മിസൈൽ ആക്രമണം
കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിർത്തി കടന്നെത്തിയ 4 ക്രൂയിസ് മിസൈലുകളും 21 ഡ്രോണുകളും ഇന്നലെ പുലർച്ചെ കുവൈറ്റ് സായുധസേന വിജയകരമായി നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു.
ഇറാൻ ആക്രമണത്തിൽ രാജ്യത്തെ നിരവധി കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ കുവൈറ്റ് സായുധസേന ഉയർന്ന ജാഗ്രതയോടെയും പൂർണ സജ്ജതയോടെയും തങ്ങളുടെ ചുമതലകൾ തുടരുകയാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Tags : missile attack Kuwaiti airspace