ലിഫ്റ്റിൽ കുടുങ്ങിയ തന്നെയും സഹപ്രവർത്തകരെയും രക്ഷപ്പെടുത്തിയ ഫയർഫോഴ്സ് സേനാംഗത്തെ ശശി തരൂർ എം.പി അനുമോദിക്കുന്നു.
തിരുവനന്തപുരം: ഡോ. ശശി തരൂർ എംപി ഹോട്ടലിന്റെ ലിഫ്റ്റിൽ കുടുങ്ങി. തിരുവനന്തപുരം പിഎംജിയിലെ പ്രശാന്ത് ഹോട്ടലിന്റെ ലിഫ്റ്റിലാണ് കുടുങ്ങിയത്. 20 മിനിറ്റോളം ലിഫ്റ്റിൽ കുടുങ്ങിയ എംപിയെ ഫയർഫോഴ്്സ് എത്തിയാണ് പുറത്തിറക്കിയത്.
ആറാം നിലയിലേക്ക് പോയപ്പോഴാണ് ലിഫ്റ്റ് പ്രവർത്തനരഹിതമായത്.
തരൂർ ലിഫ്റ്റിൽ കുടുങ്ങിയ വിവരം അറിഞ്ഞതോടെ, ഫയർഫോഴ്സ് സ്ഥലത്തെത്തി. ലിഫ്റ്റിന്റെ വാതിൽ അകത്തി പുറത്തിറക്കി. അധികഭാരത്തെ തുടർന്നാണ് ലിഫ്റ്റ് നിന്നു പോയതെന്നാണ് വിവരം. എല്ലാവരും ഓക്കേ ആണെന്നു പുറത്തെത്തിയ ശേഷം തരൂർ പറഞ്ഞു.രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ് അംഗങ്ങളോട് തരൂർ നന്ദി പറഞ്ഞു.
Tags : Local News Nattuvishesham Thiruvananthapuram