District News
വടക്കഞ്ചേരി: പ്രിയപ്പെട്ട സ്ഥാനാർഥികളേ, രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളേ, ജനപ്രതിനിധികളെ ആന ഉൾപ്പെടെയുള്ള വന്യമൃഗ ശല്യത്തിൽ മലയോര ഗ്രാമങ്ങൾ പലതും ഇല്ലാതാകുന്നു.
തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ ഇനി മലയോരത്ത് അധികമാരുമുണ്ടാകില്ല. ശേഷിക്കുന്ന കുടുംബങ്ങളുടെ ദുരിതങ്ങൾ നേരിട്ടു മനസിലാക്കി പ്രതിവിധിപറഞ്ഞ് വോട്ടു ചോദിക്കൂ. ഈ തെരഞ്ഞെടുപ്പു സമയത്തല്ലാതെ പിന്നെ എപ്പോഴാണ് നിങ്ങൾ ഇവരുടെ വേദനകളും കഷ്ടപ്പാടുകളും കാണുക.
ആലത്തൂർ നിയോജക മണ്ഡലത്തിലെ കിഴക്കഞ്ചേരി പഞ്ചായത്തിൽപ്പെടുന്ന ചൂരുപാറ, മണ്ണെണ്ണക്കയം, കവിളുപ്പാറ, ഓടംതോട് തുടങ്ങിയ മലയോര ഗ്രാമങ്ങളിൽ പലയിടത്തും താമസമുള്ള വീടുകൾ നാമമാത്രമായി ചുരുങ്ങി.
ചൂരുപ്പാറയിൽ മുപ്പതിലേറെ വീടുകളുണ്ടായിരുന്നത് ഇപ്പോൾ രണ്ടുവീട് മാത്രമാണ് ശേഷിച്ചിട്ടുള്ളത്. ആനയെപേടിച്ച് എല്ലാവരുംതന്നെ മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറി.
മലയോരത്ത് നാലും അഞ്ചും ഏക്കർ ഭൂമിയുള്ളവർ ആനയെ പേടിച്ച് താഴെ വാടകകെട്ടിടങ്ങളിൽ ദുരിത ജീവിതത്തിലാണ്. ഇവിടുത്തെ കടകളുടെയെല്ലാം പ്രവർത്തനം നിലച്ചു. വഴി ചോദിക്കാൻപോലും വഴിയിലോ വീടുകളിലോ ആളില്ലാത്ത സ്ഥിതി. പൂട്ടിയിട്ട വീടുകളെല്ലാം തകർന്നുനശിക്കുന്നു.
മണ്ണെണ്ണക്കയത്തും കവിളുപ്പാറയിലുമായി നൂറിലേറെ വീടുകളുണ്ടായിരുന്നത് ഇപ്പോൾ പകുതിയിലും കുറഞ്ഞു. നൂറോളം കുടുംബങ്ങളുണ്ടായിരുന്ന ഓടംതോട്ടിൽ വീടുകളുടെ എണ്ണം പകുതിയിലും താഴെയായി.
ടൗൺ എന്നൊക്കെ അടുത്തകാലം വരെ പറഞ്ഞിരുന്ന ഓടംതോട് പള്ളി ജംഗ്ഷനിൽ ഇപ്പോൾ ആളനക്കമില്ല. ഇവിടുത്തെ പഴയകാല കടയായ പുളിക്കൽ അപ്പച്ചന്റെ ചെറിയൊരു കട മാത്രമാണ് നിലനിൽക്കുന്നത്.
ഇതല്ലാതെ മറ്റു കടകളായി ഒന്നുമില്ല. ആളില്ലാതെ ഇവിടുത്തെ ചെറിയ ഹോട്ടലുകളും പൂട്ടി. മൃഗശല്യങ്ങളിൽ ഏറെ വീടുകൾ അനാഥമായ പ്രദേശമാണ് ഓടംതോട് മേഖല. കാട്ടിൽ സംരക്ഷിക്കേണ്ട ആനകളെ നാട്ടിലേക്ക് ഇറക്കിവിട്ട് ജനങ്ങളുടെ കൂട്ട പാലായനത്തിന് വഴിവയ്ക്കുന്ന വനംവകുപ്പിന്റെ ക്രൂര വിനോദത്തിനെതിരേ പക്ഷെ, ജനപ്രതിനിധികൾക്കോ ഭരണസംവിധാനങ്ങൾക്കോ പ്രതികരണമില്ല.
വേണ്ടതു ശാശ്വതപരിഹാരം
വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണാതെ രാഷ്ട്രിയ പാർട്ടികൾക്കും ഇനി നിലനിൽപ്പുണ്ടാകില്ല. മാന്യമായ വില കിട്ടിയാൽ സ്ഥലങ്ങളെല്ലാം വനംവകുപ്പിനു വിട്ടുകൊടുക്കാൻ പലരും തയ്യാറാണ്.
എന്നാൽ എത്ര ഭൂമിയുണ്ടെങ്കിലും 15 ലക്ഷം രൂപ മാത്രം നൽകുന്ന പറ്റിക്കൽ പണി വിലപ്പോകില്ല.റോഡ് വികസനത്തിനു സ്ഥലം ഏറ്റെടുക്കുംപോലെ പൊന്നുംവിലയ്ക്ക് ഭൂമി ഏറ്റെടുക്കണമെന്നാണ് ആവശ്യം.
കിഴക്കഞ്ചേരി പഞ്ചായത്തിനോട് ചേർന്നുള്ള പാലക്കുഴി വഴിയിലെ പാത്രക്കണ്ടം, കൈതക്കൽഉറവ എന്നീ ഗ്രാമങ്ങളും ഇല്ലാതാവുകയാണ്.
