Business
കൊച്ചി: സംസ്ഥാനത്ത് മൂന്നുദിവസത്തെ ഇടിവിന് ബ്രേക്കിട്ട് തിരിച്ചുകയറി സ്വർണവില. 22 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,710 രൂപയിലും പവന് 1,09,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ ഉയർന്ന് 11,265 രൂപയിലെത്തി.
നേരത്തെ, ഇടിവോടെ വാരാദ്യ വിപണി ആരംഭിച്ച സ്വർണം തിങ്കളാഴ്ച ഗ്രാമിന് 230 രൂപയും പവന് 1,840 രൂപയുമാണ് ഇടിഞ്ഞത്. തൊട്ടുപിന്നാലെ ചൊവ്വാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ സ്വർണവില വീണ്ടും 1.10 ലക്ഷത്തിനു താഴെപ്പോയിരുന്നു.
ഓണക്കാല ഇടിവിൽ ഒരാഴ്ചയ്ക്കിടെ പവന് 8,800 രൂപയോളമാണ് ഇടിഞ്ഞ ശേഷമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം ദൃശ്യമായത്. ഓഗസ്റ്റ് തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. പിന്നീട് കുതിപ്പും കിതപ്പുമാണ് ദൃശ്യമായത്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 73.22 ഡോളർ ഇടിഞ്ഞ് 4213.7 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഒരുവേള 4,207 ഡോളറിലും എത്തിയിരുന്നു.
അതേസമയം, വെള്ളി വില ഇന്നു മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ചൊവ്വാഴ്ച ഔൺസിന് 4,138 ഡോളറായിരുന്ന രാജ്യാന്തരവില ഇന്ന് 4,177 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പ
Business
ന്യൂഡൽഹി: ഒക്ടോബറിൽ മിക്ക വിപണികളിലും സിമന്റ് കന്പനികൾ ഒരു ചാക്കിന് 5 മുതൽ 20 രൂപ വരെ വില വർധിപ്പിക്കാൻ സാധ്യത. എന്നാൽ, ഈ വില വർധന ആവശ്യകതയെയും ഉയർന്ന വില അംഗീകരിക്കാൻ ഡീലർമാർ തയാറാകുന്നതിനെയും ആശ്രയിച്ചിരിക്കുമെന്ന് സെൻട്രം ബ്രോക്കിംഗിന്റെ റിപ്പോർട്ട്.
കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇന്ധനവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ, സിമന്റ് കന്പനികൾക്ക് ഈ വിലവർധന നടപ്പിലാക്കാനും അതു നിലനിർത്താനും സാധിക്കുമോ എന്നത് വരുംദിവസങ്ങളിൽ പ്രധാനമായി തീരാമെന്ന് സെൻട്രം ചൂണ്ടിക്കാട്ടി. വിലയിലുണ്ടാകുന്ന ഏതൊരു മാറ്റവും വിപണിയിലെ ആവശ്യകതയുമായി ബന്ധപ്പെട്ടിരിക്കാനാണ് സാധ്യത.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന സിമന്റ് വില സെപ്റ്റംബറിൽ വർധിച്ച പശ്ചാത്തലത്തിലാണ് ഈ വിലയിരുത്തൽ. സെപ്റ്റംബറിൽ അഖിലേന്ത്യാ ശരാശരി റീട്ടെയിൽ വില മുൻ മാസത്തെ അപേക്ഷിച്ച് ചാക്കൊന്നിന് 7 രൂപ വർധിച്ച് 356 രൂപയായി.
സെപ്റ്റംബർ മാസത്തിൽ ട്രേഡ്, നോണ്‍-ട്രേഡ് മേഖലകളിൽ ഒരുപോലെ സിമന്റ് വിലയിൽ വർധനവുണ്ടായതായി സെൻട്രം വ്യക്തമാക്കി. കൂടുതൽ വിപണികളിലും നോണ്‍-ട്രേഡ് മേഖലയിലാണ് ഉയർന്ന വിലവർധന പ്രകടമായത്.
എന്നിരുന്നാലും, സാന്പത്തിക പാദത്തിന്റെ അവസാനത്തിൽ വിൽപന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഡീലർമാർ പഴയ വിലയിൽത്തന്നെ വിൽപ്പന തുടർന്നതിനാൽ കന്പനികളുടെ ഉയർന്ന ബില്ലിംഗ് നിരക്കുകൾ പല വിപണികളിലും ഉപഭോക്താക്കളിലേക്ക് പൂർണമായി എത്തിയിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
2027 സാന്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ സിമന്റിന്റെ ആവശ്യകതയിലുണ്ടായ കുറവ് സാധാരണ ഉണ്ടാകാറുള്ള സീസണൽ മന്ദഗതിയേക്കാൾ കുറവായിരുന്നുവെന്നും പാദത്തിന്റെ അവസാനത്തോടെ പല വിപണികളിലും നിർമാണപ്രവർത്തനങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും സെൻട്രം വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബറിലും കൂടുതൽ വിലവർധനവിനുള്ള ശ്രമങ്ങൾ കന്പനികളുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. എങ്കിലും, നിർമാണ മേഖലയിലെ സജീവത അനുസരിച്ചായിരിക്കും ഇത്.
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ പല വിപണികളിലും ആവശ്യകത ഒരു പരിധിക്കുള്ളിൽ തന്നെ ഒതുങ്ങിനിന്നെങ്കിലും സെപ്റ്റംബറിൽ വിവിധ മേഖലകളിൽ സമ്മിശ്ര പ്രതികരണമാണ് കണ്ടത്. ചില വിപണികളിൽ കനത്ത മഴ നിർമാണപ്രവർത്തനങ്ങളെ ബാധിച്ചപ്പോൾ, മഴ കുറവായിരുന്ന മറ്റ് ഇടങ്ങളിൽ പ്രവൃത്തികൾ വേഗത്തിലായിരുന്നു.
മേഖലാടിസ്ഥാനത്തിൽ പരിശോധിക്കുന്പോൾ, സെപ്റ്റംബറിലെ വിലവർധനവിൽ ദക്ഷിണേന്ത്യയാണ് മുന്നിൽ; ചാക്കൊന്നിന് 11 രൂപയുടെ വർധന. പശ്ചിമേന്ത്യയിൽ 9 രൂപയും സെൻട്രൽ, ഈസ്റ്റ്, നോർത്ത് ഇന്ത്യ മേഖലകളിൽ ചാക്കൊന്നിന് 5 രൂപ വീതവും വർധിച്ചു.
Business
കൊച്ചി: സുസ്ഥിര ഊര്‍ജ പരിവര്‍ത്തനത്തിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിനു പിന്തുണയേകുകയെന്ന ലക്ഷ്യത്തോടെ പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍) സംഘടിപ്പിക്കുന്ന ഇന്ത്യ എനര്‍ജി വീക്ക് 2027ന് കോല്‍ക്കത്ത വേദിയാകും.
2027 ജനുവരി 28 മുതല്‍ 31വരെ നടക്കുന്ന സമ്മേളനത്തില്‍ ആഗോള ഊര്‍ജമേഖലയിലെ നയരൂപീകരണ വിദഗ്ധര്‍, ഊര്‍ജോത്പാദന കമ്പനികളുടെ മേധാവികള്‍, നൂതന ആശയങ്ങള്‍ നടപ്പാക്കിയ സാങ്കേതിക വിദഗ്ധര്‍, വന്‍കിട നിക്ഷേപകര്‍, വ്യവസായ സംരംഭകര്‍ എന്നിവര്‍ പങ്കെടുക്കും. സമ്മേളത്തിനുമുന്നോടിയായി കൊച്ചി, ചെന്നൈ, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ കര്ട്ടന് റൈസര്‍ സംഘടിപ്പിച്ചു.
കൊച്ചി രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗില്‍ നടന്ന ചടങ്ങില്‍ ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്സിക്യുട്ടീവ് ഡയറക്ടര്‍ ചാക്കോ എം. ജോസ് അധ്യക്ഷത വഹിച്ചു.
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സഹകരണത്തോടെ 2023ല്‍ ബംഗളൂരുവില്‍ തുടക്കമിട്ട ഇന്ത്യ എനര്‍ജി വീക്കിന്റെ അഞ്ചാമത്തെ എഡിഷനാണ് കോല്‍ക്കത്തയില്‍ അരങ്ങേറുന്നത്.
‘നൂതന ആശയങ്ങളും ഊര്‍ജസുരക്ഷയും എങ്ങനെ ഭാവിയെ രൂപപ്പെടുത്തുന്നു’എന്നതാണ് ഇത്തവണത്തെ പ്രമേയം. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന 75000ലധികം ഊര്‍ജ പ്രഫഷണലുകളും 700ലധികം പ്രദര്‍ശന സ്റ്റാളുകളും സമ്മേളത്തിന്റെ ഭാഗമായി പങ്കെടുക്കും.
Business
തിരുവനന്തപുരം: ബോചെ ടീയുടെ സൗജന്യ കൂപ്പണ്‍ പ്രമോഷണൽ പദ്ധതി ലോട്ടറീസ് (റെഗുലേഷൻ) ആക്ട്, പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ (ബാനിംഗ്) ആക്ട്, മറ്റു ശിക്ഷാനിയമങ്ങൾ എന്നിവ പ്രകാരം കുറ്റകരമാണെന്ന ആരോപണം കേരള ലോകായുക്ത തള്ളി. ലോകായുക്ത ജസ്റ്റീസ് എൻ. അനിൽകുമാർ, ഉപലോകായുക്ത ജസ്റ്റീസ് അശോക് മേനോൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഇതുവരെ 32 കോടി രൂപയുടെ സമ്മാനങ്ങൾ നൽകിയെന്നും സമ്മാനക്കൂപ്പണുകൾക്ക് ഉപയോക്താക്കളിൽനിന്നു തുക ഈടാക്കിയിട്ടില്ലെന്നും ലോകായുക്ത രേഖപ്പെടുത്തി. അതിനാൽ പദ്ധതി പ്രൈസ് ചിറ്റ് ആകില്ലെന്നും സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധിന്യായങ്ങളുടെ വെളിച്ചത്തിൽ ആരോപിത കുറ്റങ്ങൾ നിലനിൽക്കില്ലെന്നും വ്യക്തമാക്കി.
