Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

National

ബി​ഹാ​റി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ലത്തിന്‍റെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ത​ക​ർ​ന്ന് വീ​ണു; തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്

പാ​റ്റ്ന: ബി​ഹാ​റി​ലെ വൈ​ശാ​ലി ജി​ല്ല​യി​ൽ നി​ർ​മാ​ണ​ത്തി​നി​ടെ ആ​റ് ​വ​രി പാ​ല​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പാ​ളി​യും ബീം ​ലോ​ഞ്ച​റും ത​ക​ർ​ന്ന് വീ​ണ് ഏ​ഴ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

വൈ​ശാ​ലി ജി​ല്ല​യി​ലെ ലാ​ൽ​ഗ​ഞ്ചി​ൽ നി​ർ​മാ​ണതി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ലോ​ഞ്ച​ർ മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ല്ലാ​വ​രു​ടെ​യും പ​രി​ക്കു​ക​ൾ നി​സാ​ര​മാ​ണെ​ന്നും പാ​ല​ത്തി​ന്‍റെ പ്ര​ധാ​ന ഘ​ട​ന​യ്ക്ക് യാ​തൊ​രു​വി​ധ കേ​ടു​പാ​ടു​ക​ളും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

National

ബ്രി​ക്സ് ഉ​ച്ച​കോ​ടി 12നും 13​നും; പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ​ക്കു​റി​ച്ചു​ള്ള സം​യു​ക്ത പ്ര​ഖ്യാ​പ​ന​ത്തി​ൽ ഭി​ന്ന​ത

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​സ്താ​വ​ന​യി​ലെ നി​ല​പാ​ടി​നെ ചൊ​ല്ലി ബ്രി​ക്സ് ഉ​ച്ച​കോ​ടി​യു​ടെ സം​യു​ക്ത പ്ര​ഖ്യാ​പ​ന​ത്തി​ൽ ഭി​ന്ന​ത. യു​എ​ഇ​ക്കും സൗ​ദി​ക്കും ഇ​റാ​നും ഇ​ട​യി​ലാ​ണ് പ്ര​ധാ​ന ത​ർ​ക്കം.

യു​എ​ഇ​യു​മാ​യും ഇ​റാ​നു​മാ​യും ഇ​ന്ത്യ പ്ര​ത്യേ​ക ച​ർ​ച്ച​ക​ൾ ന​ട​ത്തി. ര​ണ്ടു​പേ​ർ​ക്കും സ്വീ​കാ​ര്യ​മാ​യ വാ​ച​ക​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ക്കാ​നാ​ണ് നീ​ക്കം. നാ​ളെ ഇ​റാ​ൻ പ്ര​സി​ഡ​ന്‍റു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. അ​തേ​സ​മ​യം, ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ഉ​ച്ച​കോ​ടി​ക്ക് എ​ത്തി​ല്ല. ഇ​ന്ത്യ - ചൈ​ന ച​ർ​ച്ച ശ​നി​യാ​ഴ്ച ന​ട​ക്കും.

വെ​ള്ളി​യാ​ഴ്ച​യോ​ടെ ലോ​ക​നേ​താ​ക്ക​ൾ ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഡ​ൽ​ഹി​യി​ലേ​ക്ക് എ​ത്തും. 12നും 13​നു​മാ​ണ് ബ്രി​ക്സ് ഉ​ച്ച​കോ​ടി. റ​ഷ്യ, ചൈ​ന പ്ര​സി​ഡ​ന്‍റു​മാ​ർ അ​ട​ക്കം ഇ​രു​ന്നൂ​റോ​ളം ലോ​ക നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ൽ എ​ത്തും.

National

യു​പി​യി​ൽ സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ​ക്ക് 70 വ​യ​സു​വ​രെ സേ​വ​നം

ല​ക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പൊ​തു​മേ​ഖ​ല​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്ക് പു​ന​ർ​നി​യ​മ​നം ന​ൽ​കു​ന്ന​തി​ലൂ​ടെ 70 വ​യ​സു​വ​രെ ജോ​ലി​യി​ൽ തു​ട​രാ​നാ​കു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ബ്ര​ജേ​ഷ് പാ​ഠ​ക്. സം​സ്ഥാ​ന​ത്തെ പൊ​തു ആ​രോ​ഗ്യ​രം​ഗ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ 65 വ​യ​സു​വ​രെ​യാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന കാ​ല​യ​ള​വ്. ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഡോ​ക്ട​ർ​മാ​രു​ടെ പു​ന​ർ​നി​യ​മ​ന​ത്തി​നു ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​താ​യി ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

National

ത​മി​ഴ്നാ​ട്ടി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം ദു​ര​ഭി​മാ​ന​ക്കൊ​ല​യെ​ന്ന് കു​ടും​ബം

മ​ധു​ര: ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര ആ​ന​യൂ​രി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യ ത​മി​ഴ്സെ​ൽ​വ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. മ​ധു​ര ആ​ര​പാ​ള​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ ത​മി​ഴ്സെ​ൽ​വ​നു മ​റ്റൊ​രു സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ൽ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ വി​ദ്യാ​ർ​ഥി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തി​നു​പി​ന്നാ​ലെ പ​രി​ക്കേ​റ്റ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ദു​ര​ഭി​മാ​ന​ക്കൊ​ല​പാ​ത​ക​മാ​ണെ​ന്ന ആ​രോ​പ​ണം ബ​ന്ധു​ക്ക​ൾ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു.

ഞാ​യ​റാ​ഴ്ച​യാ​ണ് ത​മി​ഴ്സെ​ൽ​വ​നെ കാ​ണാ​താ​യ​ത്. ക്രി​ക്ക​റ്റ് ക​ളി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്ന് പോ​വു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​ര​മാ​യി​ട്ടും തി​രി​ച്ചെ​ത്തി​യി​ല്ല. ഇ​തോ​ടെ അ​മ്മ യോ​ഗ​ല​ക്ഷ്മി പൊ​ലി​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് തി​ങ്ക​ളാ​ഴ്ച​യാ​ണ് വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ആ​ന​യൂ​ർ അ​ബ്ദു​ൾ ക​ലാം സ്ട്രീ​റ്റി​ലെ ഒ​രു പ​ന്പിം​ഗ് സ്റ്റേ​ഷ​നു സ​മീ​പം ക​ണ്ടെ​ത്തി​യ​ത്.

National

ഗു​ജ​റാ​ത്തി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഇ​രു​മ്പ് സ്ലാ​ബ് ത​ക​ർ​ന്നു വീ​ണു; പ​ത്ത് തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​ർ കു​ദാ​സ​ൻ മേ​ഖ​ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഇ​രു​മ്പ് സ്ലാ​ബ് ത​ക​ർ​ന്നു വീ​ണ് വ​ൻ അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ പ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​പ്പോ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തി​ൽ നാ​ലു​പേ​രെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ ഇ​രു​മ്പ് സ്ലാ​ബ് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പ​തി​ന​ഞ്ചോ​ളം തൊ​ഴി​ലാ​ളി​ക​ൾ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ അ​ഞ്ച് യൂ​ണി​റ്റു​ക​ളും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്തു. ബാ​ക്കി​യു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജ്ജി​ത​മാ​യി തു​ട​രു​ക​യാ​ണ്.

National

ത​മി​ഴ്നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലെ ഡി​എം​കെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു 

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ധു​രാ​ന്ത​കം, ധാ​രാ​പു​രം മ​ണ്ഡ​ല​ങ്ങ​ളി​ലെ ഡി​എം​കെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മ​ധു​രാ​ന്ത​ക​ത്ത് ഐ. ​പാ​റ​ന്ത​മ​നും ധാ​രാ​പു​ര​ത്ത് എ,​സ്. സു​ക​ന്യ​യു​മാ​ണു സ്ഥാ​നാ​ർ​ഥി​ക​ൾ.

സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​മെ​ന്ന് അ​ണ്ണാ ഡി​എം​കെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ണ്ണാ ഡി​എം​കെ എം​എ​ൽ​എ​മാ​ർ രാ​ജി​വ​ച്ച് ടി​വി​കെ​യി​ൽ ചേ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് ര​ണ്ടി​ട​ത്തും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

National

നാ​ടോ​ടി ഗാ​യ​ക​ൻ റി​ങ്കു ര​ജ്‌വാ​ഡ അ​ന്ത​രി​ച്ചു

മ​​​​ഥു​​​​ര: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ മ​​​​ഥു​​​​ര​​​​യി​​​​ലു​​​​ണ്ടാ​​​​യ റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ര​​​​സി​​​​യ നാ​​​​ടോ​​​​ടി ക​​​​ലാ​​​​കാ​​​​ര​​​​ൻ റി​​​​ങ്കു ര​​​​ജ്‌വാ​​​​ഡയ്ക്ക് (31)​​​​ ദാ​​​​രു​​​​ണാ​​​​ന്ത്യം.

ചൊ​​​വ്വാ​​​ഴ്ച ബ​​​​ൽ​​​​ദേ​​​​വ​​​​യി​​​​ലെ ക​​​​ൻ​​​​ജൗ​​​​ളി ഘ​​​​ട്ട് നോ​​​​ർ​​​​ത്ത് ബൈ​​​​പാ​​​​സി​​​​ൽ റി​​​​ങ്കു സ​​​​ഞ്ച​​​​രി​​​​ച്ച മോ​​​​ട്ടോ​​​​ർ​​​​സൈ​​​​ക്കി​​​​ളി​​​​ൽ അ​​​​മി​​​​ത​​​​വേ​​​​ഗ​​​​ത്തി​​​​ലെ​​​​ത്തി​​​​യ കാ​​​​ർ ഇ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​പ​​​​ക​​​​ട​​​​സ​​​​മ​​​​യ​​​​ത്ത് റി​​​​ങ്കു ഹെ​​​​ൽ​​​​മ​​​​റ്റ് ധ​​​​രി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും ത​​​ല​​​യി​​​ലെ അ​​​​മി​​​​ത ര​​​​ക്ത​​​​സ്രാ​​​​വ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു മ​​​​ര​​​​ണ​​​​മെ​​​​ന്നും പൊലിസ് പ​​​​റ​​​​ഞ്ഞു.

National

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഒ​രു​ക്ക​ങ്ങ​ളാ​യി

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: 18-ാമ​​​​​​ത് ബ്രി​​​​​​ക്‌​​​​​​സ് ഉ​​​​​​ച്ച​​​​​​കോ​​​​​​ടി​​​​​​ക്ക് ആ​​​​​​തി​​​​​​ഥ്യ​​​​​​മ​​​​​​രു​​​​​​ളാ​​​​​​ൻ ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി ഒ​​​​​​രു​​​​​​ങ്ങി. പ്ര​​​​​​തി​​​​​​രോ​​​​​​ധം, നൂ​​​​​​ത​​​​​​നാ​​​​​​ശ​​​​​​യം, സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണം, സു​​​​​​സ്ഥി​​​​​​ര​​​​​​ത എ​​​​​​ന്നി​​​​​​വ കെ​​​​​​ട്ടി​​​​​​പ്പ​​​​​​ടു​​​​​​ക്കു​​​​​​ക​​​​​​യെ​​​​​​ന്ന പ്ര​​​​​​മേ​​​​​​യ​​​​​​ത്തോ​​​​​​ടെ ശ​​​​​​നി​​​​​​​​​​​​യും ഞാ​​​​​​യ​​​​​​റുമാ​​​​​​യി ന​​​​​​ട​​​​​​ക്കു​​​​​​ന്ന ഉ​​​​​​ച്ച​​​​​​കോ​​​​​​ടി​​​​​​യി​​​​​​ൽ 11 അം​​​​​​ഗ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളും പ​​​​​​ത്തു പ​​​​​​ങ്കാ​​​​​​ളി​​​​​​ത്ത​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളും പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കും.

