വി.ഡി. സതീശൻ
തിരുവനന്തപുരം: ഈ ആഴ്ചയിലെ പതിവ് മന്ത്രിസഭാ യോഗം ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ചേരുമെന്ന് ഔദ്യോഗിക അറിയിപ്പ്. ചൊവ്വാഴ്ച രാവിലെ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ എക്സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടക്കാനിരിക്കുന്നതിനാലും, ഇതുമായി ബന്ധപ്പെട്ട കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നതിനാലുമാണ് മന്ത്രിസഭാ യോഗം ഉച്ചകഴിഞ്ഞ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലും ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലും പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ഡൽഹിയിലേക്കും ചെന്നൈയിലേക്കും യാത്ര തിരിക്കുന്നുണ്ട്. ബുധനാഴ്ച ഡൽഹിയിലേക്ക് പോകുന്ന മുഖ്യമന്ത്രി, വരുന്ന 19-ന് നടക്കുന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ സംബന്ധിക്കും.
തുടർന്ന് 20-ന് ചെന്നൈയിൽ നടക്കുന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. ഈ തിരക്കുകൾ മുൻനിർത്തിയാണ് ഈ ആഴ്ചത്തെ മന്ത്രിസഭാ യോഗത്തിന്‍റെ സമയം പുനഃക്രമീകരിച്ചിരിക്കുന്നത്.
Tags : ChiefMinister Cabinet Deepika DeepikaNewspaper BreakingNews NewsUpdate