Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Sports

Sports

ഉ​ശി​രോ​ടെ... ഇ​ന്ത്യ Vs ഉ​റു​ഗ്വെ മത്സരം ഇന്ന്

കോ​ല്‍​ക്ക​ത്ത: ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​നെ ആ​വേ​ശ​ത്തി​ലാ​ക്കാ​ന്‍, ര​ണ്ടു​ ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കി​ട​യി​ലെ ര​ണ്ടാം വ​മ്പ​ന്‍ പോ​രാ​ട്ടം. രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ ഫു​ട്‌​ബോ​ളി​ല്‍ ബ്ര​സീ​ലി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​നു​ശേ​ഷം ഇ​ന്ത്യ​ന്‍ ടീം, ​ഇ​ന്ന് ഉ​റു​ഗ്വെ​യ്‌​ക്കെ​തി​രേ ഇ​റ​ങ്ങു​ന്നു.

അ​ഞ്ചു ത​വ​ണ ഫി​ഫ ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​യ ബ്ര​സീ​ലി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ 4-0ന് ​ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ടു. സ്‌​കോ​ര്‍ വ്യ​ത്യാ​സം മാ​റ്റി​നി​ര്‍​ത്തി​യാ​ല്‍, കാ​ന​റി​ക​ള്‍​ക്കെ​തി​രേ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ന്‍ സാ​ധി​ച്ചെ​ന്ന​താ​ണു ശ്ര​ദ്ധേ​യം. ര​ണ്ടു ത​വ​ണ ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​യ ഉ​റു​ഗ്വെ, ബ്ര​സീ​ല്‍ ടീം ​എ​ത്തു​ന്ന​തി​നു മു​മ്പു​ത​ന്നെ എ​ത്തി​യി​രു​ന്നു. കോ​ല്‍​ക്ക​ത്ത​യി​ലെ സാ​ള്‍​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്നു രാ​ത്രി 7.30നാ​ണ് ഇ​ന്ത്യ x ഉ​റു​ഗ്വെ പോ​രാ​ട്ട​ത്തി​ന്‍റെ കി​ക്കോ​ഫ്.

മൂ​ന്നാം തീ​യ​തി​യാ​യി​രു​ന്നു ഇ​ന്ത്യ x ബ്ര​സീ​ല്‍ പോ​രാ​ട്ട​ത്തി​നു സാ​ള്‍​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യം വേ​ദി​യാ​യ​ത്. ഫി​ഫ ലോ​ക റാ​ങ്കിം​ഗി​ല്‍ ആ​റാം സ്ഥാ​ന​ക്കാ​രാ​യ ബ്ര​സീ​ലി​നെ​തി​രേ 35 ശ​ത​മാ​നം പ​ന്ത് കൈ​വ​ശ​പ്പെ​ടു​ത്താ​ന്‍ ഇ​ന്ത്യ​ക്കു സാ​ധി​ച്ചു. കാ​ന​റി​ക​ളു​ടെ ഗോ​ള്‍ മു​ഖ​ത്തേ​ക്ക് ഏ​ഴു ഷോ​ട്ട് പാ​യി​ച്ച​തി​ല്‍ ര​ണ്ട് എ​ണ്ണം ഓ​ൺ ടാ​ര്‍​ഗ​റ്റ് ആ​യി​രു​ന്നു. ആ​റു കോ​ര്‍​ണ​ര്‍ നേ​ടാ​ന്‍ സാ​ധി​ച്ചെ​ന്ന​തും ശ്ര​ദ്ധേ​യം. ബ്ര​സീ​ല്‍ ഇ​ന്ത്യ​ന്‍ ഗോ​ള്‍​മു​ഖ​ത്ത് തൊ​ടു​ത്ത 21 ഷോ​ട്ടി​ല്‍ ഏ​ഴ് എ​ണ്ണം ഓ​ണ്‍ ടാ​ര്‍​ഗ​റ്റ് ആ​യി​രു​ന്നു. അ​തി​ല്‍ നാ​ല് എ​ണ്ണം മാ​ത്ര​മേ ഗോ​ളാ​യു​ള്ളൂ.

ഫി​ഫ ലോ​ക റാ​ങ്കിം​ഗി​ല്‍ 20-ാം സ്ഥാ​ന​ക്കാ​രാ​ണ് ഉ​റു​ഗ്വെ. ഇ​ന്ത്യ 138-ാം സ്ഥാ​ന​ത്താ​ണ്. 2026 ഫി​ഫ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ പു​റ​ത്താ​യ​ശേ​ഷം ഉ​റു​ഗ്വെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളാ​ണ് ക​ളി​ച്ച​ത്. ജ​പ്പാ​നും ദ​ക്ഷി​ണ​കൊ​റി​യ​യ്ക്കും എ​തി​രേ. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ഈ ​മ​ത്സ​ര​ങ്ങ​ളി​ല്‍ ജ​പ്പാ​നെ​തി​രേ ജ​യി​ച്ച​പ്പോ​ള്‍ (3-1) ദ​ക്ഷി​ണ​കൊ​റി​യ​യോ​ടു (4-1) പ​രാ​ജ​യ​പ്പെ​ട്ടു.

Sports

സ​നാ​ന്‍ ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍

കൊ​​​​ച്ചി: മ​​​​ല​​​​യാ​​​​ളി മു​​​​ന്നേ​​​​റ്റ​​​താ​​​​രം മു​​​​ഹ​​​​മ്മ​​​​ദ് സ​​​​നാ​​​​നെ സ്വ​​​​ന്ത​​​​മാ​​​​ക്കി കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സ് എ​​​​ഫ്‌​​​​സി. ജം​​​​ഷ​​​​ഡ്പു​​​​ര്‍ എ​​​​ഫ്‌​​​​സി​​​​യി​​​​ല്‍നി​​​​ന്നാ​​​​ണ് ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ താ​​​​രം മ​​​​ഞ്ഞ​​​​പ്പ​​​​ട​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​കു​​​​ന്ന​​​​ത്. 2028-29 വ​​​​രെ​​​​യാണ് ക​​​​രാ​​​​ർ.

റി​​​​ല​​​​യ​​​​ന്‍​സ് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ യം​​​​ഗ് ചാം​​​​പ്‌​​​​സ് പ്രോ​​​​ഗ്രാ​​​​മി​​​​ലൂ​​​​ടെ​​​​യാ​​​​ണ് സ​​​​നാ​​​​ന്‍ ഫു​​​​ട്‌​​​​ബോ​​​​ള്‍ അ​​​​ടി​​​​ത്ത​​​​റ ശ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. 2023ല്‍ ​​​​ജം​​​​ഷ​​​​ഡ്പു​​​​രി​​​​ലൂ​​​​ടെ സീ​​​​നി​​​​യ​​​​ര്‍ ത​​​​ല​​​​ത്തി​​​​ലേ​​​​ക്ക് ചു​​​​വ​​​​ടു​​​​വ​​​​ച്ചു.

ലെ​​​​ഫ്റ്റ് വിം​​​​ഗ​​​​റാ​​​​യ സ​​​​നാ​​​​ന് വ​​​​ല​​​​തു​​​വിം​​​​ഗി​​​​ലും സെ​​​​ന്‍​ട്ര​​​​ല്‍ അ​​​​റ്റാ​​​​ക്കിം​​​​ഗ് പൊ​​​​സി​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും തി​​​​ള​​​​ങ്ങാ​​​​ന്‍ ക​​​​ഴി​​​​വു​​​​ണ്ട്.

Sports

സെ​ന്‍റ് എ​ഫ്രേം​സ് ചാ​മ്പ്യന്മാർ

ക​ള​മ​ശേ​രി: 39-ാമ​ത് ഫാ. ​ഫ്രാ​ൻ​സി​സ് സാ​ല​സ് ട്രോ​ഫി ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ന്നാ​നം സെ​ന്‍റ് എ​ഫ്രേം​സ് എ​ച്ച്എ​സ്എ​സ് ചാ​ന്പ്യ​ന്മാ​ർ.

ഫൈ​ന​ലി​ൽ കോ​ഴി​ക്കോ​ട് സി​ൽ​വ​ർ ഹി​ൽ​സ് എ​ച്ച്എ​സ്എ​സി​നെ 72-63നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​ന്‍റ് എ​ഫ്രേം​സ് കി​രീ​ടം ചൂ​ടി​യ​ത്. സെ​ന്‍റ് എ​ഫ്രേം​സി​നാ​യി ആ​ൽ​ബ​ർ​ട്ട് റെ​ജി 24ഉം, ​അ​ക്ഷ​യ് അ​ല​ക്സ് 16 ഉം, ​പ്ര​വീ​ൺ ബി​ജു 14ഉം ​പോ‍​യി​ന്‍റ് വീ​തം നേ​ടി. സി​ൽ​വ​ർ ഹി​ൽ​സി​നു വേ​ണ്ടി പി. ​വി​ശാ​ൽ 35 ഉം, ​മു​ഹ​മ്മ​ദ് സി​നാ​ൻ 18 ഉം ​പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി.

