Europe
ഡബ്ലിൻ: കോഴിക്കോട് തിരുവമ്പാടി പുല്ലുരാംപാറ താണ്ടാംപറമ്പിൽ ബെന്നി ജോസഫ് (64) അന്തരിച്ചു.
സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് പുല്ലുരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തിൽ.
ഭാര്യ: നിർമ്മല കരിമ്പനയ്ക്കൽ (കല്ലാനോട്). മക്കൾ: അഞ്ജു (അയർലൻഡ്), അമൽ. മരുമകൾ: ലഞ്ജിൽ ചക്കിട്ടമുറിയിൽ (അയർലൻഡ്).
America
ഹൂസ്റ്റൺ: കേരളീയ തനിമയും പാരമ്പര്യവും സൗഹൃദവും ഒത്തുചേർന്ന കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (KAGH) ഓണാഘോഷം പ്രൗഢഗംഭീരമായി. ഓഗസ്റ്റ് 30 ഞായറാഴ്ച ട്രിനിറ്റി മാർത്തോമ ചർച്ച് ഹാളിൽ നടന്ന ആഘോഷത്തിൽ ക്യാപ്റ്റൻ മനോജ് പൂപ്പാറ മുഖ്യാതിഥിയായി. അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു.
പരമ്പരാഗത കേരളീയ കലാരൂപങ്ങളുടെയും ഓണക്കാഴ്ചകളുടെയും അകമ്പടിയോടെയാണ് ആഘോഷപരിപാടികൾ അരങ്ങേറിയത്. നൃത്തച്ചുവടുകളോടെ മാവേലിയുടെ എഴുന്നള്ളത്ത്, താലപ്പൊലി, വെഞ്ചാമരം, മുത്തുക്കുടകൾ, പുലികളി, ചെണ്ടമേളം, അത്തപ്പൂക്കളം തുടങ്ങിയവ ആഘോഷത്തിന് മിഴിവേകി. തിടമ്പും വെഞ്ചാമരങ്ങളും മുത്തുക്കുടകളും അണിഞ്ഞ ഗജവീരന്മാരുടെ കൂറ്റൻ കട്ട്ഔട്ടുകൾ വേദിയുടെയും ആഘോഷപരിസരത്തിന്റെയും പ്രധാന ആകർഷണമായി.
വിവിധ നൃത്തപരിപാടികൾ, തിരുവാതിര, പാട്ടുകൾ, കോമഡി കഥാപ്രസംഗം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. കലാകാരന്മാരുടെ പ്രകടനങ്ങൾക്ക് നിറഞ്ഞ കൈയടിയോടെയാണ് സദസ് പ്രതികരിച്ചത്. KAGH-ലെ ഭാരവാഹികളും അംഗങ്ങളും ചേർന്ന് ആവേശത്തോടെ പങ്കെടുത്ത വള്ളംകളി ഓണാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നായി. ആവേശം നിറച്ച വള്ളംകളി കാണികൾക്ക് ഏറെ ആസ്വാദ്യകരമായി.
ഓണാഘോഷ പരിപാടികളിൽ എത്തിച്ചേർന്നവരിൽ നിന്നും കുറവിലങ്ങാട് മന്നൻ, മങ്ക, കുമാരി, കുമാരൻ, പ്രിൻസ്, പ്രിൻസസ് എന്നിവരെ തെരഞ്ഞെടുത്ത് ക്രൗൺ നൽകി ആദരിച്ചു.
ഗഅഏഒ പ്രസിഡന്റ് ജോമോൻ ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു ഓണാഘോഷത്തിന്റെ സംഘാടനം. സെക്രട്ടറി ലതീഷ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് ആനീസ് ഷാജി, ട്രഷറർ സിനു വെട്ടിയാനി എന്നിവർക്കൊപ്പം കമ്മിറ്റി അംഗങ്ങളായ ഷാജി ജോസ്, ടാസ് മോൻ, സൂസൻ, മനോജ്, ജിജോയ്, ബിജോയ്, സിറിയക്, ജോർജ്, രഞ്ജു, സണ്ണി എന്നിവരും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.
അസോസിയേഷൻ ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും പ്രവർത്തകരുടെയും കൂട്ടായ പരിശ്രമവും അംഗങ്ങളുടെ അകമഴിഞ്ഞ സഹകരണവുമാണ് ആഘോഷം ഇത്രയും വിജയകരമാക്കാൻ സഹായിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരളത്തിന്റെ തനത് ഓണക്കാല പാരമ്പര്യങ്ങളും സ്നേഹവും സൗഹൃദവും ഒരുമയും വിളിച്ചോതിയ ഗഅഏഒ ഓണാഘോഷം, അമേരിക്കൻ മണ്ണിലും മലയാളത്തിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയിലേക്ക് പകർന്നു നൽകുന്ന ശ്രദ്ധേയമായ കൂട്ടായ്മയായി മാറി.
America
ഫ്ലോറിഡ: റ്റാംപ എക്സിക്യൂട്ടീവ് എയർപോർട്ടിന് സമീപം വിമാനം തകർന്നുണ്ടായ അപകടത്തിൽ ഡോക്ടറും നഴ്സും കൊല്ലപ്പെട്ടു. ശിശുരോഗ വിദഗ്ധനായ ഡോ. ഡേവിഡ് സിയാംബാനെസ് (59), നഴ്സ് ഡോൺ സ്റ്റോൺ (53) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ റ്റാംപ വിമാനത്താവളത്തിൽ നിന്ന് നോർത്ത് കരോളൈനയിലേക്ക് പുറപ്പെട്ട ലാൻകെയർ എവല്യൂഷൻ വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ കാട്ടിലേക്ക് തകർന്നു വീണത്.
അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. ഡോ. സിയാംബാനെസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വിമാനം. അപകടത്തിൽ നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Europe
ബ്രിസ്റ്റൽ: ലോകപ്രശസ്തമായ Snow White കഥയ്ക്ക് കഥകളിയുടെ ദൃശ്യഭാഷയും കേരളീയ കലാപാരമ്പര്യവും പകരുന്ന ‘ഹിമ സുന്ദരി’ ബ്രിസ്റ്റലിൽ അരങ്ങേറുന്നു. ഇന്ത്യൻ കലകളെയും സംഗീതത്തെയും പാരമ്പര്യത്തെയും സമകാലിക സർഗാത്മകതയെയും കോർത്തിണക്കി Adwaita Arts സംഘടിപ്പിക്കുന്ന ‘Sreeraagam – Season 4: Festival of Indian Arts & Music’ ഒക്ടോബർ 17ന് ശനിയാഴ്ച നടക്കും.
St Brendan’s College-ലെ The Theatre-ൽ വൈകിട്ട് 3 മുതൽ 7 വരെ നടക്കുന്ന പരിപാടിയിൽ കേരളത്തിന്റെ കഥകളി പാരമ്പര്യത്തിനൊപ്പം ഭരതനാട്യം, ചിത്രകല, ലൈവ് ആർട്ട്, എന്നിവയും അവതരിപ്പിക്കും.യൂറോപ്പിലെ പ്രശസ്ത കഥകളി കേന്ദ്രമായ കലാചേതെന അവതരിപ്പിക്കുന്ന കഥകളിയിൽ കേരളത്തിലെയും, യു കെ യിലെയും നിരവധി കലാകാരന്മാർ അണിനിരക്കും.
കഥകളിയിൽ Snow White
പ്രശസ്തമായ Snow White കഥയുടെ കഥകളി ആവിഷ്കാരമാണ് ‘ഹിമ സുന്ദരി’. പാശ്ചാത്യ ലോകത്ത് ഏറെ പരിചിതമായ കഥയെ കേരളത്തിന്റെ ക്ലാസിക്കൽ കലാരൂപത്തിലേക്ക് മാറ്റിയൊരുക്കുന്ന ഈ അവതരണത്തിൽ കഥകളിയുടെ മുഖാഭിനയം, നേത്രാഭിനയം, മുദ്രകൾ, സംഗീതം, ചലനങ്ങൾ, വർണാഭമായ വേഷവിധാനം എന്നിവ പ്രധാന പങ്കുവഹിക്കും. പരമ്പരാഗത കഥകളി അവതരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, കുട്ടികൾക്കും മുതിർന്നവർക്കും പരിചിതമായ ഒരു കഥയെ ഈ കലാരൂപത്തിലൂടെ അവതരിപ്പിക്കുന്നത് പുതിയ തലമുറയ്ക്ക് കഥകളിയെ പരിചയപ്പെടുത്തുന്നതിനുള്ള വേറിട്ട ശ്രമം കൂടിയാണ്.
മൂവായിരത്തോളം വേദികളിൽ കഥകളി അവതരിപ്പിച്ച പ്രശസ്ത കലാകാരൻ കലാമണ്ഡലം വിജയകുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന കഥകളിയിൽ കലാനിലയം ബാലകൃഷ്ണൻ, കലാമണ്ഡലം കുട്ടികൃഷ്ണൻ, സദനം മോഹൻകുമാർ എന്നിവർ വേദിയിലും, പിന്നണിയിൽ കഥകളി ഗായകർ കലാമണ്ഡലം മോഹനകൃഷ്ണൻ,കൃഷ്ണ പ്രവീൺ, ചെണ്ടയിൽ സദനം രാമകൃഷ്ണൻ, മദ്ദളത്തിൽ കലാമണ്ഡലം അനീഷും അണിനിരക്കും.
ഭരതനാട്യത്തിൽ അപർണയും നന്ദിനിയും കൂട്ടരും
അപർണ പവിത്രൻ, നന്ദിനി സജ്ജു ജയനി എന്നിവരും സംഘവും അവതരിപ്പിക്കുന്ന "ഭരതനാട്യം "പരിപാടിയുടെ മറ്റൊരു പ്രധാന ഘടകമാണ്. താളം, ചുവടുകൾ, ഭാവാഭിനയം, ശരീരഭാഷ എന്നിവയുടെ സമന്വയത്തിലൂടെ ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിന്റെ സൗന്ദര്യം വേദിയിലെത്തും.
‘Someone, Somewhere’ — ചിത്രങ്ങളിലൂടെ മനുഷ്യകഥകൾ
Amritha Jalaja Devi അവതരിപ്പിക്കുന്ന ‘Someone, Somewhere’ എന്ന ചിത്രപ്രദർശനവും ലൈവ് പെയിന്റിംഗും പരിപാടിക്ക് ദൃശ്യകലയുടെ മറ്റൊരു തലമൊരുക്കും. British Council Study UK Creative Connections 2026-ലെ Selected Artist ആയ അമൃത ജലജ ദേവിയുടെ ചിത്രങ്ങളിൽ നിറങ്ങളിലൂടെയും ഭാവനയിലൂടെയും മനുഷ്യജീവിതത്തിന്റെ വിവിധ അനുഭവങ്ങളും കഥകളും അവതരിപ്പിക്കുന്നു. പ്രദർശനത്തോടൊപ്പം നടക്കുന്ന ലൈവ് പെയിന്റിംഗ് കാണികൾക്ക് കലാസൃഷ്ടിയുടെ പ്രക്രിയ നേരിട്ട് അനുഭവിക്കാനും ചിത്രങ്ങൾ വാങ്ങിക്കാനുള്ള അവസരവും നൽകും.
ഇന്ത്യൻ രുചികളുടെ കൂട്ടായ്മ
കലാപരിപാടികൾക്കൊപ്പം Salkara Street – Bristol ഒരുക്കുന്ന ഇന്ത്യൻ ഫുഡ് കോർട്ടും ഉണ്ടായിരിക്കും. വിവിധ ഇന്ത്യൻ രുചികൾ ആസ്വദിക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കും.ഇതോടെ കലയും സംഗീതവും ദൃശ്യാനുഭവങ്ങളും ഭക്ഷണവും സമന്വയിക്കുന്ന കുടുംബസൗഹൃദ സാംസ്കാരിക വേദിയായി ‘ശ്രീരാഗം’ മാറും. ആർട്സ് കൗൺസിൽ ഇംഗ്ലണ്ടിന്റെ സഹകരണത്തോടെ അവതരിപ്പിക്കുന്ന പരിപാടിയിൽ കഥകളി ‘ഹിമ സുന്ദരി’ മുതൽ ഭരതനാട്യവും ചിത്രകലയും വരെ ഇന്ത്യൻ പൈതൃകത്തെയും സമകാലിക സൃഷ്ടിപരതയെയും ഒരുമിച്ച് പരിചയപ്പെടുത്തുകയാണ് സീസൺ 4 ലക്ഷ്യമിടുന്നത്.
പരിപാടി വിവരങ്ങൾ
തീയതി: ശനി, 17 ഒക്ടോബർ 2026സമയം: വൈകിട്ട് 3.00 – 7.00വേദി: The Theatre, St Brendan’s College, Broomhill Road, Bristol, BS4 5RQ, U.K.WhatsApp : 07404 67 69 81Email:[email protected]
America
വെസ്റ്റ്ചെസ്റ്റർ: അപ്പർ വെസ്റ്റ്ചെസ്റ്റർ മലയാളിഅസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 29 ശനിയാഴ്ച സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്ഓഡിറ്റോറിയത്തിൽ വർണാഭമായി നടത്തപ്പെട്ടു. അമേരിക്കൻ ദേശീയഗാനത്തോടും തുടർന്ന് ഇന്ത്യൻ ദേശീയഗാനത്തോടും കൂടിയാണ് പരിപാടികൾക്ക് തുടക്കമായത്.
അസോസിയേഷൻ സെക്രട്ടറി ബാബുപൂപ്പള്ളി സ്വാഗതം ആശംസിച്ചു. ലയാളമനോരമചീഫ്ഓഫ്ബ്യൂറോ ജോൺ മുണ്ടക്കയം, ഗുരുസ്വാമി പാർത്ഥസാരഥി പിള്ള എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധിപേർ ഓണാഘോഷത്തിൽ പങ്കെടുത്തു.
അസോസിയേഷൻ പ്രസിഡന്റ് ജോജി കാവനാൽ അധ്യക്ഷ പ്രസംഗം നടത്തി.അസോസിയേഷന്റെ രൂപീകരണകാലം മുതൽഇന്നുവരെയുള്ള പ്രവർത്തനങ്ങൾ അനുസ്മരിച്ച അദ്ദേഹം, സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും സജീവമായി സഹകരിക്കുന്ന എല്ലാഅംഗങ്ങളെയും അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ഗുരുസ്വാമി പാർത്ഥസാരഥി പിള്ള ഓണസന്ദേശം നൽകി. അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ വളർച്ചയും ഓണത്തിന്റെ പ്രസക്തിയും അദ്ദേഹം തന്റെ സന്ദേശത്തിൽ പങ്കുവച്ചു.
മലയാള മനോരമ ചീഫ്ഓഫ്ബ്യൂറോ ജോൺ മുണ്ടക്കയം, അമേരിക്കയിലെ മലയാളികളുടെ കൂട്ടായ്മകളെയും ഓണാഘോഷങ്ങളെയും കുറിച്ചുള്ള തന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു. അപ്പർവെസ്റ്റ്ചെസ്റ്റർ മലയാളിഅസോസിയേഷൻ നൽകിയ ഊഷ്മളമായ സ്വീകരണം തനിക്ക് ഏറെസന്തോഷവും അത്ഭുതവും നൽകിയതായി അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ ജനിച്ച അവതാരകഅനായാസമായി ഒഴുക്കോടെ മലയാളത്തിൽ പരിപാടി അവതരിപ്പിച്ചതും തന്നെഏറെആകർഷിച്ചതായി അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
അസോസിയേഷൻ അംഗങ്ങൾ, റിച്ചു, രഞ്ജിത, ജോസലിൻ, രമ്യ ടീന, മീന, എന്നിവർ ഒരുക്കിയ മനോഹരമായപൂക്കളവും, ആൻസി, വീണ, എൽസി, റിച്ചു, ടീന, മീന, രഞ്ജിത, രമ്യ, സിമി, ഡോണ എന്നിവർ ചേർന്ന് അവതരിപ്പിച്ച മനോഹരമായ തിരുവാതിര നൃത്തം ഈ വർഷത്തെ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു. മലയാളിത്തനിമയും ഓണത്തിന്റെ ആവേശവും നിറച്ച തിരുവാതിര സദസ്സിന്റെ പ്രത്യേക പ്രശംസ നേടി. തുടർന്ന്നടന്ന സാംസ്കാരിക പരിപാടിയിൽതഹസീൻ മലയാളം ഗാനങ്ങൾ ആലപിച്ചു. ടാന്യ ആലപാട്ടും ജെനിറ്റ ആലപാട്ടും നൃത്തവുംഅവതരിപ്പിച്ച് കൈയടി നേടി. തുടർന്ന് അജിത് ഗാനമാലപിച്ചു.
അസോസിയേഷൻ ട്രഷറർ ബിജു കരുണാകരൻ നന്ദിപ്രസംഗം നടത്തി. സാംസ്കാരിക പരിപാടികൾക്ക് ശേഷംവൈറ്റ് പ്ലെയിൻസിലെ ഇന്ത്യ കഫേ ഇന്ത്യൻ റെസ്റ്റോറന്റ് തയ്യാറാക്കിയ 21 വിഭവങ്ങളടങ്ങിയ സമൃദ്ധമായ ഓണസദ്യ പച്ചവാഴയിലകളിൽ എല്ലാവർക്കും ചിട്ടയോടെയും ക്രമബദ്ധമായും വിളമ്പി. ഓണസദ്യയുടെ ഒരുക്കങ്ങളിലും വിതരണത്തിലും ഷിനു ജോസഫ് പ്രധാന പങ്കുവഹിച്ചു.
സദ്യ വിളമ്പുന്നതിനാവശ്യമായ പ്ലേറ്റുകളും മറ്റ് സാമഗ്രികളും ക്രമീകരിച്ച് എത്തിക്കുകയും ഭക്ഷണവിതരണം ഏകോപിപ്പിക്കുകയും ചെയ്തത് ഷിനു ജോസഫായിരുന്നു. അംഗങ്ങളുടെ കൂട്ടായ പ്രവർത്തനവും സഹകരണവും സദ്യയുടെ വിജയത്തിന് മാറ്റുകൂട്ടി. സദ്യആസ്വദിക്കുന്നതിനിടെ അസോസിയേഷൻ അംഗങ്ങളായ കുഞ്ഞായിയും, ലാൽജനും, സാജുവും മലയാളംഗാനങ്ങൾ ആലപിച്ച് സദസ്സിനെ കൂടുതൽആനന്ദഭരിതമാക്കി.
ഓണാഘോഷ പരിപാടിയുടെ അവതാരക അമേരിക്കയിൽ ജനിച്ച മിസ്. സമീര കാവനാലിന്റെ അവതരണവും മലയാളത്തിലുള്ള അനായാസമായ സംസാരശൈലിയും ഓണാഘോഷത്തിലെ ശ്രദ്ധേയമായ മറ്റൊരു പ്രത്യേകതയായി. തികച്ചും ഒഴുക്കോടെ മലയാളത്തിൽ പരിപാടി അവതരിപ്പിച്ച സമീര സദസ്സിനെ അത്ഭുതപ്പെടുത്തി. കേരളത്തിൽ നിന്ന് എത്തിയ മുഖ്യാതിഥിയും മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോയുമായ ജോൺ മുണ്ടക്കയം, സമീറയുടെ മനോഹരവും സ്വാഭാവികവുമായ മലയാള അവതരണം ഏറെ അത്ഭുതത്തോടെയും സന്തോഷത്തോടെയും പ്രശംസിച്ചു. സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ഓണസന്ദേശം പകർന്നുനൽകിയ ആഘോഷപരിപാടികൾ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ സമാപിച്ചു.
America
ഫിലഡൽഫിയ: മലയാള സിനിമാരംഗത്തെ ശ്രദ്ധേയയായ നടിയും അവതാരകയുമായ അൻസിബ ഹസ്സൻ അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനെത്തുന്നു. അമേരിക്കയിലെ വിവിധ മലയാളി സമൂഹങ്ങളുമായി സൗഹൃദം പങ്കിടുന്നതിനും ആരാധകരെ നേരിൽ കാണുന്നതിനുമായാണ് താരത്തിൻ്റെ സന്ദർശനം.
ദൃശ്യം, ദൃശ്യം 2 ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അൻസിബ ഹസ്സൻ, അഭിനയ മികവുകൊണ്ടും സ്വാഭാവികമായ അവതരണ ശൈലിയിലൂടെയും ശ്രദ്ധ നേടിയ താരമാണ്. യുവതലമുറയ്ക്കിടയിലും ഏറെ ജനപ്രീതിയുള്ള അൻസിബയുടെ അമേരിക്കൻ സന്ദർശനം മലയാളി സമൂഹത്തിൽ ഏറെ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.
അൻസിബ ഹസ്സൻ്റെ അമേരിക്കൻ സന്ദർശനത്തിന് ഫിലഡൽഫിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധർമ യൂണിവേഴ്സൽ ആണ് സ്പോൺസർ ചെയ്യുന്നത്. താരവുമായി നേരിൽ കാണാനും ആശയവിനിമയം നടത്താനും ആരാധകർക്ക് അവസരമൊരുക്കുന്ന തരത്തിലാണ് സന്ദർശന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഈ പ്രത്യേക പരിപാടിയുടെ വിജയത്തിനായി സുധാ കർത്ത, ഷാജി സുകുമാരൻ, ജെയിംസ് ഡാനിയൽ, സുമോദ് നെല്ലിക്കാല, ബിജു കൊട്ടാരത്തിൽ, സാജു മാത്യു, സുജോയ് യോഹന്നാൻ എന്നിവർ പ്രവർത്തിക്കുന്നു.
അമേരിക്കയിലെ മലയാളി സമൂഹത്തിന് സിനിമാതാരങ്ങളുമായി അടുത്തിടപഴകാനുള്ള അവസരങ്ങൾ ഒരുക്കുന്നതിൽ ധർമ്മ യൂണിവേഴ്സൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനവും സംഘടിപ്പിക്കുന്നത്. അൻസിബ ഹസ്സൻ്റെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പരിപാടികളുടെ വിശദാംശങ്ങളും പിന്നീട് അറിയിക്കുന്നതാണ്.
267-322-8527 (സുമോദ്), 215-500-5728 (ജെയിംസ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
America
ഡാളസ് : ഡാളസിലെ പ്രവാസി മലയാളികൾ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഓണസദ്യയും, പുതുമയേറിയ പരിപാടികളുമായി ജൂബിലി ആഘോഷവും സെപ്റ്റംബർ 5 നു ലൂയിസ്വില്ലയിലുള്ള വിസ്റ്റാ റിഡ്ജ് മാളിൽ (vista ridge mall) നടത്തപ്പെടുന്നു. മൂവായിരത്തിൽ പരം മലയാളി സ്നേഹിതരെ ആണ് ഈ പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നത്.
പ്രേക്ഷകർക്കുവേണ്ടി പുതുമയേറിയ പരിപാടികളും, വിഭവ സമൃദ്ധമായ ഓണ സദ്യയും കല പരിപാടികളും വളരെ ചിട്ടയോടും കൃത്യ സമയം പാലിച്ചു കൊണ്ടുള്ള ക്രമീകരണം ആണ് നടത്തിയിട്ടുള്ളത്. ഏവരെയും ഈ മലയാളി കൂട്ടായ്മയിലേക്കു സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് ഷിജു എബ്രഹാം സെക്രട്ടറി മഞ്ജിത് കൈനിക്കര എന്നിവർ അറിയിച്ചു.
സമയം: 10:00 to 5 pmAddress:2401 S STEEMMONS FWY, SUITE 4000, LEWISVILLE,TEXAS 75067
Europe
ബർലിൻ: ആഗോള വാഹന നിർമാണ ഭീമന്മാരായ ഫോക്സ്വാഗൺ തങ്ങളുടെ പ്രമുഖ സ്പാനിഷ് ഉപ ബ്രാൻഡായ 'സിയറ്റ്' (Seat) വിപണിയിൽ നിന്ന് പിൻവലിക്കാൻ ഒരുങ്ങുന്നു. ആഭ്യന്തര ചെലവുകൾ ചുരുക്കുന്നതിന്റെയും ഘടനാപരമായ പുനഃ സംഘടനയുടെയും ഭാഗമായി 2029-ഓടെ സിയറ്റ് ബ്രാൻഡ് പൂർണമായും നിർത്തലാക്കാനാണ് മാനേജ്മെന്റ് ബോർഡിന്റെ തീരുമാനം. ജർമൻ ബിസിനസ് മാഗസിനായ 'വിർട്ഷാഫ്റ്റ്സ്വോഹെ' ആണ് ഈ നിർണായക വിവരം പുറത്തുവിട്ടത്.
ഫോക്സ്വാഗൺ സൂപ്പർവൈസറി ബോർഡ് വെള്ളിയാഴ്ച യോഗം ചേർന്ന് ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും. കമ്പനിയുടെ 2030-ലേക്കുള്ള ഭാവി പദ്ധതികളിൽ സിയറ്റ് ബ്രാൻഡിനെ പൂർണമായി ഒഴിവാക്കിയിരിക്കുകയാണ്. പകരം, വിപണിയിൽ വൻ വിജയമായി മാറിയ സഹോദര ബ്രാൻഡായ 'കുപ്ര'യിൽ (Cupra) കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ നീക്കം.
സിയറ്റിന്റെ പിന്മാറ്റത്തിനു പിന്നിലെ കാരണങ്ങൾ
കുപ്രയുടെ വൻ മുന്നേറ്റം: കഴിഞ്ഞ കുറച്ചുകാലമായി സിയറ്റിനേക്കാൾ വലിയ വിൽപനയും ജനപ്രീതിയുമാണ് സ്പോർട്ടി ബ്രാൻഡായ കുപ്ര സ്വന്തമാക്കുന്നത്. 2026-ന്റെ ആദ്യ പകുതിയിൽ കുപ്ര 1,70,100 കാറുകൾ വിറ്റഴിച്ചപ്പോൾ സിയറ്റിന് 1,29,600 വാഹനങ്ങൾ മാത്രമാണ് വിൽക്കാൻ സാധിച്ചത്. രണ്ട് ബ്രാൻഡുകൾക്കായി അധിക വിഭവങ്ങളും ഫണ്ടും വിനിയോഗിക്കുന്നതിനു പകരം, കൂടുതൽ ലാഭകരമായ കുപ്രയിലേക്ക് പൂർണ ശ്രദ്ധ മാറ്റുന്നത് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് കമ്പനി വിലയിരുത്തൽ. കുപ്രയാണ് ഭാവിയെന്നും സിയറ്റ് പഴയകാലത്തിന്റെ ഭാഗമായിക്കഴിഞ്ഞുവെന്നും ബെർലിനിലെ ഓട്ടൊമൊബൈൽ വിദഗ്ദ്ധൻ ഫ്രാങ്ക് ഷ്വോപ്പെ ചൂണ്ടിക്കാട്ടി.
അതേസമയം, സിയറ്റിനെ പൂർണമായി നിർത്തലാക്കാതെ റെനോയുടെ 'ഡാസിയ' (Dacia) മോഡലുകളെപ്പോലെ കുറഞ്ഞ വിലയിലുള്ള എൻട്രി-ലെവൽ കാറുകളുടെ ബ്രാൻഡായി നിലനിർത്താമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫോക്സ്വാഗണിൽ സമഗ്രമായ അഴിച്ചു
പണിസിയറ്റിന്റെ പിൻവാങ്ങൽ ഫോക്സ്വാഗൺ ഗ്രൂപ്പിൽ നടക്കാൻ പോകുന്ന വൻ അഴിച്ചുപണിയുടെ ഒരു ഭാഗം മാത്രമാണ്. വെള്ളിയാഴ്ച ചേരുന്ന യോഗത്തിൽ ജർമനിയിലെ നാല് പ്രധാന പ്ലാന്റുകളുടെ (സ്വിക്കാവ്, എംഡൻ, ഹാനോവർ, ഓഡി പ്ലാന്റായ നെക്കാഴ്സുൽം) ഭാവി സംബന്ധിച്ചും ചർച്ച നടക്കും.
ലോകമെമ്പാടുമുള്ള ശാഖകളിൽ നിന്നായി പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കാനുള്ള രഹസ്യ നീക്കങ്ങളും കമ്പനി സജീവമായി പരിഗണിക്കുന്നുണ്ട്. ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള കടുത്ത മത്സരവും രാജ്യാന്തര വിപണിയിലെ തളർച്ചയും മറികടക്കാൻ ഗ്രൂപ്പ് സിഇഒ ഒലിവർ ബ്ലൂമിന്റെ നേതൃത്വത്തിൽ കർശന ചെലവുചുരുക്കൽ പദ്ധതികളാണ് നടപ്പിലാക്കുന്നത്. എന്നാൽ പ്ലാന്റുകൾ പൂട്ടുന്നതിനും തൊഴിൽ വെട്ടിക്കുറയ്ക്കുന്നതിനുമെതിരെ തൊഴിലാളി സംഘടനകൾ ഇതിനകം ശക്തമായ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.
America
ന്യൂജേഴ്സി: കണ്ണ് നിറഞ്ഞ്, മനം നിറഞ്ഞ് ന്യൂജഴ്സി. മാജിക്കും സംഗീതവും മനുഷ്യസ്നേഹവും ചേർന്ന MCUBE അവിസ്മരണീയ സായാഹ്നമായി ഡോ. ബേബി സാം സാമുവൽ ചില കലാ സന്ധ്യകൾ കാണാം. ചിലത് ആസ്വദിക്കാം. പക്ഷേ, ചിലത് മനസ്സ് കൊണ്ട് അനുഭവിക്കേണ്ടവ യാണ്. 236 Old Tappan Road ൽ അരങ്ങേറിയ MCUBE - Magic, Melody, Message അത്തരമൊരു സായാഹ്നമായിരുന്നു.
നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അരങ്ങേറിയ പരിപാടി, മാജിക്കിന്റെയും സംഗീതത്തിന്റെയും കലാവിരുന്നിനപ്പുറം മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും ഹൃദയസ്പർശിയായ അനുഭവമായി മാറി.
ന്യൂയോർക്കിന്റെയും ന്യൂജേഴ്സിയുടെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മലയാളികൾ സാക്ഷ്യം വഹിച്ച ആ സായാഹ്നത്തിൽ വിസ്മയവും കൈയടികളും മാത്രമല്ല ഉണ്ടായിരുന്നത്.
ചില നിമിഷങ്ങളിൽ സദസ് നിശ്ശബ്ദമായി; ചില വാക്കുകൾ, കാഴ്ചകൾ, കണ്ണുകളെ ഈറനണിയിച്ചു; ചില തീരുമാനങ്ങൾ ഹൃദയങ്ങളിൽ പുതിയ പ്രതിജ്ഞകളായി മാറി. Y’s Men Service Club of New York ഉം Kerala Times Entertainments ഉം സംയുക്തമായി നേതൃത്വം നൽകിയ പരിപാടിയ്ക്ക്, മുഖ്യ കോർഡിനേറ്ററും Different Arts Centre ന്റെ അഡ്വൈസറി ബോർഡ് മെമ്പറും ആയ ശ്രീ പോൾ കറുകപ്പള്ളിൽ, അധ്യക്ഷത വഹിച്ചു. റവ. പോൾ രാജന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീ നോവ ജോർജ്ജ് സ്വാഗതവും, Different Arts Centre അഡ്വൈസറി ബോർഡ് മെമ്പർ ആയ ഡോ. ബേബി സാം സാമൂവൽ ആശംസകളും അർപ്പിച്ചു.
ഭിന്നശേഷിക്കാരായ മനുഷ്യരുടെ കഴിവുകളെയും അവകാശങ്ങളെയും സ്വപ്നങ്ങളെയും സമൂഹത്തിന്റെ മുഖ്യ ധാരയിലേയ്ക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ, കാസർഗോഡിൽ ഒരുങ്ങുന്ന International Institute for People with Disabilities (IIPD) എന്ന മഹത്തായ പദ്ധതിക്ക് പിന്തുണ നൽകുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
മാജിക്കിന്റെ ലോകത്ത് പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോൾ തന്റെ നേട്ടങ്ങളെല്ലാം ഉപേക്ഷിച്ച് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സമർപ്പിക്കപ്പെട്ട ഗോപിനാഥ് മുതുകാടിന്റെ ജീവിതം , ആത്മ സമർപ്പണത്തിന്റെ മാതൃകയായി. Different Art Centre (DAC) വഴി ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ-കായിക-തൊഴിൽ കഴിവുകൾ കണ്ടെത്തി വളർത്തിയെടുത്ത അനുഭവമാണ് IIPD എന്ന വലിയ സ്വപ്നത്തിന് പ്രചോദനം.
ഒരു കൊച്ചു പെൺകുട്ടിയുടെ വാക്കുകൾ പരിപാടിയുടെ വികാരനിർഭരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു, സാറാ തോമസ് എന്ന കൊച്ചു പെൺകുട്ടി വേദിയിലെത്തി നടത്തിയ പ്രഖ്യാപനം: ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു എന്നും, തനിക്ക് ലഭിച്ച സമ്പാദ്യമൊക്കെ ഇത്തരത്തിലുള്ള കുട്ടികൾക്കായി മാറ്റിവയ്ക്കും എന്നുമുള്ള സാറയുടെ വാക്കുകളെ സദസ് നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.
ആ കൊച്ചു പെൺകുട്ടിയോടൊപ്പം മറ്റനേകരും തങ്ങളാൽ കഴിയുന്ന വിധത്തിൽ ഈ ദൗത്യത്തിനൊപ്പം നിൽക്കാനുള്ള തങ്ങളുടെ ഉറച്ച സന്നദ്ധത പ്രഖ്യാപിച്ചു. IIPDയുടെ നിർമാണത്തിനായി ഭൂമി സംഭാവന ചെയ്ത അന്തരിച്ച എംകെ ലൂക്കാ സാറിനെയും ചടങ്ങിൽ ആദരവോടെ അനുസ്മരിച്ചു.ഓണത്തിന്റെ ആഘോഷവേളയിൽ നടന്ന MCUBE, ആഘോഷങ്ങളുടെ സന്തോഷത്തിനൊപ്പം സമൂഹത്തിന്റെ വിളുമ്പിൽ നിൽക്കുന്ന മനുഷ്യരെയും ചേർത്തുപിടിക്കണമെന്ന് ഓർമിപ്പിക്കുന്നതായിരുന്നു. MCUBE ഒരു കലാ പരിപാടി മാത്രമായിരുന്നില്ല ഒരിക്കലും മായാത്ത അനുഭവമായിരുന്നു കണ്ണ് നിറഞ്ഞ്. മനം നിറഞ്ഞ് മാത്രം ഓരോ വ്യക്തിയും മടങ്ങിപ്പോയ മനോഹരമായൊരു സന്ധ്യ.
America
ഒർലാണ്ടോ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (KHNA) 2027 ഗ്ലോബൽ കൺവൻഷന് ലോകപ്രശസ്ത വിനോദസഞ്ചാര നഗരമായ ഒർലാണ്ടോ വേദിയാകും. 2027 നവംബർ 25 മുതൽ 28 വരെ, താങ്ക്സ്ഗിവിംഗി അവധിക്കാലത്ത് നടക്കുന്ന നാലുദിന മഹാസംഗമത്തിന് Renaissance Orlando at SeaWorld ആതിഥേയത്വം വഹിക്കും.
കെഎച്ച്എൻഎയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണനും Renaissance Orlando at SeaWorld അധികൃതരും കൺവെൻഷൻ വേദി സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. കെഎച്ച്എൻഎയുടെ ദേശീയ-റീജിയണൽ ഭാരവാഹികളും കുടുംബാംഗങ്ങളുമടക്കം അൻപതിലധികം പേർ ഈ സുപ്രധാന മുഹൂർത്തത്തിന് സാക്ഷികളായി.
അമേരിക്കയിലെ കുടുംബങ്ങൾ ഒരുമിച്ചുകൂടുന്ന ഏറ്റവും പ്രധാനപ്പെട്ട അവധിക്കാലങ്ങളിലൊന്നായ Thanksgiving വാരാന്ത്യം കൺവെൻഷനായി തിരഞ്ഞെടുത്തത് കൂടുതൽ കുടുംബങ്ങൾക്ക് അവധിയെടുത്തുള്ള അധിക യാത്ര ഒഴിവാക്കി കുടുംബസമേതം പങ്കെടുക്കാൻ സൗകര്യമൊരുക്കും. നവംബർ അവസാനവാരം പൊതുവെ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഒർലാണ്ടോ, കുടുംബസംഗമത്തിനും വിനോദയാത്രയ്ക്കും ഒരുപോലെ അനുയോജ്യമായ വേദിയാണെന്നതും തെരഞ്ഞെടുപ്പിൽ നിർണായകമായി.
SeaWorld-ന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന Renaissance Orlando at SeaWorld, ഒർലാണ്ടോ ഇന്റർനാഷനൽ എയർപോർട്ടിൽ നിന്ന് കുറഞ്ഞ യാത്രാസമയത്തിനുള്ളിൽ എത്തിച്ചേരാവുന്ന പ്രമുഖ റിസോർട്ട് ഹോട്ടലാണ്. വിശാലമായ കൺവെൻഷൻ ഹാളുകൾ, വിവിധ വിഭാഗങ്ങളിലുള്ള അതിഥിമുറികൾ, കുടുംബങ്ങൾക്ക് അനുയോജ്യമായ സൗകര്യങ്ങൾ എന്നിവയ്ക്കൊപ്പം Walt Disney World, Universal Orlando, SeaWorld തുടങ്ങിയ ലോകപ്രശസ്ത വിനോദകേന്ദ്രങ്ങളുടെ സാമീപ്യവും കൺവൻഷനിലെത്തുന്ന കുടുംബങ്ങൾക്ക് സമ്മേളനത്തോടൊപ്പം മനോഹരമായ ഒരു ഒർലാണ്ടോ അവധിക്കാലം കൂടി ആസ്വദിക്കാനുള്ള അവസരമൊരുക്കും.
കലാ-സാംസ്കാരിക പരിപാടികൾ, ആത്മീയ സമ്മേളനങ്ങൾ, യുവജന-വനിതാ വേദികൾ, കുടുംബ പരിപാടികൾ, സെമിനാറുകൾ, സാമൂഹിക-സാംസ്കാരിക ചർച്ചകൾ തുടങ്ങി കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ തലമുറകളെയും ഒരേ വേദിയിൽ ബന്ധിപ്പിക്കുന്ന വിപുലമായ പരിപാടികളാണ് കൺവൻഷനായി ആസൂത്രണം ചെയ്യുന്നത്. പരിപാടികളുടെ വിശദാംശങ്ങൾ, വിവിധ കൺവൻഷൻ കമ്മിറ്റികൾ, രജിസ്ട്രേഷൻ, താമസ സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഘട്ടംഘട്ടമായി പ്രഖ്യാപിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി ഹിന്ദു കുടുംബങ്ങൾ ഒരുമിക്കുന്ന ഒരു വലിയ കുടുംബസംഗമമായി മാറണം. കുട്ടികൾക്ക് പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാനും, യുവതലമുറയ്ക്ക് നമ്മുടെ പൈതൃകവും സംസ്കാരവുമായി കൂടുതൽ അടുക്കാനും, മുതിർന്നവർക്ക് പഴയ സൗഹൃദങ്ങൾ പുതുക്കാനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും കഴിയുന്ന വേദിയാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നത്,” പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
കെഎച്ച്എൻഎയുടെ ഇരുപത്തിയാറ് വർഷത്തെ സംഘടനാ പ്രവർത്തനങ്ങളുടെ അനുഭവസമ്പത്ത് ഉൾക്കൊണ്ട്, പുതിയ തലമുറയ്ക്ക് കൂടുതൽ പങ്കാളിത്തവും നേതൃത്വവും നൽകുന്ന കൺവൻഷനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് അമേരിക്കയിലെ വിവിധ റീജിയണുകളെ കൂടുതൽ ശക്തമായി ബന്ധിപ്പിക്കുന്നതിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി കുടുംബങ്ങളെയും ഒരേ വേദിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമായിരിക്കും കൺവൻഷനെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു മില്യൺ ഡോളറിലധികം പ്രതീക്ഷിത ബജറ്റുള്ള കൺവൻഷന്റെ പ്രാഥമിക സാമ്പത്തിക രൂപരേഖയും തയ്യാറായിക്കഴിഞ്ഞു. കരാർ ഒപ്പിടലിനുശേഷം നടന്ന യോഗത്തിൽ ട്രഷറർ അശോക് മേനോൻ പ്രതീക്ഷിത വരവ്-ചെലവുകൾ ഉൾപ്പെടുത്തിയ സമഗ്ര ബജറ്റ് അവതരിപ്പിച്ചു. സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കി ഓരോ വിഭാഗത്തിനും വ്യക്തമായ ആസൂത്രണത്തോടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികൾക്കും തുടക്കമായി.
നാലുദിവസത്തെ ആഘോഷത്തിൽ മാത്രം ഒതുങ്ങുന്നതല്ല കൺവൻഷനിലൂടെ കെഎച്ച്എൻഎ ലക്ഷ്യമിടുന്നത്. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും പുതിയ ദിശ നൽകുകയും, കുടുംബങ്ങൾ, യുവജനങ്ങൾ, വനിതകൾ, കുട്ടികൾ, പ്രൊഫഷണലുകൾ, സംരംഭകർ, ആത്മീയ-സാംസ്കാരിക പ്രവർത്തകർ എന്നിവരെ കൂടുതൽ സജീവമായി സംഘടനയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒരു ആഗോള വേദിയായി 2027 കൺവൻഷനെ മാറ്റുകയാണ് ദേശീയ നേതൃത്വത്തിന്റെ ലക്ഷ്യം.
കരാർ ഒപ്പിടൽ ചടങ്ങിൽ ട്രഷറർ അശോക് മേനോൻ, നാഷണൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ ഗോപൻ നായർ, അനഘ വാരിയർ, സുജിത് കുമാർ അച്യുതൻ, ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡന്റ് പ്രദീപ് ബി. പിള്ള, ഡോ. ശ്രീകുമാർ ചെല്ലപ്പൻ, ബിനൂബ് ശ്രീധരൻ, നന്ദകുമാർ ചക്കിങ്ങൽ, അഷീദ് വാസുദേവൻ, സച്ചിൻ നായർ, അഞ്ജന കൃഷ്ണൻ, പ്രദീപ് നാരായൺ, അജിത് കുമാർ, മധു പിള്ള, ഹരീഷ്, മണികണ്ഠൻ, രാജേഷ് വല്ലാത്ത്, നന്ദിത, ബബിത എന്നിവരും ഫ്ലോറിഡയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
കൺവൻഷന്റെ തീയതിയും വേദിയും ഔദ്യോഗികമായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളെ ഒർലാണ്ടോയിലേക്ക് വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങൾക്കും തുടക്കമായി. അടുത്ത ഘട്ടത്തിൽ വിപുലമായ കൺവെൻഷൻ സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും പ്രഖ്യാപിക്കും.
ജാതി-മത വ്യത്യാസങ്ങൾക്കതീതമായി സൗഹൃദത്തിന്റെയും സംസ്കാരത്തിന്റെയും കുടുംബബന്ധങ്ങളുടെയും ആഘോഷമായി മാറുന്ന KHNA 2027 ഗ്ലോബൽ കൺവെൻഷനിലേക്ക് ഏവരെയും കുടുംബസമേതം ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
Europe
റോം: ഇറ്റലിയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ഐക്യവും വിശ്വാസതീവ്രതയും പാരമ്പര്യപ്പെരുമയും വിളിച്ചോതി കെസിഎഐ (KCAI) സംഘടിപ്പിച്ച മൂന്നാമത് ഇറ്റാലിയൻ കൺവൻഷൻ അവിസ്മരണീയമായി സമാപിച്ചു.
ഓഗസ്റ്റ് 28 മുതൽ 30 വരെ റോമിനടുത്തുള്ള സാക്രോഫാനോയിലെ ’ഫ്രത്തേർണ ദോമൂസ്’ (Fraterna Domus) വേദിയിലാണ് ഒരു വർഷത്തെ ചിട്ടയായ ഒരുക്കങ്ങൾക്ക് ശേഷം ഈ മഹാസംഗമം അരങ്ങേറിയത്.
ഓർമ്മകളിൽ പാരമ്പര്യത്തിന്റെ വേരുകൾ തേടിയും വർത്തമാനകാല പ്രതിസന്ധികളെ തിരിച്ചറിഞ്ഞും ഭാവിയിലേക്ക് പ്രതീക്ഷയുടെ ദീപം കൊളുത്തിയുമാണ് മൂന്ന് നാളുകൾ ക്നാനായ മക്കൾ ഒത്തുചേർന്നത്.
ക്നായി തൊമ്മൻ നഗരിയിൽ പുനർജനിച്ച ചരിത്രം
ഓഗസ്റ്റ് 28ന് വൈകുന്നേരം നാലുമണിയോടെ ക്നായി തൊമ്മൻ നഗരിയിൽ ആരംഭിച്ച വിളംബര ഘോഷയാത്ര പ്രവാസമണ്ണിൽ കേരള സംസ്കാരത്തിന്റെ നേർക്കാഴ്ചയായി മാറി. ക്നായി തൊമ്മനും ചേരമാൻ പെരുമാളും പുരോഹിതശ്രേഷ്ഠരും ജനങ്ങളും അണിനിരന്നപ്പോൾ നൂറ്റാണ്ടുകൾക്ക് മുൻപുള്ള കുടിയേറ്റ ചരിത്രം ഇറ്റലിയുടെ മണ്ണിൽ പുനർജനിച്ച പ്രതീതിയായിരുന്നു.
വെള്ളമുണ്ടും ജുബ്ബയുമണിഞ്ഞ പുരുഷന്മാരും സാരിയുടുത്ത സ്ത്രീകളും, ഒപ്പം പരമ്പരാഗത ചട്ടയും മുണ്ടുമണിഞ്ഞ് പഴയകാലത്തിന്റെ സൗന്ദര്യം തിരികെ കൊണ്ടുവന്ന അമ്മമാരും ഘോഷയാത്രയ്ക്ക് സവിശേഷമായ പ്രൗഢി പകർന്നു. തങ്ങൾ വിദേശമണ്ണിലാണെന്നത് മറന്ന് ജന്മനാട്ടിലെ ഉത്സവപ്പറമ്പിലൂടെ നടക്കുകയാണെന്ന അനുഭൂതിയാണ് ഈ കാഴ്ചകൾ സമ്മാനിച്ചത്.
ആഗോള ക്നാനായ സൗഹൃദവേദി
തുടർന്ന് കൺവൻഷൻ ചെയർമാൻ പുന്നൂസ് പാലക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം ആഗോള ക്നാനായ സമൂഹത്തിന്റെ ഐക്യവേദിയായി മാറി. യുഎസ്എയിൽ നിന്ന് കെസിസിഎൻഎ(KCCNA) പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ, യുകെയിൽ നിന്ന് യുകെസിസിഎ (UKKCA) പ്രസിഡന്റ് മാത്യുക്കുട്ടി ആനകുത്തിക്കൽ, കെസിഎഐ സ്ഥാപക പ്രസിഡന്റ് എബ്രഹാം കല്ലടാന്തിയിൽ എന്നിവർ പങ്കെടുത്തു.
പ്രവാസലോകത്ത് നമ്മുടെ വിശ്വാസവും പാരമ്പര്യവും എങ്ങനെ സംരക്ഷിക്കാമെന്നും, യൂറോപ്യൻ മണ്ണിൽ ജനിച്ചുവളരുന്ന പുതുതലമുറയുടെ ഹൃദയങ്ങളിലേക്ക് അവ എങ്ങനെ പകർന്നുനൽകാമെന്നും നേതാക്കൾ ചർച്ച ചെയ്തു.
ഇറ്റാലിയൻ ഭരണകൂടത്തിന്റെ ആദരവ്
ഇറ്റാലിയൻ ഗവൺമെന്റിന്റെ ഉന്നത പ്രതിനിധിയായ വൈസ് പ്രിഫെക്റ്റോ ഡോ. മാർക്കോ ദെല്ലാ നാവെയുടെ (Vice Prefetto Dott. Marco Della Nave)സാന്നിധ്യം ആദ്യദിനത്തിന് രാജ്യാന്തര ശ്രദ്ധ നൽകി. ക്നാനായ മാർഗ്ഗംകളി വേഷധാരികളുടെ അകമ്പടിയോടെകൺവൻഷൻ ചെയർമാൻ പുന്നൂസ് പാലക്കാട്ട്, ആർട്ട് ഡയറക്ടർ പ്രൊഫ. ജോസ് ഫിലിപ്പ് എന്നിവർ ചേർന്ന് അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് അദ്ദേഹം ഭദ്രദീപം തെളിയിച്ച് കലാസന്ധ്യ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക തനിമയ്ക്കൊപ്പം ജീവിക്കുന്ന നാടിന്റെ പൊതുധാരയുമായി ഇഴുകിച്ചേർന്ന് മുന്നേറണമെന്ന ശക്തമായ സന്ദേശമാണ് അദ്ദേഹത്തിന്റെ സാന്നിധ്യം നൽകിയത്. ചെണ്ടമേളത്തിന്റെ താളപ്പെരുക്കവും ഇറ്റലിയിലെ യുവപ്രതിഭകൾ അണിനിരന്ന വർണ്ണാഭമായ കലാപരിപാടികളും ആദ്യദിന സന്ധ്യയെ അവിസ്മരണീയമാക്കി.
ചിന്തകളുടെ വിരുന്നൊരുക്കിയ സിമ്പോസിയം
രണ്ടാം ദിവസം വിശുദ്ധ കുർബാനയോടെയാണ് തുടങ്ങിയത്. തുടർന്ന് ന്ധമാറുന്ന ലോകത്തിലെ ക്നാനായ കത്തോലിക്കാ സമൂഹം: വിശ്വാസത്തിന്റെ വേരുകൾ, വ്യക്തിത്വത്തിന്റെ ശക്തി, ഭാവിയുടെ പ്രതീക്ഷകൾന്ധ എന്ന വിഷയത്തിൽ നടന്ന ബൗദ്ധിക സിമ്പോസിയം സദസ്സിന് നവ്യാനുഭവമായി. പ്രഫ. ജോസ് വട്ടക്കോട്ടയിൽ മോഡറേറ്ററായി നയിച്ച ചർച്ചയിൽ ജർമ്മനിയിൽ നിന്നുള്ള റവ. ഫാ. ഡോ. തമ്പി തോമസ് പനങ്ങാട്ട്, യുകെയിൽ നിന്നുള്ള ബോബൻ എലവുങ്കൽ, സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. ഡോ. ജോസ് എബ്രഹാം എന്നിവർ വിഷയത്തിന്റെ സാമൂഹിക, ചരിത്ര, ദൈവശാസ്ത്ര മാനങ്ങൾ വിശദീകരിച്ചു.
ഉച്ചകഴിഞ്ഞ് അഭിഷാദ് ഗുരുവായൂർ നയിച്ച മോട്ടിവേഷൻ ക്ലാസും പുതിയ കാഴ്ചപ്പാടുകൾ പകർന്നുനൽകി.വൈകുന്നേരം നാട്ടിൽ നിന്നെത്തിയ പ്രമുഖ കലാകാരന്മാരായ മഹേഷ് കുഞ്ഞുമോൻ, അതുൽ നറുകര, സോനു സെബാസ്റ്റ്യൻ, കൃതിക എസ് എന്നിവർ അണിനിരന്ന മെഗാ കലാവിരുന്ന് സംഗീതവും നൃത്തവും മിമിക്രിയും കോർത്തിണക്കി സദസ്സിന് ആഘോഷരാവൊരുക്കി.
ഹൃദയം തൊട്ട വിടവാങ്ങൽ
മൂന്നാം ദിനത്തിൽ വിശുദ്ധ കുർബാനയ്ക്കും സ്നേഹവിരുന്നിനും ശേഷമാണ് മൂന്നാമത് കൺവൻഷന് ഔദ്യോഗികമായി കൊടിയിറങ്ങിയത്.കൺവൻഷൻ ചെയർമാൻ പുന്നൂസ് പാലക്കാട്ട്, ബിജു ചേരിയംതാനത്ത്, അൽഫോൻസാ അരുൺ, പ്രൊഫ. ജോസ് ഫിലിപ്പ് തുടങ്ങിയ ഭാരവാഹികളുടെയും പേരെടുത്ത് പറയാത്ത നിരവധി വോളന്റിയർമാരുടെയും മാസങ്ങളായുള്ള നിസ്വാർത്ഥ സേവനമാണ് പരിപാടിയെ ചരിത്രവിജയമാക്കിയത്.
പ്രവാസം നമ്മെ ജന്മനാട്ടിൽ നിന്ന് അകറ്റിയേക്കാം; എന്നാൽ നമ്മുടെ പാരമ്പര്യത്തിൽ നിന്നും ആത്മബന്ധങ്ങളിൽ നിന്നും നമ്മെ അകറ്റാൻ കഴിയില്ലെന്ന ദൃഢനിശ്ചയത്തോടെയാണ് പ്രതിനിധികൾ മടങ്ങിയത്. തനിമ കാത്തുസൂക്ഷിച്ചുകൊണ്ട് പുതുതലമുറയ്ക്ക് സാംസ്കാരിക പൈതൃകം പകർന്നുനൽകാൻ കഴിഞ്ഞതിന്റെ ആത്മനിർവൃതിയിലാണ് ഇറ്റാലിയൻ ക്നാനായ സമൂഹം.
America
ഫിലഡൽഫിയ: ഉത്തരവാദിത്ത മാധ്യമപ്രവർത്തനത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശമുയർത്തി, ഇന്ത്യാപ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐപിസിഎൻഎ), ഫിലഡൽഫിയ ചാപ്റ്ററിന്റെ,2026-2028 പ്രവർത്തനവർഷങ്ങളുടെ, ഉദ്ഘാടനംപ്രൗഢമായി നടന്നു. മാധ്യമ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെയും, വിവിധ സംഘടനാ പ്രതിനിധികളുടെയും പങ്കാളിത്തം കൊണ്ട് പ്രവർത്തനോദ്ഘാടനം ഗംഭീരമായി.
ജീർണതയ്ക്കും മൂല്യച്യുതിക്കും എതിരായ ജേർണലിസത്തിന്റെ ജനുസ്സിലാണ് ഇന്ത്യാപ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെസ്ഥാനം എന്ന ആശയം സമ്മേളനത്തിന്റെ സന്ദേശമായി ഉയർന്നു. വാർത്തകളുടെ വേഗത്തിനും മത്സരത്തിനും അപ്പുറം, സത്യസന്ധതയുംവിശ്വാസ്യതയും സാമൂഹിക ഉത്തരവാദിത്തവും കാത്തുസൂക്ഷിക്കുന്ന മാധ്യമ പ്രവർത്തനമാണ് , ഇന്നിന്റെ ആവശ്യം എന്ന്, പ്രഭാഷകർ ഊന്നിപ്പറഞ്ഞു.
മൗനപ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ഐപിസിഎൻഎ ഫിലഡൽഫിയചാപ്റ്റർ പ്രസിഡന്റ് ലിജോ ജോർജ് അധ്യക്ഷത വഹിച്ചു. ഫിലഡൽഫിയ സിറ്റി കൗൺസിലർ ഡോ. നീന അഹമ്മദ്മുഖ്യാതിഥിയായി പ്രസംഗിച്ചു. പ്രശസ്ത വാഗ്മിയും സാഹിത്യകാരനുമായ പ്രഫ. കോശി തലക്കൽ വിജ്ഞാനപ്രഭാഷണംനടത്തി. ഐപിസിഎൻഎ അഡ്വൈസറി ബോർഡ്ചെയർമാനും മുൻ നാഷണൽ പ്രസിഡന്റുമായസുനിൽ ട്രൈസ്റ്റാർ ദേശീയ ഐപിസിഎൻഎയുടെ വളർച്ചയെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സംസാരിച്ചു.
അസൻഷൻ മാർത്തോമാ ചർച്ച് വികാരി ഫാ. ജോജി എം.മാത്യു, ഐപിസിഎൻഎ മുൻ നാഷണൽ ജനറൽസെക്രട്ടറി വിൻസന്റ് ഇമ്മാനുവേൽ,ഡബ്ല്യു.എം.എഫ് പ്രസിഡന്റ്ഡോ. ആനി ലിബു, സിനിമാകലാകാരിയും മാധ്യമപ്രവർത്തകയുമായസുവർണ മാത്യു, ജോർജ് നടവയൽ, ജീമോൻ ജോർജ്, അരുൺ കോവാട്ട്, അലക്സ്തോമസ് (പമ്പ), ബിന്ദു ഏബ്രാഹം (പിയാനോ) എന്നിവർ ആശംസകൾ നേർന്നു.
ഐപിസിഎൻഎ ഫിലഡൽഫിയ ചാപ്റ്റർ വൈസ് പ്രസിഡന്റ് സുധകർത്ത സ്വാഗതവും ട്രഷറർ റോജിഷ് സാമുവേൽ നന്ദിയും പ്രകാശിപ്പിച്ചു. കലാകാരിയും നഴ്സ് പ്രാക്ടീഷണറുമായ സിർലി ജീവൻ മാസ്റ്റർ ഓഫ്സെറിമണിയായി സമ്മേളന നടപടികൾ ചിട്ടയോടെ ഏകോപിപ്പിച്ചു. യുവചലച്ചിത്രതാരം റേച്ചൽ ഉമ്മൻ അമേരിക്കൻ ദേശീയഗാനവും ജൈസൺ ഫിലിപ്പ് ഇന്ത്യൻദേശീയഗാനവും ആലപിച്ചു.
ഭദ്രദീപം തെളിച്ച് 2026-2028 പ്രവർത്തനങ്ങൾക്ക് തുടക്കം
വിശിഷ്ടാതിഥികൾ ചേർന്ന് ഭദ്രദീപം തെളിച്ചതോടെയാണ് ഐപിസിഎൻഎ ഫിലഡൽഫിയ ചാപ്റ്ററിന്റെ 2026-2028 കാലയളവിലേക്കുള്ളപ്രവർത്തനങ്ങൾക്ക് ഔദ്യോഗികതുടക്കമായത്. പുതിയ തലമുറയെ മാധ്യമരംഗത്തേക്ക് ആകർഷിക്കുകയും മാധ്യമപ്രവർത്തനത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജേർണലിസം വിദ്യാർഥികൾക്കായി സ്കോളർഷിപ്പ് പദ്ധതി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ചാപ്റ്റർ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് പ്രസിഡന്റ് ലിജോ ജോർജ് അറിയിച്ചു.
മാധ്യമപ്രവർത്തകരെ ഒരുമിപ്പിക്കുന്നതിനൊപ്പം പുതിയ തലമുറയ്ക്ക് പരിശീലനവും പ്രോത്സാഹനവും നൽകുന്ന പ്രവർത്തനങ്ങൾക്കും ഫിലഡൽഫിയ ചാപ്റ്റർ മുൻഗണന നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഐപിസിഎൻഎ ഫിലഡൽഫിയ ചാപ്റ്ററിൽ ആദരവുകൾ
ഫിലഡൽഫിയ സിറ്റി കൗൺസിലിന്റെ പ്രശംസാപത്രം സിറ്റി കൗൺസിലർ ഡോ. നീന അഹമ്മദ്ചാപ്റ്റർ പ്രസിഡന്റ് ലിജോ ജോർജിന് സമ്മാനിച്ചത്സമ്മേളനത്തിന്റെ ശ്രദ്ധേയനിമിഷമായി. പ്രൊഫ. കോശി തലക്കലിനെ, സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ അമൂല്യ സംഭാവനകൾ മാനിച്ച്, സിറ്റികൗൺസിലർ ഡോ. നീന അഹമ്മദും, ഇന്ത്യ പ്രസ് ക്ലബ് അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാറും ചേർന്ന്, പൊന്നാടഅണിയിച്ച് ആദരിച്ചു.
ഉത്തരവാദ മാധ്യമപ്രവർത്തനത്തിന് ഐ.പി.സി.എൻ.എയുടെ കൂട്ടായ്മ:സുനിൽ ട്രൈസ്റ്റാർ
വടക്കേ അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരെ, ഒരുപൊതുവേദിയിൽ അണിനിരത്തുകയും, മാധ്യമപ്രവർത്തനത്തിന്റെ പ്രൊഫഷണൽ നിലവാരം ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നസംഘടനയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക.
ദേശീയതലത്തിലുള്ള സമ്മേളനങ്ങൾ, മാധ്യമ സെമിനാറുകൾ, സംവാദങ്ങൾ, മാധ്യമപ്രവർത്തകരെ ആദരിക്കുന്ന പരിപാടികൾ, പുതിയ തലമുറയിലെ മാധ്യമപ്രവർത്തകർക്കുള്ള പ്രോത്സാഹനം, ഇന്ത്യയിലെയും അമേരിക്കയിലെയും മാധ്യമ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരുമായുള്ള ആശയവിനിമയ വേദികൾ, എന്നീ പ്രവർത്തനങ്ങളിലൂടെ സംഘടന സജീവ സാന്നിധ്യം പുലർത്തിവരുന്നുഎന്ന് സുനിൽ ട്രൈസ്റ്റാർ പ്രസംഗത്തിൽ പറഞ്ഞു.
2027 ജനുവരി ആദ്യ ആഴ്ച, കേരളത്തിൽനടക്കാനിരിക്കുന്ന മാധ്യമശ്രീ അവാർഡിന്റെ ഒരുക്കങ്ങൾക്കായി കേരളം സന്ദർശിക്കുന്ന നാഷണൽ പ്രസിഡന്റ് രാജു പള്ളത്ത്, നാഷണൽസെക്രട്ടറി അനിൽകുമാർ ആറന്മുള, നാഷണൽ ട്രഷറർ ജയൻ ജോസഫ് എന്നിവരെപ്രതിനിധാനം ചെയ്ത്, ഫിലാഡൽഫിയചാപ്റ്റർ പ്രസിഡന്റ് ലിജോ ജോർജിനും ഭാരവാഹികൾക്കുംഅംഗങ്ങൾക്കും, ഭാവുകാശംസകൾ, സുനിൽട്രൈസ്റ്റാർ അറിയിച്ചു.
ആരോഗ്യകരമായ ചർച്ചകൾക്ക് ഐപിസിഎൻഎ വേദിയൊരുക്കുന്നു
മാധ്യമസ്വാതന്ത്ര്യം, മാധ്യമധാർമ്മികത, വാർത്തകളുടെ വിശ്വാസ്യത, പുതിയ സാങ്കേതികവിദ്യകൾ ഉയർത്തുന്ന അവസരങ്ങളും വെല്ലുവിളികളും തുടങ്ങിയ വിഷയങ്ങളിൽ ആരോഗ്യകരമായ ചർച്ചകൾക്ക് വേദിയൊരുക്കുന്നതിലും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മറുനാടൻ മലയാളികളുടെ നേട്ടങ്ങളും പ്രശ്നങ്ങളും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ എത്തിക്കുന്നതിലും, അമേരിക്കൻ മലയാളി സമൂഹത്തെയും കേരളത്തെയും ഇന്ത്യയെയും മാധ്യമങ്ങളിലൂടെ കൂടുതൽ അടുപ്പത്തോടെ ബന്ധിപ്പിക്കുന്നതിലും, ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തകർക്ക്, നിർണായക പങ്കുണ്ടെന്ന സന്ദേശവും സമ്മേളനത്തിൽ ഉയർന്നു.
മാധ്യമരംഗം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പ്രിന്റ്, ടെലിവിഷൻ, ഓൺലൈൻ, ഡിജിറ്റൽ, സോഷ്യൽ മീഡിയ തുടങ്ങിയ വിവിധ മാധ്യമമേഖലകളിൽ പ്രവർത്തിക്കുന്നവരെ ഒരുമിപ്പിച്ച് അനുഭവങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്നതിനുള്ള വേദിയൊരുക്കുന്നതും ഐ.പി.സി.എൻ.എയുടെ പ്രവർത്തനങ്ങളുടെപ്രധാന ഭാഗമാണ്.ഐപിസിഎൻഎ ഫിലഡൽഫിയ ചാപ്റ്ററിന്റെ പുതിയ പ്രവർത്തനകാലയളവിൽ; മാധ്യമ സെമിനാറുകൾ, പ്രൊഫഷണൽ നെറ്റ്വർക്കിംഗ്, യുവ മാധ്യമപ്രവർത്തകർക്കുള്ള പ്രോത്സാഹന പദ്ധതികൾ,സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിലെ സംവാദങ്ങൾ, വിവിധ സംഘടനകളുമായുള്ള സഹകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാനുള്ള പ്രതിബദ്ധതയാണ് പ്രവർത്തനോദ്ഘാടന സമ്മേളനം മുന്നോട്ടുവച്ചത്.
സംഗീതവിരുന്നും സംഘടനകളുടെ സാന്നിധ്യവും
സാംസൺ (ഹെവൻലി ബീറ്റ്സ്), റേച്ചൽ ഉമ്മൻ, ജൈസൺ, സുമോധ് നെല്ലിക്കാല എന്നിവരുടെ ഗാനാലാപനങ്ങൾ ഐപിസിഎൻഎ ഫിലഡൽഫിയ ചാപ്റ്ററിന്റെ സമ്മേളനത്തിന് സംഗീത സാന്ദ്രതയേകി. ഫൊക്കാന,ഫോമ, മാപ്പ്, പമ്പ, പിയാനോ, ഐ.ഒ.സി,ട്രൈസ്റ്റേറ്റ് കേരള ഫോറം, കോട്ടയംഅസോസിയേഷൻ, ഓർമ ഇന്റർനാഷണൽ, പാത്ത്തുടങ്ങി നിരവധി സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായി ആശംസകൾ നേർന്നു.
മാധ്യമപ്രവർത്തനം വാർത്തകൾ കൈമാറുന്ന പ്രക്രിയ മാത്രമല്ലെന്നും, സമൂഹത്തിന്റെ നന്മയ്ക്കായി, സത്യത്തിന്റെ പക്ഷത്ത് നിലകൊള്ളുകയും, തെറ്റുകളെയും ജീർണ്ണതകളെയും ചോദ്യം ചെയ്യുകയും, ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന, സാമൂഹിക ഉത്തരവാദിത്തമാണെന്ന സന്ദേശമാണ്, സമ്മേളനത്തിലുടനീളം പ്രതിധ്വനിച്ചത്. മാധ്യമപ്രവർത്തകരെയും സാമൂഹിക-സാംസ്കാരിക സംഘടനകളെയും പുതുതലമുറയെയും ഒരേ വേദിയിൽ അണിനിരത്തിയ ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം, ഐപിസിഎൻഎയുടെ പുതിയപ്രവർത്തനകാലയളവിന് പ്രതീക്ഷാനിർഭരമായ തുടക്കമായി. ഫിലഡൽഫിയ മല്ലൂ കഫേ ഒരുക്കിയ സദ്യയോടെയാണ്ഐപിസസിഎൻഎ ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രൗഢഗംഭീരമായ സമ്മേളനം സമാപിച്ചത്.
Pravasi India – Delhi
ന്യൂഡൽഹി: ബാലഗോകുലം ഡൽഹി ദക്ഷിണ മധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലം വെള്ളിയാഴ്ച മഹാവീർ എൻക്ലേവ് ദ്വാരക അയ്യപ്പക്ഷേത്രത്തിൽ വച്ച് ഭജന ഉറിയടി, ഗോപികാനൃത്തം, പ്രഭാഷണം, ദിവസ പൂജ തുടങ്ങി പരിപാടികളോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു.
ആഘോഷത്തിന്റെ ഭാഗമായി ഡോ. ശിവപ്രസാദ്, സഹരക്ഷാധികാരി, ബാലഗോകുലം ഡൽഹി എൻസിആർ & ഡൽഹി യൂണിവേഴ്സിറ്റി മലയാള വിഭാഗം മേധാവി, ജന്മാഷ്ടമി സന്ദേശം നൽകി ശ്രീകൃഷ്ണ അവതാരം ജനനം മുതൽ മരണം വരെയുള്ള ഓരോ കാലഘട്ടവും ഒരാളുടെ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളുമായി താരതമ്യം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി.
കൃഷ്ണ - രാധാ വേഷമിട്ട കുഞ്ഞുങ്ങളുടെ നൃത്തത്തിന്റെ അകമ്പടിയോടെയുള്ള ശോഭ യാത്രയിലും തുടർന്ന് നടന്ന ആഘോഷ പരിപാടികളിലും 100 ലേറെ പേർ പങ്കെടുത്തുകൊണ്ട് ഈ വർഷത്തെ ജന്മാഷ്ടമി ആഘോഷം അവിസ്മരണീയമാക്കി.
ചടങ്ങുകൾക്ക് ആഘോഷ പ്രമുഖ് സി. രാമചന്ദ്രൻ നായർ, ബാലഗോകുലം അദ്യക്ഷ ലഞ്ചു വിനോദ്, കാര്യദർശി കെ.സി. സുശീൽ, ട്രഷറർ പി. വിപിൻദാസ്, ബാലമിത്രം സ്മിത അനീഷ്, ഭഗിനി പ്രമുഖ് ധന്യ വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.
അതിന് ശേഷം ജന്മാഷ്ടമി സദ്യയോടെ ചടങ്ങുകൾ സമാപിച്ചു.
Europe
ബോണ്‍: ജര്‍മനിയിലെ സീറോമലങ്കര സഭയുടെ (ബോണ്‍, കൊളോണ്‍, ഡ്യൂസല്‍ഡോര്‍ഫ് മേഖല) നേതൃത്വത്തിലുള്ള ഓണാഘോഷം ഞായറാഴ്ച ബോണില്‍ നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന പരിപാടികളില്‍ വി.കുര്‍ബാന, കലാപരിപാടികള്‍, ഓണക്കളികള്‍, സദ്യ തുടങ്ങിയവ ഉണ്ടായിരിക്കും.
ബോണ്‍ വീനസ്ബര്‍ഗിലെ ഹൈലിഗ് ഗൈസ്റ്റ് പള്ളിയിലും (Kiefernweg 22) ഹാളിലുമാണ് പരിപാടികള്‍ നടക്കുന്നത്.
ആഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ. ഡോ. ജോസഫ് ചേലംപറമ്പത്ത് അറിയിച്ചു.
Middle East and Gulf
ദോഹ: വിവിധ ഭാഷകളിലായി നൂറിലധികം പുസ്തകങ്ങള്‍ രചിച്ച പ്രവാസി ഗ്രന്ഥകാരന് ഡോ. അമാനുല്ല വടക്കാങ്ങരയെ സെപ്രോടെക്, അംവാജ് ഗ്രൂപ്പ് ആദരിച്ചു. ദോഹയില്‍ സെപ്രോടെക്കും അംവാജും സംയുക്തമായിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഡോ. അമാനുല്ല വടക്കാങ്ങരയെ തിരുവല്ല എംഎല്‍എ വര്‍ഗീസ് മാമ്മന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സമൂഹത്തില്‍ അനീതിയും തിന്മകളും ശക്തിപ്പെടുമ്പോള്‍ അതിനെതിരേ പ്രതികരിക്കാനുള്ള ഉത്തരവാദിത്വം എഴുത്തുകാര്‍ക്കുണ്ടെന്നും സാമൂഹിക തിന്മകള്ക്കെതിരേ അവരുടെ തൂലിക പടവാളായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും സാഹിത്യ - സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തി ശ്രദ്ധേയമായ സംഭാവനകള്‍ നല്കുന്ന അമാനുല്ല വടക്കാങ്ങരയെ എംഎല്‍എ പ്രത്യേകം അഭിനന്ദിച്ചു.
വിവിധ ഭാഷകളിലായി നൂറിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ രചനാജീവിതം പ്രവാസി സമൂഹത്തിന്റെ സാഹിത്യ സംഭാവനകളിലെ ശ്രദ്ധേയമായ അധ്യായമാണെന്നും വര്‍ഗീസ് മാമ്മന്‍ പറഞ്ഞു.
ചടങ്ങില്‍ സെപ്രോടെക്, അംവാജ് ഗ്രൂപ്പ് എംഡി ജോസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആദരച്ചടങ്ങ് സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അമാനുല്ല വടക്കാങ്ങര ആദരവിന് നന്ദി പറയുകയും തന്റെ വിജയമന്ത്രങ്ങള്‍ പരമ്പരയിലെ പന്ത്രണ്ടാമത് പുസ്തകം എംഎല്‍എയ്ക്ക് സമ്മാനിക്കുകയും ചെയ്തു. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഒ.കെ. പരുമല, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ എന്നിവര്‍ ചടങ്ങില്‍ അതിഥികളായി പങ്കെടുത്തു.
Europe
ലണ്ടൻ: കോട്ടയം തീക്കോയി സ്വദേശിനിയായ ജസ്റ്റിൻ ജോർജ് (58) ലണ്ടനിൽ അന്തരിച്ചു. ദീർഘകാലമായി ആരോഗ്യരംഗത്ത് സേവനം അനുഷ്ഠിച്ചിരുന്ന ജസ്റ്റിൻ എസെക്സിലെ Colchester Hospitalയിൽ നഴ്സ് പ്രാക്ടീഷണറായി ജോലി ചെയ്തുവരികയായിരുന്നു
മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന ജസ്റ്റിൻ ജോർജ്, ക്ലാക്ടണിലെ സീറോമലബാർ ദേവാലയത്തിലെ പാരിഷ് കമ്മിറ്റി അംഗമായും വേദപാഠ അധ്യാപികയായും ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാരം ക്ലാക്ടൺ, ബർസ് റോഡിലെ സെമിത്തേരിയിൽ ഈ മാസം 23ന് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ഭർത്താവ്: ജോർജ് (ജോയ്) യുകെ, മക്കൾ: ടോംസ് ജോർജ്, ആൻസ് ജോർജ് യുകെ, മരുമക്കൾ: മിന്നു സണ്ണി, ടോം മാത്യു യുകെ.
ജസ്റ്റിൻ ജോർജിന്റെ നിര്യാണത്തിൽ ക്ലാക്ടണിലെ മലയാളി സമൂഹവും സഹപ്രവർത്തകരും പള്ളി കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.
America
ടാമ്പ: ടാമ്പ ബേ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ (എംഎസിഎഫ്) 36-ാമത് ഗ്രാൻഡ് ഓണാഘോഷം ശനിയാഴ്ച വാല്രിക്കോയിലെ Sacred Heart Knanaya Community Center-ൽ നടക്കും.
രണ്ടായിരത്തിലധികം പേരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ആഘോഷത്തിനായി മാസങ്ങളായി നടന്നുവരുന്ന ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി.
മൂന്നര പതിറ്റാണ്ടിലേറെയായി ടാമ്പ ബേയിലെ മലയാളി സമൂഹത്തെ ഓണത്തിന്റെ ഒരുമയിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന എംഎസിഎഫ്, ഇത്തവണയും കേരളത്തിന്റെ തനത് പാരമ്പര്യവും കലാസാംസ്കാരിക വൈവിധ്യവും പ്രവാസഭൂമിയിൽ പുനരാവിഷ്കരിക്കുന്ന വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
പരമ്പരാഗത ഓണസദ്യ, ചെണ്ടമേളം, താലപ്പൊലി, വർണശബളമായ ഘോഷയാത്ര, സംഗീത-നൃത്ത പരിപാടികൾ, നാടൻ കലാരൂപങ്ങൾ തുടങ്ങി കേരളത്തിന്റെ ഓണപ്പെരുമ വിളിച്ചോതുന്ന നിരവധി പരിപാടികൾ അരങ്ങേറും.
വിവിധ പ്രായവിഭാഗങ്ങളിലുള്ള നൂറുകണക്കിന് കലാകാരന്മാർ മാസങ്ങളായി നടത്തിയ പരിശീലനത്തിന്റെ മികവ് ഓണവേദിയിൽ അവതരിപ്പിക്കും.
എംഎസിഎഫ് പ്രസിഡന്റ് ബെൻ കനകാഭായി, സെക്രട്ടറി പൂജ മോഹനകൃഷ്ണൻ, ട്രഷറർ രഘു രാജ്, പ്രസിഡന്റ് ഇലക്ട് രോഹിണി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് സന്നദ്ധപ്രവർത്തകരാണ് ആഘോഷത്തിന്റെ വിവിധ വിഭാഗങ്ങളുടെ ഒരുക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.
പരിപാടികളുടെ ഏകോപനത്തിനായി ഓഗസ്റ്റ് 23, 30 തീയതികളിൽ സംഘടിപ്പിച്ച മെഗാ പ്രാക്ടീസ് സെഷനുകൾ വലിയ പങ്കാളിത്തത്തോടെ പൂർത്തിയായി. ട്രസ്റ്റി ബോർഡ് ചെയർ അഞ്ജന നായർ, വിമൻസ് ഫോറം പ്രസിഡന്റ് പഞ്ചമി അജയ് എന്നിവർ പരിശീലന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അവസാനഘട്ട ഒരുക്കങ്ങളുടെ ഭാഗമായി സെപ്റ്റംബർ നാലിന് വൈകുന്നേരം പരിപാടി നടക്കുന്ന Sacred Heart Knanaya Community Center-ൽ ഡ്രസ് റിഹേഴ്സലും നടക്കും.
ഇന്ന് ആയിരക്കണക്കിന് മലയാളികളെ ഒരേ വേദിയിൽ എത്തിക്കുന്ന ആഘോഷമായി വളർന്ന എംഎസിഎഫ് ഓണത്തിന് പിന്നിൽ 36 വർഷത്തെ ഒരു സമൂഹത്തിന്റെ വളർച്ചയുടെ ചരിത്രവുമുണ്ട്.
ടാമ്പ ബേയിലെ ഏതാനും മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയിൽ ആരംഭിച്ച പ്രവർത്തനങ്ങൾ തലമുറകൾ കൈമാറി മുന്നോട്ടുകൊണ്ടുപോയതിന്റെ ഫലമാണ് ഇന്നത്തെ വിപുലമായ ആഘോഷം.
ഈ വളർച്ചയ്ക്ക് അടിത്തറ പാകിയ മുൻ പ്രസിഡന്റുമാർ, മുൻ ഭാരവാഹികൾ, സന്നദ്ധപ്രവർത്തകർ, കുടുംബങ്ങൾ എന്നിവരുടെ സേവനത്തെ എംഎസിഎഫ് നേതൃത്വം ഈ അവസരത്തിൽ നന്ദിയോടെ അനുസ്മരിച്ചു.
മലയാളി പൈതൃകം സംരക്ഷിക്കുകയും പുതുതലമുറയെ അതുമായി ബന്ധിപ്പിക്കുകയും ചെയ്യണമെന്ന മുൻതലമുറയുടെ ദർശനമാണ് ഓരോ വർഷവും ഓണാഘോഷത്തിലൂടെ പുതിയ തലമുറയിലേക്ക് കൈമാറുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
മാത്യു മുണ്ടിയാങ്കൽ, Courtesy Toyota-യുടെ സുനിൽ വർഗീസ് എന്നിവരാണ് ഇത്തവണത്തെ ആഘോഷത്തിന്റെ പ്രധാന സ്പോൺസർമാർ. എംഎസിഎഫ് ഓണത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായ പരമ്പരാഗത ഓണസദ്യയ്ക്ക് ഇത്തവണയും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
കേരളത്തിന്റെ തനത് രുചിയും പാരമ്പര്യവും നിലനിർത്തി സദ്യ ഒരുക്കുന്നതിനായി ഷെഫ് മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഏതാനും ആഴ്ചകളായി തയ്യാറെടുപ്പിലാണ്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1.30 വരെ വിവിധ റൗണ്ടുകളിലായി സദ്യ വിളമ്പും.
ലഭ്യമായ സദ്യ ടിക്കറ്റുകളിൽ ഭൂരിഭാഗവും ഇതിനകം വിറ്റഴിഞ്ഞതായി സംഘാടകർ അറിയിച്ചു. ആവശ്യക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പരിപാടിയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കാത്ത വിധത്തിൽ കൂടുതൽ പേർക്ക് അവസരം നൽകുന്നതിനുള്ള സാധ്യതയും സംഘാടകർ പരിശോധിച്ചുവരികയാണ്.
മലയാളികൾക്ക് മാത്രമായി ചുരുങ്ങുന്ന ആഘോഷമല്ല എംഎസിഎഫ് ലക്ഷ്യമിടുന്നത്. സുഹൃത്തുക്കളെയും അയൽക്കാരെയും മറ്റു സമൂഹങ്ങളിലുള്ളവരെയും ഓണവേദിയിലേക്ക് കൂട്ടിക്കൊണ്ടുവന്ന് കേരളത്തിന്റെ ഭക്ഷണവും കലയും സംസ്കാരവും ആതിഥേയത്വവും പരിചയപ്പെടുത്താനുള്ള അവസരമായും ആഘോഷത്തെ മാറ്റുകയാണ് ലക്ഷ്യം.
ഓണസദ്യയുടെ രുചിയും ചെണ്ടമേളത്തിന്റെ താളവും താലപ്പൊലിയുടെ ഐശ്വര്യവും കലാകാരന്മാരുടെ പ്രകടനങ്ങളും കുടുംബങ്ങളുടെ ഒത്തുചേരലും ചേർന്ന് സെപ്റ്റംബർ അഞ്ചിന് വാല്രിക്കോയിൽ കേരളത്തിന്റെ ഒരു ചെറുപതിപ്പ് തന്നെ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
"ഓണം ഒരു ദിവസത്തെ ആഘോഷം മാത്രമല്ല, നമ്മുടെ കുടുംബങ്ങളെയും തലമുറകളെയും സമൂഹത്തെയും ഒരുമിപ്പിക്കുന്ന അനുഭവമാണ്. 36 വർഷമായി എംഎസിഎഫ് കാത്തുസൂക്ഷിക്കുന്ന ആ ഒരുമയുടെ പാരമ്പര്യം കൂടുതൽ വിപുലമായി ആഘോഷിക്കുകയാണ് ഇത്തവണയും എന്ന് ഭാരവാഹികൾ പറഞ്ഞു.
ടാമ്പ ബേയിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ മലയാളി കുടുംബങ്ങളെയും സുഹൃത്തുക്കളെയും സെപ്റ്റംബർ അഞ്ചിലെ ഓണാഘോഷത്തിലേക്ക് എംഎസിഎഫ് നേതൃത്വം സ്വാഗതം ചെയ്തു. കുടുംബസമേതം എത്തി ഓണസദ്യയും കലാസാംസ്കാരിക പരിപാടികളും ആസ്വദിച്ച് 36 വർഷത്തെ എംഎസിഎഫ് ഓണപ്പെരുമയുടെ ഭാഗമാകണമെന്നും സംഘാടകർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങളും പരിപാടി സംബന്ധിച്ച അപ്ഡേറ്റുകളും എംഎസിഎഫ്യുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: വെബ്സൈറ്റ്: www.macftampa.com, ഫേസ്ബുക്ക്: facebook.com/MacfTampa.
America
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ താമസിക്കുന്ന ഷേർലി ഏബ്രഹാം (62) അന്തരിച്ചു. ഭർത്താവ് ഷാജി ഏബ്രഹാം. പൊതുദർശനം ഞായറാഴ്ച വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ ഹൂസ്റ്റണിലെ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ചർച്ച്, 4637 W Orem Dr, Houston, TX 77045-ൽ നടക്കും.
സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെ St. Ignatious Syriac Orthodox Cathedral, 2707 Dove Creek Ln, Carrollton, TX 75006-ൽ നടക്കും.
തുടർന്ന് Furneaux Cemetery, 3650 Cemetery Hill Rd, Carrollton, TX 75007-ൽ മൃതദേഹം സംസ്കരിക്കും.
Europe
ബെറി മലയാളി കൾച്ചറൽ അസോസിയേഷന്റെ (BMCA) ഓണാഘോഷവും അസോസിയേഷന്റെ രണ്ടാം വാർഷികാഘോഷവും ഇന്ന് വാംസ്ലി പാരിഷ് കമ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 11ന് ആഘോഷപരിപാടികൾ ആരംഭിക്കും.
ബിഎംസിഎ പ്രസിഡന്റ് ഷിജി പോൾ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യുക്മ നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ ചടങ്ങ് ഉൽഘാടനം ചെയ്യും. ബിഎംസിഎ സെക്രട്ടറി ജംഷിദ് സ്വാഗതപ്രസംഗവും ട്രഷറർ ലിജോ നന്ദിയും രേഖപ്പെടുത്തും.
തുടർന്ന് ബിഎംസിഎയിലെ മുതിർന്നവരും കുട്ടികളും അണിനിരന്ന വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും കലാപ്രകടനങ്ങളും അരങ്ങേറും. ആഘോഷങ്ങളുടെ ഭാഗമായി ഓണസദ്യയും ഒരുക്കിയിടുണ്ട് .
വൈകുന്നേരം ഡിജെ ബെന്നി നയിക്കുന്ന ആവേശകരമായ ഡിജെ സംഗീതവിരുന്നോടെ രാത്രി ഏഴിന് സമാപിക്കും.
ഓണാഘോഷ പരിപാടികൾ നടക്കുന്ന ഹാളിന്റെ വിലാസം: Walmsley Parish Community Hall, Blackburn Road, Egerton, BL7 9SA.
Europe
ഹാന്നോവർ/തിമിരി: പച്ചാണി കരിമ്പനൂർ തോമസ് (70) ജർമനിയിലെ ഹാന്നോവറിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പച്ചാണി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.
ജർമനിയിലെ ഹാന്നോവറിലുള്ള മക്കളെയും കൊച്ചുമക്കളെയും കാണാനായി ഭാര്യയോടൊപ്പം എത്തിയതായിരുന്നു തോമസ്. ഓഗസ്റ്റ് 27ന് വൈകുന്നേരം പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാനായി ജർമനിയിലെ ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ ഇടപെട്ട് ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.
പൊട്ടൻപ്ലാവ് തട്ടാപറമ്പിൽ കുടുംബാംഗമായ ലില്ലി തോമസാണ് ഭാര്യ. മക്കൾ: ലിജോ, ജിബിൻ (ഇരുവരും ജർമനി), നോബിൻ (ദുബായി). മരുമക്കൾ: ജോസിന,ആഷ്മ (ഇരുവരും ജർമനി), അഞ്ജു.
സഹോദരങ്ങൾ: മറിയാമ്മ, അന്നമ്മ, ജോസഫ്, ജെയിസൺ (വിമുക്തഭടൻ), പരേതയായ ത്രേസ്യാമ്മ.
Europe
തിരുവനന്തപുരം: പൂവച്ചൽ മുളമൂട് സ്വദേശിനിയായ അഞ്ജനയെ (25) വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മുളമൂട് ബിഎസ് ഭവനിൽ ബാബു - സിന്ധു ദമ്പതികളുടെ മകളാണ്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഏറെ നേരമായിട്ടും മുറിയിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് അഞ്ജനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
യുകെയിൽ ഉപരിപഠനം നടത്തുന്നതിനുള്ള തയാറെടുപ്പിലായിരുന്നു അഞ്ജന. യുകെയിലുള്ള സഹോദരനൊപ്പം പഠനത്തിനായി പോകാൻ ഒരുങ്ങിയിരുന്നെങ്കിലും വീസ ലഭിക്കുന്നതിലുണ്ടായ കാലതാമസം മൂലം യാത്ര തടസപ്പെട്ടതിൽ അഞ്ജന മാനസിക വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലിസിനെ അറിയിച്ചത്.
മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് പൊലിസ് അന്വേഷണം നടത്തിവരികയാണ്. ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അഞ്ജന പഠനവുമായി ബന്ധപ്പെട്ട കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് യുകെയിൽ ഉപരിപഠനത്തിന് ശ്രമിച്ചിരുന്നത്. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പൊലീസ് സ്വീകരിച്ചു.
സഹോദരൻ: സഞ്ജു. മരണകാരണം സംബന്ധിച്ച ബന്ധുക്കളുടെ മൊഴിയും പൊലിസിന്റെ പ്രാഥമിക നിഗമനവുമാണ് നിലവിൽ പുറത്തുവന്നിട്ടുള്ളത്. പൊലിസ് അന്വേഷണത്തിന് ശേഷമേ കൂടുതൽ വ്യക്തത ലഭിക്കൂ.
Europe
സീഗൻ: ബഥേൽ ഇന്റർനാഷണൽ പെന്തക്കോസ്ത് ചർച്ച് (BIPC) ജർമനിയുടെ വാർഷിക സമ്മേളനവും പ്രത്യേക കൃതജ്ഞതാ സ്തോത്ര പ്രാർഥനയും ശനിയാഴ്ച സീഗനിൽ നടക്കും. ശനിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
ദൈവീക വിടുതലിനും നന്ദിപ്രകാശനത്തിനുമായി വേർതിരിച്ച ഈ സമയം 'കൃതജ്ഞതയുടെയും ആരാധനയുടെയും പ്രാർഥനയുടെയും' (Time of Gratitude, Worship and Prayer) അനുഗ്രഹീത ധന്യനിമിഷങ്ങളായി മാറും.
കഴിഞ്ഞ നാളുകളിൽ സഭയ്ക്കും കുടുംബങ്ങൾക്കും ലഭിച്ച ദൈവീക കരുതലിന് നന്ദി അർപ്പിക്കുന്നതോടൊപ്പം ഗാനശുശ്രൂഷയും ദൈവവചന ശുശ്രൂഷയും മധ്യസ്ഥ പ്രാർഥനയും സമ്മേളനത്തിൽ നടക്കും. തുടർന്ന് ഉച്ചവിരുന്നും (അഗാപ്പെ) ഒരുക്കിയിട്ടുണ്ട്.
സീഗനിലും ജർമനിയുടെ വിവിധ ഭാഗങ്ങളിലുമുള്ള വിശ്വാസികളും ശുശ്രൂഷകരും ചടങ്ങിൽ പങ്കെടുക്കും. ഈ ആത്മീയ വിരുന്നിലേക്ക് എല്ലാ വിശ്വാസികളെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
America
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 20 ഇടവകകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) സംഘടിപ്പിക്കുന്ന പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിന്റെ ഐക്യവും സൗഹൃദവും സാംസ്കാരിക വൈവിധ്യവും ആഘോഷിക്കുന്ന ഈ മഹോത്സവം ശനിയാഴ്ച ഫ്രെസ്നോയിലെ സെന്റ് ജെയിംസ് ബാങ്ക്വറ്റ് ഹാളിൽ നടക്കും. വൈകുന്നേരം അഞ്ച് മുതൽ രാത്രി ഒമ്പത് വരെയാണ് ഫെസ്റ്റ്.
വിവിധ ഇടവകകളിൽ നിന്നുള്ള കലാസാംസ്കാരിക പരിപാടികൾ ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. വിവിധ സഭകളുടെ കലാപാരമ്പര്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന പരിപാടികൾ അവതരിപ്പിക്കുന്നതിനായി ഇടവകകളിലെ ടീമുകൾ ഇതിനോടകം തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.
ഫെസ്റ്റിന്റെ പ്രത്യേക ആകർഷണമായി ഹൂസ്റ്റണിലെ പ്രമുഖ കലാകാരനായ മെവിൻ ജോൺ എബ്രഹാം രചനയും സംവിധാനവും നിർവഹിക്കുന്ന "ദി റെഡീമർ' എന്ന ബൈബിൾ ലഘുനാടകം (മലയാളം) അരങ്ങേറും.
ക്രിസ്തീയ സന്ദേശവും കലാമികവും സമന്വയിപ്പിക്കുന്ന ഈ അവതരണം പ്രേക്ഷകർക്ക് വേറിട്ട അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നാടകത്തിൽ അണിനിരക്കുന്ന 40ൽ പരം കലാപ്രതിഭകൾ അവരുടെ അഭിനയ മികവ് പ്രകടിപ്പിക്കും
മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് കോർട്ട് ജഡ്ജി സുരേന്ദ്രൻ കെ. പട്ടേൽ, ജഡ്ജി ജൂലി മാത്യു, ക്യാപ്റ്റൻ മനു പൂപ്പാറയിൽ തുടങ്ങി സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും വൈദിക ശ്രേഷ്ഠരും ചടങ്ങിൽ പങ്കെടുക്കും.
എക്യുമെനിക്കൽ തട്ടുകടയും ചായക്കടയും
കലാപരിപാടികൾക്കൊപ്പം രുചിയുടെ വൈവിധ്യവും ഫെസ്റ്റിന്റെ പ്രധാന ആകർഷണമായിരിക്കും. ഇതിന്റെ ഭാഗമായി എക്യുമെനിക്കൽ അടുക്കളയും തട്ടുകടയും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ തനത് രുചികൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങളാണ് സന്ദർശകർക്കായി തയാറാക്കുന്നത്.
ഹൂസ്റ്റണിലെ പാചക രംഗത്ത് ഏറെ പരിചയസമ്പത്തുള്ള മൈസൂർ തമ്പി എക്യുമെനിക്കൽ അടുക്കളയുടെ മേൽനോട്ടം വഹിക്കും.
ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്കായി 15, 10 ഡോളർ നിരക്കുകളിലുള്ള ഭക്ഷണ കൂപ്പണുകൾ ബന്ധപ്പെട്ട ഇടവകകളിലെ ഐസിഇസിഎച്ച് പ്രതിനിധികളിൽ നിന്നും ലഭിക്കുന്നതാണ്.
ആത്മീയതയും ഇന്ത്യൻ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും സൗഹൃദവും ഒരുമയും ആഘോഷിക്കുന്ന ഈ മഹോത്സവത്തിലേക്ക് ഹൂസ്റ്റണിലെ മുഴുവൻ മലയാളി സമൂഹത്തെയും സംഘാടകർ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
ഫെസ്റ്റിന്റെ വിജയത്തിനായി ഐസിഇസിഎച്ച് കമ്മിറ്റിയും എക്യുമെനിക്കൽ ഫെസ്റ്റ് കമ്മിറ്റിയും വിവിധ പ്രവർത്തനങ്ങളുമായി സജീവമായി മുന്നോട്ടുപോകുകയാണ്.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് (പ്രസിഡന്റ്) - 832 997 9788, റവ.ഫാ. ഡോ.ബിന്നി ഫിലിപ്പ് (വൈസ് പ്രസിഡന്റ്) - 281 886 2013, ഷാജൻ ജോർജ് (സെക്രട്ടറി) - 832 452 4195, രാജൻ അങ്ങാടിയിൽ (ട്രഷറർ) - 713 459 4704, ജീമോൻ റാന്നി (ഫെസ്റ്റ് കൺവീനർ) - 832873 0023, മിൽറ്റ മാത്യു (പ്രോഗ്രാം കോഓർഡിനേറ്റർ) - 832 744 9691.
Europe
മോസ്കോ: റഷ്യയിൽ പ്രവർത്തിക്കുന്ന ജർമനിയുടെ പ്രമുഖ സാംസ്കാരിക - ഭാഷാ സ്ഥാപനമായ ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശാഖകൾ അടച്ചുപൂട്ടാൻ റഷ്യ ഉത്തരവിട്ടു. മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ്, യെക്കാറ്റെറിൻബർഗ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടുന്നത്.
ജർമനിയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് പുതിയ നടപടി. ജർമനിയിലെ റഷ്യൻ സാംസ്കാരിക സ്ഥാപനങ്ങൾക്കെതിരേ ബെർലിൻ സ്വീകരിച്ച നടപടികൾക്ക് തിരിച്ചടിയായാണ് മോസ്കോയുടെ നീക്കമെന്നാണ് വിലയിരുത്തൽ.
വ്ലാഡിവോസ്റ്റോക്കിൽ നടന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവാണ് ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് ശാഖകൾ അടച്ചുപൂട്ടുന്ന വിവരം അറിയിച്ചത്. ജർമനി ബെർലിനിലെ റഷ്യൻ സാംസ്കാരിക കേന്ദ്രത്തിനെതിരേ സ്വീകരിച്ച നടപടികളെയും അദ്ദേഹം വിമർശിച്ചു.
യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരിക്കെ, റഷ്യയിൽ പ്രവർത്തിച്ചിരുന്ന ചുരുക്കം ചില പാശ്ചാത്യ സാംസ്കാരിക സ്ഥാപനങ്ങളിൽ ഒന്നായിരുന്നു ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട്.
1992-ൽ മോസ്കോയിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം ജർമൻ ഭാഷാ പഠനത്തിനും സാംസ്കാരിക വിനിമയത്തിനും പ്രധാന പങ്കുവഹിച്ചിരുന്നു. അതേസമയം, ജർമൻ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരേ ഉയർന്ന ആരോപണങ്ങൾ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നിഷേധിച്ചു.
റഷ്യയെ കുറ്റപ്പെടുത്തുന്നതിനായി വ്യാജ തെളിവുകൾ സൃഷ്ടിച്ചതാണെന്നാണ് പുടിന്റെ ആരോപണം. ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് ശാഖകൾ അടച്ചുപൂട്ടുന്നതോടെ റഷ്യയിലെ ജർമൻ ഭാഷാ പഠിതാക്കൾക്കും വിദ്യാർഥികൾക്കും സാംസ്കാരിക രംഗത്തും തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
Europe
ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ മൂന്നിന് ലിവർപൂളിൽ നടക്കും. നോർത്ത് വെസ്റ്റ് മേഖലയിലെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള നൂറുകണക്കിന് കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ കലാമേള, കലാപ്രകടനങ്ങളുടെ വേദി മാത്രമല്ല, യുകെയിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും മഹത്തായ സംഗമവേദി കൂടിയാണ്.
ഓരോ വർഷവും മികച്ച സംഘാടനവും വൻ ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമാകുന്ന ഈ കലാമേളയ്ക്കായുള്ള ഒരുക്കങ്ങൾ ഇതിനോടകം ഊർജിതമായി പുരോഗമിക്കുകയാണെന്ന് റീജിയണൽ ഭാരവാഹികളായ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ് എന്നിവർ അറിയിച്ചു.
ഇന്നേക്ക് ഒരു മാസം മാത്രം ബാക്കിയിരിക്കെ നടക്കുന്ന കലാമേള ദിനത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ മത്സരാർഥികൾക്കും വിധികർത്താക്കൾക്കും അതിഥികൾക്കും പ്രേക്ഷകർക്കുമായി ഭക്ഷണസേവനം ഒരുക്കുന്നതിനായി പരിചയസമ്പന്നരായ കാറ്ററിംഗ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു.
പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേര ഭക്ഷണവും ലഘുഭക്ഷണവും ഉൾപ്പെടുന്ന സമഗ്ര കാറ്ററിംഗ് സേവനത്തിനാണ് ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടത്. യുകെയിൽ കാറ്ററിംഗ് സേവനം നടത്തുന്നതിനാവശ്യമായ എല്ലാ നിയമാനുസൃത ലൈസൻസുകളും രേഖകളും കൈവശമുള്ള സ്ഥാപനങ്ങൾക്കു മാത്രമേ ക്വട്ടേഷനുകൾ സമർപ്പിക്കാൻ അർഹതയുള്ളൂ.
കാറ്ററിംഗ് മേഖലയിൽ മുൻപരിചയവും വലിയ പൊതുപരിപാടികൾ വിജയകരമായി കൈകാര്യം ചെയ്ത അനുഭവസമ്പത്തുമുള്ള സ്ഥാപനങ്ങൾ മാത്രം അപേക്ഷിക്കണമെന്ന് സംഘാടകർ അറിയിച്ചു. നോർത്ത് വെസ്റ്റ് റീജിയണിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് മുൻഗണന നൽകും.
അഞ്ഞൂറിലധികം മത്സരാർഥികളും വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികളും കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന കലാമേളയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
മികച്ച നിലവാരത്തിലുള്ള ഭക്ഷണസേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാറ്ററിംഗ് ക്വട്ടേഷനുകൾ ക്ഷണിച്ചിരിക്കുന്നതെന്നും താത്പര്യമുള്ള സ്ഥാപനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്നും റീജിയണൽ ഭാരവാഹികൾ അഭ്യർഥിച്ചു.
ഭാഗമായുള്ള കാറ്ററിംഗിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നതായി റീജിയണൽ ഭാരവാഹികൾ അറിയിച്ചു.
കലാമേള നടക്കുന്ന വേദിയുടെ വിലാസം: BROUGHTON HALL CATHOLIC HIGH SCHOOL, YEW TREE LN, WEST DERBY, LIVERPOOL, L12 9HJ.
Middle East and Gulf
കുവൈറ്റ് സിറ്റി: വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിനും സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന വാർഷിക കൺവൻഷനും നേതൃത്വം നൽകുന്നതിനായി എത്തിച്ചേർന്ന റവ.ഫാ. ജോജി കെ. ജോയിക്ക് കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അടൂര്‍ - കടമ്പനാട് ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും കടമ്പനാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളി വികാരിയും ശാസ്താംകോട്ട സെന്റ് ബേസില്‍ ബൈബിള്‍ സ്കൂളിന്റെ വൈസ് പ്രിന്‍സിപ്പാളും വചനപ്രഘോഷകനുമാണ് റവ.ഫാ. ജോജി കെ. ജോയി.
മഹാ ഇടവക സഹവികാരി റവ.ഫാ. ബിജു ഡാനിയേൽ, ട്രസ്റ്റി ജെറി ജോൺ കോശി, ആക്ടിംഗ് സെക്രട്ടറി ബിജു ജേക്കബ്, കൺവൻഷൻ കൺവീനർ റെജി സഖറിയ, ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന്, ആറ് തീയതികളിൽ വൈകുന്നേരം 6.45 മുതൽ നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ വച്ച് കൺവെൻഷനും ഏഴിന് വൈകുന്നേരം 5.30 മുതൽ എട്ടു നോമ്പ് വീടലിന്റെ വിശുദ്ധ കുർബാനയും നേർച്ച വിളമ്പും നടത്തപ്പെടും.
Middle East and Gulf
മദീന: സൗദി അറേബ്യയിലെ മദീന അൽ മുനവ്വറയിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു. മദീന ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി ജനറൽ അഹമ്മദ് ബക്കർ സൈദാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ മദീന ചേംബർ ഓഫ് കൊമേഴ്സ് ബോർഡ് ചെയർമാൻ ഫഹദ് അല്യാൻ അൽ മുഗീർ ഉദ്ഘാടനം നിർവഹിച്ചു.
മദീനയിലെ രണ്ടാമത്തേതും മക്ക മദീനയിലെ അഞ്ചാമത്തേയും സ്റ്റോറാണ് മദീന അൽ മുനവ്വറയിലേത്. കിംഗ് ഖാലിദ് റോഡിൽ ഹറമൈൻ ട്രെയിൻ സ്റ്റേഷനു സമീപമാണ് പുതിയ സ്റ്റോർ.
ട്രെയിൻമാർഗം മദീനയിലെത്തുന്ന തീർഥാടകർക്കു സൗകര്യപ്രദമായാണ് 95,628 ചതുരശ്രയടി വിസ്തീർണത്തിൽ രണ്ടു നിലകളിലായി പുതിയ ഹൈപ്പർ മാർക്കറ്റുള്ളത്.
ഹജ്ജ് - ഉംറ തീർഥാടനത്തിനെത്തുന്നവർക്കും പ്രദേശവാസികൾക്കും കൂടുതൽ സൗകര്യപ്രദമായ ഷോപ്പിംഗ് ഉറപ്പാക്കുന്നതാണ് പുതിയ ഹൈപ്പർമാർക്കറ്റെന്ന് എം.എ. യൂസഫലി വ്യക്തമാക്കി.
മികച്ച വികസനപദ്ധതികളാണ് സൗദി അറേബ്യയിൽ ലുലു ഗ്രൂപ്പിനുള്ളത്. കൂടുതൽ തൊഴിലവസരമുണ്ടാക്കുന്നതും പ്രാദേശിക വികസനത്തിനു കരുത്തേകുന്നതുമാണ് പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.
Middle East and Gulf
അബുദാബി: സ്വാതി ക്രീയേഷൻസിന്റെ ബാനറിൽ യുഎഇയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ സിനി മൈൻഡ്സ് കേരള ഒരുക്കിയ ഓണാഘോഷം - ചിങ്ങനിലാവ് സീസൺ ടു അബുദാബിയിൽ നടന്നു.
സംഘടനയുടെ സ്ഥാപക വിദ്യ നിഷൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോഓർഡിനേറ്റർ ഷീന സുനിൽ, ലുലു ഗ്രൂപ്പ് പിആർഒ അഷ്റഫ്, എം.കെ. ഫിറോസ് , കെഎസ്സി ആർട്സ് സെക്രട്ടറി ബാദുഷ, സി.എം.വി. ഫത്താഹ്, പ്രീത, നൈമ, സരിസ, എന്നിവർ ആശംസകൾ അർപ്പിച്ചു.
സംഗീതം, നൃത്തം, റീൽസ് ഉത്സവം, ഫാഷൻ ഷോ, മോണോ ഡ്രാമ, ആൽബം ഷോ തുടങ്ങിയ നിരവധി പരിപാടികൾ അരങ്ങേറി. യുഎഇയിലെ പ്രമുഖ ലൈവ് മ്യൂസിക്കൽ ബാൻഡായ ടീം ഹാർമണീയം സംഗീതപരിപാടിക്ക് നേതൃത്വം നൽകി.
സാന്ദ്ര നിഷൻ അബ്ദുൽ കബീർ, നവനീത്, മുബാറക്, ശ്രീബാബു, സമീർ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. ജാൻസി, സുമോദ്, റാഷി, നസീർ, റജ, ഐനിഷ്, റിൻസി, സുമ, ഉജ്വൽ, രാജി, ആരിഫ്, സിബിൻ എന്നിവരടങ്ങുന്ന പ്രവർത്തകസമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.
Middle East and Gulf
റിയാദ്: പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ സിമന്റ് യൂണിറ്റ് അംഗം പി.പി. യൂസഫ് (53) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി റിയാദ് ഷിമേശി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പാലക്കാട് മണ്ണാർക്കാട് കൊട്ടോപ്പാടം പൂച്ചപ്പാറ വീട്ടിൽ പരേതരായ കുഞ്ഞലവി - തിത്തു ദമ്പതികളുടെ മകനാണ്. പിലാശേരി ഷിബ്നയാണ് ഭാര്യ. നാലു മക്കളുണ്ട്. അസുഖവിവരമറിഞ്ഞതിനെ തുടർന്ന് മൂത്ത മകൻ റോഷൻ റിയാദിലെത്തിയിരുന്നു.
23 വർഷത്തോളമായി റിയാദിൽ പ്രവാസിയായിരുന്ന യൂസഫ് ബക്കാലകളിലും ഹോട്ടലുകളിലും പച്ചക്കറികളും മറ്റ് സാധനങ്ങളും എത്തിച്ചുനൽകുന്ന ജോലിയായിരുന്നു ചെയ്തിരുന്നത്
താമസസ്ഥലത്തെ ഹാളിൽ അബോധാവസ്ഥയിൽ കാണപ്പെട്ട യൂസഫിനെ സുഹൃത്തുക്കളും ഭാര്യാസഹോദരനും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ചികിത്സയിലിരിക്കവെയാണ് മരണം.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസീസിയ ഏരിയ കമ്മിറ്റിയംഗങ്ങൾ പ്രവർത്തിച്ച് വരുന്നു.
Middle East and Gulf
റിയാദ്: ലൈല - മജ്നുവിന്റെ അനശ്വര പ്രണയകഥ ഉറങ്ങുന്ന അഫ്ലാജിൽ കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ അഫ് ലാജ് യൂണിറ്റ് "വർണ്ണം-2026' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
അഫ്ലാജ് റോയൽ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം കേളി അൽഖർജ് ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട് ഉദ്ഘാടനം ചെയ്തു. കേളി അഫ്ലാജ് യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു.
കെഎംസിസി ലൈല അഫ്ലാജ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് രാജ, കേളി ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം സജീന്ദ്രബാബു, ഏരിയ കമ്മിറ്റി അംഗം ശ്യാംകുമാർ രാഘവൻ, അഫ്ലാജ് യൂണിറ്റ് ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടനത്തിന് പിന്നാലെ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. എയ്സൽ ഷെഫീക്ക് അവതരിപ്പിച്ച മനോഹരമായ ഫ്യൂഷൻ ഡാൻസ് സദസിന്റെ കൈയടി നേടി.
തുടർന്ന് പ്രവാസി ഗായകർ അണിനിരന്ന ഗാനമേളയും ആഘോഷരാവിനെ മികവുറ്റതാക്കി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ യൂണിറ്റ് സെക്രട്ടറി ഷെഫീക്കിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.
വിദവസമൃദ്ധമായ ഓണസദ്യയോടു കൂടി ആരംഭിച്ച് പുലർച്ചെ 4.30 വരെ നീണ്ട ആഘോഷത്തിൽ അഫ്ലാജിലെ നിരവധി പ്രവാസികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
യൂണിറ്റ് സെക്രട്ടറി ഷെഫീക്ക് വള്ളിക്കുന്നം സ്വാഗതവും യൂണിറ്റ് ട്രഷറർ പ്രജു മുടക്കയിൽ നന്ദിയുംരേഖപ്പെടുത്തി.
Middle East and Gulf
റിയാദ്: കേരളത്തിന്റെ ആദ്യ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി സഖാവ് പി. കൃഷ്ണപിള്ളയുടെ 78-ാം ചരമവാർഷികം ആചരിച്ച് കേളി കലാസാംസ്കാരിക വേദി. കൃഷ്ണപിള്ള ഉയർത്തിപ്പിടിച്ച ജനപക്ഷ രാഷ്ട്രീയത്തിന്റെയും സാധാരണക്കാരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിന്റെയും പാരമ്പര്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അനുസ്മരണ പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.
അടച്ചുറപ്പുള്ള വീട് ഏതൊരു മനുഷ്യന്റെയും സ്വപ്നവും അവകാശവുമാണ്. മലയാളിയെ സംബന്ധിച്ചിടത്തോളം സ്വന്തമായി ഒരു വീട് എന്നത് അഭിമാനത്തിന്റെ കൂടി ഭാഗമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഈ അവകാശം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൽ ഭവനപദ്ധതികൾ നടപ്പാക്കിവന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആറു ലക്ഷത്തോളം വീടുകൾ നൽകാൻ കഴിഞ്ഞത് കേരളത്തിന്റെ ജനക്ഷേമ നയങ്ങളുടെ നേട്ടമാണെന്നും പരിപാടിയിൽ ചൂണ്ടിക്കാട്ടി.
സർക്കാർ സഹായത്തോടെ നൽകുന്ന വീടുകളിൽ ഇതുവരെ മലയാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ പ്രത്യേക ലോഗോ പതിപ്പിച്ചിരുന്നില്ല. എന്നാൽ തുച്ഛമായ കേന്ദ്രവിഹിതം ലഭിക്കുന്നതിനായി വീടുകളിൽ ലോഗോ പതിപ്പിക്കാൻ കേരള സർക്കാർ അനുമതി നൽകിയ നടപടി പുനഃപരിശോധിക്കണം.
സാമ്പത്തിക സഹായത്തിന്റെ പേരിൽ മലയാളിയുടെ അഭിമാനം പണയപ്പെടുത്തുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും ഭവനപദ്ധതിയെ അട്ടിമറിക്കുന്ന നീക്കങ്ങൾ ഒഴിവാക്കണമെന്നും കേളി ആവശ്യപ്പെട്ടു.
കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സാധാരണക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കായി നടന്ന പോരാട്ടങ്ങൾ ഇന്നും കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് പ്രചോദനമാണെന്ന് അനുസ്മരണ പരിപാടിയിൽ അഭിപ്രായപ്പെട്ടു. ജനക്ഷേമ പദ്ധതികൾ രാഷ്ട്രീയപ്രചാരണത്തിനുള്ള ഉപാധികളാക്കാതെ അവകാശബോധത്തോടെ മുന്നോട്ടുകൊണ്ടുപോകണമെന്നും യോഗം ആവശ്യപ്പെട്ടു.
കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സീബ കൂവോട് അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു.
സമിതി അംഗങ്ങളായ സുരേഷ് കണ്ണപുരം, സുരേന്ദ്രൻ കൂട്ടായി, കേളി ആക്ടിംഗ് സെക്രട്ടറി ഷാജി റസാഖ്, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, ഉമ്മുൽ ഹമാം രക്ഷാധികാരി സമിതി അംഗം നൗഫൽ സിദ്ദീഖ് എന്നിവർ കൃഷ്ണപിള്ളയെ അനുസ്മരിച്ച് സംസാരിച്ചു.
രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ സ്വാഗതവും പ്രഭാകരൻ കണ്ടോന്താർ നന്ദിയും പറഞ്ഞു.
Middle East and Gulf
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് സംഘടിപ്പിക്കുന്ന "ഓണത്താളം 2026' ആറിന് വെെകുന്നേരം അഞ്ചിന് ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടക്കും.
കൈരളി പ്രവർത്തകർ ഒരുക്കുന്ന മനോഹരമായ ഓണപ്പൂക്കളത്തോടെ പരിപാടിക്ക് തുടക്കം കുറിക്കും. വിവിധ കലാരൂപങ്ങളുടെയും വർണ കുടകളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി മാവേലിയെ ആഘോഷവേദിയിലേക്ക് ആനയിക്കും.
തുടർന്ന് ശിങ്കാരിമേളം, നൃത്തനൃത്യങ്ങൾ, തിരുവാതിര, ഗാനമേള എന്നി കലാപരിപാടികളും സാംസ്ക്കാരിക സദസും ഓണാഘോഷ പരിപാടിയുടെ ഭാഗമായി അരങ്ങേറും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഫുജൈറ കൈരളി ഓഫീസിൽ നടന്നു.
ലോക കേരള സഭാംഗം ലെനിൻ ജി. കുഴിവേലി പ്രകാശനം നിർവഹിച്ചു. കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്, പ്രസിഡന്റ് വിൽസൺ പട്ടാഴി, ഫുജൈറ യൂണിറ്റ് ആക്ടിംഗ് പ്രസിഡന്റ് ജുനൈസ്, ആക്ടിംഗ് സെക്രട്ടറി നിഷാൻ പിലാപ്പറമ്പിൽ, സ്വാഗത സംഘം, ജനറൽ കൺവീനർ ശിവപ്രസാദ് എന്നിവരും ജോയിന്റ് കൺവീനർ ഡാന്റോ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും സ്വാഗതസംഘം പ്രവർത്തകരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
പ്രദീപ് രാധാകൃഷ്ണൻ ചെയർമാനും ശിവപ്രസാദ് ജനറൽ കൺവീനറുമായുള്ള സ്വാഗത സംഘം പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. കൈരളി ഓണാഘോഷ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫഹാഹീലിൽ സൂപ്പർ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ 24 മണിക്കൂർ സേവനം ആരംഭിച്ചു. പകൽ സമയത്തെ തിരക്കുകൾക്കിടയിൽ ആശുപത്രി സന്ദർശനം സാധ്യമാകാത്തവർക്കും രാത്രിസമയത്ത് ആരോഗ്യപരിശോധന ആവശ്യമായി വരുന്നവർക്കും പുതിയ സേവനക്രമം ഏറെ ആശ്വാസകരമാകുമെന്നാണ് പ്രതീക്ഷ.
ജോലി, കുടുംബബാധ്യതകൾ തുടങ്ങിയ കാരണങ്ങളാൽ പകൽ പരിശോധനകൾ മാറ്റിവയ്ക്കേണ്ടിവരുന്നവർക്ക് ഇനി രാത്രിയിലും ആവശ്യമായ പരിശോധനകൾ നടത്താനുള്ള അവസരമാണ് മെട്രോ ഒരുക്കിയിരിക്കുന്നത്.
ഈ സേവനത്തിന്റെ ഭാഗമായി ലഭ്യമാക്കിയിരിക്കുന്ന "നൈറ്റ് ഹെൽത്ത് പാക്കേജ്' ആണ് പ്രധാന ആകർഷണം. രാത്രി 12 മുതൽ പുലർച്ചെ ആറ് വരെ ലഭ്യമാകുന്ന പ്രത്യേക പാക്കേജിൽ രക്തത്തിലെ പഞ്ചസാര, കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, ഹീമോഗ്ലോബിൻ, ഡബ്ല്യുബിസി, ആർബിസി, പ്ലേറ്റ്ലെറ്റ് കൗണ്ട്, വിവിധ ആർബിസി ഇൻഡീസുകൾ തുടങ്ങിയ അടിസ്ഥാന പരിശോധനകൾ ഉൾപ്പെടുന്നു.
ടോട്ടൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ, എൽടി തുടങ്ങിയ പരിശോധനകളും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം യൂറിന്‍ ആൽബുമിൻ, യൂറിന്‍ ഷുഗർ, കീറ്റോൺ, ബിലിറൂബിൻ, യൂറോബിലിനോജൻ, മൈക്രോസ്കോപിക് പരിശോധന എന്നിവ ഉൾപ്പെടുന്ന റൂട്ടീൻ യൂറിൻ അനാലിസിസും രക്തസമ്മർദ്ദ പരിശോധനയും ലഭ്യമാണ്.
സ്വന്തം ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധ പുലർത്താൻ ആഗ്രഹിക്കുന്ന ഏവർക്കും ഈ രാത്രികാല ആരോഗ്യപാക്കേജ് പ്രയോജനകരമാകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
Middle East and Gulf
മനാമ: ബഹ്റിനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസുകാരനായ മലയാളി ബാലൻ മരിച്ചു. കോട്ടയം പാലാ സ്വദേശിനിയായ അൽഫോൻസ ജോസിന്റെ (മേഘ) ഏകമകൻ ധ്യാൻ സൂര്യയാണ് മരിച്ചത്.
ഓണം ആഘോഷിക്കുന്നതിനായി നാട്ടിൽനിന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ധ്യാൻ അമ്മയുടെ അടുത്തേക്ക് ബഹ്റിനിലെത്തിയത്. വീട്ടിൽ അമ്മ അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെ വെള്ളം നിറച്ചുവച്ചിരുന്ന ബാത്ത് ടബ്ബിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കുട്ടിയെ ഉടൻ തന്നെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Middle East and Gulf
റിയാദ്: ചില്ല സർഗവേദിയുടെ ഓഗസ്റ്റ് മാസവായന ലുഹ ഓഡിറ്റോറിയത്തിൽ നടന്നു. അനിൽ പനച്ചൂരാന്റെ "വലയിൽ വീണ കിളികളാണു നാം' എന്ന കവിത ചൊല്ലിക്കൊണ്ട് നാസർ പട്ടാമ്പി പരിപാടിക്ക് തുടക്കം കുറിച്ചു.
എം. സുകുമാരന്റെ തെരഞ്ഞെടുത്ത കഥാസമാഹാരമായ "തൂക്കുമരങ്ങൾ ഞങ്ങൾക്ക്' എന്ന കൃതിയെ ആസ്പദമാക്കി സുരേഷ് ലാൽ വായന അവതരിപ്പിച്ചു. എം. സുകുമാരന്റെ മൂന്ന് കാലഘട്ടങ്ങളിലെ കഥകളുടെ സവിശേഷതകളും, സമാഹാരത്തിലെ പ്രധാന കഥകളായ "സംഘഗാനം', "പിതൃതർപ്പണം', "തൂക്കുമരങ്ങൾ ഞങ്ങൾക്ക്' എന്നിവയുടെ പ്രമേയങ്ങളും അദ്ദേഹം വിശദീകരിച്ചു.
ഷീല ടോമിയുടെ "ആ നദിയോട് പേര് ചോദിക്കരുത്' എന്ന നോവലിന്റെ വായന സീബ കൂവോട് നിർവഹിച്ചു. പിറന്ന മണ്ണിൽനിന്ന് പലായനം ചെയ്യേണ്ടിവരുന്ന പലസ്തീൻ ജനതയുടെ ദുരിതവും അഭയാർഥിത്വവും ഇസ്രയേൽ - പാലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അനുഭവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ജീവിതവും അവതരിപ്പിക്കുന്ന നോവലിലെ സവിശേഷ ഭാഗങ്ങൾ സീബ സദസിന് മുന്നിൽ അവതരിപ്പിച്ചു.
ടാൻസാനിയൻ എഴുത്തുകാരനും നോബൽ സമ്മാനജേതാവുമായ അബ്ദുൾറസാഖ് ഗുർണയുടെ പ്രസിദ്ധ നോവലായ "അപഹരണം' വിപിൻ കുമാർ സദസിന് പരിചയപ്പെടുത്തി. സ്വന്തം ജീവിതം നിർണയിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നഷ്ടപ്പെട്ട ഒരു ജനതയുടെ ജീവിതമാണ് നോവൽ ആവിഷ്കരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. കുടിയേറ്റ ജനത നേരിടുന്ന ജീവിതാനുഭവങ്ങളും പ്രതിസന്ധികളും നോവലിന്റെ പ്രധാന പ്രമേയങ്ങളാണെന്നും വിപിൻ ചൂണ്ടിക്കാട്ടി.
മുരുകൻ കാട്ടാക്കടയുടെ "ഒരു അഭയാർത്ഥിയുടെ മരണകുറിപ്പ്' എന്ന കവിത ജോലിക്കൊണ്ട് നാസർ കാരക്കുന്ന് ചർച്ചക്ക് തുടക്കം കുറിച്ചു. ഷിംന സീനത്ത്, ഫൈസൽ കൊണ്ടോട്ടി, നജീം കൊച്ചുകലുങ്ക് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജോമോൻ സ്റ്റീഫൻ ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു. നാസർ കാരക്കുന്ന് മോഡറെറ്ററായിരുന്നു.
Middle East and Gulf
റിയാദ്: 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ റുവൈദ യൂണിറ്റ് കമ്മിറ്റി അംഗം ജയപ്രകാശിന് റുവൈദ യൂണിറ്റി നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
യൂണിറ്റ് പ്രസിഡന്റ് സുദർശന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗവും മുസാഹ്മിയ ഏരിയ സെക്രട്ടറിയുമായ അനീഷ് അബൂബക്കർ, ഏരിയ കമ്മിറ്റി അംഗം മഹ്മൂദ്, എക്സിക്യൂട്ടീവ് അംഗം ഷംസീർ, സലാം, അബ്ദുളള, ഷിജു അഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രാദേശിക ചില്ലറ വിൽപന ശാലയിൽ ജോലി ചെയ്തിരുന്ന ജയപ്രകാശ് കൊല്ലം ജില്ല പരവൂർ നെടുങ്ങോലം സ്വദേശിയാണ്.
റുവൈദ യൂണിറ്റ് മൊമന്റോ സെക്രട്ടറി നാസർ കൈമാറി. യൂണിറ്റ് സെക്രട്ടറി നാസർ സ്വാഗതവും യാത്ര പോകുന്ന ജയപ്രകാശ് നന്ദിയും രേഖപ്പെടുത്തി.
Middle East and Gulf
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റും നിലവിലെ സിസി അംഗവുമായ വിനു ക്രിസ്റ്റിയുടെ പിതാവ് ക്രിസ്റ്റഫർ (77) നാട്ടിൽ അന്തരിച്ചു. പ്രവാസിശ്രീ അംഗം ജിഷ വിനു മരുമകളാണ്.
ക്രിസ്റ്റഫറിന്റെ നിര്യാണത്തിൽ അനുശോചനം നേരുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെപിഎ അറിയിച്ചു.
Middle East and Gulf
തിരുവനന്തപുരം: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബിയുടെ നേതൃത്വത്തിൽ നിർധനരായ കാൻസർ രോഗികളെ ചേർത്തുപിടിച്ച് നടത്തുന്ന "സ്നേഹസ്പർശം - ഓണം വിത്ത് കാൻസർ പേഷ്യന്റ്സ്' പരിപാടി തുടർച്ചയായ പതിനൊന്നാം വർഷവും തിരുഓണ നാളിൽ തിരുവനന്തപുരം പുതുപ്പള്ളി ഹൗസിൽ നടന്നു.
ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം 2016ൽ ആരംഭിച്ച ഈ കാരുണ്യപദ്ധതി, അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷമുള്ള നാലാമത്തെ ഓണത്തിലും മുടക്കമില്ലാതെ തുടരുകയാണ്.
ചികിത്സയിൽ കഴിയുന്ന നിർധനരായ കാൻസർ രോഗികളെ കണ്ടെത്തി സാമ്പത്തിക സഹായം, ഓണക്കോടി, ഓണസദ്യ എന്നിവ നൽകുന്നതിനൊപ്പം രോഗികളെയും കുടുംബാംഗങ്ങളെയും ചേർത്തുപിടിച്ച് ആശ്വാസവാക്കുകൾ പങ്കിടുന്നതും പരിപാടിയുടെ പ്രത്യേകതയാണ്.
Middle East and Gulf
ദുബായി: യുഎഇയിലെ റെയിന്‍ബോ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോണ്സണ് മാഞ്ഞൂരാന് (74) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഞാറയ്ക്കല്‍ സെന്റ് മേരീസ് പള്ളിയില്‍.
അര നൂറ്റാണ്ടായി യുഎഇയിലെ ഹോട്ടല്‍ വ്യവസായ രംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ്. 1973-ല്‍ മുംബൈയില്‍ തുടങ്ങിയ ഹോട്ടല്‍ വ്യവസായം 1978-ലാണ് ഷാര്‍ജയിലേക്ക് മാറ്റുന്നത്. ഹോട്ടല്‍ വ്യവസായ രംഗത്തെ യുഎഇയിലെ പയനിയേഴ്സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഭാര്യ: എലിസബത്ത്. മക്കള്‍: മായ, ദീപ (ഇരുവരും ബിസിനസ് ) , മരുമകൻ: നിഷാന്ത് ജേക്കബ് (ബിസിനസ് ). മൃതദേഹം ശനിയാഴ്ച രാവിലെ എട്ടു മുതല്‍ ഞാറയ്ക്കല്‍ മാഞ്ഞൂരാന് സെന്ററില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
Middle East and Gulf
ദമാം: നവയുഗം സാംസ്കാരികവേദി വായനവേദിയുടെ പ്രതിമാസ പുസ്തകചർച്ചാപരിപാടിയായ "അക്ഷരസദസ്' ദമാമിൽ അരങ്ങേറി.
വായനവേദി പ്രസിഡന്റ് ശ്രീകുമാർ വെള്ളല്ലൂരിന്റെ അധ്യക്ഷതയിൽ ചേർന്ന അക്ഷര സദസിനു സെക്രട്ടറി ബിനു കുഞ്ഞു സ്വാഗതം പറഞ്ഞു.
ചടങ്ങിൽ നവയുഗം മുതിർന്ന നേതാവ് ഉണ്ണി പൂച്ചെടിയിൽ സി. അച്ചുതമേനോൻ അനുസ്മരണം അവതരിപ്പിച്ചു.
ലാലു ദിവാകരൻ ബിജു തുറയിൽകുന്ന് എഴുതിയ കുട്ടികൊമ്പൻ എന്ന പുസ്തകവും ഹുസെെൻ നിലമേൽ ബാബു എബ്രഹാം എഴുതിയ കമ്പിളി കണ്ടത്തെ കൽഭരണികൾ എന്ന പുസ്തകവും ബെൻസി മോഹൻ ഫയദോർ ദസ്ക്കോവിസ്ക്കിയുടെ കുറ്റവും ശിക്ഷയും എന്ന പുസ്തകവും അവതരിപ്പിച്ചു.
നിസാം കൊല്ലം, സാജൻ കണിയാപുരം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഭാവി പ്രവർത്തങ്ങളെ പറ്റി എം.എ. വാഹിദ് സംസാരിച്ചു. വായനാവേദി ലൈബ്രറേറിയൻ സജീർ അക്ഷരസദസിനു നന്ദി രേഖപ്പെടുത്തി.
അടുത്ത മാസത്തെ അക്ഷരസദസ് സെപ്റ്റംബർ 10ന് നടത്താൻ തീരുമാനിച്ചു.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കേളി സിൽവർ വോളിബോൾ 2026 കിരീടം അറബ്കോ ലോജസ്റ്റിക് സ്വന്തമാക്കി.
സുലൈ അറബ്കോ ഗ്രൗണ്ടിൽ ആവേശം നിറച്ച ഫൈനലിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈലിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് മറികടന്നാണ് അറബ്കോ ജേതാക്കളായത്.
25 - 20 എന്ന സ്കോറിന് ആദ്യ സെറ്റ് ജുബൈൽ സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള മൂന്ന് സെറ്റുകളിലും മികച്ച തിരിച്ചുവരവ് നടത്തിയ അറബ്കോ 18 - 25, 23 - 25, 22 - 25 എന്ന സ്കോറിന് വിജയം പിടിച്ചെടുത്തു.
നിർണായക ഘട്ടങ്ങളിൽ മികച്ച ആക്രമണവും പ്രതിരോധവും പുറത്തെടുത്ത അറബ്കോയാണ് ഒടുവിൽ കപ്പിൽ മുത്തമിട്ടത്. ആദ്യ സെമിഫൈനലിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈൽ, ശക്കർഘർ റിയാദിനെ 25 - 23, 25 - 23, 16 - 25, 26 - 24 എന്ന സ്കോറിന് പരാജയപ്പെടുത്തി ഫൈനലിലെത്തി.
രണ്ടാം സെമിയിൽ സ്റ്റാർ സ്പോർട്സ് റിയാദിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് (25 - 14, 25 - 11, 25 - 7) തോൽപ്പിച്ചാണ് അറബ്കോ ലോജസ്റ്റിക് ഫൈനലിൽ പ്രവേശിച്ചത്. ടൂർണമെന്റിലെ മികച്ച താരമായി (എംവിപി) മംഗളൂർ ജുബൈലിന്റെ മിഗ്ദാദിനെ തെരഞ്ഞെടുത്തു.
അറബ്കോയുടെ ഹസൻ മികച്ച ബ്ലോക്കറും ജുബൈലിന്റെ ഫയാസ് മികച്ച സ്പൈക്കറുമായി. അറബ്കോയുടെ സഫർ മികച്ച സെറ്ററായും ആബിദ് മികച്ച ലിബറോയുമായി തെരഞ്ഞെടുക്കപ്പെട്ടു. വോളി ഫ്രണ്ട്സ് റിയാദിനാണ് ഫെയർ പ്ലേ പുരസ്കാരം.
സമാപന സമ്മേളനത്തിൽ കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി. എംഎആർ പ്രോജക്ട് മാനേജിംഗ് ഡയറക്ടർ അൻവർ ഉദ്ഘാടനം ചെയ്തു. സിൽവർ ജൂബിലി സംഘാടക സമിതി വൈസ് ചെയർമാൻ നൗഫൽ സിദ്ദിഖ് ആമുഖപ്രസംഗം നടത്തി.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സിദ്ധീഖ് അഹമ്മദ് (കോബ്ലാൻ), പ്രസാദ് വഞ്ചിപ്പുര (അസാഫ്), രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, രാമചന്ദ്രൻ (അറബ്കോ) എന്നിവർ ആശംസകൾ നേർന്നു.
കേളി ട്രഷറർ മധു ബാലുശേരി സ്വാഗതവും ആക്ടിംഗ് സെക്രട്ടറി ഷാജി റസാഖ് നന്ദിയും പറഞ്ഞു. റഫറിമാർക്കും ഒഫീഷ്യൽസിനുമുള്ള മെമന്റോകൾ റിയാസ് പള്ളാട്ട്, ലത്തീഫ് കൂളിമാട്, മൻസൂർ, റനീസ് കരുനാഗപ്പള്ളി, ഇസ്മായിൽ കൊടിഞ്ഞി,സുബിൻ എന്നിവർ വിതരണം ചെയ്തു.
ടൂർണമെന്റിലെ മത്സരങ്ങൾ നിയന്ത്രിച്ചത് ഹനീഫ് മംഗലാപുരം, ദീപക് മംഗലാപുരം, ഗോപിനാഥ് കണ്ണൂർ, ഹക്കീം, ഷരീജ്, കരീം മദീന, അൻസി ഷാനിഷ് എന്നിവരടങ്ങിയ റഫറി പാനലാണ്. അൻസി ഷാനിഷിന്റെ സാന്നിധ്യവും റഫറി പാനലിനെ ശ്രദ്ധേയമാക്കി.
റണ്ണേഴ്സ് മെഡലുകൾ കേളി പ്രസിഡന്റും വിന്നേഴ്സ് മെഡലുകൾ ആക്ടിംഗ് സെക്രട്ടറിയും വിതരണം ചെയ്തു. വ്യക്തിഗത പുരസ്കാരങ്ങളും ട്രോഫികളും റഫീഖ് ചാലിയം, നസീർ മുള്ളൂർക്കര, നൗഫൽ സിദ്ദിഖ്, റഫീഖ് പാലത്ത്, ഷമീം മേലേതിൽ, സുജിത്ത് എന്നിവർ സമ്മാനിച്ചു.
ഫെയർ പ്ലേ പുരസ്കാരം കേളി കേന്ദ്രകമ്മിറ്റി അംഗം ബിജു തായമ്പത്ത് കൈമാറി. സെമിഫൈനലിസ്റ്റുകൾക്കുള്ള കാഷ് പ്രൈസുകൾ കേളി ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, കേളി വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ, സുലൈ ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി എന്നിവർ വിതരണം ചെയ്തു.
റണ്ണേഴ്സിനുള്ള സമ്മാനം ഗഫൂർ ആനമങ്ങാടും ട്രോഫി ഷാജി റസാഖും കൈമാറി. ജേതാക്കൾക്കുള്ള കാഷ് പ്രൈസ് കേളി ട്രഷറർ മധു ബാലുശേരിയും ട്രോഫി എംഎആർ പ്രോജക്ട് എംഡി അൻവറും സമ്മാനിച്ചു.
കേളി കലണ്ടർ സ്പോൺസർമാരായ കോബ്ലാന്റെ പ്രതിനിധിക്ക് കേളി ആക്ടിംഗ് സെക്രട്ടറിയും അസാഫിന്റെ പ്രതിനിധിക്ക് ട്രഷററും മെമന്റോ കൈമാറി.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ താരങ്ങൾ അണിനിരന്ന ടൂർണമെന്റ് മികച്ച നിലവാരത്തിലുള്ള മത്സരങ്ങളിലൂടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് കായികോത്സവത്തിന്റെ ആവേശം പകർന്നു.
രണ്ടു ദിവസങ്ങളിലായി നടന്ന പോരാട്ടങ്ങൾ പ്രവാസി സമൂഹത്തിലെ കായിക കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും വേദിയായി മാറി.
Middle East and Gulf
ദമാം: നവയുഗം സാംസ്കാരികവേദി കേന്ദ്രനേതാവായിരുന്ന അകാലത്തിൽ അന്തരിച്ച സനുമഠത്തിലിന്റെ അമ്മയ്ക്ക് ഓണക്കാലത്ത് സമ്മാനവുമായി എത്തി നവയുഗം നേതാക്കൾ.
സനുവിന്റെ വീട്ടിലെത്തിയ നവയുഗം നേതാക്കളായ ഉണ്ണി മാധവം, റഷീദ് പുനലൂർ, രാജൻ കായംകുളം എന്നിവർ ചേർന്ന് സനുമഠത്തിലിന്റെ അമ്മക്ക് ഓണപ്പുടവയും സമ്മാനങ്ങളും കൈമാറി.
സനുവിന്റെ ഭാര്യ, മകൻ, മറ്റു കുടുംബാംഗങ്ങൾ, നവയുഗം കേന്ദ്രകമ്മിറ്റിയുടെ മുൻസെക്രട്ടറിയായിരുന്ന കെ.ആർ. അജിത്ത്, നവയുഗം കുടുംബാംഗങ്ങളായ സീനത്ത് റഷീദ്, രവി എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
നവയുഗത്തിന്റെ ആദ്യകാലം മുതൽ നേതൃത്വനിരയിൽ പ്രവർത്തിച്ച സനു മികച്ച സംഘടകപാടവം കൊണ്ട് കിഴക്കൻ പ്രവിശ്യയുടെ സാമൂഹ്യ, സാംസ്ക്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്നു.
നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ദല്ല മേഖലയിൽ നട്ടെല്ല് സനുവിന്റെ പ്രവർത്തനങ്ങളായിരുന്നു. തൊഴിൽ പ്രശ്നങ്ങളാലും രോഗം മൂലവും വലഞ്ഞ ഒട്ടേറെ പ്രവാസികളാണ് സനുവിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്.
സ്വന്തം വരുമാനത്തിൽ നിന്നും പണം ചെലവാക്കി മറ്റുള്ളവരെ സഹായിക്കാൻ ഒരിക്കലും മടിക്കാത്ത സനു മഠത്തിൽ, നിറഞ്ഞ പുഞ്ചിരിയും ഊഷ്മളമായ പെരുമാറ്റവും കൊണ്ട് വലിയൊരു സുഹൃത്ത് വലയവും സമ്പാദിച്ചിരുന്നു.
16 വർഷത്തോളമായി ദമാം പ്രവാസിയായ സനു മഠത്തിൽ 2023 ഏപ്രിൽ 22നാണ് ദമാം കൊദറിയയിലെ താമസസ്ഥലത്തു വച്ച് ഉറക്കത്തിനിടെ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് അന്തരിച്ചത്.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി കേന്ദ്ര കമ്മിറ്റിയും സുലൈ ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേളി സിൽവർ വോളിബോൾ ടൂർണമെന്റ് 2026’ന് സുലൈ അറബ്കോ ഗ്രൗണ്ടിൽ ആവേശകരമായ തുടക്കം. ആദ്യദിനം നടന്ന ഗ്രൂപ്പ് മത്സരങ്ങളിൽ അറബ്കോയും മംഗളൂർ സ്പോർട്സ് ക്ലബ്ബ് ജുബൈലും രണ്ട് മത്സരങ്ങളിൽ വീതം വിജയിച്ചപ്പോൾ, സ്റ്റാർ റിയാദും ശക്കർഘറും ഓരോ മത്സരങ്ങളിൽ വിജയം നേടി.
വൈകിട്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ സിൽവർ ജൂബിലി ആക്ടിംഗ് ചെയർമാൻ നൗഫൽ സിദ്ദീഖ് അധ്യക്ഷനായി. പെർഫക്ട് പ്യൂരിറ്റി മാർക്കറ്റിംഗ് മാനേജർ സഹീർ അലി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗം സീബാ കൂവോട്, അറബ്കോ മാനേജിങ് ഡയറക്ടർ രാമചന്ദ്രൻ, അറബ്കോ മാനേജർ സാലിം അൽ അംരി, കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ട്രഷറർ മധു ബാലുശ്ശേരി, കേളി സ്പോർട്സ് കൺവീനർ ഷമീം മേലേതിൽ എന്നിവർ ആശംസകൾ നേർന്നു. കേളി ആക്ടിങ് സെക്രട്ടറി ഷാജി റസാഖ് സ്വാഗതവും ജോയിന്റ് കൺവീനർ റഫീഖ് ചാലിയം നന്ദിയും പറഞ്ഞു.
ആദ്യ മത്സരത്തിൽ അറബ്കോ ലോജസ്റ്റിക് 25-20, 27-25 എന്ന സ്കോറിന് റിബൽസ് റിയാദിനെ പരാജയപ്പെടുത്തി. റിബൽസായിരുന്നു ആദ്യ സർവ് എടുത്തത്.
രണ്ടാം മത്സരത്തിൽ സ്റ്റാർ റിയാദ് 29-27, 24-26, 16-14 എന്ന ആവേശകരമായ സ്കോറിന് വോളി ഫ്രണ്ട്ൻസ് റിയാദിനെ കീഴടക്കി.
മൂന്നാം മത്സരത്തിൽ അറബ്കോയുടെ മികച്ച പ്രകടനം തുടർന്നു. 25-20, 25-12 എന്ന സ്കോറിന് ശക്കർഘറിനെ പരാജയപ്പെടുത്തി അറബ്കോ രണ്ടാം ജയം സ്വന്തമാക്കി.
നാലാം മത്സരത്തിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈൽ 25-19, 28-26 എന്ന സ്കോറിന് സ്റ്റാർ റിയാദിനെ തോൽപ്പിച്ചു. അഞ്ചാം മത്സരത്തിൽ ശക്കർഘർ 25-13, 16-25, 15-12 എന്ന സ്കോറിന് റിബൽസ് റിയാദിനെ പരാജയപ്പെടുത്തി.
ആറാം മത്സരത്തിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈൽ 25-18, 25-15 എന്ന സ്കോറിന് വോളി ഫ്രണ്ട്ൻസിനെ തോൽപ്പിച്ചു.
ഹനീഫ് മംഗലാപുരം, ദീപക് മംഗലാപുരം, ഗോപിനാഥ് കണ്ണൂർ എന്നിവരുടെ നേതൃത്വത്തോലുള്ള റഫറി പാനൽ മത്സരങ്ങൾ നിയന്ത്രിച്ചു.
ആദ്യദിനത്തിലെ മത്സരങ്ങൾക്ക് പിന്നാലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് വേദിയൊരുങ്ങി. ആദ്യ സെമിയിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈൽ ശക്കർഘറിനെയും രണ്ടാം സെമിയിൽ സ്റ്റാർ റിയാദ് അറബ്കോ ലോജസ്റ്റിക്കിനെയും നേരിടും. സെമി ഫൈനൽ മത്സരങ്ങൾക്ക് പിന്നാലെ ഫൈനലും നടക്കും.
റിയാദിലെ പ്രമുഖ ആറ് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, സൗദിക്ക് പുറത്തു നിന്നും മികച്ച താരങ്ങളാണ് അണിനിരക്കുന്നത്. സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് കായിക ആവേശം പകരുന്നതിനൊപ്പം പ്രവാസി സമൂഹത്തിലെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനുള്ള വേദി കൂടിയായി ടൂർണമെന്റ് മാറുകയാണ്. റിയാദിലെ കായികപ്രേമികളുടെ സാന്നിധ്യം മത്സരങ്ങൾ ആവേശഭരിതമായി.
Middle East and Gulf
അബുദാബി: തലസ്ഥാന നഗരിയിലെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ ഇന്ത്യ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷങ്ങള്‍ക്ക് ഒരുക്കം തുടങ്ങി.
സെപ്റ്റംബർ 13ന് അയായിരം പേർ പങ്കെടുക്കുന്ന വിപുലമായ ഓണസദ്യയോട് കൂടിയാണ് ഓണാഘോഷങ്ങൾക്ക് അരങ്ങുണരുക. നവംബർ ഏഴു വരെ പരിപാടികൾ നീണ്ടു നിൽക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിൽ നിന്നെത്തുന്ന പ്രമുഖ പാചക വിദഗ്ധനായ കണ്ണന്റെ നേതൃത്വത്തിലാണ് ഐഎസ്സി - എസ്എഫ്സി ഓണസദ്യക്കുള്ള ഒരുക്കങ്ങൾ നടക്കുക. അംഗങ്ങൾ തന്നെയാണ് ഈ വിപുലമായ സദ്യക്കുള്ള ഒരുക്കങ്ങളിൽ പങ്കാളികളാകുന്നതെന്നു പ്രസിഡന്റ് ബിജി എം. തോമസ് അറിയിച്ചു.
സെപ്റ്റംബര്‍ 13ന് പൂക്കള മത്സരം നടക്കും. 15ന് പരമ്പരാഗത ഓണക്കളികളും 17ന് യുവജന ഓണാഘോഷവും നടക്കും. 19ന് പ്രമുഖ ഗായകന് ജാസി ഗിഫ്റ്റ് നയിക്കുന്ന ഓണം ഗ്രാന്റ് മ്യൂസിക്കല്‍ നൈറ്റും നവംബര്‍ ഏഴിന് തിരുവാതിര മത്സരവും അരങ്ങേറും.
60 വർഷങ്ങൾ പൂർത്തിയാക്കുന്ന അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് ഒക്ടോബർ 10ന് തുടക്കം കുറിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
റിയാലിറ്റി ഷോകളിലൂടെ ജനപ്രീതിയാർജിച്ച ഗായകരായ സുഹൈൽ, അമൃത രാജൻ എന്നിവർ നയിക്കുന്ന സംഗീതപരിപാടിയോടെയാണ് ജൂബിലി ആഘോഷങ്ങൾ ആരംഭിക്കുക.
ജനറല്‍ സെക്രട്ടറി ലിംസണ്‍ കെ ജേക്കബ്, ട്രഷറര്‍ ജോണ്‍ ജോസഫ്, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി കെ.സി. അജിത്, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ കുഞ്ചേറിയ ജോസഫ്, എസ്എഫ്സി ഗ്രൂപ്പ് ചെയര്മാന് കെ. മുരളീധരന് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Middle East and Gulf
ദോഹ: ഓണാഘോഷങ്ങളുടെ ഭാഗമായി മീഡിയ പ്ലസ് പുറത്തിറക്കിയ പ്രത്യേക പ്രസിദ്ധീകരണം "ഓണവസന്തം' ദോഹയില്‍ പ്രകാശനം ചെയ്തു. കല്ല്യാണ പന്തല്‍ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പിന് ആദ്യ കോപ്പി നല്കി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്മാന് പി.എന്‍. ബാബുരാജന് പ്രകാശനം നിര്‍വഹിച്ചു.
പ്രവാസലോകത്ത് മലയാളികളുടെ സാംസ്കാരിക പൈതൃകവും ആഘോഷങ്ങളുടെ തനിമയും പുതുതലമുറയിലേക്ക് പകര്ന്നുനല്കുന്നതില് ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് ശ്രദ്ധേയമായ പങ്കുവഹിക്കാനാകുമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ഓണം ഒരു ആഘോഷം എന്നതിനപ്പുറം സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും മാനവികതയുടെയും സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രസിദ്ധീകരണം പ്രകാശനം ചെയ്ത പി.എന്‍. ബാബുരാജന് മീഡിയ പ്ലസിന്റെ വിവിധ സാമൂഹിക-സാംസ്കാരിക സംരംഭങ്ങളെ അഭിനന്ദിച്ചു.
പ്രവാസി സമൂഹത്തിന്റെ ആഘോഷങ്ങളും സാംസ്കാരിക പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തുകയും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ഒരുമിപ്പിക്കുകയും ചെയ്യുന്ന പ്രസിദ്ധീകരണങ്ങള്‍ കാലഘട്ടത്തിന്റെ സാംസ്കാരിക അടയാളപ്പെടുത്തലുകള്‍ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
Middle East and Gulf
കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ സപ്തതി ഹാർവെസ്റ്റ് ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള റാഫിൾ കൂപ്പണിന്റെ പ്രകാശനവും ആദ്യ വിൽപനയും സിറ്റി നാഷണൽ ഇവഞ്ചലിക്കൽ ദേവാലയത്തിൽ വച്ച് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടത്തപ്പെടുകയുണ്ടായി.
ചടങ്ങുകൾക്ക് ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ, സഹവികാരി റവ. ഫാ. ബിജു ഡാനിയേൽ എന്നിവർ നേതൃത്വം നൽകി.
മഹാ ഇടവക ട്രസ്റ്റി ജെറി ജോൺ കോശി, സെക്രട്ടറി റ്റിജു അലക്സ് പോൾ, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ തോമസ് കുരുവിള, മാത്യു കെ. ഇലഞ്ഞിക്കൽ, സപ്തതി ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ മാത്യൂസ് വർഗ്ഗീസ്, ജോയിന്റ് ജനറൽ കൺവീനർ ജോൺ പി. ജോസഫ്, ഫിനാൻസ് കൺവീനർ നവീൻ കുര്യൻ തോമസ്, പ്രോഗ്രാം-കൺവീനർ ബിനു ബെന്യാം, കൂപ്പൺ കൺവീനർ തോമസ്കുട്ടി ജോസഫ്, സ്പോൺസർഷിപ്പ്-കൺവീനർ ജേക്കബ് വി. ജോബ് എന്നിവർ സന്നിഹിതരായിരുന്നു.
Middle East and Gulf
സൽമാനിയ: നീണ്ട പ്രവാസജീവിതത്തിനിടയിൽ രോഗം മൂലം സൽമാനിയ ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞു നാട്ടിലേക്ക് തുടർചികിത്സക്കായി പോകേണ്ട അവസ്ഥയിൽ കഴിഞ്ഞിരുന്ന കൊല്ലം തേവലക്കര സ്വദേശിക്ക് കൊല്ലം പ്രവാസി അസോസിയേഷന്റെ സഹായം.
രോഗം കാരണം കഴിഞ്ഞ കുറെ നാളുകളായി ജോലിയില്ലാതെ ബുദ്ധിമുട്ടിയിരുന്ന സഹോദരനാണ് കെപിഎയുടെ സഹായം ലഭിച്ചിരിക്കുന്നത്. കെപിഎയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഗുദൈബിയ ഏരിയ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ കെപിഎ ചാരിറ്റി വിംഗ് യാത്ര ടിക്കറ്റ് കൈമാറി.
Middle East and Gulf
ദോഹ: ലോക മാനവിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് സംഘടിപ്പിച്ച കൂടിയിരുത്തം മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്വം ഉയര്‍ത്തിപ്പിടിച്ച ചിന്തകളും ആശയങ്ങളും കൊണ്ട് ശ്രദ്ധേയമായി.
പരസ്പരം കരുതലോടെയും സഹാനുഭൂതിയോടെയും ജീവിക്കുന്ന ഒരു സാമൂഹിക ക്രമമാണ് ലോകത്തിന് ഏറ്റവും ആവശ്യമെന്നും ജീവിതത്തില്‍ നാം എന്ത് നേടി എന്നതിനേക്കാള്‍ നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് എന്ത് ലഭിച്ചു എന്നതാണ് കൂടുതല്‍ പ്രസക്തമെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
1972-ല്‍ പുറത്തിറങ്ങിയ അച്ഛനും ബാപ്പയും എന്ന മലയാളചലച്ചിത്രത്തിനായി വയലാര്‍ രാമവര്‍മ്മ രചിച്ച് ജി. ദേവരാജന്‍ സംഗീതം നല്കി കെ. ജെ. യേശുദാസ് ആലപിച്ച "മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു' എന്ന സന്ദേശപ്രധാനമായ ഗാനം ആലപിച്ചുകൊണ്ട് ഗായിക സിതാര ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു.
മനുഷ്യനെ മതത്തിനും ജാതിക്കും അതീതമായി കാണേണ്ടതിന്റെ പ്രസക്തി ഓര്‍മിപ്പിച്ച ഗാനത്തിന്റെ അവതരണം പരിപാടിക്ക് മാനവികതയുടെ ശക്തമായ സന്ദേശം പകര്‍ന്നു.
നമ്മുടെ ജീവിതം കൊണ്ട് ഒരാളുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞെങ്കില്‍, ഒരാള്‍ക്ക് പ്രതീക്ഷ നല്കാന് കഴിഞ്ഞെങ്കില്‍, ഒരാളെ ഉയര്‍ത്തിനിര്‍ത്താന്‍ കഴിഞ്ഞെങ്കില്‍, അല്ലെങ്കില്‍ ഒരാളുടെ ജീവിതത്തില്‍ ചെറിയൊരു മാറ്റമെങ്കിലും സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കില്‍ അതാണ് ജീവിതത്തിന്റെ യഥാര്‍ഥ മഹത്വമെന്ന് പ്രഭാഷകര്‍ ചൂണ്ടിക്കാട്ടി.
മറ്റുള്ളവരുടെ വേദന തിരിച്ചറിയാനും അവര്‍ക്കൊപ്പം നില്‍ക്കാനും കഴിയുന്ന മനുഷ്യരാണ് സമൂഹത്തിന്റെ യഥാര്‍ത്ഥ സമ്പത്ത്. മാനവികതയുള്ള മനുഷ്യരും സാഹോദര്യമുള്ള സമൂഹവുമാണ് പുരോഗമിച്ച ഒരു ലോകത്തിന്റെ യഥാര്‍ത്ഥ അടയാളമെന്നും അവര്‍ പറഞ്ഞു.
സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സവിത ദീപു, കലാകാരന് മുനീര്‍ തൂലിക, സംരംഭകരായ ജെബി കെ. ജോണ്‍, മന്‍സൂര്‍ കോഡൂര്‍ എന്നിവര്‍ സംസാരിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ സജീവ സാന്നിധ്യമായ ജെബി കെ. ജോണിനെ ചടങ്ങില്‍ ഗായിക സിതാര ഷാഫി പൊന്നാടയണിയിച്ച് ആദരിച്ചു. മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
Middle East and Gulf
അൽഹസ്സ: 18 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി അൽഹസ്സ മേഖലാ കമ്മറ്റി അംഗവും, ബത്തലിയ യൂണിറ്റ് അംഗവുമായ ഗിരീഷ് കുമാറിനു നവയുഗം യാത്രയയപ്പു നൽകി.
ബത്തലിയയിൽ നവയുഗം അൽഹസ്സ മേഖലാ പ്രസിഡിൻ്റ് സുനിൽ വലിയാട്ടിലിൻ്റെ അധ്യതയിൽ നടന്ന യാത്രയയപ്പ് യോഗം, മേഖലാ രക്ഷാധികാരി സുശീൽ കുമാർ ഉദ്ഘാടനം ചെയ്തു.മേഖലാ സെക്രട്ടറി ഉണ്ണിമാധവം സ്വാഗതം ആശംസിച്ചു.
ഗിരീഷ് കുമാറിന് നവയുഗത്തിന്റെ സ്നേഹോപഹാരം നവയുഗം ബത്തലിയ യൂണീറ്റ് സെക്രട്ടറിയും, മേഖലകമ്മിറ്റി അംഗവുമായ സജീവ് കൈമാറി.
നവയുഗം അൽഹസ്സ മേഖല കമ്മിറ്റി നേതാക്കളായ വേലൂരാജൻ, ബക്കർ മൈനാഗപ്പള്ളി, ജലീൽ കല്ലമ്പലം, സിയാദ് പള്ളിമുക്ക്, വിജയൻ, അലീം കല്ലമ്പലം, താഹിർ, ഹനീഫ, അൻവർ തക്കല എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഊഷ്മളമായ യാത്രഅയപ്പ് ചടങ്ങിന് ഗിരീഷ് നന്ദി അറിയിച്ചു.
കൊല്ലം ചടയമംഗലം സ്വദേശിയായ ഗിരീഷ് കുമാർ കഴിഞ്ഞ പതിനെട്ടു വർഷമായി അൽഹസ്സയിൽ ജോലി ചെയ്തു വരുകയായിരുന്നു. വ്യക്തീപരമായ കാരണങ്ങളാലാണ് പ്രവാസം അവസാനിപ്പിയ്ക്കുന്നത്. ഭാര്യ സുനിതയ്ക്കും മകൻ ഗോവിന്ദിനും അടങ്ങുന്ന കുടുംബത്തോടൊപ്പം നാട്ടിൽ തന്നെ കഴിയാനാണ് തീരുമാനം.
Middle East and Gulf
ആലപ്പുഴ: പ്രവാസകാലത്ത് അകന്നുപോയ സൗഹൃദങ്ങളെ വീണ്ടും ചേർത്തുപിടിച്ച്, മുൻകാല ഒഐസിസി പ്രവർത്തകരെ ഒരേവേദിയിൽ വീണ്ടും ഒന്നിപ്പിച്ച് പഴയ ഓർമ്മകൾക്ക് പുതുജീവൻ നൽകി ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ഐസിസി മീറ്റ് - ഓർമ്മസംഗമം 2026’ ആലപ്പുഴ റമദ ഹോട്ടലിൽ ശ്രദ്ധേയമായി.
ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി വൈസ് പ്രസിഡ വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. കുട്ടനാട് എംഎൽഎ റെജി ചെറിയാൻ സംഗമം ഉദ്ഘാടനം ചെയ്തു.
പ്രവാസകാലത്ത് ഒരുമിച്ച് പ്രവർത്തിച്ചവരുടെ സൗഹൃദങ്ങളും ബന്ധങ്ങളും കാലം കഴിഞ്ഞാലും നിലനിൽക്കണം. പഴയ സഹപ്രവർത്തകരെ വീണ്ടും ഒന്നിപ്പിക്കുകയും അവരുടെ ഓർമ്മകൾ പുതുതലമുറയിലേക്ക് കൈമാറുകയും ചെയ്യുന്ന ഇത്തരം കൂട്ടായ്മകൾ ഏറെ പ്രസക്തമാണ്. ഒഐസിസി പ്രവർത്തകർ തമ്മിലുള്ള ആത്മബന്ധം സംഘടനയുടെ വലിയ ശക്തിയാണ്, റെജി ചെറിയാൻ എംഎൽഎ പറഞ്ഞു.
ആലപ്പുഴ എംഎൽഎ എഡി തോമസ് മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി കുവൈറ്റ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഒഐസിസി കുവൈറ്റിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ബി. എ. അബ്ദുൽ മുത്തലിബ്, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ എബി കുര്യാക്കോസ്, കോൺഗ്രസ് വക്താവ് അഡ്വ. അനിൽ ബോസ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിൽ എസ്. എസ്., ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം എബി വാരിക്കാട് എന്നിവർ ആശംസകൾ നേർന്നു.
ചാക്കോ ജോർജ് കുട്ടി, പ്രേംസൺ കായംകുളം, ജോയ് ജോൺ തുരുത്തിക്കര, ക്രിസ്റ്റഫർ ഡാനിയൽ, കൊച്ചാപ്പിള്ളി വിജയഭാനു, കോശി അലക്സാണ്ടർ, അനിൽ കള്ളാർ, സലിം എം. എം., ദിലി പാലക്കാട്, തോമസ് കുരുവിള, ജോസ് ജോർജ് തുടങ്ങിയ മുൻകാല ഒഐസിസി പ്രവർത്തകർ സംഗമത്തിൽ പങ്കെടുത്തു. പ്രവാസകാലത്തെ അനുഭവങ്ങളും സൗഹൃദ ഓർമ്മകളും പങ്കുവെച്ചത് സംഗമത്തിന് വൈകാരികമായ മുഹൂർത്തങ്ങൾ സമ്മാനിച്ചു.
ഫോക്ക്ലോർ അവാർഡ് ജേതാവ് ആദർശ് ചിറ്റാർ നയിച്ച നാടൻപാട്ട് സംഗീതവിരുന്ന് പരിപാടിയുടെ പ്രധാന ആകർഷണമായി. അമൃത ആദർശ് പരിപാടി മനോഹരമായി നിയന്ത്രിച്ചു. പഴയ സഹപ്രവർത്തകരുടെ കൂടിക്കാഴ്ച, പ്രവാസകാല ഓർമ്മകളുടെ പങ്കുവയ്ക്കൽ, കലാവിനോദ പരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ സംഗമത്തിന് കൂടുതൽ നിറവും ആവേശവും പകർന്നു.
ബിജു പാറയിൽ, അബ്ദുൾ സലാം, മുരളി എസ്. നായർ, പൊന്നൂസ് മാപ്പിള, പ്രദീപ് ജോസഫ്, ഷിജോ തോമസ്, മാത്യു അച്ചൻകുഞ്ഞ്, നൈനാൻ ജോൺ, അജിത്ത് കല്ലൂരാൻ, രതീഷ് ടി. ആർ., ഷിബു ചെറിയാൻ, ജോൺ വർഗീസ്, റോഷൻ ജേക്കബ്, കലേഷ് ബി. പിള്ള, സാബു തോമസ്, രാജേഷ് പിള്ള, സണ്ണി അമ്പിയിൽ എന്നിവർ പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ കുക്കു സ്വാഗതവും ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് മനോജ് റോയ് നന്ദിയും രേഖപ്പെടുത്തി.
പ്രവാസത്തിന്റെ തിരക്കുകളിൽ അകന്നുപോയ സൗഹൃദങ്ങൾ വീണ്ടും ഒന്നിച്ചപ്പോൾ, ന്ധഓർമ്മസംഗമം - 2026’ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പഴയ ഓർമ്മകളുടെയും ഹൃദയസ്പർശിയായ പുനഃസംഗമമായി മാറി.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) യുടെ 11മത് ടാലെന്റ്റ് ടെസ്റ്റ് ഓഗസ്റ്റ് 27ന് വ്യാഴാഴ്ച സംഘടിപ്പിക്കും.
എൻഈസികെ അങ്കണത്തിൽ വിവിധ വേദികളിലായി രാവിലെ 8 നു ആരംഭിക്കുന്ന മത്സരത്തിൽ എൻഈസികെയിലും അഹമ്മദി സെന്റ് പോൾസിലും ഉൾപ്പെട്ട മാർത്തോമാ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൺ, പെന്തക്കോസ്ത് സഭകളിലുള്ള 35 സഭകളിൽ നിന്നായി 750 ൽ പരം മത്സരാർഥികൾ മാറ്റുരയ്ക്കും.
സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം, ക്വിസ്, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ടാകും. മത്സര ദിനത്തെ ആസ്പദമാക്കി വീഡിയോ ന്യൂസ് ബുള്ളറ്റിൻ മത്സരവും ഉണ്ടാകും. പ്രായം അടിസ്ഥാനമാക്കി 3 ഗ്രൂപ്പുകളിലാകും മത്സരം. പരിപാടി ഹാർവെസ്റ് ടിവി തൽസമയം സംപ്രേഷണം ചെയ്യും.
കെഇസിഎഫ് പ്രസിഡന്റ് റവ .അരുൺ ബോസ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. വിശിഷ്ട അതിഥികൾക്ക് പുറമെ വിവിധ സഭകളിൽ നിന്നുള്ള ആത്മീയ നേതൃത്വവും, സാമൂഹിക സാംസ്കാരിക നേതാക്കളും പങ്കെടുക്കും.
ടാലെന്റ് ടെസ്റ്റിന്റെ വിജയത്തിനായി അജോഷ് മാത്യു (ജനറൽ കൺവീനർ), ഷിബു വി. സാം, ഷിജോ തോമസ് , റോയ് കെ. യോഹന്നാൻ (എൻ. ഈ. സി. കെ സെക്രട്ടറി), സജു വാഴയിൽ തോമസ്, കുരുവിള ചെറിയാൻ (പ്രസിഡന്റ്), ജിനോ അരീക്കൽ (ട്രഷറർ), ദീപക് ഫിലിപ്പ് തോമസ്, റെജു ഡാനിയേൽ ജോൺ, കെടിഎംസിസി കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ 100 അംഗ കമ്മറ്റി പ്രവർത്തിക്കുന്നു.
Middle East and Gulf
റിയാദ്: വിശപ്പുരഹിത കേരളത്തിനായി കൈകോർത്തു കേളി കലാസാംസ്കാരിക വേദി. കേളിയുടെ പന്ത്രണ്ടാം കേന്ദ്രസമ്മേളന പ്രഖ്യാപനങ്ങളിൽ ഒന്നായ വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട കോന്നിയിലെ ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്നേഹാലയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന് ഒരു മാസത്തെ ഭക്ഷണച്ചെലവിനുള്ള ധനസഹായം കൈമാറി.
കേളി അസീസിയ ഏരിയയിലെ വിജയൻ പുളിവേലിയാണ് സ്നേഹാലയത്തിന്റെ പ്രവർത്തനങ്ങൾ കേളിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ന്ധവിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതിയുടെ ഭാഗമായി സ്നേഹാലയത്തിന് സഹായം നൽകാൻ കേളി തീരുമാനിച്ചത്. സ്നേഹാലയത്തിലെ അന്തേവാസികൾക്കും അവരെ പരിചരിക്കുന്ന വോളണ്ടിയർമാർക്കും ഒരു മാസത്തേക്ക് ദിവസവും മൂന്നുനേരം ഭക്ഷണം നൽകുന്നതിനാവശ്യമായ തുകയാണ് കേളി കൈമാറിയത്. സ്നേഹവും കരുതലും ഭക്ഷണവുമൊരുക്കി സമൂഹത്തിലെ ഏറ്റവും അശരണരായ മനുഷ്യർക്കൊപ്പം നിൽക്കുന്ന സ്നേഹാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ കൂടിയാണ് കേളിയുടെ ഈ ഇടപെടൽ.
സ്നേഹാലയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ശ്യാംലാൽ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുനിൽകുമാർ ധാരണപത്രം സ്നേഹാലയം പ്രസിഡന്റ് ശ്യാംലാലിന് കൈമാറി. കേളി രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി, കേന്ദ്ര കമ്മിറ്റി അംഗം തോമസ് ജോയ്, കേളി കുടുംബവേദി അംഗം ലക്ഷ്മി, റോധ ഏരിയ കമ്മിറ്റി അംഗം ആഷിക് ബഷീർ, മുൻ കേന്ദ്ര കമ്മിറ്റി അംഗം രാജൻ പള്ളിത്തടം, സ്നേഹാലയം രക്ഷാധികാരിയും കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറിയുമായ രഘുനാഥ് ഇടത്തിട്ട, സ്നേഹാലയം ട്രഷറർ ശ്രീകുമാർ, രക്ഷാധികാരി അംഗങ്ങളായ രഞ്ജൻ, സുധാ രഞ്ജൻ, വർഗീസ് ബേബി, സദാശിവൻ പിള്ള, സോമനാഥൻ, വിജയകൃഷ്ണൻ എന്നിവരും സ്നേഹാലയം വളണ്ടിയർമാരും ചടങ്ങിൽ സന്നിഹിതരായി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾ, സ്ട്രോക്ക് ബാധിച്ച് കിടപ്പിലായവർ, പരിചരണവും താമസവും ആവശ്യമായ വൃദ്ധർ, ജീവിതത്തിന്റെ അവസാനഘട്ടത്തിൽ മാന്യമായ പരിചരണം ആഗ്രഹിക്കുന്നവർ എന്നിവർക്കാണ് സ്നേഹാലയം പ്രധാനമായും ആശ്രയമാകുന്നത്. ഇത്തരം രോഗികൾക്ക് മാന്യമായ പരിചരണവും വേദനയില്ലാത്ത ജീവിതവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്നേഹാലയം പ്രവർത്തിക്കുന്നത്. ന്ധദാരിദ്ര്യം കാരണം ചികിത്സ മുടങ്ങരുത്’ എന്ന ആശയമാണ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് അടിത്തറ.
കിടപ്പുരോഗികൾക്ക് 24 മണിക്കൂർ നഴ്സിംഗ് പരിചരണം, താമസം, ഭക്ഷണം, വസ്ത്രം, ശുചീകരണം, വേദനസംഹാര മരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള ഇൻപേഷ്യന്റ് സേവനങ്ങൾ സ്നേഹാലയം നൽകുന്നു.
കാൻസർ ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ വേദന നിയന്ത്രിക്കുന്നതിനുള്ള ചികിത്സയും ലഭ്യമാക്കുന്നുണ്ട്. വീടുകളിൽ കഴിയുന്ന രോഗികളെ വോള ണ്ടിയർമാർ സന്ദർശിച്ച് മുറിവ് ഡ്രസ്സിംഗ്, കുളിപ്പിക്കൽ, മരുന്ന് നൽകൽ തുടങ്ങിയ പരിചരണങ്ങൾക്കൊപ്പം രോഗികൾക്കും കുടുംബങ്ങൾക്കും മാനസിക പിന്തുണയും നൽകുന്നു. ആശുപത്രികളിലേക്കും കീമോതെറാപ്പി പോലുള്ള ചികിത്സകൾക്കുമായി രോഗികളെ എത്തിക്കുന്നതിന് ആംബുലൻസ് സേവനവും സ്നേഹാലയം ഒരുക്കുന്നുണ്ട്. പൂർണമായും സംഭാവനകളെയും ജനസഹകരണത്തെയും ആശ്രയിച്ചാണ് സ്നേഹാലയത്തിന്റെ പ്രവർത്തനം മുന്നോട്ടുപോകുന്നത്.
പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും നാട്ടിലെ അശരണരുടെ വിശപ്പും വേദനയും തിരിച്ചറിഞ്ഞ് അവർക്കൊപ്പം നിൽക്കുകയാണ് ന്ധവിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതിയിലൂടെ കേളി. ഭക്ഷണത്തിനുള്ള സഹായം എന്നതിലുപരി, ഒറ്റപ്പെട്ടുപോകുന്ന മനുഷ്യർക്ക് കരുതലിന്റെ കൈത്താങ്ങാകുന്ന സാമൂഹിക ഉത്തരവാദിത്വത്തിന്റെ മാതൃക കൂടിയായി ഈ പദ്ധതിയെ മാറ്റുകയാണ് കേളി.
Middle East and Gulf
കൊല്ലം: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിൻ (KPA Bahrain) നാട്ടിൽ അവധിക്കെത്തിയ അംഗങ്ങളെയും, കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് സ്നേഹക്കൂട്ടായ്മ സംഘടിപ്പിച്ചു. ഹൗസ്ബോട്ടിൽ നടന്ന കുടുംബസംഗമത്തിൽ കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നാട്ടിലെത്തിയ അംഗങ്ങൾക്കും കുടുംബങ്ങൾക്കും പരസ്പരം കണ്ടുമുട്ടാനും സൗഹൃദം പുതുക്കാനും കുടുംബബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കാനും സംഗമം അവസരമായി. മനോഹരമായ കായൽക്കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഹൗസ്ബോട്ടിൽ നടന്ന സംഗമം സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ അനുഭവമായി മാറി.
വിവിധ വിനോദപരിപാടികളും സൗഹൃദ കൂട്ടായ്മകളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കുട്ടികളും മുതിർന്നവരും ഒരുപോലെ പരിപാടികളിൽ സജീവമായി പങ്കെടുത്തു.
പരിപാടിക്ക് കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ഓർഗനൈസിങ് സെക്രട്ടറി അനൂപ് തങ്കച്ചൻ, കെപിഎ എക്സ്പ്രവാസി കൺവീനർ കിഷോർ കുമാർ, രക്ഷാധികാരി ബിനോജ് മാത്യു, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സജീവ് ആയൂർ, ലിനീഷ് പി. ആചാരി, റജിമോൻ ബേബിക്കുട്ടി, ഡിസ്ട്രിക്ട് കമ്മിറ്റി അംഗം മുനീർ എന്നിവർ നേതൃത്വം നൽകി.
പ്രവാസത്തിലും നാട്ടിലും കെപിഎ അംഗങ്ങൾ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമം പങ്കെടുത്തവർക്ക് അവിസ്മരണീയമായ ഓർമ്മയായി. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായ രീതിയിൽ കുടുംബസംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Middle East and Gulf
മനാമ: ബഹ്റിനിലെ അൽ റാംലി ഹൗസിംഗ് മേഖലയിലെ താമസകെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 27 വയസുള്ള അമ്മയും മൂന്ന് പിഞ്ചുമക്കളും ദാരുണമായി മരിച്ചു. അഞ്ച്, മൂന്ന്, ഒന്ന് വയസുള്ള കുട്ടികളാണ് അമ്മയ്ക്കൊപ്പം ദുരന്തത്തിൽ മരിച്ചത്.
ബ്ലോക്ക് 714-ലെ താമസകെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഫ്ലാറ്റ് നമ്പർ 14-ലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണവിധേയമാക്കുകയും കെട്ടിടത്തിലുണ്ടായിരുന്ന മറ്റുള്ളവരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.
അഞ്ചുവയസ്സുള്ള കുട്ടിയെ രക്ഷാപ്രവർത്തകർ നേരിയ ഹൃദയമിടിപ്പോടെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. അമ്മയും മറ്റു രണ്ട് കുട്ടികളും തീപിടിത്തത്തിൽ മരിച്ചു.
തീപിടിത്തമുണ്ടായ സമയത്ത് ഭർത്താവ് ഹസൻ അബ്ദുൽഅൽ വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മൂന്ന് മക്കളെയും നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.
ഒരു കുടുംബത്തിലെ അമ്മയുടെയും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെയും ജീവൻ ഒരുമിച്ച് കവർന്ന ദുരന്തം ബഹ്റിൻ സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Middle East and Gulf
റിയാദ്: 34 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയ കമ്മിറ്റി അംഗവും അഖീഖ് യൂണിറ്റ് പ്രസിഡന്റുമായ എം.പി. അഷ്റഫിന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ ഏരിയ പ്രസിഡന്റ് ബിജു ഗോപി അധ്യക്ഷത വഹിച്ചു. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ എം.പി. അഷ്റഫ് സ്വകാര്യ പ്രസിൽ ജോലി ചെയ്തുവരികയായിരുന്നു.
ഉമ്മുൽഹമാം രക്ഷാധികാരി സെക്രട്ടറി പി.പി. ഷാജു, ഏരിയ ട്രഷറർ പി. സുരേഷ്, രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രു ചൂഡൻ, അബ്ദുൽ കലാം, കരീം അമ്പലപ്പാറ, മൻസൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.കെ. ജയൻ, അബ്ദുസലാം, നസീർ, ഒ. അനിൽ, അക്ബർ അലി എന്നിവരും വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും അഷ്റഫിന് ആശംസകൾ നേർന്നു.
ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി നൗഫൽ സിദ്ദീഖ് സമ്മാനിച്ചു. ഏരിയ സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിൽ യാത്രപോകുന്ന എം.പി. അഷ്റഫ് നന്ദി രേഖപ്പെടുത്തി.
Middle East and Gulf
റിയാദ്: 35 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ സിറ്റി യൂണിറ്റ് അംഗം അബൂബക്കർ വളപ്പിലിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
മലപ്പുറം പൊന്നാനി സ്വദേശിയായ അബൂബക്കർ കഴിഞ്ഞ 35 വർഷമായി അൽഖർജിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. കേളി അൽഖർജ് ഏരിയ ഓഫീസിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ജ്യോതിലാൽ ശൂരനാട് അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം, ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, ഏരിയ ട്രഷറർ ജയൻ പെരുനാട്, ഏരിയ രക്ഷാധികാരി അംഗങ്ങളായ നാസർ പൊന്നാനി, ഗോപാലൻ, ഏരിയ ജോയിന്റ് സെക്രട്ടറി റഷീദലി, ജോയിന്റ് ട്രഷറർ മണികണ്ഠൻ ചേലക്കര എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ അബൂബക്കർ വളപ്പിലിന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി അബ്ദുൽ കലാം നൽകി. യൂണിറ്റ് സെക്രട്ടറി അബ്ദുൽ കലാം സ്വാഗതവും അബൂബക്കർ വളപ്പിൽ നന്ദിയും പറഞ്ഞു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി സമൂഹത്തിനിടയിൽ സാമൂഹിക - സാംസ്കാരിക, ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഒഐസിസി കുവൈറ്റ് 13-ാം വാർഷികവും ഓണാഘോഷവും സംഘടിപ്പിക്കുന്നു.
നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഓണപ്പൊലിമ 2026' എന്ന പേരിൽ സെപ്റ്റംബർ 25നാണ് പരിപാടി നടക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതലാണ് ആഘോഷപരിപാടികൾ.
കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ആഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഓണസ്മരണകൾ ഉണർത്തുന്ന കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ലഹരി മാഫിയയ്ക്കെതിരേ നടത്തുന്ന ഓപ്പറേഷൻ തൂഫാനെ ആസ്പദമാക്കി കേരള വിഷൻ പ്രതിനിധി എ.വി. സുനീഷ് രചനയും സംവിധാനവും നിർവഹിച്ച "കലുങ്ക് പറഞ്ഞ കഥ' എന്ന ലഘുനാടകവും വേദിയിൽ അവതരിപ്പിക്കും.
ഒഐസിസി കുവൈറ്റിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ ഒഐസിസി കുടുംബത്തിലെ വിദ്യാർഥികൾക്കുള്ള "അച്ചീവേഴ്സ് അവാർഡ്' വിതരണവും ചടങ്ങിൽ നിർവഹിക്കും. ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
മെഡിക്കൽ ക്യാമ്പ്, ചികിത്സാ സഹായങ്ങൾ, വിദ്യാഭ്യാസ സഹായം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, സാംസ്കാരിക പരിപാടികൾ, യുവജന-വനിതാ പ്രവർത്തനങ്ങൾ, മോട്ടിവേഷൻ സെമിനാറുകൾ, ചെലവ് കുറഞ്ഞ ചികിത്സക്കായി ക്ലിനിക്കുകളുമായി സഹകരിച്ചുള്ള പാക്കേജുകൾ, വെൽഫെയർ സ്കീം, ബാലവേദി രൂപീകരണം, ജില്ലാ കൺവെൻഷനുകൾ, മെഗാ പ്രോഗ്രാം, അംഗത്വ പ്രചാരണം, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ സമയബന്ധിതമായി അടുത്ത ആറു മാസം കൊണ്ട് നടപ്പിലാക്കും.
പ്രവാസത്തിനിടയിൽ മരണമടയുന്ന സഹോദരങ്ങളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലും ബന്ധുക്കൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിലും ഒഐസിസി കെയർ ടീം മുൻപന്തിയിൽ നിൽക്കുന്നു. ഇതിനകം 45 മൃതദേഹങ്ങൾ യഥാസമയം നാട്ടിലെത്തിക്കാൻ കെയർ ടീമിന് സാധിച്ചിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ ആക്ടിംഗ് പ്രസിഡന്റ് ബി.എസ്. പിള്ള, ജനറൽ സെക്രട്ടറി എം.എ. നിസാം, ഗ്ലോബൽ കമ്മിറ്റി അംഗം വർഗ്ഗീസ് പുതുക്കുളങ്ങര, വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം, സിദ്ദിഖ് അപ്പക്കൻ, ജനറൽ സെക്രട്ടറിമാരായ നിബു ജേക്കബ്, ഇല്ല്യാസ് പുതുവാച്ചേരി എന്നിവർ പരിപാടികൾ വിശദീകരിച്ചു.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി കേന്ദ്ര കമ്മിറ്റിയും സുലൈ ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേളി സിൽവർ വോളിബോൾ ടൂർണമെന്റ് ഇന്ന് സുലൈ അറബ്കോ ഗ്രൗണ്ടിൽ ആരംഭിക്കും.
റിയാദിലെ പ്രമുഖ ആറ് വോളിബോൾ ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് പ്രവാസി കായികപ്രേമികൾക്ക് ആവേശകരമായ മത്സരവിരുന്നാകും. റിബൽസ് റിയാദ്, വിഎഫ്ആർ വോളി ഫ്രൻസ് റിയാദ്, സ്റ്റാർ റിയാദ്, അറബ്കോ ലോജസ്റ്റിക്, മംഗളൂർ സ്പോർട്സ് ക്ലബ്, എസ്കെജി എന്നീ ടീമുകളാണ് ടൂർണമെന്റിൽ അണിനിരക്കുന്നത്.
ഇന്ന് രാത്രി 7.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുക. ഉദ്ഘാടനത്തിന് ശേഷം ലീഗ് അടിസ്ഥാനത്തിലുള്ള മത്സരങ്ങൾ അരങ്ങേറും. ആദ്യദിനത്തിലെ ആവേശപ്പോരാട്ടങ്ങൾക്ക് പിന്നാലെ വെള്ളിയാഴ്ച സെമി ഫൈനൽ മത്സരങ്ങളും തുടർന്ന് ഫൈനലും നടക്കും.
സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച താരങ്ങൾ അണിനിരക്കുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടം വാശിയേറിയതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനവും സംഘാടന മികവും ഒത്തുചേരുന്ന ടൂർണമെന്റ് കേളിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരും.
കായികരംഗത്ത് പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനൊപ്പം മികച്ച വോളിബോൾ പ്രതിഭകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കായികമേളയിലേക്ക് റിയാദിലെ കായികപ്രേമികളെയും പ്രവാസി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Middle East and Gulf
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ നേതൃത്വത്തിൽ ഫഹാഹീൽ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഫഹാഹീൽ Metro Specialized Medical Centreലാണ് ക്യാമ്പ് നടക്കുന്നത്.
Family Medicine (MD), Internal Medicine (MD), Gynecology, Paediatrics എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനത്തോടൊപ്പം Ophthalmology Screening ഉൾപ്പെടെയുള്ള ആരോഗ്യപരിശോധനകളും ക്യാമ്പിൽ ലഭ്യമാകും.
Fasting Blood Sugar, Total Cholesterol, Blood Pressure Checkup എന്നിവയും നടത്തും. ഡോക്ടറുടെ നിർദേശപ്രകാരമുള്ള ECG പരിശോധന, മറ്റ് ലാബ് പരിശോധനകൾ, വിവിധ മെഡിക്കൽ നടപടിക്രമങ്ങൾ, Optical Products, Pharmacy Products എന്നിവയ്ക്ക് പ്രത്യേക ഇളവുകളും ലഭ്യമാകും.
കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എല്ലാവർക്കും ക്യാമ്പിൽ പങ്കെടുക്കാം. അസോസിയേഷൻ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പുറമെ ആരോഗ്യപരിശോധനയ്ക്ക് താത്പര്യമുള്ള പൊതുജനങ്ങൾക്കും ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെയുള്ള ലിങ്കിലോ ഫോൺ നമ്പർ മുഖേനയോ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
https://docs.google.com/forms/d/e/1FAIpQLSe3DFWSzk7ufGGf0uFjcI39cwr897GTfZyjkbtJq0kYy2tQhg/viewform
Abbasiya - 99423265, Salmiya - 98973183, Mahboula - 66151025, Farwaniya - 65849831, Mangaf - 66120051.
Middle East and Gulf
കുവൈറ്റ് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) കുവൈറ്റ് ഇന്ത്യയുടെ 80-ആം സ്വാതന്ത്ര്യദിനാഘോഷവും പ്രവാസി ക്ഷേമവും സുരക്ഷയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഓഗസ്റ്റ് 15ന് ഫർവാനിയ മെഡെക്സ് കെയർ മെഡിക്കൽ സെന്ററിൽ നടന്ന ആഘോഷം മെഡെക്സ് മെഡിക്കൽ ഗ്രൂപ്പ് സിഇഒ ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. കെഡിഎൻഎ പ്രസിഡന്റ് ഇല്യാസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തകയും പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ ഗിരിജ വിജയൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. നോർക്ക റൂട്ട്സ് സേവനങ്ങൾ, പ്രവാസി ക്ഷേമ പദ്ധതികൾ, ഇൻഷുറൻസ് പരിരക്ഷ, ക്ഷേമനിധി, നോർക്ക റൂട്ട്സ് രജിസ്ട്രേഷൻ, മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള പുനരധിവാസം തുടങ്ങിയ വിഷയങ്ങൾ വിശദമായി അവതരിപ്പിച്ചു.
കെഡിഎൻഎയുടെ 15-ആം വാർഷികവും തദവസരത്തിൽ ആഘോഷിച്ചു. സംഘടനയുടെ രൂപീകരണം മുതൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ കൈവരിച്ച വളർച്ചയും പ്രവർത്തനങ്ങളും കുവൈത്തിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ കെഡിഎൻഎ നടത്തിയ ഇടപെടലുകളും ഫൗണ്ടർ മെമ്പറും അഡ്വൈസറി ബോർഡ് അംഗവുമായ കൃഷ്ണൻ കടലുണ്ടി വിശദീകരിച്ചു.
കെഡിഎൻഎ അഡ്വൈസറി ബോർഡ് അംഗം സുരേഷ് മാത്തൂർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിമൻസ് ഫോറം പ്രസിഡന്റ് രജിത തുളസീധരൻ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതവും ട്രഷറർ എം.പി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി റാഫി കല്ലായി, സമീർ വെള്ളയിൽ, അയാൻ മാത്തൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
കെഡിഎൻഎ വൈസ് പ്രസിഡന്റുമാരായ രാമചന്ദ്രൻ പെരിങ്ങോളം, തുളസീധരൻ തോട്ടക്കര, ജോ. സെക്രട്ടറി ആർ.എൻ. ഷൗക്കത്തലി, ജോ. ട്രഷറർ പ്രത്യുമ്നൻ മൂടാട്ട് ഭാരവാഹികളായ പ്രജു ടി.എം, ഹനീഫ കുറ്റിച്ചിറ, ഹമീദ് പാലേരി, അനസ് പുതിയോട്ടിൽ, ഷാജഹാൻ കളത്തിൽ, ഷാഫി എ.കെ, വിനോദ് നടുവിലയിൽ, സതീഷ് കുമാർ, അനുദീപ് വടക്കയിൽ, ടോം ജോർജ്, അഷറഫ് എം, ഹംസ കോയ, ബാബുപോയിൽ, നസീർ പി.വി ജയലളിതാ കൃഷ്ണൻ, ദില്ലാര ധർമ്മരാജ്, സൗദ ഇബ്രാഹിം, സാജിത നസീർ, റാഫിയ അനസ്, ജിഷ സുരേഷ്, സ്വാതി അനുദീപ്, ബിനിത ടോം, ധന്യ വിനോദ്, ലഷ്പ അബ്ദുറഹ്മാൻ എന്നിവരോടൊപ്പം കേന്ദ്ര, ഏരിയ, വിമൻസ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടി ഏകോപിപ്പിച്ചു.
പ്രവാസികളുടെ ക്ഷേമവും സുരക്ഷയും സംബന്ധിച്ച അവബോധം വർധിപ്പിക്കുന്നതിനും വിവിധ സർക്കാർ സേവനങ്ങളും ക്ഷേമ പദ്ധതികളും അർഹരായവർക്ക് പ്രയോജനപ്പെടുത്തുന്നതിനുമായി ഇത്തരം ബോധവൽക്കരണ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് കെ.ഡി.എൻ.എ ഭാരവാഹികൾ അറിയിച്ചു.
Middle East and Gulf
റിയാദ്: ഓണത്തിന്റെ സന്തോഷം വിശപ്പിന്റെ വേദനയില്ലാത്ത ആഘോഷമാക്കി മാറ്റാൻ കേളി കലാസാംസ്കാരിക വേദി. കണ്ണൂർ ജില്ലയിലെ കൂടാളി-കഞ്ഞിരോട് പ്രവർത്തിക്കുന്ന തണൽ ഡയാലിസിസ് സെന്ററിലെയും തലശ്ശേരി കോടിയേരിയിലെ ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിലെയും കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിയിലെയും അന്തേവാസികൾക്ക് തിരുവോണ നാളിൽ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയാണ് കേളി ഇത്തവണ ഓണം ആഘോഷിക്കുന്നത്.
കേളിയുടെ ഈ വർഷത്തെ ഓണം വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ എന്ന ആശയത്തിലാണ് സംഘടിപ്പിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസമായി പ്രവർത്തിക്കുന്ന തണൽ, ആശ്രയ, കോഴിക്കോട് ഡെർമറ്റോളജി ആശുപത്രി എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് ഓണത്തിന്റെ സന്തോഷം പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
തണൽ ഡയാലിസിസ് സെന്റിറിന് കേളി നേരത്തെയും വിവിധ ഘട്ടങ്ങളിൽ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. തണൽ ഡയാലിസിസ് സെന്ററിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയത്തിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനും കേളി സഹായം അനുവദിച്ചിരുന്നു.
തലശ്ശേരി കോടിയേരിയിലെ ആശ്രയ സാന്ത്വന കേന്ദ്രത്തിനും തുടർച്ചയായ മൂന്നാം വർഷമാണ് കേളി സഹായം നൽകുന്നത്. മലബാർ കാൻസർ സെന്ററിൽ ചികിത്സയ്ക്കെത്തുന്ന നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന ആശ്രയയ്ക്ക് കേളി നേരത്തെയും ഭക്ഷണച്ചെലവിനാവശ്യമായ സഹായം നൽകിയിരുന്നു.
കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിയുമായും കേളിക്ക് ദീർഘകാലത്തെ ബന്ധമുണ്ട്. ആശുപത്രിയിലെ അന്തേവാസികൾക്കായി മൂന്ന് വർഷമായി പാചകക്കാരന്റെ ശമ്പളം നൽകുന്നതുൾപ്പെടെയുള്ള സഹായങ്ങൾ കേളി നടത്തിവരുന്നു. രോഗവും സാമൂഹിക ഒറ്റപ്പെടലും നേരിടുന്ന അന്തേവാസികൾക്ക് ഭക്ഷണത്തിലൂടെ കരുതലും സ്നേഹവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഇടപെടലുകൾ.
ഈ മൂന്ന് സ്ഥാപനങ്ങളിലെയും അന്തേവാസികൾക്കാണ് തിരുവോണ നാളിൽ വിഭവസമൃദ്ധമായ സദ്യ നൽകുന്നത്. ആഘോഷത്തിന്റെ സന്തോഷം സമൂഹത്തിന്റെ ഐത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ കേളി ലക്ഷ്യമിടുന്നത്.
പദ്ധതിക്കാവശ്യമായ മുഴുവൻ തുകയും കേളി അംഗങ്ങളിൽ നിന്നാണ് കണ്ടെത്തുന്നത്. കൂടുതൽ അംഗങ്ങൾ പങ്കാളികളാകുന്നതോടെ കൂടുതൽ പേരിലേക്ക് ഓണത്തിന്റെ സ്നേഹവും കരുതലും എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേളി.
സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് ഓണാഘോഷത്തിന്റെ കൂടി അർഥം നൽകുകയാണ് കേളി. സ്വന്തം ആഘോഷത്തി സന്തോഷം മറ്റുള്ളവരുമായി പങ്കുവച്ച് വിശപ്പുരഹിത ഓണത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുകയാണ് വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതി.
Middle East and Gulf
കുവൈറ്റ് സിറ്റി: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) കുവൈറ്റ് പ്രോവിൻസിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് രാജ്യത്തിന്റെ പുരോഗതിക്കും സമാധാനത്തിനും വേണ്ടിയുള്ള സന്ദേശ വാഹകരാകണം ഓരോ ഇന്ത്യൻ പൗരനും എന്നും ഡബ്ല്യുഎംസി കുവൈറ്റ് പ്രോവിൻസ് ആഹ്വാനം ചെയ്തു.
ഇതോടൊപ്പം, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ആർദ്രം നഴ്സിംഗ് സ്കോളർഷിപ്പ്' പദ്ധതിക്ക് കുവൈറ്റ് പ്രൊവിൻസ്സ് ആശംസകൾ നേർന്നു. നിർധനരും അർഹരുമായ 100 നഴ്സിംഗ് വിദ്യാർഥികൾക്ക് ഒരുലക്ഷം രൂപ വീതം സ്കോളർഷിപ്പ് നൽകുന്ന മഹത്തായ ജീവകാരുണ്യ പദ്ധതിയാണ് ആർദ്രം. ആദ്യഘട്ടം ഏതാനം മാസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തു വെച്ചു നടത്തിയിരുന്നു.
പദ്ധതിയുടെ രണ്ടാംഘട്ട വിതരണം ഓഗസ്റ്റ് 22-ന് എറണാകുളം റാഡിസൺ ബ്ലൂ ഹോട്ടലിൽ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സന്ന്യാധ്യത്തിൽ നടക്കും. ഈ സമ്മേളനത്തിൽ ഡബ്ല്യുഎംസി കുവൈറ്റ് പ്രോവിൻസിൽ നിന്ന് ഇരുപത് അംഗങ്ങളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
പരിപാടിയിൽ ഡബ്ല്യുഎംസി കുവൈറ്റ് പ്രസിഡന്റ് ചെസ്സിൽ ചെറിയാൻ, ചെയർമാൻ മോഹൻ ജോർജ്, ഗ്ലോബൽ വൈസ് പ്രസിഡന്റ് - മിഡിൽ ഈസ്റ്റ് അഡ്വ. തോമസ് പണിക്കർ, ഗ്ലോബൽ ടൂറിസം പ്രൊമോഷൻ ചെയർമാൻ കിഷോർ സെബാസ്റ്റ്യൻ, മിഡിൽ ഈസ്റ്റ് വിപി അഡ്മിൻ സിബി തോമസ് എന്നിവരും മറ്റ് ഗ്ലോബൽ തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ജസ്റ്റി തോമസ് സ്വാഗതവും ട്രഷറർ സുരേഷ് ജോർജ് നന്ദിയും അർപ്പിച്ചു.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി ഉമ്മുൽഹമാം ഏരിയ കമ്മിറ്റി, അൽ മസീഫ് പോളി ക്ലിനിക്കിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
അൽ മസീഫ് ക്ലിനിക്കിൽ രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകുന്നേരം നാല് വരെ നീണ്ടുനിന്ന ക്യാമ്പിൽ മലയാളികൾക്ക് പുറമെ വിവിധ രാജ്യക്കാരായ ഇരുനൂറിലേറെ പേർ പങ്കെടുത്തു.
സംഘാടക സമിതി ചെയർമാൻ വിപീഷ് രാജൻ അധ്യക്ഷത വഹിച്ച ക്യാമ്പ് അൽ റയ്യാൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മുസ്താഖ് മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു.
അൽ റയ്യാൻ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ അനസ്, ഉമ്മുൽഹമാം രക്ഷാധികാരി സെക്രട്ടറി പി. പി. ഷാജു, ഏരിയ പ്രസിഡന്റ് ബിജു, ഏരിയ ട്രഷറർ സുരേഷ്, ചന്ദ്രചൂഡൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതവും കൺവീനർ മൻസൂർ നന്ദിയും പറഞ്ഞു.
ബോഡി മാസ് ഇൻഡെക്സ് (ബിഎംഐ), രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര, ട്രൈഗ്ലിസറൈഡ്, ടോട്ടൽ കൊളസ്ട്രോൾ തുടങ്ങിയ പരിശോധനകൾ ക്യാമ്പിൽ നടന്നു. ഡോ. ആമിനയുടെ നേതൃത്വത്തിൽ ജനറൽ മെഡിക്കൽ കൺസൾട്ടേഷനും ലഭ്യമാക്കി.
അബ്ദുൽ കലാം, കരീം അമ്പലപ്പാറ, അബ്ദുസലാം, മനു പത്തനംതിട്ട, പി. ടി. സന്തോഷ് കുമാർ, എം. നസീർ, അനിൽ കുമാർ പുളിക്കേറിൽ, ഒ. അനിൽ, എൻ.കെ. ജയൻ, ആഷിഖ്, ഉനൈസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Middle East and Gulf
റിയാദ്: 20 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബത്ഹ ഷാര റെയിൽ യൂണിറ്റ് അംഗം സുർജിത്തിന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മലപ്പുറം ചേളാരി സ്വദേശിയായ സുർജിത്ത് ബത്ഹയിൽ സലൂൺ നടത്തിവരികയായിരുന്നു.
ബത്ഹ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം തങ്കച്ചന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ കേളി ബത്ഹ ഏരിയ സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം, ഏരിയ ആക്ടിംഗ് പ്രസിഡന്റ് പി.എ. ഹുസൈൻ, ഏരിയ ട്രഷറർ സുധീഷ് തറോൽ, ഷാര റെയിൽ യൂണിറ്റ് സെക്രട്ടറി ഷഫീഖ് മഞ്ചേരി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഇസ്മയിൽ കൊടിഞ്ഞി, ബാബു പുറത്തൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ അരുൺ, ധനേഷ്, അബ്ദുൽറഹ്മാൻ താനൂർ, ഷാഫി, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം പ്രസാദ് എന്നിവർ സംസാരിച്ചു.
ഷാര റെയിൽ യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ഷഫീഖ് മഞ്ചേരി സുർജിത്തിന് സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി സ്വാഗതവും നാട്ടിലേക്ക് മടങ്ങുന്ന സുർജിത്ത് നന്ദിയും പറഞ്ഞു.
Middle East and Gulf
കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജാബിർ ആശുപത്രിയിലെ മലയാളി സ്റ്റാഫ് നഴ്സ് ദിവ്യ പ്രശാന്ത് (40) നാട്ടിൽ അന്തരിച്ചു. പത്തനംതിട്ട ഏനാദിമംഗലം ഏറനാട് സ്വദേശിനിയാണ്.
ജാബിർ ആശുപത്രിയിലെ മൈനർ ഒടി വിഭാഗത്തിൽ സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ദിവ്യ, കഴിഞ്ഞ ഏഴ് മാസമായി അസുഖബാധിതയായതിനെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്നു.
പ്രശാന്ത് പ്രസാദ് ആണ് ഭർത്താവ്. മകൻ: ശ്രീ ശബരി. പങ്കജാക്ഷൻ പിള്ള - രമാദേവി എന്നിവരാണ് മാതാപിതാക്കൾ.
ദിവ്യയുടെ വേർപാടിൽ കുവൈറ്റിലെ മലയാളി സമൂഹവും ജാബിർ ആശുപത്രിയിലെ സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.
Middle East and Gulf
മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റിനിലെ അധ്യാപികയും മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിനിയുമായ ബിന്ദു രാജേഷ് (45) അന്തരിച്ചു.
പരേതനായ രാജേഷ് പങ്കജാണ് ഭർത്താവ്. മക്കളായ റിഗ്വേദ് രാജ് ഇന്ത്യൻ സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർഥിയും നക്ഷത്ര രാജ് നാലാം ക്ലാസ് വിദ്യാർഥിനിയുമാണ്.
ഇന്ത്യൻ സ്കൂളിന്റെ ഈസ ടൗൺ പ്രൈമറി വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ബിന്ദു രാജേഷിന്റെ വേർപാടിൽ സ്കൂൾ സമൂഹം അനുശോചനം രേഖപ്പെടുത്തി.
സ്കൂളിന്റെ അനുശോചന സന്ദേശത്തിൽ അവരുടെ സേവനങ്ങളെ കൃതജ്ഞതയോടെ അനുസ്മരിക്കുകയും മക്കൾക്കും കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിക്കുകയും ചെയ്തു.
നിലവിൽ സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Middle East and Gulf
അബുദാബി: മാര്‍ത്തോമ്മാ ഇടവകയിലെ സീനിയര്‍ സിറ്റിസൺ ഫെല്ലോഷിപ്പ്, ഇടവക മിഷൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഒരുക്കുന്ന റിവൈവൽ മീറ്റിംഗ് ശനിയാഴ്ച രാത്രി 7.45ന് മുസഫ ദേവാലയത്തില്‍ നടക്കും.
പ്രമുഖ കണ്വന്ഷന് പ്രസംഗികനും മിഷന് ഇന്ത്യയുടെ സ്ഥാപക അധ്യക്ഷനുമായ ഡോ. ജോർജ് ചെറിയാൻ മുഖ്യസന്ദേശം നൽകും. "ഇടവക, ക്രിസ്തുവിന്റെ ആത്മാവിനാല്‍ ഐക്യപ്പെട്ട കുടുംബം' എന്നതാണ് ചിന്താവിഷയം.
വികാരി റവ. ജിജോ സി. ദാനിയേലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സഹവികാരി റവ. ബിജോ എം. തോമസ് ആശംസപ്രസംഗം നടത്തും. സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന്റെയും ഇടവക മിഷന്റെയും സംയുക്ത ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
Middle East and Gulf
മനാമ: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നിർമ്മാണ മേഖലയിലും തുറസായ സ്ഥലങ്ങളിലും കഠിനമായ ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമേകി പ്രവാസി വെൽഫെയർ.
കനത്ത ചൂടിനെ പ്രതിരോധിച്ച് ജോലി ചെയ്യേണ്ടിവരുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് തണുത്ത പാനീയങ്ങളും സീസണൽ പഴവർഗങ്ങളും വിതരണം ചെയ്താണ് പ്രവാസി വെൽഫെയർ റിഫ സോൺ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം വ്യത്യാസ്തമായ രീതിയിൽ ആഘോഷിച്ചത്.
വിവിധ ലേബർ ക്യാമ്പുകളിലും തൊഴിലിടങ്ങളിലും നേരിട്ടെത്തിയാണ് പ്രവാസി വെൽഫെയർ പ്രവർത്തകർ കുടിവെള്ളം, പഴവർഗങ്ങൾ, ജ്യൂസുകൾ എന്നിവ അടങ്ങിയ കിറ്റുകൾ തൊഴിലാളികൾക്ക് കൈമാറിയത്.
നാടിന്റെ വികസനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന പ്രവാസി തൊഴിലാളി സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും അവരുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുമാണ് ഇത്തരം ഒരു പദ്ധതിക്ക് രൂപം നൽകിയതെന്ന് പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡണ്ട് അക്ബർ ഷാ പറഞ്ഞു.
പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡണ്ട് അക്ബർ ഷായുടെ നേതൃത്വത്തിൽ അഫ്സൽ, ഫസൽ റഹ്മാൻ, ഹാരിസ് എം സി. ജോയ് ആൻ്റണി, ജാഫർ പൂളക്കൽ, നൗഷാദ്, റിയാസ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന വിതരണത്തിന് നേതൃത്വം നൽകി.
Middle East and Gulf
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മിഡിൽ ഈസ്റ്റിലെ മലയാളി പ്രവാസികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ രചനാമത്സരമായ തൂലിക നക്ഷത്രങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.
കഥാരചന, കവിതാരചന എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. പ്രവാസി മലയാളികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
കഥാവിഭാഗത്തിൽ 42 രചനകളും കവിതാവിഭാഗത്തിൽ 37 രചനകളുമാണ് മത്സരത്തിനായി ലഭിച്ചത്. ബഹ്റിൻ, കുവൈറ്റ്, യുഎഇ, ഒമാൻ എന്നിവിടങ്ങളിൽ നിന്നും സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ നിന്നുമുള്ള മലയാളി പ്രവാസികൾ മത്സരത്തിൽ പങ്കെടുത്തു.
കഥാരചന വിഭാഗത്തിൽ സൗദി അറേബ്യയിലെ ദമാമിൽ നിന്നുള്ള സലിം പടിഞ്ഞാറ്റുമുറി ഒന്നാം സ്ഥാനം നേടി. റിയാദിൽ നിന്നുള്ള ഡോ. ശ്രുതി സുരേന്ദ്രൻ രണ്ടാം സ്ഥാനത്തിനും അൽഖർജിൽ നിന്നുള്ള സുബൈദ കോമ്പിൽ മൂന്നാം സ്ഥാനത്തിനും അർഹരായി.
കവിതാരചനാ വിഭാഗത്തിൽ റിയാദ് - അൽഖർജിൽ നിന്നുള്ള ജ്യോതിലാൽ ശൂരനാട് ഒന്നാം സ്ഥാനം നേടി. റിയാദിൽ നിന്നുള്ള ഷെഫീഖ് മെഹബൂബ് രണ്ടാം സ്ഥാനവും യുഎഇയിൽ നിന്നുള്ള സുനിൽ മാടമ്പി മൂന്നാം സ്ഥാനവും നേടി.
മത്സരത്തിന് ലഭിച്ച രചനകളെല്ലാം മികച്ച നിലവാരം പുലർത്തിയിരുന്നുവെന്നും വിഷയ വൈവിധ്യവും ഭാഷാപരമായ മികവും സർഗാത്മകതയും പ്രകടമാക്കുന്ന രചനകളാണ് മത്സരത്തിൽ ഉണ്ടായിരുന്നതെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
പ്രവാസ ജീവിതത്തിന്റെ വിവിധ അനുഭവങ്ങളും സാമൂഹിക വിഷയങ്ങളും മാനുഷിക വികാരങ്ങളും പല രചനകളിലും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അവർ വിലയിരുത്തി.
കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി മലയാളികളുടെ കലാ - സാഹിത്യ പ്രതിഭകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് "തൂലിക നക്ഷത്രങ്ങൾ' സംഘടിപ്പിച്ചത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ എഴുത്തുകാർക്കും സംഘാടകർ നന്ദി അറിയിച്ചു.
വിജയികൾക്കുള്ള സമ്മാനങ്ങളും പുരസ്കാരങ്ങളും കേളി സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
Middle East and Gulf
ദോഹ: ദോഹ ഡിസൈന്‍ ഡിസ്ട്രിക്ട് സംഘടിപ്പിച്ച പ്രഥമ പബ്ലിക് ആര്‍ട്ട് ഓപ്പണ്‍ കോള്‍ പദ്ധതിയിലെ വിജയികളായ നാല് എന്‍ട്രികളില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരിയായ ദാന അനസിന് മീഡിയ പ്ലസിന്റെ ആദരം.
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനും പ്രത്യേകിച്ച് യുവ ഇന്ത്യന്‍ പ്രതിഭകള്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണിത്. ദാന അനസിന്റെ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര ദാന അനസിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങില്‍ ഡാനയുടെ നേട്ടം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് ഏറെ അഭിമാനകരമാണെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രമുഖ കലാ-ഡിസൈന്‍ പദ്ധതിയില്‍ യുവ ഇന്ത്യന്‍ ആര്‍ക്കിടെക്റ്റിന്റെ സൃഷ്ടി തെരഞ്ഞെടുക്കപ്പെട്ടത് പുതിയ തലമുറയിലെ ഇന്ത്യന്‍ പ്രതിഭകള്‍ക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖത്തറിന്റെ സാംസ്കാരിക പശ്ചാത്തലത്തെ മനസിലാക്കി അതിനെ സമകാലിക ഡിസൈന്‍ ഭാഷയിലൂടെ അവതരിപ്പിക്കാനുള്ള ദാനയുടെ കഴിവാണ് "ഡെസേര്‍ട്ട് ഇന്‍ മോഷന്‍' എന്ന സൃഷ്ടിയെ വേറിട്ടുനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അറബ് ജീവിതത്തിന്റെ സാംസ്കാരിക തനിമയും പാരമ്പര്യവും സമകാലിക കലാഭാവനയിലൂടെ ആവിഷ്കരിക്കുന്ന ഡെസേര്‍ട്ട് ഇന്‍ മോഷന്‍ എന്ന ഡിസൈനാണ് വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്.
കലാകാരന്മാരും ഡിസൈനര്‍മാരും ഉള്‍പ്പെടെ 53 രാജ്യക്കാരില്‍ നിന്നായി 220-ലധികം നിര്‍ദേശങ്ങളാണ് ഓപ്പണ്‍ കോളിലേക്ക് ലഭിച്ചത്. വിശദമായ പരിശോധനയ്ക്കുശേഷം 14 രാജ്യങ്ങളില്‍ നിന്നുള്ള 20 എന്‍ട്രികള്‍ അന്തിമ പട്ടികയില്‍ ഇടം നേടി.
ഇതില്‍ നിന്നാണ് നാല് വിജയികളെയാണ് തെരഞ്ഞെടുത്തത്. വിദഗ്ധരുടെ വിലയിരുത്തലിനൊപ്പം പൊതുജനങ്ങളുടെ അഭിപ്രായത്തിനും പ്രാധാന്യം നല്കിയ രണ്ടുഘട്ട തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
ഡിസൈന്‍, കല, സംസ്കാരം, നഗരവികസനം എന്നീ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെട്ട സ്വതന്ത്ര ജൂറിയുടെ വിലയിരുത്തലിനൊപ്പം പൊതുജന വോട്ടെടുപ്പും അന്തിമ തിരഞ്ഞെടുപ്പിന്റെ ഭാഗമായിരുന്നു.
മുഷൈരിബ് പ്രോപ്പര്‍ട്ടീസ്, ഖത്തര്‍ മ്യൂസിയംസ്, ഖത്തര്‍ ക്രിയേറ്റ്സ് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട പ്രമുഖ ജൂറിയാണ് എന്‍ട്രികള്‍ വിലയിരുത്തിയത്. ദോഹയുടെ ഭാവി കലാ-നഗര സൗന്ദര്യവല്‍ക്കരണത്തില്‍ പൊതുസമൂഹത്തിനും പങ്കാളികളാകാനുള്ള അവസരമാണ് പൊതുവോട്ടെടുപ്പിലൂടെ ഒരുക്കിയത്.
ദാന അനസിന്റെ നേട്ടം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് ഏറെ അഭിമാനകരമായ മുഹൂര്‍ത്തമായി. ഖത്തറിന്റെ കലാ-ഡിസൈന്‍ മേഖലയില്‍ യുവ ഇന്ത്യന്‍ പ്രതിഭകള്‍ നല്കുന്ന സംഭാവനയുടെ മികച്ച ഉദാഹരണമാണ് ഈ അംഗീകാരം.
ദോഹയുടെ നഗരഭൂപ്രകൃതിയിലും സമകാലിക കലാരംഗത്തും ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന മുഷൈരിബ് ഡൗണ്ടൗണ് ദോഹയിലെ ഈ പദ്ധതിയുടെ ഭാഗമായി ദാന അനസിന്റെ സൃഷ്ടിയും യാഥാര്‍ഥ്യമാകുന്നതോടെ, ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സൃഷ്ടിപരമായ സാന്നിധ്യത്തിന് പുതിയൊരു അംഗീകാരം കൂടി ലഭിക്കുകയാണ്.
America
ഡാളസ് : ഡാളസിലെ പ്രവാസി മലയാളികൾ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഓണസദ്യയും, പുതുമയേറിയ പരിപാടികളുമായി ജൂബിലി ആഘോഷവും സെപ്റ്റംബർ 5 നു ലൂയിസ്വില്ലയിലുള്ള വിസ്റ്റാ റിഡ്ജ് മാളിൽ (vista ridge mall) നടത്തപ്പെടുന്നു. മൂവായിരത്തിൽ പരം മലയാളി സ്നേഹിതരെ ആണ് ഈ പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നത്.
പ്രേക്ഷകർക്കുവേണ്ടി പുതുമയേറിയ പരിപാടികളും, വിഭവ സമൃദ്ധമായ ഓണ സദ്യയും കല പരിപാടികളും വളരെ ചിട്ടയോടും കൃത്യ സമയം പാലിച്ചു കൊണ്ടുള്ള ക്രമീകരണം ആണ് നടത്തിയിട്ടുള്ളത്. ഏവരെയും ഈ മലയാളി കൂട്ടായ്മയിലേക്കു സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് ഷിജു എബ്രഹാം സെക്രട്ടറി മഞ്ജിത് കൈനിക്കര എന്നിവർ അറിയിച്ചു.
സമയം: 10:00 to 5 pmAddress:2401 S STEEMMONS FWY, SUITE 4000, LEWISVILLE,TEXAS 75067
America
ന്യൂജേഴ്സി: കണ്ണ് നിറഞ്ഞ്, മനം നിറഞ്ഞ് ന്യൂജഴ്സി. മാജിക്കും സംഗീതവും മനുഷ്യസ്നേഹവും ചേർന്ന MCUBE അവിസ്മരണീയ സായാഹ്നമായി ഡോ. ബേബി സാം സാമുവൽ ചില കലാ സന്ധ്യകൾ കാണാം. ചിലത് ആസ്വദിക്കാം. പക്ഷേ, ചിലത് മനസ്സ് കൊണ്ട് അനുഭവിക്കേണ്ടവ യാണ്. 236 Old Tappan Road ൽ അരങ്ങേറിയ MCUBE - Magic, Melody, Message അത്തരമൊരു സായാഹ്നമായിരുന്നു.
നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അരങ്ങേറിയ പരിപാടി, മാജിക്കിന്റെയും സംഗീതത്തിന്റെയും കലാവിരുന്നിനപ്പുറം മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും ഹൃദയസ്പർശിയായ അനുഭവമായി മാറി.
ന്യൂയോർക്കിന്റെയും ന്യൂജേഴ്സിയുടെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മലയാളികൾ സാക്ഷ്യം വഹിച്ച ആ സായാഹ്നത്തിൽ വിസ്മയവും കൈയടികളും മാത്രമല്ല ഉണ്ടായിരുന്നത്.
ചില നിമിഷങ്ങളിൽ സദസ് നിശ്ശബ്ദമായി; ചില വാക്കുകൾ, കാഴ്ചകൾ, കണ്ണുകളെ ഈറനണിയിച്ചു; ചില തീരുമാനങ്ങൾ ഹൃദയങ്ങളിൽ പുതിയ പ്രതിജ്ഞകളായി മാറി. Y’s Men Service Club of New York ഉം Kerala Times Entertainments ഉം സംയുക്തമായി നേതൃത്വം നൽകിയ പരിപാടിയ്ക്ക്, മുഖ്യ കോർഡിനേറ്ററും Different Arts Centre ന്റെ അഡ്വൈസറി ബോർഡ് മെമ്പറും ആയ ശ്രീ പോൾ കറുകപ്പള്ളിൽ, അധ്യക്ഷത വഹിച്ചു. റവ. പോൾ രാജന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീ നോവ ജോർജ്ജ് സ്വാഗതവും, Different Arts Centre അഡ്വൈസറി ബോർഡ് മെമ്പർ ആയ ഡോ. ബേബി സാം സാമൂവൽ ആശംസകളും അർപ്പിച്ചു.
ഭിന്നശേഷിക്കാരായ മനുഷ്യരുടെ കഴിവുകളെയും അവകാശങ്ങളെയും സ്വപ്നങ്ങളെയും സമൂഹത്തിന്റെ മുഖ്യ ധാരയിലേയ്ക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ, കാസർഗോഡിൽ ഒരുങ്ങുന്ന International Institute for People with Disabilities (IIPD) എന്ന മഹത്തായ പദ്ധതിക്ക് പിന്തുണ നൽകുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
മാജിക്കിന്റെ ലോകത്ത് പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോൾ തന്റെ നേട്ടങ്ങളെല്ലാം ഉപേക്ഷിച്ച് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സമർപ്പിക്കപ്പെട്ട ഗോപിനാഥ് മുതുകാടിന്റെ ജീവിതം , ആത്മ സമർപ്പണത്തിന്റെ മാതൃകയായി. Different Art Centre (DAC) വഴി ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ-കായിക-തൊഴിൽ കഴിവുകൾ കണ്ടെത്തി വളർത്തിയെടുത്ത അനുഭവമാണ് IIPD എന്ന വലിയ സ്വപ്നത്തിന് പ്രചോദനം.
ഒരു കൊച്ചു പെൺകുട്ടിയുടെ വാക്കുകൾ പരിപാടിയുടെ വികാരനിർഭരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു, സാറാ തോമസ് എന്ന കൊച്ചു പെൺകുട്ടി വേദിയിലെത്തി നടത്തിയ പ്രഖ്യാപനം: ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു എന്നും, തനിക്ക് ലഭിച്ച സമ്പാദ്യമൊക്കെ ഇത്തരത്തിലുള്ള കുട്ടികൾക്കായി മാറ്റിവയ്ക്കും എന്നുമുള്ള സാറയുടെ വാക്കുകളെ സദസ് നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.
ആ കൊച്ചു പെൺകുട്ടിയോടൊപ്പം മറ്റനേകരും തങ്ങളാൽ കഴിയുന്ന വിധത്തിൽ ഈ ദൗത്യത്തിനൊപ്പം നിൽക്കാനുള്ള തങ്ങളുടെ ഉറച്ച സന്നദ്ധത പ്രഖ്യാപിച്ചു. IIPDയുടെ നിർമാണത്തിനായി ഭൂമി സംഭാവന ചെയ്ത അന്തരിച്ച എംകെ ലൂക്കാ സാറിനെയും ചടങ്ങിൽ ആദരവോടെ അനുസ്മരിച്ചു.ഓണത്തിന്റെ ആഘോഷവേളയിൽ നടന്ന MCUBE, ആഘോഷങ്ങളുടെ സന്തോഷത്തിനൊപ്പം സമൂഹത്തിന്റെ വിളുമ്പിൽ നിൽക്കുന്ന മനുഷ്യരെയും ചേർത്തുപിടിക്കണമെന്ന് ഓർമിപ്പിക്കുന്നതായിരുന്നു. MCUBE ഒരു കലാ പരിപാടി മാത്രമായിരുന്നില്ല ഒരിക്കലും മായാത്ത അനുഭവമായിരുന്നു കണ്ണ് നിറഞ്ഞ്. മനം നിറഞ്ഞ് മാത്രം ഓരോ വ്യക്തിയും മടങ്ങിപ്പോയ മനോഹരമായൊരു സന്ധ്യ.
America
ഒർലാണ്ടോ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (KHNA) 2027 ഗ്ലോബൽ കൺവൻഷന് ലോകപ്രശസ്ത വിനോദസഞ്ചാര നഗരമായ ഒർലാണ്ടോ വേദിയാകും. 2027 നവംബർ 25 മുതൽ 28 വരെ, താങ്ക്സ്ഗിവിംഗി അവധിക്കാലത്ത് നടക്കുന്ന നാലുദിന മഹാസംഗമത്തിന് Renaissance Orlando at SeaWorld ആതിഥേയത്വം വഹിക്കും.
കെഎച്ച്എൻഎയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണനും Renaissance Orlando at SeaWorld അധികൃതരും കൺവെൻഷൻ വേദി സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. കെഎച്ച്എൻഎയുടെ ദേശീയ-റീജിയണൽ ഭാരവാഹികളും കുടുംബാംഗങ്ങളുമടക്കം അൻപതിലധികം പേർ ഈ സുപ്രധാന മുഹൂർത്തത്തിന് സാക്ഷികളായി.
അമേരിക്കയിലെ കുടുംബങ്ങൾ ഒരുമിച്ചുകൂടുന്ന ഏറ്റവും പ്രധാനപ്പെട്ട അവധിക്കാലങ്ങളിലൊന്നായ Thanksgiving വാരാന്ത്യം കൺവെൻഷനായി തിരഞ്ഞെടുത്തത് കൂടുതൽ കുടുംബങ്ങൾക്ക് അവധിയെടുത്തുള്ള അധിക യാത്ര ഒഴിവാക്കി കുടുംബസമേതം പങ്കെടുക്കാൻ സൗകര്യമൊരുക്കും. നവംബർ അവസാനവാരം പൊതുവെ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഒർലാണ്ടോ, കുടുംബസംഗമത്തിനും വിനോദയാത്രയ്ക്കും ഒരുപോലെ അനുയോജ്യമായ വേദിയാണെന്നതും തെരഞ്ഞെടുപ്പിൽ നിർണായകമായി.
SeaWorld-ന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന Renaissance Orlando at SeaWorld, ഒർലാണ്ടോ ഇന്റർനാഷനൽ എയർപോർട്ടിൽ നിന്ന് കുറഞ്ഞ യാത്രാസമയത്തിനുള്ളിൽ എത്തിച്ചേരാവുന്ന പ്രമുഖ റിസോർട്ട് ഹോട്ടലാണ്. വിശാലമായ കൺവെൻഷൻ ഹാളുകൾ, വിവിധ വിഭാഗങ്ങളിലുള്ള അതിഥിമുറികൾ, കുടുംബങ്ങൾക്ക് അനുയോജ്യമായ സൗകര്യങ്ങൾ എന്നിവയ്ക്കൊപ്പം Walt Disney World, Universal Orlando, SeaWorld തുടങ്ങിയ ലോകപ്രശസ്ത വിനോദകേന്ദ്രങ്ങളുടെ സാമീപ്യവും കൺവൻഷനിലെത്തുന്ന കുടുംബങ്ങൾക്ക് സമ്മേളനത്തോടൊപ്പം മനോഹരമായ ഒരു ഒർലാണ്ടോ അവധിക്കാലം കൂടി ആസ്വദിക്കാനുള്ള അവസരമൊരുക്കും.
കലാ-സാംസ്കാരിക പരിപാടികൾ, ആത്മീയ സമ്മേളനങ്ങൾ, യുവജന-വനിതാ വേദികൾ, കുടുംബ പരിപാടികൾ, സെമിനാറുകൾ, സാമൂഹിക-സാംസ്കാരിക ചർച്ചകൾ തുടങ്ങി കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ തലമുറകളെയും ഒരേ വേദിയിൽ ബന്ധിപ്പിക്കുന്ന വിപുലമായ പരിപാടികളാണ് കൺവൻഷനായി ആസൂത്രണം ചെയ്യുന്നത്. പരിപാടികളുടെ വിശദാംശങ്ങൾ, വിവിധ കൺവൻഷൻ കമ്മിറ്റികൾ, രജിസ്ട്രേഷൻ, താമസ സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഘട്ടംഘട്ടമായി പ്രഖ്യാപിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി ഹിന്ദു കുടുംബങ്ങൾ ഒരുമിക്കുന്ന ഒരു വലിയ കുടുംബസംഗമമായി മാറണം. കുട്ടികൾക്ക് പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാനും, യുവതലമുറയ്ക്ക് നമ്മുടെ പൈതൃകവും സംസ്കാരവുമായി കൂടുതൽ അടുക്കാനും, മുതിർന്നവർക്ക് പഴയ സൗഹൃദങ്ങൾ പുതുക്കാനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും കഴിയുന്ന വേദിയാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നത്,” പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
കെഎച്ച്എൻഎയുടെ ഇരുപത്തിയാറ് വർഷത്തെ സംഘടനാ പ്രവർത്തനങ്ങളുടെ അനുഭവസമ്പത്ത് ഉൾക്കൊണ്ട്, പുതിയ തലമുറയ്ക്ക് കൂടുതൽ പങ്കാളിത്തവും നേതൃത്വവും നൽകുന്ന കൺവൻഷനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് അമേരിക്കയിലെ വിവിധ റീജിയണുകളെ കൂടുതൽ ശക്തമായി ബന്ധിപ്പിക്കുന്നതിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി കുടുംബങ്ങളെയും ഒരേ വേദിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമായിരിക്കും കൺവൻഷനെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു മില്യൺ ഡോളറിലധികം പ്രതീക്ഷിത ബജറ്റുള്ള കൺവൻഷന്റെ പ്രാഥമിക സാമ്പത്തിക രൂപരേഖയും തയ്യാറായിക്കഴിഞ്ഞു. കരാർ ഒപ്പിടലിനുശേഷം നടന്ന യോഗത്തിൽ ട്രഷറർ അശോക് മേനോൻ പ്രതീക്ഷിത വരവ്-ചെലവുകൾ ഉൾപ്പെടുത്തിയ സമഗ്ര ബജറ്റ് അവതരിപ്പിച്ചു. സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കി ഓരോ വിഭാഗത്തിനും വ്യക്തമായ ആസൂത്രണത്തോടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികൾക്കും തുടക്കമായി.
നാലുദിവസത്തെ ആഘോഷത്തിൽ മാത്രം ഒതുങ്ങുന്നതല്ല കൺവൻഷനിലൂടെ കെഎച്ച്എൻഎ ലക്ഷ്യമിടുന്നത്. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും പുതിയ ദിശ നൽകുകയും, കുടുംബങ്ങൾ, യുവജനങ്ങൾ, വനിതകൾ, കുട്ടികൾ, പ്രൊഫഷണലുകൾ, സംരംഭകർ, ആത്മീയ-സാംസ്കാരിക പ്രവർത്തകർ എന്നിവരെ കൂടുതൽ സജീവമായി സംഘടനയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒരു ആഗോള വേദിയായി 2027 കൺവൻഷനെ മാറ്റുകയാണ് ദേശീയ നേതൃത്വത്തിന്റെ ലക്ഷ്യം.
കരാർ ഒപ്പിടൽ ചടങ്ങിൽ ട്രഷറർ അശോക് മേനോൻ, നാഷണൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ ഗോപൻ നായർ, അനഘ വാരിയർ, സുജിത് കുമാർ അച്യുതൻ, ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡന്റ് പ്രദീപ് ബി. പിള്ള, ഡോ. ശ്രീകുമാർ ചെല്ലപ്പൻ, ബിനൂബ് ശ്രീധരൻ, നന്ദകുമാർ ചക്കിങ്ങൽ, അഷീദ് വാസുദേവൻ, സച്ചിൻ നായർ, അഞ്ജന കൃഷ്ണൻ, പ്രദീപ് നാരായൺ, അജിത് കുമാർ, മധു പിള്ള, ഹരീഷ്, മണികണ്ഠൻ, രാജേഷ് വല്ലാത്ത്, നന്ദിത, ബബിത എന്നിവരും ഫ്ലോറിഡയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
കൺവൻഷന്റെ തീയതിയും വേദിയും ഔദ്യോഗികമായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളെ ഒർലാണ്ടോയിലേക്ക് വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങൾക്കും തുടക്കമായി. അടുത്ത ഘട്ടത്തിൽ വിപുലമായ കൺവെൻഷൻ സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും പ്രഖ്യാപിക്കും.
ജാതി-മത വ്യത്യാസങ്ങൾക്കതീതമായി സൗഹൃദത്തിന്റെയും സംസ്കാരത്തിന്റെയും കുടുംബബന്ധങ്ങളുടെയും ആഘോഷമായി മാറുന്ന KHNA 2027 ഗ്ലോബൽ കൺവെൻഷനിലേക്ക് ഏവരെയും കുടുംബസമേതം ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
America
ഫിലഡൽഫിയ: ഉത്തരവാദിത്ത മാധ്യമപ്രവർത്തനത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശമുയർത്തി, ഇന്ത്യാപ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐപിസിഎൻഎ), ഫിലഡൽഫിയ ചാപ്റ്ററിന്റെ,2026-2028 പ്രവർത്തനവർഷങ്ങളുടെ, ഉദ്ഘാടനംപ്രൗഢമായി നടന്നു. മാധ്യമ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെയും, വിവിധ സംഘടനാ പ്രതിനിധികളുടെയും പങ്കാളിത്തം കൊണ്ട് പ്രവർത്തനോദ്ഘാടനം ഗംഭീരമായി.
ജീർണതയ്ക്കും മൂല്യച്യുതിക്കും എതിരായ ജേർണലിസത്തിന്റെ ജനുസ്സിലാണ് ഇന്ത്യാപ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെസ്ഥാനം എന്ന ആശയം സമ്മേളനത്തിന്റെ സന്ദേശമായി ഉയർന്നു. വാർത്തകളുടെ വേഗത്തിനും മത്സരത്തിനും അപ്പുറം, സത്യസന്ധതയുംവിശ്വാസ്യതയും സാമൂഹിക ഉത്തരവാദിത്തവും കാത്തുസൂക്ഷിക്കുന്ന മാധ്യമ പ്രവർത്തനമാണ് , ഇന്നിന്റെ ആവശ്യം എന്ന്, പ്രഭാഷകർ ഊന്നിപ്പറഞ്ഞു.
മൗനപ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ഐപിസിഎൻഎ ഫിലഡൽഫിയചാപ്റ്റർ പ്രസിഡന്റ് ലിജോ ജോർജ് അധ്യക്ഷത വഹിച്ചു. ഫിലഡൽഫിയ സിറ്റി കൗൺസിലർ ഡോ. നീന അഹമ്മദ്മുഖ്യാതിഥിയായി പ്രസംഗിച്ചു. പ്രശസ്ത വാഗ്മിയും സാഹിത്യകാരനുമായ പ്രഫ. കോശി തലക്കൽ വിജ്ഞാനപ്രഭാഷണംനടത്തി. ഐപിസിഎൻഎ അഡ്വൈസറി ബോർഡ്ചെയർമാനും മുൻ നാഷണൽ പ്രസിഡന്റുമായസുനിൽ ട്രൈസ്റ്റാർ ദേശീയ ഐപിസിഎൻഎയുടെ വളർച്ചയെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സംസാരിച്ചു.
അസൻഷൻ മാർത്തോമാ ചർച്ച് വികാരി ഫാ. ജോജി എം.മാത്യു, ഐപിസിഎൻഎ മുൻ നാഷണൽ ജനറൽസെക്രട്ടറി വിൻസന്റ് ഇമ്മാനുവേൽ,ഡബ്ല്യു.എം.എഫ് പ്രസിഡന്റ്ഡോ. ആനി ലിബു, സിനിമാകലാകാരിയും മാധ്യമപ്രവർത്തകയുമായസുവർണ മാത്യു, ജോർജ് നടവയൽ, ജീമോൻ ജോർജ്, അരുൺ കോവാട്ട്, അലക്സ്തോമസ് (പമ്പ), ബിന്ദു ഏബ്രാഹം (പിയാനോ) എന്നിവർ ആശംസകൾ നേർന്നു.
ഐപിസിഎൻഎ ഫിലഡൽഫിയ ചാപ്റ്റർ വൈസ് പ്രസിഡന്റ് സുധകർത്ത സ്വാഗതവും ട്രഷറർ റോജിഷ് സാമുവേൽ നന്ദിയും പ്രകാശിപ്പിച്ചു. കലാകാരിയും നഴ്സ് പ്രാക്ടീഷണറുമായ സിർലി ജീവൻ മാസ്റ്റർ ഓഫ്സെറിമണിയായി സമ്മേളന നടപടികൾ ചിട്ടയോടെ ഏകോപിപ്പിച്ചു. യുവചലച്ചിത്രതാരം റേച്ചൽ ഉമ്മൻ അമേരിക്കൻ ദേശീയഗാനവും ജൈസൺ ഫിലിപ്പ് ഇന്ത്യൻദേശീയഗാനവും ആലപിച്ചു.
ഭദ്രദീപം തെളിച്ച് 2026-2028 പ്രവർത്തനങ്ങൾക്ക് തുടക്കം
വിശിഷ്ടാതിഥികൾ ചേർന്ന് ഭദ്രദീപം തെളിച്ചതോടെയാണ് ഐപിസിഎൻഎ ഫിലഡൽഫിയ ചാപ്റ്ററിന്റെ 2026-2028 കാലയളവിലേക്കുള്ളപ്രവർത്തനങ്ങൾക്ക് ഔദ്യോഗികതുടക്കമായത്. പുതിയ തലമുറയെ മാധ്യമരംഗത്തേക്ക് ആകർഷിക്കുകയും മാധ്യമപ്രവർത്തനത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജേർണലിസം വിദ്യാർഥികൾക്കായി സ്കോളർഷിപ്പ് പദ്ധതി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ചാപ്റ്റർ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് പ്രസിഡന്റ് ലിജോ ജോർജ് അറിയിച്ചു.
മാധ്യമപ്രവർത്തകരെ ഒരുമിപ്പിക്കുന്നതിനൊപ്പം പുതിയ തലമുറയ്ക്ക് പരിശീലനവും പ്രോത്സാഹനവും നൽകുന്ന പ്രവർത്തനങ്ങൾക്കും ഫിലഡൽഫിയ ചാപ്റ്റർ മുൻഗണന നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഐപിസിഎൻഎ ഫിലഡൽഫിയ ചാപ്റ്ററിൽ ആദരവുകൾ
ഫിലഡൽഫിയ സിറ്റി കൗൺസിലിന്റെ പ്രശംസാപത്രം സിറ്റി കൗൺസിലർ ഡോ. നീന അഹമ്മദ്ചാപ്റ്റർ പ്രസിഡന്റ് ലിജോ ജോർജിന് സമ്മാനിച്ചത്സമ്മേളനത്തിന്റെ ശ്രദ്ധേയനിമിഷമായി. പ്രൊഫ. കോശി തലക്കലിനെ, സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ അമൂല്യ സംഭാവനകൾ മാനിച്ച്, സിറ്റികൗൺസിലർ ഡോ. നീന അഹമ്മദും, ഇന്ത്യ പ്രസ് ക്ലബ് അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാറും ചേർന്ന്, പൊന്നാടഅണിയിച്ച് ആദരിച്ചു.
ഉത്തരവാദ മാധ്യമപ്രവർത്തനത്തിന് ഐ.പി.സി.എൻ.എയുടെ കൂട്ടായ്മ:സുനിൽ ട്രൈസ്റ്റാർ
വടക്കേ അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരെ, ഒരുപൊതുവേദിയിൽ അണിനിരത്തുകയും, മാധ്യമപ്രവർത്തനത്തിന്റെ പ്രൊഫഷണൽ നിലവാരം ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നസംഘടനയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക.
ദേശീയതലത്തിലുള്ള സമ്മേളനങ്ങൾ, മാധ്യമ സെമിനാറുകൾ, സംവാദങ്ങൾ, മാധ്യമപ്രവർത്തകരെ ആദരിക്കുന്ന പരിപാടികൾ, പുതിയ തലമുറയിലെ മാധ്യമപ്രവർത്തകർക്കുള്ള പ്രോത്സാഹനം, ഇന്ത്യയിലെയും അമേരിക്കയിലെയും മാധ്യമ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരുമായുള്ള ആശയവിനിമയ വേദികൾ, എന്നീ പ്രവർത്തനങ്ങളിലൂടെ സംഘടന സജീവ സാന്നിധ്യം പുലർത്തിവരുന്നുഎന്ന് സുനിൽ ട്രൈസ്റ്റാർ പ്രസംഗത്തിൽ പറഞ്ഞു.
2027 ജനുവരി ആദ്യ ആഴ്ച, കേരളത്തിൽനടക്കാനിരിക്കുന്ന മാധ്യമശ്രീ അവാർഡിന്റെ ഒരുക്കങ്ങൾക്കായി കേരളം സന്ദർശിക്കുന്ന നാഷണൽ പ്രസിഡന്റ് രാജു പള്ളത്ത്, നാഷണൽസെക്രട്ടറി അനിൽകുമാർ ആറന്മുള, നാഷണൽ ട്രഷറർ ജയൻ ജോസഫ് എന്നിവരെപ്രതിനിധാനം ചെയ്ത്, ഫിലാഡൽഫിയചാപ്റ്റർ പ്രസിഡന്റ് ലിജോ ജോർജിനും ഭാരവാഹികൾക്കുംഅംഗങ്ങൾക്കും, ഭാവുകാശംസകൾ, സുനിൽട്രൈസ്റ്റാർ അറിയിച്ചു.
ആരോഗ്യകരമായ ചർച്ചകൾക്ക് ഐപിസിഎൻഎ വേദിയൊരുക്കുന്നു
മാധ്യമസ്വാതന്ത്ര്യം, മാധ്യമധാർമ്മികത, വാർത്തകളുടെ വിശ്വാസ്യത, പുതിയ സാങ്കേതികവിദ്യകൾ ഉയർത്തുന്ന അവസരങ്ങളും വെല്ലുവിളികളും തുടങ്ങിയ വിഷയങ്ങളിൽ ആരോഗ്യകരമായ ചർച്ചകൾക്ക് വേദിയൊരുക്കുന്നതിലും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മറുനാടൻ മലയാളികളുടെ നേട്ടങ്ങളും പ്രശ്നങ്ങളും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ എത്തിക്കുന്നതിലും, അമേരിക്കൻ മലയാളി സമൂഹത്തെയും കേരളത്തെയും ഇന്ത്യയെയും മാധ്യമങ്ങളിലൂടെ കൂടുതൽ അടുപ്പത്തോടെ ബന്ധിപ്പിക്കുന്നതിലും, ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തകർക്ക്, നിർണായക പങ്കുണ്ടെന്ന സന്ദേശവും സമ്മേളനത്തിൽ ഉയർന്നു.
മാധ്യമരംഗം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പ്രിന്റ്, ടെലിവിഷൻ, ഓൺലൈൻ, ഡിജിറ്റൽ, സോഷ്യൽ മീഡിയ തുടങ്ങിയ വിവിധ മാധ്യമമേഖലകളിൽ പ്രവർത്തിക്കുന്നവരെ ഒരുമിപ്പിച്ച് അനുഭവങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്നതിനുള്ള വേദിയൊരുക്കുന്നതും ഐ.പി.സി.എൻ.എയുടെ പ്രവർത്തനങ്ങളുടെപ്രധാന ഭാഗമാണ്.ഐപിസിഎൻഎ ഫിലഡൽഫിയ ചാപ്റ്ററിന്റെ പുതിയ പ്രവർത്തനകാലയളവിൽ; മാധ്യമ സെമിനാറുകൾ, പ്രൊഫഷണൽ നെറ്റ്വർക്കിംഗ്, യുവ മാധ്യമപ്രവർത്തകർക്കുള്ള പ്രോത്സാഹന പദ്ധതികൾ,സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിലെ സംവാദങ്ങൾ, വിവിധ സംഘടനകളുമായുള്ള സഹകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാനുള്ള പ്രതിബദ്ധതയാണ് പ്രവർത്തനോദ്ഘാടന സമ്മേളനം മുന്നോട്ടുവച്ചത്.
സംഗീതവിരുന്നും സംഘടനകളുടെ സാന്നിധ്യവും
സാംസൺ (ഹെവൻലി ബീറ്റ്സ്), റേച്ചൽ ഉമ്മൻ, ജൈസൺ, സുമോധ് നെല്ലിക്കാല എന്നിവരുടെ ഗാനാലാപനങ്ങൾ ഐപിസിഎൻഎ ഫിലഡൽഫിയ ചാപ്റ്ററിന്റെ സമ്മേളനത്തിന് സംഗീത സാന്ദ്രതയേകി. ഫൊക്കാന,ഫോമ, മാപ്പ്, പമ്പ, പിയാനോ, ഐ.ഒ.സി,ട്രൈസ്റ്റേറ്റ് കേരള ഫോറം, കോട്ടയംഅസോസിയേഷൻ, ഓർമ ഇന്റർനാഷണൽ, പാത്ത്തുടങ്ങി നിരവധി സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായി ആശംസകൾ നേർന്നു.
മാധ്യമപ്രവർത്തനം വാർത്തകൾ കൈമാറുന്ന പ്രക്രിയ മാത്രമല്ലെന്നും, സമൂഹത്തിന്റെ നന്മയ്ക്കായി, സത്യത്തിന്റെ പക്ഷത്ത് നിലകൊള്ളുകയും, തെറ്റുകളെയും ജീർണ്ണതകളെയും ചോദ്യം ചെയ്യുകയും, ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന, സാമൂഹിക ഉത്തരവാദിത്തമാണെന്ന സന്ദേശമാണ്, സമ്മേളനത്തിലുടനീളം പ്രതിധ്വനിച്ചത്. മാധ്യമപ്രവർത്തകരെയും സാമൂഹിക-സാംസ്കാരിക സംഘടനകളെയും പുതുതലമുറയെയും ഒരേ വേദിയിൽ അണിനിരത്തിയ ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം, ഐപിസിഎൻഎയുടെ പുതിയപ്രവർത്തനകാലയളവിന് പ്രതീക്ഷാനിർഭരമായ തുടക്കമായി. ഫിലഡൽഫിയ മല്ലൂ കഫേ ഒരുക്കിയ സദ്യയോടെയാണ്ഐപിസസിഎൻഎ ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രൗഢഗംഭീരമായ സമ്മേളനം സമാപിച്ചത്.
America
ടാമ്പ: ടാമ്പ ബേ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ (എംഎസിഎഫ്) 36-ാമത് ഗ്രാൻഡ് ഓണാഘോഷം ശനിയാഴ്ച വാല്രിക്കോയിലെ Sacred Heart Knanaya Community Center-ൽ നടക്കും.
രണ്ടായിരത്തിലധികം പേരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ആഘോഷത്തിനായി മാസങ്ങളായി നടന്നുവരുന്ന ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി.
മൂന്നര പതിറ്റാണ്ടിലേറെയായി ടാമ്പ ബേയിലെ മലയാളി സമൂഹത്തെ ഓണത്തിന്റെ ഒരുമയിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന എംഎസിഎഫ്, ഇത്തവണയും കേരളത്തിന്റെ തനത് പാരമ്പര്യവും കലാസാംസ്കാരിക വൈവിധ്യവും പ്രവാസഭൂമിയിൽ പുനരാവിഷ്കരിക്കുന്ന വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
പരമ്പരാഗത ഓണസദ്യ, ചെണ്ടമേളം, താലപ്പൊലി, വർണശബളമായ ഘോഷയാത്ര, സംഗീത-നൃത്ത പരിപാടികൾ, നാടൻ കലാരൂപങ്ങൾ തുടങ്ങി കേരളത്തിന്റെ ഓണപ്പെരുമ വിളിച്ചോതുന്ന നിരവധി പരിപാടികൾ അരങ്ങേറും.
വിവിധ പ്രായവിഭാഗങ്ങളിലുള്ള നൂറുകണക്കിന് കലാകാരന്മാർ മാസങ്ങളായി നടത്തിയ പരിശീലനത്തിന്റെ മികവ് ഓണവേദിയിൽ അവതരിപ്പിക്കും.
എംഎസിഎഫ് പ്രസിഡന്റ് ബെൻ കനകാഭായി, സെക്രട്ടറി പൂജ മോഹനകൃഷ്ണൻ, ട്രഷറർ രഘു രാജ്, പ്രസിഡന്റ് ഇലക്ട് രോഹിണി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് സന്നദ്ധപ്രവർത്തകരാണ് ആഘോഷത്തിന്റെ വിവിധ വിഭാഗങ്ങളുടെ ഒരുക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.
പരിപാടികളുടെ ഏകോപനത്തിനായി ഓഗസ്റ്റ് 23, 30 തീയതികളിൽ സംഘടിപ്പിച്ച മെഗാ പ്രാക്ടീസ് സെഷനുകൾ വലിയ പങ്കാളിത്തത്തോടെ പൂർത്തിയായി. ട്രസ്റ്റി ബോർഡ് ചെയർ അഞ്ജന നായർ, വിമൻസ് ഫോറം പ്രസിഡന്റ് പഞ്ചമി അജയ് എന്നിവർ പരിശീലന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അവസാനഘട്ട ഒരുക്കങ്ങളുടെ ഭാഗമായി സെപ്റ്റംബർ നാലിന് വൈകുന്നേരം പരിപാടി നടക്കുന്ന Sacred Heart Knanaya Community Center-ൽ ഡ്രസ് റിഹേഴ്സലും നടക്കും.
ഇന്ന് ആയിരക്കണക്കിന് മലയാളികളെ ഒരേ വേദിയിൽ എത്തിക്കുന്ന ആഘോഷമായി വളർന്ന എംഎസിഎഫ് ഓണത്തിന് പിന്നിൽ 36 വർഷത്തെ ഒരു സമൂഹത്തിന്റെ വളർച്ചയുടെ ചരിത്രവുമുണ്ട്.
ടാമ്പ ബേയിലെ ഏതാനും മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയിൽ ആരംഭിച്ച പ്രവർത്തനങ്ങൾ തലമുറകൾ കൈമാറി മുന്നോട്ടുകൊണ്ടുപോയതിന്റെ ഫലമാണ് ഇന്നത്തെ വിപുലമായ ആഘോഷം.
ഈ വളർച്ചയ്ക്ക് അടിത്തറ പാകിയ മുൻ പ്രസിഡന്റുമാർ, മുൻ ഭാരവാഹികൾ, സന്നദ്ധപ്രവർത്തകർ, കുടുംബങ്ങൾ എന്നിവരുടെ സേവനത്തെ എംഎസിഎഫ് നേതൃത്വം ഈ അവസരത്തിൽ നന്ദിയോടെ അനുസ്മരിച്ചു.
മലയാളി പൈതൃകം സംരക്ഷിക്കുകയും പുതുതലമുറയെ അതുമായി ബന്ധിപ്പിക്കുകയും ചെയ്യണമെന്ന മുൻതലമുറയുടെ ദർശനമാണ് ഓരോ വർഷവും ഓണാഘോഷത്തിലൂടെ പുതിയ തലമുറയിലേക്ക് കൈമാറുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
മാത്യു മുണ്ടിയാങ്കൽ, Courtesy Toyota-യുടെ സുനിൽ വർഗീസ് എന്നിവരാണ് ഇത്തവണത്തെ ആഘോഷത്തിന്റെ പ്രധാന സ്പോൺസർമാർ. എംഎസിഎഫ് ഓണത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായ പരമ്പരാഗത ഓണസദ്യയ്ക്ക് ഇത്തവണയും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
കേരളത്തിന്റെ തനത് രുചിയും പാരമ്പര്യവും നിലനിർത്തി സദ്യ ഒരുക്കുന്നതിനായി ഷെഫ് മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഏതാനും ആഴ്ചകളായി തയ്യാറെടുപ്പിലാണ്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1.30 വരെ വിവിധ റൗണ്ടുകളിലായി സദ്യ വിളമ്പും.
ലഭ്യമായ സദ്യ ടിക്കറ്റുകളിൽ ഭൂരിഭാഗവും ഇതിനകം വിറ്റഴിഞ്ഞതായി സംഘാടകർ അറിയിച്ചു. ആവശ്യക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പരിപാടിയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കാത്ത വിധത്തിൽ കൂടുതൽ പേർക്ക് അവസരം നൽകുന്നതിനുള്ള സാധ്യതയും സംഘാടകർ പരിശോധിച്ചുവരികയാണ്.
മലയാളികൾക്ക് മാത്രമായി ചുരുങ്ങുന്ന ആഘോഷമല്ല എംഎസിഎഫ് ലക്ഷ്യമിടുന്നത്. സുഹൃത്തുക്കളെയും അയൽക്കാരെയും മറ്റു സമൂഹങ്ങളിലുള്ളവരെയും ഓണവേദിയിലേക്ക് കൂട്ടിക്കൊണ്ടുവന്ന് കേരളത്തിന്റെ ഭക്ഷണവും കലയും സംസ്കാരവും ആതിഥേയത്വവും പരിചയപ്പെടുത്താനുള്ള അവസരമായും ആഘോഷത്തെ മാറ്റുകയാണ് ലക്ഷ്യം.
ഓണസദ്യയുടെ രുചിയും ചെണ്ടമേളത്തിന്റെ താളവും താലപ്പൊലിയുടെ ഐശ്വര്യവും കലാകാരന്മാരുടെ പ്രകടനങ്ങളും കുടുംബങ്ങളുടെ ഒത്തുചേരലും ചേർന്ന് സെപ്റ്റംബർ അഞ്ചിന് വാല്രിക്കോയിൽ കേരളത്തിന്റെ ഒരു ചെറുപതിപ്പ് തന്നെ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
"ഓണം ഒരു ദിവസത്തെ ആഘോഷം മാത്രമല്ല, നമ്മുടെ കുടുംബങ്ങളെയും തലമുറകളെയും സമൂഹത്തെയും ഒരുമിപ്പിക്കുന്ന അനുഭവമാണ്. 36 വർഷമായി എംഎസിഎഫ് കാത്തുസൂക്ഷിക്കുന്ന ആ ഒരുമയുടെ പാരമ്പര്യം കൂടുതൽ വിപുലമായി ആഘോഷിക്കുകയാണ് ഇത്തവണയും എന്ന് ഭാരവാഹികൾ പറഞ്ഞു.
ടാമ്പ ബേയിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ മലയാളി കുടുംബങ്ങളെയും സുഹൃത്തുക്കളെയും സെപ്റ്റംബർ അഞ്ചിലെ ഓണാഘോഷത്തിലേക്ക് എംഎസിഎഫ് നേതൃത്വം സ്വാഗതം ചെയ്തു. കുടുംബസമേതം എത്തി ഓണസദ്യയും കലാസാംസ്കാരിക പരിപാടികളും ആസ്വദിച്ച് 36 വർഷത്തെ എംഎസിഎഫ് ഓണപ്പെരുമയുടെ ഭാഗമാകണമെന്നും സംഘാടകർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങളും പരിപാടി സംബന്ധിച്ച അപ്ഡേറ്റുകളും എംഎസിഎഫ്യുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: വെബ്സൈറ്റ്: www.macftampa.com, ഫേസ്ബുക്ക്: facebook.com/MacfTampa.
America
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ താമസിക്കുന്ന ഷേർലി ഏബ്രഹാം (62) അന്തരിച്ചു. ഭർത്താവ് ഷാജി ഏബ്രഹാം. പൊതുദർശനം ഞായറാഴ്ച വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ ഹൂസ്റ്റണിലെ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ചർച്ച്, 4637 W Orem Dr, Houston, TX 77045-ൽ നടക്കും.
സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെ St. Ignatious Syriac Orthodox Cathedral, 2707 Dove Creek Ln, Carrollton, TX 75006-ൽ നടക്കും.
തുടർന്ന് Furneaux Cemetery, 3650 Cemetery Hill Rd, Carrollton, TX 75007-ൽ മൃതദേഹം സംസ്കരിക്കും.
America
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 20 ഇടവകകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) സംഘടിപ്പിക്കുന്ന പ്രഥമ എക്യുമെനിക്കൽ ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിന്റെ ഐക്യവും സൗഹൃദവും സാംസ്കാരിക വൈവിധ്യവും ആഘോഷിക്കുന്ന ഈ മഹോത്സവം ശനിയാഴ്ച ഫ്രെസ്നോയിലെ സെന്റ് ജെയിംസ് ബാങ്ക്വറ്റ് ഹാളിൽ നടക്കും. വൈകുന്നേരം അഞ്ച് മുതൽ രാത്രി ഒമ്പത് വരെയാണ് ഫെസ്റ്റ്.
വിവിധ ഇടവകകളിൽ നിന്നുള്ള കലാസാംസ്കാരിക പരിപാടികൾ ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. വിവിധ സഭകളുടെ കലാപാരമ്പര്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന പരിപാടികൾ അവതരിപ്പിക്കുന്നതിനായി ഇടവകകളിലെ ടീമുകൾ ഇതിനോടകം തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.
ഫെസ്റ്റിന്റെ പ്രത്യേക ആകർഷണമായി ഹൂസ്റ്റണിലെ പ്രമുഖ കലാകാരനായ മെവിൻ ജോൺ എബ്രഹാം രചനയും സംവിധാനവും നിർവഹിക്കുന്ന "ദി റെഡീമർ' എന്ന ബൈബിൾ ലഘുനാടകം (മലയാളം) അരങ്ങേറും.
ക്രിസ്തീയ സന്ദേശവും കലാമികവും സമന്വയിപ്പിക്കുന്ന ഈ അവതരണം പ്രേക്ഷകർക്ക് വേറിട്ട അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നാടകത്തിൽ അണിനിരക്കുന്ന 40ൽ പരം കലാപ്രതിഭകൾ അവരുടെ അഭിനയ മികവ് പ്രകടിപ്പിക്കും
മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് കോർട്ട് ജഡ്ജി സുരേന്ദ്രൻ കെ. പട്ടേൽ, ജഡ്ജി ജൂലി മാത്യു, ക്യാപ്റ്റൻ മനു പൂപ്പാറയിൽ തുടങ്ങി സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും വൈദിക ശ്രേഷ്ഠരും ചടങ്ങിൽ പങ്കെടുക്കും.
എക്യുമെനിക്കൽ തട്ടുകടയും ചായക്കടയും
കലാപരിപാടികൾക്കൊപ്പം രുചിയുടെ വൈവിധ്യവും ഫെസ്റ്റിന്റെ പ്രധാന ആകർഷണമായിരിക്കും. ഇതിന്റെ ഭാഗമായി എക്യുമെനിക്കൽ അടുക്കളയും തട്ടുകടയും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ തനത് രുചികൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങളാണ് സന്ദർശകർക്കായി തയാറാക്കുന്നത്.
ഹൂസ്റ്റണിലെ പാചക രംഗത്ത് ഏറെ പരിചയസമ്പത്തുള്ള മൈസൂർ തമ്പി എക്യുമെനിക്കൽ അടുക്കളയുടെ മേൽനോട്ടം വഹിക്കും.
ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്കായി 15, 10 ഡോളർ നിരക്കുകളിലുള്ള ഭക്ഷണ കൂപ്പണുകൾ ബന്ധപ്പെട്ട ഇടവകകളിലെ ഐസിഇസിഎച്ച് പ്രതിനിധികളിൽ നിന്നും ലഭിക്കുന്നതാണ്.
ആത്മീയതയും ഇന്ത്യൻ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും സൗഹൃദവും ഒരുമയും ആഘോഷിക്കുന്ന ഈ മഹോത്സവത്തിലേക്ക് ഹൂസ്റ്റണിലെ മുഴുവൻ മലയാളി സമൂഹത്തെയും സംഘാടകർ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
ഫെസ്റ്റിന്റെ വിജയത്തിനായി ഐസിഇസിഎച്ച് കമ്മിറ്റിയും എക്യുമെനിക്കൽ ഫെസ്റ്റ് കമ്മിറ്റിയും വിവിധ പ്രവർത്തനങ്ങളുമായി സജീവമായി മുന്നോട്ടുപോകുകയാണ്.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് (പ്രസിഡന്റ്) - 832 997 9788, റവ.ഫാ. ഡോ.ബിന്നി ഫിലിപ്പ് (വൈസ് പ്രസിഡന്റ്) - 281 886 2013, ഷാജൻ ജോർജ് (സെക്രട്ടറി) - 832 452 4195, രാജൻ അങ്ങാടിയിൽ (ട്രഷറർ) - 713 459 4704, ജീമോൻ റാന്നി (ഫെസ്റ്റ് കൺവീനർ) - 832873 0023, മിൽറ്റ മാത്യു (പ്രോഗ്രാം കോഓർഡിനേറ്റർ) - 832 744 9691.
America
മൊണ്ടെറെ (മെക്സിക്കോ): ദൈവാലയ സൗകര്യങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ വിശ്വാസികൾക്ക് ദിവ്യകാരുണ്യ ആരാധനയ്ക്കും കുമ്പസാരത്തിനും അവസരമൊരുക്കാൻ വ്യത്യസ്തമായ പദ്ധതിയുമായി മെക്സിക്കോയിലെ മൊണ്ടെറെ അതിരൂപത.
പ്രത്യേകമായി രൂപാന്തരപ്പെടുത്തിയ യാത്രാവാഹനത്തിൽ ഒരുക്കിയ "ചാപ്പൽ ഓൺ വീൽസ്' അഥവാ സഞ്ചരിക്കുന്ന ആരാധനാ ചാപ്പലാണ് അതിരൂപത ആരംഭിച്ചിരിക്കുന്നത്.
ദൈവാലയത്തിലേക്ക് വിശ്വാസികൾ എത്തുന്നതിനായി കാത്തിരിക്കാതെ, ദിവ്യകാരുണ്യ സാന്നിധ്യം ജനങ്ങളുടെ അടുത്തേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ദേവാലയ സൗകര്യമില്ലാത്ത പ്രദേശങ്ങളിലും ദിവ്യകാരുണ്യ ആരാധന പ്രോത്സാഹിപ്പിക്കണമെന്ന ആശയത്തിൽ നിന്നാണ് പദ്ധതിക്ക് തുടക്കമായതെന്ന് ഇതിന്റെ ചുമതലയുള്ള ഫാ. അഡ്രിയാൻ വില്ലാഗ്രാൻ ഗ്വെറേറോ വ്യക്തമാക്കി.
18 പേർക്ക് സഞ്ചരിക്കാവുന്ന പാസഞ്ചർ വാനാണ് ഇതിനായി പ്രത്യേകമായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. വാഹനം പ്രധാനമായും മൂന്ന് ഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. പിൻഭാഗത്ത് ദിവ്യകാരുണ്യ സാന്നിധ്യത്തിൽ ഒരേസമയം നാലുപേർക്ക് പ്രാർഥിക്കാൻ കഴിയുന്ന ചെറിയ ആരാധനാമുറിയുണ്ട്.
മധ്യഭാഗത്ത് സ്വകാര്യമായി കുമ്പസാരിക്കുന്നതിനുള്ള സൗകര്യവും മുൻഭാഗത്ത് ഡ്രൈവർ സീറ്റുമാണ് ഒരുക്കിയിരിക്കുന്നത്. 2026 ഓഗസ്റ്റ് 20-ന് മൊണ്ടെറെ ആർച്ച്ബിഷപ് റോജെലിയോ കബ്രേര ലോപ്പസ് സഞ്ചരിക്കുന്ന ചാപ്പൽ ആശീർവദിച്ചു.
ദൈവാലയങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങൾക്കു പുറമേ ആശുപത്രികൾ, ദുരന്തബാധിത മേഖലകൾ, സുവിശേഷീകരണ പരിപാടികൾ, ധ്യാനങ്ങൾ തുടങ്ങിയ വിവിധ സാഹചര്യങ്ങളിലും ഈ മൊബൈൽ ചാപ്പലിന്റെ സേവനം പ്രയോജനപ്പെടുത്താനാണ് പദ്ധതി.
"ജനങ്ങൾ ദൈവാലയത്തിലേക്ക് എത്തുന്നതു മാത്രം കാത്തിരിക്കാതെ, ദൈവാലയം ജനങ്ങളിലേക്ക് എത്തുന്നു' എന്ന ആശയമാണ് ഈ പദ്ധതിയിലൂടെ മൊണ്ടെറെ അതിരൂപത പ്രാവർത്തികമാക്കുന്നത്.
വിശ്വാസികളിൽ നിന്നും മികച്ച പ്രതികരണമാണ് ഈ വ്യത്യസ്തമായ സുവിശേഷീകരണ സംരംഭത്തിന് ലഭിക്കുന്നത്.
പ്രസാദ് തീയാടിക്കൽ
America
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ ഉദ്ഘാടകനായി എത്തിയ പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ സോഷ്യൽ ക്ലബ് സന്ദർശിച്ചു.
വടംവലി മത്സരത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സോഷ്യൽ ക്ലബ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പങ്കെടുത്ത അദ്ദേഹം, സംഘാടകർ ഒരുക്കിയിരിക്കുന്ന വിപുലമായ ക്രമീകരണങ്ങളെ അഭിനന്ദിച്ചു.
12 വർഷങ്ങളായി ഷിക്കാഗോ സോഷ്യൽ ക്ലബ് വിജയകരമായി സംഘടിപ്പിച്ചുവരുന്ന അന്താരാഷ്ട്ര വടംവലി മാമാങ്കം നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിനും ലോകമെമ്പാടുമുള്ള മലയാളികൾക്കും അഭിമാനകരമായ ഒരു കായികോത്സവമായി മാറിയിരിക്കുകയാണെന്ന് വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.
നോർത്ത് അമേരിക്കയിൽ ഇത്രയും വലിയ രീതിയിൽ സംഘടിപ്പിക്കുന്ന മലയാളികളുടെ കായിക മാമാങ്കത്തിൽ പങ്കെടുക്കാനും ഉദ്ഘാടകനാകാനും സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ വി. കെ. ശ്രീകണ്ഠനെ സ്വാഗതം ചെയ്തു. ക്ലബ് ഭാരവാഹികളും വടംവലി കമ്മിറ്റി അംഗങ്ങളും പരിപാടിയുടെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വിശദീകരിച്ചു.
America
മിസൂറി: ക്രിസ്ത്യൻ കൗണ്ടിയിൽ വെടിവയ്പിൽ രണ്ട് ഷെരീഫ് ഡെപ്യൂട്ടികൾ മരിച്ചു. ഗബ്രിയേൽ റമിറസ്, മൈക്കിൾ ഹൈസ്ലോപ്പ് എന്നിവരാണ് മരിച്ചത്. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ഹൈലാൻഡ്വില്ലിന് സമീപം വാഹന പരിശോധനയ്ക്കിടെ റമിറസിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി റിച്ചാർഡ് ബേർഡ് രക്ഷപ്പെട്ടു. തുടർന്ന് ഏകദേശം ഒമ്പത് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ റീഡ്സ് സ്പ്രിംഗിന് സമീപമുള്ള വനമേഖലയിൽ പ്രതിയെ കണ്ടെത്തി.
തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ജോഷ്വ വാൾ, ഓസ്റ്റിൻ മക്കോൾ എന്നിവർക്ക് വെടിയേറ്റു. ഇവരെ രക്ഷപ്പെടുത്തുന്നതിനിടെ ഹൈസ്ലോപ്പും വെടിയേറ്റ് മരിച്ചു.
തുടർന്ന് നിയമപാലകർ നടത്തിയ തിരിച്ചടിയിൽ ബേർഡും മരിച്ചു. പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരുടെ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
America
ഡാളസ്: ഓഗസ്റ്റ് 20ന് അന്തരിച്ച തങ്കമ്മ യോഹന്നാൻ എബ്രഹാമിന്റെ (77) പൊതുദർശനവും സംസ്കാര ശുശ്രൂഷയും ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ പ്ലൈനോയിലുള്ള സെഹിയോൻ മാർത്തോമ്മ ചർച്ചിൽ നടക്കും.
തുടർന്ന് മൃതദേഹം റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കരിക്കും. കണ്ടൻകുളത്ത് പരേതനായ കെ.എ. എബ്രഹാമിന്റെ ഭാര്യയാണ് തങ്കമ്മ യോഹന്നാൻ എബ്രഹാം. തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലാംഗോട്ടിൽ കുടുംബാംഗമാണ് പരേത. മകൻ: ഡോ. എ.ബി. എബ്രഹാം. മരുമകൾ: സൂസൻ എബ്രഹാം.
ഫാർമേഴ്സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് വൈദികൻ റവ. റോയ് തോമസിന്റെ പിതൃസഹോദരന്റെ ഭാര്യയാണ്. ദീർഘവർഷങ്ങൾ നഴ്സായി സേവനമനുഷ്ഠിച് വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
സെഹിയോൻ മാർത്തോമാ ചർച്ച്, 3760 14th St Plano, TX 75074. Rolling Oaks Cemetery 400 Freeport Pkwy Coppell, TX 75019.
കൂടുതൽ വിവരങ്ങൾക്ക്: എബി എബ്രഹാം - 214 641 9951.
America
ഫിലഡൽഫിയ: ഗർഭിണിയായ കാമുകിയെ തലയിൽ 11 തവണ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചു.
2021 മാർച്ചിൽ ഫിലഡൽഫിയയിലാണ് 21 വയസുകാരിയായ ഡയാന ബ്രൈസിനെ ജസ്റ്റിൻ സ്മിത്ത് ക്രൂരമായി കൊലപ്പെടുത്തിയത്.
14 ആഴ്ച ഗർഭിണിയായിരുന്ന ഡയാനയുടെ മൃതദേഹം പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി നാലു വർഷത്തിന് ശേഷമാണ് അറ്റ്ലാന്റാ പൊലിസിന്റെ പിടിയിലാകുന്നത്.
തെളിവ് നശിപ്പിക്കാനായി കാർ കത്തിക്കുകയും ചെയ്ത പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്.
America
വാഷിംഗ്ടൺ ഡിസി: ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും എത്തുന്നതായി തെലുങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു.
ഹൈദരാബാദിനെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ സുപ്രധാന നീക്കം. ഹാര്‍വാർഡ് സര്‍വകലാശാലയും തെലുങ്കാനയില്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം യുകെ സന്ദർശിച്ച മുഖ്യമന്ത്രി ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തിയിരുന്നു.
അമേരിക്കന്‍ യൂണിവേഴ്സിറ്റികളുമായുള്ള ചർച്ചകൾക്കായി അമേരിക്കയിലേക്ക് പോകാൻ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് പ്രഖ്യാപനങ്ങൾ വന്നിരിക്കുന്നത്.
America
ഹൂസ്റ്റൺ: ഫോമാ ദേശീയ കൺവൻഷൻ ഹൂസ്റ്റണിൽ വിജയകരമായി സംഘടിപ്പിക്കുന്നതിന് മികച്ച നേതൃത്വം നൽകിയ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേലിനെ അഭിനന്ദിക്കുന്നതിനും ആദരിക്കുന്നതിനുമായി ഞായറാഴ്ച വൈകുന്നേരം അപ്നാ ബസാർ ഓഡിറ്റോറിയത്തിൽ ഹൂസ്റ്റൺ സംഘാടക സമിതി പ്രത്യേക യോഗം സംഘടിപ്പിച്ചു.
കൺവൻഷന്റെ വിജയത്തിൽ ബേബി മണക്കുന്നേലിന്റെ നേതൃത്വവും അർപ്പണബോധവും നിർണായക പങ്കു വഹിച്ചതായി യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ക്ഷമ, വിനയം, എല്ലാവരെയും ഒരുമിച്ച് നയിക്കാനുള്ള കഴിവ് എന്നിവയെ പ്രഭാഷകർ പ്രത്യേകം പ്രശംസിച്ചു.
വിവിധ മേഖലകളിൽ നിന്നുള്ളവരെ ഒരുമിപ്പിച്ച് മികച്ച രീതിയിൽ കൺവൻഷൻ സംഘടിപ്പിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വഗുണങ്ങൾ സഹായിച്ചതായും അവർ ചൂണ്ടിക്കാട്ടി.
അദ്ദേഹത്തോടൊപ്പം കൺവൻഷന്റെ വിജയതിനായി കഠിനാധ്വാനം ചെയ്ത മുഴുവൻ ടീമംഗങ്ങളെയും യോഗത്തിൽ ആദരിച്ചു.
സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് ജഡ്ജി സുരേന്ദ്രൻ കെ. പട്ടേൽ, ജഡ്ജി ജൂലി മാത്യു, പോലീസ് ക്യാപ്റ്റൻ മനു പൂപ്പാറയിൽ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. ബേബി മണക്കുന്നേലിന് മെമെന്റോയും പൊന്നാ ടയും നൽകി ആദരിച്ചു.
ഫോമാ നാഷണൽ കമ്മിറ്റി അംഗം ജിജു കുളങ്ങര യോഗത്തിൽ അധ്യക്ഷത വഹിച്ചു. മീറ്റിംഗിന്റെ പ്രധാന സംഘാടകനും കൺവൻഷൻ റിസപ്ഷൻ കമ്മിറ്റി ചെയർമാനുമായ ജോയ് എൻ. സാമുവൽ അതിഥികളെയും സന്നിഹിതരായവരെയും സ്വാഗതം ചെയ്തു. ഫോമാ മുൻ സെക്രട്ടറിയും മുൻ ട്രഷററുമായ ഷാജി എഡ്വേർഡ് പരിപാടിയുടെ എംസിയായി പ്രവർത്തിച്ചു.
ഫോമാ ദേശീയ കൺവൻഷന്റെ മഹത്തായ വിജയത്തിനായി വിവിധ കമ്മിറ്റികളിലൂടെ നിർണായക സംഭാവനകൾ നൽകിയ മുൻനിര പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.
രാജൻ യോഹന്നാൻ - സെക്യൂരിറ്റി ചെയർ, രാജേഷ് മാത്യു - ട്രാൻസ്പോർട്ടേഷൻ ചെയർസൈമൺ വളാച്ചേരിൽ & ജീമോൻ റാന്നി - മീഡിയ ചെയർ & കോ ചെയർപ്രസാദ് ഉമ്മൻ (ബിസിനസ് ഫോറം ചെയർ) & ജോൺ ഡബ്ലിയു വർഗീസ്ഡോ. റെയ്ന റോക്ക് - ഹെൽത്ത് ഫെയർ ചെയർ & കൺവെൻഷൻ എംസിമൈക്കിൾ ജോയ് - പുതുതായി തിരഞ്ഞെടുക്കപെട്ട റീജിണൽ ആർവിപിക്രിസ് ആൻഡ് ആൻസി (കൺവെൻഷൻ എംസി), സാജൻ ആൻഡ് മെർലിൻ (കൺവെൻഷൻ എംസി), സുരേഷ് രാമകൃഷ്ണൻ (അപ്ന ബസാർ), ജോർജ് തോമസ് (ബാബു ടിജിഎം പ്രസ്സ്), ഡോ.സാം ജോസഫ് (ഫോമാ പത്താം വാർഷികം ആർവിപി).
കൺവൻഷൻന്റെ ഭക്ഷണക്രമീകരണങ്ങൾക്കു ചുക്കാൻ പിടിച്ച എസ് കെ ചെറിയാനെ പ്രത്യേകം അഭിനന്ദിച്ചു. സാലി ശാമുവേലും സിൽവിയ ഷാജിയും ചേർന്ന് ആനി ഫിലിപ്പ് മണക്കുന്നേലിന് പുഷ്പഹാരം നൽകി ആദരിച്ചു.
എം.ജി. മാത്യുവിന്റെ ചിരിയരങ്ങു സമ്മേളനത്തിന് മാറ്റു കൂടി, അദ്ദേഹം മണക്കുന്നേലിന് ഹാരമണിയിച്ചു. തനിക്കു ലഭിച്ച അഭിനന്ദനങ്ങൾക്കും ആദരവിനും മറുപടി പറഞ്ഞ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ കൺവൻഷന്റെ വിജയത്തിനായി പിന്തുണയും സഹകരണവും നൽകിയ എല്ലാവർക്കും നന്ദി അറിയിച്ചു.
America
ഫീനിക്സ്: അരിസോനയിൽ കേരള ഹിന്ദൂസ് ഓഫ് അരിസോണ (KHA) യുടെ ആഭിമുഖ്യത്തിൽ “ഓണം പൊന്നോണം 2026 “ ശനിയാഴ്ച ഓഗസ്റ്റ് 22 ഇൻഡോ അമേരിക്കൻ കൾച്ചറൽ സെന്ററിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന വിപുലമായ ഈ ആഘോഷപരിപാടികളിൽ അരിസോണയുടെ നാനാഭാഗങ്ങളിൽ നിന്നും ഒട്ടനവധി കുടുംബങ്ങളും സമൂഹാംഗങ്ങളും പങ്കെടുത്തു.
കെഎച്ച്എ ഭാരവാഹികളായ ജിജു അപ്പുക്കുട്ടൻ, വിവേക്, ധനീഷ്, അരുൺ, സജിൻ എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ചതോടെയാണ് ഈ വർഷത്തെ ഓണാഘോഷപരിപാടികൾക്കു ഔപചാരികമായി തുടക്കം കുറിച്ചത്.
ജിൽസി ഡിൻസും പൂർണിമ സന്തോഷും പരിപാടിയുടെ അവതാരകരായി. പരമ്പരാഗത കേരള തറവാട് ശൈലിയിലുള്ള പശ്ചാത്തലത്തിനു മുന്നിൽ ഒരുക്കിയ മനോഹരമായ പൂക്കളം കേരളത്തിന്റെ ഗൃഹാതുരത നിറഞ്ഞ അന്തരീക്ഷത്തിന് മാറ്റേകി. സബിത സുജിത്ത് ചിട്ടപ്പെടുത്തിയവതരിപ്പിച്ച മെഗാ തിരുവാതിരയായിരുന്നു ആഘോഷത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന്.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മുത്തുക്കുടകളും താലപ്പൊലിയും വഞ്ചിപ്പാട്ടും അണിനിരന്ന മഹാബലി ഘോഷയാത്ര ഏറെ ശ്രദ്ധേയമായി. സംഘാടകർ മഹാബലിക്ക് ഊഷ്മളമായ വരവേൽപ്പ് നൽകി.
തന്റെ പ്രിയപ്പെട്ട പ്രജകൾക്ക് മഹാബലി ഓണാശംസകൾ നേർന്നത് ആഘോഷത്തിലെ അവിസ്മരണീയമായ മുഹൂർത്തമായി. തുടർന്ന് ആരിസോണയിലെ കലാകാരന്മാരും കുട്ടികളും സമൂഹാംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.
America
ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടണിൽ 4.3 മില്യൺ കനേഡിയൻ ഡോളറിന്റെ (ഏകദേശം 43 ലക്ഷം ഡോളർ) തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ മുൻ അഭിഭാഷകൻ പവൻജീത് സിംഗ് മാൻ (52) നിരവധി ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നു.
പീൽ റീജിയണൽ പോലീസിന്റെ അന്വേഷണത്തിൽ, നിയമ ഇടപാടുകളുമായും അഭിഭാഷക ട്രസ്റ്റ് അക്കൗണ്ടുകളുമായും ബന്ധപ്പെട്ട നാല് വ്യത്യസ്ത മോർട്ട്ഗേജ്, ചെക്ക് തട്ടിപ്പ് പദ്ധതികളിലൂടെയാണ് വൻതുക നഷ്ടപ്പെടുത്തിയതെന്നാണ് ആരോപണം.
2026 ഓഗസ്റ്റ് 21ന് മാൻ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. 5,000 ഡോളറിന് മുകളിലുള്ള തട്ടിപ്പ്, കുറ്റകൃത്യത്തിലൂടെ ലഭിച്ച സ്വത്ത് കൈവശം വയ്ക്കൽ, ക്രിമിനൽ വിശ്വാസവഞ്ചന, വ്യാജരേഖകൾ ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പവൻജീത് സിംഗിന്റെ ഒന്റാറിയോയിലെ അഭിഭാഷക ലൈസൻസ് 2025 ജൂലൈയിൽ റദ്ദാക്കിയിരുന്നു. ഈ കേസിൽ കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
സമാന രീതിയിൽ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുള്ളവർ പീൽ റീജിയണൽ പോലീസിന്റെ ഫ്രോഡ് ബ്യൂറോയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.
America
ഫ്ലോറിഡ:1976ൽ പതിനാറുകാരിയായ പെൺകുട്ടിയെ വെടിവെച്ചുകൊന്ന കേസിൽ ഫ്ലോറിഡയിൽ ഹരോൾഡ് ജീൻ ലൂക്കാസ് (74) എന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി.
സ്റ്റാർക്കിന് സമീപമുള്ള ഫ്ലോറിഡ സ്റ്റേറ്റ് പ്രിസണിൽ മാരകമായ വിഷം കുത്തിവച്ചാണ് (lethal injection) വധശിക്ഷ നടപ്പിലാക്കിയത്. ഈ വർഷം ഫ്ലോറിഡയിൽ നടപ്പാക്കുന്ന 14ാമത്തെ വധശിക്ഷയാണ്. അമേരിക്കയിൽ ഈ വർഷം ഇതുവരെ ആകെ നടപ്പാക്കിയ 23 വധശിക്ഷകളിൽ പകുതിയോളവും ഫ്ലോറിഡയിലാണ് നടന്നത്.
ഫോർട്ട് മെയ്ഴ്സിന് തെക്ക് ഭാഗത്തുള്ള ബോണിറ്റ സ്പ്രിങ്സിൽ 1976 ഓഗസ്റ്റ് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് 16 വയസുകാരിയായ ജിൽ പൈപ്പറിനെ വെടിവെച്ചു കൊലപ്പെടുത്തിയെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ റിച്ചാർഡ് ബേർഡ് ജൂനിയർ (19), ടെറി റൈസ് (17) എന്നിവരെ പരിക്കേൽപ്പിച്ചെന്നുമാണ് ലൂക്കാസിനെതിരെയുള്ള കുറ്റം.
പെൺകുട്ടിയുമായി വർഷങ്ങളായി പരിചയമുണ്ടായിരുന്ന ലൂക്കാസ്, മുൻപും വധഭീഷണി മുഴക്കിയിരുന്നതായി ദൃക്സാക്ഷികൾ കോടതിയിൽ മൊഴി നൽകിയിരുന്നു.
1977ലാണ് ലൂക്കാസിന് ആദ്യമായി വധശിക്ഷ വിധിക്കുന്നത്. എന്നാൽ നിയമപരമായ നടപടിക്രമങ്ങളിലെ പിഴവുകൾ കാരണം 1977നും 1990നും ഇടയിൽ അദ്ദേഹത്തിന്റെ വധശിക്ഷ നാല് തവണ റദ്ദാക്കുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തു.
ഒടുവിൽ 1990ൽ അന്തിമ വധശിക്ഷ വിധിക്കുകയും, പിന്നീട് നൽകിയ അപ്പീലുകളെല്ലാം പരാജയപ്പെടുകയും ചെയ്തു. ഒരേ കുറ്റത്തിന് അഞ്ച് തവണയാണ് ഇയാൾക്ക് വധശിക്ഷ വിധിക്കപ്പെട്ടത്.
ഗവർണർ റോൺ ഡിസാന്റിസ് വധശിക്ഷാ വാറണ്ടിൽ ഒപ്പുവച്ചതിനെ തുടർന്ന് ലൂക്കാസ് അന്തിമ അപ്പീലുകളെല്ലാം പിൻവലിച്ചിരുന്നു. ഞാൻ 50 വർഷമായി ഡെത്ത് റോയിലാണ്, ഇത് ഇനി നീട്ടിക്കൊണ്ടുപോകാൻ താത്പര്യമില്ല... എത്രയും പെട്ടെന്ന് തീരുന്നുവോ അത്രയും എനിക്ക് സന്തോഷം. ഞാൻ തളർന്നു, എന്ന് അദ്ദേഹം ജഡ്ജിയോട് വ്യക്തമാക്കിയിരുന്നു.
തുടർന്ന് മൂന്ന് മരുന്നുകൾ അടങ്ങിയ വിഷച്ചൂചി നൽകിയ അദ്ദേഹത്തിന്റെ മരണം വൈകുന്നേരം 6:18ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഗവർണർ റോൺ ഡിസാന്റിസിന്റെ കർശന വധശിക്ഷാ നയത്തിന്റെ ഭാഗമായി സെപ്റ്റംബർ മാസത്തിൽ ഫ്ലോറിഡയിൽ മറ്റ് രണ്ട് വധശിക്ഷകൾ കൂടി നിശ്ചയിച്ചിട്ടുണ്ട്.
2026ൽ അമേരിക്കയിലെ മറ്റ് എല്ലാ സംസ്ഥാനങ്ങളും കൂടി നടപ്പാക്കിയതിനേക്കാൾ കൂടുതൽ വധശിക്ഷകളാണ് ഫ്ലോറിഡ സംസ്ഥാനത്ത് മാത്രം ഇതുവരെ നടന്നിട്ടുള്ളത്.
America
ലാരേഡോ: ടെക്സസിലെ ലാരേഡോയിൽ രണ്ട് വയസ്സുള്ള കുട്ടിയെ അപ്പാർട്ട്മെന്റിനു പുറത്ത് ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ.
സൗത്ത് ന്യൂയോർക്ക് അവന്യൂവിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിന് സമീപത്തെ റോഡിലൂടെ ഒരു കുട്ടി ഒറ്റയ്ക്ക് നടന്നുപോകുന്നത് വഴിയാത്രക്കാരനാണ് ആദ്യം കണ്ടത്. തുടർന്ന് വിവരം ലാരേഡോ പോലീസിനെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 10:55ഓടെയാണ് സംഭവം.
പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ വീട് ഈ അപ്പാർട്ട്മെന്റ് സമുച്ചയത്തിനുള്ളിൽ തന്നെയാണെന്ന് കണ്ടെത്തുകയും, അവിടത്തെ സാഹചര്യം ആശങ്കാജനകമാണെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുകയും ചെയ്തു. 33 വയസുകാരിയായ ബിയാങ്ക കരോലിന വില്ലാറിയൽ ആണ് കുട്ടിയുടെ അമ്മയെന്ന് പോലീസ് തിരിച്ചറിഞ്ഞു.
അന്വേഷണത്തിൽ കുട്ടിയും കുടുംബവും ഈ അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തി. ബിയാങ്ക കരോലിന വില്ലാറിയൽ (31) ആണ് കുട്ടിയുടെ അമ്മയെന്ന് പൊലിസ് തിരിച്ചറിഞ്ഞുചെയ്യുന്ന സമയത്ത് ഇവരുടെ കൈവശം നിരോധിത ലഹരിമരുന്ന് ഉണ്ടായിരുന്നതായി പൊലിസ് അറിയിച്ചു.
കുട്ടിയെ ഉപേക്ഷിച്ചതിനും, ജീവൻ അപകടത്തിലാക്കിയതിനും, നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
America
ന്യൂയോർക്ക്: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ പട്ടാപ്പകൽ നടന്ന കത്തിക്കുത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് എറിൻ പിയാസെന്റി (32) കൊല്ലപ്പെട്ടു. ഓഗസ്റ്റ് 31 തിങ്കളാഴ്ച വൈകിട്ട് ഏകദേശം 4.24-ഓടെ വെസ്റ്റ് 42-ാം സ്ട്രീറ്റ്–സെവൻത് അവന്യൂ പരിസരത്തായിരുന്നു സംഭവം.
ബാങ്ക് ഓഫ് അമേരിക്കയിലെ Business Selection and Conflicts വിഭാഗത്തിൽ വൈസ് പ്രസിഡന്റായിരുന്നു എറിൻ. ആക്രമണത്തിൽ വയറിന് ഗുരുതരമായി കുത്തേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ന്യൂജേഴ്സിയിലെ ചെസ്റ്റർ സ്വദേശിനിയായിരുന്നു എറിൻ.
പമേല സിസ്നെറോസ് (49) എന്ന ക്വീൻസ് സ്വദേശിനിയാണ് ആക്രമണം നടത്തിയതെന്ന് ന്യൂയോർക്ക് പൊലിസ് അറിയിച്ചു. രണ്ട് വലിയ കത്തികളുമായെത്തിയ ഇവർ ആദ്യം 68 വയസുള്ള ഒരാളെ കുത്തിപ്പരിക്കേൽപ്പിക്കുകയും തുടർന്ന് എറിനെ ആക്രമിക്കുകയും ചെയ്തതായാണ് പൊലിസ് പറയുന്നത്.
ആക്രമണങ്ങൾ യാതൊരു പ്രകോപനവുമില്ലാതെ യാദൃച്ഛികമായി നടന്നതാണെന്ന് NYPD കമ്മീഷണർ ജെസിക്ക ടിഷ് വ്യക്തമാക്കി. പരിക്കേറ്റ 68 വയസുകാരൻ ആശുപത്രിയിൽ സ്ഥിരതയുള്ള നിലയിലാണ്.
ആക്രമണത്തിനു ശേഷം രണ്ട് കത്തികളുമായി പോലീസിന് നേരെ നീങ്ങിയ പമേലയോട് ആയുധങ്ങൾ താഴെയിടാൻ ഉദ്യോഗസ്ഥർ പലതവണ ആവശ്യപ്പെട്ടു. ടേസർ പ്രയോഗിച്ചിട്ടും ഇവരെ തടയാൻ കഴിയാതെ വന്നതോടെ രണ്ട് പൊലിസ് ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പമേല പിന്നീട് ആശുപത്രിയിൽ മരിച്ചു.
എറിന്റെ മരണത്തിൽ ബാങ്ക് ഓഫ് അമേരിക്ക അഗാധമായ ദുഃഖം രേഖപ്പെടുത്തി. തങ്ങളുടെ ഏറെ വിലമതിക്കപ്പെട്ട സഹപ്രവർത്തകയെയാണ് നഷ്ടപ്പെട്ടതെന്നും അവരുടെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.
America
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ 12-ാമത് അന്താരാഷ്ട്ര വടംവലി മത്സരം ഈ വരുന്ന ഞായറാഴ്ച രാവിലെ എട്ട് മുതൽ ബെൻസൺവില്ലിലുള്ള Energy Sports Complex-ൽ അരങ്ങേറും.
കഴിഞ്ഞ 11 വർഷങ്ങളിലെ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, വിപുലമായ പാർക്കിംഗ് സൗകര്യങ്ങളോടുകൂടിയ വേദിയാണ് ഇത്തവണത്തെ വടംവലിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്.
മുൻ വർഷങ്ങളിൽ വടംവലി കാണാനെത്തുന്നവർക്കുള്ള പാർക്കിംഗ് സൗകര്യത്തിന്റെ പരിമിതി ഒരു പ്രധാന വെല്ലുവിളിയായിരുന്നു. എന്നാൽ ഇത്തവണ 850-ലധികം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ലഭ്യമാക്കിയാണ് സംഘാടകർ മത്സരത്തെ വരവേൽക്കുന്നത്.
Energy Sports Complex-ലും അതിനോടുചേർന്നുള്ള പ്രദേശങ്ങളിലുമായി 650-ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇതുകൂടാതെ, വേദിയിൽ നിന്ന് ഏകദേശം മൂന്ന് മിനിറ്റ് മാത്രം അകലെയുള്ള Sacred Heart Knanaya Catholic Churchന്റെ പാർക്കിംഗ് ലോട്ടിൽ 200-ലധികം വാഹനങ്ങൾക്ക് അധിക പാർക്കിംഗ് സൗകര്യവും വടംവലി കാണാനെത്തുന്നവർക്കായി ലഭ്യമാക്കിയിട്ടുണ്ട്.
ഇതോടെ ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ അന്താരാഷ്ട്ര വടംവലി ചരിത്രത്തിൽ ഏറ്റവും കൂടുതൽ പാർക്കിംഗ് സൗകര്യങ്ങളോടുകൂടി നടത്തപ്പെടുന്ന മത്സരമായി ഇത്തവണത്തെ ടൂർണമെന്റ് മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
മികച്ച വേദിയും സുഗമമായ പ്രവേശനവും വിശാലമായ പാർക്കിംഗും കാണികൾക്ക് കൂടുതൽ സൗകര്യപ്രദമായ അനുഭവം നൽകുമെന്നും സംഘാടകർ അറിയിച്ചു.
വടംവലി മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, ടൂർണമെന്റ് ചെയർമാൻ സിറിയക് കൂവക്കാട്ടിൽ എന്നിവർ അറിയിച്ചു.
America
ഫിലഡൽഫിയ: കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും വിളിച്ചോതിക്കൊണ്ട് ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ (TKF) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ട്രൈസ്റ്റേറ്റ് കേരള ഫോറം 2026 ഓണ മഹോത്സവം വിവിധ കലാപരിപാടികളുടെയും സാംസ്കാരിക അവതരണങ്ങളുടെയും പുരസ്കാര വിതരണത്തിന്റെയും വേദിയൊരുക്കികൊണ്ട് കേരളീയ പൈതൃകത്തിന് അമേരിക്കൻ മണ്ണിൽ തിലകക്കുറി ചാർത്തി പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.
സംഗീതം, നൃത്തം, ഘോഷയാത്ര, പൊതുസമ്മേളനം, പുരസ്കാര വിതരണം, സ്റ്റേജ് ഷോ എന്നിവകൊണ്ട് സമ്പന്നമായ ആഘോഷത്തിൽ വിവിധ തലമുറകളിലുള്ള മലയാളികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.
മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും കേരളീയ സംസ്കാരത്തിന്റെ പാരമ്പര്യവും ആഘോഷമാക്കി മാറ്റിയ പരിപാടിയിൽ നിരവധി സാമൂഹിക, സാംസ്കാരിക, കലാ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
പരിപാടിയുടെ തുടക്കത്തിൽ ഷിജി ഷാനി എം.സിയായി ഏകോപിപ്പിച്ച ഗാനാലാപന സദസ് മുന്നോടിയായി നടന്നു. സുമോദ് നെല്ലിക്കാല, ജീമോൻ ജോർജ്, ഷിജി ഷാനി, റീമ അബി, ജെയ്സൺ വർഗീസ് എന്നിവർ അവതരിപ്പിച്ച ഗാനങ്ങളോട് കൂടി ആഘോഷത്തിന് തുടക്കമായി.
കേരളീയ തനിമ വിളിച്ചോതിയ ഓണ ഘോഷയാത്ര പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി. ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ബാനറിന് കീഴിൽ ഭാരവാഹികളും വിശിഷ്ടാതിഥികളും താലപ്പൊലിയുമായി അണിനിരന്നപ്പോൾ മഹാബലിയുടെ സാന്നിധ്യവും ചെണ്ടമേളവും ഘോഷയാത്രയ്ക്ക് ഉത്സവച്ഛായ നൽകി. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പരിപാടി പങ്കാളികളും ഘോഷയാത്രയിൽ അണിനിരന്നു.
ഘോഷയാത്രയുടെ അറിയിപ്പുകളും അവതരണവും ജീമോൻ ജോർജും സുരേഷ് നായരും നിർവഹിച്ചു. കേരളത്തിന്റെ പരമ്പരാഗത ഓണാചാരങ്ങളും കലാരൂപങ്ങളും അമേരിക്കൻ മലയാളി സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചുകൊണ്ട് കേരളത്തിലെ ഓണാഘോഷങ്ങളുടെ ദൃശ്യഭംഗി അമേരിക്കൻ മലയാളി സമൂഹത്തിന് മുന്നിൽ പുനഃസൃഷ്ടിച്ച മനോഹരമായ വേദിയായി ഘോഷയാത്ര മാറി.
തുടർന്ന് ഭാരവാഹികളും വിശിഷ്ടാതിഥികളും ചേർന്ന് നിലവിളക്ക് തെളിയിച്ചു. ചടങ്ങിന്റെ എംസിമാരായി സാജൻ വർഗീസും അഭിലാഷ് ജോണും നേതൃത്വം നൽകി. കേരളീയ കലാപാരമ്പര്യത്തിന്റെ മനോഹാരിത നിറച്ച മെഗാ തിരുവാതിരയും മെഗാ മോഹിനിയാട്ടവും വേദിയിൽ അരങ്ങേറി.
മാതാ ഡാൻസ് അക്കാദമിയിലെ ഗുരു ഗിന്നസ് ബേബി തടവിനാലിന്റെ നേതൃത്വത്തിലായിരുന്നു കൊറിയോഗ്രഫി. നൃത്താവിഷ്കാരങ്ങൾ കാണികളുടെ കൈയടി നേടി.
തുടർന്ന് ഓണത്തിന്റെ ഐതിഹ്യവും മലയാളിയുടെ ജീവിതത്തിൽ ഓണത്തിനുള്ള സാംസ്കാരിക പ്രാധാന്യവും ഓർമിപ്പിക്കുന്ന മഹാബലിയുടെ സന്ദേശവും ഓണം കൗണ്ട്ഡൗൺ വീഡിയോ പ്രദർശനവും നടന്നു.
ഓണത്തിന്റെ ഐതിഹ്യവും മലയാളിയുടെ സാംസ്കാരിക ജീവിതത്തിൽ ഓണത്തിനുള്ള സ്ഥാനവും ഓർമിപ്പിക്കുന്നതായിരുന്നു പരിപാടി.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ട്രൈസ്റ്റേറ്റ് കേരള ഫോറം ജനറൽ സെക്രട്ടറി ജോബി ജോർജ് പൊതുസമ്മേളനത്തിന്റെ എംസിയായി പരിപാടികൾ നിയന്ത്രിച്ചു. അമേരിക്കൻ ദേശീയഗാനം ഡോ. ജാസ്മിൻ വിൻസന്റ് എം.ഡി. ആലപിച്ചു. ഇന്ത്യൻ ദേശീയഗാനം മിസ്. അബിയ മാത്യു ആലപിച്ചു.
ഓണം ആഘോഷ കമ്മിറ്റി ചെയർമാനും ട്രൈസ്റ്റേറ്റ് കേരള ഫോറം ഭാരവാഹിയുമായ ബിനു മാത്യു സ്വാഗത പ്രസംഗം നടത്തി. അമേരിക്കൻ മലയാളി സമൂഹത്തിൽ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും കേരളീയ സംസ്കാരവും ഭാഷയും പാരമ്പര്യവും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനും ഇത്തരം ആഘോഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ സംഘടനകളും വ്യക്തികളും ഒത്തുചേർന്ന് നടത്തുന്ന കൂട്ടായ പ്രവർത്തനങ്ങളാണ് ഒരു സമൂഹത്തിന്റെ ശക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ലെനോ സ്കറിയ അധ്യക്ഷപ്രസംഗം നടത്തി. സംഘടനയുടെ പ്രവർത്തനങ്ങളിൽ അംഗങ്ങളുടെയും സമൂഹത്തിന്റെയും സഹകരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു.
അമേരിക്കൻ മലയാളി സമൂഹത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയിൽ ട്രൈസ്റ്റേറ്റ് കേരള ഫോറം തുടർന്നും സജീവമായ പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മലയാളി സമൂഹത്തെ ഒരുമിപ്പിക്കുകയും വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വ്യക്തികളെ ആദരിക്കുകയും ചെയ്യുന്നത് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിലെ ഏറ്റവും ശ്രദ്ധേയമായ മുഹൂർത്തമായിരുന്നു ഡോ. എം.വി. പിള്ളക്ക് ട്രൈസ്റ്റേറ്റ് ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചത്.
വിൻസന്റ് ഇമ്മാനുവൽ ഡോ. എം.വി. പിള്ളയെ സദസിന് പരിചയപ്പെടുത്തി. തുടർന്ന് അദ്ദേഹത്തിന്റെ ജീവിതവും സാമൂഹിക-വൈദ്യശാസ്ത്ര രംഗങ്ങളിലെ പ്രവർത്തനങ്ങളും നേട്ടങ്ങളും ഉൾക്കൊള്ളുന്ന പ്രത്യേക വീഡിയോയും പ്രദർശിപ്പിച്ചു.
അദ്ദേഹത്തിന്റെ ദീർഘകാലത്തെ സേവനങ്ങൾക്കും സമൂഹത്തിനും വിവിധ മേഖലകൾക്കും നൽകിയ സംഭാവനകൾക്കുമുള്ള അംഗീകാരമായാണ് പുരസ്കാരം നൽകിയത് എന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ ജീമോൻ ജോർജ് സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
അവാർഡ് സ്വീകരിച്ചുകൊണ്ട് സംസാരിച്ച ഡോ. പിള്ള തനിക്ക് ലഭിച്ച അംഗീകാരം വ്യക്തിപരമായ ബഹുമതിയായി മാത്രം കാണുന്നില്ലെന്നും, സമൂഹത്തിനായി പ്രവർത്തിക്കാൻ ലഭിക്കുന്ന പ്രചോദനമായാണ് കാണുന്നതെന്നും വ്യക്തമാക്കി.
അമേരിക്കൻ മലയാളി സമൂഹത്തിന്റെ വളർച്ചയിൽ കൂട്ടായ പ്രവർത്തനത്തിനും പരസ്പര പിന്തുണയ്ക്കും വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ തലമുറയ്ക്ക് വിദ്യാഭ്യാസത്തോടൊപ്പം സമൂഹബോധവും സാംസ്കാരിക മൂല്യങ്ങളും പകർന്നു നൽകേണ്ടത് മുതിർന്ന തലമുറയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകൻ പി.പി. ജെയിംസ് ആശംസാപ്രസംഗം നടത്തി. അമേരിക്കൻ മലയാളി സമൂഹം കേരളത്തിന്റെ സംസ്കാരവും ഭാഷയും പാരമ്പര്യവും സംരക്ഷിക്കുന്നതിൽ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
America
ന്യൂയോർക്ക്: Kerala Engineering Graduates Association of Northeast America (KEAN)യുടെ ആഭിമുഖ്യത്തിൽ East Brunswick ൽ സംഘടിപ്പിച്ച AIDLC (AI-Driven Development Lifecycle) Hands-on AI Workshop മികച്ച വിജയമായി.
New York, New Jersey, Pennsylvania ഉൾപ്പെടെ അമേരിക്കയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി എഞ്ചിനീയർമാർ, IT പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ എന്നിവർ ഈ മുഴുവൻ ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
പരിപാടിക്ക് തുടക്കം കുറിച്ച് കെഇഎഎൻ പ്രസിഡന്റ് ജേക്കബ് ജോസഫും ട്രഷറർ നിധിൻ ജോയ് ആലപ്പാട്ടും പങ്കെടുത്തവരെ സ്വാഗതം ചെയ്യുകയും, എഞ്ചിനീയർമാരുടെ സാങ്കേതിക വൈദഗ്ധ്യം വർധിപ്പിക്കുന്നതിനായി ഇത്തരം പ്രായോഗിക പരിശീലന പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
KEAN-ന്റെ Professional Affairs Chair ആയ ശരത് കൃഷ്ണന്റെ നേതൃത്വത്തിൽ സന്തോഷ്, രവി എന്നിവർ ചേർന്നാണ് പരിശീലന സെഷനുകൾ നയിച്ചത്. AI-Driven Development Lifecycle, Agentic AI, ആധുനിക AI Development Tools, AI ഉപയോഗിച്ചുള്ള Software Development എന്നിവയെ ആസ്പദമാക്കിയ പരിശീലനത്തിൽ പങ്കെടുത്തവർ സ്വന്തമായി AI Agent വികസിപ്പിക്കുന്നതിനുള്ള Hands-on അനുഭവവും നേടി.
വ്യവസായ രംഗത്ത് നേരിട്ട് ഉപയോഗിക്കാവുന്ന ഏറ്റവും പുതിയ AI സാങ്കേതികവിദ്യകൾ പ്രായോഗികമായി പരിചയപ്പെടുത്താൻ ഈ Workshop-ന് സാധിച്ചു.പങ്കെടുത്തവരിൽ നിന്ന് അത്യന്തം മികച്ച പ്രതികരണമാണ് ലഭിച്ചത്.
പ്രായോഗിക സമീപനം, ഉയർന്ന നിലവാരമുള്ള പരിശീലനം, വ്യവസായ രംഗത്ത് നേരിട്ട് പ്രയോഗിക്കാവുന്ന വിഷയങ്ങൾ എന്നിവയാണ് Workshop-ന്റെ പ്രധാന ആകർഷണങ്ങളെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
America
ന്യൂജേഴ്സി: ലോകത്തിന്റെ സാംസ്കാരിക സംഗമഭൂമിയായ ന്യൂയോർക്ക് ടൈംസ് സ്ക്വയറിൽ സെപ്റ്റംബർ 12 ന് സോമർസെറ്റ് ഫ്രാങ്ക്ലിൻ ഹൈസ്കൂളിൽ അരങ്ങേറുന്ന കാൻജിന്റെ മഹത്തായ ഓണാഘോഷങ്ങളുടെ ഭാഗമായി കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (KANJ) സംഘടിപ്പിച്ച ഓണവിളംബരം ശ്രദ്ധേയമായി.
കേരളത്തിന്റെ തനത് സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഓണസന്ദേശം ലോകത്തിന്റെ ഹൃദയഭാഗത്തേക്ക് എത്തിച്ച പരിപാടി കാൻജിന്റെ ചരിത്രത്തിലെ വേറിട്ടൊരു അധ്യായമായി.
കാൻജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ടൈംസ് സ്ക്വയറിൽ ഓണവിളംബരം സംഘടിപ്പിക്കുന്നത്. ലോകപ്രശസ്തമായ ടൈംസ് സ്ക്വയറിലെ ഐക്കോണിക് ഡിജിറ്റൽ ബിൽബോർഡുകളിൽ കാൻജിന്റെ ഓണാഘോഷത്തിന്റെ ഫ്ലയർ പ്രദർശിപ്പിച്ചതും പരിപാടിയുടെ പ്രധാന ആകർഷണമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് ആളുകൾക്കിടയിൽ കേരളത്തിന്റെ ഓണം സ്വന്തം സാംസ്കാരിക അടയാളങ്ങളോടെ നിറഞ്ഞുനിന്നു.
കേരളത്തിൽ തിരുവോണപ്പുലരിയുടെ വരവറിയിച്ച് നാടും വീടുകളും ഉണരുമ്പോൾ, ന്യൂയോർക്കിന്റെ ഹൃദയത്തിൽ മലയാളികൾ ഒത്തുചേർന്ന് ഓണത്തെ വരവേറ്റത് പ്രവാസി മലയാളികളുടെ കേരളവുമായുള്ള ആത്മബന്ധത്തിന്റെ ശക്തമായ പ്രതീകമായി.
ഭൂമിശാസ്ത്രപരമായ അകലം മറികടന്ന്, കേരളത്തിന്റെ ഓണപ്പാരമ്പര്യം ന്യൂയോർക്ക് നഗരത്തിന്റെ തിരക്കിനിടയിലും അതേ ആവേശത്തോടെ ആഘോഷിക്കപ്പെട്ടു.
പരമ്പരാഗത വേഷവിധാനങ്ങളിൽ എത്തിയ മലയാളി കുടുംബങ്ങളും കുട്ടികളും യുവജനങ്ങളും പരിപാടിയിൽ സജീവമായി പങ്കെടുത്തു. തിരുവാതിരയും വിവിധ നൃത്താവതരണങ്ങളും ടൈംസ് സ്ക്വയറിൽ കേരളത്തിന്റെ കലാസാംസ്കാരിക പൈതൃകത്തിന് വർണാഭമായ ദൃശ്യാവിഷ്കാരമായി. ഓണക്കോടിയും കേരളീയ വേഷങ്ങളും അണിഞ്ഞെത്തിയ മലയാളികളുടെ സാന്നിധ്യം ടൈംസ് സ്ക്വയറിനെ വേറിട്ടൊരു ഓണവേദിയാക്കി മാറ്റി.
കാൻജ് പ്രസിഡന്റ് വിജയ് നമ്പ്യാർ, ജനറൽ സെക്രട്ടറി ജോർജി സാമുവൽ, വൈസ് പ്രസിഡന്റ് ടോം നെറ്റിക്കാടൻ, കമ്മറ്റി അംഗങ്ങളായ കൃഷ്ണ പ്രസാദ്, രേഖ മുരളി, അനൂപ് മാത്യൂസ്, നിധിൻ ജോയ്, ട്രസ്റ്റി ബോർഡ് മെമ്പർ ജോസഫ് ഇടിക്കുള,പ്രോഗ്രാം കൺവീനർമാരായ ബൈജു വർഗീസ്, ജെയിംസ് ജോർജ്, ലിഫിൻ കൂടാതെ അനേകം ഗഅചഖ ഭാരവാഹികളും പ്രവർത്തകരും അംഗങ്ങളും കുടുംബങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഓണം കേരളീയ സമൂഹത്തിന്റെ മാത്രം ആഘോഷമല്ലെന്നും, സ്നേഹത്തിന്റെയും സമത്വത്തിന്റെയും ഐക്യത്തിന്റെയും മാനവികതയുടെയും സന്ദേശം ലോകത്തിന് നൽകുന്ന സാംസ്കാരിക ഉത്സവമാണെന്നും പരിപാടി ഓർമിപ്പിച്ചു.
അമേരിക്കൻ മണ്ണിൽ വളരുന്ന പുതുതലമുറയ്ക്ക് കേരളത്തിന്റെ പൈതൃകവും സംസ്കാരവും പരിചയപ്പെടുത്തുന്നതിനും വിവിധ സമൂഹങ്ങളിലേക്ക് മലയാളികളുടെ സാംസ്കാരിക സമ്പന്നത എത്തിക്കുന്നതിനുമുള്ള (KANJ)ന്റെ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ഓണവിളംബരം.
America
ഹൂസ്റ്റൺ: മാജിക്കിന്റെയും സംഗീതത്തിന്റെയും മെലഡിയുടെയും വിസ്മയകരമായ സംഗമവുമായി ഹൂസ്റ്റണിൽ "MCUBE - An Ultimate Extravaganza of Magic, Melody, Mission' കലാവിരുന്ന് അരങ്ങേറും.
ഫൊക്കാന ടെക്സസ് റീജിയണിന്റെ ആഭിമുഖ്യത്തിൽ ഡിഫറന്റ് ആർട്ട് സെന്റർ (ഡിഎസി), ഓർത്തഡോക്സ് ടിവി യുഎസ്എ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം 6.30ന് സ്റ്റാഫോർഡിലെ സെന്റ് തോമസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ (2411 5th Street) പരിപാടി നടക്കും.
പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് നേതൃത്വം നൽകുന്ന പരിപാടിയിൽ ചലച്ചിത്ര പിന്നണി ഗായകരായ രവിശങ്കർ. ആർ, ചിത്ര അരുൺ, വയലിനിസ്റ്റ് വിഷ്ണു അശോക് തുടങ്ങിയ കലാകാരന്മാർ പങ്കെടുക്കും.
മാജിക്കിന്റെയും സംഗീതത്തിന്റെയും മെലഡിയുടെയും മനോഹരമായ സമന്വയമാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഹൂസ്റ്റണിലെ മലയാളി സമൂഹത്തിനും കലാസ്വാദകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വ്യത്യസ്തമായ കലാനുഭവമായിരിക്കും ‘MCUBE’ എന്ന് സംഘാടകർ അറിയിച്ചു.
പ്രവേശനം സൗജന്യമാണ്. ഹൂസ്റ്റണിലെ കലാസ്നേഹികളെയും മലയാളി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ജോൺസൻ പുഞ്ചക്കോണം: 346 332 9998, റെജി കുര്യൻ: 281 777 1919, ഏബ്രഹാം ഈപ്പൻ: 832 541 2456.
America
ഡാളസ്: ഡാളസിലെ യുഎസ്-75നും ഡബ്ല്യു സ്പ്രിംഗ് വാലി റോഡിനും സമീപമുള്ള സ്റ്റുഡിയോ മൂവി ഗ്രിൽ തിയറ്ററിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് തീപിടിത്തമുണ്ടായത്.
ഇരുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡാളസ് ഫയർ-റെസ്ക്യൂ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിശമനസേന സ്ഥലത്തെത്തുന്നതിന് മുമ്പുതന്നെ ജീവനക്കാരെയും ഉപഭോക്താക്കളെയും കെട്ടിടത്തിൽനിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു.
തീപിടിത്തത്തിൽ കെട്ടിടത്തിന്റെ പ്രധാന ലോബിക്കാണ് ആന്തരികമായി നാശനഷ്ടം സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു. തിയറ്ററുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അവ സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വൈകുന്നേരം 4:33ഓടെ അഗ്നിശമനസേന തീ പൂർണമായും നിയന്ത്രണവിധേയമാക്കി. വൈദ്യുത ഉപകരണങ്ങളിലുണ്ടായ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തിയറ്ററിന്റെ പ്രവർത്തനം എപ്പോൾ പുനരാരംഭിക്കാനാകുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം തുടരുകയാണ്.
America
തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസത്തിന്റെ പാദമുദ്രകള്‍ തിരുശേഷിപ്പായി തലയുയര്‍ത്തി നില്ക്കുന്ന വഴികളിലൂടെ അമേരിക്കൻ മലയാളി ഡോ. ജോര്‍ജ് എം. കാക്കനാട് നടത്തിയ വിശ്വാസ യാത്രയുടെ ഓര്‍മകള്‍ അടയാളപ്പെടുത്തുന്ന "വിശ്വാസത്തിന്റെ ഏഴു വാതിലുകള്‍' പ്രകാശനം നിര്‍വഹിച്ചു.
ഗ്രന്ഥകാരന് ഏഴു രാജ്യങ്ങളിലൂടെ നടത്തി തീര്‍ഥാടനമാണ് ഈ യാത്രാ വിവരണ പുസ്തകത്തിന്റെ ഉള്ളടക്കം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഡോ. തോമസ് മാര്‍ അത്തനാസിയസ് മെത്രാപ്പോലീത്ത കേന്ദ്ര ഗ്രാമ വികസന വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി വിരമിച്ച സന്തോഷ് മാത്യു ഐഎഎസിന് ആദ്യ പ്രതി നല്‍കിയാണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്.
കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന് അടക്കം നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു. ബിഹാര്‍ കേഡറില്‍ ചീഫ് സെക്രട്ടറി റാങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥനായ സന്തോഷ് മാത്യു ഐഎഎസ് തിരുവനന്തപുരം പട്ടം ഇടവകാംഗമാണ്.
തുര്‍ക്കി മുതല്‍ അല്‍ബേനിയ വരെയുള്ള ഏഴു രാജ്യങ്ങളിലൂടെയുള്ള യാത്രയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. സന്തോഷ് ജോര്‍ജ് കുളങ്ങരയാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിട്ടുളളത്. തുര്‍ക്കിയുടെ മണ്ണില്‍ റോമാ സാമ്രാജ്യത്തിന്റെ ശേഷിപ്പുകളില്‍ ഇന്നും മുഴങ്ങിനില്ക്കുന്ന ആദ്യകാല സഭകളുടെ പ്രാര്ഥനാധ്വനികളില് നിന്നാണ് പുസ്തകത്തിന്റെ തുടക്കം.
ഗ്രീസിലെ പാറക്കെട്ടുകള്‍ക്ക് മുകളില്‍ ദൈവത്തോടടുത്ത് സ്ഥിതിചെയ്യുന്ന മെറ്റിയോറയിലെ ആശ്രമങ്ങളും അല്‍ബേനിയയിലെയും മറ്റ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും അതിപുരാതനമായ ദേവാലയങ്ങളും വായനക്കാര്‍ക്ക് പുതിയ അനുഭവം പകരുന്നതാണ്.
നൂറ്റാണ്ടുകളിലൂടെ പരീക്ഷണങ്ങളെയും അതിജീവിച്ച് നിലകൊണ്ട ക്രിസ്തീയ വിശ്വാസത്തിന്റെ ആഴമേറിയ ചരിത്രവും അതിന്റെ ജീവസുറ്റ ചൈതന്യവും അനുഭവവേദ്യമാകുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
ഏഴു രാജ്യങ്ങളിലൂടെയുള്ള സഞ്ചാരം കേവലം ഭൂമിശാസ്ത്രപരമായ ഒരു യാത്ര മാത്രമല്ല മറിച്ച് വിശ്വാസത്തിന്റെ ഉള്ളറകളിലേക്ക് കടുന്നു ചെല്ലുന്ന ഒരു തീര്‍ത്ഥാടനമായിരുന്നുവെന്ന് എഴുത്തുകാരന് പറുന്നു.
അവിടുത്തെ പ്രാര്ഥനാന്തരീക്ഷവും ദൈവസാന്നിധ്യവും നല്കിയ ആത്മീയ വെളിച്ചം വരുംകാല ജീവിത യാത്രയില്‍ തനിക്ക് വഴികാട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രന്ഥകാരന് ഡോ. ജോര്‍ജ് എം. കാക്കനാട്
പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ജോര്‍ജ് എം. കാക്കനാട്ട് അമേരിക്കയില്‍ താമസിക്കുന്ന പ്രവാസി മലയാളിയാണ്. "ആഴ്ചവട്ടം' പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. ഇപ്പോള്‍ ആഴ്ചവട്ടം ഓണ്ലൈനിന്റഎ മുഖ്യപത്രാധിപര്‍.
സൈക്കോതെറാപിസ്റ്റായി ജോലി ചെയ്യുന്നു. യുഎസ് എയര്‍ഫോഴ്സില്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാള്‍.
അമേരിക്കയിലെ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. ക്ലിനിക്കില്‍ സൈക്കോളജിയില്‍ പിഎച്ച്ഡി. പ്രവാസിരത്ന അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
നിലവില്‍ സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ്, അമേരിക്കയിലെ സീറോമലങ്കര കത്തോലിക്കാ സഭ രൂപതയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, നാഷണല്‍ എക്സ്ചേഞ്ച് ക്ലബ് ബോര്‍ഡ് അംഗം, ദി അസോസിയേഷന് ഓഫ് ഇന്റര്‍നാഷണല്‍ റിസര്‍ച്ചേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ യുഎസ്എ ചാപ്റ്റര്‍ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിക്കുന്നു.
ഡെഡ്ലൈന്, നിരൂപക പ്രശംസ പിടിച്ചുപറ്റിയ മെക്സിക്കോ, യാത്രയും അന്വേഷണവും എന്നീ പുസ്തകങ്ങളുടെ രചയിതാവുമാണ്.
America
ഹൂസ്റ്റൺ: ഇൻഡസ് ലയൺസ് ക്ലബ് അംഗങ്ങൾ സ്റ്റാഫോർഡിലെ മാക്സ് ഫ്യൂഷൻ റസ്റ്ററന്റിൽ ആഘോഷങ്ങളും വൈവിധ്യമാർന്ന വിനോദങ്ങളുമായി ഓണം ആഘോഷിച്ചു. പരിപാടിയോടൊപ്പം നടത്തിയ ലൈൻസ് ക്ലബ് മീറ്റിംഗിന്റെ തുടക്കത്തിൽ തോമസ് അഗസ്റ്റിന്റെ (കുഞ്ഞു) ഭാര്യ ലിസി തോമസിന്റെ അകാല വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ലയൺസ് ക്ലബ് പ്രസിഡന്റ് ബോസ് കുര്യൻ ഓണസന്ദേശം നൽകി. പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഹൂസ്റ്റണിലെ പേഴ്സണൽ ഇൻജുറി ട്രയൽ അറ്റോർണി തോമസ് ഡാനിയേൽ, റോയൽ ഓക്സ് ലയൺസ് ക്ലബ് പ്രസിഡന്റ് ലയണസ് എമി നിസിയാൻസിയൻ എന്നിവർ ഓണാഘോഷങ്ങൾക്ക് ആശംസകൾ അർപ്പിച്ചു.
America
ടെക്സസ്: ഹാരിസ് കൗണ്ടി യൂണിവേഴ്സൽ സർവീസസിന് 2026ലെ സിഐഒ 100 അവാർഡ് കൗണ്ടി ചീഫ് ഇൻഫർമേഷൻ ഓഫീസറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ മലയാളി സിന്ധു മേനോൻ കരസ്ഥമാക്കി.
സ്വകാര്യ മേഖലയിൽ വിവരസാങ്കേതികവിദ്യയിൽ തന്റെ കരിയർ ആരംഭിച്ച സിന്ധു, തുടർന്ന് കാനഡയിലെ ഒന്റാറിയോ ഗവൺമെന്റിൽ ഒരു എന്റർപ്രൈസ് ആർക്കിടെക്റ്റായി പൊതുമേഖലയിലേക്ക് മാറി.
ഹാരിസ് കൗണ്ടിയിൽ ചേരുന്നതിന് മുമ്പ്, സിന്ധു നോർത്ത് കരോലിനയിലെ റാലി നഗരത്തിന്റെയും ടെക്സസിലെ സിറ്റി ഓഫ് കോളജ് സ്റ്റേഷന്റെയും സിഐഒ ആയിരുന്നു. സിന്ധു ഹൂസ്റ്റൺ നഗരത്തിൽ ഇആർപിയുടെ അസിസ്റ്റന്റ് ഡയറക്ടറായും എന്റർപ്രൈസ് ഡാറ്റ ഓഫീസറായും സേവനമനുഷ്ഠിച്ചു.
ഐടിയിലെ തന്റെ കരിയറിൽ, ധനകാര്യം, നിർമാണം, ഇൻഷുറൻസ്, പൊതുമേഖല എന്നിവയുൾപ്പെടെ എന്നാൽ അതിൽ മാത്രം ഒതുങ്ങാതെ വിവിധ വ്യവസായങ്ങളിൽ ടെക്നോളജി ടീമുകളെ സിന്ധു നയിച്ചിട്ടുണ്ട്.
ഉയർന്ന പ്രശസ്തി നേടിയ അന്താരാഷ്ട്ര സർവകലാശാലകളിൽ നിന്ന് ഗണിതശാസ്ത്രത്തിൽ സയൻസ് ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ മാസ്റ്റർ ഓഫ് സയൻസും സിന്ധു നേടിയിട്ടുണ്ട്. ഡാളസിലെ ടെക്സസ് സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനും അവർ നേടി.
കൂടാതെ, അവർ ഒരു സർട്ടിഫൈഡ് ഗവൺമെന്റ് സിഐഒ ആണ്, ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പബ്ലിക് ലീഡർഷിപ്പ് ക്രെഡൻഷ്യലുകൾ പൂർത്തിയാക്കി. അറിവിനായുള്ള തന്റെ അന്വേഷണം ഒരിക്കലും അവസാനിപ്പിക്കാത്ത സിന്ധു, നിലവിൽ പിഎച്ച്ഡി നേടുന്നു.
America
ഷിക്കാഗോ: അമേരിക്കയില്‍ നടക്കുന്ന ജി-20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് ഷിക്കാഗോയില്‍ ഉജ്വല സ്വീകരണം നല്കി. ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ് സ്വീകരണ യോഗവും ഡിന്നറും ഒരുക്കിയത്.
ഷിക്കാഗോയിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരായ 150 പേരെയാണ് സ്വീകരണ ചടങ്ങിലേക്ക് ക്ഷണിച്ചത്. മലയാളികളെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ എന്‍ജിനിയേഴ്സ് അസോസിയേഷന് പ്രസിഡന്റും യുഎസ് ടെക്ട്രോണിക്സിന്റെ പ്രസിഡന്റുമായ ഗ്ലാഡ്സണ്‍ വര്‍ഗീസ്, ഫോമാ മുന്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ഷിക്കാഗോ മുന്‍ സാര്‍ജന്റ് ഓഫ് പൊലിസ് ടോമി മേത്തിപ്പാറ എന്നിവര്‍ സംബന്ധിച്ചു.
നിര്‍മ്മലാ സീതാരാമന് നടത്തിയ പ്രസംഗത്തില്‍ 2026-ല്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞു. അതില്‍ ഏറ്റവും പ്രധാനമായത് 7.6 ശതമാനം ജിഡിപി വളര്‍ച്ച നേടിയതാണ്. യുദ്ധങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ക്കിടയിലാണ് 2026ല്‍ ഈ നേട്ടം കൈവരിച്ചത്.
2025ല്‍ 7.1 ശതമാനമായിരുന്നു. കാനഡയിലേയും ഷിക്കാഗോയിലേയും വിവിധ കമ്പനികളുടെ സിഇഒമാരുമായി അവര്‍ ചര്‍ച്ചകള്‍ നടത്തി. അവരെ ഇന്ത്യയിലേക്ക് ബിസിനസ് നടത്തുവാന്‍ ക്ഷണിച്ചു.
ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയ ധനകാര്യ സെക്രട്ടറി സ്കോട്ട് ബെസന്റുമായും മറ്റ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുമായും വിവിധ ചര്‍ച്ചകള്‍ നടത്തും.
ഇന്ത്യയില്‍ വിവിധ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനും തൊഴില്‍ അവസരങ്ങള്‍ കൂട്ടുവാനും സഹായമായ സാഹചര്യം ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. മലയാളികള്‍ക്ക് അവര്‍ ഹൃദ്യമായ ഓണാശംസകള്‍ നേര്‍ന്നു.
ഷിക്കാഗോ കോണ്‍സുലേറ്റിന്റെ പരിധിയില്‍ ഒമ്പത് അമേരിക്കന്‍ സ്റ്റേറ്റുകള്‍ ആണ്. അവിടെ ഏതാണ്ട് 8,00,000 ലക്ഷം ഇന്ത്യക്കാരുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ സോമനാഥ് ഘോഷ് പറഞ്ഞു.
കോണ്‍ഗ്രസുമാന്‍ രാജാ കൃഷ്ണമൂര്‍ത്തി തന്റെ പ്രസംഗത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇപ്പോള്‍ ആറ് കോണ്ഗ്രസുമാന്മാരും അമേരിക്കയിലെ മൊത്തം ഡോക്ടര്‍മാരില്‍ 10 ശതമാനവും ഇന്ത്യക്കാരാണെന്നും കൂട്ടിച്ചേര്‍ത്തു.
America
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഈ മാസം ആറിന് രാവിലെ എട്ട് മുതൽ ബെൻസൻവില്ലിലെ വിശാലമായ എനർജി സ്പോർട്സ് കോംപ്ലക്സിലാണ് വടംവലി മാമാങ്കം അരങ്ങേറുന്നത്.
ഷിക്കാഗോ സോഷ്യൽ ക്ലബ് ആസ്ഥാനത്ത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രസ് മീറ്റിൽ സോഷ്യൽ ക്ലബ് ഭാരവാഹികളും ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളും മത്സരത്തിന്റെ ഒരുക്കങ്ങളും പ്രത്യേകതകളും മാധ്യമങ്ങളുമായി പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനാറോളം പ്രമുഖ ടീമുകൾ ഇത്തവണത്തെ മത്സരത്തിൽ പങ്കെടുക്കും. വൻ സമ്മാനത്തുകകളും ആവേശകരമായ പോരാട്ടങ്ങളും കൊണ്ട് ഇതിനകം തന്നെ അന്താരാഷ്ട്ര വടംവലി രംഗത്ത് ശ്രദ്ധ നേടിയ ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ ടൂർണമെന്റിലേക്ക് ഈ വർഷവും ലോകമെമ്പാടുമുള്ള വടംവലി പ്രേമികളുടെ ശ്രദ്ധ തിരിയുകയാണ്.
സിനിമാതാരം അൻസിബ ഹസനും ഗായകൻ സുധീഷ് ശശികുമാറും മുഖ്യാതിഥികളായി പങ്കെടുക്കും. കായികമത്സരത്തോടൊപ്പം കലയും വിനോദവും ഭക്ഷണവിരുന്നും ഒരുമിക്കുന്ന വലിയ ആഘോഷമായാണ് സംഘാടകർ ഇത്തവണത്തെ ടൂർണമെന്റ് ഒരുക്കുന്നത്.
മത്സരത്തിലെ ഒന്നാം സമ്മാന ജേതാക്കൾക്ക് 11,111 ഡോളറും മാണി നെടിയേക്കാലായിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനമായി 5,555 ഡോളറും ജോയി മുണ്ടംപ്ലാക്കൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും മൂന്നാം സമ്മാനമായി 3,333 ഡോളറും ചാക്കോ ആൻഡ്
മറിയം കഴിക്കേക്കുറ്റ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും നാലാം സമ്മാനമായി 1,111 ഡോളറും ഷിക്കാഗോ മംഗല്യ ജ്വല്ലറി ട്രോഫിയും നൽകും.
ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയി കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പൂതേത് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.
ടൂർണമെന്റ് കമ്മിറ്റിക്ക് സിറിയക്ക് കൂവക്കാട്ടിൽ ചെയർമാനായും മാനി കരിക്കുളം വൈസ് ചെയർമാനായും സ്റ്റീഫൻ കഴിക്കേക്കുറ്റ് ജനറൽ കൺവീനറായും ബിനു കൈതക്കത്തോട്ടിൽ ഫിനാൻസ് ചെയർമാനായും നേതൃത്വം നൽകുന്നു.
വിപുലമായ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാസങ്ങളായി തുടരുന്ന ഒരുക്കങ്ങളാണ് ഇപ്പോൾ
അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്.
ചരിത്രത്തിലാദ്യമായി ഇൻഡോർ വേദിയിൽ
ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ അന്താരാഷ്ട്ര വടംവലി ചരിത്രത്തിൽ ആദ്യമായാണ് മത്സരം പൂർണമായും ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്നത്. കാലാവസ്ഥയെ ആശ്രയിക്കാതെ കാണികൾക്കും മത്സരാർഥികൾക്കും ഒരുപോലെ മികച്ച അനുഭവം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ എനർജി സ്പോർട്സ് കോംപ്ലക്സ് വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്.
ആയിരക്കണക്കിന് കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ സൗകര്യം, മികച്ച പാർക്കിംഗ് സംവിധാനങ്ങൾ, ഷിക്കാഗോ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നുമുള്ള എളുപ്പത്തിലുള്ള യാത്രാസൗകര്യം എന്നിവ വേദിയുടെ പ്രധാന സവിശേഷതകളാണ്.
വടംവലി മത്സരത്തോടൊപ്പം കുടുംബങ്ങൾക്കും കാണികൾക്കും ആസ്വദിക്കാവുന്ന വിവിധ കലാപരിപാടികളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം വിവിധ രുചിവൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന ഇന്ത്യ ഫുഡ് ഫെസ്റ്റും ടൂർണമെന്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.
അന്താരാഷ്ട്ര വടംവലി മത്സരത്തിന് എലീറ്റ് ഗെയിമിംഗ്, പേരന്റ് പെട്രോളിയം, ഗോൾഡ് റഷ് ഗെയിമിംഗ്, ലക്കി ലിങ്കൺ ഗെയിമിംഗ് തുടങ്ങിയ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖ സ്പോൺസർമാർ പിന്തുണയുമായി എത്തിയിട്ടുണ്ട്.
സ്പോൺസർമാരുടെയും സോഷ്യൽ ക്ലബ് അംഗങ്ങളുടെയും കായികപ്രേമികളുടെയും ശക്തമായ പിന്തുണയാണ് വർഷംതോറും ടൂർണമെന്റിനെ കൂടുതൽ വിപുലമാക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിൽ കായികോത്സവം
സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിലെ വാരാന്ത്യം ഷിക്കാഗോയിലെ മലയാളി കായികപ്രേമികൾക്ക് വലിയ കായികോത്സവമായി മാറും. സെപ്റ്റംബർ അഞ്ചിന് ഇതേ എനർജി സ്പോർട്സ് കോംപ്ലക്സിൽ എൻ.കെ. ലൂക്കോസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കായുള്ള വോളിബോൾ ടൂർണമെന്റും പിറ്റേന്ന് സെപ്റ്റംബർ ആറിന് ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരവും അരങ്ങേറും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ കായികമാമാങ്കങ്ങളുടെയും നടത്തിപ്പിൽ ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ അംഗങ്ങൾ സജീവമായി നേതൃത്വം നൽകുന്നു എന്നത് ഏറെ ശ്രദ്ധേയമാണെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ടീമുകളെയും കായികപ്രേമികളെയും സ്വീകരിക്കാൻ ഷിക്കാഗോ ഒരുങ്ങിക്കഴിഞ്ഞതായും ടൂർണമെന്റ് കമ്മിറ്റിക്ക് വേണ്ടി സിറിയക്ക് കൂവക്കാട്ടിൽ അറിയിച്ചു.
വാശിയേറിയ പോരാട്ടങ്ങളും ലോകോത്തര ടീമുകളുടെ സാന്നിധ്യവും വൻ സമ്മാനത്തുകയും സിനിമാ - സംഗീത താരങ്ങളുടെ സാന്നിധ്യവും കലാപരിപാടികളും ഇന്ത്യ ഫുഡ് ഫെസ്റ്റും ഒരുമിക്കുന്ന സെപ്റ്റംബർ ആറിലെ അന്താരാഷ്ട്ര വടംവലി മാമാങ്കത്തിനായി ഇനി ഷിക്കാഗോ കാത്തിരിക്കുകയാണ്.
ഇന്ത്യ പ്രസ്ക്ലബ് പ്രസിഡന്റ് പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിൽ ബിജു കിഴക്കേക്കുറ്റ്, ബിജു സഖറിയ, സാജു കണ്ണമ്പള്ളി, അലൻ ജോർജ്, ജോസ് ചെന്നിക്കര എന്നിവരടക്കം ഷിക്കാഗോയിലെ വിവിധ മാധ്യമ പ്രവർത്തകർ പ്രസ് മീറ്റിൽ പങ്കെടുത്തു.
America
സൗത്ത് ഫ്ലോറിഡ: സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ (3301 N 72ND AVE, HOLLYWOOD, FLORIDA - 33024) എട്ടുനോമ്പ് പെരുന്നാളും കൺവൻഷനും ഈ മാസം എട്ട് വരെ ഭക്തിനിർഭരമായി ആചരിക്കുന്നു.
വിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ നടത്തുന്ന നോമ്പ് ആചരണത്തിലും പെരുന്നാൾ ശുശ്രൂഷകളിലും പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ദൈവനാമത്തിൽ ക്ഷണിക്കുന്നതായി വികാരി ഫാ. ഡോ. ജോസഫ് വർഗീസ് അറിയിച്ചു.
സജി സാമുവൽ / ഡെൻസി & ഫാമിലിയാണ് ഈ വർഷത്തെ തിരുനാളിന്റെ സ്പോൺസേഴ്സ്.
പെരുന്നാൾ & കൺവൻഷൻ സമയക്രമം
സെപ്റ്റംബർ ഒന്ന്: വൈകുന്നേരം 5:30ന് കൊടിയേറ്റ്, ആറിന് മാതാവിനോടുള്ള യാചനകളും ഗാനങ്ങളും 6.30ന് സന്ധ്യാ നമസ്കാരവും മധ്യസ്ഥ പ്രാർഥനയും 7.30ന് ധ്യാനം (ഫാ. സന്തോഷ് തോമസ്), എട്ടിന് ആശീർവാദം, നേർച്ച.
സെപ്റ്റംബർ രണ്ട് മുതൽ ആറ് വരെ: വൈകുന്നേരം ആറിന് മാതാവിനോടുള്ള യാചനകളും ഗാനങ്ങളും 6.30ന് സന്ധ്യാ നമസ്കാരവും മധ്യസ്ഥ പ്രാർഥനയും 7.30ന് ധ്യാനം (ബുധൻ, വ്യാഴം ദിവസങ്ങളിൽ ഫാ. സന്തോഷ് തോമസ്), വെള്ളി (ഡോ. ജിമോൾ തോമസ് ജോർജ്), ശനി (ഡീക്കൻ ഡോ. സിജു ഏലിയാസ്), ഞായർ (ഫാ. ഡോ. ജോസഫ് വർഗീസ്) എന്നിവർ നേതൃത്വം നൽകും. എട്ടിന് ആശീർവാദം, നേർച്ച.
സെപ്റ്റംബർ ഏഴ് (തിങ്കൾ): വൈകുന്നേരം ആറിന് സന്ധ്യാ പ്രാർഥന, 6.30ന് വിശുദ്ധ മൂന്നിമ്മേൽ കുർബാന (കാർമികത്വം: ഫാ. ഗീവർഗീസ് ജേക്കബ് ചാലിശേരി, ഫാ. ആകാശ് പോൾ, ഫാ. ഡോ. ജോസഫ് വർഗീസ്), എട്ടിന് പ്രദക്ഷിണം, 8:30ന് ആശീർവാദം, നേർച്ചവിളമ്പ്, കൊടിയിറക്കൽ.
കൂടുതൽ വിവരങ്ങൾക്ക്: വികാരി - ഫാ. ഡോ. ജോസഫ് വർഗീസ് - 845 242 8899, സെക്രട്ടറി: നിബു പുത്തേത്ത് - 954 892 4747, ട്രഷറർ: ജിനോ കുര്യാക്കോസ് - 954 415 6141.
America
ഹൂസ്റ്റൺ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന പസഡീന മലയാളി അസോസിയേഷന്റെ (PMA) ഓണാഘോഷം വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു.
ശനിയാഴ്ച രാവിലെ ട്രിനിറ്റി മാർത്തോമ്മ ചർച്ച് ഹാളിൽ നടന്ന ആഘോഷത്തിൽ നിരവധി കുടുംബങ്ങളും അംഗങ്ങളും പങ്കെടുത്തു. നൃത്തചുവടുകളുമായി മാവേലിയുടെ എഴുന്നള്ളത്ത്, താലപ്പൊലി, വെഞ്ചാമരം, മുത്തുക്കുടകൾ, പുലികളി, ചെണ്ടമേളം തുടങ്ങിയ പരമ്പരാഗത ഓണക്കാഴ്ചകൾ ആഘോഷത്തിന് വർണപ്പകിട്ടേകി.
തിടമ്പും വെഞ്ചാമരങ്ങളും കുടകളും ചൂടിയ ഗജവീരന്മാരുടെ കട്ട്ഔട്ടുകളും വേദിയുടെയും ആഘോഷപരിസരത്തിന്റെ ആകർഷണമായി. വിവിധ നൃത്തപരിപാടികളും സ്കിറ്റുകളും ഉൾപ്പെടെയുള്ള കലാപരിപാടികൾ സദസിന്റെ കൈയടി നേടി.
പിഎംഎയുടെ ചുണക്കുട്ടികൾ തുഴഞ്ഞ അതിഗംഭീര വള്ളംകളി ഓണാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നായി മാറി. ആവേശകരമായ വള്ളംകളി കാണികളെ ഏറെ ആകർഷിച്ചു.
America
മിഷിഗൺ: മിഷിഗൺ മലയാളി അസോസിയേഷന്റെ (എംഎംഎ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി. ശനിയാഴ്ച 11ന് സെന്റ് മേരീസ് ക്നാനായ ചർച്ച് പാരിഷ്ഹാളിൽ വച്ചായിരുന്നു ഓണാഘോഷം നടത്തിയത്.
തോമസ് ജോർജിന്റെ (ചാച്ചി) സ്വാഗതത്തോടെ ആരംഭിച്ച ആഘോഷങ്ങൾക്കു ജെയ്സ് കണ്ണച്ചാൻപറമ്പിൽ അധ്യക്ഷനായിരുന്നു. തന്റെ പ്രസംഗത്തിൽ ഓണത്തിന്റെ പ്രത്യേകതകളെ പറ്റി പുതു തലമുറയെ ഓർമപ്പെടുത്തി.
റവ. ജോസ് തറക്കൽ ആശംസ അർപ്പിച്ചു. പ്രോഗ്രാമിന്റെ സ്പോൺസർ ആയിരുന്ന ജോളി റിയൽറ്റർ വിവേക് ജോളിയെ ബിജു നോച്ചയിൽ ചടങ്ങിൽ ആദരിച്ചു. വിനോദ് തോമസ് ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.
America
ടാമ്പ: ജേക്കബ് കുളങ്ങരയുടെ നിര്യാണത്തെ തുടര്‍ന്ന് ടാമ്പ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫെറോനാ പള്ളിയങ്കണത്ത് അനുസ്മരണ യോഗം ചേര്‍ന്നു.
ഫ്ലോറിഡയിലെ ആദ്യകാല മലയാളികളില്‍ ഒരാളും ടാമ്പ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫെറോനാ ചര്‍ച്ചിലെ വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും ഇപ്പോഴത്തെ ട്രഷറുമായിരുന്ന ജേക്കബ് കുളങ്ങരയെ, ഫ്ലോറിഡയിലെ മലയാളികളെല്ലാം ബാബു ചേട്ടന് എന്നായിരുന്നു വിളിച്ചിരുന്നത്.
വികാരി ഫാദര്‍ ആദോപള്ളിയുടെ സാന്നിധ്യത്തില്‍ സൊസൈറ്റി പ്രസിഡന്റ് സ്റ്റീഫന്‍ മറ്റത്തില്‍പ്പറമ്പലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിരവധിപേര്‍ അനുസ്മരണകള്‍ അര്‍പ്പിച്ചു.
സെന്റ് വിന്‍സണ്‍ ഡിപ്പോളിന്റെ ജീവിതദര്‍ശനങ്ങള്‍ പിന്തുടര്ന്നിരുന്ന ബാബു ചേട്ടന്, ആവശ്യക്കാരുടെയും രോഗികളുടെയും വേദന സ്വന്തം വേദനയായി ഏറ്റെടുത്ത് അനേകം പാവപ്പെട്ട കുടുംബങ്ങള്‍ക്കും രോഗികള്‍ക്കും വര്‍ഷങ്ങളോളം നിശബ്ദമായി സഹായഹസ്തം നീട്ടി.
പ്രത്യേകിച്ച് കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡയാലിസിസ് രോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും അദ്ദേഹം നല്കിയ സഹായങ്ങള്‍ ഒരിക്കലും വിസ്മരിക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ ഈ നന്മകള്‍ക്ക് താന്‍ വ്യക്തിപരമായി സാക്ഷിയാണ് എന്ന് സെക്രട്ടറി ബേബിച്ചന് ചാലില്‍ പറഞ്ഞു.
വിജയങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും താന്‍ പിറന്നുവീണ നാടും അവിടുത്തെ മനുഷ്യരെയും അദ്ദേഹം മറന്നിരുന്നില്ല എന്ന് ജോസ് കിഴക്കനടി വ്യക്തമാക്കി.
മാനവിക സേവനത്തിനും പ്രേക്ഷിത പ്രവര്‍ത്തനത്തിനും അദ്ദേഹം നല്കിയ മഹത്തായ സംഭാവനകളെ കണക്കിലെടുത്ത് വിവിധ സംഘടനകളില്‍ നിന്നും ധാരാളം ബഹുമതികളും അംഗീകാരങ്ങളും ലഭിച്ച കാര്യം ഫാ. ലിജോ ചൂണ്ടിക്കാട്ടി.
ബാബു ചേട്ടന്റെ വേര്‍പാട് (ജൂലൈ 30 - 2026) കുടുംബത്തിനു മാത്രമല്ല ടാമ്പ ക്നാനായ സമൂഹത്തിനും സുഹൃത്തുക്കള്‍ക്കും അദ്ദേഹത്തിന്റെ സ്നേഹവും സഹായവും അനുഭവിച്ച എല്ലാവര്ക്കും തീരാനഷ്ടമാണ്.
അദ്ദേഹം പകര്‍ന്നു തന്ന സ്നേഹവും കരുണയും സേവനമനോഭാവവും എന്നും നമ്മുടെ ഹൃദയങ്ങളില്‍ ജീവിച്ചു കൊണ്ടിരിക്കുമെന്ന് അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
America
ഡാളസ്: തലവടി കൊച്ചുമമ്മൂട്ടിൽ വീട്ടിൽ പരേതരായ എം.പി. ഉമ്മന്റെയും ഏലിയാമ്മ ഉമ്മന്റെയും മകൻ വർഗീസ് ഉമ്മൻ (77) ഡാളസിൽ അന്തരിച്ചു. ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച അംഗമാണ്.
ഭാര്യ: സുശീല വർഗീസ്, മക്കൾ: ഉമ്മൻ ബി. വർഗീസ്, എലിസബത്ത് സാമുവൽ. മരുമക്കൾ: പ്രീത ആന്‍ ഫെൻ, വെസ്ലി സാമുവൽ.
സംസ്കാരം പിന്നീട്.
America
ഹൂസ്റ്റൺ: കേരളത്തിന്റെ തനതായ ആയോധനകലയായ കളരിപ്പയറ്റിന്റെ കരുത്തും മനോഹാരിതയും അച്ചടക്കവും അമേരിക്കൻ മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ച് ഹൂസ്റ്റൺ ദിവാൻ കളരി ശ്രദ്ധേയമായി.
ഹൂസ്റ്റണിലെ ഓണാഘോഷ വേദിയിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സാംസ്കാരിക പൈതൃകം പുതിയ തലമുറയ്ക്കും പ്രവാസി സമൂഹത്തിനുമായി അരങ്ങേറിയത്.
മികച്ച ചുവടുകൾ, മെയ്വഴക്കം, പ്രതിരോധമുറകൾ എന്നിവയുടെ മനോഹരമായ ഏകോപനമാണ് ഈ കളരിപ്പയറ്റ് പ്രദർശനത്തിൽ കാണാനായത്.
കളരിപ്പയറ്റ് കേവലം ഒരു യുദ്ധമുറ മാത്രമല്ല, മറിച്ച് ശരീരത്തെയും മനസിനെയും ഒരുപോലെ പരിശീലിപ്പിക്കുന്ന ഒരു ലൈഫ്സ്റ്റൈലും കേരളത്തിന്റെ സാംസ്കാരിക ഓർമയുടെ ഭാഗവുമാണ്.
മെയ്വഴക്കം, ബാലൻസ്, ഏകാഗ്രത, വേഗത, ആത്മനിയന്ത്രണം, ധൈര്യം എന്നിവ വളർത്താൻ ഈ പരിശീലന രീതി സഹായിക്കുന്നു. പരമ്പരാഗതമായി കളരിപ്പയറ്റ് അഭ്യസിക്കുന്ന സ്ഥലത്തെ കളരി എന്നും പരിശീലകനെ ഗുരുക്കൾ എന്നുമാണ് വിളിക്കുന്നത്.
ഓണം എന്നത് ഒരു ആഘോഷം മാത്രമല്ല, തലമുറകളെ അവരുടെ വേരുകളുമായി ബന്ധിപ്പിക്കുന്ന ഒരു സാംസ്കാരിക അനുഭവം കൂടിയാണ്. അതുകൊണ്ടുതന്നെ ഓണാഘോഷ വേദിയിൽ ഈ അവതരണം നടത്തിയതിന് പ്രത്യേക പ്രാധാന്യമുണ്ട്.
നാട്ടിൽനിന്ന് ആയിരക്കണക്കിന് മൈലുകൾ അകലെ ജീവിക്കുന്ന പുതിയ തലമുറയ്ക്ക് കേരളത്തെ വെറും ഭക്ഷണത്തിലൂടെയും വസ്ത്രത്തിലൂടെയും പാട്ടിലൂടെയും നൃത്തത്തിലൂടെയും മാത്രമല്ല, നമ്മുടെ തനതായ ശരീരസംസ്കാരത്തിലൂടെയും ആയോധന പൈതൃകത്തിലൂടെയും പരിചയപ്പെടുത്തുകയാണ് ദിവാൻ കളരി ചെയ്യുന്നത്.
മതം, പ്രായം, സ്ത്രീ-പുരുഷ ഭേദം എന്നിവയ്ക്കതീതമായ ഒരു പരിശീലന കേന്ദ്രമാണ് ദിവാൻ കളരി. എല്ലാവർക്കും ഒരുപോലെ കടന്നുവരാനും പഠിക്കാനും വളരാനും കഴിയുന്ന ഒരിടമായിട്ടാണ് ഇത് പ്രവർത്തിക്കുന്നത്.
ശരീരത്തെ ഒരു ആയുധമാക്കുന്നതിനേക്കാൾ, അതിനെ അറിയാനും നിയന്ത്രിക്കാനും സംരക്ഷിക്കാനും പഠിപ്പിക്കുന്ന ഇടമാണിത്. കുട്ടികൾക്കും കൗമാരക്കാർക്കും മുതിർന്നവർക്കുമായി പരിശീലനം നൽകുന്നുണ്ടെന്നും ശരീരവഴക്കം, ബാലൻസ്, ഏകാഗ്രത, കോഓർഡിനേഷൻ, ആത്മവിശ്വാസം എന്നിവയാണ് പ്രധാന നേട്ടങ്ങളെന്നും ദിവാൻ കളരിയുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.
പ്രവാസലോകത്തെ കുട്ടികൾക്ക് കേരളത്തിന്റെ പൈതൃകവുമായി ജീവനുള്ള ഒരു ബന്ധം സ്ഥാപിക്കാൻ ഇത് വലിയ അവസരമാണ് നൽകുന്നത്. ഇതിനുമുൻപും ടെക്സസിലെ മറ്റൊരു മലയാളി ഓണാഘോഷ വേദിയിൽ ഇവരുടെ പ്രത്യേക കളരിപ്പയറ്റ് പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു.
കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കുമായി ദിവാൻ കളരിയിൽ സ്ഥിരമായി ക്ലാസുകൾ നൽകുന്നുണ്ട്. തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രി ഏഴ് മുതൽ ഒമ്പത് വരെയും ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പരിശീലന സമയം.
America
മേരിലാൻഡ്: വാഷിംഗ്ടൺ ഡിസി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ സംഘടനയായ ശ്രീനാരായണ മിഷൻ സെന്റർ (എസ്എൻഎംസി) 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയും ഓണാഘോഷവും ആഘോഷിച്ചു.
സിൽവർ സ്പ്രിംഗിലെ Odessa Shannon Middle School-ൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന വർണാഭമായ ജയന്തിഘോഷയാത്രയും വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറി.
പ്രായഭേദമന്യേ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, അതിമനോഹരമായ തിരുവാതിര, ഫ്യൂഷൻ ഡാൻസ്, കുട്ടികളുടേയും മുതിർന്നവരുടെയും ഗാന - നൃത്താവതരണങ്ങൾ തുടങ്ങിയവ പരിപാടികൾക്ക് മാറ്റുകൂട്ടി.
പാർവതി അഭിലാഷ് ആലപിച്ച ദൈവദശകം ശ്രദ്ധേയമായി. ഈ വർഷം ആരംഭിച്ച ഗുരുഗീതം പ്രാർഥനാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന ഗുരുദേവ കീർത്തനാലാപനവും സദസിന്റെ ശ്രദ്ധ നേടി.
ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തിയ മിഷൻ സെന്റർ പ്രസിഡന്റ് സന്ദീപ് പണിക്കർ, ഓണമെന്ന മധുരമനോഹരമായ ഓർമ നമ്മളിലേക്ക് പകർന്നു തരുന്ന സന്ദേശത്തെ കുറിച്ചും സങ്കൽപ്പത്തിൽ മാത്രമുള്ള അത്തരം ഒരു നല്ല സമൂഹത്തെ വളർത്തിയെടുക്കാൻ അന്നത്തെ സാമൂഹിക വ്യവസ്ഥിതിയിൽ ഗുരുദേവൻ ചെയ്ത പ്രവർത്തനങ്ങളെ കുറിച്ചും ഗുരുദേവ ആശയങ്ങൾക്ക് ഈ കാലഘട്ടത്തിലെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു.
അടുത്തിടെ ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും നടത്തിയ പ്രകടനങ്ങളിലൂടെ ഗിന്നസ് വേൾഡ് റിക്കാർഡിൽ ഇടം നേടിയ മിഷൻ സെന്റർ കുടുംബാംഗങ്ങളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
ഈ വർഷം വിവിധ വിദ്യാലയങ്ങളിൽനിന്ന് ബിരുദം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. മിഷൻ സെന്റർ സെക്രട്ടറി സജീവ് സദാനന്ദൻ നന്ദി പ്രകാശനം നടത്തി.
അനിൽ കുമാറും ഷീബ സുമേഷും പരിപാടിയുടെ എംസിമാരായി പ്രവർത്തിച്ചു.
America
ന്യൂജഴ്സി: കെപിസിസി വൈസ് പ്രസിഡന്റും വീക്ഷണം പത്രത്തിന്റെ എംഡിയും എഐസിസി അംഗവുമായ അഡ്വ. ജെയ്സൺ ജോസഫിന് ഇന്ത്യൻ ഓവർസീസ് കൊൺഗ്രസ് (ഐഒസി) യുഎസ്എ സ്വീകരണം സംഘടിപ്പിച്ചു.
ന്യൂജഴ്സി ടീനെക്കിലുള്ള ടേസ്റ്റ് ഓഫ് ഇന്ത്യ റസ്റ്ററന്റിൽ നടത്തപ്പെട്ട സ്വീകരണച്ചടങ്ങിൽ ഐഒസി നേതാക്കളും ജെയ്സൺ ജോസഫിന്റെ സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേർ പങ്കെടുത്തു.
ഐഒസി യുഎസ്എയുടെ ന്യൂജഴ്സി ചാപ്റ്റർ പ്രസിഡന്റ് ജെയിംസ് ജോർജ് അധ്യക്ഷനായിരുന്ന ചടങ്ങിൽ ഐഒസി യുഎസ്എ കേരള ചാപ്റ്റർ നാഷണൽ ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.
America
തൃശൂർ: കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട പാണഞ്ചേരി സ്വദേശി അഞ്ജന ഹരിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര സർക്കാരും രംഗത്ത്. കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് ശ്രമങ്ങൾ നടക്കുന്നത്.
കൊലപാതകമായതുകൊണ്ട് ഡോക്യുമെന്റേഷന് നടപടികള്‍ പൂര്‍ത്തീകരിച്ചശേഷമേ മൃതദേഹങ്ങള്‍ വിട്ടുകിട്ടൂവെന്നു സുരേഷ് ഗോപി എംപി അഞ്ജനയുടെ ബന്ധുക്കളെ അറിയിച്ചു.
ഒരാഴ്ചയ്ക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ദുരന്തം നേരില്‍ക്കണ്ടതിന്റെ നടുക്കത്തില്‍നിന്ന് അഞ്ജനയുടെ ഭര്‍ത്താവ് വിജേഷ് ഇനിയും മുക്തനായിട്ടില്ല.
