x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാ​ന്‍​സ് x മൊ​റോ​ക്കോ വീ​ണ്ടും നേ​ര്‍​ക്കു​നേ​ര്‍

യു​എ​സി​ല്‍​നി​ന്ന് ജി. ​ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍ (ഗോ​ളി ര​വി)
Published: July 6, 2026 12:56 AM IST | Updated: July 6, 2026 12:56 AM IST

എം​ബ​പ്പെ​

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ലെ ആ​ദ്യ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ ചി​ത്രം തെ​ളി​ഞ്ഞു. 2022 ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ഫ്രാ​ന്‍​സും സെ​മി ഫൈ​ന​ലി​സ്റ്റു​ക​ളാ​യ മൊ​റോ​ക്കോ​യും ത​മ്മി​ലാ​ണ് ആ​ദ്യ ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ടം. ഇ​ന്ത്യ​ന്‍ സ​മ​യം വെ​ള്ളിയാഴ്ച പു​ല​ര്‍​ച്ചെ 1.30നാ​ണ് ഫ്രാ​ന്‍​സ് x മൊ​റോ​ക്കോ കി​ക്കോ​ഫ്.

2022 സെ​മി​യി​ല്‍ മൊ​റോ​ക്കോ​യെ കീ​ഴ​ട​ക്കി​യാ​ണ് ഫ്രാ​ന്‍​സ് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യം. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ സെ​മി​യി​ലെ​ത്തു​ന്ന ആ​ദ്യ ആ​ഫ്രി​ക്ക​ന്‍ ടീ​മാ​ണ് മൊ​റോ​ക്കോ.

തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ലോ​ക​ക​പ്പി​ലും ക്വാ​ര്‍​ട്ട​റി​ല്‍ എ​ത്തി​യ​തോ​ടെ, ര​ണ്ട് എ​ഡി​ഷ​ന്‍റെ അ​വ​സാ​ന എ​ട്ടി​ല്‍ ഇ​ടം ​നേ​ടു​ന്ന ആ​ദ്യ ആ​ഫ്രി​ക്ക​ന്‍ ടീം ​എ​ന്ന നേ​ട്ട​വും അ​ച്‌​റ​ഫ് ഹ​ക്കി​മി ന​യി​ക്കു​ന്ന മൊ​റോ​ക്കോ​യ്ക്കു ല​ഭി​ച്ചു. 2022 സെ​മി​യി​ലെ തോ​ല്‍​വി​ക്കു തി​രി​ച്ച​ടി ന​ല്‍​കാ​നു​ള്ള അ​വ​സ​ര​മാ​ണ് നാ​ലു വ​ര്‍​ഷ​ത്തി​നു​ശേ​ഷം മൊ​റോ​ക്കോ​യ്ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം.

സ​ഹ​ആ​തി​ഥേ​യ​രാ​യ കാ​ന​ഡ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു കീ​ഴ​ട​ക്കി​യാ​ണ് മൊ​റോ​ക്കോ ക്വാ​ര്‍​ട്ട​റി​ല്‍ എ​ത്തി​യ​ത്. അ​സെ​ദി​ന്‍ ഔ​നാ​ഹി​യു​ടെ ഇ​ര​ട്ട​ഗോ​ളും സൂ​ഫി​യാ​ന്‍ റ​ഹി​മി​യു​ടെ ഗോ​ളും ചേ​ര്‍​ന്ന​തോ​ടെ മൊ​റോ​ക്കോ 3-0ന്‍റെ ​ജ​യ​മാ​ഘോ​ഷി​ച്ചു.

അ​തേ​സ​മ​യം, പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ​രാ​ഗ്വെ​യു​ടെ ശ​ക്ത​മാ​യ വെ​ല്ലു​വി​ളി അ​തി​ജീ​വി​ച്ചാ​ണ് കി​ലി​യ​ന്‍ എം​ബ​പ്പെ ന​യി​ക്കു​ന്ന ഫ്രാ​ന്‍​സ് അ​വ​സാ​ന എ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്. 70-ാം ല​ഭി​ച്ച പെ​നാ​ല്‍​റ്റി കി​ക്ക് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് എം​ബ​പ്പെ ഫ്രാ​ന്‍​സി​ന് 1-0ന്‍റെ ​ജ​യ​മൊ​രു​ക്കി. ജ​ര്‍​മ​നി​യെ റൗ​ണ്ട് ഓ​ഫ് 32ല്‍ ​കീ​ഴ​ട​ക്കി​യെ​ത്തി​യ പ​രാ​ഗ്വെ​യ്ക്കു ഫ്രാ​ന്‍​സി​ന്‍റെ ക​രു​ത്തി​നു മു​ന്നി​ല്‍ മ​ട​ക്കം.

2026 ലോ​ക​ക​പ്പി​ല്‍ കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ ഗോ​ള്‍നേ​ട്ടം ഏ​ഴാ​യി. അ​ര്‍​ജ​ന്‍റൈ​ന്‍ താ​രം ല​യ​ണ​ല്‍ മെ​സി​ക്കും ഏ​ഴ് ഗോ​ളു​ണ്ട്. ഫി​ഫ ലോ​ക​ക​പ്പി​ലെ എ​ക്കാ​ല​ത്തെ​യും ടോ​പ് സ്‌​കോ​റിം​ഗി​ല്‍ 20 ഗോ​ള്‍ നേ​ടി​യ മെ​സി​ക്കു പി​ന്നി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് എം​ബ​പ്പെ; 19 ഗോ​ള്‍.

പ്രീ​ക്വാ​ര്‍​ട്ട​റി​ലെ വ​മ്പ​ന്‍ പോ​രാ​ട്ട​ത്തി​ല്‍ ചൊ​വ്വ പു​ല​ര്‍​ച്ചെ 12.30ന് ​ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യു​ടെ പോ​ര്‍​ച്ചു​ഗ​ല്‍ ലാ​മി​ന്‍ യ​മാ​ലി​ന്‍റെ സ്‌​പെ​യി​നി​നെ നേ​രി​ടും.

Tags : France Morocco

Recent News

Corehub Up