വധു കംബോഡിയക്കാരി മെറ്റ ചാനും കൊടുംകുറ്റവാളി മയിൻപാൽ ധില്ലയും വിവാഹവേദിയിൽ.
ഝജാർ (ഹരിയാന): കംബോഡിയൻ പങ്കാളിയെ വിവാഹം കഴിക്കാൻ കൊടും കുറ്റവാളിക്ക് 12 മണിക്കൂർ പരോൾ.
ഹരിയാനയിൽ ജയിൽശിക്ഷ അനുഭവിക്കുന്ന മയിൻപാൽ ധില്ല (50) യാണ് ഇന്നലെ 12 മണിക്കൂർ പരോളിലിറങ്ങി കംബോഡിയക്കാരി മെറ്റ ചാനിനെ വിവാഹം ചെയ്തത്. കൊലപാതകം ഉൾപ്പെടെ 22 കേസുകളിൽ പ്രതിയാണ് ധില്ല.
ഇന്നലെ ഒരു ഫാംഹൗസിലായിരുന്നു വിവാഹച്ചടങ്ങ് നടന്നത്. കനത്ത സുരക്ഷയിലാണ് ധില്ലയെ വിവാഹത്തിനെത്തിച്ചത്. ഇന്നലെ രാവിലെ എട്ടു മുതലുള്ള 12 മണിക്കൂറായിരുന്നു പരോൾ.
ഇന്നലെ രാത്രിതന്നെ ധില്ലയെ ജയിലിൽ തിരികെയെത്തിച്ചു. 2018ൽ പരോളിലിറങ്ങി ധില്ല സോനു കുമാർ എന്ന പേരിൽ കംബോഡിയയിലേക്കു മുങ്ങുകയായിരുന്നു അവിടെവച്ചാണ് മെറ്റ ചാനിനെ പരിചയപ്പെട്ടത്. തുടർന്ന് ഇവർ ഒരുമിച്ചു ജീവിച്ചു. ഇവർക്ക് മൂന്നു കുട്ടികളും ജനിച്ചു. 2025ൽ ധില്ലയെ കംബോഡിയയിൽ അറസ്റ്റ് ചെയ്ത് ഇന്ത്യക്കു കൈമാറി.
Tags : HardenedCriminal Parole Marry Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash CambodianPartner MainpalDhilla