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് എ​ച്ച്എ​സ്എ​സി​നെ വീ​ഴ്ത്തി കോ​ഴി​ക്കോ​ട് പ്രോ​വി​ഡ​ൻ​സ് ചാ​ന്പ്യ​ന്മാ​രാ​യി. സ്കോ​ർ: 51-17. പ്രോ​വി​ഡ​ൻ​സി​നാ​യി അ​ക്ഷ​ര 15 ഉം, ​അ​ന്ന മ​റി​യം 12 ഉം ​പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി.

Sports

ഇ​ന്ത്യ x വി​ന്‍​ഡീ​സ് ട്വ​ന്‍റി-20

ല​ക്‌​നോ: 2026 ഏ​ഷ്യ​ന്‍ ഗെ​യിം​സ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് സ്വ​ര്‍​ണ ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ന്‍ ടീം ​ഇ​ന്നു മു​ത​ല്‍ അ​ടു​ത്ത ദൗ​ത്യ​ത്തി​ന്. വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന് എ​തി​രാ​യ അ​ഞ്ചു മ​ത്സ​ര ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്ക് ഇ​ന്നു തു​ട​ക്കം. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി ഏ​ഴി​നാ​ണു മ​ത്സ​രം.

ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഫൈ​ന​ലി​ല്‍ പാ​ക്കി​സ്ഥാ​നെ കീ​ഴ​ട​ക്കി സ്വ​ര്‍​ണം നേ​ടി​യ​ശേ​ഷ​മാ​ണ് ശ്രേ​യ​സ് അ​യ്യ​ര്‍ ന​യി​ക്കു​ന്ന ടീം ​വി​ന്‍​ഡീ​സി​നെ​തി​രേ ഇ​റ​ങ്ങു​ന്ന​ത്. സ​ഞ്ജു സാം​സ​ണ്‍, വൈ​ഭ​വ് സൂ​ര്യ​വം​ശി, ഇ​ഷാ​ന്‍ കി​ഷ​ന്‍, തി​ല​ക് വ​ര്‍​മ തു​ട​ങ്ങി​യ​വ​ര്‍ ഇ​ന്ത്യ​ന്‍ സം​ഘ​ത്തി​ലു​ണ്ട്. അ​തേ​സ​മ​യം, പേ​സ​ര്‍ ജ​സ്പ്രീ​ത് ബും​റ ടീ​മി​നൊ​പ്പം ഇ​ല്ല.

ഇ​ന്ത്യ​ക്കു പി​ഴ

ഇ​ന്ത്യ x വെ​സ്റ്റ് ഇ​ന്‍​ഡീ​സ് മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ സ്ലോ ​ഓ​വ​ര്‍ റേ​റ്റി​നെ​ത്തു​ട​ര്‍​ന്ന് ഇ​രു​ടീ​മി​നും പി​ഴ. ഇ​ന്ത്യ​ക്കു മാ​ച്ച് ഫീ​സി​ന്‍റെ 20 ശ​ത​മാ​ന​വും വി​ന്‍​ഡീ​സി​ന് 10 ശ​ത​മാ​ന​വു​മാ​ണ് പി​ഴ. മൂ​ന്നു മ​ത്സ​ര പ​ര​മ്പ​ര 2-1നു ​ഇ​ന്ത്യ നേടി.

Sports

ആ​ർ ജി ​വ​ൺ വ​നി​താ ടി20: ​കേ​ര​ളം ജേ​താ​ക്ക​ൾ

വ​ഡോ​ദ​ര: ആ​ർ ജി ​വ​ൺ വ​നി​താ ട്വ​ന്‍റി 20 ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തി​ന് കി​രീ​ടം. ഫൈ​ന​ലി​ൽ ബ​റോ​ഡ​യെ അ​ഞ്ച് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചാ​ണ് കേ​ര​ളം ചാ​മ്പ്യ​ന്മാ​രാ​യ​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ബ​റോ​ഡ 20 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 109 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ കേ​ര​ളം 14.5 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ബ​റോ​ഡ ബാ​റ്റി​ങ് നി​ര​യി​ൽ ഓ​പ്പ​ണ​ർ​മാ​രാ​യ മെ​സ്വി പൊ​കാ​ർ, അ​മൃ​ത ജോ​സ​ഫ് എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്. മെ​സ്വി 28-ഉം ​അ​മൃ​ത 22-ഉം ​റ​ൺ​സെ​ടു​ത്തു.

തു​ട​ർ​ന്നെ​ത്തി​യ​വ​ർ കേ​ര​ള​ത്തി​ന്‍റെ മി​ക​ച്ച ബൗ​ളി​ങ്ങി​ന് മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി​യ​തോ​ടെ ബ​റോ​ഡ​യു​ടെ ഇ​ന്നിം​ഗ്സ് 109-ൽ ​അ​വ​സാ​നി​ച്ചു. കേ​ര​ള​ത്തി​ന് വേ​ണ്ടി സ​ജ​ന സ​ജീ​വ​നും ന​ജ്‌​ല സി.​എം.​സി.​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ കേ​ര​ള​ത്തി​ന് ഓ​പ്പ​ണ​ർ കി​ര​ൺ ന​വ്ഗി​രെ മി​ക​ച്ച തു​ട​ക്കം ന​ൽ​കി. 18 പ​ന്തി​ൽ ഏ​ഴ് ഫോ​റും ഒ​രു സി​ക്സു​മ​ട​ക്കം കി​ര​ൺ 38 റ​ൺ​സ് നേ​ടി. ക്യാ​പ്റ്റ​ൻ ആ​ശ ശോ​ഭ​ന 21 റ​ൺ​സെ​ടു​ത്തു. സ​ജ​ന സ​ജീ​വ​ൻ 14-ഉം ​ദി​വ്യ ഗ​ണേ​ഷ് പ​ത്തും റ​ൺ​സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്നു. 31 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ കേ​ര​ളം ല​ക്ഷ്യ​ത്തി​ലെ​ത്തി. ബ​റോ​ഡ​യ്ക്ക് വേ​ണ്ടി ത​ൻ​വീ​ർ ഷെ​യ്ഖ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

Sports

ഇ​ന്ത്യ​യ്‌ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര: അ​മീ​ര്‍ ജാം​ഗു വി​ന്‍​ഡീ​സ് ടീ​മി​ല്‍

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​യ്‌ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യ്ക്ക് മു​ന്നേ വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ടീ​മി​ന് തി​രി​ച്ച​ടി. ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​നി​ട​യി​ല്‍ പ​രി​ക്കേ​റ്റ ജു​വ​ല്‍ ആ​ന്‍​ഡ്രൂ​വി​ന് ക​ളി​ക്കാ​നാ​വി​ല്ല.

‌‌പ​ക​ര​ക്കാ​ര​നാ​യി അ​മീ​ര്‍ ജാം​ഗു​വി​നെ വി​ന്‍​ഡീ​സ് ടി20 ​സ്‌​ക്വാ​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. ഇ​ന്ത്യ​യ്‌​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ന​മ​ന്‍ ധീ​റി​ന്‍റെ ക്യാ​ച്ച് എ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ആ​ന്‍​ഡ്രൂ​വി​ന്‍റെ വി​ര​ലി​ന് പ​രി​ക്കേ​റ്റ​ത്. ന്യൂ ​ച​ണ്ഡീ​ഗ​ഡി​ലെ പു​തി​യ പി​സി​എ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹ​ത്തെ എ​ക്‌​സ്-​റേ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ആ​ന്‍​ഡ്രൂ​വി​ന്റെ പ​രി​ക്ക് മെ​ഡി​ക്ക​ല്‍ സം​ഘം നി​ര​ന്ത​രം നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് ക്രി​ക്ക​റ്റ് വെ​സ്റ്റ് ഇ​ന്‍​ഡീ​സ് അ​റി​യി​ച്ചു. ഇ​ന്ത്യ​ന്‍ ഇ​ന്നാം​ങ്‌​സി​ന്റെ 36-ാം ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ലാ​യി​രു​ന്നു ആ​ന്‍​ഡ്രൂ​വി​ന് പ​രി​ക്കേ​റ്റ​ത്.

