x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​​മേ​​ഷ് പ​​വാ​​ർ സെ​​ല​​ക്ഷൻ ക​​മ്മി​​റ്റി​​യി​​ലേ​​ക്ക്

വെബ്ഡെസ്ക്
Published: October 18, 2026 02:20 AM IST | Updated: October 18, 2026 02:20 AM IST

ര​​മേ​​ഷ് പ​​വാ​​ർ

മും​​ബൈ: മു​​ൻ ഇ​​ന്ത്യ​​ൻ സ്പി​​ന്ന​​ർ ര​​മേ​​ഷ് പ​​വാ​​ർ ബി​​സി​​സി​​ഐ സെ​​ല​​ക്്ഷ​​ൻ ക​​മ്മി​​റ്റി​​യി​​ലേ​​ക്കെ​​ന്ന് റി​​പ്പോ​​ർ​​ട്ട്.

അ​​ജി​​ത് അ​​ഗാ​​ർ​​ക്ക​​റു​​ടെ കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് ഒ​​ഴി​​വു​​വ​​ന്ന സ്ഥാ​​ന​​ത്തേ​​ക്ക് ബി​​സി​​സി​​ഐ അ​​പേ​​ക്ഷ​​ക​​ൾ ക്ഷ​​ണി​​ച്ചി​​രു​​ന്നു. മു​​ൻ ഇ​​ന്ത്യ​​ൻ സ്പി​​ന്ന​​ർ പ്ര​​ഗ്യാ​​ൻ ഓ​​ജ പു​​തി​​യ ചീ​​ഫ് സെ​​ല​​ക്്ട​​റാ​​യി സെ​​ല​​ക്്ഷ​​ൻ പാ​​ന​​ലി​​നെ ന​​യി​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത.

15ന് ​​ക്രി​​ക്ക​​റ്റ് അ​​ഡ്വൈ​​സ​​റി ക​​മ്മി​​റ്റി ന​​ട​​ത്തി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ പ​​വാ​​ർ പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു. തു​​ട​​ക്ക​​ത്തി​​ൽ ജൂ​​നി​​യ​​ർ സെ​​ല​​ക്്ഷ​​ൻ ക​​മ്മി​​റ്റി ത​​ല​​വ​​നാ​​കാ​​നാ​​ണ് പ​​വാ​​റി​​നെ പ​​രി​​ഗ​​ണി​​ച്ചി​​രു​​ന്ന​​തെ​​ങ്കി​​ലും പി​​ന്നീ​​ട് സീ​​നി​​യ​​ർ സെ​​ല​​ക്്ഷ​​ൻ പാ​​ന​​ലി​​ലേ​​ക്ക് ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ ക്രി​​ക്ക​​റ്റ് അ​​ഡ്വൈ​​സ​​റി ക​​മ്മി​​റ്റി തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​ന്ത്യ​​ൻ വ​​നി​​താ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ മു​​ഖ്യ പ​​രി​​ശീ​​ല​​ക​​നാ​​യി ര​​ണ്ട് ത​​വ​​ണ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചി​​ട്ടു​​ള്ള പ​​വാ​​ർ ഇ​​ന്ത്യ​​ക്കാ​​യി ര​​ണ്ട് ടെ​​സ്റ്റു​​ക​​ളി​​ലും 31 ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ലും ക​​ളി​​ച്ചി​​ട്ടു​​ണ്ട്.

Tags : RameshPawar SelectionCommittee Cricket Sports

Recent News

Corehub Up