ജി20 ​​​​​​ഉ​​​​​​ച്ച​​​​​​കോ​​​​​​ടി ന​​​​​​ട​​​​​​ന്ന ഭാ​​​​​​ര​​​​​​ത് മ​​​​​​ണ്ഡ​​​​​​പ​​​​​​മാ​​​​​​ണ് ബ്രി​​​​​​ക്സി​​​​​​ന്‍റെ വേ​​​​​​ദി. ഇ​​​​തു നാ​​​​ലാം ത​​​​വ​​​​ണ​​​​യാ​​​​ണ് ഇ​​​​ന്ത്യ ബ്രി​​​​ക്‌​​​​സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്ക് ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. മു​​​​ന്പ് 2012, 2016, 2021 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഇ​​​​ന്ത്യ ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ച്ച​​​​ത്.

ശ​​​​​​നി​​​​​​യാ​​​​​​ഴ്ച ഉ​​​​​​ച്ച​​​​​​ക​​​​​​ഴി​​​​​​ഞ്ഞു 2.30ന് ​​​​​​അം​​​​​​ഗ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലെ നേ​​​​​​താ​​​​​​ക്ക​​​​​​ൾ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കു​​​​​​ന്ന പ്ര​​​​​​ധാ​​​​​​ന സെ​​​​​​ഷ​​​​​​ൻ ആ​​​​​​രം​​​​​​ഭി​​​​​​ക്കും. സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ, സ്റ്റാ​​​​​​ർ​​​​​​ട്ട​​​​​​പ്പു​​​​​​ക​​​​​​ൾ തു​​​​​​ട​​​​​​ങ്ങി വി​​​​​​വി​​​​​​ധ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ ഇ​​​​​​ന്ത്യ കൈ​​​​​​വ​​​​​​രി​​​​​​ച്ച മു​​​​​​ന്നേ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ ലോ​​​​​​ക​​​​​​നേ​​​​​​താ​​​​​​ക്ക​​​​​​ൾ​​​​​​ക്കു​​​​​​മു​​​​​​ന്നി​​​​​​ൽ പ്ര​​​​​​ദ​​​​​​ർ​​​​​​ശി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന പ്ര​​​​​​ത്യേ​​​​​​ക എ​​​​​​ക്സി​​​​​​ബി​​​​​​ഷ​​​​​​നും അ​​​​​​ന്ന് ക്ര​​​​​​മീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്.

ശ​​​​​​നി​​​​​​യാ​​​​​​ഴ്ച വൈ​​​​​​കു​​​​​​ന്നേ​​​​​​രം പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര മോ​​​​​​ദി ന​​​​​​ൽ​​​​​​കു​​​​​​ന്ന പ്ര​​​​​​ത്യേ​​​​​​ക അ​​​​​​ത്താ​​​​​​ഴ​​​​​​വി​​​​​​രു​​​​​​ന്നി​​​​​​ൽ അം​​​​​​ഗ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലെ രാ​​​​​​ഷ്‌​​​​​​ട്ര​​​​​​ത്ത​​​​​​ല​​​​​​വ​​​​​​ന്മാ​​​​​​രും പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​ക​​​​​​ളും പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കും. ഞാ​​​​​​യ​​​​​​റാ​​​​​​ഴ്ച അം​​​​​​ഗ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളും​​​​​​പ​​​​​​ങ്കാ​​​​​​ളി​​​​​​ത്ത​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളും പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കു​​​​​​ന്ന സം​​​​​​യു​​​​​​ക്ത സെ​​​​​​ഷ​​​​​​നു​​​​​​ശേ​​​​​​ഷം ഉ​​​​​​ച്ച​​​​​​കോ​​​​​​ടി ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക​​​​​​മാ​​​​​​യി സ​​​​​​മാ​​​​​​പി​​​​​​ക്കും.

ആ​​​​​​ഗോ​​​​​​ള​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക അ​​​​​​സ്ഥി​​​​​​ര​​​​​​ത നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ലാ​​​​​​ണ് ബ്രി​​​​​​ക്സ് ഉ​​​​​​ച്ച​​​​​​കോ​​​​​​ടി ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഇ​​​​​​തു​​​​​​ൾ​​​​​​പ്പ​​​​​​ടെ​​​​​​യു​​​​​​ള്ള വി​​​​​​ഷ​​​​​​യ​​​ങ്ങ​​​ൾ ച​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​കും. ഊ​​​​​​ർ​​​​​​ജ​​​​​​സു​​​​​​ര​​​​​​ക്ഷ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളും ലോ​​​​​​ക​​​​​​നേ​​​​​​താ​​​​​​ക്ക​​​​​​ൾ ച​​​​​​ർ​​​​​​ച്ച ചെ​​​​​​യ്യും.

ചൈ​​​​​​നീ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഷീ ​​​​​​ജി​​​​​​ൻ പിം​​​​​​ഗ്, റ​​​​​​ഷ്യ​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് വ്ലാ​​​​​​ഡി​​​​​​മ​​​​​​ർ പു​​​​​​ടി​​​​​​ൻ, ദ​​​​​​ക്ഷി​​​​​​ണാ​​​​​​ഫ്രി​​​​​​ക്ക​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് സി​​​​​​റി​​​​​​ൾ റാ​​​​​​മ​​​​​​ഫോ​​​​​​സ, ഈ​​​​​​ജി​​​​​​പ്ത് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് അ​​​​​​ബ്ദേ​​​​​​ൽ ഫ​​​​​​ത്താ​​​​​​ഹ് അ​​​​​​ൽ സി​​​​​​സി, എ​​​​​​ത്യോ​​​​​​പ്യ​​​​​​ൻ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി അ​​​​​​ബി അ​​​​​​ഹ​​​​​​മ്മ​​​​​​ദ്, ഇ​​​​​​റാ​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് മ​​​​​​സൂ​​​​​​ദ് പെ​​​​​​സെ​​​​​​ഷ്കി​​​​​​യാ​​​​​​ൻ, യു​​​​​​എ​​​​​​ൻ സെ​​​​​​ക​​​​​​ട്ട​​​​​​റി ജ​​​​​​ന​​​​​​റ​​​​​​ൽ അ​​​​​​ന്‍റോ​​​​​​ണി​​​​​​യോ ഗു​​​​​​ട്ടെ​​​​​​റ​​​​​​സ് തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​ർ ഉ​​​​​​ച്ച​​​​​​കോ​​​​​​ടി​​​​​​യി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കും. നാ​​​​​​ളെ​​​​​​യാ​​​​​​ണ് മോ​​​​​​ദി​​​​​​യും പു​​​​​​ടി​​​​​​നും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള ഉ​​​​​​ഭ​​​​​​യ​​​​​​ക​​​​​​ക്ഷി ച​​​​​​ർ​​​​​​ച്ച.

സു​​​​​​ര​​​​​​ക്ഷ ശ​​​​​​ക്തം

ബ്രി​​​​​​ക്സ് ഉ​​​​​​ച്ച​​​​​​കോ​​​​​​ടി​​​​​​ക്കു മു​​​​​​ന്നോ​​​​​​ടി​​​​​​യാ​​​​​​യി ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ൽ സു​​​​​​ര​​​​​​ക്ഷ ശ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​.നൂ​​​​​​റി​​​​​​ല​​​​​​ധി​​​​​​കം ക​​​​​​മാ​​​​​​ൻ​​​​​​ഡോ​​​​​​ക​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പ​​​​​​ടെ 25,000 പോ​​​​​​ലീ​​​​​​സു​​​​​​കാ​​​​​​രെ​​​​​​യാ​​​​​​ണ് സു​​​​​​ര​​​​​​ക്ഷ​​​​​​യ്ക്കാ​​​​​​യി വി​​​​​​ന്യ​​​​​​സി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

പ്ര​​​​​​ധാ​​​​​​ന വേ​​​​​​ദി​​​​​​യാ​​​​​​യ ഭാ​​​​​​ര​​​​​​ത് മ​​​​​​ണ്ഡ​​​​​​പം, വി​​​​​​ദേ​​​​​​ശ​​​​​​പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​ക​​​​​​ൾ താ​​​​​​മ​​​​​​സി​​​​​​ക്കു​​​​​​ന്ന ഹോ​​​​​​ട്ട​​​​​​ലു​​​​​​ക​​​​​​ൾ, ഇ​​​​​​ന്ദി​​​​​​രാ​​​​​​ഗാ​​​​​​ന്ധി അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര വി​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​വ​​​​​​ള​​​​​​ത്തി​​​​​​ലേ​​​​​​ക്കു​​​​​​ള്ള റോ​​​​​​ഡു​​​​​​ക​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ കേ​​​​​​ന്ദ്രീ​​​​​​ക​​​​​​രി​​​​​​ച്ചാ​​​​​​ണ് പ്ര​​​​​​ധാ​​​​​​ന​​​​​​മാ​​​​​​യും സു​​​​​​ര​​​​​​ക്ഷ ശ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.
വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച മു​​​​​​ത​​​​​​ൽ ര​​​​​​ണ്ടു​​​​​​ദി​​​​​​വ​​​​​​സ​​​​​​ത്തേ​​​​​​ക്ക് സ​​​​​​ർ​​​​​​ക്കാ​​​​​​ർ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും സ്‌​​​​​​കൂ​​​​​​ളു​​​​​​ക​​​​​​ൾ​​​​​​ക്കും ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ൽ അ​​​​​​വ​​​​​​ധി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്.

National

ഇംഗ്ലീഷിനെ തദ്ദേശീയ ഭാഷയായി കാണാനാകില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂ​ഡ​ല്‍ഹി: ഇം​ഗ്ലീ​ഷി​നെ ത​ദ്ദേ​ശീ​യ ഭാ​ഷ​യാ​യി കാ​ണാ​നാ​കി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍. എ​ന്നാ​ല്‍ ,നി​ല​വി​ലെ സി​ബി​എ​സ്ഇ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പ​രീ​ക്ഷ​യി​ല്‍ മൂ​ന്നാം ഭാ​ഷ നി​ര്‍ബ​ന്ധ​മാ​യും വേ​ണ​മെ​ന്ന​തി​ല്‍ ഇ​ള​വ് ന​ല്‍കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍ച്ച​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് സ​ര്‍ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

ഹ​ര്‍ജി​ക്കാ​ര്‍ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ര്‍ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ഗോ​പാ​ല്‍ ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍, ഇം​ഗ്ലീ​ഷി​നെ മാ​തൃ​ഭാ​ഷ​യ​ല്ലാ​ത്ത അ​ല്ലെ​ങ്കി​ല്‍ വി​ദേ​ശ ഭാ​ഷാ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന വി​ഷ​യ​ത്തി​ല്‍ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് തേ​ടി​യി​രു​ന്നു.