വി​ന്‍​ഡീ​സ് ഇ​ടം​കൈ​യ്യ​ന്‍ സ്പി​ന്ന​ര്‍ ഗു​ഡ​കേ​ഷ് മോ​തി​യു​ടെ പ​ന്തി​ല്‍ ബാ​റ്റിം​ഗ് ഓ​ള്‍​റൗ​ണ്ട​ര്‍ ന​മ​ന്‍ ധീ​ര്‍ ക​വ​റി​ന് മു​ക​ളി​ലൂ​ടെ ക​ളി​ച്ച ഷോ​ട്ട് കൈ​യി​ലാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ആ​ന്‍​ഡ്രൂ​വി​ന്‍റെ വി​ര​ലി​ന് ശ​ക്ത​മാ​യ പ​രി​ക്കേ​റ്റ​ത്. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ഉ​ട​ന​ടി വൈ​ദ്യ​സ​ഹാ​യം തേ​ടേ​ണ്ടി വ​രി​ക​യും ഗ്രൗ​ണ്ട് വി​ടേ​ണ്ടി വ​രി​ക​യും ചെ​യ്തു.

352 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന വി​ന്‍​ഡീ​സി​നാ​യി ബാ​റ്റിം​ഗ് ഓ​പ്പ​ണ്‍ ചെ​യ്യാ​ന്‍ ആ​ന്‍​ഡ്രൂ​വി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന് പ​ക​രം ക്യാ​പ്റ്റ​ന്‍ ഷാ​യ് ഹോ​പ്പാ​ണ് ഓ​പ്പ​ണിം​ഗി​നെ​ത്തി​യ​ത്.

2024 ഡി​സം​ബ​റി​ലെ അ​ന്താ​രാ​ഷ്ട്ര അ​ര​ങ്ങേ​റ്റ​ത്തി​ന് ശേ​ഷം വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നാ​യി ഏ​ഴ് ടി20 ​മ​ത്സ​ര​ങ്ങ​ള്‍ അ​മീ​ര്‍ ജാം​ഗു ക​ളി​ച്ചി​ട്ടു​ണ്ട്. ആ ​മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 120.74 സ്‌​ട്രൈ​ക്ക് റേ​റ്റി​ല്‍ 163 റ​ണ്‍​സാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ സ​മ്പാ​ദ്യം. എ​ങ്കി​ലും, ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു 29 കാ​ര​നാ​യ ജാം​ഗു.

Sports

ആ​സ്റ്റ​ൺ വി​ല്ല താ​രം ടീ​മി​ൽ; കി​ടി​ല​ൻ നീ​ക്ക​ങ്ങ​ളു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ്

കൊ​ച്ചി: വ​മ്പ​ൻ താ​ര​ങ്ങ​ളെ ടീ​മി​ലെ​ത്തി​ച്ച് പു​തി​യ സീ​സ​ണി​നു​ള്ള ഒ​രു​ക്കം ശ​ക്ത​മാ​ക്കി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബാ​യ ആ​സ്റ്റ​ൺ വി​ല്ല​യു​ടെ മു​ൻ​താ​രം ആ​ന്ദ്രെ ജെ​യ് ഗ്രീ​നി​നെ മ​ഞ്ഞ​പ്പ​ട സ്വ​ന്ത​മാ​ക്കി. ഗി​നി​യ​ൻ താ​രം മോ​മോ യാ​ൻ​സാ​നെ​യും സെ​ന​ഗ​ൽ താ​രം ഫാ​ലോ എ​ൻ​ഡി​യേ​യെ​യും ടീ​മി​ലെ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സ്.

യു​റ​ഗ്വാ​യ് താ​രം അ​ഡ്രി​യാ​ൻ ലൂ​ണ ഇ​തി​ന​കം ചെ​ന്നൈ​യി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ ചേ​ർ​ന്നി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ അ​മ​രീ​ന്ദ​ർ സിം​ഗ്, മു​ഹ​മ്മ​ദ് യാ​സി​ർ, റാം​ലു​ൻ​ചും​ഗ എ​ന്നി​വ​രും പു​തി​യ സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സ് നി​ര​യി​ലെ​ത്തി. പു​തി​യ സീ​സ​ണി​ലെ ആ​ദ്യ വി​ദേ​ശ സൈ​നിം​ഗി​ലൂ​ടെ​യാ​ണ് 28കാ​ര​നാ​യ ആ​ന്ദ്രെ ജെ​യ് ഗ്രീ​ൻ ബ്ലാ​സ്റ്റേ​ഴ്സി​ലെ​ത്തു​ന്ന​ത്.

സ്ട്രൈ​ക്ക​റാ​യും വി​ങ്ങ​റാ​യും ക​ളി​ക്കാ​ൻ ക​ഴി​വു​ള്ള താ​ര​മാ​ണ് ഗ്രീ​ൻ. ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് പു​റ​മെ പോ​ർ​ട്സ്മൗ​ത്ത്, ഷെ​ഫീ​ൽ​ഡ്, ചാ​ൾ​ട്ട​ൺ അ​ത്‌​ല​റ്റി​ക് തു​ട​ങ്ങി​യ ഇം​ഗ്ലീ​ഷ് ക്ല​ബു​ക​ൾ​ക്കാ​യും താ​രം ക​ളി​ച്ചി​ട്ടു​ണ്ട്. ഗ്രീ​ക്ക് ക്ല​ബാ​യ പാ​ൻ​സെ​റൈ​ക്കോ​സി​ൽ നി​ന്നാ​ണ് ഗ്രീ​ൻ ബ്ലാ​സ്റ്റേ​ഴ്സി​ലെ​ത്തു​ന്ന​ത്.

Sports

യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ്: സെ​ർ​ബി​യ​യ്ക്കെ​തി​രെ നെ​ത​ർ​ല​ൻ​ഡ്സി​ന് ജ​യം

എ​യ്ന്തോ​വ​ൻ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ സെ​ർ​ബി​യ​യ്‌ക്കെ​തി​രെ നെ​ത​ർ​ല​ൻ​ഡ്സി​ന് ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഗ്രൂ​പ്പ് ബി ​മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് നെ​ത​ർ​ല​ൻ​ഡ്സ് വി​ജ​യി​ച്ച​ത്.

നെ​ത​ർ​ല​ൻ​ഡ്സി​ന് വേ​ണ്ടി ടി​യേ​ൻ കൂ​പ്പ്മെ​യ്നേ​ഴ്സും ജോ​ഷ്വ സി​ർ​ക്ക്സീ​യു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. മി​ഹാ​ജ്‌​ലോ സി​വേ​റ്റ്കോ​വി​ച്ചാ​ണ് സെ​ർ​ബി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ നെ​ത​ർ​ല​ൻ​ഡ്സി​ന് എ​ട്ട് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ഗ്രൂ​പ്പ് ബി​യി​ൽ ഒ​ന്നാ​മ​താ​ണ് നെ​ത​ർ​ല​ൻ​ഡ്സ്.

Sports

മെ​സി​യു​ടെ അ​വ​സാ​ന അ​ങ്ക​ത്തി​ന് ക​ള​മൊ​രു​ങ്ങി; വി​ട​വാ​ങ്ങ​ൽ മ​ത്സ​രം നാ​ളെ

ബ്യൂ​ണ​സ് ഐ​റി​സ്: അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ നി​ന്ന് വി​ട​പ​റ​യാ​നൊ​രു​ങ്ങി ല​യ​ണ​ൽ മെ​സി. ആ​ഫ്രി​ക്ക​ൻ ടീ​മാ​യ ബെ​നി​നെ​തി​രെ​യാ​ണ് മെ​സി​യു​ടെ അ​വ​സാ​ന അ​ന്താ​രാ​ഷ്ട്ര മ​ത്സ​രം. ഇ​ന്ത്യ​ൻ സ​മ​യം ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 4.30ന് ​ബ്യൂ​ണ​സ് ഐ​റി​സി​ലെ മോ​ണ്യു​മെ​ന്‍റ​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ത്ര​സി​പ്പി​ച്ച ഗോ​ളു​ക​ളും വി​സ്മ​യി​പ്പി​ച്ച അ​സി​സ്റ്റു​ക​ളും റി​ക്കാ​ർ​ഡു​ക​ളും കി​രീ​ട​ങ്ങ​ളും നി​റ​ഞ്ഞ മെ​സി​യു​ടെ അ​ന്താ​രാ​ഷ്ട്ര ക​രി​യ​റി​ന് ഇ​തോ​ടെ വി​രാ​മ​മാ​കും. ഇ​തി​ഹാ​സ താ​ര​ത്തി​ന് അ​ർ​ഹ​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്ന​തി​നാ​യാ​ണ് അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ബെ​നി​നെ​തി​രാ​യ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

