x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ൽ 45 ശ​ത​മാ​നം വ​ള​ർ​ച്ച

വെബ്ഡെസ്ക്
Published: October 17, 2026 12:54 AM IST | Updated: October 17, 2026 12:54 AM IST

ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക്

കൊ​​​​ച്ചി: സെ​​​​പ്റ്റം​​​​ബ​​​​ർ 30ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തെ ര​​​​ണ്ടാം​​​​പാ​​​​ദ​​​​ത്തി​​​​ൽ ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്കി​​​​ന്‍റെ അ​​​​റ്റാ​​​​ദാ​​​​യം 45 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യോ​​​​ടെ 1,386 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. ബാ​​​​ങ്കി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വു​​​​മു​​​​യ​​​​ർ​​​​ന്ന പാ​​​​ദ​​​​വാ​​​​ർ​​​​ഷി​​​​ക അ​​​​റ്റാ​​​​ദാ​​​​യ​​​​മാ​​​​ണി​​​​ത്.

അ​​​​റ്റ​​​​പ​​​​ലി​​​​ശ വ​​​​രു​​​​മാ​​​​നം 26.38 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യോ​​​​ടെ 3,153 കോ​​​​ടി രൂ​​​​പ​​​​യും ഫീ ​​​​ഇ​​​​ൻ​​​​കം 31.86 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യോ​​​​ടെ 1,168 കോ​​​​ടി രൂ​​​​പ​​​​യു​​​​മാ​​​​യി. നി​​​​ഷ്ക്രി​​​​യ ആ​​​​സ്തി ദ​​​​ശാ​​​​ബ്‌​​​ദ​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ നി​​​​ര​​​​ക്കി​​​​ലെ​​​​ത്തി.
ബാ​​​​ങ്കി​​​​ന്‍റെ മൊ​​​​ത്തം ബി​​​​സി​​​​ന​​​​സ് വാ​​​​ർ​​​​ഷി​​​​കാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ 20.12 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 6.41 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. നി​​​​ക്ഷേ​​​​പം 18.61 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യോടെ 3.43 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.

കാ​​​​സാ നി​​​​ക്ഷേ​​​​പം 103 ബി​​​​പി​​​​എ​​​​സ് വ​​​​ർ​​​​ധി​​​​ച്ച് 1.09 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. ആ​​​​കെ നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ന്‍റെ 32.04 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്. പ്ര​​​​വാ​​​​സി നി​​​​ക്ഷേ​​​​പം 26.63 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യോ​​​​ടെ 1.19 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. വാ​​​​യ്പ വാ​​​​ർ​​​​ഷി​​​​കാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ 21.66 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ർ​​​​ധ​​​​ന​​​​യോ​​​​ടെ 3.02 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. ഇ​​​​തോ​​​​ടെ വാ​​​​യ്പ​​​​യി​​​​ൽ മൂ​​​​ന്നു ല​​​​ക്ഷം കോ​​​​ടി രൂ​​​​പ എ​​​​ന്ന നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലും ബാ​​​​ങ്ക് ക​​​​ട​​​​ന്നു.

ഗോ​​​​ൾ​​​​ഡ് ലോ​​​​ൺ വാ​​​​ർ​​​​ഷി​​​​കാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ 37.13 ശ​​​​ത​​​​മാ​​​​ന​​​​വും വാ​​​​ണി​​​​ജ്യ ബാ​​​​ങ്കിം​​​​ഗ് വാ​​​​യ്പ​​​​ക​​​​ള്‍ 25.46 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ർ​​​​ധി​​​​ച്ചു. കോ​​​​ര്‍​പ​​​​റേ​​​​റ്റ് വാ​​​​യ്പ​​​​ക​​​​ളി​​​​ൽ 17.19 ഉം ​​​​കൊ​​​​മേ​​​​ഴ്സ്യ​​​​ൽ വെ​​​​ഹി​​​​ക്കി​​​​ൾ, എ​​​​ക്വി​​​​പ്മെ​​​​ന്‍റ് വാ​​​​യ്പ​​​​ക​​​​ളി​​​​ൽ 21.74 ഉം ​​​​പ്രോ​​​​പ്പ​​​​ർ​​​​ട്ടി ലോ​​​​ണി​​​​ൽ 32.21 ഉം ​​​​ബി​​​​സി​​​​ന​​​​സ് ബാ​​​​ങ്കിം​​​​ഗി​​​​ൽ 12.39ഉം ​​​​ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡി​​​​ൽ 28.27 ഉം ​​​​ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ട്.

