x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദേശജോലി വാഗ്ദാനംചെയ്തു തട്ടിപ്പ്: ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ അറസ്റ്റില്‍

വെബ്ഡെസ്ക്
Published: September 25, 2026 01:40 AM IST | Updated: September 25, 2026 01:40 AM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: വി​​​ദേ​​​ശ​​​ത്തു ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്ന കേ​​​സി​​​ല്‍ ആം​​​സ്റ്റ​​​ര്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സി​​​ഇ​​​ഒ​​​യും എം​​​ഡി​​​യു​​​മാ​​​യ പാ​​​ര്‍വ​​​തി മാ​​​യ ഷാ​​​ജി അ​​​റ​​​സ്റ്റി​​​ല്‍. പാ​​​ലാ​​​രി​​​വ​​​ട്ടം പൊ​​​ലി​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത ര​​​ണ്ടു കേ​​​സു​​​ക​​​ളി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍നി​​​ന്നാ​​​ണ് പൊ​​​ലി​​​സ് ഇ​​​വ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.

അ​​​ര്‍മേ​​​നി​​​യ, പോ​​​ള​​​ണ്ട് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്തു പ​​​ത്തു ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​താ​​​യാ​​​ണ് കേ​​​സ്.ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലും പാ​​​ലാ​​​രി​​​വ​​​ട്ട​​​ത്തു​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന ആം​​​സ്റ്റ​​​ര്‍ ഓ​​​വ​​​ര്‍സീ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്, ആം​​​സ്റ്റ​​​ര്‍ ഇ​​​മി​​​ഗ്രേ​​​ഷ​​​ന്‍ ഓ​​​വ​​​ര്‍സീ​​​സ് എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സി​​​ഇ​​​ഒ​​​യും എം​​​ഡി​​​യു​​​മാ​​​ണ് പാ​​​ര്‍വ​​​തി മാ​​​യ ഷാ​​​ജി.

വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് എ​​​ത്തി​​​യ പാ​​​ര്‍വ​​​തി​​​യെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ വ​​​ച്ച് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പൊ​​​ലി​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ശേ​​​ഷം പാ​​​ലാ​​​രി​​​വ​​​ട്ടം പൊ​​​ലി​​​സി​​​ന് കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​ച്ച് ഇ​​​വ​​​രു​​​ടെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ര​​​ണ്ട് കേ​​​സു​​​ക​​​ളി​​​ലും അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് പാ​​​ലാ​​​രി​​​വ​​​ട്ടം പൊ​​​ലി​​​സ് പ​​​റ​​​ഞ്ഞു.

 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Fraud involving

Recent News

Corehub Up