Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India

സി​ന്ധു ന​ദീ​ജ​ല ക​രാ​ർ: ആ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി വി​ധി ത​ള്ളി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: സി​ന്ധു ന​ദീ​ജ​ല ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി ​ഹേ​ഗി​ലെ അ​ന്താ​രാ​ഷ്ട്ര ആ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി ഇ​ന്ത്യ ത​ള്ളി. വി​ധി​ന്യാ​യം പു​റ​പ്പെ​ടു​വി​ക്കാ​ൻ ഈ ​കോ​ട​തി​ക്ക് യാ​തൊ​രു നി​യ​മ​പ​ര​മാ​യ അ​ധി​കാ​ര​വു​മി​ല്ലെ​ന്നും സ​മി​തി​യു​ടെ രൂ​പീ​ക​ര​ണം ത​ന്നെ അ​ന​ധി​കൃ​ത​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പാ​കി​സ്ഥാ​നു​മാ​യു​ള്ള സി​ന്ധു ന​ദീ​ജ​ല ക​രാ​ർ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച  ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. 

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ പ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ ക​രാ​ർ മ​ര​വി​പ്പി​ച്ച​ത്. എ​ന്നാ​ൽ ക​രാ​ർ ഏ​ക​പ​ക്ഷീ​യ​മാ​യി റ​ദ്ദാ​ക്കാ​നോ നി​ർ​ത്തി​വെ​ക്കാ​നോ ഇ​ന്ത്യ​ക്ക് നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മി​ല്ലെ​ന്നും ക​രാ​ർ പൂ​ർ​ണ​മാ​യി നി​ല​നി​ൽ​ക്കു​മെ​ന്നു​മാ​യി​രു​ന്നു ആ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി​യു​ടെ വാ​ദം. ഇ​തി​ന് പു​റ​മേ ജ​മ്മു കാ​ഷ്മീ​രി​ലെ ര​ത്‌​ലെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തി​ൽ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ളും കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. 

എ​ന്നാ​ൽ, ലോ​ക​ബാ​ങ്ക് ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചാ​ണ് ഈ ​കോ​ട​തി രൂ​പീ​ക​രി​ച്ച​തെ​ന്നും അ​തി​നാ​ൽ കോ​ട​തി​യെ നി​യ​മ​പ​ര​മാ​യി അം​ഗീ​ക​രി​ക്കു​ക​യോ വാ​ദ​ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര തീ​രു​മാ​ന​ങ്ങ​ളി​ലോ ജ​മ്മു കാ​ഷ്മീ​രി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലോ ഇ​ട​പെ​ടാ​ൻ ഈ ​സ​മി​തി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.  

National

ജാവലിൻ ആന്‍റി ടാങ്ക് മിസൈൽ സിസ്റ്റം വാങ്ങാൻ കരാറായി

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് അ​​​ത്യാ​​​ധു​​​നി​​​ക ജാ​​​വ​​​ലി​​​ൻ ആ​​​ന്‍റി ടാ​​​ങ്ക് ഗൈ​​​ഡ​​​ഡ് മി​​​സൈ​​​ൽ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ക​​​രാ​​​ർ സ​​​മ്മ​​​ത​​​പ​​​ത്ര​​​ത്തി​​​ൽ (ലെ​​​റ്റ​​​ർ ഓ​​​ഫ് ഓ​​​ഫ​​​ർ ആ​​​ൻ​​​ഡ് ആ​​​ക്സ​​​പ്റ്റ​​​ൻ​​​സ്) ഇ​​​ന്ത്യ ഒ​​​പ്പു​​​വ​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഫോ​​​റി​​​ൻ മി​​​ലി​​​ട്ട​​​റി സെ​​​യി​​​ൽ​​​സ് (എ​​​ഫ്എം​​​എ​​​സ്) വ​​​ഴി​​​യാ​​​ണ് ക​​​രാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​ക.

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും അ​​​ത്യാ​​​ധു​​​നി​​​ക​​​വും പ്ര​​​ഹ​​​ര​​​ശേ​​​ഷി​​​യു​​​ള്ള​​​തു​​​മാ​​​യ ആ​​​ന്‍റി ടാ​​​ങ്ക് മി​​​സൈ​​​ൽ സം​​​വി​​​ധാ​​​ന​​​മാ​​​ണ് ജാ​​​വ​​​ലി​​​ൻ. ശ​​​ത്രു​​​ക്ക​​​ളു​​​ടെ യു​​​ദ്ധ​​​ടാ​​​ങ്കു​​​ക​​​ൾ, ക​​​വ​​​ചി​​​ത വാ​​​ഹ​​​ന​​​ങ്ങ​​​ൾ, ബ​​​ങ്ക​​​റു​​​ക​​​ൾ, താ​​​ഴ്ന്നു​​​പ​​​റ​​​ക്കു​​​ന്ന ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ൾ എ​​​ന്നി​​​വ ത​​​ക​​​ർ​​​ക്കാ​​​ൻ സൈ​​​നി​​​ക​​​ർ​​​ക്ക് തോ​​​ളി​​​ൽ​​​വ​​​ച്ച് പ്ര​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് ഇ​​​വ വി​​​ക​​​സി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. മി​​​സൈ​​​ൽ തൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​മ്പ് ല​​​ക്ഷ്യം ലോ​​​ക്ക് ചെ​​​യ്താ​​​ൽ ​​​മാ​​​ത്രം മ​​​തി.

തൊ​​​ടു​​​ത്തുക​​​ഴി​​​ഞ്ഞാ​​​ൽ മി​​​സൈ​​​ൽ സ്വ​​​യം ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് വ​​​ഴി ക​​​ണ്ടെ​​​ത്തി കു​​​തി​​​ക്കും. വി​​​ദൂ​​​ര​​​മ​​​ല്ലാ​​​ത്ത ല​​​ക്ഷ്യ​​​ങ്ങ​​​ളെ ത​​​ക​​​ർ​​​ക്കാ​​​ൻ മി​​​സൈ​​​ലി​​​നു സാ​​​ധി​​​ക്കും. കൂ​​​ടാ​​​തെ രാ​​​ത്രി​​​യി​​​ലും പ​​​ക​​​ലും ഏ​​​ത് കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ലും കൃ​​​ത്യ​​​മാ​​​യി ല​​​ക്ഷ്യം ക​​​ണ്ടെ​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന തെ​​​ർ​​​മ​​​ൽ-ഇ​​​ൻ​​​ഫ്രാ​​​റെ​​​ഡ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ മി​​​സൈ​​​ലി​​​നു​​​ണ്ട്. ലോ​​​ഞ്ച​​​റും മി​​​സൈ​​​ലും ഉ​​​ൾ​​​പ്പെ​​​ടെ ആ​​​കെ ഭാ​​​രം ഏ​​​ക​​​ദേ​​​ശം 22 കി​​​ലോ​​​ഗ്രാ​​​മാ​​​ണ്.

ഇ​​​ന്ത്യ-​​​യുഎ​​​സ് ത​​​ന്ത്ര​​​പ്ര​​​ധാ​​​ന പ്ര​​​തി​​​രോ​​​ധ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ന്‍റെ വ്യാ​​​പ്തി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണ് ക​​​രാ​​​റെ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ യു​​​എ​​​സ് അം​​​ബാ​​​സ​​​ഡ​​​ർ സെ​​​ർ​​​ജി​​​യോ ഗോ​​​ർ പ​​​റ​​​ഞ്ഞു.

യു​​​എ​​​സ് ക​​​ര​​​സേ​​​ന​​​യും മ​​​റൈ​​​ൻ കോ​​​റും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഈ ​​​മി​​​സൈ​​​ൽ സം​​​വി​​​ധാ​​​നം, പു​​​തി​​​യ ക​​​രാ​​​റി​​​ലൂ​​​ടെ ഇ​​​ന്ത്യ​​​യി​​​ൽ സം​​​യു​​​ക്ത​​​മാ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കും വ​​​ഴി​​​തു​​​റ​​​ക്കു​​​മെ​​​ന്ന് എം​​​ബ​​​സി വ്യ​​​ക്ത​​​മാ​​​ക്കി. ആ​​​ർ​​​ടി​​​എ​​​ക്സ്, ലോ​​​ക്ക്ഹീ​​​ഡ് മാ​​​ർ​​​ട്ടി​​​ൻ എ​​​ന്നീ ക​​​മ്പ​​​നി​​​ക​​​ൾ സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് മി​​​സൈ​​​ൽ നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Tech

8 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 7എൻഎം മു​ത​ൽ 3എൻഎം വ​രെ​യു​ള്ള ചി​പ്പ് നി​ർ​മാ​ണം ഇ​ന്ത്യ​യി​ൽ; ഐ​ടി മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്

ന്യൂ ​ഡ​ൽ​ഹി: അ​ടു​ത്ത എ​ട്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ത്യാ​ധു​നി​ക 7nm മു​ത​ൽ 3nm വ​രെ​യു​ള്ള സെ​മി​ക​ണ്ട​ക്ട​ർ ചി​പ്പു​ക​ൾ ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് കേ​ന്ദ്ര ഐ​ടി മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. രാ​ജ്യ​ത്തെ സെ​മി​ക​ണ്ട​ക്ട​ർ മേ​ഖ​ല​യി​ലെ പു​രോ​ഗ​തി​യും ഭാ​വി പ​ദ്ധ​തി​ക​ളും വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് പ​ങ്കു​വെ​ച്ച പോ​സ്റ്റി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നി​ല​വി​ൽ 40nm ലെ​വ​ലി​ലു​ള്ള ചി​പ്പ് നി​ർ​മാ​ണ ശേ​ഷി​യാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. ഇ​ത് ഘ​ട്ടം​ഘ​ട്ട​മാ​യി ഉ​യ​ർ​ത്തി അ​ടു​ത്ത എ​ട്ട് വ​ർ​ഷ​ത്തി​ന​കം 7nm, 3nm സാ​ങ്കേ​തി​ക​വി​ദ്യ​യി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സെ​മി​ക​ണ്ട​ക്ട​ർ നി​ർ​മാണ​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​നാ​യു​ള്ള 'സെ​മി​കോ​ൺ 2.0' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 1.275 ല​ക്ഷം കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ചി​പ്പ് ഡി​സൈ​ൻ, ഗ​വേ​ഷ​ണം, പാ​ക്കേ​ജിം​ഗ്, വൈ​ദ​ഗ്ധ്യ​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​നം എ​ന്നി​വ​യ്ക്ക് ഊ​ന്ന​ൽ ന​ൽ​കു​ന്നു.

ഗു​ജ​റാ​ത്തി​ലെ ധൊ​ലേ​ര​യി​ൽ ടാ​റ്റ ഇ​ല​ക്ട്രോ​ണി​ക്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ പ്ര​ധാ​ന ചി​പ്പ് നി​ർ​മാ​ണ ശാ​ല ഉ​യ​രു​ന്ന​ത്. കൂ​ടാ​തെ, ഭാ​വി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ചി​പ്പ് ഡി​സൈ​ൻ എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്ക് വ​രും വ​ർ​ഷ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കാ​നും സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

Tech

ചാ​റ്റ്ജി​പി​റ്റി​യി​ൽ പ​ര​സ്യ​ങ്ങ​ൾ വ​രു​ന്നു; ഇ​ന്ത്യ​യി​ൽ സേ​വ​നം ആ​രം​ഭി​ച്ച് ഓ​പ്പ​ൺ​എ​ഐ, ചാ​റ്റു​ക​ൾ സ്വ​കാ​ര്യ​മാ​യി​രി​ക്കു​മെ​ന്ന് ഉ​റ​പ്പ്

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് പ്ലാ​റ്റ്‌​ഫോ​മാ​യ ചാ​റ്റ്ജി​പി​റ്റി​യി​ൽ പ​ര​സ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു തു​ട​ങ്ങി​യ​താ​യി നി​ർ​മാ​താ​ക്ക​ളാ​യ ഓ​പ്പ​ൺ​എ​ഐ. ഇ​ന്ത്യ​യി​ലെ ഫ്രീ , ​ഗോ പ്ലാ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന മു​തി​ർ​ന്ന ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലാ​ണ് പ്രോ​ത്സാ​ഹി​ത സ​ന്ദേ​ശ​ങ്ങ​ൾ കാ​ണി​ച്ചു തു​ട​ങ്ങു​ന്ന​ത്. അ​മ്പ​തി​ല​ധി​കം ബ്രാ​ൻ​ഡു​ക​ളാ​ണ് ആ​ദ്യ ആ​ഴ്ച​യി​ൽ ചാ​റ്റ്ജി​പി​റ്റി​യി​ലൂ​ടെ പ​ര​സ്യം ന​ൽ​കു​ന്ന​ത്.

സെ​പ്റ്റം​ബ​ർ 4 മു​ത​ൽ ബി​സി​ന​സു​ക​ൾ​ക്ക് സ്വ​യം പ​ര​സ്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കു​ന്ന 'ആ​ഡ്സ് മാ​നേ​ജ​ർ' സേ​വ​ന​വും ല​ഭ്യ​മാ​കും. പ്ര​തി​ദി​നം കു​റ​ഞ്ഞ​ത് 725 രൂ​പ ബ​ജ​റ്റി​ൽ ക​മ്പ​നി​ക​ൾ​ക്ക് ചാ​റ്റ്ജി​പി​റ്റി​യി​ൽ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കാം. ഉ​പ​യോ​ക്താ​ക്ക​ൾ ചോ​ദി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന മ​റു​പ​ടി​ക്ക് താ​ഴെ​യാ​യി​രി​ക്കും പ​ര​സ്യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. ഇ​വ സ്പോ​ൺ​സേ​ഡ് എ​ന്ന് കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​മെ​ന്നും എ​ഐ മ​റു​പ​ടി​യി​ൽ നി​ന്ന് വേ​ർ​തി​രി​ച്ചു കാ​ണി​ക്കു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

പ​ര​സ്യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത് വ​ഴി ചാ​റ്റ്ജി​പി​റ്റി ന​ൽ​കു​ന്ന മ​റു​പ​ടി​ക​ളി​ൽ യാ​തൊ​രു​വി​ധ മാ​റ്റ​വും വ​രു​ത്തി​ല്ലെ​ന്ന് ഓ​പ്പ​ൺ​എ​ഐ വ്യ​ക്ത​മാ​ക്കി. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഏ​റ്റ​വും ഉ​പ​യോ​ഗ​പ്ര​ദ​മാ​യ വി​വ​ര​ങ്ങ​ൾ ത​ന്നെ തു​ട​ർ​ന്നും ല​ഭി​ക്കും.

കൂ​ടാ​തെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ചാ​റ്റ് ഹി​സ്റ്റ​റി​യോ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ പ​ര​സ്യ​ദാ​താ​ക്ക​ൾ​ക്ക് കൈ​മാ​റി​ല്ലെ​ന്നും, ചാ​റ്റു​ക​ൾ പൂ​ർ​ണ​മാ​യും സ്വ​കാ​ര്യ​മാ​യി​രി​ക്കു​മെ​ന്നും ക​മ്പ​നി ഉ​റ​പ്പു​ന​ൽ​കു​ന്നു. 18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലും രാ​ഷ്ട്രീ​യം, മാ​ന​സി​കാ​രോ​ഗ്യം തു​ട​ങ്ങി​യ സെ​ൻ​സി​റ്റീ​വ് വി​ഷ​യ​ങ്ങ​ളി​ലും പ​ര​സ്യ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

International

ഇ​ന്ത്യ - ചൈ​ന അ​തി​ർ​ത്തി​യി​ൽ ശാ​ന്തി​യും സ​മാ​ധാ​ന​വും നി​ല​നി​ർ​ത്താൻ ധാ​ര​ണ​യായി, ​ച​ർ​ച്ച​യു​ടെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ - ചൈ​ന അ​തി​ർ​ത്തി​യി​ലെ ശാ​ന്തി​യും സ​മാ​ധാ​ന​വും നി​ല​നി​ർ​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ എ​ട്ട് പ്ര​ധാ​ന കാ​ര്യ​ങ്ങ​ളി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാ​ങ് യീ​യു​മാ​യി ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ ന​ട​ത്തി​യ ഉ​ന്ന​ത​ത​ല ച​ർ​ച്ച​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​ത്.

ച​ർ​ച്ച​യു​ടെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ടു. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പി​ങ് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ന​ട​ന്ന ഈ ​കൂ​ടി​ക്കാ​ഴ്ച ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​കും. പ്ര​ത്യേ​കി​ച്ച്, അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യ​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഇ​രു​പ​ക്ഷ​വും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ര​ണ്ട് രാ​ജ്യ​ങ്ങ​ളും പ്ര​ത്യേ​ക വ​ഴി​ക​ൾ തേ​ടും. സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്കാ​യി ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ൽ​ക്കൂ​ടി സൗ​ക​ര്യം ഒ​രു​ക്കാ​നും കി​ഴ​ക്ക​ൻ, മ​ധ്യ മേ​ഖ​ല​ക​ളി​ൽ ഓ​രോ ഹോ​ട്ട്‌​ലൈ​ൻ കൂ​ടി സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തി​ർ​ത്തി​യി​ലെ പ​ര​സ്പ​ര സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​രം കൂ​ട്ടാ​നും, കൈ​ലാ​സ് മാ​ന​സ​രോ​വ​ർ യാ​ത്ര​യ്ക്ക് കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​രെ അ​നു​വ​ദി​ക്കാ​നും ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി.

ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും ഇ​ട​യി​ലു​ണ്ടാ​കു​ന്ന ഏ​ത് ത​ർ​ക്ക​വും നി​ല​വി​ലെ ന​യ​ത​ന്ത്ര, സൈ​നി​ക ത​ല സം​വി​ധാ​ന​ങ്ങ​ൾ വ​ഴി സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കും. അ​തി​ർ​ത്തി ക​ട​ന്നൊ​ഴു​കു​ന്ന ന​ദി​ക​ളു​ടെ​യും ഡാ​മു​ക​ളു​ടെ​യും ഡേ​റ്റ പ​ര​സ്പ​രം കൈ​മാ​റു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ അ​ടു​ത്ത മാ​സം വി​ദ​ഗ്ധ സ​മി​തി യോ​ഗം ചേ​രും. അ​തി​ർ​ത്തി ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഈ ​ഉ​ന്ന​ത​ത​ല സം​വി​ധാ​ന​ത്തി​ന്‍റെ അ​ടു​ത്ത വ​ർ​ഷ​ത്തെ യോ​ഗം ഇ​ന്ത്യ​യി​ൽ ന​ട​ത്താ​നും അ​ജി​ത് ഡോ​വ​ലും വാ​ങ് യീ​യും ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

National

നേപ്പാളിന് സഹായഹസ്തവുമായി ഇന്ത്യ

ന്യൂഡൽഹി: മിന്നൽ പ്രളയത്തിൽ വലയുന്ന നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യ. കേന്ദ്ര സർക്കാർ തീരുമാനമനുസരിച്ച് വ്യോമസേനയുടെ സി-130 ജെ ട്രാൻസ്പോർട്ട് വിമാനത്തിൽ ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യ സംഘം ഇന്ന് അർധരാത്രിയോടെ നേപ്പാളിലേക്ക് പുറപ്പെടും.

അടിയന്തര സഹായ വസ്തുക്കളുമായി മറ്റൊരു വ്യോമസേനാ വിമാനം വ്യാഴാഴ്ച പുലർച്ചെയോടെ നേപ്പാളിലേക്ക് പോകുമെന്നും വ്യോമസേനാ വൃത്തങ്ങൾ വ്യക്തമാക്കി.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായുമായി ഫോണിൽ സംസാരിച്ചിരുന്നു. പ്രളയത്തിൽ ഇന്ത്യൻ ജനത നേപ്പാളിനൊപ്പം ഉണ്ടാകുമെന്ന് മോദി ഉറപ്പ് നൽകിയിരുന്നു.

Sports

ദിനുഷയ്ക്ക് സെഞ്ചുറി, ലങ്ക 290ന് പുറത്ത്; ഫോളോ ഓണിനു പിന്നാലെ വീണ്ടും തകർച്ച

കൊളംബോ: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഫോളോ ഓൺ വഴങ്ങിയതിനു പിന്നാലെ രണ്ടാമിന്നിംഗ്സിലും ശ്രീലങ്ക പതറുന്നു. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന നിലയിലാണ് ആതിഥേയർ. 35 റൺസുമായി പസിന്ദു സൂര്യഭണ്ഡാരയും പത്തു റൺസുമായി കമിന്ദു മെൻഡിസുമാണ് ക്രീസിൽ.

ഓപ്പണർ ലഹിരു ഉഡാര (15), കാമിൽ മിഷാര (32) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവരാണ് വിക്കറ്റുകൾ സ്വന്തമാക്കിയത്.

നേരത്തെ, ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 503 റൺസ് പിന്തുടർന്ന ശ്രീലങ്ക 290 റൺസിന് പുറത്തായിരുന്നു. എട്ടിന് 265 റൺസ് എന്ന നിലയിൽ നാലാം ദിനം കളിയാരംഭിച്ച ലങ്കയ്ക്ക് 25 റൺസെടുക്കുന്നതിടെയാണ് ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായത്. സ്‌കോർ 288ൽ എത്തിനിൽക്കെ, പന്ത്രണ്ട് റൺസുമായി ലഹിരു കുമാര സാരാൻശ് ജെയിനിന്‍റെ പന്തിൽ വിക്കറ്റിനു പിന്നിൽ ധ്രുവ് ജുറെലിനു പിടികൊടുത്തു മടങ്ങി.

തൊട്ടുപിന്നാലെ സെഞ്ചുറി തികച്ച സോണൽ ദിനുഷയെ കെ.എൽ. രാഹുലിന്‍റെ കൈയിലെത്തിച്ച ജെയിൻ ലങ്കൻ വീഴ്ച പൂർത്തിയാക്കി. ഇതോടെ, ഇന്ത്യയ്ക്ക് 213 റൺസിന്‍റെ ഒന്നാമിന്നിംഗ് ലീഡ് ലഭിച്ചു. 162 പന്തിൽ നിന്ന് 103 റൺസെടുത്ത ദിനുഷയാണ് ലങ്കൻ നിരയിലെ ടോപ് സ്കോറർ. ദിനുഷയുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്.

Business

ദു​ബാ​യ് ചേം​ബേ​ഴ്‌​സ് ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ല്‍ ഒ​പ്പു​വ​ച്ചു

കൊ​​​​ച്ചി: ദു​​​​ബാ​​​​​യും ഇ​​​​ന്ത്യ​​​​യും ത​​​​മ്മി​​​​ലു​​​​ള്ള വ്യാ​​​​പാ​​​​ര​​​​വും നി​​​​ക്ഷേ​​​​പ​​​​വും ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും ബി​​​​സി​​​​ന​​​​സ് വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണ​​​​ത്തെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി ദു​​​​ബാ​​​​യ് ചേം​​​​ബേ​​​​ഴ്‌​​​​സ് ര​​​​ണ്ടു ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​പ്പു​​​​വ​​​​ച്ചു.

ദു​​​​ബാ​​​​യ് ചേം​​​​ബേ​​​​ഴ്‌​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ എ​​​​ച്ച്.​​​​ഇ. മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ലി റാ​​​​ഷി​​​​ദ് ലൂ​​​​ത്ത​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘം ഏ​​​​ജ​​​​ന്‍റി​​​​ക് എ​​​​ഐ പ്രോ​​​​ത്സാ​​​​ഹ​​​​നം ഉ​​​​ള്‍​പ്പ​​​​ടെ​​​​യു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് സോ​​​​ഫ്റ്റ്‌​​​​വേ​​​​ര്‍ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നാ​​​​യ നാ​​​​സ്‌​​​​കോം, ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ക​​​​ര്‍​ണാ​​​​ട​​​​ക ചേം​​​​ബേ​​​​ഴ്‌​​​​സ് ഓ​​​​ഫ് കൊ​​​​മേ​​​​ഴ്‌​​​​സ് ആ​​​​ന്‍​ഡ് ഇ​​​​ന്‍​ഡ​​​​സ്ട്രി എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​ര​​​​ണ ക​​​​രാ​​​​റു​​​​ക​​​​ളി​​​​ല്‍ ഒ​​​​പ്പു​​​​വ​​​​ച്ച​​​​ത്.​​​​

സം​​​​ഘം പ്ര​​​​മു​​​​ഖ ഇ​​​​ന്ത്യ​​​​ന്‍ ബി​​​​സി​​​​ന​​​​സ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യും ബ​​​​ഹു​​​​രാ​​​​ഷ്‌​​​ട്ര ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​മാ​​​​യും എ​​​​ട്ടു യോ​​​​ഗ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തി.

Sports

ഹോ​​ക്കി ലോ​​ക​​ക​​പ്പ്: ഇന്ത്യ പുറത്ത്‌

ആം​​സ്റ്റ​​ൽ​​വീ​​ൻ: ഹോ​ക്കി​യി​​ൽ ഇ​​ന്ത്യ​​ക്ക് ഇ​​ര​​ട്ട പ്ര​​ഹ​​രം. പു​​രു​​ഷ ഹോ​​ക്കി ലോ​​ക​​ക​​പ്പ് പൂ​​ൾ ഇ​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യോ​​ട് 5-3 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ട്ട് ഇ​​ന്ത്യ പു​​റ​​ത്താ​​യി. ക​​രു​​ത്ത​​രാ​​യ ഓ​​സ്ട്രേ​​ലി​​യ​​യെ (0-0) സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ചെ​​ങ്കി​​ലും ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ളു​​ടെ മു​​ന്നേ​​റ്റ​​വും അ​​വ​​സാ​​നി​​ച്ചു.

ആം​​സ്റ്റ​​ൽ​​വീ​​നി​​ൽ ന​​ട​​ന്ന പു​​രു​​ഷ ഹോ​​ക്കി ലോ​​ക​​ക​​പ്പ് പൂ​​ൾ ഇ​​യി​​ൽ മ​​ത്സ​​രം തു​​ട​​ങ്ങി 39 സെ​​ക്ക​​ൻ​​ഡു​​ക​​ൾ​​ക്കു​​ള്ളി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ജോ​​ക്വി​​ൻ ടോ​​സ്കാ​​നി ആ​​ദ്യ ഗോ​​ൾ നേ​​ടി. തൊ​​ട്ടു​​പി​​ന്നാ​​ലെ നി​​ക്കോ​​ളാ​​സ് ഡി ​​ലാ ടോ​​റെ ലീ​​ഡ് ഇ​​ര​​ട്ടി​​യാ​​ക്കി. എ​​ന്നാ​​ൽ, സു​​ഖ്ജീ​​ത് സിം​​ഗ് ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ ഗോ​​ൾ നേ​​ടി പ്ര​​തീ​​ക്ഷ പ​​ക​​ർ​​ന്നു.

മൂ​​ന്നാം ക്വാ​​ർ​​ട്ട​​റി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ടോ​​മാ​​സ് ഡൊ​​മെ​​നെ ര​​ണ്ട് ഗോ​​ളു​​ക​​ൾ നേ​​ടി​​യ​​പ്പോ​​ൾ നാ​​ലാം ക്വാ​​ർ​​ട്ട​​റി​​ൽ ലൂ​​ക്കാ​​സ് ടോ​​സ്കാ​​നി അ​​വ​​രു​​ടെ അ​​ഞ്ചാം ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി. അ​​വ​​സാ​​ന ര​​ണ്ട് മി​​നി​​റ്റു​​ക​​ളി​​ൽ സു​​ഖ്ജീ​​ത് സിം​​ഗും ഹാ​​ർ​​ദി​​ക് സിം​​ഗും ഓ​​രോ ഗോ​​ൾ വീ​​തം നേ​​ടി​​യെ​​ങ്കി​​ലും ഇ​​ന്ത്യ​​ക്ക് ആ​​ശ്വാ​​സ ഗോ​​ളു​​ക​​ളാ​​യി മാ​​റി. പൂ​​ൾ ഇ​​യി​​ൽ അ​​വ​​സാ​​ന സ്ഥാ​​ന​​ക്കാ​​രാ​​യ ഇ​​ന്ത്യ വെ​​ള്ളി​​യാ​​ഴ്ച ന​​ട​​ക്കു​​ന്ന ഏ​​ഴാം സ്ഥാ​​ന​​ത്തി​​നാ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ ബെ​​ൽ​​ജി​​യ​​ത്തെ നേ​​രി​​ടും.

ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ളു​​ടെ ഹോ​​ക്കി ലോ​​ക​​ക​​പ്പ് സെ​​മി സ്വ​​പ്നം പോ​​ലി​​ഞ്ഞു. നി​​ർ​​ണാ​​യ​​ക​​മാ​​യ പൂ​​ൾ മ​​ത്സ​​ര​​ത്തി​​ൽ ക​​രു​​ത്ത​​രാ​​യ ഓ​​സ്ട്രേ​​ലി​​യ​​യെ മ​​റി​​ക​​ട​​ക്കാ​​ൻ ഇ​​ന്ത്യ​​ക്കാ​​യി​​ല്ല. മ​​ത്സ​​രം ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചു.

കൂ​​ടു​​ത​​ൽ ഗോ​​ളു​​ക​​ൾ സ്കോ​​ർ ചെ​​യ്ത​​തി​​ന്‍റെ ആ​​നു​​കൂ​​ല്യ​​മാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് ഗു​​ണ​​ക​​ര​​മാ​​യ​​ത്. ഇ​​ന്ത്യ​​ക്ക് സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ക്ക​​ണ​​മെ​​ങ്കി​​ൽ ചെ​​റി​​യ മാ​​ർ​​ജി​​നി​​ലെ​​ങ്കി​​ലും ജ​​യം അ​​നി​​വാ​​ര്യ​​മാ​​യി​​രു​​ന്നു. ടോ​​ക്കിയോ ഒ​​ളി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ ഓ​​സ്ട്രേ​​ലി​​യ​​യെ തോ​​ൽ​​പി​​ച്ചാ​​യി​​രു​​ന്നു സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.

Sports

റ​ൺ​മ​ല തീ​ർ​ത്ത് ഇ​ന്ത്യ; ല​ങ്ക​യ്ക്ക് തു​ട​ക്ക​ത്തി​ലേ തി​രി​ച്ച​ടി

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ര​ണ്ടാം ദി​നം ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 503 റ​ൺ​സി​ൽ ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്തു. വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ധ്രു​വ് ജു​റെ​ലി​ന്‍റെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ന് ക​രു​ത്താ​യ​ത്. 177 പ​ന്തി​ൽ ഒ​മ്പ​ത് ഫോ​റും ര​ണ്ട് സി​ക്സും സ​ഹി​തം 115 റ​ൺ​സു​മാ​യി ജു​റെ​ൽ പു​റ​ത്താ​കാ​തെ നി​ന്നു.

ടെ​സ്റ്റ് ക​രി​യ​റി​ലെ താ​ര​ത്തി​ന്‍റെ ര​ണ്ടാം സെ​ഞ്ചു​റി​യാ​ണി​ത്. ഒ​ന്നാം ദി​വ​സം അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 300 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. ഏ​ഴ് റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ സാ​രാം​ശ് ജെ​യി​ൻ പു​റ​ത്താ​യി. ആ​റ് റ​ൺ​സെ​ടു​ത്ത താ​ര​ത്തെ അ​സി​ത ഫെ​ർ​ണാ​ണ്ടോ​യാ​ണ് മ​ട​ക്കി​യ​ത്. തു​ട​ർ​ന്ന് ക്രീ​സി​ലെ​ത്തി​യ ഋ​ഷ​ഭ് പ​ന്ത് മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്.

