Business
കൊച്ചി: മണപ്പുറം ഫിനാന്‍സിന്റെ നടപ്പ് സാമ്പത്തികവര്‍ഷം ഒന്നാം പാദത്തിലെ കണക്കുകള്‍ പുറത്തുവന്നു. കമ്പനിയുടെ നികുതിക്കുശേഷമുള്ള സംയുക്ത ലാഭം വര്‍ഷാടിസ്ഥാനത്തില്‍ 341.40 ശതമാനം വളര്‍ന്ന് 585 കോടി രൂപയിലെത്തി.
കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 57.20 ശതമാനം വളര്‍ന്ന് 69,635 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ പാദത്തില്‍ അറ്റാദായം 132 കോടിയായിരുന്നു.
ജൂണ്‍ പാദത്തില്‍ കമ്പനിയുടെ സ്വര്‍ണപ്പണയ ആസ്തികളില്‍ വര്‍ഷാടിസ്ഥാനത്തില്‍ 97.9 ശതമാനം വളര്‍ച്ചയുണ്ടായി. ഇതു മൊത്തത്തില്‍ 57,006 കോടിയിലെത്തി നില്ക്കുന്നു. സ്വര്‍ണവായ്പകള്‍ ഒഴികെയുള്ള ആസ്തികള്‍ കമ്പനിയുടെ മൊത്തം ആസ്തികളുടെ 18.14 ശതമാനം വരും.
ജൂണ്‍ പാദത്തില്‍ ആശീര്‍വാദ് മൈക്രോ ഫിനാന്‍സിന്റെ ലാഭം 21 കോടി രൂപയാണ്. മണപ്പുറം ഫിനാന്‍സിന്റെ മൊത്തം പ്രവര്‍ത്തനവരുമാനം വര്‍ഷാടിസ്ഥാനത്തില്‍ 34.1 ശതമാനം വളര്‍ന്ന് 3,033 കോടിയിലെത്തിയെന്നും മണപ്പുറം ഫിനാന്‍സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി. പി. നന്ദകുമാര്‍ പറഞ്ഞു.
Business
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2026-27 സാമ്പത്തികവർഷത്തെ ഒന്നാം പാദത്തിൽ എക്കാലത്തെയും ഉയർന്ന ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി. മികച്ച പ്രവർത്തനലാഭവും കുറഞ്ഞ ക്രെഡിറ്റ് കോസ്റ്റുമാണ് ബാങ്കിനു കരുത്തായത്.
മുൻവർഷത്തെ അപേക്ഷിച്ച് അറ്റാദായം 10.23 ശതമാനം വർധിച്ച് 21,121 കോടി രൂപയായി. പ്രവർത്തനലാഭം 9.77 ശതമാനം വാർഷികവളർച്ചയോടെ 33,529 കോടി രൂപയിലെത്തി. അറ്റ പലിശവരുമാനം 14.88 ശതമാനം വർധിച്ച് 46,992 കോടി രൂപയായി.
ആഭ്യന്തര അറ്റ പലിശ മാർജിൻ മുൻ പാദത്തേക്കാൾ 7 ബേസിസ് പോയിന്റ് മെച്ചപ്പെട്ട് 3.00 ശതമാനമായി. ബാങ്കിന്റെ മൊത്തം അറ്റ പലിശ മാർജിൻ 5 ബേസിസ് പോയിന്റ് മെച്ചപ്പെട്ട് 2.86 ശതമാനമായതായും അധികൃതർ അറിയിച്ചു.
Business
കൊച്ചി: നടപ്പുസാന്പത്തികവർഷത്തെ ആദ്യ പാദത്തിൽ 80 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്.
മുൻവർഷത്തെ സമാനപാദത്തിൽ 81 കോടി രൂപയുടെ നഷ്ടമാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ സാന്പത്തികവർഷത്തെ നാലാംപാദത്തിൽ ബാങ്ക് 24 കോടി രൂപ ലാഭം നേടിയിരുന്നു. സുരക്ഷിതവായ്പകൾ, സ്വർണവായ്പകൾ, ആസ്തി ഗുണമേന്മ തുടങ്ങിയ മേഖലകളിൽ വളർച്ച രേഖപ്പെടുത്തി.
ചെറുകിടസംരംഭങ്ങൾ, കൃഷി, റീട്ടെയ്ൽ, സ്വർണവായ്പ തുടങ്ങിയ മേഖലകളിൽ സുരക്ഷിത വായ്പാവിതരണം ശക്തിപ്പെടുത്തിയതാണു ബാങ്കിനെ ലാഭത്തിലെത്തിച്ചത്. ബാങ്ക് കൈകാര്യംചെയ്യുന്ന മൊത്തം ബിസിനസ് 50000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു.
