ങ​ളു അ​ട​ക്കം​ചെ​യ്താ​ണ് മ​ഹാ ശി​ലാ കാ​ല​ഘ​ട്ട​ത്തി​ൽ ചെ​ങ്ക​ല്ല​റ​ക​ൾ നി​ർ​മി​ച്ചി​രു​ന്ന​ത്.

ക്രി​സ്തു​വ​ർ​ഷം മൂ​ന്നാം നൂ​റ്റാ​ണ്ടി​ന് മു​മ്പാ​ണ് മ​ഹാ​ശി​ലാ കാ​ല​ഘ​ട്ട​ത്തി​ലെ മ​നു​ഷ്യ​ർ ചെ​ങ്ക​ല്ല​റ​ക​ൾ നി​ർ​മ്മി​ച്ചി​രു​ന്ന​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക​മാ​യി മു​നി​യ​റ, പാ​ണ്ഡ​വ ഗു​ഹ, പീ​ര​ങ്കി ഗു​ഹ, മു​ത​ല​പ്പെ​ട്ടി, നി​ധി​ക്കു​ഴി, ക​ൽ​പ്പ​ത്താ​യം എ​ന്നീ പേ​രു​ക​ളി​ലും ഇ​വ അ​റി​യ​പ്പെ​ടു​ന്നു​ണ്ട്.

Kasaragod

അ​പ​ക​ട​ക്കെ​ണി​യൊരു​ക്കി ദേ​ശീ​യ​പാ​ത​യി​ൽ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ്


കാ​സ​ർ​ഗോ​ഡ്: തൃ​ശൂ​രി​ൽ ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ട ച​ര​ക്കു​ലോ​റി​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി എ​ട്ടു വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യ അ​പ​ക​ടം ഇ​വി​ടെ​യു​ള്ള​വ​ർ​ക്കും പാ​ഠ​മാ​ണ്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു​കൊ​ടു​ത്ത ത​ല​പ്പാ​ടി-​ചെ​ങ്ക​ള ദേ​ശീ​യ​പാ​ത​യി​ലും പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന ചെ​ങ്ക​ള-​നീ​ലേ​ശ്വ​രം, നീ​ലേ​ശ്വ​രം-​ത​ളി​പ്പ​റ​മ്പ് റീ​ച്ചു​ക​ളി​ലു​മെ​ല്ലാം അ​വി​ട​വി​ടെ​യാ​യി നി​ർ​ത്തി​യി​ട്ട ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ​യും പ​തി​വു​കാ​ഴ്ച​യാ​ണ്. പു​ല​ർ​ച്ചെ​യും രാ​വി​ലെ സ​മ​യ​ങ്ങ​ളി​ലു​മാ​ണ് ഇ​ത് കൂ​ടു​ത​ൽ.

പ​ട​ന്ന​ക്കാ​ട് സ്റ്റെ​ല്ലാ മാ​രി​സ് സ്കൂ​ളി​നു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​ക്കു പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് വെ​ൽ​ഡിം​ഗ് ഷോ​പ്പ് ഉ​ട​മ​യാ​യി​രു​ന്ന നീ​ലേ​ശ്വ​രം ക​ണി​ച്ചി​റ​യി​ലെ കെ. ​ഹ​രീ​ഷ് (50) മ​രി​ച്ച​ത് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 18നു ​രാ​ത്രി​യാ​ണ്. പു​ല​ർ​ച്ചെ ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ട ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ മാ​റ്റി​യി​ടാ​ൻ നി​ർ​ദേ​ശി​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് ര​ണ്ടു പൊ​ലീ​സു​കാ​ർ​ക്ക് കാ​ൽ ന​ഷ്ട​മാ​യ​തും ഏ​താ​നും മാ​സം മു​മ്പാ​ണ്. ദേ​ശീ​യ​പാ​ത​യോ​ര​ത്തെ സ​ർ​വീ​സ് റോ​ഡു​ക​ൾ​ക്കു​ത​ന്നെ വീ​തി തീ​ർ​ത്തും കു​റ​വാ​യ​തും വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് ഒ​രി​ട​ത്തും സ്ഥ​ല​സൗ​ക​ര്യ​മി​ല്ലാ​ത്ത​തും മൂ​ല​മാ​ണ് ദീ​ർ​ഘ​ദൂ​ര യാ​ത്ര ന​ട​ത്തു​ന്ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ൽ ത​ന്നെ നി​ർ​ത്തി​യി​ടേ​ണ്ടി​വ​രു​ന്ന​തെ​ന്ന് ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പ​തി​വാ​യി ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന വീ​തി​യു​ള്ള സ്ഥ​ല​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ൽ രാ​ത്രി​കാ​ല​ത്ത് തു​റ​ന്നി​രി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളും പ്രാ​ഥ​മി​ക ക​ർ​മ​ങ്ങ​ൾ​ക്കു​ള്ള സൗ​ക​ര്യ​വു​മൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. ജി​ല്ല​യി​ൽ പ​ട​ന്ന​ക്കാ​ടും പെ​രി​യ​യി​ലു​മൊ​ക്കെ ഇ​ങ്ങ​നെ​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത വി​ക​സ​നം വ​ന്ന​തോ​ടെ ഇ​തെ​ല്ലാം ഇ​ല്ലാ​താ​യി. വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​ൻ മ​റ്റൊ​രു സ്ഥ​ല​വും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ പ​ണി പൂ​ർ​ത്തി​യാ​യ ദേ​ശീ​യ​പാ​ത​യി​ൽ ത​ന്നെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട​ത്. ഇ​പ്പോ​ൾ ദേ​ശീ​യ​പാ​ത തു​റ​ന്നു​ന​ൽ​കി​യ​തി​നു ശേ​ഷ​വും ഇ​ത് തു​ട​രു​ക​യാ​ണ്. പ​ണി ന​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ തൊ​ട്ട​ടു​ത്തെ​ത്തു​മ്പോ​ൾ മാ​ത്ര​മാ​ണ് വാ​ഹ​ന​ങ്ങ​ളി​ലു​ള്ള​വ​ർ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളെ കാ​ണു​ന്ന​ത്. മി​ക്ക​പ്പോ​ഴും നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് റി​ഫ്ള​ക്ട​റു​ക​ളോ പാ​ർ​ക്കിം​ഗ് ലൈ​റ്റു​ക​ളോ പോ​ലും ഉ​ണ്ടാ​കാ​റി​ല്ല.

ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വ​രു​ന്ന ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ൾ എ​വി​ടെ​യെ​ങ്കി​ലും നി​ർ​ത്ത​ണ​മെ​ങ്കി​ൽ സ​ർ​വീ​സ് റോ​ഡു​ക​ളി​ൽ പ്ര​വേ​ശി​ച്ച​തി​നു ശേ​ഷം പാ​ത​യോ​ര​ത്ത് സ്ഥ​ല​മു​ള്ള ഇ​ട​ങ്ങ​ളി​ൽ ന​ർ​ത്താ​മെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ ഓ​ര​ങ്ങ​ളി​ൽ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലു​ള്ള ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ൾ ജി​ല്ല​യി​ലെ​ങ്ങും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. സ​ർ​വീ​സ് റോ​ഡു​ക​ൾ​ക്കു​പോ​ലും വീ​തി തീ​ർ​ത്തും കു​റ​വാ​യ​തി​നാ​ൽ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​തി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ​ത​ന്നെ പ്ര​യാ​സ​മാ​ണ്. ചാ​ലി​ങ്കാ​ലി​ൽ ടോ​ൾ പ്ലാ​സ വ​രു​മ്പോ​ൾ അ​തി​ന​നു​ബ​ന്ധ​മാ​യി വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് ഏ​രി​യ സ്ഥാ​പി​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ ഉ​റ​പ്പ്. എ​ന്നാ​ൽ ടോ​ൾ പ്ലാ​സ എ​ത്ര​യും​പെ​ട്ടെ​ന്ന് തു​ട​ങ്ങാ​ൻ കാ​ണി​ക്കു​ന്ന താ​ത്പ​ര്യം പാ​ർ​ക്കിം​ഗ് ഏ​രി​യ സ്ഥാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കാ​ണു​ന്നി​ല്ല.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ർ​ത്തി​യി​ടാ​നാ​യി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പ്ര​ത്യേ​ക ട്ര​ക്ക് ബേ​ക​ളും ടെ​ർ​മി​ന​ലു​ക​ളും അ​തി​ന​നു​ബ​ന്ധ​മാ​യി ശു​ചി​മു​റി​ക​ൾ, ഫു​ഡ് കോ​ർ​ട്ടു​ക​ൾ, ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​റു​ക​ൾ, ഇ​ന്ധ​ന പ​മ്പു​ക​ൾ തു​ട​ങ്ങി​യ​വ​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ ഇ​നി ഇ​വ സ്ഥാ​പി​ക്ക​ണ​മെ​ങ്കി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് വീ​ണ്ടും സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യാ​ണ്.

Kasaragod

മൂ​ന്നാം​ക​ട​വി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം


പെ​രി​യ: പെ​രി​യ​യി​ൽ നി​ന്ന് മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്കു​ള്ള റോ​ഡി​ലെ അ​പ​ക​ട​മേ​ഖ​ല​യാ​യി മാ​റി​യ മൂ​ന്നാം​ക​ട​വി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം. സു​ള്ള്യ​യി​ൽ നി​ന്ന് പ​ച്ച​ക്ക​റി​യു​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് ലോ​റി​യാ​ണ് മൂ​ന്നാം​ക​ട​വ് പാ​ലം ക​ഴി​ഞ്ഞ് ക​യ​റ്റം ക​യ​റു​ന്ന​തി​നി​ട​യി​ൽ പി​ന്നോ​ട്ടു​നീ​ങ്ങി റോ​ഡ​രി​കി​ലെ ഓ​വു​ചാ​ലി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ലോ​റി​യു​ടെ ട​യ​റു​ക​ൾ ഓ​വു​ചാ​ലി​ൽ കു​ടു​ങ്ങി നി​ന്ന​തി​നാ​ലാ​ണ് താ​ഴ്ച​യി​ലേ​ക്ക് മ​റി​യാ​തി​രു​ന്ന​ത്. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

മൂ​ന്നാം​ക​ട​വി​ൽ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ ഏ​ഴു​പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​വു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ഇ​വി​ടെ ച​ര​ക്കു​ലോ​റി മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചി​രു​ന്നു. ക​യ​റ്റ​വും വ​ള​വും നി​ക​ത്താ​തെ​യു​ള്ള അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് നി​ർ​മാ​ണ​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.

അ​ന്ന് ആ​ർ​ഡി​ഒ​യും ഡി​വൈ​എ​സ്‌​പി​യും സ്ഥ​ല​ത്തെ​ത്തു​ക​യും തു​ട​ർ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ആ​ർ​ഡി​ഒ ഓ​ഫീ​സി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും യോ​ഗം വി​ളി​ക്കു​ക​യം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ആ​റു​മാ​സ​മാ​യി​ട്ടും റോ​ഡി​ലെ അ​ശാ​സ്ത്രീ​യ​ത പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Kasaragod

​നി​ർ​മി​ത ബു​ദ്ധി ഇ​ന്നൊ​വി​സ്റ്റ മ​ത്സ​ര​ത്തി​ൽ കൊ​ച്ചി ഭ​വ​ൻ​സി​ന് ഒ​ന്നാം സ്ഥാ​നം


കാ​ഞ്ഞ​ങ്ങാ​ട്: ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ര​ജ​ത​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ നി​ർ​മി​ത ബു​ദ്ധി ഇ​ന്നൊ​വി​സ്റ്റ 2026 മ​ത്സ​ര​ത്തി​ൽ കൊ​ച്ചി ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ർ ഒ​ന്നാം സ്ഥാ​ന​വും 15,000 രൂ​പ​യു​ടെ ക്യാ​ഷ് അ​വാ​ർ​ഡും നേ​ടി. പെ​രി​യ എ​മി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ര​ണ്ടാം സ്ഥാ​ന​വും 10,000 രൂ​പ​യും ആ​ല​പ്പു​ഴ കെ​ഇ കാ​ർ​മ​ൽ സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും 5,000 രൂ​പ ക്യാ​ഷ് അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി.
സി​പി​സി​ആ​ർ​ഐ ഡ​യ​റ​ക്ട​ർ ഡോ.​കെ.​ബാ​ല​ച​ന്ദ്ര ഹെ​ബ്ബാ​റും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ർ​ജ് പു​ഞ്ചാ​യി​ലും സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

Kasaragod

പോ​ക്സോ കേ​സി​ൽ വാ​ദി​യാ​യ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം


കാ​സ​ർ​ഗോ​ഡ്: പോ​ക്സോ കേ​സി​ൽ വാ​ദി​യാ​യ യു​വ​തി​യെ കാ​റി​ൽ ക​യ​റ്റി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച മൂ​ന്നു​പേ​ർ​ക്കെ​തി​രെ വി​ദ്യാ​ന​ഗ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. ച​ട്ട​ഞ്ചാ​ൽ സ്വ​ദേ​ശി​ക​ളാ​യ സാ​ബി​ദ്, താ​ഹി​ർ എ​ന്നി​വ​ർ​ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റൊ​രാ​ളി​നും എ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. പൈ​ക്ക കു​ഞ്ഞി​പ്പാ​റ സ്വ​ദേ​ശി​യാ​യ 23കാ​രി​യെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ നാ​യ​ന്മാ​ർ​മൂ​ല​യി​ലെ ഒ​രു ക​ട​യി​ൽ ജ്യൂ​സ് ക​ഴി​ച്ചു​കൊ​ണ്ട് നി​ൽ​ക്കു​മ്പോ​ൾ കാ​റി​ലെ​ത്തി​യ സം​ഘം ഗ്ലാ​സ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യും കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സാ​ബി​ദി​നെ​തി​രെ യു​വ​തി ന​ൽ​കി​യ പോ​ക്സോ കേ​സ് പി​ൻ​വ​ലി​ക്കാ​ത്ത​തി​ന്‍റെ വി​രോ​ധ​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Kasaragod

സി​പ് ലൈ​ൻ അ​പ​ക​ടം: ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്ര​ത്തി​നെ​തി​രേ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം

പ​ന​ത്ത​ടി: റാ​ണി​പു​രം വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ സി​പ് ലൈ​നി​ൽ നി​ന്ന് വീ​ണ് ഓ​പ്പ​റേ​റ്റ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്ര​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം.