എ​ന്നാ​ല്‍ അ​ക്കാ​ര്യ​ത്തി​ല്‍ ത​ങ്ങ​ള്‍ക്ക് വി​യോ​ജി​പ്പു​ണ്ട്, അ​ത് സം​ബ​ന്ധി​ച്ച് വാ​ദ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത മ​റു​പ​ടി ന​ല്‍കി.

സി​ബി​എ​സ്ഇ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പ്ര​കാ​രം, ഏ​ഴ് മു​ത​ല്‍ ഒ​ന്‍പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഇ​തി​ല്‍നി​ന്ന് ഇ​ള​വ് ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍, നി​ല​വി​ലെ ആ​റാം ക്ലാ​സ് ബാ​ച്ചി​ന് ഇ​ള​വി​ല്ലാ​യി​രു​ന്നു. അ​തി​നാ​ല്‍ നി​ല​വി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 2031ഓ​ടെ മൂ​ന്നാം ഭാ​ഷ നി​ര്‍ബ​ന്ധി​ത​മാ​യി പ​ത്താം ക്ലാ​സ് ബോ​ര്‍ഡ് പ​രീ​ക്ഷ എ​ഴു​തേ​ണ്ട​തു​ള്‍പ്പെ​ടെ​യു​ള്ള വ്യ​വ​സ്ഥ​ക​ള്‍ ബാ​ധ​ക​മാ​കും.കേ​സ് സെ​പ്റ്റം​ബ​ര്‍ 17ന് ​പ​രി​ഗ​ണി​ക്കും.

National

കർണാടക മ​​ന്ത്രി, മകൾ എന്നിവരുടെ വസ​​തി​​കളിൽ ഇ​​ഡി റെ​​യ്ഡ്

ബം​​​​​ഗ​​​​​ളൂ​​​​​രു: ക​​​​​ർ​​​​​ണാ​​​​​ട​​​​​ക പൊ​​​​​തു​​​​​മ​​​​​രാ​​​​​മ​​​​​ത്ത് വ​​​​​കു​​​​​പ്പ് മ​​​​​ന്ത്രി സ​​​​​തീ​​​​​ഷ് ജാ​​​​​ർ​​​​​ക്കി​​​​​ഹോ​​​​​ളി​​​​​യു​​​​​ടെ​​​​​യും മ​​​​​ക​​​​​ളും എം​​​​​പി​​​​​യു​​​​​മാ​​​​​യ പ്രി​​​​​യ​​​​​ങ്ക ജാ​​​​​ർ​​​​​ക്കി​​​​​ഹോ​​​​​ളി​​​​​യു​​​​​ടെ​​​​​യും വ​​സ​​​​​തി​​​​​ക​​ളി​​ൽ ഇ​​​​​ഡി റെ​​​​​യ്ഡ്.

മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ 18 ഇ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ഇ​​​​​ഡി പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

മ​​​​​ന്ത്രി​​​​​യു​​​​​ടെ ഭാ​​​​​ര്യാ​​​​​സ​​​​​ഹോ​​​​​ദ​​​​​ര​​​​​നും എ​​​​​ക്സൈ​​​​​സ് വ​​​​​കു​​​​​പ്പ് അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ൽ ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​റു​​​​​മാ​​​​​യ വൈ.​​​​​ഡി. മ​​​​​ഞ്ജു​​​​​നാ​​​​​ഥി​​​​​ന്‍റെ ബെ​​​​​ല​​​​​ഗാ​​​​​വി​​​​​യി​​​​​ലെ വ​​​​​സ​​​തി​​​​​യി​​​​​ലും റെ​​​​​യ്ഡ് ന​​​​​ട​​​​​ന്നു.

ഫോ​​​​​റി​​​​​ൻ എ​​​​​ക്സ്ചേ​​​​​ഞ്ച് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് ആ​​​​​ക്ട് (ഫെ​​​​​മ) പ്ര​​​​​കാ​​​​​രം ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്ത കേ​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടാ​​​​​ണ് റെ​​​​​യ്ഡ്.

National

ഇഡി നീക്കത്തെ അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​നു ശി​പാ​ർ​ശ ചെ​യ്ത എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് (ഇ​ഡി) ന​ട​പ​ടി​യെ അ​പ​ല​പി​ച്ചു സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ.

വീ​ണാ വി​ജ​യ​നെ​തി​രാ​യ അ​ന്വേ​ഷ​ണം അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ല​ക്ഷ്യം​വ​യ്ക്കാ​നു​ള്ള ഒ​രു മ​റ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് തു​ട​ക്കം മു​ത​ൽ​ത​ന്നെ വ്യ​ക്ത​മാ​യി​രു​ന്നു​വെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ല​ക്ഷ്യം​വ​യ്ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യു​ടെ ഒ​രു ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്നും സി​പി​എം പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ഡി ന​ട​പ​ടി​യെ പി​ന്തു​ണ​യ്ക്കു​ക​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ഇ​ര​ട്ട​ത്താ​പ്പ് തു​റ​ന്നു​കാ​ട്ടു​ക​യാ​ണെ​ന്നു സി​പി​എം കു​റ്റ​പ്പെ​ടു​ത്തി.

രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പടെ​യു​ള്ള അ​വ​രു​ടെ നി​ര​വ​ധി നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ ഇ​ഡി ന​ട​പ​ടി​ക​ളെ ഇ​തേ കോ​ൺ​ഗ്ര​സ് എ​തി​ർ​ക്കു​ക​യാ​ണ്. രാ​ഷ്‌ട്രീയ​മാ​യും നി​യ​മ​പ​ര​മാ​യും എ​ല്ലാ സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗി​ച്ച് പാ​ർ​ട്ടി ഈ ​രാ​ഷ്‌​ട്രീ​യ പ​ക​പോ​ക്ക​ലി​നെ ചെ​റു​ക്കു​മെ​ന്നും സി​പി​എം പ​റ​ഞ്ഞു.

വി​ജി​ല​ൻ​സും ഹൈ​ക്കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും കേ​സ് ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടും പി​ണ​റാ​യി​ക്കെ​തി​രേ കേ​ര​ള പൊ​ലി​സി​നെ​ക്കൊ​ണ്ട് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള​ത്തി​ൽ ആ​രൊ​ക്കെ​യാ​ണ് ഡീ​ലി​ലെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും കൂ​ടു​ത​ൽ കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും എം.​എ.​ ബേ​ബി കു​റ്റ​പ്പെ​ടു​ത്തി.

National

സിജെപി പ്രതിഷേധം: നോട്ടീസ് അയച്ചതിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ന്ന സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രേ​രി​പ്പി​ച്ചു എ​ന്നാ​രോ​പി​ച്ച് ഗൗ​തം ബു​ദ്ധ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി അ​ക്ഷ​ത് ത്രി​പാ​ഠി​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ ഗ്രേ​റ്റ​ർ നോ​യി​ഡ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്‌​ട്രേ​റ്റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സു​പ്രീം​കോ​ട​തി. ഈ ​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി​ക​ളൊ​ന്നും പാ​ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി നേ​ര​ത്തെ വി​ധി​ച്ചി​രു​ന്നു.

മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ബി​ശ്വ​ജി​ത് ഭ​ട്ടാ​ചാ​ര്യ​യാ​ണ് വി​ഷ​യം ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ ഒ​രു മ​ജി​സ്‌​ട്രേ​റ്റി​ന് എ​ങ്ങ​നെ ധൈ​ര്യം വ​ന്നു എ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് ചോ​ദി​ച്ചു. നോ​ട്ടീ​സ് ഔ​ദ്യോ​ഗി​ക​മാ​യി കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച കോ​ട​തി അ​ധി​കാ​രി​ക​ളി​ൽ​നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

നോ​യി​ഡ പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്‌​ട്രേ​റ്റ് സെ​പ്റ്റം​ബ​ർ നാ​ലി​ന് വി​ദ്യാ​ർ​ഥി​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത്. പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് ചൂ​ണ്ടി​ക്കാ​ട്ടി അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ വ്യ​ക്തി​ഗ​ത ബോ​ണ്ടും തു​ല്യ തു​ക​യ്ക്കു​ള്ള ര​ണ്ട് ജാ​മ്യ​വും ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു നോ​ട്ടീ​സ്.

പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേയു​ള്ള മു​ഴു​വ​ൻ എ​ഫ്ഐ​ആ​റു​ക​ളും റ​ദ്ദാ​ക്കി സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യ​തോ​ടെ ഈ ​നോ​ട്ടീ​സ് പി​ൻ​വ​ലി​ച്ചു. നോ​ട്ടീ​സി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്. വി​ഷ​യം സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ച്ചേ​ക്കും.

National

ടിവികെ സഖ്യം പുതിയ പേരിലേക്ക്

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി സി.​​​ ജോ​​​സ​​​ഫ് വി​​​ജ​​​യ് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ടി​​​വി​​​കെ (ത​​​​മി​​​​ഴ​​​​ക വെ​​​​ട്രി ക​​​​ഴ​​​​കം) മു​​​ന്ന​​​ണി​​​ക്കു പു​​​തി​​​യ പേ​​​രും ദി​​​ശാ​​​ബോ​​​ധ​​​വും.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം രൂ​​​പം കൊ​​​ണ്ട സ​​​ഖ്യം മ​​​​തേ​​​​ത​​​​ര സാ​​​​മൂ​​​​ഹി​​​​ക​​​​നീ​​​​തി വി​​​​ജ​​​​യ സ​​​​ഖ്യം (സെ​​​​ക്യു​​​​ല​​​​ര്‍ സോ​​​​ഷ്യ​​​​ല്‍ ജ​​​​സ്റ്റീസ് വി​​​​ക്ട​​​​റി അ​​​​ല​​​​യ​​​​ന്‍സ്) എ​​​​ന്ന പേ​​​രി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. ചെ​​​​ന്നൈ പ​​​​ന​​​​യൂ​​​​രി​​​​ലെ ടി​​​​വി​​​​കെ ആ​​​​സ്ഥാ​​​​ന​​​​ത്ത് ന​​​​ട​​​​ന്ന സ​​​​ഖ്യ​​​​ക​​​​ക്ഷി നേ​​​​താ​​​​ക്ക​​​​ളു​​​​ടെ യോ​​​​ഗ​​ത്തി​​നു​​ ശേ​​ഷ​​മാ​​യി​​രു​​ന്നു പ്ര​​ഖ്യാ​​പ​​നം.

സ​​​ഖ്യ​​​ത്തി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ജ​​​യ് ത​​​ന്നെ പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ടി​​​​വി​​​​കെ​​​​യും കോ​​​​ണ്‍ഗ്ര​​​​സും ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ച് പാ​​​ർ​​​ട്ടി​​​ക​​​ളാ​​​ണ് സ​​​ഖ്യ​​​ത്തി​​​ലു​​​ള്ള​​​ത്.

