x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ലയിൽ ക്രമീ​ക​ര​ണ​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

വെബ്ഡെസ്ക്
Published: October 18, 2026 12:46 AM IST | Updated: October 18, 2026 01:02 AM IST

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യാ​ൻ ശ​ബ​രി​മ​ല​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നാ​യി സ​ന്നി​ധാ​ന​ത്ത്.

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​താ​ത് വ​കു​പ്പു​ക​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി സെ​ക്ര​ട്ട​റി​മാ​ർ മു​ഖേ​ന സ​ർ​ക്കാ​രി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​ൻ നി​ർ​ദേ​ശി​ച്ചു.

സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ൽ, ഇ​ട​ത്താ​വ​ള​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​വൃ​ത്തി​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണം. നി​ല​യ്ക്ക​ലി​ലെ 21 പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ൾ വൃ​ത്തി​യാ​ക്കി മി​ക​ച്ച രീ​തി​യി​ൽ സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ദേ​വ​സ്വം ബോ​ർ​ഡി​ന് നി​ർ​ദേ​ശം ന​ൽ​കി. തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ലേ​ക്ക് പ​ന്പ​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​രെ ത​ട​യേ​ണ്ടി​വ​ന്നാ​ൽ അ​വ​ർ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നായി ജ​ർ​മ​ൻ മോ​ഡ​ൽ പ​ന്ത​ൽ നി​ർ​മി​ക്കും.

പ​മ്പ - ചാ​ല​ക്ക​യം റോ​ഡി​ന്‍റെ ആ​ധു​നി​ക രീ​തി​യി​ലു​ള്ള നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. മ​റ്റ് റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ര​ണ്ടാ​ഴ്ച​യ്ക്ക​കം തീ​ർ​ക്ക​ണം.
മ​ര​ക്കൂ​ട്ടം - ശ​രം​കൊ​ത്തി പാ​ത​യി​ൽ ബാ​രി​ക്കേ​ഡ് ഉ​റ​പ്പാ​ക്ക​ണം. സ്ഥി​ര, താ​ത്കാ​ലി​ക കെ​ട്ടി​ട​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

എം​പി​മാ​രാ​യ ആ​ന്‍റോ ആ​ന്‍റ​ണി, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, എം​എ​ൽ​എ​മാ​രാ​യ പ​ഴ​കു​ളം മ​ധു, അ​ബി​ൻ വ​ർ​ക്കി, സി.വി. ശാ​ന്ത​കു​മാ​ർ, വ​ർ​ഗീ​സ് മാ​മ്മ​ൻ, കെ.യു. ജ​നീ​ഷ് കു​മാ​ർ, എം. ​ജെ. സെ​ബാ​സ്റ്റ്യ​ൻ, സി​റി​യ​ക് തോ​മ​സ്, റോ​ണി കെ. ​ബേ​ബി, ദേ​വ​സ്വം സെ​ക്ര​ട്ട​റി എം.​ജി. രാ​ജ​മാ​ണി​ക്യം, സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ, എ​ഡി​ജി​പി പി. ​വി​ജ​യ​ൻ, ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ, മെം​ബ​ർ​മാ​ർ, വി​വി​ധ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

മേ​ല്‍ശാ​ന്തി ന​റു​ക്കെ​ടു​പ്പ് ഇ​ന്ന്

ശ​ബ​രി​മ​ല: തു​ലാ​മാ​സ പൂ​ജ​ക​ള്‍ക്കാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര ന​ട തു​റ​ന്നു. ത​ന്ത്രി ക​ണ്ഠ​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ല്‍ശാ​ന്തി ഇ.​ഡി. പ്ര​സാ​ദ് ന​മ്പൂ​തി​രി ന​ട​തു​റ​ന്ന് ദീ​പം തെ​ളി​ച്ചു.

മു​ഖ്യ​മ​ന്ത്രി വി.ഡി.​സ​തീ​ശ​ന്‍, മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍, തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ര്‍, സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി റ​വാ​ഡാ ച​ന്ദ്ര​ശേ​ഖ​ര്‍, എം​എ​ല്‍എ​മാ​രാ​യ പ​ഴ​കു​ളം മ​ധു, സി.​വി. ശാ​ന്ത​കു​മാ​ര്‍ എ​ന്നി​വ​ര്‍ ദ​ര്‍ശ​ന​ത്തി​നാ​യി സ​ന്നി​ധാ​ന​ത്തെ​ത്തി​യി​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ ന​ട തു​റ​ക്കും.

രാ​വി​ലെ 7.30ന് ​ശ​ബ​രി​മ​ല മേ​ല്‍ശാ​ന്തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും. സ​ന്നി​ധാ​ന​ത്തെ ന​റു​ക്കെ​ടു​പ്പി​നു ശേ​ഷം മാ​ളി​ക​പ്പു​റം മേ​ല്‍ശാ​ന്തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പ് മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ക്കും.

പ്രാ​ഥ​മി​ക മേ​ല്‍ശാ​ന്തി പ​ട്ടി​ക​യി​ല്‍ സ​ന്നി​ധാ​ന​ത്തേ​ക്ക് ഏ​ഴു പേ​രും മാ​ളി​ക​പ്പു​റ​ത്തേ​ക്ക് അ​ഞ്ചു പേ​രു​മാ​ണു​ള്ള​ത്.തു​ലാ​മാ​സ പൂ​ജ​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി 22ന് ​രാ​ത്രി പ​ത്തി​ന് ന​ട​യ​ട​യ്ക്കും.

 

Tags : Arrangements Completed WarFooting KeralaChiefMinister VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up