സി​പ് ലൈ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ മ​തി​യാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ​ഞ്ചാ​യ​ത്ത് റി​സോ​ർ​ട്ട് ഉ​ട​മ​ക​ൾ​ക്ക് സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ്റ്റോ​പ് മെ​മ്മോ നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് കാ​ണി​ച്ച് ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ ക​മ്പ​നി​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. എം​എ​സ്എം​ഐ പോ​ർ​ട്ട​ൽ ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ ഒ​രു സ്ഥാ​പ​നം തു​ട​ങ്ങു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി വേ​ണ്ടെ​ന്ന കാ​ര്യ​മാ​ണ് അ​തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. എ​ന്നാ​ൽ ഇ​വി​ടെ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം സ്ഥാ​പ​ന​ത്തി​ന് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ജൂ​ൺ മാ​സ​ത്തി​ൽ റി​സോ​ർ​ട്ട് അ​ധി​കൃ​ത​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ലൈ​സ​ൻ​സി​നു വേ​ണ്ടി കെ ​സ്മാ​ർ​ട്ട് മു​ഖേ​ന അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി വ​കു​പ്പി​ന്‍റെ അ​നു​മ​തി രേ​ഖ ഹാ​ജ​രാ​ക്കാ​ത്ത​തി​നാ​ൽ പ​ഞ്ചാ​യ​ത്ത് എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ഫ​യ​ൽ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

അ​ടു​ത്ത 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ രേ​ഖ​ക​ളും അ​ടി​യ​ന്ത​ര​മാ​യി ഹാ​ജ​രാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം റി​സോ​ർ​ട്ട് ഉ​ട​മ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി. ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജെ. ജ​യിം​സ്, സു​പ്രി​യ അ​ജി​ത്, കെ.​ബി. ര​തീ​ഷ്, കെ.​കെ. വേ​ണു​ഗോ​പാ​ൽ, എ​ൻ.​വി​ൻ​സെ​ന്‍റ്, എം. ​ബാ​ല​കൃ​ഷ്ണ​ൻ, സി.​ഷി​ബു എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Kasaragod

ബ​ളാ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി

സി​ബി​ച്ച​ൻ പു​ളി​ങ്കാ​ല സ്ഥാ​ന​മേ​റ്റു വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി സി​ബി​ച്ച​ൻ പു​ളി​ങ്കാ​ല ചു​മ​ത​ല​യേ​റ്റു. വെ​ള​ള​രി​ക്കു​ണ്ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘം ഹാ​ളി​ൽ ചേ​ർ​ന്ന ച​ട​ങ്ങ് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജി. ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​സ്, കെ​പി​സി​സി അം​ഗം മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി. ​നാ​യ​ർ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​ൻ ബാ​ലൂ​ർ, എ. ​ല​ത, ബി​ൻ​സി ജെ​യി​ൻ, ജെ​സി ചാ​ക്കോ,ഭാ​സ്ക​ര​ൻ എ​ളേ​രി, സ​ന്തോ​ഷ് ചാ​ക്കോ, ടി.​കെ. എ​വു​ജി​ൻ, ജോ​സ് കൊ​ട്ടാ​രം, കെ.​ടി. തോ​മ​സ്, മാ​ർ​ട്ടി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kasaragod

അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ​ത് കീ​റാ​മു​ട്ടി കേ​സു​ക​ളു​ടെ കു​രു​ക്ക​ഴി​ച്ച ഡി​വൈ​എ​സ്പി

കാ​സ​ര്‍​ഗോ​ഡ്: അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​തി​രി​ക്കു​ന്ന കേ​സു​ക​ള്‍ ഒ​രു വെ​ല്ലു​വി​ളി​യാ​യി ഏ​റ്റെ​ടു​ത്ത് തെ​ളി​യി​ക്കു​ക എ​ന്ന​ത് ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച ഡി​വൈ​എ​സ്പി കെ.​ജെ. ജോ​ണ്‍​സ​ന്‍റെ ശീ​ല​മാ​യി​രു​ന്നു. ദു​രൂ​ഹ​ത നി​റ​ഞ്ഞ ഇ​രു​മ്പ​റ​ക​ളു​ടെ പൂ​ട്ടു​ക​ള്‍ ഓ​രോ​ന്നും ആ ​വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ അ​ന്വേ​ഷ​ണ​മി​ക​വി​നു മു​ന്നി​ല്‍ ത​ക​ര്‍​ന്നു​വീ​ണു.

തി​രു​വ​ന​ന്ത​പു​രം ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന കാ​ല​ത്ത് ലോ​ക്ക​ല്‍ പൊ​ലി​സ് അ​ന്വേ​ഷി​ച്ച് എ​ങ്ങു​മെ​ത്താ​തി​രു​ന്ന പ്ര​മാ​ദ​മാ​യ ര​ണ്ടു കൊ​ല​ക്കേ​സു​ക​ളാ​ണ് ജോ​ണ്‍​സ​ണ്‍ തെ​ളി​യി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ലെ ഷാ​രോ​ണ്‍ രാ​ജി​നെ ക​ഷാ​യ​ത്തി​ല്‍ വി​ഷം ചേ​ര്‍​ത്ത് കാ​മു​കി ഗ്രീ​ഷ്മ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം തെ​ളി​യി​ച്ച​ത് ജോ​ണ്‍​സ​ണ്‍ ആ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം പൂ​വാ​ര്‍ ഊ​രൂ​ട്ട​മ്പ​ല​ത്തെ ദി​വ്യ​യെ​യും ര​ണ്ടു​വ​യ​സു​കാ​രി മ​ക​ള്‍ ഗൗ​രി​യെ​യും ത​മി​ഴ്‌​നാ​ട്ടി​ലെ കു​ള​ച്ച​ലി​ല്‍ ക​ട​ലി​ല്‍ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കാ​മു​ക​ന്‍ മാ​ഹി​ന്‍​ക​ണ്ണി​നെ പി​ടി​കൂ​ടി​യ​ത് ജോ​ണ്‍​സ​ണ്‍ ആ​യി​രു​ന്നു.

11 വ​ര്‍​ഷ​മാ​യി എ​ങ്ങു​മെ​ത്താ​തി​രു​ന്ന കേ​സാ​ണ് ജോ​ണ്‍​സ​ണ്‍ വി​ജ​യ​ക​ര​മാ​യി പ​ര്യ​വ​സാ​നി​പ്പി​ച്ച​ത്. ഈ ​ര​ണ്ടു കേ​സു​ക​ളും അ​ന്വേ​ഷി​ക്കു​ന്ന കാ​ല​ത്ത് ഡി. ​ശി​ല്പ​യാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​രം എ​സ്പി. പി​ന്നീ​ട് ശി​ല്പ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റു.

2023 ഏ​പ്രി​ല്‍ 14നാ​ണ് കാ​സ​ര്‍​ഗോ​ഡ് പ​ള്ളി​ക്ക​ര പൂ​ച്ച​ക്കാ​ട് സ്വ​ദേ​ശി​യാ​യ പ്ര​വാ​സി വ്യ​വ​സാ​യി അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ ഹാ​ജി​യെ (55) വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്നാ​യി​രു​ന്നു ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ല്‍ ഗ​ഫൂ​ര്‍ ഹാ​ജി​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന 596 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മ​ര​ണ​ശേ​ഷം കാ​ണാ​താ​യ​തോ​ടെ​യാ​ണ് പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ളെ​ത്തു​ന്ന​ത്. ബേ​ക്ക​ല്‍ പൊ​ലി​സി​ന്‍റെ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ല്‍ പൊ​ലി​സി​ന് അ​നാ​സ്ഥ​യെ​ന്നാ​രോ​പി​ച്ച് ബ​ന്ധു​ക്ക​ള്‍ രം​ഗ​ത്തെ​ത്തി.

പി​ന്നീ​ട് കേ​സ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യെ​ങ്കി​ലും അ​ന്വേ​ഷ​ണം ഒ​രി​ഞ്ചു​പോ​ലും മു​ന്നോ​ട്ടു​പോ​യി​ല്ല. 2024 ഒ​ക്ടോ​ബ​ര്‍ 16നാ​ണ് ജോ​ണ്‍​സ​ണ്‍ കാ​സ​ര്‍​ഗോ​ഡ് ഡി​സി​ആ​ര്‍​ബി (ജി​ല്ലാ ക്രൈം ​റി​ക്കാ​ര്‍​ഡ്‌​സ് ബ്യൂ​റോ) ഡി​വൈ​എ​സ്പി​യാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്. ജോ​ണ്‍​സ​ന്‍റെ അ​ന്വേ​ഷ​ണ​വൈ​ഭ​വം ന​ന്നാ​യി അ​റി​യാ​വു​ന്ന ശി​ല്പ കേ​സ് ന​വം​ബ​ര്‍ ഒ​ന്നി​ന് ജോ​ണ്‍​സ​ന് കൈ​മാ​റി. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് ഒ​രു മാ​സം കൊ​ണ്ട് പ്ര​തി​ക​ളാ​യ മ​ന്ത്ര​വാ​ദി​നി​യെ​യും ഭ​ര്‍​ത്താ​വി​നെ​യും അ​വ​രു​ടെ സ​ഹാ​യി​ക​ളെ​യും നി​യ​മ​ത്തി​നു മു​ന്നി​ലെ​ത്തി​ക്കാ​ന്‍ ജോ​ണ്‍​സ​ന് ക​ഴി​ഞ്ഞു.

ഇ​ര​ട്ടി​പ്പി​ച്ച് ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വാ​ങ്ങി​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ തി​രി​ച്ചു ചോ​ദി​ച്ച​തി​ലു​ള്ള വി​രോ​ധ​ത്തി​ല്‍ പ്ര​തി​ക​ള്‍ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍​വ​ച്ച് ജി​ന്നി​നെ ഒ​ഴി​വാ​ക്കാം എ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ക്കു​ക​യും മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് അതി​ന്‍റെ മ​റ​വി​ല്‍ അ​ബ്ദു​ള്‍ ഗ​ഫൂ​റി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നെ​ന്ന് ജോ​ണ്‍​സ​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞു. പ്ര​തി​ക​ളാ​യ മ​ന്ത്ര​വാ​ദി​നി ജി​ന്നു​മ്മ എ​ന്ന​റി​യ​പ്പെ​ടു​ന്ന കെ.​എ​ച്ച്.​ഷ​മീ​മ (38), ഭ​ര്‍​ത്താ​വ് ടി.​എം.​ഉ​ബൈ​സ് (38), സ​ഹാ​യി​ക​ളാ​യ പി.​എം.​അ​സ്‌​നി​ഫ (34), എ.​ആ​യി​ഷ (40) എ​ന്നി​വ​ര്‍ തു​റു​ങ്കി​ല​ട​യ്ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

കോ​ഴി​ക്കോ​ട് നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ആ​യി​രി​ക്കേ അ​സു​ഖ​ബാ​ധി​ത​നാ​യി 52കാ​ര​നാ​യ ജോ​ൺ​സ​ൻ ക​ഴി​ഞ്ഞ​ദി​വ​സം വി​ട​പ​റ​ഞ്ഞ​പ്പോ​ൾ കേ​ര​ള പോ​ലീ​സി​ന് ന​ഷ്ട​മാ​യ​ത് മി​ക​ച്ച ഒ​രു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ​യാ​ണ്.