ആ​ദ്യ ദി​നം പ​രി​ക്കി​നെ തു​ട​ർ​ന്ന് ഗ്രൗ​ണ്ട് വി​ട്ട പ​ന്ത് തി​രി​ച്ചെ​ത്തി​യ​തോ​ടെ ജു​റെ​ലി​നൊ​പ്പം ചേ​ർ​ന്ന് ഇ​ന്ത്യ​ൻ സ്കോ​ർ ഉ​യ​ർ​ത്തി. ഏ​ഴാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 112 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി. പ​ന്ത് 63 റ​ൺ​സെ​ടു​ത്താ​ണ് പു​റ​ത്താ​യ​ത്. ജു​റെ​ൽ പി​ന്നീ​ട് വാ​ല​റ്റ ബാ​റ്റ​ർ​മാ​രെ കൂ​ട്ടു​പി​ടി​ച്ച് ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യി.

ഒ​ടു​വി​ൽ 138 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 503 റ​ൺ​സെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ ഇ​ന്നി​ങ്സ് ഡി​ക്ല​യ​ർ ചെ​യ്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക​യ്ക്ക് തു​ട​ക്ക​ത്തി​ലേ തി​രി​ച്ച​ടി നേ​രി​ട്ടു. ര​ണ്ടാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ശ്രീ​ല​ങ്ക ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ എ​ട്ട് റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്.

Sports

പന്തിനും ജുറെലിനും അര്‍ധസെഞ്ചുറി; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. രണ്ടാംദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 419 റണ്‍സെന്ന നിലയിലാണ്. 59 റണ്‍സുമായി ധ്രുവ് ജുറെലും 63 റൺസോടെ റിഷഭ് പന്തുമാണ് ക്രീസില്‍.

നേരത്തെ, അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 300 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ആറ് റണ്‍സെടുത്ത സാരാന്‍ഷ് ജെയിനിന്‍റെ വിക്കറ്റ് മാത്രമാണ് ആദ്യ സെഷനില്‍ നഷ്ടമായത്.

പിന്നാലെ, ആദ്യ ദിനം പരിക്കുമൂലം റിട്ടയേര്‍ട്ട് ഹര്‍ട്ടായി മടങ്ങിയ ഋഷഭ് പന്ത് ജുറെലിനൊപ്പം ക്രീസിലുറച്ചു നിന്നു പോരാടുകയായിരുന്നു.

Sports

കൊ​ളം​ബോ ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്ക് ടോ​സ്; സാ​രാ​ൻ​ഷ് ജെ​യി​നി​ന് അ​ര​ങ്ങേ​റ്റം

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യ ടെ​സ്റ്റി​ൽ 165 റ​ൺ​സി​ന്‍റെ ആ​ധി​കാ​രി​ക ജ​യം നേ​ടി​യ ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൊ​ളം​ബോ​യി​ൽ ഇ​റ​ങ്ങു​ന്ന​ത്.

ആ​ദ്യ ടെ​സ്റ്റി​ലെ ടീ​മി​ൽ ഒ​രു മാ​റ്റ​വു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. വൈ​റ​ൽ ഇ​ൻ​ഫെ​ക്ഷ​നി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി മു​ക്ത​നാ​കാ​ത്ത​തി​നാ​ൽ കു​ൽ​ദീ​പ് യാ​ദ​വി​ന് പ​ക​രം ഓ​ഫ് സ്പി​ന്ന​ർ സാ​രാം​ശ് ജെ​യി​ൻ പ്ലേ​യിം​ഗ് ഇ​ല​വ​നി​ലെ​ത്തി ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ര​വീ​ന്ദ്ര ജ​ഡേ​ജ​യാ​ണ് സാ​രാം​ശി​ന് ടെ​സ്റ്റ് ക്യാ​പ് സ​മ്മാ​നി​ച്ച​ത്.

മ​ധ്യ​നി​ര​യി​ൽ ധ്രു​വ് ജു​റെ​ൽ ആ​റാം ന​മ്പ​ർ സ്ഥാ​നം നി​ല​നി​ർ​ത്തി​യ​തോ​ടെ സ​ർ​ഫ​റാ​സ് ഖാ​ന് വീ​ണ്ടും പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഇ​ടം ല​ഭി​ച്ചി​ല്ല. ആ​ദ്യ ടെ​സ്റ്റി​ൽ  മി​ക​ച്ച പ്ര​ക​ട​നം ​നടത്തിയെങ്കി​ലും ടീം ​കോ​മ്പി​നേ​ഷ​നി​ൽ മാ​റ്റം വ​രു​ത്തി​യാ​ണ് ര​ണ്ടാം മ​ത്സ​ര​ത്തി​ന് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്.

ശ്രീ​ല​ങ്ക​ൻ ടീ​മി​ലും ര​ണ്ട് മാ​റ്റ​ങ്ങ​ളു​ണ്ട്. പ​രി​ക്കി​നെ തു​ട​ർ​ന്ന് പു​റ​ത്താ​യ ദി​നേ​ശ് ച​ണ്ഡി​മാ​ലി​ന് പ​ക​രം ആ​ദ്യ ടെ​സ്റ്റി​ൽ ക​ൺ​ക​ഷ​ൻ സ​ബ്സ്റ്റി​റ്റ്യൂ​ട്ടാ​യി എ​ത്തി​യ പ​സി​ന്ദു സൂ​ര്യ​ബ​ന്ദാ​ര ടീ​മി​ൽ സ്ഥാ​നം നി​ല​നി​ർ​ത്തി. നി​ഷാ​ൻ മ​ധു​ഷ്ക​യ്ക്ക് പ​ക​രം കാ​മി​ൽ മി​ഷാ​ര ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം കു​റി​ക്കും. ഗാ​ലെ​യി​ൽ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റി​ൽ 165 റ​ൺ​സി​ന് ഇ​ന്ത്യ ജ​യി​ച്ച് പ​ര​മ്പ​ര​യി​ൽ 1-0ന് ​മു​ന്നി​ലാ​ണ്. 

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: യ​ശ​സ്വി ജ​യ്സ്വാ​ൾ, കെ. ​എ​ൽ. രാ​ഹു​ൽ, ദേ​വ​ദ​ത്ത് പ​ടി​ക്ക​ൽ, ശു​ഭ്മ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), റി​ഷ​ഭ് പ​ന്ത്, ര​വീ​ന്ദ്ര ജ​ഡേ​ജ, ധ്രു​വ് ജു​റെ​ൽ, സാ​രാ​ൻ​ഷ് ജെ​യി​ൻ, മാ​ന​വ് സു​താ​ർ, മു​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ്ധ് കൃ​ഷ്ണ.

ശ്രീ​ല​ങ്ക പ്ലേ​യിം​ഗ് ഇ​ല​വ​ൻ: ല​ഹി​രു ഉ​ദാ​ര, കാ​മി​ൽ മി​ഷാ​ര, പ​സി​ന്ദു സൂ​രി​യ​ബ​ണ്ഡാ​ര, ക​മി​ന്ദു മെ​ൻ​ഡി​സ്, ധ​ന​ഞ്ജ​യ ഡി ​സി​ൽ​വ (ക്യാ​പ്റ്റ​ൻ), സൊ​ണാ​ൽ ദി​നു​ഷ, നി​രോ​ഷ​ൻ ഡി​ക്ക്വെ​ല്ല , കേ​ശ​ര നു​വാ​ന്ത, പ്ര​ഭാ​ത് ജ​യ​സൂ​ര്യ, ല​ഹി​രു കു​മാ​ര, അ​സി​ത ഫെ​ർ​ണാ​ണ്ടോ.

 

Sports

ഇ​ന്ത്യ x ശ്രീ​ല​ങ്ക ര​ണ്ടാം ടെ​സ്റ്റ് രാ​വി​ലെ 10.00ന്

​കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാ​ന്‍ ഇ​ന്ത്യ ഇ​ന്നി​റ​ങ്ങും. ര​ണ്ടു മ​ത്സ​ര പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​നാ​ണ് ഇ​ന്ന് കൊ​ളം​ബോ​യി​ല്‍ തു​ട​ക്ക​മാ​കു​ന്ന​ത്; ടീം ​ഇ​ന്ത്യ​ക്കു ല​ങ്ക​യി​ൽ ഓ​ണ​പ്പ​രീ​ക്ഷ. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ 165 റ​ണ്‍​സി​ന്‍റെ ത​ക​ര്‍​പ്പ​ന്‍ ജ​യം നേ​ടി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ. അ​തേ​സ​മ​യം, ഇ​ന്ത്യ​ക്കെ​തി​രേ 2008നു​ശേ​ഷം ശ്രീ​ല​ങ്ക​യ്ക്കു പ​ര​മ്പ​ര ജ​യം നേ​ടാ​നാ​യി​ട്ടി​ല്ല.

ഇ​ന്ത്യ​ക്കു പു​റ​മേ ഇം​ഗ്ല​ണ്ട്, ഓ​സ്ട്രേ​ലി​യ എ​ന്നീ വ​മ്പ​ന്‍ ടീ​മു​ക​ള്‍​ക്കെ​തി​രേ​യും ശ്രീ​ല​ങ്ക ഒ​രു പ​ര​മ്പ​ര നേ​ടി​യി​ട്ടു പ​ത്ത് വ​ര്‍​ഷം പി​ന്നി​ട്ടു. ഈ ​നാ​ണ​ക്കേ​ടു​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നൊ​പ്പം പ​ര​മ്പ​ര​യി​ല്‍ ഒ​പ്പ​മെ​ത്താ​നും ഒ​രു ജ​യം തേ​ടി​യാ​ണ് ല​ങ്ക ഇ​റ​ങ്ങു​ന്ന​ത്.

സ്പി​ന്നി​നെ തു​ണ​യ്ക്കു​ന്ന സ്വ​ന്തം​നാ​ട്ടി​ലെ പി​ച്ചി​ല്‍ എ​തി​ര്‍ ടീ​മി​ലെ സ്പി​ന്ന​ര്‍​മാ​രേ​ക്കാ​ള്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ന്‍ ക​ഴി​യു​ന്ന ഒ​രു ക​ളി​ക്കാ​ര​ന്‍റെ അ​ഭാ​വം ല​ങ്ക​ന്‍ സം​ഘ​ത്തി​നു​ണ്ട്. മു​ത്ത​യ്യ മു​ര​ളീ​ധ​ര​നു​ശേ​ഷം രം​ഗ​ണ ഹെ​റാ​ത്താ​യി​രു​ന്നു ല​ങ്ക​യ്ക്കു സ്വ​ന്തം നാ​ട്ടി​ല്‍ മു​ന്‍​തൂ​ക്കം ന​ല്‍​കി​യ അ​വ​സാ​ന സ്പി​ന്ന​ര്‍.

ഇ​ന്ത്യ​ക്കെ​തി​രേ ഗാ​ലെ​യി​ല്‍ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റി​ല്‍ ശ്രീ​ല​ങ്ക​യു​ടെ പ്ര​ഭാ​ത് ജ​യ​സൂ​ര്യ, അ​ര​ങ്ങേ​റ്റ​ക്കാ​ര​നാ​യ കേ​ശ​ര നു​വാ​ന്ത എ​ന്നീ സ്പി​ന്ന​ര്‍​മാ​രേ​ക്കാ​ള്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ മാ​ന​വ് സു​താ​ര്‍, ര​വീ​ന്ദ്ര ജ​ഡേ​ജ, കു​ല്‍​ദീ​പ് യാ​ദ​വ് സ്പി​ന്‍ ത്ര​യം നടത്തിയത്.

സ്വ​ന്തം മ​ണ്ണി​ല്‍ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ന​ട​ന്ന ക​ഴി​ഞ്ഞ മൂ​ന്ന് പ​ര​മ്പ​ര​ക​ളി​ല്‍ ര​ണ്ടെ​ണ്ണ​ത്തി​ലും പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​ക്ക് ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​യി. ഇ​തോ​ടെ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ ഫൈ​ന​ല്‍ സാ​ധ്യ​ത​ക​ള്‍ സ​ജീ​വ​മാ​യി. ര​ണ്ടാം ടെ​സ്റ്റ് ജ​യി​ച്ചാ​ല്‍ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ പോ​യി​ന്‍റ് 57.58 ശ​ത​മാ​നം ആ​കും.

കാ​ലാ​വ​സ്ഥ അ​നു​കൂ​ലം

ഗാ​ലെ​യി​ല്‍ മ​ഴ​യാ​യി​രു​ന്നെ​ങ്കി​ല്‍ കൊ​ളം​ബോ​യി​ല്‍ സ​മ്മി​ശ്ര കാ​ലാ​വ​സ്ഥ​യാ​ണ്. വെ​ള്ളി​യാ​ഴ്ച ആ​ദ്യ പ​രി​ശീ​ല​ന സെ​ഷ​നി​ല്‍ 30 ഡി​ഗ്രി സെ​ല്‍​ഷ​സി​ല്‍ ഇ​ന്ത്യ​ന്‍ ടീം ​അം​ഗ​ങ്ങ​ള്‍ വി​യ​ര്‍​ത്തൊ​ഴു​കി. മ​ഴ​യു​ടെ പ്ര​ശ്‌​നം ഗാ​ലെ​യെ അ​പേ​ക്ഷി​ച്ച് കു​റ​വാ​യി​രി​ക്കും എ​ന്നാ​ണ് കാ​ലാ​വ​സ്ഥാ റി​പ്പോ​ര്‍​ട്ട്.

ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ നെ​റ്റ്‌​സി​ല്‍ കൂ​ടു​ത​ല്‍ നേ​രം ചി​ല​വി​ട്ടു. ഇ​ടം​കൈ സ്പി​ന്‍ ഓ​പ്ഷ​നു​ക​ളാ​യി​രു​ന്നു ശു​ഭ്മാ​ന്‍ ഗി​ല്‍ കൂ​ടു​ത​ലും നേ​രി​ട്ട​ത്. ഗാ​ലെ​യി​ല്‍ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റി​ന്‍റെ ര​ണ്ട് ഇ​ന്നിം​ഗ്‌​സി​ലും ഇ​ടം​കൈ​യ​ന്‍ സ്പി​ന്ന​റാ​യ പ്ര​ഭാ​ത് ജ​യ​സൂ​ര്യ​യു​ടെ പ​ന്തി​ല്‍ ഗി​ല്‍ പു​റ​ത്താ​യി​രു​ന്നു.

ഓ​ഫ് സ്പി​ന്ന​ര്‍ സാ​ര​ന്‍​ഷ് ജെ​യി​ല്‍ തു​ട​ര്‍​ച്ച​യാ​യി പ​ന്ത് എ​റി​ഞ്ഞു. ര​ണ്ടാം ടെ​സ്റ്റി​ല്‍ സാ​ര​ന്‍​ഷ് ക​ളി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ കു​ല്‍​ദീ​പ് യാ​ദ​വി​നു പു​റ​ത്തി​രി​ക്കേ​ണ്ടി​വ​ന്നേ​ക്കും. ഗാ​ലെ​യി​ല്‍ കു​ല്‍​ദീ​പി​ന് ഒ​രു വി​ക്ക​റ്റ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ യ​ശ​സ്വി ജ​യ്‌​സ്വാ​ളി​നി​ത് 31-ാം ടെ​സ്റ്റ്. 31 ടെ​സ്റ്റും വ്യ​ത്യ​സ്ത മൈ​താ​ന​ങ്ങ​ളി​ലാ​യി​രു​ന്നു എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. 2015ലാ​ണ് ശ്രീ​ല​ങ്ക അ​വ​സാ​ന​മാ​യി ഇ​ന്ത്യ​ക്കെ​തി​രേ ഒ​രു ടെ​സ്റ്റ് ജ​യി​ച്ച​ത്.

Sports

ലോ​ക​ക​പ്പ് ഹോ​ക്കി : ഇ​ന്ത്യ x നെ​ത​ര്‍​ല​ന്‍​ഡ്‌​സ്

ആം​സ്റ്റ​ര്‍​ഡാം: ലോ​ക​ക​പ്പ് ഹോ​ക്കി ര​ണ്ടാം റൗ​ണ്ടി​ലെ ആ​ദ്യ പോ​രാ​ട്ട​ത്തി​നാ​യി ഇ​ന്ത്യ​ന്‍ പു​രു​ഷ ടീം ​ഇ​ന്നി​റ​ങ്ങും.

ആ​തി​ഥേ​യ​രാ​യ നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ആ​ണ് ടീം ​ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ള്‍. ഇം​ഗ്ല​ണ്ടും അ​ര്‍​ജ​ന്‍റീ​ന​യു​മാ​ണ് ര​ണ്ടാം റൗ​ണ്ട് പൂ​ള്‍ ഇ​യി​ല്‍ ഇ​ന്ത്യ​ക്കും നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നും ഒ​പ്പ​മു​ള്ള മ​റ്റു ര​ണ്ടു ടീ​മു​ക​ള്‍. രാ​ത്രി 7.30നാ​ണ് നെ​ത​ര്‍​ല​ന്‍​ഡ്‌​സ് x ഇ​ന്ത്യ പോ​രാ​ട്ടം. 24നു ​വൈ​കു​ന്നേ​രം 6.15ന് ​ഇ​ന്ത്യ x അ​ര്‍​ജന്‍റീ​ന മത്സരം.

പൂ​ള്‍ ഇ​യി​ലെ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ര്‍ സെ​മി​യി​ല്‍ പ്ര​വേ​ശി​ക്കും. ഇ​ന്ത്യ​ക്കു സെ​മി ബെ​ര്‍​ത്ത് ഉ​റ​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നെ​യും അ​ര്‍​ജ​ന്‍റീ​ന​യെ​യും മി​ക​ച്ച ഗോ​ള്‍ വ്യ​ത്യാ​സ​ത്തി​ല്‍ കീ​ഴ​ട​ക്ക​ണം.

Tech

വ്യാ​ജ ആ​പ്പു​ക​ൾ വ​ഴി ത​ട്ടി​പ്പ്; ഫ​യ​ർ​ബേ​സി​ലെ നൂ​റു​ക​ണ​ക്കി​ന് അ​ക്കൗ​ണ്ടു​ക​ൾ പൂട്ടി കേന്ദ്ര സർക്കാർ

ന്യൂ​ഡ​ൽ​ഹി: ബാ​ങ്കു​ക​ളു​ടെ​യും സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ​യും പേ​രി​ൽ വ്യാ​ജ ആ​പ്പു​ക​ൾ നി​ർ​മി​ച്ച് പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു. ഗൂ​ഗി​ളി​ന്‍റെ ക്ലൗ​ഡ് വി​ക​സ​ന പ്ലാ​റ്റ്‌​ഫോ​മാ​യ 'ഫ​യ​ർ​ബേ​സ്' ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന നൂ​റു​ക​ണ​ക്കി​ന് വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളും ലി​ങ്കു​ക​ളും നീ​ക്കം ചെ​യ്യാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഇ​ന്ത്യ​ൻ സൈ​ബ​ർ ക്രൈം ​കോ​ർ​ഡി​നേ​ഷ​ൻ സെ​ന്‍റ​ർ ഗൂ​ഗി​ളി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി.

വ്യാ​ജ ബാ​ങ്കിം​ഗ് ആ​പ്പു​ക​ളും പി​എം കി​സാ​ൻ പ​ദ്ധ​തി​യു​ടെ പേ​രി​ലു​ള്ള വ്യാ​ജ ആ​പ്ലി​ക്കേ​ഷ​നു​ക​ളും നി​ർ​മി​ച്ച് ആ​ളു​ക​ളു​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡ് വി​വ​ര​ങ്ങ​ളും ഒ​ടി​പി യും ​ചോ​ർ​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ മാ​ത്രം ഫ​യ​ർ​ബേ​സി​ൽ ഹോ​സ്റ്റ് ചെ​യ്തി​രു​ന്ന 57 വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ളും ഡാ​റ്റാ​ബേ​സു​ക​ളും നീ​ക്കം ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

എ​സ്ബി​ഐ, ഐ​സി​ഐ​സി​ഐ, ആ​ക്സി​സ് തു​ട​ങ്ങി​യ ബാ​ങ്കു​ക​ളു​ടെ വ്യാ​ജ രൂ​പ​ങ്ങ​ളു​ണ്ടാ​ക്കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. വ്യാ​ജ ലി​ങ്കു​ക​ൾ വ​ഴി ആ​പ്പു​ക​ൾ ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യി​പ്പി​ച്ച്, ഉ​പ​ഭോ​ക്താ​വി​ന്‍റെ ഫോ​ണി​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണം ത​ട്ടി​പ്പു​കാ​ർ കൈ​ക്ക​ലാ​ക്കു​ന്ന 'ആ​ൻ​ഡ്രോ​യി​ഡ് ഗോ​ഡ് മോ​ഡ്' എ​ന്ന ത​രം മാ​ല്‌​വെ​യ​റു​ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്

Sports

ഗാ​ലെ ടെ​സ്റ്റ്: ശ്രീ​ല​ങ്ക​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച, നാ​ല് വി​ക്ക​റ്റ് ന​ഷ്ടം

ഗാ​ലെ: ഇ​ന്ത്യ​ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ 372 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ശ്രീ​ല​ങ്ക​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. നാ​ലാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ആ​തി​ഥേ​യ​ർ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 84 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. ഒ​രു ദി​വ​സം ശേ​ഷി​ക്കെ വി​ജ​യ​ത്തി​നാ​യി ശ്രീ​ല​ങ്ക​യ്ക്ക് ഇ​നി 288 റ​ൺ​സ് കൂ​ടി വേ​ണം.

ധ​ന​ഞ്ജ​യ ഡി ​സി​ൽ​വ (31), സോ​ന​ൽ ദി​നു​ഷ (25) എ​ന്നി​വ​രാ​ണ് ക്രീ​സി​ലു​ള്ള​ത്. ഇ​ന്ത്യ​യ്ക്കാ​യി മാ​ന​വ് സു​താ​ർ ര​ണ്ട് വി​ക്ക​റ്റും മു​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ് കൃ​ഷ്ണ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

നി​ഷാ​ൻ മ​ധു​ഷ്ക (6), ലാ​ഹി​രു ഉ​ദാ​ര (16), പ​സി​ന്ദു സൂ​ര്യ​ഭ​ണ്ഡാ​ര (0), കാ​മി​ന്ദു മെ​ൻ​ഡി​സ് (2) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ശ്രീ​ല​ങ്ക​യ്ക്ക് ന​ഷ്ട​മാ​യ​ത്.

നേ​ര​ത്തെ 178 റ​ൺ​സി​ന്റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ ഇ​ന്ത്യ 193 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി. 69 പ​ന്തി​ൽ 66 റ​ൺ​സെ​ടു​ത്ത റി​ഷ​ഭ് പ​ന്താ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ചു​റി നേ​ടി​യ മ​ല​യാ​ളി താ​രം ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത് 44 റ​ൺ​സെ​ടു​ത്തു. കെ.​എ​ൽ. രാ​ഹു​ൽ 35 റ​ൺ​സും നേ​ടി.

ശ്രീ​ല​ങ്ക​യ്ക്കാ​യി അ​സി​ത ഫെ​ർ​ണാ​ണ്ടോ 31 റ​ൺ​സി​ന് നാ​ല് വി​ക്ക​റ്റും പ്ര​ഭാ​ത് ജ​യ​സൂ​ര്യ 43 റ​ൺ​സി​ന് മൂ​ന്ന് വി​ക്ക​റ്റും വീ​ഴ്ത്തി. ലാ​ഹി​രു കു​മാ​ര​യ്ക്ക് ര​ണ്ട് വി​ക്ക​റ്റു​ണ്ട്.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ന്റെ ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ യ​ശ​സ്വി ജ​യ്സ്വാ​ളി​നെ ന​ഷ്ട​മാ​യ​ത് ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി​യാ​യി. അ​സി​ത ഫെ​ർ​ണാ​ണ്ടോ​യു​ടെ പ​ന്തി​ൽ വി​ക്ക​റ്റ് കീ​പ്പ​ർ​ക്ക് ക്യാ​ച്ച് ന​ൽ​കി ജ​യ്സ്വാ​ൾ പൂ​ജ്യ​നാ​യി മ​ട​ങ്ങി.

തു​ട​ർ​ന്ന് കെ.​എ​ൽ. രാ​ഹു​ലും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 65 റ​ൺ​സി​ന്റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി ഇ​ന്ത്യ​യെ ക​ര​ക​യ​റ്റി. പ്ര​ഭാ​ത് ജ​യ​സൂ​ര്യ​യെ സി​ക്സി​ന് പ​റ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ രാ​ഹു​ൽ 35 റ​ൺ​സി​ന് പു​റ​ത്താ​യി. പി​ന്നാ​ലെ ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ൽ (8) സ്വീ​പ് ഷോ​ട്ടി​നു​ള്ള ശ്ര​മ​ത്തി​നി​ടെ വി​ക്ക​റ്റി​ന് മു​ന്നി​ൽ കു​ടു​ങ്ങി​യ​തോ​ടെ ഇ​ന്ത്യ 81-3 എ​ന്ന നി​ല​യി​ലാ​യി.

റി​ഷ​ഭ് പ​ന്തും പ​ടി​ക്ക​ലും ചേ​ർ​ന്ന് സ്കോ​ർ 100 ക​ട​ത്തി​യെ​ങ്കി​ലും 44 റ​ൺ​സെ​ടു​ത്ത പ​ടി​ക്ക​ലി​നെ കെ​ഷാ​ൻ നു​വാ​ന്ത വി​ക്ക​റ്റി​ന് മു​ന്നി​ൽ കു​ടു​ക്കി. ധ്രു​വ് ജു​റെ​ലും പ​ന്തും ചേ​ർ​ന്ന് ഇ​ന്ത്യ​യെ 116 റ​ൺ​സി​ലെ​ത്തി​ച്ചു. ല​ഞ്ചി​ന് ശേ​ഷം ജു​റെ​ൽ (7) പു​റ​ത്താ​യെ​ങ്കി​ലും ര​വീ​ന്ദ്ര ജ​ഡേ​ജ​യും പ​ന്തും ചേ​ർ​ന്ന് 54 റ​ൺ​സി​ന്റെ കൂ​ട്ടു​കെ​ട്ടി​ലൂ​ടെ സ്കോ​ർ 174ലെ​ത്തി​ച്ചു.

തു​ട​ർ​ച്ച​യാ​യി ഷോ​ർ​ട്ട് ബോ​ളു​ക​ൾ എ​റി​ഞ്ഞ ല​ങ്ക​ൻ പേ​സ​ർ​മാ​രു​ടെ ത​ന്ത്രം ഒ​ടു​വി​ൽ ഫ​ലം ക​ണ്ടു. അ​ർ​ധ​സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ പ​ന്തി​നെ ലാ​ഹി​രു കു​മാ​ര ഷോ​ർ​ട്ട് ബോ​ളി​ൽ പു​റ​ത്താ​ക്കി. പി​ന്നാ​ലെ ജ​ഡേ​ജ (9), മാ​ന​വ് സു​താ​ർ (9), കു​ൽ​ദീ​പ് യാ​ദ​വ് (5), പ്ര​സി​ദ് കൃ​ഷ്ണ എ​ന്നി​വ​രും പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ അ​വ​സാ​ന അ​ഞ്ച് വി​ക്ക​റ്റു​ക​ൾ 19 റ​ൺ​സി​നി​ടെ ന​ഷ്ട​പ്പെ​ടു​ത്തി 193 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.

Sports

ഇ​ന്ത്യ​യെ എ​റി​ഞ്ഞി​ട്ടു; ല​ങ്ക​യ്ക്ക് 372 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

ഗോ​ൾ: ഇ​ന്ത്യ​ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ശ്രീ​ല​ങ്ക​യ്ക്ക് 372 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 193 റ​ൺ​സി​ന് പു​റ​ത്താ​യി. 66 റ​ൺ​സെ​ടു​ത്ത ഋ​ഷ​ഭ് പ​ന്താ​ണ് ടോ​പ്സ്കോ​റ​ർ. നേ​ര​ത്തെ ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 462 റ​ൺ​സി​നെ​തി​രെ ശ്രീ​ല​ങ്ക 284 റ​ൺ​സി​ന് പു​റ​ത്താ​യി​രു​ന്നു.

ഇ​തോ​ടെ 178 റ​ൺ​സി​ന്‍റെ ലീ​ഡു​മാ​യാ​ണ് ഇ​ന്ത്യ ര​ണ്ടാം ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച​ത്. നാ​ലാം ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​ക്ക് തു​ട​ക്ക​ത്തി​ൽ ത​ന്നെ യ​ശ​സ്വി ജ​യ്സ്വാ​ളി​ന്‍റെ (പൂ​ജ്യം) വി​ക്ക​റ്റ് ന​ഷ്ട​മാ​യി. തു​ട​ർ​ന്ന് കെ.​എ​ൽ. രാ​ഹു​ലും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ചേ​ർ​ന്ന് ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി. ര​ണ്ടാം വി​ക്ക​റ്റി​ൽ 65 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​തി​ന് പി​ന്നാ​ലെ രാ​ഹു​ൽ 35 റ​ൺ​സി​ന് പു​റ​ത്താ​യി.

പി​ന്നാ​ലെ ക്യാ​പ്റ്റ​ൻ ശു​ഭ്മ​ൻ ഗി​ല്ലും മ​ട​ങ്ങി. എ​ട്ട് റ​ൺ​സാ​യി​രു​ന്നു ഗി​ല്ലി​ന്‍റെ സ​മ്പാ​ദ്യം. നാ​ലാം വി​ക്ക​റ്റി​ൽ പ​ടി​ക്ക​ലും ഋ​ഷ​ഭ് പ​ന്തും ചേ​ർ​ന്ന് ഇ​ന്ത്യ​യെ നൂ​റ് ക​ട​ത്തി. എ​ന്നാ​ൽ 111 റ​ൺ​സി​ൽ പ​ടി​ക്ക​ലി​ന്‍റെ വി​ക്ക​റ്റ് വീ​ണ​ത് ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി​യാ​യി. 44 റ​ൺ​സെ​ടു​ത്താ​ണ് താ​രം മ​ട​ങ്ങി​യ​ത്.

പി​ന്നാ​ലെ ധ്രു​വ് ജു​റെ​ലും ഏ​ഴ് റ​ൺ​സി​ന് പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ 120-5 എ​ന്ന നി​ല​യി​ലാ​യി. ആ​റാം വി​ക്ക​റ്റി​ൽ ര​വീ​ന്ദ്ര ജ​ഡേ​ജ​യ്‌​ക്കൊ​പ്പം ചേ​ർ​ന്ന് ഋ​ഷ​ഭ് പ​ന്ത് ഇ​ന്ത്യ​യെ ക​ര​ക​യ​റ്റി. ല​ങ്ക​ൻ ബൗ​ള​ർ​മാ​രെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നേ​രി​ട്ട പ​ന്ത് അ​തി​വേ​ഗം സ്കോ​ർ ഉ​യ​ർ​ത്തി. ജ​ഡേ​ജ​യ്‌​ക്കൊ​പ്പം 54 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ പ​ന്ത് 66 റ​ൺ​സെ​ടു​ത്ത് മ​ട​ങ്ങി.

പ​ന്ത് മ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യും ത​ക​ർ​ന്നു. ജ​ഡേ​ജ (ഒ​മ്പ​ത്), മാ​ന​വ് സു​താ​ർ (ഒ​മ്പ​ത്), കു​ൽ​ദീ​പ് യാ​ദ​വ് (അ​ഞ്ച്), പ്ര​സി​ദ്ധ് കൃ​ഷ്ണ (ര​ണ്ട്) എ​ന്നി​വ​ർ പി​ന്നാ​ലെ മ​ട​ങ്ങി. ഇ​ന്ത്യ​ൻ നി​ര​യി​ൽ മൂ​ന്നു​പേ​ർ​ക്ക് മാ​ത്ര​മെ ര​ണ്ട​ക്കം ക​ട​ന്നൊ​ള്ളൂ.

