Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Media

ഇ​ന്ത്യ​യി​ലെ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​സ്ഥ​യി​ലും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ഡെ​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ആം​​​​സ്റ്റ​​​​ർ​​​​ഡാം: ഇ​​​​ന്ത്യ​​​​യി​​​​ല്‍ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ള്‍ വെ​​​​ല്ലു​​​​വി​​​​ളി നേ​​​​രി​​​​ടു​​​​ന്നു​​​​വെ​​​​ന്നും മാ​​​​ധ്യ​​​​മ​​​​സ്വാ​​​​ത​​​​ന്ത്ര്യം അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും ഇ​​​​തി​​​​ൽ നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ്‌​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന് ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ടെ​​​​ന്നും ഈ ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വു​​​​മാ​​​​യി പ​​​​തി​​​​വാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​റു​​​​ണ്ടെ​​​​ന്നു​​​​മു​​​​ള്ള പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി റോ​​​​ബ് ജെ​​​​റ്റ​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം വി​​​​വാ​​​​ദ​​​​മാ​​​​യി.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി​​​​യു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ഡ​​​​ച്ച് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ക്ക​​​​വെ​​​​യാ​​​​ണു റോ​​​​ബ് ജെ​​​​റ്റ​​​​ൻ ഇ​​​​ന്ത്യ​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ച്ച​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​ന്ത്യ​​​​യി​​​​ലെ മാ​​​​ധ്യ​​​​മ​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തെ​​​​യും ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളെ​​​​യും​​​​കു​​​​റി​​​​ച്ച് ഡ​​​​ച്ച് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ ത​​​​ള്ളി.

ച​​​​ടു​​​​ല​​​​മാ​​​​യ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ലു​​​​ള്ള​​​​തെ​​​​ന്നും അ​​​​ഭി​​​​പ്രാ​​​​യ​​​​സ്വാ​​​​ത​​​​ന്ത്ര്യം ഹ​​​​നി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്നും മ​​​​റി​​​​ച്ചു​​​​ള്ള അ​​​​ഭി​​​​പ്രാ​​​​യ​​​​പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ള്‍ ഇ​​​​ന്ത്യ​​​​യെ​​​​ക്കു​​​​റി​​​​ച്ചും ഇ​​​​ന്ത്യ​​​​ന്‍ സം​​​​സ്കാ​​​​ര​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​മു​​​​ള്ള അ​​​​റി​​​​വി​​​​ല്ലാ​​​​യ്മ​​​​മൂ​​​​ല​​​​മാ​​​​ണെ​​​​ന്നും കേ​​​​ന്ദ്ര വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ സെ​​​​ക്ര​​​​ട്ട​​​​റി (വെ​​​​സ്റ്റ്) സി​​​​ബി ജോ​​​​ര്‍​ജ് പ​​​​റ​​​​ഞ്ഞു.

ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മൂ​​​​ല്യ​​​​ങ്ങ​​​​ള്‍ ബ​​​​ലി​​​​ക​​​​ഴി​​​​ക്കാ​​​​തെ​​​​യാ​​​​ണ് ഇ​​​​ന്ത്യ സാ​​​​മ്പ​​​​ത്തി​​​​ക-​​​​സാ​​​​മൂ​​​​ഹി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ നേ​​​​ട്ട​​​​ങ്ങ​​​​ള്‍ കൈ​​​​വ​​​​രി​​​​ച്ച​​​​തെ​​​​ന്നും ലോ​​​​ക​​​​ത്തെ ആ​​​​റി​​​​ലൊ​​​​ന്നു ജ​​​​ന​​​​ങ്ങ​​​​ളെ ഉ​​​​ള്‍​ക്കൊ​​​​ള്ളു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യെ​​​​ന്നും ആ​​​​റി​​​​ലൊ​​​​ന്ന് പ്ര​​​​ശ്ന​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​വ​​​​ര​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

International

വാ​ർ​ത്താ റി​പ്പോ​ർ​ട്ടിം​ഗി​ൽ ഇ​സ്ര​യേ​ലി​ന്‍റെ ക​ർ​ശ​ന നി​യ​ന്ത്ര​ണം: സി​എ​ൻ​എ​ൻ വെ​ളി​പ്പെ​ടു​ത്ത​ൽ ച​ർ​ച്ച​യാ​കു​ന്നു

ടെ​ൽ അ​വീ​വ്: ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ യു​ദ്ധം അ​ഞ്ചാം ദി​വ​സ​വും തു​ട​രു​ന്ന​തി​നി​ടെ, യു​ദ്ധ​ഭൂ​മി​യി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്ന​തി​ൽ ഇ​സ്ര​യേ​ൽ സ​ർ​ക്കാ​ർ ക​ർ​ശ​ന​മാ​യ സെ​ൻ​സ​ർ​ഷി​പ്പ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. പ്ര​മു​ഖ അ​ന്താ​രാ​ഷ്ട്ര വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ സി​എ​ൻ​എ​ൻ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​നി​ടെ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഇ​പ്പോ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

യു​ദ്ധ​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​തി​നി​ടെ സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ട​ർ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. "ഞ​ങ്ങ​ൾ ആ ​ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ നി​ങ്ങ​ൾ​ക്ക് കാ​ണി​ച്ചു​ത​രു​ന്നി​ല്ല. കാ​ര​ണം, ആ ​ആ​ക്ര​മ​ണം എ​വി​ടെ നി​ന്നാ​ണ് ഉ​ണ്ടാ​യ​തെ​ന്നോ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ എ​ന്താ​ണെ​ന്നോ കാ​ണി​ക്കാ​ൻ ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​ർ ഞ​ങ്ങ​ളെ അ​നു​വ​ദി​ക്കു​ന്നി​ല്ല." - എ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട​റി​ന്‍റെ വാ​ക്കു​ക​ൾ.

ഇ​സ്ര​യേ​ലി​ന്‍റെ മി​ലി​ട്ട​റി സെ​ൻ​സ​ർ​ഷി​പ്പ് നി​യ​മ​ങ്ങ​ൾ പ്ര​കാ​രം സൈ​നി​ക നീ​ക്ക​ങ്ങ​ളെ​യോ നാ​ശ​ന​ഷ്ട​ങ്ങ​ളെ​യോ ബാ​ധി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വി​ടു​ന്ന​തി​ന് മു​ൻ​പ് സൈ​ന്യ​ത്തി​ന്‍റെ അ​നു​മ​തി വാ​ങ്ങേ​ണ്ട​തു​ണ്ട്. കേ​വ​ലം മാ​ധ്യ​മ സെ​ൻ​സ​ർ​ഷി​പ്പ് എ​ന്ന​തി​ന് പു​റ​മേ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ എ​വി​ടെ​യൊ​ക്കെ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു എ​ന്ന് ശ​ത്രു​ക്ക​ൾ മ​ന​സി​ലാ​ക്കാ​തി​രി​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കു​ന്നു.

വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ​രി​ഭ്രാ​ന്തി​യു​ണ്ടാ​ക്കു​മെ​ന്ന​തും സെ​ൻ​സ​ർ​ഷി​പ്പി​ന് കാ​ര​ണ​മാ​ണ്. കൃ​ത്യ​മാ​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് ശ​ത്രു​ക്ക​ൾ​ക്ക് അ​ടു​ത്ത ആ​ക്ര​മ​ണ​ത്തി​നു​ള്ള സൂ​ച​ന ന​ൽ​കു​മെ​ന്നും ഇ​സ്ര​യേ​ൽ ഭ​യ​പ്പെ​ടു​ന്നു. ഇ​സ്ര​യേ​ൽ ഔ​ദ്യോ​ഗി​ക​മാ​യി 11 മ​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും, മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ള്ള ക​ർ​ശ​ന നി​യ​ന്ത്ര​ണം യ​ഥാ​ർ​ത്ഥ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഇ​തി​ലും വ​ലു​താ​യി​രി​ക്കാം എ​ന്ന സം​ശ​യ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ഇസ്രയേലിൽ 500-ല​ധി​കം ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ പ​തി​ച്ചി​ട്ടും "പ​രി​മി​ത​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ"​എ​ന്ന് ഇ​സ്ര​യേ​ൽ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത് ത​ങ്ങ​ളു​ടെ പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ കാ​ത്തു​സൂ​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും നി​രീ​ക്ഷ​ക​ർ ക​രു​തു​ന്നു. ലോ​ക​മെ​മ്പാ​ടു​മു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഈ ​നി​യ​ന്ത്ര​ണ​ത്തെ 'വാ​ർ​ത്താ സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം' എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, യു​ദ്ധ​കാ​ല​ത്ത് ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണെ​ന്നാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ നി​ല​പാ​ട്.