2022ലെ ​ലോ​ക​ക​പ്പ് നേ​ടി​യ ടീ​മി​ലെ മു​ഴു​വ​ൻ താ​ര​ങ്ങ​ളെ​യും മെ​സി​യു​ടെ വി​ട​വാ​ങ്ങ​ൽ മ​ത്സ​ര​ത്തി​ന് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. മെ​സി അ​വ​സാ​ന​മാ​യി അ​ണി​യു​ന്ന അ​ർ​ജ​ന്‍റീ​ന​യു​ടെ ജ​ഴ്‌​സി​ക്കും പ്ര​ത്യേ​ക​ത​യു​ണ്ട്. ജ​ഴ്‌​സി​യി​ലെ പ​ത്താം ന​മ്പ​റും മെ​സി​യു​ടെ പേ​രും സ്വ​ർ​ണ നി​റ​ത്തി​ലാ​ണ് ആ​ലേ​ഖ​നം ചെ​യ്യു​ക.

2005ൽ ​ഹം​ഗ​റി​ക്കെ​തി​രെ​യാ​ണ് മെ​സി അ​ന്താ​രാ​ഷ്ട്ര അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ബെ​നി​നെ​തി​രാ​യ മ​ത്സ​രം മെ​സി​യു​ടെ 208-ാം അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​മാ​കും. 125 അ​ന്താ​രാ​ഷ്ട്ര ഗോ​ളു​ക​ളു​ടെ തി​ള​ക്ക​ത്തോ​ടെ​യാ​ണ് താ​രം ക​ളം​വി​ടു​ന്ന​ത്.

Sports

ഇ​ന്ത്യ​ന്‍ ഗെ​യിം​സ്; ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാ​മ​തു മെ​ഡ​ല്‍ വേ​ട്ട

ഏ​ഷ്യ​ന്‍ ഗെ​യിം​സ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാ​മ​തു മെ​ഡ​ല്‍ വേ​ട്ട​യു​മാ​യാ​ണ് ഇ​ന്ത്യ ഐ​ച്ചി-​ന​ഗോ​യ​യി​ല്‍​നി​ന്നു മ​ട​ങ്ങു​ന്ന​ത്. 21 സ്വ​ര്‍​ണം, 27 വെ​ള്ളി, 37 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 85 മെ​ഡ​ല്‍ ഇ​ന്ത്യ​ന്‍ സം​ഘം സ്വ​ന്ത​മാ​ക്കി.

ഗെ​യിം​സ് ച​രി​ത്ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാ​മ​തു സ്വ​ര്‍​ണ വേ​ട്ട​യും ഇ​ത്ത​വ​ണ​ത്തേ​താ​ണ്. 2022 ഹ്വാ​ങ്ഷൂ ഗെ​യിം​സി​ല്‍ 28 സ്വ​ര്‍​ണം, 38 വെ​ള്ളി, 40 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 106 മെ​ഡ​ല്‍ നേ​ടി​യ​താ​ണ് ഇ​ന്ത്യ​യു​ടെ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം. അ​ന്നു നേ​ടി​യ 28 എ​ണ്ണ​മാ​ണ് സ്വ​ര്‍​ണ ക​ണ​ക്കി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം.

നാ​ലാം സ്ഥാ​നം ര​ണ്ടാ​മ​തും

തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ന്ത്യ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ നാ​ലാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്യു​ന്ന​ത്. 2022 ഹ്വാ​ങ്ഷൂ​വി​ലെ ഇ​ന്ത്യ​ക്കു നാ​ലാം സ്ഥാ​ന​മാ​യി​രു​ന്നു. എ​ന്നാ​ല്‍, 1951ലെ ​ഡ​ല്‍​ഹി ഗെ​യിം​സി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യ​താ​ണ് ഇ​ന്ത്യ​യു​ടെ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം. 1962 ജ​ക്കാ​ര്‍​ത്ത​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്ത് ഇ​ന്ത്യ ഫി​നി​ഷ് ചെ​യ്തി​രു​ന്നു. ഏ​ഷ്യ​ന്‍ ഗെ​യിം​സ് ച​രി​ത്ര​ത്തി​ല്‍ ഇ​ന്ത്യ ഇ​തു​വ​രെ ആ​കെ 204 സ്വ​ര്‍​ണം, 265 വെ​ള്ളി, 394 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 863 മെ​ഡ​ല്‍ നേ​ടി​യി​ട്ടു​ണ്ട്.

Sports

ഷൂ​ട്ടൗ​ട്ടി​ൽ കൊ​മ്പ​ൻ​സ്...

തി​രു​വ​ന​ന്ത​പു​രം: പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് വ​രെ നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സി​ന് സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ജ​യം. ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് എ​ഫ്സി​യെ 3-0 എ​ന്ന സ്കോ​റി​നാ​ണ് സൂ​പ്പ​ർ​ലീ​ഗ് കേ​ര​ള ഫു​ട്ബോ​ളി​ൽ കൊ​മ്പ​ൻ​സ് ത​ക​ർ​ത്ത​ത്. മു​ഴു​വ​ൻ സ​മ​യ​വും കൊ​മ്പ​ൻ​സും വാ​രി​യേ​ഴ്സും ഓ​രോ ഗേ​ൾ വീ​തം അ​ടി​ച്ചു​സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങി​യ​ത്.

ക​ണ്ണൂ​രി​ന്‍റെ ആ​ദ്യ ര​ണ്ട് പെ​നാ​ൽ​റ്റി കി​ക്കും പു​റ​ത്തേ​ക്കു പോ​യ​പ്പോ​ൾ കൊ​മ്പ​ൻ​സി​ന്‍റെ ആ​ദ്യ ര​ണ്ട് കി​ക്കും ക​ണ്ണൂ​രി​ന്‍റെ വ​ല കു​ലു​ക്കി. ക​ണ്ണൂ​രി​ന്‍റെ മൂ​ന്നാം കി​ക്ക് കൊ​മ്പ​ൻ​സ് ഗോ​ളി സ​ത്യ​ജി​ത് ബ​ർ ദോ​ളി ത​ടു​ത്തു. മൂ​ന്നാം കി​ക്കും കൊ​മ്പ​ൻ​സ് ഗോ​ളാ​ക്കി 3-0നു കൊ​മ്പ​ൻ​സി​സ് ജ​യത്തിലും.

Sports

ച​രി​ത്ര​നേ​ട്ട​വു​മാ​യി കെ​സി​യ വ​ര്‍​ഗീ​സ്

കൊ​ച്ചി: മു​ന്‍ രാ​ജ്യാ​ന്ത​ര സൈ​ക്ലിം​ഗ് താ​രം കെ​സി​യ വ​ര്‍​ഗീ​സി​ന് അ​പൂ​ര്‍​വ നേ​ട്ടം. സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ലെ ഐ​ഗി​ളി​ല്‍ സ്ഥി​തിചെ​യ്യു​ന്ന ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സൈ​ക്ലിം​ഗ് ഫെ​ഡ​റേ​ഷ​ന്‍റെ ആ​സ്ഥാ​ന​ത്തു​വ​ച്ച് ന​ട​ന്ന പ്ര​ഥ​മ വ​നി​താ എ​ലൈ​റ്റ് കോ​ച്ചിം​ഗ് കോ​ഴ്സ് (ലെ​വ​ല്‍ 3) വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി കെ​സി​യ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി.


അ​ന്താ​രാ​ഷ്‌ട്ര ​ഒ​ളി​മ്പി​ക് ക​മ്മി​റ്റി​യു​ടെ പ്ര​ശ​സ്ത​മാ​യ ‘ഒ​ളി​മ്പി​ക് സോ​ളി​ഡാ​രി​റ്റി സ്‌​കോ​ള​ര്‍​ഷി​പ്പ്' വ​ഴി​യാ​ണ് കെ​സി​യ പ​രി​ശീ​ല​ന​ത്തി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള 12 വ​നി​താ പ​രി​ശീ​ല​ക​ര്‍​ക്ക് മാ​ത്ര​മേ മൂ​ന്ന് ആ​ഴ്ച നീ​ണ്ട ഈ ​കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ചു​ള്ളൂ.

കാ​യി​ക ജീ​വി​ത​ത്തി​ല്‍ ആ​റു രാ​ജ്യാ​ന്ത​ര മെ​ഡ​ലു​ക​ളും 84 ദേ​ശീ​യ മെ​ഡ​ലു​ക​ളും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട് മു​പ്പ​ത്ത​ഞ്ചു​കാ​രി​യാ​യ കെ​സി​യ. നി​ല​വി​ല്‍ കേ​ര​ള​ത്തി​ന്‍റെ പ​രി​ശീ​ല​ക​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. ലോ​കോ​ത്ത​ര പ​രി​ശീ​ല​ന രീ​തി​ക​ളും ത​ന്ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളെ അ​ന്താ​രാ​ഷ്‌ട്ര ​വേ​ദി​ക​ളി​ല്‍ വി​ജ​യ​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് കെ​സി​യ വ്യ​ക്ത​മാ​ക്കി. കൊ​ച്ചി ത​മ്മ​നം ഗാ​ന്ധി​ജ​യ​ന്തി റോ​ഡ് സ്വ​ദേ​ശി​നി​യാ​യ കെ​സി​യ, അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ല്‍ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് കൂ​ടി​യാ​ണ്.

Sports

പ​രി​ക്ക് വി​ല്ല​നാ​കു​ന്നു; പാ​ണ്ഡ്യ​യു​ടെ​യും റാ​ണ​യു​ടെ​യും തി​രി​ച്ചു​വ​ര​വ് വൈ​കും

ബം​ഗ​ളൂ​രു: പ​രി​ക്കി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ​യും ഹ​ർ​ഷി​ത് റാ​ണ​യു​ടെ​യും ക്രി​ക്ക​റ്റി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വ് വൈ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ഐ​പി​എ​ല്ലി​നു​ശേ​ഷ​മാ​ണ് ഹാ​ർ​ദി​ക് ക​ളി​ക്ക​ള​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​ത്.

ബാ​റ്റിം​ഗ്, ബൗ​ളിം​ഗ്, ഫീ​ൽ​ഡിം​ഗ് പ​രി​ശീ​ല​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ന്ന​തി​നി​ടെ കാ​ലിൽ വീ​ണ്ടും വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ എം​ആ​ർ​ഐ പ​രി​ശോ​ധ​ന​യ്ക്ക് പി​ന്നാ​ലെ താ​ര​ത്തി​ന് വി​ശ്ര​മം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം ഹ​ർ​ഷി​ത് റാ​ണ​യ്ക്കും മാ​ച്ച് സി​മു​ലേ​ഷ​നി​ടെ ഇ​ട​ത് കാ​ലി​ലെ തു​ട​യി​ൽ നേ​രി​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. പ​നി​യും തൊ​ണ്ട​വേ​ദ​ന​യും ജ​ല​ദോ​ഷ​വും പൂ​ർ​ണ​മാ​യി സു​ഖം പ്രാ​പി​ച്ച ശേ​ഷ​മേ താ​രം പ​രി​ശീ​ല​ന​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തൂ. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലാ​ണ് ഹ​ർ​ഷി​ത് റാ​ണ അ​വ​സാ​ന​മാ​യി ക​ളി​ച്ച​ത്.

പ​രി​ക്കി​ൽ നി​ന്ന് പൂ​ർ​ണ​മാ​യി മോ​ചി​ത​രാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രു​വ​രു​ടെ​യും ന്യൂ​സി​ലാ​ൻ​ഡ് പ​ര്യ​ട​ന​ത്തി​ലെ പ​ങ്കാ​ളി​ത്തം സം​ശ​യ​ത്തി​ലാ​യി. 22 മു​ത​ൽ ന​വം​ബ​ർ 15 വ​രെ അ​ഞ്ച് ടി20 ​മ​ത്സ​ര​ങ്ങ​ളും അ​ഞ്ച് ഏ​ക​ദി​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ ന്യൂ​സി​ലാ​ൻ​ഡ് വൈ​റ്റ് ബോ​ൾ പ​ര്യ​ട​നം.

തു​ട​ർ​ന്ന് ന​വം​ബ​ർ 19 മു​ത​ൽ 23 വ​രെ വെ​ല്ലിം​ഗ്ട​ണി​ലും ന​വം​ബ​ർ 27 മു​ത​ൽ ഡി​സം​ബ​ർ ഒ​ന്നു വ​രെ ക്രൈ​സ്റ്റ്‌​ച​ർ​ച്ചി​ലും ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ നി​ല​വി​ൽ ന്യൂ​സി​ലാ​ൻ​ഡ് മൂ​ന്നാം സ്ഥാ​ന​ത്തും ഇ​ന്ത്യ അ​ഞ്ചാം സ്ഥാ​ന​ത്തു​മാ​ണ്.

Sports

സേ​വാ​ഗി​ന്‍റെ മ​ക​ൻ ഇ​നി ക്യാ​പ്റ്റ​ൻ; ആ​ര്യ​വീ​ർ ഡ​ൽ​ഹി​യെ ന​യി​ക്കും

ന്യൂ​ഡ​ൽ​ഹി: മു​ൻ ക്രി​ക്ക​റ്റ് താ​രം വീ​രേ​ന്ദ​ർ സെ​വാ​ഗി​ന്‍റെ മ​ക​ൻ ആ​ര്യ​വീ​ർ സെ​വാ​ഗി​നെ ഡ​ൽ​ഹി അ​ണ്ട​ർ-19 ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. എ​ട്ടു മു​ത​ൽ വി​ശാ​ഖ​പ​ട്ട​ണ​ത്ത് ആ​രം​ഭി​ക്കു​ന്ന വി​നു മ​ങ്കാ​ദ് ട്രോ​ഫി​ക്കു​ള്ള 16 അം​ഗ ടീ​മി​നെ​യാ​ണ് ഡ​ൽ​ഹി ആ​ൻ​ഡ് ഡി​സ്ട്രി​ക്റ്റ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​ന്ത്യ​ൻ അ​ണ്ട​ർ-19 ടീ​മി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ര്യ​വീ​റി​നെ തേ​ടി ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലെ ഈ ​സു​പ്ര​ധാ​ന നേ​തൃ​പ​ദ​വി എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം രാ​ജ്കോ​ട്ടി​ൽ ഓ​സ്ട്രേ​ലി​യാ​യ്ക്കെ​തി​രാ​യ യൂ​ത്ത് ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ​ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം ഈ ​പ​തി​നെ​ട്ടു​കാ​ര​ൻ പു​റ​ത്തെ​ടു​ത്തി​രു​ന്നു.

അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ ത​ന്നെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്‌​ച​വ​ച്ച താ​രം 26 പ​ന്തി​ൽ നി​ന്ന് 28 റ​ൺ​സ് നേ​ടി​യി​രു​ന്നു. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ത​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റും ആ​ര്യ​വീ​ർ ക​ണ്ടെ​ത്തി. ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി 47 റ​ൺ​സെ​ടു​ത്ത ആ​ര്യ​വീ​ർ അ​ർ​ധ സെ​ഞ്ചു​റി​ക്ക് വെ​റും മൂ​ന്നു റ​ൺ​സ് അ​ക​ലെ നി​ർ​ഭാ​ഗ്യ​ക​ര​മാ​യ രീ​തി​യി​ൽ റ​ണ്ണൗ​ട്ടാ​വു​ക​യാ​യി​രു​ന്നു.

മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഭേ​ദ​പ്പെ​ട്ട തു​ട​ക്കം ല​ഭി​ച്ചെ​ങ്കി​ലും 34 റ​ൺ​സി​ന് പു​റ​ത്താ​യി. മൂ​ന്ന് ഇ​ന്നിം​ഗ്സു​ക​ളി​ലു​മാ​യി ആ​കെ 109 റ​ൺ​സാ​ണ് താ​രം നേ​ടി​യ​ത്.

Sports

ജ​മ്മു കാ​ഷ്മീ​രി​നെ കീ​ഴ​ട​ക്കി; ഇ​റാ​നി ക​പ്പി​ൽ മു​ത്ത​മി​ട്ട് റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ര​ഞ്ജി ട്രോ​ഫി ചാ​മ്പ്യ​ന്മാ​രാ​യ ജ​മ്മു കാ​ഷ്മീ​രി​നെ കീ​ഴ​ട​ക്കി റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ഇ​റാ​നി ക​പ്പ് ഉ​യ​ര്‍​ത്തി. 279 റ​ണ്‍​സ് റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ജ​മ്മു​കാ​ഷ്മീ​രി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സ് വെ​റും 111 റ​ൺ​സി​ന് അ​വ​സാ​നി​ച്ചു. ഇ​തോ‌​ടെ 167 റ​ൺ​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യ​മാ​ണ് റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്.