Kasaragod

പ​രാ​ധീ​ന​ത​ക​ളു​ടെ ന​ടു​ക്ക​ട​ലി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ പ്ര​ധാ​ന സ​ര്‍​ക്കാ​ര്‍ ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ​യും കു​റ​വ് രോ​ഗി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. ഗൈ​ന​ക്കോ​ള​ജി, ഓ​ര്‍​ത്തോ, സ​ര്‍​ജ​റി, ഫി​സി​ഷ്യ​ന്‍ തു​ട​ങ്ങി​യ പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളി​ലും ഡോ​ക്ട​ര്‍​മാ​രു​ടെ കു​റ​വും അ​വ​ധി​യും ചി​കി​ത്സ​യെ ബാ​ധി​ക്കു​ന്നു​ണ്ട്. ദി​വ​സേ​ന പാ​വ​പ്പെ​ട്ട ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ര്‍ ആ​ശ്ര​യി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ​യു​ടെ ല​ഭ്യ​മ​ല്ലാ​ത്ത​ത് രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

200 ലേ​റെ പ്ര​സ​വ​കേ​സു​ക​ള്‍, ഒ​രു ഗൈ​ന​ക്കോ​ള​ജി​സ്റ്റ്

പ്ര​തി​മാ​സം ഇ​രു​നൂ​റി​ലേ​റെ പ്ര​സ​വ​ക്കേ​സു​ക​ളു​ള്ള ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്ള​ത് ഒ​രൊ​റ്റ ഗൈ​ന​ക്കോ​ള​ജി ഡോ​ക്ട​ര്‍ മാ​ത്രം. നേ​ര​ത്തെ മൂ​ന്നു ഡോ​ക്ട​ര്‍ ഉ​ണ്ടാ​യി​രു​ന്ന ഇ​വി​ടെ ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി ഇ​താ​ണ് സ്ഥി​തി. ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ഡോ​ക്ട​ര്‍ ഇ​ല്ലാ​തെ മൂ​ന്നു മാ​സ​മാ​യി.

ഈ ​ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലും ഉ​ള്ള​വ​ര്‍ പു​റ​ത്ത് ചി​കി​ത്സ തേ​ടേ​ണ്ട സ്ഥി​തി​യാ​ണ്. ഇ​വി​ടെ നി​ന്ന് സ്വ​കാ​ര്യ ആ​ശു​പ്ര​തി​ക​ളി​ലേ​ക്ക് ഉ​ള്‍​പ്പെ​ടെ റ​ഫ​ര്‍ ചെ​യ്യു​ന്നു. നി​ല​വി​ല്‍ ഓ​ര്‍​ത്ത വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടു ഡോ​ക്ട​ര്‍​മാ​രാ​ണ് വേ​ണ്ട​ത്. ഇ​പ്പോ​ള്‍ ഉ​ള്ള​ത് ഒ​രു ഡോ​ക്ട​ര്‍ മാ​ത്ര​മാ​ണ്. അ​ദ്ദേ​ഹം അ​വ​ധി​യെ​ടു​ക്കു​മ്പോ​ള്‍ അ​ടു​ത്തു​ള്ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു പ​ക​രം ഡോ​ക്ട​റെ വ​രു​ത്തി​യാ​ണ് പ്ര​ശ്‌​ന​ത്തി​ന് താ​ത്കാ​ലി​ക പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​ത്.

അ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ട്ട​വ​രും അ​സ്ഥി സം​ബ​ന്ധ​മാ​യ വി​വി​ധ അ​സു​ഖ​ങ്ങ​ളു​ള്ള​വ​രും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി രോ​ഗി​ക​ള്‍ ചി​കി​ത്സ തേ​ടു​ന്ന വി​ഭാ​ഗ​മാ​ണി​ത്. സ്ഥി​ര​മാ​യി ര​ണ്ടു വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മ​ല്ലാ​ത്ത​ത് ചി​കി​ത്സ​യ്ക്ക് ത​ട​സ​മാ​യി മാ​റു​ന്നു. സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ലും ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​രി​ല്ല.

നി​ല​വി​ല്‍ മൂ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ മാ​ത്ര​മാ​ണ് വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ന് അ​നു​സ​രി​ച്ച് കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​കു​റ​വ്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ള്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ ചി​കി​ത്സ​ക​ള്‍​ക്ക് സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ന്‍റെ സേ​വ​നം നി​ര്‍​ണാ​യ​ക​മാ​ണ്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് നി​ല​വി​ലു​ള്ള ഡോ​ക്ട​ര്‍​മാ​രു​ടെ ജോ​ലി​ഭാ​ര​വും വ​ര്‍​ധി​പ്പി​ക്കു​ന്നു​ണ്ട്. ഫി​സി​ഷ്യ​ന്‍ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​റും അ​വ​ധി​യി​ലാ​ണ്. ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ല്‍ ദി​വ​സേ​ന വ​ലി​യ തോ​തി​ല്‍ രോ​ഗി​ക​ള്‍ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​തി​നാ​ല്‍ ഡോ​ക്ട​റു​ടെ അ​ഭാ​വം ഒ​പി സേ​വ​ന​ത്തെ​യും തു​ട​ര്‍​ചി​കി​ൽ​സ​യെ​യും ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

പ​ല വി​ഭാ​ഗ​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​നു ഡോ​ക്ട​ര്‍ ഇ​ല്ലാ​ത്ത​തി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ ദി​വ​സം ഇ​രു​നൂ​റി​ലേ​റെ പേ​രാ​ണ് പ​നി ബാ​ധി​ച്ച് എ​ത്തു​ന്ന​ത്. പ​നി വ്യാ​പ​ക​മാ​യി പ​ട​രു​ന്നു എ​ന്നു മാ​ത്ര​മ​ല്ല കു​ടും​ബം ഒ​ന്നാ​കെ​യാ​ണ് കി​ട​പ്പി​ലാ​കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​റ​ല്‍ ആ​ശു​പ്ര​തി​യി​ല്‍ കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍​മാ​രെ അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ച്ച് മു​ഴു​വ​ന്‍ സ​മ​യ പ​രി​ശോ​ധ​നാ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്.

സ​ര്‍​ക്കാ​ര്‍ ആ​ശു​പ്ര​തി​യി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പോ​ലും നീ​ണ്ട ക്യൂ ​വേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​റെ​യും പേ​ര്‍ സ്വ​കാ​ര്യ ആ​ശു​പ്ര​തി​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തു​ന്ന മു​ഴു​വ​ന്‍ രോ​ഗി​ക​ള്‍​ക്കും നി​ശ്ചി​ത സ​മ​യ​ത്ത് മി​ക​ച്ച ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക​ള്‍ മ​ന്ദ​ഗ​തി​യി​ലാ​ണ്.

ആ​ശു​പ​ത്രി​യി​ലെ മോ​ര്‍​ച്ച​റി​യി​ലെ ഫ്രീ​സ​ര്‍ പ​ല​പ്പോ​ഴും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​കാ​റു​ണ്ട്. ഒ​രേ സ​മ​യം നാ​ലു മൃ​ത​ദേ​ഹ​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന ഫ്രീ​സ​റാ​ണ് കേ​ടാ​കു​ന്ന​ത്. ഫ്രീ​സ​ര്‍ ത​ക​രാ​റി​ലാ​യി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​കാ​റി​ല്ല. ര​ണ്ടു​വ​ര്‍​ഷം മു​മ്പ് ന​വീ​ക​രി​ച്ച പേ​വാ​ര്‍​ഡി​ന്‍റെ സ്ലാ​ബു​ക​ള്‍ ഇ​ള​കി​യ​തി​നെ തു​ട​ര്‍​ന്ന് വാ​ര്‍​ഡ് അ​ട​ച്ചു​പൂ​ട്ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ഇ​എ​ന്‍​ടി, സ്‌​കി​ന്‍ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം മാ​ത്ര​മാ​ണ് നി​ല​വി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്ന​ത്.

 

Kasaragod

സ്‌​കൂ​ള്‍ കാ​യി​ക​രം​ഗ​ത്തെ മി​ക​വി​ന് ദീ​ര്‍​ഘ​കാ​ല പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ സ്‌​കൂ​ള്‍ കാ​യി​ക​താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തി​നു​മാ​യി ദീ​ര്‍​ഘ​കാ​ല പ​ദ്ധ​തി​ക​ള്‍ ത​യ്യാ​റാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു. പ​ദ്ധ​തി​ക​ള്‍​ക്കാ​വ​ശ്യ​മാ​യ തു​ക കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന ജി​ല്ല​യി​ലെ കാ​യി​ക അ​ധ്യാ​പ​ക​രു​ടെ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍. സ്‌​കൂ​ള്‍​ത​ല കാ​യി​ക​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും മി​ക​ച്ച കാ​യി​ക​താ​ല്‍​പ​ര്യ​മു​ള്ള കു​ട്ടി​ക​ളെ ചെ​റു​പ്പം മു​ത​ലേ ക​ണ്ടെ​ത്തി പ്ര​ത്യേ​ക പ​രി​ശീ​ല​നം​ന​ല‍​കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ യോ​ഗം ച​ര്‍​ച്ച ചെ​യ്തു.

സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ജി​ല്ല​യി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്ക് സ്റ്റേ​ഡി​യ​ങ്ങ​ള്‍, നീ​ന്ത​ല്‍​ക്കു​ള​ങ്ങ​ള്‍, ഇ​ന്‍​ഡോ​ര്‍ കോ​ര്‍​ട്ടു​ക​ള്‍ എ​ന്നി​വ സ്‌​കൂ​ള്‍ കാ​യി​ക​പ്ര​തി​ഭ​ക​ള്‍​ക്ക് പ​രി​ശീ​ല​ന​ത്തി​നാ​യി സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പ​ട്ടി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന് കൈ​മാ​റ​ണം. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും അ​ക്കാ​ദ​മി​ക​ളും പ​രി​ശീ​ല​ക​രും കാ​യി​ക​വി​ക​സ​ന​ത്തി​ന് പി​ന്തു​ണ ന​ല്‍​ക​ണ​മെ​ന്നും ജിം​നേ​ഷ്യം അ​സോ​സി​യേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്ത​യാ​ഴ്ച ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ക്കും.

കാ​യി​ക​രം​ഗ​ത്ത് കു​ട്ടി​ക​ളെ ചെ​റു​പ്പം മു​ത​ലേ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​ന് സ​മൂ​ഹ​ത്തി​ന്‍റെ പൂ​ര്‍​ണ സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. അ​ധ്യാ​പ​ക-​ര​ക്ഷാ​ക​ര്‍​തൃ സ​മി​തി​ക​ളും സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​ക​ളും സ​ജീ​വ​മാ​യ സ്‌​കൂ​ളു​ക​ളി​ല്‍ മി​ക​ച്ച നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു​ണ്ട്. എ​ല്ലാ സ്‌​കൂ​ളു​ക​ളും ഇ​തി​ന് സ​ന്ന​ദ്ധ​മാ​ക​ണം. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ കാ​യി​ക​രം​ഗ​ത്തി​നാ​യി പ​ദ്ധ​തി​ള്‍​ത​യ്യാ​റാ​ക്കി തു​ക വ​ക​യി​രു​ത്ത​ണ​മെ​ന്നും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ ഫ​ണ്ടു​ക​ള്‍ കാ​യി​ക​വി​ക​സ​ന​ത്തി​ന് വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ത്ഥി​ച്ചു.

കാ​യി​ക​മേ​ഖ​ല​യ്ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ല്‍​കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം അ​റി​യി​ച്ചു. ആ​വ​ശ്യ​മാ​യ തു​ക ഈ ​വ​ര്‍​ഷ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട് എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും സ്‌​പോ​ര്‍​ട്‌​സി​ന് തു​ക നി​ര്‍​ബ​ന്ധ​മാ​യും വ​കേ​ണ്ട​താ​ണെ​ന്നും ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ അ​ജ​ണ്ട​യാ​യി ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

മെ​ഡ​ല്‍ നേ​ടാ​ന്‍ കൂ​ടു​ത​ല്‍ സാ​ധ്യ​ത​യു​ള്ള ത്രോ ​ഇ​ന​ങ്ങ​ള്‍, ക​ബ​ഡി, തെ​യ്‌​ക്കൊ​ണ്ടോ, ഫു​ട്‌​ബോ​ള്‍, ബാ​ഡ്മി​ന്‍റ​ണ്‍ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധ്യാ​പ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​ശീ​ല​ന​ത്തി​നാ​യി സ്റ്റേ​ഡി​യ​ങ്ങ​ള്‍, സ്വി​മ്മിം​ഗ് പൂ​ള്‍, ഇ​ന്‍​ഡോ​ര്‍ കോ​ര്‍​ട്ടു​ക​ള്‍ എ​ന്നി​വ സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​ബ​ഡി പ​രി​ശീ​ല​ന​ത്തി​നാ​വ​ശ്യ​മാ​യ മാ​റ്റ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

ജി​ല്ല​യി​ല്‍ സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും അ​ധ്യാ​പ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. മി​ക​ച്ച ഗ്രൗ​ണ്ടു​ക​ളു​ടെ​യും​കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും അ​ഭാ​വ​മാ​ണ് ജി​ല്ല​യി​ലെ കാ​യി​ക​ മേ​ഖ​ല​യു​ടെ പി​ന്നാ​ക്കാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. സ്വ​കാ​ര്യ അ​ക്കാ​ദ​മി​ക​ളെ​യും പ​രി​ശീ​ല​ക​രെ​യും അ​നു​മോ​ദി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള പി​ന്തു​ണ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ല്‍​കു​മെ​ന്നും യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

യോ​ഗ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ റ​ഫീ​ഖ്, സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ് ഗെ​യിം​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്രീ​തി​മോ​ള്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ജു, ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ര്‍ ആ​ര്യ പി.​രാ​ജ്, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ.​സ​ജി​ത്കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

 

Kasaragod

ബൈബിൾ കലോത്സവം തുടങ്ങി

നീ​ലേ​ശ്വ​രം: ക​ണ്ണൂ​ർ രൂ​പ​ത​ക്ക് കീ​ഴി​ലു​ള്ള കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന ബൈ​ബി​ൾ ക​ലോ​ത്സ​വം തു​ട​ങ്ങി. സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്റ്റേ​ജി​ത​ര ഇ​ന​ങ്ങ​ളാ​ണ് ആ​രം​ഭി​ച്ച​ത്.

ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലെ ചി​ത്ര​ര​ച​ന പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, ജ​ലച്ചാ​യം എ​ന്നി​വ​യി​ലാ​ണ് മ​ൽ​സ​രം ന​ട​ന്ന​ത്. കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ മാ​റ്റു​ര​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ 35 ഇ​ന​ങ്ങ​ളി​ലാ​യി മ​ൽ​സ​ര​ത്തി​ൽ 250 ൽ​പ്പ​രം പേ​ർ പ​ങ്കെ​ടു​ക്കും.

12 ന് ​രാ​വി​ലെ മു​ത​ൽ സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്കൂ​ളി​ലെ മൂ​ന്ന് വേ​ദി​ക​ളി​ലാ​യി വ്യ​ക്തി​ഗ​ത -സം​ഘ ഇ​ന​ങ്ങ​ളി​ലു​മാ​യി വി​വി​ധ സ്റ്റേ​ജി​ന​ങ്ങ​ൾ അ​ര​ങ്ങേ​റും. സം​ഘ​ഗാ​നം, മാ​ർ​ഗം​ക​ളി, ഏ​കാം​ഗ നാ​ട​കം, തെ​രു​വ് നാ​ട​കം, മ​ത​ബോ​ധ​ന ആ​ന്തം എ​ന്നി​വ​യി​ൽ ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് മ​ത്സ​ര​ങ്ങ​ളു​ണ്ട്.

Kasaragod

സി​ഐ​ടി​യു ജി​ല്ലാ​സ​മ്മേ​ള​നം ആ​ര​ഭി​ച്ചു

 

ഉ​ദു​മ: സി​ഐ​ടി​യു ജി​ല്ലാ​സ​മ്മേ​ള​ന​ത്തി​ഴ​ന്‍റെ പ്ര​തി​നി​ധി സ​മ്മേ​ള​നം ഐ​ശ്വ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​പി.​പി.​മു​സ്ത​ഫ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ പി.​പി.​ചി​ത്ത​ര​ഞ്ജ​ന്‍, ടി.​കെ.​രാ​ജ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​രാ​ജ​ഗോ​പാ​ല​ന്‍, ക​ര്‍​ഷ​ക​സം​ഘം സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്.​കു​ഞ്ഞ​മ്പു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. കെ.​വി.​കു​ഞ്ഞി​രാ​മ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ഉ​ദു​മ ടൗ​ണി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Kasaragod

നി​ർ​മ​ല​ഗി​രി​യി​ലെ കു​ട്ടി​ക​ൾ​ക്ക് അ​ധ്യാ​പ​ക​രു​ടെ വ​ക ഊ​ഞ്ഞാ​ൽ സ​മ്മാ​നം

വെ​ള്ള​രി​ക്കു​ണ്ട്: നി​ർ​മ​ല​ഗി​രി എ​ൽ​പി സ്കൂ​ൾ മു​റ്റ​ത്ത് ഇ​നി കു​ട്ടി​ക​ൾ​ക്ക് ഊ​ഞ്ഞാ​ലാ​ടാം.​അ​ധ്യാ​പ​ക ദി​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ധ്യാ​പ​ക​രു​ടെ വ​ക സ്നേ​ഹ​സ​മ്മാ​ന​മാ​യി ഊ​ഞ്ഞാ​ൽ ന​ൽ​കി​യ​ത് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നും ശാ​രീ​രി​ക വി​കാ​സ​ത്തി​നും വേ​ണ്ടി​യാ​ണ് അ​ധ്യാ​പ​ക ദി​ന​ത്തി​ൽ നി​ർ​മ​ല​ഗി​രി എ​ൽ​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ൾ​ക്കാ​യി ഊ​ഞ്ഞാ​ൽ സ്ഥാ​പി​ച്ച​തെ​ന്ന് മു​ഖ്യാ​ധ്യാ​പി​ക ഷാ​ന്‍റി സി​റി​യ​ക് പ​റ​ഞ്ഞു. സ്കൂ​ൾ മു​റ്റ​ത്ത് പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ ഊ​ഞ്ഞാ​ൽ മാ​നേ​ജ​ർ ഫാ. ​ഡോ.​ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു.

Kasaragod

നേ​ത്ര​ദാ​ന​പ​ക്ഷാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

ചെ​റു​വ​ത്തൂ​ര്‍: ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, ദേ​ശീ​യാ​രോ​ഗ്യ ദൗ​ത്യം, ജി​ല്ലാ അ​ന്ധ​താ നി​വാ​ര​ണ സ​മി​തി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ചെ​റു​വ​ത്തൂ​ര്‍ വി​വി മെ​മ്മോ​റി​യ​ല്‍ ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം.​മീ​നാ​കു​മാ​രി നി​ര്‍​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​അ​ജ​യ് രാ​ജ​ന്‍ ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ല്‍​കി. ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​ധ​ന്യ ദ​യാ​ന​ന്ദ് നേ​ത്ര​ദാ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ.​സ​റീ​ന സ​ലാം, ബ്ലോ​ക്ക് ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ കെ.​പൂ​മ​ണി, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ശ​ശി​ധ​ര​ന്‍ പെ​രി​ങ്ങേ​ത്ത്, പ​ഞ്ചാ​യ​ത്തം​ഗം ശാ​ന്ത ക​ന്യാ​ടി​ല്‍, ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മ​ഠ​ത്തി​ല്‍, ജി​ല്ലാ ഓ​ഫ്താ​ല്‍​മി​ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഒ.​എ.​അ​ജി​ത​കു​മാ​രി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഡോ.​എ​സ്.​അ​പ​ര്‍​ണ, ഡോ.​ആ​ര്‍.​അ​ജീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. ചെ​റു​വ​ത്തൂ​ര്‍ ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ടി.​എ.​രാ​ജ്‌​മോ​ഹ​ന്‍ സ്വാ​ഗ​ത​വും ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​വി.​മ​ഹേ​ഷ്‌​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Kasaragod

പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്തി​ട്ടും ടാ​റിം​ഗ് ന​ട​ക്കാ​തെ വ​ര​ക്കാ​ട് കോ​ൺ​വെ​ന്‍റ് റോ​ഡ്

ന​ർ​ക്കി​ല​ക്കാ​ട്: പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത് ആ​സ്തി ര​ജി​സ്റ്റ​റി​ൽ ചേ​ർ​ത്ത​തോ​ടെ വ​ര​ക്കാ​ട് കോ​ൺ​വെ​ന്‍റ് - എ​രു​ത​നാ​ട്ട് ക​ട​വ് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​വും ടാ​റിം​ഗും വേ​ഗ​ത്തി​ൽ ന​ട​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ 10 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഇ​തി​നു​ള്ള ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ഓ​രോ മ​ഴ​ക്കാ​ല​ത്തും ത​ക​രു​ന്ന റോ​ഡ് നാ​ട്ടു​കാ​ർ ഒ​ത്തു​ചേ​ർ​ന്ന് സ്വ​ന്തം ചെ​ല​വി​ൽ ഒ​രു​വി​ധം ന​ന്നാ​ക്കി​യെ​ടു​ക്കു​ക​യാ​ണ്. എ​ന്നി​ട്ടും മ​ണ്ണും ചെ​ളി​യു​മാ​യി കാ​ൽ​ന​ട യാ​ത്ര പോ​ലും ദു​രി​ത​മാ​കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ട​റോ​ഡു​ക​ൾ പോ​ലും ടാ​റിം​ഗ് ന​ട​ത്തു​ന്ന കാ​ല​ത്താ​ണ് 10 വ​ർ​ഷം മു​മ്പ് വി​ട്ടു​ന​ൽ​കി​യ റോ​ഡ് ഇ​ങ്ങ​നെ​യൊ​ര​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​ത്. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ വി​ളി​ച്ചാ​ൽ പോ​ലും ഇ​തു​വ​ഴി വ​രാ​ൻ മ​ടി​ക്കു​ന്ന സ്ഥി​തി​യാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് ഇ​വി​ടെ ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Kasaragod

അ​റി​വി​ന്‍റെ വെ​ളി​ച്ചം പ​ക​ർ​ന്ന​വ​ർ​ക്ക് ആ​ദ​രം

 

വെ​ള്ള​രി​ക്കു​ണ്ട്: കെ​എ​സ്എ​സ്‌​പി​എ പ​ര​പ്പ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ അ​ധ്യാ​പ​ക ദി​നാ​ച​ര​ണം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ടി.​കെ. എ​വു​ജി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​കെ. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ർ​ന്ന അ​ധ്യാ​പ​ക​രാ​യ പി.​എ. ജോ​സ​ഫ്, ആ​ലീ​സ് കു​ര്യ​ൻ, എം.​ഇ. ജോ​ർ​ജ്, തോ​മ​സ് പ​റ​മ്പ​കം, സെ​ലി​ൻ തോ​മ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. കെ ​കു​ഞ്ഞ​മ്പു നാ​യ​ർ, സി.​എ. ജോ​സ​ഫ്, സി.​വി. ശ്രീ​ധ​ര​ൻ, സി.​വി. ബാ​ല​കൃ​ഷ്ണ​ൻ, ജോ​സ്‌​കു​ട്ടി അ​റ​യ്ക്ക​ൽ, കെ.​സി. സെ​ബാ​സ്റ്റ്യ​ൻ, സി.​ജെ. ജ​യിം​സ്, എ.​എം. സെ​ബാ​സ്റ്റ്യ​ൻ, എം.​ഡി. ദേ​വ​സ്യ, ബെ​ന്നി തോ​മ​സ്, കെ.​വേ​ണു​ഗോ​പാ​ൽ, ഷേ​ർ​ലി ഫി​ലി​പ്പ്, പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തൃ​ക്ക​രി​പ്പൂ​ർ: കെ​എ​സ്എ​സ്‌​പി​എ മ​ണ്ഡ​ലം ക​മ്മി​റ്റി വ​ര​വേ​ൽ​പ് സ​മ്മേ​ള​ന​വും അ​ധ്യാ​പ​ക ദി​നാ​ച​ര​ണ​വും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി. രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​ന​യി​ലേ​ക്ക് പു​തി​യ​താ​യി എ​ത്തി​യ അം​ഗ​ങ്ങ​ളെ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ കൊ​ക്കോ​ട്ട് വ​ര​വേ​റ്റു. മു​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​വി. രാ​ഘ​വ​ൻ അ​ധ്യാ​പ​ക​ദി​ന സ​ന്ദേ​ശം ന​ൽ​കി. ജി​ല്ലാ ട്ര​ഷ​റ​ർ ച​ന്ദ്ര​ൻ നാ​ല​പ്പാ​ടം, പി.​പി. ജ​യ​പ്ര​കാ​ശ്, പി.​കെ. സ​ത്യ​നാ​ഥ​ൻ, പി.​ടി. ജ​യ​പ്ര​കാ​ശ്, എം. ​ര​വീ​ന്ദ്ര​നാ​ഥ​ൻ പി​ള്ള, കെ.​വി. ഇ​ന്ദി​ര, കെ. ​ഭ​വാ​നി, ഇ. ​പ​ത്മി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​തി​ർ​ന്ന അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു.

