മുംബൈ: മുൻ ഇന്ത്യൻ സ്പിന്നർ രമേഷ് പവാർ ബിസിസിഐ സെലക്്ഷൻ കമ്മിറ്റിയിലേക്കെന്ന് റിപ്പോർട്ട്.
അജിത് അഗാർക്കറുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷകൾ ക്ഷണിച്ചിരുന്നു. മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ പുതിയ ചീഫ് സെലക്്ടറായി സെലക്്ഷൻ പാനലിനെ നയിക്കാനാണ് സാധ്യത.
15ന് ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി നടത്തിയ അഭിമുഖത്തിൽ പവാർ പങ്കെടുത്തിരുന്നു. തുടക്കത്തിൽ ജൂനിയർ സെലക്്ഷൻ കമ്മിറ്റി തലവനാകാനാണ് പവാറിനെ പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് സീനിയർ സെലക്്ഷൻ പാനലിലേക്ക് ഉൾപ്പെടുത്താൻ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രണ്ട് തവണ സേവനമനുഷ്ഠിച്ചിട്ടുള്ള പവാർ ഇന്ത്യക്കായി രണ്ട് ടെസ്റ്റുകളിലും 31 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.