പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തെ ഊർജസ്വലമായി നിലനിർത്തുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബിജെപി ആസ്ഥാനത്ത് ദീപാവലി ആഘോഷത്തോടനുബന്ധിച്ച് മാധ്യമങ്ങളോടു സംവദിക്കവേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആശയവിനിമയത്തിനുള്ള പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ കഥ ലോകത്തിനു മുന്നിലെത്തിക്കുന്നതിൽ മാധ്യമങ്ങൾക്ക് സുപ്രധാന പങ്കുണ്ടെന്നും പറഞ്ഞു.
വാർത്താലോകത്ത് സമയപരിധികൾ (ഡെഡ്ലൈനുകൾ) വളരെ പ്രധാനമായതുപോലെ, 2047ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുകയെന്ന മാറ്റുന്നതിനും സമയപരിധി നമുക്കുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.
Tags : praises Media Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash BJP Headquarters