വ​​​​ര​​​​വ്- ചെ​​​​ല​​​​വ് അ​​​​നു​​​​പാ​​​​തം 196 ബി​​​​പി​​​​എ​​​​സ് നേ​​​​ട്ട​​​​ത്തോ​​​​ടെ 52.08 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി. ആ​​​​സ്‌​​​​തി​​​​യി​​​​ന്മേ​​​​ലു​​​​ള്ള ആ​​​​ദാ​​​​യം 1.32 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യും ഓ​​​​ഹ​​​​രി​​​​യി​​​ന്മേ​​​ലു​​​​ള്ള ആ​​​​ദാ​​​​യം 256 ബി​​​​പി​​​​എ​​​​സ് വ​​​​ർ​​​​ധ​​​​ന​​​​യോ​​​​ടെ 13.57 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യും പ്ര​​​​തി ഓ​​​​ഹ​​​​രി ബു​​​​ക്ക് വാ​​​​ല്യൂ 166.32 രൂ​​​​പ​​​​യാ​​​​യും ഉ​​​​യ​​​​ർ​​​​ന്നു. ഈ ​​​​പാ​​​​ദ​​​​ത്തി​​​​ൽ തു​​​​ട​​​​ങ്ങി​​​​യ 12 ശാ​​​​ഖ​​​​ക​​​​ൾ കൂ​​​​ടി​​​​യാ​​​​കു​​​​മ്പോ​​​​ൾ ബാ​​​​ങ്കി​​​​ന് നി​​​​ല​​​​വി​​​​ൽ 1,662 ബാ​​​​ങ്കിം​​​​ഗ് ഔ​​​​ട്ട്‌​​​ലെ​​​​റ്റു​​​​ക​​​​ളാ​​​​യെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

സു​​​​പ്ര​​​​ധാ​​​​ന നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലു​​​​ക​​​​ളു​​​​ടെ കാ​​​​ല​​​​ഘ​​​​ട്ടം: കെ.​​​​വി.​​​​എ​​​​സ്. മ​​​​ണി​​​​യ​​​​ൻ

കൊ​​​​ച്ചി: എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും ഉ​​​​യ​​​​ർ​​​​ന്ന ലാ​​​​ഭം, മൊ​​​​ത്തം ബി​​​​സി​​​​ന​​​​സ് 6.4 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ ക​​​​ട​​​​ന്ന​​​​ത്, വാ​​​​യ്പ​​​​ക​​​​ൾ മൂ​​​ന്നു ല​​​​ക്ഷം കോ​​​​ടി രൂ​​​​പ ക​​​​ട​​​​ന്ന​​​​ത് എ​​​​ന്നി​​​​വ​​​യു​​​​ൾ​​​​പ്പ​​​​ടെ പ​​​​ല സു​​​​പ്ര​​​​ധാ​​​​ന നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലു​​​​ക​​​​ളും ഈ ​​​​പാ​​​​ദ​​​​ത്തി​​​​ൽ ബാ​​​​ങ്കി​​​​നു കൈ​​​​വ​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചെ​​​​ന്ന് ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് എം​​​​ഡി​​​​യും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ കെ.​​​​വി. എ​​​​സ്. മ​​​​ണി​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു.

ഊ​​​​ന്ന​​​​ൽ​ കൊ​​​​ടു​​​​ത്ത മേ​​​​ഖ​​​​ല​​​​ക​​​​ൾ പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തു​​​​പോ​​​​ലെ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​യ്ക്കു​​​​ന്നു​​​​ണ്ട്. പ​​​​ലി​​​​ശ​​​​നി​​​​ര​​​​ക്കു​​​​ക​​​​ളി​​​​ലെ മാ​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലും ശ​​​​ക്ത​​​​മാ​​​​യ മൂ​​​​ല​​​​ധ​​​​ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​വും സൂ​​​​ക്ഷ്മ​​​​മാ​​​​യി ക്ര​​​​മീ​​​​ക​​​​രി​​​​ച്ച ബാ​​​​ല​​​​ൻ​​​​സ് ഷീ​​​​റ്റും പ്ര​​​​ധാ​​​​ന ബി​​​​സി​​​​ന​​​​സി​​​​ലെ മി​​​​ക​​​​ച്ച മു​​​​ന്നേ​​​​റ്റ​​​​വു​​​​മാ​​​​യാ​​​​ണ് ത​​​​ങ്ങ​​​​ൾ ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം പ​​​​കു​​​​തി​​​​യി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags : FederalBank NetProfit Growth

Recent News

Corehub Up