x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമേരിക്കൻ മേധാവിത്വത്തിന് കടുത്ത ഭീഷണി; ‘കിമി കെ3’എഐ മോഡലുമായി ചൈന

വെബ്ഡെസ്ക്
Published: July 20, 2026 01:25 AM IST | Updated: July 20, 2026 01:25 AM IST

കി​​​​​മി കെ3

ബെ​​​യ്ജിം​​​ഗ്: ആ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ഷ​​​​​ൽ ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​യി​​​​​ലെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ആ​​​​​ഗോ​​​​​ള മേ​​​​​ധാ​​​​​വി​​​​​ത്വത്തി​​​​​നു ക​​​​​ന​​​​​ത്ത പ്ര​​​​​ഹ​​​​​ര​​​​​മേ​​​​​ൽ​​​​​പ്പി​​​​​ച്ച് ചൈ​​​​​നീ​​​​​സ് നി​​​​​ർ​​​​​മി​​​​​ത എ​​​​​ഐ മോ​​​​​ഡ​​​​​ലാ​​​​​യ ‘കി​​​​​മി കെ3’ ​​​​​പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി. ലോ​​​​​ക​​​​​ത്തെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ എ​​​​​ഐ വി​​​​​പ​​​​​ണി​​​​​യാ​​​​​യ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്ക് ക​​​​​ടു​​​​​ത്ത വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യു​​​​​യ​​​​​ർ​​​​​ത്തു​​​​​ന്ന​​​​​താ​​​​​ണ് ബെ​​​​​യ്ജിം​​​​​ഗ് ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യു​​​​​ള്ള ‘മൂ​​​​​ൺ​​​​​ഷോ​​​​​ട്ട് എ​​​​​ഐ’ വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ച ഈ ​​​​​പു​​​​​തി​​​​​യ മോ​​​​​ഡ​​​​​ൽ.

അ​​​​​ണു​​​​​ബോം​​​​​ബ് നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ലോ​​​​​കം ക​​​​​ണ്ട ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ സാ​​​​​ങ്കേ​​​​​തി​​​​​ക മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നാ​​​​​ണ് നി​​​​​ല​​​​​വി​​​​​ൽ എ​​​​​ഐ രം​​​​​ഗം സാ​​​​​ക്ഷ്യം വ​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​ത്. എ​​​​​ഐ വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ പ്ലാ​​​​​റ്റ്‌​​​​​ഫോ​​​​​മാ​​​​​യ ‘അ​​​​​രീ​​​​​ന’​​​​​യു​​​​​ടെ ഫ്ര​​​​​ണ്ട്-​​​​​എ​​​​​ൻ​​​​​ഡ് കോ​​​​​ഡിം​​​​​ഗ് പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​മു​​​​​ഖ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ക​​​​​മ്പ​​​​​നി​​​​​ക​​​​​ളാ​​​​​യ ആ​​​​​ന്ത്രോ​​​​​പി​​​​​ക്കി​​​​​ന്‍റെ ‘ഫേ​​​​​ബി​​​​​ൾ 5’, ഓ​​​​​പ്പ​​​​​ൺ എ​​​​​ഐ​​​​​യു​​​​​ടെ ‘ജി​​​​​പി​​​​​ടി-5.6 സോ​​​​​ൾ’ എ​​​​​ന്നി​​​​​വ​​​​​യെ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ച് കി​​​​​മി കെ3 ​​​​​ഒ​​​​​ന്നാ​​​​​മ​​​​​തെ​​​​​ത്തി. യു​​​​​എ​​​​​സ് ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ള​​​​​തു​​​​​പോ​​​​​ലു​​​​​ള്ള ക​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​​​യ സു​​​​​ര​​​​​ക്ഷാ​​​​​നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ങ്ങ​​​​​ൾ ചൈ​​​​​നീ​​​​​സ് മോ​​​​​ഡ​​​​​ലു​​​​​ക​​​​​ൾ​​​​​ക്ക് ഇ​​​​​ല്ലാ​​​​​ത്ത​​​​​ത് വ​​​​​ലി​​​​​യ സു​​​​​ര​​​​​ക്ഷാ​​​ഭീ​​​​​ഷ​​​​​ണി​​ ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ന്ന​​​​​താ​​​​​യി ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് സ​​​​​ഖ്യ​​​​​മാ​​​​​യ ‘ഫൈ​​​​​വ് ഐ​​​​​സ്’ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ൽ​​​​​കു​​​​​ന്നു​​​​​ണ്ട്.