സ​​​ഖ്യ​​​ത്തി​​​നു കീ​​​ഴി​​​ല്‍ ഒ​​​രു​​​മി​​​ച്ചു പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​മെ​​​ന്ന് ത​​​മി​​​ഴ്‌​​​നാ​​​ട് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ന്‍ ബി.​​​മാ​​​ണി​​​ക്യം ടാ​​​ഗോ​​​ര്‍ അ​​​റി​​​യി​​​ച്ചു. ടി​​​വി​​​കെ​​​യ്ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നും പു​​​റ​​​മേ വി​​​​സി​​​​കെ, എം​​​​ഡി​​​​എം​​​​കെ, മു​​​​സ്‌​​​ലിം ലീ​​​​ഗ് പ്ര​​​തി​​​നി​​​ധി​​​ക​​​ളും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

സ​​​ർ​​​ക്കാ​​​രി​​​നെ പു​​​റ​​​ത്തു​​​നി​​​ന്നു പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന സി​​​​​പി​​​​​എ​​​​​മ്മും സി​​​​​പി​​​​​ഐ​​​​​യും യോ​​​​​ഗ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കി​​​​​ല്ലെ​​​​​ന്നു നേ​​​​​ര​​​​​ത്തെ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. രാ​​​​​ജ്യ​​​​​സ​​​​​ഭ എം​​​​​പി പ്ര​​​​​വീ​​​​​ൺ ച​​​​​ക്ര​​​​​വ​​​​​ർ​​​​​ത്തി, ഡോ. ​​​​​ത​​​​​രാ​​​​​ഹാ​​​​​യ് ക​​​​​ത്ബെ​​​​​ർ​​​​​ട്ട് എം​​​​​എ​​​​​ൽ​​​​​എ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​രും കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​നെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ച്ച് യോ​​​ഗ​​​ത്തി​​നെ​​ത്തി.

എം​​​​​ഡി​​​​​എം​​​​​കെ നേ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ വൈ​​​​​കോ, മ​​​​​ക​​​​​ൻ ദു​​​​​രൈ, വി​​​​​സി​​​​​കെ അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ തോ​​​​​ൽ തി​​​​​രു​​​​​മാ​​​​​വ​​​​​ള​​​​​ൻ, മു​​​​​സ്‌​​​​​ലിം ലീ​​​​​ഗ് നേ​​​​​താ​​​​​വ് കെ.​​​​​എം. കാ​​​​​ദ​​​​​ർ മൊ​​​​​യ്തീ​​​​​ൻ, എം.​​​​​എം. ഹാ​​​​​ജ​​​​​ഹാ​​​​​ൻ, സ​​​​​യ്യി​​​​​ദ് ഫ​​​​​റൂ​​​​​ഖ് പാ​​​​​ഷ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

National

ഡൽഹി മുൻ ചീഫ് സെക്രട്ടറി മരിച്ച നിലയിൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി രാ​കേ​ഷ് മെ​ഹ്ത (75) മ​രി​ച്ച നി​ല​യി​ൽ. നോ​യ്ഡ​യി​ലെ വ​സ​തി​യി​ലാ​ണ് ഞാ​യ​റാ​ഴ്ച ഇ​ദ്ദേ​ഹ​ത്തെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ല​ഭി​ച്ചെന്നു പൊ​ലി​സ് അ​റി​യി​ച്ചു.മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ബു​ദ്ധി​മു​ട്ടു കാ​ര​ണ​മാ​ണ് ക​ടു​ത്ത തീ​രു​മാ​ന​മെ​ന്ന് കു​റി​പ്പി​ലു​ള്ള​താ​യി പൊ​ലി​സ് പ​റ​ഞ്ഞു.

നോ​യി​ഡ​യി​ലെ ഒ​രു ഫ്ലാ​റ്റി​ൽ അ​ഞ്ച് വ​ർ​ഷ​മാ​യി ഒ​റ്റ​യ്ക്കു ക​ഴി​യു​ക​യാ​യി​രു​ന്നു. വ​ല​തുകൈ​യി​ലും കാ​ലി​ലും വി​റ​യ​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നു പു​റ​മെ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം, മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു​.

1975 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​​ഗ​സ്ഥ​നാ​ണ്. ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ക​മ്മി​ഷ​ണ​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ പ​ദ​വി​ക​ൾ വ​ഹി​ച്ചു. 2007 മു​ത​ൽ മൂ​ന്നു വ​ർ​ഷം ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. 2010ൽ ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന കോ​മ​ൺ‌​വെ​ൽ​ത്ത് ഗെ​യിം​സി​ന്‍റെ സം​ഘാ​ട​ക​രി​ലൊ​രാ​ളാ​യി​രു​ന്നു.

National

ലൗ ജിഹാദിൽ നിയമനിർമാണത്തിന് രാജസ്ഥാൻ സർക്കാർ

ജ​​​​​​യ്പു​​​​​​ർ: ലൗ ​​​​​​ജി​​​​​​ഹാ​​​​​​ദ് ഭീ​​​​​​ഷ​​​​​​ണി​​​​​​ക്കെ​​​​​​തി​​​​​​രേ ക​​​​​​ർ​​​​​​മ​​​​​​പ​​​​​​ദ്ധ​​​​​​തി തയാ​​​​​​റാ​​​​​​ക്കു​​​​​​മെ​​​​​​ന്ന് രാ​​​​​​ജ​​​​​​സ്ഥാ​​​​​​ൻ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ഭ​​​​​​ജ​​​​​​ൻ​​​​​​ലാ​​​​​​ൽ ശ​​​​​​ർ​​​​​​മ.

നി​​​​​​ർ​​​​​​ബ​​​​​​ന്ധി​​​​​​ത മ​​​​​​ത​​​​​​പ​​​​​​രി​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം നി​​​​​​രോ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള നി​​​​​​യ​​​​​​മ​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണം ഉ​​​​​​ൾപ്പടെ​​​​​​യാ​​​​​​ണ് ആ​​​​​​ലോ​​​​​​ച​​​​​​ന​​​​​​യി​​​​​​ൽ. ആ​​​​​​ളു​​​​​​ക​​​​​​ളെ നി​​​​​​ർ​​​​​​ബ​​​​​​ന്ധി​​​​​​പ്പി​​​​​​ച്ച് താ​​​​​​മ​​​​​​സ​​​​​​സ്ഥ​​​​​​ലം മാ​​​​​​റ്റു​​​​​​ന്ന​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ​​​​​​യും നി​​​​​​യ​​​​​​മ​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണം ഉ​​​​​​ണ്ടാ​​​​​​കു​​​​​​മെ​​​​​​ന്നും മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി പ​​​​​​റ​​​​​​ഞ്ഞു.

ജ​​​​​​യ്പു​​​​​​ർ മു​​​​​​നി​​​​​​സി​​​​​​പ്പ​​​​​​ൽ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​വ​​​​​​സാ​​​​​​ന​​​​​​ദി​​​​​​ന​​​​​​മാ​​​​​​യ ഇ​​​​​​ന്ന​​​​​​ലെ സം​​​​​​ഘ​​​​​​ടി​​​​​​പ്പി​​​​​​ച്ച​​​​​​ റോ​​​​​​ഡ്ഷോ​​​​​​യ്ക്കി​​​​​​ടെ​​​​​​യാ​​​​​​ണു മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണം.

ബി​​​​​​ജെ​​​​​​പി സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളെ വി​​​​​​ജ​​​​​​യി​​​​​​പ്പി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് അ​​​​​​ഭ്യ​​​​​​ർ​​​​​​ഥി​​​​​​ച്ച മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ വി​​​​​​ക​​​​​​സ​​​​​​നനേ​​​​​​ട്ട​​​​​​ങ്ങ​​​​​​ളും പ്ര​​​​​​സം​​​​​​ഗ​​​​​​ത്തി​​​​​​ൽ എ​​​​​​ണ്ണി​​​​​​പ്പ​​​​​​റ​​​​​​ഞ്ഞു. നാ​​​​​​ളെ​​​​​​യാ​​​​​​ണ് ജ​​​​​​യ്പു​​​​​​ർ മു​​​​​​നി​​​​​​സി​​​​​​പ്പാ​​​​​​ലി​​​​​​റ്റി​​​​​​യി​​​​​​ലേ​​​​​​ക്കു​​​​​​ള്ള തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്.

National

നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ല്‍ഹി: ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേയു​ള്ള മാ​ന​ന​ഷ്ട​ക്കേ​സ് നേ​രത്തേ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന പ​രാ​തി​ക്കാ​ര​നെ, നി​യ​മ​ത്തി​നു മു​ന്നി​ലെ തു​ല്യ​ത ഓ​ര്‍മി​പ്പി​ച്ച് സു​പ്രീം​കോ​ട​തി.

കേ​സ് നേ​ര​ത്തെ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി പ​രാ​തി​ക്കാ​ര​ന്‍ ഔ​ദ്യോ​ഗി​ക​മാ​യി അ​പേ​ക്ഷ ന​ല്‍ക​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നും ജ​സ്റ്റീ​സു​മാ​രാ​യ ജോ​യ്മാ​ല്യ ബാ​ഗ്ചി, വി. ​മോ​ഹ​ന എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. 

National

വന്ദേമാതരം രണ്ട് ചരണങ്ങളിൽ അവസാനിപ്പിക്കണം സഖ്യകക്ഷികളോട് കോൺ​ഗ്രസ്

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​ ​ഗീ​ത​മാ​യ വ​ന്ദേ​മാ​ത​രം ര​ണ്ട് ച​ര​ണ​ങ്ങ​ളി​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സ​ഖ്യ​ക​ക്ഷി​ക​ളോ​ട് കോ​ൺ​​ഗ്ര​സ്.

സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ വി​വേ​ക​ത്തെ​യും തീ​രു​മാ​ന​ത്തെ​യും മാ​നി​ക്ക​ണ​മെ​ന്നും കോ​ൺ​​ഗ്ര​സ് സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​ വേ​ണു​ഗോ​പാ​ൽ എ​ക്സി​ലൂ​ടെ പ​റ​ഞ്ഞു.

ജ​മ്മു കാ​ഷ്മീ​രി​ലെ പ്ര​ഥ​മ അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ച്ച​ട​ങ്ങി​ൽ ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള​യും നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് അ​ധ്യ​ക്ഷ​ൻ ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യും ​ക​ഴി​ഞ്ഞ ദി​വ​സം വ​ന്ദേ​മാ​ത​രം ​ഗീ​തം മു​ഴു​വ​ൻ ആ​ല​പി​ച്ചു​ തീ​രു​ന്ന​തു​വ​രെ എ​ഴുന്നേറ്റു​ നി​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ൺ​​ഗ്ര​സ് ത​ങ്ങ​ളു​ടെ നി​ല​പാ​ട് പി​ന്തു​ട​രാ​ൻ സ​ഖ്യ​ക​ക്ഷി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ര​ണ്ട് ച​ര​ണ​ങ്ങ​ൾ മാ​ത്രം പാ​ടി​യാ​ൽ മ​തി​യെ​ന്ന 1937ലെ ​കോ​ൺ​​ഗ്ര​സ് പ്ര​മേ​യം ക​ഴി​ഞ്ഞ മാ​സം ചേ​ർ​ന്ന കോ​ൺ​​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ക​സ​മി​തി​യോ​​ഗം വീ​ണ്ടും അം​​ഗീ​ക​രി​ച്ചി​രു​ന്നു.