മാ​ലോം: അ​ധ്യാ​പ​ക ദി​ന​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​തി​ർ​ന്ന അ​ധ്യാ​പ​ക​രെ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചു. ട്ര​സ്റ്റ്‌ ചെ​യ​ർ​മാ​നും ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ രാ​ജു ക​ട്ട​ക്ക​യം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ബി​ൻ​സി ജ​യി​ൻ, നി​യു​ക്ത മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി​ബി​ച്ച​ൻ പു​ളി​ങ്കാ​ല, പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ഷോ​ബി ജോ​സ​ഫ്, സാ​ജ​ൻ ജോ​സ​ഫ്, ബി​നു കു​ഴി​പ്പ​ള്ളി, ഷാ​ജി മാ​ണി​ശേ​രി, സി​ജു തെ​ക്കേ​റ്റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​സാം​സ്കാ​രി​ക വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ലെ ആ​ദ്യ​കാ​ല ബി​രു​ദ​ധാ​രി​യും മാ​ലോ​ത്ത് ക​സ​ബ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മു​ൻ പ്രി​ൻ​സി​പ്പ​ലു​മാ​യ എം.​ഇ. ജോ​ർ​ജി​നെ അ​ധ്യാ​പ​ക ദി​ന​ത്തി​ൽ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ റീ​ന തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാം​സ്കാ​രി​ക വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി പു​തു​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു തു​ളി​ശേ​രി, ടോ​മി മ​ണി​യം​തോ​ട്ടം, ടോ​മി ഈ​ഴ​റേ​ട്ട്, ജോ​സ് പാ​ഴു​കു​ന്നേ​ൽ, മാ​ത്യു കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ബേ​ബി മു​തു​ക​ത്താ​നി, ത​ങ്ക​ച്ച​ൻ വ​ട​ക്കേ​മു​റി​യി​ൽ, ജോ​സ​ഫ് കു​മ്മി​ണി​യി​ൽ, ജോ​ഷ്വാ ഒ​ഴു​ക​യി​ൽ, മ​നോ​ജ് ഒ​റീ​ത്താ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക ‌ദി​നാ​ശം​സ​ക​ൾ

മ​ല​യാ​ളം അ​ധ്യാ​പി​ക​യാ​യി 25 വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ അ​ധ്യാ​പ​ക​രു​ടെ യ​ഥാ​ർ​ത്ഥ പ്ര​തി​ഫ​ലം അ​വ​ർ പ​ഠി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​ന്ന ന​ല്ല മാ​റ്റ​ങ്ങ​ളാ​ണെ​ന്ന​താ​ണ് അ​നു​ഭ​വം. അ​ധ്യാ​പ​നം എ​ന്ന​ത് ഒ​രു ജോ​ലി മാ​ത്ര​മ​ല്ല അ​ത് ഒ​രു ഉ​ത്ത​ര​വാ​ദി​ത്വ​വും സ​മ​ർ​പ്പ​ണ​വു​മാ​ണ്. അ​തി​ലു​പ​രി ഒ​രു​പാ​ട് ജീ​വി​ത​ങ്ങ​ളെ നേ​രി​ട്ടു സ്പ​ർ​ശി​ക്കാ​നു​ള്ള വ​ലി​യ അ​വ​സ​ര​മാ​ണ്. ഇ​ന്ന​ത്തെ കാ​ല​ത്ത് അ​ധ്യാ​പ​ക​രു​ടെ പ്ര​സ​ക്തി കു​റ​യു​ക​യാ​ണെ​ന്ന് പ​റ​യു​ന്ന​വ​രു​ണ്ട്. എ​ന്നാ​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഏ​റെ​യു​ണ്ടെ​ങ്കി​ലും ആ ​വി​വ​ര​ങ്ങ​ളി​ൽ നി​ന്ന് ശ​രി​യും തെ​റ്റും തി​രി​ച്ച​റി​യാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന​ത് അ​ധ്യാ​പ​ക​രാ​ണ്.

റാ​ണി എം. ​ജോ​സ​ഫ്, അ​ധ്യാ​പി​ക, സെ​ന്‍റ് ജൂ​ഡ്സ് എ​ച്ച്എ​സ്എ​സ്, വെ​ള്ള​രി​ക്കു​ണ്ട്.

സൗ​ഹൃ​ദ​പ​ര​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ കു​ഞ്ഞു​ങ്ങ​ളു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ക്ക​ലാ​ണ് അ​ധ്യാ​പ​ന​ത്തി​ൽ ന​ട​ക്കു​ന്ന​ത്. ചെ​റി​യ നേ​ട്ട​ങ്ങ​ളി​ൽ അ​വ​രെ അ​ഭി​ന​ന്ദി​ക്കു​ക​യും തെ​റ്റു​മ്പോ​ൾ തി​രു​ത്തു​ക​യും ചെ​യ്യാ​ൻ അ​ധ്യാ​പ​ക​ർ​ക്ക് ക​ഴി​യും.
പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ജീ​ർ​ണ​ത അ​ധ്യാ​പ​ക​രെ​യും ബാ​ധി​ക്കു​വാ​ൻ തു​ട​ങ്ങി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ സ്വാ​ധീ​നം, മാ​താ​പി​താ​ക്ക​ളു​ടെ അ​മി​ത​പ്ര​തീ​ക്ഷ, മൂ​ല്യ​ങ്ങ​ളി​ൽ വ​ന്ന മാ​റ്റ​ങ്ങ​ൾ, രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ൾ ഒ​ക്കെ അ​ധ്യാ​പ​ന​ത്തെ ജീ​ർ​ണ​ത​യി​ലേ​ക്ക് ന​യി​ക്കു​ന്നു എ​ന്നി​രു​ന്നാ​ലും ഒ​രു ന​ല്ല അ​ധ്യാ​പ​ക​ൻ എ​ന്നും ഒ​രു നാ​ടി​ന്‍റെ സ​മ്പ​ത്താ​ണ്.

 മോ​ളി ജോ​സ​ഫ്, മു​ഖ്യാധ്യാ​പി​ക, സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്കൂ​ൾ, മാ​ല​ക്ക​ല്ല്

കൗ​മാ​ര​ത്തി​ൽ നി​ന്ന് ക​ളി​ക്ക​ള​വും പു​സ്ത​ക​വും അ​പ്ര​ത്യ​ക്ഷ​മാ​കു​മ്പോ​ൾ ശ​രീ​ര​വും ചി​ന്ത​യും ബ​ന്ധ​ങ്ങ​ളും വ​ള​രേ​ണ്ട ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ കാ​ല​മാ​ണ് നാം ​മൊ​ബൈ​ൽ സ്ക്രീ​നി​ന് വി​ട്ടു​കൊ​ടു​ക്കു​ന്ന​ത്. ന​മ്മു​ടെ കു​ട്ടി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ ക​ളി​ക​ളും പു​സ്ത​ക​ങ്ങ​ളും തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ കൃ​ത്യ​മാ​യ പ​ദ്ധ​തി ത​യ്യാ​റാ​ക്ക​ണം. ഇ​തു​വ​ഴി കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വ​നി​ർ​മാ​ണ​ത്തി​നും മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും സാ​മൂ​ഹി​ക​ശേ​ഷി​ക്കും സ്വ​ത​ന്ത്ര​ചി​ന്ത​യ്ക്കും വ​ഴി​യൊ​രു​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ സ്കൂ​ളു​ക​ളി​ൽ ഉ​ണ്ടാ​ക​ണം.


 ഷീ​ബ രാ​ജു, അ​ധ്യാ​പി​ക, ഡി​വൈ​ൻ പ്രൊ​വി​ഡ​ൻ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പ​ള്ളി​ക്ക​ര, നീ​ലേ​ശ്വ​രം

 

Kasaragod

വ​ന​മി​ത്ര അ​വാ​ർ​ഡ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​സ​ർ​ഗോ​ഡ്: വ​നം, വ​ന്യ​ജീ​വി, പ​രി​സ്ഥി​തി, ജൈ​വ​വൈ​വി​ധ​യ സം​ര​ക്ഷ​ണ-​പ​രി​പാ​ല​ന മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്കാ​യി സം​സ്ഥാ​ന വ​നം വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ വ​ന​മി​ത്ര പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 25,000 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

കാ​വു​ക​ൾ, ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ, ജൈ​വ​വൈ​വി​ധ്യം, കൃ​ഷി എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നും പ​രി​പാ​ല​ന​ത്തി​നും ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ക​ൾ, ക​ർ​ഷ​ക​ർ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ​ക്ക് അ​വാ​ർ​ഡി​നാ​യി അ​പേ​ക്ഷി​ക്കാം.

താ​ത്പ​ര്യ​മു​ള്ള​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ, ഫോ​ട്ടോ​ക​ൾ, മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ൾ എ​ന്നി​വ സ​ഹി​തം ഈ ​മാ​സം 10ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. വി​ലാ​സം: അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫീ​സ്, സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ൻ, കാ​സ​ർ​ഗോ​ഡ്. ഫോ​ൺ: 8547603836, 8547603838.

Kasaragod

ജി​ല്ലാ ആ​ശു​പ​ത്രി​ക്കു മു​ന്നി​ലെ ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​ക്കെ​ണി

കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ​പാ​ത നി​ർ​മാ​ണം തോ​ന്നും​പ​ടി മു​ന്നോ​ട്ടു​പോ​കു​മ്പോ​ൾ ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും മു​ന്നി​ൽ അ​പ​ക​ട​വ​ഴി. ആ​ശു​പ​ത്രി​ക്കു മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള മൂ​ന്നു​വ​രി പാ​ത​യി​ലൂ​ടെ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും ഗ​താ​ഗ​തം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. തി​ര​ക്കേ​റി​യ ഈ ​റോ​ഡി​ൽ വേ​ഗ​താ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളോ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളോ ഒ​ന്നും സ്ഥാ​പി​ച്ചി​ട്ടി​ല്ല. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളും മ​റ്റു​ള്ള​വ​രും റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്. സാ​ധാ​ര​ണ​നി​ല​യി​ൽ ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കാ​ൻ ആ​ർ​ക്കും അ​നു​മ​തി​യി​ല്ലെ​ങ്കി​ലും ഇ​വി​ടെ മ​റു​വ​ശ​ത്തെ​ത്താ​ൻ വേ​റൊ​രു സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ പാ​ത മു​റി​ച്ചു​ക​ട​ക്കു​ക​യ​ല്ലാ​തെ മ​റ്റു വ​ഴി​യി​ല്ല.
കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കാ​യി ഇ​വി​ടെ മേ​ൽ​ന​ട​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ പ​ല​ത​വ​ണ ഉ​റ​പ്പു​ന​ൽ​കി​യ​താ​ണ്. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മേ​ൽ​പാ​ലം തു​ട​ങ്ങു​ന്ന ഭാ​ഗ​ത്തെ അ​ടി​ത്ത​റ​യു​ടെ കോ​ൺ​ക്രീ​റ്റിം​ഗ് മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

ജി​ല്ലാ ആ​ശു​പ​ത്രി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളും ഇ​തേ റോ​ഡി​ലാ​ണ് നി​ർ​ത്തി​യി​ടു​ന്ന​ത്. ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ ഓ​ട്ടോ​റി​ക്ഷ​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തും റോ​ഡി​ലാ​ണ്. പ​ല​പ്പോ​ഴും ഇ​വ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വ​രു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്നു​ണ്ട്. ഇ​തു​മൂ​ലം പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന യാ​ത്ര​ക്കാ​രെ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ കാ​ണ​ണ​മെ​ന്നി​ല്ല. സ​മീ​പ​റോ​ഡു​ക​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തും മ​റു​വ​ശ​ത്തേ​ക്ക് ക​ട​ക്കു​ന്ന​തും ഇ​തി​നി​ട​യി​ലൂ​ടെ​യാ​ണ്. ഇ​വി​ടെ നി​ന്ന് ഏ​താ​നും മീ​റ്റ​ർ അ​ക​ലെ​യു​ള്ള സ്ഥ​ല​ത്തു​വ​ച്ചാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. ഇ​വി​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യു​ണ്ടെ​ന്ന​തു​പോ​ലും അ​റി​യാ​തെ ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ അ​മി​ത​വേ​ഗ​ത​യി​ൽ വ​രു​ന്ന​തി​നി​ട​യി​ൽ ഇ​ന്ന​ലെ തൃ​ശൂ​രി​ൽ സം​ഭ​വി​ച്ച​തു​പോ​ലെ ഒ​ര​പ​ക​ടം ഏ​തു നി​മി​ഷ​വും ഇ​വി​ടെ​യു​മു​ണ്ടാ​കാ​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രും നാ​ട്ടു​കാ​രു​മു​ള്ള​ത്.

Kasaragod

സം​സ്ഥാ​ന പൊ​ലി​സ് അ​ത്‌​ല​റ്റി​ക് മീ​റ്റ് ദീ​പ​ശി​ഖാ പ്ര​യാ​ണ​വും ല​ഹ​രി​വി​രു​ദ്ധ മാ​ര​ത്ത​ണും തു​ട​ങ്ങി

കാ​സ​ർ​ഗോ​ഡ്: യെ​സ് ടു ​സ്‌​പോ​ർ​ട്‌​സ്, നോ ​ടു ഡ്ര​ഗ്സ് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി സം​സ്ഥാ​ന പൊ​ലിസ് അ​ത്‌​ല​റ്റി​ക് മീ​റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ത​ല മാ​ര​ത്ത​ണും ദീ​പ​ശി​ഖാ പ്ര​യാ​ണ​വും കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ചു.

രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ​മാ​രാ​യ ക​ല്ല​ട്ര മാ​ഹി​ൻ, എ.​കെ.​എം. അ​ഷ്റ​ഫ്, കെ. ​നീ​ല​ക​ണ്ഠ​ൻ, ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ, സ​ന്ദീ​പ് വാ​ര്യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ക​ബ​ഡി താ​രം ജ​ഗ​ദീ​ഷ് കു​മ്പ​ള, ഫു​ട്ബോ​ൾ താ​രം മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രി​ൽ നി​ന്ന് ആ​ർ​ആ​ർ​ആ​ർ​എ​ഫ് ക​മാ​ൻ​ഡ​ന്‍റ് ശ​ക്തി​സിം​ഗ് ആ​ര്യ ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി. ജ​ന​പ്ര​തി​നി​ധി​ക​ളും വി​ശി​ഷ്ടാ​തി​ഥി​ക​ളും ചേ​ർ​ന്ന് മാ​ര​ത്ത​ൺ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ദീ​പ​ശി​ഖാ പ്ര​യാ​ണ​വും മാ​ര​ത്ത​ണും ഈ ​മാ​സം എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും.
ച​ട​ങ്ങി​ൽ തൂ​ഫാ​ൻ ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ന്‍റെ അ​നാ​ച്ഛാ​ദ​നം ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ നി​ർ​വ​ഹി​ച്ചു. എ​എ​സ്‌​പി അ​ച്യു​ത് അ​ശോ​ക് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഷാ​ഹി​ന സ​ലിം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള​ക്കു​ഞ്ഞി, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ റ​ഫീ​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​നി​ധി​ൻ​രാ​ജ് ന​ഗ​ര​സ​ഭാ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി, എ​സ്‌​പി​സി കേ​ഡ​റ്റു​ക​ളു​മാ​യി സം​വ​ദി​ച്ചു.

 

Kasaragod

ജി​ല്ല​യി​ല്‍ അ​ഞ്ച് പു​തി​യ സ്റ്റേ​ജ് കാ​രേജ് സ​ര്‍​വീ​സു​ക​ള്‍​ക്ക് അ​നു​മ​തി

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം അ​ഞ്ച് പു​തി​യ റ​ഗു​ല​ര്‍ സ്റ്റേ​ജ് കാ​ര്യേ​ജ് പെ​ര്‍​മി​റ്റു​ക​ള്‍​ക്ക് റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് അ​തോ​റി​റ്റി അ​നു​മ​തി ന​ല്‍​കി.

കു​മ്പ​ള-​ബ​ദി​യ​ടു​ക്ക-​നെ​ല്ലി​ക്ക​ട്ട-​മ​ല്ലം-​ബോ​വി​ക്കാ​നം-​കു​റ്റി​ക്കോ​ല്‍-​ബ​ന്ത​ടു​ക്ക-​ബ​ളാം​തോ​ട്-​പ​ന​ത്ത​ടി (സീ​താം​ഗോ​ളി, പൈ​ക്ക, എ​രി​ഞ്ഞി​പ്പു​ഴ, ചാ​മു​ണ്ഡി​ക്കു​ന്ന്, പാ​ണ​ത്തൂ​ര്‍ വ​ഴി), കാ​ഞ്ഞ​ങ്ങാ​ട്-​നീ​ലേ​ശ്വ​രം (അ​ലാ​മി​പ്പ​ള്ളി, മാ​വു​ങ്കാ​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി, പ​റ​ക്ക​ളാ​യി, അ​ടു​ക്കം, എ​ട​ത്തോ​ട്, താ​യ​ന്നൂ​ര്‍, വാ​ഴു​ന്നോ​റ​ടി വ​ഴി), മൂ​സാ​ഹാ​ജി​മു​ക്ക്-​പ​ട​ന്ന-​ചെ​റു​വ​ത്തൂ​ര്‍- പ​ട​ന്ന​ക​ട​പ്പു​റം-​പ​യ്യ​ന്നൂ​ര്‍-​തൃ​ക്ക​രി​പ്പൂ​ര്‍-​പു​ലി​മു​ട്ട്-​കി​ഴ​ക്കേ​മു​റി, മു​ത്ത​പ്പ​ന്‍​മ​ല-​പാ​ണ​ത്തൂ​ര്‍-​കാ​ഞ്ഞ​ങ്ങാ​ട്-​കൊ​ന്ന​ക്കാ​ട് (ക​ള്ളാ​ര്‍, രാ​ജ​പു​രം, ഒ​ട​യം​ചാ​ല്‍, ചെ​മ്മ​ട്ടം​വ​യ​ല്‍, അ​മ്പ​ല​ത്ത​റ, കാ​ഞ്ഞി​ര​പ്പൊ​യി​ല്‍, താ​യ​ന്നൂ​ര്‍, കാ​ലി​ച്ചാ​ന​ടു​ക്കം, എ​ട​ത്തോ​ട്, പ​ര​പ്പ, വെ​ള്ള​രി​ക്കു​ണ്ട് വ​ഴി), മു​ദി​യ​ക്കാ​ല്‍ -പാ​ല​ക്കു​ന്ന്-​ക​ള​നാ​ട്-​ബ​ട്ട​ത്തൂ​ര്‍-​ത​ച്ച​ങ്ങാ​ട് (ആ​റാ​ട്ടു​ക​ട​വ് റോ​ഡ്, ച​ന്ദ്ര​പു​രം വ​ഴി) എ​ന്നി​വ​യാ​ണ് അ​നു​മ​തി ല​ഭി​ച്ച റൂ​ട്ടു​ക​ൾ.

ഇ​വ​യു​ടെ സ​മ​യ​ക്ര​മം നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു.

 

Kasaragod

സൗ​ത്ത് ഇ​ന്ത്യ ജം​ബ് റോ​പ്പ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ന് കി​രീ​ടം

കാ​ഞ്ഞ​ങ്ങാ​ട്: ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ ജം​ബ് റോ​പ്പ് ഫെ​ഡ​റേ​ഷ​നും ജം​ബ് റോ​പ്പ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ സൗ​ത്ത് ഇ​ന്ത്യ ഇ​ന്‍റ​ർ സ്കൂ​ൾ ജം​ബ് റോ​പ്പ് (റോ​പ്പ് സ്കി​പ്പിം​ഗ്) ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 181 പോ​യി​ന്‍റോ​ടെ ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ചാ​മ്പ്യ​ന്മാ​രാ​യി.
83 പോ​യി​ന്‍റ് നേ​ടി​യ പ​യ്യ​ന്നൂ​ർ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ ര​ണ്ടാം സ്ഥാ​ന​വും 59 പോ​യി​ന്‍റോ​ടെ പെ​രി​യ ഗാ​ർ​ഡി​യ​ൻ സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

Kasaragod

ഭൂ​ഗ​ര്‍​ഭ​ജ​ല സം​ര​ക്ഷ​ണ​വും പ​രി​പാ​ല​ന​വും അ​നി​വാ​ര്യം

പെ​രി​യ: കേ​ന്ദ്ര ജ​ല്‍​ശ​ക്തി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള കേ​ന്ദ്ര ഭൂ​ഗ​ര്‍​ഭ​ജ​ല ബോ​ര്‍​ഡി​ന്‍റെ കേ​ര​ള റീ​ജി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സു​സ്ഥി​ര ഭൂ​ഗ​ര്‍​ഭ​ജ​ല വി​ക​സ​ന​വും അ​ക്വി​ഫ​ര്‍ ബേ​സി​ന്‍ പ​രി​പാ​ല​ന​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല സ​ബ​ര്‍​മ​തി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​ശീ​ല​നം കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. സി​ദ്ധു പി.​ആ​ല്‍​ഗു​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്‍​സൂ​ണി​ല്‍ ആ​വ​ശ്യ​ത്തി​ന് മ​ഴ കി​ട്ടി​യി​ട്ടും രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം കാ​ര​ണം അ​ക്കാ​ദ​മി​ക ക​ല​ണ്ട​ർ പോ​ലും മാ​റ്റി​യെ​ഴു​തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്നു കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല സ്ഥി​തി ചെ​യ്യു​ന്ന തേ​ജ​സ്വി​നി ഹി​ല്‍​സി​ലും ജി​ല്ല​യി​ലും ശാ​ശ്വ​ത​മാ​യ ഭൂ​ജ​ല​സം​ര​ക്ഷ​ണ​ത്തി​ന് ശാ​സ്ത്രീ​യ​മാ​യ മാ​ര്‍​ഗ​ങ്ങ​ള്‍ അ​വം​ല​ബി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും വൈ​സ് ചാ​ന്‍​സ​ല​ര്‍ പ​റ​ഞ്ഞു. സി​ജി​ഡ​ബ്ല്യു​ബി കേ​ര​ള റീ​ജി​യ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ.​ഡി.​ജ്ഞാ​ന​സു​ന്ദ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു

Kasaragod

ക്രൈ​സ്റ്റ് സ്‌​കൂ​ളി​ല്‍ ഇ​ന്നോ​വി​സ്റ്റ ഇ​ന്ന്

കാ​ഞ്ഞ​ങ്ങാ​ട്: ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെ ര​ജ​ത​ജൂ​ബി​ലി​യോ​ടാ​നു​ബ​ന്ധി​ച്ച് ദ​ക്ഷി​ണേ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ഇ​ന്നോ​വി​സ്റ്റ ഇ​ന്നു രാ​വി​ലെ 10നു ​സ​ന്ദീ​പ് വാ​ര്യ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കു​ട്ടി​ക​ളു​ടെ നി​ര്‍​മി​ത​ബു​ദ്ധി​യു​ടെ ഹാ​ക്ക​ത്തോ​ണ്‍ മ​ത്സ​ര​ത്തി​ല്‍ ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക, കേ​ര​ള എ​ന്നീ സം​സ്ഥാ​ന​ത്തു​നി​ന്ന് 40ഓ​ളം ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്നു.

സ്മാ​ര്‍​ട്ട് ആ​ന്‍​ഡ് സേ​ഫ് ട്രാ​ന്‍​സ്പോ​ര്‍​ട്ട്, ബെ​റ്റ​ര്‍ വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ്, ഹെ​ല്‍​ത്തി ല​ഫ് സ‌​റ്റൈ​ല്‍ ആ​ന്‍​ഡ് ഹാ​പ്പി ക​മ്യൂ​ണി​റ്റി, ഫ്യൂ​ച്ച​ര്‍ ഓ​ഫ് ഫാ​മിം​ഗ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. സ​മാ​പ​ന സ​മ്മേ​ള​നം സി​പി​സി​ആ​ര്‍​ഐ ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​ബാ​ല​ച​ന്ദ്ര ഹെ​ബ്ബാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും

Kasaragod

ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള പു​തി​യ ബ​സ് റൂ​ട്ടു​ക​ൾ പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി

കാ​സ​ർ​ഗോ​ഡ്: ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​കാ​ല​ത്ത് പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും ജ​ന​പ്ര​തി​നി​ധി​ക​ളി​ൽ നി​ന്നും വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ​നി​ന്നും നി​വേ​ദ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ചു​കൊ​ണ്ട് ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച ബ​സ് റൂ​ട്ടു​ക​ൾ പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി.

‌സം​സ്ഥാ​ന​ത്താ​കെ 503 പു​തി​യ ബ​സ് റൂ​ട്ടു​ക​ൾ അ​നു​വ​ദി​ച്ചു​കൊ​ണ്ടാ​ണ് ഫെ​ബ്രു​വ​രി അ​വ​സാ​ന​വാ​രം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. ഈ ​റൂ​ട്ടു​ക​ളി​ൽ പു​തി​യ ബ​സ് പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ തൊ​ട്ടു​പി​ന്നാ​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​വും അ​തു​ക​ഴി​ഞ്ഞ് ഭ​ര​ണ​മാ​റ്റ​വും വ​ന്ന​തോ​ടെ ഈ ​പ്ര​ഖ്യാ​പ​നം ന​ട​പ്പാ​യി​ല്ല.

ജി​ല്ല​യി​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളെ വി​വി​ധ ടൗ​ണു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഏ​താ​നും ബ​സ് റൂ​ട്ടു​ക​ൾ ഈ ​പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നും കൂ​ടു​ത​ൽ റൂ​ട്ടു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​രു​ന്നു.

നി​ല​വി​ലു​ള്ള പ്ര​ധാ​ന റൂ​ട്ടു​ക​ളി​ൽ ഓ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ​യാ​ത്ര വ​ന്ന​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യ​ത്തി​ന് പു​തി​യ റൂ​ട്ടു​ക​ൾ ഊ​ർ​ജം പ​ക​രു​മെ​ന്ന് യാ​ത്ര​ക്കാ​രു​ടെ വി​വി​ധ സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഓ​ടാ​ത്ത ഉ​ൾ​നാ​ട​ൻ റൂ​ട്ടു​ക​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് തി​ക​ച്ചും ലാ​ഭ​ക​ര​മാ​യി സ​ർ​വീ​സ് ന​ട​ത്താ​ൻ സാ​ധി​ക്കും.