Sports

ഗാ​ലെ ടെ​സ്റ്റ്; ഇ​ന്ത്യ കൂ​റ്റ​ൻ ലീ​ഡി​ലേ​ക്ക്

ഗാ​ലെ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ൽ ഇ​ന്ത്യ കൂ​റ്റ​ൻ ലീ​ഡി​ലേ​ക്ക്. ര​ണ്ടാ​മി​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 92 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. ഇ​തോ​ടെ 270 റ​ൺ​സി​ന്‍റെ ലീ​ഡാ​യി. നാ​ലാം​ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ​യ്ക്ക് തു​ട​ക്ക​ത്തി​ൽ ത​ന്നെ ഓ​പ്പ​ണ​ർ യ​ശ​സ്വി ജ​യ് സ്വാ​ളി​ന്‍റെ വി​ക്ക​റ്റ് ന​ഷ്ട‌​മാ​യി.

ജ​യ്‌​സ്വാ​ൾ ഡ​ക്കാ​യി മ​ട​ങ്ങി. തു​ട​ർ​ന്ന് ക്രീ​സി​ൽ ഒ​ന്നി​ച്ച കെ.​എ​ൽ. രാ​ഹു​ലും ദേ​വ്‌​ദ​ത്ത് പ​ടി​ക്ക​ലും സ്കോ​ർ ഉ​യ​ർ​ത്തി. ഇ​തി​നി​ടെ (35) രാ​ഹു​ലും പു​റ​ത്താ​യി. പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ൽ (8) മ​ട​ങ്ങി. 43 റ​ൺ​സു​മാ​യി ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ആ​റു റ​ൺ​സു​മാ​യി പ​ന്തു​മാ​ണ് ക്രീ​സി​ൽ.

നേ​ര​ത്തേ ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 462 റ​ൺ​സി​നെ​തി​രേ ശ്രീ​ല​ങ്ക 284 റ​ൺ​സി​ന് പു​റ​ത്താ​യി​രു​ന്നു. ഇ​തോ​ടെ 178 റ​ൺ​സ് ലീ​ഡോ​ടെ​യാ​ണ് ര​ണ്ടാ​മി​ന്നിം​ഗ്സി​ൽ ഇ​ന്ത്യ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച​ത്. സെ​ഞ്ചു​റി നേ​ടി​യ സൊ​നാ​ൽ ദി​നു​ഷ​യു​ടെ (100) പ്ര​ക​ട​ന​മാ​ണ് ല​ങ്ക​യെ ഫോ​ളോ ഓ​ൺ ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ച്ച​ത്.

 

Sports

ഗാലെ ടെസ്റ്റിൽ ശ്രീലങ്ക 284 നു പുറത്ത്

ഗാ​ലെ: മാ​നം തെ​ളി​ഞ്ഞ​പ്പോ​ള്‍, ഗാ​ലെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ലെ പി​ച്ച് ത​നി​സ്വ​രൂ​പ​മാ​യ ടേ​ണിം​ഗ് പു​റ​ത്തെ​ടു​ത്തു. ഇ​ന്ത്യ​ന്‍ സ്പി​ന്ന​ര്‍​മാ​രാ​യ മാ​ന​വ് സു​താ​റും (4/76) ര​വീ​ന്ദ്ര ജ​ഡേ​ജ​യും (3/57) കു​ല്‍​ദീ​പ് യാ​ദ​വും (1/65) ചേ​ര്‍​ന്ന് എ​ട്ടു വി​ക്ക​റ്റ് പ​ങ്കി​ട്ട​പ്പോ​ള്‍ ശ്രീ​ല​ങ്ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 284ല്‍ ​അ​വ​സാ​നി​ച്ചു. അ​തോ​ടെ, ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ക്ക് 178 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ് സ്വ​ന്തം.

ഇ​ന്നു നാ​ലാം ദി​നം ആ​രം​ഭി​ക്കു​മ്പോ​ള്‍ അ​തി​വേ​ഗം റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത​ശേ​ഷം ല​ങ്ക​യെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ന് അ​യ​ച്ച്, പ​ര​മാ​വ​ധി വി​ക്ക​റ്റ് വീ​ഴ്ത്തു​ക​യാ​യി​രി​ക്കും ടീം ​ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം. കാ​ര​ണം, ഇ​ട​വി​ട്ടു​ള്ള മ​ഴ​യി​ല്‍ മ​ത്സ​രം ആ​ദ്യ മൂ​ന്നു​ദി​ന​ങ്ങ​ളി​ലും പൂ​ര്‍​ണ​മാ​യി ന​ട​ന്നി​ല്ല. മൂ​ന്നാം​ദി​ന​മാ​യ ഇ​ന്ന​ലെ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് 13 ഓ​വ​ര്‍ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. സ്‌​കോ​ര്‍: ഇ​ന്ത്യ 462. ശ്രീ​ല​ങ്ക 284.

ആ​ദ്യ ഓ​വ​ര്‍ മു​ത​ല്‍ വി​ക്ക​റ്റ്

116 ഓ​വ​റി​ല്‍ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 460 റ​ണ്‍​സ് എ​ന്ന നി​ല​യി​ല്‍ ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് പു​ന​രാ​രം​ഭി​ച്ച​തോ​ടെ​യാ​ണ് മൂ​ന്നാം​ദി​നം മ​ത്സ​രം ആ​രം​ഭി​ച്ച​ത്. 12 റ​ണ്‍​സു​മാ​യി കു​ല്‍​ദീ​പ് യാ​ദ​വും ഒ​രു റ​ണ്ണു​മാ​യി പ്ര​സി​ദ്ധ് കൃ​ഷ്ണ​യു​മാ​യി​രു​ന്നു ക്രീ​സി​ല്‍. ഇ​ന്നിം​ഗ്‌​സി​ലേ​ക്കു ര​ണ്ടു റ​ണ്‍​സ്‌​കൂ​ടി ചേ​ര്‍​ത്ത​പ്പോ​ള്‍ ഇ​ന്ത്യ പു​റ​ത്ത്. പ്ര​സി​ദ്ധ് കൃ​ഷ്ണ​യെ (2) അ​സി​ത ഫെ​ര്‍​ണാ​ണ്ടോ വി​ക്ക​റ്റി​നു പി​ന്നി​ല്‍ ഡി​ക് വെ​ല്ല​യു​ടെ കൈ​ക​ളി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 13 റ​ണ്‍​സു​മാ​യി കു​ല്‍​ദീപ് പു​റ​ത്താ​കാ​തെ നി​ന്നു.

തു​ട​ര്‍​ന്നു ക്രീ​സി​ലെ​ത്തി​യ ശ്രീ​ല​ങ്ക​യ്ക്ക് ആ​ദ്യ ഓ​വ​റി​ല്‍​ത്ത​ന്നെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ഇ​ന്നിം​ഗ്‌​സി​ലെ ര​ണ്ടാം പ​ന്തി​ല്‍ നി​ഷാ​ന്‍ ഫെ​ര്‍​ണാ​ണ്ടോ​യെ (0) മു​ഹ​മ്മ​ദ് സി​റാ​ജ് ഫ​സ്റ്റ് സ്ലി​പ്പി​ല്‍ ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു. തു​ട​ര്‍​ന്നു സ്പി​ന്ന​ര്‍​മാ​ര്‍ ബൗ​ളിം​ഗ് ആ​ക്ര​മ​ണം ഏ​റ്റെ​ടു​ത്തു. എ​ട്ടാം ഓ​വ​ര്‍ എ​റി​യാ​നെ​ത്തി​യ മാ​ന​വ് സു​താ​ര്‍, ത​ന്‍റെ ആ​ദ്യപ​ന്തി​ല്‍ ദി​നേ​ഷ് ച​ണ്ഡി​മ​ലി​നെ (4) പു​റ​ത്താ​ക്കി. വി​ക്ക​റ്റി​നു പി​ന്നി​ല്‍ ഋ​ഷ​ഭ് പ​ന്തി​ന്‍റെ ക്യാ​ച്ചി​ലൂ​ടെ​യാ​യി​രു​ന്നു ച​ണ്ഡി​മ​ല്‍ പു​റ​ത്താ​യ​ത്. അ​ഞ്ച് ഓ​വ​റി​ന്‍റെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ല​ഹി​രു ഇ​ഗ​ല​ഗ​മ​ഗെ​യെ​യും (27) മാ​ന​വ് മ​ട​ക്കി. തു​ട​ര്‍​ന്നു ക​മ​ന്ദു മെ​ന്‍​ഡി​സി​നെ (14) കു​ല്‍​ദീ​പ് യാ​ദ​വും ക്യാ​പ്റ്റ​ന്‍ ധ​ന​ഞ്ജ​യ ഡി​സി​ല്‍​വ​യെ (21) ര​വീ​ന്ദ്ര ജ​ഡേ​ജ​യും പു​റ​ത്താ​ക്കി​യ​തോ​ടെ 26.1 ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 90 റ​ണ്‍​സ് എ​ന്ന അ​വ​സ്ഥ​യി​ലാ​യി ആ​തി​ഥേ​യ​ര്‍.

ദി​നു​ഷ (100), ഡി​ക്‌വെ​ല്ല (80)

എ​ന്നാ​ല്‍, ആ​റാം വി​ക്ക​റ്റി​ല്‍ സോ​ന​ല്‍ ദി​നു​ഷ​യും നി​രോ​ഷ​ന്‍ ഡി​ക്‌വെ​ല്ല​യും ചേ​ര്‍​ന്ന​തോ​ടെ ശ്രീ​ല​ങ്ക ത​ല​പൊ​ക്കി. 146 റ​ണ്‍​സ് ഈ ​കൂട്ടു​കെ​ട്ടി​ല്‍ പി​റ​ന്നു. അ​തോ​ടെ ല​ങ്ക​ന്‍ സ്‌​കോ​ര്‍ 236ല്‍. ​അ​പ​ക​ട​ക​ര​മാ​യി മു​ന്നേ​റി​യ ഈ ​കൂ​ട്ടു​കെ​ട്ടി​നെ ത​ക​ര്‍​ത്ത​ത് പ്ര​സി​ദ്ധ് കൃ​ഷ്ണ​യാ​യി​രു​ന്നു. 115 പ​ന്തി​ല്‍ 80 റ​ണ്‍​സ് നേ​ടി​യ ഡി​ക്‌വെ​ല്ല​യെ ഋ​ഷ​ഭ് പ​ന്തി​ന്‍റെ കൈ​ക​ളി​ല്‍ എ​ത്തി​ച്ചു.

168 പ​ന്തി​ല്‍ ര​ണ്ടു സി​ക്‌​സും നാ​ലു ഫോ​റും അ​ട​ക്കം 100 റ​ണ്‍​സ് നേ​ടി​യ സോ​ന​ല്‍ ദി​നു​ഷ്‌​ക​യെ ര​വീ​ന്ദ്ര ജ​ഡേ​ജ വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​ടു​ക്കി. പ്ര​ഭാ​ത് ജ​യ​സൂ​ര്യ (10), ല​ഹി​രു കു​മാ​ര (10) എ​ന്നി​വ​രെ മ​ട​ക്കി മാ​ന​വ് സു​താ​ര്‍ നാ​ലു വി​ക്ക​റ്റി​ലെ​ത്തി.

സ്‌​കോ​ര്‍​കാ​ര്‍​ഡ്

ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ്: 462.

ശ്രീ​ല​ങ്ക ഒ​ന്നാം ഇ​ന്നിം​ഗ്‌​സ്: നി​ഷാ​ന്‍ ഫെ​ര്‍​ണാ​ണ്ടോ സി ​ദേ​വ്ദ​ത്ത് ബി ​സി​റാ​ജ് 0, ല​ഹി​രു സി ​ജ​യ്‌​സ്വാ​ള്‍ ബി ​മാ​ന​വ് 27, ച​ണ്ഡി​മ​ല്‍ സി ​പ​ന്ത് ബി ​സു​താ​ര്‍ 4, ക​മി​ന്ദു മെ​ന്‍​ഡി​സ് സി ​ശു​ഭ്മാ​ന്‍ ബി ​കു​ല്‍​ദീ​പ് 14, ധ​ന​ഞ്ജ​യ സി ​രാ​ഹു​ല്‍ ബി ​ജ​ഡേ​ജ 21, സോ​ന​ല്‍ ദി​നു​ഷ എ​ല്‍​ബി​ഡ​ബ്ല്യു ബി ​ജ​ഡേ​ജ 100, ഡി​ക് വെ​ല്ല സി ​പ​ന്ത് ബി ​പ്ര​സി​ദ്ധ് 80, കേ​സ​ര നു​വാ​ന്ത സി ​ശു​ഭ്മാ​ന്‍ ബി ​ജ​ഡേ​ജ 2, പ്ര​ഭാ​ത് സി ​ജു​റെ​ല്‍ ബി ​മാ​ന​വ് 10, ല​ഹി​രു കു​മാ​ര സ്റ്റം​പ്ഡ് ബി ​മാ​ന​വ് 10, അ​സി​ത ഫെ​ര്‍​ണാ​ണ്ടോ നോ​ട്ടൗ​ട്ട് 0, എ​ക്‌​സ്ട്രാ​സ് 16, ആ​കെ 79.4 ഓ​വ​റി​ല്‍ 284.

ബൗ​ളിം​ഗ്: മു​ഹ​മ്മ​ദ് സി​റാ​ജ് 9-3-29-1, പ്ര​സി​ദ്ധ് കൃ​ഷ്ണ 14-0-47-1, മാ​ന​വ് സു​താ​ര്‍ 21.4-1-76-4, കു​ല്‍​ദീ​പ് യാ​ദ​വ് 14-0-65-1, ര​വീ​ന്ദ്ര ജ​ഡേ​ജ 21-5-57-3.

Sports

ഹോ​ക്കി: ഇ​ന്ത്യ​ക്കു തോ​ല്‍​വി

ആം​സ്റ്റ​ര്‍​ഡാം: ലോ​ക​ക​പ്പ് ഹോ​ക്കി ഗ്രൂ​പ്പ് ഘ​ട്ട ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്കു തോ​ല്‍​വി. പൂ​ള്‍ ഡി​യി​ല്‍ ഇം​ഗ്ല​ണ്ട് 4-2ന് ​ഇ​ന്ത്യ​യെ തോ​ല്‍​പ്പി​ച്ചു.

ഇം​ഗ്ല​ണ്ടി​ന്‍റെ ര​ണ്ടാം ജ​യ​മാ​ണ്. ആ​ദ്യമ​ത്സ​ര​ത്തി​ല്‍ അ​വ​ര്‍ പാ​ക്കി​സ്ഥാ​നെ​യും (4-1) ത​ക​ര്‍​ത്തി​രു​ന്നു. ആ​ദ്യമ​ത്സ​ര​ത്തി​ല്‍ വെ​യ്‌ല്‍​സി​നെ തോ​ല്‍​പ്പി​ച്ച (3-1) ഇ​ന്ത്യ​ക്ക് ഇ​ന്ന​ലെ ഒ​രു ഘ​ട്ട​ത്തി​ല്‍ ലീ​ഡ് നേ​ടാ​ന്‍ സാ​ധി​ച്ചു. എ​ന്നാ​ല്‍, ഇം​ഗ്ല​ണ്ടി​ന്‍റെ ക​ട​ന്നാ​ക്ര​മ​ണ​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു.

ഇ​ന്ത്യ​ക്കാ​യി ഹ​ര്‍​മ​ന്‍​പ്രീ​ത് സിം​ഗ് (16-ാം മി​നി​റ്റ്), ദി​ല്‍​പ്രീ​ത് സിം​ഗ് (24-ാം മി​നി​റ്റ്) എ​ന്നി​വ​ര്‍ ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. ഇം​ഗ്ല​ണ്ടി​നാ​യി നി​ക്കോ​ളാ​സ് ബ​ന്ദു​രാ​ക് (13, 55 മി​നി​റ്റ്) ഇ​ര​ട്ട​ഗോ​ള്‍ നേ​ടി.

സ്റ്റൂ​വ​ര്‍​ട്ട് റ​ഷ്‌​മേ​രെ (38-ാം മി​നി​റ്റ്), ഹെ​ന്‍‌റി ​ക്രോ​ഫ്റ്റ് (42-ാം മി​നി​റ്റ്) എ​ന്നി​വ​രും ഇം​ഗ്ല​ണ്ടി​നാ​യി ല​ക്ഷ്യം​ക​ണ്ടു.

Sports

ഗാലെ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ

ഗാ​ലെ: ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ ര​ണ്ടാം​ദി​നം മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ആ​ദ്യ സെ​ഷ​നു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും മ​ത്സ​ര​ത്തി​നു ഫ​ല​മു​ണ്ടാ​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​വു​മാ​യി ടീം ​ഇ​ന്ത്യ.

ആ​ദ്യ​ദി​നം 73 ഓ​വ​റി​ല്‍ 288/2 എ​ന്ന നി​ല​യി​ല്‍ ക്രീ​സ് വി​ട്ട ടീം ​ഇ​ന്ത്യ, ര​ണ്ടാം​ദി​നം മ​ത്സ​രം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 460 റ​ണ്‍​സ് എ​ടു​ത്തു. 12 റ​ണ്‍​സു​മാ​യി കു​ല്‍​ദീ​പ് യാ​ദ​വും ഒ​രു റ​ണ്ണു​മാ​യി പ്ര​സി​ദ്ധ് കൃ​ഷ്ണ​യു​മാ​ണ് ക്രീ​സി​ല്‍.

ധ്രു​വ് ജു​റെ​ല്‍ ഫി​ഫ്റ്റി

ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 288 എ​ന്ന നി​ല​യി​ല്‍ ര​ണ്ടാം​ദി​നം ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് പു​ന​രാ​രം​ഭി​ക്കാ​ന്‍ ക്രീ​സി​ലെ​ത്തി​യ​ത് ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ഋ​ഷ​ഭ് പ​ന്തും. ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ 131 റ​ണ്‍​സു​മാ​യും ഋ​ഷ​ഭ് പ​ന്ത് 27 റ​ണ്‍​സു​മാ​യും ക്രീ​സി​ലെ​ത്തി. വ്യ​ക്തി​ഗ​ത സ്‌​കോ​റി​നോ​ട് 12 റ​ണ്‍​സ്‌​കൂ​ടി ചേ​ര്‍​ക്കാ​നേ പ​ന്തി​നു സാ​ധി​ച്ചു​ള്ളൂ. 62 പ​ന്തി​ല്‍ 39 റ​ണ്‍​സു​മാ​യി ഋ​ഷ​ഭ് പ​ന്ത് മ​ട​ങ്ങി.

ആ​ദ്യ​ദി​നം പേ​ശി​വ​ലി​വി​നെ തു​ട​ര്‍​ന്നു ക്രീ​സ് വി​ട്ട കെ.​എ​ല്‍. രാ​ഹു​ല്‍ തു​ട​ര്‍​ന്നു ക്രീ​സി​ലെ​ത്തി. 162 പ​ന്തി​ല്‍ 77 റ​ണ്‍​സ് എ​ടു​ത്തു നി​ല്‍​ക്കു​മ്പോ​ഴാ​യി​രു​ന്നു രാ​ഹു​ല്‍ ആ​ദ്യ​ദി​നം റി​ട്ട​യേ​ര്‍​ഡ് ഹ​ര്‍​ട്ടാ​യ​ത്. ഇ​ന്ന​ലെ പ​ക്ഷേ, രാ​ഹു​ലി​നു കാ​ര്യ​മാ​യ ച​ല​നം സൃ​ഷ്ടി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. 13 പ​ന്ത് നേ​രി​ട്ട് അ​ഞ്ചു റ​ണ്‍​സ്‌​കൂ​ടി ചേ​ര്‍​ത്ത് (82) രാ​ഹു​ല്‍ മ​ട​ങ്ങി.

തു​ട​ര്‍​ന്നു ക്രീ​സി​ലെ​ത്തി​യ ധ്രു​വ് ജു​റെ​ല്‍ ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​നൊ​പ്പം ചേ​ര്‍​ന്ന് ഇ​ന്നിം​ഗ്‌​സ് മു​ന്നോ​ട്ടു ന​യി​ച്ചു. എ​ന്നാ​ല്‍, സ്‌​കോ​ര്‍ 357ല്‍ ​എ​ത്തി​യ​പ്പോ​ള്‍ ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ പു​റ​ത്ത്. 230 പ​ന്തി​ല്‍ ഒ​രു സി​ക്‌​സും അ​ഞ്ചു ഫോ​റും അ​ട​ക്കം 167 റ​ണ്‍​സ് ആ​യി​രു​ന്നു കേ​ര​ള​ത്തി​ല്‍ വേ​രു​ള്ള പ​ടി​ക്ക​ലി​ന്‍റെ സ​മ്പാ​ദ്യം. ഒ​രു​വ​ശ​ത്തു തു​ട​ര്‍​ന്ന ധ്രു​വ് ജു​റെ​ല്‍ 68 പ​ന്തി​ല്‍ 51 റ​ണ്‍​സ് നേ​ടി​യാ​ണ് മ​ട​ങ്ങി​യ​ത്. അ​തേ​സ​മ​യം, ര​വീ​ന്ദ്ര ജ​ഡേ​ജ (13), മാ​ന​വ് സു​താ​ര്‍ (24) എ​ന്നി​വ​ര്‍ വേ​ഗം മ​ട​ങ്ങി.

അ​തി​വേ​ഗ സ്‌​കോ​റിം​ഗ്

ര​ണ്ടാം​ദി​ന​മാ​യ ഇ​ന്ന​ലെ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും വേഗം റ​ണ്‍​സ് നേ​ടു​ന്ന​തി​ലാ​യി​രു​ന്നു ടീം ​ഇ​ന്ത്യ​യു​ടെ ശ്ര​ദ്ധ. ര​ണ്ടാം​ദി​നം 43 ഓ​വ​ര്‍ മാ​ത്ര​മേ മ​ത്സ​രം ന​ട​ന്നു​ള്ളൂ. 172 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. ഓ​വ​റി​ല്‍ ശ​രാ​ശ​രി നാ​ലു റ​ണ്‍​സ് വീ​തം ഇ​ന്ത്യ നേ​ടി​യെ​ന്നു ചു​രു​ക്കം.

ഒ​രു സി​ക്‌​സ് അ​ട​ക്കം 15 പ​ന്തി​ല്‍ 11 റ​ണ്‍​സ് നേ​ടി​യ മു​ഹ​മ്മ​ദ് സി​റാ​ജി​ന്‍റെ അ​ട​ക്ക​മു​ള്ള ഇ​ന്നിം​ഗ്‌​സാ​ണ് ഇ​ന്ത്യ​യു​ടെ അ​തി​വേ​ഗ സ്‌​കോ​റിം​ഗി​ന്‍റെ അ​ടി​സ്ഥാ​നം.

സ്‌​കോ​ര്‍​കാ​ര്‍​ഡ്

ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ്: യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ റ​ണ്ണൗ​ട്ട് 32, കെ.​എ​ല്‍. രാ​ഹു​ല്‍ സി ​നി​ഷാ​ന്‍ ഫെ​ര്‍​ണാ​ണ്ടോ ബി ​നു​വ​ന്ത 82, ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ സ്റ്റം​പ്ഡ് ബി ​പ്ര​ഭാ​ത് 167, ശു​ഭ്മാ​ന്‍ ഗി​ല്‍ സി ​ല​ഹി​രു ഇ​ഗ​ല​ഗ​മ​ഗെ 16, ഋ​ഷ​ഭ് പ​ന്ത് സി ​ദി​നു​ഷ്‌​ക ബി ​നു​വാ​ന്ത 39, ധ്രു​വ് ജു​റെ​ല്‍ സി ​ധ​ന​ഞ്ജ​യ ബി ​പ്ര​ഭാ​ത് 51, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ല്‍​ബി​ഡ​ബ്ല്യു ബി ​നു​വാ​ന്ത 13, മാ​ന​വ് സു​താ​ര്‍ സി ​ഇ​ഗ​ല​ഗ​മ​ഗെ ബി ​പ്ര​ഭാ​ത് 24, മു​ഹ​മ്മ​ദ് സി​റാ​ജ് സി ​ധ​ന​ഞ്ജ​യ ബി ​അ​സി​ത ഫെ​ര്‍​ണാ​ണ്ടോ 11, കു​ല്‍​ദീ​പ് യാ​ദ​വ് നോ​ട്ടൗ​ട്ട് 12, പ്ര​സി​ദ്ധ് കൃ​ഷ്ണ നോ​ട്ടൗ​ട്ട് 1, എ​ക്‌​സ്ട്രാ​സ് 12, ആ​കെ 116 ഓ​വ​റി​ല്‍ 460/9.
ബൗ​ളിം​ഗ്: അ​സി​ത ഫെ​ര്‍​ണാ​ണ്ടോ 17-1-61-1, ല​ഹി​രു കു​മാ​ര 13-1-76-0, കേ​ശ​ര നു​വാ​ന്ത 39-1-175-3, പ്ര​ഭാ​ത് ജ​യ​സൂ​ര്യ 39-6-109-4, ധ​ന​ഞ്ജ​യ ഡി​സി​ല്‍​വ 4-0-15-0, സോ​ന​ല്‍ ദി​നു​ഷ 4-0-17-0.

Sports

ലോകകപ്പ് ഹോക്കി: ഇ​ന്ത്യ​ൻ വനിതകൾക്ക് സ​മ​നി​ല 

ആം​സ്റ്റ​ര്‍​ഡാം: എ​ഫ്‌​ഐ​എ​ച്ച് 2026 ലോ​ക​ക​പ്പ് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍​ക്കു സ​മ​നി​ല. പൂ​ള്‍ ഡി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ 2-2നു ​ചൈ​ന​യു​മാ​യി സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.

ര​ണ്ടു പ്രാ​വ​ശ്യ​വും ലീ​ഡ് നേ​ടി​യ​ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. ന​വ്‌​നീ​ത് കൗ​ര്‍ (എ​ട്ടാം മി​നി​റ്റ്), ദീ​പി​ക സെ​ഹ്‌​റാ​വ​ത്ത് (25-ാം മി​നി​റ്റ്) എ​ന്നി​വ​ര്‍ ഇ​ന്ത്യ​ക്കാ​യി ഗോ​ള്‍ സ്വ​ന്ത​മാ​ക്കി.

പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ ഇ​ന്ന് ഇം​ഗ്ല​ണ്ടി​നെ​തി​രേ ഇ​റ​ങ്ങും. വൈ​കു​ന്നേ​രം 6.30നാ​ണ് മ​ത്സ​രം.

National

2047ഓ​​​​​ടെ സ്വ​​​​​പ്നരാ​​​​​ജ്യം! സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ വ​​​​​ൻ പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി

​​​​​ഡ​​​​​ൽ​​​​​ഹി: മ​​​​​ത്സ​​​​​ര​​​​​പ്പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ​​​​​ക്കു ത​​​​​യാ​​​​​റെ​​​​​ടു​​​​​ക്കു​​​​​ന്ന പാ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രും മ​​​​​ധ്യ​​​​​വ​​​​​ർ​​​​​ഗ​​​​ക്കാ​​​​​രു​​​​മാ​​​​യ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു സൗ​​​​​ജ​​​​​ന്യ ഓ​​​​​ൺ​​​​​ലൈ​​​​​ൻ കോ​​​​​ച്ചിം​​​​​ഗും ഒ​​​​​രു കോ​​​​​ടി യു​​​​​വാ​​​​​ക്ക​​​​​ൾ​​​​​ക്ക് സൗ​​​​ജ​​​​ന്യ ആ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ഷ​​​​ൽ ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് (എ​​​​ഐ) പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​വും പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി.

80-ാമ​​​​​ത് സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ ചെ​​​​​ങ്കോ​​​​​ട്ട​​​​​യി​​​​​ൽ ദേ​​​​​ശീ​​​​​യ​​​​​പ​​​​​താ​​​​​ക ഉ​​​​​യ​​​​​ർ​​​​​ത്തി രാ​​​​​ജ്യ​​​​​ത്തെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്യ​​​​​വേ​​​​​യാ​​​​​ണ് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി സു​​​​​പ്ര​​​​​ധാ​​​​​ന പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ ഏ​​​​ഴു പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​ട​​​​ത്തി​​​​യ​​​​ത്.

2047ഓ​​​​​ടെ വി​​​​​ക​​​​​സി​​​​​ത ഭാ​​​​​ര​​​​​തം

2047ഓ​​​​​ടെ വി​​​​​ക​​​​​സി​​​​​ത ഭാ​​​​​ര​​​​​തം എ​​​​​ന്ന സ്വ​​​​​പ്നം രാ​​​​​ജ്യം കെട്ടിപ്പെടുക്കു​​​​​മെ​​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി, 25 കോ​​​​​ടി ജ​​​​​ന​​​​​ങ്ങ​​​​​ളെ ദാ​​​​​രി​​​​​ദ്ര്യ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്നും ക​​​​​ര​​​​​ക​​​​​യ​​​​​റ്റാ​​​​​ൻ സാ​​​​​ധി​​​​​ച്ച​​​​​ത് വ​​​​​ലി​​​​​യ നേ​​​​​ട്ട​​​​​മാ​​​​​യി ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​തി​​​​​രോ​​​​​ധ ഉ​​​​​ത്പാ​​​​​ദ​​​​​നം നാ​​​​​ലി​​​​​ര​​​​​ട്ടി​​​​​യാ​​​​​യി വ​​​​​ർ​​​​​ധി​​​​ച്ചു. ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റ് ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ലും ഡി​​​​​ജി​​​​​റ്റ​​​​​ൽ ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ളി​​​​​ലും 100 മ​​​​​ട​​​​​ങ്ങ് വ​​​​​ർ​​​​​ധ​​​​​ന​​​​​യു​​​​​ണ്ടാ​​​​​യി. മെ​​​​​ട്രോ ശൃം​​​​​ഖ​​​​​ല വി​​​​​പു​​​​​ലീ​​​​​ക​​​​​രി​​​​​ച്ചതാ​​​​​യും പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​ത സം​​​​​വി​​​​​ധാ​​​​​നം ശ​​​​​ക്തി​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യും പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു.

പ​​​​​താ​​​​​ക ഉ​​​​​യ​​​​​ർ​​​​​ത്ത​​​​​ലി​​​​​നു പി​​​​​ന്നാ​​​​​ലെ വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യു​​​​​ടെ ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​റു​​​​​ക​​​​​ൾ പു​​​​​ഷ്‌​​​​​പ​​​​​വൃ​​​​​ഷ്‌​​​​​ടി ന​​​​​ട​​​​​ത്തി. തു​​​​​ട​​​​​ർ​​​​​ന്ന് എ​​​​​ൻ​​​​​സി​​​​​സി കേ​​​​​ഡ​​​​​റ്റു​​​​​ക​​​​​ൾ വ​​​​​ന്ദേ​​​​​മാ​​​​​ത​​​​​ര​​​​​വും ദേ​​​​​ശീ​​​​​യ​​​​​ഗാ​​​​​ന​​​​​വും​​​​​ആ​​​​​ല​​​​​പി​​​​​ച്ചു. ചെ​​​​​ങ്കോ​​​​​ട്ട​​​​​യി​​​​​ലെ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ദി​​​​​നാ​​​​​ഘോ​​​​​ഷ വേ​​​​​ള​​​​​യി​​​​​ൽ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണു വ​​​​​ന്ദേ​​​​​മാ​​​​​ത​​​​​രം ആ​​​​​ല​​​​​പി​​​​​ക്കു​​​​​ന്ന​​​​​ത്. പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​ക്ക​​​​​ളാ​​​​യ മ​​​​​ല്ലി​​​​​കാ​​​​​ർ​​​​​ജു​​​​​ൻ ഖാ​​​​​ർ​​​​​ഗെ​​​​​യും രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി​​​​​യും ച​​​​​ട​​​​​ങ്ങി​​​​​ൽ​​​​നി​​​​​ന്ന് വി​​​​​ട്ടു​​​​നി​​​​​ന്നു.

മ​​​​റ്റു പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ങ്ങ​​​​ൾ

അ​​​​​ഞ്ചു മു​​​​​ത​​​​​ൽ 15 വ​​​​​യ​​​​​സ് വ​​​​​രെ​​​​​യു​​​​​ള്ള കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ലെ കാ​​​​​യി​​​​​ക ക​​​​​ഴി​​​​​വു​​​​​ക​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി പ്ര​​​​​ത്യേ​​​​​ക പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി രാ​​​​​ജ്യ​​​​​വ്യാ​​​​​പ​​​​​ക​​​​​ടാ​​​​​ല​​​​​ന്‍റ് ഹ​​​​​ണ്ട് ന​​​​​ട​​​​​ത്തും.
സു​​​​​പ്ര​​​​​ധാ​​​​​ന മേ​​​​​ഖ​​​​​ല​​​​​ക​​​​​ളു​​​​​ടെ സു​​​​​ര​​​​​ക്ഷ ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി സി​​​​​വി​​​​​ൽ ഡി​​​​​ഫ​​​​​ൻ​​​​​സ് നെ​​​​​റ്റ്‌​​​​​വ​​​​​ർ​​​​​ക്ക് രൂ​​​​​പീ​​​​​ക​​​​​രി​​​​​ക്കും.

അ​​​​​ടു​​​​​ത്ത എ​​​​​ട്ടു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ രാ​​​​​ജ്യ​​​​​ത്ത് അ​​​​​ഞ്ചു​​​​മു​​​​​ത​​​​​ൽ എ​​​​​ട്ടു വ​​​​​രെ പു​​​​​തി​​​​​യ സെ​​​​​മി​​​​​ക​​​​​ണ്ട​​​​​ക്‌​​​​ട​​​​​ർ നി​​​​​ർ​​​​​മാ​​​​​ണ പ്ലാ​​​​ന്‍റു​​​​​ക​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ക്കും.

2047ഓ​​​​​ടെ 100 ജി​​​​​ഗാ​​​​​വാ​​​​ട്ട് ആ​​​​​ണ​​​​​വോ​​​​​ർ​​​​​ജ ഉ​​​​ത്പാ​​​​​ദ​​​​​നം കൈ​​​​​വ​​​​​രി​​​​​ക്കും. ഇ​​​​​തി​​​​​നാ​​​​​യി പ​​​​​ത്തു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ അ​​​​​ഞ്ച് പു​​​​​തി​​​​​യ റി​​​​​യാ​​​​ക്‌​​​​ട​​​​​റു​​​​​ക​​​​​ൾ സ്ഥാ​​​​​പി​​​​​ക്കും.

ല​​​​​ഖ്പ​​​​​തി ദീ​​​​​ദി പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം ആ​​​​​റു കോ​​​​ടി​​​​യാ​​​​യി ഉ​​​​​യ​​​​​ർ​​​​​ത്തി. നേ​​​​​ര​​​​​ത്തേ ഇ​​​​​ത് മൂ​​​​​ന്നു കോ​​​​​ടി​​​​യാ​​​​​യി​​​​​രു​​​​​ന്നു.

Sports

പ​ടി​ക്ക​ലി​നു സെ​ഞ്ചു​റി; ഗാലെ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ

ഗാ​ലെ: വെ​യി​ലും മ​ഴ​യും ഹൈ​ഡ് ആ​ന്‍​ഡ് സീ​ക്ക് ക​ളി​ച്ച​പ്പോ​ള്‍ ഗാ​ലെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ന​ലെ ന​ഷ്ട​മാ​യ​ത് 17 ഓ​വ​ര്‍. ഇ​ന്ത്യ x ശ്രീ​ല​ങ്ക ര​ണ്ടു മ​ത്സ​ര ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യു​ടെ ആ​ദ്യ​ദി​നം മ​ഴ​യു​ടെ വ​ര​വ് ഫ്‌​ളോ ന​ഷ്ട​പ്പെ​ടു​ത്തി. എ​ങ്കി​ലും ഇ​ന്ത്യ​ന്‍ ബാ​റ്റ​ര്‍​മാ​രു​ടെ ആ​ധി​കാ​രി​ക​ത​യി​ല്‍ ല​ങ്ക​യ്ക്കു മ​റു​പ​ടി​യി​ല്ലാ​യി​രു​ന്നു.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച ഇ​ന്ത്യ, 288/2 എ​ന്ന നി​ല​യി​ല്‍ ആ​ദ്യ​ദി​നം ക്രീ​സ് വി​ട്ടു. സെ​ഞ്ചു​റി നേ​ടി​യ മ​ല​യാ​ളി താ​രം ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന്‍റെ മി​ക​വാ​ണ് ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്‌​സി​നു ക​രു​ത്താ​യ​ത്. അ​തോ​ടെ രാ​ജ്യ​ത്തി​ന്‍റെ 80-ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ അ​ര​ങ്ങേ​റു​ന്ന, ടീം ​ഇ​ന്ത്യ​യു​ടെ 600-ാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ ആ​ദ്യ​ദി​നം ത്രി​വ​ര്‍​ണം പാ​റി...

ക​ന്നി സെ​ഞ്ചു​റി

മൂ​ന്നാം ന​മ്പ​റാ​യി ക്രീ​സി​ലെ​ത്തി​യ ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ നേ​രി​ട്ട 134-ാം പ​ന്തി​ല്‍ സെ​ഞ്ചു​റി തി​ക​ച്ചു. മ​ല​പ്പു​റ​ത്തു വേ​രു​ക​ളു​ള്ള ദേ​വ്ദ​ത്തി​ന്‍റെ മൂ​ന്നാം ടെ​സ്റ്റ് മ​ത്സ​ര​മാ​ണി​ത്. ര​ണ്ടാം വി​ക്ക​റ്റി​ല്‍ കെ.​എ​ല്‍. രാ​ഹു​ലി​നൊ​പ്പം 150 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടും ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ കെ​ട്ടി​പ്പ​ടു​ത്തു.

മൂ​ന്നാം വി​ക്ക​റ്റി​ല്‍ ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​നൊ​പ്പം 39ഉം ​നാ​ലാം വി​ക്ക​റ്റി​ല്‍ ഋ​ഷ​ഭ് പ​ന്തി​നൊ​പ്പം അ​ഭേ​ദ്യ​മാ​യ 52 റ​ണ്‍​സി​ന്‍റെ​ കൂ​ട്ടു​കെ​ട്ടി​ലും പ​ടി​ക്ക​ല്‍ പ​ങ്കാ​ളി​യാ​യി. 28 പ​ന്തി​ല്‍ 16 റ​ണ്‍​സ് നേ​ടി​യ ശു​ഭ്മാ​ന്‍ ഗി​ല്‍ പ്ര​ഭാ​ത് ജ​യ​സൂ​ര്യ​യു​ടെ പ​ന്തി​ല്‍ പു​റ​ത്തായി. ഗി​ല്ലി​ന്‍റെ പു​റ​ത്താ​ക​ലാ​യി​രു​ന്നു ഏക തി​രി​ച്ച​ടി.

178 പ​ന്തി​ല്‍ ഒ​രു സി​ക്‌​സും 12 ഫോ​റും അ​ട​ക്കം 131 റ​ണ്‍​സു​മാ​യി ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ ക്രീ​സി​ല്‍ തു​ട​രു​ന്നു. 36 പ​ന്തി​ല്‍ 27 റ​ണ്‍​സ് നേ​ടി​യ ഋ​ഷ​ഭ് പ​ന്താ​ണ് കൂ​ട്ടി​നു​ള്ള​ത്.

ജ​യ്‌​സ്വാ​ള്‍ റണ്ണൗട്ട്; രാ​ഹു​ല്‍ റിട്ടയേർഡ്

നി​ര്‍​ഭാ​ഗ്യ​വും ആ​ശ​യ​വി​നി​മ​യ​ത്തി​ലെ പി​ഴ​വും കാ​ര​ണ​മാ​യി​രു​ന്നു യ​ശ​സ്വി ജ​യ്‌​സ്വാ​ളി​ന്‍റെ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട​ത്. 37 പ​ന്തി​ല്‍ 32 റ​ണ്‍​സു​മാ​യി ക്രീ​സി​ല്‍ തു​ട​ര്‍​ന്ന ജ​യ്‌​സ്വാ​ള്‍, നോ​ണ്‍​സ്‌​ട്രൈ​ക്കേ​ഴ്‌​സ് എ​ന്‍​ഡി​ല്‍ വ​ച്ചാ​ണ് റ​ണ്ണൗ​ട്ടാ​യ​ത്. രാ​ഹു​ലി​ന്‍റെ മി​ഡ്-​ഓ​ണ്‍ സ്‌​ട്രോ​ക്ക്.

പ​ന്തി​നാ​യി ബൗ​ള​ര്‍ ഡൈ​വ് ചെ​യ്ത​പ്പോ​ള്‍ ജ​യ്‌​സ്വാ​ളി​ന്‍റെ കാ​ലി​ല്‍ ത​ട്ടി. ജ​യ്‌​സ്വാ​ള്‍ വീ​ണു. ഓ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും തി​രി​കെ ക്രീ​സി​ലേ​ക്ക്. എ​ന്നാ​ല്‍, അ​പ്പോ​ഴേ​ക്കും രാ​ഹു​ല്‍ നോ​ണ്‍ സ്‌​ട്രൈ​ക്ക് എ​ന്‍​ഡി​ല്‍ എ​ത്തു​ക​യും പ​ന്തു ല​ഭി​ച്ച വി​ക്ക​റ്റ് കീ​പ്പ​ര്‍ നി​രോ​ഷ​ന്‍ ഡി​ക്‌​വെ​ല്ല വി​ക്ക​റ്റ് തെ​റി​പ്പി​ക്കു​ക​യും ചെ​യ്തു. അ​തോ​ടെ ജ​യ്‌​സ്വാ​ള്‍ പ​വ​ലി​യ​നി​ലേ​ക്കു മ​ട​ങ്ങി.

162 പ​ന്തി​ല്‍ ഒ​രു സി​ക്‌​സും ഒ​മ്പ​ത് ഫോ​റും അ​ട​ക്കം 77 റ​ണ്‍​സ് എ​ടു​ത്ത കെ.​എ​ല്‍. രാ​ഹു​ല്‍ പേ​ശി​വ​ലി​വി​നെ തു​ട​ര്‍​ന്നു റി​ട്ട​യ​ര്‍ ചെ​യ്തു. ചാ​യ​യ്ക്കു​ശേ​ഷം ക്രീ​സി​ലേ​ക്ക് തി​രി​ച്ചെ​ത്താ​ന്‍ രാ​ഹു​ലി​നു സാ​ധി​ച്ചി​ല്ല. ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍ 197ല്‍ ​എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​ത്.

Sports

വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​മാ​യി പ​ടി​ക്ക​ൽ; ല​ങ്ക​യെ വെ​ള്ളം​കു​ടി​പ്പി​ച്ച് ഇ​ന്ത്യ

ഗാ​ലെ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ ദി​നം ഇ​ന്ത്യ​ക്ക് മേ​ൽ​ക്കൈ. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ ക​ളി അ​വ​സാ​നിപ്പി​ക്കു​മ്പോ​ൾ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 288 റ​ൺ​സെ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്. ക​രി​യ​റി​ലെ ക​ന്നി സെ​ഞ്ചു​റി​യു​മാ​യി ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ 131 റ​ൺ​സു​മാ​യി ക്രീ​സി​ൽ തു​ട​രു​മ്പോ​ൾ റി​ഷ​ഭ് പ​ന്ത് 27 റ​ൺ​സു​മാ​യി ഒ​പ്പ​മു​ണ്ട്.

ഓ​പ്പ​ണ​ർ യ​ശ​സ്വി ജ​യ്സ്വാ​ൾ 32 റ​ൺ​സെ​ടു​ത്ത് റ​ൺ​ഔ​ട്ടാ​യ​പ്പോ​ൾ, കെ.​എ​ൽ. രാ​ഹു​ൽ 77 റ​ൺ​സെ​ടു​ത്ത് പ​രു​ക്കി​നെ തു​ട​ർ​ന്ന് റി​ട്ട​യേ​ർ​ഡ് ഹ​ർ​ട്ടാ​യി മ​ട​ങ്ങി. 162 പ​ന്തു​ക​ൾ നേ​രി​ട്ട രാ​ഹു​ൽ 77 റ​ൺ​സാ​ണ് നേ​ടി​യ​ത്. 47 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടി​ലൂ​ടെ ജ​യ്സ്വാ​ളും രാ​ഹു​ലും ചേ​ർ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ഇ​ന്നിം​ഗ്സി​ന് തു​ട​ക്ക​മി​ട്ട​ത്. 

എ​ന്നാ​ൽ 11-ാം ഓ​വ​റി​ൽ ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പം ജ​യ്സ്വാ​ളി​ന്‍റെ റ​ൺ​ഔ​ട്ടി​ൽ ക​ലാ​ശി​ച്ചു. സിം​ഗി​ളി​നാ​യി രാ​ഹു​ൽ ഓ​ടി​യെ​ങ്കി​ലും മി​ഡ് ഓ​ണി​ലേ​ക്ക് പ​ന്ത് പാ​യി​ച്ച ശേ​ഷം പ​ന്ത് ത​ട​യാ​ൻ ശ്ര​മി​ച്ച ബൗ​ള​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ജ​യ്സ്വാ​ൾ വീ​ണു. എ​ഴു​ന്നേ​റ്റ് ഓ​ടി​യെ​ത്തു​മ്പോ​ഴേ​ക്കും രാ​ഹു​ൽ നോ​ൺ-​സ്ട്രൈ​ക്കേ​ഴ്സ് എ​ൻ​ഡി​ൽ എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ശ്രീ​ല​ങ്ക വി​ക്ക​റ്റ് വീ​ഴ്ത്തി.

പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ ക്യാ​പ്റ്റ​ൻ ശു​ഭ്മ​ൻ ഗി​ൽ 28 പ​ന്തി​ൽ 16 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി. സ്കോ​ർ 236ൽ ​നി​ൽ​ക്കെ പ്ര​ഭാ​ത് ജ​യ​സൂ​ര്യ​യു​ടെ പ​ന്തി​ൽ ല​ഹി​രു പി​ടി​ച്ചാ​ണ് ഗി​ൽ മ​ട​ങ്ങി​യ​ത്. എ​ന്നാ​ൽ മ​റു​വ​ശ​ത്ത് പ​ടി​ക്ക​ൽ ഉ​റ​ച്ചു​നി​ന്ന​തോ​ടെ ഇ​ന്ത്യ ശ​ക്ത​മാ​യ നി​ല​യി​ലേ​ക്ക് കു​തി​ച്ചു. 

Sports

80-ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ ടീം ​ഇ​ന്ത്യ​ക്ക് 600-ാം ടെ​സ്റ്റ്

​ഗാ​ലെ: ടീം ​ഇ​ന്ത്യ​ക്കും ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ര്‍​ക്കും ഇ​ന്നു സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ അ​പൂ​ര്‍​വ സു​ദി​നം... രാ​ജ്യം ഇ​ന്ന് 80-ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​മ്പോ​ള്‍, ശ്രീ​ല​ങ്ക​യി​ലെ ഗാ​ലെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ടീം ​ഇ​ന്ത്യ 600-ാം ടെ​സ്റ്റ് ക​ളി​ക്കും.

ടെ​സ്റ്റ് ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ല്‍ 600 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന മൂ​ന്നാ​മ​തു മാ​ത്രം ടീം ​എ​ന്ന റി​ക്കാ​ര്‍​ഡും ഇ​തോ​ടെ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കും. ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രാ​യ ര​ണ്ടു മ​ത്സ​ര ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​മാ​ണ് ഇ​ന്നു ന​ട​ക്കു​ക. 2025-27 ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള​താ​ണ് ഈ ​പ​ര​മ്പ​ര.

ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ നി​ല​വി​ല്‍ അ​ഞ്ചും ആ​റും സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും.

ഗാ​ലെ @ 50

ഇ​ന്ത്യ 600-ാം ടെ​സ്റ്റ് ആ​ണ് ക​ളി​ക്കു​ന്ന​തെ​ങ്കി​ല്‍ ഗാ​ലെ​യി​ല്‍ ന​ട​ക്കു​ന്ന 50-ാം റെ​ഡ്‌​ബോ​ള്‍ ക്രി​ക്ക​റ്റാ​ണി​തെ​ന്ന​തും മ​റ്റൊ​രു വ​സ്തു​ത. 50 ടെ​സ്റ്റി​നു വേ​ദി​യാ​കു​ന്ന ഏ​ഷ്യ​യി​ലെ ആ​ദ്യ ഗ്രൗ​ണ്ടാ​ണ് ഗാ​ലെ എ​ന്ന​തും ശ്ര​ദ്ധേ​യം.

2017ലാ​ണ് ടീം ​ഇ​ന്ത്യ ഇ​തി​നു മു​മ്പ് ശ്രീ​ല​ങ്ക​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തി​യ​ത്. അ​ന്ന് ടീം ​ഇ​ന്ത്യ ഫോ​മി​ന്‍റെ പാ​ര​മ്യ​ത്തി​ലാ​യി​രു​ന്നു. മൂ​ന്നു മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ല്‍ 304 റ​ണ്‍​സിനും ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്നിം​ഗ്‌​സി​നും 53 റ​ണ്‍​സി​നും മൂ​ന്നാം പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്നിം​ഗ്‌​സി​നും 171 റ​ണ്‍​സി​നും ഇ​ന്ത്യ വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു.

എ​ന്നാ​ല്‍, അ​ന്ന​ത്തേ​തി​നെ അ​പേ​ക്ഷി​ച്ചു കാ​ര്യ​ങ്ങ​ള്‍​ക്കു മാ​റ്റ​മു​ണ്ട്. അ​ന്ന് വി​രാ​ട് കോ​ഹ്‌​ലി​യാ​യി​രു​ന്നു ക്യാ​പ്റ്റ​ന്‍. ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, കോ​ഹ്‌​ലി, അ​ജി​ങ്ക്യ ര​ഹാ​നെ എ​ന്നി​വ​രാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വി​ശ്വ​സ്ത​ര്‍. ഓ​പ്പ​ണിം​ഗി​ല്‍ ശി​ഖ​ര്‍ ധ​വാ​നും. ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ ക്യാ​പ്റ്റ​ന്‍​സി​യി​ല്‍ ഇ​റ​ങ്ങു​ന്ന നി​ല​വി​ലെ ടീം ​ഇ​ന്ത്യ, ഒ​രു വി​ന്‍-​വി​ന്‍ സം​ഘ​ത്തെ വാ​ര്‍​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

ടീം ​ഇ​ന്ത്യ ഈ ​വ​ര്‍​ഷം ഇ​തു​വ​രെ​യാ​യി ഒ​രു ടെ​സ്റ്റ് മാ​ത്ര​മാ​ണ് ക​ളി​ച്ച​ത്. അ​താ​ക​ട്ടെ അ​ഫ്ഗാ​നി​സ്ഥാ​ന് എ​തി​രേ. ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത​ല്ല അ​ഫ്ഗാ​നി​സ്ഥാ​ന്‍ എ​ന്ന​താ​ണ് ഹൈ​ലൈ​റ്റ്. മ​റു​വ​ശ​ത്ത് ശ്രീ​ല​ങ്ക ക​ഴി​ഞ്ഞ 13 മാ​സ​ത്തി​നി​ടെ ക​ളി​ച്ച​ത് ര​ണ്ടു ടെ​സ്റ്റ് മാ​ത്രം. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്നു മു​ത​ല്‍ ഗാ​ലെ​യി​ല്‍ എ​ന്തു സം​ഭ​വി​ക്കു​ന്ന എ​ന്ന​തി​ല്‍ കൃ​ത്യ​മാ​യ പ്ര​വ​ച​നം അ​സാധ്യം.

സ്പി​ന്‍ വാ​ഴും പി​ച്ച്

ഗാ​ലെ​യി​ലെ പി​ച്ച് സ്പി​ന്നി​നെ അ​ക​മ​ഴി​ഞ്ഞു പി​ന്തു​ണ​യ്ക്കും എ​ന്ന​താ​ണ് ഇ​തു​വ​രെ​യു​ള്ള ച​രി​ത്രം. ശ്രീ​ല​ങ്ക സ്പി​ന്ന​ര്‍​മാ​രെ കു​ത്തി​നി​റ​ച്ചു​ള്ള ഒ​രു പ്ലേ​യിം​ഗ് ഇ​ല​വ​നെ ഇ​റ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ക. അ​തി​നു​ള്ള മ​റു​പ​ടി ബാ​റ്റു​കൊ​ണ്ടു ശു​ഭ്മാ​ന്‍ ഗി​ല്ലും സം​ഘ​വും ന​ല്‍​കി​യാ​ല്‍ കാ​ര്യ​ങ്ങ​ള്‍ ഇ​ന്ത്യ​യു​ടെ വ​രു​തി​യി​ലാ​കും. സ്പി​ന്നി​നെ തു​ണ​യ്ക്കു​ന്ന പി​ച്ചു​ക​ളി​ല്‍ സ്വ​ദേ​ശ​ത്തു​വ​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ടും ന്യൂ​സി​ല​ന്‍​ഡി​നോ​ടും പ​ര​മ്പ​ര പ​രാ​ജ​യ​പ്പെ​ട്ട നാ​ണ​ക്കേ​ട് മാ​യ്ച്ചു ക​ള​യാ​നാ​ണ് ടീം ​ഇ​ന്ത്യ ത​യാ​റെ​ടു​ക്കു​ന്ന​തെ​ന്ന​തും മ​റ്റൊ​രു വാ​സ്ത​വം.

ര​വീ​ന്ദ്ര ജ​ഡേ​ജ, കു​ല്‍​ദീ​പ് യാ​ദ​വ് എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ന്‍ സ്പി​ന്‍ ആ​ക്ര​മ​ണം ന​യി​ക്കു​ക. പ്ര​ഭാ​ത് ജ​യ​സൂ​ര്യ, നി​റോ​ഷ​ന്‍ ഡി​ക്‌വെ​ല്ല എ​ന്നി​വ​ര്‍ ല​ങ്ക​യു​ടെ സ്പി​ന്‍ ആ​ക്ര​മ​ണ​ത്തി​നും ചു​ക്കാ​ന്‍​പി​ടി​ക്കും.

International

ആ​ർ​ട്ടി​ക് മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യും ചൈ​ന​യും സ​ഹ​കാ​രി​ക​ൾ: റ​ഷ്യ

മോ​​​​സ്കോ: ആ​​​​ർ​​​​ട്ടി​​​​ക് മേ​​​​ഖ​​​​ല​​​​യി​​​​ലെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി റ​​​​ഷ്യ​​​​യു​​​​മാ​​​​യി ഏ​​​​റ്റ​​​​വും ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് ഇ​​​​ന്ത്യ​​​​യെ​​​​ന്ന് റ​​​​ഷ്യ.

മോ​​​​സ്കോ​​​​യി​​​​ൽ ന​​​​ട​​​​ന്ന നാ​​​​ലാ​​​​മ​​​​ത് ആ​​​​ർ​​​​ട്ടി​​​​ക് മേ​​​​ഖ​​​​ലാ ഫോ​​​​റ​​​​ത്തി​​​​ൽ റ​​​​ഷ്യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ വ്ലാ​​​​ഡി​​​​സ്ലാ​​​​വ് മ​​​​സ്ലെ​​​​നി​​​​ക്കോ​​​​വാ​​​​ണ് ഇ​​​​ക്കാ​​​​ര്യം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ​​​​ത്.

ചൈ​​​​ന​​​​യു​​​​മാ​​​​യും ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യും ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ സം​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ സം​​​​യു​​​​ക്ത പ​​​​ദ്ധ​​​​തി​​​​ക​​​​ളും സം​​​​രം​​​​ഭ​​​​ങ്ങ​​​​ളും ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ന് വി​​​​പു​​​​ല​​​​മാ​​​​യ വി​​​​ഭ​​​​വ​​​​ങ്ങ​​​​ളും അ​​​​വ​​​​ർ​​​​ക്കു​​​​ണ്ടെ​​​​ന്ന് മ​​​​സ്ലെ​​​​ന്നി​​​​ക്കോ​​​​വ് പ​​​​റ​​​​ഞ്ഞു.

Sports

ഇ​ന്ത്യ ശ്രീ​ല​ങ്ക ആ​ദ്യ ടെ​സ്റ്റ് മ​ത്സ​രം നാ​ളെ രാ​വി​ലെ 10.00ന്

ഗാ​​ലെ: ഇ​​ന്ത്യ​​യും ശ്രീ​​ല​​ങ്ക​​യും ത​​മ്മി​​ലു​​ള്ള ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്ക് നാ​​ളെ തു​​ട​​ക്കം. ഗാ​​ലെ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ നാ​​ളെ രാ​​വി​​ലെ 10ന് ​​മ​​ത്സ​​രം ആ​​രം​​ഭി​​ക്കും. ഇ​​ന്ത്യ​​ക്ക് ശ്രീ​​ല​​ങ്ക വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തി​​ല്ലെ​​​​ന്ന് ബൗ​​ളിം​​ഗ് കോ​​ച്ച് മോ​​ർ​​ണി മോ​​ർ​​ക്ക​​ൽ പ​​റ​​ഞ്ഞു.

സ്റ്റാ​​ർ പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ ഇ​​ല്ലാ​​തെ ഇ​​റ​​ങ്ങു​​ന്ന ഇ​​ന്ത്യ​​യു​​ടെ ബൗ​​ളിം​​ഗ് ചു​​മ​​ത​​ല മു​​ഹ​​മ്മ​​ദ് സി​​റാ​​ജി​​നും പ്ര​​സി​​ദ്ധ് കൃ​​ഷ്ണ​​യ്ക്കു​​മാ​​ണ്. ബാ​​റ്റിം​​ഗി​​ൽ സാ​​യ് കൃ​​ഷ്ണ​​യ്ക്ക് പ​​ക​​രം സ​​ർ​​ഫ​​റാ​​സ് ഖാ​​ൻ സ്ഥാ​​നം പി​​ടി​​ച്ചു.

ശു​​ഭ്മാ​​ൻ ഗി​​ൽ, കെ.​​എ​​ൽ. രാ​​ഹു​​ൽ. യ​​ശസ്വി ജ​​യ്സ്വാ​​ൾ, ഋ​​ഷ​​ഭ് പ​​ന്ത്, ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ൽ എ​​ന്നി​​വ​​ർ ബാ​​റ്റിം​​ഗ് ന​​ട്ടെ​​ല്ലാ​​കും. മൂ​​ന്ന് ദി​​വ​​സ​​ത്തെ വാം-​​അ​​പ്പ് മ​​ത്സ​​ര​​ത്തി​​ൽ ബാ​​റ്റ​​ർ​​മാ​​രും ബൗ​​ള​​ർ​​മാ​​രും സാ​​ഹ​​ച​​ര്യ​​ങ്ങ​​ളോ​​ട് പൊ​​രു​​ത്ത​​പ്പെ​​ട്ടി​​രു​​ന്നു എ​ന്ന​തും ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ കൂ​ട്ടു​ന്നു.

പി​​ച്ച് പ​​രി​​ശോ​​ധി​​ച്ച് ഗം​​ഭീ​​ർ

മ​​ത്സ​​ര​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി ഗാ​​ലെ അ​​ന്താ​​രാ​​ഷ്ട്ര സ്റ്റേ​​ഡി​​യ​​ത്തി​​ലെ പി​​ച്ച് പ​​രി​​ശോ​​ധി​​ച്ച് ഇ​​ന്ത്യ​​ൻ പ​​രി​​ശീ​​ല​​ക​​ൻ ഗൗ​​തം ഗം​​ഭീ​​ർ. ശ്രീ​​ല​​ങ്ക​​ൻ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ന​​ത്തി​​നി​​ട​​യി​​ലാ​​ണ് അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി ഇ​​ന്ത്യ​​ൻ പ​​രി​​ശീ​​ല​​ക​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ലെ​​ത്തി​​യ​​ത്. ഇ​​ന്ത്യ​​ൻ ഹെ​​ഡ് കോ​​ച്ച് ഗൗ​​തം ഗം​​ഭീ​​റും ബാ​​റ്റിം​​ഗ് കോ​​ച്ച് സി​​താം​​ഷു കൊ​​ട്ട​​ക്കും പി​​ച്ചി​​ലെ സാ​​ഹ​​ച​​ര്യം നേ​​രി​​ട്ട് വി​​ല​​യി​​രു​​ത്താ​​നാ​​യി എ​​ത്തി.

ഇ​​ന്ത്യ​​യു​​ടെ പ്ലേ​​യിംഗ്‌ ഇ​​ല​​വ​​നെ തെരഞ്ഞെടു​​ക്കു​​ന്ന​​തി​​ൽ പി​​ച്ചി​​ന്‍റെ സ്വ​​ഭാ​​വം നി​​ർ​​ണാ​​യ​​ക പ​​ങ്ക് വ​​ഹി​​ക്കും. മൂ​​ന്ന് പേ​​സ​​ർ​​മാ​​രെ​​യാ​​ണോ അ​​തോ മൂ​​ന്ന് സ്പി​​ന്ന​​ർ​​മാ​​രെ​​യാ​​ണോ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തേ​​ണ്ട​​തെ​​ന്ന കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി​​ട്ടി​​ല്ല.

ഒ​​ന്നാം ദി​​ന​​ത്തി​​ലെ പി​​ച്ചി​​ന്‍റെ സാ​​ഹ​​ച​​ര്യം കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ത്ത ശേ​​ഷ​​മേ അ​​ന്തി​​മ ബൗ​​ളിം​​ഗ് കോ​​ന്പി​​നേ​​ഷ​​ൻ നി​​ശ്ച​​യി​​ക്കൂ എ​​ന്ന് ടീം ​​മാ​​നേ​​ജ്മെ​​ന്‍റ് നേ​​രത്തേ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. പി​​ച്ച് പൂ​​ർ​​ണ​​മാ​​യും സ്പി​​ന്നി​​നെ തു​​ണ​​യ്ക്കു​​ന്ന രീ​​തി​​യി​​ല​​ല്ലെ​​ങ്കി​​ൽ മു​​ഹ​​മ്മ​​ദ് സി​​റാ​​ജ്, പ്ര​​സി​​ദ്ധ് കൃ​​ഷ്ണ, ഗു​​ർ​​നൂ​​ർ ബ്രാ​​ർ എ​​ന്നി​​വ​​ർ അ​​ന്തി​​മ ഇ​​ല​​വ​​നി​​ൽ ഇ​​ടം​​പി​​ടി​​ച്ചേ​​ക്കും.