പേ​സ​ർ​മാ​രാ​യ മു​കേ​ഷ് കു​മാ​റി​ന്‍റെ​യും ആ​കാ​ശ് ദീ​പി​ന്‍റെ​യും മാ​ര​ക ബൗ​ളിം​ഗ് പ്ര​ക​ട​ന​ത്തി​ന് മു​ന്നി​ൽ ജ​മ്മു ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. ഈ ​വി​ജ​യ​ത്തോ​ടെ റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ത​ങ്ങ​ളു​ടെ 31-ാം ഇ​റാ​നി ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി. അ​വ​സാ​ന അ​ഞ്ച് സീ​സ​ണു​ക​ളി​ൽ അ​വ​രു​ടെ മൂ​ന്നാ​മ​ത്തെ കി​രീ​ട നേ​ട്ട​മാ​ണി​ത്.

279 റ​ൺ​സ് ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ ജ​മ്മു​വി​ന് സ​മ​നി​ല നേ​ടി​യാ​ൽ പോ​ലും ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ലെ ലീ​ഡി​ന്‍റെ ക​രു​ത്തി​ൽ കി​രീ​ടം നേ​ടാ​മാ​യി​രു​ന്നു. ശു​ഭം ഖ​ജൂ​രി​യ​യും ഖ​മ്രാ​ൻ ഇ​ഖ്ബാ​ലും ചേ​ർ​ന്ന് ഭേ​ദ​പ്പെ​ട്ട തു​ട​ക്കം (54 റ​ൺ​സ്) ന​ൽ​കി​യെ​ങ്കി​ലും പി​ന്നീ​ട് ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം 22 റ​ൺ​സ് ചേ​ർ​ക്കു​ന്ന​തി​നി​ടെ അ​വ​സാ​ന ഏ​ഴ് വി​ക്ക​റ്റു​ക​ളാ​ണ് അ​വ​ർ​ക്ക് ന​ഷ്ട​മാ​യ​ത്. മു​കേ​ഷ് കു​മാ​ർ 33 റ​ൺ​സ് വ​ഴ​ങ്ങി ആ​റു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ആ​കാ​ശ് ദീ​പും 25 റ​ൺ​സി​ന് മൂ​ന്നു വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

സ്റ്റേ​ഡി​യ​ത്തി​ൽ ആ​ളി​ല്ല; ഇ​ന്ത്യ-​യു​റ​ഗ്വാ​യ് മ​ത്സ​ര​ത്തി​ന്‍റെ ടി​ക്ക​റ്റി​ന് വെ​റും 199 രൂ​പ

കോ​ൽ​ക്ക​ത്ത: ഫു​ട്ബോ​ൾ ആ​വേ​ശം ചോ​രാ​തി​രി​ക്കാ​ൻ ഇ​ന്ത്യ-​യു​റ​ഗ്വാ​യ് മ​ത്സ​ര​ത്തി​ന്‍റെ ടി​ക്ക​റ്റ് ചാ​ർ​ജ് കു​ത്ത​നെ വെ​ട്ടി​ക്കു​റ​ച്ച് എ​ഐ​എ​ഫ്എ​ഫ്. ക​ഴി​ഞ്ഞ ദി​വ​സം ബ്ര​സീ​ലു​മാ​യു​ള്ള മ​ത്സ​രം ന​ട​ന്ന​പ്പോ​ൾ പോ​ലും സ്റ്റേ​ഡി​യ​ത്തി​ൽ ആ​ളു​ക​ൾ കു​റ​വാ​യി​രു​ന്നു. വി​നീ​ഷ്യ​സ് ജൂ​ണി​യ​റും എ​ൻ​ഡ്രി​ക്കും അ​ട​ക്ക​മു​ള്ള വ​മ്പ​ൻ താ​ര​നി​ര അ​ണി​നി​ര​ന്നി​ട്ടും ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ൽ സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ പ​കു​തി​യി​ല​ധി​കം സീ​റ്റു​ക​ളും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​റി​ന് കോ​ൽ​ക്ക​ത്ത​യി​ലെ സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന യു​റ​ഗ്വാ​യ് മ​ത്സ​ര​ത്തി​ന്‍റെ ടി​ക്ക​റ്റ് നി​ര​ക്കി​ൽ എ​ഐ​എ​ഫ്എ​ഫ് വ​ൻ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന നി​ര​ക്കു​ക​ൾ കാ​ര​ണം ആ​രാ​ധ​ക​ർ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ഈ ​ന​ട​പ​ടി. നേ​ര​ത്തെ 1,999 രൂ​പ​യു​ണ്ടാ​യി​രു​ന്ന ചി​ല ടി​ക്ക​റ്റു​ക​ൾ വെ​റും 199 രൂ​പ​യ്ക്കാ​ണ് ഇ​പ്പോ​ൾ ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

സി2 ​ലെ​ഫ്റ്റ്, സി2 ​റൈ​റ്റ് ബ്ലോ​ക്കു​ക​ളി​ലെ ടി​ക്ക​റ്റു​ക​ൾ​ക്കാ​ണ് ഈ ​വ​ൻ വി​ല​ക്കു​റ​വ്. ഡി​സ്ട്രി​ക്ട് ആ​പ്പ് വ​ഴി​യോ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് വ​ഴി​യോ ആ​രാ​ധ​ക​ർ​ക്ക് ഇ​പ്പോ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ ടി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കാം. മോ​ഹ​ൻ ബ​ഗാ​നും ഈ​സ്റ്റ് ബം​ഗാ​ളും ക​ള​ത്തി​ലി​റ​ങ്ങു​മ്പോ​ൾ ആ​ര​വ​മു​യ​രു​ന്ന കോ​ൽ​ക്ക​ത്ത​യി​ലെ ഫു​ട്ബോ​ൾ ഗാ​ല​റി​ക​ൾ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ലും സ​ജീ​വ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സം​ഘാ​ട​ക​ർ.

Sports

ഫോ​ർ​മു​ല വ​ൺ; ബ​ഹ്റൈ​ൻ ഗ്രാ​ൻ​പ്രീ​യി​ൽ മാ​ക്‌​സ് വെ​സ്റ്റാ​പ്പ​ന് കി​രീ​ടം

മ​നാ​മ: ഫോ​ർ​മു​ല വ​ൺ ബ​ഹ്റൈ​ൻ ഗ്രാ​ൻ​പ്രീ​യി​ൽ റെ​ഡ്ബു​ള്ളി​ന്‍റെ ഡ​ച്ച് ഡ്രൈ​വ​ർ മാ​ക്‌​സ് വെ​സ്റ്റാ​പ്പ​ന് കി​രീ​ടം. സീ​സ​ണി​ലെ വെ​സ്റ്റാ​പ്പ​ന്‍റെ ആ​ദ്യ ഗ്രാ​ൻ​പ്രീ വി​ജ​യ​മാ​ണി​ത്. മെ​ഴ്‌​സി​ഡ​സി​ന്‍റെ കി​മി ആ​ന്‍റ​ണ​ല്ലി ര​ണ്ടാം സ്ഥാ​ന​ത്തും ഫെ​രാ​രി​യു​ടെ ലൂ​യി​സ് ഹാ​മി​ൽ​ട്ട​ൺ മൂ​ന്നാം സ്ഥാ​ന​ത്തും ഫി​നി​ഷ് ചെ​യ്തു.

ഈ ​സീ​സ​ണി​ലെ വെ​സ്റ്റാ​പ്പ​ന്‍റെ ആ​ദ്യ പോ​ൾ പൊ​സി​ഷ​നാ​യി​രു​ന്നു ബ​ഹ്റൈ​നി​ലേ​ത്. പോ​ൾ പൊ​സി​ഷ​ൻ വി​ജ​യ​മാ​ക്കി മാ​റ്റാ​നാ​യ​ത് താ​ര​ത്തി​ന് ഇ​ര​ട്ട​നേ​ട്ട​മാ​യി. യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ലൂ​യി​സ് ഹാ​മി​ൽ​ട്ട​ണെ​യും റെ​ഡ്ബു​ള്ളി​ന്‍റെ ഐ​സ​ക് ഹാ​ഡ്‌​ജാ​റി​നെ​യും പി​ന്നി​ലാ​ക്കി​യാ​ണ് വെ​സ്റ്റാ​പ്പ​ൻ പോ​ൾ പൊ​സി​ഷ​ൻ സ്വ​ന്ത​മാ​ക്കി​യ​ത്.