വിപണിയിൽ പല സ്ഥാപനങ്ങളും സമാന പ്രമോഷണൽ പദ്ധതികൾ നടത്തുന്പോൾ ബോചെ ടീയെ മാത്രം ലക്ഷ്യമിട്ടു നടന്ന നീക്കങ്ങൾക്കുള്ള മറുപടിയാണ് ഈ ഉത്തരവെന്ന് ബോചെ ഭൂമിപുത്ര പ്രൈവറ്റ് ലിമിറ്റഡ് അധികൃതർ പ്രതികരിച്ചു. കന്പനിക്കുവേണ്ടി അഡ്വ. ശ്യാം പത്മൻ, അഡ്വ. എസ്. രഘുകുമാർ, അഡ്വ. കെ.പി. ജ്വാല എന്നിവർ ഹാജരായി.
Business
കൊച്ചി: രാജ്യത്തെ ഡാറ്റാ സെന്റർ മേഖല ശ്രദ്ധേയമായ വളർച്ച കൈവരിച്ചെന്നു പോളിസി കോൺസെൻസസ് സെന്റർ സംഘടിപ്പിച്ച വെബിനാറിൽ വിദഗ്ധർ ചൂണ്ടിക്കാട്ടി.
നിക്ഷേപവും തൊഴിലവസരങ്ങളും വർധിപ്പിക്കുന്നതിന് ഇതു സഹായിക്കും. ക്ലൗഡ് സേവനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സേവനങ്ങൾ എന്നിവയുടെ വളർച്ച ഡാറ്റാ സെന്ററുകളുടെ ആവശ്യകത വർധിപ്പിക്കുകയാണ്.
2030ഓടെ ഇന്ത്യയിലെ ഡാറ്റാ സെന്റർ ശേഷി 6- 6.5 ജിഗാവാട്ടായി ഉയരുമെന്നാണ് കണക്ക്. എൻജിനിയറിംഗ്, കൂളിംഗ്, വൈദ്യുതി, കണക്ടിവിറ്റി തുടങ്ങിയ മേഖലകളിലും ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും വിദഗ്ധർ പറഞ്ഞു.
Business
വാഷിംഗ്ടണ്‍: യുഎസിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമിക്കാൻ വൻ നിക്ഷേപ പദ്ധതിയുമായി ഇന്ത്യയിലെ വ്യാവസായിക ഭീമന്മാരായ എസ്സാർ ഗ്രൂപ്പ്.
1800 കോടി ഡോളറിന്റെ നിക്ഷേപമാണ് കന്പനി കണക്കാക്കുന്നത്. ഇതിൽ 1,500 കോടി ഡോളർ ചെലവഴിച്ച് എസ്സാർ ഗ്രൂപ്പിന്റെ യുഎസ് അനുബന്ധകന്പനിയായ മെസാബി മെറ്റാലിക്സ് അയോവയിൽ വന്പൻ സ്റ്റീൽ പ്ലാന്റ് നിർമിക്കും.
വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽവച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ് ഈ പ്രഖ്യാപനം നടത്തിയത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റായിരിക്കും ഇതെന്ന് ട്രംപ് വിശേഷിപ്പിച്ചു.
2030ഓടെ അയോവയിലെ സ്റ്റീൽ പ്ലാന്റിൽനിന്ന് ഉത്പാദനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രതിവർഷം 7.5 മില്യണ്‍ ടണ്‍ സ്റ്റീൽ ഉത്പാദനമാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. പിന്നീട് ഇത് 10 മില്യണ്‍ ടണ്‍ ആയി ഉയർത്തും. മിനെസോട്ടയിലെ ഇരുന്പയിര് ഖനിയുമായി ബന്ധിപ്പിച്ചാണ് ഐയോവയിലെ സ്റ്റീൽ പ്ലാന്റ് പദ്ധതി വരുന്നത്.
Business
കോട്ടയം: കടല്‍വിഭവ പ്രേമികള്‍ക്കായി പുത്തന്‍ രുചിക്കൂട്ടുകളുമായി കോട്ടയം ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സീഫുഡ് ഫെസ്റ്റ് ആരംഭിച്ചു.
കേരളത്തിന്റെ തനത് തീരദേശ രുചികള്‍ക്കൊപ്പം ആഗോള സീഫുഡ് വിഭവങ്ങളും കോര്‍ത്തിണക്കിയാണ് കോട്ടയത്തെ ഭക്ഷ്യപ്രേമികള്ക്കായി മേള സജ്ജീകരിച്ചിരിക്കുന്നത്. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ശ്രീകുമാര്‍ സീ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
ചലച്ചിത്രതാരങ്ങളായ ഹേമന്ത് മേനോന്, രമ്യ പണിക്കര്‍ എന്നിവര്‍ അതിഥികളായിരുന്നു. നാടന്‍ മീന്‍കറികള്‍, കരിമീന്‍ പൊള്ളിച്ചത് ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ക്കുപുറമെ പ്രമുഖ ഷെഫുകള്‍ തയാറാക്കുന്ന കോണ്ടിനെന്റല്, ചൈനീസ്, തായ് ശൈലിയിലുള്ള ലൈവ് സീഫുഡ് വിഭവങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
വീടുകളില്‍ എളുപ്പത്തില്‍ പാകം ചെയ്യാന്‍ വിധത്തിലുള്ള മാരിനേറ്റഡ് ഫിഷ് വെറൈറ്റികള്‍, അറുപതിലധികം ഇനങ്ങളിലുള്ള ഫ്രഷ് മീനുകള്‍, ഗുണമേന്മയുള്ള ഉണക്കമീനുകള്‍ എന്നിവയുടെ വലിയൊരു നിരതന്നെ ഹൈപ്പര്‍മാര്‍ക്കറ്റിലെ പ്രത്യേക കൗണ്ടറുകളില്‍ ലഭ്യമാണ്. ഒക്ടോബര്‍ നാലു വരെയാണ് ഫെസ്റ്റ്.
Business
കൊച്ചി: രാജ്യത്തുടനീളമുള്ള കാന്‍സര്‍ ചികിത്സാവിദഗ്ധര്‍ പങ്കെടുക്കുന്ന ആസ്റ്റര്‍ ക്വാളിറ്റി കെയര്‍ കാന്‍സര്‍ കോണ്‍ക്ലേവ് ഒക്ടോബര്‍ രണ്ടുമുതല്‍ നാലുവരെ കൊച്ചി ക്രൗണ്‍പ്ലാസയില്‍ നടക്കും.
ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറിലധികം പ്രമുഖ ദേശീയ ഫാക്കല്‍റ്റി അംഗങ്ങളും പ്രതിനിധികളും പങ്കെടുക്കും.
കാന്‍സര്‍ പ്രതിരോധം, പ്രിസിഷന്‍ ഓങ്കോളജി, മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക്സ്, സര്‍ജിക്കല്‍ മെഡിക്കല്‍ റേഡിയേഷന് ഓങ്കോളജി, ഹെമറ്റോളജിക് മലിഗ്നന്സികള്, ഇമ്യൂണോതെറാപ്പി, പാലിയേറ്റീവ് കെയര്‍, മള്‍ട്ടിഡിസിപ്ലിനറി കാന്‍സര്‍ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ നൂതന മുന്നേറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അമ്പതിലധികം അക്കാദമിക് സെഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാന്‍സര്‍ പരിചരണ രംഗത്ത് പുത്തന്‍ ആശയങ്ങള്‍ പങ്കുവയ്ക്കാനും നവീകരണങ്ങള്‍ കൊണ്ടുവരാനും അതുവഴി രോഗികളുടെ പരിചരണവും ചികിത്സാഫലവും മെച്ചപ്പെടുത്താനുമാണ് ഈ കൂട്ടായ്മ ലക്ഷ്യമിടുന്നതെന്ന് സംഘാടകസമിതി സെക്രട്ടറിയും ആസ്റ്റര്‍ മെഡ്സിറ്റി മെഡിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. അരുണ്‍ ആര്. വാര്യര്‍ പറഞ്ഞു.
Business
കൊച്ചി: ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ് ഗാലക്സി ഫെസ്റ്റീവ് ലൈറ്റ്സ് ശ്രേണി അവതരിപ്പിച്ചു.
ലീഫ്, സ്നോബോൾ, ഡയമണ്ട്, പിക്സൽ, സ്പാർക്കിൾ എന്നീ അഞ്ചു മോഡലുകളാണ് ശ്രേണിയിലുള്ളത്.
വാം ലൈറ്റും ആർജിബി ലൈറ്റിംഗും വിവിധ നിറങ്ങളും മോഡുകളും ഉൾപ്പെടുന്ന ഇവ പ്രവേശന കവാടങ്ങൾ, ജനലുകൾ, ബാൽക്കണികൾ, ചെടികൾ, വീടിന്റെ വിവിധ ഭാഗങ്ങൾ എന്നിവ അലങ്കരിക്കാൻ ഉപയോഗിക്കാം. 799 രൂപ മുതൽ 2,499 രൂപ വരെയാണു വില.
Business
കൊച്ചി: എഐ+ നോവ 2 സീരീസിലെ പുതിയ സ്മാര്‍ട്ട്ഫോണായ നോവ 2 പവര്‍ 5ജി വിപണിയിലെത്തി.
6.75 ഇഞ്ച് 120 ഹെര്‍ട്സ് ഡിസ്പ്ലേ, മീഡിയടെക് ഡൈമന്‍സിറ്റി 7100 പ്രോസസര്‍, 48 മെഗാപിക്സല്‍ പ്രധാന കാമറ, 7000 എംഎഎച്ച് ബാറ്ററി, 33 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണു പ്രധാന സവിശേഷതകള്‍. ഐപി65 റേറ്റിംഗും ഡ്യുവല്‍ 5ജി സിം പിന്തുണയും ഫോണിലുണ്ട്.
Business
മുംബൈ: അസംസ്കൃത എണ്ണവിലയിലെ വർധന, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, ആഗോള വിപണിയിൽനിന്നുള്ള പ്രതികൂല സൂചനകൾ എന്നിവയ്ക്കിടയിൽ, ഓഹരി വിപണിയിലെ പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി50യും കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. തുടർച്ചയായ ഏഴ് ആഴ്ചകളായി നിഫ്റ്റിയും സെൻസെക്സും ഇടിവ് രേഖപ്പെടുത്തുന്നു.
വിദേശ നിക്ഷേപങ്ങളുടെ പിൻവലിക്കലും നിക്ഷേപകരുടെ മനോവീര്യം കുറയാൻ കാരണമായി. ഈ കാലയളവിൽ ആറ് ശതമാനമാണ് സൂചികകൾക്ക് നഷ്ടമായത്. ചരിത്രത്തിലെതന്നെ ഏറ്റവും ദൈർഘ്യമേറിയ പ്രതിവാര ഇടിവുകളിൽ ഒന്നാണിത്.