National

സുനിത വില്യംസ് ബംഗളൂരുവിൽ‌

ബം​​​​ഗ​​​​ളൂരു: ഭാ​​​​വി​​​​യി​​​​ലെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ദൗ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ രാ​​​​ജ്യാ​​​​ന്ത​​​​ര സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് ഏ​​​​റെ പ്ര​​​​ധാ​​​​ന്യ​​​​മു​​​​ണ്ടെ​​​​ന്നു ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഗ​​​​വേ​​​​ഷ​​​​ക സു​​​​നി​​​​ത വി​​​​ല്യം​​​​സ്.

ച​​​​ന്ദ്ര​​​​നി​​​​ലേ​​​​ക്കും ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തെ മ​​​​റ്റി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​മു​​​​ള്ള ന​​​​മ്മു​​​​ടെ യാ​​​​ത്ര മ​​​​നു​​​​ഷ്യ​​​​ജീ​​​​വി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു; മ​​റി​​ച്ച് ഏ​​തെ​​ങ്കി​​ലു​​മൊ​​രു രാ​​​​ജ്യ​​​​ക്കാ​​​​ര​​​​ൻ എ​​​​ന്ന മേ​​​​ൽ​​​​വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​ല്ല-ഒ​​​​ന്പ​​​​താ​​​​മ​​​​ത് ബം​​​​ഗ​​​​ളു​​​​രു സ്പെ​​​​യ്സ് എ​​​​ക്സ് പോ​​​​യി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച അ​​​​ഭി​​​​മു​​​​ഖ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

"വ​​​​ലി​​​​യ ല​​​​ക്ഷ്യ​​​​ങ്ങ​​​​ളോ​​​​ടെ​​​​യു​​​​ള്ള ബ​​​​ഹി​​​​രാ​​​​കാ​​​​ശ ദൗ​​​​ത്യ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ രാ​​​​ജ്യാ​​​​ന്ത​​​​ര സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ഗ​​​​ത്തി​​​​ൽ പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​കും. ഭൂ​​​​മി​​​​യി​​​​ൽ നി​​​​ന്ന് കൂ​​​​ടു​​​​ത​​​​ൽ അ​​​​ക​​​​ലം മ​​​​നു​​​​ഷ്യ​​​​ൻ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്പോ​​​​ൾ ബ​​​​ഹി​​​​രാ​​​​കാ​​​​ശ നി​​​​ല​​​​യ​​​​ങ്ങ​​​​ൾ ഭാ​​​​വി​​​​യി​​​​ൽ സ്വ​​​​യം​​​​പ​​​​ര്യാ​​​​പ്ത​​​​മാ​​​​കേ​​​​ണ്ട​​​​തു​​​​ണ്ട്.

ഭൂ​​​​മി​​​​യി​​​​ൽ ഒ​​​​രു​​​​പ​​​​ക്ഷേ ഏ​​​​തു ചോ​​​​ദ്യ​​​​ത്തി​​​​നും ഫോ​​​​ണി​​​​ൽ തി​​​​ര​​​​ഞ്ഞ് ഉ​​​​ത്ത​​​​രം ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​കും. എ​​​​ന്നാ​​​​ൽ ബ​​​​ഹി​​​​രാ​​​​കാ​​​​ശ നി​​​​ല​​​​യ​​​​ത്തി​​​​ൽ ആ ​​​​വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​രം ഇ​​​​ല്ല. ഭൂ​​​​മി​​​​യി​​​​ൽ നി​​​​ന്നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ തേ​​​​ടു​​​​ന്ന​​​​ത്. ഭാ​​​​വി​​​​യി​​​​ൽ ഈ ​​​​പ്ര​​​​ശ്നം പ​​​​രി​​​​ഹ​​​​രി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും''-​​​​സു​​​​നി​​​​ത വി​​​​ല്യം​​​​സ് പ​​​​റ​​​​ഞ്ഞു.

ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഭൂ​​​​മി​​​​യി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ച് അ​​​​യ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം യ​​​​ഥാ​​​​ർ​​​​ഥ​​​​ഫ​​​​ലം ല​​​​ഭി​​​​ക്കു​​​​ന്ന ത്രി​​​​മാ​​​​ന അ​​​​ച്ച​​​​ടി, വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ നി​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ജ്ജ​​​​മാ​​​​ക്കണ​​മെ​​ന്നും അ​​വ​​ർ നി​​ർ​​ദേ​​ശി​​ച്ചു.

National

ജാതി സെൻസസ്: ഡ്രോപ് ഡൗൺ ലിസ്റ്റ് ഇല്ലാത്തതിനെതിരേ കോൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: സെ​ൻ​സ​സ് ചോ​ദ്യാ​വ​ലി​യി​ൽ ജാ​തി തെ​ര​ഞ്ഞെ​ടു​ക്കാൻ നേ​ര​ത്തേ ത​യാ​റാ​ക്കി​യ പ​ട്ടി​ക (ഡ്രോ​പ് ഡൗ​ൺ ലി​സ്റ്റ്) ഇ​ല്ലാ​ത്ത​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​​ഗ്ര​സ്.

സെ​ൻ​സ​സി​ൽ ജാ​തി ഏ​തെ​ന്ന തു​റ​ന്ന ചോ​ദ്യം ചോ​ദി​ക്കു​ന്ന​തി​ലൂ​ടെ ഒ​രേ ജാ​തി​യു​ടെ വ്യ​ത്യ​സ്ത പേ​രു​ക​ൾ, ഉ​പ​ജാ​തി​ക​ൾ, അ​ക്ഷ​ര​വി​ന്യാ​സ​ങ്ങ​ൾ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തേ​ണ്ടി​വ​രു​മെ​ന്നും അ​തു​വ​ഴി മു​ഴു​വ​ൻ ജാ​തി സെ​ൻ​സ​സ് പ്ര​ക്രി​യ​യും പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കു വേ​ണ്ട​തെ​ന്നു തോ​ന്നു​ന്നു​വെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് എ​ക്സി​ൽ കു​റ്റ​പ്പെ​ടു​ത്തി.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും വി​ഷ​യം സം​ബ​ന്ധി​ച്ച് സം​യു​ക്ത​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക​ത്ത് എ​ഴു​തി​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​തി​ക​ര​ണ​മൊന്നും ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു ജ​യ്റാം പ​റ​ഞ്ഞു.

നി​ല​വി​ലെ സെ​ൻ​സ​സ് ചോ​ദ്യാ​വ​ലി റ​ദ്ദാ​ക്ക​ണ​മെ​ന്നും ജാ​തി​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ട്ടി​ക​യെ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു പു​തി​യ ചോ​ദ്യാ​വ​ലി ത​യാ​റാ​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി ജ​യ്റാം ചൂണ്ടി ക്കാട്ടി.

National

ബം​ഗ്ലാ​ദേ​ശി​ലേ​ക്കു നാ​ടു​ക​ട​ത്തി​യ സംഭവം; ബന്ധുക്കൾക്ക് ന​ഷ്‌ട​പ​രി​ഹാ​രം ന​ൽ​ക​ണം: ഗോ​​​​​​​​ഹ​​​​​​​​ട്ടി ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി

ഗോ​​​​​​​​ഹ​​​​​​​​ട്ടി: ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശി​​​​​​​​ലേ​​​​​​​​ക്ക് നാ​​​​​​​​ടു​​​​​​​​ക​​​​​​​​ട​​​​​​​​ത്തി​​​​​​​​യ​​​​​ സ്ത്രീ​​​​​​​​ക​​​​​ളു​​​​​ടെ ബ​​​​​ന്ധു​​​​​ക്ക​​​​​ൾ​​​​​ക്ക് ര​​​​​ണ്ടു ല​​​​​ക്ഷം രൂ​​​​​പ വീ​​​​​തം ന​​​​​​​​ഷ്ട​​​​​​​​പ​​​​​​​​രി​​​​​​​​ഹാ​​​​​​​​രം ന​​​​​​​​ൽ​​​​​​​​ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന് ആ​​​സാം സ​​​ർ​​​ക്കാ​​​രി​​​നോ​​ടു ഗോ​​​​​​​​ഹ​​​​​​​​ട്ടി ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി.

മും​​​​​​​​താ​​​​​​​​സ് ബീ​​​​​​​​ഗം, ജ​​​​​​​​ഹ​​​​​​​​നാ​​​​​​​​ര ബീ​​​​​​​​ഗം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രെ​​​​യാ​​​​ണ് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലേ​​​​ക്കു നാ​​​​ടു​​​​ക​​​​ട​​​​ത്തി​​​​യ​​​​ത്. ബ​​​​​​​​ന്ധു​​​​​​​​ക്ക​​​​​​​​ളെ അ​​​​​​​​റി​​​​​​​​യി​​​​​​​​ക്കു​​​​​​​​ക​​​​​​​​യോ നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഹാ​​​​​​​​യം തേ​​​​​​​​ടാ​​​​​​​​ൻ അ​​​​​​​​നു​​​​​​​​വ​​​​​​​​ദി​​​​​​​​ക്കു​​​​​​​​ക​​​​​​​​യോ ചെ​​​​​​​​യ്യാ​​​​​​​​തെ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​വ​​​​​​​​രെ നാ​​​​​​​​ടു​​​​​​​​ക​​​​​​​​ട​​​​​​​​ത്തി​​​​​​​​യെ​​​​​​​​ന്ന് ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടി​​​​​​​​യാ​​​​​​​​ണു കോ​​​​​​​​ട​​​​​​​​തി ന​​​​​​​​ട​​​​​​​​പ​​​​​​​​ടി.

നാ​​​ഗാ​​​​​​​​വി​​​​​​​​ലെ ജൂ​​​റി​​​യ​​​യി​​​ലു​​​ള്ള ഫോ​​​റി​​​നേ​​​ഴ്സ് ട്രൈ​​​​​​​​ബ്യൂ​​​​​​​​ണ​​​​​​​​ലാ​​​​​​​​ണ് ഇ​​​​​​​​രു​​​​​​​​വ​​​​​​​​രും ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​ര​​​​​​​​ല്ലെ​​​​​​​​ന്ന് പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ച​​​​​​​​ത്. ആ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ക്കി​​​​​​​​ൾ 21 പ്ര​​​​​​​​കാ​​​​​​​​രം ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്ക് മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല, പൗ​​​​​​​​ര​​​​​​​​ന്മാ​​​​​​​​ര​​​​​​​​ല്ലാ​​​​​​​​ത്ത​​​​​​​​വ​​​​​​​​ർ​​​​​​​​ക്കും ജീ​​​​​​​​വ​​​​​​​​നും വ്യ​​​​​​​​ക്തി​​​​​​​​സ്വാ​​​​​​​​ത​​​​​​​​ന്ത്ര്യ​​​​​​​​ത്തി​​​​​​​​നും ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​ന സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണം ഉ​​​​​​​​റ​​​​​​​​പ്പു​​​​​​​​ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്നു​​​​​​​​വെ​​​​​​​​ന്നു ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി പ​​​​​​​​റ​​​​​​​​ഞ്ഞു. ട്രൈ​​​​​​​​ബ്യൂ​​​​​​​​ണ​​​​​​​​ലി​​​​​​​​ന്‍റെ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​യെ ചോ​​​​​​​​ദ്യം ചെ​​​​​​​​യ്ത് കോ​​​​​​​​ട​​​​​​​​തി​​​​​​​​യ സ​​​​​​​​മീ​​​​​​​​പി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള സ്വാ​​​​​​​​ത​​​​​​​​ന്ത്ര്യം ര​​​​​​​​ണ്ടു സ്ത്രീ​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കും നി​​​​​​​​ഷേ​​​​​​​​ധി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ടു.

