ആരോഗ്യമന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: കേരളത്തിൽ പഠിച്ച നഴ്സുമാർ ഇഞ്ചക്ഷൻ മാറി കുത്താറില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. മറ്റ് സംസ്ഥാനങ്ങളിൽ പഠിച്ച നഴ്സുമാരാണ് ഇഞ്ചക്ഷൻ മാറി കുത്തി തെറ്റു ചെയ്യുന്നെതെന്നും മന്ത്രി കുറ്റപ്പെടുത്തി.
മറ്റ് സംസ്ഥാനങ്ങളിൽ ഇവിടെ ഉള്ളത് പോലെയുള്ള പഠനം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ നഴ്സിംഗ് സീറ്റുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി. നിലവില്‍ 100 സീറ്റ് എന്നത് 200 ആക്കുമെന്നും മന്ത്രി പറഞ്ഞു.
കെഎംഎസ്സിയലില് ഉദ്യോഗസ്ഥര്‍ വരാത്തത് എന്ത് കൊണ്ടെന്ന് ചോദിച്ച മന്ത്രി മരുന്ന് കമ്പനിക്കാരെ തന്റെ അടുത്ത് കൊണ്ട് വരരുത് എന്ന് കര്‍ശനമായി താന്‍ പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കി. മരുന്നിന്റെ ഗുണമേന്മ പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. അതിന്റെ
ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വരും. അത് കൊണ്ടാണ് ഉദ്യോഗസ്ഥര്‍ വരാത്തതെന്ന് മുരളീധരന് പറഞ്ഞു. 50/50 എന്ന് പറഞ്ഞാല്‍ ഇഷ്ടം പോലെ ഉദ്യോഗസ്ഥര്‍ വരും. അങ്ങനെ പറയാത്തത് കൊണ്ടാണ് ആരും വരാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags : Nurses Trained Kerala Administer wrong injection culprits other states