Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chhattisgarh

ഛത്തീസ്ഗഡിൽ പ്രാർഥനക്കൂട്ടായ്മയ്ക്കു നേരേ ആക്രമണം ഗര്‍ഭിണിയുള്‍പ്പെടെ 25 പേർക്കു പരിക്ക്

സു​​​ക്മ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ ക്രൈ ​​​സ്ത​​​വ പ്രാ​​​ർ​​​ഥ​​​നക്കൂ​​ട്ടാ​​​യ്മ​​​യ് ക്കു​​​ നേ​​​രേ ആ​​​ക്ര​​​മ​​​ണം. പാ​​​സ്റ്റ​​​ർ​​​ക്കും ഇ​​​യാ​​​ളു​​​ടെ ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ ഭാ​​​ര്യ​​​ക്കു​​​മു​​​ൾ​​​പ്പെ​​​ടെ 25ഓ​​​ളം പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. സു​​​ക്മ ജി​​​ല്ല​​​യി​​​ലെ പാ​​​ലെം ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള സ​​​ദ്ര​​​പാ​​​ൽ ഗ്രാ​​​മ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

പ്ര​​​ദേ​​​ശ​​​ത്തെ പാ​​​സ്റ്റ​​​റാ​​​യ ഹം​​​ഗാ മാ​​​ണ്ഡ​​​വി​​​യു​​​ടെ വീ​​​ട്ടി​​​ൽ ന​​​ട​​​ന്ന പ്രാ​​​ർ​​​ഥ​​​ന​​​ക്കൂട്ടാ​​​യ്മ​​​യി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. എ​​​ഴു​​​പ​​​തോ​​​ളം വി​​​ശ്വാ​​​സി​​​ക​​​ള്‍ പ്രാ​​​ർ​​​ഥ​​​ന​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​വേ ഒ​​​രു സം​​​ഘം ആ​​​ളു​​​ക​​​ള്‍ അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റി വി​​​ശ്വാ​​​സി​​​ക​​​ളെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ അ​​​ഞ്ചു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ഇ​​​വ​​​രെ സു​​​ക്മ​​​യി​​​ലെ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ മ​​​റ്റു​​​ള്ള​​​വ​​​രെ ടോം​​​ഗ്പാ​​​ലി​​​ലെ പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ലും പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് സ്വ​​​ത്തു​​​ത​​​ർ​​​ക്ക​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന ത​​​ര​​​ത്തി​​​ല്‍ പ്ര​​​ച​​​ാര​​​ണം ന​​​ട​​​ത്താ​​​ന്‍ അ​​​ക്ര​​​മി​​​ക​​​ള്‍ ശ്ര​​​മം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും വി​​​ശ്വാ​​​സി​​​ക​​​ള്‍ ഇ​​​തു നി​​​ഷേ​​​ധി​​​ച്ചു. നീ​​​തി​​​യു​​​ക്ത​​​വും സു​​​താ​​​ര്യ​​​വും സ​​​മ​​​ഗ്ര​​​വു​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ൾ​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ അ​​​ധി​​​കാ​​​രി​​​ക​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റെ ക​​​ർ​​​ക്ക​​​ശ​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യ​​​തി​​​നു​​​ശേ​​​ഷം ക്രൈ​​​സ്ത​​​വ​​​ർ​​​ക്കു​​​ നേ​​​രേ ആ​​​ക്ര​​​മ​​​ണം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​താ​​​യി പ്രോ​​​ഗ്ര​​​സീ​​​വ് ക്രി​​​സ്ത്യ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ പാ​​​സ്റ്റ​​​ർ സൈ​​​മ​​​ൺ ഡി​​​ഗ്ബാ​​​ൽ ടാ​​​ൻ​​​ഡി ആ​​​രോ​​​പി​​​ച്ചു. സാ​​​മു​​​ദാ​​​യി​​​ക​​​സൗ​​​ഹാ​​​ർ​​​ദം ത​​​ക​​​ർ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള സം​​​ഭ​​​വ​​​ങ്ങ​​​ൾ ദി​​​നം​​​പ്ര​​​തി​​​യെ​​​ന്നോ​​​ണം ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

വേ​ദാ​ന്ത പ​വ​ർ പ്ലാ​ന്‍റി​ലു​ണ്ടാ​യ സ്ഫോ​ട​നം; മ​ര​ണ​സം​ഖ്യ 10 ആ​യി, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

റാ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ലെ വേ​ദാ​ന്ത പ​വ​ർ പ്ലാ​ന്‍റി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ​സം​ഖ്യ 10 ആ​യി ഉ​യ​ർ​ന്നു. 40ൽ ​അ​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പ​വ​ർ പ്ലാ​ന്‍റി​ലെ ബോ​യി​ല​ർ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഛത്തീ​സ്ഗ​ഡി​ലെ സ​ക്‌​തി ജി​ല്ല​യി​ലെ സിം​ഗി​താ​രാ​യ് ഗ്രാ​മ​ത്തി​ലെ വേ​ദാ​ന്ത ലി​മി​റ്റ​ഡി​ന്‍റെ പ​വ​ർ പ്ലാ​ന്‍റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ബോ​യി​ല​ർ ട്യൂ​ബി​ലു​ണ്ടാ​യ സ്ഫോ​ട​ന​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സ്ഥ​ല​ത്തെ​ത്തി​യ ലോ​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നും പോ​ലീ​സ് സം​ഘ​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ ഇ​പ്പോ​ഴും അ​ക​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യും സം​ശ‍​യ​മു​ണ്ട്.

 

 

National

സു​ര​ക്ഷാ​സേ​ന​യു​മാ​യി ഏ​റ്റു​മു​ട്ട​ൽ, ച​ത്തീ​സ്ഗ​ഡി​ൽ വ​നി​താ മാ​വോ​യി​സ്റ്റ് നേ​താ​വ് കൊ​ല്ല​പ്പെ​ട്ടു

റാ​ഞ്ചി: ച​ത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ വ​നി​താ മാ​വോ​യി​സ്റ്റ് കൊ​ല്ല​പ്പെ​ട്ടു. ഛോട്ടേ ​ബേ​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള വ​ന​പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

മാ​വോ​യി​സ്റ്റ് പാ​ർ​താ​പൂ​ർ ഏ​രി​യ ക​മ്മി​റ്റി അം​ഗം രൂ​പി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്.

ച​ത്തീ​സ്ഗ​ഡ് മാ​വോ​യി​സ്റ്റ് മു​ക്ത​മാ​യെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച് 12 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഈ ​ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ന്ന​ത്.

National

ഇ​നി സ​മാ​ധാ​നം, സു​ക്മ ജി​ല്ല മാ​വോ​യി​സ്റ്റ് മു​ക്തം

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല പൂ​ർ​ണ​മാ​യും മാ​വോ​യി​സ്റ്റ് മു​ക്ത​മാ​യ​താ​യി എ​സ്പി കി​ര​ൺ ജി. ​ച​വാ​ൻ. ര​ണ്ട് വ​നി​താ ന​ക്സ​ലു​ക​ൾ കൂ​ടി കീ​ഴ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

കീ​ഴ​ട​ങ്ങി​യ ര​ണ്ട് സ്ത്രീ​ക​ളും സം​ഘ​ട​ന​യു​ടെ ക​മ്പ​നി ന​മ്പ​ർ 8 ലെ ​അം​ഗ​ങ്ങ​ളാ​ണെ​ന്നും അ​വ​രു​ടെ ത​ല​യ്ക്ക് 16 ല​ക്ഷം രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ന്നും എ​സ്പി പ​റ​ഞ്ഞു. കീ​ഴ​ട​ങ്ങി​യ​വ​ർ ഒ​രു ഇ​ൻ​സാ​സ് എ​ൽ​എം​ജി, ര​ണ്ട് എ​കെ-47, മൂ​ന്ന് തോ​ക്കു​ക​ൾ, ഏ​ക​ദേ​ശം 10 ല​ക്ഷം രൂ​പ എ​ന്നി​വ​യും പോ​ലീ​സി​ന് കൈ​മാ​റി.

ഇ​വ​രു​ടെ കീ​ഴ​ട​ങ്ങ​ലോ​ടു​കൂ​ടി സു​ക്മ ജി​ല്ല​യെ മാ​വോ​യി​സ്റ്റ് സ്വാ​ധീ​ന​ത്തി​ൽ നി​ന്ന് പൂ​ർ​ണ​മാ​യും മു​ക്ത​മാ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി സു​ര​ക്ഷാ സേ​ന ന​ട​ത്തി​യ തു​ട​ർ​ച്ച​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജി​ല്ല​യി​ൽ 600ല​ധി​കം ന​ക്സ​ലൈ​റ്റു​ക​ൾ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 800 പേ​ർ കീ​ഴ​ട​ങ്ങി പു​ന​ര​ധി​വാ​സ​ത്തി​ന് വി​ധേ​യ​രാ​യി. സു​ക്മ​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കും. ഇ​വി​ടെ കൂ​ടു​ത​ൽ സു​ര​ക്ഷാ​സേ​ന​യെ വി​ന്യ​സി​ച്ചു. പ​ല ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശ​നം തു​റ​ന്നു​കൊ​ടു​ത്തി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 60 റോ​ഡു​ക​ളു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

യു​വാ​ക്ക​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി കാ​യി​ക വി​നോ​ദ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ൾ സു​ക്മ​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ, ജ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നാ​യി പോ​ലീ​സും സു​ര​ക്ഷാ സേ​ന​യും സ​ഹ​ക​രി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും എ​സ്പി വ്യ​ക്ത​മാ​ക്കി.

 

National

മതപരിവർത്തന നിരോധന നിയമവുമായി ഛത്തീസ്ഗഡും

റാ​​​​​​​​യ്പു​​​​​​​​ർ: ക​​​ർ​​​ക്ക​​​ശ​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ ഛത്തീ​​​സ്ഗ​​​ഡ് സ​​​ർ​​​ക്കാ​​​രും മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രു​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ബി​​​​​​​​ല്ല് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ച്ചു.

സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തെ മു​​​​​​​​ഖ്യ​​​​​​​​പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​മാ​​​​​​​​യ കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് ബി​​​​​​​​ല്ലി​​​​​​​​നെ എ​​​​​​​​തി​​​​​​​​ർ​​​​​​​​ത്തു. ബ​​​​​​​​ല​​​​​​​​പ്ര​​​​​​​​യോ​​​​​​​​ഗം, വ​​​​​​​​ഞ്ച​​​​​​​​ന, തെ​​​​​​​​റ്റാ​​​​​​​​യ പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധാ​​​​​​​​നം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യി​​​​​​​​ലൂ​​​​​​​​ടെ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം ത​​​​​​​​ട​​​​​​​​യു​​​​​​​​ക​​​​​​​​യെ​​​​​​​​ന്ന ല​​​​​​​​ക്ഷ്യ​​​​​​​​ത്തോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണു സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ബി​​​​​​​​ൽ നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ച്ച​​​​​​​​ത്.

കൂ​​​​​ട്ട മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന് ജീ​​​​​വ​​​​​പ​​​​​ര്യ​​​​​ന്തം ത​​​​​ട​​​​​വു​​​ശി​​​​​ക്ഷ​​​​​യാ​​​​​ണ് ബി​​​​​ല്ലി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​ത്. പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കാ​​​​​ത്ത​​​​​വ​​​​​ർ, മ​​​​​നോ​​​ദൗ​​​​​ർ​​​​​ബ​​​​​ല്യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ, പ​​​​​ട്ടി​​​​​ക​​​​​ജാ​​​​​തി, പ​​​​​ട്ടി​​​​​ക​​​​​വ​​​​​ർ​​​​​ഗ, പി​​​​​ന്നാ​​​​​ക്ക വി​​​​​ഭാ​​​​​ഗം എ​​​​​ന്നി​​​​​വ​​​​​രെ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത മ​​​​​തം​​​​​മാ​​​​​റ്റ​​​​​ത്തി​​​​​നു വി​​​​​ധേ​​​​​യ​​​​​മാ​​​​​ക്കി​​​​​യാ​​​​​ൽ 20 വ​​​​​ർ​​​​​ഷം വ​​​​​രെ ത​​​​​ട​​​​​വു​​​​​ശി​​​​​ക്ഷ ല​​​​​ഭി​​​​​ക്കാ​​​​​വു​​​​​ന്ന നി​​​​​യ​​​​​മ​​​​​മാ​​​​​ണ് ബി​​​​​ല്ലാ​​​​​ണ് അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച​​​​​ത്. ര​​​​​ണ്ടോ അ​​​​​തി​​​​​ല​​​​​ധി​​​​​ക​​​​​മോ പേ​​​​​ർ ഒ​​​​​രു ച​​​​​ട​​​​​ങ്ങി​​​​​ൽ മ​​​​​തം മാ​​​​​റു​​​​​ന്ന​​​​​തി​​​​​നെ കൂ​​​​​ട്ട മ​​​​​തം​​​​​മാ​​​​​റ്റം എ​​​​​ന്നാ​​​​​ണു ബി​​​​​ല്ലി​​​​​ൽ നി​​​​​ർ​​​​​വ​​​​​ചി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ആ​​​​​​​​ഭ്യ​​​​​​​​ന്ത​​​​​​​​ര​​​​​​​​വ​​​​​​​​കു​​​​​​​​പ്പു​​​കൂ​​​​​​​​ടി കൈ​​​​​​​​കാ​​​​​​​​ര്യം ചെ​​​​​​​​യ്യു​​​​​​​​ന്ന സം​​​​​​​​സ്ഥാ​​​​​​​​ന ഉ​​​​​​​​പ​​​​​​​​മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി വി​​​​​​​​ജ​​​​​​​​യ് ശ​​​​​​​​ർ​​​​​​​​മ​​​​​​​​യാ​​​​​​​​ണ് ബി​​​​​​​​ല്ല് നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ച്ച​​​​​​​​ത്. ബി​​​​​​​​ൽ പു​​​​​​​​നഃ​​​​​​​​പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന​​​​​​​​യ്ക്കാ​​​​​​​​യി സെ​​​​​​​​ല​​​​​​​​ക്‌​​​ട് ക​​​​​​​​മ്മി​​​​​​​​റ്റി​​​​​​​​ക്കു വി​​​​​​​​ട​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​ന്‍റെ ആ​​​​​​​​വ​​​​​​​​ശ്യം സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ നി​​​​​​​​രാ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു.

നേ​​​​​​​​ര​​​​​​​​ത്തേ ബി​​​​​​​​ല്ല് അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​ൻ ഉ​​​​​​​​പ​​​​​​​​മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി സ്പീ​​​​​​​​ക്ക​​​​​​​​റോ​​​​​​​​ട് അ​​​​​​​​നു​​​​​​​​വാ​​​​​​​​ദം തേ​​​​​​​​ടി​​​​​​​​യ​​​​​​​​പ്പോ​​​​​​​​ൾ​​​ത്ത​​​​​​​​ന്നെ പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​നേ​​​​​​​​താ​​​​​​​​വ് ച​​​​​​​​ര​​​​​​​​ൺ​​​​​​​ദാ​​​​​​​​സ് മ​​​​​​​​ഹ​​​​​​​​ന്ത് എ​​​​​​​​തി​​​​​​​​ർ​​​​​​​​പ്പ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു. 11 സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​​നി​​​​​​​​ന്നു​​​​​​​​ള്ള സ​​​​​​​​മാ​​​​​​​​ന​​​​​​​​മാ​​​​​​​​യ നി​​​​​​​​യ​​​​​​​​മം നി​​​​​​​​ല​​​​​​​​വി​​​​​​​​ൽ സു​​​​​​​​പ്രീം​​​കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണ​​​​​​​​ന​​​​​​​​യി​​​​​​​​ലാ​​​​​​​​ണെ​​​​​​​​ന്നും തി​​​​​​​​ടു​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ട് ബി​​​​​​​​ല്ല് അ​​​​​​​​വ​​​​​​​​ത​​​​​​​​രി​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​രു​​​​​​​തെ​​​​​​​​ന്നു​​​​​​​​മാ​​​​​​​ണ് പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷം ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത്. സു​​​​​​​​പ്രീം​​​കോ​​​​​​​​ട​​​​​​​​തി, ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി എ​​​​​​​​ന്നി​​​​​​​​വി​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​​​​​​നി​​​​​​​​ന്നു​​​​​​​​ള്ള വി​​​​​​​​ര​​​​​​​​മി​​​​​​​​ച്ച ജ​​​​​​​​ഡ്ജി​​​​​​​​മാ​​​​​​​​ർ, ഭ​​​​​​​​ര​​​​​​​​ണ-​​​​​​​​പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ അം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ര​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ വി​​​​​​​​ദ​​​​​​​​ഗ്ധ സ​​​​​​​​മി​​​​​​​​തി​​​​​​​​യു​​​​​​​​ടെ പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന​​​​​​​​യ്ക്കാ​​​​​​​​യി ബി​​​​​​​​ല്ല് വി​​​​​​​​ട​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നും പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​നേ​​​​​​​​താ​​​​​​​​വ് ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ട്ടു.