കു​​​​​​​​ടും​​​​​​​​ബാം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളെ അ​​​​​​​​റി​​​​​​​​യി​​​​​​​​ക്കാ​​​​​​​​തെ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​വ​​​​​​​​രെ രാ​​​​​​​​ജ്യ​​​​​​​​ത്തു​​​​​​​​നി​​​​​​​​ന്നു പു​​​​​​​​റ​​​​​​​​ത്താ​​​​​​​​ക്കി​​​​​​​​യ​​​​​​​​തെ​​​​​​​​ന്നും കോ​​​​​​​​ട​​​​​​​​തി ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടി. 60 ദി​​​​​​​​വ​​​​​​​​സ​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ളി​​​​​​​​ൽ ന​​​​​​​​ഷ്ട​​​​​​​​പ​​​​​​​​രി​​​​​​​​ഹാ​​​​​​​​രം ന​​​​​​​​ൽ​​​​​​​​ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നും ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വി​​​​​​​​ൽ പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു. ഹ​​​​​​​​ർ​​​​​​​​ജി​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്ക് ന​​​​​​​​ഷ്ട​​​​​​​​പ​​​​​​​​രി​​​​​​​​ഹാ​​​​​​​​ര​​​​​​​​ത്തി​​​​​​നു സി​​​​​​​​വി​​​​​​​​ൽ കോ​​​​​​​​ട​​​​​​​​തി​​​​​​​​യെ സ​​​​​​​​മീ​​​​​​​​പി​​​​​​​​ക്കാ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​യു​​​​​​​​മെ​​​​​​​​ന്നും കോ​​​​​​​​ട​​​​​​​​തി പ​​​​​​​​റ​​​​​​​​ഞ്ഞു.

2015ൽ ​​​​​​​​ര​​​​​​​​ജി​​​​​​​​സ്റ്റ​​​​​​​​ർ ചെ​​​​​​​​യ്ത കേ​​​​​​​​സി​​​​​​​​ൽ ജൂ​​​​​​​​റി​​​​​​​​യ​​​​​​​​യി​​​​​​​​ലെ ഫോ​​​​​​​​റി​​​​​​​​ൻ ട്രൈ​​​​​​​​ബ്യൂ​​​​​​​​ണ​​​​​​​​ൽ 2019 ജൂ​​​​​​​​ൺ ആ​​​​​​​​റി​​​​​​​​ന് മും​​​​​​​​താ​​​​​​​​സ് ബീ​​​​​​​​ഗ​​​​​​​​ത്തെ വി​​​​​​​​ദേ​​​​​​​​ശി​​​​​​​​യാ​​​​​​​​യി പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ചു. ഇ​​​​​​​​തി​​​​​​​​നെ​​​​​​​​തി​​​​​​​​രേ മും​​​​​​​​താ​​​​​​​​സ് ബീ​​​​​​​​ഗം ഹൈ​​​​ക്കോ​​​​​​​​ട​​​​​​​​തി​​​​​​​​യെ സ​​​​​​​​മീ​​​​​​​​പി​​​​​​​​ച്ചു. ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ നി​​​​​​​​ര്‍​ദേ​​​​​​​​ശ​​​​​​​​പ്ര​​​​​​​​കാ​​​​​​​​രം മേ​​​​​​​​യ് 30ന് ​​​​​​​​മും​​​​​​​​താ​​​​​​​​സ് ട്രൈ​​​​​​ബ്യൂ​​​​​​​​ണ​​​​​​​​ലി​​​​​​​​ല്‍ ഹാ​​​​​​​​ജ​​​​​​​​രാ​​​​​​​​യി.

എ​​​​​​​​ന്നാ​​​​​​​​ല്‍, കേ​​​​​​​​സ് വീ​​​​​​​​ണ്ടും പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​നു പ​​​​​​​​ക​​​​​​​​രം ട്രൈ​​​​​​​​ബ്യൂ​​​​​​​​ണ​​​​​​​​ല്‍ ജ​​​​​​​​ഡ്ജി അ​​​​​​​​വ​​​​​​​​രെ അ​​​​​​​​റ​​​​​​​​സ്റ്റ് ചെ​​​​​​​​യ്യാ​​​​​​​​ന്‍ ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വി​​​​​​​​ടു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ഇ​​​​​​​​വ​​​​​​​​രു​​​​​​​​ടെ അ​​​​​​​​ഭി​​​​​​​​ഭാ​​​​​​​​ഷ​​​​​​​​ക​​​​​​​​ൻ മ​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ ശേ​​​​​​​​ഷ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​റ​​​​​​​​സ്റ്റ്. ആ​​​​​​​​ഴ്ച​​​​​​​​ക​​​​​​​​ളോ​​​​​​​​ളം ത​​​​​​​​ട​​​​​​​​ങ്ക​​​​​​​​ലി​​​​​​​​ൽ പാ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ച്ച ശേ​​​​​​​​ഷം ജൂ​​​​​​​​ൺ 14ന് ​​​​​​​​അ​​​​​​​​ർ​​​​​​​​ധ​​​​​​​​രാ​​​​​​​​ത്രി മും​​​​​​​​താ​​​​​​​​സി​​​​​​​​നെ ബി​​​​​​​​എ​​​​​​​​സ്എ​​​​​​​​ഫ് ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശി​​​​​​​​ലേ​​ക്കു ക​​​​​​​​ട​​​​​​​​ത്തി​​​​​​​​വി​​​​​​​​ട്ടു.

ഇ​​​​​​​​തി​​​​​​​​നു ശേ​​​​​​​​ഷ​​​​​​​​മാ​​​​​​​​ണ് ത​​​​​​​​ന്‍റെ ഭാ​​​​​​​​ര്യ​​​​​​​​യെ കാ​​​​​​​​ണാ​​​​​​​​നി​​​​​​​​ല്ലെ​​​​​​​​ന്ന് കാ​​​​​​​​ട്ടി മും​​​​​​​​താ​​​​​​​​സി​​​​​​​​ന്‍റെ താ​​​​​​​​യി ഭ​​​​​​​​ർ​​​​​​​​ത്താ​​​​​​​​വ് മു​​​​​​​​ജ​​​​​​​​മ​​​​​​​​ൽ ഹ​​​​​​​​ക്ക് ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി​​​​​​​​യി​​​​​​​​ൽ ഹ​​​​​​​​ർ​​​​​​​​ജി ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ​​​​​​​​ത്. ഇ​​​​​​​​തോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​വ​​​​​​​​രെ ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശി​​​​​​​​ലേ​​​​​​​​ക്ക് അ​​​​​​​​യ​​​​​​​​ച്ച വി​​​​​​​​വ​​​​​​​​രം പു​​​​​​​​റ​​​​​​​​ത്തു​​​​​​​​വ​​​​​​​​ന്ന​​​​​​​​ത്. സം​​​​​​​​ഭ​​​​​​​​വ​​​​​​​​ത്തി​​​​​​​​ല്‍ ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട്ട കോ​​​​​​​​ട​​​​​​​​തി വി​​​​​​​​ദേ​​​​​​​​ശ​​​​​​​​കാ​​​​​​​​ര്യ മ​​​​​​​​ന്ത്രാ​​​​​​​​ല​​​​​​​​യ​​​​​​​​ത്തെ കേ​​​​​​​​സി​​​​​​​​ല്‍ ക​​​​​​​​ക്ഷി​​​​​​​​യാ​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശി​​​​​​​​ല്‍​നി​​​​​​​​ന്ന് മും​​​​​​​​താ​​​​​​​​സ് ബീ​​​​​​​​ഗ​​​​​​​​ത്തെ തി​​​​​​​​രി​​​​​​​​കെ കൊ​​​​​​​​ണ്ടു​​​​​​​​വ​​​​​​​​രാ​​​​​​​​നു​​​​​​​​ള്ള ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ള്‍ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​ന്‍ നി​​​​​​​​ര്‍​ദേ​​​​​​​​ശി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു. ന​​​​​​​​ഘാ​​​​​​​​വ് ഫോ​​​​​​​​റി​​​​​​​​നേ​​​​​​​​ഴ്സ് ട്രൈ​​​​​​ബ്യൂ​​​​​​​​ണ​​​​​​​​ലി​​​​​​​​ന്‍റെ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​യെ രൂ​​​​​​​​ക്ഷ​​​​​​​​മാ​​​​​​​​യി വി​​​​​​​​മ​​​​​​​​ര്‍​ശി​​​​​​​​ച്ച കോ​​​​​​​​ട​​​​​​​​തി, നി​​​​​​​​യ​​​​​​​​മ​​​​​​​​വി​​​​​​​​രു​​​​​​​​ദ്ധ​​​​​​​​മാ​​​​​​​​യാ​​​​​​ണു മും​​​​​​​​താ​​​​​​​​സ് ബീ​​​​​​​​ഗ​​​​​​​​ത്തെ നാ​​​​​​​​ടു​​​​​​​​ക​​​​​​​​ട​​​​​​​​ത്തി​​​​​​​​യ​​​​​​​​തെ​​​​​​​​ന്നു നി​​​​​​​​രീ​​​​​​​​ക്ഷി​​​​​​​​ച്ചു.

ട്രൈ​​​​​​ബ്യൂ​​​​​​​​ണ​​​​​​​​ൽ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​യി​​​​​​​​ല്‍ ദു​​​​​​​​രു​​​​​​​​ദ്ദേ​​​​​​​​ശ്യം വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു​​​​​​​​വെ​​​​​​​​ന്നും ജ​​​​​​​​സ്റ്റീ​​​​​​​​സു​​​​​​​​മാ​​​​​​​​രാ​​​​​​​​യ ക​​​​​​​​ല്യാ​​​​​​​​ണ്‍ റാ​​​​​​​​യ് സു​​​​​​​​രാ​​​​​​​​ന, സു​​​​​​​​സ്മി​​​​​​​​ത ഫൂ​​​​​​​​ക്ക​​​​​​​​ന്‍ ഖൗ​​​​​​​​ണ്ട് എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ര​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ ബെ​​​​​​​​ഞ്ച് ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടി. 2016ൽ ​​​​​​​​ര​​​​​​​​ജി​​​​​​​​സ്റ്റ​​​​​​​​ർ ചെ​​​​​​​​യ്ത കേ​​​​​​​​സി​​​​​​​​ൽ 2019 ജൂ​​​​​​​​ൺ ഏ​​​​​​​​ഴി​​​​​​​​നാ​​​​​​​​ണ് ജ​​​​​​​​ഹ​​​​​​​​നാ​​​​​​​​ര ബീ​​​​​​​​ഗ​​​​​​​​ത്തെ വി​​​​​​​​ദേ​​​​​​​​ശി​​​​​​​​യാ​​​​​​​​യി പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ച​​​​​​​​ത്.

