x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​യി​ലെ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​സ്ഥ​യി​ലും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ഡെ​ച്ച് പ്ര​ധാ​ന​മ​ന്ത്രി


Published: May 19, 2026 12:42 AM IST | Updated: May 19, 2026 12:42 AM IST

ആം​​​​സ്റ്റ​​​​ർ​​​​ഡാം: ഇ​​​​ന്ത്യ​​​​യി​​​​ല്‍ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ള്‍ വെ​​​​ല്ലു​​​​വി​​​​ളി നേ​​​​രി​​​​ടു​​​​ന്നു​​​​വെ​​​​ന്നും മാ​​​​ധ്യ​​​​മ​​​​സ്വാ​​​​ത​​​​ന്ത്ര്യം അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും ഇ​​​​തി​​​​ൽ നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ്‌​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന് ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ടെ​​​​ന്നും ഈ ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വു​​​​മാ​​​​യി പ​​​​തി​​​​വാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​റു​​​​ണ്ടെ​​​​ന്നു​​​​മു​​​​ള്ള പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി റോ​​​​ബ് ജെ​​​​റ്റ​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം വി​​​​വാ​​​​ദ​​​​മാ​​​​യി.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി​​​​യു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ഡ​​​​ച്ച് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ക്ക​​​​വെ​​​​യാ​​​​ണു റോ​​​​ബ് ജെ​​​​റ്റ​​​​ൻ ഇ​​​​ന്ത്യ​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ച്ച​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​ന്ത്യ​​​​യി​​​​ലെ മാ​​​​ധ്യ​​​​മ​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തെ​​​​യും ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളെ​​​​യും​​​​കു​​​​റി​​​​ച്ച് ഡ​​​​ച്ച് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ ത​​​​ള്ളി.

ച​​​​ടു​​​​ല​​​​മാ​​​​യ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ലു​​​​ള്ള​​​​തെ​​​​ന്നും അ​​​​ഭി​​​​പ്രാ​​​​യ​​​​സ്വാ​​​​ത​​​​ന്ത്ര്യം ഹ​​​​നി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്നും മ​​​​റി​​​​ച്ചു​​​​ള്ള അ​​​​ഭി​​​​പ്രാ​​​​യ​​​​പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ള്‍ ഇ​​​​ന്ത്യ​​​​യെ​​​​ക്കു​​​​റി​​​​ച്ചും ഇ​​​​ന്ത്യ​​​​ന്‍ സം​​​​സ്കാ​​​​ര​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​മു​​​​ള്ള അ​​​​റി​​​​വി​​​​ല്ലാ​​​​യ്മ​​​​മൂ​​​​ല​​​​മാ​​​​ണെ​​​​ന്നും കേ​​​​ന്ദ്ര വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ സെ​​​​ക്ര​​​​ട്ട​​​​റി (വെ​​​​സ്റ്റ്) സി​​​​ബി ജോ​​​​ര്‍​ജ് പ​​​​റ​​​​ഞ്ഞു.

ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മൂ​​​​ല്യ​​​​ങ്ങ​​​​ള്‍ ബ​​​​ലി​​​​ക​​​​ഴി​​​​ക്കാ​​​​തെ​​​​യാ​​​​ണ് ഇ​​​​ന്ത്യ സാ​​​​മ്പ​​​​ത്തി​​​​ക-​​​​സാ​​​​മൂ​​​​ഹി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ നേ​​​​ട്ട​​​​ങ്ങ​​​​ള്‍ കൈ​​​​വ​​​​രി​​​​ച്ച​​​​തെ​​​​ന്നും ലോ​​​​ക​​​​ത്തെ ആ​​​​റി​​​​ലൊ​​​​ന്നു ജ​​​​ന​​​​ങ്ങ​​​​ളെ ഉ​​​​ള്‍​ക്കൊ​​​​ള്ളു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യെ​​​​ന്നും ആ​​​​റി​​​​ലൊ​​​​ന്ന് പ്ര​​​​ശ്ന​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​വ​​​​ര​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

Tags : Dutch Prime Minister media freedom minorities India expresses concern

Recent News

Corehub Up