ശ്രീ​​ല​​ങ്ക​​യെ വി​​ര​​ട്ടാ​​നു​​ള്ള പേ​​സ് ഇ​​ന്ത്യ​​ക്കു​​ണ്ട്: മോ​​ർ​​ക്ക​​ൽ

ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ അ​​ഭാ​​വ​​ത്തി​​ലും ഇ​​ന്ത്യ​​ൻ പേ​​സ് നി​​ര ശ​​ക്ത​​മാ​​ണെ​​ന്ന് ബോ​​ളിം​​ഗ് കോ​​ച്ച് മോ​​ർ​​ണി മോ​​ർ​​ക്ക​​ൽ. മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് ന​​യി​​ക്കു​​ന്ന യു​​വ​​നി​​ര​​യ്ക്ക് ല​​ങ്ക​​ൻ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലെ ചൂ​​ടും ഈ​​ർ​​പ്പ​​വും മ​​റി​​ക​​ട​​ന്ന് മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്താ​​ൻ ക​​ഴി​​യു​​മെ​​ന്ന് അ​​ദ്ദേ​​ഹം ആ​​ത്മ​​വി​​ശ്വാ​​സം പ്ര​​ക​​ടി​​പ്പി​​ച്ചു.

പ്ര​​സി​​ദ്ധ് കൃ​​ഷ്ണ ഏ​​ഴ് ടെ​​സ്റ്റു​​ക​​ൾ മാ​​ത്ര​​മാ​​ണ് ക​​ളി​​ച്ചി​​ട്ടു​​ള്ള​​ത്. ഗു​​ർ​​നൂ​​ർ ബ്രാ​​റും അ​​ക്വി​​ബ് ന​​ബി​​യു​​മാ​​ക​​ട്ടെ ഇ​​തു​​വ​​രെ ടെ​​സ്റ്റ് അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ചി​​ട്ടു​​മി​​ല്ല. അതേസമയം, പ്ര​​സി​​ദ്ധും സി​​റാ​​ജും നാ​​ട്ടി​​ലെ ക​​ടു​​ത്ത ബോ​​ളിം​​ഗ് സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ ധാ​​രാ​​ളം ക്രി​​ക്ക​​റ്റ് ക​​ളി​​ച്ച​​വ​​രാ​​ണെ​​ന്നും മോ​​ർ​​ക്ക​​ൽ പ​​റ​​ഞ്ഞു.

“ശ്രീ​​ല​​ങ്ക​​ൻ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ സാ​​ധാ​​ര​​ണ​​യാ​​യി സ്പി​​ന്ന​​ർ​​മാ​​രാ​​ണ് ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്താ​​റു​​ള്ള​​ത്. വ​​ലി​​യ വെ​​ല്ലു​​വി​​ളി ചൂ​​ടും ഈ​​ർ​​പ്പ​​വു​​മാ​​യി​​രി​​ക്കും. അ​​ത്ത​​രം സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ ക്രീ​​സ് എ​​ങ്ങ​​നെ ഉ​​പ​​യോ​​ഗി​​ക്ക​​ണം, നാം ​​കൂ​​ടു​​ത​​ൽ ബു​​ദ്ധി​​പ​​ര​​മാ​​യി ചി​​ന്തി​​ക്ക​​ണം”- മോ​​ർ​​ക്ക​​ൽ കൂ​​ട്ടി​​ചേ​​ർ​​ത്തു.

Sports

ഇ​​ന്ത്യ ആ​​സി​​യാ​​ൻ ക​​പ്പി​​ൽ​​നി​​ന്ന് പിന്മാറി

ന്യൂ​​ഡ​​ൽ​​ഹി: ഫി​​ഫ-​​ആ​​സി​​യാ​​ൻ ക​​പ്പി​​ൽനി​​ന്ന് ഇ​​ന്ത്യ പിന്മാറി. അ​​ഞ്ച് ത​​വ​​ണ ലോ​​ക ചാ​​ന്പ്യന്മാരാ​​യ ബ്ര​​സീ​​ലി​​നെ​​തി​​രേ ഒ​​ക്്ടോ​​ബ​​റി​​ൽ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന അ​​ന്താ​​രാ​​ഷ്ട്ര സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ന് മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കു​​ന്ന​​തി​ന്‍റെ ഭാ​​ഗ​​മാ​​യി ഷെ​​ഡ്യൂ​​ൾ കാ​​ര​​ണാ​​മ​​ണ് പിന്മാ​​റ്റ​​മെ​​ന്ന് ഓ​​ൾ ഇ​​ന്ത്യ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എം. ​​സ​​ത്യ​​നാ​​രാ​​യ​​ണ​​ൻ അ​​റി​​യി​​ച്ചു.

Tech

ഇ​ന്ത്യ​യി​ലെ ചാ​റ്റ്‌​ജി​പി​ടി​യി​ൽ ഇ​നി പ​ര​സ്യ​ങ്ങ​ളും വ​രും ; ഇ​മെ​യി​ലു​ക​ൾ അ​യ​ച്ച് ഓ​പ്പ​ൺ​എ​ഐ

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സേ​വ​ന​മാ​യ ചാ​റ്റ്‌​ജി​പി​ടി​യി​ൽ സൗ​ജ​ന്യ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി പ​ര​സ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നൊ​രു​ങ്ങി ഓ​പ്പ​ൺ​എ​ഐ . ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ഇ​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചു​തു​ട​ങ്ങി.

ക​മ്പ​നി​യു​ടെ പ്രൈ​വ​സി പോ​ളി​സി​യി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ന്ന​താ​ണ് ഈ ​ഇ​മെ​യി​ൽ. സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന, കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള പ്ലാ​നു​ക​ളി​ലാ​യി​രി​ക്കും പ​ര​സ്യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. എ​ന്നാ​ൽ പ​ണം ന​ൽ​കി ഉ​പ​യോ​ഗി​ക്കു​ന്ന ചാ​റ്റ്‌​ജി​പി​ടി പ്ല​സ് , പ്രോ, ​എ​ന്‍റ​ർ​പ്രൈ​സ്, ബി​സി​ന​സ്, എ​ഡ്യൂ​ക്കേ​ഷ​ൻ പ്ലാ​നു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല.

പ​ര​സ്യ​ങ്ങ​ൾ വ​രു​ന്ന​ത് ചാ​റ്റ്‌​ജി​പി​ടി​യു​ടെ ഉ​ത്ത​ര​ങ്ങ​ളെ​യോ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ളെ​യോ യാ​തൊ​രു​വി​ധ​ത്തി​ലും സ്വാ​ധീ​നി​ക്കി​ല്ലെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി. ഗൂ​ഗി​ൾ സെ​ർ​ച്ചി​ൽ കാ​ണു​ന്ന​തു​പോ​ലെ സ്പോ​ൺ​സേ​ർ​ഡ് എ​ന്ന ലേ​ബ​ലോ​ടെ മാ​ത്ര​മാ​യി​രി​ക്കും ഇ​വ കാ​ണി​ക്കു​ക. ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ ചാ​റ്റ് ഹി​സ്റ്റ​റി​യോ പ​ര​സ്യ​ദാ​താ​ക്ക​ൾ​ക്ക് കൈ​മാ​റി​ല്ലെ​ന്നും ഓ​പ്പ​ൺ​എ​ഐ ഉ​റ​പ്പു​ന​ൽ​കു​ന്നു.

നി​ല​വി​ൽ യു​എ​സ്, യു​കെ, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച ഈ ​മാ​റ്റം ഉ​ട​ൻ ത​ന്നെ ഇ​ന്ത്യ​യി​ലെ എ​ല്ലാ ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്കും എ​ത്തും.

National

അ​ദാ​നി​ക്കാ​യി ഇ​ന്ത്യ​യെ വി​റ്റെ​ന്ന്; മോ​ദി​ക്കെ​തി​രേ രാ​ഹു​ല്‍

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ദാ​​​​നി​​​​യു​​​​ടെ ക്രിമി​​​​ന​​​​ൽ കേ​​​​സു​​​​ക​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​ൻ കോ​​​​ട​​​​തി ത​​​​ള്ളി​​​​യ​​​​തി​​​​നു പി​​​​ന്നി​​​​ൽ കാ​​​​ണാ​​​​ച്ച​​​​ര​​​​ടു​​​​ക​​​​ളു​​​​ണ്ടെ​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. ക​​​​ണ്ണി​​​​ൽ കാ​​​​ണാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ കാ​​​​ര്യ​​​​ങ്ങ​​​​ൾ ഇ​​​​തി​​​​ലു​​​​ണ്ടെ​​​​ന്നു രാ​​​​ഹു​​​​ൽ എ​​​​ക്സ് പോ​​​​സ്റ്റി​​​​ൽ പ​​​​റ​​​​ഞ്ഞു.

ബാ​​​​ഹ്യ​​​​സ​​​​മ്മ​​​​ർ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു വ​​​​ഴ​​​​ങ്ങു​​​​ന്ന പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ താ​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ വി​​​​ൽ​​​​ക്കാ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​നാ​​​​യി. വ​​​​ലി​​​​യ വി​​​​ല​​​​യാ​​​​ണ് ഇ​​​​ന്ത്യ ഇ​​​​തി​​​​നു ന​​​​ൽ​​​​കേ​​​​ണ്ടി വ​​​​രി​​​​ക​​​​യെ​​​​ന്നും രാ​​​​ഹു​​​​ൽ ആ​​​​രോ​​​​പി​​​​ച്ചു.

അ​​​​ദാ​​​​നി ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഗൗ​​​​തം അ​​​​ദാ​​​​നി, സാ​​​​ഗ​​​​ർ അ​​​​ദാ​​​​നി, സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യ വി​​​​നീ​​​​ത് ജെ​​​​യി​​​​ൻ എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കു​​​​റ്റ​​​​ങ്ങ​​​​ൾ യു​​​​എ​​​​സ് ഫെ​​​​ഡ​​​​റ​​​​ൽ കോ‌​​​​ട​​​​തി​​​​യാ​​​​ണു ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞ​​​​ത്.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു ന​​​​ട​​​​പ​​​​ടി. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വി​​​​ന്‍റെ വി​​​​മ​​​​ർ​​​​ശ​​​​നം. രാ​​​​ജ്യ​​​​താ​​​​ത്​​​​പ​​​​ര്യ​​​​ങ്ങ​​​​ൾ ബ​​​​ലി​​​​ക​​​​ഴി​​​​ച്ച് അ​​​​ദാ​​​​നി​​​​ക്കാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി ന​​​​ട​​​​ത്തി​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​ണി​​​​തെ​​​​ന്നാ​​​​ണ് രാ​​​​ഹു​​​​ലി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം.

ഇ​​​​ന്ത്യ​​​​യി​​​​ൽ സൗ​​​​രോ​​​​ർ​​​​ജ ക​​​​രാ​​​​റു​​​​ക​​​​ൾ നേ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ 265 മി​​​​ല്യ​​​​ൺ ഡോ​​​​ള​​​​ർ കൈ​​​​ക്കൂ​​​​ലി ന​​​​ൽ​​​​കി​​​​യെ​​​​ന്നും, അ​​​​ഴി​​​​മ​​​​തി​​വി​​​​രു​​​​ദ്ധ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ച്ച് അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര നി​​​​ക്ഷേ​​​​പ​​​​ക​​​​രെ വ​​​​ഞ്ചി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ദാ​​​​നി ഗ്രൂ​​​​പ്പി​​​​നെ​​​​തി​​​​രേ 2024ൽ ​​​​യു.​​​​എ​​​​സ് നീ​​​​തി​​​​ന്യാ​​​​യ വ​​​​കു​​​​പ്പ് ചു​​​​മ​​​​ത്തി​​​​യ കു​​​​റ്റം.

എ​​​​ന്നാ​​​​ൽ, അ​​​​ദാ​​​​നി ഗ്രൂ​​​​പ്പി​​​​നെ​​​​തി​​​​രേ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കാ​​​​ൻ താ​​ത്പ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്ന് ജ​​​​സ്റ്റീ​​​​സ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Sports

ഇന്ത്യ x ലങ്ക ഒന്നാം ടെസ്റ്റ് ശനിയാഴ്ച; നി​രോ​ഷ​ന്‍ ഡി​ക്‌​വെ​ല്ല​ ടീമിൽ

ഗാ​ലെ: ഇ​ന്ത്യ​ക്ക് എ​തി​രാ​യ ടെ​സ്റ്റ് ക്രി​ക്ക​റ്റി​നു​ള്ള ശ്രീ​ല​ങ്ക​ന്‍ ടീ​മി​ലേ​ക്കു വെ​റ്റ​റ​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യ നി​രോ​ഷ​ന്‍ ഡി​ക്‌​വെ​ല്ല​യെ തി​രി​ച്ചുവി​ളി​ച്ചു.

മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഡി​ക്‌​വെ​ല്ല ടെ​സ്റ്റ് ക​ളി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. ര​ണ്ടു മ​ത്സ​ര ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള 16 അം​ഗ ടീ​മി​നെ ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ് ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ചു. ശ​നി​യാ​ഴ്ച ഗാ​ലെ​യി​ലാ​ണ് ആ​ദ്യ ടെ​സ്റ്റ്.

ഡി​ക്‌​വെ​ല്ല​യ്‌​ക്കൊ​പ്പം ഇ​ടം​കൈ സ്പി​ന്ന​ര്‍ ദി​ല്‍​ഷ​ന്‍ മ​ധു​ശ​ങ്ക​യെ​യും തി​രി​കെ വി​ളി​ച്ചെ​ന്ന​തും ശ്ര​ദ്ധേ​യം. മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് മ​ധു​ശ​ങ്ക​യും ഒ​രു ടെ​സ്റ്റ് ക​ളി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.

ധ​ന​ഞ്ജ​യ ഡി​സി​ല്‍​വ​യാ​ണ് ല​ങ്ക​യു​ടെ ക്യാ​പ്റ്റ​ന്‍. ക​മി​ന്ധു മെ​ന്‍​ഡി​സ് വൈ​സ് ക്യാ​പ്റ്റ​നും. പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് കു​ശാ​ല്‍ മെ​ൻഡി​സ് ആ​ദ്യ ടെ​സ്റ്റി​ന് ഇ​ല്ലാ​ത്ത​താ​ണ് ഡി​ക്‌​വെ​ല്ല​യെ തി​രി​ച്ചു​വി​ളി​ക്കാ​ന്‍ കാ​ര​ണം.

2023 മാ​ര്‍​ച്ചി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രേ​യാ​ണ് ഡി​ക്‌​വെ​ല്ല അ​വ​സാ​ന​മാ​യി ടെ​സ്റ്റ് ക​ളി​ച്ച​ത്. ല​ങ്ക​യ്ക്കാ​യി 54 ടെ​സ്റ്റി​ല്‍​നി​ന്ന് 2757 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്.

ദി​ല്‍​ഷ​ന്‍ മ​ധു​ശ​ങ്ക ഒ​രു ടെ​സ്റ്റ് മാ​ത്ര​മേ ഇ​തു​വ​രെ ക​ളി​ച്ചി​ട്ടു​ള്ളൂ, 2023 ജൂ​ലൈ​യി​ല്‍ പാ​ക്കി​സ്ഥാ​ന് എ​തി​രേ. പാ​ത്തും നി​സാ​ങ്ക​യും പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് ല​ങ്ക​ന്‍ ടീ​മി​ല്‍ ഇ​ല്ല.

Sports

ഇ​ന്ത്യ x അ​ഫ്ഗാ​ന്‍ ട്വ​ന്‍റി-20

ന്യൂ​ഡ​ല്‍​ഹി: അ​ഫ്ഗാ​നി​സ്ഥാ​ന് എ​തി​രാ​യ മൂ​ന്നു മ​ത്സ​ര ട്വ​ന്‍റി-20 പ​ര​മ്പ​ര​യു​ടെ ഷെ​ഡ്യൂ​ള്‍ പ്ര​ഖ്യാ​പി​ച്ചു.

അ​ഫ്ഗാ​ന്‍ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന മ​ത്സ​ര​ത്തി​ന്‍റെ വേ​ദി ഡ​ല്‍​ഹി​യി​ലെ അ​രു​ണ്‍ ജ​യ്റ്റ്‌​ലി സ്റ്റേ​ഡി​യ​മാ​ണ്. സെ​പ്റ്റം​ബ​ര്‍ 13, 15, 17 തീ​യ​തി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്.

ഇ​ന്ത്യ​ക്ക് എ​തി​രാ​യ അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ഹോം ​മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​യി​ല്‍​ത്ത​ന്നെ​യാ​ണ് ന​ട​ക്കു​ക.

ജൂ​ണി​ല്‍ ഒ​രു ടെ​സ്റ്റും മൂ​ന്ന് ഏ​ക​ദി​ന​വും ഇ​ന്ത്യ​യി​ല്‍​വ​ച്ച് അ​ഫ്ഗാ​നി​സ്ഥാ​ന്‍ ക​ളി​ച്ചി​രു​ന്നു. ച​ണ്ഡി​ഗ​ഡി​ല്‍​വ​ച്ചു ന​ട​ന്ന ടെ​സ്റ്റി​ല്‍ ഇ​ന്ത്യ ഇ​ന്നിം​ഗ്‌​സി​നും 300 റ​ണ്‍​സി​നും ജ​യി​ച്ചു. ഏ​ക​ദി​ന പ​ര​മ്പ​ര 3-0നും ​ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.

NRI

ഷി​ക്കാ​ഗോ​യി​ൽ ഇ​ന്ത്യ​ൻ ത്രി​വ​ർ​ണം ഉ​യ​ർ​ന്നു; എ​ഫ്ഐ​എ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം

ഷി​ക്കാ​ഗോ: ഇ​ന്ത്യ​യു​ടെ 80-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ​സ് (എ​ഫ്ഐ​എ) ഷി​ക്കാ​ഗോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡൗ​ൺ​ടൗ​ൺ ഷി​ക്കാ​ഗോ​യി​ലെ ഡാ​ലി പ്ലാ​സ​യി​ൽ ഇ​ന്ത്യ​ൻ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി.

ഓ​ഗ​സ്റ്റ് 6-ന് ​ന​ട​ന്ന ച​ട​ങ്ങോ​ടെ ര​ണ്ടാ​ഴ്ച നീ​ളു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഇ​ന്ത്യ​ൻ കോ​ൺ​സു​ൾ ജ​ന​റ​ൽ സോ​മ​നാ​ഥ് ഘോ​ഷ്, എ​ഫ്ഐ​എ പ്ര​സി​ഡ​ന്‍റ് ഹേ​മ​ന്ത് പ​ട്ടേ​ൽ, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, അ​മേ​രി​ക്ക​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, നൂ​റു​ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ സ​മൂ​ഹാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

അ​മേ​രി​ക്ക​ൻ ദേ​ശീ​യ​പ​താ​ക​യ്‌​ക്കൊ​പ്പം ഇ​ന്ത്യ​ൻ ത്രി​വ​ർ​ണം പാ​റി​യു​യ​ർ​ന്ന​ത് ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളു​ടെ​യും പ്ര​തീ​ക​മാ​യി. ദേ​ശീ​യ​ഗാ​ന​ങ്ങ​ൾ​ക്കും ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ​ക്കും പു​റ​മെ വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി.

എ​ഫ്ഐ​എ ഷി​ക്കാ​ഗോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​ഗ​സ്റ്റ് 15ന് ​തി​രം​ഗ കാ​ർ റാ​ലി, 16-ന് ​പാ​ട്രി​യോ​ട്ടി​ക് ഗാ​ല, 23ന് ​ഇ​ന്ത്യ ഡേ ​പ​രേ​ഡ് എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും സി​എ​ഫ്ഡി സ്ഥാ​പ​ക​ദി​ന​വും റോ​മി​ൽ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു

 

റോം: ​ഇ​ന്ത്യ​യു​ടെ 80-ാം സ്വാ​ത​ന്ത്ര്യ​ദി​ന​വും സിഎ​ഫ്​ഡിയു​ടെ17-ാം സ്ഥാ​പ​ക​ദി​ന​വും സം​യു​ക്ത​മാ​യി ഈ മാസം 15ന് ​രാ​വി​ലെ 10.30ന് ​റോ​മി​ലെ Piazza Gandhi-യി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ധി​കാ​രി​ക​ളു​ടെ ഔ​ദ്യോ​ഗി​ക അ​നു​മ​തി​യോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.

സ്വാ​ത​ന്ത്ര്യം ഒ​രു ആ​ഘോ​ഷം മാ​ത്ര​മ​ല്ലെ​ന്നും ഓ​രോ ത​ല​മു​റ​യും കാ​ത്തു​സൂ​ക്ഷി​ക്കു​ക​യും കൈ​മാ​റു​ക​യും ചെ​യ്യേ​ണ്ട മ​ഹ​ത്താ​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും സം​ഘാ​ട​ക​ർ ഓ​ർ​മി​പ്പി​ച്ചു.

പരിപാടിയിലേക്ക് എ​ല്ലാ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ ഓ​ഫ് സിഎഫ്ഡി അ​റി​യി​ച്ചു.

Sports

ത്രി​ദി​ന പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്കു ജ​യം

കൊ​ളം​ബോ: ത്രി​ദി​ന പ​രി​ശീ​ല​നം ജ​യ​ത്തോ​ടെ അ​വ​സാ​നി​പ്പി​ച്ചു; ഇ​നി ടീം ​ഇ​ന്ത്യ​ക്കു മു​ന്നി​ലു​ള്ള​ത് സിം​ഹ​ള പ​രീ​ക്ഷാ​ദി​ന​ങ്ങ​ള്‍. വി​ര​ലി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ഇ​റ​ങ്ങാ​തി​രു​ന്ന ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ ഇ​ന്ന​ലെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ക്രീ​സി​ലെ​ത്തി.

ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ് ഇ​ല​വ​ന് എ​തി​രാ​യ പ​രി​ശീ​ല​ന മ​ത്സ​രം ടീം ​ഇ​ന്ത്യ ആ​റു വി​ക്ക​റ്റ് ജ​യ​ത്തോ​ടെ അ​വ​സാ​നി​പ്പി​ച്ചു. സ്‌​കോ​ര്‍: ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ് ഇ​ല​വ​ന്‍ 363/8 ഡി​ക്ല​യേ​ര്‍​ഡ്, 200/6 ഡി​ക്ല​യേ​ര്‍​ഡ്. ഇ​ന്ത്യ 357/6 ഡി​ക്ല​യേ​ര്‍​ഡ്, 214/4 ഡി​ക്ല​യേ​ര്‍​ഡ്.

ര​ണ്ടാം​ദി​ന​ത്തി​ലെ സ്‌​കോ​റി​ല്‍ (357/6) ഇ​ന്ത്യ​ന്‍ ടീം ​ഇ​ന്നിം​ഗ്‌​സ് ഡി​ക്ല​യ​ര്‍ ചെ​യ്ത​തോ​ടെ​യാ​ണ് മൂ​ന്നാം​ദി​നം ക​ളി​യാ​രം​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് ഇ​ല​വ​ന്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​നാ​യി ക്രീ​സി​ലെ​ത്തി. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി​യ നി​ഷാ​ന്‍ ഫെ​ര്‍​ണാ​ണ്ടോ (66) ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ലും (63) അ​താ​വ​ര്‍​ത്തി​ച്ചു. 73 പ​ന്തി​ലാ​യി​രു​ന്നു ഫെ​ര്‍​ണാ​ണ്ടോ​യു​ടെ 63 റ​ണ്‍​സ്. നി​പു​ന്‍ ധ​ന​ഞ്ജ​യ​യാ​ണ് (46) ആ​തി​ഥേ​യ ടീ​മി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ഭേ​ദ​പ്പെ​ട്ട ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ച മ​റ്റൊ​രു താ​രം. ഇ​ന്ത്യ​യു​ടെ ഗു​ര്‍​ണൂ​ര്‍ ബ്രാ​ര്‍, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​തം സ്വ​ന്ത​മാ​ക്കി. മു​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ്ധ് കൃ​ഷ്ണ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി.

ഗി​ല്‍ - ജ​യ്‌​സ്വാ​ള്‍ ഓ​പ്പ​ണിം​ഗ്

പ​രി​ശീ​ല​ന​ത്തി​നി​ടെ കൈ​വി​ര​ലി​നു പ​രി​ക്കേ​റ്റ ശു​ഭ്മാ​ന്‍ ഗി​ല്‍ ആ​ദ്യ​ദി​നം ക​ള​ത്തി​ല്‍​നി​ന്നു വി​ട്ടു​നി​ന്ന​പ്പോ​ള്‍ കെ.​എ​ല്‍. രാ​ഹു​ല്‍ ആ​യി​രു​ന്നു ഇ​ന്ത്യ​യെ ന​യി​ച്ച​ത്. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ രാ​ഹു​ല്‍ 40 റ​ണ്‍​സ് നേ​ടു​ക​യും ചെ​യ്തു. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ രാ​ഹു​ലി​നു പ​ക​രം ശു​ഭ്മാ​ന്‍ ഗി​ല്ലാ​ണ് ഓ​പ്പ​ണിം​ഗ് റോ​ളി​ല്‍ എ​ത്തി​യ​ത്.

207 റ​ണ്‍​സ് എ​ന്ന ല​ക്ഷ്യം പി​ന്തു​ട​രാ​ന്‍ ക്രീ​സി​ലെ​ത്തി​യ ഇ​ന്ത്യ​ക്കാ​യി ശു​ഭ്മാ​ന്‍ ഗി​ല്ലും യ​ശ​സ്വി ജ​യ്‌​സ്വാ​ളും ചേ​ര്‍​ന്ന് ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ 105 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. 54 പ​ന്തി​ല്‍ 44 റ​ണ്‍​സ് നേ​ടി​യ ഗി​ല്‍ പു​റ​ത്താ​യ​തോ​ടെ​യാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ഞ്ഞ​ത്. 46 പ​ന്തി​ല്‍ ര​ണ്ടു സി​ക്‌​സും ഒ​മ്പ​ത് ഫോ​റും അ​ട​ക്കം 61 റ​ണ്‍​സ് നേ​ടി​യ​ശേ​ഷം ജ​യ്‌​സ്വാ​ള്‍ സ്വ​മേ​ധ​യാ ക്രീ​സ് വി​ട്ടു.

പി​ന്നീ​ട് ഋ​ഷ​ഭ് പ​ന്ത് (28), ധ്രു​വ് ജു​റെ​ല്‍ (17), ര​വീ​ന്ദ്ര ജ​ഡേ​ജ (22 റി​ട്ട​യേ​ര്‍​ഡ് ഹ​ര്‍​ട്ട്), മു​ഹ​മ്മ​ദ് സി​റാ​ജ് (32 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ര്‍ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തോ​ടെ ഇ​ന്ത്യ​ന്‍ ടീം ​ജ​യ​ത്തി​ല്‍.

ടോ​പ് ഓ​ര്‍​ഡ​ര്‍ പവർ

നാ​യ​ക​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ ക്രീ​സി​ലെ​ത്തി​യ​താ​യി​രു​ന്നു മൂ​ന്നാം​ദി​ന​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ക​ര്‍​ഷ​ണം. ഗി​ല്‍ ഓ​രോ പ​ന്തും ശ്ര​ദ്ധ​യോ​ടെ നേ​രി​ട്ടു. 54 പ​ന്തി​ല്‍​നി​ന്ന് ഏ​ഴ് ഫോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 44 റ​ണ്‍​സും എ​ടു​ത്തു.

അ​തോ​ടെ ഇ​ന്ത്യ​ന്‍ ടോ​പ് ഓ​ര്‍​ഡ​റി​ലെ എ​ല്ലാ​വ​രും ക്രീ​സി​ലെ​ത്തു​ക​യും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ക​യും ചെ​യ്തു. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ അ​ര്‍​ധ​സെ​ഞ്ചു​റി​യു​മാ​യി പു​റ​ത്താ​കാ​തെ​ നി​ന്നു. കെ.​എ​ല്‍. രാ​ഹു​ല്‍ (40 റി​ട്ട​യേ​ര്‍​ഡ്), ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ (142 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ര്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ന് ഇ​റ​ങ്ങി​യി​ല്ല.

ര​വീ​ന്ദ്ര ജ​ഡേ​ജ​യും (63 റി​ട്ട​യേ​ര്‍​ഡ്, 22 റി​ട്ട​യേ​ര്‍​ഡ്) മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു. ര​ണ്ട് ഇ​ന്നിം​ഗ്‌​സി​ലും ര​ണ്ട് വി​ക്ക​റ്റ് വീ​തം ജ​ഡേ​ജ സ്വ​ന്ത​മാ​ക്കി​യെ​ന്ന​തും ശ്ര​ദ്ധേ​യം. വി​ക്ക​റ്റ് കീ​പ്പിം​ഗ് റോ​ളി​ലു​ള്ള ഋ​ഷ​ഭ് പ​ന്ത് (2, 28), ധ്രു​വ് ജു​റെ​ല്‍ (1, 17) എ​ന്നി​വ​ര്‍ ഫോ​മി​ലേ​ക്ക് ഉ​യ​ര്‍​ന്നി​ല്ല. 15ന് ​ഗാ​ലെ​യി​ലാ​ണ് ഇ​ന്ത്യ x ശ്രീ​ല​ങ്ക ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റ് പോ​രാ​ട്ടം.

Kerala

ദീപിക കളർ ഇന്ത‍്യ സ്വാതന്ത്ര‍്യത്തിന്‍റെ മഹത്വം പ്രഘോഷിക്കുന്നു: മുഖ‍്യമന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദീ​​​പി​​​ക ക​​​ള​​​ർ ഇ​​​ന്ത‍്യ മ​​​ത്സ​​​രം സ്വാ​​​ത​​​ന്ത്ര‍്യ​​​ത്തി​​​ന്‍റെ മ​​​ഹ​​​ത്വ​​​ത്തെ പ്ര​​​ഘോ​​​ഷി​​​ക്കു​​​ന്നു​​​വെ​​​ന്ന് മു​​​ഖ‍്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ആ‍യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ഇ​​​ളം​​​മ​​​ന​​​സു​​​ക​​​ളി​​​ൽ സ്വാ​​​ത​​​ന്ത്ര‍്യ​​​സ​​​മ​​​ര​​​ത്തി​​​ന്‍റെ ഓ​​​ർ​​​മ​​​ക​​​ൾ ഉ​​​ണ​​​ർ​​​ത്താ​​​നും മ​​​ത്സ​​​രം സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

"ദീ​​​പി​​​ക ക​​​ള​​​ർ ഇ​​​ന്ത‍്യ' സീ​​​സ​​​ൺ അ​​​ഞ്ചി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ‍്യ​​​മ​​​ന്ത്രി. ഇ​​​ത്ത​​​ര​​​മൊ​​​രു ബൃ​​​ഹ​​​ത് സം​​​രം​​​ഭം ഒ​​​രു​​​ക്കു​​​ന്ന ദീ​​​പി​​​ക മാ​​​നേ​​​ജ്മെ​​​ന്‍റി​​​നെ അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്നു​​​വെ​​​ന്നും വി​​​വ​​​ിധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​ത് അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​ണെ​​​ന്നും വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

രാ​​​​​​​ജ‍്യ​​​​​​​ത്തി​​​​​​​ന്‍റെ 80-ാം സ്വാ​​​​​​​​​​​ത​​​​​​​​​​​ന്ത്ര്യ​​​​​​​​​​​ദി​​​​​​​​​​​നാ​​​​​​​​​​​ഘോ​​​​​​​​​​​ഷ​​​​​​​വും ദീ​​​​​​​​​​​പി​​​​​​​​​​​ക​​​​​​​​​​​യു​​​​​​​​​​​ടെ 140-ാം വാ​​​​​​​​​​​ർ​​​​​​​​​​​ഷി​​​​​​​​​​​ക​​​​​​​വും ദീ​​​​​​​​​​​പി​​​​​​​​​​​ക ബാ​​​​​​​​​​​ല​​​​​​​​​​​സ​​​​​​​​​​​ഖ്യ​​​​​​​​​​​ത്തി​​​​​​​​​​ന്‍റെ 75-ാം വാ​​​​​​​​​​​ർ​​​​​​​​​​​ഷി​​​​​​​​​​​ക​​​​​​​വും പ്ര​​​​​​​മാ​​​​​​​ണി​​​​​​​ച്ച് ‘ഒ​​​​​​​​​​​രേ​​​​​​​​​​​യൊ​​​​​​​​​​​രു ഇ​​​​​​​​​​​ന്ത്യ, ഒ​​​​​​​​​​​രൊ​​​​​​​​​​​റ്റ ജ​​​​​​​​​​​ന​​​​​​​​​​​ത’ എ​​​​​​​​​​​ന്ന സ​​​​​​​​​​​ന്ദേ​​​​​​​​​​​ശ​​​​​​​​​​​മു​​​​​​​​​​​യ​​​​​​​​​​​ർ​​​​​​​​​​​ത്തി​​​​​​​​​​​യും ല​​​​​​​​​​​ഹ​​​​​​​​​​​രി​​​​​​​​​​​ക്കെ​​​​​​​​​​​തി​​​​​​​​​​​രേ​​​​​​​​​​​യു​​​​​​​​​​​ള്ള ബോ​​​​​​​​​​​ധ​​​​​​​​​​​വ​​​​​​​​​​​ത്ക​​​​​​​​​​​ര​​​​​​​​​​​ണം ല​​​​​​​​​​​ക്ഷ്യ​​​​​​​​​​​മി​​​​​​​​​​​ട്ടു​​​​​​​​​​​മാ​​​​​​​​​​​ണ് "ദീ​​​പി​​​ക ക​​​ള​​​ർ ഇ​​​ന്ത‍്യ' മ​​​​​​​​​​​ത്സ​​​​​​​​​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ സ്കൂ​​​ളു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ച്ച ജി​​​ല്ല​​​ക​​​ളി​​​ലെ​​​ല്ലാം മ​​​ത്സ​​​രം ന​​​ട​​​ത്തി. ആ​​​വേ​​​ശ​​​ത്തോ​​​ടെ​​​യാ​​​ണ് കു​​​ട്ടി​​​ക​​​ൾ മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ​​​ത്. ഇ​​​ന്ന​​​ലെ അ​​​വ​​​ധി​​​യാ​​​യി​​​രു​​​ന്ന സ്കൂ​​​ളു​​​ക​​​ളി​​​ൽ സൗ​​​ക​​​ര‍്യ​​​പ്ര​​​ദ​​​മാ​​​യ അ​​​ടു​​​ത്ത പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​ത്തി​​​ൽ മ​​​ത്സ​​​രം ന​​​ട​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്ത് ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​കം, ആ​​​ന്ധ്രപ്ര​​​ദേ​​​ശ്, ആ​​​സാം, ഛത്തീ​​​സ്ഗ​​​ഡ്, ഹ​​​രി​​​യാ​​​ന, മ​​​ധ‍്യ​​​പ്ര​​​ദേ​​​ശ്, മ​​​ണി​​​പ്പു​​​ർ, പ​​​ഞ്ചാ​​​ബ്, തെ​​​ലു​​​ങ്കാ​​​ന, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സ്കൂ​​​ളു​​​ക​​​ളി​​​ലും ഇ​​​ന്ന​​​ലെ മ​​​ത്സ​​​രം ന​​​ട​​​ന്നു.

National

അരുണാചലിലെ 27 പ്രദേശങ്ങള്‍ക്ക് പേര് നൽകി ഇന്ത്യ

ന്യൂ​​​​ഡ​​​​ല്‍ഹി: അ​​​​രു​​​​ണാ​​​​ച​​​​ല്‍പ്ര​​​​ദേ​​​​ശി​​​​ലെ 27 സ്ഥ​​​​ല​​​​ങ്ങ​​​​ള്‍ക്കു പേ​​​​ര് പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ഇ​​​​ന്ത്യ. അ​​​​രു​​​​ണാ​​​​ച​​​​ല്‍ സ​​​​ര്‍ക്കാ​​​​രു​​​​മാ​​​​യി ച​​​​ര്‍ച്ച ന​​​​ട​​​​ത്തി​​​​യ​​​​ശേ​​​​ഷ​​​​മാ​​​​ണു പേ​​​​ര് ന​​​​ൽകി​​​​യ​​​​തെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

ചൈ​​​​ന​​​​യു​​​​മാ​​​​യി അ​​​​തി​​​​ര്‍ത്തി​​​​ത​​​​ര്‍ക്കം നി​​​​ല​​​​നി​​​​ല്‍ക്കേ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ നീ​​​​ക്കം. പു​​​​തി​​​​യ പേ​​​​രു​​​​ക​​​​ള്‍ സ​​​​ര്‍വേ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക ഭൂ​​​​പ​​​​ട​​​​ത്തി​​​​ല്‍ കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍ത്തു.

അ​​​​രു​​​​ണാ​​​​ച​​​​ല്‍പ്ര​​​​ദേ​​​​ശി​​​​ലെ സ്ഥ​​​​ല​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രു​​​​ക​​​​ള്‍ മാ​​​​റ്റാ​​​​ന്‍ തു​​​​ട​​​​ര്‍ച്ച​​​​യാ​​​​യി ചൈ​​​​ന ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ നീ​​​​ക്കം. സൗ​​​​ത്ത് ടി​​​​ബ​​​​റ്റ് എ​​​​ന്നാ​​​​ണ് അ​​​​രു​​​​ണാ​​​​ച​​​​ലി​​​​നെ ചൈ​​​​ന വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. അ​​​​രു​​​​ണാ​​​​ചലിലെ ചൈ​​​​ന​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​നെ എ​​​​ല്ലാ​​​​യ്‌​​​​പോ​​​​ഴും ഇ​​​​ന്ത്യ ചെ​​​​റു​​​​ത്തുവരികയാണ്.

ജ​​​​ന​​​​വാ​​​​സ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍, ചു​​​​ര​​​​ങ്ങ​​​​ള്‍, ജ​​​​ലാ​​​​ശ​​​​യ​​​​ങ്ങ​​​​ള്‍, സ്മാ​​​​ര​​​​ക​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ ഉ​​​​ള്‍പ്പെ​​​​ടെ​​​​യാ​​​​ണു പേ​​​​ര് മാ​​​​റ്റി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന ചു​​​​ര​​​​ങ്ങ​​​​ള്‍ക്ക് ഡി​​​​സോ ലാ, ​​​​റി​​​​സ ലാ, ​​​​പു​​​​കു​​​​ര്‍ ലാ, ​​​​താ​​​​ഗ് ലാ ​​​​എ​​​​ന്നി​​​​ങ്ങ​​​​നെ പേ​​​​ര് ന​​​​ൽകി.
ഒ​​​​രു ത​​​​ടാ​​​​ക​​​​ത്തി​​​​ന് ശം​​​​ഭോ സ​​​​രോ​​​​വ​​​​ര്‍ എ​​​​ന്നാ​​​​ണു പേ​​​​ര്.

 

Sports

ഇ​ന്ത്യ​ക്ക് ഇ​ന്നു പ​രി​ശീ​ല​നം; എ​തി​രാ​ളി​ക​ള്‍ ശ്രീ​ല​ങ്ക​ന്‍ ഇ​ല​വ​ൻ

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​ലെ ടെ​സ്റ്റ് പോ​രാ​ട്ട​ങ്ങ​ള്‍​ക്കു മു​ന്നോ​ടി​യാ​യി ടീം ​ഇ​ന്ത്യ​ക്ക് ഇ​ന്നു വാം ​അ​പ്പ് മ​ത്സ​രം. ശ്രീ​ല​ങ്ക​ന്‍ ഇ​ല​വ​നാ​ണ് എ​തി​രാ​ളി​ക​ള്‍.

ശ്രീ​ല​ങ്ക​യി​ലെ പി​ച്ചു​ക​ള്‍ സ്പി​ന്നി​നെ അ​ക​മ​ഴി​ഞ്ഞു പി​ന്തു​ണ​യ്ക്കു​മെ​ന്ന​തി​നാ​ല്‍ നെ​റ്റ് ബൗ​ള​ര്‍​മാ​രാ​യി നാ​ല് സ്‌​പെ​ഷ​ലി​സ്റ്റ് സ്പി​ന്ന​ര്‍​മാ​രു​മാ​യാ​ണ് ടീം ​ഇ​ന്ത്യ യാ​ത്ര​തി​രി​ച്ച​ത്. എ​ന്നാ​ല്‍, ഇ​ന്നു ന​ട​ക്കു​ന്ന വാം ​അ​പ്പ് മ​ത്സ​ര​ത്തി​നു​ള്ള പി​ച്ചി​ല്‍ പു​ല്ല് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ടീം ​ഇ​ന്ത്യ​യു​ടെ ആ​ക്ഷേ​പം.

പു​ല്ലു​നി​റ​ഞ്ഞ പി​ച്ചാ​ണെ​ങ്കി​ല്‍ സ്പി​ന്‍ ബൗ​ളിം​ഗി​നു യോ​ഗ്യ​മ​ല്ല. അ​തോ​ടെ ടെ​സ്റ്റി​നു മു​മ്പാ​യി ശ്രീ​ല​ങ്ക​യി​ലെ സ്പി​ന്‍ സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കാ​ന്‍ ടീം ​ഇ​ന്ത്യ​ക്കു സാ​ധി​ക്കി​ല്ല. ഇ​ത്ത​ര​ത്തി​ലൊ​രു ച​തി​പ്ര​യോ​ഗം ന​ട​ന്ന​താ​യാ​ണ് ഇ​ന്ത്യ​ന്‍ ടീം ​വൃ​ത്ത​ങ്ങ​ളി​ല്‍​നി​ന്നു​ള്ള സൂ​ച​ന.

പി​ച്ചി​ല്‍ പു​ല്ല് അ​ധി​ക​മാ​ണെ​ന്ന് ഇ​ന്ത്യ​ന്‍ ടീം ​പ​രാ​തി​പ്പെ​ട്ട​താ​യി വാം ​അ​പ്പ് മ​ത്സ​രം ന​ട​ക്കു​ന്ന എ​ന്‍​സി​സി സ്റ്റേ​ഡി​യം അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ത്രി​ദി​ന പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​നു യോ​ജ്യ​മാ​യ പി​ച്ചാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം.

ആ​ദ്യ ടെ​സ്റ്റ് 15ന്

ഐ​സി​സി ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് 2025-27 സീ​സ​ണ്‍ ഫൈ​ന​ല്‍ ടി​ക്ക​റ്റി​നാ​യു​ള്ള പോ​യി​ന്‍റ് സ​മാ​ഹ​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് ടീം ​ഇ​ന്ത്യ ശ്രീ​ല​ങ്ക​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. 15 മു​ത​ല്‍ 19വ​രെ ഗാ​ലെ​യി​ലാ​ണ് ഒ​ന്നാം ടെ​സ്റ്റ്. 23 മു​ത​ല്‍ 27വ​രെ കൊ​ളം​ബോ​യി​ല്‍ ര​ണ്ടാം ടെ​സ്റ്റ് അ​ര​ങ്ങേ​റും.

ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​നി​ടെ നെ​റ്റ് ബൗ​ളിം​ഗി​നാ​യി പ്ര​ധാ​ന​മാ​യും ടീം ​ഇ​ന്ത്യ കൂ​ട്ടി​യി​രി​ക്കു​ന്ന​ത് സ്പി​ന്ന​ര്‍​മാ​രെ​യാ​ണെ​ന്ന​തും ശ്ര​ദ്ധേ​യം. ത​നു​ഷ് കൊ​ടി​യ​ന്‍ (ഓ​ഫ്), വി​പ് രാ​ജ് നി​ഗം (ലെ​ഗ്), ശി​വം​ഗ് കു​മാ​ര്‍ (ലെ​ഫ്റ്റ് ആം ​റി​സ്റ്റ് സ്പി​ന്‍), ഹ​ര്‍​ഷ് ദു​ബെ (ലെ​ഫ്റ്റ് ആം ​ഓ​ര്‍​ത്ത​ഡോ​ക്‌​സ്) എ​ന്നി​വ​രാ​ണ് ടീ​മി​നൊ​പ്പ​മു​ള്ള നെ​റ്റ് ബൗ​ള​ര്‍​മാ​ര്‍.

Tech

കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും ഉള്ളടക്കങ്ങളും; ഇന്ത്യയോട് മാപ്പപേക്ഷിച്ച് മെറ്റ സിഇഒ

ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ൽ ഇ​ന്ത്യ​യോ​ടു മാ​പ്പു​പ​റ​ഞ്ഞ് മെ​റ്റ മേ​ധാ​വി മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ് . സി​എ​സ്എ​എം (കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന മെ​റ്റീ​രി​യ​ൽ), ഡീ​പ്പ്ഫേ​ക്ക്, പ്ലാ​റ്റ്‌​ഫോം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ലെ പി​ഴ​വു​ക​ൾ എ​ന്നി​വ​യി​ലാ​ണ് മെ​റ്റാ സി​ഇ​ഒ ക്ഷ​മാ​പ​ണം ന​ട​ത്തി​യ​ത്. ഉ​ള്ള​ട​ക്ക മോ​ഡ​റേ​ഷ​നി​ൽ ഉ​ണ്ടാ​യ തെ​റ്റു​ക​ൾ മെ​റ്റ സ​മ്മ​തി​ക്കു​ക​യും ത​ങ്ങ​ളു​ടെ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ദോ​ഷ​ക​ര​മാ​യ ഉ​ള്ള​ട​ക്കം കൈ​കാ​ര്യം ചെ​യ്ത​തി​ൽ വീ​ഴ്ച സം​ഭ​വി​ച്ച​താ​യും അ​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

മെ​റ്റ​യു​ടെ കീ​ഴി​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളാ​യ ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം, വാ​ട്സ്ആ​പ്പ് തു​ട​ങ്ങി​യ ഫ്ലാ​റ്റ്ഫോ​മു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന പ​രാ​തി​യി​ലാ​ണ് നി​ഷി​കാ​ന്ത് ദു​ബേ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക്കു മു​ന്നി​ൽ മെ​റ്റാ സി​ഇ​ഒ ക്ഷ​മാ​പ​ണം ന​ട​ത്തി​യ​ത്. മെ​റ്റ​യു​ടെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജോ​യ​ൽ ക​പ്ലാ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യെ ക​ണ്ട​ത്. കൂ​ടി​ക്കാ​ഴ്ച 45 മി​നി​റ്റോ​ളം നീ​ണ്ടു.

കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന ഉ​ള്ള​ട​ക്ക​ങ്ങ​ളും സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​പ​കീ​ർ​ത്തി​ക​ര​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഇ​ട​നി​ല പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് എം​പി നി​ഷി​കാ​ന്ത് ദു​ബെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ർ​ല​മെ​ന്‍റ​റി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി​യും ആ​വ​ശ്യ​പ്പെ​ട്ടു.

ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റാ​ഗ്രാം, വാ​ട്സ്ആ​പ്പ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളു​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ വി​പ​ണി​യാ​ണ് ഇ​ന്ത്യ. പ്ലാ​റ്റ്‌​ഫോം ഉ​ത്ത​ര​വാ​ദി​ത്തം, ഉ​ള്ള​ട​ക്ക മോ​ഡ​റേ​ഷ​ൻ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടു​ന്ന വീ​ഡി​യോ നീ​ക്കം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മി​ല്ലെ​ന്ന് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വീ​ഡി​യോ താ​ൽ​ക്കാ​ലി​ക​മാ​യി നീ​ക്കം ചെ​യ്ത​തി​ന് മെ​റ്റാ മേ​ധാ​വി​യോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി പാ​ന​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ് ക്ഷ​മാ​പ​ണം ന​ട​ത്തി​യ​ത്.

ജൂ​ലൈ 23ന് ​കോ​ക്രോ​ച്ച് ജ​ന്ത പാ​ർ​ട്ടി (സി​ജെ​പി) പ്ര​തി​ഷേ​ധ​ങ്ങ​ൾ കൊ​ടു​മ്പി​രി​ക്കൊ​ണ്ടി​രു​ന്ന സ​മ​യ​ത്താ​ണ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. എ​ന്നാ​ൽ, മെ​റ്റ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫേ​സ്ബു​ക്കി​ൽ നി​ന്നും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ നി​ന്നും വീ​ഡി​യോ നീ​ക്കം ചെ​യ്തു, പ​ക്ഷേ പി​ന്നീ​ട് പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. ഒ​രു സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് കാ​ര​ണ​മാ​ണ് വീ​ഡി​യോ നീ​ക്കം ചെ​യ്യേ​ണ്ടി​വ​ന്ന​തെ​ന്ന് മെ​റ്റ കാ​ര​ണ​മാ​യി പ​റ​ഞ്ഞി​രു​ന്നു.

NRI

കു​വൈ​റ്റ് പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് പ്ര​തി​രോ​ധ​മ​ന്ത്രി ഷെ​യ്ഖ് അ​ബ്ദു​ല്ല അ​ലി അ​ബ്ദു​ല്ല അ​ൽ-​സ​ലേം അ​ൽ-​സ​ബാ​ഹു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സൗ​ഹൃ​ദ​ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും പ​ര​സ്പ​ര താ​ത്പ​ര്യ​മു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തു.

ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളും ഇ​രു​പ​ക്ഷ​വും വി​ല​യി​രു​ത്തി.

Sports

24-ാം കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന് സ്വാ​ഗ​ത​മ​രു​ളി ഇ​ന്ത്യ

ഗ്ലാ​സ്‌​ഗോ: നാ​ലു വ​ര്‍​ഷ​ത്തി​നു​ശേ​ഷം 2030ല്‍ ​അ​ഹ​മ്മ​ദാ​ബാ​ദി​ല്‍​വ​ച്ചു കാ​ണാം എ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​ പ​ങ്കു​വ​ച്ച്, 23-ാം കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ഉ​പ​ചാ​രം​ചൊ​ല്ലി​പ്പി​രി​ഞ്ഞു... ജൂ​ലൈ 23ന് ​ആ​രം​ഭി​ച്ച ഗ്ലാ​സ്‌​ഗോ ഗെ​യിം​സി​ല്‍ 74 കോ​മ​ണ്‍​വെ​ല്‍​ത്ത് രാ​ജ്യ​ങ്ങ​ളു​ടെ ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

2,729 കാ​യി​ക താ​ര​ങ്ങ​ള്‍ ഗ്ലാ​സ്‌​ഗോ​യി​ല്‍ എ​ത്തി. 10 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി 215 സ്വ​ര്‍​ണ മെ​ഡ​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍ അ​ര​ങ്ങേ​റി. ചാ​ള്‍​സ് മൂ​ന്നാ​മ​ന്‍ രാ​ജാ​വ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച ഗെ​യിം​സി​ന്, എ​ഡി​ന്‍​ബ​ര്‍​ഗി​ന്‍റെ ഡ്യൂ​ക്കാ​യ എ​ഡ്വേ​ര്‍​ഡ് രാ​ജ​കു​മാ​ര​ന്‍ സ​മാ​പ​നം കു​റി​ച്ചു.

2030 കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന്‍റെ ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ, ഗെ​യിം​സ് പ​താ​ക ഏ​റ്റു​വാ​ങ്ങി. കോ​മ​ണ്‍​വെ​ല്‍​ത്ത് സ്‌​പോ​ര്‍​ട്‌​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് റു​ക്കാ​രെ​യി​ല്‍​നി​ന്ന് ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക് മെ​ഡ​ല്‍ ജേ​താ​വാ​യ നീ​ര​ജ് ചോ​പ്ര ഗെ​യിം​സ് പ​താ​ക ഏ​റ്റു​വാ​ങ്ങി. തു​ട​ര്‍​ന്ന് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ (സി​ജി​എ) പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​ഷ​യ്ക്ക് നീ​ര​ജ് പ​താ​ക കൈ​മാ​റി. ഉ​ഷ ഗു​ജ​റാ​ത്ത് ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യ ഹ​ര്‍​ഷ് സം​ഘ​വി​ക്കും.

വ​സു​ധൈ​വ കു​ടും​ബ​കം

വ​സു​ധൈ​വ കു​ടും​ബ​കം (ലോ​കം ഒ​രു കു​ടും​ബം) എ​ന്ന തീം ​ആ​സ്പ​മാ​ക്കി​യാ​യി​രു​ന്നു 2030 അ​ഹ​മ്മ​ദാ​ബാ​ദ് ഗെ​യിം​സി​ലേ​ക്കു​ സ്വാ​ഗ​ത​മ​രു​ളി, ഗ്ലാ​സ്‌​ഗോ ഗെ​യിം​സി​ന്‍റെ സ​മാ​പ​ന​ത്തി​ല്‍ ഇ​ന്ത്യ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച​ത്. ഗ്ലാ​സ്‌​ഗോ ഗെ​യിം​സി​ന് സ​മാ​പ​നം കു​റി​ച്ച​താ​യും ഇ​നി അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ കാ​ണാം എ​ന്നും എ​ഡ്വേ​ര്‍​ഡ് രാ​ജ​കു​മാ​ര​ന്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പാ​യി 20 മി​നി​റ്റ് ഇ​ന്ത്യ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.

ശ​ങ്ക​ര്‍ മ​ഹാ​ദേ​വ​ന്‍റെ സ്വ​ര​മാ​ധു​രി​യും ബോ​ളി​വു​ഡ് ന​ടി ര​ഷ്മി​ക മ​ന്ദാ​ന​യും മു​ന്‍ മി​സ് വേ​ള്‍​ഡ് മാ​നു​ഷി ചി​ല്ലാ​റും അ​ണി​നി​ര​ന്ന നൃ​ത്ത​വു​മെ​ല്ലാം ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി. വ​ന്ദേ മാ​ത​രം ഗാ​ന​ത്തി​നാ​യി ബോ​ളി​വു​ഡ് ന​ടി​യും മോ​ഡ​ലു​മാ​യ മാ​നു​ഷി ചി​ല്ലാ​റും സം​ഘ​വും ചു​വ​ടു​വ​ച്ച​ത് ഗാ​ല​റി​യി​ല്‍ ആ​വേ​ശ​ത്തി​ര​യു​ണ​ര്‍​ത്തി. ഇ​ന്ത്യ​യു​ടെ കാ​യി​ക പാ​ര​മ്പ​ര്യ​വും കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന്‍റെ ച​രി​ത്ര​വും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു ര​ഷ്മി​ക മ​ന്ദാ​ന- മാ​നു​ഷി ചി​ല്ലാ​ര്‍ സം​ഘ​ത്തി​ന്‍റെ പ​രി​പാ​ടി. കേ​ര​ള​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ ക​ഥ​ക​ളി​യും സ്റ്റേ​ജി​ല്‍ എ​ത്തി​യെ​ന്ന​തും ശ്ര​ദ്ധേ​യം.

സ​മാ​പ​നം കെ​ങ്കേ​മം

11 ദി​വ​സം നീ​ണ്ട 23-ാമ​ത് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന്‍റെ സ​മാ​പ​നം സ്‌​കോ​ട്‌​ല​ന്‍​ഡ് കെ​ങ്കേ​മ​മാ​ക്കി. ത​ന​ത് ഡ്ര​സിം​ഗു​മാ​യി ബാ​ഗ്‌​പൈ​പ്പേ​ഴ്‌​സ് വേ​ദി​യി​ലെ​ത്തി. എ​ല​ഫ​ന്‍റ് സെ​ഷ​ന്‍​സ്, പ്രൈ​മ​ല്‍ സ്‌​ക്രീം എ​ന്നീ മ്യൂ​സി​ക്, റോ​ക്ക് ബാ​ന്‍​ഡു​ക​ളു​ടെ ലൈ​വ് പ്ര​ക​ട​നം സം​ഗീ​താ​സ്വാ​ധ​ക​ര്‍​ക്ക് ഇ​ല​ക്‌ട്രിക് ഇ​ഫ​ക്ട് ന​ല്‍​കി. ഓ​സ്‌​ട്രേ​ലി​യ​ന്‍ പോ​പ് ഗാ​യി​ക​യാ​യ ഡെ​ല്‍​റ്റ ഗു​ഡ്രെ​മി​ന്‍റെ പ​രി​പാ​ടി​യും സ​മാ​പ​ന​ച​ട​ങ്ങി​നു കൊ​ഴു​പ്പേ​കി. ഗെ​യിം​സി​ലെ മി​ക​ച്ച നി​മി​ഷ​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യു​ള്ള പ്ര​ത്യേ​ക വീ​ഡി​യോ പ്ര​ദ​ര്‍​ശ​നം ഓ​ര്‍​മ​യി​ലേ​ക്കു​ള്ള യാ​ത്ര​യാ​യി.

വ​നി​ത​ക​ളു​ടെ 57 കി​ലോ​ഗ്രാം വി​ഭാ​ഗം ബോ​ക്‌​സിം​ഗി​ല്‍ സ്വ​ര്‍​ണം നേ​ടി​യ ജെ​യ്‌​സ്മി​ന്‍ ലാം​ബോ​റി​യ​യാ​യി​രു​ന്നു സ​മാ​പ​ന​ ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ പ​താ​ക കൈ​യി​ലേ​ന്തി​യ​ത്.

മി​ക​വോ​ടെ ഇ​ന്ത്യ

23-ാം കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ 13 സ്വ​ര്‍​ണം, 17 വെ​ള്ളി, ഒ​മ്പ​ത് വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 39 മെ​ഡ​ലു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ ഫി​നി​ഷ് ചെ​യ്ത​ത്. 2022 ബി​ര്‍​മിം​ഗ്ഹാം ഗെ​യിം​സി​ലും ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്താ​യി​രു​ന്നു. 2018 ഗോ​ള്‍​ഡ് കോ​സ്റ്റി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ഫി​നി​ഷിം​ഗ് 2010ല്‍ ​ര​ണ്ടാം സ്ഥാ​നം നേ​ടി​യ​താ​ണ്.

100/2; അ​ഹ​മ്മ​ദാ​ബാ​ദ്

2030 കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന് അ​ഹ​മ്മ​ദാ​ബാ​ദ് ആ​തി​ഥേ​യത്വം വ​ഹി​ക്കു​മ്പോ​ള്‍ മൂ​ന്നു കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധേ​യം. ഒ​ന്ന്; കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന്‍റെ 100-ാം വാ​ര്‍​ഷി​ക​മാ​ണ് 2030. ര​ണ്ട്; ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കുന്ന ര​ണ്ടാ​മ​ത് ഗെ​യിം​സാ​ണി​ത്.

2010ല്‍ ​ഡ​ല്‍​ഹി​യി​ല്‍ ഇ​ന്ത്യ കോ​മ​ണ്‍​വെ​ല്‍​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചി​രു​ന്നു. മൂ​ന്ന്; ഭാ​വി​യി​ല്‍ ഒ​ളി​മ്പി​ക്‌​സ് ആ​തി​ഥേ​യ​ത്വം ല​ക്ഷ്യ​മി​ടു​ന്ന ഇ​ന്ത്യ​ക്ക്, അ​ഹ​മ്മ​ദാ​ബാ​ദ് ഒ​രു ഡ്ര​സ്‌​ റി​ഹേ​ഴ്‌​സ​ലാ​ണ്. ഏ​താ​യാ​ലും കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന് ഇ​നി നാ​ലു വ​ര്‍​ഷ​ത്തെ വി​ശ്ര​മം...

International

ഗ്ലാ​സ്ഗോ​യി​ൽ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന് കൊ​ടി​യി​റ​ങ്ങി; മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ നാ​ലാ​മ​ത്

ല​ണ്ട​ൻ: ഗ്ലാ​സ്ഗോ​യി​ൽ ന​ട​ന്ന 2026ലെ ​കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന് കൊ​ടി​യി​റ​ങ്ങി. ഞാ​യ​റാ​ഴ്ച സ​മാ​പി​ച്ച ഗെ​യിം​സി​ൽ 39 മെ​ഡ​ലു​ക​ളു​മാ​യി ഇ​ന്ത്യ മെ​ഡ​ൽ പ​ട്ടി​ക​യി​ൽ നാ​ലാ​മ​തെ​ത്തി. 13 സ്വ​ർ​ണ​വും 17 വെ​ള്ളി​യും ഒ​ൻ​പ​ത് വെ​ങ്ക​ല​വും അ​ട​ങ്ങു​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ​നേ​ട്ടം.

171 മെ​ഡ​ലു​ക​ളു​മാ​യി ഓ​സ്ട്രേ​ലി​യ​യാ​ണ് മെ‍​ഡ​ൽ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. ഇം​ഗ്ല​ണ്ട്(110), കാ​ന​ഡ(62), എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് തൊ​ട്ടു​പി​ന്നി​ൽ.

സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യ ബോ​ക്സ‍​ർ ജാ​സ്മി​ൻ ലം​ബോ​റി​യ​യാ​ണ് സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ പ​താ​ക​യേ​ന്തി​യ​ത്. ഇ​നി 2030ൽ ​ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് അ​ടു​ത്ത കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ്. കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ലാ​ണ് അ​ഹ​മ്മ​ദാ​ബാ​ദ് വേ​ദി​യാ​കു​ന്ന​ത്. ഗ്ലാ​സ്ഗോ​യി​ലെ സ​മാ​പ​ച​ന​ച്ച​ട​ങ്ങി​ൽ അ​ടു​ത്ത ഗെ​യിം​സി​നാ​യു​ള്ള ബാ​റ്റ​ൺ ഇ​ന്ത്യ​യ്ക്ക് കൈ​മാ​റി.

Sports

കോ​മ​ണ്‍​വെ​ല്‍​ത്ത് ബോ​ക്‌​സിം​ഗി​ല്‍ ഇ​ന്ത്യ ഒ​ന്നാ​മ​ത്

ഗ്ലാ​സ്‌​ഗോ: 23-ാമ​ത് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ച​രി​ത്ര​നേ​ട്ട​വു​മാ​യി ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ ഇ​ടി​വെ​ട്ടി​ടി... ബോ​ക്‌​സിം​ഗ് റിം​ഗി​ല്‍ ഇ​ന്ത്യ​ക്കു മു​ന്നി​ല്‍ എ​തി​രാ​ളി​ക​ള്‍ നി​ഷ്പ്ര​ഭ​മാ​യി.

ഗ്ലാ​സ്‌​ഗോ ഗെ​യിം​സി​ന്‍റെ ബോ​ക്‌​സിം​ഗി​ല്‍ ഏ​ഴ് സ്വ​ര്‍​ണം, മൂ​ന്നു വെ​ള്ളി എ​ന്നി​ങ്ങ​നെ 10 മെ​ഡ​ല്‍ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. ബോ​ക്‌​സിം​ഗ് മ​ത്സ​ര​ങ്ങ​ള്‍ അ​വ​സാ​നി​ച്ച​പ്പോ​ള്‍, റിം​ഗി​ലെ മെ​ഡ​ല്‍ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ ഒ​ന്നാം സ്ഥാ​ന​ത്തും ഫി​നി​ഷ് ചെ​യ്തു.

ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ഒ​രു കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ത്ര​യും സ്വ​ര്‍​ണ മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കു​ന്ന​ത്. ഒ​രു എ​ഡി​ഷ​നി​ല്‍ ബോ​ക്‌​സിം​ഗ് റിം​ഗി​ല്‍​നി​ന്ന് മെ​ഡ​ല്‍ നേ​ട്ടം ര​ണ്ട​ക്ക​ത്തി​ല്‍ എ​ത്തു​ന്ന​തും ഇ​താ​ദ്യം.

ന​മ്പ​ര്‍ വ​ണ്‍ ഇ​ന്ത്യ

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഇ​ന്ത്യ ബോ​ക്‌​സിം​ഗ് മെ​ഡ​ല്‍ പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു. പു​രു​ഷ-​വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 14 സ്വ​ര്‍​ണ പോ​രാ​ട്ട​ങ്ങ​ളാ​ണ് ഇ​ടി​ക്കൂ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ഏ​ഴ് എ​ണ്ണ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി. മൂ​ന്ന് എ​ണ്ണ​ത്തി​ല്‍ വെ​ള്ളി​യും. ആ​കെ​യു​ള്ള 14 ബോ​ക്‌​സിം​ഗ് ഫൈ​ന​ലു​ക​ളി​ല്‍ പ​ത്തി​ലും ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

നാ​ല് സ്വ​ര്‍​ണം, മൂ​ന്നു വീ​തം വെ​ള്ളി, വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ പ​ത്ത് മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യ ഇം​ഗ്ല​ണ്ടാ​ണ് ബോ​ക്‌​സിം​ഗ് മെ​ഡ​ല്‍ പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത്.

ലേ​ഡീ​സ് സ്റ്റൂ​പ്പ​ര്‍ സ്റ്റാ​ര്‍​സ്

ഇ​ന്ത്യ​ക്കു ബോ​ക്‌​സിം​ഗ് റിം​ഗി​ല്‍​നി​ന്നു ല​ഭി​ച്ച ഏ​ഴ് സ്വ​ര്‍​ണ​ത്തി​ല്‍ അ​ഞ്ചും വ​നി​ത​ക​ളാ​ണ് സം​ഭാ​വ​ന ചെ​യ്ത​ത്. മൂ​ന്നു വെ​ള്ളി​യി​ല്‍ ഒ​രെ​ണ്ണ​വും വ​നി​താ വി​ഭാ​ഗ​ത്തി​ല്‍​നി​ന്നാ​ണ്. ചു​രു​ക്ക​ത്തി​ല്‍, പ​ത്തി​ല്‍ ആ​റ് മെ​ഡ​ലും വ​നി​താ ക​രു​ത്തി​ലാ​ണ് ഇ​ന്ത്യ​ക്കു ല​ഭി​ച്ച​ത്.

വ​നി​ത​ക​ളു​ടെ 54 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ പ്രീ​തി പ​ന്‍​വാ​ര്‍ സ്വ​ര്‍​ണം ഇ​ടി​ച്ചി​ട്ട​തോ​ടെ​യാ​ണ് ബോ​ക്‌​സിം​ഗ് റിം​ഗി​ലെ ഇ​ന്ത്യ​ന്‍ ഗോ​ള്‍​ഡ​ന്‍ പ​ഞ്ചി​നു തു​ട​ക്ക​മാ​യ​ത്. പി​ന്നാ​ലെ വ​നി​ത​ക​ളു​ടെ 57 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ ജെ​യ്‌​സ്മി​ന്‍ ലാം​ബോ​റി​യ, 51 കി​ലോ​ഗ്രാ​മി​ല്‍ സാ​ക്ഷി ചൗ​ധ​രി, 60 കി​ലോ​ഗ്രാ​മി​ല്‍ പ്രി​യ ഘം​ഗാ​സ്, 70 കി​ലോ​ഗ്രാ​മി​ല്‍ അ​രു​ന്ധ​തി ചൗ​ധ​രി എ​ന്നി​വ​രും സ്വ​ര്‍​ണം ഇ​ടി​ച്ചു​നേ​ടി.

പു​രു​ഷ​ന്മാ​രു​ടെ 60 കി​ലോ​ഗ്രാം ബോ​ക്‌​സിം​ഗി​ല്‍ സ​ച്ചി​ന്‍ സി​വാ​ച്ചും 80 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ അ​ങ്കു​ഷ് പം​ഗ​ലും സ്വ​ര്‍​ണ​മെ​ഡ​ല്‍ ക​ഴു​ത്തി​ല​ണി​ഞ്ഞു. ന​മീ​ബി​യ​യു​ടെ ട്രൈ​അ​ഗെ​യ്ന്‍ എ​ന്‍​ഡെ​വെ​ലോ​യെ സ്പ്ലി​റ്റ് ഡി​സി​ഷ​നി​ല്‍ 3-2നു ​കീ​ഴ​ട​ക്കി​യാ​യി​രു​ന്നു സ​ച്ചി​ന്‍റെ സ്വ​ര്‍​ണം. ഇം​ഗ്ല​ണ്ടി​ന്‍റെ ഡി​മെ​ജി ഷി​ട്ടു​വി​നെ ത​ക​ര്‍​ത്താ​ണ് (4-1) അ​ങ്കു​ഷ് പം​ഗ​ല്‍ സ്വ​ര്‍​ണ​മ​ണി​ഞ്ഞ​ത്.

മൂ​ന്നു വെ​ള്ളി

ലോ​ക, ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ പ​ട്ടം സ്വ​ന്ത​മാ​ക്കി​യ ല​വ്‌​ലി​ന ബോ​ര്‍​ഗോ​ഹെ​യ്ന്‍ വെ​ള്ളി​യി​ല്‍ ഒ​തു​ങ്ങി. വ​നി​ത​ക​ളു​ടെ 75 കി​ലോ​ഗ്രാം ഫൈ​ന​ലി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ എ​മ്മ ഗ്രീ​ന്‍​ട്രീ​യോ​ട് 4-1നാ​യി​രു​ന്നു ല​വ്‌​ലി​ന​യു​ടെ തോ​ല്‍​വി.

പു​രു​ഷ വി​ഭാ​ഗം 55 കി​ലോ​ഗ്രാം പോ​രാ​ട്ട​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ ജ​യ് ഡി​ക്‌​സ​ണി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട് ഇ​ന്ത്യ​യു​ടെ ജാ​ദു​മാ​നി സിം​ഗും വെ​ള്ളി​യി​ല്‍ ഒ​തു​ങ്ങി. പു​രു​ഷ 90+ കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ ന​രേ​ന്ദ​ര്‍ ബെ​ര്‍​വാ​ളും ഫൈ​ന​ലി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട് വെ​ള്ളി നേ​ടി. ഇം​ഗ്ല​ണ്ടി​ന്‍റെ ഡ​മാ​ര്‍ തോ​മ​സി​നോ​ടാ​യി​രു​ന്നു ന​രേ​ന്ദ​ര്‍ തോ​ല്‍​വി വ​ഴ​ങ്ങി​യ​ത്.

ഇ​ന്ത്യ നാ​ലാ​മ​ത്

23-ാം കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് സ​മാ​പി​ച്ചു. അ​വ​സാ​ന​ദി​ന​ത്തെ പോ​രാ​ട്ട​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്കു മെ​ഡ​ൽ നേ​ടാ​ൻ സാ​ധി​ച്ചി​ല്ല. 13 സ്വ​ർ​ണം, 17 വെ​ള്ളി, ഒ​ന്പ​ത് വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 39 മെ​ഡ​ലു​മാ​യി നാ​ലാം സ്ഥാ​ന​ത്തോ​ടെ ഇ​ന്ത്യ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു. ഓ​സ്ട്രേ​ലി​യ​യാ​ണ് ഒ​ന്നാ​മ​ത്. ഇം​ഗ്ല​ണ്ട്, കാ​ന​ഡ ടീ​മു​ക​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി.

Sports

ബ്ര​സീ​ല്‍ വ​രു​ന്ന​തി​നെ പ​രി​ഹ​സി​ച്ച് ബൂ​ട്ടി​യ

കോ​ല്‍​ക്ക​ത്ത: ഫു​ട്‌​ബോ​ള്‍ ലോ​ക​ത്തി​ലെ അ​തി​കാ​യ​രാ​യ ബ്ര​സീ​ല്‍ ടീം ​ഇ​ന്ത്യ​യി​ല്‍ സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ക്കാ​ന്‍ എ​ത്തു​ന്ന​തി​നെ പ​രി​ഹ​സി​ച്ച് മു​ന്‍​താ​രം ബൈ​ചു​ങ് ബൂ​ട്ടി​യ.

നി​ല​വി​ലെ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ചാ​യി​രു​ന്നു ബൂ​ട്ടി​യ​യു​ടെ പ​രി​ഹാ​സം. “ക​ഷ്ട​ത​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന ഒ​രു ദ​രി​ദ്ര കു​ടും​ബ​ത്തി​ലെ മ​ക​ന്‍റെ വി​വാ​ഹാ​ഘോ​ഷ​ത്തി​ന് ഷാരൂ​ഖ് ഖാ​ന്‍റെ ഡാ​ന്‍​സ് ന​ട​ത്തു​ന്ന​തി​നു സ​മാ​ന​മാ​ണ് ബ്ര​സീ​ല്‍ ടീ​മി​നെ സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ക്കാ​ന്‍ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്”- ബൂ​ട്ടി​യ പ​റ​ഞ്ഞു.

കോ​ല്‍​ക്ക​ത്ത​യി​ല്‍ ഒ​ക്‌ടോബ​ര്‍ മൂ​ന്നി​നാ​ണ് ബ്ര​സീ​ലും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍. ബ്ര​സീ​ലി​നു പു​റം​ലോ​ക​ത്ത് കാ​ന​റി ടീ​മി​ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രാ​ധ​ക​രു​ള്ള രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ബ്ര​സീ​ലി​ന്‍റെ ഒ​ന്നാം നി​ര​യാ​ണ് കോ​ല്‍​ക്ക​ത്ത​യി​ല്‍ സൗ​ഹൃ​ദം ക​ളി​ക്കാ​ന്‍ എ​ത്തു​ന്ന​ത്. ഫി​ഫ ലോ​ക​റാ​ങ്കിം​ഗി​ല്‍ ബ്ര​സീ​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തും ഇ​ന്ത്യ 138-ാമ​തു​മാ​ണ്.

ഇ​ന്ത്യ​യി​ലെ സാ​ഹ​ച​ര്യം

ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ല്‍ നി​ല​വി​ലെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ബ്ര​സീ​ല്‍ ടീം ​വ​രു​ന്ന​തി​നോ​ട് എ​തി​ര​ഭി​പ്രാ​യ​മു​ള്ള​തെ​ന്നും ബൈ​ചു​ങ് ബൂ​ട്ടി​യ കൂ​ട്ടി​ച്ചേ​ര്‍​ത്തു. “ബ്ര​സീ​ല്‍ ടീം ​ഇ​ന്ത്യ​യി​ല്‍ ക​ളി​ക്കു​ന്ന​തു​കൊ​ണ്ട് ദേ​ശീ​യ ഫു​ട്‌​ബോ​ളി​ന് എ​ന്താ​ണ് ല​ഭി​ക്കു​ക. ഇ​ന്ത്യ​യു​ടെ റാ​ങ്ക് 140നോ​ട് അ​ടു​ത്താ​ണു​ള്ള​ത്. ഐ​എ​സ്എ​ല്ലി​ല്‍​നി​ന്ന് (ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ്) ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി പി​ന്മാ​റി. ഇ​തെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ് ബ്ര​സീ​ല്‍ ടീം ​വ​രു​ന്ന​തി​നോ​ട് വി​മു​ഖ​ത കാ​ണി​ച്ച​ത് ”- ബൂ​ട്ടി​യ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി ഐ​എ​സ്എ​ല്ലി​ല്‍​നി​ന്നു പി​ന്മാ​റു​ന്ന​താ​യി അ​റി​യി​ച്ച​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്നാ​ണി​തെ​ന്നാ​ണ് വി​വ​രം. ഐ​എ​സ്എ​ല്ലി​ല്‍​നി​ന്നു പൂ​ര്‍​ണ​മാ​യി പി​ന്മാ​റി​യെ​ങ്കി​ലും അ​ടി​ത്ത​ട്ടി​ലെ ഫു​ട്‌​ബോ​ളി​നാ​യി നി​ല​കൊ​ള്ളു​മെ​ന്നാ​ണ് ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി അ​റി​യി​ച്ച​ത്.

Tech

വ​ൺ​പ്ല​സ് N6x ഇ​ന്ത്യ​യി​ലെ​ത്തി; ത​ക​ർ​പ്പ​ൻ ഫീ​ച്ച​റു​ക​ളും ആ​ക​ർ​ഷ​ക​മാ​യ വി​ല​യും!

ന്യൂ​ഡ​ൽ​ഹി: വ​ൺ​പ്ല​സി​ന്‍റെ ജ​ന​പ്രി​യ എ​ൻ സീ​രീ​സ് വി​പു​ലീ​ക​രി​ച്ചു​കൊ​ണ്ട് പു​തി​യ'​വ​ൺ​പ്ല​സ് N6x' സ്മാ​ർ​ട്ട്ഫോ​ൺ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ക​ഴി​ഞ്ഞ മാ​സം പു​റ​ത്തി​റ​ങ്ങി​യ വ​ൺ​പ്ല​സ് N6ന് ​പി​ന്നാ​ലെ​യാ​ണ് ഈ ​പു​തി​യ ബ​ജ​റ്റ് സൗ​ഹൃ​ദ ഫോ​ണി​ന്‍റെ വ​ര​വ്.

ഭീ​മ​ൻ ബാ​റ്റ​റി, ക​രു​ത്തു​റ്റ മീ​ഡി​യ​ടെ​ക് പ്രൊ​സ​സ്സ​ർ, മി​ക​ച്ച ഡ്യൂ​റ​ബി​ലി​റ്റി എ​ന്നി​വ​യാ​ണ് ഈ ​ഫോ​ണി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ൾ. മീ​ഡി​യ​ടെ​ക് ഡി​മ​ൻ​സി​റ്റി 6360 അ​പെ​ക്സ് ചി​പ്‌​സെ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫോ​ൺ ആ​ൻ​ഡ്രോ​യി​ഡ് 16 അ​ധി​ഷ്ഠി​ത ഓ​ക്സി​ജ​ൻ ഒ​എ​സ് 16ലാ​ണ് പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

120Hz റി​ഫ്ര​ഷ് റേ​റ്റും 900 നി​റ്റ്സ് ബ്രൈ​റ്റ്‌​ന​സ്സു​മു​ള്ള 6.8 ഇ​ഞ്ച് എ​ച്ച്ഡി പ്ല​സ് എ​ൽ​സി​ഡി ഡി​സ്‌​പ്ലേ​യാ​ണ് ഫോ​ണി​നു​ള്ള​ത്. 4ജീ​ബി റാ​മും 128ജീ​ബി വ​രെ ഇ​ന്‍റേ​ണ​ൽ സ്റ്റോ​റേ​ജു​മു​ള്ള ഫോ​ണി​ൽ ഗെ​യി​മിം​ഗി​നും മ​ൾ​ട്ടി​ടാ​സ്കിം​ഗി​നു​മാ​യി വേ​പ്പ​ർ ചേ​മ്പ​ർ കൂ​ളിം​ഗ് സി​സ്റ്റ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

13 മെ​ഗാ​പി​ക്സ​ൽ പ്ര​ധാ​ന ക്യാ​മ​റ​യും 5 മെ​ഗാ​പി​ക്സ​ൽ സെ​ൽ​ഫി ക്യാ​മ​റ​യു​മാ​ണ് ഫോ​ണി​ലു​ള്ള​ത്. ഒ​റ്റ ചാ​ർ​ജി​ൽ 2.5 ദി​വ​സം വ​രെ നി​ല​നി​ൽ​ക്കു​ന്ന 7,000mAh ബാ​റ്റ​റി​യാ​ണ് ഈ ​മോ​ഡ​ലി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ ​ആ​ക​ർ​ഷ​ണം. 6 വ​ർ​ഷ​ത്തെ ഉ​പ​യോ​ഗ​ത്തി​ന് ശേ​ഷ​വും 80 ശ​ത​മാ​ന​ത്തി​ല​ധി​കം ആ​യു​സ് ന​ൽ​കാ​ൻ ഈ ​ബാ​റ്റ​റി​ക്ക് സാ​ധി​ക്കു​മെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.

മി​ലി​ട്ട​റി ഗ്രേ​ഡ് ഡ്യൂ​റ​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്കേ​ഷ​നും IP64 ഡ​സ്റ്റ് & സ്പ്ലാ​ഷ് റെ​സി​സ്റ്റ​ൻ​സും ഫോ​ണി​ന് സു​ര​ക്ഷ ന​ൽ​കു​ന്നു. 4ജീ​ബി റാം + 64​ജീ​ബി സ്റ്റോ​റേ​ജ് പ​തി​പ്പി​ന് 18,999 രൂ​പ​യും 4 ജീ​ബി റാം + 128​ജീ​ബി പ​തി​പ്പി​ന് 20,999 രൂ​പ​യു​മാ​ണ് വി​ല.

ബ​ർ​ഗ​ണ്ടി റെ​ഡ്, ഐ​സ് ബ്ലൂ ​എ​ന്നീ ആ​ക​ർ​ഷ​ക​മാ​യ നി​റ​ങ്ങ​ളി​ൽ എ​ത്തു​ന്ന ഫോ​ണി​ന്‍റെ ഓ​പ്പ​ൺ സെ​യി​ൽ ആ​ഗ​സ്റ്റ് 4 മു​ത​ൽ ആ​മ​സോ​ൺ, വ​ൺ​പ്ല​സ് വെ​ബ്‌​സൈ​റ്റ്, റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ൾ വ​ഴി ആ​രം​ഭി​ക്കും. ബാ​ങ്ക് കാ​ർ​ഡു​ക​ൾ​ക്ക് 1,500 രൂ​പ വ​രെ​യു​ള്ള ത​ൽ​ക്ഷ​ണ ഡി​സ്‌​കൗ​ണ്ടും ല​ഭ്യ​മാ​ണ്.

Sports

കോ​മ​ണ്‍​വെ​ല്‍​ത്ത് ബോ​ക്‌​സിം​ഗി​ല്‍ ഒ​മ്പ​ത് മെ​ഡ​ല്‍ ഉ​റ​പ്പി​ച്ച് ഇന്ത്യ

ഗ്ലാ​സ്‌​ഗോ: 23-ാമ​ത് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന്‍റെ ഇ​ടി​ക്കൂ​ട്ടി​ല്‍ ഇ​ന്ത്യ​ക്കു മെ​ഡ​ല്‍ കി​ലു​ക്കം. ഇ​ന്ന​ലെ മ​ത്സ​രി​ച്ച അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ലും ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ച് മെ​ഡ​ല്‍ ഉ​റ​പ്പി​ച്ചു. സെ​മി​യി​ല്‍ ഇ​ടം​നേ​ടി​യാ​ല്‍ ചു​രു​ങ്ങി​യ​ത് വെ​ങ്ക​ല​മെ​ഡ​ല്‍ ല​ഭി​ക്കും.

വ​നി​താ ബോ​ക്‌​സിം​ഗി​ല്‍ ഇ​ന്ത്യ​യു​ടെ അ​രു​ന്ധ​തി ചൗ​ധ​രി​യും സാ​ക്ഷി ചൗ​ധ​രി​യും സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ചു. ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ തി​രി​ച്ച​ടി​ച്ചാ​ണ് അ​രു​ന്ധ​തി​യു​ടെ സെ​മി പ്ര​വേ​ശം. വ​നി​ത​ക​ളു​ടെ 70 കി​ലോ​ഗ്രാം ബോ​ക്‌​സിം​ഗി​ന്‍റെ ക്വാ​ര്‍​ട്ട​റി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന്‍റെ മോ​ര്‍​ഗ​ന്‍ ഹെ​ന്‍​ഡേ​ഴ്‌​സ​ണ്‍ ആ​യി​രു​ന്നു അ​രു​ന്ധ​തി​യു​ടെ എ​തി​രാ​ളി.

ആ​ദ്യ റൗ​ണ്ടി​ല്‍ 3-2ന്‍റെ ​ലീ​ഡ് അ​രു​ന്ധ​തി സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍, ര​ണ്ടാം റൗ​ണ്ടി​ല്‍ കി​വീ​സ് താ​ര​ത്തി​ന്‍റെ ഇ​ടി​യേ​റ്റ് അ​രു​ന്ധ​തി വീ​ണു. അ​വ​സാ​ന സെ​ക്ക​ന്‍​ഡു​ക​ളി​ല്‍ അ​രു​ന്ധ​തി എ​തി​രാ​ളി​ക്കെ​തി​രേ തു​ട​രെ പ​ഞ്ചിം​ഗ് ന​ട​ത്തി. അ​തോ​ടെ ര​ണ്ടാം റൗ​ണ്ടി​ല്‍ 4-1ന്‍റെ ​ജ​യം. ആ​ദ്യ​ര​ണ്ട് ബൗ​ട്ടും ജ​യി​ച്ച​തോ​ടെ 2-0ന്‍റെ ​ലീ​ഡ്. മൂ​ന്നാം റൗ​ണ്ടി​ല്‍ കി​വീ​സ് താ​രം തു​ട​രെ പ​ഞ്ചിം​ഗ് ന​ട​ത്തി. എ​ന്നാ​ല്‍, മ​ത്സ​ര​ത്തി​ല്‍ സ്പ്ലി​റ്റ് സെ​ക്ക​ന്‍​ഡി​ലൂ​ടെ 3-1ന്‍റെ ​ജ​യം സ്വ​ന്ത​മാ​ക്കി അ​രു​ന്ധ​തി സെ​മി​യി​ലേ​ക്കു കു​തി​ച്ചു.

ആ​ധി​കാ​രി​കം സാ​ക്ഷി

വ​നി​ത​ക​ളു​ടെ 51 കി​ലോ​ഗ്രാം ബോ​ക്‌​സിം​ഗി​ല്‍ ആ​ധി​കാ​രി​ക ജ​യ​ത്തോ​ടെ​യാ​ണ് സാ​ക്ഷി ചൗ​ധ​രി സെ​മി ഫൈ​ന​ല്‍ ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത്. നോ​ര്‍​ത്തേ​ണ്‍ അ​യ​ര്‍​ല​ന്‍​ഡി​ന്‍റെ കെ​യ്റ്റ്‌​ലി​ന്‍ ഫ്ര​യേ​ഴ്‌​സി​നെ ക്വാ​ര്‍​ട്ട​റി​ല്‍ സാ​ക്ഷി ഇ​ടി​ച്ചി​ട്ടു. 26കാ​രി​യാ​യ സാ​ക്ഷി 5-0ന്‍റെ ​ആ​ധി​കാ​രി​ക ജ​യ​ത്തോ​ടെ​യാ​ണ് മെ​ഡ​ല്‍ ഉ​റ​പ്പി​ച്ച് സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്.

സ​ച്ചി​ന്‍, അ​ങ്കു​ഷ്

പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ സ​ച്ചി​ന്‍ സി​വാ​ച്ച് (60 കി​ലോ​ഗ്രാം), അ​ങ്കു​ഷ് പം​ഗ​ല്‍ (80 കി​ലോ​ഗ്രാം) ജാ​ദു​മാ​നി സിം​ഗ് (55 കി​ലോ​ഗ്രാം) എ​ന്നി​വ​രും സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ചു.

ഇ​ന്ന​ലെ ന​ട​ന്ന ക്വാ​ര്‍​ട്ട​റി​ല്‍ ബോ​ട്‌​സ്വാ​ന​യു​ടെ ട്ര​ഷ​ന്‍ മൊ​റേ​മി​യെ ഏ​ക​പ​ക്ഷീ​യ​മാ​യി (5-0) ഇ​ടി​ച്ചു​തോ​ല്‍​പ്പി​ച്ചാ​ണ് സ​ച്ചി​ന്‍റെ സെ​മി പ്ര​വേ​ശം. 5-0ന് ​സീ​ഷെ​ല്‍​സി​ന്‍റെ ജേ​ഡ് മി​ക്കോ​ക്കി​നെ ക്വാ​ര്‍​ട്ട​റി​ല്‍ ത​ക​ര്‍​ത്ത് അ​ങ്കു​ഷ് പം​ഗ​ലും സെ​മി​യി​ലേ​ക്കു മു​ന്നേ​റി. തൊ​ട്ടു​പി​ന്നാ​ലെ റിം​ഗി​ല്‍ എ​ത്തി​യ ന​രേ​ന്ദ​ര്‍ ബെ​ര്‍​വാ​ളും സെ​മി ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി.

പു​രു​ഷ 90+ കി​ലോ​ഗ്രാ​മി​ല്‍ സ​മോ​വ​യു​ടെ മൈ​ക്ക​ല്‍ സെ​ക്കോ​യെ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ 3-2നു ​കീ​ഴ​ട​ക്കി​യാ​ണ് ന​രേ​ന്ദ​ര്‍ സെ​മി​യി​ലെ​ത്തി​യ​ത്.

ഇ​ടി​ക്കൂ​ട്ടി​ല്‍​നി​ന്ന് ഇ​തി​നോ​ട​കം ഇ​ന്ത്യ ഒ​മ്പ​ത് മെ​ഡ​ല്‍ ഉ​റ​പ്പാ​ക്കി. അ​രു​ന്ധ​തി, സാ​ക്ഷി എ​ന്നി​വ​രു​ടെ സെ​മി ഫൈ​ന​ല്‍ പ്ര​വേ​ശ​ത്തി​നു മു​മ്പ്, പ്രീ​തി പ​വാ​ര്‍ (54 കി​ലോ​ഗ്രാം), പ്രി​യ ഘം​ഗാ​സ് (60 കി​ലോ​ഗ്രാം), ലോ​വ്‌​ലി​ന ബോ​ര്‍​ഗൊ​ഹെ​യ്ന്‍ (75 കി​ലോ​ഗ്രാം) എ​ന്നി​വ​രും വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ല്‍ സെ​മി ബെ​ര്‍​ത്ത് സ്വ​ന്ത​മാ​ക്കി മെ​ഡ​ല്‍ ഉ​റ​പ്പി​ച്ചി​രു​ന്നു.

Tech

ഫോ​ൺ ലോ​ക്കാ​ണെ​ങ്കി​ലും പ​ണി​യെ​ടു​ക്കും; 'ജെ​മി​നി സ്പാ​ർ​ക്ക്' എ​ഐ ഏ​ജ​ന്‍റ് ഇ​ന്ത്യ​യി​ലെ​ത്തി​ച്ച് ഗൂ​ഗി​ൾ!

നി​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന രീ​തി​യി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് കാ​ര്യ​ങ്ങ​ൾ സ്വ​യം ചെ​യ്തു​തീ​ർ​ക്കു​ന്ന പു​തി​യ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ന്‍റാ​യ 'ജെ​മി​നി സ്പാ​ർ​ക്ക്' ഗൂ​ഗി​ൾ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

ഫോ​ൺ ലോ​ക്ക് ചെ​യ്‌​തി​രി​ക്കു​മ്പോ​ഴോ ലാ​പ്ടോ​പ്പ് ഓ​ഫാ​ക്കി​യി​രി​ക്കു​മ്പോ​ഴോ പോ​ലും ബാ​ക്ക്‌​ഗ്രൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ച്ച് ദൈ​നം​ദി​ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഈ ​എ​ഐ ഏ​ജ​ന്‍റി​ന് സാ​ധി​ക്കും. ഗൂ​ഗി​ൾ എ​ഐ പ്രോ, ​എ​ഐ അ​ൾ​ട്രാ വ​രി​ക്കാ​ർ​ക്കാ​ണ് വ​രും ആ​ഴ്ച​ക​ളി​ൽ ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്.

സാ​ധാ​ര​ണ ചാ​റ്റ്‌​ബോ​ട്ടു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ഓ​രോ ത​വ​ണ​യും ഉ​പ​ഭോ​ക്താ​വ് ഓ​ർ​മി​പ്പി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​തെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വ​യം പ്ര​വ​ർ​ത്തി​ക്കാ​ൻ ജെ​മി​നി സ്പാ​ർ​ക്കി​ന് സാ​ധി​ക്കും.

ജീ​മെ​യി​ലി​ൽ എ​ത്തു​ന്ന ഫ്ലൈ​റ്റ് ടി​ക്ക​റ്റ് വി​വ​ര​ങ്ങ​ൾ ഗൂ​ഗി​ൾ ഷീ​റ്റി​ലെ യാ​ത്രാ പ്ലാ​നി​ലേ​ക്ക് സ്വ​യം കൂ​ട്ടി​ച്ചേ​ർ​ക്കും.ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ​ന്ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് റി​പ്ലൈ ഡ്രാ​ഫ്റ്റു​ക​ൾ ത​യ്യാ​റാ​ക്കി ന​ൽ​കാ​നും ക​ല്യാ​ണ​ക്ഷ​ണ​ങ്ങ​ളു​ടെ മ​റു​പ​ടി​ക​ൾ ശേ​ഖ​രി​ച്ച് വി​വ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​നും ക​ഴി​യും.

വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ലോ​ക്ക​ൽ ഈ​വ​ന്‍റുകൾ ക​ണ്ടെ​ത്തി അ​നു​യോ​ജ്യ​മാ​യ വി​നോ​ദ പ​രി​പാ​ടി​ക​ൾ ക​ല​ണ്ട​റി​ൽ രേ​ഖ​പ്പെ​ടു​ത്തും. ഉ​പ​യോ​ഗി​ക്കാ​ത്ത സ​ബ്‌​സ്‌​ക്രി​പ്‌​ഷ​നു​ക​ൾ, വി​ല​വ​ർ​ധ​ന​വു​ക​ൾ, ട്ര​യ​ൽ കാ​ലാ​വ​ധി ക​ഴി​യു​ന്ന​ത് എ​ന്നി​വ ഓ​ർ​മി​പ്പി​ക്കു​ക​യും വേ​ണ്ടി​വ​ന്നാ​ൽ റ​ദ്ദാ​ക്കാ​നു​ള്ള മെ​യി​ലു​ക​ൾ ഡ്രാ​ഫ്റ്റ് ചെ​യ്യു​ക​യും ചെ​യ്യും.

ഗൂ​ഗി​ളി​ന്‍റെ അ​ത്യാ​ധു​നി​ക ജെ​മി​നി 3.6 ഫ്ലാ​ഷ് എ​ഐ മോ​ഡ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സം​വി​ധാ​നം പൂ​ർ​ണ​മാ​യും ക്ലൗ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ഡി​വൈ​സു​ക​ൾ ഓ​ഫാ​യാ​ലും പ​ണി തു​ട​രാ​ൻ സാ​ധി​ക്കു​ന്ന​ത്.

ഏ​തൊ​ക്കെ ആ​പ്പു​ക​ൾ എ​ഐ​ക്ക് ആ​ക്‌​സ​സ് ചെ​യ്യാം എ​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് തീ​രു​മാ​നി​ക്കാം. ഇ​മെ​യി​ലു​ക​ൾ അ​യ​ക്കു​ക​യോ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ക​യോ പോ​ലു​ള്ള പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് എ​ഐ ഉ​പ​ഭോ​ക്താ​വി​ന്‍റെ അ​നു​മ​തി തേ​ടു​മെ​ന്ന് ഗൂ​ഗി​ൾ വ്യ​ക്ത​മാ​ക്കി.

Sports

ഇന്ത്യ ഏഷ്യൻ ​ഗെയിംസ് ഫുട്ബോൾ കളിക്കില്ല

ന്യൂ​ഡ​ൽ​ഹി: യോ​​ഗ്യ​ത നേ​ടി​യി​ട്ടും ഈ ​വ​ർ​ഷം ജ​പ്പാ​നി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ​ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ പു​രു​ഷ, വ​നി​താ ഫു​ട്ബോ​ൾ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കി​ല്ല.