നാ​​​​​​​​ല് സാ​​​​​​​​ക്ഷി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ മൂ​​​​​​​​ന്നു പേ​​​​​​​​രെ കേ​​​​​​​​ൾ​​​​​​​​ക്കാ​​​​​​​​തെ​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ട്രൈ​​​​​​​​ബ്യൂ​​​​​​​​ണ​​​​​​​​ൽ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി. കോ​​​​​​​​ട​​​​​​​​തി​​​​​​​​യെ സ​​​​​​​​മീ​​​​​​​​പി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള സ​​​​​​​​വ​​​​​​​​കാ​​​​​​​​ശം പോ​​​​​​​​ലും ന​​​​​​​​ൽ​​​​​​​​കാ​​​​​​​​തെ ജ​​​​​​​​ഹ​​​​​​​​നാ​​​​​​​​ര ബീ​​​​​​​​ഗ​​​​​​​​ത്തെ നാ​​​​​​​​ടു​​​​​​​​ക​​​​​​​​ട​​​​​​​​ത്തി​​​​​​​​യെ​​​​​​​​ന്ന് മ​​​​​​​​ക​​​​​​​​ൻ മു​​​​​​​​ജാ​​​​​​​​ഹി​​​​​​​​ദു​​​​​​​​ൽ ഇ​​​​​​​​സ്‌​​​​​​​​ലാം ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി​​​​​​​​യി​​​​​​​​ൽ സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ച്ച ഹ​​​​​​​​ർ​​​​​​​​ജി​​​​​​​​യി​​​​​​​​ൽ പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു.

National

ഭരണരംഗത്ത് നരേന്ദ്ര മോദിയുടെ 25-ാം വാര്‍ഷികത്തിന് ഒരുമാസത്തെ പരിപാടി

ന്യൂ​ഡ​ല്‍ഹി: ഭ​ര​ണ​രം​ഗ​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 25-ാം വാ​ര്‍ഷി​ക​ത്തി​ന് ഒ​രു​മാ​സ​ത്തെ പ​രി​പാ​ടി​ക​ളു​മാ​യി ബി​ജെ​പി.

മോ​ദി​യു​ടെ ജ​ന്മ​ദി​ന​മാ​യ സെ​പ്റ്റം​ബ​ര്‍ 17 മു​ത​ല്‍ ഒ​ക്‌​ടോ​ബ​ര്‍ 17 വ​രെ നീ​ണ്ടു​നി​ല്‍ക്കു​ന്ന സേ​വാ സ​ങ്ക​ല്‍പ് അ​ഭി​യാ​ന്‍ എ​ന്ന ഒ​രു​മാ​സ​ത്തെ പ​രി​പാ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ നി​തി​ന്‍ ന​ബീ​ന്‍ ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന വാ​ര്‍ത്താസ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

സ​ബ്കാ സാ​ഥ്, സ​ബ്കാ വി​കാ​സ്, സ​ബ്കാ വി​ശ്വാ​സ്, സ​ബ്കാ പ്ര​യാ​സ് എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍ത്തി​പ്പി​ടി​ച്ച് മോ​ദി​യു​ടെ 25 വ​ര്‍ഷ​ത്തെ ജ​ന​സേ​വ​നം രാ​ജ്യ​ത്തെ ഓ​രോ പൗ​ര​നി​ലേ​ക്കും എ​ത്തി​ക്ക​ണ​മെ​ന്ന് ബി​ജെ​പി അ​ണി​ക​ളെ ല​ക്ഷ്യ​മാ​ക്കി നി​തി​ന്‍ ന​ബീ​ന്‍ ആ​ഹ്വാ​നം ചെ​യ്തു.

സെ​പ്റ്റം​ബ​ര്‍ 17ന് ​ര​ക്ത​ദാ​ന ക്യാ​മ്പു​ക​ളോ​ടെ​യാ​ണ് സേ​വാ സ​ങ്ക​ല്‍പ് അ​ഭി​യാ​ന്‍ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.

അ​ന്ന് വൈ​കു​ന്നേ​രം ഏ​ഴുമ​ണി​ക്ക് രാ​ജ്യ​ത്തെ എ​ല്ലാ കു​ടും​ബ​ങ്ങ​ളും ന​രേ​ന്ദ്ര മോ​ദി​യോ​ടു​ള്ള ന​ന്ദി​സൂ​ച​ക​മാ​യി വീ​ടു​ക​ളി​ല്‍ ദീ​പ​ങ്ങ​ള്‍ തെ​ളി​ക്ക​ണ​മെ​ന്നും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

National

തെ​ലു​ങ്കാ​ന നി​യ​മ​സ​ഭ​യി​ല്‍ 22 ബി​ആ​ര്‍​എ​സ് എം​എ​ല്‍​എ​മാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: സ​​​​ഭാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് തെ​​​​ലു​​​​ങ്കാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ 22 ബി​​​​ആ​​​​ര്‍​എ​​​​സ് എം​​​​എ​​​​ല്‍​എ​​​​മാ​​​​രെ മ​​​​ണ്‍​സൂ​​​​ണ്‍ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ശേ​​​​ഷി​​​​ക്കു​​​​ന്ന ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് സ​​​​സ്പെ​​​​ന്‍​ഡ് ചെ​​​​യ്തു.

സ​​​​ഭ ചേ​​​​ര്‍​ന്ന​​​​യു​​​​ട​​​​ന്‍ ബി​​​​ആ​​​​ര്‍​എ​​​​സ് അം​​​​ഗ​​​​ങ്ങ​​​​ള്‍ ന​​​​ടു​​​​ത്ത​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി മു​​​​ദ്രാ​​​​വാ​​​​ക്യം മുഴക്കി.

അം​​​ഗ​​​ങ്ങ​​​ളോ​​​ട് സ്പീ​​​​ക്ക​​​​ര്‍ ഗ​​​​ദ്ദം പ്ര​​​​സാ​​​​ദ് കു​​​​മാ​​​​ര്‍, ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​ല്ലു ഭ​​​​ട്ടി വി​​​​ക്ര​​​​മാ​​​​ര്‍​ക്ക, നി​​​​യ​​​​മ​​​​കാ​​​​ര്യ മ​​​​ന്ത്രി ഡി. ​​​​ശ്രീ​​​​ധ​​​​ര്‍ ബാ​​​​ബു എ​​​​ന്നി​​​​വ​​​​ര്‍ സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും വ​​​​ഴ​​​​ങ്ങി​​​​യി​​​​ല്ല. തു​​​​ട​​​​ര്‍​ന്ന് സ്പീ​​​​ക്ക​​​​ര്‍ ബി​​​​ആ​​​​ര്‍​എ​​​​സ് അം​​​​ഗ​​​​ങ്ങ​​​​ളെ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ശേ​​​​ഷി​​​​ക്കു​​​​ന്ന കാ​​​​ല​​​​യ​​​​ള​​​​വി​​​​ലേ​​​​ക്ക് സ​​​​സ്പെ​​​​ന്‍​ഡ് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

National

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

ഇൻഡോർ: പശുമോഷണം ആരോപിച്ച് യുവാവിനെ നാലംഗസംഘം തല്ലിക്കൊന്നു. മധ്യപ്രദേശിലെ ലസുദിയ പൊലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ചന്ദർ (35) ആണ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. കാണാതായ പശുവിനെ ചന്ദറിനൊപ്പം കണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമം.

സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിനുള്ളിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ ശേഷമാണ് പ്രതികൾ ചന്ദറിനെ ക്രൂരമായി മർദിച്ചത്. പ്രദേശവാസിയായ സുരാജ് ജാത്, ഇയാളുടെ കൂട്ടാളികളായ രോഹിത്, കുനാൽ എന്നിവരും മറ്റൊരു വ്യക്തിയും ചേർന്നാണ് കൃത്യം നടത്തിയത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ചന്ദറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുരാജ് ജാതിനെയും കൂട്ടാളികളെയും പ്രതിചേർത്ത് ലസുദിയ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയതായി പൊലിസ് അറിയിച്ചു.

National

അതിർത്തിയിലെ വെളിച്ചത്തിന് കാവലായി ഉറി

ഉറി: ഉറി ജലവൈദ്യുത പദ്ധതി ഇന്ന് പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. 480 മെഗാവാട്ടിൽ തുടങ്ങിയ ഉറി–I, പിന്നീട് എത്തിയ ഉറി–II, ഇപ്പോൾ നിർമാണം ആരംഭിച്ച പുതിയ 240 മെഗാവാട്ട് ഉറി–I സ്റ്റേജ്–II—കാഷ്‌രിന്‍റെ ജലവൈദ്യുതശേഷി വികസിക്കുന്നതിന്‍റെ അടയാളങ്ങളാണിവ.

ബാരാമുള്ള ജില്ലയിലെ ഉറി പട്ടണത്തിനടുത്ത് ഝലം നദിയിലാണ് ഉറി–I ജലവൈദ്യുത പദ്ധതി. 1997-ൽ കമ്മീഷൻ ചെയ്ത പദ്ധതിയുടെ സ്ഥാപിതശേഷി 480 മെഗാവാട്ടാണ്. കേന്ദ്രസർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള പദ്ധതി നാഷണൽ ഹൈഡ്രോഇലക്ട്രിക് പവർ കോർപറേഷൻ (NHPC) ആണ് നടത്തുന്നത്. വടക്കൻ ഗ്രിഡിലേക്ക് വൈദ്യുതി എത്തിക്കുന്നതിനൊപ്പം കാഷ്മീർ മേഖലയിലെ വൈദ്യുതി ലഭ്യത മെച്ചപ്പെടുത്തുകയെന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

480 മെഗാവാട്ടിൽ തുടങ്ങിയ യാത്ര

ഉറി–Iനു പിന്നാലെയാണ് ഉറി–II എത്തിയത്. നാല് യൂണിറ്റുകളിലായി 60 മെഗാവാട്ട് വീതം, ആകെ 240 മെഗാവാട്ട് ശേഷിയുള്ളതാണ് ഉറി–II. ഇതോടെ ഉറി പവർ കോംപ്ലക്സിന്‍റെ നിലവിലുള്ള സ്ഥാപിത ശേഷി 720 മെഗാവാട്ടായി.

എന്നാൽ ഉറിയുടെ കഥ ഇവിടെ അവസാനിക്കുന്നില്ല. കൂടുതൽ ജലവൈദ്യുത ശേഷി വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ഉറി–I സ്റ്റേജ്–II പദ്ധതി.