പാത്രകണ്ടത്ത് 50 വീടുകളിൽ കൂടുതലുണ്ടായിരുന്നത് ഇപ്പോൾ 11 വീടായി ചുരുങ്ങി. ഇതിനടുത്തുള്ള ഒളകര ഉന്നതി വഴിയിലെ കൈതക്കൽ ഉറവയിൽ 10 വീടുകളുണ്ടായിരുന്നത് രണ്ടു വീടായി.
ഒരു നൂറ്റാണ്ട് ചരിത്രമുള്ള ഗ്രാമങ്ങളാണ് ഇവിടെ ഇല്ലാതാകുന്നത്.ആനക്കൊപ്പം കുരങ്ങ്, മലയണ്ണാൻ എല്ലാ വന്യമൃഗങ്ങളും ചുറ്റും പായുന്ന സ്ഥിതി. ജീവിക്കാൻ നിവൃത്തിയില്ല. മറ്റെവിടേക്കും പോകാൻ വഴിയില്ലാത്തതുകൊണ്ടാണ് ഇവിടെ തന്നെ തങ്ങുന്നതെന്നു പാത്രക്കണ്ടത്ത് ശേഷിക്കുന്ന ഒരാളായ മാടപ്പിള്ളി വത്സ പറഞ്ഞു.
തെങ്ങ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളിൽനിന്നും ഒന്നും കിട്ടാനില്ല. എല്ലാം മൃഗങ്ങൾ നശിപ്പിക്കും.ഏതുസമയവും ജീവനും ഭീണിയാണ്. രാത്രിയായാൽ തൊട്ടടുത്താണ് ആനക്കൂട്ടങ്ങളെത്തുന്നത്.അത്യാവശ്യങ്ങൾക്ക് രാത്രി പുറത്തിറങ്ങാൻ കഴിയുന്നില്ല- വത്സയും സമീപത്തുള്ള ഗോപിയും കരഞ്ഞുകൊണ്ടാണ് സങ്കടങ്ങൾ പറയുന്നത്.
National
ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ സ്ഫോടനം നടത്തുമെന്ന് ഇ-മെയിൽ ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് സ്ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം.
ഭീഷണി സന്ദേശത്തിനു പിന്നാലെ ആളുകളെ ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വോഡും പരിശോധന നടത്തി. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസവും നിയമസഭയ്ക്കും സ്പീകറുടെ ഓഫീസിനും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. നിയമസഭാ മെട്രോ സ്റ്റേഷൻ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലും കനത്ത സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നു.
International
ടെഹ്റാൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ എവിടെയാണെങ്കിലും പിന്തുടർന്ന് വധിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചു. ഇറാനിലെ ഉന്നത നേതാക്കളുടെ മരണത്തിന് പകരം വീട്ടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ കടുത്ത ഭീഷണി. പശ്ചിമേഷ്യയിൽ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ ഇരുപക്ഷവും തമ്മിലുള്ള വാക്കേറ്റവും ആക്രമണവും അതിരൂക്ഷമായി തുടരുകയാണ്.
നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഇറാൻ ചാര സംഘടനകൾ വധഗൂഢാലോചന നടത്തുന്നതായി ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ 'ഷിൻ ബെറ്റ്' നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഐആർജിസി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ ഇറാന്റെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഇറാൻ റെവല്യൂഷണറി ഗാർഡിലെ അംഗങ്ങളെ ഓരോരുത്തരെയായി വേട്ടയാടുമെന്നും ആയുധം താഴെ വെക്കുന്നവർക്ക് മാത്രമേ സുരക്ഷ ഉറപ്പാക്കൂ എന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: പുരാതന ഡൽഹിയിൽ തിരക്കേറിയ ചാന്ദ്നി ചൗക്കിലെ ക്ഷേത്രത്തിൽ ഭീകരാക്രമണം ഉണ്ടായേക്കാമെന്നു രഹസ്യാന്വേഷണ റിപ്പോർട്ട്. ഇതേത്തുടർന്ന് ദേശീയ തലസ്ഥാനം അതീവ സുരക്ഷാ ജാഗ്രതയിലായി. ഇന്നലെ സമാപിച്ച എഐ ഉച്ചകോടി പ്രമാണിച്ചു ശക്തമാക്കിയ ഡൽഹി നഗരത്തിലെയും വിമാനത്താവളങ്ങളിലെയും സുരക്ഷാക്രമീകരണങ്ങൾ രണ്ടു ദിവസംകൂടി തുടർന്നേക്കും.
കഴിഞ്ഞ ആറിന് ഇസ്ലാമാബാദിലെ ഒരു ഷിയാ മോസ്കിലുണ്ടായ ചാവേർ ബോംബാക്രമണത്തിനു പ്രതികാരമായാണ് ഡൽഹിയിലെ ഹൈന്ദവ ക്ഷേത്രം ആക്രമിക്കാൻ പാക് ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബ (എൽഇടി) പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു.
പാക്കിസ്ഥാനിലെ ഈ മോസ്കിലുണ്ടായ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. 2025 നവംബർ പത്തിന് ചെങ്കോട്ടയ്ക്കു സമീപം നടന്ന കാർ ബോംബ് സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അധികം അകലെയല്ലാതെ മറ്റൊരു ഭീകരാക്രമണത്തിനു പദ്ധതി തയാറാക്കിയത്.
