x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യവ​കു​പ്പി​ൽ കോ​ടി​ക​ളു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ക്കു​ന്നു; വ​​​​കു​​​​പ്പുത​​​​ല അ​​​​ന്വേ​​​​ഷ​​​​ണം

വെബ്ഡെസ്ക്
Published: July 6, 2026 01:34 AM IST | Updated: July 6, 2026 01:34 AM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ൽ ക​​​​ഴി​​​​ഞ്ഞ 10 വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ന​​​​ട​​​​ത്തി​​​​യ പ​​​​ർ​​​​ച്ചേ​​​​സു​​​​ക​​​​ളി​​​​ൽ വ​​​​കു​​​​പ്പുത​​​​ല അ​​​​ന്വേ​​​​ഷ​​​​ണം. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലും മ​​​​റ്റു വി​​​​വി​​​​ധ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും കോ​​​​ടി​​​​ക​​​​ൾ മു​​​​ട​​​​ക്കി ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ വാ​​​​ങ്ങി​​​​യി​​​​ട്ടും ആ​​​​രും തി​​​​രി​​​​ഞ്ഞുനോ​​​​ക്കാ​​​​തെ ന​​​​ശി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​മെ​​​​ന്ന് മ​​​​ന്ത്രി കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു.

ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ മ​​​​തി​​​​യാ​​​​യ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ നി​​​​യോ​​​​ഗി​​​​ക്കാ​​​​നും മ​​​​രു​​​​ന്നു​​​​ക​​​​ൾ വാ​​​​ങ്ങാ​​​​നും സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന കാ​​​​ല​​​​ത്ത് ഇ​​​​ത്ര​​​​യ​​​​ധി​​​​കം ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ എ​​​​ന്തി​​​​ന് വാ​​​​ങ്ങി​​​​ക്കൂ​​​​ട്ടി​​​​യെ​​​​ന്ന​​​​താ​​​​ണ് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്. ക​​​​മ്മീ​​​​ഷ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള പ​​​​ർ​​​​ച്ചേ​​​​സു​​​​ക​​​​ളാ​​​​ണ് ന​​​​ട​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് നി​​​​ഗ​​​​മ​​​​നം.

ത​​​​ക​​​​ർ​​​​ന്ന സി​​​​സ്റ്റ​​​​ത്തെ ശ​​​​രി​​​​യാ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണ് ഇ​​​​തെ​​​​ന്ന് മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. മൊ​​​​ബൈ​​​​ൽ മോ​​​​ർ​​​​ച്ച​​​​റി​​​​ക​​​​ൾ, ഓ​​​​ട്ടോ​​​​ക്ലേ​​​​വ് മെ​​​​ഷീ​​​​ൻ, ഓ​​​​ക്സി​​​​ജ​​​​ൻ കോ​​​​ണ്‍​സ​​​​ൻ​​​​ട്രേ​​​​റ്റ​​​​ർ മെ​​​​ഷീ​​​​ൻ തു​​​​ട​​​​ങ്ങി കോ​​​​ടി​​​​ക​​​​ൾ വി​​​​ല​​​​യു​​​​ള്ള നി​​​​ര​​​​വ​​​​ധി ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളാണ് ഉ​​​​പ​​​​യോ​​​​ഗശൂ​​​​ന്യ​​​​മാ​​​​യി കി​​​​ട​​​​ക്കു​​​​ന്ന​​​​ത്. പ്ലാ​​​​ൻ ഫ​​​​ണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള എ​​​​ല്ലാ പ​​​​ർ​​​​ച്ചേ​​​​സു​​​​ക​​​​ളും അ​​​​ന്വേ​​​​ഷി​​​​ക്കും.

കൂ​​​​ടാ​​​​തെ കേ​​​​ന്ദ്ര​​​​പ​​​​ദ്ധ​​​​തി​​​​യാ​​​​യ പി​​​​എം​​​​എ​​​​സ്എ​​​​സ്‌​​​​വൈ ഫ​​​​ണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള പ​​​​ർ​​​​ച്ചേ​​​​സു​​​​ക​​​​ളും കോ​​​​വി​​​​ഡ് കാ​​​​ല​​​​ത്ത് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കാ​​​​തെ കൂ​​​​ട്ടി​​​​യി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​തും അ​​​​ന്വേ​​​​ഷ​​​​ണപ​​​​രി​​​​ധി​​​​യി​​​​ൽ പെ​​​​ടു​​​​ത്തും. ഇ​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ച പ​​​​രാ​​​​തി​​​​ക​​​​ൾ യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ ശേ​​​​ഷം വി​​​​വി​​​​ധ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്ന് ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം വ​​​​യ​​​​നാ​​​​ട് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നി​​​​ടെ ഇ​​​​ക്കാ​​​​ര്യം മ​​​​ന്ത്രി നേ​​​​രി​​​​ൽക​​​​ണ്ട് ബോ​​​​ധ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. മൊ​​​​ബൈ​​​​ൽ മോ​​​​ർ​​​​ച്ച​​​​റി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഇ​​​​വി​​​​ടെ ഗോ​​​​ഡൗ​​​​ണി​​​​ൽ ത​​​​ള്ളി​​​​യ നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. കാ​​​​ല​​​​പ്പ​​​​ഴ​​​​ക്കം ചെ​​​​ന്ന​​​​തി​​​​നാ​​​​ൽ പ​​​​ല ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ഇ​​​​നി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മോ​​​​യെ​​​​ന്നു സം​​​​ശ​​​​യ​​​​മാ​​​​ണ്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് സൂ​​​​പ്പ​​​​ർ സ്പെ​​​​ഷാ​​​​ലി​​​​റ്റി ബ്ലോ​​​​ക്കി​​​​ന് മു​​​​ന്നി​​​​ൽ ഓ​​​​ട്ടോ​​​​ക്ലേ​​​​വ് മെ​​​​ഷീ​​​​ൻ മ​​​​ഴ​​​​യും വെ​​​​യി​​​​ലു​​​​മേ​​​​റ്റ് ന​​​​ശി​​​​ക്കു​​​​ക​​​​യാ​​​​ണ്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ കോ​​​​വി​​​​ഡ് കാ​​​​ല​​​​ത്ത് ല​​​​ഭി​​​​ച്ച ര​​​​ണ്ട് ഓ​​​​ക്സി​​​​ജ​​​​ൻ കോ​​​​ണ്‍​സ​​​​ൻ​​​​ട്രേ​​​​റ്റ​​​​ർ മെ​​​​ഷീ​​​​ൻ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​സ​​​​ജ്ജ​​​​മ​​​​ല്ല. ല​​​​ക്ഷ​​​​ങ്ങ​​​​ൾ മു​​​​ട​​​​ക്കി ഓ​​​​ക്സി​​​​ജ​​​​ൻ വാ​​​​ങ്ങി​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ് ഉ​​​​പ​​​​ക​​​​ര​​​​ണം ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

പേ​​​​രൂ​​​​ർ​​​​ക്ക​​​​ട ജി​​​​ല്ലാ മാ​​​​തൃ​​​​ക ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ 100 കെ​​​​വി സോ​​​​ളാ​​​​ർ പ്ലാ​​​​ന്‍റ് സ്ഥാ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും ഗ്രി​​​​ഡി​​​​ൽ ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​ല്ല. ജ​​​​ന​​​​റേ​​​​റ്റ​​​​ർ വാ​​​​ങ്ങി​​​​യിട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന സ​​​​ജ്ജ​​​​മ​​​​ല്ല.

വ​​​​കു​​​​പ്പു​​​​ത​​​​ല അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം സാ​​​​ന്പ​​​​ത്തി​​​​ക കാ​​​​ര്യ​​​​ങ്ങ​​​​ളെക്കു​​​​റി​​​​ച്ച് സം​​​​സ്ഥാ​​​​ന ധ​​​​ന​​​​കാ​​​​ര്യ​​​​ വ​​​​കു​​​​പ്പും പ​​​​രി​​​​ശോ​​​​ധി​​​​ക്കും. ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ആ​​​​ന്‍റി ക​​​​റ​​​​പ്ഷ​​​​ൻ ബ്യൂ​​​​റോ​​​​ക്ക് കൈ​​​​മാ​​​​റു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Tags : Equipment worth health department destroyed crores

Recent News

Corehub Up