x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൽ​ക്ക​ത്ത​യി​ൽ എ​യ​ർ ഇ​ന്ത്യ വി​മാ​നം ത​ട്ടി​ക്കൊ​ണ്ടു​പോ​കു​മെ​ന്ന് ഭീ​ഷ​ണി സ​ന്ദേ​ശം, യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 11, 2026 01:31 PM IST | Updated: November 11, 2026 01:31 PM IST

പ്രതീകാത്മക ചിത്രം

കോ​ൽ​ക്ക​ത്ത: പ​റ​ന്നു​യ​രാ​ൻ നി​മി​ഷ​ങ്ങ​ൾ ശേ​ഷി​ക്കെ എ​യ​ർ ഇ​ന്ത്യ വി​മാ​നം ത​ട്ടി​ക്കൊ​ണ്ടു​പോ​കു​മെ​ന്ന് ഭീ​ഷ​ണി. കോ​ൽ​ക്ക​ത്ത​യി​ൽ​നി​ന്ന് മും​ബൈ​യി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രു​ന്ന എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ഐ 772 എ​യ​ർ​ബ​സ് എ320 ​വി​മാ​ന​ത്തി​ലാ​ണ് ഹൈ​ജാ​ക്ക് ഭീ​ഷ​ണി മു​ഴ​ക്കി​ക്കൊ​ണ്ടു​ള്ള കു​റി​പ്പ് ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ കോ​ൽ​ക്ക​ത്ത​യി​ലെ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം.

യാ​ത്ര​ക്കാ​രു​മാ​യി വി​മാ​നം പ​റ​ന്നു​യ​രാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്. വി​മാ​ന​ത്തി​ലെ ശു​ചി​മു​റി​യി​ലെ ക​ണ്ണാ​ടി​യി​ലാ​ണ് വി​മാ​നം ത​ട്ടി​ക്കൊ​ണ്ടു​പോ​കു​മെ​ന്ന ത​ര​ത്തി​ലു​ള്ള കു​റി​പ്പ് എ​ഴു​തി​യി​രു​ന്ന​ത് എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ഭീ​ഷ​ണി സ​ന്ദേ​ശം ക​ണ്ട​യു​ട​ൻ പൈ​ല​റ്റ് വി​വ​രം എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളി​നെ അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് വി​മാ​നം ഉ​ട​ൻ ത​ന്നെ സു​ര​ക്ഷി​ത​മാ​യ ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ യാ​ത്ര​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ച്ചു. സം​ഭ​വ​ത്തെ കു​റി​ച്ച് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

Tags : AirIndia Flight Threat Passenger

Recent News

Corehub Up