ഡെന്മാര്ക്ക് ഓപ്പണ് ബാഡ്മിന്റണിന്റെ വനിതാ ഡബിള്സില്നിന്ന് ട്രീസ - ഗായത്രി സഖ്യം പുറത്തായി
കോപ്പന്ഹേഗന്: ഡെന്മാര്ക്ക് ഓപ്പണ് ബാഡ്മിന്റണിന്റെ വനിതാ ഡബിള്സില്നിന്ന് ഇന്ത്യയുടെ ട്രീസ ജോളി - ഗായത്രി ഗോപിചന്ദ് സഖ്യം പുറത്ത്. ക്വാര്ട്ടറില് മലേഷ്യയുടെ പേളി താന് - തിന മുരളീധരന് കൂട്ടുകെട്ടിനോടു പരാജയപ്പെട്ടാണ് ട്രീസ - ഗായത്രി സഖ്യം പുറത്തായത്.
സ്കോര്: 21-14, 17-21, 11-21. ആദ്യ ഗെയിം സ്വന്തമാക്കിയശേഷമായിരുന്നു ഇന്ത്യന് സഖ്യം തലകുനിച്ചത്. ലോക 18-ാം നമ്പറായ ട്രീസയും ഗായത്രിയും ആദ്യ ഗെയിമില് 6-4ന്റെ ലീഡ് സ്വന്തമാക്കി മുന്നേറ്റം തുടങ്ങി. ആ കുതിപ്പില് ഗെയിം നേടുകയും ചെയ്തു.
എന്നാല്, രണ്ടും മൂന്നും ഗെയിമില് താളംതെറ്റി. 20 മുതല് 25വരെ നടക്കുന്ന ഫ്രഞ്ച് ഓപ്പണ് ആണ് കണ്ണൂര് സ്വദേശിയായ ട്രീസയുടെയും ഗോപിചന്ദിന്റെ മകളായ ഗായത്രിയുടെയും അടുത്ത ടൂര്ണമെന്റ്.
Tags : Treesa Gayatri Sports DenmarkOpen Badminton