‘കി​​​​​മി കെ3’ക്കു​​​​​പു​​​​​റ​​​​​മെ വ​​​​​ൻ നി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ചൈ​​​​​ന​​​​​യു​​​​​ടെ ‘ഡീ​​​​​പ്‌​​​​​സീ​​​​​ക്ക് വി4’, ​​​​​ആ​​​​​ലി​​​​​ബാ​​​​​ബ​​​​​യു​​​​​ടെ ‘ക്വെ​​​​​ൻ3’, മി​​​​​ക​​​​​ച്ച ഏ​​​​​ജ​​​​​ന്‍റി​​​​​ക് ശേ​​​​​ഷി (വെ​​​​​റു​​​​​തെ ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് മ​​​​​റു​​​​​പ​​​​​ടി ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​ന​​​​​പ്പു​​​​​റം മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​മി​​​​​ല്ലാ​​​​​തെ സ്വ​​​​​യം ചി​​​​​ന്തി​​​​​ച്ച് സ​​​​​ങ്കീ​​​​​ർ​​​​​ണ​​​​​മാ​​​​​യ ജോ​​​​​ലി​​​​​ക​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കാ​​​​​നു​​​​​ള്ള ശേ​​​​​ഷി) യു​​​​​ള്ള ‘ജി​​​​​എ​​​​​ൽ​​​​​എം-5.2’ എ​​​​​ന്നീ ചൈ​​​​​നീ​​​​​സ് മോ​​​​​ഡ​​​​​ലു​​​​​ക​​​​​ളും പാ​​​​​ശ്ചാ​​​​​ത്യ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​യി രം​​​​​ഗ​​​​​ത്തു​​​​​ണ്ട്.
ചൈ​​​​​നീ​​​​​സ് ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ ചോ​​​​​ർ​​​​​ത്തി​​​​​യാ​​​​​ണ് ഇ​​​​​തു നി​​​​​ർ​​​​​മി​​​​​ച്ച​​​​​തെ​​​​​ന്ന് ആ​​​​​ന്ത്രോ​​​​​പി​​​​​ക് ആ​​​​​രോ​​​​​പി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും കി​​​​​മി​​​​​യു​​​​​ടെ മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​നം കേ​​​​​വ​​​​​ലം വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ചോ​​​​​ർ​​​​​ത്തി ഉ​​​​​ണ്ടാ​​​​​ക്കി​​​​​യ​​​​​ത​​​​​ല്ലെ​​​​​ന്ന് ഓ​​​​​പ്പ​​​​​ൺ എ​​​​​ഐ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, യു​​​​​എ​​​​​സി​​​​​ന്‍റെ​​​​​യും ചൈ​​​​​ന​​​​​യു​​​​​ടെ​​​​​യും കു​​​​​ത്ത​​​​​ക അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കാ​​​​​ൻ മ​​​​​റ്റ് ആ​​​​​ഗോ​​​​​ള ശ​​​​​ക്തി​​​​​ക​​​​​ളും എ​​​​​ഐ രം​​​​​ഗ​​​​​ത്തു സ​​​​​ജീ​​​​​വ​​​​​മാ​​​​​ണ്. ഫി​​​​​നാ​​​​​ൻ​​​​​സ്, ഹെ​​​​​ൽ​​​​​ത്ത് കെ​​​​​യ​​​​​ർ മേ​​​​​ഖ​​​​​ല​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി ജ​​​​​പ്പാ​​​​​ൻ വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ച ‘പ്ലാ​​​​​മോ’, ‘ഫു​​​​​ഗു അ​​​​​ൾ​​​​​ട്രാ’, ‘രാ​​​​​കു​​​​​ത​​​​​ൻ’ എ​​​​​ന്നീ മോ​​​​​ഡ​​​​​ലു​​​​​ക​​​​​ൾ ബി​​​​​സി​​​​​ന​​​​​സ് രം​​​​​ഗ​​​​​ത്ത് മു​​​​​ന്നേ​​​​​റു​​​​​ക​​​​​യാ​​​​​ണ്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്ക് ത​​​​​ങ്ങ​​​​​ളു​​​​​ടെ ഡാ​​​​​റ്റ കൈ​​​​​മാ​​​​​റാ​​​​​ൻ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കാ​​​​​ത്ത യൂ​​​​​റോ​​​​​പ്യ​​​​​ൻ ബി​​​​​സി​​​​​ന​​​​​സു​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി ഫ്രാ​​​​​ൻ​​​​​സി​​​​​ന്‍റെ ‘മി​​​​​സ്ട്ര​​​​​ൽ’ മി​​​​​ക​​​​​ച്ച ഓ​​​​​പ്പ​​​​​ൺ-​​​​​വെ​​​​​യ്റ്റ് മോ​​​​​ഡ​​​​​ലു​​​​​ക​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്നു.