അ​​​​​​​​തേ​​​​​​​​സ​​​​​​​​മ​​​​​​​​യം, സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ഇ​​​​​​​​ത്ത​​​​​​​​രം നി​​​​​​​​യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് സു​​​​​​​​പ്രീം​​​കോ​​​​​​​​ട​​​​​​​​തി​​​​​​​​യി​​​​​​​​ൽ​​​നി​​​​​​​​ന്ന് യാ​​​​​​​​തൊ​​​​​​​​രു​​​​​​​​വി​​​​​​​​ധ വി​​​​​​​​ല​​​​​​​​ക്കു​​​​​​​​മി​​​​​​​​ല്ലെ​​​​​​​​ന്നും പൊ​​​​​​​​തു​​​​​​​​ ക്ര​​​​​​​​മ​​​​​​​​സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​വു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ നി​​​​​​​​യ​​​​​​​​മ​​​​​​​​നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്താ​​​​​​​​ൻ സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന് അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​മു​​​​​​​​ണ്ടെ​​​​​​​​ന്നും ഉ​​​​​​​​പ​​​​​​​​മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി വി​​​​​​​​ജ​​​​​​​​യ് ശ​​​​​​​​ർ​​​​​​​മ നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ പ​​​​​​​​റ​​​​​​​​ഞ്ഞു. ഇ​​​​​​​​തി​​​​​​​​നു​​​ പി​​​​​​​​ന്നാ​​​​​​​​ലെ ബി​​​​​​​​ല്ല​​​​​​​​വ​​​​​​​​ത​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന്​​​​ സ്പീ​​​​​​​​ക്ക​​​​​​​​ർ അ​​​​​​​​നു​​​​​​​​മ​​​​​​​​തി ന​​​​​​​​ൽ​​​​​​​​കു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.


ഒ​​​​​​​​ഡീ​​​​​​​​ഷ, മ​​​​​​​​ധ്യ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ്, ഉ​​​​​​​​ത്ത​​​​​​​​ർ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ്, ഗു​​​​​​​​ജ​​​​​​​​റാ​​​​​​​​ത്ത്, അ​​​​​​​​രു​​​​​​​​ണാ​​​​​​​​ച​​​​​​​​ൽ​​​​​പ്ര​​​​​​​​ദേ​​​​​​​​ശ്, ഉ​​​​​​​​ത്ത​​​​​​​​രാ​​​​​​​​ഖ​​​​​​​​ണ്ഡ് തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും നി​​​ർ​​​ബ​​​ന്ധി​​​ത മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മം പാ​​​സാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മ​​​​​​​​ഹാ​​​​​​​​രാ​​​​​​​​ഷ്‌​​​​​​​ട്ര സ​​​​​​​​ർ​​​​​​​​ക്കാ​​​രും ക​​​ർ​​​ക്ക​​​ശ വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ മ​​​​​​​​ത​​​​​​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മം പാ​​​​​​​​സാ​​​​​​​​ക്കി​​​​​.

National

ഛത്തീ​സ്ഗ​ഡി​ലെ ഫാം ​ഹൗ​സി​ൽ ക​റു​പ്പ് കൃ​ഷി; ബി​ജെ​പി നേ​താ​വി​ന് സ​സ്പെ​ൻ​ഷ​ൻ

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ ക​റു​പ്പ് കൃ​ഷി ചെ​യ്ത ബി​ജെ​പി നേ​താ​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വും ബി​ജെ​പി കി​സാ​ൻ മോ​ർ​ച്ച​യു​ടെ റൈ​സ് മി​ൽ പ്രോ​സ​സിം​ഗ് പ്രോ​ജ​ക്ടി​ന്‍റെ സം​സ്ഥാ​ന ക​ൺ​വീ​ന​റു​മാ​യ വി​ന​യ് ത​മ്രാ​ക​റി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

ദു​ർ​ഗ് ജി​ല്ല​യി​ൽ സ​മോ​ദ ഗ്രാ​മ​ത്തി​ലെ ഫാം ​ഹൗ​സി​ലാ​ണ് ഒ​ന്ന​ര ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്ത് ക​റു​പ്പ് കൃ​ഷി ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​ത്. ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​മാ​ണ് വി​ന​യ് ത​മ്രാ​ക​റി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പാ​ർ​ട്ടി​യു​ടെ പേ​രി​ന് ക​ള​ങ്കം സൃ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ത​മ്രാ​ക​റി​നെ​തി​രെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കി​ര​ൺ സിം​ഗ് ദി​യോ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ബി​ജെ​പി സം​സ്ഥാ​ന ഓ​ഫീ​സ് ശ​നി​യാ​ഴ്ച സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്.

ക​റു​പ്പ് കൃ​ഷി ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ വി​ന​യ് ത​മ്രാ​ക​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ക​റു​പ്പ് കൃ​ഷി ക​ണ്ടെ​ത്തി​യ ഭൂ​മി ത​ന്‍റേ​ത​ല്ലെ​ന്നും ത​നി​ക്ക് ഇ​തേ കു​റി​ച്ച് അ​റി​വി​ല്ലെ​ന്നു​മാ​ണ് വി​ന​യ് ത​മ്രാ​ക​റു​ടെ വാ​ദം.

National

ഛത്തീ​​​സ്ഗ​​​ഡി​​​ൽ 15 മാവോയിസ്റ്റുകൾ കീഴടങ്ങി

മ​​​ഹാ​​​സ​​​മു​​​ന്ദ്: ഛത്തീ​​​സ്ഗ​​​ഡി​​​ൽ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് വി​​​കാ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ 15 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കീ​​​ഴ​​​ട​​​ങ്ങി.

മ​​​ഹാ​​​സ​​​മു​​​ന്ദ് പോ​​​ലീ​​​സി​​​നു മു​​​ന്പാ​​​കെ കീ​​​ഴ​​​ട​​​ങ്ങി​​​യ​​​വ​​​രി​​​ൽ ഒ​​​ന്പ​​​തു വ​​​നി​​​ത​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഛത്തീ​​​സ്ഗ​​​ഡ്-​​​ഒ​​​ഡീ​​​ഷ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​വ​​​രാ​​​ണ് കീ​​​ഴ​​​ട​​​ങ്ങി​​​യ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഛത്തീ​​​സ്ഗ​​​ഡി​​​ൽ 2700 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കീ​​​ഴ​​​ട​​​ങ്ങി.

National

ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവ വിശ്വാസിയുടെ സംസ്കാരം നിഷേധിച്ചു

റാ​​​​​യ്പു​​​​​ർ: ഛത്തീ​​​​സ്ഗ​​​​ഡി​​​​ൽ വീ​​​​ണ്ടും ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സി​​​​യു​​​​ടെ മൃ​​​​ത​​​​സം​​​​സ്കാ​​​​രം ത​​​​ട​​​​ഞ്ഞു. കാ​​​​ങ്കെ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ദു​​​​ർ​​​​ഗ്കൊ​​​​ണ്ട​​​​ൽ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ലെ പാ​​​​ൻ​​​​ഡ്രി​​​​പു​​​​ര​​​​യ്ക്ക​​​​ടു​​​​ത്ത ആ​​​​മൊ​​​​ദി ഗ്രാ​​​​മ​​​​ത്തി​​​​ലെ ക​​​​മ​​​​ലേ​​​​ഷ് മാ​​​​ൻ​​​​ഡ​​​​വി​​​​യു​​​​ടെ ഭാ​​​​ര്യ സാം​​​​ബാ​​​​യ് മാ​​​​ൻ​​​​ഡ​​​​വി(34)യുടെ മൃ​​​​ത​​​​ദേ​​​​ഹം സം​​​​സ്ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഒ​​​​രു​​​​വി​​​​ഭാ​​​​ഗം ത​​​​ട​​​​ഞ്ഞ​​​​ത്.

ശ്വാ​​​​സ​​​​ത​​​​ട​​​​സ​​​​വും ഹൃ​​​​ദ​​​​യ​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ രോ​​​​ഗ​​​​വും​​​​മൂ​​​​ലം ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന സാം​​​​ബാ​​​​യ് ക​​​​ഴി​​​​ഞ്ഞ 24നാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ മൃ​​​​ത​​​​ദേ​​​​ഹം ഗ്രാ​​​​മ​​​​ത്തി​​​​ലെ പൊ​​​​തു​​​​ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ലോ കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ഭൂ​​​​മി​​​​യി​​​​ലോ സം​​​​സ്ക​​​​രി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​രു​​​​വി​​​​ഭാ​​​​ഗം ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ൾ ത​​​​ട​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഹി​​​​ന്ദു മ​​​​ത​​​​ത്തി​​​​ലേ​​​​ക്ക് പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ചെ​​​​യ്താ​​​​ൽ മാ​​​​ത്ര​​​​മേ മൃ​​​​ത​​​​ദേ​​​​ഹം സം​​​​സ്ക​​​​രി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കൂ​​​​വെ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​രു​​​​ടെ നി​​​​ല​​​​പാ​​​​ട്.

സം​​​​സ്കാ​​​​രം ന​​​​ട​​​​ത്തി​​​​യാ​​​​ൽ ത​​​​ട​​​​യു​​​​മെ​​​​ന്നും വീ​​​​ട് ക​​​​ത്തി​​​​ക്കു​​​​മെ​​​​ന്നും ഭീ​​​​ഷ​​​​ണി മു​​​​ഴ​​​​ക്കി. ക്രി​​​​സ്ത്യ​​​​ൻ മൃ​​​​ത​​​​സം​​​​സ്കാ​​​​ര ക​​​​ർ​​​​മ​​​​ങ്ങ​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശ്വാ​​​​സ​​​​ത്തി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും അ​​​​വ​​​​ർ ആ​​​​രോ​​​​പി​​​​ച്ചു. ഇ​​​​തോ​​​​ടെ യു​​​​വ​​​​തി​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ദു​​​​ർ​​​​ഗ്കൊ​​​​ണ്ട​​​​ൽ ഗ​​​​വ. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. സം​​​​സ്കാ​​​​രം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നും ഒ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​മാ​​​​ളു​​​​ക​​​​ൾ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ക​​​​മ​​​​ലേ​​​​ഷ് ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന് പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്നും കു​​​​ടും​​​​ബ​​​​ത്തി​​​​ന് അ​​​​വ​​​​രു​​​​ടെ ഇ​​​​ഷ്‌​​​​ട​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സം​​​​സ്കാ​​​​രം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ്രോ​​​​ഗ്ര​​​​സീ​​​​സ് ക്രി​​​​സ്ത്യ​​​​ൻ അ​​​​ല​​​​യ​​​​ൻ​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Leader Page

ഛത്തീസ്‌ഗഡിലെ ഇന്ത്യൻ ഗ്രാമജീവിതം

“ഇ​​​ന്ത്യ​​​യു​​​ടെ ആ​​​രോ​​​ഗ്യ, വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ങ്ങ​​​ളി​​​ൽ ക്രൈ​​​സ്ത​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യം വ​​​ള​​​രെ സ​​​ജീ​​​വ​​​മാ​​​ണ്. അ​​​തി​​ന്‍റെ ഫ​​​ല​​​മാ​​​യി ഗോ​​​ത്രസ​​​മൂ​​​ഹ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ മ​​​തം​​​മാ​​​റ്റം വ​​ർ​​ധി​​ക്കാ​​ൻ ഇ​​​ട​​​യാ​​​യി​​​ട്ടു​​​ണ്ട്. ഇ​​​തെ​​​ല്ലാം ഉ​​​ട​​​ൻ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും, ഹി​​​ന്ദു​​​ത്വ അ​​​തി​​​ന്‍റെ ശ​​​ക്തി കാ​​​ണി​​​ക്കും.”

ഛത്തീ​​​സ്‌​​​ഗ​​​ഡ് മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ഷ്ണു ദി​​​യോ സാ​​​യ് 2024 ജ​​​നു​​​വ​​​രി 30ന് ​​​ഒ​​​രു പൊ​​​തുപ​​​രി​​​പാ​​​ടി​​​ക്കി​​​ടെ റാ​​​യ്‌​​​പൂ​​​രി​​​ൽ പ​​​റ​​​ഞ്ഞ ഈ ​​​വാ​​​ക്കു​​​ക​​​ൾ, അ​​​ന്ന് ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ വ്യ​​​ത്യ​​​സ്ത​​​ങ്ങ​​​ളാ​​​യ രാ​​​ഷ്‌​​ട്രീ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്നു.

2023 ഡി​​​സം​​​ബ​​​ർ 13നാ​​​ണ് വി​​​ഷ്ണു ദി​​യോ സാ​​​യ് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ബി​​​ജെ​​പി ​സ​​​ർ​​​ക്കാ​​​ർ ഛത്തീ​​​സ്‌​​​ഗ​​​ഡി​​​ൽ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ​​​ർ​​​ക്കാ​​​രി​​​ൽ​​​നി​​​ന്നും തീ​​​വ്ര ഹി​​​ന്ദു​​​ത്വ ഗ്രൂ​​​പ്പു​​​ക​​​ളി​​​ൽ​​​നി​​​ന്നും ഛത്തീ​​​സ്ഗ​​​ഡി​​​ലെ ക്രൈ​​​സ്ത​​​വ​​​ർ വി​​​വേ​​​ച​​​ന​​​വും ഭീ​​​ഷ​​​ണി​​​ക​​​ളും നേ​​​രി​​​ടു​​​ന്ന​​​ത​​​ായു​​​ള്ള വാ​​​ർ​​​ത്ത​​​ക​​​ൾ ഇ​​​പ്പോ​​​ൾ വാ​​​ർ​​​ത്ത​​​യ​​​ല്ലാ​​​താ​​​യി​​​രി​​​ക്കു​​​ന്നു! ഛത്തീ​​​സ്ഗ​​​ഡി​​ലെ ആ​​​രോ​​​ഗ്യ, വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​ക​​​ളു​​​ടെ നെ​​​ടു​​​ംതൂ​​​ണാ​​​യി നി​​​ന്നു സ​​​ർ​​​ക്കാ​​​രി​​​നൊ​​​പ്പം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക്രൈ​​​സ്ത​​​വസ​​​മൂ​​​ഹ​​​ത്തെ, മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന ലോ​​​ബി​​​യാ​​​യി ചി​​​ത്രീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ട് പൊ​​​തുസ​​​മൂ​​​ഹ​​​ത്തി​​​ൽ ഒ​​​രു സം​​​സ്ഥാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ത്ത​​​ര​​​മൊ​​​രു നേ​​​രി​​​ട്ടു​​​ള്ള പ്ര​​​സ്താ​​​വ​​​ന പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ക​​​യു​​​ണ്ടാ​​​യി!

ക്രി​​​സ്ത്യ​​​ൻ മി​​​ഷ​​ണ​​​റി​​​മാ​​​ർ ‘വി​​​ദ്യാ​​​ഭ്യാ​​​സ​​​വും ആ​​​രോ​​​ഗ്യ സം​​​ര​​​ക്ഷ​​​ണ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ന​​​ൽ​​​കു​​​ന്ന​​​തി​​​ന്‍റെ മ​​​റ​​​വി​​​’ൽ മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​ന്നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ഷ്ണു ദി​​​യോ സാ​​​യ് പ​​​ര​​​സ്യ​​​മാ​​​യി ആ​​​രോ​​​പി​​​ക്കു​​​ക​​​യും ‘ഹി​​​ന്ദു​​​ത്വം അ​​​തി​​ന്‍റെ ശ​​​ക്തി കാ​​​ട്ടും’ എ​​​ന്ന് പ്ര​​​സ്താ​​​വി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​ത്!

മ​​​ത​​പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​വും മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്തും ആ​​​രോ​​​പി​​​ച്ച് ര​​​ണ്ടു ക​​​ന്യാ​​​സ്ത്രീ​​​ക​​​ളെ ഛത്തീ​​​സ്ഗ​​​ഡി​​​ലെ ദു​​​ർ​​​ഗി​​​ൽ 2025 ജൂ​​​ലൈ 25ന് ​​​അ​​​റ​​​സ്റ്റ് ചെ​​​യ്ത സം​​​ഭ​​​വം ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​ചെ​​​യ്യ​​​പ്പെ​​​ട്ട​​​താ​​​ണ​​​ല്ലോ. ഛത്തീ​​​സ്ഗ​​​ഡ് സം​​​സ്ഥാ​​​ന​​​ത്ത് ‘മ​​​ത-​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം’ മു​​​ൻ സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ കാ​​​ല​​​ത്തും രാ​​​ഷ്‌​​ട്രീ​​​യ രം​​​ഗ​​​ത്ത് ത​​​ർ​​​ക്കവി​​​ഷ​​​യ​​​മാ​​​യി​​​ട്ടു​​​ണ്ട്. ഇ​​​ന്ത്യ​​​യി​​​ലെ 12 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള നി​​​യ​​​മ​​​ങ്ങ​​​ൾ നി​​​ല​​​വി​​​ലു​​​ണ്ട്! ഛത്തീ​​​സ്‌​​​ഗ​​​ഡി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള നി​​​യ​​​മ​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​യ കൂ​​​ടു​​​ത​​​ൽ വ​​​കു​​​പ്പു​​​ക​​​ൾ ചേ​​​ർ​​​ക്കു​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ പു​​​തി​​​യ ഒ​​​രു മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രാ​​​ൻ ത​​​ന്‍റെ സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​ജ്ഞാബ​​​ദ്ധ​​​മാ​​​ണെ​​​ന്നും പി​​​ന്നീ​​​ട് ഒ​​​ര​​​വ​​​സ​​​ര​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ഹി​​​ന്ദു​​​സ്ഥാ​​​ൻ ടൈം​​​സി​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​യു​​​ക​​​യു​​​ണ്ടാ​​​യി. അ​​​തെ​​​ല്ലാം നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ഒ​​​രു ഭ​​​ര​​​ണ​​​കൂ​​​ടം ക​​​ണ്ട​​​റി​​​ഞ്ഞു സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ്.

എ​​​ന്നാ​​​ൽ, ഛത്തീ​​​സ്‌​​​ഗ​​​ഡി​​​ലു​​​ട​​​നീ​​​ളം ക്രി​​​സ്ത്യ​​​ൻ പ​​​ള്ളി​​​ക​​​ൾ​​​ക്കും പ്രാ​​​ർ​​​ഥ​​​നാ യോ​​​ഗ​​​ങ്ങ​​​ൾ​​​ക്കും​​ നേ​​​രേ​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചുവ​​​രു​​​ന്ന​​​താ​​​യും ഹി​​​ന്ദു ദേ​​​ശീ​​​യ​​​വാ​​​ദ ഗ്രൂ​​​പ്പു​​​ക​​​ൾ ക്രി​​സ്മ​​സ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ളും മ​​​റ്റും ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും പാ​​​സ്റ്റ​​​ർ​​​മാ​​​രെ​​​യും വി​​​ശ്വാ​​​സി​​​ക​​​ളെ​​​യും ശാ​​​രീ​​​രി​​​ക​​​മാ​​​യി ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​താ​​​യു​​​ള്ള സം​​​ഭ​​​വ​​​ങ്ങ​​​ളും മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. അ​​​ന്ധ​​​യാ​​​യ ഒ​​​രു അ​​​ധ്യാ​​​പി​​​ക അ​​​ന്ധ​​​ർ​​​ക്കാ​​​യി ന​​​ട​​​ത്തു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ത്തെ​​​പോ​​​ലും അ​​​ക്ര​​​മ​​​ത്തി​​​ന്‍റെ വേ​​​ദി​​​യാ​​​ക്കി മാ​​​റ്റു​​​ന്ന അ​​​ന്ധ​​​മാ​​​യ അ​​​ധി​​​കാ​​​ര രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ന്‍റെ ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​വും മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ക​​​യു​​​ണ്ടാ​​​യി. അ​​​ത്ത​​​രം ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ അ​​​ക്ര​​​മ​​​ത്തി​​​നു വി​​​ധേ​​​യ​​​രാ​​​കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ മ​​​തം​​​മാ​​​റ്റ നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​ലെ വ​​​കു​​​പ്പു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു കേ​​​സു​​​ക​​​ളെ​​​ടു​​​ക്കു​​​ന്ന​​​തും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ പ​​​രാ​​​തി​​​യി​​​ൽ പ്ര​​​ഥ​​​മവി​​​വ​​​ര റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കാ​​​ൻ​​​പോ​​​ലും പോ​​​ലീ​​​സ് മ​​​ടി​​​ക്കു​​​ന്ന​​​തും സം​​​സ്ഥാ​​​ന ജ​​​നസം​​​ഖ്യ​​​യി​​​ൽ ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​ൽ താ​​​ഴെ മാ​​​ത്ര​​​മു​​​ള്ള ക്രൈ​​​സ്ത​​​വ​​​രു​​​ടെ നി​​​ത്യേ​​​നയു​​​ള്ള അ​​​നു​​​ഭ​​​വ​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്ന​​​താ​​​യാ​​​ണ് അ​​​ത്ത​​​രം റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ​​​നി​​​ന്നു മ​​​ന​​​സി​​​ലാ​​​കു​​​ന്ന​​​ത്.

ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് 2025 മാ​​​ർ​​​ച്ചി​​​ൽ, ഒ​​​രു ക്രി​​​സ്ത്യ​​​ൻ പാ​​​സ്റ്റ​​​റി​​​ന്‍റെ നി​​​ർ​​​ബ​​​ന്ധി​​​ത രാ​​​ത്രി​​​കാ​​​ല ശ​​​വ​​​സം​​​സ്കാ​​​രം മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്. പ്രാ​​​ദേ​​​ശി​​​ക അ​​​ധി​​​കാ​​​രി​​​ക​​​ൾ പൊ​​​തുശ്മ​​​ശാ​​​ന​​​ങ്ങ​​​ളി​​​ൽ ക്രി​​​സ്ത്യ​​​ൻ ശ​​​വ​​​സം​​​സ്കാ​​​ര​​​ങ്ങ​​​ൾ നി​​​രോ​​​ധി​​​ക്കു​​​ക​​​യും മൃ​​​ത​​​ശ​​​രീ​​​രം വി​​​ദൂ​​​ര​​​ത്തു​​​ള്ള ഒ​​​രു നി​​​യു​​​ക്ത ക്രി​​​സ്ത്യ​​​ൻ സെ​​​മി​​​ത്തേ​​​രി​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ക്കു​​​ക​​​യും ചെ​​​യ്തു​​​വ​​​ത്രേ! പൊ​​​തുശ്മ​​​ശാ​​​ന​​​ങ്ങ​​​ളി​​​ൽ ക്രി​​​സ്ത്യാ​​​നി​​​ക​​​ൾ​​​ക്ക് സം​​​സ്കാ​​​രം നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​ത് ഛത്തീ​​​സ്ഗ​​​ഡി​​​ലെ ഒ​​​രു സാ​​​ധാ​​​ര​​​ണ സം​​ഭ​​വ​​മാ​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ​​​ത്രേ! ഇ​​​ത് വ​​​ർ​​​ഗീ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നും സു​​​പ്രീം​​കോ​​​ട​​​തി​​​വ​​​രെയെ​​​ത്തി നി​​​ൽ​​​ക്കു​​​ന്ന നി​​​യ​​​മപോ​​​രാ​​​ട്ട​​​ങ്ങ​​​ൾ​​​ക്കും ഇ​​​പ്പോ​​​ൾ കാ​​​ര​​​ണ​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്!

പ​​​ല കേ​​​സു​​​ക​​​ളി​​​ലും തീ​​​വ്ര ഹി​​​ന്ദു​​​ത്വ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പ്രാ​​​ദേ​​​ശി​​​ക സം​​​ഘ​​​ങ്ങ​​​ൾ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ പൊ​​​തുശ്മ​​​ശാ​​​ന​​​ങ്ങ​​​ളി​​​ൽ, പ്ര​​​ത്യേ​​​കി​​​ച്ച് ക്രി​​​സ്ത്യാ​​​നി​​​ക​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക ശ്മ​​​ശാ​​​ന​​​മി​​​ല്ലാ​​​ത്ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ, ക്രി​​​സ്ത്യാ​​​നി​​​ക​​​ളെ സം​​​സ്‌​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​താ​​​ണ് ഇ​​​പ്പോ​​​ൾ ഛത്തീ​​​സ്ഗ​​​ഡി​​​നെ ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​ശ്മ​​​ശാ​​​ന​​​ങ്ങ​​​ൾ ഭൂ​​​രി​​​പ​​​ക്ഷ ഹി​​​ന്ദുസ​​​മൂ​​​ഹ​​​ത്തി​​​നുവേ​​​ണ്ടി മാ​​​ത്ര​​​മു​​​ള്ള​​​താ​​​ണെ​​​ന്ന് അ​​​വ​​​ർ വാ​​​ദി​​​ക്കു​​​ന്നുപോ​​​ലും! ക്രി​​​സ്ത്യ​​​ൻ ആ​​​ചാ​​​ര​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ശ​​​വ​​​സം​​​സ്കാ​​​ര​​​ത്തെ പ്രാ​​​ദേ​​​ശി​​​ക ഗ്രാ​​​മ​​​വാ​​​സി​​​ക​​​ൾ എ​​​തി​​​ർ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ, മ​​​രി​​​ച്ച ക്രി​​​സ്ത്യാ​​​നി​​​ക​​​ളു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ ഹി​​​ന്ദു​​​മ​​​ത​​​ത്തി​​​ലേ​​​ക്ക് ‘പു​​​നഃ​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം’ ചെ​​​യ്യാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ളു​​​മു​​​ള്ള​​​താ​​​യി പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു! ഇ​​​ത് ഛത്തീ​​​സ്ഗ​​​ഡി​​​ലെ ‘ഘ​​​ർ വാ​​​പ​​​സി’ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ വി​​​ശാ​​​ല​​​മാ​​​യ പ്ര​​​വ​​​ണ​​​ത​​​യെ വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​യും ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

ചി​​​ല സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ, ഈ ​​​നി​​​ഷേ​​​ധ​​​ങ്ങ​​​ൾ അ​​​ക്ര​​​മ​​​ത്തി​​​ലേ​​​ക്ക് വ​​​ള​​​രു​​​ക​​​യും ശ​​​വ​​​സം​​​സ്കാ​​​ര ത​​​ർ​​​ക്ക​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ശ​​​വ​​​ക്കു​​​ഴി​​​ക​​​ൾ കു​​​ഴി​​​ച്ചു ശ​​​രീ​​​രാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ പു​​​റ​​​ത്തെ​​​ടു​​​ത്തു ക​​​ത്തി​​​ക്കു​​​ക​​​യോ പ​​​ള്ളി​​​ക​​​ൾ ക​​​ത്തി​​​ക്കു​​​ക​​​യോ​​പോ​​​ലും ചെ​​​യ്യു​​​ന്ന​​​താ​​​യ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​മു​​​ണ്ട്. ഇ​​​ത്ത​​​രം ത​​​ർ​​​ക്ക​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി ക്രി​​​സ്ത്യാ​​​നി​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​യി ശ്മ​​​ശാ​​​ന സ്ഥ​​​ല​​​ങ്ങ​​​ൾ വേ​​​ർ​​​തി​​​രി​​​ക്കു​​​ന്ന​​​തി​​​ന് സു​​​പ്രീം​​കോ​​​ട​​​തി ഛത്തീ​​​സ്ഗ​​ഡ് സ​​​ർ​​​ക്കാ​​​രി​​​ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും, ശ്മ​​​ശാ​​​ന അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തു വെ​​​ല്ലു​​​വി​​​ളി​​​യാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണ്.

ഫെ​​​ബ്രു​​​വ​​​രി 18ന് ഛ​​​ത്തീ​​​സ്ഗ​​​ഡ് ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ ആ​​​ദി​​​വാ​​​സി ക്രി​​​സ്ത്യാ​​​നി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കു​​​ഴി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​ത് സു​​​പ്രീം​​കോ​​​ട​​​തി താ​​​ത്കാ​​​ലി​​​ക​​​മാ​​​യി വി​​​ല​​​ക്കു​​​ക​​​യും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടു​​​ക​​​യു​​​മു​​​ണ്ടാ​​​യി. 20 വ​​​ർ​​​ഷം മു​​​ൻ​​​പ് സം​​​സ്ക​​​രി​​​ച്ച മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ​​പോ​​​ലും ഇ​​​പ്ര​​​കാ​​​രം കു​​​ഴി​​​ച്ചെ​​​ടു​​​ത്തു നീ​​​ക്കംചെ​​​യ്യാ​​​ൻ പ്രാ​​​ദേ​​​ശി​​​ക അ​​​ധി​​​കാ​​​രി​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധി​​​ക്കു​​​ന്ന​​​താ​​​യി കോ​​​ട​​​തി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​ പെ​​​ടു​​​ക​​​യു​​​ണ്ടാ​​​യി! എ​​ഐ യു​​​ഗ​​​ത്തി​​​ലേ​​​ക്കു കു​​​തി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ സാ​​​മൂ​​​ഹ്യജീ​​​വി​​​ത​​​ത്തി​​​ൽ എ​​​ന്തു ന​​​ട​​​ക്കു​​​ന്നു എ​​​ന്നും തീ​​​വ്ര മ​​​തബോ​​​ധ​​​ത്താ​​​ൽ ഹിം​​​സാ​​​ത്മ​​​ക​​​മാ​​​യി മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ചി​​​ല മ​​​ത സം​​​ഘ​​​ട​​​ന​​​ക​​​ളും അ​​​വ​​​യെ പ്ര​​​ചോ​​​ദി​​​പ്പി​​​ച്ചു ഭ​​​ര​​​ണം പി​​​ടി​​​ക്കു​​​ന്ന രാ​​​ഷ്‌​​ട്രീ​​​യ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളും നേ​​​താ​​​ക്ക​​​ളും ഇ​​​ന്ത്യ​​​ൻ ഗ്രാ​​​മജീ​​​വി​​​ത​​​ത്തി​​​ന്‍റെ ഗ​​​തി​​​യെ എ​​​ങ്ങോ​​​ട്ടാ​​​ണ് ന​​​യി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത് എ​​​ന്നും, ഗ്രാ​​​മ​​​വാ​​​സി​​​ക​​​ളു​​​ടെ എ​​​ന്തു​​​ത​​​രം പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​യാ​​​ണ് രാ​​​ഷ്‌​​ട്രീ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​യി വ​​​ള​​​ർ​​​ത്തി​​​ക്കൊ​​​ണ്ടുവ​​​രു​​​ന്ന​​​ത് എ​​​ന്നു​​​മു​​​ള്ള​​​തി​​​ന്‍റെ നേ​​​ർചി​​​ത്ര​​​മാ​​​ണ് ഛത്തീ​​​സ്‌​​​ഗ​​​ഡി​​​ലെ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​ള്ള ഈ ​​​റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ തെ​​​ളി​​​യു​​​ന്ന​​​ത്... 

National

ഛത്തീസ്ഗഡിൽ രണ്ടു മാവോയിസ്റ്റുകളെ വധിച്ചു

ബി​​​ജാ​​​പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ലെ ബി​​​ജാ​​​പു​​​രി​​​ൽ ര​​​ണ്ടു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. ഇ​​​ന്ദ്രാ​​​വ​​​തി ന​​​ദീ​​​തീ​​​ര​​​ത്തെ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. മൂ​​​ന്നു റൈ​​​ഫി​​​ളു​​​ക​​​ൾ കണ്ടെടുത്തു.

ഛത്തീ​​​സ്ഗ​​​ഡി​​​ൽ ഈ ​​​വ​​​ർ​​​ഷം വ്യ​​​ത്യ​​​സ്ത ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളി​​​ലാ​​​യി 25 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു.

2025ൽ ​​​സം​​​സ്ഥാ​​​ന​​​ത്ത് 285 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ​​​യാ​​​ണ് സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ച​​​ത്.

National

ആദിവാസി ക്രൈസ്തവരുടെ മൃതദേഹം പുറത്തെടുക്കുന്ന സംഭവം; കേസെടുക്കാൻ പോലീസ് തയാറാകുന്നില്ലെന്ന് യുസിഎഫ്

ന്യൂ​​​ഡ​​​ൽ​​​ഹി: ഛത്തീ​​​സ്ഗ​​​ഡി​​​ൽ ആ​​​ദി​​​വാ​​​സി ക്രൈ​​​സ്ത​​​വ​​​രു​​​ടെ സം​​​സ്ക​​​രി​​​ച്ച മൃ​​​ത​​​ദേ​​​ഹം ബ​​​ല​​​മാ​​​യി പു​​​റ​​​ത്തെ​​​ടു​​​ത്ത് കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ കൊ​​​ണ്ടു​​​പോ​​​യി സം​​​സ്ക​​​രി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യി​​​ൽ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ പോ​​​ലീ​​​സ് ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ലെ​​​ന്ന് യു​​​ണൈ​​​റ്റ​​​ഡ് ക്രി​​​സ്ത്യ​​​ൻ ഫോ​​​റം (യു​​​സി​​​എ​​​ഫ്).