ഡൽഹിയിലെ തിരക്കേറിയ മത, പൈതൃക, വിനോദസഞ്ചാര സ്ഥലങ്ങൾ ലക്ഷ്യമിട്ടാണ് ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ഭീകരസംഘടനയായ എൽഇടി ആക്രമണത്തിനു തയാറെടുത്തത്. ലക്ഷ്യകേന്ദ്രങ്ങളിൽ ചാന്ദ്നി ചൗക്കിലെ ക്ഷേത്രവും ഉണ്ടാകാമെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ സൂചന. ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) ഉപയോഗിച്ചുള്ള ബോംബ് സ്ഫോടനങ്ങളിലൂടെ ഇന്ത്യയെ വിറപ്പിക്കാനാണു പാക്കിസ്ഥാൻ ഭീകരർ ഗൂഢാലോചന നടത്തിയതെന്ന് പോലീസ് പറയുന്നു.
ഭീകരാക്രമണ ഭീഷണിയെത്തുടർന്ന് ഓൾഡ് ഡൽഹിയിലെ ചാന്ദ്നി ചൗക്ക് പ്രദേശത്തെ എല്ലാ ക്ഷേത്രങ്ങളിലും സുരക്ഷ കർശനമാക്കി. ചാന്ദ്നി ചൗക്കിലെ ഗൗരീ ശങ്കർ ക്ഷേത്ര പരിസരമടക്കം പ്രദേശത്താകെ 24 മണിക്കൂറും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പോലീസിനുപുറമെ അർധസൈനിക വിഭാഗങ്ങളെ പ്രദേശത്തു വിന്യസിച്ചു. കാൽനടക്കാരും ക്ഷേത്രസന്ദർശകരും അടക്കം ഓരോ വ്യക്തിയെയും നിരീക്ഷിക്കാൻ പ്രത്യേക എഐ കാമറകൾ സ്ഥാ പിച്ചുകഴിഞ്ഞു. പോലീസുകാർ പ്രദേശങ്ങളാകെ അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും ഇന്നലെ രാത്രി വരെ അപകടസൂചനകളൊന്നും ലഭിച്ചില്ല.
റിപ്പബ്ലിക് ദിനാഘോഷത്തിനുമുന്പായി ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം നടത്താൻ പാക് ഭീകരർ ലക്ഷ്യമിട്ടെങ്കിലും കനത്ത സുരക്ഷമൂലം നടപ്പാക്കാനായില്ലെന്നു റിപ്പോർട്ടുണ്ട്. ഭീകരാക്രമണങ്ങൾ തടയാനുള്ള സ്പെഷൽ സെൽ ഉദ്യോഗസ്ഥർ പുതിയ സ്ഥിതിഗതികളും വിശദമായി വിലയിരുത്തി.
National
ന്യൂഡൽഹി: തലസ്ഥാനത്തെ സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഒൻപത് സ്കൂളുകളിലെ ഇമെയിലിലാണ് സന്ദേശമെത്തിയത്.
ഡൽഹി കന്റോൺമെന്റിലെ ലോറെറ്റോ കോൺവെന്റ് സ്കൂൾ, ശ്രീനിവാസ്പുരിയിലെ കേംബ്രിഡ്ജ് സ്കൂൾ, രോഹിണിയിലെ വെങ്കടേശ്വർ സ്കൂൾ, സിഎം സ്കൂൾ, ബാൽ ഭാരതി സ്കൂൾ, ന്യൂ ഫ്രണ്ട്സ് കോളനിയിലെ കേംബ്രിഡ്ജ് സ്കൂൾ, സാദിഖ് നഗറിലെ ദി ഇന്ത്യൻ സ്കൂൾ, ഡിറ്റിഎ സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സന്ദേശം ലഭിച്ചത്.
മറ്റ് ചില സ്കൂളുകൾക്കും ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ടുണ്ട്. ഭീഷണിയുടെ ഉത്തരവാദിത്വം പഞ്ചാബ് ഖലിസ്ഥാൻ ഏറ്റെടുത്തു. അഫ്സൽ ഗുരുവിന്റെ ഓർമയ്ക്കായാണ് ആക്രമണം നടത്തുന്നതെന്നും സന്ദേശത്തിലുണ്ട്. ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 1:11 ന് പാർലമെന്റിൽ സ്ഫോടനം നടത്തുമെന്നും ഇമെയിലിൽ പറയുന്നു.
Kerala
തിരുവനന്തപുരം: മുംബൈ പോലീസിന്റെ പേരിൽ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് വെർച്വൽ അറസ്റ്റ് ഭീഷണി. വാട്സ് ആപ്പ് വഴി മുംബൈ പോലീസ് എന്ന പേരിലാണ് ഭീഷണി എത്തിയത്. തിരുവഞ്ചൂരിന്റെ ആധാർ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ഭീഷണി. മുംബൈ പോലീസ് കേസെടുത്തെന്നും തട്ടിപ്പ് സംഘം അറിയിച്ചു. പിന്നാലെ, തിരുവഞ്ചൂർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
Kerala
പാലക്കാട്: ലോണ്‍ ആപ്പില്‍നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തെന്നു പരാതി. ചിറ്റൂര്‍ മേനോന്‍പാറ നല്ലുവീട്ടുചള്ളയില് പരേതനായ ശിവന്റെ മകന് എസ്. അജീഷ് (37) ആണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്.
റൂബിക് മണി എന്ന ആപ്പിന്റെ പേരിലാണു ഭീഷണി വന്നതെന്നു കുടുംബം ആരോപിച്ചു. ലോണ്‍ ആപ്പില്‍ തിരിച്ചടവ് വൈകിയതോടെ അജീഷിന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പറഞ്ഞു.
തിരിച്ചടവ് വൈകിയതോടെ പല നമ്പറുകളില്‍നിന്നും ഭീഷണികോളുകളും മെസേജുകളും വരാന്‍ തുടങ്ങി. ജോലിസ്ഥലത്തു വരും, ബന്ധുക്കളെ അറിയിക്കും, അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കും തുടങ്ങിയ സന്ദേശങ്ങളാണ് അജീഷിനു വന്നത്. ഇതില്‍ ഭയന്ന അജീഷ് തിങ്കളാഴ്ച ജീവനൊടുക്കുകയായിരുന്നുവെന്നു സഹോദരന് സുജീഷ് പറഞ്ഞു.