 

Kerala

വ​ന്യ​ജീ​വി പ്ര​ശ്നം: സ​മ​ഗ്ര പ​ഠ​നം ആ​വ​ശ്യ​പ്പെ​ട്ട് മാ​ധ്യ​മ-സാ​ഹി​ത്യ-പ​രി​സ്ഥി​തി കൂ​ട്ടാ​യ്മ

തേ​ക്ക​ടി/​തി​രു​വ​ന​ന്ത​പു​രം: “ഞ​ങ്ങ​ൾ കു​ര​ങ്ങി​നെ​യും കാ​ട്ടി​യെ​യും ഒ​ക്കെ ഭ​യ​ക്കി​ല്ല. കൊ​ല്ലു​ക​യും ഇ​ല്ല, പ​ക​രം തൊ​ഴു​തു​നി​ൽ​ക്കും”. എ​ന്നി​ട്ടും ഫോ​റ​സ്റ്റ് കാ​ർ സ്വൈ​രം ത​രു​ന്നി​ല്ലെ​ന്ന് ആ​ദി​വാ​സി മ​ന്നാം​കു​ടി​യി​ൽ​നി​ന്നു​ള്ള ചെ​റു​പ്പ​ക്കാ​ർ, കാ​ട്ടു ടൂ​റി​സ​ത്തി​ൽ​നി​ന്നു ന​ല്ല വ​രു​മാ​നം കി​ട്ടി​യി​ട്ടും നാ​ട്ടു​കാ​ർ​ക്കു വേ​ണ്ട​ത്ര ഗു​ണം കി​ട്ടു​ന്നി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും, കാ​ടും കൂ​ടി വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണ​വും കൂ​ടി എ​ന്നി​ട്ടും വ​നം​വ​കു​പ്പു​കാ​രെ ആ​രും പ്ര​ത്യേ​കി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ വേ​ണ്ട​ത്ര ഗൗ​നി​ക്കു​ന്നി​ല്ലെ​ന്നു വ​നം ജീ​വ​ന​ക്കാ​ർ.

പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ൽ കൂ​ടി​യ മാ​ധ്യ​മ, സാ​ഹി​ത്യ, പ​രി​സ്ഥി​തി കൂ​ട്ടാ​യ്മ​യി​ൽ ഓ​രോ വി​ഭാ​ഗ​ത്തി​നും പ​റ​യാ​ൻ ഒ​ട്ടേ​റെ ഉ​ണ്ടാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ​യും പ​ത്ത​നം​തി​ട്ട​യി​ലെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും എ​ഴു​ത്തു​കാ​രും അ​തു കേ​ൾ​ക്കാ​നും എ​ത്തി.

പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു കൂ​ട്ടാ​യ്മ. ഒ​രു​കാ​ല​ത്ത് ആ​ദി​വാ​സി​ക​ളും വ​നം വ​കു​പ്പും പ​ത്ര​മേ​ഖ​ല​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും ഒ​രു​മി​ച്ചു ന​ട​ത്തി​യ കൂ​ട്ടാ​യ ശ്ര​മ​മാ​ണ് സൈ​ല​ന്‍റ് വാ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ത്യ​ഹ​രി​ത വ​ന​ങ്ങ​ൾ ഇ​ന്നും നി​ല​നി​ൽ​ക്കു​ന്ന​തി​നു കാ​ര​ണ​മെ​ന്നു ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത വി​ദ​ഗ്ധ​ർ ഒ​രു​മി​ച്ച് അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ ആ ​കൂ​ട്ടാ​യ്മ ന​ഷ്ട​മാ​യെ​ന്നും വീ​ണ്ടും തു​ട​രേ​ണ്ട​ത് കേ​ര​ള​ത്തി​ന്‍റെ ഹ​രി​ത രാ​ഷ്‌​ട്രീ​യ​ത്തി​ന് ആ​വ​ശ്യ​മാ​ണെ​ന്നും അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

കു​മ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ഇ​ടു​ക്കി​യി​ലെ സാ​മാ​ന്യ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളും വ​നം വ​കു​പ്പ് ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളും അ​ക്ക​മി​ട്ടു നി​ര​ത്തി. കാ​ട്ടി​നു​ള്ളി​ൽ ടൂ​റി​സ​വും താ​മ​സ സൗ​ക​ര്യ​ങ്ങ​ളും റി​സോ​ർ​ട്ടു​ക​ളും പെ​രു​കു​ന്പോ​ൾ വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലെ തോ​ട്ട​ങ്ങ​ളി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും വ​രു​ന്ന​തു സ്വാ​ഭാ​വി​ക​മാ​ണെ​ന്നു ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത ആ​ദി​വാ​സി നേ​താ​ക്ക​ൾ പ​റ​ഞ്ഞ​ത് വ​നം​വ​കു​പ്പി​ന്‍റെ ടൂ​റി​സം പ​ദ്ധ​തി​യി​ൽ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്ന​തി​ലേ​ക്കു വി​ര​ൽചൂ​ണ്ടു​ന്ന​താ​യി​രു​ന്നു.

മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ അ​സി​സ്റ്റ​ന്‍റ് ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ ല​ക്ഷ്മി വ​നം വ​കു​പ്പ്-​പ​രി​സ്ഥി​തി-​മാ​ധ്യ​മ കൂ​ട്ടാ​യ്മ വീ​ണ്ടും സ​ജീ​വ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നു സൂ​ചി​പ്പി​ച്ചു.

കെ​യു​ഡ​ബ്ല്യു​ജെ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം, പ​രി​സ്ഥി​തി പ​ത്ര​പ്ര​വ​ർ​ത്ത​ക​രാ​യ വ​ർ​ഗീ​സ് തോ​മ​സ്, അ​നി​ൽ വ​ള്ളി​ക്കോ​ട്, വി​നോ​ദ് ക​ണാ​ളി, രാ​ഷ്‌​ട്രീ​യ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. മൊ​ഴി സാം​സ്കാ​രി​ക സം​ഘം ഏ​ഴു പു​സ്ത​ക​ങ്ങ​ൾ ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

Kerala

രാ​ഹു​ലു​മാ​യി സൗ​ഹൃ​ദ​മി​ല്ല, കോ​ഴി​യാ​ണെ​ന്ന് പ​ണ്ടേ അ​റി​യാം: എം.​എ. ഷാ​ഹ​നാ​സ്

കോ​ഴി​ക്കോ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കോ​ൺ​ഗ്ര​സ് വ​നി​താ നേ​താ​വ് എം.​എ. ഷ​ഹ​നാ​സ്. രാ​ഹു​ലു​മാ​യി സൗ​ഹൃ​ദം ഇ​ല്ലെ​ന്നും ത​മ്മി​ൽ ഒ​രു സെ​ൽ​ഫി പോ​ലും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും എം.​എ. ഷ​ഹ​നാ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ടം എ​ന്ന വ്യ​ക്തി ഒ​രു കോ​ഴി ആ​ണെ​ന്ന് പ​ണ്ടേ അ​റി​യാം. രാ​ഹു​ൽ ആ​രോ​പി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ അ​ഴി​ഞ്ഞു വീ​ഴാ​നു​ള്ള ഒ​ന്നും ത​നി​ക്കി​ല്ല. രാ​ഹു​ലി​ന്‍റെ മു​ഖ​ത്ത് നോ​ക്കി സം​സാ​രി​ക്കാ​നു​ള്ള ആ​ർ​ജ​വം ത​നി​ക്കു​ണ്ട്. രാ​ഹു​ലി​നെ പ​ര​സ്യ സം​വ​ദ​ത്തി​ന് വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും എം.​എ. ഷ​ഹ​നാ​സ് വ്യ​ക്ത​മാ​ക്കി.