പൊ​​​തു​​​ശ്മ​​​ശാ​​​ന​​​ത്തി​​​ൽ സം​​​സ്ക​​​രി​​​ച്ച മൃ​​​ത​​​ദേ​​​ഹം പു​​​റ​​​ത്തെ​​​ടു​​​ത്ത് കി​​​ലോ​​​മീ​​​റ്റ​​​റു​​​ക​​​ൾ അ​​​ക​​​ലെ മ​​​റ​​​വു ചെ​​​യ്യു​​​ന്ന​​​ത് ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ള​​​ല്ലെ​​​ന്നും ഛത്തീ​​​സ്ഗ​​​ഡി​​​ലെ​​​യും ഒ​​​ഡീ​​​ഷ​​​യി​​​ലെ​​​യും ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ​​​യും നി​​​ര​​​വ​​​ധി ആ​​​ദി​​​വാ​​​സി ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മാ​​​ത്രം 23 സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ണ്ടാ​​​യെ​​​ന്നും ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ യു​​​സി​​​എ​​​ഫ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​വ​​​യി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഛത്തീ​​​സ്ഗ​​​ഡി​​​ലാ​​​ണ്.

സ്വ​​​ന്തം ആ​​​ചാ​​​ര​​​പ്ര​​​കാ​​​രം മൃ​​​ത​​​സം​​​സ്കാ​​​രം ന​​​ട​​​ത്താ​​​നു​​​ള്ള ആ​​​ദി​​​വാ​​​സി ക്രൈ​​​സ്ത​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്കും രാ​​​ഷ്‌​​​ട്രീ​​​യ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്കു​​​മാ​​​ണ് ഈ ​​​സം​​​ഭ​​​വ​​​ങ്ങ​​​ളെ​​​ല്ലാം വി​​​ര​​​ൽ ചൂ​​​ണ്ടു​​​ന്ന​​​തെ​​​ന്നും യു​​​സി​​​എ​​​ഫ് ആ​​​രോ​​​പി​​​ച്ചു.

ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ക്രൈ​​​സ്ത​​​വ​​​ർ നേ​​​രി​​​ടു​​​ന്ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ യു​​​സി​​​എ​​​ഫ് ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. 2014 മു​​​ത​​​ൽ 2024 വ​​​രെ ക്രൈ​​​സ്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​തി​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ ആ​​​റി​​​ര​​​ട്ടി​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു. ക​​​ഴി​​​ഞ്ഞ 12 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ക്രൈ​​​സ്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ 4959 അ​​​ക്ര​​​മ​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. 2025ൽ ​​​മാ​​​ത്രം ഇ​​​ത് 700ഓ​​​ളം ആ​​​യി ഉ​​​യ​​​ർ​​​ന്നു. പ​​​ക്ഷേ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കാ​​​രി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ള​​​രെ കു​​​റ​​​വാ​​​ണ്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം നേ​​​രി​​​ട്ട അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ 45 എ​​​ഫ്ഐ​​​ആ​​​റു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. അ​​​തേ​​​സ​​​മ​​​യം, മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം ആ​​​രോ​​​പി​​​ച്ചു ക്രൈ​​​സ്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ 230തില​​​ധി​​​കം കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​താ​​​യും യു​​​സി​​​എ​​​ഫ് ആ​​​രോ​​​പി​​​ച്ചു.

ഛത്തീ​​​സ്ഗ​​​ഡി​​​ലെ ആ​​​ദി​​​വാ​​​സി ക്രൈ​​​സ്ത​​​വ​​​രു​​​ടെ സം​​​സ്കാ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സു​​​പ്രീം​​​കോ​​​ട​​​തി ബു​​​ധ​​​നാ​​​ഴ്ച പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വ് സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നും സം​​​ഘ​​​ട​​​ന വ്യ​​​ക്ത​​​മാ​​​ക്കി.

National

ഛത്തീ​സ്ഗ​ഡി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ പാ​സ്റ്റ​ർ​മാ​രു​ടെ പ്ര​വേ​ശ​നം ത​ട​ഞ്ഞ പോ​സ്റ്റ​റു​ക​ൾ​ക്കെ​തി​രാ​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി

റാ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ലെ കാ​ങ്ക​ർ ജി​ല്ല​യി​ലു​ള്ള എ​ട്ട് ഗ്രാ​മ​ങ്ങ​ളി​ൽ ക്രി​സ്ത്യ​ൻ പാ​സ്റ്റ​ർ​മാ​രു​ടെ​യും മ​തം മാ​റി​യ​വ​രു​ടെ​യും പ്ര​വേ​ശ​നം ത​ട​ഞ്ഞു​കൊ​ണ്ട് സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ൾ​ക്കെ​തി​രാ​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഈ ​ബോ​ർ​ഡു​ക​ൾ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മ​ല്ലെ​ന്ന ഒ​ക്ടോ​ബ​റി​ലെ ഛത്തീ​സ്ഗ​ഡ് ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം കോ​ട​തി ശ​രി​വെ​ച്ചു.

ഗോ​ത്ര​വ​ർ​ഗ​ക്കാ​രു​ടെ താ​ത്പ​ര്യ​ങ്ങ​ളും പ്രാ​ദേ​ശി​ക സാം​സ്കാ​രി​ക പൈ​തൃ​ക​വും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള "മു​ൻ​ക​രു​ത​ൽ ന​ട​പ​ടി" എ​ന്ന നി​ല​യി​ലാ​ണ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​തെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​ത്.

ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടാ​ൻ വി​സ​മ്മ​തി​ച്ച കോ​ട​തി, പ​രാ​തി​ക്കാ​ർ​ക്ക് പി​ഇ​എ​സ്എ (പ​ഞ്ചാ​യ​ത്ത് എ​ക്സ്റ്റ​ന്‍റ​ഷ​ൻ ടു ​ഷെ​ഡ്യൂ​ൾ​ഡ് ഏ​രി​യാ​സ്) നി​യ​മ​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള അ​തോ​റി​റ്റി​യെ സ​മീ​പി​ക്കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി.

ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തോ​ടു​ള്ള വി​വേ​ച​ന​മാ​ണ് ഇ​ത്ത​രം ബോ​ർ​ഡു​ക​ളെ​ന്ന് കാ​ട്ടി കാ​ങ്ക​ർ സ്വ​ദേ​ശി​യാ​യ ദി​ഗ്ബാ​ൽ ടാ​ണ്ഡി​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ മി​ഷ​ന​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി കൃ​ത്യ​മാ​യ തെ​ളി​വു​ക​ളി​ല്ലാ​തെ​യാ​ണ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ഹ​ർ​ജി​ക്കാ​ർ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. കോ​ളി​ൻ ഗോ​ൺ​സാ​ൽ​വ​സ് വാ​ദി​ച്ചു.

ഹൈ​ക്കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ച​തി​നേ​ക്കാ​ൾ പു​തി​യ കാ​ര്യ​ങ്ങ​ൾ സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി​ക്കാ​ർ ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ൽ ഹ​ർ​ജി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വാ​ദി​ച്ചു. പ​ഞ്ചാ​യ​ത്ത് നി​യ​മ​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ സ​മീ​പി​ച്ച് സ​ത്യ​വാ​ങ്മൂ​ല​വും തെ​ളി​വു​ക​ളും ന​ൽ​കി വി​ഷ​യം പ​രി​ശോ​ധി​ക്കാ​നാ​ണ് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

 

 

National

ഛത്തീസ്ഗഡിൽ വൻ ആയുധശേഖരം പിടികൂടി

റാസ്പുർ: ഛത്തീസ്ഗഡിൽ വൻ ആയുധശേഖരം പിടികൂടി. ഇൻഡോ- ടിബറ്റൻ ബോർഡർ പോലീസാണ് ആയുധങ്ങൾ പിടികൂടിയത്. മാവോയിസ്റ്റുകൾ ഒളിപ്പിച്ച അത്യാധുനിക ആയുധങ്ങൾ അടക്കമാണ് പിടികൂടിയിരിക്കുന്നത്.

57 അംഗ ഇൻഡോ- ടിബറ്റൻ ബോർഡർ പോലീസ് സംഘമാണ് ആയുധങ്ങൾ പിടികൂടിയത്. വനത്തിൽ നാല് ഇടങ്ങളിൽ നിന്നുമാണ് ആയുധശേഖരം കണ്ടെത്തിയത്.

അടുത്തമാസം 31ഓടെ രാജ്യം മാവോയിസ്റ്റ് മുക്തമാക്കും എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. ഇതിന്‍റെ ഭാഗമായി ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരെ വലിയ തെരച്ചിൽ നടക്കുകയാണ്. വനമേഖലയിൽ ഒരു ദിവസം നീണ്ടുനിന്ന പരിശോധനകൾക്ക് ഒടുവിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.

National

ഛത്തീസ്ഗഡിൽ 51 മാവോയിസ്റ്റുകൾ കീഴടങ്ങി

ബി​​​ജാ​​​പു​​​ർ: ഛത്തീസ്ഗ​​​ഡി​​​ലെ ബ​​​സ്ത​​​ർ ഡി​​​വി​​​ഷ​​​നു​​​ കീ​​​ഴി​​​ലു​​​ള്ള ബി​​​ജാ​​​പു​​​ർ, സു​​​ക്മ ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി 51 ന​​​ക്സ​​​ലു​​​ക​​​ൾ പോ​​​ലീ​​​സി​​​നു​​​ മു​​​ന്പാ​​​കെ കീ​​​ഴ​​​ട​​​ങ്ങി. കീ​​​ഴ​​​ട​​​ങ്ങി​​​യ​​​വ​​​രി​​​ൽ 34 പേ​​​ർ സ്ത്രീ​​​ക​​​ളാ​​​ണ്.

ത്രി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു​​​വും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യും സം​​​സ്ഥാ​​​ന​​​ത്ത് എ​​​ത്താ​​​നി​​​രി​​​ക്കെ​​​യാ​​​ണു കീ​​​ഴ​​​ട​​​ങ്ങ​​​ൽ. ഇ​​​രു​​​പ​​​തു സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 30 പേ​​​ർ ബ​​​സ്ത​​​റി​​​ലും 14 സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 21 പേ​​​ർ ബി​​​ജാ​​​പു​​​രി​​​ലും കീ​​​ഴ​​​ട​​​ങ്ങി​​​യെ​​​ന്നു ബ​​​സ്ത​​​ർ റേ​​​ഞ്ച് ഐ​​​ജി സു​​​ന്ദ​​​ർ​​​ര​​​രാ​​​ജ് അ​​​റി‍യി​​​ച്ചു.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച പു​​​ന​​​ര​​​ധി​​​വാ​​​സ പാ​​​ക്കേ​​​ജി​​​ൽ ആ​​​കൃ​​​ഷ്ട​​​രാ​​​യാ​​​ണ് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളു​​​ടെ കീഴടങ്ങൽ.

National

മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ബ്ലോ​ക്ക് ചെ​യ്തു; ആ​ൺ​സു​ഹൃ​ത്തി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി യു​വ​തി

ബി​ലാ​സ്പു​ര്‍: മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ബ്ലോ​ക്ക് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ആ​ൺ​സു​ഹൃ​ത്തി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി പി​ടി​യി​ൽ. ഛത്തീ​സ്ഗ​ഢി​ലെ ബി​ലാ​സ്പു​രി​ലാ​ണ് ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കാം​ത പ്ര​സാ​ദ് സൂ​ര്യ​വം​ശി(25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ കാം​ത പ്ര​സാ​ദി​ന്‍റെ പെ​ൺ​സു​ഹൃ​ത്ത് റോ​ഷ്‌​നി സൂ​ര്യ​വം​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്. ആ​റ് മാ​സം മു​ൻ​പ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്.

കാം​ത പ്ര​സാ​ദ് ഒ​രു ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​തി​ന് പി​ന്നാ​ലെ യു​വാ​വ് റോ​ഷ്‌​നി​യു​ടെ ഫോ​ണ്‍ കോ​ളു​ക​ളും മെ​സേ​ജു​ക​ളും അ​വ​ഗ​ണി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സം മു​ൻ​പ് കാം​ത പ്ര​സാ​ദ് യു​വ​തി​യു​ടെ ന​മ്പ​റും ബ്ലോ​ക്ക് ചെ​യ്തി​രു​ന്നു.

ചൊ​വ്വാ​ഴ്ച കാം​ത പ്ര​സാ​ദി​നെ നേ​രി​ട്ട് കാ​ണാ​ൻ താ​മ​സ​സ്ഥ​ല​ത്തെ​ത്തി​യ റോ​ഷ്നി കൈ​വ​ശം ക​ത്തി​യും സൂ​ക്ഷി​ച്ചി​രു​ന്നു. പ്ര​സാ​ദി​നെ ക​ണ്ട യു​വ​തി യു​വാ​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ കാം​ത പ്ര​സാ​ദ് ഫോ​ൺ ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല.

ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ യു​വ​തി കാം​ത പ്ര​സാ​ദി​ന്‍റെ നെ​ഞ്ചി​ല്‍ ക​ത്തി കു​ത്തി​യി​റ​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ടെ​ത്തി​യ കാം​ത​യു​ടെ സു​ഹൃ​ത്ത് കു​ത്തേ​റ്റ് നി​ല​ത്തു​കി​ട​ക്കു​ന്ന യു​വാ​വി​നെ​യാ​ണ് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ റോ​ഷ്നി​യെ കൊ​ല​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കാം​ത പ്ര​സാ​ദി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

National

ഛത്തീ​സ്ഗ​ഡി​ൽ ഒ​ൻ​പ​ത് മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ ഒ​ൻ​പ​ത് മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി. ഒ​ഡീ​ഷ മാ​വോ​യി​സ്റ്റ് ക​മ്മി​റ്റി​യി​ലെ ധം​താ​രി-​ഗ​രി​യ​ബ​ന്ദ്-​നു​വ​പാ​ദ ഡി​വി​ഷ​നു കീ​ഴി​ലു​ള്ള നാ​ഗ്രി, സി​ത​നാ​ദി ഏ​രി​യ ക​മ്മി​റ്റി​ക​ളി​ലും മെ​യി​ൻ​പു​ർ ലോ​ക്ക​ൽ ഗ​റി​ല്ല സ്ക്വാ​ഡി​ന്‍റെ​യും (എ​ൽ​ജി​എ​സ്) ഭാ​ഗ​മാ​യ മാ​വോ​യി​സ്റ്റു​ക​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് റാ​യ്പു​ർ റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് അ​മ്രേ​ഷ് മി​ശ്ര പ​റ​ഞ്ഞു.

ഇ​വ​രി​ൽ ഏ​ഴ് പേ​ർ വ​നി​ത​ക​ളാ​ണ്. കീ​ഴ​ട​ങ്ങി​യ​വ​രി​ൽ സീ​താ​ന​ടി ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ്യോ​തി (ജൈ​നി -28), ഡി​വി​ഷ​ൻ ക​മ്മി​റ്റി അം​ഗം ബാ​ല​മ്മ (ഉ​ഷ-45) എ​ന്നി​വ​രു​ടെ ത​ല​യ്ക്ക് സ​ർ​ക്കാ​ർ എ​ട്ട്ല​ക്ഷം രൂ​പ വീ​തം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

രാം​ദാ​സ് മ​ർ​കം (30), റോ​ണി (ഉ​മ-25), നി​ര​ഞ്ജ​ൻ (പൊ​ടി​യ-25), സി​ന്ധു (സോ​മാ​ദി-25), ചി​റോ (റീ​ന-25), സ​ന്നി (അ​മി​ല -25) എ​ന്നി​വ​രു​ടെ ത​ല​യ്ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ വീ​ത​വും ല​ക്ഷ്മി (18)യു​ടെ ത​ല​യ്ക്ക് ഒ​രു ല​ക്ഷം രൂ​പ​യും സ​ർ​ക്കാ​ർ ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ബാ​ല​മ്മ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള​യാ​ളാ​ണ്. മ​റ്റു​ള്ള​വ​ർ ഛത്തീ​സ്ഗ​ഡി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്ന് അ​മ്രേ​ഷ് മി​ശ്ര പ​റ​ഞ്ഞു. മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​മ്പാ​കെ​യാ​ണ് ഇ​വ​ർ കീ​ഴ​ട​ങ്ങി​യ​ത്.

അ​ഞ്ച് പേ​ർ ര​ണ്ട് ഇ​ൻ​സാ​സ് റൈ​ഫി​ളു​ക​ൾ, ര​ണ്ട് സിം​ഗി​ൾ ലോ​ഡിം​ഗ് റൈ​ഫി​ളു​ക​ൾ (എ​സ്എ​ൽ​ആ​ർ), ഒ​രു കാ​ർ​ബൈ​ൻ, ഒ​രു മ​സി​ൽ-​ലോ​ഡിം​ഗ് തോ​ക്ക് എ​ന്നി​വ​യും പോ​ലീ​സി​ന് കൈ​മാ​റി. ഇ​തോ​ടെ ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ കീ​ഴ​ട​ങ്ങി​യ മാ​വോ​യി​സ​റ്റു​ക​ളു​ടെ എ​ണ്ണം189 ആ​യി.

National

ഛത്തീ​സ്ഗ​ഡി​ൽ മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

ബി​ജാ​പു​ർ: ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പു​രി​ൽ മു​തി​ർ​ന്ന മാ​വോ​യി​സ്റ്റ് നേ​താ​വ് ദി​ലി​പ് ബേ​ഡ്ജ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​രെ സു​ര​ക്ഷാ സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. ബി​ജാ​പു​രി​ന്‍റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലു​ള്ള വ​ന​ത്തി​ൽ ജി​ല്ലാ റി​സ​ർ​വ് ഗാ​ർ​ഡ്, സെ​പ്ഷ​ൽ ടാ​സ്ക് ഫോ​ഴ്സ്, കോ​ബ്ര ടീം ​എ​ന്നി​വ​യു​ടെ സം​യു​ക്ത ഓ​പ്പ​റേ​ഷ​നി​ൽ മാ​വോ​യി​സ്റ്റു​ക​ളു​ടെ ഒ​ളി​ത്താ​വ​ളം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്ന് എ​കെ 47 തോ​ക്കു​ക​ൾ ക​ണ്ടെ​ടു​ത്തു. ജ​നു​വ​രി മൂ​ന്നി​ന് ബ​സ്ത​ർ മേ​ഖ​ല​യി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ 14 മാ​വോ​യി​സ്റ്റു​ക​ളെ സൈ​ന്യം വ​ധി​ച്ചി​രു​ന്നു.

National

29 മാവോയിസ്റ്റുകൾ കീഴടങ്ങി

സു​​​​​ക്മ: ഛത്തീ​​​​​സ്ഗ​​​​​ഡി​​​​​ൽ ത​​​​​ല​​​​​യ്ക്ക് ര​​​​​ണ്ടു​​​​​ല​​​​​ക്ഷം വി​​​​​ല​​​​​യി​​​​​ട്ട ദ​​​​​ണ്ഡ​​​​​കാ​​​​​ര​​​​​ണ്യ ആ​​​​​ദി​​​​​വാ​​​​​സി കി​​​​​സാ​​​​​ൻ മ​​സ്ദൂ​​​​​ർ സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ ത​​​​​ല​​​​​വ​​​​​ൻ പോ​​​​​ഡി​​​​​യം ബു​​​​​ധ്ര ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 29 മാ​​​​​വോ​​​​​യി​​​​​സ്റ്റു​​​​​ക​​​​​ൾ സു​​​​​ക്മ പോ​​​​​ലീ​​​​​സി​​​​​നു മു​​​​​ന്പാ​​​​​കെ ആ​​​​​യു​​​​​ധം​​​​​വ​​​​​ച്ചു കീ​​​​​ഴ​​​​​ട​​​​​ങ്ങി.

ഗോ​​​​​കു​​​​​ണ്ട മേ​​​​​ഖ​​​​​ല കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു​​​​​വ​​​​​ന്ന മാ​​​​​വോ​​​​​യി​​​​​സ്റ്റ് സം​​​ഘ​​​ത്തി​​​ലെ അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​ണി​​​​​വ​​​​​ർ. ദ​​​​​ർ​​​​​ഭ​​​​​യി​​​​​ലെ കൊ​​​​​ടും​​​​​വ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ലാ​​​​​ണ് ഇ​​​​​വ​​​​​ർ താ​​​​​മ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്.

അ​​​​​തി​​​​​നാ​​​​​ൽ ഇ​​​​​വ​​​​​രെ പി​​​​​ടി​​​​​കൂ​​​​​ടു​​​​​ന്ന​​​​​ത് സൈ​​​​​ന്യ​​​​​ത്തി​​​​​നു ശ്ര​​​​​മ​​​​​ക​​​​​ര​​​​​മാ​​​​​യ ദൗ​​​​​ത്യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ഇ​​​​​വി​​​​​ടെ സു​​​​​ര​​​​​ക്ഷാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ ക്യാ​​​​​ന്പ് സ്ഥാ​​​​​പി​​​​​ച്ച് മാ​​​​​വോ​​​​​യി​​​​​സ്റ്റ് വേ​​​​​ട്ട​​​​​യ്ക്കു നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കി​​​​​യ​​​​​തോ​​​​​ടെ ഗ​​​​​ത്യ​​​​​ന്ത​​​​​ര​​​​​മി​​​​​ല്ലാ​​​​​തെ​​​​​യാ​​​​​ണ് ഇ​​​​​വ​​​​​ർ കീ​​​​​ഴ​​​​​ട​​​​​ങ്ങി​​​​​യ​​​​​തെ​​​​​ന്നാ​​​​​ണു വി​​​​​വ​​​​​രം.

29 പേ​​​​​രെ​​​​​യും പു​​​​​ന​​​​​ര​​​​​ധി​​​​​വ​​​​​സി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ​​​​​ക്കു തു​​​​​ട​​​​​ക്ക​​​​​മി​​​​​ട്ട​​​​​താ​​​​​യി സു​​​​​ക്മ പോ​​​​​ലീ​​​​​സ് സൂ​​​​​പ്ര​​​​​ണ്ട് കി​​​​​ര​​​​​ൺ ച​​​​​വാ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.

ജ​​​​​നു​​​​​വ​​​​​രി എ​​​​​ട്ടി​​​​​ന് ദ​​​​​ന്തേ​​​​​വാ​​​​​ഡ​​​​​യി​​​​​ൽ 63 മാ​​​​​വോ​​​​​യി​​​​​സ്റ്റു​​​​​ക​​​​​ൾ കീ​​​​​ഴ​​​​​ട​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു. 2025 ൽ ഛ​​​​​ത്തീ​​​​​സ്ഗ​​​​​ഡി​​​​​ൽ മാ​​​​​ത്രം 1500നു മുകളിൽ മാ​​​​​വോ​​​​​യി​​​​​സ്റ്റു​​​​​ക​​​​​ളാ​​​​​ണ് സാ​​​​​യു​​​​​ധ​​​​​വി​​​​​പ്ല​​​​​വ മാ​​​​​ർ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു സാ​​​​​ധാ​​​​​ര​​​​​ണ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങി​​​​​യെ​​​​​ത്തി​​​​​യ​​​​​ത്.

National

നെ​ല്ല് വി​ൽ​പ്പ​ന​യ്ക്കാ​യു​ള്ള ഓ​ൺ​ലൈ​ൻ ടോ​ക്ക​ൺ ല​ഭി​ച്ചി​ല്ല, ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

റായ്പു​ർ: ഛത്തീ​സ്ഗ​ഡി​ലെ കോ​ർ​ബ ജി​ല്ല​യി​ൽ നെ​ല്ല് വി​ൽ​ക്കു​ന്ന​തി​നു​ള്ള ഓ​ൺ​ലൈ​ൻ ടോ​ക്ക​ൺ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​ദി​വാ​സി ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്

സു​മ​ർ സിം​ഗ് ഗോ​ണ്ട് (40) എ​ന്ന​യാ​ളാ​ണ് കീ​ട​നാ​ശി​നി ക​ഴി​ച്ച് ജീ​വ​നോ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. അ​ദ്ദേ​ഹം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​രോ​ഗ്യ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

സം​സ്ഥാ​ന സം​ഭ​ര​ണ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ നെ​ല്ല് വി​ൽ​ക്കു​ന്ന​തി​നു​ള്ള ഓ​ൺ​ലൈ​ൻ ടോ​ക്ക​ൺ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സു​മ​ർ സിം​ഗ് ഗോ​ണ്ട് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കാ​ർ​ബ ക​ള​ക്ട​ർ കു​നാ​ൽ ദു​ദാ​വ​ത് പ‌​ട്വാ​രി കാ​മി​നി ക​രെ​യെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ത​ഹ​സി​ൽ​ദാ​ർ അ​ഭി​ജി​ത് രാ​ജ്ഭാ​നു​വി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടി​സ് ന​ൽ​കു​ക​യും ചെ​യ്തു.

മൂ​ന്ന് ഏ​ക്ക​റി​ല​ധി​കം ഭൂ​മി​യു​ള്ള സു​മ​ർ 68 ക്വി​ന്‍റ​ലി​ല​ധി​കം നെ​ല്ല് ഉ​ൽ​പ്പാ​ദി​പ്പി​ച്ചു​വെ​ങ്കി​ലും നെ​ല്ല് വി​ൽ​ക്കാ​ൻ ക​ഴി​യാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ക​ടു​ത്ത മാ​ന​സി​ക ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു.

National

26 മാവോയിസ്റ്റുകൾ കീഴടങ്ങി

സു​​​ക്മ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ 26 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കീ​​​ഴ​​​ട​​​ങ്ങി. കീ​​​ഴ​​​ട​​​ങ്ങി​​​യ​​​വ​​​രി​​​ൽ ഏ​​​ഴു വ​​​നി​​​ത​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ലാ​​​ലി എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന മു​​​ചാ​​​കി ആ​​​യ​​​തേ ല​​​ഖ്മു (35), ഹേ​​​മ്‌​​​ല ല​​​ഖ്മ, ആ​​​സ്മി​​​ത, പ​​​ദം ജോ​​​ഗി, സുന​​​ദം പാ​​​ലെ എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രാ​​​ണു കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്. 17 സു​​​ര​​​ക്ഷാ​​​സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട മി​​​ൻ​​​പ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ല​​​ഖ്മ പ​​ങ്കാ​​ളി​​യാ​​യി​​രു​​ന്നു.

National

പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം വെട്ടിക്കൊന്നു

നാ​​​​​രാ​​​​​യ​​​​​ൺ​​​​​പു​​​​​ർ(ഛ​​​​ത്തീ​​​​സ്ഗ​​​​ഡ്): കാ​​​​​ണാ​​​​​താ​​​​​യ പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യെ മാ​​​​​ന​​​​​ഭം​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്തി വെ​​​ട്ടി​​​ക്കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി.

11 വ​​​​​യ​​​​​സു​​​​​ള്ള കു​​​​​ട്ടി​​​​​യെ മ​​​​​ഴു​​​​​വി​​​​​ന് വെ​​​​​ട്ടി​​​​​ക്കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​താ​​​​​ണെ​​​​​ന്നു പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു. പ്ര​​​​​തി​​​​​യെ​​​​​ന്നു സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന, പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യു​​​​​ടെ കു​​​​​ടും​​​​​ബ​​​​​വു​​​​​മാ​​​​​യി അ​​​​​ടു​​​​​പ്പ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ഇ​​​രു​​​പ​​​ത്തി​​​നാ​​​ലു​​​കാര​​​​​നെ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു.

 

Kerala

ച​ത്തീ​സ്ഗ​ഡി​ൽ മാ​വോ​യി​സ്റ്റ് വേ​ട്ട; 14പേ​രെ വ​ധി​ച്ചു

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ൽ ര​ണ്ട് ജി​ല്ല​ക​ളി​ലാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 14 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. സു​ക്മ​യി​ലും അ​യ​ൽ​ജി​ല്ല​യാ​യ ബി​ജാ​പു​രി​ലു​മാ​ണ് സു​ര​ക്ഷാ​സേ​ന​യു​മാ​യി മാ​വോ​യി​സ്റ്റു​ക​ൾ ഏ​റ്റു​മു​ട്ടി​യ​ത്.

12 മാ​വോ​യി​സ്റ്റു​ക​ൾ സു​ക്മ​യി​ലും ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ൾ ബി​ജാ​പു​രി​ലും കൊ​ല്ല​പ്പെ​ട്ടു. ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്നും ഈ ​സം​ഖ്യ​യി​ൽ മാ​റ്റ​മു​ണ്ടാ​യേ​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സു​ക്മ ജി​ല്ല​യി​ലെ കി​സ്താ​റാം പ്ര​ദേ​ശ​ത്താ​ണ് ആ​ദ്യ ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ വെ​ടി​വ​യ്പ്പു​ണ്ടാ​കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ, മു​തി​ർ​ന്ന മാ​വോ​യി​സ്റ്റ് നേ​താ​വാ​യ കോ​ണ്ട ഏ​രി​യ ക​മ്മി​റ്റി​യി​ലെ സ​ച്ചി​ൻ മം​ഗ്ഡു ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ കൊ​ല്ല​പ്പെ​ട്ടു.

കോ​ണ്ട​യി​ൽ അ​ഡീ​ഷ​ണ​ൽ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് (എ​എ​സ്പി) ആ​കാ​ശ് ഗി​ർ​പു​ഞ്ചെ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ മാ​വോ​യി​സ്റ്റ് ക​മാ​ൻ​ഡ​ർ ഈ ​ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

തി​ര​ച്ചി​ൽ സം​ഘം കാ​ട്ടി​ൽ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ മാ​വോ​യി​സ്റ്റു​ക​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യൂ എ​ന്ന് സു​ക്മ എ​സ്പി കി​ര​ൺ ച​വാ​ൻ പ​റ​ഞ്ഞു. ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്നും സു​ര​ക്ഷാ സേ​ന എ​കെ-47, ഇ​ൻ​സാ​സ് റൈ​ഫി​ളു​ക​ൾ ക​ണ്ടെ​ടു​ത്തു.

ബി​ജാ​പൂ​രി​ലും ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ന്നു​ണ്ട്. ര​ണ്ട് മോ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ച സു​ര​ക്ഷാ​സേ​ന, ഒ​രു എ​സ്എ​ൽ​ആ​റും 12 ബോ​ർ റൈ​ഫി​ളും ക​ണ്ടെ​ടു​ത്തു.

ഈ ​വ​ർ​ഷം മാ​വോ​യി​സ്റ്റു​ക​ളും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ലു​ള്ള ആ​ദ്യ ഏ​റ്റു​മു​ട്ട​ലാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സം​സ്ഥാ​ന​ത്ത് സു​ര​ക്ഷാ സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ആ​കെ 285 മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു.

National

‌‌ര​ണ്ടാ​യി​ര​ത്തി​ല​ധി​കം മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി: ഛത്തി​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി

റാ​യ്പു​ർ: ര​ണ്ടാ​യി​ര​ത്തി​ല​ധി​കം മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി​യ​താ​യി ഛത്തി​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി വി​ഷ്ണു ദി​യോ സാ​യ്. അ​ക്ര​മ​ത്തി​ന്‍റെ​യും വെ​ടി​വ​യ്പ്പി​ന്‍റെ​യും ഭാ​ഷ ഉ​പേ​ക്ഷി​ച്ച് വി​ക​സ​ന​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് അ​ണി​നി​ര​ക്കാ​നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ഛത്തി​സ്ഗ​ഡി​ൽ സു​ര​ക്ഷ സേ​ന​യും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ ഏ​റെ കാ​ല​മാ​യി രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് വി​ഷ്ണു ദി​യോ സാ​യ് കീ​ഴ​ട​ങ്ങി​യ​വ​രു​ടെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട് രം​ഗ​ത്തെ​ത്തി​യ​ത്.

കീ​ഴ​ട​ങ്ങു​ന്ന​വ​ർ​ക്കാ​യി പു​ന​ര​ധി​വാ​സ ന​യം രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കീ​ഴ​ട​ങ്ങു​ന്ന​വ​ർ​ക്ക് നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നൊ​പ്പം പ്ര​തി​മാ​സം 10,000 രൂ​പ സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കു​ന്നു​ണ്ട്.

ഇ​തു​കൂ​ടാ​തെ പു​ന​ര​ധി​വാ​സ ന​യ​ത്തി​ൽ കൃ​ഷി​ക്ക് ഭൂ​മി ന​ൽ​കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് ഭൂ​മി ന​ൽ​കു​മെ​ന്നും വി​ഷ്ണു ദി​യോ സാ​യ് അ​റി​യി​ച്ചു.

 

 

Kerala

വാ​ള​യാ​ർ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല; റാം ​നാ​രാ​യ​ണി​ന്‍റെ മൃ​ത​ദേ​ഹം ഛത്തീ​സ്ഗ​ഡി​ൽ എ​ത്തി​ച്ചു

തൃ​ശൂ​ർ: വാ​ള​യാ​റി​ൽ ആ​ൾ​ക്കൂ​ട്ട​മ​ർ​ദ​ന​ത്തെ​ത്തു​ട​ർ​ന്നു മ​രി​ച്ച ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി റാം ​നാ​രാ​യ​ണ്‍ ബാ​ഗേ​ലി​ന്‍റെ മൃ​ത​ദേ​ഹം ഭാ​ര്യ​യും മ​ക്ക​ളും സ​ഹോ​ദ​ര​നും​ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി രാ​വി​ലെ പ​തി​നൊ​ന്നോ​ടെ മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധു​ക്ക​ൾ റാ​യ്പു​രി​ലേ​ക്കു യാ​ത്ര​തി​രി​ച്ചു. അ​വി​ടെ​നി​ന്ന് ആം​ബു​ല​ൻ​സി​ൽ ഛത്തീ​സ്ഗ​ഡി​ലെ ഗ്രാ​മ​ത്തി​ലെ​ത്തി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണു യാ​ത്രാ​ച്ചെ​ല​വു​ക​ൾ വ​ഹി​ച്ച​ത്.

മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ് ബ​ന്ധു​ക്ക​ൾ കേ​ര​ള​ത്തി​ൽ എ​ത്തി​യി​രു​ന്നെ​ങ്കി​ലും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ൻ ആ​ദ്യം ത​യാ​റാ​യി​രു​ന്നി​ല്ല. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യും ന​ഷ്ട​പ​രി​ഹാ​ര​വും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച​ന​ട​ത്തി കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ച്ചാ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.

റാം ​നാ​രാ​യ​ന്‍റെ കു​ടും​ബ​ത്തി​ന് ഉ​ചി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​രു​ന്നു. മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്ത​ശേ​ഷം ന​ഷ്ട​പ​രി​ഹാ​രം കൈ​മാ​റും.

കേ​സി​ൽ അ​ഞ്ചു പ്ര​തി​ക​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ അ​നു, പ്ര​സാ​ദ്, മു​ര​ളി, ആ​ന​ന്ദ​ൻ, ബി​പി​ൻ എ​ന്നി​വ​രാ​ണു പ്ര​തി​ക​ൾ. ഇ​തി​ൽ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ റാം ​നാ​രാ​യ​ന്‍റെ ത​ല​യി​ലും മു​തു​കി​ലും വ​ടി​കൊ​ണ്ടും കൈ​കൊ​ണ്ടും അ​ടി​ച്ച​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ​യു​ള്ള പ്ര​തി​ക​ളും റാം ​നാ​രാ​യ​ണെ അ​ടി​ക്കു​ക​യും നി​ല​ത്തി​ട്ടു​ച​വി​ട്ടു​ക​യും ചെ​യ്തു. കേ​സി​ൽ പ​തി​ന​ഞ്ചോ​ളം ​പേ​ർ​ക്കു പ​ങ്കു​ള്ള​താ​യി നേ​ര​ത്തേ പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നു. ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.

National

ഛത്തീ​സ്ഗ​ഡി​ൽ ബി​ടെ​ക് വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ൽ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

റാ​യ്ഗ​ഡ്: ഛത്തീ​സ്ഗ​ഡി​ലെ റാ​യ്ഗ​ഡ് ജി​ല്ല​യി​ൽ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. സ്വ​കാ​ര്യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഹോ​സ്റ്റ​ലി​ലാ​ണ് പ്രി​ൻ​സി കു​മാ​രി(20) തൂ​ങ്ങി മ​രി​ച്ച​ത്.

പ​ഞ്ചി​പ​ത്ര പ്ര​ദേ​ശ​ത്തെ ഒ​പി ജി​ൻ​ഡാ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ര​ണ്ടാം വ​ർ​ഷ ബി ​ടെ​ക് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു പ്രി​ൻ​സി. ശ​നി​യാ​ഴ്ച​യാ​ണ് ഹോ​സ്റ്റ​ൽ മു​റി​യി​ലെ സീ​ലിം​ഗ് ഫാ​നി​ൽ പ്രി​ൻ​സി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മു​റി​യി​ൽ ക​ണ്ടെ​ത്തി​യ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ, "ക്ഷ​മി​ക്ക​ണം അ​മ്മേ, പ​പ്പാ. നി​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്കൊ​ത്ത് ഉ​യ​രാ​ൻ എ​നി​ക്ക് ക​ഴി​ഞ്ഞി​ല്ല, നി​ങ്ങ​ളെ​ക്കൊ​ണ്ട് ധാ​രാ​ളം പ​ണം ചി​ല​വ​ഴി​പ്പി​ച്ചു'. എ​ന്നാ​ണ് കു​റി​പ്പി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

ഹോ​സ്റ്റ​ൽ മു​റി അ​ക​ത്തു നി​ന്ന് പൂ​ട്ടി​യ​നി​ല​യി​ലാ​യി​രു​ന്നു. വാ​തി​ൽ പൊ​ളി​ച്ചാ​ണ് പോ​ലീ​സ് അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്. ജാ​ർ​ഖ​ണ്ഡി​ലെ ജം​ഷ​ഡ്പൂ​ർ സ്വ​ദേ​ശി​യാ​യ കു​മാ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ജെ​ഐ​ടി ഹോ​സ്റ്റ​ലി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

National

ഛത്തീ​സ്ഗ​ഡി​ൽ ആ​റ് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ച് സു​ര​ക്ഷാ​സേ​ന

ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ആ​റ് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. ബി​ജാ​പു​ർ ജി​ല്ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് ജ​വാ​ന്മാ​ർ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു.

ഇ​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ 18 മാ​വോ​യി​സ്റ്റു​ക​ളെ​യാ​ണ് സു​ര​ക്ഷാ​സേ​ന വ​ധി​ച്ച​ത്. പ​രി​ക്കേ​റ്റ ര​ണ്ട് ജ​വാ​ന്മാ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മാ​വോ​യി​സ്റ്റു​ക​ളു​ടെ പ​ക്ക​ൽ നി​ന്ന് ഓ​ട്ടോ​മാ​റ്റി​ക് റൈ​ഫി​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

National

ച​ത്തീ​സ്ഗ​ഡി​ൽ വ​നി​താ ബി​എ​ൽ​ഒ​യ്ക്ക് മ​ർ​ദ​നം

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ൽ വ​നി​താ ബി​എ​ൽ​ഒ​യ്ക്ക് നേ​രെ മ​ർ​ദ​നം. റാ​യ്പൂ​രി​ലെ കാ​ളി മാ​താ വാ​ർ​ഡി​ൽ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വീ​ഡി​യോ​യി​ൽ, ഒ​രു സ്ത്രീ ​ബി‌​എ​ൽ‌​ഒ​യെ അ​സ​ഭ്യം പ​റ​യു​ന്ന​തും, മോ​ശം ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന​തും, തു​ട​ർ​ന്ന് അ​വ​രെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കു​ന്ന​തും കാ​ണാം.

എ​സ്‌​ഐ​ആ​ർ ഫോം ​ത​ന്‍റെ വീ​ട്ടി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് ഒ​രു സ്ത്രീ ​ബി​എ​ൽ​ഒ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഫോം ​കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ, അ​വ​ർ ഉ​ദ്യോ​ഗ​സ്ഥ​യെ അ​ധി​ക്ഷേ​പി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ​യും യു​വ​തി മ​ർ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​രും ഇ​തു​വ​രെ​യും പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല.

National

ഇ​വ​ർ മ​നു​ഷ്യ​രോ..? ഹോം​വ​ർ​ക്ക് ചെ​യ്യാ​ത്ത​തി​ന് നാ​ലു വ​യ​സു​കാ​ര​നെ മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ൽ ഹോം​വ​ർ​ക്ക് ചെ​യ്യാ​ത്ത​തി​ന് നാ​ലു വ​യ​സു​കാ​ര​നെ മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി. സൂ​ര​ജ് പു​രി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണ് സം​ഭ​വം.

ഹോം​വ​ർ​ക്ക് പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ണ് എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യെ ര​ണ്ട് അ​ധ്യാ​പ​ക​ർ ചേ​ർ​ന്ന് മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് അ​ധ്യാ​പ​ക​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി സ്കൂ​ൾ മാ​നേ​ജ​ർ അ​റി​യി​ച്ചു.

പ​രാ​തി​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യെ ഒ​രു ക​യ​ര്‍ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി മ​ര​ത്തി​ന്‍റെ കൊ​മ്പി​ൽ കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ള്‍ പ​രി​സ​ര​ത്ത് ത​ന്നെ​യു​ള്ള ഒ​രു മ​ര​ത്തി​ലാ​ണ് കു​ട്ടി​യെ കെ​ട്ടി​ത്തൂ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ൽ ആ​യ​തോ​ടെ​യാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ട​പെ​ട്ട​തും അ​ധ്യാ​പ​ക​രെ സ​സ്പെ​ന്‍റ് ചെ​യ്ത​തും. 

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പ​രി​സ​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഒ​രു യു​വാ​വാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ര്‍​ത്തി​യ​തും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​തും. യു​വാ​വ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത് ത​ട​യാ​ൻ ര​ണ്ട് അ​ധ്യാ​പി​ക​മാ​രും ശ്ര​മി​ക്കു​ന്ന​തും പ്ര​ച​രി​ച്ച വീ​ഡി​യോ​യി​ൽ കാ​ണാം. 

National

മ​ധ്യ​പ്ര​ദേ​ശി​ൽ മാ​വോ​യി​സ്റ്റു​ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ൽ; ഹോ​ക്ക് ഫോ​ഴ്‌​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് വീ​ര​മൃ​ത്യു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ മാ​വോ​യി​സ്റ്റു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഹോ​ക്ക് ഫോ​ഴ്‌​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് വീ​ര​മൃ​ത്യു. ആ​ശി​ഷ് ശ​ർ​മ(40) ആ​ണ് മ​രി​ച്ച​ത്.

മ​ധ്യ​പ്ര​ദേ​ശ്-ഛ​ത്തീ​സ്ഗ​ഡ്-​മ​ഹാ​രാ​ഷ്ട്ര ട്രൈ​ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള വ​ന​ത്തി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ര​ണ്ടു​ത​വ​ണ ധീ​ര​ത​യ്ക്കു​ള്ള മെ​ഡ​ൽ നേ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​ശി​ഷ് ശ​ർ​മ​യ്ക്ക് മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, മ​ഹാ​രാ​ഷ്ട്ര പോ​ലീ​സി​ന്‍റെ സം​യു​ക്ത സം​ഘ​ത്തെ ന​യി​ക്കു​ന്ന​തി​നി​ടെ തു​ട​യി​ലും വ​യ​റി​ലും വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

വ​ന​മേ​ഖ​ല​യി​ൽ വ​ലി​യ മാ​വോ​യി​സ്റ്റ് സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്.

രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ വെ​ടി​വ​യ്പ്പ് ഉ​ണ്ടാ​യ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ആ​ശി​ഷ് ശ​ർ​മ​യെ ഛത്തീ​സ്ഗ​ഡി​ലെ രാ​ജ്ന​ന്ദ്ഗാ​വ് ജി​ല്ല​യി​ലെ ഡോ​ൺ​ഗ​ർ​ഗ​ഡ് ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.‌

മാ​വോ​യി​സ്റ്റു​ക​ളു​ടെ ഭാ​ഗ​ത്തും ആ​ള​പാ​യ​മു​ണ്ടെ​ന്ന് സ്പെ​ഷ്യ​ൽ ഡി​ജി പ​ങ്ക​ജ് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

 

Business

ധാ​​തു ക​​യ​​റ്റു​​മ​​തി​​യി​​ൽ നേ​​ട്ടം കൈ​​വ​​രി​​ച്ച് ഛത്തീ​​സ്ഗ​​ഡ്

റാ​​യ്പു​​ർ: രാ​​ജ്യ​​ത്തി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ധാ​​തു ക​​യ​​റ്റു​​മ​​തി ന​​ട​​ത്തി ഛത്തീ​​സ്ഗ​​ഡ്. 12,000 മെ​​ട്രി​​ക് ട​​ണ്‍ ചെ​​ന്പ് അ​​യി​​ര് ചൈ​​ന​​യി​​ലേ​​ക്ക് ക​​യ​​റ്റി അ​​യ​​ച്ചാ​​ണ് ഛത്തീ​​സ്ഗ​​ഡ് പു​​തി​​യ നാ​​ഴി​​ക​​ക്ക​​ല്ല് പി​​ന്ന​​ട്ട​​ത്.

12,000 മെ​​ട്രി​​ക് ട​​ണ്‍ ചെ​​ന്പ് അ​​യി​​ര് ന​​വ റാ​​യ്പു​​രി​​ലെ മ​​ൾ​​ട്ടി മോ​​ഡ​​ൽ ലോ​​ജി​​സ്റ്റി​​ക് പാ​​ർ​​ക്കി​​ൽ നി​​ന്നാ​​ണ് പു​​റ​​പ്പെ​​ട്ട​​ത്.

ഇ​​ത് വാ​​ണി​​ജ്യ​​പ​​ര​​മാ​​യ ഒ​​രു നേ​​ട്ടം മാ​​ത്ര​​മ​​ല്ല ഇ​​ന്ത്യ​​യു​​ടെ വ്യാ​​വ​​സാ​​യി​​ക, ലോ​​ജി​​സ്റ്റി​​ക്സ് രം​​ഗ​​ത്ത് ഛത്തീ​​സ്ഗ​​ഡി​​ന്‍റെ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ശ​​ക്തി​​യു​​ടെ പ്ര​​തി​​ഫ​​ല​​നം കൂ​​ടി​​യാ​​ണെ​​ന്ന് ഛത്തീ​​സ്ഗ​​ഡ് സ​​ർ​​ക്കാ​​രി​​ലെ ഒ​​രു സീ​​നി​​യ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പ​​റ​​ഞ്ഞു.

2200 മെ​​ട്രി​​ക് ട​​ണ്‍ ചെ​​ന്പു​​മാ​​യി വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്തു​​നി​​ന്ന് ആ​​ദ്യ ക​​പ്പ​​ൽ ചൈ​​ന​​യി​​ലേ​​ക്കു പു​​റ​​പ്പെ​​ട്ടു. ശേ​​ഷി​​ക്കു​​ന്ന​​വ പ​​ല ബാ​​ച്ചു​​ക​​ളി​​ലാ​​യി അ​​യ​​യ്ക്കും.

District News

ച​ത്തീ​സ്ഗ​ഡ് സ്വ​ദേ​ശി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ച​ത്തീ​സ്ഗ​ഡ് സ്വ​ദേ​ശി​യാ​യ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ജാ​ഷ്പൂ​ര്‍ ജി​ല്ല​യി​ല്‍ പ​ത്രാ​റ്റോ​ളി വി​ല്ലേ​ജി​ല്‍ ദി​നേ​ശ് ബെ​സ്ര​യു​ടെ മ​ക​ന്‍ പ്ര​ദീ​പ്കു​മാ​ര്‍ ബെ​സ്ര (30) യാ​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടു​കൂ​ടി പ്ര​ദീ​പ്കു​മാ​റി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ ഫു​ട്പാ​ത്തി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍​ത​ന്നെ പോ​ലീ​സ് എ​ത്തി ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

National

ച​ത്തീ​സ്ഗ​ഡി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം; മ​ര​ണ​സം​ഖ്യ 11ആ​യി

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11ആ​യി. 20പേ​ർ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

ഛത്തീ​സ്ഗ​ഡി​ലെ ബി​ലാ​സ്പു​ർ ജി​ല്ല​യി​ലെ ബി​ലാ​സ്പു​ർ-​ക​ത്നി സെ​ക്ഷ​നി​ലെ ലാ​ൽ ഖ​ദാ​ൻ മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മെ​മു ട്രെ​യി​നും ച​ര​ക്ക് ട്രെ​യി​നും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന (എ​ൻ‌​ഡി‌​ആ​ർ‌​എ​ഫ്) എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്ന​ത്.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ബി​ലാ​സ്പു​ര്‍-​കാ​ട്‌​നി റൂ​ട്ടി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​തം നി​ര്‍​ത്തി​വ​ച്ചു. നി​ര​വ​ധി ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു. ഒ​രേ ട്രാ​ക്കി​ല്‍ കൂ​ടി​യാ​യി​രു​ന്നു ഇ​രു ട്രെ​യി​നു​ക​ളും സ​ഞ്ച​രി​ച്ച​ത്. മു​ന്നി​ല്‍ പോ​യ ച​ര​ക്ക് ട്രെ​യി​നി​ലേ​ക്ക് മെ​മു ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

National

ച​ത്തീ​സ്ഗ​ഡി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് പേ​ർ മ​രി​ച്ചു

റാ​യ്‌​പൂ​ര്‍: ച​ത്തീ​സ്ഗ​ഡി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് പേ​ർ മ​രി​ച്ചു. ബി​ലാ​സ്പൂ​രി​ലെ കോ​ർ​ബ​യി​ലാ​ണ് സം​ഭ​വം. 17പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

മെ​മു ട്രെ​യി​നും ച​ര​ക്ക് ട്രെ​യി​നും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണ സം​ഖ്യ ഉ​യ​ര്‍​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ബി​ലാ​സ്പു​ര്‍-​കാ​ട്‌​നി റൂ​ട്ടി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​തം നി​ര്‍​ത്തി​വെ​ച്ചു. നി​ര​വ​ധി ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു.