ഫെ​രാ​രി​യു​ടെ ചാ​ൾ​സ് ലെ​ക്ലെ​ർ​ക്ക് നാ​ലാം സ്ഥാ​ന​ത്തും റെ​ഡ്ബു​ള്ളി​ന്‍റെ ഐ​സ​ക് ഹാ​ഡ്‌​ജാ​ർ അ​ഞ്ചാം സ്ഥാ​ന​ത്തും മ​ക്ലാ​റ​ന്‍റെ ഓ​സ്ക​ർ പി​യാ​സ്ട്രി ആ​റാം സ്ഥാ​ന​ത്തും ഫി​നി​ഷ് ചെ​യ്തു. അ​തേ​സ​മ​യം ഫോ​ർ​മു​ല വ​ൺ കി​രീ​ട​പ്പോ​രി​ൽ കി​മി ആ​ന്‍റ​ണ​ല്ലി​യാ​ണ് നി​ല​വി​ൽ മു​ന്നി​ൽ. 320 പോ​യി​ന്‍റാ​ണ് താ​ര​ത്തി​നു​ള്ള​ത്.

Sports

സ്പി​ൻ പി​ച്ചി​ൽ പോ​ലും പ​ന്ത് തി​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല; ര​വി ബി​ഷ്‌​ണോ​യി​യെ വി​മ​ർ​ശി​ച്ച് ശ്രീ​കാ​ന്ത്

ടോ​ക്കി​യോ: ഏ​ഷ്യ​ൻ ഗെ​യിം​സ് ക്രി​ക്ക​റ്റി​ൽ ര​വി ബി​ഷ്‌​ണോ​യി​യു​ടെ പ്ര​ക​ട​ന​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ ചീ​ഫ് സെ​ല​ക്ട​ർ കൃ​ഷ്ണ​മാ​ചാ​രി ശ്രീ​കാ​ന്ത്. സ്പി​ന്നി​നെ തു​ണ​യ്ക്കു​ന്ന പി​ച്ചി​ലും ബി​ഷ്‌​ണോ​യി​ക്ക് പ​ന്ത് തി​രി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നാ​ണ് ശ്രീ​കാ​ന്തി​ന്‍റെ വി​മ​ർ​ശ​നം. ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​യി​രു​ന്നു ശ്രീ​കാ​ന്തി​ന്‍റെ പ്ര​തി​ക​ര​ണം.

ഫൈ​ന​ലി​ൽ മൂ​ന്ന് ഓ​വ​ർ പ​ന്തെ​റി​ഞ്ഞ ബി​ഷ്‌​ണോ​യി 44 റ​ൺ​സ് വ​ഴ​ങ്ങി​യെ​ങ്കി​ലും വി​ക്ക​റ്റൊ​ന്നും നേ​ടാ​നാ​യി​ല്ല. ബി​ഷ്‌​ണോ​യി​യു​ടെ ഓ​വ​റു​ക​ളാ​ണ് 212 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പാ​ക്കി​സ്ഥാ​നെ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​തെ​ന്നും ശ്രീ​കാ​ന്ത് പ​റ​ഞ്ഞു. സ്പി​ന്നി​നെ തു​ണ​യ്ക്കു​ന്ന പി​ച്ചി​ൽ പോ​ലും ഒ​രു ഇ​ഞ്ച് പ​ന്ത് തി​രി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് എ​ങ്ങ​നെ​യു​ള്ള സ്പി​ന്ന​റാ​ണ്.

ബി​ഷ്‌​ണോ​യി പ​ന്തെ​റി​യു​മ്പോ​ൾ ശ​രീ​രം മാ​ത്ര​മാ​ണ് തി​രി​യു​ന്ന​ത്. പ​ന്ത് ഒ​രി​ഞ്ചു​പോ​ലും തി​രി​യു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു ശ്രീ​കാ​ന്തി​ന്‍റെ പ​രി​ഹാ​സം. ബി​ഷ്‌​ണോ​യി​ക്ക് ല​ഭി​ക്കു​ന്ന അ​മി​ത ഹൈ​പ്പി​നെ​യും ശ്രീ​കാ​ന്ത് വി​മ​ർ​ശി​ച്ചു. തു​ട​ർ​ച്ച​യാ​യി ഹൈ​പ്പ് ന​ൽ​കു​മ്പോ​ൾ ഏ​തൊ​രു താ​ര​ത്തി​നും പ​ത്തോ പ​തി​ന​ഞ്ചോ ഇ​ന്നിം​ഗ്സു​ക​ളി​ൽ ഒ​ന്നി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Sports

ജപ്പാനിൽ ഏഷ്യൻ ഗെയിംസിന് സമാപനം

നഗോയ: രണ്ടാഴ്ചയോളം നീണ്ടുനിന്ന ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഔദ്യോഗിക സമാപനം. ഞായറാഴ്ച നടന്ന വർണാഭമായ സമാപനച്ചടങ്ങിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) പതാക ഖത്തറിന് കൈമാറി. 2030-ൽ ദോഹയാണ് അടുത്ത ഏഷ്യൻ ഗെയിംസിന് വേദിയാകുന്നത്.

സമാപനച്ചടങ്ങിൽ 1951-ൽ ഡൽഹിയിൽ നടന്ന ആദ്യ ഏഷ്യൻ ഗെയിംസിലെ ദീപശിഖയും പതാകയും സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ചു. തുടർന്ന് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനിക്ക് പതാക കൈമാറി.

ഒളിമ്പിക് ചാമ്പ്യനും മൂന്ന് തവണ ലോക ചാമ്പ്യനുമായ ഖത്തറിന്‍റെ ഹൈജമ്പ് താരം മുതാസ് ഐസ ബർഷിം ഒസിഎ പതാക ഏറ്റുവാങ്ങി. പിന്നാലെ ഖത്തറിന്‍റെ ദേശീയ പതാക സ്റ്റേഡിയത്തിൽ ഉയർത്തി. സമാപനച്ചടങ്ങിൽ ഇന്ത്യൻ ഷൂട്ടിംഗ് താരം നീരു ദണ്ഡയാണ് ഇന്ത്യയുടെ പതാകയേന്തി മാർച്ചിൽ അണിനിരന്നത്.

അമ്പതിലധികം ലോക റെക്കോഡുകൾ തകർന്ന ഈ ഗെയിംസ് ഏഷ്യൻ കായിക ചരിത്രത്തിൽ പുതിയ അധ്യായമാണ് കുറിച്ചതെന്ന് ഒസിഎ പ്രസിഡന്‍റ് ഷേഖ് ജോവാൻ ബിൻ ഹമദ് അൽ താനി സമാപന സന്ദേശത്തിൽ പറഞ്ഞു.

Sports

യു​വി​യു​ടെ വെ​ടി​ക്കെ​ട്ട്; ഓ​സീ​സി​നെ ത​ക​ർ​ത്ത് ഇ​ന്ത്യ

ഷാ​ർ​ജ: ലോ​ക ലെ​ജ​ൻ​ഡ്സ് ടി20 ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഓ​സ്ട്രേ​ലി​യ ചാ​മ്പ്യ​ൻ​സി​നെ ത​ക​ർ​ത്ത് ഇ​ന്ത്യ. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ 46 റ​ൺ​സി​നാ​ണ് ഇ​ന്ത്യ ഓ​സീ​സി​നെ കീ​ഴ​ട​ക്കി​യ​ത്. ക്യാ​പ്റ്റ​ൻ യു​വ​രാ​ജ് സിം​ഗി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റി​ങ്ങും ധ​വാ​ൽ കു​ൽ​ക്ക​ർ​ണി​യു​ടെ ത​ക​ർ​പ്പ​ൻ ബൗ​ളി​ങ്ങു​മാ​ണ് ഇ​ന്ത്യ​ക്ക് മി​ക​ച്ച ജ​യം സ​മ്മാ​നി​ച്ച​ത്.