മ​ല​യോ​ര​മേ​ഖ​ല​യി​ലും ഇ​ട​നാ​ട്ടി​ലു​മു​ള്ള ഗ്രാ​മീ​ണ റോ​ഡു​ക​ളി​ൽ ഒ​ട്ടു​മി​ക്ക​തും ഇ​പ്പോ​ൾ മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി മി​ക​ച്ച നി​ല​വാ​ര​ത്തി​ലാ​ണ്. എ​ന്നാ​ൽ മി​ക്ക​യി​ട​ങ്ങ​ളി​ലും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്കം കൂ​ടി​യ തു​ക ന​ൽ​കി ജീ​പ്പ്, ഓ​ട്ടോ​റി​ക്ഷ സ​ർ​വീ​സു​ക​ളെ​യോ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ​യോ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള റോ​ഡു​ക​ളി​ലൂ​ടെ സ്വ​കാ​ര്യ ബ​സ് റൂ​ട്ടു​ക​ൾ അ​നു​വ​ദി​ച്ചാ​ൽ അ​ത് ജ​ന​ങ്ങ​ൾ​ക്കും ബ​സ് വ്യ​വ​സാ​യ​ത്തി​നും ഒ​രു​പോ​ലെ ഗു​ണ​ക​ര​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ്രി​യ​ദ​ർ​ശി​നി ബ​സു​ക​ളു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​തു​മൂ​ലം ഓ​ട്ടം നി​ർ​ത്താ​നൊ​രു​ങ്ങു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള ഗ്രാ​മീ​ണ റൂ​ട്ടു​ക​ളി​ലേ​ക്കു മാ​റാ​ൻ അ​വ​സ​ര​മൊ​രു​ക്കാം.
ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ​യും അ​ടി​യ​ന്ത​ര ശ്ര​ദ്ധ ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Kasaragod

ക​ശു​വ​ണ്ടി​യു​ടെ മൂ​ല്യ​വ​ർ​ധ​ന​വി​നു​ള്ള പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു

വെ​ള്ള​രി​ക്കു​ണ്ട്: ക​ശു​വ​ണ്ടി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്താ​നും ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച വി​പ​ണി മൂ​ല്യം ല​ഭ്യ​മാ​ക്കാ​നു​മാ​യി ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ഐ​ഒ​ടി സോ​ളാ​ർ ഡ്രൈ​യിം​ഗ് പ​ദ്ധ​തി​യും മു​ള​പ്പി​ച്ച ക​ശു​വ​ണ്ടി കൊ​ണ്ടു​ള്ള മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും ന​ബാ​ർ​ഡ് കേ​ര​ള-​ല​ക്ഷ​ദ്വീ​പ് റീ​ജ​ണ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ ന​ഗേ​ഷ് കു​മാ​ർ അ​നു​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ചു​ള്ളി ഫാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കാ​ർ​ഷി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മു​ള​പ്പി​ച്ച ക​ശു​വ​ണ്ടി കൊ​ണ്ടു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ല​ത​യും നൂ​ത​ന ഉ​ത്പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ച് ത​യ്യാ​റാ​ക്കി​യ പു​സ്ത​കം ഐ​സി​എ​ആ​ർ-​ഡി​സി​ആ​ർ ശാ​സ്ത്ര​ജ്ഞ ഡോ.​ജി.​എ​ൽ. വീ​ണ​യും ഏ​റ്റു​വാ​ങ്ങി. മി​ക​ച്ച കൂ​ൺ ക​ർ​ഷ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ സ​ച്ചി​ൻ പൈ​യെ ആ​ദ​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ബാ​ർ​ഡ് ജി​ല്ലാ ഡെ​വ​ല​പ്‌​മെ​ന്‍റ് മാ​നേ​ജ​ർ കെ. ​ഷാ​രോ​ൺ​വാ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ചു​ള്ളി ഫാം ​സ​ർ​വീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എം​ഡി പി.​സി. ബി​നോ​യ് സാ​ങ്കേ​തി​ക അ​വ​ത​ര​ണം ന​ട​ത്തി. സി​പി​സി​ആ​ർ​ഐ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ ഡോ. ​ബെ​ഞ്ച​മി​ൻ, കൃ​ഷി ഓ​ഫീ​സ​ർ
നി​ഖി​ൽ നാ​രാ​യ​ൺ, സെ​ന്‍റ​ർ ഫോ​ർ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​ശ​ശി​കു​മാ​ർ, ജോ​ർ​ജ് ക​രി​മ​ഠം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Kasaragod

ബീ​രി​ച്ചേ​രി റെ​യി​ൽ​വേ മേ​ൽ​പാ​ലം നി​ർ​മാ​ണ പ്രവർത്തി ആ​രം​ഭി​ക്കു​ന്നു

തൃ​ക്ക​രി​പ്പൂ​ർ: പ​തി​റ്റാ​ണ്ടു​ക​ളു​ടെ കാ​ത്തി​രി​പ്പി​ന് ഒ​ടു​വി​ൽ ബീ​രി​ച്ചേ​രി മേ​ൽ​പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി അ​തി​രു​ക​ല്ലി​ട​ൽ തു​ട​ങ്ങി. തൃ​ക്ക​രി​പ്പൂ​ർ -പ​യ്യ​ന്നൂ​ർ പ്ര​ധാ​ന​പാ​ത​യി​ലെ 265 ന​മ്പ​ർ ബീ​രി​ച്ചേ​രി റെ​യി​ൽ​വേ ലെ​വ​ൽ ക്രോ​സി​ൽ റോ​ഡ്‌​സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ർ​പ​റേ​ഷ​ൻ സ​മ​ർ​പ്പി​ച്ച ജ​ന​റ​ൽ അ​റേ​ഞ്ച്‌​ഡ് ഡ്രോ​യിം​ഗി​ന് അ​ടു​ത്തി​ടെ റെ​യി​ൽ​വേ അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്.

ആ​ർ​ബി​ഡി​സി​കെ​യ്ക്ക് നി​ർ​മാ​ണ​ചു​മ​ത​ല​യു​ള്ള പ്ര​വ​ർത്ത​ന​ങ്ങ​ൾ​ക്ക് കി​റ്റ്കോ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​തി​രു​ക​ല്ലി​ട​ൽ ആ​രം​ഭി​ച്ച​ത്. മു​നി​വ്വി​റു​ൽ അ​റ​ബി​ക് കോ​ള​ജ് പ​രി​സ​ര​ത്ത് നി​ന്നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ അ​തി​രു​ക​ല്ലി​ടു​ന്ന​തി​ന് തു​ട​ക്ക​മി​ട്ട​ത്. മൂ​ന്നു ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 439.46 മീ​റ്റ​റാ​ണ് ബീ​രി​ച്ചേ​രി മേ​ൽ​പാ​ല​ത്തി​ന്‍റെ ആ​കെ ദൈ​ർ​ഘ്യം. റെ​യി​ൽ​വേ ഗേ​റ്റി​ന് തെ​ക്കു​ഭാ​ഗ​ത്ത് 208 മീ​റ്റ​റും വ​ട​ക്കു ഭാ​ഗ​ത്ത് 185 മീ​റ്റ​റു​മാ​ണ് നീ​ളം. 10.5 മീ​റ്റ​റാ​ണ് പാ​ല​ത്തി​ന്‍റെ വീ​തി. ഇ​തി​ൽ 7.5 മീ​റ്റ​ർ ക്യാ​ര​ജ് വേ​യും ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ന​ട​പ്പാ​ത​യും ഉ​ൾ​പ്പെ​ടു​ന്നു. അ​തി​രു​ക​ല്ലി​ട​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി ആ​രം​ഭി​ക്കും. സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ നി​ന്നാ​യി ഏ​താ​ണ്ട് ഒ​രേ​ക്ക​ർ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്.

ഈ ​ഭൂ​മി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു നീ​ക്കേ​ണ്ട​തു​ണ്ട്. 28.23 കോ​ടി രൂ​പ​യാ​ണ് പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ എ​സ്‌​റ്റി​മേ​റ്റ് തു​ക. ഏ​റ്റെ​ടു​ക്കു​ന്ന ഭൂ ​ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കേ​ണ്ടു​ന്ന ന​ഷ്ട​പ​രി​ഹാ​ര തു​ക കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണി​ത്.നാ​ലു​കോ​ടി രൂ​പ​യി​ൽ​പ​രം ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യി നീ​ക്കി​യി​ട്ടു​ണ്ട്. തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ലും സ​മീ​പ റോ​ഡു​ക​ളി​ലും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ക​യും ജ​ന​ജീ​വി​ത​വും വ്യാ​പാ​ര രം​ഗ​വും ദു​രി ത​പൂ​ർ​ണ​മാ​ക്കു​ക​യും ചെ​യ്ത തൃ​ക്ക​രി​പ്പൂ​രി​ലെ റെ​യി​ൽ​വേ ഗേ​റ്റു​ക​ളി​ൽ മേ​ൽ​പാ​ല​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ തൃ​ക്ക​രി​പ്പൂ​രി​നു മാ​ത്ര​മ​ല്ല ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ വ​ലി​യ​പ​റ​മ്പി​നും പ​ട​ന്ന ഉ​ൾ​പ്പെ​ടെ​യു​ള്ള തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ നേ​ട്ട​മു​ണ്ടാ​കും.

Kasaragod

സ​ര്‍​ക്കാ​ര്‍ സ​ഹാ​യി​ച്ചാ​ല്‍ സ്വ​കാ​ര്യ​ബ​സി​ലും സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ​യാ​ത്ര​യെ​ന്ന് ഉ​ട​മ​ക​ള്‍

കാ​ഞ്ഞ​ങ്ങാ​ട്: സ്വ​കാ​ര്യ​ബ​സു​ക​ളി​ലും സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ​യാ​ത്ര പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും സ്ത്രീ​സൗ​ജ​ന്യ​യാ​ത്ര ടി​ക്ക​റ്റ് നി​ര​ക്ക് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ന​ല്‍​കു​ന്ന​തു​പോ​ലെ ത​ങ്ങ​ള്‍​ക്കും ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്നും പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ.​തോ​മ​സ്. ആ​ലാ​മി​പ്പ​ള്ളി ന​ഗ​ര​സ​ഭ മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റ​റ​റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ ക​ണ്‍​വെ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ​ഗ്ധ​സ​സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ല്‍ ഉ​ട​ന്‍ ബ​സ് സ​ര്‍​വീ​സ് നി​ല​നി​ര്‍​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ന​ഷ്ടം സ​ഹി​ച്ചും സ്വ​കാ​ര്യ​ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള പാ​ക്കേ​ജ് 15നു ​മു​മ്പാ​യി പ്ര​ഖ്യാ​പി​ച്ചി​ല്ലെ​ങ്കി​ല്‍ 30 മു​ത​ല്‍ സം​സ്ഥാ​ന മു​ഴു​വ​ന്‍ ബ​സു​ക​ളും നി​ര്‍​ത്തി​വെ​ച്ചു​കൊ​ണ്ട് സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹം​സ എ​രി​ക്കു​ന്നേ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എം.​എ​സ്.​പ്രേം​കു​മാ​ര്‍, വൈ​സ്പ്ര​സി​ഡ​ന്‍റ് ശ​ര​ണ്യ മ​നോ​ജ്, സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി അം​ഗം സി.​എ.​മു​ഹ​മ്മ​ദ്കു​ഞ്ഞി, ജി​ല്ലാ ട്ര​ഷ​റ​ര്‍ യു.​രാ​ജേ​ഷ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​സ്.​കെ.​ഹ​മീ​ദ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എം.​പി.​ജാ​ഫ​ര്‍, സൗ​മ്യ സു​നി​ല്‍, എം.​പ്ര​ശാ​ന്ത്, കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​ഡി​ഒ ജെ​റാ​ള്‍​ഡ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മേ​ഖ​ലാ ഭാ​ര​വാ​ഹി എ​ന്‍.​പി.​അ​ഷ​റ​ഫ്, നോ​ര്‍​ത്ത് മ​ല​ബാ​ര്‍ ചേം​ബ​ര്‍ ഓ​ഫ് ജി​ല്ലാ മേ​ധാ​വി എ.​കെ.​ശ്യാം​പ്ര​സാ​ദ്, കെ.​വി.​ബാ​ബു,
വി.​പി.​പി.​മു​സ്ത​ഫ, എം. ​വി. പ​ത്മ​നാ​ഭ​ന്‍, ടി.​കൃ​ഷ്ണ​ന്‍, ഷെ​രീ​ഫ് കൊ​ട​വ​ഞ്ചി, ജ​വാ​ദ് പൂ​ത്തു​ര്‍, ടി.​രാ​ഹു​ല്‍, ഫെ​ഡ​റേ​ഷ​ന്‍ താ​ലൂ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ എം. ​ഹ​സൈ​നാ​ര്‍, കെ.​എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍, തി​മ്മ​പ്പ ഭ​ട്ട് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​ല​ക്ഷ്മ​ണ​ന്‍ സ്വാ​ഗ​ത​വും ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ.​വി.​പ്ര​ദീ​പ്കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Kasaragod