ഒ​രേ ട്രാ​ക്കി​ല്‍ കൂ​ടി​യാ​യി​രു​ന്നു ഇ​രു ട്രെ​യി​നു​ക​ളും സ​ഞ്ച​രി​ച്ച​ത്. മു​ന്നി​ല്‍ പോ​യ ച​ര​ക്ക് ട്രെ​യി​നി​ലേ​ക്ക് മെ​മു ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

National

ഛത്തീ​സ്ഗ​ഡി​ൽ 21 മാ​വോ​യി​സ്റ്റു​ക​ൾ കൂ​ടി കീ​ഴ​ട​ങ്ങി

റാ​യ്‌​പു​ർ: ഛത്തീ​സ്‌​ഗ​ഡി​ൽ സി​പി​ഐ മാ​വോ​യി​സ്റ്റ് ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി മു​കേ​ഷ് അ​ട​ക്കം 21 പേ​ർ ആ​യു​ധം വ​ച്ച് കീ​ഴ​ട​ങ്ങി. ഛത്തീ​സ്‌​ഗ​ഡി​ലെ കാ​ങ്ക​ർ ജി​ല്ല​യി​ലാ​ണ് 21 മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി​യ​ത്.

ഇ​വ​ർ 18 ആ​യു​ധ​ങ്ങ​ളും പോ​ലീ​സി​ന് ന​ൽ​കി. മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​യു​ധ പോ​രാ​ട്ടം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പു​ന​ര​ധി​വാ​സ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ഈ ​നീ​ക്കം.

നാ​ല് ഡി​വി​ഷ​ണ​ൽ ക​മ്മി​റ്റി​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ഇ​വ​രി​ൽ ഒ​ൻ​പ​ത് പേ​ർ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും എ​ട്ട് പേ​ർ ഏ​റ്റ​വും താ​ഴേ​ത്ത​ട്ടി​ലെ പ്ര​വ​ർ​ത്ത​ക​രു​മാ​ണ്. സി​പി​ഐ മാ​വോ​യി​സ്റ്റ് നോ​ർ​ത്ത് സ​ബ് സോ​ണ​ൽ ബ്യൂ​റോ​യ്ക്ക് കീ​ഴി​ലാ​ണ് ഇ​വ​രെ​ല്ലാം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

National

ഛത്തീ​സ്ഗ​ഡി​ൽ 78 മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ 78 മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി. മൂ​ന്ന് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 43 സ്ത്രീ​ക​ളും ദ​ണ്ഡ​കാ​ര​ണ്യ സ്പെ​ഷ്യ​ൽ സോ​ണ​ൽ ക​മ്മി​റ്റി​യി​ലെ ര​ണ്ട് അം​ഗ​ങ്ങ​ളും ഉ​ൾ​പ്പ​ടെ​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

കീ​ഴ​ട​ങ്ങി​യ​വ​ർ ഏ​ഴ് എ​കെ-47 തോ​ക്കു​ക​ളും നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും കൈ​മാ​റി. സാ​യു​ധ പോ​രാ​ട്ടം ഉ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​രു​ടെ നീ​ക്ക​ത്തെ മു​ഖ്യ​മ​ന്ത്രി വി​ഷ്ണു ദി​യോ സാ​യ് പ്ര​ശം​സി​ച്ചു.

സു​ക്മ ജി​ല്ല​യി​ൽ മാ​ത്രം പ​ത്ത് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 27 മാ​വോ​യി​സ്റ്റു​ക​ളാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ഇ​വ​രി​ൽ 16 പേ​രു​ടെ ത​ല​യ്ക്ക് സ​ർ​ക്കാ​ർ 50 ല​ക്ഷം രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

കാ​ങ്ക​ർ ജി​ല്ല​യി​ൽ, മാ​വോ​യി​സ്റ്റി​ന്‍റെ പ്ര​ധാ​ന സം​ഘ​ട​ന​യാ​യ ദ​ണ്ഡ​കാ​ര​ണ്യ സ്പെ​ഷ്യ​ൽ സോ​ണ​ൽ ക​മ്മി​റ്റി (ഡി​കെ​എ​സ്ഇ​സ​ഡ്സി) യി​ലെ ര​ണ്ട് അം​ഗ​ങ്ങ​ളും 32 വ​നി​താ കേ​ഡ​റു​ക​ളും ഉ​ൾ​പ്പെ​ടെ 50 പേ​ർ ബി​എ​സ്എ​ഫ് ക്യാ​മ്പി​ൽ കീ​ഴ​ട​ങ്ങി.

ബ​സ്ത​ർ മേ​ഖ​ല​യും മ​ഹാ​രാ​ഷ്ട്ര, തെ​ല​ങ്കാ​ന, ഒ​ഡീ​ഷ, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളും ചേ​ർ​ന്ന​താ​ണ് വി​ശാ​ല​മാ​യ ദ​ണ്ഡ​കാ​ര​ണ്യ മേ​ഖ​ല. കൊ​ണ്ട​ഗാ​വ് ജി​ല്ല​യി​ൽ ത​ല​യ്ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഒ​രു വ​നി​താ കേ​ഡ​ർ കീ​ഴ​ട​ങ്ങി.

ഡി​കെ​എ​സ്ഇ​സ​ഡ്സി അം​ഗ​ങ്ങ​ളാ​യ രാ​ജ്മാ​ൻ മാ​ണ്ഡ​വി, രാ​ജു സ​ലാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു കൂ​ട്ടം മാ​വോ​യി​സ്റ്റ് കേ​ഡ​ർ​മാ​ർ കാ​ങ്ക​റി​ലെ കൊ​യ്‌​ലൈ​ബേ​ഡ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ബി​എ​സ്എ​ഫി​ന്‍റെ 40-ാം ബ​റ്റാ​ലി​യ​നി​ലെ കാം​തേ​ര ക്യാ​മ്പി​ലെ​ത്തി​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

ഏ​ഴ് എ​കെ-47 റൈ​ഫി​ളു​ക​ൾ, ര​ണ്ട് സെ​ൽ​ഫ് ലോ​ഡിം​ഗ് റൈ​ഫി​ളു​ക​ൾ, നാ​ല് ഇ​ൻ​സാ​സ് റൈ​ഫി​ളു​ക​ൾ, ഒ​രു ഇ​ൻ​സാ​സ് എ​ൽ​എം​ജി (ലൈ​റ്റ് മെ​ഷീ​ൻ ഗ​ൺ), ഒ​രു സ്റ്റെ​ൻ ഗ​ൺ എ​ന്നി​വ​യു​ൾ​പ്പെ​ടെ 39 ആ​യു​ധ​ങ്ങ​ളും ഇ​വ​ർ കൈ​മാ​റി.

കീ​ഴ​ട​ങ്ങി​യ​വ​രി​ൽ ഡി​വി​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലെ പ്ര​സാ​ദ് ത​ദാ​മി, ഹീ​രാ​ലാ​ൽ കൊ​മ്ര, ജു​ഗ്നു കൊ​വാ​ച്ചി, ന​ർ​സിം​ഗ് നേ​തം, ന​ന്ദേ (രാ​ജ്മാ​ൻ മാ​ണ്ഡ​വി​യു​ടെ ഭാ​ര്യ)​എ​ന്നി​വ​രും ഉ​ൾ​പ്പെ​ടു​ന്നു.

National

പ്ര​ണ​യം സ​ത്യ​മാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ വി​ഷം ക​ഴി​ച്ച യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

റാ​യ്പു​ർ: പ്ര​ണ​യം സ​ത്യ​മാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ വി​ഷം ക​ഴി​ച്ച യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ഛത്തീ​സ്ഗ​ഡി​ലെ കോ​ര്‍​ബ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ദി​യോ​പാ​ഹ്രി ഗ്രാ​മ​വാ​സി​യാ​യ കൃ​ഷ്ണ​കു​മാ​ര്‍ പാ​ണ്ഡോ (20) ആ​ണ് മ​രി​ച്ച​ത്.

കാ​മു​കി​യു​ടെ വീ​ട്ടു​കാ​രു​ടെ നി​ര്‍​ബ​ന്ധ​പ്ര​കാ​ര​മാ​ണ് കൃ​ഷ്ണ​കു​മാ​ർ വി​ഷം ക​ഴി​ച്ച​ത്. സോ​നാ​രി​യി​ല്‍ താ​മ​സി​ക്കു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​യു​മാ​യി കൃ​ഷ്ണ​കു​മാ​ര്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍, യു​വാ​വി​നോ​ട് വീ​ട്ടി​ലേ​ക്ക് വ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സെ​പ്റ്റം​ബ​ര്‍ 25ന് ​പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ അ​വ​ളോ​ട് യ​ഥാ​ർ​ഥ പ്ര​ണ​യ​മു​ണ്ടെ​ങ്കി​ല്‍ വി​ഷം ക​ഴി​ച്ച് തെ​ളി​യി​ക്കാ​ന്‍ ബ​ന്ധു​ക്ക​ള്‍ കൃ​ഷ്ണ​കു​മാ​റി​നോ​ടു പ​റ​ഞ്ഞു.

ഇ​ത​നു​സ​രി​ച്ച് യു​വാ​വ് വി​ഷം ക​ഴി​ക്കു​ക​യും പി​ന്നീ​ട് ഈ ​വി​വ​രം സ്വ​ന്തം വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഇ​യാ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ യു​വാ​വി​നെ വി​ഷം ക​ഴി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ചു എ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

National

ഛത്തീ​സ്ഗ​ഡി​ൽ ഏ​റ്റു​മു​ട്ട​ൽ; ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

റാ​യ്‌​പു​ർ: ഛത്തീ​സ്‌​ഗ​ഡി​ലെ നാ​രാ​യ​ൺ​പു​രി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. മാ​വോ​യി​സ്‌​റ്റ് നേ​താ​ക്ക​ളാ​യ രാ​മ​ച​ന്ദ്ര റെ​ഡ്ഡി, സ​ത്യ​ച​ന്ദ്ര റെ​ഡ്ഡി എ​ന്നി​വ​രാ​ണ്‌ കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും എ​കെ 47 ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി സു​ര​ക്ഷാ​സേ​ന പ​റ​ഞ്ഞു. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ര​ക്ഷാ​സേ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ വെ​ടി​വ​യ്പ്പു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സേ​ന ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു. മാ​വോ​യി​സ്റ്റു​ക​ൾ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണെ​ന്നും സ്ഥ​ല​ത്ത് കൂ​ടു​ത​ൽ സേ​ന​യെ വി​ന്യ​സി​ച്ചെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മാ​വോ​യി​സ്‌​റ്റ് സാ​ഹി​ത്യ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും സു​ര​ക്ഷാ​സേ​ന പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ ഉ​ൾ​പ്പെ​ടും. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര - ഛത്തീ​സ്ഗ​ഡ് അ​തി​ർ​ത്തി​യി​ൽ സു​ര​ക്ഷ​ശ​ക്ത​മാ​ക്കി.

Kerala

ഛത്തീ​സ്ഗ​ഡി​ൽ അ​റ​സ്റ്റി​ലാ​യ സി​സ്റ്റ​ർ പ്രീ​തി മേ​രി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് സു​രേ​ഷ് ഗോ​പി

കൊ​ച്ചി: നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് ഛത്തീ​സ്ഗ​ഡി​ൽ അ​റ​സ്റ്റി​ലാ​യ ക​ന്യാ​സ്ത്രീ​ക​ളി​ൽ ഒ​രാ​ളാ​യ സി​സ്റ്റ​ർ പ്രീ​തി മേ​രി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്ഗോ​പി. ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് അ​ങ്ക​മാ​ലി ഇ​ള​വൂ​രി​ലെ വീ​ട്ടി​ൽ മ​ന്ത്രി​യെ​ത്തി​യ​ത്.

പ​തി​ന​ഞ്ചു മി​നി​റ്റോ​ളം വീ​ട്ടി​ൽ തു​ട​ർ​ന്ന അ​ദ്ദേ​ഹം സി​സ്റ്റ​ർ പ്രീ​തി മേ​രി​യു​ടെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നു​മാ​യും സം​സാ​രി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. എ​ന്നാ​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ താ​രം ത​യാ​റാ​യി​ല്ല.

തൃ​ശൂ​രി​ലെ​ത്തി​യ സു​രേ​ഷ് ഗോ​പി അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് സി​സ്റ്റ​ർ പ്രീ​തി മേ​രി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ത്. ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹം കു​ടും​ബ​ത്തെ അ​റി​യി​ച്ചു.

National

"ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ജാ​മ്യം ന​ൽ​ക​രു​ത്': കോ​ട​തി​വ​ള​പ്പി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ജ്‍​റം​ഗ്‍​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന സെ​ഷ​ൻ​സ് കോ​ട​തി​ക്കു മു​ന്നി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ.

ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ജാ​മ്യം ന​ൽ​ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. ജ്യോ​തി ശ​ർ​മ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളാ​ണ് കോ​ട​തി വ​ള​പ്പി​ൽ പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്.

National

"എ​ല്ലാ പി​ന്തു​ണ​യും ന​ല്കും': ക​ന്യാ​സ്ത്രീ​ക​ളെ ജ​യിലിലെത്തി ക​ണ്ട് പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളെ ക​ണ്ട് സം​സാ​രി​ച്ച് പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍. എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍, ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, ബെ​ന്നി ബ​ഹ​ന്നാ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഛത്തീ​സ്ഗ​ഡി​ലെ ദു​ര്‍​ഗി​ലെ​ത്തി​യ​ത്.

ഇ​വ​ർ​ക്കു പി​ന്നാ​ലെ റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ​യും സി​സ്റ്റ​ർ പ്രീ​തി മേ​രി​യു​ടെ സ​ഹോ​ദ​ര​നും എ​ത്തി​യി​രു​ന്നു. ഛത്തീ​സ്ഗ​ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഭൂ​പേ​ഷ് ബാ​ഗ​ലും സ്ഥ​ല​ത്തെ​ത്തി.

ഉ​ച്ച​യ്ക്ക് 12.30 നും 12.40 ​നും ഇ​ട​യി​ല്‍ ക​ന്യാ​സ്ത്രീ​ക​ളെ കാ​ണാ​നാ​യി​രു​ന്നു ജ​യി​ല്‍ സൂ​പ്ര​ണ്ട് പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യി​രു​ന്ന​ത്. പി​ന്നീ​ട് ഇ​വ​ർ​ക്ക് ജ​യി​ലി​ലേ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് ദു​ര്‍​ഗ് ജ​യി​ലി​ന് മു​ന്നി​ല്‍ എം​പി​മാ​ര്‍ പ്ര​തി​ഷേ​ധി​ച്ച​തി​ന് പി​ന്നാ​ലെ എം​പി​മാ​രും ബ​ന്ധു​വും ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്ക് അ​നു​മ​തി ന​ല്കു​ക​യാ​യി​രു​ന്നു.

ത​ങ്ങ​ള്‍​ക്കെ​തി​രാ​യ ആ​ക്ഷേ​പ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്ന് ക​ന്യാ​സ്ത്രീ​ക​ള്‍ പ​റ​ഞ്ഞ​താ​യി എം​പി​മാ​ര്‍ സ​ന്ദ​ര്‍​ശ​ന​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. ആ​ള്‍​ക്കൂ​ട്ട വി​ചാ​ര​ണ​യാ​ണ് റെ​യി​ല്‍​വേ​സ്റ്റേ​ഷ​നി​ല്‍ ന​ട​ന്ന​ത്. ക​ന്യാ​സ്ത്രീ​ക​ളെ ആ​ക്ര​മി​ക്കാ​നു​ള്ള ആ​ത്മ​ധൈ​ര്യം ഇ​വ​ര്‍​ക്ക് എ​വി​ടു​ന്ന് കി​ട്ടി? അ​വ​രു​ടെ കൈ​വ​ശം രേ​ഖ​ക​ള്‍ ഉ​ണ്ട്. ക​ന്യാ​സ്ത്രീ​ക​ള്‍​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്നും എം​പി​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

National

പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ എം​പി​മാ​ർ​ക്ക് ക​ന്യാ​സ്ത്രീ​ക​ളെ കാ​ണാ​ൻ അ​നു​മ​തി

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളെ കാ​ണാ​ൻ പ്ര​തി​പ​ക്ഷ എം​പി​മാ​ർ​ക്ക് അ​നു​മ​തി. എം​പി​മാ​രും ബ​ന്ധു​വും ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്കാ​ണ് അ​നു​മ​തി ന​ല്കി​യ​ത്.

എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍, ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, ബെ​ന്നി ബ​ഹ​ന്നാ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഛത്തീ​സ്ഗ​ഡി​ലെ ദു​ര്‍​ഗ​യി​ലെ​ത്തി​യ​ത്. ഇ​വ​ർ​ക്കൊ​പ്പം സി​സ്റ്റ​ർ പ്രീ​തി മേ​രി​യു​ടെ സ​ഹോ​ദ​ര​നും എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ​ക്ക് ജ​യി​ലി​ലേ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എം​പി​മാ​ർ ന​ട​ത്തി​യ ക​ന​ത്ത പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ലാ​ണ് അ​നു​മ​തി ന​ല്കി​യ​ത്.