സെൻസെക്സ് 1124 പോയിന്റ് താഴ്്ന്ന് 72,800ലും നിഫ്റ്റി 360 പോയിന്റ് നഷ്ടത്തിൽ 22,800ലും വ്യാപാരം പൂർത്തിയാക്കി. ഇന്നലെ വില്പന ഉയർന്നതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ മൂല്യത്തിൽനിന്ന് ഏകദേശം എട്ടു ലക്ഷം കോടി രൂപ തുടച്ചുനീക്കി. ഇതോടെ ആകെ വിപണി മൂല്യം 474 ലക്ഷം കോടി രൂപയായി താഴ്ന്നു.
30 ഓഹരികളുടെ സെൻസെക്സിൽ 29 എണ്ണം ചുവപ്പിലാണ് വ്യാപാരം പൂർത്തിയാക്കിയത്. എൽ ആൻഡ് ടി, പവർ ഗ്രിഡ് എന്നിവയുടെ ഓഹരികൾ മൂന്നു ശതമാനത്തിനടുത്ത് ഇടിഞ്ഞ് സൂചികയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു. അദാനി പോർട്സ്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ ഓഹരികൾ രണ്ടു ശതമാനത്തിനു മുകളിലാണ് ഇടിഞ്ഞത്. ഈ തിരിച്ചടികൾക്കിടയിലും സെൻസെക്സിൽ ഇൻഫോസിസ് മാത്രമാണ് ലാഭത്തിൽ അവസാനിച്ചത്. ചെറിയ നേട്ടത്തിൽ പിടിച്ചുനിൽക്കാൻ കന്പനിക്കു സാധിച്ചു.
വിപണിയിലുടനീളം കനത്ത വിൽപ്പനയാണു നടന്നത്. നിഫ്റ്റി സ്മോൾകാപ് 100, നിഫ്റ്റി മിഡ്കാപ് 100 സൂചികകൾ യഥാക്രമം 1.85%, 1.63% വീതം ഇടിഞ്ഞു. വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ് 12 ശതമാനത്തോളം ഉയർന്ന് 14ന് അടുത്തെത്തി.
മേഖലാ സൂചികകൾ ഒന്നടങ്കം ചുവപ്പിലാണ് ക്ലോസ് ചെയ്തത്. പൊതുമേഖലാ ബാങ്ക് ഓഹരികൾ മൂന്നു ശതമാനത്തിനു മുകളിലും നിഫ്റ്റി റിയൽറ്റി രണ്ടു ശതമാനത്തിനു മുകളിലും ഇടിവ് നേരിട്ടു. എൻഎസ്ഇയിൽ 869 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 2716 ഓഹരികൾ ഇടിവ് നേരിട്ടു. 91 ഓഹരികളുടെ വില മാറ്റമില്ലാതെ തുടർന്നു.
ഇടിവിനുള്ള കാരണങ്ങൾ
യുഎസ്-ഇറാൻ സംഘർഷം തുടരുന്നത്: ഏഴു ദിവസത്തെ വെടിനിർത്തലിനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായി ഇറാൻ മുന്നോട്ടുവച്ച നിർദേശം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി.
യുഎസിനും ഇസ്രയേലിനും മുന്നിൽ ഇറാൻ ഒട്ടും പിന്നാക്കം പോകില്ലെന്നും നിശ്ചയദാർഢ്യത്തോടെ ഉറച്ചുനിൽക്കുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. ഇറാൻ തങ്ങളുടെ നിലപാടിൽ ഉറച്ചുനില്‍ക്കുകയും നശീകരണത്തെക്കുറിച്ചുള്ള ട്രംപിന്റെ മുന്നറിയിപ്പും സമാധാന കരാർ തള്ളിക്കളഞ്ഞ തീരുമാനവും നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിക്ഷേപകർ ആശങ്കയിലാണ്.
എണ്ണവില ഉയർന്നു: പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടാതെ തുടരുന്നതിനാൽ അസംസ്കൃത എണ്ണവില രണ്ടു ശതമാനത്തിനു മുകളിലെത്തി ബാരലിന് 107 ഡോളറിലേക്കുയർന്നു.
ബോണ്ട് വരുമാനം ഉയർന്നു: യുഎസ് ട്രഷറി ബോണ്ട് വരുമാനം ഏറ്റവും ഉയർന്ന നിരക്കിലെത്തിയത് ഓഹരിവിപണികളിൽ കൂടുതൽ സമ്മർദം സൃഷ്ടിച്ചു. 10 വർഷത്തെ യുഎസ് ട്രഷറി ബോണ്ട് വരുമാനം 5.2 ശതമാനത്തിനു മുകളിലെത്തിയത്. ഇത് 2004നുശേഷമുള്ള ഉയർന്ന നിലയാണ്.
96 കടന്നു രൂപ
ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്നലെ 96 കടന്നു. 28 പൈസ നഷ്ടത്തിൽ 96.03ലാണ് രൂപ ക്ലോസ് ചെയ്തത്. ഇറാൻ മുന്നോട്ടുവച്ച കരാർ നിർദേശം യുഎസ് തള്ളിയതോടെ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന പ്രതീക്ഷ മങ്ങിയതാണ് വിപണിയിൽ ആശങ്ക സൃഷ്ടിച്ചത്.
വെള്ളിയാഴ്ച ഡോളറിനെതിരേ രൂപ 24 പൈസ ഉയർന്ന് 95.75ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
Business
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ എട്ടു മാസത്തിനിടെ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത് പവന് 21,840 രൂപയുടെ ഇടിവ്. ഗ്രാമിന് 2,730 രൂപയുടെ കുറവാണുണ്ടായത്.
2026 ജനുവരി 29ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 5,594.82 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വില ട്രോയ് ഔണ്‍സിന് 4,175 ഡോളറിലേക്കു താഴ്ന്നതോടെ റിക്കാര്‍ഡ് ഉയരത്തില്‍നിന്ന് ഏകദേശം 1,420 ഡോളര്‍ ആണ് കുറഞ്ഞത്. അതായത്, അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ 25 ശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തി. ഇതിന്റെ പ്രതിഫലനം കേരളവിപണിയിലും വ്യക്തമാണ്. ജനുവരി 29ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 1,31,160 രൂപ എന്ന റിക്കാര്‍ഡ് വിലയാണു രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്നലെ പവന് 1,09,320 രൂപയായി താഴ്ന്നതോടെ റിക്കാര്‍ഡ് നിരക്കില്‍നിന്ന് 21,840 രൂപയുടെ കുറവുണ്ടായി.
സംസ്ഥാനത്ത് ഇന്നലെ രണ്ടുതവണയായി പവന് 2,640 രൂപയാണ് കുറഞ്ഞത്. രാവിലെ ഗ്രാമിന് 235 രൂപ കുറഞ്ഞ് 13,765 രൂപയിലും പവന് 1,840 രൂപ കുറഞ്ഞ് 1,10,120 രൂപയിലുമായിരുന്നു വ്യാപാരം ആരംഭിച്ചത്. എന്നാല്‍ ഉച്ചയ്ക്കു ശേഷം വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 13,665 രൂപയും പവന് 800 രൂപ കുറഞ്ഞ് 1,09,320 രൂപയുമായി.
പശ്ചിമേഷ്യൻ സംഘർഷത്തിനു പുറമെ അമേരിക്കന്‍ ഡോളറിന്റെ ശക്തി, യുഎസ് ബോണ്ട് യീല്‍ഡുകളിലെ മാറ്റം, നിക്ഷേപകരുടെ ലാഭമെടുപ്പ്, ഓഹരിവിപണികളിലേക്കുള്ള പണത്തിന്റെ നീക്കം എന്നിവയും സ്വര്‍ണവിലയിലെ ഇപ്പോഴത്തെ ഇടിവിന് കാരണമാകുന്ന ഘടകങ്ങളാണ്. അടുത്ത ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുന്ന അമേരിക്കന്‍ പണപ്പെരുപ്പവും തൊഴില്‍ കണക്കുകളും വിപണിയുടെ ദിശ നിര്‍ണയിക്കുന്നതില്‍ പ്രധാനമാകും.
എന്നാല്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, കേന്ദ്രബാങ്കുകളുടെ സ്വര്‍ണം വാങ്ങല്‍, ആഗോള സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ ഘടകങ്ങള്‍ ഇപ്പോഴും സ്വര്‍ണത്തിന് അടിസ്ഥാന പിന്തുണ നല്‍കുന്നുണ്ട്. അതിനാല്‍ നിലവിലെ ഇടിവിനെ ദീര്‍ഘകാല സ്വര്‍ണവിലയുടെ ദിശയിലെ അന്തിമ മാറ്റമായി കാണാനാകില്ലെന്നും വിപണിയിലെ ചാഞ്ചാട്ടം തുടരുമെന്നും കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.
Business
കൊച്ചി: തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്കമോതിരം’ പദ്ധതിക്കായുള്ള ആദ്യ ബാച്ച് സ്വർണമോതിരങ്ങളുടെ നിർമാണം പൂർത്തിയാക്കി ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്.
പദ്ധതിയുടെ ഭാഗമായി നവജാത ശിശുക്കൾക്ക് നൽകാനുള്ള 89,955 മോതിരങ്ങളാണ് ആദ്യഘട്ടത്തിൽ തയാറായതെന്ന് കന്പനി അറിയിച്ചു. ചെന്നൈയിൽ നടന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
മോതിരങ്ങളുടെ പാക്കിംഗും വിതരണത്തിനായുള്ള നടപടികളും പുരോഗമിക്കുകയാണ്. തെരഞ്ഞെടുത്ത 107 സർക്കാർ ആശുപത്രികളിലേക്കാണ് മോതിരങ്ങൾ എത്തിക്കുന്നത്. ഒരു ഗ്രാം തൂക്കത്തിലും 22 കാരറ്റ് ശുദ്ധിയിലുമാണ് മോതിരങ്ങൾ നിർമിച്ചിട്ടുള്ളത്. ചെന്നൈയിലും കോയന്പത്തൂരിലുമുള്ള ജോയ് ആലുക്കാസിന്റെ കേന്ദ്രങ്ങളിൽനിന്നാണ് മോതിരങ്ങൾ വിതരണം ചെയ്യുന്നത്.
