x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

522 ​മാർക്ക് പ്രതീക്ഷിച്ചിടത്ത് 95; നീ​റ്റ് ഫലത്തിനെതിരേ ഹർജി

വെബ്ഡെസ്ക്
Published: July 21, 2026 11:45 PM IST | Updated: July 21, 2026 11:45 PM IST

ബോം​​​​​ബെ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​

മും​​​​​ബൈ: നീ​​​​​റ്റ് പ​​​​​രീ​​​​​ക്ഷാ ഫ​​​​​ല​​​​​ത്തി​​​​​ല്‍ ഗു​​​​​രു​​​​​ത​​​​​ര​ ക്ര​​​​​മ​​​​​ക്കേ​​​​​ട് ആ​​​​​രോ​​​​​പി​​​​​ച്ച് മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​ട്ര​​​​യി​​​​​ല്‍​നി​​​​​ന്നു​​​​​ള്ള വി​​​​​ദ്യാ​​​​​ര്‍​ഥി ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ചു. മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​ട്ര​​​​​യി​​​​​ലെ ബീ​​​​​ഡ് ജി​​​​​ല്ല​​​​​യി​​​​​ല്‍നി​​​​​ന്നു​​​​​ള്ള വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​യാ​​​​​യ സോ​​​​​ഹം ഗാ​​​​​വ്‌​​​​​തെ​​​​​യാ​​​​​ണ് ബോം​​​​​ബെ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യു​​​​​ടെ ഔ​​​​​റം​​​​​ഗ​​​​​ബാ​​​​​ദ് ബെ​​​​​ഞ്ചി​​​​​ല്‍ റി​​​​​ട്ട് ഹ​​​​​ര്‍​ജി ഫ​​​​​യ​​​​​ല്‍ ചെ​​​​​യ്ത​​​​​ത്.

ഔ​​​​​ദ്യോ​​​​​ഗി​​​​​ക ആ​​​​​ന്‍​സ​​​​​ര്‍ കീ​​​​​യും ത​​​​ന്‍റെ ഒ​​​​​എം​​​​​ആ​​​​​ര്‍ ഷീ​​​​​റ്റും ഒ​​​​​ത്തു​​​​​നോ​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ള്‍ എ​​​​​ഴു​​​​​തി​​​​​യ 148 ചോ​​​​​ദ്യ​​​​​ങ്ങ​​​​​ളി​​​​​ല്‍ 136 എ​​​​​ണ്ണം ശ​​​​​രി​​​​​യും 12 എ​​​​​ണ്ണം തെ​​​​​റ്റു​​​​​മാ​​​​​ണെ​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി. ഇ​​​​​തു​​​​​പ്ര​​​​​കാ​​​​​രം 720ല്‍ 522 ​​​​​മാ​​​​​ര്‍​ക്ക് ല​​​​​ഭി​​​​​ക്കേ​​​​​ണ്ട സ്ഥാ​​​​​ന​​​​​ത്ത്, എ​​​​​ന്‍​ടി​​​​​എ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട അ​​​​​ന്തി​​​​​മ സ്‌​​​​​കോ​​​​​ര്‍ കാ​​​​​ര്‍​ഡി​​​​​ല്‍ ത​​​​നി​​​​ക്ക് 95 മാ​​​​​ര്‍​ക്ക് മാ​​​​​ത്ര​​​​​മാ​​​​​ണ് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് വി​​​​​ദ്യാ​​​​​ര്‍​ഥി ആ​​​​​രോ​​​​​പി​​​​​ക്കു​​​​​ന്നു.

മാ​​​​​ര്‍​ക്കി​​​​​ലെ അ​​​​​പാ​​​​​ക​​​​​ത ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി നാ​​​​​ഷ​​​​​ണ​​​​​ല്‍ ടെ​​​​​സ്റ്റിം​​​​ഗ് ഏ​​​​​ജ​​​​​ന്‍​സി​​​​ക്ക് (എ​​​​​ന്‍​ടി​​​​എ) ഇ​​​-​​മെ​​​​​യി​​​​​ല്‍ അ​​​​​യ​​​​​ച്ചി​​​​​ട്ടും യാ​​​​​തൊ​​​​​രു മ​​​​​റു​​​​​പ​​​​​ടി​​​​​യും ല​​​​​ഭി​​​​​ച്ചി​​​​​ല്ല. തു​​​​​ട​​​​​ര്‍​ന്ന് ബോം​​​​​ബെ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ ഹ​​​​​ര്‍​ജി ന​​​​​ല്‍​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

കേ​​​​​സ് നാ​​​​​ളെ കോ​​​​​ട​​​​​തി വാ​​​​​ദം കേ​​​​​ള്‍​ക്കാ​​​​​ന്‍ മാ​​​​​റ്റി​​​​​വ​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. സോ​​​​​ഹ​​​​​ത്തി​​​​​നു പ​​​​​ത്താം ക്ലാ​​​​​സി​​​​​ല്‍ 94.6% മാ​​​​​ര്‍​ക്കും പ​​​​​ന്ത്ര​​​​​ണ്ടാം ക്ലാ​​​​​സി​​​​​ല്‍ 74.17% മാ​​​​​ര്‍​ക്കും ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു.

Tags : NEET results ExpectedMarks Petition MumbaiHighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up