Kerala

ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ്: മ​ത​പ​രി​വ​ർ​ത്ത​ന ആ​രോ​പ​ണം ശ​രി​യ​ല്ല, നീ​തി ല​ഭി​ക്കു​ന്ന​തു​വ​രെ ഒ​പ്പ​മു​ണ്ട്: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡി​ൽ മ​ത​പ​രി​വ​ർ​ത്ത​ന​മാ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് നീ​തി ല​ഭി​ക്കു​ന്ന​ത് വ​രെ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. വേ​ണ്ടി​വ​ന്നാ​ൽ ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്കൊ​പ്പം താ​നും അ​വി​ടെ പോ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഛത്തീ​സ്ഗ​ഡ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യി മൂ​ന്നു​ത​വ​ണ സം​സാ​രി​ച്ചു. മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ക്കു​ന്ന​ത് അ​വ​രു​ടെ കാ​ഴ്ച​പ്പാ​ടി​ൽ നി​ന്നാ​ണ്. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ഛത്തീ​സ്ഗ​ഡി​ലെ ഒ​രു പ്ര​ശ്ന​മാ​ണ്. ഇ​പ്പോ​ഴ​ത്തെ പ​രി​ഗ​ണ​ന കേ​സി​ൽ നി​ന്ന് ക​ന്യാ​സ്ത്രീ​ക​ളെ മോ​ചി​പ്പി​ക്കു​ക എ​ന്ന​താ​ണ്. ഛത്തീ​സ്ഗ​ഡ് സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നി​ല​വി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ബി​ജെ​പി സം​ഘം ഛത്തീ​സ്ഗ​ഡി​ലെ​ത്തി​യി​ട്ടു​ണ്ട്. ഏ​തു സ​മു​ദാ​യ​മാ​യാ​ലും മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ബി​ജെ​പി മാ​ത്ര​മേ ഇ​റ​ങ്ങു​ന്നു​ള്ളൂ. മ​റ്റു പാ​ർ​ട്ടി​ക​ൾ അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യം ക​ളി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Kerala

ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ്: സി​സ്റ്റ​ർ പ്രീ​തി മേ​രി​യു​ടെ സ​ഹോ​ദ​ര​ൻ ഛത്തീ​സ്ഗ​ഡി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: മ​ത​പ​രി​വ​ർ​ത്ത​ന​മാ​രോ​പി​ച്ച് ഛത്തീ​സ്ഗ​ഡി​ൽ അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ക​ന്യാ​സ്ത്രീ സി​സ്റ്റ​ർ പ്രീ​തി മേ​രി​യു​ടെ കു​ടും​ബം റാ​യ്പു​രി​ലേ​ക്ക്. എം​എ​ൽ​എ റോ​ജി എം. ​ജോ​ണി​നൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം ഛത്തീ​സ്ഗ​ഡി​ലേ​ക്ക് തി​രി​ച്ച​ത്.

ഇ​തി​നി​ടെ, ക​ന്യാ​സ്ത്രീ​ക​ളു​ടെ മോ​ച​ന​ത്തി​നാ​യി പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ ഉ​ട​ൻ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും സി​സ്റ്റ​ർ പ്രീ​തി​യു​ടെ സ​ഹോ​ദ​രി മ​ഞ്ജു പ​റ​ഞ്ഞു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ബി​ജെ​പി പ്ര​തി​നി​ധി സം​ഘം ഛത്തീ​സ്ഗ​ഡി​ലെ​ത്തി​യി​ട്ടു​ണ്ട്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നൂ​പ് ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഉ​പ​മു​ഖ്യ​മ​ന്ത്രി വി​ജ​യ് ശ​ർ​മ​യെ ക​ണ്ടു. മു​ഖ്യ​മ​ന്ത്രി വി​ഷ്ണു ദേ​വ് സാ​യി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ സം​ഘം ശ്ര​മി​ക്കു​മെ​ന്നാ​ണ് വി​വ​രം.

ഛത്തീ​സ്ഗ​ഡി​ലെ സാ​ഹ​ച​ര്യം വ്യ​ത്യ​സ്ത​മാ​ണ്. നീ​തി പൂ​ർ​വ​ക​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വാ​ൻ ശ്ര​മി​ക്കു​മെ​ന്നും ഇ​പ്പോ​ൾ നി​ഗ​മ​ന​ങ്ങ​ളി​ലേ​ക്ക് ബി​ജെ​പി പോ​കു​ന്നി​ല്ലെ​ന്നും അ​നൂ​പ് ആ​ന്‍റ​ണി പ​റ​ഞ്ഞു.

അ​തി​നി​ടെ, പ്ര​തി​പ​ക്ഷ എം​പി​മാ​രും ഛത്തീ​സ്ഗ​ഡി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ബെ​ന്നി ബ​ഹ​നാ​ൻ, എ​ൻ​കെ പ്രേ​മ​ച​ന്ദ്ര​ൻ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എ​ന്നി​വ​രാ​ണ് എ​ത്തി​യ​ത്.

National

"മ​ത​പ​രി​വ​ര്‍​ത്ത​ന​ക്കാ​രെ ഇ​നി​യും കൈ​കാ​ര്യം ചെ​യ്യും': ഭീ​ഷ​ണി​യു​മാ​യി ജ്യോ​തി ശ​ര്‍​മ

റാ​യ്പു​ർ: മ​ത​പ​രി​വ​ർ​ത്ത​ന​ക്കാ​രെ ഇ​നി​യും മ​ർ​ദി​ക്കു​മെ​ന്ന് ഛത്തീ​സ്ഗ​ഡി​ലെ തീ​വ്ര ഹി​ന്ദു സം​ഘ​ട​ന നേ​താ​വ് ജ്യോ​തി ശ​ർ​മ പ​റ​ഞ്ഞു. താ​ൻ എ​ല്ലാ​വ​രെ​യും മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​ന്ദു​ക്ക​ളെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു വി​ധേ​യ​മാ​ക്കി​യ​വ​രെ മാ​ത്ര​മാ​ണു കൈ​കാ​ര്യം ചെ​യ്ത​തെ​ന്നും താ​ൻ ഒ​രു പാ​ർ​ട്ടി​യു​ടെ​യും ഭാ​ഗ​മ​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഒ​രു വാർത്താചാ​ന​ലി​നോ​ട് അ​വ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

മ​തപ​രി​വ​ർ​ത്ത​ന​ക്കാ​രെ ത​ട​യു​ക എ​ന്ന​തു ഹി​ന്ദു ധ​ർ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ക​ന്യാ​സ്ത്രീ​ക​ൾ പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. എ​ല്ലാ തെ​ളി​വും കൈ​യി​ൽ ഉ​ണ്ടെ​ന്നും അ​വ​ർ വെ​ളി​പ്പെ​ടു​ത്തി.

താ​നും പ്ര​വ​ർ​ത്ത​ക​രു​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സ്റ്റേ​ഷ​നി​ൽ ആ​രെ​യും മ​ർ​ദി​ച്ചി​ട്ടി​ല്ല. സ്റ്റേ​ഷ​നി​ൽ ഹ​ലെ​ലൂ​യ വി​ളി​ച്ച് അ​വ​രും പ്ര​തി​ഷേ​ധി​ച്ചു. ഇ​ത്ത​ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഇ​നി​യും തു​ട​രു​മെ​ന്നും ജ്യോ​തി ശ​ർ​മ പ​റ​ഞ്ഞു.

National

ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ്: ബി​ജെ​പി സം​ഘ​വും പ്ര​തി​പ​ക്ഷ എം​പി​മാ​രും ഛത്തീ​സ്ഗ​ഡി​ൽ

റാ​യ്പു​ർ: മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ബി​ജെ​പി പ്ര​തി​നി​ധി സം​ഘം ഛത്തീ​സ്ഗ​ഡി​ലെ​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നൂ​പ് ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മു​ഖ്യ​മ​ന്ത്രി വി​ഷ്ണു ദേ​വ് സാ​യി​യെ കാ​ണാ​ൻ ശ്ര​മി​ക്കു​മെ​ന്നാ​ണ് വി​വ​രം.

ഉ​പ​മു​ഖ്യ​മ​ന്ത്രി വി​ജ​യ് ശ​ർ​മ​യെ​യും കാ​ണു​ന്ന സം​ഘം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. തു​ട​ർ​ന്ന് ക​ന്യാ​സ്ത്രീ​ക​ളെ കാ​ണു​ന്ന​തി​ൽ അ​ട​ക്കം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​നൂ​പ് ആ​ന്‍റ​ണി പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം കൃ​ത്യ​മാ​യി ന​ട​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഛത്തീ​സ്ഗ​ഡി​ലെ സാ​ഹ​ച​ര്യം വ്യ​ത്യ​സ്ത​മാ​ണ്. നീ​തി പൂ​ർ​വ​ക​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വാ​ൻ ശ്ര​മി​ക്കു​മെ​ന്നും ഇ​പ്പോ​ൾ നി​ഗ​മ​ന​ങ്ങ​ളി​ലേ​ക്ക് ബി​ജെ​പി പോ​കു​ന്നി​ല്ലെ​ന്നും അ​നൂ​പ് ആ​ന്‍റ​ണി പ​റ​ഞ്ഞു.

അ​തി​നി​ടെ, പ്ര​തി​പ​ക്ഷ എം​പി​മാ​രും ഛത്തീ​സ്ഗ​ഡി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ബെ​ന്നി ബ​ഹ​നാ​ൻ, എ​ൻ​കെ പ്രേ​മ​ച​ന്ദ്ര​ൻ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എ​ന്നി​വ​രാ​ണ് എ​ത്തി​യ​ത്.

National

ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ്: പാ​ർ​ല​മെ​ന്‍റി​നു പു​റ​ത്തും പ്ര​തി​ഷേ​ധി​ച്ച് ഇ​ട​ത് എം​പി​മാ​ർ

ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡി​ൽ മ​ത​പ​രി​വ​ർ​ത്ത​ന​മാ​രോ​പി​ച്ച് മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ട​ത് എം​പി​മാ​ർ.

രാ​ജ്യ​സ​ഭാ എം​പി​മാ​രാ​യ ജോ​ൺ ബ്രി​ട്ടാ​സ്, ശി​വ​ദാ​സ​ൻ, എ.​എ. റ​ഹീം, സ​ന്തോ​ഷ് കു​മാ​ർ, ലോ​ക്സ​ഭാ എം​പി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. സം​ഭ​വം സ​ഭ നി​ർ​ത്തി​വെ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സും ന​ൽ​കി​യി​ട്ടു​ണ്ട്.

National

ഛത്തീ​സ്ഗ​ഡി​ലെ ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ്: അ​ടി​യ​ന്ത​രപ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി കേ​ര​ള എം​പി​മാ​ർ

ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡി​ൽ മ​ത​പ​രി​വ​ർ​ത്ത​ന​മാ​രോ​പി​ച്ച് മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വം ലോ​ക്സ​ഭ​യി​ൽ ഉ​യ​ർ​ത്തി കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി​മാ​ർ. സം​ഭ​വം സ​ഭ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ബി ഈ​ഡ​ൻ, ബെ​ന്നി ബ​ഹ​ന്നാ​ൻ, കെ. ​സു​ധാ​ക​ര​ൻ എ​ന്നി​വ​ർ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി.

മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ണ്‍​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ചേ​ർ​ത്ത​ല ആ​സ്ഥാ​ന​മാ​യ അ​സീ​സി സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് (ഗ്രീ​ൻ ഗാ​ർ​ഡ​ൻ​സ്) സ​ന്ന്യാ​സ സ​ഭ​യി​ലെ അം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ പ്രീ​തി മേ​രി, സി​സ്റ്റ​ർ വ​ന്ദ​ന ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ഛ​ത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി വി​ഷ്ണു ദി​യോ സാ​യ് എ​ന്നി​വ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് എം​പി​മാ​രും രാ​ഷ്‌​ട്രീ​യ​നേ​താ​ക്ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പെ​ണ്‍​കു​ട്ടി​ക​ളെ​യും സി​സ്റ്റ​ർ​മാ​രെ​യും പോ​ലീ​സി​നു പ​ക​രം ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യം ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നു​നേ​രേ ഇ​ത്ത​രം തീ​വ്ര സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഉ​ട​ന​ടി​യു​ള്ള ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി വ​ക്താ​വ് ഫാ. ​റോ​ബി​ൻ​സ​ണ്‍ റോ​ഡ്രി​ഗ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഛത്തീ​സ്ഗ​ഡ് പോ​ലീ​സി​ന്‍റെ അ​ന്യാ​യ ന​ട​പ​ടി​ക്കെ​തി​രേ ഇ​ന്ന് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സി​ബി​സി​ഐ വ്യ​ക്ത​മാ​ക്കി. മാ​താ​പി​താ​ക്ക​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് ക​ന്യാ​സ്ത്രീ​ക​ൾ കു​ട്ടി​ക​ളു​മാ​യി യാ​ത്ര​തി​രി​ച്ച​ത്. കൂ​ടാ​തെ പെ​ണ്‍​കു​ട്ടി​ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രു​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് സ്വീ​ക​രി​ച്ച ന​ട​പ​ടി​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണു​യ​രു​ന്ന​ത്. ക​ന്യാ​സ്ത്രീ​ക​ൾ ഇ​പ്പോ​ഴും ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ തു​ട​രു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ സ്ഥ​ല​ത്ത് എ​ത്തി​യ​താ​യാ​ണ് വി​വ​രം.

വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് എം​പി കെ.​സി. വേ​ണു​ഗോ​പാ​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി വി​ഷ്ണു ദി​യോ സാ​യ്ക്കും ക​ത്തെ​ഴു​തി. പാ​ർ​ല​മെ​ന്‍റി​ൽ വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ന​വ​സേ​വ​യ്ക്കും സാ​മൂ​ഹ്യ​സേ​വ​ന​ത്തി​നും സ്വ​യം സ​മ​ർ​പ്പി​ച്ച ര​ണ്ട് ക​ന്യാ​സ്ത്രീ​ക​ളെ​യാ​ണ് മ​നു​ഷ്യ​ക്ക​ട​ത്തു ന​ട​ത്തു​ന്നു​വെ​ന്ന ബ​ജ്‌​രം​ഗ്ദ​ളി​ന്‍റെ സ​ത്യ​വി​രു​ദ്ധ​മാ​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഛത്തീ​സ്ഗ​ഡ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എം​പി ജോ​സ് കെ. ​മാ​ണി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി.

രാ​ജ്യ​സ​ഭാം​ഗം ജോ​ൺ ബ്രി​ട്ടാ​സും വി​ഷ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി​യി​ട്ടു​ണ്ട്. വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം​പി​മാ​രാ​യ ബെ​ന്നി ബെ​ഹ​നാ​ൻ, ഹൈ​ബി ഈ​ഡ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. മ​ത​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വ​ർ​ഗീ​യ ക​ണ്ണി​ലൂ​ടെ നോ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ഇ​വി​ടെ​യു​ണ്ടാ​യ​ത്. ഇ​ത് നി​യ​മ​വാ​ഴ്ച​യെ​യും ഇ​ന്ത്യ​യു​ടെ മ​ത​നി​ര​പേ​ക്ഷ സ​ങ്ക​ൽ​പ്പ​ത്തെ​യും വ​ലി​യ രീ​തി​യി​ൽ ബാ​ധി​ക്കു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി കു​റ്റ​പ്പെ​ടു​ത്തി. സി​പി​ഐ നേ​താ​ക്ക​ളാ​യ സ​ന്തോ​ഷ് കു​മാ​ർ എം​പി, ആ​നി രാ​ജ തു​ട​ങ്ങി​യ​വ​ർ റാ​യ്പു​ർ ആ​ർ​ച്ച്ബി​ഷ​പ് വി​ക്ട​ർ ഹെ​ൻ​റി താ​ക്കൂ​റി​നെ ക​ണ്ട് പി​ന്തു​ണ അ​റി​യി​ച്ചു.

ഒ​രു ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി ഉ​ൾ​പ്പെ​ടെ നാ​ല് പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ക​ന്യാ​സ്ത്രീ​ക​ളെ ഛത്തീ​സ്ഗ​ഡി​ലെ ദു​ർ​ഗ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വ​ച്ചാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്.

ക​ന്യാ​സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​പ്ര​കാ​രം ജോ​ലി​ക്ക് പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നാ​യി ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. അ​റ​സ്റ്റി​ന് പി​ന്നാ​ലെ ക​ന്യാ​സ്ത്രീ​ക​ളെ കാ​ണാ​നോ നി​യ​മ​പ​ര​മാ​യ സ​ഹാ​യം തേ​ടാ​നോ പോ​ലീ​സ് അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്.

Latest News

Corehub Up