ജൂണ്‍ 22നു ശേഷം തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന അർഹരായ എല്ലാ നവജാത ശിശുക്കൾക്കും ഒരു ഗ്രാം വീതമുള്ള സ്വർണമോതിരം സമ്മാനിക്കുന്നതാണ് ഈ ബൃഹദ് പദ്ധതി.
ഏകദേശം 4.41 ലക്ഷം കുരുന്നുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. തമിഴ്നാട് സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.
Business
കൊച്ചി: യുപിഐ ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിരക്കുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നേതൃത്വത്തില്‍ ഒക്ടോബര്‍ 15ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ എന്നിവര്‍ അറിയിച്ചു.
യുപിഐ നിരക്കുകള്‍ പിന്‍വലിക്കുക, ചെറുകിട ഇടത്തരം വ്യാപാരികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുക, അധികച്ചെലവില്ലാതെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനുള്ള സാഹചര്യം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ധര്‍ണ.
സ്വര്‍ണവില കുതിച്ചുയരുന്നതിനൊപ്പം വ്യാപാരച്ചെലവുകളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുപിഐ നിരക്കുകള്‍ സ്വര്‍ണവ്യാപാര മേഖലയ്ക്ക് ഇരട്ടപ്രഹരമാണ്. വിലവര്ധനകൊണ്ടു വ്യാപാരികളുടെ ലാഭം വര്‍ധിക്കുന്നില്ല.
ഉയര്‍ന്ന മൂലധനനിക്ഷേപം, വിലയിലെ ചാഞ്ചാട്ടം, വിപണിയിലെ മാന്ദ്യം എന്നിവയ്ക്കൊപ്പം യുപിഐ നിരക്കുകള്‍കൂടി ചുമത്തുന്നത് ചെറുകിട- ഇടത്തരം ജ്വല്ലറികളുടെ നിലനില്പിനെത്തന്നെ ബാധിക്കും.
ഉയര്‍ന്ന മൂല്യമുള്ള സ്വര്‍ണാഭരണ ഇടപാടുകളില്‍ ചെറിയ നിരക്കുകള്‍പോലും വലിയ സാമ്പത്തികബാധ്യതയായി മാറുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതിസന്ധിയിലായ സ്വര്‍ണവ്യാപാര മേഖലയെ കൂടുതല്‍ സാമ്പത്തികഭാരത്തിലേക്കു തള്ളിവിടുന്ന യുപിഐ നിരക്കുകള്‍ പിന്‍വലിക്കണമെന്നും കെ. സുരേന്ദ്രനും അഡ്വ. എസ്. അബ്ദുള്‍ നാസറും ആവശ്യപ്പെട്ടു.
Business
കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇൻഷ്വറൻസ് മൊമെന്റം വാല്യൂ 50 ഇൻഡക്സ് ഫണ്ട് പുറത്തിറക്കി.
മൊമെന്റം, വാല്യൂ എന്നീ രണ്ടു നിക്ഷേപരീതികൾ സംയോജിപ്പിച്ച് രൂപകല്പന ചെയ്തിട്ടുള്ള പുതിയ യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് പ്ലാൻ നിക്ഷേപകർക്കു വൈവിധ്യമാർന്ന ഇക്വിറ്റി പങ്കാളിത്തത്തോടൊപ്പം ലൈഫ് ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
Business
മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കന്പനിയായ ടാറ്റാ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ടാറ്റ ഇലക്ട്രോണിക്സ് സിസ്റ്റംസ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ടാറ്റാ കണ്‍സൾട്ടിംഗ് എൻജിനിയേഴ്സ് എന്നിവ ലയിപ്പിക്കാൻ ടാറ്റാ ട്രസ്റ്റുകൾ നിർദേശിച്ചു.
കന്പനിയുടെ നിലവിലെ നിയന്ത്രണപരമായ വർഗീകരണത്തിൽ മാറ്റം വരുത്താൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. ടാറ്റ സണ്‍സിനെ ലിസ്റ്റ് ചെയ്യാത്ത പദവി നിലനിർത്താൻകൂടി ലക്ഷ്യമിട്ടാണ് ഈ നിർദേശമെന്ന് ട്രസ്റ്റുകൾ വ്യക്തമാക്കി.
ടാറ്റ സണ്‍സിൽ 66 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടാറ്റാ ട്രസ്റ്റുകൾ വ്യക്തമാക്കുന്നത്, ഈ പുനഃസംഘടന നടപ്പിലാകുന്നതോടെ ടാറ്റാ സണ്‍സിനെ ഒരു നോണ്‍-ബാങ്കിംഗ് ഫിനാൻഷ്യൽ കന്പനിയായോ അല്ലെങ്കിൽ കോർ ഇൻവെസ്റ്റ്മെന്റ് കന്പനിയായോ തരംതിരിക്കുന്നത് അവസാനിപ്പിക്കാൻ സാധിക്കുമെന്നാണ്.
ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കന്പനിയായി തുടരുന്പോൾതന്നെ സ്വന്തമായി പ്രവർത്തനങ്ങളും വരുമാനവുമുള്ള പഴയ പ്രവർത്തനരീതിയിലേക്ക് ടാറ്റാ സണ്‍സിനെ തിരിച്ചുകൊണ്ടുവരാനും ഈ നിർദേശം വഴി സാധിക്കും.
മൊത്തം വരുമാനത്തിന്റെ 64.3% പ്രവർത്തനവരുമാനമായി മാറും
ഉദ്ദേശിക്കുന്ന ലയനം പൂർത്തിയാകുന്നതോടെ, 2026 മാർച്ച് 31 ലെ കണക്കനുസരിച്ച് സംയോജിത സ്ഥാപനത്തിന്റെ പ്രവർത്തന വരുമാനം 1,05,043 കോടി രൂപയായി ലഭിക്കും. സാന്പത്തിക ആസ്തികളിൽനിന്നുള്ള വരുമാനമായ 40,072 കോടി രൂപയുമായി താരതമ്യം ചെയ്യുന്പോഴാണിത്. അതിനാൽ പ്രവർത്തനവരുമാനം മൊത്തം വരുമാനത്തിന്റെ 64.3 ശതമാനം വരുമെന്ന് ട്രസ്റ്റുകൾ വ്യക്തമാക്കി.
ഇതോടെ, ഒരു നോണ്‍-ബാങ്കിംഗ് ഫിനാൻഷ്യൽ കന്പനിയായി തരംതിരിക്കുന്നതിനുള്ള പ്രധാന ബിസിനസ് മാനദണ്ഡങ്ങളിൽ കന്പനി ഉൾപ്പെടില്ലെന്ന് ടാറ്റാ ട്രസ്റ്റുകൾ വ്യക്തമാക്കി.
ലയനത്തിലൂടെ രൂപീകൃതമാകുന്ന പുതിയ സ്ഥാപനത്തിന് ഗ്രൂപ്പ് കന്പനികളിൽ നിക്ഷേപിച്ച 1,77,120 കോടി രൂപ ഉൾപ്പടെ 2,00,158 കോടി രൂപയുടെ അറ്റ ആസ്തി ഉണ്ടാകും. ഇതോടെ ഗ്രൂപ്പ് കന്പനികളിലെ നിക്ഷേപം മൊത്തം അറ്റ ആസ്തിയുടെ 90 ശതമാനത്തിൽ താഴെയായി കുറയും. അതിനാൽ ഒരു കോർ ഇൻവെസ്റ്റ്മെന്റ് കന്പനിക്ക് ബാധകമായ നിബന്ധനകളും ഇതിനു ബാധകമാവില്ല.
ലയനത്തിന് ആർബിഐയുടെ അനുമതി വേണം
ഈ സംയോജനം റിസർവ് ബാങ്കിന്റെ ‘നോണ്‍-ബാങ്കിംഗ് ഫിനാൻഷ്യൽ കന്പനീസ് വോളന്ററി അമൽഗമേഷൻ ഡയറക്ഷൻസ്- 2025’ അനുസരിച്ചായിരിക്കണം നടപ്പിലാക്കേണ്ടത്. ഇതിനായി റിസർവ് ബാങ്കിൽ നിന്ന് മുൻകൂട്ടി ’നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ ലഭ്യമാക്കേണ്ടതുണ്ട്.
പുനഃസംഘടനയ്ക്കു ശേഷം ടാറ്റ സണ്‍സ് ഒരു കോർ ഇൻവെസ്റ്റ്മെന്റ് കന്പനി അല്ലാതായി മാറുന്നതോടെ, കന്പനിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തിരിച്ചേൽപ്പിക്കേണ്ടിവരുമെന്നും ടാറ്റ ട്രസ്റ്റുകൾ വ്യക്തമാക്കി.
ടാറ്റ ഗ്രൂപ്പിന്റെ 100 വർഷത്തിലേറെ പഴക്കമുള്ള സംഘടനാ ഘടന നിലനിർത്തുന്നതോടൊപ്പം നിയന്ത്രണ വ്യവസ്ഥകൾക്ക് അനുസൃതമായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർദിഷ്ട ഘടന രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ടാറ്റ ട്രസ്റ്റ്സ് അറിയിച്ചു.
Business
കൊച്ചി: സംസ്ഥാനത്ത് വൻ ഇടിവോടെ വാരാദ്യ വിപണി ആരംഭിച്ച് സ്വർണം. ഗ്രാമിന് 230 രൂപയും പവന് 1,840 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,765 രൂപയിലും പവന് 1,10,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വൻ ചാഞ്ചാട്ടങ്ങൾ ദൃശ്യമായ കഴിഞ്ഞ വാരം ഇടിവോടെയാണ് സ്വർണവ്യാപാരം അവസാനിച്ചത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്.
ഓണക്കാല ഇടിവിൽ ഒരാഴ്ചയ്ക്കിടെ പവന് 8,800 രൂപയോളമാണ് ഇടിഞ്ഞ ശേഷമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം ദൃശ്യമായത്. ഓഗസ്റ്റ് തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. പിന്നീട് കുതിപ്പും കിതപ്പുമാണ് ദൃശ്യമായത്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 73.22 ഡോളർ ഇടിഞ്ഞ് 4213.7 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഒരുവേള 4,207 ഡോളറിലും എത്തിയിരുന്നു.