എല്ലാ ആഴ്ചയും ആയിരം രൂപവച്ച് അടയ്ക്കണമെന്ന നിബന്ധനയിലാണ് അജീഷ് 6,000 രൂപ ലോണെടുത്തത്. തിരിച്ചടവ് വൈകി. മാത്രമല്ല അജീഷിന്റെ ഫോണിലെ കോണ്ടാക്ടുകള് മുഴുവനും അവര്‍ എടുത്തിരുന്നു. ഇതിന്റെ സ്ക്രീന്‍ ഷോട്ട് യുവാവിന് അയയ്ക്കുകയും ചെയ്തു. അജീഷ് ആത്മഹത്യചെയ്യാനുള്ള കാരണം സംബന്ധിച്ചു ബന്ധുക്കള്‍ക്ക് അറിവില്ലായിരുന്നു. തുടര്‍ന്നും ഭീഷണിസന്ദേശങ്ങളും അശ്ലീലദൃശ്യങ്ങളും വന്നതോടെയാണ് ബന്ധുക്കള്‍ക്കു സംഭവം മനസിലായത്. ഇതോടെ പോലീസിൽ പരാതി നല്‍കുകയായിരുന്നു.
അനധികൃത ലോണ്‍ ആപ്പ് ഉടമകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഇനി ആര്‍ക്കും ഈ ഗതി വരരുതെന്നും അജീഷിന്റെ കുടുംബം പറഞ്ഞു.
District News
ഏറ്റുമാനൂർ: റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന ലോറി അപകട ഭീഷണിയുയർത്തുന്നു. ഏറ്റുമാനൂർ-നീണ്ടൂർ റോഡിൽ മുണ്ടുവേലിപ്പടി ജംഗ്ഷനു സമീപമാണ് വലിയ ലോറി പാർക്കു ചെയ്യുന്നത്.
വേദഗിരി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾക്ക് ഏറ്റുമാനൂർ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ലോറിയുടെ മറവിൽ കാണാൻ സാധിക്കുന്നില്ല. ജംഗ്ഷനു സമീപം സ്ഥാപിച്ചിരിക്കുന്ന ദിശാബോർഡും മറച്ചാണ് ലോറി പാർക്ക് ചെയ്യുന്നത്.
ഇതുമൂലം വേദഗിരി, കല്ലറ, നീണ്ടൂർ ഭാഗങ്ങളിൽനിന്ന് അതിരമ്പുഴ, യൂണിവേഴ്സിറ്റി, മാന്നാനം, മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഏറ്റുമാനൂർ ഭാഗത്തേക്ക് തെറ്റി പോകുന്നു.
ജംഗ്ഷനു സമീപമുള്ള റീത്താ ചാപ്പലിൽനിന്ന് ഇറങ്ങുന്ന കൊച്ചുകുട്ടികൾ ലോറിക്കു മുന്നിലൂടെ റോഡ് കുറുകെ കടക്കുന്നത് നീണ്ടൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്കു കാണാനാകില്ല. അങ്ങനെ അപകടം സംഭവിക്കാനും സാധ്യതയുണ്ട്. തലനാരിഴയ്ക്കാണ് പലപ്പോഴും അപകടം ഒഴിവാകുന്നത്. ഇവിടെനിന്നു മാറ്റി വാഹനം പാർക്ക് ചെയ്യണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ലോറി ഉടമ തയാറാകുന്നില്ലെന്നു നാട്ടുകാർ പറയുന്ന
District News
രാമങ്കരി: പുഞ്ചകൃഷിയിലെ ബ്ലാസ്റ്റ് (കുലവാട്ടം) രോഗബാധയും മുഞ്ഞയുടെ സാന്നിദ്ധ്യവും കർഷകരെ ആശങ്കയിലാക്കുന്നു. തലവടി ചന്പക്കുളം മാന്നാർ തുടങ്ങിയ കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന വിവിധ പാടശേഖരങ്ങളിലെ 60 ഹെക്ടർ നിലത്ത് വിതച്ച 25 മുതൽ 65 ദിവസംവരെ പ്രായമായ നെൽച്ചെടികളിലാണ് രോഗലക്ഷണം കണ്ടുതുടങ്ങിയിട്ടുള്ളത്.
മനുരത്ന, പൗർണമി ഇനങ്ങളിലാണ് രോഗലക്ഷണങ്ങൾ കൂടുതൽ. ആറ്മണിക്കൂറിലധികം നെല്ലോലയിൽ ഈർപ്പം തങ്ങിനില്ക്കുന്ന സാഹചര്യത്തിലാണ് രോഗബാധയും രോഗവ്യാപനവും വർദ്ധിക്കുക. നൈട്രജൻ വളപ്രയോഗം അധികരിക്കുന്നതും നിലത്തിൽ തീരെ വെള്ളമില്ലാത്ത സാഹചര്യവും രോഗബാധ കൂടുന്നതിന് കാരണമാകും.
ബ്ലാസ്റ്റ് രോഗബാധതന്നെയാണെന്ന് ഉറപ്പാക്കിയതിനു ശേഷം അനുയോജ്യമായ കുമിൾനാശിനി തളിക്കുകവഴി രോഗബാധ നിയന്ത്രിക്കാം എന്ന് മങ്കൊന്പ് കീടനിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു. കുമിൾനാശിനി പ്രയോഗത്തിന് ശേഷം പുതുതായി വരുന്ന ഇലകളിൽ രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കണം.
ജനുവരിമുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് കുട്ടനാട്ടിൽ മുഞ്ഞയുടെ സാന്നിധ്യം കൂടുതലായി കാണുന്നത്. പാടശേഖരങ്ങളിൽ നടത്തുന്ന മുൻകൂർ കീടനാശിനി പ്രയോഗങ്ങൾ പലപ്പോഴും പിന്നീട് മുഞ്ഞയുടെ ആക്രമണത്തിന് കാരണമാകാറുണ്ട്. അതിനാൽ ഇലപ്പേൻ, ചാഴി മുതലായ കീടങ്ങൾക്കെതിരേ കീടനാശിനി പ്രയോഗം നടത്തുന്നതിന് മുന്‍പ് കർഷകർ സാങ്കേതിക നിർദേശം സ്വീകരിക്കണം.
അതിവേഗം പടർന്നുപിടിക്കുന്ന കുമിൾരോഗമാണ് കുലവാട്ടം അഥവാ ബ്ലാസ്റ്റ്. ഞാറ്റടി മുതൽ കതിർവന്നതിന് ശേഷം വരെയുള്ള സമയത്താണ് രോഗബാധയുണ്ടാവുക രോഗം ബാധിച്ച നെല്ലിന്റെ ഓലകളിൽ കണ്ണിന്റെ ആകൃതിയിൽ പൊട്ടുകൾപോലെ പ്രത്യക്ഷപ്പെടും. പൊട്ടിന്റെ മധ്യ ഭാഗം ചാരനിറത്തിലും വശങ്ങൾ തവിട്ടുനിറത്തിലുമായിരിക്കും.
രോഗാക്രമണം കാരണം കറുത്ത് ദുർബലമായി കതിരുകൾ ഒടിഞ്ഞുതൂങ്ങുന്നതാണ് രോഗത്തിന്റെ പരിണതഫലം . ഇത് വൻവിളവ് നഷ്ടത്തിനിടയാക്കും. പുഷ്പിക്കുന്നതിന് മുന്‍പ് വരെ നെല്ലോലയുടെ വിസ്തീർണ ത്തിൽ 5 മുതൽ 10 ശതമാനം വരെയോ പുഷ്പിച്ച ശേഷം 5 ശതമാനം വരെയോ രോഗം ബാധിച്ചാൽ വൻകൃഷിനാശത്തിന് വഴിവയ്ക്കും.
കുമിൾനാശിനി പ്രയോഗത്തിന് ശേഷം പുതുതായി വരുന്ന ഇലകളിൽ രോഗലക്ഷണങ്ങൾ ഇല്ലായെന്ന് ഉറപ്പാക്കണം. കീടനിരീക്ഷണ കേന്ദ്രം -9383470697.
National
ചണ്ഡീഗഡ്: പഞ്ചാബി ഗായകൻ ബി. പ്രാക്കിന് വധഭീഷണി. പ്രാക്കിന്റെ സഹപ്രവർത്തകനും ഗായകനുമായ ദിൽനൂറിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. 10 കോടി രൂപ വേണമെന്നും അല്ലാത്ത പക്ഷം കുഴിച്ചുമൂടുമെന്നുമാണ് ഭീഷണി.
പഞ്ചാബി ഗായകനും രാഷ്ട്രീയ നേതാവുമായിരുന്ന സിദ്ദു മുസെവാലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാസംഘത്തിലുള്ള ആളാണ് വധഭീഷണി മുഴക്കിയതെന്ന് സംശയിക്കുന്നു. ലോറൻസിന്റെ സഹോദരൻ അൻമോൾ ബിഷ്ണോയി എന്ന് പരിചയപ്പെടുത്തികൊണ്ട് ഒരാൾ ദിൽനൂറിന് ശബ്ദ സന്ദേശമയക്കുകയായിരുന്നു.
ഒരാഴ്ചകകം 10 കോടി രൂപ കൊടുത്തില്ലെങ്കിൽ മണ്ണിൽ കുഴിച്ചിടുമെന്നും ഇതൊരു വ്യാജ സന്ദേശമായി കണരുതെന്നുമാണ് ശബ്ദ സന്ദേശത്തിലുണ്ടയിരുന്നത്. ഇതേ തുടർന്ന് ദിൽനൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Business
ന്യൂഡൽഹി: 2026ൽ ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി രാജ്യങ്ങൾ തമ്മിലുള്ള ഭൗമ-സാമ്പത്തിക (Geoeconomic) സംഘർഷങ്ങളായിരിക്കുമെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ (WEF) പഠന റിപ്പോർട്ട്. എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൈബർ സുരക്ഷാ വീഴ്ചകളാണ് ഏറ്റവും വലിയ ഭീഷണിയെന്നും കഴിഞ്ഞ ബുധനാഴ്ച പുറത്തുവിട്ട വാർഷിക “ഗ്ലോബൽ റിസ്ക് റിപ്പോർട്ടിൽ’’ വ്യക്തമാക്കുന്നു.
ഡാവോസിൽ നടക്കാനിരിക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക സമ്മേളനത്തിന് മുന്നോടിയായാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എട്ട് സ്ഥാനങ്ങൾ കയറിയാണ് ഭൗമ-സാമ്പത്തിക സംഘർഷങ്ങൾ ആഗോള തലത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് (Misinformation), സമൂഹത്തിലെ ധ്രുവീകരണം, അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനം, രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ എന്നിവയാണ് തൊട്ടുപിന്നാലെയുള്ള മറ്റ് പ്രധാന ഭീഷണികൾ.
ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികൾ
ഇന്ത്യയെ സംബന്ധിച്ച് വരും വർഷങ്ങളിൽ നേരിടേണ്ടിവരുന്ന അഞ്ച് പ്രധാന അപകടസാധ്യതകൾ ഇവയാണ്:
1. സൈബർ സുരക്ഷാ വീഴ്ചകൾ
2. വരുമാന അസമത്വം
3. പൊതുസേവനങ്ങളുടെയും സാമൂഹിക സുരക്ഷയുടെയും പോരായ്മ
4. സാമ്പത്തിക മാന്ദ്യം
5. രാജ്യങ്ങൾ തമ്മിലുള്ള സായുധ പോരാട്ടങ്ങൾ
അതേസമയം, ബാങ്കിംഗ് മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാൻ ഇന്ത്യ നടപ്പാക്കിയ ‘യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്’’ (UPI) മാതൃകാപരമായ നീക്കമാണെന്നും റിപ്പോർട്ടിൽ പ്രശംസയുണ്ട്. ഭാവിയിലെ സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ മറ്റ് രാജ്യങ്ങൾക്ക് ഇത് പിന്തുടരാവുന്നതാണ്.
ഡീപ് ഫേക്കുകളും കാലാവസ്ഥാ വ്യതിയാനവും
നിർമിത ബുദ്ധി (AI) ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ വീഡിയോകളും (Deepfakes) ഓഡിയോകളും ജനാധിപത്യ പ്രക്രിയകളെയും തെരഞ്ഞെടുപ്പുകളെയും അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യ, അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ഇത്തരം വ്യാജ പ്രചാരണങ്ങൾ വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.
അടുത്ത പത്ത് വർഷത്തെ കണക്കെടുത്താൽ കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യ നാശവുമാണ് ലോകത്തെ കാത്തിരിക്കുന്ന ഏറ്റവും വലിയ വിപത്ത്. ജലസുരക്ഷയെ ചൊല്ലി രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകമെമ്പാടുമുള്ള 1,300ലധികം വിദഗ്ധരുടെയും നേതാക്കളുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അടുത്ത ആ ദാവോസിൽ നടക്കുന്ന സമ്മേളനത്തിൽ ഈ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യും.
Leader Page
ഒരു ഭൂഖണ്ഡത്തിൽനിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്കോ, ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേക്കോ, ഒരു പ്രവിശ്യയിൽനിന്നു മറ്റൊരു പ്രവിശ്യയിലേക്കോ ഉള്ള ജീവിവർഗങ്ങളുടെ കുടിയേറ്റമാണ് അധിനിവേശം. ഇതൊരു തുടർക്കഥയാണ്. ഇക്കാര്യത്തിൽ സസ്യ-ജന്തു വ്യത്യാസമില്ല.
ഒരു ജീവിവർഗം ഒരിടത്ത് ഉരുവപ്പെടുന്നത് ആ പ്രദേശത്തിന്റെ സവിശേഷമായ കാലാവസ്ഥയും പരിസ്ഥിതിയും അനുസരിച്ചാണ്. പ്രസ്തുത സാഹചര്യങ്ങളിൽനിന്ന് മറ്റൊരിടത്തേക്ക് പറിച്ചുനടപ്പെടുന്പോൾ അവയുടെ അതിജീവനം ചിലപ്പോൾ ശരിയായി നടക്കാം, നടക്കാതെയുമിരിക്കാം.
പലതരത്തിലാണ് ഈ കുടിയേറ്റം തുടരുന്നത്. സസ്യവർഗങ്ങളുടെ കുടിയേറ്റം കാറ്റിലൂടെയും വെള്ളത്തിലൂടെയും ദേശാടനക്കിളികളിലൂടെയും മനുഷ്യനടക്കമുള്ള ജന്തുക്കളിലൂടെയുമൊക്കെയാണ്. ഇത്തരം അധിനിവേശങ്ങൾ നമ്മുടെ നാട്ടിലും ഏറെക്കാലമായി തുടരുകയാണ്. പലതും നമുക്ക് നന്മകൾ തന്നെയെങ്കിലും ചിലതൊക്കെ തിന്മകളും വിതയ്ക്കുന്നു.
നന്മയുള്ള വരത്തന്മാർ
നമ്മുടെ കപ്പ/മരച്ചീനി ബ്രസീലിൽനിന്നെത്തിയ വരത്തനാണ്. മലയാളികളുടെ പട്ടിണി മാറ്റിയ ചങ്ങാതി. റബറും അത്തരത്തിലെത്തിയ ആളാണ്. പപ്പായയും ശീമപ്ലാവും കൊക്കോയും കശുമാവും ഒക്കെ പലകാലത്തായി എത്തിയ വരത്തന്മാരാണ്.
ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ഫ്രൂട്ട് പ്ലാന്റുകൾ എത്രയെത്ര. റംബുട്ടാനും ഡ്രാഗൺ ഫ്രൂട്ടും വരുമാനവിളകളായി. ഈ ഗണത്തിൽ അബിയു, മങ്കോസ്റ്റിൻ, സപ്പോട്ട, പുലാസാൻ, മിറക്കിൾ ഫ്രൂട്ട്, പീനട്ട്, പാഷൻഫ്രൂട്ട് ഒക്കെയും നമ്മുടെ തൊടികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
നമ്മുടെ തനത് പ്ലാവുകളെയും മാവുകളെയും പിന്തള്ളിക്കൊണ്ട് എത്ര വിദേശ ഇനങ്ങൾ വീട്ടുകാരായി. പേരയ്ക്കയുടെയും നെല്ലിക്കയുടെയും വരെ വിദേശ അപരന്മാർ ധാരാളമായി എത്തിക്കൊണ്ടിരിക്കുന്നു. മേൽപ്പറഞ്ഞവയൊക്കെ നന്മമരങ്ങളായി നിൽക്കുന്നവയെങ്കിലും തിന്മ വിതയ്ക്കുന്നവയും ധാരാളമായി എത്തുന്നുണ്ട്.
തിന്മ വിതച്ചവർ
പശ്ചിമഘട്ട മലനിരകളിലേക്ക് എത്തിപ്പെട്ട മഞ്ഞക്കൊന്ന എന്ന പാഴ്മരം വനത്തിന്റെ സന്തുലിതാവസ്ഥതന്നെ നഷ്ടപ്പെടുത്തുന്ന തരത്തിൽ പടർന്നുകയറുകയാണ്.
സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി എത്തിച്ച ചില പാഴ്മരങ്ങൾ നമ്മുടെ മണ്ണിനെത്തന്നെ ഊഷരമാക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. പാതയോരത്തും പാഴ്ഭൂമിയിലും നട്ടുപിടിപ്പിച്ച അക്കേഷ്യയും മാഞ്ചിയവും യൂക്കാലിയും വാകയും പെരുമരവും വലിയ പാരിസ്ഥിതിക വെല്ലുവിളി ഉയർത്തുന്നവയായിരിക്കുന്നു. പാതയോരത്ത് പടർന്നു പന്തലിച്ചു ഭീമാകാരം പൂണ്ട ചില മരങ്ങൾ യാത്രികരുടെ ജീവൻ കവർന്ന വാർത്തകൾ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്നു.
പലതരം അധിനിവേശ കളകൾ കൃഷിക്കുതന്നെ ഭീഷണിയായിരിക്കുന്നു. ആനത്തൊട്ടാവാടി അത്തരമൊരു കളയാണ്. നമ്മുടെ തൊട്ടാവാടിപോലെയിരിക്കുന്ന ഈ സസ്യം വളരെവേഗം വളർന്ന് കൃഷികളെത്തന്നെ മൂടുന്ന സ്ഥിതിയാണ്. പറിച്ചെറിഞ്ഞാലും പാറിവളരുന്ന പാർത്തീനിയം എന്ന കളച്ചെടിയുടെ പൂക്കൾ പലതരം അലർജിരോഗങ്ങൾ ഉണ്ടാക്കുന്നു. മഞ്ഞപ്പൂക്കണി വിരിക്കുന്ന ക്യാറ്റ് ക്ലോ ആദ്യമൊക്കെ അലങ്കാരച്ചെടിയായി കണ്ടിരുന്ന കളച്ചെടിയായിരുന്നു. വളരെവേഗം വളർന്ന് ആരാമത്തെത്തന്നെ വിഴുങ്ങുന്ന ശല്യക്കാരനായി മാറി ക്യാറ്റ് ക്ലോ.
നഴ്സറികളിൽ അലങ്കാരച്ചെടികളായി വൻതോതിൽ വില്പന നടന്നിരുന്ന പലതരം ചെടികളുടെയും ഇലകൾ തിന്ന വളർത്തുമൃഗങ്ങൾ ചത്തുവീഴുന്നത് പതിവുവാർത്തയാണ്. കോൺഗോ, ആൾമണ്ട്, പെന്റസ്, കാന്താരി ഓറഞ്ച്, തൊട്ടാവാടി തുടങ്ങിയ ചെടികൾ നഴ്സറികൾവഴി വലിയ തോതിൽ വിറ്റഴിയുന്ന ദോഷകരമായ അലങ്കാരച്ചെടികളാണ്.
നമ്മുടെ ജലാശയങ്ങളെ പാടേ മൂടിവളരുന്ന ആഫ്രിക്കൻ പായലും കുളവാഴയും കബോംബെ എന്ന വള്ളിപ്പടർപ്പും ഒക്കെ അധിനിവേശ സസ്യങ്ങളാണ്. ഇവ ഉയർത്തുന്ന വെല്ലുവിളികൾ ചില്ലറയല്ലല്ലോ?
അധിനിവേശ സസ്യ വിപത്തുകൾ
നമ്മുടെ നാടൻ പ്ലാവുകൾക്ക് അടുത്തകാലംവരെ കാര്യമായ രോഗ-കീടബാധകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ചക്കയിൽപോലും പുഴുക്കൾ, അഴുകൽ എന്നിവ സാധാരണമായിരിക്കുന്നു. അതിനു കാരണം വിദേശയിനം പ്ലാവുകൾതന്നെയാണ്.
നാട്ടിൽ നാളിതുവരെ കാണാത്ത പല സസ്യരോഗങ്ങളും കീടങ്ങളും കടൽകടന്നെത്തിയിരിക്കുന്നു. തനതു സസ്യജാലങ്ങളെ ഇല്ലാതാക്കിയും ജൈവവൈവിധ്യത്തെ ഹനിച്ചും മണ്ണിന്റെ ഫലഭൂയിഷ്ഠത ഇല്ലാതാക്കിയും കൃഷിയിടത്തെ ഊഷരമാക്കിയും ചില അധിനിവേശ സസ്യങ്ങൾ നമ്മുടെ പ്രാദേശിക ആവാസവ്യവസ്ഥയ്ക്കുതന്നെ ഭീഷണി ഉയർത്തുകയാണ്.
പരിഹാരം
ക്വാറന്റൈൻ റെഗുലേഷനുകൾ കർശനമായി പാലിക്കപ്പെടണം. നഴ്സറികൾക്കു മുന്നറിയിപ്പ് നൽകി പരിസ്ഥിതിക്ക് ഭീഷണിയാകുന്ന സസ്യങ്ങളുടെ വില്പനയും പരിപാലനവും കർശനമായി നിരോധിക്കണം. അലങ്കാരച്ചെടികളുടെയും പാഴ്മരങ്ങളുടെയും കാര്യത്തിലുള്ള ശരിയായ അവബോധം ജനങ്ങളിൽ പ്രചരിപ്പിക്കുക. മേൽത്തരം തനതിനങ്ങളുടെ വ്യാപനം പ്രോത്സാഹിപ്പിക്കുക. സുസ്ഥിര കൃഷി സന്പ്രദായം വളർത്തിക്കൊണ്ടുവരിക. അധിനിവേശ സസ്യങ്ങളിലെ മിത്രങ്ങളെയും ശത്രുക്കളെയും തീർച്ചയായും തിരിച്ചറിയുക. ഉപദ്രവകാരികളെ ഉന്മൂലനം ചെയ്ത് പരിസ്ഥിതിയെ സംരക്ഷിക്കാം.