മൊത്തം വായ്പ 27 ശതമാനം വാർഷികവളർച്ചയോടെ 23,216 കോടി രൂപയും നിക്ഷേപം 19 ശതമാനം വളർച്ചയോടെ 26,924 കോടി രൂപയുമായി. 35 ശതമാനം വാർഷികവളർച്ചയോടെ 14,465 കോടി രൂപയാണു സുരക്ഷിതവായ്പ. മൊത്തം വായ്പയിൽ 62 ശതമാനമാണു സുരക്ഷിതവായ്പകൾ.
കാസ (കറന്റ് അക്കൗണ്ട്: സേവിംഗ്സ് അക്കൗണ്ട്) അനുപാതം 12 ശതമാനം വളർച്ചയോടെ 6,297 കോടി രൂപയിലെത്തി. ബാങ്കിന്റെ വായ്പാ-നിക്ഷേപ അനുപാതം 82.3 ശതമാനമാണ്. മൊത്ത നിഷ്ക്രിയ ആസ്തി 5.4 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.8 ശതമാനമായും മെച്ചപ്പെട്ടു. നീക്കിയിരുപ്പ് അനുപാതം ഉയർന്ന് 85.5 ശതമാനത്തിലെത്തി.
പലിശ വരുമാനം 33 ശതമാനം വാർഷികവളർച്ചയോടെ 1098 കോടി രൂപയായി. ബാങ്കിന്റെ വരുമാനവും ചെലവും തമ്മിലുള്ള അനുപാതം മുൻ വർഷത്തെ 78.2 ശതമാനത്തിൽനിന്ന് 58.1 ശതമാനമായി മെച്ചപ്പെട്ടു. പ്രവർത്തനലാഭം 179 ശതമാനം വാർഷിക വളർച്ചനേടി 349 കോടി രൂപയിലെത്തി.
വായ്പകളിലെ റിസ്ക് കുറച്ചും ആസ്തികളുടെ ഗുണമേൻമ വർധിപ്പിച്ചും സുസ്ഥിരമായ വളർച്ച കൈവരിക്കാനാണു ലക്ഷ്യമിടുന്നതെന്ന് ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ. കെ. പോൾ തോമസ് പറഞ്ഞു.
Business
കൊച്ചി: കരൂര്‍ വൈശ്യ ബാങ്ക് ജൂണ്‍ 30ന് അവസാനിച്ച ആദ്യപാദത്തിലെ സാമ്പത്തികഫലങ്ങള്‍ പ്രഖ്യാപിച്ചു.
ബാങ്കിന്റെ മൊത്തം ബിസിനസ് വാര്‍ഷികാടിസ്ഥാനത്തില്‍ 15.94 ശതമാനം വര്‍ധിച്ച് 2,27,267 കോടി രൂപയിലെത്തി. നിക്ഷേപം 14.94 ശതമാനം ഉയര്‍ന്ന് 1,22,587 കോടിയും വായ്പകള്‍ 17.13 ശതമാനം വര്‍ധിച്ച് 1,04,680 കോടിയുമായി.
റീട്ടെയില്‍, കാര്‍ഷിക, എംഎസ്എംഇ വിഭാഗങ്ങളിലെ വായ്പകള്‍ 18 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍, സിഎഎസ്എ നിക്ഷേപം 15.25 ശതമാനം ഉയര്‍ന്ന് സിഎഎസ്എ അനുപാതം 27.55 ശതമാനമായി. ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് 15.15 ശതമാനം വളര്‍ച്ചയോടെ 1,44,364 കോടിയിലെത്തി.
ആദ്യപാദത്തില്‍ ബാങ്കിന്റെ അറ്റലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 44.92 ശതമാനം ഉയര്‍ന്ന് 756 കോടിയായി. പിപിഒപി 36.15 ശതമാനം വര്‍ധിച്ച് 1,096 കോടി രൂപയിലെത്തിയപ്പോള് അറ്റ പലിശ വരുമാനം 31.76 ശതമാനം ഉയര്‍ന്ന് 1,423 കോടി രൂപയായി.
അറ്റ പലിശ മാര്‍ജിന്‍ 4.34 ശതമാനമായും കമ്മീഷന്, ഫീസ് അധിഷ്ഠിത വരുമാനം 7.57 ശതമാനം വര്‍ധിച്ച് 270 കോടിയായും രേഖപ്പെടുത്തി. വരുമാനച്ചെലവ് അനുപാതം 41.24 ശതമാനമായിരുന്നു. ഈ പാദത്തില്‍ ബാങ്കിന്റെ ആര്‍ഒഎ 2.11 ശതമാനവും ആര്‍ഇഒ 20.24 ശതമാനവും രേഖപ്പെടുത്തി.