അതേസമയം, വെള്ളി വിലയും ഇന്നു താഴേക്കാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ചുരൂപ താഴ്ന്ന് 240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
ഏഷ്യൻ റബർ അവധി വ്യാപാരകേന്ദ്രങ്ങളിൽ ഉത്പന്ന വില തിളച്ചുമറിഞ്ഞു. ഊഹക്കച്ചവടക്കാർ സൃഷ്ടിച്ച കുതിപ്പിൽ റബർ പതിനഞ്ച് വർഷത്തെ ഉയർന്ന നിലവാരം ദർശിച്ചു. ഭക്ഷ്യഎണ്ണ ഇറക്കുമതി തീരുവയിൽ വരുത്തിയ ഇളവ് നാളികേര മേഖലയിൽ ആശങ്ക പടർത്തി. ഉത്സവ സീസണിലെ അമിത വിലക്കയറ്റം തടയാൻ പാം ഓയിൽ, സൂര്യകാന്തി എണ്ണകളുടെ ഇറക്കുമതി കൂടുതൽ സുഗമമാക്കി. കുരുമുളക് പുതിയ ദിശ തേടുന്നു. കാലാവസ്ഥാ വ്യതിയാനത്തിൽ ശൈത്യകാലത്തിന്റെ വരവ് വൈകുമോ? ചുക്ക് വിലക്കയറ്റത്തെ സ്റ്റോക്കിസ്റ്റുകൾ ഉറ്റുനോക്കുന്നു.
അന്താരാഷ്ട്ര റബർ മാർക്കറ്റിൽ അതിശക്തമായ മുന്നേറ്റം. ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ചിൽ റബർ അവധി വില 15 വർഷത്തെ ഉയർന്ന തലത്തിലേക്ക് സഞ്ചരിച്ചു. വെള്ളിയാഴ്ച ഫെബ്രുവരി അവധി വില കിലോയ്ക്ക് 450 യെന്നായി. ഒക്ടോബർ അവധി 468 യെൻ വരെയും കയറി.
സാങ്കേതികമായി ഒസാക്കയിൽ റബർ ബുള്ളിഷ് ട്രെൻഡിലാണ്. ഫെബ്രുവരി അവധിക്ക് 444 യെന്നിൽ സപ്പോർട്ടുണ്ട്. ഈ താങ്ങ് നിലനിർത്തിയാൽ 455-460 യെന്നിലേക്കും, അടുത്ത ചുവടിൽ 478 യെന്നിനെ ലക്ഷ്യമാക്കാം. കഴിഞ്ഞ വാരം ആറര ശതമാനം വില ഉയർന്നു, അതായത് 27 യെൻ. ഇത്ര ശക്തമായ റാലിയിൽ ഫണ്ടുകൾ ലാഭമെടുപ്പ് നടത്തിയിട്ടില്ല. അവർ അതിന് നീക്കം നടത്തിയാൽ 443 യെന്നിലേക്കും തുടർന്ന് 438 യെന്നിലേക്കും തിരുത്തലിനു സാധ്യത.
പരക്കംപാഞ്ഞ് ഊഹക്കച്ചവടക്കാർ
സെപ്റ്റംബർ 18ന് അവസാനിച്ച വാരം അവധി വ്യാപാരത്തിൽ ഓപ്പറേറ്റർമാർ ഏകദേശം നാല് ലക്ഷം ടണ്ണിന് മുകളിൽ പൊസിഷനുകൾ പെട്ടെന്ന് ഒഴിവാക്കി. ഒറ്റ ആഴ്ചയിൽ ഇത്തരം ഒരു പ്രതിഭാസം അപൂർവമാണ്. ഇതിനിടെ മഴ വീണ്ടും ശക്തമാകുമെന്ന തായ് കാലാവസ്ഥാ റിപ്പോർട്ട് നിക്ഷേപകരെ പുതിയ വാങ്ങലുകൾക്ക് തിങ്കളാഴ്ച മുതൽ പ്രേരിപ്പിച്ചു. ബുധനാഴ്ച വരെ ജപ്പാൻ ദേശീയ അവധിയായിരുന്നെങ്കിലും ഈ മൂന്ന് ദിവസങ്ങളിൽ ഇടപാടുകൾക്ക് എക്സ്ചേഞ്ച് അവസരം നൽകിയതും ശ്രദ്ധേയം.
ചൈനയിൽ ആയിരുന്നെങ്കിൽ ഇത്തരം സന്ദർഭങ്ങളിൽ കൃത്രിമങ്ങൾ അരങ്ങേറും, എന്നാൽ ജപ്പാനിൽ അതിനുള്ള സാധ്യത ഒരു ശതമാനം പോലുമുണ്ടാവില്ല. അപ്രതീക്ഷിത വാങ്ങൽ താത്പര്യം കണ്ട് ഷോർട്ട് കവറിംഗിനായി ഒരു വിഭാഗം ഊഹക്കച്ചവടക്കാർ പരക്കം പാഞ്ഞു.
2011 ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 535 യെൻ ആണ് റബറിന്റെ റിക്കോർഡ് വില. നിലവിലെ ബുൾ റാലിയിൽ റെക്കോർഡ് മറികടക്കുമോയെന്ന് ഇപ്പോൾ വിലയിരുത്താൻ സമയമായിട്ടില്ല. ഹ്രസ്വകാലയളവിലേക്ക് വീക്ഷിച്ചാൽ 478 യെൻ വരെ മുന്നേറാം. അതായത് ഫെബ്രുവരിയിലെ ഉയർന്ന വിലയായ 378 യെന്നിൽ നിന്ന് 100 യെന്നിന്റെ കുതിപ്പ്. 500 യെന്നിൽ വിപണിക്ക് മനഃശാസ്ത്രപരമായ പ്രതിരോധം നേരിടാം.
ചൈനയിൽ ഷാങ്ഹായ് എക്സ്ചേഞ്ചിൽ ജനുവരി അവധി 19,600 യുവാനിലേക്കു കയറി. ആഗോള റബർ വിപണിയിലെ വാങ്ങൽ താത്പര്യം ശക്തമാകുന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്താം. സിംഗപ്പുർ എക്സ്ചേഞ്ചിലും റബർ വില ഉയർന്നു. തായ്ലൻഡിലെ കാലാവസ്ഥാ സാഹചര്യം, തെക്കുകിഴക്കൻ ഏഷ്യയിലെ ഉത്പാദന ലഭ്യത, ചൈനീസ് ഡിമാൻഡ്, ജാപ്പനീസ് യെന്നിന്റെ ചാഞ്ചാട്ടം എന്നിവ ഈ വാരം വിപണിയുടെ ദിശ നിർണയിക്കും. തായ്ലൻഡിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന കാലാവസ്ഥാ സൂചനയുണ്ട്. ബാങ്കോക്കിൽ റബർ കിലോയ്ക്ക് 268 രൂപയിൽനിന്ന് 271 രൂപയായി.
സംസ്ഥാനത്ത് അനുകൂല കാലാവസ്ഥയിൽ മരങ്ങളിൽ നിന്നുള്ള യീൽഡ് ഉയരാം. നിലവിൽ ലാറ്റക്സ് കിലോയ്ക്ക് 193 രൂപയിലും നാലാം ഗ്രേഡ് 277 രൂപയിലുമാണ്. ദീപാവലിക്ക് മുന്നേ പരമാവധി റബർ ശേഖരിക്കാൻ ഉത്തരേന്ത്യൻ വ്യവസായികൾ ശ്രമിക്കാം.
ഭക്ഷ്യഎണ്ണ: തീരുവയിൽ ഇടപെട്ട് കേന്ദ്രം
ഉത്സവ സീസണായതിനാൽ ഭക്ഷ്യഎണ്ണ വിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കാൻ സോയാബീൻ, പാം ഓയിൽ, സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി ഡ്യൂട്ടി കേന്ദ്രം വെട്ടിക്കുറച്ചു. ശുദ്ധീകരിച്ച സൺഫ്ലവർ ഓയിലിന്റെ ഇറക്കുമതി തീരുവ 32.5 ശതമാനത്തിൽനിന്ന് 22.5 ശതമാനമാക്കി. അതേസമയം, ക്രൂഡ് സോയാബീൻ ഓയിൽ, ക്രൂഡ് പാം ഓയിൽ തീരുവ 10ൽ നിന്ന് 5 ശതമാനമാക്കി.
ദീപാവലി വരെയുള്ള കാലയളവിലെ വിലസ്ഥിരത മുന്നിൽ കണ്ടുള്ള നീക്കം ആഭ്യന്തര ഭക്ഷ്യഎണ്ണയുടെ ലഭ്യത ഉയർത്താം. ഒപ്പം വിലക്കയറ്റം പിടിച്ചുനിർത്താനും ഉപകരിക്കും. കൂടുതൽ ഇറക്കുമതികൾക്ക് വ്യവസായികളെ ഇത് പ്രോത്സാഹിപ്പിക്കാം.
പാം ഓയിലും സൂര്യകാന്തി എണ്ണയും കേരളത്തിലെ ഉപഭോക്താക്കൾക്കിടയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വ്യവസായികൾ വെളിച്ചെണ്ണ വില അമിതമായി ഉയർത്തുന്ന ഘട്ടങ്ങളിൽ കുടുംബ ബജറ്റിന് ആശ്വാസം നൽകുന്നതിലും ഇറക്കുമതി പാചക എണ്ണകൾക്ക് വലിയ പങ്കുണ്ട്. എന്നാൽ മറ്റ് എണ്ണകളുടെ ഡ്യൂട്ടി ഇളവ് വെളിച്ചെണ്ണയിൽ സമ്മർദം ഉളവാക്കാം. കൊച്ചിയിൽ വെളിച്ചെണ്ണ ക്വിന്റലിന് 100 രൂപ കുറഞ്ഞ് 25,300 രൂപയിലും കാങ്കയത്ത് 175 രൂപ താഴ്ന്ന് 21,675 രൂപയിലും നിലകൊണ്ടു. മുൻവാരംതന്നെ സൂചന നൽകിയതാണ് വിദേശ ഭക്ഷ്യഎണ്ണകൾക്ക് മുന്നിൽ വെളിച്ചെണ്ണ വഴുതുമെന്ന്. പുതിയ സാഹചര്യത്തിൽ നാളികേര ഉത്പന്നങ്ങൾ അൽപം പിരിമുറുക്കത്തിലാവാം.
കുരുമുളകിൽ പിടിമുറുക്കി കർഷകർ
ഇന്ത്യൻ കുരുമുളക് പുതിയ ദിശ തേടുന്നു. ഉത്പന്ന ക്ഷാമം രൂക്ഷമായി തുടരുമ്പോഴും നിരക്ക് ഇടിക്കാനുള്ള എല്ലാ ശ്രമങ്ങളും ഉത്തരേന്ത്യൻ വ്യവസായികൾ തുടരുന്നു. ദീപാവലി വരെയുള്ള കാലയളവിലേക്ക് വൻതോതിൽ ചരക്ക് കറിമസാല വ്യവസായികൾക്ക് ആവശ്യമുണ്ട്. ഇതിനിടെ കാലാവസ്ഥാ വ്യതിയാനത്തിൽ അടുത്ത സീസണിൽ വിളവ് ചുരുങ്ങുമെന്ന ആശങ്കയിൽ സ്റ്റോക്കിസ്റ്റുകളും കർഷകരും മുളകിൽ പിടിമുറുക്കി.
