മുഹമ്മദ് ഷാഫി
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി വീണ്ടും പരോളിലിറങ്ങി. ഹൈക്കോടതി കഴിഞ്ഞദിവസം 15 ദിവസത്തെ പരോൾ അനുവദിച്ചതിനെത്തുടർന്നാണ് ഷാഫി ഇന്നലെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു പുറത്തിറങ്ങിയത്.
കുഞ്ഞിനെ കാണാൻ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഷാഫിയുടെ അപേക്ഷ നേരത്തെ സെൻട്രൽ ജയിൽ അധികൃതർ തള്ളിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. ഇതേത്തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഡിസംബറിലും ഷാഫിക്കു പരോൾ അനുവദിച്ചിരുന്നു.
Tags : Muhammed Shafi Parole Kerala High Court Kannur Central Jail Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash