x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഛത്തീസ്ഗഡ് ഗായിക ടീജൻ ഭായി അന്തരിച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 6, 2026 01:09 AM IST | Updated: July 6, 2026 01:09 AM IST

തീ​​​​ജ​​​​ൻ ഭാ​​​​യി

റാ​​​​യ്പു​​​​ർ: ഛത്തീ​​​​സ്ഗ​​​​ഡി​​​​ലെ പ​​​​ര​​​​മ്പാ​​​​രാ​​​​ഗ​​​​ത നാ​​​​ടോ​​​​ടി ക​​​​ഥാ​​​​പ്ര​​​​സം​​​​ഗ​​​​രൂ​​​​പ​​​​മാ​​​​യ പാ​​​​ണ്ഡ​​​​വാ​​​​നി​​​​യി​​​​ലൂ​​​​ടെ ലോ​​​​ക​​​​ശ്ര​​​​ദ്ധ​​​​യാ​​​​ക​​​​ർ​​​​ഷി​​​​ച്ച തീ​​​​ജ​​​​ൻ ഭാ​​​​യി (70) അ​​​​ന്ത​​​​രി​​​​ച്ചു. ഞായറാഴ്ച പു​​​ല​​​ർ​​​ച്ച റാ​​​യ്പൂ​​​രി​​​ലെ എ​​​യിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ദീ​​​ര്‍ഘ​​​കാ​​​ല​​​മാ​​​യി അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​യാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.

അ​​​തു​​​ല്യ​​​മാ​​​യ ആ​​​ലാ​​​പ​​​ന ശൈ​​​ലി​​​യും ആ​​​ക​​​ര്‍ഷ​​​ക​​​മാ​​​യ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളും​​​വ​​​ഴി പാ​​​ണ്ഡ​​​വാ​​​നി​​​യെ രാ​​​ജ്യാ​​​ന്ത​​​ര​​​വേ​​​ദി​​​ക​​​ളെ​​​ത്തി​​​ച്ച അ​​​വ​​​രെ രാ​​​ജ്യം പ​​​ത്മ​​​ശ്രീ, പ​​​ത്മ​​​ഭൂ​​​ഷ​​​ണ്‍, പ​​​ത്മ​​​വി​​​ഭൂ​​​ഷ​​​ണ്‍ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചി​​​രു​​​ന്നു. സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി അ​​​വാ​​​ര്‍ഡ് ഉ​​​ള്‍പ്പെ​​​ടെ നി​​​ര​​​വ​​​ധി ബ​​​ഹു​​​മ​​​തി​​​ലും നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

ദു​​​​ർ​​​​ഗ് ജി​​​​ല്ല​​​​യി​​​​ലെ ഗാ​​​​നി​​​​യാ​​​​രി​​​​യി​​​​ൽ ഗോ​​​​ത്ര​​​​വ​​​​ർ​​​​ഗ കു​​​​ടും​​​​ബ​​​​ത്തി​​​​ൽ 1956 ലാ​​​​ണ് ജ​​​​ന​​​​നം. സ്ത്രീ​​​ക​​​ൾ​​​ക്കു വേ​​​ദി​​​യി​​​ലെ​​​ത്താ​​​ൻ അ​​​നു​​​വാ​​​ദ​​​മി​​​ല്ലാ​​​തി​​​രു​​​ന്ന കാ​​​ല​​​ത്ത് ഏ​​​റെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ത്താ​​​ണ് ടീ​​​ജ​​​ൻ​​​ഭാ​​​യി ക​​​ലാ​​​രം​​​ഗ​​​ത്ത് തു​​​ട​​​ർ​​​ന്ന​​​ത്.

Tags : Chhattisgarh Teejan Bai passes away

Recent News

Corehub Up