അനുമോൾ പയസ്
കണ്ണൂർ: കണ്ണൂർ ചെമ്പേരി സ്വദേശിനി അനുമോൾ പയസിന് മിസ് ഇന്ത്യ യൂണിവേഴ്സ് അയർലൻഡ് കിരീടം. ഇക്കഴിഞ്ഞ എട്ടിന് അയർലൻഡിലെ ഡബ്ലിനിൽ നടന്ന സൗന്ദര്യമത്സരത്തിലാണ് അയർലൻഡിൽ രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്യുന്ന അനുമോൾ ഈ നേട്ടം സ്വന്തമാക്കിയത്.
മത്സരത്തിലെ റൺവേ ക്യൂൻഎന്ന ഉപപദവിയും അനുമോൾക്കാണ്. കണ്ണൂർ ചെമ്പേരിയിലെ കർഷക കുടുംബാംഗമായ കല്ലംപ്ലാക്കൽ പയസ്-മോളി ദമ്പതികളുടെ മകളാണ്.
ബംഗളൂരുവിലെ നിംഹാൻസിൽനിന്ന് ബിഎസ് സി നഴ്സിംഗ് ബിരുദം നേടിയ ശേഷം അയർലൻഡിലെത്തി നഴ്സായി ജോലിയിൽ പ്രവേശിക്കുകയായിരന്നു.
മിസ് ഇന്ത്യ യൂണിവേഴ്സ് അയർലൻഡ് കിരീടവും റൺവേ ക്യൂൻ പദവിയും ഏറ്റവും വിലമതിക്കുന്ന നേട്ടങ്ങളാണെന്ന് അനുമോൾ പറഞ്ഞു. ഹിന്ദി ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ ആൻമരിയ സഹോദരിയാണ്.
Tags : ChemberiNative AnumolPayas Crowned MissIndiaUniverseIreland Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash