x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ​ർ​വീ​സി​ന് 100 സ്വ​കാ​ര്യ​ബ​സു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ക്കും: മ​ന്ത്രി സി.​പി. ജോ​ൺ

വെബ്ഡെസ്ക്
Published: October 18, 2026 12:43 AM IST | Updated: October 18, 2026 12:43 AM IST

മ​ന്ത്രി സി.​പി. ജോ​ൺ.

ശ​ബ​രി​മ​ല: മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​കാ​ല​ത്ത് പ​ന്പ സ​ർ​വീ​സു​ക​ൾ​ക്കാ​യി 100 സ്വ​കാ​ര്യ ബ​സു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ക്കു​മെ​ന്ന് മ​ന്ത്രി സി.​പി. ജോ​ൺ.

461 ബ​സു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ന്പ സ​ർ​വീ​സി​നാ​യി ഇ​റ​ക്കു​ക. വാ​ഹ​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി എ​ന്ന ലേ​ബ​ൽ പ​തി​ക്കും. ക​ണ്ട​ക്‌​ട​ർ മാ​ത്ര​മാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടേ​താ​യി ഉ​ണ്ടാ​കു​ക.

40 തീ​ർ​ഥാ​ട​ക​രു​ണ്ടെ​ങ്കി​ൽ അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ത്തി പ​ന്പ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ ‌ സ​ജ്ജ​മാ​ണ്. ക്ഷേ​ത്ര​ങ്ങ​ളെ ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള പ​ന്പ സ​ർ​വീ​സും കെ​എ​സ്ആ​ർ​ടി​സി​ക്കു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

യാ​ത്രാ വാ​ഹ​ന​ങ്ങ​ൾ​ക്കൊ​പ്പം ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​നും കെ​എ​സ്ആ​ർ​ടി​സി സ​ജ്ജ​മാ​ണെ​ന്ന് മ​ന്ത്രി സി.​പി. ജോ​ൺ പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ച​ര​ക്ക് നീ​ക്ക​ത്തി​നാ​യി ലോ​റി​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത് ഓ​ടി​ച്ചു തു​ട​ങ്ങി. വീ​ടു​മാ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​താ​വ​ശ്യ​ത്തി​നും സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ കെ​എ​സ്ആ​ർ​ടി​സി​യു​മാ​യി ബ​ന്ധ​പ്പെ​ടാം. ത​ടി നീ​ക്ക​ത്തി​നും ലോ​റി ന​ൽ​കാ​ൻ കെ​എ​സ്ആ​ർ​ടി​സി​ക്കാ​കും.

Tags : PrivateBuses SabarimalaServices CPJohn Hired Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up