x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ളം ജ​യി​ച്ചു

വെബ്ഡെസ്ക്
Published: October 17, 2026 01:53 AM IST | Updated: October 17, 2026 01:53 AM IST

പ്രതീകാത്മക ചിത്രം

ച​ണ്ഡി​ഗ​ഡ്: ദേ​ശീ​യ വ​നി​താ അ​ണ്ട​ർ 19 ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലീ​ഗ് റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​നു ജ​യം.

മി​സോ​റ​മി​നെ ഒ​ന്പ​തു വി​ക്ക​റ്റി​നു കേ​ര​ളം തോ​ൽ​പി​ച്ചു. ആ​ദ്യം ബാ​റ്റ് ചെ​യ്ത മി​സോ​റാ​മി​നെ 83 റ​ൺ​സി​ൽ ഒ​തു​ക്കി​യ കേ​ര​ളം, 37 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി. കേ​ര​ള​ത്തി​നു നോ​ക്കൗ​ട്ടി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. സ്കോ​ർ: മി​സോ​റം 20 ഓ​വ​റി​ൽ 83/8. കേ​ര​ളം 13.5 ഓ​വ​റി​ൽ 87/1.

കേ​ര​ള​ത്തി​നുവേ​ണ്ടി പാ​ർ​വ​തി കു​ഞ്ഞു​മോ​ൻ, സി.​വി. അ​നു​ഷ്ക, ഇ​ഷി​ത എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

കേ​ര​ള​ത്തി​ന്‍റെ അ​മീ​റ ബീ​ഗം 36ഉം ​എ​ൻ.​എ​സ്. ആ​ര്യ​ന​ന്ദ 18ഉം ​റ​ൺ​സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്നു. ക്യാ​പ്റ്റ​ൻ ശ്രേ​യ സി​ജു​വി​ന്‍റെ (19) വി​ക്ക​റ്റാ​ണ് കേ​ര​ള​ത്തി​നു ന​ഷ്ട​പ്പെ​ട്ട​ത്.

Tags : Under19 T20CricketTournament Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up