x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ളാ​ങ്ക​ണ്ണി തി​രു​നാ​ൾ 29ന് തു​ട​ങ്ങും

വെബ്ഡെസ്ക്
Published: August 17, 2026 01:41 AM IST | Updated: August 17, 2026 01:41 AM IST

വേ​ളാ​ങ്ക​ണ്ണി തീ​ർ​ഥാ​ട​ന കേ​ന്ദ്രം

വേ​​​ളാ​​​​ങ്ക​​​​ണ്ണി: വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ വാ​ർ​ഷി​ക തി​രു​നാ​ളി​ന് 29ന് ​കൊ​ടി​യേ​റു​മെ​ന്ന് തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്‌ട​ർ ഫാ. ​സി. ഇ​രു​ദ​യ​രാ​ജ്, പാ​രീ​ഷ് പ്രീ​സ്റ്റ് ആ​ൻ​ഡ് റെ​ക്‌ട​ർ ഫാ. ​എ​സ്. അ​ർ​പ്പു​ത​രാ​ജ്, പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ഡി. ഉ​ല​ക​നാ​ഥ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ എ​ട്ടു​വ​രെ​യാ​ണ് 11 ദി​വ​സ​ങ്ങ​ളി​ലാ​യി തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

29ന് ​വൈ​കു​ന്നേ​രം 5.45ന് ​ത​ഞ്ചാ​വൂ​ർ ബി​ഷ​പ് ഡോ. തി​യോ​ഡോ​ർ സ​ഖാ​യ​രാ​ജ് കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് മ​ല​യാ​ള​ത്തി​ലും മ​റ്റ് ത​ദ്ദേ​ശീ​യ ഭാ​ഷ​ക​ളി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ണ്ടാ​കും.

തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ ത​മി​ഴ്, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​റാ​ത്തി, കൊ​ങ്ക​ണി തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ൽ പ്ര​ത്യേ​ക തി​രു​ക്ക​ർ​മ​ങ്ങ​ളും വി​ശു​ദ്ധ കു​ർ​ബാ​ന​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : VelankanniThirunal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up