മെ​ഡ​ൽ നേ​ടാ​ൻ യ​ഥാ​ർ​ഥ സാ​ധ്യ​ത​യു​ള്ള കാ​യി​ക​താ​ര​ങ്ങ​ളെ മാ​ത്ര​മാ​ണ് ഏ​ഷ്യ​ൻ ​ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ് ഒ​ഴി​വാ​ക്ക​ലെ​ന്നു കേ​ന്ദ്രം പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു.

ലോ​ക്സ​ഭ​യി​ൽ കോ​ൺ​​ഗ്ര​സ് എം​പി കെ.​സി.​ വേ​ണു​​ഗോ​പാ​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നാ​ണ് മ​റു​പ​ടി.

ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ 19 മു​ത​ൽ ഒ​ക്‌​ടോ​ബ​ർ നാ​ല് വ​രെ‍യാ​ണ് ഏ​ഷ്യ​ൻ ഗെ​യിം​സ്.

National

പാക് അധിനിവേശ കാഷ്മീരിലെ തെരഞ്ഞെടുപ്പ് നി​​യ​​മ​​ലം​​ഘ​​നം മ​​റ​​യ്ക്കാ​​നു​​ള്ള പാ​​ക് ശ്ര​​മ​​മെ​​ന്ന് ഇ​​ന്ത്യ

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ക് അ​​ധി​​നി​​വേ​​ശ കാ​​​ഷ്മീ​​​രി​​ലെ ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞ​​​ടു​​​പ്പു​​​ക​​​ൾ‌ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ഗു​​​രു​​​ത​​​ര മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ങ്ങ​​​ളും മ​​​റ​​​യ്ക്കാ​​​നു​​​ള്ള ചെ​​​പ്പ​​​ടി​​​വി​​​ദ്യ​​​യാ​​​ണെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ ​​​മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് ര​​​ൺ​​​ധീ​​​ർ ജ​​​യ്സ്വാ​​​ൾ.

ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ന്‍റെ​​​യും ല​​​ഡാ​​​ക്കി​​​ന്‍റെ​​​യും അ​​​തി​​​ർ​​​ത്തി​​​ക​​​ൾ കൈ​​​യ​​​ട​​​ക്കി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് പാ​​​ക്കി​​​സ്ഥാ​​​നാ​​​ണെ​​ന്നും ദ്വി​​​വാ​​​ര വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​ൽ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഇ​​​ന്ത്യ​​​യു​​​ടെ അ​​​വി​​​ഭാ​​​ജ്യ പ്ര​​​ദേ​​​ശ​​​മാ​​​യ പാ​​ക് അ​​ധി​​നി​​വേ​​ശ കാ​​​ഷ്മീ​​​രി​​​ലെ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളോ​​​ടു​​​ള്ള പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ണ് അ​​​വി​​​ടെ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​തെ​​​ന്നും ജ​​​യ്സ്വാ​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Kerala

ഇ​ന്ന് ലോ​ക ക​ടു​വ ദി​നം: ച​​​​രി​​​​ത്ര​​​​ത്തി​​​​ലി​​​​ടം നേ​​​​ടി​​​​യ ഇ​​​​ന്ത്യ​​​​യു​​​​ടെ ക​​​​ടു​​​​വാ​ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പ്

ലോ​​​​ക​​​​ത്തു​​​​ത​​​​ന്നെ ഏ​​​​റ്റ​​​​വും കൃ​​​​ത്യ​​​​ത​​​​യോ​​​​ടെ​​​​യു​​​​ള്ള വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ലെ ക​​​​ടു​​​​വാ സെ​​​​ൻ​​​​സ​​​​സ്. അ​​​​ത്യാ​​​​ധു​​​​നി​​​​ക കാ​​​​മ​​​​റ​​​​ട്രാ​​​​പ്പ് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള ഈ ​​​​ക​​​​ടു​​​​വാ സെ​​​​ൻ​​​​സ​​​​സ് ഗി​​​​ന്ന​​​​സ് റി​​​​ക്കാ​​​​ർ​​​​ഡി​​​​ൽ ഇ​​​​ടം നേ​​​​ടി​​​​യ​​​​താ​​​​ണ്.

1972ൽ ​​​​ബ്രി​​​​ട്ടീ​​​​ഷ് ഫോ​​​​റ​​​​സ്റ്റ​​​​റാ​​​​യ എ​​​​ഫ്.​​​​ഡ​​​​ബ്ല്യു. ചാ​​​​മ്പ്യ​​​​ൻ, ശി​​​​വാ​​​​ലി​​​​ക് മ​​​​ല​​​​നി​​​​ര​​​​ക​​​​ളി​​​​ൽ ഒ​​​​രു ഫ്ലാ​​​​ഷ്‌​​​​ലൈ​​​​റ്റ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ആ​​​​ദ്യ​​​​മാ​​​​യി ക​​​​ടു​​​​വ​​​​യു​​​​ടെ ചി​​​​ത്രം പ​​​​ക​​​​ർ​​​​ത്തി​​​​യ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഇ​​​​ന്ന​​​​ത്തെ അ​​​​ത്യാ​​​​ധു​​​​നി​​​​ക നി​​​​രീ​​​​ക്ഷ​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ​ വ​​​​ള​​​​ർ​​​​ച്ചകേ​​​​ന്ദ്ര വ​​​​നം മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ദേ​​​​ശീ​​​​യ ക​​​​ടു​​​​വാ സം​​​​ര​​​​ക്ഷ​​​​ണ അ​​​​ഥോ​​​​റി​​​​റ്റി (എ​​​​ൻ​​​​ടി​​​​സി​​​​എ), വൈ​​​​ൽ​​​​ഡ് ലൈ​​​​ഫ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഇ​​​​ന്ത്യ, സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ വ​​​​നം​​​​വ​​​​കു​​​​പ്പു​​​​ക​​​​ൾ എ​​​​ന്നി​​​​വ സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണ് ഓ​​​​രോ നാ​​​​ലു​​​​ വ​​​​ർ​​​​ഷം കൂ​​​​ടു​​​​മ്പോ​​​​ഴും ഈ ​​​​ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ഈ ​​​​വ​​​​ർ​​​​ഷം രാ​​​​ജ്യ​​​​ത്തെ ആ​​​​റാ​​​​മ​​​​ത്തെ ക​​​​ടു​​​​വാ​ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പ് ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

2018ൽ ​​​​ന​​​​ട​​​​ന്ന നാ​​​​ലാ​​​​മ​​​​ത് അ​​​​ഖി​​​​ലേ​​​​ന്ത്യാ ക​​​​ടു​​​​വാ​ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പ് ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ കാ​​​​മ​​​​റ​​​​ട്രാ​​​​പ്പ് വ​​​​ന്യ​​​​ജീ​​​​വി സ​​​​ർ​​​​വേ​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ൽ ഗി​​​​ന്ന​​​​സ് ബു​​​​ക്ക് ഓ​​​​ഫ് വേ​​​​ൾ​​​​ഡ് റി​​​​ക്കാ​​​​ർ​​​​ഡിൽ ഇ​​​​ടം നേ​​​​ടി​​​​യി​​​​രു​​​​ന്നു. 2022ലെ ​​​​സ​​​​ർ​​​​വേ ഇ​​​​തി​​​​ലും വി​​​​പു​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു. രാ​​​​ജ്യ​​​​ത്തെ 19 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി 175 കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ 32,803 കാ​​​​മ​​​​റ​​​​ക​​​​ളാ​​​​ണു സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഇ​​​​തി​​​​ലൂ​​​​ടെ 97,399 ചി​​​​ത്ര​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കു​​​​ക​​​​യും 3,080 വ്യ​​​​ത്യ​​​​സ്ത ക​​​​ടു​​​​വ​​​​ക​​​​ളെ കൃ​​​​ത്യ​​​​മാ​​​​യി തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

എ​​​​ന്താ​​​​ണ് കാ​​​​മ​​​​റ​​​​ട്രാ​​​​പ്പ്

ക​​​​ടു​​​​വ​​​​ക​​​​ളു​​​​ടെ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പി​​​​നാ​​​​യി പ്ര​​​​ധാ​​​​ന​​​​മാ​​​​യും ക്യാ​​​​പ്ച​​​​ർ-​​​​മാ​​​​ർ​​​​ക്ക്-​​​​റീ​​​​കാ​​​​പ്ച​​​​ർ എ​​​​ന്ന ശാ​​​​സ്ത്രീ​​​​യ​​​​രീ​​​​തി​​​​യാ​​​​ണ് അ​​​​വ​​​​ലം​​​​ബി​​​​ക്കു​​​​ന്ന​​​​ത്. മൂ​​​​ന്നു ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യാ​​​​ണ് ഈ ​​​​പ്ര​​​​ക്രി​​​​യ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​ത്. പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യ വ​​​​നം​​​​വ​​​​കു​​​​പ്പ് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ കാ​​​​ട്ടി​​​​ലൂ​​​​ടെ സ​​​​ഞ്ച​​​​രി​​​​ച്ച് ക​​​​ടു​​​​വ​​​​ക​​​​ളു​​​​ടെ കാ​​​​ൽ​​​​പ്പാ​​​​ടു​​​​ക​​​ൾ, കാ​​​​ഷ്ഠം, മ​​​​ര​​​​ങ്ങ​​​​ളി​​​​ലെ ന​​​​ഖ​​​​പ്പാ​​​​ടു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഒ​​​​ന്നാം​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഇ​​​​തി​​​​നാ​​​​യി എം ​​​​സ്‌​​​​ട്രെ​​​​പി​​​​സ് എ​​​​ന്ന പ്ര​​​​ത്യേ​​​​ക മൊ​​​​ബൈ​​​​ൽ ആ​​​​പ്പാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. കൂ​​​​ടാ​​​​തെ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ചി​​​​ത്ര​​​​ങ്ങ​​​​ൾ വ​​​​ഴി വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യു​​​​ടെ ഘ​​​​ട​​​​ന​​​​യും മ​​​​നു​​​​ഷ്യ​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളും വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു.

കാ​​​​മ​​​​റ​ സ്ഥാ​​​​പി​​​​ക്ക​​​​ൽ

കാ​​​​മ​​​​റ സ്ഥാ​​​​പി​​​​ക്ക​​​​ലാ​​​​ണ് ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. സ​​​​ർ​​​​വേ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യെ ര​​​​ണ്ടു ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വി​​​​സ്തീ​​​​ർ​​​​ണ​​​​മു​​​​ള്ള ചെ​​​​റി​​​​യ ഗ്രി​​​​ഡു​​​​ക​​​​ളാ​​​​യി തി​​​​രി​​​​ക്കും. ക​​​​ടു​​​​വ​​​​ക​​​​ളു​​​​ടെ സ​​​​ഞ്ചാ​​​​ര​​​​പ​​​​ഥം കൃ​​​​ത്യ​​​​മാ​​​​യി തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​ശേ​​​​ഷം ഓ​​​​രോ ഗ്രി​​​​ഡി​​​​ലും കു​​​​റ​​​​ഞ്ഞ​​​​ത് ഒ​​​​രു​​​​ ജോ​​​​ഡി കാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കും. ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ല​​​​ത്തി​​​​ലാ​​​​ണ് ഇ​​​​വ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​ത്. 25 മു​​​​ത​​​​ൽ 45 ദി​​​​വ​​​​സം വ​​​​രെ ഈ ​​​​കാ​​​​മ​​​​റ​​​​ക​​​​ൾ വ​​​​ന​​​​ത്തി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​യി​​​​രി​​​​ക്കും.

ക​​​​ടു​​​​വ​​​​ക​​​​ളു​​​​ടെ ശ​​​​രീ​​​​ര​​​​ത്തി​​​​ലെ വ​​​​ര​​​​ക​​​​ൾ മ​​​​നു​​​​ഷ്യ​​​​ന്‍റെ വി​​​​ര​​​​ല​​​​ട​​​​യാ​​​​ളം​​​പോ​​​​ലെ ഓ​​​​രോ​​​​ന്നി​​​​നും വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​ണ്. ഇ​​​​വ കൃ​​​​ത്യ​​​​മാ​​​​യി തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ക​​​​ടു​​​​വ​​​​ക​​​​ളു​​​​ടെ ഇ​​​​രു​​​​വ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ​​​​യും ചി​​​​ത്ര​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ഇ​​​​തി​​​​നാ​​​​യി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ചി​​​​ല മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കാ​​​​റു​​​​ണ്ട്. വ്യ​​​​ക്ത​​​​മാ​​​​യ ചി​​​​ത്രം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി കാ​​​​മ​​​​റ​​​​ക​​​​ൾ എ​​​​പ്പോ​​​​ഴും ക​​​​ടു​​​​വ​​​​ക​​​​ളു​​​​ടെ മു​​​​ട്ടു​​​​യ​​​​ര​​​​ത്തി​​​​ലാ​​​​ണ് ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

ഫ്‌​​​​ളാ​​​​ഷു​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​ഫ​​​​ല​​​​നം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും ചി​​​​ത്ര​​​​ങ്ങ​​​​ൾ മ​​​​ങ്ങു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​നും കാ​​​​മ​​​​റ​​​​ക​​​​ൾ നേ​​​​ർ​​​​ക്കു​​​​നേ​​​​ർ വ​​​യ്​​​​ക്കാ​​​​തെ നേ​​​​രി​​​​യ കോ​​​​ണു​​​​ക​​​​ൾ (ആംഗി​​​​ൾ)​​​​ ചെ​​​​രി​​​​ച്ചാ​​​​ണു സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ടു​​​​വ​​​​ക​​​​ൾ കാ​​​​മ​​​​റ സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​മ്പോ​​​​ൾ 15 മു​​​​ത​​​​ൽ 30 സെ​​​​ക്ക​​​​ൻ​​​ഡു​​​ക​​​​ളു​​​​ടെ ഇ​​​​ട​​​​വേ​​​​ള​​​​ക​​​​ളി​​​​ൽ ഒ​​​​ന്നി​​​​ല​​​​ധി​​​​കം വ്യ​​​​ക്ത​​​​മാ​​​​യ ചി​​​​ത്ര​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്ക​​​​ത്ത​​​​ക്ക രീ​​​​തി​​​​യി​​​​ലാ​​​​ണ് ഇ​​​​വ ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ൾ ത​​​​മ്മി​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യാ​​​​ൽ ദി​​​​വ​​​​സേ​​​​ന ചി​​​​ത്ര​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​റു​​​​ണ്ട്. എ​​​​ന്നാ​​​​ൽ സാ​​​​ധാ​​​​ര​​​​ണ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പു​​​വേ​​​​ള​​​​ക​​​​ളി​​​​ൽ 15 മു​​​​ത​​​​ൽ 30 ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ലാ​​​​ണ് കാ​​​​മ​​​​റ​​​​ക​​​​ളു​​​​ടെ മെ​​​​മ്മ​​​​റി കാ​​​​ർ​​​​ഡു​​​​ക​​​​ൾ ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​പ​​​​ഗ്ര​​​​ഥ​​​​നം

മൂ​​​​ന്നാം ഘ​​​​ട്ട​​​​ത്തി​​​​ൽ, ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന ചി​​​​ത്ര​​​​ങ്ങ​​​​ളും ക​​​​ടു​​​​വ​​​​ക​​​​ളു​​​​ടെ അ​​​​വ​​​​ശി​​​​ഷ്‌​​​ട​​​ങ്ങ​​​​ളും സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ വ​​​​നം വ​​​​കു​​​​പ്പ് വൈ​​​​ൽ​​​​ഡ് ലൈ​​​​ഫ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ​​​​ക്കു കൈ​​​​മാ​​​​റും. ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന ചി​​​​ത്ര​​​​ങ്ങ​​​​ൾ ആ​​​​ധു​​​നി​​​​ക സോ​​​​ഫ്റ്റ്‌​​​​വേ​​​​​റു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വി​​​​ശ​​​​ക​​​​ല​​​​നം ന​​​​ട​​​​ത്തി ദേ​​​​ശീ​​​​യ ക​​​​ടു​​​​വാ സം​​​​ര​​​​ക്ഷ​​​​ണ അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ ശേ​​​​ഖ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് മാ​​​​റ്റും. കൂ​​​​ടാ​​​​തെ ക​​​​ടു​​​​വ​​​​ക​​​​ളു​​​​ടെ അ​​​​വ​​​​ശി​​​​ഷ്‌​​​ട​​​​ങ്ങ​​​​ൾ ഡി​​​​എ​​​​ൻ​​​​എ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​മാ​​​​ക്കി ഇ​​​​വ​​​​യു​​​​ടെ എ​​​​ണ്ണം കൃ​​​​ത്യ​​​​മാ​​​​യി ത​​​​രം​​​​തി​​​​രി​​​​ക്കും. ഓ​​​​രോ നാ​​​​ലു​​​​ വ​​​​ർ​​​​ഷം കൂ​​​​ടു​​​​മ്പോ​​​​ഴും രാ​​​​ജ്യ​​​​ത്തെ ക​​​​ടു​​​​വ​​​​ക​​​​ളു​​​​ടെ കൃ​​​​ത്യ​​​​മാ​​​​യ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പ് പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലാ​​​​ണ്.

Sports

ശ്രീ​ല​ങ്ക​ൻ ടെ​സ്റ്റ് പ​ര​മ്പ​ര: ബും​റ ടീ​മി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി; പു​തു​മു​ഖ​മാ​യി സാ​രാ​ൻ​ഷ് ജെ​യി​ൻ

മും​ബൈ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രെ ന​ട​ക്കു​ന്ന ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന ഓ​ൾ റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജ​യും പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​യും സാ​യ് സു​ദ​ര്‍​ശ​നും ഉ​പാ​ധി​ക​ളോ​ടെ ടീ​മി​ല്‍ തി​രി​ച്ചെ​ത്തി.

ബും​റ​യും സാ​യ് സു​ദ​ര്‍​ശ​നും ബം​ഗ​ളൂ​രു​വി​ലെ ബി​സി​സി​ഐ സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്സ​ല​ന്‍​സി​ല്‍ നി​ന്ന് കാ​യി​ക​ക്ഷ​മ​ത തെ​ളി​യി​ച്ചാ​ല്‍ മാ​ത്ര​മെ ടീ​മി​ന്‍റെ ഭാ​ഗ​മാ​കു. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യ സ്പി​ന്ന​ര്‍ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ ആ​ദ്യ ടെ​സ്റ്റി​നു​ള്ള ടീ​മി​ലി​ല്ല. ഫി​റ്റ്നെ​സ് തെ​ലി​യി​ച്ചാ​ല്‍ ര​ണ്ടാം ടെ​സ്റ്റി​നു​ള്ള ടീ​മി​ല്‍ സു​ന്ദ​റി​നെ ഉ​ള്‍​പ്പെ​ടു​ത്തും. ശു​ഭ്മാ​ന്‍ ഗി​ല്‍ നാ​യ​ക​നാ​കു​ന്ന ടീ​മി​ല്‍ കെ.​എ​ൽ. രാ​ഹു​ലാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ.

ശ്രീ​ല​ങ്ക​ൻ 'എ' ​ടീ​മി​നെ​തി​രാ​യ ച​തു​ർ​ദി​ന മ​ത്സ​ര​ത്തി​ൽ 70 റ​ൺ​സും 6 വി​ക്ക​റ്റും നേ​ടി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ഓ​ഫ് സ്പി​ന്ന​ർ സാ​രാ​ന്‍​ഷ് ജെ​യി​ൻ പു​തു​മു​ഖ​മാ​യി ടീ​മി​ലെ​ത്തി​യ​പ്പോ​ള്‍ ര​വീ​ന്ദ്ര ജ​ഡേ​ജ, അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ടെ​സ്റ്റ് അ​ര​ങ്ങേ​റ്റ​ത്തി​ൽ 7 വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി ശ്ര​ദ്ധേ​യ​നാ​യ ഇ​ടം​കൈ​യ്യ​ൻ സ്പി​ന്ന​ർ മാ​ന​വ് സു​താ​ര്‍, കു​ല്‍​ദീ​പ് യാ​ദ​വ് എ​ന്നി​വ​രും ടീ​മി​ൽ സ്ഥാ​നം നി​ല​നി​ര്‍​ത്തി. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​നം ന​ട​ത്തി​യെ​ങ്കി​ലും ഹ​ർ​ഷ് ദു​ബെ​യെ സെ​ല​ക്ട​ർ​മാ​ർ പ​രി​ഗ​ണി​ച്ചി​ല്ല.

ബും​റ​ക്ക് പു​റ​മെ പ്ര​സി​ദ് കൃ​ഷ്ണ, മു​ഹ​മ്മ​ദ് സി​റാ​ജ്, ഗു​ര്‍​നൂ​ര്‍ ബ്രാ​ര്‍, എ​ന്നി​വ​രാ​ണ് ടീ​മി​ലെ പേ​സ​ര്‍​മാ​ര്‍. ബാ​റ്റിം​ഗ് നി​ര​യി​ല്‍ ക്യാ​പ്റ്റ​ൻ ഗി​ല്ലി​ന് പു​റ​മെ കെ.​എ​ൽ. രാ​ഹു​ൽ,യ​ശ​സ്വി ജ​യ്സ്വാ​ള്‍, സാ​യ് സു​ദ​ര്‍​ശ​ന്‍, ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ, എ​ന്നി​വ​രാ​ണു​ള​ള​ത്.

വി​ക്ക​റ്റ് കീ​പ്പ​ര്‍​മാ​രാ​യി റി​ഷ​ഭ് പ​ന്തും ധ്രു​വ് ജു​റെ​ലും ടീ​മി​ല്‍ സ്ഥാ​നം നി​ല​നി​ര്‍​ത്തി. ടെ​സ്റ്റ് പ​ര​മ്പ​ര​ക്ക് മു​ന്നോ​ടി​യാ​യി ഓ​ഗ​സ്റ്റ് ഏ​ഴ് മു​ത​ല്‍ ഇ​ന്ത്യ​ൻ ടീം ​ശ്രീ​ല​ങ്ക​യി​ല്‍ ച​തു​ര്‍​ദി​ന പ​രി​ശീ​ല​ന മ​ത്സ​രം ക​ളി​ക്കും.

NRI

ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ഓ​ഗ​സ്റ്റ് 16ന്

ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ഗ​സ്റ്റ് 16ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കും.

ഗാ​ലേ​റി​യ ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ (3515 Welsh Road, Philadelphia, PA 19136) ആ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ചീ​ഫ് വി​പ്പും എം​എ​ൽ​എ​യു​മാ​യ അ​പു ജോ​ൺ ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും സാ​മൂ​ഹി​ക - സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ മ​ഹ​ത്താ​യ പാ​ര​മ്പ​ര്യ​വും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളും ദേ​ശീ​യ ഐ​ക്യ​വും അ​നു​സ്മ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യും രാ​ജ്യ​സ്നേ​ഹ​വും വി​ളി​ച്ചോ​തു​ന്ന രീ​തി​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും വി​നോ​ദ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

സം​ഗീ​തം, നൃ​ത്തം തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കു​മാ​യി സൗ​ജ​ന്യ അ​ത്താ​ഴ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

ഐ​ഒ​സി ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ, പ്ര​സി​ഡ​ന്‍റ് സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൈ​നാ​ൻ മ​ത്താ​യി, ട്ര​ഷ​റ​ർ തോ​മ​സ്കു​ട്ടി വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യി ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ലും കൊ​ച്ചു​മോ​ൻ വ​യ​ല​ത്തും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി അ​ല​ക്സ് തോ​മ​സ്, ജോ​ബി ജോ​ൺ, ജെ​യിം​സ് പീ​റ്റ​ർ എ​ന്നി​വ​രും പ്ര​വ​ർ​ത്തി​ക്കു​ന്നു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ജോ​ൺ പ​ണി​ക്ക​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ എ​ന്നി​വ​രും ചു​മ​ത​ല വ​ഹി​ക്കു​ന്നു.

ഐ​ടി വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല ഫെ​യ്ത്ത് എ​ൽ​ദോ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ കു​ര്യ​ൻ രാ​ജ​ൻ, മെ​മ്പ​ർ​ഷി​പ്പ് ചു​മ​ത​ല ഗീ​വ​ർ​ഗീ​സ് ജോ​ൺ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ (പി​ആ​ർ​ഒ) കോ​ര ചെ​റി​യാ​ൻ എ​ന്നി​വ​ർ​ക്കാ​ണ്.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ജോ​സ​ഫ് കു​ന്നേ​ൽ, പ്ര​ഫ. കോ​ശി ത​ല​ക്ക​ൽ, പ്ര​ഫ. സാം ​പ​നം​കു​ന്നേ​ൽ, സ്റ്റാ​ൻ​ലി ജോ​ർ​ജ്, പോ​ൾ വ​ർ​ഗീ​സ്, വ​ർ​ഗീ​സ് മ​ട്ട​മേ​ൽ, ജോ​ൺ ചാ​ക്കോ, ജേ​സ​ൺ വ​ർ​ഗീ​സ്, ജോ​ൺ​സ​ൺ മാ​ത്യു, അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ, വ​ർ​ഗീ​സ് ബേ​ബി, ലോ​റ​ൻ​സ് തോ​മ​സ്, ജോ​ൺ സാ​മു​വ​ൽ, മാ​ർ​ഷ​ൽ വ​ർ​ഗീ​സ്, ഷാ​ജി സാ​മു​വ​ൽ, സാ​ജ​ൻ വ​ർ​ഗീ​സ്, ജി​ജോ​മോ​ൻ ജോ​സ​ഫ്, ഷാ​ലു പു​ന്നൂ​സ്, സ​ന്തോ​ഷ് അ​ബ്ര​ഹാം, മി​ല്ലി ഫി​ലി​പ്പ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ ഫി​ല​ഡ​ൽ​ഫി​യ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​രും കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

Sports

ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര; ഇ​ന്ത്യ​ൻ ടീ​മി​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

മും​ബൈ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ബി​സി​സി​ഐ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ആ​ണ് ടീ​മി​നെ പ്ര​ഖ്യാ​പി​ക്കു​ക.

പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന ഓ​ൾ റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജ​യും പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​യും ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ​രി​ക്കേ​റ്റ വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​ളി​ക്കു​ന്ന കാ​ര്യം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.

ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ ല​ക്ഷ്യ​മി​ട്ട് ക​രു​ത്തു​റ്റ ടീ​മി​നെ അ​ണി​നി​ര​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ജി​ത് അ​ഗാ​ർ​ക്ക​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സെ​ല​ക്ഷ​ൻ ക​മ്മി​റ്റി. നി​ല​വി​ൽ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഇ​ന്ത്യ അ​ഞ്ചാം സ്ഥാ​ന​ത്തും ശ്രീ​ല​ങ്ക ആ​റാം സ്ഥാ​ന​ത്തു​മാ​ണ്.

സ്വ​ന്തം നാ​ട്ടി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രെ നേ​രി​ട്ട തോ​ൽ​വി​ക്ക് ശേ​ഷം ഇ​ന്ത്യ ക​ളി​ക്കു​ന്ന ആ​ദ്യ ടെ​സ്റ്റ് പ​ര​മ്പ​ര​യാ​ണി​ത്. പ​രി​ശീ​ല​ക​ൻ ഗൗ​തം ഗം​ഭീ​റി​നും ഈ ​പ​ര​മ്പ​ര ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്. ഗം​ഭീ​ർ ചു​മ​ത​ല​യേ​റ്റ ശേ​ഷം ടെ​സ്റ്റ് ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തി​ലു​ണ്ടാ​യ തി​രി​ച്ച​ടി​ക​ൾ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.

അ​തി​നാ​ൽ ശ്രീ​ല​ങ്ക​ൻ മ​ണ്ണി​ൽ മി​ക​ച്ച വി​ജ​യം നേ​ടി വി​മ​ർ​ശ​ക​രു​ടെ വാ​യ​ട​പ്പി​ക്കേ​ണ്ട​ത് അ​ദ്ദേ​ഹ​ത്തി​ന് അ​ത്യാ​വ​ശ്യ​മാ​ണ്. ശ്രീ​ല​ങ്ക​ൻ പി​ച്ചു​ക​ൾ സ്പി​ന്നി​നെ തു​ണ​യ്ക്കു​ന്ന​താ​യ​തി​നാ​ൽ കു​ൽ​ദീ​പ് യാ​ദ​വും അ​ക്സ​ർ പ​ട്ടേ​ലു​മാ​യി​രി​ക്കും പ്ര​ധാ​ന സ്പി​ൻ ആ​ക്ര​മ​ണം ന​യി​ക്കു​ക.

National

അഞ്ചു വർഷത്തിനിടെ പൂട്ടിയത് 17,141 സർക്കാർ സ്കൂളുകൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 17,141 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ പൂ​ട്ടി​പ്പോ​യെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു.

2021-22 വ​ർ​ഷം 10,22,386 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ രാ​ജ്യ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ഞ്ച് വ​ർ​ഷ​ത്തി​ന​പ്പു​റം ഇ​ത് 10,05,245 സ്കൂ​ളു​ക​ളാ​യി കു​റ​ഞ്ഞെ​ന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം​പി​യാ​യ ആ​ന​ന്ദ് ബ​ദൗ​രി​യ ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സ​ഹ​മ​ന്ത്രി ജ​യ​ന്ത് ചൗ​ധ​രി നൽകിയ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കേ​ര​ള​ത്തി​ൽ 2021-22 വ​ർ​ഷ​ത്തി​ൽ 5010 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ 2025-26ൽ ​ഇ​ത് 4809 ആ​യി കു​റ​ഞ്ഞു. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തിനിടെ രാ​ജ്യ​ത്തു​ട​നീ​ളം 94,000 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യെ​ന്നാ​ണ് നീ​തി ആ​യോ​​ഗ് റിപ്പോർട്ടിൽ പറയുന്നു.

Sports

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ്: ഇ​ന്ത്യ​യ്ക്ക് നാ​ലാം മെ​ഡ​ൽ; രാ​ജാ മു​ത്തു​പാ​ണ്ഡി​ക്ക് വെ​ള്ളി

ഗ്ലാ​സ്ഗോ: കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് 2026ൽ ​നാ​ലാം മെ​ഡ​ൽ നേ​ടി ഇ​ന്ത്യ. വെ​യ്റ്റ്ലി​ഫ്റ്റിം​ഗി​ൽ രാ​ജാ മു​ത്തു​പാ​ണ്ഡി​ക്ക് വെ​ള്ളി ല​ഭി​ച്ച​തോ​ടെ​യാ​ണ് മെ​ഡ​ൽ നേ​ട്ടം നാ​ലാ​യ​ത്.

പു​രു​ഷ​ൻ​മാ​രു​ടെ 65 കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണ് രാ​ജാ മു​ത്തു​പാ​ണ്ഡി വെ​ള്ളി ക​ര​സ്ഥ​മാ​ക്കി​യ​ത്. സ്നാ​ച്ചി​ലും ക്ലീ​ൻ ആ​ൻ​ഡ് ജെ​ർ​ക്കി​ലു​മാ​യി 286 കി​ലോ ഉ​യ​ർ​ത്തി​യാ​ണ് രാ​ജാ മു​ത്തു​പാ​ണ്ഡി ര​ണ്ടാ​മ​തെ​ത്തി​യ​ത്.

299 കി​ലോ ഉ​യ​ർ​ത്തി​യ മ​ലേ​ഷ്യ​ൻ താ​രം അ​സ്നി​ൽ ബി​ൻ ബി​ഡി​ൻ ആ​ണ് സ്വ​ർ​ണം നേ​ടി​യ​ത്.

Latest News

Corehub Up