America
കലിഫോര്‍ണിയ: യുഎസിലെ കലിഫോര്‍ണിയയിലെ മില്‍പീറ്റസില്‍ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനു പിന്നിലെ കാരണം കണ്ടെത്താനായില്ല.
ഇതേ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഇവരുടെ സുഹൃത്ത് കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയെ സംഭവവുമായി ബന്ധപ്പെട്ട് മാല്പീറ്റ്സ് പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കോട്ടയം കുറിച്ചി പള്ളത്ര വീട്ടില്‍ ജേക്കബിന്റെ (മിഥുന്) ഭാര്യ ആന്‍ മേരി മാത്യു (35), തൃശൂര്‍ പീച്ചി വിലങ്ങന്നൂര്‍ സ്വദേശി വിജിഷിന്റെ ഭാര്യ അഞ്ജന ഹരി (35) എന്നിവരാണു മരിച്ചത്.
ഡിക്സണ്‍ ലാന്‍ഡിംഗ് റോഡിലെ മില്‍ക്രീക്ക് അപ്പാര്‍ട്ട്മെന്റിലാണ് മൂന്നു യുവതികളും കുടുംബസമേതം താമസിച്ചിരുന്നത്. ഫ്ലാറ്റിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയിലായിരുന്നു ആന്‍.
അപ്പാര്‍ട്ട്മെന്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ അഞ്ജനയെ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. അഞ്ജനയെ അനില കാറിടിപ്പിക്കുന്നത് കണ്ടവരുണ്ടെന്നു പൊലിസ് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് പാര്‍ക്കിംഗ് ഏരിയയില്‍ നീല നിറത്തിലുള്ള ഒരു എസ്യുവി യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം പാഞ്ഞുപോകുന്നതു കണ്ടെന്നും വാഹനം ഓടിച്ചിരുന്നത് ഒരു സ്ത്രീയാണെന്നുമാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.
പിന്നീട് സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍നിന്ന് മുന്‍ ഭാഗം തകര്‍ന്ന നിലയില്‍ വാഹനം കണ്ടെത്തി. അഞ്ജന കൊല്ലപ്പെട്ടതറിഞ്ഞെത്തിയ ആനിന്റെ ഭര്‍ത്താവ് ജേക്കബ് ഫ്ലാറ്റിലെത്തിയപ്പോഴാണ് ആന്‍ കുത്തേറ്റു മരിച്ചുകിടക്കുന്നത് കണ്ടത്.
യുഎസിലെ സ്കൂളില്‍ കംപ്യൂട്ടര്‍ അധ്യാപികയായിരുന്ന ആന്‍ ജൂണ്‍ അവസാനം പിതാവ് ജിജിയുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കാന്‍ നാട്ടിലെത്തിയിരുന്നു. ആന്‍ ട്രീസ (12), അലീസ (5) എന്നിവരാണ് മക്കള്‍.
ഭര്‍ത്താവ് ജേക്കബ് ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. തിരുവനന്തപുരം കേശവദാസപുരം സ്വദേശി ജിജി മാത്യുവിന്റെയും പരേതയായ ബെസി ജി. മാത്യുവിന്റെയും മകളാണ്. ആനിന്റെ സംസ്കാരം കോട്ടയത്തു നടക്കും.
പോസ്റ്റ്മോര്‍ട്ടം ഉൾപ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. തുടര്‍ന്ന് പള്ളം ബുക്കാന സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയില്‍ സംസ്കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
2021ലാണ് അഞ്ജനയും കുടുംബവും യുഎസിലെത്തിയത്. മകള്‍ ആറു വയസുകാരി വാമിക. ഭര്‍ത്താവ് വിജീഷ് കലിഫോര്‍ണിയയില്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയറാണ്. തൃശൂർ പട്ടിക്കാട് മുടിക്കോട് ഹരിദാസ് - സുഷമ ദമ്പതികളുടെ മകളാണ്. 2023ലാണ് അഞ്ജനയും കുടുംബവും നാട്ടിലെത്തി മടങ്ങിയത്.
America
ഡാളസ്: ഹൈദരാബാദ് സ്വദേശിയും ഡാളസ് മലയാളി സമൂഹത്തിൽ "ജോ' എന്ന് അറിയപ്പെട്ടിരുന്ന ഫിലിപ്പ് ജോർജ് അന്തരിച്ചു. സംസ്കാരം പിന്നീട്.
ഡാളസിലെ റിച്ചാർഡ്സെനിലുള്ള കാൽവറി ഐപിസി സഭയിലെ അംഗമായിരുന്നു.
ഭാര്യ സൂസൻ ഫിലിപ്പ്, പരേതനായ ഉമ്മൻ അബ്രാഹാമിന്റെ മകളാണ്. മക്കൾ: ലിസ, ആലിസൺ. മരുമക്കൾ: ജിജോ, ഷെയിൻ.
America
ന്യൂജേഴ്സി: കേരളം തിരുവോണപ്പുലരിയിലേക്ക് ഉണരുമ്പോൾ ന്യൂയോർക്കിന്റെ ഹൃദയത്തിൽ ഓണസന്ദേശം; ടൈംസ് സ്ക്വയറിൽ ഐക്കോണിക് ബിൽബോർഡുകളിൽ കാൻജിൻറെ ഓണച്ചിത്രം. കേരളം തിരുവോണപ്പുലരിയിലേക്ക് ഉണരുന്ന വേളയിൽ, ലോകത്തിന്റെ സാംസ്കാരിക സംഗമഭൂമിയായ ന്യൂയോർക്ക് ടൈംസ് സ്ക്വയറിൽ സെപ്റ്റംബർ 12 ന് സോമർസെറ്റ് ഫ്രാങ്ക്ളിൻ ഹൈസ്കൂളിൽ അരങ്ങേറുന്ന കാൻജിന്റെ മഹത്തായ ഓണാഘോഷങ്ങളുടെ ഭാഗമായി കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി സംഘടിപ്പിച്ച ഓണവിളംബരം ശ്രദ്ധേയമായി.
കേരളത്തിന്റെ തനത് സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഓണസന്ദേശം ലോകത്തിന്റെ ഹൃദയഭാഗത്തേക്ക് എത്തിച്ച പരിപാടി കാൻജിന്റെ ചരിത്രത്തിലെ വേറിട്ടൊരു അധ്യായമായി.
കാൻജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ടൈംസ് സ്ക്വയറിൽ ഓണവിളംബരം സംഘടിപ്പിക്കുന്നത്. ലോകപ്രശസ്തമായ ടൈംസ് സ്ക്വയറിലെ ഐക്കോണിക് ഡിജിറ്റൽ ബിൽബോർഡുകളിൽ കാൻജിന്റെ ഓണാഘോഷത്തിന്റെ ഫ്ലയർ പ്രദർശിപ്പിച്ചതും പരിപാടിയുടെ പ്രധാന ആകർഷണമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് ആളുകൾക്കിടയിൽ കേരളത്തിന്റെ ഓണം സ്വന്തം സാംസ്കാരിക അടയാളങ്ങളോടെ നിറഞ്ഞുനിന്നു.
പരമ്പരാഗത വേഷവിധാനങ്ങളിൽ എത്തിയ മലയാളി കുടുംബങ്ങളും കുട്ടികളും യുവജനങ്ങളും പരിപാടിയിൽ സജീവമായി പങ്കെടുത്തു. തിരുവാതിരയും വിവിധ നൃത്താവതരണങ്ങളും ടൈംസ് സ്ക്വയറിൽ കേരളത്തിന്റെ കലാസാംസ്കാരിക പൈതൃകത്തിന് വർണാഭമായ ദൃശ്യാവിഷ്കാരമായി.
ഓണക്കോടിയും കേരളീയ വേഷങ്ങളും അണിഞ്ഞെത്തിയ മലയാളികളുടെ സാന്നിധ്യം ടൈംസ് സ്ക്വയറിനെ വേറിട്ടൊരു ഓണവേദിയാക്കി മാറ്റി.ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്കാൻജ് പ്രസിഡന്റ് വിജയ് നമ്പ്യാർ, ജനറൽ സെക്രട്ടറി ജോർജി സാമുവൽ, വൈസ് പ്രസിഡന്റ് ടോം നെറ്റിക്കാടൻ, കമ്മറ്റി അംഗങ്ങളായ കൃഷ്ണ പ്രസാദ്, രേഖ മുരളി, അനൂപ് മാത്യൂസ്, നിധിൻ ജോയ്, ട്രസ്റ്റി ബോർഡ് മെമ്പർ ജോസഫ് ഇടിക്കുള,പ്രോഗ്രാം കൺവീനർമാരായ ബൈജു വർഗീസ്, ജെയിംസ് ജോർജ്, ലിഫിൻ കൂടാതെ അനേകം KANJ ഭാരവാഹികളും പ്രവർത്തകരും അംഗങ്ങളും കുടുംബങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഓണം കേരളീയ സമൂഹത്തിന്റെ മാത്രം ആഘോഷമല്ലെന്നും, സ്നേഹത്തിന്റെയും സമത്വത്തിന്റെയും ഐക്യത്തിന്റെയും മാനവികതയുടെയും സന്ദേശം ലോകത്തിന് നൽകുന്ന സാംസ്കാരിക ഉത്സവമാണെന്നും പരിപാടി ഓർമിപ്പിച്ചു. അമേരിക്കൻ മണ്ണിൽ വളരുന്ന പുതുതലമുറയ്ക്ക് കേരളത്തിന്റെ പൈതൃകവും സംസ്കാരവും പരിചയപ്പെടുത്തുന്നതിനും വിവിധ സമൂഹങ്ങളിലേക്ക് മലയാളികളുടെ സാംസ്കാരിക സമ്പന്നത എത്തിക്കുന്നതിനുമുള്ള ഗഅചഖന്റെ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ഓണവിളംബരം.
കേരളം തിരുവോണത്തെ വരവേൽക്കുമ്പോൾ ന്യൂയോർക്കിൽ ഉയർന്ന ഓണവിളംബരം, ലോകത്തിന്റെ ഏതു കോണിലായാലും മലയാളിയുടെ ഹൃദയത്തിൽ കേരളം ജീവിക്കുന്നുവെന്ന സന്ദേശം കൂടിയായി.
സെപ്റ്റംബർ 12 ന് സോമർസെറ്റ് ഫ്രാങ്ക്ളിൻ ഹൈ സ്കൂളിൽ അരങ്ങേറുന്ന കാൻജിൻറെ മഹത്തായ ഓണാഘോഷങ്ങളിലേക്ക് എല്ലാ മലയാളികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് വിജയ് നമ്പ്യാർ, ജനറൽ സെക്രട്ടറി ജോർജി സാമുവൽ, ട്രഷറർ ഖുർഷിദ് ബഷീർ, വൈസ് പ്രസിഡന്റ് ടോം നെറ്റിക്കാടൻ, ജോയിന്റ് സെക്രട്ടറി കൃഷ്ണ പ്രസാദ്, ജോയിന്റ് ട്രഷറർ ദയ ശ്യാം, മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം ചുമതലയുള്ള അസ്ലം ഹമീദ്, സ്പോർട്സ് അഫയേഴ്സ് അനൂപ് മാത്യൂസ് രാജു, ഐടി ഓഫീസർ നിധിൻ ജോയ് ആലപ്പാട്ട്, പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ് രേഖ നായർ, ചാരിറ്റി അഫയേഴ്സ് ജയകൃഷ്ണൻ എം. മേനോൻ, കൾച്ചറൽ അഫയേഴ്സ് രേഖ പ്രദീപ്, യൂത്ത് അഫയേഴ്സ് ശ്രീകുമാർ കെ.എസ്, എക്സ്ഓഫീഷ്യോ സോഫിയ മാത്യു തുടങ്ങിയവർ അറിയിച്ചു.
America
ന്യൂയോർക്ക് :ന്യൂയോർക്ക് സിറ്റി അധ്യാപക യൂണിയനും മേയർ സൊഹ്റാൻ മാംദാനിയും തമ്മിൽ നിയമപോരാട്ടത്തിലേക്ക്. സ്കൂൾ പാരാപ്രൊഫഷണലുകൾക്ക് 10,000 ഡോളർ വരെ ബോണസ് നൽകുന്ന 'റെസ്പെക്ട് ചെക്ക് ആക്ട്' തടയാൻ മാംദാനി ഭരണകൂടം നൽകിയ കേസിനെതിരെയാണ് യൂണിയൻ കോടതിയെ സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ മാംദാനിയെ പിന്തുണച്ചിരുന്ന യുണൈറ്റഡ് ഫെഡറേഷൻ ഓഫ് ടീച്ചേഴ്സ് (UFT), ഈ നിയമം നിയമപരമാണെന്നും തൊഴിലാളികളുടെ അവകാശങ്ങളെ ലംഘിക്കുന്നില്ലെന്നും വ്യക്തമാക്കി.
എന്നാൽ, പൊതുജീവനക്കാരുടെ കൂട്ടായ വിലപേശൽ അവകാശങ്ങളെ നിയമം ബാധിക്കുന്നുവെന്നാണ് മേയറുടെ വാദം. ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും ജീവനക്കാരുടെ വേതന വർധനവിനെ എതിർക്കുന്നില്ലെന്നും മാംദാനി വ്യക്തമാക്കിയിട്ടുണ്ട്.
America
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന പന്ത്രണ്ടാമത് രാജ്യാന്തര വടംവലിയിൽ പ്രമുഖ സിമിമാ നടി അൻസിബാ ഹസ്സനും ഗായകൻ സുധീഷ് ശശികുമാറും മുഖ്യാതിഥികളായി പങ്കെടുക്കും.
ദൃശ്യം അടക്കം നിരവധി തെന്നിന്ത്യൻ സിനിമകളിലെ അവിഭാജ്യ ഘടകമായി പേരെടുത്ത അൻസിബ ഷിക്കാഗോയിലേക്ക് ഈ കായിക മാമാങ്കത്തിൽ പങ്കെടുക്കുവാനായി എത്തുന്നത് ഏറെ താല്പര്യത്തോടെയാണ് വടംവലി പ്രേമികളും സിനിമാ ആരാധകരും നോക്കി കാണുന്നത്.
അതോടൊപ്പം നിരവധി സിനിമകളിലും സ്റ്റേജുകളിലും പ്രമുഖ ഗായകർക്കൊപ്പം ഗാനങ്ങൾ ആലപിച്ചിട്ടുള്ള സുധീഷ് ശശികുമാർ കൂടി എത്തുന്നതോടെ വടംവലി മത്സരങ്ങൾ ആഘോഷങ്ങളുടെ കൂടി വേദിയാകും.
സെപ്റ്റംബർ ആറിന് ഷിക്കാഗോ നഗരത്തിന്റെ പ്രാന്തപ്രദേശമായ ബെൻസൺ വില്ലിലെ എനർജി ഇൻഡോർ സ്പോർട്സ് കോംപ്ലക്സിലാണ് വടംവലി നടത്തപ്പെടുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 16 ടീമുകൾ ഇത്തവണത്തെ വടംവലി മതസരത്തിൽ പങ്കെടുക്കുവാൻ എത്തുമെന്ന് ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുക നൽകപ്പെടുന്ന ഷിക്കാഗോ രാജ്യാന്തര വടംവലിയിൽ പങ്കെടുക്കുവാനായി നോർത്ത് അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നും വടംവലി പ്രേമികൾ ഷിക്കാഗോയിലേക്ക് ഒഴുകിയെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. വടംവലി മത്സരം കാണികളിലേക്ക് ഒരു നവ്യാനുഭവമായി എത്തിക്കുവാനായി വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിവരുന്നത്.
വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും വിശാലമായ ഇൻഡോർ സ്റ്റേഡിയവും, മികച്ച ഓഡിയോ വിഷ്വൽ സംവിധാനങ്ങളും സ്വാദിഷ്ടമായ ഭക്ഷണ സൗകര്യങ്ങളുമൊക്കെയായി തയാറെടുപ്പുകൾ പൂർത്തിയായി വരുന്നതായി സംഘാടക സമിതിക്ക് വേണ്ടി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിൽ അറിയിച്ചു.
America
ന്യൂയോർക്ക്: വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസും പരസ്പര ബഹുമാനവും അത്യന്താപേക്ഷിതമെന്ന് ന്യൂയോർക്കിൽ നടന്ന "വൺ വേൾഡ്: വൺ ഹ്യൂമാനിറ്റിസ്' സമ്മേളനത്തിൽ സംസാരിക്കവേ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് വ്യക്തമാക്കി.
മുസ്ലിംകളില്ലാത്ത ഇന്ത്യയാണ് വേണ്ടെന്ന് വിശ്വസിക്കുന്ന ഏതൊരു ഹിന്ദുവും യഥാർഥ ഹിന്ദുമത സത്തയിൽ നിന്നാണ് വ്യതിചലിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആചാരങ്ങൾ ആത്യന്തികമായി സത്യത്തിലേക്കുഒറ്റ മനുഷ്യസമൂഹത്തിലേക്കുമാണ് നയിക്കേണ്ടതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, തെറ്റിധാരണകൾ ദൂരീകരിക്കുന്നതിനും ഉൾക്കൊള്ളുന്ന സേവനം വളർത്തിയെടുക്കുന്നതിനുമായി മുസ്ലിം, ക്രിസ്തീയ സമൂഹങ്ങളുമായി ആർഎസ്എസ് നേരിട്ടുള്ള ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
Australia and Oceania
മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷപരിപാടികളിൽ പങ്കെടുക്കുവാനായി മെൽബണിൽ എത്തിയ എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ സജീവ് ജോസഫിന് ഉജ്വല സ്വീകരണം നൽകി.
ഐഒസി കേരള ചാപ്റ്ററിന്റെ നാഷണൽ പ്രസിഡന്റ് പി.വി. ജിജേഷ്, ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, നാഷണൽ സെക്രട്ടറി ബിജു സ്കറിയ, വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റ് കുര്യൻ പുന്നൂസ്, വുമൺസ് കോഓർഡിനേറ്റർ അനിഷ മാണി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ശനിയാഴ്ച മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടക്കുന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഞായറാഴ്ച ഐഒസി നാഷണൽ കമ്മിറ്റിയും വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച മെൽബൺ പാർലമെന്റ് സന്ദർശനത്തിന്റെ ഭാഗമായി വിക്ടോറിയൻ പരിസ്ഥിതി മന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതേദിവസം ബ്രിസ്ബനിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലും സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
ബുധനാഴ്ച സിഡ്നിയിൽ സംഘടിപ്പിക്കുന്ന "മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടിയിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.
Australia and Oceania
മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ എംഎൽഎയും എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ സജീവ് ജോസഫ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ഈ മാസം 14ന് മെൽബണിലെത്തുന്ന സജീവ് ജോസഫിന് ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് പി.വി. ജിജേഷ്, ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, നാഷണൽ സെക്രട്ടറിമാരായ ബിജു സ്കറിയ, അഫ്സൽ അബ്ദുൽ ഖാദിർ, കേരള ചാപ്റ്റർ വൈസ് പ്രസിഡന്റുമാരായ ഹിൻസോ തങ്കച്ചൻ, ബിനു ജോൺ, സ്മിത, കേരള ചാപ്റ്റർ സെക്രട്ടറി ലിന്റോ ദേവസി, വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ്, ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റ് കുര്യൻ പുന്നൂസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.
15ന് മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടക്കുന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. 16ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ കമ്മിറ്റിയും വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും.
വിക്ടോറിയ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. 17ന് മെൽബൺ പാർലമെന്റ് സന്ദർശനത്തിന്റെ ഭാഗമായി വിക്ടോറിയൻ പരിസ്ഥിതി മന്ത്രിയുമായി സജീവ് ജോസഫ് കൂടിക്കാഴ്ച നടത്തും.
അതേദിവസം ബ്രിസ്ബനിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. 19ന് സിഡ്നിയിൽ സംഘടിപ്പിക്കുന്ന "മീറ്റ് & ഗ്രീറ്റ്' പരിപാടിയിലും സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഡാർവിൻ, ആലീസ് സ്പ്രിംഗ്സ്, പെർത്ത് തുടങ്ങിയ ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ജനാധിപത്യ വിശ്വാസികളായ എല്ലാ ഇന്ത്യക്കാരെയും ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ
Australia and Oceania
ഓസ്ട്രേലിയയിലെ ഡാർവിനിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) കേരളം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എൺപതാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു.
ഓഗസ്റ്റ് 15 വെള്ളിയാഴ്ച 4.30 ന് ഡാർവിനിലെ 5 അണ്ടൂലിയ ഗാർഡനിൽ സമ്മേളന പ്രസിഡന്റ് പോൾ പരോക്കാരൻ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിക്കും. ഈ അവസരത്തിൽ മന്ത്രി ജിൻസൺ ചാൾസ് സെന്റ് പോൾ പള്ളി വികാരി ഫാ. ജോൺ പുതുവ കൗൺസിൽ മെമ്പർ ഡോ. എഡ്വിൻ ജോസഫ് ചെസ്റ്റ് ക്ലബ് പ്രസിഡന്റ് രാജീവ് തയ്യിൽ മുതലായ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.
ഈ അവസരത്തിൽ റോയൽ ഡാർവിൻ ആശുപത്രിയിൽ 20 വർഷമായി നഴ്സ് ആയി ജോലിയിൽ ഉള്ള ലൈസ ബേബി, എലിസബത്ത് ലിജു, നൈസി ബെനി, ബേബി കുര്യൻ എന്നിവരെ ബഹുമാനപ്പെട്ട മന്ത്രി മൊമെന്റോ നൽകി ആദരിക്കും. തുടർന്ന് കലാപരിപാടികളും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പോൾ +61 435677002, വർഗീസ് +61449166392 ഇവരുമായി ബന്ധപ്പെടുക.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ആഘോഷിച്ചു. ജൂലൈ 24, 25, 26 തീയതികളിൽ നടന്ന തിരുനാൾ ആഘോഷങ്ങളിൽ നുറുകണക്കിന് വിശ്വസികൾ പങ്കെടുത്തു.
24ന് ഡാർവിൻ രൂപതാ മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി കൊടിയേറ്റി. 25ന് രാവിലെ 9.30ന് വിശുദ്ധ കുർബാന നടന്നു. വൈകുന്നേരം നടന്ന ENKHANIYA -2026 സൺഡേ സ്കൂൾ വാർഷികവും ഇടവക ദിനവും ബിഷപ് യുജിൻ ഹർലി ഉദ്ഘാടനം ചെയ്തു.
മന്ത്രി ജിൻസൺ ചാൾസ് മുഖ്യ സന്ദേശം നൽകി. ഫാ. വർഗീസ് വാവോലി, ഫാ. ജാക്സൺ, ഫാ. ജോൺ പുതുവ എന്നിവർ പ്രസംഗിച്ചു. ജീൻ ജോസ് സ്വാഗതവും ആശ തോമസ് നന്ദിയും പറഞ്ഞു.
Australia and Oceania
സിഡ്നി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ എൻഎസ്ഡബ്ല്യുവിന്റെ ആഭിമുഖ്യത്തിൽ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫുമായി "മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടി സംഘടിപ്പിക്കുന്നു.
കോൺഗ്രസിന്റെ ജനകീയ നേതാവും കേരള നിയമസഭയിലെ ശ്രദ്ധേയ സാന്നിധ്യവുമായ അദ്ദേഹത്തെ നേരിൽ കാണാനും സംവദിക്കാനുമുള്ള മികച്ച അവസരമാണ് പ്രവാസികൾക്കായി സിഡ്നിയിൽ ഒരുക്കുന്നത്.
സിഡ്നിയിലെ പരിപാടിയുടെ വിശദാംശങ്ങൾ
തീയതി: ഓഗസ്റ്റ് 19. സമയം: രാത്രി ഏഴ് മുതൽ ഒമ്പത് വരെ. സ്ഥലം: സിഡ്നി, എൻഎസ്ഡബ്ല്യു (കൃത്യമായ വേദി പിന്നീട് അറിയിക്കുന്നതാണ്).
സിഡ്നിയിലെ പരിപാടിക്ക് പുറമെ, മെൽബണിൽ നടക്കുന്ന ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്.
ഈ മാസം 16ന് വൈകുന്നേരം അഞ്ചിന് മെൽബണിലെ ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്ററിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
സജീവ് ജോസഫിനെ സിഡ്നിയിലെ ഇന്ത്യൻ സമൂഹത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ അഭിമാനമുണ്ടെന്ന് ഐഒസി കമ്മറ്റി അറിയിച്ചു.
എല്ലാ കോൺഗ്രസ് സ്നേഹികളെയും പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: +61 426 848 390, +61 470 483 697.
Australia and Oceania
ബണ്‍ബറി: കരിമണ്ണൂര്‍ വടക്കേക്കര പരേതനായ വി.ടി. ജോസഫിന്റെ മകന് ഓസ്ട്രേലിയയിലെ ബണ്‍ബറിയില്‍ അന്തരിച്ച ജോബിന് ജോസിന്റെ (42) സംസ്കാരം വെള്ളിയാഴ്ച 2.30നു കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോനപള്ളിയില്‍.
മാതാവ്: സെലിന് ജോര്‍ജ് (റിട്ട. അധ്യാപിക സെന്റ് ജോസഫ് എച്ച്എസ്എസ് കരിമണ്ണൂര്‍). ഭാര്യ: റിയ ആന്റണി (നഴ്സ്, ഓസ്ട്രേലിയ) വെളിയച്ചാല്‍ നെല്ലിക്കുന്നേല്‍ കുടുംബാംഗം.
മക്കള്‍: ജോസണ്‍, ജയിക്ക്, റിയോണ്‍. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴിന് തറവാട്ട് വീട്ടില്‍ കൊണ്ടുവരും.
Australia and Oceania
പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാനത്തെ മാർട്ടിൻ പ്രദേശത്ത് ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി യുവതി ആൻമേരി ജോയി (30) മരിച്ചു.
അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗമായ ആൻമേരി, ചാലക്കുടി മുരിങ്ങൂർ സ്വദേശിയായ ശരത് ജോസിന്റെ ഭാര്യയും ഹോളി ആൻ ശരതിന്റെ മാതാവുമാണ്.
വെള്ളിയാഴ്ച രാത്രി മാർട്ടിൻ പ്രദേശത്തെ ടോങ്കിൻ ഹൈവേ - മിൽസ് റോഡ് വെസ്റ്റ് ജംഗ്ഷനിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അൻമേരിക്ക് ഗുരുതരമായി പരിക്കേറ്റത്.
ഉടൻ റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ വാഹനമോടിച്ചിരുന്ന 33 വയസുകാരനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അൻമേരിയുടെ അപ്രതീക്ഷിത വിയോഗം പെർത്ത് മലയാളി സമൂഹത്തെയും ബന്ധുമിത്രാദികളെയും ദുഃഖത്തിലാഴ്ത്തി.
പൊതുദർശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Australia and Oceania
മെൽബൺ: ഓസ്ട്രേലിയയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ചടങ്ങിൽ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഓഗസ്റ്റ് 16ന് വൈകുന്നേരം അഞ്ചിന് മെൽബണിലെ ഡാൻഡിനോംഗ്, ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫങ്ഷൻ സെന്ററിലാണ് (35 Somerville Road, Hampton Park) ആഘോഷ പരിപാടികൾ അരങ്ങേറുന്നത്.
പ്രവാസി സമൂഹത്തിന്റെ വലിയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ വിജയത്തിനായി ജിജേഷ് (0425 897 610), റോബിൻ (0426 699 714) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി പ്രവർത്തിച്ചുവരുന്നു.
പരിപാടിയിലേക്ക് ഓസ്ട്രേലിയയിലെ മുഴുവൻ പ്രവാസി ബന്ധുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Australia and Oceania
ഡാർവിൻ: വിവിധ രാജ്യങ്ങളിലൂടെ പര്യടനം നടത്തുന്ന വിശുദ്ധ കാർലോ അകുത്തിസിന്റെ തിരുശേഷിപ്പിന് ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിയിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി. തിരുശേഷിപ്പ് വണങ്ങുന്നതിനായി നൂറുകണക്കിന് വിശ്വാസികളാണ് ദേവാലയത്തിലേക്ക് ഒഴുകിയെത്തിയത്.
"മില്ലേനിയത്തിന്റെ വിശുദ്ധൻ', "ദൈവത്തിന്റെ ഇൻഫ്ലുവൻസർ' എന്നീ പേരുകളിൽ അറിയപ്പെടുന്ന കാർലോ അകുത്തിസ്, 2006-ൽ പതിനഞ്ചാം വയസിലാണ് രക്താർബുദം ബാധിച്ച് അന്തരിച്ചത്.
1991 മേയ് മൂന്നിന് ലണ്ടനിലെ ഇറ്റാലിയൻ ദമ്പതികളുടെ മകനായി ജനിച്ച കാർലോ, പിന്നീട് കുടുംബത്തോടൊപ്പം ഇറ്റലിയിലെ മിലാനിലേക്ക് താമസം മാറുകയായിരുന്നു. പരിശുദ്ധ കുർബാനയോടുള്ള അഗാധമായ സ്നേഹവും കന്യകാമറിയത്തോടുള്ള ഭക്തിയുമായിരുന്നു അവന്റെ ജീവിതത്തിന്റെ വഴികാട്ടി.
മികച്ച കമ്പ്യൂട്ടർ വിദഗ്ധനായിരുന്ന കാർലോ, സഭ അംഗീകരിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളും പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളും ഉൾപ്പെടുത്തി പതിനൊന്നാം വയസിൽ ഒരു വെബ്സൈറ്റ് തയാറാക്കി.
അഞ്ച് ഭൂഖണ്ഡങ്ങളിലായി ആയിരക്കണക്കിന് ഇടവകകളിൽ ഇത് പ്രദർശിപ്പിച്ചിട്ടുണ്ട്.
Australia and Oceania
മെൽബൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിക്ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസ് (വികെസിസി) പ്രസിഡന്റ് ജോജി സി. ബേബി കുന്നുകാലായിൽ കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ഈ കൂടിക്കാഴ്ച, വിക്ടോറിയൻ ക്നാനായ സമൂഹത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
ഓഷ്യാനയിലെ മുഴുവൻ ക്നാനായർക്കും ഏറെ അഭിമാന നിമിഷമാണ് ഇത് സമ്മാനിച്ചത്. Australia India Friendship Forum (AIF) സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലായിരുന്നു ഈ ചരിത്രപരമായ കൂടിക്കാഴ്ച നടന്നത്.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ്, വിക്ടോറിയൻ പ്രീമിയർ ജസിന്ത അലൻ എന്നിവരുൾപ്പെടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ക്നാനായ പൈതൃകം പ്രധാനമന്ത്രിക്ക് മുന്നിൽ
വിക്ടോറിയ ക്നാനായ കത്തോലിക്ക കോൺഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജോജി സി. ബേബി കുന്നുകാലായിൽ, ക്നാനായ സമൂഹം ഓസ്ട്രേലിയയിൽ നടത്തുന്ന സാമൂഹിക, സാംസ്കാരിക, ആത്മീയ, ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരിചയപ്പെടുത്തി.
കഴിഞ്ഞ ഏപ്രിലിൽ സിഡ്നിയിൽ വച്ച് വൻ വിജയമായി തീർന്ന "ഓഷ്യാന പൈതൃകം' മഹാസമ്മേളനത്തെക്കുറിച്ചും ഓഷ്യാനയിലെ ക്നാനായ സമൂഹത്തിന്റെ ഐക്യത്തെക്കുറിച്ചും അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങളിലൊന്നാണ്. ഈ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയ Australia India Friendship Forum (AIF)-നോട് നന്ദി രേഖപ്പെടുത്തുന്നു.
- ജോജി സി. ബേബി കുന്നുകാലായിൽ (VKCC പ്രസിഡന്റ്)
ആഗോളതലത്തിൽ അഭിനന്ദനപ്രവാഹം
ക്നാനായ സമൂഹം സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം അഭിനന്ദിച്ചു. പ്രവാസി ഇന്ത്യക്കാർ രാജ്യത്തിന്റെ പൈതൃകവും മൂല്യങ്ങളും ലോകമെമ്പാടും ഉയർത്തിപ്പിടിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസും ക്നാനായ സമൂഹത്തിന്റെ സേവന പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും സമൂഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.
ഇത് വിക്ടോറിയൻ ക്നാനായ സമൂഹത്തിനു മാത്രമുള്ള അംഗീകാരമല്ല, മറിച്ച് ഓഷ്യാനയിലെ മുഴുവൻ ക്നാനായ സമൂഹത്തിനും ലഭിച്ച ആദരവാണെന്ന് KCCO പ്രസിഡന്റ് ജോസ് അബ്രഹാം അഭിപ്രായപ്പെട്ടു.
വർഷങ്ങളായി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ക്നാനായ സമൂഹം നടത്തുന്ന പ്രവർത്തനങ്ങൾ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ തെളിവാണ് ഈ കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിക്ടോറിയൻ ക്നാനായ സമൂഹത്തിന്റെ സാന്നിധ്യവും സേവന പ്രവർത്തനങ്ങളും ദേശീയ-അന്തർദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നതിന്റെ പ്രതീകമായി ഈ കൂടിക്കാഴ്ചയെ പ്രവാസി സമൂഹം വിലയിരുത്തുന്നു.
Australia and Oceania
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിയായ ജൈഡൻ ജോ സാനി (17) മരിച്ചു. ക്വീൻസ്ലാൻഡിലെ ലേസീസ് ക്രീക്ക് പ്രദേശത്ത് ജൂലൈ 12ന് ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു അപകടം.
ജോ സാനിയുടെയും ട്രീസ സിജോയുടെയും മകനാണ് ജൈഡൻ. ജൈഡൻ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജൈഡനെ അടിയന്തരമായി എയർ ആംബുലൻസിൽ റോയൽ ബ്രിസ്ബേൻ ആൻഡ് വിമൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.
അപകടത്തിൽ ഉൾപ്പെട്ട കാർ ഓടിച്ചിരുന്ന 55 വയസുകാരന് പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് ക്വീൻസ്ലാൻഡ് പോലീസ് ഫോറൻസിക് ക്രാഷ് യൂണിറ്റ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസ സീറോമലബാർ പള്ളിയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസായുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ഈ മാസം 24, 25, 26 തീയതികളിലായി ആഘോഷിക്കും.
തിരുന്നാളിനൊരുക്കമായ ഒമ്പതു ദിവസത്തെ നൊവേന 16ന് ആരംഭിക്കും. മരിച്ചു പോയ വിശ്വാസികളെ ഓർത്തു വി. കുർബാനയും ഒപ്പിസും 15ന് നടക്കും. 16 മുതൽ വൈകുന്നേരം 5 30ന് ആരാധന, ജപമാല, കുമ്പസാരം, ആറിന് വിശുദ്ധ കുർബാന, നൊവേന.
ഓരോ ദിവസത്തെയും തിരുകർമങ്ങൾ ഓരോ കുടുംബ യൂണിറ്റും വിവിധ സംഘടനകളും നേതൃത്വം നൽകും. 24ന് നൊവേനയുടെ സമാപന ദിനം വൈകുന്നേരം അഞ്ചിന് ഡാർവിൻ മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി തിരുനാൾ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞു.
വെസ്പര ദിനമായ 25ന് രാവിലെ ഒമ്പതിന് ജപമാല, 9.30ന് വിശുദ്ധ കുർബാന. മുഖ്യ കർമികൻ ഫാ. ജോസഫ് പുല്ലാനപ്പിള്ളിൽ സിഎംഐ, കുർബാനമധ്യയുള്ള സന്ദേശം സെന്റ് പോൾസ് നൈറ്റ് ക്ലിപ്പ് പള്ളി വികാരി ഫാ. ജോൺ കേലിഹർ നൽകും.
വൈകുന്നേരം അഞ്ചിന് ENKHANIYA 2026, സൺഡേ സ്കൂൾ വാർഷികവും ഇടവക ദിന ആഘോഷവും ഡാർവിൻ രൂപത മുൻ മെത്രാൻ ബിഷപ് യൂജിൻ ഹർലി ഉദ്ഘാടനം ചെയ്യും. മൾട്ടികൾചറൽ മിനിസ്റ്റർ ജിൻസൺ ചാൾസ് സന്ദേശം നൽകും.
തുടർന്ന് ഇടവക ഒരുക്കുന്ന കല വിരുന്നും കുര്യൻ കൈനകരി & ടീം ഒരുക്കുന്ന ബൈബിൾ നാടകവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുനാൾ ദിനമായ 26ന് രാവിലെ 8.45 കുട്ടികളുടെ ദീപക്കാഴ്ചയോടെ കർമങ്ങൾ ആരംഭിക്കും.
ഒമ്പതിന് മെൽബൻ സന്തോം ഗ്രോവ് ഡയറക്ടർ ഫാ. വർഗീസ് വാവോലിയുടെ മുഖ്യ കർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ട് കുർബാന, പ്രസംഗം ,തുടർന്ന് പ്രദക്ഷിണം ,കാർഷിക വിഭവങ്ങളുടെ ലേലം, കൊടിയിറക്കൽ എന്നിവ നടക്കും.
തിരുനാളിന്റെ വിജയത്തിന് വേണ്ടി വികാരി ഫാ. ജോൺ പുതുവ, കൈക്കാരന്മാരായ സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ്, തിരുനാൾ കൺവീനർ ബിജോ തോമസ് പട്ടേരി എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
Australia and Oceania
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ ആൻഡ് ബ്രിസ്ബെൻ കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫും ബ്രദർ വിജയകുമാറും നയിക്കുന്ന ഉടമ്പടി ധ്യാനം മേയ് 15, 16, 17 തീയതികളിൽ മെൽബണിലുള്ള Dandenong സൗത്ത് സീറോമലബാർ പള്ളിയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജെയ്സൺ ജോസഫ് - 0411 749 436.
കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് ക്യൂൻസ്ലാൻഡ്, ഗോൾഡ് കോസ്റ്റ് മരിയൻ വാലിയിൽ കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് മേയ് 18 വൈകുന്നേരം നാലിന്.
കൂടുതൽ വിവരങ്ങൾക്ക്: സന്ദീപ് തോമസ് - 0487 197 869.
ബ്രിസ്ബെെൻ നോർത്ത് സെന്റ് അൽഫോൻസാ സീറോമലബാർ ചർച്ച് ഉടമ്പടി ധ്യാനം മേയ് 19,20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് വരെ നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ടോമി എരുപ്പേൽ - 0402 291 046, ടോമി ചെത്തിമറ്റം - 0421 573 166.
Australia and Oceania
സിഡ്നി: ഓസ്ട്രേലിയയിലെ പ്രവാസി മലയാളി സമൂഹത്തിന് വേറിട്ടൊരു ഓണാഘോഷാനുഭവം സമ്മാനിക്കാൻ സൗത്ത് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് ഓസ്ട്രേലിയയും (എസ്ഐഎഎ) ഇന്ത്യൻ ഓവർസീസ് കോൺഗ്രസും (ഐഒസി) ഓസ്ട്രേലിയയും കൈകോർക്കുന്നു.
ഇന്ത്യൻ ഓണം 2026 എന്ന പേരിൽ സിഡ്നിയിൽ നടത്തുന്ന ഈ മെഗാ ഓണാഘോഷ പരിപാടിയുടെ വിജയത്തിനായി ഐഒസി നാഷണൽ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റികളും പൂർണ പിന്തുണ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന ഐഒസി കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി യോഗത്തിൽ പരിപാടിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുകയും എല്ലാ ചാപ്റ്ററുകളിലെയും ഭാരവാഹികളുടെയും പ്രവാസി മലയാളികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു.
ദേശീയ - സംസ്ഥാന ലീഡർഷിപ്പുകളുടെ പൂർണ പിന്തുണ
ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് പി.വി. ജിജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഹിൻസോ തങ്കച്ചൻ സ്വാഗതം ആശംസിച്ചു.
നാഷണൽ കമ്മിറ്റി നേതാക്കളായ അരുൺ ജോർജ് (വൈസ് പ്രസിഡന്റ്), സോബൻ തോമസ് (ജനറൽ സെക്രട്ടറി), ബിജു സ്കറിയ (സെക്രട്ടറി), ഷൈബു പീച്ചിയോട് (സെക്രട്ടറി), മാമ്മൻ ഫിലിപ്പ് (സെക്രട്ടറി) എന്നിവരും ഐഒസി കേരള ചാപ്റ്റർ നാഷണൽ കോഓർഡിനേറ്റർ സി.പി. സാജുവും പരിപാടിക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു.
വിവിധ ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐഒസി പ്രസിഡന്റുമാരായ ബിനു വി. ജോർജ് (ന്യൂ സൗത്ത് വെയിൽസ്), റോബിൻ ജോസഫ് (വിക്ടോറിയ), നിയോട്ട്സ് വക്കച്ചൻ (ക്വീൻസ്ലാൻഡ്), പോളി ചെമ്പൻ / ജനീഷ് (വെസ്റ്റേൺ ഓസ്ട്രേലിയ), പോൾ പാറക്കാരൻ (നോർത്തേൺ ടെറിട്ടറി), ബിനീഷ് വണ്ണാറത്ത് (ആലീസ് സ്പ്രിംഗ്സ്), അരുൺ (സൗത്ത് ഓസ്ട്രേലിയ) എന്നിവരും യോഗത്തിൽ പങ്കെടുക്കുകയും തങ്ങളുടെ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂർണ പിന്തുണയും പങ്കാളിത്തവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ന്യൂ സൗത്ത് വെയിൽസ് ജനറൽ സെക്രട്ടറി പ്രശാന്ത് ആഞ്ചല യോഗത്തിന്റെ മിനിറ്റ്സ് രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് ആന്റണി യേശുദാസ് നന്ദി പ്രകാശനം നിർവഹിച്ചു.
സിനിമാ-സംഗീത താരങ്ങൾ
ഓഗസ്റ്റ് 23ന് Granvilleലെ The Vineyard Karmel Mohr Hall-ൽ വച്ചാണ് ഈ വൻപിച്ച ഓണാഘോഷം അരങ്ങേറുന്നത്. ഫെഡറൽ പാർലമെന്റ് അംഗവും കാബിനറ്റ് സെക്രട്ടറിയുമായ ഡോ. ആൻഡ്രൂ ചാർട്ടൺ MP (Dr Andrew Charlton MP) പരിപാടിയിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കും. കൂടാതെ പ്രശസ്ത ചലച്ചിത്ര താരം വിമല രാമൻ മുഖ്യാതിഥിയായും എത്തുന്നതാണ്.
പ്രമുഖ ഗായകരായ അമൃത സുരേഷ്, അഭിരാമിഎന്നിവർ നയിക്കുന്ന ലൈവ് മ്യൂസിക് ഷോയും ഗൗതം വിൻസെന്റ്, വിഷ്ണു വർദ്ധൻ, ലെസ്ലി, റെജീഷ്, ചിറ്റാടി വിജയൻ എന്നിവരടങ്ങുന്ന പ്രശസ്ത ബാൻഡ് കലാകാരന്മാരുടെ ലൈവ് പെർഫോമൻസുകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
കിയോസ് ഫൈൻ ഫുഡ്സ് (Sarathi Muthukrishnan) ടൈറ്റിൽ സ്പോൺസർമാരായിരിക്കുന്ന ഈ പരിപാടിയിൽ വിഭവസമൃദ്ധമായ ഓണസദ്യ, തനത് സാംസ്കാരിക കലാപരിപാടികൾ, ഫുഡ് സ്റ്റാളുകൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസിയും (Sheena Abdulkhader) പരിപാടിയുടെ മുഖ്യ പ്രായോജകരാണ്.
ഓസ്ട്രേലിയയിലെ എല്ലാ മലയാളി കുടുംബങ്ങളെയും ഈ മഹാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐഒസി നാഷണൽ കമ്മിറ്റിയു അറിയിച്ചു. പരിപാടിയുടെ ടിക്കറ്റുകൾ പരിമിതമായതിനാൽ താഴെ കാണുന്ന ഔദ്യോഗിക ലിങ്ക് വഴി എത്രയും വേഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത് സീറ്റുകൾ ഉറപ്പാക്കാൻ സംഘാടകർ അഭ്യർഥിക്കുന്നു.
ടിക്കറ്റ് ബുക്കിംഗ് ലിങ്ക്: Eventik - Indian Onam Live Sydney
Australia and Oceania
പെർത്ത്: ഓസ്ട്രേലിയയിലെ പെർത്തിൽ സന്ദർശക വീസയിൽ മകളെയും പുതുതായി ജനിച്ച പേരക്കുട്ടിയെയും കാണാനെത്തിയിരുന്ന നേപ്പാൾ സ്വദേശിനിയായ 53 വയസുകാരി ബിഷ്ണു കുമാരി ഗുരുംഗ് ദാരുണമായി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്.
ഫെബ്രുവരി ആറിനാണ് അപകടം നടന്നത്. മകളുടെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബിഷ്ണു കുമാരി ഗുരുംഗിന്റെ മുറിയിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്. സംഭവസ്ഥലത്തുവച്ചുതന്നെ അവർ മരിച്ചു. ഓസ്ട്രേലിയയിൽ എത്തിയിട്ട് വെറും മൂന്ന് ദിവസങ്ങൾ മാത്രമായിരുന്നു.
കേസിലെ പ്രതിയായ 36 വയസുകാരൻ റൈസ് റോബർട്ട് ഹോക്കിൻസ് കോടതിയിൽ കുറ്റങ്ങൾ സമ്മതിച്ചു. അപകടസമയത്ത് ഇയാൾ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തിലായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
കുറ്റസമ്മതം രേഖപ്പെടുത്തിയ സാഹചര്യത്തിൽ കേസിന്റെ ശിക്ഷാവിധി സെപ്റ്റംബറിൽ പ്രഖ്യാപിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.
Australia and Oceania
വെല്ലിംഗ്ടൺ: ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിലെത്തി. വെല്ലിംഗ്ടൺ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ മോദിയെ സ്വീകരിച്ചത്.
രാജീവ് ഗാന്ധിക്കു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിൽ എത്തുന്നത് ഇതാദ്യമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ വിലയിരുത്തലുകൾ ഇരുവരും ചർച്ച ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.
കായിക രംഗത്തും നയതന്ത്രത്തിലും വലിയ നേട്ടങ്ങൾ സ്വന്തമാക്കിയാണ് മോദി ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയത്. ഇന്ത്യ-ഓസ്ട്രേലിയ കായിക സഹകരണ കൂട്ടായ്മയിൽ നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബണീസും ഒരുമിച്ച് പങ്കെടുത്തിരുന്നു.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന വമ്പൻ പരിപാടിയിൽ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോ അടക്കമുള്ള പ്രമുഖ കായികതാരങ്ങളും സന്നിഹിതരായിരുന്നു. ഒളിമ്പിക്സിൽ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഓസ്ട്രേലിയൻ പ്രധാനമന്ത്രി പൂർണ പിന്തുണ പ്രഖ്യാപിച്ചതും സന്ദർശനത്തിന്റെ പ്രധാന നേട്ടമായി.
Australia and Oceania
കാൻബറ: സീറോമലബാർ മെൽബൺ രൂപത കാൻബറ സെന്റ് അൽഫോൻസാ ഇടവകയിലെ സെന്റ് മേരീസ് ഫാമിലി യൂണിറ്റ് സംഘടിപ്പിച്ച ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് സെന്റ് അൽഫോൻസാ പള്ളിയിൽ വച്ച് നൽകുകയുണ്ടായി.
പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന സെന്റ് അൽഫോൻസാ കമ്യൂണിറ്റിയിലെ കുട്ടിക്കാണ് ഈ അവാർഡ് നൽകുന്നത്. ഹിമ ഹാപ്പി പൈനടത്താണ് ഈ അവാർഡിന് അർഹയായത്.
സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. ബിനീഷ് നരിമറ്റത്തിൽ പുതുതായി ചുമതല ഏൽക്കുന്ന ഫാ. ടിജോ എന്നിവർ ചേർന്ന് അവാർഡ് നൽകി.
അങ്കമാലി കറുകുറ്റി മൂന്നാംപറമ്പ് പൈനടത്തു ഹാപ്പി - മിനി ദമ്പതികളുടെ മകളാണ് ഹിമ. ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ ഡബിൾ ഡിഗ്രി ചെയ്യുന്നതിനോടൊപ്പം ഓസ്ട്രേലിയൻ പബ്ലിക് സർവീസിലും ഹിമ ജോലി ചെയ്യുന്നു.
Australia and Oceania
ബെർലിൻ: ഫുട്ബോൾ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നാല് വട്ടം ലോക ചാമ്പ്യൻമാരായ ജർമനിയെ ഷൂട്ട്ഔട്ടിൽ വീഴ്ത്തി പാരഗ്വായ് വിസ്മയ വിജയം സ്വന്തമാക്കിയതോടെ ഫുട്ബോൾ ലോകം ഒന്നടങ്കം ഞെട്ടലിലാണ്.
ജർമൻ മാധ്യമങ്ങൾ ഈ തോൽവിയെ ലോകകപ്പ് ദുരന്തം എന്നാണ് വിശേഷിപ്പിച്ചത്.
നിശ്ചിത സമയത്തെ ആവേശം, വിവാദമായ വാർ തീരുമാനം
കളിയുടെ 42-ാം മിനിറ്റിൽ ഹൂലിയോ എൻസീസോയിലൂടെ പാരഗ്വായാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ ഒൻപതാം മിനിറ്റിൽ ആഴ്സണൽ താരം കൈ ഹാവെർട്സ് ജർമനിക്കായി സമനില ഗോൾ നേടി.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് കളി നീണ്ടത്.
അധികസമയത്ത് ജർമനിയുടെ ജോനാഥൻ ടാ നേടിയ മനോഹരമായ ഒരു ഹെഡർ ഗോൾ റഫറി വാർ പരിശോധനയിലൂടെ വിവാദപരമായി റദ്ദാക്കിയത് ജർമൻ ക്യാമ്പിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
ആ ഗോൾ അനുവദിച്ചിരുന്നെങ്കിൽ ജർമനിക്ക് മത്സരം ഷൂട്ട്ഔട്ടിലേക്ക് നീളാതെ തന്നെ ജയിക്കാമായിരുന്നു.
ജർമനിയുടെ നെഞ്ച് തകർത്ത ഷൂട്ട്ഔട്ട് നാടകീയത
1982-ലെ സ്പെയിൻ ലോകകപ്പിന് ശേഷം പങ്കെടുത്ത നാല് ഷൂട്ട്ഔട്ടുകളിലും വിജയിച്ച ചരിത്രമുള്ള ജർമനിക്കും ഇത്തവണ പിഴച്ചു. പാരഗ്വായ് ഗോൾകീപ്പർ ഒർലാൻഡോ ഗിൽ മത്സരത്തിലെ ഹീറോയായി മാറി.
ജർമനിയുടെ സൂപ്പർ താരങ്ങളായ കൈ ഹാവെർട്സ്, നിക്ക് വോൾട്ടെമാഡെ എന്നിവരുടെ കിക്കുകൾ ഗിൽ തടുത്തിട്ടു. തുടർന്ന് സമ്മർദ്ദത്തിലായ ജർമൻ ഡിഫെൻഡർ ജോനാഥൻ ടായുടെ കിക്ക് ബാറിന് മുകളിലൂടെ പറന്നു.
ഒടുവിൽ പാരഗ്വായുടെ ജോസെ കനാലെ നിർണായക കിക്ക് വലയിലെത്തിച്ചതോടെ ജർമനിയുടെ ലോകകപ്പ് സ്വപ്നങ്ങൾ അസ്തമിച്ചു.
നാഗെൽസ്മാൻ രാജിവയ്ക്കുമോ? കോച്ചാകാൻ ക്ലോപ്പ് വരുമോ?
തോൽവിക്ക് ശേഷം ഡഗ്ഔട്ടിൽ തരിച്ചിരുന്ന ജർമ്മൻ കോച്ച് യുലിയൻ നാഗെൽസ്മാൻ കടുത്ത സമ്മർദ്ദത്തിലാണ്. "ഇന്ന് ഞങ്ങൾ ചെയ്യേണ്ടത് ചെയ്തില്ല' എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.
2028 വരെ കരാറുണ്ടെങ്കിലും ഈ നാണംകെട്ട പുറത്താകൽ 38-വയസുകാരനായ കോച്ചിന്റെ കസേര തെറിപ്പിച്ചേക്കും. താൻ ഒളിച്ചോടുന്നവനല്ലെന്നും ഡിഎഫ്ബി ആവശ്യപ്പെട്ടാൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രശസ്ത മുൻ ലിവർപൂൾ മാനേജർ യർഗൻ ക്ലോപ്പ് ജർമ്മനിയുടെ അടുത്ത കോച്ചാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. മത്സരത്തിൽ കമന്റേറ്ററായി എത്തിയ ക്ലോപ്പിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, "ഇത് അതിനെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രാജ്യം കൂടെയുണ്ട്: ചാൻസലർ ഫ്രെഡറിക് മെർസ്
കനത്ത തോൽവിക്കിടയിലും ടീമിന് ആത്മവിശ്വാസം നൽകിക്കൊണ്ട് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് രംഗത്തെത്തി.
"പുറത്താകൽ കടുത്ത വേദന നൽകുന്നതാണെങ്കിലും ഇതൊരു മികച്ച മത്സരമായിരുന്നു. നിങ്ങളുടെ പോരാട്ടവീര്യവും ടീം സ്പിരിറ്റും രാജ്യത്തിന് പ്രചോദനമാണ്. ഞങ്ങൾ നിങ്ങളിൽ അഭിമാനിക്കുന്നു' ഫ്രെഡറിക് മെർസ് പറഞ്ഞു.
മുതിർന്ന പല താരങ്ങളുടെയും അവസാന ലോകകപ്പായിരിക്കുമിതെങ്കിലും ജമാൽ മുസിയാല, ഫ്ലോറിയൻ വിർട്സ് തുടങ്ങിയ യുവനിരയിലൂടെ ജർമൻ ഫുട്ബോൾ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Australia and Oceania
ഡാർവിൻ: മലയാളത്തിലും ഇംഗ്ലീഷിലും സമ്പൂർണ ബൈബിൾ പകർത്തിയെഴുതി മാതൃകയായിരിക്കുകയാണ് ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകാംഗങ്ങൾ.
2025 സെപ്റ്റംബറിൽ ബൈബിൾ മാസാചരണമായി ഇടവക ആഘോഷിച്ചപ്പോൾ ബൈബിൾ പകർത്തിയെഴുത്തിനെ കുറിച്ചുള്ള ആലോചനയിൽ മലയാളത്തിൽ പകർത്തിയെഴുതി തുടങ്ങി.
Australia and Oceania
മെൽബൺ: മെൽബൺ സൗത്ത് ഈസ്റ്റിലെ സെന്റ് തോമസ് സീറോമലബാർ ഇടവകയും സാന്തോം കൾച്ചറൽ സെന്ററും സംയുക്തമായി പാകെൻഹാം ഹിൽ ക്രെസ്റ്റ് കോളജിൽ സംഘടിപ്പിച്ച റിമി ടോമി ലൈവ് മ്യൂസിക്കൽ കോൺസെർട്ടിൽ പരമ്പരാഗത തനിമയും ആധുനിക താളബോധവും ഒന്നിച്ചു ചേർത്ത് ഒരു ദൃശ്യ ശ്രാവ്യ വിരുന്നായി.
സാന്തോം ഡ്രംസ് ഒരുക്കിയ ചെണ്ടമേള വിസ്മയം ജനപഥങ്ങളെ ആവേശത്തിലാഴ്ത്തി സംഗീത ലോകത്തെ പ്രഗത്ഭയായ റിമി ടോമിയുടെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത സന്ധ്യയിൽ വേദിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അരങ്ങേറിയ ഈ താളമഹോത്സവം നൂറു കണക്കിനാളുകളുടെ കെെയടിയും പ്രശംസയും ഏറ്റുവാങ്ങി.
ഇടവകാംഗമായ ജൊവാൻ പോള ഗ്ലാഡ്വിൻ എന്ന 12 വയസുള്ള അനുഗ്രഹീത കലാകാരി വയലിനിൽ ഉതിർത്ത മാങ്കുയിലെ.. പൂങ്കുയിലേ... എന്ന മനോഹര ഗാനത്തിന് ഇടന്തലയിലും വലന്തലയിലും ഒരേപോലെ വിസ്മയം തീർത്തത് 19 പ്രഗത്ഭരായ ചെണ്ട വാദ്യ കലാകാരൻമാർ ആണ്.
കേവലമൊരു കൊട്ടിക്കലാശത്തിനപ്പുറം, ശാസ്ത്രീയമായ മേളപ്പദങ്ങളും യുവ കലാപ്രതിഭകൾ തീർത്ത ഇലത്താള സംഗീതത്തിന്റെ അകമ്പടിയും ഒന്ന് ചേർന്നപ്പോൾ കലാകാരന്മാരുടെ ചെണ്ടയിൽ നിന്നുയർന്നതു ഒരേ മനസിന്റെ അത്ഭുത താളമായിരുന്നു.
കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ടമേളത്തെ കടൽ കടന്നു ഈ കങ്കാരു നാട്ടിൽ ഇത്രത്തോളം ഊർജ്ജസ്വലതയോടെയും പുതുമയോടെയും അവതരിപ്പിക്കാൻ സാന്തോം ഡ്രംസിന് കഴിഞ്ഞത് ചെണ്ട മേള ട്രൂപിന്റെ ഗുരുവായ മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ പ്രശസ്ത ചെണ്ട വാദ്യ ഗുരു പോരൂർ ഹരികൃഷ്ണൻ മാഷിന്റെ കൃത്യമായ പാഠങ്ങളും അംഗങ്ങളുടെ സമർപ്പണ ബോധത്തോടെയുള്ള കഠിന പരിശീലനവുമാണ്.
സെന്റ് തോമസ് സീറോമലബാർ ഇടവക വികാരിയായ റവ.ഫാ. ഡോ സിബി പുളിക്കലിന്റെയും അസിസ്റ്റന്റ് വികാരി റവ.ഫാ. സജി ഞവരക്കാട്ടിന്റെയും അനുഗ്രഹീത രക്ഷാധികാരിത്വത്തിൽ സാന്തോം കൾച്ചറൽ സെന്റ്ർ, സാന്തോം ഡ്രംസ് ട്രൂപ് കോഓർഡിനേറ്റഴ്സ് എന്നിവരുടെ സഹകരണവും പ്രോത്സാഹനവും സാന്തോം ഡ്രംസിനെ മേള ലോകത്തു ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും എന്നതിന് സംശയം ഇല്ല.
Australia and Oceania
ലിന്‍സ്: ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസിയും സംസ്കൃതി ഫെറൈന് അപ്പര്‍ ഓസ്ട്രിയയും സംയുക്തമായി ലിന്‍സിലെ ലെൻറോസ് കള്‍ച്ചറല്‍ മ്യൂസിയത്തില്‍ ഇന്റര്‍നാഷണല്‍ യോഗ ദിനാഘോഷം സംഘടിപ്പിച്ചു.
അപ്പര്‍ ഓസ്ട്രിയയിലുടനീളമുള്ള യോഗ പരിശീലകര്‍, കുടുംബങ്ങള്‍, ആരോഗ്യ പ്രേമികള്‍, പ്രാദേശിക യോഗ ക്ലാസുകളിലെ അംഗങ്ങള്‍ തുടങ്ങിയ നിരവധി പേര് യോഗയ്ക്കായി അണിനിരന്നു.
ലിന്‍സില്‍ എൻജിനിയറായി ജോലിചെയ്യുന്ന മലയാളി ദിനേശ് പടിഞ്ഞാറെ നേതൃത്വം നല്കിയ യോഗ ഐക്യം, ആരോഗ്യം, സമാധാനം, സാംസ്കാരിക വിനിമയം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് സംഘടിപ്പിച്ചത്.
Australia and Oceania
ബ്രിസ്ബൻ: സംഗീത ലോകത്ത് ഓസ്ട്രേലിയയിൽ മികവ് തെളിയിച്ച പ്രശസ്തരെ അണിനിരത്തിയുള്ള സംഗീതവിരുന്നിന് ബ്രിസ്ബൻ വേദിയാകുന്നു. നവോദയ സെൻട്രൽ കമ്മിറ്റി, ഓസ്ട്രേലിയൻ ഹബ് ഫോർ ഇന്ത്യൻ മ്യൂസിക് (അഹിം) എന്നീ സംഘടനകൾ ചേർന്നാണ് നിലാമഴ 2026 എന്ന പേരിൽ സംഗീത സന്ധ്യ ഒരുക്കുന്നത്.
ജൂലൈ 18ന് വിന്നം സ്റ്റേറ്റ് ഹൈ സ്കൂളിലാണ് മെഗാ സംഗീതവിരുന്ന് അരങ്ങേറുന്നത്. വൈകുന്നേരം ആറിന് വിന്നിം സ്റ്റാർ തിയേറ്ററിൽ നിലാമഴയ്ക്ക് തുടക്കമാകും
മലയാള ചലച്ചിത്ര സംഗീതലോകത്തെ അനശ്വര പ്രതിഭകളായ ജോൺസൺ മാസ്റ്റർ, ഔസേപ്പച്ചൻ, രവീന്ദ്രൻ മാസ്റ്റർ, ജെറി അമൽദേവ്, ശ്യാം തുടങ്ങിയ പ്രഗത്ഭ സംഗീത സംവിധായകരുടെ എക്കാലത്തെയും മികച്ച ഗാനങ്ങളാണ് നിലാമഴയിൽ ആസ്വാദകരിലേക്ക് പെയ്തിറങ്ങുന്നത് .
പ്രശസ്തരായ ഗായകർ, വിവിധ വാദ്യ കലാകാരന്മാർ, സങ്കേതിക വിദഗ്ധർ തുടങ്ങിയവർ അണിനിരക്കുന്ന തത്സമയ സംഗീത വിരുന്ന് ഓസ്ട്രേലിയയിലെ സംഗീതപ്രേമികൾക്ക് നല്ല അനുഭവം ആകുമെന്ന് സംഘടകർ പറഞ്ഞു.
ബ്രിസ്ബൻ സിറ്റി കൗൺസിലിന്റെ സഹകരണത്തോടെ നടക്കുന്ന സാംസ്കാരിക സംഗീത സായാഹ്നത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
കൂടുതൽവിവരങ്ങൾ ബുക്ക് മൈ ഇവന്റ്സ് വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് നവോദയ പ്രസിഡന്റ് സജീവ് കുമാർ - 0410 759 328, അഹിം പ്രസിഡന്റ് റീജു ജോർജ് എന്നിവരുമായി ബന്ധപ്പെടണം.
Australia and Oceania
മെൽബൺ: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു. അനുഗ്രഹീത കലാകാരനും താനൊരു കോൺഗ്രസുകാരനാണെന്ന് പൊതുസമൂഹത്തിനോടും സിനിമാ ലോകത്തിനോടും വിളിച്ചുപറയുവാൻ യാതൊരു മടിയും കാണിക്കാതിരുന്ന സർഗപ്രതിഭയാണ് ദേശീയ അവാർഡ് ജേതാവായ സലിം കുമാറെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സലിം കുമാറിന്റെ വിയോഗം കോൺഗ്രസ് കുടുംബത്തിനും സിനിമാ മേഖലയ്ക്കും ഒരു തീരാനഷ്ടമാണെന്ന് യോഗത്തിന് അധ്യക്ഷതവഹിച്ച വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ് അറിയിച്ചു.
കോൺഗ്രസ് സർക്കാർ കേരളത്തിൽ തിരിച്ചുവരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച ഒരു കലാകാരനായിരുന്നു സലിം കുമാറെന്ന് നാഷ്ണൽ പ്രസിഡന്റ് പി.വി. ജിജേഷ് അനുസ്മരിച്ചു.
വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റുമാരായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ, പോളി ചിറമേൽ, രാജി സാജു, ട്രെഷറർ ഇന്നസെന്റ് ജോർജ്, ജോയിന്റ് സെക്രട്ടറി സോണിഷ് ബേബി ഇഞ്ചേനാനിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർമാരിയ മനോജ് ഗുരുവായൂർ, ഷൈജു ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.
Australia and Oceania
സിഡ്നി: ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജൈവസുരക്ഷാ വേട്ടയിൽ ലക്ഷക്കണക്കിനു വിദേശയിനം പാറ്റകളെ പിടികൂടി. ന്യൂ സൗത്ത് വെയ്ൽസിലെ ബാഥർസ്റ്റിലുള്ള ഒരു വാണിജ്യകേന്ദ്രത്തിൽനിന്നാണ് മനുഷ്യന്റെ ഉള്ളംകൈയോളം വലിപ്പമുള്ള ഒരുലക്ഷത്തിലധികം പാറ്റകളെ കണ്ടെത്തിയത്.
കരിഞ്ചന്തയിൽ ഇവയ്ക്ക് ഏകദേശം രണ്ടു ലക്ഷം ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 1.1കോടി ഇന്ത്യൻ രൂപ) വിലവരുമെന്ന് ഓസ്ട്രേലിയൻ പരിസ്ഥിതി-ജല മന്ത്രാലയം അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പാറ്റ വർഗങ്ങളിലൊന്നായ മഡഗാസ്കർ ഹിസിംഗ് കോക്രോച്ചുകൾ, ദുബിയ കോക്രോച്ചുകൾ എന്നിവയാണു പിടികൂടിയതിൽ ഭൂരിഭാഗവും.
ഓസ്ട്രേലിയൻ നിയമപ്രകാരം ഈ രണ്ടുഇനങ്ങളെയും രാജ്യത്ത് കൊണ്ടുവരുന്നതിനു നിരോധനമുണ്ട്. ഓസ്ട്രേലിയയുടെ തനത് ജൈവവ്യവസ്ഥയ്ക്കും വന്യജീവികൾക്കും കൃഷിക്കും ഇവ വലിയ ഭീഷണിയാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലൈമറ്റ് ചേഞ്ച്, എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടർ വ്യക്തമാക്കി.
മാരകമായ പല രോഗങ്ങളും പടർത്താൻ ശേഷിയുള്ളതാണ് ഈ ജീവികൾ. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ഇരയായി നൽകാനാണു രഹസ്യകേന്ദ്രത്തിൽ പ്രജനനം നടത്തി ഇവയെ വിറ്റിരുന്നത്.
ഓൺലൈൻ വഴിയും ഇവയുടെ വില്പന നടന്നിരുന്നു. പിടിച്ചെടുത്ത പാറ്റകളെ കൂട്ടത്തോടെ കൊന്നൊടുക്കിയെന്നും അധികൃതർ വ്യക്തമാക്കി.
Australia and Oceania
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ പപമോവയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വംശജനായ യുവാവ് മരിച്ചു. പഞ്ചാബ് സ്വദേശി രമൺദീപ് ധില്ലൻ (36) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
രമൺദീപ് സംഭവസസ്ഥലത്ത് വച്ചു തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഭാര്യ വീർപാലും ഒന്നര വയസ് പ്രായമുള്ള കുഞ്ഞുമായാണ് ഇദ്ദേഹം ന്യൂസിലാൻഡിൽ താമസിക്കുന്നത്.
2015ൽ സ്റ്റുഡന്റ് വീസയിലാണ് രമൺദീപ് ന്യൂസിലൻഡിലെത്തുന്നത്. 2024ൽ ഇന്ത്യയിൽ തിരിച്ചെത്തി വീർപാലിനെ വിവാഹം കഴിച്ചു. തുടർന്ന് ഇരുവരും ന്യൂസിലൻഡിലേക്ക് പപമോവയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.
അവിടെ രണ്ടുപേരും കിവി തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് മകൾ കുദ്രത് ജനിച്ചതിന് ശേഷമാണ് ഇദ്ദേഹം ടാക്സി ഡ്രൈവറായിൽ ജോലി ചെയ്തു തുടങ്ങിയത്. അപകടം നടന്ന റോഡിലൂടെ അദ്ദേഹം സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നുവെന്ന് വീർപാൽ പറഞ്ഞു.
അപകടം നടന്ന ദിവസം പകൽ മുഴുവൻ മകൾക്കൊപ്പമാണ് രമൺദീപ് ചിലവഴിച്ചത്. വൈകുന്നേരം ജോലിക്ക് പോകുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് അദ്ദേഹം വീട്ടിൽ നിന്നിറങ്ങുന്നത്.
എന്നാൽ രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. പിന്നീട് പോലീസ് വീട്ടിലെത്തിയാണ് രമൺദീപിന്റെ മരണവാർത്ത അറിയിച്ചത്. ഇദ്ദേഹത്തിന്റെ സംസ്കാരം ന്യൂസിലൻഡിൽ തന്നെ നടത്തി.
ന്യൂസിലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ചടങ്ങുകളിൽ പങ്കെടുക്കുകയും കുടുംബത്തെ സഹായിക്കാൻ ധനസമാഹരണം നടത്തുകയും ചെയ്തു.
Australia and Oceania
മെൽബൺ: പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് കേരള സംസ്ഥാന ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചതിന്റെ വിജയാഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മെൽബണിൽ വർണാഭമായി കൊണ്ടാടി.
മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ ഇന്ത്യൻ പാർലമെന്റ് അംഗവുമായ മനീഷ് തിവാരി, റോവിൽ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു. 102 എംഎൽഎമാരുമായി ഭരണം തിരിച്ചു പിടിച്ച വി.ഡി. സതീശൻ നേതൃത്വം കൊടുക്കുന്ന കേരള സർക്കാരിനെ മനീഷ് തിവാരി പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയാ കേരള ചാപ്റ്റർ പ്രസിഡന്റ് റോബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഐഒസി ഓസ്ട്രേലിയൻ പ്രസിഡന്റ് മനോജ് ഷെറോൺ മുഖ്യ പ്രഭാഷണം നടത്തി. രാജസ്ഥാൻ നാഗർ നിയമസഭാ മണ്ഡലം എംഎൽഎയായിരുന്ന വാജിബ് അലി വിശിഷ്ടാതിഥിയായിരുന്നു.
ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് വീഡിയോ കോൺഫറൻസിലൂടെ ആശംസകളറിയിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ഓസ്ട്രേലിയൻ പ്രസിഡന്റ് പി.വി. ജിജേഷും വിക്ടോറിയൻ പ്രസിഡന്റ് റോബിൻ ജോസഫും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
Australia and Oceania
കാൻബറ: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് എംഎൽഎമാർക്കുള്ള പ്രത്യേക അനുമോദനവും സൗഹൃദ സംഗമവും വിപുലമായ പങ്കാളിത്തത്തോടെ നടന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐഒസി ഓസ്ട്രേലിയ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത പരിപാടി സംഘടനയുടെ ഐക്യവും കൂട്ടായ്മയും വീണ്ടും തെളിയിച്ചു. പരിപാടിക്ക് ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ് സ്വാഗതം ആശംസിച്ചു.
തുടർന്ന് കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ജിജേഷ് അധ്യക്ഷത വഹിച്ചു. തന്റെ അധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, കേരള സമൂഹത്തിന്റെ ഐക്യം, യുവജനങ്ങളുടെ പങ്കാളിത്തം, സമൂഹ സേവന പ്രവർത്തനങ്ങളുടെ ആവശ്യകത എന്നിവ അദ്ദേഹം വിശദീകരിച്ചു.
Australia and Oceania
ബ്രിസ്ബൻ: കൃപാസനം മാതാവിന്റെ ഗ്രോട്ടോ ഓസ്ട്രേലിയയിലും. ഗോൾഡ് കോസ്റ്റ് ഹിന്റർലാൻഡിലുള്ള മരിയൻ വാലിയിലാണ് കൃപാസനം മാതാവിന്റെ ഗ്രോട്ടോ പണി പൂർത്തിയായത്.
ഈ മാസം 18ന് ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കർമം നടക്കും. വൈകുന്നേരം നാലിന് കൃപാസനം ഡയറക്ടർ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ മുഖ്യ കർമികനാവുന്ന വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിക്കും.
ബ്രിസ്ബൻ അതിരുപതയിൽ പെട്ട മരിയൻവാലി തീർഥാടന കേന്ദ്രം ലോകമൊട്ടുമുള്ള പരിശുദ്ധ കന്യക മറിയത്തിന്റെ വിവിധങ്ങളായ രൂപങ്ങളും ഗ്രോട്ടോകളും കൊണ്ട് പ്രസിദ്ധമാണ്. പൗളിൻ ഫാദേഴ്സിന്റെ ചുമതലയിലുള്ള ഇവിടത്തെ കുരിശിന്റെ വഴിയുടെ അതി മനോഹരമായ ചിത്രികരണവും സന്ദർശകരെ ആകർഷിക്കുന്നു.
ഗ്രോട്ടോ വെഞ്ചരിപ്പിനോടനുബന്ധിച്ച് ബ്രിസ്ബനിൽ കൃപാസനം മരിയൻ ഉടമ്പടി ധ്യാനം നടക്കുന്നതാണ്. ഡയറക്ടർ ഫാ. വി പി ജോസഫ്, കൃപാസനം എംഡി ബ്ര. വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകും.
ബ്രിസ്ബൻ നോർത്ത് ഗേറ്റ് സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളിയിൽ 19, 20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒമ്പത് വരെയാണ് ധ്യാനം.
വിശുദ്ധ കുർബാന, മരിയൻ ഉടമ്പടി, കുമ്പസാരം, ആരാധന എന്നിവയും ഇതോടൊപ്പം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ടോമി ഇരുപ്പേൽ - 0402291046, ടോമി ചെത്തിമറ്റം - 0421573166, സന്ദീപ് തോമസ് - 0487197869.
Australia and Oceania
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ ആൻഡ് ബ്രിസ്ബെയ്ൻ കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫും ബ്രദർ വിജയകുമാറും നയിക്കുന്ന ഉടമ്പടി ധ്യാനം ഈ മാസം 15, 16, 17 തീയതികളിൽ മെൽബണിലുള്ള ദാണ്ടേനോംഗ് സൗത്ത് സീറോമലബാർ പള്ളിയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജെയ്സൺ ജോസഫ് - 0411 749 436.
കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ്
ക്വീൻസ്ലൻഡ്, ഗോൾഡ് കോസ്റ്റ് മരിയൻ വാലിയിൽ കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് ഈ മാസം 18ന് വൈകുന്നേരം നാലിന് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: സന്ദീപ് തോമസ് - 0487 197 869.
ഉടമ്പടി ധ്യാനം
ബ്രിസ്ബെയ്ൻ നോർത്ത് സെന്റ് അൽഫോൻസാ സീറോമലബാർ ചർച്ചിൽ ഉടമ്പടി ധ്യാനം ഈ മാസം 19, 20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ടോമി ഇരുപ്പേൽ - 0402 291 046,
ടോമി ചെത്തിമറ്റം - 0421 573 166.
Australia and Oceania
മെൽബൺ: കല്ലറ നരിക്കുഴിയിൽ ജോസ് പി. നരിക്കുഴി (89, കല്ലറ രശ്മി തിയറ്റർ ഉടമ) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 12ന് ഡാൻഡെനോംഗ് സൗത്ത്ഈസ്റ്റ് മെൽബൺ സെന്റ് തോമസ് സീറോമലബാർ ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം ബാനുറോംഗ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ.
ഭാര്യ പരേതയായ മേരി പൂഞ്ഞാർ വയലിൽ കുടുംബാഗം. മക്കൾ: സാബു നരിക്കുഴി (കല്ലറ), ഷാജി ജോസ്, ജോർജ് നരിക്കുഴി, നിർമ്മല, പുഷ്പ (എല്ലാവരും മെൽബൺ, ഓസ്ട്രേലിയ).
മരുമക്കൾ: റോസമ്മ വടക്കേത്തൊട്ടിയിൽ ആയാംകുടി, നിർമ്മല പാലക്കാട്ട് കുപ്പായക്കോട്, ഷേർളി കൈതവേലിൽ കിടങ്ങൂർ, സെബാസ്റ്റ്യൻ ഇരുപൂളങ്ങാട്ടിൽ മോനിപ്പള്ളി, ജോമോൻ വഞ്ചിപ്പുര വാലാച്ചിറ (എല്ലാവരും ഓസ്ട്രേലിയ).
പരേതരായ ഫാ.മരിയദാസ് (വാഗമൺ കുരിശുമല ആശ്രമം), ഫാ. ദയാനന്ദ് ഐഎംഎസ് എന്നിവർ സഹോദരന്മാരും ഫാ. ജോയി മരങ്ങാട്ടിക്കാല എസ്ഡിബി, ഫാ ജോണി ഒറവുങ്കര, താമരശേരി എന്നിവർ സഹോദരീ പുത്രന്മാരും ആണ്.
Australia and Oceania
ഡാർവിൻ: നോർത്തേൺ ടെറിട്ടറി ഐഒസി ഡാർവിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് വിജയഘോഷം നടത്തി. ടിവിയിൽ കുര്യൻ ഹൗസിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് പ്രസിഡന്റ് പോൾ പറോക്കാരൻ നിർവഹിച്ചു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജോർജ് കുര്യൻ വർഗീസ് സ്വാഗതവും കമ്മിറ്റി മെമ്പർ ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ഉണ്ണികൃഷ്ണൻ, അലോഷ്യ, ബിജു വർഗീസ്, ബിനുകുമാർ ചാകാലപ്പറമ്പിൽ, അനുറോസ് തുടങ്ങിയവർ സംസാരിച്ചു.,
വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.
Australia and Oceania
കാൻബറ: പുരസ്കാര നിറവിൽ ഡാർവിൻ പള്ളി വികാരി ഫാ.ഡോ. ജോൺ പുതുവയുടെ കന്നി ചിത്രമായ സംസ്കൃത സിനിമ "ഏകാകി'. ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡിൽ ബെസ്റ്റ് ഇന്ത്യൻ ഫീച്ചർ ഫിലിം ആയി ഏകാകി തെരഞ്ഞെടുത്തു.
നേരത്തെ, ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്തിയിരുന്നു. പുതുവ ഫിലിംസിന്റെ ബാനറിൽ നിർമിച്ച ഏകാകിയുടെ സംവിധാനത്തിനൊപ്പം നിർമാണവും നിർവഹിച്ചതും ഫാ. ജോൺ പുതുവയാണ്.
കഥയും തിരക്കഥയും പ്രസാദ് പാറപ്പുറം തയാറാക്കി. സംസ്കൃതത്തിലേക്ക് മൊഴിമാറ്റിയത് അയ്യമ്പുഴ ഹരികുമാറാണ്. സംസ്കൃതത്തിന്റെ ഈറ്റില്ലമായ കാലടിയിൽ വച്ച് തന്നെയിരുന്നു ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
സിനിമ ഒരു വിനോദമല്ല സമൂഹത്തിൽ നന്മനിറയുന്ന സന്ദേശങ്ങൾ പകരുകയാണ് ലക്ഷ്യമെന്ന് എറണാകുളം ചുള്ളി സ്വദേശിയും ഇപ്പോൾ ഓസ്ട്രേലിയയിലെ ഡാർവിൻ പള്ളി വികാരിയുമായ ഫാ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
ബ്രിസ്ബൻ: കുറവിലങ്ങാട് ,തോട്ടുവ പ്ലാക്കിയിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ മറിയക്കുട്ടി(95) മുട്ടുചിറ ഹോസ്പിറ്റലിൽ അന്തരിച്ചു. സംസ്കാരം പിന്നീട്
ജയഗിരി ക്രിസ്തുരാജ് പള്ളിയിൽ. പരേത എലിക്കുളം പെരുമ്പള്ളിൽ കുടുംബാഗം.
മക്കൾ: കുര്യൻ ഫിലിപ്പ്, ഏലിയാമ്മ മാനുവൽ (മാഞ്ഞൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ്), പി പി ഫിലിപ്പ്- ചേംസൈഡ്,ഓസ്ട്രേലിയ (റിട്ട. ഉദ്യോഗസ്ഥൻ, കാർഷിക
സർവകലാശാല, മണ്ണുത്തി ), ജെസ്സി മാത്യു.
മരുമക്കൾ: ത്രേസ്യാമ്മ കുര്യൻ പാറക്കൽ- തുരുത്തിപ്പള്ളി, മാണി കിഴക്കേക്കാല-മാഞ്ഞൂർ, ലൈസമ്മ ഫിലിപ്പ് മുക്കുങ്കൽ, കുടമാളൂർ (സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ, ചേംസൈഡ് ) മാത്യു കുന്നത്ത്- ബിൽഡിംഗ് കോൺട്രാക്ടർ, കടപ്ലാമറ്റം.
Australia and Oceania
കാൻബറ: ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്നതിനായി രാജ്യത്തുടനീളം വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും അതത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വലിയ സ്ക്രീനുകളിൽ ഫലപ്രഖ്യാപനം തത്സമയം പ്രദർശിപ്പിക്കുന്നതിനാൽ സമൂഹാംഗങ്ങൾക്ക് ഒരുമിച്ച് ഈ നിർണായക രാഷ്ട്രീയ നിമിഷങ്ങൾ അനുഭവിക്കാൻ അവസരം ലഭിക്കും. പരിപാടികൾ സമൂഹ ഐക്യവും ജനാധിപത്യ ബോധവും ശക്തിപ്പെടുത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.
പരിപാടികളുടെ സമയം, വേദി തുടങ്ങിയ വിശദവിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെട്ട സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി ബന്ധപ്പെടണമെന്ന് ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്റർ അറിയിച്ചു.
Australia and Oceania
ബ്രിസ്ബെയ്ൻ: ക്വീൻസ്ലൻഡിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് അഭിമാനകരമായ ഒരു നേട്ടമായി, അനീഷ് ജോൺ ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ ജസ്റ്റിസ് ഓഫ് ദ പീസ് ആയി നിയമിതനായി.
ക്വീൻസ്ലൻഡ് ഗവർണർ ഹെർ എക്സലൻസി ജീനെറ്റ് യംഗ്, രാജാവ് ചാൾസ് മൂന്നാമനെ പ്രതിനിധീകരിച്ച് നൽകിയ ഈ നിയമനം, അനീഷിന്റെ ദീർഘകാല സാമൂഹിക സേവനത്തിനും നേതൃത്വത്തിനും ലഭിച്ച അംഗീകാരമാണ്.
15 വർഷത്തിലേറെയായി ഓസ്ട്രേലിയയിൽ താമസിക്കുന്ന അനീഷ് ജോൺ നിലവിൽ വിൻഡ്സർ ഹെൽത്ത് എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്.
ഓസ്ട്രേലിയയിലെ ബഹുസാംസ്കാരിക സമൂഹത്തിൽ സാമൂഹിക ഐക്യം, സാംസ്കാരിക സൗഹൃദം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തുവരുന്നു.
മുൻകാലങ്ങളിൽ മെർണ്ട & ഡോറീൻ മൾട്ടികൾച്ചറൽ അസോസിയേഷൻ സെക്രട്ടറി, മെർണ്ട ദീപാവലി സെക്രട്ടറി, ലോറിമാർ മൾട്ടികൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ്, മെൽബൺ മാർത്തോമ്മാ ഇടവക സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സമൂഹ ഐക്യം ശക്തിപ്പെടുത്താനും വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സൗഹൃദം വളർത്താനും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.
ജസ്റ്റിസ് ഓഫ് ദ പീസ് എന്ന നിലയിൽ ആവശ്യമായ നിയമപരമായ സാഹചര്യങ്ങളിൽ വാറന്റുകൾ പുറപ്പെടുവിക്കൽ, കോടതിയിലേക്ക് ഹാജരാകുന്നതിനുള്ള സമ്മൺസ് നൽകൽ, കൂടാതെ ജാമ്യ അപേക്ഷകൾ പരിഗണിക്കൽ ഉൾപ്പെടെയുള്ള കോടതികാര്യങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ ചുമതലകൾ നിർവഹിക്കാൻ അധികാരമുണ്ട്.
അതോടൊപ്പം, സത്യവാങ്മൂലങ്ങൾക്കും മറ്റ് നിയമ രേഖകൾക്കും സാക്ഷ്യം വഹിക്കൽ, പകർപ്പുകൾ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ ഔദ്യോഗിക ചുമതലകൾ അദ്ദേഹം നിർവഹിക്കാൻ അധികാരപ്രാപ്തനാകും. ഇതിലൂടെ ക്വീൻസ്ലൻഡിലെ പൊതുജനങ്ങൾക്ക് നിയമസേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ അദ്ദേഹം പങ്കുവഹിക്കും.
ഈ അംഗീകാരത്തെ വിവിധ സമൂഹനേതാക്കളും സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ സത്യസന്ധതയും സമർപ്പിത സേവനവും ഈ നേട്ടത്തിന് അടിസ്ഥാനമായതായി അവർ അഭിപ്രായപ്പെട്ടു.
അനീഷ് ജോണിന്റെ ഭാര്യ ടീന ജോൺ ആണ്. മക്കൾ: എമ്മ, ഷാർലറ്റ്, അലക്സാണ്ടർ. ദീർഘകാല സാമൂഹിക പ്രവർത്തനത്തിനും നേതൃത്വത്തിനും ലഭിച്ച ഈ അംഗീകാരം പ്രവാസി സമൂഹത്തിനാകെ പ്രചോദനമാണെന്ന് വിലയിരുത്തപ്പെടുന്നു.
ബിജു ജോസഫ്
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ പുത്തൻപാന വായനാചരണം നടത്തി. എല്ലാ ദിവസവും വൈകുന്നേരം കുർബാനയ്ക്കുശേഷം പുത്തൻപാന വായനയ്ക്ക് വികാരി ഫാ. ജോൺ പുതുവ നേതൃത്വം നൽകി.
പുത്തൻ പാനയെ കുറിച്ചുള്ള പഠനവും തുടർന്ന് പാന വായനയും നടത്തപ്പെടുന്നു. നോമ്പുകാലത്ത് പാരമ്പര്യമായി നടത്തി വരുന്ന ഒരു കാര്യമാണിത്. ജർമൻകാരനായ അർണോസ് പാതിരി മലയാളവും വ്യാകരണവും പഠിച്ച് മലയാളത്തിൽ എഴുതപ്പെട്ട മനോഹരമായ കാവ്യമാണ് പുത്തൻ പാന.
നോമ്പ് കാലത്ത് ക്രിസ്തീയ ഭവനങ്ങളിൽ എല്ലാവരും ഒരുമിച്ചിരുന്നു പുത്തൻപാന വായനയുടെ വലിയൊരു പതിവ് തുടരുകയാണ് ഡാർവിൻ പള്ളിയിൽ ചെയ്തിട്ടുള്ളതെന്ന് വികാരി ഫാ. ജോൺ പുതുവ പറഞ്ഞു.