കയറ്റുമതി വിപണിയിൽ ഇന്ത്യ സജീവമല്ല. എന്നാൽ ചുരുക്കം ചില യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഓർഡറുകൾക്ക് ആവശ്യമായ മലബാർ മുളക് അവർ ശേഖരിക്കുന്നുണ്ട്. വിദേശ ഓർഡറുകളെക്കുറിച്ചുള്ള വിവരങ്ങൾ കയറ്റുമതി ലോബി അതീവ രഹസ്യമാക്കുകയാണ്.
കൊച്ചി ഗാർബിൾഡ് കുരുമുളക് ക്വിന്റലിന് 71,900 രൂപയിലാണ്. ഇന്ത്യൻ ആഭ്യന്തര വില ടണ്ണിന് 7625 ഡോളറാണ്. ഇത് ഇന്തോനേഷ്യൻ കുരുമുളകിനേക്കാൾ ഏകദേശം 780 ഡോളറും, വിയറ്റ്നാമിനേക്കാൾ 1530 ഡോളറും ബ്രസീലിനേക്കാൾ ഏകദേശം 1760 ഡോളറും കൂടുതലാണ്. അതേസമയം, നമ്മുടെ വിലയേക്കാൾ 1400 ഡോളർ ഉയർത്തി 9250 ഡോളറാണ് മലേഷ്യൻ മുളക് വില. വില കൂടുതലെങ്കിലും അതിന് വിദേശ ബയർമാരുണ്ടെന്നത് ശ്രദ്ധേയം.
ചുക്കിന് ഉത്സാഹമില്ല
എൽ നിനോ പ്രതിഭാസത്തിനിടയിൽ രാജ്യത്ത് ശൈത്യകാലത്തിന്റെ വരവിന് കാലതാമസം സംഭവിക്കുമോയെന്ന ആശങ്കയിലാണ് ചുക്ക് ഉത്പാദകർ. തണുപ്പ് മുന്നിൽ കണ്ട് ചുക്ക് സംഭരണത്തിന് അന്തർസംസ്ഥാന വ്യാപാരികൾ ഇനിയും ഉത്സാഹം കാണിച്ചിട്ടില്ല. വൻ ഓർഡറുകൾ ഉത്തരേന്ത്യയിൽനിന്നും ശൈത്യകാലത്ത് എത്താറുണ്ട്. വിവിധയിനം ചുക്ക് ക്വിന്റലിന് 34,000-36,000 രൂപയിലാണ്.
ലേലകേന്ദ്രങ്ങൾ സജീവമാക്കി ഏലക്ക
ഏലക്ക പ്രവാഹം ആഭ്യന്തര വ്യാപാരികളെയും കയറ്റുമതിക്കാരെയും ലേല കേന്ദ്രങ്ങളിൽ സജീവമാക്കി. പിന്നിട്ട വാരം ഏകദേശം 9.40 ലക്ഷം കിലോ ഏലക്ക വിൽപനയ്ക്ക് ഇറങ്ങി. ഇതിൽ 8.9 ലക്ഷം കിലോ ചരക്കും വിറ്റഴിഞ്ഞു. ഇത്ര കനത്ത അളവിൽ ചരക്ക് വരവിനിടയിലും കേവലം 56,977 കിലോ മാത്രമാണ് ബാക്കി വന്നത്. അതായത് ലേലത്തിന് ഇറങ്ങിയ ചരക്കിൽ ഏകദേശം 94 ശതമാനവും വിറ്റു. ശക്തമായ ഡിമാൻഡ് ആകർഷകമായ വിലയ്ക്ക് അവസരം ഒരുക്കി. ശരാശരി ഇനങ്ങൾ ഏകദേശം 3200 രൂപ ഉറപ്പുവരുത്തി. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ ലഭിച്ച വില കിലോയ്ക്ക് 2540 രൂപയാണ്. അതായത് ഒരു വർഷത്തിനിടെ ഏലക്ക വിലയിൽ ഏകദേശം 26 ശതമാനം വർധന.
Business
ആഗോള ക്രൂഡ് ഓയിൽ വിലയിലെ അമിത ചാഞ്ചാട്ടവും ഇന്ത്യൻ നാണയത്തിലെ ദുർബലതയും വിദേശ ഫണ്ടുകളുടെ വിൽപനയ്ക്ക് ആക്കം കൂട്ടി. ഓഹരി വിപണി തുടർച്ചയായ ഏഴാം വാരവും നഷ്ടത്തിലാണ്. ആറു വർഷത്തിനിടയിലെ നിഫ്റ്റിയുടെ ഏറ്റവും ദൈർഘ്യമേറിയ പ്രതിവാര നഷ്ട പരമ്പരയാണിത്. ഇതിന് മുമ്പ് സമാനമായ ഏഴ് ആഴ്ച നീണ്ട തകർച്ച 2020 ഫെബ്രുവരി-ഏപ്രിൽ കോവിഡ് മഹാമാരിക്കിടയിലെ ഓഹരി വിപണി തകർച്ചയിലായിരുന്നു.
ഏഴ് ആഴ്ചകൾക്കിടെ ബോംബെ സൂചിക 4604 പോയിന്റും നിഫ്റ്റി 1430 പോയിന്റും ഇടിഞ്ഞു. പോയവാരം സെൻസെക്സ് 400 പോയിന്റും നിഫ്റ്റി സൂചിക 206 പോയിന്റും നഷ്ടത്തിലാണ്. വെള്ളിയാഴ്ച ഗാന്ധിജയന്തി പ്രമാണിച്ച് വിപണി അവധിയാണ്.
കനത്ത പ്രതിസന്ധികൾക്കിടയിലും നിഫ്റ്റി ഒരിക്കൽ കൂടി 23,000 പോയിന്റിലെ നിർണായക സപ്പോർട്ട് നിലനിർത്തി നിക്ഷേപകർക്ക് ആത്മവിശ്വാസം സമ്മാനിച്ചു. ഓപ്പണിംഗിലെ കുതിപ്പിൽ സൂചിക 23,489 പോയിന്റ് വരെ മുന്നേറിയതിനിടെ വിദേശ ഫണ്ടുകൾ മുൻനിര ഓഹരികളിൽ വിൽപന ഉയർത്തിയത് വിപണിയെ സമ്മർദത്തിലാക്കി.
ഇടിഞ്ഞെങ്കിലും തകരാതെ നിഫ്റ്റി
ഹെവിവെയ്റ്റ് ഓഹരികൾ വാങ്ങാൻ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മത്സരിച്ചത് ഒരു പരിധിവരെ സൂചികയുടെ തകർച്ച തടയാൻ ഉപകരിച്ചു. ഒരുഘട്ടത്തിൽ 23,030 ലേക്ക് നിഫ്റ്റി ഇടിഞ്ഞെങ്കിലും, പിന്നിട്ട രണ്ടാഴ്ചകളിൽ ഇതേ കോളത്തിൽ സൂചിപ്പിച്ച 23,122-23,116 പോയിന്റിലെ താങ്ങ് വ്യാപാരാന്ത്യം വരെ സൂചിക നിലനിർത്തി. 23,140 പോയിന്റിലാണ് ക്ലോസിംഗ്. കഴിഞ്ഞ രണ്ടാഴ്ചകളിൽ നിലനിർത്താനായ ഈ നിർണായക സപ്പോർട്ട് ഒരു തിരിച്ചുവരവിന് മേൽക്കൈയായി മാറാം. പ്രത്യേകിച്ച് ഈവാരം ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങുന്നതും ഡെറിവേറ്റീവ് മാർക്കറ്റിൽ സെപ്റ്റംബർ കരാറുകളുടെ കാലാവധി ചൊവ്വാഴ്ച അവസാനിക്കുന്നതും സമ്മർദം കുറയ്ക്കാം.
ഡെയ്ലി ചാർട്ടിലെ ചലനങ്ങൾ വിലയിരുത്തിയാൽ 23,000 പോയിന്റ് ഏറെ നിർണായകം തന്നെ. 22,943ലെ ആദ്യ സപ്പോർട്ട് നിലനിർത്തുന്നതിൽ വിപണി വിജയിച്ചാൽ പുൾബാക്ക് റാലിയിൽ 23,412-23,685 ലക്ഷ്യമാക്കാം. അതേസമയം, പ്രതികൂല വാർത്തകളിൽ ആദ്യ സപ്പോർട്ട് തകർന്നാൽ 22,747ലേക്ക് തിരുത്തലിനു ശ്രമിക്കാം.
നിഫ്റ്റിയെ സംബന്ധിച്ച് 200 ആഴ്ചകളിലെ നിർണായക സപ്പോർട്ട് മേഖലയാണ് 23,000 പോയിന്റ്. ഡെയ്ലി, വീക്കിലി ചാർട്ടുകളിൽ എംഎസിഡി നെഗറ്റീവ് ക്രോസ്ഓവർ ദൃശ്യമാകുന്നതും സിഗ്നൽ ലൈനിന് താഴേക്കു നീങ്ങുന്നതും ദുർബലാവസ്ഥയെ സൂചിപ്പിക്കുന്നു. സൂപ്പർ ട്രെൻഡും പാരബോളിക്കും സെല്ലിംഗ് മൂഡിലായത് വിൽപനക്കാർക്ക് ആത്മവിശ്വാസം പകരും. സെപ്റ്റംബറിൽ നിഫ്റ്റി ഫ്യൂച്ചേഴ്സ് 23,379ൽനിന്ന് വാരാന്ത്യം 23,141ലേക്ക് തളർന്നു. ഇതിനിടെ വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 174 ലക്ഷം കരാറുകളിൽനിന്ന് 133.31 ലക്ഷം കരാറായി.
