x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ​യി​ൽ ഇ​ന്ത്യ​ൻ ത്രി​വ​ർ​ണം ഉ​യ​ർ​ന്നു; എ​ഫ്ഐ​എ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: August 12, 2026 05:35 PM IST | Updated: August 12, 2026 05:35 PM IST

പരിപാടിയിൽ നിന്ന്

 

ഷി​ക്കാ​ഗോ: ഇ​ന്ത്യ​യു​ടെ 80-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ​സ് (എ​ഫ്ഐ​എ) ഷി​ക്കാ​ഗോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡൗ​ൺ​ടൗ​ൺ ഷി​ക്കാ​ഗോ​യി​ലെ ഡാ​ലി പ്ലാ​സ​യി​ൽ ഇ​ന്ത്യ​ൻ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി.

ഓ​ഗ​സ്റ്റ് 6-ന് ​ന​ട​ന്ന ച​ട​ങ്ങോ​ടെ ര​ണ്ടാ​ഴ്ച നീ​ളു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഇ​ന്ത്യ​ൻ കോ​ൺ​സു​ൾ ജ​ന​റ​ൽ സോ​മ​നാ​ഥ് ഘോ​ഷ്, എ​ഫ്ഐ​എ പ്ര​സി​ഡ​ന്‍റ് ഹേ​മ​ന്ത് പ​ട്ടേ​ൽ, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, അ​മേ​രി​ക്ക​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, നൂ​റു​ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ സ​മൂ​ഹാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

അ​മേ​രി​ക്ക​ൻ ദേ​ശീ​യ​പ​താ​ക​യ്‌​ക്കൊ​പ്പം ഇ​ന്ത്യ​ൻ ത്രി​വ​ർ​ണം പാ​റി​യു​യ​ർ​ന്ന​ത് ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളു​ടെ​യും പ്ര​തീ​ക​മാ​യി. ദേ​ശീ​യ​ഗാ​ന​ങ്ങ​ൾ​ക്കും ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ​ക്കും പു​റ​മെ വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി.

എ​ഫ്ഐ​എ ഷി​ക്കാ​ഗോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​ഗ​സ്റ്റ് 15ന് ​തി​രം​ഗ കാ​ർ റാ​ലി, 16-ന് ​പാ​ട്രി​യോ​ട്ടി​ക് ഗാ​ല, 23ന് ​ഇ​ന്ത്യ ഡേ ​പ​രേ​ഡ് എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : Chicago India IndependenceDay NRINews

Recent News

Corehub Up