44 പ​ന്തി​ൽ 71 റ​ൺ​സെ​ടു​ത്ത യു​വ​രാ​ജ് ത​ന്നെ​യാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ് ​മാ​ച്ച്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ചാ​മ്പ്യ​ൻ​സ് നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 196 റ​ൺ​സെ​ടു​ത്തു. യൂ​സ​ഫ് പ​ഠാ​ൻ 20 പ​ന്തി​ൽ 37 റ​ൺ​സും ന​മാ​ൻ ഓ​ജ 26 പ​ന്തി​ൽ 31 റ​ൺ​സും നേ​ടി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഋ​ഷി ധ​വാ​ന്‍റെ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​വും ഇ​ന്ത്യ​ക്ക് തു​ണ​യാ​യി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ ഓ​സ്ട്രേ​ലി​യ ചാം​പ്യ​ൻ​സ് 16.2 ഓ​വ​റി​ൽ 150 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി. ഇ​ന്ത്യ​യ്ക്കാ​യി ധ​വാ​ൽ കു​ൽ​ക്ക​ർ​ണി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. 197 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഓ​സീ​സി​ന് തു​ട​ക്ക​ത്തി​ൽ ത​ന്നെ തി​രി​ച്ച​ടി നേ​രി​ട്ടു. ക്യാ​പ്റ്റ​ൻ ഉ​സ്മാ​ൻ ഖ​വാ​ജ ഗോ​ൾ​ഡ​ൻ ഡ​ക്കാ​യി മ​ട​ങ്ങി.

ആ​ർ​സി ഷോ​ർ​ട്ടും ജോ ​ബേ​ൺ​സും ചേ​ർ​ന്ന് ഓ​സീ​സ് ഇ​ന്നിം​ഗ്സി​ന് പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും മ​റ്റു​ള്ള​വ​ർ​ക്ക് കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ൽ​കാ​നാ​യി​ല്ല. ഷോ​ർ​ട്ട് 28 പ​ന്തി​ൽ 65 റ​ൺ​സും ബേ​ൺ​സ് 32 പ​ന്തി​ൽ 45 റ​ൺ​സും നേ​ടി. ജൊ​നാ​ഥ​ൻ വെ​ൽ​സാ​ണ് ര​ണ്ട​ക്കം ക​ട​ന്ന മ​റ്റൊ​രു താ​രം. ഏ​ഴ് പ​ന്തി​ൽ 11 റ​ൺ​സാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ സ​മ്പാ​ദ്യം.

ഇ​ന്ത്യ, ഓ​സ്ട്രേ​ലി​യ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ല​ദേ​ശ്, ഇം​ഗ്ല​ണ്ട്, ദ​ക്ഷി​ണാ​ഫ്രി​ക്ക, വെ​സ്റ്റ​ൻ​ഡീ​സ് എ​ന്നി​വ​രു​ടെ ചാം​പ്യ​ൻ​സ് ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. മൂ​ന്നു മു​ത​ൽ 18 വ​രെ ഷാ​ർ​ജ​യി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​ന്ന​ത്.

Sports

അ​മ​രീ​ന്ദ​റും യാ​സി​റും ടീ​മി​ൽ; സൂ​പ്പ​ർ താ​ര​ങ്ങ​ളെ ഒ​പ്പം​കൂ​ട്ടി ബ്ലാ​സ്റ്റേ​ഴ്സ്

കൊ​ച്ചി: ഐ​എ​സ്എ​ൽ പു​തി​യ സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി ടീ​മി​നെ ശ​ക്തി​പ്പെ​ടു​ത്തി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ഇ​ന്ത്യ​ൻ ഗോ​ൾ​കീ​പ്പ​ർ അ​മ​രീ​ന്ദ​ർ സിം​ഗി​നെ​യും മി​ഡ്ഫീ​ൽ​ഡ​ർ മു​ഹ​മ്മ​ദ് യാ​സി​റി​നെ​യും ഒ​രു വ​ർ​ഷ​ത്തെ ക​രാ​റി​ൽ ടീ​മി​ലെ​ത്തി​ച്ചു. ചെ​ന്നൈ​യി​ൽ ന​ട​ക്കു​ന്ന പ്രീ ​സീ​സ​ൺ ക്യാ​മ്പി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.

ഒ​ഡീ​ഷ എ​ഫ്സി​യി​ൽ നി​ന്നാ​ണ് 33കാ​ര​നാ​യ അ​മ​രീ​ന്ദ​ർ സിം​ഗ് ബ്ലാ​സ്റ്റേ​ഴ്സി​ലെ​ത്തു​ന്ന​ത്. ഐ​എ​സ്എ​ല്ലി​ലും ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ലും ദീ​ർ​ഘ​കാ​ല പ​രി​ച​യ​സ​മ്പ​ത്തു​ള്ള താ​രം മും​ബൈ സി​റ്റി എ​ഫ്സി, ബം​ഗ​ളൂ​രു എ​ഫ്സി, മോ​ഹ​ൻ ബ​ഗാ​ൻ, ഒ​ഡീ​ഷ എ​ഫ്സി തു​ട​ങ്ങി​യ ടീ​മു​ക​ൾ​ക്കാ​യി ക​ളി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ സീ​നി​യ​ർ ടീ​മി​നാ​യും ഗോ​ൾ​വ​ല കാ​ത്തി​ട്ടു​ണ്ട്.

ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര ത​ല​ങ്ങ​ളി​ൽ കി​രീ​ടം നേ​ടി​യ ടീ​മു​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള അ​മ​രീ​ന്ദ​ർ സ​മ്മ​ർ​ദ​ഘ​ട്ട​ങ്ങ​ളി​ലെ ശാ​ന്ത​ത​യ്ക്കും കൃ​ത്യ​മാ​യ പൊ​സി​ഷ​നി​ങ്ങി​നും പേ​രു​കേ​ട്ട താ​ര​മാ​ണ്. അ​തേ​സ​മ​യം എ​ഫ്സി ഗോ​വ​യി​ൽ നി​ന്നാ​ണ് മു​ഹ​മ്മ​ദ് യാ​സി​ർ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മ​ഞ്ഞ​ക്കു​പ്പാ​യ​ത്തി​ലെ​ത്തു​ന്ന​ത്. വി​ങ്ങു​ക​ളി​ലും മ​ധ്യ​നി​ര​യി​ലും ഒ​രു​പോ​ലെ ക​ളി​ക്കാ​ൻ മി​ക​വു​ള്ള യാ​സി​ർ 2017-18 സീ​സ​ൺ മു​ത​ൽ ഐ​എ​സ്എ​ല്ലി​ലെ സ്ഥി​ര​സാ​ന്നി​ധ്യ​മാ​ണ്.

എ​ഫ്സി പു​ണെ സി​റ്റി, ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി, എ​ഫ്സി ഗോ​വ എ​ന്നീ ക്ല​ബു​ക​ൾ​ക്കാ​യി നേ​ര​ത്തെ ക​ളി​ച്ചി​ട്ടു​ള്ള താ​രം 2021ൽ ​ഇ​ന്ത്യ​ൻ സീ​നി​യ​ർ ടീ​മി​ലും അ​ര​ങ്ങേ​റ്റം കു​റി​ച്ചു. പ​ന്തു​മാ​യി മു​ന്നേ​റാ​നും കൃ​ത്യ​മാ​യ പാ​സു​ക​ളി​ലൂ​ടെ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും മി​ക​വു​ള്ള യാ​സി​റി​ന്‍റെ സാ​ന്നി​ധ്യം ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ക്ര​മ​ണ​നി​ര​യ്ക്ക് കൂ​ടു​ത​ൽ വേ​ഗ​വും വൈ​വി​ധ്യ​വും ന​ൽ​കും.

Sports

സൗ​ഹൃ​ദ മ​ത്സ​രം: അ​ർ​ജ​ന്‍റീ​ന​യ്ക്ക് ഗം​ഭീ​ര ജ​യം

ബു​വേ​നോ​സ് ഐ​റി​സ്: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്ക് ഗം​ഭീ​ര ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ​ർ​ക്കി​നാ ഫാ​സോ​യെ എ​തി​രി​ല്ലാ​ത്ത ഏ​ഴ് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

അ​ർ​ജ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി ലൗ​താ​രോ മാ​ർ​ട്ടി​നെ​സ്, ജി​യാ​ൻ​ലൂ​ക്ക പ്രെ​സ്ടി​യാ​നി, നി​ക്കോ പാ​സ്, ജൂ​ലി​യ​ൻ അ​ൽ​വാ​ര​സ്, ഫ്രാ​ൻ​കോ മ​സ്റ്റ​ൻ​ടു​വോ​നോ, ജി​യോ​ലി​യോ​നാ സി​മി​യോ​ണി എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ബ​ർ​ക്കി​നാ ഫാ​സോ താ​രം ഡ​യാ​ലോ​യു​ടെ ഓ​ൺ ഗോ​ളും അ​ർ​ജ​ന്‍റീ​ന​യു​ടെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

Latest News

Corehub Up