40 ലക്ഷം കരാറുകൾ കുറഞ്ഞു
40.69 ലക്ഷം കരാറുകളാണ് ഒറ്റ ആഴ്ചയിൽ കുറഞ്ഞത്, അതായത് 23 ശതമാനം. സെപ്റ്റംബർ സീരീസിന്റെ സെറ്റിൽമെന്റ് ചൊവ്വാഴ്ചയായതിനാൽ പൊസിഷനുകൾ കുറച്ചതിനൊപ്പം ഒക്ടോബർ സീരീസിലേക്ക് റോളോവറിനും വിഭാഗം ഉത്സാഹിച്ചു. ഒക്ടോബർ സീരീസിൽ ഓപ്പൺ ഇന്ററസ്റ്റ് ഒറ്റദിവസം 28 ശതമാനം ഉയർന്ന് 104.4 ലക്ഷമായി. വാരാന്ത്യത്തിൽ നിരക്ക് ഉയർന്നതിനിടെ ഓപ്പൺ ഇന്ററസ്റ്റ് വർധിച്ചത് പുതിയ ലോംഗ് പൊസിഷനുകൾക്ക് മുൻതൂക്കമെങ്കിലും, ഇത് ബുൾ റാലിക്ക് അവസരം ഒരുക്കുമെന്ന് വിലയിരുത്താനാവില്ല.
തിരുത്തൽപാതയിൽ സെൻസെക്സ്
സെൻസെക്സ് 74,294 പോയിന്റിൽനിന്ന് കരുത്തോടെയാണ് തുടക്കം കുറിച്ചത്. ഒരുവേള സൂചിക 75,000 പ്രതിരോധം തകർത്ത് 75,038 വരെ കയറി. എന്നാൽ, കഴിഞ്ഞവാരം സൂചിപ്പിച്ച 75,159ലെ പ്രതിരോധത്തിലേക്ക് സഞ്ചരിക്കാൻ അവസരം നൽകാതെ വിദേശ ഫണ്ടുകൾ കനത്ത വിൽപന നടത്തി.
ഇതോടെ ആറ് ആഴ്ചകളിലെ തകർച്ചയിൽനിന്ന് തിരിച്ചുവരവിനുള്ള മോഹം അവസാനിപ്പിച്ച് സെൻസെക്സ് വീണ്ടും തിരുത്തലിന്റെ പാതയിലായി. ഒരവസരത്തിൽ 73,477ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 73,895 പോയിന്റിലാണ്. മുൻവാരം സൂചന നൽകിയതുപോലെ, തുടർച്ചയായ ആറാഴ്ചകളിലെ തകർച്ചയിൽ പല ഓഹരി വിലകളും ആകർഷകമായത് ഓപ്പറേറ്റർമാരെ ആകർഷിക്കുമെന്ന് പറഞ്ഞത് ശരിവച്ചു.
വാരാന്ത്യ ദിനം അവർ പുതിയ വാങ്ങലുകാരായി രംഗത്തിറങ്ങിയതോടെ സൂചികയിൽ ഉണർവുണ്ടായി. ഈവാരം സെൻസെക്സ് 74,796-75,697നെ ഉറ്റുനോക്കാം. സപ്പോർട്ട് 73,235-72,575 പോയിന്റിലാണ്.
ഗിഫ്റ്റ് നിഫ്റ്റിയിൽ റിക്കാർഡ് വ്യാപാരം
രാജ്യാന്തര ഫണ്ടുകൾ സിംഗപ്പുരിൽ ഗിഫ്റ്റ് നിഫ്റ്റിയിൽ വൻ നിക്ഷേപത്തിന് തയാറായി. ഇന്ത്യൻ വിപണിയുടെ അന്താരാഷ്ട്ര മുഖമായ ഗിഫ്റ്റ് നിഫ്റ്റിയിൽ വ്യാപാരം പുതിയ റിക്കാർഡിലെത്തി. വാരാന്ത്യം 5,12,023 കരാറുകളാണ് വ്യാപാരം നടന്നത്. ഇതോടെ പ്രതിദിന ഇടപാടുകളുടെ വ്യാപ്തി 23.67 ബില്യൺ ഡോളറായി.
മുൻ ടേൺഓവർ റിക്കാർഡ് 23.48 ബില്യൺ ഡോളറായിരുന്നു. ഇന്ത്യൻ വിപണിയിലേക്ക് വിദേശ നിക്ഷേപകർക്ക് എളുപ്പത്തിൽ പ്രവേശിക്കാനുള്ള അന്താരാഷ്ട്ര പ്ലാറ്റ്ഫോമാണ് ഗിഫ്റ്റ് നിഫ്റ്റി. ദീർഘകാലയളവിൽ രൂപ വീണ്ടും ദുർബലമാകുമെന്ന കഴിഞ്ഞ വാരങ്ങളിൽ നൽകിയ സൂചന ശരിവയ്ക്കുന്നു. രൂപ 95.80ൽനിന്ന് 95.54ലേക്ക് കരുത്ത് കാണിച്ചെങ്കിലും പിന്നീട് 95.97ലേക്ക് ദുർബലമായി. വാരാന്ത്യത്തിൽ രൂപ 95.80ലാണ്.
അന്താരാഷ്ട്ര സ്വർണവില ട്രോയ് ഔൺസിന് 4377 ഡോളറിൽനിന്ന് 4246ലേക്ക് താഴ്ന്നങ്കിലും ക്ലോസിംഗിൽ 4284 ഡോളറിലാണ്. ഈവാരം 4214-4405 ഡോളർ റേഞ്ചിൽ നീങ്ങാം.
Business
കൊച്ചി: സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കും ടൂറിസം വ്യവസായത്തിനും കൂടുതല്‍ ഉണര്‍വേകി 13-ാമത് കേരള ട്രാവല്‍ മാര്ട്ടിന് (കെടിഎം 2026) കൊച്ചിയില്‍ സമാപനം. ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കു സഹായകമായ ബയേഴ്സ്-സെല്ലേഴ്സ് കൂടിക്കാഴ്ചകളാലും ടൂറിസം പുരോഗതിക്ക് ഉതകുന്ന ഫലപ്രദമായ ചര്‍ച്ചകള്‍ കൊണ്ടും സമ്പന്നമായിരുന്നു നാലു ദിവസത്തെ ട്രാവല്‍ മാര്‍ട്ട്.
ആകെ 58,000 ബിസിനസ് കൂടിക്കാഴ്ചകളാണു നടന്നത്. വിനോദസഞ്ചാര മേഖലയില്‍ നിർമിതബുദ്ധി വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും സഞ്ചാരികളുടെ മനസറിഞ്ഞുള്ള യാത്രാനുഭവങ്ങള്‍ നല്കാന് മനുഷ്യ ഇടപെടലുകളിലൂടെ മാത്രമേ സാധിക്കൂവെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
സമാപനസമ്മേളനം ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ ഉദ്ഘാടനം ചെയ്തു. കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് അധ്യക്ഷത വഹിച്ചു.
ഇന്ത്യ ടൂറിസം അസി. ഡയറക്ടര്‍ എസ്. പദ്മാവതി, കെടിഎം സെക്രട്ടറി എസ്. സ്വാമിനാഥന്, മുന്‍ കെടിഎം പ്രസിഡന്റുമാരായ ജോസ് ഡൊമിനിക്, ഇ.എം. നജീബ്, ബേബി മാത്യു, റിയാസ് അഹമ്മദ്, ഏബ്രഹാം ജോര്‍ജ്, കെടിഎം ജോയിന്റ് സെക്രട്ടറി ജോബിന് ജോസഫ്, വൈസ് പ്രസിഡന്റ് സി. ഹരികുമാര്‍, ട്രഷറര്‍ ജിബ്രാന് ആസിഫ്, സിഇഒ എസ്. രാജ്കുമാര് തുടങ്ങിയവര്‍ സംബന്ധിച്ചു.
കെടിഎം 2026ന്റെ ഭാഗമായി വാട്ടര്‍ മെട്രോ
കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെടിഎം 2026) ഭാഗമായി കൊച്ചി വാട്ടര്‍ മെട്രോ. ബോള്‍ഗാട്ടി, മറൈന്‍ഡ്രൈവ് എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍നിന്ന് കെടിഎം വേദിയായ വെല്ലിംഗ്ടണ്‍ ഐലൻഡിലേക്ക് പ്രതിനിധികള്‍ക്കു യാത്രാസൗകര്യം ഒരുക്കിയാണ് വാട്ടര്‍ മെട്രോ കെടിഎമ്മിന്റെ ഭാഗമായത്. അതുവഴി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍നിന്നുമുള്ള കെടിഎം ബയേഴ്സിന് കൊച്ചിയിലെ ജലപാതകള്‍ പരിചയപ്പെടാനും ആസ്വദിക്കാനുമുള്ള അവസരവും കൈവന്നു.
കൊച്ചിയുടെ വിനോദസഞ്ചാര ഗതാഗത സംവിധാനങ്ങളുടെ ഭാഗമായി വാട്ടര്‍ മെട്രോയെ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇത്തവണ കെടിഎമ്മിന്റെ ആസൂത്രണ ഘട്ടത്തില്‍ത്തന്നെ ഈ ആശയം പരിഗണിച്ചിരുന്നതായി കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു.
ബോള്‍ഗാട്ടി, മറൈന്‍ഡ്രൈവ് എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍നിന്ന് റോഡ് മാര്‍ഗം വെല്ലിംഗ്ടണ്‍ ഐലൻഡിലെ വേദിയിലെത്താന്‍ ഏറെ സമയമെടുക്കും.എന്നാല്‍ വാട്ടര്‍മെട്രോ വഴി ഏകദേശം അര മണിക്കൂറിനുള്ളില്‍ എത്താനായി. ഒപ്പം കൊച്ചിയുടെ കായല്‍ഭംഗി ആസ്വദിക്കാനുള്ള അവസരവും അവര്‍ക്കു ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബോട്ട് സര്‍വീസ് കെടിഎം 2026ന്റെ ഭാഗമാക്കാന്‍ സംഘാടകര്‍ വാട്ടര്‍ മെട്രോ അധികൃതരെ സമീപിക്കുകയായിരുന്നു. ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ ന്യായമായ നിരക്കില്‍ ഈ സേവനം ക്രമീകരിക്കാനായി.
ബയേഴ്സില്നിന്നു മികച്ച പ്രതികരണമാണ് ജലയാത്രാ അനുഭവത്തിനു ലഭിച്ചത്. കൊച്ചിയിലെ വാട്ടര്‍ മെട്രോ മികച്ചതാണെന്നും വീണ്ടും അതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പ്രതികരിച്ചു.
Business
കൊച്ചി: കേരളത്തിന്റെ വൈവിധ്യമാര്‍ന്ന ടൂറിസം സാധ്യതകളെ ലോകത്തിനു മുന്നില്‍ ശക്തമായി അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പുറത്തിറക്കിയ കേരളം ടൂറിസം ബ്രോഷര്‍ ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു.