മല തുരന്ന് പുതിയ വൈദ്യുതി

240 മെഗാവാട്ടാണ് പുതിയ പദ്ധതിയുടെ ശേഷി. രണ്ട് യൂണിറ്റുകളിലായി 120 മെഗാവാട്ട് വീതം. ഭൂഗർഭ പവർഹൗസാണ് പദ്ധതിയുടെ പ്രധാന സവിശേഷത. വർഷത്തിൽ ഏകദേശം 932 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഝലം നദിയിലെ ജലശക്തിയെ കൂടുതൽ ഫലപ്രദമായി ഉപയോഗിച്ച് ജമ്മു കാഷ്മീന്‍റെ വൈദ്യുതി ഉത്പാദനശേഷി വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

2026 ജൂൺ ഒന്നിന് വടക്കൻ കാഷ്മീരിലെ ബാരാമുള്ള ജില്ലയിലെ മൊഹുറ പ്രദേശത്തെ അഡിറ്റ്–3ൽ ആദ്യ സ്ഫോടനം നടത്തിയതോടെയാണ് പദ്ധതിയുടെ പ്രധാന നിർമാണഘട്ടത്തിന് തുടക്കമായത്. എൻഎച്ച്പിസി ചെയർമാനും മാനേജിംഗ് ഡയറക്ടറും സന്നിഹിതനായാണ് നിർമാണഘട്ടത്തിന് തുടക്കമിട്ടത്. ഭൂഗർഭ നിർമാണ പ്രവർത്തനങ്ങളുടെ നിർണായക തുടക്കമായിരുന്നു ഇത്.

പുതിയ പദ്ധതി പൂർത്തിയാകുന്നതോടെ ഉറിയിലെ ജലവൈദ്യുതശേഷി കൂടുതൽ ശക്തമാകും. നിലവിലെ 720 മെഗാവാട്ടിന് പുറമേ 240 മെഗാവാട്ട് കൂടി എത്തുന്നതോടെ ഉറി പവർ കോംപ്ലക്സിന് 960 മെഗാവാട്ട് സ്ഥാപിത ശേഷി എന്ന തലത്തിലേക്ക് നീങ്ങാനാകും.

അതിർത്തിയിലെ വൈദ്യുതി നിലയം

ഉറിയുടെ പ്രാധാന്യം വൈദ്യുതി ഉത്പാദനത്തിന്‍റെ കണക്കുകളിൽ മാത്രം ഒതുങ്ങുന്നില്ല. അതിർത്തിക്ക് സമീപമുള്ള ഈ പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന വലിയ വൈദ്യുത പദ്ധതി ഊർജസുരക്ഷയുടെ ഭാഗം കൂടിയാണ്.

കാഷ്മീരിന്‍റെ വൈദ്യുതി ആവശ്യകത ഉയരുന്ന സാഹചര്യത്തിൽ പ്രാദേശികമായി ലഭ്യമായ ജലവൈദ്യുത ശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നത് നിർണായകമാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വൈദ്യുതിയെ മാത്രം ആശ്രയിക്കാതെ സ്വന്തം പ്രകൃതിവിഭവങ്ങളിൽനിന്ന് കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുക എന്നതാണ് ജലവൈദ്യുത വികസനത്തിന്‍റെ പ്രധാന നേട്ടം.

പുതിയ സ്റ്റേജ്–II പദ്ധതിയും ഈ ലക്ഷ്യത്തിന്‍റെ ഭാഗമാണ്. പദ്ധതി ജമ്മു കാഷ്മീരിന്‍റെ ഭാവിയിലെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിൽ ഗണ്യമായ സംഭാവന നൽകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

സിന്ദൂറിനുശേഷമുള്ള സുരക്ഷാ പ്രാധാന്യം

അതിർത്തിയിലെ നിർണായക അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷ എത്ര പ്രധാനമാണെന്ന് ഓപ്പറേഷൻ സിന്ദൂർ കാലത്തെ സംഭവവികാസങ്ങളും ഓർമിപ്പിക്കുന്നു. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അതിർത്തിക്ക് സമീപമുള്ള വൈദ്യുതി പദ്ധതികളും സുരക്ഷാ സംവിധാനങ്ങളുടെ പ്രത്യേക ശ്രദ്ധയിൽപ്പെട്ടു.

ഉറിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം തന്നെയാണ് ഇതിന് പ്രധാന കാരണം. വൈദ്യുതി ഉൽപാദനം തടസപ്പെടുന്നത് ഒരു വ്യവസായ സ്ഥാപനത്തിന്‍റെ പ്രവർത്തനം മാത്രം ബാധിക്കുന്ന കാര്യമല്ല. വൈദ്യുതി വിതരണ ശൃംഖലയെയും പ്രദേശത്തെ ജനജീവിതത്തെയും ബാധിക്കാം.

അതിനാൽ ഉറിയിലെ ടർബൈനുകൾ കറങ്ങുന്നത് ഊർജോൽപാദനത്തിന്‍റെ തുടർച്ച മാത്രമല്ല-തന്ത്രപ്രധാന അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയുടെ തുടർച്ചയും കൂടിയാണ്.

ഝലത്തിൽനിന്ന് ദേശീയ ഗ്രിഡിലേക്ക്

ഉറി–Iയുടെ ലക്ഷ്യം കാഷ്മീരിന് വൈദ്യുതി നൽകുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. വടക്കൻ ഗ്രിഡിലേക്ക് വൈദ്യുതി എത്തിക്കുന്നതിലൂടെ രാജ്യത്തിന്‍റെ വിശാലമായ വൈദ്യുതി ശൃംഖലയുമായാണ് പദ്ധതി ബന്ധപ്പെടുന്നത്.

ഇതാണ് ഉറിയെ ഒരു പ്രാദേശിക ജലവൈദ്യുത പദ്ധതിയിൽനിന്ന് ദേശീയ ഊർജ അടിസ്ഥാനസൗകര്യത്തിന്‍റെ ഭാഗമാക്കുന്നത്. മലനിരകളുടെ ഇടയിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ദൂരെയുള്ള പ്രദേശങ്ങളിലേക്കും എത്തുന്നു.

വികസനത്തിന്‍റെ മറ്റൊരു മുഖം

ഒരു വലിയ ജലവൈദ്യുത പദ്ധതിയുടെ സ്വാധീനം പവർഹൗസിനുള്ളിൽ മാത്രം ഒതുങ്ങുന്നില്ല. തുരങ്ക നിർമാണം, റോഡ് സൗകര്യം, വൈദ്യുതി അടിസ്ഥാനസൗകര്യം, വിവിധ സേവന മേഖലകൾ എന്നിവയിലൂടെ പദ്ധതി പ്രദേശത്തെ സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഉത്തേജനം നൽകുന്നു.

പുതിയ ഉറി–I സ്റ്റേജ്–II പദ്ധതി ആരംഭിച്ചതോടെ വടക്കൻ കാഷ്മീരിലെ ജലവൈദ്യുത വികസനത്തിന് പുതിയ വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രകൃതിവിഭവത്തെ പ്രയോജനപ്പെടുത്തി ശുദ്ധ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനൊപ്പം മേഖലയിലെ ഊർജ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുകയെന്ന ഇരട്ട ലക്ഷ്യമാണ് പദ്ധതിക്കുള്ളത്.

ഝലത്തിലെ വെള്ളം അതിർത്തികൾ തിരിച്ചറിയാതെ ഒഴുകുന്നു. ആ ഒഴുക്കിനെ തുരങ്കങ്ങളിലൂടെ ടർബൈനുകളിലേക്ക് എത്തിച്ച് വൈദ്യുതിയാക്കി മാറ്റുകയാണ് ഉറി. 1997-ൽ 480 മെഗാവാട്ടിൽ തുടങ്ങിയ യാത്ര ഇന്ന് 720 മെഗാവാട്ടിന്‍റെ നിലവിലെ ശേഷിയിൽനിന്ന് 240 മെഗാവാട്ടിന്‍റെ പുതിയ ഘട്ടത്തിലേക്ക് നീങ്ങുന്നു.

അതിർത്തിയിൽ കാവൽ, മലകൾക്കുള്ളിൽ എൻജിനിയറിംഗ് ഝലത്തിൽനിന്ന് വൈദ്യുതി—ഉറിയുടെ കഥ ഇന്ന് ഒരു പവർ സ്റ്റേഷന്‍റെ കഥ മാത്രമല്ല. കാഷ്മീരിന്‍റെ ഊർജസുരക്ഷയുടെയും അടിസ്ഥാനസൗകര്യ വികസനത്തിന്‍റെയും കഥ കൂടിയാണ്.

National

വ​സ്ത്ര​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ വ​സ്ത്ര​വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ പ​ന്ത്ര​ണ്ടി​ല​ധി​കം ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു. ശ്യാം ​സം​ഘി​നി ടെ​ക്സ്റ്റൈ​ൽ മാ​ർ​ക്ക​റ്റി​ന്‍റെ ആ​റാം നി​ല​യി​ലാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ ഒ​രു അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ത്തി​ന് പ​രി​ക്കേ​റ്റു.

ഏ​ഴ് മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ആ​റാം നി​ല​യി​ലെ ക​ട​ക​ൾ​ക്ക് പു​റ​ത്തു​വ​ച്ചി​രു​ന്ന സി​ന്ത​റ്റി​ക് വ​സ്തു​ക്ക​ളി​ലേ​ക്ക് തീ ​പ​ട​രു​ക​യും പി​ന്നീ​ട് അ​ത് മ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വേ​ഗ​ത്തി​ൽ വ്യാ​പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

National

ഡ​ൽ​ഹി​യി​ൽ തോ​ക്ക് ചൂ​ണ്ടി വ​ൻ​ക​വ​ർ​ച്ച; ബൈ​ക്കി​ലെ​ത്തി​യ സം​ഘം ത​ട്ടി​യ​ത് ഒ​രു കോ​ടി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ തോ​ക്ക് ചൂ​ണ്ടി വ​ൻ​ക​വ​ർ​ച്ച. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ച്ച ബി​സി​ന​സു​കാ​ര​ന്‍റെ ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് ഒ​രു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. സെ​ൻ​ട്ര​ൽ ഡ​ൽ​ഹി​യി​ലെ ഐ​ടി​ഒ​യ്ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​യി​രു​ന്നു ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി മു​ഴ​ക്കി​യ​ശേ​ഷം പ​ണ​മ​ട​ങ്ങി​യ ബാ​ഗ് കൈ​ക്ക​ലാ​ക്കി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ബി​സി​ന​സു​കാ​ര​ന്‍റെ ജീ​വ​ന​ക്കാ​ര​ൻ മൂ​ന്ന് കോ​ടി രൂ​പ​യു​മാ​യാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്.

ഇ​തി​ൽ നി​ന്ന് ഒ​രു കോ​ടി രൂ​പ ഉ​ൾ​പ്പെ​ട്ട ബാ​ഗ് ആ​ണ് ക​വ​ർ​ച്ച​സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഇ​ത്ര​യും വ​ലി​യ തു​ക പ​ണ​മാ​യി കൊ​ണ്ടു​പോ​യ​തും പൊ​ലി​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

 

Latest News

Corehub Up