എല്ലാ വീടുകളിലും ഈ പുസ്തകം എത്തിക്കുകയും പള്ളിയിൽ വായനയ്ക്കുശേഷം വീടുകളിലും ഈ പാരമ്പര്യം തുടരുന്നുണ്ടെന്നും പ്രത്യേകിച്ച് 11-ാം പാദം ‘ഉമ്മാന്റെ ദുഃഖം' വായിക്കുന്നുവെന്നും ഫാ. പുതുവ പറഞ്ഞു.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ വിശുദ്ധ വാരാചരണത്തിന് ഞായറാഴ്ച തുടക്കമാവും. ഞായറാഴ്ച വിപുലമായ ഓശാന ഞായറാഴ്ച കർമങ്ങൾ, രാവിലെ 9.30ന് കുരുത്തോല വിതരണം പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നിവ നടക്കും.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം ആറിന് വി.കുർബാനയും തുടർന്ന് പുത്തൻപാന വായനയും നടക്കും. ഏപ്രിൽ രണ്ടിന് പെസഹ വ്യാഴം ശുശ്രൂഷകൾ, വൈകുന്നേരം ആറിന് കാല് കഴുകൽ ശുശ്രൂഷ, ആഘോഷമായി വിശുദ്ധ കുർബാന, ആരാധന, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവ നടക്കും.
ഏപ്രിൽ മൂന്നിന് ദുഃഖവെള്ളി ശുശ്രൂഷകൾ, രാവിലെ എട്ടിന് പീഡാനുഭവ ചരിത്ര വായന, ആഘോഷമായ കുരിശിന്റെ വഴി, കുരിശു ചുംബിക്കൽ, നേർച്ച കഞ്ഞി എന്നിവ ഉണ്ടായിരിക്കും.
ദുഃഖശനിയാഴ്ച രാവിലെ എട്ടിന് പുത്തൻ തിരി വെഞ്ചരിപ്പ്, പുത്തൻ വെള്ളം വഞ്ചിരിപ്പ്, ഞാന സ്നാന വൃത നവീകരണം, വിശുദ്ധ കുർബാന എന്നിവ നടക്കും.
ഉയിർപ്പ് തിരുകർമങ്ങൾ ഏപ്രിൽ നാലിന് ശനിയാഴ്ച രാത്രി ഏഴിന് ഉയിർപ്പിന്റെ തിരുകർമങ്ങൾ, പ്രദക്ഷിണം, പ്രസംഗം, തിരുനാൾ പാട്ടുകുർബാന എന്നിവ.
വികാരി ഫാ. ഡോ. ജോൺ പുതുവ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും. സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ്, പാരിഷ് കൗൺസിൽ അംഗങ്ങൾ നേതൃത്വം നൽകും.
Australia and Oceania
വില്ലിംഗ്ടൺ: ന്യൂസിലൻഡിലെ വില്ലിംഗ്ടണിൽ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം ഒക്കൽ താന്നിപ്പുഴ സ്വദേശി ഇഞ്ചിപ്പറമ്പിൽ പ്രിൻസ് (35) ആണ് മരിച്ചത്.
താന്നിപ്പുഴ മണിക്കത്താൻ ബെറ്റിനയാണ് ഭാര്യ. മക്കൾ: എൻസോ, എലൻസോ. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സംസ്കാരം പിന്നീട്.
Australia and Oceania
അൽബനി: പ്രാദേശിക മലയാളി സമൂഹത്തിന് അഭിമാനകരമായ ഒരു നിമിഷമായി Albany Malayalee Association Inc. (AMA) ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.
ഔദ്യോഗിക ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് സ്കോട്ട് ലിയറി (ഷാഡോ മന്ത്രി, കൊമേഴ്സ് ആൻഡ് ടൂറിസം), അസോസിയേഷൻ പ്രസിഡന്റായ ജോബിസൺ ജേക്കബിന് ചടങ്ങിനിടെ സമ്മാനിച്ചു.
സമൂഹത്തിലെ അംഗങ്ങളും നേതാക്കളും പങ്കെടുത്ത പ്രത്യേക ചടങ്ങിലായിരുന്നു ഈ നേട്ടം.
Australia and Oceania
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ ഡാർവിൻ ബൈബിൾ കൺവൻഷന് തുടക്കമായി. ഡാർവിൻ ഇറ്റാലിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ബൈബിൾ കൺവെൻഷൻ ഡാർവിൻ രൂപത മുൻ മെത്രാൻ ബിഷപ് യൂജിൻ ഹെർളി ഉദ്ഘാടനം ചെയ്തു.
ബൈബിൾ ദൈവം നമുക്ക് നൽകിയ സ്നേഹത്തിന്റെ കത്താണെന്നും ആ കത്ത് നിറയെ അവിടുത്തെ സ്നേഹത്തിന്റെ വചനമാണെന്നും ആ വചനം ജീവിക്കുന്നവരാകണം നാമെന്നും ബിഷപ് യൂജിൻ പങ്കുവച്ചു.
Australia and Oceania
വത്തിക്കാൻ സിറ്റി: റവ.ഡോ. ജോൺ പുതുവ രചിച്ച "പോപ്പ് ലിയോ XIV' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം വത്തിക്കാനിൽ നടന്നു.
വത്തിക്കാനിലെ അഗുസ്റ്റീനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്രസിഡന്റ് മോൺ റെൻസോ പെഗറാറോ, വത്തിക്കാനിലെ സമഗ്ര മാനുഷിക വികസനത്തിനായുള്ള വകുപ്പ് മേധാവി (Prefect of the Dicastery for Promoting Integral Human Development) കാർഡിനൽ മൈക്കിൾ ചേർണി എസ്ജെക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തിയ രണ്ടു ദിവസത്തെ ഇന്റർനാഷണൽ സെമിനാറിൽ വച്ചായിരുന്നു പ്രകാശനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർദിനാൾമാർ, ബിഷപുമാർ, വൈദീകർ, അൽമായർ തുടങ്ങി നൂറോളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.
വലിയൊരു ചടങ്ങിൽ വച്ച് ലെയോ മാർപാപ്പയെക്കുറിച്ചുള്ള തന്റെ പുസ്തകം പ്രകാശനം ചെയ്യാനും പുസ്തകം മാർപാപ്പയുടെ കെെയിൽ എത്തിക്കാനും കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ഗ്രന്ഥകർത്താവ് ഡോ. ജോൺ പുതുവ പറഞ്ഞു.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ, കാർലോ അക്കുത്തിസ്, കാരാ ലൂച്ചേ, സി. റാണി മരിയ തുടങ്ങി നിരവധി വിശുദ്ധാത്മാക്കളെക്കുറിച്ച് ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഡോ. പുതുവയുടെ പതിനാറാമത്തെ പുസ്തകമാണിത്.
എറണാകുളം ജില്ലയിലെ ചുള്ളി സ്വദേശിയാണ് ഡോ. പുതുവ, ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിവികാരിയായി സേവനം ചെയ്യുന്നു.
Australia and Oceania
ഡാർവിൻ: 50 നോമ്പിലെ പാലിക്കാവുന്ന 50 കാര്യങ്ങൾ നിർദേശിച്ച് ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവക. നോമ്പുകാലത്ത് ഓരോ കുടുംബവും ചെയ്യേണ്ട നല്ല കാര്യങ്ങളാണ് ഈ 50 കാര്യങ്ങളിൽ പെടുന്നത്.
മലയാളത്തിലും ഇംഗ്ലീഷിലുമായി ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കുമായി നോമ്പുകാലത്തു നൽകപ്പെട്ട ഈ 50 കാര്യങ്ങൾ ജീവിതത്തിൽ പാലിച്ചുകൊണ്ട് നോമ്പുകാലം ഫലദായകമാക്കാനുള്ള ആഹ്വാനമാണ് ഈ വർഷം ഇടവകയിൽ നൽകപ്പെട്ടിട്ടുള്ളത്.
Australia and Oceania
വത്തിക്കാൻ സിറ്റി: പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തിയ സെമിനാറിൽ ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസ പള്ളി വികാരി റവ.ഡോ. ജോൺ പുതുവ പങ്കെടുത്തു.
സെമിനാറിൽ സംസാരിക്കാനും പങ്കെടുക്കാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് റവ. ജോൺ പുതുവ പറഞ്ഞു.
Australia and Oceania
സിഡ്നി: സാംസ്കാരിക പരിപാടിയായ "Dance 4 OZ - National Indian Dance Competition' എന്ന ഓസ്ട്രേലിയയിലെ ആദ്യ ദേശീയ ഇന്ത്യൻ നൃത്ത ചാമ്പ്യൻഷിപ്പ് ശനിയാഴ്ച സിഡ്നിയിൽ നടക്കും.
Chatswood Concourse Concert Hall വേദിയിലാണ് പരിപാടി നടക്കുന്നത്. Impresario Australia അവതരിപ്പിക്കുന്ന ഈ മത്സരം ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രകടന കലകൾക്ക് ഒരു നിർണായക ചുവടുവയ്പ്പായി തീരും.
രാജ്യവ്യാപക ഓഡിഷൻ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 100-ത്തിലധികം ഫൈനലിസ്റ്റുകൾ വിവിധ ഇന്ത്യൻ നൃത്ത ശൈലികൾ അവതരിപ്പിക്കും. ഭാരതനാട്യം, കഥക് തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങൾ മുതൽ ജനകീയ, സമകാലീന, ഫ്യൂഷൻ ശൈലികൾ വരെ വൈവിധ്യമാർന്ന പ്രകടനങ്ങൾ പരിപാടിയുടെ പ്രത്യേകതയായിരിക്കും.
മന്ത്രിമാർ, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, സാമൂഹിക നേതാക്കൾ, കുടുംബങ്ങൾ, മാധ്യമ പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ 1,000-ത്തിലധികം പേർ പങ്കെടുക്കും. മത്സരത്തിന്റെ വിധികർത്താക്കളായി അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ വിദഗ്ധർ പങ്കെടുക്കും.
ദേശീയ അവാർഡ് ജേതാവും പ്രശസ്ത ഇന്ത്യൻ കൊറിയോഗ്രാഫറുമായ വ്യക്തി കലാ മാസ്റ്റർ, നാലു പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള പ്രശസ്ത സിനിമാ വ്യക്തിത്വം മീനാ സുന്ദർ ഉൾപ്പെടുന്നു.
.
Africa
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് പ്രവാസി മലയാളി മരിച്ചു. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശി പ്രവീൺ (36) ആണ് മരിച്ചത്.
രണ്ടു വർഷമായി ദക്ഷിണാഫ്രിക്കയിൽ കുക്കായി ജോലി ചെയ്തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.
പിതാവ്: ചെന്നക്കപ്പാടം കണ്ടപാത്ത് മോഹനൻ. മാതാവ്: ജാനകി. ഭാര്യ: ശ്രീജ. മക്കൾ: ആദിയ, അദ്വൈത്. സഹോദരൻ: വിപിൻ.
Africa
ജൂബ: അതിരൂക്ഷമായ ആഭ്യന്തരയുദ്ധം നിലനിൽക്കുന്ന ദക്ഷിണ സുഡാനിലെ പ്രശ്നബാധിതമായ ചില മേഖലകളിൽ ഈ വർഷം ഭക്ഷണസാമഗ്രികൾ എത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടി.
നാസിർ, ഫംഗക് കൗണ്ടികളിലെ 28,000 പേരാണ് ഗുരുതരമായ വിശപ്പ് നേരിടുന്നതെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐപിസി) റിപ്പോർട്ടിൽ പറയുന്നു. റിയാക്ക് മച്ചാറിന്റെ സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് ഇൻ ഓപ്പോസിഷൻ പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങളാണ് ഇവ.
രാജ്യദ്രോഹമുൾപ്പെടെയുള്ള കുറ്റങ്ങളാണ് മച്ചാറിനെതിരേ ഇപ്പോൾ ആരോപിക്കപ്പെടുന്നത്. മേഖലയിൽ നടന്ന അക്രമസംഭവങ്ങളുടെ ഫലമായി പതിനായിരക്കണക്കിനു ജനങ്ങൾ വാസസ്ഥലങ്ങളിൽനിന്നു ചിതറിക്കപ്പെട്ടു.
സമീപകാലത്ത് ശാന്തമായ പ്രദേശത്ത് സഹായങ്ങൾ എത്തിക്കുകയെന്നത് ഇപ്പോഴും വെല്ലുവിളിയാണ്. ഫെബ്രുവരി മുതൽ കിഴക്കൻ നാസിറിലെ പ്രദേശങ്ങളിൽ എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം ഡയറക്ടർ മേരി എലെൻ പറഞ്ഞു.
എന്നിരുന്നാലും സിവിലിയന്മാരെ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്ന് പ്രവേശന ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് ഇൻ ഓപ്പോസിഷൻ നിയന്ത്രിക്കുന്ന മേഖലകളിലേക്കു സഹായമെത്താതിരിക്കാൻ സർക്കാർ ഗൂഢാലോചന നടത്തിയെന്ന് ആരോപണമുണ്ടെങ്കിലും രാജ്യത്തെ റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ കോർപറേഷൻ ഇതു നിഷേധിച്ചു.
തങ്ങളെ ആരും തടഞ്ഞിട്ടില്ലെന്നും കോർപറേഷൻ ചെയർപേഴ്സൺ പറഞ്ഞു. 2026 ആകുന്പോൾ രാജ്യത്തെ പകുതിയിലധികം ജനങ്ങൾ കടുത്ത പട്ടിണി നേരിടുമെന്നാണ് ഐപിസിയുടെ നിഗമനം.
Africa
കയ്റോ: ആഭ്യന്തരയുദ്ധം തുടരുന്ന ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ വിമതസേന ഒഡിഷ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി.
2023 മുതല്‍ സുഡാന് സായുധ സേനക്കെതിരേ (എസ്എഎഫ്) യുദ്ധം തുടരുന്ന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) ആണ് ജഗത് സിംഗ്പുര്‍ സ്വദേശി ആദര്‍ശ് ബെഹ്റ എന്ന 36കാരനെ തട്ടിക്കൊണ്ടുപോയത്.
രണ്ട് ആര്‍എസ്എഫ് ഭടന്മാര്ക്കു നടുവില്‍ ആദര്‍ശ് ഇരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ അറിയുമോയെന്ന് ഇതിലൊരാള്‍ ആദര്‍ശിനോട് ചോദിക്കുന്നുണ്ട്.
2022ലാണ് ആദര്‍ശ് ജോലിക്കായി സുഡാനിലെത്തിയതെന്ന് ഒഡിഷയിലെ കുടുംബം അറിയിച്ചു.
Africa
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ(22) മൃതദേഹമാണ് ലഭിച്ചത്.
കുടുംബാംഗമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് കമ്പനി അധികൃതർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷും മൊസാംബിക്കില്‍ കപ്പല്‍ ജീവനക്കാരനാണ്.
നടപടികൾ പൂർത്തിയാക്കി ശനിയാഴ്ചയോടെ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്നാണ് കരുതുന്നത്. രണ്ട് ആഴ്ച മുൻപാണ് മൊസംബിക്കിൽ ബോട്ടപകടമുണ്ടായത്.
പിറവം വെളിയനാട് നിന്നും അപകടത്തിന് നാലു ദിവസം മുമ്പാണ് ഇന്ദ്രജിത്ത് മൊസംബിക്കിലെ ജോലി സ്ഥലത്തേക്ക് പോയത്. ബെയ്റ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന താന്‍ ജോലി ചെയ്യുന്ന കപ്പലിലേക്ക് കയറാനായി പോകുന്ന വഴിയാണ് യാത്ര ചെയ്തിരുന്ന ബോട്ട് അപകടത്തില്‍പ്പെട്ടത്.
നാലു വര്‍ഷമായി മൊസാംബിക്കിലെ സ്കോര്‍പിയോ മറൈന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനാണ് അപകടത്തില്‍ മരിച്ച മറ്റൊരു മലയാളി. ശ്രീരാഗിന്റെ മൃതദേഹം കഴിഞ്ഞയാഴ്ച നാട്ടിലെത്തിച്ചിരുന്നു.
ശ്രീരാഗും അടുത്തിടെയാണ് ജോലിക്കായി മൊസാംബിക്കിലേക്ക് പോയത്. ഭാര്യയും നാലും രണ്ടു മാസവും പ്രായമുള്ള മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശ്രീരാഗ്.
എംടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ കൊണ്ടു പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. അപകടസമയം 21 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
Africa
കയ്റോ: സുഡാനിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്ത എൽ-ഫാഷർ നഗരത്തിലെ ആശുപത്രിയിൽ 460 പേർ കൊല്ലപ്പെട്ടു, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രയേസസ് ആണ് ഇക്കാര്യം അറിയിച്ചത്.
സൗദി മറ്റേണിറ്റി ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരുമാണ് കൊല്ലപ്പെട്ടത്. എൽ-ഫാഷർ നഗരം റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് പിടിച്ചെടുത്തതോടെ സൈന്യം പിന്മാറിയിരുന്നു.
Africa
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊല്ലം തേവലക്കര സ്വദേശിയും. അപകടം നടന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണെന്ന് സ്ഥിരീകരിച്ചു.
ഷിപ്പിംഗ് ഡയറക്ടര്‍ ജനറലാണ് ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചത്. തേവലക്കര നടുവിക്കര ഗംഗയില്‍ പി.പി.രാധാകൃഷ്ണന് - ലീല ദമ്പതികളുടെ മകനാണ് ശ്രീരാഗ് രാധാകൃഷ്ണന്. സ്കോര്‍പിയോ മറൈന്‍ കമ്പനിയില്‍ ഇലക്ട്രോ ടെക്നിക്കല്‍ ഓഫീസറായിരുന്നു ശ്രീരാഗ്.
ഏഴ് വര്‍ഷം മുന്‍പാണ് ശ്രീരാഗ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. ബെയ്റോ തുറമുഖത്തിന് സമീപം വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. സീ കാസ്റ്റ് എന്ന കപ്പലില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജന്‍സിയുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
Africa
കൊച്ചി: കെനിയന്‍ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കേരളത്തിൽ വച്ചായിരുന്നു അന്ത്യം. മകളുടെ തുടര്‍ചികിത്സയ്ക്കായി കൂത്താട്ടുകുളം ശ്രീധരീയത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.
രാവിലെ പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുള്ള ഒഡിങ്ക ആറു ദിവസം മുമ്പാണ് കൂത്താട്ടുകുളത്തെത്തിയത്. മകള്‍ റോസ്മേരി ഒഡിങ്കയുടെ ചികിത്സയ്ക്ക് വേണ്ടി 2019ലാണ് ആദ്യമായി അദ്ദേഹം കേരളത്തിലെത്തുന്നത്.
2008 മുതല്‍ 2013 വരെയാണ് ഒഡിങ്ക കെനിയയുടെ പ്രധാനമന്ത്രിയായത്. 2013 മുതല്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു തവണ കെനിയന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Africa
ഈസ്റ്റ് ലണ്ടൻ: ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടനിൽ മലയാളികൾ ഓണം ആഘോഷിച്ചു. ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ(എൽമ) നേതൃത്വത്തിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിൽ മൂന്നൂറോളം അംഗങ്ങൾ പങ്കെടുത്തു.
എൽമ അംഗമായ പിയൂസ് തോമസിന്റെ സെന്റ് ജോസഫ്സ് പ്രിപ്പറേറ്ററി ആൻഡ് കോളജിലുള്ള ആംഫീതീയറ്ററിലേ ആദ്യ ഔദ്യോഗിക പരിപാടിയായി ഓണം ആഘോഷിച്ചു. കുടുംബ ഫോട്ടോ സെഷനോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
തുടർന്ന് ചെയർമാൻ സൈമൺ സ്വാഗതം പറഞ്ഞു. റിട്ടയേർഡ് അധ്യാപകൻ കെ.എൽ. ജോസഫ് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മേജോ സെബാസ്റ്റ്യന്റെ മഹാബലി വേഷത്തോടെ പരിപാടികൾക്ക് അരങ്ങേറ്റം കുറിച്ചു.
തുടർന്ന് രേണു പ്രസാദ് ഓണസന്ദേശം നൽകി. ഡർബനിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള മനോജ് രഞ്ജൻ ഭാരതിയും തഥാഗത ബിസ്വാസും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. മാന്യ എംപിഎൽ അനിൽകുമാർ കേശവപിള്ള മുഖ്യാതിഥികളെ സ്വാഗതം ചെയ്തു.
എൽമയ്ക്കായി വർഷങ്ങളായി സേവനമനുഷ്ഠിച്ച പ്രസാദ് മാത്യു, ജി.പി.ആർ. പ്രസാദ്, പിയൂസ് തോമസ്, വിനോദ് കുമാർ എന്നിവരെ ആദരിച്ചു. അന്താരാഷ്ട്ര തലത്തിൽ കരാട്ടയിൽ മത്സരിച്ച എൽമയിലെ കുട്ടികളായ അമൻ സിറിയാക്, തേജസ് വിനോത്, സ്റ്റീഫൻ ലൂക്കോസ് എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു.
അതേ ദിവസം നടന്ന കരാട്ടെ ഗ്രേഡിംഗ് ചടങ്ങായ "ഷോഡാൻ'-ൽ ഇവർ ബ്ലാക്ക് ബെൽറ്റും കരസ്ഥമാക്കി. ആഘോഷത്തിന് കരുത്തുനൽകി പ്രവർത്തിച്ച സബ്കമ്മിറ്റി കോഓർഡിനേറ്റർമാർക്കും ഉപഹാരം നൽകി ആദരിച്ചു.
ലൂക്കോസ്, സുശാന്ത് നായർ, രാജി സുനിൽ, റോജി ജോമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വിനി ആൻ റോബിമോൻ കൃതകജ്ഞത അർപ്പിച്ചു.
2025-2026 എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ:
ചെയർമാൻ: പ്രഫ. സൈമൺ ക്രിസ്റ്റഫർ ഫെർണാണ്ടസ്, വൈസ് ചെയർപേഴ്സൺ: അനീഷ തോമസ്, സെക്രട്ടറി: വിനി ആൻ റോബിമോൻ, ജോയിന്റ് സെക്രട്ടറി: ഡോ. റോണി ആന്റണി, ട്രഷറർ: വിനോത് കുമാർ ശങ്കർ, ഓഡിറ്റർ: മാക്സ് മാത്യു, ഇവന്റ് കോഓർഡിനേറ്റർ: സൗമ്യ സൂസൻ സൈമൺ.
Africa
അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാൽ കുപ്രസിദ്ധമായ നൈജീരിയയിൽ വീണ്ടും കത്തോലിക്കാ വൈദികന് കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ നൈജീരിയയിലെ എനൊഗു സംസ്ഥാനത്തെ എൻസുക്ക രൂപതാംഗവും ഇഹ-എൻഡിയാഗുവിലെ സെന്റ് ചാൾസ് ഇടവക വികാരിയുമായ ഫാ. മാത്യു ഇയ(35)യാണു വെടിയേറ്റു മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സംസ്ഥാനതലസ്ഥാനമായ എനുഗുവിൽ പോയി തിരികെ തന്റെ ഇടവകയിലേക്ക് മടങ്ങുമ്പോൾ പള്ളിക്കടുത്ത ഇഹ-അലുമോണ-ഇഹ-എൻഡിയാഗു റോഡിൽ ബൈക്കിലെത്തിയ രണ്ട് ആയുധധാരികള്‍ അദ്ദേഹത്തിന്റെ കാർ മറികടന്ന് ടയറുകൾക്കു നേരേ വെടിവച്ചു.
വൈകാതെ കാർ നിർത്താൻ നിർബന്ധിച്ചശേഷം, അടുത്തുനിന്ന് നിരവധി തവണ വെടിവയ്ക്കുകയായിരുന്നു. കൊലയാളികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. വൈദികന്റെ ഘാതകരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പത്തു ദശലക്ഷം നൈറ (ഏകദേശം ആറു ലക്ഷം രൂപ) പാരിതോഷികം പോലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കത്തോലിക്കാ വൈദികരെയും വിശ്വാസികളെയും ലക്ഷ്യമിട്ടു വലിയ ആക്രമണങ്ങളാണ് നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ജിഹാദി ആക്രമണത്തിൽ 2000 മുതൽ ഇതുവരെ ഏകദേശം 62,000 ക്രൈസ്തവർ രാജ്യത്തു കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്.
കഴിഞ്ഞ വർഷം മാത്രം 3,100 ക്രൈസ്തവർ കൊല്ലപ്പെടുകയും 2,830 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഫുലാനി മുസ്ലിം ഗോത്ര വിഭാഗത്തിൽപ്പെട്ട ഭീകരരാണു രാജ്യത്തെ ക്രിസ്തവവിരുദ്ധ ആക്രമണങ്ങൾക്കു പിന്നിൽ.
Africa
കൊച്ചി: ചികിത്സയ്ക്കായി കെനിയൻ സംഘത്തോടൊപ്പം എത്തിയ കെനിയന്‍ ചിത്രകാരി ജോയ് റിച്ചു കേരളത്തിന്റെ ചികിത്സാ മികവിന് നന്ദി അറിയിച്ചത് തന്റെ കലാസൃഷ്ടിയിലൂടെ. രാജഗിരി ആശുപത്രിയിലെ വിശാലമായ ലോബിയില്‍ സ്ഥാപിച്ച കാന്‍വാസില്‍ ഈ ആഫ്രിക്കന്‍ ചിത്രകാരി വരച്ച് തീര്‍ത്ത ചിത്രം ഒരുപാട് അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.
ചികിത്സയും സാംസ്കാരിക പര്യടനവും സമന്വയിപ്പിച്ച യാത്രയുടെ ഭാഗമായി ജോയ് റിച്ചു അടക്കം 20 അംഗസംഘമാണ് രാജഗിരി ആശുപത്രിയില്‍ എത്തിയത്. മെഡിക്കല്‍ ടൂറിസത്തിന് അനുയോജ്യമാണ് കേരളത്തിന്റെ ഭൂപ്രകൃതിയും ഇവിടുത്തെ മികവുറ്റ ആരോഗ്യ പ്രവര്‍ത്തകരുമെന്ന് ജോയ് റിച്ചു അഭിപ്രായപ്പെട്ടു.
കെനിയന്‍ വേരുകളും അന്താരാഷ്ട്ര യാത്രകളും ഇടകലരുന്നതാണ് റിച്ചുവിന്റെ സൃഷ്ടികള്‍. കൊക്കകോള, പോര്‍ഷെ, ന്യൂയോര്‍ക്ക് ടൈംസ്, മാസ്റ്റര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള ആഗോള ബ്രാന്‍ഡുകള്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊക്കകോളയുടെ ആദ്യത്തെ ആഫ്രിക്കന്‍ പ്രചോദിത പാനീയമായ വൂസാഹ് രൂപകല്‍പ്പന ചെയ്തത് ജോയ് റിച്ചുവാണ്. കാന്‍സ് ലയണ്‍സ് സീ ഇറ്റ് ബി ഇറ്റ് അവാര്‍ഡ് 2024ല്‍ അവര്‍ സ്വന്തമാക്കി.
Africa
മോൺറോവിയ: ലൈബീരിയയുടെ തലസ്ഥാനമായ മോൺറോവിയയിൽ ഓണാഘോഷം സംഘടിപ്പിച്ച് ഇന്ത്യൻ സമൂഹം. മഹാത്മ കൾച്ചറൽ സെന്റർ(എംസിസി) എന്ന മലയാളി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷം അവെയർ ഇന്റർനാഷനൽ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടന്നു.
പല ദേശങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികളോടൊപ്പം നിരവധി ലൈബീരിയൻ സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തു. മഹാബലിയെ വരവേൽക്കാൻ എംസിസി അംഗങ്ങളുടെ നേതൃത്വത്തിലുള്ള ഘോഷയാത്രയോടെയായിരുന്നു പരിപാടിയുടെ തുടക്കം.
Africa
ലാഗോസ്: മതിനിന്ദക്കുറ്റം ആരോപിച്ച് വനിതയെ തീ കൊളുത്തികൊന്നു. നൈജീരിയയിലെ വടക്കൻ സംസ്ഥാനമായ നൈജറിലായിരുന്നു ദാരുണസംഭവം. അമായേ എന്നു പേരുള്ള ഭക്ഷണവില്പനക്കാരിയാണു കൊല്ലപ്പെട്ടത്. ഇവർ ഏതു മതക്കാരി ആണെന്നതിൽ വ്യക്തതയില്ല.
പരിഹാസരൂപേണ വിവാഹാഭ്യർഥന നടത്തിയ ഒരാൾക്ക് അമായേ നല്കിയ മറുപടി പ്രവാചകനിന്ദയാണെന്ന് ആരോപിച്ച് ജനം അക്രമാസക്തമാകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുന്നതിനു മുന്‍പേ ഇവരെ തീകൊളുത്തി.
മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ ശരിയത്ത് നിയമം പ്രാബല്യത്തിലുള്ള നൈജീരിയയിൽ ഇത്തരം സംഭവങ്ങൾ ആദ്യമല്ല. 2022ൽ സൊക്കോറ്റോ സംസ്ഥാനത്ത് ദബോറ സാമുവൽ എന്ന ക്രിസ്ത്യൻ കോളജ് വിദ്യാർഥിനിയെ മതനിന്ദക്കുറ്റം ആരോപിച്ച് തീ കൊളുത്തി കൊന്നിരുന്നു.
കഴിഞ്ഞവർഷം ഉസ്മാൻ ബുഡാ എന്ന ഇറച്ചിവെട്ടുകാരനെ ജനം കല്ലെറിഞ്ഞു കൊന്ന സംഭവമുണ്ടായി.
Africa
ഭട്ടിൻഡ: പഞ്ചാബിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റു ചികിത്സയിലായിരുന്ന സിംബാബ്വെ സ്വദേശി മരിച്ചു. സിവേയ ലീറോയി (22) ആണു മരിച്ചത്. ഈ മാസം 13നാണ് ലീറോയിക്കു മർദനമേറ്റത്.
തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരു കാശി യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി ഗാർഡായ ദിൽപ്രീത് സിംഗും മറ്റ് എട്ടു പേരുമാണ് ലീറോയിയെ മർദിച്ചത്.
തലേദിവസം ലീറോയിയും ദിൽപ്രീതും തമ്മിലുണ്ടായ വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചത്. ഒന്‍പതു പേർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. ഇവരിൽ എട്ടു പേർ അറസ്റ്റിലായി.
Africa
നിയാമി: ആഫ്രിക്കൻ രാജ്യമായ നൈജിറിലെ ഡോസോ മേഖലയിൽ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി നിയാമിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
മറ്റൊരു ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയതായും നൈജറിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
നൈജിറിന്റെ തലസ്ഥാനമായ നിയാമിയിൽ നിന്ന് ഏകദേശം നൂറു കിലോമീറ്റർ അകലെയുള്ള ഡോസോ മെഖലയിലെ ഒരു വൈദ്യുതി ലൈനിന്റെ നിർമാണം നടക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്.
സുരക്ഷയ്ക്കായി വിന്യസിച്ച നൈജീരിയൻ സൈന്യത്തെ അജ്ഞാതരായ ആയുധധാരികൾ ആക്രമിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Africa
കോഴിക്കോട്: ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മഞ്ഞപ്പിത്തം ബാധിച്ച് മലയാളി മരിച്ചു. താമരശേരി പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുല്‍ റഷീദ് (60) ആണ് മരിച്ചത്.
സ്വര്‍ണവ്യാപാരവുമായി ബന്ധപ്പെട്ട് ഏഴു മാസം മുമ്പാണ് റഷീദ് ഘാനയിലേക്ക് പോയത്. ഭാര്യ: ബുഷ്റ. മക്കൾ: ഫർഹ, ഫിദ, നിബ. മരുമക്കൾ: ഷംനാദ്, മഷ്ഹൂഖ്.
Africa
വിൻഡ്ഹോക്ക്: രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി, ഊർജവും ആരോഗ്യവുമടക്കമുള്ള മേഖലകളിലായി നാല് കരാറുകളിൽ ഇന്ത്യയും നമീബിയയും ഒപ്പുവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമീബിയ പ്രസിഡന്റ് നന്ദി നന്ദൈത്വയും തമ്മിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഇവയിൽ ഒപ്പുവച്ചത്. മോദി നടത്തുന്ന അഞ്ച് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ അവസാന ഘട്ടത്തിലാണ് നമീബിയയിലെത്തിയത്.
ജൈവ ഇന്ധനങ്ങൾ, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലടക്കം നാല് കരാറുകളാണ് ഒപ്പിട്ടത്. മോദി നമീബിയയിലേക്ക് നടത്തുന്ന ആദ്യത്തെ സന്ദർശനമാണിത്. രാജ്യത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം.
"വിലപ്പെട്ടതും വിശ്വസ്തനുമായ പങ്കാളി’എന്നാണ് നമീബിയയെ മോദി വിശേഷിപ്പിച്ചത്. സ്റ്റേറ്റ് ഹൗസിൽ ആചാരപരമായ സ്വീകരണമൊരുക്കിയാണ് അദ്ദേഹത്തെ നമീബിയ വരവേറ്റത്.
Africa
ലുസാക്ക: ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ വനത്തിൽ ഉല്ലാസ സവാരി നടത്തുകയായിരുന്ന രണ്ടു വനിതാ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ബ്രിട്ടനിൽനിന്നും ന്യൂസിലൻഡിൽനിന്നുമുള്ള 68ഉം 67ഉം വയസ് പ്രായമുള്ള വനിതകളാണു വ്യാഴാഴ്ച സൗത്ത് ലുവാംഗ നാഷണൽ പാർക്കിൽ ദാരുണമായി കൊല്ലപ്പെട്ടത്.
കുഞ്ഞിനെ പരിചരിച്ചുകൊണ്ടിരുന്ന പിടിയാനയാണ് ഇവരെ ആക്രമിച്ചത്. പിന്നിൽ നിന്നിരുന്ന ആന അതിവേഗം ഓടിവരുകയായിരുന്നു.
ടൂറിസ്റ്റുകൾക്കൊപ്പം ഉണ്ടായിരുന്ന ഗൈഡുകൾ വെടിയുതിർത്ത് ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
Africa
അക്കാര: ഇന്ത്യ ലോകത്തിന്റെ ശക്തിസ്തംഭമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ഇന്ത്യക്ക് ലോകത്തിനു കൂടുതൽ സംഭാവന നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ അതിവേഗം വളരുന്ന വളർന്നുവരുന്ന സമ്പദ്വ്യവസ്ഥയാണ്. ഉടൻ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സൃഷ്ടിക്കപ്പെട്ട ലോകക്രമം വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്.
സാങ്കേതികവിദ്യാ വിപ്ലവം, ഗ്ലോബൽ സൗത്തിന്റെ വളർച്ച, ജനസംഖ്യാപരമായ മാറ്റം എന്നിവ അതിന്റെ വേഗവും വ്യാപ്തിയും വർധിപ്പിക്കുന്നുണ്ട്. മാറിയ സാഹചര്യങ്ങൾ ആഗോളതലത്തിൽ വിശ്വസനീയവും ഫലപ്രദവുമായ പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ നൽകി രാജ്യം മോദിയെ ആദരിച്ചു. ഈ ബഹുമതിക്ക് മോദി ഘാനയോട് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്ക് സമർപ്പിക്കുകയും ചെയ്തു.
Africa
നയ്റോബി: കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. പോലീസിന്റെ നിഷ്ഠുരതയ്ക്കും സർക്കാരിന്റെ ദുർഭരണത്തിനും എതിരേയായിരുന്നു ആയിരങ്ങൾ തെരുവിലിറങ്ങിയത്.
രണ്ടു പോലീസ് സ്റ്റേഷനുകളും ആയിരക്കണക്കിനു കടകളും പ്രതിഷേധക്കാർ തകർത്തു. കെനിയയിലെ 47 കൗണ്ടികളിൽ 23ലും പ്രതിഷേധം ആളിക്കത്തി.
പ്രസിഡന്റ് വില്യം റൂട്ടോ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിൽ ബ്ലോഗർ കൊല്ലപ്പെട്ടതാണു പ്രതിഷേധത്തിനു തിരികൊളുത്തിയത്.
Africa
ഡാക്കർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ 34 സൈനികരെ ഇസ്ലാമിക ഭീകരർ വധിച്ചു. 14 സൈനികർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ നൈജറിലെ ബാനിബൻഗൗവിലായിരുന്നു ആക്രമണം.
മാലി, ബുർക്കിന ഫാസോ രാജ്യങ്ങളുടെ അതിർത്തിയിലായിരുന്നു ആക്രമണം. അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരർ ഒരു ദശകത്തിലേറെ കാലമായി നൈജറിൽ ആക്രമണം നടത്തിവരികയാണ്.
Africa
നെയ്റോബി: ഉറുമ്പ് കള്ളക്കടത്തുകാർക്ക് ശിക്ഷ. കെനിയയിലാണു സംഭവം. ബെൽജിയത്തിൽനിന്നുള്ള രണ്ടു പേർ, വിയറ്റ്നാം സ്വദേശി, കെനിയക്കാരൻ എന്നിവർക്കാണു പടിഞ്ഞാറൻ നഗരമായ നെയ്വാഷയിൽ ശിക്ഷലഭിച്ചത്.
5300 ഉറുന്പുകളുമായിട്ടാണ് ഇവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തത്. ഇതിൽ അയ്യായിരം ഉറുന്പുകളും ബെൽജിയംകാരുടെ പക്കലായിരുന്നു. വിനോദത്തിനായി ഉറുന്പുകളെ ശേഖരിച്ചുവെന്നാണു നാലു പേരും പറഞ്ഞത്.
പക്ഷേ ഒന്നോ രണ്ടോ അല്ല, അയ്യായിരം ഉറുമ്പുകളുണ്ടെന്നു പറഞ്ഞ കോടതി ഇവരുടെ വാദങ്ങൾ അംഗീകരിച്ചില്ല. 7,700 ഡോളർ വരുന്ന കെനിയൻ തുക പിഴ അടയ്ക്കാനാണ് കോടതി ഇവരോട് നിർദേശിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷത്തെ തടവ് അനുഭവിക്കണം.
ആഫ്രിക്കൻ ഹാർവെസ്റ്റർ എന്ന വലിയ ഇനം അടക്കമുള്ള ഉറുന്പുകളെയാണ് ഇവരിൽനിന്നു കണ്ടെടുത്തത്. അരുമകളായി വളർത്താൻ താത്പര്യമുള്ളവർക്കാണ് ഉറുമ്പുകളെ വിൽക്കുന്നത്.
ആഫ്രിക്കൻ ഹാർവെസ്റ്ററിന് യൂറോപ്പിലും ഏഷ്യയിലും വലിയ ഡിമാൻഡുണ്ട്. ഒരെണ്ണത്തിന് 220 ഡോളർ വരെ വില കിട്ടുമത്രേ.
Africa
ലാഗോസ്: കോഴിമോഷണത്തിനു വധശിക്ഷ കാത്ത് പത്തുവർഷമായി ജയിലിൽ കഴിയുന്ന നൈജീരിയൻ യുവാവിനെ മോചിപ്പിക്കുന്നു. തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒസുൻ സംസ്ഥാനവാസിയായ സെഗുൻ ഒലവൂക്കറിനു മാപ്പു നല്കാൻ തീരുമാനിച്ചതായി ഗവർണർ അറിയിച്ചു.
ചെറിയ കുറ്റത്തിനു വലിയ ശിക്ഷ വിധിച്ചതിൽ വ്യാപക വിവർശനം ഉയർന്നിരുന്നു. 2010ൽ പതിനേഴു വയസുള്ള ഒലവൂക്കറും കൂട്ടുകാരനായ മൊരാകിനിയോയും നാടൻ തോക്കും കത്തിയുമായി ഒരു പോലീസുകാരന്റെ വസതി ആക്രമിച്ച് കോഴി മോഷണം നടത്തിയെന്നാണ് കേസ്.
2014ൽ സംസ്ഥാന ഹൈക്കോടതി ഇരുവരെയും തൂക്കിലേറ്റാൻ വധിച്ചു. ഒലവൂക്കറിന്റെ മോചനത്തിനായി മനുഷ്യാവകാശ സംഘടനകൾ ശബ്ദമുയർത്തിയിരുന്നു. അടുത്തവർഷമാദ്യം ഒലവൂക്കർ മോചിതനാകുമെന്നാണു സൂചന.
അതേസമയം, ഇയാളോടൊപ്പം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൊരാകിനിയോയെ വിട്ടയയ്ക്കുമോ എന്നതിൽ വ്യക്തതയില്ല. നൈജീരിയയിൽ 3,400ലേറെ തടവുകാർ വധശിക്ഷ കാത്തുകഴിയുന്നുണ്ട്. അതേസമയം, 2012നു ശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല.
Africa
ഖാര്‍ത്തൂം: പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുകൾക്കു പേരുകേട്ട രാജ്യം! എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം ഈജിപ്റ്റല്ല.
അത് സുഡാൻ ആണ്. 118 പിരമിഡുകളാണ് ഈജിപ്റ്റിൽ കണ്ടെത്തിയിട്ടുള്ളതെങ്കിൽ സുഡാന്റെ വിശാലമായ മരുപ്രദേശങ്ങളിൽ അവയുടെ എണ്ണം 220-240 വരും. നൈൽ നദിയുടെ കിഴക്കൻ തീരത്തു സുഡാനിൽ കാണപ്പെടുന്ന നുബിയൻ മെറോ പിരമിഡുകൾ താരതമ്യേനെ ചെറുതാണ്.
ബിസി 2500-എഡി 300 കാലഘട്ടത്തിൽ കുഷൈറ്റ് ഭരണകാലത്താണ് നുബിയൻ പിരമിഡുകൾ നിർമിച്ചത്. കുത്തനെയുള്ള വശങ്ങളും മൂർച്ചയുള്ള കോണുകളും ഉൾക്കൊള്ളുന്നതാണ് നുബിയൻ മെറോ പിരമിഡ്.
ഈജിപ്റ്റിലെന്നപോലെ സുഡാനിലും രാജകീയ ശവകുടീരങ്ങളാണ് പിരമിഡുകൾ. കുഷൈറ്റ് ഭരണാധികാരികളുടെ ജീവിതത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്ക് ഇവ വെളിച്ചം വീശുന്നു.
Africa
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധി കൈകൊണ്ടു നെയ്തെടുത്ത വസ്ത്രങ്ങൾ ഉൾപ്പെടെ അപൂർവസ്തുക്കളും ഡർബനിലെ അദ്ദേഹത്തിന്റെ താമസത്തെക്കുറിച്ചുള്ള ചരിത്രരേഖകളും ഇന്ത്യയ്ക്കു കൈമാറി ദക്ഷിണാഫ്രിക്ക.
1893ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെത്തിയത്. 1916ൽ അദ്ദേഹത്തെ ഇന്ത്യയിലേക്കു മടക്കിയയച്ചു. 1904ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഫിനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ചത്.
ഗാന്ധിജിയുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്ന ട്രസ്റ്റാണ് കൈവശമുണ്ടായിരുന്ന അപൂർവ വസ്തുക്കൾ ദേശീയ ഗാന്ധി മ്യൂസിയത്തിന് കൈമാറിയത്.
Africa
കൊച്ചി: കെനിയയിലെ നെഹ്റൂറുവില്‍ വിനോദ യാത്രാസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ഖത്തര്‍ എയർവേയ്സ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്നത്.
മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന് (ഒന്നര), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് എത്തിച്ചത്.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി പി. രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി അന്ത്യോപചാരം അര്‍പ്പിച്ചു. മരിച്ച ജസ്നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫ, റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന് ട്രാവീസ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. നാട്ടിലേക്ക് എത്തിയ ഇവരെ തുടര്‍ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി.
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി വീടുകളിലേക്ക് കൊണ്ടുപോയി. ജസ്ന, മകള്‍ റൂഹി മെഹ്റിന്, റിയ, മകന് ടൈറ റോഡ്രിഗസ് എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ചത്തന്നെ സംസ്കരിച്ചു. മാവേലിക്കര സ്വദേശി ഗീതയുടെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നോര്‍ക്ക് റൂട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു.
കഴിഞ്ഞ ഒമ്പതിന് ഇന്ത്യന്‍ സമയം വൈകുന്നേരം എഴിനാണ് 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍നിന്നു വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍.
നെയ്റോബിയില്‍നിന്നു 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ബസ് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
Europe
ബോണ്‍: ജര്‍മനിയിലെ സീറോമലങ്കര സഭയുടെ (ബോണ്‍, കൊളോണ്‍, ഡ്യൂസല്‍ഡോര്‍ഫ് മേഖല) നേതൃത്വത്തിലുള്ള ഓണാഘോഷം ഞായറാഴ്ച ബോണില്‍ നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന പരിപാടികളില്‍ വി.കുര്‍ബാന, കലാപരിപാടികള്‍, ഓണക്കളികള്‍, സദ്യ തുടങ്ങിയവ ഉണ്ടായിരിക്കും.
ബോണ്‍ വീനസ്ബര്‍ഗിലെ ഹൈലിഗ് ഗൈസ്റ്റ് പള്ളിയിലും (Kiefernweg 22) ഹാളിലുമാണ് പരിപാടികള്‍ നടക്കുന്നത്.
ആഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ. ഡോ. ജോസഫ് ചേലംപറമ്പത്ത് അറിയിച്ചു.
Europe
ലണ്ടൻ: കോട്ടയം തീക്കോയി സ്വദേശിനിയായ ജസ്റ്റിൻ ജോർജ് (58) ലണ്ടനിൽ അന്തരിച്ചു. ദീർഘകാലമായി ആരോഗ്യരംഗത്ത് സേവനം അനുഷ്ഠിച്ചിരുന്ന ജസ്റ്റിൻ എസെക്സിലെ Colchester Hospitalയിൽ നഴ്സ് പ്രാക്ടീഷണറായി ജോലി ചെയ്തുവരികയായിരുന്നു
മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന ജസ്റ്റിൻ ജോർജ്, ക്ലാക്ടണിലെ സീറോമലബാർ ദേവാലയത്തിലെ പാരിഷ് കമ്മിറ്റി അംഗമായും വേദപാഠ അധ്യാപികയായും ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാരം ക്ലാക്ടൺ, ബർസ് റോഡിലെ സെമിത്തേരിയിൽ ഈ മാസം 23ന് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ഭർത്താവ്: ജോർജ് (ജോയ്) യുകെ, മക്കൾ: ടോംസ് ജോർജ്, ആൻസ് ജോർജ് യുകെ, മരുമക്കൾ: മിന്നു സണ്ണി, ടോം മാത്യു യുകെ.
ജസ്റ്റിൻ ജോർജിന്റെ നിര്യാണത്തിൽ ക്ലാക്ടണിലെ മലയാളി സമൂഹവും സഹപ്രവർത്തകരും പള്ളി കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.
Europe
ബെറി മലയാളി കൾച്ചറൽ അസോസിയേഷന്റെ (BMCA) ഓണാഘോഷവും അസോസിയേഷന്റെ രണ്ടാം വാർഷികാഘോഷവും ഇന്ന് വാംസ്ലി പാരിഷ് കമ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 11ന് ആഘോഷപരിപാടികൾ ആരംഭിക്കും.
ബിഎംസിഎ പ്രസിഡന്റ് ഷിജി പോൾ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യുക്മ നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ ചടങ്ങ് ഉൽഘാടനം ചെയ്യും. ബിഎംസിഎ സെക്രട്ടറി ജംഷിദ് സ്വാഗതപ്രസംഗവും ട്രഷറർ ലിജോ നന്ദിയും രേഖപ്പെടുത്തും.
തുടർന്ന് ബിഎംസിഎയിലെ മുതിർന്നവരും കുട്ടികളും അണിനിരന്ന വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും കലാപ്രകടനങ്ങളും അരങ്ങേറും. ആഘോഷങ്ങളുടെ ഭാഗമായി ഓണസദ്യയും ഒരുക്കിയിടുണ്ട് .
വൈകുന്നേരം ഡിജെ ബെന്നി നയിക്കുന്ന ആവേശകരമായ ഡിജെ സംഗീതവിരുന്നോടെ രാത്രി ഏഴിന് സമാപിക്കും.
ഓണാഘോഷ പരിപാടികൾ നടക്കുന്ന ഹാളിന്റെ വിലാസം: Walmsley Parish Community Hall, Blackburn Road, Egerton, BL7 9SA.
Europe
ഹാന്നോവർ/തിമിരി: പച്ചാണി കരിമ്പനൂർ തോമസ് (70) ജർമനിയിലെ ഹാന്നോവറിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പച്ചാണി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.
ജർമനിയിലെ ഹാന്നോവറിലുള്ള മക്കളെയും കൊച്ചുമക്കളെയും കാണാനായി ഭാര്യയോടൊപ്പം എത്തിയതായിരുന്നു തോമസ്. ഓഗസ്റ്റ് 27ന് വൈകുന്നേരം പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാനായി ജർമനിയിലെ ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ ഇടപെട്ട് ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.
പൊട്ടൻപ്ലാവ് തട്ടാപറമ്പിൽ കുടുംബാംഗമായ ലില്ലി തോമസാണ് ഭാര്യ. മക്കൾ: ലിജോ, ജിബിൻ (ഇരുവരും ജർമനി), നോബിൻ (ദുബായി). മരുമക്കൾ: ജോസിന,ആഷ്മ (ഇരുവരും ജർമനി), അഞ്ജു.
സഹോദരങ്ങൾ: മറിയാമ്മ, അന്നമ്മ, ജോസഫ്, ജെയിസൺ (വിമുക്തഭടൻ), പരേതയായ ത്രേസ്യാമ്മ.
Europe
തിരുവനന്തപുരം: പൂവച്ചൽ മുളമൂട് സ്വദേശിനിയായ അഞ്ജനയെ (25) വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മുളമൂട് ബിഎസ് ഭവനിൽ ബാബു - സിന്ധു ദമ്പതികളുടെ മകളാണ്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഏറെ നേരമായിട്ടും മുറിയിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് അഞ്ജനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
യുകെയിൽ ഉപരിപഠനം നടത്തുന്നതിനുള്ള തയാറെടുപ്പിലായിരുന്നു അഞ്ജന. യുകെയിലുള്ള സഹോദരനൊപ്പം പഠനത്തിനായി പോകാൻ ഒരുങ്ങിയിരുന്നെങ്കിലും വീസ ലഭിക്കുന്നതിലുണ്ടായ കാലതാമസം മൂലം യാത്ര തടസപ്പെട്ടതിൽ അഞ്ജന മാനസിക വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലിസിനെ അറിയിച്ചത്.
മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് പൊലിസ് അന്വേഷണം നടത്തിവരികയാണ്. ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അഞ്ജന പഠനവുമായി ബന്ധപ്പെട്ട കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് യുകെയിൽ ഉപരിപഠനത്തിന് ശ്രമിച്ചിരുന്നത്. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പൊലീസ് സ്വീകരിച്ചു.
സഹോദരൻ: സഞ്ജു. മരണകാരണം സംബന്ധിച്ച ബന്ധുക്കളുടെ മൊഴിയും പൊലിസിന്റെ പ്രാഥമിക നിഗമനവുമാണ് നിലവിൽ പുറത്തുവന്നിട്ടുള്ളത്. പൊലിസ് അന്വേഷണത്തിന് ശേഷമേ കൂടുതൽ വ്യക്തത ലഭിക്കൂ.
Europe
സീഗൻ: ബഥേൽ ഇന്റർനാഷണൽ പെന്തക്കോസ്ത് ചർച്ച് (BIPC) ജർമനിയുടെ വാർഷിക സമ്മേളനവും പ്രത്യേക കൃതജ്ഞതാ സ്തോത്ര പ്രാർഥനയും ശനിയാഴ്ച സീഗനിൽ നടക്കും. ശനിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
ദൈവീക വിടുതലിനും നന്ദിപ്രകാശനത്തിനുമായി വേർതിരിച്ച ഈ സമയം 'കൃതജ്ഞതയുടെയും ആരാധനയുടെയും പ്രാർഥനയുടെയും' (Time of Gratitude, Worship and Prayer) അനുഗ്രഹീത ധന്യനിമിഷങ്ങളായി മാറും.
കഴിഞ്ഞ നാളുകളിൽ സഭയ്ക്കും കുടുംബങ്ങൾക്കും ലഭിച്ച ദൈവീക കരുതലിന് നന്ദി അർപ്പിക്കുന്നതോടൊപ്പം ഗാനശുശ്രൂഷയും ദൈവവചന ശുശ്രൂഷയും മധ്യസ്ഥ പ്രാർഥനയും സമ്മേളനത്തിൽ നടക്കും. തുടർന്ന് ഉച്ചവിരുന്നും (അഗാപ്പെ) ഒരുക്കിയിട്ടുണ്ട്.
സീഗനിലും ജർമനിയുടെ വിവിധ ഭാഗങ്ങളിലുമുള്ള വിശ്വാസികളും ശുശ്രൂഷകരും ചടങ്ങിൽ പങ്കെടുക്കും. ഈ ആത്മീയ വിരുന്നിലേക്ക് എല്ലാ വിശ്വാസികളെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
Europe
മോസ്കോ: റഷ്യയിൽ പ്രവർത്തിക്കുന്ന ജർമനിയുടെ പ്രമുഖ സാംസ്കാരിക - ഭാഷാ സ്ഥാപനമായ ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശാഖകൾ അടച്ചുപൂട്ടാൻ റഷ്യ ഉത്തരവിട്ടു. മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ്, യെക്കാറ്റെറിൻബർഗ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടുന്നത്.
ജർമനിയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് പുതിയ നടപടി. ജർമനിയിലെ റഷ്യൻ സാംസ്കാരിക സ്ഥാപനങ്ങൾക്കെതിരേ ബെർലിൻ സ്വീകരിച്ച നടപടികൾക്ക് തിരിച്ചടിയായാണ് മോസ്കോയുടെ നീക്കമെന്നാണ് വിലയിരുത്തൽ.
വ്ലാഡിവോസ്റ്റോക്കിൽ നടന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവാണ് ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് ശാഖകൾ അടച്ചുപൂട്ടുന്ന വിവരം അറിയിച്ചത്. ജർമനി ബെർലിനിലെ റഷ്യൻ സാംസ്കാരിക കേന്ദ്രത്തിനെതിരേ സ്വീകരിച്ച നടപടികളെയും അദ്ദേഹം വിമർശിച്ചു.
യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരിക്കെ, റഷ്യയിൽ പ്രവർത്തിച്ചിരുന്ന ചുരുക്കം ചില പാശ്ചാത്യ സാംസ്കാരിക സ്ഥാപനങ്ങളിൽ ഒന്നായിരുന്നു ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട്.
1992-ൽ മോസ്കോയിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം ജർമൻ ഭാഷാ പഠനത്തിനും സാംസ്കാരിക വിനിമയത്തിനും പ്രധാന പങ്കുവഹിച്ചിരുന്നു. അതേസമയം, ജർമൻ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരേ ഉയർന്ന ആരോപണങ്ങൾ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നിഷേധിച്ചു.
റഷ്യയെ കുറ്റപ്പെടുത്തുന്നതിനായി വ്യാജ തെളിവുകൾ സൃഷ്ടിച്ചതാണെന്നാണ് പുടിന്റെ ആരോപണം. ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് ശാഖകൾ അടച്ചുപൂട്ടുന്നതോടെ റഷ്യയിലെ ജർമൻ ഭാഷാ പഠിതാക്കൾക്കും വിദ്യാർഥികൾക്കും സാംസ്കാരിക രംഗത്തും തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
Europe
ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ മൂന്നിന് ലിവർപൂളിൽ നടക്കും. നോർത്ത് വെസ്റ്റ് മേഖലയിലെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള നൂറുകണക്കിന് കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ കലാമേള, കലാപ്രകടനങ്ങളുടെ വേദി മാത്രമല്ല, യുകെയിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും മഹത്തായ സംഗമവേദി കൂടിയാണ്.
ഓരോ വർഷവും മികച്ച സംഘാടനവും വൻ ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമാകുന്ന ഈ കലാമേളയ്ക്കായുള്ള ഒരുക്കങ്ങൾ ഇതിനോടകം ഊർജിതമായി പുരോഗമിക്കുകയാണെന്ന് റീജിയണൽ ഭാരവാഹികളായ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ് എന്നിവർ അറിയിച്ചു.
ഇന്നേക്ക് ഒരു മാസം മാത്രം ബാക്കിയിരിക്കെ നടക്കുന്ന കലാമേള ദിനത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ മത്സരാർഥികൾക്കും വിധികർത്താക്കൾക്കും അതിഥികൾക്കും പ്രേക്ഷകർക്കുമായി ഭക്ഷണസേവനം ഒരുക്കുന്നതിനായി പരിചയസമ്പന്നരായ കാറ്ററിംഗ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു.
പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേര ഭക്ഷണവും ലഘുഭക്ഷണവും ഉൾപ്പെടുന്ന സമഗ്ര കാറ്ററിംഗ് സേവനത്തിനാണ് ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടത്. യുകെയിൽ കാറ്ററിംഗ് സേവനം നടത്തുന്നതിനാവശ്യമായ എല്ലാ നിയമാനുസൃത ലൈസൻസുകളും രേഖകളും കൈവശമുള്ള സ്ഥാപനങ്ങൾക്കു മാത്രമേ ക്വട്ടേഷനുകൾ സമർപ്പിക്കാൻ അർഹതയുള്ളൂ.
കാറ്ററിംഗ് മേഖലയിൽ മുൻപരിചയവും വലിയ പൊതുപരിപാടികൾ വിജയകരമായി കൈകാര്യം ചെയ്ത അനുഭവസമ്പത്തുമുള്ള സ്ഥാപനങ്ങൾ മാത്രം അപേക്ഷിക്കണമെന്ന് സംഘാടകർ അറിയിച്ചു. നോർത്ത് വെസ്റ്റ് റീജിയണിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് മുൻഗണന നൽകും.
അഞ്ഞൂറിലധികം മത്സരാർഥികളും വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികളും കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന കലാമേളയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
മികച്ച നിലവാരത്തിലുള്ള ഭക്ഷണസേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാറ്ററിംഗ് ക്വട്ടേഷനുകൾ ക്ഷണിച്ചിരിക്കുന്നതെന്നും താത്പര്യമുള്ള സ്ഥാപനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്നും റീജിയണൽ ഭാരവാഹികൾ അഭ്യർഥിച്ചു.
ഭാഗമായുള്ള കാറ്ററിംഗിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നതായി റീജിയണൽ ഭാരവാഹികൾ അറിയിച്ചു.
കലാമേള നടക്കുന്ന വേദിയുടെ വിലാസം: BROUGHTON HALL CATHOLIC HIGH SCHOOL, YEW TREE LN, WEST DERBY, LIVERPOOL, L12 9HJ.
Europe
വാർസോ/കീവ്: കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പോളണ്ടിലെത്തി. തുടർന്ന് അദ്ദേഹം യുക്രെയ്നും സന്ദർശിക്കും.
കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി ദിവസങ്ങൾക്കകമാണ് ജയ്ശങ്കറിന്റെ ഈ യൂറോപ്യൻ സന്ദർശനം എന്നതും ശ്രദ്ധേയമാണ്.
വാർസോ വിമാനത്താവളത്തിൽ എത്തിയ കേന്ദ്രമന്ത്രിയെ പോളണ്ടിലെ ഇന്ത്യൻ അംബാസഡർ നീത ഭൂഷൺ സ്വീകരിച്ചു. വ്യാഴാഴ്ച ആരംഭിച്ച ഈ നയതന്ത്ര പര്യടനം ശനിയാഴ്ച വരെ നീളും.
പോളണ്ട് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാദോസ്ലാവ് സിക്കോർസ്കിയുമായും തുടർന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായും ജയ്ശങ്കർ ഉഭയകക്ഷി ചർച്ചകൾ നടത്തും.
യുക്രെയ്നിൽ തുടരുന്ന അനന്തമായ യുദ്ധത്തിന് അന്ത്യം കുറിക്കണം എന്ന് പുടിനുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി ശക്തമായി ആവശ്യപ്പെട്ടിരുന്നു.
ഈ നിർണായക സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ, യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇന്ത്യ വഹിക്കേണ്ട പങ്കിനെക്കുറിച്ച് കീവിലെ ചർച്ചകളിൽ വിശദമായ ആശയവിനിമയം നടക്കും.
സമാധാനത്തിനായുള്ള ഇന്ത്യയുടെ താത്പര്യങ്ങൾ പ്രായോഗിക ഘട്ടങ്ങളിലേക്ക് മാറ്റാൻ നിരന്തര ചർച്ചകൾ ആഗ്രഹിക്കുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫീസിലെ ഫസ്റ്റ് ഡെപ്യൂട്ടി ഹെഡ് സെർഗി കിസ്ലിറ്റ്സ്യ വ്യക്തമാക്കി.
സെൻട്രൽ, ഈസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ പര്യടനം. പോളിഷ് പ്രധാനമന്ത്രി ഡൊണൾഡ് ടസ്കിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട വിഷയങ്ങളും വാർസോയിൽ ചർച്ചയാകും.
റഷ്യയുമായുള്ള അടുത്ത സൗഹൃദം നിലനിർത്തുന്നതിനൊപ്പം തന്നെ യൂറോപ്യൻ രാജ്യങ്ങളുമായും യുക്രെയ്നുമായും സജീവ നയതന്ത്ര ഇടപെടലുകൾ നടത്തി സംഘർഷത്തിന് ശാശ്വത പരിഹാരം കാണാനുള്ള ഇന്ത്യയുടെ നയതന്ത്ര സമവാക്യങ്ങളുടെ സുപ്രധാന ചുവടുവയ്പ്പായി ജയ്ശങ്കറിന്റെ ഈ സന്ദർശനം വിലയിരുത്തപ്പെടുന്നു.
Europe
ബെർലിൻ: ജർമനിയിലെ ഔഗ്സ്ബുർഗ് സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ജ്വല്ലറിക്ക് മുന്നിൽ ഹാൻഡ് ഗ്രനേഡ് പൊട്ടിത്തെറിച്ചു.
സ്ഫോടനത്തിന് പിന്നാലെ കൂടുതൽ സ്ഫോടകവസ്തുക്കൾ ഉണ്ടെന്ന സംശയത്തെ തുടർന്ന് മണിക്കൂറുകളോളം നിർത്തിവച്ച ട്രെയിൻ ഗതാഗതവും റെയിൽവേ സ്റ്റേഷൻ പരിസരത്തെ നിയന്ത്രണങ്ങളും പൊലിസ് പൂർണമായി നീക്കി.
ബുധനാഴ്ച പുലർച്ചെ 3:15ഓടെ റെയിൽവേ സ്റ്റേഷനിലേക്കുള്ള നടപ്പാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന ടർക്കിഷ് ജ്വല്ലറിക്ക് മുന്നിലാണ് ഹാൻഡ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്.
സ്ഫോടനസമയത്ത് അതുവഴി നടന്നുപോവുകയായിരുന്ന 17 വയസുകാരിയായ പെൺകുട്ടിക്കും 18 വയസുകാരനായ യുവാവിനും ശക്തമായ ശബ്ദതരംഗങ്ങൾ കാരണം നിസാര പരിക്കേറ്റു. ജ്വല്ലറിയുടെ ചില്ലുകൾ തകർന്നു.
സംഭവസ്ഥലത്ത് കൂടുതൽ സ്ഫോടകവസ്തുക്കൾ ഉണ്ടെന്ന സംശയത്തിൽ ബവേറിയൻ സ്റ്റേറ്റ് ക്രിമിനൽ പൊലിസ് ഓഫീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും പരിശോധന നടത്തി. സ്നിഫർ ഡോഗ് റെയിൽവേ സ്റ്റേഷനിലെ മാലിന്യത്തൊട്ടിക്ക് സമീപം അപായ സൂചന നൽകിയതിനെ തുടർന്ന് സ്റ്റേഷൻ പൂർണമായി ഒഴിപ്പിച്ചു.
മുൻകരുതൽ നടപടിയുടെ ഭാഗമായി ഔഗ്സ്ബുർഗ് വഴിയുള്ള ട്രെയിൻ സർവീസുകളും സമീപത്തെ റോഡ് ഗതാഗതവും പൂർണമായി നിർത്തിവച്ചിരുന്നു. എന്നാൽ മറ്റ് സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താത്തതിനെ തുടർന്ന് നിയന്ത്രണങ്ങൾ പിൻവലിച്ച് ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചു.
റെയിൽവേ സ്റ്റേഷൻ ലക്ഷ്യമിട്ടല്ല ഈ ആക്രമണം നടന്നതെന്നും, സംഘടിത കുറ്റകൃത്യ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമാണോ ഇതെന്ന് സംശയിക്കുന്നതായും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. സ്ഫോടനം നടന്ന നടപ്പാത കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Europe
ഗ്ലാസ്ഗോ: നമ്പ്യാകുളം നെടിയകാലായില്‍ മേരി മാത്യു (81) ഗ്ലാസ്ഗോയിൽ (യുകെ) അന്തരിച്ചു. സംസ്കാരം പിന്നീട് നമ്പ്യാകുളം സെന്റ് തോമസ് മൗണ്ട് പള്ളിയില്‍.
ഭർത്താവ് പരേതനായ എൻ.വി. മാത്യു പരേത വെട്ടിമുകൾ കോഴിമുള്ളോരം കുടുംബാംഗം. മക്കള്‍: സജി റെജി (യുഎസ്എ), ജെസി ജോസഫ്, റെജി (ജോസ്), സജോ (ജോര്‍ജ്) (മൂവരും യുകെ).
മരുമക്കള്‍: പരേതനായ റെജി സെബാസ്റ്റ്യന്‍, ജയ്മോന് ജോസഫ് കിടങ്ങയില്‍ അതിരമ്പുഴ, മിനി ജോസഫ് പാണൂര്‍ പാദുവ, പുഷ്പതോമസ് മുരിങ്ങയില്‍ ഇടപ്പാടി (മൂവരും യുകെ).
Europe
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം അടുത്തിടെ യുക്രെയ്നിലെ കീവ് സന്ദർശിക്കുകയും റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്ന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ ബ്രിട്ടനുനേരെ റഷ്യൻ ഭീഷണി ശക്തമാകുന്നു.
ബ്രിട്ടന്റെ പിന്തുണ റഷ്യയെ പ്രകോപിപ്പിച്ച സാഹചര്യത്തിൽ, റഷ്യൻ ആക്രമണമോ സൈബർ അറ്റാക്കുകളോ ഉണ്ടായാൽ നേരിടാൻ സജ്ജരാകണമെന്ന് യുകെ സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഇതിന്റെ ഭാഗമായി ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ എല്ലാ വീടുകളിലും 72 മണിക്കൂർ (മൂന്ന് ദിവസം) നീണ്ടുനിൽക്കുന്ന എമർജൻസി കിറ്റ് തയാറാക്കി സൂക്ഷിക്കാൻ കാബിനറ്റ് ഓഫീസ് നിർദേശം നൽകിയിരിക്കുകയാണ്.
എന്താണ് എമർജൻസി കിറ്റ്?
വൈദ്യുതി പൂർണമായി തകരാറിലാകുക, കുടിവെള്ള വിതരണം തടസപ്പെടുക തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ പുറത്തുനിന്നുള്ള സഹായമില്ലാതെ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഒരു കുടുംബത്തിന് പിടിച്ചുനിൽക്കാൻ ആവശ്യമായ അവശ്യവസ്തുക്കളുടെ ശേഖരമാണ് എമർജൻസി കിറ്റ്.
കിറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന വസ്തുക്കൾ:
1. ഭക്ഷണവും വെള്ളവും
ഒരാൾക്ക് പ്രതിദിനം ഏകദേശം മൂന്ന് ലിറ്റർ എന്ന കണക്കിൽ മൂന്ന് ദിവസത്തേക്കുള്ള കുടിവെള്ളം കരുതണം. പാകം ചെയ്യാതെ കഴിക്കാവുന്ന ടിൻ ഫുഡ്സ്, എനർജി ബാറുകൾ, ഡ്രൈ ഫ്രൂട്ട്സ് എന്നിവയും ഉൾപ്പെടുത്തണം.
2. വെളിച്ചവും ആശയവിനിമയവും
ഇന്റർനെറ്റോ മൊബൈൽ നെറ്റ്വർക്കോ നിലച്ചാൽ ഔദ്യോഗിക അറിയിപ്പുകൾ കേൾക്കാൻ ബാറ്ററിയിലോ കാറ്റിലോ പ്രവർത്തിക്കുന്ന റേഡിയോ, എൽഇഡി ടോർച്ചുകൾ, അധിക ബാറ്ററികൾ, മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ പൂർണമായി ചാർജ് ചെയ്ത പവർ ബാങ്കുകൾ എന്നിവ സൂക്ഷിക്കുക.
3. പ്രഥമ ശുശ്രൂഷയും മരുന്നുകളും
ബാൻഡേജ്, പ്ലാസ്റ്ററുകൾ, ആന്റിസെപ്റ്റിക് ലോഷൻ, പാരസെറ്റമോൾ തുടങ്ങിയവ അടങ്ങിയ ഫസ്റ്റ് എയ്ഡ് കിറ്റ് കരുതുക.
കുടുംബാംഗങ്ങൾക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകളുടെ ഒരാഴ്ചത്തേക്കുള്ള സ്റ്റോക്ക്, രോഗപ്രതിരോധത്തിനായി ഹാൻഡ് സാനിറ്റൈസർ, വെറ്റ് വൈപ്സ് എന്നിവയും ആവശ്യമാണ്.
4. രേഖകളും പണവും
പാസ്പോർട്ട്, ഇൻഷുറൻസ് രേഖകൾ, തിരിച്ചറിയൽ രേഖകൾ എന്നിവയുടെ പകർപ്പുകൾ ഒരു വാട്ടർപ്രൂഫ് കവറിൽ സൂക്ഷിക്കുക.
എടിഎമ്മുകളും കാർഡ് മെഷീനുകളും പ്രവർത്തിക്കാത്ത സാഹചര്യം വന്നാൽ ഉപയോഗിക്കാൻ അത്യാവശ്യത്തിന് പണവും കരുതണം.
5. മറ്റ് അവശ്യവസ്തുക്കൾ
തണുപ്പിനെ പ്രതിരോധിക്കാനുള്ള ബ്ലാങ്കറ്റുകൾ, ജാക്കറ്റുകൾ, ഗ്ലൗസുകൾ എന്നിവയും സഹായത്തിനായി വിളിക്കാൻ ഒരു വിസിലും സൂക്ഷിക്കുക.
വീട്ടിൽ ചെറിയ കുട്ടികളോ വളർത്തുമൃഗങ്ങളോ ഉണ്ടെങ്കിൽ അവർക്കാവശ്യമായ ഭക്ഷണം, ഡയപ്പർ എന്നിവയും കിറ്റിൽ ഉണ്ടായിരിക്കണം.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ കിറ്റ് പെട്ടെന്ന് എടുക്കാൻ സാധിക്കുന്ന സുരക്ഷിതമായ സ്ഥലത്ത് വേണം സൂക്ഷിക്കാൻ. പെട്ടെന്ന് വീടുവിട്ടിറങ്ങേണ്ടി വന്നാൽ എളുപ്പം കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിൽ ഒരു വാട്ടർപ്രൂഫ് ബാക്ക്പാക്കിൽ ഇവ സജ്ജീകരിക്കുന്നത് ഉചിതമായിരിക്കും.
കിറ്റിലെ ഭക്ഷണസാധനങ്ങളുടെയും മരുന്നുകളുടെയും കാലാവധി കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പുവരുത്തണം.
കേവലം ഒരു യുദ്ധഭീതി എന്നതിലുപരി, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതിദുരന്തങ്ങളെയോ മറ്റ് അടിയന്തര സാഹചര്യങ്ങളെയോ ധൈര്യത്തോടെ നേരിടാനുള്ള ഒരു മുൻകരുതൽ കൂടിയാണിതെന്ന് അധികൃതർ വ്യക്തമാക്കുന്നു
Europe
ഹോഫ്ഡോർപ്പ്: നെതർലൻഡ്സിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ ഹാർലെമ്മർമീർ മലയാളി അസോസിയേഷൻ (ഹമ്മ) സംഘടിപ്പിച്ച നാലാമത് ഓണാഘോഷം "ഹമ്മ ഓണം 2026' വർണാഭമായ ചടങ്ങുകളോടെ നടന്നു.
ഓഗസ്റ്റ് 30ന് ഹോഫ്ഡോർപ്പിലെ ഫോക്കർ ഇവന്റ് സെന്ററിൽ നടന്ന ആഘോഷങ്ങളിൽ നൂറ്റിയമ്പതിലധികം പ്രവാസി കുടുംബങ്ങൾ ഒത്തുചേർന്നു. രാവിലെ 9.30ന് ആരംഭിച്ച പരിപാടികൾക്ക് വേറിട്ട ഉദ്ഘാടന ശൈലിയാണ് സംഘാടകർ ഒരുക്കിയത്.
ഔദ്യോഗിക ഭാരവാഹികൾക്കോ പ്രമുഖർക്കോ പകരം ജെൻസിയും കുട്ടികളും ഉൾപ്പെടെയുള്ള പുതുതലമുറ, മാവേലി മന്നന്റെ സാന്നിധ്യത്തിൽ ഭദ്രദീപം തെളിയിച്ചാണ് ആഘോഷങ്ങൾക്ക് തിരിതെളിച്ചത്.
മാവേലിത്തമ്പുരാന്റെ വരവും തിരുവാതിരയും ആർപ്പുവിളികളും വേദിയെ ഗൃഹാതുരമായ ഉത്സവപ്പറമ്പാക്കി മാറ്റി.
Europe
ഓസ്ലോ: നോർവേയുടെ പുതിയ രാജാവായി ഹാക്കോൺ എട്ടാമൻ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
രാജ്യത്തിന്റെ പാർലമെന്റായ സ്റ്റോർട്ടിംഗിൽ നടന്ന ചടങ്ങിലാണ് 53 വയസുകാരനായ ഹാക്കോൺ ഭരണഘടനാപരമായ പരമാധികാര പദവി ഏറ്റെടുത്തത്.
പിതാവ് ഹാറാൾഡ് അഞ്ചാമന്റെ വിയോഗത്തെ തുടർന്നാണ് അധികാര കൈമാറ്റം. ദീർഘനാളായി വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന ഹാറാൾഡ് അഞ്ചാമൻ കഴിഞ്ഞ ആഴ്ചയാണ് അന്തരിച്ചത്.
കൊട്ടാരത്തിൽനിന്ന് പാർലമെന്റിലെത്തിയ പുതിയ രാജാവിനെ പാർലമെന്റ് സ്പീക്കർ മസൂദ് ഘരഖാനി സ്വീകരിച്ചു.
തുടർന്ന് പാർലമെന്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ രാജ്യത്തിന്റെ ഭരണഘടനയും നിയമങ്ങളും സംരക്ഷിച്ച് ഭരണം നടത്തുമെന്ന് ഹാക്കോൺ എട്ടാമൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
ഹാറാൾഡ് അഞ്ചാമന് ഔദ്യോഗിക വിടവാങ്ങൽ സെപ്റ്റംബർ ഒമ്പതിന്
അന്തരിച്ച ഹാറാൾഡ് അഞ്ചാമൻ രാജാവിന്റെ മൃതദേഹം റോയൽ പാലസിലെ ചാപ്പലിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്.
ലോകനേതാക്കളും വിവിധ രാജകുടുംബാംഗങ്ങളും പങ്കെടുക്കുന്ന ഔദ്യോഗിക സംസ്കാരച്ചടങ്ങുകൾ സെപ്റ്റംബർ ഒമ്പതിന് നടക്കും.
സത്യപ്രതിജ്ഞാ ചടങ്ങിൽ മെറ്റെ-മാരിറ്റ് രാജ്ഞി പങ്കെടുത്തില്ല
പുതിയ രാജാവിന്റെ ഭാര്യയും രാജ്ഞിയുമായ മെറ്റെ-മാരിറ്റ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല. ആരോഗ്യപരമായ കാരണങ്ങളാൽ അവർ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നാണ് വിവരം.
കഴിഞ്ഞ ജൂണിൽ ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്ന മെറ്റെ-മാരിറ്റിന് തുടർചികിത്സയ്ക്കിടെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു.
പുതിയ അധ്യായത്തിലേക്ക് നോർവേ
നൂറ്റാണ്ടുകളോളം പഴക്കമുള്ള രാജപാരമ്പര്യമാണ് നോർവേയ്ക്കുള്ളത്. 1905ൽ സ്വീഡനിൽനിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം ജനഹിതപരിശോധനയിലൂടെയാണ് രാജ്യത്ത് ഭരണഘടനാപരമായ രാജവാഴ്ച തുടരാൻ തീരുമാനിച്ചത്.
രാജ്യത്തിന്റെ ഭരണനിർവഹണ അധികാരം ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെങ്കിലും നയതന്ത്രരംഗത്തും അന്താരാഷ്ട്ര വേദികളിൽ നോർവേയെ പ്രതിനിധീകരിക്കുന്നതിലും രാജകുടുംബം പ്രധാനപ്പെട്ട ഔദ്യോഗിക പങ്ക് വഹിക്കുന്നു.
ജനപ്രിയനായ ഭരണാധികാരിയായിരുന്ന ഹാറാൾഡ് അഞ്ചാമന്റെ വിയോഗത്തിൽ രാജ്യം ദുഃഖത്തിലാഴുമ്പോൾ, പുതിയ രാജാവ് ഹാക്കോൺ എട്ടാമന്റെ നേതൃത്വത്തിൽ നോർവേ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ്.
Europe
കൊളോൺ: 1988 മുതൽ ക്രിസ്തീയ ഭക്തിഗാന മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിൾ ക്രിയേഷൻസും യൂറോപ്പിലെ ആദ്യ മലയാളം ഓൺലൈൻ പോർട്ടലായ പ്രവാസിഓൺലൈനും (2007) സംയുക്തമായി അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ മരിയൻ ഭക്തിഗാനം "സ്വർഗീയ നാഥയ്ക്കായ്' റിലീസിനൊരുങ്ങുന്നു.
പ്രവാസി മലയാളികളുടെ പ്രിയങ്കരനായ ഗാനരചയിതാവും മാധ്യമപ്രവർത്തകനും ലോക കേരള സഭാംഗവുമായ ജോസ് കുമ്പിളുവേലിൽ രചന നിർവഹിച്ച ഭക്തിസാന്ദ്രമായ ഗാനമാണിത്. ക്രിസ്തീയ ഭക്തിഗാന ശാഖയ്ക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച കുമ്പിൾ ക്രിയേഷൻസ് ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം ഉടൻ ആസ്വാദകരിലേക്ക് എത്തുന്നത്.
"ദിവ്യ കാരുണ്യം ചൊരിയുന്ന അമ്മേ... മാതാവേ...' എന്ന് തുടങ്ങുന്ന പരിശുദ്ധ കന്യകാമറിയത്തോടുള്ള പ്രാർഥനാനിർഭരമായ വരികൾക്ക് യുവ സംഗീതജ്ഞൻ പ്രിൻസ് മൈക്കിൾ ജോസഫ് ഈണമിട്ടിരിക്കുന്നു.
ഗാനത്തിന് അതിമനോഹരമായ ഓർക്കസ്ട്രേഷൻ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞൻ ബിനു മാതിരംപുഴ ആണ്. ജർമനിയിൽ നിന്നുള്ള പ്രമുഖ ഗായകരായ പിന്റോ ചിറയത്തും സെബിൻ പുലിപ്രയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ജർമനിയിൽ നിന്നുള്ള രണ്ട് ഗായകർ ഒന്നിക്കുന്ന ആദ്യത്തെ യുഗ്മഗാനം എന്ന പ്രത്യേകതയും "സ്വർഗീയ നാഥയ്ക്കായ്' എന്ന ഈ സംഗീത ആൽബത്തിനുണ്ട്.
ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചവർ
രചന: ജോസ് കുമ്പിളുവേലിൽ, സംഗീതം: പ്രിൻസ് മൈക്കിൾ ജോസഫ്, ഓർക്കസ്ട്രേഷൻ: ബിനു മാതിരംപുഴ, ആലാപനം: പിന്റോ ചിറയത്ത് (ജർമനി), സെബിൻ പുലിപ്ര (ജർമനി), നിർമാണം: ജെൻസ്, ജോയൽ & ഷീന കുമ്പിളുവേലിൽ, ബാനർ & റിലീസ്: കുമ്പിൾ ക്രിയേഷൻസ് (Kumpil Creations).
സെപ്റ്റംബർ മാസത്തിലെ എട്ടുനോമ്പ് നാളുകൾക്ക് കൂടുതൽ ആത്മീയത പകരാൻ, ഭക്തിസാന്ദ്രമായ ആലാപനവും സംഗീതവും കൊണ്ട് കേൾവിക്കാരുടെ ഹൃദയം കവരാനൊരുങ്ങുന്ന സ്വർഗീയ നാഥയ്ക്കായ്' ഉടൻ തന്നെ കുമ്പിൾ ക്രിയേഷൻസ് യൂട്യൂബ് ചാനലിലൂടെ സംഗീത പ്രേമികൾക്ക് മുൻപിൽ സമർപ്പിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
യൂട്യൂബ് ചാനൽ ലിങ്ക്: https://www.youtube.com/c/KUMPILCREATIONS
Europe
ബെർലിൻ: ഡാനിയൽ ക്രെയ്ഗിന് ശേഷം അടുത്ത ജെയിംസ് ബോണ്ട് ആരാകുമെന്ന ആകാംക്ഷയ്ക്കിടെ ഹോളിവുഡിൽ ചർച്ചകൾ സജീവമാകുന്നു. പ്രമുഖ ബ്രിട്ടീഷ് നടൻ ജാക്ക് ലോഡൻ അടുത്ത 007 ആകാനുള്ള സാധ്യതകളിൽ മുന്നിലെത്തിയതോടെ അദ്ദേഹത്തെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് ആമസോണും ആപ്പിളും തമ്മിൽ തർക്കം രൂക്ഷമായതായി റിപ്പോർട്ടുകൾ.
ആമസോൺ എംജിഎം സ്റ്റുഡിയോസ് അടുത്ത ബോണ്ടായി ജാക്ക് ലോഡനെ പരിഗണിക്കുന്നതായി ബ്രിട്ടീഷ് അവതാരകൻ റിച്ചാർഡ് ഓസ്മാൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആപ്പിൾ ടിവിയുടെ ജനപ്രിയ സ്പൈ ത്രില്ലർ പരമ്പരയായ "സ്ലോ ഹോഴ്സസിൽ' ജാക്ക് ലോഡൻ പ്രധാന കഥാപാത്രമായ റിവർ കാർട്ട്റൈറ്റിനെ അവതരിപ്പിക്കുന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്.
ഒരേ നടൻ ഒരേസമയം രണ്ട് പ്രമുഖ കമ്പനികളുടെ ബ്രിട്ടീഷ് ചാര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പ്രായോഗികമാകില്ലെന്ന വിലയിരുത്തലാണ് ഉയരുന്നത്. ‘സ്ലോ ഹോഴ്സസിന്റെ’ തുടർ സീസണുകൾക്കായി ജാക്ക് ലോഡനെ നിലനിർത്താൻ ആപ്പിൾ താത്പര്യപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.
അതിനിടെ, ജാക്ക് ലോഡന്റെ ഭാര്യയും പ്രമുഖ നടിയുമായ സിർഷ റോണനും ബോണ്ട് ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് രംഗത്തെത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ബോണ്ട് ചിത്രത്തിൽ ശക്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ താത്പര്യമുണ്ടെന്ന് അവർ എംപയർ മാഗസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ജാക്ക് ലോഡൻ അടുത്ത 007 ആയി എത്തുമോ, ആമസോണോ ആപ്പിളോ ഈ താരപ്പോരാട്ടത്തിൽ വിജയിക്കുമോ എന്നതാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
Europe
തൊടുപുഴ: കേരള കോൺഗ്രസ് പാർട്ടി ചെയർമാനും മുൻ മന്ത്രിയുമായ പി.ജെ. ജോസഫിനെയും കേരള സർക്കാർ ചീഫ് വിപ്പും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫിനെയും പ്രവാസി കേരള കോൺഗ്രസ് യുകെ പ്രതിനിധികൾ ആദരിച്ചു.
പി.ജെ. ജോസഫിന്റെ പുറപ്പുഴയിലെ വസതിയിൽ നടന്ന സൗഹൃദ സന്ദർശനത്തിനിടെയാണ് നേതാക്കളെ പൊന്നാട അണിയിച്ചും ഉപഹാരം സമർപ്പിച്ചും ആദരിച്ചത്.
കേരളത്തിന്റെ വികസനം, പ്രവാസി മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങൾ, പ്രവാസി സമൂഹവും കേരളവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.
യുകെയിലെ പ്രവാസി മലയാളികളുടെ വിവിധ ആവശ്യങ്ങളും അഭിപ്രായങ്ങളും നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രവാസി കേരള കോൺഗ്രസ് യുകെയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേരളത്തിലെ പാർട്ടി നേതൃത്വവുമായി അടുത്ത ബന്ധം നിലനിർത്തുന്നതിനുമുള്ള കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, പ്രവാസി കേരള കോൺഗ്രസ് യുകെ പ്രസിഡന്റ് ബിജു ഇളംതുരുത്തിൽ, പ്രവാസി കേരള കോൺഗ്രസ് യുകെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജെയിംസ് അറയ്ക്കത്തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.
Europe
ഡബ്ലിൻ: അയർലൻഡ് സന്ദർശനത്തിനെത്തിയ മലയാളി വൈദികൻ ഫാ.ഡോ. ഇമ്മാനുവൽ കല്ലറയ്ക്കൽ സിഎസ്സി (69) അന്തരിച്ചു. കോൺഗ്രിഗേഷൻ ഓഫ് ഹോളിക്രോസ് സന്യാസ സഭയുടെ വികാരി ജനറാളും ഫസ്റ്റ് ജനറാൾ അസിസ്റ്റന്റുമായിരുന്നു.
ഇടുക്കി തെന്നത്തൂർ സ്വദേശിയാണ്. അയർലൻഡിലെ ഹോളി ക്രോസ് സഭ സമൂഹത്തിൽ കാനോനിക്കൽ സന്ദർശനം നടത്തുന്നതിനായി എത്തിയതായിരുന്നു. വാട്ടർഫോർഡിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. സംസ്കാരം പിന്നീട് അഗർത്തലയിൽ.
ഫാ.ഡോ. ഇമ്മാനുവേല്‍ കല്ലറയ്ക്കലിന് അന്ത്യോപചാരമര്‍പ്പിക്കാനായി അയര്‍ലൻഡിലെ വാട്ടർഫോർഡ് - വെക്സ്ഫോർഡ് മേഖലയിലെ സീറോമലബാർ സഭാസമൂഹവും ബുധനാഴ്ച ഒന്നിച്ചു ചേരും.
വാട്ടര്‍ഫോര്‍ഡ് ന്യൂടൗണിലെ സെന്റ് ജോസഫ്സ് ആന്‍ഡ് സെന്റ് ബെനില്‍ഡസ് (St. Josephs & St. Benildus Church, Newtown) ദേവാലയത്തില്‍ (Eircode: X91 W659) ബുധനാഴ്ച രാത്രി ഏഴ് മുതല്‍ എട്ട് വരെ പൊതുദര്‍ശനവും പ്രാര്‍ഥനാ ശുശ്രൂഷകളും നടത്തപ്പെടും.
ഫാ.ഡോ. ഇമ്മാനുവേൽ കല്ലറയ്ക്കലിന്റെ നിര്യാണത്തിൽ അയർലൻഡ് സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ അനുശോചനം രേഖപ്പെടുത്തി.
Europe
ലിസ്ബൺ: നോർതേൺ അയർലൻഡിലെ ലിസ്ബൺ ആസ്ഥാനമായി കഴിഞ്ഞ ഇരുപത് വർഷമായി പ്രവർത്തിച്ചുവരുന്ന മലയാളി കൂട്ടായ്മയായ ലിസ്ബൺ ഇന്ത്യൻ മലയാളി അസോസിയേഷന്റെ (ലിമ) ഇരുപതാം വാർഷികവും ഓണാഘോഷവും വിപുലമായും വർണാഭമായും സംഘടിപ്പിച്ചു.
ഏകദേശം 300 ഓളം പ്രവാസി മലയാളികൾ പങ്കെടുത്ത ആഘോഷപരിപാടികൾ രാവിലെ 10ന് ആരംഭിച്ച് രാത്രി 10 വരെ നീണ്ടുനിന്നു. വിവിധ കലാപരിപാടികൾ, ഓണക്കളികൾ, വടംവലി മത്സരം, വിഭവസമൃദ്ധമായ ഓണസദ്യ, ഡിന്നർ തുടങ്ങി നിരവധി പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.
കഴിഞ്ഞ നിരവധി വർഷങ്ങളായി സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും പിന്നിൽ സജീവമായി പ്രവർത്തിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
Europe
വാത്സിംഗ്ഹാം (നോർഫോക്ക്): യുകെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വാർഷിക വാത്സിംഗ്ഹാം മരിയൻ തീർഥാടനം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു.
നോർഫോക്കിലെ വാത്സിംഗ്ഹാം ദേശീയ മരിയൻ തീർഥാടന കേന്ദ്രത്തിൽ നടന്ന തീർഥാടനത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
രാവിലെ 10.30ന് ലിറ്റിൽ വാത്സിംഗ്ഹാമിലെ മംഗളവാർത്ത ദേവാലയത്തിൽ നടന്ന പ്രാരംഭ പ്രാർഥനകൾക്ക് യൂറോപ്പ് - യുകെ അപ്പോസ്തലിക് വിസിറ്റേറ്റർ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു.
Europe
ആറാവു (സ്വിറ്റ്സർലൻഡ്): സ്വിറ്റ്സർലൻഡിലെ ആറാവുവിൽ (Aarau) നടന്ന ’ആരവ്റേവ്’ (Aarau-Rave) ടെക്നോ മ്യൂസിക് ഫെസ്റ്റിവലിനിടെയുണ്ടായ മാരകമായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 43 വയസുള്ള സ്വിസ് പൗരനാണ് പിടിയിലായതെന്ന് ആർഗാവു കന്റോൺ പോലീസ് (Kantonspolizei Aargau) ഔദ്യോഗികമായി അറിയിച്ചു.
ആറാവുവിലെ കുതിരപ്പന്തയ മൈതാനത്ത് വച്ചാണ് സംഗീതോത്സവത്തിനിടെ ദാരുണമായ സംഭവം അരങ്ങേറിയത്. വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു.
വെടിവെപ്പിന് പിന്നാലെ പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ കാറിൽ സഞ്ചരിക്കുകയായിരുന്ന 43കാരനായ പ്രതിയെ പോലീസ് തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നിലവിലെ അന്വേഷണ പുരോഗതി അനുസരിച്ച് പ്രതി ഒറ്റയ്ക്കാണ് ഈ ആക്രമണം നടത്തിയതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
അക്രമത്തിന് പിന്നിലെ യഥാർഥ കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവസ്ഥലം കേന്ദ്രീകരിച്ച് ഫോറൻസിക് ഉദ്യോഗസ്ഥരും കന്റോൺ പോലീസും വിശദമായ അന്വേഷണം തുടർന്നു വരികയാണ്.
ആയിരക്കണക്കിന് യുവാക്കൾ പങ്കെടുത്ത സംഗീതപരിപാടിക്കിടെയുണ്ടായ അപ്രതീക്ഷിത ആക്രമണം സ്വിറ്റ്സർലൻഡിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
Europe
റെയ്ക്യാവിക്: യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള ഔദ്യോഗിക ചർച്ചകൾ പുനരാരംഭിക്കേണ്ടതില്ലെന്ന് ഐസ്ലൻഡിലെ ജനവിധി. രാജ്യത്ത് നടന്ന നിർണായകമായ ദേശീയ ഹിതപരിശോധനയിൽ ഭൂരിപക്ഷം വോട്ടർമാരും യൂറോപ്യൻ യൂണിയൻ അംഗത്വ ചർച്ചകൾക്കെതിരെ വോട്ട് രേഖപ്പെടുത്തി. ഇതോടെ യൂറോപ്യൻ യൂണിയനിലേക്ക് കൂടുതൽ അടുക്കാനുള്ള ഐസ്ലൻഡ് സർക്കാരിന്റെ നീക്കങ്ങൾക്ക് താൽക്കാലിക തിരിച്ചടിയേറ്റു.
ഔദ്യോഗികമായി പുറത്തുവന്ന അന്തിമ ഫലങ്ങൾ പ്രകാരം 52.8 ശതമാനം ആളുകൾ ’നോ’ ക്യാമ്പിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ, 47.2 ശതമാനം വോട്ടർമാർ മാത്രമാണ് ചർച്ചകളെ അനുകൂലിച്ച് ’യെസ്’ വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്തെ ആകെ വോട്ടർമാരിൽ 82 ശതമാനത്തോളം ആളുകൾ ഹിതപരിശോധനയിൽ പങ്കാളികളായി. തലസ്ഥാനമായ റെയ്ക്യാവിക്കിൽ മാത്രമാണ് ’യെസ്’ ക്യാമ്പിന് മുൻതൂക്കം ലഭിച്ചത്. എന്നാൽ ഉൾനാടൻ ഗ്രാമീണ മേഖലകളിൽ കടുത്ത എതിർപ്പാണ് രേഖപ്പെടുത്തിയത്.
ഹിതപരിശോധനാ ഫലത്തെ തിരിച്ചടിയായല്ല, മറിച്ച് ജനാധിപത്യത്തിന്റെ വിജയമായാണ് കാണുന്നതെന്ന് ’യെസ്’ പക്ഷത്തെ പിന്തുണച്ച ഐസ്ലൻഡ് പ്രധാനമന്ത്രി ക്രിസ്ട്രുൻ ഫ്രോസ്റ്റാഡോട്ടിർ വ്യക്തമാക്കി. നിലവിലെ കാലാവധിയിൽ യൂണിയൻ അംഗത്വ ചർച്ചകളുമായി മുന്നോട്ട് പോകില്ലെന്നും യൂറോപ്യൻ ഇക്കണോമിക് ഏരിയ വഴിയുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഐസ്ലൻഡ് ജനതയുടെ ജനാധിപത്യപരമായ തീരുമാനത്തെ പൂർണമായി ബഹുമാനിക്കുന്നതായി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ അറിയിച്ചു. യൂറോപ്പിന്റെ ഏറ്റവും വിശ്വസ്ത പങ്കാളിയായി ഐസ്ലൻഡ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്യൻ യൂണിയനിൽ ചേർന്നാൽ രാജ്യത്തിന്റെ മത്സ്യബന്ധന അവകാശങ്ങളും പരമാധികാരവും നഷ്ടപ്പെടുമെന്ന ആശങ്കയാണ് ’നോ’ വോട്ടുകൾ വർദ്ധിക്കാൻ പ്രധാന കാരണമായത്. ഐസ്ലൻഡിലെ മത്സ്യബന്ധന മേഖലയിലെ 90 ശതമാനത്തിലധികം ആളുകളും യൂണിയൻ പ്രവേശനത്തെ ശക്തമായി എതിർത്തിരുന്നു.
റഷ്യയുക്രൈൻ യുദ്ധവും ആർട്ടിക് മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളും കാരണം നേരത്തെ നടത്താൻ തീരുമാനിച്ച ഹിതപരിശോധനയാണ് ഇപ്പോൾ ഐസ്ലൻഡ് ജനത തള്ളിക്കളഞ്ഞത്. ഷെഞ്ചൻ (Schengen) മേഖലയിലും യൂറോപ്യൻ ഇക്കണോമിക് ഏരിയയിലും അംഗമായ ഐസ്ലൻഡ് സ്വതന്ത്ര രാജ്യമായി തുടരാൻ തന്നെയാണ് താല്പര്യപ്പെടുന്നതെന്നാണ് ജനവിധി വ്യക്തമാക്കുന്നത്.
Europe
ഹാംബുർഗ്: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഫ്രാൻസ് യാത്രാവിമാനം ജർമനിയിലെ ഹാംബുർഗ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ അപ്രതീക്ഷിത ലാൻഡിംഗിനെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഹാംബുർഗ് വിമാനത്താവളത്തിന്റെ പ്രവർത്തനം മണിക്കൂറുകളോളം പൂർണമായി നിർത്തിവച്ചു. ഇതോടെ വിമാനത്താവളത്തിലെ റൺവേ പ്രവർത്തനങ്ങളും വ്യോമഗതാഗതവും പൂർണമായി സ്തംഭിച്ചു.
യാത്രയ്ക്കിടെ വിമാനത്തിൽ സാങ്കേതിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. വിമാനത്താവളത്തിൽ മുൻകരുതലായി വൻ അഗ്നിരക്ഷാ സേനയും സുരക്ഷാ വിഭാഗങ്ങളും സജ്ജമായിരുന്നുവെങ്കിലും വിമാനം റൺവേയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരും ജീവനക്കാരും പൂർണ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
അടിയന്തര ലാൻഡിംഗിന് പിന്നാലെ റൺവേ താൽക്കാലികമായി അടച്ചതോടെ ഹാംബുർഗിൽ നിന്നുള്ള നിരവധി വിമാനങ്ങൾ വൈകുകയും ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തു.
ഹാംബുർഗിലേക്ക് എത്തേണ്ട പല വിമാനങ്ങളും സമീപത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ടെർമിനലുകളിൽ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
തകരാറിലായ വിമാനം റൺവേയിൽ നിന്ന് മാറ്റി സാങ്കേതിക വിദഗ്ധർ വിശദമായ പരിശോധന ആരംഭിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയ ശേഷം വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ നടപടികൾ പുരോഗമിക്കുകയാണ്.
അടിയന്തര സാഹചര്യത്തിൽ പൈലറ്റും വിമാനത്താവള സുരക്ഷാ വിഭാഗവും സ്വീകരിച്ച സമയോചിതമായ ഇടപെടൽ വലിയൊരു അപകടമാണ് ഒഴിവാക്കിയത്.
Europe
യൂറോപ്പിലെ ക്നാനായ സുറിയാനി മക്കളുടെ കൂട്ടായ്മയായ യൂറോപ്യൻ ക്നാനായ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യൂറോപ്യൻ ക്നാനായ ബാഡ്മിന്റൺ ടൂർണമെന്റ് 2026 ഒക്ടോബർ 10 ശനിയാഴ്ച കോവൻട്രിയിൽ നടത്തപ്പെടുന്നു.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും മേഖലകളിലുമായി കഴിയുന്ന ക്നാനായ മക്കളെ കായികവേദിയിലൂടെ ഒരുമിപ്പിക്കുകയും, പരസ്പര സ്നേഹവും സൗഹൃദവും സഹോദരബന്ധവും കൂടുതൽ ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് EKC ഈ കായികമേള സംഘടിപ്പിക്കുന്നത്. വളർന്നുവരുന്ന തലമുറയ്ക്ക് കായികരംഗത്ത് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും അവരെ കൂട്ടായ്മയുടെ ശക്തിയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള മികച്ച വേദി കൂടിയാകും ഈ ടൂർണമെന്റ്.
EKC പ്രസിഡന്റ്, സെക്രട്ടറി, ട്രസ്റ്റി എന്നിവരുടെ നേതൃത്വത്തിലും വിവിധ ഏറിയ കോഡിനേറ്റേഴ്സുമാരുടെയും ഇടവക പ്രതിനിധികളുടെയും* അക്ഷീണ പരിശ്രമത്താലും, സഹകരണത്തിലും ടൂർണമെന്റിനായുള്ള മുന്നൊരുക്കങ്ങൾ സജീവമായി പുരോഗമിച്ചുവരുന്നു.
യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്നാനായ മക്കളുടെ മികച്ച പ്രതികരണവും സഹകരണവും ഇതിനോടകം ലഭിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 31ന് അവസാനിച്ച രജിസ്ട്രേഷൻ നടപടികളിൽ നിരവധി ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഈ ടൂർണമെന്റിലെ വിജയികൾക്കായി ആകർഷകമായ സമ്മാനങ്ങൾ ആണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
ഒന്നാം സമ്മാനം - 500 യുറോ, രണ്ടാം സമ്മാനം -300 യുറോ, മൂന്നാം സമ്മാനം - 150 യുറോ.
കൂടാതെ ടൂർണമെന്റിന്റെ ഭാഗമായി 55 ഇഞ്ച് ടെലിവിഷൻ സമ്മാനമായി ലഭിക്കുന്ന റാഫിൾ ഉൾപ്പെടെയുള്ള പ്രത്യേക ആകർഷണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇതിനുപുറമെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങൾക്കും യുവതാരങ്ങൾക്കുമായി പ്രത്യേക ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ ഇടവകകളുടെ മികച്ച പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി *ആലെേ ജമൃശേരശുമശേീി ഇവൗൃരവ അംമൃറ* ഉം ഉണ്ടായിരിക്കും.
മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങളോടൊപ്പം കുടുംബാംഗങ്ങളെയും യൂറോപ്പിലെ എല്ലാ ക്നാനായ മക്കളെയും സംഘാടകർ ഹൃദയപൂർവ്വം ഈ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു.
Europe
ബേൺ: ഹിറ്റ്ലറുടെ കാലത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ യൂണിഫോം ധരിച്ച്, അർദ്ധസൈനിക മാതൃകയിൽ ജർമ്മനിയിലെ തീവ്ര വലതുപക്ഷ സംഘടന സ്വിറ്റ്സർലൻഡിലെ മലനിരകളിൽ രഹസ്യ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
ജർമ്മനിയിലെ ഭരണഘടനാ സംരക്ഷണ ഏജൻസിയുടെ കടുത്ത നിരീക്ഷണത്തിലുള്ള തീവ്ര വലതുപക്ഷ ഗ്രൂപ്പായ ’ഐഡന്റിറ്റേറിയൻ മൂവ്മെന്റ് ജർമനി’ ആണ് സ്വിസ് മലനിരകളിൽ ഒരാഴ്ച നീണ്ടുനിന്ന ക്യാമ്പ് നടത്തിയത്.
സ്വിറ്റ്സർലൻഡിലെ വാലിസ് (Wallis) കന്റോണിലുള്ള ആൽപ്ജെൻ മലയോര മേഖലയിലാണ് മുപ്പത്തിയഞ്ചോളം വരുന്ന തീവ്ര വലതുപക്ഷ യുവാക്കൾ രഹസ്യമായി ഒത്തുചേർന്നത്. ഒരു സ്വകാര്യ വ്യക്തിയുടെ പേരിൽ വാടകയ്ക്കെടുത്ത കേന്ദ്രത്തിലാണ് ’ഫെഡറൽ ക്യാമ്പ്’ (ആൗിറലഹെമഴലൃ) എന്ന പേരിൽ ഇവർ പരിശീലനം നടത്തിയത്. ഈ ക്യാമ്പിനെക്കുറിച്ച് തദ്ദേശ ഭരണകൂടത്തിനോ പോലീസിനോ യാതൊരുവിധ വിവരവും ഉണ്ടായിരുന്നില്ലെന്ന് സ്വിസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Europe
നിക്കോസിയ: വടക്കൻ സൈപ്രസിന്റെ തീരത്ത് യാത്രക്കാരുമായി സഞ്ചരിച്ച ഫെറി മറിഞ്ഞ് മുങ്ങിയുണ്ടായ വൻ ദുരന്തത്തിൽ കുറഞ്ഞത് എട്ട് പേർ മരിച്ചു. 18 പേരെ കാണാതായിട്ടുണ്ട്. 241 പേരെ രക്ഷപ്പെടുത്തിയതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വടക്കൻ സൈപ്രസിലെ കിറീനിയ തുറമുഖത്തുനിന്ന് തുർക്കിയിലെ Taucu തുറമുഖത്തേക്ക് പുറപ്പെട്ട സ്വകാര്യ ഉടമസ്ഥതയിലുള്ള FILOJET എന്ന അതിവേഗ യാത്രാഫെറിയാണ് ഞായറാഴ്ച അപകടത്തിൽപ്പെട്ടത്.
259 യാത്രക്കാരും എട്ട് ജീവനക്കാരും ഉൾപ്പെടെ 267 പേരാണ് ഫെറിയിലുണ്ടായിരുന്നത്. തുറമുഖത്തുനിന്ന് പുറപ്പെട്ടതിന് പിന്നാലെ ഫെറിയിൽ വെള്ളം കയറാൻ തുടങ്ങിയതായി അധികൃതർ അറിയിച്ചു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഫെറി മറിഞ്ഞ് കടലിൽ മുങ്ങുകയായിരുന്നു.
അപകടത്തിനുശേഷം തുർക്കിയുടെയും വടക്കൻ സൈപ്രസിന്റെയും കോസ്റ്റ് ഗാർഡ് സംഘങ്ങൾ, ഹെലികോപ്റ്ററുകൾ, നാവികസേനാ കപ്പലുകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ വൻതോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു.
241 പേരെ രക്ഷപ്പെടുത്തിയതായും 18 പേർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും ടർക്കിഷ് സൈപ്രിയറ്റ് പ്രസിഡന്റ് തുഫാൻ എർഹുർമാൻ അറിയിച്ചു.
മറിഞ്ഞ ഫെറി പിന്നീട് പൂർണമായും മുങ്ങി ഏകദേശം 514 മീറ്റർ ആഴത്തിൽ കടലിന്റെ അടിത്തട്ടിലെത്തിയതായി അധികൃതർ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അപകടവുമായി ബന്ധപ്പെട്ട് ഫെറിയുടെ ക്യാപ്റ്റനെയും ഏഴ് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉൾപ്പെടെ വിശദമായി അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദുരന്തത്തെ തുടർന്ന് വടക്കൻ സൈപ്രസിൽ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കാണാതായവർക്കായുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.
Europe
കൊളോൺ: സിഎംഐ (Carmelites of Mary Immaculate) സഭയുടെ ജർമൻ ഡെലിഗേഷൻ സുപ്പീരിയറായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പ്രഭാഷകനുമായ റവ.ഡോ. ടിജോ താന്നിക്കൽ സിഎംഐ നിയമിതനായി.
ജർമനിയിലെ കൊളോൺ അതിരൂപത കേന്ദ്രീകരിച്ച് രണ്ട് പതിറ്റാണ്ടിലേറെയായി നടത്തിവരുന്ന നിസ്തുലമായ ആത്മീയാന്വേഷണങ്ങൾക്കും അജപാലന പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായാണ് ഈ പുതിയ നിയോഗം.
നിലവിലെ ഡെലിഗേഷൻ സുപ്പീരിയറായ ഫാ. ജോർജ് വടക്കിനേഴത്ത് സിഎംഐ ഫാ.ടിജോ താന്നിക്കലിനെ ബൊക്ക നൽകി ആദരിച്ചു.
തൊടുപുഴ കലയന്താനി ഇടവകയിലെ താന്നിക്കൽ വർഗീസ് - മേരി ദമ്പതികളുടെ ഏഴു മക്കളിൽ ഇളയവനായി 1972-ലാണ് ഫാ. ടിജോയുടെ ജനനം. കലയന്താനി സെന്റ ജോർജ് ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1987-ൽ സിഎംഐ സന്യാസ സമൂഹത്തിൽ ചേർന്നു.
തുടർന്ന് ബംഗളൂരു ധർമ്മാരാം വിദ്യാക്ഷേത്രം, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, പൂനെ ജ്ഞാനദീപ വിദ്യാപീഠ് എന്നിവിടങ്ങളിലായി വൈദിക പഠനം പൂർത്തിയാക്കി. 2001 ഡിസംബറിൽ ദിവംഗതനായ ജഗദൽപുർ മുൻ ബിഷപ് മാർ സൈമൺ സ്റ്റോക്ക് പാലത്തറയിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്.
പഞ്ചാബിലെ പട്യാല മിഷനിലൂടെയായിരുന്നു വൈദിക സേവനത്തിന്റെ തുടക്കം.
Europe
ഡബ്ലിൻ: ഹോളിക്രോസ് സന്യാസ സമൂഹാംഗമായ ഫാ. ഇമ്മാനുവേൽ കല്ലറയ്ക്കൽ സിഎസ്സി (69) അയർലൻഡിൽ അന്തരിച്ചു.
സംസ്കാരം പിന്നീട്. തെന്നത്തൂർ കല്ലറയ്ക്കൽ പരേതരായ ജോസഫ് - അന്നക്കുട്ടി ദന്പതികളുടെ മകനാണ്.
സഹോദരങ്ങൾ: ബേബി (തെന്നത്തൂർ), സിസ്റ്റർ ശാലിനി (അഡോറേഷൻ സമൂഹം), മരിയ (രാമപുരം), റോസിലി (ന്യൂസിലൻഡ്), ജെസി (അടിമാലി) പരേതരായ സിസ്റ്റർ ഇസിദോർ സിഎംസി, ഫാ. ജയിംസ് കല്ലറയ്ക്കൽ ഒഎഫ്എം.
Europe
കേംബ്രിഡ്ജ്: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് കേംബ്രിഡ്ജിലെ ആര്‍ബറി കമ്മ്യൂണിറ്റി സെന്ററില്‍ സംഘടിപ്പിച്ച നഗരത്തിലെ ആദ്യത്തെ സമ്പൂര്‍ണ കോണ്‍സുലര്‍ ക്യാമ്പില്‍ മലയാളികളും മറ്റ് ഇന്ത്യക്കാരുമുള്‍പ്പെടെ അഞ്ഞൂറോളം പേര് പങ്കെടുത്തു.
സൗത്ത് കേംബ്രിഡ്ജ്ഷെയര്‍ ഡിസ്ട്രിക്റ്റ് കൗണ്‍സിലറും മലയാളിയുമായ ജിയോ സെബാസ്റ്റ്യന്റെ ആശയമായിരുന്നു ഈ ക്യാമ്പ്. പാസ്പോര്‍ട്ട് പുതുക്കുന്നതിനും വീസ നടപടികള്‍ക്കും മറ്റ് കോണ്‍സുലര്‍ ആവശ്യങ്ങള്‍ക്കുമായി ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഇവിടെയെത്തി.
ഇതോടെ ഇത്തരം ആവശ്യങ്ങള്‍ക്കായി ലണ്ടനിലേക്ക് നടത്തേണ്ടി വന്നിരുന്ന യാത്ര ഒഴിവാക്കാനായി. നിരവധി ബ്രിട്ടീഷ് പൗരന്മാരും ഇന്ത്യന്‍ ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാന്‍ ഈ ക്യാമ്പ് പ്രയോജനപ്പെടുത്തി.
ലിവര്‍പൂളില്‍ നിന്നും മാഞ്ചസ്റ്ററില്‍ നിന്നും ഉള്‍പ്പെടെ 500 പേര് ഈ ക്യാമ്പില്‍ പങ്കെടുത്തത് ഇത്തരം സേവനങ്ങള്‍ ഇവിടെ എത്രത്തോളം ആവശ്യമായിരുന്നു എന്ന് കാണിക്കുന്നുവെന്ന് കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍ പറഞ്ഞു.
Europe
കാഠ്മണ്ഡു: പ്രകൃതിദുരന്തം രൂക്ഷമായ ഹിമാലയൻ മേഖലയിൽ കുടുങ്ങിയ നാലംഗ ജർമൻ കുടുംബത്തെ നേപ്പാൾ സൈന്യം സുരക്ഷിതമായി രക്ഷപ്പെടുത്തി. ഹെലികോപ്റ്റർ മാർഗം ഇവരെ ദുരന്തമേഖലയിൽ നിന്ന് നേപ്പാൾ സൈന്യത്തിന്റെ ബട്ടാർ ബസാർ ക്യാമ്പിലേക്ക് മാറ്റിയതായി സൈനിക വക്താവ് അറിയിച്ചു.
കുടുംബത്തോടൊപ്പം നിരവധി പേരെയും വ്യോമമാർഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ ജർമൻ കുടുംബത്തിന്റെ കൂടുതൽ വിവരങ്ങളോ ഇവർക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല.
അതേസമയം, ദുരന്തത്തിൽ കാണാതായ മറ്റ് ജർമൻ പൗരന്മാർക്കായുള്ള തെരച്ചിൽ ഊർജിതമായി തുടരുകയാണ്. നേപ്പാളിലെ ദുരന്തത്തിൽ നിരവധി ജർമൻ പൗരന്മാരെ കാണാതായതായി ജർമൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയതായി മന്ത്രാലയ വക്താവ് അറിയിച്ചു.
Europe
വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ പ്രശസ്തമായ മ്യൂസിയം ഓഫ് അപ്ലൈഡ് ആർട്സിൽ പട്ടാപ്പകൽ വൻ ആഭരണ കവർച്ച. വ്യാഴാഴ്ച ഉച്ചയ്ക്ക് സന്ദർശകരെന്ന വ്യാജേനയെത്തിയ രണ്ട് അജ്ഞാതർ തോക്ക് ചൂണ്ടി ചില്ലുകൂട്ടിൽ സൂക്ഷിച്ചിരുന്ന അതിമൂല്യമായ വജ്രമാല (Diamond Collier) തട്ടിയെടുത്ത് കടന്നുകളഞ്ഞു. മോഷ്ടിക്കപ്പെട്ട അപൂർവ്വ വജ്രമാലയ്ക്ക് ലക്ഷക്കണക്കിന് യൂറോ (കോടിക്കണക്കിന് രൂപ) വിലവരുമെന്നാണ് പ്രാഥമിക വിവരം
ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെ സാധാരണ സന്ദർശകരായി മ്യൂസിയത്തിനകത്ത് കയറിയ പ്രതികൾ പെട്ടെന്ന് ആയുധം പുറത്തെടുക്കുകയും, വജ്രാഭരണങ്ങൾ പ്രദർശിപ്പിച്ചിരുന്ന ഗ്ലാസ് വിട്രിൻ തല്ലിത്തകർത്ത് മാല കൈക്കലാക്കുകയുമായിരുന്നു. നിരവധി സന്ദർശകരുടെയും ദൃക്സാക്ഷികളുടെയും മുന്നിൽ വച്ചാണ് ഞെട്ടിക്കുന്ന ഈ കവർച്ച അരങ്ങേറിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കൃത്യം നടത്തിയ ശേഷം പ്രതികൾ നിമിഷനേരം കൊണ്ട് മ്യൂസിയത്തിൽ നിന്നും രക്ഷപ്പെട്ടു.
മ്യൂസിയത്തിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ പ്രതികളുടെ വ്യക്തമായ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി.
വിയന്ന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ച് വ്യാപക തെരച്ചിൽ ആരംഭിച്ചു. വിരലടയാള വിദഗ്ധരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
പാരീസിലെ വിഖ്യാത ജ്വല്ലറി ബ്രാൻഡായ ’വാൻ ക്ലീഫ് ആൻഡ് ആർപെൽസിന്റെ 120 വർഷത്തെ ചരിത്രം വ്യക്തമാക്കുന്ന മുന്നൂറിലധികം അപൂർവ്വ ആഭരണ ശേഖരങ്ങളുടെ പ്രത്യേക പ്രദർശനം ജൂൺ മാസം മുതൽ മ്യൂസിയത്തിൽ നടന്നുവരികയായിരുന്നു. ഇതിൽ നിന്നാണ് അതീവ മൂല്യമുള്ള വജ്രമാല കവർന്നത്.
പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Europe
ബ്രസ്സൽസ്: യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുനരാരംഭിക്കുന്നതിനായി നോർഡിക് രാജ്യമായ ഐസ്ലൻഡ് ഈ വരുന്ന ഞായറാഴ്ച നിർണായക ജനഹിതപരിശോധനയിലേക്ക്(Referendum). ജനഹിതപരിശോധനയിൽ അനുകൂല തീരുമാനമുണ്ടായാൽ യൂറോപ്യൻ യൂണിയനിൽ ചേരാൻ കാത്തിരിക്കുന്ന പതിനൊന്നാമത്തെ രാജ്യമായി ഐസ്ലൻഡ് മാറും.
മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ ആശങ്കകളുമാണ് യൂറോപ്യൻ യൂണിയൻ അംഗത്വ ചർച്ചകൾ വീണ്ടും സജീവമാക്കാൻ ഐസ്ലൻഡിനെ പ്രേരിപ്പിച്ചത്. നിലവിൽ 10 രാജ്യങ്ങളാണ് യൂറോപ്യൻ യൂണിയൻ അംഗത്വത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്നത്.
യൂറോപ്യൻ യൂണിയൻ പ്രവേശനത്തിനായി കാത്തിരിക്കുന്ന പ്രധാന രാജ്യങ്ങൾ:
വെസ്റ്റേൺ ബാൽക്കൻ രാജ്യങ്ങൾ: മോണ്ടിനെഗ്രോ, അൽബേനിയ, സെർബിയ, ബോസ്നിയഹെർസഗോവിന, നോർത്ത് മാസിഡോണിയ, കൊസോവോ എന്നിവയാണ് ഈ പട്ടികയിലുള്ളത്. ഇതിൽ മോണ്ടിനെഗ്രോയും അൽബേനിയയുമാണ് നടപടിക്രമങ്ങളിൽ ഏറ്റവും മുന്നിലുള്ളത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇവർക്ക് അംഗത്വം ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ: റഷ്യൻ അധിനിവേശത്തിന് പിന്നാലെ അപേക്ഷ നൽകിയ യുക്രൈൻ, മോൾഡോവ, ജോർജിയ എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ. എന്നാൽ യുദ്ധസാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ യുക്രൈന്റെ പ്രവേശന നടപടികൾക്ക് ഇനിയും സമയമെടുക്കും.
തുർക്കി: ദീർഘകാലമായി കാത്തിരിപ്പിലാണെങ്കിലും മനുഷ്യാവകാശ, നിയമവാഴ്ചാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തുർക്കിയുമായുള്ള ചർച്ചകൾ യൂറോപ്യൻ യൂണിയൻ മരവിപ്പിച്ചിരിക്കുകയാണ്.
Europe
ലെസ്റ്റർ: യുകെയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ (LKC) നേതൃത്വത്തിൽ ഈ വർഷത്തെ വിപുലമായ ഓണാഘോഷങ്ങൾക്ക് ഓണക്കൊടിയേറ്റത്തോടെ തുടക്കമായി. ലെസ്റ്റർ കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് വരുൺ, സെക്രട്ടറി പ്രിൻസ് എന്നിവരും , കൊടിയേറ്റ കോർഡിനേറ്റർമാരായ റിജു , നിഷാന്ത് , അഞ്ജലി ഷെർഫിൻ കൂടാതെ നട്ടിൽനിന്നെത്തിയ ഒരു ലെസ്റ്റർ കേരള കമ്മ്യൂണിറ്റി മാതാപിതാക്കളും ചേർന്ന് ഘഗഇയുടെ കൊടി ഉയർത്തിയാണ് ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്. നാട്ടിൽ നിന്നെത്തിയ ഒരു പറ്റം മാതാപിതാക്കളുടെ മഹനീയ സാന്നിധ്യത്തിൽ വള്ള പാട്ടിന്റെ ഈരടികൾ നിറഞ്ഞ ആവേശം ചടങ്ങിന് കൂടുതൽ മിഴിവേകി.
ഓണക്കോടിയേറ്റത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വിവിധ പരിപാടികളും ഓണ മത്സരങ്ങളും ചടങ്ങിന് കൂടുതൽ ആവേശവും ആഘോഷപ്പകിട്ടും നൽകി. പ്രവാസലോകത്തെ മലയാളികളുടെ സർഗാത്മകതയും ഓണപ്പാരമ്പര്യവും വിളിച്ചോതുന്ന അത്തപ്പൂക്കള മത്സരം, കൊച്ചുകൂട്ടുകാർക്കായി ചിത്രരചന മത്സരം, മലയാളികളുടെ തനതായ രുചിവൈവിധ്യം വിളിച്ചോതുന്ന പരമ്പരാഗത പായസംവയ്ക്കൽ മത്സരം എന്നിവയിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള കുടുംബങ്ങൾ ആവേശത്തോടെ പങ്കെടുത്തു. സമ്മാനദാനതോടെയാണ് ചടങ്ങ് അവസാനിച്ചത്.
ഇതിനോടനുബന്ധിച്ച് നടന്ന പ്രത്യേക ലേലവും ആഘോഷത്തിന് വേറിട്ട നിറം നൽകി. യുകെയിലെ ഒരു മലയാളി കുടുംബത്തിന്റെ വീട്ടുവളപ്പിൽ വളർത്തിയെടുത്ത ഏകദേശം 40 കിലോ ഭാരമുള്ള ഭീമൻ മത്തങ്ങ ലേലത്തിനായി എത്തിച്ചത് ഏറെ കൗതുകമായി. ആവേശകരമായ ലേലവിളികൾക്കൊടുവിൽ മത്തങ്ങ സ്വന്തമാക്കാൻ നിരവധി പേർ രംഗത്തെത്തി. അതോടൊപ്പം കേരള ഭാഗ്യക്കുറിയുടെ ഓണം ബമ്പർ ടിക്കറ്റും ലേലത്തിന് വച്ചു. അത്യാവേശകരമായ ലേലവിളികളും നിറഞ്ഞ കയ്യടികളും ജനപങ്കാളിത്തവും കൊണ്ട് ലേലവേദി ഏറെ ശ്രദ്ധേയമായി.
കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ ഏറ്റെടുത്ത ഈ ലേലം ഓണാഘോഷത്തിലെ വേറിട്ട അനുഭവമായി മാറി.ഓണക്കൊടിയേറ്റത്തോടെ ആരംഭിച്ച ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്നത് സെപ്റ്റംബർ 5ന് ലെസ്റ്റർ പ്രജാപതി ഹാളിൽ നടക്കുന്ന വിപുലമായ ഓണാഘോഷത്തോടെയാണ്. ഓണസദ്യയോടെയാണ് അന്നത്തെ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്.ഡോ. ആരതി
1,500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരുക്കുന്ന ഓണസദ്യ യുകെയിലെ തന്നെ ഏറ്റവും വലിയ ഓണസദ്യകളിലൊന്നായി മാറും. മലയാളികളുടെ തനത് രുചിയും ഓണത്തിന്റെ പാരമ്പര്യവും ഒത്തുചേരുന്ന ഗംഭീര സദ്യയിൽ 28ഓളം വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡെർബിയിലെ കൊട്ടാരം റസ്റ്റോറന്റിന്റെ നേതൃത്വത്തിലാണ് വിപുലമായ ഓണസദ്യ ഒരുക്കുന്നത്.
സദ്യയ്ക്ക് ശേഷം മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ (LKC) കുടുംബാംഗങ്ങളുടെ വിവിധ കലാപ്രകടനങ്ങൾ, സംഗീതം, നൃത്തം തുടങ്ങി നിരവധി പരിപാടികൾ അന്നേദിവസത്തെ ആഘോഷത്തിന് മാറ്റുകൂട്ടും.
മലയാളികളുടെ തനത് സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനൊപ്പം, പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും കുടുംബങ്ങൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലെസ്റ്റർ കേരള കമ്മ്യൂണിറ്റി ഈ വർഷത്തെ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
ഓണക്കൊടിയേറ്റത്തോടെ ലെസ്റ്ററിൽ ഉയർന്നത് ഒരു കൊടി മാത്രമല്ല, മലയാളികളുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷത്തിന്റെയും കൊടിയാണ്. സെപ്റ്റംബർ 5ന് പ്രജാപതി ഹാളിൽ അരങ്ങേറുന്ന വിപുലമായ ഓണാഘോഷത്തോടെ ലെസ്റ്റർ വീണ്ടും ഒരു വലിയ മലയാളി സംഗമത്തിന് സാക്ഷ്യം വഹിക്കും.അസോസിയേഷനുകളും കൂട്ടായ്മകളും ഒരുപാടുള്ള ഇക്കാലത്തിൽ പ്രവർത്തനശൈലികൊണ്ടും, നവീന ആശയങ്ങൾ കൊണ്ടുവരുന്നതിനും സംഘടനയെന്ന നിലയിൽ എല്ലാവർക്കും മാതൃകയായി ലെസ്റ്റർ കേരള കമ്മ്യൂണിറ്റി എന്നും ഒപ്പമുണ്ട്. മുഴുവൻ ലെസ്റ്റർ മലയാളികൾക്കും ഘഗഇ യുടെ ഓണാശംസകൾ നേരുന്നു.
Europe
ലൈപ്സിഗ്: ജർമൻ മണ്ണിൽ യുക്രെയ്ൻ സൈനിക വിമാനം തകർക്കാൻ ലക്ഷ്യമിട്ട് നടത്തിയ വൻ ഡ്രോൺ അട്ടിമറി ശ്രമത്തിന്റെ നിർണായക തെളിവുകൾ പുറത്ത്.
ലൈപ്സിഗ്/ഹാലെ വിമാനത്താവളത്തിന് സമീപത്തുനിന്ന് സ്ഫോടകവസ്തുക്കൾ അടങ്ങിയ മൂന്നാമത്തെ ഡ്രോൺ അന്വേഷണ സംഘം കണ്ടെടുത്തു.
ഡ്രോണിനൊപ്പം 50 ഗ്രാം അതീവ പ്രഹരശേഷിയുള്ള സ്ഫോടകവസ്തുക്കളും (Sprengstoff) സംഭവസ്ഥലത്തുനിന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്.
ലക്ഷ്യം യുക്രെയ്ൻ സൈനിക വിമാനം: ജർമനിയിലെ ലൈപ്സിഗ് വിമാനത്താവളത്തിൽ എത്തിയ തന്ത്രപ്രധാനമായ യുക്രെയ്ൻ സൈനിക വിമാനം ആക്രമിക്കുകയായിരുന്നു ഈ ഓപ്പറേഷന്റെ പ്രധാന ലക്ഷ്യമെന്നാണ് സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ.
മൂന്നാമത്തെ ഡ്രോൺ: വിമാനത്താവളത്തിന് സമീപം മുൻപ് രണ്ട് ഡ്രോണുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ സ്ഫോടകവസ്തുക്കളുമായി മൂന്നാമതൊരു ഡ്രോൺ കൂടി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
പരാജയപ്പെട്ട അട്ടിമറി: കൃത്യമായ ആസൂത്രണത്തോടെ നടത്തിയ നീക്കമാണെങ്കിലും സാങ്കേതിക തകരാറോ സുരക്ഷാ സംവിധാനങ്ങളുടെ ഇടപെടലോ മൂലം അട്ടിമറി ശ്രമം ലക്ഷ്യം കാണാതെ പരാജയപ്പെടുകയായിരുന്നു.
അന്വേഷണം ഊർജിതമാക്കി ജർമൻ രഹസ്യാന്വേഷണ വിഭാഗം
ഡ്രോൺ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഫോറൻസിക് വിരലടയാളങ്ങളും ഡിജിറ്റൽ ഡാറ്റകളും ജർമൻ ഫെഡറൽ അന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്.
വിദേശ ചാരസംഘടനകളുടെയോ അട്ടിമറി ഗ്രൂപ്പുകളുടെയോ നേരിട്ടുള്ള ഇടപെടൽ ഇതിന് പിന്നിലുണ്ടോയെന്ന് ഫെഡറൽ പ്രോസിക്യൂട്ടർ ജനറലിന്റെ നേതൃത്വത്തിൽ അതീവ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്.
ജർമനിയുടെ ആഭ്യന്തര സുരക്ഷയ്ക്കും വ്യോമതാവളങ്ങൾക്കും നേരെയുണ്ടായ ഏറ്റവും വലിയ ഭീഷണികളിലൊന്നായി ഈ സംഭവം മാറിയതോടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലും സൈനിക കേന്ദ്രങ്ങളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
Europe
കൊളോൺ: കൊളോൺ കേരള സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷം "ശ്രാവണപുലരി' ശനിയാഴ്ച വെസലിംഗ് സെന്റ് ഗെർമാനൂസ് ദേവാലയ ഓഡിറ്റോറിയത്തിൽ (Bonner Str. 1, 50389 Wesseling) നടക്കും.
ജർമൻ സുഹൃത്തുക്കളെയും പ്രവാസി രണ്ടാം തലമുറയെയും പുതുതായി എത്തിയവരെയും ഉൾപ്പെടുത്തി ഉച്ചകഴിഞ്ഞ് 3.30ന് (പ്രവേശനം മൂന്ന് മുതൽ) പരിപാടികൾ ആരംഭിക്കും.
പ്രധാന പരിപാടികളും ആകർഷണങ്ങളും:
കലാസന്ധ്യ: തിരുവാതിരക്കളി, മാവേലിക്ക് വരവേൽപ്പ്, മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം, സിനിമാറ്റിക് - കപ്പിൾ - സംഘ നൃത്തങ്ങൾ, ഫാഷൻ പരേഡ്, ഫ്യൂഷൻ വൈബ്സ്, ചെണ്ടമേളം, പുലികളി, യുവജന ഗ്രൂപ്പിന്റെ ഗാനമേള.
വിഭവസമൃദ്ധമായ ഓണസദ്യ: പരമ്പരാഗത രീതിയിലുള്ള ഓണസദ്യ.
മെഗാ തമ്പോല നറുക്കെടുപ്പ്: ലോട്ടസ് ട്രാവൽസ് വുപ്പർറ്റാൽ സ്പോൺസർ ചെയ്യുന്ന 250 യൂറോയുടെ ട്രാവൽ കൂപ്പൺ ഉൾപ്പെടെ ആകർഷകമായ 10 സമ്മാനങ്ങൾ (ടിക്കറ്റ് നിരക്ക്: ഒരു യൂറോ).
സമ്മാനദാനങ്ങൾ: ചീട്ടുകളി മത്സര വിജയികൾക്കുള്ള ട്രോഫി (സ്പോൺസർ: സണ്ണി ഇളപ്പുങ്കൽ കുടുംബം), വടംവലി മത്സര വിജയികൾക്കുള്ള സമ്മാനം (സ്പോൺസർ: സോമരാജൻ പിള്ള, യുഎൻ ഡിപ്ലോമാറ്റ്), ഓട്ടം, ലെമൺ & സ്പൂൺ വിജയികൾക്കുള്ള സമ്മാനങ്ങൾ, ഒപ്പം അടുക്കളത്തോട്ട മത്സര വിജയികൾക്കുള്ള "കർഷകശ്രീ' പുരസ്കാരം.
സ്പോൺസർമാർ: സോമരാജപിള്ള (വടംവലി), ഫാമിലി സണ്ണി ഇളപ്പുങ്കൽ (ചീട്ടുകളി), റൈൻലാൻഡ് ജർമൻ സ്കൂൾ (സ്പോർട്സ് ഫെസ്റ്റ്).
ഹാളിന് സമീപം (Rathaus) വിശാലമായ കാർ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. കേരളീയ വേഷമണിഞ്ഞ് പരിപാടിയിലേക്ക് എത്തണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. രജിസ്ട്രേഷൻ തുടരുന്നതിനാൽ ബാക്കിയുള്ളവർ ഉടൻ സീറ്റുകൾ ഉറപ്പാക്കുക.
ഭാരവാഹികൾ: ജോസ് പുതുശേരി (പ്രസിഡന്റ്), ഡേവിസ് വടക്കുംഞ്ചേരി (ജനറൽ സെക്രട്ടറി), ജെ.പി (ട്രഷറർ), പോൾ ചിറയത്ത് (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലിൽ (കൾച്ചറൽ സെക്രട്ടറി), പോൾ അട്ടിപ്പേറ്റി (സ്പോർട്സ് സെക്രട്ടറി), ടോമി തടത്തിൽ (ജോയിന്റ് സെക്രട്ടറി).
കൂടുതൽ വിവരങ്ങൾക്ക്: 0176 56434579, 0173 2609098, 0177 4600227, വെബ്സൈറ്റ്: https://sites.google.com/view/keralasamajamkoeln/startseite
Europe
ഹാംബുർഗ്: ഹാംബുർഗ് മലയാളീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തിരുവോണാഘോഷം പ്രൗഢഗംഭീരമായി. 2020-ൽ വെറും 11 അംഗങ്ങളുമായി ആരംഭിച്ച കൂട്ടായ്മ ചുരുങ്ങിയ കാലയളവിനുള്ളിൽ 100-ലധികം അംഗങ്ങളുള്ള വലിയൊരു കുടുംബമായി വളർന്നത് ആഘോഷത്തിന് കൂടുതൽ മികവ് നൽകി.
നാടിന്റെ തനിമയും കേരളീയ സംസ്കാരവും നിലനിർത്തിക്കൊണ്ട് കുടുംബാംഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ടായിരുന്നു ഇത്തവണത്തെ ഓണാഘോഷം. രാവിലെ 9.30ന് തോമസ് മാത്യു (ഹാംബുർഗ് ബാബു) പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.
ഈശ്വര പ്രാർഥനയെ തുടർന്ന് കുട്ടിയച്ചൻ, തോമസ് മാത്യു, മോളി, കമ്മിറ്റി അംഗങ്ങളായ ജിത്തു, ആതിര എന്നിവർ സംയുക്തമായി ഭദ്രദീപം തെളിച്ച് ഔപചാരികമായി പരിപാടികൾ ഉദ്ഘാടനം ചെയ്തു.
Europe
ബെർലിൻ: യുഎസിലെ ഷിക്കാഗോയിൽ നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പറക്കുകയായിരുന്ന സ്വിസ് ഇന്റർനാഷണൽ എയർലൈൻസിന്റെ ബോയിംഗ് 777 വിമാനം വിമാനത്തിനുള്ളിൽ രൂക്ഷമായ രാസഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽവച്ച് അടിയന്തരമായി തിരിച്ചിറക്കി.
222 യാത്രക്കാരും 16 ജീവനക്കാരുമടക്കം 238 പേരുണ്ടായിരുന്ന വിമാനം പോർച്ചുഗലിന്റെ അധീനതയിലുള്ള അസോറസ് ദ്വീപസമൂഹത്തിലെ ടെർസീറ ദ്വീപിലുള്ള ലാജസ് വ്യോമതാവളത്തിലാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്.
ഷിക്കാഗോയിൽ നിന്ന് തിങ്കളാഴ്ച രാത്രി പുറപ്പെട്ട വിമാനം ചൊവ്വാഴ്ച ഉച്ചയോടെ സൂറിച്ചിൽ എത്തേണ്ടതായിരുന്നു. എന്നാൽ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ യൂറോപ്പിലേക്ക് സഞ്ചരിക്കുന്നതിനിടെ വിമാനത്തിനുള്ളിൽ അപ്രതീക്ഷിതമായി രൂക്ഷമായ രാസഗന്ധം അനുഭവപ്പെട്ടു.
തുടർന്ന് പൈലറ്റ് അടിയന്തര സാഹചര്യം സൂചിപ്പിക്കുന്ന ട്രാൻസ്പോണ്ടർ കോഡ് 7700 സജീവമാക്കി. തുടർന്ന് വിമാനം തിരിച്ച് അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങളിലൊന്നായ അസോറസിലേക്ക് തിരിച്ചുവിടുകയായിരുന്നു.
ഏകദേശം 2,000 കിലോമീറ്റർ അധികദൂരം സഞ്ചരിച്ച ശേഷമാണ് വിമാനം പ്രാദേശിക സമയം രാവിലെ 8.30ഓടെ ലാജസ് വ്യോമതാവളത്തിൽ സുരക്ഷിതമായി ഇറങ്ങിയത്.
യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് സ്വിസ് എയർലൈൻസ് അറിയിച്ചു. വിമാനത്തിനുള്ളിൽ രൂക്ഷമായ ഗന്ധം ഉണ്ടായതിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി സാങ്കേതിക വിദഗ്ധർ പരിശോധന നടത്തിവരികയാണ്.
അസോറസിൽ ഇറങ്ങിയ യാത്രക്കാരെ സൂറിച്ചിലെത്തിക്കുന്നതിനായി പ്രത്യേക വിമാനം ഏർപ്പെടുത്തിയതായി സ്വിസ് എയർലൈൻസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഒലിവർ ബുഷ്ഹോഫർ അറിയിച്ചു.
സംഭവത്തെ തുടർന്ന് വിമാനത്തിന്റെ സാങ്കേതിക പരിശോധനയും അടിയന്തര ലാൻഡിംഗിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്.
Europe
ഫ്രാങ്ക്ഫർട്ട്: വിമാനത്തിലെ ലഗേജുകൾക്കൊപ്പം എത്തിയ മലേറിയ പരത്തുന്ന കൊതുകിന്റെ കടിയേറ്റ് ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെ ജീവനക്കാരൻ മരിച്ചു. ലഗേജ് ഹാൻഡ്ലിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ആറ് ജീവനക്കാർക്ക് മലേറിയ സ്ഥിരീകരിച്ചതായി വിമാനത്താവള ഓപ്പറേറ്ററായ ഫ്രാപോർട്ട് അറിയിച്ചു.
ഇവരിൽ ഒരാളാണ് മരിച്ചത്. ചികിത്സയിലുള്ള അഞ്ച് പേരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ജൂലൈ ആദ്യവാരം, ജൂലൈ നാല് മുതൽ ആറ് വരെയുള്ള ദിവസങ്ങളിലാണ് ജീവനക്കാർക്ക് കൊതുകുകടിയേറ്റതെന്നാണ് ജർമനിയിലെ റോബർട്ട് കോക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (RKI) പ്രാഥമിക നിഗമനം.
ഉഷ്ണമേഖലാ രാജ്യങ്ങളിൽനിന്ന് എത്തിയ വിമാനങ്ങളുടെ കാർഗോയിലോ ലഗേജുകളിലോ ഒളിച്ചെത്തിയ അനോഫിലിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് രോഗം പടർത്തിയതെന്നാണ് സംശയിക്കുന്നത്.
സാധാരണയായി വിദേശയാത്ര കഴിഞ്ഞെത്തുന്നവരിലാണ് ജർമനിയിൽ മലേറിയ റിപ്പോർട്ട് ചെയ്യാറുള്ളത്. എന്നാൽ യാത്ര ചെയ്യാത്ത വിമാനത്താവള ജീവനക്കാർക്ക് കൊതുകുകടിയിലൂടെ രോഗബാധയുണ്ടാകുന്ന ഇത്തരം അപൂർവ സംഭവങ്ങളെ എയർപോർട്ട് മലേറിയ എന്നാണ് വിശേഷിപ്പിക്കുന്നത്.
സംഭവത്തെ തുടർന്ന് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. വിമാനത്താവളത്തിലെ ജീവനക്കാർക്ക് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പനി, വിറയൽ, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും തങ്ങൾ വിമാനത്താവളത്തിൽ ജോലി ചെയ്യുന്നവരാണെന്ന് ഡോക്ടർമാരെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക കൊതുക് കെണികളും സ്ഥാപിച്ചിട്ടുണ്ട്. പിടികൂടുന്ന കൊതുകുകളെ ബെൽജിയത്തിലെ ആന്റവെർപ്പിലുള്ള ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച് ജനിതക പരിശോധന നടത്തുകയാണ്. രോഗം പരത്തിയ കൊതുകുകളുടെ ഉറവിടം കണ്ടെത്തുന്നതിനാണ് പരിശോധന.
വിമാനങ്ങൾ ഇറങ്ങിയ ഉടൻ അണുനശീകരണവും പരിശോധനകളും നടത്തുന്നുണ്ടെങ്കിലും കാർഗോയിലൂടെയോ ലഗേജുകളിലൂടെയോ പ്രാണികൾ വിമാനത്താവളത്തിൽ എത്താനുള്ള സാധ്യത പൂർണമായും ഒഴിവാക്കാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കഠിനമായ പനി, വിറയൽ, തലവേദന, ശരീരവേദന, ഛർദി തുടങ്ങിയവയാണ് മലേറിയയുടെ പ്രധാന ലക്ഷണങ്ങൾ. സമയബന്ധിതമായി ചികിത്സ ലഭിക്കാത്ത പക്ഷം രോഗം ഗുരുതരമായി അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യാം.
2023ലും ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ സമാനമായ രീതിയിൽ അപൂർവമായ എയർപോർട്ട് മലേറിയ കേസ് റിപ്പോർട്ട് ചെയ്തിരുന്നു.
Europe
ഹെറിഫോഡ്: പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണത്തിന് ഹെറിഫോഡ് മലയാളികൾ അണിയിച്ചൊരുക്കിയ ഓണം മ്യൂസിക് ആൽബം ഗാന രചയിതാവ് ജെയ്സൺ ആറ്റുവായും ഗായകൻ ജോബി ജോണിയും ചേർന്ന് ഇന്ത്യൻ സൈന്യത്തിൽ വിശിഷ്ട സേവനം നടത്തി വിരമിച്ച വിമുക്ത ഭടൻ ജോർജ് വർഗീസിനെ കൊണ്ട് നിർവഹിപ്പിച്ചു.
തദവസരത്തിൽ ആൽബത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഹെറിഫോഡിലെ കലാ പ്രതിഭകൾ പങ്കെടുത്തു. പ്രവാസ ഭൂമിയിലെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് നിർമിച്ച ഈ സംഗീതവിരുന്ന് കുറവുകൾ ഉൾക്കൊണ്ട് സ്വീകരിച്ചു പ്രോത്സാഹിപ്പിക്കുവാനും മലയാളിഎവിടെ ആയിരുന്നാലും അവന്റെ സംസ്കാരം മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കുന്നതിലും മറ്റുള്ളവരെചേർത്തുനിർത്തുന്നതിലും ഒരുപടിമുൻപിലാണെന്നും ജോർജ് വർഗീസ് ഓർമിപ്പിച്ചു.
മിഡിൽ ഈസ്റ്റ് വിഷനും മ്യൂസിക് ലിങ്കും ചേർന്നാണ് ആൽബം പുറത്തിറക്കിയിരിക്കുന്നത്. ഈ ഓണത്തിന് യുകെ മലയാളികൾക്ക് നൽകുന്ന ഓണ സമ്മാനമാണ് ശ്രാവണ സുധയെന്ന് സംഘാടകർ അറിയിച്ചു. ആൽബം സോഷ്യൽ മീഡിയയിൽ ലഭ്യമാണ്.
Europe
ഡബ്ലിൻ: അയർലൻഡിൽ ടാക്സി മേഖലയിൽ കൂടുതൽ പേർ തൊഴിൽ തേടിയെത്തുന്നതായി നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി റിപ്പോർട്ട്. കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോൾ ഈ മേഖലയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഏറ്റവും പുതിയ കണക്കുപ്രകാരം 1893 പുതിയ ടാക്സി ഡ്രൈവർ ലൈസൻസുകളാണ് രാജ്യത്ത് അനുവദിച്ചത്. ഇത് കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
വീൽ ചെയർ ആക്സസ്സിബിൾ ടാക്സികളും ഇലക്ട്രിക് ടാക്സികളും രാജ്യത്ത് ക്രമാതീതമായി വർധിച്ചതായും റിപ്പോർട്ട് തുടർന്നു പറയുന്നു.
ഇലക്ട്രിക് കാറുകൾ ടാക്സിക്കായി ഉപയോഗിക്കുന്നത് വരുമാനം ഉയർത്തുന്നതിനിടയാക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Europe
ബെർലിൻ: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ജർമൻ സർക്കാർ മുന്നോട്ട്. വിവിധ ജയിലുകളിൽ കഠിനതടവ് അനുഭവിച്ചിരുന്ന 23 കൊടുംകുറ്റവാളികളായ അഫ്ഗാൻ പൗരന്മാരെ ജർമനി പ്രത്യേക വിമാനത്തിൽ കാബൂളിലേക്ക് നാടുകടത്തി.
തിങ്കളാഴ്ച അർധരാത്രി ലെയ്പ്സിഗ് വിമാനത്താവളത്തിൽ നിന്നാണ് ഫ്രീബേർഡ് എയർലൈൻസ് പ്രത്യേക വിമാനം നാടുകടത്തപ്പെട്ടവരുമായി പറന്നുയർന്നത്. ജർമൻ ഫെഡറൽ പോലീസിന്റെ (Bundespolizei) പ്രത്യേക സുരക്ഷാ സേനയുടെ കാവലിൽ തുർക്കിയിലെ ട്രാബ്സണിൽ (Trabzon) ഇന്ധനം നിറയ്ക്കാൻ ഇറങ്ങിയ വിമാനം ചൊവ്വാഴ്ച പുലർച്ചെ കാബൂളിലെത്തി.
ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തവർ: ലൈംഗികാതിക്രമങ്ങൾ, വധശ്രമം, മാരകമായ കവർച്ചകൾ, വൻതോതിലുള്ള ലഹരിക്കടത്ത് തുടങ്ങിയ ഗുരുതര കേസുകളിൽ കോടതി ശിക്ഷിച്ചവരെയാണ് നാടുകടത്തിയത്. ഇവർക്ക് അഭയാർഥി പദവിക്ക് അർഹതയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രിയുടെ കർശന നിലപാട്: ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ നമ്മുടെ രാജ്യം വിടണം എന്നത് സമൂഹത്തിന്റെ ആവശ്യമാണ്. താമസാനുമതിയില്ലാത്തവരും കുറ്റവാളികളും നാടുകടത്തപ്പെടും; ഈ നയം കർശനമായി നടപ്പാക്കും എന്ന് ഫെഡറൽ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് വ്യക്തമാക്കി.
താലിബാനുമായുള്ള ധാരണയും വിമർശനങ്ങളും: അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ ഭരണകൂടവുമായി ധാരണയുണ്ടാക്കിയാണ് ജർമ്മനി ഈ നീക്കം നടത്തിയത്.
എന്നാൽ, സ്ത്രീകളുടെയും കുട്ടികളുടെയും മൗലികാവകാശങ്ങൾ കവരുന്ന താലിബാനുമായി സർക്കാർ സന്ധി ചെയ്യുകയാണെന്ന് ആരോപിച്ച് ഗ്രീൻ പാർട്ടി എം.പിമാർ രംഗത്തെത്തി.
വിമാനത്താവളത്തിൽ പ്രതിഷേധം: നാടുകടത്തൽ തടയാൻ തിങ്കളാഴ്ച രാത്രി ലെയ്പ്സിഗ് വിമാനത്താവളത്തിന് മുന്നിൽ എഴുപതോളം വരുന്ന മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
ആഭ്യന്തര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, അഭയാർഥി നിയമങ്ങൾ കർശനമാക്കാനും ക്രിമിനൽ പശ്ചാത്തലമുള്ള വിദേശികളെ എത്രയും വേഗം സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാനുമുള്ള ജർമൻ സർക്കാരിന്റെ കടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഈ വിമാന സർവീസ്.
ഭാവിയിലും സമാനമായ ശക്തമായ നാടുകടത്തൽ നടപടികൾ തുടരുമെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന സൂചന.
Europe
ബർമിംഗ്ഹാം: സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ വച്ച് ഒക്ടോബർ 18നു നടക്കും. യുകെയിലെ വടംവലി ടൂർണമെന്റുകളിൽ പ്രഥമ സ്ഥാനത്തുള്ള ഈ ടൂർണമെന്റിൽ യുകെയിലെ പ്രമുഖ ടീമുകളെല്ലാം തന്നെ അണിനിരക്കും.
ഒന്നാമതെത്തുന്നവർക്ക് സമീക്ഷയുടെ എവർറോളിംഗ് ട്രോഫിയും സ്ഥിരം ട്രോഫിയും 1504 പൗണ്ടും അടങ്ങുന്ന സമ്മാനം ലഭിക്കും. 704 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാർക്ക് 304 പൗണ്ടും 204 പൗണ്ടും ലഭിക്കും.
അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 104 പൗണ്ടാണ് ലഭിക്കുക. ജേതാക്കള്‍ക്ക് സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫികളും കൈമാറും.
ഈ സമ്മാനങ്ങൾക്കു പുറമെ Fair play അവാർഡ് 104 പൗണ്ട്, Upcoming Team അവാർഡ് 104 പൗണ്ട്, വ്യക്തിഗത മികവിനള്ള അംഗീകാരമായി Best puller, Best Front,Best Back എന്നീ മേഖലയിൽ മികവ് തെളിയിക്കുന്നവർക്കും സമ്മാനങ്ങൾ ലഭിക്കും.
യുകെയിലെ മലയാളി കായികരംഗത്ത് ഒരു പുതിയ അധ്യായത്തിന് കൂടി തുടക്കമാകുകയാണ്. Sameeksha UK സംഘടിപ്പിക്കുന്ന All UK Women’s Tug of War Tournament ഉം ഈ വേദിയിൽ അരങ്ങേറ്റം കുറിക്കും.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതകളുടെ ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്കും സൗഹൃദങ്ങൾക്കും മനോഹരമായ ഓർമകൾക്കും സാക്ഷിയാകും.
വനിതകളുടെ മത്സരം സമീക്ഷ യുകെ ആദ്യമായി നടത്തുന്നതിനാൽ രജിസ്ട്രേഷൻ സൗജന്യമാണ്. വിജയികൾക്കായി £501, £201, £101, £101 എന്നിങ്ങനെ കാഷ് പ്രൈസുകളും ട്രോഫികളും ഒരുക്കിയിട്ടുണ്ട്.
Life Line Protect Mortgage & Insurance ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ. കഴിഞ്ഞ മൂന്നു വർഷങ്ങളിലും സംഘാടന മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും മികച്ചുനിന്ന ടൂർണമെന്റ് ഈ വർഷവും മികച്ച അനുഭവമാക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി സംഘാടകർ അറിയിച്ചു.
വിപുലമായ സംഘാടക സമിതിയും വിവിധ കമ്മറ്റികളും രൂപികരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചു. സമീക്ഷ UK നാഷണൽ കമ്മറ്റി അംഗം അൽ യാസിർ സാദിഖ് ആണ് സ്വാഗത സംഘം ചെയർമാൻ, സമീക്ഷ UK നാഷണൽ പ്രസിഡന്റ് രാജി ഷാജി സ്വാഗത സംഘം കൺവീനറും നാഷണൽ സെക്രട്ടറി ജിജു സൈമൺ ജോയിന്റ് കൺവീനറും ആണ്.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങൾക്കും സമീക്ഷ യുകെ പ്രോഗ്രാം കോഓർഡിനേറ്റർമാരായ ഷാജു സി. ബേബി (07856493330), ദീപ്തി ലൈജു (07810229426), അൽ യാസിർ സാദിഖ് (07774476565) എന്നിവരുമായി ബന്ധപെടുക.
ഈ മത്സരം ഒരു വൻ വിജയമാക്കി തീർക്കുന്നതിന് ഏവരെയും ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Europe
ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിനിലെ ന്യൂകാസ്റ്റിൽ മലയാളി കൂട്ടായ്മയായ Newcastle Buddies-ന്റെ ആഭിമുഖ്യത്തിൽ "പൊന്നോണം 2026' Newcastle Community Hall-ൽ ആഘോഷപൂർവം സംഘടിപ്പിക്കും.
ഓണത്തിന്റെ പാരമ്പര്യവും മലയാളികളുടെ സാംസ്കാരിക പൈതൃകവും ഒരുമിച്ച് ആഘോഷിക്കുന്ന പരിപാടിയിൽ പരമ്പരാഗത ഓണസദ്യ, ഓണപ്പൂക്കളം, തിരുവാതിര, വിവിധ കലാപരിപാടികൾ, കുട്ടികളുടെ ഫാഷൻ ഷോ തുടങ്ങിയവ അരങ്ങേറും.
കൂടാതെ കുടുംബസൗഹൃദമായ വടംവലി, മ്യൂസിക്കൽ ചെയർ ഉൾപ്പെടെയുള്ള വിവിധ വിനോദ മത്സരങ്ങൾ, മറ്റ് ഗെയിമുകൾ, ഡിജെ പാർട്ടി എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
ന്യൂകാസ്റ്റിലിലെ മലയാളി കുടുംബങ്ങളെ ഒരുമിപ്പിക്കുകയും പരസ്പരം കാണാനും പരിചയപ്പെടാനും സൗഹൃദങ്ങൾ പുതുക്കാനും അവസരമൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒത്തുചേർന്ന് ഓണത്തിന്റെ സന്തോഷം പങ്കിടാനും മറക്കാനാവാത്ത ഓർമകൾ സൃഷ്ടിക്കാനും ഈ കൂട്ടായ്മ അവസരമൊരുക്കും.
പരിപാടിയുടെ വിജയത്തിനായി ന്യൂകാസ്റ്റിലിലെ എല്ലാ മലയാളി കുടുംബങ്ങളുടെയും സജീവ പങ്കാളിത്തവും സഹകരണവും സംഘാടകർ അഭ്യർഥിച്ചു.
Europe
റോം: റോമിലെ വിയ ബ്രവേത്ത 633ൽ നമ്മൾ കോട്ടയംകാർ എന്ന പ്രവാസി സംഘടനയുടെ രണ്ടാം ഓണാഘോഷം അതിവിപുലമായി നടന്നു. രാവിലെ 11ന് മാവേലിയെയും വീശിഷ്ടാതിഥിയായ ഇന്ത്യൻ എംബസി പാസ്പോർട്ട് ഓഫീസർ രാഹുൽ കുമാർ, അലിക് ഇറ്റലി പ്രസിഡന്റ് ഷൈൻ റോബർട്ട് ലോപ്പസ് എന്നിവരെയും സംഘടന പ്രസിഡന്റ് ജോസ്മോൻ കമ്മട്ടിൽ, സെക്രട്ടറി ജോസ്കുട്ടി എണ്ണംബ്ലശേരിൽ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ചെണ്ടമേളത്തിന്റെയും താലപ്പൊലിയേന്തിയ കോട്ടയത്തെ സഹോദരിമാരുടെയും അകമ്പടിയോടെ വേദിയിലേക്കാനയിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ ജോയിന്റ് സെക്രട്ടറി ബിന്ദു റെജി സ്വാഗതപ്രസംഗം പറഞ്ഞു. പ്രസിഡന്റ് ജോസ്മോൻ കമ്മട്ടിൽ അധ്യക്ഷപ്രസംഗം നടത്തി. ഇന്ത്യൻ എംബസി പ്രധിനിധി രാഹുൽ കുമാർ ഓണാഘോഷം ഉത്ഘാടനം ചെയ്യുകയും ഓണത്തെപറ്റി വളരെ വിശാലമായി പ്രസംഗിക്കുകയും ഇനി ഇന്ത്യയിൽ പോകുമ്പോൾ തീർച്ചയായും കോട്ടയം സന്ദർശിക്കുമെന്നും പറഞ്ഞു.
അലിക് ഇറ്റലി പ്രസിഡന്റ് ഷൈൻ റോബർട്ട് ലോപ്പസ്, സീറോമലബാർ കമ്മ്യൂണിറ്റി വികാരി റവ. ഡോ. ബാബു പാണാട്ടുപറമ്പിൽ, ലാറ്റിൻ കമ്മ്യൂണിറ്റി വികാരി റവ.ഫാ. പോൾ സണ്ണി, കണ്ണൂർ അസോസിയേഷൻ പ്രസിഡന്റ് ടെൻസ് ജോസ് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.
സംഘടന ട്രഷറർ ജേക്കബ് പൂത്തറ എല്ലാവർക്കും നന്ദിപറയുകയും ചെയ്തു. തുടർന്ന് മലബാർ സ്പൈസി റസ്റ്റോറന്റ് ഒരുക്കിയ സ്വാദിഷ്ടമായ ഓണസദ്യ നടന്നു. രാഹുലും കുടുംബവുമുൾപ്പെടെ എത്തിയ അഞ്ച് എംബസി പ്രതിനിധികൾ ഓണസദ്യയെപ്പറ്റി വളരെ നല്ല അഭിപ്രായം തന്നെയാണ് പറഞ്ഞത്.
റോമിൽ നിന്ന് ബെൽഫാസ്റ്റിലേക്ക് സ്ഥലം മാറിപ്പോകുന്ന സീറോമലബാർ കമ്മ്യൂണിറ്റി വികാരി റവ. ഡോ. ബാബു പാണാട്ടുപറമ്പിലച്ചന് കോട്ടയത്തിന്റെ ആദരവും യാത്രയയയപ്പും നൽകി. തൃശൂർകാരനായ അദ്ദേഹം കോട്ടയത്ത് വർഷങ്ങളോളും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങളും കോട്ടയംകാരുടെ ആതിഥ്യമര്യാദയെപ്പറ്റിപറഞ്ഞതും ഞങ്ങൾ കോട്ടയംകാർക്ക് എന്നും അഭിമാനിക്കാൻ സാധിക്കും.
പിന്നീട് അമ്മുവിന്റെ നേതൃത്വത്തിൽ കോട്ടയത്തിന്റെ സഹോദരിമാർ നടത്തിയ തിരുവാതിര, ബോബന്റെ നേതൃത്വത്തിൽ ഓണപ്പാട്ട് ,സോളി, ബോബൻ, ജെറി, ജോസ്ന, ബിന്ദു, ഷൈനി, ആരാധന, നസീദ, ബെസ്സി, സുഹാന, നീമ, അമ്മു, ഫ്രാഞ്ചേസ്ക്കോ, റെറ്റി, ജുമാന, ജോസ്മോൻ, ജേക്കബ് എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ,നൃത്തങ്ങൾ എന്നിവ സദസ്സ് ശരിക്കും ആസ്വദിച്ചു.
ആഘോഷത്തിന്റെ ഏറ്റവും പ്രധാന കലാപരിപാടിയായ സിംഫണി ഓർക്കെസ്ട്രയുടെ ഗാനമേളയിൽ ഷിബു, ബോബൻ, ജെറി, അനീഷ്, സൗമ്യ എന്നിവർ പാടിയ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ വളരെ മനോഹരമായിരുന്നു.
സോളിയും ഗാനമേളയിൽ സൗമ്യയും ഈയിടെ അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി എസ്. ജാനകി ആലപിച്ച ഗാനങ്ങൾ പാടിയത് നമ്മൾ കോട്ടയംകാർ അവർക്ക് നൽകിയ ആദരവായിരുന്നു. ജെൻസികളായ ആങ്കർ ജെസ്ന എബ്രഹാം, എ & ജെ ഇവന്റ് പ്രതിനിധികളായ ജോയൽ, അന്തോണിയോ ,അലേസിയോ, ആരോൺ എന്നിവരുടെ സാന്നിധ്യം പരിപാടികൾക്ക് മികവേകി.
നാനൂറിലധികം കോട്ടയംകാർ എത്തിയ ഓണാഘോഷം വൻവിജയമായിരുന്നു. ഏകദേശം ആറോടെ പരിപാടികൾ അവസാനിച്ചു.
Europe
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ സർഗം സ്റ്റീവനേജിന്റെ "പൊന്നോണം 2026' സെപ്റ്റംബർ 12ന് വിപുലമായി ആഘോഷിക്കും. തിരുവോണാഘോഷങ്ങൾക്ക് സ്റ്റീവനേജിലെ ബാർക്ലേയ്സ് അക്കാദമി ഓഡിറ്റോറിയം വേദിയാകും.
ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ, അത്ലറ്റിക് കായിക മത്സരങ്ങൾക്ക് സെന്റ് നിക്കോളാസ് ഗ്രൗണ്ടും സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി സെന്ററും വേദിയാവും.
ഓഗസ്റ്റ് 31നു ചെസ്, കാർഡ്, കാരംസ് മത്സരങ്ങളും സെപ്തംബർ അഞ്ചിനു ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളും ആറിനു അത്ലറ്റിക് മത്സരങ്ങൾക്കൊപ്പം ഔട്ട്ഡോർ മത്സരങ്ങളും നടത്തപ്പെടും.
സാംസ്കാരിക കലാ സന്ധ്യയും പരമ്പരാഗത തിരുവോണ രുചികൾ തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയുമാണ് പ്രധാന ആകർഷണം. വർണാഭമായ പൂക്കളമൊരുക്കി തുടക്കം കുറിക്കുന്ന സാംസ്കാരിക സന്ധ്യയിൽ സ്റ്റീവനേജിലെ അനുഗ്രഹീത കലാകാരന്മാർ അണിനിരക്കും.
തിരുവാതിരക്കളി, വൈവിധ്യമാർന്ന നൃത്തനൃത്യങ്ങൾ, കോമഡി സ്കിറ്റുകൾ, ഗാനമേള, മിമിക്രി തുടങ്ങിയ നിരവധി വൈവിധ്യങ്ങളായ കലാപരിപാടികളാണ് വേദിയിൽ അരങ്ങേറുക. മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത്, ഓണപ്പാട്ടുകൾ, മേളപ്പെരുക്കം, പ്രത്യേക തിരുവോണ സംഗീത-നൃത്താവതരണം എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.
സർഗം സ്റ്റീവനേജ് ഒരുക്കുന്ന ഈ ഓണനിലാവിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മേഴ്സി മാത്യു - 07946 441321, ജിമ്മി തോമസ് - 07460 952027, സിബി കക്കുഴി - 07830 005628.
Venue: Barclays Academy, Walkern Road, Stevenage, SG1 3RB.
Pravasi India – Delhi
ന്യൂഡൽഹി: ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ഡൽഹിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് പി.എൻ. ഷാജി, വൈസ് പ്രസിഡന്റ് ആർ. രാജേഷ് കുമാർ, സെക്രട്ടറി ഡി. ജയകുമാർ, ജോയിന്റ് സെക്രട്ടറിമാർ എം.എൽ. ഭോജൻ, ലേഖ സോമൻ, ട്രഷറർ എ. മുരളീധരൻ, ജോയിന്റ് ട്രഷറർ വി. രഘുനാഥൻ, ഇന്റേണൽ ഓഡിറ്റർ കെ. ഗോപാലൻ കുട്ടി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
നിർവാഹക സമിതി അംഗങ്ങളായി സരസ്വതി നായർ, സുനിത റാവു, വസന്ത ദേവരാജൻ, ശ്യാം ജി. നായർ, ബി. ദേവരാജൻ, രമേശ് കോയിക്കൽ, എസ്. സുദേവൻ, കെ.ആർ. ആത്മാറാം, സി.എസ്. ഓമനക്കുട്ടൻ, എം.ജി. പ്രസാദ്, കെ.എ. കൃഷ്ണൻകുട്ടി, എം.എസ്. ഗോപിനാഥൻ എന്നിവരെയും തെരഞ്ഞെടുത്തു.
കൂടാതെ രക്ഷാധികാരിയായി സി. കേശവൻ കുട്ടിയെയും ഉപദേശക സമിതി അംഗങ്ങളായി ഇ.കെ. ശശിധരൻ, സി.എം. പിള്ള, കെ.കെ. ഭദ്രൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കരോൾ ബാഗ്-കൊണാട്ട് പ്ലേസ് ഏരിയയുടെ ഓണാഘോഷം ഞായറാഴ്ച കാനിംഗ് റോഡ് കേരള സ്കൂളിൽ ആഘോഷിക്കും. രാവിലെ 10ന് പരിപാടികൾ ആരംഭിക്കും.
11.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തികളെ ആദരിക്കും.
തുടർന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും അരങ്ങേറും. ഒരു ഓണസദ്യയുടെ നിരക്ക് 250/- രൂപയാണ്.
ഓണസദ്യയുടെ കൂപ്പണുകൾക്കും മറ്റു വിവരങ്ങൾക്കും 8920594150, 9811336514, 9958252932, 9999504048 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ന്യൂഡൽഹി: പൂവിളികളുമായി ഡൽഹി മലയാളി അസോസിയേഷന്റെ ചിങ്ങനിലാവ് ഈസ്റ്റ് ഡൽഹി വസുന്ധര എൻക്ലേവിലെ മഹാരാജാ അഗ്രസെൻ കോളജ് ഓഡിറ്റോറിയത്തിൽ അരങ്ങേറി. സിനിമാ താരങ്ങളായ ടിനി ടോം, സുചിത്ര നായർ എന്നിവർ ചിങ്ങനിലാവിന് താരശോഭയേകി.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം കുമാരി വീണാ എസ്. നായർ ആലപിച്ച പ്രാർഥനാ ഗീതത്തോടെയാണ് ആരംഭിച്ചത്.
വൈസ് പ്രസിഡന്റും ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറുമായ കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റും തിരുവാതിരകളി മത്സരം കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറിയും പൂക്കള മത്സരത്തിന്റെയും ത്രൈമാസികയുടെയും കൺവീനർ പി.എൻ. ഷാജി, അഡീഷണൽ ട്രഷററും ജോയിന്റ് കൾച്ചറൽ കൺവീനറുമായ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ, കൾച്ചറൽ പ്രോഗ്രാം കൺവീനറും ഡിഎംഎ പശ്ചിമ വിഹാർ ഏരിയ സെക്രട്ടറിയുമായ ജെ. സോമനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രദീപ് സദാനന്ദനും എൻ. നിഷയുമായിരുന്നു അവതാരകർ. ചടങ്ങിൽ 14-ാമത് ലക്കം ഡിഎംഎ ത്രൈമാസിക ഓണം വിശേഷാൽപ്പതിപ്പിന്റെ പ്രകാശനവും ടിനി ടോം നിർവഹിച്ചു.
ആർകെ പുരം ഏരിയയിലെ ശിശിർ ജയനന്ദൻ (കൊമേഴ്സ്), ദ്വാരക ഏരിയയിലെ ആദി ഗൗരി (ഹ്യൂമാനിറ്റീസ്) ദിൽഷാദ് കോളനി ഏരിയയിലെ രതിൻ രാജൻ (സയൻസ്) എന്നിവർക്ക് ഡിഎംഎ - സലിൽ ശിവദാസ് എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകളും മായാപുരി-ഹരിനഗർ ഏരിയയിലെ അലീനാ വിനു (എഐ), ആർകെ പുരം ഏരിയയിലെ നിരഞ്ജനാ നടരാജ് (സൈക്കോളജി), മെഹ്റോളി ഏരിയയിലെ ഷെറിൽ ഷാജി, വിശാൽ സോമൻ (ഇംഗ്ലീഷ്), ദിൽഷാദ് കോളനി ഏരിയയിലെ ജോയൽ തോമസ്, മയൂർ വിഹാർ ഫേസ്3 ഗാസിപ്പുർ ഏരിയയിലെ ആൻ മരിയ ടോം (കെമിസ്ട്രി) എന്നിവർക്ക് ഡിഎംഎ - പണിക്കേഴ്സ് ട്രാവൽ സബ്ജക്ട് മാസ്റ്ററി അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു.
ഓണാഘോഷങ്ങളോടനുബന്ധിച്ചു ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഒരുക്കിയ പൂക്കള മത്സരത്തിലെയും തിരുവാതിരകളി മത്സരത്തിലേയും വിജയികൾക്ക് കാഷ് അവാർഡുകളും ട്രോഫികളും സമ്മാനിച്ചു.
തുടർന്ന് ഡോ. നിഷാ റാണിയുടെ നൃത്ത സംവിധാനത്തിൽ രംഗപൂജയോടെ കലാപരിപാടികൾ ആരംഭിച്ചു. തിരുവാതിരകളി മത്സരത്തിൽ ഒന്നാം സമ്മാനാർഹരായ ദ്വാരക ഏരിയ തിരുവാതിരകളി അവതരിപ്പിച്ചു.
അംബേദ്കർ നഗർ-പുഷ്പ് വിഹാർ, ആശ്രം-ശ്രീനിവാസ്പുരി, മെഹ്റോളി, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ് 3-ഗാസിപ്പുർ, ആർ കെ പുരം, സൗത്ത് നികേതൻ, വസുന്ധര എൻക്ലേവ്, വികാസ്പുരി-ഹസ്താൽ, വിനയ്നഗർ-കിദ്വായ് നഗർ എന്നീ ഏരിയകളിൽനിന്നുള്ള ഇരുന്നൂറിൽപ്പരം കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികൾ ചിങ്ങനിലാവിന് ചാരുതയേകി.
ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. അത്താഴ വിരുന്നോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
Pravasi India – Delhi
ന്യൂഡൽഹി: ചാവറ കൾച്ചറൽ സെന്റർ ഡൽഹിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം മൈത്രി 2026 സാംസ്കാരിക കൂട്ടതുമായ മതസൗഹാർദ്ദത്തിന്റെ വേറിട്ട മാതൃകയായി. ഒമ്പത് മതങ്ങളെ പ്രതിനിധീകരിച്ച ആത്മീയ നേതാക്കൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒരുമിച്ച ചടങ്ങിൽ മുൻ നയതന്ത്രജ്ഞരായ ടി.പി. ശ്രീനിവാസൻ, വേണു രാജാമണി എന്നിവർ ഓണസന്ദേശം നൽകി.
സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ഡോ. മാത്യു കോയിക്കൽ ആശീർവാദ പ്രസംഗം നടത്തി. ഒമ്പത് മതങ്ങളുടെ ചിഹ്നങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ പ്രത്യേക ഹാർമണി പൂക്കളത്തിൽ കൾച്ചറൽ സെൻട്രൽ ഡയറക്ടർ ഫാ.ഡോ. റോബി കണ്ണഞ്ചിറയുടെ നേതൃത്വത്തിൽ അതിഥികൾ പൂക്കൾ അർപ്പിച്ചു.
ജാതിമത ഭേദമന്യേ കുട്ടികളെ ഒരുമിച്ച് പഠിപ്പിക്കുകയും ഭക്ഷണം നൽകുകയും ചെയ്ത വിശുദ്ധ ചാവറയച്ചന്റെ ആശയങ്ങൾ മുൻനിർത്തി സംഘടിപ്പിച്ച കൂട്ടായ്മയിൽ സൗഹൃദത്തിന്റെ പ്രതീകമായി മുല്ലപ്പൂക്കൾ കെട്ടുന്ന ചടങ്ങും ഉൾപ്പെടുത്തി.തുടർന്ന് വിവിധ മതനേതാക്കളും വിദേശ നയതന്ത്രജ്ഞരും ഒരുമിച്ചൊരു മേശയിൽ ഓണസദ്യ വിളമ്പി.
Pravasi India – Delhi
ന്യൂഡൽഹി: ത്യാഗരാജ് സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 20ന് നടന്ന ഡൽഹി സ്റ്റേറ്റ് തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച് ദ്വാരക സെന്റ് ഗ്രിഗോറിയോസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ഷോൺ മാത്യു വർഗീസ് വെങ്കല മെഡൽ നേടി.
സംസ്ഥാനതല മത്സരത്തിൽ പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം മത്സരിച്ച ഷോൺ ആത്മവിശ്വാസവും അച്ചടക്കവും സമചിത്തതയും പ്രകടിപ്പിച്ചാണ് നേട്ടം കൈവരിച്ചത്. സ്ഥിരമായ പരിശീലനവും കഠിനാധ്വാനവും ആത്മവിശ്വാസവും ഒത്തുചേർന്നാൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനാകുമെന്നതിന്റെ തെളിവാണ് ഷോണിന്റെ ഈ വിജയം.
ഡൽഹി ജനക്പുരി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗങ്ങളായ സാജുവിന്റെയും സിന്ധുവിന്റെയും മകനാണ് ഷോൺ. പഠനത്തോടൊപ്പം തായ്ക്വോണ്ടോ പരിശീലനത്തിലും സജീവമായ ഷോണിന് മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പ്രോത്സാഹനവും പിന്തുണയും വലിയ കരുത്താണ്.
സീനിയർ താരങ്ങൾക്കൊപ്പം സംസ്ഥാനതല മത്സരവേദിയിൽ ആത്മവിശ്വാസത്തോടെ മാറ്റുരച്ച് നേടിയ വെങ്കല മെഡൽ ഷോണിന്റെ കായികജീവിതത്തിലെ ശ്രദ്ധേയമായ നേട്ടമായി. ഭാവിയിൽ കൂടുതൽ ഉയരങ്ങളിലെത്താനുള്ള ആത്മവിശ്വാസത്തോടെയാണ് ഈ കൊച്ചുതാരം മുന്നേറുന്നത്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ തിരുവാതിരകളി മത്സരം സംഘടിപ്പിച്ചു. ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ പ്രമുഖ സംരംഭക രാധികാ രഘുനാഥ് ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ വി മണികണ്ഠൻ, വൈസ് പ്രസിഡന്റും തിരുവാതിരകളി മത്സരം കൺവീനറുമായ കെ ജി രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു, അഡീഷണൽ ഇന്റർനാഷണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ സംസാരിച്ചു.
