ഇഷാഖ് ധർ
ലാഹോർ: പാക്കിസ്ഥാൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ധറിന്റെ കൊച്ചുമകൻ റേസാ ധർ അടക്കം എട്ടു പേർക്കുമേൽ ബലാത്സംഗക്കുറ്റം ചുമത്തി. രണ്ടു വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ആരോപണം.
കോടതിയിൽ പ്രതികൾ കുറ്റം നിഷേധിച്ചു. ലാഹോർ ഉൾപ്പെടുന്ന പഞ്ചാബ് പ്രവിശ്യയിലെ പൊലിസ് റേസാ ധറിനു ക്ലീൻചിറ്റ് നല്കിയിട്ടുണ്ട്.
നെതർലൻഡ്സ്, വെനസ്വേല രാജ്യങ്ങളിൽനിന്നു കഴിഞ്ഞവർഷം ജൂണിൽ ബിസിനസ് ആവശ്യത്തിനു പാക്കിസ്ഥാനിലെത്തിയ രണ്ടു വനിതകളാണു പരാതിക്കാർ.
സിംഗപ്പുരിൽവച്ച് പരിചയപ്പെട്ട ഇവരുടെ സ്ഥാപനത്തിൽ റേസാ ധർ ക്രിപ്റ്റോ കറൻസി നിക്ഷേപം നടത്തിയിരുന്നു.
ലാഭവിഹിതം ലഭിക്കാത്തലിലുള്ള പക തീർക്കാൻ, മറ്റൊരു നിക്ഷേപകനെ പരിചയപ്പെടുത്താനെന്ന പേരിൽ ലാഹോറിൽ വിളിച്ചുവരുത്തുകയായിരുന്നു. റേസാ ധറും നാലു സുഹൃത്തുക്കളുമാണ് പീഡിപ്പിച്ചത്. പൊലിസിൽ പരാതി നല്കിയശേഷം വനിതകൾ പാക്കിസ്ഥാൻ വിട്ടു.
അതേസമയം, റേസാ ധറും നാലു സുഹൃത്തുക്കളും കുറ്റം ചെയ്തിട്ടില്ലെന്നാണു പൊലിസ് നിലപാട്. റേസാ ധറിന്റെ സ്ഥാപത്തിൽ താഴ്ന്ന പദവികളിൽ ജോലി ചെയ്യുന്ന മൂന്നു പേരാണു പീഡനം നടത്തിയതെന്നു പൊലിസ് പറയുന്നു.
Tags : Ishaq Dhar Grandson Raza Dar Roreign women Sexually assaulting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash