x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ ജോ​ലി​യു​ണ്ട്; പ​ക്ഷേ... ഇ​പ്പോ​ൾ വി​ദേ​ശ​ത്താ​ണ്

സി​​​​ജോ പൈ​​​​നാ​​​​ട​​​​ത്ത്
Published: October 18, 2026 01:06 AM IST | Updated: October 18, 2026 01:06 AM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തെ സ​​​​ർ​​​​ക്കാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലും ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു ഡോ​​​​ക്ട​​​​ർ​​​​മാ​​​​രും ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​മി​​​​ല്ലെ​​​​ന്ന പ​​​​രാ​​​​തി വ്യാ​​​​പ​​​​ക​​​​മാ​​​​കു​​​​ന്പോ​​​​ഴും, ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 746 പേ​​​​ർ അ​​​​വ​​​​ധി​​​​യെ​​​​ടു​​​​ത്ത് വി​​​​ദേ​​​​ശ​​​​ത്ത് ജോ​​​ലി ചെ​​​യ്യു​​​ന്നു. സ​​​​ർ​​​​ജ​​​​ന്മാ​​​​ർ, ന​​​​ഴ്സിം​​​​ഗ് ഓ​​​​ഫി​​​​സ​​​​ർ​​​​മാ​​​​ർ, ന​​​​ഴ്സു​​​​മാ​​​​ർ, ലാ​​​​ബ് ടെ​​​​ക്നീ​​​​ഷ്യ​​​​ന്മാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ അ​​​​വ​​​​ധി​​​​യെ​​​​ടു​​​​ത്ത് വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു പോ​​​​യ​​​​വ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ട്.

സ്ഥി​​​​ര​​​​നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ച്ച 662 ന​​​​ഴ്‌​​​​സിം​​​​ഗ് ഓ​​​​ഫി​​​​സ​​​​ർ അ​​​​വ​​​​ധി​​​​യെ​​​​ടു​​​​ത്തു വി​​​​ദേ​​​​ശ​​​​ത്താ​​​​ണെ​​​​ന്ന് വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​ടെ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ൽ​​​നി​​​​ന്നു ല​​​​ഭി​​​​ച്ച രേ​​​​ഖ​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫി​​​​സ​​​​ർ​​​​മാ​​​​രി​​​ൽ 37 പേ​​​​രാ​​​​ണ് അ​​​​വ​​​​ധി​​​​യി​​​​ലു​​​​ള്ള​​​​ത്. 19 ജൂ​​​​നി​​​​യ​​​​ർ ന​​​​ഴ്‌​​​​സു​​​​മാ​​​​രും 20 അ​​​​സി. സ​​​​ർ​​​​ജ​​​​ന്മാ​​​​രും അ​​​​വ​​​​ധി​​​​യി​​​​ലാ​​​​ണ്. ചു​​​​രു​​​​ക്കം ത​​​​സ്തി​​​​ക​​​​ക​​​​ളു​​​​ള്ള റേ​​​​ഡി​​​​യോ​​​​ഗ്രാഫ​​​​ർ​​​​മാ​​​​രി​​​ൽ ര​​​​ണ്ടു​​​പേ​​​​രും വി​​​​ദേ​​​​ശ​​​​വാ​​​​സ​​​​ത്തി​​​​ലാ​​​​ണ്.

ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ൽ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​യി അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം വ​​​​രെ​​​​യാ​​​​ണ് ദീ​​​​ർ​​​​ഘ​​​​കാ​​​​ല അ​​​​വ​​​​ധി അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത്. വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു പോ​​​​കു​​​​ന്ന​​​​തി​​​​നു​​​​ൾ​​​​പ്പ​​​​ടെ ശൂ​​​​ന്യ​​​​വേ​​​​ത​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​വ​​​​ധി. പ​​​​ഠ​​​​നാ​​​​വ​​​​ശ്യം ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള ശൂ​​​​ന്യ​​​​വേ​​​​ത​​​​ന അ​​​​വ​​​​ധി​​​​ക്ക് കാ​​​​ല​​​​യ​​​​ള​​​​വ് ബാ​​​​ധ​​​​ക​​​​മ​​​​ല്ല. ജോ​​​​ലി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​തി​​​​നു പി​​​​റ്റേ​​​​ന്ന് അ​​​​വ​​​​ധി ന​​​​ൽ​​​​കി വി​​​​ദേ​​​​ശ​​​​ത്തു പോ​​​​യ​​​​വ​​​​രും ഇ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​ലു​​​​ണ്ട്.

സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ദീ​​​​ർ​​​​ഘ​​​​കാ​​​​ല അ​​​​വ​​​​ധി​​​​യി​​​​ൽ പോ​​​​യാ​​​​ൽ പ​​​​ക​​​​രം സ്റ്റാ​​​​ഫി​​​​നെ നി​​​​യ​​​​മി​​​​ക്കു​​​​ന്ന​​​​ത് അ​​​​ന​​​​ന്ത​​​​മാ​​​​യി നീ​​​​ളു​​​​ന്ന​​​​താ​​​​ണു പ​​​​തി​​​​വെ​​​​ന്ന് പൊ​​​​തു​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യ രാ​​​​ജു വാ​​​​ഴ​​​​ക്കാ​​​​ല ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. മ​​​​റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു ഡ​​​​പ്യൂ​​​​ട്ടേ​​​​ഷ​​​​നി​​​​ലും താ​​​​ത്കാ​​​​ലി​​​​ക അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​മെ​​​​ത്തു​​​​ന്ന ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ സ്ഥി​​​​ര​​​​സേ​​​​വ​​​​നം ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തും ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ലാ​​​​ക്കു​​​​ന്ന​​​​ത് സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​യ രോ​​​​ഗി​​​​ക​​​​ളെ​​​​യാ​​​​ണ്.

അ​​​​ന​​​​ധി​​​​കൃ​​​​ത അ​​​​വ​​​​ധി;14 പേ​​​​ർ പു​​​​റ​​​​ത്ത്

അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി അ​​​​വ​​​​ധി​​​​യെ​​​​ടു​​​​ത്ത് ജോ​​​​ലി​​​​ക്കു ഹാ​​​​ജ​​​​രാ​​​​കാ​​​​തി​​​​രു​​​​ന്ന 14 ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ വി​​​​ജി​​​​ല​​​​ൻ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ പി​​​​രി​​​​ച്ചു​​​​വി​​​​ട്ടു. പ്രൊ​​​​ബേ​​​​ഷ​​​​നി​​​​ലു​​​​ള്ള അ​​​​സി. സ​​​​ർ​​​​ജ​​​​ന്മാ​​​​രു​​​​ൾ​​​​പ്പ​​​​ടെ 338 പേ​​​​രെ വി​​​​വി​​​​ധ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് പി​​​​രി​​​​ച്ചു​​​​വി​​​​ട്ടി​​​​ട്ടു​​​​ണ്ട്.

Tags : GovernmentJob CurrentlyAbroad Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up