കെടിഎം 2026ന്റെ ഭാഗമായി വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നടന്ന ചടങ്ങില്‍ കമ്പനിയുടെ വൈസ് ചെയര്മാന് അമല്‍ജിത് മേനോന് ബ്രോഷര്‍ മന്ത്രിക്കു കൈമാറി.
പ്രകൃതിസൗന്ദര്യം, സാംസ്കാരികപൈതൃകം, ആയുര്‍വേദം, കലാരൂപങ്ങള്‍, രുചിവൈവിധ്യം, തനത് ജീവിതശൈലി തുടങ്ങി സംസ്ഥാനത്തിന്റെ ടൂറിസം മേഖലയുടെ സവിശേഷതകളെയും പുതിയ സാധ്യതകളെയും പരിചയപ്പെടുത്തുന്നതാണ് കേരളം ബ്രോഷര്‍.
ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ എം. അഞ്ജന, ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ജിസിസി ആന്‍ഡ് ഇന്ത്യ ഡയറക്ടര്‍ അഡ്വ. അജിത് മാരാത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Business
കോട്ടയം: ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്നു മുതൽ കോട്ടയത്ത് നടക്കും. ഇന്നു രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സഖറിയ പതാക ഉയർത്തും. തുടർന്ന് ഓപ്പറേഷൻ തൂഫാൻ പ്രതിജ്ഞ. മാമ്മൻമാപ്പിള ഹാളിൽ നടക്കുന്ന ഭക്ഷ്യ ഉപകരണ പ്രദർശനം കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യും.
10.30ന് ജറുസലേം മർത്തോമാ പള്ളി ഹാളിൽ പ്രതിനിധി സമ്മേളനം. വൈകുന്നേരം നാലിനു പ്രതിനിധിസമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ലോഗോ പ്രകാശനം ചെയ്യും. ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തും.
നാളെ രാവിലെ ഏഴിന് സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതികൾക്ക് പിന്തുണയുമായി തൂഫാൻ വാക്കത്തണ്‍. ഉച്ചകഴിഞ്ഞു 2.30ന് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിനു സമീപത്തുനിന്നു റാലി ആരംഭിക്കും.
വൈകുന്നേരം അഞ്ചിന് തിരുനക്കര മൈതാനത്ത് ചേരുന്ന പൊതുസമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സഖറിയ അധ്യക്ഷത വഹിക്കും.
Business
കൊച്ചി: ഫുഡ്, ബേക്കറി മേഖലയില്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാനും സംരംഭങ്ങള്‍ ആരംഭിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി കേരളത്തില്‍ ആദ്യമായി ബേക്കേഴ്സ് അസോസിയേഷന് കേരള (ബേക്ക്) ഫുഡ് ടെക് ആന്‍ഡ് ബേക്ക് ഇന്നൊവേഷന് പിച്ചത്തണ് സംഘടിപ്പിക്കുന്നു.
ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിലവിലുള്ള സംരംഭകര്‍ക്കും തങ്ങളുടെ പക്കലുള്ള നൂതന ആശയങ്ങള്‍ പിച്ചത്തണില് അവതരിപ്പിക്കാം. അടുത്ത മാസം കൊച്ചിയില്‍ നടക്കുന്ന ബേക്ക് എക്സ്പോയുടെ ഭാഗമായി അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ ഒക്ടോബര്‍ പത്തിനാണു പരിപാടി.
ഫുഡ്, ബേക്കറി ഉത്പന്നങ്ങള്‍, ബേക്കറി മേഖലയെ സഹായിക്കുന്ന മെഷിനറി-ടെക്നോളജി, അസംസ്കൃത വസ്തുക്കളുടെ ഉത്പാദനത്തിലെ നൂതന രീതികള്‍, ബ്രാന്‍ഡിംഗ്-മാര്‍ക്കറ്റിംഗ്-സെയില്‍സ് ഇന്നൊവേഷനുകള്‍ തുടങ്ങി അഞ്ചു വിഭാഗങ്ങളിലായാണ് ആശയങ്ങള്‍ സ്വീകരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന പത്തു ഫൈനലിസ്റ്റുകള്‍ക്ക് നിക്ഷേപകരുടെയും വ്യവസായ പ്രമുഖരുടെയും മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. മികച്ച ആശയങ്ങള്‍ക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ, രണ്ടാംസമ്മാനമായി 75,000 രൂപ, മൂന്നാം സമ്മാനമായി 50,000 രൂപ എന്നിങ്ങനെ കാഷ് പ്രൈസുകളും ലഭിക്കും. ഈ മാസം 30 വരെ അപേക്ഷ സമര്‍പ്പിക്കാം. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും bake next.com സന്ദർശിക്കുക.
Business
കൊച്ചി: തോട്ടമുടമകളുടെ സംഘടനയായ അസോസിയേഷൻ ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരള (എപികെ)യുടെ ചെയർമാനായി ടി.ആർ. രാധാകൃഷ്ണനും വൈസ് ചെയർമാനായി ഫിലിപ്പ് സി. ജേക്കബും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
Business
ന്യൂഡൽഹി: പൂർണമായും എഥനോളിൽ ഓടുന്ന ഒരു കാർ ഒക്ടോബറിൽ പുറത്തിറക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഈ വാഹനത്തിന് പെട്രോളിന്റെ ആവശ്യം തീരെ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിറ്ററിന് ഏകദേശം 25 രൂപ വിലയുള്ള ഇന്ധനം ഉപയോഗിക്കുന്ന പെട്രോൾ കാറിന് തുല്യമായിരിക്കും ഈ കാറിന്റെ പ്രവർത്തനച്ചെലവ് എന്ന് ഗഡ്കരി പറഞ്ഞു. ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.
സർക്കാരിന്റെ ഇ20 എഥനോൾ ബ്ലെൻഡിംഗ് നയത്തെച്ചൊല്ലിയും വാഹന എൻജിനുകളിൽ ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും പാർലമെന്റിലും സോഷ്യൽ മീഡിയയിലും കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പെട്രോളിന് പകരം 100 ശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന ടൊയോട്ടയുടെ ’ഇന്നോവ ഫ്ലെക്സ്-ഫ്യൂവൽ’ കാറിന്റെ ലോഞ്ചിനായി ഒക്ടോബറിൽ തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് ഗഡ്കരി പറഞ്ഞു. ഓടുന്നതിനിടയിൽ ഈ കാർ 60 ശതമാനം വൈദ്യുതി ഉത്പാദിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
“ലോകത്തിലെ 19 രാജ്യങ്ങളിൽ എഥനോൾ ഉപയോഗിക്കുന്നുണ്ട്, നിലവിൽ ഇന്ത്യയിലെ ഒരു വാഹനത്തിൽ നിന്നും ഇതിനെക്കുറിച്ച് പരാതികളൊന്നും വന്നിട്ടില്ല.”ഗഡ്കരി പറഞ്ഞു.
എഥനോൾ കലർന്ന ഇന്ധനങ്ങളെക്കുറിച്ച് പരാതികളില്ല
ഇന്ത്യയിൽ ഇതുവരെ എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഗഡ്കരി വ്യക്തമാക്കി. ഇ20 പെട്രോൾ മൈലേജിനെയും എൻജിന്റെ പ്രവർത്തനത്തെയും ബാധിക്കുമെന്ന തരത്തിൽ പൊതുജനങ്ങൾക്കിടയിലും ജനപ്രതിനിധികൾക്കിടയിലും ആശങ്ക ഉയരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വാഹന നിർമാതാക്കൾ, ഓട്ടോമൊബൈൽ അസോസിയേഷനുകൾ, ഉപഭോക്തൃ ഗ്രൂപ്പുകൽ എന്നിവരിൽനിന്ന് ഇ20 ഉപയോഗിക്കുന്നതുമൂലം മൈലേജ്, എൻജിന്റെ കാര്യക്ഷമത, പരിപാലനച്ചെലവ് എന്നിവയെ ബാധിക്കുന്നതിനെക്കുറിച്ച് വ്യാപകമായതോ സ്ഥിരീകരിക്കാവുന്ന തരത്തിലുള്ളതോ ആയ പരാതികൾ ലഭിച്ചിട്ടില്ലെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. എൻജിന്റെ ഈടുനിൽപ്പും സമഗ്രികളുടെ അനുയോജ്യതയും സംബന്ധിച്ച് നടത്തിയ ലബോറട്ടറി പഠനങ്ങളും ഫീൽഡ് ട്രയലുകളും ചൂണ്ടിക്കാണിച്ചാണ് സർക്കാർ ഇതിനെ പിന്തുണയ്ക്കുന്നത്.
മറ്റ് ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾ
ഇന്ത്യക്കായി ഇത്തരത്തിലൊരു വാഹനം ആദ്യം ആസൂത്രണം ചെയ്തത് ടൊയോട്ടയുടെ ഇന്നോവ മാത്രമല്ല. ജൂണിൽ മാരുതി സുസുകി രാജ്യത്തെ ആദ്യത്തെ ഫ്ലെക്സ്-ഫ്യുവൽ പാസഞ്ചർ കാർ പുറത്തിറക്കിയിരുന്നു. ഇ20 മുതൽ പൂർണമായും എഥനോൾ വരെയുള്ള എഥനോൾ-പെട്രോൾ മിശ്രിതങ്ങളിൽ ഓടാൻ തക്കവണ്ണമാണ് ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബൈക്ക് ടാക്സികൾക്കും പ്രോത്സാഹനം
എഥനോൾ പ്രഖ്യാപനത്തോടൊപ്പം ബൈക്ക് ടാക്സി സേവനങ്ങളുടെ വ്യാപക ഉപയോഗത്തിനും ഗഡ്കരി ആഹ്വാനം ചെയ്തു. പുതിയ നിക്ഷേപങ്ങളൊന്നും കൂടാതെ തന്നെ ഇരുചക്രവാഹന ഉടമകൾക്ക് അധിക വരുമാനം നേടാൻ ആപ്പ് അധിഷ്ഠിത പ്ലാറ്റ്ഫോമുകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമപ്രദേശങ്ങളിലെ നിലവിൽ ഇരുചക്രവാഹനങ്ങളുള്ളവർക്കായി ഈ സൗകര്യം തുറന്നുകൊടുക്കാൻ സംസ്ഥാന ഗതാഗത മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് നടപ്പിലാക്കിയാൽ കോടിക്കണക്കിന് ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.