x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ചെ​​ൽ​​സിക്ക് ത​​ക​​ർ​​പ്പ​​ൻ ജയം

വെബ്ഡെസ്ക്
Published: October 18, 2026 02:35 AM IST | Updated: October 18, 2026 02:35 AM IST

ചെ​​ൽ​​സി​​ക്കാ​​യി ഗോ​​ൾ നേ​​ടി​​യ പെ​​ഡ്രോ നെ​​റ്റോയുടെ ആ​​ഹ്ലാ​​ദം.

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ചെ​​ൽ​​സി ത​​ക​​ർ​​പ്പ​​ൻ ജ​​യ​​ത്തോ​​ടെ നാ​​ലാം സ്ഥാ​​ന​​ത്തേ​​ക്ക് ഉ​​യ​​ർ​​ന്നു. എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് (2-0) എ​​വ​​ർ​​ട്ട​​നെ​​യാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

ചാവി അ​​ലോ​​ണ്‍​സോ പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന ചെ​​ൽ​​സി​​ക്കാ​​യി പോ​​ർ​​ച്ചു​​ഗീ​​സ് ഫോ​​ർ​​വേ​​ഡ് പെ​​ഡ്രോ നെ​​റ്റോ ഇ​​ര​​ട്ട ഗോ​​ളു​​ക​​ൾ നേ​​ടി ടീ​​മി​​ന്‍റെ വി​​ജ​​യ​​ശി​​ൽ​​പി​​യാ​​യി.

ജ​​നു​​വ​​രി​​ക്ക് ശേ​​ഷം പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ചെ​​ൽ​​സി സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ​​ത്തെ ’ക്ലീ​​ൻ ഷീ​​റ്റ്’ (എ​​തി​​ർ​​ടീ​​മി​​ന് ഗോ​​ൾ വ​​ഴ​​ങ്ങാ​​തെ​​യു​​ള്ള ജ​​യം) കൂ​​ടി​​യാ​​ണി​​ത്. മ​​ത്സ​​ര​​ത്തി​​ന്‍റെ 46-ാം മി​​നി​​റ്റി​​ലും 90-ാം മി​​നി​​റ്റി​​ലു​​മാ​​യി​​രു​​ന്നു പെ​​ഡ്രോ നെ​​റ്റോ​​യു​​ടെ ഗോ​​ളു​​ക​​ൾ പി​​റ​​ന്ന​​ത്.

മ​​ത്സ​​ര​​ത്തി​​നി​​ടെ ചെ​​ൽ​​സി ഗോ​​ൾ​​കീ​​പ്പ​​ർ എ​​മി​​ലി​​യാ​​നോ മാ​​ർ​​ട്ടി​​നെ​​സി​​ന് പ​​രി​​ക്കേ​​റ്റ് ക​​ളം വി​​ടേ​​ണ്ടി വ​​ന്ന​​ത് ആ​​ശ​​ങ്ക​​യു​​ണ്ടാ​​ക്കി. ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ ചെ​​ൽ​​സി ബോ​​ണ്‍​മൗ​​ത്തി​​നെ 5-1ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

ജ​​യ​​ത്തോ​​ടെ ചെ​​ൽ​​സി പ്രീ​​മി​​യ​​ർ ലീ​​ഗ് പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ 13 പോ​​യി​​ന്‍റു​​മാ​​യി നാ​​ലാം സ്ഥാ​​ന​​ത്തേ​​ക്ക് ഉ​​യ​​ർ​​ന്നു.

Tags : Chelsea EnglishPremierLeague Football Sports

Recent News

Corehub Up