ഉ​പ്പു​വെ​ള്ളം ത​ട​യാ​ൻ നീ​ലേ​ശ്വ​രം പു​ഴ​യോ​ര​ത്ത് അ​രി​കു​ഭി​ത്തി​യൊ​രു​ങ്ങു​ന്നു

നീ​ലേ​ശ്വ​രം: വേ​ന​ൽ​ക്കാ​ല​ത്ത് ഉ​പ്പു​വെ​ള്ളം നി​റ​ഞ്ഞും മ​ഴ​ക്കാ​ല​ത്ത് പു​ഴ ക​ര​ക​വി​ഞ്ഞും കൃ​ഷി​യി​ട​ങ്ങ​ളി​ലും വീ​ട്ടു​പ​റ​മ്പു​ക​ലി​ലും നാ​ശം വി​ത​യ്ക്കു​ന്ന തൈ​ക്ക​ട​പ്പു​റം, പു​റ​ത്തേ​ക്കൈ ഭാ​ഗ​ങ്ങ​ളി​ൽ പു​ഴ​യോ​ര​ത്ത് അ​രി​കു​ഭി​ത്തി​യൊ​രു​ങ്ങു​ന്നു. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ തൈ​ക്ക​ട​പ്പു​റം ഹാ​ർ​ബ​ർ മു​ത​ൽ പു​റ​ത്തേ​ക്കൈ തെ​ക്കും​പു​റം വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ക​രി​ങ്ക​ല്ലു​കൊ​ണ്ടു​ള്ള അ​രി​കു​ഭി​ത്തി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. ജ​ല​വി​ഭ​വ വ​കു​പ്പി​നു കീ​ഴി​ൽ 1.2 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി.

Kasaragod

സൗ​ത്ത് ഇ​ന്ത്യ ഇ​ന്‍റ​ര്‍​സ്‌​കൂ​ള്‍ ജ​മ്പ് റോ​പ്പ് ചാ​മ്പ്യ​ന്‍​ഷി​പ്പ്

കാ​ഞ്ഞ​ങ്ങാ​ട്: ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ന്‍ ജ​മ്പ് റോ​പ്പ് ഫെ​ഡ​റേ​ഷ​നും ജ​മ്പ് റോ​പ്പ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന സൗ​ത്ത് ഇ​ന്ത്യ റോ​പ്പ് സ്‌​കി​പ്പിം​ഗ് ഇ​ന്‍റ​ര്‍​സ്‌​കൂ​ള്‍ ജ​മ്പ് റോ​പ്പ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി പി.​നി​ധി​ന്‍​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള ജ​മ്പ് റോ​പ്പ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​ജേ​ക്ക​ബ് ജോ​ണ്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ത ഷേ​ണാ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള സെ​ക്ര​ട്ട​റി ഫാ.​ജോ​ര്‍​ജ് പു​ഞ്ചാ​യി​ല്‍ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി​ജോ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. തെ​ല​ങ്കാ​ന റീ​ജി​യ​ന്‍, ക​ണ്ണൂ​ര്‍, പ​യ്യ​ന്നൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എ​ന്നീ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി 180 ഓ​ളം കാ​യി​ക​താ​ര​ങ്ങ​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Kasaragod

മാ​റു​ന്ന കാ​ല​ത്തി​ന്‍റെ സാ​ക്ഷി​യാ​യി ഒ​ര​ധ്യാ​പ​ക​ൻ

വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര​ത്ത് കു​ടി​യേ​റ്റ​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ ത​ല​മു​റ​യി​ലെ ബി​രു​ദ​ധാ​രി​യും അ​ധ്യാ​പ​ക​നു​മാ​യ മ​ട​ത്തി​ക്കാ​ട്ടു​കു​ന്നേ​ൽ ജോ​ർ​ജ് അ​ധ്യാ​പ​ന രം​ഗ​ത്ത് കാ​ലം വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളു​ടെ നേ​ർ​സാ​ക്ഷി​യാ​ണ്. ഗ​താ​ഗ​ത​വും വൈ​ദ്യു​തി​യു​മ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​തി​രു​ന്ന കാ​ല​ത്ത് പ​ഠി​ച്ചു​വ​ള​ർ​ന്ന ത​ല​മു​റ​ക​ളി​ൽ നി​ന്ന് വി​ജ്ഞാ​നം വി​ര​ൽ​ത്തു​മ്പി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്ന ഇ​ന്ന​ത്തെ ത​ല​മു​റ​യി​ലേ​ക്കു​ള്ള മാ​റ്റം നേ​രി​ട്ടു ക​ണ്ട​റി​ഞ്ഞ അ​ധ്യാ​പ​ക​ൻ.

പ​ഴ​യ മ​ല​ബാ​ർ മേ​ഖ​ല​യി​ൽ ഉ​ന്ന​ത പ​ഠ​ന​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ തീ​ർ​ത്തും കു​റ​വാ​യി​രു​ന്ന കാ​ല​ത്ത് പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ചേ​ർ​ന്ന് ബി​രു​ദ​വും സെ​ന്‍റ് തോ​മ​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ നി​ന്ന് ബി​എ​ഡും നേ​ടി​യാ​ണ് ജോ​ർ​ജ് 1971ൽ ​അ​ധ്യാ​പ​ന​മേ​ഖ​ല​യി​ലെ​ത്തു​ന്ന​ത്. അ​ന്ന​ത്തെ കാ​ല​ത്ത് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം നേ​ടി​യ ഒ​രാ​ളി​നു​മു​ന്നി​ൽ വ​ലി​യ ശ​മ്പ​ളം ല​ഭി​ക്കു​ന്ന മ​റ്റു പ​ല തൊ​ഴി​ൽ​മേ​ഖ​ല​ക​ളും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ധ്യാ​പ​ന​ത്തോ​ടു​ള്ള ഇ​ഷ്ട​വും താ​ത്പ​ര്യ​വും കൊ​ണ്ടാ​ണ് ഇ​ദ്ദേ​ഹം ഈ ​മേ​ഖ​ല​യി​ലെ​ത്തി​യ​ത്. മി​ക​ച്ച ക​ർ​ഷ​ക​രെ​ന്ന​തി​നൊ​പ്പം ബി​സി​ന​സി​ലും

ത​ന​താ​യ ഇ​ടം ക​ണ്ടെ​ത്തി​യ​വ​രാ​യി​രു​ന്നു കു​ടും​ബാം​ഗ​ങ്ങ​ൾ. മ​ല​യോ​ര​ത്തെ ആ​ദ്യ​ത്തെ റ​ബ​ർ ന​ഴ്സ​റി​യും വെ​ള്ള​രി​ക്കു​ണ്ടി​ലെ വീ​ന​സ്, കാ​സി​നോ തി​യ​റ്റ​റു​ക​ളും ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​താ​യി​രു​ന്നു. പ​യ്യ​ന്നൂ​രി​നു സ​മീ​പ​മു​ള്ള കു​ഞ്ഞി​മം​ഗ​ലം ഗ​വ. ഹൈ​സ്കൂ​ളി​ലാ​ണ് ജോ​ർ​ജ് ആ​ദ്യ​മാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. പി​ന്നീ​ട് പ​ര​പ്പ, കൊ​ല്ലം ജി​ല്ല​യി​ലെ നെ​ട്ട​യം, വീ​ണ്ടും കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ അ​മ്പ​ല​ത്ത​റ സ്കൂ​ളു​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച​തി​നു ശേ​ഷം മാ​ലോ​ത്ത് ക​സ​ബ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ലാ​യാ​ണ് സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച​ത്. മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ശ്യാ​മ​ള ദേ​വി​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി​നോ​ദ് കു​മാ​റും അ​ട​ക്ക​മു​ള്ള​വ​ർ ജോ​ർ​ജ് സാ​റി​ന്‍റെ ശി​ഷ്യ​രാ​ണ്.

പ​ര​പ്പ​യി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന കാ​ല​ത്തു​പോ​ലും എ​ല്ലാ ദി​വ​സ​വും വെ​ള്ള​രി​ക്കു​ണ്ട് നി​ന്ന് ആ​റു കി​ലോ​മീ​റ്റ​ർ ന​ട​ന്നാ​ണ് പോ​യി​രു​ന്ന​തെ​ന്ന് ജോ​ർ​ജ് സാ​ർ ഓ​ർ​ക്കു​ന്നു. അ​ന്ന് ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ അ​ത്ര​യ്ക്കു പ​രി​മി​ത​മാ​യി​രു​ന്നു. അ​ധ്യാ​പ​ക​രു​ടെ അ​വ​സ്ഥ അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ കു​ട്ടി​ക​ളു​ടെ സ്ഥി​തി പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. ഇ​പ്പോ​ൾ അ​ധ്യാ​പ​ക​രാ​യാ​ലും കു​ട്ടി​ക​ളാ​യാ​ലും വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന് നേ​രെ വാ​ഹ​ന​ത്തി​ൽ ക​യ​റി സ്കൂ​ൾ​മു​റ്റ​ത്ത് ചെ​ന്നി​റ​ങ്ങു​ക​യാ​ണ്. അ​തി​ന് ഗു​ണ​ങ്ങ​ളും ദോ​ഷ​ങ്ങ​ളു​മു​ണ്ട്. പ​ക്ഷേ ഏ​തു മേ​ഖ​ല​യി​ലാ​യാ​ലും മാ​റ്റ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല​ല്ലോ. അ​ന്ന് അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ലും​ശാ​സ​ന​ക​ളു​ടെ​യും അ​ക​ൽ​ച്ച​യു​ടെ​യു​മൊ​ക്കെ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ത് നേ​ർ​ത്തു​നേ​ർ​ത്ത് ഇ​ല്ലാ​താ​യി. പ​ല​പ്പോ​ഴും അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും പ​ര​സ്പ​രം സ​ഹാ​യി​ക്കു​ന്ന കൂ​ട്ടു​കാ​രെ​പ്പോ​ലെ​യാ​യി.

വി​ശ്ര​മ​ജീ​വി​ത​കാ​ല​ത്തും കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ണ് ജോ​ർ​ജ് സാ​ർ. ഭാ​ര്യ ക്ലാ​ര​മ്മ ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് മ​രി​ച്ചു. മ​ക്ക​ളാ​യ നി​ധീ​ഷും മി​ഥു​നും ബി​സി​ന​സ് രം​ഗ​ത്താ​ണ്.

Kasaragod

മാ​ലോം പ​ള്ളി​യി​ൽ ചെ​ണ്ടു​മ​ല്ലി വ​സ​ന്തം

മാ​ലോം: മ​ല​നാ​ടി​ന്‍റെ മ​നോ​ഹാ​രി​ത​യ്ക്ക് മാ​റ്റു​കൂ​ട്ടി, മാ​ലോം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​മു​റ്റ​ത്ത് വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന ചെ​ണ്ടു​മ​ല്ലി​പ്പൂ​ക്ക​ൾ കാ​ഴ്ച​ക്കാ​ർ​ക്ക് വി​സ്മ​യ​ക്കാ​ഴ്ച​യൊ​രു​ക്കു​ന്നു. വി​വി​ധ നി​റ​ങ്ങ​ളി​ൽ വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന പൂ​ക്ക​ളു​ടെ മ​നോ​ഹാ​രി​ത പ​ള്ളി​മു​റ്റ​ത്തി​ന് വേ​റി​ട്ട ഭം​ഗി സ​മ്മാ​നി​ക്കു​ക​യാ​ണ്. നി​ല​വി​ൽ വ​ള​രെ ചു​രു​ങ്ങി​യ സ്ഥ​ല​ത്ത് മാ​ത്ര​മാ​ണ് ചെ​ണ്ടു​മ​ല്ലി​കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. മാ​തൃ​വേ​ദി അം​ഗ​ങ്ങ​ളാ​ണ് വ​ള​മി​ട്ട് പ​രി​പാ​ലി​ച്ച​ത്. വി​ശ്വാ​സി​ക​ളും കാ​ഴ്ച​ക്കാ​രും ചെ​ണ്ടു​മ​ല്ലി കൃ​ഷി​യെ​ക്കു​റി​ച്ച് ന​ൽ​കി​യ ന​ല്ല അ​ഭി​പ്രാ​യം മാ​നി​ച്ച് വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ത്ത് ചെ​ണ്ടു​മ​ല്ലി ന​ട്ട് വ​ള​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ഫൊ​റോ​നാ വി​കാ​രി ഫാ.​ജോ​സ​ഫ് തൈ​ക്കു​ന്നു‍​മ്പ​റം പ​റ​ഞ്ഞു.

Corehub Up