Kerala
കോഴിക്കോട്: ബോംബ് ഭീഷണിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പോലീസ് പരിശോധന നടത്തുന്നു. പ്രിൻസിപലിന് ഇമെയിലായിട്ടാണ് സന്ദേശമെത്തിയത്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭീഷണി വന്നത്. മെഡിക്കൽ കോളേജ് പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.
തമിഴ്നാട്ടിൽ നിന്നുള്ള മെയിൽ ഐഡി വഴിയാണ് സന്ദേശമെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഇതിന്റെ ഉറവിടം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ഒരു മണിക്കൂര്‍ നേരം പരിശോധന നടത്തിയിട്ടും സംശയകരമായ ഒന്നും കണ്ടെത്താൻ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.
എന്നാൽ എല്ലാ സ്ഥലവും വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പോലീസ് അറിയിച്ചു. പാര്‍ക്കിംഗ് സ്ഥലമുള്‍പ്പെടെയാണ് പരിശോധിക്കുന്നത്. നിലവിൽ ഒപിക്ക് മുന്നിലുള്ള സ്ഥലത്താണ് പരിശോധന.
National
മുംബൈ: ശിവസേന (യുബിറ്റി) നേതാവും എംപിയുമായ സഞ്ജയ് റൗത്തിനു വ്യാജ ബോംബ് ഭീഷണി. വീടിനു മുന്പിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോറിലാണു ഭീഷണിസന്ദേശം എഴുതിയിരുന്നത്.
ഇതേത്തുടർന്നു വിശദപരിശോധന നടത്തിയെങ്കിലും സംശയകരമായതൊന്നും കണ്ടെത്തിയില്ല. “ഇന്നൊരു കുഴപ്പംപിടിച്ച ദിവസമാണ്.
പന്ത്രണ്ടു മണിക്കു ബോംബ് പൊട്ടും” എന്നായിരുന്നു സന്ദേശം. കാർ പിടിച്ചെടുത്ത പോലീസ് കുറ്റവാളികളെ കണ്ടെത്താനായി അന്വേഷണം തുടങ്ങി.
Kerala
കൊല്ലം: പോലീസ് സ്റ്റേഷനിൽക്കയറി കൊലവിള നടത്തിയ സിപിഎം നേതാവ് ഉൾപ്പടെ പത്തുപേർക്കെതിരെ കേസെടുത്തു. കൊല്ലം കോർപറേഷനിലെ പള്ളിമുക്ക് ഡിവിഷൻ കൗൺസിലറായിരുന്ന എം.സജീവാണ് ഇരവിപുരം പോലീസ് സ്റ്റേഷനിൽ കയറി അതിക്രമം കാണിച്ചത്.
എസ്ഐയുടെ മേശപ്പുറത്ത് വാഴയിലയിൽ അവലും മലരും പഴവും വച്ചായിരുന്നു നേതാവിന്റെ പ്രകടനം. തുടർന്ന് ഇയാൾ സ്റ്റേഷന്റെ ഗ്രിൽ അടിച്ചു തകർക്കാനും ശ്രമിച്ചു. തെരഞ്ഞെടുപ്പ് ദിവസം പള്ളിമുക്ക് സ്വദേശിയായ യുവാവ് ഓടിച്ച ബൈക്ക് പള്ളിമുക്കിലെ പെട്രോൾ പമ്പ് ജീവനക്കാരിയെ ഇടിച്ചിരുന്നു.
തുടർന്ന് ബൈക്ക് ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു. മതിയായ രേഖകൾ പോലുമില്ലാതിരുന്ന ബൈക്ക് വിട്ടു നൽകണമെന്ന് സജീവ് എസ്ഐയോട് ആവശ്യപ്പെട്ടു. എസ്ഐ ഇതിന് വഴങ്ങാതിരുന്നതാണ് നേതാവിനെ ചൊടിപ്പിച്ചത്.
സംഭവത്തിൽ കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെയാണ് കേസ്. എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ സിപിഎം നേതാക്കൾ തയാറായില്ല.
National
ന്യൂഡൽഹി: ലൈംഗീക പീഡനക്കേസിൽ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതിയുടെ അടുത്ത സഹായിയെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. ഹരി സിംഗ് കോപ്കോട്ടി (38) എന്നയാളാണ് അറസ്റ്റിലായത്.
പരാതിക്കാരിൽ ഒരാളുടെ പിതാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് നടപടി. പരാതിക്കാരിയുടെ പിതാവിന് സെപ്റ്റംബർ 14 ന് ലഭിച്ച ഒരു ഫോൺ കോളിനെ അടിസ്ഥാനമാക്കി അന്വേഷണം നടത്തിയ പോലീസ് ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
ഹരി സിംഗിനെ ചൈതന്യാനന്ദയ്ക്ക് ഒരു വർഷമായി അറിയാമെന്നും ഇയാളുടെ നിർദേശപ്രകാരമാണ് ഹരി സിംഗ് ഭീഷണി ഫോൺ കോൾ ചെയ്തതെന്നും പോലീസ് പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനുശേഷം, അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു.