മുഖ്യമന്ത്രി വി.ഡി.സതീശൻ
തിരുവനന്തപുരം: കേരളപ്പിറവി സമ്മാനമായി സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ട് ശതമാനം ക്ഷാമബത്തയും (ഡിഎ) ക്ഷാമാശ്വാസവും (ഡിആർ) അനുവദിക്കാൻ ധനവകുപ്പ് തീരുമാനിച്ചു. ഇതോടെ സർക്കാർ ജീവനക്കാരുടെ ഡിഎ 35 ശതമാനത്തിൽനിന്ന് 37 ശതമാനമായി ഉയരും.
നവംബർ ഒന്നുമുതൽ വിതരണം ചെയ്യുന്ന ശമ്പളത്തോടൊപ്പം ജീവനക്കാർക്ക് വർധിപ്പിച്ച ക്ഷാമബത്ത ലഭിക്കും. പെൻഷൻകാർക്ക് നവംബറിലെ പെൻഷനോടൊപ്പമാണ് അധിക ക്ഷാമാശ്വാസം ലഭിക്കുക. അവധി ദിവസങ്ങൾക്കുശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കും.
പുതിയ തീരുമാനം നടപ്പാകുന്നതോടെ ക്ഷാമബത്ത കുടിശികയില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നാണ് റിപ്പോർട്ട്. രണ്ട് ശതമാനം ഡിഎയും ഡിആറും അധികമായി അനുവദിക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് പ്രതിമാസം 96 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകും.
Tags : Kerala Government DA Hike Dearness Allowance DA Increase Government Employees Pensioners Dearness Relief DR Hike Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash