കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി
ന്യൂഡൽഹി: എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കാൻ ആഗ്രഹിക്കാത്തവർക്ക് നൂറ് ശതമാനവും ശുദ്ധമായ പെട്രോൾ ഉപയോഗിക്കാമെന്നും എന്നാൽ അതിനു കൂടുതൽ പണം ചെലവഴിക്കേണ്ടി വരുമെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഒരു ദേശീയദിനപത്രത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.
പെട്രോൾ പമ്പുകളിൽ വിവിധ തലത്തിലുള്ള എഥനോൾ മിശ്രിതങ്ങൾ ജനങ്ങൾ സ്വയം തെരഞ്ഞെടുക്കുന്ന രീതി നടപ്പാക്കാൻ പെട്രോളിയം മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടതെന്നും ഗഡ്കരി പറഞ്ഞു.
ഇ20 ഇന്ധനങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്നു ഗഡ്കരി പറഞ്ഞു. എന്നാൽ ഹൈവേകളിലൂടെ ഓടിക്കുമ്പോൾ എഥനോൾ മിശ്രിതം ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഇന്ധനക്ഷമത കുറഞ്ഞേക്കുമെന്നും ഗഡ്കരി പറഞ്ഞു.
Tags : NidhinGadkari CleanPetrol cost Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews