പ്രതികളായ അർഷാദ്, ഇജാസ്, ജംഷീർ
കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലില്‍ ലഹരി കച്ചവടം നടത്തിയ മൂന്ന് പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ ജംഷീർ, ഇജാസ്, അർഷാദ് എന്നിവരാണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസും ഡാൻസാഫും നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
200 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. ഏകദേശം പത്ത് ലക്ഷം രൂപ വിപണി വില വരുന്ന എംഡിഎംഎ ഇവരുടെ കൈവശം ഉണ്ടായിരുന്നതായാണ് വിവരം.
അതേസമയം ലഹരി കച്ചവടത്തില്‍ പങ്കില്ലെന്നാണ് ജിംനേഷ്യത്തിന്റെ ഉടമ പറയുന്നത്. എന്നാല്‍ കുറച്ച് നാളുകളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. നാട്ടുകാരില്‍ നിന്ന് നിരവധി പരാതികള്‍ ഇവര്‍ക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Tags : Deepika BreakingNews Drug