‍ചാ​ന​ലി​ന് പ​ണം ന​ൽ​കി​യാ​ണ് ഇ​ന്‍റ​ർ​വ്യൂ ന​ൽ​കി​യ​ത്. ഇ​ന്‍റ​ർ​വ്യൂ​വി​ൽ അ​വ​താ​ര​ക​ൻ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് കൊ​ണ്ട് വ​രാ​ൻ ശ്ര​മി​ച്ചി​ല്ല. രാ​ഹു​ലി​നെ വെ​ളു​പ്പി​ച്ച് എ​ടു​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഒ​രു സ്ത്രീ ​പീ​ഡ​ക​നെ​യാ​ണ് ഇ​ന്ന​ലെ കേ​ട്ട​ത്. കു​റെ സ​മ​യം എ​ടു​ത്ത് ഉ​ണ്ടാ​ക്കി​യ ചോ​ദ്യ​ങ്ങ​ളാ​ണ് രാ​ഹു​ൽ ഇ​ന്ന​ലെ ചോ​ദി​ച്ച​ത്. രാ​ഹു​ലി​ന് ധൈ​ര്യം ഉ​ണ്ടോ എ​ന്‍റെ മു​ന്നി​ൽ ഇ​രു​ന്ന് സം​സാ​രി​ക്കാ​ൻ?. രാ​ഹു​ലി​ന്‍റെ വീ​ട്ടി​ൽ വ​ന്ന് സം​സാ​രി​ക്കാ​ൻ ഞാ​ൻ ത​യാ​റാ​ണ്.

രാ​ഹു​ലി​നോ​ട് മാ​ന​ന​ഷ്ട​ത്തി​ന് കേ​സ് കൊ​ടു​ക്ക​ണം എ​ന്ന് ഞാ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ എ​ന്തി​ന് നി​യ​മ ന​ട​പ​ടി​യെ ഭ​യ​ക്ക​ണം എ​ന്നാ​ണ് ചോ​ദി​ച്ച​ത്. രാ​ഹു​ൽ മാ​ങ്കൂ​ട്ടം എ​ന്ന കോ​ഴി​യെ നി​ർ​ത്തേ​ണ്ട സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് ഷ​ഹ​നാ​സ്.

എ​ന്‍റെ ഫോ​ൺ വ​ച്ച് ഏ​ത് പ​രി​ശോ​ധ​ന​ക​ൾ​ക്കും ഞാ​ൻ ത​യാ​റാ​ണ്. രാ​ഹു​ലി​ന് ധൈ​ര്യം ഉ​ണ്ടോ ഫോ​ൺ കാ​ണി​ക്കാ​ൻ. നേ​രി​ട്ട് കാ​ണ​ണം എ​ന്ന് പ​റ​ഞ്ഞു രാ​ഹു​ൽ എ​നി​ക്ക് മെ​സേ​ജ് അ​യ​ച്ചി​ട്ടു​ണ്ട്. കോ​ഴി​ത്ത​രം എ​ന്നോ​ട് കാ​ണി​ച്ചി​ട്ടു​ണ്ട്. ധൈ​ര്യം ഉ​ണ്ടെ​ങ്കി​ൽ രാ​ഹു​ൽ സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ പു​റ​ത്തു​വി​ട​ട്ടെ.

എ​ന്റെ സോ​ഷ്യ​ൽ​മീ​ഡി​യ സ്റ്റോ​റി​ക​ൾ​ക്ക് രാ​ഹു​ൽ അ​യ​ച്ച മ​റു​പ​ടി​ക​ൾ ഇ​ൻ​ബോ​ക്സി​ൽ കാ​ണാം. ഞാ​ൻ സാ​രി ഉ​ടു​ത്തു ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഇ​ട്ട ഫോ​ട്ടോ​യ്ക്ക് ക​മ​ന്‍റ് ബോ​ക്സി​ൽ വ​ന്ന് മോ​ശം മെ​സേ​ജ് അ​യ​ച്ചി​ട്ടു​ണ്ട്. അ​തി​ന് ന​ല്ല മ​റു​പ​ടി കൊ​ടു​ത്തി​ട്ടു​മു​ണ്ട്.

എ​ന്‍റെ ഫോ​ൺ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്. പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​ൻ ത​യാ​റാ​ണ്. രാ​ഹു​ൽ എ​ന്ന കോ​ഴി, സു​ഹൃ​ത്താ​ണ് എ​ന്ന് പ​റ​യു​ന്ന​ത് എ​നി​ക്ക് നാ​ണ​ക്കേ​ടു​ണ്ട്. എ​ന്‍റെ സു​ഹൃ​ത്ത​ല്ല, രാ​ഹു​ൽ പ​റ​യു​ന്ന​ത് ക​ള്ളം മാ​ത്ര​മാ​ണ്.

മു​ഖം കാ​ണി​ക്കാ​തെ ക​ര​ഞ്ഞി​രി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്ക് കൂ​ടി വേ​ണ്ടി​യാ​ണ് താ​ൻ സം​സാ​രി​ക്കു​ന്ന​ത്. താ​ൻ ഇ​പ്പോ​ഴും പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​ണ്. ത​ന്നോ​ട് ഇ​പ്പോ​ഴും ഒ​രു മു​തി​ർ​ന്ന നേ​താ​വും വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​ട്ടി​ല്ല. തു​റ​ന്നു​പ​റ​ച്ചി​ലു​ക​ൾ ഒ​രു അ​ജ​ണ്ട​യു​ടെ​യും ഭാ​ഗ​മ​ല്ല. ചാ​ന​ലു​ക​ൾ അ​വ​ൾ​ക്കൊ​പ്പം എ​ന്ന​ത് പ്ര​വൃ​ത്തി​യി​ൽ കാ​ണി​ക്ക​ണം. അ​ല്ലാ​തെ പീ​ഡ​ക​നൊ​പ്പം നി​ൽ​ക്കു​ന്ന​ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം അ​ല്ലെ​ന്നും എം.​എ. ഷ​ഹ​നാ​സ് പ​റ​ഞ്ഞു

Leader Page

പീഡനപർവം ചമയ്ക്കുന്ന നാരദന്മാർ


“Tweet others the way you want to be tweeted”- പ്ര​​​ഗ​​​ത്ഭ​​​യാ​​​യ അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യും എ​​​ഴു​​​ത്തു​​​കാ​​​രി​​​യും അ​​​ഭി​​​നേ​​​ത്രി​​​യു​​​മാ​​​യ ജ​​​ർ​​​മ​​​നി കെ​​ന്‍റി​​ന്‍റെ ‘You Are What You Tweet’ എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ലെ ഉ​​​ദ്ധ​​​ര​​​ണി​​​യാ​​​ണ്. ഉ​​​ദ്ധ​​​ര​​​ണി​​​യും പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പേ​​​രും ഒ​​​രു​​​പോ​​​ലെ പ്ര​​​സ​​​ക്ത​​​മാ​​​ണ്. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും പൊ​​​തു​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും ഒ​​​രു വ്യ​​​ക്തി പ​​​റ​​​യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളും സ്വീ​​​ക​​​രി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടു​​​ക​​​ളും അ​​​യാ​​​ളു​​​ടെ/​​​അ​​​വ​​​ളു​​​ടെ വ്യ​​​ക്തി​​​ത്വം പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്നു. “മ​​​റ്റു​​​ള്ള​​​വ​​​ര്‍ നി​​​ങ്ങ​​​ളോ​​​ട്‌ എ​​​ങ്ങ​​​നെ പെ​​​രു​​​മാ​​​റ​​​ണ​​​മെ​​​ന്ന്‌ നി​​​ങ്ങ​​​ള്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​വോ, അ​​​ങ്ങ​​​നെ​​​ത​​​ന്നെ നി​​​ങ്ങ​​​ള്‍ അ​​​വ​​​രോ​​​ടും പെ​​​രു​​​മാ​​​റു​​​വി​​​ന്‍” (ലൂ​​​ക്കാ 6:31) എ​​​ന്ന​​​താ​​​ണ് സ​​​ക​​​ല ധാ​​​ർ​​​മി​​​ക​​​ത​​​യു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത​​​ത്വം. മാ​​​ധ്യ​​​മ ​​​ധാ​​​ർ​​​മി​​​ക​​​ത​​​യ്ക്കും ഇ​​​തു ബാ​​​ധ​​​ക​​​മാ​​​ണ്. നി​​​ങ്ങ​​​ൾ എ​​​ങ്ങ​​​നെ ട്വി​​​റ്റ് ചെ​​​യ്യ​​​പ്പെ​​​ടാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​വോ, നി​​​ങ്ങ​​​ൾ എ​​​ങ്ങ​​​നെ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ടാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​വോ അ​​​ങ്ങ​​​നെ​​​ത​​​ന്നെ മ​​​റ്റു​​​ള്ള​​​വ​​​രെ​​​യും അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക. എ​​​ന്നാ​​​ൽ, മ​​​ല​​​യാ​​​ള മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ പ​​​ല​​​തി​​​ന്‍റെ​​​യും നി​​​ല​​​പാ​​​ടെ​​​ന്താ​​​ണ്? വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടേ​​​ണ്ട​​​തു ത​​​ന്നെ​​​യാ​​​ണ്.

പീ​​​ഡ​​​നം

ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലൂ​​​ടെ അ​​​ർ​​​ഥം മാ​​​റി​​​യ ഒ​​​ട്ടേ​​​റെ വാ​​​ക്കു​​​ക​​​ൾ മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​ണ്ട്. ‘പ​​​ണി​​​കി​​​ട്ടി’, ‘തേ​​​പ്പ്’, ‘പൊ​​​ളി​​​ച്ചു’ തു​​​ട​​​ങ്ങി​​​യ വാ​​​ക്കു​​​ക​​​ൾ ഉ​​​ദാ​​​ഹ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ്. ഇ​​​വ​​​യ്ക്ക് ഏ​​​താ​​​ണ്ട് ഇ​​​രു​​​പ​​​തു​​​ കൊ​​​ല്ലം മു​​​മ്പു​​​ള്ള അ​​​ർ​​​ഥ​​​മ​​​ല്ല ശ്ര​​​വ​​​ണ​​​മാ​​​ത്ര​​​യി​​​ൽ ന​​​മ്മു​​​ടെ മ​​​ന​​​സി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​ത്. ‘പീ​​​ഡ​​​നം’ അ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ഒ​​​രു പ​​​ദ​​​മാ​​​ണ്. ‘മ​​​റ്റു​​​ള്ള​​​വ​​​രോ​​​ട് ബ​​​ല​​​മാ​​​യി ചെ​​​യ്യു​​​ന്ന അ​​​നു​​​ചി​​​ത​​​മാ​​​യ പെ​​​രു​​​മാ​​​റ്റം’ എ​​​ന്നാ​​​ണ് ശ​​​രി​​​യാ​​​യ അ​​​ർ​​​ഥം. ഇ​​​ത് ശാ​​​രീ​​​രി​​​ക​​​മോ മാ​​​ന​​​സി​​​ക​​​മോ വൈ​​​കാ​​​രി​​​ക​​​മോ ലൈം​​​ഗി​​​ക​​​മോ ഒ​​​ക്കെ​​​യാ​​​കാം. എ​​​ന്നാ​​​ൽ, മ​​​ല​​​യാ​​​ള മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഈ ​​​വാ​​​ക്കി​​​നെ ‘ബ​​​ലാ​​​ത്സം​​​ഗം’ എ​​​ന്ന ഒ​​​റ്റ അ​​​ർ​​​ഥ​​​ത്തി​​​ലേ​​​ക്ക് ഒ​​​തു​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ കേ​​​ൾ​​​ക്കു​​​മ്പോ​​​ൾ സ​​​ങ്ക​​​ട​​​വും വേ​​​ദ​​​ന​​​യും ഉ​​​ള​​​വാ​​​ക്കേ​​​ണ്ട ഈ ​​​വാ​​​ക്ക് ഇ​​​ന്ന് ചി​​​ല​​​രി​​​ലെ​​​ങ്കി​​​ലും കൗ​​​തു​​​ക​​​വും മൃ​​​ദു​​​ല​​​വി​​​കാ​​​ര​​​ങ്ങ​​​ളും ഉ​​​ണ​​​രാ​​​ൻ കാ​​​ര​​​ണ​​​മാ​​​കു​​​ന്നു.

പൈ​​​ങ്കി​​​ളി​​​വാ​​​ർ​​​ത്ത​​​ക​​​ൾ

ദേ​​​ശീ​​​യ​​​വാ​​​ർ​​​ത്ത​​​ക​​​ൾ, അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ വാ​​​ർ​​​ത്ത​​​ക​​​ൾ, കാ​​​യി​​​ക​​​വാ​​​ർ​​​ത്ത​​​ക​​​ൾ, കൗ​​​തു​​​ക​​​വാ​​​ർ​​​ത്ത​​​ക​​​ൾ എ​​​ന്നി​​​വ​​​പോ​​​ലെ​​​ത​​​ന്നെ ‘പൈ​​​ങ്കി​​​ളി​​​വാ​​​ർ​​​ത്ത​​​ക​​​ൾ’ എ​​​ന്ന പു​​​തി​​​യൊ​​​രു വാ​​​ർ​​​ത്താ​​​വി​​​ഭാ​​​ഗംകൂ​​​ടി മ​​​ല​​​യാ​​​ള​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു. മ​ഞ്ഞ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ലോ​​​ക​​​ത്തെ​​​ല്ലാ​​​യി​​​ട​​​ത്തും ഉ​​​ണ്ടെ​​​ങ്കി​​​ലും അ​​​തി​​​നൊ​​​രു മു​​​ഖ്യ​​​ധാ​​​രാ ​​​സ്വ​​​ഭാ​​​വം കൈ​​​വ​​​രു​​​ന്ന​​​ത് കേ​​​ര​​​ള​​​ത്തി​​​ലാ​​​യി​​​രി​​​ക്കും. മ​​​റ്റേ​​​തെ​​​ങ്കി​​​ലും ദേ​​​ശ​​​ത്ത് മു​​​ഖ്യ​​​ധാ​​​രാ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഇ​​​തു​​​പോ​​​ലെ പൈ​​​ങ്കി​​​ളി​​​വാ​​​ർ​​​ത്ത​​​ക​​​ൾ​​​ക്കു പു​​​റ​​​കെ പാ​​​യു​​​ന്നു​​​ണ്ടാ​​​വു​​​മോ? ​അ​​​റി​​​യി​​​ല്ല. പ്ര​​​ശ​​​സ്ത​​​രാ​​​യ ആ​​​ളു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ഗോ​​​സി​​​പ്പു​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്നു​​​ണ്ടാ​​​വും. എ​​​ന്നാ​​​ൽ, സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ സ്വ​​​കാ​​​ര്യ​​​ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് കാ​​​മ​​​റക്ക​​ണ്ണു​​​ക​​​ൾ തി​​​രി​​​ച്ചു​​​വ​​​യ്ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത കു​​​റ​​​വാ​​​ണ്.

സെ​​​ൻ​​​സേ​​​ഷ​​​ണ​​​ലി​​​സം

ഈ ​​​ചെ​​​റി​​​യ മ​​​ല​​​യാ​​​ള​​​ത്തി​​​ൽ പ​​​തി​​​നൊ​​​ന്ന് മു​​​ഖ്യ​​​ധാ​​​രാ വാ​​​ർ​​​ത്താ​​​ ചാ​​​ന​​​ലു​​​ക​​​ളു​​​ണ്ട്. കൂ​​​ടാ​​​തെ, ധാ​​​രാ​​​ളം ലോ​​​ക്ക​​​ൽ ചാ​​​ന​​​ലു​​​ക​​​ളു​​​മു​​​ണ്ട്. ഇ​​​വ ത​​​മ്മി​​​ൽ ശ​​​ക്ത​​​മാ​​​യ കി​​​ട​​​മ​​​ത്സ​​​രം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു. ആ​​​രാ​​​ദ്യം പ​​​റ​​​യും എ​​​ന്ന​​​താ​​​ണ് ആ​​​ശ​​​ങ്ക! പ​​​റ​​​യു​​​ന്ന​​​തി​​​ൽ വാ​​​സ്ത​​​വ​​​മു​​​ണ്ടോ എ​​​ന്ന​​​തി​​​ൽ നി​​​ശ്ചി​​​ന്ത. റേ​​​റ്റിം​​​ഗ് കൂ​​​ടു​​​ന്ന​​​തി​​​നാ​​​യി വ​​​സ്തു​​​ത​​​ക​​​ളേക്കാ​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി ഇ​​​വ​​​ർ സെ​​​ൻ​​​സേ​​​ഷ​​​നെ ആ​​​ശ്ര​​​യി​​​ക്കു​​​ന്നു. പ്രേ​​​ക്ഷ​​​ക​​​രെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ സാ​​​ധി​​​ക്കുമെ​​​ന്ന​​​തു മാ​​​ത്ര​​​മ​​​ല്ല ഇ​​​തി​​​ന്‍റെ ഗു​​​ണം, മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് ജോ​​​ലി​​​യും എ​​​ളു​​​പ്പ​​​മാ​​​കും. ഒ​​​രു വാ​​​ർ​​​ത്ത ല​​​ഭി​​​ച്ചാ​​​ൽ അ​​​തി​​​ന്‍റെ പി​​​ന്നാ​​​മ്പു​​​റ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ച്ചു​​​ പോ​​​യി യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി ലോ​​​ക​​​ത്തോ​​​ടു സ​​​ത്യം വി​​​ളി​​​ച്ചു​​​പ​​​റ​​​യു​​​ന്ന​​​തി​​​ന്‍റെ പ​​​ത്തി​​​ലൊ​​​ന്നു​​​പോ​​​ലും അ​​​ധ്വാ​​​ന​​​മോ സ​​​മ​​​യ​​​വ്യ​​​യ​​​മോ ആ​​​വ​​​ശ്യ​​​മി​​​ല്ല സെ​​​ൻ​​​സേ​​​ഷ​​​നു​​​ക​​​ൾ ച​​​മ​​​യ്ക്കു​​​ന്ന​​​തി​​​നും അ​​​ർ​​​ധ​​​സ​​​ത്യ​​​ങ്ങ​​​ളും അ​​​സ​​​ത്യ​​​ങ്ങ​​​ളും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും. എ​​​ന്നാ​​​ൽ, ഇ​​​തു​​​മൂ​​​ലം വ്യ​​​ക്തി​​​ക​​​ൾ​​​ക്കും കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും അ​​​വ​​​രു​​​ടെ സ്വ​​​കാ​​​ര്യ​​​ജീ​​​വി​​​ത​​​ത്തി​​​നും സം​​​ഭ​​​വി​​​ക്കു​​​ന്ന ന​​​ഷ്ട​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് എ​​​ത്ര മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ചി​​​ന്തി​​​ക്കു​​​ന്നു​​​ണ്ട്? വ്യ​​​ക്തി​​​ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​ക​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ക, അ​​​വ​​​രു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക, അ​​​വ​​​രെ​​​ക്കു​​​റി​​​ച്ച് അ​​​വാ​​​സ്ത​​​വ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ, അ​​​വ​​​രെ കു​​​ടും​​​ബ​​​ത്തി​​​ൽ​​​നി​​​ന്നും സ​​​മൂ​​​ഹ​​​ത്തി​​​ൽ​​​നി​​​ന്നും അ​​​ക​​​റ്റും. യാ​​​തൊ​​​രു തെ​​​റ്റും​​​ചെ​​​യ്യാ​​​ത്ത കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ അ​​​പ​​​മാ​​​നി​​​ക്ക​​​പ്പെ​​​ടും. കൂ​​​ടാ​​​തെ, സ​​​മൂ​​​ഹ​​​ത്തി​​​ൽ അ​​​സ്വ​​​സ്ഥ​​​തക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ക​​​യും പ്രേ​​​ക്ഷ​​​ക​​​രു​​​ടെ ചി​​​ന്താ​​​ഗ​​​തി​​​ക​​​ളെ​​​യും മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​ത്തെ​​​യും​​​ വ​​​രെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്യും. പ്രി​​​യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രേ, നി​​​ങ്ങ​​​ളു​​​ടെ ക​​​ർ​​​ത്ത​​​വ്യം സെ​​​ൻ​​​സേ​​​ഷ​​​ന​​​ല്ല, അ​​​ൽ​​​സേ​​​ഷ​​​നാ​​​ണ്. നി​​​ങ്ങ​​​ൾ കാ​​​വ​​​ൽ​​​ക്കാ​​​രാ​​​ണ്, ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ, സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ, അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ, ധാ​​​ർ​​​മി​​​ക​​​ത​​​യു​​​ടെ, മ​​​നു​​​ഷ്യ​​​ത്വ​​​ത്തി​​​ന്‍റെ, മ​​​റ്റു പ​​​ല​​​തി​​ന്‍റെ​​​യും. അ​​​തു​​​കൊ​​​ണ്ടാ​​​ണ് നി​​​ങ്ങ​​​ളെ ‘ഫോ​​​ർ​​​ത്ത് എ​​​സ്റ്റേ​​​റ്റ്’ എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന​​​ത്.

മാ​​​ധ്യ​​​മ​​​ ധാ​​​ർ​​​മി​​​ക​​​ത

ഏ​​​തൊ​​​രു പ്ര​​​ഫ​​​ഷ​​​നും അ​​​തി​​​ന്‍റേ​​​താ​​​യ എ​​​ത്തി​​​ക്സ് ഉ​​​ണ്ട്; കൂ​​​ടെ മാ​​​ധ്യ​​​മ​​​മേ​​​ഖ​​​ല​​​യ്ക്കും. ത​​​ന്‍റെ കോ​​​ഴ്സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മീ​​​ഡി​​​യാ എ​​​ത്തി​​​ക്സ് പ​​​ഠി​​​ക്കാ​​​ത്ത ഒ​​​രു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും പ്ര​​​വ​​​ർ​​​ത്ത​​​ക​​​യും ഉ​​​ണ്ടാ​​​കാ​​​ൻ വ​​​ഴി​​​യി​​​ല്ല. വാ​​​ർ​​​ത്ത​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​മ്പോ​​​ഴും അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മ്പോ​​​ഴും പാ​​​ലി​​​ക്കേ​​​ണ്ട സ​​​ത്യ​​​സ​​​ന്ധ​​​ത, കൃ​​​ത്യ​​​ത, നി​​​ഷ്പ​​​ക്ഷ​​​ത, തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യാ​​​ത്ത​​​വ​​​ര​​​ല്ല മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ. അ​​​ഭി​​​പ്രാ​​​യ​​​സ്വാ​​​ത​​​ന്ത്ര്യ​​​വും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തോ​​​ടു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​വും ത​​​മ്മി​​​ലു​​​ള്ള സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ അ​​​വ​​​ർ പാ​​​ലി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. വ്യ​​​ക്തി​​​ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യും മാ​​​ന്യ​​​ത​​​യും സം​​​ര​​​ക്ഷി​​​ക്കാ​​​നും തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ത​​​ട​​​യാ​​​നും അ​​​വ​​​ർ ബാ​​​ധ്യ​​​സ്ഥ​​​രാ​​​ണ്. വി​​​ശ്വ​​​സ​​​നീ​​​യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​നും സാ​​​മൂ​​​ഹി​​​ക സു​​​സ്ഥി​​​ര​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​നും അ​​​വ​​​ർ​​​ക്കു ക​​​ട​​​മ​​​യു​​​ണ്ട്. എ​​​ന്നാ​​​ൽ, കി​​​ട​​​മ​​​ത്സ​​ര​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഇ​​​വ​​​യൊ​​​ക്കെ പ​​​ല​​​രും പ​​​ല​​​പ്പോ​​​ഴും മ​​​റ​​​ന്നു​​​പോ​​​കു​​​ന്നു.

 

Kerala

ചൊ​വ്വാ​ഴ്ച രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ൾ സ​ന്നി​ധാ​നം ഒ​ഴി​യ​ണം; അ​റി​യി​പ്പ് എ​സ്ഐ​ടി പ​രി​ശോ​ധ​ന​യെ തുടർന്ന്

പ​ത്ത​നം​തി​ട്ട: ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് മു​ൻ​പ് മാ​ധ്യ​മ​ങ്ങ​ൾ ശ​ബ​രി​മ​ല സ​ന്നി​ധാ​നം ഒ​ഴി​യ​ണ​മെ​ന്ന് നി​ർ‌​ദ്ദേ​ശം. സ്പെ​ഷ്യ​ൽ ക​മ്മി​ഷ​ണ​ർ ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ന​ൽ​കി​യ​ത്. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ചൊ​വ്വാ​ഴ്ച എ​സ്ഐ​ടി ശ​ബ​രി​മ​ല​യി​ൽ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തും.

ഇ​തേ തു​ട​ർ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ ഒ​ഴി​യ​ണ​മെ​ന്ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ മാ​റ്റി​യി​ട്ടു​ണ്ടെ​ന്ന സം​ശ​യം ഉ​ന്ന​യി​ച്ചി​രി​ക്കു​ക​യാ​ണ് ഹൈ​ക്കോ​ട​തി. വി​എ​സ്എ​സ്സി​യി​ലെ ശാ​ത്രീ​യ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ൽ.