വളര്‍ച്ച, ലാഭക്ഷമത, ആസ്തി ഗുണനിലവാരം എന്നീ പ്രധാന മേഖലകളിലെ സ്ഥിരതയാര്‍ന്ന പ്രകടനം ബാങ്കിന്റെ ശക്തമായ ബിസിനസ് മാതൃകയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ബി. രമേശ് ബാബു പറഞ്ഞു. ബാങ്ക് ആദ്യപാദത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ വായ്പാ നാഴികക്കല്ല് പിന്നിട്ടതായും അദ്ദേഹം അറിയിച്ചു.
Business
കൊച്ചി: പൊതുമേഖലാബാങ്കായ കാനറ ബാങ്ക് 2026-27 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രണ്ടു ശതമാനം അറ്റാദായ വളര്‍ച്ച രേഖപ്പെടുത്തി. ഇതോടെ ബാങ്കിന്റെ അറ്റാദായം 4,856 കോടി രൂപയായി ഉയര്‍ന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തില്‍ ഇത് 4,752 കോടി രൂപയായിരുന്നു. ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ മൊത്തം വരുമാനം 38,063 കോടി രൂപയില്‍നിന്ന് 39,684 കോടി രൂപയായി വര്‍ധിച്ചു.
പലിശവരുമാനം 31,003 കോടിയില്‍നിന്ന് 32,957 കോടി രൂപയായി ഉയര്‍ന്നു. പ്രവര്‍ത്തനലാഭം കഴിഞ്ഞവര്‍ഷത്തെ 8,554 കോടി രൂപയില്‍നിന്ന് 8,636 കോടിയായി വര്‍ധിച്ചു.
ആസ്തി ഗുണനിലവാരത്തിലും ബാങ്ക് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. മൊത്തം നിഷ്ക്രിയ ആസ്തികളുടെ അനുപാതം 2.69 ശതമാനത്തില്‍നിന്ന് 1.57 ശതമാനമായി കുറഞ്ഞു. കിട്ടാക്കടങ്ങള്‍ക്കായുള്ള വകയിരുത്തല്‍ 1,845 കോടി രൂപയില്‍നിന്ന് 1,399 കോടിയായി കുറഞ്ഞു.
പ്രൊവിഷന്‍ കവറേജ് അനുപാതം 93.17 ശതമാനത്തില്‍നിന്ന് 94.76 ശതമാനമായി വര്‍ധിച്ചു. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം16.52 ശതമാനത്തില്‍നിന്ന് 17.17 ശതമാനമായി ഉയര്‍ന്നതും സാമ്പത്തിക അടിത്തറ കൂടുതല്‍ ശക്തമായതായി സൂചിപ്പിക്കുന്നു.
Business
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണനിര്‍മാതാക്കളായ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ജൂൺ 30ന് അവസാനിച്ച 2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിൽ 1810.65 കോടി രൂപ മൊത്തം വരുമാനം നേടി.
മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1466.08 കോടി രൂപയില്‍നിന്ന് 23.5 ശതമാനമാണു വര്‍ധന. മുൻവർഷം ഇതേ പാദത്തിൽ 73.85 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 76.4 ശതമാനം വർധിച്ച് 130.25 കോടി രൂപയിലെത്തി.
സാമ്പത്തികവർഷത്തിലെ ഒന്നാം പാദത്തിൽ ബിസിനസ് ശക്തമായ പ്രകടനം കാഴ്ചവച്ചതായി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
ബിസിനസിന്റെ ശക്തമായ അടിത്തറ, സജീവമായ മുൻകരുതൽ നടപടികൾ, അനുകൂലമായ വേനൽക്കാലം എന്നിവയുടെ പിൻബലത്തിൽ മികച്ച ലാഭവിഹിതവും വളർച്ചയും നേടാൻ വി ഗാർഡിനു സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Business
കൊച്ചി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ മികച്ച ലാഭം കൈവരിച്ചു. 36.23 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ബാങ്കിന്റെ അറ്റാദായം 3,068 കോടി രൂപയായി.
മുന്‍ വര്‍ഷം ഇതേകാലയളവിൽ 2,252 കോടി രൂപയായിരുന്നു അറ്റാദായം. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 25.99 ശതമാനം വളര്‍ച്ചയോടെ 5,051 കോടി രൂപയായും ഉയര്‍ന്നു.
ബാങ്ക് കൈകാര്യം ചെയ്യുന്ന മൊത്തം ബിസിനസ് 16.57 ശതമാനം വര്‍ധിച്ച് 17.55 ലക്ഷം കോടി രൂപയായി. ആഗോള നിക്ഷേപം 14.90 ശതമാനം വളര്‍ച്ചയോടെ 9.57 ലക്ഷം കോടി രൂപയായി. ആഗോള വായ്പ 18.64 ശതമാനം വര്‍ധിച്ച് 7.97 ലക്ഷം കോടിയിലെത്തി.
ബാങ്കിന്റെ അസറ്റ് ക്വാളിറ്റിയും കൂടുതല്‍ ശക്തമായിട്ടുണ്ട്. ഗ്രോസ് നോണ്‍ പെര്‍ഫോമിംഗ് അസറ്റ് ഇക്കാലയളവില്‍ 111 ബേസിസ് പോയിന്റുകള്‍ മെച്ചപ്പെട്ട് 1.81 ശതമാനം എന്ന നിലയിലെത്തി. സമാന കാലയളവില്‍ നെറ്റ് എന്‍പിഎ 24 ബേസിസ് പോയിന്റുകള്‍ മെച്ചപ്പെട്ട് 0.51 ശതമാനമായി.
ബാങ്കിന്റെ മൊത്തത്തിലുള്ള സാമ്പത്തിക അടിത്തറയും പ്രവര്‍ത്തനക്ഷമതയും കൂടുതല്‍ കരുത്താര്‍ജിച്ചതോടെ റിട്ടേണ്‍ ഓണ്‍ അസറ്റ്സ് 1.01 ശതമാനമായും റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 16.12 ശതമാനമായും വര്‍ധിച്ചു.
കാസ (കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട്) നിക്ഷേപം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.18 ശതമാനം വര്‍ധിച്ച് 3.02 ലക്ഷം കോടി രൂപയായി. ബാങ്കിന്റെ കാസ അനുപാതം 36.68 ശതമാനമായി.
Business
കൊച്ചി: ധനകാര്യ സേവനദാതാക്കളായ മഹീന്ദ്ര ഫിനാൻസിന്റെ സാമ്പത്തികവർഷത്തെ ആദ്യപാദത്തിലെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനം വർധിച്ച് 899 കോടി രൂപയായി ഉയർന്നു. ഈ കാലയളവിൽ മൊത്തവരുമാനം 12 ശതമാനം വർധിച്ച് 4,974 കോടി രൂപയിലെത്തി.
കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 13 ശതമാനം വാർഷികവളർച്ചയോടെ 1,37,449 കോടി രൂപയായി ഉയർന്നു. ആദ്യപാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 22 ശതമാനം വർധനയോടെ 15,564 കോടി രൂപയുടെ വായ്പകളാണു വിതരണം ചെയ്തത്.
സംയോജിത അടിസ്ഥാനത്തിൽ കമ്പനിയുടെ മൊത്തവരുമാനം 14 ശതമാനം വർധിച്ച് 5,725 കോടി രൂപയായും അറ്റാദായം 75 ശതമാനം വാർഷിക വളർച്ചയോടെ 927 കോടി രൂപയായും ഉയർന്നതായി അധികൃതർ വ്യക്തമാക്കി.
Business
കൊച്ചി: യൂക്കോ ബാങ്ക് 2026-27 സാമ്പത്തികവര്‍ഷത്തിന്റെ ഏപ്രില്‍-ജൂണ്‍ ആദ്യ പാദത്തില്‍ കഴിഞ്ഞ വര്‍ഷത്തെ 607 കോടി രൂപയായിരുന്ന അറ്റാദായം ഈ വർഷം 656 കോടി രൂപയായി വര്‍ധിപ്പിച്ചു.
റീട്ടെയില്‍, കൃഷി, എംഎസ്എംഇ വായ് എന്നിവയിലെ ശക്തമായ വികസനമാണ് ഇതിനു കാരണം.
ബാങ്കിന്റെ മൊത്തം ബിസിനസ് വര്‍ഷം തോറും 15.53 ശതമാനം വളര്‍ച്ചയോടെ 6,05,083 കോടി രൂപയായി.
മൊത്തം വായ്പകള്‍ 21.18 ശതമാനം വര്‍ധിച്ച് 2,72,768 കോടി രൂപയും മൊത്ത നിക്ഷേപങ്ങള്‍ 11.28 ശതമാനം വര്‍ധിച്ച് 3,32,315 കോടിയുമായി. ഭവനവായ്പകളും വാഹനവായ്പകളും യഥാക്രമം 19.98 ശതമാനവും 65.45 ശതമാനവും വളര്‍ച്ച നേടിയതായി മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രാജേന്ദ്ര കുമാര്‍ സാബു പറഞ്ഞു.