അംബേദ്കർ നഗർ പുഷ്പ് വിഹാർ, ആശ്രം ശ്രീനിവാസ്പുരി, ഛത്തർപൂർ, ദിൽഷാദ് കോളനി, ദ്വാരക, ജനക് പുരി, കാൽക്കാജി, ലജ്പത് നഗർ, മായാപുരി ഹരിനഗർ, മയൂർ വിഹാർ ഫേസ്1, മയൂർ വിഹാർ ഫേസ്2, മെഹ്റോളി, പാലം മംഗലാപുരി, ആർ കെ പുരം, വികാസ്പുരി ഹസ്താൽ, വിനയ് നഗർ കിദ്വായ് നഗർ തുടങ്ങിയ 16 ഏരിയകൾ മത്സരത്തിൽ പങ്കെടുത്തു.
ഡിഎംഎ ദ്വാരക ഏരിയ ഒന്നും ഡിഎംഎ മയൂർ വിഹാർ ഫേസ്1 രണ്ടും ഡിഎംഎ ദിൽഷാദ് കോളനി മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.വിജയികൾക്ക് യഥാക്രമം 15,001/, 10,001/, 7,501/ രൂപയും ട്രോഫിയും ഓഗസ്റ്റ് 23 ഞായാറാഴ്ച വസുന്ധര എൻക്ലേവ് മഹാരാജ അഗ്രസെൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ ’ചിങ്ങ നിലാവി’ൽ സമ്മാനിക്കും.
1. ഫോട്ടോ അടിക്കുറിപ്പ്:
ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച തിരുവാതിരകളി മത്സരം, പ്രമുഖ സംരംഭക ശ്രീമതി രാധികാ രഘുനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. സമീപം (ഇടത്തു നിന്നും) ലീന രമണൻ, ടോണി കണ്ണമ്പുഴ, കെ വി ബാബു, കെ രഘുനാഥ്, മനോജ് പൈവള്ളി, കെ ജി രഘുനാഥൻ നായർ, കെ വി മണികണ്ഠൻ, മാത്യു ജോസ് തുടങ്ങിയവർ.
2. ഫോട്ടോ അടിക്കുറിപ്പ്:
ഡിഎംഎ തിരുവാതിരകളി മത്സരത്തിൽ ഒന്നാം സമ്മാനത്തിനർഹരായ ദ്വാരക ഏരിയ
3. ഫോട്ടോ അടിക്കുറിപ്പ്:
ഡിഎംഎ തിരുവാതിരകളി മത്സരത്തിൽ രണ്ടാം സമ്മാനത്തിനർഹരായ ഡിഎംഎ മയൂർ വിഹാർ ഫേസ്1 ഏരിയ
4. ഫോട്ടോ അടിക്കുറിപ്പ്:
ഡിഎംഎ തിരുവാതിരകളി മത്സരത്തിൽ മൂന്നാം സമ്മാനത്തിനർഹരായ ഡിഎംഎ ദിൽഷാദ് കോളനി ഏരിയ
Pravasi India – Delhi
++++++++++++++++++++++++++++++++ +++++++++++ m bv hg c
ഡൽഹി: ഗൃഹാതുരത്വമുണർത്തുന്ന ഓണപ്പൂക്കളങ്ങളുടെ വർണ വിസ്മയം ഡിഎംഎ വിവാ എഡ്യൂക്കേഷൻ പൂക്കളമത്സരം ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറി. ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ സാംസ്കാരിക മന്ത്രാലയം ഡയറക്ടർ അനീഷ് പി രാജൻ ഭദ്രദീപം കൊളുത്തി മത്സരം ഉദ്ഘാടനം ചെയ്തു.
ഡിഎംഎ ഉപദേശക സമിതി അംഗം ബാബു പണിക്കർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ വി മണികണ്ഠൻ, പൂക്കളം കമ്മിറ്റി കൺവീനറും അഡീഷണൽ ജനറൽ സെക്രട്ടറിയുമായ പി എൻ ഷാജി, ജോയിന്റ് കൺവീനർ ഡി ജയകുമാർ, വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ സംസാരിച്ചു.
പട്ടേൽ നഗർ, ഉത്തം നഗർ നവാദ, ഛത്തർപൂർ, മയൂർ വിഹാർ ഫേസ്1, മയൂർ വിഹാർ ഫേസ്2, വിനയ് നഗർ കിദ്വായ് നഗർ, ദ്വാരക, സൗത്ത് നികേതൻ, അംബേദ്കർ നഗർ പുഷ്പ് വിഹാർ, മോത്തിനഗർ രമേശ് നഗർ, കരോൾ ബാഗ് കണാട്ട് പ്ലേസ്, ആശ്രം ശ്രീനിവാസ്പുരി, ജനക് പുരി, വസുന്ധര എൻക്ലേവ്, ദിൽഷാദ് കോളനി, വികാസ്പുരി ഹസ്താൽ, ആയാ നഗർ, ആർ കെ പുരം, ബദർപൂർ, കാൽക്കാജി എന്നീ ഡിഎംഎയുടെ 20 ഏരിയ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
ആർ കെ പുരം ഏരിയ ഒന്നും, വികാസ്പുരിഹസ്താൽ ഏരിയ രണ്ടും, വസുന്ധര എൻക്ലേവ് ഏരിയ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സമ്മാനാർഹർക്ക് യഥാക്രമം 20,001/, 15,001/, 10,001/ രൂപയും ട്രോഫിയും ആഗസ്റ്റ് 23ന് വസുന്ധര എൻക്ലേവ് മഹാരാജ അഗ്രസെൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ ’ചിങ്ങ നിലാവി’ൽ സമ്മാനിക്കും. കൂടാതെ മത്സരത്തിൽ പങ്കെടുത്ത സമ്മാനാർഹരാവാത്ത ടീമുകൾക്ക് 3,000/ രൂപ വീതം പ്രോത്സാഹന സമ്മാനമായും നൽകും.
Pravasi India – Delhi
ന്യൂഡൽഹി: ഡിഎംഎ മെഹ്റോളി ഏരിയ എൺപതാം സ്വാതന്ത്ര്യ ദിനാഘോഷം ഡിഎംഎയുടെ മെഹ്റോളി ഏരിയ ഓഫീസ് അങ്കണത്തിൽ നടത്തി.
വൈസ് ചെയർമാൻ എസ് പദ്മകുമാർ ത്രിവർണ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ സെക്രട്ടറി സുജ രാജേന്ദ്രൻ, ജോയിന്റ് സെക്രട്ടറി മോഹനചന്ദ്രൻ പിള്ള, ഇന്റേണൽ ഓഡിറ്റർ രജീഷ് എം ആർ, വനിതാ വിഭാഗം കൺവീനർ മിനി മോഹനചന്ദ്രൻ, യുവജന വിഭാഗം കൺവീനർ ആഷിഷ് സന്തോഷ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. യോഗത്തിൽ നിർവാഹക സമിതി അംഗങ്ങളായ മിനി സുദർശൻ, എൻ രാജേന്ദ്രൻ, മിഥുൻ കാർത്തികേയൻ, ശ്രീലക്ഷ്മി മോഹൻ എന്നിവരും പങ്കെടുത്തു.
Pravasi India – Delhi
മഹാവിർ എൻക്ലേവ്: രാധാമാധവം ബാലഗോകുലം 16ബി പിങ്ക് അപാർട്മെന്റ് ദ്വാരക സെക്ടർ 1എ ലെ സുശീൽ - ഷാലി ദമ്പതിമാരുടെ വീട്ടിൽ വച്ച് ഗുരുപൂർണിമയും സ്വാതന്ത്ര്യദിനവും ആഘോഷിച്ചു.
ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഗുരുപൂജയിൽ വി.എം. മധുസൂതനൻ മാരാർ (പൂർവ സൈനികൻ, ക്ഷേത്രവാദ്യ കലാകാരൻ, കഥാകാരൻ) ഗുരുസ്ഥാനീയനായി പങ്കെടുത്തു. ബാലഗോകുലം സെക്രട്ടറി സുശീൽ കെ.സി. സ്വാഗതം ആശംസിച്ചുകൊണ്ട് ചടങ്ങുകൾ ആരംഭിച്ചു.
ഭാരതീയ സംസ്കാരത്തിൽ/ജീവിതത്തിൽ ഗുരുവിന്റെ പ്രാധാന്യത്തെക്കുറിച്ച്, അതായത് നമ്മെ സന്മാർഗത്തിലേക്ക് നയിച്ച ഗുരുക്കന്മാരോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്ന ചടങ്ങാണ് ഗുരുപൂജ.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആഘോത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിച്ചു.
ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന സെക്രട്ടറി റവ.ഫാ. സജി എബ്രഹാം സ്വാതന്ത്ര്യദിന പതാക ഉയർത്തി.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഫാൻസി ഡ്രസ് പരിപാടി സംഘടിപ്പിച്ചു.
സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിക്കുകയും രാജ്യത്തിന്റെ ഐക്യവും ദേശസ്നേഹവും ഉയർത്തിപ്പിടിക്കുകയും ചെയ്ത മഹത് വ്യക്തികളുടെ വേഷമണിഞ്ഞ് കൊച്ചുകുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാമിനോടൊപ്പം കുട്ടികൾ അണിനിരന്നു. ബിബിൻ സണ്ണി, സി.ഐ. ഐപ്പ്, സാബു എബ്രഹാം, സിബി രാജൻ എന്നിവർ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ജ്വാല നഗർ സെന്റ് ജോൺസ് അക്കാദമിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം അക്കാദമി അങ്കണത്തിൽ നടന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിക്കുകയും രാജ്യത്തിന്റെ ഐക്യവും ദേശസ്നേഹവും ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ആനന്ദ് വിഹാർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മനീഷ് കുമാർ മുഖ്യാതിഥിയായി ദേശീയപതാക ഉയർത്തി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരരെ അനുസ്മരിച്ച് ദേശീയ ഐക്യത്തിന്റെയും ദേശസ്നേഹത്തിന്റെയും സന്ദേശം പകരുന്ന വിവിധ പരിപാടികളും ചടങ്ങിന്റെ ഭാഗമായി നടന്നു.
അക്കാദമി പ്രിൻസിപ്പൽ റവ.ഫാ. ടി.ആർ. ബിബിൻ, മാനേജർ റവ.ഫാ. ജോൺ സിറിൽ, അസിസ്റ്റന്റ് മാനേജർ റവ.ഫാ. ജോൺ ജോയ്, ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ നവീന ജോസഫ്, റവ. സിസ്റ്റർ സരള ബർല സിംഗ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹിയിലെ പ്രവാസികളായ മലയാളികൾക്കായി ഓണാഘോഷങ്ങൾ കൂടുതൽ മിഴിവുറ്റതാക്കാൻ ഡൽഹി മലയാളി അസോസിയേഷന്റെ (ഡിഎംഎ) സ്ത്രീശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഓണച്ചന്ത ഒരുങ്ങുന്നു.
നാട്ടിൽ നിന്ന് പ്രത്യേകമായി എത്തിച്ച പലചരക്കു സാധനങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയ്ക്കു പുറമെ, ഓണപ്പുടവകളായ കസവു സാരികൾ, സെറ്റുസാരികൾ, സിൽക്ക് സാരികൾ, കുട്ടികൾക്കായുള്ള മുണ്ടുകളും ഷർട്ടുകളും ആർട്ടിഫിഷ്യൽ ആഭരണങ്ങൾ എന്നിവയും ഓണച്ചന്തയിൽ ലഭ്യമാണ്.
തീയതി ഓഗസ്റ്റ് 15, 16, സമയം: രാവിലെ 10 മുതൽ രാത്രി എട്ട് വരെ. സ്ഥലം: ഡിഎംഎ സമുച്ചയം.
കൂടുതൽ വിവരങ്ങൾക്ക്: 9910173393, 9810791770.
Pravasi India – Delhi
ന്യൂഡൽഹി: കേരളത്തിന്റെ രുചിക്കൂട്ടുകളുമായി ഡൽഹി നഗരത്തിൽ ഡൽഹി മലയാളി അസോസിയേഷൻ സ്ത്രീ ശാക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ഏരിയകളുടെ സഹകരണത്തോടെ ശനിയാഴ്ച ഭക്ഷണ വിഭവങ്ങളുടെ മഹാമേള ഒരുക്കുന്നു.
ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം ആറ് വരെയാണ് ഭക്ഷണ ശാലകൾ പ്രവർത്തിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: 9810791770, 9910173393.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തുന്ന തിരുവാതിരകളി മത്സരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന യോഗത്തിൽ ഇന്ത്യ ഹബിറ്റാറ്റ് സെന്റർ ഡയറക്ടർ ഡോ. കെ. ജി. സുരേഷ് ഭദ്രദീപം കൊളുത്തി മത്സരം ഉദ്ഘാടനം ചെയ്യും.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ.വി. മണികണ്ഠൻ, വൈസ് പ്രസിഡന്റും തിരുവാതിരകളി മത്സരം കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീന രമണൻ തുടങ്ങിയവർ സംസാരിക്കും.
അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, ഛത്തർപുർ, ദിൽഷാദ് കോളനി, ദ്വാരക, ജനക് പുരി, കാൽക്കാജി, ലജ്പത് നഗർ, മായാപുരി - ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മെഹ്റോളി, പാലം - മംഗലാപുരി, ആർകെ പുരം, വികാസ്പുരി - ഹസ്താൽ, വിനയ് നഗർ - കിദ്വായ് നഗർ തുടങ്ങിയ 16 ഏരിയകൾ മത്സരിക്കും.
വിജയികളാവുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് അമ്മു മെമ്മോറിയൽ ട്രോഫിയും ക്യാഷ് പ്രൈസുകളും യഥാക്രമം 15,001, 10,001, 7,501 രൂപയും സമ്മാനമായി നൽകും. വിജയികളെ അന്നുതന്നെ, വിധി നിർണയത്തിന് ശേഷം പ്രഖ്യാപിക്കുന്നതാണ്.
കാഷ് അവാർഡും ട്രോഫികളും ഈ മാസം 23ന് വസുന്ധര എൻക്ലേവ് മഹാരാജ അഗ്രസെൻ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ ചിങ്ങ നിലാവിൽ സമ്മാനിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ സെക്രട്ടറി, തിരുവാതിരകളി മത്സരം കൺവീനർ എന്നിവരുമായി 98107 91770, 98187 50868 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, വിവ എഡ്യൂക്കേഷന്റെ സഹകരണത്തോടെ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തുന്ന പൂക്കള മത്സരം ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന യോഗത്തിൽ സാംസ്കാരിക മന്ത്രാലയം ഡയറക്ടർ അനീഷ് പി. രാജൻ ഭദ്രദീപം കൊളുത്തി മത്സരം ഉദ്ഘാടനം ചെയ്യും. വിവാ എഡ്യൂക്കേഷൻ ഡയറക്ടർ ജയകുമാർ നായർ വിശിഷ്ടാതിഥിയാകും.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ.വി. മണികണ്ഠൻ, പൂക്കളം കമ്മിറ്റി കൺവീനറും അഡീഷണൽ ജനറൽ സെക്രട്ടറിയുമായ പി.എൻ. ഷാജി, ജോയിന്റ് കൺവീനർ ഡി ജയകുമാർ, വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ സംസാരിക്കും.
പട്ടേൽ നഗർ, ഉത്തം നഗർ - നവാദ, ഛത്തർപൂർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, വിനയ് നഗർ - കിദ്വായ് നഗർ, ദ്വാരക, സൗത്ത് നികേതൻ, അംബേദ്കർ നഗർ - പുഷ്പ് വിഹാർ, മോത്തിനഗർ - രമേശ് നഗർ, കരോൾ ബാഗ് - കണാട്ട് പ്ലേസ്, ആശ്രം - ശ്രീനിവാസ്പുരി, ജനക് പുരി, വസുന്ധര എൻക്ലേവ്, ദിൽഷാദ് കോളനി, വികാസ്പുരി - ഹസ്താൽ, ആയാ നഗർ, ആർകെ പുരം, ബദർപൂർ, കാൽക്കാജി എന്നീ ഡിഎംഎയുടെ 20 ഏരിയ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
വിജയികളാവുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് വിവാ എഡ്യൂക്കേഷൻ സ്പോൺസർ ചെയ്തിരിക്കുന്ന ക്യാഷ് പ്രൈസ് യഥാക്രമം 20,001, 15,001, 10,001രൂപയും ട്രോഫിയും സമ്മാനമായി നൽകും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന സമ്മാനാർഹരാവാത്ത മറ്റു ടീമുകൾക്ക് 3,000 രൂപ വീതം പ്രോത്സാഹന സമ്മാനമായും നൽകും.
വിജയികളെ അന്നുതന്നെ, വിധി നിർണയത്തിന് ശേഷം പ്രഖ്യാപിക്കുന്നതാണ്. കാഷ് അവാർഡും ട്രോഫികളും ഈ മാസം 23-ന് വസുന്ധര എൻക്ലേവ് മഹാരാജ അഗ്രസീൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ ചിങ്ങ നിലാവിൽ സമ്മാനിക്കും. സമ്മാനാർഹരാവാത്ത ടീമുകൾക്കുള്ള 3,000 രൂപ സെപ്തംബർ ഒന്ന് മുതൽ ഡിഎംഎ ഓഫീസിൽ നിന്നും വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി, പൂക്കളം കൺവീനർ എന്നിവരുമായി 9810791770, 9650699114, 8130595922 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ജയ്പുർ: സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവ് മറിയാമിന്റെ വാങ്ങിപ്പെരുന്നാളും കൺവൻഷനും ഈ മാസം 12 മുതൽ 14 വരെ നടക്കും.
നോയിഡയിലെ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. ആരോൺ ജോഷ്വാ ജോൺ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
ജയ്പുർ സെന്റ് മേരീസ് കത്തോലിക്കാ പള്ളി വികാരി റവ. ഫാ. ജോസഫ് പ്ലാക്കൂട്ടത്തിൽ കൺവൻഷൻ പ്രസംഗകനായിരിക്കും.
12ന് വൈകുന്നേരം ആറിന് സന്ധ്യാപ്രാർഥനയും 6.45ന് കൺവെൻഷൻ ഉദ്ഘാടനവും തുടർന്ന് 7.15ന് കൺവൻഷൻ ധ്യാനവും നേർച്ചയും നടന്നു.
13ന് വൈകുന്നേരം 6.45ന് സന്ധ്യാപ്രാർഥനയും 7.30ന് കൺവൻഷൻ ധ്യാനവും നടക്കും. ഫാ. ജോസഫ് പ്ലാക്കൂട്ടത്തിൽ ധ്യാനത്തിന് നേതൃത്വം നൽകും.
14ന് വൈകുന്നേരം ആറിന് സന്ധ്യാപ്രാർഥനയും 6.30ന് കുർബാനയും നടക്കും. ഫാ. ആരോൺ ജോഷ്വാ ജോൺ കാർമികത്വം വഹിക്കും.
തുടർന്ന് സുവിശേഷ സന്ദേശം, പ്രദക്ഷിണം, ആശീർവാദം എന്നിവ നടക്കും. രാത്രി ഒമ്പതിന് സ്നേഹവിരുന്നോടെ പെരുന്നാൾ സമാപിക്കും.
Pravasi India – Delhi
ന്യൂഡൽഹി: സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡനിലെ എംജിഒസിഎസ്എം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ സ്റ്റീഫൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഹൗസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ചാമ്പ്യന്മാരായി.
ദിൽഷാദ് ഗാർഡനിലെ ക്വീൻസ് ഗ്ലോബൽ ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ വിവിധ ഓർത്തഡോക്സ്, മാർത്തോമ്മ ഇടവകകളിൽ നിന്നുള്ള 10 ടീമുകൾ പങ്കെടുത്തു.
ആറ് എ സൈഡ് ഫോർമാറ്റിൽ ലീഗ് കം നോക്കൗട്ട് രീതിയിലായിരുന്നു മത്സരം.ചാമ്പ്യന്മാർക്ക് 10,001 രൂപ സമ്മാനത്തുകയും ട്രോഫിയും ലഭിച്ചു. ആതിഥേയരായ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡൻ റണ്ണേഴ്സ് അപ്പായി.
Pravasi India – Delhi
ന്യൂഡൽഹി: സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡനിലെ എംജിഒസിഎസ്എം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ സ്റ്റീഫൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഹൗസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ചാമ്പ്യന്മാരായി.
ദിൽഷാദ് ഗാർഡനിലെ ക്വീൻസ് ഗ്ലോബൽ ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ വിവിധ ഓർത്തഡോക്സ്, മാർത്തോമ ഇടവകകളിൽ നിന്നുള്ള 10 ടീമുകൾ പങ്കെടുത്തു.ആറ് എ സൈഡ് ഫോർമാറ്റിൽ ലീഗ് കം നോക്കൗട്ട് രീതിയിലായിരുന്നു മത്സരം.
ചാമ്പ്യന്മാർക്ക് 10,001 ഡേളർ സമ്മാനത്തുകയും ട്രോഫിയും ലഭിച്ചു. ആതിഥേയരായ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡൻ റണ്ണേഴ്സ് അപ്പായി. രണ്ടാം സ്ഥാനക്കാർക്ക് 7,001 ഡോളർ സമ്മാനത്തുക ലഭിച്ചു. മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ജനക്പുരി മൂന്നാം സ്ഥാനം നേടി.
ഹൗസ് ഖാസ് സെന്റ് മേരീസ് ടീമിലെ ആബേൽ മികച്ച ഗോൾകീപ്പറായും ഇവാൻ സാമുവൽ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. സെന്റ് സ്റ്റീഫൻസ് ദിൽഷാദ് ഗാർഡനിലെ ജോയൽ നൈനാൻ ടോപ് സ്കോററായി.
മാർ ദിമെത്രിയോസ് ഡയാലിസിസ് പ്രോജക്ടിനായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ന്ധഘലേ’െ ജഹമ്യ ംശവേ ജൗൃുീലെ മിറ ങമസല മി കാുമരേ’ എന്ന സന്ദേശത്തോടെയായിരുന്നു മത്സരം. കായിക മത്സരത്തിനൊപ്പം സൗഹൃദവും കൂട്ടായ്മയും സാമൂഹിക സേവനവും പ്രോത്സാഹിപ്പിക്കുന്ന വേദിയായി ടൂർണമെന്റ് മാറി.
ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് രാവിലെ 10ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. റവ. ഫാ. ആരോൺ ജോഷുവാ ജോൺ, സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ട്രസ്റ്റി സാബു അബ്രഹാം, സെക്രട്ടറി സി. ഐ. ഐപ്പ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം നടത്തി. മയൂർ വിഹാർ ഫേസ് 1ലെ പോക്കറ്റ് 3ലുള്ള കേരളാ മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിലാണ് ചടങ്ങുകൾ അരങ്ങേറിയത്.
ഏരിയ ചെയർമാൻ ആർ കെ മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ, മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, മലയാളം മിഷൻ ഈസ്റ്റ് ഡൽഹി കോർഡിനേറ്റർ കെ പി നാരായണൻ ഭട്ടതിരി, ഏരിയ സെക്രട്ടറി വി രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖാ പ്രിൻസ്, മലയാളം ഭാഷാധ്യാപിക അഞ്ജലി മധു തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ആതിര രാജൻ, പാർവതി നാരായണൻ, അക്ഷയ അനീഷ് തുടങ്ങിയ കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണത്തോടെയാണ് സമാപിച്ചത്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഫേസ്-1 ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം ശനിയാഴ്ച വൈകുന്നേരം ആറിന് മയൂർ വിഹാർ ഫേസ് 1-ലെ പോക്കറ്റ് 3-ലുള്ള കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിൽ അരങ്ങേറും.
ഏരിയ ചെയർമാൻ ആർ.കെ. മേനോൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ കെ.ജി. രഘുനാഥൻ നായർ, മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, മലയാളം മിഷൻ ഈസ്റ്റ് ഡൽഹി കോഓർഡിനേറ്റർ കെ.പി. നാരായണൻ ഭട്ടതിരി, ഏരിയ സെക്രട്ടറി വി. രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖ പ്രിൻസ്, മലയാളം ഭാഷാധ്യാപിക അഞ്ജലി മധു തുടങ്ങിയവർ സംസാരിക്കും.
തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്കും മലയാള ഭാഷ പഠിക്കുവാൻ ആഗ്രഹിക്കുന്നവരും 9899861567, 7982578162 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Pravasi India – Delhi
ഗാസിയാബാദ്: ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിൽ നടന്ന മർത്തമറിയം വനിതാസമാജം ഡൽഹി ഭദ്രാസന വാർഷിക സമ്മേളനത്തിൽ ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിലെ മർത്തമറിയം വനിതാസമാജം 2025 - 2026 വർഷത്തെ മികച്ച യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ട്രോഫി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസിൽ നിന്ന് യൂണിറ്റ് സെക്രട്ടറി മേരി ചാക്കോ ഏറ്റുവാങ്ങി.
റവ.ഫാ. ജാക്സൺ എം. ജോൺ, റവ.ഫാ. ജോൺസൺ ഐപ്പ്, റവ.ഫാ. യാക്കോബ് ബേബി, റവ.ഫാ. ബിജു ഡാനിയേൽ, റവ.ഫാ. സജി എബ്രഹാം, റവ.ഫാ. ബിനിഷ് ബാബു, ജെസി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ജ്വാലാ നഗറിലെ സെന്റ് ജോൺസ് അക്കാദമിയിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ഉഡാൻ യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു.
സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫെസ്റ്റിവലിൽ വിവിധ കലാ-സാംസ്കാരിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് സൺഫ്ലവർ ഹൗസ് ടീം ഒന്നാം സ്ഥാനം നേടി.
വിജയികൾക്ക് സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ. ബിബിൻ ട്രോഫി സമ്മാനിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ നവീന, മാനേജർ റവ.ഫാ. ജോൺ സിറിൽ, അസിസ്റ്റന്റ് മാനേജർ റവ.ഫാ. ജോൺ ജോയ് എന്നിവർ സമീപം.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് എ.വി. ഭാസ്കരന്റെ നിര്യാണത്തിൽ ഡിഎംഎ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി അനുശോചന യോഗം സംഘടിപ്പിച്ചു.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ശനിയാഴ്ച വൈകുന്നേരം ആറിന് ആരംഭിച്ച അനുശോചന യോഗത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുക്കണക്കിന് ഡിഎംഎ പ്രവർത്തകർ എ.വി. ഭാസ്കരന്റെ ഓർമകൾക്ക് മുമ്പിൽ ആദരങ്ങൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠനും നിർവാഹക സമിതി അംഗം ടി.വി. സജിനും ഓൺലൈൻ പ്ലാറ്റ്ഫോം കോർഡിനേറ്റർമാർ ആയിരുന്നു.
ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ ഷാജി, ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, നിർവാഹക സമിതി അംഗങ്ങളായ ആർഎംഎസ് നായർ, ആർ ജി കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.
അദ്ദേഹത്തിന്റെ മകൾ ബീന ഭാസ്കരൻ, ബാബു പണിക്കർ, എ.ടി. സൈനുദ്ദിൻ, സി.എ. നായർ, ടി.പി. മണിയപ്പൻ, എൻ.സി. ഷാജി, പി. രവീന്ദ്രൻ, ടി.എൻ. ഹരിദാസ്, ടി.കെ. കുട്ടപ്പൻ, സീതാ രവീന്ദ്രൻ, ജെ. കെ. വർഗീസ്, പൂജാ രവീന്ദ്രൻ, സി. ആർ. രവീന്ദ്രൻ, വി.എം. മേനോൻ, കല്ലറ മനോജ്, അംബിക സുകുമാരൻ, കെ. ഉണ്ണികൃഷ്ണൻ, തുടങ്ങി ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഡിഎംഎയുടെ മുൻ സാരഥികളടക്കം നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു.
Pravasi India – Delhi
ഗാസിയാബാദ്: മർത്തമറിയം വനിതാസമാജം ഡൽഹി ഭദ്രാസനത്തിന്റെ 2026-ലെ വാർഷിക സമ്മേളനം "Repent and Turn to God' (അനുതപിക്കുക ദൈവത്തിങ്കലേക്ക് തിരിയുക) എന്ന പ്രമേയത്തിൽ ഗാസിയാബാദിലെ ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.
രാവിലെ പ്രഭാത നമസ്കാരത്തോടും വിശുദ്ധ കുർബാനയോടും സമ്മേളനത്തിന് തുടക്കമായി. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയം, ഗാസിയാബാദ് മാർത്തമറിയം വനിതാസമാജം യൂണിറ്റിന്റെ പ്രാർഥനാഗാനത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്.
അഡ്വ. ഷിനി എബ്രഹാം ബൈബിൾ വായന നിർവഹിച്ചു. വികാരി റവ. ഫാ. ബിജു ഡാനിയേൽ സ്വാഗതം ആശംസിച്ചു. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് അധ്യക്ഷത വഹിച്ചു. സെന്റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പൽ പ്രഫ. സൂസൻ ഏലിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഭദ്രാസന സെക്രട്ടറി റവ.ഫാ. സജി എബ്രഹാം ആശംസകൾ നേർന്നു. മർഥ് മറിയം വനിതാസമാജം വൈസ് പ്രസിഡന്റ് റവ. ഫാ. യാക്കോബ് ബേബി പങ്കെടുത്ത യൂണിറ്റുകളെ പരിചയപ്പെടുത്തി.
ടികെഎം കോളജ് ഓഫ് എൻജിനിയറിംഗ് കൊല്ലം അസോസിയേറ്റ് പ്രഫസർ ഡോ. ടീന ലിസ ജോൺ രണ്ട് സെഷനുകളിലായി ബൈബിൾ ക്ലാസുകൾ നയിച്ചു. ഉച്ചയ്ക്ക് ഡോ. യൂഹാനോൻ മാർ ദിമെത്രിയോസിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് കൈയെഴുത്തിൽ തയാറാക്കിയ ബൈബിളിന്റെ പ്രകാശനം നടന്നു.
ഉച്ചഭക്ഷണത്തിന് ശേഷം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയം, ഗുരുഗ്രാമിന്റെ ഗായകസംഘം ഗാനങ്ങൾ അവതരിപ്പിച്ചു. സെന്റ് ജോസഫ്സ് ദേവാലയം, തുഗ്ലകാബാദ് അവതരിപ്പിച്ച ഫാൻസി ഡ്രസ് ശ്രദ്ധേയമായി.
തുടർന്ന് ആശംസാപ്രസംഗങ്ങൾ, ബിസിനസ് സെഷൻ, വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നടന്നു. മർത്തമറിയം വനിതാസമാജം ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.
പ്രാർഥനയോടും ആശീർവാദത്തോടും കൂടി സമ്മേളനം സമാപിച്ചു. ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും 550 ഓളം മർത്തമറിയം വനിതാസമാജം അംഗങ്ങളുടെ സാന്നിധ്യം സമ്മേളനത്തെ ശ്രദ്ധേയമാക്കി.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ജ്വാലാനഗറിലെ സെന്റ് ജോൺസ് അക്കാദമിയിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ യുവജനോത്സവമായ "ഉഡാൻ' പ്രശസ്ത നർത്തകിയും പത്മശ്രീ പുരസ്കാര ജേതാവുമായ ഗീതാ ചന്ദ്രൻ, ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ അമരേന്ദ്ര ഖട്വ എന്നിവരുടെ വിശിഷ്ട സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.
യുവജനങ്ങളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന ഈ മൂന്ന് ദിവസത്തെ മേളയിൽ വിവിധ കലാപരിപാടികളും മത്സരങ്ങളും സാംസ്കാരിക അവതരണങ്ങളും അരങ്ങേറും.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മായാപുരി - ഹരിനഗർ ഏരിയ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. അടുത്ത മൂന്നുവർഷക്കാലത്തേക്കാണ് ഭരണസമിതിയുടെ കാലാവധി.
ചെയർമാൻ സി.എൻ. രാജൻ, വൈസ് ചെയർമാൻ ആർ.ആർ. നായർ, സെക്രട്ടറി എം.ബി. സുനിൽകുമാർ, ജോയിന്റ് സെക്രട്ടറിമാർ കെ.ആർ. രാഗേഷ്, പി. സുജിത്, ട്രെഷറർ ബാലകൃഷ്ണൻ നായർ, ജോയിന്റ് ട്രെഷറർ സുനിൽ വർഗീസ്, ഇന്റേണൽ ഓഡിറ്റർ എസ്. കൃഷ്ണകുമാർ, വനിതാ വിഭാഗം കൺവീനർ കെ.കെ. ബേബി, ജോയിന്റ് കൺവീനർമാർ ബിജില സുജിത്, ബി. സരിത, യുവജന വിഭാഗം കൺവീനർ എസ്. ഗൗരി നന്ദന, ജോയിന്റ് കൺവീനർമാർ അമൃത അശോക്, സിദ്ധാർഥ് എസ്. നായർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസിന്റെ അധ്യക്ഷതയിൽ ചേർന്നു.
അധ്യക്ഷപ്രസംഗത്തിൽ തിരുമേനി, സഭയുടെയും മർത്തമറിയം വനിതാ സമാജത്തിന്റെയും ആത്മീയവും സംഘടനാപരവുമായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ശക്തിപ്പെടുത്തി നടന്നതിൽ അഭിനന്ദനങ്ങൾ അറിയിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ. സജി എബ്രഹാം ആശംസകൾ അറിയിച്ചു. യോഗത്തിൽ പ്രസ്ഥാനത്തിന്റെ ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ് വേദപുസ്തക വായന നിർവഹിക്കുകയും മോളി മോഹൻ 15 മിനിറ്റ് ധ്യാനം നയിക്കുകയും ചെയ്തു.
തുടർന്ന് പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് വിവിധ യൂണിറ്റുകളെ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് കഴിഞ്ഞ എക്സിക്യൂട്ടീവ് യോഗത്തിന്റെ മിനിറ്റ്സ് വായിച്ചു. മിനിറ്റ്സ് യോഗം ഐക്യകണ്ഠേന അംഗീകരിച്ചു.
തുടർന്ന് അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും വിശദമായ ചർച്ചകൾക്കുശേഷം പാസാക്കി. പ്രസ്ഥാനത്തിന്റെ ട്രസ്റ്റി ബീന ബിജു വാർഷിക വരവ് - ചെലവ് കണക്കുകൾ അവതരിപ്പിച്ചു. കണക്കുകളും യോഗം അംഗീകരിച്ചു.
ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. യോഗത്തിൽ 65 പ്രതിനിധികൾ പങ്കെടുത്തു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ 2026-ലെ വാർഷിക സമ്മേളനം ഓഗസ്റ്റ് രണ്ടിന് ഗാസിയാബാദിലെ സെന്റ് തോമസ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിൽ നടക്കും.
ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും.
അധ്യാപികയും ടികെഎം കോളേജ് കൊല്ലം പ്രഫസറുമായ ഡോ. ടീന ലിസ ജോൺ മുഖ്യപ്രഭാഷണവും പ്രത്യേക ക്ലാസും നയിക്കും.ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പൾ ഡോ. സൂസൻ ഏലിയാസ് മുഖ്യാതിഥിയായി പങ്കെടുക്കും.
സെന്റ് തോമസ് ഇടവക വികാരിമാരായ ഫാ. ബിജു ഡാനിയേൽ, ഫാ. ബിനീഷ് ബാബു, ഫാ. ജാക്സൺ ജോൺ, പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് ഫാ. യാക്കോബ് ബേബി, ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ്, ട്രസ്റ്റി ബീന ബിജു, ജോയിന്റ് സെക്രട്ടറി ആശ മറിയം റോയ്, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന-ഇടവക ഭാരവാഹികൾ എന്നിവർ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾക്ക് നേതൃത്വം നൽകും.
ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള മർത്തമറിയം വനിതാ സമാജം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹിയിൽ ചത്തർപുർ പഹാടി D-19 House No.792യിൽ സാലി സൈമൺ ജോർജ് (66) അന്തരിച്ചു.
സംസ്കാരം ബുധനാഴ്ച പനവേലി അമ്പലക്കര സെന്റ് ജോർജ് മലങ്കര കാതോലിക് പള്ളിയിൽ നടക്കും.
ഭർത്താവ്: പരേതനായ സൈമൺ ജോർജ്, കളിയിലെഴുകം. മക്കൾ: ടെസി സൈമൺ, ജെറാൾഡ് സൈമൺ.
Pravasi India – Delhi
ന്യൂഡൽഹി: കേരളത്തിൽ യുവാക്കളെ വഴിതെറ്റിക്കുന്ന മയക്കുമരുന്നിനെതിരേ സർക്കാർ, പോലീസ്, എക്സൈസ് വകുപ്പ് എന്നിവർ സ്വീകരിക്കുന്ന ശക്തമായ നടപടികൾ സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതലമുറയുടെ ഭാവിക്കും അനിവാര്യമാണ്.
മയക്കുമരുന്ന് കടത്ത് തടയൽ, ലഹരി മാഫിയക്കെതിരായ നിയമനടപടികൾ, ബോധവത്കരണ പ്രവർത്തനങ്ങൾ, ചികിത്സയും പുനരധിവാസവും എന്നിവ ഒരുമിച്ച് മുന്നോട്ടുപോകുമ്പോഴാണ് ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ഫലപ്രദമാകുന്നത്.
അതോടൊപ്പം കുടുംബങ്ങൾ, സ്കൂളുകൾ, മത-സാമൂഹിക സംഘടനകൾ എന്നിവരും യുവാക്കളെ ലഹരിയുടെ പിടിയിൽ നിന്ന് അകറ്റാൻ സജീവമായി പങ്കാളികളാകേണ്ടതുണ്ടെന്നും ഊന്നിപ്പറഞ്ഞു.
Pravasi India – Delhi
ന്യൂഡൽഹി: സെന്റ് ജോൺസ് അക്കാദമി ജ്വാല നഗറിൽ "ഫിഫ 2026 ജഴ്സി ഡേ' വളരെ ആഘോഷപൂർവം കൊണ്ടാടി. ദേശീയ ടീമുകളുടെ ജഴ്സികൾ അണിഞ്ഞ് വിദ്യാർഥികളും അധ്യാപകരും ആനന്ദത്തോടെ പരിപാടിയിൽ പങ്കെടുത്തു.
സെന്റ് ജോൺസ് കുടുംബം മുഴുവനും "കുടുംബാത്മകതയോടെയും ആഹ്ലാദത്തോടെയും' ദിവസം ആഘോഷിച്ചു. സ്കൂൾ "ബാൻഡിന്റെയും എയ്റോബിക്സ് ടീമിന്റെയും' ഊർജസ്വലമായ പ്രകടനങ്ങൾ ദിവസത്തിന് കൂടുതൽ മനോഹാരിത പകർന്നു.
ഗെയിംസിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ റവ. ഫാ. ബിബിൻ ഒഎഫ്എം കാപ്പ് നിർവഹിച്ചു. റവ. ഫാ. ജോൺ ജോയ് ഒഎഫ്എം കാപ്പ്, റവ. സി. നവീന സിടിസി, സ്റ്റാഫ് സെക്രട്ടറി ഷാലിനി പഹ്വ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിദ്യാർഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെയാണ് ദിവസം സമാപിച്ചത്. സമ്മാനവിതരണത്തോടെ "ഫിഫ 2026 ജഴ്സി ഡേ' പരിപാടികൾക്ക് മനോഹരമായ സമാപനം കുറിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച കാർത്തിക പൊങ്കാലയും മൃത്യുഞ്ജയ ഹോമവും നടക്കും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ക്ഷേത്ര മേൽശാന്തി അഖിൽ ഗണേശിന്റെ കാർമികത്വത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
രാവിലെ 8.30ന് ശ്രീകോവിലിലെ നെയ്യ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാലയ്ക്ക് ആരംഭമാവും. തുടർന്ന് മൃത്യുഞ്ജയ ഹോമവും അരങ്ങേറും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടും മൃത്യുഞ്ജയ ഹോമത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9811219540, 9971215395, 9289886490.
Pravasi India – Delhi
ഭോപ്പാൽ: മലങ്കര കാത്തലിക് അസോസിയേഷൻ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള ഭദ്രാസനതല ലഹരിവിരുദ്ധ പ്രചാരണത്തിന് തുടക്കം. ഭോപ്പാൽ സെന്റ് തോമസ് പള്ളിയിൽ നടന്ന ചടങ്ങിൽ ദദ്രാസന പ്രസിഡന്റ് റെജി തോമസ് അധ്യക്ഷത വഹിച്ചു.
ഫാ. ചാൾസ് വിൽസൻ മുഖ്യപ്രഭാഷണം നടത്തി. ഭോപ്പാൽ വൈദിക ജില്ല വികാരി ജനറൽ ഫാ. വിശാഖ് സ്കറിയ ആമുഖ പ്രഭാഷണം നടത്തി. ദദ്രാസന ജനറൽ സെക്രട്ടറി ഷാജി ജോൺ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ ബാർ-ഈത്തോ-കാശിറോ (സഭയുടെ ഉത്സാഹിയായ പുത്രൻ) പദവിക്ക് അർഹനായ എൻ.സി. ഫിലിപ്പിനെ ആദരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭദ്രാസന പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സാബു സാമുവേലിനെ ചടങ്ങിൽ അഭിനന്ദിച്ചു.
ചടങ്ങിൽ ഭോപ്പാൽ റീജണിലെ ഉന്നതവിജയം നേടിയ കുട്ടികൾക്ക് കാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു. നവംബർ ഒമ്പത്, 10 തീയതികളിൽ ഭോപ്പാൽ സെന്റ് തോമസ് സ്കൂളിൽ നടക്കുന്ന ഭദ്രാസന ജനറൽ കൺവൻഷൻ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് എംസിഎ ഭദ്രാസന പ്രസിഡന്റ് അവലോകനം നടത്തുകയും വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു.
ഭോപ്പാൽ റീജൺ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി കെ.ഒ. സ്റ്റീഫൻ, ഇപിസി സെക്രട്ടറി സാബു സാമുവൽ എന്നിവർ പ്രസംഗിച്ചു. എംസിഎ ഭദ്രാസന സെക്രട്ടറി ലിസി സ്റ്റീഫൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം വൈ. ഷാജി നന്ദിയും പറഞ്ഞു.
ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലും ലഹരിയുടെ ദൂഷ്യവശങ്ങളെ സംബന്ധിച്ച ബോധവത്കരണ സെമിനാറുകളും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.
Pravasi India – Delhi
ഇന്‍ഡോര്‍: ഇന്‍ഡോര്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദുക്റാന ആചരണം സംഘടിപ്പിച്ചു. ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഫാ. ഡേവിസ് ചിറമ്മേല്‍, ഫാ. പി.ജെ. ജോളിച്ചന്‍, ഫാ. ജോര്‍ജ് പയറ്റിക്കാട്ടില്, ഫാ. സിബി ജോസഫ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
Pravasi India – Delhi
ഇന്‍ഡോര്‍: ഇന്‍ഡോര്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിതാഷ ഫൗണ്ടേഷന്, ഐഎംസിഎ സംഘടനകളുമായി ചേര്‍ന്നു അവയവദാന ബോധവത്കരണ കാമ്പയിന് സംഘടിപ്പിച്ചു.
ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ ബോധവത്കരണ കാമ്പയിനില്‍ ഫാ. ഡേവിസ് ചിറമ്മേല്‍ മുഖ്യാതിഥിയായിരുന്നു. സമൂഹത്തില്‍ അവയദാനത്തിന്റെ പ്രധാന്യം വര്‍ധിച്ചുവരുന്നതിനെ കുറിച്ച് ഫാ. ഡേവിസ് ചിറമ്മേല്‍ സംസാരിച്ചു.
Pravasi India – Delhi
ഇന്‍ഡോര്‍: ഇന്‍ഡോര്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഐഎംസിഎയുമായി ചേര്‍ന്നു അവയവദാന ബോധവത്കരണ കാമ്പയിനും ദുക്റാന ദിനാചരണവും സംഘടിപ്പിക്കും.
ശനിയാഴ്ച വൈകുന്നേരം 5.30നു ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ ബോധവത്കരണ കാമ്പയിന് നടക്കും. ഞായറാഴ്ച ദുക്റാന തിരുനാള്‍ ആഘോഷിക്കും.
രാവിലെ 9.30നു മലയാളത്തില്‍ വിശുദ്ധ കുര്‍ബാന ഫാ. ഡേവിസ് ചിറമേല്‍, ഫാ. സിബി ജോസഫ്, ഫാ. പി.ജെ. ജോളിച്ചന്‍, ഫാ. ജോര്‍ജ് പയറ്റിക്കാട്ട് എന്നിവര്‍ കാര്‍മികത്വം വഹിക്കും.
11നു ഇന്‍ഡോര്‍ സെന്റ് പോള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ മലയാളത്തില്‍ ഫാ. ഡേവിസ് ചിറമേലുമായി സംവാദം നടക്കും. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.
Pravasi India – Delhi
ന്യൂഡൽഹി: ഇന്റർനാഷണൽ ഡോമെസ്റ്റിക് വർക്കേഴ്സ് ദിനത്തോട് അനുബന്ധിച്ച് വീട്ടുജോലിക്കാരുടെ (ഡോമെസ്റ്റിക് വർക്കേഴ്സ്) സംഗമം നടത്തി. CBCI Labor Commission നോർത്ത് റീജിയൻ ചെയർമാൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിച്ചു സംസാരിച്ചു.
ഈ തിരക്കേറിയ നഗരത്തിൽ ചെയ്യുന്ന ജോലി ആരും ശ്രദ്ധിക്കപ്പെടുന്നില്ല എങ്കിൽകൂടി രാജ്യപുനരുദ്ധാരണത്തിൽ നിങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് മാർ കുര്യാക്കോസ് ഭരണികുളങ്ങര അഭിപ്രായപ്പെട്ടു.
Pravasi India – Delhi
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകാംഗങ്ങളും സജീവ പ്രവർത്തകരുമായിരുന്ന ജാനിയ ഷിജിൻ, എയ്ഞ്ചേൽ മരിയ, സ്നേഹ സജി, ആനറ്റ് ജോയ് എന്നിവർക്ക് യാത്രയയപ്പ് നൽകി.
ഇടവകയുടെ സ്നേഹോപഹാരം വികാരി ഫാ. ജയ്ക്ക് മങ്ങാട്ട് നൽകി.
Pravasi India – Delhi
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ മാർത്ത മറിയം വനിതാ സമാജം (എംഎംവിഎസ്) അംഗങ്ങളുടെ നേതൃത്വത്തിൽ 2026-ലെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.
ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിൽ വച്ച് റവ.ഫാ. പീറ്റർ പോളിന്റെ (സെന്റ് പോൾസ് ബാൽ ഭവൻ, ഇറ്റാർസി) നേതൃത്വത്തിൽ നടത്തി.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സന്ദേശവുമായി ഇടവകയിലെ സീനിയർ മാർത്ത മറിയം വനിതാ സമാജം അംഗങ്ങളായ അന്നമ്മ വർഗീസിനും ശോശാമ്മ കുഞ്ഞുവിനും വൃക്ഷത്തൈകൾ നൽകി ആദരിച്ചു.
പരിപാടിയുടെ ക്രമീകരണങ്ങൾക്ക് മാർത്ത മറിയം വനിതാ സമാജം സെക്രട്ടറി ഷീബ സജി നേതൃത്വം നൽകി. പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും സമൂഹത്തിലേക്ക് പകരാൻ ഈ ആഘോഷം സഹായകമായി.
Pravasi India – Delhi
ന്യൂഡൽഹി: പരേതനായ കുണ്ടറ പള്ളിയാവിള വീട്ടിൽ പി. ജി. മത്തായിയുടെ ഭാര്യ റോസമ്മ മത്തായി ഡൽഹിയിൽ അന്തരിച്ചു. ആർഎംഎൽ ആശുപത്രിയിലെ എഎൻഎസ് ആയി സേവനമനുഷ്ഠിച്ചിരുന്നു.
മക്കൾ: ഷീബ ജിമ്മി ജോർജ്, ഷീജ ബിജു ജോർജ്, ഷീമാ ജോൺ, ഷിഖാ റോണി. മരുമക്കൾ: പരേതനായ ജിമ്മി ജോർജ് (കോട്ടയം), ബിജു ജോർജ്, ജോൺകുട്ടി, റോണി വി. സ്കറിയ (മൂവരും ഡൽഹി).
സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ബുറാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്: 9810427740 (റോണി വി. സ്കറിയ).
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിന്റെ 14-ാമത് പ്രിൻസിപ്പലായി നിയമിതയായ സൂസൻ എലിയാസിനെ ആദരിച്ച് ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ വികാരി റവ.ഫാ. ജോയ്സൺ തോമസ് പൂച്ചെണ്ട് നൽകി ആശംസകളും അഭിനന്ദനങ്ങളും അർപ്പിച്ചു.
വിദ്യാഭ്യാസ രംഗത്ത് പുതിയൊരു ഉത്തരവാദിത്വത്തിലേക്ക് പ്രവേശിക്കുന്നതിനോടനുബന്ധിച്ച് ഇടവകയുടെ സ്നേഹവും പ്രാർഥനകളും അറിയിച്ചുകൊണ്ടായിരുന്നു ഈ ആദരവ്. ചടങ്ങിൽ ഇടവക ട്രസ്റ്റി സാബു എബ്രഹാമും സമീപം സന്നിഹിതനായിരുന്നു.
കോളജിന്റെ നേതൃത്വത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുന്ന സൂസൻ എലിയാസിന് ഇടവകയുടെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും നേർന്നു. പുതിയ ദൗത്യത്തിൽ ദൈവാനുഗ്രഹവും വിജയവും ഉണ്ടാകട്ടെയെന്ന് ഇടവകാംഗങ്ങളും ആശംസിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആയാനഗർ ഏരിയയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. ആയാനഗറിലെ ജെഎംഡി ഗാർഡനിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിലവിളക്ക് കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ആയാനഗർ അഡ്ഹോക് കമ്മിറ്റി കൺവീനർ കെ.ജി. സുനിൽ അധ്യക്ഷത വഹിച്ച യോഗം ആൻസി അരുൾദാസ് ആലപിച്ച പ്രാർഥനാ ഗീതത്തോടെ ആരംഭിച്ചു.
വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ, അഡ്ഹോക് കമ്മിറ്റി ജോയിന്റ് കൺവീനർ പുരുഷൻ കുടമാളൂർ തുടങ്ങിയവർ പ്രസംഗിച്ചു.
Pravasi India – Delhi
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോള ഏരിയയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ പഠന ക്ലാസുകളുടെ പ്രവേശനോത്സവം നടത്തി.
വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ കെ. ജി. രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, ഏരിയ ചെയർമാൻ പി.ഡി. പുന്നൂസ്, സെക്രട്ടറി തോമസ് മാമ്പിള്ളി, വനിതാ വിഭാഗം കൺവീനർ റിൻസി ജോസഫ്, മലയാളം മിഷൻ കോഓർഡിനേറ്റർ സെൽമാ ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്നു നടന്ന നഴ്സസ് ദിനാഘോഷ ചടങ്ങുകൾ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയും വാർഷിക പൊതുയോഗം വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠനും ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മലയാളം ഭാഷാധ്യാപകരായ ടെസി റോബി, കെ.ജെ. രാജീവ്, വനിതാ വിഭാഗം ജോയിന്റ് കൺവീനർ രാഖി ജെ. ജോൺ തുടങ്ങിയവർ പങ്കെടുത്തു.
ഏരിയയിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾക്കു ശേഷം ഉച്ചഭക്ഷണത്തോടുകൂടി പരിപാടികൾ സമാപിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് രണ്ടു പൊങ്കൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ബംഗളൂരു - കണ്ണൂർ, ബംഗളൂരു - കൊല്ലം റൂട്ടുകളിലാണ് ഉത്സവകാല പ്രത്യേക ട്രെയിൻ സർവീസ് നടത്തുക.
06577 ബംഗളൂരു - കണ്ണൂർ സ്പെഷൽ 13ന് വൈകുന്നേരം അഞ്ചിന് ബംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.50ന് കണ്ണൂരിൽ എത്തും. തിരികെയുള്ള സർവീസ് കണ്ണൂരിൽ നിന്ന് 14ന് രാവിലെ 11ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 4.10ന് ബംഗളൂരുവിൽ എത്തും.
തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. എസ്എംവിടി ബംഗളൂരു - കൊല്ലം സ്പെഷൽ (06219) ബംഗളൂരുവിൽ നിന്ന് 13ന് രാത്രി 11ന് പുറപ്പെട്ട് പിറ്റേദിവസം വൈകുന്നേരം നാലിന് കൊല്ലത്ത് എത്തും.
തിരികെയുള്ള സർവീസ് കൊല്ലത്ത് നിന്ന് 14ന് വൈകുന്നേരം 6.30ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.30ന് ബംഗളൂരുവിൽ എത്തും. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
രണ്ട് ട്രെയിനുകളിലും 18 കോച്ചുകൾ വീതം ഉണ്ടാകും.
Pravasi India – Bangalore
ചങ്ങനാശേരി: വാഴപ്പള്ളി കട്ടപ്പുറം പരേതനായ തോമസ് (ടോമിച്ചന്) - ലിസി (കുവൈറ്റ് എംഒഎച്ച് അല്‍ റാസി ഹോസ്പിറ്റല്‍) ദമ്പതികളുടെ മകള്‍ ജെസിയ എല്‍സ തോമസ് (20) അന്തരിച്ചു.
ബംഗളൂരു ജെയിന് യൂണിവേഴ്സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാർഥിയായിരുന്നു. സംസ്കാരം ശനിയാഴ്ച രണ്ടിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍.
സഹോദരങ്ങള്‍: ജോഷ്വാ (കംമ്പ്യൂട്ടര്‍ സയന്‍സ് എൻജിനിയര്‍), ജോഹാന്‍ (ഏഴാം ക്ലാസ് വിദ്യാര്‍ഥി യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ അബ്ബാസിയ കുവൈറ്റ്).
Pravasi India – Bangalore
ബംഗളൂരു: മലയാളികളായ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു. തിരുവല്ല തുകലശേരി കൊച്ചുതടത്തില്‍ വീട്ടില്‍ ജോസ് - സീമ ദമ്പതികളുടെ മകന് ജസ്റ്റിന് ജോസ്(21), റാന്നി അത്തിക്കയം കുടമുരുട്ടി തോണിക്കടവില്‍ ഷാജി തോമസിന്റെയും സുനുവിന്റെയും മകള്‍ സ്റ്റെറിന് എല്‍സ ഷാജി (19) എന്നിവരാണ് മരിച്ചത്.
ചിക്കബന്നാവര സപ്തഗിരി കോളജിലെ ബിഎസ് സി നഴ്സിംഗ് വിദ്യാര്‍ഥികളാണ് ഇരുവരും. മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആയിരുന്നു ജസ്റ്റിന്. സ്റ്റെറിന് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയും. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ റെയില്‍വേ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടം എന്നാണ് വിവരം.
വന്ദേഭാരത് ട്രെയിനാണ് ഇരുവരെയും ഇടിച്ചു വീഴ്ത്തിയത്. ജസ്റ്റിന്റെ സഹോദരി: അന്ന ജോസഫ്. സ്റ്റെറിന്റെ സഹോദരങ്ങള്‍: സ്റ്റെയ്ന, സ്റ്റെഫിയ.
Pravasi India – Bangalore
ബംഗളൂരു: മലയാളി ബിസിനസുകാരൻ ബംഗളൂരുവിൽ മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശി പുത്തൻപുരയിൽ യൂനുസ് മഹമൂദ്(50) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്താണ് മരണം സംഭവിച്ചത്. പത്ത് വർഷത്തോളമായി ബംഗളൂരുവിൽ താമസിക്കുന്ന ഇദ്ദേഹം തലശേരി റസ്റ്റോറന്റ് ഉടമകളിൽ ഒരാളാണ്.
വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പിന്നീട് ഓൾ ഇന്ത്യ കെഎംസിസി ബംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ഷിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ പൂർത്തിയാക്കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.
പരേതനായ മുഹമ്മദാണ് പിതാവ്. ഉമ്മ ആയിഷ. ഭാര്യ ജസ്ന. ഫർദീൻ, രഹാൻ, സഹല എന്നിവർ മക്കളാണ്. സഹോദരി സമീറ. കബറടക്കം പെരിങ്ങത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Pravasi India – Bangalore
കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്.
എട്ടു കോച്ചുകളുള്ള ട്രെയിനില്‍ ഏഴ് ചെയര്‍കാറുകള്‍, ഒരു എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ എന്നിവയിലായി 600 പേര്‍ക്കു യാത്ര ചെയ്യാം. എറണാകുളം - ബംഗളൂരു എക്സ്പ്രസ് തൃശൂർ, പാലക്കാട്, കോയമ്പത്തൂര്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്.
എറണാകുളത്തിനും ബംഗളൂരുവിനും ഇടയിലുള്ള യാത്രയില്‍ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റേപ്പ് ഉള്ളത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫ്രൻസിലൂടെ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഒരാഴ്ചത്തെ ടിക്കറ്റ് തീര്‍ന്നു
ട്രെയിന്‍ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. എക്സിക്യൂട്ടീവ് ക്ലാസില്‍ അടുത്ത ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണമായും വിറ്റുതീര്‍ന്നു.
ഈ ദിവസങ്ങളില്‍ എസി ചെയര്‍കാറില്‍ ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്. 11,16,17 തിയതികളില്‍ ടിക്കറ്റില്ല.
എറണാകുളത്ത് നിന്നുള്ള മടക്ക സര്‍വീസിന്റെ ടിക്കറ്റുകളാണ് വേഗത്തില്‍ വിറ്റു തീര്‍ന്നത്. എസി ചെയര്‍ കാറിന് 1095 രൂപ വരെയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.
Pravasi India – Bangalore
ബംഗളുരു: ബംഗളുരു - എറണാകുളം റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും സംബന്ധിച്ച് തീരുമാനമായി. ഉദ്ഘാടന തീയതി പിന്നീട് പ്രഖ്യാപിക്കും. ട്രെയിൻ നമ്പർ 22651 കെഎസ്ആർ - എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും.
ട്രെയിൻ നമ്പർ 22652 എറണാകുളം - കെഎസ്ആർ ബംഗളുരു സർവീസ് ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി 11ന് ബംഗളുരുവിൽ എത്തും. പുതിയ സർവീസ് എട്ട് മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്.
കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ നിശ്ചയിച്ചിട്ടുള്ളത്. ഈ ട്രെയിൻ നവംബർ മധ്യത്തോടെ സർവീസ് നടത്തുമെന്നാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്.
അതനുസരിച്ചാണെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ സർവീസ് ആരംഭിക്കാനാണ് സാധ്യത. ഇതോടെ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ എണ്ണം മൂന്നാകും.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവില്‍ ഡെലിവറി ബോയിയെ കാറിടിപ്പിച്ചു കൊന്ന സംഭവത്തിൽ മലയാളി യുവാവും ഭാര്യയും അറസ്റ്റിൽ. കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാറും (32) ഭാര്യ ജമ്മു കാഷ്മീര്‍ സ്വദേശി ആരതി ശര്‍മയുമാണ് (30) അറസ്റ്റിലായത്.
ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന എന്‍. ദര്ശന് (24) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വരുണ്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരു ജെപി നഗറിലായിരുന്നു സംഭവം.
രാത്രി ഒമ്പതോടെ നടരാജ ലേഔട്ടില്‍ വച്ച് ദര്‍ശന്റെ ബൈക്ക് മനോജ് ഓടിച്ചിരുന്ന കാറിന്റെ സൈഡ് കണ്ണാടിയില്‍ തട്ടി. ദര്ശന് പെട്ടെന്നുതന്നെ ക്ഷമ പറഞ്ഞ് ബൈക്ക് ഓടിച്ചുപോയി. എന്നാല്‍ മനോജ് രണ്ടുകിലോമീറ്ററോളം ദര്‍ശന്റെ ബൈക്കിനെ പിന്തുടരുകയും പിന്നില്‍നിന്നു കാര്‍ ഇടിച്ചുകയറ്റുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ ദര്ശന് സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണു പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട മനോജ് പിന്നീട് തിരിച്ചെത്തി സ്ഥലത്തുണ്ടായിരുന്ന കാറിന്റെ ഭാഗങ്ങള്‍ മാറ്റിയിരുന്നു.
ഒരാഴ്ച മുമ്പാണ് ദര്ശന് ഡെലിവറി ബോയിയായി ജോലിക്കു ചേര്‍ന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.
Pravasi India – Bangalore
ബംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കു രണ്ട് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. 06561 എസ്എംവിടി ബംഗളുരു -കൊല്ലം സ്പെഷൽ 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 17ന് രാവിലെ 6.20 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള 06562 ട്രെയിൻ കൊല്ലത്ത് നിന്ന് 17ന് രാവിലെ 10.45ന് പുറപ്പെട്ട് 18ന് രാവിലെ 3.30ന് ബംഗളുരുവിൽ എത്തും. ഏസി ടൂടയർ - രണ്ട്, എസി ത്രീ ടയർ -രണ്ട്, സ്വീപ്പർ ക്ലാസ് - 12, ജനറൽ സെക്കന്റ് ക്ലാസ് - നാല്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
രണ്ടാമത്തെ സ്പെഷൽ ട്രെയിൻ (06527) 21 ന് രാത്രി 11 ന് എസ്എംവിടി ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 22ന് ഉച്ചയ്ക്ക് 12.55ന് കൊല്ലത്ത് എത്തും. തിരികെയുള്ള സ്പെഷൽ ട്രെയിൻ (06568) 22ന് വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 23 ന് രാവിലെ 9.45 ന് ബംഗളുരുവിൽ എത്തും.
എസി ടൂടയർ - രണ്ട്, എസി ത്രീ ടയർ - മൂന്ന്, സ്ലീപ്പർ ക്ലാസ് - 11, ജനറൽ സെക്കന്റ് ക്ലാസ് - രണ്ട്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
ഇരു ട്രെയിനുകൾക്കും പാലക്കാട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. മുൻകൂർ റിസർവേഷൻ ആരംഭിച്ചു.
Pravasi India – Bangalore
തിരുവനന്തപുരം: കേരളത്തിന് മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിനും തിരികെയുമാണ് പുതിയ സർവീസ്.
നവംബർ മധ്യവാരത്തോടെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സർവീസ് ആരംഭിക്കുന്ന വിവരം അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചിട്ടുമുണ്ട്.
ഐടി മേഖലയിൽ അടക്കം ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരു. അവിടേക്ക് കേരളത്തിൽ നിന്ന് കൂടുതൽ ട്രെയിനുകൾ ആരംഭിക്കണമെന്ന് ഒരു മാസം മുമ്പ് മന്ത്രിയെ നേരിൽ കണ്ട് രാജീവ് ചന്ദ്രശേഖർ അഭ്യർഥന നടത്തിയിരുന്നു.
ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിൽ അദ്ദേഹം മന്ത്രിക്ക് നന്ദിയും അറിയിച്ചു. നിലവിൽ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് എറണാകുളം - ബംഗളൂരു റൂട്ടിലാണ്.
മാത്രമല്ല മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിതമായ യാത്രാക്കൂലിയും നൽകേണ്ടി വരുന്നു. പുതിയ വന്ദേ ഭാരത് സർവീപ് ബംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Pravasi India – Bangalore
ബംഗളൂരു: നന്ദിനി ലേയൗട്ടിൽ സ്കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ കൽപന (38) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കൽപനയുടെ കൂടെ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇരുവരും ജോലിസ്ഥലത്തേക്കുള്ള പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്കൂട്ടറിന്റെ ഹാൻഡിലിൽ ലോറി തട്ടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞുവീണു. റോഡിൽ വീണ കൽപനയുടെ ദേഹത്തിന് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. കൽപന സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മഹാലക്ഷ്മി ലേഔട്ടിലെ താമസക്കാരിയായ കൽപന പീന്യയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ലോറി ഡ്രൈവറെ പിന്നീട് പോലീസ് പിടികൂടി.
Pravasi India – Bangalore
ബംഗളുരൂ: ശബരിമല തീർഥാടകരുടെ സൗകര്യാർഥം ബംഗളുരൂ - കൊല്ലം റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. നവരാത്രി, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആലോഷ വേളകളിലും നാട്ടിലേക്ക് പോകുന്നവർക്കും ഈ ട്രെയിൻ പ്രയോജനപ്പെടും.
ഈ മാസം 28 മുതൽ ഡിസംബർ 29 വരെ ഞായറാഴ്ചകളിൽ ബംഗളുരുവിലെ ഹുബ്ബള്ളിയിൽ നിന്നും തിരികെ തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നും ഹുബ്ബള്ളിയിലേക്കുമാണ് ട്രെയിൻ സർവീസ് നടത്തുക.
ഏസി ടൂടയർ - ഒന്ന്, ഏസി ത്രീ ടയർ രണ്ട്, സ്ലീപ്പർ - 12, ജനറൽ സെക്കൻഡ് ക്ലാസ് - അഞ്ച് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. റിസർവേഷൻ ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിച്ചു.
ട്രെയിൻ നമ്പർ 07313 ഹുബ്ബള്ളി - കൊല്ലം സ്പെഷൽ ഹുബ്ബള്ളിയിൽ നിന്ന് ഞായർ ഉച്ചകഴിഞ്ഞ് 3.15 ന് പുറപ്പെട്ട് തിങ്കൾ ഉച്ചയ്ക്ക് 12.55 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള കൊല്ലം - ഹുബ്ബള്ളി ട്രെയിൻ (07314) തിങ്കൾ വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വ വൈകുന്നേരം 6.30 ന് ഹുബ്ബള്ളിയിൽ എത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Pravasi India – Bangalore
ബംഗളൂരു: ഉത്സവകാലത്തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് (കൊച്ചുവേളി) അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസാണ്(06555) നീട്ടിയ ആദ്യ വണ്ടി. ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ സർവീസ് അനുവദിച്ചത്. ഇത് ഡിസംബർ 26 വരെയാക്കി നീട്ടി.
തിരിച്ച് തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 28 വരെയും നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ്(06523) ആണ് നീട്ടിയ രണ്ടാമത്തെ വണ്ടി.
സെപ്റ്റംബർ 15 വരെ അനുവദിച്ച വണ്ടി ഡിസംബർ 29 വരെ ഓടും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ്(06524) സെപ്റ്റംബർ 15ന് അവസാനിക്കേണ്ടിയിരുന്നത് ഡിസംബർ 30 വരെയും ദീർഘിപ്പിച്ചു.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് വീക്കിലി എക്സ്പ്രസ് സ്പെഷൽ(06547)ആണ് നീട്ടിയ മൂന്നാമത്തെ വണ്ടി. സെപ്റ്റംബർ മൂന്നുവരെ അനുവദിച്ച വണ്ടി ഡിസംബർ 24 വരെയാക്കി.
തിരിച്ചുള്ള തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷൽ(06548) സെപ്റ്റംബർ നാലുവരെയായിരുന്നു അനുവദിച്ചത്. ഇത് ഡിസംബർ 25 വരെയാക്കി.
വണ്ടികളുടെ സമയക്രമവും സ്റ്റോപ്പുകളും ബോഗികളുടെ ക്രമവുമെല്ലാം നിലവിലുള്ളതുപോലെ തുടരുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Pravasi India – Bangalore
കൊല്ലം: പ്രതിദിനം നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്ന ബംഗളൂരു - എറണാകുളം - ബംഗളുരു ഇന്റസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിനെ (12677/78) എക്സ്പ്രസ് ട്രെയിനായി തരം താഴ്ത്താൻ റെയിൽവേ തീരുമാനം.
ഡിസംബർ മൂന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അന്നു മുതൽ ട്രെയിനിന്റെ നമ്പരിലും മാറ്റമുണ്ടാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. 16377/78 എന്ന നമ്പരിലായിരിക്കും എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുക.
നിലവിൽ കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ (12677)വൈകുന്നേരം 4.55നാണ് എറണാകുളത്ത് എത്തുന്നത്. തിരികെയുള്ള സർവീസ് (12678) രാവിലെ 9.10 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിനാണ് ബംഗളൂരുവിൽ എത്തുന്നത്.
സൂപ്പർ ഫാസ്റ്റ് ട്രെയിനായതിനാൽ കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. എക്സ്പ്രസ് ട്രെയിനാക്കി മാറ്റുമ്പോൾ വണ്ടിയുടെ സ്പീഡ് കുറയ്ക്കും എന്നത് ഉറപ്പാണ്.
എന്നാൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാത്രമല്ല ട്രെയിനിനെ എക്സ്പ്രസ് കാറ്റഗറിയിലേക്ക് മാറ്റുന്നതിന്റെ കാരണങ്ങൾ ഒന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുമില്ല.
ഏതായാലും ഈ ട്രെയിനിന്റെ നിർദിഷ്ട കാറ്റഗറി മാറ്റം കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
Pravasi India – Bangalore
ബംഗളൂരു: കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ് മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ. രാജേഷിന്റെ മകൾ അൻവിത(18) ആണ് മരിച്ചത്.
വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിലാണ് അൻവിത താമസിച്ചിരുന്നത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്.
മാതാവ്: വിനി. സഹോദരൻ: അർജുൻ.
Pravasi India – Bangalore
ബംഗളുരു: ബെസ്കോം വനിതാ എൻജിനിയറെ അജ്ഞാതൻ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പീഡനശേഷം യുവതിയുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നതായും യെലഹങ്ക പോലീസ് പറഞ്ഞു.
ബംഗളുരു ജുഡീഷ്യൽ ലേഔട്ടിലെ യുവതിയുടെ പേയിംഗ് ഗസ്റ്റ് താമസ സ്ഥലത്താണ് സംഭവം നടന്നത്. 15 ദിവസത്തോളമായി ഇവിടെ താമസിച്ചിരുന്ന 30 വയസുകാരി 11ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ജോലി കഴിഞ്ഞ് തിരികെ എത്തിയശേഷം വാതിലിൽ മുട്ടുന്നതുകേട്ടു തുറന്നപ്പോൾ അജ്ഞാനായ ഒരാൾ തന്റെ കഴുത്തിൽ കത്തി അമർത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് സ്വർണവള ആവശ്യപ്പെടുകയും എതിർത്താൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ഇയാൾ പണം ആവശ്യപ്പെട്ടതോടെ തന്റെ വാനിറ്റി ബാഗിൽനിന്ന് പണം എടുക്കുന്നതനിടെ പ്രതിയുടെ ശ്രദ്ധ തെറ്റിയപ്പോൾ കുളിമുറിയിലേക്ക് ഓടിക്കയറി വാതിൽ പൂട്ടുകയും അലാറം മുഴക്കി രക്ഷതേടുകയായിരുന്നെന്നും യുവതി പറഞ്ഞു.
Pravasi India – Bangalore
ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി യെല്ലോലൈൻ മെട്രോ തുറന്നുകൊടുക്കുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും.
മെട്രോ മൂന്നാംഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നടത്തും. ബംഗളൂരു ആർവി റോഡ് മുതൽ ബൊമ്മസാന്ദ്രവരെയുള്ള 19.15 കിലോമീറ്ററിലാണ് യെല്ലോലൈൻ.
Pravasi India – Bangalore
ബംഗളൂരു: ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ 72-ാം ഓർമയാചരണം പുത്തൂർ രൂപതയുടെ ആഭിമുഖ്യത്തിൽ 20ന് ബംഗളൂരുവിൽ നടക്കും.
കെങ്കേരി സെന്റ് ബനഡിക്ടൈൻ കാമ്പസിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ മുഖ്യകാർമികനാകും.
പത്തനംതിട്ട ബിഷപ് സാമുവൽ മാർ ഐറേനിയോസ്, പുത്തൂർ ബിഷപ് ഗീവർഗീസ് മാർ മക്കേറിയോസ് എന്നിവർ സഹകാർമികരാകും. രാവിലെ എട്ടിന് പദയാത്ര, 9.45ന് വിശുദ്ധ കുർബാന, 11.45ന് പൊതുസമ്മേളനം. തുടർന്ന് ഉച്ചഭക്ഷണവും ഉണ്ടാകും.
ബംഗളൂരുവിലെ സീറോ മലങ്കര കത്തോലിക്കാ സഭ വിശ്വാസി സമൂഹം മുഴുവനും തിരുക്കർമങ്ങളിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഫാ. മാത്യു കണ്ടത്തിൽ, പ്രോഗ്രാം കൺവീനർ ഫാ. തോമസ് ഊന്നൻപാറക്കൽ, ജനറൽ സെക്രട്ടറി വർഗീസ് മാത്യു എന്നിവർ അറിയിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരു-കൊച്ചി ഓണക്കാല യാത്രകൾക്കായി സ്വകാര്യ ബസുകളിലും വിമാനത്തിലും ഈടാക്കുന്നത് ഒരേനിരക്ക്. സെപ്റ്റംബർ മൂന്നിനു പുറപ്പെടുന്ന ബസുകളിൽ എറണാകുളത്തേക്കുള്ള യാത്രയ്ക്കു നൽകേണ്ടത് 3,500 രൂപ വരെയാണ്.
ഇതേ ദിവസം 3,640 രൂപയ്ക്കാണ് വിമാന ടിക്കറ്റ് ലഭ്യമാവുക. ഓണക്കാലവും കുട്ടികളുടെ വെക്കേഷനും പരിഗണിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും 3,750 രൂപയിൽ താഴെ ടിക്കറ്റ് ലഭ്യമാക്കുമ്പോഴാണ് സ്വകാര്യ ബസുകൾ നിരക്ക് വർധിപ്പിച്ചത്.
ഓണത്തിന് മുന്നേയായി സ്വകാര്യബസ് ഇനിയും നിരക്ക് വർധിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷവും ഇത്തരത്തിൽ നിരക്കു വർധിപ്പിച്ചിരുന്നു. ട്രെയിനുകളിൽ ഓണക്കാല റിസർവേഷൻ ടിക്കറ്ററുകൾ വേഗത്തിൽ തീർന്നതോടെയാണ് സ്വകാര്യ ബസുകൾ കുത്തനെ നിരക്ക് കൂട്ടിയത്.
Pravasi India – Bangalore
ബംഗളൂരു: മലയാളി വിദ്യാർഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ചെന്നിത്തല കിഴക്കേ വഴി കാവിലേത്ത് കൃഷ്ണ ഭവനത്തിൽ അനിൽ കുമാറിന്റെ മകൾ ദേവദത്ത് അനിലാണ്(20) മരിച്ചത്.
ബംഗളൂരു കമ്പിപ്പുര രാജരാജേശ്വരി കോളജിൽ ഫിസിയോതെറോപ്പി വിദ്യാർഥിയായിരൂന്നു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ദേവദത്ത് സഞ്ചരിച്ച ബൈക്കും ടെമ്പോ ട്രാവലറും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.
സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മാതാവ് മഞ്ജു എം നായർ. സഹോദരൻ: എ. ദീപക് നായർ.
Pravasi India – Bangalore
ബംഗളൂരൂ: ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ബംഗളൂരൂവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥി മരിച്ചു.
എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി കക്കോളിൽ ആൽബി ജോൺ ജോസഫ് (18) ആണ് മരിച്ചത്. വെള്ളിയാഴ്ച കെങ്കേരി കുമ്പളഗോഡ് സർവീസ് റോഡിൽവച്ച് ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബംഗളൂരുവിലെ സ്വകാര്യ കോളജിൽ ബിടെക് വിദ്യാർഥിയാണ് ആൽബി. താമസസ്ഥലത്തു നിന്ന് കോളജിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിൽ "ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി' എന്ന പുതിയ ആഘോഷം യുവാക്കൾക്കിടയിൽ തരംഗമായി മാറി. എന്നാൽ, പാർട്ടിയിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുക്കണം.
500 മുതൽ 3,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. റസ്റ്ററന്റുകളിലും നക്ഷത്ര ഹോട്ടലുകളിലുമാണു പാർട്ടി. നഗരത്തിലെ ചില ഹോട്ടലുകൾ പരീക്ഷണാർഥം ആരംഭിച്ച ആഘോഷം വിജയം കണ്ടതോടെ ഹോട്ടലുകളും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി എന്ന ആശയം ഏറ്റെടുക്കുകയായിരുന്നു.
പാട്ടും നൃത്തവും ഭക്ഷണവുമൊക്കെയായി അടിച്ചുപൊളിക്കാൻ സാധിക്കുമെങ്കിലും വധൂവരന്മാരെ കണ്ട് ആശംസ അറിയിക്കാൻമാത്രം കഴിയില്ല. കാരണം ഇത് യഥാർഥ വിവാഹസത്കാരമല്ല. സ്റ്റേജും വധൂവരന്മാർക്ക് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ടാകും.
എന്നാൽ, അതിൽ ആളുണ്ടാകില്ലെന്ന് മാത്രം. പകരം പാർട്ടിയിൽ പങ്കെടുക്കാൻ ഇണകളായി എത്തുന്നവർക്ക് അവിടെയിരുന്ന് സെൽഫി എടുക്കാം. ഡിജെ അടക്കം പരിപാടി കൊഴുപ്പിക്കാനുള്ള എല്ലാം ഒരുക്കിയിട്ടുണ്ടാകും.
പാർട്ടിയിൽ പങ്കെടുക്കാൻ പരമ്പരാഗതവേഷം ധരിച്ച് എത്തുന്നവരാണ് അധികവും. അടിമുടി വിവാഹസത്കാരത്തിൽ പങ്കെടുക്കുന്ന രീതിയിലാണ് നടത്തിപ്പ്. വരുംനാളുകളിൽ ഐടി നഗരത്തിൽ ‘ഡ്യൂപ്ലിക്കേറ്റ് വിവാഹപാർട്ടി’ സാധാരണ കാഴ്ചയായി മാറും.
Pravasi India – Bangalore
ബംഗളൂരു: കർണാടകയിൽ അജ്ഞാത യുവതിയുടെ മൃതദേഹം ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ മാലിന്യ വാഹനത്തിനുള്ളിൽ നിന്നും കണ്ടെത്തി. ഏകദേശം 30-35 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം ബംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും പോലീസ് അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ ഓട്ടോ റിക്ഷയിൽ വരുന്നതും മൃതദേഹം വാഹനത്തിനുള്ളിൽ ഉപേക്ഷിക്കുന്നതും സിസിടിവിയിൽ നിന്നും കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചന്നമ്മനക്കെരെ അച്ചുകാട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് ഇയാൾ സ്ഥലത്ത് എത്തിയത്. കൈയും കഴുത്തും കെട്ടി പ്ലാസ്റ്റിക് കൂടിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബംഗളൂരു ജോയിന്റ് കമ്മീഷണർ വംശി കൃഷ്ണ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Pravasi India – Bangalore
ബംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗളൂരു സ്കൈഡെക്ക് പ്രോജക്ടിന് അനുമതി നൽകി കർണാടക സർക്കാർ. 500 കോടി രൂപ ചെലവിൽ ഏകദേശം 250 മീറ്റർ ഉയരത്തിലാണ് സ്കൈഡെക്ക് നിർമിക്കുന്നത്.
കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങു കൂടുതലായിരിക്കും ഈ ടവറിന്റെ ഉയരം. ബംഗളൂരുവിൽ നിലവിലുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിഎൻടിസി പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം.
ഔട്ടർ ബംഗളൂരുവിലെ നൈസ് റോഡിൽ നിർമിക്കുന്ന സ്കൈഡെക്കിൽ വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉണ്ടായിരിക്കും. മെട്രോ റെയിലുമായി ടവറിനെ ബന്ധിപ്പിക്കും.
ഒരു ആഡംബര ഷോപ്പിംഗ് കോംപ്ലക്സ് ഒഴികെ, സ്കൈ ഡെക്കിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
12,69,000 കോടി രൂപ ചെലവിൽ ഹെബ്ബാളിൽനിന്ന് ബംഗളൂരുവിലെ സിൽക്ക്ബോർഡ് ജംഗ്ഷനിലേക്കുള്ള ടു വേ ടണലും കർണാടക മന്ത്രിസഭ അംഗീകരിച്ചു.
Pravasi India – Bangalore
ബംഗളൂരു: ബംഗളൂരുവിൽ ട്രാഫിക് തിരക്കുകളിൽ അകപ്പെടാതെ ഇനി ടാക്സിയിൽ പറക്കാം. ഹെലികോപ്റ്റർ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിംഗ് ടാക്സികൾ താമസിയാതെ ബംഗളൂരുവിൽ യാഥാർഥ്യമാകും.
ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്കാണ് ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കുന്നത്.
വിമാനത്താവളത്തിൽനിന്നു പറന്നുയർന്നാൽ ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള 52 കിലോമീറ്റർ ദൂരം വെറും 20 മിനിറ്റിനുള്ളിൽ താണ്ടാൻ കഴിയും. ഒരേസമയം ഏഴു പേർക്ക് ഇതിൽ യാത്ര ചെയ്യാം. വിനോദസഞ്ചാരികളെയും കന്പനി ലക്ഷ്യമിടുന്നു.
പദ്ധതി യാഥാര്‍ഥ്യമാകാന്‍ രണ്ടു മുതല്‍ മൂന്നു വര്‍ഷംവരെയെടുക്കും. ബംഗളൂരുവിനു പുറമെ, രാജ്യത്തെ തിരക്കേറിയ നഗരങ്ങളായ മുംബൈ, ഡല്‍ഹി, പുനെ എന്നിവിടങ്ങളിലും ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട്.
വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ യാത്ര ഒരുക്കുന്നതിലൂടെ നഗരയാത്രയിൽ വൻ മാറ്റം വരുമെന്നു കന്പനി അവകാശപ്പെടുന്നു.
Pravasi India – Bangalore
ബംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരു സിബിആർഇയുടെ ഗ്ലോബൽ ടെക് ടാലന്റ് ഗൈഡ്ബുക്ക് 2025 പ്രകാരം സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ലണ്ടൻ, ഷാംഗ്ഹായ് തുടങ്ങിയ വന്പന്മാർക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച 12 ആഗോള ടെക് പവർഹൗസ് നഗരങ്ങളിൽ ഇടംപിടിച്ചു.
ഇപ്പോൾ ഒരു മില്യണിലധികംപേരാണ് ബംഗളൂരുവിൽ ടെക് തൊഴിൽ മേഖലയിലുള്ളത്. ഈ നഗരം, ബെയ്ജിംഗിനും ഷാങ്ഹായ്ക്കും ഒപ്പം ഏഷ്യ-പസഫിക്കിലെ ഏറ്റവും വലിയ ടെക് ടാലന്റ് വിപണിയായി ഉയർന്നുവന്നിട്ടുണ്ട്. കൂടാതെ ലോകത്തിലെ മുൻനിര എഐ വികസന കേന്ദ്രങ്ങളിലൊന്നായി അതിവേഗം മാറുകയും ചെയ്യുന്നു.
പ്രമുഖ റിയൽ എസ്റ്റേറ്റ് കണ്‍സൾട്ടന്റായ സിബിആർഇ, കഴിവുകളുടെ ലഭ്യത, ഗുണനിലവാരം, ചെലവ് എന്നിവയെ അടിസ്ഥാനമാക്കി പവർഹൗസ്, എസ്റ്റാബിഷ്ഡ്, എമേർജിംഗ് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 115 ആഗോള വിപണികളെ വിലയിരുത്തി.
സാങ്കേതിക മേഖലയിൽ വലുതും ആഴമേറിയതും ഉയർന്ന മത്സരക്ഷമതയുള്ളതുമായ ആഗോളതലത്തിൽ 12 നഗരങ്ങൾ മാത്രം ഉൾപ്പെടുന്ന എലൈറ്റ് ’പവർഹൗസ്’ വിഭാഗത്തിലാണ് ബംഗളൂരു ഇടം നേടിയത്.
റിപ്പോർട്ട് അനുസരിച്ച്, ബംഗളൂരുവിന്റെ സാങ്കേതിക പ്രതിഭയുടെ തോത് ഇപ്പോൾ സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക് തുടങ്ങിയ മുൻനിര യുഎസ് കേന്ദ്രങ്ങളുമായി മത്സരിക്കുന്നു. ബംഗളൂരു ആഗോള ഡിജിറ്റൽ ഇന്നൊവേഷൻ നെറ്റ്വർക്കിലെ ഒരു പ്രധാന കേന്ദ്രമായി മാറുന്നതിലൂടെ എഐ വികസനകാര്യത്തിൽ നഗരം ഇന്ത്യയെ മുന്നിലെത്തിക്കുന്നു.
ടെക് തൊഴിലുകളിൽ ഒരു മിലണ്‍ എന്ന മാർക്ക് മറികടക്കുന്നതിനു പുറമേ, 2018നും 2023നും ഇടയിൽ ടെക് തൊഴിലുകളിൽ 12% വർധനവ് ബംഗളൂരു രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ടെക് മേഖലയിലെ അന്താരാഷ്ട്ര വളർച്ചാ രീതികളുമായി പൊരുത്തപ്പെടുന്നു.
ബംഗളൂരുവിന്റെ ജനസംഖ്യാപരമായ ശക്തി അതിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നു.ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ വിഹിതത്തിൽ 12 ടെക് പവർഹൗസ് വിപണികളിൽ ബംഗളൂരു നഗരം നാലാം സ്ഥാനത്താണ്.
75.5 ശതമാനം നിവാസികളും ഈ ഉത്പാദന പ്രായ വിഭാഗത്തിൽ പെടുന്നു. 2019നും 2024നും ഇടയിൽ, ബംഗളൂരുവിൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയിൽ 2.4 ശതമാനം വർധനവ് ഉണ്ടായി. ഇത് ആഗോളതലത്തിൽ ഏറ്റവും വേഗതയേറിയ വളർച്ചാ നിരക്കുകളിൽ ഒന്നാണ്.
മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി) എന്നിവയുടെ സ്ഥാനം, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, എൻജിനിയറിംഗ്, ഉത്്പന്ന വികസനം എന്നിവയിലെ അത്യാധുനിക ജോലികൾക്കായി ഉയർന്ന വൈദഗ്ധ്യമുള്ള പ്രതിഭകളെ നൽകുന്നതിൽ നിർണായകമാകുന്നു.
ബംഗളൂരു നഗരം സ്റ്റാർട്ടപ്പ് രംഗത്ത് വെഞ്ച്വർ ക്യാപിറ്റലിന് ഒരു പ്രധാന കേന്ദ്രമായി തുടരുന്നു. 2024ൽ മാത്രം, നഗരം 3.3 ബില്യണ്‍ ഡോളറിന്റെ 140 വെഞ്ച്വർ ക്യാപിറ്റൽ ഡീലുകൾ നേടി. ഇതിൽ 34 നിക്ഷേപങ്ങളും എഐ അധിഷ്ഠിത സംരംഭങ്ങളിലേക്കായിരുന്നു.