കോ​ൺ​ഗ്ര​സ് ഭ​ര​ണ​സ​മി​തി​യു​ടെ കൊ​ടി​മ​ര, വാ​ജി​വാ​ഹ​ന കൈ​മാ​റ്റ​വും പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ കാ​ല​ത്തെ ഇ​ട​പാ​ടും അ​ന്വേ​ഷി​ക്കാ​ൻ കോ​ട​തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​സ്ഐ​ടി കോ​ട​തി​യി​ൽ ന​ൽ​കി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് സ്വ​ർ​ണ​ക്കൊ​ള്ള​യു​ടെ വ്യാ​പ്തി കൂ​ട്ടു​ന്ന​താ​ണ്.

സ്വ​ർ​ണം​പൂ​ശി പോ​റ്റി​യും സം​ഘ​വും തി​രി​ച്ചെ​ത്തി​ച്ച പാ​ളി​ക​ൾ യ​ഥാ​ർ​ഥ പാ​ളി​ക​ള​ല്ലെ​ന്ന മു​ൻ​കാ​ല സം​ശ​യം ബ​ല​പ്പെ​ടു​ക​യാ​ണെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. സ​ന്നി​ധാ​ത്തെ​ത്തി വാ​തി​ലു​ക​ളു​ടെ തെ​ളി​വെ​ടു​ക്കാ​നും കൂ​ടു​ത​ൽ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കാ​നും കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Movies

ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ച്ചു; മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രി

ന​ട​ൻ ദി​ലീ​പി​ന്‍റെ സ്വ​കാ​ര്യ വ​സ​തി​യി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​മു​ഖ വാ​ർ​ത്താ ചാ​ന​ലു​ക​ൾ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി താ​ര​ത്തി​ന്‍റെ സ​ഹോ​ദ​രി.

നി​യ​മ​വി​രു​ദ്ധ​മാ​യി നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തെ​ന്ന് കാ​ണി​ച്ചാ​ണ് ആ​ലു​വ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. റി​പ്പോ​ർ​ട്ട​ർ ടി​വി, ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് എ​ന്നീ ചാ​ന​ലു​ക​ൾ​ക്കും മേ​ധാ​വി​ക​ൾ​ക്കു​മെ​തി​രെ​യാ​ണ് നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

2025 ഡി​സം​ബ​ർ എ​ട്ടി​ന് ആ​ലു​വ​യി​ലെ പ​ത്മ​സ​രോ​വ​രം എ​ന്ന വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ച്ചു എ​ന്ന​താ​ണ് പ്ര​ധാ​ന പ​രാ​തി.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ധി പ​റ​യു​ന്ന ദി​വ​സം ദി​ലീ​പ് വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങു​ന്ന​തും കോ​ട​തി​യി​ലേ​ക്ക് പോ​കു​ന്ന​തും തി​രി​കെ വീ​ട്ടി​ലേ​ക്കു വ​രു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ചി​ത്രീ​ക​രി​ച്ച് ടെ​ലി​കാ​സ്റ്റ് ചെ​യ്തി​രു​ന്നു. തി​രി​കെ വ​ന്ന് ഭാ​ര്യ​യെ​യും മ​ക​ളെ​യും കെ​ട്ടി​പ്പി​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളു​മെ​ല്ലാം ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ഷൂ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു.

ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രി ന​ൽ​കി​യ പ​രാ​തി​യു​ടെ പൂ​ർ​ണ രൂ​പം

എ​സ്. ജ​യ​ല​ക്ഷ്മി (സ​ബി​ത) പ​ത്മ​സ​രോ​വ​രം, കൊ​ട്ടാ​ര​ക്ക​ട​വ് റോ​ഡ്, ആ​ലു​വ.

സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ, ആ​ലു​വ.

വി​ഷ​യം: 08.12.2025-ൽ ​റി​പ്പോ​ർ​ട്ട​ർ ടി​വി​യും ഏ​ഷ്യാ​നെ​റ്റ് ടി​വി​യും ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ വ​സ​തി​ക്ക് മു​ക​ളി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യും അ​നു​മ​തി​യി​ല്ലാ​തെ​യും ഡ്രോ​ൺ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​തി​നെ​തി​രെ​യു​ള്ള പ​രാ​തി.
 
സ​ർ, സി​നി​മ ന​ട​ൻ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രി​യാ​ണ് ഞാ​ൻ. മേ​ൽ സൂ​ചി​പ്പി​ച്ച വി​ലാ​സ​ത്തി​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മാ​ണ് ഞാ​ൻ താ​മ​സി​ക്കു​ന്ന​ത്. 2025 ഡി​സം​ബ​ർ എ​ട്ടി​ന്, റി​പ്പോ​ർ​ട്ട​ർ ടി​വി, ഏ​ഷ്യാ​നെ​റ്റ് ടി​വി എ​ന്നീ ചാ​ന​ലു​ക​ൾ ഞ​ങ്ങ​ളു​ടെ വീ​ട്ടു​പ​റ​മ്പി​ലേ​ക്ക് ഡ്രോ​ൺ അ​യ​ക്കു​ക​യും, സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള വീ​ട്ടി​ലെ എ​ല്ലാ​വ​രു​ടെ​യും സ്വ​കാ​ര്യ​ത​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും ചെ​യ്തു.

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് അ​വ​ർ ദി​ലീ​പി​ന്‍റെ മാ​ത്ര​മ​ല്ല, വീ​ട്ടി​ലെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും അ​ത് സം​പ്രേ​ക്ഷ​ണം ചെ​യ്യു​ക​യും ചെ​യ്തു. റി​പ്പോ​ർ​ട്ട​ർ ടി​വി​യി​ലെ .... സം​പ്രേ​ക്ഷ​ണ​ത്തി​നി​ടെ ഡ്രോ​ൺ അ​യ​ച്ച​തി​നെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്, ഇ​തി​ലൂ​ടെ ഈ ​കൃ​ത്യ​ത്തി​ലു​ള്ള ത​ന്‍റെ പ​ങ്ക് അ​ദ്ദേ​ഹം സ​മ്മ​തി​ക്കു​ന്നു.

വീ​ട്ടി​ലെ അം​ഗ​ങ്ങ​ളു​ടെ സ​മ്മ​ത​മോ മു​ൻ​കൂ​ർ അ​നു​മ​തി​യോ കൂ​ടാ​തെ​യാ​ണ് ഡ്രോ​ൺ പ്ര​വ​ർ​ത്തി​പ്പി​ച്ച​ത്. ഇ​ത് ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ്. ഞ​ങ്ങ​ളു​ടെ വ​സ​തി ഒ​രു പൊ​തു​സ്ഥ​ല​മ​ല്ല, ഒ​രു സ്വ​കാ​ര്യ താ​മ​സ​സ്ഥ​ല​ത്തി​ന് മു​ക​ളി​ൽ വ്യോ​മ​നി​രീ​ക്ഷ​ണം ന​ട​ത്താ​ൻ ഒ​രു മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​നും അ​ധി​കാ​ര​മി​ല്ല.

ഡ്രോ​ൺ നി​രീ​ക്ഷ​ണം ന​ട​ത്തി​യ സ​മ​യ​വും രീ​തി​യും പ​രി​ശോ​ധി​ച്ചാ​ൽ, ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റാ​നും, വാ​ണി​ജ്യ ലാ​ഭ​ത്തി​നാ​യി നി​യ​മ​വി​രു​ദ്ധ​മാ​യി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് സം​പ്രേ​ക്ഷ​ണം ചെ​യ്യാ​നു​മു​ള്ള ദു​രു​ദ്ദേ​ശ്യം വ്യ​ക്ത​മാ​ണ്.

റി​പ്പോ​ർ​ട്ട​ർ ടി​വി​യു​ടെ​യും ഏ​ഷ്യാ​നെ​റ്റ് ടി​വി​യു​ടെ​യും മേ​ൽ​പ​റ​ഞ്ഞ വ്യ​ക്തി​ക​ളു​ടെ​യും ഈ ​പ്ര​വൃ​ത്തി​ക​ൾ ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യെ ലം​ഘി​ക്കു​ന്ന​താ​ണ്. ഇ​ത് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (BNS) 2023 പ്ര​കാ​രം സെ​ക്ഷ​ൻ 329 (ക്രി​മി​ന​ൽ അ​തി​ക്ര​മം), സെ​ക്ഷ​ൻ 351 (ക്രി​മി​ന​ൽ ഭീ​ഷ​ണി), സെ​ക്ഷ​ൻ 270 (പൊ​തു​ജ​ന​ശ​ല്യം) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണ്.

നി​യ​മ​വി​രു​ദ്ധ​മാ​യി പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും സം​പ്രേ​ക്ഷ​ണം ചെ​യ്യു​ക​യും ചെ​യ്ത​തി​ലൂ​ടെ, 08.12.2025-ൽ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ അ​ന്ത​സി​നും സു​ര​ക്ഷ​യ്ക്കും സ​ൽ​പ്പേ​രി​നും പ​രി​ഹ​രി​ക്കാ​നാ​കാ​ത്ത ദോ​ഷം സം​ഭ​വി​ച്ചി​രി​ക്കു​ന്നു.

അ​തി​നാ​ൽ, മേ​ൽ​പ​റ​ഞ്ഞ വ്യ​ക്തി​ക​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും നി​യ​മ​വി​രു​ദ്ധ നി​രീ​ക്ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച ഡ്രോ​ണു​ക​ൾ, മെ​മ്മ​റി കാ​ർ​ഡു​ക​ൾ, സ്റ്റോ​റേ​ജ് ഡി​വൈ​സു​ക​ൾ, അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും ഞാ​ൻ അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

ഉ​ട​ന​ടി ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

വി​ശ്വ​സ്ത​ത​യോ​ടെ

എ​സ്. ജ​യ​ല​ക്ഷ്മി.

Kerala

ഒ​രേ കാ​ര്യ​ത്തി​ൽ ര​ണ്ട് ത​വ​ണ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പ​റ്റു​മോ?, പ​ദ്മ​കു​മാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യി​ല്ലെ?: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗീ​കാ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ യു​വ​തി​യു​ടെ പു​തി​യ ഓ​ഡി​യോ ക്ലി​പ്പു​ക​ളും ചാ​റ്റ് സ്ക്രീ​ൻ​ഷോ​ട്ടു​ക​ളും പു​റ​ത്തു​വ​ന്ന​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

പാ​ർ​ട്ടി നേ​തൃ​ത്വം ഇ​ക്കാ​ര്യ​ത്തി​ൽ ഏ​ക​ക​ണ്ഠ​മാ​യി തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഒ​രേ കാ​ര്യ​ത്തി​ൽ ര​ണ്ട് ത​വ​ണ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പ​റ്റു​മോ​യെ​ന്നും ആ ​ന​ട​പ​ടി നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പ​ദ്മ​കു​മാ​റി​നെ​തി​രെ എ​ന്തു​കൊ​ണ്ട് സി​പി​എം ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും സി​പി​എം ഇ​ക്കാ​ര്യ​ത്തി​ൽ മൃ​ദു​സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്നെ​ന്തി​നെ​ന്നും ചോ​ദി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ്, ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ മൊ​ഴി ന​ൽ​കു​മെ​ന്ന് പേ​ടി​ച്ചി​ട്ടാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

പാ​ല​ക്കാ​ട്ടെ സി​പി​എ​മ്മി​ലെ അ​സം​തൃ​പ്ത​രും സി​പി​ഐ​യി​ലെ ഒ​രു വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച​ത് നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണ്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ യു​ഡി​എ​ഫ് വി​പു​ലീ​ക​രി​ക്കും. ടീം ​യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​ണ്.

ലീ​ഗി​ന് പ്രാ​തി​നി​ധ്യം കു​റ​ഞ്ഞെ​ന്ന പ​രാ​തി എ​ല്ലാം പ​രി​ഹ​രി​ക്കും. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സ​ഹ​ക​രി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ​യി​ട​ങ്ങ​ളി​ൽ പി​ന്തു​ണ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. സു​ന്നി സം​ഘ​ട​ന​ക​ൾ പ​റ​യു​ന്ന​ത് അ​വ​രു​ടെ അ​ഭി​പ്രാ​യ​മെ​ന്നും അ​തി​നു​ള്ള സ്വാ​ത​ന്ത്ര്യം അ​വ​ർ​ക്കു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ വി​സ്മ​യ​മു​ണ്ടാ​കും. ബി​ജെ​പി​യെ താ​ഴെ​യി​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

റ​സൂ​ൽ പൂ​ക്കു​ട്ടി സ്ഥാ​ന​മേ​ൽ​ക്കു​ന്ന ച​ട​ങ്ങി​ൽ ക്ഷ​ണി​ച്ചി​ല്ല; വി​ഷ​മ​മു​ണ്ടെ​ന്ന് പ്രേം​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​യി റ​സൂ​ൽ പൂ​ക്കു​ട്ടി സ്ഥാ​ന​മേ​ൽ​ക്കു​ന്ന ച​ട​ങ്ങി​ൽ ത​ന്നെ ക്ഷ​ണി​ക്കാ​ത്ത​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്ന് ന​ട​നും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നു​മാ​യ പ്രേം​കു​മാ​ർ.

റ​സൂ​ൽ പൂ​ക്കു​ട്ടി സ്ഥാ​ന​മേ​ൽ​ക്കു​ന്ന ച​ട​ങ്ങി​ൽ ത​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. വ​ലി​യ വി​ഷ​മ​മു​ണ്ട്. ഔ​ദ്യോ​ഗി​ക​മാ​യ ഒ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ല്ല. ത​ന്നെ മാ​റ്റി​യ​തും പു​തി​യ ആ​ളെ നി​യോ​ഗി​ച്ച​തും അ​റി​ഞ്ഞി​ല്ല. എ​ന്നെ നി​യോ​ഗി​ച്ച​ത് സ​ർ​ക്കാ​രാ​ണ്. എ​ന്‍റെ ചു​മ​ത​ല കൃ​ത്യ​മാ​യും സു​താ​ര്യ​മാ​യും ജ​ന​കീ​യ​മാ​യും സ​ത്യ​സ​ന്ധ​ത​യോ​ടും ആ​ത്മാ​ർ​ഥ​ത​യോ​ടും കൂ​ടി​യാ​ണ് ചെ​യ്ത​ത്- പ്രേം​കു​മാ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, നി​ല​മ്പൂ​ര്‍ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്താ​തി​രു​ന്ന​തും ആ​ശ സ​മ​ര​ത്തി​ന് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ച​തു​മാ​ണ് പ്രേം​കു​മാ​റി​ന്‍റെ സ്ഥാ​നം​ച​ലി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ൽ ഈ ​ചോ​ദ്യ​ങ്ങ​ളോ​ട് പ്രേം​കു​മാ​ർ പ്ര​തി​ക​രി​ച്ചി​ല്ല.

Kerala

മാ​ധ്യ​മ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​ണം: മ​ന്ത്രി പി. ​രാ​ജീ​വ്

കൊ​​​​ച്ചി: സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളെ​​​​യും പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ​​​​യും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നും അ​​​​വ​​​​ർ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളും വ​​​​സ്തു​​​​ത​​​​ക​​​​ളും കൃ​​​​ത്യ​​​​ത​​​​യോ​​​​ടെ ന​​​​ൽ‌​​​​കാ​​​​നും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​ട​​​​മ​​​​യു​​​​ണ്ടെ​​​​ന്ന് മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ്.

ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ​​​​യും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ​​​​യും ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള​​​​റി​​​​ഞ്ഞു ശ​​​​ക്ത​​​​മാ​​​​യ മാ​​​​ധ്യ​​​​മ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ദീ​​​​പി​​​​ക​​​​യ്ക്കു സാ​​​​ധി​​​​ച്ച​​​​ത് അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.കൊ​​​​ച്ചി​​​​യി​​​​ൽ ദീ​​​​പി​​​​ക ന്യൂ​​​​സ് പോ​​​​ർ​​​​ട്ട​​​​ലി​​​​ന്‍റെ റീ​​​​ലോ​​​​ഞ്ചിം​​​​ഗ് നി​​​​ർ​​​​വ​​​​ഹി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​മ്പ് ദീ​​​​പി​​​​ക​​​​യു​​​​ടെ ന്യൂ​​​​സ് പോ​​​​ർ​​​​ട്ട​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത​​​​തു മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഇ.​​​​കെ. നാ​​​​യ​​​​നാ​​​​രാ​​​​ണ്. ഇ​​​​പ്പോ​​​​ൾ പോ​​​​ർ​​​​ട്ട​​​​ലി​​​​ന്‍റെ റീ​​​​ലോ​​​​ഞ്ചിം​​​​ഗ് നി​​​​ർ​​​​വ​​​​ഹി​​​​ക്കാ​​​​നാ​​​​യ​​​​ത് അ​​​​ഭി​​​​മാ​​​​ന​​​​മാ​​​​യി കാ​​​​ണു​​​​ന്നു.