ഇ​​​​​തി​​​​​നൊ​​​​​പ്പം കാ​​​​​ന​​​​​ഡ​​​​​യു​​​​​ടെ ‘കോ​​​​​ഹി​​​​​യ​​​​​ർ’ ത​​​​​ങ്ങ​​​​​ളു​​​​​ടെ ‘ക​​​​​മാ​​​​​ൻ​​​​​ഡ് എ ​​​​​പ്ല​​​​​സ്’ മോ​​​​​ഡ​​​​​ലു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ യു​​​​​എ​​​​​സ് ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്ക് നേ​​​​​രി​​​​​ട്ട് വെ​​​​​ല്ലു​​​​​വി​​​​​ളി ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ന്നു​​​​​ണ്ട്. പ്രാ​​​​​ദേ​​​​​ശി​​​​​ക വി​​​​​പ​​​​​ണി​​​​​ക​​​​​ൾ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടു ദ​​​​​ക്ഷി​​​​​ണ കൊ​​​​​റി​​​​​യ​​​​​യു​​​​​ടെ ‘ഹൈ​​​​​പ്പ​​​​​ർ​​​​​ക്ലോ​​​​​വ എ​​​​​ക്സ്’, അ​​​​​റ​​​​​ബി​​​​​ക് ഭാ​​​​​ഷ​​​​​യ്ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന ന​​​​​ൽ​​​​​കു​​​​​ന്ന യു​​​​​എ​​​​​ഇ​​​​​യു​​​​​ടെ ‘ഫാ​​​​​ൽ​​​​​ക്ക​​​​​ൺ’ എ​​​​​ന്നി​​​​​വ​​​​​യും എ​​​​​ഐ ലോ​​​​​ക​​​​​ത്ത് വ​​​​​ലി​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ​​​​​ക്കു വ​​​​​ഴി​​​​​തു​​​​​റ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. വ​​​​​രും​​​​​മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ ആ​​​​​ഗോ​​​​​ള എ​​​​​ഐ രം​​​​​ഗ​​​​​ത്ത് വ​​​​​ലി​​​​​യ ശ​​​​​ക്തി​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളു​​​​​ടെ പു​​​​​നഃ​​​​​ക്ര​​​​​മീ​​​​​ക​​​​​രണം ഉ​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ​​​​​ഗ്ധ​​​​​ർ വി​​​​​ല​​​​​യി​​​​​രു​​​​​ത്തു​​​​​ന്ന​​​​​ത്.

Tags : China America KimiK3 AI threat Business

Recent News

Corehub Up