വ​​​​സ്തു​​​​ത​​​​ക​​​​ളേ​​​​ക്കാ​​​​ൾ വ്യാ​​​​ഖ്യാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു പ്രാ​​​​മു​​​​ഖ്യം ന​​​​ൽ​​​​കു​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ വ​​​​ഴി​​​​മാ​​​​റി ന​​​​ട​​​​ക്കാ​​​​നും സ​​​​ത്യ​​​​ത്തോ​​​​ടൊ​​​​പ്പം നീ​​​​ങ്ങാ​​​​നും ദീ​​​​പി​​​​ക​​​​പോ​​​​ലു​​​​ള്ള പ​​​​ത്ര​​​​ങ്ങ​​​​ൾ​​​​ക്കു സാ​​​​ധി​​​​ക്കും.

ചെ​​​​റു​​​​പ്പ​​​​ക്കാ​​​​രെ വാ​​​​ർ​​​​ത്താ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​വ​​​​രാ​​​​നാ​​​​കു​​​​ന്ന ശ്ര​​​​മ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക​​​​ണം. ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്ന ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ദീ​​​​പി​​​​ക എ​​​​ക്കാ​​​​ല​​​​വും പ്ര​​​​ത്യേ​​​​കം താ​​​​ത്പ​​​​ര്യ​​​​മെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. അ​​​​ടു​​​​ത്തി​​​​ടെ ക്ഷീ​​​​ര​​​​ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ദീ​​​​പി​​​​ക പ​​​​ര​​​​മ്പ​​​​ര ശ്ര​​​​ദ്ധി​​​​ച്ചി​​​​രു​​​​ന്നു. ദീ​​​​പി​​​​ക നി​​​​ര​​​​ന്ത​​​​രം പു​​​​തു​​​​ക്ക​​​​ലു​​​​ക​​​​ൾ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തും എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​യേ​​​​ണ്ട​​​​താ​​​​ണ്.

സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ എ​​​​ല്ലാ സാ​​​​ധ്യ​​​​ത​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. പു​​​​തി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ദീ​​​​പി​​​​ക​​​​യു​​​​ടെ ചു​​​​വ​​​​ടു​​​​വ​​​​യ്പു​​​​ക​​​​ൾ പ്ര​​​​തീ​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണ്-മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Kerala

കേ​സ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​ങ്കു​വ​യ്ക്ക​രു​ത്; ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന്‍റെ കേ​സ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​ങ്കു​വ​യ്ക്ക​രു​തെ​ന്ന് ഡി​ജി​പി. ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​റി​ൽ പ്ര​തി​ക​ളു​ടെ കു​റ്റ​സ​മ്മ​തം വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന നി​ർ​ദേ​ശ​വു​മു​ണ്ട്.

സ​ർ​ക്കു​ല​ർ ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണെ​ന്നാ​ണ് ഡി​ജി​പി​യു​ടെ വി​ശ​ദീ​ക​ര​ണം. ബു​ധ​നാ​ഴ്ച​യാ​ണ് ഡി​ജി​പി സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്. മു​ൻ​പും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​മാ​ർ വി​വി​ധ സ​ർ​ക്കു​ല​റു​ക​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

സ​മീ​പ​കാ​ല​ത്ത് ഒ​രു കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ, പ്ര​തി കു​റ്റ​സ​മ്മ​തം ന​ട​ത്തി എ​ന്ന രീ​തി​യി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ കാ​ര്യ​വും അ​ത് മാ​ധ്യ​മ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​തും ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തു​ക​യു​ണ്ടാ​യി.

കു​റ്റാ​രോ​പി​ത​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ പു​റ​ത്ത് പ​റ​യു​ന്ന​തും അ​ത് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും ശ​രി​യ​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ അ​ന്വേ​ഷ​ണ ഘ​ട്ട​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സി​ന്‍റെ വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​ത് തു​ട​ർ വി​ചാ​ര​ണ​യെ​യും അ​ന്വേ​ഷ​ണ​ത്തെ​യും ബാ​ധി​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ന്നാ​ണ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍റെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​ജി​പി സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്.

Kerala

മാ​ധ്യ​മ​വി​ല​ക്ക​ല്ല പോം​വ​ഴി; ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ന്ന​ത് അ​ന്വേ​ഷി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി യു​പി സ്കൂ​ളി​ൽ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ധ്യ​മ​ങ്ങ​ളെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. സ്‌​കൂ​ളി​ല്‍ പ്ര​ശ്‌​നം ഉ​ണ്ടാ​കു​മ്പോ​ള്‍ മാ​ധ്യ​മ​ങ്ങ​ളെ ത​ട​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

മാ​ധ്യ​മ​ങ്ങ​ളെ ഇ​റ​ക്കി​വി​ടേ​ണ്ട കാ​ര്യ​മി​ല്ല. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ല്‍ പ​ല പ്ര​ശ്‌​ന​ങ്ങ​ളും പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളാ​ണ്.

മാ​ധ്യ​മ​വി​ല​ക്ക​ല്ല പോം​വ​ഴി. ആ​ല​പ്പു​ഴ കാ​ര്‍​ത്തി​ക​പ്പ​ള്ളി യു​പി സ്‌​കൂ​ലി​ല്‍ ന​ട​ന്ന സം​ഭ​വ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

Kerala

മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ സ്കൂ​ളി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്ക്; ബ​ല​മാ​യി പു​റ​ത്താ​ക്കാ​ൻ ശ്ര​മി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ

ആ​ല​പ്പു​ഴ: മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി യു​പി സ്കൂ​ളി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്ക്. വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​പോ​ക​ണ​മെ​ന്ന് സി​പി​എം പ​ഞ്ചാ​യ​ത്തം​ഗം നി​ബു ആ​വ​ശ്യ​പ്പെ​ട്ട​ത് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി.

സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ പ​റ​യാ​തെ പു​റ​ത്തു​പോ​കി​ല്ലെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ നി​ല​പാ​ടെ​ടു​ത്തു. പി​ന്നീ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ബ​ലം പ്ര​യോ​ഗി​ച്ച് പു​റ​ത്താ​ക്കാ​നും സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്
ശ്ര​മ​മു​ണ്ടാ​യി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ​യി​ൽ സ്കൂ​ളി​ന്‍റെ പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ ഓ​ടി​ട്ട മേ​ൽ​ക്കൂ​ര
അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഇ​ന്ന് രാ​വി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​പ്പോ​ഴാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്.

District News

മാ​ധ്യ​മ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്തു

കോ​ഴി​ക്കോ​ട്: ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ആ​ശ്രി​ത ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഒ​മ്പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ത​ളി സാ​മൂ​തി​രി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് എം.​കെ. രാ​ഘ​വ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന​സ് കൊ​ടു​ത്ത് ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം എ​ക്കാ​ല​വും നി​ല​നി​ൽ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ശ്രി​ത​യു​ടെ പ്ര​വ​ർ​ത്ത​നം അ​ത്ത​ര​ത്തി​ലു​ള്ള​താ​ണെ​ന്നും എം​പി കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ശ്രി​ത ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് റാ​ണി ശി​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ ടി. ​റി​നീ​ഷ് മു​ഖ്യാ​തി​ഥി​യാ​യി. ച​ട​ങ്ങി​ൽ സാ​മൂ​തി​രി ഉ​ണ്ണി രാ​ജ മാ​ധ്യ​മ പു​ര​സ്കാ​രം ര​മേ​ഷ് കോ​ട്ടൂ​ളി ( ദീ​പി​ക), അ​ജീ​ഷ് അ​ത്തോ​ളി (ജീ​വ​ൻ ടി​വി), സ​നോ​ജ് കു​മാ​ർ ബേ​പ്പൂ​ർ (മീ​ഡി​യ വ​ൺ), എ​സ്. പാ​ർ​വ​തി ( മ​നോ​ര​മ ന്യൂ​സ്),

സോ​നു വെ​ള്ളി​മാ​ട് കു​ന്ന് (പി​ടി​ഐ) , ജോ​ൺ​സ​ൺ കെ. ​ജോ​ർ​ജ് ( കോ​ഴി​ക്കോ​ട് വി​ഷ​ൻ) എ​ന്നി​വ​ർ എം​പി​യി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി. ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രാ​യ ജ​യ​രാ​ജ​ൻ അ​നു​ഗ്ര​ഹ‌, സ​ജീ​വ​ൻ വ​ള​പ്പി​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

Latest News

Corehub Up